മലയാളത്തിലെ യാത്രാധിഷ്ഠിതസിനിമകൾ ഒരു സാംസ്‌കാരികവിശകലനം. (2010 മുതൽ 2018 വരെയുള്ള സിനിമകളെ മുൻനിർത്തിയുള്ള പഠനം )

dc.contributor.advisorJency, K.A.
dc.contributor.authorHeera T.M.
dc.date.accessioned2026-09-17T09:39:28Z
dc.date.issued2026
dc.description.abstractയാത്ര എന്നത് കേവലം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേ ക്കുള്ള ഭൗതികമായസഞ്ചാരം മാത്രമല്ല; മറിച്ച്, അതൊരു വ്യക്തിയുടെ സ്വത്വത്തെയും ലോകവീക്ഷണത്തെയും നിരന്തരം നവീകരിക്കുന്ന സാമൂ ഹികപ്രക്രിയകൂടിയാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനചലനങ്ങൾക്കപ്പുറം, സാംസ്കാരികമായ വിനിമയങ്ങളും സാമൂഹികഘടനകളോടുള്ള പ്രതികര ണങ്ങളും യാത്രയിൽ അന്തർലീനമായിരിക്കുന്നു. യാത്രയെന്ന ആശയ ത്തിന്റെ ഈ ബഹുതലസ്വഭാവത്തെ സമൂഹത്തിലേക്ക് വേഗത്തിൽ സംവേദനം ചെയ്യാൻ സിനിമയെന്ന ആധുനികമാധ്യമത്തിന് സാധി ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, യാത്ര പ്രമേയമാകുന്ന സിനിമകളിൽ അതൊരു പശ്ചാത്തലം എന്നതിലുപരി, കഥാപാത്രങ്ങളുടെ മാനസികപ രിവർത്തനങ്ങളുടെയും സാമൂഹികവിമർശനങ്ങളുടെയും കേന്ദ്രബിന്ദുവാ യിമാറുന്നു. മലയാളസിനിമയുടെ ചരിത്രത്തിൽ, പ്രമേയത്തിലും സാങ്കേതിക വിദ്യയിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട കാലഘട്ടമാണ് 2010 ന് ശേഷമുള്ള വർഷങ്ങൾ. സാമ്പ്രദായികമായ ആഖ്യാനരീതികളെ പൊ ളിച്ചെഴുതിയ 'നവതലമുറ' സിനിമകളുടെ ആവിർഭാവം ഈ കാലയളവി ലാണ് സംഭവിക്കുന്നത്. ഈ മാറ്റത്തിൽ യാത്രാധിഷ്ഠിതസിനിമകൾക്ക് നിർണ്ണായകമായ സ്ഥാനമാണുള്ളത്. 'നീലാകാശം പച്ചക്കടൽ ചുവ ന്നഭൂമി', 'നോർത്ത് 24 കാതം' തുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹര ണങ്ങളാണ്. യാഥാസ്ഥിതികമായ കേരളീയ ജീവിതസാഹചര്യങ്ങളിൽ നിന്നും കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്നുമുള്ള മോചനത്തി 1നുള്ള ഉപാധിയായാണ് ഇത്തരം സിനിമകൾ യാത്രയെ അവതരിപ്പിച്ചത്. മാത്രമല്ല മലയാളത്തിലെ യാത്രാധിഷ്ഠിതസിനിമകൾ ലിംഗപദവി, കുടും ബം, ദേശീയത എന്നീ സാമൂഹികഘടനകളെക്കുറിച്ച് ആഴത്തിൽ സംവദി ക്കുന്നുമുണ്ട്. ആയതിനാൽ മലയാളത്തിലെ യാത്രാധിഷ്ഠിതസിനിമകൾ എപ്രകാരമാണ് നിലവിലുള്ള സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പശ്ചാ ത്തലങ്ങളെ ചോദ്യം ചെയ്യുന്നതെന്നും, പുനർവിചിന്തനത്തിന് വിധേയമാ ക്കുന്നത് എന്നും സൈദ്ധാന്തികമായി പരിശോധിക്കുകയാണ് ഈ ഗവേ ഷണത്തിന്റെ പ്രാഥമികലക്ഷ്യം. യാത്രാധിഷ്ഠിതസിനിമകൾ മുന്നോട്ടു വെ ക്കുന്ന സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയപാഠങ്ങളെ ആഴത്തിൽ വിശക ലനം ചെയ്യാനുള്ള ശ്രമമാണ് ഈ പ്രബന്ധത്തിൽ നടത്തുന്നത്.
dc.identifier.urihttps://hdl.handle.net/20.500.12818/3321
dc.language.isoother
dc.publisherK K T M Government College Kodungallur. University of Calicut.
dc.subjectമലയാളസിനിമ
dc.subjectലിംഗപദവി
dc.subjectകുടുംബം
dc.subjectദേശീയത
dc.titleമലയാളത്തിലെ യാത്രാധിഷ്ഠിതസിനിമകൾ ഒരു സാംസ്‌കാരികവിശകലനം. (2010 മുതൽ 2018 വരെയുള്ള സിനിമകളെ മുൻനിർത്തിയുള്ള പഠനം )
dc.title.alternativeTravel centric movies in Malayalam A cultural analysis A study based on movies from 2010 to 2018
dc.typeThesis

Files

Original bundle

Now showing 1 - 1 of 1
Loading...
Thumbnail Image
Name:
2484_Heera.pdf
Size:
5.36 MB
Format:
Adobe Portable Document Format

License bundle

Now showing 1 - 1 of 1
Loading...
Thumbnail Image
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description:

Collections