വിമര്‍ശനത്തിന്റെ ലാവണ്യശാസ്ത്രം : കെ. പി. അപ്പന്റെ കൃതികകള ആധാരമാക്കി ഒരു പഠനം

dc.contributor.advisorശ്രീകുമാരി, എസ്‌.
dc.contributor.authorആര്യാസുരേന്ദ്രന്‍ ആര്‍.
dc.contributor.otherമലയാള കേരള പഠനവിഭാഗം, കാലിക്കറ്റ്‌ സര്‍വ്വകലാശാലen_US
dc.date.accessioned2023-06-06T06:08:52Z
dc.date.available2023-06-06T06:08:52Z
dc.date.issued2022-06-01
dc.description.abstractആധുനിക മലയാളസാഹിത്യ വിമര്‍ശനത്തില്‍ സവിശേഷ സ്ഥാനത്തിനര്‍ഹനാണ്‌ കെ. പി. അപ്പന്‍. അദ്ദേഹത്തിന്റെ നിലപാടുകള്‍ ആധുനികതാപ്രസ്ഥാനത്തിന്‌ ശക്തി പകരുന്നു. സന്ദര്യം തികഞ്ഞ ഭാഷയും ആക്രമിക്കുന്ന ശൈലിയും കൊണ്ട്‌ അപ്പന്‍ മറ്റ്‌ ആധുനിക വിമര്‍ശകില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. വിമര്‍ശനമെന്നത്‌ ഒരു കൃതിയുടെ ആന്തരികബാഹ്യ സവിശേഷതകളെ വിലയിരുത്തി മൂല്യനിര്‍ണ്ണയം ചെയ്യുന്ന ക്രിയാത്മകും ഭൗതികാത്മകവുമായ പ്രവൃത്തിയാണ്‌. വിമര്‍ശനത്തിന്റെ ഈ നിര്‍വചനത്തെ സാധുകരിക്കുന്നതാണ്‌ കെ. പി. അപ്പന്റെ വിമര്‍ശനകൃതികള്‍. കെ. എം. ഡാനിയലിന്റെ 'നവചക്രവാളം നളിനിയിലും മറ്റും” എന്ന കൃതിയെ വിലയിരുത്തിയാണ്‌ അപ്പന്റെ രംഗ്രപവേശം. തുടര്‍ന്ന്‌ “ക്ഷോഭിക്കുന്നവരുടെ സുവിശേഷം” എന്ന കൃതി. ഈ കൃതി ഏറെ ശ്രദ്ധിയ്ക്ക പ്പെടുകയും അപ്പന്‍ എന്ന വിമര്‍ശകനെ തിരിച്ചറിയുകയും ചെയ്തു. വിമര്‍ശനരംഗത്ത്‌ മാറ്റത്തിന്റെ തുടക്കമായി ഈ കൃതിമാറി അതോടൊപ്പം അപ്പനും. അപ്പന്റെ വ്യക്തമായ നിലപാട് തുറന്ന്‌ പറയുന്ന വേദിയായി ആ കൃതി. വിമര്‍ശനത്തിന്റെ സാമ്പ്രദായിക ചട്ടക്കൂടുകളില്‍ നിന്ന്‌ പൊളിച്ചെഴുത്ത്‌ ആവശ്യമാണെന്ന സനന്ദര്യശാസ്ത്രപരമായ വിലയിരുത്തലു കള്‍ അവതരിപ്പിച്ചുകൊണ്ട്‌ തിരസ്കാരം” എന്ന അടുത്ത കൃതി. അതിലൂടെ കെ. പി. അപ്പന്‍ എന്ന വിമര്‍ശകന്‍ എന്താണെന്നതിനുത്തരം നല്‍കാന്‍ കഴിഞ്ഞു. വിമര്‍ശകന്റെ ദൗത്യമെന്താണെന്നും വിമര്‍ശകന്‍ കൃതികളെ സമീപിക്കേണ്ടതെങ്ങനെയാണെന്നും വിമര്‍ശനത്തെ അപചയത്തില്‍ നിന്നും മോചിപ്പിക്കേണ്ടതെങ്ങനെയെന്നുമുള്ള വ്യകതമായ നിലപാടുകള്‍ അപ്പനെന്ന വിമര്‍ശകനിലേക്ക്‌ ശ്രദ്ധ തിരിഞ്ഞു. നിലവിലുണ്ടായിരുന്ന വിമര്‍ശന സമീപനത്തിന്റെ പോരായ്മയായി അപ്പന്‍ ചൂണ്ടിക്കാണിക്കുന്നത്‌ പ്രധാനമായും പാണ്ഡിത്യപ്രകടനവേദികളായി കൃതികള്‍ മാറുന്നതിനെയാണ്‌. സഹൃദയത്വം കലയ്ക്കുണ്ടാവണം എന്ന പരസ്ത്യ ചിന്തകരുടെ അഭി്പ്രായത്തിനോട്‌ യോജിപ്പുള്ള വിമര്‍ശകനാ യിരുന്നു അപ്പന്‍. സഹൃദയത്വമുണ്ടാവണമെങ്കില്‍ പാണ്ഡിത്യത്തിലധിഷ്ഠിതമായ രചനാസമ്പ്രവദായത്തില്‍ നിന്നും മാറി സംവേദനക്ഷമത കൈവരിയ്ക്കാന്‍ കഴിയണം. അതിന്‌ ഭാഷയെ നവീകരിക്കണം. അപരിചിതമായ പ്രയോഗങ്ങളും ബിംബങ്ങളും വിമര്‍ശനകൃതി കളിലും ഉപയോഗിച്ച്‌ സന്ദര്യാത്മകമായ ഭാഷയാക്കാം. അത്തരത്തില്‍ വിമര്‍ശനത്തെ സുന്ദരമാക്കാം. സൗന്ദര്യത്മക വിമര്‍ശകന്‍ എന്ന്‌ കെ. പി, അപ്പനെ വിളിക്കുന്നതിന്‌ കാരണം സൗന്ദര്യത്തിലധിഷ്ഠിതമായ വിമര്‍ശന സമീപനമാണ്‌. കെ. പി. അപ്പന്റെ വിമര്‍ശനത്തിലെ സനന്ദര്യാത്മകതയെ അടിസ്ഥാനമാക്കിയുള്ള അപ്രഗഥനമാണ്‌ ഈ പ്രബന്ധത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്‌. പ്രബന്ധസ്വരുപം “വിമര്‍ശനത്തിന്റെ ലാവണ്യശാസ്ത്രം കെ. പി. അപ്പന്റെ കൃതികളെ ആധാരമാക്കി ഒരന്വേഷണം” എന്ന ഈ പ്രബന്ധത്തില്‍ ആമുഖവും ആറ്‌ അധ്യായങ്ങളും ഉപസംഹാ രവും ചേര്‍ന്നതാണ്‌, “ആധുനികതയും വിമര്‍ശനവും പരിചയപ്പെടുത്തല്‍” എന്ന ഒന്നാമ ധ്യായത്തില്‍ ആധുനികത, വിമര്‍ശനം എന്നിവയെക്കുറിച്ചുള്ള പ്രാഥമിക അറിവ്‌ നല്‍കാന്‍ കഴിയുന്ന വിവരങ്ങളാണ്‌. ആധുനികത എന്നത്‌ പാശ്ചാത്യ-പൗരസ്ത്യ കാഴിച്ചപ്പാടുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. വിമര്‍ശനത്തിന്റെ ശാഖകളെ പരിചയപ്പെടുത്തിക്കൊണ്ട്‌ മലയാള വിമര്‍ശകരെയും പരിചയപ്പെടുത്തുന്നു ഈ അധ്യാത്തില്‍. മലയാള സാഹിത്യവിമര്‍ശനവും കെ. പി. അപ്പനും എന്ന രണ്ടാമധ്യായത്തില്‍ മലയാള സാഹിത്യവിമര്‍ശനത്തേയും കെ. പി. അപ്പന്റെ വിമര്‍ശന സവിശേഷതകളും അവതരിപ്പിക്കുന്നു. “ലാവണ്യശാസ്ത്രം മലയാള വിമര്‍ശനത്തില്‍” മുൂന്നാമധ്യായം. ഇതില്‍ ലാവണ്യശാസ്ത്രത്തെക്കുറിച്ചും മലയാളത്തിലെ ലാവണ്യവിമര്‍ശകരേയും കെ. പി, അപ്പന്റെ ലാവണ്യാത്മകതയേയും പരാമര്‍ശി ക്കുന്നു. “അപ്പനെ സ്വാധീനിച്ച സൈദ്ധാന്തികരും അവരുടെ സമീപനവും” എന്ന നാലാം അധ്യായത്തില്‍ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം” എന്ന കൃതിയിലെ ആദ്യഭാഗത്തിന്റെ പഠനമാണ്‌ “സൈദ്ധാന്തിക ചിന്തകളും അപ്പന്റെ കാഴ്ചപ്പാടും ” എന്ന അഞ്ചാമധ്യായത്തില്‍ 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം” രണ്ടാം ഭാഗവും തിരസ്ക്കാരവും പഠനവിധേയമാക്കി യിരിക്കുന്നു. വിമര്‍ശന സിദ്ധാന്തങ്ങളും അപ്പന്റെ കാഴുച്ചപ്പാടും സമീപനങ്ങളുമാണിതില്‍. “മാറുന്ന മലയാളനോവലും മറ്റും” എന്ന ആറാം അദ്ധ്യായത്തില്‍ ആധുനിക എഴുത്തുകാര നായ എം. ടി., കാക്കനാടന്‍, ആനന്ദ്‌, മുകുന്ദന്‍, സേതു, വി. കെ. എന്‍. എന്നിവരുടെ കൃതി പഠനവും കഥകളിലൂടെ ഒരെത്തിനോട്ടവും. ഈ കൃതിയെ പ്രയോജനപ്പെടുത്തിയിരിക്കു ന്നത്‌ അപ്പന്റെ സനന്ദര്യാത്മക വിമര്‍ശകന്‍ എന്ന്‌ സവിശേഷ സ്ഥാനത്തിനര്‍ഹനാക്കുന്ന പഠനത്തിനാണ്‌. ഇതിന്‌ പുറമെ ഉപസംഹാരവും, ഗ്രന്ഥസൂചിയും ഉള്‍പ്പെടുത്തിയിരിക്കു ന്നു. അപ്പനെക്കുറിച്ചുള്ള പൂര്‍ണ്ണപഠനമല്ല ഇത്‌. അപ്പന്റെ സനന്ദര്യാത്മക വിമര്‍ശനം എന്ന വിഷയത്തില്‍ ഒരുക്കിക്കൊണ്ട്‌ പഠനം നടത്തിയിരിക്കുന്നു. തുടര്‍ന്ന്‌ കൂടുതല്‍ പഠന ങ്ങള്‍ക്ക്‌ വാതായനം തുറന്നിടുന്ന തരത്തിലാണ്‌ ഈ പഠനം പൂര്‍ത്തിയാക്കിയിട്ടുളളത്‌.en_US
dc.description.degreePh.Den_US
dc.description.statementofresponsibilityആര്യാസുരേന്ദ്രന്‍ ആര്‍.en_US
dc.format.extent337 താളുകള്‍en_US
dc.identifier.urihttps://hdl.handle.net/20.500.12818/894
dc.language.isomlen_US
dc.publisherമലയാള കേരള പഠനവിഭാഗം, കാലിക്കറ്റ്‌ സര്‍വ്വകലാശാലen_US
dc.titleവിമര്‍ശനത്തിന്റെ ലാവണ്യശാസ്ത്രം : കെ. പി. അപ്പന്റെ കൃതികകള ആധാരമാക്കി ഒരു പഠനംen_US
dc.title.alternativeThe ethology of criticism — an inquiry based on the works of K.P.Apanen_US
dc.title.alternativeVimarsanathinte lavanya saasthram : k p appante kruthikale aadharamaakki oru padanamen_US
dc.typeThesisen_US

Files

Original bundle

Now showing 1 - 2 of 2
Loading...
Thumbnail Image
Name:
ocr_full_phd_thesis.pdf
Size:
13.19 MB
Format:
Adobe Portable Document Format
Description:
Full phd thesis
Loading...
Thumbnail Image
Name:
thesis_full_text.txt
Size:
1.27 MB
Format:
Plain Text
Description:
Thesis in plain text format

License bundle

Now showing 1 - 1 of 1
Loading...
Thumbnail Image
Name:
license.txt
Size:
1.71 KB
Format:
Item-specific license agreed upon to submission
Description:

Collections