ആധുനികതയുടെ പ്രര്‍നവല്‍ക്കരണം: മേതില്‍ രാധാകൃഷ്ണന്റെ രചനകളുടെ പഠനം കാലിക്കറ്റ്‌ സര്‍വ്വകലാശാല മലയാള - കേരളപഠനവിദാഗത്തില്‍ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനായി സമര്‍ഷിക്കുന്ന ഗവേഷണ പ്രബന്ധം അബ്ദുസമദ്‌ കെ.ടി. ച ഒുലനതാള -കേരജളപഠനവിഭാഗം കാാലിക്കാ ററ സര്‍വ്വകലാശാല 2019 PROBLEMATIZATION OF MODERNISM A STUDY ON THE WORKS OF MAYTHIL RADHAKRISHNAN Thesis submitted under the Department of Malayalam and Kerala Studies of Calicut University for the Award of Doctor of Philosophy ABDUSAMMED K.T. ട്‌ aD eA is VSS UNIVERSITY OF CALICUT DEPARTMENT OF MALAYALAM AND KERALA STUDIES 2019 MOJO 2Iao കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനായി സമര്‍പ്പിക്കുന്ന “ആധുനികതയുടെ പ്രശനവല്‍ക്കരണം മേതില്‍ രാധാകൃഷണന്റെ രചനകളുടെ പഠനം” എന്ന ഈ ഗവേഷണപ്രബന്ധം ഇതിനു മുമ്പ്‌ ഏതെങ്കിലും പരീക്ഷയ്ക്കോ അസോസിയേറ്റഷിപ്പിനോ ഫെലോഷിപ്പിനോ മറ്റേതെങ്കിലും അംഗീകാരത്തിനോ വേണ്ടി എഴുതപ്പെട്ടതല്ലെന്ന്‌ ഇതിനാല്‍ ബോധി പ്പിക്കുന്നു. കാലിക്കറ്റ്‌ സര്‍വൃകലാശാല തിയ്യതി : അബ്ദുസമദ്‌ കെ.ടി. ഡോ. ഉമര്‍ തറമേല്‍ പ്രൊഫസര്‍ മലയാള-കേരളപഠന വിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല WUIAH JalILOo കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ മലയാള-കേരളപഠന വിഭാഗത്തില്‍ പിഎച്ച്‌.ഡി. യോഗ്യതാ പരീക്ഷയ്ക്ക്‌ സമര്‍പ്പിക്കുന്ന ” ആധുനികതയുടെ പ്രശ്ന വല്‍ക്കരണം മേതില്‍ രാധാകൃഷ്ണന്റെ രചനകളുടെ പഠനം ”" എന്ന ഈ പ്രബന്ധം അബ്ദുസമദ്‌ കെ.ടി. എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വഹിച്ച ഗവേഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കാലിക്കറ്റ്‌ സര്‍വൃകലാശാല തിയ്യതി: ഡോ. ഉമര്‍ തറമേല്‍ നന്ദി ഈ ഗവേഷണത്തിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്‌ ഡോ. ഉമര്‍ തറമേലാണ്‌. ഗവേഷണ വിഷയത്തില്‍ നിരന്തരം ഇടപെട്ട നിര്‍ദ്ദേശങ്ങളാല്‍ ചിന്തയെ നവീക രിച്ച ഉമര്‍ മാഷിനോടുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കതീതമാണ്‌. ഡിഗ്രിക്കാ ലത്തെ “സൂര്യവംശം” വായനയിലൊതുങ്ങിയ മേതില്‍ പരിചയത്തെ വിപുലപ്പെടു ത്താനും ഗവേഷണവിഷയമാക്കാനും പ്രേരണയും പ്രോത്സാഹനവും നല്‍കിയ അജിത്ത്‌ മാഷ്‌, പല വഴികളിലേക്ക്‌ പരന്ന വായനയെയും എഴുത്തിനെയും കൃത്യ മായ അതിരിനുള്ളിലാക്കിയ സന്തോഷ്‌ മാഷ്‌, നിര്‍ദ്ദേശങ്ങളും പ്രോത്സാഹനവു മായി കൂുടെയുണ്ടായിരുന്ന സ്റ്റാലിന്‍ മാഷ്‌ തുടങ്ങിയ എന്റെ പ്രിയപ്പെട്ട അധ്യാപ കരെയും നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. ഗവേഷണ ജീവിതത്തില്‍ പലപ്പോഴായി ആവ ശ്ൃമായ നിര്‍ദ്ദേശങ്ങളുമായി സഹായിച്ച മലയാള-കേരളപഠനവിഭാഗത്തിലെ ഡോ. എല്‍. തോമസ്‌കുട്ടി, ഡോ. അനില്‍ വള്ളത്തോള്‍, ഡോ. പി. സോമനാഥന്‍, ഡോ. ആര്‍.വി.എം. ദിവാകരന്‍, ഡോ. കെ.എം. അനില്‍, ഡോ. എം.ബി. മനോജ്‌ എന്നിവ രോടുള്ള കടപ്പാടും രേഖപ്പെടുത്തുന്നു. ഗവേഷണ ജീവിതത്തില്‍ ഇടറിവീഴാതെ താങ്ങായി നിന്ന ഒരുപാട്‌ സുഹൃത്തുക്കളുടെ പിന്തുണയും പ്രോത്സാഹനവും കൊണ്ടാണ്‌ ഈ പ്രബന്ധം പൂര്‍ത്തീകരിക്കാനായത്‌. സി.പി. രതീഷ്‌ കുമാര്‍, എം. ജീവേഷ്‌, ബാബു ഇ.എ., ദിവ്യ കൃഷ്ണ, മഞ്ജു കെ., സി. ഫാത്തിമ, ശിഖ പി. കെ., മഞ്ജിമ, സുധീഷ്‌, ലിജിത്ത്‌ ദാസ്‌, ഷിജു ചാലിയം, ഡോ. അഫീഫ്‌ തറവട്ട ത്ത്‌, രാജേഷ്‌ മോന്‍ജി, ഷപ്താജ്‌, വരുണ്‍ ആര്‍.എസ്‌., നിഖില, രാധിക, ഡോ. കെ.എം. നിഷ, എസ്‌. ശ്രീകാന്ത്‌, ലുക്ക്മാന്‍, വി.പി. സാനു, പി.കെ. മുബഷിര്‍, പി. വിനീഷ്‌, പി.വി. അബ്ദുള്‍ വാഹിദ്‌, എം. ബൈജു, കെ.പി. മനോജ്‌, സി.പി. സലീം, എം. ഇബ്രാഹിം, കെ. അഖില്‍ തുടങ്ങി മുഴുവന്‍ ,പ്രിയപ്പെട്ടവരെയും ഓര്‍ക്കുന്നു. ഗവേഷണത്തിനുവേണ്ട സാൌകര്യങ്ങളെല്ലാം ഒരുക്കിയ മലയാളകേരള പഠനവിഭാഗം ഓഫീസ്‌ ജീവനക്കാര്‍, ആവശ്യമായ പുസ്തകങ്ങള്‍ ലഭ്യമാക്കി കൂടെനിന്ന മലയാളവിഭാഗം ലൈബ്രറി, സെന്‍്രല്‍ ലൈബ്രറി, അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറി, തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി എന്നിവിടങ്ങളിലെ ജീവ നക്കാര്‍, പ്രബന്ധം ഭംഗിയായി ഡി.ടി.പി. ചെയ്ത്‌ സംവിധാനിച്ചുതന്ന ചെനക്കല്‍ ബിനയിലെ ബാലുവേട്ടന്‍, മറ്റു ജീവനക്കാര്‍ എന്നിവരോടുള്ള നന്ദിയും അറിയിക്കു ന്നു. കുടുംബത്തിന്റെ ഉറച്ച പിന്തുണ ഒന്നുകൊണ്ടുമാത്രമാണ്‌ ഞാനിന്നിവിടെ എത്തിനില്‍ക്കുന്നത്‌. ഉപ്പ, ഉമ്മ, സഹോദരീസഹോദരന്മാര്‍, ഗവേഷണ പൂര്‍ത്തീകര ണത്തിന്റെ സ്വപ്നവുമായി പിന്തുണച്ച നല്ലപാതിയുടെ ഉപ്പ, ഉമ്മ, മറ്റു കുടുംബാംഗ ങ്ങള്‍ എന്നിവരെയും ഓര്‍ക്കുന്നു. ഗവേഷണത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ വേണ്ട്രത ആത്മവിശ്വാസമില്ലാതെ നിന്നപ്പോഴെല്ലാം കൈചേര്‍ത്ത്‌ പിടിച്ചുനടന്ന നല്ലപാതി കെ.പി. ഷരീക്കത്തിന്റെ ശുഭാപ്തിവിശ്വാസംകൂടിയാണ്‌ ഈ പ്രബന്ധം. രണ്ടുവയസ്സിന്റെ ചുറുചുറുക്കില്‍ എനിക്കുകൂടി ഈര്‍ജ്ജമേകുന്ന ഞങ്ങ ളുടെ ആദി, ഉന്നതവിദ്യാഭ്യാസം സാധാരണക്കാരിലേക്കെത്തിക്കാന്‍ ജീവന്‍ ബലി നല്‍കിയ കുത്തുപറമ്പ്‌ രക്തസാക്ഷികള്‍ എന്നിവര്‍ക്ക്‌ ഞാന്‍ ഈ പ്രബന്ധം സമര്‍പ്പിക്കുന്നു. അബ്ദുസമദ്‌ കെ.ടി. 6) 5353S O6)0 പേജ്‌ നമ്പര്‍ ആമുഖം 1-7 അധ്യായം 1 ആധുനികതയും ആധുനികതാവാദവും 8 — 51 11. ആധുനികത 8 1.1.1 ആധുനികതാവാദം 9 1.1.2 ആധുനികതയുടെ ഭാതികാസ്പദങ്ങള്‍ 12 11.2.1 ശാസ്ര്രത്തിന്റെ കടന്നുവരവ്‌ 12 1.1.2.2 തത്ത്വചിന്തയിലെ മാറ്റങ്ങള്‍ 14 1.1.2.3 കോളനീകരണം 15 1.1.2.3.1 യുറോക്രേന്ദ്രീകരണം 15 1.1.2.4 ദേശരാഷ്രരങ്ങളുടെ രൂപീകരണം 16 1.1.2.5 ആധുനികതാവാദത്തിന്റെ പ്രത്യയശാസ്ര്ര 17 പദ്ധതി 1.1.2.5.1 അസ്തിത്വാന്വേഷണം 20 1.1.2.5.2 അന്യവല്‍ക്കരണം 20 1.1.2.5.3 ശുന്യതാബോധം 21 1.1.2.5.4 വിഷാദമനോഭാവം 21 1.1.2.5.5 നിഷേധചിന്ത 21 1.1.2.5.6 ഏകാന്തതയും അനാഥത്വവും 22 1.2 ഇന്ത്യന്‍ ആധുനികത 24 1.2.1 പശ്ചാത്തലം 24 1.2.2 ഭാതികാസ്പദങ്ങള്‍ 25 1.2.3 പ്രതൃയയശാസ്ത്രപരിസരം 27 1.3 കേരളീയ ആധുനികത 31 1.3.1 കേരളീയ ആധുനികതാവാദം 32 13.11 നവോത്ഥാന ആധുനികതാവാദം 32 13.1.2 ഉച്ചാധുനികതാവാദം 33 1.3.2 പ്രതൃയയശാസ്ത്രപരിസരം 35 1.3.3 ആധുനികതാവാദികളുടെ പ്രശ്നങ്ങള്‍ 40 1.3.4 ലോകപദ്ധതിയുമായുള്ള ബന്ധം 41 1.3.5 കമ്മ്യൂണിസ്റ്റ്‌/പുരോഗമനവാദികളോടും 42 തിരിച്ചുമുള്ള സമീപനം 1.3.6 ആധുനികതാവാദത്തിന്റെ ലോകബോധം 44 1.4 മേതില്‍ രാധാകൃഷ്ണനും പുതിയ ഭാവുകത്വപരിസരവും 45 അധ്യായം 2 എഴുത്തിന്റെ രൂപസാംവിധാനം 52 — 83 2.1 ഘടനാപരമായ സവിശേഷതകള്‍ 52 2.1.1 ചിഹ്നങ്ങളും ചിത്രങ്ങളും 53 2.1.2 പ്രതീകങ്ങളും രൂപകങ്ങളും 58 2.2. ആഖ്യാനപരമായ സവിശേഷതകള്‍ 61 2.2.1. ആഖ്യാതാവിന്റെ പരിണാമം 61 2.2.2 അഖ്യാനലക്ഷണങ്ങള്‍ 62 2.2.2.1 ആഖ്യാനത 62 2.2.2.2 മാധ്യമത 63 2.2.2.3 സ്ഥലികത 64 2.2.2.4 കാലികത 64 2.2.3 ആഖ്യാനത്തിലെ കാലം 64 2.2.3.1 ആന്ദോളനകാലം 65 2,3 ആഖ്യാനത്തിലെ മറ്റ്‌ സവിശേഷതകള്‍ 66 2.3.1 ബ്രാക്കറ്റുകളുടെ പ്രാമുഖ്യം 66 2.3.2 പാഠം/ പാഠഭേദം 70 2.4 മേതിലിന്റെ ഭാഷ 71 2.4.1 പുതുപ്രയോഗങ്ങള്‍ 71 2.4.1.1 ചുരുക്കെഴുത്തുകള്‍ പുതുവാക്ക്സംയുക്ത 72 ങ്ങള്‍ 2.4.2 പ്രതിഭാഷ 75 2.4.3 ഗുഡാഭാഷ 76 അധ്യായം 3 എഴുത്തിന്റെ രാഷ്ര്രീയം 84 — 128 3.1. ആധുനികതയുടെ പൊതുരാഷ്ര്രീയ പദ്ധതി 84 3.2 മേതിലിന്റെ രാഷ്ദ്രീയപദ്ധതി 88 3.2.1 മേതിലിന്റെ മനുഷ്യസങ്കല്പം 88 3.2.2 ആധുനികതാവാദത്തിന്റെ വിചാരപദ്ധതിയും 91 മേതിലും 3.3 സമകാലികരാഷ്ര്രീയം മേതിലിര 100 3.4 ജൈവരാഷ്ര്രീയം 104 3.4.1 പാരിസ്ഥിതിക രാഷ്ര്രീയം 105 3.4.2 പാരിസ്ഥിതിക രചനകള്‍ മലയാളത്തില്‍ 106 3.4.3 ജൈവരാഷ്ടര്രീയം മേതിലില്‍ 108 3.4.3.1 ഭാമരാഷ്ര്രീയതാല്‍പ്പര്യങ്ങള്‍ ഒന്നാം 109 ഘട്ടത്തില്‍ 3.4.3.2 ഭാമരാഷ്ര്രീയ താല്‍പ്പര്യങ്ങള്‍ രണ്ടാം 111 ഘട്ടത്തില്‍ 3.4.3.2.1 കവിതയില്‍ 112 3.4.3.2.2 കഥയില്‍ 119 3.4.3.3 മേതിലിലെ തിരൃഗ്ജ്ഞാനദര്‍ശനം 121 അധ്ധ്യായം 4 സാഹിതൃത്തിലെ ശാസ്ര്തമെഴുത്ത്‌ 129 — 151 4.1. മേതില്‍കൃതികളിലെ ശുദ്ധശാസ്ത്രം 129 4.2 സാങ്കേതികബദ്ധമായ ലോകബോധം 133 4.3 പരിസ്ഥിതിശാസ്ത്രപ്രയോഗത്തിന്റെ സമഗ്രത 136 4.4 ജന്തുശരീരഘടനാശാസ്ത്രത്തിന്റെ പരിണാമങ്ങള്‍ 138 4.5 വിനിമയം 141 4.5.1 മനുഷ്യര്‍ തമ്മിലുള്ള വിനിമയം 141 4.5.2 മനുഷ്യനും ജന്തുക്കളും തമ്മിലുള്ള വിനിമയം 144 4.5.3 ടെലിപ്പതി 145 4.5.4 ജന്മവാസന 147 അധ്യായം 5 എഴുത്തിലെ ശരീരവും ലിംഗവും 152 — 194 5.1 സ്ര്രീ പുരുഷ ശരീരങ്ങളുടെ എഴുത്തിലെ പ്രതിനിധാനം 152 5.2 മേതില്‍ കൃതികളിലെ സ്ത്രീ പുരുഷ ബന്ധങ്ങള്‍ 162 5.2.1 പ്രണയം, ലൈംഗികത 163 5.2.2 കന്യകാത്വം എന്ന പ്രയോഗത്തിന്റെ യുക്തി 167 5.2.3 വേശ്യ എന്നൊരു വിഭാഗമില്ല 169 5.2.4 ബലാല്‍സംഗം ബലപ്രയോഗമല്ല 174 5.3 മെയില്‍ഷോവനിസ്റ്റ്‌ അംശങ്ങള്‍ മേതിലില്‍ 176 5.4 കൂടുംബമെന്ന അധീശത്വ വ്യവസ്ഥ 187 ഉപസാഹാരാ 195 — 203 ഗ്രന്ഥസൂചി 204 — 215 ത്തമുഖെം മധ്യകാലത്തില്‍നിന്ന്‌ വ്ൃത്യസ്തമായി പതിനാറാം നൂറ്റാണ്ടോടെ സമൂഹ ത്തില്‍ സംഭവിച്ച മാറ്റങ്ങളെയാണ്‌ ആധുനികത എന്ന പദം സൂചിപ്പിക്കുന്നത്‌. വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത അര്‍ത്ഥമാണ്‌ ആധുനികത എന്ന പദത്തിനുണ്ടായിരുന്നത്‌. വ്യത്യസ്ത കാഴ്ചപ്പാടുകളായി പ്രയോഗിക്കപ്പെട്ടിരുന്ന ആധുനികതയെ പതിനെട്ടാം നൂറ്റാണ്ടോടെ വേര്‍തിരിച്ച്‌ പ്രയോഗിക്കാന്‍ തുടങ്ങി. കെട്ടിടം, വസ്ത്രം, പെരുമാറ്റശീലങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വന്ന മാറ്റത്തെ സൂചിപ്പിച്ച്‌ ആധുനീകരണം (൩ഠ0ഠ0ബ്ബടല0൩), സവിശേഷമായ ചരിത്ര-സാമൂഹൃ സന്ദര്‍ഭത്തെ സൂചിപ്പിച്ച്‌ ആധുനികത (൬ഠ0ഠണ്ബഥ), ഈ സവിശേഷസന്ദര്‍ഭത്തില്‍ ഉടലെടുത്ത കലാസാഹിത്യപ,്രവണതകളെ സൂചിപ്പിക്കാന്‍ ആധുനികതാവാദം (൯ഠഠബ്ബടബ) എന്നിങ്ങനെ വേര്‍തിരിച്ച്‌ അതത്‌ സന്ദര്‍ഭങ്ങളില്‍ പ്രയോഗിക്കപ്പെട്ടു. പാശ്ചാത്യസാഹിത്യത്തിലെ ആധുനികതാവാദകൃതികളുടെ വായനയി ലൂടെ അതിന്റെ അനുകരണമെന്ന രീതിയിലാണ്‌ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ മലയാളത്തിലേക്ക്‌ ആധുനികതാവാദമെത്തുന്നത്‌. പുതിയ ഭാഷാ ക്രമവും സൌന്ദര്യവീക്ഷണവുമായി ധാരാളം രചനകള്‍ മലയാളത്തിലുണ്ടായി. മല യാളത്തില്‍ ആധുനികതാവാദം കൃത്യമായി ഇടപെട്ടിരുന്ന കാലത്താണ്‌ മേതില്‍ രാധാകൃഷ്ണന്‍ “സൂര്യവംശം” എഴുതുന്നത്‌. പക്ഷെ സമകാലികരുമായി കൃത്യ മായ ഒരു അകലം മേതില്‍ പാലിച്ചു. ഘടനാപരവും ആശയപരവുമായ പരീക്ഷ ണങ്ങളാല്‍ നിറഞ്ഞ മേതില്‍രചനകള്‍ മലയാളസാഹിത്യത്തില്‍ സവിശേഷശ്രദ്ധ ആകര്‍ഷിച്ചു. 1 പഠനലക്ഷ്യം ആധുനികതാവാദത്തിന്റെയും ഉത്തരാധുനികതാവാദത്തിന്റെയും പ്രഭവകാ ലങ്ങളില്‍ എഴുതിയിരുന്നെങ്കിലും അവയുടെ പൊതുസ്വഭാവങ്ങളില്‍നിന്ന്‌ വിട്ടുനി ന്നാണ്‌ മേതില്‍ രാധാകൃഷ്ണന്‍ രചനകള്‍ നടത്തിയത്‌. ഘടനാപരവും ആശയപ രവുമായ പരീക്ഷണങ്ങളാല്‍ മേതില്‍ മലയാളസാഹിത്യത്തിന്റെ പൊതുആധുനി കതാവാദശീലങ്ങളില്‍നിന്നും എങ്ങനെ വഴിമാറിനടന്നു എന്നാണ്‌ പരിശോധിക്കു ന്നത്‌. ഈ അര്‍ത്ഥത്തില്‍ ഭാഷാപരവും ഭാവുകത്വപരവുമായി മേതില്‍ മലയാള ത്തിലുണ്ടാക്കിയ ചലനങ്ങളുടെ അപ്രഗഥനമാണ്‌ ഈ പഠനം. പഠനത്തിന്റെ പ്രസക്തി മലയാളത്തില്‍ അര്‍ഹിക്കുന്ന വിധത്തില്‍ മേതില്‍ രാധാകൃഷ്ണന്‍ പരിഗ ണിക്കപ്പെടുകയോ പഠിക്കപ്പെടുകയോ ചെയ്തിട്ടില്ല. മലയാളത്തിലെ ആധു നികതാവാദരചനകളെ കുറിച്ച്‌ പൊതുവിലും എഴുത്തുകാരെ ക്രേന്ദീകരിച്ച്‌ പ്രത്യേ കിച്ചും ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവയിലൊന്നും മേതില്‍കൃതി കള്‍ പരിശോധിക്കപ്പെട്ടിട്ടില്ല. പരിസ്ഥിതിരാഷ്ര്രീയത്തെ മുന്‍നിര്‍ത്തി പുതിയ പഠ നങ്ങള്‍ ബഷീര്‍ മുതല്‍ സമകാലിക എഴുത്തുകാരെ മുന്‍നിര്‍ത്തിവരെ ഉണ്ടാകു മ്പോഴും തീര്‍ത്തും ഭാമികമായി രചനകള്‍ നടത്തിയ മേതില്‍ കൃതികളെ കാര്യ മായി പരിഗണിച്ചിട്ടില്ല. ദുര്‍ധ്രഹത, പാരമ്പര്യവിരുദ്ധം, അരാഷ്ട്രീയം എന്നിങ്ങ നെയുള്ള ലേബലുകള്‍ ചാര്‍ത്തി നിരൂപകരില്‍ മിക്കവരും മേതിലിനെ ഒഴിഞ്ഞുനട ക്കുന്നു. എന്നാല്‍ ഈ മുന്‍ധാരണകളെയെല്ലാം പൊളിച്ചെഴുതാനുള്ള ഉള്‍ക്കരുത്ത്‌ മേതില്‍കൃതികള്‍ക്കുണ്ട്‌. മേതില്‍ രചനകളെ മുഴുവനായി വ്യത്യസ്തരീതികളി ലൂടെ സമീപിച്ച്‌ സാഹിത്യത്തില്‍ അദ്ദേഹം നടത്തിയ പൊളിച്ചെഴുത്തുകളെ വിശദ മാക്കുന്നു എന്നതിനാല്‍ ഈ പഠനം കാലികപ്രസക്തമാണ്‌. 2 പഠനമേഖല വൃത്യസ്തകാലങ്ങളിലായി മേതില്‍ നടത്തിയ രചനകളെല്ലാം ഈ പഠന ത്തില്‍ പ്രഥമാകരമായി സ്വീകരിച്ചിട്ടുണ്ട്‌. കഥ, കവിത, നോവല്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. മുന്ന്‌ ഘട്ടങ്ങളായാണ്‌ മേതില്‍ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെ ടിട്ടുള്ളത്‌. “സൂര്യവംശ ത്തില്‍ തുടങ്ങി “രോമം'വരെയുള്ള കൃതികള്‍ പുറത്തുവന്ന എഴുപതുകളിലെ ഒന്നാംഘട്ടം, “ഭൂമിയെയും മരണത്തെയും കുറിച്ച്‌” എന്ന കവിതാ സമാഹാരത്തില്‍ തുടങ്ങി “സംഗീതം ഒരു സമയകലയാണ്‌' എന്ന കഥാസമാഹാര ത്തില്‍ എത്തിയ തൊണ്ണൂറുകളിലെ രണ്ടാംഘട്ടം, 2013-ലെ “ജൂലൈ - ഓഗസ്റ്റ്‌ -സെ പ്തംബര്‍' എന്ന കഥയും 2016-ല്‍ പുറത്തുവന്ന 'സൂര്യമത്സ്യത്തെ വിവരിക്കല്‍' എന്ന നോവലൈറ്റും അടങ്ങിയ മൂന്നാംഘട്ടം എന്നിങ്ങനെയാണത്‌. ഈ കൃതിക ളെയെല്ലാം മേതില്‍കൃതികളുടെ സവിശേഷതകള്‍ വിലയിരുത്തുന്നതിനായി പഠന ത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പൂര്‍വ്വ പഠനങ്ങള്‍ 'പ്രകൃതിയെഴുത്ത്‌-മേതില്‍ രാധാകൃഷ്ണന്റെ കവിതകളില്‍ ' എന്ന വിഷയ ത്തിന്മേല്‍ ഉള്ള എം.എ. (പ്രബന്ധം റ്റിജോമോന്‍.കെ.ഇ. 2011-ല്‍ കാലിക്കറ്റ്‌ സര്‍വ്ൃവക ലാശാലയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. മേതില്‍ കവിതകളിലെ പരിസ്ഥിശാസ്ത്രവാദത്തി ലൂന്നിയ ഈ പ്രബന്ധം ഒ.എന്‍.വി, സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവ രുടെ സമാനവിഷയത്തിലുള്ള കവിതകളുമായി താരതമൃയപഠനവും നടത്തിയിട്ടു ണ്ട്‌. എന്നാല്‍ പരിഗണനാവിഷയമല്ലാത്തതിനാല്‍ മറ്റ്‌ വൃത്യസ്തവിഷയങ്ങളി ലുള്ള കവിതകളെ പരിഗണിക്കാന്‍ ഈ പഠനത്തിനായിട്ടില്ല. “പരിസ്ഥിതിയുടെ സൌന്ദര്യവും സൌന്ദര്യത്തിന്റെ പരിസ്ഥിതിയും: മേതില്‍ കവിതകളെ മുന്‍നിര്‍ത്തി യുള്ള വിശകലന പഠനം” എന്ന വിഷയത്തില്‍ ഉള്ള എം.ഫില്‍ പ്രബന്ധം 2016-17 ൪൪ അനൂപ്‌ വി.എസ്‌. തുഞ്ചെത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയില്‍ സര്‍പ്പി ചിട്ടുണ്ട്‌. കവിതകളിലെ പാരിസ്ഥിതികാംശങ്ങളെ മുന്‍നിര്‍ത്തിയുള്ള ആലോചന 3 യാണ്‌ ഈ പ്രബന്ധവും. മറ്റ്‌ വളരെക്കുറച്ച്‌ പഠനങ്ങള്‍ മാത്രമേ മേതില്‍ രചനകളു മായി ബന്ധപ്പെട്ട വന്നിട്ടുള്ളു. “തുങ്ങിക്കിടക്കുന്ന റിസീവര്‍ പറയുന്ന കാര്യങ്ങള്‍', “അപാരമ്പര്യത്തിന്റെ ഈര്‍ജ്ജപ്പവാഹം' എന്നിങ്ങനെ രണ്ട്‌ ലേഖനങ്ങള്‍ കെ.പി. അപ്പന്റേതായുണ്ട്‌. “ഒച്ചുകളുടെ പഗോഡ എന്ന തലക്കെട്ടില്‍ ആഷാമേനോനും 'രൂപസം്ക്രമത്തിന്റെ ദിനങ്ങള്‍” എന്ന തലക്കെട്ടില്‍ വി.സി. ്രീജനും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. “ദേശത്തിന്റെ ഭാവനാഭൂപടങ്ങള്‍ ' എന്ന ഗ്രന്ഥത്തില്‍ ഡോ.ഉ മര്‍ തറമേലും “ആധുനികതയുടെ കുറ്റസമ്മതം” എന്ന ഗ്രന്ഥത്തില്‍ ഡോ.പി.പവി ത്രനും മേതിലിന്റെ ഓരോ നോവലുകളെ പഠനവിധേയമാക്കിയിട്ടുണ്ട്‌. “ഏതി ലയും മധുരിക്കുന്ന കാടുകളില്‍”, “വിഹരിക്കുകയാണ്‌ മേതില്‍ ' എന്നീ തലക്കെട്ടു കളില്‍ കല്‍പ്പറ്റ നാരായണനും “വിരലുകള്‍ അഞ്ചവയവങ്ങളായി എന്നെന്നേക്കു മായി നഷടപ്പെട്ടിരിക്കുന്നു” എന്ന പേരില്‍ കരുണാകരനും “മനോരാജ്യങ്ങളിലെ രാഷ്ര്രീയം” എന്ന തലക്കെട്ടില്‍ സര്‍ജുവും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളനാട്‌ ഡോട്ടകോമില്‍ വിജു നായരങ്ങാടി “ഭൂമി എന്നും മരണത്തിന്‌ എതി രായിരുന്നു” എന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മേതില്‍ കവിതകളുടെ സന്ദ ര്യാന്വേഷണമാണ്‌ ഈ ലേഖനം. “മേതില്‍ ഇന്‍ ദ എര്‍ത്ത്‌” എന്ന പേരില്‍ കെ. ഗോപിനാഥന്‍ ഒരു ഡോക്യുമെന്ററി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്‌. വ്യത്യസ്ത സാഹചര്യങ്ങളില്‍ മേതില്‍ വെളിപ്പെടുത്തിയ ആശയങ്ങള്‍ ഒരു ഫിക്ഷനായി അവതരിപ്പിച്ച്‌ സവിശേഷരീതിയില്‍ സംവിധാനിച്ച ഡോക്യുമെന്ററി യാണിത്‌. മേതില്‍ കൃതികളിലെ ഏറ്റവും പ്രധാനപ്പെട്ട ആശയങ്ങളെ അഭിമുഖീക രിക്കാനേ ഈ ഡോക്യുമെന്ററിക്കായിട്ടുള്ളു. ടി.കെ. ശങ്കരനാരായണന്‍, ശ്രീജിത്‌ പെരുന്തച്ചന്‍, സാബു ഷണ്മുഖം, ഷാനവാസ്‌ എം.എ, കെ.പി. റഷീദ്‌ എന്നിവര്‍ മേതില്‍ രാധാകൃഷ്ണനുമായി നടത്തിയ അഭിമുഖങ്ങളിലും കൃതികളുമായി ബന്ധപ്പെട്ട ആലോചനകളുണ്ട്‌. ഇവയെല്ലാം മേതിലിന്റെ ഒന്നോ രണ്ടോ കൃതി കളെ പഠനവിധേയമാക്കി അവയുടെ രചനാസവിശേഷതകള്‍ ചുണ്ടിക്കാണിക്കു 4 ന്നതോ ആത്മാംശപരമായി മേതില്‍ കൃതികളുടെ വായനാനുഭവം പങ്കുവെക്കു ന്ന തോ ആയ രചനകളാണ്‌. പഠനരീതി വിവരണാത്മകരീതിയിലുള്ള പഠനമാണ്‌ ഈ പ്രബന്ധത്തില്‍ നിര്‍വൃഹിക്കു ന്നത്‌. കൃതിയുടെ പ്രമേയ പ്രതിപാദനതലങ്ങളെ അപഗ്രഥിച്ച്‌ രചനാസവിശേഷത കള്‍ കണ്ടെത്തുന്നു. ആഖ്യാനവിജ്ഞാനീയം, സ്ത്രീവാദം, പരിസ്ഥിതിശാസ്ര്തം തുടങ്ങിയ വ്യത്യസ്ത വൈജ്ഞാനിക മേഖലകളെയും പഠനസൌകര്യാര്‍ത്ഥം ഉപ യോഗലപ്പെടുത്തിയിട്ടുണ്ട്‌. പ്രബന്ധഘടന അഞ്ച്‌ അധ്യായങ്ങളും ആമുഖവും ഉപസംഹാരവുമടങ്ങുന്നതാണ്‌ പ്രബ ന്ധത്തിന്റെ ഉള്ളടക്കം. “ആധുനികതയും ആധുനികതാവാദവു'മെന്ന ഒന്നാം അധ്യായത്തില്‍ ആധുനികതയുടെ നിര്‍മ്മിതിയിലെ പ്രധാന ഘടകങ്ങളെ പരിശോ ധിച്ച്‌ പിന്നീട ആധുനികത എന്ന പൊതുഅര്‍ത്ഥത്തില്‍നിന്ന്‌ മാറി സവിശേഷമായി പ്രയോഗിക്കാന്‍ തുടങ്ങിയ ആധുനികതാവാദത്തെ വിശദീകരിക്കുകയാണ്‌. ആധു നികതാവാദത്തിന്റെ പ്രത്യയശാസ്ര്രസവിശേഷതകളില്‍ പ്രധാനപ്പെട്ട വിവിധ പ്രസ്ഥാനങ്ങളെയും പരാമര്‍ശിച്ചിട്ടുണ്ട്‌. തുടര്‍ന്ന്‌ ഇന്ത്യന്‍ കേരളീയ ആധുനികതാ വാദങ്ങളെ പരിശോധിച്ച്‌ പാശ്ചാത്യ ആധുനികതാവാദത്തില്‍ നിന്നുള്ള പ്രത്യയ ശാസ്ര്തരപരമായ വ്യത്യസ്തതകള്‍ പരിശോധിക്കുന്നു. മേതില്‍ രാധാകൃഷ്ണന്റെ രചനകളെ സാമാന്യമായി പരിചയപ്പെടുത്തിയാണ്‌ ഒന്നാം അധ്യായം അവസാനി ക്കുന്നത്‌. "എഴുത്തിന്റെ രൂപസംവിധാനം'” എന്ന രണ്ടാം അധ്യായത്തില്‍ ഘടന, ആഖ്യാനം, ഭാഷ എന്നിവയിലെല്ലാം മേതില്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച പുതുമകളെ പരിശോധിക്കുന്നു. ചിഹ്നങ്ങള്‍, ചിധ്രങ്ങള്‍, പ്രതീകങ്ങള്‍, രൂപക 5 ങ്ങള്‍ എന്നിവയുടെ ഉപയോഗത്താല്‍ സാധ്യമാവുന്ന നിലനിന്ന ഘടനയില്‍നി ന്നുള്ള വിഛേദം, ആഖ്യാതാവിന്റെ പരിണാമം, പ്രതിഭാഷ, ഗൂഡഭാഷ എന്നിവ പഠിക്കപ്പെടുന്നു. ആധുനികതാവാദത്തിന്റെയും മേതിലിന്റെയും പൊതുരാഷ്ട്രീയപദ്ധതി പരിശോധിക്കുന്ന “എഴുത്തിന്റെ രാഷ്ര്രീയം” ആണ്‌ മുന്നാം അധ്യായം. ആധുനിക താവാദത്തിന്റെ ഓദ്യോഗികനിലപാടുകളോട മേതില്‍ രാധാകൃഷ്ണന്‍ അകലം പാലിച്ചിരുന്നതെങ്ങനെയെന്ന്‌ പഠിക്കപ്പെടുന്നു. ജൈവരാഷ്ര്രീയം മേതിലില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന്‌ പരിശോധിക്കുകയാണ്‌ തുടര്‍ന്നുചെയ്യുന്നത്‌. പാരി സ്ഥിതാവബോധത്തെ കൂടുതലായി പ്രതിപാദിക്കുന്ന രണ്ടാംഘട്ടത്തെ കവിത, കഥ എന്ന്‌ വേര്‍തിരിച്ച്‌ പരിശോധിച്ചിടടുണ്ട്‌. “സാഹിത്യത്തിലെ ശാസ്ര്രമെഴുത്ത്‌' എന്ന നാലാം അധ്യായത്തില്‍ ശാസ്ത്രത്തിന്റെ രണ്ട്‌ അവാന്തരവിഭാഗങ്ങളായ ശുദ്ധശാസ്ര്രം, സാങ്കേതികവിദ്യ യുടെ വളര്‍ച്ച എന്നിവ മേതില്‍കൃതികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു പഠിക്കുന്നു. പരിസ്ഥിതിശാസ്ത്രം, ജന്തുശാസ്ത്രം, സാങ്കേതികശാസ്ര്രലോക ബോധം എന്നിവ പരിശോധിക്കപ്പെടുന്നു. മേതില്‍ കൃതികളില്‍ നിരന്തരം കടന്നുവ രുന്ന വ്യത്യസ്ത വിനിമയ രീതികളെയും വിശകലനവിധേയമാക്കിയിട്ടുണ്ട്‌. മനു ഷ്യര്‍ തമ്മിലുള്ള വിനിമയം, മനുഷ്യനും ജന്തുക്കളും തമ്മിലുള്ള വിനിമയം, ടെലി പുതി, ജന്മവാസന എന്നിവ ഈ ഘട്ടത്തില്‍ പരിശോധിച്ചിട്ടുണ്ട. അഞ്ചാം അധ്യായമായ “എഴുത്തിലെ ശരീരവും ലിംഗവും” എന്ന ഭാഗത്ത്‌, സ്ത്രീപുരുഷ ശരീരങ്ങളുടെ എഴുത്തിലെ പ്രതിനിധാനം പഠിക്കപ്പെടുന്നു. AMS കാത്വം, വേശ്യ, ബലാല്‍സംഗം എന്നിവയുടെ അര്‍ത്ഥത്തില്‍ മേതില്‍ നടത്തുന്ന പൊളിച്ചെഴുത്തുകളെയും പരിശോധിക്കുന്നു. മെയില്‍ഷോവനിസ്റ്റ്‌ അംശങ്ങള്‍ മേതിലില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും പഠിക്കപ്പെടുന്നു. 6 അഞ്ചധ്യായങ്ങളിലായി നടത്തിയ പരിശോധനകളുടെ വെളിച്ചത്തില്‍ എത്തിച്ചേര്‍ന്ന നിരീക്ഷണങ്ങളും നിഗമനങ്ങളും ഉപസംഹാരത്തില്‍ ചേര്‍ത്തിരിക്കു ന്നു. പഠനത്തിന്‌ ആധാരമായി സ്വീകരിച്ച പുസ്തകങ്ങളുടെയും ലേഖനങ്ങളു ടെയും വെബ്സൈറ്റുകളുടെയും വിവരങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. 7 GAG s\IWoa 1 ആധുനികതയും ത്ആതധുനികതാവാദവും 1.1 ആധുനികത മധ്യകാലത്തില്‍ നിന്ന്‌ വൃത്യസ്തമായി പതിനാറാം നൂറ്റാണ്ടോടെ സമൂഹ ത്തില്‍ സംഭവിച്ച പരിണാമങ്ങളെയാണ്‌ ആധുനികത എന്ന പദം സുചിപ്പിക്കു ന്നത്‌. വ്യത്യസ്ത ചരിര്രസന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത അര്‍ത്ഥമാണ്‌ ആധുനികത എന്ന പദത്തിനുണ്ടായിരുന്നത്‌. സമകാല പരിഷ്കൃതി, സവിശേഷമായ സാമൂഹ്യ ചരിത്രസംഭവം, കലാസാഹിത്യപരമായ പ്രവണതകള്‍ എന്നിങ്ങനെ വ്യത്യസ്ത കാഴ്ചപ്പാടുകളെ ആധുനികം എന്ന പദം സൂചിപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടോടെ ഇവയെ വേര്‍തിരിച്ച്‌ കാണുന്ന പ്രയോഗങ്ങളുണ്ടായി. കെട്ടിടം, വസ്ര്തം, പെരുമാറ്റ ശീലങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വന്ന മാറ്റത്തെ സൂചിപ്പിച്ചുകൊണ്ട്‌ ആധുനീക രണം (11ഠ0ഠഞ്ബടല00൩), സവിശേഷമായ ചരിത്ര-സാമുഹ്ൃയസന്ദര്‍ഭത്തെ സൂചിപ്പിച്ച്‌ ആധുനികത (400൦൩0), ഈ സവിശേഷസന്ദര്‍ഭത്തില്‍ ഉടലെടുത്ത കലാസാ ഹിത്യപ്രവണതകളെ സൂചിപ്പിക്കാന്‍ ആധുനികതാവാദം (000ബ്പടണ) എന്നി ങ്ങനെ അതത്‌ സന്ദര്‍ഭങ്ങളില്‍ ഇവ പ്രയോഗിക്കപ്പെട്ടു. റോമന്‍ വിഗ്രഹാരാധകനില്‍ നിന്നും ക്രിസ്ത്യന്‍ വിശ്വാസിയിലേക്കുള്ള വ്ൃക്തിവ്യത്യാസത്തെ കുറിച്ചിരുന്ന ലാറ്റിന്‍പദമായ “മൊഡേണസി'ല്‍ നിന്നാണ്‌ മോഡേണ്‍ ' എന്ന പദം പിറവിയെടുത്തത്‌.” സമാനമായി മലയാളത്തില്‍ ഉപയോ ഗിക്കുന്ന “ആധുനികത” എന്ന പദം സംസ്കൃതപദമായ “ആധുനാ' യില്‍ നിന്നും പിറവിയെടുത്തതാണ്‌.” ഒരു ചരിത്ര-സാമൂഹിക സന്ദര്‍ഭത്തെ നിര്‍ണയിക്കുന്ന ഭാതികാസ്പദങ്ങള്‍, അവയിലെ അധികാരരൂപങ്ങള്‍, ഉള്ളിലടങ്ങിയ ആശയങ്ങള്‍, അവയുടെ അനുഭൂതിഘടനകള്‍ എന്നിവയെല്ലാം സൂചിപ്പിക്കുന്ന പദമായി “ആധു 8 നികത്‌” മാറി. 1950-കളോടെയാണ്‌ ഇങ്ങനെ വ്യാപകമായി ഉപയോഗിക്കാവുന്ന പ്രയോഗക്ഷമത ഈ പദം കൈവരിക്കുന്നത്‌. ശാസ്ര്രത്തിന്റെ കടന്നുവരവ്‌, തത്ത്വചിന്തയില്‍ വന്ന മാറ്റങ്ങള്‍, കോളനീക രണം, ദേശരാഷ്്രങ്ങളുടെ രൂപീകരണം തുടങ്ങിയവ ആധുനികതയുടെ നിര്‍മ്മിതി യിലെ പ്രധാന ഘടകങ്ങളാണ്‌. പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച പരിണാമങ്ങളെ ഇവജെല്ലാം സ്വാധീനിച്ച്‌ പത്തൊമ്പതാം നുറ്റാണ്ടാകുമ്പോഴേക്ക്‌ വിപുലമായ രീതി യിലേക്ക്‌ മാറ്റി. വിജ്ഞാനമണ്ഡലത്തിലാണ്‌ ആധുനികത പ്രധാനമായും മാറ്റങ്ങളു ണ്ടാക്കിയത്‌. വിജഞാനമണ്ഡലത്തെ ശാസ്ത്രവിഷയങ്ങള്‍, മാനവിക വിഷയങ്ങള്‍ എന്നിങ്ങനെ പൊതുവായി വേര്‍തിരിക്കുകയും ഇവയ്ക്ക്‌ വ്യത്യസ്തമായ അനേകം ശാഖകളും ഓരോന്നിനും വ്യത്യസ്ത ഉള്ളടക്കവും രീതിശാസ്ത്രവുമെല്ലാം കല്‍പ്പി ക്കുകയും ചെയ്തത്‌ ആധുനികതയാണ്‌. ഉള്ളടക്കം, രീതിശാസ്ത്രം എന്നീ അടി സ്ഥാനത്തില്‍ പ്രാചീന, മധ്യകാലവിജ്ഞാനങ്ങളില്‍ നിന്ന്‌ ആധുനികവിജ്ഞാന ങ്ങള്‍ തീര്‍ത്തും വ്ൃത്യസ്തമായാണ്‌ അനുഭവപ്പെട്ടത്‌. മനുഷ്യനെ ക്രേന്രീകരിച്ചു ള്ളതും ഭാതികവാദത്തിന്‌ പ്രാധാന്യം നല്‍കിയുമാണ്‌ ഈ അറിവുകള്‍ രൂപീകരി ക്കപ്പെട്ടത്‌. ഈ അറിവുകളില്‍ നിന്നാണ്‌ കലാസാഹിത്ൃയരംഗത്ത്‌ സവിശേഷപ്രവ ണതകളോടെ ആധുനികതാവാദം കടന്നുവരുന്നത്‌. 11.1 ആധുനികതാവാദം ആധുനികം എന്ന പൊതുഅര്‍ത്ഥത്തില്‍ നിന്ന്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ സവിശേഷപ്രവണതകളെയും പ്രസ്ഥാനങ്ങളെയും സൂചിപ്പിക്കുന്ന ഒന്നായി ആധുനികതാവാദം മാറിയത്‌. പത്തൊമ്പതാം നൂറ്റാ ണ്ടിന്റെ അവസാന ദശകങ്ങളില്‍ യുറോപ്പിലും തുടര്‍ന്ന്‌ ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ നാടുകളിലും സാഹിത്യരംഗത്ത്‌ രൂപംകൊണ്ട പ്രവണതയാണ്‌ ആധുനികതാവാ ദം. പത്തൊമ്പതാം നുറ്റാണ്ടില്‍ യൂറോപ്യന്‍ കലാസാഹിതൃരംഗത്ത്‌ നിലനിന്നി രുന്ന യഥാതഥ്യപ്രസ്ഥാനം (Realism), രേഖീയ ആഖ്യാനം (Linear narrativity) 9 തുടങ്ങിയ കാഴ്ചപ്പാടുകള്‍ക്കും സ്വരപ്രമാണങ്ങള്‍ക്കുമെതിരായാണ്‌ ഇത്‌ കടന്നുവ ന്നത്‌. 1890-കളില്‍ തന്നെ മാറ്റങ്ങള്‍ ചെറിയ രീതിയില്‍ ദൃശ്യമായിത്തുടങ്ങിയിരു ന്നെങ്കിലും ഒന്നാം ലോകമഹായുദ്ധത്തിന്‌ ശേഷമാണ്‌ ഇത്‌ സജീവമായത്‌. ഉച്ചാ ധുനികത (High modernism) യുടെ കാലമായി അറിയപ്പെട്ട സമയത്ത്‌ എല്ലാ മേഖലയിലും പുതിയ ചിന്തകരും ചിന്തകളും കടന്നുവന്നു. കാള്‍ മാര്‍ക്സ്‌, ഫ്രെഡറിക്‌ നീഷേ, സിഗ്മണ്ട്‌ ഫ്രോയ്ഡ്‌, ജയിംസ്‌ ജെ ഫ്രേസര്‍ തുടങ്ങിയ നിര "ആധുനികതയുടെ സുവര്‍ണ്ണശാഖ' എന്നറിയപ്പെട്ടു.” ജയിംസ്‌ ജോയ്സിന്റെ “യുളിനസ്‌', ടി എസ്‌. എലിയറ്റിന്റെ ‘a വേസ്റ്റലാന്‍ഡ്‌', വിര്‍ജീനിയ വുള്‍ഫിന്റെ “ജേക്കബ്സ്‌ റും” തുടങ്ങി സാഹിത്യ ത്തില്‍ പരീക്ഷണ സൃഷ്ടികള്‍ ധാരാളമുണ്ടായി. ശൈലിയിലും ശില്‍പ്പഘടന യിലും ആഖ്യാനതലത്തിലും വലിയ മാറ്റങ്ങള്‍ പ്രകടമായി. കഥാപാര്രസൃഷ്ടി യില്‍ പരമ്പരാഗതവഴികളില്‍ നിന്ന്‌ മാറിനടന്ന്‌, നിലവിലിരുന്ന ധാരണകളെ യെല്ലാം തകിടം മറിക്കുകയും പാരമ്പര്യവാകൃഘടനയെ ലംഘിച്ച്‌ ഭാഷാവിപ്പവം സൃഷ്ടിക്കുകയും ചെയ്തു. സാഹിത്യനിര്‍മ്മിതിയുടെ പുതിയരൂപങ്ങളായി “ആന്ത രികജീവിതത്തില്‍ ശ്രദ്ധ ഈന്നുന്ന സാഹിത്ൃയകലാപ്രസ്ഥാനം' (Expressionism), “അയഥാര്‍ത്ഥവാദം' (െനലടണ), ചിത്ര-ശില്‍പ്പ കലാരംഗത്ത്‌ “ക്യൂബിസം' (Cubism), ഫ്യൂച്ചറിസം” (1വസ്ഥടണ)എന്നിവയും സംഗീതത്തില്‍ പരമ്പരാഗത താളം, ലയം എന്നിവയില്‍ നിന്നുള്ള വഴിമാറിനടക്കലുകള്‍ തുടങ്ങിയിട്ടുള്ള മാറ്റ ങ്ങളുണ്ടായി. സമൂഹത്തിലെ പുതിയ മാറ്റങ്ങളെന്ന രീതിയില്‍ ആധുനികത (Modernity), സാഹിത്യത്തിലെ മാറ്റങ്ങളെ ആധുനികതാവാദം (24ഠ0ബ്ബടണ) എന്നിങ്ങനെ വ്യത്യസ്ത അര്‍ഥങ്ങളിലാണ്‌ ഈ പ്രബന്ധത്തില്‍ സുചിപ്പിക്കുന്നത്‌. നിയതമായ ലക്ഷണങ്ങളോട കൂടി ഒരു പ്രസ്ഥാനമെന്നതിനേക്കാള്‍ രൂപപ രമായും ഭാവുകത്വപരമായും ചില സമാനസവിശേഷതകള്‍ നിലനിര്‍ത്തുകയും 10 എന്നാല്‍ അന്യോനം വിയോജിക്കുകയും ചെയ്താണ്‌ ഒരു പ്രസ്ഥാനമെന്ന രീതി യില്‍ ആധുനികതാവാദം പ്രതൃക്ഷപ്പെട്ടത്‌. “പരമ്പരാഗതമായവയ്ക്ക്‌ എതിരായി, പ്രത്യേകിച്ച്‌ കല, സാഹിത്യം, മതം എന്നിവയില്‍ രൂപപ്പെടുന്ന ആധുനിക ആശയ ങ്ങളും രീതികളും; ഇംഗ്ലീഷ്‌ സാഹിതൃത്തെ സംബന്ധിച്ച്‌ എസ്രാപാണ്ട്‌, ടി.എസ്‌. എലിയറ്റ്‌, വെര്‍ജീനിയ വൂള്‍ഫ്‌, ജോയസ്‌, കോണ്‍റാഡ്‌ തുടങ്ങിയ എഴുത്തുകാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സൃഷ്ടിച്ച പ്രവണതകളെ “ആധുനികത” എന്ന പദം കുറിക്കുന്നു. ഇവര്‍ രചനാശൈലിയിലും മറ്റും ഏറെ വൃത്യസ്തകള്‍ പുലര്‍ത്തിയിരുന്നുവെങ്കിലും സാഹിത്യത്തിന്റെ പരമ്പരാഗതമായ ഘടനയെ പ്രതി രോധിക്കുകയും “ബോധധാര' പോലുള്ള നൂുതനസ്രമ്പദായങ്ങള്‍ക്കു തുടക്കം കുറി ക്കുകയും ചെയ്തു. ഇതിനു സമാന്തരമായ പ്രവണതകള്‍ ചിത്രകലയിലും മറ്റും പ്രകടമായിട്ടുണ്ട്‌””” എന്ന്‌ ഓക്സ്ഫോര്‍ഡ്‌ ഡിക്ഷണറി വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ അധിവസിക്കുന്ന വൃത്യസ്ത ജനവിഭാഗ ങ്ങളുടെ ഭാവുകത്വത്തെ സ്വാധീനിക്കാനും നിര്‍ണ്ണയിക്കാനും ആധുനികതാവാദ ത്തിന്‌ കഴിഞ്ഞു. വിവിധരീതികളില്‍ പ്രകാശിപ്പിക്കപ്പെടുമ്പോള്‍ തന്നെ ആധുനി കമായ ലോകബോധത്തെ സംശയിക്കാനും ചോദ്യംചെയ്യാനും ആധുനികതാവാദ ത്തിനായി. അസ്തിത്വവാദം പോലുള്ള തത്വശാസ്ര്രപ്രവണതകളാല്‍ വലിയൊരള വോളം സ്വാധീനിക്കപ്പെട്ടതായിരുന്നു ആധുനികതാവാദപരമായ കലാസാഹിത്യ സമീപനങ്ങള്‍. പഴയ ആവിഷ്കാരരീതികളില്‍ നിന്ന്‌ വേര്‍തിരിഞ്ഞും പുതിയ ആവിഷ്കാരസ്ര്പദായങ്ങള്‍ക്കുവേണ്ടിയുള്ള നിരന്തരമായ അന്വേഷണമായുമാണ്‌ വിവിധ കലാമേഖലകളില്‍ ഇവ പ്രത്ൃക്ഷപ്പെട്ടത്‌. അവാങ്‌-ഗാഡ്കല (൧൧൭൩ ഠിം ബബ) എന്നറിയപ്പെട്ടിരുന്ന ആധുനികതാവാദ വക്താക്കള്‍ സ്വയം അന്യവ ത്കൃതരായി പ്രഖ്യാപിക്കുകയും വ്യവസ്ഥാപിതകലയുടെ മാര്‍ഗങ്ങളെ മറികട ക്കാന്‍ വ്യവസ്ഥാപിത ജീവിത്ര്രമത്തെ ഞെട്ടിക്കുന്ന ജീവിതരീതികള്‍ ഉപാധി യായി സ്വീകരിക്കുകയും ചെയ്തു. 11 ആദ്യം ചിത്രകലയിലാണ്‌ ആധുനികതാവാദ പ്രവണതകള്‍ ഉടലെടുത്തത്‌. പിന്നീട മറ്റു മേഖലകളിലേക്ക്‌ അത്‌ പടര്‍ന്നു. അതിരുകള്‍ മായ്ച്ചുകളഞ്ഞും രൂപഭ ദ്രത പ്രതീതിപരമാണെന്ന്‌ സ്ഥാപിക്കുകയും ചെയ്ത ഇംപ്രഷനിസത്തില്‍ തുടങ്ങി പിന്നീട ക്യൂബിസം, ഫോവിസം, ഫ്യൂച്ചറിസം, ദാദായിസം, സറിയലിസം, എക്സ്പ്രഷനിസം തുടങ്ങി നിരവധി പ്രസ്ഥാനങ്ങളാണ്‌ ഇങ്ങനെ വ്യാപിച്ചത്‌. യൂറോപ്യന്‍ ചിധ്രകലാരംഗത്ത്‌ പ്രവര്‍ത്തിച്ച അളവിലും രീതിയിലും അവ മറ്റ്‌ മേഖലകളില്‍ പ്രവര്‍ത്തിച്ചെന്ന്‌ പറയാനാവില്ലെങ്കിലും എല്ലാ മേഖലകളിലും അവ യുടെ സ്വാധീനം എത്തിയിരുന്നു. 1,1.2 ആധുനികതയുടെ ഭതികാസ്പദങ്ങള്‍ 1-ാം നൂറ്റാണ്ടോടെ സാധ്യമായ സാമൂഹൃപരിവര്‍ത്തനത്തിന്‌ നിരവധി ഘട കങ്ങള്‍ കാരണമായുണ്ടായിരുന്നു. ശാസ്ത്രത്തിന്റെ കടന്നുവരവ്‌, തത്ത്വചിന്തയില്‍ സങ്കല്‍പ്പനപരമായി വന്ന മാറ്റം, കോളനീകരണം, ദേശരാഷ്ട്രങ്ങളുടെ രൂപീക രണം തുടങ്ങിയവയെല്ലാം ആധുനികതയുടെ പിറവിയെ സ്വാധീനിച്ച ഘടകങ്ങ ളാണ്‌. 1,1.2.1 ശാസ്രതത്തിന്റെ കടന്നുവരവ്‌ ആധുനികതയെ സാധ്യമാക്കിയ പ്രധാന ഘടകമാണ്‌ ശാസ്ത്രം. ആധുനി കശാസ്ര്രം പ്രപഞ്ചത്തെ ഭാതികസാന്നിധ്യമായി തിരിച്ചറിയുകയും പ്രപഞ്ചരഹ സ്യങ്ങള്‍ നിര്‍ധാരണം ചെയ്തെടുക്കുകയും ചെയ്തു. കാര്യകാരണയുക്തിയിലു ടെയും പരീക്ഷണനിരീക്ഷണങ്ങളിലൂടെയും പടിപടിയായി വികസിച്ചു വന്ന അന്വേഷണങ്ങളുടെ ഭാഗമായുള്ള അറിവുകള്‍ വസ്തുനിഷ്ഠവും ശാസ്ത്രീയവും ആധികാരികവുമാണെന്ന്‌ കരുതപ്പെട്ടു. 1608-൪൪ ഗലീലിയോ ടെലിസ്ക്കോപ്പ്‌ കണ്ടു പിടിച്ചതോടെ ജ്യോതിശാസ്ത്രത്തെ ആധാരമാക്കി നിര്‍മ്മിക്കപ്പെട്ടിരുന്ന അരിസ്റ്റോ ട്ടിലിയന്‍ പ്രപഞ്ചസങ്കല്‍പ്പം തകര്‍ന്നു. ഗലീലിയോയുടെ അഭിപ്രായങ്ങളെ പിന്നീട്‌ ടൈക്കോ ബ്രാഹെ, ടോളമി, കോപ്പര്‍നിക്കസ്‌, കെപ്ലര്‍ തുടങ്ങിയവര്‍ മുന്നോട്ടു 12 നയിക്കുകയും അവയെ വികസിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ക്രമികമായി വളര്‍ന്നുവന്ന കാഴ്ചപ്പാടുകളെ മുന്‍നിര്‍ത്തിയാണ്‌ ഐസകന്യൂട്ടന്‍ തന്റെ ശാസ്ത്ര സിദ്ധാന്തങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത്‌. ബലങ്ങളാണ്‌ പ്രപഞ്ചചലനങ്ങ ളുടെ അടിസ്ഥാനമെന്നും ചലനങ്ങള്‍ക്ക്‌ പിന്നില്‍ ഈര്‍ജ്ജം പ്രവര്‍ത്തിക്കുന്നു ണ്ടെന്നുമുള്ള നിരീക്ഷണങ്ങളോടെ അവതരിപ്പിച്ച മുന്ന്‌ ചലനനിയമങ്ങളും ഗുരു ത്വാകര്‍ഷണ സിദ്ധാന്തവും പ്രചാരത്തിലെത്തിയതോടെ നിലവിലിരുന്ന ധാരണ കള്‍ ചോദ്യം ചെയ്യപ്പെട്ടു. ന്യൂട്ടന്റെ സങ്കല്‍പ്പങ്ങളുടെ തുടര്‍ച്ചയായാണ്‌ പിന്നീട ആല്‍ബെര്‍ട്ട ഐന്‍സ്റ്റീന്‍ ആപേക്ഷികതാസിദ്ധാന്തത്തിലേക്കും ക്വാണ്ടം ഭാതികശാസ്ര്രത്തി ലേക്കുമെത്തിയത്‌. 20-ാം നൂറ്റാണ്ടിലെ ശാസ്ര്രപഠനങ്ങള്‍ക്കെല്ലാം ആധാരമായി വര്‍ത്തിച്ച്‌ ചോദ്യം ചെയ്യാനാകാത്ത ആധികാരിക സിദ്ധാന്തമായി അത്‌ വിലയിരു ത്തപ്പെട്ടു. മനുഷ്യപുരോഗതിയുടെ അളവും ഇക്കാലത്ത്‌ ത്വരിതഗതിയിലായി. അച്ചടിയുടെ കണ്ടുപിടിത്തവും പ്രചാരവുമാണ്‌ ഇതിന്‌ പ്രധാന കാരണമായി ത്തീര്‍ന്നത്‌. വടക്കുനോക്കിയത്രന്രം, ടൈപ്റൈറ്റര്‍, ടേപ്‌ റെക്കോര്‍ഡര്‍, ടെല ഫോണ്‍, പ്ലാസ്റ്റിക്ക്‌ തുടങ്ങിയവയുടെ കണ്ടുപിടുത്തവും നിര്‍ണ്ണായകമായി. പരി ണാമസിദ്ധാന്തത്തിലൂടെ ചാള്‍സ്‌ ഡാര്‍വിനും മനഃശാസ്ത്രസിദ്ധാന്തത്തിലൂടെ സിഗ്മണ്ട്‌ ഫ്രോയ്ഡും സാമ്പത്തിക സിദ്ധാന്തത്തിലൂടെ കാള്‍ മാര്‍ക്സും മനു ഷ്യന്റെ ജീവിതവിക്ഷണത്തെയും വികസിപ്പിച്ചു. വ്യാവസായിക വിപ്ലവവും അതൊരുക്കിയ പുത്തന്‍സൌഈകര്യങ്ങളും ജീവി താവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കി. വ്യക്തിയെ ഒറ്റപ്പെടലിലേക്ക്‌ നയിച്ച ഏകാന്തതാ ബോധം അതില്‍ പ്രധാനമാണ്‌. കൂട്ടുകുടംബങ്ങള്‍ അണുകുടുംബങ്ങളായും പിന്നീട അണുകുടുംബമെന്ന ചെറുഘടകം തകര്‍ന്ന്‌ ഇണകള്‍ രുപം കൊണ്ടതും ആധുനികതയുടെ പശ്ചാത്തലത്തിലാണ്‌. ഈ മാറ്റം കാര്‍ഷികവൃത്തി ഉപേക്ഷിച്ച്‌ നഗരങ്ങളിലേക്ക്‌ ചേക്കേറാന്‍ യുവാക്കളെ പ്രേരിപ്പിച്ചു. ആദ്യം സ്വാതന്ത്ര്യവും 13 സന്തോഷവും മനുഷ്യന്‌ നല്‍കിയിരുന്ന നഗരങ്ങള്‍ പിന്നീട്‌ ഭയവും വിഷാദവും നല്‍കിത്തുടങ്ങി. ഗ്രാമങ്ങളിലേക്ക്‌ തിരിച്ചുപോകാന്‍ മനുഷ്യന്‍ വെമ്പിയെങ്കിലും നഗരങ്ങള്‍ ഗ്രാമവ്യവസ്ഥിതിയെ തകര്‍ത്തുകളഞ്ഞു എന്ന യാഥാര്‍ത്ഥ്യത്തിനുമു ന്നില്‍ തന്റെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട ഒറ്റപ്പെട്ടവനായിത്തീര്‍ന്നിരിക്കുന്നു എന്ന്‌ തിരിച്ചറിവുണ്ടായി. ഇതോടൊപ്പം ആറ്റംബോംബിന്റെ കണ്ടുപിടുത്തവും ലോകമ ഹായുദ്ധങ്ങളും മനുഷ്യനിലുണ്ടായിരുന്ന നന്മയെയും ശുഭാപ്തി വിശ്വാസ ത്തെയും കൂടി കെടുത്തിക്കളഞ്ഞു. വിചാരം, വികാരം, പെരുമാറ്റം, ജീവിതവീ ക്ഷണം എന്നിവയില്‍ വന്ന മാറ്റങ്ങള്‍ സാഹിത്യത്തിലും ചലനങ്ങളുണ്ടാക്കി. മുന്‍ഗാമികളില്‍ നിന്ന്‌ വ്യത്യസ്തമായ ശൈലി കൈക്കൊള്ളാന്‍ ഇത്‌ ആധുനിക എഴുത്തുകാരെ പ്രേരിപ്പിച്ചു. തത്ത്വചിന്തയിലും ഈ മാറ്റങ്ങള്‍ പ്രതിഫലിക്കപ്പെട്ടു. 1.1.2.2 തത്ത്വചിന്തയിലെ മാറ്റങ്ങള്‍ ദൈവാരാധന വികസിക്കുകയും ആരാധനാക്രമങ്ങളും ജീവിതവ്യവ സ്ഥയും മതപരമായി സംഘടിപ്പിക്കപ്പെടുകയും ചെയ്ത കാലമായിരുന്നു മധ്യ കാലം. നവോത്ഥാനകാലത്ത്‌ മധ്യകാലം രൂപീകരിച്ച വിശ്വാസ്പ്രമാണങ്ങളെ യുക്തിപരമായി സംശയിച്ചു തുടങ്ങുന്ന ചിന്തകള്‍ ഉണ്ടായിവന്നു. പിന്നീട വന്ന ആധുനിക ചിന്ത ദൈവത്തെ മാറ്റി മനുഷ്യനെ ക്രേന്ദ്രമാക്കുകയും മാനുഷിക അറി വുകളുടെ അപ്രമാദിത്വം ഉറപ്പിക്കുകയും ചെയ്തു. ശാസ്ത്രവികാസത്തിന്റെ ഭാഗ മായി വളര്‍ന്നുവന്ന യുക്തിചിന്ത പുതിയൊരു ലോകബോധത്തെയും സാമൂഹിക ജീവിതത്തെയും നിര്‍മ്മിച്ചു. ആധുനിക സമുഹത്തില്‍ മനുഷ്യന്‍ നേരിടുന്ന ചൂഷ ണങ്ങളും പ്രതിസന്ധികളും വ്യക്തമാക്കുന്ന രാഷ്ടദ്രീയചിന്തകളും രൂപമെടുത്തു. ചൂഷണങ്ങള്‍ക്ക്‌ പ്രധാന കാരണമായത്‌ കോളനീകരണം നിര്‍മ്മിച്ച പുതിയ സാമു ഹൃബന്ധങ്ങളായിരുന്നു. 14 1.1.2.3 കോളനികരണം മധ്യകാല സാമൂഹികഘടനയില്‍ കോളനീകരണം വലിയ മാറ്റങ്ങള്‍ ഉണ്ടാ ക്കിയിട്ടുണ്ട്‌. മധ്യകാല സമുഹങ്ങളെ ഒരുപോലെ വിമോചനങ്ങളിലേക്കും പുതിയ ചൂുഷണതലങ്ങളിലേക്കും കോളനീകരണം നയിച്ചു. വ്ൃയത്യസ്തകാലങ്ങളിലായി സ്പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്സ്‌, ബ്രിട്ടണ്‍, ഫ്രാന്‍സ്‌ തുടങ്ങിയ രാഷ്ട്ര ങ്ങള്‍ വലിയ കൊളോണിയല്‍ ശക്തികളായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സമുദ്രസഞ്ചാര ങ്ങളിലൂടെ ഈ യൂറോപ്യന്‍ ശക്തികള്‍ അധിനിവേശവും മതാധികാരവും സാധ്യ മാക്കി. മധ്യകാല വിജ്ഞാനങ്ങളിലെ അയുക്തികളെ തിരുത്തുന്നതിനും വിജ്ഞാ നത്തെ ഉള്ളടക്കം മുന്‍നിര്‍ത്തി വിവിധശാഖകളാക്കി വര്‍ഗ്ഗീകരിക്കുന്നതിനും കോളനീകരണം ഇടവരുത്തി. ചെറിയ വിഭാഗം ജനങ്ങളുടേത്‌ മാത്രമായി നിലനി ന്നിരുന്ന അറിവുകളെ സാമാന്യവല്‍ക്കരിക്കാന്‍ ഇത്‌ സഹായിച്ചു. വിജ്ഞാനപ്ര വര്‍ത്തനങ്ങളുടെ ഓദ്യോഗികമാധ്ൃമമായി ഇംഗ്ലീഷ മാറുകയും യൂറോപ്യന്‍ സദാ ചാര മര്യാദകളെ കൊളോണിയല്‍ സമൂഹങ്ങളില്‍ ഉന്നതസ്ഥാനത്ത്‌ ഉറപ്പിച്ചെടു ക്കുകയും ചെയ്താണ്‌ ഈ സാമാന്യവല്‍ക്കരണം സാധ്യമായത്‌. ഇതോടൊപ്പം കൊളോണിയല്‍ ഭരണനടത്തിപ്പിനാവശ്യമായ പൌരന്‍മാരെ സുൃഷ്ടിച്ചെടുക്കുന്ന രീതിയില്‍ കൂടി കോളനീകരണത്തിലെ വിജ്ഞാനമേഖലകള്‍ ഇടപെട്ടപ്പോള്‍ പൂര്‍ണ്ണമായും യൂറോ-ക്രേനദ്രിത രീതിയിലേക്ക്‌ മാത്രമായി അവജെല്ലാം ചുരുങ്ങു കയും ചെയ്തു. 1,1,2.3.1 യുറോ ക്കരേന്ദീകരണം ലോകത്തെയും പ്രകൃതിയെയും നിര്‍മ്മിക്കുന്നതും അളക്കുന്നതും യുറോപ്പ്‌ /യൂറോപ്ൃയന്‍ സംസ്‌കാരം ആണെന്ന ബോധപൂര്‍വ്വമോ അല്ലാത്തതോ ആയ സമീ പനമാണിത്‌. ഭൂപടനിര്‍മ്മിതിയില്‍ യൂറോപ്യന്‍ ഭൂഅതിരുകളെ എടുത്തുകാണിക്കു ന്നതും ഗ്ലോബിലും മാപ്പിലും എപ്പോഴും മുകളിലായി യൂറോപ്പിനെ അടയാളപ്പെടു ത്തുന്നതും ഇതിന്‌ ഉദാഹരണമായി ജോസ്‌ റബാസ (1994) ചുണ്ടിക്കാടടുന്നു. 15 18-ാം നൂറ്റാണ്ടില്‍ ആധിപത്യമനോഭാവത്താല്‍ യൂറോപ്യന്‍ സംസ്‌കാരത്തെ ഉന്നതമെന്ന രീതിയില്‍ ഒരുഭാഗത്തും മറ്റുള്ളവരെ ഇതരഭാഗത്തും സ്ഥാപിക്കാനും ഇതര ലോകങ്ങളിലേക്ക്‌ യുറോ-ക്രേന്ദീകരണത്തെ പടര്‍ത്താനും കോളനീകരണ ത്തിനായി. യൂറോപ്പ്‌ ആധുനികമായി സ്വയം നിര്‍മ്മിക്കുകയും ഇതരരാജ്യങ്ങളെ പരമ്പരാഗതവും (പാകൃതവും ചലനാത്മകമല്ലാതാക്കുകയും ചെയ്തു. ശക്തിയുടെ സൂചകമായി യൂറോ ആധുനികത വാഴ്ത്തപ്പെട്ടു. ബൌദ്ധികക്രേനദ്രങ്ങള്‍ കോളനീ കൃത സ്‌കൂളുകളും കോളേജുകളുമായി. യുറോപ്യന്‍ ഭരണനിര്‍വൃഹണരംഗവും നീതിയുടെ പ്രയോഗവും മേല്‍ക്കോയ്മയുള്ളതായി. നവോത്ഥാനാനന്തരകാലത്ത്‌ യുറോപ്യന്‍ സംസ്കാരം കൃത്യമായ ഒരു പദ്ധതിയുണ്ടാക്കി. മിഷണറി വിദ്യാഭ്യാ സത്തിലുടെയും പ്രവര്‍ത്തനങ്ങളിലൂടെയും അത്‌ ക്രിസ്തീയതയെയും വളര്‍ത്തി. പാശ്ചാത്യഗണിതം, ഭൂപടനിര്‍മ്മാണ ശൈലി, കല എന്നിവയെ ലോകത്തിനാകെ സ്വീകാര്യമാക്കി. യൂറോപ്യന്‍മേല്‍ക്കോയ്മയും കോളനിവല്‍ക്കരണവുമാണ്‌ ദേശ രാഷ്രടങ്ങളുടെ രുപീകരണത്തിലേക്ക്‌ നയിച്ചത്‌. 1,1,2.4 ദേശരാഷ്രടങ്ങളുടെ രൂപീകരണം മധ്യകാലസമൂഹങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനത്തില്‍ ഏറ്റവും (പധാനപ്പെ ടുതായിരുന്നു ഭുമിശാസ്ര്തപരമായ ഏകീകരണം. ഈ ദേശരാഷ്ര്രരുപീകരണ സന്ദര്‍ഭത്തില്‍ ഉത്പാദന, വിനിമയബന്ധങ്ങള്‍, ഭാഷ, സംസ്‌കാരം എന്നിവ യെല്ലാം ആധുനികതയിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ടു. ആദ്യം ഇംഗ്ലണ്ടിലും പിന്നീട ഫ്രാന്‍സിലും സ്പെയിനിലും നെതര്‍ലാന്‍ഡ്സിലും പോര്‍ച്ചുഗലിലും സ്വിറ്റ്സര്‍ലന്‍ഡിലും വൃവസ്ഥിതിയിലെ ഉള്‍ക്കലഹങ്ങളും കോളനീകരണത്തിന്റെ അധിനിവേശ പ്രവണതകളും ദേശരാഷ്ര്രങ്ങളുടെ രൂപീകരണത്തിന്‌ സഹായകര മായിത്തീര്‍ന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം ഈ കാഴ്ചപ്പാട ശക്തിപ്പെട്ടു. ലോകത്തിലെ അധികാരതാല്‍പ്പര്യങ്ങളും ഇതിനെ ബലപ്പെടുത്തി. 16 ഭൂമിശാസ്ര്രപരമായ വ്ൃയവസ്ഥപ്പെടുത്തലുകള്‍ക്കൊപ്പം വിജഞാനമണ്ഡല ത്തിന്റെ വ്യവസ്ഥപ്പെടുത്തലും ആധുനികകാലത്ത്‌ നടപ്പിലായി. പ്രാദേശികവി ജ്ഞാന ശേഖരങ്ങള്‍ക്കും ഉള്ളടക്കവും രീതിശാസ്ത്രവും നിലവില്‍ വന്നു. അത്‌ കോളനീകരണത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക്‌ പ്രാധാന്യം കല്‍ര്‍പ്പിച്ചുള്ളതു തന്നെയായിരുന്നു. ഭൂരിഭാഗം ജനവിഭാഗങ്ങളെയും വിജഞാനസംസ്കാരങ്ങളില്‍ നിന്ന്‌ അന്യവല്‍ക്കരിക്കാനാണ്‌ ഇതുപകരിച്ചത്‌. ദേശ-രാഷ്ര്രം ആധുനികതയുടെ പ്രധാന ആധാരഘടകങ്ങളിലൊന്നായിത്തീരുന്നത്‌ മുതലാളിത്തസാമ്പത്തികരീതി കളുമായി അതിനുള്ള ഒത്തിണക്കത്താല്‍ കൂടിയാണ്‌. നാട്ടതിരുകളില്‍ ഒതുങ്ങുന്ന നാടുവാഴിത്തവ്യവസ്ഥിതിയില്‍ വിപുലമായ വിപണിസംവിധാനം ആവശ്യപ്പെടുന്ന മുതലാളിത്ത ഉല്‍പ്പാദനസ്രമ്പദായത്തിന്‌ പ്രവര്‍ത്തിക്കാനാവില്ല എന്നതിനാലാണ്‌ ഫ്യൂഡലിസത്തില്‍ നിന്നും ദേശ-രാഷ്ര്ര രൂപീകരണത്തിലേക്കുള്ള മാറ്റമുണ്ടായത്‌. ദേശരാഷ്രരടത്തിലെ വ്യക്തിപൌരത്വം സ്വത്ര്ത്രവും വ്യക്തിഗതവുമാണെന്ന്‌ വിവരി ക്കപ്പെടുമ്പോഴും രാഷ്ര്രാധികാരത്തിന്‌ കീഴടങ്ങുന്ന പൌരത്വമായാണത്‌ പ്രവര്‍ത്തി ച്ചത്‌. ഈ ഘടകങ്ങളെല്ലാം കൂടിയാണ്‌ സാമുൂഹ്ൃരംഗത്തും സാഹിത്യരംഗത്തും ആധുനികാവബോധത്തെ നിര്‍മ്മിച്ചത്‌. 1.1.2.5 ആധുനികതാവാദത്തിന്റെ പ്രതൃയശാസ്രതപദ്ധതി നിലവിലുണ്ടായിരുന്ന റിയലിസ്റ്റിക്‌ രീതികളെ ലംഘിച്ച്‌ സങ്കീര്‍ണ്ണ-സാന്ദ്രീ കൃത ഭാഷയില്‍ നഗരം, വ്യവസായം, സാങ്കേതികപുരോഗതി, ആള്‍ക്കൂട്ടം, ചന്ത, വാര്‍ത്താവിനിമയം, യുദ്ധം, യ്രന്രങ്ങള്‍, വേഗം എന്നിവയെ ക്രേനദ്രീകരിച്ച രചനാരീ തിയായിരുന്നു ആധുനികതാവാദത്തിനുണ്ടായിരുന്നത്‌. അന്തര്‍ദേശീയത, ദൈവനി ഷേധം, നശീകരണ പ്രവണത, സ്ത്രീയോടുള്ള പുതിയ കാഴ്ചപ്പാട തുടങ്ങിയ പ്രകടലക്ഷണങ്ങളോടെ നാളതുവരെ സമൂഹം നിര്‍മ്മിച്ചെടുത്ത വിശ്വാസ്പ്രമാണ ങ്ങളെയും മുല്യങ്ങളെയും ഇത്തരം രചനകള്‍ നിരാകരിച്ചു. നവോത്ഥാനമുല്യ 17 ങ്ങളെ അവമതിക്കുകയും സാമുഹൃജീവിതമെന്ന ആശയം വ്യക്തിയെ പരിമിതപ്പെ ടുത്തുന്നു എന്ന കാഴ്ചപ്പാട മുന്നോട്ടു വെക്കുകയും ചെയ്തു. മനുഷ്യക്രേന്ദ്രീകൃതമായിരുന്നു ആധുനികതാവാദത്തിന്റെ വ്യക്തിസ അകകല്‍പ്പം. സ്വത്രന്തവും അവിഭാജ്യവും സമഗ്രവുമായിരുന്ന വ്യക്തിസങ്കല്‍പ്പമായി രുന്നു അത്‌. മനുഷ്യക്രേദ്ദിതമായ ഈ ലോകാവബോധം യുക്തിവാദം (Rationalism), GeMmeonaldaloBo (Empiricism) agan] MOMIaNawmd (alaeno കള്‍ക്ക്‌ രൂപം നല്‍കി. രണ്ടിലും കര്‍ത്ൃയപദവി സ്വത്ര്രമായി കൈകാര്യം ചെയ്യുന്ന മനുഷ്യനായിരുന്നു അറിവിന്റെ ക്രേന്ദമായി വന്നത്‌. മധ്യകാലത്ത്‌ നിലനിന്ന ഭാമ ക്രേന്രവാദത്തില്‍നിന്ന്‌ സൌരക്രേന്ദ്രവാദത്തിലേക്ക്‌ ലോകാവബോധം മാറി. ദൈവ ത്തിലും മതത്തിലും കെട്ടുപിണഞ്ഞിരുന്ന മനുഷ്യന്‍ സ്വത്ര്ത്രനാവുകയും സ്വത ന്ത്രവും സ്വയം പര്യാപ്തവും ഏകാത്മകവുമായ കര്‍ത്ൃപദവി ഇതിലുടെ മനുഷ്യന്‍ കൈവരികയും ചെയ്തു. വിപരീതലമ്പങ്ങളെ മുന്‍നിര്‍ത്തിയുള്ള വിശകലന രീതി ആധുനികതാവാദ ബോധത്തിന്റെ മറ്റൊരു ഘടകമാണ്‌. പ്രകൃതി/സംസ്കൃതി, ആത്മാവ്‌/ ശരീരം, പാശ്ചാത്യം/പൌരസ്ത്യം, അനിവാര്യം/യാദ്യച്ഛചികം, സ്വത്വം/അപരം, വിഷയം/ വിഷയി, വ്യക്തി/സമുഹം എന്നിങ്ങനെയുള്ള ദ്വന്ധങ്ങളില്‍ ഏത്‌ അനുഭവത്തെയും പ്രതിഭാസത്തെയും ആധുനികതാവാദം അടയാളപ്പെടുത്തി. ഈ ല്വന്പ്വിശകലന പദ്ധതിയുടെ തുടര്‍ച്ചയായാണ്‌ കാര്യകാരണങ്ങളെ ഒന്നിനോടൊന്നായി തുടര്‍ച്ച യായി ബന്ധപ്പെടുത്തുന്നതും ഒരു നേര്‍വരയിലേക്ക്‌ സംവിധാനം ചെയുന്ന രീതി യിലുള്ളതുമായ രേഖീയ യുക്തിസങ്കല്‍പ്പം വരുന്നത്‌. ഒന്ന്‌ മറ്റൊന്നിന്റെ തുടര്‍ച്ച യാണെന്നും മുമ്പുള്ളതിന്റെ സ്വാഭാവിക പരിണാമമാണെന്നുമുള്ള കാഴ്ചപ്പാട്‌ രേഖീയ യുക്തിസങ്കല്‍പ്പം മുന്നോട്ടു വെച്ചു. വിവിധ തലങ്ങളില്‍ നിറയുന്ന വൈരുദ്ധ്യങ്ങള്‍ ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്‌ ആധുനികതാവാദമെന്നത്‌ സുനില്‍ പി. ഇളയിടം വ്യക്തമാക്കുന്നു. “ഒരു ഭാഗത്ത്‌ 18 ആധുനികമായ വ്യവസ്ഥാവത്കരണത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുമ്പോള്‍ തന്നെ (ഹെന്റി കാര്‍ബൂസിയെ- മോഡേണിസ്റ്റ-വാസ്തുകല) മറുഭാഗത്ത്‌ ആധുനികത യുടെ ആധാരപ്രമാണമായ യുക്തിയെ അത്‌ നിരസിക്കുകയും ചെയ്തു (കാഫ്ക, കമ്യു), ഒരു ഭാഗത്ത്‌ ബൂര്‍ഷ്വാ ആധുനികതയുടെ ഓപചാരിക ഭര്രതയെ വെല്ലുവി ളിക്കുമ്പോള്‍ (മയക്കോവ്സ്‌കി, (്രഹ്റ്റ) മറുഭാഗത്ത്‌ ബൂര്‍ഷ്വാ അധികാരവ്യ വസ്ഥയുടെ മാരകരുപങ്ങളോട ഒത്തിണങ്ങി നിന്നു (എസ്രാപാണ്ട്‌, മാരിനെറ്റി, വിന്‍ധാം ലൂയിസ്‌). ഒരു ഭാഗത്ത്‌ പാരമ്പര്യധ്വംസകമായിയിരിക്കുമ്പോള്‍ (ഫ്യാച്ചറി സം) മറുഭാഗത്ത്‌ പാരമ്പരൃത്തിന്റെ വീണ്ടെടുപ്പായി (എലിയറ്റ്‌). ഒരു ഭാഗത്ത്‌ പ്രക ടമായ രാഷ്ദ്രീയബന്ധങ്ങളോട വിമുഖമാകുമ്പോള്‍ (ബക്കറ്റ്‌, ജോയ്സ്‌) മറുഭാ ഗത്ത്‌ തീര്രമായ രാഷ്ര്രീയാവേശമായി (നെരുദ, പാസ്‌). ഒരുഭാഗത്ത്‌ യൂറോക്രേന്ദ്രി തമായിരിക്കുമ്പോള്‍ (മാനെ, ലത്രെ) മറുഭാഗത്ത്‌ ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ സംസ്കൃതിയോടുള്ള ആഭിമുഖ്യമായി (പിക്കാസ്സ്റോ, ഗോഗെന്‍). ഒരു ഭാഗത്ത്‌ സങ്കേതബദ്ധതയുടെ പുനരവതരണമായപ്പോള്‍ (ഈശഗോര്‍സ്ട്രോവിന്‍സ്കി- മോഡേണിസ്റ്റ്‌ സംഗീതം) മറുഭാഗത്ത്‌ സങ്കേതത്തിന്റെ നിരാസമായി (ational Music- സ്്‌കോണ്‍ബര്‍ഗ്‌). ഒരു ഭാഗത്ത്‌ വൈകാരികതയും സമകാലികതയും പ്രധാനമായപ്പോള്‍ (മാര്‍ത്താഗ്രഫാം - ആധുനിക നൃത്തം) മറുഭാഗത്ത്‌ നിയോ ക്ലാസിക്കല്‍ ശില്‍പഭ്രദതയിലേക്കുള്ള മടങ്ങിപ്പോക്കായി (മേഴ്‌സി കണ്ണിങ്ഹാം- ആധുനിക നൃത്തം)”. ഇങ്ങനെ വൃത്യസ്തമായ പ്രതികരണങ്ങളാണ്‌ ആധുനിക താവാദത്തിനുണ്ടായിരുന്നത്‌. പൊതുവില്‍ നാട്ടുവഴക്കങ്ങളുടെ ലോകവും സ്ത്രീകളുടെയും കുട്ടികളൂു ടെയും വികലാംഗരുടെയും പ്രാന്തവല്‍ക്കൃതരുടെയും ലോകങ്ങളും അവയുടെ വിഷയങ്ങളും ഈ വ്യത്യസ്ത പ്രതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ആധുനി കതാവാദത്തില്‍ സ്ഥാനം പിടിച്ചില്ല. കള്ളന്മാര്‍, വേശ്യകള്‍, അനാഥര്‍, ര്രാന്തര്‍ തുട ങ്ങിയവര്‍ പൌരജനങ്ങളായുള്ള ഒരു അപരലോകത്തെയാണ്‌ ആധുനികതാവാദം 19 സൃഷ്ടിച്ചെടുത്തത്‌. ഈയര്‍ത്ഥത്തില്‍ അസ്തിത്വാന്വേഷണം, അന്യവല്‍ക്കരണം, ശുന്യതാബോധം, വിഷാദമനോഭാവം, നിഷേധചിന്ത, ഏകാന്തതയും അനാഥ ത്വവും തുടങ്ങിയ ആധുനികതാവാദത്തിന്റെ പ്രതൃയശാസ്ര്ത സവിശേഷതകളില്‍ പ്രധാനപ്പെട്ടവയാണ്‌. 1.1.2.5.1 അസ്തിത്വാന്വേഷണം ആധുനികതാവാദത്തിന്റെ ഏറ്റവും സവിശേഷമായ പ്രത്യേകതകളിലൊ ന്നാണ്‌ അസ്തിത്ചത്തെക്കുറിച്ചുള്ള അന്വേഷണം. നിലനില്‍ക്കുന്നു എന്ന യാഥാര്‍ത്ഥൃത്തിന്റെ അവസ്ഥയാണ്‌ അസ്തിത്വം. മനുഷ്യന്‌ ദൈവത്തോടും സഹ ജീവികളോടുമുള്ള കടപ്പാട്‌, ജീവിതത്തിലെ സുകൃതങ്ങള്‍, ദുരിതങ്ങള്‍, ദുഃഖങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍ക്കൊള്ളുന്നു. തന്റെ നോവലുകളില്‍ ഓരോ മനുഷ്യനും സ്വത്ര്ത്രനാകുന്നതിനുവേണ്ടി പാടുപെടുന്നത്‌ അവിഷ്കരിച്ച ഴാങ്പോള്‍ സാര്‍ത്ര്‌ അസ്തിത്വവ്യഥകളെക്കുറിച്ച്‌ കുടുതലായി ചിന്തിച്ചു എഴുത്തുകാരനാണ്‌. തങ്ങളെ ല്രാവരും സ്വതന്ത്രരാണെന്നും അതിനനുഗണമായ രീതിയില്‍ തങ്ങള്‍ക്ക്‌ ജീവിതം തെരഞ്ഞെടുക്കാമെന്നും സാര്‍ത്ര്‌ ഒരോ ആസ്വാദകനെയും ബോധ്യപ്പെടുത്തി. അവസാനം വ്യക്തിതാല്‍പര്യങ്ങളും വര്‍ഗതാല്‍പര്യങ്ങളും ഒരേപോലെയാ ണെന്നും സാര്‍ത്ര്‌ വ്യക്തമാക്കി. സത്തയെ (ടധാട(ക്ഹ” ക്കാള്‍ അസ്തി ത്വ(൦ഠട[൦൩൦൦) ത്തിനാണ്‌ അസ്തിത്വവാദികള്‍ പ്രാധാന്യം നല്‍കുന്നത്‌. 1.1.2.5.2 അന്യവല്‍ക്കരണം ഒരു വ്യക്തിയെ സംസ്്‌കാരസമ്പന്നനാക്കണമെങ്കില്‍ വ്യക്തിസ്വാത്ന്ത്ര്യം കൂടിയേ തീരു. എന്നാല്‍ സമുഹം ഈ സ്വാതന്ത്ര്യത്തെ നിഷേധിക്കുമ്പോള്‍ വ്യക്തി സമൂഹത്തില്‍ നിന്ന്‌ ഒറ്റപ്പെട്ടവനും അന്യനുമാകുന്നു. താന്‍ ആരാണെന്ന ചോദ്യം എഴുത്തുകാരനെ നിരന്തരം വേട്ടയാടി. നഗരങ്ങളിലെ വ്യവസായശാല 20 കളും ലോകമഹായുദ്ധങ്ങളുടെ അനന്തരഫലവും ആധുനിക വ്യക്തിയെ അന്യ വല്‍ക്കരിക്കാന്‍ കാരണമായ സാഹചര്യങ്ങളാണ്‌. 1,1.2.5.3 ശുനൃയതാബോധം പാരമ്പര്യമുല്ല്യങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്ന മനുഷ്യന്‍ ജീവിതത്തെ വൈരുധ്യാത്മകമായി സമിപിക്കുമ്പോള്‍ ശുന്യതാബോധം ഉടലെടുക്കുന്നു. പകയും ആത്മനിന്ദയും വ്ൃക്തിയില്‍ വളര്‍ത്തുകയാണ്‌ ഇതിന്റെ അനന്തരഫലം. മനുഷ്യന്റെ പ്രശ്നങ്ങളെല്ലാം അര്‍ത്ഥരഹിതമാണെന്നും മരണം മാത്രമാണ്‌ ഒരേ യൊരു സത്യമെന്നുമുള്ള ബോധം രൂപീകരിക്കപ്പെട്ടു. നന്മയിന്‍മേലുള്ള വിശ്വാസ ത്തിന്റെ തകര്‍ച്ചയാണ്‌ ഇതിനു പ്രധാന കാരണം. ജീവിതമെന്നത്‌ ആകെത്തുക യില്‍ ശൂന്യത മാത്രമാണെന്ന്‌ കരുതപ്പെട്ടു. 1,1.2.5.4 വിഷാദമനോഭാവം ജീവിതത്തിന്‌ യാതൊരുവിധ അര്‍ത്ഥവുമില്ലെന്നും മരിക്കാന്‍ വേണ്ടി മാത്ര മാണ്‌ താന്‍ ജീവിക്കുന്നതെന്നും ആധുനിക മനുഷ്യന്‍ കരുതി. തന്റെ മറ്റ്‌ ആഗ്രഹ ങ്ങളൊന്നും തന്നെ സഫലമാകാന്‍ പോകുന്നില്ല. ഇങ്ങനെ വ്യക്തിക്ക്‌ സമൂഹ ത്തെയും തിരിച്ച്‌ സമുഹത്തിന്‌ വ്യക്തിയെയും വേണ്ട എന്ന സ്ഥിതി വന്നതോടെ മനുഷ്യനില്‍ വിഷാദമനോഭാവം നിറഞ്ഞു. അങ്ങനെ വ്യക്തി തന്റേതുമാത്രമായ മോഹങ്ങളിലേക്കും വേദനകളിലേക്കും ചുരുങ്ങുകയും വിഷാദമനോഭാവത്തിന്റെ സഹയാത്രികനായി മാറുകയും ചെയ്തു. 1,1.2.5.5 നിഷേധചിന്ത ശുന്യതാബോധവും വിഷാദമനോഭാവവും കൂടി വ്യക്തിയെ നിഷേധചിന്ത യില്‍ കൊണ്ടുചെന്നെത്തിക്കുന്നു. സാഹചര്യങ്ങളാല്‍ വ്യക്തി മനസ്സില്‍ അടക്കിയി രിക്കുന്ന അസ്വസ്ഥതകളെ ഏതെങ്കിലും വിധത്തില്‍ പുറംതള്ളേണ്ടതുണ്ട്‌. താനു 21 മായി ബന്ധപ്പെട്ട എന്തിനോടും നിഷേധപരമായി പെരുമാറാനുള്ള പ്രവണത അങ്ങനെയാണ്‌ വ്യക്തിയില്‍ രൂപമെടുക്കുന്നത്‌. 1.1.2.5.6 ഏകാന്തതയും അനാഥത്വവും ആധുനിക മനുഷ്യന്‍ പലപ്പോഴും ഏകാന്തതയാണ്‌ ആഗ്രഹിക്കുന്നത്‌. ജീവിതാനുഭവങ്ങളും അതില്‍ നിന്ന്‌ മുക്തിനേടാന്‍ സഹായിക്കാനാരുമില്ലെന്ന തോന്നലും മനുഷ്യനെ ഏകാകികളും അനാഥരുമാക്കിത്തീര്‍ത്തു. സ്വന്തം സ്വാത ന്ത്ര്യത്തെ ഹനിക്കുന്ന വ്യക്തിക്ക്‌ ദുഃഖവും ഏകാന്തതയും കൈവരുത്തുന്ന വസ്തുതകള്‍ മരണത്തിനു മുമ്പ്‌ അനുഭവിക്കേണ്ടതാണെന്ന്‌ വ്യക്തി കരുതുകയും ചെയ്തു. മധ്യകാലത്തില്‍ നിന്ന്‌ ഭിന്നമായി ജീവിതത്തോടുള്ള സങ്കല്‍പ്പം പൂര്‍ണ്ണ മായും തകര്‍ന്നു. ജീവിതത്തില്‍ ഒന്നും നേടാനില്ലാത്തതിനാല്‍ അതിനെ ഗൌരവ മായി സമീപിക്കാനും വ്യക്തി തയ്യാറായില്ല. തെറ്റു ചെയ്തവര്‍ ക്രുരമായ മരണ ത്തിന്‌ വിധേയരാകുമെന്ന വിശ്വാസം ലോകമഹായുദ്ധവും നാസിക്യാമ്പുകളും തകര്‍ത്തു. പ്രതീക്ഷകളെല്ലാം അസ്തമിച്ചുപോയ മനുഷ്യന്‍ ജീവിതത്തിന്‌ പ്രാധാന്യം കൊടുക്കാതിരിക്കുകയും മരണത്തെ നേരിടാന്‍ സന്നദ്ധനാവുകയും ചെയ്തു. ഇങ്ങനെ അസ്വസ്ഥതകളും ഭീഷണങ്ങളുമായ വിഷയങ്ങളും അതുവരെ പരിചിതമല്ലാതിരുന്ന രൂപശില്‍പ്പങ്ങളും ആധുനികതാവാദസാഹിത്യത്തില്‍ ഇടം പിടിച്ചു. ഇതിവൃത്തത്തിലും സാങ്കേതികത്വങ്ങളിലും അത്ഭുതകരമായ മാറ്റങ്ങളു ണ്ടാക്കി. കൃതികളുടെ അര്‍ത്ഥവും സൌന്ദര്യവും കണ്ടെത്തുന്നതിനായി വായനക്കാ രന്‌ നല്ലവണ്ണം പരിശ്രമിക്കേണ്ടിവന്നു. മധ്യവര്‍ത്തി സമൂഹത്തോടുള്ള എതിര്‍പ്പ്‌ കിട്ടുന്ന അവസരങ്ങളിലെല്ലാം ആധുനികതാവാദം വെളിപ്പെടുത്തി. ആധുനിക താവാദത്തിലെ എഴുത്തുകാരും സമുഹവുമായുള്ള ബന്ധം ലോകത്തൊരിടത്തും നല്ല രീതിയിലായിരുന്നില്ല. കാല്‍പ്പനികവിരോധവും ദര്‍ശനങ്ങളുടെ അധികരിച്ച പ്രയോഗവും കൃതികളില്‍ നിറഞ്ഞു നിന്നു. പാപബോധമായി ലൈംഗികതയെ 22 ആവിഷ്കരിക്കുന്നതിന്‌ പകരം അതിന്റെ ചൈതന്യവും സൌന്ദര്യവും ചിത്രീക രിച്ചു. ഭാഷയുടെ പുതിയ ക്രമം ആധുനികതാവാദം അവതരിപ്പിച്ചു. വസ്തുനി ഷ്ഠവും യഥാതഥ്യവുമായ ഇതിവ്ൃത്തങ്ങള്‍ക്ക്‌ പകരം രുപാത്മകവും പ്രതിരുപാ ത്മകവുമായ രചനാസന്ദര്‍ഭങ്ങളുണ്ടായി. ശിഥിലവും പരസ്പരബന്ധം ഇല്ലാത്തതു മായ ആഖ്യാനമായിരുന്നു മിക്ക കൃതികളിലും ഉണ്ടായിരുന്നത്‌. ആഖ്യാനത്തിന്റെ എല്ലാ ഘടകങ്ങളെയും ഏകാഗ്രമായി കൂട്ടിയിണക്കുന്ന രചനാരീതി, ആധുനിക താവാദത്തിലുണ്ടായില്ല. സാമുഹ്ൃയരംഗത്ത്‌ നിലവിലിരുന്ന മൂല്യങ്ങളെല്ലാം യാഥാ സ്ഥികമാണെന്ന്‌ പറഞ്ഞ്‌ അവജയെല്ലാം നിരാകരിച്ചു. വിശ്വാസത്തകര്‍ച്ചയും മരണാ ഭിമുഖ്യവും ആത്മരതിയും ഒരു പകപോക്കലാണ്‌ ജീവിതമെന്ന വിശ്വാസവും ആയിരുന്നു ആധുനികതാവാദത്തിന്റെ മുഖമുദ്രകള്‍. ദുഃഖത്തെയും ഫലിത ത്തെയും ഒരേസമയം കൂട്ടിയിണക്കുന്ന ഭാവവൈപരീതൃദര്‍ശന (1ബ൦ ഡിട്വാനസ)ത്തെ രചനകളിലുള്‍ക്കൊള്ളിക്കാന്‍ ഇത്തരം ജീവിതസാഹചര്യങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന അനുഭവങ്ങളെ എഴുത്തുകാര്‍ ഉപയോഗപ്പെടുത്തി. കല കേവലമായ അനുകരണമല്ലെന്നും ഒരു പുനഃസൃഷ്ടിയാണെന്നും പറ ഞ്ഞ “മോഡേണ്‍ അര്‍ട്ട്‌', ബാഹ്യവസ്തുവിനല്ല; പകരം പ്രതീകാത്മകവും വികാര പരവുമായ സത്തയ്ക്ക്‌ പ്രാധാന്യം നല്‍കിയ “എക്സ്പ്രഷനിസം”, ഒരു വസ്തു വിന്റെ സത്യസന്ധമായ ആവിഷ്കരണത്തിന്‌ ഒരു ഭാഗം മാത്രം ചിത്രീകരിച്ചുകൊ ണ്ടായില്ലെന്നും എല്ലാ പാര്‍ശ്വവീക്ഷണങ്ങളും ഉള്‍ക്കൊള്ളണമെന്നുമുള്ള കാഴ്ച പ്പാട്‌ മുന്നോട്ടു വെച്ച “ക്യൂബിസം', പൊള്ളയായ ധാര്‍മ്മികമുല്യങ്ങളെയും മാമുലു കളെയും തകര്‍ത്ത '“ഡാഡായിസം', യാഥാര്‍ത്ഥ്യത്തെ വസ്തുനിഷ്ഠമായി നോക്കി ക്കാണാതെ മനസ്സില്‍ പതിയുന്ന വൈകാരികാനുഭൂതികള്‍ മാര്രം പകര്‍ത്തിക്കാ ണിച്ച “ഇംപ്രഷനിസം', നശ്വരവും ഭാതികവുമായ ലോകം യാഥാര്‍ത്ഥൃത്തിന്റെ പ്രതിബിംബമായതിനാല്‍ അനശ്വരവും നിത്യവുമായ ആന്തരികസത്യങ്ങളെ വെളി 23 പ്പെടുത്താന്‍ പ്രതീകങ്ങളെ ഉപയോഗിച്ച “സിംബലിസം', ഫാന്റസികളും സ്വപ്ന ങ്ങളും പ്രകാശിക്കുന്ന അബോധമനസ്സിന്റെ ലോകമാണ്‌ ഇന്ദ്രിയഗോചരമായ ലോകത്തിനേക്കാള്‍ കൂടുതല്‍ യാഥാര്‍ത്ഥമായതെന്ന്‌ കരുതിയ “സറിയലിസം', ഏറെ എഴുതുന്നതില്‍ അര്‍ത്ഥമില്ലെന്നും ശക്തമായ ഒരു ബിംബം ആവിഷ്കരി ച്ചാല്‍ മതിയാകും എന്നും വിശ്വസിച്ച “ഇമേജിസം', മനുഷ്യന്‌ അവനെതന്നെ വിട്ടു കൊടുത്ത “എക്സിറ്റന്‍ഷ്യലിസം' എന്നിവയെല്ലാം ആധുനികതാവാദത്തിന്റെ വിവിധ പ്രസ്ഥാനങ്ങളായിരുന്നു. ആദ്യകാലത്ത്‌ യുറോപ്യന്‍ ചിത്രകലാരംഗത്ത്‌ തുടങ്ങിയ ഈ പ്രവണതകളെല്ലാം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകമാകു മ്പോഴാണ്‌ ഏഷ്ൃയന്‍- ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ കലാസാഹിത്യ രംഗങ്ങളില്‍ ഏറിയും കുറഞ്ഞും പ(്രത്യക്ഷപ്പെട്ടത്‌. കോളനിവല്‍ക്കരണം സാധ്യമാ ക്കിയ അധിനിവേശ വഴികളിലൂടെയാണ്‌ ആധുനികതാവാദം ഇന്ത്യയിലേക്കുമെ ത്തിയത്‌. 1.2 ഇന്ത്യന്‍ ആധുനികത പാശ്ചാതൃസാഹിത്ൃത്തിന്റെ സ്വാധീനഫലമായാണ്‌ ഇന്ത്യയില്‍ ആധു നികതാപ്രസ്ഥാനങ്ങള്‍ പ്രത്ൃക്ഷപ്പെടുന്നത്‌. കോളനീകരണത്തിന്റെ ഭാഗമായി ലോകമാകെ വ്യാപിച്ച പാശ്ചാത്യമാതൃകകളോടുള്ള ആഭിമുഖ്യവും ഇന്ത്യയില്‍ പൊതുവെ വളര്‍ന്നുകൊണ്ടിരുന്ന അന്തര്‍ദേശീയ വിക്ഷണവും ആധുനികതാവാദ പ്രവണതകളെ ഇന്ത്യന്‍ സാഹിത്യത്തിലെത്തിച്ചു. 1,2.1 പശ്ചാത്തലം ദേശീയ പ്രസ്ഥാനം, സ്വാതന്ത്ര്യസമരം, സാമുഹ്യ നവോത്ഥാന പരിഷ്കര ണശ്രമങ്ങള്‍, അന്തര്‍ദേശീയ കാഴ്ചപ്പാട്‌ മുന്നോട്ടുവെച്ച പുരോഗമനാശയങ്ങള്‍ തുടങ്ങിയവ സാഹിത്യസൃഷ്ടികളെയും സ്വാധീനിച്ച കാലമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങള്‍. സാമൂഹൃജീവിതവും സാഹിത്യമേഖലയും പര സ്പരം യോജിച്ച്‌ കുടുതല്‍ മാനവികവും സ്വാതന്ത്രയലബ്ധിയുള്ളതുമായ ഒരു 24 സമൂഹത്തെ സൃഷ്ടിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും പലതര ത്തിലുള്ള മുന്നേറ്റങ്ങളുണ്ടായി. പിന്നീട സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്ന ഗ്രാമങ്ങളുടെ സ്വയംപര്യാപ്തത നടപ്പാകാതി രിക്കുകയും പഞ്ചവത്സരപദ്ധതികളിലൂടെ വന്‍പദ്ധതികള്‍ക്ക്‌ തുടക്കമിടുകയും ചെയ്ത കാലത്ത്‌ ആധുനിക മനുഷ്യന്റെ വിഹ്വലതകള്‍ക്ക്‌ സമാനമായ സ്ഥിതി ഇന്ത്യന്‍ സമൂഹത്തിനും വന്നു ചേര്‍ന്നു. പദ്ധതികളുടെ ഭാഗമായി ഉയര്‍ന്നുവന്ന യ്രന്തസംസ്‌കാരവും നഗരവല്‍ക്കരണവും മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളില്‍ മാറ്റങ്ങളുണ്ടാക്കി. ഗ്രാമീണമായ ജീവിതസാഹചര്യങ്ങള്‍ നഗരത്തിന്‌ അന്യമായിരു ന്നതിനാല്‍ തന്നെ വൃക്തി അനാഥനും ഒറ്റപ്പെട്ടവനുമായി മാറി. തനിക്ക്‌ ആശ്രയി ക്കുന്നതിന്‌ താന്‍ മാത്രമേ ഉള്ളു എന്ന ബോധം ആധുനിക മനുഷ്യനില്‍ രൂപ പ്പെട്ടു. സമൂഹത്തില്‍ നിന്ന്‌ വ്യക്തിയെ വീണ്ടും ഒറ്റപ്പെടുത്തുന്നതിലേക്കാണ്‌ ഈ ബോധം സഹായിച്ചത്‌. തങ്ങളുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും പൂർത്തീ കരണം ലഭ്യമാകുന്ന ഒരു ഭരണസംവിധാനമോ രാഷ്ര്രഭരണകൂടമോ സ്വാതന്ത്യ ത്തിന്‌ ശേഷവും ഇന്ത്യയില്‍ രൂപപ്പെട്ടിട്ടില്ലെന്ന ചിന്ത കൂടുതല്‍ ഇച്ഛാഭംഗത്തി ലേക്ക്‌ നയിച്ചു. മനുഷ്യനെ മനുഷ്യന്‍ ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷത്തിന്‌ ആക്കം കൂട്ടി. ഇങ്ങനെ സ്വാത്ന്ത്ര്യത്തിന്‌ ശേഷവും ക്ഷേമരാഷ്ര്ട കാഴ്ചപ്പാടുകള്‍ നിറവേറ്റാന്‍ സാധ്യതയില്ലാത്ത സ്വപ്നങ്ങളായി മാത്രം അവശേഷിച്ച ഒരു സാമു ഹൃസ്ഥിതിയിലേക്കാണ്‌ ഇന്ത്യയില്‍ ആധുനികതാവാദ്പ്രസ്ഥാനം കടന്നുവന്നത്‌. നിലനിന്ന രാഷ്ര്രീയ സാമുഹികസാഹചര്യങ്ങളുടെ പ്രതിഫലനം കുടിയായിരുന്നു ഇന്ത്യയിലെ ആധുനികതാവാദം. 1.2.2 ഭാതികാസ്പദങ്ങള്‍ ആധുനികതാവാദം കടന്നുവന്ന അറുപതുകള്‍ ഇന്ത്യന്‍ സാമുഹ്ൃജീവി തത്തെ സംബന്ധിച്ച്‌ അത്ര പ്രതീക്ഷ നിറഞ്ഞതായിരുന്നില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ ആഭ്യന്തരകലഹങ്ങളും തെരഞ്ഞെടുപ്പുതോല്‍വികളും പ്രാദേ ശിക പാര്‍ട്ടികളുടെ ഉദയവും ഇക്കാലത്തായിരുന്നു. ഇന്ത്യയിലെ തൊഴിലാളിക 25 ളെയും മറ്റ്‌ ദരിദ്രജനവിഭാഗങ്ങളെയും സംഘടിപ്പിക്കുന്നതിനും അവരില്‍ വിപ്പവപ്ര തീക്ഷകള്‍ വളര്‍ത്താനും സാധിച്ച കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആദ്യം ഇടതു വലത്‌ ചേരി കളായും പിന്നീട്‌ നക്സല്‍ ശാഖയായും വേര്‍പിരിഞ്ഞു. ചൈനീസ്‌ യുദ്ധത്തെ തുടര്‍ന്ന്‌ കമ്യൂണിസ്റ്റുകാരെ രാജ്യദ്രോഹികളാക്കി മുശ്രകുത്തുകയും ജയിലിലടക്കു കയും ചെയ്തതോടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വളര്‍ച്ച കാരൃമായി ഉണ്ടായില്ല. സാമ്പത്തിക-സാംസ്‌കാരിക മേഖലകളും ധാരാളം പ്രശ്നങ്ങളാല്‍ സജീവ മായി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലായിരുന്നു നിലനിന്നത്‌. പാക്കിസ്ഥാനുമായും ചൈനയുമായും നടന്ന യുദ്ധങ്ങള്‍, കടുത്ത വരള്‍ച്ച, വിദേശ നാണൃത്തിന്റെ അപര്യാപ്തത തുടങ്ങിയ വിഷയങ്ങള്‍ സമ്പദ്ഘടനയെ കാര്യ മായി ബാധിച്ചു. ഇതിന്റെ ഭാഗമായി 1967-ല്‍ കടുത്ത ഭക്ഷ്യക്ഷാമവും നേരിട്ട. ഇത്തരത്തില്‍ പല കാരണങ്ങളാല്‍ അസ്വസ്ഥവും അശാന്തവും നിരാശാജനകവു മായ സാമുഹ്ൃന്തരീക്ഷമാണ്‌ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നത്‌. സാധാരണ ജന ങ്ങള്‍ ധാരാളം ദുരിതങ്ങള്‍ അനുഭവിക്കേണ്ടതായി വന്നു. ജീവിതമാകെ തന്നെ പല തലങ്ങളില്‍ ഛിന്നഭിന്നമാകുന്ന സ്ഥിതിയുണ്ടായി. വിദേശശക്തികളുടെ ഭരണ ത്തിന്‌ അവസാനം കുറിച്ചിട്ടും ചുഷണവ്യവസ്ഥ പുതിയരുപത്തില്‍ തുടര്‍ന്നുകൊ ണ്ടിരിക്കുന്നു എന്ന തിരിച്ചറിവ്‌ യുവാക്കളിലാകെ ക്ഷോഭം നിറച്ചു. അതിനിടയിലേ ക്കാണ്‌ 1967-രര്‍ പശ്ചിമബംഗാളിലെ നക്‌സല്‍ബാരി ഗ്രാമത്തിലെ കര്‍ഷകര്‍ നട ത്തിയ കലാപം ഒരു പ്രതീക്ഷയായി വരുന്നത്‌. ചൂഷണങ്ങളില്‍ നിന്ന്‌ സായുധവി പ്ലപവത്തിലൂടെ മോചനം നേടാനാകുമെന്ന പ്രതീക്ഷ യുവാക്കളില്‍ ആവേശം നിറച്ചു. പക്ഷെ,വിമോചനത്തിന്റെ നക്സല്‍ പ്രത്യാശകള്‍ക്ക്‌ അധികകാലം ആയു സ്സുണ്ടായില്ല. ഇക്കാലത്താണ്‌ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്‌. ഭരണകുടം അതിന്റെ ഭീകരമായ മുഖം പൌരസമുഹത്തിന്‌ നേരെ പ്രകടിപ്പിച്ച നാളുകളോടെ യുവാക്കളില്‍ ബാക്കിയുണ്ടായിരുന്ന പ്രത്യാശയും സ്വാതന്ത്യയബോധവും കൂടെ 26 ഇല്ലാതാക്കപ്പെട്ടു. അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെടുകയും സമ്പദ്ഘടന സാധാ രണക്കാരന്‍ ദോഷകരവും സമ്പന്നന്‌ അനുകുലവും എന്ന നിലയും വന്നുചേര്‍ന്നു. കരിഞ്ചന്തയും കൈക്കൂലിയും അഴിമതിയുമെല്ലാം ഭരണത്തിലെ സ്വാഭാവിക നടപ ടിക്രമങ്ങള്‍ പോലെയായിത്തീിര്‍ന്നു. ജനങ്ങളിലെ ജീവിത നിലവാരം കൂടുതല്‍ ദരി ദ്രാവസ്ഥയിലേക്കും സാഹചര്യങ്ങള്‍ കൂടുതല്‍ ഭീതിദാവസ്ഥയിലേക്കും മാറി. അര ക്ഷിതബോധവും മോഹഭംഗവും വ്യര്‍ത്ഥതാബോധവുമെല്ലാം ജീവിതത്തിന്റെ ഭാഗ മായി മാറി. ഈ അവസ്ഥകളുടെ ചിത്രീകരണവും അതിനോടുള്ള പ്രതികരണവു മായാണ്‌ ആധുനകതാവാദസാഹിത്യ പ്രവണതകള്‍ ഇന്ത്യയിലെത്തിയത്‌. 1,2.4. പ്രത്വയയശാസ്രതപരിസരം പാശ്ചാതൃ ആധുനികതാവാദത്തിന്റെ പ്രത്യയശാസ്ത്രതലങ്ങളില്‍ അനു യോജ്യമായത്‌ സ്വീകരിക്കുന്നതോടൊപ്പം തന്നെ ഇന്ത്യന്‍ സാഹചര്യങ്ങളെ കൂടി വിഷയമാക്കുന്ന രീതിയിലാണ്‌ ആധുനികത സാഹിത്യകൃതികളിലുണ്ടായത്‌. വന്‍നഗരങ്ങളെ ചുറ്റിപ്പറ്റി രൂപപ്പെട്ട പാശ്ചാത്യ ആധുനികതാവാദത്തില്‍ നിന്ന്‌ ഭിന്നമായി രാഷ്ര്രീയ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ ഇന്ത്യന്‍ ആധുനി കതാവാദത്തിന്റെ പ്രത്യേകതയായിരുന്നു. ഏഷ്യന്‍- ആഫ്രഫിക്കന്‍- ലാറ്റിനമേരി ക്കന്‍ ആധുനികതാവാദങ്ങളിലെല്ലാം ഇതൊരു പ്രധാന പ്രവണതയായിരുന്നു. അധികാരരുപത്തിനെതിരായുള്ള ചെറുത്തുനില്‍പ്പുകളും പുതിയ സാഹചര്യ ങ്ങള്‍ക്കനുസൃതമായി പാരമ്പര്യത്തെ പുനര്‍നിര്‍വ്ൃവചിക്കാനുള്ള ശ്രമങ്ങളും പാശ്ചാത്യ സംസ്്‌കാരത്തോടുള്ള കടുത്ത എതിരഭിപ്രായങ്ങളും ഇന്ത്യന്‍ ആധുനി കതാവാദത്തില്‍ ശക്തമായിരുന്നു. പടിഞ്ഞാറന്‍ ആധുനികതയുടെ സാമുഹ്യപ്രവ ണതകളെയും ഇന്ത്യന്‍ ആധുനികത അതുപോലെ തന്നെ പ്രകടിപ്പിച്ചില്ല. ലോകമ ഹായുദ്ധം, വ്യാവസായിക വിപ്ലവം സാധ്യമാക്കിയ അനേകം മേഖലകള്‍, അസ്തി ത്വവാദം എന്നിവയുടെ സ്വാധീനം കാര്യമായി ഇല്ലാതിരുന്നതാണ്‌ അതിനു കാരണം. 27 റിയലിസത്തെയും റൊമാന്റിസത്തേയും നിരാകരിച്ച്‌ കാലത്തെയും മറികട ക്കുന്ന രൂപങ്ങളുണ്ടാക്കിയ ഭാരതീയ കലാപാരമ്പര്യത്തെ പുനരുജ്ജീവിപ്പിച്ച്‌ കൃതി കളിലുള്‍ക്കൊള്ളിക്കുന്ന ശ്രമങ്ങളുണ്ടായി. കലയുടെ സത്ത, ധര്‍മ്മം, രൂപം എന്നി വയെക്കുറിച്ച്‌ സമഗ്രവും നൂതനവുമായ സങ്കല്‍പ്പങ്ങള്‍ രുപീകരിക്കപ്പെട്ടു. ലക്ഷണ മൊത്തതും ഏകീകൃതവുമായ ഒരു പ്രസ്ഥാനമെന്നതിനേക്കാള്‍ വിവിധരീതിയി ലുള്ള വ്യത്യസ്ത ശാഖകളായാണ്‌ ഇന്ത്യന്‍ സാഹിത്യം പ്രവര്‍ത്തിച്ചത്‌. പ്രമേയ ത്തിലും ആവിഷ്കാരത്തിലും കൃതി മുന്നോട്ടുവെക്കുന്ന വീക്ഷണത്തിലുമെല്ലാം ഈ വ്യത്യസ്ത സമീപനങ്ങള്‍ അനുഭവവേദ്യമായി. പാശ്ചാത്യആധുനികതാവാദത്തിലെ ചില സ്വഭാവങ്ങളെ ചെറുത്തു നിര്‍ത്താനും ഇന്ത്യന്‍ ആധുനികതാവാദം ശ്രമിച്ചിരുന്നു. ആത്മീയമായ ശൂന്യ തയും മുല്യത്തകര്‍ച്ചയും പാശ്ചാത്യആധുനികതാവാദത്തിലെന്നതുപോലെ ഇന്ത്യന്‍സാഹിത്യത്തിലും വിഷയമായി. രൂപപ്പെട്ടുവന്ന പുതിയ സാമുഹ്ൃക്രമ ത്തില്‍ മനുഷ്യനെ വെറുമൊരു സാമ്പത്തിക ജീവിയായി മാത്രം കണക്കാക്കുന്നതി ലുള്ള പ്രതിഷേധം ഈ കൃതികള്‍ പ്രകടിപ്പിച്ചു. ഓരോരുത്തരും സ്വാര്‍ത്ഥതാല്‍പ്പ ര്യങ്ങളാല്‍ നയിക്കപ്പെടുകയും അതിനുവേണ്ടി മത്സരിക്കുകയുമാണെന്ന ജീവിത നീതിശാസ്ത്രത്തെയും ഇവ മുന്നോട്ടുവെച്ചു. സമൂഹത്തില്‍നിന്ന്‌ അന്ൃയരാക്കപ്പെട്ട മനുഷ്യബന്ധങ്ങളുടെ ശിഥിലീകരണം, വ്യക്തിക്ക്‌ ആശ്രയമായി പ്രസ്തുത വ്യക്തി മാര്രമാണുള്ളതെന്ന രീതിയിലുള്ള വ്യര്‍ത്ഥതാബോധം എന്നിവയെല്ലാം വിഷയീകരിച്ച്‌ പ്രമേയങ്ങള്‍ വന്നു. അവ ആ അര്‍ത്ഥത്തില്‍ പുതുമ നിറഞ്ഞതു മായിരുന്നു. ഈ പുതുസങ്കല്‍പ്പത്തിന്റെ ഛായ സൃഷടിക്കപ്പെടുന്നതില്‍ കൃതികളി ലടങ്ങിയ ജീവിതവീക്ഷണം, അവയുടെ വ്യത്യസ്ത രീതിയിലുള്ള ആവിഷ്കാരം എന്നിവയ്ക്കും പ്രധാന പങ്കുണ്ട്‌. തകര്‍ന്നുവീഴാറായ വ്യവസ്ഥക്കുള്ളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവരായാണ്‌ ആധുനികതാവാദ എഴുത്തുകാര്‍ സ്വയം വിലയിരുത്തിയത്‌. ഈ ഏകാന്തതയാണ്‌ കൃതികളില്‍ മുഴങ്ങിക്കേട്ട ദുഃഖത്തിന്റെ ചിത്രീകരണത്തിന്‌ കാരണമായത്‌. സാമൂഹൃപുരോഗതിയെക്കുറിച്ചു വലിയ പ്രതീക്ഷകളൊന്നും 28 വെച്ചു പുലര്‍ത്താതിരിക്കുകയും അസ്തിത്വദുഃഖത്തിന്റെ തീവ്രമായ അനുഭവങ്ങള്‍ ചിത്രീകരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ആധുനികതാവാദ പ്രവണതകള്‍ ആദ്യം പ്രതൃക്ഷപ്പെടുന്നത്‌ കവിതയിലാണ്‌. പാശ്ചാത്യ ആധുനികതാവാദത്തിന്റെ പാതയിലൂടെ അസമിയ കവിതയില്‍ ഇമേജിസവും ബംഗാളി കവിതയില്‍ സിംബലിസവും പ്രകടമായി വന്നു. പ്രേമേന്ദ്രമിര്ര, സുധീന്ദ്രനാഥ്‌ ദത്ത, അമിയാ ച്രക്രവര്‍ത്തി, ബുദ്ധദേവ ബോസ്‌ തുടങ്ങിയവരായിരുന്നു ബംഗാളി ഭാഷയിലെ ആധുനികതാവാദ പ്രവണത കള്‍ക്ക്‌ തുടക്കമിട്ടത്‌. തുടര്‍ന്ന്‌ ഹിന്ദിയില്‍ ഗജാന്‍മാധവ്‌ മുക്തിബോധ്‌, എസ്‌. എച്ച്‌. വാത്സ്യായന്‍, ഗിരിജാകുമാര്‍ മഥൂര്‍ തുടങ്ങിയവരും ഗുജറാത്തി ഭാഷയില്‍ നിരഞ്ജന്‍ ഭാഗത്തും കന്നഡയില്‍ വി.കെ. ഗോകുകും ഗോപാലകൃഷ്ണ അഡി ഗയും ആധുനികതാവാദപ്രവണതകളെ പരിചയപ്പെടുത്തി. ഒറിയയില്‍ സീതാ കാന്ത്‌ മഹാപ്ര്രയും പഞ്ചാബിയില്‍ ഹര്‍ഭജന്‍ സിംഗും മറാത്തിയില്‍ ബി.എസ്‌. മര്‍ഡോക്കറും ഉറുദുവില്‍ വഹീദ്‌ അഖ്തറും കാശ്മീരിയില്‍ നദിം, രാഹി തുടങ്ങി യവരും ഇന്ത്യന്‍ കവിതാലോകത്ത്‌ വിവിധ ഭാഷകളില്‍ ആധുനികതാവാദ സമീപ നങ്ങള്‍ക്ക്‌ തുടക്കമിട്ടവരാണ്‌. കഥാസാഹിത്ൃത്തിലും ആധുനികതാവാദം ആദ്യം പ്രത്ൃക്ഷപ്പെടുന്നത്‌ ബംഗാളിഭാഷയില്‍ തന്നെയാണ്‌. വിഭൂതി-വിഭുഷണ്‍ ബാനര്‍ജി എഴുതിയ “ആര ണൃക്” ബംഗാളി ഫിക്ഷനിലെ ആധുനികതാവാദസമീപനത്തിന്റെ സൂചകമായി മാറി. അസമീസ്‌ ഭാഷയില്‍ രോഹിണി കകാതി, നീരദ്‌ ചൌധരി തുടങ്ങിയവരും ഹിന്ദിയില്‍ ജൈന്നറേന്ര കുമാര്‍, സച്ചിദാനന്ദ വാത്സ്യായന്‍, നിര്‍മല്‍ വര്‍മ എന്നി വരും ഗുജറാത്തിയില്‍ സുരേഷ്‌ ജോഷിയും കഥാരംഗത്ത്‌ ആധുനികതാവാദ പ്രവ ണതകള്‍ക്ക്‌ ഇടം കൊടുത്ത രചയിതാക്കളാണ്‌. വ്യക്തിജീവിതത്തില്‍ നേരിട്ടുകൊ ണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും നാളിതുവരെ വിശ്വസിച്ചുപോന്ന മൂല്യങ്ങളുടെ തകര്‍ച്ചയും സാഹചര്യങ്ങളുടെ പൊരുത്തക്കേടുകളും മനഃശാസ്രതപരമായ വീക്ഷ 29 ണത്തില്‍ ഇവര്‍ കൃതികളിലവതരിപ്പിച്ചു. കന്നഡയില്‍ യു.ആര്‍.അനന്തമൂര്‍ത്തിയും തമിഴില്‍ സുന്ദരരാമസ്വാമിയും തെലുങ്കില്‍ വിശ്വനാഥശാസ്ത്രിയും സമാനമായി കഥകളെഴുതിയവരാണ്‌. പുതിയ ഭാഷാക്രമവും രുപപരീക്ഷണങ്ങളും ഈ കൃതിക ളില്‍ പ്രത്ൃക്ഷപ്പെട്ടു. ആധുനിക മനുഷ്യനെ നിരന്തരം വേട്ടയാടിയിരുന്ന വ്യര്‍ത്ഥതാബോധം, മനുഷ്യബന്ധങ്ങളില്‍ ഉണ്ടായിവന്ന തകര്‍ച്ച തുടങ്ങിയവ ചിത്രീകരിക്കാന്‍ ഭാഷയിലും രൂപത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള പരീക്ഷണ ങ്ങള്‍ ആവശ്യമായിരുന്നു. നിലനിന്ന നാടുവാഴിത്ത വ്യവസ്ഥയുമായുള്ള നിരന്തരമായ ഒത്തുതീര്‍പ്പിലു ടെയാണ്‌ ആധുനികതാവാദം ഇന്ത്യയില്‍ നിലനിന്നത്‌. പാശ്ചാത്യ ആധുനി കതാവാദത്തെ പോലെ ആധുനികതയിലെ മുതലാളിത്ത അംശങ്ങള്‍ക്ക്‌ പൂര്‍ണ്ണവ ളര്‍ച്ച പ്രാപിക്കാന്‍ ഫ്യൂഡലിസത്തെ തകര്‍ത്തുമുന്നേറുകയെന്ന രീതി ഇന്ത്യന്‍ സാഹചര്യത്തിലെ ആധുനികതാവാദം കൈക്കൊണ്ടില്ല. ഇത്‌ സവര്‍ണ്ണ സംസ്കൃത താല്‍പര്യങ്ങളിലുന്നിയ ഒരു മേലാള ആധുനികതകാവാദമായാണ്‌ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചത്‌. ഇതിനെതിരായി കോളനി വിരുദ്ധതയും നാടുവാഴിത്ത വിരുദ്ധതയും ഒരേപോലെ പ്രകടിപ്പിച്ച കീഴാള ദേശീയത രൂപപ്പെടുത്തിയ ഭാവന വേണ്ട്രത ശക്തിപ്പെട്ടില്ല. കീഴാള ആധുനികതാവാദത്തിന്റെ പിറവിക്ക്‌ കാരണമാ കുന്ന രീതിയില്‍ വസ്തുതകളെ വിശദീകരിച്ച ഗാന്ധിജിയില്‍ പോലും മേലാള ആധുനികതാവാദത്തിന്റെ അംശങ്ങള്‍ കാണാവുന്നതാണ്‌. മതാത്മകവും ആധുനി കവുമായ രാഷ്ര്ര സങ്കല്‍പ്പത്തിലേക്ക്‌ കൊണ്ടുചെന്നെത്തിക്കാവുന്ന രീതിയിലായി രുന്നു ഗാന്ധിജിയുടെ നിലപാടുകള്‍. മഹാത്മാ ഫുലെ, രാമസ്വാമി നായ്ക്കര്‍, അംബേദ്കര്‍, അയ്യങ്കാളി, ശ്രീനാരായണഗുരു എന്നിവര്‍ മുന്നോട്ടു വെച്ചു ജാതിവി രുദ്ധ സമീപനങ്ങള്‍ക്കും ദേശീയമായ ഒരു ഭാവനാമണ്ഡലത്തെ നിര്‍മ്മിക്കാന്‍ കഴി യാത്തതിനാല്‍ കാര്യമായി വികസിക്കാനായില്ല. ഇങ്ങനെ പ്രത്യയശാസ്ത്രപരമായി ആധുനികതാവാദം പാശ്ചാത്യ സമീപനങ്ങളോട്‌ യോജിക്കുകയും വിയോജിക്കു കയും ചെയ്യുന്നുണ്ട്‌. ഇതേ രീതിയില്‍ തന്നെയാണ്‌ സ്വാഭാവികമായും അത്‌ കേരള 30 ത്തിലുമെത്തിയത്‌. മലയാളത്തിലെ ആധുനികതാവാദം പാശ്ചാത്യ ആധുനിക താവാദവുമായി കുറേക്കൂടി അടുപ്പം പ്രകടിപ്പിക്കുന്നുണ്ട്‌. 1.3 കേരളീയ ആധുനികത സ്വാത്ന്ത്ര്യാനന്തരം രൂപം കൊടുത്ത പഞ്ചവത്സരപദ്ധതികളുടെയും അതിന്റെ ഭാഗമായുള്ള നഗരവല്‍ക്കരണത്തിന്റെയും തുടര്‍ച്ചയാണ്‌ കേരളത്തിലും ആധുനികതാവബോധം എത്തിയത്‌. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകള്‍ തൊട്ട തന്നെ കേരളത്തില്‍ വ്യവസായവല്‍ക്കരണവും അതിന്റെ ഭാഗമായുള്ള നഗ രവല്‍ക്കരണവും വ്യാപകമായി തുടങ്ങിയിരുന്നു. നിലവിലുണ്ടായിരുന്ന കൃഷി അടിസ്ഥാനപ്പെടുത്തിയുള്ള സമ്പദ്ഘടനയും അതിനുള്ളില്‍ പ്രവര്‍ത്തിച്ചുപോന്നി രുന്ന ജാതിവ്യവസ്ഥയും ജന്മിത്വവും കുട്ടുകുടുംബവും മരുമക്കത്തായവും ഇതോടെ തകര്‍ച്ച നേരിട്ടു. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലേതുപോലുള്ള വളരെ വേഗം വളരുന്ന വ്യവസായവല്‍ക്കരണമോ യ്ന്ത്രാധിഷ്ഠിത സാങ്കേതികവിദ്യകളോ കേരളത്തില്‍ ഉണ്ടായതുമില്ല. ജന്മി-ജാതി വ്യവസ്ഥയുടെ തകര്‍ച്ചയോട കൂടി സ്വത ന്ത്രവും ചുഷണരഹിതവുമായ വ്യവസ്ഥിതി പ്രതീക്ഷിച്ച ജനതയ്ക്ക്‌ ഇത്‌ കൂടു തല്‍ നിരാശ നല്‍കി. ജനസംഖ്യയും തൊഴിലില്ലായ്മയും വര്‍ദ്ധിച്ചു. ലോകമഹാ യുദ്ധങ്ങളും അതിന്റെ ഭാഗമായുള്ള സാമ്പത്തിക മാന്ദ്യവും മൊത്തം ലോക ത്തിന്റെ സമ്പദ്ഘടനയെ മുഴുവന്‍ താറുമാറാക്കിയ സമയം കൂടിയായിരുന്നു അത്‌. തൊഴിലില്ലായ്മയും ദാരിദ്ര്യവും നിഷേധചിന്തയും ജാതി മതസ്വാധീനവുമെല്ലാം വ്യക്തിയെ ഏകാന്തതയിലേക്കും സമൂഹത്തില്‍ നിന്നുള്ള മാറ്റിനില്‍ക്കലുകളി ലേക്കും നയിച്ചു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചതിനാല്‍ ഗള്‍ഫ്‌ അടക്കമുള്ള വിദേശനാ ടുകളിലേക്കും ഇന്ത്യയിലെ തന്നെ വന്‍നഗരങ്ങളിലേക്കും ഉള്ള കുടിയേറ്റം സാധാ രണമായി. കുടിയ്േറ്റത്തിന്റെയും നഗരവല്‍ക്കരണത്തിന്റെയും സ്വാധീനത്താല്‍ വിദ്യാഭ്യാസ സൌകര്യങ്ങളും വായനയ്ക്കായുള്ള അവസരങ്ങളും വര്‍ദ്ധിച്ചു. വായ നയുടെ ലോകത്ത്‌ തുറന്ന്‌ കിട്ടിയ വഴിയിലൂടെ മലയാളത്തിലേക്ക്‌ ആധുനികതാ വാദം എത്തി. 3 1.3.1 കേരളീയ ആധുനികതാവാദം ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലാണ്‌ മലയാളത്തിലേക്ക്‌ ആധുനികതാവാദമെത്തുന്നത്‌. പാശ്ചാതൃയസാഹിത്യത്തിലെ ആധുനികതാവാദ കൃതികളുടെ വായനയിലൂടെ അതിന്റെ അനുകരണമെന്ന രീതിയിലാണ്‌ കേരളീ യാധുനികതാവാദം ഉടലെടുക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആധുനികതാ വാദം അവസാനിച്ച്‌ ഉത്തരാധുനികതാവാദം തുടങ്ങുന്ന കാലത്താണ്‌ മലയാള ത്തില്‍ ആധുനികതാവാദം എത്തുന്നത്‌. “അയ്യപ്പപ്പണിക്കര്‍ കുരുക്ഷേര്രമെഴുതിയ 1957 മുതല്‍ 1997 വരെയുള്ള വര്‍ഷങ്ങള്‍ ആധുനികതയുടേതായി പരിഗണി ക്കാഠ 'എന്ന്പി.കെ. രാജശേഖരന്‍” അഭിപ്രായപ്പെടുന്നു. മലയാള ആധുനികതാവാ ദത്തെ സംബന്ധിച്ച്‌ ധാരാളം കാലനിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രസ്തുത കാലത്തിറങ്ങിയ കൃതികളുടെ പൊതുസ്വഭാവം അടിസ്ഥാനപ്പെടുത്തി യാല്‍ ഈ കാലഗണനയാണ്‌ ഏറ്റവും യുക്തിസഹമായി തോന്നുന്നത്‌. നാം പരിച യിച്ചു ലോകത്തിനപ്പുറമുള്ള കാര്യങ്ങളെ ആധുനികതാവാദം മലയാളത്തിലേക്ക്‌ കുട്ടിക്കൊണ്ടുവന്നു. എന്താണ്‌ ആധുനികതാവാദം എന്നതിന്‌ “അത്‌ പുതിയ ലോക-ചരിതര്രാനുഭവത്തോടുള്ള പ്രതിജ്ഞാബദ്ധതയാണ്‌”” എന്ന്‌ സച്ചിദാനന്ദന്‍ വിവക്ഷിക്കുന്നു. പുതിയ ഭാഷാക്രമവും സന്ദര്യവീക്ഷണവുമായി ഭാവുകത്വ വൃതിയാനത്തിന്റെ ഒരു പുതിയ കാലം തന്നെയായിരുന്നു അത്‌. കൃതികളി ലുള്‍ച്ചേര്‍ന്ന ഉള്ളടക്കത്തെയും രൂപസവിശേഷതകളെയും മുന്‍നിര്‍ത്തി മലയാള ത്തിലെ ആധുനികതാവാദത്തെ നവോത്ഥാന ആധുനികത, ഉച്ചാധുനികത എന്നി ങ്ങനെ വേര്‍തിരിക്കാവുന്നതാണ്‌. ഇത്‌ രണ്ടും വ്യത്യസ്ത ചരിത്രസന്ദര്‍ഭങ്ങളെ പ്രതിനിധീകരിക്കുന്നവയുമാണ്‌. 1.3.1.1 നവോത്ഥാന ആധുനികതാവാദം കേരളീയ ആധുനികതാവാദത്തിന്റെ വ്യാപനത്തിന്‌ മുമ്പ്‌ മലയാളസാഹി ത്യരംഗത്ത്‌ നിലനിന്ന സാഹിത്യപ്രവണതകളാണ്‌ നവോത്ഥാന ആധുനികതാവാദ 32 (Renaissance Modernism) omlad അടിസ്ഥാനം. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകളോടെയാണ്‌ മലയാളസാഹിത്യത്തില്‍ നവോത്ഥാന പ്രവണതകള്‍ പ്രതൃ ക്ഷപ്പെട്ടത്‌. പ്രധാനമായും നോവലിലും കഥയിലുമാണ്‌ ഇത്‌ പ്രകടമായത്‌. ഒരേ സമയം നിലനിന്നിരുന്ന ഫ്യൂഡല്‍ ജാതിബന്ധങ്ങള്‍ക്കും കൊളോണിയല്‍ അധി കാരരുപത്തിനുമെതിരായ നിലപാട്‌ വ്യക്തമാക്കുന്ന രീതിയിലായിരുന്നു ഈ കൃതികളിലെ പ്രമേയം ഉണ്ടായിരുന്നത്‌. ജാതിക്കും കോളനിവല്‍ക്കരണത്തിനും എതിരായ നിലപാട പിന്നീട തൊഴിലാളിവര്‍ഗ രാഷ്ദര്രീയം ഏറ്റെടുക്കുന്ന ചരിത്ര മാറ്റത്തെയും ഇവര്‍ വിഷയമാക്കുന്നുണ്ട്‌. ഉദാരമാനവികതയിലും സാര്‍വദേശീയ സാഹോദര്യത്തിലും അധിഷ്ഠിതമായ ജീവിതാവബോധമാണ്‌ ഈ കൃതികള്‍ മുന്നോട്ടു വെച്ചത്‌. തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്‌, വൈക്കം മുഹമ്മദ്‌ ബഷീര്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയവരെല്ലാം ഈ ഘട്ടത്തിലെ പ്രധാന എഴു ത്തുകാരാണ്‌. നവോത്ഥാന ആധുനികതാവാദം ചരിധ്രപരമായ പുരോഗമനസ്വഭാവം കൈക്കൊള്ളുന്നതോടൊപ്പം തന്നെ പരിമിതികളെയും ഉള്‍ക്കൊള്ളുന്നുണ്ട്‌. കോള നിവല്‍ക്കരണത്തോടും ജാതിവ്യവസ്ഥയോടും ഏറ്റുമുട്ടുന്ന രചനകള്‍ നടത്തു മ്പോള്‍ തന്നെ അവര്‍ മാതൃകയായി കണ്ടിരുന്ന ദേശീയ ആധുനികത സവര്‍ണ്ണത യില്‍ ഉള്‍ച്ചേര്‍ന്ന ഒന്നായിരുന്നു. നവോത്ഥാനകാലത്തെ മനുഷ്യസങ്കല്‍പ്പത്തിനും ധാരാളം പരിമിതികളുണ്ടായിരുന്നു. നാട്ടുപാരമ്പര്യങ്ങളില്‍ നിന്ന്‌ വിടുതല്‍ നേടി ഏകരുപമായ ദേശീയതയിലേക്ക്‌ മാറാനാണ്‌ ആ മനുഷ്യര്‍ ശ്രമിച്ചത്‌. ഈ മനുഷ്യ മാതൃകയുടെയും ജീവിതാവബോധത്തിന്റെയും പ്രതിസന്ധിയുടെ അവതരണ മെന്ന രീതിയിലാണ്‌ ഉച്ചാധുനികതാവാദം മലയാളത്തിലേക്കെത്തുന്നത്‌. 1.3.1.2 ഉച്ചാധുനികതാവാദം (High Modernism) അറുപതുകളിലെ സാഹിത്യരൂപങ്ങളാണ്‌ ഉച്ചാധുനിക രചനകള്‍ എന്നറിയ പ്പെടുന്നത്‌. പൊതുവില്‍ ആധുനികതാവാദം എന്ന്‌ പറയുന്നത്‌ ഉച്ചാധുനികതാവാദ 33 ത്തെയാണ്‌. അതിനു മുമ്പായി നവോത്ഥാന ആധുനികതാവാദവും ദേശീയാധുനി കതാവാദവും നിലനിന്നിരുന്നതിനാലാണ്‌ ഇവയെ സവിശേഷമായി വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ ഉച്ചാധുനികത എന്ന്‌ പ്രയോഗിക്കുന്നത്‌. പാശ്ചാത്യ ആധുനിക താവാദത്തിന്റെ പൊതുപ്രവണതകളോട കേരളീയാധുനികത ഏറ്റവും യോജിച്ചു നിന്ന സന്ദര്‍ഭം കുടിയാണ്‌ ഉച്ചാധുനികതാവാദത്തിന്റേത്‌. ഉച്ചാധുനികതാവാ ദത്തിനു മുമ്പുതന്നെ ആധുനികതാവാദം ഉയര്‍ത്തിവിട്ട സംശയങ്ങള്‍ എം. ടി. വാസുദേവന്‍ നായരും ഉറുബുമെല്ലാം സംക്രമണകാലത്ത്‌ ഉന്നയിച്ചിരുന്നു. നവോ ത്ഥാന ആധുനികതാവാദത്തില്‍നിന്ന്‌ ഉച്ചാധുനികതാവാദത്തിലേക്കുള്ള മാറ്റത്തി നിടയ്ക്കുള്ള കാലഘട്ടമായിരുന്നു സംക്രമണകാലത്തിന്റേത്‌. പുതിയ സൂന്ദര്യവീക്ഷണത്തെ ഉച്ചാധുനികതാവാദം മുന്നോട്ടു വെച്ചു. സൂചകങ്ങള്‍ക്ക്‌ സ്വന്തമായ പ്രാധാന്യം കൈവരുത്തുകയും വിരോധാഭാസം, വിപ രീതാര്‍ത്ഥം, കറുത്ത ഫലിതം, പ്രതീകാത്മകത ഭാഷയുടെ സ്ഥാനത്ത്‌ രൂപാകാത്മ &B00u (Metaphor) എന്നിവയുടെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കു കയും ചെയ്തു. മിത്തുകള്‍, ആദിപ്രരൂപങ്ങള്‍ എന്നിവ പുതിയ അര്‍ത്ഥത്തിലും സന്ദര്‍ഭത്തിലും പ്രയോഗിക്കപ്പെട്ടു. മൊത്തത്തില്‍ കാഴ്ചയെയും ഭാഷയെയും ഉച്ചാധുനികതാവാദം ഒന്നിച്ച്‌ പരിഷ്കരിച്ചു. ഒ. വി. വിജയന്‍, എം. മുകുന്ദന്‍, മാധ വിക്കുട്ടി, സേതു, കാക്കനാടന്‍, കടമ്മനിട്ട രാമകൃഷണന്‍, അയ്യപ്പപ്പണിക്കര്‍ തുട ങ്ങിയവരെയെല്ലാം ഉച്ചാധുനികതാവാദത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരാണ്‌. രാഷ്ര്രീയ, സാമുഹ്യ, സാമ്പത്തിക, വിദ്യാഭ്യാസപരമായ നിരവധി അസമത്പങ്ങ ളാല്‍ സങ്കീര്‍ണ്ണമായ കേരളത്തിന്റെ സാംസ്‌കാരിക രംഗത്തേക്കാണ്‌ പുതിയൊരു ദര്‍ശനമായി ഉച്ചാധുനികതാവാദം കടന്നുവന്നത്‌. മനുഷ്യനെ കേവലമൊരു വസ്തുമാത്രമായി തരം താഴ്ത്തുന്നതിനെതിരായാണ്‌ ഈ കൃതികള്‍ പ്രതികരി ചത്‌. അസന്തുഷ്ടനായി ജീവിക്കുന്ന മനുഷ്യരെ യഥാതഥമായി ആഖ്യാനം ചെയ്യു ന്നവയായിരുന്നു അവ. 34 1.3.2 പ്രത്വയയശാസ്ര്തരപരിസരം മലയാളസാഹിത്യത്തില്‍ ചരിര്രപരമായ വഴിത്തിരിവായിരുന്നു ആധുനിക താവാദത്തിന്റേത്‌. “ആധുനിക എഴുത്തുകാര്‍ ചരിത്രത്തിനുള്ളിലെ ചരിത്രം സൃഷ്ടിക്കുകയാണ്‌” എന്ന്‌ കെ. പി. അപ്പന്‍" നിരീക്ഷിക്കുന്നു. വ്യത്യസ്ത രാജ്യ ങ്ങളില്‍ രാഷ്ര്രീയ-സാമുഹിക-സാംസ്കാരിക സാഹചര്യങ്ങള്‍ വ്ൃത്യസ്ത മായിരുന്നെങ്കിലും ആ രാജ്യങ്ങളിലെ രചനകളെല്ലാം ഒരേ ദര്‍ശനബോധമാണ്‌ കൃതികളിലുള്‍ക്കൊള്ളിച്ചിരുന്നത്‌. പ്രമേയത്തിലും ഭാഷയിലും സൃഷ്ടിക്കുന്ന ദുര്‍ഗ്രഹത ആധുനികതാവാദത്തിന്റെ ഒരു അന്തര്‍ദേശീയ സ്വഭാവമായിരുന്നു. മല യാളത്തിലും ദുര്‍ധ്രഹത ആവിഷ്കരണ മാര്‍ഗ്ഗമായി ധാരാളം കൃതികളുണ്ടായി. സറിയലിസത്തിന്റെ സൌന്ദര്യത്തെയും സത്തയെ സംബന്ധിച്ച്‌ അതുയര്‍ത്തുന്ന ബോധത്തെയും ആധുനികതാവാദം വെളിപ്പെടുത്തിയ യുക്തിയുടെ നിയ്രത്രണങ്ങ ളില്‍ നിന്നകന്ന്‌ അതിവാസ്തവികതാനുഭവത്തിലാണ്‌ കൃതികളുണ്ടായത്‌. ഇതെല്ലാം കൂടി അര്‍ത്ഥത്തിന്റെ കാരൃത്തില്‍ വായനക്കാരനെ സന്ദേഹബുദ്ധികളാ ക്കിത്തീര്‍ത്തു. കൃതികളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ വീണ്ടും വീണ്ടും വായിക്കു കയും വിഷയത്തെക്കുറിച്ച്‌ കുടുതല്‍ അറിയുകയും ചെയുണമെന്ന നിലവന്നു. നിലനിന്ന പല എഴുത്തുരീതികളെല്ലാം ആധുനികതാവാദം നിരാകരിച്ചു. ദുഃഖവും ഫലിതവും പോലെ എതിര്‍ദിശയിലുള്ള ഘടകങ്ങള്‍ അതില്‍ ലയിച്ചു. വാക്കുക ളെയും ആഖ്യാനത്തെയും നിരന്തരം പരീക്ഷണങ്ങള്‍ക്ക്‌ വിധേയമാക്കി. വെറുമൊരു ആശയമെന്നതിലുപരി സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ ഫലമായാണ്‌ അറുപതുകളോടെ മലയാളസാഹിത്യത്തിലേക്ക്‌ ആധുനികതാവാദം എത്തുന്നത്‌. രണ്ടുതരത്തില്‍ കേരളത്തിലത്‌ വിലയിരുത്തപ്പെട്ടു. കേരളീയ ആധു നികതാവാദത്തിലുള്‍ച്ചേര്‍ന്ന ഭാതികഘടകങ്ങളെപ്പോലും പരിഗണിക്കാതെ പ്രസ്ഥാനമായി ആദര്‍ശവല്‍ക്കരിച്ചതായിരുന്നു ഒരു ഭാഗം. മറ്റൊന്ന്‌, ആധുനികതാ വാദം മൊത്തത്തില്‍ പുരോഗമനവിരുദ്ധവും സാമൂഹ്യ പ്രതിബദ്ധത ഇല്ലാത്തതുമാ 35 ണെന്നതിനാല്‍ മൊത്തത്തില്‍ തള്ളിക്കളൂയണമെന്ന അഭിപ്രായമായിരുന്നു. പ്രധാ നമായും മാര്‍ക്സിയന്‍ നിരുപകരായിരുന്നു ഈ വാദത്തിന്‌ പിറകിലുണ്ടായിരു ന്നത്‌. ധാരാളം കൃതികളും എഴുത്തുകാരും ഉണ്ടായിരുന്നെങ്കിലും പാശ്ചാത്യ ആധുനികതാവാദം പ്രകടിപ്പിച്ച മുഴുവന്‍ സ്വഭാവസവിശേഷതകളോടെയും ഒരു പ്രസ്ഥാനമായിത്തീരാന്‍ കേരളീയാധുനികതാവാദത്തിന്‌ കഴിഞ്ഞിരുന്നില്ല. അതോ ടൊപ്പം പൂര്‍ണ്ണമായി ചരിര്ര- സാമൂഹ്യ നിഷേധവും ആധുനികതാവാദത്തിനുണ്ടാ യിരുന്നില്ല എന്നും കാണാവുന്നതാണ്‌. ഒട്ടും ശുഭകരമല്ലാതിരുന്ന ഒരു സാമുഹ്യാ വസ്ഥയുടെ പ്രതികരണമായാണ്‌ മലയാളത്തില്‍ ആധുനികതാവാദരചനകള്‍ ഉണ്ടായിവന്നത്‌. കവിതയില്‍ അയ്യപ്പപ്പണിക്കരുടെ കുരുക്ഷ്രേതം തൊട്ടാണ്‌ മലയാളത്തില്‍ ആധുനികതാവാദ പ്രവണതകള്‍ കണ്ടുതുടങ്ങിയത്‌. ജനകീയ സംസ്കാരത്തെയും സാഹിത്യത്തെയും സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ വെറും സ്വപ്നമായി അവശേഷിച്ച അറുപതുകളിലാണ്‌ കവിതയില്‍ ആധുനികതാവാദമെത്തുന്നത്‌. ചങ്ങമ്പുഴയും അനുയായികളും സൃഷ്ടിച്ച ജനകീയഭാവുകത്വവും അക്കാദമിക്‌ സാഹിത്യസ കല്‍പ്പങ്ങളുടെ പുതുരുപങ്ങളും പങ്കുപറ്റിയ കവിതാലോകത്തേക്കാണ്‌ ഒരു കലാപ മെന്ന രീതിയില്‍ ആധുനികതാവാദമെത്തുന്നത്‌. ജനകീയ സാഹിത്യ സങ്കല്‍പ്പന ങ്ങള്‍ക്കും സ്ഥാപനവല്‍കക്കരിക്കപ്പെട്ട കാവ്യവ്യവഹാരങ്ങള്‍ക്കും എതിരായിരുന്നു ഈ കലാപം. ചിഹ്നവിന്യാസത്തില്‍ ഈന്നിയ ശൈലിയെയും അതിനോട്‌ ബന്ധ പ്പെട്ട യാഥാസ്ഥിതികത്വം നിറഞ്ഞ സന്ദര്യപ്രത്യയശാസ്ത്രത്തെയും ആധുനി കതാവാദം അവതരിപ്പിച്ചു. ഈ പ്രത്യയശാസ്ത്രം ശുനൃതയോടും മരണത്തോടും ബന്ധപ്പെട്ട നില്‍ക്കുന്ന ഇരുണ്ട ബിംബഘടനകളുടെ കൂട്ടത്തെ കവിതയില്‍ നിറച്ചു. അതുവരെ ഭാഷയെന്നത്‌ കേവലമായ അര്‍ത്ഥങ്ങളെയും അനുഭുതിക ളെയും ആവിഷ്കരിക്കാനുള്ള മാര്‍ഗ്ഗം മാത്രമായിരുന്നെങ്കില്‍, ആധുനികതാവാദ ത്തില്‍ നിയ്രന്രണങ്ങളില്‍ നിന്നകന്ന്‌ സ്വത്ന്ത്രമാകാന്‍ വെമ്പല്‍ കൊള്ളുന്ന ഭാഷ യെയാണ്‌ കാണാനാവുക. കടമ്മനിട്ട രാമകൃഷ്ണന്‍, സച്ചിദാനന്ദന്‍, കെ. ജി. ശങ്ക 30 രപ്പിള്ള, ഡി. വിനയചന്ദ്രന്‍, സുഗതകുമാരി, ആറ്റൂര്‍, കക്കാട്‌, മാധവന്‍ അയ്യപ്പത്ത്‌ തുടങ്ങിയവരും ആധുനികതാവാദത്തിന്റെ വിക്ഷോഭങ്ങളെ കവിതയില്‍ സ്വീകരിച്ച വരാണ്‌. ഇവര്‍ക്കു മുമ്പ്‌ പി. കുഞ്ഞാരാമന്‍ നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി തുട ങ്ങിയവരുടെ കവിതകളില്‍ പ്രധാനമായുണ്ടായിരുന്ന സാമുഹ്യസാന്നിധ്യത്തോ ടൊപ്പം തന്നെ വ്യക്തിയുടെ ആന്തരിക സംഘര്‍ഷങ്ങളും പ്രമേയമായിരുന്നു. എന്‍. വി. കൃഷ്ണവാര്യര്‍, ഒ.എന്‍.വി. എന്നിവരും ഈ പരിണാമഘട്ടത്തിലെ കവികളാ ണ്‌. എന്നാല്‍ വര്‍ത്തമാനത്തെ നിഷേധിക്കുകയും പ്രതീക്ഷാരഹിതമായ കാല ത്തിന്റെ പ്രതികരണമെഴുതുകയും ചെയ്തത്‌ ഉച്ചാധുനികതാവാദത്തിലെ കവിത കള്‍ തന്നെയാണ്‌. ആധുനികതാവാദത്തിന്റെ കവിതാപാരമ്പര്യത്തിന്‌ പിന്നീട വീണ്ടും ശാഖകള്‍ ഉണ്ടാകുന്നത്‌ എഴുപതുകളിലാണ്‌. അന്ന്‌ സജീവമായ നക്സല്‍ ആശയത്തിലുള്ള കവിതകളായിരുന്നു അത്‌.വിമോചനത്തിന്റെ സ്വപ്ന ങ്ങളെ രാഷ്ര്രീയാധുനികതയിലെ ഈ കവിതകള്‍ നെഞ്ചേറ്റി. അതില്‍ നിന്നുമാറി പിന്നീട പാരിസ്ഥിതികാവബോധത്തില്‍ മലയാളകവിത ആധുനികതാവാദത്തിലെ ത്തുന്നത്‌ കാണാം. “അയോധ്യ'യില്‍ നിന്നും “ബംഗാളി”"ല്‍ നിന്നും “കൊച്ചിയിലെ വൃക്ഷങ്ങളി'ലേക്കെത്തുന്ന കെ. ജി. ശങ്കരപ്പിള്ളയുടെ രചനകളെ ഈ പരിണാമ ത്തിന്റെ ദൃഷ്ടാന്തമായി കാണാവുന്നതാണ്‌. സിംബലിസം, ഇമേജിസം തുടങ്ങിയ പാശ്ചാതൃ പ്രവണതകള്‍ മലയാളകവിതയില്‍ ആധുനികതാവാദത്തിന്റെ കാലത്ത്‌ ഇടം നേടിയിരുന്നു. കഥയിലും നോവലിലും ഏതാണ്ട്‌ ഒരേ എഴുത്തുകാര്‍ തന്നെയാണ്‌ ആധു നികതാവാദത്തിന്റെ വക്താക്കളായിരുന്നത്‌. അവരില്‍ ചിലര്‍ മാത്രം കഥയെയും ചിലര്‍ നോവലിനെയും സവിശേഷമായി ഉപയോഗിച്ചു. അസ്തിത്വത്തെ സംബ ന്ധിച്ച തീരവമായ വ്യഥകള്‍ അവര്‍ ആവിഷ്കരിച്ചു. ആന്തരിക സംഘര്‍ഷങ്ങള്‍ ആധുനികതാവാദത്തിനുമുമന്വേ മലയാളസാഹിത്യത്തില്‍ ഇടം നേടിയിരുന്നു. ഉറൂബ്‌, എം. ടി. വാസുദേവന്‍ നായര്‍, ടി. പത്മാനാഭന്‍, മാധവിക്കുട്ടി തുടങ്ങിയവ രുടെ രചനകളില്‍ ഏകാന്തതയും വിഷാദമനോഭാവവും വിഷയമായി. ഫ്യൂഡലിസ 37 ത്തിന്റെ തകര്‍ച്ചയാല്‍ ഒറ്റപ്പെട്ടവനും അന്യരുമാകുന്ന കഥാപാത്രങ്ങള്‍ നിറഞ്ഞ രചനകളായിരുന്നു അവ. വ്യവസായവല്‍ക്കരണത്തിന്റെയും നഗരവല്‍ക്കരണത്തി ന്റെയും ഭാഗമായ അന്യവല്‍ക്കരണവും ഒറ്റപ്പെടലും ഈ കഥകളില്‍ വിഷയമായി Al ഇവയെല്ലാം ഉള്‍ക്കൊള്ളിച്ചും പാശ്ചാത്യ ആധുനികതാവാദത്തിന്റെ സ്വഭാവസവിശേഷതകള്‍ പൂര്‍ണ്ണമായി വഹിച്ചുമാണ്‌ ഒ. വി. വിജയന്‍, കാക്കനാ SAB, എം. മുകുന്ദന്‍, ആനന, സേതു, സക്കറിയ, എം. പി. നാരായണ പിള്ള, പുന ത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ എഴുത്തുകാര്‍ എത്തുന്നത്‌. അതുവരെ കേരളീ യര്‍ പരിചയപ്പെട്ടിട്ടില്ലാത്ത ഒരു ലോകത്തിനകത്തുള്ളവരെ ഇവര്‍ തങ്ങളുടെ രചന കളിലൂടെ മലയാളത്തിലേക്കെത്തിച്ചു. ജീവിതത്തില്‍ നിന്നും വിട്ടുപോകുന്നു എന്ന തോന്നല്‍ നിരന്തരം ഉളവാക്കുന്ന ഈ കൃതികള്‍ ജീവിതത്തിന്റെ വിഷമതകളില്‍ വിശകലനം നടത്തുകയും ചെയ്തു. ദാര്‍ശനിക സ്വഭാവമുള്ളതായിരുന്നു രചനകള്‍. കാല്‍പ്പനികാംശങ്ങളെ എതിര്‍ത്താണ്‌ അത്‌ മലയാളത്തില്‍ പ്രത്ൃക്ഷപ്പെട്ടത്‌. യാഥാസ്ഥിതിക മൂല്യങ്ങളെ മുഴുവന്‍ നിരാകരിക്കുകയും പാപബോധമായി കണ്ടിരുന്ന ലൈംഗികതയുടെ ശക്തിയെ കൃതികളിലുപയോഗിക്കുകയും ചെയ്തു. സാഹിത്യത്തിന്‌ ഇംഗിതമല്ലാ തിരുന്ന ഭാഷ എന്ന്‌ കരുതപ്പെട്ടിരുന്ന പരുക്കന്‍ വാക്കുകള്‍ക്ക്‌ പ്രാധാന്യം നല്‍കി. രണ്ട്‌ ഭാവങ്ങളെ കൂട്ടിക്കലര്‍ത്തിയുള്ള ആഖ്യാനമായിരുന്നു അവയില്‍ പലപ്പോഴും ഉണ്ടായിരുന്നത്‌. വൈരുദ്ധ്യങ്ങളില്‍ മൂടിയ ഐക്യമായിരുന്നു ഇത്‌. യാഥാര്‍ത്ഥ്യവും മിഥ്യാപ്രത്യക്ഷവും സൌന്ദര്യവും വൈരുപ്യവും പാപവും വിശു ദ്ധിയും ഹാസ്യവും ദുഃഖവും തമാശയും കൊടുംഭീതിയും എന്നിങ്ങനെ വൈരുദ്ധ്യ ങ്ങളുടെ ലദ്വന്പ്ങ്ങള്‍ നിറഞ്ഞതായിരുന്നു രചനകളെല്ലാം. ഒ. വി. വിജയനില്‍ ഫലി തവും ദുഃഖവും സേതുവില്‍ തമാശയും ഭീതിയും കാക്കനാടനില്‍ തമാശയും കൊടുംഭീതിയും ആനന്ദനില്‍ യാഥാര്‍ത്ഥ്യവും മിഥ്യാപ്രത്യക്ഷവും ഇങ്ങനെ പര സ്പരം ലയിച്ചു. 38 ആധുനികതാവാദികളുടെ ദര്‍ശനവും ആവിഷ്കരണ തന്ത്രങ്ങളും ദുര്‍ഗ്രഹ തയോട ബന്ധപ്പെട്ടതായിരുന്നെന്ന്‌ കാക്കനാടന്റെ “കണ്ണാടിവീട്‌', “പുറത്തേക്കുള്ള വഴി”, മുകുന്ദന്റെ “രാധാ രാധ മാത്രം, “അവള്‍ പാടുന്നു”, കെ.പി. നിര്‍മ്മല്‍കുമാ റിന്റെ “സതി”, “സ്വച്ഛന്ദ മൃത്യു” തുടങ്ങിയ രചനകള്‍ വെളിപ്പെടുത്തി. ദുഃസ്വപ്ന ങ്ങളും ദ്രമകല്‍പ്പനയും നിറയുന്ന രൂപത്തിലാണ്‌ ആധുനിക മനുഷ്യന്റെ ജീവിതാ നുഭവങ്ങളെ ഈ രചനകള്‍ വെളിപ്പെടുത്തിയത്‌. ഇങ്ങനെ ജീവിതം അയുക്തികത നിറഞ്ഞതാണെന്ന ബോധ്യത്തിലാണ്‌ കാക്കനാടന്റെ "ചിലന്തികള്‍ ജാഗ്രത”, മുകു ന്ദന്റെ “മുണ്ഡനം ചെയ്യപ്പെട്ട ജീവിതം”, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ “കൊല ച്ചോറ്‌', സേതുവിന്റെ “അമാവാസി' തുടങ്ങിയ കഥകള്‍ ഉണ്ടാവുന്നത്‌. സമൂഹ ത്തിലെ വെറുക്കപ്പെടുന്നവര്‍ക്ക്‌ നേരെ സഹാനുഭൂതി കലര്‍ന്ന സമീപനമാണ്‌ ആധുനികതാവാദസാഹിത്ൃയത്തിനുള്ളത്‌. കാക്കനാടന്റെ “കുഞ്ഞമ്മപ്പാലം', മുകു ന്ദന്റെ “വേശ്യകളെ നിങ്ങള്‍ക്കൊരമ്പലം' തുടങ്ങിയ കഥകള്‍ ഈ സഹാനുഭൂതി വെച്ചുപുലര്‍ത്തുന്നതാണ്‌. ക്രുരതയും തമാശയും ഒരുമിക്കുന്ന ക്രുരമന്ദഹാസം പല രചനകളിലുമുണ്ടായി. വിജയന്റെ “ഖസാക്കിന്റെ ഇതിഹാസ്‌ വും കാക്കനാ ടന്റെ “സാക്ഷി'യും ഇത്തരത്തില്‍ ശ്രദ്ധേയങ്ങളാണ്‌. ഈ കൃതികളില്‍ നിലനിന്ന നായക സങ്കല്‍പ്പത്തെയും അവര്‍ മാറ്റിത്തീര്‍ത്തു. ഭാഷയുടെ പഴയ രീതികള്‍ ഉപേക്ഷിച്ചും പുതിയ ക്രമം സൃഷ്ടിച്ചും ഒരു ഭാഷാ വിപ്പവവും ആധുനികതാവാദം സാധ്യമാക്കി. കാക്കനാടന്റെ “അടിയറവ്‌, “സാക്ഷി”, മുകുന്ദന്റെ “ആവിലായിലെ സുര്യോദയം”, വിജയന്റെ “എണ്ണ്‌ എന്നീ കൃതികളിലെല്ലാം വാക്കുകളെ നിരന്തരം പരീക്ഷണങ്ങള്‍ക്ക്‌ വിധേയമാക്കി. അനാ കര്‍ഷമമെന്ന്‌ തോന്നിക്കുന്ന പരുക്കന്‍ പദങ്ങളെ വെച്ച്‌ വ്യത്യസ്തമായ രചനാ ശില്‍പ്പത്തിന്‌ രൂപം കൊടുത്ത “സാക്ഷി' ഇതില്‍ പ്രധാനപ്പെട്ട ഒരു രചനയാണ്‌. “ഇന്നലെയുടെ നിഴലുകള്‍”, “അജ്ഞതയുടെ താഴ്വര' എന്നീ രചനകളിലും കാക്ക നാടന്‍ ഈ രീതി തുടര്‍ന്നുപോരുന്നുണ്ട്‌. ആനന്ദ്‌ രൂപകങ്ങളും ബിംബങ്ങളും നിറഞ്ഞു നില്‍ക്കുന്ന രീതിയിലാണ്‌ കൃതികളെഴുതിയത്‌. “മരണസര്‍ട്ടിഫിക്കറ്റ്‌, 39 “ആള്‍ക്കൂട്ടം” തുടങ്ങിയവ ഇതിനുദാഹരങ്ങളാണ്‌. മേതില്‍ രാധാകൃഷ്ണനും കെ. പി. നിര്‍മ്മല്‍കുമാറും ആകസ്മികമെന്ന്‌ തോന്നിക്കുന്ന രീതിയില്‍ തന്നെ പരീക്ഷ ണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന രചനകള്‍ നടത്തി. രചനാശില്‍പ്പത്തിലും വിഷയ സ്വീകരണത്തിലും വ്യത്യസ്ത പുലര്‍ത്തിയിരുന്ന കെ. പി. നിര്‍മ്മല്‍കുമാറിന്‌ ശാസ്ത്രം, പാരിസ്ഥിതികാവബോധം തുടങ്ങിയ കാര്യങ്ങളിലാണ്‌ മേതിലില്‍ നിന്നും വൃത്യാസപ്പെട്ടു നില്‍ക്കേണ്ടി വന്നത്‌. ഇങ്ങനെ ജീവിത സമീപനത്തി ന്റെയും ദാര്‍ശനിക തലത്തിന്റെയും കാര്യത്തില്‍ വൈവിധ്യവും വൃതൃസ്തവുമായ രീതികളിലാണ്‌ കേരളീയാധുനികതവാദത്തില്‍ രചനകളുണ്ടായത്‌. ആധുനിക തയ്ക്ക്‌ കാരണമായിത്തീര്‍ന്ന നഗരങ്ങളെ ആസ്പദമാക്കിയും രചനകളുണ്ടായി. മുകുന്ദന്റെ ദല്‍ഹി', ആനന്ദിന്റെ “ആള്‍ക്കൂട്ടം” എന്നിവ അത്തരത്തില്‍പ്പെട്ടതാണ്‌. അനുഭൂതിപരമായി പുതിയൊരു ലോകം പിറവിയെടുക്കുന്ന പ്രഖ്യാപനമായിരുന്നു ഈ രചനകള്‍. അതേ സമയം ചില പ്രശ്നങ്ങളെയും കേരളീയാധുനികതാവാദം നേരിട്ടിരുന്നു. അനുഭവങ്ങളുടെ അഭാവമായിരുന്നു അതില്‍ ഏറ്റവും പ്രധാനം. 13.3 ആധുനികതാവാദികളുടെ പ്രശ്നങ്ങള്‍ അസ്തിത്വവാദം നിറഞ്ഞു നില്‍ക്കുന്ന രചനകളായിരുന്നു ആധുനികതാവാ ദത്തില്‍ ആദ്യമുണ്ടായത്‌. നിലനില്‍പ്പിന്റെ വിങ്ങുന്ന അവസ്ഥയും ജീവിതത്തിന്റെ നിസ്സാരതയും അസംബന്ധതയും ചിത്രീകരിച്ചവര്‍ തന്നെ സ്വകാര്ൃയജീവിതത്തില്‍ പലപ്പോഴും നേര്‍വിപരീതമായ നിലപാടുകളാണ്‌ കൈകൊണ്ടത്‌. എഴുത്തില്‍ ഒരു സ്വത്വവും സ്വകാര്യജീവിതത്തില്‍ മറ്റൊരു സ്വത്വവുമായിരുന്നു പല എഴുത്തു കാരും സ്വീകരിച്ചത്‌. “ ആധുനിക ജീവിതം അനുകരണമായതിനാലാണ്‌ ഇങ്ങനെ ഇരട്ട ജീവിതം തുടരാനായത്‌" എന്ന്‌ വി. സി ശ്രീജന്‍ അഭിപ്രായപ്പെടുന്നു. ജീവി തത്തില്‍ നിന്നും ഏറെ ഭിന്നമായ രീതിയിലായിരുന്നു എഴുത്തിലെ അവരുടെ ജീവിതാവസ്ഥകളുടെ ചിത്രീകരണമുണ്ടായത്‌. നിലനിന്ന സാമുഹ്യസാഹചര്യ ങ്ങള്‍ അവരുടെ വ്ൃക്തിജീവിതത്തില്‍ നിയന്ത്രണങ്ങള്‍ കല്‍ര്‍പ്പിച്ചതിനാലാണ്‌ ഇങ്ങനെ സംഭവിച്ചത്‌. 40 തങ്ങളുടെ കൃതികളില്‍ സ്വന്തം അവലോകനത്തിലും പ്രമേയത്തിലും ഉള്ള വിഷയങ്ങളായിരുന്നില്ല പല എഴുത്തുകാരും സ്വീകരിച്ചത്‌. വേറെ ആരൊക്കെയോ ഉല്‍പ്പാദിപ്പിച്ച ചിന്തകളെയാണ്‌ പലപ്പോഴും അവരുപയോഗിച്ചത്‌. പാശ്ചാത്യ ആധു നികതയുടേയും കേരളീയാധുനികതയുടെയും സാംസ്കാരിക-സാമുഹിക-രാ ഷ്ര്രീയ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നതും ലോകമഹായുദ്ധവും വ്യവസാ യവല്‍ക്കരണവും നേരിട്ട അനുഭവമല്ലാത്ത കേള്‍വി മാത്രമായിരുന്നതും വഴി അനു ഭവപരിസരങ്ങള്‍ അനുകരണങ്ങളായതാണ്‌ ഇത്തരം പ്രശ്നങ്ങളുണ്ടാക്കിയത്‌. അതോടൊപ്പം ഇന്ത്യയിലും അതുവഴി കേരളത്തിലും നിലനിന്ന അധുനികതാവ ബോധം കീഴാളധാരകളെ പരിഗണിക്കാതിരിക്കുന്നതും സവര്‍ണ്ണതയെ പുല്‍കുന്ന തുമായിരുന്നു എന്നതും പ്രധാനപ്പെട്ടതാണ്‌. മറ്റ്‌ രാജ്യങ്ങളില്‍ പ്രതേകിച്ച്‌ പാശ്ചാത്യ ആധുനികതാവാദത്തിലെ കൃതികളുടെ വായനയും അതുവഴിയുള്ള അനുകരണങ്ങളുമാണ്‌ മലയാളത്തില്‍ ആധുനികതാവാദത്തെ സാധ്യമാക്കിയത്‌. പാശ്ചാത്യആധുനികതാവാദത്തിലെ പല സമീപനങ്ങളെയും വിദൂരമായ അര്‍ത്ഥ ത്തിലെങ്കിലും മലയാള ആധുനികതാവാദം സ്വീകരിക്കുകയും ചെയ്തു. 1.3.4 ലോകപദ്ധതിയുമായുള്ള ബന്ധം നഗരവല്‍ക്കരണം, പ്രകൃതവാസന, യ്രന്തവല്‍ക്കരണം, ലൈംഗികത, അപ മാനവീകരണം, പരീക്ഷണപരത, പൂര്‍വ്വാപരവൈരുദ്ധ്യം എന്നിവ മലയാള ആധു നികതാവാദവും പാശ്ചാത്യ ആധുനികതാവാദപ്രവണതകളെപോലെ തന്നെ പ്രക ടിപ്പിച്ചു. ആധുനികതാവാദത്തിന്റെ പ്രസ്ഥാനങ്ങളിലധികവും മലയാളസാഹിത്യ ത്തില്‍ ഇടംപിടിച്ചു. അവയില്‍ പലതും സ്വത്രന്രരപസ്ഥാനങ്ങളായി വളര്‍ന്നില്ലെ ജങങിലും അവയുടെ സന്ദര്യത്തെയും സത്തയെ സംബന്ധിച്ച ബോധത്തെയും ആ കൃതികള്‍ വെളിപ്പെടുത്തിയിരുന്നു. വികാരദൌര്‍ബല്യങ്ങളില്‍ നിന്ന്‌ മുക്തമായ ആരോഗ്യകരമായ കാല്‍പ്പനികതയുടെ സംസ്‌കാരം ആധുനികതാവാദത്തിലുണ്ടാ യിരുന്നെന്ന്‌ പാശ്ചാത്യ സാഹിത്യവിമര്‍ശകര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. ഈ നിരീക്ഷണം 41 മലയാളത്തിലെ ആധുനികതാവാദത്തെ സംബന്ധിച്ചും ശരിയായിരുന്നു. മലയാള ആധുനികതാവാദത്തിന്റെ ആത്മനിഷ്ഠതയ്ക്ക്‌ ഒരുതരം നവ കാല്‍പ്പനികതയോട ബന്ധമുണ്ടായിരുന്നു. മലയാളത്തിലെ ആദ്യകാല ആധുനികതാവാദ രചനകള്‍ ആത്മനിഷ്ഠപരമായി കാല്‍പ്പനികത ബാക്കിവെച്ച രചനാംശങ്ങളെ ഉള്‍ക്കൊണ്ടി രുന്നു. മലയാളത്തിലെ ആധുനികതാവാദത്തിന്‌ നേരെ നടന്ന വിമര്‍ശനങ്ങള്‍ക്കടി സ്ഥാനമായ കാരണമായതും ലോകപദ്ധതിയുമായി അതിനുള്ള ബന്ധം തന്നെ യാണ്‌. പാശ്ചാത്യ ആധുനികതാവാദത്തിന്റെ സ്വഭാവങ്ങളെ അടിസ്ഥാനപ്പെടുത്തി ത്തന്നെയാണ്‌ ഇവിടെയും വിമര്‍ശനങ്ങളുണ്ടായത്‌. 1,3,5 കമ്മ്യൂണിസ്റ്റ്‌/പുരോഗമനവാദികളോടും തിരിച്ചുമുള്ള സമീപനം മലയാളത്തില്‍ ആധുനികതാവാദം എത്തുന്ന സമയത്ത്‌ തന്നെ അതിനെതി രെയുള്ള വിമര്‍ശനങ്ങളും രൂപപ്പെട്ടിരുന്നു. ചരിര്രശുനൃവും ചലനരഹിതവുമായ പ്രത്യയശാസ്ര്രബോധമെന്ന മുന്‍ധാരണയോടെയാണ്‌ പുരോഗമനവാദികള്‍ ആധുനികതാവാദത്തെ സമീപിച്ചത്‌ തന്നെ. മാര്‍ക്സിയന്‍ നിരൂപകന്മാര്‍ അതിനെ പുരോഗമന വിരുദ്ധവും പ്രതിബദ്ധരഹിതവുമാണെന്ന്‌ പറഞ്ഞ്‌ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. സാഹിത്യകാരന്റെ ആത്മസംത്ൃപ്തിക്കല്ല, മനുഷ്യരുടെ പുരോഗ തിക്കാണ്‌ സാഹിത്യമെന്ന നിലപാടായിരുന്നു അവര്‍ക്കുണ്ടായിരുന്നത്‌. ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌" ഈ അഭിപ്രായം വ്യക്തമാക്കി. ജീവിക്കുന്ന കാല ഘട്ടത്തിന്റെ ഉല്‍പ്പന്നമാണ്‌ സാഹിത്യമെന്നും ആ അര്‍ത്ഥത്തില്‍ എഴുത്തുകാരന്‍ സമൂഹത്തിനാവശ്യമായ ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഒരു തൊഴിലാളി തന്നെയാ ണെന്നും എം. എന്‍. വിജയനും” വൃക്തമാക്കി. ആധുനികതാവാദത്തിന്റെ പ്രത്യയ ശാസ്ത്രം അരാഷ്ര്രീയമല്ല, വലതുരാഷ്ര്രീയം വേഷം മാറി വന്നതാണെന്ന്‌ കൂടി പുരോഗമനവാദികള്‍ പറഞ്ഞു. പാശ്ചാത്യ ആധുനികതാവാദത്തില്‍ ആ അഭിപ്രാ യത്തെ പൂര്‍ണ്ണമായി തള്ളിക്കളയാനായില്ല. പാശ്ചാത്യ ആധുനികതാവാദത്തിന്റെ പ്രധാന വക്താക്കളായിരുന്ന എസ്രാപാണ്ടും ഹൈദഗറും കൃത്യമായ 42 ഫാസിസ്റ്റുബന്ധം വെച്ചുപുലര്‍ത്തിയിരുന്നു. പാശ്ചാത്യ ആധുനികതാവാദത്തിന്റെ സ്വാധീനത്താല്‍ മലയാളത്തിലും അത്തരം ജനാധിപത്യവിരുദ്ധ പ്രവണതകള്‍ അങ്ങിങ്ങായി പ്രതൃക്ഷപ്പെട്ടിരുന്നുതാനും. എന്നാല്‍ പൂര്‍ണ്ണമായും ആധുനികതാവാദം ഒരു ഇടതു - പുരോഗമനവി രുദ്ധ പ്രസ്ഥാനമായിരുന്നില്ല. ഫ്യൂഡല്‍ ബൂര്‍ഷ്ഖാമുല്ല്യങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട മനുഷ്യ സങ്കല്‍പ്പത്തിനു നേരെയുള്ള നിഷേധാത്മക ചിന്ത മാത്രമായിരുന്നു അത്‌. സാഹിത്യം ഒരു സാമൂഹിക പ്രതിഭാസമാണെന്ന മാര്‍ക്സിയന്‍ വീക്ഷണത്തെ ആധുനികതാവാദം ഉള്‍ക്കൊണ്ടിരുന്നില്ലെങ്കിലും ആധുനികതാവാദത്തിന്റെ ഉള്‍പ്പി രിവുകളില്‍ ആ ദര്‍ശനവും സ്വാധീനിച്ചിരുന്നു എന്ന്‌ കാണാവുന്നതാണ്‌. നില നിന്ന സാമുഹ്യാവസ്ഥയുടെ ജീര്‍ണ്ണാംശങ്ങളെ വൃത്യസ്തമായാണ്‌ തുറന്നുകാട്ടി യതെങ്കിലും ആ ചിത്രീകരണത്തെ ജീര്‍ണ്ണതയായി തമള്ളക്കളയാനാകില്ല. ആദ്യകാ ലത്ത്‌ ചില കൃതികളിലെങ്കിലും പരോക്ഷമായിരുന്ന രാഷ്ദ്രീയാംശങ്ങള്‍ എഴുപതു കളില്‍ പ്രത്യക്ഷരൂപം കൈക്കൊണ്ടു. പട്ടത്തുവിള കരുണാകരന്‍, എം. സുകുമാ രന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, കെ. ജി. ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍ എന്നിവരും മറ്റു ചില എഴുത്തുകാരും ഈ രാഷ്ട്രീയത്തെ മുന്നോട്ടു വെച്ചവരാണ്‌. വൃക്തി യില്‍ നിന്ന്‌ സമൂഹത്തെയോ സമുഹത്തില്‍ നിന്ന്‌ വ്യക്തിയെയോ പറിച്ചുമാറ്റാനാ വില്ലെന്ന്‌ രാഷ്ര്രീയാധുനികതാവാദത്തിലെ ഈ എഴുത്തുകാര്‍ വ്യക്തമാക്കി. വൈയക്തികമായ തലത്തിലുള്ള പ്രതിപാദ്യവിഷയങ്ങള്‍ രാഷ്ട്രീയം കൂടിയാ ണെന്ന്‌ അവര്‍ പ്രഖ്യാപിച്ചു. പക്ഷെ അന്ന്‌ അതിന്‌ വേണ്ട്രത ശ്രദ്ധ കിട്ടിയില്ല. ആധുനികതയ്ക്കും മാര്‍ക്സിസത്തിനും ചില സാമ്യങ്ങളുണ്ടായിരു ന്നെന്നും രണ്ടിലും പ്രവര്‍ത്തിക്കുന്ന “യുട്ടോപ്പിയ' എന്ന സങ്കല്പം ഇതില്‍ പ്രധാന ഘടകമാണെന്നും കെ. പി. അപ്പന്‍ നിരീക്ഷിക്കുന്നു.” ഭാഷയെ വൈശിഷ്ട്യങ്ങ ളുടെ ഉന്നതിയില്‍ എത്തിക്കുന്ന ഉട്ട്യോപയെ ആധുനികതാവാദത്തിനും മാതൃകാപ രമായ പരിപൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്ന വ്യവസ്ഥിതി ഭാവന ചെയ്യുന്ന 43 മാര്‍ക്സിസത്തിനും സാമ്യമുണ്ടായിരുന്നു. ഭാഷയെ മാറ്റുക എന്നതിന്‌ ആധുനിക താവാദവും ലോകത്തെ മാറ്റുക എന്നതിന്‌ മാര്‍ക്സിസവും പ്രാധാന്യം നല്‍കി. ഈ തിരിച്ചറിവ്‌ പുരോഗമനവാദികള്‍ക്കും വന്നിട്ടുള്ളതായി കാണാം. ആധുനിക മെന്നും അതൃന്താധുനികമെന്നും മറ്റും വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനത്തിന്‌ നിഷേധാത്മകവശങ്ങളോടൊപ്പം ചില ക്രിയാത്മകവിശേഷങ്ങളും സംരംഭങ്ങളും ഉണ്ടെന്ന വസ്തുത പുരോഗമന കലാസാഹിത്യപ്രസ്ഥാനം നിഷേധിക്കുന്നില്ല. ആസ്വാദകരുടെ അഭിരുചിയും സാഹചര്യങ്ങളും മാറുന്നതിനനുസരിച്ച്‌ കലാരൂപ ങ്ങളിലും ആവിഷകാര ശൈലിയിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കും" എന്ന്‌ ഇ. എം. എസ്‌. നമ്പൂതിരിപ്പാട അഭിപ്രായപ്പെട്ടത്‌ ഈ തിരിച്ചറിവിന്റെ ഭാഗമായിരി ക്കണം. പാശ്ചാത്യ ആധുനികതാവാദത്തിലും ഇത്തരമൊരു കാഴ്ചപ്പാട പില്‍ക്കാല ചിന്തകര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. ആധുനികതാവാദത്തില്‍ പ്രബലമായി QM അര്‍ത്ഥശുന്യതയും ഉത്തരാധുനികതാവാദത്തിലെ അര്‍ത്ഥരാഹിത്യവും വ്യത്യാസമുള്ളതായിരുന്നെന്ന്‌ വാള്‍ട്ടര്‍ ബെഞ്ചമിനെ മുന്‍നിര്‍ത്തി ടെറി ഈഗിള്‍ട്ടണും പിന്നീട്‌ നിരീക്ഷിച്ചിട്ടുണ്ട്‌. ”ആധുനികതാവാദം സംക്രമിപ്പിച്ച ലോക ബോധം അപ്പോഴും നിരവധി വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായി. 13.6 ആധുനികതാവാദത്തിന്റെ ലോകബോധം ലോകം മനുഷ്യന്റേതാണെന്നും അങ്ങനെയാകുമ്പോള്‍ മാത്രമാണ്‌ ലോക ത്തിന്‌ എന്തെങ്കിലും അര്‍ത്ഥമുണ്ടാകുന്നതെന്നുമുള്ള ദര്‍ശനമാണ്‌ ആധുനികതാ വാദം മുന്നോട്ടുവെച്ചത്‌. മനുഷ്യാനുഭവങ്ങള്‍ തന്നെയാണ്‌ പ്രധാനം. മനുഷ്യന്‍ അവന്റെ അനുഭവങ്ങളില്‍ നിന്ന്‌ ഏറിയോ കുറഞ്ഞോ മാറ്റിനിര്‍ത്താവുന്ന ഒന്നല്ല. വ്ൃക്തിമനസ്സില്‍ സങ്കീര്‍ണ്ണ സാമുഹൃരാഷ്ര്രീയ പരിസരം സൃഷ്ടിച്ച അമര്‍ഷം പകയായും പക സ്വാര്‍ത്ഥമായും ഈ സ്വാര്‍ത്ഥം ശുനൃതാബോധത്തിലേക്കുമെ ത്തുന്ന ജീവിതവീക്ഷണമായിരുന്നു അത്‌. എല്ലാ മുല്യങ്ങളെയും വ്ൃക്തിസ്വത്വ ത്തിന്‌ മേല്‍ സാമുഹൃസ്ഥാപനങ്ങള്‍ നടത്തുന്ന കടന്നുകയറ്റമായി ആധുനി 44 കതാവാദം കരുതി. അതിനാല്‍ തന്നെ നവോത്ഥാനമുല്യങ്ങളൊന്നും പ്രധാനമ ല്ലെന്നും സാമുഹൃജീവിതമെന്ന കാഴ്ചപ്പാട വൃക്തിയെ പരിമിതപ്പെടുത്തുകയാണ്‌ ചെയ്യുകയെന്നും ആധുനികതാവാദം വിശ്വസിച്ചു. സൌന്ദര്യാനുഭവം മാത്രമായി രുന്നു അവരുടെ കൃതികളുടെ അതിര്‍ത്തിയായത്‌. ഈ രീതിയില്‍ മലയാളത്തില്‍ ആധുനികതാവാദം കത്തിനിന്ന ഉച്ചാധുനികതാവാദത്തിന്റെ കാലത്താണ്‌ “സൂര്യ വംശം” (1970) എന്ന നോവലിലൂടെ മേതില്‍ രാധാകൃഷ്ണന്‍ രംഗപ്രവേശം ചെയ്യു ന്നത്‌. 1.4 മേതില്‍രാധാകൃഷ്ണനും പുതിയ ഭാവുകത്വ പരിസരവും 1970-ല്‍ മലയാളസാഹിത്യരംഗത്തേക്ക്‌ രംഗപ്രവേശം ചെയ്ത “സുര്യവംശഠ' എന്ന നോവലിലും തുടര്‍ന്നും സമകാലികരില്‍ നിന്ന്‌ കൃത്യമായ അകലം മേതില്‍ പ്രകടിപ്പിച്ചിരുന്നു. തന്നോടൊപ്പം എഴുത്തിന്റെ മേഖലയിലുണ്ടായി രുന്നവരില്‍ നിന്ന്‌ വ്യത്യസ്തമായ സൃഷ്ടികള്‍ നടത്തിയിരുന്ന അദ്ദേഹം താന്‍ ആധുനികനല്ല, അത്യന്താധുനികനാണ്‌ എന്നും ആധുനികത ഒരു കാലഘട്ടമല്ല മറിച്ച്‌ അത്‌ എഴുത്തുകാരന്റെ മനോഭാവമാണ്‌ എന്നും വിശ്വസിച്ചു.” മറ്റുള്ളവരില്‍ നിന്ന്‌ വ്യതസ്തമായി പാശ്ചാത്യ ആധുനികതാവാദത്തിനോട തനിക്കുള്ള ആഭി മുഖ്യം വ്യക്തമാക്കിയിരുന്ന മേതില്‍ ആധുനികതാവാദത്തിന്റെ ഓദ്യോഗിക നില പാടുകളോടും രാഷ്ട്രീയ ആധുനികതാവാദത്തിനോടും കൃത്യമായ അകലം പാലി ക്കുകയും ചെയ്തു. ഇങ്ങനെ എഴുത്തിലും നിലപാടിലും വ്യത്യസ്തനായി നില്‍ക്കാനാണ്‌ മേതില്‍ ശ്രദ്ധിച്ചത്‌. ആധുനികതാവാദത്തിലെ ചില അംശങ്ങളെ മേതില്‍ കൂടെകുട്ടുകയും ചെയ്തിരുന്നു. അസ്തിത്വത്തിന്റെ ഇരുണ്ട വശങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന രീതിയില്‍, ചില വ്യക്തിചര്യകളും തോന്നലുകളുമാണ്‌ വലിയ ആള്‍ക്കൂട്ടത്തേ ക്കാളും ശീലങ്ങളെക്കാളും പ്രധാനമായതെന്ന കാഴ്ചപ്പാടാണ്‌ മേതില്‍ രാധാകൃ ഷ്ണന്റെ ആദ്യകൃതികളിലുണ്ടായിരുന്നത്‌. ആദ്യ കവിതാസമാഹാരമായ 45 ‘MaAlBNNA’ ല്‍ കവിതയെന്നത്‌ സ്വകാര്യനിര്‍മ്മിതിപോലെ പലപ്പോഴും ആത്മഭാഷ ണങ്ങളുടെ ഒരു രീതി സ്വീകരിക്കുന്നതായി കാണാം. ഞാനും നീയും ആരായി രുന്നു എന്നല്ല, ഞാനും നീയും ഇങ്ങനെയാണ്‌ എന്ന തീര്‍ച്ചയാണ്‌ ഈ ആത്മഭാ ഷണങ്ങളിലുണ്ടായിരുന്നത്‌. ഇതോടൊപ്പം ലൈംഗികത, പരീക്ഷണപരത, പൂര്‍വ്വാ പരവൈരുദ്ധ്യം തുടങ്ങിയ ആധുനികതാവാദസ്വഭാവങ്ങളെയും മേതില്‍രചനകളില്‍ കാണാം. ശാസ്ത്രം, പരിസ്ഥിതികാവബോധം, ആഖ്യാനത്തിലും രൂപത്തിലും കൈക്കൊണ്ട പരീക്ഷണങ്ങള്‍, സ്ര്രീ-ശരീരം-ലൈംഗികത എന്നിവയെ വ്യത്യ സ്തമായി അവതരിപ്പിച്ച്‌ മേതില്‍ തന്റേതായ വഴികളിലൂടെ മുന്നോട്ടുപോയി. ആധുനികതാവാദത്തിനൊപ്പം നിന്ന്‌ രചനകള്‍ നടത്തുമ്പോഴും എപ്പോഴും മുഖ്യ ധാരയ്ക്ക്‌ പുറത്തുനിന്ന്‌ പരീക്ഷണങ്ങള്‍ നടത്താനാണ്‌ മേതില്‍ രാധാകൃഷ്ണന്‍ താല്‍പ്പര്യം കാണിച്ചത്‌. “ആധുനികതയും ആധുനികതാവാദവും' എന്ന ഒന്നാം അധ്യായം പാശ്ചാതൃ-ഇന്ത്യന്‍-കേരളീയ ആധുനികതാവാദത്തിന്റെ ഭാതികാസ്പദങ്ങളെയും പ്രത്യയശാസ്ത്രപദ്ധതികളെയും വിശദീകരിക്കുന്നതാണ്‌. സമകാലപരിഷ്കൃതി, സവിശേഷമായ സാമുഹ്യൃചരിരതസന്ദര്‍ഭം, കലാസാഹിത്യപരമായ പ്രവണതകള്‍ എന്നിങ്ങനെ വ്ൃയതൃസ്ത കാഴ്ചപ്പാടുകളില്‍ അവതരിപ്പിച്ചിരുന്ന “ആധുനി കത യ്ക്ക്‌ പാശ്ചാത്യസാഹിത്യലോകത്ത്‌ വേര്‍തിരിച്ചുള്ള പ്രയോഗസാധ്യതയുണ്ടാ വുന്നത്‌ പതിനെട്ടാം നൂറ്റാണ്ടോടെയാണ്‌. കെട്ടിടം, വസ്ര്തം, പെരുമാറ്റശീലങ്ങള്‍ തുടങ്ങിയ മേഖലകളിലെ മാറ്റത്തെ ആധുനീകരണം, ചരിത്ര-സാമൂഹ്ൃയസ ന്ദര്‍ഭത്തെ സൂചിപ്പിച്ച്‌ ആധുനികത, ഈ സവിശേഷസന്ദര്‍ഭത്തില്‍ ഉടലെടുത്ത കലാസാഹിത്യ,്രവണതകളെ സൂചിപ്പിക്കാന്‍ ആധുനികതാവാദം എന്നിങ്ങനെ പ്രയോഗിക്കാന്‍ തുടങ്ങി. ശാസ്ത്രത്തിന്റെ കടന്നുവരവ്‌, തത്വചിന്തയില്‍ സങ്കല്‍പനപരമായി വന്ന മാറ്റം, കോളനീകരണം, ദേശരാഷ്രടരങ്ങളുടെ രൂപീകരണം എന്നിവയെല്ലാം ആധു 46 നികതയുടെ പിറവിയെ സ്വാധീനിച്ചിട്ടുണ്ട്‌. അസ്തിത്വാന്വേഷണം, അന്യവല്‍ക്ക രണം എന്നിവ ആധുനികതാവാദ പ്രത്യയശാസ്ര്ര സവിശേഷതകളില്‍ പ്രധാന പ്പെട്ടതാണ്‌. അന്തര്‍ദേശീയത, ദൈവനിഷേധം, നശീകരണപ്രവണത, സ്ര്രീയോ ടുളള പുതിയ കാഴ്ചപ്പാട തുടങ്ങിയവ ആധുനികതയുടെ പ്രകടമായ ലക്ഷണങ്ങ ളാണ്‌. സ്വാതന്ത്ര്യാനന്തരവും നിറവേറ്റാന്‍ സാധ്യതയില്ലാത്ത സ്വപ്നമായി ക്ഷേമ രാഷ്ര്രകാഴ്ചപ്പാടുകള്‍ അവശേഷിച്ച സാമുൂഹൃസ്ഥിതിയാണ്‌ ഇന്ത്യന്‍ ആധുനി കതാവാദത്തിന്റെ പശ്ചാത്തലം. വന്‍നഗരങ്ങളെ ചുറ്റിപ്പറ്റിയുള്ള പാശ്ചാത്യ ആധു നികതാവാദത്തിനുപകരം രാഷ്ട്രീയസ്വാത്രത്രയത്തെക്കുറിച്ചുള്ള ഉത്കണ്ഠകളാണ്‌ ഇന്ത്യന്‍ ആധുനികതാവാദത്തെ നയിച്ചത്‌. ലോകമഹായുദ്ധം, വ്യാവസായിക വിപ്ലവം, അസ്തിത്വവാദം തുടങ്ങിയവയുടെ സ്വാധീനം ഇല്ലാത്തതിനാല്‍ പാശ്ചാത്യ ആധുനികതാവാദത്തിന്റെ സാമൂഹ്യപ്രവണതകളെ അതേപടി വഹി ക്കാന്‍ ഇന്ത്യന്‍ ആധുനികതാവാദം തയ്യാറായില്ല. എന്നാല്‍ ആത്മീയമായ ശൂന്യ തയും മുല്യത്തകര്‍ച്ചയും പാശ്ചാത്ൃത്തിലെന്നപോലെ ഇന്ത്യന്‍ ആധുനികതാവാദ ത്തിലും വിഷയമായി. ആധുനികതയിലെ മുതലാളിത്ത അംശങ്ങള്‍ക്ക്‌ വളര്‍ച്ച പ്രാപിക്കാന്‍ ഫ്യൂഡലിസത്തെ തകര്‍ത്തു മുന്നേറുക എന്ന പാശ്ചാത്യ ആധുനികതാവാദസ്വ ഭാവം ഇന്ത്യന്‍ ആധുനികതാവാദം കൈക്കൊണ്ടില്ല. നിലനിന്ന നാടുവാഴിത്ത വ്യവസ്ഥയുമായി നിരന്തര ഒത്തുതീര്‍പ്പിലുടെ സവര്‍ണ്ണ, സംസ്കൃതതാല്‍പ്പര്യങ്ങളി ലൂന്നിയ മേലാള ആധുനികതാവാദമാണ്‌ ഇന്ത്യന്‍ സാഹചര്യത്തിലുണ്ടായത്‌. കോളനി വിരുദ്ധതയും നാടുവാഴിത്തവിരുദ്ധതയും ഒരേപോലെ പ്രകടിപ്പിച്ചിട്ടും കീഴാള ദേശീയത രൂപപ്പെടുത്തിയ ഭാവന വേണ്ട്രത ശക്തിപ്പെടടില്ല. യുറോപ്യന്‍ രാജ്യങ്ങളില്‍ ആധുനികതാവാദം അവസാനിച്ച്‌ ഉത്തരാധുനിക താവാദം തുടങ്ങുന്ന ഘട്ടത്തില്‍ അറുപതുകളിലാണ്‌ മലയാളത്തില്‍ ആധുനികതാ വാദമെത്തുന്നത്‌. പാശ്ചാത്യ ആധുനികതാവാദകൃതികളുടെ വായനയിലൂടെ 47 അതിന്റെ അനുകരണമായാണ്‌ കേരളീയ ആധുനികതാവാദം രൂപമെടുത്തത്‌. നഗ രവല്‍ക്കരണം, പ്രാകൃതവാസന, യ്രന്ത്രവല്‍ക്കരണം, ലൈംഗികത, അപമാനവീക രണം, പരീക്ഷണപരത, പൂര്‍വ്വാപരവൈരുദ്ധ്യം എന്നിവ പാശ്ചാത്യ ആധുനികതാ വാദത്തിലെപ്പോലെ മലയാള ആധുനികതാവാദത്തിലുമുണ്ടായി. ചരിത്രശുന്യവും ചലനരഹിതവുമായ പ്രതൃയയശാസ്ര്രബോധമെന്ന്‌ ആധു നികതാവാദത്തെ വിമര്‍ശിച്ച കമ്യൂണിസ്റ്റ്‌/പുരോഗമനാവാദികള്‍ തന്നെ പിന്നീട്‌ ആധുനികതാവാദത്തെ അംഗീകരിച്ചിട്ടുണ്ട്‌. നിഷേധാത്മകവശങ്ങളോടൊപ്പം ചില ക്രിയാത്മകവശങ്ങളുമുണ്ടെന്നും അതെല്ലാം മാറുന്ന കാലത്തിന്റെ അടയാളമാ ണെന്നും അവര്‍ വ്യക്തമാക്കി. മലയാളത്തിലെ ആധുനികതവാദസാഹിതൃത്തിന്റെ (ഫപദവഘട്ടത്തിലാണ്‌ മേതില്‍ രാധാകൃഷ്ണന്‍ “സുര്യവംശ'വുമായി രംഗപ്രവേശം ചെയ്യുന്നത്‌. ആധുനി കതാവാദത്തിന്റെ പൊതുസങ്കല്പങ്ങളില്‍ നിന്നു മാറി, മുഖ്യധാരയ്ക്ക്‌ സമാന്തര മായാണ്‌ മേതില്‍ രാധാകൃഷ്ണന്‍ സഞ്ചരിച്ചത്‌. മൂന്നു ഘട്ടങ്ങളിലായിട്ടാണ്‌ മേതില്‍ രാധാകൃഷ്ണന്റെ രചനകള്‍ പുറത്തു വന്നത്‌. ഒന്നാംഘട്ടം ആധുനികതാവാദത്തിന്റെ ആദ്യകാലത്തെ “സൂര്യവംശ ത്തില്‍ തുടങ്ങി “പെന്‍ഗ്വിന്‍”, 'ര്രാ', ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി”, “രോമം' എന്നീ കൃതികള്‍ പുറത്തുവന്ന എഴുപതുകളിലാണ്‌. പിന്നീട്‌ വര്‍ഷങ്ങള്‍ നീണ്ട മൌനത്തിന്‌ ശേഷം ഉത്തരാധുനികതാവാദത്തിന്റെ തൊണ്ണൂറുകളിലാണ്‌ രണ്ടാം ഘട്ടം ഉണ്ടാകുന്നത്‌. “ഭൂമിയെയും മരണത്തെയും കുറിച്ച്‌”, നായകന്മാര്‍ ശവപേടക ങ്ങളില്‍”, 'ഡിലാന്‍തോമസിന്റെ പന്ത്‌', “ഹിച്ചകോക്കിന്റെ ഇടപെടല്‍”, ലൈംഗികത യെക്കുറിച്ച്‌ ഒരു ഉപന്യാസം”, “സംഗീതം ഒരു സമയകലയാണ്‌' എന്നീ കൃതികള്‍ രണ്ടാം ഘട്ടത്തിലേതാണ്‌. 2002-ല്‍ കറന്റ്‌ ബുക്സ്‌ പ്രസിദ്ധീകരിച്ച “ദൈവം മനു ഷ്യന്‍ യന്ത്രം എന്ന കൃതി ശാസ്ത്രത്തെ ഉള്‍ക്കൊള്ളിച്ചു ലേഖനങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. 2006-ല്‍ മാധ്യമം ആഴ്ചപ്പതിപ്പിലെ വിവിധ ലക്കങ്ങളി ലായി പ്രസിദ്ധീകരിച്ച “മുന്നുവര' എന്ന പംക്തിയില്‍ ശാസ്ത്രത്തെയും സാമൂഹൃ 48 ചുറ്റുപാടുകളെയും മേതില്‍ വിഷയമാക്കുന്നുണ്ട്‌. പാശ്ചാത്യസാഹിതൃത്തില്‍ തനിക്ക്‌ പ്രിയപ്പെട്ട ചില കൃതികളെ മലയാളിവായനക്കാരന്‍ പരിചയപ്പെടുത്താനും ഈ പാക്തിയിലുടെ ശ്രമിക്കുന്നു. പിന്നീട്‌ പല അഭിമുഖങ്ങളിലായി സാഹിത്യര ചന അവസാനിപ്പിച്ചെന്നും സാഹിത്യത്തേക്കാള്‍ മികച്ചത്‌ ശാസ്ത്രമെഴുത്താ ണെന്നും മേതില്‍ അഭിപ്രായപ്പെട്ടു. താന്‍ എഴുത്ത്‌ നിര്‍ത്തുകയാണെന്നും പ്രഖ്യാ പിച്ചു. പിന്നീട ഒന്നര പതിറ്റാണ്ടിന്‌ ശേഷം ഭാരൃയുടെ മരണം സൃഷ്ടിച്ച ഏകാന്ത തയാണ്‌ മേതില്‍ സാഹിത്യത്തിന്റെ മുന്നാംഘട്ടത്തിന്‌ കാരണമായത്‌. 2013 -ല്‍ മാതൃഭൂമി ആകഴ്ച്ചപ്പതിപ്പിലുടെ “ജുലൈ ഓഗസ്റ്റ്‌ സെപ്റ്റംബര്‍' എന്ന കഥ, 2016 ലെ മാതൃഭൂമി ആഴ്ചപതിപ്പില്‍ മൂന്ന്‌ ലക്കങ്ങളിലായി “സൂര്യമണ്ഡ ലത്തെ വിവരിക്കല്‍” എന്ന നോവഘലൈറ്റ്‌, 2016 -ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ “മൂന്നുവരികളും പിന്നെയും വരികളും ഒരു ശ്മശാന ലേഖത്തിലേക്ക്‌” എന്ന കവി തയും പുറത്തുവന്നു. ഭാര്യയുടെ മരണത്തിന്റെ തീര്വമായ വേദനയാണ്‌ ഈ കവി തയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. ഘടന, രാഷ്ര്രീയം, പരിസ്ഥിതി, ശാസ്ത്രം, ശരീരം എന്നീ മേഖലകളിലെല്ലാം ആധുനികതാവാദത്തിന്റെ പൊതുസങ്കല്പങ്ങളില്‍ നിന്ന്‌ വഴിമാറി തന്റേതായ ഇടം സ്ഥാപിച്ചെടുക്കാനാണ്‌ മേതില്‍ ശ്രമിച്ചത്‌. തുടര്‍ന്നു വരുന്ന അധ്യായങ്ങളില്‍ ഇവ ഓരോന്നും വിശദമായി പഠിക്കപ്പെടുന്നു. രണ്ടാം അധ്യായമായ “എഴുത്തിന്റെ രൂപസംവിധാന'ത്തില്‍ ഘടന, ആഖ്യാനം, രൂപം എന്നിവയില്‍ മേതില്‍ നടത്തിയ പരീക്ഷണങ്ങളെയാണ്‌ വിശകലനവിധേയ മാക്കുന്നത്‌. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ “എഴുത്തിന്റെ രാഷ്ര്രീയ'വും ശാസ്ത്ര സമീപനവും ശരീരം, ലിംഗം, എന്നീ തലങ്ങളിലൂടെയും വിശദമായി പഠിക്കപ്പെടു ന്നു. അതത്‌ പ്രത്യേകതകള്‍ക്കുള്ളില്‍ വരുന്ന ഓരോ കൃതികളെയും പ്രതിപാദിച്ചു പോകുന്ന രീതിയാണ്‌ കൈക്കൊണ്ടിട്ടുള്ളത്‌. കൃതികള്‍ പറയുന്നിടത്ത്‌ കഴിയു ന്ന്രത ഘട്ടവിഭജനത്തെ പരിഗണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ചില സമയങ്ങളില്‍ കവിത- കഥ-നോവല്‍ എന്ന വിഭജനവും ഉപയോഗിച്ചുണ്ട്‌. 49 കുറിപ്പുകള്‍ "Faulkner, Peter. Modernism, Methuen & Co, 1982, p. 63. ? “ഇപ്പോള്‍” ഇപ്പോഴുള്ളത്‌ എന്തെല്ലാമാണ്‌. “ആധുനാ'” എന്ന സംസ്കൃത പദത്തി നര്‍ത്ഥം. പുതിയത്‌, നിലവിലുള്ളത്‌ എന്ന അര്‍ത്ഥത്തിലാണ്‌ ആധുനികത എന്നു പ്രയോഗിച്ചു തുടങ്ങിയത്‌. * Abraham, M.H. A Glossary of literacy Terms, (7th Edition), Thomson Asia Pte Ltd, Singapore, 2004, 167. “(Oxford Advanced Learners dictionary, Encyclopedia edition, Oxford University Press, 1992) ” ഇളയിടം, സുനില്‍ പി. ദമിതം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 2009, പുറം. 40. € സ്വന്തമായി നിലനില്‍പ്പുള്ള വസ്തുവിനെയോ ആശയത്തെയോ അതിനൊരു പേരിടു ന്നതിനുമുമ്പായി പൊതുവായി സൂചിപ്പിക്കുന്ന പദമാണ്‌ സത്ത. 7 ബോധപൂര്‍വ്വം ഒരു പ്രവൃത്തിയില്‍ മുഴുകിയിരിക്കുന്ന വ്യക്തിയില്‍ നിക്ഷിപ്തമായ താണ്‌ അസ്തിത്വം. അത്തരം പ്രവര്‍ത്തനം മനുഷ്യനില്‍ മാതമേ സാധ്യമാകൂ എന്ന തിനാല്‍ അസ്തിത്വം മനുഷ്യനു മാര്രമേ ഉള്ളു എന്നാണ്‌ സോറന്‍ കീർക്കെഗാഡ്‌ അടക്കമുള്ള അസ്തിത്വവാദികളുടെ അഭിപ്രായം. " രാജശേഖരന്‍, പി.കെ. ഏകാന്തനഗരങ്ങള്‍, ഡി.സി. ബുക്സ്‌, 2006, പുറം. 40 * സച്ചിദാനന്ദന്‍. മുഹൂര്‍ത്തങ്ങള്‍, ഡി.സി. ബുക്സ്‌, 2006, പുറം. 125. ° അപ്പന്‍ കെ.പി, കെ.പി അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍, വാല്യം ഒന്ന്‌, ഹരിതം ബുക്സ്‌, 2006, പുറം. 265. " ആധുനികതാവാദ സാഹിത്യത്തിലെ ഉള്‍പ്പിരിവുകളില്‍ ഒന്നായിരുന്നു രാഷ്ര്രീയാധു നികത. തീരവഇടതുരാഷ്ടര്രീയം വിഷയമായ രചനകളെയാണ്‌ ഇത്തരത്തില്‍ സൂചിപ്പി ക്കുന്നത്‌. ശ്രീജന്‍ വി.സി. മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, സ്വര്‍ഗ്ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു, 2002 ഒക്ടോബര്‍ 13. റ നമ്പൂതിരിപ്പാട്‌, ഇ.എം.എസ്‌. നവോത്ഥാനവും മലയാളസാഹിത്യവും, ചിന്ത പബ്ലി ഷേഴ്‌സ്‌, 1990, 37. " വിജയന്‍, എം.എന്‍. എം.എന്‍. വിജയന്‍: പ്രബന്ധങ്ങള്‍ പ്രഭാഷണങ്ങള്‍ സ്മൃതിചിത്ര ങ്ങള്‍, സംഭാഷണങ്ങള്‍, ബോധി ബുക്‌സ്‌, 1992, പുറം. 67. 50 ° അപ്പന്‍, കെ.പി. കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍, വാല്യം ഒന്ന്‌, ഹരിതം ബുക്സ്‌, 2006, പുറം 287. 16 y vy v നമ്പൂതിരിപ്പാട, ഇ.എം.എസ്‌. മാര്‍കസിസവും സാഹിതൃസിദ്ധാന്തവും, ചിന്ത പബ്ലി ക്കേഴ്‌സ്‌, 1995, 63. ” Eagleton, Terry. Capitalism, Modernism And Post Modernism, New left Review, July— Aug. 1985. രാധാകൃഷ്ണന്‍, മേതില്‍. ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം, ഫേബിയൻ ബുക്സ്‌, 2010 പുറം. 72. 51 അധ്യായം 2 AQPAMMloasd രൂപസംവിധാനം മലയാളത്തില്‍ ആധുനികതാവാദം ശക്തമായി പ്രവര്‍ത്തിച്ചിരുന്ന പ്രൌഡ ഘട്ടത്തില്‍ എഴുതപ്പെട്ട മേതില്‍ രാധാകൃഷ്ണന്റെ ആദ്യകാലരചനകള്‍ ഭാഷാപ രവും ഭാവുകത്വപരവുമായി പുതിയൊരു രചനാപരിസരം സൃഷ്ടിച്ചു. ഘടന, ആഖ്യാനം, ഭാഷ എന്നിവയിലെല്ലാം പുതുമ കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. നവോത്ഥാന കൃതികളിലെ നേര്‍ക്കുനേര്‍ കഥപറയുന്ന രീതിയെ ആധുനികതാവാദ സൃഷ്ടികള്‍ ലംഘിച്ചു. ഇത്തരം പരീക്ഷണങ്ങളില്‍ ആധുനികതാവാദത്തിലെ സമ കാലികരും മേതിലിനൊപ്പമുണ്ടായിരുന്നെങ്കിലും അവരില്‍ പല തരത്തിലും പാര മ്പര്യശേഷിപ്പുകള്‍ പ്രകടമായിരുന്നു. ഇതൊന്നും ബാധിക്കാതെയാണ്‌ മേതില്‍ അതിശക്തമായ പരീക്ഷണങ്ങള്‍ നടത്തിയത്‌. രൂപത്തിന്‌ ഇത്രമേല്‍ പ്രാധാന്യം കല്‍പ്പിച്ച മറ്റൊരു എഴുത്തുകാരന്‍ മലയാളത്തിലില്ല. രൂപത്തില്‍ നിന്ന്‌ മാറിയുള്ള ഉള്ളടക്കത്തിന്റെ സ്വത്രന്തനിലനില്‍പ്പ്‌ മേതില്‍ കൃതികളില്‍ സാധ്യമല്ല. വായിച്ചുശീ ലിച്ച രീതികളില്‍ നിന്നുള്ള ഒരു നവാനുഭവത്തെ വായനക്കാരന്‍ നല്‍കിയത്‌ മേതിലിന്റെ ഇത്തരം പരീക്ഷണങ്ങളാണ്‌. 2.1 ഘടനാപരമായ സവിശേഷതകള്‍ നിലനിന്ന ഘടനയില്‍ നിന്നുള്ള വിഛേദമാണ്‌ ഘടനാസവിശേഷതകളില്‍ ഏറ്റവും പ്രധാനം. ചിട്ടയായ കാര്യകാരണബന്ധത്തെ വെടിഞ്ഞും മാറ്റിമറിച്ചും അനുഭവങ്ങളെ ശിഥിലമാക്കി അവതരിപ്പിക്കുമ്പോള്‍ പോലും മൊത്തത്തില്‍ അതിനെ ഒരു ആഖ്യാനമാക്കി നിലനിര്‍ത്തുന്ന ആഖ്യാനലക്ഷണമായ സംഭാവ്യത (Contingency) © ഫലപ്രദമായി ഉപയോഗിക്കാനും മേതിലിനാകുന്നു. ചിഹ്ന ങ്ങള്‍, ചിത്രങ്ങള്‍, പ്രതീകങ്ങള്‍, രൂപകങ്ങള്‍ എന്നിവയുടെ ഉപയോഗം ഘടന യുടെ സവിശേഷതലത്തെ സാധ്യമാക്കുന്നു. 52 2.1.1 ചിഹ്നങ്ങളും ചിധ്രങ്ങളും മേതില്‍ രാധാകൃഷ്ണന്‍ തന്റെ ആദ്യരചനയായ “സൂര്യവംശ ത്തില്‍ തന്നെ ചിഹ്നങ്ങളെ സവിശേഷതലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്‌. ച്രകപാണിയെ കൊന്നത്‌ ഡോക്ടര്‍ പ്രസാദ്‌ തന്നെയാണെന്നറിയുന്ന ജയദേവന്റെ മനസ്സില്‍, പ്രസാദിനെക്കു റിച്ച്‌ അതുവരെ ഉണ്ടായിരുന്ന ധാരണ മാറുന്നതിനെ സൂചിപ്പിക്കുന്നത്‌ വൃത്ത ത്തെയും ത്രികോണത്തെയും കൂട്ടുപിടിച്ചുകൊണ്ടാണ്‌.' B പ്‌ രി [ | റ്‌ ൧യില്‍ നോക്കുമ്പോള്‍ ഥ്വ്പ്‌ എന്ന തലത്തിന്റെ മുകളിലുള്ള ഗോളത്തിന്റെ മുകളിലെ പകുതി മാരധ്രമാണ്‌ കണ്ടിരുന്നത്‌. ആദ്യത്തെ ധാരണയില്‍ നിന്നും ജയ ദേവനെ 13 യില്‍ കൂടെ നോക്കാന്‍ ച്ചേരിപ്പിക്കുമ്പോള്‍ 13, BC എന്നീ ദിശകളി ലൂടെ മുഴുവന്‍ കാണാം. ഡോക്ടര്‍ പ്രസാദില്‍ മറഞ്ഞു കിടന്ന വ്ൃക്തിത്വാംശ ങ്ങളെ മുഴുവന്‍ ഇത്തരമൊരു ജ്യോതിശാസ്ത്രചിഹ്നത്തിലൂടെ വെളിവാക്കുന്ന രച നാരീതിയാണിത്‌. ഭതികശാസ്ത്രത്തില്‍ റേഡിയോ ഹൊറൈസന്‍' എന്ന സിദ്ധാ ന്തത്തിന്റെ പിര്രീകരണമാണിത്‌. റേഡിയോ ടവറിന്റെ പ്രക്ഷേപണ, സ്വീകരണ തരംഗവ്യാപ്തിയെ കുറിക്കുന്ന ഈ ചിഹ്നത്തെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരു ന്നത്‌ ഡോ. പ്രസാദിനുള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന വ്യക്തിസ്വഭാവത്തെക്കൂടി വ്യക്തമാക്കാനാണ്‌. 53 നോവലിന്റെ തുടക്കം തൊട്ടേ അസാന്നിദ്ധ്യനെങ്കിലും പ്രന്തണ്ടാം അധ്യായ ത്തില്‍ പ്രത്യക്ഷപ്പെടുന്ന ച്രകപാണി, ഭീഷണിയിലൂടെയും അമ്മായിക്കുള്ള പ്രലോഭനത്തിലൂടെയും ബലാത്സംഗം ചെയ്ത പെണ്‍കുട്ടിയെപ്പറ്റി പറയുന്നു. പ്രസാദിന്റെ കാമുകി കൂടിയായിരുന്ന മായയാണ്‌ ആ കുട്ടി. ച്രകപാണിയുടെ നാവില്‍ നിന്ന്‌ തന്നെ ആ പേര്‍ കേള്‍ക്കുന്ന പ്രസാദിന്‌ മായ ആത്മഹത്യ ചെയ്യാ നിടയായ കാരണത്തെയും പിടികിട്ടുന്നു. ഡോക്ടര്‍ പ്രസാദിന്റെ ആ സമയത്തെ മാനസികാവസ്ഥയെ കുറെ ചിഹ്നങ്ങളിലൂടെയാണ്‌ “സൂര്യവംശ'ത്തില്‍ വെളിവാക്കു v 2 ന്നത. പ \ നന നി്‌ — a CA AA aS So ™~ fo 7 പ പ്രത്യക്ഷമായ ഒരു അര്‍ത്ഥമോ വിശദീകരണമോ ഈ ചിഹ്നങ്ങള്‍ തരുന്നി ല. പക്ഷെ, ഡോക്ടര്‍ പ്രസാദിന്റെ അപ്പോഴുള്ള മാനസികാവസ്ഥയെ തുറന്നുകാ ട്ടാന്‍ സാമ്പ്രദായികവാക്കുകള്‍ക്ക്‌ കഴിയില്ല എന്ന്‌ മേതില്‍ രാധാകൃഷണന്‍ വിശ്വ സിച്ചു. നിറവും വീര്യവും നഷ്ടപ്പെട്ട നിലവിലെ വാക്കുകള്‍ക്ക്‌ പകരം പുതിയ വാക്കുകള്‍ വേണമെന്ന വീക്ഷണം “സൂര്യവംശ ത്തില്‍ തന്നെ മേതില്‍ മുന്നോട്ടു വെച്ചിട്ടുമുണ്ട്‌. പ്രസാദിന്റെ മാനസികാവസ്ഥയെ കൃത്യമായി മനസ്സിലാക്കാന്‍ വായ നക്കാരനെ പ്രേരിപ്പിക്കുന്നൊരു ശക്തി ഈ ചിഹ്നങ്ങള്‍ പ്രദാനം ചെയ്യുന്നതായി കാണാം. 54 ച്രകപാണിയുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കുന്നിടത്തും ഇത്തരമൊരു രചനാരീതി കൈക്കൊണ്ടിട്ടുള്ളതായി കാണാം. റിപ്പോര്‍ട്ടിലെ കണ്ടെ ത്തലുകളെ പറ്റി എഴുതിപ്പോവാതെ, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വാചകങ്ങളെ യെല്ലാം ഇംഗ്ലീഷില്‍ അതേപടി പകര്‍ത്തിയിരിക്കുന്നു. അതൊരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട തന്നെയായി കാണാവുന്നതും വായിച്ചെടുക്കാവുന്നതുമാണ്‌.” “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യില്‍ ചിഹ്നങ്ങള്‍ക്ക്‌ കഥാഘടന യില്‍ തന്നെ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്‌. നോവലിലെ നാല പ്രധാന കഥാ പാഠരതങ്ങള്‍ക്കും നാല്‍ വ്യത്യസ്ത ചിഹ്നങ്ങള്‍ തുടക്കത്തില്‍ തന്നെ നല്‍കുന്നു. Bs 8 8 8, ഓ ഫോണോല (.), ഇന്ദ്രജിത്ത്‌ -0-, രേതസ്‌ ഹഷീഷ്‌ /-/ എന്നിങ്ങനെ. നോവലില്‍ പിന്നീട ഈ കഥാപാര്തങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നിടത്തെല്ലാം ailam ങ്ങളും കൂടെയുണ്ട്‌. രണ്ടാം അധ്യായത്തില്‍ ഒരുപടികൂടി കടന്ന്‌ കഥാപഠരതങ്ങള്‍ പേരുകളില്ലാതെ ചിഹ്നങ്ങള്‍ മാര്രമായും പ്രത്ൃക്ഷപ്പെടുന്നു. മൊബൈല്‍ വര്‍ക്ക്‌ഷോപ്പിന്റെ പേരെഴുതിയ പലകയുടെ ചിത്രങ്ങളും നോവലില്‍ വാക്കുകള്‍ കൊണ്ട്‌ വരച്ചുവെച്ചിട്ടുണ്ട്‌. ൯൯൩൦ലല്‍-ഠ-00െെ൦' എന്ന്‌ പേരെഴുതിയ പലകയില്‍ '0' എന്ന അക്ഷരത്തിനും ചിഹ്നത്തിനും പകരമായി ഒരു ടയറിന്റെ ചിധ്രവും മഡ്ഗാഡിന്റെ ചിര്തവുമാണ്‌ നല്‍കിയിരിക്കുന്നത്‌.” രേതസ്‌ ഹഷീഷ്‌ സ്ഥാപിച്ച ബി.ബി. (ബ്ളഡ്‌ പ്രദേഴ്‌സ്‌) എന്ന സംഘടന യുടെ പതാകയിലെ ചിഹ്നത്തെ സൂചിപ്പിക്കുമ്പോള്‍ വര്‍ണ്ണങ്ങളുടെ രാഷ്ര്രീയ ധര്‍മ്മത്തെ കൂടി സൂചിപ്പിക്കുന്നുണ്ട്‌.” നീല പശ്ചാത്തലത്തിലാണ്‌ ഈ ചുവപ്പ്‌ ഹൃദയാകൃതിയിലുള്ള ചിഹ്നം. ഹൃദയത്തിന്‌ പുറത്തുള്ള ചോരകളുടെ മുഴുവന്‍ ചുവപ്പ്‌ നഷ്ടപ്പെട്ട ശരീരം നീലി 55 ക്കുന്നത്‌ പോലെയാണ്‌ നീലാകാശത്തിലെ ഈ കൊടിയുടെ പാറല്‍ അനുഭവപ്പെ ടുന്നത്‌. ഈ ചിഹ്നം പിന്നീട ബ്ലുപ്പിന്റിന്റെ ഓദ്യോഗികചിഹ്നമായും പ്രത്യക്ഷപ്പെ ടുന്നു. 'ര്രാ"യില്‍ നൂറു കോമകളും കോലപ്പുമായി ഒരു തേരട്ടയെ സൃഷ്ടിക്കുന്നു. ‘99099 a1 90999 ef! 009999 afl 99999 a) 99909900’ എന്നാണത്‌.' ഭാഷയിലെ വര്‍ണ്ണ ങ്ങളെ ഉപയോഗിച്ച്‌ ചിഹ്നങ്ങളെ രൂപീകരിക്കുകയാണിവിടെ ചെയ്യുന്നത്‌. ഒറ്റയ്ക്ക്‌ നിലനില്‍പ്പില്ലാത്ത കുറെ വര്‍ണ്ണങ്ങള്‍ /സ്വനിമങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഒരു രൂപിമമാ കാതെ തന്നെ അര്‍ത്മോപ്പാദനം നടക്കുന്നു. "ഇല്ലെങ്കില്‍ ഇപ്പോഴെങ്കിലും ശ്രദ്ധിക്കണം” എന്ന വാകൃത്തില്‍ “ഇപ്പോഴെ ങ്കിലും” എന്ന വാക്ക്‌ ഇറ്റാലിക്സില്‍ ചരിച്ചുകാണാന്‍ മേതില്‍ പറയുന്നു. അത്‌ ചെരിച്ചെഴുതുന്നില്ല.പറയലിലും ഇറ്റാലിക്സിന്റെ സങ്കേതം പ്രയോഗിക്കുകയാണി വിടെ. ഭാഷാദര്‍ശനത്തിന്റെ വ്യത്യസ്തമായ നിലയിലാണ്‌ ഇതിനെ കാണാനാ വുക. “ബ്രായുടെ കഥാഘടനയില്‍ ഒരു ഇടവേളയെ സ്ഥാപിക്കുന്നത്‌ കുറെ കുത്തുവരകളിലൂടെയാണ്‌ .............................................................ംം. ചിഹ്നങ്ങളെ സാന്ബ്രദായിക ഉപയോഗത്തിനപ്പുറം പുതിയ തലങ്ങളില്‍ വിന്യസിക്കുകയാണിവി ടെയും ചെയ്യുന്നത്‌. എല്‍സിയുടെ കൂര്‍ക്കം വലിയെപ്പറ്റി പറയുന്നിടത്തും ഇത്തര മൊരു രചനാതന്ത്രം കാണാം. 'ഗര്‍ള്‍ഗള്‍ര്‍ള്‍ഗള്‍ഗര്‍ഗര്‍ര്‍' എന്നിങ്ങനെയാണ്‌ എല്‍സി കൂര്‍ക്കം വലിക്കുന്നത്‌.” കൂര്‍ക്കംവലിയുടെ അത്ര എളുപ്പം പിടികിട്ടാത്ത ശബ്ദ്രകരമങ്ങളെ എഴുത്തുരുപത്തിലേക്കാക്കുമ്പോഴുള്ള പരിമിതിയെ ഈ സവിശേ ഷമായ പ്രയോഗം കൊണ്ട്‌ എഴുത്തുകാരന്‍ മറികടന്നിട്ടുണ്ട്‌. ഇങ്ങനെ എഴുപതുകളില്‍ മേതില്‍ രാധാകൃഷ്ണന്‍ എഴുതിയ മുന്ന്‌ നോവ ലുകളിലും ചിത്രങ്ങളും ചിഹ്നങ്ങളും സവിശേഷസ്ഥാനം കൈകാര്യം ചെയ്യു ന്നുണ്ട്‌. വ്യവസ്ഥാപിത ഭാഷയില്‍ സംത്ൃപ്തനല്ലാതിരുന്ന മേതില്‍, ഭാഷകളുടെ 56 പരിമിതികള്‍ വ്യക്തമാക്കുന്ന കഥാസന്ദര്‍ഭങ്ങളിലെല്ലാം ചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ സന്ദര്‍ഭങ്ങള്‍ക്ക്‌ വല്ലാത്തൊരു പൂര്‍ണ്ണത നല്‍കിയിട്ടുണ്ട്‌. എഴുപതുകളില്‍ തന്നെ പുറത്തുവന്ന “പെന്‍ഗ്വിന്‍” എന്ന കവിതാസമാഹാരത്തില്‍ ഇത്തരമൊരു രീതി കാണുന്നില്ല. തൊണ്ണൂറുകളില്‍ രചിക്കപ്പെട്ട ചില കഥകളില്‍ ചിഹ്നങ്ങളും വാക്കുകളുടെ സവിശേഷപ്രയോഗവും കടന്നുവരുന്നു. “അല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമ ഗാനത്തില്‍ മമതയുടെ വിവരങ്ങളുടെ ഫയല്‍ .1൧൧൧.1.11൧1' എന്ന പേരില്‍ സൂക്ഷിക്കപ്പെടുന്നു. ആശുപ്രതി കിടക്കയില്‍ ട്യൂബിലൂടെ മമതയുടെ വിസര്‍ജ്യ ങ്ങള്‍ നീങ്ങിപോകുന്നതിനെ 40൦ 10 1൧0൦ എന്നാണ്‌ ചിത്രീകരിക്കുന്നത്‌.” ഇതിനെ 10൪൦ എന്ന അര്‍ത്ഥത്തിലും മുന്ന്‌ 10൦ കള്‍ കൂടിച്ചേരുമ്പോഴുണ്ടാ കുന്ന ഒരു ചലന്പരപതീതിയിലും എടുക്കാം. “ശൈലജയും ലാറസ്‌ പക്ഷികളും” എന്ന കഥയില്‍ കഥാഖണ്ഡങ്ങളെ വേര്‍തിരിക്കാന്‍ രണ്ടിടത്ത്‌ “%%%%%" എന്ന ശതമാനചിഹ്നം ഉപയോഗിക്കുന്നു.” കഥാഘടനയുടെ താല്‍ക്കാലിക വിരാമം എന്ന നിലവിട്ട കഥയില്‍, നഗരവീഥിക ളിലെ കടകളില്‍ നിറയുന്ന ബാനറുകളിലെ ശതമാനകണക്കുകളായി കൂടി ഇവ മാറുന്നു. രണ്ടാംഘട്ടത്തില്‍ അത്ര വ്യാപകമായി ഇവ വരുന്നില്ലെന്ന്‌ മാത്രമല്ല, സന്ദര്‍ഭത്തിലെ മുഖ്യസ്ഥാനങ്ങളൊന്നും തന്നെ ഇവയ്ക്ക്‌ അനുവദിച്ച്‌ നല്‍കു ന്നില്ല. മൂന്നാം ഘട്ടത്തില്‍, 2013-ല്‍ ഇറങ്ങിയ “ജൂലൈ, ഓഗസ്റ്റ്‌, സെപ്റ്റംബര്‍' എന്ന കഥയില്‍ ചിഹ്നങ്ങളെ പുതിയൊരു തലത്തില്‍ വിനയസിച്ചിട്ടുള്ളതായി കാണാം. വ്യത്യസ്ത കഥാപാത്രങ്ങളുടെ സംഭാഷണങ്ങളെ വിവിധ വരികളി ലായോ ഖണ്ഡികകളിലായോ പിരിച്ചെഴുതുന്നതിന്‌ പകരം (/) എന്ന ചിഹ്നമുപ യോഗിച്ച്‌ ഒരു ഖണ്ഡികയില്‍ തന്നെ നിരവധി സംഭാഷണങ്ങളെ ഉള്‍ക്കൊള്ളിച്ചി ടുള്ള രീതി ഈ കഥയില്‍ പ്രയോഗിച്ചിടടുണ്ട്‌. 57 2.1.2 പ്രതീകങ്ങളും രൂപകങ്ങളും മേതില്‍ രാധാകൃഷ്ണന്‍ മാത്രം സാധ്യമായ ധിഷണയുടെ ഒരു തലത്തില്‍ നിന്നാണ്‌ കൃതികളിലെ പ്രതീകങ്ങളും രുപകങ്ങളുമെല്ലാം കടന്നുവരുന്നത്‌. ഒരു സൂചകത്തിന്‌ തന്നെ വ്യത്യസ്താര്‍ത്ഥങ്ങള്‍ കല്‍ര്‍പ്പിക്കപ്പെടാനും വിവിധ കോണുക ളിലൂടെ അവയെ നോക്കിക്കാണാനുമുള്ള സാധ്യതകള്‍ അദ്ദേഹം തുറന്നിടുന്നു. കൃതികളില്‍ മുഴുവനായി തന്നെ ഇത്തരത്തില്‍ നിരവധി കാര്യങ്ങളെ ഉദാഹരിക്കാ നാകും. എഴുപതുകളിലെ മൂന്ന്‌ നോവലുകളിലും “പെന്‍ഗ്വിന്‍” എന്ന കവിതാസമാ ഹാരത്തിലും ഇത്തരത്തിലുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ കാണാം. സുര്യോദ യത്തെ വ്യത്യസ്തരീതികളില്‍ നോക്കിക്കണ്ടാണ്‌ “സൂര്യവംശം” തുടങ്ങുന്നത്‌. “സൂര്യന്റെ അഗ്നിഫണം രാത്രിയുടെ മാളത്തില്‍നിന്ന്‌ വിടര്‍ന്നുവരുന്നു. സുരൃന്‍ ആകാശത്തിന്റെ സ്ഫടികനിലത്തിലൂടെ ഇഴഞ്ഞുവന്ന്‌ മഞ്ഞവിഷം ക്കുന്നു. സുരൃയന്‍ വെളുത്ത വിഷപ്പല്ലുകൊണ്ട്‌ ഭൂമിയുടെ പച്ചമാംസത്തില്‍ കൊത്തുന്നു. സൂര്യന്റെ മഞ്ഞക്കാലുകള്‍ പ്രഭാതത്തിന്റെ വെളുത്ത പൂച്ചെടിയില്‍ തിളങ്ങുന്നു. സൂര്യന്‍ ആകാശത്തിനുതാഴെ ഒരു അഗ്നിവല നെയ്യുന്നു. സൂര്യന്‍ ചുറ്റിക്കറങ്ങുന്ന ഭൂമിയെ അഗ്നിനുലുകള്‍ കൊണ്ട്‌ വരിഞ്ഞുകെട്ടുന്നു."” ശ്രഹനിലകളെ ആധുനിക സാങ്കേതികവിദ്യാവികാസവുമായി ബന്ധപ്പെടു ത്താവുന്ന രീതിയിലാണ്‌ നോവലില്‍ ഉപശീര്‍ഷകങ്ങള്‍ നല്‍കിയിരിക്കുന്നത്‌. ഒരു വ്ൃക്ഷകോടാരത്തിലേക്ക്‌ കുമനെപ്പോലെയും ഭുമിയുടെ തണുത്ത മണ്‍ഗുഹയിലേക്ക്‌ തേളിനെപ്പോലെയുമുള്ള തിരിച്ചുപോക്കാണ്‌ മരണമെന്ന്‌ “സൂര്യവംശം” പറയുന്നു. മണ്ണിലേക്കുള്ള ആ തിരിച്ചുപോക്ക്‌ ഒരു സ്വാഭാവിക പ്രരകിയ മാധ്രമാണ്‌. അമീബയില്‍ നിന്ന്‌ മനുഷ്യനിലേക്കുള്ള പരിണാമം സ്വയം പര്യാപ്തതയില്‍ നിന്നും പരാധീനതയിലേക്കുള്ള തിരിച്ചുപോക്കായിരുന്നെന്ന്‌ 58 മേതില്‍ വിശ്വസിച്ചു. അതിനാല്‍ തന്നെ മനുഷ്യനില്‍ നിന്ന്‌ അമീബയിലേക്കാണ്‌ പരിണാമ്രപ്രകിയ ഉണ്ടാകേണ്ടത്‌. ആകാശത്തെ ഒരു ചതുരംഗപ്പലകയായും വെള്ളപേപ്പറില്‍ കറുത്ത അക്ഷര ങ്ങള്‍ കൊണ്ടുള്ള എഴുത്തിനെ വെള്ളമണലിലെ കട്ടുറുമ്പുകളുടെ നിരയായ പോക്കായും മേതില്‍ കാണുന്നു. ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി"യില്‍ ഉപ മാനങ്ങള്‍ കുറെക്കൂടി വൃത്യസ്തമാവുന്നു. കറുത്ത തൊപ്പിയൂരി ചുവന്ന മുയ ലിനെ പുറത്തുചാടിക്കുന്ന ജാലവിദ്യക്കാരനാണ്‌ തീപ്പെട്ടിക്കോല്‍. സിഗരറ്റ്‌ കൂട്‌ തുറക്കുന്നത്‌ സ്വര്‍ണ്ണത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ ഒരു ചുവന്നപുക്കുല പൊട്ടിവിടരു ന്നപോലെയാണ്‌. '്രായില്‍ തീവണ്ടിയുടെ പോക്ക്‌ ഒരു തേരട്ടയുടെ ചലനമാ യാണ്‌ അനുഭവപ്പെടുന്നത്‌. ചിരിയുടെ ഫോസില്‍ കണ്ടെടുക്കുകയാണെങ്കില്‍ അതൊരു കിളവന്‍ തളിക്കുന്ന രൂപമായിരിക്കും എന്നിങ്ങനെ വ്യത്യസ്തമായ ഉപ മാനങ്ങള്‍ ധാരാളമുണ്ട്‌. വിപരീതദിശയിലുള്ള ഒരു ഉപമാനവും “ശ്രാ'യില്‍ കടന്നു വരുന്നു. വൈദ്യുതി മുടക്കത്തില്‍, ലൈറ്റിടുമ്പോള്‍ പ്രകാശിക്കാത്ത റൂമിനെ “60 വാട്ട വെളിച്ചമില്ലായ്മ' എന്നാണ്‌ വിവരിക്കുന്നത്‌. “പെന്‍ഗ്വിന്‍” എന്ന കവിതയില്‍ ഒരിക്കലും പറക്കാത്ത പെന്‍ഗ്വിനെ പിറകോട്ട പറപ്പിക്കുകയും അത്‌ വിവിധ eo ണ്ഡങ്ങളിലായി ആധുനികത കൂട്ടിയിണക്കിയ നിരവധി നഗരങ്ങളില്‍ എത്തിച്ചേരു കയും ചെയ്യുന്നു. വിയോഗങ്ങള്‍ക്ക്‌ മേല്‍ ഉയര്‍ന്നു നില്‍ക്കുന്ന മരമായി മനു ഷ്യനെ കണ്ട “ഗന്ധങ്ങളുടെ ആചാരം, വയതയസ്ത ബിംബകലല്‍പനകളാല്‍ സമൃദ്ധ മായ “ഒച്ചിന്റെ തോട്‌' എന്നീ കവിതകളും ഇത്തരത്തില്‍ ശ്രദ്ധേയമാണ്‌. രണ്ടാം ഘട്ടത്തിലെ കഥകളില്‍ ഇത്തരം ഘടകങ്ങള്‍ കുറെക്കൂടി കാണാനാ കും. 'പ്രാതലിന്‌ ഒരു കൂണി'ലെ ഉടുപ്പില്‍ തക്കാളിച്ചാറ്‌ വീണത്‌ ഹോളി, “തുങ്ങി ക്കിടക്കുന്ന റിസീവറി' ലെ ഒളിംപിക്‌ സ്വര്‍ണ്ണത്തെക്കാള്‍ അകലത്തായ സൂര്യന്‍, “മെലിഞ്ഞവരുടെ മനഃശാസ്ര്ര' ത്തിലെ ദൈവത്തിന്റെ ബിക്കിനിയാണ്‌ കടല്‍ ക്കാക്ക എന്നിവ ഉദാഹരിക്കാവുന്നതാണ്‌. രാഷ്ര്രീയമാനങ്ങളുള്ള വിശേഷണങ്ങള്‍ 59 ഈ ഘട്ടത്തിലെ കഥകളില്‍ കടന്നുവരുന്നുണ്ട്‌. ഇന്ത്യന്‍ നാണയങ്ങളിലെ പ്രതീക ങ്ങള്‍ക്ക്‌ സ്ഥിരതയില്ലെന്നും അതിനാല്‍ അവയെ ടോസ്‌ ചെയ്യാന്‍ കൊള്ളില്ലെന്നു മുള്ള “ഹിച്ച്കോക്കിന്റെ ഇടപെടലി'ലെ സംഭാഷണത്തില്‍ അത്തരമൊരു മാന മുണ്ട്‌. ഭരണാധികാരികളുടെ അസ്ഥിരതയും നയങ്ങളുടെ അസ്ഥിരതയുമെല്ലാം ഈ വാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലോകത്ത്‌ പട്ടാളക്കാരെ ഉണ്ടാക്കുന്നത്‌ അതിര്‍ത്തികളാണ്‌ എന്ന ദര്‍ശനം “വരമ്പില്‍ ഒരു കൊറ്റി” മുന്നോട്ടുവെക്കുന്നു. ചരിത്രത്തിന്റെ എല്ലാ ശിരഛേദങ്ങളും ഒരിക്കല്‍ സമൂഹത്തിന്റെ സ്വപ്നങ്ങളുമായി രുന്നെന്ന്‌ “ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാന'ത്തിലെ പരാമര്‍ശവും രാഷ്ട്രീ യ-ചരിര്രമാനങ്ങളുള്ളതാണ്‌. “ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി'യിലെ ഇന്ത്യന്‍ സ്വാത്ന്ത്ര്യസമരകാലത്ത്‌ ജീവിച്ചിരുന്ന ഏത്‌ പിമ്പിനും “പത്മ'വ്യൂഹങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന പരാമര്‍ശത്തെയും ഇതിനോട കൂട്ടിവെക്കാം. സ്ത്രീ-പുരുഷ ബന്ധങ്ങളെയും വ്യത്യസ്തമായ ദിക്കുകളിലൂടെ മേതില്‍ നോക്കിക്കാണുന്നു. ജാരന്‍ എന്നത്‌ ലൈംഗികമായ സത്യസന്ധതയുടെ ഉദാഹര ണമാണെന്ന്‌ “ഹിച്ച്കോക്കിന്റെ ഇടപെടല്‍” പറയുന്നു. ഉറങ്ങാന്‍ വെവ്വേറെ മുറി കള്‍ ആവശ്യമായ ദാമ്പത്യത്തിന്‌ വലിയ ഭാവിയുണ്ടാകില്ല എന്നും ഈ കഥ വ്യക്തമാക്കുന്നു. ലോകചരിത്രത്തില്‍ നിശബ്ദ സിനിമകളും യഥാര്‍ത്ഥപ്രണയ ങ്ങളും അവസാനിച്ചത്‌ ഒരേ കാലത്താണെന്ന നിരീക്ഷണവും “ഹിച്ചോക്കിന്റെ ഇട പെടലി' ലൂടെ മേതില്‍ രാധാകൃഷ്ണന്‍ മുന്നോട്ട്‌ വെക്കുന്നു. 'പിതാഗോറസ്‌' എന്ന കഥയിലെ കാത്തിരിപ്പുകൾ എപ്പോഴും മരണത്തെ ഓര്‍മ്മിപ്പിക്കുന്ന സന്ദര്‍ഭങ്ങളായി കാണുന്ന രീതിയും വ്ൃയതൃസ്തമാണ്‌. മരണ ത്തിന്റെ നശ്വരതയെ അനശ്വരമാക്കാന്‍ നിങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണാതിരിക്കുക എന്ന ഗുണപാഠം “സംഗീതം ഒരു സമയകല WIEN’ എന്ന കഥയിലൂടെ നല്‍കുന്നു. തത്ത്ചചിന്താപരമായ ദര്‍ശനങ്ങളെയും മേതില്‍ കഥകളിലേക്ക്‌ കൂട്ടുന്നുണ്ട്‌. “വരമ്പില്‍ ഒരു കൊറ്റി'യിലെ ചെറിയ പ്രശ്ന 60 ങ്ങള്‍ക്ക്‌ ഒരിക്കലും വലിയ പരിഹാരങ്ങള്‍ കൊണ്ടു വരരുത്‌. പ്രശ്നത്തേക്കാള്‍ വലിയ പരിഹാരമുണ്ടായാല്‍ പ്രശ്നവും പരിഹാരത്തിനനുസരിച്ച്‌ വലുതാവും എന്നതും “ശ്വാനദിനങ്ങളുടെ ചരിത്രരേഖ'യിലെ ഏറ്റവും പ്രധാനമായ കാര്യങ്ങ ളില്‍ രണ്ടാം വിചാരത്തിന്‌ അവസരം ലഭിക്കുന്നില്ലെന്നതാണ്‌ ഈ ലോകത്തിന്റെ ഏറ്റവും വലിയ കുഴപ്പം തുടങ്ങിയ പരാമര്‍ശങ്ങള്‍ ഇതിന്‌ ഉദാഹരണമാണ്‌. രൂപ ത്തോടുള്ള തന്റെ ആഭിമുഖ്യം വെളിവാക്കാനും മേതില്‍ മടിക്കുന്നില്ല. ഉള്ളട ക്കത്തെപറ്റി തലതല്ലി ചാകേണ്ടത്‌ കവികളും മറ്റു മണ്ടന്മാരുമാണെന്ന്‌ “ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാന'ത്തില്‍ അദ്ദേഹം എഴുതുന്നു. തനിക്കങ്ങനെ വാലും കൂടും മറന്ന്‌ കാവ്യബിംബങ്ങളില്‍ നഷ്ടപ്പെടാന്‍ കഴിയുമായിരുന്നില്ലെന്ന്‌ "എങ്ങനെ ഒരു പഴുതാരയെ കൊല്ലാം” എന്ന കഥയില്‍ വ്യക്തമാക്കുന്നു. ഇങ്ങനെ ചിഹ്നങ്ങളും ചിത്രങ്ങളും പ്രതീകങ്ങളും രൂപകങ്ങളുമെല്ലാം വൃത്യസ്തരീതിയില്‍ ഉപയോഗിച്ചാണ്‌ ഘടനാരുപത്തിന്റെ ഒരു നവീനതലത്തെ മേതില്‍ സാധ്യമാക്കിയത്‌. ഇതെല്ലാം ഉള്‍ച്ചേര്‍ന്ന്‌ ആഖ്യാനപരമായുള്ള മാറ്റ ത്തെയും മേതില്‍ രാധാകൃഷ്ണന്റെ കൃതികള്‍ ഉള്‍ക്കൊള്ളുന്നു. 2.2 ആഖ്ാനപരമായ സവിശേഷതകള്‍ ആഖ്യാനപരമായി നിരവധി ത്രത്രങ്ങള്‍ മേതില്‍ രാധാകൃഷ്ണന്‍ ഉപയോ ഗിക്കുന്നു. പരമ്പരാഗത ആഖ്യാനസിദ്ധാന്തങ്ങളോട യോജിച്ചും അതില്‍തന്നെ തന്റേതായ രീതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയുമെല്ലാമുള്ള ശൈലിയാണ്‌ ഈ കൃതികളിലുള്ളത്‌. ആഖ്യാതാവിന്റെ പരിണാമം, സംഭാഷണത്തിനുള്ളിലെ സംഭാഷണം തുടങ്ങി വ്യത്യസ്ത ത്ര്്രങ്ങള്‍ മേതില്‍ പ്രയോഗിക്കുന്നു. 2.2.1 ആഖ്യാതാവിന്റെ പരിണാമം ആഖ്യാനപരമായുള്ള സവിശേഷതകളില്‍ മേതിലില്‍ ഏറ്റവും കൂടുതലായി പ്രാധാന്യം കൈവരുന്നത്‌ ആഖ്യാതാവിന്റെ പരിണാമം എന്ന നിലയിലാണ്‌. 61 “സംഗീതം ഒരു സമയകലയാണ്‌' എന്ന കഥ ഈ തന്ത്രത്തിന്റെ ഉത്തമോദാഹരണ മാണ്‌. മറ്റ്‌ ആഖ്യാനപരമായ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ആദ്യ കാല രചനകളില്‍ ആഖ്യാതാവിന്റെ പരിണാമം എന്ന ശൈലി കാണാനാകില്ല. “സംഗീതം ഒരു സമയകലയാണ്‌' എന്ന കഥയില്‍ ബസവ അവനായിട്ട', ബസവ നീയായിട്ട', “ബസവ ഞാനായിട്ട്‌, ബസവ പിന്നെയും അവനായിട്ട' തുടങ്ങിയ ഉപ ശീര്‍ഷകഭാഗങ്ങളിലൂടെ ആഖ്യാതാവ്‌ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം നിരന്തരം മാറുന്നു. ആഖ്യാനതലത്തിലുള്ള ഇത്തരമൊരു പരീക്ഷണം കഥയ്ക്ക്‌ ദുര്‍ഗ്രഹത സൃഷ്ടിക്കുകയോ ആഖ്യാനത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തു കയോ ചെയ്യുന്നില്ല. പ്ലേഗും അത്‌ നടമാടിയ സ്ഥലങ്ങളിലെ ഭീകരതയും വഴി കഥ യിലെ സംഭവങ്ങള്‍ നടക്കുന്ന സ്ഥലത്തെയും കാലത്തെയും ഒരു അനുഭവമായി കാണുന്ന ആഖ്യാനലക്ഷണങ്ങളായ “കാലികത' (1ണ്ഥന്ല്1ഥ) യും “സ്ഥലിക @ (Spatiality) Wo ഈ കഥയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കഥായിടത്തെയും കാല ത്തെയും കൂട്ടിയുള്ള മിഖായേല്‍ ബക്തിന്റെ “സ്ഥലകാലികം' (൦1൨0൩00൧) എന്ന സങ്കല്‍പ്പമാണിത്‌. ആഖ്യാനം കപിലിലും സിസ്റ്റര്‍ വസുധയിലും ജിറാഫുകളുമെ ല്രാമായി പലരില്‍ മാറുന്ന രചനാരീതി “ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍” എന്ന കഥയിലും കാണാം. 2.2.2 ആഖ്യാനലക്ഷണങ്ങള്‍ ആഖ്യാനലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം മേതിലില്‍ കാണാവുന്ന താണ്‌. ആഖ്യാനത, മാധ്യമത, സ്ഥലികത, കാലികത എന്നിവയെല്ലാം ഉള്‍ക്കൊ ണ്ടാണ്‌ മേതില്‍ രചനകള്‍ ഉണ്ടാകുന്നത്‌. 2.2.2.1 ആഖ്യാനത ചിട്ടയായ കാര്യകാരണ ബന്ധത്തെ വെടിയുന്ന രീതിയില്‍ അനുഭവത്തെ ശിഥിലമായി അവതരിപ്പിക്കുകയും എന്നാല്‍ അവ ഒത്തുകൂടി ഒരാഖ്യാനമാവു 62 കയും O2IO?.M Moweoal,o(Contingency)é) ഉത്തമ ഉദാഹരണങ്ങളാണ്‌ “ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി', “്രാ” എന്നീ നോവലുകള്‍. ഈ രണ്ട്‌ നോവലുകളിലെയും കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും തമ്മില്‍ ഒരു ബന്ധവും പുറമേക്ക്‌ പ്രകടമല്ലെജ്കിലും അവ മൊത്തത്തില്‍ ഒരു ആഖ്യാനത്തെ പ്രദാനം ചെയ്യുന്നുണ്ട്‌. “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തയിി'ല് ‍ '13' യും രേതസ്‌ ഹഷീഷും' തമ്മിലും “ര്രാ'യില്‍ എല്‍സിയും ലിസ്സിയും തമ്മിലുള്ള ബന്ധവു മെല്ലാം അത്തരത്തില്‍ വ്യക്തമാവുന്നു. 2,2,2.2 മാധ്യൃമത ഒരു വിവരമോ സംഭവമോ മറ്റൊരാളെ അറിയിക്കുന്നതിന്‌ ഒരു ആഖ്യാതാ വിന്റെ ശബ്ദം അനിവാര്യമാണ്‌ എന്ന അര്‍ത്ഥത്തില്‍ മാധ്യമത ഏത്‌ കൃതിയിലുമു ണ്ടാകും. മേതിലില്‍ അത്‌ വ്ൃത്യാസപ്പെടുന്നത്‌ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തു മ്പോഴാണ്‌. ആഖ്യാതാവ്‌ പറയുന്നതോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ ബോധമ നസ്സില്‍ പ്രവര്‍ത്തനങ്ങളിലൂടെ കഥ ഉരുത്തിരിഞ്ഞ്‌ വരുന്ന രീതിയെയും കൂട്ടി ദ്വൈതപ്രതിയോഗം നടത്തുകയാണ്‌ മേതില്‍ ചെയ്യുന്നത്‌. “സൂര്യവംശം തുടങ്ങിയ നോവലുകളിലും “ഹിച്ച്കോക്കിന്റെ ഇടപെടല്‍ ' തുടങ്ങി “വാസിലി കോകോ ഷ്കിന്റെ രഹസൃജീവിതം' വരെയുള്ള പതിനേഴോളം കഥകളിലും ഇത്‌ കാണാവു ന്നതാണ്‌. പിന്നീട നേര്‍രേഖയിലുടെ കടന്നുപോകുന്ന ആഖ്യാനം 2013 ല്‍, മുന്നാം ഘട്ടത്തില്‍, “ജൂലൈ ഓഗസ്റ്റ്‌ സെപ്റ്റംബര്‍” എന്ന കഥയിലേക്ക്‌ കടക്കുന്നതോടു കൂടി ചെറിയ സങ്കീര്‍ണ്ണതകളെ തിരികെയെത്തിക്കുന്നു. കഥയിലെ പാത്രങ്ങളുടെ പ്രവ്ൃത്തികളിലൂടെയും വാക്കുകളിലൂടെയും മനോവ്യാപാരത്തിലൂടെയും കഥ വെളിവാകുന്ന വിമാധ്യമത (1൩൩൦൨09൧) ആണ്‌ മേല്‍പ്പറഞ്ഞ കൃതികളില്‍ കൂടുത ലുള്ളത്‌. 63 2.2.2.3 സ്ഥലികത കഥായിടമെന്ന അര്‍ത്ഥത്തില്‍ ഒരുറച്ച പ്രഖ്യാപനമോ സൂചനകളോ മേതി ലന്റെ ആദ്യകാല രചനകള്‍ നല്‍കുന്നില്ല. നോവലുകളിലോ കവിതയിലോ അത്ത രമൊരു കൃത്യമായ ആഖ്യാനസ്ഥലത്തെ അദ്ദേഹം മുന്‍നിര്‍ത്തുന്നില്ല. നഗരം, റോഡ്‌ എന്നിങ്ങനെ പൊതുവായ സ്ഥലങ്ങള്‍ മാത്രമാണ്‌ കടന്നുവരുന്നത്‌. രണ്ടാം ഘട്ടത്തിലെ കഥകളിലേക്കെത്തുമ്പോള്‍ അത്‌ കുറേക്കൂടി കൃത്യമായ രീതിയിലേ ക്കെത്തുന്നു. “സംഗീതം ഒരു സമയകലയാണ്‌', എങ്ങനെയൊരു പഴുതാരയെ കൊല്ലാം” എന്നീ കഥകളില്‍ കടന്നുവരുന്ന കര്‍ണാടകയും കുവൈറ്റും യഥാര്‍ത്ഥ കഥാസ്ഥലങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്‌. മറ്റു കഥകളില്‍ സ്ഥലികതയുമായി ബന്ധപ്പെട്ട സൂചനകള്‍ കാണാനാകില്ല. 2.2.2.4 കാലികത കാലത്തെ ഒരു അളവായല്ല, മറിച്ച്‌ അനുഭവമായി കണ്ട്‌ തുടങ്ങുന്ന രചന കള്‍ മേതിലില്‍ അധികം കാണാനാകില്ല. ചരിര്രനിഷേധമെന്ന ആധുനികതയുടെ പൊതുകാഴ്ചപ്പാടിനോട ചേര്‍ന്നു നില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇങ്ങനെ വരുന്നത്‌. “സംഗീതം ഒരു സമയകലയാണ്‌' എന്ന കഥയിലെ പ്ലേഗും അതിന്റെ ദുരിതങ്ങളും ഒരു അനുഭവമെന്ന രീതിയില്‍ വരുന്നത്‌ പോലെ മറ്റ്‌ രചന കളില്‍ വരുന്നില്ല. കാലത്തെ വൃതിരിക്തമായ രീതിയിലാണ്‌ മേതില്‍ അവതരിപ്പി ക്കുന്നത്‌. 2.2.3 ആഖ്യാനത്തിലെ കാലം മനുഷ്യന്‍ സദാ മാറിക്കൊണ്ടിരിക്കുന്നെന്നും ആ മാറ്റത്തെയാണ്‌ കാലം കൊണ്ടര്‍ത്ഥമാക്കുന്നതെന്നും ഉള്ള ധാരണയെ കീഴ്മേല്‍ മറിച്ചുകൊണ്ടാണ്‌ “സൂര്യവംശം” കടന്നുവരുന്നത്‌. നിലവിലെ നിമിഷം കഴിഞ്ഞുപോവുകയും വരാനി രിക്കുന്നത്‌ വരാതിരിക്കുകയും ചെയ്ത്‌ കാലം നിന്നുപോയ അവസ്ഥയെ, നിത്യ 64 മായ ഒരു കാലത്തെ “സൂര്യവംശം” വിഭാവനം ചെയ്തു. ഇതില്‍ നിന്ന്‌ ചെറുതായി മാറുന്ന ദര്‍ശനത്തെ സുര്യമത്ധ്യത്തെ വിവരിക്കല്‍' മുന്നോട്ടു വെക്കുന്നു. നിമി ഷത്തെ ദശാംശ സ്ഥാനങ്ങള്‍ എന്ന പരികല്‍പ്പന വഴി സമയത്തിന്റെ സുക്ഷമമാത്ര (111നാന്ണ൦) കളിലേക്കാണ്‌ മേതില്‍ കടന്നുപോകുന്നത്‌. കാലഘടന യുക്തിപര മല്ല എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു കാലം” (100൩ല0൬൦) മേതില്‍ കൃതികളില്‍ കുടുതലായി കാണാനാകില്ല. “പുല്ലിനെ തൃണവല്‍ഗണിക്കരുത്‌' പോലുള്ള ചില കഥകളില്‍ മാത്രമേ അത്‌ ചെറിയ തോതിലെങ്കിലുമുള്ളു. നിത്യ മായ വര്‍ത്തമാനകാലമെന്ന അര്‍ത്ഥത്തില്‍ “സ്വപ്നസംബന്ധമായ കാലവും കാണാനാകില്ല, ആന്ദോളനകാലമാണ്‌ മിക്ക കൃതികളിലുമുള്ളത്‌. 2.2.3.1 ആന്ദോളനകാലം (11൩൦ ൮ റടവി(00൩) ഭൂത വര്‍ത്തമാന ഭാവി കാലങ്ങള്‍ കൂടിക്കുഴഞ്ഞ കാലമാണ്‌ മേതില്‍ രാധാ കൃഷ്ണന്റെ രചനകളില്‍ കൂടുതലായി കാണാനാവുക. ഭൂതത്തിലൂടെയും വര്‍ത്താ മനത്തിലൂടെയും വീണ്ടും ഭുതത്തിലൂടെയും കടന്നുപോകുന്ന രീതിയിലാണ്‌ “സൂര്യവംശം” തുടങ്ങി മിക്ക രചനകളിലും കാലം പ്രവര്‍ത്തിക്കുന്നത്‌. കാലത്തിന്റെ അനുഭവമെന്ന രീതിയില്‍ സ്വതന്ത്രപ്രവാഹമായി അനുഭുതകാലത്തെ (1:നണ൦൦൦ഠ ന്നഠ)യാണ്‌ അത്‌ വെളിപ്പെടുത്തുന്നത്‌. ച്രകപാണിയുടെ കൊലപാ തകം നടന്നശേഷം അതിനെ വിവരിക്കുന്ന രീതിയില്‍ ഭൂതാഖ്യാനമായി (Ulterior ൮൬൧00൩) രചിക്കപ്പെട്ട “സൂര്യവംശ'ത്തില്‍ പിന്നീട്‌ പ്രന്തണ്ടാം അധ്യായത്തില്‍ ച്ര്രപാണി കടന്നുവരുന്നതോടെയും മിക്ക അധ്യായങ്ങളിലും കഥാപാത്രങ്ങളുടെ ഓര്‍മ്മകളിലൂടെയും ഭൂതത്തിലേക്ക്‌ മടങ്ങിപ്പോവുകയും പിന്നീട്‌ വര്‍ത്തമാനത്തി ലേക്ക്‌ തന്നെ തിരിച്ചുവരികയും എല്ലാം ചെയ്യുന്നു. വര്‍ത്തമാനത്തില്‍ നിന്ന്‌ മച്ചിന്റെ ഭൂതകാല ഓര്‍മ്മകളിലേക്കും വിവരണങ്ങളിലേക്കും തിരിച്ചുപോകുകയും അവസാനം വര്‍ത്തമാനത്തില്‍ തന്നെ എത്തി മച്ച്‌ തൂത്ത്‌ വൃത്തിയാക്കുകയും 65 MADAM “HOLM AMOWHOIO2] BO} DaAIMJIAV’ANo MOEMOGM1G ശ്രദ്ധേയമായ രചനയാണ്‌. വ്ലാഡിമിര്‍ ച്രോപ്പ്‌ വിഭാവനം ചെയ്യുന്ന ആഖ്യാനത്തിലെ സുസ്ഥിരാംശ ങ്ങളില്‍, വില്ലനും കപടനായകനും ഒരാളാകാമെന്നും അത്‌ തിരിച്ചറിയപ്പെടണമെ ന്നുമുള്ള അര്‍ത്ഥത്തില്‍ ഡോക്ടര്‍ പ്രസാദ്‌ കൃത്യമായ ഒരു നിര്‍മ്മിതിയാകുന്നുണ്ട്‌. ച്ര്രപാണിയുടെ അടുത്ത സുഹൃത്തും അതേസമയം കൊലപാതകിയുമായി ഡോക്ടര്‍ പ്രസാദ്‌ നിലകൊള്ളുന്നു. ഇങ്ങനെ ആഖ്യാനസവിശേഷതകള്‍ നിറഞ്ഞു നില്‍ക്കുന്നതാണ്‌ മേതിലിന്റെ രചനകള്‍. അഖ്യാനലക്ഷണങ്ങളും കാലാനുഭവത്തിന്റെ വിവിധ വേര്‍തിരിവുകളും കൃതികളുടെ പ്രതിനിധാനമാകു മ്പോള്‍ തന്നെ സാമ്പ്രദായിക വിലയിരുത്തലുകള്‍ക്ക്‌ പിടി കൊടുക്കാത്ത എഴുത്തുരീതികളെയും ആ കൃതികള്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. അത്തരത്തിലുള്ള ചില ത്രത്രങ്ങളാണ്‌ മേതിലിനെ വ്യത്യസ്തനാക്കുന്നത്‌. 2.3 ആഖ്യ്യാനത്തിലെ മറ്റ്‌ സവിശേഷതകള്‍ മേതില്‍ തന്റെ കൃതികളില്‍ ഉപയോഗിച്ചിട്ടുള്ള രചനാതന്ത്രങ്ങള്‍ മലയാള ത്തിലേക്ക്‌ പൊതുവായി എത്തിയത്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്‌. എഴു പതുകളിലെ കൃതികളില്‍ തന്നെ അത്തരം ശ്രമങ്ങളെ ധാരാളമായി കാണാനാകും. അവയില്‍ ചിലതിനെ കൃത്യമായി അനുകരിക്കാന്‍ പോലും മലയാളസാഹിത്യത്തി നായിട്ടുമില്ല. ര്രാക്കറ്റിനുള്ളിലെ വിശദീകരണങ്ങള്‍, പാഠം/ പാഠഭേദം തുടങ്ങിയ ആധുനികാനന്തര സാഹിതൃസമീപനങ്ങളെ പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പേ അവതരിപ്പി ക്കല്‍ തുടങ്ങി ധാരാളം ത്രന്തങ്ങള്‍ ആ കൃതികളില്‍ കാണാവുന്നതാണ്‌. 2.3.1 ്രാക്കറ്റുകളുടെ പ്രാമുഖ്യം ബ്രാക്കറ്റുകള്‍ക്ക്‌ മേതില്‍ കൃതികളില്‍ പ്രത്യേകിച്ച്‌ ആദൃകാല രചനകളില്‍ വലിയ പ്രാധാന്യമുണ്ട്‌. "ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി'യിലും “ര്രാ'യിലും 66 പറയുന്ന കാര്യങ്ങള്‍ക്ക്‌ ആവശ്യമായ്രത വിശദീകരണങ്ങള്‍ ബ്രാക്കറ്റുകളിലൂടെ മേതില്‍ നല്‍കുന്നതായി കാണാം. മറ്റു ചിലപ്പോള്‍ ചില കാര്യങ്ങള്‍ കേള്‍ക്കു മ്പോള്‍ കഥാപാത്രങ്ങളുടെ മനസ്സിലെ പ്രതികരണങ്ങള്‍ തോന്നലുകള്‍ ആയും ഇതിനെ സാവിധാനിച്ചിട്ടുണ്ട്‌. “ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തിയില്‍ മിസ്സിസ്റ്‌ നെല്‍സണിനെക്കുറിച്ച്‌ പറയുമ്പോള്‍ തന്നെ ബ്രാക്കറ്റില്‍ ഫെ്രുവരി 29 ന്‌ ഉള്ള അവരുടെ ജന്മദിനവും ലീപ്‌ ഇയറിന്റെ ഭാഗമായുള്ള പ്രത്യേകതകളും അഞ്ചോ ആറോ വരികളില്‍ വിശദമായി തന്നെ പ്രതിപാദിപ്പിക്കപ്പെടുന്നു. മറ്റൊരി SOO) പരസ്യം മാത്രമാണെന്ന്‌ പ്രഖ്യാപിക്കുന്നിടത്ത്‌ പരസ്യത്തിന്റെ ചരിര്രം വിശ ദമാക്കപ്പെടുന്നു. ചിലപ്പോള്‍ ഉപമാനങ്ങളായും ഇവ പ്രത്ൃക്ഷപ്പെടുന്നു. “ര്രാ'യില്‍ 'ഫി്രവരിയിലെ ഈ തണുപ്പ്‌ (ലിസയുടെ മുഖത്തെ രോമങ്ങള്‍പോലെ) പ്രതീ ക്ഷിക്കാവുന്നതല്ല" എന്ന വാചകം ഇതിനുദാഹരണമാണ്‌. ഇങ്ങനെ നിരവധിയിട ങ്ങളില്‍ ഇവ പ്രത്ൃക്ഷപ്പെടുന്നു. സാഹിത്യരചനാരൂപം എന്നതിനേക്കാള്‍ ഒരു ലേഖനസ്വഭാവത്തിലേക്ക്‌ സൂചന നല്‍കുന്ന രചനാരീതിയാണിത്‌. പക്ഷെ, കഥാ സന്ദര്‍ഭത്തിന്‌ കൂടുതല്‍ മിഴിവ്‌ കിട്ടത്തക്ക രീതിയിലാണ്‌ മേതില്‍ ഇതിനെ എല്ലാ യിടത്തും ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ബ്രാക്കറ്റിനുള്ളിലെ എഴുത്ത്‌ ഒരു സവിശേഷരുപത്തെ പ്രദാനം ചെയ്യുന്ന രംഗവും “സൂര്യവംശ ത്തിലുണ്ട്‌. ഡോക്ടര്‍ പ്രസാദ്‌ ച്രകപാണിയുടെ വൃത്തികെട്ട വശങ്ങളെ പറയുമ്പോള്‍ തന്നെ, അത്‌ കേള്‍ക്കുന്ന യമുനയുടെ പ്രതികരണം “ഈശ്വരാ!” എന്ന്‌ ബ്രാക്കറ്റിനുള്ളില്‍ പ്രസാദിന്റെ സംഭാഷണത്തിനുള്ളില്‍ തന്നെ ഉള്‍ച്ചേര്‍ന്നിടത്താണത്‌. ഭാഷയും ഭാഷണവുമെന്ന പരസ്പരദ്വന്പ്ങ്ങളെ വിശദമായി കൂട്ടിയോജിപ്പിച്ചിരിക്കുന്നു. ആദ്യം ഉപയോഗിക്കുന്ന വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും പിന്നീട്‌ സ്ഥിരീകരണമുണ്ടാക്കുന്ന രീതി “സുര്യവംശ'ത്തില്‍ മേതില്‍ കൈക്കൊള്ളുന്നു. പ്രസാദ്‌ ജയദേവനോട, നിങ്ങളുടെ ഭാര്യയെ ഒരാള്‍ ബലാത്സംഗം ചെയ്യുകയാണെ 67 അകില്‍ നിങ്ങള്‍ അയാളെ കൊല്ലുമെന്നും ആ കൊലപാതകം പാപമല്ലെന്നും നോവ ലിന്റെ ആദ്യഭാഗത്ത്‌ പറയുമ്പോള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ അപ്പോള്‍ നല്‍കു ന്നില്ല. എന്നാല്‍ പിന്നീട മായയുടെ മരണവും ച്രക്രപാണിയുടെ കൊലപാതകവും കടന്നുവരുന്നിടത്ത്‌ മുന്‍പത്തെ വാചകത്തിന്‌ സാധുതയുണ്ടാകുന്നു. “ബ്രായില്‍ ചീട്ടുകളിക്കിടയിലെ കോറസ്‌ പിന്നീട കഥാസന്ദര്‍ഭവുമായി കൂട്ടി യോജിപ്പിക്കുന്നു. ആ പ്രസ്താവനയെ നോവലിസ്റ്റ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തിലെ കഥകളിലും ഈ രീതി കൈക്കൊള്ളുന്നതായി കാണാം. “ശൈലജയും ലാറസ്‌ പക്ഷികളും', 'തുങ്ങിക്കിടക്കുന്ന റിസീവര്‍ ' തുടങ്ങിയ കഥക ളിലും ഈ രീതി സ്വീകരിച്ചിടടുണ്ട്‌. “ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി” എന്ന നോവലില്‍ വ്യത്യസ്തമായ ആഖ്യാനത്രന്ത്രങ്ങള്‍ നിരവധിയുള്ളതായി കാണാം. ഖണ്ഡികയൊന്നും തിരി ക്കാതെ, സംഭാഷണങ്ങളെല്ലാം ഒരേ രീതിയില്‍ അധ്യായം തുടങ്ങി അവസാനിക്കു ന്നത്‌ വരെ തുടര്‍ച്ചയായി പോകുന്ന രൂപമാണ്‌ നോവലിനുള്ളത്‌. “ഹൈപ്പര്‍ലിങ്ക' സ്വഭാവത്തില്‍ ബ്രാക്കറ്റില്‍ കൂടുതല്‍ വിവരണങ്ങളിലേക്ക്‌ പോകുന്ന രീതിയും ഈ നോവലിലുണ്ട്‌. “സുര്യവംശ'ത്തില്‍ എലിയറ്റിന്റെ കവിതയും “ചുവന്ന വിദൂഷ കരുടെ അഞ്ചാംപത്തി' യില്‍ പിക്മാന്‍ കവിതകളും പരാമര്‍ശിക്കപ്പെടുന്നു. നോവലില്‍ ഇടയ്ക്കിടക്ക്‌ ആവര്‍ത്തിക്കപ്പെടുന്ന പോപ്പ്‌ ഗാനങ്ങള്‍ 'ര്രാ'യിലും കാണാവുന്നതാണ്‌. “എന്റെ തലമുറയില്‍ ലോകത്തെ മാറ്റിയത്‌ പോപ്പ്‌ ഗായകരാ ണെന്ന” മേതില്‍ രാധാകൃഷ്ണന്റെ അഭിപ്രായത്തെ ഇതിനോട കൂട്ടിച്ചേര്‍ത്താല്‍, ആ ഉള്‍പ്പെടുത്തലുള്‍ക്ക്‌ കുറച്ചുകൂടി വ്യക്തത കൈവരുന്നുണ്ട്‌. തന്റെ തന്നെ മറ്റ്‌ രചനകളെ ബന്ധപ്പെടുത്തി പ്രമേയത്തിലുള്‍പ്പെടുത്താ നുള്ള ശ്രമവും മേതില്‍ നടത്തുന്നു. 'ര്രാ' യിലെ കുഴിയാനയുടെ പിറകോട്‌ നടത്തത്തെ മേതില്‍ രാധാകൃഷ്ണന്റെ “പെന്‍ഗ്വിന്റെ' പിറകോട്ടുനടത്തത്തോടാണ്‌ ഉപമിക്കുന്നത്‌. “ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി'യില്‍ പരാമര്‍ശിക്കപ്പെടുന്ന 68 കച്ചിലനും സര്‍പ്പക്കയറും മുഖ്യര്രമേയമായി പിന്നീട “കയറിന്റെ അറ്റം” എന്ന കഥ എഴുതപ്പെടുന്നു. ആദ്യഘട്ടത്തിലെ രചനകളില്‍ ഇത്തരം ധാരാളം പ്രത്യേകതകള്‍ കാണാനാകും. ഇത്‌ ഏറിയും കുറഞ്ഞും രണ്ടാം ഘട്ടത്തിലും കടന്നുവരുന്നു. “ഹിച്ച്കോക്കിന്റെ ഇടപെടല്‍” എന്ന കഥയില്‍ മേതിലിന്റെ തന്നെ കവിതാഭാഗ ങ്ങളെ ഓരോ ഉപശീര്‍ഷകങ്ങളുടെ തുടക്കത്തിലും ഉപയോഗിച്ചിരിക്കുന്നു. ബ്രാക്കറ്റിലെ വിശദീകരണങ്ങള്‍ '“ചാട്ട,രപദക്ഷിണം'” പോലുള്ള കഥകളില്‍ കടന്നുവരുന്നു. ആല്‍ഫ്രഥഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാന'ത്തില്‍ പെപ്പറിനെക്കുറിച്ച്‌ അടിക്കുറിപ്പെന്ന രീതിയില്‍ ചില കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ ഇതിന്റെ രൂപാ ന്തരമാണ്‌. “സംഗീതം ഒരു സമയകലയാണ്‌' എന്ന കഥയുടെ അവസാനം എഴുത്ത നുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും മറ്റും വിശദമായി കുറിപ്പുകളായി പ്രതിപാ ദിക്കുന്നതും ഇതിന്റെ ഭാഗം തന്നെ. ആഖ്യാതാവ്‌ കഥയില്‍ ഇടപെട്ട കഥാഘടനയെ മാറ്റിമറിക്കുന്ന രീതി മേതി ലില്‍ സവിശേഷമായി കാണാം. ഹിച്ച്കോക്കിന്റെ ഇടപെടല്‍ ' എന്ന കഥയുടെ ക്രേന്ദരബിന്ദു തന്നെ ഈ രീതിയാണ്‌. തന്റെ സിനിമയില്‍ ആരും പ്രതീക്ഷിക്കാത്ത ഒരിടത്ത്‌ ഹിച്ച്‌കോക്ക്‌ ഇടപെടുന്നത്‌ പോലെയാണ്‌ കഥയില്‍ ആഖ്യാതാവിന്റെ ഇടപെടല്‍. ആദ്യം കഥയെ മുന്നോട്ട്‌ കൊണ്ടുപോയി ഇടയ്ക്ക്‌ ആഖ്യാതാവ്‌ കഥ യിലിടപെട്ട വിശദീകരണം നല്‍കുന്ന മറ്റ്‌ ചില കഥകളുമുണ്ട്‌. “ഉടല്‍ ഒരു ചുഴ്നില”', 'മെലിഞ്ഞവരുടെ മനഃശാസ്ത്രം, ഡിലൈല” എന്നീ കഥകള്‍ അത്തര ത്തിലുള്ളതാണ്‌. “പ്രാതലിന്‌ ഒരു കൂണ്‌' എന്ന കഥയില്‍ “ഉണ്ണിമേരി” എന്ന പേരില്‍ രണ്ട്‌ തവണകളായി വരുന്ന ഉപശീര്‍ഷക വിഭാഗങ്ങളില്‍ ആത്മഭാഷണങ്ങളും മറ്റിടങ്ങ ളില്‍ സംഭാഷണവും ഉള്‍പ്പെടുത്തിയിരിക്കുന്നു. “ഹിച്കോക്കിന്റെ ഇടപെടലില്‍ വേലക്കാരിയുടെ മുറിയിലേക്ക്‌ പോകുന്ന നിഴല്‍ ആരെന്ന്‌ മനസ്സിലാക്കാന്‍ ആരതിക്ക്‌ “എ”, ബി”, “സി', “ഡി” എന്നീ ഓപ്ഷനുകള്‍ നല്‍കുകയും അവയില്‍ 69 ഒന്ന്‌ സംഭവ്യമായി വരികയും ചെയ്യുന്നു. “ജൂലൈ ഓഗസ്റ്റ്‌ സെപ്തംബറി' ല്‍ മന സ്സിനോട ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്‌. രോഹന്‍ ഒരു പ്രത്യേക നിമിഷത്തില്‍ സ്വയം ചോദിക്കുന്നത്‌ “നീ ഞെട്ടിയോ” എന്നാണ്‌. സ്വത്വത്തെ ശരീരത്തില്‍ നിന്ന്‌ വേര്‍തിരിച്ചുള്ള ഒരു അനുഭവമാക്കുകയാണിവിടെ ചെയ്യുന്നത്‌. ഇങ്ങനെ നിരവധി ത്രന്രങ്ങളാര നിര്‍മ്മിതമാണ്‌ മേതില്‍ രാധാകൃഷ്ണന്റെ രചനാശൈലി. തൊണ്ണുറുകള്‍ക്ക്‌ ശേഷം മലയാളത്തില്‍ പരിചിതമായ ആധുനികാനന്തര സാഹി തൃയസമീപനങ്ങളിലെ പ്രതിപാദ്യ,്രമേയങ്ങള്‍ പോലും എഴുപതുകളില്‍ തന്നെ മേതിലില്‍ എത്തിച്ചേര്‍ന്നിരുന്നു. 2,3,2 പാഠാ/പാഠഭേദം മേതില്‍ രാധാകൃഷ്ണന്‍ ആദ്യമെഴുതിയ “സുര്യവംശ ത്തില്‍ പാഠം, പാഠഭേ ദം എന്നീ സംജ്ഞകള്‍ പില്‍ക്കാല അര്‍ത്ഥത്തില്‍ തന്നെ ഉപയോഗിക്കുന്നതായി കാണാനാകും. വാക്കുകളുടെ അര്‍ത്ഥവ്യാപ്തിയെ പറ്റി ചര്‍ച്ച ചെയ്യുന്നിടത്ത്‌ രാമാ യണത്തിലെ രാവണന്റെ വധം ചര്‍ച്ചയിലെത്തുന്നു. മനുഷ്യനായി പിറന്ന ദൈവം രാവണനെ കൊല്ലും എന്നാണ്‌, മനുഷ്യന്‌ മാത്രമേ കൊല്ലാനാവു എന്ന വരം അര്‍ത്ഥമാക്കുന്നത്‌ എന്ന്‌ രാവണന്‍ മനസ്സിലായില്ല. അത്‌ പാഠമായി മേല്‍പ്രസ്താ വനയെ കൂട്ടിയോജിപ്പിക്കുന്നു. “പാഠ” ത്തെ വേര്‍തിരിച്ചെടുക്കുന്ന രീതി “ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാന'ത്തിലും കാണാവുന്നതാണ്‌. “അപനിര്‍മ്മാണ” (1--0൩5സ൦00൩) ത്തിലൂടെ ദറിദ അവതരിപ്പിച്ച പാഠഭേ ദമെന്ന പരികല്‍പ്പനയും സൂുര്യവംശത്തിലുണ്ട്‌. രാജാവ്‌ നഗ്നനാണെന്ന്‌ കുട്ടി വിളിച്ച്‌ പറഞ്ഞ കഥയുടെ പാഠഭേദമാണ്‌ യമുനയുടെ കഥ. “ര്രാ"യില്‍ കുപ്പത്തൊ ട്ടിയില്‍ പെന്‍സില്‍ കാണുന്നതിന്റെ കാരണത്തിന്‌ രണ്ട്‌ ഓപ്ഷനുകള്‍ നല്‍കു കയും ഉത്തരം വായനക്കാരന്റെ തീര്‍പ്പിന്‌ വിടുകയും ചെയ്യുന്നതിനെ എഴുതപ്പെട്ട തിലൂടെ എഴുത്ത്‌ വായനക്കാരന്റേതായിത്തീര്‍ന്നു എന്ന വീക്ഷണം മുന്നോട്ടുവെച്ച “എഴുത്തുകാരന്റെ മരണം' (1൭൧൨ ൨ 0൦ ദ്ധ0൦൦) എന്ന ആധുനികാനന്തരസാ 70 ഹിത്യ സമീപനത്തോട്‌ ബന്ധപ്പെടുത്താവുന്നതാണ്‌. ഇങ്ങനെ കാലത്തിന്‌ മുമ്പെ MSM രചനാശില്‍പ്പ പ്രയോഗത്തിലൂടെയാണ്‌ മേതില്‍ ആധുനികതാവാദത്തില്‍ തന്റേതായ ഇടം നേടിയെടുത്തത്‌. കൃതികളില്‍ അദ്ദേഹം ഉപയോഗിച്ച ഭാഷ അത്തരമൊരു സവിശേഷ ശൈലീരുപവല്‍ക്കരണത്തിന്‌ സഹായകരമായിട്ടുണ്ട്‌. 2.4 മേതിലിന്റെ ഭാഷ ഭാഷാതലത്തിലും സമകാലികരില്‍ നിന്ന്‌ വ്യത്യസ്തമായ രീതിയില്‍ ചിന്തിച്ച മേതില്‍ രാധാകൃഷ്ണന്റെ രചനകള്‍ പുതുമകളുണ്ടാക്കി. ആഖ്യാനസവി ശേഷതകളോട്‌ ബന്ധപ്പെട്ട കിടക്കുന്ന രീതിയിലാണ്‌ ഭാഷയിലെ പരീക്ഷണ ങ്ങളെയും അദ്ദേഹം ഉപയോഗിച്ചത്‌. തന്റെ അതിവിശാലമായ ഭാവനകളെ സാഹി തീകരിക്കാന്‍ നിലവിലെ ഭാഷ മതിയാകില്ലെന്ന്‌ അദ്ദേഹം കരുതി. അതിനാലാണ്‌ വ്യവസ്ഥാപിതഭാഷ തോറ്റുപോകുന്ന പ്രധാന കഥാസന്ദര്‍ഭങ്ങളിലെല്ലാം മുന്‍ഭാ ഗത്ത്‌ സൂചിപ്പിച്ച ചിഹ്നങ്ങളെയും പ്രതീകങ്ങളുമെല്ലാം അദ്ദേഹം ആശയസംവേദന ത്തിനായി ഉപയോഗിക്കുന്നത്‌. ഇംഗ്ലീഷ്‌ വാക്കുകളെ കൂടി ഉപയോഗിച്ചുള്ള നവീന പ്രയോഗങ്ങള്‍, വാക്കുകളുടെ നിഷ്പത്തിവിവരണം, പ്രതിഭാഷ, ഗുഡാഭാഷ തുട ങ്ങിയവയെല്ലാം മേതില്‍ രചനകളില്‍ സുലഭമായി കാണാവുന്നതാണ്‌. 2.4.1 പുതുപ്രയോഗങ്ങള്‍ നിലനില്‍ക്കുന്ന വാക്കുകള്‍ക്ക്‌ നിറവും വീര്യവും നഷ്ടപ്പെട്ടെന്നും പുതിയ വാക്കുകള്‍ വേണമെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ്‌ “സൂരൃവംശം' കടന്നുവരു ന്നത്‌. “യമുന' എന്ന കഥാപാത്രനാമം പോലും പുതിയതാണെന്ന്‌ ആഖ്യാതാവ്‌ സൂചിപ്പിക്കുന്നു. പ്രസാദും മായയും തമ്മിലെ കാമുകീ-കാമുക സല്ലാപത്തിനിട യ്ക്കാണ്‌ നിലവിലെ ഭാഷയുടെ പരാധീനതകള്‍ ആഖ്യാതാവ്‌ പങ്കുവെക്കുന്നത്‌. അവര്‍ക്കിരുവര്‍ക്കുമിടയിലെ പരസ്പരസ്ഥാനവും ഇരുവരുടെയും മനസ്സില്‍ തങ്ങ ളുടെ പ്രാണേതാക്കള്‍ക്കുള്ള സ്ഥാനവും നിര്‍ണ്ണയിച്ച്‌ വിവരിക്കാന്‍ നിലനില്‍ക്കുന്ന അക്ഷരങ്ങളോ ഭാഷയോ മതിയാകില്ല. പ്രണയത്തിന്റെ ഉന്നതാവസ്ഥയെ സൂചിപ്പി 71 ക്കുന്നതോടൊപ്പം തന്നെ ഉത്തമ മനുഷ്യവികാരങ്ങളെ പ്രകടിപ്പിക്കാന്‍ വ്യവസ്ഥാ പിത ഭാഷയ്ക്കുള്ള പരിമിതിയെ കൂടി ഈ സൂചനകളിലൂടെ മേതില്‍ പ്രശ്ന വല്‍ക്കരിക്കുന്നു. ഭാഷയിലെ വ്യവസ്ഥാപിത പ്രയോഗങ്ങളോടും നോവലിസ്റ്റ്‌ കലഹിക്കുന്ന തായി കാണാം. യമുനയുടെ ഇന്നലകളെ ജയദേവ്‌ മനസ്സിലാക്കിയെന്നറിഞ്ഞ യമു നയ്ക്ക്‌ ജയദേവനോട്‌ നന്ദി, സന്തോഷം എന്നൊക്കെ പഴയ രീതിയില്‍ പറയാന്‍ തോന്നി' യെങ്കിലും അങ്ങനെ പറയുന്നില്ല. പകരം ഒരു ചോദ്യം ഉന്നയിക്കുക യാണ്‌. ജയദേവന്റെ ഓപചാരിക പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്ന സന്ദര്‍ഭ മാണിത്‌. എല്ലായ്പ്പോഴും ക്ഷമയും നന്ദിയും പടച്ചുവിട്ടുകൊണ്ടേയിരിക്കുന്ന പാശ്ചാത്ൃയസ്വാധീനമലയാളികളുടെ അനുഭവപരിസരങ്ങളാണ്‌ ഇവിടെ വിചാരണ ചെയ്യപ്പെടുന്നത്‌. ഇംഗ്ലീഷ്‌ ഭാഷയെ കൂടെക്കൂട്ടി പുതിയ വാക്സംയുക്തങ്ങള്‍ക്കും ചുരുക്കെഴുത്തുകള്‍ക്കും മേതില്‍ മുതിരുന്നത്‌ ഭാഷയുടെ പരാധീനതയെ മറികട ക്കാനാണ്‌. 2.4.1.1 ചുരുക്കെഴുത്തുകള്‍, പുതുവാക്ക്‌ സംയുക്തങ്ങള്‍ ഭാഷയുടെ ആദേശത്തിന്‌ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ ഉതകുംവിധ മാണ്‌ മേതിലില്‍ ചില ഇംഗ്ലീഷ്‌ വാക്കുകള്‍ പ്രവര്‍ത്തിക്കുന്നത്‌. “ചുവന്ന വിദുഷക രുടെ അഞ്ചാംപത്തി'യില്‍ നരവംശശാസ്ര്തജ്ഞനായ ഡോക്ടര്‍ ഗ്രീനിനെ ഒരുത വണ മാത്രമാണ്‌ “ഡോക്ടര്‍ ഗ്രീന്‍” (20൦0൧ Green) ogm വിളിക്കപ്പെടുന്നത്‌.” പിന്നെ എല്ലാ സമയത്തുമുള്ള വിശേഷണം ഡോക്ക്‌ ഗ്രീന്‍” (10൦ ഇണ) എന്നാ ണ്‌. 'ര്രാ” യിലും “ഡോക്ക്‌ ഷേണായി” ആണ്‌ ഉള്ളത്‌. ഇംഗ്ലീഷ്‌ ഭാഷയിലെ ഒരു ചുരുക്കെഴുത്ത്‌ രൂപത്തെ മേതില്‍ ബോധപൂര്‍വ്വം മലയാളത്തിലേക്ക്‌ കൂട്ടിക്കൊണ്ടു വരുന്നു. ഭാഷകളുടെ ഒരു അന്തര്‍ദേശീയ വഴക്കത്തിന്റെ സൂചനകളായി ഇത്തരം രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. 2016-ലെ നോവലൈറ്റായ “സൂരൃമത്സധ്യത്തെ വിവരി 72 ക്കലി'ല്‍ ഘടനാശില്‍പ്പത്തില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന “ഡോക്ക്‌' എന്ന കഥാപാഠ്രതമുണ്ട്‌. ഇംഗ്ലീഷില്‍ '6൦, 6........ എന്ന സ്ഥിരമായുള്ള പ്രയോഗത്തിന്‌ പകരം മേതില്‍ മറ്റും മറ്റും' എന്ന്‌ പ്രയോഗിക്കുന്നു. “യക്ഷിയുടെ ചുലി'ല്‍ വേലക്കാരി യുടെ പ്രവൃത്തികളാല്‍ മടുത്ത ആഖ്യാതാവിനെ അമ്മ സമാധാനിപ്പിക്കുന്നിടത്ത്‌ “അവള്‍ അത്രയ്ക്കായോ? മറ്റും മറ്റും” എന്ന്‌ പറയുന്നു. “ജൂലൈ ഓഗസ്റ്റ്‌ സെപ്റ്റംബര്‍” എന്ന കഥയിലും സമാന്പര്പയോഗം കാണാം. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്ന സഹപാഠികളായിരുന്ന രോഹനും അഗതയും പരിചയപ്പെടുന്നിടത്താ ണിത്‌. “ഞാനിപ്പോള്‍ ഒരു ഓപ്ടിമെറ്ററിസ്റ്റ്‌, കണ്ണടവ്യാപാരി, മറ്റും മറ്റും" എന്നാണ്‌ അഗത തന്റെ ജോലിയെ രോഹന്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നത്‌. ഇംഗ്ലീഷിലെ പ്രചുരപ്രചാരമായ ഒരു പ്രയോഗത്തെ സമാനാര്‍ത്ഥത്തില്‍ തന്നെ പരിഭാഷപ്പെടുത്തി ഉപയോഗിക്കുകയാണ്‌ ഇവിടെ ചെയുന്നത്‌. “ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി'യില്‍ ഭാഷയിലെ നിലവിലെ പ്രയോ ഗങ്ങളെ മാറ്റി പകരം പുതിയ വാക്കുകളെ നിയോഗിക്കുന്നത്‌ കാണാം. ബ്ലൂപ്രിന്റര്‍ എന്ന പരസ്യസ്ഥാപനത്തില്‍ ‘Bl’, “ഹാ, “ഹോ!” തുടങ്ങി എല്ലാ ആശ്ചര്യ ങ്ങള്‍ക്കും പകരമായി “ഷു! എന്നാണ്‌ ഉപയോഗിക്കേണ്ടതെന്ന്‌ നോവലിന്റെ തുട ക്കത്തില്‍ തന്നെ പറയുന്നു.” മറ്റൊരു തലത്തിലും അര്‍ത്ഥസംവേദനക്ഷമമല്ലാത്ത അത്തരമൊരു പ്രയോഗത്തിന്‌, ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി'യില്‍ സവി ശേഷാര്‍ത്ഥം കൈവരുന്നു. പുതുമതേടിയുള്ള അന്വേഷണത്തിന്റെ പൂര്‍ത്തീക രണം മാത്രമാണ്‌ ഇത്തരമൊരു ബോധപൂര്‍വൃമായ പകരം വെപ്പിനെ കാണാനാ വുക. അതിന്‌ സവിശേഷമായ അര്‍ത്ഥം ആരോപിക്കപ്പെടുകയും കൈവരുകയും ചെയ്യുന്നു. തോക്ക്‌ എന്നതിന്‌ പകരം ഒറ്റക്കണ്ണ്‌ എന്നാണ്‌ “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യില്‍ ഉപയോഗിക്കപ്പെടുന്നത്‌. തോക്ക/ ്‌൧൨ എന്ന പദം ഒറ്റക്ക 73 ണ്ണിനെ സൂചിപ്പിക്കുന്നില്ല എന്നതിനാല്‍ ആ വാക്കിന്റെ ഉല്‍പ്പത്തിചരിത്രം കൂടി വിശദീകരിക്കപ്പെടുന്നു. ത്‌ ഉണ്ടായത്‌ '്രത്ൂല്‌ എന്ന ഫ്രഞ്ചി വാക്കില്‍ നിന്നാണ്‌. ഒറ്റക്കണ്ണുകൊണ്ട്‌ ഉന്നം നോക്കുക” എന്നര്‍ത്ഥം. ഇതില്‍ നിന്ന്‌ ‘g“uigneur (ഒറ്റക്കണ്ണുകൊണ്ട്‌ ഉന്നം നോക്കുന്നൊരാള്‍) എന്ന വാക്കും അതില്‍ 'ബ്നണല്‌ എന്നവാക്കും രൂപപ്പെടുന്നു. അങ്ങനെ ആ പ്രയോഗത്തിന്റെ സാധുത വ്യക്തമാക്കപ്പെടുന്നു. “(ബ്രായിലും ഇത്തരമൊരു രീതി അവലംബിച്ചിട്ടുള്ളതായി കാണാം. “ഫെബ്രുവരി' എന്ന വാക്കിന്റെ ഉറവിടം, 'ഫ്രെബ്വാരിയസ്‌' (പാപപരി ഹാരമാസം), 'ഫ്രെബ്യയ' (പാപപരിഹാരവിരുന്നു) എന്നീ ലാറ്റിന്‍ വാക്കുകളില്‍ നിന്നാണെന്ന്‌ വിശദീകരിക്കപ്പെടുന്നു. 'നോര്‍ഡിക്കിനിക്കല്‍” എന്ന വാക്കിന്റെ സന്ധി പിരിച്ചെടുത്ത്‌ “ചുവന്ന വിദു ഷകരുടെ അഞ്ചാം പത്തി'യില്‍ പ്രയോഗിക്കുന്നു. നോര്‍ഡിക്ക്‌, ക്ലിനിക്കല്‍ എന്നീ പദങ്ങള്‍ കൂട്ടിച്ചേര്‍ന്നാണ്‌ നോര്‍ഡിക്കിനിക്കല്‍ ഉണ്ടായത്‌. നോവലില്‍ മറ്റൊരിടത്ത്‌ രേതസ്‌ ഹഷീഷിന്റെ വെളുത്ത കയ്യുറകള്‍ “ക്ലിനിക്കല്‍” എന്ന്‌ വിശേഷിപ്പിക്കപ്പെ ടുന്നു. ഇംഗ്ലീഷ ഭാഷയിലെ ഏറ്റവും പ്രസരിപ്പുള്ള വാക്കായും “ക്ലിനിക്കലി'നെ വിലയിരുത്തുന്നു. പുതിയ കാലത്ത്‌ ഫുടബോൾ കമന്ററിയിലും ഗോള്‍ഫ്‌ കമന്ററി യിലും “ക്ലിനിക്കല്‍ ടച്ച്‌' എന്ന്‌ വ്യാപകമായി ഉപയോഗിക്കുന്നതിനെ ഇതിനോട്‌ കൂട്ടിവായിക്കാവുന്നതാണ്‌. കാലത്തിന്‌ മുമ്പെ നടന്ന നോവലിസ്റ്റിന്റെ ക്രാന്തദര്‍ശി ത്വമാണിത്‌. ഏറ്റവും ഗംഭീരമായി, വിശദമായി കളിയില്‍ ഇടപെടുന്നതിനെയാണ്‌ ആ വിശേഷണം ഇന്നര്‍ത്ഥമാക്കുന്നത്‌. എഴുപതുകളില്‍ തന്നെ അത്തരമൊരു ചിന്ത മേതില്‍ മുന്നോട്ടുവെച്ചു. ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍” എന്ന കഥയില്‍ യാ്ര്തിക ഭാഷയോടുള്ള സന്ദേശം മേതില്‍ വ്യക്തമാക്കുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാ മിംഗ്‌ ഭാഷകളായ 'പാസ്‌കല്‍', “സി” എന്നിവയാണ്‌ ഇഷ്ടപ്പെട്ട ഭാഷകളെന്ന്‌ അദ്ദേഹം പറയുന്നു. കമ്പ്യൂട്ടര്‍ ഭാഷകളില്‍ എഴുതപ്പെട്ട കവിതകളെക്കുറിച്ചും അദ്ദേഹം വിഭാവനം ചെയ്യുന്നു. ഇങ്ങനെയുള്ള മറ്റൊരു സന്ദര്‍ഭത്തെയും ഉദാഹരി 74 ക്കാനാകും. “ചിക്ക്‌ബൊക്ക്‌ റെയിലേ'യില്‍ മാര്‍ക്കറ്റിംഗ്‌ സ്ഥാപനത്തിന്റെ അധികാ രി “ഡിറകറ്റര്‍'" എന്നാണ്‌ വിളിക്കപ്പെടുന്നത്‌. സ്വനിമവിജ്ഞാനം ഒരു പഠനശാഖ യായി മലയാളത്തിന്‌ പരിചിതമാകുന്നത്‌ വരെ 'ഡയറക്റ്റര്‍' (10179000) എന്ന്‌ ഇംഗ്ലീഷ്‌ പഠിതാക്കളടക്കം പറഞ്ഞിരുന്നിടത്താണ്‌ മേതിലില്‍ അത്‌ ആദ്യമേ വരു ന്നത്‌. ഇങ്ങനെ നിലവിലെ ഭാഷയുടെ പരിമിതികളെ മറികടക്കാന്‍ പുതുവഴികള്‍ തേടുന്നതോടൊപ്പം തന്നെ ഭാഷയിലെ പ്രശ്നങ്ങളെ വിമര്‍ശനാത്മകമായി സമീപി ക്കാനും മേതില്‍ ശ്രമിക്കുന്നുണ്ട്‌. 2.4.2 പ്രതിഭാഷ നിലനിന്ന ഭാഷ തന്റെ ഭാവനാപൂര്‍ത്തീകരണത്തിനുതകില്ല എന്ന ബോധ്യ ത്തോടൊപ്പം തന്നെ അവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ള പ്രശ്നങ്ങളെയും മേതില്‍ തുറന്നു കാണിച്ചു. “ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി”, “ബ്രാ” എന്നീ നോവലു കളിലെ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ഭാഷയുടെ ചില ആധിപത്യങ്ങള്‍ക്ക്‌ നേരെ യുള്ളതായിരുന്നു. ഗൌരവമായ ഭാഷാലോചനയ്ക്ക്‌ സാധ്യത തുറന്നിട്ടാണ്‌ അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടത്‌. ഭാഷയുടെ സവര്‍ണ്ണവല്‍ക്കരണത്തെ 'ചുവന്നവിദൂഷകരുടെ അഞ്ചാം പത്തിയില്‍ മേതില്‍ തുറന്നു കാണിക്കുകയും അതിനെ പരിഹസിക്കുകയും ചെയ്യുന്നു. “തീപ്പെട്ടു” എന്ന വാക്കിനെ മുന്‍നിര്‍ത്തിയാണ്‌ അത്തരമൊരാലോച നയെ മേതില്‍ കൃതിയിലേക്ക്‌ കൊണ്ടുവരുന്നത്‌. രാജാവ്‌ വെള്ളം കൂടിച്ച്‌ മുങ്ങിച്ച ത്താലും “തീപ്പെട്ടു” എന്നു പറയുന്നത്‌ ഒരു റോയലിസ്റ്റ്‌ -ഫ്യൂഡലിസ്റ്റ്‌ ജനാധിപത്യ വ്യവസ്ഥയുടെ ഉല്‍പ്പന്നമാണെന്ന്‌ നോവല്‍ പറയുന്നു. ഭാഷയില്‍ ധാരാളം പദ്ര്പ യോഗങ്ങള്‍ സവര്‍ണ്ണതയെ സൂചിപ്പിക്കാനായി മാത്രം ഇപ്പോഴും നിലനില്‍ക്കു ന്നുണ്ട്‌. പ്രതങ്ങളിലെയും ടെലിവിഷന്‍ ചാനലുകളിലെയും ഓണ്‍ലൈന്‍ മാധ്യമ ങ്ങളിലെയും വാര്‍ത്താവിനിമയ വിവരണത്തില്‍പോലും അത്തരം പ്രയോഗങ്ങള്‍ ഇന്നും കടന്നുകൂടുന്നു. ഇതിനോടുള്ള തന്റെ പ്രതികരണവും വൃത്യസ്തമായ 75 രീതിയില്‍ മേതില്‍ നോവലില്‍ രേഖപ്പെടുത്തുന്നുണ്ട്‌. ഫയല്‍ഗാര്‍ഡുകള്‍ തമ്മില്‍ സംസാരിക്കുന്നിടത്ത്‌ ഒരു തെറി ഉപയോഗിക്കുന്നതിനെ “അരക്കു കീഴ്പ്പോട്ടു ള്ളൊരു വാക്കു വിളിച്ചു പറഞ്ഞു (വാക്ക്‌ സ്ത്രൈണമായിരുന്നു)”” എന്ന്‌ മാത്രം പറയുന്നു. തെറിപദത്തെ അതേപടി ഉപയോഗിക്കുന്നില്ല. സമൂഹത്തിന്റെ സവര്‍ണ്ണ മനോഭാവങ്ങളില്‍ നിന്ന്‌ രൂപമെടുത്തതാണ്‌ മിക്ക തെറികളുമെന്ന അര്‍ത്ഥത്തില്‍ ഈ പ്രയോഗം ഒട്ടേറെ സാധുതകള്‍ തുറന്നുവെക്കുന്നു. ചില വാക്കുകളുടെ നിരര്‍ത്ഥകതയെ കുറിച്ചും പരസ്പരബന്ധമില്ലായ്മ യെക്കുറിച്ചും “ബ്രാ” ചര്‍ച്ച ചെയ്യുന്നു. “കുഴിയാന' എന്ന പേരിനെ മുന്‍നിര്‍ത്തി യാണ്‌ അത്തരമൊരു ആലോചന മേതില്‍ നടത്തുന്നത്‌. ആനയും കുഴിയാനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. കുഴിയാന എന്ന പേര്‍ അസംബന്ധമാണ്‌. കുതിര യുടെ സമു്രികപതിപ്പല്ലാതിരുന്നിട്ടും കടല്‍ക്കുതിര എന്ന മത്സ്യത്തെ അങ്ങനെ വിളിക്കുന്നതിലും ഇത്തരമൊരു വിരോധാഭാസത്തിന്റെ അംശമുണ്ടെന്ന്‌ മേതില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹിപ്പൊപ്പൊട്ടോമസ്സിനെ നീരാന എന്ന്‌ വിളിക്കേണ്ട കാര്യമി ല്ലെന്നത്‌ പോലെ തന്നെയാണിതും. കുഴിയാനയെ ബെബ്രാ എന്നോ പിമ്മിലി എന്നോ ഷീവതന്‍ഗവാ എന്നോ മറ്റോ ആണ്‌ വിളിക്കേണ്ടത്‌. കുഴിയാന എന്ന പദ ത്തിന്‌ മാത്രമാണ്‌ പ്രചുരപ്രചാരമെന്നതിനാല്‍/ ആ ജീവിയെ “കുഴിയാന” എന്ന ഒരേയൊരു പേര്‍ മാര്രമാണ്‌ വിളിക്കുന്നതെന്നതിനാല്‍ നോവലില്‍ തുടര്‍ന്നും കുഴിയാന എന്ന്‌ തന്നെ വിളിക്കപ്പെടുന്നു. പേരും വസ്തുവും തമ്മിലുള്ള വൈരുധ്യം പ്രകൃതിയില്‍ എല്ലായിടത്തും ധാരാളമായി കാണാനാകും. ഈ പ്രശ്ന ത്തെയാണ്‌ “ബ്രാ” യിലൂടെ മേതില്‍ മുന്നോട്ടുവെച്ചത്‌. ഭാഷയുടെ ഇത്തരം പ്രശ്ന ങ്ങളെ മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, മറവില്‍ കിടക്കുന്ന ഭാഷാതലങ്ങളെ കൃതി കളിലുപയോഗിക്കുന്നതില്‍ മേതില്‍ തല്‍പ്പരനായിരുന്നു എന്നും കാണേണ്ടതുണ്ട്‌. 2.4.3 ഗുഡാഭാഷ ഭാഷയോടൊപ്പം ഗുഡഭാഷക്കും മേതില്‍ പ്രാധാന്യം നല്‍കുന്നു. അധോ 76 ലോകസംഘങ്ങളുടെയും ഗുണ്ടാസംഘങ്ങളുടെയും വിനിമയചിഹ്നങ്ങള്‍ കൂടി അട ങ്ങിയതാണ്‌ ഭാഷ എന്ന നിലയില്‍ ഗുഡാഭാഷയെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരു ന്നു. ഗുഡഭാഷ കൃതിയിലൂടനീളം കാണാനാവുന്നത്‌ “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി' എന്ന നോവലിലാണ്‌. നോവലിനെയാകെ തന്നെ നിഗൂഡതകളുടെ ഉള്ളില്‍ നിര്‍ത്താന്‍ അതില്‍ മേതില്‍ ഉപയോഗിച്ച സവിശേഷ ഭാഷാരീതിക്കാകു ന്നുണ്ട്‌. രേതസ്‌ ഹഷീഷ്‌ എന്ന കഥാപാത്രത്തെ ക്രേന്ദ്രമാക്കിയാണ്‌ ഗുഡഭാഷ നോവലിലേക്ക്‌ വരുന്നത്‌. ഇന്ദ്രജിത്തും ഹില്‍ഡയും എല്ലാം ഉള്‍പ്പെട്ട കഥ മുന്നേറി യതിന്‌ ശേഷമാണ്‌ രേതസ്‌ ഹഷീഷ്‌ കടന്നുവരുന്നത്‌. ചുടുള്ള കൈകള്‍ക്ക്‌ പുറത്ത്‌ വെളുത്ത കയ്യുറകള്‍ ധരിച്ച്‌ നടക്കുന്ന രേതസ്‌ ഹഷീഷിനെ “തന്റെ ഡ്രാക്കുള പ്രഭു” എന്നാണ്‌ ഹില്‍ഡ വിളിക്കുന്നത്‌. അതിന്റെ ന്യായീകരണം ആഖ്യാതാവ്‌ നല്‍കുന്നു. (്രാക്കുളയുടെ കൊട്ടാരത്തെ ചുഴലുന്ന രാത്രികളില്‍ നിലാവിലെ മഞ്ഞിന്റെ ചുഴലികളില്‍ നിന്ന്‌ ഉരുവം തിരിഞ്ഞുവരുന്നൊരു സാന്നിധ്യം ഹഷീഷ്‌ അനുഭവിപ്പിക്കുന്നുണ്ട്‌. ബി ബി എന്ന ചുരുക്കപ്പേരില്‍ അറി യപ്പെടുന്ന, രേതസ്‌ ഹഷീഷ്‌ സ്ഥാപിച്ച ബ്ലഡ്‌ ബ്രദേഴ്‌സ്‌ എന്ന സംഘടന കൊല പാതകങ്ങളുടെ പരമ്പരയുമായി നോവലില്‍ പ്രത്യക്ഷപ്പെടുന്നു. ശിശുഹത്യ 12, സ്ത്രീഹത്യ 3, ആകെ നരഹത്യ 21, മൃഗഹത്യ 39 എന്നിങ്ങനെ വിശദീകരിക്കപ്പെ ടുന്ന കണക്ക്‌ ബ്ലഡ്‌ പ്രദേഴ്‌സിലെ ഒരാളുടെ മാത്രം കുറ്റങ്ങളുടെ ലിസ്റ്റിലുള്ള താണ്‌. കൊലപാതകങ്ങള്‍ അധോലോക സംഘടനകളുടെ ആശയവിനിമയത്തിന നുസൃതമായ വിധത്തിലാണ്‌ വിശദീകരിക്കപ്പെടുന്നത്‌. ബിലഹരി ഒരു തുന്നല്‍ക്കാ രനെ കഴുത്തില്‍ കുരുക്ക്‌ മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊന്നതിനെ, ബിലഹരി തന്നെ പറയുന്നത്‌ “താനൊരു തുന്നല്‍ക്കാരന്റെ കുപ്പായക്കോളറിന്റെ കൃതൃമായ അളവെ ടുത്തു” ” എന്നാണ്‌. ടയര്‍ കയറ്റി കൊല്ലുമ്പോള്‍ പോക്കാച്ചിത്തവളകളും പട്ടിത്തല 77 ച്ചികളും ടയറിനിടയില്‍ ചതഞ്ഞരഞ്ഞു എന്നാണ്‌ വിശദീകരിക്കപ്പെടുന്നത്‌. അതിന്റെ കാരണം വിശദീകരിക്കപ്പെടുന്നത്‌, “കാറിന്റെ മുന്‍ടയറുകളില്‍ നിന്ന്‌ രണ്ട്‌ സമാന്തരമായ ചുവന്ന നാട പിന്‍ടയറുകളില്‍ ചുരുളുന്നത്‌ ആക്സിലേറ്ററി ലൂടെ സ്പര്‍ശിച്ചറിയാനുള്ള പരീക്ഷണങ്ങള്‍” ' എന്ന രീതിയിലാണ്‌. അധോ ലോക/ഗുണ്ടാസംഘങ്ങള്‍ക്ക്‌ മാത്രം തോന്നാവുന്ന വിചിത്രവും ക്രൂരവുമായ ആന ന്ദാനുഭവത്തിന്റെ ചിത്രീകരണമാണിത്‌. അധോലോക സംഘടനകളുടെ പരസ്പര വിദ്വേഷത്തിന്റെയും കുടിപ്പകയു ടെയും സൂചനയെന്ന രീതിയിലുള്ള ഒരു സംഭവവും നോവലില്‍ കടന്നുവരുന്നു. ബ്രഡ്‌ ബ്രദേഴ്‌സിന്റെ ആദ്യ ഓദ്യോഗിക കെട്ടിടം ഉല്‍ഘാടനം ചെയ്ത ചിത്തരഞ്ജന്‍ സിന്‍ഹ പിന്നീട ബ്ലഡ്‌ പ്രദേഴസിലെ ഒരംഗത്തിന്റെ കയ്യാല്‍ തന്നെ തീവണ്ടി മുറിയില്‍ വെച്ച്‌ കുത്തേറ്റ്‌ കൊല്ലപ്പെടുന്നു. “സിന്‍ഹയുടെ വെളുത്ത ജുബ്ബയുടെ ഇറക്കം അളന്നുകൊണ്ട്‌ ചോരയുടെ ചുവന്ന അളവുനാട കള്‍ ചുവട്ടിലേക്ക്‌ ചുരുളഴിഞ്ഞു വീണു; ഒപ്പം സിന്‍ഹയും പതിച്ചു.” കൊലപാത കദൃശൃത്തിന്റെ വിവരണമാണിത്‌. അധോലോകത്തിന്റെ ഇരുണ്ട സ്വഭാവങ്ങളും നോവലില്‍ വിശദീകരിക്കപ്പെടുന്നു. ലൈംഗികതയിലെ വിചിത്രമായ പരീക്ഷണ ങ്ങളും ഹഷീഷ്‌, ചരസ്‌, മരിജുവാന, കറുപ്പ്‌, ഭാംഗ്‌ മുതലായ ലഹരികളും “അതീ ന്ദ്രിയധ്യാന'വും എല്ലാം ഉള്‍ക്കൊള്ളുന്ന വിശദീകരണം നല്‍കുന്നു. ഗുഡാഭാഷയുടെ ഉപയോഗം കുറെക്കൂടി മികച്ചു നിലയില്‍ കാണുന്നത്‌ എലി സബത്ത്‌ ടേലര്‍ റോഡില്‍ തീപിടുത്തമുണ്ടാകുമെന്ന്‌ അജ്ഞാതന്‍ അഗ്നിശമനവ കുപ്പില്‍ വിളിച്ചറിയിക്കുമ്പോഴാണ്‌. വിളിച്ചയാളോട്‌ അഗ്നിശമന വകുപ്പിലെ ഉദ്യോ ഗസ്ഥന്‍ അങ്ങോട്‌ വിവരങ്ങള്‍ ചോദിച്ചു എന്ന സുചന കിട്ടുന്ന രീതിയില്‍ ..... ചോദിക്കരുത്‌, ശ്രദ്ധിക്കാന്‍ അഭൃര്‍ത്ഥിക്കുന്നു............””” എന്ന പ്രതികരണമു ണ്ടാകുന്നു. വീണ്ടും അത്‌ ആവര്‍ത്തിക്കപ്പെടുന്നു. അധോലോകസംഘങ്ങളുടെ, അജ്ഞാതസന്ദേശങ്ങളുടെ പൊതുചിഹ്നമാണിത്‌. ഇങ്ങനെ നോവലിനകത്ത്‌ നിര 78 ന്തരമായി അധോലോക/ഗുണ്ടാസംഘങ്ങളും അവരിലുടെയുള്ള ഗുഡഭാഷയും പരാമര്‍ശിക്കപ്പെടുന്നു. “സംഗീതം ഒരു സമയകലയാണ്‌' എന്ന കഥയുടെ ആദ്യഭാഗങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്‌. ബസവയെ സിനിമയിലഭിനയിപ്പിക്കാനെന്ന പേരില്‍ കട ത്തിക്കൊണ്ടുപോകുന്ന ബോസും ആംബറും ദുരൂഹതകളുടെ അന്തരീക്ഷം ഉണ്ടാ ക്കുകയും അതിനു യോജിക്കുന്ന രീതിയിലുള്ള സംസാരശൈലി സ്വീകരിക്കുന്ന തായും കാണാം. മറ്റുകൃതികളില്‍ ഇത്തരം പ്രമേയത്തെയോ ഭാഷാരീതിയെയോ മേതില്‍ സ്വീകരിക്കുന്നില്ല. എങ്കിലും കഥാഘടനയിലാകെ തന്നെ നിഗൂഡതയും ഭീതിയും നിറഞ്ഞുനില്‍ക്കുന്ന രീതിയില്‍ മറ്റു ചില രചനകളും അദ്ദേഹം എഴുതി യിട്ടുണ്ട്‌. “വരമ്പില്‍ ഒരു കൊറ്റി", “ശ്വാനദിനങ്ങളുടെ ചരിത്രരേഖ', “ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാനം” തുടങ്ങിയ കഥകളും “ര്രാ' എന്ന നോവലും അത്ത രത്തില്‍പെട്ടതാണ്‌. ഇവയിലെല്ലാം അധോലോക/ഗുണ്ടാസംഘങ്ങളും അവരിലു ടെയുള്ള ഗുഡഭാഷയും പരാമര്‍ശിക്കപ്പെടുന്നു. ഇങ്ങനെ ഭാഷയെ നിരന്തരം ചോദ്യം ചെയ്യുകയും നവീകരിക്കുകയും ചില യിടങ്ങളില്‍ നിരാകരിക്കുകയും വഴി പുതുക്കിപ്പണിതാണ്‌ മേതില്‍ രാധാക്ൃ ഷ്ണന്‍ തന്റെ രചനകളില്‍ ഉപയോഗിക്കുന്നത്‌. സാന്പ്രദായികരീതികളെയൊന്നും മേതില്‍ സ്വീകരിക്കുന്നില്ല. ഇത്തരത്തില്‍ ഘടന, ആഖ്യാനം, ഭാഷ എന്നിവയിലെല്ലാം മേതില്‍ പുതുമ കൊണ്ടുവന്നിട്ടുണ്ട്‌. ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, പ്രതീകങ്ങള്‍, രൂപകങ്ങള്‍ എന്നിവ യുടെ സവിശേഷ ഉപയോഗത്താല്‍ നിലനിന്ന ഘടനയെ മേതില്‍ രാധാകൃഷ്ണന്‍ ലംഘിക്കുന്നു. സാമ്പ്രദായിക ഭാഷയുടെ പരിമിതികള്‍ വ്യക്തമാവുന്ന കഥാസ ന്ദര്‍ഭങ്ങളില്‍ ചിഹ്നങ്ങളെ ഉപയോഗിച്ച്‌ ആഖ്യാനത്തിന്‌ പൂര്‍ണ്ണത നല്‍കാന്‍ മേതില്‍ ശ്രമിച്ചിരുന്നു. കൃതികളിലൂപയോഗിക്കുന്ന പ്രതീകങ്ങളും രൂപകങ്ങളും എഴുത്തുകാരന്റെ ധിഷണയുടെകൂടി സാക്ഷ്യമാകുന്നവയാണ്‌. 79 ആഖ്യാനപരമായുള്ള സവിശേഷതകളില്‍ പ്രധാനമായ “ആഖ്യാതാവിന്റെ മാറ്റം” മേതില്‍ ഉപയോഗിക്കുന്നത്‌ രചനയുടെ രണ്ടാം ഘട്ടത്തിലെ കഥകളിലാണ്‌. “സംഗീതം ഒരു സമയകലയാണ്‌', “ജിറാഫുകള്‍ കഴുത്തു നീട്ടുമ്പോള്‍” എന്നീ കഥ കളില്‍ ആഖ്യാതാവ്‌ നിരന്തരം മാറുന്നു. ആഖ്യാതാവിന്റെ നിരന്തരമായ മാറ്റം കഥയ്ക്ക്‌ ദുര്‍ഗ്രാഹൃത സൃഷ്ടിക്കുകയോ കഥാഗതിയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. ആഖ്യാനലക്ഷണങ്ങളില്‍പ്പെടുന്ന ആഖ്യാനത, മാധ്യമത, സ്ഥലികത, കാലികത എന്നിവ മേതിലില്‍ ഏറിയും കുറഞ്ഞും കടന്നുവരുന്നു. കഥാപാത്രങ്ങ ളുടെ പ്രവ്ൃത്തികളിലൂടെയും വാക്കുകളിലൂടെയും മനോവ്യാപാരത്തിലൂടെയും കഥ വെളിവാകുന്ന വിമാധ്യമതയാണ്‌ മാധ്യമതയേക്കാള്‍ മേതിലില്‍ സ്വീകാര്യമാ വുന്നത്‌. നഗരം, റോഡ്‌ എന്നിങ്ങനെ പൊതുവായ സ്ഥലങ്ങളല്ലാതെ കൃത്യമായ ആഖ്യാനസ്ഥലത്തെ മേതില്‍ രാധാകൃഷ്ണന്‍ മുന്‍നിര്‍ത്തുന്നില്ല എന്നതിനാല്‍ സ്ഥലികത കൃതികളില്‍ കാര്യമായി വിഷയമാകുന്നില്ല എന്നു പറയാം. “സംഗീതംഒരു സമയകലയാണ്‌', “എങ്ങനെയൊരു പഴുതാരയെ കൊല്ലാം” എന്നീ കഥകളിലെ കര്‍ണ്ണാടകയും കുവൈറ്റും മാത്രമാണ്‌ ഇതില്‍ അപവാദമായുള്ളത്‌. കാലത്തെ അളവെന്നതിലുപരി അനുഭവമെന്ന അര്‍ത്ഥത്തില്‍ കാണുന്ന രീതി ഒരു കഥയില്‍ മാര്രമേ മേതിലില്‍ പ്രവര്‍ത്തിക്കുന്നുള്ളു. ഇവിടെ ചരിത്രനി ഷേധമെന്ന ആധുനികതാവാദത്തിന്റെ പൊതുകാഴ്ചപ്പാടിനോട ചേര്‍ന്നുനില്‍ക്കാ നാണ്‌ അദ്ദേഹം ശ്രമിക്കുന്നത്‌. കാലഘടന യുക്തിപരമല്ല എന്നതിനാല്‍ യുക്തിപരമായ കാലമോ, നിത്യ മായ വര്‍ത്തമാനകാലമെന്ന അര്‍ത്ഥത്തില്‍ സ്വപ്നസംബന്ധമായ കാലമോ ആ കൃതികളിലില്ല. ഭൂുതവര്‍ത്തമാന ഭാവികാലങ്ങള്‍ കൂടിക്കുഴഞ്ഞ ആന്ദോളനകാല മാണ്‌ കൃതികളില്‍ കൂടുതലുള്ളത്‌. 80 ബ്രാക്കറ്റുകള്‍ക്ക്‌ മേതില്‍ കൃതികളില്‍ പ്രത്യേകിച്ച്‌ ആദൃകാല രചനകളില്‍ വലിയ പ്രാധാന്യമുണ്ട്‌. പറയുന്ന കാര്യങ്ങള്‍ക്ക്‌ ആവശ്യമായ്രത വിശദീകരണം നല്‍കാനും, മറ്റു ചിലപ്പോള്‍ ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ കഥാപാത്രങ്ങളുടെ മനസ്സിലെ തോന്നലുകളോ പ്രതികരണങ്ങളോ ആയും ബ്രാക്കറ്റുകള്‍ക്കുള്ളിലെ എഴുത്തുകളെ മേതില്‍ ഉപയോഗിക്കുന്നു. “ഹൈപ്പര്‍ലിങ്ക' സ്വഭാവത്തില്‍ ബ്രാക്ക റ്റില്‍ കൂടുതല്‍ വിവരണങ്ങളിലേക്ക്‌ പോകുന്ന രീതിയും കൃതികളിലുണ്ട്‌. ആഖ്യാ താവ്‌ കഥയിലിടപെട്ട വിശദീകരണം തരുന്ന രീതിയും മേതില്‍ രാധാകൃഷ്ണന്റെ കഥകളിലുണ്ട്‌. ഉത്തരാധുനികതാവാദകാലത്ത്‌ മലയാളത്തില്‍ പ്രാമുഖ്യം നേടിയ പാഠം, പാഠഭേദം എന്നീ സംജ്ഞകള്‍ സമാനഅര്‍ത്ഥത്തില്‍ എഴുപതുകളില്‍ തന്നെ മേതില്‍ ഉപയോഗിക്കുന്നു. എഴുത്തുകാരന്റെ മരണം എന്ന ആധുനികാന്തരസാഹി ത്യസമീപനവും ആദ്യകാലകൃതിയായ '(ബാ'യില്‍ മേതില്‍ ഉപയോഗിച്ചിട്ടുണ്ട്‌. വ്യവസ്ഥാപിത ഭാഷയുടെ പരിമിതികളെ മറികടക്കാന്‍ മേതില്‍ എല്ലാ യ്പ്പോഴും ശ്രമിക്കുന്നു. നിലനില്‍ക്കുന്ന വാക്കുകള്‍ക്ക്‌ നിറവും വീര്യവും നഷ്ടപ്പെ ട്ടെന്നും പുതിയ വാക്കുകള്‍ വേണമെന്നുമുള്ള സുര്യവംശത്തിലെ പ്രസ്താവന മേതിലിന്റെ ഭാഷാദര്‍ശനം കൂടിയാണ്‌. “00, 6൦ എന്നതിനെ മറ്റും മറ്റും” എന്ന്‌ എഴുതിയും പ്രചുരപ്രചാരത്തിലുള്ള ഇംഗ്ലീഷ്‌ വാക്കുകളെ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തും 1.141.ഗികത' എന്നു തുടങ്ങി ഇംഗ്ലീഷ്‌ വാക്കുകളെ കൂടി ഉപ യോഗിച്ചുള്ള നവീനപ്രയോഗങ്ങള്‍ നടത്തിയും വാക്കുകളുടെ നിഷ്പത്തിവിവരണ ത്തിലൂടെ തന്റെ പ്രയോഗങ്ങള്‍ക്ക്‌ സാധുത നല്‍കിയും തന്റെ കൃതികളിലെ സവി ശേഷഭാഷയെ മേതില്‍ നിരന്തരം പരിഷ്കരിക്കുന്നു. ഭാഷയുടെ സവര്‍ണ്ണവല്‍ക്കരണം, വാക്കുകളുടെ നിരര്‍ത്ഥകത, പരസ്പര ധാരണയില്ലായ്മ എന്നിവയെ മേതില്‍ ചുണ്ടിക്കാണിക്കുകയും അത്‌ മറികടക്കാ നുള്ള രീതിയില്‍ പ്രതിഭാഷയെ ഉപയോഗിക്കുകയും ചെയ്യുന്നു. അധോലോകസം 81 ഘങ്ങളുടെ ഗുഡഭാഷയും മേതിലില്‍ സവിശേഷതലമായി അവതരിപ്പിക്കപ്പെടുന്നു ണ്ട്‌. ഉള്ളടക്കത്തില്‍ നിന്ന്‌ സാഹിതൃത്തെ മോചിപ്പിച്ച്‌ രൂപത്തിന്‌ പ്രാമുഖ്യം നല്‍കാനാണ്‌ മേതില്‍ രാധാകൃഷ്ണന്‍ ശ്രമിച്ചത്‌. ആഖ്യാനത്തിന്റെയും ഭാഷയു ടെയും വിവിധതലങ്ങളുടെ അവതരണം പുതിയ ഘടനാനിര്‍മ്മാണത്തിന്‌ മേതി ലിനെ സഹായിച്ചു. ആധുനികതയില്‍ പൊതുവെ ഉണ്ടായിരുന്ന “ഞാന്‍' സ്വാധീനം മേതിലില്‍ വ്യത്യസ്തവും അയവേറിയതുമായ ഘടനാരുപങ്ങളായാണ്‌ പ്രതൃക്ഷപ്പെട്ടത്‌. ഇങ്ങനെ എഴുത്തിന്റെ രൂപപദ്ധതിയെ വിലയിരുത്തുമ്പോള്‍ വൃത്യസ്തമായ വഴികളിലൂടെയാണ്‌ മേതില്‍ സഞ്ചരിക്കുന്നതെന്ന്‌ കാണാനാകും. ഉള്ളടക്കത്തില്‍ നിന്ന്‌ സാഹിത്യത്തെ മോചിപ്പിച്ച്‌ രൂപത്തിന്‌ പ്രാമുഖ്യം നല്‍കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. ആഖ്യാനത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തി പാരമ്പര്യത്തില്‍ നിന്നുള്ള കൂതറിമാറല്‍ അദ്ദേഹം സാധ്യമാക്കി. ഭാഷയുടെയും വിനിമയത്തി ന്റെയും വിവിധ തലങ്ങളുടെ അവതരണം പുതിയ ഘടനാനിര്‍മ്മാണത്തിന്‌ മേതി ലിനെ സഹായിച്ചു. ആധുനികതാവാദത്തില്‍ പൊതുവെ ഉണ്ടായിരുന്ന “ഞാന്‍' സ്വാധീനം മേതിലില്‍ കുറച്ചുകൂടി വ്യത്യസ്തവും അയവേറിയതുമായ ഘടനാരൂപ ങ്ങളായാണ്‌ പ്രതൃക്ഷപ്പെട്ടത്‌. ചിഹ്നങ്ങളുടെയും പ്രതീകങ്ങളുടെയും ഉപയോഗം ഒഴിച്ചുള്ളവയെല്ലാം എഴുപതുകളുടെ ആദ്യഘട്ടത്തില്‍ നിന്ന്‌ തൊണ്ണൂറുകളുടെ രണ്ടാംഘട്ടത്തിലും രണ്ടായിരത്തിപത്തുകളുടെ മുന്നാംഘട്ടത്തിലുമെത്തുമ്പോ ഴേക്ക്‌ ലളിതരുൂപം കൈക്കൊള്ളുന്നതായി കാണാം. ഇങ്ങനെ ഒന്നാം ഘട്ടത്തില്‍ തുടങ്ങി രണ്ടാംഘട്ടത്തില്‍ വിശദമായ പ്രതിപാദനാവസ്ഥയിലേക്ക്‌ എത്തിച്ചേരുന്ന ഘടകമാണ്‌ മേതിലിന്റെ രാഷ്ര്രീയവും. സമകാലികരില്‍ നിന്ന്‌ വേര്‍പ്പെട്ടു നിന്നു കൊണ്ടാണ്‌ തന്റെ രാഷ്ര്രീയനിലപാടുകളെയും മേതില്‍ സമര്‍ത്ഥിച്ചത്‌. 82 കുറിപ്പുകള്‍ 1 v voy രാധാകൃഷണന്‍, മേതില്‍. സൂര്യവംശം, ഡി.സി. ബുക്‌സ്‌, 1999, പുറം. 118. ” അതേപുസ്തകം, പുറം. 133. “ അതേപുസ്തകം, പുറം. 137. 4 v രാധാകൃഷണന്‍, മേതില്‍. ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, പൂര്‍ണ്ണ പബ്ലിക്കേ ഷന്‍സ്‌, 1977, പുറം. 7. ” അതേപുസ്തകം, പുറം. 14 6 ടി അതേപുസ്തകം, പുറം. 71 ’ രാധാകൃഷ്ണന്‍, മേതില്‍. 6്രാ,പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1977, പുറം. 13 " അതേപുസ്തകം,, പുറം. 50 “" അതേപുസ്തകം,, പുറം. 56 " രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി ബുക്സ്‌, 2013, പുറം. 245. " അതേപുസ്തകം, പുറം. 76. " രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറം 7. ® രാധാകൃഷ്ണന്‍, മേതില്‍. പ്രാ, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1977, പുറഠ 41. " രാധാകൃഷ്ണന്‍, മേതില്‍. ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം, ഫേബിയൻ ബുക്സ്‌, 2010, പുറം. 73. 15 v രാധാകൃഷണന്‍, മേതില്‍. ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, പൂര്‍ണ പബ്ലിക്കേ ഷന്‍സ്‌, 1977, പുറം. 76. * രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം. 94. " അതേ പുസ്തകം, പുറം. 359. 18 vy രാധാകൃഷണന്‍, മേതില്‍. ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, പൂര്‍ണ പബ്ലിക്കേ ഷന്‍സ്‌, 1977, പുറം. 18. " അതേ പുസ്തകം, പുറം. 136. 20 vy രാധാകൃഷണന്‍, മേതില്‍. ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, പൂര്‍ണ്ണാ പബ്ലിക്കേ ഷന്‍സ്‌, 1977, പുറം. 70. “അതേ പുസ്തകം, പുറം. 70. “ അതേ പുസ്തകം, പുറം. 72. “അതേ പുസ്തകം, പുറം. 133. 83 GWWSIWo 3 ഏഴാുത്തിന്റെ രാഷ്ച്രടിീയം മേതില്‍ രാധാകൃഷ്ണന്‍ രംഗ്രരപവേശം ചെയ്യുന്ന എഴുപതുകള്‍ കേരളീയ പൊതുമണ്ഡലത്തിലും സാഹിത്യത്തിലും തീരവഇടതുരാഷ്ര്രീയപദ്ധതി നിറഞ്ഞു നില്‍ക്കുന്ന സമയമാണ്‌. ഡിഗ്രി പഠനകാലത്ത്‌ സ്റ്റുഡന്റ്‌ ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായിരുന്നിട്ടും എഴുപതുകളുടെ ചുവന്ന രാഷ്ര്രീയത്തോട വലിയൊരു ആഭിമുഖ്യമൊന്നും അദ്ദേഹം പുലര്‍ത്തിയില്ല. വ്യവസ്ഥകളില്‍ നിന്ന്‌ കുതറിമാ റുന്ന രചനാസ്വഭാവത്രന്ത്രത്തെയാണ്‌ മേതില്‍ മുന്നോട്ടുവെച്ചത്‌. കൃതികളിലെ ജീവിതവീക്ഷണവും വ്യവസ്ഥയ്ക്ക്‌ അതീതമായ ഒന്നായിരുന്നു. മറ്റെല്ലാ രീതിയി ലുമെന്ന പോലെ ആധുനികതാവാദത്തിന്റെ പൊതുരാഷ്ര്രീയ പദ്ധതിയോടും വേര്‍പ്പെട്ടു നില്‍ക്കുന്നതിലാണ്‌ മേതില്‍ രാധാകൃഷ്ണന്‍ ശ്രദ്ധ വെച്ചത്‌. എന്നാല്‍ പൂര്‍ണ്ണമായി നിരസിക്കാതെ തന്നെ ചെറിയ പരാമര്‍ശങ്ങളിലൂടെ തന്റെ രാഷ്ദ്രീയാ ഭിമുഖ്യത്തെ വെളിവാക്കി നിര്‍ത്തുന്നതിലും അദ്ദേഹം ശ്രദ്ധ കാണിക്കുന്നുണ്ട്‌. ആ വെളിപ്പെടുത്തലുകളില്‍ പോലും സമകാലികരുടെ നിലപാടുകളില്‍ നിന്ന്‌ വൃത്യാ സമുണ്ടായിരുന്നു. 3.1 ആധുനികതാവാദത്തിന്റെ പൊതുരാഷ്ര്രീയപദ്ധതി സ്വാത്ര്ത്രയത്തെയും മനുഷ്യസ്നേഹത്തെയും മാനവപുരോഗതിയെയും കുറിച്ച്‌ ഉദാത്തമായ പ്രതൃയയശാസ്ത്രമായാണ്‌ ആധുനികതാവാദം മലയാളത്തി ലേക്ക്‌ കടന്നുവന്നത്‌. പ്രക്ഷുബ്ധതയുടെ കാലമായാണ്‌ സാഹിത്യത്തിലെ ആധു നികതയുടെ കാലം അറിയപ്പെടുന്നത്‌. സാമുഹ്ൃ-രാഷ്ര്രീയരംഗങ്ങളില്‍ അവ്യവ സ്ഥകള്‍ നിറഞ്ഞു നിന്ന ഒരു കാലത്തെയാണ്‌ ഇതിലുടെ സൂചിപ്പിക്കുന്നത്‌. സ്വാത ന്ത്രയരലബ്ധി ഉണ്ടാക്കിയ പ്രതീക്ഷകളെല്ലാം തകര്‍ന്ന കാലമായിരുന്നു അറുപതു കളും എഴുപതുകളും. ദേശീയാധുനികതയ്ക്ക്‌ തുടക്കമിട്ട വികസനശ്രമവും 84. രാഷ്ദ്രസങ്കല്‍പ്പവും വെല്ലുവിളിക്കപ്പെട്ടു തുടങ്ങി. ഉദാരമാനവികതയുടെയും സോഷ്യലിസ്റ്റ സ്വപ്നത്തിന്റെയും പ്രതീക്ഷകളെ നിറംപിടിപ്പിച്ച നെഹ്റുവിന്റെ രാഷ്ര്ടരസങ്കല്‍പ്പം സ്വപ്നമായിത്തീര്‍ന്നു. ഗാന്ധിയന്‍ ആദര്‍ശാത്മകതയും ജീവിത സങ്കല്‍പ്പവും പൊതുജീവിതത്തില്‍ നിന്ന്‌ പിന്‍വാങ്ങി. 1969-ലെ കോണ്‍ഗ്രസ്സിലെ പിളര്‍പ്പ്‌ നിലനിന്ന ആദര്‍ശപാരമ്പരൃത്തിന്റെ വിടപറച്ചിലായി മാറി. ഇങ്ങനെ മല യാളി മനസ്സുകളെ സംബന്ധിച്ച്‌ പ്രതീക്ഷാഭരിതമായി ഒന്നും അവശേഷിപ്പിക്കാതെ യാണ്‌ അറുപതുകള്‍ കടന്നുപോയത്‌. ഈ ഇരുണ്ട ദിനങ്ങളോടുള്ള വിടുതല്‍ ആയാണ്‌ മലയാളത്തില്‍ ആധുനി കതാവാദം കടന്നുവന്നത്‌. എല്ലായിടത്തും എല്ലാകാലത്തും നിലനില്‍ക്കുമെന്ന്‌ കരുതപ്പെട്ടിരുന്ന ജീവിതമൂല്യങ്ങള്‍ സമകാലിക സമൂഹത്തില്‍ തകര്‍ന്നു തരിപ്പണ മാകുന്നതിനെക്കുറിച്ചുള്ള ആവലാതികളാണ്‌ പരമ്പരാഗത സാഹിത്യത്തിന്റെ രൂപ ശില്‍പ്പത്തിലൂടെയും ഭാഷണരീതികളിലൂടെയും ആധുനികതാവാദം കണ്ടത്‌. സ്വാതന്ത്രത്തിന്‌ ശേഷം അമ്പതുകളിലും അറുപതുകളിലും സംഭവിച്ച സാമൂഹി കമാറ്റങ്ങളും അതിന്റെ ഫലമായി വളര്‍ന്നുവന്ന പുതിയ ജീവിത ക്രമങ്ങളും കേര ളീയരെ ഒരു മധ്യവര്‍ഗ്ഗ സമൂഹമായി പരിവര്‍ത്തനപ്പെടുത്തിയിരുന്നു. ഈ മാറ്റം വിവിധ ഭാഗങ്ങളില്‍ ഉണ്ടാക്കിയ പ്രതികരണത്തിന്റെ രേഖകളാണ്‌ അക്കാലത്തെ രചനകളില്‍ ആവിഷ്കരിക്കപ്പെട്ടത്‌. ലോകസാഹിത്യത്തോട മലയാളസാഹി തത്തെ സമകാലികമാക്കിയ പരിഭാഷകളായും കവിയരങ്ങുകളും തെരവുനാടക ങ്ങളും ഫിലിം സൊസൈറ്റികളുമെല്ലാം ചേര്‍ന്ന്‌ മലയാളിയുടെ സാംസ്കാരിക ജീവിതത്തില്‍ സാധ്യമാക്കിയ പുത്തനുണര്‍വ്വുകളായുമെല്ലാം മധ്യവര്‍ഗ്ഗസമൂഹമാ യുള്ള പരിവര്‍ത്തനം സാഹിത്യരംഗത്ത്‌ മാറ്റങ്ങളുണ്ടാക്കി. പുതിയ സാഹചര്യങ്ങളുടെ ഫലമായി വ്യര്‍ത്ഥതാബോധവും വിശ്വാസത്ത കര്‍ച്ചയും മുല്ല്യച്യുതിയും പാരമ്പര്യത്തിന്റെ കണ്ണിയറ്റെന്ന തോന്നലും എല്ലാം കൂടി മലയാളിമനസ്സില്‍ അസ്തിത്വവാദത്തിന്റെയും ശുനൃതാവാദത്തിന്റെയും 85 വിത്തുപാകി. ഇതിനെ പ്രതിനിധീകരിക്കുന്ന ധാരാളം രചനകളും അക്കാലത്തു ണ്ടായി. അവനവന്റേതു മാത്രമായ ഒരു സ്വകാര്യവല്‍ക്കരണം സാധ്യമാക്കി അന്യ വല്‍ക്കരണവും ജീവിതമുല്ല്യങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ട ശുനൃതാബോധവും വിഷാദഭാവത്തിന്‌ അടിമകളായും കൃത്യമായ കാരണമില്ലാതെ എന്തിനെയും എതിര്‍ത്ത്‌ നിഷേധചിന്തയായും രചനകളില്‍ ഈ മാറ്റം പ്രത്ൃക്ഷപ്പെട്ടു. അതോ ടൊപ്പം തീര്രമായ ഏകാന്തതയും അനാഥത്വവും ജീവിതവും മരണവും അതിനിട യിലെ കാര്യങ്ങളുമെല്ലാം ഒരുപോലെ കാണുന്ന നിസ്സംഗതയും ഒറ്റപ്പെട്ട മരണങ്ങ ളേക്കാള്‍ കൂട്ടുമരണങ്ങള്‍ കൂുടുതലുണ്ടായ കാലത്ത്‌ ദൈവം രക്ഷിക്കില്ല എന്ന ബോധമുണര്‍ത്തിയ നിരീശ്ചരചിന്തയും ആ കൃതികളിലുണ്ടായിരുന്നു. ആധുനികതാവാദ എഴുത്തുകാര്‍ പുരോഗമനപരമായ ഒരു മാറ്റത്തിനാ യാണ്‌ ഇത്തരമൊരു രചനാതന്ത്രം സ്വീകരിച്ചത്‌. സ്വാത്ന്ത്രൃത്തിന്റെയും ജനാധിപ തൃത്തിന്റെയും വിശാല മാനവികതയുടെയും വലിയൊരു ലോകത്തെയാണ്‌ രചന കളിലൂടെ അവര്‍ വിഭാവന ചെയ്തത്‌. ചെറിയ രീതിയിലെങ്കിലുമുള്ള കമ്മ്യൂണി സ്റ്റനുഭാവത്തിന്റെ ഭുതകാലം ആധുനികതാവാദ എഴുത്തുകാരില്‍ പലര്‍ക്കുമുണ്ടാ യിരുന്നു. ഒ. വി. വിജയന്‍, എന്‍. എന്‍. കക്കാട, എം. ഗോവിന്ദന്‍, അക്കിത്തം, എം. മുകുന്ദന്‍, കാക്കനാടന്‍ എന്നിവര്‍ ആ ശ്രേണിയിലെ പ്രധാനികളാണ്‌. ഇതില്‍ നിന്നുള്ള വിഛേദമായാണ്‌ എഴുപതുകളിലെ തീര്ര ഇടതുപക്ഷ രചനകള്‍ വര്‍ത്തിച്ചത്‌. ചുവന്നുതുടുക്കാന്‍ പോകുന്ന ഇന്ത്യയെയും ചെങ്കോട്ടയ്ക്ക്‌ മുകളില്‍ ചെങ്കൊടി ഉയരുന്ന ഇന്ത്യയെയും ഈ രചനകള്‍ സ്വപ്നം കണ്ടു. കവിത യില്‍ സച്ചിദാനന്ദന്‍, കടമ്മനിട്ട, ആറ്റൂര്‍, വിനയച്ര്്രന്‍, കെ. ജി. ശങ്കരപിള്ള, ബാല ച്ര്രന്‍ ചുള്ളിക്കാട്‌ തുടങ്ങിയവരും കഥയില്‍ യു.പി. ജയരാജ്‌, പട്ടത്തുവിള, എം. സുകുമാരന്‍ എന്നിവരും ഈ പരിണാമത്തിന്റെ വക്താക്കളായിരുന്നു. ചരിത്രം, പ്രതിരോധം എന്നിവ രാഷ്ട്രീയാംശങ്ങളായി ആധുനികതാവാദ രചനകളില്‍ കടന്നുവന്നു. കാല്‍പ്പനിക വിപ്ലവചിന്തയായും ഇരുണ്ട ലോകബോധ 86 മായും കഠിനമായ പീഡനവ്യൃഥയുമായെല്ലാം ചരിത്രം രചനകളിലേക്കെത്തി. രോഷമെന്ന വികാരത്തെ ആളിക്കത്തിച്ചാണ്‌ കവിതകളിലും കഥകളിലുമെല്ലാം പ്രധാനമായും പ്രതിരോധത്തിന്റെ തലം സാധ്യമാക്കിയത്‌ അടിയന്തിരാവസ്ഥ യിലെ മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാണിക്കുന്ന ധാരാളം കൃതികള്‍ ഉണ്ടായി. വൈലോപ്പിള്ളിയും അയ്യപ്പപ്പണിക്കരും കാര്‍ട്ടൂണ്‍ കവിതകള്‍ പ്രസിദ്ധീക രിച്ചു. അമര്‍ഷത്തിന്റെ കഥകള്‍, അമര്‍ഷത്തിന്റെ കവിതകള്‍ എന്നീ പേരുകളില്‍ രണ്ട്‌ സമാഹാരങ്ങള്‍ തന്നെ ചിന്ത പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ചു. കഥകളിലും നോവലുകളിലും ഇത്തരം രചനകളുണ്ടായി. ഒ. വി. വിജയന്റെ ധര്‍മ്മപുരാണം”, “അരിമ്പാറ', കാക്കനാടന്റെ “കാളിയമര്‍ദ്ദനം”, ശ്രീലങ്കയിലെ തമി ഴ്പുലികളെ ക്രേന്ദ്രമാക്കി രചിച്ച “ജപ്പാണപ്പുകയില', ഇന്ത്യാ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുദ്ധത്തിനെതിരെ ചിന്തിച്ച്‌ ഒ.വി. വിജയന്‍ എഴുതിയ “പാറ കള്‍”, രാഷ്ര്രീയരംഗത്ത്‌ നിറഞ്ഞു നിന്ന കാപട്യത്തെ തുറന്നുകാട്ടിയ എം. മുകു BAG “തേവിടിശ്ലിക്കിളി' എന്നിവ അത്തരത്തില്‍ ശ്രദ്ധേയങ്ങളായ രചനകളാണ്‌. ഈ എഴുത്തുകാരൊക്കെ തന്നെ ജീവിതത്തെയാകെ ചൂഴ്ന്ന്‌ നില്‍ക്കുന്ന മരണഭയ ത്തെയും പാപചിന്തയെയും വെടിഞ്ഞ്‌ വിശുദ്ധതലത്തിലേക്കുയര്‍ത്തിയ ലൈംഗിക തയെ ആധുനികതാവാദകാലത്തെ രചനകളില്‍ ഉപയോഗിച്ചു. പ്രക്ഷുബ്ധമായി രുന്ന ഒരു കാലത്തെയും സാമുഹ്യാവസ്ഥയെയും അതേ വികാരതീധ്രതയോടെ തങ്ങളുടെ രചനകളിലേക്കെത്തിക്കുകയാണ്‌ അവര്‍ ചെയ്തത്‌. മനുഷ്യസ്വാതന്ത്ത്യ ത്തിന്‌ എതിരായി നില്‍ക്കുന്നതിനെയെല്ലാം പ്രതിരോധിക്കേണ്ടതാണെന്ന്‌ അവര്‍ വിശ്വസിച്ചു. അടിയന്തിരാവസ്ഥ നേരിട്ടും അല്ലാതെയും നിശിതവിമര്‍ശനത്തിന്‌ പാര്തമായി. ഒരു ഭാഗത്ത്‌ അസ്തിത്വാന്വേഷണം നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത്‌ ചുവപ്പന്‍ രാജ്യത്തിന്റെ ഭാവനയെയും തീര്വ ഇടതുരാഷ്ര്രീയ രചനകളിലൂടെ ആധുനികതാവാദം മുന്നോട്ടുവെച്ചു. 87 3.2 മേതിലിന്റെ രാഷ്ര്രിീയപദ്ധതി ആധുനികതാവാദത്തിന്റെ പൊതു രാഷ്ട്രീയ നിലപാടുകളോടും സമകാ ലിക എഴുത്തുകാരുടെ രാഷ്ര്രീയ നിലപാടുകളോടും മേതില്‍ രാധാകൃഷ്ണന്‍ ആഭിമുഖ്യം പുലര്‍ത്തിയില്ല. മറ്റു ആധുനികതാവാദ എഴുത്തുകാരെപ്പോലെ കമ്മ്യൂ ണിസ്റ്റ്‌ ഭൂതകാലാനുഭവം മേതിലിനുമുണ്ടായിരുന്നെങ്കിലും അതില്‍ നിന്നും വേര്‍പ്പെട്ട വിശാലമായ ലോകത്തെ നോക്കിക്കാണാനാണ്‌ മേതില്‍ രാധാക്ൃ ഷ്ണന്‍ ശ്രമിച്ചത്‌. പാശ്ചാത്യ ആധുനികതാവാദത്തോട തനിക്കുള്ള ആഭിമുഖ്യം പലപ്പോഴും വ്യക്തമാക്കിയിരുന്ന മേതില്‍, അതേസമയം തന്നെ ആധുനികതാവാദ ത്തിന്റെ ഓദ്യോഗിക നിലപാടുകളോട്‌ അകലം പാലിച്ചു. സമകാലീനരായിരുന്ന എഴുത്തുകാരില്‍ നിന്ന്‌ വ്യത്യസ്തമായ സൃഷ്ടികള്‍ നടത്തിയിരുന്ന അദ്ദേഹം “താന്‍ ആധുനികനല്ല, അത്യാന്താധുനികനാണ്‌ എന്നും ആധുനികത ഒരു കാലഘ ടടമല്ല മറിച്ച്‌ അത്‌ എഴുത്തുകാരന്റെ മനോഭാവമാണ്‌” എന്നും വിശ്വസിച്ചു. നിലനിന്ന കാലത്തിന്റെ അടയാളമെന്നോണം അസ്തിത്വവാദത്തിന്‌ പ്രാധാന്യം നല്‍കി സ്വകാര്യനിര്‍മ്മിതികളായാണ്‌ മേതില്‍ ആദ്യകാല രചനകള്‍ നടത്തുന്നത്‌. ചില വ്യക്തിചര്യകളും തോന്നലുകളുമാണ്‌ വലിയ ആള്‍ക്കൂട്ടത്തേ ക്കാളും ശീലങ്ങളെക്കാളും പ്രധാനമായതെന്ന കാഴ്ചപ്പാടാണ്‌ അവ മുന്നോട്ടുവെ ച്ചത്‌. ആദ്യ സമാഹാരമായ “പെന്‍ഗ്വിന്‍” ഇങ്ങനെ കവിതയെന്നത്‌ സ്വകാര്യ നിര്‍മ്മിതിപോലെ പലപ്പോഴും ആത്മഭാഷണങ്ങളുടെ ഒരു രീതി സ്വീകരിക്കുന്ന തായി കാണാം. 3.2.1 മേതിലിന്റെ മനുഷ്യസങ്കല്പം അസ്തിത്വദുഃഖത്തില്‍ സ്വകാര്യ ഇടങ്ങളിലേക്ക്‌ പോകാന്‍ തിടുക്കം കാട്ടിയ ആധുനികതയിലെ മനുഷ്യനോട്‌ യോജിച്ചും വിയോജിച്ചും മേതില്‍ എഴു തുന്നുണ്ട്‌. അസന്തുഷ്ടനായി ജീവിച്ച മനുഷ്യനെ മേതിലില്‍ ചിലയിടത്ത്‌ കണ്ടേ 88 ക്കാമെങ്കിലും അനാഥത്വമോ സമൂഹത്തോടുള്ള രൂക്ഷമായ എതിര്‍പ്പോ കാണാനാ കില്ല. നോവലുകളിലും കഥകളിലും കവിതകളിലുമെല്ലാം കഥാപാത്രങ്ങള്‍ ഏറെ ഇല്ലെങ്കിലും ഉള്ള കഥാപാത്രങ്ങള്‍ അനാഥരല്ല. കുടുംബാംഗങ്ങളെ കുറിച്ച്‌ കൂടു തല്‍ സൂചനകള്‍ കൃതികളില്ല. എങ്കിലും അമ്മ/ഭാര്യ/ അച്ഛന്‍ തുടങ്ങി ഓരോ ന്നിലും ഒരാളെങ്കിലും കടന്നുവരുന്നു. ആത്മഭാഷണങ്ങളുടെ രീതി സ്വീകരിച്ച “പെന്‍ഗ്വിനി'ല്‍ പോലും മറയത്ത്‌, ജനാലയ്ക്കപ്പുറത്തുള്ള എതിര്‍ലിംഗത്തില്‍പെട്ട ഒരാളുടെ അദൃശ്യസാന്നിദ്ധ്യമുണ്ട്‌. “സുര്യവംശ'ത്തില്‍ ജയദേവനെ മുന്‍നിര്‍ത്തി മേതില്‍ രാധാകൃഷ്ണന്‍ മനു ഷ്യനെ നിര്‍വ്ൃചിക്കുന്നുണ്ട്‌. “അവന്‍ ജലം, ചിലപ്പോള്‍ ദ്രവരൂപത്തിലുള്ള ജലം, ചിലപ്പോള്‍ ഹിമക്കട്ട, ചിലപ്പോള്‍ നീരാവി, രൂപം മാറുന്നു, തൂക്കം മാറുന്നു, താപ നില മാറുന്നു.........””” ജലത്തിന്റെ വിവിധ അവസ്ഥകളായിട്ടാണ്‌ മനുഷ്യനെ നോക്കിക്കാണുന്നത്‌. മനുഷ്യമനസ്സിന്റെ രരമണപഥത്തെക്കുറിച്ചാലോചിക്കുന്നതും “സൂര്യവംശ 'ത്തില്‍തന്നെ. സ്വയം സമ്പൂര്‍ണ്ണമായ, സ്വന്തമായ ആകര്‍ഷണനിയമ ങ്ങളും പ്രവേഗനിയമങ്ങളുമുള്ള സൌഈരയുഥം തന്നെയാണ്‌ മനസ്സ്‌. മേതില്‍ രാധാ കൃഷ്ണനില്‍ “സൂര്യവംശ ത്തിലും തുടര്‍ന്നും പ്രത്ൃക്ഷപ്പെടുന്ന ശാസ്ര്രാഭിമുഖ്യ ത്തിന്റെകുടെ ഉല്‍പ്പന്നമാണ്‌ ഇത്തരം ചിന്തകള്‍. പ്രകൃതിപ്രകിയയിലെ ഒരു കണ്ണി മാത്രമായി അവതരിപ്പിച്ച്‌ മനുഷ്യന്റെ ദിവൃത്വത്തെ മിഥ്യയാക്കി മാറ്റിയ ഡാര്‍വിന്റെ പരിണാമവാദത്തെ വേറൊരു തല ത്തില്‍കൂടിയാണ്‌ “സൂര്യവംശ ത്തില്‍ നോക്കിക്കാണുന്നത്‌. ജീവപരിണാമത്തിന്റെ പുസ്തകത്തില്‍, മനുഷ്യനില്‍ നിന്ന്‌ തുടങ്ങി അമീബയില്‍ ചെന്ന്‌ അവസാനിക്കാ നുള്ള വിശദീകരണത്തെയാണ്‌ മേതില്‍ രാധാകൃഷ്ണന്‍ ആഗ്രഹിക്കുന്നത്‌. സ്വയം പര്യാപ്തതയില്‍ നിന്ന്‌ പരാധീനതയിലേക്ക്‌ തിരിച്ചുപോകുകയാണ്‌ അമീബയില്‍ നിന്ന്‌ മനുഷ്യനിലേക്കുള്ള വളര്‍ച്ച ചെയ്യുന്നത്‌. അതിനാല്‍ അമീബയിലേക്ക്‌ തിരി ച്ചുപോകണമെന്നും “സൂര്യവംശം” പറയുന്നു. 89 സാമുഹൃജീവിതം വ്യക്തിയെ ചുരുക്കുകയും നിരവധി കെട്ടുകളില്‍ അക പ്പെടുത്തുകയും ചെയ്യുന്നു എന്ന ആധുനികതാവാദബോധത്തെ പൂര്‍ണ്ണമായി മേതില്‍ രാധാകൃഷണന്‍ സ്വീകരിക്കുന്നില്ല. സമുഹത്തില്‍ നിന്ന്‌ ഏകനായി വിട്ടു നില്‍ക്കാന്‍ കഥാപാത്രങ്ങള്‍ തയ്യാറാകുന്നില്ല. ഫ്ളാറ്റുകളില്‍ നടക്കുന്ന കഥാസ ന്ദര്‍ഭങ്ങളില്‍പോലും ചില പൊതുഇടങ്ങളുടെ സൂചന മേതില്‍ തരുന്നുണ്ട്‌. “സൂര്യ വംശത്തില്‍ കുട്ടികളെ ചെറുപ്പം തൊട്ടെ പുസ്തകവായന ശീലിപ്പിക്കുന്നത്‌ നല്ല താണെന്ന പ്രസാദിന്റെ അഭിപ്രായത്തോട്‌ മിസിസ്‌ ഫ്രാന്‍സിസ്‌ ഉന്നയിക്കുന്ന ചില വിയോജിപ്പുകള്‍ ഇത്തരത്തില്‍ ശ്രദ്ധേയമാണ്‌. വായിക്കുന്ന സ്വഭാവമുണ്ടാ യാല്‍ കുട്ടികള്‍ക്ക്‌ കൂടുതല്‍ ആരുമില്ലാതെ വരുമെന്നും വലുതാവുമ്പോള്‍ അവര്‍ ഒറ്റയാന്മാരാകുമെന്നും മിസിസ്‌ ഫ്രാന്‍സ്‌ അഭിപ്രായപ്പെടുന്നു. പുസ്തകവായന യിലും പിന്നീട ശാസ്ത്രസാങ്കേതികവിദൃയുടെ മുന്നേറ്റഫലമായ മൊബൈലിലും കമ്പ്യൂട്ടറിലുമെല്ലാം അടിഞ്ഞിരിക്കുന്ന കുട്ടികളില്‍ നിന്ന്‌ സാമുഹൃജീവിതം അക ലുന്നു എന്ന്‌ കാലം തെളിയിച്ചതാണ്‌. അരിസ്റ്റോട്ടിലിന്റെ “(രാജിക്ക്‌ ഫ്ളോ”'യോട ബന്ധപ്പെടുത്തി അവതരിപ്പി ക്കുന്ന കഥാഭാഗത്തും സമൂഹമെന്നത്‌ ഒരു നിര്‍ണ്ണായക സാന്നിധ്യമായി കടന്നുവ രുന്നു. യമുനയ്ക്ക്‌ ച്രകരപാണിയിലുണ്ടായ ഗര്‍ഭത്തെ ഇല്ലാതാക്കിക്കൊടുക്കാന്‍ ജയദേവന്‍ പ്രസാദിനെക്കൊണ്ട്‌ തീരുമാനിപ്പിക്കുന്നത്‌ സ്വന്തം അന്തസ്സിനോട പ്രക ടിപ്പിക്കുന്ന അഭിനിവേശത്തെ മുന്‍നിര്‍ത്തിയാണ്‌. സ്വന്തം അന്തസ്സ്‌ നഷ്ടമാവുക എന്നതില്‍ സമൂഹത്തിലെ സ്ഥാനം നഷ്ടമാവുക എന്ന ഭീതി തന്നെയാണുള്ളത്‌. സമൂഹത്തെ മുഴുവനായി തള്ളിപ്പറയുക സാധ്യമല്ല എന്ന്‌ ഈ കഥാസന്ദര്‍ഭങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. സ്വന്തം അന്തസ്നെന്ന നിലപാടും മറ്റുപല നിലപാടുകളും യഥാര്‍ത്ഥത്തില്‍ കൃര്രിമമായിരിക്കാം. പക്ഷെ, മറ്റുള്ളവരുടെ കണ്ണില്‍ (സമൂഹത്തില്‍) നിങ്ങളെ യോഗ്യനാക്കി പ്രതിഷ്ഠിക്കുന്നതില്‍ ഈ കൃത്രിമത്വം വലിയ രീതിയില്‍ ഉപകരി 90 ക്കുന്നുണ്ടടൈന്നും “MDW}JOSAlOWO’ alOW}AM}. DY BHLMlAMIOGONIN മുതിരാത്തവര്‍ തീര്‍ത്തും അയോഗ്യരായിത്തീരുന്നുണ്ട്‌. അനാഥത്വമെന്ന ആധുനികതാവാദത്തിലെ നിലപാടിനെയും പൊതു അര്‍ത്ഥത്തില്‍ മേതില്‍ രാധാകൃഷ്ണന്‍ ഉള്‍ക്കൊള്ളുന്നില്ല. “സൂര്യവംശ ത്തിലെ ച്ര്രപാണിയും “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യിലെയും “ശ്രാ യിലെയും മിക്ക കഥാപാത്രങ്ങളും അനാഥത്വം പേറുന്നവരാണ്‌. പക്ഷെ, അതില്‍പോലും വേറിട്ടൊരു രീതിയിലാണ്‌ അനാഥത്വത്തെ മേതില്‍ നോക്കിക്കാണുന്നത്‌. അച്ഛനി ല്ാത്ത കുഞ്ഞ്‌ എന്നൊന്ന്‌ ലോകത്തിലില്ല. പ്രസവിക്കുന്ന അമ്മയെങ്കിലും അറിയാ വുന്ന ഒരു സാന്നിധ്യം തന്നെയാണ്‌ അച്ഛന്‍. ജനനത്തിന്‌ മുമ്പും പിമ്പും അയാള്‍ എവിടെയും പ്രതൃക്ഷപ്പെടുന്നില്ലെങ്കില്‍ പോലും സാന്നിധ്യം സ്ഥായിയാണ്‌. അനാ ഥത്വമെന്ന വീക്ഷണത്തെ സങ്കുചിതകോണുകളില്‍ നിന്ന്‌ മോചിപ്പിച്ച്‌ കൂടുതല്‍ വിശാലതകളിലേക്ക്‌ ഈ എഴുത്ത്‌ നയിക്കുന്നു. അങ്ങനെ വരുമ്പോള്‍ പല അനാ ഥത്വങ്ങളും അങ്ങനെയല്ലാതായിത്തീരുന്നു. ആധുനികതാവാദരചനകളിലെ വ്യക്തികള്‍ തന്നെയായി മേതില്‍ രാധാക്ൃ ഷ്ണന്റെ കഥാപാത്രങ്ങളും നില്‍ക്കുമ്പോള്‍ തന്നെയാണ്‌ ഇത്തരത്തിലുള്ള കുതറി മാറലുകളുമെന്നത്‌ ശ്രദ്ധേയമാണ്‌. മറ്റു പല കാര്യങ്ങളിമെന്നതുപോലെ തന്നെ മനുഷ്യനെന്ന സങ്കല്പത്തിലും ചില സന്ദര്‍ഭങ്ങളില്‍ തന്റേതായ രചനാവൈഭവ ത്താല്‍ മേതില്‍ രാധാകൃഷ്ണന്‍ മാറ്റിക്കുറിക്കലുകള്‍ നടത്തി എന്ന്‌ ഇതിലൂടെ വ്യക്തമാവുന്നു. 3.2.2 ആധുനികതാവാദത്തിന്റെ വിചാരപദ്ധതിയും മേതിലും ആധുനികതാവാദത്തിന്റെ പൊതുവിചാരപദ്ധതിയോട മേതില്‍ രാധാകൃ ഷ്ണന്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്തു. അന്തര്‍ദേശീയത, ദൈവനി ഷേധം, നശീകരണപ്രവണത, സ്ര്രീയോടുള്ള പുതിയ കാഴ്ചപ്പാട്‌, അനൃതാ ബോധം, അന്തര്‍മുഖത്വം, മുല്ല്യങ്ങളോടുള്ള വിപ്രതിപത്തി, ദുരന്തദര്‍ശനം, ലഹരി 91 വസ്തുക്കളുടെ സാമാന്യവല്‍ക്കരണം തുടങ്ങി ആധുനികതാവാദം മുന്നോട്ടുവെച്ച ദര്‍ശനങ്ങളോട പല രീതിയിലാണ്‌ മേതില്‍ രാധാകൃഷ്ണന്റെ രചനകള്‍ പ്രതികരി ചത്‌. അന്തര്‍ദേശീയത മേതിലില്‍ അയവേറിയും വിശാലവുമായാണ്‌ കടന്നുവരു ന്നത്‌. ദേശീയതയുടെ അതിര്‍വരമ്പുകളെയെല്ലാം അപ്രസക്തമാക്കിയാണ്‌ “തുങ്ങി ക്കിടക്കുന്ന റിസീവറി”"ല്‍ യൂറി ഗഗാറിനോട ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌. ആകാശ ത്തില്‍ പറന്നതിനാല്‍ ഭുമിയിലെ കാര്യങ്ങള്‍ ദുരെ നിന്ന്‌ വീക്ഷിക്കാന്‍ കഴിഞ്ഞ ഒരു സഞ്ചാരിയുടെ വീക്ഷണത്തില്‍, കേവലരാഷ്ര്രാതിര്‍ത്തിയെ മാറ്റി ഭൂമി എന്ന ഗ്രഹത്തിന്റെ മൊത്തം ചിത്രത്തെയാണ്‌ മേതില്‍ അവതരിപ്പിക്കുന്നത്‌. ഇത്തര മൊരു വീക്ഷണമുണ്ടെങ്കില്‍ പോലും പെട്ടെന്ന്‌ സ്വത്വത്തിലേക്ക്‌ ചുരുങ്ങുന്ന മനു ഷ്്യനെ നോക്കി, അടിസ്ഥാനപരമായി നിങ്ങള്‍ ഒരു റഷ്യക്കാരനാണ്‌ എന്നും ഓര്‍മ്മിപ്പിക്കുന്നു. നഗരങ്ങളെ കൂട്ടിയിണക്കിയ ആധുനികതാവാദരചനകളുടേത്‌ പോലെ തന്നെ മേതില്‍ രാധാകൃഷണന്റെ രചനകളിലും നഗരം ഒരു പ്രധാന പ്രതിപാദ്യമാ വുന്നു. പ്രത്യക്ഷമായി നഗരങ്ങളിലും രാജ്യങ്ങളിലും എത്തുന്ന രചനകള്‍ ചില പ്പോള്‍ നഗരമെന്ന പേരിലും മറ്റു ചിലയിടങ്ങളില്‍ നഗരമെന്ന അനുഭവത്തിലും പ്രതൃക്ഷപ്പെടുന്നു. “സൂര്യവംശ ത്തില്‍ ചക്രപാണി എന്തോ ആവശ്യത്തിന്‌ നഗര ത്തില്‍ വരുന്ന സമയത്താണ്‌, നഗരം പ്രതിപാദിക്കപ്പെടുന്നത്‌. “ര്രാ'യില്‍ ഫ്ളാറ്റ്‌ കഥാസ്ഥലങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌. അതോടൊപ്പം പാചകവൈവിധ്ൃത്തിന്റെ ഒരു പുസ്തകത്തെ പ്രതിപാദിക്കുന്നിടത്ത്‌ ഫ്രഞ്ച്‌, അമേരിക്കന്‍, ജപ്പാനീസ്‌, ഇറ്റാ ലിയന്‍, റഷ്യന്‍ പാചകരീതികളെ പരാമര്‍ശിക്കുന്നുണ്ട്‌. സ്വിസ്‌ വാച്ചുകളുടെ പര സ്ൃത്തെ പറ്റിയും “ര്രാ” സൂചിപ്പിക്കുന്നു. “പെന്‍ഗ്വിന്‍” എന്ന കവിതയില്‍ പിറ കോട്ട്‌ പറക്കുന്ന പെന്‍ഗ്വിന്‍ കടന്നുപോകുന്ന സ്ഥലങ്ങളായി നയാഗ്രവെള്ളച്ചാട്ടം, ക്വാലാലംമ്പൂര്‍, ഓഹിയോ, ഒക്കലഹാമോ, സ്വിറ്റ്സര്‍ലന്‍ഡ്‌ തുടങ്ങി ധാരാളം 92 സ്ഥലങ്ങള്‍ കടന്നുവരുന്നു. എഴുപതുകളിലെ മുന്ന്‌ നോവലുകളിലും ഒരു കവിതാ സമാഹാരത്തിലും നഗരം സജീവമായി സാന്നിദ്ധ്യമാകുന്നു. പ്രത്യക്ഷമായി പ്രതി പാദിപ്പിക്കാത്തിടത്ത്‌ പോലും കഥാസന്ദര്‍ഭങ്ങളില്‍ നഗരം നിരന്തരം സാന്നിദ്ധ്യമറി യിക്കുന്നു. ചെറുകഥകളില്‍ നഗരം സ്ഥിരമായി പ്രതിപാദിക്കപ്പെടുന്നുണ്ട്‌. കഥാസ്ഥലി കള്‍ തന്നെ വിദേശസ്ഥലങ്ങളായി രചിക്കപ്പെട്ടിട്ടുള്ളതാണ്‌ “പ്രാതലിന്‌ ഒരു കൂണ്‌', “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം”, “വാസിലി കോകോഷ്കിന്റെ രഹസ്യജീ വിതം' തുടങ്ങിയ കഥകള്‍. “ഹിച്ച്കോക്കിന്റെ ഇടപെടലി'ലെ മദ്യശാല, “ശൈല ജയും ലാറസ്‌ പക്ഷികളും”, ഉടല്‍ ഒരു ചുഴ്നില' എന്നീ കഥകളിലെ നഗരത്തി രക്കും കടകളും എല്ലാം നഗരം പ്രധാന പ്രമേയമാകുന്നത്‌ തന്നെ. അവരവര്‍ അവ രവരുടെ ഓര്‍മ്മകള്‍ മാത്രമായി ചുരുങ്ങിയവരാണ്‌ നഗരവാസികള്‍ എന്ന “ഉടല്‍ ഒരു ചുഴ്നില'യിലെ പ്രസ്താവ്യം മേതില്‍ രാധാകൃഷ്ണന്റെ ദര്‍ശനത്തിന്റെ കൂടി ഉദാഹരണമാവുന്നുണ്ട്‌. വ്യക്തി അവനവനിലേക്ക്‌ ചുരുങ്ങുന്നതില്‍ എതിര്‍പ്പുള്ള മനുഷ്യസങ്കല്‍പ്പമാണിത്‌. ദൈവനിഷേധം മേതിലില്‍ ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്നു. സ്ഥിര മായി ദൈവത്തെ നിഷേധിക്കുന്ന രീതിയില്‍ ഒരു കൃതിയും രചിക്കപ്പെട്ടിട്ടില്ല. ഒരു കഥാപാത്രം ദൈവനിധേഷിയാകുമ്പോള്‍ തന്നെ മറ്റൊരു കഥാപാത്രം ആപര്‍ഘട്ട ങ്ങളില്‍ ദൈവത്തെ കുറിച്ചാലോചിക്കുന്ന ദൈവവിശ്വാസിയായും വരുന്നു. പ്രധാന പുരുഷകഥാപാത്രങ്ങള്‍ ദൈവങ്ങളെക്കുറിച്ച്‌ സംശയാലുക്കളാകുമ്പോള്‍ തന്നെ സ്ര്രീ കഥാപാത്രങ്ങളില്‍ മിക്കവര്‍ക്കും ദൈവം എന്നത്‌ ഒരു തീര്‍ച്ചയാണ്‌. “സൂര്യ വംശത്തില്‍ തന്നെ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ച്ക്രപാണിയുടെ മരണത്തിന്‌ വിശദീകരണം തരുന്ന ഡോ. പ്രസാദ്‌, മരണകാരണത്തെക്കുറിച്ച്‌ “ദൈവത്തിനേ അറിയാവു, ദൈവമുണ്ടെങ്കില്‍” എന്ന്‌ പറയുന്നുണ്ട്‌. പ്രസാദ്‌ സുരൃനോട നിന്റെ ദൈവം ആരാണ്‌ എന്ന്‌ ചോദിക്കുമ്പോള്‍ തമസ്സ്‌ എന്നാണ്‌ 93 ഉത്തരം. സൂരൃന്‍ ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്ൃതയില്ലാത്ത ദൈവമാണത്‌. വിശ്വാ സങ്ങളുടെ കാര്യത്തില്‍ ഇതൊരു സൂചകമാണ്‌. അമ്മയാണ്‌ തന്റെ ദൈവമെന്നും മറ്റൊരു ദൈവത്തെ കാണേണ്ടതില്ലെന്നും മറ്റൊരിക്കല്‍ പ്രസാദ്‌ തന്നെ പറയുന്നു. മായയ്ക്കും പ്രണയത്തിന്റെ മൂര്‍ധന്യത്തില്‍ കാമുകനായ പ്രസാദ്‌ അല്ലാതെ മറ്റൊരു ദൈവത്തിന്റെ ആവശ്യമുണ്ടെന്ന്‌ തോന്നിയിരുന്നില്ല. പക്ഷെ, യമുന പ്രധാന പരീക്ഷണഘട്ടങ്ങളിലെല്ലാം ദൈവത്തില്‍ തന്നെയാണ്‌ അഭയം പ്രാപി ക്കുന്നത്‌. ബലാത്സംഗത്തിന്‌ ഇരയാക്കപ്പെട്ട ആത്മഹത്യ ചെയ്ത മായയോട, പ്രസാദ്‌ മനസ്സില്‍ പറയുന്നത്‌ ചരിത്രത്തിന്റെ വലിയൊരു തിരുത്താകുന്നുണ്ട്‌. “ചെയ്യാത്ത കുറ്റത്തിന്‌ കൊടും കാട്ടില്‍ ഉപേക്ഷിച്ച്‌ മറ്റൊരു ശ്രീരാമനാകുമായിരു ന്നില്ല” എന്നത്‌ ചരിത്രത്തോടുള്ള ഒരു മാപ്പപേക്ഷ കുടിയാണ്‌. പ്രപഞ്ചത്തെ സൃഷ്ടിച്ചത്‌ ദൈവമാണെന്നും ദൈവം ഒരിക്കലും മരിക്കി ല്ലെന്നും പറയപ്പെടുന്നുണ്ട്‌, ദൈവം മരിച്ചാലും പ്രപഞ്ചം ചലിച്ചുകൊണ്ടേയിരിക്കും എന്നിടത്തും, ദൈവത്തെ ലോകത്താരും കണ്ടിട്ടില്ല എന്നിടത്തും “സൂര്യ വംശത്തിലെ ദൈവദര്‍ശനം വ്യക്തമാണ്‌. “ചുവന്ന വിദൂഷകരുടെ അഞ്ചാംപ ത്തി'യില്‍ രൂപമാധ്രവാദിയായ അന്യന്‍ എന്ന്‌ മാര്രമായി ദൈവത്തെ ചുരുക്കുന്നു. ദൈവത്തിന്‌ തെറിയും അഭിനന്ദനവും ഒരേ സമയം ലഭിക്കുന്ന കഥയാണ്‌ “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം”. ഒരു പഴുതാരയ്ക്ക്‌ നില്‍ക്കാനാവാത്ത വിധം ഉണ്ടാക്കപ്പെട്ട ടൈല്‍സ്‌ തറയില്‍, പഴുതാര ഒരു കൃത്രിമത്വത്തിന്റെ ഇരയാ കുന്നത്‌ കാണുമ്പോഴാണ്‌ ദൈവത്തെ തെറിവിളിക്കുന്നത്‌. കുവൈറ്റ്‌ എന്ന രാജ്യത്ത്‌, കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ മാത്രം ഉയര്‍ന്ന്‌ നില്‍ക്കുന്നിടത്ത്‌, വേറെ യെവിടെയും കാണാത്ത പഴുതാരയെ തന്റെ റൂമില്‍ എത്തിച്ചതിന്‌ ദൈവത്തെ വാഴ്ത്തുകയും ചെയ്യുന്നു. “വാസിലി കോകോഷക്കിന്റെ രഹസ്യജീവിതത്തില്‍' ആഖ്യാതാവ്‌ “ദൈവമേ, മണി അഞ്ചാകാറായി” എന്ന്‌ ഓര്‍ക്കാപ്പുറത്ത്‌ പറയു മ്പോള്‍ സാഷ തിരിച്ചുചോദിക്കുന്നത്‌ “അതെന്തിന്‌, അഞ്ചുമണിക്കൊരു 94 ദൈവം?” എന്നാണ്‌. മേതില്‍ രാധാകൃഷ്ണന്റെ രചനകളില്‍ ഒരു സ്ത്രീ ദൈവത്തെ സംശയിക്കുന്നതോ ചോദ്യം ചെയ്യുന്നതോ ആയ ഒരൊറ്റ സന്ദര്‍ഭം ഇതാണ്‌. 'ചിക്ക്‌ബൊക്ക്‌ റെയിലേ' യിലും സംശയ ദൃഷ്ടിയോടെ തന്നെയാണ്‌ ദൈവിക അവകാശവാദങ്ങളെ നോക്കിക്കാണുന്നത്‌. ദൈവമാണ്‌ ചരാചരങ്ങളെ നിര്‍മ്മിക്കുന്നത്‌ എന്ന സൂചന നല്‍കുമ്പോഴും ദൈവം കൈപ്പിഴയില്ലാതെ നിര്‍മ്മി ച്ചൊരു കഴുകന്‍ വാനം ചുറ്റുമ്പോള്‍ ഭൂമിയിലെ ന്യൂസ്‌പേപ്പര്‍ വായിക്കാന്‍ കഴിയു മെന്ന്‌ പറയപ്പെടുന്നു എന്നിടത്ത്‌ ഈ സംശയം തന്നെയാണ്‌ കാണാനാവുക. പൊതുവില്‍ ദൈവത്തെയും വിശ്വാസത്തെയും സംശയദൃഷ്ടിയോടെ തന്നെയാണ്‌ മേതില്‍ രാധാകൃഷ്ണന്റെ രചനകള്‍ നോക്കിക്കാണുന്നത്‌. “സൂര്യ വംശത്തില്‍ മാത്രമാണ്‌ ദൈവം ഇടക്കെങ്കിലും പ്രത്ൃക്ഷപ്പെടുന്നത്‌. മറ്റുള്ളതി ലെല്ലാം ഒന്നോ രണ്ടോ വാചകങ്ങളായി അത്‌ ചുരുക്കപ്പെടുന്നു. ഉള്ളിടത്ത്‌ തന്നെ വായനക്കാരനോട്‌ അതിന്റെ അധികാരികതയെ സംശയിപ്പിക്കത്തക്ക തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. രാമരാവണയുദ്ധം ഒരു ഐതിഹ്യം മാത്ര മായിരുന്നെന്ന “സൂര്യവംശ ' ത്തിലെ തീര്‍ച്ചപ്പെടുത്തലും ഇതിനോട കൂട്ടിച്ചേര്‍ക്കാ വുന്നതാണ്‌. അസ്തിത്വദുഃഖത്തിന്റെ ഫലമായ നശീകരണപ്രവണത മേതില്‍ രാധാകൃ ഷ്ണന്റെ രചനകളില്‍ കാര്യമായി പ്രതൃക്ഷപ്പെടുന്നില്ല. “ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി'യിലും “ബ്രായിലും ഈ ദര്‍ശനം മൊത്തത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും പ്രത്ൃക്ഷമായുള്ള വിശദാംശങ്ങള്‍ കുറവാണ്‌. “ഒച്ചിന്റെ തോട്‌', മരണഗിത്താര്‍', “കുളം” തുടങ്ങിയ കവിതകളിലും പരോക്ഷമായി ഇത്തരം ബിംബങ്ങളെ സൃഷ്ടിച്ചതായി കാണാം. ഇന്ത്യന്‍ സ്വാത്ന്ത്രയയസമരകാലത്ത്‌ ജീവി ച്ചിരുന്ന ഏത്‌ പിമ്പിനും “പത്മ'വ്യൂഹങ്ങള്‍ കിട്ടി എന്ന “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യിലെ പ്രസ്താവത്തില്‍ വ്ൃയവസ്ഥിതികളോടുള്ള രോഷം വളരെ പ്രകടമാണ്‌. 95 യാഥാസ്ഥിതികമുല്യങ്ങളെ നിരാകരിച്ചാണ്‌ മേതില്‍ രാധാകൃഷ്ണന്‍ തന്റെ രചനകളില്‍ സ്ത്രീയോടുള്ള പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്‌. ലൈംഗി കത ഒരു പാപബോധമായല്ല; മറിച്ച്‌ ചൈതനൃവും സൌന്ദര്യവും നിറഞ്ഞ ആവി ഷ്കരണമായാണ്‌ രചനകളില്‍ പ്രത്യക്ഷപ്പെട്ടത്‌. വേശ്യ എന്ന പദത്തിന്‌ തന്നെ പൊളിച്ചെഴുത്ത്‌ നിര്‍ദ്ദേശിക്കുന്ന മേതില്‍ അവര്‍ക്കടക്കം സ്വന്തം തീരുമാനങ്ങളും അഭിപ്രായങ്ങളും എടുക്കാനുള്ള കഴിവുണ്ടെന്ന്‌ കൂടി വ്യക്തമാക്കി. കടിച്ച ഉറു മ്പിനെ പോലും നോവിക്കാതെ മെല്ലെ താഴെയിറക്കി വെച്ച്‌ പ്രണയസ്മരണകളില്‍ മുഴുകുന്ന പെണ്‍കുട്ടിയെ “സൂര്യവംശ'ത്തില്‍ അവതരിപ്പിച്ചു. അന്യതാബോധമോ അന്തര്‍മുഖത്വമോ പ്രകടമായി മേതില്‍ രചനകളില്‍ കടന്നുവരുന്നില്ല. അനാഥത്വം പേറുന്ന “സൂര്യവംശ'ത്തിലെ ച്ര്രപാണിയോ “ചുവന്ന വിദുഷകരുടെ അഞ്ചാം പത്തി'യിലെ കഥാപാര്തങ്ങളോ ഇത്തരത്തില്‍ ഒരു സാധുതയാകുന്നില്ല. അന്തര്‍മുഖത്വമെന്നത്‌ മേതില്‍ രചനകളില്‍ വളരെ കുറ വായി മാത്രം കണ്ടുവരുന്ന ഒന്നാണ്‌. വലിയ സാമുഹ്യ ഇടപെടലുകളൊന്നും തന്നെ മേതില്‍ കഥാപാര്തങ്ങള്‍ നടത്തുന്നില്ലെങ്കില്‍പോലും തങ്ങള്‍ക്കായി നിശ്ച യിക്കപ്പെട്ട സ്ഥലങ്ങളില്‍ സാധ്യമാകുന്ന വ്യക്തികളോടും വിഷയങ്ങളോടും ഇട പെടുകയും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയുന്നുണ്ട്‌. രതിയോടൊപ്പം ആധുനികതാവാദത്തിലെ പ്രധാന വിഭവമായി കടന്നുവന്നി രുന്ന മരണം മേതില്‍ രാധാകൃഷ്ണനിലും ശക്തമാണ്‌. ആത്മഹത്യയും കൊലപാ തകവും ആയി മരണത്തിന്റെ അവസ്ഥാന്തരങ്ങള്‍ നിരന്തരം കടന്നുവരുന്നു. “സൂര്യ വംശത്തില്‍ ഒന്നാം അധ്യായത്തില്‍ തന്നെ ചക്രപാണി കൊല്ലപ്പെട്ടെങ്കിലും നോവ ലിലാകെ ശക്തമായ സാന്നിദ്ധ്യമായി അയാള്‍ നിറയുന്നു. ആധുനികതാവാദിക ളുടെ മറ്റ്‌ രചനകളില്‍ നിറഞ്ഞ അസ്തിത്വദുഃഖം പേറിയ നായകരില്‍ നിന്ന്‌ വ്ൃത്യ സ്തനായി എല്ലാ സുഖങ്ങളും അനുഭവിച്ച്‌ കടന്നുപോകുന്ന ച്രരപാണി, പ്രന്തണ്ടാം അധ്യായത്തില്‍ മാത്രമാണ്‌ നേരിട്ട പ്രത്യക്ഷപ്പെടുന്നതെങ്കിലും ഒരു 96 പരേതനായി അനുഭവപ്പെടുന്നേ ഇല്ല. മായയുടെ ആത്മഹത്യ വലിയൊരു മനഃസം ഘര്‍ഷത്തിലേക്കും നിരാശാബോധത്തിലേക്കും പ്രസാദിനെ നയിക്കുന്ന ഒന്നാണ്‌. കൊലപാതക പരമ്പര തന്നെ അരങ്ങേറുന്ന നോവലാണ്‌ “ചുവന്ന വിദുഷകരുടെ അഞ്ചാംപത്തി'. ഈ നോവലിന്റെ ഓരോ അണുവിലും നിഗൂഡമായ ഒരു ദുരന്ത ബോധമോ മരണസാന്നിധ്യമോ ചൂുഴ്ന്നുനില്‍ക്കുന്നുണ്ട്‌. “്രാ'യിലും മരണം പ്രമേ യമാകുന്നു. പ്ലേഗ്‌ എന്ന മഹാമാരിയുടെ കരങ്ങളാല്‍ ലക്ഷക്കണക്കിന്‌ മനുഷ്യര്‍ ദിനേന ചത്തൊടുങ്ങിയ ഭീകരത കഥയില്‍ മുഴുവന്‍ നിറച്ചുവെച്ച “സംഗീതം ഒരു സമയക ലയാണ്‌', ഒരു നിഗുഡമരണത്തെ ക്രേന്ദബിന്ദുവാക്കി കഥ അതിനുചുറ്റും വികസി ക്കുന്ന രീതിയിലെഴുതിയ “വരമ്പില്‍ ഒരു കൊറ്റി” തുടങ്ങിയവയും ശ്രദ്ധേയങ്ങ ളാണ്‌. കഥകളിലെല്ലാം മരണം ഏറിയും കുറഞ്ഞും കടന്നുവരുന്നു. കവിതകളില്‍ പത്തോളം കവിതകളില്‍ മരണം നിരന്തര സാന്നിധ്യമാണ്‌. മരണം ചില സാധ്യതകളെ തുറന്നിടുകയാണെന്ന്‌ പറയുന്ന “മറ്റൊരാളുടെ സ്വപ്ന CBB’, ആത്മഹത്യയുടെ കാരണത്തെ രണ്ടുവരിയില്‍ സുചിപ്പിക്കുന്ന “ആരാ ച്ചാരുടെ പാട്ട', മരണത്തിന്റെ രൂപകങ്ങളെ വരച്ചുകാട്ടുന്ന “മരണവും രൂപകങ്ങളും, ശവസംസ്കാരത്തിന്റെ ശാസ്ത്രീയത അന്വേഷിക്കുന്ന “ശവപ്പെട്ടികള്‍: ഒരാ ഖ്യാനം', ചരിത്രത്തിലെ ഏറ്റവും വലിയൊരു കൊലപാതകത്തിന്റെ, യുവജനത യുടെ വിപ്പവാവേശവും ലാറ്റിനമേരിക്കയുടെ വിമോചന നായകനുമായിരുന്ന ചെഗുവേരയുടെ കൊലപാതകത്തിന്റെ നിരാശാബോധത്തെ മുഴുവന്‍ കുറച്ച്‌ വരികളിലൂടെ വ്യക്തമാക്കിയ “ചെയുടെ കയ്യുകള്‍ ' തുടങ്ങിയ കവിതകളിലും മരണം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. മരണത്തെ ഭീതിദമായി കാണുന്നതിന്‌ പകരം അതിന്റെ വൃതൃയസ്ത സാധ്ൃതകളന്വേഷിക്കുകയും മരണമുണ്ടാക്കുന്ന വലിയ നഷ്ടബോധത്തെ തുറന്നുകാട്ടുകയും ചെയ്യുന്ന രീതിയിലാണ്‌ മേതില്‍ രാധാകൃഷ്ണനില്‍ ദുരന്തബോധവും മരണവും പ്രത്ൃക്ഷപ്പെടുന്നത്‌. 97 ലഹരിവസ്തുക്കളുടെ ഉപയോഗം അത്ര വ്യാപകമായി പ്രത്യക്ഷപ്പെടു ന്നില്ല. മദ്യപാനം കാര്യമായി ഉള്‍ക്കൊള്ളുന്ന രചനകള്‍ കുറവാണ്‌. കള്ളും പെണ്ണും സമവാകൃ ഉപയോഗങ്ങളാകുന്ന “ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപ ന്യാസം” പോലുള്ളവയില്‍ മാത്രമാണ്‌ ചില മാറ്റങ്ങളുള്ളത്‌. “ഹിച്ച്കോക്കിന്റെ ഇട പെടലില്‍ ' കടന്നുവരുന്ന മദ്യശാലയുടെ വിവരണവും ഇതോട്‌ കുട്ടിനിര്‍ത്താവുന്ന താണ്‌. കഞ്ചാവ്‌ ഒരു പ്രധാന ലഹരിയായി ചിലയിടങ്ങളില്‍ കടന്നുവരുന്നു. അതിന്റെ ഉപയോഗത്തില്‍ ആണ്‍-പെണ്‍ വൃത്യാസമില്ല. “ര്രാ'യിലെ ലിബ്ബി അതി നൊരു ഉദാഹരണമാണ്‌. പൊതുവില്‍ ലഹരിയെന്നത്‌ പ്രമേയത്തില്‍ ആകെ നിറയുന്ന രീതിയിലുള്ള രചനകളൊന്നും തന്നെ മേതിലിന്റേതായില്ല. പൊതുവെ ആധുനികതാവാദത്തിന്റെ വിചാരപദ്ധതിയോട കൂട്ടുചേര്‍ന്നു നിന്ന്‌ രചനകള്‍ നടത്തുമ്പോള്‍ തന്നെ, സാമ്പ്രദായികതകളില്‍ നിന്ന്‌ വിടുതല്‍ നേടാനുള്ള ശ്രമം മേതിലില്‍ കാണാം. ആധുനികതാവാദത്തിന്റെ പ്രിയ പ്രമേയങ്ങ ളായിരുന്ന രതിയും മരണവും നഗരവും ആ കൃതികളില്‍ ധാരാളമുണ്ടായിരുന്നു. അനൃതാബോധവും സമൂഹത്തോടുള്ള എതിര്‍പ്പും മുല്ല്യങ്ങളോടുള്ള വിപ്രതിപ ത്തിയും ചിലയിടങ്ങളില്‍ പ്രകടിപ്പിക്കുന്നതിനേ മേതില്‍ മിനക്കെട്ടുള്ളൂ. ആധുനികതാവാദത്തിന്റെ എഴുത്ത്‌ രീതികള്‍ മേതിലില്‍ ശക്തമാണ്‌. പുതി യൊരു ഭാഷയും അതിനൊരു പുതിയ ക്രമവും വേണമെന്ന്‌ മേതില്‍ നിരന്തരം ആവശ്യപ്പെടുന്നു. ഉപയോഗിച്ച്‌ പഴകിയതും തെറ്റായി ഉപയോഗിക്കുന്നതുമായ വാക്കുകളെ നിരന്തരം ചോദ്യം ചെയ്ത്‌, പുതിയ വാക്കുകളുടെ ആവശ്യകത അദ്ദേഹം ബോധ്യപ്പെടുത്തുന്നു. സുര്യവംശത്തിലെ പ്രസാദിലൂടെ മേതില്‍ അത്‌ വ്യക്തമാക്കുന്നുണ്ട്‌. “വിവരിക്കാന്‍ പുതിയ പുതിയ വാക്കുകള്‍ വേണം. പുതിയ പുതിയ അര്‍ത്ഥങ്ങളും സൌന്ദര്യങ്ങളുമുള്ള പുതിയ പുതിയ വാക്കുകള്‍. കര്‍ക്കട മഴയത്ത്‌ മേശപ്പുറത്ത്‌ തുറന്നു കിടന്ന്‌ നിറവും വീര്യവും നഷ്ടപ്പെട്ട സിഗററ്റുകള്‍ പോലെയുള്ള വാക്കുകള്‍ കൊണ്ട്‌ എന്തു പ്രയോജനം” എന്നാണ്‌ പ്രസാദിന്റെ 98 ചിന്ത. ബലാല്‍സംഗം, ചാരിത്ര്യം, നഗ്നത, കന്യക, വേശ്യ്യ തുടങ്ങിയ വാക്കുകളി ലെല്ലാം മേതില്‍ നിരന്തരം പൊളിച്ചെഴുത്ത്‌ നടത്തുന്നു. വെളുത്ത മണ്ണിലൂടെ കട്ടുറുമ്പിന്റെ വരികള്‍ പോകുന്ന രീതിയിലുള്ളതാണ്‌ പേപ്പറിലൂടെയുള്ള എഴുത്തെന്ന്‌ മേതില്‍ കരുതുന്നു. ചിഹ്നങ്ങളും ചില ഇംഗ്ലീഷ്‌ വാക്കുകളുടെ സവിശേഷപ്രയോഗങ്ങളും പുതിയ ഭാഷാദര്‍ശനത്തിനുള്ള അന്വേ ഷണത്തിന്റെ മറുപടിയാകുന്നുണ്ട്‌. നോവലിലും കഥയിലും കഥപറച്ചിലിനിടയില്‍ തന്നെ വിഖ്യാത സാഹിത്യകാരന്‍മാരുടെ കവിത കടന്നുവരുന്നു. പോപ്പ്‌ ഗായക രുടെ പാട്ടുകള്‍ കടന്നുവരുന്നു. തന്റെ കാലത്ത്‌ ലോകത്തെ മാറ്റിമറിച്ചത്‌ പോപ്പ്‌ ഗായകരായിരുന്നു എന്ന മേതിലിന്റെ അഭിപ്രായവും” ഇതോട്‌ ചേര്‍ന്നു നില്‍ക്കു ന്നതാണ്‌. പൂര്‍വ്വാധുനികതാവാദത്തില്‍ ശക്തമായിരുന്ന ഫ്യൂഡല്‍ വിരുദ്ധ മനോഭാവ മല്ല മേതിലില്‍ കാണാനാവുക. ഫ്യൂഡല്‍ വ്യവസ്ഥിതിയെയും നിലവിലിരുന്നതില്‍ നിന്ന്‌ വ്യത്യസ്തമായാണ്‌ മേതില്‍ നോക്കിക്കണ്ടത്‌. ഫ്യൂഡല്‍ -കൊളോണിയല്‍ അധികാരബന്ധങ്ങള്‍ ബാക്കിവെച്ചിരുന്ന കാല്‍പ്പനികാംശങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തി നേടാതെയാണ്‌ മലയാളത്തില്‍ ആധുനികതാവാദം അനുഭവപ്പെട്ടു തുട ങ്ങിയത്‌. നാഗരികമായ വൈകാരിക പ്രധാന രീതികളെ അസ്തിത്വവാദത്തോട്‌ കൂട്ടിച്ചേര്‍ത്ത്‌ രചിക്കപ്പെട്ട ആദ്യകാല ആധുനികതാവാദ രചനകളില്‍ നിന്നും പ്രമേയപരമായി വൃത്യസ്ത പുലര്‍ത്തിയാണ്‌ “സൂര്യവംശം” രചിക്കപ്പെട്ടത്‌. എന്നാല്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക്‌ ശേഷം 'ലൈംഗികതയെക്കുറിച്ചുള്ള ഉപ ന്യാസ ത്തില്‍ ഇതില്‍ നിന്നുള്ള പിന്‍നടത്തമാണ്‌ കാണാനാവുക. ഫ്യൂഡല്‍ ഉപ രിവര്‍ഗ്ഗത്തിന്റെ മേധാവിത്തസാക്ഷ്യമായി മച്ച്‌ ഉയര്‍ന്നു നില്‍ക്കുന്നു. ആധുനികത യിലെ നാഗരികതയില്‍ നിന്ന്‌ ഫ്യൂഡലിസത്തിലേക്ക്‌, നെല്ലിന്റെ മിച്ചവും പെണ്ണിന്‍മേലുള്ള അധികാരവും ഉപയോഗിച്ചുള്ള തിരിച്ചുപോക്ക്‌. വേട്ടാളന്‍, വവ്വാല്‍ തുടങ്ങിയ മച്ചിലെ ചെറുജീവികളുമായുള്ള സൌഹൃദം, മച്ചില്‍ ഉണ്ടായേ ക്കാമായിരുന്ന ഏകാന്തതയില്‍ നിന്നുള്ള വിടുതലായി മാറുന്നു. 99 അടിത്തറയ്ക്ക്‌ പകരം ആദ്യം മേല്‍ക്കുരയെ കാണുന്നു എന്നതിനാല്‍ ഉല്പാദനത്തെ സംബന്ധിച്ച്‌ തലതിരിഞ്ഞ കാഴ്ചയാണ്‌ മച്ച്‌ സമ്മാനിക്കുന്നത്‌. മുതലാളിത്ത യുക്തിയാണിത്‌. നവലിബറല്‍ നയങ്ങളെ കെട്ടഴിച്ചുവിട്ട തൊണ്ണൂറുക ളിലാണ്‌ ഇതുമുള്ളത്‌. ഫ്യൂഡല്‍ സവര്‍ണ്ണപാരമ്പരൃയം മുതലാളിത്ത സവര്‍ണ്ണപാര മ്പര്യത്തിലേക്കുള്ള ഒരു പാലമാവുന്നു. അധികാരത്തിന്റെയും ആസക്തിയുടെയും പ്രതീകമായ വവ്വാലടക്കം താമസിക്കുന്ന, പെണ്ണിനെ മാംസക്കഷ്ണമായി മാത്രം വിലയിരുത്തിയ മച്ചിനെ തൂത്തുവാരി സംരക്ഷിക്കാനാണ്‌ “ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസത്തില്‍ ശ്രമിക്കുന്നത്‌. ആധുനികതയുടെ കടന്നുവരവിനും മുമ്പെ അമ്പതുകളില്‍ തന്നെ മലയാളസാഹിത്യം ഇടിച്ചുപൊളിച്ച ഫ്യൂഡല്‍ ഉല്‍പ്പാദനമി ചചത്തിന്റെ പ്രതൃയശാസ്ത്രങ്ങള്‍ തൊണ്ണൂറുകളിലും സംരക്ഷിക്കപ്പെടുന്ന കാഴ്ച യാണ്‌ ഇതിലുള്ളത്‌. 3,2,3 സമകാലിക രാഷ്ര്രീയം മേതിലില്‍ നിലവിലിരുന്ന സമൂഹത്തിന്റെ പരിഛേദമോ പ്രതിനിധാനമോ ആയ പ്രത്യക്ഷ രാഷ്ട്രീയ വര്‍ണ്ണനകള്‍ മേതിലില്‍ ഏറെയൊന്നും കാണാനാവില്ല. പക്ഷെ ചിലയിടങ്ങളിലെല്ലാം അത്തരം രാഷ്ര്രീയ ഇടപെടലുകള്‍ പലപ്പോഴായി മേതില്‍ നടത്തുന്നുണ്ട്‌. അവയുടെ എണ്ണം പരിമിതമാണെങ്കിലും മേതിലിന്റെ രാഷ്ര്രീയ നിലപാടുകള്‍ അവയില്‍ വ്യക്തമാണ്‌. ബ്യൂറോക്രസിയുടെ അധികാര ക്രേന്ദീകരണത്തെ മേതില്‍ “സുര്യവംശ'ത്തില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്‌. റഷ്യയെയും ഇന്ത്യയെയും താരതമ്യപ്പെടുത്തിയാണ്‌ മേതില്‍ അത്‌ നിര്‍വൃഹിക്കു ന്നത്‌. ഇന്ത്യ ഇപ്പോഴും രാഷ്ര്രീയമായി ചുവന്നിട്ടില്ലെങ്കിലും ചുവപ്പുനാട സജീവ മാണ്‌. റഷ്യ മുന്പേ ചുവന്നെങ്കിലും അവിടെ ചുവപ്പുനാട കാണാന്‍ പ്രയാസവും. സാങ്കേതികതയുടെ തൊടുന്യായങ്ങളാല്‍ ഒച്ചിഴയും വേഗത്തില്‍ ഫയല്‍നീക്കം നടക്കുന്ന ഇന്ത്യയേക്കാള്‍ സോവിയറ്റ്‌ റഷ്ൃയയോടായിരുന്നു മേതിലിന്‌ പ്രിയമെന്ന്‌ വ്യക്തമാണ്‌. ചക്രപാണി കേള്‍ക്കുന്നത്‌ “പീക്കിങ്‌ റേഡിയോ” ആണ്‌. ഈ റേഡി 100 യോയിലെ പരിപാടികളില്‍ മാവോയും ക്യൂബയും പരാമര്‍ശിക്കപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്‌. "ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യില്‍ നക്സലൈറ്റ്‌ സഖാ ക്കളെക്കുറിച്ച്‌ ചില പരാമര്‍ശങ്ങളുണ്ട്‌. നോവലിലെ മുഖ്യകഥാപാര്രങ്ങളിലൊരാ ളായ ഇന്ദ്രജിത്ത്‌ മുമ്പ്‌ നക്സലൈറ്റുകള്‍ക്ക്‌ രക്തദാനം നടത്തിയിരുന്നു എന്ന്‌ ഓര്‍മ്മിപ്പിച്ചിടത്താണ്‌ അത്‌. ആ നക്സലൈറ്റുകാരെല്ലാം മരിച്ചുപോയി എന്നും കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അതൊരു ശരീരശാസ്ര്തപരമായ ദുരന്തമായാണ്‌ നോവ ലില്‍ പ്രധാനമായും പരാമര്‍ശിക്കപ്പെടുന്നതെങ്കിലും “ബൂര്‍ഷ്വാ” രക്തമായതിനാ ലാണ്‌ അവ ചേരാതെ പോയത്‌ എന്നൊരഭിപ്രായത്തെയും മുന്നോട്ടുവെക്കുന്നുണ്ട്‌. MILA ഇടതുധാരയുടെ അനിവാര്യവിധിയെ മേതില്‍ മുന്‍കൂട്ടി നോക്കിക്കണ്ടതാ കണം അത്‌. എഴുപതുകളിലെ തീധ്ര ഇടതു രാഷ്ട്രീയം മേതിലില്‍ പരാമര്‍ശ വിധേയമാക്കുന്നത്‌ ഈ സന്ദര്‍ഭത്തില്‍ മാത്രമാണ്‌. അതും അത്തരമൊരു രാഷ്ട്രീ യനിലപാടിനോടുള്ള ആഭിമുഖ്യമായല്ല; മറിച്ച്‌ അതിന്റെ അനിവാര്യമായ പത നത്തെ സുചിപ്പിക്കുന്നരീതിയിലാണെന്നത്‌ ശ്രദ്ധേയമാണ്‌. രാഷ്ര്രഭരണകൂട ത്തിന്റെ ആദരിക്കല്‍പോലുള്ള പൊള്ളത്തരങ്ങളോടുള്ള അമര്‍ഷവും മേതില്‍ വ്യക്തമാക്കുന്നു. സ്വാത്രത്ര്രസമരകാലത്ത്‌ ജീവിച്ചിരുന്ന ഏത്‌ പിംപിനും ഇന്ത്യന്‍ ഭരണകൂടം പത്മവ്യൂഹങ്ങള്‍ സമ്മാനിച്ചെന്ന്‌ മേതില്‍ രാധാകൃഷ്ണന്‍ എഴുതുന്നു. 'ര്രാ"യില്‍ കാമുവിലൂടെ ഇന്ത്യയില്‍ ഇടതു-വലതു രാഷ്ര്രീയം വലിയ മാറ്റമി ല്രാത്ത ഒന്നാണെന്ന്‌ പ്രഖ്യാപിക്കുന്നു. രണ്ടും ബാലാരിഷ്ടതകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “പെന്‍ഗ്വിനി"ല്‍ ഇത്തരം പ്രത്യക്ഷ രാഷ്ട്രീയ സുചനക ളില്ല. ഇങ്ങനെ ഒന്നാം ഘട്ടത്തിലെ രചനകളില്‍ ഒന്നോ രണ്ടോ സൂചകങ്ങള്‍ മാധ്രമാണ്‌ സമകാലികരാഷ്ര്രീയത്തെ പ്രതിനിധീകരിച്ച്‌ മേതിലില്‍ പ്രതൃക്ഷപ്പെടു ന്നത്‌. അതില്‍ തന്റെ നിലപാടുകളുടെ യോജിപ്പുകളെയും വിയോജിപ്പുകളെയും മേതില്‍ വ്യക്തമാക്കുന്നുണ്ട്‌. 101 രണ്ടാംഘട്ടത്തിലെ കഥകളില്‍ കാര്യമായ രാഷ്ദ്രീയ പരാമര്‍ശങ്ങളില്ല. “ഹിച്ച്കോക്കിന്റെ ഇടപെടലില്‍ ' ല്‍ അമര്‍നാഥും ഗായത്രിയും കളിക്ക്‌ മുമ്പ്‌ ടോസ്‌ ചെയ്യാനായി എടുക്കുന്നത്‌ ഒരു ഡാനിഷ്‌ നാണയമാണ്‌. ഇന്ത്യന്‍ നാണയം ടോസ്‌ ചെയ്യാന്‍ ഉപയോഗിക്കാതിരുന്നതിനെക്കുറിച്ച്‌ പറയാന്‍ അവര്‍ക്ക്‌ കാരണങ്ങളുണ്ട്‌. ഇന്ത്യന്‍ നാണയങ്ങളിലെ പ്രതീകങ്ങള്‍ക്ക്‌ സ്ഥിരതയില്ലാത്തതിനാലാണത്രെ അത്‌. ഇന്ത്യന്‍ ഭരണകക്ഷികള്‍ അവരവരുടെ സങ്കുചിതത്വ നിലപാടുകള്‍ക്കനുസ്ൃയത മായി രാഷ്ര്രീയനിലപാടുകള്‍ മാറ്റിമറിക്കുന്നതിനെക്കുറിച്ചുള്ള വിമര്‍ശനമാണിത്‌. സോവിയറ്റ്‌ റഷ്യയോടുള്ള ആഭിമുഖ്യം രണ്ടാംഘട്ടത്തിലെ ചില കഥക ളിലും മേതില്‍ വ്യക്തമാക്കുന്നു. “തുങ്ങിക്കിടക്കുന്ന റിസീവറി'ല്‍ റഷ്യയില്‍ ഇരു മ്പുമറയാണ്‌, പ്രതസ്വാതന്ത്രയമില്ല തുടങ്ങിയ വിമര്‍ശനങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഒരു രാഷ്ര്രത്തിന്റെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്‌. അമേരിക്ക സ്വയം ഒരു പരസ്യമാണ്‌. എല്ലാവരും അങ്ങനെയാകണമെന്ന്‌ ശഠിക്കരുത്. സോവി യറ്റ്‌ റഷ്യയും അമേരിക്കയും തമ്മിലുള്ള വൃത്യാസത്തെ കൃത്യമായി സൂചിപ്പി ക്കാന്‍ ഒരു ചോദ്യവും മേതില്‍ ഉന്നയിക്കുന്നു. “റഷ്യന്‍ വ്യവസ്ഥയില്‍ ആത്മ ഹത്യ ചെയ്യുന്നത്‌ മാക്സിം ഗോര്‍ക്കിമാരാകുമ്പോള്‍ അമേരിക്കന്‍ വ്യവസ്ഥയില്‍ ആത്മഹത്യ ചെയ്യുന്നത്‌ മെര്‍ലിന്‍ മണ്‍റോമാരാകുന്നതെന്ത്‌ കൊണ്ട്‌?” എന്ന ചോദ്യം രണ്ടു രാജ്യങ്ങളുടെയും രണ്ടു പ്രത്യയശാസ്ത്രരീതികളുടെയും സാംസ്‌കാരിക രാഷ്ട്രീയ മാറ്റങ്ങളെ വ്ൃക്തമാക്കിത്തരുന്ന ഒന്നായിത്തീരുന്നുണ്ട്‌. 'വാസ്‌ലി കോകോഷ്കിന്റെ രഹസ്ൃയജീവിത' ത്തില്‍ ഗാര്‍ഷിന്‍ എന്ന മാന്ത്രി കന്റെ കഥയോടൊപ്പം സോവിയറ്റ്‌ റഷ്യയുടെ ചരിത്രവും ചെറിയ രീതിയില്‍ പരാ മര്‍ശിക്കപ്പെടുന്നു. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയെക്കുറിച്ചും പ്രസ്തുത കഥ യില്‍ പരാമര്‍ശങ്ങളുണ്ട്‌. ശിശിരത്തില്‍ ഒരു ഇല കൊഴിയും പോലെ സോവിയറ്റ്‌ യൂണിയന്‍ ചരിത്രത്തിന്റെ ഭൂഗുരുത്വത്തിന്‌ വഴങ്ങിക്കൊടുത്തു. റഷ്യയിലെ രാഷ്ദ്രീ യമാറ്റത്തെ സൂചിപ്പിക്കുന്ന രീതിയില്‍ കഥയില്‍ കുതിരയുടെ പേര്‍ “കസാന്‍സ്‌' 102 എന്നതില്‍ നിന്ന്‌ പിന്നീട “ഗ്ലാസ്‌നോസ്റ്റ്‌' എന്നതായി മാറുന്നു. സോവിയറ്റ്‌ യൂണി യന്റെ തകര്‍ച്ചയ്ക്ക്‌ കാരണമായ തത്ത്വസംഹിതയെ കുതിരയുടെ പേരുമാറല്‍ പോലെ അവതതരിപ്പിക്കുന്നു. ഹിറ്റ്ലര്‍ക്ക്‌ തന്റെ രാഷ്ര്രത്തെ സംബന്ധിച്ചുണ്ടായി രുന്ന പ്രതീക്ഷകളെയും ആസുരധ്രണത്തെയും ചിക്ക്‌ബൊക്ക്‌ റെയിലേ'യില്‍ പരാ മര്‍ശിക്കുന്നുണ്ട്‌. തൊഴിലാളിനേതാക്കളില്‍ ചിലര്‍ക്കുള്ള ദുശ്ലാഠ്യങ്ങളും മേതിലില്‍ വിമര്‍ശി ക്കപ്പെടുന്നു. “വരമ്പില്‍ ഒരു കൊറ്റി” എന്ന കഥയില്‍ അരവിന്ദനോട അനംഗീകൃത കര്‍ഷകത്തൊഴിലാളിയായതിനാല്‍ വയലില്‍ ഇറങ്ങാന്‍ സമ്മതിക്കില്ല എന്ന്‌ പറ യുന്ന ഒരു സന്ദര്‍ഭമുണ്ട്‌. പണിക്കാരനില്‍ നിന്ന്‌ പണിയായുധം തട്ടിപ്പറിക്കപ്പെടുന്ന അവസ്ഥയെക്കുറിച്ചാണ്‌ മാര്‍ക്‌സ്‌ വിലപിച്ചതെങ്കില്‍ ഇന്ന്‌ പണിക്കാരനില്‍ നിന്ന്‌ പണി തന്നെ തട്ടിപ്പറിക്കുകയാണ്‌ ചെയ്യുന്നത്‌. സ്വന്തം പെട്ടി ചുമക്കുന്നപോലെ, സ്വന്തം കലപ്പ എടുക്കുന്നതു പോലെ അവരവര്‍ക്ക്‌ പണി ചെയ്യാനുള്ള അവകാശം അംഗീകരിച്ചുകൊടുക്കണം. സംഘബലം കൊണ്ട്‌ അതെല്ലാം കുത്തകയാക്കി വെച്ചിരിക്കുന്നത്‌ ശരിയല്ല എന്നെല്ലാം അരവിന്ദന്‍ പറയുന്നു. നോക്കുകുലിപോലു ള്ളവയ്ക്കെതിരായുള്ള അവബോധവും അതിനെക്കുറിച്ചുള്ള ചര്‍ച്ചയും കാലമേറെ കഴിഞ്ഞാണ്‌ നമ്മുടെ സമുഹത്തിലേക്കെത്തിയത്‌ എന്നത്‌ സ്മരണീയമാണ്‌. ഭാരതീയ ആത്മീയപാരമ്പര്യത്തോട മേതിലിന്‌ ഒട്ടും തന്നെ മമതയില്ല. 'ശ്വാനദിനങ്ങളുടെ ചരിത്രരേഖ'യില്‍ നേരെ ചൊവ്വേ സംസാരിക്കുന്ന രീതി ഹിന്ദു ക്കള്‍ക്കില്ല എന്നു പറയുന്നുണ്ട്‌. സങ്കേതങ്ങളും തത്ത്വവും ഗീര്‍വാണവുമെല്ലാമായി വളഞ്ഞു കുത്തിയാണവര്‍ സംസാരിക്കുക. അയല്‍ക്കാരന്റെ പെണ്ണിനെ ഇടങ്കണ്ണിട്ടു നോക്കിയാല്‍ അടിച്ചു വശം കെടുത്തിക്കളയും എന്നു പറയുന്നതുപോലെ നേരെ ചെവ്വേയുള്ള ഒരു കല്പന നല്‍കാന്‍ ഒരൊറ്റ ഹിന്ദു ദൈവത്തിനുമായിട്ടില്ല. മറ്റുള്ള വര്‍ ഒട്ടകങ്ങളെപ്പോലെ ദാഹിച്ചു കിതച്ചു മണലാരണ്യങ്ങള്‍ താണ്ടുമ്പോള്‍ ഇവറ്റ കള്‍ ഒട്ടകപ്പക്ഷിയെപ്പോലെ ആത്മാവില്‍ തലപുൂഴ്ത്തി നില്‍ക്കുകയായിരുന്നതി 103 നാല്‍ അതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ലെന്നും മേതില്‍ കുറിക്കുന്നു. ഭാരതീയ ആത്മീയധാരയോടുള്ള കടുത്ത വിയോജിപ്പാണിവിടെ പ്രകടമാകുന്നത്‌. മൂന്നാംഘട്ടത്തിലെ രണ്ട്‌ രചനകളില്‍, “ജൂലൈ ഓഗസ്റ്റ്‌ സെപ്റ്റംബറില്‍ ഇത്തരം പരാമര്‍ശങ്ങളൊന്നുമില്ല. “സൂര്യമത്സ്യത്തെ വിവരിക്കല്‍' എന്ന നോവലൈറ്റില്‍ ഹിന്ദു മുസ്ലിം വര്‍ഗ്ഗീയ കലാപത്തിന്റെ ഭീതി നോവലിലാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്‌. ഇ്മാന്‍ഖാസല്‍, യാദവ്‌ നന്ദന്‍ എന്നിവര്‍ ഒരുമിച്ച്‌ തെരു വിലൂടെ നടക്കുന്നത്‌ കാണുമ്പോഴാണ്‌ പ്രസ്തുത തെരുവില്‍ സംഘര്‍ഷങ്ങളില്ല എന്ന്‌ പോലീസ്‌ ഇന്‍സ്പെക്ടര്‍ മനസ്സിലാക്കുന്നത്‌. വര്‍ഗ്ഗീയ കലാപങ്ങളുടെ കാലത്ത്‌ മതനിരപേക്ഷത വെളിവാക്കുന്ന ഒരു സഹൃദം പോലും അസാധ്യ മാകും എന്ന ഭീതിദമായ ഒരു മുന്നറിയിപ്പാണ്‌ ഇത്‌. പിന്നീട ഇമ്രാന്‌ മഴുകൊണ്ട്‌ വെട്ടേല്‍ക്കുമ്പോഴും മുസ്ലിം മുസ്ലിം മാത്രമായും ഹിന്ദു ഹിന്ദു മാത്രമായും ചുരു ങ്ങിപ്പോകുന്ന അനുഭവപരിസരത്തെ വെളിപ്പെടുത്തുന്നുണ്ട. ഇങ്ങനെ മുന്ന്‌ ഘട്ട ത്തിലെ രചനകള്‍ പരിശോധിക്കുമ്പോഴും സമകാലികരാഷ്ര്രീയത്തെ മേതില്‍ കാര്യമായി രചനകളുള്‍ക്കൊള്ളിക്കുന്നില്ല എന്നു മനസ്സിലാകും. അങ്ങനെ വിലയി രുത്തുമ്പോഴും ആ കൃതികളൊന്നും അരാഷ്ട്രീയതയെ ഉയര്‍ത്തിക്കാണിച്ചില്ല എന്നു കൂടി സൂചിപ്പിക്കേണ്ടതുണ്ട്‌. സമകാലികര്‍ പൌരധര്‍മ്മം എഴുതിയപ്പോള്‍ ഭാമധര്‍മ്മമായിരുന്നു മേതിലിന്റെ രചനകളിലുണ്ടായിരുന്നത്‌. പരിസ്ഥിതിയെ സജീവമായി പരിഗണിച്ച ജൈവരാഷ്ര്രീയത്തോടായിരുന്നു മേതിലിന്റെ മമത. 3.4 ജൈവരാഷ്ര്രീയം (110 17011065) ആഗോള മൂലധനം പരിവര്‍ത്തനത്തിലാണെന്നും മുതലാളിത്തത്തിന്റെ ഓപചാരികമോ സാങ്കേതികമോ ആയ പ്രവര്‍ത്തനത്തില്‍ നിന്നും അതിന്റെ പൂര്‍ണ്ണപ്രഭാവത്തിലേക്കുള്ള വികാസമുണ്ടാകുമെന്നും മാര്‍ക്സ്‌ മുമ്പേ പറഞ്ഞു വെച്ചു. മൂലധനം അതിന്റെ പുറത്തുള്ള ലോകത്തെ ഉള്ളിലേക്ക്‌ ആവാഹിക്കുകയാ യിരുന്നു ആദ്യത്തില്‍ ചെയ്തത്‌. മൂലധനത്തിന്റെ പരിണാമത്തില്‍ അകം, പുറം 104 എന്ന വേര്‍തിരിവ്‌ ഇല്ലാതായിത്തീരുകയും ബാഹ്യനിയ്രന്രണങ്ങളും ക്രമങ്ങളുമി ല്രാത്ത ഒരു ഫാക്ടറിയായി ലോകം ഒന്നാകെ മാറുമ്പോള്‍, മൂലധനം ജീവിത ത്തിലും പ്രകൃതിയിലും പ്രവര്‍ത്തിക്കുന്ന നൂതന അധികാരരൂപമായി മാറുകയും ചെയ്യുന്നു. ഈ അധികാരരുപത്തെ ഫൂക്കോ ജൈവാധികാരം' (1310 power) എന്നു വിളിക്കുന്നു.” ഭരിക്കുന്നവരുടെ ഈ അധികാരപ്രയോഗത്തിനെതിരായി ഇന്ന്‌ എല്ലാ ഇരകളും കൂടിച്ചേര്‍ന്നുള്ള ഒരു പ്രതിരോധവ്യൂഹം ഉണ്ടായിത്തീരുന്നു ണ്ട്‌. ഇതിനെയാണ്‌ മിഷേല്‍ ഹാര്‍ഡ്‌, ആന്റോണിയോ ന്റെഗ്രി തുടങ്ങിയ ചിന്തകര്‍ ജൈവരാഷ്ട്രീയം (1310-001106േ) എന്ന്‌ വിവക്ഷിക്കുന്നത്‌.” മലയാളസാഹിത്ൃയലോ കത്തും സുലഭമായിരുന്ന പാരിസ്ഥിതിക രാഷ്ദ്രീയത്തിന്റെ വിശാലവും നൂതനുവു മായ മേഖലയാണ്‌ ഇത്‌. 3,4.1 പാരിസ്ഥിതിക രാഷ്ര്രീയം ആധുനികതാനന്തരമുള്ള സവിശേഷമായ ജീവിത വീക്ഷണപദ്ധതിയുടെ ഫലമായിരുന്നു പാരിസ്ഥിതിക രാഷ്ര്രീയ രചനകള്‍. ശാസ്ത്രത്തിന്റെ പിന്‍ബല ത്തോടെ മനുഷ്യന്‍ കൈവരിച്ചത്‌ പുരോഗതിയല്ലെന്നും മനുഷ്യന്‍ പ്രകൃതിയി ലേക്ക്‌ സഞ്ചരിക്കുകയാണ്‌ വേണ്ടതെന്നും ഈ രചനകള്‍ പ്രഖ്യാപിച്ചു. (്രകു തിയെ മനുഷ്യന്‌ മുകളില്‍ പ്രതിഷ്ഠിച്ചു. പാരിസ്ഥികം എന്നതിന്റെ ഇംഗ്ലീഷ്‌ വാക്കായ 1:01ഠ0ഇഈ ഗ്രീക്ക്‌ വാക്കായ "0118 ല്‍ നിന്ന്‌ രൂപമെടുത്തതാണ്‌. “ഗൃഹ സംബന്ധമായത്‌' എന്നായിരുന്നു പ്രസ്തുത വാക്കിന്റെ അര്‍ത്ഥം. “അയോവറിവ്യൂു' എന്ന മാസികയിലെ ലേഖനത്തില്‍ വില്ല്യം റുക്കോട്ട ആണ്‌ ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്‌. 1978 -ല്‍ പുറത്തിറങ്ങിയ പതിപ്പില്‍ “നാമെല്ലാം ജീവിക്കുന്ന ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെയും ഭാവിയെയും സംബന്ധിച്ച്‌ ഏറ്റവും പ്രസക്തമായ വിഷയമാണ്‌ ഇക്കോളജി” എന്ന്‌ വില്ല്യം റുക്കോട്ട്‌ എഴുതി. ഭൂമി നമ്മുടേതല്ല, നാം ഭുമിയുടേതാണെന്ന ധാരണയെ അത്‌ അരക്കിട്ടുറപ്പിച്ചു. മനു ഷ്യന്‍ തന്നെ വരുത്തിവെച്ച വിനാശങ്ങളുടെ അനന്തരഫലമാണ്‌ വരുംതലമുറ 105 അനുഭവിക്കേണ്ടി വരിക. ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്ന പരിസ്ഥിതി വിനാ ശത്തെ കുറിച്ച്‌ തിരിച്ചറിയുന്നത്‌ അതില്‍ പെട്ടുപോയതിന്‌ ശേഷമാണ്‌. ഈ തിരി ച്ചറിവിന്റെ ഭാഗമായുള്ള ജാഗ്രതയായാണ്‌ പാരിസ്ഥിതികരചനകള്‍ ഉണ്ടായി വന്ന ത്‌. 3,4.2 പാരിസ്ഥിതിക രചനകള്‍ മലയാളത്തില്‍ ഉച്ചാധുനികതാവാദത്തിന്‌ ശേഷം എണ്‍പതുകളുടെ രണ്ടാം പകുതിയി ലാണ്‌ മലയാളത്തില്‍ പാരിസ്ഥിതിക സ്വാധീനങ്ങള്‍ ധാരാളമായി കാണാന്‍ തുട ങ്ങിയത്‌. റേച്ചല്‍ കാഴ്്‌സന്റെ “നിശബ്ദവസന്തം', ഫുക്കുവോക്കയുടെ ഒറ്റവൈ ക്കോല്‍ വിപ്ലവം” തുടങ്ങിയവയുടെ മലയാള പരിഭാഷകള്‍, സൈലന്റ്‌ വാലി പദ്ധ തിക്കെതിരായി രൂപമെടുത്ത പാരിസ്ഥിതികാവബോധത്തിന്റെ വ്യാപനത്തിന്‌ സഹായകരമായിരുന്നു. ആദ്യം കവിതയിലും പിന്നീട കഥയിലും നോവലിലുമാ യാണ്‌ ഇത്തരം അംശങ്ങള്‍ മലയാളസാഹിതൃത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. മലയാളത്തില്‍ വ്യാപകമായി കണ്ടുതുടങ്ങിയത്‌ എണ്‍പതുകളിലാണെ ങ്കിലും പാരിസ്ഥിതിക രചനകള്‍ നവോത്ഥാന ആധുനികതാവാദകാലത്ത്‌ തന്നെ അങ്ങിങ്ങ്‌ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. 1954 -൪ പുറത്തിറങ്ങിയ ഇടശ്ശേരി യുടെ “കുറ്റിപ്പുറം പാല'ത്തില്‍ ഇത്തരമൊരു അവബോധം ശക്തമായിരുന്നു. പാല ത്തിലൂടെ പുതിയൊരു ലോകം കേറി വരുമ്പോള്‍, നിള മരണപ്പെട്ടേക്കാമെന്ന്‌ കവിക്ക്‌ തോന്നുന്നു. “കളിയും ചിരിയും കരച്ചിലുമായി കഴിയും നരനൊരു യ്രന്തമായാല്‍ അംബപേരാറേ നീ മാറിപ്പോമോ ആകുലയാമൊരഴുക്കുചാലായ്‌”” എന്ന്‌ ഇടശ്ശേരി ചോദിക്കുന്നു. വൈലോപ്പിള്ളിയും പി.കുഞ്ഞിരാമന്‍ നായരും എന്‍.എന്‍. കക്കാടും തങ്ങളുടെ 100 കവിതകളില്‍ പാരിസ്ഥിതികാവബോധത്തെ വിഷയമാക്കിയിട്ടുണ്ട്‌. ഇടശ്ശേരി പങ്കു വെച്ചു ആകുലത 1947-ല്‍ പുറത്തിറങ്ങിയ “ശബ്ദങ്ങള്‍' എന്ന നോവലിലൂടെ ബഷീറും പങ്കുവെക്കുന്നുണ്ട്‌. ഭൂമി ഒരു കാലത്ത്‌ മരിച്ച ലോകമായിത്തീരുമോ എന്ന്‌ ബഷീര്‍ ചോദിക്കുന്നു. ഒരുപടി കൂടി കടന്ന്‌, താനീ ഭൂഗോളത്തെ ആകെ സ്നേഹിക്കുന്നുണ്ടെന്നും ഇവിടെയുള്ളവരെല്ലാം തന്റെ ബന്ധുക്കള്‍ ആണെന്നുമുള്ള കാഴ്ച്ചപ്പാട കൂടി ബഷീര്‍ പ്രസ്തുത നോവലില്‍ മുന്നോട്ടു വെക്കുന്നുണ്ട്‌. ഈ അവബോധത്തിന്റെ കുറേക്കൂടി വിശാലമായ തലമാണ്‌ ഭൂമി യുടെ അവകാശികളില്‍ (1977) കാണാനാവുക. മനുഷ്യന്റെ കയ്യേറ്റത്താല്‍ പൂര്‍ണ്ണ മായും നശിക്കുന്ന ഭൂമിയെ 1969ല്‍ “സാക്ഷി” യിലൂടെ ടി. പത്മനാഭന്‍ വരച്ചു കാട്ടി. 1983 -ല്‍ സൈലന്റ്‌ വാലി പദ്ധതിക്കെതിരായി രൂപമെടുത്ത കൂട്ടായ്മ പ്രസി ദ്ധീകരിച്ചു “വനപര്‍വ്വ'മാണ്‌ മലയാളത്തിലെ പാരിസ്ഥിതിക രചനകളുടെ തുടര്‍ച്ചയ്ക്ക്‌ തുടക്കമിട്ടത്‌. ഒ.എന്‍.വിയും കടമ്മനിട്ടയും അയുപ്പപ്പണിക്കരും സുഗ തകുമാരിയുമെല്ലാം അതില്‍ പങ്കാളികളായി. 1983 ല്‍ തന്നെ ഒ.എന്‍.വി. “ഭുമി ക്കൊരു ചരമഗീത'വും 1985 ല്‍ സുഗതകുമാരി “സൈലന്റ്‌ വാലി'യും രചിച്ചു. കൊച്ചിയിലെ വൃക്ഷ ങ്ങളിലൂടെ കെ. ജി. ശങ്കരപ്പിള്ള ഏറ്റെടുത്ത ആ കാവ്യരീതി ആധുനികോത്തരവാദകാലത്തെ ഒട്ടനവധി കവികളിലൂടെയും കവിതകളിലൂടെയും തുടര്‍ന്നു പോരുന്നു. “സാക്ഷി'യിലൂടെ ആരംഭിച്ച കഥാശാഖ അശോകന്‍ ചരിവി ലൂടെയും ശിഹാബുദ്ധിന്‍ പൊയ്ത്തുംകടവിലൂടെയും വളര്‍ന്ന്‌ കെ. വി. മോഹന്‍കുമാറിന്റെ “ജലരാശി'യിലും സുസ്മേഷ്‌ ചന്്രോത്തിന്റെ “ഹരിതമോ ഹന ത്തിലും എത്തിനില്‍ക്കുന്നു. നോവലില്‍ ആനന്ദിന്റെ “അഭയാര്‍ത്ഥികള്‍” (1984), “മരുഭൂമികള്‍ ഉണ്ടാകു ന്നത്‌" (1989), ഒ. വി. വിജയന്റെ “മധുരംഗായതി' (1990), എന്‍. പി. മുഹമ്മദിന്റെ “ദൈവത്തിന്റെ കണ്ണ്‌, കെ. ജെ. ബേബിയുടെ മാവേലിമന്റം (1991) എന്നീ ശ്രദ്ധേയ രചനകളുണ്ടായി. തൊണ്ണൂറുകളില്‍ പാരിസ്ഥിതികാവബോധമുള്ള രചനകള്‍ 107 നോവലില്‍ കാര്യമായി ഉണ്ടായില്ല. രണ്ടായിരത്തിന്‌ ശേഷം വീണ്ടും സാറോജോ സഫിന്റെ “ആലാഹയുടെ പെണ്‍മക്കളും” ടി. സുര്രേന്രന്റെ "ജൈവ" വും രചിക്ക പ്പെട്ടു. ഇങ്ങനെ ഒറ്റയ്ക്കും തെറ്റായും പാരിസ്ഥിതികാവബോധ രചനകള്‍ മലയാള ത്തിലുണ്ടായെങ്കിലും അവയ്ക്കൊന്നും പാരിസ്ഥിതിക വിനാശത്തിനെതിരായി ഒറ്റ ക്കെട്ടായി ജാഗ്രത പ്രകടിപ്പിക്കാനായില്ല. പാരിസ്ഥിതിക ദുരന്തങ്ങള്‍ ഒന്നിനുപി റകെ ഒന്നായി കടന്നുവന്നിട്ടും ലാഭത്തിന്‌ വേണ്ടി ഭൂമിയെ കൊള്ളയടിക്കുന്നത്‌ പതിന്മടങ്ങായിട്ടും വേണ്ട്രത അളവിലുള്ള പ്രതിരോധമുണ്ടായില്ല. “പ്രകൃതിയില്‍ പരാന്നഭോജികളായി ജീവിക്കുന്ന മനുഷ്യന്‍ പ്രകൃതിയെത്തന്നെ ഇല്ലായ്മ ചെയ്യു മ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാം നമ്മെ തന്നെയാണ്‌ ഇല്ലായ്മ ചെയ്യുന്ന തെന്ന്‌ നാമറിയുന്നില്ല"” “എന്ന്‌ ഫ്രഞ്ച്‌ ചിന്തകനായ മൈക്കല്‍ സെറസിന്റെ അഭി പ്രായം കേരളീയ അനുഭവപരിസരങ്ങളിലും ശരിയായിരുന്നു. ഈ തിരിച്ചറിവും ജാഗ്രതയും മലയാളത്തില്‍ ആദ്യം പ്രത്ൃയക്ഷപ്പെടുന്നത്‌ വൈക്കം മുഹമ്മദ്‌ ബഷീ റിലാണ്‌. പിന്നീട ഈ ജാഗ്രത ഏറ്റവും ശക്തിമത്തായി മലയാളത്തില്‍ വെളിവാക്ക പ്പെടുന്നത്‌ മേതില്‍ രാധാകൃഷണനിലാണ്‌. പ്രകൃതി പ്രകൃതിക്ക്‌ വേണ്ടിയാണെന്ന ദര്‍ശനം മേതില്‍ കൃതികളില്‍ മുന്നോട്ടുവെച്ചു. 3,4.3 ജൈവരാഷ്ര്രീയം മേതിലില്‍ തീര്‍ത്തും ഭനമികമാണ്‌ മേതില്‍ രാധാകൃഷ്ണന്റെ രചനാരീതി. സാങ്കേ തിക വിദ്യയുടെ സഹായത്തോടെ മനുഷ്യന്‍ നടത്തിയ കടന്നാക്രമണങ്ങള്‍ മനു ഷ്യനും മറ്റു ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ മുറിച്ചുമാറ്റിയിരുന്നു. കണ്ണി മുറിഞ്ഞുപോയ മനുഷ്യ-മനുഷ്യേതര സാഹോദര്യത്തെ മേതില്‍ നിരന്തരം ആവി ഷ്കരിച്ചു. ആരെയും അനുകരിക്കാത്തതും ആരാലും അനുകരിക്കപ്പെടാത്തതു മായ മൌാലികവും ജൈവികവുമായ രചനാരീതിയായിരുന്നു കൃതികളിലുണ്ടായിരു ന്നത്‌. പക്ഷികളും മൃഗങ്ങളും പുഴുക്കളും കൃമികീടങ്ങളും മനുഷ്യനു മുകളില്‍ 108 ഇടം കിട്ടാന്‍ മാത്രം യോഗ്യരാണ്‌ എന്ന്‌ മേതില്‍ വിശ്വസിക്കുകയും എഴുതുകയും ചെയ്തു. "ഉറുമ്പിനെയും ഇലയെയും കല്ലിനെയും അറിയാത്തവന്‍ ഈ ലോകത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല." എന്നദ്ദേഹം പ്രഖ്യാപിച്ചു. കലയ്ക്ക്‌ വ്യക്തിതലവും സമൂഹതലവും മാത്രമല്ല ജന്തുതലം കൂടിയുണ്ട്‌. മേതിലിന്റെ സമുഹബോധത്തെ നിര്‍മ്മിച്ചത്‌ ചിതലും ഉറുമ്പും തേനീച്ചയും എല്ലാം കൂടിച്ചേര്‍ന്നാണ്‌. “ഇത്തോളജി'” അറിയാത്തവന്റെ ചരിത്രബോധവും രാഷ്ട്രീയബോധവും ഒരിക്കലും പൂര്‍ണ്ണമാകില്ലെന്നും അത്‌ പുറംതൊലിയിലെ ചൊറിച്ചില്‍ മാധ്രമായി അവശേഷിക്കുമെന്നും മേതില്‍ വ്യക്ത മാക്കി. ഷഡ്പദങ്ങളുടെയും പഴുതാരകളുടെയും ജീവിതാഖ്യാനത്തോളം തന്റെ കവിത കേമമല്ല എന്ന്‌ മേതില്‍ എഴുതുകയും പറയുകയും ചെയ്തു. 3.4.3.1 ഭനമരാഷ്ര്രീയതാല്‍പ്പര്യങ്ങള്‍- ഒന്നാംഘട്ടത്തില്‍ മനുഷ്യക്രേനദ്രിതമായ ആധുനികതാവാദത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രകൃതി കാഴ്ചപ്പാടില്‍ ഭുമി, പ്രകൃതി, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള ആകു ലതകള്‍ ഏറെയൊന്നും മേതില്‍ രാധാകൃഷ്ണന്റെ ആദൃകാല രചനകളും പ്രകട മാക്കിയില്ല. ഭൌനമരാഷ്ര്രീയ താല്‍പ്പര്യങ്ങള്‍ വെളിവാക്കുന്ന കൂടുതല്‍ സന്ദര്‍ഭങ്ങള്‍ അവയിലില്ല എന്ന്‌ പറയുമ്പോള്‍ തന്നെ രണ്ടാം ഘട്ടത്തിലെ സുലഭമായ അത്തരം ദൃശ്യലോകത്തെത്തിക്കാനുള്ള ഒരു തുടക്കം ഈ രചനകളില്‍ അദ്ദേഹം ഉള്‍ക്കൊ ള്ളുന്നുണ്ട്‌ എന്നതു കൂടിയുണ്ട്‌. ആദ്യ രചനയായ 'സൂര്യവംശ'ത്തില്‍ ഇത്തരം സവിശേഷമായ ഒരു സന്ദര്‍ഭവും കാണാനില്ല. മേതിലില്‍ പിന്നീട ശക്തമായി വന്ന ജന്തുവിമോചനമെന്ന ആശയത്തിന്റെ നേര്‍വിപരീത ആശയം ചെറിയ രീതിയിലെ ങ്കിലും “സൂര്യവംശ 'ത്തിലുണ്ട്‌ താനും. ഇടക്കിടക്ക്‌ സ്വഭാവത്തെ മാറ്റിമറിക്കുന്ന പ്രസാദിനെ നോക്കി, ഓന്ത്‌ നിറംമാറുന്നപോലെയെന്ന്‌ അവഹഛേളിക്കുന്നില്ല എന്ന്‌ 109 ജയദേവന്‍ വിചാരിക്കുന്നിടത്താണിത്‌. മനുഷ്യന്റെ സ്വഭാവവിശേഷത്തിലുള്ള അസ്ഥിരതാശയത്തെ മൃഗത്തെ കൂട്ടുപിടിച്ച്‌ അവഹേളിക്കുന്ന പൊതുരീതിയുടെ പ്രതിഫലനമാണിത്‌. രണ്ടാം ഘട്ടത്തില്‍ ഇത്തരമൊരു ശൈലിയെ മേതില്‍ പൂര്‍ണ്ണ മായി നിരാകരിക്കുന്നുണ്ട്‌. അതും കഴിഞ്ഞ്‌ കാലമേറെ കഴിഞ്ഞപ്പോഴാണ്‌ “മൃഗീയ മായി” പോലുള്ള പല പ്രയോഗങ്ങളുടെയും രാഷ്രീയ അശ്ലീലത മലയാളി സമൂഹം മനസ്സിലാക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യില്‍ ഇതില്‍ നിന്ന്‌ വ്യത്യസ്തമായ സമീപനമാണ്‌ കാണാനാവുക. ഇന്ദ്രജിത്ത്‌ മരിച്ചുകിടക്കുന്ന രംഗം വര്‍ണ്ണിക്കുന്നി SOO), അയാളുടെ ഷുകളില്‍ ലേസിന്‌ പകരം ഞാഞുളുകളെ കല്‍പ്പിക്കുന്നു. പ്രകൃ തിയോടുള്ള അടങ്ങാത്ത അധിനിവേശത്തിന്റെ ഭാഗമായി ഭാതികവസ്തുക്കളില്‍ പോലും പ്രകൃതിവസ്തുക്കളെ കാണുന്ന രീതി മേതില്‍ രാധാകൃഷ്ണന്റെ പില്‍ക്കാല രചനകളില്‍ ധാരാളമായി കാണാവുന്നതാണ്‌. “'ര്രായിലും ഇത്തര മൊരു രീതി കാണാം. തീവണ്ടികളെല്ലാം തേരട്ടകളായാണ്‌ “്രാ'യില്‍ അനുഭവ പ്പെടുന്നത്‌. തേരട്ട മണ്ണിന്റെ ഉത്തോലകങ്ങളാണെന്ന്‌ നോവലില്‍ വ്ൃക്തമാക്കപ്പെടു ന്നു. ഞാഞ്ഞുളുകള്‍, മണ്ണട്ടകള്‍, തേളുകള്‍, പഴുതാരകള്‍, കുഴിയാന എന്നിവ യെല്ലാം ഭൂമിയുടെ മേല്‍പ്പരപ്പില്‍ നിന്ന്‌ അടിത്തട്ടിലേക്കും തിരിച്ചും സഞ്ചരിക്കുന്ന വയാകയാല്‍ അവയെയും ഉഭയജീവികള്‍ എന്നു വിളിക്കണം എന്ന പുതിയ നിര്‍ദ്ദേശം നോവലില്‍ മേതില്‍ മുന്നോട്ടു വെക്കുന്നു. ഞാഞ്ഞുളുകള്‍ക്ക്‌ സ്വന്ത മായി ഭൂപടങ്ങളുണ്ട്‌. അവയുടെ സഞ്ചാരപഥങ്ങളിലെ അടയാളങ്ങള്‍, അവരുടെ സ്വയംഭരണപ്രദേശങ്ങളുടെ ഭൂപടനിര്‍മ്മിതിയാണെന്ന ദര്‍ശനവും മേതില്‍ കൃതിക ളിലുണ്ട്‌. ചെറുജീവികളേക്കാള്‍ കേമരല്ല മനുഷ്യര്‍ എന്ന പില്‍ക്കാല വിചാരങ്ങ ളുടെ അടിസ്ഥാനമായി ഈ വാക്യം നോവലില്‍ നില്‍ക്കുന്നു. ഒരു മാസത്തില്‍ തന്നെ നിരവധി മാസങ്ങളെയും അതിന്റെ പ്രകൃത്യാവസ്ഥ കളെയും മേതില്‍ '(ബാ'യില്‍ കൊണ്ടുവരുന്നു. ഫെഡ്രുവരിയില്‍ തന്നെ ഏപ്രി 110 ലിലെ വെയിലും ഡിസംബറിലെ മഞ്ഞും ജൂണ്‍, ജൂലായ്‌ മാസങ്ങളിലെ മഴയും ഒരുമിച്ചെത്തുന്നു. പ്രകൃതിയോടുള്ള മനുഷ്യന്റെ വ്യവസ്ഥാപിത ധാരണകള്‍ കാര്യ മായി ഫലിക്കില്ലെന്നും പ്രകൃതിക്ക്‌ സ്വയം നിലനില്‍പ്പ്‌ സാധ്യമാണെന്നും ഇതി ലൂടെ വ്യക്തമാക്കാന്‍ മേതിലിനാവുന്നുണ്ട്‌. ആദ്യ കവിതാ സമാഹാരമായ “പെന്‍ഗ്വിനി'ലും ഇത്തരം ദൃശ്യങ്ങളെ കാര്യമായി കാണാനാകില്ല. ചില നഗരങ്ങളു ടെയും കടലിന്റെയുമെല്ലാം ഒരു പുറംനോട്ടം മാത്രമാണ്‌ ആ കവിതകളിലുള്ളത്‌. ആഴത്തിലുള്ള രാഷ്ര്രീയ ദര്‍ശനങ്ങള്‍ ആ കവിതകള്‍ ഉള്‍ക്കൊള്ളുന്നില്ല. 'പാറ്റയായി പുറത്തു വരാനാവാത്തൊരു വെള്ളിപ്പുഴു ഈ കണ്ണാടിക്കൊക്കുണിനുള്ളില്‍""" എന്ന “ജ്വരമാപിനി'യിലെ വരികള്‍ മാത്രമാണ്‌ ചെറുതായെങ്കിലും ഒരു അപവാദ മുള്ളത്‌. കാര്യമായി പരിസ്ഥിതാകവബോധത്തെ വഹിക്കുന്നില്ലെങ്കിലും പില്‍ക്കാല എഴുത്തിലേക്ക്‌ വികസിപ്പിക്കാവുന്ന ദര്‍ശനങ്ങള്‍ “്രാ'യിലും “ചുവന്ന വിദൂഷക രുടെ അഞ്ചാംപത്തി'യിലും മേതില്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. “സൂര്യവംശ ത്തിലും “പെന്‍ഗ്വിനി'ലും അത്തരം ശ്രമങ്ങളൊന്നുമില്ല. പാരിസ്ഥിതികാവബോധം പല രീതിയില്‍ പ്രകടമായ ആധുനികോത്തരതയുടെ കാലത്താണ്‌ മേതിലിലും അത്‌ പ്രധാനമായും കടന്നുവരുന്നത്‌. 3,4.3.2 ഭനമരാഷ്ര്രീയ താല്‍പ്പര്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ മലയാളത്തിലേക്ക്‌ പാരിസ്ഥിതിക അവബോഗശത്തിന്റെ കടന്നുവരവിന്‌ ശേഷമാണ്‌ മേതില്‍ രചനകളുടെ രണ്ടാംഘട്ടം തുടങ്ങുന്നത്‌. ആദ്യഘട്ടത്തിന്‌ ശേഷം ഒരു ദശകത്തിലധികം എഴുതാതെ പിന്നീട്‌ കഥയിലേക്ക്‌ വരുന്നതിന്‌ മുമ്പ്‌ ചില കവിതകള്‍കുടി അദ്ദേഹം എഴുതി. പിന്നീട കഥകളും. മുന്നാംഘട്ടത്തിലെ 111 രണ്ട്‌ രചനകളില്‍ പാരിസ്ഥികാവബോധം കാര്യമായി പ്രതിപാദിക്കാത്തതിനാല്‍ ആ ഘട്ടത്തെ പ്രത്യേകമായി ഇവിടെ രേഖപ്പെടുത്തുന്നില്ല. രണ്ടാംഘട്ടത്തിലെ കവിതകളിലും ഇക്കോളജി വിഷയമായി വന്നു. 3,4.3,2,1 കവിതയില്‍ മേതില്‍ രാധാകൃഷ്ണന്റെ ഇക്കോ പൊളിറ്റിക്കല്‍ കവിതകളുടെ സമാഹാര മാണ്‌ “ഭൂമിയെയും മരണത്തെയും കുറിച്ച്‌'. 1991 ല്‍ പുറത്തിറങ്ങിയ ഈ കവിതാ സമാഹാരത്തിലെ മിക്ക കവിതകളിലും പാരിസ്ഥികാവബോധം ഏറിയും കുറഞ്ഞും കടന്നുവരുന്നു. “ഒരിക്കല്‍ ദൈവത്തിനെതിരായ പാപമായിരുന്നു ഏറ്റവും വലുത്‌. ദൈവം മരിച്ചു. പാപികളും ദൈവത്തോടൊപ്പം മരിച്ചിരിക്കുന്നു. ഇന്നേറ്റവും ഭയാനകമായ പാപം ഭുമിക്കെതിരായ പാപമാണ്‌” എന്ന നീഷേ യുടെ വരികള്‍ ഈ പുസ്തകത്തിന്റെ മുഖക്കുറിപ്പായി എടുത്തു ചേര്‍ത്തിരി ക്കുന്നു. പ്രപഞ്ചം ദൈവത്തിന്റെ ഫോസിലാണ്‌ എന്ന വീക്ഷണമാണ്‌ മേതില്‍ മുന്നോട്ടു വെക്കുന്നത്‌. മേതില്‍ കവിതകളുടെ മാനിഫെസ്റ്റോ ആണ്‌ “എന്റെ രാഷ്ട്രീയം” എന്ന കവിത. തന്റെ ഭാമരാഷ്ടര്രീയ ദര്‍ശനങ്ങളെ പ്രസ്താവനാ രൂപത്തില്‍ മേതില്‍ ഈ കവിതയിലൂടെ വ്യക്തമാക്കുന്നുണ്ട്‌. “എന്റെ രാഷ്ര്രീയം ഒരു വിത്തില്‍ നിന്ന്‌ നേരിട്ടു കിളിര്‍ക്കുന്നു""” എന്ന്‌ കവിതയുടെ തുടക്കത്തില്‍ തന്നെ മേതില്‍ പ്രഖ്യാപിക്കുന്നു. ഈ ദര്‍ശ നത്തെ കുറെക്കൂടി വിശാലാര്‍ത്ഥത്തില്‍ ഈട്ടിയുറപ്പിച്ചാണ്‌ കവിത അവസാനിക്കു ന്നത്‌. “എന്റെ രാഷ്ര്രീയം ഭാമികമാകുന്നു- എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും 112 ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി അതു തുടര്‍ന്നുകൊണ്ടിരിക്കും"” താന്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാരിസ്ഥിതിക രാഷ്ര്രീയബോധത്തിന്റെ ആഴം എത്ര യെന്ന്‌ ഈ വരികളിലൂടെ മേതില്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കുന്നുണ്ട്‌. മനുഷ്യ ക്രേന്ദിതമായി നിലനിന്നിരുന്ന പ്രപഞ്ചവീക്ഷണത്തെയും പ്രസ്തുത കവിതയില്‍ മേതില്‍ നിരാകരിക്കുന്നു. “എല്ലാ ജീവജാലങ്ങളെയും കൂട്ടി ഘടിപ്പിച്ചുണ്ടാക്കിയ ഒരൊറ്റ ജീവിയാകുന്നു ഞാന്‍” എന്ന വരികളിലൂടെ മനുഷ്യന്റെ മേല്‍ക്കോയ്മാ മനോഭാവത്തെയും മേതില്‍ ചോദ്യം ചെയ്യുന്നു. മനുഷ്ൃപക്ഷത്തല്ല, പരിസ്ഥിതിപക്ഷത്താണ്‌ താന്‍ നിലകൊ ള്ളുന്നതെന്ന്‌ മേതില്‍ ഈ കവിതയിലൂടെ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുന്നു. "ഒരു പാറയിലെ വിള്ളലില്‍” എന്ന കവിതയില്‍ ഭൂമിയെ ഒരു പെണ്ണായി കണക്കാക്കുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ അകത്തേക്ക്‌ വലിച്ചെടുക്കുന്നത്‌ ഭുമിയില്‍ നിന്ന്‌ മറ്റാരും അതുവരെ സ്വീകരിക്കാത്ത ജൈവികാനുഭൂതികളാണ്‌. “ഒരുപാട്‌ വാതകങ്ങള്‍ അടിയില്‍നിന്ന്‌ കടന്നുവരുന്നു, മാളങ്ങളുടെയും പോടുകളുടെയും ഗന്ധങ്ങള്‍, ജീവികള്‍ ദ്രവിക്കുമ്പോഴുള്ള വാതകങ്ങള്‍ ഭൂമിയുടെ കാമവും വിശപ്പും പ്രസരിക്കുന്ന ഉച്ഛച്യാസങ്ങള്‍ മുട്ടകളും വിത്തുകളും സ്വയം പിളരുമ്പോഴുള്ള വാതകങ്ങള്‍, ഉന്മത്തവും കലുഷവും തീക്ഷ്ണവുമായ ധാതുഗന്ധങ്ങള്‍..."”' ഭൂമിയെ മൊത്തത്തില്‍ പരിഗണിച്ച്‌ എല്ലാ തലങ്ങളെയും ഒരുപോലെ നോക്കിക്കാ ണുന്നു. ഭൂമിയിലെ സകല ചരാചരങ്ങളോടും ജന്തുജീവജാലങ്ങളോടും മേതില്‍ 113 ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നു. “ഒരു ദൌത്യം” എന്ന കവിതയിലും ഈ വീക്ഷണം മേതില്‍ മുന്നോട്ടു വെക്കുന്നു. "ഭൂമിയുടെ ഗന്ധമല്ലാതെ എനിക്കൊന്നുമില്ല, ആഴിയിലും പിറവിയിലും ഉടഞ്ഞ തോടുകളല്ലാതെ എനിക്കു 9922 മറ്റൊന്നുമില്ല. എന്ന്‌ പറയുന്ന മേതില്‍ ഭൂമിയെക്കുറിച്ച്‌ അറിയാത്തവന്‍ ഒരു വിപ്ലവവും നട ത്താന്‍ പോകുന്നില്ലെന്നും, "ഉറുമ്പിനെയും ഇലയെയും കല്ലിനെയും അറിയാത്തവന്‍ ഈ ലോകത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ല” എന്നും ഈ കവിതയിലൂടെ കവി പറഞ്ഞു വെക്കുന്നു. ഭൂമിയുടെ വിള്ളലില്‍ കൂടി പുറത്തുവരുന്നതിനാണ്‌ മഹത്ധമെന്ന്‌ “മൈഥിലി: ഒരു വാഗ്ജാലം' എന്ന കവിതയിലും മേതില്‍ പറയുന്നുണ്ട്‌. 'ഉഴവുചാലില്‍ ആവിര്‍ഭവിക്കയാല്‍ അരമനവെടിഞ്ഞ്‌ വനാന്തരങ്ങളില്‍ പാര്‍ക്കയാല്‍, ഒടുവില്‍ ഭൂമി പിളര്‍ന്ന്‌ തിരോഭവിക്കയാല്‍, മൈഥിലീ, നീയെനിക്കൊരു ഇക്കോളജിക്കല്‍ ദേവത!" കാടുജീവിതവും ഭൂമിയിലേക്കുള്ള മടക്കവും കൊതിപ്പിക്കുന്നതാണ്‌. ഇതിഹാസക ഥാകാരന്‍മാരും മറ്റു എഴുത്തുകാരുമെല്ലാം ജീവിത ദുരന്തങ്ങളായി കണ്ടിരുന്ന ഈ രാമായണ സന്ദര്‍ഭങ്ങള്‍ മേതിലില്‍ കൊതിയുറുന്ന ഒന്നാകുന്നു. 114 ആകാശങ്ങളില്‍ നിന്നിറങ്ങിവരുന്ന ദേവതകളെക്കാള്‍ ചിതല്‍പ്പുറ്റുകളില്‍ നിന്നുയരുന്ന ദേവതകളെയാണ്‌ എനി ക്കിഷ്ടം" എന്നെഴുതുന്നതിലൂടെയും മണ്ണിനോടുള്ള പ്രാധാന്യവും പ്രണയവും മേതില്‍ വ്ൃക്തമാക്കുന്നുണ്ട്‌. മേതില്‍ എന്ന തന്റെ വാക്കിന്റെ “ഭമിക അര്‍ത്ഥ ത്തെയും ഈ കവിതയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ' (മേത്‌-ഭൂമി; ആകയാല്‍, മേതില്‍- ഭൂമിയില്‍)” ' ഒരു എഴുത്തുകാരന്‍ തന്റെ പേരിനെ പോലും ഭുമിയെ കൂട്ടിപ്പിടിച്ചാണ്‌ വിശദീകരിക്കുന്നത്‌. തനിക്കും മൈഥി ലിയെപ്പോലെ ഭൂമിക്കടിയിലേക്ക്‌ തിരിച്ചുപോകണം. “ഞാന്‍ അത്രമേല്‍ ചെറുതാകയാല്‍ എനിക്ക്‌ ഭൂമിയുടെ ഒരൊറ്റ രോമകൂപം മതി ഉള്ളിലേക്ക്‌ വിയര്‍ത്തടങ്ങാന്‍!” എന്ന മോഹസാധ്യതയെ ബാക്കിവെച്ചാണ്‌ മേതില്‍ ഈ കവിത അവസാനിപ്പി ക്കുന്നത്‌. പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും താദാത്മ്യം പ്രാപിക്കുന്ന തിന്റെ തീരവത “എം. ഗോവിനന്ദനി'ലും കാണാം. “ഞാന്‍ അട്ടകളുമായി കൂട്ടുകൂടിയിരിക്കുന്നു ചിലന്തികളുമായും ചാഴികളുമായും ഗുഡ്ദാലോചനകളിലും ചിതലുമായി അഗമ്ൃയഗമനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു"”' എന്ന്‌ പ്രഖ്യാപിക്കുന്ന കവി തനിക്ക്‌ കവികളുടെ (മനുഷ്യന്റെ) ഭാഷ അറിയി ല്ലെന്നും അവരോട സംസാരിക്കാറില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇങ്ങനെ കവിതകളില്‍ മനുഷ്യരുടെ സ്ഥാനം എപ്പോഴും മൃഗങ്ങള്‍ക്കിട യിലോ അല്ലെങ്കില്‍ കുറെ ജീവജാലങ്ങള്‍ക്ക്‌ താഴെയോ ആണ്‌. താനാദൃമായി പരി 115 ചയപ്പെട്ടത്‌ മനുഷ്യരെയല്ലെന്നും ചീവിടിനെയും ചിലന്തിയെയുമാണെന്നും മേതില്‍ പറയുന്നു. കോശങ്ങള്‍ തന്നത്‌ ഞാഞ്ഞുളുകളും വേരുകളുമാണ്‌. അസ്തി ത്വമെന്നത്‌ ചുറ്റുപാടുകളിലെ ജൈവസമുഹത്തിന്റെ കുടെ സംഭാവനയാണ്‌ എന്ന അര്‍ത്ഥത്തില്‍ മനുഷ്യകുടുംബാംഗമായല്ല; മറിച്ച്‌ സസ്യ-ജന്തുകുടുംബാംഗമാണ്‌ മേതില്‍. “എന്റെ രാഷ്ര്രീയ'ത്തില്‍ വിത്ത്‌, ഇരുമ്പയിര്‌, ഞാഞ്ഞൂല്‍, വയല്‍, പാമ്പ്‌ എന്നിവയെല്ലാം പരാമര്‍ശിക്കപ്പെട്ടതിന്‌ ശേഷമാണ്‌ മനുഷ്യന്‍ പരാമര്‍ശിക്കപ്പെടു ന്നത്‌. ഒരു പാറയിലെ വിള്ളലില്‍', ““ജീവിക്കാനറിയാത്തുകൊണ്ട്‌ മരണോപായങ്ങള്‍ കണ്ടെത്തിയ ഒരേയൊരു മണ്ടന്‍ജീവി””* ആണ്‌ മനുഷ്യന്‍. മനുഷ്യര്‍ക്ക്‌ ക്രുരജീവികളായ പഴുതാരയും പാമ്പുമെല്ലാം മേതി ലിന്റെ സ്നേഹപങ്കാളികളാണ്‌. “പാമ്പ്‌: ഒരേറ്റുമുട്ടല്‍' എന്ന കവിതയില്‍ പാമ്പിനെ പരിചയപ്പെടാന്‍ വൈകിയതിലുള്ള സങ്കടമാണ്‌ കവിക്കുള്ളത്‌. എത്തിപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്ത സ്ഥലങ്ങളില്‍ മനസ്സില്‍ വിചാരിക്കുമ്പോഴെല്ലാം തേളുകളും പഴുതാരകളും ആകസ്മികമായി പ്രതൃക്ഷപ്പെടുന്നതിനെക്കുറിച്ച്‌, “ഭൂമിയെയും മര ണത്തെയും കുറിച്ച്‌” എന്ന കവിതാഭാഗത്തിന്റെ ആമുഖത്തില്‍ മേതില്‍ പറയു ന്നുണ്ട്‌. ജീവജാലങ്ങളെ മനുഷ്യന്റെ സൌകര്യങ്ങള്‍ക്കായി നശിപ്പിക്കരുത്‌. “എന്റെ തീന്മേശപ്പുറത്ത്‌ മത്സ്യമരുത്‌! ആഴങ്ങളുടെ ഗന്ധമാണ്‌ അതിനുള്ളത്‌; എത്രമേല്‍ എരിച്ചാലും പൊരിച്ചാലും കൊള്ളാം, ഉപ്പിലും മുളകിലും മസാലക്കൂടുകളിലും സംസ്കരിച്ചാലും കൊള്ളാം, മീനിറച്ചിയുടെ ഉള്ളറകളിലെനിക്ക്‌ തിരിച്ചറിയാം 116 ആഴങ്ങളുടേതായ ആ സവിശേഷഗന്ധം അതെനിക്ക്‌ അരോചകമാകുന്നു, അന്യമാകുന്നു” എന്ന്‌ “ആഴങ്ങളിലെ ഇറച്ചി'യില്‍ പറയുന്നു. തന്റെ മരണബോധത്തെ പോലും തീര്‍ത്തും പരിസ്ഥിതിബദ്ധമായാണ്‌ മേതില്‍ അവതരിപ്പിക്കുന്നത്‌. “ഒടുക്കത്തെ ഏറ്റുപറച്ചിലി'"ല്‍, “പകല്‍വെട്ടത്തില്‍ പുവുകള്‍ ഉലയുമ്പോള്‍, പക്ഷികള്‍ ചിറകടിക്കുമ്പോള്‍, കുട്ടികള്‍ ചിരിച്ചാര്‍ത്തു 1530 കളിക്കുമ്പോള്‍ ആണ്‌ തനിക്ക്‌ മരിക്കേണ്ടത്‌. പകലിലെ മരണം ഒരു മരണം പോലുമല്ല. ഒരുതരം കണ്ണുകെട്ടിക്കളി മാത്രമാണ്‌. മരണശേഷം ഒരാത്മാവായി അന്തരീക്ഷത്തില്‍ ലയി ക്കാനല്ല. മുക്കായി കരിയിലകളെ മണക്കാനും, ചെവിയായി മലയിലുരുളുന്ന ഇടി നാദം കേള്‍ക്കാനും, കണ്ണായി തടാകത്തില്‍ നിഴല്‍ നോക്കാനുമാണ്‌ ആഗ്രഹം. അതും കഴിഞ്ഞ്‌, “എന്റെ മരണത്തിനുശേഷം എവിടെയെങ്കിലും ഞാന്‍ എത്തിപ്പെടുമെങ്കില്‍ അവിടെയൊരു ദൈവത്തെയോ പിത്ൃക്കളെയോ കാണുന്നതിനു പകരം ജീവിതത്തിലാദ്യമായി ഞാന്‍ പരിചയപ്പെടാനിടയായ ചീവീടിനെയോ ചിലന്തിയെയോ ചീങ്കണ്ണിയെയോ കണ്ടെത്താന്‍ ഞാനാഗ്രഹിക്കുന്നു.”” എന്നും മേതില്‍ വ്യക്തമാക്കുന്നു. സ്വര്‍ഗ്ഗമോ നരകമോ വേണ്ട, പകരം പാതാള ത്തിലെ ഒരു പുനര്‍ജന്മമാണ്‌ കവിക്ക്‌ വേണ്ടത്‌. ഇങ്ങനെ പരിസ്ഥിതിയിലലിഞ്ഞ്‌ ജീവിക്കണമെന്നും മരിക്കണമെന്നും ആഗ്രഹിക്കുമ്പോള്‍ തന്നെ പ്രകൃതിക്ക്‌ 117 നേര്‍ക്കുള്ള ചുഷണത്തെക്കുറിച്ചും അദ്ദേഹം ബോധവാനാണ്‌. പാരിസ്ഥിതിക വിനാശ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രകൃതി തന്നെ മറുപടി നല്‍കുമെന്നും പാരിസ്ഥി തിക ദുരന്തങ്ങള്‍ അതിന്റെ സൂചനകളാണെന്നും “ഇലയും ശിശുവും” എന്ന കവി തയില്‍ മേതില്‍ വ്യക്തമാക്കുന്നു. “നമുക്ക്‌ മറുപടികള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു! ജീവിയുടെ സൂചനകള്‍ മറക്കുകയാല്‍, ഭൂമിയുടെ കലാപങ്ങളെ ഒറ്റിക്കൊടുക്കയാല്‍ നമ്മുടെ സ്വന്തം മരണങ്ങള്‍ക്കുപോലും നാം അപരിചിതരായിരിക്കുന്നു.””” “മുറിവുകള്‍ ' എന്ന കവിതയിലും ഈ നശീകരണബോധത്തെ തുറന്നുകാട്ടുന്നുണ്ട്‌. എല്ലാ ചൂഷണങ്ങളെയും ഭൂമി അതിജീവിക്കുമെന്നും ഭൂമിക്ക്‌ മരിക്കാന്‍ കഴിയി ല്ലെന്നുമുള്ള പ്രത്യാശയാണ്‌ മേതിലിനുള്ളത്‌. “ഞാന്‍ മരണത്തിന്‌ എതിരാണ്‌ എന്റെ ഭൂമിയെപ്പോലെ” എന്ന “ഒടുക്കത്തെ ഏറ്റുപറച്ചിലിലെ” വരികളില്‍ ആ പ്രത്യാശയാണ്‌ ഉള്ളത്‌. ഇങ്ങനെ ജീവിതത്തിനപ്പുറത്തേക്കും നീളുന്ന വിശാലമായ ജൈവലോകത്തിന്റെ പ്രതിനിധിയായാണ്‌ മേതില്‍ കവിതയില്‍ ഇടപെട്ടത്‌. മനുഷ്യജീവിതത്തിന്റെ ആധാരംപോലും മനുഷ്യനല്ല, വിശാലമായ ജൈവലോകമാണെന്ന രീതിയില്‍ പ്രകൃതിയുടെ പ്രാധാന്യത്തെ കൂടുതല്‍ വ്യക്തമാക്കാനാണ്‌ മേതില്‍ ശ്രമിക്കുന്നത്‌. പ്രകൃതിയുടെ നിലനില്‍പ്പും മുന്നോട്ടുപോക്കും ആ ജൈവവ്യവസ്ഥയിലെ എല്ലാ ത്തിന്റെയും അതിജീവനമാണ്‌ എന്ന പ്രഖ്യാപനമാണ്‌ മേതില്‍ രാധാകൃഷ്ണന്‍ കവിതകളിലൂടെ നടത്തിയത്‌. ഈ രീതിയില്‍ തന്നെയാണ്‌ കഥകളിലും മേതില്‍ തന്റെ പാരിസ്ഥിതിക ആഭിമുഖ്യം വെളിപ്പെടുത്തിയത്‌. 118 3,4.3,2,2 കഥയില്‍ മേതില്‍ രാധാകൃഷ്ണന്‍ രണ്ടാംഘട്ടത്തിലെഴുതിയ മിക്ക കഥകളിലും പരി സ്ഥിതി ദര്‍ശനം ഏറിയും കുറഞ്ഞും കടന്നുവരുന്നുണ്ട്‌. “ഭുമിയെയും മരണ ത്തെയും കുറിച്ച്‌” എന്ന കവിതാസമാഹാരത്തിലെ ദര്‍ശനങ്ങളുടെ ഒരു തുടര്‍ച്ച തന്നെയാണ്‌ ഇത്‌. കവിതകളില്‍ “എന്റെ രാഷ്ര്രീയം' പോലെത്തന്നെ പ്രാധാന്യമു ള്ളതാണ്‌ കഥയില്‍ “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം” എന്നതും. മറ്റു കഥക ളില്‍ പലയിടങ്ങളിലായി ഇക്കോളജി കടന്നുവരുന്നു. മേതിലിന്റെ പാരിസ്ഥിതിക ദര്‍ശനങ്ങള്‍ മുഴുവന്‍ പ്രകടമാകുന്ന കഥയാണ്‌ "എങ്ങനെ ഒരു പഴുതാരയെ കൊല്ലാം”. കുവൈറ്റിലെ അബ്ബാസിയ പട്ടണത്തില്‍ ചുറ്റും നിരന്നുനില്‍ക്കുന്ന കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ക്കിടയില്‍ പ്രകൃതിയെ തിര യുന്ന, പിളര്‍പ്പോ മാളമോ കാണാന്‍ കൊതിക്കുന്ന ആഖ്യാതാവിന്റെ വിവരണ ത്തോടെയാണ്‌ കഥ തുടങ്ങുന്നത്‌. ഫ്ളാറ്റിലെ പൂച്ചട്ടിയെ നോക്കി, “പ്ലാസ്റ്റിക്കിനേ ക്കാള്‍ അപ്രാകൃതികമായൊരു മനുഷ്യനിര്‍മ്മിതിയില്ല" എന്ന്‌ കഥാകാരന്‍ പറ യുന്നു. മണ്ണിന്റെ സുഷിരങ്ങളില്‍ നിന്ന്‌ മാത്രം നേരിട്ട ശരീരത്തിലേക്ക്‌ പ്രക്ഷേപി ക്കുന്ന രീതിയില്‍ മണ്ണിന്റെ മണം അനുഭവവേദ്യമാകുന്നു. പിന്നീട രാത്രി, ഭാര്യയു മായി കലഹിച്ചപ്പോള്‍ ഭീഷണിയായാണ്‌ തേളുകളും പഴുതാരകളുമെല്ലാം റുമി ലേക്ക്‌ കയറിവരും എന്നു പറയുന്നത്‌. എങ്കിലും കുവൈറ്റില്‍ അതിനെക്കുറിച്ച്‌ കേട്ടുകേള്‍വി പോലും ഇല്ലാത്തതിനാല്‍ അവയെ കാണാനാകും എന്ന്‌ പ്രതീക്ഷി ച്ചിരുന്നില്ല. പക്ഷെ, അത്ഭുതപ്പെടുത്തുമാറ്‌ പിറ്റേന്ന്‌ മുറിയില്‍ പഴുതാര പ്രത്യക്ഷ പ്പെട്ടു. ഇത്തരം ജീവികളെക്കുറിച്ച്‌ മനസ്സില്‍ വിചാരിക്കുമ്പോള്‍തന്നെ മുമ്പില്‍ അത്‌ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച്‌, മുമ്പ്‌ പാലക്കാട്ടെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടതി നെക്കുറിച്ച്‌, ഭൂമിയെയും മരണത്തെയും കുറിച്ച്‌” എന്ന കവിതാഭാഗത്തും മേതില്‍ എഴുതിയിട്ടുണ്ട്‌. 119 പഴുതാരയെ കണ്ട്‌ താന്‍ പേടിച്ചുമരിക്കും എന്ന ഭാര്യയുടെ പ്രതികരണം പോലും ആഖ്യാതാവില്‍ അതിനെ സംരക്ഷിക്കണമെന്ന അഭിപ്രായത്തില്‍ മാറ്റമു ണ്ടാക്കാനാവുന്നില്ല. ഭാര്യ പേടിച്ചു മരിച്ചാലും താനതിനെ കൊല്ലാന്‍ പോകുന്നില്ല എന്നാണദ്ദേഹം തീരുമാനിക്കുന്നത്‌. ഭാരൃയുടെ നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫല മായി അയാള്‍ക്ക്‌ പഴുതാരയെ കൊല്ലാന്‍ തീരുമാനിക്കേണ്ടി വരുന്നു. പക്ഷെ അതി നിടയില്‍ ഒരു പഴുതാരയെ, ജീവിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യ പ്പെടുത്താന്‍ കഥാകാരന്‍ കഴിഞ്ഞു. പ്രകൃതിയെയും ജീവജാലങ്ങളെയും മാനിക്കുന്ന സന്ദര്‍ഭം, “പ്രാതലിന്‌ ഒരു HN എന്ന കഥയിലും കാണാം. ആഖ്യാതാവിന്റെ വീടിന്റെ പിറകുവശത്തുള്ള കൂറ്റന്‍ തൊടി മുഴുവനായി പ്രകൃതിക്ക്‌ വിട്ടുനല്‍കിയിരിക്കുകയാണ്‌. അവിടെ യാകെ ഇലപ്പടര്‍പ്പുകളും നിഴലുകളും മാവുകളും നിറഞ്ഞിരിക്കുന്നു. ഓന്തും അര ണയും കരിമൂര്‍ഖനും മഞ്ഞപ്പുമ്പാറ്റയും ആ തൊടിയിലൂടെ സ്വൈരവിഹാരം നട ത്തുന്നു. തനിക്ക്‌ ഒരിലയുടെ ആത്മവിശ്വാവും ഒരു ഉറുമ്പിന്റെ ലളിതമായ വിവേ കവും മതിയെന്ന്‌ “ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാന'ത്തില്‍ മേതില്‍ രാധാ കൃഷ്ണന്‍ പ്രഖ്യാപിക്കുന്നു. ഭാതികവസ്തുക്കളെപ്പോലും പ്രകൃതിയോട സാമ്യപ്പെടുത്തി നോക്കിക്കാ ണുന്ന രീതി കവിതയിലെന്നപോലെ '“ചിക്ക്‌ബൊക്ക്‌ റെയിലേ' എന്ന കഥയിലും മേതില്‍ സ്വീകരിക്കുന്നു. സഞ്ചരിക്കുന്ന തീവണ്ടി, “പ്രകൃതിയുടെ ഒരു ഭാഗമായ പ്രാക്തനമായ ജീവി'യായാണ്‌ ആഖ്യാതാവിന്‌ അനുഭവപ്പെടുന്നത്‌. തീവണ്ടിയുടെ കരിംചുവപ്പ്‌ നിറത്തിന്‌ തന്നെ പഴമയുടെ രഹസ്യമാണുള്ളത്‌. മനുഷ്യന്‌ മുകളില്‍ മൃഗങ്ങളെ സ്ഥാപിക്കുന്ന രീതി “സംഗീതം ഒരു സമയകലയാണ്‌' എന്ന കഥയി ലുണ്ട്‌. പ്ലേഗിലെ കൂട്ടക്കുരുതിയായ ബ്ലാക്ക്‌്ഡെത്തിനെ അതിജീവിച്ചിടടും പ്ലേഗിനെതിരെ പ്രതിരോധമരുന്ന്‌ വികസിപ്പിക്കാന്‍ കഴിയാത്ത മനുഷ്ൃയരോട വെറു പ്യാണെന്ന്‌ മേതില്‍ പ്രഖ്യാപിക്കുന്നു. മൃഗങ്ങള്‍ക്ക്‌ വേണ്ടി നിലകൊള്ളുന്ന സന്ദര്‍ഭ ങ്ങള്‍ മേതില്‍ രചനകളില്‍ എമ്പാടും കാണാവുന്നതാണ്‌. 120 3,4.3,3 മേതിലിലെ തിരൃഗ്ജഞാനദര്‍ശനം സാഹിത്യത്തിന്റെ ജന്തുതലം മേതിലില്‍ ഏറെ പ്രകടമാണ്‌. കലയ്ക്ക്‌ വ്യക്തിതലവും സമൂഹതലവും മാത്രമല്ല ഒരു ജന്തുതലം കൂടിയുണ്ടെന്ന്‌ അദ്ദേഹം വിശ്വസിച്ചു. സഹോദരര്‍ക്കിടയില്‍ രക്തബന്ധമുള്ളതുപോലെ മേതിലിനും ജീവി കള്‍ക്കുമിടയില്‍ ഒരു മണ്‍ബന്ധം പ്രവര്‍ത്തിക്കുന്നുണ്ട്‌. “ഗന്ധങ്ങളുടെ ആചാരം" എന്ന കവിതയില്‍ എലി, ഉറുമ്പ്‌, പുച്ച തുടങ്ങിയ ജീവികളെല്ലാം മനുഷ്യരേക്കാള്‍ ഏറെ ഉയര്‍ന്നവരാണെന്ന്‌ മേതില്‍ പറയുന്നുണ്ട്‌. കഥകളിലാണ്‌ ഈ ജന്തുതലം കൂടുതല്‍ വ്യക്തമാവുക. തനിക്ക്‌ വലിയ അറിവുകളൊന്നും തന്നെ വേണ്ടെന്നും ഒരു ഉറുമ്പിന്‌ മനസ്സിലാക്കാനാവാത്ത കാര്യങ്ങള്‍ മനസ്സിലാക്കാന്‍ തനിക്കും താല്‍പ്പരൃമില്ലെന്നും “ആല്‍ഫ്ഫഡ്‌ ഹിച്ച്‌കോ ക്കിന്റെ പ്രേമഗാന'ത്തില്‍ മേതില്‍ തുറന്നു പറയുന്നു. മുമ്പ്‌ ഷഡ്പദങ്ങള്‍, തേളു കള്‍, ഒച്ചുകള്‍, ഞാഞ്ഞൂളുകള്‍ തുടങ്ങിയ ചെറിയ ജീവികളുടെ ചലനങ്ങളെയും അഭിഗതികളെയും കുറിച്ച്‌ ഗവേഷണം നടത്തിയതും ആ പ്രബന്ധം ബ്രിട്ടീഷ്‌ എന്റമോളജിക്കല്‍ സൊസൈറ്റിയുടെ പുസ്തകങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും “ഭൂമിയെയും മരണത്തെയും കുറിച്ച്‌” എന്ന കവിതാസമാഹാരത്തിന്റെ ആമുഖ ത്തിലും “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം” എന്ന കഥയിലും മേതില്‍ പറയു ന്നുണ്ട്‌. കഥകളിലെ ഉപമാനങ്ങള്‍ പോലും ഈ പ്രകൃതിബന്ധബോധത്തില്‍ നിന്നു ണ്ടാകുന്നതാണ്‌. “ജിറാഫുകള്‍ കഴുത്ത്‌ നീട്ടുമ്പോള്‍” എന്ന കഥയില്‍, സുര്യോദ യത്തെ കിഴക്കിലെ ചുവപ്പന്‍ കോഴിപ്പൂവ്‌ കൂകുന്നതായാണ്‌ അവതരിപ്പിച്ചിരിക്കു ന്നത്‌. “മെലിഞ്ഞവരുടെ മനഃശാസ്ത്ര'ത്തില്‍ ദൈവത്തിന്റെ ബിക്കിനിയായാണ്‌ കടല്‍ക്കാക്ക വിശേഷിപ്പിക്കപ്പെടുന്നത്‌. ഹെല്‍മറ്റിട്ട ആള്‍ തല ഒളിപ്പിച്ചുവെക്കുക യാണ്‌ എന്ന അര്‍ത്ഥത്തില്‍ ഒട്ടകപക്ഷി എന്ന്‌ വിളിക്കപ്പെടുന്നത്‌ “ജിറാഫുകള്‍ കഴുത്ത്‌ നീട്ടുമ്പോള്‍', “അതെല്ലാം അമേരിക്കയില്‍” എന്നീ കഥകളില്‍ കാണാം. 121 സോപ്പ്‌ നിര്‍മ്മാണത്തിന്റെയും വിതരണത്തിന്റെയും ശൃംഖല “ഉടല്‍ ഒരു ചുഴ്നില'യില്‍ ഉറുമ്പു പുറ്റിന്റെ ജൈവമായ സുഘടിത്വത്തോടാണ്‌ ഉപമിച്ചിരിക്കു ന്നത്‌. മനുഷ്യന്റെ ലോകത്ത്‌ ചെറുജീവികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടു ന്നതും മേതില്‍ രചനകളുടെ വിഷയമാണ്‌. പ്ലേഗ്‌ കാലത്തെ ബ്ലാക്ക്ഡെത്തില്‍ എത്ര എലികള്‍ ചത്തുപോയെന്ന്‌ ആരും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും മനു ഷ്യരുടെ കണക്ക്‌ മാധ്രമേ എല്ലായിടത്തുമുള്ളുവെന്നും “സംഗീതം ഒരു സമയകല യാണ്‌' പറയുന്നു. ഞാഞ്ഞൂലിനെ ജീവനോടെ ചുണ്ടയില്‍ കോര്‍ക്കുന്നത്‌ വലിയ പാപമാണെന്ന്‌ “വരമ്പില്‍ ഒരു കൊറ്റി” ഓര്‍മ്മപ്പെടുത്തുന്നു. ഇങ്ങനെ തിര്യഗ്ജ്ഞാ നദര്‍ശനം വളരെ വൃത്യസ്തവും വിശാലവുമായ രീതിയിലാണ്‌ മേതില്‍ എപ്പോഴും പ്രകടമാക്കുന്നത്‌. പ്രകൃതി മനുഷ്യനുവേണ്ടിയല്ല അതിന്‌ സ്വന്തമായ നിലനില്‍പ്പുണ്ടെന്നും അത്‌ മാനിക്കണമെന്നുമുള്ള ഗഹനപരിസ്ഥിതിവാദ (Deep Ecology) amlad ദര്‍ശനങ്ങളാണ്‌ മേതിലില്‍ കൂടുതലായി കാണാനാവുക. പരിസ്ഥിതിനാശത്തിന്‌ കാരണം മനുഷ്യന്റെ (പ്രധാനമായും പുരുഷന്റെ) ഇടപെടലാണെന്ന്‌ കൂടുതല്‍ രചനകളിലും സൂചനകളുണ്ട്‌. ഈ അര്‍ത്ഥത്തില്‍, പരിസ്ഥിതി നാശത്തിന്‌ കാരണം പുരുഷാധിപത്യമാണെന്നും പുരുഷന്റെ ചൂഷണം അവസാനിക്കുന്ന തോടെ ഭൂമി പഴയ പ്രതാപം വീണ്ടെടുക്കുമെന്നുമുള്ള പാരിസ്ഥിതിക സ്ത്രീവാദ ത്തിന്റെ (1:00 1“ബ്പണ) നിലപാടുകളും മേതിലിലുള്ളതായി കാണാം. ഉപരി പ്ലവമായ ലളിത വര്‍ണ്ണനകളല്ല, തീര്‍ത്തും പരിസ്ഥിതിപക്ഷ നിലപാടുകളായിരുന്നു മേതില്‍ രചനകള്‍. മറ്റുള്ളവര്‍ പ്രകൃതിയെക്കുറിച്ചെഴുതുമ്പോള്‍ മറുഭാഗത്ത്‌ മനു ഷ്യരെ തന്നെ പ്രതിഷ്ഠിക്കുകയായിരുന്നു. മേതിലാകട്ടെ ഭുമിയിലെ മുഴുവന്‍ ജന്തു ജീവജാലങ്ങളോടും ഐക്യദാര്‍ഡ്യം (&്രഖ്യാപിക്കുകയാണ്‌ ചെയ്തത്‌. മനുഷ്യന്റെ കണ്ണിലൂടെയല്ല, മരത്തിന്റെയും ഉറുമ്പിന്റെയും കണ്ണിലൂടെ ലോകത്തെ നോക്കു 122 മ്പോഴുള്ള അവസ്ഥകളാണ്‌ ആ രചനകളിലുണ്ടായിരുന്നത്‌. സമകാലികര്‍ ആസന്ന മൃത്യുവിന്‌ ഉത്തരവാദിയായ മനുഷ്യനെ മാര്രം അഭിസംബോധന ചെയ്താണ്‌ കൃതികളെഴുതിയത്‌. അപൂര്‍ണ്ണമായിരുന്ന ഈ പ്രകൃതിയെഴുത്തില്‍ ഇതര ജീവജാലങ്ങളുടെ സാന്നിധ്യത്തെയും നിലനില്‍പ്പിനെയും കുറിച്ച്‌ ഒരു ആശ കയും പങ്കുവെക്കപ്പെട്ടിരുന്നില്ല. എന്നാല്‍ മനുഷ്യനോടൊപ്പം ഒച്ചിനെയും മത്സ്യ ത്തെയും പരുന്തിനെയും ഗൊറില്ലലെയും തുമ്പിയെയും പഴുതാരയെയും മേതില്‍ പരിഗണിച്ചു. പാറയുടെ വിള്ളലിനെ പ്രകൃതിയുടെ ഇന്ദ്രിയമായി കണക്കാക്കാന്‍ മാത്രം ഭൂമിയോട്‌ ചേര്‍ന്നുനില്‍ക്കുകയും ചെയ്തു. എഴുത്തിന്റെ രാഷ്ര്രീയം” എന്ന അധ്യായത്തില്‍ ആധുനികതാവാദത്തിന്റെ പൊതുരാഷ്ര്രീയപദ്ധതിയെയും, മേതില്‍ എങ്ങനെ വ്യത്യസ്തനായി നില്‍ക്കുന്നു എന്നുമാണ്‌ പരിശോധിച്ചത്‌. അമ്പതുകളിലും അറുപതുകളിലുമായി സ്വാതന്ത്ര്യാന ന്തരം സംഭവിച്ച സാമൂഹികമാറ്റത്തിന്റെ ഫലമായി കേരളീയര്‍ ഒരു മധ്യവര്‍ഗ്ഗസമു ഹമായി പരിവര്‍ത്തനപ്പെട്ടതിന്റെ പ്രതികരണം വിവിധയിടങ്ങളിലുണ്ടായതാണ്‌ ആധുനികതാവാദത്തില്‍ പ്രമേയമായത്‌. അസ്തിത്വവാദം, ശുനൃയതാവാദം, നിഷേ ധചിന്ത, നിരീശ്വരചിന്ത എന്നിവ ധാരാളമായി കൃതിയിലിടം നേടി. സാമുഹൃജീവിതം വ്യക്തിയെ ചുരുക്കുകയും നിരവധി കെട്ടുകളില്‍ അക പ്പെടുത്തുകയും ചെയ്യുന്നു എന്ന ആധുനികതാബോധത്തെ പൂര്‍ണ്ണമായി മേതില്‍ രാധാകൃഷ്ണന്‍ സ്വീകരിക്കുന്നില്ല. ഫ്ളാറ്റുകളിലെ കഥാസ്ഥലികളില്‍പ്പോഴും പൊതുഇടങ്ങളുടെ സൂചന കൃതികള്‍ മുന്നോട്ടുവെക്കുന്നുണ്ട്‌. സമുഹത്തിലെ സ്ഥാനം നഷ്ടമാവുക എന്നത്‌ മേതില്‍ കഥാപാത്രങ്ങളില്‍ പൊതുവെ ഭീതി ജനി പ്പിക്കുന്ന ഒന്നാണ്‌. അനാഥത്വമെന്ന ആധുനികതാവാദനിലപാടിനെയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നില്ല. അച്ഛനില്ലാത്ത കുഞ്ഞ്‌ ലോകത്തെവിടെയും ഇല്ലെന്നും പ്രസവി ക്കുന്ന അമ്മക്കെങ്കിലും അറിയാവുന്ന സാന്നിദ്ധ്യമാണ്‌ അച്ഛന്‍ എന്നും വ്യക്തമ 123 ക്കുന്ന മേതില്‍ അനാഥത്വമെന്ന വീക്ഷണത്തെ വിശാലതകളിലേക്ക്‌ നയിക്കുകയാ ണ്‌. ദേശീയതയുടെ അതിര്‍വരമ്പുകളെല്ലാം അപ്രസക്തമായി അന്തര്‍ദേശീയത കൂടുതല്‍ അയവേറിയും വിശാലവുമായി “തുങ്ങിക്കിടക്കുന്ന റീസീവര്‍' എന്ന കഥ യില്‍ കാണാം. നഗരം ഒരു പ്രധാന പ്രതിപാദ്യമേഖലയാണെന്നതിനാല്‍ നഗരങ്ങളെ കൂട്ടി യിണക്കിയ ആധുനികതാവാദരചനകളോട്‌ ഒട്ടിനില്‍ക്കുന്നതാണ്‌ മേതില്‍ കൃതി കളും. പ്രത്യക്ഷമായി നഗരങ്ങളിലും രാജ്യങ്ങളിലും എത്തുന്ന രചനകള്‍ ചില പ്പോള്‍ നഗരമെന്ന പേരിലും മറ്റു ചിലയിടങ്ങളില്‍ നഗരമെന്ന അനുഭവത്തിലും പ്രത്യക്ഷപ്പെടുന്നു. സ്ഥിരമായി ദൈവത്തെ നിഷേധിക്കുന്ന രീതിയില്‍ ദൈവനിഷേധം മേതില്‍ കൃതികളിലില്ല. ഒരു കഥാപാത്രം ദൈവനിഷേധിയാകുമ്പോള്‍ തന്നെ മറുപുറത്ത്‌ പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തിലാശ്രയിക്കുന്ന കഥാപാത്രങ്ങളും ആ കൃതികളി ലുണ്ട്‌. ദൈവനിഷേധികളായ കഥാപാത്രങ്ങള്‍ പുരുഷന്മാരും ദൈവവിശ്വാസിക ളായ കഥാപാത്രങ്ങള്‍ സ്ര്രീകളുമാണ്‌. ദൈവമെന്ന സങ്കല്‍പ്പത്തിന്റെ ആധികാരി കത സംശയിക്കത്തക്ക തരത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന ആഖ്യാതാക്കള്‍ മിക്ക കൃതികളിലുമുണ്ട്‌ എന്നും കാണാനാകും. അസ്തിത്വദുഃഖത്തിന്റെ ഫലമായ നശീകരണപ്രവണത, അന്യതാബോധം, അന്തര്‍മുഖത്വം എന്നിവ പ്രകടമായി മേതില്‍ രചനകളില്‍ കടന്നു വരുന്നില്ല. ആധു നികതാവാദത്തിലെ മറ്റു പ്രധാനവിഭവങ്ങളായ രതി, മരണം എന്നിവ ശക്തമായ ഘടകമാണ്‌. ലൈംഗികത പാപബോധമായല്ല, മറിച്ച്‌ ചൈതന്യവും സൌന്ദര്യവും നിറഞ്ഞ ആവിഷ്കരണമായാണ്‌ രചനകളില്‍ പ്രത്ൃക്ഷപ്പെടുന്നത്‌. ആത്മഹ ത്യയും കൊലപാതകവും ആയി മരണത്തിന്റെ അവസ്ഥാന്തരങ്ങളും നിരന്തരം കടന്നു വരുന്നു. എന്നാല്‍ മരണത്തെ ഭീതിദമായി കാണുന്നതിനുപകരം അതിന്റെ 124 വ്യത്യസ്ത സാധ്യതകള്‍ അമ്വഷിക്കുകയും മരണം സൃഷ്ടിക്കുന്ന നഷ്ടബോ ധത്തെ തുറന്നുകാട്ടുകയും ചെയ്യുന്ന രീതിയിലാണ്‌ ദുരന്തബോധവും മരണവും മേതിലില്‍ പ്രവര്‍ത്തിക്കുന്നത്‌. ഭാരതീയ ആത്മീയപാരമ്പര്യത്തോട മേതിലിന്‌ ഒട്ടും മമതയുണ്ടായിരുന്നില്ല എന്നതിന്‌ “ശ്വാനദിനങ്ങളുടെ ചരിത്രരേഖ” എന്ന കഥ സാക്ഷ്യമാവുന്നുണ്ട്‌. എഴുപതുകളിലെ തീര്വ ഇടതുരാഷ്ര്രീയം മേതിലില്‍ പരാമര്‍ശവിധേയമാ കുന്നത്‌ “ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി'യില്‍ മാത്രമാണ്‌. ആ പരാ മര്‍ശവും അത്തരമൊരു രാഷ്ര്രീയനിലപാടിനോടുള്ള ആഭിമുഖ്യമായല്ല; മറിച്ച്‌ ദാനം നല്‍കിയ രക്തം ചേരാത്തതിനാല്‍ നക്സലൈറ്റുകാരെല്ലാം മരിച്ചുപോയി എന്ന്‌ പറയുന്നതിലൂടെ തീര്വ ഇടതുരാഷ്ര്രീയത്തിന്റെ അനിവാര്യമായിരുന്ന പത നത്തെ സൂചിപ്പിക്കുന്ന രീതിയിലുള്ളതാണ്‌. പരിസ്ഥിതിയെ സജീവമായി പരിഗണിച്ച ജൈവരാഷ്ര്രീയത്തോടായിരുന്നു മേതിലിന്റെ മമത. പക്ഷികളും മൃഗങ്ങളും പുഴുക്കളും കൃമികീടങ്ങളും മനുഷ്യനു മുകളില്‍ ഇടംകിട്ടാന്‍ യോഗ്യരാണ്‌ എന്നു മേതില്‍ നിരന്തരം പ്രഖ്യാപിച്ചു. എഴുപതുകളിലെ ഒന്നാംഘട്ടത്തില്‍ ഭാമരാഷ്ര്രീയതാല്‍പര്യങ്ങളെ കൂടു തല്‍ കാണാനാകില്ല. എന്നാല്‍ ഭാമരാഷ്ടര്രീയം പ്രധാന പ്രതിപാദ്യമാകുന്ന രണ്ടാം ഘട്ടത്തിലെത്താനുള്ള തുടക്കം ഒന്നാംഘട്ടത്തില്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. ഞാഞ്ഞുളുകളുടെ സഞ്ചാരപഥങ്ങളുടെ അടയാളങ്ങള്‍ അവയുടെ ഭുപടങ്ങളാണ്‌ എന്ന 'ര്രാ" നോവലിലെ ദര്‍ശനം അത്തരത്തിലുള്ളതാണ്‌. രണ്ടാംഘട്ടത്തില്‍, ഇക്കോ-പൊളിറ്റിക്കല്‍ കവിതകളുടെ സമാഹാരമെന്ന്‌ വിശേഷിപ്പിക്കാവുന്ന “ഭൂമിയെയും മരണത്തെയും കുറിച്ച്‌' എന്ന കൃതിയില്‍ മിക്ക കവിതകളിലും പാരിസ്ഥിതികാവബോധം ഏറിയും കുറഞ്ഞും കടന്നുവരുന്നു. “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം”, പ്രാതലിന്‌ ഒരു കൂണ്‌”, “സംഗീതം ഒരു 125 സമയകലയാണ്‌ ' എന്നീ കഥകളിലും പാരിസ്ഥിതികാവബോധം പ്രധാനമായി കട ന്നുവരുന്നുണ്ട്‌. മേതിലില്‍ സവിശേഷപരിഗണന ലഭിക്കുന്ന തിരൃഗ്ജ്ഞാനദര്‍ശനത്തെ വിശകലനം ചെയ്യുമ്പോള്‍ കലയ്ക്ക്‌ വ്ൃക്തിതലവും സമുഹതലവും മാത്രമല്ല, ഒരു ജന്തുതലം കൂടിയുണ്ടെന്ന ദര്‍ശനത്തെ അദ്ദേഹം മുന്നോട്ടുവെക്കുന്നതായി കാണാം. മലയാളസാഹിത്യത്തില്‍ വളര്‍ത്തുമൃഗങ്ങളായും ആശ്രിതജീവികളായും അരുമകളായും മാത്രം ജന്തുപരിഗണനകള്‍ ഉണ്ടായിരുന്ന കാലത്താണ്‌, അല്‍പ്പജീ വികളോട പോലും തുടരുന്ന മനുഷ്യന്റെ ഏറ്റുമുട്ടലുകളെ സൂക്ഷ്മതയോടെ പിന്തുടരുകയും ക്ഷുദ്രജീവികളോടുള്ള ഭയത്തെ മാറ്റുകയും ചെയ്യുന്ന ജന്തുതല ത്തിലെ സൂക്ഷ്മദര്‍ശനം മേതില്‍ കൃതികളിലെ സവിശേഷസാന്നിധ്യമാകുന്നത്‌. പരിസ്ഥിതിനാശത്തിന്‌ കാരണം പുരുഷന്റെ ഇടപെടലുകളാണ്‌ എന്ന്‌ മിക്ക രചനകളിലും സൂചനകളുള്ളതിനാല്‍ പാരിസ്ഥിതികസ്ര്രീവാദത്തിന്റെ നിലപാടു കളും കൃതികള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. വിശാലമായ ജന്തുലോകത്തെ ഉപരിപ്ലവമായി പറഞ്ഞുപോകുന്നതിനപ്പുറം, ശാസ്ര്രീയവീക്ഷണത്തിന്റെ പിന്‍ബലത്തോടെ അവതരിപ്പിക്കുന്നതില്‍ മേതില്‍ ശ്രദ്ധാലുവായിരുന്നു. ശാസ്ര്രവിഷയങ്ങളില്‍ മേതിലിനുണ്ടായിരുന്ന അറിവ്‌ ഈ ശാസ്തര്രമെഴുത്തിന്‌ സഹായകരമായിട്ടുണ്ട്‌. 126 കുറിപ്പുകള്‍ ' രാധാകൃഷ്ണന്‍, മേതില്‍. ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം, ഫേബിയൻ ബുക്സ്‌, 2010, പുറം. 72. ” രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറം 8 * അതേ പുസ്തകം, പുറം. 22. * അതേ പുസ്തകം, പുറം. 127 ” രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി 2013, പുറം. 301. * അതേ പുസ്തകം, പുറം. 301 " രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറം. 45. റ രാധാകൃഷ്ണന്‍, മേതില്‍. ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം, ഫേബിയൻ ബുക്സ്‌, 2010, പുറം. 73. “" രാധാകൃഷ്ണന്‍, മേതില്‍: മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം 105. " ‘By this I mean a number of phenomena that seem to me to be quite significant, namely the set of mechanisms through which the basic biological features of the human species became the object of a political strategy, of a general strategy of power, or in other words, how starting from the 18th century, modern western societies took on board the fundamental biological fact that human beings are a species. This is what I have called bio power" — Foucault, Michel. The Will to Know, Penguin, UK, 1998, p. 31. "Hard Michael, and Antonio Negri. Empire, Cambridge, Harward Univesity Press, 2009, p. 23. "~~ Rueckert, William. "Literature and Ecology; An Experiment in Eco Criticism." In Iowa Review 9, No.1, 1978, p.71-86. ട്‌ ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി. കറുത്ത ചെട്ടിച്ചികള്‍, പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌, 1994, പുറം. 24. “Serres, Michel. Introduction: An Ecology of Knowledge, The Johur Hopkiur Unidversity Press, 1997, p. 3 " രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്‌കാരിക ട്രസ്റ്റ്‌, 2011, പുറം. 59. 127 "GWE പുസ്തകം, പുറം. 140. " രാധാകൃഷ്ണന്‍, മേതില്‍. ഭൂമിയെയും മരണത്തെയും കുറിച്ച്‌, പൂര്‍ണ്ണ പബ്ലിക്കേ ഷവന്‍സ്‌, 2017, പുറം. 3. രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്‌കാരിക ട്രസ്റ്റ്‌, 2011, പുറം 50. " അതേ പുസ്തകം, പുറം. 50. അതേ പുസ്തകം, പുറം. 50. “അതേ പുസ്തകം, 56. “അതേ പുസ്തകം, പുറം. 59. “അതേ പുസ്തകം, പുറം. 60. “ അതേ പുസ്തകം, പുറം. 123 “അതേ പുസ്തകം, പുറം. 123. “ അതേ പുസ്തകം, പുറം. 125. “അതേ പുസ്തകം, പുറം. 138. “ അതേ പുസ്തകം, പുറം. 57. “അതേ പുസ്തകം, പുറം. 29. അതേ പുസ്തകം, പുറം. 91. “അതേ പുസ്തകം, പുറം. 92. * അതേ പുസ്തകം, പുറം. 71. “അതേ പുസ്തകം, പുറം. 94. “ രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം. 222. 128 അധ്യായം 4 സാഹിത്യത്തിലെ ശാസ്ത്ര മെഴുത്ത്‌ 4.1 മേതില്‍ കൃതികളിലെ ശുദ്ധശാസ്ര്രം ലോകസാഹിത്യത്തില്‍ ആധുനികതാവാദത്തിന്റെ കാലത്താണ്‌ “സയന്‍സ്‌ ഫിക്ഷന്‍” രൂപംകൊള്ളുന്നത്‌. അമേരിക്കയില്‍ ചെറുകഥാസാഹിത്യത്തില്‍ 1880-ല്‍ തന്നെ ഇത്‌ രുപമെടുത്തുവന്നിരുന്നെങ്കിലും പ്രചുരപ്രചാരം നേടിയത്‌ 1920-30 കാലത്താണ്‌. “അടിസ്ഥാനപരമായി വ്യാവസായിക വിപ്ലവത്തിന്റെ ഉല്‍പ്പന്നമാണ്‌ സയന്‍സ്‌ ഫിക്ഷന്‍” എന്ന്‌ ആല്‍വിന്‍ ടോഫ്ളര്‍ നിരീക്ഷിക്കുന്നു. സാങ്കേതിക വൈദ്ൃയശാസ്രതമേഖലകളിലെ പുരോഗതിയാണ്‌ ഇത്തരം വിഷയങ്ങളില്‍ പ്രമേയ മായത്‌. വിയറ്റ്നാം യുദ്ധശേഷമുള്ള റേഡിയേഷന്‍ പ്രശ്നങ്ങള്‍, പാരിസ്ഥിതിക തകര്‍ച്ച, ജനസംഖ്യാവളര്‍ച്ച, റോബോട്ടിക്സ്‌, തൊഴിലില്ലായ്മ, ഭൂവിഭവങ്ങളുടെ അമിതചൂഷണം എന്നിവയെല്ലാം കൃതികളില്‍ വിഷയമായി. ശാസ്ര്രസാങ്കേതികവിദ്യയ്ക്ക്‌ സ്വന്തം നിലയില്‍ വളരാന്‍ പാകത്തിലുള്ള ഭാഷാവളര്‍ച്ച മലയാളത്തിലുണ്ടായില്ല എന്നതിനാല്‍ സയന്‍സ്‌ ഫിക്ഷനും അതേ രീതിയില്‍ മലയാളത്തിലെത്തിയില്ല. ശാസ്ത്രത്തിന്റെ രണ്ട്‌ അവാന്തരവിഭാഗങ്ങ ളില്‍ ശുദ്ധശാസ്ര്തം മലയാളസാഹിതൃത്തില്‍ കാരൃമായി കാണാനാകില്ല. പകരം സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ്‌ മിക്ക കൃതികളിലുമുള്ളത്‌. മേതില്‍ രാധാക്ൃ ഷ്ണന്റെ രചനകളിലും ഇതേ സ്വഭാവം തന്നെയാണ്‌ കാണാനാവുക. പാരിസ്ഥി തിക തകര്‍ച്ചയും ഭൂവിഭാഗങ്ങളുടെ അമിതചൂഷണവും വിഷയമാകുന്ന ഗഹനപരി സ്ഥിതിവാദം മേതില്‍ നന്നായി ഉപയോഗിക്കുന്നു. മലയാളത്തില്‍ നിലനിന്നിരുന്ന മനുഷ്യക്രേന്്രീകൃതമായ പ്രകൃതിവാദങ്ങള്‍ക്കപ്പുറം പ്രകൃതിയോട്‌ തീര്വമായ പ്രതിബദ്ധതയാണ്‌ മേതില്‍ പ്രകടിപ്പിച്ചത്‌. 129 കൃതിക്കകത്ത്‌ സംഭാഷണമധ്യേയും ആഖ്യാനവിവരണങ്ങളായും ശാസ്ത്രത്തെ മേതില്‍ ഉപയോഗിക്കുന്നു. വാക്ക്‌ “പ്ലാറ്റിനംകമ്പി” പോലെ സാന്ദ്രതേ യേറിയതാണെന്ന്‌ “സൂര്യവംശം” പറയുന്നു. ആകാശം, മേഘം, സനരയുഥം എന്നി വയെല്ലാം ശാസ്ര്രമാനത്തോടെ “സൂര്യവംശ'ത്തില്‍ വിശദീകരിക്കപ്പെടുന്നു. "ആകാശം, എന്റെ അഞ്ചടി മുന്നിഞ്ചിന്റെ ര്രുവരേഖകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്ന സമയം. ച്ര്ദ്രക്കല, എന്നിലുദിച്ച നഖക്ഷതങ്ങളില്‍ തുടുത്തുപോയ സമയം. സുരൃന്‍ ക്രാന്തിവ്ൃത്തത്തില്‍നിന്ന്‌ തെറിച്ച്‌ വാല്‍നക്ഷ്ത്രമായി എന്റെ അഗാധസ്ഥ ലികളിലേക്ക്‌ മുങ്ങാംകുളിയിട്ട സമയം” എന്നിങ്ങനെയും “മേഘം സംഗീതമാണ്‌. ഈര്‍പ്പമുള്ള വായുവിന്റെ ആരോഹണത്തില്‍ മൂര്‍ത്തമാകുന്ന മേഘമല്ലാര്‍. ആരോ ഹണം ആകാശത്തിലേക്കു കടക്കുമ്പോള്‍ വര്‍ഷത്തിന്റെ ഉറവിടം. മുടല്‍മഞ്ഞിന്റെ ഉറവിടം; ഗോളാകാരരാശികളുടെ പടലം, അത്യുന്നതങ്ങളിലേക്കു പ്രയാണം, ഭാരം, ഗോപുരശിഖരാകാരം, ശൈഥില്യം, പ്രസന്നമായ കാലാവസ്ഥയുടെ ഉറവിടം, അധ മേഘശ്രുതി ഏഴായിരമടി പിന്നിടുമ്പോള്‍ അതിശീതളമായ ജലകണികകള്‍, സമ നിരപ്പിലെ ശിഥിലശകലങ്ങള്‍, സാന്ദ്രമായ ധവളാവരണം, മധ്യമേഘശ്രുതി, ഇരുപ തിനായിരമടി പിന്നിടുമ്പോള്‍ ഹിമത്തിന്റെ അര്‍ക്കങ്ങള്‍, സൂക്ഷ്മമായ ശൈഥില്യം, നനുത്ത ധവളാവരണം, മൃദുലത, വല്‍ക്കാകാരം, ഉച്ചമേഘശ്രുതി” എന്നും വിശദീ കരിക്കപ്പെടുന്നു. ഭാതികശാസ്ര്രത്തിന്റെ വീക്ഷണം 'സൂുര്യവംശ'ത്തില്‍ പിന്നെയും കടന്നുവരുന്നുണ്ട്‌. പ്രസാദിന്റെയും ഡേവിസിന്റെയും സംഭാഷണ മധ്ധയ്യെ വാല്‍നക്ഷ്ര്തവിഷയം കടന്നുവരുന്നിടത്ത്‌, ഭുമി വാല്‍നക്ഷ്രതങ്ങളുടെ അടു ത്തുകൂടെ കടന്നുപോയ ചരിധ്രവിവരണവും വരുന്നുണ്ട്‌. സൈബീരിയയിലും അരി സോണയിലും തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലും ഉല്‍ക്കകള്‍ വന്നു വീണതും പരാമര്‍ശിക്കപ്പെടുന്നു. പൊതുവെ ശാസ്ത്രവിഷയങ്ങളോട ആഭിമുഖ്യം പുലര്‍ത്തുന്ന മേതില്‍ രാധാകൃഷ്ണന്‍ സ്വാഭാവികമായാണ്‌ ശാസ്ത്രത്തെ തന്റെ കൃതികളില്‍ വിഷയമാക്കുന്നത്‌. ഇത്തരത്തിലുള്ള ശാസ്ര്രവിശദീകരണങ്ങളല്ലാതെ കുറേയേറെ ശാസ്ത്ര 130 സംയുക്തങ്ങളെ വായനക്കാരന്‍ പരിചയപ്പെടുത്താനും മേതില്‍ ഉത്സാഹിക്കുന്നു. രാസ്പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച്‌ നിറവ്യത്യാസം ഉണ്ടാക്കുന്ന ലിറ്റമസ്‌ കടലാസ്‌, വിവിധ മേഘപടലങ്ങളായ നെബുലകള്‍, സുര്യോദയത്തിന്‌ മുമ്പ്‌ കിഴക്കന്‍ ച്രക വാളത്തില്‍ പ്രത്ൃക്ഷപ്പെടുന്ന കൊറോണ” എന്ന്‌ വിളിക്കപ്പെടുന്ന വെളിച്ചം എന്നി വയെല്ലാം “സൂര്യവംശ ത്തിലെ പ്രതിപാദ്യങ്ങളാണ്‌. “ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യില്‍ ഹഷീഷ്‌ ചുവപ്പ്‌ അറ്റമുള്ള സിഗരറ്റ്‌ കൂട തുറക്കുമ്പോള്‍ അത്‌ പുക്കുലപോലെ വിടര്‍ന്നു വരുന്നു. പുവുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഞെട്ട ഇല്ല. മാകസ്പ്ളാങ്കിന്റെ ക്വാണ്ടം തിയറിയില്‍, ഈര്‍ജ്ജവും ആവ്യൃത്തിയിലും തമ്മി ലുള്ള ആനുപാതികബന്ധമാണ്‌ ഇതില്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ നോവലിസ്റ്റ പറ യുന്നു. ശരീരത്തില്‍, കൊക്കിപ്പുഴുക്കളെ നശിപ്പിക്കാനും തിയേറ്ററിനുള്ളില്‍ തീ അണക്കല്‍ സംവിധാനത്തിനും കാര്‍ബണ്‍ ട്രെടാ ക്ലോറൈഡ്‌ ആണ്‌ ഉപയോഗി ക്കുന്നതെന്ന്‌ എല്ലാവര്‍ക്കുമറിയാവുന്നതാണെന്നും നോവലില്‍ പറയുന്നുണ്ട്‌. ഭൂരി പക്ഷം വായനക്കാര്‍ക്കും ഇത്തരം അറിവുകള്‍ പരിചിതമല്ലെങ്കിലും വളരെ സാധാ രണമായാണ്‌ മേതില്‍ ഇവജെല്ലാം അവതരിപ്പിക്കുന്നത്‌. “ര്രാ' യില്‍ ഫംഗസു കളെ നീക്കാന്‍ ഉപയോഗിക്കുന്ന “കോപ്പര്‍ സള്‍ഫേറ്റ്‌, താപം അളക്കുന്ന “തെര്‍മോ മീറ്റര്‍" ചൂട അളക്കുന്ന ഏകകമായ “ഫാരന്‍ഹറ്റ്‌” എന്നിവയും ഇതേ രീതിയില്‍ പ്രതിപാദിക്കപ്പെടുന്നു. ഐന്‍സ്റ്റീന്റെ പ്രസിദ്ധമായ വിശിഷ്ട ആപേക്ഷികതാസി ദ്ധാന്തത്തിന്‌” “പ്രാ"യില്‍ പുതിയൊരു ഭാഷ്യം നല്‍കുന്നുണ്ട്‌. E= MC? എന്നതില്‍ 1, എന്നാല്‍ 180൩ (തിന്നല്‍, തീറ്റകൊടുക്കല്‍) ന എന്നാല്‍ സണ്ഡ (വില, വിലച്ചുരുക്കം) (6 എന്നാല്‍ €൦ഠ൦ഠ1൩൩൧ (പാചകകല, രുചിക്കൂടുതല്‍?” എന്ന്‌ വിശദീകരിക്കപ്പെടുന്നു. 131 കഥകളിലും ഇത്തരം സന്ദര്‍ഭങ്ങള്‍ ധാരാളം കാണാവുന്നതാണ്‌. ഹാലി യുടെ ധുമകേതുവിന്റെ വരവും ധുമകേതുവിന്‌ പിറകില്‍ പ്രവര്‍ത്തിക്കുന്ന ഈര്‍ജ്ജ പ്രവര്‍ത്തനങ്ങളെക്കുറിച്ചും “ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍' എന്ന കഥയില്‍ വിശദീകരിക്കുന്നുണ്ട്‌. ശൈലജയും ലാറസ്‌ പക്ഷികളും” എന്ന കഥയില്‍ ലാറസ്‌ പക്ഷികളുടെ വിവിധ വര്‍ഗങ്ങളും അവ തമ്മിലുള്ള വ്യത്യാസങ്ങളും പ്രതിപാദി ക്കുന്നുണ്ട്‌. “പ്രാതലിന്‌ ഒരു കൂണില്‍ കൂണ്‌ വേഷ്വപ്രച്ഛന്നമായ ഇറച്ചിയാണെന്ന്‌ മേതില്‍ വ്യക്തമാക്കുന്നു. സിഗാറും സിഗരറ്റും വീഞ്ഞും ബിയറും ഷാംപെയിനു മെല്ലാം നൂറ്‌ ശതമാനം വെജിറ്റബിള്‍ ഉല്‍പ്പന്നങ്ങളാണെന്നും അവ ഉപയോഗി ക്കുന്ന ഒരു സസ്ൃഭുക്കിന്‌ കൂണ്‌ ഉപയോഗിക്കാനാകില്ലെന്നും കഥാകാരന്‍ പറ യുന്നു. ശ്രഹണത്തിന്‌ പിറകിലുള്ള ശാസ്ത്രത്തെ മനസ്സിലാക്കി “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം" എന്ന കഥയില്‍ രാത്രി, മെര്‍ക്കുറിയുടെ രേഖ ച്ര്്രനിലേക്ക്‌ കുതിക്കുന്ന രാത്രിയായാണ്‌ കടന്നുവരുന്നത്‌. ജ്യോതിശാസ്ത്രത്തെ ക്രേന്ദ്രമാക്കി ആദ്യത്തെ നോവലുകളടക്കം എഴുതിയ മേതില്‍, ഭൂമിക്ക്‌ പ്രാധാന്യമുള്ള ജ്യോതി ഷവ്യവസ്ഥ രൂപം കൊള്ളുന്ന സ്വപ്നവുമായാണ്‌ “ജൂലൈ ആഗസ്റ്റ്‌ സെപ്തംബര്‍ ' എന്ന മുന്നാംഘട്ടത്തിലെ കഥയില്‍ പ്രത്യക്ഷപ്പെടുന്നത്‌. “പിതാഗോറസ്‌' എന്ന രണ്ടാംഘട്ടത്തിലെ കഥയില്‍ വിക്കിപീഡിയയെ പരിചയപ്പെടുത്തുന്ന മേതില്‍ “ജൂലൈ ആഗസ്റ്റ്‌ സെപ്റ്റംബറി' ല്‍ അത്‌ സര്‍വ്വസാധാരണമായ ഒന്നാണെന്ന രീതി യില്‍ സാമാന്യമായി പറഞ്ഞുപോകുന്നു. രണ്ട്‌ കഥയിലും പ്രസിദ്ധീകൃതമായ കാലത്തിനിടയ്ക്ക്‌ ശാസ്ര്രസാങ്കേതിക മേഖലയില്‍ സംഭവിച്ച പുരോഗതിയെ “വിക്കീപീഡിയ ' എന്ന വാക്കിന്റെ വ്യത്യസ്തമായ അവതരണരീതി അടയാളപ്പെടു ത്തുന്നുണ്ട്‌. ഇങ്ങനെ വ്യത്യസ്തമായ രീതികളില്‍ മേതിലില്‍ ശാസ്ത്രം പ്രവര്‍ത്തിക്കു ന്നതായി കാണാം. ഭതികശാസ്ത്രവും രസതന്ത്രവും ജന്തുശാസ്രതവും സസ്ൃശാ സ്ത്രവുമെല്ലാം പല രചനകളിലായി കടന്നുവരുന്നു. ശാസ്ത്രത്തിന്റെ വിവിധ വഴി 132 കളിലൂടെ കടന്നുപോകുന്ന ഈ രചനാരീതി മലയാളത്തില്‍ അത്ര പരിചയമുള്ള തല്ല. സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലും ഈ വേര്‍തിരിവ്‌ കാണാനാകും. 4.2 സാങ്കേതികബദ്ധമായ ലോകബോധം ആദ്യകാലരചനകളായ നോവലുകളിലോ “പെന്‍ഗ്വിന്‍' എന്ന കവിതാസമാ ഹാരത്തിലോ സാങ്കേതികത വിഷയമാകുന്നില്ല. രണ്ടാം ഘട്ടത്തിലെ കഥകളി ലാണ്‌ സാങ്കേതികബദ്ധമായ ലോകബോധം മേതിലിലേക്കെത്തുന്നത്‌. സാങ്കേതി കത പ്രദാനം ചെയ്യുന്ന സൌകര്യങ്ങള്‍ ഉപയോഗിക്കാതെ പരമ്പരാഗതരീതികളില്‍ തന്നെ പ്രവര്‍ത്തനങ്ങളെ തളച്ചിടുന്നതിനെ വിമര്‍ശിച്ചാണ്‌ മേതില്‍ “പ്രാതലിന്‌ ഒരു കൂണ്‍ ' എന്ന കഥയെഴുതുന്നത്‌. കഥയില്‍ സ്റ്റെനോഗ്രാഫറായ നീരജ ഓര്‍ഗനൈ സേഷന്‍ ചാര്‍ട്ടുകള്‍ തയ്യാറാക്കുന്നതെല്ലാം പെന്‍സിലും കടലാസും ഉപയോഗി ച്ചാണ്‌. അത്‌ കമ്പ്യൂട്ടറില്‍ ചെയ്തുകൂടെ എന്ന ചോദ്യത്തിന്‌ “അയ്യോ, സാര്‍?” എന്ന്‌, അത്യാഹിതമെന്തെങ്കിലും കേട്ടാലുള്ള പ്രതികരണമാണ്‌ അവള്‍ നടത്തുന്ന ത്‌. കമ്പ്യൂട്ടര്‍ ജനകീയമായാല്‍ ചിന്തയിലും വിനിമയത്തിലും ഉണ്ടാകുമെന്നുറ പപുള്ള കലാപത്തെ പേടിച്ച്‌ പൊതുജനത്തെ ഭരണകൂടങ്ങള്‍ കമ്പ്യൂട്ടറില്‍ നിന്ന്‌ അകുറ്റിനിര്‍ത്തുകയാണ്‌ തുടങ്ങിയവയാണ്‌ കഥയിലെ മറ്റൊരു കഥാപാത്രമായ അശ്വിന്റെ ഇഷ്ടവിഷയങ്ങള്‍. ഇതില്‍ നിന്ന്‌ കുറച്ചുകൂടി മുന്നോട്ടുപോകുന്നതാ യാണ്‌ “ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന'ത്തില്‍ കാണാനാവുക. കഥയില്‍ നകുലന്‌ കവിതയെഴുതാന്‍ കടലാസും പെന്‍സിലും തന്നെ ഉപയോഗിക്കേണ്ടി വരുന്നു. അതുപക്ഷേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള വിമുഖത മൂലമോ അറിവ്‌ ഇല്ലാത്തതുമൂലമോ അല്ല. വിദ്യുച്ഛക്തി ഇല്ലാത്തതിനാലാണ്‌. ആളുകള്‍ പതിയെ കമ്പ്യൂട്ടര്‍ സാക്ഷരത ആര്‍ജിച്ചുവരുമ്പോഴും പൂര്‍ണ്ണമായി സാകര്യമൊരുക്കാതെ ഭരണകൂടം അവര്‍ക്ക്‌ തടയിടുകയാണെന്ന ധാരണ ഇവിടെയും പ്രവര്‍ത്തിക്കുന്ന തായി കാണാം. പിന്നീടും കഥയില്‍ നകുലന്‌ സാങ്കേതിക സൌകര്യങ്ങളേക്കാള്‍ പരമ്പരാഗതരീതികള്‍ തന്നെയാണ്‌ പഥ്യമായി തോന്നുന്നത്‌. എമിലിയുടെ 133 ഫോണ്‍ നമ്പര്‍ 'ബൈറ്റ്സ്‌' എന്ന കമ്പ്യൂട്ടര്‍ മാസികയുടെ പുറംചട്ടയിലാണ്‌ നകു ലന്‍ കുറിച്ചിടുന്നത്‌. കമ്പ്യൂട്ടറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന കോഡുകളിലുള്‍ച്ചേര്‍ന്ന അക്കങ്ങളുടെ (ബൈറ്റുകളുടെ) പുറത്ത്‌ മനുഷ്യന്‍ തമ്മി ലുള്ള ആശയവിനിമയത്തിനുപയോഗിക്കുന്ന അക്കങ്ങള്‍ എഴുതിവെക്കപ്പെടുന്നി ടത്ത്‌ പരമ്പരാഗതരീതികളോടുള്ള ആഭിമുഖ്യം തന്നെയാണ്‌ കാണാനാവുക. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗുകളെക്കുറിച്ചും കമ്പ്യൂട്ടര്‍ ഭാഷകളെക്കുറിച്ചും മേതില്‍ നിരന്തരം എഴുതുന്നു. “ആല്‍ഫ്ഫഡ്‌ ഹിച്ച്കോക്കിന്റെ പ്രേമഗാന'ത്തിലെ മമത എന്‍. ഐ.ടിയില്‍ ചേര്‍ന്ന്‌ കോബോള്‍ പ്രോഗ്രാമിങ്‌” പഠിക്കുന്ന വ്യക്തി യാണ്‌. മമതയുടെ കമ്പ്യൂട്ടര്‍ cnwenagsow MAMAT.HAI, MAMAT.HA2, 1,1൧൧. 11൧. 3 എന്നിവയെയും അവ ഓാരോന്നും തുറക്കുമ്പോഴുള്ള കാഴ്ച യെയും ചിത്രീകരിക്കുന്നതുപോലെയാണ്‌ കഥയിലെ ആഖ്യാനം തന്നെ മേതില്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌. കമ്പ്യൂട്ടര്‍ ഭാഷയെ കഥാഘടനയിലേക്ക്‌ കൊണ്ടുവരുന്ന രീതി “ഡിലൈല” എന്ന കഥയിലും കാണാം. “ഡിലൈല” അവസാനിക്കുന്നത്‌ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ വിവരണത്തോടെയാണ്‌. 10N=0 20 WHILE N= 0 30 PRINT "Delilah" 40 WEND 50 REM .......... കഥാവസാനം റെബേക്ക ഡിലൈല!, ഡിലൈല!, ഡിലൈല! എന്ന്‌ കിണറി നടിയില്‍ കിടക്കുന്ന ചെറിയാന്റെ വായിലെ കുമിളകളിലൂടെ തുടര്‍ച്ചയായി വായി ക്കുന്നതിനെയാണ്‌ മേതില്‍ ഇങ്ങനെ വിവരിക്കുന്നത്‌. കമ്പ്യൂട്ടര്‍ മോണിറ്ററില്‍ ഈ 134. രീതിയില്‍ ഒരു വാക്ക്‌ തന്നെ തുടര്‍ച്ചയായി കടന്നുവരുന്നതിനുവേണ്ടി ഉപയോഗി ക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിനെ കൂടി കഥയിലേക്ക്‌ കൊണ്ടുവരുന്നു. “ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍'” എന്ന കഥയില്‍ പെണ്‍കുട്ടിയുമായി നടക്കുന്ന അയഥാര്‍ത്ഥ സാംഭാഷണത്തില്‍ ഏതാണ്‌ ഇഷ്ടഭാഷ എന്നതിന്‌ പെണ്‍കുട്ടി നല്‍കുന്ന മറുപടി പാസ്കല്‍”, സി” എന്നിവയാണ്‌. കമ്പ്യൂട്ടര്‍ഭാഷകളാ ണിത്‌. ഘടനക്കുള്ളില്‍ ഘടനകളും ബ്ലോക്കുകളില്‍ ബ്ലോക്കുകളുമായി സ്ട്രക്ച റല്‍ പ്രോഗ്രാമിന്റെ ശുദ്ധസൌന്ദര്യമാണ്‌ കവിതകള്‍ പോലെ പാസ്കല്‍ പോലുള്ള കമ്പ്യൂട്ടര്‍ഭാഷക്ക്‌ ഉള്ളതെന്ന്‌ കഥ അടിവരയിടുന്നു. പാസ്കല്‍ ഭാഷയില്‍ കവിത കളെഴുതുന്നതിനെക്കുറിച്ചും കഥയില്‍ ആലോചിക്കുന്നുണ്ട്‌. “ആല്‍ഫ്ഥഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന'ത്തില്‍ കമ്പ്യൂട്ടര്‍ പ്രതിഭകളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നി ടത്ത്‌, നിക്കോളസ്‌ വിര്‍ത്തിനും അലന്‍ ട്യൂറിങ്ങിനും" ഒപ്പം അഡാ ലവ്ലേസിനെ" പരിചയപ്പെടുത്തുന്നത്‌ കവിയായ ബൈറന്‍ പിറന്നിട്ടും കമ്പ്യൂട്ടര്‍കുലത്തില്‍ ചേര്‍ന്ന അഡാ ലവ്ലേസ്‌ എന്നാണ്‌. ഈ അഭിപ്രായം മേതില്‍ പില്‍ക്കാല ഇന്റര്‍വ്യൂകളിലും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്‌. കവിയെക്കാള്‍ മികച്ചവനാണ്‌ ശാസ്ര്രജ്ഞനെന്നും സാഹിത്യത്തേക്കാള്‍ മികച്ചത്‌ ശാസ്ത്രമാ ണെന്നും മേതില്‍ വിശ്വസിക്കുന്നു.” മൂന്നാം ഘട്ടത്തിലെ രചനകളില്‍ സാങ്കേതിക തയുടെ കുറെക്കൂടി മുന്നേറിയുള്ള രൂപത്തെയാണ്‌ കാണാനാവുക. “ജൂലൈ ആഗസ്റ്റ്‌ സെപ്തംബറി” ല്‍ മോര്‍ഫിംഗിനെ പറ്റി പറയുമ്പോള്‍, കമ്പ്യൂട്ടര്‍ ഫോട്ടോ എഡിറ്റിംഗിലെ പരിചിതമായ ഒരു രീതിയെന്ന തരത്തില്‍ തന്നെയാണുള്ളത്‌. പിന്നീട “സൂര്യമത്സ്യത്തെ വിവരിക്കലി'ല്‍ ഇദ്മാന്‍ ദിശ മനസ്സിലാക്കുന്നതിന്‌ “ഖിബ്ല കണക്ടര്‍' എന്നു പേരുള്ള ഒരു മൊബൈല്‍ ആപ്പ്‌ ഉപയോഗിക്കുന്ന തായി കാണാം. ഓരോ രചനകളിലും അതത്‌ കാലത്തെ സാങ്കേതികവിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന എഴുത്തുകാരനെയാണ്‌ ഇതിലെല്ലാം കാണാനാ വുക. എന്നാല്‍ മേതില്‍ വ്യത്യസ്തനാവുന്നത്‌ പരിസ്ഥിതിശാസ്ത്രത്തെയും ജന്തു 135 ശാസ്ത്രത്തെയും കൃതികളിലുപയോഗിക്കുന്നതില്‍ കാണിക്കുന്ന ശ്രദ്ധകൊണ്ടുകു ടിയാണ്‌. 4.3 പരിസ്ഥിതിശാസ്ധ്ത പ്രയോഗത്തിന്റെ സമഗ്രത പ്രകൃതിയോട തീര്വമായ പ്രതിബദ്ധത പുലര്‍ത്തുന്ന രീതിയില്‍ ഗഹനപരി സ്ഥിതിവാദിയായാണ്‌ മേതിലിനെ കാണാനാവുക. മുഖ്യധാരാജീവിതവീക്ഷ ണത്തെ തിരസ്‌കരിച്ച്‌ വൃക്തി, വര്‍ഗ്ഗം, സമൂഹം, വാസകേന്ദ്രങ്ങള്‍, ആവാസവ്യവ സ്ഥകള്‍, മാനവികവും മാനവികേതരവുമായ സംസ്കാരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന ജീവലോകമാണ്‌ മേതില്‍ രാധാകൃഷ്ണനുള്ളത്‌. മനുഷ്യക്രേദ്ദീ കൃതവും ഉപരിപ്പവവുമായ നോട്ടത്തിലൂടെയാണ്‌ മലയാളത്തില്‍ പ്രകൃതിസാഹി തൃമെന്ന്‌ വിളിക്കപ്പെട്ട രചനകള്‍ കടന്നുപോയതെങ്കില്‍ ഭാവിയെ ഉന്നംവെക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉള്‍ക്കാഴ്ചകളാണ്‌ മേതില്‍ അവതരിപ്പിച്ചത്‌. കൃത്രിമമായ പ്രകൃതി മടുപ്പുളവാക്കുന്നതാണെന്ന്‌ “എങ്ങനെ ഒരു പഴുതാ രയെ കൊല്ലാം” എന്ന കഥയില്‍ മേതില്‍ എഴുതുന്നു. പ്ലാസ്റ്റികു പുക്കള്‍ കാണു മ്പോഴാണ്‌ ഇത്തരമൊരു തോന്നല്‍ അആഅഖ്യാതാവിനുണ്ടാകുന്നത്‌. പ്ലാസ്റ്റിക്കിനേ ക്കാള്‍ അപ്രാകൃതികമായൊരു മനുഷ്യനിര്‍മ്മിതിയില്ലെന്ന്‌ മേതില്‍ അഭിപ്രായപ്പെ ടുന്നു. പ്രതൃക്ഷത്തില്‍ വളരെ ഉപകാരപ്രദമാണെന്ന്‌ തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക്‌ പ്രകൃതിയുടെ ആരോഗ്യപരമായ നിലനില്‍പ്പിന്‌ ഭാവിയില്‍ ഭീഷണിയുണ്ടാക്കുമെ ന്നുള്ള ഉള്‍ക്കാഴ്ചയാണിത്‌. മേതില്‍ കവിതകളുടെ മാനിഫെസ്റ്റോ ആയ “എന്റെ രാഷ്ര്രീയ'ത്തില്‍ കുറേക്കൂടി വികസിതമായ ദര്‍ശനം മേതില്‍ പ്രഖ്യാപിക്കുന്നുണ്ട്‌. “എന്റെ രാഷ്ര്രീയം ഭാമികമാകുന്നു എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി അതു തുടര്‍ന്നുകൊണ്ടിരിക്കും”” 8 136 എന്നു പറയുമ്പോള്‍ ഗഹനപരിസ്ഥിതിവാദത്തിന്റെ പ്രതിനിധിയായി മേതില്‍ മാറു ന്നത്‌ കാണാം. പ്രകൃതിയോടുള്ള മനുഷ്യന്റെ ചെയ്തികളില്‍ അത്ഭുതപ്പെട്ട, ““ഇവന്‍ മാത്രമെന്തിന്‌ ഭൂമിയുടെ സുഷിരത്തിലൂടെയും ആയുധവും വിഷവും കടത്തിവിടുന്നു, എന്നിട്ടും, ഇലകള്‍ക്കും പാറകള്‍ക്കുമിടയില്‍ ഒറ്റപ്പെടുമ്പോള്‍ ഏതു ജീവിയെക്കാളും ദീനമായി, പൊട്ടിക്കരയുന്നു? ഇവനെന്നെ അത്ഭുതപ്പെടുത്തുന്നു ഈ ജീവി, മനുഷ്യന്‍!" എന്ന്‌ ചിന്തിക്കുന്ന കവിയെ “ഒരു പാറയിലെ വിള്ളലില്‍ ' എന്ന കവിതയില്‍ കാണാം. ഭൂമിയുടെ ഗന്ധമില്ലാതെ തനിക്കൊന്നുമില്ല എന്ന്‌ പ്രഖ്യാപിക്കുന്ന കവി പിന്നീട ഭുമിയില്‍ അലിഞ്ഞു ചേരുന്നു. “ആകാശം ഒരൊറ്റ തുവലായി പൊഴിയുമ്പോള്‍, ഇടിയൊച്ച പാതിരയുടെ പീലി വിടർത്തുമ്പോൾ, ഹൃദയത്തിലത്‌ കൂണുകള്‍ മുളപ്പിക്കുമ്പോള്‍, അടിവാരങ്ങളില്‍ ആഞ്ഞുവീശുന്ന കാറ്റാണ്‌ ഞാന്‍. ഒച്ചകളെയും ഈര്‍പ്പങ്ങളെയും, കൂണ്‍പൊട്ടുന്ന വെളിച്ചങ്ങളെയും ഞാന്‍ തൊടുന്നു, തഴുകുന്നു, മുറിച്ചു കടക്കുന്നു” ഇതില്‍ പ്രകൃതിയുടെ സുക്ഷ്മാംശങ്ങളില്‍ ഉള്‍ച്ചേര്‍ന്ന സാന്നിധ്യമായാണ്‌ കവിയെ (മനുഷ്യനെ) അനുഭവപ്പെടുന്നത്‌. ഉറുമ്പിനെയും ഇലയെയും കല്ലിനെയും അറിയാത്തവന്‍ ഈ ലോകത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ലെന്നും കല പോലും വിശപ്പിന്റെയും മരണത്തിന്റെയും കൂര്‍ത്ത വാക്കുകള്‍ക്കിടയിലൂടെ ഞെരു ങ്ങിക്കിടന്ന്‌ ഉറ പൊഴിക്കുന്ന ഒരിഴജന്തുവാണെന്നും കവി ഓര്‍മ്മപ്പെടുത്തുന്നു. ചിതലുറുമ്പുകളുടെ കവിയാണ്‌ താനെന്ന്‌ “മൈഥിലി: ഒരു വാഗ്ജാലം” എന്ന കവി 137 തയില്‍ സ്വയം അടയാളപ്പെടുത്തുന്നു. പ്രകൃതിയെ പറയുമ്പോള്‍ തന്നെ അവ യിലെ ഭാമജീവികളെക്കുറിച്ചും മേതില്‍ കൃതികള്‍ സംസാരരിക്കുന്നുണ്ട്‌. 4.4 ജന്തുശരീരഘടനാശാസ്രതത്തിന്റെ പരിണാമങ്ങള്‍ പൊതുവെ മനുഷ്യനില്‍ മാത്രം ചുറ്റിപ്പറ്റി നിന്നിരുന്ന ശാസ്ത്രം, അതില്‍നിന്ന്‌ മാറി സുക്ഷമദര്‍ശനം കൊള്ളുന്നതിന്റെ ഉദാഹരണമാണ്‌ ജന്തുജാല ങ്ങള്‍ക്ക്‌ മേതില്‍ക്കൃതികളില്‍ കിട്ടുന്ന പ്രധാന്യം. തേനീച്ചുകളും ഉറുമ്പുകളും എല്ലാം മേതില്‍ കൃതികളില്‍ പ്രധാനികളാവുന്നു. “ഉടല്‍ ഒരു ചുഴ്നില'യില്‍ വിര്‍ഗോസോപ്പ്‌ വിപണനത്തിനായി കമ്പനി ഉണ്ടാക്കുന്ന വ്യവസ്ഥ ഉറുമ്പുപുറ്റിന്റെ ജൈവമായ സുഘടിത്വത്തോടാണ്‌ ഉപമിക്കുന്നത്‌. മനുഷ്യസമാനമായി തന്നെ ജന്തുതലത്തിലും സമൂഹത്തിന്റെ രൂപവല്‍ക്കരണവും കെട്ടിപ്പടുക്കലും നടക്കു ന്നുണ്ട്‌ എന്ന്‌ മേതില്‍ വ്ൃക്തമാക്കുന്നു. “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം" എന്ന കഥയില്‍ തോട്ടത്തിലെ ചിതല്‍പ്പുറ്റ്‌ കാണുമ്പോള്‍ 'ചിതല്‍പ്പുറ്റിനകത്തും തോട്ടങ്ങളുണ്ട്‌' എന്നെഴുതുന്നു. 'ഗന്ധങ്ങളുടെ ആചാരം” എന്ന കവിതയില്‍ വിവാഹശേഷം വധു പുതിയ വീട്ടില്‍ വരുമ്പോള്‍ വീടിന്‌ അപരിചിതമായ ഗന്ധമാണ്‌ പുറപ്പെടുവിക്കുന്നത്‌ എന്നു പറയുന്ന കവി അതിനെ തുലനം ചെയ്യുന്നത്‌ “ഉറുമ്പുമാളത്തില്‍വീണ ഇത രഗന്ധംപോലെ”” എന്നാണ്‌. ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഗന്ധങ്ങളിലെ മാറ്റം തിരിച്ചറിയു കയും അവരുടെ അതിര്‍ത്തികളെ മാനിക്കുകയും ചെയ്യുമെന്നും കവി പറയുന്നു. ചിലപ്പോള്‍ വഴക്കിട്ടുചിണങ്ങുമെങ്കിലും അവയ്ക്ക്‌ അവയുടെ വഴി തിരിച്ചറിയാനാ കുമെന്നും കവിത കൂട്ടിച്ചേര്‍ക്കുന്നു. ഞാഞ്ഞുളിന്‌ മണ്ണിനടിയില്‍ വഴിയറിയാമെന്ന്‌ “എന്റെ രാഷ്ര്രീയം' എന്ന കവിത വ്യക്തമാക്കുന്നു. "എല്ലാ ജീവജാലങ്ങളെയും കൂട്ടിഘടിപ്പിച്ചുണ്ടാക്കിയ ഒരൊറ്റ ജീവിയാകുന്നു ഞാന്‍" 138 എന്ന്‌ ഈ കവിതയില്‍ മേതില്‍ പ്രഖ്യാപിക്കുന്നു. മറ്റു ജീവജാലങ്ങളെയെല്ലാം പരിഗണിച്ചതിനു ശേഷം മാര്രമേ മേതില്‍ മനുഷ്യനെ പരിഗണിക്കുന്നുള്ളു. “എന്തിത്‌, ഈ വിള്ളല്‍? ഇതൊരു കവാടം- പാമ്പുകളും അരണകളും തേരട്ടകളും മാത്രമല്ല, പക്ഷികളും മനുഷ്യരുംപോലും ഇതിലൂടെയാണ്‌ വന്നത്‌." എന്ന്‌ “ഒരു പാറയിലെ വിള്ളലില്‍” എന്ന കവിതയിലെഴുതുന്ന മേതിലില്‍ ആദ്യം കടന്നുവരുന്നത്‌ പാമ്പുകളും അരണകളും തേരട്ടകളും ആണ്‌. ഒരു പഴുതാരയുടെ കൈയൊപ്പ്‌ ഈ കവിതയ്ക്കു താഴെയുണ്ട്‌ എന്ന്‌ “ഭൂമി യെയും മരണത്തെയും കുറിച്ച്‌” എന്ന കവിതാസമാഹാരത്തിന്റെ ആമുഖത്തില്‍ മേതില്‍ എഴുതുന്നു. താന്‍ ചെല്ലുന്ന സ്ഥലങ്ങളില്‍ - അകാലങ്ങളിലും അസ്ഥാന ങ്ങളിലും പോലും തേളുകളും പഴുതാരകളും ആകസ്കമികമായി പ്രതൃക്ഷപ്പെടു ന്നതിനെ ബന്ധപ്പെടുത്തി മേതില്‍ എഴുതിയതാണ്‌ “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം" എന്ന കഥ. “ഭൂമിയെയും മരണത്തെക്കുറിച്ച്‌' കവിതകളെഴുതാന്‍ പതിയ ത്തെ വീട്ടിലെ എഴുത്തുമുറിയില്‍ പ്രവേശിച്ച കവി ആദ്യം കാണുന്നത്‌ ചുവരില്‍ പറ്റിയ ഒരു കുട്ടിത്തേളിനെയാണ്‌. കാഴ്ചയില്‍ പേടിയല്ല, മറിച്ച്‌ ചുവരിലെ ചുണ്ണാമ്പ്‌ ആ ചെറുജീവിക്ക്‌ തീക്ഷണമായിരിക്കില്ലേ എന്നാണ്‌ കവി ആലോചി ക്കുന്നത്‌. ആ സഹാനുഭൂതി മനസ്സിലാക്കിയിട്ടാകണം ആ മുറിയില്‍ പിന്നെയും ധാരാളം കുട്ടിത്തേളുകള്‍ പ്രത്യക്ഷപ്പെട്ടത്രെ. താനുമായി മരണത്തിന്റെ വിനിമയം നടത്താന്‍ ഒരു പാമ്പിനെ അനുവദിക്കുന്ന കവിയെ “പാമ്പ്‌: ഒരേറ്റുമുട്ടല്‍' എന്ന കവിതയില്‍ കാണാം. അത്തരമൊരു പാമ്പ്‌ തന്നെ തെരഞ്ഞുനടക്കുന്നുണ്ടെന്ന തോന്നലിലും കവിയില്‍ ഭയമില്ല. പാമ്പുമായി സൌഹൃദം സ്ഥാപിക്കാന്‍ തനി ക്കല്‍പ്പം വൈകിപ്പോയി എന്ന്‌ ക്ഷമാപണം നടത്തുകയാണ്‌ കവി. ജന്തുസാന്നിധ്യ ത്തില്‍ ആകസ്മിതകള്‍ അവിടെയും അവസാനിക്കുന്നില്ല, കവിത എഴുതാന്‍ മേതില്‍ ഉപയോഗിക്കുന്ന സുവോളജി റെക്കോര്‍ഡ്‌ പുസ്തകത്തില്‍ “പാമ്പ്‌; ഒരേറ്റു 139 മുട്ടല്‍” എന്ന കവിത എഴുതി അടുത്ത പേജ്‌ മറിക്കുന്നത്‌ ഒരു പെണ്‍കുട്ടി വരച്ച കടല്‍പാമ്പിന്റെ ചിത്രത്തിലേക്കാണ്‌. കവിതകള്‍ എഴുതി അവസാനിപ്പിക്കുമ്പോഴാണ്‌ മനസ്സില്‍ ഒരു പഴുതാര കടന്നുവന്ന്‌ തന്നെപറ്റി കൂടി ഒരു കവിത എഴുതണമെന്നു പറയുന്നത്‌. പഴുതാ രയെ പറ്റി ഒരുവരിയെങ്കിലും താന്‍ എഴുതിയ കവിതകളിലുണ്ടോയെന്ന്‌ പരിശോ ധിച്ച കവിക്ക്‌ നിരാശയായിരുന്നു ഫലം. ഇല്ലെങ്കില്‍ വേണ്ട എന്നാലോചിച്ച്‌ എഴു ന്നേല്‍ക്കുമ്പോഴാണ്‌ തറയില്‍ ഒരസ്സല്‍ പഴുതാര നെടുനീളത്തില്‍ കിടക്കുന്നത്‌ കാണുന്നത്‌. തേളുകള്‍, പഴുതാരകള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയ ചെറുപ്രാണിക ളുടെ “ഇത്തോളജി"യെപ്പറ്റി വര്‍ഷങ്ങളോളം നീണ്ട വായനയും മൌലികമായ നിരീ ക്ഷണങ്ങളും നടത്തി, ധ്രിട്ടനിലെ ഒരു എന്റോമോളജിക്കല്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളില്‍ അതേക്കുറിച്ചെഴുതുകയും ചെയ്ത മേതിലിന്‌ ആ കാഴ്ച ഒരു ഇത്തോളജിക്കല്‍ വിസ്മയമായാണ്‌ അനുഭവപ്പെട്ടത്‌. കണ്ണാടിപോലെ മിനുപ്പി ച്ചൊരു നിലത്ത്‌, അത്രയും തുറപ്പില്‍, വെളിച്ചത്തില്‍ ഉടലിന്റെ വക്കുകള്‍ എവി ടെയും തൊടാതെ കുറെസമയം കിടക്കുകയെന്നത്‌ ഒരു ഇത്തോളജിക്കല്‍ വിസ്മയം തന്നെയായിരുന്നു. പൊതുവെ ക്രൂരജീവികളായി കരുതപ്പെട്ടിരുന്ന ഇത്തരം ജീവജാലങ്ങള്‍ക്ക്‌ മേതില്‍ കൃതികളില്‍ കിട്ടുന്ന സവിശേഷ പരിഗണന പോലെ തന്നെയാണ്‌ ഇത്തരത്തിലുള്ള പ്രതൃക്ഷപ്പെടലുകളും. “എന്റെ മുറ്റത്ത്‌ ഒച്ചുകള്‍ അരിച്ചെത്തുന്നു””” എന്നെഴുതിയ “ഒച്ചുകളുടെ ഗാഥ്‌യും “എന്തെന്നാല്‍, ഞാനൊരു തുമ്പിച്ചിറകിന്റെയും ഞണ്ടിന്‍തോടിന്റെയും പാമ്പുറയുടെയും ചിലന്തിവലയുടെയും കവിയാകുന്നു””" എന്ന്‌ നിര്‍ണ്ണയിച്ച “ദൈവത്തിന്റെ ഫോസിലും' ഈ രീതിയില്‍ അടയാളപ്പെടുത്ത പെട്ടവയാണ്‌. 140 മലയാളത്തില്‍ വളര്‍ത്തുമൃഗങ്ങളായും ആശ്രിതജീവികളായും അരുമക ളായും മാര്രം ജന്തുപരിഗണനകള്‍ ഉണ്ടായിരുന്ന കാലത്താണ്‌ ക്ഷുദ്രജീവികളോ ടുള്ള ഭയത്തെമാറ്റി, അല്‍പ്പജീവികളോടുപോലും തുടരുന്ന മനുഷ്യന്റെ ഏറ്റുമുട്ടലു കളെ സൂക്ഷ്മതയോടെ പിന്തുടരുകയും ചെയ്യുന്ന രചനകള്‍ മേതില്‍ എഴുതുന്നത്‌. ജന്തുതലത്തിലെ ഈ സൂക്ഷ്മദര്‍ശനം മേതില്‍ കൃതികളിലെ സവിശേഷസാന്നി ധ്യവുമാണ്‌. വെളുത്ത കടലാസിലെ കറുത്ത അക്ഷരങ്ങള്‍പോലും ഉറുമ്പിന്റെ വരി യാകുന്ന നോട്ടമാണ്‌ ആ കൃതികളിലുള്ളത്‌. മേതില്‍ കൃതികളില്‍ ആവര്‍ത്തിച്ചുവ രുന്ന വൃതൃസ്ത വിനിമയങ്ങളും ഈ ശാസ്്രാഭിമുഖ്യത്തിന്റെ ഉല്പന്നങ്ങളാ ണെന്ന്‌ കാണാനാകും. 4.5 വിനിമയം വിനിമയം മേതില്‍ രാധാകൃഷണന്റെ കൃതികളില്‍ ആവര്‍ത്തിച്ച്‌ വരുന്ന ഒരു ഘടകമാണ്‌. പ്രത്യക്ഷമായിത്തന്നെ വിനിമയം കൃതികളില്‍ പ്രതിപാദിക്കപ്പെ ടുന്നു. വിനിയമത്തിന്റെ ധാരാളം സാധ്യതകളെ അദ്ദേഹം ഉപയോഗിക്കുന്നു. മനു ഷ്യര്‍ തമ്മിലുള്ള വിനിമയം, മനുഷ്യനും ജന്തുക്കളും തമ്മിലുള്ള വിനിമയം, ടെലി YO), ജന്മവാസന തുടങ്ങിയവയെല്ലാം വിനിമയത്തിന്റെ വിവിധ സാധ്യതകളായി മേതില്‍ ഉപയോഗിക്കുന്നു. എല്ലാ ആശയകൈമാറ്റങ്ങളും വിനിമയമാണ്‌ എന്ന കേവലാര്‍ത്ഥത്തിലല്ല, മറിച്ച്‌ വിനിമയമെന്ന പ്രക്രിയയെ എടുത്തുപറയുകയും അതിനെ വ്ൃൃയതൃസ്തതകളില്‍ സമീപിക്കുകയും ചെയ്യുന്ന കഥാസന്ദര്‍ഭങ്ങളെ മാത്ര മാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌. 4.5.1 മനുഷ്യര്‍ തമ്മിലുള്ള വിനിമയം മനുഷ്യര്‍ തമ്മിലുള്ള വിനിമയത്തെ ആദ്യകാല മേതില്‍ രചനകളില്‍ 'ര്രാ'യില്‍ മാത്രമാണ്‌ അടയാളപ്പെടുത്തുന്നത്‌. ചീട്ടുകളിക്കിടയില്‍ കാമുവിന്റെ ചെവിയിലേക്ക്‌, ആഖ്യാതാവില്‍ നിന്നിറങ്ങി ജോക്കര്‍ പ്രവേശിക്കുന്നതും പിന്നീട്‌ കാമു ചിരിച്ചുകൊണ്ടേയിരിക്കുന്നതും പറയുന്നിടത്ത്‌ ജോക്കറിനെ ഒരു ഇയര്‍ഫോ 141 ണായി കരുതുന്നു. മരിച്ചുപോയവരുടെ അശരീരികളായ ഫലിതങ്ങള്‍ ചെവിയിലെ ത്തിക്കാനുള്ള ഒരു “മീഡിയ'മാണ്‌ ആ ഇയര്‍ഫോണ്‍. ടെലിപ്പതിയുടെ കൂടെ അംശ ങ്ങളുള്ള ഈ വിനിമയം മേതിലിന്റെ ഭാവനാലോകത്തെ ഒരു പ്രധാന സൃഷ്ടി യാണ്‌. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുള്ള വിനിമയത്തെ വിഭാവനം ചെയ്യുകയും ചിട്ടുകളിക്കിടയിലെ ജോക്കറിനെ ഒരു രൂപകമാക്കി സ്വീകരിക്കുകയും ചെയ്യുന്നു. വിനിമയത്തിന്റെ മാധ്യമമായി മേതിലില്‍ കൂടുതല്‍ കടന്നുവരുന്നത്‌ ഫോണ്‍ ആണ്‌. “പ്രാ” യിലും നിരവധി കഥകളിലും ഫോണ്‍ ഒരു വിനിമയമാധ്യ മമായി കടന്നുവരുന്നു. ഫ്ളാറ്റിലെ അയല്‍റുമിലെ പെണ്‍കുട്ടിയാണ്‌ സീസര്‍ വിളി ക്കുന്നതായി ആഖ്യാതാവിനെ അറിയിക്കുന്നത്‌. സംഭാഷണം പൂര്‍ണ്ണമാകാതെ ഫോണ്‍ കട്ടാവുന്നു. ഫോണ്‍ സംഭാഷണത്തെ പോലും വ്യത്യസ്തമായി അവതരി പ്പിക്കുന്നു. ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്നുള്ള സംസാരം കേള്‍ക്കുമ്പോള്‍ ചെവി പോക്കറ്റടിക്കപ്പെട്ടു എന്ന്‌ തോന്നല്‍. സീസര്‍ സംഭാഷണം പൂര്‍ത്തീകരി ക്കാതെ ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ പ്രപഞ്ചത്തില്‍ നിന്ന്‌ ഒച്ച പോക്കറ്റടിക്കപ്പെട്ട തായും തോന്നുന്നു. പ്രാപഞ്ചികാംശങ്ങളെയെല്ലാം ഒരു യ്യന്രഭാഗത്തിലേക്ക്‌ ക്രേന്ദീകരിപ്പിച്ച്‌, അത്രമേല്‍ യാന്ത്രികതയെ വിലമതിക്കുന്ന എഴുത്തുകാരന്റെ നേര്‍ചിത്രമാണിത്‌. ഫോണ്‍ സാഭാഷണം മുറിയുന്നതോടെ വിനിമയം അവസാനിക്കുന്നതും അതില്‍ പെട്ട ആഖ്യാതാവ്‌ തന്നെ നിശ്ബദനാകുന്നതുമായ ചിത്രം ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാനം' എന്ന കഥയിലുണ്ട്‌. ഫോണ്‍ നിരന്തരമായി അടി ചിട്ടും എമിലി ഫോണ്‍ എടുക്കുന്നില്ല. ദുസ്സഹമാണ്‌ ആഖ്യാതാവിന്റെ അവ സ്ഥ.വല്ലാത്ത ശ്വാസം മുട്ടല്‍. ഫോണ്‍ എടുക്കാതെയാകുമ്പോഴും ഒരു വിനിമയ ത്തില്‍ കൊതിച്ച്‌ ആ കൊച്ചുയ്രന്ത്രത്തില്‍ വിശ്വസിച്ച്‌ വീണ്ടും ശ്രമിച്ചുകൊണ്ടേയി രിക്കുന്ന ആഖ്യാതാവിനെ കാണിച്ചാണ്‌ പ്രസ്തുത കഥ അവസാനിക്കുന്നത്‌. 142 ഫോണ്‍ ഒരു പ്രധാന വിനിമയ ക്രേനദ്രപമേയമാകുന്ന കഥയാണ്‌ “തുങ്ങി ക്കിടക്കുന്ന റിസീവര്‍'. റിസീവര്‍ എന്ന ഉപകരണം തന്നെ ഫോണിന്റെ ഏറ്റവും പ്രധാന ഭാഗമാണ്‌. അത്‌ യഥാസ്ഥലത്തെല്ലാതെ തുങ്ങിക്കിടക്കുന്നത്‌ കൊണ്ട്‌ കഥ യിലാകെ വിനിമയത്തിന്റേതായ ഒരു അദൃശ്യ പരിസരം നിറഞ്ഞു നില്‍ക്കുന്നു. ഏതോ പെണ്‍കുട്ടി പാതിവഴിയില്‍ നിര്‍ത്തിപ്പോയ ഫോണ്‍ സംഭാഷണത്തെ ആഖ്യാതാവ്‌ പുര്‍ത്തീകരിക്കുകയും യൂറി ഗഗാറിന്‍ അടക്കമുള്ളവരോട്‌ അതുവഴി സംസാരിക്കുകയും ചെയ്യുന്നു. ഫോണിന്റെയും അതുവഴിയുള്ള വിനിമയത്തി ന്റെയും അനന്തസാധ്യതകളെ വ്യക്തമാക്കിയ കഥയാണ്‌ 'ഡിലൈല'. പോലീസ്‌ സുപ്രണ്ടായ ജോണ്‍ പല കേസുകള്‍ക്കും തുമ്പുണ്ടാക്കിയതും പ്രതികളെ പിടികൂ ടുന്നതും തന്റെ വീട്ടിലെ അടച്ചിട്ട മുറിയില്‍ നിന്ന്‌ ഫോണ്‍ വഴി പുറത്തേക്ക്‌ ബന്ധ പ്പെട്ടാണ്‌. ടെലിപ്പതിയുടെ അംശങ്ങള്‍കൂടി ജോണിന്റെ ഈ വിനിമയ സാധ്യതകളി ലുണ്ട്‌. മനുഷ്യന്‍ തമ്മിലുള്ള വിനിമയത്തിന്റെ ചില പ്രത്യേകതകളെയും പ്രശ്ന ങ്ങളെയും മേതില്‍ വെളിവാക്കുന്നു. “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം' എന്ന കഥയില്‍ രണ്ട്‌ സമയങ്ങളില്‍ ജോലി എടുക്കേണ്ടി വരുന്ന ദമ്പതികള്‍ക്കിടയിലെ വിനിമയം വിഷയമാകുന്നുണ്ട്‌. പരസ്പരം കാണുന്നതിനുള്ള സന്ദര്‍ഭമില്ലാത്തതി നാല്‍ മുറിയിലെ പ്രത്യേക സ്ഥലത്ത്‌ വെക്കുന്ന കുറിപ്പുകളിലൂടെയാണ്‌ ഈ വിനിമയം സാധ്യമാകുന്നത്‌. ഈ വിനിമയത്തിലെ ചില പ്രശ്നങ്ങള്‍ കാരണം രണ്ടുപേരും ചില സമയങ്ങളില്‍ ഒരു സാധനം വാങ്ങി കൊണ്ടുവരുമായിരുന്നു എന്ന്‌ പറയുന്നിടത്ത്‌ വിനിമയത്തിന്റെ പരിമിതി കൂടി ചര്‍ച്ചയാവുന്നു. മനുഷ്യവിനിയമത്തിന്റെ ചില പരിമിതികളെയും മേതില്‍ വിഷയമാക്കുന്നു. നഗരക്രേന്ദ്രീകൃതമായ ഒരു ലോകത്തിന്റെ വിനിമയചിഹ്നങ്ങളോട്‌ പൊരുത്തപ്പെടാ നാവാതെ വീര്‍പ്പുമുട്ടുന്ന ശ്രാമീണപെണ്‍കുട്ടിയുടെ ചിത്രം “ശൈലജയും ലാറസ്‌ പക്ഷികളും” എന്ന കഥയില്‍ അവതരിപ്പിക്കുന്നു. “വരമ്പില്‍ ഒരു കൊറ്റി” എന്ന കഥ 143 യില്‍ വിനിമയത്തിന്റെ പരിമിതിയെ ചൂണ്ടിക്കാട്ടി ഒരു ചോദ്യവും കഥാകാരന്‍ ഉന്ന യിക്കുന്നു. മലയിടുക്കിലെ ഗുഹയ്ക്കകത്ത്‌ കൊലപാതകം നടന്നു എന്ന നാട്ടുകാ രുടെ പരാതിയില്‍ അന്വേഷിക്കാനായി ഹെലിക്കോപ്റ്ററില്‍ പോയി ഗുഹ പരിശോ ധിക്കുന്ന പട്ടാള ഉദ്യോഗസ്ഥന്‌ അവിടെ ഒന്നും കാണാനാകുന്നില്ല. ഇത്‌ താഴെ കൂടി നില്‍ക്കുന്ന ജനങ്ങളെ അറിയിക്കാന്‍ ഉദ്യോഗസ്ഥന്‍ കഷ്ടപ്പെടുന്നിടത്താണ്‌ വിനിമയത്തിന്റെ പരിമിതി വ്യക്തമാക്കപ്പെടുന്നത്‌. ഹെലിക്കോപ്റ്ററിന്റെ ഹുങ്കാര ശബ്ദം അയാളുടെ ശബ്ദത്തെ ഇല്ലാതാക്കുന്നു. അതിനെ മറികടക്കാന്‍ അയാള്‍ ആംഗഗ്യങ്ങളിലൂടെയുള്ള വിനിമയം പരീക്ഷിക്കുന്നു. അതിലും അയാള്‍ പരാജിത നാകുന്നു. അപ്പോഴാണ്‌ വലിയൊരു ചോദ്യത്തെ കഥ തൊടുത്തുവിടുന്നത്‌. ബധിരര്‍ക്കായുള്ള വാര്‍ത്താപ്രക്ഷേപണം ഇന്നേവരെ ഏതെങ്കിലും ബധിരന്‍ മന സ്സിലായിട്ടുണ്ടോ എന്ന ചോദ്യമാണത്‌. ഇതിന്‌ സമാനമായ ഒരു രംഗം 'പാതലിന്‌ ഒരു കൂണ്‌” എന്ന കഥയിലും കാണാം. കഥയില്‍ ആഖ്യാതാവ്‌ പറയുന്ന കാര്യങ്ങ ളെയെല്ലാം നീരജ എന്ന സ്റ്റെനോഗ്ഗാഫര്‍ വികലമായ ചില കോറലുകളിലേക്കും പോറലുകളിലേക്കും നയിക്കുന്നു. ഒരാളുടെ ഒച്ചയും അര്‍ത്ഥവുമുള്ള, വികാരഭരിത മായ വാക്കുകള്‍പോലും ഇത്തരത്തില്‍ കുറെ നിശ്ചലമായ വരകളായി മാത്രം നില്‍ക്കുന്നതും മനുഷ്യവിനിമയത്തിലെ തകരാറാണെന്ന്‌ മേതില്‍ കരുതുന്നു. ഇങ്ങനെ മനുഷ്യര്‍ തമ്മിലുള്ള വിനിമയത്തെ വ്യത്യസ്തരീതികളില്‍ നോക്കിക്കാ ണാന്‍ മേതില്‍ ശ്രമിക്കുന്നു. അതിന്റെ അവസ്ഥാന്തരമായാണ്‌ മനുഷ്യനും ജന്തു ക്കളും തമ്മിലുള്ള വിനിയമവും മേതില്‍ രൂപപ്പെടുത്തുന്നത്‌. “സൂര്യമത്സ്യത്തെ വിവരിക്കല്‍” എന്ന നോവലൈറ്റില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വിനിമയ മാധ്യമ മാകുന്നു. ഇമ്രാന്‍ നിസ്ക്കരിക്കാനുള്ള ദിശ നിര്‍ണ്ണയിക്കുന്നത്‌ “ഖിബ്ല കണക്റ്റ്‌ എന്ന മൊബൈല്‍ ആപ്പ്‌ വഴിയാണ്‌. 4.5.2 മനുഷ്യനും ജന്തുക്കളും തമ്മിലുള്ള വിനിമയം ജന്തുക്കളെയും പ്രകൃതിയെയും ഒന്നാംസ്ഥാനത്ത്‌ പരിഗണിക്കുന്ന മേതില്‍ ശൈലി വിനിമയത്തിന്റെ കാര്യത്തിലും സമാനസ്വഭാവം സ്വീകരിക്കുന്നു. ജന്തു 144 ക്കളും അവ തമ്മിലുള്ള വിനിമയത്തെയും മേതില്‍ കൃതികള്‍ വിശിഷ്ടമായി പരി ഗണിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യനും ജന്തുക്കളും ഭൂമി യിലെ ചെറുജീവികളും മേതില്‍ കൃതികളിലെ പ്രധാന ക്രേനദ്രങ്ങളാവുകയും അവ യുടെ വിനിമയം ചര്‍ച്ചയാവുകയും ചെയ്യുന്നു. “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം" എന്ന കഥ അത്തരത്തിലുള്ള വിനിമയത്തിന്‌ സവിശേഷ പരിഗണന നല്‍കുന്ന ഒന്നാണ്‌. പഴുതാരയുടെ സഞ്ചാരത്തെ വീക്ഷിക്കുമ്പോഴാണ്‌ ഒരു വിനി മയ സാധ്യത ആഖ്യാതാവിന്റെ മുമ്പില്‍ തെളിഞ്ഞു വരുന്നത്‌. കരിംചുവപ്പാര്‍ന്ന കാലുകള്‍ ചെറുസംഘങ്ങളായി വിനിമയത്തിലേര്‍പ്പെടുമ്പോഴാണ്‌ പഴുതാരയുടെ സഞ്ചാരം സാധ്യമാകുന്നത്‌. കഥയില്‍, പഴുതാര റൂമില്‍ വരും എന്ന്‌ പറഞ്ഞ്‌ ഭാര്യയെ പേടിപ്പിക്കുന്ന ആഖ്യാതാവിന്റെ മനസ്സറിഞ്ഞ്‌ പെരുമാറിയാണ്‌ പഴുതാര വീടിനകത്ത്‌ പ്രത്ൃക്ഷപ്പെടുന്നത്‌. അതീന്ദ്രിയമായ ഒരു വിനിമയ സാധ്യത അതി ലുണ്ട്‌. തല പൂഴ്ത്തിനില്‍ക്കുന്ന ആള്‍ ഒട്ടകപക്ഷിയോട്‌ താദാത്മ്യം പ്രാപിക്കുന്ന തായി മേതില്‍ ഒന്നിലേറെ കഥകളില്‍ സുചിപ്പിച്ചിട്ടുണ്ട്‌. “ജിറാഫുകള്‍ കഴുത്തുനീ ട്ടുമ്പോള്‍' എന്ന കഥയില്‍ തലയില്‍ ഹെല്‍മറ്റ്‌ ഇടുന്ന ആളെ ഒട്ടകപക്ഷി എന്ന്‌ വിളിക്കുന്നു. “അതെല്ലാം അമേരിക്കയില്‍ ' എന്ന കഥയിലും സമാന വിവരണമുണ്ട്‌. തന്റെ ഫോട്ടോ എടുക്കാനായി ക്യാമറ മൂടിയ തുണികളിലേക്ക്‌ തലയിട്ട ഫല്‍ഗു ണന്‍ ഒരു ഒട്ടകപക്ഷിയായെന്നാണ്‌ റഫീക്കിന്‌ തോന്നുന്നത്‌. ഇങ്ങനെ ചിന്തോദീ പകമായ രീതിയില്‍ മേതിലില്‍ ജന്തുക്കളും മനുഷ്യരും തമ്മിലുള്ള വിനിമയം കട ന്നുവരുന്നു. മേതിലിന്റേത്‌ മാത്രമായ ചിന്തകളുടെ ആലോചനകളില്‍ നിന്നാണ്‌ വിനിമയത്തിന്റെ ഒരു ടെലിപ്പതിതലം പിറവിയെടുക്കുന്നത്‌. 4.5.3 ടെലിപ്പതി സവിശേഷമായ ഭാവനാസൃഷ്ടികളാലാണ്‌ വിനിമയത്തില്‍ ടെലിപ്പതിയുടെ അംശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മേതിലിനാവുന്നത്‌. സാധാരണകാര്യങ്ങളെപോലും വിനിമയത്തിന്റെ സവിശേഷതലം വ്യക്തമാക്കി അവതരിപ്പിക്കുന്നതില്‍ മേതില്‍ ശ്രദ്ധാലുവാണ്‌. 145 ഒരു പെന്‍സിലിനും യ്ന്ത്രത്തോക്കിനും കാറിന്റെ ടയറിനും ക്രിക്കറ്റ്‌ പന്തിനും അവ എന്താണ്‌ വിനിമയം ചെയ്യുന്നതെന്ന്‌ കൃത്യമായ അറിവുണ്ടെന്ന വീക്ഷണം “വരമ്പില്‍ ഒരു കൊറ്റി"യില്‍ മുന്നോട്ടുവെക്കപ്പെടുന്നു. “ഉടല്‍ ഒരു ചുഴ്നില'യില്‍ ഒരേ സമയമുള്ള രണ്ട്‌ വിരുദ്ധ വിനിമയങ്ങളെ അവതരിപ്പിക്കുന്നു. കോകിലയുടെ കുട നിവര്‍ത്തല്‍ ഒരേ സമയം കുടയ്ക്കടിയിലെ തണലിലേക്ക്‌ വരിക, കുടക്കമ്പികളുടെ വലയത്തിന്‌ പുറത്ത്‌ എന്നീ രണ്ട്‌ വിരുദ്ധവിനിമയ ങ്ങള്‍ക്ക്‌ സാധ്യതയാകുന്നുണ്ട്‌. 'ശ്വാനദിനങ്ങളുടെ ചരിത്രരേഖ' യില്‍ വിനിമയത്തിന്റെ ഒരു സാധ്ൃതാതലം സൂചിപ്പിക്കപ്പെടുന്നു. ശവപ്പെട്ടിയുടെ ലംബാകൃതിയെക്കുറിച്ചുള്ള ഈര്‍ച്ചക്കാരന്റെ ചോദ്യം ഓര്‍ത്തുകിടന്ന പെരുന്തച്ചനോട പിറ്റേന്ന്‌ രാവിലെ കണ്ടുമുട്ടിയപ്പോള്‍ തന്നെ ഈര്‍ച്ചക്കാരന പങ്കുവെക്കാനുണ്ടായിരുന്നത്‌ സമാന അനുഭവമായിരുന്നു. വിനിമയത്തിന്റെ ഒരു സാധ്യതയായിരുന്നു അത്‌. രണ്ട്‌ ഇടങ്ങളിലായി ഒരേ വിഷ യത്തെ പറ്റി ചിന്തിച്ച്‌ ഉറങ്ങാതെ കിടക്കുന്ന രണ്ടുപേര്‍ക്കിടയില്‍ ഗുഡ്ഃവും വിചിത്ര വുമായൊരു വിനിമയം നടക്കുമെന്ന സാധ്യതയാണ്‌ ഈ കഥയിലുടെ മേതില്‍ മുന്നോട്ടുവെക്കുന്നത്‌. ഇത്തരത്തിലുള്ള വെളിപാടുകളും മേതില്‍ രാധാക്ൃ ഷ്ണന്റെ കൃതികളില്‍ വിനിമയത്തിന്റേതായ രൂപം കൈക്കൊള്ളുന്നുണ്ട്‌. “ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന'ത്തില്‍ ബില്യാര്‍ഡ്സ്‌ മുറിയില്‍ പ്രവേശിക്കുന്ന എമിലിയെകണ്ട്‌ കളി ക്രമം മാറുന്നതും വിനിമയം മുറിയുന്നതും സവിശേഷ രീതിയില്‍ ആവിഷകരിച്ചിരിക്കുന്നു. നകുലന്‍ തന്റെ ഈഴത്തില്‍ കളി ക്കാന്‍ നില്‍ക്കുമ്പോഴാണ്‌ എമിലിയെ കാണുന്നത്‌. അതുവരെ പന്തുപോലെ ഉരു ണ്ടിരുന്ന വിനിമയം നിന്നതുപോലെ എമിലിക്ക്‌ തോന്നുന്നു. “ഡിലൈല്‌'യില്‍ ഫോണ്‍ സാഭാഷണത്തിന്റെ അനന്തസാധ്യതകളെ പറ്റി പറയുന്നു. അടച്ചിട്ട മുറി യില്‍ നിന്ന്‌ പുറത്തേക്കൊഴുകുന്ന വിനിമയത്തിന്റെ സഞ്ചാരം സാധ്യമാക്കുന്നത്‌ ഫോണാണ്‌. 'ചിക്ബൊക്ക്‌ റെയിലേ'യില്‍ ഉപേക്ഷിക്കപ്പെട്ട കണ്ണട റെയില്‍വേ 146 സ്റ്റേഷനുള്ളില്‍ നിന്ന്‌ വിനയന്‍ കിട്ടുന്നു. ഉപേക്ഷിക്കപ്പെട്ട വസ്തു നല്‍കുന്ന വിനി മയം വിനയന്‍ പിടികിട്ടുന്നില്ല. വായനക്കാരനായ ഒരു പിന്‍ഗാമിയുടെ വരവ്‌ പ്രതീ ക്ഷിച്ചിട്ടാകണം അയാള്‍ കണ്ണട അവിടെ ഇട്ടുപോയത്‌. ഇങ്ങനെ ഒരര്‍ത്ഥത്തില്‍ മേതില്‍ തന്റെ കൃതികളിലവതരിപ്പിക്കുന്ന എല്ലാ വിനിമയസാഹചര്യങ്ങളിലും ടെലിപ്പതിയുടേതായ ഒരംശം കാണാനാകും. മേതില്‍ ശൈലിയില്‍ മാത്രം സാധ്യ മായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്ന ജന്മവാസനയിലെ വിനിമയവും ഈ ടെലി പതി സ്വാധീനത്താല്‍ നിയ്ന്ത്രിതമാണ്‌. 4.5.4 ജന്മവാസന ജന്മവാസനയാലുള്ള പ്രവ്യത്തികളെയും വിനിമയ ചിഹ്നങ്ങളായി മേതില്‍ പരിഗണിക്കുന്നു. ജന്മവാസനയാലുള്ള പ്രവ്ൃത്തികളിലെല്ലാം ഇത്തരമൊരു അടി സ്ഥാന സാധ്യതയുണ്ടെന്ന്‌ അദ്ദേഹം കരുതുന്നു. “പ്രാതലിന്‌ ഒരു കൂണ്‌' എന്ന കഥയിലെ പൂച്ചയെ മുന്‍നിര്‍ത്തി ഈ അഭിപ്രായത്തെ അദ്ദേഹം സാധൂകരിക്കുന്നു. കാഷ്ഠം മറവു ചെയ്ത്‌ ഗന്ധംകൊണ്ട്‌ “ടെറിട്ടറി” രേഖപ്പെടുത്തുന്നത്‌ പൂച്ചകളുടെ രഹസ്യമാണ്‌. ഇത്തരം ജന്തുവിനിമയങ്ങള്‍ ഇപ്പോഴും തുടരുന്നു. മുകളില്‍ സുചി പ്പിച്ച ഒട്ടകപ്പക്ഷിയുടെ തലയൊളിപ്പിക്കലും ഇത്തരത്തില്‍ തന്നെയുള്ള ഒരു ശ്രമ മാണ്‌. മനുഷ്യവിനിമയത്തിലെ ക്രമക്കേടുകളെ വെളിവാക്കുന്ന മേതില്‍ രാധാകു ഷ്ണനന്‍ ജന്തുവിനിമയത്തിലെ ജന്മവാസനകളുടെ പ്രേരണയുടെ ശക്തിയെ സംബ ന്ധിച്ച്‌ സംശയമേതുമില്ല. ഇങ്ങനെ വിനിമയത്തിന്റെ വിവിധ വശങ്ങളെ അദ്ദേഹം പ്രതിപാദിക്കുന്നു. “സാഹിത്യത്തിലെ ശാസ്ര്രമെഴുത്ത്‌' എന്ന നാലാം അധ്യായത്തില്‍ ശാസ്ത്രത്തിന്റെ രണ്ട്‌ അവാന്തരവിഭാഗങ്ങളായ ശുദ്ധശാസ്ര്രം, സാങ്കേതികവിദ്യ യുടെ വളര്‍ച്ച എന്നിവ മേതില്‍ കൃതികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നാണ ന്വേഷിച്ചത്‌. 147 ശാസ്ര്രസാങ്കേതികവിദ്യയ്ക്ക്‌ സ്വന്തം നിലയില്‍ വളരാന്‍ പാകത്തിലുള്ള ഭാഷാവളര്‍ച്ച മലയാളത്തിലുണ്ടാവാത്തതിനാല്‍ സയന്‍സ്‌ ഫിക്ഷനും പാശ്ചാത്യ സാഹിതൃരീതിയില്‍ മലയാളത്തിലെത്തിയില്ല. ശുദ്ധശാസ്ത്രം കാര്യമായി മലയാള ത്തില്‍ കാണാനാകില്ല. സാങ്കേതികവിദ്യയുടെ വളര്‍ച്ച എന്ന രീതിയിലാണ്‌ മലയാ ളത്തില്‍ പ്രധാനമായും സയന്‍സ്‌ ഫിക്ഷന്‍ പരിചയിച്ചുവരുന്നത്‌. മേതില്‍ രാധാ കൃഷ്ണന്റെ രചനകളിലും ഇതേ സ്വഭാവമാണ്‌ കാണാനാവുക. ശുദ്ധശാസ്ത്രം കവിതകളിലും കഥകളിലും ചില പരാമര്‍ശങ്ങളോ സൂചക ങ്ങളോ ആയി മാത്രം പറഞ്ഞുപോകുന്നു. ആദ്യഘട്ട രചനകളില്‍ സാങ്കേതികവിദ്യ കാര്യമായി വിഷയമാകുന്നില്ല. രണ്ടാംഘട്ടത്തിലെ കഥകളിലാണ്‌ അതിന്‌ കൂടുതല്‍ പ്രാമുഖ്യം കൈവരുന്നത്‌. അതത്‌ കാലത്തെ സാങ്കേതികവിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന എഴുത്തുകാരനാണ്‌ മേതില്‍. 'വിക്കിപീഡിയ'യെ രണ്ടാംഘട്ടത്തിലെ കഥയില്‍ വിശദമായി പരിചയപ്പെടുത്തുന്ന മേതില്‍ മൂന്നാം ഘട്ടത്തിലെ നോവലൈറ്റില്‍ അതിനെ എല്ലാവര്‍ക്കും സുപരിചിതമായ ഒന്നായി വേഗത്തില്‍ പറഞ്ഞു പോകുന്നു. ഫോട്ടോ മോര്‍ഫിംഗ്‌, മൊബൈല്‍ ആപ്പ്‌ എന്നിവയെ ഇതേ രീതിയില്‍ മുന്നാം ഘട്ടത്തിലെ കൃതികളില്‍ ഉപയോഗിച്ചിട്ടുണ്ട്‌. പരിസ്ഥിതിയോട്‌ തീര്രപ്രതിബദ്ധത പുലര്‍ത്തുന്ന രീതിയില്‍ കവിതകളെ ഴുതുന്നതിനാല്‍ ഗഹനപരിസ്ഥിതിശാസ്ത്രവും; മനുഷ്യന്‍ സമാനമായി ജന്തുതല ത്തിലും സമുഹത്തിന്റെ രൂപവല്‍ക്കരണവും കെട്ടിപ്പടുക്കലുകളും നടക്കുന്നുണ്ട്‌ എന്നു വ്യക്തമാക്കുന്ന രചനകളിലൂടെ ജന്തുശാസ്ത്രവും മേതില്‍ കൃതികളില്‍ സവിശേഷ സാന്നിദ്ധ്യമാകുന്നുണ്ട്‌. വിനിമയത്തിന്റെ ധാരാളം സാധ്യതകള്‍ മേതില്‍ കൃതികള്‍ ഉപയോഗി ക്കുന്നു. മനുഷ്യന്‍ തമ്മിലുള്ള വിനിമയം, മനുഷ്യനും ജന്തുക്കളും തമ്മിലുള്ള 148 വിനിമയം, ടെലിപ്പതി, ജന്മവാസന എന്നിവയെല്ലാം ഈ കൃതികളിലുണ്ട്‌. മനുഷ്യര്‍ തമ്മിലുള്ള വിനിമയം ആദ്യകാല രചനകളില്‍ “(ബാ"യില്‍ മാത്രമാണ്‌ അടയാളപ്പെ ടുത്തുന്നത്‌. വിനിമയത്തിന്റെ പ്രധാന മാധ്യമം ഫോണ്‍ ആണ്‌. മനുഷ്യവിനിമയ ത്തിലെ ചില പരിമിതികളെയും മേതില്‍ വിഷയമാക്കുന്നുണ്ട്‌. ജന്തുക്കള്‍ തമ്മിലുള്ള വിനിമയത്തെയും മേതില്‍ കൃതികള്‍ വിശിഷ്ടമായി പരിഗണിക്കുന്നുണ്ട്‌. “എങ്ങനെ ഒരു പഴുതാരയെ കൊല്ലാം", “ജിറാഫുകള്‍ കഴുത്തു നീട്ടുമ്പോള്‍' , “അതെല്ലാം അമേരിക്കയില്‍” എന്നീ കഥകള്‍ അത്തരത്തില്‍ പ്രധാന പ്പെട്ടതാണ്‌. സവിശേഷമായ ഭാവനാസൃഷ്ടികളില്‍ വിനിമയത്തില്‍ ടെലിപ്പതിയുടെ അംശങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മേതിലിനാവുന്നു. രണ്ടിടങ്ങളിലായി ഒരേ വിശേ ഷത്തെപറ്റി ചിന്തിച്ച്‌ ഉറങ്ങാതെ കിടക്കുന്ന രണ്ടുപേര്‍ക്കിടയില്‍ ഗുഡ്ഃവും വിചിത്ര വുമായൊരു വിനിമയം നടക്കുമെന്ന സാധ്യത മേതില്‍ മുന്നോട്ടു വെക്കുന്നു. ജന്മ വാസനയാലുള്ള പ്രവ്യത്തികളിലും ഇത്തരമൊരു വിനിമയസാധ്യതയെ മുന്നോട്ടു വെക്കുന്ന മേതില്‍ “പ്രാതലിന്‌ ഒരു കൂണ്‌ തുടങ്ങിയ കഥകളില്‍ ഇത്തരം ജന്മവാ സനയിലുള്ള പ്രവൃത്തികളെയും വിനിമയചിഹ്നങ്ങളായി പരിഗണിക്കുന്നു. ശാസ്ത്രസാന്നിധ്യം പോലെ മേതില്‍ വ്ൃയത്യസ്തനാകുന്ന മേഖലകളാണ്‌ ശരീരം, സ്ത്രീപുരുഷ കഥാപാത്രങ്ങളുടെ ചിത്രീകരണം എന്നിവയുടേത്‌. മലയാളസാഹി തൃത്തിന്‌ പരിചിതമല്ലാത്ത രീതിയില്‍ നിലനിന്ന മാതൃകകളെയെല്ലാം ലംഘി ച്ചാണ്‌ മേതില്‍ ഈ വ്യത്യസ്തത സാധ്യമാക്കുന്നത്‌. 149 കുറിപ്പുകള്‍ "Toffler, Alvin. Furture shock, Random House, 1970, p. 73. * രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറഠ. 51. * അതേ പുസ്തകം, പുറം. 53. 4 22-1൦ ഐന്‍സ്റ്റീന്റെ വിശിഷ്ട ആപേക്ഷികതാസിദ്ധാന്തത്തിന്റെ വിവക്ഷകളില്‍ ഒന്നാണ്‌ ഈ സമവാക്യം. “ദ്രവ്യം, ഈര്‍ജ്ജം എന്നിവ തമ്മില്‍ പരസ്പരം മാറ്റാവുന്ന താണ്‌' അഥവാ 'ദ്രവ്യത്തിന്റെയും ഈര്‍ജ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്‌' എന്ന ആശയത്തെയാണ്‌ ഈ സമവാക്യം പ്രതിനിധാനം ചെയ്യുന്നത്‌. ഈര്‍ജ്ജമെ ന്നത്‌ ദ്രവ്യമാനത്തെ ശൂന്യതയിലെ പ്രകാശ്പ്രവേഗത്തിന്റെ വര്‍ഗ്ഗം കൊണ്ട്‌ ഗുണി ക്കുന്നതിന്‌ സമമാണ്‌. ഈ സമവാകൃത്തിന്‌ ഭഭാതികശാസ്ത്രത്തില്‍ മാത്രമല്ല സാംഗ ത്യമുള്ളത്‌. നമ്മുടെ ചിന്താമണ്ഡലത്തില്‍ ആകെത്തന്നെ ഇതിന്‌ പ്രയോഗസാധ്യത യുണ്ട്‌. അത്തരത്തിലൊരു വൃത്ൃയസ്ത പ്രയോഗ സാധ്യതയെയാണ്‌ മേതില്‍ ഉപയോ ഗിച്ചിരിക്കുന്നത്‌. ° രാധാകൃഷ്ണന്‍, മേതില്‍. പ്രാ, പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌, 1977, പുറം. 81, 82. © 1959 ല്‍ വന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗാമിങ്‌ ഭാഷയാണ്‌ “കോബോള്‍”. 0൩൬൩൦൩ ധടനടെട ൨൩ബ്൦റ 1. ബ്രമള൦ എന്നതിന്റെ ചുരുക്കപ്പേരാണിത്‌. വാണിജ്യരംഗത്ത്‌, വിശിഷ്യാ ബാങ്കിംഗ്‌, ഇന്‍ഷുറന്‍സ്‌ മേഖലകളിലാണ്‌ ഇത്‌ വ്യാപകമായി ഉപയോഗി ച്ചിരുന്നത്‌. 7 1970 @ നിക്കോളസ്‌ വിര്‍ത്ത്‌ പ്രസിദ്ധീകരിച്ച കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്‌ ഭാഷയാണ്‌ “പാസ്കല്‍' . ഡാറ്റാ സ്ര്രക്ചര്‍ ഉപയോഗിച്ച്‌ നല്ല പ്രോഗ്രാമിംഗ്‌ രീതികള്‍ പ്രോത്സാ ഹിപ്പിക്കുന്നതിനെ ഉദ്ദേശിച്ചിട്ടുള്ള ചെറിയ ഭാഷയാണിത്‌. റ കമ്പ്യൂട്ടറില്‍ പൊതു ഉപയോഗത്തിനായുള്ള പ്രോഗ്രാമിംഗ്‌ ഭാഷയാണ്‌ “സി'. 1972 ല്‍ ഡെന്നീസ്‌ റിച്ചിയാണ്‌ ഇത്‌ വികസിപ്പിച്ചത്‌. കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ അടിസ്ഥാനഘട കങ്ങളിലൊന്നായ ഡാറ്റാ സ്ര്രക്ചറുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാനും ഈ ഭാഷയില്‍ എളുപ്പത്തില്‍ സാധിക്കും. കമ്പ്യൂട്ടര്‍ മെമ്മറിയുടെ ഏറ്റവും ഫലവത്തായ ഉപയോഗവും ഇതിന്റെ സവിശേഷതയാണ്‌. ഏറ്റവും ജനപ്രീതി നേടിയ പ്രോഗ്രാമിംഗ്‌ ഭാഷ എന്നും “സി” അറിയപ്പെടുന്നു. ” 001. 10, Pascal, Modula, Modula 2, 00൦൦൩ മുതലായ കമ്പ്യൂട്ടര്‍ ഭാഷകളുടെ രൂപകല്പനയില്‍ പങ്കുവഹിച്ച ശാസ്ര്തജ്ഞനാണ്‌ നിക്കോളസ്‌ വിര്‍ത്ത്‌. “ലിലിത്ത്‌, “ഒബറോണ്‍' എന്നീ ഓപ്പറേറ്റിംഗ്‌ സിസ്റ്റങ്ങളുടെ വികസനത്തിലും “ലോല ' എന്ന 150 ഡിജിറ്റല്‍ ഹാര്‍ഡ്വെയര്‍ ഡിസൈന്റെ വികസനത്തിലും അദ്ദേഹം ഗണ്യമായ സംഭാ വനകള്‍ നല്‍കി. '0 ആധുനിക കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ബ്രിട്ടീഷ്‌ ഗണിത ശാസ്ത്രജ്ഞനാണ്‌ അലന്‍ ട്യൂറിങ്‌. അദ്ദേഹം വികസിപ്പിച്ച ട്യൂറിങ്‌ യ്യ്ത്രത്തിന്റെ ചുവടുപിടിച്ചാണ്‌ കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍ രീതിവാദത്തിന്‌ (140൩1൬) തുടക്കം കുറിച്ചത്‌. കമ്പ്യൂട്ടറുകളുടെ ബുദ്ധി അളക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ച “ട്യൂറിംങ്‌ ടെസ്റ്റ്‌ ആണ്‌ “ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌' എന്ന നൂതന കമ്പ്യൂട്ടര്‍ ശാഖയ്ക്ക്‌ തുടക്കമിട്ട ത്‌. i. ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോ്രഗാമര്‍ എന്നറിയപ്പെടുന്നത്‌ ഇംഗ്ലീഷ്‌ ഗണിതശാസ്ത്രജ്ഞ യായ അഡാ ലവ്ലേസ്‌ ആണ്‌. ചാള്‍സ്‌ ബാബേജുമായി ചേര്‍ന്ന്‌ “അനലിറ്റിക്കല്‍ എഞ്ചിനില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ അവര്‍ നടത്തി. അഡാ എന്ന പ്രോഗ്രാമിങ്‌ ഭാഷയും ഇവരുടേതായിട്ടുണ്ട്‌. " രാധാകൃഷ്ണന്‍, മേതില്‍. ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം, ഫേബിയൻ ബുക്സ്‌, 2010, പുറം. 69. ® രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്‌, 2011, പുറം. 50. " അതേ പുസ്തകം, പുറം. 56. അതേ പുസ്തകം, പുറം. 57. ° അതേ പുസ്തകം, പുറം 43. " അതേ പുസ്തകം, പുറം. 50. അതേ പുസ്തകം, പുറം. 56. " അതേ പുസ്തകം, പുറം. 73. “അതേ പുസ്തകം, പുറം. 76. 151 GWUWSIWo 5 എഴുത്തിലെ ശരീരവും ലിംഗവും സ്ത്രീ-പുരുഷ ശരീരങ്ങളുടെ എഴുത്തിലെ പ്രതിനിധാനത്തില്‍ ഒട്ടേറെ പുതുമകള്‍ മേതില്‍ കൊണ്ടുവരുന്നുണ്ട്‌. മനസ്സ്‌ മാധ്രം പരിഗണനാവിധേയമായി രുന്ന ആധുനികതാവാദത്തിന്റെ ആദ്യകാലങ്ങളില്‍നിന്ന്‌ ഭിന്നമായി, ശരീരത്തെയും പരിഗണനാവിഷയങ്ങളിലേക്ക്‌ കൊണ്ടുവന്നു എന്നതായിരുന്നു അതില്‍ ആദ്യ ത്തേത്‌. നഗ്നത എന്ന ശാരീരികാവസ്ഥയെ വളരെ വ്യത്യസ്തമായ വീക്ഷണത്തോ ടെയാണ്‌ മേതില്‍ സമീപിച്ചത്‌. കന്യക, വേശ്യ എന്നീ പദങ്ങളുടെ അര്‍ത്ഥത്തില്‍ അദ്ദേഹം പൊളിച്ചെഴുത്ത്‌ നടത്തുന്നു. മേതില്‍ രചനകളിലെ സ്ത്രീപുരുഷബന്ധ ങ്ങളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്‌. പ്രണയത്തെപ്പോലും പരമ്പരാഗത നോട്ടങ്ങളില്‍നിന്ന്‌ വ്യത്യസ്തമായാണ്‌ മേതില്‍ നോക്കിക്കാണുന്നത്‌. 5.1 സ്രതീ പുരുഷശരീരങ്ങളുടെ എഴുത്തിലെ പ്രതിനിധാനം ശരീരം കേവലമായൊരു സൃഷ്ടിയല്ലെന്നും അത്‌ ജാതിയും ലിംഗവും വര്‍ഗവും എല്ലാംകൂടി നിശ്ചയിക്കുന്ന ഒരു സാമൂഹിക നിര്‍മ്മിതിയാണെന്നും ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ്‌ മേതിലില്‍ ശരീരപ്രതിനിധാനത്തെ കാണാനാവുക. മനസ്സിനെ പ്രധാനമായി കണ്ടിരുന്ന ആധുനികതാവാദത്തിന്റെ പൊതുവിചാര ത്തില്‍ നിന്നുള്ള വിഛേദമായാണ്‌ മേതില്‍ ശരീരത്തെ “സുര്യവംശ'ത്തില്‍ അവത രിപ്പിക്കുന്നത്‌. യമുന എഴുതുന്നത്‌, “ഇത്‌ എന്റെ ഒരു ഞരമ്പാണ്‌, വാരിയെല്ലാണ്‌, ഹൃദയം തന്നെയാണ്‌. എന്നില്‍നിന്ന്‌ ഈരിയെടുത്ത്‌ ഞാനൊരിക്കലും ഇതിനെ ലോകത്തിന്റെ എക്സിബിഷന്‍ സ്റ്റാളില്‍ കണ്ണാടിക്കുട്ടിലിട്ട വെക്കില്ല.എന്റെ ഞരമ്പും വാരിയെല്ലും ഹൃദയവുമില്ലെങ്കില്‍ ഞാന്‍തന്നെയില്ല. എന്നല്ല, ചോര കട്ട പിടിച്ച ഒരു ഞരമ്പ്‌, ഇറച്ചിക്കഷണങ്ങള്‍ ഒട്ടിനില്‍ക്കുന്ന ഒരു വാരിയെല്ല്‌, കരിനീലി ച്ചുപോയ ഒരു ഹൃദയം ആഷ്ട്രേയെപ്പോലെയോ, പുഷ്പചഷകങ്ങളെപ്പോലെയോ, 152 ദന്തത്തില്‍ കൊത്തിയെടുത്ത പക്ഷികളെപ്പോലെയോ മേശപ്പുറത്തുവെക്കാവുന്ന ഒരു കൌതുകവസ്തുവല്ല. എന്നില്‍നിന്നും അടര്‍ത്തിയെടുത്തു പുറത്തുവെച്ചാല്‍ അത്‌ അറപ്പാണ്‌, നാറ്റമാണ്‌, പക്ഷേ, എന്നില്‍ത്തന്നെ നില്‍ക്കുമ്പോഴോ, അത്‌ ചല നമാണ്‌, ശക്തിയാണ്‌, പ്രവാഹമാണ്‌, വികാസമാണ്‌" എന്നാണ്‌. ശരീരത്തിന്‌ പുറത്ത്‌ തന്റെ ചിന്തകള്‍ക്ക്‌ നിലനില്‍പ്പോ പ്രസക്തിയോ ഇല്ലെന്ന്‌ മേതില്‍ ഈ വരികളില്‍ അരക്കിട്ടുറപ്പിക്കുന്നു. “സൂര്യവംശ ത്തില്‍ പിന്നീട കടന്നുവരുന്ന ശരീര വര്‍ണ്ണനകള്‍ പുരുഷനോട്ടത്തിലൂടെയുള്ളതാണ്‌. സ്ര്രീശരീരം, അതിന്റെ സ്വഭാവം മാദകമായാലും അല്ലെങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള പുരുഷനോട്ടങ്ങള്‍ക്ക്‌ വിധേയമാണെന്ന്‌ “സൂര്യവംശ ത്തിലെ ശരീരവര്‍ണ്ണനാഭാഗങ്ങള്‍ സൂചിപ്പിക്കുന്നു. പ്രസാദ്‌, തന്റെ ബാല്യകാലത്തില്‍ പ്രണയിനിയായ മായയെ നോക്കുന്നത്‌ “ചുവന്ന സ്‌കര്‍ട്ടിനുതാഴെ സൂര്യപ്രകാശത്തിന്റെ നിറമുള്ള കണങ്കാലുകള്‍ പ്രദര്‍ശിപ്പിച്ച്‌ ഓടിയകലുന്ന ആ പതിനാലുകാരി” ആയിട്ടാണ്‌. പുരുഷകാമനയുടെ മാംസളത യുടെയും നിറത്തിന്റെയും ആഗ്രഹപൂര്‍ത്തീകരണ ഭാവനയാണിത്‌. ലൈംഗികത യുടെ ഒരു ചിഹ്നവ്യൂഹം കൂടിയാണ്‌ ഈ വരികള്‍. പിന്നീട്‌ മായയുടെ ശരീരം കുടുതല്‍ വ്യക്തമായി, നഗ്നമായി പ്രസാദിന്‌ മുമ്പിലെത്തുന്നു. “മായ എന്ന പെണ്ണിനെ നോക്ക്‌, അവളുടെ ചുണ്ടുകള്‍, മുലകള്‍, തുടകള്‍, യോനി.... നോക്ക്‌, അവളുടെ കറുത്ത മുകുളം പോലുള്ള മുലക്കണ്ണില്‍ സ്ഫടികച്ചില്ലുകള്‍ പോലെ നിന്റെ പല്ലുകളാഴത്ത്‌. അവളുടെ തുടകളില്‍ അഗ്നിമുദ്രകള്‍പോലെ നഖക്ഷതങ്ങള്‍ പോറിവയ്ക്ക്‌. അവളുടെ ജനന്നേന്ദ്രിയത്തില്‍ നിന്റെ ആക്രണമവാസനയുടെ അഗ്നി ശൂലം കുത്തിയിറക്ക്‌” ഇതില്‍ പുരുഷവ്യക്തിത്വത്തിന്റെ സാന്നിദ്ധ്യം കൂടി അനുഭ വപ്പെടുന്നുണ്ടെങ്കിലും അത്‌ സ്ര്രീക്ക്‌ മേലുള്ള ഒരു കീഴ്പ്പെടുത്തല്‍ പ്രേരണയോ ടെയുള്ളതാണ്‌. ഈ ശരീരനില സ്ത്രീയുടെ സമൂഹ /കുടുംബ പദവികളെയും പുരുഷന്റെ പൊതുഇടത്തിലെ അധികാരസൂചനകളെയും കൂടി ഉള്ളടക്കുന്നുണ്ട്‌. വ്യക്തിയുടെ പ്രതിബിംബത്തിന്റെ കാഴ്ചപോലും നഗ്നത എന്ന ശാരീരികാ 153 വസ്ഥയില്‍ നിന്ന്‌ അയാളെ മോചിപ്പിക്കും എന്ന്‌ ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി'യില്‍ മേതില്‍ അഭിപ്രായപ്പെടുന്നു. ഫോണോല ഇപ്പോഴും പൂര്‍ണ്ണ നഗ്നനാണ്‌; തലമുടി ചീവിയിട്ടുപോലുമില്ല; തലമുടി ചീവിക്കഴിഞ്ഞാല്‍ നഗ്നത യുടെ ഒരംശം നഷ്ടപ്പെടുന്നുവെന്നു ഫോണോല വിശ്വസിക്കുന്നു; കണ്ണാടിയില്‍ തന്റെ മുഖം വീഴുന്നതോടെ ഒരാളുടെ നഗ്നത അവസാനിക്കുന്നു; കണ്ണാടിയി ല്രാതെ, കുളിമുറിയില്‍ നിങ്ങള്‍ നിങ്ങളുടെ മുഖം കാണാതെ ഉടലിന്റെ നഗ്നത കാണുമ്പോള്‍ മാത്രമാണ്‌ നിങ്ങള്‍ നഗ്നനാകുന്നത്‌; കാരണം നഗ്നത ഒരു കബന്ധ മാണ്‌. തലമുടി ചീവിയാലോ കണ്ണാടിയില്‍ മുഖം കണ്ടാലോ നഷ്ടപ്പെടുന്ന ഒന്നാണ്‌ നഗ്നതയെന്ന വീക്ഷണം മേതില്‍ മുന്നോട്ട്‌ വെക്കുന്നു. മുന്നാമത്തെ നോവലായ “(END യുടെ പേരില്‍പ്പോലും ശരീരചിഹ്നങ്ങള്‍ ഉണ്ട്‌. “ര്രാ' യെപ റ്റിയും മുലകളെപറ്റിയുമുള്ള വിവരണങ്ങള്‍ നോവലില്‍ നിരന്തരം കടന്നുവരുന്നു. “എന്റെ വലംമുല മാൌലികമായും ഇടംമുലയെക്കാള്‍ ഒരല്പം വലുതാണെ ങകില്‍പ്പോലും (്രായിലെ രണ്ടു കുഴികളും ഒരേ വലിപ്പമാണ്‌', “35-36-17 എന്ന സാങ്കേതികമായ അളവുള്ള എന്റെ ര്രായുടെ വലത്തെ കുഴിയില്‍ നീ വളരെ വളരെ ചെറുതാകുമായിരുന്നു. ബ്രായുടെ വലത്തെക്കുഴി ഇടത്തെക്കുഴിക്കു തുല്ല്യ മാണെന്നും, എന്റെ വലംമുല ഇടംമുലയെക്കാള്‍ ഒരല്‍പം വലുതാണെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍, വലംമുലയുടെ ആ ഒരല്‍പം വലിപ്പക്കൂടുതല്‍ കാലാന്തര ത്തില്‍ വലത്തെക്കുഴിയുടെ വലിപ്പവും ഒരല്പം കൂടുമെന്ന്‌ ആര്‍ക്കാണറിയാ ത്തത്‌?” സ്ര്രീശരീരത്തിന്റെ സ്വാഭാവിക സവിശേഷതകളെപ്പോലും വൃതൃസ്ത രീതിയില്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാരന്‍ പിന്നീട്‌ ഈ ശരീരഭാഗങ്ങളെ സവിശേഷതരത്തില്‍ സാദൃശ്യപ്പെടുത്തുന്നു. “ഒരു പെണ്‍കുട്ടിയുടെ മുലകള്‍ പഴംചൊല്ലനുസരിച്ച്‌ രണ്ട്‌ അര്‍ദ്ധഗോളങ്ങളാണെങ്കില്‍; അര്‍ദ്ധഗോളങ്ങളായ ഈ മുലകളെ ഒന്നൊന്നിന്റെ തുടര്‍ച്ചയാക്കുന്നത്‌ ബ്രേസിയഴ്‌സാണെങ്കില്‍ (അതായത്‌, ബ്രായുടെ കൊളുത്താണെങ്കില്‍); ഭൂമിയുടെ അര്‍ദ്ധഗോളങ്ങള്‍ രണ്ടിനെയും ഒന്നൊന്നിന്റെ തുടര്‍ച്ചയാക്കുന്ന ഘടകം സമയമാണെങ്കില്‍ (അതായത്‌, ഗ്രീനി 154. ജ്ജാണെങ്കില്‍; - എങ്കില്‍ ബ്രായുടെ കൊളുത്ത്‌ ഗ്രീനിജ്ജാണ്‌” എന്നെഴുതുന്ന മേതില്‍ സമയത്തിന്റെ ഏകകമായി ശാരീരികാവസ്ഥയെ താരതമ്യപ്പെടുത്തുന്നു. കേവല മായ ശരീരഭാഗം പോലും പലവിധത്തിലുള്ള ആലോചനകള്‍ക്ക്‌ പാത്രമാകുന്നു. അതിനായി പഴംചൊല്ലുകളെപ്പോളും നിര്‍മ്മിച്ചെടുക്കുന്നു. മുലകളെ രണ്ട്‌ അര്‍ദ്ധ ഗോളങ്ങളായും ആ അര്‍ദ്ധഗോളങ്ങളെ ബന്ധിപ്പിക്കുന്ന ബ്രേസിയേഴ്‌സിന്റെ കൊളുത്തിനെയും, ഭൂമിയുടെ അര്‍ദ്ധഗോളങ്ങളായും അവയെ കൂട്ടിയിണക്കുന്ന സമയവുമാജയെല്ലാം താരതമ്യപ്പെടുത്തുന്ന മേതില്‍ ഭാവനയുടെ വൃത്യസ്തമായ തലത്തിലൂടെയാണ്‌ ഈ എഴുത്ത്‌ സാധ്യമാക്കുന്നത്‌. ഭഭതികതലത്തില്‍ അസാന്നി ധ്യമെങ്കിലും കാര്യങ്ങള്‍ നിയ്ര്്രിക്കുന്ന സമയമെന്ന ഏകകവുമായി ഭാതികാംശ മായ ശരീരത്തിനെ കൂട്ടിക്കെട്ടുമ്പോള്‍ കേവലമായ താരതമ്യമെന്നതിലുപരി സ്വയം നിര്‍ണ്ണയത്തിന്റെ തലംകൂടി ഇതില്‍ കടന്നുവരുന്നതായി കാണാം. പിന്നീട “പല പെണ്‍കുട്ടികളും ര്രാ ധരിക്കാറില്ലെന്നും, ധരിക്കുന്നവര്‍തന്നെ പല സമയത്താണ്‌ ധരിക്കുന്നതെന്നുമുള്ളതിന്‌ ഏറ്റവു വലിയ തെളിവാണ്‌ ലോകത്തിലെ ഘടികാര ങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം' എന്ന്‌ പറയുന്നിടത്ത്‌ ഈ താരതമ്യത്തെ തന്നെ മറ്റൊരു രീതിയില്‍ മേതില്‍ അവതരിപ്പിക്കുന്നു. പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ലെന്നിരിക്കെ, ബ്രേസിയേഴ്‌സിനെ (അതിലുള്ള മുലകളെ) അര്‍ദ്ധഗോ ളങ്ങളായും അവയെ ബന്ധിപ്പിക്കുന്ന കൊളുത്തിനെ സമയമായും പിന്നീട്‌ അവ തമ്മില്‍ വരുന്ന വ്യത്യാസത്തെ സമയത്തിലെ മാറ്റമായിട്ടും ക്രമമായും യുക്തിസ ഹമായും വിശദീകരിക്കുന്നതില്‍ മേതിലിന്റെ സവിശേഷശൈലി പ്രകടമാണ്‌. ശരീ രഭാഗങ്ങള്‍ കേവലശരീരഭാഗങ്ങളെന്നതിലുപരി പ്രപഞ്ചനിര്‍ണ്ണയാധികാര വസ്തു ക്കളായി മാറുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. ലിബ്ബി ്രാ ധരിക്കുമ്പോള്‍ അവളുടെ മുലക്കണ്ണുകള്‍ അവളുടെ ശരീര ത്തില്‍നിന്ന്‌ വേര്‍പ്പെട്ട (ബ്രായുടെ അംശമായി നില്‍ക്കുകയും (്രാ ധരിക്കാതിരി 155 ക്കുമ്പോള്‍ മാത്രം ലിബ്ബിക്കത്‌ സ്വന്തമാവുകയും ചെയ്യുന്നതായി പിന്നീട മേതില്‍ എഴുതുന്നു. ശരീരത്തെ പ്രതീകമായെടുകമ്പകോളു്‍ കൂടിച്ചേരലിന്റെയും പിരിഞ്ഞു പോകലിന്റെയും കാഴ്ചയായി ഈ കഥാഖ്യാനം മാറുന്നു. പ്രാ എന്ന ആധു നികതസൂചകത്തെ മനുഷ്യാവസ്ഥകളുമായും അതിന്റെ വൃതൃസ്ത സ്വഭാവ സവി ശേഷതകളുമായും ബന്ധിപ്പിച്ച്‌ നോക്കാനാണ്‌ എല്‍സി, ബെറ്റ്‌സി, ലിബ്ബി, ബെസ്സി എന്നീ കഥാപാത്രങ്ങള്‍ വഴി നോവലിസ്റ്റ്‌ പരിശ്രമിക്കുന്നത്‌. കുളിമുറിയില്‍ തൂങ്ങുന്ന ര്രായില്‍ നിന്ന്‌ മുലക്കണ്ണുകള്‍ കടിക്കുന്നത്‌ കണ്ണടച്ചു പിടിച്ചാണെങ്കില്‍ ലിബ്ബിയുടെ മാറില്‍നിന്ന്‌ നേരിട്ട കടിക്കുകയാണെന്ന്‌ തോന്നല്‍ ഉണ്ടാകുന്നതും ഇതിന്റെ തുടര്‍ച്ച തന്നെയാണ്‌, 'ബെസ്സിയുടെ അടിവയറില്‍നിന്ന്‌ ചുവട്ടിലേക്ക്‌ ചീവിയെടുത്ത രോമങ്ങള്‍ കേയ്ക്ക്‌ കട്ടറിന്റെ മുള്ളുകളില്‍നിന്ന്‌ വേര്‍പെടുത്തി” എന്നു പറയുന്ന മേതില്‍ “ഇപ്പോള്‍ തൊട്ടാണ്‌ ൭111൧. (സര്‍പ്പിലം) എന്ന വാക്ക്‌ നിഘണ്ടുവില്‍ ചേര്‍ക്കാവു”' എന്നുമെഴുതുന്നു. അരക്കെട്ടും അവയിലെ രോമ ങ്ങളും എല്ലാംകൂടി ഉണ്ടാക്കിയെടുക്കുന്ന ചിത്രത്തെ വരച്ചുകാണിക്കുന്ന വാക്കാണ്‌ സര്‍പ്പിലം. വാക്കുകളുടെ അര്‍ത്ഥങ്ങള്‍ /പ്രയോഗസാധ്യത ഇവിടെ ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരര്‍ത്ഥകമായ പ്രയോഗങ്ങള്‍ക്കപ്പുറത്ത്‌ വാക്കുകള്‍ക്ക്‌ പോലും ജീവന്‍ വെക്കുന്ന അതീന്ദ്രിയസാന്നിധ്യം ഈ എഴുത്തില്‍ വായനക്കാര്‍ അനുഭവിക്കുന്നുണ്ട്‌. അഞ്ചാം ഇന്ദ്രിയത്തിനുമപ്പുറത്ത്‌ ആറാം ഇന്ദ്രിയം സ്വന്തമായി ഉണ്ടെന്ന്‌ അഭിമുഖങ്ങളില്‍ നിരന്തരം പറയാറുള്ള മേതിലിന്‌, അത്തരമൊരു രചനാ രീതിയില്‍ ഉദാഹരിക്കാവുന്ന ഭാഗങ്ങളാണ്‌ “ശ്രാ” എന്ന നോവലിലുള്ളത്‌. അത്‌ പ്രമേയത്തിലെ സവിശേഷതയെന്നതിനേക്കാള്‍ ഇത്തരം ഭാതിക സാഹചര്യങ്ങളെ ശാരീരികാവസ്ഥകളോട കൂട്ടിക്കെട്ടുന്നു എന്നതിനാലാണ്‌. നഗ്നതയെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ കവിതയിലും മേതില്‍ പങ്കുവെക്കുന്നുണ്ട്‌. “അപ്പവും വീഞ്ഞും” എന്ന കവിതയില്‍, 156 'തുറന്നുകിടക്കുന്ന ജനാലകളിലൂടെ ഒരു പെണ്ണിന്റെ നഗ്നത തിരിച്ചറിയാന്‍ നക്ഷത്രങ്ങള്‍ക്കു കഴിയുമോ എന്നു ഞാന്‍ ചിന്തിക്കുന്നു” എന്നും "ചിലപ്പോള്‍ നഗ്നതപോലും ഒരുടുപ്പും കുടുമാണ്‌. നമുക്കൊരിക്കലുമാവില്ല വേണ്ട്രത നഗ്നരാവാന്‍ നാമങ്ങനെ നമ്മെ ചെത്തിക്കൊണ്ടേയിരിക്കുന്നു. നഗ്നത ഇനിയത്തെ അടരിലാണ്‌, അല്ല, അടുത്ത അടരിലാണ്‌, അല്ല, അതിനും താഴെയാണ്‌” എന്നും മേതില്‍ എഴുതുന്നു. നഗ്നതയെ സംബന്ധിച്ച്‌ ചുവന്ന വിദൂഷകന്റെ അഞ്ചാംപത്തി' മുന്നോട്ടുവെക്കുന്ന വീക്ഷണത്തിന്റെ തുടര്‍ച്ച തന്നെയാണിത്‌. നഗ്നത ചിലപ്പോള്‍ ഉടുപ്പ്‌ പോലുമാകുന്നു എന്നിടത്ത്‌ ശരീരനിര്‍ണ്ണയത്തെ തന്നെ തകിടംമറിക്കുന്ന ഭാവനാസിദ്ധി പ്രവര്‍ത്തിക്കുന്നതായി കാണാം. ആ അര്‍ത്ഥ ത്തില്‍ GANZ നഗ്നരാവാന്‍ നമുക്കാവില്ല. വേണ്ട്ര്ത എന്ന അളവ്‌ പോലും പ്രശ്നവല്‍ക്കരിക്കപ്പെടുമ്പോള്‍ നഗ്നതയെന്നത്‌ നമുക്ക്‌ കാണാനോ അനുഭവി ക്കാനോ കഴിയാത്ത ഒന്നായി മാറുന്നു. നഗ്നതയെ പൂര്‍ണ്ണദൃശ്യത്തിനായി മാറ്റി അടരുകള്‍ വീണ്ടും വീണ്ടും ചെത്തുന്നതല്ലാതെ നഗ്നത എന്ന ശാരീരികാവസ്ഥയെ നമുക്ക്‌ അനുഭവവേദ്യമാകുന്നില്ല. വസ്ര്തംപോലെ സാധാരണമായ ഈ നഗ്നത എന്ന്‌ “ആദ്യത്തെ കണ്ണട' എന്ന കവിതയില്‍ മേതില്‍ എഴുതുന്നു. വസ്രതമില്ലാത്ത ശരീരമാണ്‌ അടിസ്ഥാനം എന്ന രീതിയില്‍ നോക്കുമ്പോള്‍ നഗ്നത എന്ന വാക്കിന്‌ പോലും പ്രസക്തിയില്ല. ശരീരമാണ്‌ പ്രധാനം/ അടിസ്ഥാനം എന്നിടത്ത്‌ വസ്ത്രമി ല്ാതിരിക്കുമ്പോഴുള്ള നഗ്നത എന്ന സങ്കല്‍പ്പത്തെ പരിഗണിക്കാനാവില്ല എന്നുത ന്നെയാണ്‌ മേതില്‍ വ്യക്തമാക്കുന്നത്‌. നഗ്നത/നാണം എന്നീ തോന്നലുകള്‍ക്ക്‌ ഈ അര്‍ത്ഥത്തില്‍ നിലനില്‍ക്കാന്‍പോലുമാകില്ല. കേരളത്തില്‍ നാണമെന്നത്‌ 157 ആദ്യകാലങ്ങളില്‍ നഗ്നതയുമായി ബന്ധപ്പെട്ട ഒന്നായിരുന്നില്ലെന്നും മറച്ചുവെക്ക ലിലായിരുന്നു നാണത്തെ നിര്‍ണ്ണയിച്ചിരുന്നതെന്നുമുള്ള ചരിത്രവസ്തുത നോക്കു മ്പോള്‍ ഈ ദര്‍ശനത്തിന്‌ ചരിത്ര പിന്‍ബലം കൂടിയാകുന്നു. “വാന്‍ഗോക്കിന്റെ ചെവി'എന്ന കവിതയില്‍ വിന്‍സെന്റ്‌ വാന്‍ഗോക്കിനെപ്പോലെ ചെവി മുറിച്ച്‌ ഒരു പെണ്‍കുട്ടിക്ക്‌ കൊടുക്കുമോ എന്ന ചോദ്യത്തിന്‌ ഇല്ല ഒരിക്കലുമില്ല എന്ന്‌ പറ യുന്ന കവി അത്‌ പെണ്‍കുട്ടിയില്‍ ര്രമമില്ലാത്തത്‌ കൊണ്ടല്ലെന്നും മറിച്ച്‌, “എനിക്ക്‌ ഏറ്റവും ദുസ്സഹമായ വേദനകള്‍ എന്റെ ശരീരത്തിലേല്‍ര്‍പ്പിക്കപ്പെടുന്ന വേദനകളാണ്‌; ദുരന്തങ്ങളെക്കാള്‍, അത്യാഹിതങ്ങളെക്കാള്‍ എനിക്കസഹ്യം” എന്നും കാരണമായി പറയുന്ന കവി, ഭഭാതികമായ ഘടനകളെയും സമതുലിതാവ സ്ഥകളെയും കുറിച്ച്‌ തനിക്കുള്ള ചില ബാധകളും ശാഠ്യങ്ങളും കൊണ്ട്‌ കൂടിയാ ണെന്ന്‌ കൂട്ടിച്ചേര്‍ക്കുന്നു. മേതില്‍ കൃതികളില്‍ ധാരാളമായി കാണുന്ന ആത്മനി ഷ്ഠമായ പരാമര്‍ശങ്ങള്‍, ശരീരത്തെ സംബന്ധിച്ച്‌ മാത്രമേ കാര്യമായി കാണാ നാകു. സ്ത്രീ ശരീരത്തിന്റെ പുരുഷകാമനാവര്‍ണ്ണന “ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസ'ത്തിലുമുണ്ട്‌. “അപ്പോള്‍ അയാളുടെ കയ്യില്‍ ഒരു കനി മുഴുത്തുരുണ്ടു കിടന്നിരുന്നു. മുഴുപ്പില്‍ വിള്ളല്‍ വീണൊരു ആപ്പിള്‍. അത്‌ അവളുടെ യോനിയാ യിരുന്നു” എന്ന്‌ മേതില്‍ തുറന്നെഴുതുന്നു. നഗ്നതയെക്കുറിച്ച്‌ തന്റെ അഭിപ്രാ യത്തെ ഈ നോവലൈറ്റിലും മേതില്‍ രാധാകൃഷ്ണന്‍ ഉറപ്പിക്കുന്നു. തനിക്ക്‌ ഉടു പ്പുകളില്ലെന്ന്‌ പെട്ടെന്നോര്‍ത്ത്‌ അയാള്‍ പരിഭ്രമിച്ചു. പക്ഷെ ഉടുപ്പുകളില്ലെങ്കിലും അയാള്‍ക്കു നഗ്നതയില്ല. നഗ്നത എന്നത്‌ ഒരു അയഥാര്‍ത്ഥ സങ്കല്‍പ്പമാണ്‌ എന്നും ശരീരമാണ്‌ അടിസ്ഥാനമെന്നതിനാല്‍ വസ്രതമില്ലാത്ത അവസ്ഥ ശരീരത്തിന്റെ സാധാരണ നില മാത്രമാണെന്നും മേതില്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. 158 പിന്നീട വന്ന കഥകളിലും നഗ്നതയെക്കുറിച്ചുള്ള ഈ വീക്ഷണം മേതില്‍ നിരന്തരമായി മുന്നോട്ടുവെക്കുന്നുണ്ട്‌. “നഗ്നതയെന്നത്‌ അന്യരെ അപേക്ഷിച്ചു മാത്രം പ്രസക്തമാകുന്നൊരു വസ്തുതയാണ്‌. ഒരാള്‍ക്ക്‌ തന്റെ നഗ്നത എന്താണ്‌? ഒരു പ്രാധാന്യവും അതിനില്ല. ഒരുതരം അശ്ലീലവും അതിലില്ല”" എന്ന്‌ ശൈല ജയും ലാറസ്പക്ഷികളും” എന്ന കഥയില്‍ മേതില്‍ വ്യക്തമാക്കുന്നു. ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന'ത്തില്‍ ഉര്‍വശി ധരിച്ചിരിക്കുന്നത്‌ “നഗ്നതയെക്കാള്‍ നേര്‍ത്തൊരു നിശാവസ്ത്ര'മാണ്‌. “ചില പെണ്‍കുട്ടികളുടെ നഗ്നത മേഘങ്ങളൊ ഴിഞ്ഞ ആകാശത്തിന്റെ ഭാഗമാണ്‌” എന്ന്‌ “ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍” എന്ന കഥ പറയുന്നു. നഗ്നതയെക്കുറിച്ച്‌ മേതില്‍ വ്യത്യസ്തമായ ഒരു വീക്ഷണം മുന്നോട്ടു വെക്കുന്നത്‌ “ഉടല്‍ ഒരു ചുഴ്നില” എന്ന കഥയിലാണ്‌. “നഗ്നത മറച്ചുവെ ക്കാന്‍ എപ്പോഴെങ്കിലും ഒരു പെണ്‍കുട്ടിക്കു കഴിയുമോ? ഓരോ ദുരദര്‍ശിനിയും അവള്‍ പുടവയഴിക്കുന്നേടത്താണ്‌”” എന്നു പറയുന്ന കഥാസന്ദര്‍ഭത്തില്‍ മാത്ര മാണ്‌ 'നഗ്നത'യുടെ വ്യവസ്ഥാപിത അര്‍ത്ഥത്തോട്‌ മേതില്‍ യോജിച്ച്‌ പോകു ന്നത്‌. മറ്റു രചനകളില്‍നിന്ന്‌ വൃത്യസ്തമായി നഗ്നത എന്ന വാക്കിനെ ഉപയോഗി ക്കുന്നതിലെ വൈരുദ്ധ്യം പോലെ തന്നെ, മെയില്‍ഷോവനിസ്റ്റ്‌ എന്നു വിളിക്കപ്പെട്ട എഴുത്തുകാരനെ, ആ വിളി ഏറ്റവും കൂടുതല്‍ കേള്‍പ്പിച്ച കഥയില്‍ നിന്നാണ്‌ മുക ളില്‍ പ്രതിപാദിച്ച ഇത്തരമൊരു പരാമര്‍ശം എന്നത്‌ മറ്റൊരു വൈരുദ്ധ്യമാണ്‌. സ്ത്രീക്ക്‌ നേരെയുള്ള പുരുഷനോട്ടങ്ങള്‍ മേതില്‍ കഥകളിലും ധാരാള മുണ്ട്‌. “പ്രാതലിന്‌ ഒരു കൂണ്‌” എന്ന കഥയില്‍ ബള്‍ഗേറിയയിലെ ഹോട്ടലില്‍ വെയ്റ്റ്റസ്‌ നടന്നടുക്കുന്നത്‌ “ഉള്ളില്‍ ടെന്നീസ്‌ പന്തുകള്‍ കുത്തിച്ചാടുന്ന വെളുത്ത ഉടുപ്പുമായി" ട്ടാണ്‌. മാറിടങ്ങളുടെ രൂപത്തെയും ചലനത്തെയും ഇങ്ങനെ അടയാളപ്പെടുത്തുന്ന മേതില്‍, “ബാ” എന്ന നോവലില്‍ മാറിടങ്ങളെ അര്‍ദ്ധഗോളങ്ങളാക്കി ചിത്രീകരിച്ചതും ഇതിനോട്‌ കൂട്ടിച്ചേര്‍ത്ത്‌ വായിക്കാവുന്ന താണ്‌. “തുങ്ങിക്കിടക്കുന്ന റിസീവറി'ല്‍ സോണിയോട്‌ സംസാരിക്കുന്ന പെണ്‍കുട്ടി “മുലകളുടെ ആകൃതിയുള്ള നെടുവീര്‍പ്പോ”” ടെയാണ്‌ നില്‍ക്കുന്നത്‌. “മുലകള്‍ 159 സൃഷ്ടിക്കപ്പെട്ടത്‌ പെണ്‍കുട്ടികള്‍ക്ക്‌ നെടുവീര്‍പ്പിടാന്‍ വേണ്ടിയാണ്‌” എന്നും സോണി കരുതുന്നു. ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന'ത്തില്‍ മമതയെ അവതതരിപ്പിക്കുന്നത്‌, “വെളുത്തു നീണ്ടു വടിവുള്ള ശരീരം ആസ്തമയില്‍ വില്ലു പോലെ ഉലയാന്‍ തുടങ്ങിയിരുന്നു. ആ വളവിന്റെ മുറുക്കത്തില്‍ അവളുടെ മുല കള്‍ക്ക്‌ ഉള്ളതിലധികം വലിപ്പം തോന്നിച്ചു” എന്ന്‌ പറഞ്ഞാണ്‌. മേതില്‍ രചനക ളിലെ പുരുഷ കാമനയുടെ നോട്ടത്തിന്റെ മകുടോദാഹരണമാണ്‌ ഈ മാറിടവര്‍ണ്ണ നകള്‍. നോവലുകളിലും കഥകളിലും ഇത്‌ ഒരേപോലെ പ്രകടമാണ്‌. സ്ര്രീശരീരം കഥകളില്‍ വ്യത്യസ്ത രീതിയില്‍ പിന്നെയും കടന്നുവരു ന്നുണ്ട്‌. “ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍' എന്ന കഥയില്‍ സ്ത്രീ ശരീരത്തിന്റെ കേവലാവസ്ഥ പോലും ലൈംഗിക പ്രലോഭനമാകുന്നതും കാണാം. “കഴുത്തിന്റെ ചുവട്ടില്‍ എവിടന്നോ തുടങ്ങി, മുലകളെ ഇരുവശത്തേക്കും ഉയര്‍ത്തിയൊതുക്കി കടന്നുപോകുന്ന ആ പിളര്‍പ്പ്‌ ഒരു ചുളംവിളിയാണ്‌.” ശരീരത്തിന്റെ വൃത്യസ്ത വിനിമയ സാധ്യതകള്‍ പിന്നീട്‌ കഥയില്‍ സാമാന്യം വിശദമായി മേതില്‍ എഴുതു ന്നു. “അവള്‍ മിക്കവാറും തടിച്ചിയാണ്‌. അല്പം ഇരുണ്ട നിറവും തടിച്ച പ്രകൃതവു മുള്ള പെണ്‍കുട്ടികളില്‍ എള്ളെണ്ണപോലെ തിളങ്ങുന്ന ഗാര്‍ഹികത അവളില്‍ കിനിയുന്നു. എന്നാല്‍, അവളുടെ കൈകളും കണങ്കാലുകളും ഒരു തടിച്ചിയുടേത Al. പതുപതുത്ത സമുൃദ്ധിക്കുള്ളിലെവിടെയോ ഒരു മെലിഞ്ഞ പെണ്‍കുട്ടിയെ അവള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌.” ചില പെണ്‍കുട്ടികളുടെ ശരീരങ്ങള്‍ അവനെ കിട പ്ൃറയിലെ അന്ധമായ കെട്ടുപിണച്ചിലുകളിലേക്ക്‌ ക്ഷണിക്കുന്നു. മറ്റു ചില പെണ്‍കുട്ടികളുടെ ശരീരങ്ങള്‍ വാതില്‍പ്പുറത്തെ മൃദുസ്പര്‍ശങ്ങളിലേക്കും നര്‍മസ ല്വാപങ്ങളിലേക്കും ക്ഷണിക്കുന്നു. ഇവളുടെ ശരീരമോ? പുമ്പാറ്റകളെപ്പോലെ വാതില്‍പ്പുറക്കാഴ്ചകളിലൂടെ ഇണചേര്‍ന്നുകൊണ്ട്‌ പറക്കാനാണ്‌ അതവനെ ക്ഷണിക്കുന്നത്‌.” ഇതിലടങ്ങിയ ശരീരാകൃതികള്‍ വൃത്യസ്തമാണെങ്കിലും എല്ലാ ത്തിന്റെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത്‌ ലൈംഗികത അടിസ്ഥാനമാക്കി 160 യുള്ള പുരുഷന്റെ നോട്ടമാണ്‌. സ്ര്രീയുടെ ഏത്‌ ആകൃതിയെയും ഏത്‌ അവയവ ത്തെയും ലൈംഗികക്കണ്ണോടെ മാത്രം സമീപിക്കുകയും വിലയിരുത്തുകയുമാണ്‌ കഥാഭാഗത്തിലുടനീളം ചെയ്യുന്നത്‌. തടിച്ചവരും മെലിഞ്ഞവരും തമ്മിലുള്ള വിലയിരുത്തല്‍ “മെലിഞ്ഞവരുടെ മനഃശ്ലാസ്ര്രം' എന്ന കഥയിലും കാണാം. “തടിച്ചവരെയും മെലിഞ്ഞവരെയും കുറിച്ചുള്ളൊരു താരതമൃപഠനം എന്റെ മനസ്സിലുണ്ടല്ലോ! കൈകൊടുക്കല്‍, കെട്ടി പ്പിടിക്കല്‍ തുടങ്ങിയ പ്രകടമായ ശാരീരിക സ്പര്‍ശങ്ങളില്‍ താല്‍പരയമുള്ളവരാണ്‌ തടിയുള്ളവർ. മെലിഞ്ഞ ശരീരപ്രകൃതമുള്ളവരാകട്ടെ ഓപചാരികമായ സ്പര്‍ശ ങ്ങളെ ചെറുത്തു നില്‍ക്കുന്നു.” ” ഇങ്ങനെ സ്ത്രീശരീരത്തെ നിരന്തരം നിരീക്ഷിച്ച്‌ ആര്‍ജ്ജിച്ചു അറിവുകള്‍ പോലെ എഴുതി സ്ത്രീ എന്നത്‌ കേവലമൊരു ഭോഗവ സ്തുവാണെന്ന പുരുഷസമുഹത്തിന്റെ തോന്നല്‍ അരക്കിട്ടുറപ്പിക്കാന്‍ തന്നെ യാണ്‌ മേതില്‍ നിരന്തരം ശ്രമിക്കുന്നത്‌. വിവാഹമോചനം നേടിയ സ്ര്രീ കഥയില്‍ ഒരിടത്ത്‌ പറയുന്നത്‌ പോലും ഇപ്പോള്‍ എന്റെ ശരീരം എന്റേത്‌ മാത്രമായി എന്നാണ്‌. ശരീരത്തിന്റെ സ്വയം നിര്‍ണ്ണയാധികാരംപോലും ഭര്‍ത്താവിന്‌ (പുരുഷ ന്‌) മുന്നില്‍ അടിയറ വെക്കാന്‍ നിര്‍ബന്ധിതരാകുകയാണ്‌ മേതില്‍ കഥകളിലെ സ്ത്രീകള്‍. തന്റെ സ്വകാര്യതയെ പരിഗണിക്കാന്‍ അറിയാത്ത ഭര്‍ത്താവില്‍നിന്ന്‌ വിവാഹമോചനം നേടാന്‍ ധൈര്യം കാട്ടിയ നായികക്ക്‌ പോലും ശരീരത്തെ വിട്ടു കിട്ടുന്നത്‌ വിവാഹമോചനത്തിന്‌ ശേഷം മാത്രമാണ്‌. സ്ത്രീ ശരീരത്തിന്റെ സ്ത്രൈണാംശങ്ങളില്‍ ഏറ്റവും പ്രധാനമെന്ന്‌ പുരുഷന്‍ കരുതിപ്പോരുന്ന ശരീരവ ടിവുകള്‍ ഏറെക്കുറെ തികഞ്ഞവളാണ്‌ “ഉടല്‍ ഒരു ചുഴ്നില'യിലെ കോകില. അതിനാല്‍ തന്നെ ചെരുപ്പുകുത്തി നച്ചിലന്‌ അവളില്‍ മോഹമുദിക്കുകയും അയാള്‍ അവളെ ബലാല്‍സംഗത്തിന്‌ വിധേയമാക്കുകയും ചെയ്യുന്നു. ഇങ്ങനെ യുള്ള പുരുഷനോട്ടങ്ങളാണ്‌ മേതില്‍ രചനകളില്‍ എപ്പോഴും സ്ത്രീകള്‍ക്ക്‌ നേരെ യുണ്ടാകുന്നത്‌. ഈ കഥയ്ക്ക്‌ പ്രതികരണമായി സാറാജോസഫ്‌ എഴുതിയ ഈ ഉടലെന്നെ ചൂടുമ്പോള്‍” | എന്ന കഥയില്‍ കോകിലയുടെ മനോവ്യാപാരങ്ങളെ 161 ചിത്രീകരിച്ചിട്ടുണ്ട്‌. ശരീരത്തിന്റെ പരിഗണനാവിഷയങ്ങളും പ്രദേശങ്ങളും മാറു ന്നുണ്ടെങ്കിലും എല്ലാറ്റിലും അടിസ്ഥാനം ലൈംഗികത മാത്രമാണ്‌. സ്ത്രീ ശരീര ത്തിന്റെ തുറന്നിടല്‍, പുരുഷന്‍ ആഗ്രഹിക്കുന്ന മാംസളതയോടെ തന്നെ രചനക ളില്‍ വന്നു നിറയുന്നു. എന്നാല്‍ പുരുഷശരീരങ്ങളുടെ പ്രതിനിധാനങ്ങളെ മേതില്‍ കാര്യമായി പരിഗണിക്കുന്നില്ല. രചനകളിലെല്ലാമായി സ്ര്രീകളെക്കാള്‍ എത്രയോ ഇരട്ടി പുരുഷകഥാപാര്തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മേതിലില്‍ പുരുഷശരീര ത്തിന്റെ ചിര്രീകരണം നുറിനൊന്ന്‌ എന്ന അനുപാതത്തില്‍ പോലും കാണാനില്ല. ഒറ്റ കാക്കപ്പുള്ളിയോ, മുറിവടയാളമോ അനാവശ്യ രോമമോ കോകിലയുടെ ചര്‍മ ത്തിന്റെ ഏകതാനമായ മാര്‍ദ്ദവപ്രകൃതത്തെ ഭഞ്ങിക്കുന്നില്ലെന്ന്‌” വിസ്തരിച്ചെഴു തുന്ന മേതില്‍ രാധാകൃഷ്ണന്‍ പുരുഷശരീരത്തെക്കുറിച്ച്‌ ഇത്തരത്തിലുള്ള പരാ മര്‍ശങ്ങളൊന്നും നടത്തുന്നില്ല. “ജൂലൈ ഓഗസ്റ്റ്‌ സെപ്റ്റംബര്‍” എന്ന മൂന്നാംഘട്ട ത്തിലെ കഥയില്‍ ഒരിടത്ത്‌ മാത്രമാണ്‌ മേതില്‍ അത്തരമൊരു ഉദ്യമത്തിന്‌ തുനി ഞ്ഞിറങ്ങുന്നത്‌. അതുപോലും വര്‍ണ്ണനകളായി എഴുതപ്പെടുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം രോഹന്‍ ജഗദീഷിനെ കാണുന്ന അഗത, മനസ്സില്‍ “ഇങ്ങനെ ശരീരമു ള്ളൊരു ആണിനെ” യാണ്‌ താന്‍ വിവാഹം കഴിക്കേണ്ടതെന്ന ഒറ്റത്തോന്നലില്‍ പുരുഷശരീര പ്രതിനിധാനം അവസാനിക്കുന്നു. അതുപോലും നേരെ പറയാതെ സ്ത്രീയുടെ കണ്ണിലൂടെ പറഞ്ഞുപോകുകയാണ്‌ മേതില്‍ ചെയ്യുന്നത്‌. 5.2 മേതില്‍കൃതികളിലെ സ്ര്തീ പുരുഷ ബന്ധങ്ങള്‍ സ്ത്രീ പുരുഷബന്ധങ്ങളിലും പരമ്പരാഗതമായ പുരുഷമേല്‍ക്കോയ്മത ന്നെയാണ്‌ മേതിലില്‍ കാണാനാവുക. അപ്പോള്‍ പോലും പ്രണയം, കന്യകാത്വം എന്നിവയെ പുതിയ രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണാം. ആരോ ഗ്യകരമായ സ്ത്രീപുരുഷബന്ധങ്ങള്‍ ധാരാളമായി കൃതികളിലുണ്ട്‌. ലൈംഗികത, വേശ്യ എന്നീ സംജ്ഞകളും മേതിലില്‍ പുതിയ രീതിയില്‍ പ്രതൃക്ഷപ്പെടുന്നു. ഇതൊക്കെത്തന്നെ ആതൃന്തികമായി കീഴ്പ്പെടുത്തുക എന്ന പുരുഷമേധാവിത്വ ത്തിന്‌ കീഴിലാണ്‌ എത്തിപ്പെടുന്നത്‌. 162 5.2.1 പ്രണയം, ലൈഗികത പവിത്രമായ പ്രണയത്തെ ചിത്രീകരിച്ചുകൊണ്ടാണ്‌ മേതില്‍ സൂര്യവംശം" എഴുതുന്നത്‌. പ്രസാദിന്റെയും മായയുടെയും ചെറുപ്പക്കാലത്ത്‌, തങ്ങളിലുള്ള പര സ്പര പ്രണയത്തെ അവര്‍ തിരിച്ചറിയുന്നത്‌ പോലും അതിനെപ്പറ്റി കാര്യമായി പറ യാതെയാണ്‌. 'ചില വികാരങ്ങള്‍ക്ക്‌ ഹൃദയത്തില്‍നിന്ന്‌ ഹൃദയത്തിലേക്ക്‌ സഞ്ചരി ക്കാന്‍ വാക്കുകളുടെ മാധ്യമം തന്നെ ആവശ്യമില്ല” ” എന്നു പറഞ്ഞാണ്‌ ആ പ്രണ യത്തെ മേതില്‍ അറിയിക്കുന്നത്‌. പ്രണയത്തിന്റെ അവസാനം വിവാഹം വേണ മെന്ന വ്യവസ്ഥാപിത ധാരണയെ “സൂര്യവംശം' അംഗീകരിക്കുന്നില്ല. വിവാഹം കഴിക്കാത്തതെന്താണെന്ന ചോദ്യത്തിന്‌ ച്രകപാണി പറയുന്ന മറുപടി, പെണ്ണിനെ സ്നേഹമുള്ളവന്‍ ഇന്നേവരെ കല്ല്യാണം കഴിച്ചിട്ടില്ല എന്നാണ്‌. തനിക്ക്‌ പെണ്ണുങ്ങ ളോട കലശലായ അനുരാഗമാണെന്നും ച്രക്രപാണി കുട്ടിച്ചേര്‍ക്കുന്നു. പ്രണയ മെന്ന വിശുദ്ധഭാവത്തെ വിവാഹമെന്ന വ്യവസ്ഥാപിതതലത്തില്‍ കൊണ്ടുപോയി ചുരുക്കരുത്‌ എന്നാണ്‌ ച്രരകപാണി വിശ്വസിക്കുന്നത്‌. എന്നാല്‍ പ്രണയത്തില്‍ പോലും ക്ഷണികമായുണ്ടാകുന്ന വികാരങ്ങളെ നോവല്‍ സംശയത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. യമുനയും ച്ക്രപാണിയും തമ്മില്‍ നടന്ന ലൈംഗികബ ന്ധത്തെ പറയുമ്പോള്‍, ഒരു ദിവസംകൊണ്ട്‌ പ്രണയവും ലൈംഗികബന്ധവും സാധ്യമാണോ എന്ന സംശയം പ്രസാദില്‍ ബാക്കിയാകുന്നു. പക്ഷെ, യമു നയ്ക്കതില്‍ സംശയമില്ല. പല പെണ്ണുങ്ങളെയും കുറച്ച്‌ നേരത്തെക്കെങ്കിലും ച്രക പാണി സ്നേഹിച്ചിട്ടുണ്ടാകുമെന്നുള്ള പ്രസാദിന്റെ അഭിപ്രായത്തിന്‌, “അദ്ദേഹം പലരെയും പ്രാപിച്ചിട്ടുണ്ടാകാം. പക്ഷെ സ്നേഹിച്ചിട്ടുണ്ടാകില്ല"" എന്നാണ്‌ യമു നയുടെ മറുപടി. തന്നോട്‌ ച്രകപാണിക്കുണ്ടായിരുന്നത്‌ സ്നേഹം തന്നെയായിരു ന്നെന്ന്‌ യമുന ഉറപ്പിക്കുന്നു. എന്നാല്‍ ആ തോന്നല്‍ വെറുതെയാണെന്നാണ്‌ നോവല്‍ തരുന്ന വിശദീകരണം. ആദ്യനോട്ടത്തില്‍ തന്നെ പ്രണയവും കാമവും പുരുഷനില്‍ ഇരച്ചെത്തുന്ന കാഴ്ച “്രാ'യിലും കാണാം. ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ ഞാന്‍ കിടക്കയെ ഓര്‍ക്കുന്നു. ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ 163 ഞാന്‍ കിടക്കയാകാന്‍ ആഗ്രഹിക്കുന്നു. ലിസയെ കാണുമ്പോള്‍ ഞാനൊരു പറക്കുംകട്ടിലാകാന്‍ ആഗ്രഹിക്കുന്നു. ചിത്രശലഭങ്ങളെപ്പോലെ ഇണചേര്‍ന്നു കൊണ്ട്‌ പറക്കാന്‍” എന്നിടത്ത്‌ ഓരോ പെണ്‍കുട്ടിയും വ്യത്യസ്ത വികാരങ്ങ ളാണ്‌ ആഖ്യാതാവില്‍ ഉണ്ടാക്കുന്നത്‌. ചിലര്‍ പ്രണയം നിറക്കുമ്പോള്‍ ചിലര്‍ രതി യുടെ വ്യത്യസ്തമായ ആവേഗങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌. കവിതയില്‍ പ്രണയത്തെ കുറേക്കൂടി തീരവമായാണ്‌ മേതില്‍ അവതരിപ്പി ക്കുന്നത്‌. “ഏപ്രില്‍ - മേയിലെ കുറിപ്പുകള്‍” എന്ന കവിതയില്‍, 'പ്രേമമല്ലാതെ പ്രകൃതിക്ക്‌ മറ്റൊന്നുമറിയില്ല' എന്നും 'പാപ്പാത്തികള്‍ക്കും പട്ടാംപുച്ചികള്‍ക്കും പുറകില്‍ പാതിരാത്രിയിലും പട്ടാപ്പകലിന്റെ കരളുമായി പാടി നടക്കുന്നവനില്‍ പ്രേമവും പ്രേമത്തില്‍ ആണിന്റെ അടയാളവും പ്രകൃതി കണ്ടെത്തുന്നു” ' എന്നും പറയുമ്പോള്‍ പ്രണയത്തിലധിഷ്ഠിതമായ രതിയാണ്‌ തെളിഞ്ഞുവരുന്നത്‌. പ്രണയത്തിനുവേണ്ടിയുള്ള സംഭോഗ താല്‍പര്യം തന്നെയാണ്‌ ഇവിടെ മുന്നിട്ടു നില്‍ക്കുന്നത്‌. പ്രേമിക്കാനും കാമിക്കാനും നടക്കുന്ന പുരുഷന്റെ മേധാവിത്വത്തെ പ്രകൃതിപോലും അംഗീകരിക്കുന്നിടത്ത്‌ സ്ത്രീയുടെ അവസ്ഥ പിന്നെ മാറേണ്ട തില്ല. ഇണചേരാതെ പിരിഞ്ഞവന്‍ ഒരു പരാജയമാണെന്നും പരാജയപ്പെട്ടവന്‍ പ്രകൃതിക്ക്‌ പുറത്താണെന്നും കവി തുടര്‍ന്ന്‌ പറയുന്നു. പ്രണയം ഒന്നില്‍നിന്ന്‌ പലതായും പലത്‌ ഒന്നായും മാറുന്നത്‌ പിന്നീട കവിതയില്‍ കാണാം. “ഒടുവിലത്തെ പ്രണയം എല്ലാ പ്രണയങ്ങളെയും ഉള്‍ക്കൊള്ളുന്നു ഒരിടത്തേക്കുള്ള വഴി 104. എല്ലാ താവളങ്ങളെയും ഉള്‍ക്കൊള്ളുന്നതുപോലെ നിന്നില്‍ എന്റെ രതിമൂര്‍ച്ഛ അവള്‍ക്കു ഞാന്‍ നല്കിയ ചുംബനവും ഇവള്‍ക്കു ഞാന്‍ നല്കിയ ആലിംഗനവും മറ്റൊരാള്‍ക്കു നല്കിയ പ്രേമലേഖനമായിരുന്നു”* ഈ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല. അത്‌ വിവാഹത്തിലെത്തേണ്ടതി ല്ലെന്നും വിവാഹം പ്രണയത്തിന്റെ അവസാനമാകുമെന്നും കവി അടിവരയിട്ട പ്രഖ്യാപിക്കുന്നു. പക്ഷെ പ്രണയം സത്യസന്ധമായിരിക്കണം. “മറ്റൊരാളായി പ്രാപിക്കപ്പെടാന്‍ ആരും ഒരു തെരുവുവേശ്യപോലും ആഗ്രഹിക്കില്ല""” ലൈംഗികതയില്‍പ്പോലും സത്യസന്ധത പുലര്‍ത്തണം. കപടസ്നേഹത്തിന്‌ തന്റെ കവിതയില്‍ സ്ഥാനമില്ല.പ്രണയത്തെക്കുറിച്ച്‌ മേതില്‍ വീണ്ടും ധാരാളം എഴുതുന്നു ണ്ട്‌. എന്നാല്‍ ലിംഗസുചനയോ കാമനാഭാവങ്ങളോ അവയില്‍ കടന്നുവരു ന്നില്ല.പ്രണയത്തിന്റെ മേന്‍മ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ആണ്‌ മേതില്‍ ശ്രമിക്കുന്നത്‌. “ഭൂമി ഉറക്കത്തില്‍ ചരിഞ്ഞു കിടക്കുന്നത്‌ പ്രേമിക്കുന്നവരിലുടെയാണ്‌' എന്നും 'പ്രേമിക്കുന്നവരെ കാലം വെറുതെ വിടുന്നു: പ്രേമം കഴിയുമ്പോള്‍ കുടിശ്ശിക തീര്‍ത്ത്‌ കണക്കു പറയുന്നു. പ്രേമിക്കുന്നവര്‍ക്ക്‌ പ്രേമത്തിനുശേഷം റ 30 പെട്ടെന്ന വയസ്സാകുന്നു എന്നും എഴുതുന്ന കവി പ്രണയത്തിന്റെ ശക്തി ഉയര്‍ത്തിപ്പിടിക്കുന്നു. അത്‌ 165 സ്ര്രീപുരുഷബന്ധങ്ങള്‍ക്കുപരി പ്രണയത്തെ പൊതുവായി സ്ഥാപിക്കുകമാത്ര മാണ്‌ ചെയ്യുന്നത്‌. പ്രണയകാമനകള്‍ മേതില്‍ കവിതകളില്‍ അത്ര കാര്യമായി കട ന്നുവരുന്നില്ല. തനിക്ക്‌ ദൈവം പ്രധാനമല്ലെന്നും പെണ്‍കുട്ടിയാണ്‌ ദൈവത്തേക്കാള്‍ പ്രധാനമെന്നും “ഹിച്കോക്കിന്റെ ഇടപെടല്‍” എന്ന കഥയില്‍ മേതില്‍ പ്രഖ്യാപി ക്കുന്നു. ഈ മുടിഞ്ഞ ലോകത്തില്‍ പെണ്‍കുട്ടികളുണ്ടെന്നതാണ്‌ പുരുഷായു സ്സിലെ ഏറ്റവും വലിയ ആശ്വാസമെന്നും ഭൂമിയുടെ ദ്രവ്യം തന്നെ പ്രേമമാണെന്നും കഥ തുടര്‍ന്നുപറയുന്നു. ഒരു പെണ്‍കുട്ടി തന്നില്‍നിന്ന്‌ പിന്‍വാങ്ങുന്നുണ്ടെങ്കില്‍ തനിക്ക്‌ വാര്‍ധക്യം ബാധിച്ചുതുടങ്ങിയെന്ന്‌ പുരുഷന്‍ മനസ്സിലാക്കുമെന്നും പറയു മ്പോള്‍ പ്രണയം ശരീരത്തിലധിഷ്ഠിതമാണ്‌ എന്ന സന്ദേശത്തെയാണ്‌ മേതില്‍ പ്രധാനമായി കാണുന്നത്‌. തന്റെ ശരീരംകൊണ്ടും ബുദ്ധികൊണ്ടുമാണ്‌ നിന്നെ സ്നേഹിക്കുന്നതെന്ന്‌ “ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന'ത്തില്‍ നകുലന്‍ എമിലിയോട്‌ പറയുന്നതും ഇതിനോട്‌ കുൂട്ടിച്ചേര്‍ക്കാവുന്നതാണ്‌. ഹൃദയം കൊണ്ടല്ല പ്രണയിക്കുന്നതെന്ന്‌ നകുലന്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്‌. ഹൃദയം കൊണ്ട്‌ സ്‌നേഹിക്കാന്‍ ഒരു പ്ലംബര്‍ക്കേ കഴിയു. ഹൃദയം രക്തം പമ്പുചെയ്യുന്ന ഒരവയവം മാര്രമാണെന്നും ആ അവയവം (യ്രന്രം) കൊണ്ട്‌ അതുമായി നടക്കു ന്നവര്‍ പ്രണയിക്കട്ടെ, തനിക്ക്‌ ശരീരംകൊണ്ട്‌ തന്നെയാണ്‌ പ്രണയത്തെ അടയാള പ്പെടുത്തേണ്ടതെന്നും മേതില്‍ ഉറപ്പിക്കുന്നു. ലൈംഗികതയില്‍ കീഴടക്കല്‍ എന്നത്‌ ഒരു പുരുഷഗുണമാണെന്നും അതിന്‌ വിധേയപ്പെടലാണ്‌ സ്ത്രീധര്‍മ്മമെന്നും മേതില്‍ കൃതികളിലെ സന്ദര്‍ഭങ്ങളെല്ലാം ഓര്‍മ്മിപ്പിക്കുന്നു. ആ അര്‍ത്ഥത്തില്‍ വ്യവസ്ഥാപിത സ്ത്രീ പുരുഷബന്ധങ്ങള്‍ തന്നെയാണ്‌ മേതിലില്‍ പ്രവര്‍ത്തിക്കു ന്നത്‌ എന്നു കാണാനാകും. അപ്പോള്‍ പോലും കന്യകാത്വം, വേശ്യ, ബലാല്‍സംഗം എന്നിവയില്‍ മേതില്‍ കൊണ്ടുവരുന്ന നവീനധാരണകള്‍ വ്യത്യ സ്തമാണ്‌. 166 5.2.2 കനൃകാത്വം എന്ന പ്രയോഗത്തിന്റെ യുക്തി കന്യക എന്ന സങ്കല്‍പ്പത്തെയും സ്ര്രീപുരുഷ ബന്ധങ്ങളില്‍ അതിന്‌ സമൂഹം കല്‍ര്‍പ്പിച്ചുനല്‍കിയിട്ടുള്ള പ്രാധാന്യത്തെയും മേതില്‍ അംഗീകരി ക്കുന്നതേയില്ല. “സൂുര്യവംശ'ത്തില്‍ ച്രകപാണി യമുനയുമായി ആദ്യ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്‌ ശേഷമാണ്‌ യഥാര്‍ത്ഥ സ്ത്രീ പിറവിയെടുത്തതെന്ന്‌ മേതില്‍ എഴുതുന്നുണ്ട്‌. കന്യകാത്വമെന്നത്‌ ഒരു വിശുദ്ധിയാണെന്നും അത്‌ വിവാഹം വരെ കാത്തുസൂക്ഷിക്കണമെന്നും, അല്ലെങ്കില്‍ കളങ്കപ്പെട്ടവളാകുമെ ന്നുമുള്ള പരമ്പരാഗതമായ സാമുഹ്യവിലയിരുത്തലുകളെ മേതില്‍ കഥാപാഠര്ത ങ്ങള്‍ വകവെക്കുന്നില്ല. തന്റെ ചിറകുകള്‍ക്ക്‌ പറക്കാനുള്ള ആകാശവും ശ്വസിക്കാ നുള്ള പ്രാണവായുവുമായിത്തീര്‍ന്നത്‌ ആ നിമിഷങ്ങളായിരുന്നു എന്നും യമുന ഓര്‍ക്കുന്നു. അങ്ങനെ കനൃകാത്വമെന്നത്‌ ഒരു നഷ്ടപ്പെടല്‍ ആയി യമുനക്ക്‌ തോന്നുന്നതേ ഇല്ല.പിന്നീട ജയദേവനുമായുള്ള സംഭാഷണത്തിലും യമുന ഇക്കാര്യം ആവര്‍ത്തിച്ച്‌ പറയുന്നുണ്ട്‌. ചാരിത്ര്യം പിച്ചിച്ചീന്തിയെറിഞ്ഞു എന്ന ആരോപണം പ്രസാദ്‌ ഉയര്‍ത്തുമ്പോള്‍ ആ ഭാഷയോട്‌ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പി ക്കാന്‍ യമുനക്ക്‌ മടിയില്ല.” ഒരു കാമുകിയുടെയും കാമുകന്റെയും ശാരീരികബ ന്ധത്തെ അത്ര തരംതാണ ഒരു ഭാഷയില്‍ ചിത്രീകരിക്കരുത്"്‌' എന്ന താക്കീത്‌ നല്‍കുന്ന യമുന, വാസ്തവത്തില്‍ അത്തരം ധാരണകളും പ്രയോഗങ്ങളും ധാരാള മായി നടത്തുന്ന, അതില്‍ മനസ്സുഖം കണ്ടെത്തുന്ന വലിയൊരു കൂട്ടത്തോട തന്നെ യാണ്‌ ശക്തമായി വിയോജിക്കുന്നത്‌. പരസ്പര സമ്മതത്തോടെ പ്രണയത്തിന്റെ മൂര്‍ധന്യത്തില്‍ നടക്കുന്ന ശാരീരികബന്ധം വഴി കന്യകാത്വം നഷ്ടമായെന്നോ ചാരിത്ര്യം പിച്ചിച്ചീന്തി എറിയപ്പെട്ടു എന്നോ ഉള്ള പരിവേദനങ്ങള്‍ക്ക്‌ മേതില്‍ ഒരു പ്രാമുഖ്യവും നല്‍കുന്നില്ല. ചില പെണ്‍കുട്ടികളുടെ പരിശുദ്ധി ലൈംഗികതയോടെ അവസാനിക്കുന്നുവെന്നും ചില പെണ്‍കുട്ടികളുടെ പരിശുദ്ധി ലൈംഗികതയോടെ ആരംഭിക്കുന്നെന്നും 'ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസത്തില്‍ മേതില്‍ എഴു തുന്നു. ഇവിടെയും കന്യകാത്വമെന്നത്‌ പ്രധാനമാകുന്നില്ല. ലൈംഗികതയോടെ 167 പരിശുദ്ധി അവസാനിക്കുന്നതായി പറയുന്ന പെണ്‍കുട്ടികളില്‍ പോലും അത്‌ സംഭവിക്കുന്നത്‌ ചാരിത്ര്യനഷ്ടം മൂലമല്ല, മറിച്ച്‌ അവരില്‍ മുമ്പുണ്ടായിരുന്ന ബന്ധങ്ങളും പ്രണയവും കാരണമാണെന്ന്‌ പറഞ്ഞ്‌ സായ്പ്രദായികധാരണകളെ മറികടക്കുകയാണ്‌ മേതില്‍ ചെയ്യുന്നത്‌. ഏപ്രില്‍ -മേയിലെ കുറിപ്പുകളില്‍ കന്യകാത്വ നഷ്ടമെന്നത്‌ പ്രധാനപ്പെട്ട ഒരു വസ്തുതയേ അല്ലൈന്ന്‌ മേതില്‍ എഴുതുന്നു. 'കന്യകാത്വത്തിന്റെ നഷ്ടമെന്നത്‌ ആണിനാല്‍ കീറപ്പെടുന്നൊരു നേരിയ പടലത്തിന്റെ പ്രശ്നമല്ല എന്നും മറിച്ച്‌, ഭാര്യയുടെ മൌനമായുള്ള പിന്‍വാങ്ങലാണ്‌, തന്നിലേക്ക്‌ മാത്രമാ യുള്ള ചുരുങ്ങലാണ്‌ കന്യകാത്വമാകുന്നത്‌. തീര്‍ത്തും ജീവശാസ്ര്രപരമായ ഘട കമാണ്‌ വ്യവസ്ഥാപിത കന്യകാത്വമെന്നത്‌. തീര്‍ത്തും സാധാരണ ജീവിതസന്ദര്‍ഭ ങ്ങളില്‍ പെട്ടുപോലും നഷ്ടമാകാവുന്ന ആ നേരിയ പടലം വലിയ ആകുലതകളാ യിരുന്നു പഴയ സമുഹത്തില്‍ സൃഷ്ടിച്ചിരുന്നതെങ്കില്‍ മേതിലില്‍ അതൊരു പ്രശ്നമേ ആകുന്നില്ല. ഈ കാഴ്ച ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമ ഗാനത്തിലും കാണാം. മമത വെല്ലൂര്‍ ആശുപ്ര്രിയില്‍ കിടക്കുമ്പോള്‍ ഡോക്ടര്‍മാര്‍ തന്റെ കഴുത്തിന്‌ താഴേക്കും കാല്‍മുട്ടിന്‌ മുകളിലേക്കും പ്രവേശി ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കന്യകയുടെ ജന്മവാസനയോടെ അവള്‍ ആദ്യമെല്ലാം തടുക്കുന്നു. പെട്ടെന്ന്‌ അവളില്‍നിന്ന്‌ തന്നെ ഒരു ചോദ്യമുയരുന്നു: “എന്തു കന്യ കാത്വം? ശസ്ത്രക്രിയയോടു കൂടിത്തന്നെ ഒരു ശരീരത്തിന്റെ കന്യകാത്വം മുറി യുന്നു. അല്ലൈങ്കില്‍ത്തന്നെ, അകം പുറമായവള്‍ക്ക്‌ എന്തു കന്യകാത്വം” ശാരീ രിക പ്രവര്‍ത്തനങ്ങളാല്‍ നഷ്ടപ്പെടാവുന്ന കേവലമൊരു വസ്തു മാത്രമായാണ്‌ കന്യകാത്വം ഇവിടെയും പ്രവര്‍ത്തിക്കുന്നത്‌. ഇങ്ങനെ കന്യകാത്വമെന്നത്‌, അത്‌ നഷ്ടപ്പെടുന്നത്‌ വലിയ ആകുലതയായി മേതിലില്‍ വര്‍ത്തിക്കുന്നില്ല. ലൈംഗിക 108 ബന്ധത്തിനിടയില്‍ അത്‌ നഷ്ടമാകുന്നതില്‍ വിഷമിക്കുന്നില്ല/നടുക്കുന്നില്ല എന്നു മാത്രമല്ല, കേവലമായ ശാരീരികാധ്വാനത്തിന്റെ ഭാഗമായിപോലും നഷ്ടപ്പെടാ വുന്ന ലളിതമായ ശരീരാവസ്ഥയാണ്‌ കന്യകാത്വമെന്ന ആധുനിക വൈദ്യശാസ്ത്ര ത്തിന്റെ അഭിപ്രായത്തോടും കൂട്ടുചേര്‍ന്നാണ്‌ ഈ വിഷയത്തിലുള്ള തന്റെ അഭി പ്രായങ്ങള്‍ മേതില്‍ സ്വരുപിക്കുന്നത്‌. നേരത്തെ നഗ്നതയുമായി ബന്ധപ്പെട്ട സൂചി പ്പിച്ചതുപോലെ തന്നെ കന്യകാത്വവും അടിസ്ഥാനപരമായി മേതിലില്‍ വലിയ പ്രശ്നമാകുന്നില്ല. നഗ്നത എന്നതില്‍ മേതില്‍ അവതരിപ്പിക്കുന്ന പുതിയ സംജ്ഞ യോട കൂട്ടുചേര്‍ന്നാണ്‌ കന്യകാത്വത്തെ പറയുന്ന “ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന ത്തിലെ കഥാസന്ദര്‍ഭവും നില്‍ക്കുന്നത്‌ എന്നും കാണാനാവും. പഴകിപ്പ തിഞ്ഞതും കണ്ടുശീലിച്ചതുമായ ചാരിത്ര്യം പിച്ചിച്ചീന്തിയെറിയല്‍ തുടങ്ങിയ പ്രയോഗങ്ങളുടെ അര്‍ത്ഥസാധുതപോലും ഇവിടെ റദ്ദാക്കപ്പെടുന്നു. മറിച്ച്‌ സ്ത്രീപുരുഷ ബന്ധങ്ങളുടെ ഉന്നതമായ തലങ്ങളും അവയുടെ ബന്ധങ്ങളുമാണ്‌ മേതില്‍ രചനകളിലുള്ളത്‌. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ വേശ്യ എന്ന പദ്പ്രയോഗ ത്തെയും മേതില്‍ പ്രശ്നവല്‍ക്കരിക്കുന്നത്‌. 5.2.3 വേശ്യ എന്നൊരു വിഭാഗമില്ല പ്രണയത്തെയും ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങളെയും അവ യിലധിഷ്ഠിതമായ ലൈംഗികതയെയും പറ്റി നിരന്തരമായി പറയുന്ന മേതില്‍ വേശ്യ എന്ന പ്രയോഗത്തിന്റെ സാധുതയെയും ഇതിന്റെ തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നു. “സുര്യവംശ'ത്തില്‍ ഹോട്ടല്‍മുറിയില്‍ വെച്ച്‌ തന്നെ പ്രാപിച്ച ച്ര്രപാ ണിയോട വേഗം തിരിച്ചുവരില്ലേ എന്ന്‌ യമുന ചോദിക്കുമ്പോള്‍, “ഞാന്‍ തിരിച്ചുവ ന്നില്ലെങ്കില്‍ നീ ഒരു വേശ്യയാണെന്ന്‌ നിനക്ക്‌ തോന്നുമായിരിക്കും ഇല്ലേ എന്ന്‌ ചക്രപാണി മറുചോദ്യമുന്നയിക്കുന്നു. കണ്ട മാത്രയില്‍തന്നെ പ്രണയബദ്ധ രാവുകയും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തെങ്കിലും പ്രണയത്തിന്‌ തുടര്‍ച്ചയുണ്ടായില്ലെങ്കില്‍ ഒരു അന്യപുരുഷന്‍ വഴങ്ങിയ സ്ത്രീ എന്ന പേരില്‍ 169 സമൂഹം ചാര്‍ത്തിക്കൊടുക്കുന്ന വേശ്യ എന്ന പദം അവള്‍ സ്വയം മനസ്സില്‍ എടു ത്തണിയും എന്ന ചിന്തതന്നെയാണ്‌ ച്ക്രപാണിയിലുള്ളത്‌. പക്ഷെ, ചക്രപാണി തുടരുന്നത്‌ “എന്റെ ദൃഷ്ടിയില്‍ വേശ്യയെന്ന്‌ വിളിക്കാവുന്ന ഒരൊറ്റ സ്ത്രീയും ഈ ലോകത്തില്ല” എന്നു പറഞ്ഞാണ്‌. കാമിക്കുമ്പോള്‍ - കാമിക്കുമ്പോഴെ കിലും അവര്‍ക്കിടയില്‍ പ്രണയമുണ്ടാകും എന്ന വസ്തുതയിലാണ്‌ മേതില്‍ ഈന്നുന്നത്‌. ഇതിന്‌ കൂട്ടുചേര്‍ന്ന്‌ വില്‍ഫ്രഡ്‌ ഗിബ്സന്റെ കവിത “ഒരു രാത്രി” നോവലില്‍ കടന്നുവരുന്നു. “One night he lay on my breast, One rapt swift-fleeting night; Then marched away with the rest In the morning light: For I war only a women and so [I had to let him go" "And now another's breast Holder him through endless night; And he marches no more with the rest In the morning light: 0 For she is his mother, the earth, and so Need never let him go" കഥാസന്ദര്‍ഭത്തോട ചേര്‍ന്നു നില്‍ക്കുന്ന കവിതയാണിത്‌. ച്രകപാണി വിട്ടുപോകുന്ന യമുനയുടെ മാനസികാവസ്ഥ തന്നെയാണ്‌ കവിതയിലെ നായിക ക്കുമുള്ളത്‌. ച്രകപാണിയുടെ അന്ത്യംപോലെ തന്നെയാണ്‌ ഈ കവിതയുടെയും 170 അന്ത്യം. സാധാരണ രാവിലെ ആകുമ്പോഴേക്ക്‌ പെണ്‍കുട്ടിയില്‍നിന്നും വിട്ടുപോ കുന്നവനന്‍ അന്ന്‌ നേരം വെളുത്തിട്ടും സ്ര്രീയില്‍നിന്ന്‌ - അമ്മയില്‍നിന്ന്‌ - ഭുമി യില്‍നിന്ന്‌ വിട്ടുപോകാനാവുന്നില്ല. പക്ഷെ, അപ്പോള്‍പോലും ഒരു രാത്രിയിലെ പ്രണയമെങ്കിലും നിലനില്‍ക്കുന്നതിനാല്‍ അവരെ വേശ്യയെന്ന്‌ വിളിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന ച്ര്രപാണിയുടെ അഭിപ്രായം തന്നെയാണ്‌ നിലനില്‍ക്കുന്നത്‌. “ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസത്തില്‍ പലരുമായും ശാരീരികബന്ധം പുലര്‍ത്തുന്ന സ്ര്രീകളുണ്ടെങ്കിലും അവരെയൊന്നും വേശ്യ എന്നോ വഴിപിഴച്ച വള്‍ എന്നോ ഉള്ള ഒരു പരാമര്‍ശവും നോവലില്‍ നടത്തുന്നില്ല. സ്വാഭാവികമായ ഒരു ജീവല്‍പ്രരകിയ മാത്രമാണതെന്നും സമുഹത്തിന്റെ വിലയിരുത്തലുകള്‍ക്ക്‌ അതില്‍ സ്ഥാനമില്ല എന്നുമുള്ള അഭിപ്രായംതന്നെയാണ്‌ മേതില്‍ ഈ നോവ ലിലും പങ്കുവെക്കുന്നത്‌. ഏപ്രില്‍ -മേയിലെ കുറിപ്പുകളി'ല്‍ “ഒരു വേശ്യ' എന്ന കവിതാഭാഗത്തില്‍ കാമുകിയായ ശൈല്‍വിയെ അവതരിപ്പിക്കുന്നത്‌, “എന്റെ ശെല്‍വി, നിങ്ങളുടെ ശെല്‍വി, അവരുടെ ശെല്‍വി, എല്ലാവരുടെയും ശെല്‍വി, അവള്‍ എന്റേതു മാത്രമാകുന്നു” ' എന്ന്‌ പറഞ്ഞാണ്‌. നിങ്ങളുടെയും അവരുടെയും എല്ലാവരുടേതുമായി അവള്‍ നില്‍ക്കുമ്പോള്‍ പോലും ആത്യന്തികമായി അവള്‍ തന്റേതുമാത്രമാണെന്ന്‌ കവിക്ക്‌ ഉറച്ച വിശ്വാസമുണ്ട്‌. എല്ലാവരുടേതാകുമെന്ന ഒരു സ്ര്രീയെപോലും അതിതീവ്ര മായി “തന്റെ മാത്രം” എന്ന്‌ തോന്നിപ്പിക്കുന്നിടത്ത്‌ അവള്‍ വേശ്യയല്ല മറിച്ച്‌ ഒരു വിശുദ്ധ പ്രണയിനിയായിത്തീരുകയാണ്‌ ചെയ്യുന്നത്‌. തെരുവുവേശ്യയില്‍ ശെര്‍വിയെ കണ്ട്‌ പേര്‍ വിളിച്ചാല്‍, എല്ലാവരുടെയും കുടെപ്പോകുന്ന സ്ര്തീകൾ 171 പോലും തന്റെ കുടെ വരില്ല എന്ന്‌ കവി മനസ്സിലാക്കുന്നു. വേശ്യ എന്നത്‌ കേവല മൊരു തൊഴില്‍ എന്ന നിലയിലല്ല, മറിച്ച്‌ സ്വന്തമായ സ്വത്വമുള്ള വ്യക്തിയായി നിലനില്‍ക്കുകയാണ്‌ കവിതയില്‍. “ആരും, ഒരു തെരുവേശ്യപോലും മറ്റൊരാളുടെ പേര/ വിളികല്കപ്്പെ‍ടാന ്‍ ആഗ്രഹിക്കുന്നില്ല', “ആരുടെ കൂടെ പോയാലും അവള്‍ എന്റെകൂടെ വരില്ല; മറ്റൊരാളുടെ പേരില്‍ വിളിക്കപ്പെട, മറ്റൊരാളുടെ ഓര്‍മ്മയിലൂടെ അറിയപ്പെട്ട, മറ്റൊരാളായി പ്രാപിക്കപ്പെടാന്‍ ആരും ഒരു തെരുവേശ്യപോലും ആഗ്രഹിക്കില്ല" എന്നും പറയുന്നിടത്ത്‌ ഈ സ്വത്വപ്രകാശനം തന്നെയാണ്‌ കാണാനാവുക. ഇത്‌ തിരിച്ചറിഞ്ഞ്‌ തന്നെയാണ്‌, “എപ്പോഴും ഞാന്‍ പുറത്തിറങ്ങുമ്പോള്‍ തെരുവില്‍ നിന്നെ കണ്ടുമുട്ടുമെന്നു വിചാരിക്കുന്നു. എപ്പോഴും വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ കിടപ്പറയില്‍ നീയുണ്ടാകുമെന്ന്‌ വിചാരിക്കുന്നു” ” എന്ന്‌ പ്രണയബദ്ധമായി അന്വേഷിക്കാന്‍ കവിയെ ച്രേരിപ്പിക്കുന്നത്‌. വേശ്യ എന്ന നിലയിലല്ല, ഒരു സ്രത്രീ, കാമുകി മാത്രമായിട്ടാണ്‌ ഇവിടങ്ങളിലെല്ലാം അവരെ കണ്ടുപോകുന്നത്‌. കുടുംബബന്ധങ്ങളില്‍പ്പോലുമുള്ള സത്ൃയസന്ധതയില്ലായ്മ കവി പിന്നീട്‌ വെളിപ്പെടുത്തുന്നു. 172 “ഭാര്യമാരായി ജനിച്ചവര്‍ ഭാര്യമാരായി ചത്തൊടുങ്ങുന്നു കാമിനിമാരായി ജനിച്ചവര്‍ വേശ്യകളായി കലാശിക്കുന്നു. വ്യഭിചാരത്തിന്റെ നിഗൂഡമായ സുഖം എല്ലാ പ്രേമങ്ങളിലും ഈര്‍ന്നിറങ്ങുന്നു. എന്തെന്നാല്‍ വിവാഹം പ്രേമത്തിനും വ്യഭിചാരത്തിനും ഒരേപോലെ വിലക്ക്‌ കല്‍പ്പിക്കുന്നു. ഭാര്യ കാമിനിമാരെയും വേശ്യകളെയും അടിച്ചു തുരത്തുന്നു. ഭര്‍ത്താവ്‌ കിടക്കയില്‍ അവരെ സങ്കല്പിക്കുന്നു”* എന്ന്‌ തുറന്നെഴുതുമ്പോള്‍ പ്രത്യക്ഷത്തില്‍ കുടുംബമെന്ന സാമുഹ്യവ്യവസ്ഥിതി പ്രകോപിതമാകുമെങ്കിലും ഭാര്യയേക്കാള്‍ ഉന്നതിയിലാണ്‌ കാമുകി/വേശ്യ എന്നും വിവാഹം പ്രണയത്തിന്റെ അവസാനമാണെന്നുമുള്ള അഭിപ്രായത്തെ കുറേക്കൂടി വ്യക്തമാക്കുകയാണ്‌ മേതില്‍. ഭാര്യയില്‍നിന്നും മാറി വേശ്യയിലേക്ക്‌ പ്രണയ ത്തിന്റെ ക്രേന്ദീകരണം മാറുന്നിടത്ത്‌ പാരമ്പര്യവിഛേദം ശക്തമായി പ്രവര്‍ത്തിക്കു ന്നുണ്ട്‌. അത്‌ സാഹിതൃത്തില്‍ നിന്ന്‌ മാത്രമല്ല, മറിച്ച്‌ സമൂഹത്തിന്റെ നിലനിന്ന വിശ്വാസങ്ങളെയും ധാരണകളെയും തകിടംമറിക്കുന്ന ഒന്നായിട്ടും മാറുന്നു. “പ്രാതലിന്‌ ഒരു കൂണ്‌ ' എന്ന കഥയില്‍ പണത്തിനുവേണ്ടി ലൈംഗികബ ന്ധത്തിനായി ക്ഷണിക്കുന്ന ബള്‍ഗേറിയന്‍ ഹോട്ടലിലെ ജോലിക്കാരിയെപ്പറ്റി “വെയ്റ്റ്റസ്‌' എന്ന പേരില്‍ സാമാന്യേന വലിപ്പമുള്ള ഒരു കഥാഭാഗം തന്നെ മാറ്റിവെക്കുന്ന മേതില്‍ അതിലൊരിടത്തും അവരെ വേശ്യ എന്നു വിളിക്കുന്നില്ല. തന്നോട്‌ ഡോളര്‍ ചോദിച്ചു പെണ്‍കുട്ടിയോട്‌ തരാമെന്ന്‌ പറയുമ്പോള്‍ തന്നെ, 173 അത്‌ വാങ്ങാന്‍ താന്‍ മുറിയില്‍ വരാമെന്ന്‌ അവള്‍ പറയുമ്പോള്‍ അത്‌ നിരസി ക്കുന്ന ആഖ്യാതാവ്‌, വീണ്ടും വീണ്ടും രതിയിലേക്ക്‌ പ്രലോഭിപ്പിക്കുമ്പോഴും അവരെ വേശ്യ എന്ന്‌ വിശേഷിപ്പിക്കുന്നില്ല. സ്വാഭാവികമായും ബള്‍ഗേറിയയില്‍ നടക്കുന്ന ഒരു സര്‍വ്വസാധാരണമായ ലപ്രരരിയ ആയി മാത്രമാണ്‌ വിദേശ ടുറിസ്റ്റുക ളോടെല്ലാവരോടും അവള്‍ക്കുള്ള ഈ ക്ഷണത്തെ കഥാകാരന്‍ സമീപിക്കുന്നത്‌. അവരെ ഇകഴ്ത്തിക്കാണാനോ മോശമായ പദപ്രയോഗം നടത്താനോ കഥയില്‍ മെനക്കെടുന്നില്ല. ഇങ്ങനെ വേശ്യ എന്ന പദംപോലും നിരര്‍ത്ഥകമാവുന്ന വിധത്തി ലാണ്‌ മേതില്‍ രചനകള്‍ നടത്തുന്നത്‌. സ്ത്രീകള്‍ എല്ലാം പ്രണയിനികളാ ണെന്നും പ്രണയമൂര്‍ധനൃത്തിന്റെ ഭാഗമായി നടക്കുന്നതാണ്‌ ലൈംഗികബന്ധ മെന്നും വരുന്നിടത്ത്‌ പ്രണയമില്ലാതെ കാമപൂര്‍ത്തീകരണം മാത്രം സാധ്യമാകുന്ന സ്ത്രീകള്‍ അയുക്തി നിര്‍മ്മിതികളാണെന്ന തീര്‍ച്ച മേതിലിനുണ്ട്‌. അതി നാല്‍ത്തന്നെ അവരെയൊന്നും വേശ്യ എന്ന്‌ വിളിക്കാനാവില്ല. വേശ്യ എന്ന്‌ അഭി സംബോധന ചെയ്യുന്ന, “ഒരു തെരുവേശ്യക്ക്‌ പോലും” എന്ന്‌ നിരന്തരം പറഞ്ഞ്‌ അവരെ സാധാരണീകരിക്കുന്ന “ഏരപ്രില്‍-മേയിലെ കുറിപ്പുകള്‍” എന്ന കവിത യില്‍പോലും സ്വന്തമായി അഭിപ്രായവും ഐഡന്റിറ്റിയും തെരഞ്ഞെടുപ്പ്‌ സ്വാത ന്ത്ര്യവുമുള്ള വ്യക്തികള്‍ മാര്രമാണ്‌ സ്ത്രീകള്‍. “സൂര്യവംശ'ത്തില്‍ ചക്രപാണി പറയുന്ന “വേശൃ എന്ന്‌ വിളിക്കാവുന്ന ഒരൊറ്റ സ്ത്രീയും ഈ ലോകത്തില്ല” എന്ന ശക്തമായ അഭിപ്രായം തന്നെയാണ്‌ മേതില്‍ മുന്നോട്ടുവെക്കുന്നത്‌. ബലാല്‍സംഗം എന്ന പ്രയോഗത്തെയും മേതില്‍ ചോദ്യം ചെയ്യുന്നു. വേശ്യ എന്ന പ്രയോഗത്തെ സംശയിക്കുന്ന യുക്തി തന്നെയാണ്‌ ബലാല്‍സംഗത്തെ പ്രശ്ന വല്‍ക്കരിക്കാനും മേതില്‍ ഉപകരണമാക്കുന്നത്‌. 5.2.4 ബലാല്‍സംഗം ബലപ്രയോഗമല്ല ബലാല്‍സംഗം മേതില്‍ കൃതികളില്‍ നിരന്തരമായി കടന്നുവരുന്നുണ്ട്‌. ബല പ്രയോഗത്തിലൂടെയുള്ള പ്രാപിക്കല്‍ /കീഴ്പ്പെടുത്തല്‍ എന്ന അര്‍ത്ഥം മേതില്‍ 174 അവയ്ക്കൊന്നും നല്‍കുന്നില്ല. “സുര്യവംശ'ത്തില്‍ കാമുകീകാമുകന്‍മാരുടെ വിശുദ്ധ സംഗമത്തെ ചാരിത്ര്യം പിച്ചിച്ചീന്തിയെറിഞ്ഞു തുടങ്ങിയ തരംതാണ ഭാഷ യില്‍ നിര്‍വൃചിക്കരുത്‌ എന്നെഴുതുന്ന മേതില്‍, പിന്നീട പ്രസാദ്‌ യമുനയെ ബലാല്‍സംഗം ചെയ്തു എന്ന്‌ പറയുന്നിടത്ത്‌ തന്റെ പൂര്‍ണ്ണ സമ്മതത്തോടുകൂടി ലൈംഗികബന്ധം പുലര്‍ത്തിയതിനെ “ഞങ്ങളുടെ നാട്ടില്‍ ബലാല്‍സംഗം എന്ന്‌ പറയാറില്ല' എന്ന്‌ തിരുത്തുകയും ചെയ്യുന്നു. വീണ്ടും “നിന്നെ കീഴടക്കിയത്‌” എന്ന പ്രയോഗം പ്രസാദ്‌ നടത്തുമ്പോഴും അതിനോട്‌ യമുന വിയോജിക്കുന്നു. ബലാല്‍സംഗത്തിലെ ഇര കീഴ്പ്പെടുകയും ആ പ്രവൃത്തി ആസ്വദിക്കുകയും ചെയ്യു ന്നതായി “ചുവന്ന വിദൂഷകന്റെ അഞ്ചാംപത്തി'യില്‍ എഴുതുന്നു. “ഉടല്‍ ഒരു ചുഴ്്‌നില' എന്ന കഥയിലും സമാനമായ സാഭവം കാണാം. കഥയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കോകിലക്ക്‌ അവസാനം താന്‍ നച്ചിലന്‍ കീഴ്പ്പെട്ട അത്‌ ആസ്ധദിച്ചില്ലേ എന്ന സംശയമുണരുന്നു. വാസ്തവത്തില്‍ ബലാല്‍സംഗമെന്ന വാക്കിന്റെ അര്‍ത്ഥത്തെ നേരെ മറിച്ചിടുകയാണ്‌ മേതില്‍ ചെയ്യുന്നത്‌. സ്ര്രീയുടെ സമ്മതമില്ലാതെ ബലാല്‍ക്കാരമായി പ്രാപിക്കുന്ന സ്ഥിതി വിട്ട, അത്‌ ആസ്വാദനത ലത്തിലേക്കെത്തുമ്പോള്‍ ബലാല്‍സംഗം എന്ന വാക്ക്‌ തന്നെ ഇവിടങ്ങളില്‍ റദ്‌ ചെയ്യപ്പെടുന്നു. മേതില്‍ കൃതികള്‍ക്ക്‌ സ്ര്രീവാദികളുടെ ആക്രമണം കൂടുതല്‍ നേരിട്ടതും ഇത്തരം പ്രയോഗങ്ങള്‍ മൂലമാണ്‌. ബലാല്‍സംഗത്തെ ഇരയും ആസ്വദി ക്കുന്നു എന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ വഴി സ്ര്രീവാദിക ളുടെ കടന്നാക്രമണങ്ങള്‍ക്കും മെയില്‍ഷോവനിസ്റ്റ്‌ എന്ന പദവി എടുത്തണി യ്ക്കാനും സാഹചര്യങ്ങളുണ്ടായി. ബലാല്‍സംഗമെന്നത്‌ കാമാസക്തി പുര്‍ത്തീക രണത്തില്‍ നിന്ന്‌ മാറി ആണധികാരത്തിന്റെ പ്രത്യയശാസ്ത്രപൂര്‍ത്തീകരണമെന്ന നിലയില്‍ മേതിലിലെ ബലാല്‍സംഗ പ്രസ്താവനകള്‍ പ്രതിഷേധത്തിന്‌ ഇടവ രുത്തി. എന്നാല്‍ ഈ അഭിപ്രായം മേതില്‍ തന്നെ പിന്നീട്‌ തിരുത്തുന്നുണ്ട്‌. പില്‍ക്കാലത്തെഴുതിയ “മെലിഞ്ഞവരുടെ മനശ്ശാസ്ത്രം” എന്ന കഥയില്‍ പെണ്‍കു 175 ടിയുടെ നഗ്നതയെയും സ്വകാര്യതയെയും തള്ളിത്തുറന്ന്‌ അകത്തു കയറുന്ന താണ്‌ ബലാല്‍സംഗം എന്ന്‌ മേതില്‍ എഴുതിയിട്ടുണ്ട്‌. 5.3 മെയില്‍ഷോവനിസ്റ്റ്‌ അംശങ്ങള്‍ മേതിലില്‍ പ്രത്യക്ഷമായി ധാരാളം സ്ത്രീ വിരുദ്ധപരാമര്‍ശങ്ങള്‍ മേതില്‍ കൃതികളില്‍ കാണാനാകും. കൂടുതലായി വായിക്കപ്പെട്ട ചില കൃതികളിലെ ഇത്തരം പരാമര്‍ശ ങ്ങളാണ്‌ മേതിലിനെ സ്ര്രീവിരുദ്ധനെന്ന വിളിക്ക്‌ കാരണമാക്കിയത്‌. എന്നാല്‍ കൃതികള്‍ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ആ ധാരണ മാറിവരുന്നെന്ന്‌ കാണാം. പുരുഷാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന സ്ത്രീകഥാപാ ര്രങ്ങളെ മേതില്‍ രചനകളില്‍ കാണാം. മലയാളസാഹിത്യത്തില്‍ പൊതുവെ നായകരപ്രധാനമായാണ്‌ കൃതികളുണ്ടായിട്ടുള്ളതെന്നും സ്ര്തീകൾ അവരുടെ ചുറ്റി ലുമായി കറങ്ങുന്ന ഉപ്ര്രഹങ്ങള്‍ മാര്രമായിരിക്കുമെന്നുമുള്ള വിമര്‍ശനം സ്ത്രീപക്ഷ എഴുത്തുകാരികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ആ വിമര്‍ശനവും മേതിലില്‍ അത്രകണ്ട്‌ യോജിക്കുന്നില്ല. “സൂര്യവംശ 'ത്തില്‍ പ്രസാദ്‌ ദേഷ്യപ്പെടുകയും ശകാരിക്കുകയും ചെയ്യു മ്പോള്‍ പചാട്ടവാറേല്‍ക്കുമ്പോഴുള്ള അടിമയുടെ ഭാവ'ത്തോടെ അതു കേട്ടു നില്‍ക്കുന്ന, ഇത്‌ തനിക്ക്‌ വിധിക്കപ്പെട്ടതാണെന്നും ഇത്‌ സഹിക്കണമെന്നുമുള്ള ദൈന്യതയോടെ കേട്ടുനില്‍ക്കുന്ന മായയെ മേതില്‍ അവതരിപ്പിക്കുന്നു. സ്ത്രീയില്‍ ത്യാഗം, ബലിബോധം എന്നിവ നിറഞ്ഞുനില്‍ക്കണമെന്ന പുരുഷമേ ധാവിത്വ കാഴ്ചപ്പാട്‌ തെളിയുന്ന ഈ സന്ദര്‍ഭം മാത്രമാണ്‌ ഈ രീതിയില്‍ “സൂര്യ വംശ ത്തില്‍ ഉള്ളത്‌. “ര്രാ'യില്‍ കാമു ആഖ്യാതാവിനെ നിരന്തരം അഭിസംബോ ധന ചെയുന്നത്‌ 'ചരക്കേ' എന്നു വിളിച്ചാണ്‌. സ്ത്രീയെ ഒരു ഉപഭോഗവസ്തു വായോ ഭോഗവസ്തുവായോ മാംസളമായ ശരീരമായോ മാത്രമായി പരിഗണി ക്കുന്ന അഭിസംബോധനയാണിത്‌. നല്ല വില കിട്ടുന്ന, നല്ല മുല്ല്യമുള്ള ഒരു ഉല്‍പ്പ ന്നമാണ്‌ സ്ര്രീയെന്ന അര്‍ത്ഥത്തില്‍ പുരുഷസമൂഹം ഇപ്പോഴും ഉപയോഗിച്ചുവ 176 രുന്ന ഒരു വാക്കുകൂടിയാണിത്‌. സ്ത്രീശരീരം കേവലമായൊരു വസ്തുവല്ല, അത്‌ ലിംഗബദ്ധമായ ഒരു സാമുഹ്യനിര്‍മ്മിതിയാണെന്ന്‌ ഈ അഭിസംബോധന ഓര്‍മ്മ പ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ (സ്ര്തീകൾ) സാമുഹ്യമണ്ഡലത്തിലെ ഇടപെടലുക ളില്‍ ശേഷിയില്ലാത്തവരാണെന്നും ഉപഭോഗവിപണിയില്‍ മാത്രമാണ്‌ അവര്‍ക്ക്‌ താല്‍പ്പര്യമെന്നുമുള്ള ധാരണ സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്‌. ഇതില്‍നി ന്നുള്ള മാറ്റവുമായി ധാരാളം സ്ര്രീകള്‍ പൊതുമണ്ഡലത്തിലേക്കിറങ്ങിയ ഇക്കാ ലത്ത്‌ പോലും ഈ അഭിപ്രായത്തെ പുരുഷാധിപത്യ സമൂഹം പൂര്‍ണ്ണമായി വിട്ടൊ ഴിഞ്ഞിട്ടില്ല. “പെണ്‍കുട്ടികളായതുകൊണ്ട്‌ മാത്രം സ്യൂസ്പേപ്പറിലെ പരസ്യങ്ങള്‍ മാത്രം വായിക്കുന്ന പെണ്‍കുട്ടികളുണ്ട്‌” എന്ന്‌ “ബ്രായില്‍ മേതില്‍ എഴുതുന്നു. പെണ്‍കുട്ടികള്‍ വാര്‍ത്തയൊന്നും ശ്രദ്ധിക്കാതെ പരസ്യങ്ങള്‍ മാത്രമാണ്‌ ശ്രദ്ധിക്കു ന്നതെന്ന, എന്നോ തകര്‍ന്നു തരിപ്പണമാകേണ്ട ധാരണ മേതിലിന്റെ മറ്റു ചില കഥ കളിലും കടന്നുവരുന്നത്‌ കാണാം. “ബ്രായില്‍ ലിബ്ബി പരസ്യങ്ങള്‍ വായിക്കുന്നത്‌ ചരിത്രപരമായ പരിപ്രേക്ഷ്യത്താലാണെന്നും ഏത്‌ നാഗരികതയുടെയും ഉത്തോല കത്തില്‍ തൊട്ടുനില്‍ക്കുന്ന ചരിത്രരേഖകള്‍ ആ നാഗരികതയിലുണ്ടാവുന്ന പര സ്യങ്ങളാണെന്ന്‌ അവള്‍ക്കറിയാമെന്നും പറഞ്ഞ്‌, പെണ്‍കുട്ടികള്‍ക്ക്‌ നേരെയുള്ള ആരോപണത്തില്‍നിന്ന്‌ ലിബ്ബിയെ മുക്തയാക്കുന്നുണ്ട്‌. എങ്കില്‍ പോലും ലിബ്ബി യുടെ വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത മുഴുവന്‍ സ്ത്രീകളും ഇങ്ങനെ പരസ്യ ങ്ങളെ അന്ധമായി അനുകരിച്ചും പിന്തുടര്‍ന്നും വിപണിയെ കൂടെക്കൂട്ടുന്നവരാ ണെന്ന ധാരണയാണ്‌ ഈ വരികള്‍ നല്‍കുന്നത്‌. സാമുഹ്ൃജീവിതത്തില്‍ നിന്നും അവയുടെ അറിവുകളില്‍നിന്നും ഏറെ ദൂരെ നില്‍ക്ക/ു നിനല്‍കന്കവേണര്ട്വര‍്‍ ആണെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്ന സംഭാഷണം 'ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം” എന്ന നോവലില്‍ കാണാം. പവിത്രനും ദാമോദരനുമല്ലാതെ സ്ര്രീകളാരും നോവലിലോ മച്ചിന്‍പു റത്തോ കടന്നുവരുന്നതേ ഇല്ല. വരുന്ന സ്ത്രീപേരുകള്‍ ഭോഗത്തിന്റെ ഓര്‍മ്മക ളായി ഈ പുരുഷന്‍മാര്‍ ഓര്‍ത്തെടുക്കുന്നവര്‍ മാധ്രമാണ്‌. രണ്ടേ രണ്ടാണുങ്ങള്‍ 177 മാത്രമാണ്‌ അവിടെയുള്ളതെന്നും പെണ്ണുങ്ങള്‍ ആ ലോകത്തിലേ ഇല്ലെന്നും എഴു തുന്നതിന്‌ തുടര്‍ച്ചയായി അതിന്റെ കാരണവും നോവലിസ്റ്റ്‌ വ്ൃക്തമാക്കുന്നു. പെണ്ണിന്‌ കിടക്കയേ പങ്കിടാനാവു എന്നും തെരുവും ചരിത്രവും ആണിന്റേതാ ണെന്നും പവിത്രനും ദാമോദരനും ഉറപ്പിക്കുന്നു. വ്യവസ്ഥാപിത ചരിത്രത്തെ മൊത്തത്തില്‍ പുരുഷാധിപത്യര്രമം കയ്യേറിയ ലോകത്ത്‌ തെരുവും ആണിന്റേത്‌ മാത്രമാണിന്ന്‌. സന്ധ്യകഴിഞ്ഞ്‌ പുറത്തിറങ്ങുന്ന, സമയം വൈകി വീട്ടിലെത്തുന്ന പെണ്ണിന്‌ ധാരാളം നോട്ടങ്ങളും ചോദ്യങ്ങളും നേരിട്ട മാത്രമേ വീട്ടിലെത്താനാവു. സന്ധ്യ കഴിഞ്ഞുള്ളതോ കാര്യമായി ആള്‍സഞ്ചാരമില്ലാത്തതോ ആയ തെരുവു കള്‍ ഒട്ടും സ്ര്രീസൌഹൃദമല്ലാത്ത ഇക്കാലത്തും ഈ ധാരണക്ക്‌ ഇളക്കമൊന്നും തട്ടിയിട്ടില്ല. ലൈംഗികതയില്‍ സ്ത്രീകള്‍ ഭാഗഭാക്കുകയല്ല, മറിച്ച്‌ പുരുഷമേധാവിത്വ ത്തിന്‌ വിധേയമായി കീഴടങ്ങുകയാണെന്ന്‌ മേതില്‍ കവിതകള്‍ സൂചിപ്പിക്കുന്നു. പുരുഷന്‌ “വഴങ്ങുന്ന” സ്ര്രീയെ ഏപ്രില്‍ -മേയിലെ കുറിപ്പുകളി'ലും “ഗന്ധങ്ങ ളുടെ ആചാരത്തിലും കാണാം. സ്ത്രീകളുടെ ഇച്ഛകളെപ്പോലും പുരുഷന്‍ നിര്‍ണ്ണ യിക്കുന്നിടത്താണ്‌ ലൈംഗികതയിലെ പങ്കുവെക്കല്‍ വഴങ്ങലിലേക്കും രതിമൂര്‍ച്ചാ അഭിനയത്തിലേക്കുമെല്ലാം എത്തുന്നത്‌. “പെണ്‍കുട്ടികള്‍ എപ്പോഴും നമുക്കുള്ളതാ കുന്നു” എന്ന ഉടമസ്ഥാവകാശം ഈട്ടിയുറപ്പിക്കുന്നുണ്ട്‌ “ഇടയ്ക്കൊരു പ്രേമ ഗാനം” എന്ന കവിത. സ്ര്രീയുടെ മേലുള്ള ഉടമസ്ഥാവകാശം മുമ്പേ പുരുഷന്‍ ചാര്‍ത്തി നല്‍കപ്പെട്ടിട്ടുള്ളതാണെന്നും സ്വയം തെരഞ്ഞെടുപ്പ്‌ എന്നത്‌ സ്ത്രീയുടെ കാര്യത്തില്‍ അസംഭവ്യമാണെന്നും ഈ ഒരൊറ്റ വരി വ്യക്തമായി സൂചിപ്പിക്കു ന്നുണ്ട്‌. “ജലക്രീഡയ്ക്കുശേഷവും ഉലയാത്ത ആമ്പല്‍പ്പുവായി' വീണ്ടും പുരു ഷനെ സന്തോഷിപ്പിക്കേണ്ട ചുമതല അങ്ങനെ സ്ത്രീക്ക്‌ വന്നുചേരുകയും സര്‍ഗ്ഗ പരമായ വിനയത്തോടെ അത്‌ സ്വീകരിക്കേണ്ടിയും വരുന്നു. “തൂങ്ങിക്കിടക്കുന്ന റിസീവര്‍” എന്ന കഥയില്‍ ഒരു സ്ര്രീയോട പുരുഷന്‍ സംസാരരിച്ച്‌ തുടങ്ങുന്നതും ക്രമേണ സംസാരത്തിന്റെ ശൈലി മാറുന്നതും കൃത്യ 178 മായി വരച്ചുകാട്ടുന്നുണ്ട്‌. സ്ത്രീയോടുള്ള പുരുഷന്റെ സംഭാഷണങ്ങള്‍ തുടങ്ങു ന്നത്‌ എല്ലായ്പ്പോഴും അടുപ്പത്തിലാണ്‌. പിന്നെ പെട്ടെന്നത്‌ ചോദ്യങ്ങളുടെ രൂപം പ്രാപിക്കുന്നു. കുശലം പറയാനുപയോഗിക്കുന്ന, കാപട്യമില്ലാത്ത ജിജ്ഞാസ യുടെ സ്വരത്തിലാണ്‌ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌. അത്‌ കേട്ടുകഴിയുന്ന തോടെ പിന്നീട്‌ ആജ്ഞാപിക്കലായി. ഇങ്ങനെ മുന്നേറുന്ന സംഭാഷണവിഷയം പ്രണയമാണെന്നതാണ്‌ ഏറെ രസകരം. പെണ്‍കുട്ടിയോട രാഷ്ര്രീയവിഷയത്തെ പ്പറ്റി സംസാരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ അറിയാത്ത വിഷയമാണെന്ന മുന്‍ധാ രണയോടെയാണ്‌ ആ വിഷയത്തെ സമീപിക്കുന്നത്‌ തന്നെ. രാഷ്ര്രീയം സ്ത്രീകള്‍ക്ക്‌ അന്യമായ മേഖലയാണെന്ന ധാരണ ഈ കഥയിലെ പെണ്‍കുട്ടിയട ക്കമുള്ള സ്ര്രീകളുടെ മനസ്സില്‍ രൂുഡഃമൂലമായ ഒന്നാണ്‌. വീതിയേറിയ ഭൂമിയില്‍ ഒരു പ്രതേക സ്ഥലത്തുകൂടി മാധ്രം ആളുകള്‍ നടന്ന്‌ ഒറ്റയടിപ്പാത രൂപപ്പെട്ട വരു ന്നതെങ്ങനെ എന്ന ചോദ്യത്തിന്‌ പോലും ഉത്തരം ഈഹിക്കാന്‍ കഴിയാത്ത ദേവ യാനി'യെ “പുല്ലിനെ തൃണവല്‍ക്കരിക്കരുത്‌'” എന്ന കഥയില്‍ കാണാം. അതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി നിനക്കില്ല എന്നും പറഞ്ഞ്‌, ദേവയാനിയുടെ ഭര്‍ത്താവ്‌ അവരോട പോയി പുല്ല്‌ പറിക്കാന്‍ പറയുന്നു. പുച്ഛസ്വരത്തിലാണ്‌ നിനക്കി തൊന്നും മനസ്സിലാകില്ലെന്നും അതിനാല്‍ പോയി പുല്ല്‌ പറിക്കാനും പറയുന്നത്‌. സ്ത്രീക്ക്‌ വിധിച്ചിട്ടുള്ളത്‌ ഇതൊക്കെയാണെന്നാണ്‌ കഥ പറയാതെ പറയുന്നത്‌. പിന്നീട സംഭാഷണമമധ്യ്യേ പ്ലാറ്റോയെ സൂചിപ്പിക്കുന്ന ഭര്‍ത്താവ്‌, പെട്ടെന്നാണ്‌ തന്റെ മുമ്പില്‍ നില്‍ക്കുന്നത്‌ ദേവയാനിയാണ്‌ - സ്ത്രീയാണ്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ അതൊന്നും നിനക്ക്‌ മനസ്സിലാകില്ല, പോയി പുല്ല്‌ പറിക്ക്‌ എന്നും വീണ്ടും പറയു ന്നത്‌. നാട്ടുചരിര്രത്തിലെ ചെറിയൊരു ഏട പോലും മനസ്സിലാക്കാത്ത ദേവയാ നിക്ക്‌ പ്ലാറ്റോയുടെ കൃതികളെക്കുറിച്ചും സാഹിത്ൃസിദ്ധാന്തങ്ങളെക്കുറിച്ചും വിശ ദീകരിച്ച്‌ കൊടുക്കുന്നത്‌ വൃഥാവ്യായാമമാണ്‌. അറിവിന്റെയും ചരിത്രത്തിന്റെയും കുത്തകാവകാശം തങ്ങള്‍ക്കാണെന്നും സങ്കീര്‍ണ്ണമായ ഇത്തരം കാര്യങ്ങള്‍ മനസ്സി 179 ലാക്കാനുള്ള പ്രാപ്തി സ്ര്രീകള്‍ക്കില്ല എന്നുതന്നെയുമാണ്‌ ദേവയാനിയുടെ ഭര്‍ത്താവ്‌ ഉറച്ചു വിശ്വസിക്കുന്നത്‌. മെയില്‍ഷോവനിസ്റ്റ്‌ എന്ന്‌ മേതിലിന്‌ വിളിപ്പേര്‍ കിട്ടുന്നതില്‍ പ്രധാനമായി പ്രവര്‍ത്തിച്ച കഥയാണ്‌ “ഉടല്‍ ഒരു ചുഴ്നില.' ഈ കഥ പൂര്‍ണ്ണമായി സ്ത്രീവിരുദ്ധ മാണെന്ന അഭിപ്രായമുയരുകയും സാറാജോസഫ്‌ പ്രതികരണമായി ഈ ഉട ലെന്നെ ചുഴുമ്പോള്‍' എന്നൊരു കഥ എഴുതുകയും ചെയ്തു. ഒറ്റ കാക്കപ്പുള്ളിയോ മുറിവടയാളമോ അനാവശ്യരോമമോ ഇല്ലാത്ത മാര്‍ദ്ദവപ്രകൃതമായ ശരീരത്തിനുട മയായ കോകിലയെ “എന്തോ തന്ത്രമുപയോഗിച്ച്‌' നകുലന്‍ കിടപ്പുമുറിയിലെത്തി ക്കുന്നു. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പോലും കോകിലക്ക്‌ നിശ്ചയമില്ല. സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെയാണ്‌ നച്ചിലന്റെ കിടക്കയിലെ ത്തുന്നതെങ്കിലും സംഭവത്തിന്റെ (ബലാല്‍സംഗത്തെ കഥയില്‍ വിശേഷിപ്പിക്കു ന്നത്‌ സംഭവമെന്നാണ്‌) അവസാനനിമിഷങ്ങളില്‍ താന്‍ ആ സുഖാനുഭവത്തില്‍ പങ്കുചേര്‍ന്നോ എന്ന സംശയമാണ്‌ കോകിലക്കുണ്ടാകുന്നത്‌. ബലാല്‍സംഗത്തില്‍ ഇര (സ്ര്രീ) അതിനെ ആസ്വദിക്കുന്നു എന്ന്‌ മേതില്‍ മറ്റിടങ്ങളിലും എഴുതിയി ട്ടുണ്ട്‌. കോകില ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന വാര്‍ത്ത കഥയില്‍ ആരിലും ഞെട്ടലുളവാക്കുന്നില്ല. സോപ്പ്‌ വിതരണത്തിനിടയ്ക്ക്‌ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക്‌ ഒരു വീട്ടിലും പോകരുതെന്ന ചട്ടം തെറ്റിച്ച്‌ കോണിപ്പടി കയറുന്ന കോകില, അതും കടന്ന്‌ വാതില്‍ തുറന്നത്‌ ഒരു പുരുഷനാണെന്നറിഞ്ഞിട്ടും വീട്ടിനുള്ളിലേക്കും കയറിയത്‌ നിര്‍മ്മിതമായ വ്യവസ്ഥയുടെ ലംഘനമായതിനാല്‍ അതിന്റെ സ്വാഭാ വിക പരിണിതം മാത്രമായി ബലാല്‍സംഗം മാറുന്നു. വസ്ത്രമെല്ലാം വളരെ “സഭ്യ'വും “മാന്യ'വുമായ രീതിയിലാണ്‌ കോകില ശരിച്ചിരുന്നത്‌. ജാക്കറ്റിന്റെ കഴുത്ത്‌ കഴുത്തിനോട ചേര്‍ത്തും സാരിയുടെ മുന്‍ഭാഗം നല്ലതുപോലെ വിടര്‍ത്തി ടുകയും ചെയ്താണ്‌ കോകില വസ്ത്രം ധരിച്ചത്‌. ഇങ്ങനെയൊക്കെ മുന്‍കരുതല്‍ എടുത്തിട്ടും നച്ചിലന്റെ വീട്ടിലേക്കുള്ള കോണിപ്പടവുകള്‍ കണ്ട കോകിലക്ക്‌ വലിയ പ്രലോഭനമുണ്ടാകുകയും ബലാല്‍സംഗത്തിന്‌ വിധേയമാകുകയും 180 ചെയ്തു. “ജപമണികളിലൂടെ കടന്നുപോകുന്ന വിരലകളുടേതെന്നതുപോലുള്ള ശാന്തിയിലാണ്‌”” ആ ബലാല്‍സംഗം നടക്കുന്നത്‌. ഇത്തരത്തില്‍ ധാരാളം സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കഥയാണ്‌ “ഉടല്‍ ഒരു ചുഴ്നില'. പുരുഷാധീശത്വവൃയവസ്ഥ സ്ര്രീത്വത്തിന്റെ ധര്‍മ്മങ്ങളായി പറയുന്ന അടക്കം, ഒതുക്കം, വിനയം, വിധേയത, ലജ്ജ, ഭീരുത്തം എന്നിവയെല്ലാം ഉള്‍ച്ചേര്‍ന്ന കഥാപാത്രമാണ്‌ കോകില. എന്നാല്‍ വിമര്‍ശകര്‍ ഉന്നയിക്കുന്ന രീതി യിലുള്ള സ്ത്രീവിരുദ്ധതയല്ല മേതില്‍ കൃതികളില്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ കാണാ നാകും. “ഉടല്‍ ഒരു ചുഴ്നില” -യില്‍തന്നെ ബാല്‍സംഗത്തിന്‌ താന്‍ വിധേയമാകു മ്പോഴും, തന്റെ ശരീരം മനസ്സിനെ ചതിച്ചതാണെന്ന്‌ ഉറച്ച്‌ വിശ്വസിക്കുകയും അത്‌ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്‌ കോകില. ബലാല്‍സംഗ/പീഡനകേസുകളില്‍ തീര്‍ത്തും സ്ത്രീ വിരുദ്ധമായി പെരുമാറുന്ന നീതിന്യായ വ്യവസ്ഥയെയും കഥ യില്‍ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്‌. പീഡനകേസുകളിലെ കോടതിനടപടിക്രമങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ ഇഷ്ടവിഷയമാണ്‌. അത്‌ ഹാനികരമായി ഭവിക്കുന്നത്‌ മുഴുവന്‍ അതിലെ ഇര/ സ്ര്തീയുടെ മേലാണ്‌. ആ അര്‍ത്ഥത്തില്‍ സ്ത്രീപക്ഷമാകുകയാണ്‌ ഈ കഥാഭാഗം എന്നാണ്‌ കാണാനാവുക. “സുര്യവംശ'ത്തില്‍ തന്നെ ഇത്തരമൊരു സ്ത്രീ സാഹ്ൃദ ചര്‍ച്ചക്ക്‌ മേതില്‍ തുടക്കമിടുന്നത്‌ കാണാം. സ്ത്രീയെയും കവിയേയും സാമ്യപ്പെടുത്തി ഇരുവര്‍ക്കും വിചിധ്രബോധങ്ങളും വ്ക്രചിന്തകളും സ്വന്തമായുണ്ടാകാം എന്ന്‌ പറയുന്നിടത്ത്‌, സ്ത്രീയുടെ സവിശേഷമായ സ്വഭാവഗുണത്തെ അംഗീകരിക്കുന്നതായാണ്‌ കാണാ നാവുക. “ഒരു പാറയിലെ വിള്ളലില്‍” എന്ന കവിതയില്‍ സ്ര്രീത്വത്തിന്റെ ശക്തിയെ, പ്രാധാന്യത്തെ കൂടുതല്‍ അംഗീകരിക്കുന്നു. ഭൂമിയെ ഒരു പെണ്ണായി ക്കണ്ട്‌ മണക്കുകയും യോനീവിള്ളലിലൂുടെ സ്രവങ്ങള്‍ പുറത്തുവരുന്നതുപോലെ, ഭൂമിയിലെ സകല ചരാചരങ്ങളും ആ വിള്ളലിലൂടെയാണ്‌ പുറത്തേക്കു വന്ന തെന്നും മേതില്‍ എഴുതുന്നു. പിറവിയുടെ ധര്‍മ്മത്തില്‍ സ്ര്രീ വഹിച്ച പങ്കിനെ 181 മുഴുവന്‍ വരച്ചുവെച്ചാണ്‌ ഈ കവിത മേതില്‍ എഴുതുന്നത്‌. സ്ത്രീയെ പോലെ തന്നെ, "എല്ലാ ര്രണങ്ങള്‍ക്കും സ്രവങ്ങള്‍ക്കും വടുക്കള്‍ക്കും ശേഷവും എല്ലാ പ്രസവങ്ങള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും ശേഷവും ഭൂമി ഇപ്പോഴും അനാധ്ഘാതയാണ്‌” എന്നെഴുതി പ്രതിസന്ധികളില്‍ പടപൊരുതി അതിജീവനം സാധ്യമാകുന്ന ചിത്രത്തെക്കൂടി കവിതയില്‍ വരച്ചുവെക്കുന്നു. തന്റെ മേലുള്ള എല്ലാ കടന്നാക്ര മണങ്ങളെയും ചെറുത്തുനിന്ന്‌ പുതിയതിനെ വാര്‍ത്തെടുക്കുന്ന സ്ര്രീത്വത്തിന്റെ മഹത്വം അംഗീകരിക്കുകയാണ്‌ ഈ വരികളിലൂടെ മേതില്‍ ചെയുന്നത്‌. ലൈംഗികബന്ധത്തില്‍, സ്ര്രീയുടെ കീഴടങ്ങലില്‍നിന്ന്‌ വ്യത്യസ്തമായി രണ്ടുപേരും സമമായി ഇടപെടുകയും ആനന്ദലബ്ധിയിലെത്തുകയും ചെയ്യുന്ന രംഗം 'ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസ ത്തിലുണ്ട്‌. അതേസമയം യോനി ചുംബനത്തില്‍നിന്ന്‌ തന്നെ വിലക്കുമ്പോള്‍, അസമത്ചത്തെക്കുറിച്ച്‌ അവ ളുടെയുള്ളില്‍ ധാരണയുണ്ടെന്നറിഞ്ഞ്‌ മനസ്സ്‌ വല്ലാതെ തരളിതമാകുന്ന ആഖ്യാ താവും ഈ നോവലിലുണ്ട്‌. എങ്കില്‍പ്പോലും ലൈംഗികതയെ സംബന്ധിച്ച്‌, ഇരു വരും തുല്യപങ്ക വഹിക്കുന്ന ഒരു ബന്ധത്തെ പറയുന്നത്‌ തന്നെ സ്ര്രീപക്ഷ വായ നയില്‍ നിസ്തുലമായ രചനാരീതിയാണെന്ന്‌ കാണാനാകും. സ്ത്രീയുടെ, 'ഫാത്തിമ'യുടെ കരച്ചില്‍ ഉള്‍പ്പെടുത്തി ഗ്ലിസറിന്‍ നിര്‍മ്മിച്ചതുകൊണ്ടാണ്‌ ഗ്ലീസ റിന്‍ ഉപയോഗിച്ച്‌ സിനിമാനടികള്‍ക്ക്‌ കരയാനാകുന്നത്‌ എന്നൊരു പ്രസ്താവ്യം “അതെല്ലാം അമേരിക്കയില്‍ ' എന്ന കഥയില്‍ കാണാം. കരയുന്നത്‌ ഫാത്തിമയും സിനിമാനടികളും മാധ്രമാണെന്നല്ല, സ്ത്രീയുടെ ദൈനൃത, സഹനശക്തി എന്നിവ യെജയെല്ലാം കൃത്യമായി സൂചിപ്പിക്കാന്‍ ഈ കഥാഭാഗത്തിനാകുന്നുണ്ട്‌. ഇന്ത്യ യില്‍ മുന്നാംലോകത്ത്‌ പെണ്ണ്‌ ആണിനേക്കാള്‍ ബുദ്ധിയുള്ളവളാണെന്നും 182 എന്നാല്‍ പെണ്ണുങ്ങളുടെ വിനയം അവരെ മന്ദബുദ്ധികളാക്കുന്നുവെന്നും “ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാനം” എന്ന കഥ പറയുന്നു. പെണ്ണിനെ മന്ദ ബുദ്ധിയാക്കി വിലയിരുത്തുന്ന വിനയം പോലുള്ള കപട പെരുമാറ്റങ്ങള്‍ അനാവ ശ്യമാണ്‌. അത്‌ സ്ര്തീയുടെ സഹജസ്വഭാവമായി പുരുഷാധിപത്യ സമുഹം അവത രിപ്പിക്കുന്നിടത്താണ്‌, ഇതില്‍ നിന്നുള്ള വിച്ചേദമായി ഇത്തരം സഹജസ്വഭാവങ്ങള്‍ സ്ത്രീകളെ അപകടത്തിലാക്കും എന്ന വസ്തുതയുമായി മേതില്‍ രംഗപ്രവേശം ചെയ്യുന്നത്‌. ഇത്തരത്തില്‍ ധാരാളം സ്ത്രീപക്ഷ സമീപനങ്ങള്‍ മേതില്‍ കൃതിക ളില്‍ കാണാം. ഇത്തരം വസ്തുതകളെ പരിഗണിക്കാതെ തീര്‍ത്തും ഉപരിപ്ലവമായി കാര്യങ്ങളെ വിലയിരുത്താനാണ്‌ സ്ത്രീവാദികള്‍ ശ്രമിച്ചത്‌. മേതില്‍ കൃതികളെ സമഗ്രമായി പരിശോധിച്ചാല്‍ അത്തരമൊരു ധാരണയിലേക്ക്‌ അവര്‍ എത്തുമായി രുന്നില്ല. സ്ര്രീപക്ഷവാദികളുടെ ഈ പൊള്ളയായ സമീപനത്തെ മേതില്‍ കഥയി ലൂടെ തന്നെ പരിഹസിക്കുന്നുണ്ട്‌. “ജിറാഫുകള്‍ കഴുത്തുനീട്ടുമ്പോള്‍' എന്ന കഥ യില്‍, വിക്രമാദിതൃ കഥ പറയുന്നിടത്ത്‌, ചുളച്ചി വിക്രമാദിത്യ സദസ്സില്‍ ചെന്ന്‌ സ്വപ്നത്തില്‍തന്നെ ആരോ പ്രാപിച്ചെന്നും അതിനുള്ള കാശ്‌ കിട്ടണമെന്നുമുള്ള വാദം ഒരു ഫെമിനിസ്റ്റ്‌ വാദം തന്നെയാണെന്നാണ്‌ മേതില്‍ പറയുന്നത്‌. ഒരു പെണ്ണിനെക്കുറിച്ച്‌ ആര്‍ക്കും എപ്പോഴും ഏതു പടുതിയിലും സ്വപ്നം കാണണ മെന്നു വന്നാല്‍ അതവളുടെ സ്വകാര്യതയിലും സ്വാതന്ത്രയത്തിലും ഇടപെട ലല്ലേ?”" എന്ന ചോദ്യത്തിന്റെ പരിഹാസമുന നീണ്ടുനില്‍ക്കുന്നത്‌, തന്റെ കൃതി കളെ ഉപരിപ്ലവമായി മാത്രം സമീപിച്ച്‌, കൃതികളെല്ലാം സ്ത്രീവിരുദ്ധമാണ്‌ എന്ന വിലയിരുത്തല്‍ നടത്തിയവര്‍ക്ക്‌ നേരെയാണ്‌. സ്ത്രീപക്ഷ എഴുത്തിനെക്കുറിച്ച്‌ ഇത്തരത്തിലുള്ള ചില വിലയിരുത്തലുകളാണ്‌ അവര്‍ നടത്തിയത്‌ എന്നതിനാല്‍ തന്നെ ഈ പരിഹാസം കുറിക്കുകൊള്ളുന്നുണ്ടെന്ന്‌ കാണാം. യഥാര്‍ഥത്തില്‍ മേതില്‍ സ്ത്രീവിരുദ്ധനായിരുന്നില്ല. തന്റെ ഭാര്യയെ അദ്ദേഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. “ഭൂമിയെയും മരണ 183 ത്തെയും കുറിച്ച്‌” എന്ന കവിതാഗ്രന്ഥം ഭാര്യ പ്രഭയ്ക്കാണ്‌ മേതില്‍ സമര്‍പ്പിക്കു ന്നത്‌. അതിന്റെ കാരണവും മേതില്‍ എണ്ണിയെണ്ണിപ്പറയുന്നു. “കുവേറ്റിലെ തടവിലും തായ്ലാന്‍ഡിലെ തെരുവുകളിലും സിങ്കപ്പൂരിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും കോയമ്പത്തൂരിലെ ഉണക്കക്കൊല്ലങ്ങളിലും കോത്തഗിരിയിലെ പുകമഞ്ഞിലും അപമാനങ്ങളിലും വീഴ്ചകളിലും കോമാളിത്തങ്ങളിലും സാഹസികതകളിലും മരണങ്ങളിലും ഛായാഗ്രഹണത്തിലും കാപ്യൂട്ടര്‍ എയ്ഡഡ്‌ ഡിസൈനിലും ഇക്കോളജിക്കല്‍ കണ്ടെത്തലുകളിലും ഫ്രൈഡ്‌ റൈസിലും കശുവണ്ടിപ്പരിപ്പിലും ബിയറിലും ചായയിലും ചൈക്കോച്സ്‌കിയിലും സാല്‍വദോര്‍ ഡാലിയിലും കോണ്‍റാഡ്‌ ലോറന്‍ത്സിലും ഇളയരാജയിലും ഉപ്പിലും 184 മുളകിലും പഞ്ചസാരയിലും ആസ്പിരിനിലും സത്യത്തിലും ഒപ്പമുണ്ടായിരുന്നതിന്റെ ഓര്‍മ്മക്ക്‌ ഒരു മെയില്‍ഷോവിനിസ്റ്റിക്‌ പന്നിയില്‍ നിന്ന്‌.” അവസാനത്തെ വരിയിലെ ആശയത്തെ മുന്‍വരികള്‍ റദ്‌ ചെയ്തതായി കാണാം. ആ കൃതി ഇറങ്ങുന്നതുവരെയുള്ള മേതിലിന്റെ സമഗ്രമായ ജീവിത രേഖയാണ്‌ ഈ വരികള്‍ക്കൊപ്പമുള്ളത്‌. എല്ലാ ഘട്ടങ്ങളിലും ഭാര്യ മേതിലിനോടൊപ്പമുണ്ടായി രുന്നെന്നും മേതില്‍ അതെല്ലാം നന്ദിയോടെതന്നെയാണ്‌ ഓര്‍ക്കുന്നതെന്നുമുള്ള തിന്‌ തെളിവാണിത്‌. മേല്‍ സൂചിപ്പിച്ച ഓരോ സന്ദര്‍ഭവും ആത്മാംശമുള്ള രചനക ളിലൂടെ മേതില്‍ വായനക്കാരനിലെത്തിച്ചിട്ടുണ്ട്‌ എന്നും കാണാവുന്നതാണ്‌. സാഹിത്യം മടുത്തെന്നും സാഹിത്യമെഴുത്ത്‌ എന്നെന്നേക്കുമായി നിര്‍ത്തിയെന്നും തുടര്‍ച്ചയായി അഭിമുഖങ്ങളില്‍ വ്യക്തമാക്കി തൊണ്ണൂറുകളുടെ അവസാനത്തില്‍ എഴുത്തില്‍നിന്ന്‌ വിടവാങ്ങിയ മേതില്‍, പിന്നീട്‌ മുന്നാം ഘട്ടമായി എഴുത്തില്‍ സജീവമായത്‌ ഭാര്യ മരിച്ചപ്പോള്‍ അനുഭവിച്ച വേദനയില്‍നിന്നും ഒറ്റപ്പെട ലില്‍നിന്നും മുക്തി നേടാനാണ്‌ എന്നതും ഇതിനോട്‌ കൂട്ടിച്ചേര്‍ത്ത്‌ വായിക്കണം. അവസാനമായി ഇറങ്ങിയ “ഒരു വരിയും മുന്ന്‌ വരികളും ഒരു ശ്മശാന ലേഖത്തി ലേക്ക്‌” എന്ന കവിത പൂര്‍ണ്ണമായും ഈ നഷ്ടം പ്രമേയമായി മാത്രം രചിച്ചതാണ്‌. കൂര്‍ക്കം വലിയില്‍ ഭാര്യയ്ക്കുള്ള പേടിയും എന്നന്നേക്കുമായി വിടപറഞ്ഞുപോയ തിനാല്‍ ആ കൂര്‍ക്കംവലി ഇനി അവള്‍ക്ക്‌ കേള്‍ക്കേണ്ടതില്ലെന്നും, കൂര്‍ക്കംവലി നിര്‍ത്തിയത്‌ അറിയാന്‍ അവളില്ലെന്നും തുടങ്ങി വേദനാജനകമായ ഓര്‍മ്മകളാണ്‌ കവി പങ്കുവെക്കുന്നത്‌. ചുരുക്കത്തില്‍ വ്യക്തിജീവിതത്തിലോ രചനകളിലോ പുരു ഷമേധാവിത്വപ്രതീകമായി മേതില്‍ പ്രത്ൃക്ഷപ്പെടുന്നില്ല എന്നാണ്‌ ഈ സന്ദര്‍ഭങ്ങ ളെല്ലാം ഉദാഹരിക്കുന്നത്‌. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍പോലും പ്രതിഭാഷ ഉപ 185 യോഗിക്കുന്നതില്‍ തല്‍പ്പരനായിരുന്ന ഒരു എഴുത്തുകാരന്റെ ആക്ഷേപഹാസ്യാത്മ കപ്രയോഗങ്ങളാണ്‌ എന്ന തരത്തില്‍ സമീപിച്ചാല്‍ നാളിതു പറഞ്ഞുപോന്ന അര്‍ത്ഥങ്ങളില്‍ നിന്ന്‌ നേര്‍വിപരീത ആശയമാണ്‌ ലഭിക്കുക. നായകര്രധാനമല്ലാത്ത, നായികക്ക്‌ പ്രാധാന്യമുള്ള രചനകള്‍ മേതില്‍ നടത്തി എന്ന്‌ പറയാനാവില്ലെങ്കിലും പ്രേമത്തിനപ്പുറം സ്ര്രീക്ക്‌ സ്ഥാനമില്ലാതി രുന്ന മറ്റ്‌ എഴുത്തുകാരുടെ രചനകളില്‍നിന്ന്‌ വൃത്യസ്തമായി ചോദ്യങ്ങള്‍ ചോദി ക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനും സ്വയം നിര്‍ണ്ണയിക്കാനും തെരെഞ്ഞെടു ക്കാനും പ്രാപ്തിയുള്ള ഒട്ടേറെ സ്ര്രീകഥാപാത്രങ്ങളെ നമുക്ക്‌ മേതില്‍ കൃതിക ളില്‍ നിന്ന്‌ കണ്ടെടുക്കാനാകും. “സുര്യവംശ'ത്തിലെ മായ, യമുന, ബ്രാ” യിലെ ലിബ്ബി, “ഹിച്കോക്കിന്റെ ഇടപെടലി'ലെ ആരതി, “പ്രാതലിന്‌ ഒരു കൂണി'ലെ ഉണ്ണി മേരി, “ഉടല്‍ ഒരു ചുഴ്നില'യിലെ കോകില, “ആല്‍ഫ്രഫണ്ട്‌ ഹിച്കോക്കിന്റെ പ്രേമ ഗാനത്തിലെ എമിലി തുടങ്ങി “ജുലൈ ഓഗസ്റ്റ്‌ സെപ്റ്റംബറിലെ അഗത വരെ യുള്ള ഒട്ടേറെ സ്ര്രീകഥാപാത്രതങ്ങളെ നമുക്ക്‌ കാണാം. ഇവരൊന്നും തന്നെ നായ കകഥാപാത്രങ്ങളുടെ ഉപ്രഗഹങ്ങളായി എഴുത്തില്‍ കറങ്ങുന്നവരല്ല. മറിച്ച്‌ ആഖ്യാ നത്തിന്റെ ക്രേന്ദമായിത്തന്നെ പ്രവര്‍ത്തിച്ചവരാണ്‌. ഇങ്ങനെ പരിശോധിക്കുമ്പോള്‍ മെയില്‍ഷോവനിസ്റ്റ്‌ അംശങ്ങളേക്കാള്‍ പൊള്ളയായ വിലയിരുത്തലുകളുടെ നേരെയുള്ള പുച്ഛമാണ്‌ മേതില്‍ കൃതികളില്‍ പൊതുവെ കാണാനാവുക. സ്രതീത്വത്തിന്റെ ധര്‍മ്മങ്ങളായി മെയ്ല്‍ഷോവനിസം പറയുന്ന തരത്തിലുള്ള ദൈന്യതയുടെ ഘടകങ്ങള്‍ ഏറെയൊന്നും മേതില്‍ കഥാ പാത്രതങ്ങളില്ല. സഹനം, ക്ഷമ, ത്യാഗം, ബലിബോധം എന്നിവയെല്ലാം കഥാഭാഗം ആവശ്യപ്പെടുന്ന തരത്തിലുള്ളത്‌ മാത്രമാണ്‌ അവയില്‍ കാണാനാവുക. സ്ഥായി യായി അത്തരം വികാരങ്ങള്‍ മേതില്‍ കഥാപാത്രങ്ങള്‍ ഏറ്റിനടക്കുന്നില്ല. ആര്‍ത്ത വം, ഗര്‍ഭധാരണം, പ്രസവം എന്നിവയെ ചുണ്ടി സ്ര്രീയെ കെട്ടുപാടുകളില്‍ തള ക്കുന്ന രീതിയും ആ കൃതികളിലില്ല. എന്നാല്‍ കുടുംബം എന്ന വ്യവസ്ഥിതിയെ 186 പോഷിപ്പിച്ച്‌ നിര്‍ത്തുന്ന പുരുഷാധിപത്യ സമുഹത്തിന്റെ ത്ര്ത്രങ്ങള്‍ മേതിലി ലുണ്ട്‌. 5.4 കുടുംബമെന്ന അധിശത്വവ്യവസ്ഥ കുടുംബം മേതില്‍ കൃതികളില്‍ കാര്യമായി കടന്നുവരുന്നില്ല. പൊതു ആധുനികതാവാദത്തിന്റെ ഒപ്പംചേര്‍ന്ന്‌ വ്യക്തികളുടെ സംഘര്‍ഷങ്ങള്‍ വിഷയമാ കുന്ന എഴുത്തില്‍ അത്‌ സ്വാഭാവികമാണ്‌. എന്നാല്‍ കുടുംബമെന്ന സാമുഹ്യ വ്യവസ്ഥിതിയെ എഴുത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്ന ഇടങ്ങളിലെല്ലാം പുരുഷാധി പത്യ വീക്ഷണം തന്നെയാണ്‌ മുന്നിട്ടുനില്‍ക്കുന്നത്‌. അടുക്കള സ്ര്തീയുടെ ലോക മാണെന്നും അടുക്കളയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയു എന്നും പറയുമ്പോള്‍, അടുക്കള പുരുഷവര്‍ഗ്ഗത്തിന്‌ നിഷിദ്ധമായ ഒരു സ്ഥലമാണെന്ന ധാരണകൂടി ഉറപ്പാക്കുന്നുണ്ട്‌. അടുക്കളയില്‍ കയറിയാല്‍ പുരു ഷന്‍ പുരുഷനല്ലാതാവുകയും, അടുക്കളയില്‍ കയറാത്തത്‌ സ്ത്രീയാണെങ്കില്‍ അവള്‍ വലിയ ധിക്കാരിയാവുകയും ചെയ്യും. അത്തരത്തിലുള്ള പൊതുനിര്‍മ്മിതി ക്കകത്താണ്‌ അണുകുടുംബത്തില്‍, ഉദ്യോഗസ്ഥരായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഉള്ള വീടുകള്‍ പോലും ഇന്നും പ്രവര്‍ത്തിക്കുന്നത്‌. ഇതിനെ ഈട്ടിയുറപ്പിക്കുന്ന ഒരു രംഗം പ്രാതലിന്‌ ഒരു കൂണ്‌” എന്ന കഥയിലുണ്ട്‌. കൂണിനെക്കുറിച്ച്‌, അത്‌ തീന്‍മേ ശയില്‍ എത്തിയതിനെക്കുറിച്ച്‌ ആഖ്യാതാവിനുള്ള സംശയം ദൂരീകരിക്കുന്നത്‌ നീരജ എന്ന പെണ്‍കുട്ടിയോട്‌ ചോദിച്ചിട്ടാണ്‌. അശ്വിന്‍ മേനോനെപ്പോലുള്ള ഉയര്‍ന്ന ഐക്യു സ്വന്തമായുള്ള സുഹൃത്തുക്കളോടാരോടും ഇത്തരമൊരു ചോദ്യം ഉന്നയിക്കുന്നില്ല. അവരെല്ലാവരും പുരുഷന്‍മാരാണ്‌. അവര്‍ക്ക്‌ ഭക്ഷണവിഷയങ്ങ ളില്‍ ധാരണ ഉണ്ടാകില്ലെന്നും അതറിയുന്നവര്‍ അടുക്കള തങ്ങളുടെ ലോകമാ ക്കിയ സ്ത്രീകളാണെന്നും ഈ കഥാസന്ദര്‍ഭം പറഞ്ഞുവെക്കുന്നു. പെണ്‍കുട്ടി കള്‍ക്ക്‌ മാത്രമുള്ള ചില പ്രത്യേക അറിവുകളില്‍ താന്‍ വിശ്ചസിക്കുന്നുണ്ടെന്ന്‌ പിന്നീട പ്രസ്താവിക്കുകയും ചെയ്യുന്നു. പെണ്‍കുട്ടികള്‍ക്ക്‌ മാത്രമായുള്ള ഈ 187 അറിവുകള്‍ അവരുടെ ജീവശാസ്ര്തപരമായി ബന്ധപ്പെട്ടതല്ലെന്നും കുടുംബമെന്ന വ്യവസ്ഥിതിയില്‍ അവര്‍ക്കനുവദിക്കപ്പെട്ടിട്ടുള്ള ഇടമായ അടുക്കളയെ സംബന്ധി ച്ചുള്ളതാണെന്നും ശ്രദ്ധേയമാണ്‌. ഇതിനോട്‌ സമാനമായ ഒരു കഥാസന്ദര്‍ഭം “ആല്‍ഫ്രഡ്‌ ഹിച്കോക്കിന്റെ പ്രേമഗാന ത്തിലും കാണാം. ഭര്‍ത്താവിന്റെ മരണശേഷമുള്ള എമിലിയുടെ ജീവിത ത്തിലേക്ക്‌, വീട്ടിലേക്ക്‌ വരുന്ന നകുലന്‍ എമിലിയുമായി പ്രണയം സകങ്കല്‍പ്പിക്കു ന്നത്‌ പോലും ഈ ഒരു ധാരണയുടെ പുറത്താണ്‌. അത്താഴത്തിനിടയ്ക്ക്‌ നകു ലന്റെ ഭക്ഷണാവശ്യത്തിനായി അടുക്കളയിലേക്ക്‌ പോകുന്ന എമിലിയെ നോക്കു മ്പോഴാണ്‌ ഇവള്‍ തന്റെ ഭാര്യയായതായി അയാള്‍ക്കനുഭവപ്പെടുന്നത്‌. ഭാര്യാ ഭര്‍ത്ത്യ ബന്ധത്തിലെ ഒഴിച്ചുകൂടാനാവാത്ത ഈ ഘട്ടമാണ്‌ ഇത്തരത്തില്‍ പുരു ഷനെ ഈട്ടുന്നത്‌. തന്റെ ആവശ്യം നിറവേറ്റാനായി അടുക്കളയിലേക്ക്‌ പോകുന്ന തിനാല്‍ അവള്‍ തന്റെ ഭാര്യ തന്നെയാണെന്ന്‌ പുരുഷന ഉറപ്പിക്കാവുന്ന അത്രയും ശക്തമായാണ്‌ ഇത്തരം ധാരണകള്‍ സമുഹത്തിലൂള്‍ച്ചേര്‍ന്നിരിക്കുന്നത്‌. ഇങ്ങനെ ആണിനെയും പെണ്ണിനെയും കൃത്യമായ മുല്ല്യഘടനയോടെയുള്ള ലിംഗവല്‍കൃത സ്വത്വങ്ങളാക്കി ഉറപ്പിച്ച്‌ കുടുംബം ആദര്‍ശാത്മക അധീശത്വ പദവി നേടുകയാണ്‌ ഈ കഥാസന്ദര്‍ഭങ്ങളിലൂടെ ചെയ്യുന്നത്‌. പുരുഷന്റെ ഇച്ചക്കൊത്ത്‌ പുരുഷന്‍ നിയ ന്ത്രിക്കുന്ന കുടുംബത്തിനുള്ളിലെ സ്ത്രീയുടെ ഇടപെടലുകള്‍ വഴി ഈ വ്യവ സ്ഥയെ സംരക്ഷിച്ച്‌ നിര്‍ത്തേണ്ടുന്ന ബാധ്യതയും സ്ര്തീക്ക്‌ തന്നെ നല്‍കി. സ്ത്രീ വിധേയപ്പെടലിന്റെ ചരിത്രമാണ്‌ കുടുംബ വ്യവസ്ഥിതിയുടെ ചരിത്രം. ആ ചരി ത്രത്തെ നിര്‍മ്മിച്ചെടുക്കാന്‍ ത്യാഗം ചെയ്യുന്ന സ്ര്രീപ്രതിനിധികളുടെ കുടുംബം തന്നെയാണ്‌ മേതില്‍ കൃതികളിലുമുള്ളത്‌. സ്ത്രീ-പുരുഷ ബന്ധങ്ങളെയും അവയിലടങ്ങിയ ചേരുവകളെയും പരി ശോധിക്കുമ്പോള്‍ പുരുഷമേധാവിത്വ വ്യവസ്ഥിതിയുടെ നിര്‍മ്മിതിയായി മേതില്‍ കൃതികളെ കാണാനാകില്ല. പ്രത്യക്ഷ വായനയില്‍ അത്തരമൊരു മനോഭാവം 188 സൃഷ്ടിച്ചെടുത്ത രചനകളില്‍തന്നെ അവയെ റദുചെയ്യുകയും സ്ത്രീ പക്ഷത്തോട്‌ ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന പരാമര്‍ശങ്ങളുമുണ്ടായിട്ടുണ്ട്‌. സമൂഹത്തിന്റെ പൊതുബോധങ്ങളെ പ്രതിക്കൂട്ടിലാക്കാനായി പ്രതിഭാഷയില്‍ എഴുതപ്പെട്ട കൃതിക ളെപ്പോലും തെറ്റായി വ്യാഖ്യാനിച്ചതല്ലാതെ മെയ്ല്‍ഷോവനിസം അവയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാനാകില്ല. കുടുംബമോ വിവാഹമോ ലക്ഷ്യം വെക്കാതെ പ്രണയത്തെ മഹത്വവല്‍ക്കരിക്കുകയും നിബന്ധനകളില്ലാത്ത ലൈംഗി കതയെ ആഘോഷമാക്കുകയും ചെയ്ത എഴുത്തുകാരന്‍ സ്ത്രീപക്ഷ നിലപാടുക ളോടൊപ്പം തന്നെയാണ്‌ നിലകൊണ്ടത്‌. ബലാല്‍സംഗത്തെ സംബന്ധിച്ച്‌ മേതില്‍ ആദ്യകാലങ്ങളില്‍ എഴുതിയതിനെ പില്‍ക്കാല കഥയില്‍ അദ്ദേഹം തന്നെ റദ്‌ ചെയ്തിട്ടുണ്ട്‌. നഗ്നതയെ സംബന്ധിച്ച്‌ മേതില്‍ നടത്തിയ അഭിപ്രായങ്ങളോടൊപ്പ മാണ്‌, സ്ത്രീസ്വത്വത്തിന്റെയും സ്വാതന്ത്രയത്തിന്റെയും പ്രഖ്യാപനമായി നഗ്നതയെ കണ്ട്‌ “(EN കത്തിച്ച പാശ്ചാത്യ ഫെമിനിസ്റ്റുകളുടെ നിലപാടും ഉണ്ടായിരുന്നത്‌ എന്നും കാണാം. ഇങ്ങനെ സ്ര്രീ-പുരുഷശരീരങ്ങളുടെ എഴുത്തിലെ പ്രതിനിധാനത്തില്‍ ഒട്ടേറെ പുതുമകള്‍ കൊണ്ടുവരുന്ന മേതില്‍ ശരീരം കേവലമായൊരു സൃഷ്ടിയ ല്ലെന്നും അത്‌ ജാതിയും ലിംഗവും വര്‍ഗവും എല്ലാം കൂടി നിശ്ചയിക്കുന്ന ഒരു സാമുഹികനിര്‍മ്മിതിയാണെന്നും പ്രഖ്യാപിക്കുന്നു. മനസ്സിന്‌ പ്രാമുഖ്യമുണ്ടായി രുന്ന ആധുനികതാവാദത്തിന്റെ നിലപാടുകളോട, ശരീരത്തിന്‌ പുറത്ത്‌ തന്റെ ചിന്തകള്‍ക്ക്‌ നിലനില്‍പ്പോ പ്രവൃത്തിയോ ഇല്ലെന്ന്‌ വ്യക്തമാക്കി മേതില്‍ വിയോ ജിക്കുന്നു. നഗ്നത, കന്യക, വേശ്യ എന്നീ സംജ്ഞകളെ വ്യത്യസ്തമായ വീക്ഷണ കോണില്‍ സമീപിച്ച്‌ അര്‍ത്ഥത്തെ പൊളിച്ചെഴുതുന്നു. നഗ്നത എന്നത്‌ ചിലപ്പോള്‍ ഉടുപ്പുപോലുമാകുന്ന രചനാ സന്ദര്‍ഭങ്ങളില്‍ ശരീരനിര്‍ണ്ണയത്തെ തന്നെ തകിടം മറിക്കുന്ന ഭാവനാസിദ്ധി പ്രവര്‍ത്തിക്കുന്നുണ്ട്‌. നഗ്നതയെന്നത്‌ മേതില്‍ കൃതിക ളില്‍ അന്യരെ അപേക്ഷിച്ചു മാത്രം പ്രസക്തമാകുന്ന ഒരു വസ്തുതയാണ്‌. 189 സ്ര്രീശരീരത്തിന്റെ തുറന്നിടല്‍ പുരുഷനോട്ടത്തിന്റെ മാംസളതയോടെ തന്നെ മിക്ക രചനകളിലുമുണ്ട്‌. പുരുഷ ശരീരങ്ങളുടെ പ്രതിനിധാനങ്ങളെ മേതില്‍ കാര്യമായി പരിഗണിക്കുന്നില്ല. ആദ്യനോട്ടത്തില്‍ തന്നെ പ്രണയവും കാമവും പുരുഷനിലേക്കെത്തുന്ന രീതിയില്‍ പുരുഷമേല്‍ക്കോയ്മ തന്നെയാണ്‌ മിക്ക രചന കളിലേയും സ്ര്രീ പുരുഷബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നത്‌. പ്രണയം പോലും ഹൃദയം കൊണ്ടല്ലെന്നും ശരീരം കൊണ്ടും ബുദ്ധികൊണ്ടും ആണെന്ന്‌ പറഞ്ഞ്‌ ലൈംഗികതയെക്കൂടി എപ്പോഴും ഒപ്പം കൂട്ടുന്ന കവിതകളില്‍ ഇണചേരാതെ പിരി ഞ്ഞവന്‍ ഒരു പരാജയമാണെന്നും പരാജയപ്പെട്ടവന്‍ പ്രകൃതിക്ക്‌ പുറത്താണെന്നു കുടി പറഞ്ഞുവെക്കുന്നുണ്ട്‌. കന്യക എന്ന സങ്കല്‍പ്പത്തെയും സ്ത്രീ പുരുഷബന്ധങ്ങളില്‍ അതിന്‌ സമൂഹം കല്‍പ്പിച്ചു നല്‍കിയിട്ടുള്ള പ്രാധാനൃത്തെയും ഈ കൃതികള്‍ അംഗീകരി ക്കുന്നില്ല. ആദ്യലൈംഗികബന്ധത്തിന്‌ ശേഷമാണ്‌ യഥാര്‍ത്ഥ സ്ത്രീ പിറവിയെടു ക്കുന്നത്‌ എന്ന്‌ മേതില്‍ കൃതികള്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നു. പഴകിപ്പതിഞ്ഞതും കണ്ടുശീലിച്ചതുമായ “ചാരിത്ര്യം പിച്ചിച്ചീന്തിയെറിയല്‍' തുടങ്ങിയ പ്രയോഗങ്ങ ളുടെ അര്‍ത്ഥസാധുത പോലും മേതില്‍ കൃതികളില്‍ റദ്ദാക്കപ്പെട്ട. വേശ്യയെന്ന്‌ വിളിക്കാവുന്ന ഒരൊറ്റ സ്ത്രീയും ഈ ലോകത്തിലില്ലെന്നും കാമിക്കുമ്പോഴെങ്കിലും അവര്‍ക്കിരുവര്‍ക്കുമിടയില്‍ പ്രണയമുണ്ടാകുമെന്നുമുള്ള വസ്തുതയിലുന്നി വേശ്യ എന്ന പദ്പര്പയോഗത്തെയും മേതില്‍ പൊളിച്ചെഴുതുന്നു. ഭാര്യയേക്കാള്‍ ഉന്നതിയില്‍ കാമുകി/ വേശ്യ എന്നിവരെ സ്ഥാപിക്കുകയും ഭാര്യ യില്‍ നിന്നു വേശ്യയിലേക്ക്‌ പ്രണയത്തിന്റെ ക്രേന്ദീകരണം മാറുകയും ചെയ്യുന്നി SOO) പാരമ്പര്യവിച്ചേദം പ്രവര്‍ത്തിക്കുന്നു. സമുഹത്തിന്റെ നിലനിന്ന വിശ്വാസങ്ങ ളെയും ധാരണകളെയും തകിടം മറിക്കുന്ന ഒന്നായും ഇതുമാറുന്നു. മേതില്‍ കൃതികളില്‍ നിരന്തരം കടന്നു വരുന്ന ഒന്നാണ്‌ ബലാല്‍സംഗം. എന്നാല്‍ ബലപ്രയോഗത്തിലൂടെയുള്ള പ്രാപിക്കല്‍ /കീഴ്പ്പെടുത്തല്‍ എന്ന 190 അര്‍ത്ഥം മേതില്‍ അവയ്ക്കൊന്നും നല്‍കുന്നില്ല. ബലാല്‍സംഗത്തിലെ ഇര കീഴ്പ്പെടുകയും ആ പ്രവൃത്തി ആസ്വദിക്കുന്നതായും '“ചുവന്നവിദുഷകന്റെ അഞ്ചാം പത്തി'യിലും “ഉടല്‍ ഒരു ചുഴ്നില'യിലും മേതില്‍ എഴുതിയിട്ടുണ്ട്‌. ഇത്തരം പ്രകോപനപരമായ പ്രസ്താവനകളാണ്‌ സ്ത്രീവാദികളുടെ കടുത്ത ആക്രമണത്തിനും മെയില്‍ഷോവനിസ്റ്റ്‌ എന്ന വിശേഷണം നല്‍കുന്നതിനും കാര ണമായത്‌. എന്നാല്‍ പില്‍ക്കാലത്തെഴുതിയ “മെലിഞ്ഞവരുടെ മനഃശാസ്ത്രം എന്ന കഥയില്‍ പെണ്‍കുട്ടിയുടെ നഗ്നതയെയും സ്വകാര്യതയെയും തള്ളിത്തുറന്ന്‌ അകത്തുകയറുന്നതാണ്‌ ബലാല്‍സംഗം എന്ന്‌ മേതില്‍ തിരുത്തിയിട്ടുണ്ട്‌. സ്ത്രീയില്‍ ത്യാഗം, ബലിബോധം എന്നിവ നിറഞ്ഞു നില്‍ക്കണമെന്ന പുരുഷമേധാവിത്വകാഴ്ചപ്പാട ആദൃഘട്ട രചനകളില്‍ ഒന്നോ രണ്ടോ സന്ദര്‍ഭങ്ങ ളിലേ കാണാനാകൂ. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ അറിവിന്റെയും ചരിത്രത്തി ന്റെയും തെരുവിന്റെയും കുത്തകവകാശം തങ്ങള്‍ക്കാണെന്നും സങ്കീര്‍ണ്ണമായ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള പ്രാപ്തി സ്ര്രീകള്‍ക്കില്ല എന്നും വിശ്വ സിക്കുന്ന ധാരാളം കഥാപാത്രങ്ങളെ കാണാനാകും. ലൈംഗികതയില്‍ സ്ത്രീകള്‍ ഭാഗഭാക്കാകുകയല്ല, മറിച്ച്‌ പുരുഷമേധാവിത്വ ത്തിന്‌ വിധേയമായി കീഴടങ്ങുകയാണെന്ന്‌ മേതില്‍ കവിതകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളുടെ ഇച്ചകളെപ്പോലും പുരുഷന്‍ നിര്‍ണ്ണയിക്കുന്നിടത്താണ്‌ ലൈംഗികത യിലെ പങ്കുവെക്കല്‍ വഴങ്ങലിലേക്കും രതിമൂര്‍ച്ഛാ അഭിനയത്തിലേക്കുമെല്ലാം നീങ്ങുന്നത്‌. മേതിലിന്‌ മെയില്‍ഷോവനിസ്റ്റ്‌ എന്ന പട്ടം ചാര്‍ത്തിക്കിട്ടാന്‍ ഏറ്റവും കാര ണമായ “ഉടല്‍ ഒരു ചുഴ്നില” എന്ന കഥ പോലും ആത്യന്തികമായി ഒരു സ്ര്രീപ ക്ഷരചനയാണ്‌ എന്ന്‌ കാണാനാകും. വിനയം പോലുള്ള കപടപെരുമാറ്റങ്ങളെ സ്ത്രീയുടെ സഹജസ്വഭാവമായി പുരുഷാധിപത്യസമൂഹം അവതരിപ്പിക്കുന്നിട ത്താണ്‌ ഇത്തരം സ്വഭാവങ്ങള്‍ സ്രതീകളെ അപകടത്തിലാക്കുമെന്നും മന്ദബുദ്ധിക 19] ളാക്കി അവതരിപ്പിക്കാന്‍ സഹായകരമാകുമെന്നും മേതില്‍ എഴുതുന്നത്‌. ചോദ്യ ങ്ങള്‍ ചോദിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനും സ്വയം നിര്‍ണ്ണയിക്കാനും തെര ഞ്ഞെടുക്കുവാനും പ്രാപ്തിയുള്ള ഒട്ടേറെ സ്ര്രീകഥാപാത്രങ്ങളെ മേതില്‍ കൃതിക ളില്‍ നിന്ന്‌ കണ്ടെടുക്കാനാകും. മെയില്‍ഷോവനിസം പറയുന്ന ദൈന്യതയുടെ ഘടകങ്ങള്‍ ഏറെയൊന്നും കഥാപാത്രങ്ങളിലില്ല. സഹനം, ക്ഷമ, ത്യാഗം, ബലിബോധം എന്നിവയെല്ലാം കഥാഭാഗം ആവശ്യപ്പെടുന്ന തരത്തിലുള്ളത്‌ മാത്രമാണ്‌ അവയിലുള്ളത്‌. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, എന്നിവയെ ചുണ്ടി സ്ര്രീയെ കെട്ടുപാടുക ളില്‍ തളക്കുന്ന രീതിയും ഈ കൃതികളിലില്ല. കുടുംബം കാര്യമായി കടന്നുവരുന്നില്ലെങ്കിലും വരുന്നിടങ്ങളില്‍ അതൊരു അധീശത്വവ്യവസ്ഥയായി തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സ്ത്രീ വിധേയ പ്പെടേണ്ടവരാണെന്ന കുടുംബവ്യവസ്ഥിതിയുടെ ചരിത്രത്തെ നിര്‍മ്മിച്ചെടുക്കാന്‍ ത്യാഗം ചെയ്യുന്ന സ്ര്രീപ്രതിനിധികളുടെ കുടുംബം തന്നെയാണ്‌ മേതില്‍ കൃതി കളിലുള്ളത്‌. പുരുഷാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ധാരാളം സ്ര്രീ കഥാപാത്രങ്ങള്‍ ആ രചനകളിലുണ്ട്‌. നായകപ്പരധാനമായ രചനകളാണ്‌ മലയാള ത്തിലെന്നും സ്ര്രീകഥാപാത്രങ്ങള്‍ അവയ്ക്കുചുറ്റും കറങ്ങുന്ന ഉപ്ര്രഹങ്ങള്‍ ആണെന്നുമുള്ള സ്ത്രീവാദകാഴ്ചപ്പാടിനും മേതില്‍ കൃതികളില്‍ സാധുതകളില്ല. കൃതികളെ സമഗ്രമായി സമീപിക്കുമ്പോള്‍ സ്ര്രീവിരുദ്ധനെന്ന ധാരണ മാറിവരു ന്നത്‌ കാണാം. 192 കുറിപ്പുകള്‍ ' റാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറം. 31. ” അതേ പുസ്തകം, പുറം. 46. * അതേ പുസ്തകം, പുറം. 149. ‘ രാധാകൃഷ്ണന്‍, മേതില്‍. പ്രാ, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1977, പുറം. 12-13. ” അതേ പുസ്തകം, പുറം. 48. * അതേ പുസ്തകം, പുറം. 124. " അതേ പുസ്തകം, പുറം. 124. ° രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്ത്റ, 2011, പുറം. 35 “" അതേ പുസ്തകം, പുറം. 126 " രാധാകൃഷ്ണന്‍, മേതില്‍. ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം, ഫേബിയൻ ബുക്സ്‌, 2010, പുറം. 26 " രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം. 79. * അതേ പുസ്തകം, പുറം. 141. " അതേ പുസ്തകം, പുറം. 204. " അതേ പുസ്തകം, പുറം. 87. അതേ പുസ്തകം, പുറം. 107. * അതേ പുസ്തകം, പുറം. 107. " അതേ പുസ്തകം, പുറം. 242. " അതേ പുസ്തകം, പുറം 141. അതേ പുസ്തകം, പുറം. 141. * അതേ പുസ്തകം, പുറം. 217. “ഉടല്‍ ഒരു ചൂഴ്നില” എന്ന മേതില്‍കഥ സ്ര്രീവാദികളുടെ കടുത്ത വിമര്‍ശനത്തിന്‌ വിധേയമായിട്ടുണ്ട്‌. കഥയിലെ കോകില അനുഭവിച്ച പീഡനങ്ങള്‍ സ്ര്രീപക്ഷവീക്ഷ ണത്തിലൂടെ അവതരിപ്പിക്കുന്ന രീതിയിലാണ്‌ സാറാ ജോസഫ്‌ “ഈ ഉടലെന്നെ ചുഴുമ്പോള്‍' എന്ന കഥ എഴുതിയത്‌. * രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം. 203. ” അതേ പുസ്തകം, പുറം. 359. “ അതേ പുസ്തകം, പുറം 46. 193 “* രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറഠ.50 “ രാധാകൃഷ്ണന്‍, മേതില്‍. ്രാ, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1999, പുറം. 46. ** രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്‌, 2011, 23-24. ” അതേ പുസ്തകം, പുറം 28. “അതേ പുസ്തകം, പുറം 28 അതേ പുസ്തകം, പുറം 35 “' രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറം 50. “ രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്‌, 2011, പുറം 30. “* രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം 243. “ രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറം 33. “ അതേ പുസ്തകം, പുറം 33. “ അതേ പുസ്തകം, പുറം 34 4 രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്‌, 2011, പുറഠ 27. ” അതേ പുസ്തകം, പുറം 237-238. “” അതേ പുസ്തകം, പുറം 28. അതേ പുസ്തകം, പുറം 29. “' രാധാകൃഷ്ണന്‍, മേതില്‍. സൂര്യവംശം, ഡി.സി.ബുക്സ്‌, 1999, പുറം 33. 2 രാധാകൃഷ്ണന്‍, മേതില്‍. പ്രാ, പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌, 1977, പുറം 39. *8 രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്‌, 2011, പുറം 115. “ രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം 211. “ രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്‌, 2011, പുറഠ 56. “* രാധാകൃഷ്ണന്‍, മേതില്‍. മേതില്‍ കഥകള്‍, മാതൃഭൂമി, 2013, പുറം 116. “" രാധാകൃഷ്ണന്‍ മേതില്‍. ഭൂമിയെയും മരണത്തെയും കുറിച്ച്‌, പൂര്‍ണ്ണാ പബ്ലിക്കേ ഷവന്‍സ്‌, 2017, പുറഠ 5. 194. അരധ്യ്യായം 6 പസ്ധഠാഹാരഠം ആധുനികതാവാദത്തെയും അത്‌ സാഹിത്യത്തില്‍ അവതരിപ്പിച്ച എഴുത്തു രീതികളെയും സാമാന്യമായി പരിചയപ്പെടുത്തി മേതില്‍ രാധാകൃഷ്ണന്റെ രചന സവിശേഷതകളെ പരിശോധിക്കുകയാണ്‌ ഈ പ്രബന്ധത്തിലൂടെ ചെയ്തത്‌. ആധുനികതാവാദത്തിലെ പൊതുപ്രവണതകളോട്‌ ചിലപ്പോള്‍ യോജിക്കുകയും കൂടുതലായി വിയോജിക്കുകയും ചെയ്ത മേതിലിന്റെ രചനകളുടെ പഠനത്തെ താഴെ പറയുന്ന രീതിയില്‍ സംഗ്രഹിക്കാം. “ആധുനികത” എന്ന പദത്തിന്‌ സമകാലപരിഷ്കൃതി, സവിശേഷമായ സാമുഹ്ൃചരിര്രസന്ദര്‍ഭം, കലാസാഹിത്ൃയപരമായ പ്രവണതകള്‍ എന്നിങ്ങനെ വൃത്യസ്ത കാഴ്ചപ്പാടുകളില്‍ പ്രയോഗസാധുത ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാ ണ്ടോടെ പാശ്ചാത്യലോകം ആധുനികതയെ വേര്‍തിരിച്ച്‌ പ്രയോഗിക്കാനാരംഭിച്ചു. ഭാതികമായ മാറ്റങ്ങളെ ആധുനീകരണം, പ്രത്യേകമായ ചരിയര്രസാമൂഹൃ സന്ദര്‍ഭത്തെ സൂചിപ്പിക്കാന്‍ ആധുനികത, പ്രത്യേക സവിശേഷ കാലഘട്ടത്തില്‍ ഉടലെടുത്ത കലാസാഹിത്യ പ്രവണതകളെ ആധുനികതാവാദം എന്നിങ്ങനെ യാണ്‌ തുടര്‍ന്ന്‌ ഉപയോഗിച്ചത്‌. വന്‍നഗരങ്ങളെ ചുറ്റിപ്പറ്റിയുള്ള പാശ്ചാത്യ ആധുനികതാവാദത്തിനു പകരം രാഷ്ര്രീയ സ്വാത്ന്ത്ര്യത്തെക്കുറിച്ചുള്ള ഉത്കണ്ഠകളാണ്‌ ഇന്ത്യന്‍ ആധുനികതാ വാദത്തിന്‌ പ്രേരണയായത്‌. ലോകമഹായുദ്ധം, വ്യാവസായിക വിപ്ലവം, അസ്തി ത്വവാദം തുടങ്ങിയവയുടെ സ്വാധീനം ഇല്ലാത്തതിനാല്‍ തന്നെ പാശ്ചാത്യ ആധു നികവാദത്തിലെ സാമുഹ്യപ്രവണതകള്‍ അതേപടി ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചില്ല. ആത്മീയമായ ശൂനൃതയും മുല്യത്തകര്‍ച്ചയും രണ്ടിടത്തും വിഷയ മായി. ഫ്യൂഡലിസത്തെ തകര്‍ത്തു മുന്നേറിയ പാശ്ചാത്യ ആധുനികതാവാദ സ്വഭാ 195 വത്തില്‍നിന്ന്‌ ഭിന്നമായി നിലനിന്ന നാടുവാഴിത്തവ്യവസ്ഥയുമായി നടത്തിയ ഒത്തുതീര്‍പ്പിലൂടെ മേലാള ആധുനികതാവാദമാണ്‌ ഇന്ത്യന്‍ സാഹചര്യത്തിലുണ്ടാ യത്‌. പാശ്ചാത്യ ആധുനികതാവാദ കൃതികളുടെ വായനയിലൂടെ അനുകരണ മായി അറുപതുകളില്‍ മലയാളത്തിലേക്കെത്തിയ ആധുനികതാവാദം പാശ്ചാത്യ വാദത്തെപ്പോലെ നഗരവല്‍ക്കരണം, (പ്രാകൃതവാസന, ലൈംഗികത, പരീക്ഷണപ രത, പൂര്‍വ്വാപരവൈരുദ്ധ്യം തുടങ്ങിയ സ്വഭാവങ്ങളെ അതേപോലെ പ്രകടിപ്പിച്ചു. ആധുനികതാവാദസാഹിതൃത്തിന്റെ പ്രഭവഘട്ടത്തില്‍ എഴുതിത്തുടങ്ങിയെ കിലും അതിന്റെ പൊതുസങ്കലപങ്ങളില്‍ നിന്നും അകലം പാലിച്ചുകൊണ്ട്‌ ആധു നികതയില്‍ സ്വാധീനിക്കപ്പെട്ട സാഹിത്യമുഖ്യധാരയ്ക്ക്‌ സമാന്തരമായാണ്‌ മേതില്‍ രാധാകൃഷ്ണന്റെ കൃതികള്‍ സഞ്ചരിച്ചത്‌. ആധുനികതാവാദം അക്കാല സാഹിത്യത്തില്‍ ഭാഷയെ നിരന്തരം പരീ ക്ഷണ വിധേയമാക്കുകയും പുതുമ കൊണ്ടുവരാനുള്ള ശ്രമങ്ങളാല്‍ സമ്പന്നമാക്കു കയും ചെയ്തിട്ടുണ്ട്‌. ഇത്തരം ഭാഷാപരീക്ഷണങ്ങളുടെയും പുതുമകളുടെയും പ്രധാന വക്താവായിരുന്നു മേതില്‍ രാധാകൃഷ്ണന്‍. ഭാഷയിലെ പരീക്ഷണങ്ങള്‍ ആധുനികതാവാദത്തിന്റെ പൊതുസ്വഭാവമാണെങ്കിലും മേതില്‍ രാധാകൃഷ്ണന്‍ ഇതില്‍നിന്നും വൃതിരിക്തനാകുന്നത്‌ അദ്ദേഹത്തിന്റെ കൃതികളില്‍ സവിശേഷ മായി ഉപയോഗിച്ചിട്ടുള്ള ചിഹ്നങ്ങള്‍, ചിത്രങ്ങള്‍, രൂപകങ്ങള്‍ എന്നിവയിലൂടെ യാണ്‌. സായ്പ്രദായിക ഭാഷയുടെ അര്‍ത്ഥോല്‍പ്പാദന സാധ്യതകള്‍ പരിമിതമാ കുന്ന സന്ദര്‍ഭങ്ങളിലെല്ലാം ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച്‌ ആഖ്യാ നത്തെ മേതില്‍ മുന്നോട്ടുകൊണ്ടുപോകുന്നു. പ്രത്യക്ഷത്തില്‍ അര്‍ത്ഥം പ്രദാനം ചെയ്യാത്ത ചിത്രങ്ങളും ചിഹ്നങ്ങളും പോലും മേതിലിന്റെ ആഖ്യാസന്ദര്‍ഭങ്ങളില്‍ വിപുലമായ അര്‍ത്ഥോല്‍പ്പാദന ക്രേന്ദ്രങ്ങളായി പരിവര്‍ത്തിക്കപ്പെടുന്നുണ്ട്‌. 196 മേതില്‍ കൃതികളിലുള്ള രൂപകങ്ങളും പ്രതീകങ്ങളും രചയിതാവിന്റെ ധിഷണ യുടെ സാക്ഷ്യം കൂടിയാണ്‌. മറ്റു എഴുത്തുകാരില്‍നിന്ന്‌ വൃത്യസ്തമായി തന്റെ വിശാലമായ ലോകാനുഭവങ്ങളില്‍നിന്നും ശുദ്ധശാസ്തര്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പരിസരങ്ങളില്‍ നിന്നുമാണ്‌ രൂപകങ്ങളും പ്രതീകങ്ങളും മേതില്‍ രാധാകൃഷ്ണനില്‍ പിറവി കൊള്ളുന്നത്‌. രാഷ്ര്രീയാധുനികതാവാദത്തിന്റെ സാമു ഹൃവിമര്‍ശനങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ഈ പ്രതീകങ്ങളെ മേതില്‍ ഉപയോഗിക്കുന്നുണ്ട്‌. ആഖ്യാനത, മാധ്യമത, സ്ഥലികത, കാലികത എന്നീ ആഖ്യാനലക്ഷണ ങ്ങള്‍ മേതിലില്‍ ഏറിയും കുറഞ്ഞും കടന്നുവരുന്നു. കഥാപാത്രങ്ങളുടെ പ്രവ്യ ത്തികളിലൂടെയും വാക്കുകളിലൂടെയും മനോവ്യാപാരത്തിലൂടെയും കഥ വെളിവാ കുന്ന വിമാധ്യമതയാണ്‌ മാധ്യമതയേക്കാള്‍ മേതിലില്‍ സ്വീകാര്യമാവുന്നത്‌. നഗരം, റോഡ്‌ എന്നിങ്ങനെ പൊതുവായ സ്ഥലങ്ങളെയല്ലാതെ കൃത്യമായ ആഖ്യാനസ്ഥലത്തെ കൃതികള്‍ മുന്‍നിര്‍ത്തുന്നില്ല എന്നതിനാല്‍ത്തന്നെ സ്ഥലി കത കൃതികളില്‍ കൂടുതലായി പ്രവര്‍ത്തിക്കുന്നില്ല. കാലം അളവെന്നതിലുപരി അനുഭവമായി പ്രവര്‍ത്തിക്കുന്ന രീതി “സംഗീതം ഒരു സമയകലയാണ്‌' എന്ന ഒരൊറ്റ കഥയില്‍ മാത്രമേ മേതിലില്‍ കാണാനാകൂ. ചരിര്രനിഷേധമെന്ന ആധുനി കതാവാദ സങ്കല്‍പ്പത്തോട്‌ മേതില്‍ ചേര്‍ന്നുനില്‍ക്കുന്ന സന്ദര്‍ഭം കുടിയാണിത്‌. ഭൂതവര്‍ത്തമാന ഭാവികാലങ്ങള്‍ കൂടിക്കുഴഞ്ഞ ആന്ദോളനകാലമാണ്‌ കൃതികളില്‍ കുടുതലായി ഉള്ളത്‌. പ്രചുരപ്രചാരത്തിലുള്ള ഇംഗ്ലീഷ്‌ വാക്കുകളെ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തും ഇംഗ്ലീഷ്‌ വാക്കുകളെ മലയാള വാക്കുകളോട്‌ സന്ധിചെയ്ത്‌ നവീനപ്ര യോഗങ്ങള്‍ നടത്തിയും വാക്കുകളുടെ നിഷ്പത്തി വിവരണത്തിലൂടെ പ്രയോഗ ങ്ങള്‍ക്ക്‌ സാധുത നല്‍കിയും കൃതികളിലെ സവിശേഷഭാഷയെ മേതില്‍ നിരന്തരം പരിഷ്കരിക്കുന്നു. 197 ദുര്‍ഗ്രഹത ആധുനികതാവാദത്തിന്റെ പൊതുസ്വഭാവമായി വിലയിരു ത്താന്‍ ഇടവരുത്തിയ ധാരാളം രചനകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്‌. എന്നാല്‍ ആഖ്യാതാവ്‌ എന്ന അഖ്യാനക്രേനദ്രത്തെ നിരന്തരം മാറ്റുകവഴി പുതിയ പരീക്ഷണ ങ്ങള്‍ തുറന്നിടുന്ന മേതില്‍ രചനകള്‍ പോലും ഇത്തരം ദുര്‍ഗ്രഹത വായനക്കാരന്‍ നല്‍കുന്നില്ല. കഥാഘടനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുമാറുള്ള ദുര്‍ധ്രഹത രചനകളില്ല എന്നതിനാല്‍ മുകുന്ദനോടും കാക്കനാടനോടും കെ.പി.നിര്‍മ്മല്‍കുമാ റിനോടുമെല്ലാം മേതില്‍ വിയോജിക്കുന്നു. ഭാവനയുടെ വ്ൃത്യസ്ത അനുഭൂതിതലങ്ങളെ വായനക്കാരനിലെത്തിക്കാ നാണ്‌ വി.കെ.എന്നും സക്കറിയയും അടക്കമുള്ള ആധുനികതാവാദ്പ്രയോക്താ ക്കള്‍ പ്രതിഭാഷയെ ഉപയോഗിച്ചതെങ്കില്‍, ഭാഷയുടെ സവര്‍ണ്ണവല്‍ക്കരണ ത്തെയും സാമ്പ്രദായികഭാഷയുടെ പരിമിതികളെയും വ്യക്തമാക്കാനാണ്‌ കൃതിക ളിലെ പ്രതിഭാഷാപ്രയോഗങ്ങളിലൂടെ മേതില്‍ രാധാകൃഷ്ണന്‍ ശ്രമിക്കുന്നത്‌. ഗുഡാഭാഷ കാക്കനാടന്‍ അടക്കമുള്ള എഴുത്തുകാരിലൂടെ മലയാളത്തിന്‌ പരിചിത മായിരുന്നെങ്കിലും അധോലോകസംഘങ്ങളുടെ ദുരൂഹവിനിമയങ്ങള്‍ ഒരു അനുഭ വമായി തെളിയുന്നത്‌ മേതിലിന്റെ ഗുഡഭാഷയുടെ ഉപയോഗങ്ങളാലാണ്‌. ഉത്താരരാധുനികതാവാദകാലത്ത്‌ മലയാളത്തില്‍ പ്രാമുഖ്യം നേടിയ പാഠം, പാഠഭേദം എന്നീ സംജ്ഞകളും എഴുത്തുകാന്റെ മരണം എന്ന സാഹിത്യസമീപ നവും സമാന അര്‍ത്ഥത്തില്‍ എഴുപതുകളില്‍ തന്നെ മേതില്‍ രാധാകൃഷ്ണന്‍ ഉപ യോഗിച്ചിട്ടുണ്ട്‌. സാമുഹൃജീവിതം വ്യക്തിയെ ചുരുക്കുകയും നിരവധി കെട്ടുകളില്‍ അക പ്പെടുത്തുകയും ചെയ്യുന്നു എന്ന ആധുനികതാവാദബോധത്തെ പൂര്‍ണ്ണമായി മേതില്‍ രാധാകൃഷ്ണന്‍ സ്വീകരിക്കുന്നില്ല. ഫ്ളാറ്റുകളിലെ കഥാസ്ഥലിക ളില്‍പ്പോലും പൊതുയിടങ്ങളുടെ സൂചന കൃതികള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്‌. 198 അനാഥത്വം, ദൈവനിഷേധം എന്നിവയും ഇതര ആധുനികതാവാദകൃതിക ളില്‍ നിന്ന്‌ വൃത്യസ്തമായാണ്‌ മേതില്‍ രാധാകൃഷ്ണന്റെ കൃതികളിലുള്ളത്‌. അച്ഛനില്ലാത്ത കുഞ്ഞ്‌ ലോകത്തെവിടെയും ഇല്ലെന്നും പ്രസവിക്കുന്ന അമ്മ യ്ക്കെങ്കിലും അറിയാവുന്ന സാന്നിധ്യമാണ്‌ അച്ഛന്‍ എന്നും വ്യക്തമാക്കുന്ന മേതില്‍ അനാഥത്വമെന്ന വീക്ഷണത്തെ കൂടുതല്‍ വിശാലതകളിലേക്ക്‌ നയിക്കുക യാണ്‌. സ്ഥിരമായി ദൈവത്തെ നിഷേധിക്കുന്ന രീതിയില്‍ ദൈവനിഷേധം കൃതിക ളില്‍ ഇടംനേടുന്നില്ല. മിക്ക പുരുഷകഥാപാത്രങ്ങളും ദൈവനിഷേധികളും സ്ര്രീകഥാപാധ്തങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തിലാശ്രയിക്കുന്നവരു മാണ്‌. ദേശീയതയുടെ അതിര്‍വരമ്പുകരളെയെല്ലാം അപ്രസക്തമായി കൂടുതല്‍ അയവേറിയതും വിശാലവുമായ തരത്തിലാണ്‌ അന്തര്‍ദേശീയത മേതിലില്‍ പ്രത്യ ക്ഷപ്പെടുന്നത്‌. നഗരങ്ങളെ കൂട്ടിയിണക്കിയ ആധുനികതാവാദരചനകളോട ഒട്ടി നില്‍ക്കുന്ന രീതിയില്‍ മേതിലില്‍ നഗരം ഒരു പ്രധാന പ്രതിപാദ്യമേഖലയാണ്‌. അസ്തിത്വദുഃഖത്തിന്റെ ഫലമായ നശീകരണപ്രവണത, അന്യതാബോധം, അന്തര്‍മുഖത്വം എന്നിവ പ്രകടമായി മേതില്‍ രചനകളില്‍ കടന്നുവരുന്നില്ല. മരണവും രതിയും നിരന്തരം കടന്നുവരുന്നുണ്ടെങ്കിലും രതി പാപബോധ ത്തേക്കാള്‍ ചൈതന്യവും സൌന്ദര്യവും നിറഞ്ഞ ആവിഷ്ക്കരണമായും മരണം ഭീതിദമെന്നതിനേക്കാള്‍ വ്യത്യസ്ത സാധ്യകളന്വേഷിച്ച്‌ മരണമെന്ന യാഥാര്‍ത്ഥ്യത്തെ പുല്‍കാന്‍ ആഗ്രഹിക്കുന്ന രീതിയിലുമാണ്‌ കടന്നുവരുന്നത്‌. ആധുനികതാവാദം മുന്നോട്ടുവെക്കുന്ന സാമുഹ്യാവസ്ഥകളോട ഇത്തരത്തില്‍ പൂര്‍ണ്ണമായി വിയോജിക്കുകയും, യോജിക്കുന്ന കുറഞ്ഞ സന്ദര്‍ഭങ്ങളില്‍ മുഖ്യധാ രയില്‍നിന്ന്‌ വൃത്യസ്തനാവുകയും ചെയ്യുന്ന കൃതികളാണ്‌ മേതില്‍ രാധാക്ൃ ഷ്ണന്റേത്‌. 199 സമകാലികരാഷ്ടര്രീയം മേതിലില്‍ പ്രധാനമായ രചനാവിഷയമല്ല. ചില കഥകളില്‍ നടത്തുന്ന പ്രസ്താവനകള്‍ മാത്രമായാണ്‌ അവയുടെ പ്രതിനിധാനമു ള്ളത്‌. എഴുപതുകളിലെ തീര്വ ഇടതുരാഷ്ട്രീയം “ചുവന്ന വിദൂഷകരുടെ അഞ്ചാം പത്തി'യില്‍ പരാമര്‍ശ വിധേയമാകുന്നുണ്ടെങ്കിലും, അത്തരമൊരു രാഷ്ര്രീയദര്‍ശ നത്തിന്റെ അനിവാര്യമായ പതനത്തെ മുമ്പേ പറഞ്ഞുവെക്കുന്ന രീതിയിലുള്ള താണത്‌. മലയാള ആധുനികതാവാദത്തില്‍ പ്രകൃതിയെഴുത്തിന്‌ പ്രാധാന്യം നല്‍കി യവര്‍ പ്രകൃതിയെക്കുറിച്ചെഴുതുമ്പോള്‍ മറുഭാഗത്ത്‌ മനുഷ്യരെ തന്നെ പ്രതിഷ്ഠി ച്ചാണ്‌ രചനകള്‍ നടത്തിയത്‌. എന്നാല്‍ മേതില്‍ രാധാകൃഷ്ണന്‍ ഭൂമിയിലെ മുഴു വന്‍ ജന്തുജീവജാലങ്ങളോടും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ്‌ ചെയ്തത്‌. ഉപരിപ്ലവമായ വര്‍ണ്ണനകളേക്കാള്‍ തീര്‍ത്തും ഭാമികവും പരിസ്ഥിതിപക്ഷവുമായി രുന്നു ആ കൃതികള്‍. എഴുപതുകളിലെ ഒന്നാംഘട്ടത്തിലെ കൃതികളില്‍ ഭാമരാഷ്ര്രീയതാല്‍പ്പര്യ ങ്ങളെ കൂടുതലായി കാണാനാകില്ല. എന്നാല്‍ ഭമരാഷ്ര്രീയം പ്രധാന പ്രതിപാദ്യ മാകുന്ന രണ്ടാംഘട്ടത്തിലേക്കുള്ള ഒരു തുടക്കമായി “ബ്രായിലെ ചില കഥാസ ന്ദര്‍ഭങ്ങള്‍ മാറുന്നുണ്ട്‌. പരിസ്ഥിതിനാശത്തിന്‌ കാരണം പ്രകൃതിവിഭവങ്ങള്‍ക്കു മേല്‍ പുരുഷന്റെ ഇടപെടലുകളാണ്‌ എന്ന സൂചന മിക്ക രചനകളിലും നല്‍കുന്ന മേതില്‍ പാരിസ്ഥിതിക സ്ര്രീവാദത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്‌. കൃതികളില്‍ തിര്യഗ്ജ്ഞാനദര്‍ശനത്തിന്‌ സവിശേഷ പരിഗണന ലഭിക്കു ന്നുണ്ട്‌. കലയ്ക്ക്‌ വ്യക്തിതലവും സമൂഹതലവും മാത്രമല്ല, ഒരു ജന്തുതലം കൂടി യുണ്ടെന്ന ദര്‍ശനത്തെ മേതില്‍ മുന്നോട്ടുവെയ്ക്കുന്നു. മറ്റ്‌ ആധുനികതാവാദ കൃതികളിലെ ജീവികള്‍ വളര്‍ത്തുമൃഗങ്ങളോ ആശ്രിതജീവികളോ ആയി ചുരുങ്ങി യിടത്താണ്‌ ജീവികളോടുള്ള മനുഷ്യന്റെ ഏറ്റുമുട്ടലുകളെ പിന്തുടര്‍ന്നു ക്ഷുദ്രജീ 200 വികളോടുള്ള ഭയത്തെ മാറ്റിയും തിരൃഗ്ജഞാനദര്‍ശനം മേതിലില്‍ വിശാലമാവു ന്നത്‌. ശാസ്ര്രത്തിന്റെ രണ്ട്‌ അവാന്തരവിഭാഗങ്ങളില്‍ ശുദ്ധശാസ്ത്രം കാര്യമായി മലയാളസാഹിത്യത്തില്‍ ഇടം നേടിയിട്ടില്ല. സാങ്കേതിക വിദ്യയുടെ വളര്‍ച്ച എന്ന രീതിയിലാണ്‌ സയന്‍സ്‌ ഫിക്ഷന്‍ മലയാളത്തില്‍ പ്രധാനമായും പരിചയിച്ചുവരു ന്നത്‌. മേതിലിലും ഇതേ രീതിതന്നെയാണ്‌ കാണാനാവുക. ശുദ്ധശാസ്ത്രം ചില പരാമര്‍ശങ്ങളോ സൂചകങ്ങളോ ആയി മാത്രമാണ്‌ കൃതികളിലെ പ്രതിപാദ്യമാകു ന്നത്‌. എന്നാല്‍ സാങ്കേതികബദ്ധമായ ലോകബോധത്തെ അവതരിപ്പിക്കുന്നതില്‍ മേതില്‍ അതീവ്രശദ്ധാലുവാണ്‌. രണ്ടാം ഘട്ടത്തിലെ കഥകളില്‍ സാങ്കേതികവിദ്യ പ്രധാന വിഷയമാണ്‌. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യാ വികാസ ത്തോടൊപ്പം മേതില്‍ കഥകളും സഞ്ചരിക്കുന്നുണ്ട്‌. ഗഹനപരിസ്ഥിതിശാസ്ത്രവും ജന്തുശാസ്ത്രവും മേതില്‍ കൃതികളിലെ സവിശേഷസാന്നിധ്യമാണ്‌. വിനിമയത്തിന്റെ വൃത്യസ്ത സാധൃതകളെ ഉപയോഗി ക്കാനും മേതിലിനാവുന്നു. മനുഷ്യന്‍ തമ്മിലുള്ള വിനിമയം, മനുഷ്യനും ജന്തു ക്കളും തമ്മിലുള്ള വിനിമയം, ടെലിപ്പതി, ജന്മവാസന എന്നിവയെല്ലാം സവിശേഷ മായി കൃതികളില്‍ ഉപയോഗിച്ചിടുണ്ട്‌. സ്ത്രീപുരുഷ ശരീരങ്ങളുടെ എഴുത്തിലെ പ്രതിനിധാനത്തിലും മേതില്‍ വൃത്യസ്തനാണ്‌. മനസ്സിന്‌ പ്രാമുഖ്യമുണ്ടായിരുന്ന ആധുനികതാവാദ നിലപാടി നോട്‌ ശരീരത്തിന്‌ പുറത്ത്‌ തന്റെ ചിന്തകള്‍ക്ക്‌ നിലനില്‍പ്പോ പ്രവര്‍ത്തിയോ ഇല്ലെന്ന്‌ വ്യക്തമാക്കി മേതില്‍ വിയോജിക്കുന്നു. പ്രണയംപോലും ഹൃദയംകൊണ്ടല്ലെന്നും ശരീരംകൊണ്ടും ബുദ്ധികൊണ്ടു മാണെന്നും മേതില്‍ പ്രഖ്യാപിക്കുന്നു. 201 നഗ്നത, കന്യക, വേശ്യ എന്നീ സംജ്ഞകളെ വ്യത്യസ്തവീക്ഷണകോ ണില്‍ സമീപിച്ച്‌ നിലനിന്ന അര്‍ത്ഥത്തെ പൊളിച്ചെഴുതാനും കൃതികള്‍ ശ്രദ്ധിക്കു ന്നുണ്ട്‌. നഗ്നത എന്നത്‌ ചിലപ്പോള്‍ ഉടുപ്പുപോലുമാകുന്ന രചനാസന്ദര്‍ഭങ്ങളില്‍ ശരീരനിര്‍ണ്ണയം തന്നെ തകിടാമറിക്കുന്ന ഭാവനാസിദ്ധി പ്രവര്‍ത്തിക്കുന്നുണ്ട്‌. ചാരിര്ര്യം പിച്ചിച്ചീന്തിയെറിഞ്ഞു തുടങ്ങിയ പ്രയോഗങ്ങളുടെ അര്‍ത്ഥസാധ്യത പോലും റദദുചെയ്ത്‌, ആദ്യലൈംഗിക ബന്ധത്തിനുശേഷമാണ്‌ യഥാര്‍ഥ സ്ത്രീ പിറവിയെടുക്കുന്നതെന്ന്‌ എഴുതുന്ന മേതില്‍ കന്യക എന്ന സങ്കല്‍പ്പത്തെയും പൊളിച്ചെഴുതുന്നു. ലൈംഗികബന്ധത്തിന്റെ സന്ദര്‍ഭത്തിലെങ്കിലും വേശ്യയെന്ന്‌ വിളിക്കാവുന്ന ഒരൊറ്റ സ്രത്രീത്തില്ലെന്ന്‌ പ്രഖ്യാപിക്കുന്ന കൃതികളില്‍ ഭാര്യയേക്കാള്‍ ഉന്നതിയില്‍ കാമുകി/ വേശ്യയെ സ്ഥാപിക്കരുകയും പ്രണയത്തിന്റെ ക്രേന്ദികരണം ഭാര്യ യില്‍നിന്ന്‌ വേശ്യയിലേക്ക്‌ മാറുകയും ചെയ്യുന്നിടത്ത്‌ പാരമ്പരയവിച്ചേദം പ്രവര്‍ത്തിക്കുന്നുണ്ട്‌. ബലാല്‍സംഗം കൃതികളില്‍ നിരന്തരം കടന്നുവരുന്നുണ്ടെങ്കിലും ബലപ്ര യോഗത്തിലൂടെയുള്ള പ്രാപിക്കല്‍ /കീഴപ്പെടുത്തല്‍ എന്ന പരമ്പരാഗത അര്‍ത്ഥത്തെ കഥാസന്ദര്‍ഭങ്ങളൊന്നും ഉള്‍ക്കൊള്ളുന്നില്ല. സ്ര്രീപക്ഷവാദികളുടെ കടുത്ത വിമര്‍ശനത്തിന്‌ വിധേയമായ ഇത്തരം സന്ദര്‍ഭങ്ങളെ റദ്ദാക്കി പെണ്‍കുട്ടി യുടെ നഗ്നതയെയും സ്വകാര്യതയെയും തള്ളിത്തുറന്ന്‌ അകത്തുകയറുന്നതാണ്‌ ബലാല്‍സംഗമെന്ന്‌ 'മെലിഞ്ഞവരുടെ മനഃശാസ്ര്തം' എന്ന കഥയില്‍ മേതില്‍ തിരുത്തിയിട്ടുണ്ട്‌. മെയില്‍ഷോവനിസം മുന്നോട്ടുവെയ്ക്കുന്ന ദൈന്യതയുടെ ഘടകങ്ങള്‍ ഏറെയൊന്നും കഥാപാഠ്രതങ്ങളില്‍ കാണാനാകില്ല, കഥാഭാഗം ആവശ്യപ്പെടുന്ന തരത്തില്‍ മാരധ്രമാണ്‌ സഹനം, ക്ഷമ, ത്യാഗം, ബലിബോധം എന്നീ ഘടകങ്ങള്‍ 202 കൃതിയിലുള്ളത്‌. ആര്‍ത്തവം, ഗര്‍ഭധാരണം എന്നിവയെ ചൂണ്ടി സ്ര്രീയെ കെട്ടു പാടുകളില്‍ തളയ്ക്കുന്ന രീതിയും കൃതികളില്‍ കാണാനാകില്ല. കുടുംബം കാര്യ മായി കടന്നുവന്നില്ലെങ്കിലും വരുന്നിടങ്ങളില്‍ ഒരു അധീശത്വ വ്യവസ്ഥയായിട്ടാണ്‌ അത്‌ പ്രവര്‍ത്തിക്കുന്നത്‌. നായകപ്രധാനമായ രചനകളാണ്‌ മലയാളത്തില്‍ പൊതുവെ ഉള്ളതെന്നും സ്ര്രീകഥാപാത്രങ്ങള്‍ അവയ്ക്കുചുറ്റും കറങ്ങുന്ന ഉപ്ധ്രഹങ്ങള്‍ മാത്രമാണെന്നു മുള്ള സ്ര്രീവാദവിമര്‍ശനത്തിന്‌ മേതില്‍ കൃതികളില്‍ സാധ്ൃതകളില്ല. പുരുഷാ ധിപത്യത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ധാരാളം സ്ത്രീകള്‍ രചനകളിലു ണ്ട്‌. ഇങ്ങനെ കൃതികളെ സമഗ്രമായി സമീപിക്കുമ്പോള്‍ മേതില്‍ രാധാകൃഷ്ണന്‍ സ്ത്രീവിരുദ്ധനായിരുന്നെന്ന ധാരണയും മാറുന്നുണ്ട്‌. ഈ രീതിയില്‍ ആധുനികതാവാദകാലത്ത്‌ എഴുതുമ്പോള്‍ പോലും ആധു നികതാവാദം മുന്നോട്ടുവെച്ച ആശയങ്ങളുടെ മുഖ്യധാരയില്‍ നിന്ന്‌ മാറി തനിക്ക്‌ മാത്രമായ സംവേദനരീതിയില്‍ വ്യത്യസ്തനായി വ്യവഹരിച്ചു എഴുത്തുകാരനെ യാണ്‌ മേതില്‍കൃതികളില്‍ നിന്ന്‌ കണ്ടെടുക്കാനാകുക. 203 ധരഗനഥസൂചി അഗസ്റ്റിന്‍ ജോസഫ്‌, കെ. ആധുനികത മലയാള നോവലില്‍, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 1977. അച്യുതനുണ്ണി, ചാത്തനാത്ത്‌. സാഹിതൃഗവേഷണം പ്രബന്ധരചനയുടെ തത്വ ങ്ങള്‍, ശുകപുരം: വള്ളത്തോള്‍ വിദ്യാപീഠം, 2001. അജയകുമാര്‍, എന്‍.ആധുനികത മലയാളകവിതയില്‍, ചങ്ങനാശ്ശേരി : താരതമ്യപ ഠനസംഘം, 2001. അപ്പന്‍, കെ.പി. കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍ വാല്യം ഒന്ന്‌, കോഴി ക്കോട: ഹരിതം ബുക്‌സ്‌, 2006. __. കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍ വാല്യം രണ്ട്‌, കോഴി ക്കോട: ഹരിതം ബുക്‌സ്‌, 2006. __. കെ.പി. അപ്പന്റെ തെരഞ്ഞെടുത്ത കൃതികള്‍ വാല്യം മുന്ന്‌, കോഴി ക്കോട: ഹരിതം ബുക്‌സ്‌, 2006. ജോര്‍ജ്ജ്‌ കെ, അലക്സ്‌. ഹരിതരാഷ്ര്രീയം: ചരിത്രം സിദ്ധാന്തം പ്രയോഗം, കോട്ടയം: ഡി.സി.ബുക്സ്‌, 2003. അംബികാസുതന്‍, മാങ്ങാട. (എഡി.), മലയാളത്തിലെ പരിസ്ഥിതി കഥകള്‍, കോഴിക്കോട്‌: മാതൃഭൂമി ബുക്സ്‌, 2016. രാധാകൃഷ്ണന്‍, ഇളയിടത്ത്‌. ആധുനികതാവാദങ്ങള്‍, കോഴിക്കോട: പ്രോഗ്രസ്‌ ബുക്‌സ്‌, 2016. __.ജൈവധൈഷണികര്‍, കോഴിക്കോട: പ്രോഗ്രസ്‌ ബുക്സ്‌, 2016. 204 സുനില്‍ പി, ഇളയിടം. ദമിതം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 2009. __.ആത്മം അപരം അധിനിവേശം, ഐ ബുക്‌സ്‌ കേരള, 2016. ഉഷാകുമാരി, ജി. ഉടല്‍ ഒരു നെയ്ത്ത്‌ സംസ്കാരത്തിന്റെ സ്രതരീവായന, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2013. കാക്കനാടന്‍, ഉഷ്ണമേഖല, കോട്ടയം: ഡി.സി.ബുക്‌സ്‌, 2008. കാര്‍ത്തികേയന്‍, കെ.ജി. കൃഷ്ണന്‍ നമ്പൂതിരി, എം. (എഡി.), ഖസാക്ക്‌ പഠന ങ്ങള്‍, കോട്ടയം: ഡി.സി.ബുക്സ്‌, 1994. ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി. കറുത്ത ചെട്ടിച്ചികള്‍, കോഴിക്കോട: പൂര്‍ണ്ണാ പബ്ലി ക്കേഷന്‍സ്‌, 1994. ബാലകൃഷ്ണന്‍, നടുവട്ടം. ഗവേഷണ രീതിശാസ്ത്രം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 2002. ജയകൃഷ്ണന്‍, എന്‍.(എഡി.)ഫെമിനിസം, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 2011. ജോണ്‍, കെ.ജെ.ആധുനികത ഖസാക്കിന്റെ ഇതിഹാസത്തില്‍, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ്‌, 2012. ജോര്‍ജ്ജ്‌, സി.ജെ. ചിഹ്നശാസ്ത്രവും ഘടനാവാദവും, കോട്ടയം: ഡി.സി. ബുക്‌സ്‌, 2001. തരകന്‍, കെ.എം. ഉത്തരാധുനികതയും മറ്റും, കോട്ടയം: കറന്റ്‌ ബുക്‌സ്‌, 1999. ഉമര്‍, തറമേല്‍. ഡോ. ദേശത്തിന്റെ ഭാവനാഭൂപടങ്ങള്‍, തൃശ്ശൂര്‍, ്രീന്‍ ബുക്‌സ്‌, 2017. 205 നര്രേന്ദര്രസാദ്‌, ആര്‍. ആധുനികതയുടെ മധ്യാഹ്നം, കോഴിക്കോട: പൂര്‍ണ പണബ്ലി ക്കേഷന്‍സ്‌, 1987. . എന്റെ സാഹിതൃനിരൂപണങ്ങള്‍, കോട്ടയം: ഡി.സി ബുക്‌സ്‌, 1998. നമ്പൂതിരിപ്പാട, ഇ.എം.എസ്‌. നവോത്ഥാനവും മലയാളസാഹിത്യവും, തിരുവനന്ത പുരം: ചിന്ത പബ്ലിഷേഴ്‌സ്‌, 1990. . മാര്‍ക്സിസവും സാഹിത്യസംവാദവും, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ്‌, 1995. നാരായണന്‍, കല്‍പ്പറ്റ. ഏതിലയും മധുരിക്കുന്ന കാടുകളില്‍, കോഴിക്കോട : ലിപി പബ്ലിക്കേഷന്‍സ്‌, 2005. പത്മനാഭന്‍, ടി. സാക്ഷിയും മറ്റു കഥകളും, കോട്ടയം: ഡി.സി. ബുക്സ്‌, 2011. പവിത്രന്‍, പി. ആധുനികതയുടെ കുറ്റസമ്മതം, കോട്ടയം: നാഷണല്‍ ബുക്സ്റ്റാള്‍, 2000. ബഷീര്‍, എം. എം. (എഡി.) മലയാള ചെറുകഥാസാഹിത്യചരിര്രം, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി, 2002. മധുസൂദനന്‍, ജി. ഹരിതനിരൂപണം മലയാളത്തില്‍, കോട്ടയം: ഡി.സി.ബുക്സ്‌, 2013. മുകുന്ദന്‍, എം. എന്താണ്‌ ആധുനികത? കോഴിക്കോട: പൂര്‍ണ പബ്ലിക്കേഷന്‍സ്‌, 1983. .ദല്‍ഹി.കോട്ടയം: ഡി.സി.ബുക്സ്‌, 2003. 206 . നവരസകഥകള്‍, കണ്ണൂര്‍: കൈരളി ബുക്സ്‌, 2013. മുഹമ്മദ്‌ ബഷീര്‍, വൈക്കം. “നീലവെളിച്ച'വും മറ്റു പ്രധാന കഥകളും, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2014. രവീന്ദ്രന്‍, പി.പി. ആധുനികതയുടെ പിന്നാമ്പുറം, കോട്ടയം: സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, 2017. .ആധുനികാനന്തരം വിചാരം വായന, തൃശ്ശൂര്‍: കറന്റ്‌ ബുക്സ്‌, 1999. രമേഷ്‌, കെ.പി. ആധുനികാനന്തര മലയാള നോവല്‍, തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി, 1998. രാജശേഖരന്‍, പി.കെ. അന്ധനായ ദൈവം മലയാള നോവലിന്റെ നൂറ്‌ വര്‍ഷങ്ങള്‍, കോട്ടയം: ഡി.സി. ബുക്സ്‌, 1998. . ഏകാന്തനഗരങ്ങള്‍, കോട്ടയം: ഡി.സി.ബുക്സ്‌, 2011. രാജീവന്‍, ബി. ജനനിബിഡമായ ദന്തഗോപുരം, തിരുവനന്തപുരം: ചിന്ത പബ്ലിഷേ ad, 1991. വാക്കുകളും വസ്തുക്കളും, കോട്ടയം: ഡി.സി.ബുക്സ്‌, 2014. . ജൈവരാഷ്ര്രീയവും ജനസഞ്ചയനവും, കോഴിക്കോട: റാസ്ബെറി ബുക്സ്‌, 2013. രാജ്രേന്ദന്‍, നിയതി. (എഡി.) ഡി. വിനയച്ര്ദ്രന്‍ ആധുനികതയുടെ സമാന്തരരംഗ പുരുഷന്‍, തിരുവനന്തപുരം: പ്രഭാത്‌ ബുക്‌ ഹൌസ്‌, 2014. രാധാകൃഷ്ണന്‍, ഡി. ആഖ്യാനവിജ്ഞാനീയം, തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 2000. 207 രാധാകൃഷ്ണന്‍, മേതില്‍. ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി, കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1977. __. ദൈവം മനുഷ്യന്‍ യ്ര്ത്രം, തൃശ്ശൂര്‍: കറന്റ ബുക്സ്‌, 2002. __. നായകന്മാര്‍ ശവപേടകങ്ങളില്‍, തൃശ്ശൂര്‍: ഹരിതം പുസ്തകക്രേന്ദ്രം, 1994. __. പ്രാ. കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, 1977. __. ഭൂമിയെയും മരണത്തെയും കുറിച്ച്‌, കോഴിക്കോട: പൂര്‍ണ്ണ പബ്ലിക്കേ ഷന്‍സ്‌, 2017. __. മേതില്‍ കഥകള്‍, കോഴിക്കോട്‌: മാതൃഭൂമി ബുക്‌സ്‌, 2013. __. മേതില്‍ കവിതകള്‍, മൂന്നാമിടം സാംസ്കാരിക ട്രസ്റ്റ്‌, 2011. __. ലൈംഗികതയെക്കുറിച്ച്‌ ഒരു ഉപന്യാസം, മാവേലിക്കര: ഫേബിയൻ ബുക്‌സ്‌, 2010. __. സൂര്യവംശം, കോട്ടയം: ഡി.സി.ബുക്സ്‌, 1999. __. സംഗീതം ഒരു സമയകലയാണ്‌, കോട്ടയം: ഡി.സി. ബുക്സ്‌, 1995. രാമകൃഷ്ണന്‍, ഇ.വി. അക്ഷരവും ആധുനികതയും, കോട്ടയം: സാഹിത്യര്ര വര്‍ത്തക സഹകരണസംഘം, 2001. രാമച്രന്രന്‍, കല്ലട. ആധുനികരുടെ കഥാപ്രപഞ്ചം, തൃശ്ശൂര്‍: ഇംപ്രിന്റ്‌ ബുക്സ്‌, 1998. 208 വിജയന്‍, എം.എന്‍. എം.എന്‍.വിജയന്‍: പ്രബന്ധങ്ങള്‍ പ്രഭാഷണങ്ങള്‍ സ്മൃതിചി ത്രങ്ങള്‍ സംഭാഷണങ്ങള്‍, കോഴിക്കോട്‌, ബോധി ബുക്സ്‌, 1992. വിജയകുമാര്‍ മേനോന്‍. ആധുനിക കലാദര്‍ശനം, തൃശ്ശൂര്‍: കറന്റ ബുക്സ്‌, 1993. ശ്രീജിത്ത്‌, എസ്‌. കഥയിലെ ഹിരണ്‍മയകാന്തി, ചെങ്ങന്നൂര്‍: റെയിന്‍ബോ ബുക്‌ പബ്ലിഷേഴ്‌സ്‌, 2005. ശ്രീധരന്‍, സി.പി. ശാസ്ര്രസാഹിത്യം മലയാളത്തില്‍, തൃശ്ശൂര്‍: ശ്രീ നരസിംഹവി ലാസം ബുക്കുഡിപ്പോ, 1974. ഷാജഹാന്‍, എം. കഥയെഴുത്ത്‌, തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 2015. ഷ്വാജി ജേക്കബ്‌ (എഡി.), മലയാളനോവല്‍ ദേശഭാവനയും രാഷ്ട്രീയഭൂപടങ്ങളും, തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി, 2010. സുധാകരന്‍, സി.ബി. ഉത്തരാധുനികത, കോട്ടയം: ഡി.സി.ബുക്സ്‌, 1998. സോമനാഥന്‍, പി. ഡോ. കഥ ആഖ്യാനം ആഖ്യാനശാസ്ര്‍ത്രം, തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, 2016. സോമന്‍, പി. ഡോ. ആധുനികതയുടെ സന്ദര്യരാഷ്ര്രീയം, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്‌സ്‌, 2006. ഹരികുമാര്‍, എം.കെ. ഉത്തരാധുനികത, കോഴിക്കോട: അല്‍ഫവണ്‍ പബ്ലിഷേഴ്‌സ്‌, 2012. ഹരിദാസ്‌, എ.എസ്‌. ശാസ്ത്രവും തത്ത്വചിന്തയും, കോഴിക്കോട്‌: ഒലിവ്‌ 2007. റസ്സല്‍, ബര്‍ദഭ്രാന്റ. (വിവ.) പി.ജെ. ബേബി. ശാസ്ര്രചിന്ത സാമുഹ്യ ജീവിതത്തില്‍, കോഴിക്കോട്‌: പ്രോഗ്രസ്‌ ബുക്‌സ്‌, 2017. 209 ആനുകാലികങ്ങള്‍ അപ്പന്‍ കെ.പി. ആധുനികത ഒരു തിരിഞ്ഞുനോട്ടം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ഡിസംബര്‍ 14, 1997. __. ക്ഷുഭിതചലനങ്ങളുടെ വെല്ലുവിളി, ഭാഷാപോഷിണി, സെപ്റ്റംബര്‍, 1993. __. സ്വര്‍ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു, മാതഭുമി ആഴ്ചപ്പതിപ്പ്‌, സെപ്റ്റംബര്‍ 22,2002. ആഷാമേനോന്‍. നിശ്ചലതയിലെ മുഴക്കങ്ങള്‍, ഭാഷാപോഷിണി, സെപ്റ്റംബര്‍ 1993. പവിര്രന്‍, പി. ആധുനികാനന്തരകഥനത്തിലെ മച്ചിന്‍പുറവും വവ്വാലുകളും, മല യാളം വാരിക, 1123 മകരം 17. രഘുനാഥന്‍, പറളി. ദര്‍ശനങ്ങളുടെ മഹാവിപ്പവം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ജൂണ്‍ 8, 1997. രാജകൃഷ്ണന്‍, വി. അപമൃത്യുവോ അതോ, ഭാഷാപോഷിണി, സെപ്റ്റംബര്‍ 1993. രാജശേഖരന്‍, പി.കെ. ആധുനികത: മരിച്ചവന്റെ ലോകത്തെ വെളിച്ചം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ജനുവരി 25, 1998. രാമകൃഷ്ണന്‍, ഇ.വി. പ്രതിപാദനത്തിലെ പ്രതിസന്ധികള്‍, മാതൃഭൂമി ആഴ്ചപ്പതി പ്പ്‌, ജനുവരി 18, 1998. രാജീവന്‍, ബി. ആധുനികതയുടെ പരിണാമം, ഭാഷാപോഷിണി, സെപ്റ്റംബര്‍, 1993. 210 രാധാകൃഷ്ണന്‍, മേതില്‍. സുര്യവംശത്തെ വിവരിക്കല്‍ (ഒന്നാം ഭാഗം), മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ജൂലായ്‌ 10,2016 __. സൂരൃവംശത്തെ വിവരിക്കല്‍ (രണ്ടാം ഭാഗം) മാതൃഭൂമി ആഴ്ചപ്പതി പ്പ്‌, ജൂലായ്‌ 17,2016. __. സൂര്യവംശത്തെ വിവരിക്കല്‍ (മുന്നാം ഭാഗം) മാതൃഭൂമി ആഴ്ചപ്പതി പ്പ്‌, ജൂലായ്‌ 24,2016. വിജയകുമാര്‍, വി. ആധുനികത ഒരു പിന്‍വിചാരം, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ജനു ഫെ്രുവരി 8, 1998. ശങ്കരനാരായണന്‍, ടി.കെ. അടുക്കളയുടെ രാഷ്ര്രീയം ഞാനറിഞ്ഞു (മേതില്‍ രാധാകൃഷ്ണനുമായി നടത്തിയ അഭിമുഖം) മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, നവം ബര്‍ 15, 2015 ശങ്കരനാരായണന്‍, ടി.കെ.ദീപ നാഗപ്പള്ളി.വിവരിക്കലിനുശേഷം (മേതില്‍ രാധാ കൃഷ്ണനുമായി നടത്തിയ അഭിമുഖം) മാതൃഭൂമി ബുക്സ്‌ ജേണല്‍, 2016 - നവംബര്‍ -- 2017 മാര്‍ച്ച്‌ ശ്രീജന്‍, വി.സി. സ്വര്‍ഗം തീര്‍ന്നുപോകുന്നു നരകം നിലനില്‍ക്കുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ഒക്ടോബര്‍ 13,2002. സച്ചിദാനന്ദന്‍. ആധുനികതയുടെ അവതാരങ്ങള്‍, ഭാഷാപോഷിണി, സെപ്തംബര്‍ 1993. ഹരികുമാര്‍ എം.കെ. കേവല സൂന്ദര്യത്തിന്റെ രതി. ആധുനികതയുടെ അധഃപ തനം, ഭാഷാപോഷിണി, സെപ്തംബര്‍, 1993. 211 വെബ്സ്റ്റ്‌ http://m.emalayalee.com/varthafull.php?newsId-119194 www.vayanamuri.com/archives/5475 http://www.rem.routeledge.com/articles/modernism-in-malayalam-literature http://www.keralaculture.org/modern-novels/259 https://www.birtannica.com/art/modernism-art https://ml.m.wikipedia.org/wiki/@aolods-e9Wdh>\ atiermMad http://yesmalayalam.in/article/view/22 https://www.mathrubhumi.com/mobile/books/book-reviews/ മതിലുകളില്ലാ ത്ത- മേതില്‍-കഥകള്‍ 1. 176957. https://www.google.com/ampls/www.manoramaonline.com/literature/ bookreview/2017/05/25/bra.amp.html https://m.facebok.com/notes/sabu.shanmughom/ee, മേതില്‍-കവിതയില്‍-സാ ബുഷണ്മുഖം/201502836550425/ https://harithakam.com/methilradhakrishanan http://malayalakavita.blogspot.com/2011/07/blog-post.html/? m=1. https://www.google.com/amp/s/maktoobonline.wordpress.com https:www.malayal.am/node/6544 https://navamalayali.com/2015/06/04/story-sonia-may 2015/ 212 http://www.nalamidam/com/archives/18877 http: www.nalamidam/com/archives/18709. http://www.nalamidam.com/archives/18772 http://newleftreview.oerg>issues>articles PDF capitalism, Modernism and Post mopdernism-New Left Review http://malayalanatu.com/archives/4504 http:www.matrubhumi.com/news/interview-with-methil-radhakrishnan- malayalam-news-1 909952. English Books Abrahams, M.H. A Glossary of Literary terms, Thomson Asia Pvt. Ltd. Singa pore, 2004. Ayyappaniker, K. (2003). Indian Narratology, Indira Gandhi Center for the Arts. Benette Andrew, Royle Nicholas. An Introduction to Literature Criticism and Theory, London. Macmillan Press, 1998. Bill Asheroft, Gareth Griffiths and Helen Tiffin. Key concepts in Post- colonial Studies, Routeledge, London and New Yrok, 2004. Bradburry Malcom Farlane M. James. Modernism: The Social context of Modern English Literature, Oxford, Oxford University Press, 1971. 213 Childs, Peter. Modernism, Routeledge, London, 2000. Culler, Jonathan. Literary Theory, A Very Short Introduction, Oxford University Press, 2000. Foster, John Bellamy. Vulnerable Planet, Monthly Review Press, New Yrok, 1994. __. Marx's Ecology Materialism and Nature, Corner stone Publication, Kharagpur,2001. Grant, Neil. Hamlyin History-Literature, Reed Consumer books Ltd, USA, 1998. Herman, David. Story Logic: Problems and Possibilities of Narrative, Lincoln : U of Nebraska, 2002, p. Jameson, Frederic. ‘Aesthetics and Politics’ in Francis Framina and Jonathan Harris (eds.) Art in Modern Culture, An Anthology of Critical Texts, Phaidon Press, London, 2001. Lodega David. Modern Criticism and Theory. London, Longman, 1998. Luker, George. 'The Ideology of Modernism’ in Tim Middleton (ed.), Modernism : Critical concept in Literary and Cultural Studies Vol. II, Routeledge, London, 2003. 214 Oxford Advanced Learners Dictionary, Encyclopedia edition, Oxford University Press, 1992. Panikkar, K.N. ‘Creating New Culture Taste: Reading a Nineteenth Century Malayalam Novel’, Culture, Ideology, Hegemony: Intellectual and Social Consciousness in Colonial India, Talika, Delhi, 1998. Prince, Gerald. "Surveying Narratology", T. Kindt & H.H. Muller (eds.) What is Narratology? Questions and Answer Regarding the Status of a Theory. Berlin: De Gryter, 2003, 1-6. Prop, Vladimir. Morphology of Folklore (Tr.), Lawrense Scott Rev. Louis A, 1968 Rabasa, Jose. Inventing America : Spanish Historiography and the formation of Euro Centrism, University of Oklahoma Press, 1994. Rita Sinha (Ed.). Sceince Fiction and foundation, World view publication, 2001. Toffler, Alvin. Future shock, Random House, 1970. 215