സാമുഹിക നദവാതദാനം മലയാള നോവലദൃകളില്‍ കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനായി സമര്‍ഷിക്കുന്ന പ്രബന്ധം ഷനോജ്‌. എം. പി. കേരളസാഹിത്യ അക്കാദമി തൃശ്ശൂര്‍ 2014 ഡോ.വി.എ. വത്സലന്‍ പ്രൊഫസര്‍, മലയാളവിഭാഗം ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല കാലടി - 683 574 എറണാകുളം സാക്ധയപ്രതം കോഴിക്കോട്‌ സര്‍വ്വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനു വേണ്ടി സമര്‍പ്പിക്കുന്ന “സാമൂഹിക നവോത്ഥാനം മല യാള നോവലുകളില്‍” എന്ന ഈ പ്രബന്ധം ഷനോജ്‌.എം.പി. എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വൃഹിച്ച ഗവേഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. തൃശ്ശൂര്‍ ഡോ.വി.എ. വത്സലന്‍ 4 wv ്രസ്താവന ഈ പ്രബന്ധം ഇതിനുമുമ്പ്‌ ഏതെങ്കിലും ബിരുദത്തിനോ പരീക്ഷയ്ക്കോ അസോസിയേറ്റ്ഷിപ്പിനോ ഫെലോഷിപ്പിനോ അതുപോ ലുള്ള മറ്റെന്തെങ്കിലും ടൈറ്റിലിനോ അംഗീകാരത്തിനോ വേണ്ടി എഴുത പ്പെട്ടതല്ല എന്ന്‌ ഇതിനാല്‍ സത്യബോധ്യപ്പെടുത്തുന്നു. തൃശ്ശൂര്‍ ഷനോജ്‌.എം.പി. 3 കൃതജ്ഞത ഈ പ്രബന്ധരചനയില്‍ എനിക്കുവേണ്ട പ്രോത്സാഹനവും വിലയേറിയ മാര്‍ഗ്ഗനിര്‍ദ്ദേ ശങ്ങളും നല്‍കി എന്നെ അകമഴിഞ്ഞു സഹായിച്ച എന്റെ ഗുരുനാഥന്‍ ഡോ.വി.എ.വത്സല നോടുള്ള (പ്രൊഫസര്‍, മലയാളവിഭാഗം, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല) നന്ദി രേഖപ്പെടുത്തുന്നു. ഈ ഗവേഷണത്തിന്‌ ആവശ്യമായ സനകര്യങ്ങളും സഹായസ ഹകരണങ്ങളും നല്‍കിയ കേരളസാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ.ആര്‍. ഗോപാലക്യ ഷ്ണനോടുള്ള കടപ്പാടും ഒപ്പം രേഖപ്പെടുത്തട്ടെ. പഠനത്തിനാവശ്യമായ സനകര്യങ്ങള്‍ ഒരുക്കിത്തന്ന കേരളസാഹിത്യ അക്കാദമി ലൈബ്രേറിയന്‍ ശ്രീ.ആര്‍.രാജേന്ദ്രനോടുളള അക മഴിഞ്ഞ സ്നേഹം അറിയിക്കുന്നു. സാഹിത്യ അക്കാദമിക്കൊപ്പം തലശ്ശേരി ഗവ. ്രണ്ഠന്‍ കോളേജ്‌, ശ്രീനാരായണ കോളേജ്‌ കണ്ണൂര്‍, വേങ്ങാട്‌ ഗവ. ഹയര്‍ സെക്കണ്ടറി എന്നിവിട ങ്ങളിലെ ലൈബ്രറികളും പഠന ഗവേഷണങ്ങള്‍ക്കായി ഉപയോധഗപ്പെടുത്തിയിട്ടുണ്ട്‌. ഈ ലൈബ്രറികളിലെ ജീവനക്കാരോടും എനിക്ക്‌ പ്രോത്സാഹനം നല്‍കി സഹായിച്ച അദ്ധ്യാ പകരായ എന്‍.പ്രഭാകരന്‍, ഡോ.ബി. പാര്‍വൃതി, കെ.പി.നരേന്ദ്രൻന്‍, ഡോ.എ.ടി. മോഹന്‍രാജ്‌ എന്നിവരോടും സഹായങ്ങള്‍ ചെയ്തുതന്ന സുഹൃത്തുക്കളോടും ഉള്ള നന്ദിയും ഒപ്പം രേഖപ്പെടുത്തുന്നു. ഈ പ്രബന്ധം വൃത്തിയായി ടൈപ്പ്‌ ചെയ്തുതന്ന തലശ്ശേരിയിലെ സിഗ്നറ്റ്‌, സെവന്‍ത്ത്സീല്‍ എന്നീ സ്ഥാപനങ്ങളോടുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തു ന്നു. ഷനോജ്‌ എം. പി. 6 ഉളളടക്കം പേജ്‌ ആമുഖം 08 അദ്ധ്യായം ഒന്ന്‌ നവോത്ഥാനം : ചരിശ്രവും സത്തയും 11 അദ്ധ്യായം രണ്ട്‌ ഇന്ദുലേഖ - നവോത്ഥാനത്തിന്റെ ചരിശ്രരേഖ 45 അദ്ധ്യായം മൂന്ന്‌ അഗ്നിസാക്ഷി - നമ്പുതിരി സമുദായവും നവോത്ഥാനവും 75 അദ്ധ്യായം നാല്‍ അയല്‍ക്കാര്‍ - തറവാടുകളുടെ തകര്‍ച്ചയും സാമുദായിക മുന്നേറ്റങ്ങളും 138 അദ്ധ്യായം അഞ്ചീ രണ്ടിടങ്ങഴി - ഉത്ഥാനത്തിന്റെ വര്‍ഗപരത 179 അദ്ധ്യായം ആറ്‌ 6 a> നൂപുപ്പാക്കൊരാനേണ്ടാര്‍ന്ന! - ദേശീയ പ്രസ്ഥാനത്തിലൂന്നിയ സാമുദായിക ഉണര്‍വു 214 അദ്ധ്യായം ഏഴ്‌ ഉപസംഹാരം 250 ആധാരഗ്രന്ഥ - ലേഖനസൂചി 261 7 ആമുഖം വൈവിധ്യമാര്‍ന്ന ജീവിതാവസ്ഥകളെ സമഗ്രമായി ഉള്‍ക്കൊളളാനാവുന്ന ആധു നിക സാഹിത്യരൂപമാണ്‌ നോവല്‍. ഓരോ നോവലിലും ജീവിത യാഥാര്‍ത്ഥ്യത്തിന്റെ ഒരു മുഖം നമുക്ക്‌ കണ്ടെത്താനാവും. അതാകട്ടെ മിക്കവാറും സമൂഹവുമായി ബന്ധ പ്പെട്ട ഒന്നായിരിക്കുകയും ചെയ്യും. സമൂഹഘടന നിശ്ചലമല്ല. അതു പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്നു. അതിനു കാരണമാകുന്ന ഘടകങ്ങള്‍ വ്ൃത്യസ്തങ്ങളാകാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള ഘട്ടം കേരളീയ സാമൂഹ്യവ്യ വസ്ഥിതിയില്‍ സവിശേഷമായ ചലനാത്മകത പ്രകടമാവുന്ന ഒരു കാലയളവാണ്‌. ഈ കാലഘട്ടത്തെ നവോത്ഥാന കാലഘട്ടം എന്നു വിശേഷിപ്പിച്ചു പോരുന്നു. ഈ ചലനാ ത്മകത മലയാള നോവല്‍ സാഹിത്യത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നും കേരള ത്തിലെ സാമൂഹ്യഘടനയിലെ അഞ്ചു പ്രധാന സാമുദായിക വിഭാഗങ്ങളായ നായര്‍, നന്പൂ തിരി, ഈഴവ,(ിസ്തൃന്‍,മുസ്ലിം വിഭാഗങ്ങള്‍ എങ്ങനെ നവോത്ഥാനത്തിന്റെ പന്ഥാവി ലേക്ക്‌ പ്രവേശിക്കുന്നു എന്നുമുള്ള അന്വേഷണമാണ്‌ ഈ ഗവേഷണത്തിലൂടെ ലക്ഷ്യമാ ക്കുന്നത്‌. പ്രാതിനിധ്യ സ്വഭാവമുളള അഞ്ച്‌ എഴുത്തുകാരുടെ നോവലുകളെ കേന്ദ്രീകരി ച്ചുള്ള പഠനമാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ഒ. ചന്തുമേനോന്റെ ഇന്ദുലേഖ, ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷി, കേശവദേവിന്റെ അയല്‍ക്കാര്‍, തകഴി ശിവശങ്കര പിള്ളയുടെ രണ്ടിടങ്ങഴി, വൈക്കം മുഹമ്മദ ബഷീറിന്റെ “ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” എന്നീ നോവലുകളാണ്‌ ഇപ്രകാരം സവിശേഷ പഠനത്തിന്‌ വിധേയമാകുന്നത്‌. ഈ പ്രബന്ധത്തില്‍ ഏഴ്‌ അധ്യായങ്ങളാണ്‌ ഉള്ളത്‌. എന്താണ്‌ നവോത്ഥാനം, അത്‌ എങ്ങനെ സംഭവിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ്‌ “നവോത്ഥാനം ചരിത്രവും സത്തയും” എന്ന ഒന്നാം അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. ലോകത്തിലെയും ഭാരത ത്തിലെയും കേരളത്തിലെയും നവോത്ഥാനത്തിന്റെ സാമൂഹികവും രാഷ്ട്രീയവും മതപ രവുമായ കാരണങ്ങളും നവോത്ഥാനത്തിന്റെ വിവിധ തലങ്ങളും എന്തൊക്കെയെന്ന്‌ ഇവിടെ അന്വേഷിക്കുന്നുണ്ട്‌. കൂടാതെ നോവലില്‍ എന്തുകൊണ്ട്‌ ഇത്‌ കൂടുതലായി ചിത്രീ 8 കരിക്കപ്പെടുന്നു എന്നും സാമൂഹികമായ കാഴച്ചപ്പാടും നോവലിന്റെ സനന്ദര്യസങ്കേതങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെടുന്നുവെന്നും പരിശോധിക്കുന്നുണ്ട്‌. 1889ല്‍ ചന്തുമേനോന്‍ രചിച്ച ഇന്ദുലേഖ എന്ന നോവലില്‍ നവോത്ഥാനത്തിന്റെ അടയാളങ്ങള്‍ എപ്രകാരം ആവിഷര്‍കരിചക്കപ്പെട്ടിരിക്കുന്നു എന്ന അന്വേഷണമാണ്‌ രണ്ടാം അധ്യായം. മുന്നാമത്തെ അധ്യായമായ അഗ്നിസാക്ഷിയില്‍ നാലുകെട്ടിനകത്തു സംജാ തമാകുന്ന സാമൂഹ്യമാറ്റങ്ങളെ വിശകലനം ചെയ്യുന്നു. ഫ്യൂഡല്‍ തറവാടുകള്‍ തകരു കയും മുഖ്യധാരയ്ക്കു പുറത്തു നില്‍ക്കുകയായിരുന്ന ഈഴവ-ക്രിസ്ത്യന്‍ സമുദായ ങ്ങള്‍ ഉണര്‍വ്വിന്റെ കാലാവസ്ഥയുടെ ഗുണഭോക്താക്കളായി മുഖ്യധാരയിലേക്കു നടന്നു കയറുകയും ചെയ്യുന്നതിന്റെ സൂചനകള്‍ ദേവിന്റെ അയല്‍ക്കാര്‍ എന്ന കൃതിയെ അടി സ്ഥാനമാക്കി നാലാം അധ്യായത്തില്‍ വിശകലനം ചെയ്യുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞ, 1948ലാണ്‌ തകഴി രണ്ടി ടങ്ങഴി രചിക്കുന്നത്‌. ദീര്‍ഘകാലത്തോളം അവഗണിത കോടിയിലേക്കു വകഞ്ഞു മാറ്റ പ്പെട്ട വലിയൊരു വിഭാഗം അധ്വാനവര്‍ഗ്ഗം സാമൂഹ്യരാഷ്്രീയചരിശ്ര ദശകങ്ങളില്‍ എങ്ങനെ മുഖ്യധാരയ്ക്ക്‌ പുറത്തു നിലകൊണ്ടു എന്നും എര്രകാരം അവര്‍ മാറ്റത്തിന്റെ വഴിയിലേക്ക്‌ കടന്നുവന്നു എന്നും ഈ നോവലിനെ അടിസ്ഥാനമാക്കി അഞ്ചാം അധ്യാ യത്തില്‍ വിശകലനം ചെയ്യുന്നു. ജാതിപരം, വര്‍ഗപരം എന്നിങ്ങനെ ഇരട്ടിചൂഷണത്തിനു വിധേയമായ അധ്വാനവിഭാഗം, കമ്മ്യൂണിസ്റ്റ്‌ ്രത്യയശാസ്ത്രത്തിന്റെ ആശയഗതികള്‍ പിന്‍പറ്റിക്കൊണ്ട്‌ വര്‍ഗപരമായ മുന്നേറ്റങ്ങളിലൂടെ സാമൂഹ്യനവോത്ഥാനത്തിന്റെ വഴി യിലേക്കു കടന്നു വരുന്നതിന്റെ ചിത്രം തകഴി രണ്ടിടങ്ങഴിയില്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇതിന്റെ സാമൂഹികമാനങ്ങള്‍ ഈ അധ്യായത്തില്‍ പഠനവിഷയമാക്കുന്നുണ്ട്‌. ആറാമത്തെ അധ്യായത്തില്‍, “ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!:' എന്ന നോവലിലൂടെ ബഷീര്‍, നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം സമുദായത്തിന്റെ സാമൂഹ്യാവ സ്ഥയെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നാണ്‌ വിശകലനം ചെയ്യുന്നത്‌. നവോ ത്ഥാനം എന്ന പരികല്പനയ്ക്കു കീഴില്‍ കേരളീയ സമൂഹത്തില്‍ ദൃശ്യമാവുന്ന ചലനാ ത്മകതയെ സാമാന്യമായി സംഭവിക്കുന്ന ഒരു ഉണര്‍വ്വായി മാ്രം പരിഗണിക്കാന്‍ കഴി യില്ല. കേരളത്തിലെ വ്യത്യസ്ത ജാതി അടുക്കുകളില്‍ വ്യത്യസ്ത രീതികളിലാണ്‌ അതു 9 സംഭവിച്ചത്‌. ഈ അഞ്ച്‌ എഴുത്തുകാരുടെ അഞ്ച്‌ നോവലുകളിലൂടെ നായര്‍, നമ്പൂതിരി, ഈഴവ, (്രിസ്ത്ൃന്‍, മുസ്ലിം സാമുദായിക വിഭാഗങ്ങള്‍ പുതിയ ഉണര്‍വ്വിന്റെ അന്തരീക്ഷ ത്തിലേക്കു കടന്നു വന്നതിന്റെ രീതി വൈവിധ്യങ്ങള്‍ എന്ത്‌ എന്ന്‌ ഏഴാമധ്യായത്തില്‍ വിശകലനം ചെയ്യുകയും ചെയ്യുന്നു. ഷനോജ്‌ എം. പി. 10 അദ്ധ്യായം ഒന്ന്‌ നവോത്ഥാനം: ചരിത്രവും സത്തയും യൂറോപ്പിന്റെ ജീവിതമണ്ഡലത്തില്‍ പതിനാലും പതിനഞ്ചും പതിനാറും നൂറ്റാണ്ടുക ളില്‍ പ്രത്യക്ഷമായ ഉണര്‍വ്വാണ്‌ 'Renaissance' എന്ന സംജ്ഞയ്ക്ക്‌ ചരിത്രത്തില്‍ സ്ഥാനം കൊടുത്തത്‌. ഇംഗ്ലീഷില്‍ 'Renaissance' എന്നു പറയുന്നതിനു തുല്യമായി മലയാളത്തില്‍ ഉപയോഗിച്ചു പോരുന്ന പദമാണ്‌ നവോത്ഥാനം. “റിനെയസാന്‍സിന്‌' പുനരുജ്ജീവനം, പുനര്‍ജ്ജന്മം, പുനര്‍ജ്ജാഗരണം, നവോത്ഥാനം എന്നിങ്ങനെ അര്‍ത്ഥമുണ്ട്‌. ഉത്ഥാനത്തിന്‌ എഴു ന്നേല്പ്‌, ഉദയം, ഉണര്‍ച്ച എന്നിങ്ങനെയാണ്‌ അര്‍ത്ഥം. അപ്പോള്‍ നവമായ ഉണര്‍ച്ച, നവമായ എഴുന്നേല്പ്‌, നവോദയം തുടങ്ങിയ അര്‍ത്ഥങ്ങളാണ്‌ നവോത്ഥാനത്തിനുള്ളതെന്നും വരുന്നു.' യൂറോപ്യന്‍ നവോത്ഥാനം - പശ്ചാത്തലം യൂറോപ്പിലുണ്ടായ നവോത്ഥാനം പില്‍ക്കാലത്ത്‌ ഭാരതത്തിലും കേരളത്തിലുമൊക്കെയായി ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ട. അതുകൊണ്ട്‌ കേരളത്തിലുണ്ടായ നവോത്ഥാന ത്തെപ്പറ്റി പറയുന്നതിനുമുമ്പി ആ നവോത്ഥാനത്തിന്റെ സാഹചര്യവും സ്വഭാവവും സ്വാധീനവു മെന്തായിരുന്നുവെന്നും വിശദീകരിക്കേണ്ടതുണ്ട്‌. ആയിരത്തോളം വര്‍ഷം നീണ്ടുനിന്ന അന്ധകാരമയമായ മദ്ധ്യയുഗത്തില്‍ നിന്ന്‌ ആധു നികയുഗത്തിലേക്ക്‌ യൂറോപ്പ കടന്നുവന്ന ഒരു പരിവര്‍ത്തനഘട്ടമാണ്‌ നവോത്ഥാനകാലം എന്ന റിയപ്പെടുന്നത്‌. പാശ്ചാത്യ റോമാസാഗ്മാജ്യത്തിന്റെ തകര്‍ച്ച മുതല്‍ നവോത്ഥാനത്തിന്റെ ആരംഭം (എ. ഡി. 476 - 1500) വരെയുള്ള കാലഘട്ടമാണ്‌ മദ്ധ്യയുഗം. ആ കാലത്തെപ്പറ്റിയുള്ള ചരിത്രപ രമായ അറിവ്‌ ഇന്നും വളരെ പരിമിതമാണ്‌. ഗ്രീക്ക്‌ - റോമന്‍ സംസ്ക്കാരമാണ്‌ യൂറോപ്യന്‍ ജനതയുടെ പൈതൃകമായി അറിയപ്പെടു ന്നത്‌. എന്നാല്‍ ആ സാംസ്‌ക്കാരികപൈതൃകത്തിന്റെ ഗ്രഹണകാലമായിരുന്നു മദ്ധ്യയുഗം. ഗ്രീക്ക്‌ - ലത്തീന്‍ ഭാഷകളിലുള്ള പ്രാചീന സാഹിത്യ കൃതികളുടെയും ഗ്രീക്ക്‌ - റോമന്‍ ശില്പകലാ സൃഷ്ടികളുടെയും കണ്ടെത്തലാണ്‌ ആ അന്ധകാരയുഗത്തിന്‌ അന്ത്യം കുറിച്ചത്‌. ക്ലാസ്സിക്കല്‍ വിജ്ഞാനങ്ങളുടെ ഉണര്‍വ്വ യൂറോപ്പിനെയാകെ ആശ്ശേഷിച്ചു തുടങ്ങുന്നതും പന൬രോഹിത്യത്തിന്റെ അനിഷേധ്യമായ ശക്തി ക്ഷയിച്ചു തുടങ്ങുന്നതും മതനിരപേക്ഷമായ ജീവിത വീക്ഷണം അങ്കു രിച്ചു തുടങ്ങുന്നതും ഈ കാലത്താണ്‌. 11 മദ്ധ്യയുഗത്തില്‍ യൂറോപ്യന്‍ സമൂഹത്തിലെ ഏറ്റവും ശക്തമായ സ്ഥാപനം ക്രിസ്തീയ സഭ ആയിരുന്നു. ഈ കാലത്ത്‌ പള്ളി ഭരണകൂടത്തിന്റെ പല കര്‍ത്തവ്യങ്ങളും നിറവേറ്റാന്‍ തുട ങ്ങിയിരുന്നു. എന്നാല്‍ സുശക്തമായ ചില രാഷ്ട്രങ്ങളുടെ ഭരണകര്‍ത്താക്കള്‍ മതമെന്ന ബാഹ്യ ശക്തി ഭരണകാര്യങ്ങളില്‍ ഇടപെടുന്നതിനെ കര്‍ശനമായി എതിര്‍ക്കുകയുണ്ടായി. ഈ സംഘര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ അത്‌ ക്രിസ്തീയ സഭയും ഭരണകൂടവും തമ്മിലുണ്ടായ സുദീര്‍ഘമായ അധികാരത്തര്‍ക്കത്തിന്‌ വഴിയൊരുക്കുകയാണുണ്ടായത്‌. ധാര്‍മ്മികതയുടെ വക്താക്കളും നന്മ യുടെ ്രതീകങ്ങളുമായി വര്‍ത്തിക്കേണ്ട പുരോഹിതന്മാരില്‍ അഴിമതിയും വിഷയാസക്തിയും വര്‍ദ്ധിച്ചു വന്നതോടെ ക്രിസ്തീയ സഭയുടെ അധഃപതനവും ആരംഭംഭിച്ചു. കാലാന്തരത്തില്‍ ജന ങ്ങള്‍ക്കുമേല്‍ ക്രിസ്തീയ സഭയുടെ സ്വാധീനം കുറഞ്ഞു വന്നു. നവോത്ഥാനത്തിനു പ്രേരകമായിരുന്ന പ്രധാന സംഭവമായിരുന്നു മദ്ധ്യയുഗത്തിലെ കുരി ശുയുദ്ധങ്ങള്‍. അവിശ്വാസികളായ തുര്‍ക്കികളില്‍ നിന്നും വിശുദ്ധഭൂമിയായ ജെറുസലേം വീണ്ടെ ടുക്കാനായി നടത്തിയ ക്രിസ്തീയ പടയോട്ടമാണ്‌ കുരിശുയുദ്ധങ്ങശ്‌” എന്നറിയപ്പെടുന്നത്‌. 110൦ നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ 14 0൦ നൂറ്റാണ്ടുവരെ ഇത്‌ നീണ്ടു നില്‍ക്കുന്നുണ്ട്‌. കുരിശുയു ദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക്‌ നാടുവാഴിത്തത്തിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ട ബാഹൃയലോകവു മായി സമ്പര്‍ക്കത്തിലേര്‍പ്പെടാനും അവരില്‍ നിന്നു പല പുതിയ കാര്യങ്ങളും പഠിക്കാനും അവ സരമുണ്ടായി. പൂര്‍വൃദേശത്തെ സംസ്ക്കാരത്തെപ്പറ്റി അങ്ങനെയാണവര്‍ മനസ്സിലാക്കുന്നത്‌. പല ഗ്രന്ഥങ്ങളും ആശയങ്ങളും അവര്‍ സമ്പാദിച്ചു. ആ യാത്രയ്ക്കിടയില്‍ പരിചയപ്പെടു അരിസ്റോട്ടി ലിന്റെ കൃതികളും അറബിഗണിതശാസ്ത്രവും വടക്കുനോക്കിയന്ത്രവും കടലാസ്സുമൊക്കെ അവര്‍ സ്വദേശത്തേക്കു കൊണ്ടുവന്നു. ഭൂമിശാസ്ത്രപരമായ അറിവുവര്‍ദ്ധിക്കാനും ആ യാത്രകള്‍ ഇട യൊരുക്കി. ചികിത്സാസമ്മത്രദായങ്ങളും വൈദ്യശാസ്ത്രങ്ങളും കിഴക്കന്‍ നാടുകളില്‍ നിന്ന്‌ ഇക്കാ ലത്താണ്‌ യൂറോപ്പില്‍ പ്രചരിച്ചത്‌. ഫ്യൂഡലിസത്തിന്റെ തകര്‍ച്ച എ.ഡി. 1൦ നൂറ്റാണ്ടുമുതല്‍ 17൦ാ൦ നൂറ്റാണ്ടുവരെ യൂറോപ്പിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിക്കുകയുണ്ടായി. ഈ മാറ്റങ്ങളാണ്‌ യൂറോപ്പില്‍ ഫ്യൂഡലി സത്തിന്റെ തകര്‍ച്ചയ്ക്ക്‌ കാരണമായത്‌. ഫ്യൂഡല്‍ വ്യവസ്ഥയുടെ മൂന്ന്‌ പ്രധാന ഘടകമായിരുന്നു പുരോഹിതന്മാരും പടയാളി കളും കൃഷിക്കാരും. എന്നാല്‍ വാണിജ്യരംഗത്തെ വളര്‍ച്ചയുടെ ഫലമായി പുതിയ ഒരു ഘടകം സമൂഹത്തില്‍ ഉയര്‍ന്നു വന്നു. കച്ചവടക്കാരായിരുന്നു ഇവര്‍. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും 12 സാമ്പത്തിക ശക്തികളായതുകൊണ്ട്‌ അവര്‍ക്ക്‌ സമൂഹത്തെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. സമുദ്ര യാത്രകളും പുതിയ ഭൂവിഭാഗങ്ങളുടെ കണ്ടെത്തലും മറ്റും വാണിജ്യരംഗത്ത്‌ ഒരു വന്‍മുന്നേറ്റം തന്നെ ഉണ്ടാവാന്‍ കാരണമായിട്ടുണ്ട്‌. മദ്ധ്യയുഗത്തിന്റെ അവസാനഘട്ടത്തിലുണ്ടായ വ്യാപാരപുരോഗതിയുടെ ഫലമായി ഒട്ടേറെ പട്ടണങ്ങള്‍ വളര്‍ന്നു വരികയുണ്ടായി. ഈ പട്ടണങ്ങള്‍ ഫ്യൂഡലിസത്തിന്റെ പിടിയില്‍ നിന്ന്‌ മോചിതങ്ങളായിരുന്നു. ഉത്പാദന പ്രക്രിയ ഗൃഹങ്ങളിലേക്ക്‌ മാറുകയും ധാരാളം ആളുകള്‍ ഫാക്ട്‌ റികളില്‍ തൊഴിലാളികളായിത്തീരുകയും ചെയ്തു. പട്ടണങ്ങളെ കേന്ദ്രീകരിച്ചുളള സാമ്പത്തിക ഘടനയും ജനജീവിതവും ഫ്യൂഡലിസത്തിന്റെ മേല്‍ക്കോയ്മയെ തകര്‍ക്കാന്‍ ഇടയാക്കിയ ഘട കങ്ങളാണ്‌. മദ്ധ്യകാലത്ത്‌ യൂറോപ്പിന്റെ പലഭാഗങ്ങളിലും കര്‍ഷകര്‍ ഭൂപ്രഭുക്കന്മാര്‍ക്കെതിരെ ലഹള കള്‍ നടത്തിയിരുന്നു. ചില സ്ഥലങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥരായിരുന്ന കത്തോലിക്കാ പള്ളി കള്‍ക്കും ഇത്തരം കാര്‍ഷിക ലഹളകളെ നേരിടേണ്ടി വന്നു. എന്നാല്‍ പുതിയ പട്ടണങ്ങളുടെ ഉദയം ഈ ഫ്യൂഡല്‍ വ്യവസ്ഥയ്ക്ക്‌ തികച്ചും ്രതികൂലമായിരുന്നു. രാജാക്കന്മാര്‍പോലും ഫ്യൂഡല്‍ ്ഭുക്കന്മാരെ നേരിടാന്‍ പട്ടണങ്ങളിലെ സമ്പന്നരുടെ സഹായം തേടുകയുണ്ടായി. ഇതിന്റെ യൊക്കെ ഫലമായി ഫ്യൂഡലിസം തകരുകയും പുതിയൊരു സാമൂഹിക സാമ്പത്തിക വ്യവസ്ഥ യായ മുതലാളിത്തം രൂപം കൊള്ളുകയും ചെയ്തു. നവോത്ഥാനം - ആരംഭം യൂറോപ്പിലെ നവോത്ഥാനം ആരംഭിച്ചത്‌ എന്നാണെന്ന്‌ കൃത്യമായി പറയാന്‍ സാധിക്കി ല്ലെങ്കിലും ഇറ്റാലിയന്‍ ചിന്തകന്മാര്‍ മദ്ധ്യയുഗം അവസാനിക്കുന്ന ഘട്ടമായി എ.ഡി.1453 എന്ന വര്‍ഷത്തെ ചുണ്ടിക്കാട്ടുന്നുണ്ട്‌. റോമിലെ ഒന്നാമത്തെ ക്രൈസ്തവ ചക്രവര്‍ത്തിയുടെ പുതിയ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്‍റിനോപ്പിള്‍ തുര്‍ക്കികള്‍ ആക്രമിച്ചത്‌ എ.ഡി. ഷ4ടദലായിരുന്നു. അതോടുകൂടി പുരാതന പാണ്ഡിത്യത്തിന്റേതും സംസ്‌ക്കാരത്തിന്റേതും ആയ പരസ്ത്യദുര്‍ഗ്ഗം തകര്‍ന്നു പോയി. രണ്ടു ശതാബ്ദം മുന്വേ രൂപപ്പെട്ടു തുടങ്ങിയ നവോത്ഥാനത്തിന്‌ പെട്ടെന്ന്‌ പൂര്‍ണ്ഠരുപം കൈവരിക്കാന്‍ കളമൊരുക്കിയത്‌ ഈ സംഭവമായിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്ന്‌ ധാരാളം പണ്ഡിതന്മാര്‍ മതപീഡനവും ശാരീരിക പീഡനവും ഭയന്ന്‌ ഇറ്റലിയില്‍ അഭയം പ്രാപിച്ചു. അതുവഴിയായി മറ്റ്‌ യൂറോപ്യന്‍ രാജ്യക്കാര്‍ക്ക്‌ അജ്ഞാതമായിരുന്ന ധാരാളം ഗ്രന്ഥ ങ്ങള്‍ ഇറ്റലിക്കാർക്ക്‌ ലഭ്യമായി. ഈ ഗ്രന്ഥങ്ങള്‍ അവരുടെ കലാബോധത്തെയും സാഹിത്യ 13 ദര്‍ശനത്തെയും മതചിന്തയെയുമൊക്കെ അഗാധമായി സ്വാധീനിച്ചു. തത്ഫലമായി തത്വശാസ്ത്ര ത്തിന്റെയും രാഷ്ട്രമീമാംസയുടെയും വിവിധ രംഗങ്ങളില്‍ വമ്പിച്ച പുരോഗതി ഉളവായി. യുക്തി ബോധത്തിന്റെ വളര്‍ച്ച എല്ലാ ശാസ്ത്രശാഖകള്‍ക്കും നവജീവന്‍ നല്‍കി. കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പതനം പാശ്വാത്യയൂറോപ്യന്‍ സംസ്‌ക്കാരത്തിനുമേല്‍ അസാ ധാരണമായ സ്വാധീനം ചെലുത്തിയ ഒരു സംഭവമായിരുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ അച്ചടി യുടെ ദ്രുതതരമായ പ്രചാരമാണ്‌ യൂറോപ്പിനെ തട്ടിയുണര്‍ത്തിയതെന്നും അങ്ങിനെ നോക്കി യാല്‍ അച്ചടി കണ്ടുപിടിച്ച വര്‍ഷമായ 140° ആണ്‌ നവോത്ഥാനത്തിന്റെ ആരംഭത്തെക്കുറിച്ച തെന്നും അഭിപ്രായമുണ്ട്‌. നവോത്ഥാനത്തിന്റെ ആശയം ഗ്രചരിപ്പിക്കുന്നതില്‍ അച്ചടിയന്ത്രങ്ങള്‍ വഹിച്ച പങ്ക വളരെയധികമാണ്‌. ജര്‍മ്മനിയിലെ ഗുട്ടന്‍ബര്‍ഗ്ഗ്‌ ആണ്‌ അച്ചടിയന്ത്രത്തിന്റെ ഉപ ജ്ഞാതാവ്‌. 1456ല്‍ ലത്തീന്‍ ഭാഷയില്‍ അദ്ദേഹം അച്ചടിച്ച വേദപുസ്തകമാണ്‌ അത്തരത്തി ലുള്ള ആദ്യത്തെ സമ്പൂര്‍ണ്ണ ഗ്രന്ഥം. അച്ചടിയന്ത്രത്തിന്റെ വ്യാപനത്തോടെ വായിക്കാനറിയാ വുന്ന ഏതൊരാള്‍ക്കും വിജ്ഞാനകേദാരങ്ങളായ ഗ്രന്ഥങ്ങള്‍ ലഭ്യമായിത്തീര്‍ന്നു. ഈ ഗ്രന്ഥ ങ്ങള്‍ മദ്ധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ ചിന്താരീതിയെയും ജീവീതരീതിയെയും ഗണ്യമായി സ്വാധീ നിക്കുകയുണ്ടായി. 1465 ല്‍ ഇറ്റലിയിലും 1470ല്‍ പാരീസിലും 1477ല്‍ ലണ്ടനിലും 1483ല്‍ സ്റ്റോക്‌ ഹോമിലും മാര്ഡിഡിലും അച്ചടി സമ്മ്രദായം ആരംഭിച്ചു. അച്ചടിവിദ്യയുടെ ഈ പ്രചാരം യൂറോ പ്പിലൊട്ടാകെ തന്നെ ഒരു സാംസ്കാരിക വിപ്ലവത്തിനുപറ്റിയ സാഹചര്യം സൃഷ്ടിക്കുകയുണ്ടായി. അച്ചടിവിദ്യ പ്രചാരത്തില്‍ വരുന്നതുവരെ ഏതാനും ആയിരം കൈയ്യെഴുത്തുപ്രതികള്‍ മാശ്രമാണ്‌ യൂറോപ്പിലുണ്ടായിരുന്നത്‌. അവ പ്രധാനമായും വൈദികനിയന്ത്രണത്തിലുള്ള വിദ്യാ കേന്ദ്രങ്ങളുടെയും സന്യാസിമഠങ്ങളുടേയും കൈവശമായിരുന്നു. അച്ചടിവിദ്യ ഈ അവസ്ഥയ്ക്ക്‌ മാറ്റം വരുത്തി. 15-ാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും കുറഞ്ഞത്‌ 90 ലക്ഷം പുസ്തക ങ്ങളെങ്കിലും യൂറോപ്പില്‍ പ്രചരിച്ചതായി കണക്കാക്കപ്പെടുന്നു. സാഹിത്യം, കല, ശാസ്ത്രം, തത്വ ചിന്ത എന്നീ മേഖലകളില്‍ ഇക്കാലത്ത്‌ അനേകം ആധികാരിക ഗ്രന്ഥങ്ങള്‍ പസിദ്ധീകരിക്കപ്പെ ട്ടിട്ടുണ്ട്‌. പതിനെട്ടാം നൂറ്റാണ്ടില്‍ പാരമ്യത്തിലെത്തിയ സ്വതന്ത്ര വിപ്ലവചിന്തയ്ക്ക്‌ വഴിയൊരുക്കി യത്‌ അച്ചടിക്കപ്പെട്ട പുസ്തകങ്ങളുടെ ്രചാരവും സ്വാധീനവുമായിരുന്നു.” ഇറ്റലിയിലെ വൈജ്ഞാനിക മുന്നേറ്റം യൂറോപ്യന്‍ വാണിജ്യത്തിന്റെ കേന്ദ്രമായിരുന്ന ഇറ്റലി വലിയൊരു സമ്പത്തികശക്തിയെന്ന നിലയില്‍ മാത്രമല്ല, സാംസ്കാരിക കേന്ദ്രമെന്ന നിലയിലും ശ്രദ്ധേയമായിരുന്നു. തുര്‍ക്കികള്‍ 14 ബൈസാന്റിയം അഥവാ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കും വരെ ആ നഗരത്തെ ഒരു തീര്‍ത്ഥാ ടന കേന്ദ്രം പോലെ ഇറ്റാലിയന്‍ പണ്ഡിതന്‍മാര്‍ കരുതിയിരുന്നു. അങ്ങനെ പാണ്ഡിത്യം ഒരു ്രത്യേകവര്‍ഗ്ഗത്തിന്റെയോ പുരോഹിതന്മാരുടെയോ കുത്തകയല്ലാതായി. ആഗ്രഹമുള്ളവരെല്ലാം പഠിച്ച്‌ വിദ്വാന്മാരായി. ഗ്രീക്കുഭാഷാ പഠനം പുരോഗമിച്ചതോടുകൂടി ലൈബ്രറികളിലും മ്യുസിയ ങ്ങളിലും കൈയെഴുത്തുപ്രതികള്‍ കുന്നുകൂടി. പാണ്ഡിത്യത്തിന്റെ ഈ മുന്നേറ്റത്തില്‍ നിന്ന്‌ റോമിലെ പരോഹിത്യം പോലും ഒഴിഞ്ഞുമാറിനിന്നില്ല. പഴരോഹിത്യമണ്ഡലത്തിലും രാഷ്ട്രീ യമണ്ഡലത്തിലും ബഹുമതി ലഭിക്കുവാനുള്ള സുനിശ്ചിത മാര്‍ഗ്ഗം പാണ്ഡിത്യമാണെന്നുള്ള സ്ഥിതി സംജാതമായി. ഇറ്റലി ഒരു മഹാവിദ്യാലയമായി രൂപാന്തരപ്പെടുകയും ജര്‍മനി, ്രാന്‍സ്‌, സ്പെയിന്‍ മുതലായ യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ വിദ്യയ്ക്കുവേണ്ടി ഇറ്റലിയെ ആശ്രയിക്കു കയും ചെയ്തു. ഗ്രീക്കു സാഹിത്യ കൃതികളുടെയും ലത്തീന്‍ ക്ലാസ്സിക്കുകളുടെയും ശ്രദ്ധാപൂര്‍വ്വമായ പഠനം ഇക്കാലത്തു നടക്കുന്നുണ്ട്‌. അത്‌ സാംസ്ക്കാരിക രംഗത്ത്‌ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുകയു ണ്ടായി. സോക്രട്ടീസ്‌, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ മുതലായ ഗ്രീക്കുചിന്തകന്മാരെക്കുറിച്ച്‌ യൂറോപ്പ്‌ അറിയുന്നത്‌ ഇറ്റാലിയന്‍ പണ്ഡിതന്മാര്‍ വഴിക്കാണ്‌. ആ അറിവുകളുടെ ഫലമായി ചരിശ്രബോധവും സ്വതന്ത്രചിന്തയും പാരമ്പര്യത്തെക്കുറിച്ചുള്ള അഭിമാനവും ഉയര്‍ന്നുവന്നു. ആധുനിക ചിന്താപദ്ധതികളിലേക്ക്‌ മനുഷ്യന്റെ ചിന്തയെ തിരിച്ചുവിടാനും മതം, തത്വ ചിന്ത എന്നിവയെ സംബന്ധിച്ച്‌ പുതിയ ധാരണകള്‍ വളര്‍ത്തുവാനും കല, ശാസ്ത്രം എന്നീ രംഗങ്ങളില്‍ പുതിയ ഉണര്‍വ്വു ഉണ്ടാക്കുവാനും മനുഷ്യസ്വഭാവത്തെപ്പറ്റിയും ലോകസ്വഭാവത്തെ പ്പറ്റിയുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുവാനും വിവിധങ്ങളായ കണ്ടുപിടുത്തങ്ങള്‍ക്ക്‌ പ്രേണ നല്‍കുവാനും വൃത്യസ്തങ്ങളായ രാഷ്രീയ വ്യവസ്ഥിതികള്‍ക്ക്‌ രൂപം കൊടുക്കുവാനും അറി വിന്റെ ഉദ്ധാരണവും വിതരണവും വളരെ സഹായകമായിരുന്നു. ഇറ്റലിയില്‍ ആരംഭിച്ച ഈ ചലനങ്ങള്‍ ജര്‍മനി, (ഫാന്‍സ്‌, നെതര്‍ലണ്ട്‌, ഇംഗ്ലണ്ട്‌ മുത ലായ രാജ്യങ്ങളിലേക്കും വ്യാപിച്ചു. എല്ലാ രാജ്യങ്ങളിലും നവോത്ഥാനത്തിന്റെ സ്വാധീനം ഒരു പോലെയായിരുന്നില്ല. ്രാന്‍സില്‍ ഫ്യൂഡലിസം 1ടാം നൂറ്റാണ്ടുവരെ നീണ്ടുനിന്നിരുന്നു. റഷ്യ യില്‍ അത്‌ ടാം നൂറ്റാണ്ടുവരെയും. നവോത്ഥാന ഫലമായി ചില രാജ്യങ്ങള്‍ രാഷ്ട്രീയ-സാമൂഹി ക-സാമ്പത്തിക തലങ്ങളില്‍ കൂടുതല്‍ വളര്‍ച്ച കൈവരിച്ചപ്പോള്‍ മറ്റു രാജ്യങ്ങള്‍ കലാ-സാഹിത്യ രംഗങ്ങളിലാണ്‌ നേട്ടങ്ങള്‍ കൊയ്തത്‌. നവോത്ഥാന ചലനങ്ങള്‍ ഇംഗ്ലണ്ടില്‍ പാര്‍ലമെന്ററി വ്യവ സ്ഥിതിയുടെ വളര്‍ച്ചയ്ക്ക്‌ കളമൊരുക്കി. രാഷ്ര്രീയ സാമൂഹ്യ സാമ്പത്തിക രംഗങ്ങളിലെ മാറ്റ 15 ങ്ങള്‍ വ്യവസായ വിപ്ലവത്തിനും മുതലാളിത്ത വ്യവസ്ഥിതിക്കും ജനാധിപത്യത്തിനും ദേശീയ വാദത്തിനും സോഷ്യലിസ്റ്റ്‌ സിദ്ധാന്തത്തിനുമൊക്കെ രൂപം നല്‍കുകയുണ്ടായി. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും വൈജ്ഞാനികവുമായ മേഖലകളിലു ണ്ടായ നൂതനമായ ഈ ചലനങ്ങള്‍ മനുഷ്യന്റെ ചിന്തയിലും ജീവിത വീക്ഷണത്തിലുമൊക്കെ കാതലായ ചില പരിവര്‍ത്തനങ്ങള്‍ ഉളവാക്കുകയുണ്ടായി. ഈ പരിവര്‍ത്തനത്തിന്റെ ആകെത്തു കയാണ്‌ നവോത്ഥാനം എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഹ്യുമനിസത്തിന്റെ വികാസം നവോത്ഥാന കാലത്ത്‌ സ്വതന്ത്രരായ ചിന്തകന്മാര്‍ പുരാതന കൃതികളില്‍ നിന്ന്‌ കടമെ ടുത്ത്‌ പുതിയ ലോകത്തിന്‌ സംഭാവന ചെയ്ത ഒരു വാക്കാണ്‌ ഹ്യുമനിസം അഥവാ മാനവിക ത. ദൈവശാസ്ത്രത്തിന്റെ മേധാവിത്വത്തിന്‍ കീഴില്‍ അടിമയെപ്പോലെ ജീവിച്ച മനുഷ്യന്‍ ആ അവസ്ഥയില്‍ നിന്ന്‌ മോചനം നേടി ഒരു സ്വതന്ത്രജീവിയാകാന്‍ നടത്തിയ പരിശ്രമമാണ്‌ ഹ്യുമ നിസം എന്ന സങ്കല്‍പ്പത്തിനു വഴിവെച്ചത്‌. ദൈവത്തിന്റെ പേരില്‍ പുരോഹിതന്മാര്‍ നടത്തിയ സ്ധേച്ഛാധിപതൃത്തെ തകര്‍ത്തെറിയാന്‍ ചിന്തകന്മാര്‍ ഹ്യുമനിസത്തെ ഉപയോഗപ്പെടുത്തി. മനു ഷ്യജീവിതത്തില്‍ ദിവ്യത്വത്തേക്കാള്‍ മാനുഷികതയ്ക്കാണ്‌ അവര്‍ പ്രാധാന്യം കല്‍പ്പിച്ചത്‌. നവോത്ഥാനത്തിന്റെ സത്തയായ മാനവികത അലനകികമായ ദൈവികതയില്‍ നിന്ന്‌, യഥാര്‍ത്ഥമായ മനുഷ്യത്വത്തിലേക്ക്‌ മനുഷ്യശ്രദ്ധയെ തിരിച്ചുവിട്ടു. ടാം നൂറ്റാണ്ടിലെ ്പരസിദ്ധ ഇറ്റാലിയന്‍ ഹ്യുമനിസ്റ്റായ പിക്കാഡെല്ലാ മിറാണ്ടെല്ല മാനവികതയെപ്പറ്റി ഏകദേശം 900 ്രമാ ണങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത പ്രമാണങ്ങളുടെ സാരാംശം, “മനുഷ്യനേക്കാള്‍ ആശ്ചര്യകരമായി മറ്റൊന്നില്ല” എന്നതായിരുന്നു. ഹ്യുമനിസ്റ്റ്‌ ദാര്‍ശികനും നവോത്ഥാന കാല ഘട്ടത്തിലെ പണ്ഡിതനുമായിരുന്ന ഇറാസ്മസ്‌ സാര്‍വ്വലാകികനായ ഒരു ആദര്‍ശമനുഷ്യനെ നവോത്ഥാനകാലത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടി. വിജ്ഞാന ലോകത്തിലെ സ്തംഭനാവ സ്ഥകളെ ഭേദിച്ച്‌ വിദ്വാന്മാര്‍ക്ക്‌ ഹ്യുമനിസം എന്ന പുതിയ മാര്‍ഗ്ഗം തുറന്നുകൊടുത്ത വ്യക്തി പെട്രാര്‍ക്ക്‌ ആണ്‌. ശാസ്ത്രബോധവും യുക്തിചിന്തയും പതിനഞ്ച്‌, പതിനാറ്‌, പതിനേഴ്‌ ശതാബ്ദങ്ങളിലാണ്‌ ആധുനിക ശാസ്ത്രം നിര്‍ണ്ണായക മായ പുരോഗതി കൈവരിച്ചത്‌. ഭൂമിയും സയരയൂഥത്തില്‍പ്പെടു മറ്റെല്ലാ ്രഹങ്ങളും സൂര്യനെ യാണ്‌ വലംവെക്കുന്നതെന്ന്‌ കോപ്പര്‍നിക്കസ്‌ തെളിയിച്ചു. കോപ്പര്‍നിക്കസിന്റെ സൌരയൂഥസിദ്ധാ 16 ന്തത്തെ ഗലീലിയോ (1564-1642) പൂര്‍ണ്ണതയിലെത്തിച്ചു. ഗലീലിയോയുടെ (പധാന കണ്ടുപിടു ത്തമായിരുന്നു ടെലിസ്കോപ്പ്‌. ന്യൂട്ടന്റെ നിഗമനങ്ങള്‍ നവോത്ഥാനകാലത്തെ ഏറ്റവും വലിയ ശാസ്ത്രീയ സംഭാവനകളില്‍പ്പെടുന്നു. ഹിപ്പോക്രാറ്റസിന്റെ നിഗമനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കു ന്നതും ഇക്കാലത്താണ്‌. വില്യം ഹാര്‍വ്വി രക്തചം്രമണ സിദ്ധാന്തം 1610ലാഠണ്‌ ആവിഷകരിക്കു ന്നത്‌. അറബിഅക്കങ്ങളും ബീജഗണിതത്തിലെ പ്രാഥമികപാഠങ്ങളും അറബികളില്‍നിന്നും ജ്യാമി തീയവും കണക്കും ഗ്രീക്കുകാരില്‍ നിന്നും നവോത്ഥാനത്തിനു ലഭ്യമായി. ശാസ്ത്രരംഗത്തുണ്ടായ ഈ പുരോഗതി മനുഷ്യരില്‍ അങ്കുരിച്ചു തുടങ്ങിയ സത്യാന്വേ ഷണത്വരയുടെ ഫലമായിരുന്നു. യുക്തിബോധത്തിലധിഷഠിതമായ ഒരു സമീപനം ജീവിതത്തിന്റെ സമസ്തമേഖലകളിലും സംക്രമിക്കുവാന്‍ ഈ ശാസ്ത്രബോധവും സത്യാന്വേഷണത്വരയും പ്രേര കമായിത്തിീര്‍ന്നിട്ടുണ്ട്‌. യുക്തിബോധത്തിനും സത്യാന്വേഷണത്തിനും എതിരെ മതമേധാവികളില്‍ നിന്ന്‌ ശക്ത മായ എതിര്‍പ്പുണ്ടായിട്ടുകൂടി ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ഏറെയൊന്നും പുറകോട്ടുപോവാന്‍ തയ്യാറായിരുന്നില്ല. നവോത്ഥാന കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്മാര്‍ ഉപയോഗിച്ച നിരീക്ഷണം, ക്രമീകരണം, അപഗ്രഥനം, നിഗമനം എന്നീ ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്‌ ആധുനികകാ ലത്തും ഉപയോഗപ്പെടുത്തിപ്പോരുന്നത്‌.” ഹ്യൃമനിസം മതനവീകരണങ്ങളിലേക്ക്‌ നവോത്ഥാനവുമായി അഭദേദ്യബന്ധമുള്ള ഒരു സംഭവവികാസമാണ്‌ മതനവീകരണം (Reformation). ഇറ്റലിയില്‍ ആരംഭിച്ച നവോത്ഥാനവും ജര്‍മ്മനിയില്‍ ആരംഭിച്ച നവോത്ഥാ നവും ലോകചരിത്രത്തെ സ്പര്‍ശിച്ചവയും അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നവയുമാണ്‌. ദീര്‍ഘ കാലമായി ചലനമില്ലാതെ കിടന്ന ചിന്താഗതിക്കെതിരായും ജീര്‍ണ്ണിച്ച ആചാരങ്ങള്‍ക്കെതിരായും ഉയര്‍ന്നുവന്ന മനുഷ്യചൈതന്യത്തിന്റെ രണ്ടുവശങ്ങളാണ്‌ നവോത്ഥാനവും മതനവീകരണവും. നവോത്ഥാനത്തിന്റെ പൊതുസ്വഭാവമായ സത്യാന്വേഷണ ത്വരയും യുക്തിബോധവും ഹ്യുമനി സവുമെല്ലാം ഈ മതനവീകരണ പ്രക്രിയയ്ക്കു പിന്നിലെ പ്രേരക ഘടകങ്ങളായിരുന്നു. പതിനഞ്ചാം ശതകത്തിന്റെ അവസാനഘടും മുതല്‍ ഫ്രാന്‍സ്‌, സ്പെയിന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ ഇറ്റലിയുമായി നിരന്തരം ബന്ധം പുലര്‍ത്തുകയുണ്ടായി. ഇറ്റലിക്കാര്‍ വളര്‍ത്തിക്കൊണ്ടുവന്ന വിശിഷ്ടമായ സംസ്കാരം സ്വന്തം രാജ്യങ്ങളിലേക്ക്‌ വ്യാപിപ്പിക്കാന്‍ അങ്ങനെ ആ രാജ്യക്കാര്‍ക്ക്‌ കഴിഞ്ഞു. തത്ഫലമായി യൂറോപ്പിലെ വിവിധ ജനതകള്‍ ചിന്താ 17 സ്വാതന്ത്രത്തിനു വേണ്ടിയും ജീര്‍ണ്ണമായ വ്യവസ്ഥകളില്‍ നിന്നുള്ള പരിവര്‍ത്തനത്തിനു വേണ്ടിയും ദാഹിച്ചു തുടങ്ങി. ആ അവസ്ഥയില്‍ റോമിലെ സഭാനേതൃത്വം സ്വീകരിച്ച നയത്തിന്റെ പ്രതികരണമെന്ന നിലയില്‍ മതനവീകരണം അനിവാര്യമാവുകയായിരുന്നു. നവോത്ഥാനം ജര്‍മ്മനിയില്‍ ്രത്ൃക്ഷപ്പെട്ടത്‌ ്രധാനമായും മതനവീകരണ (Reformation) ഗ്രസ്ഥാനമായിട്ടാണ്‌. എന്നാല്‍ അത്‌ മതത്തിനെതിരായിരുന്നില്ല. പുരോഹിത മേധാവിത്വത്തെയും മതത്തിന്റെ പേരില്‍ പ്രോൽസാഹിക്കപ്പെട്ടുവന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ്‌ റിഫര്‍മേഷന്‍ ചോദ്യം ചെയ്തത്‌. അത്‌ ഇറ്റാലിയന്‍ ആധിപത്യത്തിനെ തിരായ ജര്‍മ്മന്‍ ദേശീയ്രപസ്ഥാനം കൂടിയായിരുന്നു. ജര്‍മ്മനിയില്‍ മാത്രമല്ല ഇംഗ്ലണ്ട്‌, നെതര്‍ല ണ്ട്‌, സ്വിറ്റസര്‍ലണ്ട്‌ മുതലായ രാജ്യങ്ങളിലും മതനവീകരണ പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ ദേശ സ്നേഹവും രാഷ്ട്രീയബോധവും വളര്‍ത്തി. ചിന്തയുടെയും വിജ്ഞാന തൃഷ്ണയുടെയും മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെ തട്ടിനീക്കുകയും ചെയ്തു. ക്രിസ്തുമതത്തില്‍ മുമ്പ്‌ നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ രൂക്ഷവിമര്‍ശനത്തിനു വിധേയമായിരുന്നു. വൈദികപട്ടം കിട്ടിയിരുന്ന പലരും വിദ്യാവിഹീനരും അസാന്മാര്‍ഗ്ഗികളുമാ യിരുന്നു. നവോത്ഥാനത്തിന്റെ സൃഷടികളായ അന്വേഷണത്വരയും ചിന്തയും ശാസ്ത്രീയ വീക്ഷ ണവും കൈമുതലായുള്ള പുതിയ തലമുറ സ്വാഭാവികമായും സഭയ്‌ക്കെതിരെ തിരിഞ്ഞു. ആര്‍ഭാട ജീവിതം നയിക്കുന്ന പോപ്പ യഥാര്‍ത്ഥത്തില്‍ യേശുദേവന്റെ ഉദ്ബോധനങ്ങള്‍ക്കെതിരാണെന്ന ജോണ്‍ വൈക്ടിഫിന്റെ വീക്ഷണത്തിന്‌ സമൂഹത്തില്‍ ധാരാളം പിന്തുണ ലഭിച്ചു. റോം കേന്ദ്ര മാക്കി ്രവര്‍ത്തിച്ചിരുന്ന കത്തോലിക്കാ മതത്തിന്റെ ഏകാധീശസ്വഭാവം അക്കാലത്ത്‌ ചോദ്യം ചെയ്യപ്പെട്ടു. മാര്‍ട്ടിന്‍ ലൂഥര്‍ ജര്‍മ്മനിയില്‍ വെച്ച്‌ പോപ്പിന്റെ അനുശാസനാ പത്രം കത്തിച്ചുകള ഞ്ഞു. ദുഷിച്ച അധികാര്രപമത്തതയെ ഇങ്ങനെ എതിര്‍ത്ത ലൂഥറിന്‌ ധാരാളം അനുയായികളു ണ്ടായി. പ്രൊട്ടസ്റ്റതതിീസം അതുവഴി ഒരു മത സാമൂഹ്യശക്തിയായി വളര്‍ന്നു. മധ്യവര്‍ത്തികളായ പുരോഹിതന്മാരുടെ അ(പമാദിത്വം ശക്തമായി ചോദ്യം ചെയ്യപ്പെട്ടു. കത്തോലിക്കാ മതത്തിന്റെ ഈ തകര്‍ച്ച യൂറോപ്യന്‍ സാസ്കാരിക ജീവിതത്തില്‍ ഉളവാക്കിയ ചലനം വളരെയേറെ ആഴമു ളൂളതായിരുന്നു. ചുരുക്കത്തില്‍ നവോത്ഥാന മനുഷ്യന്റെ വ്യക്തിത്വത്തിന്‌ രൂപം കൊടുത്ത വിപ്ല വശക്തികളില്‍ സര്‍വ്ൃവ്രധാനമായത്‌ പ്രൊടുസ്റ്റന്റിസമാണെന്നു പറയാം. അന്വേഷണ ത്വര - പുതിയ മാര്‍ഗ്ഗങ്ങളില്‍ സത്യാന്വേഷണത്വര നവോത്ഥാനത്തിന്റെ ഒരു സ്വഭാവമാണെന്നും അത്‌ ശാസ്ത്രവികാ സത്തെയും സമൂഹപരിണാമത്തെയും ഉത്തേജിപ്പിച്ചു എന്നും പറഞ്ഞുവല്ലോ. ഈ അന്വേഷണത്വര 18 ഭൂമിയുടെ അജ്ഞാതമേഖലകളിലേക്ക്‌ കൂടി തിരിയുകവഴി പര്യവേക്ഷണയാത്രകള്‍ നവോത്ഥാ നഘട്ടത്തിന്റെ ഒരു സ്വഭാവം തന്നെയായിരുന്നു. ആധുനിക യുഗത്തിന്റ ഉറവിടം മനുഷ്യന്റെ അന്വേഷണ ബുദ്ധിയെ ഉത്തേജിപ്പിക്കുകയും അത്‌ യുവജനങ്ങളില്‍ സാഹസികത വളര്‍ത്തിയെ ടുക്കുകയും ചെയ്തു. അങ്ങനെയാണ്‌ ഭൂഗോളത്തിലെ അജ്ഞാത സ്ഥലങ്ങള്‍ തേടിയുള്ള യാത്ര കള്‍ ആരംഭിക്കുന്നത്‌. അതുവഴി പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ഭൂമിശാസ്ത്രപരമായ ധാരാളം ഇടങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. വടക്കുനോക്കിയന്ത്രത്തിന്റെ ഉപയോഗവും കപ്പല്‍നിര്‍മ്മാണ ശാസ്ത്രത്തിലുണ്ടായ അഭിവൃദ്ധിയും ഭൂപട നിര്‍മ്മാണത്തിലുണ്ടായ സൂക്ഷ്മതയും ഈ സമുദ്ര യാത്രയ്ക്ക്‌ അനുകൂലമായ സാഹചര്യമൊരുക്കി. വ്യാപാരം, മതപരിവര്‍ത്തനം, കോളനിസ്ഥാ പനം തുടങ്ങിയ ലക്ഷ്യങ്ങളുമായി പാശ്ചാത്യര്‍ പരസ്ത്യദിക്കുകളുമായി ബന്ധപ്പെടുപ്പോള്‍ അത്‌ പാശ്ചാത്യ -പനരസ്ത്യ സാംസ്ക്കാരിക വിനിമയത്തിനു സഹായകമായി. നവോത്ഥാനം കലയിലും സാഹിതൃത്തിലും മദ്ധ്യയുഗത്തില്‍ കലയെ കൈയടക്കി വെച്ചിരുന്നത്‌ ക്രൈസ്തവ സഭയായിരുന്നു. മത്രപ മാണങ്ങള്‍ ചുമക്കുന്നതിനുള്ള ഒരു വാഹനമായിരുന്നു അന്ന്‌ കല. മതപരമായ ഇടപെടല്‍ കാരണം അന്ന്‌ കലയും യഥാര്‍ത്ഥ മനുഷ്യജീവിതവും തമ്മില്‍ വളരെക്കുറഞ്ഞ ബന്ധമേ ഉണ്ടായിരുന്നു ള്ളൂ. എന്നാല്‍ നവോത്ഥാനഘട്ടത്തില്‍ ശക്തിയും സനന്ദര്യവും നിറഞ്ഞ മാനവികതയുടെ കലാ സൃഷ്ടികളാണ്‌ രൂപംകൊണ്ടത്‌. നവോത്ഥാനത്തിന്റെ ്രഭവകാലത്തെ ചിത്രകാരന്മാരില്‍ പ്രമുഖരായിരുന്നു മൈക്കലാ ഞ്ചലോയും ലിയണാഡോ ഡാവിഞ്ചിയും. സന്ദര്യോപാസകനായ മൈക്കലാഞ്ചലോ മനുഷ്യരു പങ്ങളെത്തന്നെയാണ്‌ സനന്ദര്യാവിഷക്കാരത്തിന്‌ വിഷയമാക്കിയത്‌. നവോത്ഥാന കാലത്തിന്റെ സന്തതികളില്‍ ഏറ്റവും ശ്രദ്ധേയനായ ഡാവിഞ്ചിയുടെ ചിത്രങ്ങളും അപൂര്‍വ്വമായ ആത്മസനന്ദ ര്യത്തിന്റെ ആവിഷക്കാരങ്ങളായിരുന്നു. പ്രതിമാ നിര്‍മ്മാണത്തിലും വാസ്തുവിദ്യയിലും സംഗീതത്തിലും നവോത്ഥാനം സ്വാധീനം ചെലുത്തുകയുണ്ടായി. മാര്‍ട്ടിന്‍ ലൂഥര്‍ പള്ളിയില്‍ സംഗീതത്തെ സാര്‍വൃത്രികമായി ഉപയോഗി ക്കുന്നതു കൊണ്ടുണ്ടാകുന്ന മേന്മകള്‍ തിരിച്ചറിയുകയുണ്ടായി. സംഘഗാനത്തില്‍ പങ്കുകൊ ളളണമെന്ന്‌ അദ്ദേഹം നിഷ്കര്‍ഷിക്കുകയുണ്ടായി. നവോത്ഥാനം സാഹിതൃത്തില്‍ നവോത്ഥാന കാലഘട്ടത്തില്‍ (്പാദേശികഭാഷാ സാഹിത്യം വളരെ പുഷടിപ്പെടുകയു 19 ണ്ടായി. 14൦ നൂറ്റാണ്ടുവരെ ഇറ്റാലിയന്‍, സ്പാനിഷ്‌, ഞ്ച്‌, ജര്‍മ്മന്‍, ഇംഗ്ലീഷ്‌ എന്നീ യൂറോ പ്യന്‍ ഭാഷകളില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നില്ല. കാരണം നൂറ്റാണ്ടുകളോളം പാണ്ഡിത്യത്തി ന്റെയും സാഹിതൃത്തിന്റെയും ഭാഷ സാധാരണക്കാര്‍ക്കജ്ഞാതമായ ലാറ്റിനായിരുന്നു. എന്നാല്‍ നവോത്ഥാന ദശയില്‍ മേല്‍പ്പറഞ്ഞ യൂറോപ്യന്‍ ഭാഷകളില്‍ത്തന്നെ സാഹിതൃകൃതികള്‍ രചി ക്കപ്പെട്ടു. ഇതിന്റെ കൂടി ഫലമായാണ്‌ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്‌ ദേശീയ്രപബുദ്ധത കൈവന്നത്‌. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാഹിതൃകാരന്മാരാണ്‌ ദാന്തെ, പെട്രാര്‍ക്ക്‌, ബൊക്കാച്ചിയോ, ജീയോവാന്നി വില്ലാനി എന്നിവര്‍. നാട്ടുഭാഷയ്ക്കു വേണ്ടി വാദിച്ച വിമര്‍ശകന്‍ എന്ന നിലയിലാണ്‌ ദാന്തെയുടെ പ്രസക്തി. വിശ്വാസത്തോടൊപ്പം സനന്ദര്യം, പ്രേമം, ദേശസ്നേ ഹം, രാഷ്ടീയം എന്നിവയൊക്കെ ദാന്തെ തന്റെ കൃതികളില്‍ പ്രതിപാദിച്ചു. ദാന്തെയുടെ പിന്‍ഗാ മിയായിരുന്ന പെട്രാര്‍ക്ക്‌ നവോത്ഥാനത്തിന്റെ പിതാവായാണ്‌ അറിയപ്പെടുന്നത്‌. തീവ്രമായ പ്രേമത്തെ പെട്രാര്‍ക്ക്‌ തന്റെ “പ്രിയപ്പെട്ട ലോറയ്ക്കുള്ള ഗീതികള്‍” എന്ന ഗ്രന്ഥത്തില്‍ വരച്ചുകാ ടുന്നു. പെട്രാര്‍ക്കിനെ പിന്തുടരുന്ന ബൊക്കാച്ചിയോ സാധാരണക്കാരുടെ സുഖവും ദു:ഖവും ത്യാഗവും പ്രേമവും ഒക്കെയാണ്‌ തന്റെ “ദെക്കാമറണ്‍ കഥ്‌കളില്‍ പ്രതിപാദിച്ചിരിക്കുന്നത്‌. ഇറ്റ ലിക്കാരന്റെ ജീവിതതൃഷ്ണയ്ക്കുദാഹരണമാണ്‌ ഈ കൃതി. വ്യക്തിയുടെ സംസ്്‌ക്കരണത്തില്‍ നിന്നും സമൂഹത്തിന്റെ സംസ്ക്കരണത്തിലേക്കും അവിടെ നിന്ന്‌ വിശ്വ ശാന്തിയിലേക്കും വള രുന്ന മനുഷ്യത്വവാദമായിരുന്നു ഡച്ച സാഹിത്യകാരനായ ഇറാസ്മസിന്റേത്‌. ചോസറിന്റെയും തോമസ്‌ മൂറിന്റെയും മാക്കിയവെല്ലിയുടെയും ഷേകസ്പിയറിന്റെയും മാര്‍ട്ടിന്‍ ലൂഥറിന്റെയും രച നകള്‍ നവോത്ഥാനകാലത്ത്‌ വിപ്ലവാത്മക പരിവര്‍ത്തനങ്ങള്‍ക്ക്‌ കാരണമായിത്തിര്‍ന്നിട്ടുണ്ട്‌. കോളനിവല്‍ക്കരണത്തിലേക്ക്‌ അന്വേഷണത്വരയും തത്ഫലമായ പര്യവേക്ഷണയാത്രകളും നവോത്ഥാനത്തിന്റെ ഒരു സ്വഭാവമായിരുന്നുവെന്നു പറഞ്ഞു. എന്നാല്‍, കാലാന്തരത്തില്‍ ഇത്‌ കോളനിവല്‍ക്കരണം, മത ്രചരണം തുടങ്ങിയ ലക്ഷ്യങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടു. തത്ഫലമായി നവോത്ഥാനത്തിന്റെ ചലനങ്ങള്‍ പില്‍ക്കാലത്ത്‌ മറ്റു രാജ്യങ്ങളില്‍ വമ്പിച്ച ചൂഷകശക്തിയായി പരിണാമപ്പെട്ു. മധ്യകാലത്തിന്റെ അവസാനമാകുമ്പോഴേക്കും ഭൂരിഭാഗം യൂറോപ്യന്‍രാജ്യങ്ങളും ക്രിസ്തു മതം സ്വീകരിച്ചിരുന്നു. എങ്ങനെയെങ്കിലും ഈ മതത്തെ ഒരന്തര്‍ദേശീയ മതമാക്കാനുള്ള തീ(വ മായ ആഗ്രഹം അവര്‍ക്കുണ്ടായി. പുതുതായി കണ്ടെത്തുന്ന രാജ്യങ്ങളിലെ ജനങ്ങളെ മതപരി 20 വര്‍ത്തനം ചെയ്യിക്കാനും അവര്‍ ആഗ്രഹിച്ചു. കൂടാതെ പുതുതായി രൂപീകൃതമായ ദേശീയരാഷ്ട്ര ങ്ങളിലെ രാജാക്കന്മാര്‍ അവരവരുടെ സമ്പത്തും കീര്‍ത്തിയും വര്‍ദ്ധിപ്പിക്കാന്‍ സദാ ശ്രമിച്ചുകൊ ണ്ടിരുന്നു. പാശ്ചാത്യര്‍, പ0രസ്ത്യരെ സ്ഥിരമായി ചുഷണം ചെയ്യാന്‍ അവിടങ്ങളിലെ രാഷ്ട്രീയാ ധികാരം കൈയടക്കി. ഇതിന്റെ ഫലമായി സമ്പത്ത്‌ പരസ്ത്യ രാജ്യങ്ങളില്‍ നിന്ന്‌ യൂറോപ്പി ലേക്ക്‌ പ്രവഹിച്ചു. മറ്റ്‌ രാജ്യങ്ങളിലെ സമ്പത്ത്‌ ചൂഷണം ചെയ്ത്‌ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടു തല്‍ മൂലധനം സമ്പാദിച്ചത്‌ വ്യവസായ വിപ്ലവത്തിന്‌ കളമൊരുക്കി. വ്യാവസായിക വിപ്ലവത്തോടെ ചൂഷണത്തിന്റെ ശക്തിയും വര്‍ദ്ധിച്ചു. യൂറോപ്യന്‍ നവോത്ഥാനം ഇതര നാടുകളിലുണ്ടാക്കിയ ഫലങ്ങള്‍ ഇത്തരത്തിലുള്ള കോളനിവല്‍ക്കരണങ്ങളും സാഗ്രാജ്യത്വ ചൂഷണവുമൊക്കെയാണ്‌. നവോത്ഥാനത്തിന്റെ സത്ത അടിച്ചേൽപ്പിക്കപ്പെട്ട വിശ്വാസങ്ങളില്‍ നിന്ന്‌ യുക്തിബോധത്തിലേക്കും സ്വതന്ത്രചിന്ത യിലേക്കുമുള്ള പരിവര്‍ത്തനമാണ്‌ നവോത്ഥാനകാലത്ത്‌ നടന്നത്‌. കപടമായ ആദ്ധ്യാത്മികത യില്‍ നിന്ന്‌ ഭനതികതയിലേക്കും അമാനുഷികതയില്‍ നിന്ന്‌ മാനുഷികതയിലേക്കും മനുഷ്യ ചിന്ത ഈ ഘട്ടത്തില്‍ ്രയാണമാരംഭിക്കുന്നു. ബുദ്ധിശക്തിയിലും ചിന്താശക്തിയിലും അജയ്യ നായ മനുഷ്യന്‌ അവന്റെ അപാരമായ കഴിവുകളെക്കുറിച്ചുള്ള ബോധം നവോത്ഥാനകാലം സമ്മാ നിച്ചതാണ്‌. മനുഷ്യര്‍ കൂടുതല്‍ പഠനവിധേയമാക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും സാഹി തൃരചനയ്ക്ക്‌ വിഷയമാക്കപ്പെടുകയും ചെയ്തു. ബന്ധനങ്ങളില്‍ നിന്നും പരമ്പരാഗതമായ വിശ്വാ സങ്ങളില്‍ നിന്നുമുള്ള വ്യതിയാനം കലാകാരന്മാരുടെ ഭാവനയില്‍ വിപ്ലവാത്മകമായ പരിവര്‍ത്ത നങ്ങള്‍ സ്ൃഷടിച്ചു. ചുറ്റുമുള്ള ്രകൃതിയും മനുഷ്യന്‍ തന്നെയും അവന്റെ ഭാവനയുടെ കേന്ദ്ര സ്ഥാനങ്ങളില്‍ പ്രതിഷഠിക്കപ്പെടുകയും അതുവഴി പുതിയൊരു സനന്ദര്യബോധത്തിനു തുടക്ക മാവുകയും ചെയ്തു. കലാകാരന്മാരുടെ വ്യക്തിത്വവും ്രതിഭയും ഹ്യുമനിസ്റ്റ്‌ മനോഭാവവും കലകളിലൂടെ ആവിഷ്കൃതമാവാന്‍ തുടങ്ങി. വിജ്ഞാനതൃഷ്ണയുടെയും അന്വേഷണബുദ്ധിയുടേയും ജിജ്ഞാസയുടെയും വേളയാ യിരുന്നു നവോത്ഥാനകാലം. അത്‌ ജനങ്ങളില്‍ സാഹസികത വളര്‍ത്തി. ബാഹ്യശക്തികളുടെ ഇടപെടലുകളില്‍ നിന്ന്‌ സ്വതന്ത്രമാവാന്‍ തുടങ്ങിയതോടെ സ്വന്തമായ പരീക്ഷണങ്ങള്‍ക്കും നിരീ ക്ഷണങ്ങള്‍ക്കും സാഹചര്യമൊരുങ്ങി. ഈ രീതിയിലുള്ള പരിവര്‍ത്തനങ്ങള്‍ യൂറോപ്പിന്റെ ആന്ത രിക ചേതനയെ സമ്പുഷടമാക്കിയപ്പോള്‍ പുറത്ത്‌ - പരസ്ത്യദേശത്ത്‌ അവ ശുഭകരമായല്ല ഭവി 21 ച്ചത്‌. കോളനിവല്‍ക്കരണവും സാമ്രാജ്യത്വവും വഴിയുള്ള ചുഷണവും ദാരിദ്യവുമൊക്കെയായി രുന്നു പ൬രസ്ത്യലോകത്തിന്റെ അനുഭവം ഈ രീതിയിലുള്ള ഇടപെടല്‍ പരസ്ത്യലോകത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയില്‍ അസമത്വങ്ങള്‍ക്കു കാരണമാവുകയും ചെയ്തു. യൂറോപ്പിലുണ്ടായ ഈ പരിവര്‍ത്തനങ്ങള്‍ ഇന്ത്യയിലും പിന്നീട്‌ കേരളത്തിലും ്രതികൂ ലവും അനുകൂലവുമായ സ്വാധീനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ഇത്‌ ചിലപ്പോള്‍ പ്രത്യക്ഷവും മറ്റു ചിലപ്പോള്‍ പരോക്ഷവും ആയിരുന്നു. ഭാരതനവോത്ഥാനം മതത്തിന്റെ കൈകാര്യകര്‍ത്താക്കളായി നിലകൊണ്ട മേലാളവര്‍ഗ്ഗത്തിനെതിരെയുളള പ്രതി ഷേധങ്ങള്‍ ഭാരതീയ സാമൂഹ്യഘടനയില്‍ നൂറ്റാണ്ടുകള്‍ക്കുമുന്വേ തന്നെ അരങ്ങേറുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഭാരതത്തിലെ നവീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ജാതിമത പരിഷ്ക്കരണ സ്വഭാ വമാണ്‌ പൊതുവെ കാണാനാവുക. ബി.സി. ആറാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത ബുദ്ധ-ജൈന- ചര്‍വ്വാക സിദ്ധാന്തങ്ങള്‍ പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പങ്കുവെച്ച ആശയഗതികളായിരുന്നു. ജന്മി-നാടുവാഴി സ്മ്്രദായത്തിന്റെ വികാസദശകളില്‍ ഉയര്‍ന്നുവന്നവയാണ്‌ എ.ഡി.ആറ്‌, ഏഴ്‌ നൂറ്റാണ്ടുകളില്‍ ദക്ഷിണേന്ത്യയില്‍ രൂപം കൊണ്ട ഭക്തിപ്രസ്ഥാനം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കര്‍ണ്ണാ ടകയില്‍ രൂപം കൊണ്ട വീര ശൈവ മതം വേദങ്ങളുടെ ആധികാരികതയെയും ബ്രാഹ്മണാധികാ രത്തെയും എതിര്‍ക്കുന്നുണ്ട്‌. ബുദ്ധനും വര്‍ദ്ധമാനനും തങ്ങളുടെ വ്യവഹാര ഭാഷയായി ഉപ യോഗിക്കുന്നത്‌ ദേവഭാഷയായി എണ്ണിയിരുന്ന സംസ്കൃതമല്ല മറിച്ച്‌ പാലിയാണ്‌. സംസ്കൃത ത്തിന്റെ കടന്നുകയറ്റമുണ്ടായിട്ടും തമിഴകത്ത്‌ നായനാര്‍മാരും ആഴ്വാര്‍മാരും ശുദ്ധതമിഴില്‍ തന്നെ യാണ്‌ ഭക്തിഗീതങ്ങള്‍ പാടിയിരുന്നത്‌. പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ച രാമാനന്ദനില്‍ ഭക്തിക്കൊപ്പം സാമൂഹ്യവിമർശനം കൂടി ഉള്‍ച്ചേര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ കബീര്‍ ഹിന്ദു-ഇസ്ലാം മതങ്ങളിലെ ജീര്‍ണ്ണത കളെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലുടനീളമുളള പ്രാദേശികഭാഷകള്‍ സമ്പുഷ്ടമാ വുന്നതിന്‌ വിവിധ ധാരയിലധിഷ്ഠിതമായ ഭക്തിപ്രസ്ഥാനം വഹിക്കുന്ന പങ്ക വളരെ വലുതാണ്‌. വിവിധ കാലങ്ങളിലും ്രദേശങ്ങളിലുമായി ഭാരതീയ പശ്ചാത്തലത്തില്‍ ദൃശ്യമാവുന്ന ഉണര്‍വ്വിന്റെ അനവധിയായ ഇത്തരം പശ്വാത്തലങ്ങളെ ഉള്‍ക്കൊണ്ടുകൂടിയേ പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരത നവോത്ഥാനത്തെ വിലയിരുത്താനാവുകയുളഭൂ. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ഫലമായ കോളനിവല്‍ക്കരണത്തിന്റെ ഏറ്റവും വലിയ ഇര ഭാരതമായിരുന്നു. ഇന്ത്യയില്‍ അധികാരമുറപ്പിക്കാനുള്ള യൂറോപ്യന്‍ ശക്തികളുടെ മത്സര 22 ത്തിൽ പൂർണവിജയം നേടാന്‍ കഴിഞ്ഞത്‌ ഇംഗ്ലണ്ടിനാണ്‌. അധികാരസ്ഥാപനത്തിനുവേണ്ടി എ ത്തിയ അവരിലൂടെ വന്നുചേര്‍ന്ന ആശയങ്ങളാണ്‌ കോളനിവത്കൃത ഇന്ത്യയില്‍ നവോത്ഥാന ത്തിനു തുടക്കം കുറിച്ചത്‌. അതില്‍ പ്രധാനം ഇംഗ്ലീഷ്‌ ഭാഷയാണ്‌. ഇന്ത്യന്‍ സംസ്കാരത്തേ ക്കാള്‍ പലതുകൊണ്ടും പരിഷ്കൃതമായ ഒരു സാമൂഹ്യരാഷ്ട്രീയസാംസ്കാരവുമായി ഇടപഴകു വാന്‍ അങ്ങനെ ഇന്ത്യക്കാര്‍ക്ക്‌ ആദ്യമായി അവസരം ലഭിക്കുകയായിരുന്നു. സഹ്രസാബ്ദങ്ങള്‍ക്കു മുമ്പു തന്നെ ഭാരതം ലോകത്തിന്റെ നാനാ ഭാഗങ്ങളുമായി ബന്ധ പ്പെട്ടിട്ടുണ്ട. അതുവഴി ഭാരതത്തിന്‌ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്‌. സാംസ്്‌കാരി കമായ വിനിമയത്തിലൂടെ വൈദേശിക സംസ്കാരങ്ങളില്‍ നിന്ന്‌ ഇന്ത്യയും ഇന്ത്യൻ സംസ്ക്കാ രത്തില്‍ നിന്ന്‌ വിദേശരാജ്യങ്ങളും ശക്തി നേടുകയുണ്ടായിട്ടുണ്ട്‌. ആര്യന്മാര്‍ മുതല്‍ മുഗളന്മാര്‍ വരെ ഇന്ത്യയില്‍ വന്നിട്ടുളള വൈദേശിക ശക്തികളും ഈ പരസ്പര വിനിമയമാണ്‌ നടത്തിയി ടുള്ളത്‌. എന്നാല്‍ യൂറോപ്യന്‍ ശക്തികളുടെ വരവ്‌ ഇന്ത്യയെ സംബന്ധിച്ച്‌ ഒരു പുതിയ അനുഭ വമായിരുന്നു. നമ്മുടെ രാഷ്്രീയ-സാമൂഹ്യ-സാമ്പത്തിക മണ്ഡലങ്ങളുടെ പരിമിതിയും ജീര്‍ണ്ണ തയും നമുക്ക്‌ തന്നെ തിരിച്ചറിയാന്‍ അവസരം തന്നത്‌ (ബ്രിട്ടീഷ്‌ ആധിപത്യമാണ്‌. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പുതിയൊരു മാനുഷിക സങ്കല്‍പം ഉണ്ടാകണമെന്ന്‌ നമ്മെ ബോധ്യപ്പെ ടുത്തിയതും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ക്ക്‌ നമ്മെ പ്രേരിപ്പിച്ചതും ഇംഗ്ലീഷുകാരുടെ സാമൂ ഹ്യസങ്കല്‍പമാണ്‌. ഭാരതനവോത്ഥാനം യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പകര്‍പ്പോ പിന്‍തുടര്‍ച്ചയോ ആണെന്ന്‌ പറയുന്നത്‌ ശരിയായിരിക്കില്ല. എന്നാല്‍ നവോത്ഥാനം പല പ്രകാരത്തിലും പാശ്ചാത്യ സംസ്കാരത്തോടും യൂറോപ്യന്‍ നവോത്ഥാനത്തോടും കടപ്പെട്ടിരിക്കുന്നു എന്നു സമ്മതിച്ചേ തീരു. ആധുനിക ശാസ്ത്രത്തില്‍ ഗലീലിയോയില്‍ ആരംഭിച്ച പുതിയ കണ്ടുപിടുത്തങ്ങള്‍ പുരാ തന വിശ്വാസങ്ങളെ പലതിനേയും ചോദ്യം ചെയ്യുന്നതായിരുന്നു. അച്ചടിയന്ത്രം, വെടിമരുന്ന്‌, കണ്ണാടി, വടക്കുനോക്കിയന്ത്രം, കടലാസ്സ്‌, ഭൂപടം തുടങ്ങിയവയുടെ കണ്ടുപിടുത്തങ്ങളും യൂറോ പ്പിന്റെ ബൌദ്ധിക മണ്ഡലത്തെ ആകെ ഉലയ്ക്കുകയുണ്ടായി. ഗ്രഞ്ചു വിപ്ലവത്തോടെ പുരോ ഗതി എന്ന ആശയം യൂറോപ്പിന്റെ തന്നെ കാഴ്ചപ്പാടായിത്തീര്‍ന്നു. ഇ്രകാരം സാമൂഹിക മാറ്റ ത്തിലും പുരോഗതിയിലും വിശ്വസിച്ചിരുന്ന യൂറോപ്പിനെയാണ്‌ ദ്ടാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക്‌ നേരിടേണ്ടി വന്നത്‌. സ്വാഭാവികമായും ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളി ലെല്ലാം സമൂലമായ പരിവര്‍ത്തനത്തിന്‌ പ്രേരണയുണ്ടായി. രാജാറാം മോഹന്‍റോയിയെപ്പോലുള്ള പരിഷ്കൃതാശയന്മാര്‍ ഈ മാറ്റങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്തു. 23 ഭാരതനവോത്ഥാനത്തിന്റെ അരങ്ങേറ്റം ബംഗാളിലായത്‌ യാദൃശ്ചിക സംഭവമല്ല. ഇന്ത്യ യില്‍ ബ്രിട്ടീഷ്‌ ഭരണത്തിന്റെ ഫലങ്ങള്‍ ആദ്യം അനുവിച്ചത്‌ ബംഗാളാണ്‌. രാം ശതാബ്ദത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ തന്നെ ബംഗാള്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‍ കീഴിലായിരുന്നു. ബംഗാളില്‍ അതി നുമുമ്പും രാഷ്ട്രീയ പരിവര്‍ത്തനങ്ങളും അധികാരമാറ്റങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും (ബ്രിട്ടീഷ്‌ സമ്പര്‍ക്കത്തിന്റെ ഫലം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. പാശ്ചാത്യ അധിനിവേശകർ അക്രമണകാരികള്‍ മാശ്രമായിരുന്നില്ല, ആധുനിക സാംസ്‌കാ രത്തിന്റെ വാഹകന്മാര്‍ കൂടിയായിരുന്നു. യൂറോപ്യന്‍ വ്യാപാരികളോടൊപ്പം വന്ന ക്രൈസ്തവ മിഷണറിമാര്‍ വിദ്യാഭ്യാസ ്രചരണത്തില്‍ മുന്‍കൈയെടുത്തു. അവര്‍ ജനങ്ങളുമായി ഇടപഴകി ബംഗാളിയും മറ്റു ഭാരതീയ ഭാഷകളും പഠിച്ചു. അച്ചുകൂടങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. ഭാരതീയ ഭാഷകളില്‍ അനവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രത്രപവര്‍ത്തനത്തിന്‌ ആരം ഭമിടുകയും ചെയ്തു. ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതില്‍ ഉല്‍പതിഷണുക്കളായ ഇന്ത്യാ ക്കാരും അപ്രധാനമല്ലാത്ത ഒരു പങ്കുവഹിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ വിദ്യാഭ്യാസ ്രചരണത്തിന്റെ ്രധാന ഏജന്റ്‌ ബ്രിട്ടീഷ ഗവണ്‍മെന്റ്‌ തന്നെയായിരുന്നു. ഈ വിദ്യാഭ്യാസ ഗ്വവര്‍ത്തനത്തിന്റെ ഭാഗമായി അവര്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്‌ ്രചാരം നല്‍കി. വ്യത്യസ്ത ഭാഷകള്‍ സംസാരി ചിരുന്ന ഇന്ത്യക്കാര്‍ക്ക്‌ പരസ്പരം ആശയവിനിമയം നടത്താന്‍ ഒരു ബന്ധഭാഷ ഉണ്ടായി എന്ന താണ്‌ അതിന്റെ ഏറ്റവും വലിയ ഗുണഫലം. ഇംഗ്ലീഷ്‌ ഭാഷയിലൂടെ ലഭിച്ചത്‌ ഒരു ദേശീയഭാഷ യെയും ഒരു ലോകഭാഷയെയുമാണ്‌. അങ്ങനെ ലോകത്തിലെ മറ്റു ജനസമുദായങ്ങളുമായി സംവ ദിക്കാന്‍ ഇന്ത്യക്കാര്‍ക്ക്‌ അവസരമുണ്ടായി. അതോടെ ഇന്ത്യ ലോകസമുദായത്തിലെ ഒരംഗമായി ഭവിക്കുകയായിരുന്നു. പാശ്വാത്യ മിഷണറിമാര്‍ ഇന്ത്യയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലത്ത്‌ ഇവിടെ പരമ്പരാഗതമായ ഒരു വിദ്യാഭ്യാസ സമ്്രദായമാണ്‌ നിലവിലിരുന്നത്‌. 1ടാം നൂറ്റാണ്ടിന്റെ ആരംഭകാലങ്ങളില്‍ ഇന്ത്യയിലെ സ്രിട്ടീഷ്‌ ഭരണാധികാരികള്‍ വിദ്യാഭ്യാസപ്രശ്നം സംബന്ധിച്ച്‌ വ്യത്യസ്തങ്ങളായ രണ്ടഭി്രായഗതികള്‍ വെച്ചു പുലര്‍ത്തിയിരുന്നു. ഇന്ത്യക്കാര്‍ക്ക്‌ തികച്ചും ഭാരതീയപാരമ്പര്യമനുസരിച്ചുള്ള വിദ്യാഭ്യാസം മതിയെന്ന്‌ ഒരു കൂട്ടര്‍. മറ്റേ കൂട്ടര്‍ പാശ്ചാത്യ സമ്മ്രദായത്തിനനുസരിച്ചുള്ള നൂതന വിദ്യാഭ്യാസത്തിന്റെ വക്താക്കളും. 1823ദലാണ്‌ ബംഗാളില്‍ ആദ്യത്തെ പൊതുവിദ്യാഭ്യാസ സമിതി ഏര്‍പ്പെടുത്തപ്പെടുത്‌. അതിനെത്തുടര്‍ന്ന്‌ കല്‍ക്കത്തയില്‍ ഒരു സംസ്കൃത കോളേജ്‌ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടു. ഈ സംരംഭത്തെ രാജാറാം മോഹന്‍റോയ്‌ ശക്തമായി എതിര്‍ക്കുകയുണ്ടായി. നാട്ടുകാരുടെ അഭിവൃദ്ധിയാണ്‌ 24 ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ ലക്ഷ്യമെങ്കില്‍ ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം, രസതന്ത്രം, ശാരീ രികശാസ്ത്രം മുതലായ ഉപയോഗവപ്രദങ്ങളായ വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട്‌ പുരോഗമ നോന്മുഖവും ഉദ്ബുദ്ധവുമായ വിദ്യാഭ്യാസ സ്മ്്രദായം ഇന്ത്യയില്‍ നടപ്പില്‍ വരുത്തുകയാണ്‌ ചെയ്യേണ്ടതെന്ന്‌ അദ്ദേഹം വാദിച്ചു. റോയിയുടെ ്രതിഷേധം നിഷ്ഫലമായില്ല. പില്‍ക്കാലത്ത്‌ ഗവണ്‍മെന്റ്‌ വിദ്യാഭ്യാസ പദ്ധതി ആവിഷകരിച്ച്‌ നടപ്പിലാക്കിയത്‌ അദ്ദേഹം നിര്‍ദ്ദേശിച്ച മാതൃ കയിലായിരുന്നു. അചുചടിവിദ്യയും വിദ്യാഭ്യാസ ്രചരണവും ജനങ്ങള്‍ക്കിടയില്‍ പ്രബുദ്ധത വളര്‍ത്തി. പരത പ്രവര്‍ത്തനം പൊതുജനാഭിപ്രായ പ്രകടനത്തിന്‌ സരകര്യമുണ്ടാക്കി. വിദ്യയും വിജ്ഞാനവും ബ്രാഹ്മണരുടെ കുത്തകയായിരുന്ന അവസ്ഥയ്ക്കു മാറ്റം വന്നു. ഇംഗ്ലീഷ്‌ സാഹിത്യവുമായുള്ള സമ്പര്‍ക്കം പുതിയ സാഹിത്യ പ്രവണതകള്‍ക്ക്‌ വഴിതെളിച്ചു. മതവിശ്വാസം, സാമൂഹ്യാചാര ങ്ങള്‍, ജീവിത വീക്ഷണം എന്നിവയിലെല്ലാം പുതിയ സമീപനരീതികള്‍ ദൃശ്യമായി. ബ്രിട്ടീഷ്‌ ഭരണത്തിനു മുമ്പുള്ള ഇന്ത്യന്‍ ഭരണസംവിധാനവും സാമൂഹ്യ വ്യവസ്ഥി തിയും ഉച്ചനിചത്വങ്ങളെയും അനീതികളെയും അരക്കിട്ടുറപ്പിക്കുന്നവയായിരുന്നു. നാമമാത്രമാ യ മേല്‍ക്കോയ്മയുള്ള മുഗള്‍ ചക്രവര്‍ത്തി, ച്രകവര്‍ത്തിക്കു കീഴില്‍ മാടമ്പിമാരും നാട്ടുപ്രമാണി മാരും ഇതായിരുന്നു അന്നത്തെ ഭരണവ്യവസ്ഥ. ഇന്ത്യയൊട്ടുക്ക്‌ ഹിന്ദുമുസ്ലീം രാജാക്കന്മാരുടെ മേല്‍ ബ്രാഹ്മണര്‍ക്ക്‌ അതിരുകവിഞ്ഞ സ്വാധീനമാണുണ്ടായിരുന്നത്‌. ചാതുര്‍വര്‍ണ്യത്തിന്റെ ചട്ട ക്കുടിനകത്താണ്‌ ഈ വ്യവസ്ഥിതി ഉറപ്പിച്ചിരുന്നത്‌. (ബ്രിട്ടീഷ്‌ ഭരണവും അതുവഴി ആശയരം ഗത്തും സാമൂഹിക സാമ്പത്തിക രംഗത്തും വന്ന മാറ്റങ്ങളും ഈ വ്യവസ്ഥിതിയെ പാടെ ഉലച്ചു. ബ്രിട്ടീഷുകാരുടെ അധിനിവേശം, അതിനുമുമ്പ്‌ ഈ രാജ്യത്തിന്‌ നേരിടേണ്ടി വന്ന എല്ലാ അധിനിവേശങ്ങളില്‍ നിന്നും തീര്‍ത്തും ഭിന്നമായിരുന്നു. ഇതിനെപ്പറ്റി കാറല്‍മാര്‍ക്‌സ്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ഇന്ത്യയെ തുടര്‍ച്ചയായി ആക്രമിച്ചു കീഴടക്കിയ അറബികള്‍, തുര്‍ക്കികള്‍, താര്‍ത്തരന്മാര്‍, മുഗളന്മാര്‍ മുതലായവരെല്ലാം അതിവേഗം ഹിന്ദുവല്‍ക്കരിക്കപ്പെട്ടു. ഒരനശ്വര ചരിത്ര നിയമത്തിന്റെ ഫലമായി ബാർബേറിയൻ (അപരിഷ്കൃത) ആക്രമണകാരികള്‍ തങ്ങള്‍ ആക്രമിച്ചു കീഴ്പ്പെടുത്തിയ ജനങ്ങളുടെ മെച്ചപ്പെട്ട സംസ്കാരത്തിനു വിധേയരായിത്തിീര്‍ന്നു. എന്നാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു സംസ്കാരത്തോടു കൂടിയ ആദ്യത്തെ ആ്രമണകാരികളായി രുന്നു ്രിട്ടീഷുകാര്‍. അതുകൊണ്ട്‌ അവര്‍ ഇന്ത്യയിലെ ആദ്യത്തെ സാമൂഹ്യവിപ്ലവത്തിന്റെ ഉപ കരണമായിത്തീരുകയും ചെയ്തു. ബ്രിട്ടീഷ്‌ ഭരണം സ്ഥാപിതമായതോടു കൂടി ചെറിയ രാജാക്കന്മാരുടെ എണ്ണം കുറയു 25 കയും അവരുടെ കീഴിലുണ്ടായിരുന്ന ഭൂവിഭാഗങ്ങൾ ബ്രിട്ടീഷ്‌ ഭരണകൂടത്തിന്റെ കീഴിലാവുകയും ചെയ്തു. ഗതാഗതം, വാര്‍ത്താവിനിമയം എന്നീ രംഗങ്ങളില്‍ അവര്‍ ഉണ്ടാക്കിയ അഭിവൃദ്ധി ജന ങ്ങള്‍ക്ക്‌ പരസ്പര സമ്പര്‍ക്കത്തിനു വഴിയൊരുക്കി. പഴയ ഗ്രാമീണസമ്പദ്ഘടന തകരുകയും അതിന്റെ സ്ഥാനത്ത്‌ വ്യക്തികളുടെ ്രയത്നത്തിന്‌ സാമ്പത്തികമുല്യമുള്ള പുതിയ വ്യവസ്ഥിതി നിലവില്‍വരികയും ചെയ്തു. കൂട്ടുകുടുംബം, ജാതി, ഗ്രാമപഞ്ചായത്ത്‌ എന്നീ സ്ഥാപനങ്ങള്‍ക്ക്‌ ഇളക്കം തട്ടുന്നതിന്‌ സമ്പദ്വ്യവസ്ഥയില്‍ വന്ന ഈ മാറ്റം കാരണമായി. ഭാരതനവോത്ഥാനത്തിന്റെ മുന്നേറ്റത്തിനും സാമൂഹ്യവിപ്ലവത്തിന്റെ വിജയത്തിനും സഹാ യകമായ നിലപാടാണ്‌ ബ്രിട്ടീഷ്‌ ഭരണാധികാരികള്‍ സ്വീകരിച്ചത്‌. അതിനാല്‍ അവര്‍ക്ക്‌ യാഥാ സ്ഥിതികരായ സവര്‍ണ്ണഹിന്ദുക്കളുടെ എതിര്‍പ്പ്‌ നേരിടേണ്ടി വരികയും ചെയ്തു. കേന്ദ്രീകൃത മായ ഭരണരിതി, വ്യക്തികള്‍ക്ക്‌ തുല്യത കല്‍പിക്കുന്ന നീതിനിര്‍വ്വഹണ സമ്മ്രദായം, നിയമ വാഴ്ച ഇതെല്ലാം സ്രിട്ടീഷുകാരില്‍ നിന്ന്‌ ഇന്ത്യയ്ക്കു ലഭിച്ച അനുഗ്രഹങ്ങളായിരുന്നു. മതപരിഷക്കരണപ്രസ്ഥാനവും സാമൂഹികപരിഷ്ക്കരണ പ്രസ്ഥാനവും ഇന്ത്യന്‍ നവോ ത്ഥാനത്തിന്റെ രണ്ടു ്രധാന വശങ്ങളായിരുന്നു. 190൦ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ബംഗാ ളില്‍ ഈ രണ്ടു ര്രസ്ഥാനങ്ങളും ആരംഭിച്ച, ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ച ഉൽപതിഷ്ണുക്ക ളായിരുന്നു അവയുടെ നേതാക്കന്മാര്‍. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായ റാം മോഹന്‍ റോയ്‌ പാശ്ചാത്യ പനരസ്ത്യ സമന്വയത്തിന്റെ തികഞ്ഞ (പതീകമായിരുന്നു. അദ്ദേഹം ബഹുദൈവ വിശ്വാസത്തെയും വിഗ്ര ഹാരാധനയെയും എതിര്‍ത്തു. ജാതി വ്യവസ്ഥയ്ക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം സതി സമ്മ്രദാ യവും ബാല്യവിവാഹവും നിരോധിക്കുവാന്‍ (ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ പ്രേരണ നല്‍കി. വിധവാ വിവാഹത്തെ പ്രോൽസാഹിപ്പിച്ച മോഹന്‍റോയ്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ശാസ്ത്ര പുരോഗതിക്ക്‌ അനിവാര്യമാണെന്ന്‌ കരുതി. ഏകദൈവ വിശ്വാസം (്ചരിപ്പിക്കുന്നതിന്‌ വേണ്ടി അദ്ദേഹം 1828ല്‍ സ്ഥാപിച്ച ബ്രാഹ്മസഭ പിന്നീട്‌ ബ്രാഹ്മണ സമാജമായിത്തിര്‍ന്നു. കേശവേന്ദ്രസെന്നും ദേവേന്ദ്ര നാഥ്‌ ടാഗോറും (്രഹ്മസമാജത്തിന്റെ പില്‍ക്കാല നായകന്മാരായിരുന്നു. സ്ത്രീവിമോചനത്തിന്റെ ആചാര്യനായിരുന്ന ഈശ്വര്‍ ചന്ദ്രവിദ്യാ സാഗറിന്റെ ശ്രമഫലമായി വിധവാവിവാഹത്തിന്‌ നിയ മപരമായ അംഗീകാരം ലഭിച്ചു. ഗോപാല്‍ ഹരിദേശ്മുഖും ജ്യോതിബാ ഗോവിന്ദ ഫൂലേയും ചേര്‍ന്ന്‌ ബ്രാഹ്മണ മേധാവിത്വത്തിനെതിരായി ശക്തമായ ഒരു സമരം നടത്തുകയും താണജാതി ക്കാരുടെ ഉദ്ധാരണത്തിനായി സത്യബോധക്‌ സമാജ്‌ എന്നൊരു സംഘം സ്ഥാപിക്കുകയും ചെയ്തു. മതനവികരണവും സാമൂഹ്യ പരിഷ്ക്കാരവും ലക്ഷ്യമാക്കി ബംഗാളിലുദ്ഭവിച്ച ഗ്രസ്ഥാ 26 നമാണ്‌ രാമകൃഷ്ണ മിഷന്‍. ഈ സ്ഥാനത്തിന്റെ സ്ഥാപകനായ നസ്ധ്വാമി വിവേകാനന്ദന്‍ ഭാര തനവോത്ഥാനത്തിന്റെ ഭാസുരമായ പ്രതീകമാണ്‌. ആനിബസന്റിന്റെ ബ്രഹ്മ വിദ്യാസംഘവും വടക്കെ ഇന്ത്യയിലെ ആര്യസമാജവും സാമുഹ്യ നവീകരണരംഗത്ത്‌ ശ്രദ്ധേയമായ സംഭാവനക ളാണ്‌ നല്‍കിയിട്ടുള്ളത്‌. 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്യ സമരത്തിനു ശേഷമാണ്‌ ഇന്ത്യയിലെ മുസ്ലീങ്ങള്‍ പാശ്ചാ ത്യവിദ്യാഭ്യാസത്തില്‍ ആകൃഷ്ടരായിത്തീര്‍ന്നത്‌. മുസ്ലീംങ്ങളുടെ ഉണര്‍വ്വിന്‌ നേതൃത്വം നല്‍കി യത്‌ സര്‍സയ്യദ്‌ അഹമ്മദ്ഖാനാണ്‌. ചരിത്രപരമായ കാരണങ്ങളാല്‍ മുസ്ലീങ്ങള്‍ ബ്രിട്ടീഷ്‌ ഭരണ ത്തില്‍ നിന്ന്‌ അകന്ന്‌ നില്‍ക്കുകയോ അകറ്റിനിര്‍ത്തുപ്പെടുകയോ ചെയ്തിരുന്നു. അതുകൊണ്ട്‌ അവര്‍ക്ക്‌ ഇംഗ്ലീഷ്‌ പഠിക്കുവാനോ ഭരണത്തില്‍ പങ്കാളികളാകുവാനോ സാധിച്ചിരുന്നില്ല. അതേ സമയം വിവിധജാതിക്കാരായ ഹിന്ദുക്കള്‍ ഇംഗ്ലീഷ്‌ പഠിക്കുകയും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേ ശിക്കുകയും ചെയ്തിരുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ മുസ്ലീങ്ങള്‍ മുഖ്യധാരയില്‍ നിന്ന്‌ ഒറ്റപ്പെ ടുമെന്ന്‌ കണ്ട സയ്യദ്‌ അഹമ്മദ മുസ്ലീങ്ങളെ പാശ്വാത്യവിദ്യാഭ്യാസം കൊണ്ട്‌ പ്രബുദ്ധരാക്കാ നുള്ള ശ്രമങ്ങളാരംഭിക്കുകയുണ്ടായി. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വന്ന അലിഗഡ്‌ പ്രസ്ഥാ നമാണ്‌ ഇന്ത്യന്‍ മുസ്ലീങ്ങളുടെ നവോത്ഥാനത്തിന്റെ വേദിയൊരുക്കിയത്‌. ആധുനിക ഇന്ത്യ യിലെ മഹാകവികളില്‍ ഒരാളായ മുഹമ്മദ്‌ ഇകബാല്‍ സാമൂഹിക മാറ്റത്തിന്‌ പുതിയൊരു ലോക വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ഉദ്ബോധിപ്പിച്ചു. മതാനുഷ്ഠാനങ്ങളിലെ അമിതമായ നിഷ്കര്‍ഷയെ അദ്ദേഹം അപലപിച്ചു. ബ്രിട്ടീഷ്‌ ഭരണം ഇന്ത്യയില്‍ സുസ്ഥിരമായതോടെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥന്മാരെ സ്രിട്ടീഷുകാര്‍ക്കാവശ്യമായി വന്നു. ഇന്ത്യന്‍ സംസ്ക്കാരത്തെ അപേ ക്ഷിച്ച്‌ മാനവികതയിലും യുക്തിബോധത്തിലും അധിഷ്ഠിതമായ യൂറോപ്യന്‍ സംസ്കാരം ഇന്ത്യ യില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മെക്കാളെ (്പഭുവിനെപ്പോലുള്ളവരുടെ പ്രവര്‍ത്ത നങ്ങളും ഇന്ത്യയിലെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ പ്രചരണത്തിന്‌ കളമൊരുക്കി. ചുരുക്കത്തില്‍ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഫലമായി യുക്തിചിന്ത, ശാസ്ത്രബോ ധം, സാങ്കേതിക ജ്ഞാനം, ജനാധിപത്യ ചിന്താഗതി, സാമുഹ്യസമത്വം എന്നീ ആശയങ്ങള്‍ ഇന്ത്യന്‍ ജനതയില്‍ വളര്‍ന്നുവന്നു. ബംഗാളില്‍ രൂപം കൊണ്ട ഭാരതീയ നവോത്ഥാനത്തിന്റെ ചില അനുരണനങ്ങള്‍ പില്‍ക്കാലത്ത്‌ കേരളത്തിലും എത്തിച്ചേരുന്നുണ്ട്‌. എന്നാല്‍ അതിനു മുമ്പേ തന്നെ നവോത്ഥാനത്തിന്റേതായ ഒരു അന്തരീക്ഷം കേരളത്തില്‍ സജ്ജമായിക്കഴിഞ്ഞിരു ന്നു. 27 കേരള നവോത്ഥാനം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘടുത്തിലാണ്‌ കേരളത്തില്‍ സാമൂഹിക നവോത്ഥാനം ആരംഭിക്കുന്നതെന്ന്‌ പൊതുവെ പറയാറുണ്ട്‌. എന്നാല്‍ ആ നവോത്ഥാനത്തെ യാഥാര്‍ത്ഥയമാ ക്കിത്തീര്‍ത്ത സാമൂഹിക ചലനങ്ങള്‍ അതിനും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ രൂപപ്പെടുന്നുണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട നവോത്ഥാനം അവിടെത്തന്നെ പൂര്‍ണ്ണമാകുന്നില്ല. ഇരു പതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലുണ്ടായ പലതരം സാമൂഹിക മുന്നേറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ട്‌ കുറേക്കൂടി വികസിതമായ അവസ്ഥ നവോത്ഥാനത്തിന്‌ വന്നു ചേരുന്നുണ്ട്‌. തൊള്ളായിരത്തി അമ്പതുകള്‍ വരെ നവോത്ഥാനത്തിന്റെ തുടര്‍ച്ച നമുക്ക്‌ കാണാം. അഥവാ തൊള്ളായിരത്തി അമ്പതുകളില്‍ മാത്രമാണ്‌ കേരളീയ നവോത്ഥാനം പൂര്‍ണ്ണത കൈവരിക്കുന്നത്‌. നവോത്ഥാനത്തിന്റെ ഈ നൈരന്തര്യത്തിന്റെ അടിസ്ഥാനത്തില്‍ കേരളീയ നവോത്ഥാന ത്തിന്‌ പലഘട്ുങ്ങളുണ്ടെന്ന്‌ കണ്ടെത്താന്‍ കഴിയും. 1 സ്രിട്ടീഷ്‌ ഭരണത്തിന്റെയും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെയും ഫലമായുണ്ടായ വൈദേശി കാശയങ്ങളുടെ സ്വാധീനഫലമായ നവോത്ഥാനം. 1ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ പുതിയ സാഹിത്യരൂപങ്ങളുടെയും സാഹിത്യ സംവാദങ്ങളുടെയും രൂപത്തിലാണ്‌ ഇത്‌ പ്രത്യക്ഷ പെട്ടിട്ടുള്ളത്‌. ഗ്രിട്ടീഷ്‌ ഭരണത്തിലായിരുന്ന മലബാറിലാണ്‌ ഇത്‌ പ്രധാനമായും ആരംഭം കുറിക്കുന്നത്‌. 2. മിഷണറിമാരുടെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഫലമായി കീഴ്ത്തട്ടിലുള്ള ജനവിഭാഗങ്ങ ളിലുണ്ടായ ഉണര്‍വ്വ. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഇത്‌ ഉണ്ടായിട്ടുണ്ട്‌. പില്‍ക്കാ ലത്തെ സാമുദായികമായ സംഘടനകള്‍ക്കും സംഘടിത മുന്നേറ്റങ്ങള്‍ക്കും പ്രേരകമായത്‌ ഇത്തരത്തില്‍ സമൂഹത്തിന്റെ അടിത്തട്ടിലുണ്ടായ പുത്തനുണര്‍വ്വാണ്‌. 3. ഭാരതീയമായ ആത്മജ്ഞാനതത്വങ്ങളെ പുനര്‍വ്യാഖ്യാനിച്ചു കൊണ്ട്‌ ശ്രീനാരായണഗുരു നടത്തിയ സാമൂഹിക പരിഷക്കരണശ്രമങ്ങളുടെ ഫലമായുണ്ടായ ഉണര്‍വ്വു. ആദ്യം ഈഴവ സമുദായങ്ങളും പിന്നീട്‌ ഇതര സമുദായങ്ങളും സംഘടിത മുന്നേറ്റങ്ങള്‍ വഴി വിപ്ലവത്തിലെ പുതിയ ചാലകശക്തിയായി മാറുന്നത്‌ നാരായണ ഗുരുവിന്റെ വിപ്ലവകരമായ ചില പരിശ്ര മങ്ങളുടെ ഫലമായാണ്‌. 4. സ്വാതന്ത്യസമര കാലത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകരും ചില പുരോഗമനേച്ഛുക്കളും നട ത്തിയ സാമൂഹിക പരിഷക്കരണശ്രമങ്ങള്‍ കേരളത്തിലെ നവോത്ഥാനത്തെ മുന്നോട്ട്‌ നയിച്ച 28 ഘടകങ്ങളാണ്‌. വൈക്കം സത്യാഗ്രഹം, ക്ഷ്േേത്രപവേശന വിളംബരം തുടങ്ങിയവ ഇത്തരം നവോത്ഥാന ശ്രമങ്ങളുടെ അടയാളങ്ങളാണ്‌. 5. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനം ലക്ഷ്യമിട്ട കമ്യൂണിസ്റ്റ്‌ ്രസ്ഥാനം തൊള്ളായിരത്തി മുപ്പതുകള്‍ മുതല്‍ നടത്തിയ സാമൂഹിക മുന്നേറ്റങ്ങള്‍. സമൂഹത്തിലും സാഹിത്യത്തിലും ഒരേപോലെ വന്‍ സ്വാധീനമുളവാക്കാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്‌. കമ്യൂണിസ്റ്റ്‌ ്രസ്ഥാനം അധികാരത്തിലെത്തുന്ന അമ്പതുകള്‍ വരെ ഇത്‌ നിീണ്ടുനില്‍ക്കുന്നു. നവോത്ഥാനത്തിന്റെ ഈ ഓരോ വിഭാഗവും ഒറ്റക്കൊറ്റയ്ക്ക്‌ മുന്നേറിയതല്ല. ഓരോന്നും മറ്റൊന്നുമായി പരോക്ഷമായോ പ്രത്യക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നുണ്ട്‌. നവോത്ഥാനത്തിന്റെ ഈ ചവിട്ടുപടികളെ സ്വാധീനിച്ച സാമൂഹിക സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ ഇനി പരി ശോധിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിലെ സമൂഹം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും ജാതിവ്യവസ്ഥയും ്രാഹ്മണാധിപത്യവും ഉച്ചനീചത്വങ്ങളുമൊക്കെ കൂടിക്കുഴഞ്ഞ മനുഷ്യത്വവിരുദ്ധമായ ഒരു സാമുഹ്യവ്യവസ്ഥിതിയാണ്‌ കേരളത്തില്‍ നിലവിലിരുന്നത്‌. തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ ജാതി വ്യവസ്ഥ സാമൂഹിക സംവിധാനത്തിന്റെ നിര്‍ണ്ണായക ഘടകമായി ഇക്കാലമത്രയും ഫ്യൂഡലി സത്തിന്റെ പിന്നണിശക്തിയായി നിലകൊണ്ടിരുന്നു. വടക്കേ ഇന്ത്യയില്‍ വളര്‍ന്നുവന്ന സാമൂഹ്യ പരിഷക്കരണ പ്രസ്ഥാനങ്ങള്‍ക്ക്‌ അവിടത്തെ ഭരണാധികാരികളായ ബ്രിട്ടീഷുകാരുടെ താങ്ങും തണലുമുണ്ടായിരുന്നെങ്കിലും കേരളത്തിലെ അവസ്ഥ തീര്‍ത്തും വൃത്യസ്തമായിരുന്നു. ജാതി വ്യവസ്ഥയുടെ നടത്തിപ്പുകാരായിരുന്ന രാജാക്കന്മാരും (്പഭുക്കന്മാരുമൊക്കെ വര്‍ണ്ണാശ്രമ ധര്‍മ്മ ത്തില്‍ നിന്ന്‌ തലനാരിഴയോളമുള്ള വ്യതിചലനം പോലും അംഗീകരിച്ചിരുന്നില്ല. “മര്യാദ്‌, “മാര്‍ഗ്ഗം” തുടങ്ങിയ പേരുകളില്‍ ഓരോ ജാതിക്കും നിശ്ചയിച്ചിരുന്ന ജീവിത്രകമത്തിന്റെ ഉദ്ദേശ്യം സവര്‍ണ്ണ ജാതിക്കാരുടെ ലകികസനഖ്യം മാത്രമായിരുന്നു. അന്നത്തെ ഭരണവ്യവസ്ഥയെപ്പറ്റി റവ. മെറ്റി യര്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌: “താഴ്ന്ന ജാതിക്കാര്‍ക്ക്‌ പൊതുനിരത്തുകളിലൂടെ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. തീണ്ടാ പ്പാടകലം അതിക്രമിച്ച്‌ കടക്കുന്ന താഴ്ന്ന ജാതിക്കാരനെ നായര്‍ ആ നിമിഷം വെട്ടിവീഴ്ത്തിയി രുന്നു. അത്തരം ആളുകളെ പെട്ടെന്ന്‌ തിരിച്ചറിയാന്‍ വേണ്ടി അവര്‍ക്ക്‌ അരയ്ക്കു മേല്‍ വസ്ത്രം ധരിക്കുവാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നില്ല. ചെരിപ്പോ കുടയോ വിലകൂടിയ വസ്ത്രങ്ങളോ അവര്‍ക്കുപയോഗിക്കാന്‍ പാടില്ലായിരുന്നു. കോരിച്ചൊരിയുന്ന മഴയുണ്ടായാല്‍പ്പോലും ്രാഹ്മ 29 ണര്‍ക്കല്ലാതെ മറ്റാര്‍ക്കും കുടപിടിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീ ചെയ്യേണ്ട ആചാരം അവളുടെ മുലക്കച്ച മാറ്റി പ്രദര്‍ശിപ്പിക്കുകയായിരുന്നു”” സാമൂഹിക ജീവിതത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കെന്ന പേരില്‍ അനുഷധിച്ചു പോന്നിരു ന്ന, ധര്‍മ്മത്തിനും യുക്തിക്കും നിരക്കാത്ത ഇത്തരം അനാചാരങ്ങള്‍ അടിത്തട്ടിലെന്ന പോലെ മുകള്‍ത്തട്ടിലും സജീവമായിരന്നു. അനാചാരങ്ങള്‍ക്കൊപ്പം ദുരഭിമാനത്തിലും അഭിരമിച്ചിരുന്ന നായര്‍ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥയായിരുന്നു ശോചനീയം. സാമൂതിരി, കൊച്ചി രാജാക്കന്മാര്‍, ജന്മികളായ കേരളസ്രാഹ്മണര്‍ തുടങ്ങിയവര്‍ക്ക്‌ സഹശയനത്തിനുള്ള ഉപാധിക ളായിരുന്നു നായര്‍ സ്ത്രീകള്‍. അമ്മച്ചി, നേത്യാരമ്മ തുടങ്ങിയ സ്ഥാനങ്ങളായിരുന്നു അതി നുള്ള പ്രതിഫലം. തിരണ്ടുകുളി, സംബന്ധം, ദായക്രമം, താലികെട്ടുകല്യാണം തുടങ്ങിയ ദുരാ ചഠരങ്ങളിലൂടെ നായര്‍സമുദായത്തെ അവരുടെ മേലാളന്മാര്‍ തന്നെയാണ്‌ അവഹേളനത്തിനു പാത്രമാക്കിയിരുന്നത്‌. കിട്ടാവുന്ന്രതയും ഭനതിക സമ്പത്ത്‌ നാനാവഴികളില്‍ നിന്ന്‌ ഒത്തു ചേര്‍ന്ന പ്പോള്‍ നമ്പൂതിരുമാരുടെ ജീവിതം ലാകിക സുഖാസക്തിയില്‍ മുങ്ങിയമര്‍ന്നു പോവുകയും അങ്ങനെ അത്‌ അസാന്മാര്‍ഗികതയുടെ കൂത്തരങ്ങായി ഭവിക്കുകയും ചെയ്തു. ഇത്‌ നമ്പൂതിരി സമുദായത്തിനകത്തു തന്നെ ഒരുപാട്‌ ജീര്‍ണ്ണതകള്‍ക്ക്‌ കാരണമായിത്തിീര്‍ന്നിട്ടുണ്ട്‌. “പട്ടിയായി ജനിക്കാം, പൂച്ചയായി ജനിക്കാം, ഇനിയൊരു ജന്മമുണ്ടെങ്കില്‍ മറ്റേതു നികൃഷ്ട ജീവിയായും ജനിക്കാം. പക്ഷേ, ഒരില്ലത്തെ അപ്ഫനായി ജനിക്കുവാന്‍ സാദ്ധ്യമല്ല” എന്ന്‌ വി.ടി. ഭട്ടതിരിപ്പാ ടിന്റെ പ്രസ്താവം വരേണ്യവര്‍ഗ്ഗത്തിലെ ജീര്‍ണ്ണതയുടെ സ്പഷടമായ ചിത്രണമാണ്‌. ഇങ്ങനെ പലരിതിയിലും കുത്തഴിഞ്ഞ സാംസ്ക്കാരികാന്തരീക്ഷത്തില്‍ നിന്നു വേണമാ യിരുന്നു കേരളത്തിന്റെ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സാധിക്കേണ്ടിയിരുന്നത്‌. (ബ്രിട്ടീ ഷുകാരുടെ ആധിപത്യവും ക്രിസ്ത്യന്‍ മിഷണറിമാരുടെ ഗ്രവര്‍ത്തനങ്ങളും പാശ്ചാത്യ ആശയ ങ്ങളുടെ ്രചാരണവും സമ്മാനിച്ച പുതിയ മൂല്യബോധം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്ത രാര്‍ദ്ധത്തിലെ കേരള സമൂഹത്തെ പരിവര്‍ത്തനങ്ങളിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ബ്രിട്ടിഷുകാരുടെ വരവും മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും പതിനാറാം നൂറ്റാണ്ടുമുതല്‍ക്കു തന്നെ കേരളം വൈദേശിക ശക്തികളുടെ ഗ്രഭാവം അനു ഭവിച്ചു തുടങ്ങുന്നുണ്ടെങ്കിലും സാമൂഹികമായ പരിവര്‍ത്തനത്തിന്റെ ശക്തമായ അലകള്‍ ഉണ്ടാ യത്‌ ബ്രിട്ടീഷ്‌ സാന്നിദ്ധ്യത്തിന്റെ ഫലമായാണ്‌. ഇത്‌ പ്രധാനമായും പ്രത്യക്ഷമായത്‌ വിദ്യാഭ്യാസ ്രവര്‍ത്തനങ്ങളായാണ്‌. വരേണ്യ വര്‍ഗ്ഗത്തിന്റെ കൈപ്പിടിയിലൊതുങ്ങി നിന്നിരുന്ന വിദ്യാ ഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ മിഷണറിമാര്‍ വഹിച്ച പങ്ക വളരെ വലുതാണ്‌. 30 പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തിലെത്തിയ മിഷണറിമാരുടെയും ലണ്ടന്‍ മിഷന്‍ സൊസൈറ്റി, ചര്‍ച്ച്‌ മിഷന്‍ സൊസൈറ്റി, ബേസല്‍ മിഷന്‍ സൊസൈറ്റി എന്നീ മൂന്നു മിഷണറി സംഘങ്ങളുടെയും ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ നവീകരി ക്കുകയും ആധുനികവത്കരിക്കുകയും ചെയ്തു. പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും വേദി യൊരുക്കുക വഴി കേരളത്തിന്റെ നിശ്വലമായ യാഥാസ്ഥിതിക സമൂഹത്തെ ചലനാത്മകമാക്കു ന്നതിന്‌ മറ്റു ഘടകങ്ങള്‍ക്കൊപ്പം മിഷണറി പ്രവര്‍ത്തനങ്ങളും കാരണമായി. സാമൂഹികസമത്വങ്ങള്‍ക്കും ജാതിചിന്തകള്‍ക്കുമെതിരായ ആയുധമായി വിദ്യാഭ്യാസത്തെ ഉപയോഗപ്പെടുത്തിയത്‌ മിഷണറിമാരാണ്‌. തൊട്ടുകൂടായ്മയ്ക്കും തീണ്ടലിനുമെതിരായ പ്രതിക രണങ്ങള്‍ ആദ്യമുണ്ടാവുന്നതും അവരില്‍ നിന്നാണ്‌. ജാതിശ്രേണിയിലെ അടിത്തട്ടില്‍ വസിച്ചി രുന്ന അധ:സ്ഥിത വർഗ്ഗക്കാരെ അറിവിന്റെ വെളിച്ചത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ മിഷ ണറി പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാധിച്ചു. ഗവണ്‍മെന്റ്‌ സ്കൂളുകള്‍ സവര്‍ണ്ണര്‍ക്കു മാ്രമായാണ്‌ നട ന്നിരുന്നതെങ്കില്‍ മിഷണറിമാര്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ എല്ലാ ജാതിക്കാര്‍ക്കുമായി തുറന്നിട്ടു കൊടുത്തു. വിവിധ ജാതിമതസ്ഥരായ കുട്ടികള്‍ ഒറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ പഠനം നടത്തിയി രുന്ന കാഴ്ച്ച അക്കാലത്തെ വിപ്ലവകരമായ ഒരു സംഭവം തന്നെയായിരുന്നു. കേരളത്തില്‍ ശൂദ്രജാതിക്കും താഴെ സ്ഥാനം നല്‍കപ്പെട്ടിരുന്ന ദളിതര്‍ ജന്മനാ തന്നെ ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച മൃഗതുല്യമായ അടിമത്തത്തിലാണ്‌ കഴിഞ്ഞുകുടിയിരുന്നത്‌. ഈ അടിമത്തത്തിനും അസമത്വത്തിനും എതിരായി വാദിച്ചത്‌ ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു. ഒരു പരിധിവരെ ഇതിന്റെ ഫലമായിരുന്നു ചാന്നാര്‍ ലഹള. മിഷണറിമാരുടെ ്രവര്‍ത്തനഫല മായി ഉര്‍ബുദ്ധരായ ചാന്നാര്‍ സ്ത്രീകള്‍ (ഇന്ന്‌ നാടാര്‍ എന്നറിയപ്പെടുന്ന വിഭാഗം) ശരീരത്തിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടി സ്വയം മുന്നിട്ടിങ്ങിയ സമരമായിരുന്നു അത്‌. പ്രതിരോധം കലാപത്തിലേക്കു നീങ്ങിയപ്പോള്‍ 1859ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ അനുകൂല ഉത്തരവിറ ക്കുകയാണുണ്ടായത്‌. കീഴാള ജനത സവര്‍ണമേധാവിത്വത്തിനു മേല്‍ നേടിയ ആദ്യത്തെ വിജ യമായിരുന്നു അത്‌. പാശ്ചാത്യാശയങ്ങളുടെ കടന്നുവരവ! സാമൂഹികരംഗത്തുണ്ടായ മാറ്റങ്ങള്‍ക്കൊപ്പം ആശയതലത്തിലും ഒട്ടേറെ ചലനങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലുണ്ടായി. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സിദ്ധിച്ച വിഭാ ഗങ്ങള്‍ ദേശീയതയെക്കുറിച്ച ചിന്തിക്കുകയും ദേശീയബോധം പ്രചരിപ്പിക്കാന്‍ തുടങ്ങുകയും 31 ചെയ്തു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്ക്‌ മിഷണറിമാര്‍ മുന്‍കൈയെ ടുത്തത്‌ സാംസ്കാരിക രംഗത്തെ വളര്‍ച്ചയ്ക്ക്‌ ആക്കം കൂട്ടി. മലയാളത്തില്‍ പത്രപ്രവര്‍ത്തന ത്തിന്‌ തുടക്കം കുറിക്കുന്നതും പാശ്ചാത്യ സംഗീതവും സംഗീതോപകരണങ്ങളും കേരളീയര്‍ക്ക്‌ പരിചയപ്പെടുത്തുന്നതും മിഷണറിമാരാണ്‌. പാഠപുസ്തകങ്ങളെപ്പറ്റി കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരു കാലത്താണ്‌ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട ചരിത്രം, സയന്‍സ്‌, ജ്യോഗ്രഫി, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മലയാളത്തില്‍ പുസ്തകം തയ്യാറാക്കുകയും അച്ചടിക്കുകയും ചെയ്തത്‌. മലയാളി വിദ്യാര്‍ത്ഥികളെ ഹിന്ദിപഠിപ്പിക്കുന്നതിനുള്ള ഒരു പുസ്തകംതന്നെ അദ്ദേഹം തയ്യാറാക്കുകയു ണ്ടായി. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രാദേശിക ഭാഷകളിലും പത്രപവര്‍ത്തനം ആരംഭിച്ചത്‌ ക്രിസ്ത്യന്‍ മിഷണറിമാരായിരുന്നു. മത്രപചരണമായിരുന്നു മുഖ്യ ലക്ഷ്യമെങ്കിലും ജാതിവ്യവ സ്ഥിതി കാരണം സാമൂഹിക അരാജകത്വവും അന്ധവിശ്വാസങ്ങളും നിറഞ്ഞുനിന്നിരുന്ന കേര ളീയ സാമൂഹികാന്തരീക്ഷത്തില്‍ സാമൂഹിക പുരോഗതിക്കുള്ള പ്രധാന ചാലകശക്തിയായി അവര്‍ പരതങ്ങളെ ഉപയോഗപ്പെടുത്തി. 19-ാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം മുതല്‍ കേരളജനതയില്‍ ഉണ്ടാ യിത്തുടങ്ങിയ തദ്ദേശീയമായ ഉണര്‍വ്വാണ്‌ അനേകം പത്രങ്ങളുടെ പിറവിക്കുള്ള പശ്ചാത്തല മായി ഭവിച്ചത്‌. മലയാളത്തിലെ ഒന്നാമത്തെ മാസികപത്രമായ “രാജ്യസമാചാരം” 1847ലാണ്‌ പുറത്തുവ ന്നത്‌. അതേവര്‍ഷം തന്നെ പുറത്തുവന്ന “പശ്ചിമോദയം” നവീന ശാസ്ത്രവിഭാഗങ്ങളെ പരിച യപ്പെടുത്തുന്ന പ്രതമായിരുന്നു. ശാസ്ത്ര - സാഹിത്യ ലേഖനങ്ങള്‍ക്കു പുറമെ യാത്രാവിവരണ ങ്ങളും നോവലുകളും ഖണ്ഡ:ശ പ്രസിദ്ധീകരിക്കുന്ന രീതിക്ക്‌ തുടക്കം കുറിച്ചത്‌ “ജ്ഞാനനി ക്ഷേപ'മാണ്‌ (1848). 1866ല്‍ ആരംഭിച്ച “കേരളം” പോലുള്ള പ്രതങ്ങള്‍ രാഷ്ട്രീയ വിഷയങ്ങളില്‍ നേരിട്ടിടപെടാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിനു മുമ്പു തന്നെ പര്രങ്ങള്‍ സമൂഹത്തിന്റെ സജീ വ ധാരയായിത്തീരുകയും സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ രംഗങ്ങളിലേക്ക്‌ അവയുടെ ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. “കേരളപത്രിക (കോഴിക്കോട്‌, 1884), “കേരളസഞ്ചാരി” (1886), 'കേരളമിത്രം' (കൊച്ചി 1881, മലയാള മനോരമ (കോട്ടയം, 1890) തുടങ്ങി നിരവധി പ്രതങ്ങള്‍ പുതിയ സാമൂഹികമുന്നേറ്റങ്ങള്‍ക്ക്‌ വീര്യം പകര്‍ന്നു. മിഷണറിമാരുടെ ്രവര്‍ത്തനങ്ങളിലൂടെയാണ്‌ ഇംഗ്ലീഷിന്റെ സാന്നിദ്ധ്യം സാഹിത്യത്തിന്‌ നേട്ടമായിത്തീര്‍ന്നത്‌. ഇംഗ്ലീഷ്‌ വിദ്യാലയങ്ങള്‍ സമൂഹത്തിലെന്ന പോലെ സാഹിത്ൃത്തിലും 32 വമ്പിച്ച സ്വാധീനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട. ഈ സ്വാധീനമാണ്‌ പാശ്ചാത്യമായ സാഹിത്യരൂപ ങ്ങളുടെ കടന്നുവരവിന്‌ കാരണമായത്‌. ഗദ്യസാഹിത്യത്തിന്റെയും കവിതയുടെയും വളര്‍ച്ചയിലെ സുപ്രധാന കാലഘട്ടമാണ്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടം. നവോത്ഥാന കാലത്തെ സാമൂഹിക ചലനങ്ങളില്‍ നിന്ന്‌ കരഗതമായ ര്‍ജ്ജവും ആത്മവിശ്വാസവുമാണ്‌ പരമ്പരാഗത മായ താവഴികളില്‍ നിന്ന്‌ മാറി നടക്കാന്‍ സാഹിത്യകാരന്മാരെ പ്രാപ്തരാക്കുന്നത്‌. പത്തൊ മ്പതാം നൂറ്റാണ്ടില്‍ പുതിയൊരു സാഹിത്യ രൂപമായി നോവല്‍ പ്രത്യക്ഷപ്പെടുന്നതുവരെ സാഹി ത്യമെന്നാല്‍ പദ്യം മാത്രമായിരുന്നു. അവയാകട്ടെ സംസ്കൃത കാവ്യപാരമ്പര്യത്തെ മുഖ്യമായും പിന്തുടരുന്നതും. പുരാണേതിഹാസങ്ങളുമായി അഭേദ്യബന്ധമുളളവയായിരുന്ന അവയുടെ പ്രമേ യം. രൂപത്തിലും ഭാവത്തിലും ഈ സ്മ്മ്രദായത്തെ മാറ്റിമറിച്ചു കൊണ്ടാണ്‌ നോവല്‍ എന്ന സാഹിത്യരൂപം “ഇന്ദുലേഖ'യിലൂടെ മലയാളത്തില്‍ അവതരിക്കപ്പെടുന്നത്‌. നോവല്‍ എന്ന പദത്തിന്റെ ധാത്വര്‍ത്ഥം പുതിയത്‌ എന്നാണ്‌. യൂറോപ്പില്‍ ജന്മമെടുത്തു വളരെക്കാലം കഴിഞ്ഞാണ്‌ മലയാളത്തില്‍ നോവല്‍ എന്ന സാഹിതൃരൂപം രംഗ്രപവേശം നട ത്തുന്നത്‌. മണ്ണിനോടും സമൂഹത്തോടും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രങ്ങളും അവരുടെ യഥാര്‍ത്ഥമായ ജീവിതവുമാണ്‌ നോവലുകളുടെ വിഷയം. കൃത്യമായ ലക്ഷണങ്ങളുളളവരും ഉന്നതകുലജാതരുമായ നായികാനായകന്മാര്‍ക്കു പകരം മണ്ണിലിറങ്ങി നില്‍ക്കുന്ന കഥാപാത്ര ങ്ങള്‍ അവയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ സാധാരണക്കാരായ വായനക്കാരെ സംബന്ധിച്ച്‌ അത്‌ പുതിയൊരു അനുഭവമായി മാറി. സാധാരാണക്കാരുടെ സാധാരണ ജീവിതം സാഹിതൃത്തിനു വിഷയമായിത്തീര്‍ന്നു എന്നതാണ്‌ നോവല്‍ ഗപസ്ഥാനത്തിന്റെ നവോത്ഥാനപരമായ പ്രസക്തി. ഇംഗ്ലീഷ്‌ സാഹിത്യവുമായുള്ള സമ്പര്‍ക്കമാണ്‌ മലയാളത്തില്‍ ചെറുകഥയുടെ പിറവിക്കും വഴിയൊരുക്കിയത്‌. “വിദ്യാവിനോദിനി'യില്‍ (1066 കുംഭം ലക്കം) പ്രസിദ്ധീകരിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍നായരുടെ “വാസനാവികൃതി'യാണ്‌ മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗ ണിച്ചു പോരുന്നത്‌. തുടര്‍ന്ന്‌ മൂര്‍ക്കോത്ത്‌ കുമാരന്‍ (1874 -1941) അമ്പാടി നാരായണ പൊതു വാള്‍ (1871 - 1936) ഒടുവില്‍ കുഞ്ഞികൃഷ്ണ മേനോന്‍ (1869 - 1936), കെ. സുകുമാരന്‍ (1876 - 1956) തുടങ്ങിയവര്‍ ഈ സാഹിത്യരൂപത്തിന്‌ പ്രചാരവും അംഗീകാരവും നേടിക്കൊടുത്തു. ഇംഗ്ലീഷ്‌ കഥകളെ അനുകരിച്ചാണ്‌ ഇവരെല്ലാം കഥാരചന നിര്‍വ്ൃഹിച്ചിരുന്നത്‌. വൈജ്ഞാനിക സാഹിത്യത്തിന്റെ അതിരുകള്‍ വികമ്പ്വരമാവുന്നതും വിമര്‍ശനം എന്ന സാഹിത്യരൂപം പിറവികൊള്ളുന്നതും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ്‌. 1851ലാണ്‌ ഗുണ്ടർട്ടിന്റെ മലയാള ഭാഷയുടെ വ്യാകരണം” പുറത്തിറങ്ങുന്നത്‌. റോബര്‍ട്ട്‌ കാള്‍ഡ്വ 33 ലിന്റെ (1814 - 1891) ‘ഗ്രാവിഡഭാഷാവ്യാകരണവും ദ്രാവിഡഭാഷകളുടെ താരതമ്യ പഠനവും” റവ. ജോര്‍ജ്ജ്‌ മാത്തന്റെ “മലയാഴ്മയുടെ വ്യാകരണവും” (1863) വൈക്കത്ത്‌ പാച്ചുമൂത്തതിന്റെ “കേര ളഭാഷാ വ്യാകരണവും” കോവുണ്ണി നെടുങ്ങാടിയുടെ കേരളകനമുദിയും എം.ആര്‍.രാജരാജവര്‍മ്മ യുടെ “കേരളപാണിനീയ്‌വും മറ്റും ഭാഷാശാസ്ത്രരംഗത്ത്‌ പുതിയ ഉണര്‍വ്വ്‌ ഉണ്ടാക്കുകയുണ്ടാ യി. കൂടാതെ നിഘണ്ടുക്കളും ഭാഷാസാഹിത്യ ചരിത്രങ്ങളുമൊക്കെ ഇക്കാലത്ത്‌ ധാരളമായി രചിക്കപ്പെടുന്നുണ്ട്‌. സംസ്കൃത സാഹിത്യപാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കനുസരിച്ചുള്ളതായിരുന്നു പത്തൊ മ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടംവരെയും മലയാളത്തിലെ സാഹിത്യാസ്വാദന രീതി. ഇംഗ്ലീഷ്‌ സാഹിത്യ സങ്കല്‍പങ്ങളുടെ പ്രചാരം പുതിയ രീതിയിലുള്ള സാഹിത്യാസ്വാദനത്തിനും സാഹി ത്ൃവിമര്‍ശനത്തിനും കാരണമായിത്തീര്‍ന്നു. വിമര്‍ശനത്തിന്‌ ഈ വിധം നവീനമുഖം നല്‍കിയ വ്യക്തി സി.പി. അച്യുതമേനോനാണ്‌. അദ്ദേഹത്തിന്റെയും കേരളവര്‍മ്മയുടെയും പുസ്തകാഭി പ്രായങ്ങളായിരുന്നു ആദ്യകാല വിമര്‍ശനങ്ങള്‍ക്ക്‌ വഴികാട്ടിയത്‌. ഈ കാലത്ത്‌ ആരംഭിക്കുന്ന ്രാസവാദത്തിന്‌ സാഹിത്യചരിത്രത്തില്‍ സവിശേഷമാ യൊരു സ്ഥാനമുണ്ട്‌. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനും അനന്തരവന്‍ ആയ എ.ആര്‍ രാജ രാജവര്‍മ്മയും ഇരുപക്ഷത്തുമായി നിന്ന്‌ നേതൃത്വം നല്‍കിയ സാഹിത്യ സംവാദമാണ്‌ പ്രാസ വാദം എന്ന പേരില്‍ സാഹിത്യ ചരിത്രത്തില്‍ ഇടം നേടിയത്‌. കേരളവര്‍മ്മ സാഹിത്യത്തെ സംസ്കൃതത്തിന്റെ പഴയ പാണ്ഡിത്യാന്തരീക്ഷത്തിലേക്കും കര്‍ക്കശമായ സാഹിത്യ നിയമങ്ങളി ലേക്കും തിരിച്ചു കൊണ്ടു പോകാനുള്ള ശ്രമത്തിലായിരുന്നു. കവികള്‍ സജാതീയ ദ്വിതീയാക്ഷ രപ്രാസം ദീക്ഷിക്കണമെന്ന അദ്ദേഹത്തിന്റെ സമീപനം ഇതിന്റെ ഏറ്റവും മികച്ച തെളിവാണ്‌. എന്നാല്‍ ഏ.ആര്‍. സാഹിത്യത്തിലെ പുരോഗമന വീക്ഷണങ്ങളെയാണ്‌ അംഗീകരിച്ചത്‌. പ്രാസനി ഷ്ഠയല്ല, കാവ്യത്തിന്റെ രൂപവും ഭാവവുമാണ്‌ പ്രാധാനമെന്നും അദ്ദേഹം യുക്തിയുക്തം വാദി ച്ചു. സാഹിതൃത്തിലെ ഈ യാഥാസ്ഥിതിക - പുരോഗമന വീക്ഷണങ്ങള്‍ തമ്മില്‍ നടന്ന ആശ യപരമായ ഒരു ഏറ്റുമുട്ടലായിരുന്നു ഗ്രാസവാദം. അത്‌ കേവലം ഉപരിപ്ലവമായ ഒരു കോലാഹല മായിരുന്നില്ല. ഒരുപാട്‌ ആന്തരികാര്‍ത്ഥങ്ങളുള്ള ഈ സംഭവത്തെ കവിതയിലെ സ്വാതന്ത്ര്യസമ രമായാണ്‌ ഡോ.വത്സലന്‍ വാതുശ്ശേരി വിലയിരുത്തുന്നത്‌: “ഒരു വ്യക്തി ഭാഷാപോഷണത്തിന്റെ മറവില്‍ ഇങ്ങനെ സാഹിത്യനിയമങ്ങളുണ്ടാക്കു ന്നത്‌ അപകടമാണെന്ന്‌ ബോധ്യപ്പെട്ട ഏതാനും സ്വാതന്ത്രവാദികളാണ്‌ ്രാസവാദത്തിന്‌ തുട ക്കമിട്ടത്‌. പ്രാസവാദത്തില്‍ പ്രാസം ഒരു പ്രതീകം മാത്രമായിരുന്നു. വാസ്തവത്തില്‍ ദ്വിതീയാ 34 ക്ഷര്രാസത്തിന്റെ അധിപതിയായിരുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെതിരെ അഴിച്ചു വിട്ട കലാപമായിരുന്നു ്രാസവിരുദ്ധവാദം. വ്യക്തിയെ എതിര്‍ക്കുന്നതിനു പകരം വ്യക്തിപ്രതി ഷ്ഠിച്ച വിഗ്രഹത്തെ ഇളക്കുകയാണ്‌ അവര്‍ ചെയ്തത”. നവോത്ഥാനം കേരളീയസാമൂഹികചിന്തയില്‍ മാത്രമല്ല സാഹിത്യ ചിന്തയിലും സ്വാധീനം സൃഷ്ടിച്ചതിന്റെ ഫലമായിരുന്നു ്രാസവാദം എന്ന്‌ ഇതില്‍ നിന്ന്‌ തെളിയുന്നുണ്ട്‌. സാഹിത്യ ത്തിലെ യാഥാസ്ഥിതികത്വത്തിനെതിരെ കെ.സി. കേശവപിളളയും മറ്റും ഗ്രതികരിച്ചപ്പോള്‍ ജീര്‍ണ്ണ മായ ചില ആവശ്യങ്ങള്‍ കൊണ്ടു നടക്കുന്ന പഴമക്കാരോടുള്ള ്രതിഷേധമാണ്‌ ഏ.ആറിനെ പ്പോലുള്ളവര്‍ പ്രകടിപ്പിച്ചത്‌. നിയോക്ടാസ്സിസത്തില്‍ നിന്ന്‌ റൊമാന്റിസത്തിലേക്കുള്ള മലയാള കവിതയുടെ പരിണതിയുമായി പ്രാസവാദം പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നതായും ഡോ.വത്സലന്‍ വാതുശ്ശേരി നിരീക്ഷിക്കുന്നുണ്ട്‌. ്രാസവാദം ഒത്തുതീരുന്ന 1909, മലയാളകവിത യില്‍ പുതിയൊരു മുഖം അവതിപ്പിച്ച ' വീണപൂവിന്റെ ജനനത്തിന്‌ സാക്ഷ്യം വഹിക്കുന്ന വര്‍ഷ മാണ്‌. മലയാളത്തെ സംബന്ധിച്ചിടത്തോലം കാല്പനികപ്രസ്ഥാനം നവോത്ഥാനത്തിന്റെ തന്നെ ഒരു ഉല്‍പന്നമാണ്‌. വ്യക്തിസ്വാതന്ത്ര യത്തിന്റെ പ്രഖ്യാപനവും വിഗ്രഹ ധ്വംസനവുമൊക്കെ നവോ ത്ഥാനത്തിന്റേതെന്നപോലെ കാല്‍പനിക്രപസ്ഥാനത്തിന്റെയും സ്വഭാവമാണ്‌. ഇക്കാലത്ത്‌ തന്നെ ഭാരതീയവും വിദേശീയവുമായ ഭാഷകളിലെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ട മലയാളത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നുണ്ട്‌. ഇതരസംസ്ക്കാരങ്ങളെക്കുറിച്ച ഉള്‍ക്കാ ഴ്ച്ചയുണ്ടാകുന്നതിനും പാശ്ചാത്യമായ സാഹിത്യാശയങ്ങളുമായി പരിചയപ്പെടാനും ഇത്തരം വിവര്‍ത്തനങ്ങള്‍ മലയാളിയെ സഹായിക്കുകയുണ്ടായി. യുക്തിബോധവും ശാസ്ത്രീയസമീപനങ്ങളും പത്തൊമ്പതാം നുറ്റാണ്ടില്‍ സമൂഹത്തില്‍ പ്രകടമായ എല്ലാമാറ്റങ്ങളും ഒരര്‍ത്ഥത്തില്‍ ബ്രാഹ്മണ്യത്തിനെതിരായ കലാപമായിരുന്നു. കാലാകാലങ്ങളില്‍ താളിയോലകളില്‍ മാത്രമായി കേന്ദ്രീകരിക്കപ്പെട്ടിരുന്ന അറിവുകളെ പരതങ്ങളും മാസികകളും വികേന്ദ്രീകരിച്ചു. വിജ്ഞാന ത്തിന്മേലുള്ള വരേണ്യവര്‍ഗ്ഗത്തിന്റെ സ്വേച്ഛാധിപത്യം അതോടെ തകരുകയും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും നുതനവിജ്ഞാനത്തോടൊപ്പം ശാസ്ത്രീയ സമീപനങ്ങളും ലഭ്യമായിത്തു ടങ്ങുകയും ചെയ്തു. അറിവുകള്‍ ജനകീയമായതോടെ, വ്യക്തിത്വം നേടുക - ചോദ്യം ചെയ്യുക - മുന്നേറുക എന്ന രീതിയില്‍ കേരളീയ നവോത്ഥാനം പുതിയ മുഖച്ഛായ കൈവരിച്ചു. നോവല്‍ പോലുള്ള സാഹിത്യരൂപങ്ങളുടെ ഉദയം തന്നെ സാഹിതൃത്തിലെ വരേണ്യസ ങ്കല്‍പത്തിനെതിരായ കലാപമാണ്‌. മലബാറിലാണ്‌ ആദ്യം നോവല്‍ രൂപം കൊണ്ടത്‌ എന്നതില്‍ 35 ചരിത്രപരമായ പ്രാധാന്യത്തിനപ്പുറം രാഷ്ട്രീയ പ്രാധാന്യവുമുണ്ട്‌. തിരുവിതാംകൂറില്‍ രാജഭര ണമാണ്‌ കാലാകാലമായി തുടര്‍ന്നതെങ്കില്‍ 1792 മുതല്‍ മലബാര്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിന്‍ കീഴിലാണ്‌ പുലര്‍ന്നിരുന്നത്‌. രാജാവിന്റെയും നാടുവാഴികളുടെയും നുകങ്ങള്‍ക്കു കീഴെ തിരു വിതാംകൂറിലെ സാമൂഹികവിഭാഗങ്ങള്‍ പരിവര്‍ത്തനങ്ങളിലേക്കുണരാന്‍ നന്നെ വിയര്‍പ്പൊഴു ക്കേണ്ടി വരുമ്പോള്‍ മലബാറിന്റെ സ്ഥിതി താരതമ്യേന ഭദ്രമായിരുന്നു. ്രിട്ടീഷുകാരുടെ കണ്ണില്‍ വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ക്ക്‌ പ്രാധാന്യമൊന്നും ഇല്ലാതിരുന്നതിനാല്‍ ജാതി പ്രശ്നങ്ങളുടെ രൂക്ഷത മലബാറില്‍ താരതമ്യേന കുറവായിരുന്നു. തിരുവിതാംകൂറില്‍ നടവഴികള്‍ക്കായി ശ്രീനാരായണ ഗുരു പൊരുതുന്ന അതേകാലത്തു മലബാറില്‍ പ്രകടമായ ഈ സ്വാതന്ത്രം ഈഴവ എഴുത്തു കാര്‍ക്ക്‌ ധൈര്യസമേതം സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക്‌ കടന്നുവരാന്‍ വഴിയൊരുക്കിയി ട്ടുണ്ട്‌. മാ്രമല്ല മലബാറിലെ എഴുത്തുകാര്‍ക്ക്‌ ഇംഗ്ലീഷ്‌ മാഗസീനുകള്‍ ധാരാളമായി ലഭിച്ചിരു ന്നു. അങ്ങനെ ഇംഗ്ലീഷ്‌ സാഹിത്യസമ്മ്രദായങ്ങളുമായി പരിചയപ്പെടാന്‍ അവര്‍ക്ക്‌ നിരവധി അവസരമുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്‌ ഇംഗ്ലീഷ്‌ ഐഡിയോളജിയും വ്യവസായ സങ്കല്‍പങ്ങളും ശാസ്ത്രീയകാഴച്ചപ്പാടുകളും ലോകസഞ്ചാരത്വരയും പുതിയ ചികിത്സാസമ്മ്വ ദായങ്ങളുമൊക്കെ ജനങ്ങളെ ആവേശിക്കുന്നത്‌. മതബോധം ഗപദാനം ചെയ്തിരുന്ന ആദ്ധ്യാ ത്മിക ചിന്തയില്‍ നിന്ന്‌ ശാസ്ത്രബോധം പ്രദാനം ചെയ്ത യുക്തിചിന്തയിലേക്കുളള സമൂഹമന സ്സിന്റെ പ്രയാണം ആദ്യകാല ഗദ്യകൃതികളില്‍ നമ്മള്‍ കാണുന്നുണ്ട്‌. പുറംനാടുകളെപ്പറ്റിയുള്ള അറിവുകള്‍ പലരേയും ക്രമേണ ആ നാടുകളിലേക്ക്‌ ആകര്‍ഷിക്കുന്നുണ്ട്‌. “ഇന്ദുലേഖ യിലെ നായകന്‍ വ്യവസായ നവോത്ഥാനത്തിന്റെ സ്വീകരണപരിപോഷണ കേന്ദ്രങ്ങളായ ബോംബെ യിലും കല്‍ക്കട്ടയിലുമൊക്കെ ചെന്നെത്തുന്നു. മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാ വികൃതി" യിലെ ഒരു സ്ഥലപശ്ചാത്തലം മ്രദാസാണ്‌. മദിരാശി എന്ന ഇന്ത്യന്‍ നഗരത്തില്‍ കഴി ഞ്ഞുകൂടാന്‍ ഇംഗ്ലീഷ്‌ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ആവശ്യകതയെപ്പറ്റി മദിരാശിപിത്ത ലാട്ട്‌*ത്തില്‍ സസൂചിപ്പിക്കുന്നുണ്ട്‌. ദ്വാരക എന്ന കഥയിലാകട്ടെ ഇംഗ്ലണ്ടിലെ ഏഡന്‍ പട്ടണവും ബോംബായി നഗരവുമൊക്കെ സ്ഥലപശ്ചാത്തലമാവുന്നുണ്ട്‌. ലക്ഷണമൊത്ത ആദ്യ നോവലിലും ചെറുകഥയിലുമൊക്കെ പ്രത്യക്ഷപ്പെടുന്ന ഇത്തരം അന്യനഗര പരാമര്‍ശങ്ങള്‍ ലോകപനരനായി മാറാന്‍ വെമ്പുന്ന മലയാളിയുടെ പുതിയ ലോക വീക്ഷണത്തെയാണ്‌ അവതരിപ്പിക്കുന്നത്‌. മദിരാശി, ബോംബെ, കല്‍ക്കത്ത, തുടങ്ങി സ്ഥലങ്ങളി ലേക്ക്‌ ജോലി കിട്ടി യാത്ര പോകുന്ന യുവ മനസ്സുകള്‍ അല്പകാലം കൂടി പിന്നിടുമ്പോള്‍ കുറേ 36 ക്കൂടി വിശാലമായ സനഈകര്യങ്ങളും അദ്ഭുതകരങ്ങളായ കാഴ്ചകളും ഉള്ള മലേഷ്യ, സിങ്കപ്പൂര്‍, കൊളംബൊ തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ എത്തിപ്പെടുന്നുണ്ട്‌. ഒന്നാം സ്വാതന്ത്രയസമരത്തെയും (1857) മലബാര്‍ ലഹള (1921)യെയും തുടര്‍ന്ന്‌ ബ്രിട്ടീഷുകാരുടെ അപ്രീതിക്ക്‌ പാത്രമായ ഭാര തീയ സമരഭടന്മാരെ അവര്‍ നാടുകടത്തി തടവില്‍ പാര്‍പ്പിക്കുന്നത്‌ കടലിനക്കരെയുള്ള ആന്ത മാന്‍ നിക്കോബാറിലെ വമ്പന്‍ ജയിലിനകത്താണ്‌. മയുരസന്ദേശത്തില്‍ (1895) ആയില്യം തിരു നാള്‍ മഹാരാജാവിന്റെ അപ്രതീക്കു പാത്രമാവുന്ന കേരള വര്‍മ്മ വലിയകോയിത്തമ്പുരാനെ ഹരിപ്പാട്ടേക്ക്‌ നാടുകടത്തുന്ന പരാമര്‍ശമുണ്ട്‌. തിരവനന്തപുരത്ത്‌ നിന്ന്‌ ഹരിപ്പാട്‌ വരെയുള്ള ദുരം അന്നത്തെ യാഥാസ്ഥിതിക മന:സ്ഥിതിക്ക്‌ ചിന്തിക്കാവുന്ന വളരെ വലിയ ദുരമായിരുന്നു. നവമനസ്സിന്റെ പുറം ലോകവ്യാപാരങ്ങള്‍ ബോംബെയും കല്‍ക്കത്തയും പോലുള്ള വന്‍ നഗര ങ്ങളില്‍ വിഹരിക്കുമ്പോള്‍ യാഥാസ്ഥിതിക സമൂഹം അക്ഷരാര്‍ത്ഥത്തില്‍ തുടങ്ങിയടത്തു തന്നെ നില്‍ക്കുന്നതിന്റെ ചിശ്രമാണിത്‌. നാരായണഗുരുവും സാമുദായിക മുന്നേറ്റവും വേദാന്തചിന്തയുടെ ആദ്ധ്യാത്മികതലങ്ങളെ മാനവികതയുമായി ബന്ധപ്പെടുത്തി സാധാ രണജനങ്ങളിലേക്കെത്തിച്ച ശ്രീ നാരായണഗുരുവിന്റെ സാന്നിദ്ധ്യമാണ്‌ പത്തൊമ്പതാം നൂറ്റാ ണ്ടിന്റെ ഉത്തരാര്‍ദ്ധത്തെ ഏറ്റവും കൂടുതല്‍ ചലനാത്മകമാക്കിയത്‌. ഭാരതനവോത്ഥാനത്തിന്റെ ഉദയസ്ഥാനമായ ബംഗാളില്‍ വരേണ്യവര്‍ഗ്ഗത്തിന്റെ ജീര്‍ണ്ണതകള്‍ക്കെതിരെ പടനയിച്ചത്‌ സവര്‍ണ്ണ കുലജാതനായ രാജാറാം മോഹന്‍റോയ്‌ ആണെങ്കില്‍ കേരളത്തില്‍ അത്‌ ഈഴവനായ നാരായ ണഗുരുവായിരുന്നു. അദ്ദേഹം തന്റെ കവനസിദ്ധികളെ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കായാണ്‌ പരമാവധി വിനിയോഗിച്ചത്‌. അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി അദ്ദേഹം മതന വീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ രൂപം നല്‍കുകയും അതിലുടെ “വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക്‌ “സംഘ ടനകൊണ്ട്‌ ശക്തരാവുക്‌ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജനമനസ്സുകളില്‍ എത്തിക്കാന്‍ പ്രയത്നി ക്കുകയും ചെയ്തു. അധ:ഃസ്ഥിതവര്‍ഗ്ഗങ്ങള്‍ എന്നപോലെ വരേണ്യവര്‍ഗ്ഗവും അന്ന്‌ സ്വയം ജീര്‍ണ്ണമായ അവ സ്ഥയിലായിരുന്നു. സവര്‍ണ്ണ-അവര്‍ണ്ണ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും നവീനത യ്ക്കുവേണ്ടി വെമ്പിയെങ്കിലും നാടുവാഴിത്തത്തിന്റെ അധികാരകേന്ദ്രങ്ങളോട്‌ പ്രത്യക്ഷത്തിലുള്ള ഒരേറ്റുമുട്ടലിന്‌ ആരും തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ശ്രീനാരായണഗുരുവില്‍ നിന്ന്‌ ആദ്യത്തെ സമരകാഹളം മുഴങ്ങുന്നത്‌. 1888ലെ ശിവരാത്രി ദിവസം അരുവിപ്പുറത്തു നട ത്തിയ ശിവ്രപതിഷഠ ഈഴവരെ മാത്രമല്ല ഉയര്‍ന്ന സമുദായങ്ങളെയും നിദ്രയില്‍നിന്നുണര്‍ത്താന്‍ 37 പോന്നതായിരുന്നു. സംഭവം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുണ്ടാക്കിയ മന:ശാസ്ത്രപര മായ സ്വാധീനം വളരെ ശക്തമായിരുന്നു. സവിശേഷാര്‍ത്ഥത്തില്‍ കേരളനവോത്ഥാനത്തിന്റെ ആരംഭം നാരായണഗുരുവിന്റെ 1888ലെ ശിവ്രതിഷ്ഠയിലൂടെ ആരംഭിക്കുന്നു എന്ന്‌ പറയാം. ജാതിമര്‍ദ്ദനത്തിനും ഉച്ചനീചത്വങ്ങള്‍ക്കും അവകാശനിഷേധങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെ തിരായി അസംഖ്യം ആളുകളെ ഉദബുദ്ധരാക്കുകയും ആവേശം കൊളളിക്കുകയും കര്‍മ്മരംഗ ത്തിറക്കുകയും ചെയ്ത നാരായണഗുരുവിന്റെ “ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന്‌” എന്ന സന്ദേശം നവോത്ഥാനത്തിന്റെ ്രത്യയശാസ്ത്രപരമായ അടിത്തറ തന്നെയായിരുന്നു. വിദ്യാഭ്യാസവും സംഘബോധവും സമ്പത്തുമാണ്‌ ഒരു വിഭാഗത്തെ സമൂഹത്തിലെ നിര്‍ണ്ണായകശക്തിയാക്കി മാറ്റുന്നത്‌. പതിനെട്ടാം ശതകത്തിലെ കേരളത്തിലെ അധ:സ്ഥിതര്‍ക്ക്‌ നിഷേധിക്കപ്പെടുതും ഇവതന്നെയായിരുന്നു. അതിനാലാണ്‌ വിദ്യകൊണ്ട്‌ പ്രബുദ്ധരാകാനും സംഘ ടനകൊണ്ട്‌ ശക്തരാകാനും ഗുരു അധ:സ്ഥിതരെ ഉപദേശിച്ചത്‌. അറിവിലൂടെ മേല്‍ക്കോയ്മ നേടുക എന്നതായിരുന്നു ഗുരു നിര്‍ദ്ദേശിച്ചു കൊടുത്ത ഗ്രധാന വിജയമന്ത്രം. ക്ഷ്രേതങ്ങള്‍ക്കു പകരം സ്കൂളുകളും വ്യവസായസ്ഥാപനങ്ങളും സ്ഥാപിച്ച്‌ അറിവിന്റെയും സമ്പത്തിന്റെയും തലത്തില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാനാണ്‌ ഗുരു ആഹ്വാനം ചെയ്തത്‌. സാഹിത്യത്തില്‍ നാരായണഗുരുവിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ വെളിപ്പെടുന്നത്‌ കുമാരനാശാന്റെ കാവ്യങ്ങളിലാണ്‌. ഗുരു ഉയര്‍ത്തിപ്പിടിച്ച മാനവികമുല്യങ്ങളെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ആത്മാവിലേക്കാവാഹിച്ച വിപ്ലവകാരിയായിരുന്നു ആശാന്‍. അദ്ദേഹം രചിച്ച “നളി നി്‌, “ലീല്‌, “ചണ്ഡാലഭിക്ഷുകി”, ‘ദുരവസ്ഥ്‌, “കരുണ്‌, തുടങ്ങിയ കൃതികള്‍ ഉയര്‍ത്തിയ വിപ്ലവ ജ്വാലകള്‍ സാമൂഹിക ചേതനയെ അടിമുടി (തസിപ്പിക്കുകയുണ്ടായി. ജാതി വിരുദ്ധമായ ഒരു കാഴ്ചപ്പാട്‌ പിന്നീട്‌ മലയാളകവിതയുടെ ഭാഗമായിത്തിീരുന്നുണ്ട്‌. ജാതിക്കോമരങ്ങള്‍ക്കെതിരെ യുള്ള (പതിഷേധം ജ്വലിക്കുന്ന വള്ളത്തോളിന്റെ 'ശുദ്ധരില്‍ ശുദ്ധന്‍” “തിരൂര്‍ - പൊന്നാനിപ്പുഴ്‌ തുടങ്ങിയ കവിതകള്‍ അതിനുദാഹരണങ്ങളാണ്‌. നാരായണഗുരുവിനെ പോലെത്തന്നെ അധ:സ്ഥിത വര്‍ഗ്ഗങ്ങളുടെ നവോത്ഥാനത്തിന്‌ നേതൃത്വം നല്‍കിയ ജനനേതാവായിരുന്നു അയ്യന്‍കാളി. സഞ്ചാരസ്വാതന്ത്ര്ത്തിനും സ്കൂള്‍ പ്രവേശനത്തിനും വേണ്ടിയും ജാതിമര്‍ദ്ദനങ്ങള്‍ക്കെതിരായും ആയിരുന്നു അദ്ദേഹത്തിന്റെ ശബ്ദ മുയര്‍ന്നത്‌. കൊച്ചി ഭാഗങ്ങളില്‍ സഹോദരന്‍ അയ്യപ്പന്‍, കെ.പി. കറുപ്പന്‍ തുടങ്ങിയവരാണ്‌ അടി യാള നവോത്ഥാനത്തിന്‌ നേതൃത്വം വഹിച്ചത്‌. കെ.പി. കറുപ്പന്റെ ജാതിക്കുമ്മിയും ബാലാകലേ ശവും ഉദ്യാനവിരുന്നും മറ്റം ഈ നവോത്ഥാനത്തിന്റെ സാഹിതീയഫലങ്ങളാണ്‌. 38 ജാതിശ്രേണി പ്രകാരം നാടിന്റെ പടയാളികളും (ബ്രാഹ്മണ്യത്തിന്റെ പരിചാരകരും ആയി രുന്നു നായന്മാര്‍. വ്യവസ്ഥയനുസരിച്ച്‌ താഴെയാണെങ്കിലും സാമൂഹികജീവിത മണ്ഡലത്തില്‍ അവര്‍ക്ക്‌ താരതമ്യേന ഉയര്‍ന്ന നിലയുണ്ടായിരുന്നു. സംഘടനാബോധത്തിന്റെ അഭാവവും പാര മ്പര്യം സമ്മാനിച്ച ദുരഭിമാനവും ദുര്‍വ്വാശിയും നായര്‍ സമുദായത്തെ നാശോന്മുഖമാക്കിയിരു ന്നു. ആചാരങ്ങളുടെ വഴിയില്‍ ബ്രാഹ്മണ്യത്തിന്‌ വൈകാരിക നിവൃത്തിക്കുള്ള സങ്കേതങ്ങളാ യിരുന്നു നായര്‍ഭവനങ്ങള്‍. സംബന്ധം എന്ന പേരിലുളള വൈവാഹിക ബന്ധത്തിലേര്‍പ്പെടുന്ന നായര്‍സ്ത്രീകള്‍ക്ക്‌ ഭര്‍ത്താവിന്റെ സ്വത്തിന്മേല്‍ യാതൊരവകാശവും ഉണ്ടായിരുന്നില്ല. വൃദ്ധ നായ ഭര്‍ത്താവ്‌ മരണത്തിനു മുമ്പ്‌ ഒന്നും ദാനമായി കൊടുത്തില്ലെങ്കില്‍ ദാരിദ്ത്തിലേക്ക്‌ കൂപ്പു കുത്തേണ്ട ദയനീയാവസ്ഥ നായര്‍സ്ത്രീകള്‍ക്കുണ്ടായിരുന്നു. അതുപോലെ ജന്മികളായ നമ്പു തിരിയുടെ ഭൂമി നായന്മാര്‍ക്ക്‌ കൃഷിപ്പണിക്കായി നല്‍കിയിരുന്നെങ്കിലും ഭൂമിയിന്മേല്‍ സ്ഥിരമായ അവകാശം അനുവദിക്കപ്പെട്ടിരുന്നില്ല.. പലവിധ സാമൂഹിക ദുരാചാരങ്ങളുടെ കുത്തരങ്ങായ നായര്‍ സമുദായത്തില്‍ പുതിയ വ്യവസ്ഥിതിക്കായി പരിഷക്കരണവാദിയായ നായര്‍ യുവാക്കള്‍ രംഗ ത്തെത്തുന്നത്‌ ഈ സന്ദര്‍ഭത്തിലാണ്‌. പി. താണുപിള്ള, സി.വി. രാമന്‍പിള്ള, സി. കൃഷ്ണപിള്ള തുടങ്ങിയ ഉല്‍പതിഷ്ണുക്കളുടെ നേതൃത്വത്തില്‍ രൂപം കൊണ്ട പുരോഗമന സംഘമാണ്‌ “മല യാളിസഭ്‌, പരദേശിബ്രാഹ്മണരുടെ കുത്തകയായിരുന്ന തിരുവിതാംകൂര്‍ സര്‍വ്വീസില്‍ അര്‍ഹ മായ പ്രാതിനിധ്യം ലഭിക്കാന്‍ വലിയൊരു ജനസഞ്ചയം 1891ല്‍ രാജാവിന്‌ സമര്‍പ്പിച്ച പരാതിയാ ണ്‌ “മലയാളിമെമ്മോറിയല്‍” എന്നറിയപ്പെടുന്നത്‌. നായന്മാരെ മാത്രമല്ല വിവിധ സമുദായങ്ങ ളില്‍പ്പെടുന്ന യുവതലമുറയെ മൊത്തം ഉത്തേജിപ്പിക്കുന്നതിന്‌ “മലയാളിമെമ്മോറിയ്‌ലിന്‌ സാധി ച്ചു. താലികെട്ടു കല്യാണം. തിരണ്ടുകുളി മുതലായ ദുരാചാരങ്ങളെ നിര്‍ത്തല്‍ ചെയ്ത്‌ വിവാഹ ബന്ധം, ദായ്രകമം എന്നിവ പരിഷകരിച്ച്‌ ഒരു നവീനസമുദായം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനും “മലയാളിസഭ”'യുടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിച്ചു. നായര്‍ നവോത്ഥാനത്തിന്‌ വഴി തെളിയിച്ച നായര്‍ റെഗുലേഷന്‍ ബില്‍ (1925) ആ സമുദായത്തിന്റെ കുടുംബഘടനയെ ശക്തി പ്പെടുത്താന്‍ പോരുന്നതായിരുന്നു. മരുമക്കത്തായത്തിന്‌ പകരം മക്കത്തായം നിലവില്‍ വരികയും ചെയ്തു. ഇങ്ങനെ കര്‍മ്മനിരതരായ ഒരു നവീനതലമുറയെ ഇക്കാലത്തെ നായര്‍സമുദായം സംഭാ വന ചെയ്യുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിക്കുന്ന സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങളില്‍ വളരെ വൈകിയാണ്‌ മുസ്ലീംസമുദായം പങ്കുചേരുന്നത്‌. മതപരമായ അജ്ഞതയും അനാചാരങ്ങളും ദയനീയമായ സാമ്പത്തികസ്ഥിതിയും ആ സമുദായത്തിന്റെ നില ശോചനീയമാക്കിയിരുന്നു. 39 ബുദ്ധിക്കും അറിവിനും നേരെ പുറംതിരിഞ്ഞു നിന്ന അവര്‍ വേദഗ്രന്ഥത്തെപോലും മാതൃഭാഷ യിലൂടെ മനസ്സിലാക്കാനോ അതിന്റെ ആന്തരികാര്‍ത്ഥവും ലാളിത്യവും വിശുദ്ധിയും ഗ്രഹിക്കു വാനോ തയ്യാറായിരുന്നില്ല. മറിച്ച മതത്തിന്റെ ആവരണത്തിനുള്ളില്‍ മുസ്ലീം സിദ്ധന്മാരും സന്യാ സിമാരും ഒരുക്കിയ ചതിക്കുഴിക്കുളളില്‍ വീണ്‌ തപ്പിത്തടയുകയായിരുന്നു”" എന്നാണ്‌ അതേ പ്പറ്റി കെ.എം. സീതി പറയുന്നത്‌. അന്ധകാരത്തിലും അജ്ഞതയിലും വീണുപോയ ഈ മുസ്ലീം സമുദായത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യത്തെ കാല്‍വെപ്പ്‌ സന്യാ ഹുമക്തി തങ്ങളുടേതായിരുന്നു. മക്തിതങ്ങള്‍ക്കുശേഷം മുസ്ലീം സമുദായ പരിഷ്ക്കരണത്തില്‍ ഏറ്റവും വലിയ പങ്കു വഹിച്ചയാളാണ്‌ വക്കം അബ്ദുള്‍ഖാദര്‍ മനലവി. ആധുനിക കാലത്തെ വീക്ഷണങ്ങളുമായി പൊരുത്തപ്പെടാന്‍ മടിച്ചു നില്‍ക്കുന്ന ഏതുസമുദായവും അഗണ്യകോടി യില്‍ തളളപ്പെടുമെന്ന തിരിച്ചറിവ്‌ മുസ്ലീം സമുദായത്തിന്‌ നല്‍കിയത്‌ വക്കം മനലവിയാണ്‌. അകര്‍മ്മണൃതയുടെയും ആലസ്യത്തിന്റെയും അവസ്ഥയില്‍ നിന്ന്‌ ഉയര്‍ത്തെഴു ന്നേല്‍ക്കാന്‍ നമ്പൂതിരി സമുദായത്തിനെ പ്രേരിപ്പിച്ചത്‌ അധ:കൃത വര്‍ഗ്ഗങ്ങള്‍ സമൂഹത്തില്‍ നേടിയ വിജയങ്ങളാണ്‌. മിഷണറി പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ കേരളത്തിലെ അവര്‍ണ്ണരില്‍പ്പെട്ട ധാരാളം പേര്‍ ക്രിസ്തുമതം സ്വീകരിക്കുക വഴി നമ്പൂതിരിമാരുടെ അധികാരപരിധിയില്‍ നിന്ന്‌ പുറത്തുകടക്കുകയുണ്ടായി. മാത്രമല്ല, പുതിയ കാലത്തിന്‌ അനുസരിച്ച ഇംഗ്ലീഷ്‌ വിദ്യാഭ്യാസം, ശാസ്ത്രബോധം, വ്യവസായശീലം, മനുഷ്യാവകാശബോധം തുടങ്ങിയവ നേടി അവര്‍ പ്രബുദ്ധ തയാര്‍ജ്ജിക്കുകയും ചെയ്തു. അടിമസമ്മത്രദായം, കുടിയാന്‍ മര്‍ദ്ദനം തുടങ്ങിയ അനാചാരങ്ങള്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ നീതിബോധത്തിന്റെ ഫലമായി കടപുഴകി വീഴാന്‍ ആരംഭിച്ചു. അയി ത്തജാതിക്കാരായ ഈഴവര്‍ കൈവരിച്ച നേട്ടങ്ങളിലും സ്വാതന്ത്ര്യങ്ങളിലും (ബ്രിട്ടീഷുകാര്‍ ചെറിയ ഈര്‍ഷ്യ പോലും (പകടിപ്പിച്ചില്ലെന്ന്‌ മാത്രമല്ല സഹായസഹകരണങ്ങള്‍ നിയമങ്ങളുടെ രൂപ ത്തിൽ നല്‍കുകയും ചെയ്തു. ്രിട്ടിീഷുകാര്‍ സംഭാവന ചെയ്ത സാകര്യങ്ങളെ ഈഴവരെ പോലെ തന്നെ (്പയോജനപ്പെടുത്തിയ നായന്മാര്‍ വിദ്യാഭ്യാസം നേടി ബിരുദങ്ങളും ക്രമേണ ജോലിയും കരസ്ഥമാക്കിത്തുടങ്ങിയിട്ടും നമ്പൂതിരി സമുദായം ആദ്യമൊന്നും അവ കണ്ടില്ലെന്ന്‌ നടിക്കുകയായിരുന്നു. പുതിയ നീതിബോധത്തിന്റെ വെളിച്ചത്തില്‍ അധ:സ്ഥിത വിഭാഗങ്ങള്‍ ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്യാന്‍ ആരംഭിക്കുകയും സന്തതസഹചാരികളായിരുന്ന നായന്മാര്‍ വരേണ്യവിഭാഗത്തോടുള്ള ഭൃത്യബോധം ഉപേക്ഷിക്കാനും തറവാട്ടിലെ സംബന്ധമേര്‍പ്പാടില്‍ അസഹിഷ്ണുത പ്രകടിപ്പിക്കാനും ആരംഭിച്ചപ്പോള്‍ നമ്പൂതിരി സമുദായം തങ്ങളുടെ അടിത്തറ ഇളകുന്നതിനെപ്പറ്റി ബോധവാന്മാരാകാന്‍ തുടങ്ങി. പുതിയ കാലത്തോട്‌ പുറംതിരിഞ്ഞുള്ള നില്‍പ്‌ 40 ഇനിയും തുടര്‍ന്നാല്‍ തങ്ങള്‍ മൃഗതുല്യരായി അവശേഷിക്കുമെന്ന്‌ ബോധ്യപ്പെട്ട നമ്പൂതിരി യുവാ ക്കളുടെ ചിന്തയില്‍ നിന്നാണ്‌ “യോഗക്ഷേമസഭ്‌ എന്ന സംഘടന രൂപം കൊണ്ടത്‌. പാശ്ചാത്യവി ദ്യാഭ്യാസം നേടി കാലത്തിനൊത്ത്‌ മാറുക എന്നത്‌ സഭയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമായിരു ന്നു. യോഗക്ഷേമസഭ അവരുടെ ലക്ഷ്യങ്ങളില്‍ സമഗ്രമായ സാമൂഹിക പരിവര്‍ത്തനം ഉള്‍പ്പെടു ത്തിയപ്പോള്‍ നമ്പൂതിരി സ്ത്രീകള്‍ കാലാകാലമായി അനുഭവിച്ചുപോന്നിരുന്ന നിന്ദയ്ക്കും ഗ്രൂര തയ്ക്കും മാറ്റം വരാന്‍ തുടങ്ങി. ഈ നവോത്ഥാനത്തിന്റെ മുദ്രകള്‍ സാഹിത്യ ചരിത്രത്തില്‍ ഇടം നേടിയ ഒട്ടേറെ കൃതി കളില്‍ നമുക്ക്‌ കാണാന്‍ കഴിയും. വി.ടി.യുടെ “രജനീരംഗ വും (1928) എം.ആര്‍.ബിയുടെ “വാല്‍ക്ക ണാടി'യും (1932) മുത്തിരിങ്ങോടിന്റെ “പൂങ്കുല (1ടദട)യും മറ്റും സാമൂഹിക പരിവര്‍ത്തനത്തെ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ടിട്ടുള്ളതാണ്‌. ബഹുഭാര്യത്വം, വൃദ്ധവിവാ ഹം, നിരക്ഷരത തുടങ്ങിയവയ്ക്കെതിരായുള്ള വിപ്ലവമായിരുന്നു വി.ടി.യുടെ “അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌” എന്ന നാടകം. അനാചാരത്തിന്‌ വിധേയരായവരില്‍ മാത്രമല്ല അതിന്റെ വിധാ താക്കളിലും ഈ നാടകം ശക്തമായ സ്വാധീനം ചെലുത്തുകയുണ്ടായി. സാഹിത്യകൃതികളിലൂടെ നവീനാശയങ്ങള്‍ ്രകടിപ്പിക്കുക മാശ്രമല്ല അവ പ്രാവര്‍ത്തിക മാക്കുന്നതിലും “യോഗക്ഷേമസഭ്‌ ശ്രദ്ധിച്ചു. കീഴ്വഴക്കങ്ങളും എതിര്‍പ്പുകളും ലംഘിച്ചുകൊണ്ട്‌ സ്വജാതി വിവാഹങ്ങള്‍ നടന്നു. ഭാര്യ ജീവിച്ചിരിക്കേയുള്ള പുനര്‍വിവാഹം, വാര്‍ദ്ധക്യം ബാധിച്ച വരനു വധുവിനെ നല്‍കല്‍, വിജാതീയ വിവാഹം ഇവ തടയാന്‍ വിവാഹ പിക്കറ്റിങ്ങുകളും നട ന്നു. യുവാക്കള്‍ കുടുമ മുറിച്ച തല ക്രോപ്പ്‌ ചെയ്ത്‌ ചീകിവെക്കുകയും പൂണൂലുകള്‍ പൊട്ടിച്ചെ റിയുകയും ചെയ്തു. പാരമ്പര്യമനുസരിച്ച്‌ സ്വര്‍ണ്ണാഭരണമണിയാത്ത നമ്പൂതിരി സ്ത്രീകള്‍ അവ അണിയാനും അര്‍ദ്ധനഗ്ന വേഷം മാറ്റി ബ്രാസ്സ്‌ ധരിക്കാനും തുടങ്ങി. ്രാഹ്മണ്യത്തിന്റെ അടി ത്തറ തന്നെ ഇളക്കി മറിച്ച, ്രതൃക്ഷത്തില്‍ നിസ്സാരമെന്ന്‌ തോന്നിക്കുന്ന ഇത്തരം ഗതിവിഗതി കള്‍ക്കു ശേഷമാണ്‌ നമ്പൂതിരിയും അന്തര്‍ജ്ജനവും മനുഷ്യകുലത്തിലേക്ക്‌ കയറി വന്നത്‌. ദ്രുത ഗതിയിലുണ്ടായ ഈ പരിവര്‍ത്തനങ്ങള്‍ നമ്പൂതിരി സമുദായത്തെ മറ്റു സമുദായങ്ങള്‍ക്കൊപ്പം എത്തിക്കുകയും കാലാന്തരത്തില്‍ വര്‍ണ്ണവിഭജനം സമൂഹത്തില്‍ അ(രപസക്തമായിത്തീരുകയും ചെയ്തു. കോണ്‍ഗ്രസ്സും സാമുഹിക (്രവര്‍ത്തനങ്ങളും ജാതി-മത വര്‍ഗ്ഗാധിഷ്ഠിതമായ അനൈക്യം സാമ്രാജ്യത്വ ശക്തികളെ സഹായിക്കുകയേ ഉളളു എന്ന തിരിച്ചറിവില്‍ നിന്നാണ്‌ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ 41 ബഹുമുഖസഖ്യ ഏകീകരണം നടക്കുന്നത്‌. ഇതിന്റെ ഫലമായാണ്‌ പല പല ആവശ്യങ്ങള്‍ക്കായി വളര്‍ന്നുവന്ന പ്രസ്ഥാനങ്ങള്‍ അവസാനം ദേശീയ പ്രസ്ഥാനത്തില്‍ ഒത്തുചേരുന്നത്‌. സാമൂഹിക പരിഷ്കാരം അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സാധിക്കുന്നതില്‍ ഈ രീതിയിലുള്ള രാഷ്രീയ ചലനത്തിന്റെ പങ്കു അനിവാര്യവുമായിരുന്നു. 1920കളിലെ പ്രാദേശികവും ദേശീയവുമായ നവോ ത്ഥാന പരിശ്രമങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനം വളരെ വലുതാണ്‌. ഗാന്ധിജിയുടെ പിന്തുണയും നാരായണ ഗുരുവിന്റെ അനുഗ്രഹവുമായി തുടങ്ങിയ വൈക്കം സത്യാഗ്രഹം 1925ല്‍ മഹാറാണിയുമായി നടത്തിയ ഒത്തുതീര്‍പ്പിന്റെ ഫലമായി വിജയം കണ്ടു. ക്ഷേത്രത്തിലേക്കുള്ള നിരത്തുകള്‍ ജാതി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കപ്പെട്ടത്‌ താഴെ തട്ടി ലുള്ള ജനങ്ങളില്‍ വലിയ ആവേശമുണര്‍ത്തുകയുണ്ടായി. തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ അധീ നതയിലുള്ള ക്ഷേത്രങ്ങള്‍ അവര്‍ണ്ണര്‍ക്ക്‌ തുറന്നുകൊടുത്തു കൊണ്ടുള്ള വിളംബരത്തിന്‌ പശ്വാ ത്തലമൊരുക്കിയത്‌ നാരായണ ഗുരുവില്‍ നിന്നാരംഭിക്കുന്ന സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങളും വൈക്കം സത്യാഗ്രഹവുമാണ്‌. 1936ല്‍ ക്ഷേത്ര പ്രവേശന വിളംബരം നടക്കുന്നതോടെ കേരള ത്തിലെ സാമൂഹിക സാംസ്‌കാരിക വിപ്ലവത്തിന്റെ ഒരു ഘട്ടം പൂര്‍ത്തിയാകുന്നുണ്ട്‌. 1920നു ശേഷം ഗാന്ധിജിയുടെ ആശയങ്ങള്‍ക്കാണ്‌ കോണ്‍ഗ്രസ്സ്‌ പ്രാമുഖ്യം നല്‍കിപ്പോന്ന ത്‌. പ്രസംഗങ്ങളിലൂടെ മാത്രമല്ല ്രവര്‍ത്തനങ്ങളിലൂടെയും ജീവിതത്തിലൂടെയും അദ്ദേഹമു യര്‍ത്തിയ മൂല്യങ്ങള്‍ ഭാരതം മുഴുവന്‍ ആത്മാവിലേക്കാവാഹിക്കുകയുണ്ടായി. പുതിയൊരു ജീവിത ദര്‍ശനം തന്നെയാണ്‌, അല്ലെങ്കില്‍ ഒരു ജീവിത തത്വശാസ്ത്രം തന്നെയാണ്‌ ഗാന്ധിജി ഇന്ത്യ ക്കാര്‍ക്ക്‌ മുമ്പില്‍ തുറന്നുവെച്ചത്‌. ഭാരതത്തിന്റെ സാംസ്കാരിക ചേതനയില്‍ ഇതു ചെലുത്തിയ സ്വാധീനം അക്കാലത്തെ സാഹിത്യത്തിലും തെളിയുന്നുണ്ട്‌. ബഷീറിന്റെ “ന്റൂപ്പുപ്പാക്കൊരാനേ ണ്ടാര്‍ന്ന്‌!” എന്ന കൃതിയിലെ നിസ്സാര്‍ അഹമ്മദിലൂടെയും മറ്റും ഇത്തരത്തിലുള്ള ഒരു നവോത്ഥാ നത്തിന്റെ മുഖം നമ്മള്‍ കാണുന്നുണ്ട്‌. കമ്മ്യുണിസ്സ്‌ പ്രസ്ഥാനം ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകമാവുമ്പോഴേക്കും കേരള സമൂഹത്തില്‍ കമ്മ്യൂ ണിസ്റ്റ്‌ പ്രസ്ഥാനം ഒരു നിര്‍ണ്ണായക ശക്തിയായി വളരാന്‍ തുടങ്ങുന്നുണ്ട്‌. 1920കളില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ സജീവ നേതൃത്വം വഹിച്ച കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയിലെ തന്നെ സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടുള്ള ഒരു വിഭാഗമാണ്‌ കമ്മ്യൂണിസ്റ്റ്‌ ്രസ്ഥാനത്തിന്‌ രൂപം നല്‍കിയത്‌. വര്‍ണ്ണരാഷ്ട്രീയ വിമോചനങ്ങള്‍ക്കൊപ്പം വര്‍ഗ്ഗവിമോചനവും അനിവാര്യമാണെന്നും സാമ്പത്തിക സ്വാതന്ത്ര്യ ത്തിനു വേണ്ടിയുള്ള സമരത്തിനാണ്‌ നേതൃത്വം കൊടുക്കേണ്ടതെന്നുമായിരുന്നു അവരുടെ കാഴ്ച 42 പ്പാട്‌. അതിനാല്‍ ആദ്യകാലത്ത്‌ കര്‍ഷകരിലും താഴെക്കിടയിലുള്ള തൊഴിലാളി വര്‍ഗ്ഗങ്ങള്‍ക്കിട യിലുമാണ്‌ കമ്മ്യൂണിസ്റ്റ്‌ ്രസ്ഥാനം സജീവമായത്‌. വിമോചനശ്രമങ്ങള്‍ സമൂഹത്തിന്റെ അടി വേരുകളിലോളം എത്തുന്നത്‌ കമ്മ്യൂണിസ്റ്റ്‌ (്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴിയാണ്‌. കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ പ്രദാനം ചെയ്ത പുതിയ സാമൂഹിക രാഷ്ട്രീയ ബോധം തൊള്ളായിരത്തി മുപ്പതുകള്‍ മുതലുള്ള സാഹിതൃരചനകളില്‍ ധാരാളമായി തെളിയുന്നുണ്ട്‌. സാമൂഹിക ജീവിതത്തിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടിയ തകഴി തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ സാഹിത്യ വിഷയമാക്കുകയുണ്ടായി. ജന്മി-കുടിയാന്‍ ബന്ധങ്ങളിലെ ഗ്രശ്നങ്ങളും തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംഘര്‍ഷങ്ങളും “രണ്ടിടങ്ങഴി” ഉള്‍പ്പെടെയുള്ള മിക്ക കൃതികളുടെയും വിഷയമാണ്‌. എഴുത്തുകാരനെന്ന നിലയില്‍ മാര്‍കസിന്റെ സ്വാധീനം കേശവ ദേവിലും പ്രകടമാണ്‌. മറ്റെന്തിനെക്കാളും മനുഷ്യന്റെ അസ്തിത്വത്തിന്‌ മൂല്യം കല്‍പിച്ച കമ്മ്യൂണിസ്റ്റ്‌ ്രത്യയ ശാസ്ത്രം സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നുണ്ട്‌. മനു ഷ്യാസ്തിത്വത്തിന്റെ മഹത്വവല്‍ക്കരണം പരമ്പരാഗത മതബോധത്തില്‍ വലിയ വിള്ളലുകള്‍ സൃഷ്ടിക്കുന്നുണ്ട്‌. ദൈവികതയില്‍ നിന്ന്‌ മാനവികതയിലേക്കുള്ള ചിന്താപരമായ മാറ്റം സാധ്യ മായപ്പോള്‍ ക്രമേണ മതബോധം യുക്തി ബോധത്തിനു വഴിമാറുന്നുണ്ട്‌. ദൈവത്തിന്റെ അസ്തി ത്വത്തെപ്പറ്റി “ഇന്ദുലേഖ'യുടെ കാലത്തുണ്ടായിരുന്ന ശങ്ക ഇക്കാലത്തെത്തുമ്പോഴേക്കും തീര്‍ത്തും അരപത്ൃയക്ഷമാകുന്നു. പകരം, യുക്തിവാദികളുടെ പുതിയ മതം തന്നെ കേരളത്തില്‍ രൂപപ്പെടു ന്നു. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന നവീനാശയങ്ങളും മിഷണറി പ്രവര്‍ത്തനങ്ങളുമാണ്‌ കേര ളീയ സമൂഹത്തില്‍ മാറ്റത്തിന്റെ തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌ നാരായണഗുരുവിന്റെ നേതൃത്വത്തി ലുണ്ടായ സാമുഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ വര്‍ണ്ണവിമോചനം സാധ്യമാക്കി. പിന്നീട, കോണ്‍ഗ്രസ്സ്‌ - കമ്മ്യൂണിസ്ററ്‌ ്രസ്ഥാനങ്ങളിലൂടെയാണ്‌ ജനതയുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും വര്‍ഗ്ഗ വിമോചനത്തിനുമുള്ള വേദിയൊരുങ്ങിയത്‌. ഇങ്ങനെ പലവഴികളിലൂടെ, പല ഘട്ടങ്ങളി ലൂടെ മുന്നേറിയ കേരളീയ നവോത്ഥാനം പരിപൂര്‍ണ്ണത കൈവരിക്കുന്നത്‌ തൊള്ളായിരത്തി അമ്പതുകളിലാണ്‌. ബഹുതല സ്പര്‍ശിയായ ഈ നവോത്ഥാനത്തിന്റെ ആദ്യത്തെ സാഹിതീയ മായ അടയാളപ്പെടുത്തലുകള്‍ നടക്കുന്നത്‌. ഒ. ചന്തുമേനോന്‍ രചിച്ച ഇന്ദുലേഖയിലാണ്‌. ഇന്ദു ലേഖയിലെ ആ നവോത്ഥാനാശയങ്ങളെപ്പറ്റിയുള്ള പഠനമാണ്‌ അടുത്ത അദ്ധ്യായത്തില്‍ നട ത്തുന്നത്‌. 43 അടിക്കുറിപ്പുകള്‍ 1. എം.കെ. കുമാരന്‍, ഭാരതനവോത്ഥാനം (ലേഖനം) ശ്രീനാരായണഗുരു പ്രഭാവം, അന്താ രാഷ്ട്ര ശ്രീനാരായണ ഗുരുവര്‍ഷ സ്മാരക ഗ്രന്ഥം, 1977, പേജ്‌ 309 2. ആദ്യത്തെ കുരിശുയുദ്ധത്തിനു പോയവര്‍ യേശുക്രിസ്തുവിനെ അനുകരിച്ച്‌ ഓരോ കുരിശും ചുമന്നിരുന്നു. അതുകൊണ്ടാണ്‌ ഇവ കുരിശു യുദ്ധങ്ങള്‍ എന്നറിയപ്പെട്ടത്‌. 3. 1440ഠലാണ്‌ ഗുട്ടന്‍ബര്‍ഗ്ഗ്‌ അച്ചടിയന്ത്രം കണ്ടുപിടിച്ചതെന്ന്‌ ഹോയര്‍ പറയുന്നു. Theo Hoyer, The story of the Church, Concordia Publishing House, St. Louis, M.O, (U.S.A) 1942, പേജ്‌ 38 4. ഡോ. എന്‍.സാം, കേരളത്തിലെ സാമൂഹിക നവോത്ഥാനവും സാഹിത്യവും, എന്‍.ബി. എസ്‌. കോട്ടയം, 1988, പേജ്‌ 20 5. എം.കെ. കുമാരന്‍, ഭാരത നവോത്ഥാനം (ലേഖനം), ശ്രീനാരായണഗുരു പ്രഭാവം, അന്താ രാഷ്ട്ര ശ്രീനാരായണഗുരുവര്‍ഷ സ്മാരക ഗ്രന്ഥം, 1977, പേജ്‌ 310 6. എം. സചീന്ദ്രന്‍, ലോകചരിത്രം രണ്ടാംഭാഗം, സ്വതന്ത്ര ്രസിദ്ധീകരണം, 1992, പേജ്‌ 8 7. അതേ പുസ്തകം, പേജ്‌ 24 8. പി.കെ. ഗോപാലകൃഷ്ണന്‍, കേരളത്തിലെ സാംസ്ക്കാരിക വിപ്ലവം (ലേഖനം), ശ്രീനാ രായണഗുരു പ്രഭാവം, അന്താരാഷ്ട്ര ശ്രീനാരായണഗുരു വര്‍ഷ സ്മാരക ഗ്രന്ഥം, 1977, പേജ്‌ 316 9. എരുമേലി പരമേശ്വരന്‍പിള്ള, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, പ്രതിഭ ബുക്‌സ്‌, മാവേലിക്കര, പേജ്‌ 278 10. വത്സലന്‍ വാതുശ്ശേരി, ്രാസവാദത്തിലെ അന്തര്‍ദ്ധാരകള്‍ (ലേഖനം), ഭാഷാസാഹിതി - 38, പേജ്‌ 99 11. പ്രൊഫ.കെ.ഗോപാലകൃഷണന്‍ (സമ്പാദകന്‍), കേസരി നായനാരുടെ കൃതികള്‍, പേജ്‌ 5 12. അതേ പുസ്തകം, പേജ്‌ 25 13. അതേ പുസ്തകം, പേജ്‌ 14 14. കെ.എം. സീതി, മുസ്ലീം നവോത്ഥാനം സമകാലിക മലയാളം, കേരളം 20-0൦ നൂറ്റാണ്ട്‌ ്രത്യേക പതിപ്പ്‌ - 2000 44 അദ്ധ്യായം രണ്ട “ഇന്ദുലേഖ - നവോത്ഥാനത്തിന്റെ ചരിശ്രരേഖ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ശക്തിപ്രാപിച്ച പുതിയ സാമൂഹിക ചല നങ്ങളുടെയും കാഴിച്ചപ്പാടുകളുടെയും ചരിശ്രരേഖ എന്ന്‌ വിശേഷിപ്പിക്കാവുന്ന കൃതിയാണ്‌ 188963 ഒ.ചന്തുമേനോന്‍ രചിച്ച “ഇന്ദുലേഖ” എന്ന നോവല്‍. നോവല്‍ എന്ന സാഹിത്യവിഭാഗത്തിന്റെ ്രാഗ്രൂപമായി പരിഗണിക്കപ്പെടുന്ന “ഘാതകവധം, “പുല്ലേലികുഞ്ചു', “കുന്ദലത” എന്നീ കൃതി കളുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ദുലേഖ മലയാളത്തിന്‌ നവ്യമായ ഒരനുഭവമായിരുന്നു. ഭാവനാപൂര്‍ണ്ണവും അസംഭവ്യങ്ങളുമായ കഥകള്‍ മാത്രം കേട്ട മടുപ്പുകയറിയിരുന്ന ജനമനസ്സു കളോട്‌ യുക്തിയുക്തമായി സംവദിക്കുന്ന ഒന്നായിരുന്നു ഇതിന്റെ ഇതിവൃത്തം. ലളിതസുന്ദര മായ ഭാഷ, അടുത്തു പരിചയമുള്ളവരെന്നു തോന്നിക്കുന്ന കഥാപാത്രങ്ങള്‍, ഫലിത പരിഹാ സപൂര്‍ണ്ണമായ ്രതിപാദനരീതി, തൊട്ടടുത്ത്‌ നടന്നതോ നടന്നേക്കാവുന്നതോ ആയ ഒരു കഥ - ഇങ്ങനെ “ഇന്ദുലേഖ” സാഹിതൃത്തില്‍ പുതിയ രൂപവും ഭാവവും ഗ്രദാനം ചെയ്തു. അങ്ങനെ യാണ്‌ മലയാളത്തിലെ ലക്ഷണയുക്തമായ ആദ്യ നോവല്‍ എന്ന വിശേഷണത്തിന്‌ ആ കൃതി അര്‍ഹമായിത്തീര്‍ന്നത്‌. “ഇന്ദുലേഖ'യില്‍ നിന്ന്‌ തിരിഞ്ഞു നോക്കിയാല്‍ ഏകദേശം എഴുന്നൂറു വര്‍ഷത്തെ സുദീര്‍ഘമായ സാഹിത്യചരിത്രം നമുക്കുണ്ട്‌. ആദ്യഘട്ടത്തില്‍ നമ്മുടെ സാഹിത്യത്തിന്റെ ഉഈര്‍ജ്ജ സ്രോതസ്സ്‌ പുരാണങ്ങളും ഐതിഹ്യങ്ങളുമൊക്കെയായിരുന്നു. പാട്ടിലൂടെയും ഗാഥയിലൂടെയും കിളിപ്പാട്ടിലൂടെയും തുള്ളല്‍പ്പാട്ടിലൂടെയുമൊക്കെ പുരോഗമിക്കുമ്പോഴും ഉള്ളടക്കം പുരാതന കാലത്തിന്റേതു തന്നെയായിരുന്നു. ഇങ്ങനെ വര്‍ത്തമാനത്തില്‍ നില്‍ക്കുമ്പോഴും ഭൂതത്തിന്റെ കൈത്താങ്ങ്‌ അത്യാവശ്യമായിരുന്ന അവസ്ഥയില്‍ നിന്ന്‌ വ്യക്തമായ ഒരു വ്യതിയാനം പത്തൊ മ്പതാം നൂറ്റാണ്ടാവുമ്പോഴേക്കും മലയാള സാഹിത്യത്തില്‍ സംഭവിക്കുന്നുണ്ട്‌. ഈ രീതിയില്‍ പരസഹായം കൂടാതെ, ചുറ്റുപാടുകളെ വീക്ഷിക്കാനും അത്‌ ആവിഷിക്കരിക്കാനും ശ്രമിക്കുക എന്നത്‌ അന്ന്‌ തികച്ചും വിപ്ലവകരമായ ഒരു സംഭവമായിരുന്നു. രചനയുടെ പ്രേരണ 1864ല്‍ തലശ്ശേരി കോടതിയില്‍ ഗുമസ്ഥനായി ഒദ്യോഗിക ജീവിതമാരംഭിച്ച ചന്തുമേ നോന്റെ ഒഴിവുവേളകളിലെ ്രധാന വിനോദം നോവല്‍ വായന ആയിരുന്നു. നോവല്‍ എന്നൊരു സാഹിത്യരൂപം അന്ന്‌ മലയാളത്തില്‍ ഉണ്ടായിരുന്നില്ലെങ്കിലും മേനോന്റെ ആഗ്രഹപൂര്‍ത്തി വരു 45 ത്താന്‍ ഇംഗ്ലീഷില്‍ ധാരാളം നോവലുകള്‍ ഉണ്ടായിരുന്നു. ലോഗന്റെ കീഴിലും മലബാര്‍ കല കട്രേറ്റിലുമായി ഗുമസ്ഥ ജോലി ചെയ്യുന്നതിനിടയിലും മുന്‍സിഫും സബ്ജഡ്ജിയുമൊക്കെ യായി കൂടുതല്‍ ഉത്തരവാദപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ഒഴിവുവിനോദം നോവല്‍പാ രായണം തന്നെ. മേനോന്റെ തിരക്കുപിടിച്ച സര്‍ക്കാര്‍ ജീവിതത്തിനിടയില്‍ അദ്ദേഹത്തിന്റെ പത്നിക്ക്‌ അദ്ദേഹവുമായി സംസാരിക്കാനും മറ്റും പരിമിതമായ സമയം മാത്രമേ ലഭിക്കുമായിരു ന്നുള്ളു. ഇങ്ങനെയുള്ള ഒഴിവുസമയത്തു പോലും മേനോന്‍ ശ്രദ്ധാപൂര്‍വുമായ നോവല്‍ വായന യിലായിരിക്കും. രസം പിടിച്ചുള്ള അദ്ദേഹത്തിന്റെ ഏകാഗ്രമായ വായന കാണുമ്പോള്‍ പത്നിക്ക്‌ പല തരത്തിലും കുണ്ഠിതമുണ്ടാവും. ഈ കുണ്ഠിതം തീര്‍ക്കാന്‍ മേനോന്‍ കണ്ടുപിടിച്ച വഴി വായിക്കുന്ന നോവലിന്റെ സാരം അവരെ പറഞ്ഞു കേള്‍പ്പിക്കുകയായിരുന്നു. പിന്നീട്‌ ഇതേ ലക്ഷ്യം മുന്‍നിര്‍ത്തി ഇംഗ്ലീഷ്‌ നോവല്‍മാതിരി മലയാളത്തില്‍ ഒരു നോവല്‍ എഴുതിത്തരാമെന്ന്‌ മേനോന്‍ തന്റെ ഭാര്യയോട്‌ വാഗ്ദാനം ചെയ്തു. അങ്ങനെയാണ്‌ ഇന്ദുലേഖയുടെ രചന. 1889 ജൂണ്‍ 11ന്‌ എഴുതിത്തുടങ്ങിയ നോവല്‍ ആഗസ്ത്‌ 17ന്‌ പൂര്‍ത്തിയാക്കുകയായിരുന്നു. ഇക്കാര്യ ങ്ങള്‍ “ഇന്ദുലേഖ യുടെ ആമുഖത്തില്‍ ചന്തുമേനോന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഭാര്യയുടെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ്‌ ഈ കഥ രചിച്ചതെങ്കിലും ചില സാമൂഹിക ലക്ഷ്യങ്ങള്‍ നോവലിസ്റ്റിനുണ്ടായിരുന്നു. സാമൂഹികമോ സാംസ്‌ക്കാരികമോ ആയ അത്തരം ലക്ഷ്യങ്ങള്‍ തന്നെയാണ്‌ 18-ാം അധ്യായത്തിലൂടെയും നായര്‍ സ്ത്രീകളുടെ സ്വതന്ത്രതാവാദത്തിലൂടെയും സൂരി നമ്പൂതിരിപ്പാടിന്റെ ചി്രീകരണത്തിലൂടെയും ഇംഗ്ലീഷിന്റെ മഹത്വവല്‍ക്കരണത്തിലൂടെയുമൊക്കെ അദ്ദേഹം സാധിച്ചിരിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ “ഇന്ദു ലേഖ” എന്ന സാമൂഹിക നോവലിലൂടെ ഇതള്‍ വിരിയുന്നത്‌ ലക്ഷണം തികഞ്ഞ ഒരു സാമുഹിക സങ്കല്‍പം കൂടിയാണെന്ന്‌ വരുന്നു. കേരളത്തില്‍ ശക്തിപ്പെട്ടു കഴിഞ്ഞ നവോത്ഥാനാശയങ്ങള്‍ പുതിയ കാലത്തെ മനുഷ്യ നെപ്പറ്റി ചില ധാരണകളും സങ്കല്‍പങ്ങളും രൂപീകരിച്ചിരുന്നു. ആ നവലോക മനുഷ്യരെയാണ്‌ ചന്തുമേനോന്‍ “ഇന്ദുലേഖ'യില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്‌. അതുകൊണ്ടു തന്നെ അക്കാലത്തെ വായനക്കാരെ സംബന്ധിച്ചു “ഇന്ദുലേഖ'യിലെ പ്രമേയവും കഥാപാത്രങ്ങളും അവിശ്വസനീയ മായാണ്‌ അനുഭവപ്പെട്ടത്‌. “ഇന്ദുലേഖ” എന്ന നോവലിന്റെ “സൂക്ഷ്മ സ്ഥിതി” അറിഞ്ഞപ്പോള്‍ ചന്തുമേനോന്റെ സുഹൃത്തായ ഒരു സാധാരണക്കാരനില്‍ നിന്നുണ്ടായ ്രതികരണം ഇങ്ങനെ യായിരുന്നു. “ഇതെന്തു സാരം.......... യഥാര്‍ത്ഥത്തില്‍ ഉണ്ടാവാത്ത ഒരു കഥയെഴുതുന്നതുകൊണ്ട്‌ എന്തു ്രയോജനംഴ? ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ്രതിനിധി ഇപ്രകാരം അഭിപ്രാ 46 യപ്പെട്ടപ്പോള്‍, വെള്ളക്കാരത്തിയെ ഒന്നരയുടുപ്പിച് മലയാളം സംസാരിപ്പിക്കുകയാണ്‌ “ഇന്ദുലേ ഖ'യിലൂടെ ചെയ്തതെന്നും ഇത്തരം വെളളക്കാരത്തികളെ നൂറുവര്‍ഷങ്ങളെങ്കിലും കഴിഞ്ഞ്‌ കേര ളത്തില്‍ കണ്ടേക്കാമെന്നുമായിരുന്നു പണ്ഡിതന്യുനപക്ഷത്തിലെ ഒരു പ്രതിനിധിയുടെ പ്രതിക രണം. പ്രതികരണങ്ങള്‍ ഏതുവിധത്തിലുള്ളതായാലും ചന്തുമേനോന്‍ സാഹിത്യത്തെക്കുറിച്ച വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കഥയെ വിലയിരുത്തേണ്ടത്‌ അത്‌ നടന്നതോ, നടക്കുന്നതോ എന്നുമാ്രം നോക്കിയിട്ടല്ലെന്നും അത്‌ എഴുതിയ “മാതിരി” ഭംഗിയായിട്ടുണ്ടോ എന്നു പരിശോ ധിച്ചു നോക്കിയിട്ടാണെന്നും അദ്ദേഹം കരുതുന്നു. ഇന്ദുലേഖയിലെ ഇതിവ്യത്തരുപം “ഇന്ദുലേഖയുടെ പ്രമേയം, കഥാപാത്രം, ഭാഷ തുടങ്ങിയ പല തലങ്ങളിലും നവോത്ഥാ നത്തിന്റെ ആശയങ്ങള്‍ ദൃശ്യമാണ്‌. ്രത്ൃക്ഷത്തില്‍ വളരെ ടൂജുവാണ്‌ “ഇന്ദുലേഖയിലെ ഇതി വൃത്തം. പണവും പ്രതാപവുമുള്ള ഒരു നായര്‍ തറവാട്ടിലെ കാരണവരാണ്‌ പഞ്ചുമേനോന്‍. അദ്ദേഹത്തിന്റെ മരുമകനായ മാധവനും മകളുടെ മകളായ ഇന്ദുലേഖയും ്രണയബദ്ധരാണ്‌. ഇരുവരും ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയവര്‍. നല്ല സാമ്പത്തിക ഭ്രദതയുണ്ടായിരുന്നിട്ടു പോലും കാരണവരായ പഞ്ചുമേനോന്‍ മരുമക്കളെയൊന്നും വിദ്യാഭ്യാസം ചെയ്യിച്ചിരുന്നില്ല. എന്നാല്‍ പഞ്ചുമേനോന്റെ വേറൊരു സഹോദരിയായ കുമ്മിണിയമ്മയുടെ പുശ്രനായ ശിന്നന്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നല്‍കണമെന്ന്‌ മാധവന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പഞ്ചുമേനോന്‍ അത്‌ അംഗീ കരിക്കുന്നില്ല. പഞ്ചുമേനോനെ നിഷേധിച്ചുകൊണ്ട്‌ മാധവന്‍ തന്റെ തീരുമാനവുമായി മുന്നോട്ടു പോകുന്നു. കാരണവര്‍ ഇന്ദുലേഖയെ മാധവന്‍ നല്‍കില്ലെന്ന്‌ ഭഗവതീ നാമത്തില്‍ ശപഥം ചെയ്യു കയും ഇന്ദുലേഖക്ക്‌ മറ്റൊരു സംബന്ധത്തിന്‌ ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. ധനികനെ ങ്കിലും വിടനായ സൂരിനമ്പൂതിരിപ്പാടുമായുള്ള സംബന്ധാലോചന ഇന്ദുലേഖയുടെ വ്യക്തിത്വ ത്തിന്‌ മുമ്പില്‍ വിലപ്പോവുന്നില്ല. മാ്രവുമല്ല ഇന്ദുലേഖയെ സംബന്ധം ചെയ്യാനെത്തിയ സൂരി നമ്പൂതിരിപ്പാട്‌ അത്‌ അസാധ്യമെന്ന്‌ കണ്ട്‌ മാനം രക്ഷിക്കാന്‍ കല്യാണിക്കുട്ടിയെ വേട്ടു സ്ഥലം വിടുകയും ചെയ്യുന്നു. നമ്പൂതിരിപ്പാട്‌ ഇന്ദുലേഖയെ സംബന്ധം ചെയ്തു എന്നാണ്‌ പുറമേയ്ക്ക്‌ ഗ്ചരിക്കപ്പെടുന്നത്‌. അത്‌ വിശ്വസിച്ച്‌ അസ്വസ്ഥനായ മാധവന്‍ നാടുവിടുന്നു. ഒടുവില്‍ വളരെ അന്വേഷണങ്ങള്‍ക്കുശേഷം മാധവന്റെ പിതാവായ ഗോവിന്ദപ്പണിക്കരും ഇന്ദുലേഖയുടെ കൊച്ച മമാവനായ ഗോവിന്ദന്‍കുട്ടി മേനോനും ബോംബെയില്‍ വെച്ച്‌ മാധവനെ കണ്ടെത്തുന്നു. പഞ്ചു മേനോന്റെ ശപഥം ഒരു പ്രായശ്ചിത്തക്രിയയിലൂടെ പരിഹരിച്ചശേഷം ഇരുവരുടെയും വിവാഹം 47 മംഗളകരമായി നടത്തുകയും ചെയ്യുന്നു. നവദമ്പതികള്‍ മദിരാശിയിലേക്ക്‌ താമസം മാറ്റുന്നതോടെ നോവലിന്‌ ശുഭാന്ത്യമാവുന്നു. പുതിയ കാലത്തിന്റെ വിചാരണകള്‍ വൈദേശികാശയങ്ങളുടെയും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെയും മറ്റും സ്വാധീനഫലമായി 19ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടമാവുമ്പോഴേക്കും സമൂഹത്തില്‍ സവിശേഷമായ ചില ചലനങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയെന്ന്‌ ആദ്യാദ്ധ്യായത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ. മാറിവരുന്ന ലോക സാഹചര്യങ്ങള്‍ക്കനുസ്യതമായ നൂതന വിദ്യാഭ്യാസധാരകളുടെ ്രയോജനം ഇക്കാലത്ത്‌ സമൂ ഹത്തില്‍ ചെറുവിഭാഗത്തിനെങ്കിലും ലഭ്യമാവുന്നുണ്ട്‌. ഇങ്ങനെ പുതിയ ചിന്താധാരകളില്‍ നിന്ന്‌ പുതിയ ജീവിതാനുഭവങ്ങള്‍ സ്വാംശീകരിക്കപ്പെടുകയും ചെയ്യുന്ന കാലമാണിത്‌. ഒപ്പം അതുവ രെയും അലിഖിതമായി നിലനിന്ന ഫ്യൂഡല്‍ മൂല്യങ്ങള്‍ക്കും ഫ്യൂഡല്‍ വ്യവസ്ഥിതിക്കും ഇത്‌ വലിയ ഭീഷണിയായി ഭവിച്ചു. മെല്ലെ സജീവമായിക്കൊണ്ടിരുന്ന ഈ നൂതനാവബോധം ഇന്ദു ലേഖയുടെ രചനാകാലത്ത്‌ കര്‍മ്മതലത്തില്‍ എത്തിയിരുന്നില്ലെങ്കിലും ചിന്തയുടെ തലത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിക്കഴിയുന്നുണ്ട്‌. പരമ്പരാഗതമായ തറവാട്ടുവഴക്കത്തെ ചോദ്യം ചെയ്യുന്നതില്‍ നിന്നുളവാകുന്ന സംഘര്‍ഷ ത്തിലൂടെയാണ്‌ “ഇന്ദുലേഖ” ആരംഭിക്കുന്നത്‌. തറവാട്ടിനുള്ളിലായാലും പുറത്തായാലും ചില നാട്ടുനടപ്പുകളും ആചാരങ്ങളുമൊക്കെയുണ്ട്‌. ഇത്തരമൊരു സാമൂഹ്യ കെട്ടുപാടില്‍ നില്‍ക്കുന്ന ഒരാള്‍, തനിക്കും തന്റെ കാലത്തിനും യോജിച്ചതെന്നു തോന്നുന്ന ഒരു ്രവൃത്തിക്കായി കച്ചകെ ട്ടിയിറങ്ങുമ്പോള്‍ സ്വാഭാവികമായും ആദ്യം എതിരിടേണ്ടി വരിക തറവാട്ടു നായകനായ കാരണ വരെയായിരിക്കും. സകല സമ്പത്തിന്റെയും കേന്ദ്രബിന്ദുവാണ്‌ തറവാട്ടു കാരണവര്‍. ഈ ചെങ്കോല്‍ മുറുകെ പിടിച്ചുകൊണ്ടാണ്‌ സ്വന്തം കുടുംബത്തെയും സമൂഹത്തിലെ ഇതര വിഭാഗങ്ങളെയും അദ്ദേഹം നിയന്ത്രിക്കുന്നത്‌. ആ സാമ്പത്തിക മേധാവിത്വത്തിന്‌ കീഴപ്പെടു സ്വാതന്ത്ര്യം മാത്ര മാണ്‌ കുടുംബത്തിലെ ഇതരാംഗങ്ങള്‍ക്ക്‌ അന്ന്‌ അനുവദിക്കപ്പെട്ടിരുന്നത്‌. ഈ മേധാവിത്വത്തെ യാണ്‌ മാധവന്‍ വെല്ലുവിളിക്കുന്നത്‌. മാധവന്റെ ഈ വെല്ലുവിളിയെ “ഗുരുത്വക്കേട്‌ എന്നാണ്‌ മുതിര്‍ന്നവര്‍ വിലയിരുത്തുന്നത്‌. മാത്രമല്ല മാധവനെക്കൊണ്ട്‌ ഈ രീതിയിലുള്ള ഗുരുത്വക്കേടു കള്‍ ചെയ്യിക്കുന്ന വില്ലന്‍ ഇംഗ്ലീഷാണെന്നും അവര്‍ കരുതുന്നു. കൂട്ടുകുടുംബ വ്യവസ്ഥയിലെ കാരണവരായ പഞ്ചുമേനോന്‍ വളരെ പക്ഷപാതപരമാ യാണ്‌ കുടുംബാംഗങ്ങളോട്‌ പെരുമാറുന്നത്‌. ഇന്ദുലേഖയ്ക്ക്‌ നല്ല രീതിയിലുള്ള വിദ്യാഭ്യാസവും പരിചരണവും ലഭിക്കുമ്പോള്‍ ശിന്നന്‍ തുടങ്ങിയവരെ കാരണവര്‍ തീര്‍ത്തും അവഗണിക്കുന്നു. 48 ഈ വിവേചനമാണ്‌ മാധവനെ ചൊടിപ്പിക്കുന്നത്‌. കുമ്മിണിയമ്മയുടെ മകനായ ശിന്നനെ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ കാരണവര്‍ സഹായിക്കണമെന്ന്‌ ശഠിക്കുക മാത്രമല്ല അത്‌ കാരണവരുടെ ഉത്തര വാദിത്വമാണെന്ന്‌ കൂടി മാധവന്‍ ചുൂണ്ടിക്കാട്ടുന്നുണ്ട്‌: “വലിയമ്മാവന്‍ ദേഹാധ്വാനം ചെയ്ത്‌ സമ്പാദിച്ചതായ ഒരു കാശു പോലും ചെലവിടാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. പൂര്‍വ്ൃന്മാര്‍ സമ്പാദിച്ചതും നമ്മളുടെ അഭ്യുദയത്തിനും ഗുണത്തിനും വേണ്ടി അദ്ദേഹം കൈവശം വെച്ചിരിക്കുന്നതുമായ പണം നമ്മളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി ചിലവിടാനേ ഞാന്‍ പറഞ്ഞുള്ളൂ. കുമ്മിണിയമ്മയും അവരുടെ സന്താനങ്ങളും ഇവി ടുത്തെ ഭൃത്യന്മാരല്ല. അവരെ എന്താണു വലിയമ്മാവന്‍ ഇത്ര നിര്‍ദ്ദയമായി തള്ളിക്കളഞ്ഞിരിക്കു ന്നത്‌? അവരുടെ രണ്ടുമക്കളെ ഇംഗ്ലീഷു പഠിപ്പിച്ചില്ല. കല്ല്യാണിക്കുട്ടിയെയും വേണ്ടുംപോലെ ഒന്നുംപഠിപ്പിച്ചില്ല. എന്തുകഷ്ടമാണ്‌ ഇദ്ദേഹം ചെയ്യുന്നത്‌! ഇങ്ങനെ ദുഷ്ടത കാട്ടാമോ? എനി ആ ചെറിയ ശിന്നനെയും മൂരിക്കുട്ടന്മാരെപോലെ വളര്‍ത്താനാണത്രെ ഭാവം-ഇതിനു ഞാന്‍ സമ്മതിക്കയില്ല” എന്ന്‌ കര്‍ക്കശമായി പറയാന്‍ തന്നെ മാധവന്‍ ധൈര്യപ്പെടുന്നു. ഇത്തരത്തില്‍ സുദ്യഡ്വവും ഉച്ചത്തിലുളളതുമായ പ്രതിഷേധത്തിന്റെ ഒരു സ്വരം അതുവരെ നാലുകെട്ടിനുള്ളില്‍ അപരിചിതമായിരുന്നു. അല്ലെങ്കില്‍ ഹുങ്കാരത്തോടെ പുറത്തേക്കു പ്രവഹിക്കാന്‍ മാത്രമുള്ള ഉര്‍ജ്ജം അവയ്ക്കില്ലായിരുന്നിരിക്കണം. പഴയ വിശ്വാസങ്ങളുടെയും ആചാരനിഷഠകളുടെയും തടവറയില്‍പ്പെട്ട ശ്വാസംമുട്ടിക്കഴി യുകയാണ്‌ തന്റെ സമുദായമെന്ന്‌ മാധവന്‌ നല്ല ബോധ്യമുണ്ട്‌. ആ തടവറയില്‍ നിന്ന്‌ തന്റെ സമു ദായത്തെ മോചിപ്പിക്കണമെന്ന ഉത്ക്കടമായ ആഗ്രഹമാണ്‌ യാഥാസ്ഥിതികമായ സമുദായനീതി കളെ വെല്ലുവിളിക്കാന്‍ മാധവന്‌ ധൈര്യം നല്‍കുന്നത്‌. ഇംഗ്ലീഷിനോടും മാധവനോടും ശിന്നനോടും ഉള്ള പഞ്ചുമേനോന്റെ ദേഷ്യം ഇന്ദുലേ ഖയെ മാധവനു നല്‍കുകയില്ല എന്ന ഉഗ്രശപഥത്തില്‍ എത്തുന്നുവെന്ന്‌ പറഞ്ഞുവല്ലോ. എന്നാല്‍ ശപഥം കഴിഞ്ഞ ഉടനെ തന്നെ പഞ്ചുമേനോന്‍ ആ ശപഥത്തിന്റെ ഫലസാദ്ധ്യതയെപ്പറ്റി സംശ യാലുവാകുന്നുണ്ട്‌. മാധവനും ഇന്ദുലേഖയും തന്റെ ആജ്ഞ ലംഘിച്ച്‌ പരസ്പരം പരിഗ്രഹിച്ചേ ക്കുമെന്നു തന്നെ അയാള്‍ ഭയപ്പെടുന്നുണ്ട്‌. പുറമെ ദൃശ്യമാകുന്നില്ലെങ്കിലും പഞ്ചുമേനോനില്‍ ഉളവാകുന്ന ഈ വിറയല്‍ അന്നുവരെ ഇളക്കമേതുമില്ലാതെ നിലകൊണ്ടിരുന്ന തറവാട്ടു സംഹി തകളെയും നാടുവാഴിത്ത ്രമത്തതകളെയും പത്തായപ്പുരകളെയുമൊക്കെ അടിയോടെ ബാധി ക്കുന്ന വിറയലാണ്‌. പഴഞ്ചന്‍ പ്രമാണങ്ങള്‍ക്കെതിരായി ഉണര്‍ന്നുവരുന്ന ചില ചലനങ്ങള്‍ പഞ്ചു മേനോനും മനസ്സിലാക്കിത്തുടങ്ങുന്നുണ്ട്‌. അത്തരം ചലനങ്ങള്‍ നിസ്സംഗമായി അവഗണിക്കാവു 49 ന്നവയല്ല. കാരണം പഞ്ചുമേനോന്‍ ഭയക്കുന്നതുപോലെ “ധൈര്യവും മിടുക്കും ഉറപ്പും ആണ്‌ അവയുടെ ലക്ഷണങ്ങള്‍. ഇതേ ധൈര്യവും മിടുക്കും ഉറപ്പും തന്നെയാണ്‌ ശിന്നന്റെ ഇംഗ്ലീഷ്‌ പഠനത്തിന്റെ ഗ്രശ്നമവതരിപ്പിക്കുമ്പോള്‍ മാധവനിലൂടെ പുറത്തേക്കു പ്രവഹിപ്പിക്കുന്നത്‌. ജന്മി ത്തത്തിനും നാടുവാഴിത്തത്തിനുമെതിരായി പടവെട്ടി നീങ്ങുന്ന പില്‍ക്കാല പ്രസ്ഥാനങ്ങള്‍ക്കും വഴികാട്ടുന്നത്‌ ഇതേ ധൈര്യവും മിടുക്കും ഉറപ്പും തന്നെയാണ്‌. ഇംഗ്ലീഷ്‌ എന്ന ്രത്യയശാസ്ത്രം ഭാരതീയവും കേരളീയവുമായ നവോത്ഥാനത്തെക്കുറിച്ചു പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രശ്‌നം പി.കെ. ഗോപാലകൃഷ്ണന്‍ ഇങ്ങനെ ചുൂണ്ടിക്കാട്ടുന്നുണ്ട്‌: “അടിമുടി ജീര്‍ണ്ണിച്ച വികലമായിക്കിടന്ന ഒരു സമൂഹമാണ്‌ ബ്രിട്ടീഷ്‌ ഭരണാരംഭത്തില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നത്‌. ജാതി സമ്മ്രദായത്തിന്റെ ഫലമായി നിരവധി അടുക്കുകളുമായി ഒന്നിനുമീതെ ഒന്നായി, തട്ടുതട്ടായി കിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അടിത്തട്ടില്‍ കിടക്കുന്ന സാമൂഹ്യവിഭാഗങ്ങള്‍ മാത്രം ജീര്‍ണ്ണിച്ചതും മുകള്‍ത്തട്ട ഭ്രദവും ആയിരിക്കുന്നുവെന്ന്‌ ധരിച്ചാല്‍ അതിനേക്കാള്‍ പലിയ പരമാബദ്ധം വേറെയില്ല. അന്ധസങ്കല്‍പങ്ങളും ദുരാചാരങ്ങളും എല്ലാ സാമൂഹ്യ വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായിരുന്നു.” “ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ വെളിച്ചം ഗ്പസരിച്ചപ്പോള്‍ സ്വാഭാവികമായും തട്ടുതട്ടായി ക്കിടന്ന ഇന്ത്യന്‍ സമൂഹത്തിന്റെ മുകള്‍ത്തട്ടിലാണ്‌ ആ വെളിച്ചം ആദ്യമായി പരന്നത്‌. അങ്ങനെ മുകള്‍ത്തട്ടിലുള്ളവര്‍ ഉണര്‍ന്നതിന്റെ ചരിത്രമാണ്‌ ബംഗാളിലെ നവോത്ഥാനത്തിന്റെ ചരിത്രം. ചന്തുമേനോന്‍ പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യ നവോത്ഥാനവും അതുതന്നെയാണ്‌. കേര ളത്തെ സംബന്ധിച്ച്‌ നമ്പൂതിരി, നായര്‍ സമുദായങ്ങളാണ്‌ കേരളീയമായ സമൂഹത്തിന്റെ മുകള്‍ത്ത ട്ടിൽ. എന്നാല്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ഉള്‍ക്കൊള്ളുവാന്‍ വൈമനസ്യം ഉണ്ടാകാതിരുന്ന നായര്‍ സമുദായത്തിലാണ്‌ ആദ്യമായി ചലനങ്ങള്‍ ഉണ്ടായത്‌. നമ്പൂതിരിമാര്‍ മടിച്ചുനിന്നു. അതുകൊണ്ട്‌ അവരുടെ സാമൂഹ്യപരിഷ്ക്കരണവും നീണ്ടുപോയി.” നായര്‍ സമുദായത്തിലുണ്ടായ ഈ ചലനങ്ങളാണ്‌ ഇന്ദുലേഖയില്‍ നാം കാണുന്നത്‌. നായര്‍ സമുദായത്തില്‍ തന്നെ ഒരു വിഭാഗം മാ്രം പുതിയ ചലനങ്ങളെ സ്വാംശീകരിക്കുന്പോള്‍ മറുഭാഗം ഈ പുതുചലനങ്ങളെ പ്രതിഷേധത്തോടെയാണ്‌ നേരിടുന്നത്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മനുഷ്യരെ വഴിതെറ്റിക്കുന്നുവെന്ന്‌ തന്നെ അവര്‍ കരുതുന്നുണ്ട്‌. ചിറകിന്നടിയില്‍ നിന്നു വളര്‍ന്നു വലുതായവരെ തന്റെ തന്നെ നേര്‍ക്ക്‌ ചീറിയടുപ്പിക്കാനും സാഹസിക പ്രവൃത്തികള്‍ ചെയ്യി 50 ക്കാനും പ്രാപ്തരാക്കിയത്‌ ഇംഗ്ലീഷ്‌ വിദ്യാഭ്യാസമാണെന്നാണ്‌ പഞ്ചുമേനോന്‍ കരുതുന്നത്‌. “കുട്ടി കളെ ഇങ്കിരിയസ്‌ പഠിപ്പിക്കുന്നിടത്തോളം വിഡ്ഡിത്തം വേറെ ഒന്നുമില്ല. ഇന്ദുലേഖ ഈ ഇങ്കി രിയസ്സു പഠിച്ചിരുന്നില്ലെങ്കില്‍ ഇതില്‍ എത്ര അധികം നല്ല കുട്ടിയായിരിക്കുമായിരുന്നു”” എന്ന്‌ പഞ്ചുമേനോനും “ഒരു കുട്ടി ഇങ്കിരിയസ്സു പഠിക്കുമ്പോഴേക്ക്‌ അവന്റെ വീട്ടില്‍ ഉള്ളവരെയെല്ലാം പുച്ഛമായി”” എന്ന്‌ കേശവന്‍ നമ്പൂതിരിയും പറയുന്നതില്‍ നിന്ന്‌ യാഥാസ്ഥിതികര്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തെയും അതു പകര്‍ന്നുകൊടുക്കുന്ന വ്യക്തിത്വബോധത്തെയും എത്ര സംശയ ത്തോടെയാണ്‌ വീക്ഷിച്ചിരുന്നതെന്നു വ്യക്തമാവുന്നുണ്ട്‌. ആംഗല സംസ്കാരത്തിന്റെ സഹവാസം കൊണ്ടുള്ള മേന്മകള്‍ സ്വയം അനുഭവിച്ചിരുന്ന ആളാണ്‌ ചന്തുമേനോന്‍. നാലുകെട്ടിനും നടുമുറ്റത്തിനുമപ്പുറം സ്വാതന്ത്രൃത്തിന്റെയും ശാസ്ത്ര ത്തിന്റെയും വിശാലമായ ഒരു ലോകമുണ്ടെന്നും അവയുടെ നല്ലവശങ്ങള്‍ കരഗതമാക്കാനും അതുവഴി നവീനതയെ പുല്‍കാനുമുള്ള എളുപ്പവഴി ഇംഗ്ലീഷുമായി പരിചയിക്കുകയാണെന്നും മേനോന്‍ ശക്തമായി വിശ്വസിക്കുന്നുണ്ട്‌. ആ വിശ്വാസമാണ്‌ മാധവനിലുടെയും ഇന്ദുലേഖയിലു ടെയും ചന്തുമേനോന്‍ വരച്ചു കാട്ടുന്നത്‌. സ്വാതന്ത്രത്തോടും നവീനതയോടുമുള്ള വിമുഖതയും കടുംപിടുത്തവും കാര്‍ക്കശ്യവു മൊക്കെ സ്ഥലകാലഭേദമില്ലാത്ത ഫ്യൂഡല്‍ മനോഭാവങ്ങളാണ്‌. ഈ മനോഭാവങ്ങളില്‍ ഒരു മാറ്റം അനിവാര്യമായ അവസരത്തിലാണ്‌ ചന്തുമേനോന്‍ തികച്ചും ഉദാരമനസ്ക്കരായ മാതൃകാ കഥാ പാര്രങ്ങളെ തന്റെ നോവലിലൂടെ അവതരിപ്പിക്കുന്നത്‌. തുറന്ന മാനസികാവസ്ഥയും സ്വാതന്ത്യബോധവും ഉല്‍പതിഷ്ണുത്വവും മേനോന്‍ അവര്‍ക്കു കല്‍പിച്ചു നല്‍കി. അധികാര ത്താലോ പരമ്പരാഗത വിശ്വാസങ്ങളാലോ യാഥാസ്ഥിതികത്വത്താലോ വരിഞ്ഞു കെട്ടപ്പെടാത്ത മാനസികാവസ്ഥയാണ്‌ മേനോന്‍ ഈ കഥാപാത്രങ്ങള്‍ക്ക്‌ നല്‍കിയത്‌. ഈ ഉദാരത (ലിബറലിസം) സമൂഹചേതന ഇച്ഛിച്ചതു തന്നെയായിരുന്നുവെന്ന്‌ പില്‍ക്കാല സാമൂഹ്യചരിത്രം നമ്മെ പഠിപ്പി ക്കുന്നുണ്ട്‌. മാധവനും ഇന്ദുലേഖയും - ്രത്യയശാസ്ത്രത്തിന്റെ രൂപകങ്ങള്‍ “ഇന്ദുലേഖ'യിലെ നായികാനായകന്മാരുടെ ലക്ഷണങ്ങള്‍ കേരളീയമല്ല എന്ന ആക്ഷേപം അവഗണിക്കാന്‍ പറ്റുന്നതല്ല. യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ്‌ ഐഡിയോളജിയില്‍ രമിച്ചിരുന്ന മേനോന്‍ തന്റെ പ്രധാന കഥാപാത്രങ്ങള്‍ക്ക്‌ മാതൃക കണ്ടെത്തിയതും ഇംഗ്ലീഷില്‍ നിന്നു തന്നെയാണ്‌. മാധവനെപ്പറ്റിയുള്ള ചന്തുമേനോന്റെ ഈ വര്‍ണനകള്‍ ശ്രദ്ധേയമാണ്‌: 51 “മാധവന്‍ അതിബുദ്ധിമാനും അതികോമളനും ആയ ഒരു യുവാവാകുന്നു. ഇയാളുടെ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ വിശേഷതയെ ഇംഗ്ലീഷു പഠിപ്പു തുടങ്ങിയ മുതല്‍ ബി.എല്‍. പാസ്സാ വുന്നതുവരെ സ്കൂളില്‍ അയാള്‍ക്ക്‌ ശ്ലാഘനീയമായി ്രമോല്‍ക്കര്‍ഷമായി വന്നു ചേര്‍ന്ന കീര്‍ത്തി തന്നെ സ്പഷ്ടമായും പൂര്‍ത്തിയായും വെളിവാക്കിയിരുന്നു.”” “ദേഹം തങ്കവര്‍ണ്ണം, ദിനംപതി ശരീരത്തിന്റെ ഗുണത്തിനു വേണ്ടി ആചരിച്ചു വന്ന വ്യായാ മങ്ങളാല്‍ ഈ യനവൃനകാലത്ത്‌ മാധവന്റെ ദേഹം അതിമോഹനമായിരുന്നു.” “മാധവനെ പരിചയമുള്ള സകല യൂറോപ്യന്മാരും വെറും കാഴ്ചയില്‍ത്തന്നെ മാധവനെ അതികനതുകം തോന്നി മാധവന്റെ ഇഷ്ടന്മാരായിത്തീര്‍ന്നു”” ഇവിടെ മാധവന്റെ ബുദ്ധി സാമര്‍ത്ഥ്യം ഇംഗ്ലീഷുമായി അഭേദ്യബന്ധം പുലര്‍ത്തുന്നു. കേരളീയനായ മാധവന്റെ നിറം തങ്കവര്‍ണ്ണമാണ്‌. ചിട്ടയായ വ്യായാമമാണ്‌ അദ്ദേഹത്തിന്റെ ശരീര പുഷ്ടിയുടെ രഹസ്യം. പാടത്തും പറമ്പത്തുമുള്ള ശാരീരിക “വ്യായാമ്‌ങ്ങളുമായി അഥവാ അദ്ധ്വാ നവുമായി അയാള്‍ക്ക്‌ അശേഷം ബന്ധമില്ല. വാസ്തവത്തില്‍ മാധവന്റെ ഈ തങ്കവര്‍ണ്ണമേനി സായിപ്പിന്റെ അച്ചില്‍ വാര്‍ത്തെടുത്തതാണ്‌. മെയ്യനങ്ങാതെ ബുദ്ധിയും കൃശലങ്ങളും കൊണ്ട്‌ കാര്യം സാധിക്കുന്ന സായിപ്പന്മാര്‍ക്ക്‌ ശാരീരികാരോഗ്യം നിലനിര്‍ത്താന്‍ വ്യായാമമുറകള്‍ ആവ ശൃൃമുണ്ട്‌. മലയാളി സായിപ്പായ മാധവനും അവ അതേപടി അനുഷധിക്കുന്നു. മാധവനെ കാണു ന്നത്‌ മറ്റേതെങ്കിലും മലയാളി യുവാവിനെ കാണുന്നതുപോലെയല്ല. യൂറോപ്യന്മാര്‍ക്ക്‌ ഒരു “വര്‍ഗ്ഗസാദൃശ്യം” തോന്നത്തക്ക രീതിയിലുള്ള ബാഹ്യാകാരം അയാള്‍ക്കുണ്ടായിരുന്നു. അതി നാല്‍ വെറും കാഴ്ച്ചയില്‍ തന്നെ അവര്‍ക്ക്‌ അതികനതുകം ഉണ്ടാവുകയും അവര്‍ ഇഷ്ടന്മാരാ യിത്തീരുകയും ചെയ്തിരുന്നു. അങ്ങോട്ട്‌ ചെന്ന്‌ പരിചയപ്പെട്ട്‌ അവരുടെ ഇഷ്ടനായിത്തീരുന്ന തിനു പകരം അവര്‍ ഇങ്ങോട്ടു വന്ന്‌ മാധവന്റെ ഇഷടന്മാരായിത്തീരുകയാണ്‌ പതിവ്‌ എന്നിടത്ത്‌ മാധവന്റെ യൂറോപ്യന്‍ പ്രകൃതമാണ്‌ തെളിഞ്ഞുവരുന്നത്‌. ഇംഗ്ലീഷില്‍ അതിനിപുണനായിരുന്ന മാധവന്‌ താല്‍പര്യമുള്ള കായിക വിനോദങ്ങള്‍ ക്രിക്കറ്റ, ലോൻ ടെന്നീസ്‌ എന്നിവ ആയിരുന്നു. ക്രിക്കറ്റും ടെന്നീസും അന്ന്‌ ഇംഗ്ലീഷുകാരു ടെയോ അവരുമായി അടുത്തിടപഴകുന്നവരുടെയോ മാത്രം കളിയായിരുന്നു. 1835ല്‍ മെക്കാളെ യുടെ വിദ്യാഭ്യാസ നവീകരണത്തെതുടര്‍ന്ന്‌ വില്യം ബെന്‍റിക്കിന്റെ പരിഷക്കരണങ്ങളുടെ ഭാഗ മായാണ്‌ വിദ്യാഭ്യാസ സമ്മത്രദായത്തില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്ഥാനം പിടിക്കുന്നത്‌. അങ്ങനെയാണ്‌ മിലിട്ടറി റിക്രിയേഷന്‍ വേണ്ടി കൊണ്ടുവന്ന ക്രിക്കറ്റും ഫുട്‌ബോളും ഇന്ത്യയി ലെത്തുന്നത്‌. ്രിട്ടീഷുകാര്‍ ഗെയിംസിനങ്ങളെ കായികപരിശീലനങ്ങള്‍ക്ക്‌ കൂടുതലായി ഉപയോ 52 ഗപ്പെടുത്തിയിരുന്ന മലബാറില്‍ സ്വാഭാവികമായും അവരോടൊപ്പം കായിക വിനോദമെന്ന നില യില്‍ കേരളത്തില്‍ ആദ്യമെത്തുന്ന കളി ക്രിക്കറ്റാണ്‌. 1850ല്‍ തലശ്ശേരിയില്‍ സ്ഥാപിച്ച ട൬0ണ്‍ ക്രിക്കറ്റ്‌ ക്ലബ്‌ ആണ്‌ കേരളത്തിലെ ക്രിക്കറ്റ്‌ ക്ലബ്ബുകള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌." ഇതിനുശേഷം നാല്‍പതോളം വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ (1890) ലോകത്തിലെ തന്നെ ഏറ്റവും ജന്റപിയ കളി യായ ഫുട്ബോള്‍ കേരളത്തിലെത്തുന്നത്‌. ഇങ്ങനെ നോക്കിയാല്‍ പലതുകൊണ്ടും ബ്രിട്ടീഷു കാരുടെ ഇഷ്ടവിനോദം അന്ന്‌ ക്രിക്കറ്റായിരുന്നു എന്ന്‌ മനസ്സിലാക്കാം. ചന്തുമേനോന്‍ മാധ വനെ ക്രിക്കറ്റു തന്നെ പഠിപ്പിച്ചതിന്റെ രഹസ്യവും മറ്റൊന്നല്ല. അച്ഛനില്‍ നിന്നു കിട്ടിയ നായാട്ടു ശ്രമം മാധവനിലുണ്ട്‌. പക്ഷേ, ഗോവിന്ദപ്പണിക്കരെ പ്പോലെ ഒരു നാടന്‍ വേട്ടക്കാരനല്ല അയാള്‍. കാരണം അയാളുടെ ആയുധങ്ങള്‍ വിശേഷമായ തോക്കുകള്‍, രണ്ടു മൂന്നു പിസ്റ്റോള്‍, റിവോള്‍വര്‍ എന്നിവയാണ്‌. വീട്ടിനകത്തുപോലും പാപ്പാ സിട്ടു നടക്കുന്ന മാധവന്‍ വേഷം കൊണ്ടും ഇംഗ്ലീഷുകാരനാണ്‌. ഇന്ദുലേഖയുടെ മനസ്സിലുള്ള നായകന്റെ ചിത്രവും ഇംഗ്ലീഷുമാതിരി തന്നെയാണ്‌. പാപ്പാസും (്രീച്ച്‌ ലോഡറുമായി “ഹണ്ടി ങ്ങി'നിറങ്ങുന്ന മാധവന്‌ ഒന്നിന്റെ കുറവ്‌ അവള്‍ കണ്ടെത്തിയിരുന്നു - ഒരു തൊപ്പിയുടെ. ഉറക്ക മൊഴിച്ചിരുന്ന്‌ തുന്നിയെടുത്ത്‌ ഇന്ദുലേഖ മാധവന്‍ സമ്മാനിക്കുന്ന തൊപ്പി തന്റെ മനസ്സിലെ കാമുകന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടിയുള്ള സായ്പിന്റെ തൊപ്പിയാണ്‌. ജന്മം കൊണ്ട്‌ മലയാളിയാ ണെങ്കിലും മാധവന്‍ രൂപം കൊണ്ടും ഭാവംകൊണ്ടും കര്‍മ്മംകൊണ്ടും തനി വിദേശിയാണ്‌. ചന്തു മേനോന്‌ അന്ന്‌ സങ്കല്‍പിക്കാനാവുന്ന ഏറ്റവും വലിയ ഉല്‍പതിഷ്ണുവിന്റെ ചിശ്രവും അങ്ങ നെയുളളതായിരുന്നു. ഇനി ഇന്ദുലേഖയുടെ ചിത്രീകരണം നോക്കുക: “അരയില്‍ നേമം ഉടുക്കുന്ന കസവുതുണിയുടെ വക്കിനുളള പൊന്‍കസവുകര മദ്ധ്യരപ ദേശത്തുള്ള പട്ടയുടെ മാതിരി ആവരണമായി നില്‍ക്കുന്നത്‌ കസവാണെന്ന്‌ തിരിച്ചറിയണമെ ങ്കില്‍ കൈകൊണ്ട്‌ തൊട്ടു നോക്കണം. ശരീരത്തിന്റെ വര്‍ണ്ണം പൊന്‍കസവിന്റെ സവര്‍ണ്ണമാക യാല്‍ കസവ്‌ എവിടെ അവസാനിച്ചു ശരീരം എവിടെ തുടങ്ങി എന്നു കാഴ്ചയില്‍ പറവാന്‍ ഒരു വനും കേവലം സാധിക്കുകയില്ല.”” “ഏകദേശം മൂന്നു വയസ്സുഗ്രായമായപ്പോള്‍ തന്റെ വലിയച്ഛന്‍ പഞ്ചുമേനോന്റെ ജ്യേഷ്ഠ പുത്രനും തന്റെ അമ്മാമനും ഇംഗ്ലീഷ്‌, സംസ്കൃതം, സംഗീതം മുതലായ വിദ്യകളില്‍ അതിനി പുണനും ഒരു ദിവാന്‍പേഷക്കാരുദ്യോഗത്തില്‍ എണ്ണുറുറുപ്പിക ശമ്പളമായിരുന്ന ആളും ആയ കൊച്ചുകൃഷണമേനോന്‍, തന്റെ കൂടെ താന്‍ ഉദ്യോഗം ചെയ്തിരുന്ന ദിക്കില്‍ കൊണ്ടുപോയി 53 പതിനാറു വയസ്സുവരെ വിദ്യാഭ്യാസങ്ങള്‍ ചെയ്യിപ്പിച്ചു. ഇംഗ്ലീഷ്‌ നല്ലവണ്ണം പഠിപ്പിച്ചു. സംഗീത ത്തില്‍ പല്ലവി രാഗവിസ്താരം വരെ പാടാനും പിയാനോ, ഫിഡില്‍, വീണ ഇതുകള്‍ വിശേഷ മായി വായിപ്പാനും ആക്കിവെച്ചു. പിന്നെ ചില്ലറയായി സ്ത്രീകളെ യൂറോപ്പില്‍ അഭ്യസിപ്പിക്കുന്ന തുന്നല്‍, ചിത്രം മുതലായതിനും തന്റെ അതിമനോഹരിയായ മരുമകള്‍ക്ക്‌ പരിചയം വരുത്തി”. “ഇന്ദുലേഖയ്ക്ക്‌ താമസിപ്പാന്‍ ്രത്യേകമായ ഒരു മാളിക ബങ്കളാവിലെ എല്ലാ മുറിക ളിലും ഇംഗ്ലീഷുമാതിരി സാമാനങ്ങളും മറ്റും ഭംഗിയായി ശേഖരിച്ചുവെച്ച്‌ ഇന്ദുലേഖയുടെ അഭീ ഷ്ട്രപകാരം എല്ലാം ശട്ടം ചെയ്തുവന്നു”. നായികയെ പരിചയപ്പെടുത്തുന്ന ഭാഗത്ത്‌ ഇന്ദുലേഖ കറുത്തിട്ടാണെന്ന്‌ വായനക്കാര്‍ തെറ്റിദ്ധരിച്ചേക്കല്ലേ എന്ന്‌ ആശങ്കയോടെ എടുത്തുപറയുന്ന ചന്തുമേനോന്‍ തന്റെ വര്‍ണ്ണസങ്കല്‍പം ആദ്യം തന്നെ വെളിപ്പെടുത്തുന്നുണ്ട്‌. ബിലാത്തിയില്‍ ഒരു ഇംഗ്ലീഷു സ്ത്രീയെ അഭ്യസിപ്പി ക്കുന്ന വിധമുള്ള പഠിപ്പുകളും അറിവുകളും മേനോന്‍ ഇന്ദുലേഖയ്ക്ക്‌ കല്‍പിച്ചു നല്‍കുന്നു. മാധവനെപ്പോലെ പാപ്പാസിടുവിച്ച്‌ വീട്ടിനുള്ളില്‍ നടത്തിക്കുന്നില്ലെങ്കിലും കഥാപാത്രസ്യഷ്ടി യിലെ ചേരുവകള്‍ പഴയതുതന്നെയാണ്‌. മറ്റു മരുമക്കളില്‍ നിന്ന്‌ കൃത്യമായ അകലത്തിലും ഉയ രത്തിലും പാര്‍ക്കുന്ന ഇന്ദുലേഖയുടെ ബങ്കളാവിന്റെ ഉള്‍വശം മുഴുവന്‍ ഇംഗ്ലീഷ്‌ മയമാണ്‌. മാധ വനിലെ പുരോഗമനവാദി, പാരമ്പര്യത്തെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ ഇന്ദുലേഖ ലക്ഷ്യമി ടുന്ന സമവാക്യം പാരമ്പര്യം + യൂറോപ്പ്‌ എന്നതാണ്‌. സംസ്കൃതത്തോടൊപ്പം ഇംഗ്ലീഷ്‌, വീണ യോടൊപ്പം പിയാനോ, ഫിഡില്‍ എന്നിങ്ങനെ അതിനെ വിപുലീകരിക്കാം. സ്വയം തെരഞ്ഞെടുപ്പും വ്യക്തിസ്വാതന്ത്ര്യവും സ്വന്തമായി അഭിര്രായങ്ങളും തീരുമാനങ്ങളും ഉണ്ടായാലും അവയൊക്കെ കാരണവ രുടെ ഇഷ്ടത്തിനനുസരിച്ച മാറ്റുകയോ അടിയറവെക്കുകയോ ചെയ്യുക എന്നതാണ്‌ നാട്ടുനടപ്പ്‌. സ്വന്തമായി ഒരു തീരുമാനം എടുത്തു നടപ്പിലാക്കാന്‍ ഇച്ഛാശക്തി മാശ്രം പോരാ, സാമ്പത്തിക ശക്തിയും വേണം. എന്നാല്‍ സമ്പത്തു മുഴുവന്‍ കാരണവര്‍ അധിനപ്പെടുത്തുക വഴി ഈ ്രവര്‍ത്തന സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടു പോവുന്നു. മാധവന്റെ പ്രവ്യത്തിയെച്ചൊല്ലി ചാത്തരമേ നോന്റെ നേരെ കയര്‍ക്കുന്ന പഞ്ചുമേനോന്‍ പറയുന്നത്‌ “നിനക്കു വല്ലതും വേണമെങ്കില്‍ എന്റെ ഇഷ്ടം കൂടാതെ ഉണ്ടാകയില്ല” എന്നാണ്‌. ഇങ്ങനെ സാമ്പത്തിക ഉപരോധം വഴി ആരെയും വര ച്ച വരയില്‍ നിര്‍ത്താമെന്നത്‌ ഒരു പുതിയ തന്ത്രമല്ല. ഈ സാമ്പത്തിക ഉപരോധം നടപ്പിലാക്കു ന്നതു കൊണ്ടാണ്‌ ഗോവിന്ദപ്പണിക്കരുടെ മുമ്പില്‍ പഞ്ചുമേനോന്റെ അധികാരം ഏശാതെ പോകു ന്നത്‌. ആള്‍ ബുദ്ധിമാന്‍ മാത്രമല്ല നല്ല ദ്രവ്യസ്ഥനുമാണ്‌. ദ്രവ്യസ്ഥനോടുള്ള കളി സൂക്ഷിച്ചു 54 വേണം എന്ന്‌ പഞ്ചുമേനോനറിയാം. എന്നാല്‍ ദ്രവ്യം തീരെയില്ലാത്ത ശീനുപ്പട്ടരുടെ മേല്‍ ഏത്‌ “ആക്രമണവും സാധ്യമാണ്‌. മാധവനെപ്പോലെയോ അതിനേക്കാള്‍ ഉയര്‍ന്നതോ ആയ ചിന്താശേഷി പ്രകടിപ്പിക്കുന്ന യാളാണ്‌ ഇന്ദുലേഖ. തറവാട്ടില്‍ ഒരു ഇഷ്ടം മാത്രമേ ഉള്ളുവെന്നും അത്‌ കാരണവരുടെ ഇഷ്ടം മാത്രമാണെന്നും നന്നായി അറിയുന്നവളായിട്ടും തന്റെ ഇഷ്ടങ്ങളെ ആരുടെ മുമ്പിലും അടിയറ വെക്കാന്‍ ഇന്ദുലേഖ ഒരുക്കമല്ല. പഞ്ചുമേനോന്‌ അത്‌ നന്നായി അറിയുകയും ചെയ്യാം. അതു കൊണ്ടു തന്നെയാണ്‌ ശപഥം കഴിഞ്ഞ ഉടനെ മേനോന്‍ ക്ഷീണിതനാവുന്നത്‌. സ്വന്തം കാര്യങ്ങ ളില്‍ തനിക്ക്‌ സ്വന്തമായ അഭിപ്രായങ്ങളുണ്ടെന്നും യാതൊരു കാരണവശാലും താനതില്‍ നിന്ന്‌ വ്യതിചലിക്കില്ലെന്നും ഉള്ള ഉറച്ച മനോഭാവവും തീരുമാനവും വ്യക്തികളില്‍ രൂപപ്പെട്ടു തുടങ്ങു ന്നതിന്റെ ഒരു ചിത്രം അതിശയോക്തിയോടെയാണെങ്കിലും ഇന്ദുലേഖയുടെ സംഭാഷണങ്ങളില്‍ തെളിയുന്നുണ്ട്‌. “വലിയച്ഛന്റെ ഇഷട്രപകാരം മാധവി നടക്കണ്ടേ?” എന്ന മാധവന്റെ ചോദ്യത്തിന്‌ ഇന്ദുലേഖ കൊടുക്കുന്ന മറുപടി ഇതാണ്‌. “ഇഷ്ട്രപകാരം ഞാന്‍ നടക്കേണ്ടതാണ്‌. നടക്കു കയും ചെയ്യും. എന്നാല്‍ ചിലകാര്യങ്ങളില്‍ സ്ധേച്ഛരപകാരമേ എനിക്കു നടക്കാന്‍ നിവൃത്തിയു ള്ളു. നിര്‍ഭാഗ്യവശാല്‍ അതിലൊന്നാണ്‌ ഈ ശപഥവും”. ഇളക്കമേശാത്ത ഇത്തരം ദ്ൃഡ്ധനിശ്ചയങ്ങള്‍ക്കു മുമ്പിലാണ്‌ ശപഥങ്ങള്‍ക്കും പാരമ്പര്യ സംഗതികള്‍ക്കും ശൈഥില്യം സംഭവിക്കുന്നത്‌. വലിയച്ഛന്റെ വിനീതവിധേയയായി നിലകൊണ്ടി രുന്നെങ്കില്‍ ഇന്ദുലേഖയ്ക്ക്‌ എന്തു സംഭവിക്കുമായിരുന്നു എന്ന്‌ “കല്യാണിക്കുട്ടി?മാരുടെ ജീവ ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌. സ്ത്രീസ്വാതന്ത്ര്രം എന്ന സ്വപ്നം വിവേചനവും ചൂഷണവും അവഗണനയുമൊക്കെ ഇന്നോളമുള്ള മാനവചരിത്രത്തിന്റെ ഭാഗമാണ്‌. അവ ഏതൊക്കെ രൂപത്തില്‍ വേരുറപ്പിച്ചിരിക്കുന്നു എന്ന വ്യത്യാസം മാത്രമേയുളളൂ. അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരിലുള്ള വിഭജനങ്ങള്‍ അവയ്ക്ക്‌ വളരാനുള്ള വളക്കൂറുള്ള പശ്ചാത്തലങ്ങളത്രെ. ചൂഷക വലയത്തില്‍ നിന്നുകൊണ്ടു തന്നെ സ്വന്തം വ്യക്തിത്വം തിരിച്ചറിയുകയും സ്വന്തം ഭാവി സ്വയം തീരുമാനിക്കുകയും ചെയ്തു എന്നുളളതാണ്‌ ഇന്ദുലേഖയെ വ്യത്യസ്തയാക്കി ത്തീര്‍ക്കുന്നത്‌. പാരമ്പര്യത്തില്‍ നിന്ന്‌ വേറിട്ടുള്ള അത്തരം ഒരു പാതയിലൂടെയുള്ള നടത്തം അവര്‍ക്കു സാധ്യമാക്കിയത്‌ നൂതന വിദ്യാഭ്യാസമാണ്‌. 55 അമ്മാവനായ കൊച്ചുകൃഷണമേനോന്‍, വിദ്യാഭ്യാസ ശേഷം ഇന്ദുലേഖയ്ക്ക്‌ അനുരൂപ നായ പുരുഷനെ അവള്‍ തന്നെ തിരഞ്ഞെടുക്കേണ്ടതാണ്‌ എന്ന അഭിപ്രായക്കാരനായിരുന്നു. “ഇന്ദുലേഖയ്ക്ക്‌ വയസ്സ്‌ പതിനഞ്ചില്‍ അധികമായല്ലോ; നല്ല ഒരു സംബന്ധം തുടങ്ങിപ്പിക്കേണ്ടേ?” എന്ന ചോദ്യത്തിന്‌ ഉത്തരമായി, ഇന്ദുലേഖയുടെ വിദ്യാഭ്യാസങ്ങള്‍ മുഴുവനും ആയിട്ടില്ലെന്നും അതു കഴിഞ്ഞ ശേഷമേ ആ ആലോചന തന്നെ ചെയ്വാന്‍ ആവശ്യമുളള എന്നും വിദ്യാഭ്യാസം ചെയ്ത്‌ ഇന്ദുലേഖയെ യോഗ്യതയുള്ളവളാക്കിത്തീര്‍ക്കേണ്ടുന്ന ഭാരമാണ്‌ തനിക്കുള്ളത്‌ എന്നും ആ യോഗ്യത അവള്‍ക്കെത്തിയാല്‍ ഇന്ദുലേഖ തന്നെ അവള്‍ക്കു വേണ്ടതെല്ലാം യഥോചിതം ്രവര്‍ത്തിച്ചുകൊളളുമെന്നും ആണ്‌ കൊച്ചുകൃഷ്ണമേനോന്‍ പറയുന്നത്‌. കൊച്ചുകൃഷ്ണമേനോന്റെ “യഥോചിതമായ പ്രവൃത്തി” എന്ന പരാമര്‍ശം അര്‍ത്ഥമാക്കു ന്നത്‌ സ്ത്രീ സ്വാതന്ത്ര്യം തന്നെ. സ്ത്രീ വിദ്യാഭ്യാസത്തെപ്പറ്റിയും സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റിയു മുള്ള പുതിയ സമൂഹത്തിന്റെ ധാരണകള്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ്‌ ഇവിടെ ചന്തുമേ നോന്‍ ചെയ്യുന്നത്‌. തറവാട്ടുരീതിയനുസരിച്ച്‌ സ്വന്തം വിവാഹത്തിന്റെ കാര്യങ്ങള്‍ പെണ്‍കുട്ടി അറിയേണ്ട തായിട്ടുപോലുമില്ല. കാരണവര്‍ വരനെ കണ്ടുപിടിക്കുകയും നിശ്ചയിക്കുകും ചെയ്യും. കഴുത്ത്‌ നീട്ടിക്കൊടുക്കുക എന്ന ്രവ്യത്തിമാത്രമാണ്‌ പെണ്‍കുട്ിക്കുള്ളത്‌. എന്നിട്ടും കലികാലം ആയ തിനാല്‍ ഉള്ള ഭയം നിമിത്തം” കേശവന്‍ നമ്പൂതിരിയെയും കൂട്ടി പഞ്ചുമേനോന്‍ വിവാഹകാര്യ ത്തിലുള്ള ഇന്ദുലേഖയുടെ മനസ്സറിയാന്‍ അവളുടെ മുറിയിലെത്തുന്നുണ്ട്‌. നിശ്ചയിച്ച സംബന്ധ തെക്കുറിച്ച്‌ സമ്മതമറിയാന്‍ വന്നതിലെ യുക്തിയെ അവള്‍ കണക്കിന്‌ പരിഹസിക്കുന്നു. അവ സാനം ഇരുവര്‍ക്കും ഇന്ദുലേഖയുടെ സ്വഭാവ ദാര്‍ഡ്്യത്തിനു മുമ്പില്‍ പരാജയപ്പെട്ട്‌ സ്ഥലം വിടേണ്ടിവരുന്നു. ഇവിടെ പഞ്ചുമേനോനില്‍ നിന്നുള്ള സ്നേഹവാല്‍സല്യങ്ങളെ ചൂഷണം ചെയ്തിട്ടായാല്‍പ്പോലും ഇന്ദുലേഖ പ്രദര്‍ശിപ്പിക്കുന്ന സ്ഥൈര്യം മാതൃകാപരമണ്‌. കൊല്ലിനും കൊലയ്ക്കും പോലും അധികാരമുള്ള കാരണവരുടെ സ്വാധീനവലയത്തിനകത്തു നിന്നുകൊ ണ്ടാണ്‌ ഇന്ദുലേഖ എന്ന “സ്ത്രീ” താന്‍ വരച്ച വരയിലൂടെ ഒന്നല്ല പലപ്രാവശ്യം കാര്യങ്ങള്‍ നീക്കിക്കൊണ്ടുപോവുന്നത്‌. പത്തൊമ്പതാം നൂറ്റാണ്ടില്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നതോതില്‍ പ്രചരിച്ചുവെങ്കിലും തീര്‍ത്തും അവികസിതവും യാഥാസ്ഥി തികവുമായ സാമുദായിക സാഹചര്യത്തില്‍ അതിന്‌ എത്തിപ്പിടിക്കാന്‍ പറ്റുന്ന ഉയരങ്ങള്‍ക്ക്‌ തീര്‍ച്ചയായും പരിമിതികളുണ്ട്‌. പാരമ്പര്യമായ കെട്ടുപാടുകളില്‍ നിന്ന്‌ വിമോചിതരാവാന്‍ അവര്‍ 56 ഇനിയും ഒരുപാട്‌ പടവുകള്‍ പിന്നിടേണ്ടതുണ്ട്‌ എന്ന സ്ഥിതി നിലനില്‍ക്കുന്ന കാലം. സമൂഹ ത്തിലെ ന്യൂനപക്ഷം മാത്രം വരുന്ന വന്‍തറവാടുകളില്‍ മാത്രം ഉളവാകുന്ന ഇത്തരം ഒറ്റയൊറ്റ യായ ചിന്താധാരകള്‍ക്ക്‌ സംഘടിത ശേഷി കൈവരിക്കാന്‍ പിന്നെയും ഒരുപാട്‌ ദൂരം പിന്നിടേ ണ്ടിവരുന്നുണ്ട്‌. ചുംബനം; പ്രണയത്തിലെ വ്യക്തിത്വ ്രകാശം പ്രണയമെന്ന വൈകാരികാനുഭവം എവിടെയും ഒന്നു തന്നെയായിരിക്കാമെങ്കിലും പ്രണ യലീലകള്‍ സ്ഥലകാലങ്ങള്‍ക്കനുസരിച്ച്‌ വ്ൃത്യസ്തമായിരിക്കും. കേരളീയ പശ്ചാത്തലത്തില്‍ യൂറോപ്യന്‍രീതിയിലുള്ള പ്രണയലീലകള്‍ അവതരിപ്പിച്ചുകൊണ്ട്‌ ചന്തുമേനോന്‍ ഇന്ദുലേഖയില്‍ അക്കാര്യത്തിലും ഒരു വിപ്ലവം നടത്തുന്നുണ്ട്‌. അക്കാലത്തെ നായര്‍ യുവതികളില്‍ നിന്ന്‌ ്രതീ ക്ഷിക്കാന്‍ കഴിയാത്ത പല ്രണയലീലകളും പ്രവൃത്തികളും ഇന്ദുലേഖയില്‍ കാണാം. മലയാളി കളുടെ പ്രണയലീലകള്‍ പൊതുവെ അടഞ്ഞതും മറയുള്ളതുമാണ്‌. എന്നാല്‍ യൂറോപ്യന്മാരുടേ താകട്ടെ കുറേയൊക്കെ പ്രകടനാത്മകമാണ്‌. ഇതാണ്‌ ഇന്ദുലേഖയില്‍ കാണുന്നത്‌. ഏതുകാര്യ ത്തിലും ചന്തുമേനോന്‍ മാതൃക യൂറോപ്യന്മാരായതിനാലാണ്‌ മാധവിമാധവന്മാരുടെ ്രണയചി ത്രീകരണ വേളയിലും അത്തരം തുറന്ന സമീപനങ്ങള്‍ കടന്നുവരുന്നത്‌. പരസ്പരമുള്ള അധരചുംബനവും ഗാഡ്ദാലിംഗനങ്ങളും യൂറോപ്യന്മാരുടെ ജീവിതരീതി യുടെ ഭാഗമായ സ്നേഹപ്രകടനങ്ങളാണ്‌. എന്നാല്‍ കവിളിലോ കൈകളിലോ ഉള്ള പരസ്യചും ബനങ്ങള്‍ പോലും ഇന്നും കേരളീയ ജീവിത്രകമത്തില്‍ കടന്നുവന്നിട്ടില്ല. ഇന്ദുലേഖ മാധവനെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത്‌ ചന്തുമേനോന്‍ ചിത്രീകരിക്കുന്നത്‌ കേര ളീയമായ കാഴ്ചപ്പാടോടെയല്ല. ്രണയലീലകളില്‍ സ്ത്രീ മുന്‍കൈയ്യെടുക്കുന്നതും ഒരു കേരളീ യരീതിയല്ല. ഇതു രണ്ടും ഇന്ദുലേഖയില്‍ കാണാം. യൂറോപ്യന്‍ സംസ്്‌ക്കാരത്തിന്റെ മേന്മ കള്‍ക്കൊപ്പം കേരളീയ യുവത്വങ്ങള്‍ക്ക്‌ ചില യൂറോപ്യന്‍ ജീവിത രീതികളും പരിചയപ്പെടുത്തു കയാണ്‌ ചന്തുമേനോന്‍. മുടിയില്‍ തുളസിക്കതിര്‍ തിരുകി നാണിച്ചു മിഴികുമ്പി കാല്‍വിരല്‍ത്തു മ്പുകൊണ്ട്‌ വൃത്തം വരക്കുന്ന നാടന്‍യുവതിയല്ല മേനോന്റെ സങ്കല്‍പത്തിലെ നായിക. ഇഷ്ടപു രുഷന്റേതായാലും ശപ്പത്തരങ്ങള്‍ക്ക്‌ ചുട്ട മറുപടി നല്‍കാനും വ്യക്തിസ്വാതന്ത്ര്യങ്ങളിലെ ഇട പെടലുകളെ ശക്തമായി ചെറുക്കാനും ശേഷിയുള്ള സ്ഥൈര്യവും മിടുക്കും കൈമുതലായുള്ള ഒരു കേരളീയ സ്ത്രൈണ ചേതനയെയാണ്‌ നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നത്‌. ഒപ്പം മേൽപ്പറഞ്ഞ രീതിയിലുള്ള ചില “പുരോഗമനഭാവ്‌ങ്ങളും കൂടി ഉള്‍ച്ചേര്‍ന്നാല്‍ മേനോന്റെ സങ്കല്‍പത്തിന്‌ പൂര്‍ണ്ണതയേറും. 57 വിചാരണ ചെയ്യപ്പെടുന്ന സാമൂഹ്യഘടന ന്പന്തം ഭരണസനകര്യത്തിനു വേണ്ടിയാണെങ്കിലും ഭരണപങ്കാളിത്തവും നേതൃപദവിയും വാഗ്ദാനം ചെയ്താണ്‌ ഇംഗ്ലീഷുകാര്‍ വലിയ തറവാടുകളിലെ യുവജനങ്ങളെ ഇംഗ്ലീഷ്‌ പഠിപ്പി ക്കാന്‍ തുനിഞ്ഞത്‌. 1ടാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയ ഒരു ന്യൂനപക്ഷത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്‌ ഇന്ദുലേഖയും മാധവനുമൊക്കെ. ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിലൂടെ ചിന്താ പരമായ വികാസം അവര്‍ക്ക്‌ കൈവന്നു. എങ്കില്‍ക്കൂടിയും ഇംഗ്ലീഷുകാര്‍ വെച്ചുനീട്ടിയ സാമൂ ഹിക സനകര്യങ്ങള്‍ കൊണ്ട്‌ നേടിയെടുക്കാവുന്നതിനേക്കാളും ഉയര്‍ന്ന മാനസിക വളര്‍ച്ച ചന്തു മേനോന്‍ ഇന്ദുലേഖയ്ക്ക്‌ കല്‍പിച്ചുനല്‍കുന്നുണ്ട്‌. മാത്രമല്ല, കഥയിലുടനീളം ഇന്ദുലേഖയ്ക്ക്‌ മാധവനേക്കാള്‍ പക്വത നല്‍കുകയും ചെയ്യുന്നു. സ്നേഹത്താല്‍ പ്രലോഭിതരാക്കിയും പരിഹാ സത്താല്‍ മുട്ടുകുത്തിച്ചും ഇന്ദുലേഖ മാധവന്റെയും പഞ്ചുമേനോന്റെയും സൂരിനമ്പൂതിരിയുടെയും മുമ്പില്‍ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. ഈ ഒരു മേധാവിത്വം പക്ഷെ അന്നത്തെ സാമൂഹിക നിലവാരമനുസരിച്ച്‌ ഒരു അസാമാന്യ സ്ത്രീപോലും കൈവരിച്ചേക്കാവുന്ന നിലവാ രത്തിനും മുകളിലാണ്‌. ഈ ഓന്നത്യം മേനോന്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നത്‌ തന്നെ യാണ്‌. ഇ(പകാരം വ്യക്തിത്വവും ചങ്കൂറ്റവും സാമര്‍ത്ഥ്യവുമുള്ള നായികയാക്കി ഇന്ദുലേഖയെ സൃഷ്ടിക്കുക വഴി സമൂഹത്തോട്‌ ചില കാര്യങ്ങള്‍ വിളിച്ചുപറയാനും ചിലവ ചെയ്തുകാണി ക്കാനുമുള്ള സന്ദര്‍ഭമൊരുക്കുകയുമാണ്‌ ചന്തുമേനോന്‍ ചെയ്യുന്നത്‌. മാധവന്‍ തന്നോട്‌ ഉള്ളതിനേക്കാള്‍ സ്നേഹം ഇന്ദുലേഖയ്ക്ക്‌ അങ്ങോട്ട്‌ ഉണ്ടായിരുന്നു. പക്ഷേ, അവള്‍ അത്‌ ഒരിക്കലും തുറന്നു ഗ്പകടിപ്പിക്കുന്നില്ല. മറിച്ച്‌ അനുരാഗത്തിന്റെ പേരില്‍ മാധവനെ ആശയക്കുഴപ്പത്തിലാക്കുകയും അസ്വസ്ഥനാക്കുകയും ചെയ്യുകയാണ്‌. ഈയൊരു തന്റേടം വിവാഹക്കാര്യം വരുമ്പോഴും അവള്‍ പ്രകടിപ്പിക്കുന്നുണ്ട്‌. ഇത്‌ നൂതന വിദ്യാഭ്യാസം വഴി ലഭിച്ച ലോകവിജ്ഞാനത്തില്‍ നിന്നുണ്ടായ മേധാശക്തിയാണ്‌. മലയാളത്തിലെ സ്ത്രീകള്‍ അന്യരാജ്യങ്ങളിലെന്നപോലെ പാതിവ്രത്യ ധര്‍മ്മം ആചരി ക്കാത്തതിനെയും ഭര്‍ത്താക്കന്മാരെ യഥേഷടം സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതി നെയും പുരുഷന്മാരുടെ നേര്‍ക്ക്‌ ഗര്‍വ്വോടെ നോക്കുന്നതിനെയും മറ്റും മാധവന്‍ വിമര്‍ശിക്കു മ്പോള്‍ ബുദ്ധിയുള്ള ഒരു മലയാളി സ്ത്രീയുടെ ്രതികരണമായി ഇന്ദുലേഖ സുദീര്‍ഘമായ മറു പടി തന്നെ നല്‍കുന്നുണ്ട്‌. മലയാളിസ്ത്രീകള്‍ പതി(്വതാധര്‍മ്മം ആചരിക്കുന്നില്ലെന്ന ആരോപ ണത്തെ അവള്‍ ശക്തിയുക്തം നിഷേധിക്കുന്നു. വ്യഭിചാരം ഏതു ജാതിയിലുമുണ്ടാവും. എന്നാല്‍ നായന്മാരുടെ സ്ത്രീകള്‍ “അന്തര്‍ജ്ജനങ്ങളെപ്പോലെ അന്യജനങ്ങളോട്‌ സംസാരിക്കാതെയും 58 വിദ്യാഭ്യാസം ചെയ്യാതെയും ശുദ്ധ മൃഗ്രപായരായി നടക്കുന്നില്ലാത്തതുകൊണ്ട്‌ വ്യഭിചാരികളാ ണെന്നോ പതിവ്രതാധര്‍മ്മം ഇല്ലെന്നോ മാധവന്‍ നിശ്ചയിക്കുന്നത്‌ വലിയ അബദ്ധം” തന്നെയാ ണെന്ന്‌ അവള്‍ പറയുന്നു. വാസ്തവത്തില്‍ നമ്പുതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കു നേരെ ഇന്ദുലേഖയെ കരുവാക്കിക്കൊണ്ട്‌ ഒരു തീപ്പന്തം വീശിയെറിയുകയാണ്‌ ചന്തുമേനോന്‍ ഇവിടെ ചെയ്യുന്നത്‌. അന്തര്‍ജനങ്ങളെ കൂട്ടിലിട്ട മൃഗ്രപായരാക്കി കൊല്ലാക്കൊല ചെയ്യുന്നത്‌ മാധ വനെപ്പോലുള്ളവരുടെ ആണത്തമില്ലായ്മ കൊണ്ടുതന്നെയാണെന്നും ഇന്ദുലേഖയിലൂടെ ചന്തു മേനോന്‍ തുറന്നടിക്കുന്നുണ്ട്‌. ജീര്‍ണ്ണത ബാധിച്ച നമ്പൂതിരി സമുദായത്തെ സ്വയം വിലയിരുത്ത ലിനു സജ്ജമാക്കാന്‍ വേണ്ടി കൊടുക്കുന്ന ഒരു “ഷോക്ക്‌ ട്രീറ്റമെന്റാ്‌’ണ്‌ ഈ സന്ദര്‍ഭങ്ങളില്‍ മേനോന്‍ ലക്ഷ്യമാക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ തെല്ലും ഗ്രയാമപ്പെടേണ്ടതില്ല. നമ്പൂതിരി സമു ദായത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച്‌ വി.ടി. ഭട്ടതിരിപ്പാടും പ്രേംജിയും ചെറുകാടും ഇ.എം.എ സുമൊക്കെ പില്‍ക്കാലത്ത്‌ വിവരിച്ചിട്ടുളളതും ഇന്ദുലേഖയിലുടെ ചന്തുമേനോന്‍ നടത്തിയ അഭി പ്രായങ്ങളുടെ യഥാതഥമായ വിപുലീികരണങ്ങളാണ്‌. നവോത്ഥാനവും സാഹസികമായ വാക്കും ആന്തരികമോ ബാഹ്യമോ ആയ ചലനങ്ങളുടെ ഫലമായി സമൂഹ ചേതനയില്‍ പ്രത്യ ക്ഷമാവുന്ന പുത്തനുണര്‍വ്വാണ്‌ നവോത്ഥാനം. നവോത്ഥാനം ശരിയായ അര്‍ത്ഥത്തില്‍ വാക്കി ലല്ല പ്രവൃത്തിയിലാണ്‌ ദൃശ്യമാവേണ്ടത്‌. പലതുകൊണ്ടും അസന്തുലിതമായിരുന്ന 1ടാം നൂറ്റാ ണ്ടിലെ സാമൂഹ്യാന്തരിക്ഷത്തില്‍ പുതിയ മാറ്റങ്ങള്‍ ലക്ഷ്യമാക്കി ഇറങ്ങിത്തിരിക്കുന്ന ഒരാള്‍ക്ക്‌ കര്‍മ്മപഥത്തിലെ ഒറ്റപ്പെടല്‍ സുനിശ്ചിതമായിരുന്നു. കര്‍മ്മം അസാധ്യമാവുന്നിടത്ത്‌ മേനോന്‍ വാക്കുകളിലെ അഗ്നിയെ (പയോജനപ്പെടുത്തുകയായിരുന്നു. ആ അര്‍ത്ഥത്തില്‍ വാക്കുകള്‍ കൊണ്ടുള്ള വിപ്ലവമാണ്‌ ഇന്ദുലേഖയില്‍ അടിമുതല്‍ മുടിവരെ നടക്കുന്നതെന്ന്‌ കാണാം. ഇന്ദു ലേഖ ആരംഭിക്കുന്നതു തന്നെ സാഹസികമായ വാക്കുകളെപ്പറ്റിയുള്ള ഒരു പരാമര്‍ശത്തോടെ യാണ്‌: “എന്താണു മാധവാ ഇങ്ങിനെ സാഹസമായി വാക്കു പറഞ്ഞത്‌? ഛി. ഒട്ടും നന്നായില്ല. അദ്ദേഹത്തിന്റെ മനസ്സു പോലെ ചെയ്യട്ടെ. കാരണവന്മാര്‍ക്കു നോം കീഴടങ്ങേണ്ടേ? നിന്റെ വാക്കു കുറേ കടന്നുപോയി.” എന്ന ചാത്തരമേനോന്റെ സംഭാഷണം ഇന്ദുലേഖയുടെ ആദ്യഖണ്ഡി കയില്‍ത്തന്നെ നമ്മൾ വായിക്കുന്നു. അതിനു മാധവന്‍ നല്‍കുന്ന മറുപടിയും “സാഹസികമായ വാക്കുംകള്‍ തന്നെയാണ്‌. നോക്കുക: “അശ്ശേഷം കവിഞ്ഞിട്ടില്ല. സിദ്ധാന്തം ആരും കാണിക്കരുത്‌. അദ്ദേഹത്തിനു മനസ്സില്ലെ 59 ങ്കില്‍ ചെയ്യേണ്ട. ശിന്നനെ ഞാന്‍ ഒന്നിച്ചുകൊണ്ടു പോവുന്നു. അവനെ ഞാന്‍ പഠിപ്പിക്കും..........” “അദ്ദേഹത്തിനെ ഞാന്‍ എന്താണു മുഷിപ്പിക്കുന്നത്‌? ന്യായമായ വാക്കു പറഞ്ഞാല്‍ അദ്ദേഹം എന്തിനു മുഷിയണം? അദ്ദേഹത്തിന്റെ ന്യായമില്ലാത്ത മുഷിച്ചിലിന്മേല്‍ എനിക്ക്‌ ഭയ മില്ല.” ന്യായാന്യായങ്ങള്‍ അപ്രസക്തമാവുകയും ഒരാളുടെ തീരുമാനം അന്തിമ തീരുമാനം ആവു കയും ചെയ്യുന്ന വ്യവസ്ഥിതിക്കു നേരെയുള്ള കടന്നാര്രമണമാണ്‌ “എനിക്ക്‌ ഭയമില്ലാ” എന്ന പ്രഖ്യാപനം. കാലങ്ങളോളം ഒരു ജനതയാകെ ഉള്ളിലൊതുക്കിയ രോഷത്തിന്റെ നെരിപ്പോട്‌ മാധവന്റെ വാക്കുകള്‍ക്കുള്ളിലെരിയുന്നുണ്ട്‌. കര്‍മ്മപഥത്തിലെത്തും മുമ്പ്‌ ഉറച്ച വാക്കുകളായും മുന്നറിയിപ്പുകളായും ഭീഷണമ്വരങ്ങളായും വിപ്ലവത്തിന്റെ ഈര്‍ജ്ജം പ്രതൃക്ഷമാവും. എന്നാല്‍ ചോദ്യം ചെയ്യാന്‍ പോലും കെല്‍പ്‌ നല്‍കാത്ത വിധത്തില്‍ വ്യവസ്ഥകള്‍ ശ്വാസംമുട്ടിക്കുമ്പോള്‍ ഈ പ്രതിഷേധം തര്‍ക്കുത്തരങ്ങളായാണ്‌ പ്രത്യക്ഷപ്പെടുക. ഈ തര്‍ക്കുത്തരങ്ങളില്‍ മറഞ്ഞിരി ക്കുന്ന “കുരുത്തക്കേട്‌ സാമൂഹിക വിപ്ലവത്തിന്റെ ആദ്യലക്ഷണമാണ്‌. “ആ കുരുത്തം കെട്ട മാധവന്‍ എന്നെ അപമാനിച്ചത്‌ എല്ലാം നീ കേട്ടില്ലേ? അവനെ എന്റെ കഷ്ടകാലത്തിന്‌ ഞാന്‍ ഇങ്കിരിയസ്സു പഠിപ്പിച്ചതിനാല്‍ എനിക്കു വന്ന ദോഷമാണ്‌ ഇത്‌. അത്‌ ഇരിക്കട്ടെ ഇപ്പോള്‍ ഈ തെക്കും വടക്കും തിരിയാത്ത ഈ ചെക്കന്‍ ഗോപാലന്‍ കൂടി എന്നോട്‌ ഉത്തരം പറയുന്നു. ഇവന്റെ പല്ലുതല്ലിക്കളയണ്ടേ? * എന്ന പഞ്ചുമേനോന്റെ വേവലാതിയില്‍ നിന്ന്‌ ആ വിപ്ലവം ഉദ്ദേശിച്ച ഫലമുളവാക്കുന്നു എന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. തര്‍ക്കുത്തരങ്ങള്‍ക്കും ഗ്രതി ഷേധ സ്വരങ്ങള്‍ക്കും മുമ്പിലുള്ള പരുങ്ങി നില്‍പ്‌ പരാജയത്തിന്റെയും കീഴടങ്ങലിന്റേയും ലക്ഷ ണമാണ്‌ കാണിക്കുന്നത്‌. പുരോഗമനത്തിന്റെ പേരിലായാലും മാധവനു നേരെ ഇന്ദുലേഖ ഉപയോഗിക്കുന്ന വാക്കു കള്‍ കുറേ കടന്നുപോയി എന്ന്‌ അന്നത്തെ സഹൃദയര്‍ മേനോന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്‌. അവരെ പ്രകോപിപ്പിച്ച ഇന്ദുലേഖയുടെ വാക്കുകള്‍ ഇതാണ്‌: “മാധവന്‍ ഇത്ര ശപ്പനാണെന്ന്‌ ഞാന്‍ ഇതുവരെ വിചാരിച്ചിട്ടില്ല. എന്നെ കാംക്ഷിക്കുന്ന യോഗ്യരിലും. മഹാരാജാക്കന്മാരിലും. എനിക്കു ശ്രമമുണ്ടെങ്കില്‍ എനിക്ക്‌ അവരില്‍ ഒരാളെ ഇതുവരെ ഭര്‍ത്താവാക്കിക്കൂടായിരുന്നോ? ഈ വിധം ഭോഷത്വം പറഞ്ഞത്‌ ആശ്ചര്യം”. പുരുഷനോട്‌ സ്ത്രീ ഇങ്ങനെയൊക്കെ സംസാരി ക്കുകയെന്നത്‌ അന്നത്തെ നിലയ്ക്ക്‌ വലിയൊരു സാഹസം തന്നെയാണ്‌. ഇന്ദുലേഖയുടെ വ്യക്തി ത്വബോധവും ഇച്ഛാശക്തിയും ആജ്ഞാശക്തിയും ഇവിടെ വളരെ വ്യക്തമാണ്‌. വരന്‍ വധുവി നെയല്ല വധു വരനെയാണ്‌ തെരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നത്‌. 60 സൂരി നമ്പൂതിരിപ്പാടുമായുള്ള സംഭാഷണം ഇതേക്കാള്‍ ശക്തവും സാഹസികവുമാണ്‌. തര്‍ക്കുത്തരങ്ങളും പരിഹാസവചനങ്ങളും കൊണ്ട്‌ സൂരിയെ നാണം കെടുത്തുന്ന കാര്യത്തില്‍ ഇന്ദുലേഖ യാതൊരു ദയയും കാട്ടുന്നില്ല. വിഡ്ഡിയായ സൂരി പോലും “ഇന്ദുലേഖയുടെ വാക്കിന്റെ പൊരുള്‍ തിരിച്ചറിയുന്നുണ്ട്‌. ഇന്ദുലേഖയുടെ വാക്കുസാമര്‍ത്ഥ്യം കേമം തന്നെ. എന്നെ ഒന്നു ചെണ്ടകൊട്ടിക്കണമെന്നാണ്‌ ഭാവമെന്ന്‌ തോന്നുന്നു” എന്ന സൂരിയുടെ പ്രതികരണം ഇന്ദുലേഖ യുടെ സാഹസികമായ വാക്കുകള്‍ ഉണ്ടാക്കിയ അസ്വസ്ഥതയില്‍ നിന്ന്‌ പുറപ്പെടുന്നതാണ്‌. ഇങ്ങനെ തര്‍ക്കുത്തരങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും പ്രലോഭനത്തിലൂടെയും ഭീഷണിപ്പെടുത്തലിലൂടെയുമൊക്കെ വാക്കുകള്‍ ശക്തമായ സമരായുധങ്ങളായി മാറുന്നത്‌ ഇന്ദു ലേഖയിലുടനിീളം കാണാം. ധാര്‍മ്മിക ച്യുതികള്‍ക്കെതിരെയുള്ള സംഘടിത മുന്നേറ്റങ്ങള്‍ക്ക്‌ ശക്തിപകര്‍ന്നുകൊണ്ട്‌ ആദ്യം ്രത്യക്ഷമാവുക ഇച്ഛാശക്തിയുള്ള നേതൃത്വങ്ങളുടെ വിപ്ലവാ ഹ്വാനങ്ങളായിരിക്കും. വിപ്ലവസംരംഭങ്ങള്‍ക്കുള്ള അത്തരം ആഹ്വാനങ്ങള്‍ മുഴങ്ങി കേള്‍ക്കാന്‍ തുടങ്ങുന്നത്‌ കുറച്ചുകാലം കൂടി കഴിഞ്ഞാണെങ്കിലും അതിനു നാന്ദിയാവാന്‍ “ഇന്ദുലേഖയ്ക്ക്‌ കഴിയുന്നുണ്ട്‌. സമൂഹനേതൃത്വത്തിന്‌ അവശ്യം വേണ്ടുന്ന ഒരു ഗുണം സ്വപ്നം കാണാനുള്ള കഴിവാ ണ്‌. ആ കഴിവിനൊപ്പം, ആ സ്വപ്നത്തിന്റെ യുക്തിയെപ്പറ്റി സമൂഹചേതനയെ ബോധ്യപ്പെടു ത്താനും അത്‌ നടപ്പില്‍ വരുത്താനുമുള്ള ഇച്ഛാശക്തിയും നിര്‍ബന്ധമാണ്‌. ചന്തുമേനോന്‍ കണ്ട മനോഹര സ്വപ്നത്തിന്റെ യുക്തിയെ ജനങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്‌. സമൂഹമധ്യത്തില്‍ ഇറങ്ങിനി ന്നുള്ള ജോലി വശമില്ലാത്തതാകയാല്‍ അദ്ദേഹം കഥാപാത്രങ്ങളിലെ വാക്കുകളെ സമരായുധ ങ്ങളാക്കി സാമൂഹിക വിപ്ലവത്തിനുവേണ്ടി പൊരുതുകയാണ്‌ ചെയ്യുന്നത്‌. ദൈവനാമത്തിലുള്ള ഉഗ്രശപഥമായി പുറത്തുവന്ന വാക്കുകളെ സ്വര്‍ണ്ണം പുരട്ടി കാരണവരെക്കൊണ്ടു തന്നെ വിഴു ങ്ങിക്കുന്നിടത്ത്‌ നാടുവാഴിത്തം പരുങ്ങി നില്‍ക്കുകയും മാധവന്റെയും ഇന്ദുലേഖയുടെയും വാക്കു കളിലെ വിപ്ലവജ്വാല അര്‍ത്ഥപൂര്‍ണ്ണത കൈവരിക്കുകയും ചെയ്യുന്നു. ഇന്ദുലേഖയില്‍ ഫ്യുഡലി സത്തെ മറിച്ചിടുന്നത്‌ കര്‍മ്മമല്ല, വാക്കാണ്‌. അങ്ങനെ വാക്കു തന്നെ കര്‍മ്മമാകുന്ന കാഴ്ച ഇന്ദു ലേഖയുടെ സവിശേഷതയാണ്‌. ആക്ഷേപഹാസ്യത്തിന്റെ രന്നലുകള്‍ ഇന്ദുലേഖയിലെ നായികാനായകന്മാരോളം പ്രാധാന്യമുള്ള രണ്ടുകഥാപാത്രങ്ങളാണ്‌ പഞ്ചു മേനോനും സൂരിനമ്പൂതിരിപ്പാടും. കേരളീയ സാമൂഹ്യ ചരിത്രത്തില്‍, സവിശേഷമായ ഒരു കാല ഘട്ടത്തിലെ മണ്ണിന്റെയും മതാചാരങ്ങളുടെയും സൂക്ഷിപ്പുകാരായിരുന്നു ഇരുവരും. വ്യവസ്ഥ 61 യ്ക്കും ശീലങ്ങള്‍ക്കും സംഭവിച്ചേക്കാവുന്ന തകരാറുകളെക്കുറിച്ചുളള ചിന്തകള്‍ അന്ന്‌ അവരെ സംബന്ധിച്ചിടത്തോളം അര്രസക്തമായിരുന്നു. വ്യവസ്ഥ നന്നായിരിക്കുമ്പോഴും നമ്മുടെ ശീല ങ്ങള്‍ക്കാണ്‌ സാധാരണ പിഴവ്‌ സംഭവിക്കാറ്‌. എന്നാല്‍ വ്യവസ്ഥയ്ക്കും ശീലത്തിനും ഒരുപോലെ മൂല്യച്യുതി പിടിപെട്ട ഒരുകാലഘട്ടത്തിന്റെ പ്രതിനിധികളായ ഇവരെ ചന്തുമേനോന്‍ പെരുപ്പിച്ച്‌ അവതരിപ്പിച്ചിരിക്കുന്നത്‌ അനുവാചക മനസ്സില്‍ വിപരീതചിന്ത ഉണര്‍ത്താന്‍ കൂടിയാണ്‌. വിപ രീത കഥാപാത്രങ്ങളുടെയും വിപരീതചെയ്തികളുടെയും ചിശ്രീകരണത്തിലൂടെ ധാര്‍മ്മിക ചിന്ത യേയും യാഥാര്‍ത്ഥ്യബോധത്തേയും ഉണര്‍ത്തുക എന്ന കലയിലെ സാങ്കേതിക വിദ്യ അദ്ദേഹം ഇവിടെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്‌. പഞ്ചുമേനോന്‌ വയസ്സ്‌ എഴുപതാണ്‌. ശാരീരികവും മാനസികവുമായ ശേഷി ക്ഷയി ച്ചുകൊണ്ടിരിക്കുന്ന വാര്‍ദ്ധക്യകാലം. എഴുപതു കഴിഞ്ഞ പക്വതയുടെ പര്യായം രണ്ടാം ബാല്യം എന്നാണ്‌. ഇങ്ങനെ എണ്‍പതും തൊണ്ണൂറും കഴിഞ്ഞ രണ്ടാം ബാല്യങ്ങള്‍ സമൂഹത്തിലെ കിരീ ടംവെക്കാത്ത രാജകുമാരന്മാരായി വര്‍ത്തിച്ചുപോന്നത്‌ കാലാകാലമായ വ്യവസ്ഥയുടെ തകരാറു തന്നെ. വ്യവസ്ഥയുടെ ഇത്തരം പോരായ്മകള്‍ക്കൊപ്പം ജാത്യാ ഉള്ള കോപം, യാഥാസ്ഥിതികത്വം തുടങ്ങിയ ശീലദോഷങ്ങളും കൂടി ചേരുമ്പോള്‍ പിഴവ്‌ പൂര്‍ണ്ണമാകും. കാരണവന്മാരുടെ കടുംപിടുത്തങ്ങള്‍ക്ക്‌ മുമ്പിൽ മാധവനെപ്പോലുള്ള പുതുതലമുറക്കാ രുടെ എടുത്തുചാട്ടങ്ങള്‍ വാക്കുദോഷങ്ങളും പ്രവ്യത്തിദോഷങ്ങളുമായാണ്‌ വന്നുഭവിക്കുന്നത്‌. ഇവരെ മാറ്റിയെടുക്കാന്‍ സ്നേഹത്തിന്റെ നയതന്ത്രമാര്‍ഗ്ഗങ്ങള്‍ ആണ്‌ കൂടുതല്‍ ഉപകരിക്കുക എന്ന്‌ ഇന്ദുലേഖയുടെ ഇടപെടലുകള്‍ കാണിച്ചുതരുന്നത്‌ ശ്രദ്ധിക്കാതെ പോകരുത്‌. കണക്കറ്റ സ്വത്തിനുടമയായ പഞ്ചുമേനോന വേണമെങ്കില്‍ മുഴുവന്‍ അനന്തരവന്മാരെയും പഠിപ്പിക്കാം. പക്ഷേ, എല്ലാവരും ഉദ്യോഗം ഭരിക്കാന്‍ പുറപ്പെട്ടാല്‍ തന്റെ ഭരണം തകര്‍ന്നു പോവു മെന്ന്‌ അയാള്‍ക്ക്‌ അറിയാം. ഇന്ദുലേഖയും മാധവനും തന്നെ പഠിക്കാന്‍ പോയതിന്റെ “മേന്മ്നേരില്‍ കാണാവുന്നതാണ്‌. ഇങ്ങനെ അറിവിന്റെ അപകടങ്ങളെപ്പറ്റി നന്നായി മനസ്സിലാ ക്കിയ പഞ്ചുമേനോന്‍ അറിവില്ലായ്മയുടെ സനകര്യങ്ങള്‍ പരമാവധി ചൂഷണം ചെയ്യുകയാണ്‌. കണ്ണുരുട്ടിയും കലഹിച്ചും ര്പഹരിച്ചും പഴയതിന്റെ സനകര്യങ്ങളിലേക്കും അസനകര്യ ങ്ങളിലേക്കും മറ്റുള്ളവരെ വലിച്ചിഴയ്ക്കുന്ന ഈ പഴഞ്ചന്‍ കഥാപാത്രത്തിന്റെ ചിത്രീകരണത്തി ലൂടെ പുതുമയെക്കുറിച്ചുളള അവബോധമാണ്‌ ചന്തുമേനോന്‍ ലക്ഷ്യമിടുന്നത്‌. പുതുതലമുറ ക്കാരനായ ഗോപാലന്റെ പിന്നാലെ മുറ്റം നിറയെ വട്ടം ചുറ്റി ഓടി ഒടുക്കം മുട്ടുപൊട്ടുന്ന ആ 62 പഴയ തലമുറക്കാരന്റെ ദുര്യോഗം കാണുമ്പോള്‍ അനുവാചകരിലുണരുന്ന പരിഹാസച്ചിരി ഉന്നം വെക്കുന്നതും പഴഞ്ചന്‍ സമ്മ്രദായക്കാരുടെ സങ്കുചിത ബോധത്തെത്തന്നെ. സൂരിനമ്പൂതിരിപ്പാട്‌ - യാഥാസ്ഥിതികത്വത്തിന്റെ ജീര്‍ണ്ഠമുഖം സരസനായ ചെറുശ്ശേരി നമ്പൂതിരിയുടെ പരിഹാസത്തെ ഭയമില്ലാത്തവര്‍ ബുദ്ധിയില്ലാ ത്തവര്‍ മാത്രമാണ്‌. പരിഹസിച്ചാല്‍ ഒരു തരിമ്പും അറിയാത്തവന്‌ ഇദ്ദേഹത്തെ ഭയമില്ല. സൂരി നമ്പൂതിരിക്ക്‌ ഇദ്ദേഹത്തെ ഒട്ടും ഭയമില്ല. സൂരിയുടെ ബൌദ്ധിക നിലവാരമളക്കാന്‍ മറ്റൊരു അള വുകോല്‍ തന്നെ അനാവശ്യമാണ്‌. പരിഹസിക്കപ്പെടുക - എന്നതിന്റെ സ്ഥൂലാര്‍ത്ഥം പവിത്രീകരിക്കപ്പെടുക എന്നാണ്‌. പക്ഷേ, അവഹേളിക്കപ്പെടുക-എന്ന പ്രത്ൃക്ഷാര്‍ത്ഥമാണ്‌ സാധാരണക്കാര്‍ക്ക്‌ വഴങ്ങുക. ഈയൊരു ഗ്രശ്നം മുന്‍കൂട്ടികണ്ടുതന്നെയാണ്‌ സൂരിനമ്പൂതിരിപ്പാടിനെ അവതരിപ്പിക്കുമ്പോള്‍ നമ്പൂതിരി സമുദായത്തോടുള്ള അചഞ്ചലമായ ഐക്യദാര്‍ഡ്യം ്രഖ്യാപിച്ചുകൊണ്ട്‌ ചന്തുമേനോന്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിന്‌ തയ്യാറാവുന്നത്‌. നിശിതമായ പരിഹാസത്തിനു കേന്ദ്രമാവുക വഴി, ആത്മ പരിശോധന ലക്ഷ്യമാക്കേണ്ടുന്ന ഒരു സമുദായത്തെ പ്രതീകവല്‍ക്കരിക്കുന്ന കഥാപാത്രമാണ്‌ സൂരിനമ്പൂതിരിപ്പാട്‌. സ്വന്തം കഴിവുകൊണ്ടോ ്രയത്നംകൊണ്ടോ അല്ല, പരമ്പരാഗതമായ സാമൂഹ്യവ്യവസ്ഥ കനിഞ്ഞു നല്‍കിയ ആനുകൂല്യങ്ങളുടെ ബലത്തിലാണ്‌ സൂരി നമ്പൂതിരിപ്പാടുമാര്‍ സാമൂഹിക ഭരണകേന്ദ്രങ്ങളാവുന്നത്‌. ആന്തരികവും ബാഹ്യവുമായ വൈരുപ്യങ്ങളെ സനകര്യപൂര്‍വ്വും മറ ന്നുകളയാന്‍ കണക്കറ്റസമ്പത്തിന്റെ കൂമ്പാരം അവരെ അനുവദിക്കും. സ്വയം തന്നെപ്പറ്റി വലിയ അഭിപ്രായം മനസ്സില്‍ സൂക്ഷിക്കുന്ന അത്തരക്കാര്‍ക്ക്‌ ഏതുകാലത്തും ഏതുദേശത്തും കൂട്ടിനു ണ്ടാവുക മുഖസ്തുതിക്കാരായ വൈതാളികവ്യന്ദമായിരിക്കും. സാമുദായികചരി്രം പഠനവിധേ യമാക്കുമ്പോള്‍ നവോത്ഥാന കാലത്തെ നമ്പൂതിരി സമുദായം നേരിട്ട വെല്ലുവിളികളേയും അപ ചയത്തെയുംകുറിച്ചറിയാന്‍ ഈ കഥാപാത്രത്തെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ മാത്രം മതിയാ കും. ഇംഗ്ലീഷിനോട്‌ പഞ്ചുമേനോന്റെ മനോഭാവം തന്നെയാണ്‌ സൂരിക്കുമുളളത്‌. ഇംഗ്ലീഷ്‌ പഠിച്ചാല്‍ വൃത്തിയില്ഛായിരിക്കും എന്ന ചിന്താഗതിക്കാരനായ അയാളുടെ സദാചാരബോധം, ഇന്ദു ലേഖയുമായുള്ള സനഹൃദത്തെക്കുറിച്ച്‌ ചെറുശ്ശേരിയോട്‌ ആരായുന്നതില്‍ നിന്നു വ്യക്തമാവും: “എന്താണ്‌ ഇന്ദുലേഖയുമായി സേവ ഉണ്ടോ? ഉണ്ടെങ്കില്‍ പറയാം. ഞാന്‍ ബന്ധം ആവു 63 ന്നതിനു മുമ്പ്‌ ഉള്ളതല്ലേ-പറയുന്നതിന്‌ വിരോധമില്ല. എന്താണ്‌ ചെറുശ്ശേരിയുടെ വാക്കു കേള്‍ക്കു മ്പോള്‍ സേവ ഉള്ളതുപോലെ തോന്നും-ഉണ്ടോ?”” തിരണ്ടുകുളിയും പുളികുടിയും മുതല്‍ സ്മാര്‍ത്തവിചാരം വരെയുള്ള അന്തമില്ലാത്ത അനാ ചാരങ്ങളുടെ ഉപാധി എന്നല്ലാതെ മാനുഷികമായ അസ്തിത്വം സ്ത്രീകള്‍ ഒരിക്കലും അര്‍ഹിച്ചി രുന്നില്ല. പുരുഷന്‍ സ്ത്രീസുഖത്തില്‍ മീതെ ഒരു സുഖം എന്താണുള്ളത്‌ എന്നതാണ്‌ അത്തര ക്കാരുടെ ചോദ്യം. ഒളിസേവയ്ക്കുള്ള ഉപഭോഗവസ്തുവായി മാത്രം സ്ത്രീകളെ കണക്കാക്കി പ്പോന്നിരുന്ന ആ ആഡ്യമനസ്സുകള്‍ അനുകരിക്കാനിഷടപ്പെടുന്ന പുരുഷമാതൃക രംഭയെ ബലാല്‍ക്കാരമായി കീഴടക്കുന്ന രാവണന്റേതാണ്‌. പശുവിലും പട്ടിയിലുമൊക്കെ കാണാവുന്ന മൃഗ്രപായമായ കാമമാണ്‌ സുരിനമ്പൂതിരിക്ക്‌ എതിര്‍ലിംഗത്തോട്‌ തോന്നുന്നത്‌. സദാചാരത്തെപ്പറ്റി അണുവോളം ബോധമുണ്ടായിരുന്നുവെ ങ്കില്‍ വേള്‍ക്കാന്‍ വന്ന ആള്‍ പെണ്ണില്‍ മാത്രമല്ല അവളുടെ അമ്മയിലും ഒരുപോലെ ശ്രമിച്ച്‌ ഒടുക്കം നാണംകെട്ടു മറ്റൊരാളെയും കൊണ്ട്‌ കടന്നുകളയുമായിരുന്നില്ല. സൂരിനമ്പൂതിരിപ്പാടിന്റേത്‌ ഒറ്റപ്പെട്ട ഒരു മുഖമായിരുന്നില്ല. സംസ്ക്കാരത്തിന്റെയും സദാ ചാരത്തിന്റെയും അടിക്കല്ലിളകിപ്പോയ ഒരു സമുദായമാകെ കാലത്തിന്റെ കണ്ണാടിയില്‍ പകര്‍ത്തി ക്കൊടുത്ത വൈരുൂപ്യമായിരുന്നു അത്‌. സാംസ്ക്കാരിക ജീര്‍ണ്ണതയുടെ തിരുത്തപ്പെടേണ്ട ആ വൈരുപ്യത്തെപ്പറ്റി ഓരോരുത്തരേയും ബോധവാനാക്കുന്നതിലൂടെ ആത്മപരിശോധനയ്ക്കു വിധേ യമാക്കി പവിത്രീകരിക്കുവാനുളള ഒരു ശ്രമമാണ്‌ ചന്തുമേനോന്‍ നടത്തുന്നത്‌. കുത്തൊഴുക്കില്‍ മുങ്ങിപ്പോവാതെ ചെറുശ്ശേരിയെപ്പോലുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സ്ൈര്യം ആ ശ്രമത്തിന്‌ വീര്യം പകരുന്നുണ്ട്‌. നൂല്‍ക്കമ്പനിയും ഓഹരി സംസ്ക്കാരവും വളരെക്കാലം നമ്മുടെ വികസനത്തിന്റെ സ്പന്ദനം മണ്ണിനെ മാത്രം ആശ്രയിക്കുന്ന കാര്‍ഷി കവൃത്തിയുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ വികസനത്തിന്റെ കേന്ദ്രസ്ഥാനം മണ്ണില്‍ നിന്ന്‌ വ്യവസായങ്ങളിലേക്കും ഫാകിടറികളിലേക്കും മാറുന്ന കാഴ്ച്ച ഏതു രാജ്യത്തിന്റേയും നവോ ത്ഥാനകാലത്തെ ചരിത്രത്തിന്റെ ഭാഗമാണ്‌. ഈ വ്യവസായ സമ്പദ്വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ്‌ ഓഹരി വിപണികള്‍. പുതിയ ലോക വ്യവസ്ഥയെക്കുറിക്കുന്ന ഈ ഓഹരി സംസ്ക്കാ രത്തിന്റെ ഒരു ചിത്രം ഇന്ദുലേഖയില്‍ ചന്തുമേനോന്‍ അവതരിപ്പിക്കുന്നുണ്ട്‌. ഇന്ദുലേഖയിലെ കേശവന്‍ നമ്പൂതിരി എന്ന കഥാപാത്രം ഓഹരി വിപണിയുമായി ബന്ധപ്പെടുകയും നൂല്‍ക്കമ്പ നിയിലെ ഓഹരികള്‍ ന്വന്തമാക്കുകയും ചെയ്യുന്നുണ്ട്‌. ഇത്തരമൊരു കഥാപാത്രത്തെ അന്നത്തെ 64 സാമൂഹിക വ്യവസ്ഥിതിയില്‍ കണ്ടെത്താന്‍ വളരെ ്രയാസകരമായിരിക്കും. എന്നാല്‍ നവമായ ഒരു ജീവിതാവബോധത്തിന്റെ പ്രതീകമോ പ്രതിനിധിയോ എന്ന നിലയിലാണ്‌ ചന്തുമേനോന്‍ അയാളെ അവതരിപ്പിക്കുന്നത്‌. ന്യൂക്ലിയര്‍ ഫാമിലിയുടെ തുടക്കം ഫ്യൂഡല്‍ ജീവിതക്രമത്തിന്റെ ഒരു ്രധാന സവിശേഷതയാണ്‌ കൂട്ടുകുടുംബരിീതി. കൂട്ടു കുടുംബ വ്യവസ്ഥയിലെ സൂര്യസ്ഥാനീയനാണ്‌ കാരണവര്‍. അതിനെ വലംവെക്കുന്ന ഗ്രഹങ്ങള്‍ മാത്രമാണ്‌ മറ്റെല്ലാ കുടുംബാംഗങ്ങളും. കാരണവരുടെ പ്രീതിയും ഈദാര്യവും ആണ്‌ അവരുടെ നിലനില്‍പിനാധാരം. ആ ജീവിതക്രമത്തില്‍ സ്വന്തമായ ഒരു ഭ്രമണപഥം ഒരാള്‍ക്കും സ്വപ്നം കാണാന്‍പോലും പറ്റാത്ത ഒന്നാണ്‌. കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ശക്തി കുടികൊള്ളുന്നതും ഈ നിയമവ്യവസ്ഥയിലാണ്‌. ഇത്രയും സുദ്യഡ്രമായ വ്യവസ്ഥിതിയില്‍ നിന്നുകൊണ്ടാണ്‌ സാമു ഹികമാറ്റങ്ങളുടെ ആനുകൂല്യം മുതലാക്കി ഇന്ദുലേഖ കാമുകനുമൊത്ത്‌ സ്വപ്നങ്ങള്‍ നെയ്യു കയും സ്വന്തം തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നത്‌. “എന്നെ നാളെ മദിരാശിക്ക്‌ ഒന്നിച്ചുകൊണ്ടുപോവാന്‍ ഒരുക്കമാണെങ്കില്‍ വരാന്‍ ഞാന്‍ തയ്യാറാണ്‌” എന്ന്‌ ഇന്ദു ലേഖ മാധവനോട്‌ പറയുന്നത്‌ കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന്‌ കുതറിത്തെറിക്കാനുള്ള പുതിയ തലമുറയുടെ ആഗ്രഹത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. സ്വതന്ത്രമായ ചിന്തയില്‍ നിന്നും ഉറച്ച സ്രൈര്യത്തില്‍ നിന്നും അനിവാര്യമായ ജീവിതക്രമത്തെക്കുറിച്ചുളള അവബോധത്തില്‍ നിന്നും ഉയര്‍ന്നുവന്ന അഭിപ്രായമായിരുന്നു അത്‌. അതിനെ മാധവന്‍ തല്‍ക്കാലം നിരുല്‍സാഹ പ്പെടുത്തുന്നുണ്ടെങ്കിലും അവസാനം സംഭവിക്കുന്നത്‌ ഇത്തരത്തിലുള്ള വികേന്ദ്രീകരണമാണ്‌. കഥാന്ത്യത്തില്‍ ഇന്ദുലേഖയും മാധവനും മദിരാശിയിലേക്ക്‌ വണ്ടികയറുകയാണ്‌. കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്നും ന്യൂക്ലിയര്‍ ഫാമിലിയിലേക്കുള്ള പുതിയ തലമുറയുടെ ്രവേശനമാണ്‌ ഇതിലൂടെ പ്രതിനിധീകരിക്കപ്പെടുന്നത്‌. പതിനെട്ടാം അധ്യായത്തിലെ വിചാരവിപ്പവം സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കൊണ്ട്‌ ശ്രദ്ധേയമായ ഒന്നാണ്‌ ഇന്ദുലേഖയിലെ പതിനെട്ടാം അധ്യായം. ബാബു കേസബചന്ദ്രസെന്നിന്റെ അത്യുന്നതമായ വെണ്‍മാടമാണ്‌ മാധവനും ഗോവി ന്ദപ്പണിക്കരും ഗോവിന്ദന്‍കുട്ടി മേനോനും തമ്മിലുള്ള ചര്‍ച്ചയ്ക്ക്‌ വേദിയാവുന്നത്‌. ഈശ്വര -നിരീശ്വര വാദങ്ങളും ഇന്ത്യയിലെ ഇംഗ്ലീഷ്‌ സാന്നിധ്യവുമാണ്‌ വാദ്രപതിവാദത്തിന്‌ വിധേയമാ കുന്ന ്രധാന സംഗതികള്‍. 65 നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെക്കുറിച്ചോര്‍ത്ത്‌ ലജ്ജിതനാവുന്ന മാധവനിലെ കാമുകന്‍ എങ്ങിനെയാണ്‌ ഇത്ര പെട്ടെന്ന്‌ ഇത്രയും ഗൌരവതരമായ ഒരു വിഷയത്തിലേക്ക്‌ തന്റെ മനസ്സിനെ നയിക്കാന്‍ കഴിയുക എന്നത്‌ വിമര്‍ശകരുടെ ഭാഗത്തുനിന്നുള്ള ന്യായയുക്തമായ ഒരു ചോദ്യമാണ്‌. പലവിധങ്ങളായ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുന്ന മാധവീ-മാധവന്മാരുടെ അനുരാഗനദിക്കു കുറുകെ ഒരു ശിലാഖണ്ഡമായി ഇതിനെ കണക്കാക്കുന്നവരുണ്ട്‌. ആദിമധ്യാന്തപ്പൊരുത്തമുള്ള വെറുമൊരു പ്രേമകഥയാണിതെന്ന്‌ നിസ്സം ശയം പ്രസ്താവിക്കാനൊരുമ്പെടുന്ന ചിലരെ ഒന്നുരണ്ടു നിമിഷത്തേക്ക്‌ ചിന്തിപ്പിച്ചു നിര്‍ത്താനും കലാസ്യഷ്ടിയുടെ ലക്ഷ്യത്തെക്കുറിച്ച്‌ പുനശ്ചിന്തനം നടത്താനും ഈ “ശിലാഖണ്ഡം” വഴി യൊരുക്കുന്നു എന്നിടത്താണ്‌ ഈ അദ്ധ്യാത്തിന്റെ ഗ്രാധാന്യം നിലക്കൊള്ളുന്നത്‌. വിശ്വാസത്തിന്റെ പ്രശ്നങ്ങള്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും പേരിലുള്ള തര്‍ക്കത്തിലൂ ടെയാണ്‌ 1ടാം അധ്യായം ആരംഭിക്കുന്നത്‌. വിശ്വാസത്തര്‍ക്കത്തില്‍ സ്വാഭാവികമായും ഉണ്ടാവേ ണ്ടുന്ന പക്ഷങ്ങള്‍ രണ്ടാണ്‌. എന്നാല്‍ മൂന്നുപേര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന പക്ഷങ്ങള്‍ രണ്ടല്ല മൂന്നാണ്‌. ഇത്‌ കതുകകരമെന്നതിനേക്കാള്‍ കാലത്തിന്റെ അനിവാര്യതയാ യാണ്‌ വിലയിരുത്തേണ്ടത്‌. മതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും സുദ്യഡ്മായ ചട്ടക്കു ടിനകത്തേക്ക്‌ പാശ്വാത്യധാരകള്‍ പതുക്കെ കടന്നുവരുന്ന കാലം. ശാസ്ത്രത്തിന്റെ നറുവെളിച്ചം വഴി പകര്‍ന്നുകിട്ടിയ ഉര്‍ജ്ജം യുവമനസ്സുകളെ എന്തിനെയും അന്ധമായി വിശ്വസിക്കുന്നതില്‍ നിന്നും വിലക്കുന്നു. പകരം അവരുടെ സംശയങ്ങള്‍ക്ക്‌ ഉത്തരങ്ങളും യുക്തിയുക്തമായ തെളി വുകളും ആവശ്യപ്പെടുന്നതിന്‌ അവരെ സജ്ജരാക്കുന്നു. ന്യൂനപക്ഷമാണെങ്കിലും അങ്ങനെ യുള്ള ഒരു യുവതയുടെ പ്രതിനിധിയാണ്‌ ഇവിടെ ഗോവിന്ദന്‍കുട്ടി മേനോന്‍. അദ്ദേഹത്തിന്റെ അഭിപ്രായം നോക്കുക: “മനുഷ്യര്‍ക്ക്‌ അറിവ്‌ വര്‍ദ്ധിക്കുന്നിടത്തോളം ദൈവവിചാരത്തിന്‌ ന്യൂനത സംഭവിക്കുമെന്ന്‌ ഞാന്‍ വിചാരിക്കുന്നു. മതം എന്നുപറയുന്നത്‌ ഓരോ മനുഷ്യര്‍ ഉണ്ടാക്കിയതാ ണ്‌. അതിന്റെ ഗുണദോഷത്തെപ്പറ്റി ഒന്നും ചിന്തിക്കാതെ പൂര്‍വ്വികന്മാര്‍ ആചരിച്ചു വരുന്നതാക യാല്‍ നോം ആചരിച്ചുവരണം എന്നുപറയുന്നത്‌ കേവലം തെറ്റാണ്‌” ഈശ്വരന്‍, മതം, മനുഷ്യന്‍ എന്നിവയെക്കുറിച്ച്‌ ഗോവിന്ദന്‍കുട്ടിമേനോനുള്ള കാഴ്ചപ്പാ ടുകള്‍ ഇവിടെ സുദ്യഡ്രവും സുതാര്യവും കൃത്യതയാര്‍ന്നതുമാണ്‌. ഈശ്വരന്‍ എന്നൊരു സാങ്കല്‍പ്പത്തേയോ അതിനുണ്ടെന്നു കരുതുന്ന ശക്തിയേയോ എങ്ങും കാണാത്തതിനാല്‍ അതില്‍ 66 വിശ്വസിക്കാന്‍ അയാളെ കിട്ടില്ല. മറിച്ച്‌ മനുഷ്യന്‍ കാലഘട്ടങ്ങളിലൂടെ നേടിയെടുത്ത അറിവാണ്‌ ്രധാനം. അവന്‍ നേടുന്ന അറിവിന്റെ അളവനുസരിച്ച്‌ ഭൂമിയിലെ മാറ്റങ്ങള്‍ക്ക്‌ ആപേക്ഷികത്വം കാണും. നവോത്ഥാനകാലത്ത്‌ വികസിച്ചുവന്ന നാസ്തികമായ ധാരയുടെ പ്രതിനിധിയാണ്‌ ഗോവി ന്ദന്‍കുട്ടി മേനോന്‍ എന്ന്‌ അയാളുടെ വാദഗതികള്‍ വ്യക്തമാക്കുന്നുണ്ട്‌. ഇംഗ്ലീഷ്‌ പഠനം ഗുണങ്ങളോടൊപ്പം പലവിധ ദോഷങ്ങളും കുട്ടികള്‍ക്ക്‌ വരുത്തിവെക്കു ന്നുണ്ടെന്നതാണ്‌ ഗോവിന്ദപ്പണിക്കരുടെ പരാതി. പുസ്തകങ്ങള്‍ വായിച്ചും മറ്റും അന്ധാളിച്ച്‌ ലനകികാചാരങ്ങളേയും മതങ്ങളേയും വിട്ട്‌ എന്തും ചെയ്യാമെന്നുള്ള ധൈര്യം കുട്ടികളില്‍ വന്നു ചേര്‍ന്നിരിക്കുന്നു. രണ്ടാമത്‌ ഇത്‌ നിമിത്തം ഗുരുജനങ്ങളിലും ബന്ധുജനങ്ങളിലും എല്ലായ്പ്പോഴും ഉണ്ടാകേണ്ടുന്ന ഭക്തി, വിശ്വാസം, സ്നേഹം ഇവ ക്രമേണ നശിച്ചില്ലാതായിക്കൊണ്ടിരിക്കുന്നു. മാധവന്റെ പ്രവൃത്തിതന്നെ ഉദാഹരണം. ദൈവവിശ്വാസത്തെയും ഭയത്തെയും അനുസരിച്ചാണ്‌ ഗുരുജനവിശ്വാസവും ഭക്തിയും ഉണ്ടാവേണ്ടത്‌. ദൈവവിശ്വാസം തന്നെ ഇല്ലെങ്കില്‍ പിന്നെ എന്ത്‌ ഗുരുജന വിശ്വാസം”- എന്നൊക്കെയാണ്‌ ഗോവിന്ദപ്പണിക്കര്‍ പറയുന്നത്‌. മാധവന്‍ ഭംഗിക്കുവേ ണ്ടിയെന്നോണം ചന്ദനം തൊടാറുള്ളത്‌ കാണാറുണ്ടെങ്കിലും ക്ഷേര്ത്തില്‍ പോകുന്നത്‌ ഈയിടെ കാണാറേ ഇല്ലെന്നു പറയുന്ന പണിക്കര്‍ മാധവനുള്‍പ്പെടെയുള്ള പുതുതലമുറയില്‍ സന്മാര്‍ഗ്ഗ സദാചാര വിദ്വേഷം കടന്നുകൂടിയതില്‍ കഷടം (പ്രകടിപ്പിക്കുന്നു. ദൈവം എല്ലായിടത്തും നിറഞ്ഞ്‌ സര്‍വ്വാന്തര്യാമിയായി ഇരിക്കുന്ന ഒന്നാണെന്നതാണ്‌ പണിക്കരുടെ നിലപാട്‌. ആദ്യത്തേതില്‍ നിന്ന്‌ “വിരുദ്ധമാണെങ്കിലും ഈ കാഴ്ച്ചപ്പാടും ഗോവിന്ദന്‍കുട്ടി മേനോന്റേതു പോലെ സുതാ ര്യവും ദ്യഡ്വവുമാണ്‌. അച്ഛന്‌ വിഷാദം അശേഷം വേണ്ടെന്നും എനിക്ക്‌ നിരീശ്വരമതമല്ലെന്നും പറയുന്ന മാധ വന്‍ അതെങ്ങനെയാണ്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന്‌ ശ്രദ്ധിക്കുക: “ഈശ്വരന്‍ ഉണ്ടെന്നുതന്നെയാണ്‌ ഞാന്‍ പലേ സംഗതികളെ ആലോചിച്ചതില്‍ തീര്‍ച്ച യായും വിശ്വസിക്കുന്നത്‌. അമ്പലത്തില്‍ പോവേണ്ട എന്നും ഞാന്‍ വെച്ചിട്ടില്ല. ഭസ്മം കിട്ടിയാല്‍ കുറി ഇടുന്നതിനും എനിക്ക്‌ വിരോധമൊന്നും ഇല്ല. എന്നാല്‍ ചന്ദനവും ഭസ്മവും അമ്പലവും ഈശ്വരനും തമ്മിലുള്ള സംബന്ധം എന്താണെന്ന്‌ ഞാന്‍ അറിയുന്നില്ല.” “എനിക്ക്‌ ഗുരുത്വക്കേട്‌ എന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്ന്‌ അറിഞ്ഞുകൂടാ” - എന്ന്‌ മുമ്പൊ രിക്കല്‍ പറഞ്ഞ അതേശൈലിയിലാണ്‌ മാധവന്റെ ഈ പ്രസ്താവനയും. അറിവിന്റെ വെളിച്ചം കൊണ്ട്‌ കാര്യങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുമ്പോള്‍ ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച്‌ മാധ വന്‍ വല്ലാത്ത ആശയക്കുഴപ്പത്തില്‍ ചെന്നുവീഴുന്നുണ്ട്‌. പലേസംഗതികളും കൂട്ടിവെച്ച ആലോ 67 ചിച്ച്‌ ഈശ്വരസാന്നിധ്യം ഉറപ്പിക്കുന്നുണ്ടെങ്കിലും ചന്ദനവും ഭസ്മവും ഈശ്വരനും അമ്പലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വീണ്ടും സംശയം ബാക്കിയാവുന്നു. എന്നു പറഞ്ഞാല്‍ മാധവന്‍ പരിപൂര്‍ണ്ണ വിശ്വാസിയോ പരിപൂര്‍ണ്ണ നിരീശ്വരവാദിയോ അല്ല. ഇതു രണ്ടിന്റെയും മധ്യത്തി ലാണ്‌ അദ്ദേഹത്തിന്റെ നില്‍പ്പ. മധ്യത്തില്‍ നില്‍ക്കുമ്പോഴും അദ്ദേഹത്തിനിഷ്ടം ഗോവിന്ദന്‍കുട്ടി മേനോനെ പിന്തുടരാനാണ്‌. ഒന്നു കടത്തിപ്പറഠഞ്ഞാല്‍ ഈശ്വര വിശ്വാസിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന നിരീശ്വരവാദി (ശാസ്ത്രപക്ഷപാതി)യാണയാള്‍. ഗോവിന്ദപ്പണിക്കര്‍ വിശ്വസി ക്കുന്ന ദൈവവും മാധവന്റെ ദൈവവും രണ്ടും രണ്ടാണ്‌. മാധവന്റെ വിശദീകരണം നോക്കുക: “ഈശ്വരനെ ഞാന്‍ കണ്ടിട്ടില്ലാ. എന്താണ്‌ എങ്ങനെയാണ്‌ ഈശ്വരന്‍ എന്നതും എനിക്ക്‌ വെളി വായി പറയാന്‍ സാധിക്കില്ല. എന്നാല്‍ ഞാന്‍ ഈ ജഗത്തില്‍ എങ്ങും വലുതായി അനിര്‍വ്വചനിീ യമായി ഒരു ശക്തിയെ അന്തര്‍ഭവിച്ചുകാണുന്നുണ്ട്‌. ആ ശക്തിയെയാണ്‌ ഞാന്‍ ഈശ്വരന്‍ എന്നു വിചാരിക്കുന്നതും പറയുന്നതും. ആ ശക്തി ഇന്നതാണെന്നു വ്യക്തമായി അറിവാനും പറവാനും പ്രയാസം. അതിനെക്കുറിച്ച്‌ ഒന്നുമാ്രം ഞാന്‍ പറയാം. ആ ശക്തിയുടെ അഭാവത്തില്‍ ജഗ ത്തിന്‌ ഇപ്പോള്‍ കാണപ്പെടുന്ന സ്ഥിതി ഉണ്ടാവാന്‍ പാടില്ലെന്ന്‌ ഞാന്‍ വിചാരിക്കുന്നു. ഈ ശക്തി സര്‍വ്ൃചരാചരങ്ങളിലും കാണപ്പെടുന്നു. മനുഷ്യന്‍ മുതല്‍ പീപീലികാകൃമി വരെയുള്ള ജംഗമങ്ങളിലും പര്‍വുതങ്ങള്‍ മുതൽ തൃണപര്യന്തം ഉള്ള സ്ഥാവരങ്ങളിലും സൂര്യന്‍ മുതല്‍ക്കുള്ള ആകാശചാരികളായി കാണപ്പെടുന്ന സകലഗ്രഹങ്ങളിലും ഗോളങ്ങളിലും നക്ഷത്രങ്ങളിലും സക ലകാലങ്ങളിലും കാണ്‍മാനോ സ്പര്‍ശത്താലറിവാനോ കേള്‍പ്പാനോ മനസ്സില്‍ ഗ്രഹിപ്പാനോ പാടുള്ളതായ സകലസാധനങ്ങളിലും വിഷയങ്ങളിലും ഈ ഒരു ശക്തിയെ സൂക്ഷ്മമായി ആലോ ചിച്ചു നോക്കുമ്പോള്‍ ഞാന്‍ എല്ലായ്പ്പോഴും കാണുന്നു. ഈ ശക്തിയെയാണ്‌ ഞാന്‍ ദൈവം എന്നു വിചാരിക്കുന്നത്‌.” മാധവന്റെ ഈ അഭിപ്രായഗതികളെ മലയാളത്തിലെ (്പമുഖ നിരൂപകനും യുക്തിവാദി യുമായിരുന്ന എം. ഗോവിന്ദന്റെ കാഴ്ചപ്പാടുകളുമായി ചേര്‍ത്തു വായിക്കാനാവും. ഈശ്വരന്റെ അസ്തിത്വം നിരാകരിക്കുന്ന ഗോവിന്ദന്‍ പക്ഷേ, ഭൂമിക്കും സകല ബ്രാഹ്മാണ്ഡങ്ങള്‍ക്കും ബാധ കമാവുന്ന ഒരു അദൃശ്യശക്തിയെ അംഗീകരിക്കുന്നുണ്ട്‌. അതിന്‌ അദ്ദേഹം നല്‍കുന്ന പേര്‍ പ്രാപ ഞ്ചിക ഗ്പതിഭാസത്തിന്റെ പ്രസരം എന്നാണ്‌. നോക്കുക: “പപഞ്ചത്തിലെ എല്ലാ ്രതിഭാസങ്ങള്‍ക്കും പ്രേരകശക്തിയും നിര്‍ണ്ണായക നിയമവു മായി വര്‍ത്തിക്കുകയും ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ ഈ തത്വമാണ്‌. എങ്കില്‍ പ്രായോഗികത യുടെ പരിണാമമനുസരിച്ച്‌ നോക്കുമ്പോള്‍ കൂടുതല്‍ പ്രസക്തിയുള്ള പ്രമേയത്തിലെത്തുന്നു. 68 സ്വന്തമായ നിയമങ്ങളാല്‍ ഭരിക്കപ്പെടുന്ന ്രഹ്മാണ്ഡത്തിന്റെ ഒരു ഘടകമായ ഭൂമിക്കും ഗ്രപ ഞ്ചത്തെ ബാധിക്കുന്ന പൊതുനിയമം ബാധകമാണ്‌. ഭൂമിയില്‍ നിലനില്‍ക്കുന്ന ചരാചരങ്ങളില്‍ അതിപ്രധാനമായ സ്ഥാനം മനുഷ്യവര്‍ഗ്ഗത്തിനുണ്ട്‌. അപ്പോള്‍ സാര്‍വൃത്രികമായ പ്രാപഞ്ചിക പ്രതി ഭാസത്തിന്റെ പ്രസരം അവരിലും ഉള്‍ക്കൊള്ളുന്നു.” ഈ അഭിപ്രായം ചന്തുമേനോന്‍ മുക്കാല്‍ നൂറ്റാണ്ടു മുന്വേ പറഞ്ഞുവെച്ചു എന്നിടത്ത്‌ അദ്ദേഹത്തിന്റെ ആധുനികമനസ്സ്‌ വ്യക്തമാണ്‌. ഇവിടെ വിശ്വാസത്തിന്റെയും അവിശ്വാസത്തി ന്റെയും ചുഴിയില്‍ വീണ്‌ വട്ടം കറങ്ങുന്നത്‌ ഗോവിന്ദപ്പണിക്കരോ ഗോവിന്ദന്‍കുട്ടി മേനോനോ മാധവനോ അല്ല എന്നതാണ്‌ വസ്തുത. ഈ മൂന്നുപേരും ഗ്രതിനിധാനം ചെയ്യുന്ന ഈശ്വര-നി രീശ്വര-അവസരവാദപരമായ മാനസികാവസ്ഥകള്‍ യഥാര്‍ത്ഥത്തില്‍ ചന്തുമേനോന്റെ തന്നെ വിരുദ്ധ മാനസികഭാവങ്ങളാണ്‌. മതത്തിന്റെയും ആചാരത്തിന്റെയും മറ്റും അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന ചന്തുമേനോനെ അറിവിന്റെയും യുക്തിയുടെയും വെളിച്ചം ആശയക്കുഴപ്പത്തില്‍ തള്ളി വിടുകയാണ്‌. ഈശ്വര-നിരീശ്വര പക്ഷങ്ങളിലേതെങ്കിലുമൊന്നില്‍ ധൈര്യമായി നിലയുറപ്പിക്കാന്‍ പറ്റാതെ ഇരുപക്ഷത്തേക്കും ചാഞ്ചാട്ടം നടത്തുന്ന മാധവന്റെ മാനസികാവസ്ഥ പ്രതിനിധാനം ചെയ്യുന്നത്‌ മേനോന്റെ തന്നെ മനസ്സിനെയാണ്‌. മലയാള സാഹിത്യത്തിലെ ചങ്കുറപ്പുള്ള ദൈവനിഷേധികളുടെ കാലം ചന്തുമേനോനില്‍ നിന്നും അല്‍പം അകലെയാണെങ്കിലും നവോത്ഥാനത്തിന്റെ അലയൊലികള്‍ സമ്മാനിക്കുന്ന ചലനങ്ങള്‍ ചിലചില ആശയക്കുഴപ്പങ്ങളുടേതു കൂടിയാണെന്നും ഇവിടം മുതല്‍ തെളിയുന്നു. പരിപൂര്‍ണ്ണ വിശ്വാസം-ആശയക്കുഴപ്പം-പരിപൂര്‍ണ്ണനിരാസം എന്ന രീതിയിലുള്ള വിശ്വാസത്തിന്റെ പുരോഗമനം പില്‍ക്കാലത്തെ പുരോഗമന സാഹിത്യത്തിന്റെ ചരിത്രത്തില്‍ നിന്ന്‌ വായിച്ചെടു ക്കാവുന്നതാണ്‌. ഇംഗ്ലീഷ്‌ ഗവണ്‍മെന്റും കോണ്‍ഗ്രസ്സും ഇന്ത്യയിലെ ഇംഗ്ലീഷ്‌ ഗവണ്‍മെന്റിന്റെ സാന്നിധ്യവും കോണ്‍ഗ്രസ്സിന്റെ ്രവര്‍ത്തനങ്ങ ളുമാണ്‌ പതിനെട്ടാം അധ്യായത്തിലെ മറ്റൊരു ചര്‍ച്ചാവിഷയം. വിശ്വാസ ്രശ്നങ്ങളെക്കുറിച്ചുള്ള ദീര്‍ഘനേരത്തെ സംവാദത്തിനൊടുവില്‍ ഗോവിന്ദന്‍കുട്ടി മേനോനാണ്‌ രണ്ടാമത്തെ വിഷയ ത്തിന്‌ തുടക്കം കുറിക്കുന്നത്‌. അദ്ദേഹം കോണ്‍ഗ്രേസ്സിന്റെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശി ക്കുന്നു. കൊടിയദാരിദ്ര്യത്തെക്കുറിച്ചും സ്ത്രീനിരക്ഷരതയെക്കുറിച്ചും ആശങ്കാകുലനാകുന്ന മേനോന്‍ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിലൂടെ ഇന്ത്യയെ ഇംഗ്ലണ്ടിനു സമമാക്കി വളര്‍ത്തേണ്ട 69 തിനെക്കുറിച്ച്‌ വാചാലനാകുന്നു. വീഴ്ച്ചകളെയും അറിവില്ലായ്മകളെയും തെറ്റുകളെയും തീര്‍ത്ത്‌ പരിഷകരിച്ചതിന്റെ ശേഷം വേണം രാജ്യഭാരവിഷയങ്ങളെക്കുറിച്ച്‌ ചിന്തിക്കാന്‍ എന്നതാണ്‌ അദ്ദേ ഹത്തിന്റെ നിലപാട്‌. മാധവന്‍ ഇക്കാര്യത്തെക്കുറിച്ച വളരെ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്‌. ഇംഗ്ലീഷ്‌ രാജ്യഭാരം തുടങ്ങിയ മുതല്‍ രാജ്യത്ത്‌ പലശ്രേയസ്സുകളും അഭിവൃദ്ധിയും സുഖവും മേല്‍ക്കു മേല്‍ വര്‍ദ്ധിച്ചു കാണുന്നതിനാല്‍ ശ്രമേണ ഇംഗ്ലീഷ്‌ ഗവണ്‍മെന്റും ഇന്ത്യാ ഗവണ്‍മെന്റും അന്യോന്യം യോജിച്ച്‌ ഏകീകരിക്കണമെന്നതാണ്‌ അത്‌. ഇംഗ്ലീഷ്‌ രാജാക്കന്മാരും ഇംഗ്ലീഷ്‌ ഗവണ്‍മെന്റും ഇന്ത്യയുടെ സ്വന്തം രാജാക്കന്മാരും ഇന്ത്യയുടെ ഗവണ്‍മെന്റും ആകണം എന്നതത്രെ മാധവന്‍ വിശ്വസിക്കുന്ന കോണ്‍ഗ്രസിന്റെ അഭിപ്രായവും ആഗ്രഹവും. ഇംഗ്ലീഷ്‌ ഗവണ്‍മെന്റി നോടുള്ള മാധവന്റെ അന്ധമായ വിധേയത്വം വെളിപ്പെടുന്ന ചിന്താഗതികളാണിവ. തന്റെ നാടിന്റെ പുരോഗതിയെക്കുറിച്ചുള്ള സ്വപ്നത്തില്‍ നിന്ന്‌ ഉറവയെടുക്കുന്നതെങ്കിലും അപകടകരമായ വിധേ യത്വം ശ്രദ്ധിക്കുക: “ഇംഗ്ലീഷുകാര്‍ക്ക്‌ ഞങ്ങളില്‍ ഇപ്പോള്‍ ഉള്ളതില്‍ അധികം വിശ്വാസവും പ്രേമവും ബഹു മാനവും ഉണ്ടാവാനും ഇംഗ്ലീഷുഗവണ്‍മെന്റു ഞങ്ങളെയും ഇംഗ്ലീഷുകാരെയും യാതൊരു ഭേദ മായി വിചാരിക്കാതിരിക്കാന്‍ വേണ്ടിയും ഞങ്ങള്‍ യത്നിക്കുന്നു.........”൦ ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ സന്തതിയാണ്‌ മാധവന്‍. ചോദ്യം ചെയ്യപ്പെടാനാവാത്ത അധി കാരസീമകളുള്ള കാരണവരുടെ മുമ്പില്‍ നിന്നും “സിദ്ധാന്തങ്ങള്‍ 'ക്കൊന്നിനും കീഴടങ്ങാതെ തന്റെ ഇഷടങ്ങള്‍ മാത്രം നടപ്പിലാക്കി സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ നടന്നുകയറിയ വ്യക്തി യുമാണ്‌ അയാള്‍. അങ്ങനെയുള്ള ഒരാള്‍ ഫ്യൂഡല്‍ വ്യവസ്ഥിതിയോട്‌ കിടപിടിക്കുന്ന അധികാ രവ്യവസ്ഥിതികളുള്ള സാഗ്രാജ്യത്വത്തിനു മുമ്പില്‍ മുട്ടുമടക്കി അവരുടെ ഇഷ്ടാനിഷടങ്ങള്‍ക്ക്‌ കീഴടങ്ങി നില്‍ക്കുന്നത്‌ വ്യക്തിതാല്‍പര്യം മുന്‍നിര്‍ത്തിയോ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയോ എന്നത്‌ ചിന്തയ്ക്ക്‌ വക നല്‍കും. കാരണവരുടെ സിദ്ധാന്തങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങാതെ മാധ വന്‍ സായിപ്പിന്റെ സിദ്ധാന്തങ്ങള്‍ക്കുമുന്നില്‍ കീഴടങ്ങുന്ന കാഴ്ച്ച കാലം സമ്മാനിക്കുന്ന വിരു ദ്ധചിത്രങ്ങളിലൊന്നാണ്‌. ഇംഗ്ലീഷ്‌ ഗവണ്‍മെന്റിനെ സംശയദൃഷ്ടിയോടെ നോക്കുന്നതുപോലും മഹാകഷ്ടമാ ണെന്ന്‌ അഭിപ്രായപ്പെടുന്ന മാധവന്‍ അവരെ ലോകത്തിന്റെ തന്നെ രക്ഷകരായി വാഴുത്തുന്നു. അദ്ദേഹത്തിന്റെ ആരാധന കത്തിക്കയറുന്നത്‌ ശ്രദ്ധിക്കുക: “ഇംഗ്ലീഷുകാരോളം ബുദ്ധിസാമര്‍ത്ഥ്യം ഉണ്ടായിട്ടു മറ്റൊരു ജാതിക്കാരെ കാണ്മാന്‍ കഴി 70 യുമോ? സംശയം. ഈ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ അവരില്‍കാണുന്നത്‌ ഒന്നാമത്‌ നീതിജ്ഞത, രണ്ടാമത്‌ നിഷപക്ഷപാതിത്വം, മുന്നാമത്‌ ദയ, നാലാമത്‌ ധീരത, അഞ്ചാമത്‌ ഉത്സാ ഹം, ആറാമത്‌ ക്ഷമ ഇതുകളാണ്‌. ഇങ്ങനെ ആറു സാധനങ്ങളെക്കൊണ്ടാണ്‌ ഇംഗ്ലീഷുകാര്‍ ഇത്ര അധികം രാജ്യങ്ങള്‍, ഈ ലോകത്തില്‍ സ്വാധിീനമാക്കി രക്ഷിച്ചുവരുന്നത്‌. ഇങ്ങിനെ ഉത്കൃഷ്ട ബുദ്ധികളായ മനുഷ്യരാല്‍ ഭരിക്കപ്പെടുവാന്‍ സംഗതിവന്നത്‌ ഇന്ത്യയുടെ ഒരു മഹാ ഭാഗ്യമാണെന്നുള്ളതിന്‌ സംശയമില്ല.” മാധവന്‍ ഒരു സാധാരണക്കാരനല്ല. അന്ന്‌ ഒരാള്‍ക്ക്‌ നേടാന്‍കഴിയുന്ന ഉയര്‍ന്ന യോഗ്യത കളും ഉദ്യോഗവും കൈമുതലായുള്ളയാളാണയാള്‍. ഒരു നൂറ്റാണ്ടുകാലത്തെ അധിനിവേശത്തിനു ശേഷവും ഇംഗ്ലീഷുകാരുടെ ഗുഡലക്ഷ്യങ്ങളെപ്പറ്റി അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല എന്നു വിശ്വസിക്കാന്‍ ആര്‍ക്കും (പയാസപ്പെടേണ്ടിവരും. ഒന്നാം സ്വാതന്ത്യസമരത്തെ അപല പിക്കുന്ന മാധവന്റെ രാജഭക്തി സായിപ്പിനെയും കടന്നുനില്‍ക്കുന്നുണ്ട്‌. ചലനമറ്റു കിടന്നിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നവീനതയുടെ കൈത്തിരി കാട്ടിത്തന്നവ രാണ്‌ ഇംഗ്ലീഷുകാര്‍ എന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്തൊക്കെ ഗുഡഃലക്ഷ്യങ്ങള്‍ അവര്‍ക്കു ണ്ടായിരുന്നാലും അവര്‍ കാണിച്ചു തന്ന പുതിയ ജീവിതക്രമങ്ങളെയും വിദ്യാഭ്യാസരീതിയേയും ഭരണവ്യവസ്ഥയേയും മാധവന്‍ നന്ദിയോടെ മാത്രമേ നോക്കിക്കാണാനാവൂ. മാധവനിലൂടെ പ്രകാ ശിതമാവുന്ന നന്ദി ചന്തുമേനോനെപ്പോലുള്ളവരുടെ ഉപകാരസ്മരണകൂടിയാണ്‌. കാരണം അന്നത്തെ ഇവിടുത്തെ ഇംഗ്ലീഷ്‌ ഭരണത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ്രധാനിയാ യിരുന്നു ചന്തുമേനോന്‍. ഇംഗ്ലീഷ്‌ സാന്നിധ്യമില്ലായിരുന്നുവെങ്കില്‍ മാധവന്‍ മൂരിക്കുട്ടന്റെയും ഇന്ദുലേഖയ്ക്ക്‌ കല്യാണിക്കുട്ടിയുടെയും ചന്തുമേനോന്‍ ഏതെങ്കിലും തറവാട്ടു കാര്യസ്ഥന്റെയും ഗതിവരുമായിരുന്നു എന്നത്‌ ചന്തുമേനോന്റെ ആ ഇംഗ്ലീഷ്‌ വിധേയത്വത്തിന്‌ ഉചിതമായ ന്യായീ കരണമാണ്‌. പതിനെട്ടാം അധ്യായം - നവീനതയുടെ പടിപ്പുര മാധവിമാധവന്മാരുടെ അനുരാഗക്ഥയ്ക്കാണ്‌ പ്രാമുഖ്യമെങ്കിലും അ്രതന്നെ പ്രാധാന്യം ഇന്ദുലേഖയിലെ ഭ്ടാം അദ്ധ്യായത്തിനുമുണ്ട്‌. ധാരാളം സമയം എടുത്തുകൊണ്ടുള്ള മുന്നൊരുക്ക ങ്ങള്‍ ചന്തുമേനോന്‍ നടത്തിയിട്ടുണ്ട്‌. ്രധാന കഥാതന്തു അല്‍പകാലമായി മനസ്സിലുണ്ടായിരു ന്നതിനാൽ അവ പകര്‍ത്തിവെക്കാന്‍ വലിയൊരു ബുദ്ധിമുട്ട നേരിടേണ്ടി വന്നിട്ടില്ല. എന്നാല്‍ ധാരാളം സമയവും ശ്രദ്ധയും ആവശ്യമായി വന്ന ഭാഗമാണ്‌ ടാം അദ്ധ്യായം. വിദേശത്തുനിന്നും 71 പുസ്തകങ്ങള്‍ വരുത്തിയുള്ള തയ്യാറെടുപ്പുകള്‍ വരെ അതിനദ്ദേഹം നടത്തിയിട്ടുണ്ട്‌. ഭാം അദ്ധ്യാ യത്തിലെത്തുമ്പോള്‍ കഥയുടെ ഭാവത്തിലുണ്ടാവുന്ന മാറ്റം ഏതൊരാള്‍ക്കും പെട്ടെന്ന്‌ അനുഭവ വേദ്യമാകും. ഇവിടം മുതല്‍ കഥാവിനിമയകേന്ദ്രം ഹൃദയത്തില്‍ നിന്ന്‌ തലച്ചോറിലേക്ക്‌ മാറു ന്നു. വൈകാരികതയില്‍ നിന്ന്‌ വിചാരബോധത്തിലേക്കുള്ള മാറ്റമാണ്‌ പലരേയും അസ്വസ്ഥരും അസഹിഷണുക്കളുമൊക്കയാക്കിത്തിര്‍ക്കുന്നത്‌. ഭൂതകാലത്തേയും ഭാവികാലത്തേയും കുറിച്ചുള്ള ആഴമേറിയ ചിന്തകളുടെ ഫലമാണ്‌ ആ അദ്ധ്യായം. നാലുകെട്ടിന്റെ നടുമുറ്റത്തുനിന്ന്‌ ര്രഹ്മാണ്ഡത്തിന്റെ വിശാലതയോളം വളര്‍ന്നു നില്‍ക്കുന്ന ചിന്തകള്‍ ആ ചര്‍ച്ചയിലൂടെ അനാവൃതമാവുന്നു. മതം, തത്വചിന്ത, ഈശ്വരവിശ്വാ സം, ഇംഗ്ലീഷ്‌ സാന്നിദ്ധ്യം തുടങ്ങിയവയെക്കുറിച്ചുള്ള തികച്ചും വിപ്ലവകരമായ വീക്ഷണങ്ങള്‍ ഇതിലുടെ പ്രകാശിതമാവുന്നുണ്ട്‌. നാട്ടിന്‍പുറത്തുനിന്നും നാഗരികതിയിലേക്കും ആദ്ധ്യാത്മിക തയില്‍ നിന്ന്‌ ശാസ്ത്രീയതയിലേക്കും മതത്തിന്റെ സങ്കുചിത്വത്തില്‍ നിന്ന്‌ മാനവികതയിലേക്കും സ്വേച്ഛാധിപത്യ അധികാരഘടനയില്‍ നിന്ന്‌ കേന്ദ്രീകൃത അധികാര ഘടനയിലേക്കുമുള്ള മാറ്റ ത്തിന്റെ ആവശ്യകതയെക്കുറിച്ചും അവ വാഗ്ദാനം ചെയ്യുന്ന സാകര്യങ്ങളെയും നേട്ടങ്ങളെയും കുറിച്ചുമുള്ള രേഖകൂടിയാണിത്‌. നാലുകെട്ടിന്റെ വെളിച്ചംകുറഞ്ഞ പൂമുഖമല്ല, നവീനതയുടെ തുറമുഖങ്ങളായ ബോംബെയും കൽക്കട്ടയും മരദാസ്സുമൊക്കെയാണ്‌ ഈ അദ്ധ്യായത്തിന്റെ പശ്ചാ ത്തലമായി നില്‍ക്കുന്നതെന്ന്‌ ശ്രദ്ധിച്ചാല്‍ ചന്തുമേനോന്റെ താല്‍പര്യം എന്തെന്നു വ്യക്തമാവും. നവോത്ഥാനത്തിന്റെ ഗ്രസരം അന്നത്തെ കേരളീയ സമൂഹത്തെക്കുറിച്ചുളള ധാരാളം ചിശ്രങ്ങള്‍ നമുക്ക്‌ സമ്മാനിക്കു ന്നുണ്ടെങ്കിലും മൊത്തമായി വിലയിരുത്തിയാല്‍ ഇന്ദുലേഖ ഒരു യാഥാര്‍ത്ഥ്യമല്ല. ഇന്ദുലേഖ ചന്തുമേനോന്റെ ഒരു സ്വപ്നമായിരുന്നു. അസംഘടിതവും അസംതൃപ്തവുമായിരുന്ന ഒരു സമൂ ഹത്തിന്റെ ഭാവിയെക്കുറിച്ച്‌ കണ്ടുവെച്ച ഒരു സ്വപ്നം. സമ്പത്തും ആരോഗ്യവും ബുദ്ധിയും ഉണ്ടായിരുന്നിട്ടും മൂരിക്കുട്ടനെപ്പോലെ വളരേണ്ടിവന്ന യുവതലമുറയെക്കുറിച്ചും സനന്ദര്യം മാത്ര മല്ല മിടുക്കും ധൈര്യവും ഉണ്ടായിരുന്നിട്ടും ജാതിക്കോമരങ്ങളുടെ പിടിയിലകപ്പെട്ടുപോന്ന സ്ത്രീക ളെക്കുറിച്ചും കൂട്ടുകുടംബ വ്യവസ്ഥിതിയില്‍പ്പെട്ട്‌ നരകിക്കുന്ന കുറേ മനുഷ്യക്കോലങ്ങളെക്കു റിച്ചുമുളള അനുകമ്പയില്‍ നിന്ന്‌ രൂപംകൊണ്ട സ്വപ്നം. ഇന്ദുലേഖ അന്നത്തെ കേരളീയ സാംസ്ക്കാരിക ചേതനയില്‍ ഒരു സ്ഫോടനം തന്നെ സൃഷ്ടിക്കുകയുണ്ടായി. സാഹിതൃരൂപ ത്തിലും സാമൂഹികരൂപത്തിലും ഉള്ള ഇംഗ്ലീഷ്‌ മാതൃകകള്‍ സ്വീകരിക്കാന്‍ പില്‍ക്കാലസമൂഹ 72 ചേതന തികച്ചും സന്നദ്ധമാവുന്നുണ്ട്‌. പൊടുന്നനെയല്ലെങ്കിലും നിലവിലുള്ള അവസ്ഥയില്‍ നിന്നും മേനോന്റെ സ്വപ്നത്തിന്‌ സമാനമായ മാറ്റം പിന്നീട യാഥാര്‍ത്ഥ്യമായിത്തീരുന്നുണ്ട്‌. ഇത്‌ ഈ നോവലിന്റെ ചരിത്രപരമായ പ്രസക്തിയെ എടുത്തുകാണിക്കുന്നു. ഇന്ദുലേഖയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന, സംസ്കൃതത്തില്‍ നിന്ന്‌ ഇംഗ്ലീഷിലേക്കും കൂട്ടുകുടുംബത്തില്‍ നിന്നും ന്യൂക്ലിയര്‍ ഫാമിലിയിലേക്കും യഥാസ്ഥിതികത്വത്തില്‍ നിന്ന്‌ ഉദാരതയിലേക്കുമുള്ള മാറ്റം പില്‍ക്കാ ലസമൂഹം ഉള്‍ക്കൊളളുന്നുണ്ട്‌. ഇന്ദുലേഖ, മാധവന്‍, പഞ്ചുമേനോന്‍, നമ്പൂതിരിപ്പാട്‌ തുടങ്ങിയ കഥാപാത്രങ്ങളുടെ അനുകരിക്കപ്പെടേണ്ടതും അവഗണിക്കപ്പെടേണ്ടതുമായ സ്വഭാവതലങ്ങളെ ക്കുറിച്ചു അവര്‍ വിലയിരുത്തുന്നു. അങ്ങനെ മറ്റു പല ഘടകങ്ങളുടെയും സഹായത്തോടെ തള്ളേ ണ്ടത്‌ തള്ളിയും കൊളേളണ്ടത്‌ കൊണ്ടും മുന്നേറുന്ന കേരളീയ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ കരുത്തുപടര്‍ത്താന്‍ ഈ നോവലിന്‌ സാധിക്കുന്നു. അടിക്കുറിപ്പുകള്‍ 1. ഒ. ചന്തുമേനോന്‍, ഇന്ദുലേഖ-അവതാരിക, എസ്‌.പി.സി.എസ്‌, കോട്ടയം 1997, പേജ്‌ - 18 2. ടി.ടി. ്രഭാകരന്‍, സി.പി. അച്യുതമേനോന്റെ നിരൂപണങ്ങള്‍ കേരളഭാഷാ ഇന്‍ സ്സിറ്റ്യട്ടു, തിരുവനന്തപുരം, 1989, പേജ്‌ - 168 3. ഇന്ദുലേഖ, പേജ്‌ - 29 4. പി.കെ. ഗോപാലകൃഷ്ണന്‍, ചന്തുമേനോന്‍ (നവകേരള ശില്‍പികള്‍-3), പേജ്‌ - 90 5. അതേ പുസ്തകം, പേജ്‌ - 91 6. ഇന്ദുലേഖ, പേജ്‌ - 78 7. ഇന്ദുലേഖ, പേജ്‌ - 89 8. ഇന്ദുലേഖ, പേജ്‌ - 28 9. ഇന്ദുലേഖ, പേജ്‌ - 28 10. ഇന്ദുലേഖ, പേജ്‌ - 29 11. ജി, മഞ്ചിത്ത്‌ വര്‍മ്മ, പിന്നിട്ട വഴികള്‍, കാത്തിരുന്ന ഉയരങ്ങള്‍ - സമകാലിക മലയാളം - കേരളം 20ഠാം നൂറ്റാണ്ട്‌ (്രത്യേക പതിപ്പു 2000), പേജ്‌ - 540 12. ഇന്ദുലേഖ, പേജ്‌ - 33 13. ഇന്ദുലേഖ, പേജ്‌ - 33 14. ഇന്ദുലേഖ, പേജ്‌ - 34 73 15. ഇന്ദുലേഖ, പേജ്‌ - 27 16. ഇന്ദുലേഖ, പേജ്‌ - 27 17. ഇന്ദുലേഖ, പേജ്‌ - 30 18. ഇന്ദുലേഖ, പേജ്‌ - 73 19. ഇന്ദുലേഖ, പേജ്‌ - 31 20. ഇന്ദുലേഖ, പേജ്‌ - 100 21. ഇന്ദുലേഖ, പേജ്‌ - 238 22. ഇന്ദുലേഖ, പേജ്‌ - 238 23. ഇന്ദുലേഖ, പേജ്‌ - 243 24. എം. ഗോവിന്ദന്‍ (വെളിച്ചത്തിന്റെ യുഗം - ലേഖനം), അന്വേഷണത്തിന്റെ ആരംഭം, ജ്വാല പബ്ലിക്കേഷന്‍സ്‌, തൃശ്ശൂര്‍, 1990, പേജ്‌ - 176 25. ഇന്ദുലേഖ, പേജ്‌ - 272 26. ഇന്ദുലേഖ, പേജ്‌ - 27 74 അദ്ധ്യായം മുന്ന്‌ അഗ്നിസാക്ഷി കേരളത്തിലെ ്രാഹ്മണ സമൂഹത്തിനകത്ത്‌ നടന്ന സംഘര്‍ഷങ്ങളുടെയും അതിന്റെ ്രത്യാഘാതങ്ങളുടെയും ആവിഷ്കാരമാണ്‌ ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവല്‍. സാമൂഹ്യ നവോത്ഥാനവുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഇതിവ്യത്തത്തെ ദേശീയ വീക്ഷണത്തിലേക്ക്‌ സമന്വയിപ്പിച്ച്‌ ഏകാഗ്രമായും കലാത്മകമായും അവതരിപ്പിച്ചിരി ക്കുന്നു എന്നതാണ്‌ ഈ കൃതിയുടെ സവിശേഷത. കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ സവിശേഷമായ ചലനാത്മകത നിറഞ്ഞു നിന്നിരുന്ന കാലത്ത്‌ നമ്പൂതിരി സമുദായത്തിനകത്ത്‌ യാഥാസ്ഥിതികത്വവും ഉല്പതി ഷ്ണുത്വവും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സാഹിത്യ രചനകളുടെ പ്രധാന പ്രമേയങ്ങളാണ്‌. നാലുകെട്ടുകള്‍ക്കകത്തെ അന്തര്‍ജ്ജനങ്ങളുടെ ദുരിതജീവി തങ്ങളും സ്വാതന്ത്യമോഹങ്ങളും ഹൃദയസ്പര്‍ശിയായ ഭാഷയില്‍ അവര്‍ അവതരിപ്പിക്കുന്നുണ്ട്‌. 1909 ല്‍ ജനിച്ച അവര്‍ സ്വഗൃഹത്തിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്‌, ഹിന്ദി തുടങ്ങിയ ഭാഷകള്‍ അവര്‍ കരഗതമാക്കുന്നുണ്ട്‌. മൂടുപടത്തില്‍, തകര്‍ന്ന തല മുറ, കിളിവാതിലിലൂടെ, അഗ്നിപുഷ്പങ്ങള്‍, മറക്കാനാവാത്ത മനുഷ്യന്‍(കഥാസാമാഹാരങ്ങള്‍) ലളിതാഞ്ജലി, ഓണക്കാഴ്ച, ഭാവദീപ്തി, ആയിരത്തിരി(കവിതാസമാഹാരങ്ങള്‍) ഗ്രാമബാലി ക, സാവിത്രി അഥവാ ഒരു വിധവാ വിവാഹം(നാടകം) കുഞ്ഞോമന, ഗോസായി പറഞ്ഞ കഥ(ബാ ലസാഹിത്യം) എന്നിവ അന്തര്‍ജ്ജനത്തിന്റെ ശ്രദ്ധേയമായ ചില രചനകളാണ്‌. ജീവിതത്തിന്റെ സായംകാലത്ത്‌, 1976 ല്‍ ടമാമത്തെ വയസ്സിലാണ്‌ അവര്‍ അഗ്നിസാക്ഷി എന്ന നോവല്‍ പൂര്‍ത്തിയാക്കുന്നത്‌. സാമുദായികാടിസ്ഥാനത്തിലുള്ള കേരളീയ നവോത്ഥാന ത്തിന്റെ തെളിമയാര്‍ന്ന ഒരു ചി്രം ഈ നോവലില്‍ നിന്നും നമുക്ക്‌ കിട്ടുന്നുണ്ട്‌. അഗ്നിസാക്ഷി പ്രതിനിധാനം ചെയ്യുന്ന ആ സാമുദായികാവസ്ഥയും നവോത്ഥാന പരിശ്രമങ്ങളും വ്ൃയക്തമാവ ണമെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്ഥയെക്കൂടി വിശകലനം ചെയ്യേണ്ട തുണ്ട്‌. ബ്രാഹ്മണൃത്തിന്റെ സാംസ്കാരിക ഭൂമിക ലോകത്തിലെ വിഭിന്നങ്ങളായ മാനവസംസ്കാരങ്ങളെ രൂപപ്പെടുത്തുന്നതില്‍ മതങ്ങള്‍ വഹിച്ച പങ്ക വളരെ വലുതാണ്‌. മനുഷ്യ ചേതനയെ ധര്‍മ്മാധര്‍മ്മ ബോധങ്ങളിലൂടെ കര്‍മ്മോ 75 ത്സുകരാക്കാനുദ്ദേശിച്ച പല കോണുകളില്‍ നിന്നുയര്‍ന്ന ഒരേ സത്യത്തിന്റെ വിഭിന്ന രൂപങ്ങളാ യാണ്‌ അവ പ്രതൃക്ഷപ്പെട്ടത്‌. ഇ്രകാരം മത സങ്കല്പങ്ങള്‍ രൂപപ്പെട്ടു വരാനിടയായ സാഹച ര്യത്തെ സാമൂഹ്യശാസ്ത്രദ്യഷട്യാ സാമാന്യമായി 3 ഘട്ടങ്ങളായി വിഭജിക്കാം: പ്രാഗ്‌ വര്‍ഗ്ഗസമൂഹം, വര്‍ഗ്ഗ സമൂഹം, വര്‍ഗ്ഗ രഹിത സമൂഹം . ഇതില്‍ ആദ്യ ഘട്ടമായ ്രാഗ്വര്‍ഗ്ഗ സമൂഹത്തില്‍ മിച്ച മൂല്യമില്ലാത്തതിനാല്‍ അസമത്വങ്ങളും ഉണ്ടാവില്ല. സമൂഹം ഉല്പാദകരും സംഘാടകരും ആയി വിഭജിക്കപ്പെടുന്ന അടുത്ത ഘട്ടമാണ്‌ വര്‍ഗ സമൂഹം. ഭാവിയിലുണ്ടാകുന്ന വര്‍ഗ്ഗബോധമില്ലാത്ത സമൂഹമാണ്‌ അവസാനത്തേത്‌. ഈ മുന്നു ഘട്ടങ്ങളില്‍ പ്രാഗ്‌ വര്‍ഗ്ഗസമൂഹത്തില്‍ നിന്ന്‌ വര്‍ഗ്ഗസമൂ ഹത്തിലേക്കുള്ള പരിവര്‍ത്തന പാതയില്‍ ആണ്‌ മതങ്ങള്‍ ഉടലെടുത്തത്‌ എന്ന്‌ കരുതപ്പെടുന്നു. ഭാരതത്തിലും ഹിന്ദു മതമെന്ന്‌ വ്യവഹരിക്കപ്പെടുന്ന ഒരു സാമൂഹിക സ്മ്രദായം ഉടലെടുത്തത്‌ ഇക്കാലത്തു തന്നെ ആയിരിക്കണം. ഹിന്ദുമതവും ചാതുര്‍വര്‍ണ്യവും സിന്ധുനാഗരികതയുടെ മേല്‍ ആര്യാധിനിവേശം നടക്കുന്നത്‌ എകദേശം അഞ്ചു സഹ ഗ്രാബ്ദങ്ങള്‍ക്കു മുമ്പാണെന്നു വിശ്വസിക്കപ്പെടുന്നു. ആര്യന്മാര്‍ ഭാരതത്തില്‍ കുടിയേറിയ കാലത്ത്‌ വര്‍ണ്ണ വൈജാത്യങ്ങള്‍ ഉണ്ടായിരുന്നില്ല. രക്തബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ രുപപ്പെട്ടിരുന്ന കുല-ഗോ്ര--ഗണ വ്യവസ്ഥിതിയാണ്‌ അന്ന്‌ നിലവിലുണ്ടായിരുന്നത്‌. പുതു സംസ്ക്കാര വാഹ കര്‍ താരതമ്യേന അപരിഷ്കൃതരായ ദ്രാവിഡരുടെ ആദരവിനു പാത്രമായിരുന്നു. കാല്പവാഹ ത്തിനിടയില്‍ മുന്‍ചൊന്ന കുലഗോത്ര വ്യവസ്ഥിതിയില്‍ പരിണാമം സംഭവിക്കുകയും തല്‍ സ്ഥാനത്ത്‌ വർണ്ണവ്യവസ്ഥ ഉടലെടുക്കുകയുമാണുണ്ടായത്‌. ജാതിയെക്കുറിച്ചുള്ള ആദ്യ പരാ മര്‍ശമായി ഭൃഗ്വേദത്തിലെ പുരുഷസൂക്തമാണ്‌ പൊതുവെ ഉദ്ധരിക്കപ്പെടാറുള്ളത്‌: “ബ്രാഹ്മണേ്സ്യ മുഖമാസീല്‍ ബാഹുരാജന്യഃ കൃതഃ രു തദനസ്ധ്യയദ്‌ വൈശ്യഃ പദ്ഭ്യാം ശൂദ്രോ അജായത” (കഗ്വേദം, X : 90.2) (ബ്ബാഹ്മണന്‍ വിരാട്‌ പുരുഷന്റെ മുഖത്തു നിന്നും ക്ഷത്രിയന്‍ കൈകളില്‍ നിന്നും വൈശ്യന്‍ ഉടലില്‍ നിന്നും ശൂദ്രന്‍ കാലുകളില്‍ നിന്നും ആവിര്‍ഭവിച്ചു.) 76 ഈ ഭൃഗ്വേദ സൂക്തത്തിലാണ്‌ പലരും വര്‍ണ്ണ വിഭജനത്തിന്റെ ആദ്യത്തെ ആധികാരിക പ്രമാണം കണ്ടെത്തുന്നത്‌. ഭൂൃഗ്വേദത്തിന്റെ അവസാന മണ്ഡലത്തില്‍ ്രപഞ്ചോത്പത്തിയെക്കു റിച്ചുള്ള കല്പനകള്‍ ഉണ്ട്‌. പ്രപഞ്ചത്തിന്റെ സമഗ്രതയുടെയും മനുഷ്യന്റെ കര്‍മ്മോന്മുഖത യുടെയും ഗ്രതീകമായ ഒരു പരമശക്തിയായി വിരാട്‌ പുരുഷനെ കല്പിച്ചിരിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും സര്‍വ്വ ചരാചരങ്ങളും മനുഷ്യസമുദായത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളും എല്ലാം പരിണമിച്ചുണ്ടായതും വിരാട്‌ പുരുഷനില്‍ നിന്നത്രെ. മനുഷ്യസമുദായത്തിലെ വര്‍ണ്ണ വ്യത്യാ സങ്ങളുടെ മൂലകാരണവും വിരാട്‌ പുരുഷനില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. വിരാട്‌ പുരുഷന്റെ മുഖത്തു നിന്ന്‌ ബ്രാഹ്മണനും ബാഹുക്കളില്‍ നിന്ന്‌ ക്ഷ്രിയനും തുടകളില്‍ നിന്ന്‌ വൈശ്യനും പാദങ്ങളില്‍ നിന്ന്‌ ശൂദ്രനും ആവിര്‍ഭവിച്ചു എന്നതത്രെ സങ്കല്പം. എന്നാല്‍ ഈ രീതിയിലുള്ള വ്യാഖ്യാനം വൈദിക ചിന്തയെ ലോകസമക്ഷം പരിഹാസ്യമാക്കിത്തീര്‍ക്കുകയാണുണ്ടായത്‌. വൈദിക ഭാവനയെ വളച്ചൊടിച്ച്‌ അതിബുദ്ധിയോടെ അതിനെ ദുരുപയോഗം ചെയ്തത്‌ ജാതിവ്യവ സ്ഥയുടെ വക്താക്കളായിരുന്നു. മുഖത്തില്‍ നിന്നും ബ്രാഹ്മണന്‍ ജനിച്ചു എന്നു പറഞ്ഞ്‌ ജാതിവ്യവ സ്ഥയില്‍ ബ്രാഹ്മണന്‍ മുഖ്യസ്ഥാനവും കാലില്‍ നിന്നാണ്‌ ജനനമെന്ന്‌ പറഞ്ഞ്‌ ശൂദ്രന്‌ അധമസ്ഥാനവും അവര്‍ ഉറപ്പിച്ചെടുത്തു. പ്രവൃത്തിയും സ്വഭാവഗുണങ്ങളുമായിരുന്നു ആദ്യകാലത്ത്‌ സാമൂഹിക വിഭജനത്തിന്റെ നിയാമക ഘടകങ്ങള്‍. ശുചിത്വം, ്വതനിഷ്ഠ, സത്യസന്ധത, വേദജ്ഞാനം, ഗുരുബഹുമാനം തുടങ്ങിയ ഗുണങ്ങളോടുകൂടിയവന്‍ - ബ്രാഹ്മണന്‍, ഭരണം നടത്തുന്നവന്‍ ക്ഷത്രിയന്‍, കൃഷി - വ്യാപാരാദികളില്‍ വ്യാപ്ൃതനായവന്‍ വൈശ്യന്‍, ശുചിത്വവും ്രത - സതൃ- നിഷ്ഠകളും വേദജ്ഞാനവുമില്ലാത്ത ദുര്‍മാര്‍ഗ്ഗചാരികളെ ശൂഗ്രനെന്നും കണക്കാക്കി. ഭൂഗ്വേദകാലത്ത്‌ ആര്യ ന്മാരെല്ലാം ഒറ്റ വര്‍ണ്ണത്തില്‍പ്പെട്ടവരായിരുന്നു. മാത്രമല്ല അന്നത്തെ ആരാധനാമൂര്‍ത്തികള്‍ക്കായി അവര്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനകള്‍ക്ക്‌ പുരോഹിതനെന്ന ഒരു മദ്ധ്യവര്‍ത്തിയുടെ ആവശ്യവു മുണ്ടായിരുന്നില്ല. ്രമേണ ആദ്ധ്യാത്മിക ജീവിതത്തില്‍ യാഗങ്ങള്‍ക്കും പൂജകള്‍ക്കുമുള്ള സ്ഥാനം അധികരിച്ചപ്പോള്‍ ഇത്തരം കാര്യങ്ങളുടെ കൈകാര്യ കര്‍ത്താക്കളായി ഒരു ്രത്യേക വിഭാഗം സമൂഹത്തില്‍ രൂപപ്പെട്ടു തുടങ്ങി. പഠിപ്പിലും പാണ്ഡിത്യത്തിലും മുന്നിട്ടു നിന്ന ഈ വര്‍ഗ്ഗം മുന്‍പില്‍ നിര്‍ത്തപ്പെടടുവന്‍ എന്ന അര്‍ത്ഥത്തില്‍ പുരോഹിത പദവിക്ക്‌ പാത്രമായി. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല്‌ ആശ്രമങ്ങളില്‍ അധിഷ്ഠിതമായ ജീവിത ത്തില്‍ മനുഷ്യന്റെ കര്‍ത്തവ്യങ്ങള്‍ എന്തൊക്കെയാണെന്ന്‌ ബ്രാഹ്മണങ്ങളെ ഉദ്ധരിച്ച്‌ അവര്‍ 77 വ്യാഖ്യാനിച്ചു. വേദമന്ത്രങ്ങളെ ശരിയായി ഉച്ചരിക്കാനും വ്യാഖ്യാനിക്കാനും അറിഞ്ഞിരുന്ന ബ്രാഹ്മ ണർ ജനങ്ങളുടെ ഇടയില്‍ ആരാധ്യരായി. ഭരണകാര്യങ്ങളിലേര്‍പ്പെടു ക്ഷ്രതിയര്‍ക്കു കൂടി ബ്രാഹ്മ ണരുടെ അനുഗ്രഹാശിസ്സുകള്‍ ആവശ്യമായി വന്നപ്പോള്‍ അവരുടെ സ്ഥാനം സമൂഹമദദ്ധ്യത്തില്‍ ആഴത്തിലുറച്ചു. യാഗാദി വിധികളുടെ നേതൃസ്ഥാനത്ത്‌ അവരോധിതരായ ബ്രാഹ്മണര്‍ക്ക്‌ വഴിപാടുകളും ദക്ഷിണകളും മറ്റും വഴിയായി അനവധി സ്വത്തുക്കള്‍ വന്നുചേര്‍ന്നു. അത്‌ ബ്രാഹ്മണര്‍ക്ക്‌ സമൂഹ മദ്ധ്യത്തില്‍ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിക്ക്‌ വഴിയൊരുക്കി. ഈ രീതിയില്‍ യജ്ഞങ്ങളുടെ അധികാരികളെന്ന നിലയില്‍ ആത്മീയ തലത്തിലും ഭരണകര്‍ത്താക്കളായ ക്ഷ്രതിയരെ ഉപദേശി ക്കുന്നവരെന്ന നിലയില്‍ രാഷ്ട്രീയതലത്തിലും ദാനധര്‍മ്മ ലബ്ധികളിലൂടെ സാമ്പത്തിക തല ത്തിലും ആധിപത്യം നേടിയ ്രാഹ്മണര്‍ മറ്റൊരര്‍ത്ഥത്തില്‍ മനുഷ്യരൂപമാണ്ട ദൈവങ്ങളായി പരിണമിച്ചു. ചാതുര്‍വര്‍ണ്യ വ്യവസ്ഥ രൂഡമൂലമായതോടെ ഒരാള്‍ ഒരു ജാതിയിലെ അംഗമായിത്തീരു ന്നു എന്ന സ്ഥിതിയായി. ബ്രാഹ്മണ - ക്ഷ്ര്രിയ - വൈശ്യ - ശൂദ്ര കുലങ്ങൾ അവരവര്‍ക്ക്‌ നിശ്ച യിക്കപ്പെട്ട തൊഴില്‍ മാ്രം ചെയ്ത്‌ ജീവിക്കാന്‍ നിര്‍ബന്ധിതരായി. ശമം, ദമം, പരിശുദ്ധി, ക്ഷമ, തപസ്സ്‌, സ്വൈര്യം, ജ്ഞാനം, വിജ്ഞാനം, ആസ്തിക്യം തുടങ്ങിയവ ്രാഹ്മണ സ്വഭാവത്തിന്‌ യോജിച്ച കര്‍മ്മങ്ങളായി പരിഗണിക്കപ്പെട്ടു. വേദങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, യാഗങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക തുടങ്ങിയവ ബ്രാഹ്മണരുടെ ചുമതലയില്‍പ്പെട്ട കാര്യങ്ങളായി രുന്നു. ശനര്യം, ധൈര്യം, സ്ഥിരത, തേജസ്സ്‌, ദാനം, ആധിപതൃയഭാവം തുടങ്ങിയവ ക്ഷ്രതിയ സ്വഭാ വങ്ങളാണ്‌. പ്രജാസംരക്ഷണം, യാഗങ്ങളുടെ നടത്തിപ്പ, ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കുക തുട ങ്ങിയവ ക്ഷത്രിയരുടെ കടമകളായിരുന്നു. കൃഷിയും ഗോരക്ഷയും വാണിജ്യവും വൈശ്യന്റെ കര്‍മ്മങ്ങളാണ്‌. മറ്റു വര്‍ണ്ഠങ്ങളില്‍പ്പെട്ടവരെ പരിചരിക്കുക എന്നതായിരുന്നു ശൂദ്രധര്‍മ്മം. നാലാമത്തെ വേദമായ അഥര്‍വ്ൃവേദത്തിലെത്തുമ്പോഴേക്കും സമൂഹത്തില്‍ ചാതുര്‍വര്‍ണ്ണ്യം ക്രമപ്പെട്ടുകഴിഞ്ഞതായി പല സൂക്തങ്ങളും വെളിപ്പെടുത്തുന്നുണ്ട്‌. ഇതോടൊപ്പം ആവിര്‍ഭവിച്ച നാനാജാതികളുടെയും ഉപജാതികളുടെയും സാമൂഹ്യ(കമത്തെ ചിട്ടപ്പെടു ത്തുന്നതിനായി രചിക്കപ്പെട്ടവയായിരുന്നു ധര്‍മ്മസൂക്തങ്ങള്‍. വേദാനന്തര ഭാരതസമൂഹത്തില്‍ സ്ത്രീകള്‍ക്കും ശുദ്രന്മാര്‍ക്കും മാനൃത കുറഞ്ഞു വരുന്നതിനെക്കുറിച്ച്‌ വേദാംഗങ്ങളും സൂചന നല്‍കുന്നു. പുശ്രലാഭത്തെ ്രകീര്‍ത്തിക്കുന്ന പുംസവനം പോലുള്ള ചടങ്ങുകള്‍ നടപ്പില്‍ വന്നു. പെണ്‍കുട്ടികള്‍ക്ക്‌ മന്ത്രം ചൊല്ലാനുള്ള അനുവാദം നിഷേധിച്ചതും ശൈശവവിവാഹം വര്‍ദ്ധി 78 ച്ചതും സ്ത്രിീസ്വാതന്ത്യത്തിനുമേലുള്ള വിലക്കുകളായി പരിണമിച്ചു. വര്‍ണ്ണവ്യവസ്ഥക്ക്‌ കീഴ്പ്പെട്ട സമൂഹക്രമത്തിന്റെ പുരോഗതിക്ക്‌ സ്മൃതികള്‍ ശക്തമായ പിന്തുണ നല്‍കി. നീതി നിര്‍വ്വ ഹണത്തിന്റെ ആധികാരിക വചസ്സായി മനുസ്മൃതി സ്വീകരിക്കപ്പെട്ടു. ആചാര മര്യാദകള്‍ തല നാരിഴപോലും വ്യതിചലിച്ചു പോകാതിരിക്കാന്‍ തയ്യാറാക്കിയ മനുസ്മൃതി നീതി നിര്‍വ്വഹണ ത്തിന്റെ അവസാനവാക്കായി അംഗീകരിക്കപ്പെട്ടു. സൃഷ്ടിയുടെ രക്ഷയ്ക്കായി ്രാഹ്മണാദി വര്‍ണ്ണങ്ങള്‍ക്ക്‌ ്രത്യേകം ഗ്രത്യേകം കര്‍മ്മ ങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട. ഇവ മുറപോലെ പരിപാലിക്കപ്പെടാന്‍ ദണ്ഡം ഉപയോഗിക്കാം. ദണ്ഡം ധര്‍മ്മ ഹേതുവാണ്‌. അതിന്റെ അപ്രയോഗം നിമിത്തം ബ്രാഹ്മണാദി വര്‍ണങ്ങള്‍ ദുഷിച്ച്‌ വര്‍ണ്ണസങ്കരമുണ്ടാവുകയും എല്ലാ മര്യാദകളും നഷ്ടമാവുകയും ചെയ്യും. രാജാവാണ്‌ ദണ്ഡ ത്തിന്റെ സഹായത്തോടെ ്രജകള്‍ക്കിടയില്‍ ധര്‍മ്മപരിപാലനം നടത്തേണ്ടത്‌. രാജാവ്‌ നീതി ശാസ്ത്ര വിശാരദരായ ബ്രാഹ്മണരെ പൂജിച്ച്‌ അവരുടെ ഉപദേശ്രകാരം ധര്‍മ്മപരിപാലനം നട ത്തണം. വേദജ്ഞരായ വൃദ്ധ്രബാഹ്മണരില്‍ നിന്നാണ്‌ വിനയവും മറ്റും രാജാവ്‌ ശീലിക്കേണ്ടത്‌. ശിക്ഷ ഭയക്കുന്നതിനാലാണ്‌ ജനങ്ങള്‍ ധര്‍മ്മം പാലിക്കുന്നത്‌. അതിനാല്‍ ദണ്ഡം തന്നെയാണ്‌ ധര്‍മ്മം. മനുസ്മൃതിയിലെ ചില വ്യവസ്ഥകള്‍ നോക്കുക : “ബ്രാഹ്മണനെ അധിക്ഷേപിക്കുന്നത്‌ മഹാപരാധമാണ്‌. ദ്വിജാതിയോട്‌ കടുവചനം പറ യുന്ന ശൂദ്രന്റെ വായില്‍ പത്തംഗുലം നീളമുളള ചുട്ടുപഴുത്ത ഇരുമ്പാണി നിക്ഷേപിക്കണം.അഹ ങ്കാരം നിമിത്തം ബ്രാഹ്മണനു ധര്‍മ്മോപദേശം നല്‍കുന്ന ശൂദ്രന്റെ വായിലും ചെവിയിലും എണ്ണ തിളപ്പിച്ചൊഴിക്കണം.” “ശൂദ്രന്‍ ത്രൈവര്‍ണികനെ ഹിംസിച്ചാല്‍ ഹിംസിക്കാനുപയോഗിച്ച അവയവം മുറിച്ചുക ളയണം. കൈയോ വടിയോ ഉയര്‍ത്തി പ്രഹരിച്ചാല്‍ കൈയും, കാലുകൊണ്ട്‌ തൊഴിച്ചാല്‍ കാലും മുറിക്കണം. അഹങ്കാരം കൊണ്ട്‌ ബ്രാഹ്മണനെ ശൂദ്രന്‍ കാര്‍ക്കിച്ചു തുപ്പിയാല്‍ അവന്റെ ചുണ്ടു രണ്ടും ഛേദിക്കണം.” ' “ബാഹ്യാഭ്യന്തര ശുദ്ധിയുള്ളവനും വിപ്രശുശ്രൂഷാ തല്പരനും അഹങ്കാര ശൂന്യനും ര്രാഹ്മ ണാദികളെ ആശ്രയിച്ചു ജീവിക്കുന്നവനുമായ ശൂദ്രന്‍ അടുത്ത ജന്മത്തില്‍ ഉത്കൃഷ്ട ജാതിയില്‍ ജനിക്കും.” - ബ്രാഹ്മണമതം രാഷ്ട്രീയ സാമൂഹ്യതലത്തില്‍ നേടിയെടുത്ത മേധാവിത്വത്തിനും സ്വാധീ നത്തിനും ഇത്തരം സ്മൃതികള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട. മതബദ്ധമായ ആചാരാനുഷ്ഠാനങ്ങ ളില്‍ അങ്ങേയറ്റം വ്യാമുഗ്ദ്ധരായിരുന്നു സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും. സവര്‍ണ്ണ 79 വിധേയത്വത്തിലൂടെയും കര്‍മ്മദോഷ വിമുക്തിയിലൂടെയും ലഭ്യമായേക്കാവുന്ന പുണ്യജന്മ്രപാ പ്തിയിലുള്ള അടിയുറച്ച വിശ്വാസമാണ്‌ ദണ്ഡനീതിയേക്കാള്‍ ആചാരമര്യാദകള്‍ പാലിക്കാന്‍ അധഃസ്ഥിതരെ പ്രേരിപ്പിച്ച ഘടകം. ബ്രാഹ്മണ്യവും ്രതൃയശാസ്്രപരമായ മേല്‍ക്കോയ്മയും ഭാരതീയവും കേരളീയവുമായ സാമൂുഹ്യഭൂമികയില്‍ സംഭവിക്കുന്ന ആര്യാധിനിവേശവും തുടര്‍ന്നുണ്ടാകുന്ന ്രാഹ്മണപ്രഭാവവും സങ്കീര്‍ണ്ണവും സമഗ്രതലസ്പര്‍ശിയുമായ ചലനങ്ങ ളാണ്‌ സാമൂഹഘടനയില്‍ ഉണ്ടാക്കുന്നത്‌. ആയുധങ്ങളുടെ സഹായമില്ലാതെ, ആത്മീയ നേത്യ ത്വത്തിന്റെയും വിശ്വാസത്തിന്റെയും മറപറ്റി വളരെ സാവധാനത്തിലും സംയമനപൂര്‍വ്വകവുമായ അധിനിവേശമായിരുന്നു അത്‌. സിവില്‍ സൊസൈറ്റി, ഐഡിയോളജി(പ്രത്യയ ശാസ്ത്രം), ഇ്റ ലക്ചല്‍സ്‌്(ധൈഷണികര്‍) തുടങ്ങിയ ഗ്രാംഷിയന്‍ സാമൂഹ്യപരികല്പനകളുടെ പശ്ചാത്തല ത്തില്‍ ബ്രാഹ്മണ മേധാവിത്വമടക്കമുളള മേല്‍ൽക്കോയ്മകളെ അപഠ്രിക്കാനാവും. പ0രസമൂഹ ത്തിന്റെ നിലനില്പ്പും കെടുറപ്പും ്രത്യശാസ്ത്രപരമായ മേല്‍ക്കോയ്മയെ ആശ്രയിച്ചിരിക്കുമ്പോള്‍ രാഷ്ട്രീയ സമൂഹത്തിന്റെ നിലനില്‍പിനും കെട്ടുറപ്പിനും ആശ്രയം ഹിംസയോ ബലപ്രയോഗമോ ആണ്‌. പൌരസമൂഹത്തില്‍ (സിവില്‍ സൊസൈറ്റി) ഭരണവര്‍ഗ്ഗത്തിന്‌ ചെലുത്താന്‍ കഴിയുന്ന ്രത്ൃയയശാസ്ത്രപരമായ മേല്‍ക്കോയ്മ (ഹെജിമനി) കൂടിയുണ്ടെങ്കിലേ അതിനു ഭദ്രത കൈവരു എന്ന്‌ ഗ്രാംഷി ചുണ്ടിക്കാട്ടുന്നു. ഭാരതീയ സാമൂഹ്യഘടനയില്‍ ആശയപരമായ സ്വാധീനവും ്രഭാവവുമടങ്ങിയ ആന്തരികമായ ഒരു മുന്‍കൈ ആണ്‌ ബ്രാഹ്മണര്‍ നേടിയെടുത്തത്‌. ധൈഷ ണികരെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ, ഓരോ സാമൂഹ്യ വിഭാഗവും അതിന്റെ വളര്‍ച്ചയോട്‌ ബന്ധ പ്പെട്ട ഒന്നോ അതിലധികമോ വിഭാഗങ്ങളില്‍പ്പെട്ട ധൈഷണികരെ സ്ൃഷടിക്കുന്നതായി ഗ്രാംഷി വിലയിരുത്തുന്നുണ്ട.. ഈ ധൈഷണികരാണ്‌ അതാത്‌ സാമൂഹ്യ വിഭാഗത്തിന്‌ തനതായ ഐക്യവും ആത്മാവബോധവും നല്‍കുന്നത്‌. സാമൂഹ്യവും രാഷ്ട്രീയവുമായ മേഖലകളില്‍ തങ്ങള്‍ക്കുള്ള പങ്ക ഓരോ സാമൂഹ്യവിഭാഗവും മനസ്സിലാക്കുന്നത്‌ ഇതിലൂടെയാണ്‌. ഇറ്റലിയിലും മറ്റും നിലവിലുണ്ടായിരുന്ന സൈനിക സംഘടനയുടെ മേല്‍ ഫ്യൂഡല്‍ പ്രഭുക്കന്മാര്‍ക്ക്‌ ഉണ്ടായി രുന്ന നിയന്ത്രണമാണ്‌ അവരുടെ മേധാവിത്വത്തെ നിയന്ത്രിച്ചിരുന്നത്‌. എന്നാല്‍ ഇന്ത്യയില്‍ ചാതുര്‍വര്‍ണ്ണ്യമനുസരിച്ചുള്ള ്രാഹ്മണ-ക്ഷ്രതിയ-വൈശ്യ വര്‍ണ്ണങ്ങള്‍ക്കുണ്ടായിരുന്ന നേതൃ ത്വപരമായ പങ്കാണ്‌ പ്രധാനമായിരുന്നത്‌. 80 ബ്രാഹ്മണൃത്തിന്റെ കേരളീയ ഭൂമിക കേരളത്തില്‍ ബ്രാഹ്മണരുടെ ആഗമനത്തെക്കുറിച്ച്‌ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാര ല്ല. വടക്കെ ഇന്ത്യയില്‍ നിന്നെത്തിയ സഞ്ചാരവര്‍ഗ്ഗമായിരുന്നു അവരെന്നും അതല്ല, ആഹാര സമ്പാദനാര്‍ത്ഥം കൃഷണ, ഗോദാവരി നദീതടങ്ങളില്‍ നിന്നും ഇവിടെയെത്തിയവരാണ്‌ അവ രെന്നും അതുമല്ല ഇവിടുത്തെ രാജാക്കന്മാരുടെ ക്ഷണം സ്വീകരിച്ചെത്തിയവരാണെന്നുമൊക്കെ ഒട്ടേറെ വാദങ്ങള്‍ നിലവിലുണ്ട്‌. ഈ വര്‍ഗ്ഗം കേരളത്തില്‍ നമ്പൂതിരി എന്നാണ്‌ അഭിസംബോ ധന ചെയ്യപ്പെടുത്‌. “നമ്പൂതിരി” എന്ന സംജ്ഞയെക്കുറിച്ചു ഭിന്നാഭി്രായങ്ങള്‍ നിലവിലുണ്ട്‌. തമിഴില്‍ “നമ്പ്‌ എന്നത്‌ വിശ്വാസ സൂചകമായ പദമാണ്‌. തിരി എന്നത്‌ ബഹുമാനസൂചകമായ ശബ്ദ വും. തദ്ദേശീയരുടെ സ്നേഹവിശ്വാസങ്ങള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞ, വടക്കുനിന്നെത്തിയ സഞ്ചാ രികളെ വിളിക്കാന്‍ തുടങ്ങിയത്‌ ഇങ്ങനെയാണെന്ന്‌ എ.എം.എന്‍.ചാക്യാര്‍ പറയുന്നു” “നമ്പൂ തിരി” എന്ന വാക്ക്‌ ഈദ്യോഗിക രേഖകളിലും മറ്റും ഗ്രയോഗിച്ചു കാണുന്നത്‌ അനേക കാല ത്തിനു ശേഷമാണെന്നും അദ്ദേഹം ചുൂണ്ടിക്കാണിക്കുന്നുണ്ട്‌ എന്നാല്‍ ഒരു അഭിഗ്രായമെന്ന ല്ലാതെ ആധികാരികമായ ഒരു ്രമാണമെന്ന നിലയില്‍ ഈ വാദത്തെ കണക്കാക്കുക വയ്യ. വീരരാഘവ ചക്രവര്‍ത്തി ഇരവികോര്‍ത്തനു നല്‍കിയ പട്ടയത്തിലാണ്‌ നമ്പൂതിരിമാരെ പറ്റിയുള്ള ആദ്യപരാമര്‍ശം കാണപ്പെടുന്നതെന്ന്‌ “കേരളചരിത്ര നിഘണ്ടു” പറയുന്നു. നമ്പു തിരി എന്ന പദത്തിന്റെ ഉല്പത്തിയും ഈ ഗ്രന്ഥത്തില്‍ ചുൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്്‌. അതനുസ രിച്ച്‌, “നമ്പു” (നമ്പി),*തിരി” (രീ) എന്നീ പദങ്ങള്‍ ചേര്‍ന്നുണ്ടായ പദമാണ്‌ നമ്പൂതിരി. “നമ്പി” അഥവാ “നമ്പു” എന്നാല്‍ പണ്ഡിതന്‍ എന്നര്‍ത്ഥം. ദ്രാവിഡ ക്രിയാപദമായ “നമ്പുക്‌ (വിശ്വസിക്കുക, അഭിലഷിക്കുക) സാമാന്യസം സ്കൃത പ്രത്യയമായ “തിരി” (സ്ഥാനം,പദവി)യോട്‌ ചേര്‍ന്നാണ്‌ നമ്പുതിരി ആയതെന്ന്‌ ഗുണ്ടർട്ട വിലയിരുത്തുന്നു.” ഈശ്വരന്റെ പ്രതിനിധിയും ്രഹ്മജ്ഞനും ആദര്‍ശഭൂതനും പൂര്‍ണ്ണ മനുഷ്യനുമാണ്‌ ബ്രാഹ്മ ണന്‍ എന്നാണ്‌ വിശ്വാസം. കേരളോദ്ധാരണ ശേഷം നമ്പൂതിരിമാരും നായരും ഉള്‍പ്പെട്ട എല്ലാ ഹിന്ദുക്കളെയും പരശുരാമന്‍ പരദേശങ്ങളില്‍ നിന്നു കൊണ്ടുവന്നു എന്നത്രെ പരമ്പരയായുള്ള വിശ്വാസം. കേരളത്തിലേക്ക്‌ നമ്പൂതിരിമാരെ ആനയിച്ചത്‌ എഡി 340 - 370 കാലത്തു വാണ മയൂര 81 വര്‍മ്മന്‍ എന്ന കദംബരാജാവാണ്‌ എന്നും ബ്രാഹ്മണരെ അഹിക്ഷേത്രത്തില്‍ നിന്നാണ്‌ കൊണ്ടു വന്നത്‌ എന്നും കേരള ചരിത്ര നിഘണ്ടുവില്‍ കാണാം. കാര്‍ഷിക വ്യാപനത്തിന്റേതായ കാലഘട്ടത്തിലാണ്‌ ്രാഹ്മണര്‍ കേരളത്തില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതെന്നും തങ്ങളുടെ അധികാരവും ആധിപത്യവുമുറപ്പിക്കാനുതകുന്ന പര ശുരാമകഥയടക്കമുള്ള ആത്മീയ കാശലങ്ങള്‍ അവര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിട്ടു ണ്ടെന്നും ഐ.വി.ബാബു ചുണ്ടിക്കാട്ടുന്നുണ്ട്‌.” നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലത്തെ ക്കുറിച്ച്‌ ചരിശ്രകാരന്മാര്‍ക്കിടയില്‍ ഏറെക്കുറെ ഏകാഭിപ്രായമാണുള്ളത്‌. അതനുസരിച്ച്‌ എ.ഡി 4-ാം നൂറ്റാണ്ടിലാണ്‌ കേരളത്തില്‍ നമ്പൂതിരി സമുദായത്തിന്റെ ആവിര്‍ഭാവം. ഉത്തരേന്ത്യയില്‍ നിന്ന്‌ കേരളത്തിലെത്തിയ നമ്പൂതിരിമാര്‍ 32 ഗ്രാമങ്ങളിലായി താമസിച്ചു വന്നുവെന്നും ഈ 32 ഗ്രാമക്കാര്‍ 4 കഴകങ്ങളായി തിരിഞ്ഞ്‌ അവരുടെ ആഭ്യന്തരകാര്യങ്ങള്‍ ചിട്ട യോടെ നടത്തിപ്പോന്നുവെന്നും പി.കെ.ഗോപാലകൃഷണന്‍ ചുണ്ടിക്കാണിക്കുന്നുണ്ട്‌. ആദ്യമൊന്നും രാഷ്ട്രീയ കാര്യങ്ങളില്‍ അവര്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍ കാലക്രമത്തില്‍ രാഷ്ട്രീയ കാര്യങ്ങ ളില്‍ അഭിപ്രായം പറയാന്‍ തുടങ്ങുകയും ആ അഭിപ്രായങ്ങള്‍ക്ക്‌ ഭരണതലത്തില്‍ അതിന്റേ തായ ഗുരുത്വം കല്പിക്കപ്പെടുകയും ചെയ്തു. ശൈവ - വൈഷ്‌ണവ ഭക്തിപ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടതും ബുദ്ധ ജൈന മതങ്ങള്‍ ക്ഷയോ ന്മുഖമായതും കേരളീയാന്തരിക്ഷത്തില്‍ നമ്പൂതിരി മേധാശക്തിക്ക്‌ പാതയൊരുക്കിയിരുന്നു. പ്രബ ലരായ കുലശേഖര രാജാക്കന്മാര്‍ക്കിടയില്‍ ക്രമേണ നേടിയെടുത്ത മേൽക്കൈ സമൂഹത്തിന്റെ ബൌദ്ധിക - ആത്മീയ തലങ്ങളില്‍ നമ്പൂതിരിമാര്‍ തങ്ങളുടെ ചിന്താഗതികള്‍ നടപ്പിലാക്കുന്ന തിന്‌ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. പിന്നീട്‌ കുലശേഖര ഭരണം തകര്‍ന്നപ്പോഴും നമ്പൂതി രിമാരുടെ മേല്‍ക്കോയ്മയ്ക്ക്‌ നം തട്ടിയിരുന്നില്ലെന്നു മാ്രമല്ല ചേരചോളയുദ്ധം വഴി നനമ്പൂ തിരിമാരില്‍ കുന്നുകൂടിയ വമ്പിച്ച സമ്പത്ത്‌ അവരുടെ നില ഒന്നുകൂടി ഭദ്രമാക്കുകയും ചെയ്തു. സമൂഹത്തിന്റെ സര്‍വൃതലത്തിലും നിയന്ത്രണം നേടിയെടുത്ത നമ്പൂതിരിമാര്‍തന്നെയാണ്‌ ജാതി വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യഘടനയ്ക്കും വഴിയൊരുക്കിയത്‌. നമ്പൂതിരിമാരുടെ ആവിര്‍ഭാവ കാലത്ത്‌ കേരളത്തില്‍ ചാതുര്‍വര്‍ണ്യമോ ജാതിവ്യവ സ്ഥയോ ഉണ്ടായിരുന്നില്ലെന്ന്‌ പി.കെ.ഗോപാലകൃഷണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌.” സമൂഹത്തെ തങ്ങളുടെ നിയന്ത്രണത്തിനു കീഴില്‍ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിനു വേണ്ടി ്രാഹ്മണര്‍ സ്യഷ്ടി ച്ചതാണ്‌ ജാതിവ്യവസ്ഥ. അഥവാ എ.ഡി ഭാം നൂറ്റാണ്ടു മുതല്‍ക്കു മാത്രമാണ്‌ കേരളത്തില്‍ ജാതിവ്യവസ്ഥ ശക്തിപ്പെടുന്നുള്ളു എന്നു ചുരുക്കം. 82 രാഷ്ട്രീയ - സാമൂഹിക - സാമ്പത്തിക മേഖലകളില്‍ ക്രമേണ നേടിയെടുത്ത മേധാ വിത്വം വഴി തൊഴിലിന്റെ അടിസ്ഥാനത്തില്‍ നിലനിന്നുപോന്നിരുന്ന വര്‍ഗവിഭജനത്തെ വര്‍ണ വിഭജനമാക്കി പരിണമിപ്പിക്കുവാന്‍ നമ്പൂതിരിമാര്‍ക്കു സാധിച്ചു. ജാതിധര്‍മ്മങ്ങള്‍ക്കും ജന്മ - കര്‍മ്മ സിദ്ധാന്തങ്ങള്‍ക്കും നല്‍കിയ വ്യാഖ്യാനങ്ങള്‍ വഴി സമൂഹമനസ്സിനെ വരുതിയില്‍ നിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. ഭഗവദ്ഗീതയിലെ “ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മ വിഭാഗശഃ” എന്ന സൂക്തം വൈദിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരായ നമ്പൂതിരിമാര്‍ തങ്ങ ളുടെ ചെയ്തികള്‍ക്കുള്ള സാധുകരണമായിക്കണ്ട്‌ വ്യാഖ്യാനിച്ചു. ്രമേണ വിവിധ വര്‍ഗ്ഗങ്ങള്‍ ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശൂദ്ര വര്‍ണങ്ങളായി പരിണമിച്ചു. “ഗുണകര്‍മ്മ വിഭാഗം” എന്നതിന്‌ “ജന്മകര്‍മ്മ വിഭാഗം” എന്ന്‌ അര്‍ത്ഥാദേശം സംഭവിച്ചു. ഇതനുസരിച്ചു, ജനിക്കുന്ന തോടെ ഒരാള്‍ ഒരു ജാതിയുടെ (പതിനിധിയായിത്തീര്‍ന്നു. ജനിച്ച കുലത്തിന്റെ തൊഴില്‍ സ്വീക രിച്ച്‌ ജീവിതവൃത്തി നിര്‍വ്വഹിക്കാന്‍ അയാള്‍ നിര്‍ബന്ധിതനാണ്‌. ഉയര്‍ന്ന ജോലികളെല്ലാം ശ്രേഷ്ഠ ജാതികള്‍ വീതിച്ചെടുത്തു. ബ്രാഹ്മണര്‍ വൈദികവൃത്തിയിലും ക്ഷ്രത്രിയര്‍ രാജ്ൃഭരണത്തിലും വൈശ്യര്‍ കൃഷി, കച്ചവടം മുതലായവയിലും ശൂദ്രര്‍ ദാസ്യവേലയിലും നിയുക്തരായി. ഇവരെ യെല്ലാം സേവിച്ച്‌ തൊട്ടുകൂടാത്തവരും കഴിഞ്ഞുകൂടി. ജാതിശ്രേണിയും നമ്പൂതിരി വിഭാഗങ്ങളും അറുപത്തിനാല്‌ ജാതികളാണ്‌ കേരളത്തില്‍ ഉണ്ടായിരുന്നത്‌. ബ്രാഹ്മണര്‍ എടു, ന്യൂന വര്‍ഗ്ഗക്കാര്‍ രണ്ട്‌, അന്തരാളജാതി പന്ത്രണ്ട്‌, ശൂദ്രര്‍ പതിനെട്ടു, ശില്പി ആറ്‌, പണ്ഡിതന്മാര്‍ പത്ത്‌, താഴ്ന്ന ജാതി എട്ട്‌ തുടങ്ങി 64 വിഭാഗം. മലയാളത്തില്‍ ആകെ 64 ജാതി ഉണ്ടെന്നു പറഞ്ഞാലും പിന്നെയും ജാതിയും ജാതിക്കുളളില്‍ ജാതിയുമായി എത്രയോ വകഭേദങ്ങളെ കാണാനാവും. പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരുന്ന ആത്മീയകാര്യനേതൃത്വം വഴി ആഭിജാത്യം, ഭൂവു ടമസ്ഥത, തപസ്സ്‌, സംസ്കൃത വൈദുഷ്യം തുടങ്ങിയ ഗുണഗണങ്ങളാല്‍ മലയാളിയുടെ സാമൂ ഹ്യപദവിയില്‍ നമ്പൂതിരിമാര്‍ ്പരഥമഗണനീയരായി. ജാത്യാചാരങ്ങള്‍ കടുകിട തെറ്റാതെ പരി പാലിച്ച ബ്രാഹ്മണര്‍ ജനസമക്ഷം ഈശ്വര പ്രതിനിധികളായി ഭവിച്ചു. ഭൂമി മുഴുവന്‍ ജന്മമായിരു ന്നതിനാൽ അവരെ ഭരണാധികാരികളും ആദരിച്ചു പോന്നു. അദ്ധ്യയനവും അദ്ധ്യാപനവുമാണ്‌ തങ്ങളുടെ കര്‍മ്മവും ഉത്തരവാദിത്വവുമെന്ന്‌ നന്പൂ തിരിമാര്‍ കരുതിപ്പോന്നു. ഓത്തുള്ളവര്‍, ആഡ്യന്‍, ആസ്യന്‍ തുടങ്ങി നമ്പൂതിരിമാരില്‍ത്തന്നെ വകഭേദങ്ങള്‍ ധാരാളമുണ്ട്‌. മലയാള ്രാഹ്മണരായ നമ്പൂതിരിമാര്‍ക്കു പുറമെ പട്ടന്മാര്‍, എമ്മ്രാ ന്തിരിമാര്‍ എന്നിങ്ങനെ വിഭാഗങ്ങളും കേരളത്തിലുണ്ട്‌. ആഴ്വാഞ്ചേരി തമ്മ്വരാക്കള്‍ നമ്പൂതിരിമാ 83 രിലെ ശ്രേഷഠ വിഭാഗമാണ്‌. അഗ്നിഹോത്രികള്‍, ഭട്ടതിരിമാര്‍ തുടങ്ങി മറ്റുള്ളവരേക്കാള്‍ ശ്രേഷ്ഠ തയുള്ള വിശിഷ്ട നമ്പൂതിരിമാരും ഉണ്ട്‌. വലിയ യാഗം ചെയ്യുന്നവരത്രെ അഗ്നിഹോത്രികള്‍. വൈദിക കര്‍മ്മങ്ങളുടെ വിധികര്‍ത്താക്കന്മാരായ ആറുവൈദികന്മാരും സ്മാര്‍ത്ത വിചാരത്തില്‍ ്രാഗല്ഭ്യമുള്ളവരായ ആറുസ്മാര്‍ത്തന്മാരും ഭട്ടതിരി വര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്‌. സാമാന്യ നമ്പു തിരിമാര്‍, ജാതിമാത്രകന്മാര്‍, ശാപഗ്രസ്തന്മാര്‍, പാപവര്‍ഗ്ഗക്കാര്‍, എളയത്‌, മുസത്‌ തുടങ്ങി അന വധി വകഭേദങ്ങള്‍ നമ്പൂതിരിമാര്‍ക്കിടയിലുണ്ട്‌. ആത്മീയ മേധാവിത്വത്തിന്റെയും സതൃത്തിന്റെയും അറിവിന്റെയും അധികാരികളായി രുന്ന നമ്പൂതിരിമാര്‍ 12-൦ നൂറ്റാണ്ടോടെ രാജാധികാരത്തിനും അതീതരായി കുലശേഖര പെരു മാളിനെക്കൊണ്ട്‌ പ്രായശ്ചിത്തം ചെയ്യിക്കത്തക്ക വിധത്തിലേക്ക്‌ വളരുന്നത്‌ കാണാം. തെറ്റ്‌ ചെയ്ത ബ്രാഹ്മണനെ ശിക്ഷിക്കാന്‍ രാജാവിനുപോലും അധികാരമില്ല എന്ന അവസ്ഥയിലേക്ക്‌ നനമ്പൂ തിരി പ്രഭാവം വളരുന്നുണ്ട്‌. ഒരു കാലത്ത്‌ കൊല്ലിനും കൊലയ്ക്കും വരെ അധികാരമുണ്ടായി രുന്ന നമ്പൂതിരിമാരിലെ പ്രമുഖ വിഭാഗമായിരുന്നു, ആഴ്വാഞ്ചേരി തമ്മ്രാക്കള്‍. പറവൂര്‍, ഇടപ്പ ള്ളി, അമ്പലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെ നാടുവാഴികള്‍ നമ്പൂതിരിമാരായിരുന്നു എന്നത്‌ അവ രുടെ രാഷ്ട്രീയ മഹത്വത്തിന്റെ തെളിവാണ്‌. നമ്പൂതിരിമാരുടെ സാമുഹിക ജീവിതം നാലുവര്‍ണ്ണങ്ങളില്‍ അധിപതി സ്രാഹ്മണന്‍ തന്നെയായിരുന്നു. ബാഹൃശാചവും ആഭ്യ ന്തര ശചവും തൊട്ട്‌ ഗായത്രി, പഞ്ചാക്ഷരം തുടങ്ങിയ ജപ നമസ്കാരങ്ങള്‍ അനുഷ്ഠിച്ച്‌ അതിഥി സല്‍ക്കാരവും ഭഗവല്‍സേവയുമൊക്കെയായി ശാരീരിക ്രയത്നമേതുമില്ലാത്ത ജോലികളനു ഷഠിച്ച്‌ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കലാണ്‌ ബ്രാഹ്മണന്റെ ജന്മനിയോഗം. ബ്രാഹ്മണ സമുദായ ത്തില്‍ ജനിക്കുന്ന ആണ്‍കുട്ടികള്‍ പിന്തുടരേണ്ട ആചാരങ്ങള്‍ ഒട്ടേറെയുണ്ട്‌. ഗര്‍ഭാധാനം മുതല്‍ മരണാനന്തര ക്രിയകള്‍ വരെ ബ്രാഹ്മണന്‍ അനുഷ്ഠിക്കേണ്ട പതിനാറ്‌ കര്‍മ്മങ്ങള്‍ ഉണ്ട്‌. ഇവ ഷോഡശ ക്രിയകള്‍ എന്നറിയപ്പെടുന്നു. 11 സേകം 2. പുംസവനം 3.സീമന്തം 4.ജാതകര്‍മ്മം 5.നാ മകരണം 6.വാതില്‍പുറപ്പാട്‌ 7. ചോറൂണ്‍ 8.ചളം 9.കര്‍ണ്ണവേധം 10.൭പനയനം 11. വേദാരംഭം 12. ഗോദാനം 13. സമാവര്‍ത്തനം 14.വിവാഹം 15.-൬പാസനാഗ്നി സ്വീകാരം 1.ആധാനം എന്നിവ യാണ്‌ അവ. ആറോ ഏഴോ വയസ്സിലാണ്‌ ഉപനയനം നടക്കുക. ഉപനയനത്തോടെയാണ്‌ ദ്വിജത്വം ലഭ്യമാകുന്നത്‌ എന്നാണ്‌ സങ്കല്പം. മുഹൂര്‍ത്തം നിശ്ചയിച്ച്‌ ഉപനയിക്കുന്നത്‌ അച്ഛനോ ആചാ 84 ര്യനോ ആവാം. ജനിച്ച നക്ഷ്രതം മോശമാണെങ്കിലും ഉപനയിക്കപ്പെടുന്ന നക്ഷത്രം നന്നായാല്‍ ജാതകം നന്നാവുമെന്നാണ്‌ വിശ്വാസം. ഉപനയനശേഷം ശുദ്ധാശുദ്ധകാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ ചെലുത്തിത്തുടങ്ങും. ഈ ഘട്ടത്തോടെ വിദ്യാഭ്യാസം ഉത്തമനായ ആചാര്യന്റെ ഗൃഹത്തി ലേക്കു മാറും. അവിടെ ഗുരുമുഖത്തു വെച്ചാണ്‌ വേദാധ്യയനം. കാല്രരമമനുസരിച്ചു വേദം പുസ്തകം നോക്കാതെ ഗുരുമുഖത്തു നിന്ന്‌ ഓതിക്കേട്ട്‌ തനിക്ക്‌ വശഗതമാവും വരെ ഉരുവിട്ട മനഃപാഠമാക്കുന്നു. അനേകങ്ങളായ ഈ ശ്ലോകങ്ങള്‍ക്കു പുറമെ നിതൃകര്‍മ്മാനുഷ്ഠാനങ്ങളുടെ കൂട്ടത്തില്‍ ചെയ്യത്തക്കവണ്ണം വൈദികകര്‍മ്മങ്ങളും പഠിക്കുന്നു. വേദാഭ്യാസത്തിന്റെ ആദ്യഘട്ടം കഴിയുമ്പോഴേക്ക്‌ ്രഹ്മചാരി (്വതം അവസാനിപ്പിച്ച്‌ സമാവര്‍ത്തനം കഴിക്കും. വേദാഭ്യസന ശേഷം ഗുരുഗയഹത്തില്‍ നിന്ന്‌ തിരിച്ചെത്തലാണ്‌ സമാവര്‍ത്തനം. ഇതു കഴിഞ്ഞാല്‍ സ്വഗ്യഹ കുലദേവതാ ക്ഷേത്രത്തില്‍ സ്വാമിയെ ഭജിക്കണമെന്നാണ്‌ നിയമം. ഈ ഭജനസമയത്ത്‌ താന്‍ പഠിച്ച വേദത്തിന്റെ പദം ചൊല്ലുക, അതോടൊപ്പം ്രമം, ജട, രഥ മുതലായ പദ്രപയോഗങ്ങളെ ക്കൊണ്ടുള്ള പല വൈദദഗ്ദ്ധ്യങ്ങളും ശീലിക്കുക, ശിക്ഷ, നിരുക്തം തുടങ്ങിയ വേദാംഗങ്ങളുടെ സ്വഭാവങ്ങള്‍ ഹൃദിസ്ഥമാക്കുക എന്നിവയും വേണം. അടുത്തഘട്ടം ഗ്രാമക്ഷേശ്രത്തിലാണ്‌. ഭജിച്ചു വിദ്യ പരിശീലിക്കുന്ന ചെലവുകളൊക്കെ ദേവസ്വം വഹിക്കും. ഇത്‌ രണ്ടുമൂന്നു വര്‍ഷം പരിശീ ലിക്കുമ്പോഴേക്കും വേദവിഷയങ്ങളില്‍ അവഗാഹം സിദ്ധിക്കും അതിനുശേഷമാണ്‌ സജ്ജന സമക്ഷത്ത്‌ പ്രത്യക്ഷനാകുക. കര്‍ക്കശമായ ചിട്ടവട്ടങ്ങള്‍ക്കുള്ളിലൊതുങ്ങിയതാണ്‌ ബ്രഹ്മചര്യക്കാലത്തെ വിദ്യാഭ്യാസം. നിത്യവും ഉദയത്തിനുമുമ്പ്‌ കുളിക്കണം. തൈര്‍, തേന്‍, വെളിച്ചെണ്ണ, കല്ലുപ്പു, കരിമ്പുനീര്‍, ഉള്ളി, മുതിര, ഉലുവ, മുരിങ്ങാക്കായ, പപ്പടം തുടങ്ങിയവ കഴിക്കുന്നതിന്‌ വിലക്കുണ്ട്‌. ഉച്ചവരെ അദ്ധ്യ യനം ചെയ്തതിനു ശേഷം ്രഹ്മചാരി ഉപസ്ഥാനം കഴിച്ച്‌ ദണ്ഡ്‌ കൈയിലെടുത്ത്‌ ഭിക്ഷയ്ക്കു പോകണം. ഉണ്ണുന്ന വേളയില്‍ സംസാരിക്കരുത്‌. അഥവാ സംസാരിക്കണമെങ്കില്‍ സംസ്കൃത ത്തിലേ ആകാവൂ. പല്ലുകൊണ്ട്‌ കടിച്ചു തിന്നുന്നതല്ലാതെ ഉരലില്‍ കുത്തിയതൊന്നും ഭക്ഷിക്കരു ത്‌. ഹോമം ചെയ്യാതെയോ അച്ഛനമ്മമാരുണ്ണുന്നതിനു മുമ്പോ ഭക്ഷണമരുത്‌. കുളത്തില്‍ കൂപ്പു കുത്തി ചാടരുത്‌. ആനപ്പുറത്തും മരത്തിന്മേലും കയറരുത്‌. കണ്ണാടി നോക്കാനോ കണ്ണെഴുതാനോ പാടില്ല. സ്ത്രീയോടുകൂടി സംസാരിച്ചിരിക്കരുത്‌. നൃത്തം വെക്കുകയോ പാട്ടുപാടുകയോ താളം പിടിക്കുകയോ അരുത്‌. ബ്രഹ്മചാരിക്ക്‌ ്വതഭംഗം നേരിട്ടാല്‍ എട്ടുവിധം പ്രായശ്ചിത്ത വിധികള്‍ ഉണ്ട്‌. 85 ഒരു നമ്പൂതിരിക്ക്‌ ആചമനം പലതവണ വേണ്ടിവരും. ശുദ്ധിയാണ്‌ പരമ പ്രധാനം. ജപം, പൂജ, ഹോമം, ശ്രാദ്ധം ഇവയെല്ലാം ആചമനശേഷമാണ്‌ ആരംഭിക്കേണ്ടത്‌. ്രാഹ്മണര്‍ മാറില്‍ക്കവിഞ്ഞ ജലത്തില്‍ നിന്ന്‌ ആചമിക്കരുത്‌. നമ്പൂതിരിക്ക്‌ ആഭിജാത്യം കുറഞ്ഞ ഇല്ലങ്ങളില്‍ ഭക്ഷണം പാടില്ല. താണ ഇല്ലക്കാരുടെ അമ്പലങ്ങളില്‍ വന്ദിച്ചു വണങ്ങാമെന്നല്ലാതെ അവിടെ ഉണ്ണുകപോലും നിഷിദ്ധമാണ്‌. അഗ്നിയുമായി ബന്ധമുള്ള ചടങ്ങുകള്‍ക്ക്‌ നമ്പൂതിരി ജീവിതചര്യയില്‍ അത്യധികം പ്രാധാന്യമുണ്ട്‌ ഷോഡശസംസ്ക്കാരങ്ങളില്‍ ഈപാസനാന്നി സ്വീകരിച്ചത്‌ നമ്പൂതിരിയാണ്‌. (ഹോ മത്തോടെ അഗ്നിസാക്ഷിയായാണ്‌ നമ്പൂതിരിയുടെ വേളി. ആ ഹോമാഗന്നി കെട്ടുപോകാതെ വട ക്കിനിയിലോ കിഴക്കിനിയിലോ സൂക്ഷിക്കുന്നു. അവിടെ നിത്യവും ഹോമാദി കര്‍മ്മങ്ങള്‍ ചെയ്യ ണം. ഇതാണ്‌ ഈപസാനാഗ്നി) ഗൃഹസ്ഥനൊഴിച്ച്‌ എല്ലാ പുരുഷന്മാരും സ്നാതകവ്യൃത്തി സ്വീക രിക്കണം. ്രഹ്മചര്യസമാപ്തിയാണ്‌ സമാവര്‍ത്തനം. സമാവര്‍ത്തനത്തിനു ശേഷം വേളി കഴി ക്കാനുള്ള അവകാശം ഇല്ലത്തെ മൂത്തമകനു മാത്രമേ ഉളളു. അറുപത്തിനാല്‌ അനാചാരങ്ങള്‍ ഭാരതത്തിലെ ഇതര ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലില്ലാതിരുന്ന 64 വിശേഷാചാരങ്ങള്‍ കേരളത്തിലെ നമ്പൂതിരിവര്‍ഗ്ഗം അനുഷഠിച്ചു പോന്നിരുന്നു. മറ്റുള്ളവരില്‍ നിന്ന്‌ വൃത്ൃയസ്ത രാവാനും വിശിഷ്ടപദവിയിലേക്ക്‌ സ്വയമേവ പ്രതിഷ്ഠിതരാവാനുമുളള മനഃപൂര്‍വ്വമായ പരിശ്ര മമായിരുന്നു അത്‌. പൂര്‍വൃതീര ബ്രാഹ്മണര്‍ പിന്‍കുടുമക്കാരാണ്‌. എന്നാല്‍ നമ്പൂതിരിക്ക്‌ മുന്‍ കുടുമയാണ്‌. മറ്റുള്ളവര്‍ രണ്ടിഴയുള്ള പൂണൂല്‍ ധരിക്കുമ്പോള്‍ നമ്പൂതിരിയുടെ പൂണുലിനു ഒറ്റ യിഴയേ പാടുള്ളൂ. വസ്ത്രം ധരിച്ചു നിന്ന്‌ കുളിക്കുന്നത്‌ നമ്പൂതിരിക്ക്‌ നിഷിദ്ധമാണ്‌. മന്ത്രം സ്വയം ഉരുക്കഴിക്കുകയല്ലാതെ മറ്റൊരാളില്‍ നിന്ന്‌ ചൊല്ലിക്കേട്ട ഏറ്റുപറയാന്‍ പാടില്ല. വെളുത്തേ ടൻ അലക്കിയ വസ്ത്രങ്ങളേ ധരിക്കാന്‍ പാടുളളു. ഇതര ബ്രാഹ്മണരില്‍ വിധവകള്‍ മാത്രം വെളള വസ്ത്രം ധരിക്കുമ്പോള്‍ ഇവിടെ സ്ത്രീജനങ്ങള്‍ക്ക്‌ വെള്ളയല്ലാത്ത വസ്ത്രം ധരിക്കാനേ പാടി ല്ല. ഭര്‍ത്താവൊഴികെ അച്ഛന്‍, സ്വസഹോദരന്‍ എന്നിവരുള്‍പ്പെടെ പരപുരുഷന്മാരെ നമ്പു തിരിസ്ത്രീ കാണുന്നത്‌ കൊടിയ ആചാര ലംഘനമാണ്‌. തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ നമ്പൂതിരി മാര്‍ പരസ്പരം ഉപചാരം പറയുന്നതും നിഷിദ്ധമാണ്‌. ഇങ്ങനെ ക്രോഡീകരിക്കപ്പെട്ട അനാചാ രങ്ങള്‍ക്കു പുറമെയും ധാരാളം ആചാരങ്ങള്‍ അനുഷധഠിക്കേണ്ട വിഭാഗമായിരുന്നു ഇവര്‍. സദാ ചാര സംബന്ധിയായ ജീവിതചര്യകളുടെ നീണ്ടനിരയും നമ്പൂതിരിയുടെ മുമ്പിലുണ്ട്‌. യാചക 86 രോട്‌ ഇല്ല എന്നുപറയരുത്‌. മ്മേച്ഛഭാഷ പഠിക്കരുത്‌. വെള്ളത്തിലോ എണ്ണയിലോ പ്രതിബിംബിച്ച അവനവന്റെ സ്വരൂപം നോക്കിക്കാണരുത്‌. ഭാര്യ ഭക്ഷണം കഴിക്കുമ്പോള്‍ അവളെ നോക്കരുത്‌. നഗ്നയായ സ്ത്രീയേയും രജസ്വലയേയും മുല മറയ്ക്കാത്തവളെയും കാണരുത്‌. ഒരു കാല്‍കൊണ്ടു മറ്റേകാലില്‍ ചവിട്ടരുത്‌. ഭൂമിയില്‍ വരയ്ക്കരുത്‌. നഖത്തെയും രോമത്തെയും പല്ലുകൊണ്ട്‌ കടി ച്ചു മുറിയ്ക്കരുത്‌. പൊട്ടിയ പൂണൂല്‍ ധരിക്കരുത്‌. അവനവന്‍ ഭക്ഷിക്കുന്നതിനു മുമ്പേ ശുദ്രനു കൊടുക്കരുത്‌. ശൂദ്രനു വിദ്യ ഉപദേശിക്കരുത്‌. ഉറങ്ങിക്കിടക്കുന്നവരെ ഉണര്‍ത്തരുത്‌ തുടങ്ങി അരു തായ്മകളുടെ നിര നീണ്ടുനീണ്ടു പോകുന്നു. ഇവ ആത്യന്തികമായി നമ്പൂതിരിയുടെ ജീവിതത്തെ ആചാരബദ്ധവും അതുകൊണ്ടുതന്നെ യാന്ത്രികവുമാക്കി മാറ്റുന്നു. മനുഷ്യനു വേണ്ടി ആചാരങ്ങള്‍ എന്ന നിലവിട്ട ആചാരങ്ങള്‍ക്കു വേണ്ടി മനുഷ്യന്‍ എന്ന നില വന്നു ചേര്‍ന്നു. നമ്പൂതിരി സമുദായം ആന്തരികമായ ജീര്‍ണ്ഠതയി ലേക്ക്‌ നീങ്ങാന്‍ ഇതാണ്‌ പ്രധാന കാരണം. മനുഷൃത്വവിരുദ്ധമായ ആചാരങ്ങളും ശീലങ്ങളും. പെണ്‍കുട്ടികളുടെ ബാല്യവിവാഹം, ബഹുഭാര്യത്വം, സംബന്ധം, വൃദ്ധ-യുവതീ വിവാ ഹം, വിധവാവിവാഹനിരോധനം, സ്മാര്‍ത്തവിചാരം തുടങ്ങി നമ്പൂതിരി സമുദായം കൊണ്ടു നടന്നിരുന്ന ആചാരവിശേഷങ്ങള്‍ യുക്തിരഹിതവും മനുഷൃത്വ വിരുദ്ധവുമായിരുന്നു. ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു പോന്നിരുന്ന ഇത്തരം അനാചാരങ്ങളുടെ അടിസ്ഥാനം അന്വേഷി ക്കേണ്ടത്‌ കര്‍ക്കശമായ സ്മൃതിനിയമങ്ങളിലാണ്‌. ഭാര്‍ഗ്ഗവസ്മൃതി, ശാങ്കരസ്മൃതി, പ്രായ്ശ്ചിത്ത വിമര്‍ശിനി, പ്രായശ്ചിത്തസംഗ്രഹം തുടങ്ങിയ ഗ്രന്ഥങ്ങളിലെ വിധികള്‍ നമ്പൂതിരിജീവിത ക്രമത്തെ അടിമുതല്‍ മുടിവരെ സ്വാധിനിച്ചു. ഭാരതത്തിലെ മറ്റ്‌ ്രാഹ്മണസമൂഹങ്ങളിലൊന്നും കാണാത്ത കുടുംബഘടനയായിരു ന്നു നമ്പുതിരിയുടേത്‌. സമുദായം മൂത്തപുത്രനു മാത്രമേ സജാതീയ വിവാഹം അനുവദിച്ചിരു ന്നുള്ളൂ. അ്പഫന്മാര്‍ എന്നു വിളിക്കപ്പെട്ടിരുന്ന അനുജന്മാര്‍ക്ക്‌ വിജാതീയ സംബന്ധം ആവാം. മൂത്തപുത്രനു മാത്രം വേളി മതി എന്ന സ്ര്്രദായം ഇല്ലങ്ങളിലെ സ്വത്ത്‌ ഭാഗിക്കപ്പെടാതിരി ക്കാനായിരുന്നെന്ന്‌ കരുതപ്പെടുന്നു. ഇതുവഴി മൂസ്സാമ്പൂരിക്ക്‌ കുടുംബസ്വത്തില്‍ പരമാധികാരം ലഭിച്ചിരുന്നു. സ്വജാതി വിവാഹമെന്ന കീഴ്വഴക്കമാണ്‌ ശ്രമേണ നമ്പൂതിരി സമുദായത്തിലെ വൃദ്ധ-കന്യകാ വിവാഹമെന്ന മറ്റൊരു അനാചാരത്തിലേക്കുള്ള വഴിതുറന്നത്‌. ഭൂതുമതിയാകുംമുമ്പ്‌ പെൺകൊട നടത്തണമെന്നത്‌ ശാങ്കരസ്മൃതിയിലെ മറ്റൊരു അനു ശാസനമാണ്‌. ഒരു ആപത്ധര്‍മ്മമായല്ലാതെ ട്ൃതുമതിവിവാഹം അനുവദനീയമായിരുന്നില്ല. ഇല്ലം 87 വിറ്റിട്ടോ രണ്ടോ മൂന്നോ വേളി കഴിച്ചിട്ടോ ഏതെങ്കിലും അകൃത്യം ചെയ്തിട്ടോ പോലും ഭൃതു വാകും മുമ്പ്‌ പെണ്‍കുട്ടികളുടെ വിവാഹം നടത്തണം. വലിയ സ്ത്രീധനം കൊടുത്ത്‌ പെണ്‍മ ക്കളെ വിവാഹം കഴിച്ചുകൊടുക്കാന്‍ പലര്‍ക്കും സാധിക്കാതെ വന്നപ്പോള്‍ തറവാട്ടില്‍ വൃദ്ധക നൃകമാരുടെ എണ്ണം പെരുകി. മൂസ്സാമ്പൂരികളുടെ എണ്ണം കുറവും കന്യകമാരുടെ എണ്ണം കൂടുത ലുമാകയാല്‍ അറുപതും എഴുപതും കഴിഞ്ഞ നമ്പൂതിരിയുടെ നാലാംവേളിയും അഞ്ചാം വേളി യുമായി ജീവിതം ഹോമിക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരായിരുന്നു. എന്നിട്ടും ബാക്കിയായ വരെ കന്യാദാനമെന്ന പേരില്‍ മംഗലാപുരത്തും കോയമ്പത്തൂരിലും കൊണ്ടുപോയി വില്‍ക്കുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്‌. പുരുഷന്മാര്‍ക്കെന്ന പോലെ സ്ത്രീകള്‍ക്കുമുള്ള നിയമങ്ങള്‍ കര്‍ക്കശമായിരുന്നു. കാണാ റാകുമ്വോള്‍ കുളി, നൂറ്റെട്ട നമസ്ക്കാരം, പൂജ, ഉണ്ണാന്‍ വട്ടം കൂട്ടുക - ഇങ്ങനെ തേവാരവും വീട്ടു പണിയും ഭര്‍തൃപരിചരണവുമാണ്‌ സ്ത്രീകളുടെ ദിനവ്യത്തികള്‍. ബാല്യം കഴിയുന്നതോടെ കളിയും ചിരിയുമെല്ലാം അവരുടെ ജീവിതത്തില്‍ നിന്ന്‌ അപ്രത്യക്ഷമാവും. ദുരിതമനുഭവിക്കുന്ന സ്ത്രീകളും ദുഷ്കൃത്യം ചെയ്തു കൂട്ടുന്ന പുരുഷന്മാരും ചേര്‍ന്ന്‌ മനുഷ്യത്വം ചോര്‍ന്നുപോയ ഒന്നായിരുന്നു നമ്പൂതിരിസമുദായം. സ്ത്രീകളുടെ ഇച്ഛകളെ ചവിട്ടിമെതിച്ചുകൊണ്ട്‌ ബഹുഭാ രൃത്വം പോലുള്ള പുരുഷാധിപത്യപരമായ പ്രാകൃതനീതികളും മാമൂലുകളും നമ്പൂതിരിസമു ദായം ആചാരങ്ങളുടെ മറപറ്റി അവിടെയും അടിച്ചേല്പിച്ചു. പുറത്തിറങ്ങുമ്പോള്‍ അന്തര്‍ജ്ജന ങ്ങള്‍ ദാസിമാരെ മുമ്പില്‍ നിര്‍ത്തണം. മറക്കുടയും ചേലപ്പുതപ്പും നിര്‍ബന്ധം. സ്വർണ്ണാഭരണ ങ്ങളും ശ്യംഗാരപ്പൊട്ടും പാടില്ല. വെള്ളവസ്ത്രം മാത്രമേ അനുവദിച്ചിരുന്നുള്ളു. ഈവിധം സ്മൃതി നിയമങ്ങള്‍ ഫലത്തില്‍ സ്ത്രീകളെ പുരുഷന്റെ സ്വകാര്യസ്വത്താക്കി മാറ്റിയിരുന്നു. പാതിവ്വത്യ ശ്രംശമുണ്ടെന്നു ശങ്കയുള്ള സ്ത്രീകളെ സ്മാര്‍ത്തവിചാരമെന്ന ഭീഷണികൊണ്ടാണ്‌ നേരിട്ടിരു ന്നത്‌. വിവാഹമെന്ന സനഭാഗ്യം സിദ്ധിച്ചവരുടെ കാര്യവും അങ്ങേയറ്റം ദുരിതമായിരുന്നു. പല പ്പോഴും ഭര്‍ത്ൃയസാമീപ്യത്തിനായി സപത്നിമാരുമായുള്ള മത്സരമായിരുന്നു അവര്‍ക്കു ദാമ്പത്യം. വൃദ്ധനമ്പൂതിരിയുടെ മരണം വഴി കന്യകമാര്‍ക്കു വന്നു ചേരുന്ന വൈധവ്യം അന്തര്‍ജ്ജനങ്ങ ളുടെ നില ഒന്നുകൂടി പരിതാപകരമാക്കിയിരുന്നു. ശ്രഷ്ട്‌ എന്ന ഭീഷണി വംശശുദ്ധി ഉറപ്പു വരുത്തുന്നതിന്‌ സ്ത്രീകള്‍ക്കു നേരെ ഓങ്ങിയിരുന്ന സന്മാര്‍ഗ്ഗ നിഷ്ഠ യുടെ ഇരുതല മൂര്‍ച്ചയുള്ള വാളായിരുന്നു സ്മാര്‍ത്ത വിചാരം. ബ്രാഹ്മണരക്തത്തെ അശുദ്ധിക ലരാതെ സൂക്ഷിക്കാന്‍ ഭീഷണിയിലും സമ്മര്‍ദ്ദത്തിലുമധിഷ്ഠിതമായ ജീവിതചര്യയുടെ കാര്‍ക്ക 88 ശ്യംകൊണ്ട്‌ സമുദായം സ്ത്രീപജകളെ ഒന്നടങ്കം വരിഞ്ഞുകെട്ടിയിരുന്നു. വ്യഭിചാരശങ്കയുണ്ടാ വുന്ന അന്തര്‍ജനത്തെ ശ്രഷ്ടാക്കുന്നതിനു മുന്നോടിയായി നടത്തുന്ന കുറ്റവിചാരണയാണ്‌ സ്മാര്‍ത്ത വിചാരം. മരണത്തെക്കാള്‍ കഠോരമാണ്‌ ഭ്രഷടജീവിതം. 1901ലും 1903ദലും 190ടലുമൊക്കെ ഇത്തരം വിചാരണകള്‍ നടന്നതിന്റെ വിശദമായ രേഖകള്‍ ലഭ്യമാണ്‌. ഇവയില്‍ കുഗ്രസിദ്ധമായി രുന്നു കുറിയേടത്തു താത്രി (1905)യുടേത്‌. സ്ത്രീകള്‍ അമിത സ്വാതന്ത്ര്യം കാണിക്കാന്‍ തുനി ഞ്ഞാല്‍ കുറിയേടത്തു താത്രിയാക്കുമെന്ന്‌ പറഞ്ഞായിരുന്നു ഭയപ്പെടുത്തിയിരുന്നത്‌. നിസ്സാര കുറ്റങ്ങള്‍ക്കുപോലും അന്തര്‍ജ്ജനങ്ങളെ ഭ്രഷ്ട്‌ ഭീഷണിക്കു വിധേയരാക്കിയിരുന്നു. മറക്കുടയും തുണയുമില്ലാതെ ഇല്ലത്തിനു പുറത്തുകടന്നതിനും പപ്പടം കാച്ചുമ്പോള്‍ കൈയിലിട്ടുകൊടുക്കു ന്നതു കണ്ടു എന്ന കള്ളസാക്ഷ്യത്തിനും താണജാതിക്കാരന്‍ പഴുത്ത രണ്ടുമാങ്ങ സമ്മാനിച്ച സാമനസ്യത്തിനുമൊക്കെ പലരും ഭ്രഷ്ട്‌ നേരിട്ട്‌ സമുദായത്തിനു പുറത്തു പോകേണ്ടി വന്നിരു ന്നു. ഒരു നമ്പൂതിരി ശ്രഷ്ടാകുമ്പോള്‍ അയാളുടെ വേളി ഗര്‍ഭിണിയാണെങ്കില്‍ ആ കൂട്ടി ശ്രഷ്ടന്റെ കുട്ടിയാണ്‌. കുട്ടിക്കു മുലകൊടുത്താല്‍ ജാതി പോകാതിരിക്കാന്‍ അമ്മ കുളിക്കണം. ഷ്ടന്റെ മകളെയാണ്‌ “നങ്ങേമക്കുട്ടി'? എന്നു വിളിച്ചിരുന്നത്‌. പുറത്താക്കപ്പെടു നമ്പൂതിരിമാര്‍ പിന്നെ “ചാക്യാന്മാരാകും. അപ്ഫന്മാരായ ഇളയപുത്രന്മാര്‍ക്ക്‌ കുടുംബസ്വത്തില്‍ യാതൊരു അവകാശവുമുണ്ടായി രുന്നില്ല. സമാവര്‍ത്തനം കഴിഞ്ഞാല്‍ പിന്നെ തറവാടുമായി വലിയ ബന്ധമൊന്നുമില്ല. മാതാപി താക്കളുടെ കാലശേഷം അപ്ഫന്‍ ആ വീട്ടിലെ ഒരതിഥി മാത്രമായി ചുരുങ്ങും. വിജാതീയ സംബ ന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളെ അയാളുടെ കുട്ടികളായി പരിഗണിക്കില്ല. മക്കള്‍ തൊട്ടാല്‍ ശുദ്ധം മാറുന്ന പിതൃത്വമാണ്‌ അയാളുടേത്‌. ഇങ്ങനെ അയാളിലെ മനുഷ്യന്‌ അച്ഛനെന്നോ മക നെന്നോ ഭര്‍ത്താവെന്നോ ഉള്ള ഭാവങ്ങള്‍ അനുഭവിക്കാന്‍ യോഗമില്ലാതെ ആചാരക്കെട്ടുകളില്‍ ശ്വാസം മുട്ടിയൊടുങ്ങാനായിരുന്നു യോഗം. ഇംഗ്ലീഷും സംസ്കൃതവും മതനിര്‍ബന്ധങ്ങളുടെ ചിട്ടവട്ടങ്ങളെ അതിലംഘിക്കാനാവാത്തതിനാല്‍ നമ്പൂതിരി സമു ദായം ഇംഗ്ലീഷിനെ “മേച്ച്‌ ഭാഷയായി കരുതി പുച്ഛിച്ചിരുന്നു “മ്ലേച്ച ഭാഷ ചാഭ്യസേത്‌” എന്ന്‌ ശാങ്കരസ്മൃതിയെ ഉദ്ധരിച്ച്‌ മറ്റുഭാഷകളെ അയിത്തം കല്പിച്ച്‌ പടിക്കു പുറത്തു നിര്‍ത്തി. ഇതര സമുദായങ്ങളെല്ലാം ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ഉണ്ടാക്കിയ നവചലനങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്പൂതിരി സമുദായം മുഖ്യധാരയില്‍ നിന്ന്‌ കൂടുതല്‍ക്കൂടുതല്‍ 89 ഒറ്റപ്പെട്ടു. 1864ല്‍ തിരുവിതാംകൂറിലെ ജാതി തിരിച്ചുള്ള വിദ്യാര്‍ത്ഥികളുടെ പട്ടിക ഇ്രകാരമാ ണ്‌: തമിഴ്‌ ശൂദ്രര്‍ - 517 നായര്‍ (മലയാളി ശുദ്രര്‍) - 424 ക്രിസ്ത്യാനികള്‍ - 315 പരദേശ്രാഹ്മണര്‍ - 266 മുസ്ലീങ്ങള്‍ - 37 നമ്പൂതിരി - 1 മറ്റു ഹിന്ദുക്കള്‍ - 19 ആകെ - 1579 റോബിന്‍ ജെെ(രി നിരത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ പട്ടികയനുസരിച്ച്‌ നമ്പു തിരി പഠിതാക്കളുടെ എണ്ണം കേവലം ഒന്നുമാശ്രമാണ്‌. 1912ലെ സെന്‍സസ്‌ റിപ്പോര്‍ട്ടനുസരിച്ചു കൊച്ചിയിലെ അവസ്ഥ പരിശോധിച്ചാല്‍, “.. കൊച്ചി രാജ്യത്ത്‌ ആകെ 6617 മലയാള ബ്രാഹ്മണരുള്ളതില്‍ 3805 പേര്‍ക്ക്‌ അക്ഷര ജ്ഞാനമില്ല. ആകെ 3418 പുരുഷന്മാരില്‍ 1254 പേര്‍ക്കും 3199 സ്ത്രീകളില്‍ 2557 പേര്‍ക്കും എഴുത്തും വായനയും ശീലമില്ല.” യാഥാസ്ഥിതികത്വത്തിന്റെ ഉരുക്കുമുഷ്ടിക്കകത്ത്‌ സമുദായത്തെ നിശ്വലമായി ഉറപ്പിച്ചു നിര്‍ത്തുക വഴി ജന്മികളെന്ന നിലയിലുളള അധികാര പദവിക്ക്‌ വലിയ ഇളക്കം സംഭവിക്കാതെ പിടിച്ചു നില്‍ക്കാനായെങ്കിലും ഹൂണഭാഷയെന്നപഹസിച്ച്‌ ഇംഗ്ലീഷിനെ പടിക്കുപുറത്തു നിര്‍ത്തി യതിന്റെ ഫലങ്ങള്‍ നമ്പൂതിരി സമുദായം അനുഭവിക്കാന്‍ തുടങ്ങിയിരുന്നു.സംസ്കൃതത്തെ കൈവി ടാനൊരുക്കമില്ലാത്തതിനാലാണ്‌ ഇംഗ്ലീഷിനെ അവഗണിച്ചതെന്നു കരുതാനും ന്യായമില്ല. കാരണം പലര്‍ക്കും സംസ്കൃതവുമറിയില്ലെന്നു മാ്രമല്ല അക്ഷരജ്ഞാനം പോലും കഷ്ടിയാണെന്നതാ യിരുന്നു വാസ്തവം. സാമൂഹ്യപരിഷ്‌കരണ രംഗത്തേക്ക്‌ പ്രവേശിക്കും മുമ്പ്‌ പ്രേംജിക്കു (എം. പി. ഭട്ടതിരിപ്പാ ട്‌) ഉണ്ടായിരുന്ന ആഗ്രഹവും ലക്ഷ്യവും സംസ്കൃതം പഠിച്ച്‌ യഥാര്‍ത്ഥ ഭട്ടതിരിയാവണമെന്ന തായിരുന്നത്രേ. വന്നേരി സംസ്കൃതസുരഭിലമായ പ്രദേശവുമായിരുന്നു. കോഴിക്കോട്‌ തളിക്ഷേ ശ്രത്തില്‍ വെച്ച്‌ സാമൂതിരി രാജാവ്‌ നടത്താറുളള വാക്യാര്‍ത്ഥസദസ്സായിരുന്നു അദ്ദേഹത്തിന്റെ 90 ലക്ഷ്യം. ഇതറിഞ്ഞ മഹാകവി വള്ളത്തോള്‍ അതില്‍ നിന്നും പിന്തിരിപ്പിച്ചുകൊണ്ട്‌ പ്രേംജി യോട്‌ പറയുകയുണ്ടായി: “തര്‍ക്കം പഠിക്കേ? കാക്കശ്ശേരി ഭട്ടതിരിയുടെ കാലം കടന്നു പോയി എന്ന്‌ ബുദ്ധിയുള്ള നമ്പൂതിരി എനിയും മനസ്സിലാക്കിയില്ലെ?” 0 മഹാകവി വള്ളത്തോളിന്റെ കല്പന അക്ഷരംര്പതി അനുസരിച്ച പ്രേംജിയെ മലയാളി കള്‍ പിന്നീട്‌ കണ്ടുമുട്ടുന്നത്‌ സാമൂഹ്യനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലാണ്‌. ഭാഷാഗ്രന്ഥങ്ങളോട്‌ പഴമക്കാര്‍ക്ക്‌ വലിയ പുച്ഛമായിരുന്നു. അവ അര്‍ഹതയില്ലാത്ത ചിലര്‍ക്കായി ഉണ്ടാക്കപ്പെട്ടവയാണെന്നായിരുന്നു ഗ്രാഹ്മണരുടെ വിശ്വാസം. ജന്മവസ്തുക്കളും മറ്റു സൌകര്യമൊന്നുമില്ലാത്തവരാണ്‌ ഇംഗ്ലീഷും മറ്റും പഠിക്കാന്‍ പോകുന്നതെന്നും അവര്‍ കരു തി. തങ്ങള്‍ക്കും സന്താനങ്ങള്‍ക്കും അവയ്ക്കൊരു മുട്ടും ഇല്ലെന്ന്‌ നമ്പൂതിരിമാര്‍ ഉറച്ചു വിശ്വസി ച്ചിരുന്നു. ഗവണ്‍മെന്റ്‌ ചട്ടങ്ങള്‍ പ്രതിദിനമെന്നോണം മാറിക്കൊണ്ടിരിക്കുന്ന വേളയില്‍ കലോ ചിതമായ വിദ്യാഭ്യാസമോ ലകികജ്ഞാനമോ പോലും ആര്‍ജ്ജിക്കാതെ നമ്പൂതിരി ചലനമില്ലാതെ നിലകൊണ്ടു. സകല കാര്യങ്ങളിലും അവര്‍ പുലര്‍ത്തിയ ഉദാസീന മനോഭാ വത്തെ അന്നത്തെ (1899) മലയാള മനോരമ പത്രം തങ്ങളുടെ മുഖ്രസംഗത്തിലൂടെ വിമര്‍ശിക്കു ന്നത്‌ കാണുക: “ഇപ്പോള്‍ വളരെ (പ്രചാരം സിദ്ധിച്ചിട്ടുള്ളതും സര്‍വ്വരാലും ആദരിക്കപ്പെട്ടുപോരുന്നതും കാലോചിതമായിട്ടുള്ളതും ഇംഗ്ലീഷ്‌ വിദ്യാഭ്യാസമാണല്ലോ. ഇതില്‍ മലയാള ബ്രാഹ്മണര്‍ പ്രായേണ വിമുഖന്മാരായിട്ടാണ്‌ കാണപ്പെടുന്നത്‌. ഇതിനെക്കുറിച്ച്‌ അവരോടാരെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താല്‍ ഐ നീച ഭാഷ പഠിക്കുകയോ? അബദ്ധം എന്നാണ്‌ പറയുന്നത്‌. എന്നാല്‍ അതു വേണ്ട അവരുടെ ബോധ്രപകാരം ഉത്കൃഷ്ടമായിരിക്കുന്ന സംസ്കൃതത്തിലെങ്കിലും സാമാന്യം പോലെ പാണ്ഡിത്യമുള്ളവര്‍ ഇപ്പോള്‍ വളരെ ചുരുക്കമായി മാത്രമേ കാണപ്പെടുന്നു ള്ളൂ. ്രാഹ്മണരായാല്‍ വേദശാസ്ത്രപുരാണ തത്ത്വജ്ഞന്മാരായിരിക്കണമെന്നെല്ലേ വെച്ചിരി ക്കുന്നത്‌. അങ്ങനെയുള്ള ഒരു മലയാളി ്രാഹ്മണനെയെങ്കിലും ഇപ്പോള്‍ കേരളമൊട്ടുക്കു നോക്കി യാല്‍ കണ്ടു കിട്ടുമോ എന്നു വളരെ സംശയമാണ്‌. ആകപ്പാടെ വിചാരിച്ചാല്‍ മലയാളസ്രാഹ്മ ണര്‍ക്ക്‌ പഴയരീതിയിലും പുതിയരീതിയിലും ഒരു വിദ്യാഭ്യാസവും ഇല്ലാതെ അവര്‍ കേവലം മൃഗ്രപായന്മാരായിത്തീര്‍ന്നിരിക്കുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സകലരാജ്യങ്ങളിലും പഠിപ്പും പരിഷ്കാരവും വര്‍ദ്ധിച്ചു വരുന്ന ഈ കാലത്തും ഈ വകക്കാര്‍ക്ക്‌ ഇതിനെക്കുറിച്ച്‌ ഒരു വിചാരവും ആലോചനയും തുടങ്ങീട്ടുമില്ല. വിദ്യാഭ്യാസം ചെയ്ത്‌ അറിവ്‌ സമ്പാദിക്കുകയെ 91 ന്നത്‌ എല്ലാവര്‍ക്കും വേണ്ടതാകുന്നു. എങ്കിലും ഇതിന്റെ ആവശ്യകത ബ്രാഹ്മണരെപോലെ മറ്റാര്‍ക്കുമില്ലന്നാണ്‌ തോന്നുന്നത്‌. ” വേളി ഒരു വൈദിക കര്‍മ്മം ഉപനയനം, ഓത്തുചൊല്ലല്‍, സമാവര്‍ത്തനം എന്നിവ പോലെ സമുദായവും തറവാടും ഒരു നമ്പൂതിരിയില്‍ നിറവേറ്റുന്ന കര്‍മ്മമാണ്‌ വേളി. ഷോഡശക്രിയകളില്‍ ഒന്ന്‌. ആചാരവിധി കള്‍ അനുസരിച്ചാല്‍ ഭതിക ജീവിതത്തിനെക്കാള്‍ ആത്മീയ ജീവിതത്തിനോടാണ്‌ അതിനു ചേര്‍ച്ച. വിവാഹ കര്‍മ്മത്തിനിടയില്‍ ജ്വലിപ്പിക്കുന്ന ഈപാസനാഗ്നി മരണം വരെ കെടാതെ സൂക്ഷിച്ചാണ്‌ സംസ്കാര കര്‍മ്മങ്ങള്‍ നടത്തുന്നത്‌. നമ്പൂതിരിയുടെ വേളി ഒരു വൈദിക കര്‍മ്മമാണ്‌. അത്‌ ലൈംഗികതൃഷ്ണ ശമിപ്പിക്കുന്ന തിനുള്ള ഉപാധിയല്ല. നമ്പൂുതിരിവിവാഹം മൂന്ന്‌ ആവശ്യങ്ങള്‍ക്കത്രെ. 1. കര്‍മ്മാര്‍ത്ഥം (യാഗം മുതലായ കര്‍മ്മത്തിന്‌ ഭാര്യവേണം.) 2. സന്തത്യര്‍ത്ഥം ( സന്തതി ഇല്ലാഞ്ഞാൽ പിതൃക്കള്‍ക്ക്‌ ഉനര്‍ദ്ധ്വഗതി ഉണ്ടാവില്ല.) 3. രതൃര്‍ത്ഥം ഇവയില്‍ ആദ്യത്തെ രണ്ടെണ്ണം ഉത്തമമായിട്ടുള്ളതും ഒടുവിലത്തേത്‌ നിന്ദ്യവുമായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. സ്വന്തം കുടുംബ വൃത്തത്തില്‍ വൈവാഹിക വേഴ്ച്ചയ്ക്കകത്തു പോലും സന്തത്യര്‍ത്ഥം ആചരിക്കേണ്ട ആത്മനിയന്ത്രണനിരതമായ അപൂര്‍വു കര്‍മ്മമാണ്‌ നമ്പൂതിരിമാര്‍ക്ക്‌ ലൈംഗിക വേഴ്ച്ച. അന്തര്‍ജനം എന്ന വളർത്തുമൃഗം ബ്രാഹ്മണ്യം എന്ന സുകൃതജന്മത്തെ അതിരില്ലാത്ത ആരാധനാഭാവത്തോടെയാണ്‌ അതിന്റെ പരിസേവകവ്യന്ദം വീക്ഷിച്ചിരുന്നത്‌. എന്നാല്‍ അന്തഃപുരത്തിനകത്ത്‌ അവഹേളന ങ്ങള്‍ക്കുമാ്രം വിധേയരായിരുന്ന അന്തര്‍ജനങ്ങളുടെ മനോഭാവം ഒട്ടും ശുഭകരമായിരുന്നില്ല. വി.ടി ഭട്ടതിരിപ്പാടിന്റെ ചെറുകഥയില്‍ ഒരു അന്തര്‍ജനം തന്റെ ജന്മത്തെ സ്വയം വിലയിരുത്തു ന്നത്‌ ഇപ്രകാരമാണ്‌: “ജന്മജന്മാന്തരങ്ങളില്‍ ചെയ്ത ദുഷ്കൃത പരിപാകത്തിന്റെ ഫലമായിട്ടായിരിക്കാം ഞാന്‍ നമ്പൂതിരി സമുദായത്തില്‍ വന്നു ജനിക്കാനിടയായത്‌. അത്രമേല്‍ അനാചാര ദുഷിതമായ ഒരു സമുദായത്തില്‍ വന്നു ജനിക്കണമെങ്കില്‍ എന്റെ പൂര്‍വ്വജന്മ പാതകങ്ങള്‍ അതിഭയങ്കരങ്ങള്‍ തന്നെ യായിരിക്കണം. “ 92 കഥകളിലെ അതിഭാവുകത്വങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ട്‌ കുറിച്ചിട്ട ആത്മകഥയില്‍ ലളി താംബിക അന്തര്‍ജനം തന്റെ ബാല്യകാലസ്മരണകളെ ഇപ്രകാരം രേഖപ്പെടുത്തുന്നുണ്ട്‌: “പതിനഞ്ചു വയസ്സായ ഒരു ബാലികയ്ക്ക്‌ മുമ്പില്‍ (ചിലപ്പോള്‍ പന്ത്രണ്ടിലോ പതിമൂ ന്നിലോ പതിനാലിലോ ആയി എന്നു വരാം) പുലര്‍വെളിച്ചത്തിന്റെ വാതില്‍ എന്നന്നേയ്ക്കു മായി കൊട്ടിയടക്കുന്ന ഒരു സമുദായത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. ആരാണ്‌ ഈ ആചാരമുണ്ടാക്കി വെച്ചത്‌? ആരുടെ കുറ്റം കൊണ്ടാണ്‌ ഞാന്‍ ഒരു പെണ്‍കുട്ടിയായത്‌? എനിക്കറിയില്ല. പെൺകിടാ ങ്ങള്‍ പാപത്തിന്റെ സന്തതികളാണെന്ന്‌ പറഞ്ഞുകേട്ടു. മണ്ണായിപ്പിറന്നാലും പെണ്ണായി പിറക്ക രുത്‌. പെറ്റ മാതാവിന്റെ വാത്സല്യത്തില്‍ പോലും ഈ നിസ്സഹായതാബോധം നിഴലിച്ചു കണ്ടു. എവിടെ നോക്കിയാലും എങ്ങോട്ടു നോക്കിയാലും നിരോധനങ്ങള്‍ മാത്രം.” ” നമ്പൂതിരിയുടെ കുടുംബപശ്ചാത്തലത്തില്‍ സ്ത്രീകള്‍ പരിഗണന അര്‍ഹിക്കുന്ന ഒരു വിഭാഗമേ ആയിരുന്നില്ല. ജീവിതാവസ്ഥയുടെ എല്ലാ ഘടകങ്ങളിലും അവര്‍ രണ്ടാംകിടക്കാര്‍ ആയിരുന്നു. ജീവിതത്തിന്റെ വഴിത്തിരിവായ വിവാഹം പോലും അവരുടെ ഇച്ഛകള്‍ക്കും തീരുമാ നങ്ങള്‍ക്കും അപ്പുറത്താണ്‌. വരന്‍ വീട്ടിലെത്തുമ്പോഴായിരിക്കും തന്റെ നിയോഗത്തെക്കുറിച്ച്‌ വധുവറിയുന്നത്‌. വിവാഹസമയത്തെ പാണിഗ്രഹണ വേളയില്‍ തന്നെ ആണ്‍-പെണ്‍ വിവേ ചനം ആരംഭിക്കുന്നുണ്ട്‌. തനിക്ക്‌ ആണ്‍കുട്ടികളാണ്‌ വേണ്ടതെന്ന്‌ ആഗ്രഹിക്കുന്ന വരന്‍ വധു വിന്റ പെരുവിരല്‍ ഒഴിച്ച്‌ നാലു വിരലും കൂട്ടിപ്പിടിക്കണം. പെണ്‍കുട്ടികള്‍ കൂടി ആവാം എന്നാ ണെങ്കില്‍ മുഴുവന്‍ വിരലും കൂട്ടിപ്പിടിക്കാം. നമ്പൂുതിരിഭവനത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ച വിവരം പുറത്തു വന്നാല്‍ “അയ്യായിരം നശിച്ചു” എന്നാവും ബന്ധുജനങ്ങളുടെ ഗ്രതികരണം. തറവാടിന്റെ അയ്യായിരം നശിപ്പിക്കാനവ തരിച്ച അപശകുനമെന്ന മട്ടിലായിരിക്കും പെറ്റമ്മയുടേതടക്കം ആ പിഞ്ചു കുഞ്ഞിനോടുള്ള മനോ ഭാവം. ആണ്‍കുട്ടിയാണ്‌ ജനിച്ചതെന്നറിയുമ്പോള്‍ ആഹ്ലാദം അതിരില്ലാത്തതാണ്‌. ആണ്‍കുട്ടി യുടെ പിറന്നാളിനും മറ്റു ശുഭദിനങ്ങള്‍ക്കും ഗംഭീരാഘോഷവും സദ്യയുമൊക്കെ നിര്‍ബന്ധമാ ണ്‌. കുട്ടികളെ വളര്‍ത്തുന്നതിലും പരസ്യമായ വിവേചനം ഉണ്ട്‌. “ഉണ്ണിക്ക്‌ നെയ്യ്‌ കൂട്ടി പെണ്ണിന്‌ ഉപ്പുകൂട്ടി? എന്നതായിരുന്നു അക്കാലത്തെ ശൈലി. ത്രൈവര്‍ണികര്‍ മന്ത്രത്തോടെയും ശൂരദര്‍ മന്ത്രം കൂടാതെയും ക്രിയചെയ്യണമെന്നാണ്‌ പ്രമാണം. സ്ത്രീകള്‍ക്കും ശൂദ്രന്മാരെപ്പോലെ കാതു കുത്തുന്നതുവരെ മാത്രമെ ശ്രിയകള്‍ ഉള്ളൂ. ഒരു നമ്പൂതിരിപ്പെണ്‍കുട്ടിക്ക്‌ ലഭ്യമാകുന്ന ഏറ്റവും ഉയര്‍ന്ന യോഗ്യത എന്നത്‌ രാമായണം, ഭാരതം തുടങ്ങിയ കിളിപ്പാട്ടുകള്‍ തപ്പിപ്പിടിച്ച വായിക്ക ലാണ്‌. അച്ഛനമ്മമാര്‍ ആശങ്കയോടെ പ്രതീക്ഷിക്കുന്ന വയസ്സുറിയിക്കല്‍ ഘട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മ 93 കള്‍ ലളിതാംബിക അന്തര്‍ജനം ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്‌: “താന്‍ പ്രായപൂര്‍ത്തിയായി എന്ന്‌ ആദ്യമറിഞ്ഞ ദിവസം മരിച്ച വീടുപോലെയായിരുന്നു ആ ഭവനത്തിലെ അവസ്ഥ. അമ്മ കരഞ്ഞു. ബന്ധുക്കള്‍ കരഞ്ഞു. വേലക്കാരിപ്പെണ്ണുങ്ങള്‍ കര ഞ്ഞു. ഇതൊക്കെ കണ്ട്‌ അമ്പരപ്പോടെ അവളും കരഞ്ഞു. കാട്ടിലെ കിളിയെ പിടിച്ച്‌ കൂട്ടിലിട്ടതു പോലെയായി അവസ്ഥ എന്ന്‌ ധൈര്യശാലിയായ അച്ഛന്‍ പോലും നെഞ്ചു തിരുമ്മിപ്പോയി. ബാഹ്യലോകത്തെ സംബന്ധിച്ചിടത്തോളം അവള്‍ പൂര്‍ണ്ണമായി മരിച്ചിരിക്കുന്നു.” ® ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭദശകങ്ങളില്‍ പോലും സമൂഹമനസ്സില്‍ രുഡമൂല മായിക്കിടന്ന വിശ്വാസദാര്‍ഡ്യങ്ങളുടെ നേര്‍പ്പകര്‍പ്പാണിത്‌. ഭൂൃതുമതിയായ ഒരു പെണ്‍കുട്ടി അവി വാഹിതയായി കഴിയുന്നതിലും വലിയ അഭിമാനക്ഷതം മറ്റൊന്നില്ല. അതിനാല്‍ വരന്‍ പ്രായം അല്പം കടന്നാലും മൂന്നാമത്തെയോ നാലാമത്തെയോ വേളിയായാലും എത്രയും പെട്ടെന്ന്‌ ഭാര മൊഴിവാക്കി അഭിമാനം കാത്തുരക്ഷിക്കുക എന്നതിലായിരുന്നു തറവാടിന്റെ തത്രപ്പാട്‌. സാപത്ന്യത്തിന്റെ സംഘര്‍ഷങ്ങള്‍ കേരളത്തിനു പുറത്ത്‌ പൊതുവെ ബ്രാഹ്മണര്‍ ഏകപത്നീവ്രതത്തിലധിഷഠിതമായ കുടും ബഘടനയാണ്‌ സ്വീകരിച്ചിരുന്നതെങ്കിലും ഇവിടെ ബഹുഭാര്യത്വമാണ്‌ നടപ്പില്‍ വരുത്തിയിരു ന്നത്‌. ഏകഭാര്യത്വത്തിന്റെ നിരാസം നമ്പൂതിരിസമുദായത്തിലും അവരോട്‌ നേരിട്ടു വിധേയത്വം പുലര്‍ത്തിയിരുന്ന ക്ഷത്രിയ - അന്തരാള - നായര്‍ സമുദായങ്ങളിലും ഉണ്ടാക്കിയ അസന്തുലിതാ വസ്ഥ വളരെ വലുതായിരുന്നു. കുടുംബമെന്ന സ്ഥാപനത്തിന്റെ കെട്ടുറപ്പില്ലായ്മയ്ക്കും സുര ക്ഷിതബോധമില്ലായ്മയ്ക്കും വഴിതെളിക്കുക വഴി അത്‌ നീണ്ടകാലത്തോളം സമൂഹ ഘടനയുടെ അസ്തിവാരത്തെപ്പോലും പിടിച്ചുലചിരുന്നു. നമ്പൂരിത്തത്തിന്റെ അപചയത്തിന്‌ ഹേതുവായ പ്രധാന സംഗതികളിലൊന്ന്‌ അവരുടെ വിവാഹസമ്മ്രദായമായിരുന്നു. മുത്തപുത്രനുമാത്രം കനി ഞ്ഞനുഗ്രഹിക്കപ്പെട്ട സഭാഗ്യമായിരുന്നു വേളി. പല കാരണങ്ങളാല്‍ ഒരാള്‍ തന്നെ ഒന്നില ധികം വേളി കഴിക്കാന്‍ നിര്‍ബന്ധിതനായിരുന്നു. ഇതു വഴി വന്നുചേര്‍ന്ന സാമൂഹിക ദുരന്തമാ യിരുന്നു സാപ്ത്ന്യം. 1891 ലെ തിരുവിതാംകൂര്‍ സെന്‍സസ്‌ റിപ്പോര്‍ട്ടനുസരിച്ച്‌ നമ്പൂതിരിമാരുടെ ആകെ ജന സംഖ്യ 12395 ആയിരുന്നു. ഇതില്‍ 6787 പേര്‍ പുരുഷന്മാരും 5608 പേര്‍ അന്തര്‍ജനങ്ങളും. ആകെ ഉണ്ടായിരുന്ന ഇല്ലങ്ങള്‍ 1239. ഈ1239 ഇല്ലങ്ങളില്‍ ഉണ്ടാകാവുന്ന മഹന്‍മുസ്സമാരുടെ എണ്ണം 1239 എന്നു കണക്കാക്കിയാല്‍ തന്നെ ഇവരോരോരുത്തരും മുമ്മൂന്ന്‌ വേളി കഴിച്ചാലും 1900 അന്തര്‍ജനങ്ങള്‍ ആയുഷക്കാല കന്യകകളായി തുടരും. 94 ജനിച്ച ഇല്ലത്തെ തടവില്‍ നിന്നുളള മോചനമായാണ്‌ കന്യകമാര്‍ വിവാഹത്തെ സ്വപ്നം കാണുക. എന്നാല്‍ നമ്പൂതിരിമാരെ സംബന്ധിച്ചിടത്തോളം വേളി എന്നത്‌ ജീവിത സ്വപ്നമെന്ന തിനപ്പുറം ആചാരങ്ങള്‍ക്ക്‌ കീഴ്പ്പെടലോ ധനാഗമ മാര്‍ഗ്ഗമോ ഒക്കെയായാണ്‌ വന്നു ഭവിക്കുക. വയസ്സോ ആരോഗ്യമോ പോലും പരിഗണിക്കപ്പെടാതെ ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവര്‍ പോലും വസ്ത്രം മാറുന്ന ലാഘവത്തോടെ വിവാഹച്ചടങ്ങ്‌ പൂര്‍ത്തിയാക്കും. തറവാട്ടിലേക്കുളള നമസ്കാ രക്കല്ലിനോ മൂത്രക്കുഴി ഓടിടാനോ പണ്ടൊക്കെ മരിച്ചു പോയവരുടെ പിണ്ഡകര്‍മ്മത്തിന്റെ ചെല വിലേക്കോ ഒക്കെയായിരിക്കും ആ വിവാഹങ്ങള്‍ പലതും. വിവാഹശേഷം പൂര്‍വ്വാധികം നരക തുല്യമായ ജീവിതാവസ്ഥകളായിരിക്കും അന്തര്‍ജനങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരിക. ഏതെ ങ്കിലും മഹന്‍മുസ്സിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ വേളിയായിട്ടായിരിക്കും തറവാട്ടിലേ ക്കുള്ള ്രവേശനം ലഭിക്കുക. സാപ്ത്ന്യം ഇല്ലങ്ങള്‍ക്കകത്തു സൃഷടിക്കുന്ന മത്സരത്തിന്റെ ജുഗുപ്സാവഹമായ ചിത്രം “കുറിയേടത്ത്‌ താത്രി’? എന്ന നോവലില്‍ ഇങ്ങനെ വായിക്കാം: “നമ്പൂതിരി ഇല്ലത്തു വരുന്ന അന്നു രാഗ്രി അടിയാണ്‌. തിക്കിത്തിരക്കില്‍ നിന്ന്‌ അവളെ കൈപിടിച്ചാല്‍ മറ്റുള്ളവരൊക്കെ ബഹളം വെക്കും അവര്‍ക്കുള്ളത്‌ അവള്‍ തട്ടിപ്പറിക്കും എന്നാണു ഭാഷ. നമ്പൂതിരി ഓരോന്നിന്റെ തല ചുമരിലിടിക്കും. വടിയെടുത്തു പെടയ്ക്കും. കിടപ്പുമുറിയി ലേക്ക്‌ നറുക്കുവീണാല്‍ വല്ലാത്ത കാളലാണ്‌. മുറിയുടെ വാതിലടയുന്നത്‌ കൂട്ടക്കരച്ചിലോടെയാ ണ്‌. അതൊന്നും പുറത്തുകേള്‍ക്കുന്നതില്‍ ഒരു നാണവുമില്ല.” 7 സപത്നിമാര്‍ക്ക്‌ പലപ്പോഴും സനകര്യമുണ്ടായിരുന്നിട്ടുകൂടി ആത്തേമ്മാരുടെയും നമ്പു തിരിയുടെ ധാര്‍ഷ്ട്യം കാരണം ഒരു മുറിശ്ശീല പോലും മാറാനില്ലാതെ ഈറനുടുത്തു കഴിയേണ്ടി വരും. “മുശേട്ട്‌ എന്നായിരിക്കും മൂത്തപത്നി ഇളയവളെ അഭിസംബോധന ചെയ്യുക. ഈപാ സനത്തിനിടയില്‍ വൈകിയെത്തിയതിന്റെ പേരിലുള്ള കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷങ്ങള്‍, പര പുരുഷന്മാരുമായി സംസാരിക്കുന്നുവെന്ന പേരുപറഞ്ഞുള്ള താഡനങ്ങള്‍ - ഇങ്ങനെ നരകതു ല്യമായ അന്തരീക്ഷത്തില്‍ ചിലപ്പോള്‍ ഒന്നു (പസവിച്ചെന്നും വരാം. അധികം വൈകാതെ വിധ വയുമാകും. എണ്‍പതും തൊണ്ണൂറും കഴിഞ്ഞ നമ്പൂതിരി മരിച്ചതിന്റെ കുറ്റം അഞ്ചാമത്തെയോ ആറാമത്തെയോ വേളിയായി വന്നുകയറിയ ബാലവിധവയുടെ തലയില്‍ ചുമത്തപ്പെടും. മറ്റുള്ള വരെക്കൂടി വിധവകളാക്കിയ അസത്തായി കല്പിച്ച്‌ പ്രാകും. പിന്നീടങ്ങോട്ട ജീവിതത്തോടു പോലും വിരക്തിപൂണ്ട്‌ കാലം തള്ളിനിക്കും. സാമ്പത്തിക ഞെരുക്കം, ആചാരങ്ങളുടെ സമ്മര്‍ദ്ദം, വേളിപ്രായംകഴിഞ്ഞ പെണ്‍കുട്ടിക ളുടെ ആധിക്യം തുടങ്ങി മഹന്‍മുസ്സുമാരുടെ അവസ്ഥയും അത്ര ശുഭകരമായിരുന്നില്ല. വേളിക 95 ളോടൊപ്പം തറവാട്ടില്‍ ഭാര്യമാരോടൊപ്പം സന്താനങ്ങളും നിറയും. ഇവര്‍ക്കിടയിലെ സപത്നി മല്‍സരം ലഹളകള്‍ക്കു വഴിവെക്കുമ്പോള്‍ അല്പം മനഃശാന്തിക്കായി നമ്പൂതിരിമാര്‍ പതുക്കെ ശൂദ്രഗ്ൃഹങ്ങള്‍ തേടിയിറങ്ങുകയും ചെയ്യും. പുരുഷതലത്തില്‍ നിന്നു വീക്ഷിച്ചാല്‍ നാലുകെട്ടുകള്‍ക്കകത്തെ വിവിധങ്ങളായ വിവാ ഹങ്ങളുടെ സ്വരൂപം പൊതുവെ ഇ്രപകാരമായിരുന്നു: ആചാരവിധിയനുസരിച്ച്‌ വേളി കഴിച്ച ഭാര്യ ജീവിച്ചിരിക്കെ ഒരു നമ്പൂതിരി ചെയ്യുന്ന തുടര്‍ വേളികളും സംബന്ധങ്ങളും, ഭാര്യ ജീവിച്ചി രിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും വാര്‍ദ്ധക്യവേളയില്‍ ഇളം പെണ്‍കിടാങ്ങളെ വേള്‍ക്കല്‍, വിധിപ്ര കാരം നൈഷ്ഠിക ബ്രഹ്മചര്യം അനുഷഠിക്കേണ്ട അപ്ഫന്മാര്‍ നടത്തുന്ന വിജാതീയ സംബന്ധ ങ്ങള്‍. ഇനി സ്ത്രീകളുടെ തലത്തില്‍ നിന്നും വീക്ഷിച്ചാല്‍, വേളികഴിഞ്ഞ്‌ സാപത്ന്യ മല്‍സര ങ്ങളില്‍ മുതിര്‍ന്ന സ്ഥാനം വഹിക്കേണ്ട മുത്ത ആത്തേമ്മാര്‍, വേളിയും വിധവാത്വവും സമയവി ളംബം വിനാ സംഭവിക്കുന്നവ, വേളിയേ തരമാവാത്ത ആയുഷ്‌ക്കാല കന്യകമാര്‍. ഈ രീതി യില്‍ നോക്കിയാല്‍ നമ്പൂതിരി സമുദായത്തില്‍ ജീവിതത്തിന്റെ ഏതെങ്കിലും തലത്തില്‍ സന്തോ ഷവും സ്വസ്ഥതയും അനുഭവിക്കുന്ന ഏതെങ്കിലും പ്രായക്കാരെ സ്ത്രീ -പുരുഷ ഭേദമെന്യേ കണ്ടു കിട്ടാന്‍ തന്നെ ്രയാസമായിരുന്നു. നമ്പൂതിരിമാരെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ ഇരുപതാംനുറ്റാണ്ടിന്റെ ആരംഭത്തില്‍ ഇരുപതുലക്ഷത്തോളമായിരുന്നു കേരളീയരുടെ മൊത്തം ജനസംഖ്യ. അതില്‍ കഷടിച്ച്‌ ഇരുപത്തഞ്ചായിരമായിരുന്നു നമ്പൂതിരിമാരുടെ എണ്ണം. മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ഈ സവര്‍ണ്ണ ന്യൂനപക്ഷത്തിന്റെ കൈപ്പി ടിയിലായിരുന്നു കേരളീയ സാമൂഹിക ജീവിതത്തിന്റെ കടിഞ്ഞാണ്‍. ഒരു സഹ്രസാബ്ദത്തോളം കാലം പരമ്പരാഗതമായി തുടര്‍ന്നു പോന്ന അധികാരത്തിന്റെ തുടര്‍ച്ചയായിരുന്നു അത്‌. ശാരീരികാദ്ധ്വാനം വഴിയുള്ള ഉപജീവനം കേരളീയ ബ്രാഹ്മണര്‍ക്കുണ്ടായിരുന്നില്ല. ഒരി ക്കലും മറ്റൊരാളെ സേവിക്കാന്‍ പാടില്ല എന്ന മനുവചനം അക്ഷരം ഗ്രതി അനുസരിച്ചു പോന്ന തിനാല്‍ കൃഷിക്കാരന്‍ മുതല്‍ രാജാവുവരെ അവരുടെ നിത്ൃയസേവകരായി. വിദ്യയും ആത്മീയ നേതൃത്വവും കൈവശം വെക്കുക വഴി സമൂഹത്തിലെ ഏതു വിഭാഗത്തിനും അവര്‍ പരമപൂജ്യ രായിരുന്നു. എന്നാല്‍ കാലാന്തരത്തില്‍ നടപ്പുരീതികളെല്ലാം കീഴ്മേല്‍ മറിഞ്ഞു. നൂറ്റാണ്ടുക ഭളോളം അധികാരവും സമ്പത്തും ആത്മീയ പദവികളും കൈപ്പിടിയിലൊതുക്കിയ ബ്രാഹ്മണ്യ ത്തില്‍ പില്‍ക്കാലത്തു പടര്‍ന്നു പിടിച്ച ജീര്‍ണതകള്‍ അത്യന്തം ഗുരുതരങ്ങളായിരുന്നു. തങ്ങള്‍ 96 നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാമൂഹ്യ്രമത്തെക്കുറിച്ചോ അതിന്റെ പോരായ്മകളെക്കുറിച്ചോ യാതൊരു ആശങ്കയും അവര്‍ക്കുണ്ടായിരുന്നില്ലെന്നു മാത്ര മല്ല അതില്‍ അവര്‍ ഇഈറ്റം കൊള്ളുകയും ചെയ്തിരുന്നു. വിദേശ സഞ്ചാരിയായിരുന്ന ഗ്രാന്‍സിസ്‌ ബുക്കാനന്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്‌: “ലോകത്തിലെ ഏതൊരു രാജാവും ജനനത്താല്‍ നമ്പൂതിരിമാരിലെ ഏറ്റവും താഴുന്ന വിഭാഗത്തെക്കാള്‍ താഴെയാണെന്നാണ്‌ നമ്പൂതിരിമാരുടെ വാദം. ഇത്‌ വെറും അവകാശവാദമോ ഭാവ്രകടനമോ അല്ല. ദൈവങ്ങളെ സ്വാധിനിക്കുവാനും ആവാഹിച്ചിരുത്തുവാനും ശക്തിയുള്ള മന്ത്രങ്ങളും ഹോമങ്ങളും ഇവര്‍ക്കു വശമാണെന്നതാണ്‌ ഈ വാദത്തിനു കാരണം.” ” യഥാര്‍ത്ഥത്തില്‍, കാലാനുസൃതമല്ലാത്ത ആചാരങ്ങളും സുഖലോലുപതയെ താലോലി ക്കാന്‍ ഉതകുന്ന രീതിയില്‍ വളച്ചൊടിച്ച ്രുതിനിയമങ്ങളും പുതുതായി ചമച്ച ധര്‍മ്മചര്യാക്രമ ങ്ങളും നമ്പൂതിരി സമുദായത്തിന്റെ അവസ്ഥ കൂടുതല്‍ക്കൂടുതല്‍ പരിതാപപൂര്‍ണ്ണമാക്കി. ആഹാ രം, വസ്ത്രം, വിവാഹം, വിദ്യാഭ്യാസം, നീതി-നിയമങ്ങള്‍ തുടങ്ങി സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട സകലവിഷയങ്ങളിലും രൂപപ്പെടുത്തിയ അത്യാചാരങ്ങളും അനാചാരങ്ങളും ത്രാഹ്മ ണ്യത്തെ പരിഷ്കൃത സമൂഹത്തില്‍ നിന്നും വേറിട്ടു നിര്‍ത്തി. ്രിട്ടീഷ്‌ സാന്നിധ്യത്തോടെയാ ണ്‌ ബ്രാഹ്മണ്യത്തിന്റെ ആചാരക്കോട്ടകളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങിയത്‌. എന്നാല്‍ യൂറോപ്യ ന്മാരെ താണജുാതിക്കാരായാണ്‌ ഇവിടുത്തെ നമ്പൂതിരിമാരും ഹിന്ദുരാജാക്കന്മാരും പരിഗണിച്ചി രുന്നത്‌. അവര്‍ മേച്ഛചരോ ഹൂണരോ ആയി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ ബ്രാഹ്മണരോ ക്ഷത്രി യരോ തീണ്ടല്‍ ഭയന്ന്‌ അവരുടെ സാമീപ്യം ഒഴിവാക്കിയിരുന്നു. എന്നാല്‍ വെളളക്കാരാവട്ടെ പുറമേക്ക്‌ പ്രകടിപ്പിച്ചില്ലെങ്കിലും പുച്ഛചത്തോടെയാണ്‌ നമ്പൂതിരിമാരെ കണ്ടിരുന്നത്‌. നമ്പൂതിരി മാരെക്കുറിച്ചുളള യൂറോപ്യന്മാരുടെ വീക്ഷണം എന്തായിരുന്നുവെന്ന്‌ മലബാര്‍ മാന്വലില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: “മലയാള ജാതികള്‍ക്കിടയില്‍ ഏറ്റവും യാഥാസ്ഥിതികവും ഏറ്റവും അടച്ചുപൂട്ടിയതും യൂറോപ്യന്‍ വീക്ഷണത്തില്‍ ഏറ്റവും ഉദബുദ്ധത കുറഞ്ഞതുമായ ജാതി, നമ്പൂതിരിമാര്‍ എന്നറി യപ്പെടുന്ന മലയാളി ബ്രാഹ്മണരുടേതാണ്‌.” ™ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ രംഗങ്ങളില്‍ ആധികാരികമായ ആധിപത്യമുണ്ടായി രുന്നിട്ടുകൂടി ആധുനിക വിദ്യാഭ്യാസത്തോടും പുറംലോകത്തു സംഭവിക്കുന്ന കാലികമായ മാറ്റങ്ങള്‍ക്കും നേരെയും പുറം തിരിഞ്ഞു നില്‍ക്കുക വഴി അവര്‍ക്കു വന്നുചേര്‍ന്ന പതനവും ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനവും വലുതായിരുന്നു. ചുറ്റുപാടുകള്‍ മുഴുവനും നവീനതയ്ക്കായ്‌ 97 വെമ്പുമ്പോള്‍ മാറ്റങ്ങളെ അടുപ്പിക്കാതെ, യാഥാസ്ഥിതികത്വത്തിന്റെ പരിമിതവ്ൃത്തത്തില്‍ ആചാ രങ്ങളിലൊതുങ്ങി കഴിഞ്ഞുകൂടിയതിനെ ശ്രീ.കെ.കേളപ്പന്‍ ഇങ്ങനെ വിലയിരുത്തുന്നുണ്ട്‌: “... നമ്പൂതിരി സമുദായത്തിന്റെ ധനസ്ഥിതിയും സമുദായത്തില്‍ അവര്‍ക്കുണ്ടായിരുന്ന അഗ്രിമസ്ഥാനവും നോക്കുമ്പോള്‍ എത്രയും വിരളമായിരുന്നു സമുദായത്തിന്റെ നേട്ടമെന്നു സമ്മ തിച്ചേ തീരു. സമുദായത്തിന്റെ അത്യുച്ചകോടിയിലിരുന്ന നമ്പൂതിരി സമുദായത്തെക്കൊണ്ട്‌ നാട്ടിന്‌ എന്തു നേട്ടമുണ്ടായി എന്നു ചോദിക്കുകയാണെങ്കില്‍, മറ്റു സമുദായങ്ങളെ വളരാന്‍ അനുവദി ക്കാതെ അടിച്ചമര്‍ത്തി വെക്കാനാണ്‌ രാജ്യത്തിനു നേതൃത്വം കൊടുക്കേണ്ട ആ സമുദായം ഉപ യോഗപ്പെട്ടതെന്നു പറയാതെ തരമില്ല.” ൦“ അടിച്ചമര്‍ത്തലിന്റെ ഈ സാമൂഹ്യശാസ്ത്രം കാലാനുസൃതമായി വളരെ ബുദ്ധിപൂര്‍വവമാ യിട്ടാണ്‌ കേരളീയ സംസ്കൃതിയില്‍ രൂപപ്പെടുത്തിയെടുത്തത്‌. ഇന്ത്യയിലെ ഇതര സ്രാഹ്മണ വിഭാഗങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായ ജീവിതക്രമങ്ങള്‍ നമ്പൂതിരിമാര്‍ ഗ്രയോഗത്തില്‍ വരുത്തി. മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്തരും വിശിഷ്ടരും ആണ്‌ തങ്ങളെന്ന നില അവര്‍ രൂപപ്പെടുത്തി. അതിന്റെ ഭാഗമായ ആചാര്രമങ്ങളായിരുന്നു 64 അനാചാരങ്ങള്‍. മൂത്തപുഗ്രനുമാത്രമുള്ള വേളി, നായര്‍ സംബന്ധം തുടങ്ങി സ്മൃതി - ശ്രുതി വിരുദ്ധമായ അനുശാസനങ്ങളൊക്കെച്ചേര്‍ന്ന്‌ കേരള ബ്രാഹ്മണര്‍ ഇതര ബ്രാഹ്മണരില്‍ നിന്നും കൃത്യമായ അകലം പാലിച്ചു. സ്മാര്‍ത്ത വിചാരാനന്ത രമുള്ള വിളിച്ചുപറയലിന്‌ പരദേശി ്രാഹ്മണനായ കൂട്ടിപ്പട്ടരെ ഉപയോഗപ്പെടുത്തുന്ന ചിറ്റമ്മ നയം ഒരു ഉദാഹരണം മാത്രം.ക്ഷ്രിയരടക്കമുള്ള മറ്റു ജാതിക്കാരെയെല്ലാം നമ്പൂതിരി, സ്പര്‍ശ മാത്രയില്‍ ശുദ്ധം മാറുന്ന അയിത്തക്കാരായി മാര്രം പരിഗണിച്ചു. ഓരോജാതിക്കും വിധിച്ചി ട്ടുള്ള ആചാരങ്ങള്‍ക്കനുസരിച്ച്‌ ്രയോജനമില്ലെങ്കില്‍ക്കൂടി ഓരോ ജാതിയും പെരുമാറി ജീവി ക്കണമെന്നാണ്‌ വിധി. ആചാരങ്ങള്‍ തെറ്റാതെ പാലിച്ചാലുള്ള ഫലശ്രുതിയെപ്പറ്റി മനുസ്മൃതി യില്‍ കൃത്യമായി വിവരിച്ചിട്ടുമുണ്ട. ഇവയൊക്കെതന്നെ തങ്ങളുടെ ലക്ഷ്യത്തിനും ഇച്ഛയ്ക്കും പരിപൂര്‍ണ്ണ വിധേയമായിട്ടാവാനും നമ്പൂതിരിമാര്‍ ശ്രദ്ധിച്ചിരുന്നു. ചെറുകാട്‌ തന്റെ ആത്മകഥ യില്‍ ഇങ്ങനെ എഴുതുന്നു: “നമ്പൂതിരിമാര്‍ അമ്പലവാസി വര്‍ഗ്ഗത്തെ സ്ൃഷടിച്ചത്‌ രണ്ടാവശ്യത്തിനാണ്‌. കേരളത്തിലെ ഹിന്ദുസംസ്ക്കാര കേന്ദ്രങ്ങളായ അമ്പലങ്ങളില്‍ ശുചിത്വമുള്ള വേലക്കാരെ നിയമിക്കല്‍ ഒരാവ ശ്യം. കുടുംബത്തിന്റെ ഭ്രദതയ്ക്കു വേണ്ടി മൂത്തപുശ്രനെ മാത്രം ഇല്ലത്തെ മൂസ്സാക്കി വിത്തുകാ ളയെപ്പോലെ വളര്‍ത്തി സ്വവര്‍ഗ്ഗത്തില്‍ നിന്ന്‌ ഒന്നും ഒന്നിലധികവും വേളി കഴിക്കുമ്പോള്‍ അനു ജന്മാരുടെ മൂന്നാം പുരുഷാര്‍ത്ഥ സിദ്ധിക്ക്‌ , കാമകേളിക്ക്‌, സ്ത്രീകളെ തളച്ചു നിര്‍ത്തുന്ന ഒരു 98 കേന്ദ്രമുണ്ടാക്കല്‍ രണ്ടാമത്തെ ഉദ്ദേശ്യം. ഇണചേരുമ്പോള്‍ ഇറച്ചിയുടെയും മീനിന്റെയും മണമി ല്ലാത്ത സ്ത്രീകളെ ബ്രാഹ്മണര്‍ക്ക്‌ ഈ വര്‍ഗ്ഗത്തില്‍ നിന്ന്‌ തെരഞ്ഞെടുക്കാമല്ലോ.” 21 കാലാന്തരത്തിലെ ജീര്‍ണ്ണതകള്‍ കുളിക്കാന്‍ വിശാലമായ കുളം, ഉണ്ണാന്‍ ഈട്ടുപുര, രാ്രിബാന്ധവത്തിനുള്ള കേന്ദ്രങ്ങള്‍ തുടങ്ങി ഭ൬തിക സാഹചര്യങ്ങള്‍ നമ്പൂതിരിക്ക്‌ പരമ്പരാഗതമായി സിദ്ധമാണ്‌. ചതുരംഗം, സമ സ്യാപൂരണം, അക്ഷരശ്ലോക മത്സരം, കൂത്ത്‌, കൂടിയാട്ടം, കഥകളി തുടങ്ങിയ വിനോദോപാധി കള്‍ക്കും മുട്ടില്ല. ഓത്തൂട്ട, വാരം, മുറജപം എന്നിവ ആചാരവഴിയേ വന്നുചേരും. കാലങ്ങളിലൂടെ, തലമുറകളിലൂടെ ആചാരരക്രമങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെങ്കിലും കാലാന്തരത്തില്‍ അവ എന്തിനാണാചരിക്കുന്നതെന്നോ എന്താണര്‍ത്ഥമാക്കുന്നതെന്നോ ആചാ ര്യന്‍ മറന്നു. ഈശ്വരാഭിമുഖമായി രൂപപ്പെടുത്തിയ വൈദികകൃത്യങ്ങള്‍ വെറും യാന്ത്രിക്കിയക ളായി രൂപം മാറി. ആറുവര്‍ഷം കൂടുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ അരങ്ങേറാറുള്ള മുറ ജപവേദിയില്‍ പുതുതലമുറക്കാരായ നമ്പൂതിരിയുവാക്കളുടെ പെരുമാറ്റ ദുഷ്യങ്ങള്‍ക്ക്‌ ദൃക്സാ ക്ഷിയായ വി.ടി. ഭട്ടതിരിപ്പാട്‌ അവ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “വേണ്ടപ്പെട്ട എല്ലാ സകര്യങ്ങളും ഒരുക്കിക്കൊടുത്തിട്ടും ഇവരില്‍ തൊണ്ണുറ്റഞ്ചു ശത മാനം പേരും വൈദികവ്ൃത്തിയില്‍ താല്പര്യമില്ലാത്തവരാണ്‌. എല്ലാം ഒരു കാട്ടിക്കൂട്ടലായി തോന്നും അവരുടെ ദിനചര്യകണ്ടാല്‍. മഹാരാജാവ്‌ ക്ഷേേേതദര്‍ശനത്തിനെഴുന്നള്ളമ്വോള്‍ മാത്രം നിരന്നി രുന്ന്‌ വേദമന്ത്രം ഉരുക്കഴിക്കും. ഉച്ചതിരിഞ്ഞ ശേഷം തമ്പുരാട്ടിമാര്‍ ക്ഷേത്രം ദര്‍ശനം നടത്തു മ്പോള്‍ അവരെ അടിമുടി നോക്കിക്കാണാന്‍ വേണ്ടി യഥാസ്ഥാനത്തിരുന്ന്‌ സഹ്രസനാമം ജപിക്കും. തങ്ങള്‍ എന്തുപറഞ്ഞാലും ചോദ്യം ചെയ്യാനാളില്ലെന്ന അഹംഭാവത്താല്‍ മുറജപച്ചു മതല വഹിക്കുന്നവരെ പരിഹസിക്കാന്‍ മടിക്കില്ല. മുഖത്തുനോക്കി തുറന്നടിച്ചു ഹാസ്യം പറ യും. അഹോരാത്രം പണം വെച്ചു ശീട്ടു കളിക്കും. അത്താഴ സമയത്തു ലഭിക്കുന്ന അവല്‍പ്പൊതി വിറ്റുകാശുണ്ടാക്കും. വേശ്യാലയങ്ങളെ മണത്തു നടക്കും. കട്ടിലുകള്‍ കൂട്ടിയിട്ട ഉടുവസ്ത്രം കൊണ്ട്‌ മറച്ച ശയ്യാലത്തില്‍ ചെറുപ്പക്കാര്‍ സ്വവര്‍ഗ്ഗ സംഭോഗം നടത്തും. ഇങ്ങനെ അറപ്പുതോന്നുക്കുന്ന കുചേഷ്ടിതങ്ങളില്‍ കുടുങ്ങിയ ജീവിതത്തിന്റെ ഇരുണ്ട വശത്തെ പറ്റി ആരും ചിന്തിച്ചിരുന്നി ശാസ്ത്രത്തിന്റെയും വ്യവസായത്തിന്റെയും പുതിയ ലോകക്രമം ചുറ്റിലും രൂപപ്പെട്ടു വരു മ്പോഴും നമ്പൂതിരി തിടപ്പള്ളിയിലും തേവാരക്കെട്ടിലുമായി ചുറ്റിത്തിരിഞ്ഞ്‌ കാലം തള്ളി നീക്കു 99 കയായിരുന്നു. പുറത്തെ ചലനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അതു സാധിക്കില്ലന്നായപ്പോള്‍ പരമാവധി പ്രതിരോധിക്കാനും ശ്രമമായി. പാരമ്പര്യസിദ്ധമായ മാനസികാവസ്ഥയില്‍ നിന്ന്‌ എളുപ്പം പുറത്തു കടക്കാനോ മാറ്റങ്ങളോട്‌ പൊരുത്തപ്പെടാനോ നമ്പൂതിരിക്ക്‌ കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകളോളം തങ്ങളുടെ നുകത്തിനടിയില്‍ അമര്‍ത്തിപ്പിടിച്ച വിഭാഗങ്ങള്‍ പലതും നവീന തയെ ആശ്ശേഷിച്ചു തുടങ്ങിയപ്പോള്‍ ബ്രാഹ്മണ്യം തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകു ന്നതു ശ്രദ്ധിക്കാതെ ആചാരങ്ങളില്‍ അഭിരമിച്ചു. ആജ്ഞകളും അവഹേളനങ്ങളും ഏറ്റുവാങ്ങാന്‍ അവസാനത്തെ അനുചര്‍ര്‍ ബാക്കി നില്‍ക്കുന്നതിന്റെയും അവിഹിത വേഴ്ച്ചകള്‍ക്കായി അറവാ തില്‍ തുറന്നു കിട്ടുന്നതിന്റെയും സൌകര്യങ്ങള്‍ ഉപേക്ഷിക്കുന്നതിനോട്‌ എളുപ്പത്തില്‍ പൊരുത്തപ്പെ ടാന്‍ നമ്പൂതിരിമനസ്സ്‌ നന്നെ ബുദ്ധിമുട്ടി. നവോത്ഥാനം നമ്പൂതിരി സമുദായത്തിലേക്ക്‌ പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടിലെ കേരളീയ സാമൂഹ്യാന്തരീക്ഷം സ്വാതന്ത്ര്യ ത്തിലോ സമത്വത്തിലോ മാനവികതയിലോ അധിഷ്ഠിതമായ ഒന്നായിരുന്നില്ല. പാശ്വാത്യവിദ്യാ ഭ്യാസവും സാമൂഹിക പരിഷ്കരണ ശ്രമങ്ങളും പതുക്കെ സാമൂഹിക പരിവര്‍ത്തനത്തെ ത്വരിതപ്പെ ടുത്തി. ഇതര സമുദായങ്ങളെ അപേക്ഷിച്ച വൈകിയാണ്‌ നമ്പൂതിരി സമുദായം പരിഷ്കാരത്തിന്റെ പാതയിലേക്ക്‌ കാലെടുത്ത്‌ വെക്കുന്നത്‌. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തിലാകമാനം പ്രത്യക്ഷ മായ പുതിയ ഉണര്‍വ്വിന്റെ അലയൊലികള്‍ നമ്പൂതിരി സമുദായത്തിലും ദൃശ്യമാകാൻ തുടങ്ങിയി രുന്നു. യുക്തിരഹിതമായ വിശ്വാസങ്ങള്‍ക്കും മനുഷ്യത്വം തീണ്ടാത്ത ആചാരങ്ങള്‍ക്കും അറുതി വരുത്താന്‍ ബഹുതല സ്പര്‍ശിയായ പരിശ്രമങ്ങളുണ്ടായി. പുതിയ അറിവുകള്‍ക്കൊപ്പം മാനവി കതയും പുരോഗമന വീക്ഷണങ്ങളും സംഘടിത ശേഷി ആര്‍ജ്ജിക്കുന്നതോടെ യാഥാസ്ഥി തിക ചിന്തകള്‍ മെല്ലെ പത്തി മടക്കിത്തുടങ്ങി. നമ്പൂതിരിസമുദായത്തിലെ ആദ്യകാലത്തെ നവോത്ഥാന പരിശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയ ഡപ്രസ്ഥാനങ്ങളായിരുന്നു യോഗക്ഷേമസഭ (1908)യും നമ്പൂതിരി യുവജന സംഘ(1920)വും. നമ്പൂതിരിമാരില്‍ മതാചാരകാര്യങ്ങളിലും സാമൂഹ്യ സാമ്പത്തിക കാര്യങ്ങ ളിലും യുക്തിയുക്തമായ പരിഷ്കാരം നടപ്പിലാക്കി സദാചാരബോധവും സമുദായ സ്നേഹവും ദേശാഭിമാനവും വര്‍ദ്ധിപ്പിക്കലായിരുന്നു ഈ സംഘടനകളുടെ ലക്ഷ്യം. സ്മൃതി വിധികളില്‍ കുരുങ്ങിക്കിടന്ന നമ്പൂതിരി ജീവിതം പതുക്കെയെങ്കിലും പരിഷക്കരണ പ്രസ്ഥാനങ്ങള്‍ക്കും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനും നേരെ മുഖം കൊടുത്തു. നമ്പൂതിരി യുവജന സംഘത്തിന്റെയും യോഗക്ഷേമസഭയുടെയും മുഖ്രപസിദ്ധീകരണങ്ങളായ “ഉണ്ണിനമ്പൂതിരിയും' “യോഗക്ഷേമസഭ്‌യും 100 സാമൂഹിക മാറ്റങ്ങള്‍ക്കുള്ള ചാലക ശക്തിയായി. മൂസ്സുമാരുടെ സ്വജാതിവിവാഹം, അപ്ഫന്മാ രുടെ വിജാതീയസംബന്ധം, ബഹുഭാര്യത്വം, വൃദ്ധഭര്‍തൃത്വം, ഭൂതുമതിമാര്‍ക്ക്‌ വിദ്യാനിഷേധം, വിധാവാവിവാഹ നിരോധനം, സ്ത്രീധനം തുടങ്ങി വിവിധ വിഷയങ്ങളെ മുന്‍നിര്‍ത്തി ശക്ത മായ വാദ്രപതിവാദങ്ങള്‍ക്ക്‌ ഈ പ്രസിദ്ധീകരണങ്ങള്‍ വേദിയൊരുക്കി. സ്മാര്‍ത്തവിചാരങ്ങള്‍ക്കെ തിരായി പുരോഗമനവാദികളില്‍ നിന്ന്‌ ശക്തമായ പ്രതികരണങ്ങളുയര്‍ന്നു. സംഘടനകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമൊപ്പം കലാസാഹിത്യസ്ൃയഷ്ടികളും പുതിയ ഉണര്‍വ്വിന്‌ ഈര്‍ജ്ജം പകര്‍ന്നു. നമ്പൂതിരിയുവജനസംഘത്തിന്റെ 11 - ൾം വാര്‍ഷികത്തില്‍ (1929 ഡിസംബറില്‍) എടക്കുന്നിയില്‍ വെച്ച്‌ അരങ്ങേറിയ വി.ടി.യുടെ “അടുക്കളയില്‍ നിന്ന്‌ അരങ്ങ ത്തേക്ക്‌” എന്ന നാടകം വലിയ മാറ്റത്തിന്‌ നാന്ദിയൊരുക്കി. പിന്നീട്‌ അരങ്ങത്തെത്തിയ എം. ആര്‍.ബി.യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം (1930) നമ്പൂതിരി സമുദായത്തിലെ തടവുകാ രികളുടെ കണ്ണീരിന്റെ കഥ സമൂഹത്തോട്‌ വിളിച്ചു പറഞ്ഞു. ഭൂൃതുമതികളായ നമ്പൂതിരി പെണ്‍കി ടാങ്ങള്‍ അനുഭവിക്കുന്ന അസ്വത്ന്ത്രതയുടെ ദുരിതം ജനസമക്ഷത്തുകൊണ്ടു വന്ന നാടകമാണ്‌ പ്രേംജിയുടെ “ഭൃതുമതി” (1938) . മുത്തിരിങ്ങോടിന്റെ “അപ്ഫന്റെ മകള്‍ (1932) സജാതീയ വിവാഹത്തിനും ബഹുഭാര്യത്വത്തിനും എതിരെ ചിന്തയുണര്‍ത്തി. എഴുത്തിലും ഗ്രസംഗത്തിലും മാത്രം ഒതുങ്ങി നില്‍ക്കാതെ ശക്തമായ സാമൂഹ്യപരി ഷ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ നമ്പൂതിരി യുവാക്കള്‍ സമൂഹമദദ്ധ്യത്തിലിറങ്ങുകയുണ്ടായി. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ നടത്തുന്ന വൃദ്ധ- കന്യാവിവാഹത്തെ പ്രതിരോധിക്കാനും അപ്ഫന്മാര്‍ക്ക്‌ സ്വജാതിവിവാഹം നിരോധിക്കുന്ന നിയമത്തെ എതിര്‍ക്കാനും വിവാഹ പിക്ക റിംഗ്‌, നിയമലംഘനം പോലെയുള്ള കര്‍മ്മപദ്ധതികള്‍ നടപ്പില്‍ വരുത്തി. പിക്കറ്റിങ്ങ്‌ കൊണ്ട്‌ വിവാഹങ്ങള്‍ തടയാന്‍ സാധിച്ചില്ലെങ്കിലും അതിന്റെ സംഘാടകര്‍ക്ക്‌ വലിയ തോതിലുള്ള ഉള്‍ഭയം ജനിപ്പിക്കുന്നതിന്‌ സാധിച്ചിരുന്നു. നമ്പൂതിരി യുവാക്കള്‍ വ്യാപകമായി കുടുമ മുറിക്കാനാരംഭിച്ചു. ചിലരെങ്കിലും പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു. ക്രമേണ സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാനും പഴയ ചിറ്റ്‌ ഒഴിവാക്കി ചെറിയ കമ്മലിടാനും തുടങ്ങി. അകത്തളങ്ങളില്‍ അര്‍ദ്ധനഗ്നകളായി നടന്ന അന്തര്‍ജനങ്ങള്‍ മുണ്ടു ധരിക്കാനും ബ്ചനസിടാനും ധൈര്യം കാട്ടി. 1929 ലെ യോഗക്ഷേമസഭ വാര്‍ഷിക സമ്മേള നത്തില്‍ പങ്കെടുത്ത മിസ്സിസ്‌ മനഴി എന്ന അന്തര്‍ജനം ഘോഷ ബഹിഷക്കരിച്ചാണ്‌ അതില്‍ പങ്കെടുത്തത്‌. പാര്‍വൃതി നെന്മിനിമംഗലം, ഉമ നെന്മിനിമംഗലം, ആര്യാപള്ളം, പാര്‍വൃതി നിലയ 101 ങ്ങോട്‌ തുടങ്ങിയ പുരോഗമനേച്ഛുക്കളായ അന്തര്‍ജനങ്ങള്‍ ഇതേ വഴിയില്‍ സഞ്ചരിച്ചു. അധികം വൈകാതെ മറക്കുട തല്ലിപ്പൊട്ടിക്കുക എന്ന മുദ്രാവാക്യം ഉയര്‍ന്നു. ഭാര്യ മരിച്ചാല്‍ ജഡത്തിന്റെ ചൂടാറുംമുമ്പ്‌ ഭര്‍ത്താവിന്‌ പുനര്‍വിവാഹം അനുവദനീയ മായിരുന്നു. എന്നാല്‍ ഭര്‍ത്താവ്‌ മരിച്ച സ്ത്രീക്ക്‌ പുനര്‍വിവാഹം നിഷേധിക്കപ്പെട്ടിരുന്നു. വൈധവ്യം നേരിട്ട അസംഖ്യം ബാലവിധവകള്‍ക്ക്‌ 60 ഉം 70ഉം വര്‍ഷത്തിലധികം തങ്ങളുടെ നര കതുല്യമായ ശപ്തജീവിതം തളളിനീക്കേണ്ടി വന്നിട്ടുണ്ട്‌. വി.ടിയുടെ ഭാര്യാ സഹോദരിയായ ഉമ എന്ന വിധവയെ എം.ആര്‍. ബി. 1935 ല്‍ വിവാഹം ചെയ്തതോടെ ആദ്യത്തെ വിധവാവിവാഹ ത്തിന്‌ നമ്പൂതിരി സമുദായം സാക്ഷ്യം വഹിച്ചു. കേരളക്കരയില്‍ ആധിപത്യം ഉറപ്പിച്ച ശേഷം നമ്പൂതിരി മനുഷ്യോചിതമായി ചെയ്ത ആദ്യ സത്കര്‍മ്മമായാണ്‌ വി.ടി. അതിനെ വിശേഷിപ്പി ച്ചത്‌. കേരളീയ ്രാഹ്മണ സമൂഹത്തിന്റെ ആചാര വഴികളില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ വരു ത്തുന്നതിന്‌ നിരവധിപേരുടെ ത്യാഗപൂര്‍ണ്ണമായ ്രവര്‍ത്തനങ്ങളുണ്ടായിട്ടുണ്ട്‌. വി.ടി, ഇ.എം.എ സ്‌, എം.ആര്‍.ബി, പ്രേംജി എന്നിവര്‍ അതില്‍ ചിലര്‍ മാത്രം. അഗ്നിസാക്ഷി - അന്തഃപുരത്തിലെ വിപ്ലവം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ നമ്പൂതിരി സമുദായത്തിന്റെ സ്ഥിതിഗതി കള്‍ എന്തെന്നു വെളിപ്പെടുത്തുന്ന ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ നോവലാണ്‌ അഗ്നിസാക്ഷി . വര്‍ണ വ്യവസ്ഥയില്‍ സമ്വത്തും അധികാരവും കൈമുതലായുണ്ടായിരുന്ന നമ്പൂതിരി സമുദായം അധര്‍മ്മങ്ങളുടെയും അനാചാരങ്ങളുടെയും കൈപ്പിടിയിലമര്‍ന്ന്‌ എപ്രകാരം മനുഷ്യത്വവിരുദ്ധവും സമൂഹവിരുദ്ധവുമായി ഭവിച്ചു എന്നതിന്റെ ചി്രണം ഈ നോവലിലു ണ്ട്‌. ബ്രാഹ്മണസമുദായത്തിന്റെ തണല്‍ പറ്റി വളരാന്‍ നിയുക്തരായ മറ്റു സമുദായങ്ങളുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. ഈ അവസ്ഥയില്‍ നിന്ന്‌ വിവിധ വിഭാഗങ്ങള്‍ പ്രത്യേകിച്ച്‌, നമ്പൂതിരിസമുദായം പരിവര്‍ത്തനത്തിന്റെ പാതയിലേക്ക്‌ വഴി മാറുന്നതിന്റെ ചിത്രങ്ങളും ഈ നോവലില്‍ ദൃശ്യമാണ്‌. 1976 ലാണ്‌ രചിക്കപ്പെടുതെങ്കിലും അഗ്നിസാക്ഷിയിലെ സാമൂഹ്യാന്തരീക്ഷം ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തെയാണ്‌ ്രതിനിധീകരിക്കുന്നത്‌. അഗ്നിസാക്ഷിയുടെ രചനയ്ക്കു മുമ്പു ളള നാലഞ്ചു ദശകങ്ങളിലെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മക്കു റിപ്പുകളാണ്‌ ഈ കൃതിയുടെ ഉള്ളടക്കം. നമ്പൂതിരിസമുദായത്തെ കേന്ദ്രമാക്കി രചിക്കപ്പെട്ടതെ ങ്കിലും നായര്‍ സമുദായത്തിന്റെ സാമൂഹികസ്ഥിതി, ദേശീയ്രപസ്ഥാനം, സ്വാതന്ത്ര്യാനന്തര 102 രാഷ്ട്രീയാവസ്ഥകള്‍ തുടങ്ങിയവയും നോവലിന്‌ പശ്ചാത്തലമാകുന്നുണ്ട്‌. പുതിയ തലമുറ യില്‍പ്പെട്ട സ്ത്രീകള്‍ക്ക്‌ തങ്ങളുടെ അമ്മമാരെയും അമ്മൂമ്മമാരെയും പറ്റി മനസ്സിലാക്കാനും പഴയ തലമുറയില്‍പ്പെടുവര്‍ക്ക്‌ ആത്മപരിശോധന ചെയ്യാനും മറ്റുള്ളവര്‍ക്ക്‌ കഴിഞ്ഞുപോയ കാലത്തിന്റെ കണ്ണീരും കിനാവുകളും ഓര്‍ത്തെടുത്ത്‌ പരിശോധിക്കുവാനും ഇത്‌ ഉപകരിക്കു മെന്നും നോവലിസ്റ്റ്‌ ്രത്യാശിക്കുന്നുണ്ട്‌. ഇതിവൃത്തം തങ്കാനായര്‍ എന്ന മദ്ധ്യവയസ്ക്കയുടെ ഓര്‍മ്മകളിലുടെയാണ്‌ ‘അഗ്നിസാക്ഷി'യുടെ ഇതി വൃത്തം ചുരുള്‍ നിവരുന്നത്‌. നോവലിസ്റ്റിന്റെ മനസ്സാക്ഷിയുടെ (്പതിരൂപമെന്നു വിശേഷിപ്പിക്കാ വുന്ന കഥാപാത്രമാണ്‌ തങ്കംനായര്‍. ഉണ്ണിയേട്ടന്റെ(തങ്കത്തിന്റെ പിതാവിന്റെ ജ്യേഷഠപുഗ്രനും ഇല്ലത്തിന്റെ അടുത്ത ചുമതലക്കാരനുമാണ്‌ ഉണ്ണിനമ്പൂതിരി) അസ്ഥികലശം ഗംഗയില്‍ ഒഴുക്കാ നായി ഹിമാലയതടത്തിലെ ടൃൂഷികേശില്‍ എത്തിയതായിരുന്നു അവര്‍. അവിടെ വെച്ച്‌ യാദൃശ്ചി കമായി കണ്ടു മുട്ടുന്ന ഒരു സന്യാസിനി അവരില്‍ സംഘര്‍ഷഭരിതമായ പൂര്‍വുകാലസ്മരണകള്‍ ഉണര്‍ത്തുന്നു. ഉണ്ണിയേട്ടന്റെ വേളി, ശൂദ്രച്ചിയെന്ന അവഹേളനം, നിഷേധിക്കപ്പെട്ട പിത്യവാത്സല്യം, തേതിയേടത്തിയുടെയും ഉണ്ണിയേട്ടന്റെയും പി.കെ.പി.നമ്പൂതിരിയുടെയും ജീവിതപരിണാമങ്ങള്‍, സ്വാതന്ത്യമോഹങ്ങള്‍, പുതിയ കാലത്തിന്റെ ചലനങ്ങള്‍ തുടങ്ങി നിരവധി ഓര്‍മ്മകളിലൂടെ തങ്കംനായര്‍ സഞ്ചരിക്കുന്നു. ആള്‍ക്കാര്‍ക്കും ആചാരങ്ങള്‍ക്കും കീഴടങ്ങിയിരുന്ന ഉണ്ണിനമ്പൂതിരി മാനമ്പള്ളി ഇല്ലത്തിലേക്ക്‌ അഗ്നിസാക്ഷിയായി വേളി കഴിച്ചു കൊണ്ടു വന്ന തേതിയോട്‌ നീതി പുലര്‍ത്തുന്നി ല്ല. “ഇവിടെ സുഖത്തിനല്ല ഗൃഹസ്ഥാശ്രമമെന്നും ഭോഗത്തിനല്ല ത്യാഗത്തിനാണ്‌ ദാമ്പത്യ'മെ ന്നുമുളള അയാളുടെ ജീവിതമന്ത്രം തേതിയെ ഒരേ സമയം അസ്വസ്ഥയും നിരാലംബയുമാക്കു ന്നു. ശ്രമേണ ഉണ്ണിനമ്പൂതിരിയും അപ്ഫന്‍ നമ്പൂതിരിയും പ്രതിനിധാനം ചെയ്യുന്ന യാഥാസ്ഥി തിക മനോഭാവത്തിനെതിരെയുളള ചിന്തകള്‍ തേതിയില്‍ രൂപമെടുക്കുന്നു. പുരോഗമനവാദിയായ ജ്യേഷ്ഠന്‍ പി.കെ.പി.നമ്പൂതിരിയുടെ വാക്കുകളും പ്രവ്യത്തികളുമാണ്‌ അവര്‍ക്ക്‌ അതിനുള്ള ഉര്‍ജ്ജം പ്രദാനം ചെയ്യുന്നത്‌. അത്‌ തേതിക്ക്‌ ഒരു ജന്മത്തില്‍ പല ജീവിതങ്ങള്‍ ജിവിച്ചു തീര്‍ക്കാനുള്ള നിയോഗമായി പരിണമിക്കുന്നു. ഘോഷ ബഹിഷ്ക്കരിച്ച്‌ ബന്ധനങ്ങളില്‍ നിന്ന്‌ സ്വയം വിമുക്തയാവുന്ന അവര്‍ ദേവകി മാനമ്പള്ളി എന്ന പേരില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനും സാമൂഹിക സ്വാതന്ത്രൃത്തിനും വേണ്ടിയുള്ള കര്‍മ്മപഥങ്ങളില്‍ പ്രവര്‍ത്തനനിരതയാവുന്നു. 103 കാലാന്തരത്തില്‍ സാമുദായിക പരിഷ്കരണ ശ്രമങ്ങളുടെ ആവേശം തെല്ലൊന്ന്‌ അട ങ്ങിയപ്പോള്‍ പലരും പഴയതിനേക്കാള്‍ വലിയ യാഥാസ്ഥിതികത്വത്തിലേക്ക്‌ പിന്‍മടങ്ങുന്നുണ്ട്‌. ചിലര്‍ മറക്കുടയിലേക്കും അമ്പലവട്ടങ്ങളിലേക്കും തിരിച്ചത്തിയപ്പോള്‍ ദേവകി മാനമ്പളളി ദേവിബ ഹൻ എന്ന പേരില്‍ ഉത്തരേന്ത്യയില്‍ ഗാന്ധിജിയുടെ ആശ്രമത്തിലേക്ക്‌ -ദേശീയ തലത്തിലേക്ക്‌ ഗ്വവര്‍ത്തനരംഗം മാറ്റുന്നു. പില്‍ക്കാലത്ത്‌ ആശ്രമത്തില്‍ ഉണ്ടായ അനിഷ്ടകരമായ ചില സംഭ വങ്ങളുടെ പേരില്‍ പശ്ചാത്താപ വിവശയായ അവര്‍ സുമിത്രാനന്ദയോഗിനി എന്ന പേരില്‍ സന്യാസ ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്നു. നമ്പൂതിരിസമുദായത്തിന്റെ ജീര്‍ണ്ണ മനോഭാവത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരാണ്‌ പി.കെ.പി. നമ്പൂതിരിയും തേതിയുമടക്കമുളളവര്‍. ആചാരദൃഷ്ട്യാ ശൂദ്രസ്ഥാനീയരെങ്കിലും തങ്കം നായരും നേത്യാരമ്മയും പഠിപ്പിനോടും പരിഷകാരത്തോടും ചേര്‍ന്നു നില്‍ക്കുന്നു. സ്വാതന്ത്ര്യ നന്തര ഭാരതത്തില്‍ വന്നു ചേരുന്ന സാമൂഹ്യ-രാഷ്ര്രീയ-സാമ്പത്തിക മാറ്റങ്ങള്‍ സമൂഹത്തില്‍ വലിയ ചലനങ്ങള്‍ സൃഷടിക്കുന്നു. കാലത്തിനനുസരിച്ച്‌ വേഷമിടാനും ആളുകളെ നിലക്കു നിര്‍ത്താനും കഴിയുന്ന അനിയന്‍ നമ്പൂതിരിയെപ്പോലെയുള്ള സൂത്രബുദ്ധികള്‍ പുതിയ കാല ത്തിന്റെ ്രതിനിധികളായി നോവലില്‍ ്രത്ൃക്ഷപ്പെടുന്നു. ജീവിതസായാഹത്തില്‍ തേതി ഉണ്ണിനമ്പുതിരിക്കയച്ച കത്തില്‍ അവരുടെ അചഞ്ചല സ്നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ച്‌ തന്റെ കാഴ്ചപ്പാടുകള്‍ തെറ്റിയതിനെക്കുറിച്ചുമുള്ള സൂചനകള്‍ ഉണ്ട്‌. കത്തിനൊപ്പം അയച്ചു കിട്ടിയ മംഗല്യസൂഗ്രവുമായാണ്‌ തങ്കം ഗംഗാതീരത്തെ ത്തുന്നത്‌. അവിടെ വെച്ച്‌ കണ്ടുമുട്ടുന്ന പഴയ തേതി എന്ന സുമിത്രാനന്ദയോഗിനി അഗ്നിശുദ്ധി വരുത്തിയ ആ ലോഹത്തകിട്‌ പേരക്കുട്ടിക്ക്‌ സമ്മാനിച്ച്‌ പുതിയ തലമുറയുടെ ഇഷ്ടത്തിനനു സരിച്ച പുതുക്കിപ്പണിതു കൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. തങ്കത്തിന്റെ മകന്റെ നിറുകയില്‍ കൈ വെച്ച്‌ അനുഗ്രഹിച്ച്‌ മാതൃഭാവം നുകരുന്ന ആ യോഗിനി ജീവിതത്തോട്‌ വിട പറയുന്നതോടെ നോവല്‍ അവസാനിക്കുന്നു. യാഥാസ്ഥിതികതയുടെയും ഉല്പതിഷണുത്വത്തിന്റെയും പ്രതിനിധാനങ്ങള്‍ നമ്പൂതിരി സമുദായം അനുഷ്ഠിച്ചുപോന്ന സാമൂഹിക ക്രമങ്ങളുടെ കൃത്യമായ (AIM ധാനങ്ങള്‍ ഈ നോവലില്‍ ദൃശ്യമാണ്‌. യാഥാസ്ഥിതികരായ കഥാപാത്രങ്ങള്‍, യുക്തിരഹിത മായ ആചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, ജാതിശ്രേണി, ഫ്യൂഡല്‍ മനോഭാവം, സ്ത്രീവിരുദ്ധത, നിരക്ഷരത തുടങ്ങി നമ്പൂതിരി സമുദായത്തെ പുരോഗമനത്തിന്റെ പാതയില്‍ നിന്നു പുറകോട്ടു 104 ടിപ്പിച്ചിരുന്ന ഒട്ടേറെ ്രശ്നങ്ങള്‍ ഈ കൃതിയില്‍ അവതരിപ്പിക്കുന്നുണ്ട്‌. ഒപ്പം നവീന വിദ്യാഭ്യാ സം, സ്വാതന്ത്രയയബോധം, ദേശീയത, സമത്വദര്‍ശനം, സ്വാശ്രയത്വം തുടങ്ങി പുതിയ സാമൂഹിക നിര്‍മ്മിതിയുടെയും പരിവര്‍ത്തനത്തിന്റെയും ്രതിനിധാനങ്ങളാകുന്ന കര്‍മ്മങ്ങളും കഥാപാത്ര ങ്ങളും ഈ നോവലിന്റെ ഭാഗമാവുന്നുണ്ട്‌. യാഥാസ്ഥിതികതയുടെയും ഉല്പതിഷ്ണുത്വത്തിന്റെയും സൂചകങ്ങളായി നോവലിസ്റ്റ്‌ കലാത്മകമായി അവതരിപ്പിക്കുന്ന ആശയഗതികളെ സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാം: 1.പാരമ്പരൃത്തിന്റെ ജീര്‍ണ്ണഞകളെ തകര്‍ക്കുക തനി യാഥാസ്ഥിതികരും പഴഞ്ചന്മാരുമായ ചില കഥാപാത്രങ്ങളുടെ അവതരണത്തിലൂടെ അവരിലെ മാനവികതയുടെ അഭാവത്തെ അനുവാചകര്‍ക്കൊപ്പം സമുദായത്തെയും ഈ കൃതി ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ഉണ്ണിനമ്പൂതിരി, അപ്ഫന്‍നമ്പൂതിരി തുടങ്ങിയവര്‍ പ്രതിനിധീകരിക്കുന്ന ജീവിതം, അവരുടെ ബലിയാടുകളായിത്തീരുന്ന തേതി, ഭ്രാന്തിച്ചെറിയമ്മ തുടങ്ങിയവരുടെ ദുരി തങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. 2,പുതിയ സാമൂദായിക്കരമത്തിന്റെ സൃഷടി അനാചാരദൂഷിതമായ നമ്പൂതിരിസമുദായത്തെ സംസ്ക്കാരത്തിന്റെയും പരിഷക്കാരത്തി ന്റെയും വഴിയിലേക്കു നയിക്കാനുള്ള സൂചനകള്‍ നോവലില്‍ കാണാം. പി.കെ.പി. നമ്പൂതിരിയു ടെയും മറ്റും സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങള്‍ ഈ വഴിക്കുള്ള പരിശ്രമങ്ങളായിത്തീരുന്നുണ്ട്‌. 3. സാമുദായികതയില്‍ നിന്ന്‌ ദേശീയതയിലേക്കുള്ള മാറ്റം ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ചെറുതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന്‌ സ്വാതന്ത്ര്യത്തിന്റെ വിശാലതയിലേക്കും ദേശരാഷ്ട്രസങ്കല്പനങ്ങളിലേക്കുമുള്ള പരിവര്‍ത്ത നത്തെ തേതിയെപ്പോലുള്ള കഥാപാത്രങ്ങള്‍ പ്രതിനിധീകരിക്കുന്നുണ്ട്‌. 4, പഠിപ്പിലൂടെ പുതിയ ലോകക്രമത്തിന്റെ ഭാഗമാകല്‍ വിദ്യാഭ്യാസത്തിലൂടെ പഴമയുടെയും പാരമ്പര്യത്തിന്റെയും ലോകത്തു നിന്ന്‌ പുറത്തു കടക്കുവാനും അങ്ങനെ പുതുമയുടെയും സ്വാശ്രയത്വത്തിന്റെയും വക്താക്കളാകാനുള്ള ശ്രമ ങ്ങള്‍ തങ്കം നായരുടെയും നേത്യാരമ്മയുടെയും വീക്ഷണഗതികളില്‍ കാണാം. 5. പുതിയ കാലത്തിന്റെ സ്പന്ദനങ്ങളുടെയും താല്പര്യങ്ങളുടെയും സ്വാംശീക രണം കാലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളാനും അങ്ങനെ മാറുന്ന കാലത്തെ തിരിച്ചറിയാ 105 നുമുള്ള മനോഭാവം നോവലില്‍ ആവിഷക്കരിക്കപ്പെടുന്നുണ്ട്‌. വ്യവസായം, രാഷ്ഗ്രീയം തുട ങ്ങിയ മേഖലകളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനൊപ്പം ഒരു പടികൂടി കടന്ന്‌ പുതിയ കാലത്തിന്റെ സ്വാര്‍ത്ഥതയുടെയും അവസരവാദത്തിന്റെയും മുഖങ്ങളെക്കൂടി പ്രദര്‍ശിപ്പിക്കുക എന്ന ദതൃം കൂടി ചില കഥാപാത്രങ്ങളിലൂടെ ആവിഷ്കൃതമാവുന്നു. മേല്‍ സൂചിപ്പിച്ച വസ്തുതകളില്‍ ഒന്നാമത്തേത്‌ യഥാസ്ഥിതികത്വത്തിന്റെ ജീര്‍ണ്ണതല ങ്ങളെ ഉദാഹരിക്കുമ്പോള്‍ ശേഷിക്കുന്ന നാലു കാര്യങ്ങള്‍ നവോത്ഥാന ചലനങ്ങളുടെ പ്രത്യ ക്ഷങ്ങളെ ഉദാഹരിക്കുന്നവയാണ്‌. ഈ മാറ്റങ്ങളെ സാമാന്യമായി ഈ വിധം രണ്ടായി വിഭജി ച്ചാല്‍ ആദ്യ വിഭാഗത്തിന്റെ ്രാതിനിധ്യങ്ങളായി ധാരാളം കഥാപാത്രങ്ങളെയും സംഭവഗതിക ളെയും സാമൂഹ്യചരിത്ര ദൃഷ്ട്യാ നോവലില്‍ കണ്ടെത്താനാകും. പഴയ ആചാരങ്ങളും സമുദായസ്ഥിതിയും ശുദ്ധാത്മാവാണെങ്കിലും പാരമ്പര്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യനാണ്‌ ഉണ്ണിനമ്പൂതിരി. ആചാരങ്ങളോടുള്ള അമിത വിധേയത്വവും ലൌകിക ജീവിത വിരക്തിയും ഉണ്ണിന മ്പൂുതിരിയിലെ മനുഷ്യനെ അനേകപടി അകലത്തു നിര്‍ത്തിയിരിക്കുന്നു. പുലര്‍ച്ചെ മുന്ന്‌ മണിക്ക്‌ എഴുന്നേറ്റ്‌ കുളി, ഇല്ലത്ത്‌ തേവാരം, തുടര്‍ന്ന്‌ സംസ്കൃത-വേദ പഠനങ്ങള്‍, ആചാരവിധികളില്‍ അടിയുറച്ച വിശ്വാസം, പാരമ്പര്യത്തില്‍ കര്‍ക്കശനിഷഠ, ആത്മീയ വിഷയത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധ, ഇങ്ങനെ അന്നത്തെ നിലക്ക്‌ ലക്ഷണമൊത്ത ഒരു ്രാഹ്മണനാണ്‌ ഉണ്ണിനമ്പൂതിരി. തേതി എന്ന കഥാപാത്രത്തിന്റെ സംഘര്‍ഷഭരിതമായ ജീവിതര്രയാണത്തിന്‌ നിമിത്തമാവുന്നതും തുടര്‍ന്ന ങ്ങോളം നിഴല്‍പോലെ അവരെ സ്വാധിീനിക്കുന്നതുമായ സാന്നിധ്യമാണ്‌ ഉണ്ണിനമ്പൂതിരിയുടേ ത്‌. വേളിയോടെ മാനമ്പള്ളിയില്ലത്തെ അനന്തര തലമുറകളുടെ സൃഷ്ടികര്‍ത്താവും പരിപാ ലകനുമായി ഉണ്ണിമ്പൂതിരി മാറുന്നു.പാരമ്പര്യമനുസരിച്ച രണ്ടും മുന്നും വേളികഴിക്കാവുന്ന അതി ലേറെ സംബന്ധം ചെയ്യാവുന്ന വ്യക്തിയാണ്‌ അയാള്‍. അനുജന്‍ന്മാരെയും തറവാട്ടിലെ സകല ബന്ധുജനങ്ങളെയും കാര്യസ്ഥന്‍ന്മാരെയും മറ്റ്‌ ആശ്രിതരെയും ഭരിച്ച്‌ വരുതിയില്‍ നിര്‍ത്തേണ്ട മൂസ്സാണ്‌ അയാള്‍. എന്നാല്‍ ഈ പതിവില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ഉണ്ണിനമ്പൂതിരി. നായികയുടെ ഭര്‍തൃപദവി അലങ്കരിക്കുക വഴി അയാള്‍ നായകനായി. ഭര്‍ത്യസ്ഥാനം അലങ്കാര ത്തില്‍ മാത്രം ഒതുങ്ങിയതിനാല്‍ അദ്ദേഹം പ്രതിനായകനുമായി. പഴയ ആചാരങ്ങളെ കൃത്യ മായി പിന്തുടരുന്നതിനായി ഭര്‍ത്താവെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളില്‍ നിന്നു പോലും ഒഴിഞ്ഞു മാറിയ നിസ്സംഗനായ പരികര്‍മ്മി ആയിരുന്നു ഉണ്ണിനമ്പൂതിരി. 106 നവവധുവായി വന്നെത്തിയ തേതി അധികകാലമാവും മുമ്പേ ഉണ്ണിനമ്പൂതിരിയെപ്പറ്റി സഹികെട്ട നേത്യാരമ്മയോട്‌ ഇങ്ങനെ പറഞ്ഞു പോകുന്നുണ്ട്‌. “സ്വാമിയാരാവില്ലെന്ന്‌ എന്താ നിശ്ചയം: തറവാട്ടില്‍ സന്തതിക്കാണല്ലോ വേട്ടത്‌. ഗൃഹസ്ഥാശ്രമമാണല്ലോ. ഈപാസനത്തിന്‌ ഒരു പത്നി വേണം. സന്താനര്‍ത്ഥകമല്ലാത്ത ഭാര്യാഭര്‍ത്യസമാഗമം നിഷിദ്ധമാണെന്ന പരമ്പരാഗതമായ വിശ്വാസം ഉണ്ണിനമ്പൂതിരിയും കൊണ്ടുനടക്കുന്നു. യവനയുക്തയായ ദേവകിക്ക്‌ ആചാരനിഷാഠക ളെപ്പററി അറിയായ്ക്യല്ലെങ്കിലും ഭര്‍ത്താവിനെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും ഏതൊരാളെയും പോലുള്ള സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ കടമകളുടെ ചങ്ങലക്കെട്ടുകളില്‍ ബന്ധിതനായ ഉണ്ണിനമ്പൂതിരിക്ക്‌ അവളുടെ സ്വപ്‌നങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കുറച്ചുകൂടി പാവപ്പെട്ട ഒരു കുടുംബത്തില്‍, കുറേ കൂടി തന്റേടക്കാരനും ലമ്പടനുമായ പുരുഷന്റെ കൂടെയായിരുന്നു തന്റെ ദാമ്പത്യമെങ്കില്‍ എന്നു പോലും തേതി ആശിച്ചുപോകുന്നുണ്ട്‌: “അയാള്‍ തന്നെ തല്ലിയേക്കാം. അവഗണിച്ചേക്കാം. പക്ഷെ, വല്ലപ്പോഴുമെങ്കിലും വികാരം കൊള്ളുകയും ഓമനിക്കുകയും ചെയ്തേനെ. താന്‍ വള്ളത്തോള്‍ക്കവിത വായിക്കുമ്പോള്‍ ഇദ്ദേഹം ഗീത ഉദ്ധരിച്ച്‌ മടുപ്പിച്ചു കളയുന്നു.” “ ഇങ്ങനെ വള്ളത്തോള്‍ക്കവിതയും ഭഗവദ്ഗീതയും തമ്മിലുള്ള ഭാവാന്തരം ഇരുവര്‍ക്കു മിടയിലുണ്ട്‌. ആചാരങ്ങളെയും ആള്‍ക്കാരെയും ഭയന്ന ഉണ്ണിനമ്പുതിരിയില്‍ മുന്നിട്ടുനില്‍ക്കു ന്നത്‌ ഗൃഹസ്ഥാശ്രമിയെക്കാള്‍ സന്യാസിയാണ്‌. ഗാര്‍ഹസ്ഥ്യം ഉറപ്പിച്ചു നിര്‍ത്തുന്ന വൈകാരിക വേഴ്ച്ചകളില്‍ നിന്ന്‌ മാറിനിന്ന്‌ വേളിയോട്‌ അയാള്‍ അനിതി കാട്ടുന്നു. സ്നേഹവും സുരക്ഷി തത്വ ബോധവും കൊണ്ട്‌ ഇട്ടിയുറപ്പിക്കേണ്ട കുടുംബമെന്ന സ്ഥാപനത്തിനു നേരെ തലകീ ഴായ നിലപാടാണ്‌ നമ്പൂതിരി സ്വീകരിക്കുന്നത്‌. വിമര്‍ശനങ്ങളെ ഉണ്ണിനമ്പൂതിരി ്രതിരോധി ക്കാന്‍ ശ്രമിക്കുന്നത്‌ ഇങ്ങനെ പറഞ്ഞാണ്‌: “ബ്ാഹ്മണ കുലത്തില്‍ ജനിച്ചവര്‍ക്ക്‌ ജീവിതം ഒരു യജ്ഞമാണ്‌, സ്വന്തം സുഖത്തേക്കാ ളേറെ മറ്റുള്ളവരുടെ ഹിതമാണ്‌ സ്വീകരിക്കേണ്ടിവരിക. ഞാന്‍ ്രാഹ്മണനായി ജനിച്ചുപോയി. എന്റെ പത്നിയായി അവരും വന്നു. പക്ഷേ, ഞങ്ങള്‍ തമ്മില്‍ ധര്‍മ്മത്തെപ്പറ്റി എന്നും അഭിപ്രായ വ്യത്യാസമുണ്ട്‌.” സ്വന്തം ഇഷടങ്ങളേക്കാള്‍ ഉണ്ണിനമ്പുതിരിയെ ഭരിച്ചിരുന്നത്‌ അപ്ഫന്റെയോ അമ്മയുടേയോ ഒക്കെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമാണ്‌. ആരേയും വെറുപ്പിക്കാനോ ആരുടെയെങ്കിലും കുറ്റ പ്പെടുത്തലുകള്‍ കേള്‍പ്പിക്കാനോ അയാള്‍ തയ്യാറായിരുന്നില്ല. വ്യക്തിപരമായി എന്തു ത്യാഗം 107 സഹിച്ചും നല്ലതുമാശ്രം പറയിപ്പിക്കാന്‍ ബദ്ധപ്പെട്ടു. നഷ്ടങ്ങളെ ആചാരങ്ങളും ഗ്രമാണങ്ങളും ഉദ്ധരിച്ചു ന്യായീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ ഭാര്യക്ക്‌ സ്വന്തം ജീവിതം ബലി നല്‍കേണ്ടി വരുന്നു. പരലോകം പൂകിയ ഭ്രാന്തിച്ചെറിയമ്മയുടെ ആത്മാവിനോട്‌ നീതി പുലര്‍ത്താന്‍ ഓടി നടന്ന അയാള്‍ ഇഹലോകവാസിയായ സ്വന്തം വേളിയെ തീര്‍ത്തും അവഗണിക്കുന്നു. ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ്‌ അലങ്കോലപ്പെട്ടുകിടക്കുന്ന ക്ഷേര്രനടയില്‍ അനിയനും തങ്കവുമൊത്തിരിക്കുമ്പോള്‍ അനിയന്‍ നമ്പൂതിരിക്ക്‌ പരിസരത്തു നിന്ന്‌ ഒരു പടക്കം കിട്ടുന്നുണ്ട്‌. തിടപ്പള്ളിയില്‍ നിന്ന്‌ തീ കൊളുത്തി അയാള്‍ അത്‌ പൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞുകൊണ്ട്‌ പറയുന്ന വാക്കുകളിലൂടെ ഉണ്ണിനമ്പുതിരിയിലെ നിഷ്ക്രിയത്വം ഇപ്രകാരം വെളിപ്പെടുന്നുണ്ട്‌: “അരുതനിയാ അരുത്‌ തീകൊണ്ട്‌ കളിക്കരുത്‌. അതിന്റെ പൊരി വീണ്‌ ചപ്പുചവറുകളെങ്ങാനും കത്തിപ്പോയാലോ.”” നിലനിന്നുപോരുന്ന സാമൂഹ്യക്രമങ്ങളില്‍ നിന്ന്‌ വൃതിചലിച്ച്‌ സാഹസികമായ എന്തെ ങ്കിലും തീരുമാനമെടുക്കാനോ ധൈര്യപൂര്‍വ്വം എന്തിനെയും നേരിടാനോ അയാള്‍ ഒരുക്കമല്ല. പലപ്പോഴും ആചാരങ്ങളെന്നതിനേക്കാള്‍ അനാചാരങ്ങളുടെയും അത്യാചാരങ്ങളുടെയും ചപ്പു ചവറുകളെയാണ്‌ സമുദായം ഉണ്ണിനമ്പൂതിരിയെപ്പോലെ ചേര്‍ത്തുപിടിച്ചിരുന്നത്‌. അടിമുടി വിഡ്ഡിത്തത്തിന്റെ ആള്‍രുപമായിരുന്നു ഇന്ദുലേഖയിലെ നമ്പൂതിരിപ്പാട്‌ എങ്കില്‍ ഇവിടെ നിഷ്ക്രിയത്വവും ഉത്തരവാദിത്വരാഹിത്യവും ചങ്കുറ്റമില്ലായ്മയും ആണ്‌ ഉണ്ണിനമ്പൂതി രിയെ ഇതേ വിശേഷണത്തിനു പാത്രമാക്കുന്നത്‌. കാലം മാറുന്നത്‌ കണ്‍മുമ്പില്‍ കാണുന്നുവെ ങ്കിലും അപ്ഫന്റെ പിടിവാശികള്‍ക്ക്‌ വ്രതിരോധമൊന്നുമുയര്‍ത്താതെ വഴങ്ങുകയാണയാള്‍. അപ്ഫന്റെ വിലക്കു ലംഘിച്ച്‌ പിറന്നില്ലത്തേക്കു പോയ തേതിക്കെതിരെ സ്മാര്‍ത്തവിചാരമടക്ക മുള്ള കര്‍മ്മങ്ങള്‍ക്കു കോപ്പുകുട്ടുമ്പോള്‍ അയാള്‍ പ്രതികരിക്കുക പോലും ചെയ്യുന്നില്ല. സ്നേഹത്തെ ജൈവികമായ ഒരു വികാരമെന്നതിലുപരി യാന്ത്രികമായ ഒരു സ്വഭാവമോ അനുഭൂതിയോ ആയാണ്‌ അയാള്‍ പരിഗണിച്ചത്‌. ഭാര്യാ-ഭര്‍ത്യ ബന്ധം പോലും ആചാരവിധിയ നുസരിച്ച സന്തത്യര്‍ത്ഥമോ കര്‍മ്മാര്‍ത്ഥമോ മാത്രം അനുഷഠിക്കേണ്ട ആചാരമായിരുന്നു. ഭര്‍ത്താ വെന്ന നിലയില്‍ താന്‍ കാട്ടിയ നിരുത്തരവാദിത്വം മറന്ന്‌ അഗ്നിസാക്ഷിയായി വേളി കഴിച്ച ഭാര്യയെ ഉപേക്ഷിക്കാത്ത ആചാരവിധേയത്വത്തിലാണ്‌ ഉണ്ണിനമ്പൂതിരി റ്റംകൊളളുന്നത്‌. തറവാട്ടിലെ സന്തതിക്കായി അനിയന്‍ വേളി കഴിക്കേണ്ടിവരുമെന്ന നില വന്നപ്പോള്‍ പുനഃസമാഗമത്തിനുള്ള വഴി തെളിഞ്ഞു വന്നുവെങ്കിലും അപ്പോഴും ഉണ്ണിനമ്പൂതിരി അപ്ഫനും അമ്മയ്ക്കും ആചാര ങ്ങള്‍ക്കും മുമ്പില്‍ വിധേയനായിത്തന്നെ നില കൊളളുന്നു. ആത്മീയചര്യകള്‍ അതിന്റെ ആശയ 108 ങ്ങളില്‍ നിന്നും മാനവികതയില്‍ നിന്നും അകന്നുമാറി, അകക്കാമ്പു നഷടപ്പെട്ട കേവലം വൃഥാ വ്യായാമങ്ങള്‍ മാത്രമായി മാറിയതിന്റെ നേര്‍സാക്ഷ്യങ്ങളാണ്‌ ഈ കഥാപാത്രങ്ങളും അവരുടെ ചെയ്തികളും. മാറുന്ന കാലം, മാറാതെ നമ്പൂതിരി ചട്ടങ്ങള്‍ മാറ്റാന്‍ കൂട്ടാക്കാതെ സമുദായവും സ്വയം നവീകരിക്കാന്‍ തയ്യാറാവാതെ അതിലെ അംഗങ്ങളും നിലകൊണ്ട കാലത്താണ്‌ നമ്പൂതിരിയെ മനുഷ്യനാ ക്കാനുള്ള ശ്രമങ്ങള്‍ സമൂഹ ത്തില്‍ രൂപപ്പെട്ടു തുടങ്ങിയത്‌. 19, 20 നൂറ്റാണ്ടുകളിലുണ്ടായ ഇത്തരം (പവര്‍ത്തനങ്ങളെ ഭൂരി പക്ഷം നമ്പൂതിരിമാരും അവജ്ഞയോടും ഉദാസീനതയോടു കൂടിയാണ്‌ വീക്ഷിച്ചത്‌. അത്തരക്കാ രുടെ പ്രതിനിധിയാണ്‌ ഉണ്ണിനമ്പൂതിരി. സ്ഥലകാലങ്ങളെ തിരിച്ചറിയുക, മാറ്റങ്ങളെ ത്യാജ്യഗ്രാഹ്യബുദ്ധ്യാ ഉള്‍ക്കൊള്ളുക എന്നിവ ആരോഗ്യമുള്ള സംസ്കൃതിയുടെ ജൈവിക ലക്ഷണങ്ങളാണ്‌. എവിടെയാണോ പണ്ട്‌ സ്ഥിതിചെ യ്തിരുന്നത്‌ അവിടെത്തന്നെ ഇപ്പോഴും സ്ഥിതി ചെയ്യുന്നവര്‍ക്കാണ്‌ യാഥാസ്ഥിതികര്‍ എന്നു പേര്‌. സാമൂഹിക ജീവിതത്തിന്റെ ദൈനംദിന വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട സകല തലങ്ങളി ലും നമ്പൂതിരി മര്‍ക്കടമുഷ്ടിയോടെ നിലകൊണ്ടു. പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള ആത്മീയ കര്‍മ്മനിരതത്വം അയാളെ കുടുംബബന്ധങ്ങളില്‍ നിന്നും സാമുഹ്ൃയബോധത്തില്‍ നിന്നും അടര്‍ത്തി മാറ്റി. പുറം ലോകത്തെ ചലനങ്ങള്‍ കാണാനോ കേള്‍ക്കാനോ സന്നദ്ധമാകാതെ ആത്മീയ വ്യവസായത്തിന്റെ അന്തര്‍മണ്ഡലങ്ങളില്‍ നമ്പൂതിരി സദാ കര്‍മ്മനിരതനായി. കണ ക്കില്ലാത്ത സമ്പത്തും ചോദ്യം ചെയ്യാത്ത അധികാരവും കൂടിയായപ്പോള്‍ ആത്മവിമര്‍ശനക്ഷ മത, നവീകരണബുദ്ധി, സാമൂഹിക്രപതിബദ്ധത എന്നീ ഭാവങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. സമൂഹത്തിന്റെ അടിസ്ഥാന മൂലകമായ കുടുംബത്തിനകത്ത്‌ വ്യക്തിത്വത്തോടെ ഇടപെടാനോ പ്രശ്നങ്ങളെ പ്രായോഗികബുദ്ധ്യാ പരിഹരിക്കാനോ ഉണ്ണിനമ്പൂതിരിക്കായില്ല. അതുകൊണ്ടാണ്‌ ഉണ്ണിനമ്പൂതിരിമാരെ ചൂണ്ടിക്കാട്ടി “ഇഹത്തിനു കൊള്ളാത്തവന്‍ പരത്തിനും കൊള്ളില്ല എന്ന പികെ.പി അഭിപ്രായപ്പെടുന്നത്‌. ഇച്ഛാശക്തിയുള്ള ഒരാള്‍ക്ക്‌ (അനിയന്‍ നമ്പൂതിരി ഉദാഹരണം) തട്ടിനീക്കാവുന്ന തടസ്സ ങ്ങളാണ്‌ പലതുമെങ്കിലും ഉണ്ണിനമ്പൂതിരി അതില്‍ കുരുങ്ങിക്കിടക്കുകയും പലതും സ്വയം എടു ത്തണിയുകയും ചെയ്തു. പവിത്രചരിതയും ബുദ്ധിമതിയുമായ വേളിയെ നാലുകെട്ടിനകത്തെ ഇരുട്ടുമുറിയില്‍ തള്ളിയിട്ടു. എല്ലാതലത്തിലും അവരെ അവഗണിക്കുക വഴി ഉണ്ണിനമ്പൂതിരി 109 സ്വയം വിലയിരുത്തിയ രീതിയില്‍ പഴമക്കാരനും വിഡ്ഡിയും മന്തനുമായി. കുടുംബജീവിത ത്തില്‍ ഭര്‍ത്താവെന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വൃഹിക്കാന്‍ അദ്ദേഹം ്രാപ്തനായില്ല. അപ്ഫന്‍ നമ്പൂതിരി - ജീര്‍ണ്ഠസംസ്കൃതിയുടെ ആള്‍രൂപം ഭൂതകാലത്തിന്റെ പ്രതിനിധിയും പഴഞ്ചന്‍ ആചാരങ്ങളുടെ കാവല്‍ക്കാരനുമാണ്‌ മാനമ്പ ളളിയില്ലത്തെ അപ്ഫനായ ഇരവിനമ്പൂതിരി. അയാളുടെ ജീവിതകാര്‍ക്കശ്യങ്ങളാല്‍ ബാധിത മായ ജീവിതമാണ്‌ നേത്യാരമ്മ, തങ്കം, ഉണ്ണിനമ്പൂതിരി, തേതി തുടങ്ങിയവരുടേത്‌. പാരമ്പര്യാഭി മാനം, സംസ്കൃതഭമം, ദുഃശാഠ്യം, പരിഷ്ക്കാര വൈമുഖ്യം, സ്നേഹസനാഹൃദങ്ങള്‍ക്കിടമില്ലാത്ത പരുക്കന്‍ സ്വഭാവം തുടങ്ങി പഴഞ്ചന്‍ പാരമ്പര്യം മനുഷ്യാകാരം പൂണ്ടതിന്റെ മറ്റൊരു മുഖമാണ്‌ അപ്ഫന്‍ നമ്പൂതിരിയുടേത്‌. നാല്പതുകള്‍ പിന്നിട്ട അപ്ഫന്‍ നമ്പൂതിരിയുമായി പതിനേഴുകാ രിയായ, നായരു വീട്ടിലെ അമ്മാളുക്കുട്ടിയമ്മയുടെ സംബന്ധം ഒരു ഭാഗ്യമായാണ്‌ അവര്‍ പരിഗ ണിക്കുന്നത്‌. വയസ്തെെതയായാലും ഒരു നമ്പൂതിരിയെ ബാന്ധവത്തിനു കിട്ടുന്നതിന്റെ പുണ്യം നായര്‍ സമുദായത്തിന്റെ അബോധത്തില്‍ രൂഡമൂലമായിരുന്നതിനാലാണത്‌. പല സന്താനങ്ങള്‍ മരിച്ചതിനുശേഷം കിട്ടിയ ഏക പുത്രിയായിരുന്നു തങ്കം. തങ്കത്തെ അപ്ഫന്‍ എടുക്കുകയോ തൊടുകയോ ചെയ്ത സന്ദര്‍ഭം വളരെ അപൂര്‍വ്വമായിരുന്നു. അപ്ഫന്റെ കരവലയത്തില്‍ക്കിടന്ന്‌ ഉറങ്ങാനും ഉമ്മ മേടിക്കാനും തങ്കം വളരെ കൊതിച്ചിട്ടുമുണ്ട്‌. അപ്പോഴൊക്കെ നേത്യാരമ്മ ഇട പെടുമ്പോള്‍ ജീര്‍ണ്ണാചാരങ്ങള്‍ വെളിപ്പെടുന്നതു കാണാം: “മോള്‍ അച്ഛന്‍ തിരുമേനിയെ തൊട്ട അയിത്താക്കല്ലേ, വാതം കൊണ്ട്‌ അവിടേക്ക്‌ എപ്പഴും കുളിച്ചു കൂടാ.” ” ഭാര്യ നമ്പൂതിരിമാരുടെ ഭൃത്യവര്‍ഗ്ഗത്തില്‍പ്പെട്ടവരായിരിക്കുമെന്നതിനാല്‍ ഭര്‍ത്താവിന്‌ ഭാര്യയെ പരസ്യമായി കൊണ്ടുനടക്കാന്‍ ജാതൃഭിമാനം അനുവദിക്കുകയുമില്ല. ഈ ഭാര്യയില്‍ ജനിക്കുന്ന മക്കളെ സ്പര്‍ശിക്കുവാനോ അവരെ സ്വന്തം വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിക്കാനോ അവര്‍ കൊടുക്കുന്ന വെള്ളംപോലും കുടിക്കുവാനോ പാടില്ല. ഭാര്യയ്ക്കു ഭര്‍ത്താവിന്റെ സ്വത്തിലോ തിരിച്ചോ അവകാശമുണ്ടായിരുന്നില്ല. ഭാര്യ ഒരു ജാതിയില്‍, ഭര്‍ത്താവ്‌ മറ്റൊരു ജാതിയില്‍ - വി. ടിയുടെ ഭാഷയില്‍ ഇങ്ങനെ ഒരു തരം കോവര്‍ക്കഴുതാ സൃഷ്ടിയായിരുന്നു അപ്ഫന്‍ നമ്പു തിരിമാരുടെ ബാന്ധവ(ഗ്രകൃതം നമ്പൂതിരിമാരുടെ വിജാതീയ ഭാര്യമാരുടേയും അവരുടെ സന്താനങ്ങളുടെയും നിശ്ശബ്ദ വിലാപങ്ങളാല്‍ നീറിപ്പുകയുന്നതായിരുന്നു സമുദായത്തിന്റെ അകമനസ്സ്‌. രക്തബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും അടിസ്ഥാനഭാവം നിര്‍വ്വികാരതയോ അവഗണനയോ അധീശത്വമോ 110 ഒക്കെ ആയിരുന്നു. ഭാര്യാഭര്‍ത്യ ബന്ധത്തിനോ പിതൃ-മാതൃഭാവത്തിനോ സഹോദരീസഹോദര സ്നേഹത്തിനോ ഒന്നും ഒരു സാധ്യതയുമില്ലാത്ത, തീര്‍ത്തും ആചാരങ്ങള്‍ക്കടിപ്പെട്ട വ്യവസ്ഥി തിയാണ്‌ നടപ്പിലുണ്ടായിരുന്നത്‌. ഒട്ടു ആരോഗ്യകരമല്ലാത്ത ഈ സാമൂഹ്യവ്യവസ്ഥിതിയുടെ ബലിയാടുകളെന്ന നിലയിലാണ്‌ നേത്യാരമ്മയെയും തങ്കം നായരെയും നോവലില്‍ അവതരിപ്പി ചിരിക്കുന്നത്‌. ഉണ്ണിനമ്പൂതിരിയുടെ വേളിദിനത്തില്‍ തങ്കം അപമാനിക്കപ്പെടുന്ന ഒരു സംഭവമുണ്ട്‌. മാന മ്പള്ളിമനയ്ക്കല്‍ പുതിയ കുഞ്ഞാത്തലമ്മ കുടികയറിവരുന്ന ദിവസം. തങ്കമെന്ന പതിനാലു കാരി അകത്തളത്തിലേക്കു നുഴഞ്ഞു കയറവേ, ഇടനാഴിയുടെ അടുത്തെത്തിയപ്പോള്‍ അവള്‍ക്ക്‌ നേരെ മുഴങ്ങുന്ന ഭര്‍ത്സനത്തില്‍ ആചാരവഴിയിലെ സ്വാമി-ഭൃത്യബോധമാണ്‌ വെളിപ്പെടുത്തു ന്നത്‌: “ആയായി...! നീങ്ങി നില്‍ക്കൂ; കുട്ടി ! ഒക്കെത്തൊട്ട അയിത്താക്കി കണ്ണുപൊട്ടിക്കുലോ! അപ്ഫന്‍ നമ്പൂതിരിയുടെ മകളൊന്നിച്ചിട്ടു ശൂദ്രജാതി അല്ലാണ്ടാവ്വോ?”” മാനമ്പളളി അപ്ഫന്‍ നമ്പൂതിരിയുടെ മകളായ താന്‍ എങ്ങനെ ശുദ്രച്ചിയായി എന്ന സാമു ഹിക നിയമം തങ്കം നായരെന്ന പെണ്‍കുട്ടിക്ക്‌ അപ്പോള്‍ എ(്ത ആലോചിച്ചിട്ടും പിടികിട്ടിയിരു ന്നില്ല. പിതാവ്‌ മരിച്ചപ്പോള്‍, അദ്ദേഹം ഒരു നമ്പൂതിരിയാണെന്ന കാര്യം ഓര്‍ക്കാതെ, ആചാരമ ര്യാദകളെക്കുറിച്ച ആലോചിക്കാതെ അച്ഛന്റെ മൃതശരീരത്തിലേക്ക്‌ തങ്കം വീണു പോവുമ്പോഴും ആചാരത്തിന്റെ അതിര്‍വരമ്പുകളെക്കുറിച്ച നേത്യാരമ്മ ഓര്‍മ്മിപ്പിക്കുന്നതു കാണാം: “ഇനി നമുക്ക്‌ അകത്തു കയറാന്‍ പാടില്ല മോളേ, അയിത്താവൂം അല്ലെങ്കിലും നിന്റെ ശുദ്ധവും കൊണ്ടാണല്ലോ അദ്ദേഹം പോയത്‌. അത്‌ എന്തു കഷ്ടമായിപ്പോയി...” ജീവിതത്തിലെ നിര്‍ണ്ണായകമായ ഈ മുഹൂര്‍ത്തത്തിലാണ്‌ ജനിച്ചു വളര്‍ന്ന വീട്‌ തന്റെയ ല്ലെന്നും തന്റെ അച്ഛന്‍ തന്റെയല്ലന്നും ഒന്നും തന്റെയല്ലെന്നും തങ്കത്തിന്‌ മനസ്സിലാവുന്നത്‌. രക്ത ബന്ധങ്ങള്‍ക്ക്‌ ഒരു വിലയും കല്പിക്കാത്ത, മാനുഷിക മൂല്യങ്ങള്‍ക്ക്‌ നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന നമ്പൂതിരിസമുദായത്തെ ഓര്‍ത്തുള്ള തങ്കത്തിന്റെ വിലാപം ഒരു വ്യക്തിയുടെ മാത്രം വിലാപമായല്ല വായിക്കാനാവുക: “അച്ഛാ, അടുത്ത ജന്മവും അവിടുത്തെ മകളായി ജനിക്കുവാന്‍ അനുഗ്രഹിക്കണമേ! അന്നു ഭൂമിയില്‍ ഒരു ജാതിയേ ഉണ്ടാകാവൂ. അച്ഛനും മകള്‍ക്കും പരസ്പരം തൊടാന്‍ കഴിയണം. നശിച്ച ആചാരങ്ങളുടെ പേരില്‍ മനുഷ്യര്‍ മനുഷ്യനെ ദുഃഖിപ്പിക്കാനിടവരരുത്‌. °° കാലങ്ങളിലൂടെ, തലമുറകളിലൂടെ മാനവസംസ്ക്കാരം സ്വരൂപിച്ച നന്മയുടെ തലങ്ങളെ 111 യെല്ലാം അവഹേളിക്കാന്‍ പോന്നതായിരുന്നു ഇത്തരം ആചാര വിധികള്‍. മനുഷ്യത്വരഹിതങ്ങ ളായ ഈ ആചാരങ്ങളെ പ്രതിയുള്ള വിലാപങ്ങള്‍ സമൂഹമനസ്സില്‍ നിന്ന്‌ ആവര്‍ത്തിച്ചുയരു മ്പോഴും നമ്പുതിരി അവ കണ്ടില്ലെന്നും കേട്ടില്ലെന്നും വരുത്തിക്കൊണ്ടേയിരുന്നു. പരലോക പുണ്ൃത്തിനായുള്ള അവശ്യകര്‍മ്മങ്ങളെന്ന നിലയില്‍ വിധികളെ കടുകിട തെറ്റാതെ അനുഷ്ഠി ച്ചു. ജന്മം വഴി മാത്രം പകര്‍ന്നു കിട്ടിയ ജാത്യുത്കൃഷടതയുടെയും സ്ധേച്ഛാധികാരത്തിന്റെയും ഗ്രയോഗത്തിലൂടെ അനാചാരങ്ങളെ ലാളിക്കുന്ന ജീര്‍ണ്ണമുഖങ്ങളെ തുറന്നു കാട്ടാനും അവ യ്ക്കെല്ലാം വിനീത വിധേയരാവേണ്ടിവരുന്ന ബലിയാടുകളുടെ ദൈന്യം യഥാര്‍ത്ഥ്യ ബോധ ത്തോടെ വെളിപ്പെടുത്താനും ഈ കഥാപാത്രങ്ങളും സംഭവങ്ങളും നിമിത്തമാകുന്നുണ്ട്‌. ഇംഗ്ലീഷ്‌ വിരോധവും സംസ്കൃത ശ്രമവും മാനമ്പള്ളിയില്ലത്തെ നമ്പൂരാര്‍ക്ക്‌ മ്ലേച്ചഭാഷ പഠിക്കേണ്ട ഗതികേട്‌ ഇല്ലെന്ന അപ്ഫന്‍ നമ്പൂതിരിയുടെ കല്പന ശിരസാ വഹിക്കുന്നതില്‍ ഉണ്ണിനമ്പൂതിരിക്ക്‌ സന്തോഷമേയുള്ളൂ. അപ്ഫന്റെ മകളായ തങ്കത്തിനെ സംസ്കൃതം പഠിപ്പിക്കുന്നതിനു പകരമായി അവള്‍ തിരിച്ചു ഇംഗ്ലീഷ്‌ പഠിപ്പിച്ചുകൊടുക്കുമ്പോള്‍ ഉണ്ണിനമ്പൂതിരി അവളുടെ മുമ്പില്‍ വെറുതെ ചിരിച്ചുകൊ ണ്ടിരിക്കും. ആ ചിരിക്കു പിന്നില്‍ അപ്ഫനും ആചാരങ്ങളും തന്നെ. “ഈ കണക്കൊന്നു പറഞ്ഞു തരാമോ? എന്നു ചോദിച്ച തിയ്യാടിപ്പെണ്‍കുട്ടിക്കു മുമ്പില്‍ ഉത്തരം മുട്ടി നിന്നു പോയ വി.ടിയുടെ ധര്‍മ്മസങ്കടങ്ങളൊന്നും ഉണ്ണിനമ്പുതിരിയെ അലട്ടുന്നില്ല. യാഥാസ്ഥിതികരുടെ ഉരുക്കുമുഷ്ടികള്‍ തടയിടുമ്പോഴും ഉല്പതിഷ്ണുക്കളുടെ യുവജ നസംഘം സമുദായത്തിന്റെ അധഃപതനത്തിനു കാരണം നവീന വിദ്യാഭ്യാസത്തിന്റെയും പരി ഷക്കാരങ്ങളുടെയും അഭാവമാണെന്നു തിരിച്ചറിയുന്നുണ്ട്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സാര്‍വ്വത്രിക മാക്കണമെന്ന പ്രമേയം ഉന്നയിച്ചുകൊണ്ട്‌ കൂറൂരിനെപ്പോലെയുള്ളവര്‍ മുന്നോട്ടു വന്നിരുന്നു. എന്നാല്‍ ഈശ്വരവിശ്വാസത്തിലും വൈദികവ്യത്തിയിലും വൈകല്യം വന്നതുകൊണ്ടുള്ള ധര്‍മ്മ ച്യുതിയാണ്‌ സമുദായത്തിനു വന്നുപെട്ടതെന്നായിരുന്നു മറുഭാഗത്തിന്റെ വാദം. വിദേശഭാഷ മേച്ചവും വര്‍ജ്യവുമാണെന്നും വേദവേദാംഗങ്ങളില്‍ അടങ്ങാത്ത വിജ്ഞാനമില്ലെന്നും വിധിവി ഹിതമായ കര്‍മ്മത്തില്‍ ലഭ്യമല്ലാത്ത ശ്രേയസ്സില്ലെന്നും അവര്‍ വാദിക്കുന്നു. ഈയൊരു പിരിമുറു ക്കം സാമൂഹ്യാന്തരീക്ഷത്തില്‍ നിലനില്‍ക്കെ, ശാന്തിക്കാരനായി ജോലിചെയ്യുമ്പോള്‍ വ്യവസായ നഗരമായി വളരാന്‍ വെമ്പിനില്‍ക്കുന്ന ഷോര്‍ണൂര്‍ തീവണ്ടിയാപ്പീസ്‌ കാണാനിടയായ വി.ടി.ഭട്ട തിരിപ്പാട്‌ തന്നിലുണര്‍ന്ന ചിന്തകള്‍ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്‌: 112 “ദര്‍ഭപ്പുല്ലു കൊണ്ട്‌ പവിത്രവും കൂര്‍ച്ചവും കെട്ടി പരിസ്തരിച്ച്‌ ഹോമരുപേണ നമ്പൂതി രിമാർ നടത്തിവന്ന ലഘുവ്യവസായത്തിന്റെ ദയനീയമായ നിരര്‍ത്ഥകത എന്റെ മുമ്പിൽ എഴു ന്നേറ്റുനിന്നു. അപ്പോള്‍ ഒരു നവലോകം എന്നെ മാടിവിളിക്കുന്നു എന്നു തോന്നിപ്പോയി.” "| ദര്‍ഭയും പവിത്രവുമുപേക്ഷിച്ച്‌ നമ്പൂതിരി യുവജനങ്ങള്‍ പുതുവഴിയിലേക്ക്‌ നിര്‍ഭയരായി നടന്നു കയറാനൊരുന്പെട്ടപ്പോള്‍ അപ്ഫന്‍ നമ്പൂതിരിയും ഉണ്ണിനമ്പൂതിരിയുമെല്ലാം സംസ്കൃത ത്തിലും വൈദിക സാഹിതൃത്തിലും തന്നെ അഭയമന്വേഷിച്ചു. അയ്യപ്പന്‍കാവിലെ അന്തരീക്ഷ ത്തില്‍ തിയ്യാടിപ്പെണ്‍കുട്ടി കൊളുത്തിയ കെടാവിളക്ക്‌ വി.ടി.യുടെ ജീവിതത്തില്‍ മഹാ ജ്യോതി സ്സായി പ്രഭ ചൊരിഞ്ഞുവെങ്കില്‍ അതിനു സമാനമായി ഇവിടെ തങ്കം എന്ന പെണ്‍കുട്ടി നില കൊണ്ടെങ്കിലും ഉണ്ണിനമ്പൂതിരി പഴമയിലേക്കു മുഖം തിരിച്ചുതന്നെ നിലകൊണ്ടു. നൂതന വിദ്യാ ഭ്യാസത്തെയും അതിന്റെ സാധ്യതകളെയും കുറിച്ച്‌ നേത്യാരന്മായ്ക്കോ തങ്കത്തിനോ ഉള്ള അവ ബോധം പോലും അയാള്‍ക്കുണ്ടായിരുന്നില്ലെന്നു കാണാം. യാഥാസ്ഥിതികത്വത്തിന്റെ താഡനങ്ങളും തളര്‍ച്ചയും ബ്രാഹ്മണ്യത്തിലെ എല്ലാ യാഥാസ്ഥിതിക മനോഭാവങ്ങളും നവീന വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അപ്ഫന്‍നമ്പൂതിരിയും വെച്ചു പുലര്‍ത്തുന്നുണ്ട്‌. കോടതിക്കേസുകളുടെ പരിചയ ത്തിനു വേണ്ടിയെങ്കിലും ഉണ്ണിനമ്പൂതിരി അല്പം ഇംഗ്ലീഷു പഠിച്ചു കൊളളട്ടെയെന്ന നിര്‍ദ്ദേശ ത്തെപ്പോലും അയാള്‍ പുച്ഛിച്ചു തള്ളിക്കളയുകയാണ്‌. പരിഷ്ക്കരണ സംരംഭങ്ങള്‍ തുടങ്ങിയ വേളയില്‍ സാമൂഹികവും ദേശീയവുമായ സ്വാതന്ത്ര്രത്തിനായി ജനങ്ങള്‍ സംഘടിക്കാന്‍ തുട ങ്ങിയപ്പോള്‍ തേതിയുടെ ജ്യേഷ്ഠനും സമുദായ പരിഷക്കര്‍ത്താവുമായ പി.കെ.പി നമ്പൂതിരിയെ ഉദ്ദേശിച്ച്‌ അപ്ഫനിലെ ബ്രഹ്മണ്യം ഇങ്ങനെ ഭീഷണി മുഴക്കുന്നുണ്ട്‌: “സമുദായത്തെ ധിക്കരിക്കുന്നത്‌ സഹിക്കാം. പക്ഷേ, സര്‍ക്കാരിനോട്‌ മല്ലിട്ടാലുണ്ടല്ലോ! ജയിലാണ്‌ ജയില്‍. ജയിലില്‍ പോയി തിരിച്ചു വന്നോര്‍ക്കു ശ്രഷ്ടാണ്‌. പിന്നെ കുടുംബോം ബന്ധു ക്കളുമൊന്നുമില്ല. ഓര്‍ത്തുകൊള്ളട്ടെ ശുംഭന്‍.” അധികം വൈകാതെ പി.കെ.പി.യെ നിയമലംഘനക്കുറ്റത്തിന്‌ അറസ്റ്റു ചെയ്തുവെന്നറി യുമ്പോള്‍ തേതിക്കും കൂടി ബാധകമാവുന്ന രീതിയില്‍ അപ്ഫന്റെ വിധി ഉണ്ടായി. ജയിലില്‍ പോയ കാരണത്താല്‍ ഭ്രഷട്‌ കല്‍പ്പിക്കപ്പെട്ട പി.കെ.പിയുടെ കുടുംബത്തിലേക്ക്‌ തേതിക്ക്‌ പ്രവേ ശനവുംനിഷേധിക്കപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സമുദായം സാക്ഷ്യം വഹിച്ചിരുന്ന സാമൂഹ്യനിയമങ്ങളുടെ നേര്‍ചിത്രീകരണം തന്നെയാണിവിടെ നോവലിസ്റ്റ്‌ നട 113 ത്തുന്നത്‌. ജയിലില്‍ പോകേണ്ടിവന്നതിന്റെ പേരില്‍ ശ്രഷ്ടനാകേണ്ടിവന്ന, തന്റെ ബന്ധുകൂടി യായ കുറൂര്‍ നീലകണ്ഠന്‍ നനമ്പൂതിരിപ്പാടിനെപ്പറ്റി ഇ.എം.എസ്‌ ആത്മകഥയില്‍ സൂചിപ്പിക്കുന്നു ണ്ട്‌. അതുപോലെ ഖിലാഫത്ത്‌ കാലത്ത്‌ ജാതിശ്രഷ്ടനാക്കപ്പെട്ട മറ്റൊരാളായിരുന്നു മോഴി കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരി. വിലക്ക്‌ വകവെയ്ക്കാതെ, മരണശയ്യയില്‍ കിടക്കുന്ന അമ്മയെ കാണാന്‍ പോയ തേതിയെ തറവാട്ടിലേക്ക്‌ തിരിച്ചു കയറ്റില്ലെന്ന്‌ അപ്ഫനിലെ യാഥാസ്ഥിതികന്‍ വാശിപിടിക്കുന്നു. ഇതേ കാരണത്തിന്‌ അവരെ സമുദായത്തില്‍ നിന്നു പുറന്തള്ളാന്‍ സ്മാര്‍ത്തവിചാരത്തിനു കോപ്പു കൂട്ടി നടക്കുന്നു. പാരമ്പര്യവും പിടിവാശിയും ദുരഭിമാനവും ഒക്കെ തികഞ്ഞ അപ്ഫന്‍ നമ്പു തിരി സമുദായം ചുമന്നു നടന്നിരുന്ന നടപ്പു ജീവിതചര്യകളിലൊന്നും മാറ്റം വരുത്താന്‍ തയ്യാറാ യില്ല. കോളേജ്‌ വിദ്യാഭ്യാസത്തിനു ശേഷമുള്ള മാന്യമായ ജോലി സമ്പാദിച്ചേ വിവാഹമുള്ളു എന്നു ശധിച്ച തങ്കത്തിന്‌ ഉഗ്രകോപിയായ അച്ഛനില്‍ നിന്ന്‌ അതിനൊത്ത പ്രതികരണമാണ്‌ ലഭി ചത്‌ - മുഖമടച്ചുള്ള അടി. “ഇന്ദുലേഖ'യില്‍ പാരമ്പര്യത്തെയും കാരണവരെയും എതിര്‍ക്കുന്ന സ്വാതന്ത്യമോഹികള്‍ക്കു പിന്നാലെ ഓടി വീണു മുട്ടുപൊട്ടുന്ന പഞ്ചുമേനോനെയാണ്‌ നാം കാണുന്നതെങ്കില്‍ “അഗ്നിസാക്ഷി'യില്‍ തങ്കത്തിന്‌ അടി തന്നെ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ ഇത്തരം മര്‍ദ്ദിതര്‍ മര്‍ദ്ദകരുടെ നേരെ സംഘടിതശേഷിയാര്‍ജ്ജിച്ച ്രതികരിക്കുന്നതും ആഡ്്യത്വ ത്തിന്റെ നടുവൊടിക്കുന്നതുമായ സംഭവങ്ങള്‍ക്ക്‌ കേരളചരിത്രം വൈകാതെ ദൃകസാക്ഷ്യം വഹി ക്കുന്നുമുണ്ട്‌. പുതിയകാലത്തിനും പുതിയ തലമുറയ്ക്കും മുമ്പില്‍ തന്റെ വാക്കുകള്‍ക്ക്‌ ശക്തി നഷടമാവുന്നതും ആചാരത്തിന്റെ കോട്ടകള്‍ക്ക്‌ കുലുക്കം സംഭവിക്കുന്നതും അപ്ഫന്‍ നമ്പൂതി രിയും തിരിച്ചറിയുന്നുണ്ട്‌. പുറമേയ്ക്ക്‌ അതൊക്കെ വകവെക്കാതിരിക്കുമ്പോഴും പുതിയ ചെറുപ്പ ക്കാരോട്‌ താന്‍ തോറ്റു പോവുകയാണല്ലോ എന്ന ചിന്ത അയാളെ ഗ്രസിക്കുന്നത്‌ കാണാനാവും. വിലക്ക്‌ ലംഘിച്ച്‌, ഘോഷ ബഹിഷിക്കരിച്ച്‌ തറവാടിനു പുറത്തു കടന്ന തേതിയെ ഭശ്രഷ്ടയാ ക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല. ഉണ്ണിനമ്പൂതിരിയെ വേറെ വേളികഴിപ്പിക്കാന്‍ ആവതു ശ്രമിച്ചെങ്കിലും പറ്റിയില്ല. തറവാടുമായി ബന്ധപ്പെട്ട പല കുടിയായ്മാ കേസ്സുകളിലും പരാജയമേ ററുവാങ്ങി. എല്ലാറ്റിനുമുപുരിയായി ചെങ്ങനാട്ടമ്പലത്തില്‍ അനിയന്‍ നമ്പൂതിരിയുടെ നേതൃത്വ ത്തില്‍ അയിത്തജാതിക്കാരെ കയറ്റാന്‍ ശ്രമം നടക്കുകയും ചെയ്തു. ഈവിധം ഭൂതകാലരതി യില്‍ മതിമയങ്ങി നിന്ന ഒരു സമുദായം വര്‍ത്തമാനകാലത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥയങ്ങള്‍ക്കു മുമ്പില്‍ പരുങ്ങി നില്‍ക്കുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്‌ അപ്ഫന്‍ നമ്പൂതിരിയുടെ അവസാ നകാല ജീവിതാവസ്ഥകളുടെ ദൈന്യതയിലുടെ കാണാനാവുക. 114 സാപത്ന്യം - നമ്പൂതിരി ദാമ്പതൃത്തിലെ വികൃതാചാരം. ഒരേ തറവാടിനുള്ളില്‍ ഒരു നമ്പൂതിരിയും അനേകം ഭാര്യമാരും എന്ന അവസ്ഥ നന്പൂ തിരി കുടുംബങ്ങള്‍ക്കകത്ത്‌ ഉണ്ടാക്കിയ അശാന്തിയും സഘര്‍ഷങ്ങളും വളരെ വലുതായിരുന്നു. വൈകൃതഭാവം പൂണ്ട ഈ സാമൂഹ്യവസ്ഥയുടെ അതിശയോക്തി കലരാത്ത ആവിഷ്ക്കാരം അഗ്നിസാക്ഷിയിലെ ഭ്രാന്തിച്ചെറിയമ്മ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ കാണാം. ഉണ്ണിനമ്പൂതിരിയുടെ മുത്തപ്ഫന്റെ പത്നിയായിരുന്ന ശ്രാന്തിച്ചെറിയമ്മ ഇല്ലത്തു വന്ന കാലത്ത്‌ ശ്രാന്തിയായിരുന്നില്ല. അവരുടെ ഒരു കണ്ണ്‌ എറിഞ്ഞുപൊട്ടിച്ചതും കാതു വലിച്ചുപൊട്ടി ച്ചതും മുത്തപ്ഫനാണ്‌. ഭ്രാന്തിച്ചെറിയമ്മയെക്കാള്‍ പ്രായമേറിയവരായിരുന്നു നമ്പൂതിരിക്കുണ്ടാ യിരുന്ന ആദ്ൃഭാര്യയുടെ മക്കള്‍. ഇതിനൊക്കെ പുറമെ മൂത്തപ്ഫന്‍ വാര്യത്ത്‌ സംബന്ധവുമു ണ്ടായിരുന്നു. സുന്ദരിയായ ആ വാരസ്യാര്‍ നമ്പൂതിരിയെ ഭരിക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ ഇല്ലത്തേക്ക്‌ ഉഴണിനുമാര്രം വന്നാലായി. അവഗണനക്കെതിരെയുളള ചെറിയമ്മയുടെ പ്രതിഷേധം ശാപവചസ്സുകളില്‍ നിന്ന്‌ അടിപിടി ബഹളങ്ങളിലേക്കും ഒടുക്കം ഭ്രാന്തിലേക്കും നീണ്ടു. സ്നേഹരാഹിത്യവും അവഗണനയും ഒറ്റപ്പെടലുമൊക്കെച്ചേര്‍ന്ന്‌ മഥിച്ചതിന്റെ ഫലമാ യാണ്‌ അവര്‍ ഭ്രാന്തിയായത്‌. സ്ത്രീകളുടെ വ്യക്തിത്വത്തിനും മോഹങ്ങള്‍ക്കും നേരെ പുറംതിരി ഞ്ഞുനിന്ന പുരുഷകേന്ദ്രിത സ്വേച്ഛാധികാര സാമൂഹ്യാവസ്ഥയാണ്‌ ബോധമനസ്കരെ ഭ്രാന്തരാ ക്കുന്ന വ്യവസ്ഥിതിയുടെ പ്രായോജകര്‍. ബഹുഭാര്യത്വം, സാപത്ന്യം, ്രായവൃത്യാസ പരിഗ ണന കൂടാതെയുള്ള വിവാഹം, മാറ്റവേളികള്‍, വ്യക്തികളുടെ ശാരീരികവും മാനസികവുമായ നിലകളെ അവഗണിക്കുന്ന ആചാരങ്ങള്‍ തുടങ്ങി അന്തര്‍ജ്ജനങ്ങളുടെ നരകതുല്യമായ ജീവിതപരിസരങ്ങളിലേക്ക്‌ ശ്രദ്ധക്ഷണിക്കാനും ചിന്തയുണര്‍ത്താനും അഗ്നിസാക്ഷിയിലെ ഭ്രാന്തി ച്ചെറിയമ്മ എന്ന കഥാപാത്രം നിമിത്തമാവുന്നുണ്ട്‌. നവോത്ഥാനത്തിന്റെ സന്ദേശങ്ങളും ര്പതീകങ്ങളും സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങളുടെ വെളിച്ചത്തില്‍ നമ്പുതിരി സമുദായം സ്വയം അനാ വരണം ചെയ്യപ്പെട്ട പൊളിച്ചെഴുത്തിനും സ്വയം വിമര്‍ശനത്തിനും വിധേയമാകുന്ന കാലമാണ്‌ 18 -19 നൂറ്റാണ്ടുകള്‍. ഇക്കാലത്തെ നമ്പൂതിരി പ്രഭാവത്തിന്റെ മുദ്രകളും സാമൂഹിക പരിഷ്ക്കരണ ശ്രമങ്ങള്‍ ഉണ്ടാക്കുന്ന ചലനങ്ങളും അഗ്നിസാക്ഷിയില്‍ ആവിഷകൃതമാവുന്നുണ്ട. ഈ നോവല്‍ മുന്നോട്ടു വെക്കുന്ന നവോത്ഥാനകാല ആശയഗതികളെ സാമാന്യമായി ഇങ്ങനെ സംഗ്രഹിക്കാം: 115 1. സാമുദായിക വിലക്കുകളില്‍ നിന്ന്‌ സാമുഹ്യ - രാഷ്ട്രീയ - ദേശീയ ബോധങ്ങളിലേക്കുള്ള ഉണര്‍വു. സമുദായം നൂറ്റാണ്ടുകളിലായി തടവിലിട്ടിരിക്കുന്ന മനുഷ്യാവസ്ഥയുടെ (പതിനിധാനങ്ങ ളാണ്‌ തേതിയും പി.കെ.പി നമ്പൂതിരിയും പോലുള്ള കഥാപാത്രങ്ങള്‍. കാര്‍ക്കശ്യം പൂണ്ട പാര മ്പര്യ വിലക്കുകളോട്‌ പൊരുതി നിന്ന്‌ വ്യക്തിത്വസ്ഥാപനത്തിലേക്കും ദേശാഭിമാന ബോധത്തി ലേക്കും ഉയരാനുള്ള മനോഭാവം അവരില്‍ പ്രകടമാവുന്നുണ്ട. അതുകൊണ്ടുതന്നെ അത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കും ്രവര്‍ത്തനങ്ങള്‍ക്കും വൈവിധ്യപൂര്‍ണ്ഠമായ തലങ്ങള്‍ കൈവ രുന്നുണ്ട്‌. സ്വദേശികളുടെ ആചാരമര്‍ദ്ദനങ്ങള്‍ക്കൊപ്പം വിദേശികളുടെ ചൂഷണമുറകളും മനു ഷ്യജീവിതങ്ങളെ ദുരിതത്തിലേക്ക്‌ തള്ളിവിട്ടപ്പോള്‍ ഉണ്ടായ ്രതികരണങ്ങളും പ്രതിഷേധങ്ങളും ചരിത്രബോധത്തോടെ നോവലില്‍ ആവിഷ്കൃതമാവുന്നുണ്ട്‌. തേതി - വിധേയത്വത്തില്‍ നിന്ന്‌ വിധിനിര്‍ണ്ണയത്തിലേക്ക്‌ തേതി എന്ന അന്തര്‍ജ്ജനത്തിന്റെ ജീവിതചരിതമാണ്‌ ‘അഗ്നിസാക്ഷി. ദേവകി എന്ന കുട്ടിക്കാവ്‌ വേളിയോടെ തേതി എന്ന ആത്തേമ്മാരായി മാറുന്നതോടെ സാധാരണഗതിയില്‍ അവരുടെ ജീവിത ദത്യം ഏറെക്കുറെ പൂര്‍ണ്ണമാവുന്നു. കുടിവെപ്പിനു നാലുകെട്ടിലേക്കു ഗ്രവേ ശിച്ചാല്‍ പിന്നെ ചെവിയിലോത്തു കഴിഞ്ഞ്‌ സംസ്ക്കാരത്തിനു പുറത്തേക്ക്‌ എന്നാണ്‌ പ്രമാണം. എന്നാല്‍ അത്തരം നിഷ്ഠകളെല്ലാം തെറ്റിച്ച തേതി അന്തര്‍ജ്ജനം, ദേവകി മാനമ്പള്ളി-ദേവീബഹന്‍ -സുമിത്രാനന്ദ എന്നീ ജീവിത ദശകളിലൂടെ ജീവിതത്തിനു ഒരു രാഷ്ട്രീയ നിയോഗം ഉണ്ടാക്കി ക്കൊടുക്കുന്നതിന്റെ ചരിശ്രമാണീ നോവല്‍. ഭര്‍ത്താവിനെ ശുശ്രൂഷിച്ച്‌, ആചാരങ്ങളെ അനുസരിച്ച്‌ ഒരു സാധാരണ ആത്തേമ്മാരായി കുടുംബജീവിതം നയിക്കാനിച്ഛിച്ച തറവാടിന്റെ പടികയറിവന്ന ഒരു പെണ്‍കുട്ടിയായിരുന്നു അവള്‍. എന്നാല്‍ ഇച്ഛകള്‍ക്കു വിപരീതമായ ജീവിത സന്ധികളിലൂടെ അവര്‍ക്കു കടന്നു പോകേണ്ടിവരു ന്നു. ജീവിതത്തെക്കുറിച്ച്‌ ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും വെച്ചു പുലര്‍ത്തിയ ഒരു സ്ത്രീയോട്‌ നമ്പൂതിരി സമുദായം എപ്രകാരമാണ്‌ പെരുമാറിയിരുന്നതെന്നും അത്തരം പെരുമാറ്റങ്ങളെ എങ്ങനെ ധീരതയോടെ നേരിടുന്നു എന്നുമുള്ള ചരിത്രം ഒരേസമയം ദേവകി മാനമ്പള്ളിയുടെ ജീവിത കഥയും നമ്പൂതിരി സമുദായത്തിന്റെ ഉത്ഥാനചരിത്രവും ആയിത്തീര്‍ന്നിരിക്കുന്നു. വായനയും പുതിയ ലോകവും മാനമ്പള്ളി ഇല്ലത്തെ അമ്മമാരുടെ കാഴ്ച്ചപ്പാടില്‍ അടുക്കളയിലും തേവാരക്കെട്ടിലുമായി 116 ഒതുങ്ങി നില്‍ക്കേണ്ടവരാണ്‌ ആത്തേമ്മാര്‍. രാമായണവും ശിവപുരാണവുമൊക്കെയാണ്‌ അവര്‍ ഹൃദിസ്ഥമാക്കേണ്ടത്‌ എന്നതായിരുന്നു പരമ്പരാഗതമായ വ്യവസ്ഥ. ജീവിതചര്യകളുടെ ബന്ധ നങ്ങളില്‍ നിന്ന്‌ വീണുകിട്ടുന്ന അപൂര്‍വ്വ വേളകളില്‍ വള്ളത്തോളിന്റെ കവിതകള്‍ പാടി ഭര്‍ത്താ വിനെ ഉണര്‍ത്താന്‍ ഒരുന്പെടുമ്പോള്‍ ഉണ്ണിനമ്പൂതിരിയാവട്ടെ, ഭഗവദ്ഗീത ഉദ്ധരിച്ച്‌ തേതിയെ മടുപ്പിച്ചുകളയുന്നുണ്ട്‌. ഭഗവദ്ഗീതയും വള്ളത്തോളും ഇവിടെ രണ്ടു മനോഭാവങ്ങളെ പ്രതിനി ധീകരിക്കുന്നു. ഉണ്ണിനമ്പൂുതിരിയുടെ നിസ്സംഗഭാവത്തോടുള്ള ്രതികരണമെന്നോണം തങ്കം അയാള്‍ക്ക്‌ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം “അപ്ഫന്റെ മകള്‍” ആണ്‌. സംസ്കൃതവും ഗീതയും രാമായണവുമൊക്കെ അപ്ഫനും ആചാരങ്ങള്‍ക്കുമൊത്ത പ്രതീകങ്ങളാകുമന്പോള്‍ “അപ്ഫന്റെ മകളും”, വള്ളത്തോള്‍ക്കവിതകളും അന്നത്തെ പുതുതലമുറയുടെ നൂതന അവ ബോധത്തിന്റെ മാതൃകകള്‍ ആയിത്തീരുന്നു. തേതിയുടെ പെട്ടിയില്‍ ശീലകള്‍ക്കുപകരം കടലാ സ്സറുകളാണുള്ളതെന്ന ആക്ഷേപം നാലുകെട്ടിനകത്തെ അക്ഷരവൈരികളില്‍ നിന്ന്‌ ഉയരുന്നു ണ്ട്‌. ഒഴിവുവേളകളില്‍ തങ്കവുമൊത്ത്‌ വായനയിലും പൊതുകാര്യ സല്ലാപങ്ങളിലു മേര്‍പ്പെടുന്ന തിലും ഇതേകൂട്ടര്‍ പിറുപിറുക്കുന്നതും വിരുദ്ധ മനോഭാവങ്ങളുടെ ്രതിനിധാനങ്ങളാകുന്നു. ഉത്തരവാദിത്വബോധവും വ്ൃക്തിത്വസ്ഥാപനവും ഒരാളോട്‌ മിണ്ടാനില്ലാതെ, ഒരക്ഷരം വായിക്കാന്‍ ലഭിക്കാതെ ആത്തേമ്മാരുടെ അവഹേ ളനങ്ങള്‍ സഹിച്ച്‌ സനാഥയെങ്കിലും അനാഥത്വമാര്‍ന്ന ജീവിതമാണ്‌ മാനമ്പളളിയില്‍ തേതി അനുഭവിക്കുന്നത്‌. തേതിയുടെ ചിന്താതലത്തിന്റെ അടുത്തെങ്ങും ചെന്നു പറ്റാനാവാത്ത, കാഴ്ച പ്പാടുകളില്‍ പ്രകടമായ വൈരുദ്ധ്യം നിറഞ്ഞുനിന്ന ഒരു ബന്ധമായിരുന്നു ദാമ്പത്യത്തില്‍ അവര്‍ തമ്മിലുണ്ടായിരുന്നത്‌. ഇഹലോക വ്യാപാരങ്ങള്‍ പാടെ മറന്ന, പരലോക ശാന്തിയിലും പൂജക ളിലും മാത്രം മുഴുകിയ വ്യക്തിയായിരുന്നു ഉണ്ണിനമ്പൂതിരി. തേതി ജ്യേഷോഠനോട്‌ ഇതേപ്പറ്റി പരി തപിക്കുന്നത്‌ ഇങ്ങനെയാണ്‌: “ഓപ്പേ, അവിടുന്ന്‌ ദേവനാണ്‌, മനുഷ്യനല്ല. മനുഷ്യരുടെ കഥപറഞ്ഞ്‌ പഠിപ്പിച്ചിട്ട എന്നെ എന്തിനൊരു ദേവന്‍ വേളി കഴിച്ചു കൊടുത്തു.? ** മനുഷ്യര്‍ നേരിടുന്ന ഒരു പ്രശ്നത്തിലും അഭിപ്രായം പറയാനോ ഇടപെടാനോ അയാള്‍ തുനിഞ്ഞിരുന്നില്ല. പി.കെ.പിയെ സമുദായ്രഭഷടനാക്കി കല്പിച്ചതിനാല്‍ ആ വീട്ടിലേക്കു പോകു ന്നവര്‍ക്കും ശരഷട്‌ പ്രഖ്യാപിച്ചു. പിറന്നില്ലവുമായുള്ള തേതിയുടെ ബന്ധം അപ്ഫന്‍ വിച്ഛേദി ക്കുമ്പോള്‍ ഒരക്ഷരം പോലും ഉരിയാടാതെ നിന്നു. എന്നാല്‍ അമ്മ അസുഖ ബാധിതയായ സന്ദര്‍ഭ 117 ത്തില്‍ ഭ്രഷ്ട്‌ ഭീഷണി വകവെക്കാതെ ഉത്തരവാദിത്വബോധത്തോടെ തികച്ചും മനുഷ്യോചിത മായ രീതിയില്‍ തേതി തന്റെ കടമ നിറവേറ്റി. അതിലൂടെ അപ്ഫന്റെ അനുശാസനങ്ങളെ തേതി പരസ്യമായി ലംഘിക്കുന്നു. യുക്തിയില്ലാത്ത ആചാരങ്ങള്‍ക്കെതിരെ ഒറ്റയ്ക്കു നിന്നു പോരാടാ നുറച്ച അന്നത്തെ സ്ത്രി അനുസരിക്കേണ്ട ആചാരവഴക്കങ്ങള്‍ മറികടന്ന്‌ കടമകളുടെ ഉത്തരവാ ദിത്വപൂര്‍ണ്ണമായ തലങ്ങളിലേക്കുള്ള ്രയാണത്തില്‍ വ്യക്തിത്വ സ്ഥാപനത്തിന്റെയും സ്വാതന്ത്ര്യ ഗ്രഖ്യാപനത്തിന്റെയും വിപ്നലവബോധം ്പരകടമാണ്‌. സമത്വദര്‍ശനം വര്‍ണ്ണശ്രേണിയുടെ തരംതിരിവുകള്‍ മനുഷ്യരില്‍ നിന്ന്‌ സ്ഥലങ്ങളിലേക്കും സ്ഥാപന ങ്ങളിലേക്കും പകര്‍ന്ന വിചിത്രമായ സാമൂഹ്യാവസ്ഥയുടെ ചിത്രം വി.ടി തന്റെ ആത്മകഥയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്‌: “ബാഹ്മണ ഭോജനശാല, നായര്‍ ഹോട്ടല്‍, ഈഴവ റസ്റ്റോറന്റ്‌, സവര്‍ണ്ണക്ഷുരക ശാല, മുസ്ലിം സലൂണ്‍, യാക്കോബായ സുറിയാനി ജവുളിക്കടകള്‍ ഇങ്ങനെ വര്‍ഗ്ലീയതയുടെ പേക്കോ ലങ്ങള്‍ കൊണ്ട്‌ അടയാളപ്പെടുത്താത്ത തെരുവുപീടികകള്‍ അന്നുണ്ടായിരുന്നില്ല. ചുരുക്കത്തില്‍ സ്ക്കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍, അച്ചുക്കൂടങ്ങള്‍, വായനശാലകള്‍, ക്ഷേത്രങ്ങള്‍ തെരു വുകള്‍, ഇങ്ങനെ മനുഷ്യോപയോഗരപദങ്ങളായ സ്ഥലങ്ങളും സ്ഥാപനങ്ങളും ജാതിയുടെ അല്ലെ ങ്കില്‍ മതത്തിന്റെ മേല്‍വിലാസത്തിലല്ലാതെ കേവലമനുഷ്യരുടേതായി അന്ന്‌ ഒന്നും തന്നെ ഉണ്ടാ യിരുന്നില്ല.” ഈ രീതിയില്‍ സമൂഹശരിരത്തിന്റെ അകം - പുറങ്ങളിലൊരിടവും വിഭജനങ്ങളില്‍ നിന്ന്‌ മുക്തമായിരുന്നില്ല. എന്നാല്‍ സാമീപ്യവും സ്പര്‍ശനവുമെന്നുവേണ്ട ദര്‍ശനം പോലും അശു ദ്ധിക്ക്‌ ഹേതുവായി കണക്കാക്കിപ്പോന്നിരുന്ന ഇത്തരം സാമുദായിക പരിഗണനകളെ തേതി പാടെ അവഗണിച്ചിരുന്നു. തനിക്ക്‌ ഒരേയൊരു കൂട്ടായി തറവാട്ടിലുണ്ടായിരുന്ന തങ്കത്തിനോട്‌ ജാതി പരിഗണനയ്ക്ക്‌ വിധേയമായല്ല തേതി ഇടപ്പെട്ടത്‌. അവര്‍ തമ്മില്‍ സല്ലാപവും ചര്‍ച്ചയും തകൃതിയായി നടന്നിരുന്നു. തന്റെ സ്വപ്നങ്ങളും സങ്കടങ്ങളും തേതി തുറന്നുവെച്ചത്‌ തങ്കത്തിന്റെ മുമ്പിലായിരുന്നു. ഒരു മനസ്സെന്ന വണ്ണം തേതിക്ക്‌ തങ്കത്തിനോടുള്ള ബന്ധം ഗാഡ്ദമായിരുന്നു. അത്‌ ജന്മത്തിനും ജാതിക്കുമപ്പുറത്തുള്ള ഒരു മാനസികൈക്യമായിരുന്നു.പരിചര്യ ചെയ്യേണ്ടുന്ന ഒരു സാമുദായികാംഗത്തിന്റെ അതിസ്വാതന്ത്യത്തിനെതിരെ മറ്റ്‌ ആത്തേമ്മാര്‍ പരിഹാസത്തി ലൂടെയും അവഹേളനങ്ങളിലൂടെയും പ്രതികരിച്ചിരുന്നു. എന്നാല്‍ തേതി അതൊന്നും കണക്കി 118 ലെടുത്തില്ലെന്നു മാത്രമല്ല മനയ്ക്കലെ പണിക്കാരിയുടെ പേരക്കുട്ടിയോടുപോലും വിവേചനങ്ങ ഭേതുമില്ലാതെ പെരുമാറുന്നുമുണ്ട്‌. മാതൃത്വം വിലക്കപ്പെട്ട കനിയായിത്തീര്‍ന്നെങ്കിലും ജാതി - മത വര്‍ഗ്ഗങ്ങള്‍ക്കതീതമായ മാനുഷികതയെയും മാതൃത്വത്തെയും തേതി സ്നേഹിക്കുകയും മോഹിക്കുകയും ചെയ്തിരു ന്നു. ചെറുപ്പത്തില്‍ ഓപ്പയോടൊപ്പം ഒരു ്രിസ്ത്യന്‍പള്ളി സന്ദര്‍ശിച്ച വേളയില്‍ കന്യാമറിയ ത്തിന്റെ ഗ്രതിമ കണ്ടമാത്രയില്‍ ആശ്ചര്യത്തോടെ “ആഹാ, എന്തു നല്ല അമ്മ! എന്തൊരന്ത സ്സാണ്‌! എനിക്കും ഇതുപോലെ ഒരമ്മയാവണം” എന്നു പറയുന്നുണ്ട്‌. ഈയൊരു മനോഭാവ ത്തിന്റെ വികസ്വര രൂപമാണ്‌ സമുദായത്തില്‍ നിന്ന്‌ ദേശീയമാനത്തിലേക്കു വളര്‍ന്ന അവരുടെ ്രവര്‍ത്തന സ്വഭാവത്തില്‍ വെളിപ്പെടുന്നത്‌. മനുഷ്യരെ ജാതി -മത- വര്‍ഗ്ഗ - ലിംഗ ഭേദമെന്യേ സമഭാവനയുടെ കണ്ണിലൂടെ കാണാനുള്ള ആഹ്വാനവും പ്രവര്‍ത്തനങ്ങളുമായിരുന്നു നവോ ത്ഥാന കാലത്തെ സാമൂഹ്യമുന്നേറ്റങ്ങളുടെ കരുത്തും കരുതലും. മാതൃത്വത്തിന്റെ സന്തോഷവും കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും സംതൃപ്തിയും പോലും സമൂഹം അടിച്ചേല്‍പ്ിക്കുന്ന ഒരു സ്ത്രൈണാദര്‍ശം മാത്രമാണ്‌ എന്ന തലത്തിലേക്ക്‌ വിശാല ഫെമിനിസ്റ്റ്‌ വീക്ഷണങ്ങള്‍ അധികം വൈകാതെ സ്ത്രീ ചേതനയുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌. സ്ത്രീസ്വാതന്ത്രൃം അപ്ഫനെയും അമ്മയെയും ആചാരങ്ങളെയും ദൈവത്തെപോലും ഭയന്ന ഉണ്ണിനമ്പൂതി രിയിൽ നിന്ന്‌ അവഗണനാപൂരിതമായ ദാമ്പത്യമാണ്‌ തേതി അനുഭവിക്കുന്നത്‌. അവഗണനയും അനാഥത്വവും സ്നേഹശുന്യതയും തേതിയില്‍ സൃഷ്ടിച്ച ആന്തരിക വിക്ഷോഭങ്ങള്‍ തിരിച്ചറി യപ്പെടാതെയും ലഘുകരിക്കപ്പെടാതെയും പോകുന്നുണ്ട്‌. അതേ സമയം ജ്യേഷഠനായ പി.കെ. പി. സാമൂദായിക ജീര്‍ണ്ണതകള്‍ക്കെതിരെ സമൂഹദദ്ധ്യത്തിലിറങ്ങി ശക്തമായ പ്രവര്‍ത്തനങ്ങളും ്രഭാഷണങ്ങളും തുടര്‍ന്നിരുന്നു. അതു വായിച്ചറിയുന്ന തേതി അസൂയയോടെ തങ്കത്തിനോട്‌ ഇങ്ങനെ പറയുന്നുണ്ട്‌: “തങ്കം ഞാനൊരാണായിരുന്നെങ്കില്‍ എന്നു വിചാരിക്കുകയാണ്‌. ആണായിരുന്നെങ്കില്‍ ഞാനെന്റെ ഭാര്യയ്ക്കു മാ്രമല്ല എല്ലാ സ്ത്രീകള്‍ക്കും സ്വാതന്ത്ര്യം കൊടുത്തേനെ! രാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടിയും മനുഷ്യരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയും!”” തേതി ഉള്ളിലമര്‍ത്തിയിരുന്ന സ്വാതന്ത്യവാഞ്ഛയുടെ ആഴം ഈ പ്രസ്താവനയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. ഭര്‍ത്താവിന്റെ നിരുത്തരവാദിത്വവും പനരുഷമില്ലായ്മയും പരസ്യമായി പ്രഖ്യാപിക്കുന്ന തരത്തിലേക്ക്‌ അവരിലെ നൈരാശ്യം വളരുന്നു. ദൈവതുല്യനെന്നു പരിഗണിച്ച്‌ 119 ആദരിക്കേണ്ട പതിയെ ആ പദവിയില്‍ നിന്ന്‌ മണ്ണിലിറക്കി നിര്‍ത്തി അവര്‍ വിചാരണ നടത്തു ന്നു. ഭാര്യ എന്ന നിലയിലോ ഒരു സ്ത്രിയെന്ന നിലയിലോ പോലുമുള്ള പരിഗണന നല്‍കാ നുള്ള ആര്‍ജ്ജവം ആ നമ്പൂതിരിയില്‍ നിന്നുണ്ടായില്ല. ഇതിലപ്പുറം സമുദായമെന്ന കാരാഗൃഹ ത്തിനകത്ത്‌ സ്വയം വിലങ്ങുകളണിഞ്ഞ്‌ കിടക്കുന്ന പുരുഷവിധേയത്വത്തെയും അവര്‍ ചോദ്യ ചെയ്യുന്നു. ക്ഷമ, വിനയം, കരുണ, ദയ, വിധേയത്വം തുടങ്ങിയവയൊക്കെ മാനുഷിക വികാരങ്ങ ളില്‍ക്കവിഞ്ഞ്‌ സ്ത്രീകളുടെ മനോഭാവവും പര്യായവുമായാണ്‌ പരിഗണിക്കപ്പെട്ടു പോന്നിരുന്ന ത്‌. നൂറ്റാണ്ടുകളിലൂടെ വിധേയത്വ ഭാവങ്ങളാല്‍ അലങ്കരിക്കപ്പെടുകയോ അല്ലെങ്കില്‍ അടിച്ചേ ല്പിക്കപ്പെടുകയോ ചെയ്യുകവഴി സ്ത്രികള്‍ക്കുമേല്‍ പുരുഷന്‍ നേടിയ മേധാവിത്വം കായികശ ക്തികൊണ്ട്‌ പ്രകൃതിശക്തികള്‍ക്കുമേല്‍ നേടിയ അധീശത്വത്തെക്കാളും അവന്‍ ഉപകരിച്ചിരു ന്നു. ഒരു കുടുംബത്തിനകത്ത്‌ പുരുഷന്‍ മുതലാളിയും സ്ത്രീ തൊഴിലാളിയുമായി മാറ്റുക വഴി സാമ്പത്തിക അധികാരത്തിനൊപ്പം കുടുംബജീവിതത്തിന്റെ കടിഞ്ഞാണും പുരുഷന്റെ കയ്യില കപ്പെട്ടു. പുരുഷന്റെയും കുട്ടികളുടെയും ശുശ്രൂഷ സ്ത്രീയുടെ കര്‍മ്മവും കടമയുമായപ്പോള്‍ സുരക്ഷിതത്വബോധം അവന്‍ പകരം നല്‍കി. ഒപ്പം പതിര്വത, ശീലാവതി, മാതൃദേവത, ക്ഷമാ സ്വരൂപിണി തുടങ്ങിയ ഉന്നത ബിരുദങ്ങള്‍ സമ്മാനിച്ച്‌ സമ്പൂര്‍ണ്ണ വിധേയത്വത്തിന്റെ അടിമഭാവ ത്തിലേക്ക്‌ സ്ത്രീവര്‍ഗ്ഗത്തെ രൂപപ്പെടുത്തിയെടുക്കുന്നതിലും പുരുഷവര്‍ഗ്ഗം വിജയം കണ്ടു. മത വിശ്വാസങ്ങള്‍ക്കൊപ്പം ഇത്തരം ്രതൃക്ഷമോ പരോക്ഷമോ ആയ ആധിപത്യപലോഭനങ്ങളി ലൂടെ സ്ത്രീചേതനയില്‍ നടപ്പില്‍ വരുത്തിയ സാമൂഹ്യവല്‍ക്കരണങ്ങളിലൂടെയാണ്‌ (Conditioning) പുരുഷവര്‍ഗ്ഗം സമൂഹത്തിന്റെ നേര്‍പാതിയെ രണ്ടാംലിംഗമാക്കി മാറ്റിയെടുത്തത്‌. സ്ത്രീ സ്ത്രീയായി ജനിക്കുകയല്ല, സ്ത്രീയായി പരിണമിക്കുകയാണ്‌ (Second sex, Simone de beauvoir) എന്ന സാമൂഹ്യ ശാസ്ത്ര വീക്ഷണത്തിന്‌ ദേശ കാല ഭേദങ്ങളില്ലെന്നര്‍ത്ഥം. രണ്ടാംകിട പരിഗണന, വിദ്യാനിഷേധം, ഭൂൃതുമതിവിവാഹം, വര്‍ഗ്ഗപരിശുദ്ധി മുന്‍ നിര്‍ത്തിയുള്ള കര്‍ക്കശ സദാചാരനിഷ്ഠകള്‍, ഭയാനക ശിക്ഷാവിധികള്‍, വേഷവിധാനങ്ങളില്‍ പ്പോലുമുള്ള ശാസനകള്‍ തുടങ്ങി അന്തമില്ലാത്ത വിലക്കുകളും കല്പനകളും ഇവിടെ സ്ത്രീയെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള പുരുഷോപായങ്ങളായി. ആര്യസംസ്കൃതിയുടെ ധര്‍മ്മശാസ്ത്ര വിധികള്‍ ഭാരതീയ സ്ത്രീത്വത്തിന്റെയും കുടുംബഘടനയുടെയും ചര്യാമര്യാദകളായി മാറിയതു മുതല്‍ ബ്രിട്ടീഷാധിപത്യം വരേയ്ക്കും സ്ത്രീകള്‍ പുരുഷന്റെ ഭോഗവസ്തുക്കളായിത്തന്നെ തുട ര്‍ന്നിരുന്നു. വൈദേശിക സമ്പര്‍ക്കം വഴി നടപ്പിലായ വിദ്യാഭ്യാസം പുരോഗമനാശയങ്ങള്‍ 120 സ്വാതന്ത്ര്യസമരം, സാഹിത്യ - സാംസ്ക്കാരിക - സംഘടനാ ഗ്രവര്‍ത്തനങ്ങള്‍, നവോത്ഥാന ശ്രമങ്ങള്‍, എന്നിവയിലൂടെയാണ്‌ സ്ത്രീകള്‍ പതുക്കെ മോചനത്തിന്റെ പാതയിലേക്ക്‌ നടന്നു കയറുന്നത്‌. ആചാരവിലങ്ങുകളാല്‍ ബന്ധിതയായിരിക്കുമ്പോഴും കാലങ്ങളിലൂടെ രുപപ്പെടു ത്ത്പെട്ട പുരുഷാധിപത്യ ്രവണതകള്‍ക്കു നേരേ തേതി സധൈര്യം പെണ്‍കരുത്തിന്റെ ശബ്ദ മുയര്‍ത്തുന്നതാണ്‌ കാണാനാവുക. സാമൂഹിക സ്വാതന്ത്ര്യം കുടയും പുതപ്പുമായി കുനിഞ്ഞു നടക്കുന്ന ഒരന്തര്‍ജനത്തില്‍ നിന്ന്‌ വിപ്ലവകരമായ നീക്ക ങ്ങള്‍ സ്വീകരിക്കാന്‍ തക്ക വിശാലമായിരുന്നില്ല അന്നത്തെ സമൂഹമനസ്സ്‌. എല്ലാ വിലങ്ങുകളും പൊട്ടിച്ചെറിഞ്ഞു കൊണ്ട്‌ അവര്‍ അന്തപ്പുരത്തിലെ ഇരുട്ടില്‍ നിന്ന്‌ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തിലേക്കിറങ്ങി. പരിഷകൃത രീതിയില്‍ സാരിയും ബ്വയസും ധരിച്ച്‌ പ്ലാറ്റ്ഫോറത്തില്‍ കയറി നിന്ന അവര്‍ ഉയര്‍ന്ന ശിരസ്സോടെയും ഉറച്ച സ്വരത്തോടെയും ്രസാഗിച്ചു: “ഒരു ജാതിയുടെയോ ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ ആളല്ല ഞാന്‍; നൂറ്റാ ണ്ടുകളായി മര്‍ദ്ദനമനുഭവിക്കുന്ന സ്ത്രി വര്‍ഗ്ഗത്തിന്റെ മുഴുവന്‍ പ്രതിനിധിയാണ്‌. മൂടുപടം നീക്കി മുമ്പില്‍ നില്‍ക്കുന്ന ഈ സത്യത്തെ നോക്കി നിങ്ങള്‍ക്കു ശപിക്കയോ അനുഗ്രഹിക്കുകയോ ചെയ്യാം. പക്ഷേ ഞങ്ങളുടേതായ ഈ ദുഃഖഭാരം നിങ്ങളുടെ സൃഷ്ടിയാണെന്ന്‌ ഓര്‍മ്മ വേണം.” മൂടുപടം മാറ്റിക്കൊണ്ട്‌ ഒരു നമ്പൂതിരി യുവതി പുറത്തുവന്ന സാഹസികതയെ ഉള്‍ക്കൊ ളളാന്‍ സമുദായം നന്നേ ബുദ്ധിമുട്ടുന്നുണ്ട്‌. 1929 ഡിസംബറില്‍ എടക്കുനിയില്‍ കൂടിയ യോഗ ക്ഷേമസഭാ സമ്മേളനത്തില്‍ വെച്ച്‌ മിസ്സിസ്‌ മനേഴി ആണ്‌ ഘോഷ ബഹിഷക്കരണത്തിന്‌ തുടക്കം കുറിച്ചത്‌. യോഗക്ഷേമസഭയുടെ പ്രത്യേകിച്ച്‌ യുവജനസംഘത്തിന്റെ നേതൃത്വം ഉണ്ണിനമ്പൂതിരി പോലുള്ള മാസികകളിലും പര്രങ്ങളിലും പ്രത്യക്ഷപ്പെട്ട ലേഖനങ്ങള്‍, കഥകള്‍, നാടകങ്ങള്‍ തുടങ്ങിയ കലാസംസ്ക്കാരിക സംരംഭങ്ങള്‍ എന്നിവ ഈ കൃത്യത്തിന്‌ പിന്‍ബലവും രര്‍ജ്ജ സ്രോതസ്സുമായി വര്‍ത്തിച്ചിരുന്നു. ആദ്യ ഘോഷാബഹിഷ്ക്കരണത്തിന്‌ ശേഷം ഒരു കൊല്ലത്തി നിടയില്‍ പാര്‍വ്വതി നെന്മിനിമംഗലം, ആര്യാപള്ളം തുടങ്ങി ഒരു ഡസനോളം നമ്പൂതിരി സ്ത്രീകള്‍ കൂട്ടായി ഘോഷ ബഹിഷീക്കരിച്ചു പുറത്തു വന്നു. മറക്കുടയ്ക്കുള്ളില്‍ മൂടിവെച്ച അന്തര്‍ജനത്വം തങ്ങള്‍ക്കിനി വേണ്ടന്നും ആരുടെ കണ്ണില്‍ പെട്ടാലും അവരുടെ സ്ത്രീത്വം അലിഞ്ഞു പോവി ല്ലെന്നും ഏതു വെയില്‍ കൊണ്ടാലും തങ്ങളുടെ വ്യക്തിത്വം കരിഞ്ഞു പോവില്ലെന്നും അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. ഘോഷ ബഹിഷക്കരിച്ച അന്തര്‍ജനങ്ങളായ ആര്യാ പള്ളത്തിനും ശ്രീമതി 121 നെന്മിനിമംഗലത്തിനും കൊല്ലത്ത്‌ 1107 ല്‍ മാവേലിക്കരയില്‍ വെച്ചു നല്‍കിയ സ്വീകരണത്തില്‍ വെച്ച്‌ മന്നത്ത്‌ പദ്മനാഭന്‍ ഇങ്ങനെ പ്രസംഗിക്കുന്നുണ്ട്‌: “ഇതാ, ഇതു മായയാണെന്നു വിചാരിക്കേണ്ട. ഇക്കാണുന്നതെല്ലാം കറകളഞ്ഞ അന്തര്‍ജ നങ്ങളാണ്‌. അന്തര്‍ജനങ്ങളെ കണ്ടാല്‍ കണ്ണുപൊട്ടുമെന്നു പേടിയുള്ളവര്‍ കണ്ണടച്ചു കൊള്ള ണം.” ഇല്ലത്തിനകത്തെ നിരോധനം ലംഘിച്ചുകൊണ്ട്‌ അസുഖബാധിതയായ അമ്മയെ കാണാനുള്ള തേതിയുടെ പിറന്നല്ലത്തേക്കുള്ള യാത്ര, അന്ന്‌ ഒരു അന്തര്‍ജനത്തില്‍ നിന്ന്‌ ഗ്രതീ ക്ഷിക്കാവുന്നതിലും അപ്പുറമാണ്‌. ആ ബഹിര്‍ഗമനം എല്ലാ ചങ്ങലക്കെട്ടുകളില്‍ നിന്നും മോചി തയാകാനുള്ള സ്വാതന്ത്ര്യബോധത്തിന്റെ നിശ്ശബ്ദരപഖ്യാപനം ആയിരുന്നു. ഘോഷാബഹിഷക്ക രണം എന്ന വിപ്ലവകൃത്യത്തോടെ ആ ഇച്ഛയുടെ പരസ്യര്രകടനമായി. അവരെ വരുതിയില്‍ നിര്‍ത്താന്‍ അപ്ഫന്‍ സാധിച്ചില്ലെന്നു മാ്രമല്ല നിന്നു കൊടുക്കാന്‍ അവര്‍ തയ്യാറാവുന്നുമില്ല. വിലക്കുകളുടെ പത്മവ്യൂഹത്തില്‍ സ്ത്രീകളെ ശ്വാസം മുട്ടിക്കുന്ന സാമുഹ്യവസ്ഥയുടെ ബുദ്ധി കേന്ദ്രം പുരുഷാധിപത്യത്തിന്റെ സ്ധേച്ഛാവിലാസങ്ങളാണെന്ന്‌ തിരിച്ചറിയുകയും അതിനെതിരെ ്രതിഷേധിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാനൊരുമ്പട്ടിറങ്ങി എന്നിടത്താണ്‌ തേതി എന്ന കഥാപാത്രം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. “യുവജനസംഘം” പോലുളള കൂട്ടായ്മയിലൂടെ ശക്തി സമാഹരിക്കപ്പെട്ട ഇത്തരം ്രതിഷേധങ്ങള്‍ നമ്പൂതിരിസമുദായത്തിനകത്ത്‌ നിന്നു തന്നെ രൂപപ്പെടുകയും അവ കേന്ദ്രീകരിക്കപ്പെട്ട സംഘടിത ശക്തിയാര്‍ജ്ജിക്കുകയും സാമൂഹികാനിീതി കള്‍ക്കെതിരെ സമരരപരഖ്യാപനം നടത്തുകയും ചെയ്യുന്നതിന്റെ ചരിത്രം നവോത്ഥാന ചരിത്ര ത്തിന്റെ കൈവഴികളില്‍ പ്രധാനമായ ഒന്നാണ്‌. ഉണ്ണിനമ്പൂതിരിയെപ്പോലെയുള്ളവര്‍ക്ക്‌ ദൈവമെന്ന സങ്കല്പം സാമ്ത്രദായിക പരികല്പ നകളിലധിഷ്ഠിതമായ ഒന്നായിരുന്നു. എന്നാല്‍ ഉണ്ണിനമ്പൂതിരിയുടെ തലമുറകളില്‍പ്പെട്ട വിപ്ലവ കാരികള്‍ക്ക്‌ ദൈവമെന്നത്‌ ചില ആദര്‍ശങ്ങളായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യം, സാമൂഹിക സ്വാതന്ത്ര്യം , വൃക്തിസ്വാതന്ത്രയം എന്നിവയ്ക്കു വേണ്ടിയുളള ബലിദാനമായിരുന്നു അവര്‍ക്കു ജീവിതം. ഉണ്ണിനമ്പൂതിരിയുടെ വേളി എന്ന നിലയില്‍ അബലയും മര്‍ദ്ദീതയുമായ തേതിയില്‍ നിന്ന്‌ ദേവകി മാനമ്പള്ളി എന്ന പുതിയ ജീവിതാവസ്ഥയിലേക്ക്‌ അവര്‍ക്ക്‌ ഭാവപ്പകര്‍ച്ച ഉണ്ടാവു ന്നു. സ്വന്തം ഭാഗധേയം തിരിച്ചറിഞ്ഞ അവര്‍ ഭര്‍തൃപരിചരണത്തില്‍ നിന്ന്‌ സമുദായത്തിന്റെയും രാജ്യത്തിന്റെയും പരിസേവനത്തിലേക്ക്‌ ആര്‍ജ്ജവത്തോടെ നടന്നു കയറുന്നതിന്റെ ചി്രം നോവ ലില്‍ കാണാം 122 ഗാന്ധിസവും ദേശരാഷ്ട്ര സങ്കല്പനവും ഒരു രാജ്യത്തിലെ ജനങ്ങള്‍ക്കിടയില്‍ രൂപം കൊളളുന്ന സ്വരാജ്യസ്നേഹം, ഐക്യമത ബോധം, സനഹാര്‍ദ്ദ മനോഭാവം തുടങ്ങിയ സ്വഭാവ ഗുണങ്ങള്‍ ഒരുമിക്കുന്ന സവിശേഷമായ വൈകാരികാവസ്ഥയാണ്‌ ദേശീയത അഥവാ ദേശീയബോധം. ഭാഷ, മതം, വംശം, പൊതുവായ സംസ്കൃതി തുടങ്ങിയവ ദേശീയബോധത്തിലേക്കു നയിക്കാവുന്ന ഘടകങ്ങളാണ്‌. [്രിട്ടിഷ്‌ കോളനിവല്‍ക്കരണത്തിനെതിരെ രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന പൊതുലക്ഷ്യം നേടുക എന്നതായി രുന്നു ഇന്ത്യന്‍ ദേശീയ ബോധത്തിന്റെ വളര്‍ച്ചയെ ഉണര്‍ത്താനും ഉത്തേജിപ്പിക്കാനും നിമിത്ത മായ ്രധാന ഘടകം. രാജ്യത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌ക്കാരികവുമായ ഗതി വിഗതികളില്‍ പങ്കാളികളായിക്കൊണ്ട്‌ രാഷ്ട്രത്തിനുവേണ്ടി ത്യാഗം സഹിക്കുക എന്നത്‌ സ്വാത ന്ത്രയസമര കാലത്ത്‌ വലിയ ബഹുമതിയായി പരിഗണിക്കപ്പെട്ടിരുന്നു. ആധുനിക രീതിയിലുള്ള ദേശീയബോധം യൂറോപ്പില്‍ വളര്‍ന്ന്‌ തുടങ്ങുന്നത്‌ 15-ാം നൂറ്റാ ണ്ടോടുകൂടിയാണ്‌. മതത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്‌ സ്വാതന്ത്ര്യം നേടിക്കൊണ്ട്‌ വ്യക്തിസ്വാത ന്ത്രയത്തിനു ലഭിച്ച മുന്‍ഗണന നവോത്ഥാനകാലത്ത്‌ യൂറോപ്പില്‍ വലിയ ചലനങ്ങള്‍ ഉണ്ടാ ക്കിയിരുന്നു. മതത്തിന്റെ ബന്ധനത്തില്‍ നിന്ന്‌ മോചനം നേടാനുള്ള എളുപ്പവഴി ദേശഭക്തരായി മാറുക എന്നതാണെന്ന്‌ അനുഭവം അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ സാംസ്‌കാരിക - സാമൂഹിക നവോത്ഥാന പ്രവര്‍ത്ത നങ്ങളാണ്‌ ഇന്ത്യന്‍ ജനതയെ ദേശീയ ബോധത്തിലേക്കും ദേശരാഷ്ട്ര സങ്കല്പനത്തിലേക്കും നയിച്ചത്‌. ദേശീയൈക്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, അവസരസമത്വം, സാമൂഹ്യനീതി തുടങ്ങിയ പുരോഗമനാശയങ്ങളോട്‌ ജനങ്ങള്‍ ആഭിമുഖ്യമുളളവരായിത്തീര്‍ന്നു. യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവുമായ ചിന്ത രാജ്യത്ത്‌ ഉയര്‍ന്നു വന്നു. സാമൂഹിക - ആദ്ധ്യാത്മിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം, വര്‍ത്തമാന പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വളര്‍ച്ച, ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍, സ്ത്രീസമുദ്ധാരണ പ്രസ്ഥാനങ്ങള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവം തുടങ്ങിയവ ഇന്ത്യന്‍ ദേശീ യബോധത്തിന്റെ വളര്‍ച്ചയ്ക്ക്‌ പ്രേരക ശക്തിയായി. ഇത്തരം സാമൂുഹ്യ-രാഷ്ട്രീയ-സാംസ്കാ രിക പ്രവര്‍ത്തനങ്ങളുടെ കൂട്ടായ്മ ഐകമത്യബോധവും ഭാരതീയരാണെന്ന ധാരണയും ഗ്രബ ലമാക്കുകയും നാനാത്വത്തിലെ ഏകത്വത്തിലേക്ക്‌ നയിക്കുകയും ചെയ്തു. ഗാന്ധിജിയുടെ നേതൃ ത്വവും ദേശവ്യാപകമായി ഉയര്‍ന്നു വന്ന കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഇരുപതാം നൂറ്റാണ്ടോടെ ഇന്ത്യക്കാരില്‍ ദേശീയ സ്വാതന്ത്രത്തിന്‌ വേണ്ടിയുള്ള അഭിവാഞ്ഛയുണര്‍ത്തി. 123 ലോകമെമ്പാടും യൂറോപ്യന്‍ രാഷ്ട്രമാതൃകയെയും അതിന്റെ ആവിഷക്കാരങ്ങളെയും സ്വീകരി ച്ചാണ്‌ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടത്‌ എന്ന വാദത്തെ നിരാകരിച്ചുകൊണ്ട്‌ എം.ആര്‍ മഹേഷ്‌ ഇന്ത്യന്‍ ദേശീയതയെ ഇങ്ങനെ വിലയിരുത്തുന്നുണ്ട്‌: “നമ്മുടെ ദേശീയത കൊളോണിയല്‍ വിരുദ്ധമായ പ്രതിരോധങ്ങളുടെ നിര്‍മ്മിതിയാണ്‌. കോളനീകരണത്തോടുള്ള പലമട്ടിലുള്ള എതിര്‍പ്പുകളിലൂടെയാണ്‌ ഇന്ത്യന്‍ സമൂഹങ്ങള്‍ ആധു നീകരിക്കപ്പെടുവാനും രാഷ്ട്രവിഭാവനയില്‍ കണ്ണിചേരാനും തുടങ്ങുന്നത്‌. കൊളോണിയല്‍ ഭര ണകൂടം അതിന്റെ വിവിധങ്ങളായ ഉപകരണങ്ങളിലൂടെ മുന്നോട്ടുവച്ച ഈദ്യോഗിക ദേശീയത യല്ല; സ്വാതന്ത്ര്യ സമരങ്ങളിലൂടെ രൂപപ്പെടുന്ന ്രതിരോധപരമായ രാഷ്ട്ര സങ്കല്പമാണ്‌ ഇന്ത്യ യില്‍ പ്രബലമാകുന്നത്‌.”” സമുദായത്തില്‍ നിന്ന്‌ രാഷ്ട്രീയത്തിലേക്കുളള വളര്‍ച്ചയാണ്‌ ദേവകി മാനമ്പളളിയില്‍ നിന്ന്‌ ദേവിബഹനിലേക്കുള്ള മാറ്റം. ഗാന്ധിജിയുടെ കീഴില്‍ ഉത്തരേന്ത്യ ര്രവര്‍ത്തന കേന്ദ്രമാ ക്കിയതിനാല്‍ ദേവീബഹന്‍ എന്ന പേരിലുമുണ്ട്‌ ദേശീയതയുടെ പരിവേഷം. മിസ്സിസ്‌ നായ രുടെ വീട്ടില്‍ കുട്ടികളെ ഹിന്ദി പഠിപ്പിക്കാന്‍ വരാറുള്ള കല്യാണിദേവി എന്ന സ്ത്രീ, ജാതി-ജന്മി ത്തങ്ങളും സാ്രാജ്യത്വവുമൊക്കെ ചേര്‍ന്ന്‌ സമൂഹത്തെ എങ്ങനെ സമര്‍ത്ഥമായി ചൂഷണത്തിന്‌ ഇരയാക്കി എന്ന്‌ സൂചിപ്പിക്കുന്നുണ്ട്‌. കേവലം സാമൂഹിക സ്വാതന്ത്ര്യത്തിനപ്പുറം രാഷ്ക്രീയ സ്വാതന്ത്യവും അത്യന്താപേക്ഷിതമാണെന്ന ദേവിബഹന്റെ തിരിച്ചറിവിന്റെ ്രസക്തി ഇവിടെ യാണ്‌. അങ്ങനെയാണ്‌ അവര്‍ ഗാന്ധിജിയുടെ ശിഷ്യത്വം സ്വീകരിച്ച്‌ രാഷ്ര്രീയത്തിലേക്ക്‌ ്രവര്‍ത്തന മണ്ഡലം വ്യാപിപ്പിക്കുന്നത്‌. ഗാന്ധിജിയുടെ കൂടെ കടുത്ത ചിട്ടകള്‍ അനുസരിച്ച്‌ ആശ്രമത്തിലെ ജോലികള്‍ ചെയ്തു. ചാളകള്‍ നന്നാക്കുകയും ഹരിജനങ്ങളെ ശുശ്രൂഷിക്കുകയും കുഷ്ഠരോഗികളെ പരിചരിക്കുകയും ചെയ്തു. ക്വിറ്റിന്ത്യാ സമരം, കിഴക്കന്‍ ബംഗാളിലെ പ്രവര്‍ത്ത നങ്ങള്‍, മധ്യപ്രദേശിലെ ആശ്രമത്തിലെ ഗ്രാമീണ വനിതകളുടെ പുനരുദ്ധാരണം തുടങ്ങി ദേശീയരപസ്ഥാനത്തിലേക്ക്‌ തന്റെ കര്‍മ്മശേഷിയുടെ ഉര്‍ജ്ജം അവര്‍ വ്യാപിപ്പിച്ചു. കുടയെ ടുത്ത ആത്തേമ്മാരില്‍ നിന്നും ഗാന്ധിജിയുടെ പ്രശംസ നേടിയ ഒരു സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലേക്ക്‌ അവര്‍ വളരുന്നു. ഇങ്ങനെ ഗാന്ധിയന്‍ സാമൂഹൃ-രാഷ്ട്രീയ-വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ കണ്ണിചേരുക വഴി ദേവീബഹന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ദേശീയപരിവേഷം സിദ്ധിക്കുന്നു. വിപ്ലവകാരിയായ സഹോ ദരനില്‍ നിന്ന്‌ പകര്‍ന്നു കിട്ടിയ നവീന ചിന്തകള്‍ക്കൊപ്പം വാശി, അഭിമാനം, ആകാംക്ഷ എന്നി വയും സമുദായത്തിന്റെയും രാജ്യത്തിന്റെയും മോചനത്തെക്കുറിച്ചുള്ള ചിന്തകളും വികാരങ്ങളും 124 അവരെ കര്‍മ്മനിരതയാക്കുന്നുണ്ട്‌. സാമുദായിക ജീര്‍ണ്ണതകള്‍ക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം പൊതു ശത്രുവിനെതിരെ ഏവരും ഒത്തൊരുമയോടെ സമരം ചെയ്യേണ്ടുന്ന രാഷ്്രീയാന്തരീക്ഷം അന്ന്‌ നിലവിലുണ്ടായിരുന്നുതാനും. 2, സാമൂഹികപരിഷക്കരണ സന്ദേശങ്ങളും സംരംഭങ്ങളും നമ്പൂതിരി സമുദായം മാത്രമല്ല മനുഷ്യസമുദായമാകെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള സാമു ഹൃശുദ്ധീകരണ പ്രക്രിയകള്‍ക്കാണ്‌ നവോത്ഥാന കാലത്ത്‌, കേരള സാമൂഹിക മണ്ഡലം സാക്ഷ്യം വഹിക്കുന്നത്‌. “നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള മുദ്രാവാക്യം യോഗക്ഷേമസഭ-യുവജന സംഘം പോലുള്ള സംഘടനകള്‍ ഏറ്റെടുത്തപ്പോള്‍ സമൂഹത്തെ മാനവികതയിലേക്കു നയി ക്കാനുള്ള കര്‍ത്തവ്യം എസ്‌.എന്‍.ഡി.പി, എന്‍.എസ്‌.എസ്‌ തുടങ്ങിയ സംഘടനകളും സമുദായ ങ്ങളും ഏറ്റെടുത്തു. ഇതിന്റെ ഭാഗമായാണ്‌ സ്ത്രീ വിദ്യാഭ്യാസം, ക്ഷേത്രപവേശനം, ഘോഷാ-മറ ക്കുടബഹിഷക്കരണം, വിധവാ വിവാഹം, സ്വജാതിവിവാഹം, ദേശീയ സ്വാതന്ത്രയസമരം, വിവി ധ പിക്കറ്റിങ്ങുകള്‍ നിവേദനങ്ങള്‍, സത്യാഗ്രഹങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ-സാമൂഹ്യ- സാംസ്ക്കാ രിക പ്രതികരണ രൂപങ്ങള്‍ സമൂഹത്തിലാകെ പ്രത്യക്ഷമാവുന്നത്‌. ഇവയില്‍, കേവല സാമുദായി കതയില്‍ നിന്ന്‌ ദേശീയതയിലേക്കും ഗാന്ധിസത്തിലേക്കും മാനവികതയിലേക്കുമുള്ള പരിവര്‍ത്തന സംരഭങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌ നോവലിലെ പി.കെ.പി നമ്പൂതിരിയും തേതിയുമടക്കമുളള കഥാപാത്രങ്ങള്‍. പി.കെ.പി.യും സാമുദായിക പരിഷ്ക്കരണശ്രമങ്ങളും തേതിയിലും തങ്കം നായരിലുമൊക്കെയായി പ്രത്യക്ഷമാവുന്ന സ്വാതന്ത്യമോഹത്തിന്റെയും സാമൂഹ്യബോധത്തിന്റെയും ഉഴര്‍ജ്ജസ്രോതസ്സും മാതൃകാപുരുഷനുമായി വര്‍ത്തിക്കുന്നയാളാണ്‌ പി.കെ.പി നമ്പൂതിരി. എഴുത്തുകാരനും പ്രാസംഗികനും നിര്‍ഭയനായ സാമൂഹ്യപരിഷ്‌കരണ വാദിയുമാണയാള്‍. അന്തര്‍ജനങ്ങള്‍ക്ക്‌ മറക്കുടയും നമ്പൂതിരിക്ക്‌ പൂണൂലും വേണ്ടന്നും രാജഭ രണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്‌. എന്നാല്‍ “തീണ്ടിത്തൊട്ു തിന്ന്‌ പൂണൂലും പൊട്ടിച്ച കണ്ട പെലേരടേം മാപ്ലാരടേം കൂടെ നടക്കുന്ന അയാളുടെ പെങ്ങളെ തറവാട്ടിലേക്ക്‌ കൂടിവെച്ചതി'നെച്ചൊല്ലിയായിരുന്നു മാനമ്പള്ളി ഇല്ലത്തെ മുത്തശ്ശിയമ്മ മുതല്‍ അപ്ഫന്‍ നമ്പൂതിരി വരെയുള്ളവരുടെ കോലാഹലം. പുരോഗമനവാദിയായ പി.കെപി.ക്ക്‌ പറ്റിയ കൈയബദ്ധമായിരുന്നു അനുജത്തിയെ മാനമ്പള്ളിയില്ലത്തേക്ക്‌ കൊടുത്തത്‌. അനുജത്തിയുടെ നീറുന്ന മനസ്സ്‌ തൊട്ടറിഞ്ഞ ജ്യേഷ്ഠന്‍ ആ ദുഃഖങ്ങള്‍ അവളുടേതുമാത്രമല്ലെന്നും സമൂഹത്തി 125 ന്റേതു മുഴുവനുമാണെന്നും മോചനത്തിനുള്ള കാലം വൈകാതെ വരുമെന്നും അതിനു തയ്യാറാ യിരുന്നുകൊളളണമെന്നും ഉപദേശിക്കുന്നുണ്ട്‌. പരിഷ്കരണം ലക്ഷ്യമാക്കി നമ്പൂതിരി സമുദായം മുന്നേറുമ്പോള്‍ അതിന്റെ തണൽ പറ്റി നിന്നിരുന്ന നായര്‍ സമുദായമടക്കമുളളവരുടെ ആശങ്കകള്‍ക്കും പി.കെ.പി ചെവികൊടുക്കുന്നു ണ്ട്‌. തങ്കാ നായരുമായുള്ള ആശയവിനിമയത്തില്‍ പി.കെ.പി. സജാതീയ വിവാഹത്തെ അനുകു ലിക്കുമ്പോഴും അപ്ഫന്മാരുടെ വിജാതീയ സന്താനങ്ങളെ ഉള്‍ക്കൊള്ളാതെ നമ്പൂതിരി സമു ദായം രക്ഷപ്പെടില്ല എന്ന ചിന്താഗതി പങ്കുവെക്കുന്നുണ്ട്‌. പിന്നീട്‌ നിയമലംഘനമുള്‍പ്പെടെയുള്ള സമര പരിപാടികളില്‍ പങ്കാളിയായതിനാല്‍ പി.കെ.പിയെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടയ്ക്കുന്നു. നോവലില്‍ പി.കെ.പി. നമ്പൂതിരി മുന്നോട്ടുവെക്കുന്ന സാമൂഹ്യ- രാഷ്്രീയാദര്‍ശത്തിന്റെ മാതൃക കേരളത്തിന്റെ നവോത്ഥാനകാല ചരിത്രദശയില്‍ വി.ടി. ഭട്ടതിരിപ്പാടിലാണ്‌ കണ്ടെത്താ നാവുക. ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയന്വാതന്ത്ര്യ പസ്ഥാനത്തിന്റെ ഭാഗമായി രുന്നു വി.ടി. ്രസ്ഥാനം. സ്ത്രീ സ്വാതന്ത്ര്യം, അയിത്തോച്ചാടനം, ക്ഷേത്രപവേശനം, മിശ്രഭോ ജനം തുടങ്ങിയ ആശയങ്ങള്‍ ദേശീയ്രപസ്ഥാനത്തിന്റെ ഭാഗമായി അവര്‍ മുന്നോട്ടുവെച്ചു. രാഷ്ട്രീയ- സ്വാതന്ത്ര്യമുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനോടൊപ്പം വി.ടി. പ്രസ്ഥാനത്തിന്‌, സാമൂഹ്യ പരിഷ്ക്കരണ ശ്രമങ്ങള്‍ക്ക്‌ അധികം ശ്രദ്ധ കൊടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ സജാതീയ വിവാഹം, ബഹുഭാര്യത്വം, പ്രായവ്യത്യസം നോക്കാതെയുള്ള വിവാഹം, വിധവാവിവാ ഹം, മറക്കുടഘോഷ ബഹിഷ്കരണം, സ്ത്രീകള്‍ എഴുത്തു പഠിക്കല്‍ തുടങ്ങിയ കാര്യങ്ങളെ മുഖ്യവിഷയങ്ങളായി പരിഗണിച്ച്‌ വി.ടി. ്രസ്ഥാനം നമ്പൂതിരി സമുദായത്തിനകത്തെ പരിഷ്ക രണം ലക്ഷ്യമാക്കി മുന്നോട്ടു വന്നു. 1908 ല്‍ രൂപം കൊണ്ട യോഗക്ഷേമ സഭയുടെ വാര്‍ഷിക സമ്മേളനങ്ങള്‍ 1939 വരെ മുടക്കം കൂടാതെ നടന്നിരുന്നു. 1945 ൽ ഇ.എം.എസിന്റെ, അധ്യക്ഷതയില്‍ ഓങ്ങല്ലൂരില്‍ വെച്ചുന ടന്ന സമ്മേളനത്തില്‍ “നമ്പൂതിരിയെ മനുഷ്യനാക്കുക്‌ എന്ന പുതിയ മുദ്രാവാക്യം മുന്നോട്ടുവെ ച്ചു. ഉള്ളൂര്‍, മന്നത്ത്‌ പദ്മനാഭന്‍, എം.സി.ജോസഫ്‌, സഹോദരന്‍ അയ്യപ്പന്‍, മിതവാദി കൃഷണന്‍ തുടങ്ങിയവര്‍ യോഗക്ഷേമ സഭായോഗങ്ങളില്‍ പ്രസംഗിച്ചവരാണ്‌. വി.ടി. ഭട്ടതിരിപ്പാടിനൊപ്പം കുറൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്‌, മുത്തിരിങ്ങോട്‌ ഭവ്രതാതന്‍ നമ്പൂതിരിപ്പാട്‌, കെ.എന്‍ കുട്ടന്‍ നമ്പൂതി രിപ്പാട്‌, ഇ.എം.എസ്‌ തുടങ്ങിയവരും സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പല സമ്മേ ളനങ്ങളിലും മിശ്രഭോജനം നടന്നിരുന്നു. പാര്‍വ്ൃതി നെന്മിനിമംഗലം, ആര്യാപളളം എന്നിവര്‍ പങ്കെടുത്ത അന്തര്‍ജന സമ്മേളനവും വാര്‍ഷികത്തോടൊപ്പം നടത്തിയിരുന്നു. 126 സമുദായ പരിഷ്കരണമായിരുന്നു രണ്ടുവിഭാഗത്തിന്റെയും ലക്ഷ്യമെങ്കിലും യോഗക്ഷേമ സഭക്കാര്‍ മിതവാദികളും യുവജനസംഘക്കാര്‍ തീ(വവാദികളുമായിരുന്നു. ആരെയും മുഷിപ്പി ക്കാതെ മാനസാന്തരം വരുത്തണമെന്ന്‌ ആദ്യത്തെ കൂട്ടര്‍ ആഗ്രഹിച്ചപ്പോള്‍ യുവജനസംഘക്കാര്‍ മാമൂല്‍ പ്രിയത്വത്തെ മുഖം നോക്കാതെ നിഷക്കരുണം നേരിടാന്‍ ഒരുന്പെട്ടു. നമ്പൂതിരി യുവജ നസംഘം വി.ടി.യുടെ നേതൃത്വത്തില്‍ പ്രത്യേകം പ്രവര്‍ത്തിച്ചതുകൊണ്ടാണ്‌ യോഗക്ഷേമസ ഭയെ പുരോഗമനപരമായ വഴിക്കു തിരിച്ചുവിടാനായത്‌. യുവജനസംഘത്തിനുണ്ടായിരുന്ന തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടിനെ വി.ടി. ഇങ്ങനെ രേഖപ്പെടുത്തുന്നു: “മനുഷ്യസമുദായം മുഴുവന്‍ ഒന്നാണ്‌. അതില്‍ നമ്പൂതിരി, നായര്‍ തുടങ്ങിയ വ്യത്യ സ്തതകള്‍ അസംബന്ധമാണ്‌. അങ്ങനെ വര്‍ഗ്ഗീയമായി ഉണ്ടായിത്തീര്‍ന്ന അകല്‍ച്ചയില്‍ നന്വൂ തിരി ഉണ്ടാക്കിത്തീര്‍ത്തതും നമ്പൂതിരിയുടെ മേല്‍ ചുമത്തപ്പെട്ടതുമായ എല്ലാ അബദ്ധങ്ങളെയും ചുട്ടുവെണ്ണീറാക്കണം. അതിലേക്കുള്ള സോപാനമാര്‍ഗ്ഗമായി വ്യക്തിസ്വാതന്ത്യം ജീവിതത്തില്‍ കൈവരുത്തണം. ആസ്ദ്യനെന്നോ പണക്കാരനെന്നോ നിര്‍ദ്ധനനെന്നോ ഉളള ഉച്ചനിചത്വങ്ങള്‍ വകവെക്കാതെ സമൂലമായ പരിഷ്ക്കാരം വരുത്തണം. കുട്ടുകുടുംബ വ്യവസ്ഥ നശിപ്പിക്കണം. ഭാഗാവകാശം, സ്വജാതി വിവാഹം, സ്ത്രിവിദ്യാഭ്യാസം, ഘോഷാബഹിഷ്ക്കരണം എന്നിവ നട പ്പിലാക്കണം. നമ്പൂതിരിക്ക്‌ എന്ത്‌ തൊഴിലും ചെയ്യുന്നത്‌ മാനമായിരിക്കണം. അയിത്തം നശിപ്പി ക്കണം.” ഉരുള ഉരുട്ടാനും പ്രതിഗ്രഹം വാങ്ങാനുമുള്ളതല്ല നമ്പൂതിരിയുടെ കൈയെന്നും തൊഴി ലുചെയ്ത്‌ ജീവിക്കണമെന്നും സഭായോഗത്തില്‍ വെച്ച്‌ വി.ടി. പുതിയ തലമുറയെ ഉദ്ബോധിപ്പി ച്ചു. “ആണുങ്ങള്‍ വീട്ടിലടച്ചിരിക്കുന്നതിനാണോ കനത്ത കൈ തന്നു ദൈവം” -എന്ന വള്ളത്തോളിന്റെ വരികള്‍ പാടിക്കൊണ്ട്‌ തുടങ്ങിയ ഗ്രസംഗത്തില്‍, “ആണത്തമുള്ള ചെറുപ്പക്കാരേ, നിങ്ങളിനി ര്പതിഗ്രഹത്തിനും പശുദ്ദാനത്തിനു മായി കൈ നീട്ടരുത്‌. പാട്ടവും മിച്ചവാരവും വാങ്ങാനായി കൈ നീട്ടരുത്‌, പണം എണ്ണി വാങ്ങാ നായി മാത്രം കൈ നീട്ടരുത്‌. കൈകള്‍ പണിയെടുക്കാനാണ്‌. പണിയെടുക്കുക, പണിയെടുക്കാത്ത കൈയിന്‌ പണം വാങ്ങാന്‍ അധികാരമില്ല” എന്നിങ്ങനെ ആഹ്വാനം ചെയ്തു. “മേച്ഛ്‌ ഭാഷയായ ഇംഗ്ലീഷ്‌ ഉന്നതജാതിക്കാര്‍ക്ക്‌ നിഷിദ്ധമാണെന്ന ചിന്താഗതിക്കാരാ യിരുന്നു മിക്ക കുടുംബങ്ങളിലെയും കാരണവന്മാര്‍. എടക്കുനി പോലുളള സ്ഥലങ്ങളില്‍ പോയി ഇംഗ്ലീഷ്‌ പഠിക്കാന്‍ തുടങ്ങുന്ന അനന്തരവന്മാരെ എല്ലാ തരത്തിലും ഉപരദവിക്കുന്നതിന്‌ കാരണ 127 വന്മാര്‍ അവരുടെ സാമ്പത്തികസ്രോതസ്സും സാമൂഹികപദവിയും ഉപയോഗിച്ചിരുന്നു. നായര്‍ സമുദായം ഈ സന്ദര്‍ഭത്തില്‍ പരിഷക്കരണ വഴിയില്‍ നമ്പുതിരി സമുദായത്തെ അപേക്ഷിച്ച്‌ ബഹുദൂരം മുന്നേറിയിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും സംഘടിത ശ്രമങ്ങളിലൂടെ അവ രുടെ കുടുംബവ്യവസ്ഥ പരിഷക്കരിക്കുന്നതിനാവശ്യമായ നിയമനിര്‍മ്മാണം (നായര്‍ റഗുലേ ഷന്‍) പ്രാബല്യത്തില്‍ വരുത്തത്തക്ക നിലയിലേക്ക്‌ അവരെത്തി. പണ്ടത്തെപ്പോലെ ഓത്തുചൊ ല്ലലും വൈദിക വിദ്യാഭ്യാസവും മാത്രം പോരെന്നും സ്ക്കൂളില്‍ ചേര്‍ന്ന്‌ ഇംഗ്ലീഷ്‌ പഠിക്കണമെ ന്നുള്ള ആശയും ആഗ്രഹവും നമ്പൂതിരി സമുദായത്തില്‍ അങ്ങിങ്ങ്‌ ഉയരാന്‍ തുടങ്ങിയിരുന്നു. മറ്റ്‌ സമുദായക്കാര്‍ വിദ്യാഭ്യാസം നേടിയതിന്റെ ഗുണങ്ങള്‍ അവരുടെ ജീവിതാവസ്ഥകളില്‍ പ്രതി ഫലിച്ചതും പുരോഗതിക്ക്‌ പിന്‍തിരിഞ്ഞു നിന്ന നമ്പൂതിരിമാര്‍ പിന്തളളപ്പെട്ടുപോയതും ഉള്‍ക്കൊ ളളാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. തിരുവിതാംകൂറില്‍ നായര്‍ റഗുലേഷനും കുടിയായ്മ നിയമവും പാസ്സായത്‌ ്രമേണ നമ്പൂതിരി സമുദായത്തിനകത്തും ഗ്രധാന ചര്‍ച്ചാവിഷയമായി. പി.കെ.പി യിലൂടെ വി.ടി പ്രസ്ഥാനത്തെയും ദേവീബഹനിലുൂടെ ഗാന്ധിജിയുടെ ദേശീയ ഗ്രസ്ഥാനത്തെയും നോവലിസ്റ്റ്‌ യാഥാര്‍ത്ഥ്യബോധത്തോടെ ഇതിവൃത്ത ഘടനയില്‍ ബന്ധപ്പെ ടുത്തിയിരിക്കുന്നു. അതുവഴി കേരളത്തിന്റെ നവോത്ഥാന ചരി(തത്തിന്റെയും ഇന്ത്യയുടെ സ്വാതന്ത്ര സമര ചരിത്രത്തിന്റെയും നേര്‍സാക്ഷ്യങ്ങളെ ഭാവനയ്ക്കൊപ്പം ചരിത്രത്തിന്റെയും സാധ്യമായ ഇഴയടുപ്പത്തോടെ ൌചിതൃപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നുവെന്നും കാണാം. 3. നായര്‍സമുദായത്തിന്റെ മുന്നേറ്റങ്ങള്‍ നമ്പൂതിരി സമുദായം പരിവര്‍ത്തനങ്ങള്‍ക്കു പുറം തിരിഞ്ഞു നിന്നപ്പോള്‍ മാറുന്ന കാലത്തെ തിരിച്ചറിയുന്ന നായര്‍ സമുദായം അതിനൊത്ത്‌ മാറുകയും സംസ്ക്കാരത്തിന്റെയും പുരോഗതിയുടെയും വഴിയിലേക്ക്‌ സഞ്ചരിക്കുന്നതിന്റെയും ചിത്രം അഗ്നിസാക്ഷിയില്‍ ആവി ഷക്കരിക്കപ്പെടുന്നുണ്ട്‌. പഠിപ്പ ഒരു പാപമല്ലെന്നും തമ്പുരാന്‍വാഴ്‌ച്ചയുടെ ആനുകൂല്യങ്ങള്‍ എല്ലാ കാലവും ഉണ്ടാവില്ലെന്നും തിരിച്ചറിയുന്ന, ദീര്‍ഘവീക്ഷണവും ബുദ്ധിസാമര്‍ത്ഥ്യവുമുള്ള തങ്കം നായരെയും നേത്യാരമ്മയെയും പോലുള്ള കഥാപാത്രങ്ങളെയും നോവലില്‍ കാണാം. പുതിയ പ്രാതിനിധ്യങ്ങള്‍ : തങ്കം നായരും നേത്യാരമ്മയും ദീര്‍ഘവീക്ഷണമുള്ള, ബുദ്ധിമതിയായ നേത്യാരമ്മയും സ്വാശ്രയജീവിതം സ്വപ്നം കാണുന്ന തങ്കം നായരും ഈ നോവലിലെ പുതിയ കാലത്തിന്റെ പ്രാധിനിധ്യ സ്വഭാവം (പകടി പിക്കുന്നുണ്ട്‌. തേതിയേടത്തിയില്‍ നിന്ന്‌ വിഭിന്നമായി മറ്റൊരു മാര്‍ഗ്ഗത്തിലൂടെ നടന്ന്‌ ആധുനിക 128 വനിതയുടെ മാതൃകയായി ഭവിക്കുന്ന കഥാപാത്രമാണ്‌ തങ്കം നായര്‍. അപ്ഫന്‍ നമ്പൂതിരിയും ഉണ്ണിനമ്പുതിരിയും ഒന്നും വായിക്കാറില്ലെങ്കിലും കച്ചേരി മാളികയില്‍ പര്രങ്ങളും മാസികകളും വരുത്തിച്ചിരുന്നു. സ്ക്കൂള്‍വിദ്യാഭ്യാസം നേടിയിരുന്ന തങ്കം നേത്യാരമ്മയുടെ നിര്‍ബന്ധപകാര മാണ്‌ ഇംഗ്ലീഷ്‌ പഠിക്കുന്നത്‌. “പഠിപ്പ്‌ എന്തായാലും ഒരു പാപോന്ന്വല്ലെന്നും ഇനിയുള്ള കാലത്ത്‌ തമ്പുരാക്കന്മാരെയും നമ്പുരാരേം ഒന്നും കിട്ടീന്നു വരില്ലെന്നും നല്ല വരനെ കിട്ടണമെങ്കില്‍ നാല ക്ഷരം പഠിക്കണ മെന്നും അവര്‍ പറയുന്നു. കാണാന്‍ സുന്ദരിയല്ലാഞ്ഞിട്ടും പണിക്കരുവീട്ടിലെ പെണ്‍കിടാവിനെ പഠിപ്പുള്ളതിന്റെ പേരില്‍ സബ്‌ ജഡ്ജി മാലയിട്ടുകൊണ്ടു പോയതിനെ അവര്‍ ഉദാഹരിക്കുകയും ചെയ്യുന്നുണ്ട്‌. പഠിപ്പും വായനയും ചിന്തകളെ ചൂടുപിടിപ്പിച്ചതിന്റെ തെളിവാ ണ്‌ സാമൂഹ്യ പരിഷ്‌ക്കരണത്തിന്‌ ആഹ്വാനം ചെയ്യുന്ന മുത്തിരിങ്ങോടിന്റെ “അപ്ഫന്റെ മകള്‍” വായിക്കാനായി തങ്കം നായര്‍ ഉണ്യേട്ടനോട്‌ ആവശ്യപ്പെടുന്ന സന്ദര്‍ഭം. തേതിയേടത്തിക്ക്‌ ഓപ്പയുമായുള്ള കത്തിടപാടില്‍ മധ്യവര്‍ത്തിയായി നില്‍ക്കുമ്പോള്‍ സാമൂഹ്യ പരിഷ്കര്‍ത്താവായ പി.കെ.പി.യോട്‌ തോന്നുന്ന അതിരുവിട്ട ആരാധന പിന്നീട്‌ ശുദ്ധ മായ പ്രണയമായി വളരുന്നുവെങ്കിലും രാഷ്ട്രീയവും റൊമാന്‍സുമൊക്കെ ഉപേക്ഷിച്ച്‌ അവര്‍ പഠിപ്പിലേക്കു തന്നെ തിരിച്ചെത്തുന്നുണ്ട്‌. പഠിച്ച്‌ ഒന്നാം ക്ലാസ്സില്‍ തന്നെ പാസ്സാവണമെന്നും ബി.എ., എം.എ ഒക്കെ കഴിഞ്ഞ്‌ നല്ല ഉദ്യോഗത്തില്‍ ആരുടെയും ആശ്രയമില്ലാതെ കഴിയണ മെന്നും അവര്‍ ആഗ്രഹിച്ചിരുന്നു. സ്ത്രീക്ക്‌ സ്വാഗശയജീവിതമാണ്‌ പരമ്രപധാനമെന്നും രാജ്യ ത്തിന്റെ സ്വാതന്ത്യം പോലും വ്യക്തിസ്വാതന്ത്രയം കഴിഞ്ഞേ ഉള്ളൂ എന്നും അവര്‍ വിശ്വസിച്ചി രുന്നു. പലഭാഗത്തു നിന്നുമെത്തുന്ന വിവാഹാഭ്യര്‍ത്ഥനകളെ നിരസിച്ച തങ്കം അപ്ഫന്റെ താഡ നങ്ങള്‍ ഏറ്റുവാങ്ങിയും പഠിപ്പിനെ മുറുകെ പിടിക്കുന്നുണ്ട്‌. താന്‍ തറവാട്‌ നോക്കുമെന്നും അത്‌ നമ്പൂതിരിമാരില്‍ നിന്നോ തമ്പുരാക്കന്മാരില്‍ നിന്നോ ഭിക്ഷ വാങ്ങിയാവില്ലെന്നും സ്വയം പഠിച്ച്‌ ജയിച്ച്‌ ഉദ്യോഗം നേടിയാവുമെന്നും പറയുന്നു. വിവാഹത്തോടെ കഥയില്‍ നിന്ന്‌ കുറെ സമയത്തേക്ക്‌ അപ്രത്യക്ഷമാവുന്നുണ്ടെങ്കിലും പുതിയ കാലത്തിന്റെ ചിന്തകള്‍ ഏറ്റുവാങ്ങാനും സ്വപ്നങ്ങള്‍ കാണാനും ഈ കഥാപാത്രത്തിനു സാധിക്കുന്നുണ്ട്‌. സ്വാതന്ത്രയസമരം, സാമൂഹ്യപരിഷ്ക്കരണം തുടങ്ങിയ സംഗതികളില്‍ നിന്നൊക്കെ വിട്ടുമാറി ദാമ്പതൃത്തിന്റെ സുരക്ഷിതത്വത്തിലും ആലസ്ൃത്തിലും അവര്‍ മതിമ റന്നു പോവുന്നുണ്ട്‌. പിന്നീട്‌, ഏറ്റവും വലുത്‌ സ്വന്തം കുടുംബമാണെന്നു കരുതി അതിന്റെ തണലില്‍ മയങ്ങിപ്പോകെ, ആധുനിക മധ യവര്‍ഗ്ഗസ്ത്രീത്വത്തിന്റെ പ്രതിനിധികൂടിയായി ഭവിക്കു ന്നുമുണ്ട്‌ തങ്കം നായര്‍. 129 പര്രമാസികകള്‍ വായിക്കുകയും മകളെ ഉന്നത നിലയില്‍ പഠിപ്പിക്കാന്‍ താല്പര്യപ്പെടു കയും ചെയ്യുന്ന തിരിച്ചറിവുള്ള സ്ത്രിയാണ്‌ നേത്യാരമ്മ. ചെറിയാത്തോലിന്‌ സാരിയും ബ്ലയനസും വാങ്ങിക്കൊടുക്കാന്‍ ഉണ്ണിനമ്പൂതിരിയോട്‌ ശുപാര്‍ശ ചെയ്യുന്ന അവര്‍ ആധുനിക കാലത്തിന്റെ സാംസ്ക്കാരിക ചലനങ്ങളെ തിരിച്ചറിയുന്ന ബുദ്ധിമതിയാണ്‌. സാമുഹൃശാസ്ത്രദ്യഷ്ട്യാ അപ ഗ്രഥിച്ചാല്‍ സാമൂഹ്യചരി്ര പഥത്തിലും അപ്ഫന്‍നമ്പൂതിരിമാരുടെ യാഥാസ്ഥിതിക നമ്പൂരി ത്തത്തില്‍ നിന്ന്‌ ഒരു പടി മുന്നില്‍തന്നെയായിരുന്നു അമ്മാളുക്കുട്ടിയമ്മമാര്‍ ഉള്‍പ്പെടുന്ന നായര്‍ വിഭാഗത്തിന്റെ ഉല്പതിഷ്ണുത്വം. 4, മാറുന്ന ലോകത്തെ മൂല്യങ്ങളും മുല്യരാഹിതൃൃങ്ങളും പരിവര്‍ത്തിത കാലത്തെ ചലനങ്ങള്‍ സുൂക്ഷ്മബുദ്ധിയോടെ പിടിച്ചെടുക്കുന്നവരെയും ഒരു മുഴം മുന്പെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ വെമ്പുന്ന കൂര്‍മ്മബുദ്ധികളെയും അഗ്നിസാക്ഷിയില്‍ കാണാം. അനിയന്‍ നമ്പൂതിരി സ്വാര്‍ത്ഥബുദ്ധിയോടെ അവസരങ്ങളും ആനുകൂല്യങ്ങളും വെട്ടി പ്പിടിച്ചു മുന്നേറുമ്പോള്‍ നിലനിന്ന ഇടത്തുതന്നെ മാറാതെ നില്‍ക്കുന്ന ഉണ്ണിനമ്പൂതിരിമാര്‍ പഴ മയുടെ അവശിഷ്ടമായി ചരിത്രത്തില്‍ ബാക്കിയാവുന്നതും കാണാം. ഉത്ഥാനകാലത്തെ പ്രായോഗികവാദികള്‍ മാനമ്പള്ളിയില്ലത്തെ ഇളയ സന്തതിയായ അനിയന്‍ നമ്പൂതിരി മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ കൂര്‍മ്മബുദ്ധിയോടെ പിടിച്ചെടുക്കുകയും അതിനൊത്ത്‌ വേഷം കെട്ടി ആനുകൂല്യ ങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ ഒരു കഥാപാത്രമാണ്‌. സമുദായത്തിനകത്തെയോ പുറത്തെയോ ഏതെങ്കിലും വിഷയങ്ങളില്‍ ഇടപെടാനോ പ്രവര്‍ത്തിക്കാനോ മുതിരാത്ത സ്വാര്‍ത്ഥ മതിയാണയാള്‍. ഉണ്ണിനമ്പൂതിരിക്ക്‌ നിഷിദ്ധമായിരുന്ന ഇംഗ്ലീഷ്‌, അനിയന്‍ പഠിക്കുന്നതില്‍ വലിയ എതിര്‍പ്പുകളൊന്നും ഉയര്‍ന്നിരുന്നില്ല. മാറുന്ന കാലത്തിനൊത്ത്‌ താനും കുടുമ മുറിക്കുമെന്നും പണപ്പെട്ടിയുടെ താക്കോല്‍ അപ്ഫന്റെ കൈയ്യിലാണെന്നതിനാലാണ്‌ ഇപ്പോള്‍ അതിനു മുതിരാ ത്തതെന്നും പറയുന്നതിലൂടെ അയാളിലെ അവസരവാദിത്വവും മൂല്യരാഹിതവും വെളിപ്പെടുന്നു ണ്ട്‌. അപ്ഫന്റെ വിയോഗത്തെ തുടര്‍ന്ന്‌ ഇല്ലം അയാള്‍ക്കാണ്‌ ലഭിച്ചത്‌. മറ്റൊരു വേളിക്ക്‌ ഉണ്ണി നമ്പൂതിരി സമ്മതിക്കാത്തതിനെ തുടര്‍ന്ന്‌ ഇല്ലത്തെ സന്തതികള്‍ക്കായി അയാള്‍ വേളി കഴിക്കു ന്നു. അനിയന്‍ പുതിയ രീതിക്കനുസരിച്ച്‌ ഭാര്യയ്ക്ക്‌ സാരിയും ബ്രയസും വാങ്ങിക്കൊടുത്തു. 130 അവര്‍ സഭയ്ക്കും സിനിമയ്ക്കുമൊക്കെ പോയിരുന്നു. ശുദ്ധാശുദ്ധം പാലിക്കാഞ്ഞിട്ടും തറവാ ട്ടില്‍ അവരെ ആരും ശാസിച്ചില്ല. കാരണം അനിയന്‍ നമ്പൂതിരിക്ക്‌ ആളുകളെ നിലയ്ക്കു നിർത്താ നറിയാമായിരുന്നു. പ്രതാപിയായി വളര്‍ന്ന അയാള്‍ ഇലക്ഷനില്‍ മല്‍സരിക്കാനും ഒരുങ്ങുന്നു. കാറുംഫാക്ടറിയുമൊക്കെ ഉണ്ടായി. മനയ്ക്കലെ ധര്‍മ്മക്കഞ്ഞിയും അമ്പലത്തിലെ വാരവും സ്ത്ര ത്തിലെ സംഭാരം വീഴ്ത്തലുമൊക്കെ ദാനം കൊടുക്കുന്നത്‌ പാപമാണെന്നു പറഞ്ഞു നിര്‍ത്തലാ ക്കുന്നു. പുതിയ എസ്റ്റേറ്റിനെപ്പറ്റി, മകളുടെ ഭര്‍ത്താവിന്റെ ഉദ്യോഗമേന്മയെപ്പറ്റി, മകനെ വിദേശ ത്തേക്കയക്കുന്നതിനെപ്പറ്റി, പുതിയ ഗസ്റ്റഹസിനെപ്പറ്റി ഒക്കെ വീരവാദങ്ങള്‍ ഉണ്ടാവുന്നുണ്ട്‌. ചെങ്ങനാട്ടപ്പന്റെ നടയ്ക്കല്‍ സദാ ശരണം വിളിക്കുന്ന ഉണ്ണ്യേട്ടനോടും പരിവാരത്തോടും തികഞ്ഞ പരിഹാസം (്രകടിപ്പിക്കുന്നു. യുദ്ധഫണ്ടിന്‌ അയ്യായിരം രൂപ സംഭാവന കൊടുത്ത്‌ പ്രത്യൂപകാ രമായി റാവുബഹുദൂര്‍സ്ഥാനം അയാള്‍ പ്രതിക്ഷിച്ചിരിക്കുന്നു. ഉണ്ണ്യേട്ടനെപ്പോലെ പുണ്യമല്ല തന്റെ ലക്ഷ്യമെന്നും പണവും സ്ഥാനമാനങ്ങളുമാണെന്നും അയാള്‍ തുറന്നു പറയുന്നുണ്ട്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കസവും വേഷടിയും സില്‍ക്കു ഷര്‍ട്ടും തൊപ്പിയും ധരിച്ച അനിയന്‍ നമ്പൂതിരി രാജ്യത്തിന്‌ സ്വാതന്ത്ര്യം കിട്ടി കോണ്‍ഗ്രസ്സ്‌ ഭരണം വന്നപ്പോള്‍ കുട്ടി ഖദറി ലേക്കും മുണ്ടിലേക്കും വേഷം മാറുന്നു. തങ്കത്തിന്റെ ഭര്‍ത്താവിന്‌ സെക്രട്ടറിയേറ്റിലുള്ള പിടിപാ ടു വെച്ച ഏട്ടത്തിയമ്മയക്കൊപ്പം ജയിലില്‍ കഴിഞ്ഞു എന്നൊരു കള്ളസര്‍ട്ടിഫിക്കറ്റ്‌ സംഘടി പ്പിച്ച്‌ താഗ്രപത്രം ഒപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം മനഃസാക്ഷിക്കുത്തില്ലാതെ നടത്തുന്നു. ഇപ്രകാരം നാടോടുമ്പോള്‍ നടുവെ ഓടാന്‍ മിടുക്കുള്ള, ഒരു തരത്തിലുമുള്ള മാനുഷിക മൂല്യ ങ്ങളും തീണ്ടാത്ത സ്വാര്‍ത്ഥമതിയായ കുടിലരാഷ്ട്രീയക്കാരന്റെ പ്രതിനിധിയാണ്‌ അനിയന്‍ നമ്പു തിരി. പ്രത്യക്ഷത്തില്‍ അയാളില്‍ കാണുന്ന പുരോഗമന പ്രവര്‍ത്തനങ്ങള്‍ ബഹുജനഹിതത്തെ മുന്‍നിര്‍ത്തുന്നതല്ല.തറവാട്ടിലെ പഴഞ്ചന്‍ ആചാരങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെ പിന്നില്‍ ഉല്പ തിഷ്ണുത്വമല്ല സാമ്പത്തിക ലാഭം മാത്രമാണ്‌ ലക്ഷ്യം. അഴിമതി, സ്വജനപക്ഷപാതം, കാപട്യം, ആഡംബര്രമം, ലക്ഷ്യബോധമില്ലായ്മ, സ്ഥാനമാനമോഹം, സ്വാര്‍ത്ഥത തുടങ്ങിയ സ്വാതന്ത്ര്യ നന്തര ഭാരതത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ദൃശ്യമായ പ്രതിലോമസ്വഭാവങ്ങളെ ്രതീകവല്‍ക്ക രിക്കുന്ന കഥാപാശ്രമായിത്തീരുന്നു അനിയന്‍ നമ്പൂതിരി. നവോത്ഥാനത്തില്‍ നിന്നുള്ള പിന്മടക്കം വിപ്ലവകാരികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പരിണാമസന്ധികളില്‍ സംഭവിച്ചേക്കാവുന്ന നിശ്വലതയെയും തളര്‍ച്ചയെയും ചാക്രികമായ ഒരനിവാര്യതയായി കണ്ടാല്‍ മതിയാകും. കേരളീ 131 യവും ഭാരതീയവുമായ സാമുഹ്യ-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ വലിയ പരിവര്‍ത്തന ശ്രമങ്ങ ളാണ്‌ നടന്നതെങ്കിലും ആദ്യത്തെ ആവേശവും ലഹരിയും കെടുടങ്ങിയപ്പോള്‍ വന്നതിനേക്കാള്‍ വലിയ ശക്തിയില്‍ അതിന്റെ പിന്മടക്കവും നടന്നു. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലും സാമുദായിക പരിഷ്ക്കരണ ശ്രമങ്ങളുടെ ഉത്സാഹവും ആവേശവും പതിയെ കെട്ടടങ്ങുന്നതായി കാണാം. സഭയും പത്രവും പേരിനുമാത്ര മായപ്പോള്‍ ചിലര്‍ രാഷ്ട്രീയക്കാരായി തടിതപ്പുന്നു. അങ്ങനെയല്ലാത്തവര്‍ പഴയതിനേക്കാള്‍ വലിയ യാഥാസ്ഥിതികരായി മാറി. ഘോഷ ഉപേക്ഷിച്ച ചില അന്തര്‍ജ്ജനങ്ങളെങ്കിലും കുടപിടിച്ച്‌ പുത പ്പു ചുറ്റി അമ്പലങ്ങളിലും തീര്‍ത്ഥങ്ങളിലും അലഞ്ഞു തിരിയുന്ന അവസ്ഥയുണ്ടാവുന്നു. പരി ഷ്ക്കരണ വീഥിയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന പി.കെ.പിയിലും തളര്‍ച്ചയുടെ ലക്ഷണങ്ങള്‍ ഗ്രകടമാവുന്നുണ്ട്‌. സ്വത്തുക്കള്‍ നശിച്ച്‌ സുഹൃത്തുക്കള്‍ നഷടപ്പെടു തീര്‍ത്തും ദാരിദ്യത്തിലക പെട്ടെങ്കിലും സ്വാതന്ത്രസമരത്തില്‍ പങ്കെടുത്തതിന്‌ പെന്‍ഷന്‍ പറ്റാനോ ആശയാദര്‍ശങ്ങള്‍ ബലികൊടുക്കാനോ അയാളിലെ വിപ്ലവകാരി അപ്പോഴും തയ്യാറാവുന്നില്ല. മിസ്സിസ്‌ നായരുടെ വീട്ടില്‍ കുട്ടികളെ ഹിന്ദി പഠിപ്പിക്കാനെത്തുന്ന കല്യാണിദേവി ഇത്തരം സംഭവഗതികളില്‍ അതിവ ഖിന്നയായ സ്ത്രീയാണ്‌. ഇന്ത്യയെ സ്വന്തം നാടായും ഇന്ത്യക്കാരെ മുഴുവന്‍ തന്റെ ബന്ധുക്കളായും കരുതുന്ന അവര്‍ക്ക്‌ സ്വാതന്ത്രയയാനന്തര ഇന്ത്യയുടെ ദുരവസ്ഥ യില്‍ മടുപ്പും വേദനയും ഉണ്ടാവുന്നു. ത്യാഗമനസ്സുകള്‍ ജീവന്‍ കൊടുത്തു നേടിയ ഇന്ത്യയെന്ന സ്വരാജ്യം കളവിന്റെയും കരിഞ്ചന്തയുടെയും അധികാര മത്സരങ്ങളുടെയും കേന്ദ്രമായി മാറിയി രിക്കുന്നു. സ്വാതന്ത്രത്തിനു വേണ്ടി ജീവന്‍ ത്യജിച്ച ഒരു ദേശാഭിമാനിയുടെ മകള്‍ മദ്യപിച്ചു വിദേശിയുടെ തോളില്‍ത്തുങ്ങി മുക്കാലും നഗ്നയായി പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പുറ ത്തേക്കു വരുന്ന കാഴ്ചയ്ക്ക്‌ അവര്‍ സാക്ഷ്യം വഹിക്കുന്നു. ഇന്ത്യയുടെ വിഭജനവും സാമുദാ യിക കലാപങ്ങളും സന്നദ്ധരപവര്‍ത്തകരുടെ മനസ്സുമടുപ്പിച്ചിരുന്നു. ചിലര്‍ മന്ത്രിമാരും കുറെ പ്പേര്‍ എം.പി മാരുമായി മറ്റു ചിലര്‍ കോണ്‍ട്രാകടര്‍മാരും കരിഞ്ചന്തക്കാരുമായി മാറി പണം സമ്പാദിക്കുന്നു. മദ്യ നിരോധനത്തിന്റെ നാട്ടില്‍ ലഹരി സാധനങ്ങള്‍ വ്യാപകമാവുന്നു. ഭോഗ വാസനകള്‍ ആശ്രമത്തിലെ അന്തേവാസികളെയും പിടിമുറുക്കാന്‍ തുടങ്ങിയതിനൊപ്പം അവി ടെയുണ്ടായ അനഭിലഷണീയമായ ചില സംഭവങ്ങളും കൂടിയായപ്പോള്‍ ദേവീബഹന്‍ സ്വയം ശിക്ഷിക്കാനൊരുങ്ങി സന്യാസത്തിലേക്ക്‌ തിരിയുന്നു. സാമൂഹ്യബന്ധങ്ങള്‍ വിച്ഛേദിച്ച്‌ വ്യക്തി യിലേക്ക്‌ ചുരുങ്ങുന്ന ഈ കൃത്യം അവരെ സംബന്ധിച്ചിടത്തോളം വിചിത്രമായ ഒന്നായി വന്നു ഭവിക്കുന്നു. 132 സ്നേഹത്തെയും ബന്ധങ്ങളെയും നിരാകരിച്ച്‌ മുമ്പ്‌ ഉണ്ണിനമ്പൂതിരി എങ്ങനെയാണോ സ്വന്തം പ്യൂപ്പയിലേക്ക്‌ ഒതുങ്ങിയത്‌ അവിടേക്കു തന്നെയായി ഒടുക്കം ദേവീബഹന്റെയും ്രയാ ണം. പൂര്‍വ്വാ്രമവുമായി ബന്ധവിച്ഛേദനം നടത്തുന്നതായി പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും സ്നേഹബന്ധങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന്‌ അവരുടെ സന്യസ്ത ജീവിതത്തിന്‌ മോചനം ലഭിക്കുന്നില്ലെന്നും കാണാം.തങ്കത്തിന്റെ മകനെ കണ്ടപ്പോള്‍ അവരുടെ ഉള്ളിന്റെയുള്ളില്‍ ഉറ ങ്ങിക്കിടന്ന മാതൃത്വം പിടഞ്ഞുണരുന്നുണ്ട്‌. പുതിയ തലമുറയുടെ പ്രതിനിധിയും തങ്കം നായ രുടെ പേരക്കുട്ടിയുമായ ദേവികയുടെ കൈകളില്‍ അഗ്നിശുദ്ധി വരുത്തിയ ചെറുതാലി വെച്ചുനീ ട്ടിക്കൊണ്ട്‌, കലര്‍പ്പുകൂടാതെ ഉരുക്കിയിടിച്ച്‌ പുതിയ തലമുറക്കിഷടമുള്ളതു പോലെ ചെയ്തോ ളാന്‍ പറയുന്നു. പഴയ പാരമ്പര്യത്തിന്റെ നീക്കിയിരിപ്പാണ്‌ ആ സമ്മാനം. സ്വാതന്ത്ര്യത്തിന്റെ നട വഴികളെക്കുറിച്ച്‌ നല്ല ബോധ്യമുള്ള പുതുതലമുറയ്ക്കുമുമ്പില്‍ പഴമകളൊന്നും വിലപ്പോവി ല്ലെന്ന്‌ ഏവരും ഉള്‍ക്കൊളളുന്നുണ്ട്‌. “ദേവകി'യില്‍ നിന്ന്‌ “ദേവിക'യിലേക്കുള്ള അകലം യുഗങ്ങ ളുടേതാണ്‌. പഴയ ഫ്യൂഡല്‍ മനോഭാവങ്ങളെ അടിച്ചു പരത്തി സ്വാതന്ത്ര്യബോധത്തിന്റെ ജ്വലി ക്കുന്ന പുതിയ സൌവര്‍ണ്ണ സ്വപ്നങ്ങളെ പുതുതലമുറയുടെ ഇഷ്ടാനിഷടങ്ങള്‍ക്കൊത്ത മൂശ യില്‍ വാര്‍ത്തെടുക്കാനാണവരുടെ ഉപദേശം. എന്തെല്ലാം തിരിച്ചടികള്‍ നേരിട്ടാലും ദേവീബഹന്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ക്കു പിന്നാലെ പഴയ സഞ്ചാര പഥങ്ങളെ ഉപേക്ഷിച്ച്‌ നമ്പൂതിരി സമുദായം പുതുവഴികളിലേക്ക്‌ നടന്നു കയറുന്നതിന്റെ ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ദൃശ്യമാകുന്നുണ്ട്‌. അഗ്നിസാക്ഷിയും നവോത്ഥാനകാല സന്ദേശങ്ങളും ദുര്‍ബലമായ മനുഷ്യ നിശ്വയങ്ങളുടെ മേല്‍ വിധിവിളയാട്ടത്തിന്റെ സാക്ഷ്യപരതമെ ന്നോണം ഒരിക്കല്‍ എഴുതാതെ മാറ്റി നിര്‍ത്തിയ കാര്യങ്ങള്‍ പിന്നീട്‌ എഴുതാന്‍ നിര്‍ബന്ധിതയാ യി അനുവാചകസമക്ഷം സമര്‍പ്പിക്കുന്ന കഥയായാണ്‌ ലളിതാംബിക അന്തര്‍ജനം അഗ്നി സാക്ഷിയെ അവതരിപ്പിക്കുന്നത്‌. എഴുത്ത്‌ മുഴുവന്‍ സമയ തൊഴിലാക്കി മാറ്റാന്‍ സാധിക്കാതി രുന്ന ഒരു കാലത്തിന്റെ സാമൂഹികപരവും കുടുംബപരവും ലിംഗപരവുമായ പ്രതിസന്ധികളെ ക്കുറിച്ചുള്ള നോവലിസ്റ്റിന്റെ ഓര്‍മ്മ ഒരു വ്യക്തിയുടേതുമാത്രമല്ല സാമൂഹൃ ചരിത്ര പശ്ചാത്തല ങ്ങളുടെ കൂടി ഓര്‍മ്മയാണ്‌. കേരള സമൂഹരൂപീകരണ ചരിത്രത്തിന്റെ വിവിധ തലങ്ങളില്‍ നമ്പൂതിരി ഗ്രഭാവം ചെലു ത്തിയ പങ്കു വളരെ നിര്‍ണ്ണായകമായിരുന്നു. എണ്ണംകൊണ്ട്‌ ചെറുതും കര്‍മ്മംകൊണ്ട്‌ ശക്തവുമാ യിരുന്നു കേരളത്തിലെ നമ്പൂതിരി വിഭാഗം ജീര്‍ണ്ണപാരമ്പര്യങ്ങളിലും മനുഷ്യത്വവിരുദ്ധമായ 133 ആചാരങ്ങളിലും അടിയുറച്ചു നിലകൊണ്ടത്‌ അവര്‍ക്കുമാത്രമല്ല മറ്റുവിഭാഗങ്ങള്‍ക്കും വമ്പിച്ച ബാധ്യതയായിത്തീര്‍ന്നു. യാഥാസ്ഥിതികത്വം പഴഞ്ചന്മാരെന്നും മന്തന്മാരെന്നുമൊക്കെയുളള അവ മതി അവര്‍ക്ക്‌ ചാര്‍ത്തിക്കൊടുത്തു. ര്രതികരിക്കാന്‍ ശേഷിയില്ലാത്തവരും അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരുമായ മനുഷ്യജന്മങ്ങള്‍ നമ്പൂരിത്തത്തിന്റെ ബലിയാടുകളായി മാറി. ഈ ജീര്‍ണ്ണ പാരമ്പര്യത്തോട്‌ സമുദായത്തിനകത്തും പുറത്തുനിന്നുമുള്ള ഏറ്റുമുട്ടലുകളും ശുദ്ധീകരണ പരി ശ്രമങ്ങളും നോവലിലെ മുഖ്യ ആഖ്യാനമായിത്തീരുന്നുണ്ട്‌. കൊളോണിയല്‍ കാലാവസ്ഥ 18-19 നൂറ്റാണ്ടുകളില്‍ പാരമ്പര്യത്തിന്റെ കെട്ടുപാടുകളില്‍ നിന്ന്‌ മോചനം നേടാനും പുരോഗതിയിലേക്കും പരിഷക്കാരത്തിലേക്കും മുന്നേറാനുളള സാഹ ചര്യം ഒരുക്കുന്നുണ്ട്‌. ഈ അന്തരീക്ഷം പിന്‍പറ്റി വ്യക്തികളിലൂടെയും വീക്ഷണങ്ങളിലൂടെയും ആചാരമര്യാദകളിലുടെയും പ്രകടിതമാകുന്ന സാമുദായിക ശാഠ്യങ്ങളെ തിരുത്താനും തകര്‍ക്കാ നുമുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകുന്നതിന്റെ ചിത്രീകരണവും അഗ്നിസാക്ഷിയില്‍ കാണാം. അന്തര്‍ജ്ജന ദുരിതങ്ങളെ സ്വയം തിരിച്ചറിയുന്ന തേതി പാരമ്പര്യത്തിന്‍റെ ചങ്ങലക്കെട്ടുകള്‍ ഭേദി ച്ചുകൊണ്ട്‌ അന്ധകരാവൃതമായ അന്തഃപുരത്തില്‍ നിന്ന്‌ പുറത്തുകടക്കുന്നു. സംസ്ക്കാരത്തെയും പരിഷ്ക്കാരത്തെയും കുറിച്ചുള്ള വീക്ഷണങ്ങള്‍ നവോത്ഥാനകാല തിരിച്ചറിവുകളായ ഉത്തരവാ ദിത്വബോധത്തിലേക്കും വ്യക്തിത്വ സ്ഥാപനത്തിലേക്കും അവരെ നയിക്കുന്നു. ഇതേ ബോധ്യ ങ്ങളുടെ വികസിത രൂപമാണ്‌ വ്യക്തിയില്‍ നിന്ന്‌ സാമൂഹികതയിലേക്കും ക്രമേണ ദേശരാഷ്ട്ര ബോധ്യങ്ങളിലേക്കും അവരെ വളര്‍ത്തുന്നത്‌. സാമൂഹികതയിലേക്കും ദേശീയതയിലേക്കുമുള്ള പരിണാമത്തില്‍ ഗാന്ധിജി അത്തരക്കാര്‍ക്ക്‌ ആദര്‍ശ മാതൃകയായിത്തീരുന്നതും നോവലില്‍ കാണാം. ഇന്ദുലേഖയില്‍ ദൃശ്യമാവുന്ന ്രിട്ടീഷ്‌ അനുകൂല സാമൂഹ്യ-രാഷ്ട്രീയാദര്‍ശങ്ങള്‍ അഗ്നിസാക്ഷിയില്‍ കൊളോണിയല്‍ വിരുദ്ധ ജീവിതവീക്ഷണങ്ങളായിത്തിരുന്നു. അടിച്ചമര്‍ത്തപ്പെടുന്ന അന്തര്‍ജ്ജനത്വത്തെയും അനാചാരങ്ങള്‍ പേറി നടക്കുന്ന നമ്പൂതി രിത്തത്തെയും സ്വയം വിമര്‍ശനാത്മകമായി തിരിച്ചറിഞ്ഞതിന്റെ പ്രതീകമാണ്‌ പി.കെ.പി നന്വൂ തിരി. സാമൂഹ്യചരിത്രത്തില്‍ വി.ടി.ഭട്ടതിരിപ്പാടിനെപ്പോലുള്ളവരിലാണ്‌ ഈ കഥാപാത്രത്തിന്റെ ഛായ കണ്ടെത്താനാവുക. “നമ്പൂതിരിയെ മനുഷ്യനാക്കാനു'ള്ള മുദ്രാവാക്യം ഒറ്റയടിക്ക്‌ വിജയ ത്തിലെത്തിക്കാവുന്ന ഒന്നായിരുന്നില്ലെങ്കിലും പിന്നീടത്‌ സംഭവിക്കുന്നുണ്ട്‌. വിമോചകരായെത്തുന്ന യോഗക്ഷേമസഭയും നമ്പൂതിരിയുവജന സംഘവും പോലുള്ളവര്‍ ഇതിനുള്ള പാതയൊരുക്കു ന്നു. നമ്പൂതിരിവര്‍ഗ്ഗം കണ്ടില്ലെന്നു നടിക്കുന്നുണ്ടെങ്കിലും പഠിപ്പിന്റൈയും പരിഷക്കാരത്തി 134 ന്റെയും ലോകത്തെ മറ്റു വിഭാഗങ്ങള്‍ തിരിച്ചറിയുന്നു. സംസ്കൃതത്തില്‍ നിന്ന്‌ ഇംഗ്ലീഷിലേക്കും അനാചാരങ്ങളില്‍ നിന്ന്‌ സംസ്ക്കാരത്തിലേക്കുമുളള പരിവര്‍ത്തനങ്ങള്‍ നടക്കാന്‍ തുടങ്ങുന്നു. അത്തരം സാധ്യതകള്‍ കണ്ടറിയുന്ന നായര്‍ തൊട്ടുള്ള നമ്പൂതിരിയിതര വിഭാഗങ്ങള്‍ വിധേയത്വ ബോധം കുടഞ്ഞെറിഞ്ഞ്‌ സ്വാതന്ത്ര്യത്തിലേക്കും അഭിമാനബോധത്തിലേക്കും പരിവര്‍ത്തിതമാ കുന്നതിന്റെ ചിത്രവും അഗ്നിസാക്ഷിയില്‍ കാണാം. സ്വാതന്ത്രയാനന്തരകാലം ശുഭസൂചനകള്‍ മാത്രം സമ്മാനിക്കുന്ന ഒന്നായി അനുഭവപ്പെ ടുന്നില്ല. കടന്നുവന്ന വഴിയെയും ത്യാഗജന്മങ്ങളെയും സയകര്യപൂര്‍വ്വം മറക്കാന്‍ തുടങ്ങിയപ്പോള്‍ സമൂഹം സ്വാര്‍ത്ഥതയിലേക്കും അവസരവാദത്തിലേക്കും ധര്‍മ്മശോഷണത്തിലേക്കും തിരിയു ന്നതിന്റെ വിലക്ഷണ ചിത്രവും നോവലില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്‌. നോവലിസ്റ്റിനെ സംബ ന്ധിച്ചിടത്തോളം വൈകാരികതയും സഹാനുഭൂതിയും നിറഞ്ഞുനില്‍ക്കുന്ന കഥാഖണ്ഡമാണെ ങ്കില്‍ക്കൂടി ഈ കൃതി കേരളീയ സാമുഹ്യ നവോത്ഥാനഘട്ടത്തിലെ തീവ്രവും തീക്ഷ്ണവുമായ സംഭവപരമ്പരകളുടെ കലാപരമായ ആവിഷക്കാരം കൂടിയായിത്തിര്‍ന്നിരിക്കുന്നു എന്നു കാണാം. അടിക്കുറിപ്പുകള്‍ 1. പ്രൊഫ.എന്‍.ഗോപിനാഥന്‍ നായര്‍, മനുസ്മൃതി (സംഗൃഹീത പുനരാഖ്യാനം) ഡി.സി. ബുക്‌സ്‌, കോട്ടയം, പേജ്‌ 86 2. പ്രൊഫ.എന്‍.ഗോപിനാഥന്‍ നായര്‍, മനുസ്മൃതി (സംഗൃഹീത പുനരാഖ്യാനം) ഡി.സി. ബുക്‌സ്‌, കോട്ടയം, പേജ്‌ 106 3. ഇ.എം.എസ്‌; പി.ഗോവിന്ദപ്പിള്ള, ഗ്രാംഷിയന്‍ വിചാരവിപ്ലവം, ചിന്ത പബ്ലിഷേര്‍സ്‌, തിരുവ നന്തപുരം, പേജ്‌ 31-36 4. ' എ.എം.എന്‍ ചാക്യാര്‍, അവസാനത്തെ സ്മാര്‍ത്തവിചാരം, സാംസ്ക്കാരിക പ്രസിദ്ധീക രണ വകുപ്പ്‌, കേരള സര്‍ക്കാര്‍ 2011, പേജ്‌ 3. 5. എസ്‌.കെ.വസന്തന്‍, കേരള ചരിത്ര നിഘണ്ടു, നാഷണല്‍ ബുകസ്റ്റാള്‍ കോട്ടയം 1983, പേജ്‌ 217. 6. വില്യം ലോഗന്‍, ലോഗന്റെ മലബാര്‍ മാന്വല്‍ (വിവ: ടി.വി. കൃഷണന്‍), മാതൃഭൂമി ബുക്‌സ്‌, കോടുയം, 2004, പേജ്‌ 121. 7. എസ്‌.കെ.വസന്തന്‍, കേരളചരി്രനിഘണ്ടു, നാഷണല്‍ ബുകസ്റ്റാള്‍ കോട്ടയം, 1983, പേജ്‌ 217 135 8. ഐ.വി.ബാബു, നമ്പൂതിരി നവോത്ഥാനത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാംസ്ക്കാ രികവുമായ ഫലങ്ങള്‍ (ഗവേഷണ പ്രബന്ധം. 1996), പേജ്‌ 17. 9. പി.കെ.ഗോപാലകൃഷ്ണന്‍, ഫ്യൂഡലിസം - കേരള ചരിത്രം (കേരള ഹിസ്റ്ററി അസോസി യേഷൻന്‍), ഏറണാകുളം, പേജ്‌ 104. 10. പി.കെ.ഗോപാലകൃഷ്ണന്‍, കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം - കേരളഭാഷാ ഇ൯സ്റ്റി OWS - തിരുവനന്തപുരം, ജനവരി 2000, പേജ്‌ 281. 11. വി. ഭാസ്‌ക്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, പേജ്‌ 1088. 12. എം.പി.ഭട്ടതിരിപ്പാട്‌, “പ്രേംജി - വി.ടിയുടെ സൃഷ്ടി”, ദേശാഭിമാനി വാരിക 1995 നവംബര്‍ 12, ലക്കം 22, പുസ്തകം 27. 13. പി.ഭാസ്ക്കരനുണ്ണി, “കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍” - കേരള സാഹിത്യ അക്കാദമി, തൃശൂര്‍, ജനുവരി 2005, പേജ്‌ - 4 (മലയാള മനോരമ മുഖപ്രസംഗം 1899). 14. വി.ടി.ഭട്ടതിരിപ്പാട്‌, മായയോ മന്‍മതിശ്രാന്തിയോ, വി.ടി.സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സി.ബു കസ്‌. കോട്ടയം, 1997, പേജ്‌ - 71. 15. ലളിതാംബിക അന്തര്‍ജ്ജനം, ആത്മകഥയ്ക്ക്‌ ഒരാമുഖം, കറന്റ്‌ ബുക്‌സ്‌ തൃശൂര്‍, പേജ്‌ 31. 16. ലളിതാംബിക അന്തര്‍ജ്ജനം, ആത്മകഥയ്ക്ക്‌ ഒരാമുഖം, കറന്റ്‌ ബുക്‌സ്‌ തൃശൂര്‍, പേജ്‌ 21. 17. നന്ദന്‍, കുറിയേടത്ത്‌ താത്രി,കറന്റ്‌ ബുക്‌സ്‌, കോട്ടയം, പേജ്‌ - 119. 18. ഡോ.ഫ്രാന്‍സിസ്‌ ബുക്കാനന്‍, ്രാന്‍സിസ്‌ ബുക്കാനന്റെ കേരളം (വിവ. ഡോ.സി.കെ. കരീം) കേരള ഭാഷാ ഇന്‍ സ്ററിറ്റ്യൂട്ട, തിരുവനന്തപുരം, പേജ്‌ 85. 19. വില്യം ലോഗന്‍, ലോഗന്റെ മലബാര്‍ മാന്വല്‍ (വിവ. ടി.വി.കൃഷ്ണന്‍), മാതൃഭൂമി ബുക്‌സ്‌, 2004, പേജ്‌ 120. 20. കെ.കേളപ്പന്‍ (അവതാരിക), വി.ടി.സമ്പൂര്‍ണ്ഠകൃതികള്‍, ഡി.സി.ബുകസ്‌ - കോട്ടയം, 1997, പേജ്‌ 345. 21.1 ചെറുകാട്‌,ജീവിതപ്പാത,ചിന്ത പബ്ലിഷേര്‍സ്‌, തിരുവനന്തപുരം, പേജ്‌ 19. 22. വി.ടി.ഭട്ടതിരിപ്പാട്‌, വി.ടി സമ്പൂര്‍ണ്ണകൃതികള്‍, ഡി.സി.ബുക്‌സ്‌, കോട്ടയം, 1997 പേജ്‌ 219. 23. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, ആഗസ്ത്‌ 2002, പേജ്‌ 25. 24. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, ആഗസ്ത്‌ 2002, പേജ്‌ 27. 136 25. ലളിതാംബിക അന്തര്‍ജ്ജനം,അഗ്നിസാക്ഷി, കറന്റ്‌ ബുക്സ്‌, തൃശൂര്‍, ആഗസ്ത്‌ 2002, പേജ്‌ 52. 26. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, ആഗസ്ത്‌ 2002, പേജ്‌ 56. 27. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി - കറന്റ്‌ ബുകസ്‌, തൃശൂര്‍ - ആഗസ്ത്‌ 2002, - പേജ്‌ 22. 28. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി - കറന്റ്‌ ബുകസ്‌, തൃശൂര്‍ - ആഗസ്ത്‌ 2002, - പേജ്‌ 18. 29. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി - കറന്റ്‌ ബുകസ്‌, തൃശൂര്‍ - ആഗസ്ത്‌ 2002, പേജ്‌ 61. 30. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി - കറന്റ്‌ ബുക്‌സ്‌, തൃശൂര്‍ - ആഗസ്ത്‌ 2002, പേജ്‌ 62, 63. 31 വി.ടി.ഭട്ടതിരിപ്പാട്‌, വി.ടി.സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സി.ബുക്‌സ്‌ കോട്ടയം, 1997, പേജ്‌ 192. 32. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, ആഗസ്ത്‌ 2002, പേജ്‌ 34. 33. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി - കറന്റ്‌ ബുകസ്‌, തൃശൂര്‍ - ആഗസ്ത്‌ 2002, പേജ്‌ 36. 34. വി.ടി.ഭട്ടതിരിപ്പാട്‌, ദക്ഷിണായനം (ആത്മകഥ), വി.ടി.സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സി.ബുക്‌സ്‌, കോടുയം, 1997, പേജ്‌ 236. 35. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, ആഗസ്ത്‌ 2002, പേജ്‌ 35. 36. ലളിതാംബിക അന്തര്‍ജ്ജനം, അഗ്നിസാക്ഷി, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, ആഗസ്ത്‌ 2002, പേജ്‌ 55. 37. ലളിതാംബിക അന്തര്‍ജ്ജനം, ആത്മകഥയ്ക്ക്‌ ഒരാമുഖം, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍, പേജ്‌ 73. 38. എം.ആര്‍.മഹേഷ്‌, മലയാള നോവലും ദേശീയതയും, പ്രകാശന വിഭാഗം, കേരള സര്‍വ്വക ലാശാല, തിരുവനന്തപുരം, 2012, പേജ്‌ 34. 39. വി.ടി.ഭട്ടതിരിപ്പാട്‌, ദക്ഷിണായനം (ആത്മകഥ), വി.ടി.സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സി.ബുക്‌സ്‌ കോടുയം, 1997, പേജ്‌ 251. 137 അദ്ധ്യായം നാല്‍ അയല്‍ക്കാര്‍ 1963ല്‍ രചിക്കപ്പെട്ടതെങ്കിലും “അയല്‍ക്കാര്‍” എന്ന നോവല്‍ പ്രതിനിധാനം ചെയ്യുന്നത്‌ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലെ കേരളീയ സാമൂഹൃപശ്ചാത്തലത്തെയാണ്‌. സ്വാതന്ത്ര്യ പൂര്‍വുഘട്ടങ്ങളിലെ രാഷ്ട്രീയ ചലനങ്ങള്‍, സാമുദായിക ബന്ധങ്ങള്‍, ഫ്യൂഡല്‍ സാമ്പത്തിക സ്മ്്രദായങ്ങള്‍, ചില സാമൂഹ്യവര്‍ഗ്ഗങ്ങളുടെ മുഖ്യാധാരാര്രവേശനം തുടങ്ങി അനവധി വിഷ യങ്ങള്‍ ഇതില്‍ ചരിത്രബോധത്തോടെയും റിയലിസ്റ്റിക്ക്‌ ആയ വീക്ഷണത്തോടെയും ആവി ഷ്ക്കരിക്കാന്‍ കേശവദേവ്‌ ശ്രമിച്ചിട്ടുണ്ട്‌. ഇത്‌ വിശദിീകരിക്കണമെങ്കില്‍ അക്കാലത്തെ കേരളീയ സാമൂഹ്യരാഷ്ട്രീയ സാഹ ചര്യങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്‌. കേരളത്തിന്റെ ധൈഷണിക മണ്ഡലത്തെ ചൂടുപിടിപ്പി ക്കുകയും ചലനാത്മകമാക്കുകയും ചെയ്ത കാലമാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം. സാംസ്കാരികമായ നവോത്ഥാനകാലം എന്ന്‌ പിന്നീട്‌ വ്യവഹരിക്കപ്പെട്ട ഈ കാലത്ത്‌ കേരള ത്തിന്റെ ചിന്താതലത്തിലും തല്‍ഫലമായി സാമൂഹിക-സാംസ്കാരിക-രാ്മരീയ മേഖലകളിലും ദൃശ്യമായ പരിവര്‍ത്തനങ്ങളെ പ്രധാനമായും ഇങ്ങനെ സംഗ്രഹിക്കാം: (i) ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ സാന്നിധ്യവും അച്ചടിയും പര്മാസികകളുടെ പ്രചാരവും വഴി രൂപപ്പെട്ട ബൌദ്ധികമായ ഉണര്‍പ്വ്‌. (ii) കേസരി ബാലകൃഷ്ണപിള്ള തന്റെ പ്രതത്തിലൂടെ യൂറോപ്യന്‍ സാഹിത്യത്തിലെ എഴു ത്തുകാരുടെ വൈവിധ്യപൂര്‍ണ്ണമായ ജീവിതാവസ്ഥകളെ വളര്‍ന്നുവരുന്ന മലയാള എഴു ത്തുകാര്‍ക്കു മുമ്പില്‍ തുറന്നുവെച്ചു. ബല്‍സാക്ക്‌, ഇബ്സെന്‍, മോപ്പസാങ്‌, ആന്റണ്‍ ചെക്കോവ്‌, വികടര്‍ യൂഗോ തുടങ്ങിയ വിശ്വസാഹിത്യകാരന്മാരുടെ രചനകള്‍ മലയാളി കള്‍ക്കു പരിചയപ്പെടുത്തി. (i) എഴുത്തുകാര്‍ ക്ലാസ്സിക്ക്‌-പാരമ്പര്യരീതി വിട്ടു റിയലിസ്സിക്ക്‌ വീക്ഷണത്തിലൂടെ ജീവിതത്തെ നോക്കാന്‍ ആരംഭിച്ചു. സംസ്കൃതത്തിന്റെ സ്വാധീനത്തില്‍ നിന്ന്‌ മോചിപ്പിക്കപ്പെടട സാഹി തൃത്തെ ആഴത്തിലും പരപ്പിലുമുള്ള ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കു ചേര്‍ത്തു നിര്‍ത്തി. (ഴ) ഇന്ത്യന്‍ സ്വാതന്ത്രയസമരവും ഗാന്ധിയന്‍ ആദര്‍ശങ്ങളും വലിയ വിഭാഗം ജനങ്ങളെയും 138 ചിന്തകരെയും സ്വാധീനിച്ചു. ദേശീയബോധം, ആത്മാഭിമാനം, സ്വാതന്ത്രയവാഞ്ഛ, അഹിംസ എന്നിവയിലധിഷ്ഠിതമായ രാഷ്ട്രീയ-സാമുഹിക വീക്ഷണങ്ങള്‍ വലിയ ഒരു വിഭാഗത്തെ ഒറ്റ നൂലിലെന്ന പോലെ കോര്‍ത്തിണക്കി. ഒരു പൊതുമണ്ഡലം രൂപീകൃത മായി. (Vv) ഒക്ടോബര്‍ വിപ്ലവം മുന്നോട്ടുവെച്ച രാഷ്ര്രീയാദര്‍ശങ്ങള്‍ കേരളധൈഷണികതയേയും സ്വാധീനിച്ചു. അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാതരത്തിലുമുള്ള വിവേചനങ്ങളില്‍ നിന്നും വിമുക്തി നേടി സാമൂഹിക സമത്വമെന്ന സ്വപ്നത്തിലേക്ക്‌ ഉയരാനുള്ള ആവേ ശവും ഉത്സാഹവും ജനങ്ങളില്‍ പ്രകടമായി. ഴ്) ജാതിമത ചിന്തകള്‍ക്കതീതമായി വ്യക്തികള്‍ക്ക്‌ തമ്മില്‍ കൂടിച്ചേരാനും ആശയങ്ങള്‍ പങ്കു വെക്കാനും വാദ്രപതിവാദങ്ങള്‍ നടത്താനുമുതകുന്ന ഒരു പൊതുമണ്ഡലം (Public sphere) രൂപീകൃതമായി. ഴ്വ) കോളനിവല്‍ക്കരണത്തിന്റെ നുകത്തില്‍ നിന്നും വിമോചിതരാവാനുള്ള തീ്രമായ അഭി ലാഷം രൂപപ്പെട്ടു. വ) മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ചിന്താപദ്ധതികള്‍ ഒരു വിഭാഗം എഴുത്തുകാരെയും ചിന്തകരെയും സ്വാധിനിച്ചു. പുരോഗമന കാഴ്ചപ്പാടുള്ള ഇവരെ ഇടതു ചിന്താധാരകള്‍ സ്വാധീനിക്കു കയും അവര്‍ സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരായി മാറുകയും ചെയ്തു. (ix) സിഗ്മണ്ട്‌ ഫ്രോയ്ഡ്‌, യുങ്ങ്‌ തുടങ്ങിയവരുടെ മനോവിജ്ഞാനീയ സിദ്ധാന്തങ്ങള്‍, ആധു നിക സാമൂഹ്യശാസ്ത്രം, ശാസ്ത്രീയ വീക്ഷണം തുടങ്ങിയവ ബൌദ്ധിക തലത്തെ സ്വാധീ നിച്ചു. (x) 1937 ല്‍ ജീവല്‍ സാഹിത്യപ്രസ്ഥാനമായി ആരംഭിച്ച്‌ 1944ല്‍ പുരോഗമനസാഹിത്യ ഗ്രസ്ഥാ നമായി മാറിയ സംഘടന, സാമൂഹത്തിലെ അനീതിക്കും അധര്‍മ്മത്തിനുമെതിരെ പ്രയോ ഗിക്കാവുന്ന ശക്തമായ ഉപകരണമെന്ന നിലയില്‍ സാഹിത്യത്തെ കണ്ടു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചുഷക-ചുഷിത വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ സാമ്പത്തിക ഘട നയില്‍ സാഹിത്യകാരന്‍ ചൂഷിതപക്ഷത്ത്‌ നില്‍ക്കണമെന്ന കാഴ്‌ച്ചപ്പാട്‌ ഉയര്‍ത്തിപ്പിടിച്ചു. ഇങ്ങനെയെല്ലാമുള്ള സവിശേഷമായ സാമൂഹൃയ-രാഷ്ര്രീയ-സാംസ്കാരിക സാഹ ചര്യത്തില്‍ എഴുത്തിന്റെ ലോകത്ത്‌ വ്യാപരിച്ചവരാണ്‌ തകഴി, കേശവദേവ്‌, പൊന്‍കുന്നംവര്‍ക്കി, ഉറുബ്‌, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങിയവര്‍. പനരാണികതയുടെ ഗതാനുഗതികത്വത്തെ കൈയൊഴിഞ്ഞ അവര്‍ സാധാരണ മനുഷ്യരുടെ ജീവിത്രപശ്്‌നങ്ങളാണ്‌ തങ്ങളുടെ രചനകള്‍ക്ക്‌ 139 വിഷയമാക്കിയത്‌. വര്‍ഗബോധം, സ്വാതന്ത്യബോധം, തുടങ്ങി അനവധിയായ വിഷയങ്ങള്‍ അവ തരിപ്പിക്കുന്ന എഴുത്തുകാരുടെ ഒരു കൂട്ടം തന്നെ ഉയര്‍ന്നു വന്നു. അത്‌ മലയാള നോവല്‍സാഹി തൃരംഗത്ത്‌ ഒരു പുതിയ യുഗത്തിന്‌ നാന്ദികുറിച്ചു. ഈ സവിശേഷ ഘട്ടത്തിലെ കേരളീയ ജീവി തമാണ്‌ അയല്‍ക്കാര്‍ എന്ന നോവലില്‍ തെളിഞ്ഞുനില്‍ക്കുന്നത്‌. അയല്‍ക്കാര്‍ - കര്‍ത്താവും കഥാകാലവും 1904 ല്‍ ആണ്‌ കേശവദേവിന്റെ ജനനം. ക്ഷയിച്ചുകൊണ്ടിരിക്കുന്ന തറവാട്ടില്‍ ദാരിദ്യവും കഷടപ്പാടും അനുഭവിച്ചു കൊണ്ടുള്ള ബാല്യകമാരങ്ങളായിരുന്നു ദേവിന്റേത്‌. അതിന്റെ ദയ നീയത സ്വയം അനുഭവിച്ച അദ്ദേഹത്തെ സംബന്ധിച്ച്‌, ജീവിതത്തിന്റെ തന്നെ ആവിഷക്കാരമാ യിരുന്നു എഴുത്ത്‌. ദേവിന്റെ ചിന്തകള്‍, അസമത്വങ്ങള്‍ വരുത്തിവെക്കുന്ന സാമൂഹിക-സാമ്പ ത്തിക വ്യവസ്ഥിതിക്കെതിരെ തിരിയുന്നുണ്ട്‌. അവ, നിലനില്‍ക്കുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിക്ക്‌ നേരെയുള്ള പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെ എഴുത്തുകളും ്രസംഗങ്ങളുമായി മാറി. സഹോദരന്‍ അയ്യപ്പന്‍, ബാരിസ്റ്റര്‍ എ.കെ. പിള്ള തുടങ്ങിവരുമായുള്ള ബന്ധം സാമൂഹ്യ-രാ ഷ്ട്രീയ വീക്ഷണങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഹിന്ദുമതത്തില്‍ അന്ന്‌ നിലനിന്നിരുന്ന കഠിനമായ ജാതിവിവേചനങ്ങളെപ്പറ്റി ദേവ്‌ ചിന്താ ധീനനായിരുന്നു. ജാതിയുടെയും അന്ധവിശ്വാസങ്ങളുടെയും നേരെ കര്‍ക്കശ നിലപാടെടുക്കുന്ന ആര്യസമാജത്തില്‍ അദ്ദേഹം ആകൃഷ്ടനായി. തുടര്‍ന്നാണ്‌ അദ്ദേഹം ആര്യസമാജ നേതാവായ പണ്ഡിറ്റ്‌ ഭൂഷിരാജ്‌ നല്‍കിയ പൂണൂല്‍ ധരിക്കുകയും കേശവപ്പിള്ള എന്ന പേരിലെ ജാതിചിഹനം മുറിച്ചു കളഞ്ഞ്‌ കേശവദേവ്‌ ആയി മാറുകയും ചെയ്തത്‌. കേസരി ബാലകൃഷ്ണപ്പിള്ള, എ.കെ. പിള്ള എന്നിവരൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ ദേവിന്റെ ചിന്തകളെ ഉദ്ദീപിപ്പിച്ചിരുന്നു. വിശ്വസാഹിതൃത്തിലൂടെ സഞ്ചരിച്ച ദേവ്‌ സാര്‍വ്വദേശീയ മാനവ ബോധത്തെക്കുറിച്ചുളള ധാരണകള്‍ രൂപപ്പെടുത്തി. പകല്‍ സമയങ്ങളില്‍ അദ്ദേഹം തൊഴി ലാളി ഗ്രസ്ഥാനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗങ്ങളിലും രാത്രി എഴുത്തിലും മുഴുകി. ഉണ്ണിനമ്പൂതിരി”, “സഹോദരന്‍ തുടങ്ങിയ പരതങ്ങളിലൂടെ അദ്ദേഹം തന്റെ ആശയ്രപചാ രണം നടത്തി. സാഹിത്യത്തെ ശക്തമായ പ്രചരണായുധമായി കണ്ട വ്യക്തിയാണ്‌ കേശവദേവ്‌. എം. കെ. സാനുവിനയച്ച ഒരു കത്തില്‍ അദ്ദേഹം തന്റെ കാഴ്ചപ്പാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌: “അപ്പോള്‍ എന്റെ മുന്‍പിലുളള ഗ്രശ്നം ജീവിതം മാത്രമാണ്‌. എന്നുവച്ചാല്‍, ദൈനന്ദിന ജീവിതവും ശാസ്ത്രവും തത്വചിന്തയും മതവും രാഷ്ട്രീയവും യുദ്ധവും സമാധാനവും എന്നു വേണ്ട എല്ലാം എല്ലാം ഉള്‍പ്പെട്ട ജീവിതം. 140 ഞാന്‍ ജീവിതത്തിന്റെ സാക്ഷിയല്ല. ജീവിതത്തിന്റെ ഉള്ളില്‍ നില്‍ക്കുന്നവനാണ്‌. അതു കൊണ്ട്‌, ജീവിതത്തിന്റെ ചലനങ്ങളില്‍ എന്റെ ചലനങ്ങള്‍ കൂടിയുണ്ട്‌. ആ ചലനങ്ങളെ ആസ്വദി ക്കാനും നിരൂപിക്കാനും വ്യാഖ്യാനിക്കാനും എന്നിലുള്ള ഏതോ ചില ശക്തിവിശേഷം എന്നെ പ്രേരിപ്പിക്കുന്നു. അതാണ്‌ എന്റെ സാഹിത്യസൃഷ്ടിയുടെ അടിസ്ഥാനം. എന്റെ മറ്റ്‌ സാഹിതൃകൃതികളെപ്പോലെ തന്നെ എന്റെ നോവലുകളും സോദ്ദേശ്യമാണ്‌. ജീവിതാന്വാദനവും ജീവിത നിരൂപണവും ജീവിതവ്യാഖ്യാനവുമാണ്‌.” ഓടയില്‍ നിന്ന്‌ (1944) എന്ന രചനയിലൂടെയാണ്‌ കേശവദേവ്‌ നോവല്‍ രംഗത്തേക്ക്‌ ്രവേശിച്ചത്‌. അദ്ദേഹത്തിന്റെ രചനകളില്‍ സവിശേഷമായ സഹൃദയശ്രദ്ധ നേടിയ കൃതികള്‍ ശ്രാന്താലയം (1949), റനഡി (1958), കണ്ണാടി (1967, അയല്‍ക്കാര്‍ (1963) എന്നിവയാണ്‌. കേരളത്തില്‍ പുരോഗമനസാഹിത്യരസ്ഥാനം ഈദ്യോഗികമായി തുടക്കം കുറിക്കും മുമ്പു തന്നെ കേശവദേവ്‌ പുരോഗമന സാഹിത്യകാരനായിരുന്നുവെന്ന്‌ കേസരി അഭി(്രായപ്പെട്ടിട്ടു ണ്ട്‌. പുരോഗമനവ്ഷണം സാമുഹ്യനവികരണബോധവും ജ്വലിച്ചു നിന്ന സ്വാതന്ത്രൃപൂര്‍വ്വ ദശകങ്ങളില്‍ “കേസരി സ്കൂള്‍” ദേവിന്റെ ബദ്ധികതയെ അടിമുടി സ്വാധിനിച്ചിരുന്നു. എതിര്‍പ്പിന്റെ തത്വശാസ്ത്രത്തിലേക്ക്‌ താനെത്തിച്ചേര്‍ന്നത്‌ ഒരുതരം അപകര്‍ഷതാബോധം നിമി ത്തമായിരുന്നുവെന്ന്‌ ദേവ്‌ തന്റെ ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട. ഈ അപകര്‍ഷത താനുള്‍പ്പെട്ട സവര്‍ണ്ണ-ഫ്യൂഡല്‍ വിഭാഗത്തിനെതിരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായി പരി വര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. രാമായണം ചുട്ടുകരിക്കുക, ഗോമാസം തിന്നുക, മിശ്രവി വാഹം സാര്‍വ്രതികമാക്കുക തുടങ്ങിയ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും അത്തരം ്രവര്‍ത്തന ങ്ങളില്‍ വീറോടെ പങ്കെടുക്കുകയും ചെയ്ത അദ്ദേഹം, ആര്യസമാജം വിട്ട തൊഴിലാളി ്രസ്ഥാ നത്തിലും കോണ്‍ഗ്രസ്സിലും ഗ്രവര്‍ത്തിച്ചിട്ടുണ്ട. കോണ്‍ഗ്രസ്‌ വിട്ടു കുറേക്കാലം കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലും പ്രവര്‍ത്തനനിരതനായി. ഒരു ഘട്ടത്തില്‍ കമ്മ യുണിസ്റ്റ്‌ (AIO) യയശാസ്ത്രത്തിന്റെ കരുത്തുറ്റ ്രചാരകനായ ദേവ്‌ പിന്നീട്‌ അതിന്റെ കടുത്ത വിമര്‍ശകനുമായി മാറി. തന്റെ എഴുത്തിനെയും ്രസംഗത്തെയും കുറിച്ച്‌ ധാരാളം ആക്ഷേപങ്ങളും എതിര്‍പ്പു കളും ഉയര്‍ന്നു വന്നെങ്കിലും അതില്‍ ദേവ്‌ കുലുങ്ങിയിരുന്നില്ല. “ഒറിജിനാലിറ്റി, സിന്‍സിയറിറ്റി, ക്ലിയര്‍നസ്സ്‌ എന്നീ ടോള്‍സ്റ്റോയിയുടെ മൂന്ന്‌ അടിസ്ഥാന കലാതത്വങ്ങളെ ഞാന്‍ എന്നും അനു സരിക്കാന്‍ ശ്രമിച്ചിട്ടുണ്ട. ആവശ്യമുളള എഴുതുക, ആവശ്യത്തില്‍ കൂടുതല്‍ ഒരക്ഷരവും എഴു താതിരിക്കുക- അതെന്റെ ഒരു മുദ്രാവാക്യമാണ്‌ ? എന്ന്‌ ദേവ്‌ തന്റെ വീക്ഷണം അവതരിപ്പിക്കു ന്നുണ്ട്‌. എന്നാല്‍ ഈ അവകാശവാദത്തില്‍ ആദ്യഭാഗത്തോട്‌ നീതി പുലര്‍ത്താന്‍ അദ്ദേഹം പര 141 മാവധി ശ്രമിച്ചിട്ടുണ്ടെന്നു പറയാമെങ്കിലും അവസാനഭാഗത്തോട്‌ സാധിച്ചിട്ടില്ല എന്നതിന്‌ “അയല്‍ക്കാര്‍” അടക്കമുള്ള നോവലുകള്‍ തെളിവാണ്‌. കഥാകാലവും സാമുഹൃപശ്ചാത്തലവും കേരളത്തിലെ സാമൂഹ്യഘടനയിലെ ഗ്രമുഖ ജാതി-മത ശക്തികളായ നായര്‍-ഈഴവ- ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ജീവിതവും ജീവിത പരിവര്‍ത്തനങ്ങളും സാമൂഹികമായ ഉള്‍ക്കാ ഴ്ചയോടെ അവതരിപ്പിക്കുന്ന നോവലാണ്‌ “അയല്‍ക്കാര്‍. കാലഘട്ടങ്ങളിലൂടെയുള്ള പരിവര്‍ത്തന ത്തിന്റെ ഗതിവിഗതികള്‍ സവിശേഷമായ പശ്വാത്തലത്തില്‍ 19, 20 നൂറ്റാണ്ടുകളിലെത്തിനില്‍ക്കു ന്നതിനെ ദേവ്‌ സാമുഹൃചരിത്രദ്ൃയഷ്ട്യാ വിലയിരുത്തുന്നുണ്ട്‌: “കേരളത്തിന്റെ സാമൂഹൃപരിവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ പ്രത്യേകം ശ്രദ്ധേയമായ മൂന്നു സംഗതികളുണ്ട്‌. ഫ്യൂഡലിസത്തിന്റെ നേരിയ ഛായയുള്ള മരുമക്കത്തായ സ്മ്രദായത്തിന്റെ തകര്‍ച്ച, ജാതീയമായ അവശത കള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഈഴവ സമുദായത്തിന്റെ വിജയകര മായ സ്വാതന്ത്രസമരം, ഗ്രിസ്ത്യന്‍ സമുദായത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച. ഈ മൂന്നു പരിവര്‍ത്തനങ്ങളെ മൂന്നു കുടുംബങ്ങളില്‍ പ്രതിഫലിപ്പിക്കുന്നതാണ്‌ അയല്‍ക്കാര്‍.” കേരളത്തിന്റെ സാമൂഹ്യചരിത്രത്തില്‍ സംഭവിച്ചതായി ദേവ്‌ സൂചിപ്പിക്കുന്ന പരിവര്‍ത്ത നങ്ങള്‍ തല്‍ക്കാല സ്ൃഷ്ടികളായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സംഭവി ച്ചതായി പൊതുവെ പറയാമെങ്കിലും ഈ പരിവര്‍ത്തനത്തിനും സാമൂഹ്യ വിപ്ലവങ്ങൾക്കും നൂറ്റാ ണ്ടുകളുടെ ഭൂതകാല പശ്ചാത്തലമുണ്ട്‌. അങ്ങനെ വരുമ്പോള്‍ അയല്‍ക്കാര്‍ എന്ന നോവല്‍ പഠന വിധേയമാക്കണമെങ്കില്‍ നമ്മുടെ ജാതിവ്യവസ്ഥ, ഫഹ്യൂഡല്‍പാരമ്പര്യം, ഭൂവുടമാബന്ധ ങ്ങള്‍, മരുമക്കത്തായം, ജന്മിസമ്്രദായം, സംബന്ധം, നായര്‍ ബഹുഭര്‍തൃത്വം, കൊളോണിയല്‍ ആധിപത്യം, ഇന്ത്യന്‍ ദേശീയത, പരിഷക്കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങി പല വിഷയങ്ങളെയും കുറിച്ചും സമഗ്രമായി വിശകലനം ചെയ്യേണ്ടതായി വരും. ആര്യാധിനിവേശത്തെത്തുടര്‍ന്ന്‌ സംഘകാലത്തെ ഗോത്രജീവിതം തകരുന്നതോടെയാണ്‌ ശ്രമേണ ക്ഷേത്ര-ബബ്ബാഹ്മണ കേന്ദ്രീകൃതമായ പുതിയ സാമൂഹ്യവ്യവസ്ഥ രൂപപ്പെടുന്നത്‌. അതോടെ മുമ്പ്‌ നിലവിലുണ്ടായിരുന്ന സാമൂഹ്യഗണങ്ങള്‍ പുതിയ വ്യവസ്ഥിതിയിലെ ജാതിവി ഭാഗങ്ങളായി പരിണമിച്ചു. ജന്മിസ്ര്പദായം നില നിന്നു പോന്ന കാലത്തോളം ജാതി സമ്മ്രദാ യവും അതിനകത്തെ സാമൂഹ്യക്രമവും സാമ്പത്തിക ശ്രമവും പരസ്പരപൂരകമായി സ്വാധിനി ച്ചിരുന്നു. കൊല്ലവര്‍ഷക്കാലത്ത്‌ അസ്രാഹ്മണരായ വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക്‌ ദാനം ചെയ്ത 142 ഭൂമി പിന്നീട്‌ ്രാഹ്മണരുടെ സ്വത്തായി പരിഗണിച്ചപ്പോള്‍ അവര്‍ വമ്പിച്ച ഭുസ്വത്തിനുടമകളാ യി മാറി. ജന്മിമാര്‍ അനുഭവിച്ചുപോന്നിരുന്ന സ്വത്തിന്റെ ഒരു ഭാഗം ശ്രേണീബന്ധത്തിലെ അനു ചരര്‍ എന്ന നിലയില്‍ അവരെ ആശ്രയിച്ചു കഴിയുന്നവര്‍ക്കും അനുഭവിക്കാന്‍ സാധിച്ചിരുന്നു. ഭൂരിഭാഗം ഭൂമിയുടെയും കൈകാര്യകര്‍തൃത്വം ക്ഷേത്രങ്ങള്‍, ബ്രാഹ്മണര്‍, നാടുവാഴികള്‍ എന്നി ങ്ങനെയുള്ള വിഭാഗങ്ങളിലേക്കു കേന്ദ്രീകരിക്കപ്പെട്ടു. രാജാക്കന്മാരും ര്രാഹ്ണരും മാത്രമല്ല 18-൦ നൂറ്റാണ്ടോടുകൂടി നികുതി പിരിക്കാന്‍ ചുമതലപ്പെട്ട അധികാരികള്‍ പലരും അമിതാധി കാര പ്രയോഗത്തിലൂടെ ഭൂസ്വത്തിനുടമകളായി മാറുന്ന കാഴ്ച്ചയും കാണാവുന്നതാണ്‌. നാടുവാഴിത്തത്തില്‍ നിന്ന്‌ ബ്രിട്ടീഷ്‌ അധിനിവേശ കാലമാവുമ്പോഴേക്കും ഈ വിഭാഗങ്ങള്‍ ആളുകൊണ്ടും അര്‍ത്ഥം കൊണ്ടും അധികാരം കൊണ്ടും തികഞ്ഞ അഭിജാതവ്യ ന്ദമായി പരിണമിച്ചിരുന്നു. കേരളത്തിലെ വലിയ ജന്മികള്‍ തിരുവിതാംകൂറിലെയും കൊച്ചിയി ലെയും രാജാക്കന്‍മാരും മലബാറിലെ സാമൂതിരിമാരുമായിരുന്നു. തിരുവിതാംകൂറിന്റെ വസ്തു വകകളില്‍ മുക്കാല്‍ ഭാഗവും കൊച്ചിയിലെ മൂന്നിലൊന്നും പണ്ടാരവകയായിരുന്നു. മലബാറില്‍ സാമൂതിരിപ്പാടുകഴിഞ്ഞാല്‍ ചിറക്കല്‍, കോലത്തിരി, അറയ്ക്കല്‍, കോട്ടയം, കടത്തനാട്‌, മങ്കട മുതലായ കോവിലകങ്ങളും കവളപ്പാറ, നിലമ്പൂര്‍, കൂടാളി മുതലായ നാടുവാഴി നായര്‍ത്തറവാ ടുകളും പൂമുള്ളി, ഒളപ്പമണ്ണ, ദേശമംഗലം മുതലായ നമ്പൂതിരി കുടുംബങ്ങളും കൊണ്ടോട്ടിത്ത ങ്ങളെപ്പോലുള്ള മുസ്ലിം പ്രമാണികളും കൊച്ചിയില്‍ പാലിയത്തച്ചന്‍ തുടങ്ങിയ പ്രമുഖ കുടും ബങ്ങളും തിരുവിതാംകൂറില്‍ ഇടപ്പളളി, കിളിമാനൂര്‍, മുതലായ ഇടവകകളും മാടമ്പിമാരും നമ്പൂതിരിമാരുമായിരുന്നു പ്രമുഖ ജന്മികള്‍.* ബ്രീട്ടിഷ്‌ ഭരണത്തോടെയാണ്‌ 19-20 നൂറ്റാണ്ടുകളില്‍ കേരളത്തിന്റെ സാമൂഹ്ൃ-രാഷ്്രീയ മണ്ഡലങ്ങളില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത്‌. വൈദേശിക താല്‍പര്യങ്ങളുടെ സുഗ മമായ നടത്തിപ്പിനുള്ള വഴികളായിക്കൂടി നടപ്പിലാക്കപ്പെട്ട ആധുനിക വിദ്യാഭ്യാസരീതികളും കൊളോണിയല്‍ ഭരണസസമ്മ്രദായങ്ങളും നാട്ടുനടപ്പുകളെ മാറ്റിമറിച്ച്‌ വലിയ മാറ്റങ്ങള്‍ക്കുള്ള സാഹചര്യം സൃഷ്ടിച്ചു. ദീര്‍ഘകാലം സാമൂഹ്യഘടനയുടെ ചാലകശക്തിയായി നിലകൊണ്ടി രുന്ന നാടുവാഴിത്തഭരണത്തിന്‌ ഇളക്കം തട്ടി. മുതലാളിത്ത ഉല്പാദനബന്ധങ്ങള്‍ സ്വത്തുടമ സ്ഥതയിലും ഭുവുടമാബന്ധങ്ങളിലും പൊളിച്ചെഴുത്തിന്‌ കളമൊരുക്കി. വിവാഹം, കുടുംബം, തുടങ്ങിയ സാമൂഹ്യ്രമങ്ങളെ പരിഷ്ക്കരണത്തിനു വിധേയമാക്കി. ആംഗ്ലോസാക്സന്‍ നീതി ന്യായക്രമവും കോടതിയും അധികാരഭാഷയും അതുവരെ നിലവിലുണ്ടായിരുന്ന ഫ്യുൂഡല്‍ക്രമ ങ്ങളെ വലിയ തോതില്‍ സ്വാധീനിച്ചു. പാശ്ചാത്യമാതൃകയിലുള്ള പോലീസും പട്ടാളവും പരമ്പ 143 രാഗത നിയമ പരിപാലനരിതിയില്‍ മാറ്റം വരുത്തി. നാണ്യ - തോട്ടവിളകളുടെ വ്യാപനം വാണി ജ്ൃകൃഷിയെ വിപുലീകരിക്കുകയും അത്‌ പുതിയ കാര്‍ഷിക ബന്ധങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ഇപ്രകാരമുള്ള നിരവധി സാമൂഹ്യ പരിണാമങ്ങളുടെ സാഹിതീയമായ ആവിഷ്ക്ക രണം കേശവദേവ്‌ “അയല്‍ക്കാരി'ലൂടെ നിര്‍വൃഹിച്ചു എന്നിടത്താണ്‌ ഈ നോവലിന്റെ പ്രസക്തി നിലക്കൊള്ളുന്നത്‌. ഇതിവൃത്തം തലയെടുപ്പുള്ള മംഗലശ്ശേരി - പച്ചാഴി തറവാടുകളുടെ സാമൂഹിക മേധാവിത്വത്തിന്റെയും പരസ്പരമുള്ള കിടമത്സരങ്ങളുടെയും ഉത്ഥാനപതനങ്ങളുടെയും ചരിത്രമാണ്‌ ഈ നോവലിലെ പ്രധാന പ്രമേയം. മംഗലശ്ശേരി തറവാട്ടിലെ പത്മനാഭപിള്ള കാരണവരാണ്‌ “അയല്‍ക്കാരി'ലെ മുഖ്യ കഥാപാത്രം. കുലമഹിമയും ദീനാനുകമ്പയും മനുഷ്യത്വവുമുള്ള ജന്മിയാണയാള്‍. അദ്ദേ ഹത്തിന്റെ വലംകൈയാണ്‌ കുഞ്ഞന്‍. ഈഴവനായ കുഞ്ഞന്‍ പത്മനാഭ പിള്ളയ്ക്ക്‌ സ്വന്തം കുടുംബാംഗത്തെപ്പോലെയാണ്‌. വെള്ളപ്പൊക്കക്കാലത്ത്‌ കുടില്‍ നഷ്ടപ്പെട്ട അഭയമന്വേഷിച്ചു മംഗലശ്ശേരി പടിപ്പുരയിലെത്തിയ കുഞ്ഞുവറീത്‌ മെല്ലെമെല്ലെ ജന്മിയുടെ തണല്‍പറ്റി ചുവടുറ പ്പിച്ചു വളരുന്നു. പ്രധാനമായും ഈ മുന്നു വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും കേന്ദ്ര മാക്കി പുരോഗമിക്കുന്ന ഇതിവ്യത്തത്തോട്‌ ചേര്‍ന്ന്‌ ധാരാളം ഉപകഥകളും സംഭവഗതികളും രൂപപ്പെടുന്നുണ്ട്‌. കുട്ടൻപിള്ള വൈദ്യരുടെ കാലത്ത്‌ പുഷടിപ്പെടാന്‍ തുടങ്ങിയ മംഗലശ്ശേരി തറവാട്‌ മൂന്നു തലമുറയ്ക്കിപ്പുറം പത്മനാഭ പിള്ള, കമലാക്ഷി, സരോജിനി, സുമതി എന്നീ തറവാട്ടഗംങ്ങളുടെ കാലമെത്തിയപ്പോഴേക്കും ധനവും ആഭിജാത്യവും തികഞ്ഞ, ഒത്ത ഒരു നായര്‍ പ്രഭുകുടുംബ മായി വളരുന്നു. മംഗലശ്ശേരിയോട്‌ എല്ലാ അര്‍ത്ഥത്തിലും കിടപിടിക്കാന്‍ പോന്നവരും അവരുടെ പരമ്പരാഗത വൈരികളുമാണ്‌ പച്ചാഴി തറവാട്ടുകാര്‍. കൊല്ലിനും കൊലയ്ക്കും വരെ അധികാ രമുണ്ടായിരുന്ന പച്ചാഴിക്കാരണവരുടെ വാക്ക്‌ നിയമം തന്നെ ആയിരുന്നു. എന്നാല്‍ പുതിയ കാലത്ത്‌ അവരുടെ ഗതകാല പ്രഡിയും പ്രഭാവവും ചട്ടമ്പിത്തരങ്ങളിലും തിണ്ണമിടുക്കിലു മായി തരം താണുപോയി. വമ്പിച്ച സ്വത്തില്‍ കണ്ണുവെച്ച, പച്ചാഴിക്കാര്‍ പഴയ വൈരം മറന്ന്‌ മംഗ ലശ്ശേരിക്കാരുമായി സംബന്ധവഴിക്ക്‌ ഒന്നാവാന്‍ ശ്രമം നടത്തുന്നു. അങ്ങനെ മംഗലശ്ശേരിക്കാരും പച്ചാഴിക്കാരും പരസ്പരമുള്ള മാറ്റക്കല്യാണത്തിന്‌ വേദിയൊരുങ്ങി. പത്മനാഭപിള്ള-ദേവകിയ മ്മ, കമലാക്ഷിയമ്മ-നീലകണ്ഠക്കുറുപ്പു, സരോജിനിയമ്മ - ദാമോദരക്കുറുപ്പ്‌ ഇവര്‍ തമ്മിലുള്ള 144 സംബന്ധം നടന്നു. സുമതിയമ്മ പച്ചാഴിയിലെ അച്യുതക്കുറുപ്പിനെ സംബന്ധം ചെയ്യാന്‍ വിസ മ്മതിച്ചതിനാല്‍ മറ്റൊരു തറവാട്ടിലെ ഭാസ്‌ക്കരന്‍ നായരെ സംബന്ധം ചെയ്തു. സംബന്ധശേഷം പച്ചാഴിക്കാര്‍ അച്ചിവീട്ടില്‍ താമസമായി. അധികം വൈകാതെ തന്നെ പച്ചാഴിക്കാരുടെ സ്വഭാവ ദൂഷ്യം കാരണം ആ സംബന്ധങ്ങള്‍ തകര്‍ന്നു. ഒരു വെടിക്കെട്ടപകടത്തില്‍ സുമതിയമ്മയുടെ ഭര്‍ത്താവ്‌ മരിച്ചതോടെ മംഗലശ്ശേരി കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ വീണ്ടും പത്മനാഭപി ളളയുടെ തലയിലായി. ഇനിയൊരു സംബന്ധത്തിന്‌ പിള്ളയുടെ സഹോദരിമാര്‍ ഭയപ്പെട്ടു.അവ രുടെ നിര്‍ബന്ധത്തിനുവഴങ്ങി അച്ഛന്റെ അനന്തരവളായ ദാക്ഷാണിയമ്മയെ പത്മനാഭപിള്ള വിവാഹം ചെയ്തു. പത്മനാഭപിളളയുടെ രണ്ടാം വിവാഹത്തോടെ തറവാട്ടിലേക്കു തിരിച്ചെത്താമെന്ന ആദ്യ ഭാര്യ ദേവകിയമ്മയുടെ മോഹം പൊലിഞ്ഞു. നിരാശയും അസൂയയും മൂത്ത അവര്‍ പിളളയുടെ സഹോദരിമാരെയും കുഞ്ഞനെയും ചേര്‍ത്ത്‌ അപവാദം പറഞ്ഞുപരത്തിയത്‌ പരസ്പരമുള്ള കലഹത്തില്‍ കലാശിക്കുകയും ഒടുക്കം പിള്ള ജയിലാകുകയും ചെയ്യുന്നു. കേസ്‌ നടത്തിപ്പി നായി സഹായഹസ്തം നീട്ടുന്ന കുഞ്ഞുവറീത്‌, പിളളയുടെ സ്ഥലങ്ങള്‍ ഒന്നൊന്നായി കൈവ ശമാക്കുന്നു. നായരീഴവ ലഹളയില്‍ കുഞ്ഞന്റെ കുടുംബത്തെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പിള്ള യുടെ പേരില്‍ മറ്റൊരു കേസും കൂടി വന്നു ചേര്‍ന്നു. ഈ കേസുകളില്‍ പിള്ള ശിക്ഷിക്കപ്പെട്ട തോടെ തറവാട്‌ അനാഥമായി. നാലുതലമുറ സമ്പാദിച്ച സ്വത്തില്‍ ഏറിയ പങ്കും കേസ്‌ നടത്തി പിനെത്തുടര്‍ന്ന്‌ കുഞ്ഞുവറീതിന്റെ കൈയിലായി. തറവാട്ടിലെ പെണ്‍കുട്ടികളില്‍ ചിലര്‍ അന്യ ജാതിക്കാരുടെയും മതക്കാരുടെയും കൂടെ നാടുവിടുന്നു. പച്ചാഴിത്തറവാട്‌ ഇതിനിടെ തകര്‍ന്നു പോകുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ശിക്ഷകഴിഞ്ഞ്‌ തിരിച്ചെത്തുന്ന പത്മനാഭപിള്ള കാണുന്നത്‌ റോഡിനിരുവശത്തും ഉയര്‍ന്നു പൊങ്ങിയ ക്രിസ്ത്യാനികളുടെയും, ഈഴവരുടെയും വീടുകളാണ്‌. കണ്ടമ്പുലയന്റെ ആഗ്രഹപ്രകാരം പഴയ ആഭിജാത യത്തിന്റെ സ്മരണയില്‍ കൃഷിയുടെ മേല്‍നോട്ടം വഹിച്ചുകൊണ്ട്‌ പാടവരമ്പത്തെത്തുന്ന പത്മനാഭപിളളയെ അനന്തരവനായ രാജശേഖരന്‍ ചോദ്യം ചെയ്യുന്നു. ഈഴവ പ്രാമുഖ്യമുള്ള പടിഞ്ഞാറേക്കരയില്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളില ധിഷ്ഠിതമായ സാമൂഹ്യ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌. ഭജനമഠത്തിലെ ഒത്തുചേരലും സാമൂ ഹ്ൃപരിഷക്കരണ ചര്‍ച്ചായോഗങ്ങളും ഈഴവരുടെ പളളിക്കൂട്രപവേശനവുമൊക്കെ പുതിയ കാല ത്തിന്റെ മാറ്റങ്ങളായി പ്രത്യക്ഷപ്പെടുന്നു. കുഞ്ഞന്റെ മക്കളായ വാസുവും ദിവാകരനുമൊക്കെ യാണ്‌ പരിവര്‍ത്തനസംരംഭങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. തേയില സല്‍ക്കാരത്തെത്തു 145 ടര്‍ന്നുള്ള “ജാതിരാക്ഷസ്‌ന്റെ ദഹനവും ജാത്യധിക്ഷേപത്തെത്തുടര്‍ന്ന്‌ സ്കൂളില്‍ നിന്നുള്ള രാജിയും വിധേയത്വത്തോടെ ഇനിയും നിലകൊള്ളാന്‍ തയ്യാറല്ല എന്ന മനോഭാവത്തിന്റെ സാമു ദായികമായ പ്രത്യക്ഷീകരണമായി മാറുന്നു. ചഠത്തന്‍ എന്ന പുലയനായിരുന്നു മുമ്പ്‌ കുഞ്ഞുവറീത്‌. മതപരിവര്‍ത്തനത്തിലൂടെ സത്യ ശ്രിസ്ത്യാനിയായി മാറിയതാണ്‌ അയാള്‍. ഒന്നുമില്ലാതിരുന്ന വറീത്‌ എല്ലുമുറിയെ അധ്വാനിച്ചു ണ്ടാക്കിയ കാശുമുഴുവന്‍ കടലാസില്‍ പൊതിഞ്ഞ്‌ പത്മനാഭപിള്ള കാരണവരെ ഏല്‍പിച്ചാണ്‌ ജീവിതം തുടങ്ങിയത്‌. അധ്വാനിക്കുന്നതിലും ധനസമ്പാദനത്തിലും മാശ്രമായിരുന്നു അയാളുടെ ശ്രദ്ധ. മംഗലശ്ശേരി തറവാടിനു വന്നു ചേര്‍ന്ന ക്ഷീണഘട്ടത്തില്‍ സഹായിക്കുക വഴി വമ്പിച്ച ഭുസ്വത്തിനും സമ്പത്തിനും ഉടമയായിത്തീരുകയാണയാള്‍. കഠിനമായി അധ്വാനിച്ചും പിശുക്കിമാര്രം ചെലവഴിച്ചും മക്കളെ വിദ്യാഭ്യാസം ചെയ്യിച്ചും പുതിയ കൃഷിരീതിയിലേക്കു മാറിയും അയാള്‍ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നു. മംഗലശ്ശേരി തറവാട ക്ഷയിച്ചു പോകെ തൊട്ടപ്പുറത്ത്‌ കുഞ്ഞുവറിീതിന്റെ പുത്തന്‍ മാളിക ഉയര്‍ന്നു പൊങ്ങുന്നു. വലിയ സ്വത്തു ടമയായിത്തീരുന്ന കുഞ്ഞുവറീതിലൂടെ പുതിയ ഒരു സാമുദായിക ശക്തിയുടെയും മുതലാളിത്ത ത്തിന്റെയും ആവിര്‍ഭാവം (്രകടമാകുന്നു. പുതിയ കാലം സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ സൃഷടിക്കുന്നു. പരി വര്‍ത്തിത കാലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കെ കരക്കാരും പിടിഞ്ഞാറെ കര ക്കാരും ഒത്തുചേര്‍ന്ന്‌ ജാതിബോധം മറന്ന്‌ രാഷ്ട്രീയ വിഷയങ്ങളിലേക്കും വികസന ചിന്തകളി ലേക്കും ശ്രദ്ധ തിരിക്കാന്‍ തുടങ്ങുന്നു. ദിവാകരനും ഭാസ്ക്കരക്കുറുപ്പും കോണ്‍ഗ്രസുകാരായി മാറുന്നു. ്രിസ്ത്യാനിത്തത്തിന്റെ ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ച്‌ ബ്രീട്ടീഷ്‌ വിരുദ്ധ സമരങ്ങളില്‍ നിസ്സംഗത പുലര്‍ത്തിപ്പോന്ന ക്രിസ്ത്യാനികള്‍ ക്രമേണ പ്രതിഷേധങ്ങളില്‍ പങ്കാളികളാകാന്‍ തുടങ്ങി. കോണ്‍ഗ്രസ്‌ ഓഫീസിന്റെ എതിര്‍ ഭാഗത്ത്‌ കര്‍ഷകസംഘത്തിന്റെ ഓഫീസും ചെങ്കൊ ടിയും സ്ഥാപിക്കപ്പെട്ടു. ഇരുപക്ഷക്കാരുടെയും രാഷ്രീയ യോഗങ്ങളില്‍ പങ്കെടുക്കാന്‍ ആളു കള്‍ ജാതിബോധം കയ്യൊഴിഞ്ഞ്‌ റോഡും മൈതാനവും പോലുള്ള പൊതു ഇടങ്ങളിലേക്ക്‌ വന്നെത്താന്‍ തുടങ്ങി. റോഡും പാലവുമൊക്കെ വന്നപ്പോള്‍ നാട്ടില്‍ വലിയ മാറ്റങ്ങള്‍ ദൃശ്യമാ യി. മൊത്തക്കച്ചവട കേന്ദ്രങ്ങള്‍, ഇംഗ്ലീഷ്‌ സ്കൂള്‍, പുത്തന്‍വീടുകള്‍, ചിട്ടിയാഫീസ്‌, കോ-ഒഓാപ്പ റേറ്റീവ്‌ സൊസൈറ്റി എന്നിങ്ങനെ പുതിയ ലോകത്തിന്റെ രൂപഭാവങ്ങള്‍ പ്രത്യക്ഷമായി. നാടു വിട്ടുപോയ രവീന്ദ്രന്‍ ആദര്‍ശശാലിയായ രാഷ്ട്രീയ പ്രവര്‍ത്തകനും ദേശീയനേതാവുമായി കഥാ ന്ത്യത്തില്‍ രംഗ്രപവേശനം ചെയ്യുന്നു. മാറ്റത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഹൃദയവിശാ 146 ലത കാട്ടുന്ന പുതിയ തലമുറയുടെ സംഗമത്തിനും ഭരണസാരഥ്യത്തിനും മംഗലശ്ശേരി തറവാട്‌ സാക്ഷ്യം വഹിക്കുന്നത്‌ ചിത്രീകരിച്ചുകൊണ്ട്‌ നോവല്‍ അവസാനിക്കുന്നു. നവോത്ഥാനത്തിന്റെ സാമൂഹികതലങ്ങളും പ്രായോഗിക രീതികളും ജാതി-ജന്മി വ്യവസ്ഥിതിയിലധിഷ്ഠിതമായ സമൂഹഘടനയിലുണ്ടായ ഏറെ മാറ്റങ്ങള്‍ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ തലങ്ങളെ ചലനാത്മകമാക്കുകയും പുതിയ ഉണര്‍വ്വിലേക്ക്‌ നയിക്കുകയും ചെയ്യുന്നുണ്ട്‌. 19-20 നൂറ്റാണ്ടുകളിലായി കേരളീയ സാമൂഹ്യമണ്ഡ ലത്തില്‍ ദൃശ്യമാകുന്ന പരിണാമങ്ങളെയും നവോത്ഥാനത്തിന്റെ പ്രായോഗിക രീതികളെയും ഇങ്ങനെ ക്രോഡീകരിക്കാം. (1) കൊളോണിയല്‍ ആധിപത്യവും മിഷണറി പ്രവര്‍ത്തനങ്ങളും പ്രദാനം ചെയ്ത വിദ്യാ ഭ്യാസപരവും ചിന്താപരവുമായ ഉണര്‍വ്വ്‌. പതിനെട്ടാം നൂറ്റാണ്ടു വരെ ഉയര്‍ന്ന ശ്രേണിയില്‍പ്പെടുവര്‍ക്ക്‌ മാ്രം പ്രാപ്യമായി രുന്ന വിദ്യാഭ്യാസം മിഷണറി സാന്നിധ്യത്തോടെ മറ്റു വിഭാഗങ്ങള്‍ക്കും കരഗതമായി. പാരമ്പര്യവിധികളില്‍ നിന്ന്‌ നവീനരീതികളിലേക്കും വിഷയങ്ങളിലേക്കും വിദ്യാഭ്യാസ പദ്ധതികള്‍ മാറി. (ii) മതപരിവര്‍ത്തനത്തിലൂുടെ അവര്‍ണ്ണ വിഭാഗങ്ങള്‍ക്ക്‌ കരഗതമാകുന്ന ആത്മവിശ്വാ സവും സാമൂഹിക സ്വാതന്ത്ര്യവും. ജാതി ്രധാനഘടകമായിരുന്നതിനാല്‍ ജന്മം കൊണ്ടു തന്നെ ഒരുവന്റെ സാമൂ ഹിക നിലവാരത്തിനൊപ്പം മറ്റുനിലകളും നിര്‍ണ്ണയിക്കപ്പെട്ടു കഴിയും. നൂറ്റാണ്ടുകളായി വിവിധ ജാതി അറകളിലായി ബന്ധിതരായിരുന്ന അധഃസ്ഥിതര്‍ക്ക്‌ പരിഷ്കൃത ജീവിതം വാഗ്ദാനം ചെയ്തു കൊണ്ടാണ്‌ മിഷണറിമാര്‍ മുന്നിലെത്തുന്നത്‌. സംഘടിതമായ ക്രിസ്തു മതം അങ്ങനെയല്ലാത്ത മതമായ ഹിന്ദുമതത്തിന്റെ സാമൂഹ്യഘടനയ്ക്കുമേല്‍ വിള്ളലു കള്‍ വീഴ്ത്താന്‍ തുടങ്ങി. ജാതിവിമോചനം അവര്‍ണ്ണര്‍ക്ക്‌ സാമൂഹികവും സാമ്പത്തി കവുമായ സ്വാതന്ത്ര്യം പ്രദാനം ചെയ്തു. മതപരിവര്‍ത്തനത്തിലൂടെ വിദ്യയും സ്വാത ന്ത്രവും പകര്‍ന്നു കിട്ടിയ പരിവര്‍ത്തിത വിഭാഗങ്ങള്‍ ആദ്യമാദ്യം അതതു സമുദായ ത്തിന്റെ തന്നെ മേല്‍വിലാസത്തിലാണ്‌ അറിയപ്പെട്ടത്‌. പിന്നീട്‌ അത്തരം തദ്ദേശീയ സഭ കള്‍ പാശ്വാത്യവല്‍ക്കരണങ്ങളിലൂടെ അതത്‌ ആചാരാനുഷ്ഠാന ക്രമങ്ങളിലേക്ക്‌ ക്രമേണ മാറി വളരെ വേഗം സമുദായവല്‍ക്കരിക്കപ്പെട്ടു. 147 (ili) കൂട്ടുകുടുംബ വ്യവസ്ഥയുടെയും മരുമക്കത്തായ സ്രമ്പദായത്തിന്റെയും തകര്‍ച്ചയും നവസാമൂഹികവ്യവസ്ഥിതിക്കനുകൂുലമായ നിയമനിര്‍മ്മാണങ്ങളും. വിദ്യാഭ്യാസം, സ്വതന്ത്രചിന്ത, യുക്തിബോധം തുടങ്ങിയവ യുവമനസ്സുകളെ സ്വാധിനിച്ചു. സാമൂഹിക കെട്ടുപാടുകള്‍ക്കപ്പുറത്തെ പുതിയ തൊഴില്‍ സാധ്യതകള്‍ സാമു ഹിക സാമ്പത്തിക സ്വാതന്ത്യവാഗ്ദാനം ചെയ്തു. ആഭിജാത്യശഭ്രമങ്ങളും കിടമല്‍സര ങ്ങളും കൊണ്ടുളള ആന്തരിക സംഘര്‍ഷങ്ങള്‍ ഫ്യൂഡല്‍ ഘടനയ്ക്കകത്ത്‌ വലിയ ക്ഷീണ മുണ്ടാക്കുന്നു. അത്‌ നൂറ്റാണ്ടുകളായി ഭൂമിയോട്‌ ചേര്‍ന്ന്‌ നിലനിന്നു പോന്നിരുന്ന സാമൂഹ്യബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കുകയും ഭൂവുടമാബന്ധങ്ങള്‍ തകരുന്നതിനും ഇടയാക്കി. പുതുവിജ്ഞാനങ്ങളും പുരോഗമനവീക്ഷണങ്ങളും ഫ്യൂഡലിസത്തില്‍ നിന്ന്‌ ജനാധിപത്യബോധങ്ങളിലധിഷ്ഠിതമായ വ്ൃക്തിസ്വാതന്ത്രയൃത്തിലേക്കും സാമൂഹിക ബോധ്യങ്ങളിലേക്കുമുള്ള വഴിതുറന്നു. സാമൂഹ്യഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്ക്‌ സാമൂഹി ക-സാമ്പത്തിക വീക്ഷണങ്ങളിലൂന്നിയ സര്‍ക്കാര്‍ ആക്ടുകള്‍ വഴി നിയമപിന്‍ബലവും ഉണ്ടായി. തിരുവിതാംകൂറിലെ ഒന്നാംനായര്‍ ആകട്‌ (1912) രണ്ടാം നായര്‍ ആക്ട (1925) കൊച്ചി നായര്‍ ആകു (1920) തുടങ്ങിയ നിയമങ്ങള്‍ സ്വത്ത്‌ ഭാഗം വെക്കലിന്റെ ചര്യാമര്യാ ദകളെ ശിഥിലമാക്കി. 1925 ലെ ഈഴവ ആക്മോടെ തിരുവിതാംകൂറിലെ മരുക്കത്തായിക ളായ വലിയ വിഭാഗം ഈഴവരും മക്കത്തായികളായി മാറി. ഭാര്യയെയും, മക്കളെയും സംരക്ഷിക്കേണ്ട ചുമതല നായര്‍ വിഭാഗത്തില്‍ പുരുഷന്മാരുടെ ചുമതലയായി. നമ്പൂ തിരി സംബന്ധത്തിന്‌ നിയമപ്രാബല്യം ലഭിക്കാതായതോടെ അത്തരം ബന്ധങ്ങള്‍ പ്രോൽസാഹിപക്പിക്കപ്പെടാതായി. കാരണവഭരണത്തില്‍ നിന്ന്‌ കൂട്ടുകുടുംബങ്ങള്‍ക്ക്‌ വിടു തല്‍ നല്‍കിക്കൊണ്ടുള്ള നായര്‍ ആകൃ (1937-38) നിലവില്‍ വന്നതോടെ ഓരോ അംഗ ത്തിനും ഭാഗാവകാശം ലഭ്യമാവുകയും ക്രമേണ മക്കത്തായത്തിലേക്കും, അണുകുടുംബ ത്തിലേക്കും ഉള്ള വഴിതുറക്കുകയും ചെയ്തു. (ഗ) ഭൂുവുടമാസ്രമ്പദായത്തില്‍ വന്ന പൊളിച്ചെഴുത്തുകളും തറവാടുകളുടെ തകര്‍ച്ചയും. സാമൂഹികഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍ സാമ്പത്തികഘടനയിലും വലിയപരി വര്‍ത്തനങ്ങള്‍ ഉണ്ടാക്കി. രാജശാസനകളെപ്പോലും അവഗണിക്കാന്‍ പോന്ന കരുത്തു ണ്ടായിരുന്ന നായര്‍ അധികാരഘടനകളായ കരയോഗത്തിനും നാട്ടുക്കൂട്ടത്തിനുമൊക്കെ അധികാരക്ഷയം ഉണ്ടായി. കൂട്ടുകുടുംബവ്യവസ്ഥയുടെയും മരുമക്കത്തായത്തിന്റെയും 148 തകര്‍ച്ച ഭുവുടമാബന്ധങ്ങളുടെ തകര്‍ച്ചയായി പരിണമിച്ചു. കേരളീയ ്രാഹ്മണരിലെ മുസ്സാമ്പൂരിത്തവും നായര്‍ വിഭാഗത്തിലെ മരുമക്കത്തായ - സംബന്ധ വഴക്കങ്ങളും സാധ്യ മാക്കിയിരുന്ന പരസ്പരാശ്രിതത്വവും സാമ്പത്തിക കേന്ദ്രീകരണങ്ങളും ശിഥിലമാവാന്‍ തുടങ്ങി. സവര്‍ണ്ണവിഭാഗങ്ങളില്‍ നിന്ന്‌ മറ്റു - ജാതി മതങ്ങളിലേക്കുള്ള ഭൂമി കൈമാറ്റം അത്തരം വിഭാഗക്കാര്‍ക്ക്‌ സാമൂഹ്യമായും സാമ്പത്തികമായും ഉയര്‍ന്നുവരാനുള്ള വഴി യൊരുക്കി. ഭൂമിയും, ജാതിയും സാമൂഹിക സ്ഥാനമാനങ്ങളുടെ അളവു കോലെന്ന നില മാറാന്‍ തുടങ്ങി. (Vv) ജാതീയതയില്‍ നിന്ന്‌ 1090}GID1A MICH AN}3BS WID}JaANJ2LISMW}9S al@lemoAo. അയിത്തോച്ചാടനം, മിശ്രഭോജനം, ശിവ്രപതിഷ്ഠ തുടങ്ങിയ സാമൂഹ്യപരിഷ്ക്ക രണ സംരംഭങ്ങള്‍ കീഴാളരെ തങ്ങള്‍ അനുഭവിക്കുന്ന വിവിധ പാരതന്ത്ര്യങ്ങളെക്കുറിച്ച്‌ ഓര്‍മ്മപ്പെടുത്തുകയും അവകാശചിന്താബോധത്തിലേക്ക്‌ ഉയര്‍ത്തുകയും ചെയ്തു. ജാതി ബോധത്തില്‍ നിന്നുള്ള വിമോചനശ്രമങ്ങളാണ്‌ ഹിന്ദുമതത്തിലെ സാമുദായിക ധ്രുവീ കരണത്തിലേക്കും വിവിധ സാമുദായിക സംഘടനാ രൂപീകരണങ്ങളിലേക്കും വഴിതെളി ച്ചത്‌. അത്തരം സംഘടനകള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ വിട്ട വിശാലമായ സാമൂഹ്യല ക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ശ്രീനാരായണഗുരു തുടങ്ങിവെച്ച, മനവികതയിലൂന്നിയ സാമു ഹ്യവിമോചന(്രവര്‍ത്തനങ്ങള്‍ ജാതി എന്ന പ്രത്യക്ഷ വിഭാഗരീിതിയെ കൈവിട്ട്‌ സാമു ദായിക മാനത്തിലേക്ക്‌ മാറാന്‍ തുടങ്ങി. വിദ്യാഭ്യാസ സംഘടനാമുന്നേറ്റങ്ങള്‍ ഈഴവ സാമൂഹിക നില മെച്ചപ്പെടുത്തുന്നതിനും പടിപടിയായള്ള സാമ്പത്തിക ഉന്നമനം കൈവ രിക്കുന്നതിനും വഴിയൊരുക്കി. വിദ്യാഭ്യാസത്തിലൂടെയുള്ള തൊഴില്‍ സാധ്യതകളും അവ കാശബോധവും നായര്‍യുവാക്കളെ വിധേയത്വ മനോഭാവത്തില്‍ നിന്ന്‌ വ്യക്തിസ്വാത ന്ത്ൃത്തിന്റെ ലോകത്തേക്കു നയിച്ചു. പോര്‍ച്ചുഗീസുകാരടക്കമുള്ള പടിഞ്ഞാറന്‍ ശക്തി കളുടെ വരവോടെയാണ്‌ കേരളത്തിലെ ക്രിസ്തീയസഭകള്‍ വളര്‍ന്ന്‌ സംഘടിത ശക്തി യായി പരിണമിക്കുന്നത്‌. ജാതിവ്യവസ്ഥയ്ക്കു സംഭവിച്ച ശൈഥില്യം സഭകളുടെ വളര്‍ച്ച യ്ക്ക്‌ കരുത്തേകി. പഴയ ജാതിഘടനയുടെ സ്ഥാനത്ത്‌ എസ്‌.എന്‍.ഡി.പി., എന്‍.എസ്‌.എ സ്‌., സാധുജനപരിപാലനയോഗം, എം.ഇ.എസ്‌., ബി.ഇ.എം., സി.എസ്‌.ഐ., യോഗക്ഷേ മസഭ തുടങ്ങിയ സാമുദായിക സംഘടനകള്‍ രൂപംകൊണ്ടു. ജാതിശ്രേണിയുടെ ആന്ത രിക ഘടനകളെ തകര്‍ക്കാനായില്ലെങ്കിലും ഇത്തരം സംഘടനകളുടെ സാന്നിധ്യം അതതു 149 വിഭാഗങ്ങളുടെ സാമൂഹ്യവല്‍ക്കരണത്തിനും മുഖ്യധാരാ ്രവേശനത്തിനുമുള്ള ആത്മ വിശ്വാസവും പകര്‍ന്നു നല്‍കി. ഴ്‌) കാര്‍ഷിക സമ്പദ്ഘടനയിലും പരമ്പരാഗത കൃഷിരീതിയിലും വന്നു ചേരുന്ന മാറ്റ ങ്ങള്‍. ഭൂമിയുടെ വികേന്ദ്രീകരണം സാമൂഹികഘടനയില്‍ മാത്രമല്ല കാര്‍ഷിക സമ്പ ദ്ഘടനയിലും മാറ്റങ്ങള്‍ക്ക്‌ വഴിയൊരുക്കുന്നുണ്ട്‌. തിരുവിതാംകൂര്‍-കൊച്ചി ഭാഗങ്ങളില്‍ ക്രിസ്ത്യാനികളും ഈഴവരും മലബാറില്‍ മുസ്ലീങ്ങളും കൃഷിഭൂമി സ്വന്തമാക്കുന്നു. കൃഷി യോടുള്ള അഭിനിവേശം ക്രിസ്ത്യാനികളെ ഭൂമി തേടിയുള്ള പലായനങ്ങളിലേക്കു നയി ക്കുകയും മലമ്്രദേശങ്ങളിലേക്കുള്ള കുടിയേറ്റങ്ങളിലേക്കു ചെന്നെത്തിക്കുകയും ചെയ്തു. പരമ്പരാഗത കൃഷികളില്‍ നിന്ന്‌ നാണ്യ-തോട്ട വിളകളിലേക്കുള്ള മാറ്റം ഗ്രതൃക്ഷപ്പെ ടാന്‍ തുടങ്ങുന്നു. ഗ്‌) പൊതുമണ്ഡലത്തിന്റെ രൂപീകരണം ജാതിബോധം നിര്‍ണ്ണയിച്ച ശുദ്ധിയുടെയും അശുദ്ധിയുടെയും ഇടങ്ങളില്‍ നിന്ന്‌ അത്തരം ഉത്കണ്ഠകളേതുമില്ലാതെ മനുഷ്യര്‍ക്കെല്ലാവര്‍ക്കും ഒത്തു ചേരാവുന്ന ഇട ങ്ങള്‍ സമൂഹത്തില്‍ രൂപം കൊള്ളാന്‍ തുടങ്ങി. മിഷണറി വിദ്യാഭ്യാസം, അച്ചടി-പ്ര്yര-മാ സികാ സംരംഭങ്ങള്‍, സംഘടനാബോധം, യുക്തിചിന്ത എന്നിവയിലൂടെ ജനമനസ്സുകള്‍ നവീകരിക്കപ്പെട്ടു. വിദ്യാലയങ്ങളും വായനശാലകളും മൈതാനങ്ങളും റോഡുകളും പാല ങ്ങളും ജാതിവിവേചനമില്ലാത്ത മനുഷ്യവിഹാരകേന്ദ്രങ്ങളായി പരിണമിച്ചു. ഴ്വ) രാഷ്ട്രീയസ്വാതന്ത്രയസ്വപ്നങ്ങളും ദേശീയതാമനോഭാവവും കോളനിവല്‍ക്കരണത്തിന്റെ സാധ്യതകളും സനകര്യങ്ങളും അനുഭവിച്ച ജനസ മുഹം അവ മുന്നോട്ടു വെക്കുന്ന പാരതന്ത്ര്യങ്ങളെയും ചൂഷണങ്ങളെയും എതിര്‍ക്കാന്‍ മുന്നോട്ടു വരുന്നുണ്ട്‌. കോളനി അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധങ്ങളും ജനാ ധിപത്യ-ദേശീയതാ സങ്കൽപ്പങ്ങളിലേക്കുള്ള പൊതുജനമനോഭാവ രൂപീകരണവും നട ക്കുന്നു. കോണ്‍ഗ്രസിനെ പാര്‍ട്ടി എന്ന നിലയിലും വന്ദേമാതരം പോലുള്ള പ്രതീകങ്ങളെ ദേശീയതാ പ്രതിനിധാനങ്ങള്‍ എന്ന നിലയിലും ജനങ്ങള്‍ ഏറ്റെടുക്കുന്നു. (x) കര്‍ഷകസംഘം, വര്‍ഗ്ഗസമരം പോലുള്ള (പസ്ഥാനങ്ങളിലൂടെയും (AIMS WIM MH ങ്ങളിലുടെയുമുളള സാമൂഹിക സംഘാടനം കമ്യൂണിസ്റ്റ്‌ പാര്‍ട്ടി മുന്നോട്ട വെക്കുന്ന ആശയതലങ്ങളെ ശ്രദ്ധിക്കുന്ന ജനവിഭാ 150 ഗങ്ങള്‍ അതിന്റെ ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ സവിശേഷതകളിലേക്ക്‌ ആകൃഷ്ടരാവാന്‍ തുടങ്ങുന്നു. (x) സ്വാശ്രയചിന്തയും ്രവാസജീവിതങ്ങളും തൊഴില്‍ എന്നത്‌ ജന്മസിദ്ധമായിരുന്ന ജാതിവ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ നിന്ന്‌ ഏതു ജോലിയും ആര്‍ക്കും ചെയ്യാമെന്ന നില പുതിയ കാലത്ത്‌ വന്നു ചേരുന്നു. വിദ്യാസമ്പന്നത വെള്ളക്കോളര്‍ ജോലിയോടുള്ള ശ്രമമായി രൂപാന്തരപ്പെടുന്നു. അഭിജാത തറവാടുകളുടെ തകര്‍ച്ച ഉണ്ടാക്കിയ വിഹ്വലതകളും അഭിമാനബോധവും പുറംനാടുക ളിലെ ജോലിയന്വേഷിച്ചുളള ്രവാസജീവിത യാത്രകളായി പരിണമിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നവോത്ഥാനകാലം എന്നത്‌, ഈ വിധത്തില്‍ ബഹുതല സ്പര്‍ശിയായ അനവധി സാമൂഹ്യപരിണാമങ്ങളുടെ ചലനാത്മകത പ്രകടമാ കുന്ന കാലമാണ്‌. ഒരു പരിധിവരെ, അവയില്‍ ചിലതിന്റെയെങ്കിലും ബോധപൂര്‍വ്വമായ ചിത്രീകരണം ദേവ്‌ “അയല്‍ക്കാര്‍” എന്ന രചനയിലൂടെ സാധിക്കുന്നുണ്ട്‌. ഫ്യുഡലിസത്തില്‍ നിന്ന്‌ മുതലാളിത്തത്തിലേക്ക്‌ ചരിത്രം പരിശോധിച്ചാല്‍, സ്ഥല-കാല ഭേദങ്ങളില്ലാതെ ഫ്യൂഡല്‍ മനോഭാവം പുലര്‍ത്തുന്ന സമാനതകളുടെ പ്രകടീകരണങ്ങള്‍ ലോകത്തെവിടെയും കാണാനാവും. കൃഷിയെ അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ, ശ്രേണീകൃതമായ സാമൂഹ്യഘടന, കേന്ദ്രീകൃതനേതൃത്വ ത്തിന്റെ അഭാവം, ആചാരങ്ങളോടും കീഴ്വഴക്കങ്ങളോടുമുള്ള വിധേയത്വം. സ്വതന്ത്ര /യുക്തിചി ന്തകളുടെ അഭാവം, എല്ലാ സാമൂഹ്യവിതാനങ്ങളിലും എല്ലാവര്‍ക്കും വിഹരിക്കാന്‍ സ്വാതന്ത്ര്യ മില്ലായ്മ - ഇങ്ങനെ നീളുന്നു അതിന്റെ സവിശേഷതകള്‍. ഫ്യൂഡലിസത്തില്‍ നിന്ന്‌ ആധുനിക തയിലേക്കുള്ള മാറ്റം ആദ്യം സംഭവിക്കുന്നത്‌ പടിഞ്ഞാറന്‍ യൂറോപ്പിലാണ്‌. സാങ്കേതിക വിദ്യ കളുടെ വികാസവും വൈദേശിക വിപണികളിലേക്കുള്ള കടന്നുകയറ്റവും (്രിട്ടനില്‍ വ്യാവസാ യിക വിപ്ലവത്തിനു കളമൊരുക്കി. ഇന്ത്യയും ചൈനയുമടക്കമുള്ള അവികസിതരാജ്യങ്ങളോട്‌ ബ്രിട്ടിനിലെ വ്യവസായാഭിവൃദ്ധിക്ക്‌ ഏറെ കടപ്പാടുണ്ട്‌. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ നേതൃത്വ ത്തില്‍ കച്ചവടം എന്ന പേരിലുളള അധിനിവേശത്തിലൂടെ അധികാരസ്ഥാപനവും വമ്പിച്ച ചൂഷ ണവും നടന്നു. വ്യാവസായികവിപ്ലവത്തിന്റെ പിന്‍ബലത്തോടെ നടന്ന ആധുനികീകരണപ്രകിയ സാമ്പത്തിക രംഗത്തും സാംസ്കാരികരംഗത്തുമെന്നതുപോലെ ജീവിതത്തിന്റെ സമസ്തമേഖ ലകളുടെയും ഉള്ളുകളെ സ്വാധീനിച്ചു. 151 ആഭിജാത്യത്തിന്റെ ്രഭാവം തകരുകയും അധ്വാനത്തിന്റെയും പണത്തിന്റെയും ആധി പത്യം സ്ഥാപിക്കപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. ആചാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള വിധേയത്വം അപ്രത്യക്ഷമാകുവാന്‍ തുടങ്ങി. പരീക്ഷണ നിരീക്ഷണങ്ങളും യുക്തിബോധവും ജീവിതശൈലിയായി വളര്‍ന്നു. ദാന്്യമനോവ്ൃത്തി ക്രമേണ ആധിപത്യമനോഭാവങ്ങള്‍ക്ക്‌ വഴി മാറി. കേന്ദ്രീകൃതഭരണത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ ഏകീകൃത ദേശരാഷ്ട്ര സങ്കല്‍പ്പ ത്തിലേക്ക്‌ നയിക്കുന്നു. നമ്മുടെ നാട്ടിലെ നാടുവാഴിത്തത്തിന്‌ ക്രമേണ വ്യാപാരമുതലാളിത്ത ത്തിന്റെ നവ മനോഭാവങ്ങള്‍ക്കു മുമ്പില്‍ പിടിച്ചു നില്‍ക്കുക അസാധ്യമായിത്തീര്‍ന്നു. ഇന്ത്യ യിലും (ബ്രിട്ടീഷ അധിനിവേശത്തോടെ മുതലാളിത്തത്തിന്റെ പ്രഭാവങ്ങളായി സാങ്കേതികജ്ഞാനം, ലോകവീക്ഷണം, ഭരണസംവിധാനം, നിയമ-നീതി നിര്‍വ്വഹണം തുടങ്ങിയ സാമുഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പുതുമകള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഫ്യൂഡല്‍ഘടന തകരുന്നതിന്റെ ചരിത്ര പശ്വാത്തലത്തെയും സമൂഹം ശ്രമേണ മുതലാ ളിത്ത വ്യവസ്ഥിതിയിലേക്ക്‌ പരിവര്‍ത്തിതമാവുകയും ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ “അയല്‍ക്കാര്‍” എന്ന നോവലില്‍ കാണാനാവും. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തികഘടനയില്‍ വലിയ പരി വര്‍ത്തനങ്ങള്‍ പ്രകടമാവുന്ന കാലമാണ്‌ ബ്രിട്ടീഷ്‌ ഭരണകാലം. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ എല്ലാവിധ അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രം ഭൂസ്വത്താണ്‌. [ബ്രിട്ടീഷ്‌ ഭരണകൂട ത്തില്‍ ഭൂസ്വത്ത്‌ വമ്പിച്ച മാറ്റങ്ങള്‍ക്ക്‌ വിധേയമായി. തിരുവിതാംകൂറിലും കൊച്ചിയിലും, മലബാ റിലും ഭൂവുടമസ്ഥതയെ സംബന്ധിച്ചുളള നിയമങ്ങള്‍ ഫ്യൂഡല്‍ബന്ധങ്ങളെ തകിടം മറിച്ചു. മുമ്പ്‌ സമ്പദ്ഘടനയുടെ അവിഭാജ്യഘടകമായിരുന്ന ജന്മിമാര്‍ അതോടെ ഭരണവര്‍ഗ്ഗമെന്ന നില വിട്ടു പാട്ടം വാങ്ങിക്കുന്നവരെന്ന നിലയിലേക്ക്‌ മാറാന്‍ തുടങ്ങുന്നു. ദേശീയ സ്വാതന്ത്ര സമര ത്തിന്റെ ഭാഗമായി കര്‍ഷകരും കുടിയാന്മാരും സംഘടിക്കുകയും സമരവഴിയിലെത്തിച്ചേരാനും തുടങ്ങി. സോഷ്യലിസ്റ്റ്‌ ആശയഗതികള്‍ അവരുടെ സമരങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും പിന്‍ബല മേറ്റുന്നുണ്ട്‌. ജന്മിത്വം നിര്‍ത്തലാക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ പ്രതിജ്ഞാബദ്ധരാവുകയും പില്‍ക്കാ ലത്ത്‌ ഫ്യൂഡല്‍വിരുദ്ധ സമരങ്ങളുടെ പരമ്പരതന്നെ അരങ്ങേറുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന കമ്പോളസമ്മ്രദായം കേരളത്തിന്റെ സാമ്പത്തിക ഘടന യില്‍ പ്രത്ൃക്ഷമാവുന്നു. മുമ്പ്‌ ഉല്പാദിപ്പിക്കപ്പെട്ടിരുന്നതിന്റെ ഭൂരിഭാഗവും തദ്ദേശീയമായ ഉപ ഭോഗത്തിനായി ഉപയോഗിക്കപ്പെട്ടുവെങ്കില്‍ കോളോണിയല്‍ ഭരണവ്യവസ്ഥിതിയില്‍ ഈ നില മാറുന്നു. സ്വന്തം ഉപഭോഗത്തില്‍ നിന്നു മാറി കമ്പോളത്തെ ലക്ഷ്യമാക്കിയുള്ള ഉല്പാദനം ആരംഭിക്കുന്നു. ഭക്ഷ്യവിളകള്‍ക്കു പകരം വാണിജ്യ - തോട്ടവിളകള്‍ക്ക്‌ വന്‍തോതിലുള്ള 152 പ്രാമുഖ്യം ലഭിക്കുന്നു. ലോകത്തെ മുഴുവനായും മുതലാളിത്ത സാഗ്രാജ്ൃയത്വ താല്‍പര്യങ്ങള്‍ക്ക നുസൃതമായി ഏകീകരിച്ച്‌ രൂപപ്പെടുത്താനുള്ള ലക്ഷ്യം (ബ്രിട്ടീഷ്‌ താല്‍പര്യങ്ങളുടെ പിറകിലു ണ്ടെന്നു കാണാം. സാമ്പത്തിക താല്‍പര്യങ്ങളുടെ സുഗമമായ പ്രയോഗവല്‍ക്കരണത്തിനും വിനി മയസാധ്യതകള്‍ക്കും ഉതകുന്ന രീതിയില്‍ ലോകത്തിന്റെ ഏതു സ്ഥലത്തെയും പരുവപ്പെടുത്തുക എന്നത്‌ മുതലാളിത്തത്തിന്റെ പ്രധാന അജണ്ടകളിലൊന്നാണ്‌. ഇത്തരം മുതലാളിത്ത താല്‍പര്യ ങ്ങള്‍ക്കൊപ്പം കേരളീയ നാടുവാഴിത്ത ഘടനയ്ക്കകത്തു സംഭവിക്കുന്ന ആന്തരികസംഘര്‍ഷ വും ഒന്നുചേര്‍ന്നപ്പോള്‍ കേരളത്തിന്റെ സാമൂഹ്യഘടന ഫ്യുഡലിസത്തില്‍ നിന്ന്‌ മുതലാളിത്ത ത്തിന്റെ പാതയിലേക്കുള്ള മാറ്റത്തിനൊരുങ്ങുന്നു. മംഗലശ്ശേരി തറവാട്ടിലെ പത്മനാഭപിള്ള കാരണവര്‍ കൊല്ലിനും കൊലയ്ക്കും വരെ അധി കാരമുണ്ടായിരുന്ന നാടുവാഴികളുടെ ്രതിരുപമാണ്‌. നാടുവാഴിപ്രമാണിത്തത്തിന്റെ ഗ്രഭാവത്തി ലാണ്‌ അയാള്‍ എതിരാളികളോട്‌ ഉത്സവലഹളയിലും നായരീഴവലഹളയിലും ഇടപെട്ട ഏറ്റുമു ടുന്നത്‌. കേസായിത്തിര്‍ന്ന രണ്ടു സംഭവങ്ങളിലും (്രിട്ടീഷ്‌ കോടതി അയാള്‍ക്കെതിരെ ശിക്ഷ വിധിക്കുന്നുണ്ട്‌. ഫ്യൂഡല്‍ ഘടനയില്‍ ശിക്ഷ വിധിക്കാന്‍ കുലാധികാരമുണ്ടായിരുന്ന മംഗല ശ്ശേരി - പച്ചാഴി പ്രഭുത്വങ്ങളെയാണ്‌ കൊളോണിയല്‍ കോടതിയുടെ നീതി നിയമസംഹിത ജയി ലിനകത്തിടുന്നത്‌. കാലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളാനോ മാറ്റങ്ങളെ സ്വീകരിക്കാനോ പത്നാഭപിള്ളയിലെ ഫ്യൂഡല്‍പ്രഭുവിന്‌ സാധിക്കുന്നില്ല. ആഭിജാത്യത്തിലധിഷ്ഠിതമായ കിട മല്‍സരങ്ങള്‍ കേസ്‌ നടത്തിപ്പിലെ ധൂര്‍ത്തിലേക്കു നയിക്കുകയും തറവാടുകള്‍ പാപ്പരായിപ്പോ വുകയും ചെയ്യുന്നു. കുഞ്ഞുവറീത്‌ പറ്റിയ ആനുകൂല്യങ്ങള്‍ക്കൊന്നും പിള്ള നല്ല കാലത്തും മോശം കാലത്തും കണക്കുപറയുന്നില്ല. എന്നാല്‍ സൂക്ഷിക്കാനേല്‍പ്പിക്കുന്ന പണത്തെ വറീത്‌ പ്രോമിസറി നോട്ടിന്റെ കണക്കിലേക്ക്‌ തന്ത്രപൂര്‍വ്വം മാറ്റിയെടുക്കുന്നു. ഏല്‍പിക്കുന്ന മുതലി ന്മേല്‍ പലിശയ്ക്കുള്ള ആഗ്രഹവും അയാളിലൂടെ പരോക്ഷമായി പുറത്തു വരുന്നുണ്ട്‌. പിളള യുടെ തറവാട്ടില്‍ നിന്ന്‌ പത്തായം സ്വന്തമാക്കുന്ന വറീത്‌ പില്‍ക്കാലത്ത്‌ ആ ഒരു സയൌമന സ്യവും നിസ്വാര്‍ത്ഥതയും കൃഷിചെയ്യാന്‍ നെല്‍വിത്തു തേടിയെത്തുന്ന പിളളയുടെ അനന്തര വനു നേരെ വെച്ചുനീട്ടുന്നില്ല. ധനമാ്രകേന്ദ്രിതമായ അയാളുടെ മനോഭാവത്തെ ഭാര്യ സാറ ദൈവം മുകളിലുണ്ടെന്ന്‌ ഓര്‍മ്മിപ്പിച്ച്‌ പഴിക്കുന്നുമുണ്ട്‌. പിള്ളമാരുടെ നാടുവാഴി ്രഭുത്വങ്ങള്‍ തകര്‍ന്നുവീഴുന്നത്‌ കുഞ്ഞുവറീതുമാരുടെ വ്യാപാരമുതലാളിത്തത്തിനു മുന്നിലാണെന്നതിനു പില്‍ക്കാല ചരിത്രം സാക്ഷ്യം വഹിക്കുന്നുമുണ്ട്‌. 153 ജന്മിത്വത്തിന്റെ തകര്‍ച്ച അയല്‍ക്കാരിലെ ജന്മികുടുംബങ്ങളുടെ (്പതിനിധാനങ്ങളാണ്‌ മംഗലശ്ശേരി തറവാടും പച്ചാഴി തറവാടും, ബാഹ്യവും ആഭ്യന്തരവുമായ നിരവധി കാരണങ്ങളാല്‍ രൂപപ്പെടുന്ന സംഘര്‍ഷ ങ്ങള്‍ ആ തറവാടുകളെ അനിവാര്യമായ തകര്‍ച്ചയിലേക്കു നയിക്കുന്നതിന്റെ ചരിത്രം നോവ ലില്‍ ആവിഷക്കരിക്കപ്പെടുന്നുണ്ട്‌. ഫ്യൂഡല്‍ ഘടനയുടെ നെടുംതൂണായ ജാതി -ജന്മി-നാടു വാഴിത്ത വ്യവസ്ഥയ്ക്ക്‌ സാരമായ പരുക്കേല്‍പ്പിക്കുന്നത്‌ കൊളോണിയന്‍ പ്രത്ൃശാസ്ത്രമാണ്‌. ബ്രിട്ടീഷ്‌ ഭരണം നടപ്പുപാരമ്പര്യത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നു. നായര്‍ പട്ടാളത്തെ പിരിച്ചുവിട്ട തല്‍സ്ഥാനം (ബ്രിട്ടീഷ്‌ പോലീസും വ്യവഹാരങ്ങളുടെ തീര്‍പ്പു നാട്ടുമധ്യ സ്ഥതകളില്‍ നിന്ന്‌ ബ്രിട്ടീഷ്‌ കോടതിയും ഏറ്റെടുത്തു. മുതലാളിത്ത ഉദ്പാദനബന്ധങ്ങള്‍ പ്രത്യ ക്ഷമാവുന്നതോടെ പഴയ സ്വത്തുടമാബന്ധത്തിന്റെ നിലനില്‍പ്‌ തകരാന്‍ തുടങ്ങുന്നു. പുതിയ കാര്‍ഷിക ബന്ധങ്ങള്‍, നികുതിഘടന, ഉദ്യോഗസ്ഥ സംവിധാനം എന്നിവ നിലവില്‍ വന്നു. ഭൂമി യുടെ കുത്തകവല്‍ക്കരണത്തിനും അധ്വാനിക്കുന്നവരുടെ നേര്‍ക്കുള്ള പീഡനങ്ങള്‍ക്കും ജാതി വിവേചനങ്ങള്‍ക്കുമെതിരെ സംഘടിത പ്രതിഷേധങ്ങള്‍ രൂപം കൊണ്ടു. ഈ സന്ദര്‍ഭത്തില്‍ ജന്മിമാരുടെ സ്വേച്ഛാധികാരങ്ങളെടുത്തുമാറ്റാനുദ്ദേശിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണങ്ങള്‍ നടപ്പിലായി. തിരുവിതാംകൂറിലെ പണ്ടാരപാട്ടവിളംബരവും ജന്മികുടിയാന്‍ വിളംബരവും ഭൂമിക്കുമേലുള്ള ജന്മിമാരുടെ അവകാശത്തെ എടുത്തുമാറ്റി അധ്വാനിക്കുന്ന വിഭാഗങ്ങളില്‍ പ്രതിഷഠിതമാക്കി. ്രമാണിത്തത്തിലും ആഭിജാത്യ ബോധത്തിലും പുലര്‍ന്നിരുന്ന പഴയ നാട്ടു തറവാടുകള്‍ക്ക്‌ പുതിയ പരിവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളാനായില്ല. കാലത്തിന്റെ സ്പന്ദന ങ്ങളെ തിരിച്ചറിയാനോ മാറ്റങ്ങളെ യാഥാര്‍ത്ഥ്യബോധത്തോടെ സ്വീകരിക്കാനോ നാടുവാ ഴിത്തം തയ്യാറായതുമില്ല. വന്നു ചേര്‍ന്ന “ക്ഷീണ്‌ങ്ങളെ മാനാഭിമാന്രപശ്നങ്ങളെന്ന നില യില്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടത്‌ അവയുടെ അവസ്ഥ വീണ്ടും പരുങ്ങലിലാക്കുകയും തറവാടുകളുടെ അസ്തിവാരമിളക്കുകയും ചെയ്യുന്നു. പച്ചാഴിതറവാടുകാരും മംഗലശ്ശേരി തറവാട്ടുകാരും ആരംഭിച്ച കലഹം രണ്ടു കുടും ബങ്ങള്‍ക്കകത്ത്‌ നടക്കുന്ന തര്‍ക്കമാണങ്കിലും കൂടി അതിന്റെ വേരുകള്‍ ആണ്ടുകിടക്കുന്നത്‌ ജാതിഘടനയിലും സംബന്ധവ്യവസ്ഥയിലും നാടുവാഴി മേധാവിത്വങ്ങളിലുമൊക്കെയാണ്‌. പൊളിഞ്ഞ സംബന്ധങ്ങളും സഹജമായ അസൂയയും പത്തിതാഴ്ത്താത്ത ര്രമാണിത്തവും തറവാടുകളെ തമ്മില്‍ തല്ലിക്കുന്നു. അന്തസ്സിനൊത്ത്‌ കേസ്‌ നടത്താന്‍ ഇരുപക്ഷങ്ങളും വാശിയോടെ ലേലം വിളിച്ച്‌ വക്കീലന്മാരെ കൊണ്ടു വരുന്നു. ധൂര്‍ത്ത്‌ തറവാടുകളെ ക്ഷയി 154 പ്പിക്കുകയും നാഥനില്ലാക്കളരിയാക്കുകയും ചെയ്തു. നാലുതലമുറകളിലൂടെ കഠിനാധ്വാനം ചെയ്ത്‌ ഉണ്ടാക്കിയെടുത്ത മംഗലശ്ശേരി തറവാടുസ്വത്ത്‌ നാനാവിധമാവുകയും സഹോദരി മാര്‍ നിരാധാരരാവുകയും ചെയ്തു. സമൃദ്ധിയില്‍ ജനിച്ച്‌ സമൃദ്ധിയില്‍ വളര്‍ന്ന്‌ സമൃദ്ധി യുടെ നായകനായിരുന്ന പത്മനാഭപിള്ളയുടെ തറവാടിന്‌ ഒടുക്കം സന്ധ്യവിളക്കിനുള്ള എണ്ണ പകരാന്‍ അടിയാത്തിയോട്‌ യാചിക്കേണ്ട നില വന്നുചേരുന്നു. ഫ്യൂഡല്‍ പ്രമാണിയെ കൊളോ ണിയല്‍ പ്രമാണിത്തം ജയിലലടക്കുന്നു. മരുമക്കത്തായ തറവാടിന്റെ പിന്തുടര്‍ച്ച വഹിക്കേണ്ട തറവാട്ടിലെ സ്ത്രീത്വം സ്വസ്ഥത നശിച്ചും ശ്രാന്തെടുത്തും ആത്മഹത്യചെയ്തും ദാരുണ മായ അന്ത്യത്തിലേക്കു നീങ്ങുന്നു. നാടുവാഴി ്രാമാണികതയുടെ തലയെടുപ്പിന്റെ വാസ്തുമുദ്രകളായിരുന്ന തറവാടു കള്‍ തകര്‍ച്ചയെ നേരിടുന്നതിന്റെ ചിത്രം “അയല്‍ക്കാര്‍” ആവിഷക്കരിക്കുന്നുണ്ട്‌. കോവില ങ്ങളും കൊട്ടാരങ്ങളും മഠങ്ങളും മനകളും ഇല്ലങ്ങളും എടങ്ങളും പുരകളും ചാളകളുമെല്ലാം കേരളത്തിന്റെ ഭൂതകാല സാമൂഹ്യ്രമത്തിലെ മേല്‍കീഴ്‌ ബന്ധങ്ങളെ വിഭജിച്ച്‌ (പദര്‍ശിപ്പിച്ച വാസ്തുരൂപങ്ങളായിരുന്നു. അധീശപ്രത്യയശാസ്ത്രത്തിന്റെ അധികാര-സാമ്പത്തിക അടി ത്തറകളിലാണ്‌ ഇത്തരം മേല്‍പുരകളുടെ നിലനില്‍പ്‌ എന്നതുകൊണ്ടു തന്നെ സാമൂഹ്യക്രമ ത്തിന്റെയും ചരിത്രനിര്‍മ്മിതിയുടെയും അന്വേഷണങ്ങള്‍ക്ക്‌ അവ ഉപകരണങ്ങളും ഉപാധികളു മായിത്തീരാറുണ്ട്‌. ദീര്‍ഘകാലമായി നിലനിന്നുപോരുന്ന ജാതി-ജന്മി-നാടിവാഴിത്ത വ്യവസ്ഥ യുടെ ഭൌതികരൂപമായ പച്ചാഴിതറവാട്‌ പൊളിക്കുന്നതിന്റെ ചിത്രം നോവലില്‍ അവതരിപ്പിക്കു ന്നുണ്ട്‌: “പച്ചാഴിത്തറവാടു പൊളിച്ചു പങ്കിടുന്നതു കാണാന്‍ നാട്ടുകാര്‍ കൂടിയിരുന്നു. ചിലര്‍ ചിരി യടക്കി നിന്നു. ചിലര്‍ അമര്‍ഷത്തോടുകുടി പല്ലിറുമ്മി, ചിലര്‍ ഹാസ്യമന്ദഹാസം പൊഴിച്ചു. ചിലര്‍ കണ്ണുനീര്‍ പൊഴിച്ചു. നീണ്ട നീണ്ട കഥകള്‍ പറയുവാനുണ്ട്‌, ആ തറവാടിന്‌. വീര്യവും സാഹസികത്വവും നിറഞ്ഞ കഥകള്‍ ഓരോ ഉത്തരത്തിനും ഓരോ കഴുക്കോലിനും ഓരോ കല്ലിനും കഥപറയുവാ നുണ്ട്‌ - പഴയ കരപ്രമാണിത്തത്തിന്റെ ്രൂരകഥകള്‍! അടിത്തറപൊളിച്ചു തുടങ്ങിയപ്പോഴേക്ക്‌ നോക്കി നിന്നവരെല്ലാം തിരിഞ്ഞുനടന്നു” കാലത്തിന്റെ തിരക്കോളിനെ അതിജീവിക്കാനാവാത്ത സാമൂഹികഘടനയും സാമ്പത്തി കഘടനയുമാണ്‌ തകര്‍ന്നു വീഴുന്നത്‌. അതു കണ്ടു നിന്ന്‌ ചിരിക്കുകയും പല്ലിറുമ്മുകയും മന്ദ 155 ഹസിക്കുകയും ചെയ്യുന്നവരുടെ ഭാവഹാവാദികളിലുടെ വായിച്ചെടുക്കാനാവുന്നത്‌ സാമുഹിക ചരിത്രം കൂടിയായിത്തീര്‍ന്നിരിക്കുന്നു. ഇന്ദുലേഖയില്‍ പഞ്ചുമേനോനിലെ ജന്മി പുതുതലമുറക്കാരുടെ തറുതലയ്ക്കും മുറുമു റുപ്പിനും നേരെ കയര്‍ക്കുകയും മര്‍ദ്ദിക്കാനായുള്ള ഓട്ടത്തിനിടയില്‍ പരാജയപ്പെട്ടു വീണു മുട്ടു പൊട്ടിയുള്ള പരവേശവും നാം കാണുന്നുണ്ട്‌. എം. ടി.യുടെ നാലുകെട്ടില്‍, അപ്പുണ്ണി, മാറാലപി ടിച്ച ജീര്‍ണ്ണതയുടെ അടയാളമായി നില്‍ക്കുന്ന നാലുകെട്ടു പൊളിച്ച്‌ കാറ്റും വെളിച്ചവും കട ക്കുന്ന പുതിയ, ചെറിയ ഒരു വീട്‌ പണിയാന്‍ തീരുമാനമെടുക്കുന്നുണ്ട്‌. അയല്‍ക്കാരില്‍ പഴയ ഫ്യൂഡല്‍ വാസ്തുഘടനയുടെ അടിത്തറ വരെ പൊളിച്ച്‌ വീടും വീട്ടുസാധനങ്ങളും ഉപ്പുചിരട്ട വരെ പങ്കുവെച്ചെടുത്ത്‌ അഞ്ചു സ്ത്രീകളും മക്കളും അഞ്ചു ശാഖകളായി പിരിഞ്ഞു പോകുന്നി ടത്തേക്ക്‌ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബത്തിന്റെയും തകര്‍ച്ച കേരളത്തിന്റെ സാമൂഹ്യക്രമത്തില്‍ എന്നു മുതലാണ്‌ മരുമക്കത്തായ സ്ര്്രദായം നില വില്‍ വന്നത്‌ എന്നത്‌ തര്‍ക്കവിഷയമാണ്‌. എന്നാല്‍ ജാതി-ജന്മി സ്മ്്രദായങ്ങള്‍ക്കൊപ്പം ഭുവു ടമാബന്ധങ്ങളുടെ കൂടി പാശ്ചാത്തലത്തില്‍ വേണം ഫ്യൂഡല്‍ സാമൂഹ്യഘടനയുടെ ്രധാന ശിലകളിലൊന്നായ മരുമക്കത്തായ സ്്്രദായത്തെ വിലയിരുത്താന്‍. സ്വത്തവകാശത്തിന്റെ പിന്‍തു ടര്‍ച്ചയും നിലനില്‍പും അന്നത്തെ സാമൂഹികഘടനയുടെ പ്രധാന വിഷയമായിരുന്നു. കാര്‍ഷികവ്യത്തിയിലധിഷ്ഠിതമായ ഭൂവുടമാ സമ്മ്രദായം വന്നപ്പോള്‍ കൃഷിസ്ഥലങ്ങളുടെ അവ കാശം നിലനിര്‍ത്തുക എന്നത്‌ പ്രധാന പ്രശ്നമായി മാറിയിരുന്നു. ഭൂസ്വത്തിന്റെ പരിമിതി കാരണം പിന്തുടര്‍ച്ചാവകാശം സ്വന്തം തറവാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കാം. നമ്പു തിരിമാരിലെ മുസ്സാമ്പുരിത്തവും നായര്‍ തറവാട്ടിലെ മരുമക്കത്തായ സമ്്രദായവും ഇത്തരം ചിന്തകളുടെ സാമൂഹ്യഫലങ്ങളായി വേണം വിശകലനം ചെയ്യാന്‍. കാലങ്ങളിലൂടെ, തലമുറക ളിലൂടെ സ്വത്തിലും അധികാരത്തിലും സംഭവിക്കുന്ന കേന്ദ്രീകരണം അതിന്റെ തന്നെ അസന്തു ലിതാവസ്ഥയ്ക്കും ആന്തരിക സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കുന്നുണ്ട്‌. 19, 20 നൂറ്റാണ്ടുക ളോടെ കേരളത്തിലെ സാമൂഹിക-കുടുംബക്രമങ്ങളില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സംഭവിക്കു ന്നു. മരുമക്കത്തായ തറവാടുകളിലെ കാരണവന്മാരുടെ അമിതാധികാരങ്ങളില്‍ അനന്തരവന്മാര്‍ ്രകടമായ അസഹിഷ്ണുത പ്രകടിപ്പിക്കാനാരംഭിച്ചു. തറവാടുകളില്‍ ഭാഗങ്ങള്‍ക്കും വ്യവഹാ രങ്ങള്‍ക്കുമുള്ള അന്തരീക്ഷം സംജാതമാവുന്നു. പിന്‍തുടര്‍ച്ചാവകാശത്തിന്‌ മാതൃത്വത്തിനുപു 156 റമെ പിതൃത്വവും പരിഗണിക്കപ്പെട്ടതോടെ മരുമക്കത്തായത്തിന്റ പ്രസക്തി നഷ്ടമാവുകയും മക്കത്തായത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാതയൊരുങ്ങുകയും ചെയ്യുന്നു. മരുമക്കത്തായ കുടുംബ വ്യവസ്ഥിതിയിലെ സാമ്പത്തിക കേന്ദ്രീകരണത്തിന്റെയും സാമൂ ഹികജീര്‍ണ്ണതയുടെയും ചിത്രങ്ങള്‍ “അയല്‍ക്കാരില്‍” അവതരിക്കപ്പെട്ടിട്ുുണ്ട്‌. ചട്ടമ്പിത്തരത്തിലും കോഴിപ്പോരിലും പേരുകേള്‍പ്പിച്ച പച്ചാഴിയിലെ കുഞ്ചുക്കുറുപ്പിന്‌ വിവിധജാതികളില്‍പ്പെട്ട അന വധി ഭാര്യമാരുണ്ടായിരുന്നു. ഒപ്പം സ്വജാതിയില്‍ നിന്നും 1 സ്ത്രീകളെയും അയാള്‍ സംബന്ധം ചെയ്യുകയുണ്ടായി. കുഞ്ചുക്കുറുപ്പിന്‌ ശേഷം വന്ന പപ്പുക്കുറുപ്പിന്‌ 3 സംബന്ധം ഉണ്ടായിരു ന്നു. അപ്പോഴേക്കും അയാള്‍ മരിച്ചു പോകയാലാണ്‌ കൂടുതല്‍ ബന്ധങ്ങള്‍ തരപ്പെടാതെ പോയ ത്‌. സുന്ദരികളായ നായര്‍ യുവതികളിലും അവരുടെ സ്വത്തിലും കണ്ണുവെച്ചുള്ള സംബന്ധ മേര്‍പ്പാടിലെ ചട്ടമ്പിത്തരങ്ങള്‍ നോവലില്‍ കാണാം. മരുമക്കത്തായ സമ്്രദായം നിലനിര്‍ത്തിയി രുന്ന സംബന്ധവ്യവസ്ഥ വെറുമൊരു ലൈംഗിക ഏര്‍പ്പാടുമാത്രമായിരുന്നു. ഭാര്യാ-ഭര്‍ത്ൃബ ന്ധമോ പിതൃ-പു്രബന്ധമോ അതുവഴി സ്ഥാപിതമായിരുന്നില്ല. അച്ചിക്കും മക്കള്‍ക്കും എണ്ണയും തുണിയും കൊടുക്കുക, ഓണത്തിനും, തിരുവാതിരക്കും, കോപ്പു കൊടുക്കുക, വിഷുവിന്‌ കൈനീട്ടം കൊടുക്കുക-അത്രയും കൊണ്ട്‌ നായര്‍ക്ക്‌ ഭാര്യയോടും മക്കളോടും ഉള്ള കടമകള്‍ തീരും. ഭര്‍ത്താക്കന്മാരെ ഇഷ്ടം പോലെ എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന നായര്‍ സ്ത്രീകളുടെ സ്വതന്ത്രതാ വാദത്തെക്കുറിച്ചുള്ള മാധവവന്റെ പരാതിയെ സ്ത്രീസ്വാതന്ത്ര്യമെന്ന ഗുണവശത്തിനപ്പുറം ഇത്തരം സാമൂഹ്യനടപ്പുകളുടെ കൂടി പശ്ചാത്തലത്തില്‍ നിര്‍ദ്ധാരണം ചെയ്യാവുന്നതാണ്‌. പേരിലുളള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കും വൈകാരികമായ ലാഭം പുരു ഷന്‍മാര്‍ക്കുമെന്നതായിത്തീരുന്നു ഇതിനു പിന്നിലെ ആത്യന്തികമായ യാഥാര്‍ത്ഥ്യം. മംഗലശ്ശേരിയില്‍ പിള്ളയ്ക്ക്‌ അനന്തരാവകാശികളായി സഹോദരിമാരുടെ മക്കള്‍ ആറു പേരാണുണ്ടായിരുന്നത്‌. സഹോദരിമാരുടെ സംബന്ധങ്ങള്‍ തകര്‍ന്നത്‌ കാരണവര്‍ക്ക്‌ അവരുടെ മേല്‍ ഉത്തരവാദിത്വം വര്‍ദ്ധിപ്പിച്ചു. വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്യബോധവും യുക്തിചിന്ത യുമാര്‍ജ്ജിക്കുന്ന യുവതലമുറ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും ഫ്യൂഡല്‍ കേന്ദ്ര മായ കാരണവ പ്രഭുതയെ എതിര്‍ക്കുന്ന കാഴ്ചപ്പാടാണ്‌ ഇന്ദുലേഖയില്‍ കാണുന്നത്‌. അയല്‍ക്കാ രില്‍ സമ്പന്നമായ തറവാടുകള്‍ പരസ്പരം ചെയ്തുകൂട്ടുന്ന സ്വയംകൃതാനര്‍ത്ഥങ്ങളുടെ ഫല മായി തറവാടുകള്‍ ക്ഷയിക്കുകയാണ്‌. ആര്‍ഭാടമായി കേസ്‌ നടത്താനും ജയിക്കാനും കുടുംബ ത്തിന്റെ അഭിമാനം രക്ഷിക്കാനുമുള്ള തത്രപ്പാടില്‍ ഇരു കുടുംബങ്ങളിലെയും സ്ഥാവരജംഗമ സ്വത്തുക്കള്‍ മിക്കവയും അന്യാധീനപ്പെട്ടുപോകുന്നു. വളര്‍ന്നു വരുന്ന ഇളം തലമുറ വിദ്യാ 157 ഭ്യാസത്തിനും ഭക്ഷണത്തിനും വസ്ത്രത്തിനുമായി ഗതികെട്ട അലയുന്നു. പിള്ളയുടെ ശിക്ഷാ വിധി കേട്ട തളര്‍ന്ന സുമതിയമ്മ ഇനി കഞ്ഞികുടിച്ച്‌ കഴിയാമെന്ന്‌ പറയുമ്പോള്‍ അനന്തരവ ളായ വിലാസിനി കഞ്ഞികുടിച്ചു കഴിയാന്‍ എനിക്കു മനസ്സില്ലെന്നു ഗ്രതിവചിക്കുന്നുണ്ട്‌. അത്തരമൊരു ധിക്കാരവചനം തറവാട്ടില്‍ ആദ്യത്തേതായിരുന്നു. പണത്തിനായി രാമചന്ദ്രനും ഗോപാലകൃഷ്ണനും ഉരുളിയും ചെമ്പുകലവുമൊക്കെ പരസ്യമായി കൊണ്ടു നടന്നു വില്‍ക്കാന്‍ തുടങ്ങുന്നു. എല്ലാവരും കൂടി കുടുംബം തകര്‍ത്തെന്നും ഇനി എനിക്ക്‌ എന്റെ കാര്യം നോക്കണ മെന്നും ആരുവന്നാലും ആരു പോയാലും എനിക്കൊന്നുമില്ലെന്നുമാണ്‌ പച്ചാഴിയിലെ ഒരു അന ന്തരവനായ ഭാസ്‌്ക്കരക്കുറുപ്പിന്റെ പ്രതികരണം. മുമ്പ്‌ നേര്‍ക്കുനേരെ നിന്ന്‌ സംസാരിക്കാന്‍ ആരും ധൈര്യപ്പെടാത്ത അധികാരസ്ഥാനമായിരുന്നു കാരണവരുടേത്‌. വന്നുപെട്ട സാമ്പത്തിക ഞെരുക്കത്തില്‍ കാരണവരെ കുറ്റപ്പെടുത്തിക്കൊണ്ട്‌ അനന്തരവനായ രാജശേഖരന്‍ തറവാടിന്റെ ദീനമാണ്‌ കാരണവര്‍ എന്നുപറഞ്ഞാണ്‌ ആക്ഷേപിക്കുന്നത്‌. ഇതേ അനന്തരവന്‍, ശിക്ഷ കഴിഞ്ഞ്‌ തിരിച്ചെത്തുന്ന കാരണവരെ, പഴയ ആഭിജാത്യത്തിന്റെ സ്മരണയില്‍ കൃഷിപ്പണിക്കു മേല്‍നോട്ടം വഹിക്കാനുള്ള മോഹവുമായി വയൽല്‍വരമ്പത്തെത്തിയതിനെ പരസ്യമായി ചോദ്യം ചെയ്യുന്നുമു ണ്ട്‌. പാരമ്പര്യം കൊണ്ടുനടന്ന മനുഷ്യബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും അത്രത്തോളം ശിഥി ലമാവുകയോ കീഴ്മേല്‍ മറിയുകയോ ചെയ്യുന്നു. സ്വത്ത്‌ കേന്ദ്രീകൃത കൂട്ടുകുടുംബം - മരുമക്ക ത്തായ വ്യവസ്ഥിതിയില്‍ അന്ത:സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന്റെയും ഭാഗം വെച്ച്‌ തുടങ്ങു ന്നതിന്റെയും ഉദാഹരണങ്ങളാണിീ സംഭവങ്ങള്‍. കൂട്ടുകുടുംബങ്ങള്‍ തകരാന്‍ തുടങ്ങുന്നതോടെ മുമ്പ്‌ ഭൂമിയുടെ സമ്പൂര്‍ണ്ണ അധിപതികളായിരുന്നവര്‍ അവ ഭാഗം വെക്കാനും വില്‍ക്കാനും തയ്യാറാവുന്നു. അവ മുമ്പ്‌ ഭൂമി നിഷേധിക്കപ്പെട്ട ഗ്രിസ്ത്യന്‍ - ഈഴവ-മുസ്ലീം സമുദായങ്ങളി ലേക്ക്‌ ചെന്നു ചേരാനാരംഭിക്കുന്നു. പച്ചാഴിയിലെ ദേവകിയമ്മ ഭാഗമായി തനിക്കുകിട്ടിയ ഓഹരി വില്‍ക്കുന്നുണ്ട്‌. ഭൂമി വില്‍ക്കാന്‍ പറ്റിയ ഒരു നായരെ അന്വേഷിച്ചെങ്കിലും ഒരു നായരുടെ കൈയിലും പണമില്ലായ്കയാല്‍ സിലോണില്‍ നിന്നു വന്ന ഒരു രാമുണ്ണിക്കാണ്‌ അവര്‍ ഭൂമി വില്‍ക്കുന്നത്‌. മംഗലശ്ശേരിയില്‍ പിള്ളയുടെ സഹോദരിമാര്‍ പലവിധങ്ങളായ ജീവിതദുരിതങ്ങ ളിലകപ്പെട്ട ഒടുങ്ങുകയും അനന്തരാവകാശികള്‍ പലതുറകളിലേക്ക്‌ സ്വയം നടന്ന്‌ പോവുകയും ചെയ്തുവെങ്കിലും തറവാട്‌ ഭാഗിക്കപ്പെടുന്നില്ല. പച്ചാഴി തറവാട്‌ അഞ്ചു ശാഖകളായി പിരിഞ്ഞ്‌ പോവുകയും പ്രായമായി വരുന്ന ആണ്‍മക്കള്‍ നാട്‌ വിട്ട്‌ പോവുകയും ചെയ്യുന്നു. ഇത്തരം ജീവിത ദൈന്യതയാണ്‌ ഇരുപതാം നൂറ്റാണ്ടോടെ കേരളത്തിലെ ദായ്രകമങ്ങളെയും വിവാഹനമ്മ്വ ദായങ്ങളെയും സംബന്ധിച്ച്‌ ഗരരവതരമായ ചര്‍ച്ചകളിലേക്കും നിയമനിര്‍മ്മാണങ്ങളിലേക്കും 158 നയിച്ചത്‌. 1976ല്‍ കേരള നിയമസഭ പാസാക്കിയ കൂട്ടുകുടുംബ നിരോധന നിയമം (Joint Family Abolition Act) അനുസരിച്ച്‌ മക്കത്തായം നിലവില്‍ വന്നു. അതോടെ മധ്യകാല കുടുംബബന്ധ ങ്ങളും തറവാടുകളും തകരുകയും പലതും അണുകുടുംബത്തിലേക്ക്‌ പ്രവേശിക്കുകയും ചെയ്തു. നോവലിന്റെ അവസാനത്തില്‍ എല്ലാവരും കൂട്ടായി താമസിക്കുന്ന ഇടമെന്ന നിലയില്‍ നിന്നുമാറി വസുമതി താമസിക്കുന്ന മംഗലശ്ശേരി തറവാട്‌ എല്ലാവര്‍ക്കും ഒത്തുചേരാവുന്ന വീടായി പരിണമി ക്കുന്നുണ്ട്‌. പുതിയ സമുദായ ശക്തികളുടെ ഉയര്‍ച്ച സമൂഹത്തിന്റ മുഖ്യധാരയിലേക്ക്‌ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന വിഭാഗങ്ങളായ ഈഴവര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ സംഘടിത ശക്തികളായി വളരുകയും ഗണനീയ സമു ദായിക വിഭാഗങ്ങളായി ഉയരുകയും ചെയ്യുന്നത്‌ കേരളീയ സാമൂഹൃചരിത്രത്തിന്റെ ഭാഗമായ വസ്തുതകളാണ്‌. പ്രമുഖരായ ഈ രണ്ടുവിഭാഗങ്ങളില്‍ സംഭവിക്കുന്ന പരിണാമങ്ങളുടെ ചിത്രം സാമൂഹ്യചരിത്രദ്ൃഷ്ട്യാ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്‌. ശ്രിസ്ത്യാനികള്‍ ഒരു മതം എന്ന നിലയില്‍ നൂറ്റാണ്ടുകള്‍ക്കു മുന്വേ തന്നെ ക്രിസ്തുമതം കേരളത്തിലെ ത്തുന്നുണ്ടെങ്കിലും കേരള സമൂഹഘടനയിലെ പ്രബലവിഭാഗമായി ക്രിസ്ത്യാനികള്‍ മാറുന്നത്‌ രണ്ടോ മൂന്നോ നൂറ്റാണ്ടുകള്‍ക്കകത്തുമാ്രമാണ്‌. ഹിന്ദുമതത്തിനകത്തെ നില്‍ക്കക്കളളിയില്ലാത്ത ജാതിമര്‍ദ്ദനങ്ങള്‍ അവര്‍ണ്ണരില്‍ വലിയ വിഭാഗത്തെ കൂട്ടത്തോടെ സ്വന്തം മതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. സാംസ്കാരികമായ താഴ്‌ത്തിക്കെട്ടലിനും ജാതിമര്‍ദ്ദനത്തിനും ഇരയായി മതപ രിവര്‍ത്തനം നടത്തിയ കഥാപാത്രമാണ്‌ അയല്‍ക്കാരിലെ കൃഷിക്കാരനായ കുഞ്ഞുവറിത്‌. ഒരു പുലയമാടത്തിലാണ്‌ അയാള്‍ ജനിച്ചത്‌. യഥാര്‍ത്ഥ പേര്‍ ചാത്തന്‍ എന്നായിരുന്നു. ചാത്തന്റെ വല്യപ്പന്റെ മകന്‍ ക്രിസ്തുമതം സ്വീകരിച്ചു മത്തായി ആയി മാറിയിരുന്നു. പറമ്പില്‍ തീണ്ടാപ്പാട കലം നില്‍ക്കേണ്ട പുലയന്‍ ക്രിസ്ത്യാനി ആയാല്‍ തനമ്പുരാക്കന്മാരുടെ മുറ്റത്തും തിണ്ണയിലു മൊക്കെ കയറാം. ഒരിക്കല്‍ ചാത്തന്റെ വല്യപ്പന്റെ മകന്‍ മത്തായിയോടൊപ്പം ക്ഷേര്രമതിലിനരി കിലൂടെ നടന്നു പോയപ്പോള്‍ നായന്മാര്‍ തടഞ്ഞ്‌ ചോദ്യം ചെയ്തു. മത്തായി ക്രിസ്ത്യാനി ആയ തിനാല്‍ വെറുതെ വിട്ടു. ചാത്തന്‍ പുലയന്‍ ആയതിനാല്‍ കണക്കിന്‌ അടിയും കിട്ടി. രണ്ടു ദി വസം കഴിഞ്ഞ്‌ ചാത്തന്‍ കുഞ്ഞുവറീത്‌ ആയി. പിന്നെ യാതൊരു (്രശ്നവുമുണ്ടായില്ല. “നായയെ കുളിപ്പിച്ചാല്‍ അശുദ്ധമാവാത്ത കുളം തീയ്യന്‍ കാല്‍കഴുകിയാല്‍ അശുദ്ധമാ 159 വുന്നത്‌ കേരളത്തിലെ അസംബന്ധത കൊണ്ടല്ലാതെ മറ്റൊരുസംഗതിയാലുമല്ല* എന്ന്‌ “മിതവാ ദിക്ക്‌ ലേഖനമെഴുതേണ്ടി വരുന്നത്‌ 1917ലാണ്‌. ജാതിക്കപ്പുറത്തൊരു ജോലിയോ ജീവിതമോ സാധ്യമാവാത്ത സാമൂഹ്യഘടനയില്‍ സമ്മര്‍ദ്ദജീവിതം നയിച്ച അവര്‍ണ്ണര്‍ക്ക്‌ മിഷണറിമാര്‍ പരി ഷ്കൃതജീവിതം വാഗ്ദാനം ചെയ്തപ്പോള്‍ കുഞ്ഞുവറീതിനെപ്പോലുള്ളവര്‍ക്ക്‌ രണ്ടുവട്ടം ആലോ ചിക്കേണ്ടിവരുന്നില്ല. സ്വന്തം മതത്തിനകത്തെ സാംസ്കാരികമായ ഇകഴ്‌ത്തിക്കെട്ടല്‍ അടിമമന സ്റോടെ അംഗീകരിച്ചുപോരാനേ അതുവരെ നിവൃത്തിയുണ്ടായിരുന്നുള്ളു. ഹിന്ദുക്കള്‍ തന്നെ ഹിന്ദുക്കള്‍ക്കെതിരാവുന്ന ഈ താഴ്ത്തിക്കെട്ടലിനെതിരെയുള്ള സാംസ്കാരിക തലത്തില്‍ നിന്നുള്ള (രപതിഷേധമായിരുന്നു മതപരിവര്‍ത്തനം. സവര്‍ണ്ണമര്‍ദ്ദനങ്ങളില്‍ സഹികെട്ട അവര്‍ണ്ണവിഭാഗം ക്രിസ്ത്യന്‍ - മുസ്ലീം മതങ്ങളിലേക്ക്‌ കൂട്ടത്തോടെ ചേക്കേറിയതിന്റെ കൂടി ഫലമായാണ്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ഇസ്ലാംമതവും ്രിസ്തുമതവും കേര ളത്തിലെ പ്രബലവിഭാഗമായി മാറുന്നത്‌. പോര്‍ച്ചുഗീസുകാരുടെയും മറ്റ്‌ പടിഞ്ഞാറന്‍ ശക്തികളുടെയും വരവോടെയാണ്‌ ക്രിസ്ത്യാ നികൾ കേരളത്തില്‍ ഗണ്യമായ സാന്നിധ്യമായി മാറുന്നത്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം സ്വതന്ത്രചി ന്തകള്‍ക്കുള്ള വാതില്‍ തുറന്നിട്ടു. പുതിയ ജ്ഞാനമേഖലകളും യുക്തിചിന്തകളും ശാസ്ത്രീയ വീക്ഷണങ്ങളും ജാതിവ്യവസ്ഥയുടെ ചട്ടക്കുടുകളെ ശിഥിലമാക്കാന്‍ തുടങ്ങിയത്‌ മിഷണറിമാര്‍ക്ക്‌ കേരളീയ സാമൂഹ്യാന്തരീക്ഷത്തില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചു. ഗ്രിട്ടിഷുകാരുടെ മേല്‍ക്കോയ്മ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക്‌ ഏറെ സഹായകവുമായിരുന്നു. വിവിധ സഭകളുടെ ്രവര്‍ത്തനം വഴി അവര്‍ണ്ണ വിഭാഗത്തില്‍ പെട്ട ധാരാളം പേര്‍ ക്രിസ്തുമതത്തിലേക്ക്‌ ചേക്കേറി. അതുവഴി അവര്‍ക്ക്‌, മുമ്പ്‌ നിഷേധിക്കപ്പെട്ട സാമൂഹിക സ്വാതന്ത്ര്യം, വിദ്യാഭ്യാസം, പരിഷകൃത ജീവിതം എന്നിവ ലഭ്യമായി. ഇരുപതാം നൂറ്റാണ്ടിലേക്കു (പവേശിക്കുമ്പോള്‍ കേരളത്തിലെ പഴയ സാമൂഹ്യഗ്രമങ്ങ ളില്‍ അടിമുടി മാറ്റങ്ങള്‍ സംഭവിക്കുന്നതുകാണാം. ജാതിയും ജോലിയും തമ്മിലുണ്ടായിരുന്ന ബന്ധം വിച്ഛേദിക്കപ്പെടുകയോ അയവേറിയതോ ആയി മാറുന്നു. വാണിജ്യ വ്യവസായരംഗങ്ങ ളില്‍ മുസ്ലിംങ്ങളും ഗൌഡസാരസ്വത ബ്രാഹ്മണരുള്‍പ്പെടെയുള്ള പരദേശി ത്രാഹ്മണരും ്രിസ്ത്യാ നികളും ഈഴവരും പങ്കാളികളാവാന്‍ തുടങ്ങുന്നു. പുതിയ സാമൂഹ്യക്രമത്തിലെ ്രബല സമു ദായങ്ങള്‍ നായന്മാരും സുറിയാനി ക്രിസ്ത്യാനികളുമാണെന്ന്‌ കേരളീയ സാമൂഹ്യഘടനയുടെ രൂപാന്തരത്തെക്കുറിച്ച്‌ പഠനം നടത്തിയ ഡോ.ഇ.ജെ. തോമസ്‌ രേഖപ്പെടുത്തുന്നുണ്ട്‌: “കേരളത്തില്‍ നായര്‍ സമുദായത്തോട്‌ കിട നില്‍ക്കുന്ന സുറിയാനി ക്രിസ്ത്യാനികള്‍ 160 വിദ്യാഭ്യാസം, കൃഷി, കച്ചവടം, സാമൂഹിക സേവനം എന്നീ മേഖലകളില്‍ മറ്റുള്ളവരേക്കാള്‍ മുന്നില്‍ നില്‍ക്കുന്നു. ജനസംഖ്യാബലവും രാഷ്ര്രീയനേതൃത്വവും കൈമുതലായുള്ള ഈ സമു ദായം ക്രൈസ്തവ സമുദായങ്ങളിലെ ഏറ്റവും ്രബലമായിരിക്കുന്നു.” സാമൂഹ്യ-സാമ്പത്തിക പുരോഗതിയിലേക്കുള്ള വഴിയില്‍ നായര്‍-സുറിയാനി ക്രിസ്ത്യാ നികള്‍ക്കു പുറകിലായി ഈഴവ, മുസ്ലീം, ലാറ്റിന്‍ ്രിസ്ത്യന്‍ സമുദായങ്ങളെന്നിവ തൊട്ടുതൊ ട്ടായ ക്രമത്തില്‍ നിലയുറപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്‌. കുഞ്ഞുവറീതും (്കിസ്ത്യന്‍ മുന്നേറ്റവും തകരുന്ന രണ്ടു തറവാടുകളിലെയും സ്വത്തുക്കളില്‍ വലിയ ഒരു ഭാഗം ചെന്നെത്തുന്നത്‌ കഠിധ്വാനിയും കൃഷിക്കാരനുമായ കുഞ്ഞുവറിീതിന്റെ കൈയിലേക്കാണ്‌. വെള്ളപ്പൊക്കക്കാലത്ത്‌ അഭയാര്‍ത്ഥിയായി വന്നെത്തുന്ന ക്രിസ്ത്യാനിയായ പാവം കൃഷിക്കാരന്‍ ജന്മിയുടെ അലി വിനുപാത്രമായി. ‘മനുഷ്യന്മാര്‍ വിചാരിച്ചാല്‍ കാടു നാടാവും” എന്ന ജീവിതവീക്ഷണം കൊണ്ട്‌ നടക്കുന്നതിനാല്‍ കയറിക്കിടക്കാന്‍ ജന്മി നല്‍കിയ കാട്‌ അയാള്‍ക്ക്‌ ഒട്ടും ബുദ്ധിമുട്ടാവുന്നില്ല. ഉണങ്ങിവീഴുന്ന ഓല ശേഖരിച്ചും പശുവിന്റെ ചാണകം വാരിയും ഉമിയും, നുറുക്കരിയും കീറി യമുണ്ടും ചോദിച്ചു വാങ്ങിയും വറീതും ഭാര്യ സാറയും മക്കളും അവിടെ ആശ്രിതത്വം പറ്റി പടര്‍ന്നു കയറുന്നു. തെക്കുപുരയിടം വെട്ടിവെളുപ്പിച്ചു, മെല്ലെമെല്ലെ പടര്‍ന്നു കയറുമ്പോള്‍ “തൊരന്നു തൊരന്നു ഉള്ളിലേക്കു കയറുകയാണല്യോ” എന്ന്‌ വറീതിന്റെ വളഞ്ഞ ബുദ്ധിയെ കുഞ്ഞന്‍ ശാസിക്കുന്നുണ്ട്‌. ഏല്പിക്കാനേല്‍പിക്കുന്ന സമ്പാദ്യത്തെ അഭിമാനിയായ പിളള യെക്കൊണ്ടു തന്നെ പ്രോമിസറി നോട്ടാക്കി സ്റ്റാമ്പൊട്ടിച്ചു അയാള്‍ രേഖയാക്കുന്നുണ്ട്‌. മംഗല ശ്ശേരിയുടെ സാമ്പത്തിക ഞെരുക്കം ശ്രമേണ കുഞ്ഞുവറീതിനുള്ള പിടിവള്ളിയായിമാറുന്നു. നാലര ഏക്കര്‍ പുരയിടത്തിന്റെയും മുപ്പത്പറ നിലത്തിന്റെയും ഉടമസ്ഥതയില്‍ നിന്ന്‌ താമസി യാതെ ഏഴ്‌ ഏക്കറിലേക്കും എണ്‍പതുപറയിലേക്കും വറീത്‌ വളരുന്നു. അപ്പോഴും അധ്വാനവും കൃഷിസ്വപ്നങ്ങളും കൈവിടാതെ അയാള്‍ പറയും: “നമ്മളു മണ്ണിനെ സ്നേഹിച്ചാല്‍ മണ്ണ്‌ നമ്മളേം സ്നേഹിക്കും. മണ്ണിന്‌ തീറ്റ കൊടുത്താല്‍ മണ്ണു നമുക്കും തീറ്റ തരും. നിങ്ങളോട്‌ പെരുമാറേണതു പോലെ നിങ്ങളങ്ങോട്ടും പെരുമാറുക എന്നാ ദൈവപുത്രന്‍ പറഞ്ഞിരിക്കുന്നത്‌.” അധ്വാനത്തിന്റെ ഈ പ്രത്യയശാസ്ത്രം അയാള്‍ക്ക്‌ പത്തും പന്ത്രണ്ടും മേനി വിളഞ്ഞി SOO) ഇരുപത്തഞ്ചും മുപ്പതും മേനി വിളവു നല്‍കുന്നു. ഉത്സവലഹളയെത്തുടര്‍ന്നുള്ള കേസു 161 കള്‍ നീണ്ടു നീണ്ടു പോയപ്പോള്‍ മാസത്തില്‍ രണ്ടുംമൂന്നും ആധാരങ്ങള്‍ അയാളുടെ പേരില്‍ രജിസ്ട്രാക്കപ്പെട്ടു. അങ്ങനെയാണ്‌ മംഗലശ്ശേരിയിലെ നാലുതലമുറയിലെ സമ്പാദ്യങ്ങള്‍ കുഞ്ഞു വറീതിന്റെ കൈയിലായത്‌. പത്തുവര്‍ഷം മുമ്പ്‌ കുറ്റിക്കാടും കൊന്നത്തെങ്ങും മാത്രമുണ്ടായിരു ന്ന, പ്രേതശങ്കയാല്‍ ആരും കടന്നു ചെല്ലാതിരുന്ന പുരയിടത്തില്‍ ഓലയും മുളയും കൊണ്ടു ണ്ടാക്കിയ കുടില്‍ നിന്ന സ്ഥലത്ത്‌ പുത്തന്‍ മാളിക ഉയര്‍ന്നുവരുന്നു. കുഞ്ഞുവറീത്‌ ആരുടേയും മോഷ്ടിക്കുകയോ പിടിച്ചുപറിക്കുകയോ, ചതിച്ചു കൈവശ പ്പെടുത്തുകയോ ചെയ്തിട്ടില്ല. ഉത്കര്‍ഷേച്ഛയുടെയും പ്രയത്നശക്തിയുടെയും വിജയമാണ്‌ അയാളെ ആ നിലയില്‍ എത്ിിക്കുന്നത്‌. കുഞ്ഞുവറീതിന്റെ സാമുദായിക അസ്തിത്വം, അക്ഷീ ണമായ പ്രയത്നം, പടിപടിയായ വളര്‍ച്ച, അധ്വാനം സമ്മാനിക്കുന്ന ജീവിത വിജയം എന്നിവ അയാള്‍ പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ പ്രമുഖ മതവിഭാഗമായ ക്രിസ്ത്യന്‍ സമുദായ ത്തിന്റെ ചരിത്രപരവും സാമൂഹ്യപരവുമായ ഗതിവിഗതികളുടെ പശ്ചാത്തലത്തില്‍ വായിക്കാവു ന്നതാണ്‌. കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ സാന്നിധ്യം, ജീവിതവീക്ഷണം, സംഘ ബോധം, (പയത്നശീലം, സാഹസികത തുടങ്ങിയ കാര്യങ്ങള്‍ കുഞ്ഞുവറീതിന്റെ ജീവിതവിജ യവുമായി ചേര്‍ന്നുപോകുന്നുണ്ട്‌. കൃഷി, വ്യാപാരമുതലാളിത്തം, ്രവാസജീവിതം കുഞ്ഞുവറീത്‌ സ്വന്തം നിലയില്‍ ഒരു സാമൂഹ്യ വിപ്ലവത്തിനും നേതൃത്വം നല്‍കുന്ന കഥാപാത്രമല്ല. ഫ്യൂഡല്‍ഘടന സ്വയംകൃതവും പുതിയ സാമൂഹ്യമുന്നേറ്റങ്ങളുടെയും ഫലമായ പരിവര്‍ത്തനങ്ങളില്‍പ്പെട്ട തകര്‍ന്നടിഞ്ഞപ്പോള്‍ സമീപസ്ഥരായ ഇത്തരം വിഭാഗങ്ങള്‍ മിഷണ റിമാര്‍ വഴി പകര്‍ന്നു കിട്ടിയ ജീവിതവീക്ഷണവും സ്വാതന്ത്യബോധവും കൈമുതലാക്കി അധ്വാ നത്തിന്റെ വഴിയിലൂടെയും കുരിശിന്റെ വഴിയിലൂടെയും ആ തകര്‍ച്ചയുടെ ഗുണഭോക്താക്കളായി എന്നുമാ(്തം. ജന്മിത്വം തകര്‍ന്നതിനൊടൊപ്പം പരമ്പരാഗത കൃഷിരീതികള്‍ മാറുകയും നാണ്യ വിളകള്‍ കൂടുതലായി വരികയും ചെയ്യുന്നുണ്ട്‌. കാര്‍ഷിക മേഖലയില്‍ പുതിയ വര്‍ഗ്ഗങ്ങള്‍ ്രതൃക്ഷപ്പെടുകയും നവീന കൃഷിരീതികള്‍ പ്രചാരത്തിലാവുകയും ആധുനിക വ്യവസായ വത്കൃതകാര്‍ഷിക പദ്ധതികള്‍ പരിചയപ്പെടുത്തപ്പെടുകയും ചെയ്യുന്നു. നാണ്യവിളയായ കുരു മുളക്‌ പണ്ടേ കേരളത്തിന്റെ കൃഷിയിടങ്ങളില്‍ ഉള്‍പ്പെട്ട ഒന്നായിരുന്നു. തോട്ട വിളകളായ റബ്ദര്‍, കാപ്പി, തേയില, കശുവണ്ടി എന്നിവ മെല്ലെ വ്യവസായമാവാന്‍ തുടങ്ങി. പരമ്പരാഗത കാര്‍ഷിക വൃത്തിയില്‍ നിന്ന്‌ വ്യവസായമേഖലകളിലേക്ക്‌ മാറ്റം വന്നപ്പോള്‍ ജോലിക്കു കൂലി നാണയ മായി കൈയില്‍ കിട്ടാന്‍ തുടങ്ങിയതും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറക്കുന്നു. 162 ഈ സ്വാതന്ത്ര്യം പഴയ സാമൂഹ്യഘടനയ്ക്ക്‌ തിരിച്ചടിയാവുന്നതിന്റെയും അതുവരെ ചിത്രത്തി ലില്ലാത്ത പുതിയ വര്‍ഗ്ഗങ്ങള്‍ ഉണര്‍വ്വിലേക്ക്‌ കടന്നുവരുന്നതിന്റെയും കേരളീയപാശ്ചാത്തലത്തെ ക്കുറിച്ച്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ഇങ്ങനെ വിലയിരുത്തുന്നുണ്ട്‌: “ജാതി മേധാവിത്വത്തിന്‍ കീഴില്‍ മ്േച്ഛചന്‍മാരായി കണക്കാചക്കപ്പെട്ടിരുന്ന ഗ്രിസ്ത്യാനി കളും മുസ്ലീങ്ങളുമാണ്‌ സവര്‍ണ്ണഹിന്ദുക്കളല്ല, മുതലാളിമാരായി വളരാന്‍ ആദ്യം ശ്രമിച്ചത്‌. അവ രാണല്ലോ ബ്രിട്ടീഷ്‌ ഭരണത്തിനുമുമ്പ്‌ തന്നെ കച്ചവടം നടത്തിയിരുന്നത്‌. കച്ചവടവും അതിനെ ത്തുടര്‍ന്ന്‌ വ്യവസായവുമാണ്‌ കേരളത്തില്‍ വളരാന്‍ പോകുന്നതെന്ന്‌ പഴയ കേരളത്തിലെ പ്രമാ ണികള്‍ക്ക്‌ - സവര്‍ണ്ണ ഹിന്ദുക്കള്‍, ജന്മിമാര്‍, നാടുവാഴികള്‍ എന്നിവര്‍ക്ക്‌ കാണാന്‍ കഴിഞ്ഞില്ല. തങ്ങളുടെ പദവിയും ്രതാപവും പഴയപോലെ തന്നെ നിലനില്‍ക്കുമെന്നു കരുതി പഴയ ജീവിതം തുടരാനാണവര്‍ ശ്രമിട്ടത്‌. നേരെമറിച്ച്‌ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാകട്ടെ, തങ്ങളുടെ പഴയ ജോലി തന്നെ പുതിയസ്ഥിതിയില്‍ കൂടുതൽ വിപുലമായും നന്നായും നടത്താന്‍ പഠിച്ചു സാധ നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുകയെന്ന പഴയ കച്ചവടം തന്നെ കൂടുതല്‍ വിപലമാ ക്കുക; സാധനങ്ങളെപ്പോലെത്തന്നെ പണവും വില്‍ക്കുകയും വാങ്ങുകയും ചെയ്യുക; സാധന ങ്ങള്‍ വാങ്ങി അത്‌ കൂടുതല്‍ നന്നാക്കാനുള്ള തൊഴിലാളികളെക്കൊണ്ട്‌ ്രവര്‍ത്തിപ്പിച്ച്‌ കൂടു തല്‍ വിലയ്ക്ക്‌ വില്‍ക്കുക; ഭൂമി വിലയ്ക്കോ പാട്ടത്തിനോ വാങ്ങി തൊഴിലാളികളെക്കൊണ്ട്‌ പണിയെടുപ്പിച്ചുണ്ടാക്കുന്ന വിളവ്‌ വില്‍ക്കുക - ഇങ്ങനെ കച്ചവടത്തെത്തന്നെ ഉയര്‍ത്തി, ബാങ്കിങ്ങും വ്യവസായവും തോട്ടങ്ങളും വളര്‍ത്തി പണക്കാരാവാനവര്‍ക്കു കഴിഞ്ഞു.” കൃഷിക്കാരനായ കുഞ്ഞുവറിതും കച്ചവടക്കാരനായ മുഹമ്മദും അദ്രുമാന്‍ മുതലാളിയു മൊക്കെയാണ്‌ മേല്‍ സൂചിപ്പിച്ച സാമൂഹ്യ്രമത്തിലെ പുതുവര്‍ഗ്ഗക്കാരായി അയല്‍ക്കാരില്‍ പ്രത്യ ക്ഷപ്പെടുന്നത്‌. കഠിനമായി അധ്വാനിച്ച്‌ കൂടുതല്‍ നിലം സ്വന്തമാക്കിയും തൊഴിലാളികളെക്കൊണ്ട്‌ പണിയെടുപ്പിച്ചും പണം പലിശയ്ക്കു കൊടുക്കുന്ന മുതലാളിമാരുമായി ബന്ധം സൂക്ഷിച്ചും കുഞ്ഞുവറീതുമാര്‍ സാമ്പത്തിക ഉന്നതിയിലേക്ക്‌ വളരുന്നത്‌ നവോത്ഥാന കാലത്തെ സാമ്പ ത്തിക പരിവര്‍ത്തനനങ്ങളില്‍ പ്രധാനമാണ്‌. പുതിയ സാമ്പത്തിക ചലനങ്ങളെ തിരിച്ചറിയുന്ന രാജശേഖരന്‍, കൃഷിവിട്ട്‌ പതുക്കെ കച്ചവടത്തിലേക്ക്‌ ശ്രദ്ധതിരിക്കുന്നുണ്ട്‌. ഫ്യൂഡല്‍ തകര്‍ച്ച കള്‍ക്കു മുമ്പില്‍ പകച്ചു പോകുന്ന അഭിജാത കുടുംബത്തിലെ യുവാക്കളുടെ അഭിമാനബോധം അവരെ നാട്ടില്‍ നില്‍ക്കാന്‍ അനുവദിക്കുന്നില്ല. “നാടുവിട്ടാലേ നന്നാവൂ” എന്ന ചൊല്ലിനെ പിന്‍പറ്റി പല നായര്‍ യുവാക്കളും പണം സമ്പാദിക്കാന്‍ പ്രവാസ ജീവിതത്തിലേക്ക്‌ ചേക്കേറുന്നതും നോവലില്‍ കാണാം. 163 ഈഴവര്‍ ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയ്ക്കു പുറത്തുള്ളതും അംഗബലം കൊണ്ട്‌ വലുതുമായ അധ്വാനവിഭാഗമായ ഈഴവര്‍ സവര്‍ണ്ണാധിപത്യങ്ങളോട്‌ പൊരുതി അവകാശങ്ങളിലേക്കും ആത്മ വിശ്വാസങ്ങളിലേക്കും ഉണരുന്നതിന്റെ ദൃശ്യങ്ങള്‍ “അയല്‍ക്കാരില്‍” കാണാം. മേലാളരും ഭൂവുടകളുമായ നായര്‍ വിഭാഗവുമായുള്ള സംഘര്‍ഷങ്ങളാണ്‌ നോവലില്‍ അവതരിപ്പിക്കപ്പെട്ടി ട്ടുള്ളത്‌. പടിഞ്ഞാറേക്കരയിലെ ഷാപ്പില്‍ നിന്ന്‌ കള്ളുകുടിച്ച്‌ മടങ്ങുമ്പോള്‍ നായന്മാരിലുണരു ന്ന അയിത്തത്തെയും തീണ്ടലിനെയും കുറിച്ചുള്ള ഓര്‍മ്മ ഈഴവരുടെയും പുലയരുടെയും നേരെ യുള്ള (്രഹരമായി കലാശിക്കും. തിരിച്ചടിക്കാനോ പരാതിപ്പെടാനോ മുതിരാത്ത ഈ അടിമ വര്‍ഗ്ഗം പകലന്തിയോളം പണിചെയ്യുന്നത്‌ അതേ നായര്‍ക്കു വേണ്ടിയാണ്‌. ്രമേണ ശ്രീനാരാ യണഗുരു തുടങ്ങിയവയുടെ ദര്‍ശനങ്ങളാല്‍ പ്രചോദിതരായ ഈഴവരില്‍ സ്വാതന്ത്ര്യ മോഹങ്ങ ള്‍ ഉണരാന്‍ തുടങ്ങുന്നു. കിഴക്കെക്കരയിലെ മലയാളം പളളിക്കൂടത്തില്‍ ചേര്‍ന്നുളള ഈഴവക്കുട്ടി കളുടെ പഠനം, പടിഞ്ഞാറേക്കരയിലെ ഭജനമഠത്തിലെ കൂട്ടായ്മകള്‍ എന്നിവ അവരെ പരിവര്‍ത്ത ന ചിന്തയിലേക്ക്‌ ആനയിക്കുന്നു. അവഗണിക്കാനാവാത്ത സാമുദായിക ശക്തിയായി പരിണമി ക്കുന്നതിനും ഉയരുന്നതിനും കാരണമാവുന്നത്‌ അയിത്തോച്ചാടനം, മിശ്രഭോജനം, ജാതിനിരാ കരണം, യുക്തിവാദം, ജാതിലഹളകള്‍, ഗുരുദര്‍ശനം തുടങ്ങിയ സാമൂഹികപരിവര്‍ത്തന സംരം ഭങ്ങളും ആശയഗതികളുമാണ്‌. മിശ്രഭോജനത്തിലെ സംഘബോധം പിള്ളയുടെ കാര്യസ്ഥനായ കുഞ്ഞനില്‍ ജാതി-ജന്മി വിധേയത്വം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെങ്കിലും അയാളുടെ മുത്തമകന്‍ വാസുവിന്‌ അയിത്തോച്ചാടനത്തിലും ജാതിനശീ കരണ പ്രസ്ഥാനത്തിലുമാണ്‌ ശ്രദ്ധ. സഹോദരസംഘത്തിന്റെ ആഹ്വാനമനുസരിച്ച്‌ ജാതിനശി പ്പിക്കാന്‍ ഉദ്ദേശിച്ചു നടക്കുന്ന മി്ശഭോജനത്തിന്‌ നേതൃത്വം കൊടുത്തത്‌ വാസുവിന്റെ അമ്മാവന്‍ കൊച്ചുകുട്ടനാണ്‌. മിശ്രഭോജനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വീട്ടില്‍ നിന്നും ജാതിയില്‍ നിന്നും പുറത്താവുന്ന കൊച്ചുകുട്ടനടക്കമുളളവരെ “പുലയച്ചോവന്‍” എന്നാണ്‌ വിളിച്ചുപോന്നത്‌. കൂട്ടായ ഭക്ഷണത്തിലൂടെയും പരസ്പരവിവാഹത്തിലുടെയും അശുദ്ധിയുടെ മതിലുകളെ തകര്‍ക്കാ നുള്ള താണനിലത്തിലെ ഉയര്‍ന്ന സാമൂഹ്യവിപ്ലവങ്ങളാണ്‌ മിശ്രഭോജനവും മിശ്രവിവാഹവു മൊക്കെ. ജാതിചിന്തയുടെ അയുക്തികത വെളിപ്പെടുത്തുന്നതിനൊപ്പം ഇത്തരം കൂട്ടായ്മകള്‍ സംഘബോധത്തിലേക്കും ആത്മവിശ്വാസത്തിലേക്കുമുള്ള വഴിതുറക്കലുകളായി മാറുന്നുണ്ട്‌. 164 വിരുന്നിലെ ജാതി എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ആഹാരമോ ഒത്തുചേര്‍ന്ന്‌ ഇരിക്കാനുള്ള ഇടമോ ഫ്യൂഡല്‍ഘടന അനുവദിക്കുന്നില്ല. രട്ടുപുരകള്‍ക്കുള്ളിലായോ പടിപ്പുരകള്‍ക്ക്‌ അപ്പുറമോ ഇപ്പു റമോ ആയോ അവയുടെ ലഭ്യതയും സ്ഥാനവുമൊക്കെ കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരുന്നു. എന്നാല്‍ കൊളോണിയല്‍ തോട്ടവിളകളായ തേയിലയും കാപ്പിയുമൊക്കെ ഭക്ഷണത്തിലെ ഈ ഫ്യൂഡല്‍ നിയന്ത്രണങ്ങളെ ജനകീയമാക്കി തകിടം മറിക്കുന്നതുകാണാനാവും. ഭക്ഷണത്തിലെ സ്വാതന്ത്ര്യം വരുത്തുന്ന അപകടത്തെ തിരിച്ചറിയുന്നവരാണ്‌ രാജാവിന്റെ പിറന്നാള്‍ ദിന സല്‍ക്കാ രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്‌. നായന്മാരായ അധ്യാപകര്‍ ഈ ഭക്ഷണ -മനുഷ്യ ക്കൂട്ടായ്മയെ പ്രതിരോധിച്ചുകൊണ്ട്‌ നായര്‍ - ഈഴവ-ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വെവ്വേറെ സ്ഥലം നിശ്ചയിക്കുന്നുണ്ട്‌. അതിനെതിരെയുള്ള പ്രതിഷേധമാണ്‌ ഈഴവക്കുട്ടികളുടെ വിരുന്നു ബഹിഷക്കരണത്തിലേക്കും പുറത്ത്‌ “ജാതിരാക്ഷസ ദഹന'ത്തിലേക്കും നയിക്കുന്നത്‌. ജാതിനിരാസവും യുക്തിവാദവും വര്‍ണ്ണവ്യവസ്ഥയിലെ മേലാളരുടെ ജാത്യസ്ധത മനുഷ്യത്വത്തിന്റെ അതിര്‍വരമ്പുകള്‍ വിട്ട സംസ്കാരവിരുദ്ധതയുടെ വഴികളിലേക്ക്‌ സമൂഹത്തെ നയിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴാണ്‌ ചിലര്‍ ജനിച്ച മതത്തെ ഉപേക്ഷിക്കാന്‍ തയ്യാറായത്‌. മറ്റുചിലര്‍ എവിടേക്കും ചേക്കേറാതെ, നില നിന്നുകൊണ്ടു തന്നെ ജാതിനിരാസം, യുക്തിവാദം പോലുള്ള ചിന്താധാരകളിലേക്ക്‌ പ്രവേശി ക്കാന്‍ തുടങ്ങുന്നുണ്ട്‌. കുഞ്ഞന്റെ മകനായ വാസു ഇതിന്റെ പ്രതീകമാണ്‌. അയാള്‍ “ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌” എന്ന്‌ തയ്യല്‍ക്കടയുടെ ഉള്ളിലെ വലിയ ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട. തന്റെ ആശയഗതികളോട്‌ എതിര്‍പ്പുള്ളവര്‍ക്കുനേരെ വാസുവിന്റെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങും: “ജാതിയുണ്ടായത്‌ മതത്തില്‍ നിന്ന്‌, മതമുണ്ടായത്‌ ദൈവത്തില്‍ നിന്ന്‌. അതുകൊണ്ട്‌ ദൈവവിശ്വാസമില്ലാതായാലേ ജാതി വിശ്വാസമില്ലാതാകൂ'. “ദൈവമാ ഏറ്റവും വലിയ നുണ. ആ നുണയില്‍ നിന്നാ മതമുണ്ടായത്‌. മതമാകുന്ന നുണയില്‍ നിന്നു ജാതിയാകുന്ന നുണയുണ്ടായി. താഴ്ന്ന ജാതിക്കാരെ പറ്റിക്കാന്‍ മേല്‍ജാതി ക്കാര്‍ കെട്ടിപ്പൊക്കിയ നുണകളാണിതെല്ലാം. ഈ നുണകളെയെല്ലാം തകര്‍ക്കണം എന്നാലേ മനുഷ്യന്‍ നന്നാകൂ.” മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നവോത്ഥാനകാലത്തെ ജാതിവിരുദ്ധ പ്രസ്ഥാന ങ്ങളുടെ വക്താക്കളായിരുന്നു ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനുമൊക്കെ. ഇതില്‍ 165 അയ്യപ്പന്റെ നേതൃത്വത്തിലുള്ള ജാതിവിരുദ്ധ സംഘമാണ്‌ “സഹോദരഡ്രസ്ഥാനം' എന്നറിയപ്പെ ടൂത്‌. 1917 മെയ്‌ 29ന്‌ സ്വഗൃഹത്തിനടുത്തുവെച്ചു വിളിച്ചുകൂട്ടിയ യോഗത്തിലാണ്‌ അദ്ദേഹം ജാതി ക്കെതിരെ സമരം ചെയ്യുമെന്ന്‌ സത്യം ചെയ്യുന്നത്‌. യുക്തിവാദിയായ അയ്യപ്പന്‍ ്രീനാരായണഗു രുവിന്റെ ്രസിദ്ധമായ സിദ്ധാന്തത്തെ ജാതി തന്നെ വേണ്ട എന്ന രീതിയില്‍ പരിഷക്കരിക്കുക യാണ്‌. മിശ്രവിവാഹം വഴി സഹോദരന്‍ അയ്യപ്പന്‍ ജാതിനശീകരണമാണ്‌ ലക്ഷ്യമിട്ടത്‌. യുക്തി ചിന്ത, സ്വതന്ത്രചിന്ത, സോഷ്യലിസ്റ്റ്‌ ദര്‍ശനങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ രൂപപ്പെടുത്തി. സഹോദരന്‍ അയ്യപ്പന്റെ ഈവിധത്തിലുള്ള പുരോഗമനചിന്താതലങ്ങളാലാവേ ശിതനായ കഥാപാത്രമാണ്‌ വാസു. ജാതിയും ലഹളയും പിടിച്ചുവെക്കപ്പെട്ട അവകാശങ്ങള്‍ക്കും നീട്ടിവെക്കപ്പെട്ട നീതിക്കും വേണ്ടി, അവ നിഷേ ധിക്കപ്പെട്ട വിഭാഗം ചെയ്യുന്ന ചെറുത്തു നില്പുകളെ അവര്‍ നടത്തുന്ന ലഹളകളായാണ്‌ ആധി പത്യമനോഭാവം പുലര്‍ത്തുന്ന ചരിത്രം രേഖപ്പെടുത്തിവെക്കുക. അതുകൊണ്ടാണ്‌ ഇരകള്‍ നട ത്തിയ ചെറുത്തുനില്പുകളെ അവര്‍ നടത്തിയ കലാപങ്ങളായി, മാപ്പിളലഹള, ഈഴവലഹള എന്നിങ്ങനെയുള്ള തലക്കെട്ടുകളില്‍ വായിക്കാനാവുന്നത്‌. വഴിമാറാത്തതിന്റെയും മേല്‍വസ്ത്രം ധരിച്ചതിന്റെയും പേരില്‍ 19-20 നൂറ്റാണ്ടുകളില്‍ തെക്കന്‍ തിരുവിതാംകൂറിലെ നായന്മാര്‍ ഈഴ വരെ മര്‍ദ്ദിക്കുന്നത്‌ ലഹളകളായി പരിണമിക്കുന്നുണ്ട്‌. ഇത്തരം ജാതിമര്‍ദ്ദനങ്ങള്‍ വിമോചക രൂപം ്രാപിക്കുന്നതിന്റെ ചിശ്രം അയല്‍ക്കാരില്‍ ആവിഷകൃതമാവുന്നുണ്ട്‌. ജാതി-ജന്മി സംഘര്‍ഷ ങ്ങള്‍ അസ്വസ്ഥതകള്‍ സ്ൃഷടിക്കുന്ന സമൂഹമനസ്സില്‍ പച്ചാഴിയിലെ ദേവകിയമ്മയുടെ ഏഷ ണിക്കിടയില്‍ ജാതിബോധവും സംബന്ധങ്ങള്‍ പൊളിഞ്ഞതിന്റെ നിരാശയുമുണ്ട്‌. പൊട്ടിപ്പുറ പ്പെട്ട ലഹളയില്‍ തറവാട്ടുകാരും ജനങ്ങളും പക്ഷം പിടിച്ച്‌ തമ്മില്‍തല്ലി നശിക്കുന്നു. ജാതിബോധം അന്ധരാക്കിയ ലഹളയില്‍ മനുഷ്യത്വം വിട്ടൊഴിയുകയും മനുഷ്യര്‍ കേവലം ജാതി ശരീരങ്ങ ളായി ചുരുങ്ങുകയും ചെയ്യുന്നതിന്റെ ചിശ്രം നോവലില്‍ ഇങ്ങനെ വായിക്കാം: “ചന്തയില്‍ ഒരു ഈഴവന്റെയും രണ്ടു നായന്മാരുടെയും മൃതശരീരങ്ങളുണ്ടായിരുന്നു. മുറിവേറ്റ ഒരു മുസ്ലീമിനെയും ഏഴു നായന്മാരെയും ഒമ്പത്‌ ഈഴവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയി.” ലഹളയും പരിഷ്ക്കാരവും “ഒന്നുവിചാരിച്ചാല്‍ ലഹള ഒരു വലിയ “സമുദായ പരിഷക്കാരിയാണ്‌. ലഹളകൊണ്ട്‌ 166 ചിലപ്പോള്‍ ചില ഗുണങ്ങളും ചില അറിവുകളും ലോകത്തിനു സിദ്ധിക്കാറുണ്ട്‌ - എന്ന്‌ പറ ഞ്ഞുകൊണ്ട്‌ ലഹളകള്‍ക്കു പിന്നിലെ അസംബന്ധതകളെ പരിഹസിക്കുന്ന ലേഖനം “വിവേ കോദയത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ 1916 ലാണ്‌. ചിരിക്കും ചിന്തയ്ക്കും വക നല്‍കുന്ന ലേഖന ത്തില്‍, മുമ്പ്‌ തൊട്ടാല്‍ ജാതിഭ്രഷ്ടാവുന്നവര്‍ ഇപ്പോള്‍ എത്ര തമ്മില്‍ത്തല്ലിയാലും ശ്രഷ്ടാവുന്നി ല്ലെന്ന “ഗുണ'വശത്തെ എടുത്തു കാട്ടുന്നുണ്ട്‌. ലഹളയെത്തുടര്‍ന്ന്‌ മുക്കോണക്കരയില്‍ എല്ലാ വരും ആത്മപരിശോധനയ്ക്കു തയ്യാറായി. ജയില്‍ മോചിതരായ ഈഴവപ്രമുഖരായ വാസുവിനും ദിവാകരനും കൊച്ചുകുട്ടനുമെല്ലാം എസ്‌.എന്‍.ഡി.പി. യോഗം ഓഫീസില്‍ വെച്ച്‌ വലിയ സ്വീക രണം ലഭിക്കുന്നു. സ്വീകരണത്തിനു ക്ഷണിച്ചില്ലെങ്കിലും കൂടി പുതിയ തലമുറയിലെ നായര്‍ യുവക്കളായ സുകുമാരന്‍ നായരും ഭാസ്ക്കരക്കുറുപ്പുമെല്ലാം അതില്‍ പങ്കാളികളാകുന്നു. പറ യനും നമ്പൂതിരിക്കുമെന്നു വേണ്ട എല്ലാവര്‍ക്കും നാശകാരിയായ ജാതിവിശ്വാസത്തെ ഒന്നിച്ചെ തിര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നു. എസ്‌.എന്‍.ഡി.പി. യുടെ നേത്യസ്ഥാനത്തേക്ക്‌ ഉയരുന്ന ദിവാ കരന്റെ പ്രവര്‍ത്തനങ്ങള്‍ കേരളസമൂഹത്തിന്റെ നവോത്ഥാന യത്നങ്ങളില്‍ പ്രധാന പങ്കുവഹിച്ച ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തിന്റെ ്രവര്‍ത്തനങ്ങളോട്‌ ചരിത്രദ്യഷ്ട്യാ പൂരകമാവു ന്നുണ്ട്‌. ജാതിയില്‍ നിന്ന്‌ സമുദായികതയിലേക്ക്‌ ജാതീയമായ അവശതകളില്‍ നിന്ന്‌ ഉണര്‍ന്നെണീറ്റ്‌ സാമൂഹിക സ്വാതന്ത്ര്യത്തിലേക്ക്‌ നടന്നുകയറാന്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്ക്‌ പൊതുവെയും ഈഴവര്‍ക്ക്‌ വിശേഷിച്ചും മാര്‍ഗ്ഗ ദര്‍ശിയായി മാറുന്നത്‌ ശ്രീനാരായണഗുരുവാണ്‌. കേരളീയനവോത്ഥാനം ലാക്കാക്കി ഗുരു ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സകല ജാതിമതവിഭാഗങ്ങളെയും ഒരുപോലെ സ്പര്‍ശിക്കുന്നുണ്ട്‌. അവ ഹൃദയൈക്യവും മാനവസ്നേഹവും പകരുന്നതായിരുന്നു. ഗുരുദര്‍ശനങ്ങളുടെ പ്രഭാവ ത്താല്‍ തിരിച്ചറിവിലേക്കും അവകാശബോധ്യങ്ങളിലേക്കും നയിക്കപ്പെടുന്ന ഈഴവജനതയുടെ സ്വാതന്ത്യമോഹങ്ങളുടെയും പരിഷ്കാരേച്ഛയുടെയും ചിത്രം അയല്‍ക്കാര്‍ അവതരിപ്പിക്കുന്നു. വിദ്യയിലൂടെ പ്രബുദ്ധത, സംഘടനയിലൂടെ ശക്തി, വ്യക്തിത്വത്തെ തിരിച്ചറിയല്‍, അനീതികളെ ചോദ്യം ചെയ്യല്‍ തുടങ്ങിയ കൃത്യങ്ങളിലൂടെ അവര്‍ ഗണനീയ ശക്തിയായി പരിണമിക്കുന്നു. “ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്‌” എന്ന ഗുരുമന്ത്രത്തിനു ലഭിച്ച ്രചാരം ഈഴവരില്‍ സ്വാതന്ത്രയതൃഷ്ണ ഉണര്‍ത്തുന്നു. ഈഴവക്കുട്ടികള്‍ കിഴക്കെക്കരയിലെ പള്ളിക്കൂടത്തില്‍ നായര്‍കുട്ടികള്‍ക്കൊപ്പം ഇരുന്നു പഠിക്കാന്‍ തുടങ്ങി. കുഞ്ഞന്റെ മൂന്നുമക്കളും വിദ്യനേടുകയും അതില്‍ ദിവാകരന്‍ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനുമാവുന്നുമുണ്ട്‌. കുഞ്ഞന്റെ 167 വീട്ടുവരാന്തയിലെ കൂട്ടായ്മയില്‍ പ്രതവായനയും കവിതചൊല്ലലും വാദ്രരതിവാദങ്ങളുമൊക്കെ അരങ്ങേറുന്നുണ്ട്‌. പ്രതമാസികകള്‍ ശുദ്ധവിജ്ഞാനത്തില്‍ നിന്ന്‌ സാമുദായിക - രാഷ്ട്രീയ വിഷയങ്ങളിലേക്കു മാറി ജനങ്ങളുടെ നാവും മനസ്സുമായിത്തീരുന്നത്‌ പത്തൊമ്പതാം നൂറ്റാണ്ടി ലാണ്‌. അറിവ്‌ നല്‍കുന്ന ആത്മവിശ്വാസവും സ്വാതന്ത്യബോധവും കുഞ്ഞന്റെ മക്കളെ വ്യക്തി ത്വമുളളവരാക്കുന്നുണ്ട്‌. മംഗലശ്ശേരി തമ്്രാനോടും തമ്മ്വാട്ടിമാരോടും വിധേയത്വത്തോടെ പെരു മാറാന്‍ തയ്യാറാവാത്ത അവരുടെ മനഃസ്ഥിതി ധിക്കാരമെന്നാണ്‌ വിലയിരുത്തപ്പെട്ടത്‌. ഇത്തരം ധിക്കാരങ്ങളും ചോദ്യം ചെയ്യലുകളും നവോത്ഥാനകാലത്തെ സ്വാതന്ത്ര്രപകടികരണങ്ങളാ ണെന്നു കാണാം. സംഘബോധത്തിന്റെ അപകടം അറിയുന്ന ഫ്യൂഡല്‍ മനോഭാവമാണ്‌ മനു ഷ്യരുടെ കൂട്ടായ്മകളെ നിരോധിക്കുന്നത്‌. എന്നാല്‍ ഗുരുവിന്റെ ദൂരക്കാഴ്ച്ച ഈഴവരെ ഭജനമഠ ത്തിലൂടെയും എസ്‌.എന്‍.ഡി.പി.യിലൂടെയും ഒന്നിപ്പിക്കുന്നു. പതിവായ ഒത്തുകുടലുകള്‍ പകര്‍ന്ന സംഘശക്തിയാണ്‌ ലഹളയില്‍പ്പെടുവരെ സഹായിക്കാനുള്ള പണപ്പിരിവിലെ വലിയ കൂട്ടായ്മ യായി രൂപപ്പെടുന്നത്‌. ഈഴവരടക്കമുള്ള അവഗണിത വിഭാഗങ്ങളെ ആദ്യം അറിവിലൂടെയും തുടര്‍ന്ന്‌ സംഘടനയിലൂടെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ്‌ ശ്രീനാരായണ ഗുരു നടത്തു ന്നത്‌. അടിമവര്‍ഗ്ഗങ്ങള്‍ക്ക്‌ സാമ്പത്തികമോ രാഷ്ട്രീയമോ ആയ സ്വാതന്ത്രയയങ്ങള്‍ക്കൊപ്പം ജാതീ യതയില്‍ നിന്നുളള മോചനവും സര്‍വ്ൃപ്രധാനമാണെന്ന്‌ ഗുരു തിരിച്ചറിഞ്ഞിരുന്നു. എസ്‌.ഡി. പി., എന്‍.എസ്‌.എസ്‌. എന്നിങ്ങനെയുളള കൂട്ടായ്മകളിലൂടെ ജാതീയത വിട്ട സാമുദായികതയിലേക്ക്‌ കേരളസമൂഹം ഒന്നടങ്കം പരിണമിക്കുന്നതിന്റെ ദൃഷ്ടാന്തമാണ്‌ ദിവാകരന്റെ എസ്‌.എന്‍.ഡി.പി. യോഗം പ്രവര്‍ത്തനങ്ങള്‍. പുതിയ സാമ്പത്തികശക്തികളുടെ ഉയര്‍ച്ച ജാതി-ജന്മി ഘടനയിലെ പരിവര്‍ത്തനങ്ങള്‍ പുതിയ സാമുദായികശക്തികളുടെ ഉയര്‍ച്ച ക്കെന്ന പോലെ പുതിയ സാമ്പത്തിക ശക്തികളുടെ ഉദയത്തിനും കാരണമാവുന്നുണ്ട്‌. പഴയവ്യ വസ്ഥിതിയുടെ തകര്‍ച്ചയുടെ ഗുണഫലങ്ങള്‍ പറ്റുന്നതിനൊപ്പം പുതിയ കാലത്തിന്റെ സാധ്യത കള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കപ്പെടുത്തുകയും ചെയ്ത വര്‍ഗ്ഗങ്ങള്‍ ഇക്കാലത്ത്‌ സാമ്പത്തിക ശക്തിയായി വളരുന്നതു കാണാം. കൃഷിക്കാരനും കഠിമ്പാധ്വാനിയുമായ കുഞ്ഞുവറീത്‌, വിദേ ശത്തുനിന്ന്‌ എത്തി എന്ന്‌ അവകാശപ്പെടുന്ന കുട്ടപ്പണിക്കര്‍, സര്‍ക്കാര്‍ കോണ്‍ട്രാക്ൃര്‍,മാധവന്‍ തുടങ്ങിയവര്‍ അയല്‍ക്കാരിലെ പുത്തന്‍ പണക്കാരാണ്‌. കഠിനാധ്വാനം, മിതവ്യയം, ്രവാസജീ വിതം, പുതിയ തൊഴില്‍ രൂപങ്ങള്‍, പുതിയ സാമ്പത്തിക മേഖലകള്‍ എന്നിവ ഈ കാലത്തിന്റെ സ്വഭാവങ്ങളും പശ്ചവാത്തലങ്ങളുമായിത്തീരുന്നു. 168 പ്ൃത്തന്‍ പണക്കാര്‍ പണം നല്‍കുന്ന പരിധിയില്ലാത്ത സാമ്പത്തികസ്പവവാതന്ത്യം പഴയ സാമൂഹ്യഘടനയുടെ അടിത്തറയിളക്കുന്ന ്രധാന സംഗതിയാണ്‌. മുതലാളിത്തം ഒരുക്കുന്ന ഈ സനകര്യവും സ്വാത ന്ത്രവും ജാതി-ജന്മി വ്യവസ്ഥയുടെ സാമ്പത്തിക കേന്ദ്രീകരണത്തെ തകര്‍ക്കുന്നതിന്റെ ദൃഷ്ടാന്തം കൊളോണിയല്‍ കാലത്തു കാണാം. വമ്പിച്ച ധന ആസ്തിയുമായി പുറം ദേശത്തു നിന്ന്‌ നാട്ടില്‍ തിരിച്ചെത്തുന്ന ചില പുത്തന്‍പണക്കാരെ നോവലില്‍ കാണാം. അടിമ/ഉടമ, ജോലി/കൂലി എന്നിങ്ങനെയുളള സാമൂഹിക സാമ്പത്തിക ബന്ധങ്ങളില്‍ കര്‍ക്കശമായി പുലര്‍ന്നു പോരുന്നതാണ്‌ ഫ്യൂഡല്‍ഘടന. പുതിയ കാലത്ത്‌ സ്വദേശത്തും വിദേശത്തും തുറന്നു കിട്ടിയ അധ്വാനമേഖലകളിലേക്കും ധനാധിഷ്ഠിത അധ്വാനഫലങ്ങളിലേക്കും സമൂഹം പരിണമിക്കു ന്നുണ്ട്‌. ആ ധന കേന്ദ്രിത സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പ്രതിനിധികളാണ്‌ കുട്ടന്‍പിള്ളയടക്കമുള്ള പുത്തന്‍ പണക്കാര്‍. സായ്പിന്റെ വേഷത്തില്‍ അഞ്ചെട്ടു ഴ്രങ്കുപെട്ടി നിറയെ നോട്ടുകളുമായാണ്‌ അയാളുടെ വരവെന്ന്‌ അതിവേഗം നാട്ടില്‍ പാട്ടാവുന്നുണ്ട്‌. എന്താണു ജോലി എന്നും എവിടെയാണ്‌ ജോലി എന്നും അയാള്‍ വെളിപ്പെടുത്തുന്നില്ലെങ്കിലും കണക്കി ല്ലാത്ത പണം അയാള്‍ പലര്‍ക്കുമായി ചെലവഴിക്കുന്നുണ്ട്‌. അയാളുടെ പുത്തന്‍ പണം കണ്ട്‌ കണ്ണ്‌ മഞ്ഞളിച്ച ചിലര്‍ക്ക്‌ പണത്തിനൊപ്പം പകര്‍ച്ചവ്യാധിയായ സിഫിലിസും പകര്‍ന്നു കിട്ടു ന്നുണ്ട്‌. പച്ചാഴി തറവാട്‌ ഭാഗം കിട്ടിയ ഓഹരി ദേവകിയമ്മ വില്‍ക്കുന്നത്‌ സിലോണില്‍ നിന്നു വന്ന മറ്റൊരു പുത്തന്‍പണക്കാരന്‍ രാമുണ്ണിക്കാണ്‌. നാടുവിട്ടുപോയ മംഗലശ്ശേരിയിലെ ഗോപാ ലകൃഷ്ണന്‍ പണക്കാരനായി യൂറോപ്യന്‍ വേഷത്തില്‍ തിരിച്ചെത്തുന്നത്‌ സിംഗപ്പൂരില്‍ നിന്നാണ്‌. പാരമ്പര്യം / പുതുമ - വീക്ഷണങ്ങളും സംഘര്‍ഷങ്ങളും പാരമ്പര്യവും പുതുമയും തമ്മിലുള്ള സാമൂഹിക സംഘര്‍ഷം നോവലിലുടനീളം ്രതൃക്ഷപ്പെടുന്നുണ്ട്‌. പാരമ്പര്യം യാഥാസ്ഥിതിക നിലപാടുകളുമായി ഉറച്ചു നില്‍ക്കുമ്പോള്‍ പുതിയവര്‍ഗ്ഗങ്ങള്‍ കാലത്തിന്റെ മാറ്റങ്ങളില്‍ മടി കൂടാതെ അണിചേരുന്നു. അധ്വാനമഹിമയില്‍ വിശ്വസിക്കുന്ന കുഞ്ഞുവറീത്‌ വലിയ ഭൂവുടമയായിട്ടും കൃഷിയോടുള്ള അഭിനിവേശം അയാ ളില്‍ അവസാനിച്ചു പോവുന്നില്ല. ഏക്കറുകണക്കിന്‌ സ്വത്തു കൈവന്നിട്ടും അയാള്‍ തന്റെ മുത ലാളിക്ക്‌ വേണ്ടി വളളമുന്നാന്‍ പോവുന്നുണ്ട്‌. എന്നാല്‍ ജന്മിത്വം ഉമ്മറത്തെ ചാരുകസേരയിലും വയല്‍വരമ്പത്തെ കുടത്തണലിലുമായി മെയ്യനങ്ങാതെ തന്നെ നില്‍ക്കുന്നു. പകര്‍ന്നുകിട്ടിയ സ്വത്ത്‌ പാരമ്പര്യത്തിന്‌ കൈമുതലായിരിക്കുമ്പോള്‍ മറുപക്ഷത്തിന്‌ നഷ്ടപ്പെടാന്‍ ഒന്നും തന്നെയില്ല. “ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ” എന്ന പഴഞ്ചൊല്ലിനുള്ളില്‍ പിള്ളമാരുടെ പാരമ്പ 169 ര്യത്തിന്റെ ഗരിമ തലതാഴ്ത്താനാവാതെ കുരുങ്ങിക്കിടക്കുന്നു. ലാളിത്യത്തിലൂടെയും വിനയനാ ട്യങ്ങളിലൂടെയും കുഞ്ഞുവറീതുമാര്‍ കാര്യം നേടിയെടുക്കുന്നു. തറവാടു തകരുമ്പോഴും അഹ ങ്കാരവും താന്‍പോരിമയും തന്നെയാണ്‌ ദേവകിയമ്മമാരെ ഭരിക്കുന്നത്‌. തലമുറകള്‍ സമ്പാദിച്ച സ്വത്ത്‌ ആഭിജാത്യ മത്സരത്തിനിടയില്‍ ധൂര്‍ത്തടിച്ചു തീര്‍ക്കുമ്പോള്‍ മറുപക്ഷം പിശുക്കിയും പട്ടിണികിടന്നും മിതവ്യയം ശീലിച്ചും മുന്നേറുന്നു. കോടതി വ്യവഹാരത്തില്‍ സ്വത്ത്‌ മുഴുവന്‍ ഹോമിച്ച തറവാട്‌ തല കുമ്പിടുമ്പോള്‍ മറുവിഭാഗം തലയുര്‍ത്താതെ അധ്വാനിച്ച്‌ വിയര്‍പ്പൊഴുക്കി മണ്ണിനെ ഉര്‍വ്വരമാക്കുന്നു. പാരമ്പര്യം മനസ്സാക്ഷിക്കുത്തില്ലാതെ സ്വത്ത്‌ നഷ്ടപ്പെടുത്തുമ്പോള്‍ മറുപക്ഷം സമ്വത്തും പണവും ഉറുമ്പിനെപ്പോലെ ശേഖരിച്ചുവെക്കുന്നു. അലസത/ അധ്വാനം പാരമ്പര്യം/ശുനൃത, അഹങ്കാരം/ലാളിത്യം, വിനയനാട്യം, ധൂര്‍ത്ത്‌ /മിതവ്യയം, സ്വത്ത്‌ കൈവി ടല്‍/ഭൂമി ഉര്‍വുരമാക്കല്‍, ധനനഷടം/ധനശേഖരണം ഇങ്ങനെ പഴയതും പുതിയതും സാമൂുഹ്യവീ ക്ഷണങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ നവോത്ഥാനകാലത്തിന്റെ സംഘര്‍ഷങ്ങളാണ്‌. യാഥാ സ്ഥിതികത്വം, മാറുന്ന കാലത്തെ തിരിച്ചറിയാനോ ഉള്‍ക്കൊള്ളാനോ തയ്യാറാവാതെ സ്വയം നശി ക്കുകയും പരിഹാസ്യമാവുകയും ചെയ്യുന്നതിന്റെ ചിശ്രംകൂടിയാണ്‌ അയല്‍ക്കാരിലെ ഇതിവ്യ ത്തം. പുതിയ രാഷ്ട്രീയ ശക്തികള്‍ സാമൂഹ്യപരിഷക്കരണ സമരങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും ഭാരതത്തിന്റെ സ്വാതന്ത്രസമര ചരിത്രത്തിലെ ഒരേ ദിശയിലേക്ക്‌ മുന്നേറിയ രണ്ട്‌ സമാന്തരധാരകളാണ്‌. സാമു ഹിക അവശതകളില്‍ നിന്നുള്ള വിമോചനത്തിനൊപ്പം കൊളോണിയല്‍ സാശ്രാജ്യത്വ ചൂഷണ ങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ വിമോചനവും നവോത്ഥാനകാലത്തെ സ്വാതന്ത്രയസമരങ്ങളുടെ ലക്ഷ്യമായിരുന്നു. ഭാരതീയ സാമൂഹ്യഘടനയില്‍ ജാതി-ജന്മി സമ്പ്രദായങ്ങള്‍ ഒരുക്കിയ സംഘര്‍ഷഭൂമിയില്‍ ബ്രിട്ടീഷ്‌ കോയ്മയ്ക്ക്‌ അവരുടെ താല്‍പര്യങ്ങളും തന്ത്രങ്ങളും എളുപ്പം അടിച്ചേല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവില്‍ നിന്നാണ്‌ ഗാന്ധി യന്‍ ദേശീയ്രപസ്ഥാനവും കര്‍ഷകസംഘവുമൊക്കെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാ കുന്നത്‌. ദേശരാഷ്ട്രനിര്‍മ്മിതിയും കോണ്‍ഗ്രസ്തും പ്രാദേശികതയില്‍ നിന്ന്‌ ദേശീയതയിലേക്കും ജാതീയതയില്‍ നിന്ന്‌ രാഷ്ട്രീയത്തിലേ ക്കുമുള്ള മാറ്റം 19-20 നൂറ്റാണ്ടുകളിലെ സാമൂഹ്യപരിവര്‍ത്തനങ്ങളില്‍ പ്രകടമാണ്‌. വിദേശാധിപ ത്യം, സ്വേച്ഛാധിപത്യം തുടങ്ങിയവയ്ക്കെതിരെ സംഘടിക്കാനും പോരാടാനും ആളുകള്‍ വലിയ 170 തോതില്‍ പൊതുമണ്ഡലത്തിലേക്ക്‌ ഇറങ്ങി വരുന്നുണ്ട്‌. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ നടന്ന സാമുഹിക്രപക്ഷോഭങ്ങള്‍ വലിയൊരു വിഭാഗത്തെ രാഷ്ട്രീയ സമരങ്ങളിലേക്ക്‌ ആകർഷി ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്‌. രാഷ്ട്രീയത്തെ സാമുദായികതയില്‍ നിന്ന്‌ അടര്‍ത്തി മാറ്റാനാവില്ലെന്ന ബോധ്യത്തിന്റെ ഭാഗമായാണ്‌ കോണ്‍ഗ്രസ്‌, കേരളത്തിലെ അയിത്തോച്ചാടന സമരം പോലുള്ള സാമുദായിക സമരങ്ങളില്‍ ഗാന്ധിജിയടക്കമുള്ള നേതാക്കളെ പങ്കാളികളാ ക്കിയത്‌. ഈ രീതിയിലുള്ള ദേശരാഷ്ട്ര ബോധത്തിലൂന്നിയ ജനാഭിലാഷ രൂപീകരണത്തിന്റെ ചിത്ര ങ്ങള്‍ അയല്‍ക്കാര്‍ രാഷ്ട്രീയ ചരി്രദൃഷ്ട്യാ അവതരിപ്പിക്കുന്നുണ്ട്‌. മുക്കോണക്കരയില്‍ ജാതിശ്രേണിയിലെ പല തട്ടുകളില്‍ നിന്ന്‌ ആളുകള്‍ പുതിയ രാഷ്ട്രീയ ്രത്യയശാസ്ത്ര ശ്രേണിയിലേക്ക്‌ ചേക്കേറാന്‍ തുടങ്ങുന്നു. ദിവാകരനും ഭാസ്‌ക്കരക്കുറുപ്പും സുകുമാരന്‍നായരും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായി. ക്രിസ്ത്യാനികളാണെന്ന ന്യായത്തില്‍ തങ്ങള്‍ക്ക്‌ ബ്രിട്ടീഷുകാരില്‍ നിന്ന്‌ ഒരാനൂകൂല്യം കിട്ടാന്‍ പോകുന്നില്ലെന്നു മനസ്സിലായപ്പോള്‍ അതുവരെ ധനസമ്പാദനത്തിനും മതകാര്യത്തിലും മാത്രം മുഴുകിപ്പോന്ന അവരും സമരത്തില്‍ പങ്കാളികളാവാന്‍ തുടങ്ങി. ചന്തയ്ക്കു സമീപം പ്രവര്‍ത്തനമാരംഭിച്ച കോണ്‍ഗ്രസ്‌ ആഫീസില്‍ ദേശീയ പതാക ഉയരുന്നു. ഗാന്ധിജിക്കുപുറമെ, ഖദര്‍, വന്ദേമാതരം, ഹിന്ദി തുടങ്ങിയവ ദേശീയ തയുടെ ചിഹങ്ങളായി. ദേശം, കര, നാട്‌, സ്വരൂപം എന്നിങ്ങനെ വിവിധ പേരുകളിലായി വിഭജി ക്കപ്പെട്ടു കിടന്നിരുന്ന ദേശരൂപങ്ങളില്‍ നിന്ന്‌ ദേശീയരാഷ്ട്രമെന്ന പൊതു സങ്കല്‍പത്തിലേക്ക്‌ രാഷ്ട്രബോധം രൂപാന്തരപ്പെട്ടു. പ൬രോഹിതൃയ നായകത്വത്തില്‍ അധിഷ്ഠിതമായ ജാതി-ജന്മിത്ത വ്യവസ്ഥിതിയില്‍ നിന്ന്‌ ആദര്‍ശനായകത്വത്തിലേക്കും ്രാഹ്മണന്‍ എന്ന ആത്മീയ ദൈവത്തില്‍ നിന്ന്‌ ഗാന്ധിജി എന്ന രാഷ്ട്രീയ ദൈവത്തിലേക്കും സമുൂഹാവബോധം വഴിമാറാന്‍ തുടങ്ങി. വീട്‌, തറവാട്‌, പ്രാദേശികത, സാമുദായികത തുടങ്ങിയ സങ്കുചിത പാരമ്പര്യ സങ്കല്‍പങ്ങള്‍ക്ക പ്പുറം രാജ്യവും രാഷ്ര്രസേവനവുമാണ്‌ വലുത്‌ എന്ന വിശാല ദേശീയവീക്ഷണങ്ങളിലേക്ക്‌ മനോ ഭാവം വളരുന്നു. ഛിദ്രിച്ച തറവാട്ടില്‍ നിന്ന്‌ നാടുവിട്ടുപോയ രവീന്ദ്രന്‍ പിന്നീട്‌ ഏകീകൃത ഇന്ത്യയ്ക്കുവേണ്ടി ഗ്രവര്‍ത്തിക്കുന്ന ത്യാഗിയായ രാഷ്ട്രീയക്കാരാനായിമാറുന്നു. സ്വാതന്ത്രയസ മരസേനാനിയും കോണ്‍ഗ്രസുകാരനുമായി മാറിയ രവീന്ദ്രനെ (പി.ആര്‍. ഇന്ദ്രയെ) സഹോദരി ജനിച്ചു വളര്‍ന്ന തറവാട്ടിലേക്കു ക്ഷണിക്കുമ്പോള്‍ ഭാരതമാണ്‌ എന്റെ വീട്‌ എന്നായിരുന്നു മറു പടി. ഈ രീതിയില്‍ മനുഷ്യത്വം ആദര്‍ശവും ദേശരാഷ്ട്രം ലക്ഷ്യവുമായി മാറുന്ന ഹൃദയോ ന്നതി നവോത്ഥാനകാലത്തിന്റെ സാമൂഹൃഭാവമായിത്തീരുന്നത്‌ അയല്‍ക്കാര്‍ അവതരിപ്പിക്കു ന്നു. 171 ജനങ്ങള്‍ക്കിടയില്‍ രൂപം കൊള്ളുന്ന സ്വരാജ്യസ്നേഹം, ഐകമത്യബോധം, സയഹാര്‍ദ്ദ മനോഭാവം തുടങ്ങിയ സ്വഭാവഗുണങ്ങള്‍ ഒരുമിക്കുന്ന സവിശേഷമായ വൈകാരികാവസ്ഥയാണ്‌ ദേശീയത അഥവാ ദേശീയബോധം. ഭാഷാ, മതം, വംശം, പൊതുസംസ്കൃതി എന്നിവയൊക്കെ ദേശീയബോധത്തിലേക്ക്‌ നയിക്കാം. ആധുനികരിതിയിലുള്ള ദേശീയബോധം യൂറോപ്പില്‍ വളര്‍ന്നു തുടങ്ങിയത്‌ പതിനഞ്ചാംനൂറ്റാണ്ടോടുകൂടിയാണ്‌. മത കെട്ടുപാടുകളില്‍ നിന്ന്‌ വ്യക്തി സ്വതന്ത്ര്യത്തിലേക്കുള്ള വിമോചനം യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ശക്തമായ ചിന്താധാര യായിരുന്നു. മതത്തിന്റെ ബന്ധനത്തില്‍ നിന്നുള്ള മോചനത്തിനുള്ള എളുപ്പവഴി ദേശഭക്ത രായിമാറുകയാണെന്ന്‌ അനുഭവം അവരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്‌ കോളനിവല്‍ക്കരണത്തിനെതിരെ രാഷ്ട്രീയമ്വ്വാതന്ത്യം എന്ന പൊതുലക്ഷ്യം നേടുക എന്നതായിരുന്നു ഇന്ത്യന്‍ ദേശീയതയെ ഉണര്‍ത്താനും വളര്‍ത്താനും നിമിത്തമായ മുഖ്യ ഘടകം. രാജ്യത്തിന്റെ സാമൂഹ്യ-രാഷ്്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ പങ്കാളികളായി ക്കൊണ്ട്‌ രാഷ്്രത്തിനുവേണ്ടി ത്യാഗം സഹിക്കുക എന്നത്‌ വലിയ ബഹുമതിയായി പരിഗണി ക്കപ്പെട്ടത്‌ അത്തരം കൂട്ടായ്മയിലേക്കും മനോഭാവത്തിലേക്കുമുള്ള ര്‍ജ്ജരപവാഹമായി ത്തീര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ സാമൂഹൃ-സാംസ്കാരിക നവോത്ഥാനമാണ്‌ ഇന്ത്യയെ ദേശീയ ബോധത്തിലേക്കും ദേശരാഷ്ട്ര സങ്കൽപ്പത്തിലേക്കും നയിച്ചത്‌. ദേശീയൈ ക്ൃം, രാഷ്ട്രീയസ്വാതന്ത്രം, അവസരസമത്വം, സാമൂഹ്യനീതി തുടങ്ങിയ പുരോഗമനാശയങ്ങ ളോട്‌ ജനങ്ങള്‍ ആഭിമുഖ്യമുള്ളവരായിത്തീര്‍ന്നു. യുക്ത്യധിഷ്ഠിതവും ശാസ്ത്രീയവുമായ ചിന്ത രാജ്യത്ത്‌ ഉണര്‍ന്നുവന്നു. സാമൂഹിക-ആദ്ധ്യാത്മിക നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്ത നങ്ങള്‍, വര്‍ത്തമാന പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വളര്‍ച്ച, ്രിട്ടീഷ്‌ ഭരണത്തിന്റെ ഗുണ-ദോഷ ഫലങ്ങള്‍, സ്ത്രീമുന്നേറ്റ ഗ്രസ്ഥാനങ്ങള്‍, ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവം തുടങ്ങിയവ ഇന്ത്യന്‍ ദേശീയബോധത്തിന്റെ വളര്‍ച്ചയ്ക്കു പ്രേരകമായ ഘടകങ്ങ ളാണ്‌. അത്‌ ഐക്യമത്യബോധവും ഭാരതീയരാണെന്ന ചിന്തയും ജനമനസ്സുകളില്‍ ഉണര്‍ത്താന്‍ പര്യാപ്തമായി. കര്‍ഷകസംഘവും വര്‍ഗ്ഗസമരങ്ങളും 1934 മുതലാണ്‌ കേരളത്തില്‍ കര്‍ഷകസംഘങ്ങള്‍ രൂപംകൊളളുന്നത്‌. കര്‍ഷക്രശ്നപ രിഹാരത്തിനായി നിലകൊണ്ടിരുന്ന കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റുകാരാണ്‌ ഇതിനു മുന്‍കൈ എടു ത്തിരുന്നത്‌. അങ്ങോളമിങ്ങോളം ശാഖകള്‍ രൂപീകരിക്കപ്പെട്ട കര്‍ഷകസംഘം പിന്നീട്‌ ദേശീയ സ്വാതന്ത്രസമരത്തിലെ പ്രധാനവിഭാഗമായി മാറുന്നുണ്ട്‌. മുക്കോണക്കരയിലെ കോണ്‍ഗ്രസ്‌ ഓഫീ 172 സിന്റെ മുന്നിലാണ്‌ കര്‍ഷകസംഘം ഓഫീസ്‌. അതിനുമുമ്പില്‍ അരിവാള്‍ ചുറ്റിക അടയാള മുള്ള ചെങ്കൊടി നാട്ടിയിട്ടുണ്ട. മൈതാനത്തില്‍ കോണ്‍ഗ്രസ്‌ സംഘടിപ്പിക്കുന്ന യോഗത്തിന്‌ മറുപടിയായി പിറ്റേന്നു തന്നെ കര്‍ഷകസംഘത്തിന്റെ യോഗവുമുണ്ടാവും. അതില്‍ കര്‍ഷത്തൊ ഴിലാളി വര്‍ഗ്ഗത്തിന്റെ രക്തരൂക്ഷിതവിപ്ലവത്തെക്കുറിച്ചും റഷ്യന്‍ വിപ്ലവവിജയത്തെക്കുറിച്ചും വര്‍ഗ്ഗാധിപത്യത്തെക്കെറിച്ചും ചര്‍ച്ചകളുണ്ടാവും. വര്‍ഗ്ഗസമരങ്ങളിലൂടെ അവകാശങ്ങളും സമ ത്വവും സ്വാതന്ത്യവും നേടിയെടുക്കുക എന്ന മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ വക്താക്കളെയാണ്‌ കര്‍ഷകസംഘത്തില്‍ കാണാനാവുക. പൊതുമണ്ഡലങ്ങളുടെ രൂപീകരണം എല്ലാവര്‍ക്കും ഒരുപോലെ വന്നു ചേരാനും ഇടപഴകാനും സാധിക്കുന്ന പൊതുഇടങ്ങളെ ഫ്യൂഡല്‍ വ്യവസ്ഥ അനുവദിക്കുന്നില്ല. പകരം ശുദ്ധിയുടെയും അശുദ്ധിയുടെയും വിഹാരകേ ന്രങ്ങളായാണ്‌ സമൂഹത്തിന്റെ അകവും പുറവും വിഭജിക്കപ്പെട്ടിരുന്നത്‌. മനുഷ്യക്കൂട്ടായ്മയ്ക്കു മേല്‍ സ്വധേച്ഛാധികാരങ്ങള്‍ അടിച്ചേൽപ്പിക്കാനും ബൌദ്ധിക ഉണര്‍വ്വ്‌ തടസ്സുപ്പെടുത്താനും, സാമൂ ഹികജീവിതത്തെ വരുതിയില്‍ നിര്‍ത്താനും അതുവഴി എളുപ്പം സാധിച്ചിരുന്നു. നവോത്ഥാന കാലത്തെ പ്രധാന സാമൂഹികമാറ്റങ്ങളിലൊന്നാണ്‌ പൊതുമണ്ഡലങ്ങളുടെ രൂപീകരണം. വിദ്യാ ഭ്യാസം, വ്യവസായം, വാണിജ്യം, രാഷ്ട്രീയം, ഗതാഗതം, നിയമം തുടങ്ങിയ വൃത്യസ്ത മേഖല കളിലെ പരിവര്‍ത്തനങ്ങള്‍ പൊതു ഇടങ്ങള്‍ രൂപപ്പെടുന്നതിനും വികസിക്കുന്നതിനും വഴിയൊ രുക്കി. റോഡ്‌, പാലം, ചിട്ടിയാഫീസ്‌, മൈതാനം, മൊത്തക്കച്ചവടകേന്ദ്രം, രാഷ്ര്രീയ പാര്‍ട്ടിഓ ഫീസ്‌ എന്നിവ പൊതുമണ്ഡലങ്ങളുടെ പ്രതിനിധാനങ്ങളായി പ്രത്യക്ഷപ്പെടുന്നു. സവര്‍ണ്ണ സഞ്ചാരത്തിന്റെ ഒച്ചാട്ടുകളും അയിത്താചാരങ്ങളുടെ മര്‍ദ്ദനങ്ങളും കൊണ്ട്‌ സംഘര്‍ഷഭരിതമായിരുന്ന വഴികള്‍ പരിവര്‍ത്തിത കാലത്ത്‌ മാനവികതയുടെ ഹൃദയവിശാലത യിലേക്ക്‌ തുറന്നുവെക്കപ്പെടുന്നത്‌ “അയല്‍ക്കാരില്‍” കാണാം. പൊളിഞ്ഞ പാലത്തിനുപകരം പുതിയ പാലവും റോഡും നിര്‍മ്മിക്കാന്‍ മുക്കോണക്കരക്കാര്‍ ജാതിയും മതവും മറന്ന്‌ ഒന്നിച്ചുചേ രുന്നു. ജന്മിയിലോ കാരണവരിലോ മാത്രമായി ചുരുങ്ങിയിരുന്ന സമ്പത്തിന്റെ ഫ്യൂഡല്‍ കേന്ദ്രീ കരണം ബാങ്ക പോലുള്ള സ്ഥാപനങ്ങളിലൂടെ വികേന്ദ്രീകരിക്കപ്പെടുന്നു. ഭക്ഷണത്തിനു പകരം ജോലിക്കു കൂലി വരുന്നതോടെ നാണയ സമ്പദ്വ്യവസ്ഥയിലേക്കും ചുഷണത്തില്‍ നിന്നുള്ള മോചനത്തിലേക്കും വഴിതുറന്നു. ജാതിമത-ധനികദരിദ്രഭേദമെന്യെ ഏവരും രാജശേഖരന്റെ ചിട്ടി യാഫീസിന്റെ ഉപഭോക്താക്കളായിത്തീരുന്നു. ആവശ്യക്കാര്‍ക്ക്‌ അവിടെ സ്വര്‍ണ്ഠപണയത്തില്‍ 173 പണം പലിശയ്ക്ക്‌ ലഭിക്കുന്നുണ്ട്‌. ജയില്‍ ശിക്ഷ കഴിഞ്ഞെത്തുന്ന വാസുവിന്‌ മാധവന്‍ കോണ്‍ട്രാ കൂറുടെ വസതിയില്‍ വെച്ച്‌ ടീപ്പാര്‍ട്ടി സംഘടിപ്പിക്കുന്നു. അതില്‍ സുകുമാരന്‍ നായരും ഭാസ്‌ക്ക രക്കുറുപ്പുമൊക്കെ പങ്കെടുക്കുന്നുണ്ട്‌. ജാതി ചിന്തയാല്‍ അപരിഷകൃതരൂപം പൂണ്ട ഇതേ ടീപ്പാര്‍ട്ടി (രാജാവിന്റെ പിറന്നാള്‍ ദിന തേയിലസല്‍ക്കാരം) തന്നെയാണ്‌ മുമ്പ്‌ നായരീഴവ ലഹളയിലേക്ക്‌ നയിച്ചിരുന്നതെന്ന്‌ കാണാം. പതിനെട്ടാം നൂറ്റാണ്ടില്‍ സ്വകാര്യവും പൊതുകാര്യവും അകവും പുറവുമെന്ന രീതി യില്‍ ദൃശ്യമാവുന്നതിനെക്കുറിച്ച്‌ ഹേബര്‍മാസ്‌ (Jurgen Habermas - Public Sphere) പറയുന്നുണ്ട്‌." പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി വ്യക്തികള്‍ തമ്മില്‍ ഇടപെടുകയും വാദ്രപതിവാദങ്ങള്‍ നടത്തുകയും ചെയ്യുന്ന മണ്ഡലത്തെയാണ്‌ പൊതുമണ്ഡലം എന്നു വിളിക്കുന്നത്‌ പൊതുസാമൂ ഹ്യ ഉണര്‍വിന്റെ കേന്ദ്രമാണവ. ആധുനിക ദേശരാഷ്ട്രഭാവന അച്ചടി മുതലാളിത്തത്തിന്റെ സൃഷ്ടി യാണ്‌ എന്ന്‌ ബനഡിക്ടമ ആന്‍ഡേഴ്‌സണ്‍ അഭിവ്രായപ്പെടുന്നുണ്ട്‌.”പ്രതം വായിച്ചുകൊണ്ടാണ്‌ വ്യക്തികള്‍ ദേശരാഷ്ട്രത്തില്‍ വാസം തുടങ്ങുന്നത്‌. ആ നിലയില്‍ ഭാവന വ്യക്തിയുടെ ഭവ നവും അധിവാസസ്ഥലവുമായി രൂപാന്തരപ്പെട്ടു. വ്യക്തികള്‍ പേറി നടക്കുന്ന ജാതി-മത-ലിംഗ -ഗ്ദേശപരമായ അസ്തിത്വങ്ങളുടെ മുകളില്‍ ദേശരാഷ്ട്രസങ്കല്നവുമായി താരതമ്യപ്പെട്ട പര നായി പരിണമിക്കുന്നു. വിദുരങ്ങളില്‍ ചിതറിക്കിടക്കുന്ന വ്യക്തികള്‍ ഈ ദേശരാഷ്ട്ര ബോധ ത്താല്‍ ആവേശിതരായി ഒറ്റ നൂലിലെന്നപോലെ കോര്‍ത്തെടുക്കപ്പെടുന്നു. പര്രങ്ങളിലൂടെ വ്യക്തി യുടെ സ്വകാര്യജീവിതത്തിലേക്ക്‌ വന്നെത്തുകയും വിവിധ അസ്തിത്വങ്ങളോടെ സ്വഭവനങ്ങളി ലിരിക്കുന്നവര്‍ ഒരേ സമയം രാഷ്ട്രപഈരന്‍മാരായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നു. കൊളോണിയല്‍ അധിനിവേശവും അച്ചടി-മാസികകളുടെ ്രചാരവും സാമൂഹ്യപരിഷ്ക്കരണ ചിന്തകള്‍ക്കൊപ്പം ദേശീയത ഉണര്‍ത്താന്‍ നിമിത്തമാകുന്നതിന്റെ ചി്രം അയല്‍ക്കാരില്‍ അവ തരിപ്പിക്കപ്പെടുന്നുണ്ട്‌. ഭജനമഠം, കുഞ്ഞന്റെ വീട്ടുവരാന്തയിലെ ചര്‍ച്ചകള്‍, തയ്യല്‍ക്കട, സാമുദാ യിക -രാഷ്ട്രീയ സംഘടനകളുടെ ഓഫീസുകള്‍ എന്നിവ ധൈഷണിക വളര്‍ച്ചയുടെ ഇടങ്ങളും പശ്വാത്തലങ്ങളുമായി മാറുന്നു. പുതിയ ലോകബോധം കൊളോണിയല്‍ ആധിപത്യ വ്യവസ്ഥയില്‍ പഴയ നാടുവാഴിത്ത രാഷ്ട്രീയാധികാര ങ്ങള്‍ക്കു പകരം വൈദേശിക അധികാരരുപങ്ങള്‍ കടന്നു വരുന്നു. പുതിയ ആശയഗതികള്‍ സാമൂഹിക വീക്ഷണത്തിലും രൂപഘടനയിലും മാറ്റങ്ങള്‍ വരുത്തുന്നു. നായര്‍പ്രഭുത്വം പഴമ യുടെ ശവക്കല്ലറകളായി മാറാന്‍ തുടങ്ങുന്നു. മുക്കോണക്കരയിലെ തകര്‍ന്ന നായര്‍ തറവാടുക 174 ളിലെ വസ്തുവകകള്‍ അധികവവും ക്രിസ്ത്യാനികളുടെ കൈയിലും ചിലവ ഈഴവരുടെ കൈവ ശവുമായി. തലമുറകളിലൂടെ അടിമച്ചുമടേറ്റുവാങ്ങി നടക്കേണ്ടി വന്ന ഈഴവര്‍ ഒരു സാമൂഹ്യവി പ്ലവത്തിനു സന്നദ്ധരാവുന്നു. സാമ്പത്തികമായി വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ലെ ങ്കിലും ചിന്താസാംസ്കാരിക മണ്ഡലങ്ങളില്‍ അവര്‍ പുതിയ ഉര്‍ജ്ജം പ്രകടമാക്കി. മുക്കോണ ക്കരയില്‍ ടനണിലേക്കു പോകുന്ന വഴിയുടെ ഇരുവശത്തും ക്രിസ്ത്യാനികളുടെയും ഈഴവരു ടെയും പുതിയ വീടുകള്‍ ഉയരുന്നു. കൊച്ചുരാമന്‍ വൈദ്യരുടെ മകന്‍ മാധവന്‍ പണിത വലിയ മാളിക ആ നാട്ടിലെ ആദ്യ മാളികയായിരുന്നു. കള്ളുഷാപ്പ്‌ കോണ്‍ട്രാക്ടര്‍ ആയിരുന്ന അയാള്‍ ആ ജോലി ഉപേക്ഷിക്കുകയും സര്‍ക്കാര്‍ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. COMBO രക്കുറുപ്പും സുകുമാരന്‍ നായരും ചേര്‍ന്ന്‌ പുതിയ സാമ്പത്തിക സ്ഥാപനമായ കോ-ടഓാപ്പറേ റീവ്‌ ക്രഡിറ്റ്‌ സൊസൈറ്റി ആരംഭിക്കുന്നു. ട൬ണില്‍ പഴയ മലയാളം പള്ളിക്കൂടം നിന്ന സ്ഥലത്ത്‌ ഒരു ഇംഗ്ലീഷ്‌ ഹൈസ്കൂള്‍ ഉണ്ടാവുന്നു. പലചരക്കുകടയും, ചിട്ടിയാഫീസും ആ പ്രദേശത്തിന്റെ സാമ്പത്തിക സിരാകേന്ദ്രമായി മാറി. മുവര്‍ണ്ണക്കൊടിയുടെയും ചെങ്കൊടിയുടെയും പിന്നില്‍ അണി നിരന്ന്‌ ജനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ആവേശപൂര്‍വ്വം പങ്കാളികളാവുന്നു. വാസുഭാ ഗവരൊത്തുള്ള നന്ദിനിയുടെ വിവാഹം ്രണയവിവാഹത്തിന്റെയും മിശ്രവിവാഹത്തിന്റെയും മ്വാതന്ത്ര്ര്രഖ്യാപനമായിത്തീരുന്നു. പത്മനാഭപിള്ളയില്‍ നിന്ന്‌ ആരംഭിക്കുന്ന നോവല്‍ പി.ആര്‍. ഇന്ദ്രയില്‍ അവസാനിക്കു ന്വോള്‍ അത്‌ ഫ്യൂഡല്‍ (്രഭുതയില്‍ നിന്ന്‌ ഭാരതീയതയിലേക്കുള്ള മാറ്റമായി പരിണമിക്കുന്നു. പിള്ളയില്‍ നിന്നും പി.ആര്‍. ഇന്ദ്രയിലേക്കുള്ള മാറ്റം നാടുവാഴിത്തത്തില്‍ നിന്ന്‌ ദേശപനരത്വ ത്തിലേക്കുള്ള മാറ്റമാണ്‌. തമ്മില്‍ത്തൊടാത്ത വര്‍ണ്ണവിഭാഗങ്ങളായി പരസ്പരം പോരടിച്ചവര്‍ ഭാരതപനരന്‍ എന്ന ഒറ്റ ജനുസ്സായി പരിണമിക്കുന്നു. നവോത്ഥാനത്തിന്റെ ബാക്കിപത്രം കേരളത്തിലെ ജാതിവ്യവസ്ഥയിലെ ഗണനീയ ശക്തികളായ നായര്‍-ഈഴവ-ക്രിസ്ത്യന്‍ സാമുദായിക വിഭാഗങ്ങളുടെ ജീവിതവും പരിവര്‍ത്തനങ്ങളും സാമൂഹികമായ ഉള്‍ക്കാഴ്ചയോടെ “അയല്‍ക്കാരി”’ല്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. മരുമക്കത്തായത്തിന്റെയും കൂട്ടുകുടുംബവ്യവ സ്ഥയുടെയും തകര്‍ച്ച, ഈഴവരുടെ സാമൂഹ്യോന്നതി, ക്രിസ്ത്യന്‍ സമുദായത്തിന്റെ സാമ്പത്തി കാഭിവൃദ്ധി എന്നിവ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെ കൂടി ചരിത്ര സാ ക്ഷ്യങ്ങളാണ്‌. പുതിയ സാമുഹ്യരാഷ്ട്രീയാന്തരീക്ഷം ഭൂവുടമാബന്ധങ്ങള്‍ പൊളിച്ചെഴുതുന്ന തിനും പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പിറവിക്കും കാരണമാവുന്നു. 175 കൊളോണിയല്‍ (്പത്യയശാസ്ത്രം നടപ്പില്‍ വരുത്തുന്ന നിയമനിര്‍മ്മാണങ്ങള്‍, പുതിയ കാര്‍ഷിക ബന്ധങ്ങള്‍, നികുതിഘടന, ഉദ്യോഗസ്ഥ സംവിധാനം തുടങ്ങിയവയ്ക്കു മുമ്പില്‍ ആഭിജാത്യബോധങ്ങളില്‍ അഭിരമിച്ചിരുന്ന പഴയ (പമാണി തറവാടുകള്‍ക്ക്‌ അടിതെറ്റുന്നുണ്ട്‌. മംഗലശ്ശേരി-പച്ചാഴി തറവാടുകളില്‍ പുതിയ കാലം ഉണ്ടാക്കുന്ന ബാഹ്യവും ആഭ്യന്തരവുമായ സംഘര്‍ഷങ്ങള്‍ അവ അനിവാര്യമായ തകര്‍ച്ചയിലേക്കു നയിക്കുന്നു. പഴയ സാമൂഹ്യ ശ്രമത്തില്‍ ഭരണവര്‍ഗ്ഗമായിരുന്ന ജന്മിമാര്‍ ആ നില വിട്ടു പാട്ടം വാങ്ങിക്കുന്നവരെന്ന നിലയിലേക്ക്‌ പരിണ മിക്കുന്നുണ്ട്‌. ഭൂസ്വത്തിനെ സംബന്ധിക്കുന്ന നിയമങ്ങളാണ്‌ ഫ്യൂഡല്‍ ബന്ധങ്ങളെ തകിടം മറി ക്കുന്നത്‌. തറവാടുകളില്‍ ഭാഗങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കുമുള്ള അന്തരീക്ഷം സംജാതമായ പ്പോള്‍ പിന്തുടര്‍ച്ചാവകാശത്തിന, മാതൃത്വത്തിന്‌ പുറമെ പിതൃത്വവും പരിഗണനാ വിഷയമാവു കയും ക്രമേണ മക്കത്തായത്തിലേക്കുള്ള വഴിയൊരുങ്ങുകയും ചെയ്യുന്നത്‌ നോവലില്‍ ആവി ഷ്കൃതമാവുന്നുണ്ട്‌. ജനിച്ചു വീണ മതം സാംസ്കാരികമായി ഇകഴ്‌ത്തിക്കെട്ടിയപ്പോഴാണ്‌ ചാത്തന്‍ എന്നപുല യന്‍ കുഞ്ഞുവറീത്‌ എന്ന ക്രിസ്ത്യാനിയായി മാറാന്‍ തീരുമാനിക്കുന്നത്‌. കേരളീയ സാമുഹ്യഘ ടനയിലെ മതപരിവര്‍ത്തന സംരംഭങ്ങളെ ഇത്‌ ചരിത്രദ്ൃഷട്യാ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. കുഞ്ഞുവ റീതിന്റെ സാമുദായിക അസ്തിത്വം, അക്ഷീണ പ്രയത്നം, പടിപടിയായ വളര്‍ച്ച എന്നിവ ശ്രിസ്ത്യന്‍ സമുദായത്തിന്റെ ചരിത്രപരവും സാമൂഹികപരവുമായ ഗതിവിഗതികളുടെ പശ്ചാ ത്തലങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ശ്രീനാരായണഗുരു ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഈഴവരെ മാത്രമല്ല സകല ജാതി മത വിഭാഗങ്ങളെയും ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു. അറിവിലൂടെയും സംഘടനയിലൂടെയും ഉണര്‍വ്വിനുള്ള വഴി തുറന്നുകൊടുത്ത ഗുരു അവരെ ജാതീയതയില്‍ നിന്ന്‌ സാമുദായികതയി ലൂടെ വിമോചിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. എസ്‌.എന്‍.ഡി.പി., എന്‍.എസ്‌.എസ്‌ തുടങ്ങിയ സാമുദാ യിക സംഘടനാ (പസ്ഥാനങ്ങള്‍ ഈ മാറ്റത്തെ ഉദാഹരിക്കുന്നതായി കാണാം. ഫ്യൂഡല്‍ സാമൂഹ്യഘടന പുതിയ കമ്പോള വ്യവസ്ഥിതിക്കു വഴിമാറുന്നതിന്റെ സൂചന കള്‍ നോവലിലുണ്ട്‌. സ്വാശ്രയ ചിന്തയും ്രവാസ ജീവിതങ്ങളും സാമ്പത്തിക സ്വാതന്ത്യ മോഹ ങ്ങളുടെ ്രകടീകരണങ്ങളാണ്‌. ധനകേന്ദ്രിത സാമ്പത്തിക വ്യവസ്ഥയുടെ പ്രതിനിധികളായി പുത്തന്‍പണക്കാരായ കൂട്ടപ്പണിക്കരെയും സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍ മാധവനെയും പോലുള്ള കഥാപാത്രങ്ങള്‍ രംഗ്രപവേശനം ചെയ്യുന്നു. പാരമ്പര്യമായി കേസു നടത്തിയും ആഭിജാത്യ ഗ്രക ടനങ്ങളില്‍ അഭിരമിച്ചും മനസ്സാക്ഷിക്കുത്തില്ലാതെ സമ്പത്തു നശിപ്പിക്കുമ്പോള്‍, അതില്ലാത്ത 176 മറുപക്ഷം പണവും വസ്തുക്കളും കരുതലോടെ ശേഖരിച്ചു വെക്കുന്നതും കാണാം. ഭൂമിയുടെ വികേന്ദ്രീകരണം സാമൂഹികഘടനയിലും മാറ്റങ്ങള്‍ സ്ൃഷടിക്കുന്നു. മുമ്പ്‌ ജാതിശ്രേണിയില്‍ വ്യത്യസ്ത തട്ടുകളില്‍ നിലനിന്നിരുന്ന വിഭാഗങ്ങള്‍ പുതിയ രാഷ്ട്രീയ ശ്രേണിയില്‍ ചേക്കാറാന്‍ തുടങ്ങുന്നതിന്റെ ചിത്രങ്ങള്‍ അയല്‍ക്കാരിലുണ്ട്‌. കോണ്‍ഗ്ര സ്സിനെ പാര്‍ട്ടി എന്ന നിലയിലും ഖദര്‍, വന്ദേമാതരം പോലുള്ള പ്രതീകങ്ങളെ ദേശീയതാ പ്രതി നിധാനങ്ങള്‍ എന്ന നിലയിലും ജനങ്ങള്‍ സ്വീകരിക്കുന്നു. കര്‍ഷകസംഘം, വര്‍ഗ്ഗസമരം തുട ങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും അനുയായികള്‍ ഉണ്ടാവുന്നുണ്ട്‌. കര, നാട്‌, സ്വരൂപം എന്നിങ്ങനെ വിഭജിച്ചു കിടന്നിരുന്ന ദേശരൂപങ്ങളില്‍ നിന്ന്‌ ദേശരാഷ്ട്രമെന്ന പൊതു സങ്കല്‍പ്പ ത്തിലേക്ക്‌ രാഷ്ട്രീയ വീക്ഷണം വഴിമാറുന്നു. ബ്രാഹ്മണന്‍ എന്ന അധീശ ശക്തിക്ക്‌ പകരം ഗാന്ധിജി എന്ന രാഷ്ട്രീയ ശക്തി രൂപമെടുക്കുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിലെ നൂതന രാഷ്ട്രീയകാലാവസ്ഥ വിദ്യാഭ്യാസം, വ്യവസായം, വാണി ജ്യം, ഗതാഗതം, നിയമം തുടങ്ങിയ വൃത്യസ്ത മേഖലകളില്‍ പ്രകടമാക്കിയ ചലനങ്ങള്‍ നോവ ലില്‍ സൂചിതമാകുന്നുണ്ട്‌. അവ റോഡ്‌, പാലം, മൈതാനം, മൊത്തക്കച്ചവടകേന്ദ്രം, ചിട്ടിയാഫീ സ്‌, രാഷ്ട്രീയപാര്‍ട്ടി ഓഫീസ്‌ തുടങ്ങിയ പൊതുമണ്‍ണഡലങ്ങളുടെ പ്രതിനിധാനങ്ങളായി പ്രത്യ ക്ഷപ്പെടുന്നു. രൂപപരമോ ഭാവപരമോ ആയ പാളിച്ചകള്‍ ചുൂണ്ടിക്കാട്ടാനാവുമെങ്കിലും നവോ ത്ഥാനകാലത്തെ ബഹുതല സ്പര്‍ശിയായ സാമൂഹ്യ പരിണാമങ്ങളുടെ ഏറെക്കുറെ സ്വാഭാവി കവും ബോധപുൂര്‍വൃകവുമായ ചിത്രീകരണം ദേവ്‌ അയല്‍ക്കാരിലൂടെ നിര്‍വ്ൃഹിക്കുന്നതായി കാണാം. അടിക്കുറിപ്പുകള്‍ 1 എം.കെ. സാനു, താഴ്വരയിലെ സന്ധ്യ (എതിര്‍പ്പിന്റെ നാളം) ഡി. സി. ബുക്‌സ്‌, കോട്ടയം, മെയ്‌ 2009, പേജ്‌ 183 2. എം.കെ. സാനു, താഴ്വരയിലെ സന്ധ്യ (എതിര്‍പ്പിന്റെ നാളം) ഡി. സി. ബുകസ്‌, കോട്ടയം, മെയ്‌ 2009, പേജ്‌ 184 3. കേശവദേവ്‌, അയല്‍ക്കാര്‍ (മുഖവുര) ഡി.സി.ബുക്‌സ്‌, കോട്ടയം, 2012, പേജ്‌ 5 4. ഇ.എം.എസ്‌., കേരളം മലയാളികളുടെ മാതൃഭൂമി, ചിന്ത പബ്ളിഷേര്‍സ്‌, തിരുവനന്തപുരം, 2009, പേജ്‌ 202. 5. കേശദേവ്‌, അയല്‍ക്കാര്‍, ഡി.സി. ബുകസ്‌ കോട്ടയം,2010, പേജ്‌ 137 6. മിതവാദി, പുസ്തകം 5, 1917 ഡിസംബര്‍ 12, പേജ്‌ 6-8 177 7. ഡോ. ഇ.ജെ. തോമസ്‌, കേരളത്തിന്റെ സമൂഹഘടനയും രൂപാന്തരവും, ഡി.സി. ബുക്‌സ്‌ കോടുയം, 1997, പേജ്‌ - 128 8. ഇ. എം. എസ്‌., കേരളം മലയാളികളുടെ മാതൃഭൂമി, ചിന്ത പബ്ളിഷേര്‍സ്‌, തിരുവന്തപുരം, 2009, പേജ്‌ 202. 9. കേശവദേവ്‌, അയല്‍ക്കാര്‍, ഡി.സി.ബുകസ്‌ കോട്ടയം, 2010, പേജ്‌ 95 10. കേശവദേവ്‌, അയല്‍ക്കാര്‍, ഡി.സി.ബുക്‌സ്‌ കോട്ടയം, 2010, പേജ്‌ 101 111 Jurgen Habermas, The Structural Transformation of the Public Sphere, Cambridge Polity Press, 1989 12. Benedict Anderson, Imagined the Community, London: Verso, 1983 178 അദ്ധ്യായം: അഞ്ചീ രണ്ടിടങ്ങഴി - ഉത്ഥാനത്തിന്റെ വര്‍ഗപരത 1948 ലാണ്‌ തകഴി ശിവശങ്കരപ്പിളള “രണ്ടിടങ്ങഴി” എന്ന നോവല്‍ രചിക്കുന്നത്‌. അതുകൊ ണ്ടുതന്നെ “രണ്ടിടങ്ങഴി?'യുടെ അപ്രഗഥനം ആ കാലത്തെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലങ്ങ ളെക്കുറിച്ചുള്ള അവബോധം ആവശ്യപ്പെടുന്നുണ്ട്‌. അവര്‍ണ്ണരുടെ സാമൂഹൃയഭൂമിക, കൊളോണി യല്‍ ആധിപത്യം, ഫ്യൂഡല്‍ മനോഭാവങ്ങള്‍, മുതലാളിത്തത്തിലേക്കുള്ള വഴിമാറ്റം, ദേശീയ പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം, പുരോഗമന സാഹിത്യത്തിന്റെ ആശയഗതികള്‍, ജാതി പരവും വര്‍ഗപരവുമായ സമരങ്ങള്‍ തുടങ്ങി അനവധി വിഷയങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷ മായോ നോവലില്‍ നിബന്ധിക്കപ്പെട്ടിട്ടുണ്ട. ജനങ്ങളില്‍ വലിയൊരു വിഭാഗം ദീര്‍ഘകാലം എങ്ങനെ മുഖ്യധാരയ്ക്കു പുറത്തു നിലകൊണ്ടു എന്നും എ്രകാരം അവര്‍ മാറ്റത്തിന്റെ ഉണര്‍വ്വി ലേക്കു നയിക്കപ്പെട്ടു എന്നുമുള്ള അന്വേഷണമാണ്‌ രണ്ടിടങ്ങഴിയെ മുന്‍നിര്‍ത്തി ഈ അദ്ധ്യായ ത്തില്‍ നിര്‍വ്ൃഹിക്കുന്നത്‌. കേരളസമൂഹഘടനയിലെ മറ്റ്‌ ജാതി വിഭാഗങ്ങളില്‍ നിന്നു ഭിന്നമായി കര്‍ഷകത്തൊഴി ലാളികളായ അടിമവര്‍ഗം വിശേഷിച്ചും പുലയവിഭാഗം ജാതിപരവും വര്‍ഗപരവുമായ ഇരട്ടി ചൂഷണത്തിനു വിധേയമായിട്ടുണ്ട്‌. ജാതിപരമായ അവശതകള്‍ ഈഴവരടക്കമുള്ള മറ്റ്‌ വിഭാഗ ങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടങ്കിലും പുലയരും പറയരുമടങ്ങുന്ന വിഭാഗങ്ങള്‍ നേരിട്ട ചൂഷണം കര്‍ക്കശവും മനുഷ്യത്വരഹിതവുമായ രീതിയിലുള്ളതായിരുന്നു. അവര്‍ണ്ണരെന്നു മുദ്ര കുത്തപ്പെട്ട അധ:സ്ഥിത വിഭാഗങ്ങള്‍ ഭൂരിപക്ഷവും കര്‍ഷകത്തൊഴിലാളികളോ വെറും പാട്ടക്കു ടിയാന്മാരോ ആയിരുന്നു. ജോലിയുള്ള കാലം മാത്രം പണിചെയ്ത്‌ അന്നന്നത്തെ അന്നത്തി നുള്ള നെല്ല്‌ കൂലിയായി വാങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ട അടിമകളായിരുന്നു അവര്‍. “ദൈവക്യ തമായ ചാതുര്‍വര്‍ണ്ണയശ്രേണിയില്‍ ഉള്‍പ്പെടാത്ത തൊട്ടുകൂടാത്ത, കണ്ടുകൂടാത്ത ഈ പഞ്ചമ വര്‍ണ്ണം ഭൂമിക്കും മൃഗങ്ങള്‍ക്കും ഒപ്പം വാങ്ങാനും വില്‍ക്കാനും വിധിക്കപ്പെട്ടവരുമായിരുന്നു. വര്‍ഗ്ഗൃപരമായി നോക്കിയാല്‍ കാണാനാവുക അടിമവര്‍ഗ്ഗമെന്ന നിലയില്‍ ഈ സാമൂഹ്യ വിഭാഗം നേരിട്ട സാമ്പത്തികചൂഷണമാണ്‌. സമൂഹര്രമത്തിന്റെ മേലധികാരികളായി കഴിഞ്ഞുകൂ ടിയവര്‍ ഈ വിഭാഗങ്ങളെ അവരുടെ പരിചര്യാവിഭാഗമാക്കി ഉപയോഗിച്ചു പോന്നു. ഉടമസ്ഥ രുടെ മണ്ണില്‍ നേരിട്ട കൃഷിചെയ്തിരുന്നത്‌ അടിയാന്മാരായിരുന്നു. ഭൂമിക്കുമേൽ യാതൊരവകാ ശവുമില്ലാത്ത അവര്‍ ഉടമയ്ക്കുവേണ്ടി നിര്‍ബന്ധിത ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട അധ്വാന 179 വര്‍ഗമാണ്‌. തലമുറകളായി അടിയാന്മാര്‍ ഭുവുടമകളുടെയും കൈവശക്കുടിയാന്മാരുടെയും കീഴില്‍ ജോലിചെയ്യുന്ന വിഭാഗമാണ്‌. നെല്‍പ്പാടങ്ങളിലെ ഉഴവ്‌, വിത, കൊയ്ത്ത്‌ തുടങ്ങിയ ജോലിയും ഇവര്‍ ചെയ്യുന്നു. ഒപ്പം ജന്മികള്‍ക്കു വേണ്ടി വസ്തു സൂക്ഷിപ്പും കാവല്‍ കിടപ്പും ഇവരുടെ സേവന ബാധ്യതയില്‍പ്പെടുന്നു. പുലയരും പറയരുമടങ്ങുന്ന അടിയാന്മാരെ ജന്മി തന്റെ കീഴി ലുള്ള നിലങ്ങളില്‍ വേല ചെയ്യിക്കുന്നതിനൊപ്പം അന്യകൃഷിക്കാര്‍ക്ക്‌ കൂലിക്കുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങേയറ്റം യജമാനഭക്തിയും വിശ്വസ്തതയും കാട്ടിയിരുന്ന അവര്‍ക്ക്‌ ചാകാതെ കിടക്കാന്‍ മാത്രം ഭക്ഷണം നല്‍കിയാല്‍ മതിയെന്ന ലാഭവും ഉണ്ടായിരുന്നു. 19-20 നൂറ്റാണ്ടോടെ യാണ്‌ അടിമവര്‍ഗ്ഗമുള്‍പ്പെടെയുള്ള എല്ലാ സാമൂഹികവിഭാഗങ്ങള്‍ക്കും സാമൂഹ്യ-രാഷ്ട്രീയ-സാ മ്പത്തിക മോചനത്തിലേക്കുള്ള വഴി തുറന്നുകൊണ്ട്‌ സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നത്‌. ദേശീയപ്രസ്ഥാനം സാമൂഹ്യ-രാഷ്്രീയ സ്വാതന്ത്ര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, തൊഴില്‍ വര്‍ഗമെന്ന നിലയില്‍ ചൂഷകരായ ജന്മി/മുതലാളി വര്‍ഗങ്ങളില്‍ നിന്നുള്ള മോചനത്തിന്‌ ്രത്യയശാസ്ത്രപരവും വിപ്ലവപരവുമായ മാര്‍ഗ്ഗങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആവിഷകരിച്ചു. കര്‍ഷകത്തൊഴിലാളികളടക്കമുള്ള വലിയ വിഭാഗം അധ്വാനവര്‍ഗ്ഗം ആശ യതലത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തോട്‌ ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ട്‌ വര്‍ഗപര മായ കൂട്ടായ്മയിലേക്ക്‌ നിങ്ങുന്നതിന്റെ രാഷ്്രീയപശ്വാത്തലമിതാണ്‌. 1940 കളിലെ ദലിത്‌ അവ സ്ഥകളുടെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ രാഷ്ട്രീയ ചരിത്രത്തിന്റെ കൂടി പശ്ചാത്തലത്തില്‍ അവ തരിപ്പിക്കാനുള്ള ശ്രമമാണ്‌ തകഴി രണ്ടിടങ്ങഴിയില്‍ നടത്തുന്നത്‌. തകഴി - കാലവും പുരോഗമനസാഹിത്യ സങ്കല്പവും തകഴിയുടെ യവ്വനകാലം മലയാളസാഹിത്യത്തിന്റെയും കേരളരാഷ്ര്രീയത്തിന്റെയും ശക്തവും തീക്ഷ്ണവുമായ ഒരു കാലഘട്ടം കൂടിയാണ്‌. സ്വാതന്ത്യസമരപോരാട്ടങ്ങളും സാമൂ ഹിക പരിഷ്ക്കരണ സംരംഭങ്ങളും കൊണ്ട്‌ കേരളീയവും ഭാരതീയവുമായ രാഷ്ട്രീയാന്തരീക്ഷം ചലനാത്മകവും സംഘര്‍ഷഭരിതവുമായിരുന്നു. എല്ലാവിധ സ്വാതന്ത്രങ്ങളുടെയും ലക്ഷ്യത്തി ലേക്ക്‌ സമൂഹമൊന്നടങ്കും പ്രവര്‍ത്തനനിരതമായപ്പോള്‍ സ്വാഭാവികമായും സാഹിത്യകാരന്റെ സാമൂ ഹിക ഉത്തരവാദിത്വവും നിര്‍ദ്ധാരണ വിഷയമായി. കേസരിക്കളരിയില്‍ വളര്‍ന്നു വന്ന തകഴി അന്ന്‌ മുണ്ടശ്ശേരി, എം.പി.പോള്‍, പൊന്‍കുന്നം വര്‍ക്കി തുടങ്ങിയ അന്നത്തെ ്രമുഖ എഴുത്തു കാര്‍ ഉള്‍പ്പെട്ട സാഹിത്യകാരന്മാരുടെ കൂട്ടായ്മയില്‍ പങ്കാളിയായിരുന്നു. പുരോഗമനസാഹിത്യം ഒരു പ്രസ്ഥാനമെന്ന നിലയില്‍ രൂപമെടുക്കും മുമ്പുതന്നെ തകഴിയുള്‍പ്പെടെയുള്ള എഴുത്തു 180 കാര്‍, പില്‍ക്കാലത്ത്‌ ആ പ്രസ്ഥാനം മുന്നോട്ടുവെച്ച ആശയഗതികളെ അഭിസംബോധന ചെയ്യുന്ന രചനകള്‍ നടത്തിയിരുന്നു. പുരോഗതിയില്‍ വിശ്വസിക്കുന്ന സാഹിത്യകാരന്മാര്‍ വിശ്വസാഹിത്യപ്രസ്ഥാനങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആരംഭിച്ച്‌, പരിപോഷിപ്പിച്ച സാഹിത്യരപസ്ഥാനമായിരുന്നു പുരോഗ മനസാഹിത്യ്പസ്ഥാനം. എം. പി. പോള്‍ ചുൂണ്ടിക്കാട്ടിയതു പോലെ പുരോഗമന സാഹിത്യ ത്തിന്റെ ആധാരം മനുഷ്യന്‌ ഒരു ഭാവിയുണ്ടെന്ന വിശ്വാസമായിരുന്നു.' 1944 ല്‍ ഷോര്‍ണ്ണൂര്‍ സമ്മേളനത്തില്‍ വെച്ച, ഇന്നത്തെ കലാകാരന്മാരുടെ ദിവാസ്വപ്ന മാണ്‌ നാളത്തെ ലോകമായി രൂപാന്തരപ്പെടുന്നതെന്നും നാളത്തെ ലോകം സുന്ദരമായിത്തീരുവാ നുള്ള ്രചോദനം കലയില്‍ നിന്നുണ്ടാകണം എന്ന്‌ പറയുകയുണ്ടായി. ഒപ്പം ഭൂതകാലം സാഹി തൃകാരന്റെ പശ്വാത്തലം മാ്രമാണ്‌ ആദര്‍ശമല്ലെന്നും പിന്നോട്ടു നോക്കി കാലം കളയുന്ന സ്വഭാ വം മാറ്റുക പുരോഗമനസാഹിത്യകാരന്റെ ലക്ഷ്യമാണെന്നും ഉദ്ബോധിപ്പിച്ചു. 1945ല്‍ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ ഉദ്ഘാടകനായ ഹരിന്ദ്രനാഥ ചട്ടോപാദ്ധ്യായ ചില പ്രത്യയശാസ്ത്ര ചിന്തകള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌, “സാഹിത്യത്തിന്‌ പൊളിറ്റികസുമായി ബന്ധമുണ്ടാകാതെ വയ്യെന്നും എനിക്ക്‌ പൊളിറ്റികസുമായി ഒരു ഇടപാടുമില്ലെന്ന്‌ നിങ്ങള്‍ വാദിച്ചാല്‍ പൊളിറ്റി കസിന്‌ നിങ്ങളുമായി എല്ലാ ഇടപാടുകളുമുണ്ടെന്ന്‌ ഞാന്‍ പറയുമെന്നും ്രസംഗിക്കുകയുണ്ടാ യി. എം.പി. പോളും ജി. ശങ്കരക്കുറുപ്പും മുണ്ടശ്ശേരിയും കുറ്റിപ്പുഴയുമൊക്കെ ആ യോഗത്തില്‍ സംബന്ധിച്ചിരുന്നു. അന്ന്‌ യുവജന വിഭാഗത്തിന്റെ അധ്യക്ഷനായിരുന്ന ചങ്ങമ്പുഴ പുരോഗമന സാഹിത്യത്തില്‍ കമ്മ്യൂണിസ്റ്‌ ആശയങ്ങള്‍ കടന്നുകൂടുന്നതിനെ ന്യായീകരിച്ചിരുന്നു. യാഥാ സ്ഥികരെ (പകോപിപ്പിക്കും വിധത്തില്‍ മനുഷ്യകഥാനുഗായികളായ പുതിയ എഴുത്തുകാരുടെ ഐക്യനിര, സാഹിത്യത്തിന്റെ മനലിക ധര്‍മ്മത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട്‌, കലയും സാംസ്‌കാ രവും പുതിയ കാഴ്ചപ്പാടില്‍ ചര്‍ച്ചചെയ്യല്‍ -എന്നിവ ആ സമ്മേളനത്തിന്റെ ബാക്കിപത്രമായിരു ന്നു. പുരോഗമന സാഹിത പസ്ഥാനത്തിന്റെ വേദികളില്‍ സജീവമായിരുന്ന തകഴി ആ പ്രസ്ഥാ നത്തോട്‌ ഉള്ള സമീപനത്തെക്കുറിച്ചു തന്റെ ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്‌. ഒരു മങ്ങ ലില്‍പ്പെട്ട കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തനിക്ക്‌ ഒരു ഉണര്‍വ്വ പകര്‍ന്നു തന്നത്‌ മാര്‍ക്‌സിന്റെ ശാസ്ത്രം സമ്മാനിച്ച വെളിച്ചമായിരുന്നു എന്നും അന്നത്തെയും പില്‍ക്കാലത്തെയും മാനസി കാവസ്ഥയില്‍ ആ പ്രത്യയശാസ്ത്രം കൊണ്ടേ അടിക്കടി സങ്കീര്‍ണ്ണമായ ജീവിതത്തിന്‌ ഒട്ടൊരു നിലവാരം വന്നുചേരുകയുള്ളൂ എന്നും അദ്ദേഹം പറയുന്നുണ്ട്‌.” എന്നാല്‍ ഈ വിശ്വാസം നിരു 181 പാധികമായിരുന്നില്ല. യോജിക്കാവുന്ന ഇടങ്ങളില്‍ യോജിച്ചും വിയോജിപ്പുള്ള ഇടങ്ങളില്‍ ശക്തമായിത്തന്നെ വിയോജിച്ചും പോന്ന ഒരു പ്രത്യയശാസ്ത്ര നിലപാടായിരുന്നു തകഴിയും മാര്‍കസിസവും തമ്മില്‍ ഉണ്ടായിരുന്നത്‌. “ഏകാന്തപഥികന്‍' എന്ന സമാഹാരത്തിന്‌ എഴുതിയ നീണ്ട മുഖവുരയില്‍ തകഴി തന്റെ നിലപാടുകള്‍ വ്ൃക്തമാക്കുന്നുണ്ട്‌: “ദേശീയമല്‍സരത്തിന്‌ ഇടതുപക്ഷവും വലതുപക്ഷവുമുണ്ടായപ്പോള്‍ മാര്‍കസിസമടക്ക മുള്ള തത്ത്വശാസ്ത്രത്തിന്റെ സ്വാധീനം കൊണ്ട്‌ എന്റെ സാമൂഹികബോധത്തിനും വ്യക്തമായ ഒരു രൂപമുണ്ടായി. ഇതിന്റെയര്‍ത്ഥം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പരിപാടിയെ ഞാന്‍ അംഗീകരിച്ചു എന്നല്ല. 1942 മുതല്‍ ആ പരിപാടിയെ വ്യക്തമായും നിര്‍ഭയമായും എതിര്‍ത്തിട്ടുണ്ട്‌. രണ്ടാം ലോകമഹായുദ്ധത്തെ ഒരിക്കലും ഒരു ജനകീയ യുദ്ധമായിക്കാണാനെനിക്കു കഴിഞ്ഞിട്ടില്ല. രണ ദിവേയുടെ ആസിഡുബള്‍ബു വിപ്ലവത്തെ ഒരു മനുഷ്യനെന്ന നിലയില്‍ അല്‍പം രാഷ്ട്രീയ ബോധമുള്ള ആളെന്ന നിലിയില്‍, എതിര്‍ത്തിട്ടുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ അണികളില്‍ നിന്ന്‌ എനിക്ക്‌ നേരിടേണ്ടി വന്ന എതിര്‍പ്പ്‌ ചില്ലറയല്ല. അന്നു ഞാനും എന്റെ കുറേ സുഹൃത്തുക്കളും മാര്‍കസി സത്തിന്റെ അന്തസ്സത്ത മുറുകെ പിടിച്ചിരുന്നു. അതു വേറൊന്നും കൊണ്ടല്ല. മാര്‍കസിസത്തിന്‌ കുറേ കാര്യങ്ങള്‍ ഈ ലോകത്തിനു ചെയ്തുതിീര്‍ക്കുവാനുണ്ടെന്നു തോന്നിയതു കൊണ്ടാണ്‌. മാര്‍കസിസത്തിന്റേതായി വ്യാഖ്യാനിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാന്‍ ഇന്നും ഞാന്‍ തയ്യാറല്ല. സാമ്പത്തിക മണ്ഡലത്തില്‍ ലോകമൊട്ടാകെ പരിവര്‍ത്തനം വരുത്തുവാന്‍ മാര്‍കസിസത്തിനു കഴിഞ്ഞിട്ടുണ്ട്‌. അമേരിക്കയിലും മാര്‍കസിസത്തിനു സ്വാധീനശക്തിയുണ്ടെന്ന്‌ ഞാന്‍ പറയുമ്പോള്‍ മനുഷ്യവര്‍ഗത്തിന്റെ അധ:സ്ഥിതമായ വിഭാഗത്തിന്റെ വാദം ജയിച്ചുവെന്ന്‌ അര്‍ത്ഥമാക്കിയാല്‍ മതി. ജീവിതത്തിനാകെ ഒരു പരിവര്‍ത്തനം വരുത്തുവാന്‍ ജീവിതത്തിന്റെ കണ്ണായ സന്ധികളില്‍ വിരല്‍ ചൂണ്ടിക്കൊണ്ട്‌ മാര്‍ക്‌സ്‌ എന്ന ആ മനുഷ്യന്‍ വാദിച്ചതാണ്‌ ബുദ്ധി ജീവികളെ ആകര്‍ഷിച്ചത്‌. ചുരുക്കത്തില്‍ മാര്‍ക്സിസത്തിന്‌ എന്റെ സാമൂഹ്യബോധത്തിന്‌ വ്യക്ത മായ രൂപം നല്‍കുവാന്‍ കഴിഞ്ഞു. പറയാനുള്ളതെന്തെല്ലാമാണ്‌, അവ വ്യക്തമായപ്പോള്‍ ഞാനെ ഴുതിയതിന്‌ രൂപം ഉണ്ടായി. അതുകൊള്ളാമെന്ന്‌ ആളുകള്‍ പറയാനും തുടങ്ങി”. ഇങ്ങനെ പ്രത്യയശാസ്ത്രത്തിന്റെ അന്തസ്സത്തയെ ഉള്‍ക്കൊണ്ട്‌ തകഴി അതിന്റെ ചട്ടക്കൂടുക ളെയോ കര്‍ക്കശ്യങ്ങളെയോ അംഗീകരിക്കാതെ എഴുത്തുകാരന്റെ സ്വതന്ത്രനിലപാടുകളില്‍ ഉറച്ചു നിലകൊണ്ടാണ്‌ “രണ്ടിടങ്ങഴി” രചിക്കുന്നത്‌. എന്നാല്‍, എതിര്‍ക്കണമെന്നു തോന്നിയതിനെ ധൈര്യ മായി എതിര്‍ക്കാനും പറയേണ്ടതു പച്ചയായ ശൈലിയില്‍ തറപ്പിച്ചു പറയാനുമുള്ള കരുത്തു 182 പേനയ്ക്കു നല്‍കിയത്‌ പുരോഗമനസാഹിത്യ പ്രസ്ഥാനം തന്നെയാണെന്ന്‌ തകഴി നന്ദിപൂര്‍വ്വം സ്മരിക്കുകയും ചെയ്യുന്നുണ്ട്‌. തകഴി - വ്യക്തിയും സാഹിത്യവും “കുട്ടനാടിന്റെ ഇതിഹാസകാരന്‍” എന്നറിയപ്പെടുന്ന ശിവശങ്കരപ്പിള്ള 1912ല്‍ അമ്പലപ്പുഴ യ്ക്കടുത്ത തകഴിയിലാണ്‌ ജനിച്ചത്‌. ആലപ്പുഴയുടെ സാമൂഹ്ൃ-രാഷ്ട്രീയാന്തരീക്ഷങ്ങള്‍ക്കൊപ്പം കുട്ടനാടിന്റെ ഭൂമിശാസ്്രഘടനയും തകഴിയിലെ സാഹിത്യകാരനെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണാ യക പങ്കുവഹിച്ചിട്ടുണ്ട്‌. തനി വെളളക്കെട്ടായ, അതിവിസ്തൃതമായ പാടശേഖരങ്ങളാണ്‌ കുട്ടനാ ടൻ ഭൂര്രകൃതിയുടെ സവിശേഷത. പാടങ്ങളുടെ പുറവേലിയില്‍ അവിടവിടെയുള്ള തുരുത്തുക ളിലാണ്‌ ഏറിയകുറും ദരിദ്രരായ മനുഷ്യര്‍ പുരവെച്ചു താമസിക്കുന്നത്‌. അയൽപക്കത്തേക്കു പോലും കൊച്ചുകുട്ടികള്‍ മുതല്‍ അമ്മുമ്മമാര്‍ വരെ കൊച്ചുവള്ളത്തില്‍ തുഴഞ്ഞാണ്‌ ചെന്നെ ത്തുക. വര്‍ഷകാലത്ത്‌ ഇടമുറിയാതെ മഴപെയ്തു വെള്ളം പൊങ്ങുമ്പോള്‍ കുട്ടനാട്‌ ഉറങ്ങു കയും വൃശ്വികം -ധനു മാസമാകുമ്പോള്‍ നാടാകെ ഉണരുകയും ചെയ്യും. പതിനായിരവും പതി നഞ്ചായിരവും പറ വിത്തുപാട്‌ പരന്നു കിടക്കുന്ന പാട ശേഖരത്തില്‍ പുറവേലി കുത്തും വെള്ളം വറ്റിക്കലുമാണ്‌ രാപ്പകല്‍ പണി. തവണവെച്ചുള്ള പണിക്കിടയില്‍ അധ്വാനം മറക്കാനുള്ള വഴി യായ ചക്രപ്പാട്ട രാവു പകലും കുട്ടനാടില്‍ മുഴങ്ങിക്കേള്‍ക്കും. നെല്ലായിരുന്നു അന്ന്‌ കൂലി. വിദ്യാഭ്യാസം, വിശ്വാസങ്ങള്‍, ജീവിതവീക്ഷണം തുടങ്ങി സംസ്കാരത്തിന്റെ വിവിധതല ങ്ങളില്‍ പരിഷക്കാരത്തിന്റെ പുതുവഴികള്‍ തുറന്നിട്ടുകൊണ്ടാണ്‌ പുതിയ നൂറ്റാണ്ടിന്റെ ആദ്യദശ കങ്ങള്‍ കുട്ടനാട്ടിലും ര്രത്യക്ഷമാവുന്നത്‌. പഴയ മട്ടു വിട്ട പുതിയ ഇംഗ്ലീഷ്‌ സ്കൂളുകള്‍ സ്ഥാപി തമാവാന്‍ തുടങ്ങുന്നു. വേഷത്തില്‍ പെണ്‍കുട്ടികളുടെ ഇടയില്‍ റക്കയും ആണ്‍കുട്ടികളുടെ ഇടയില്‍ ഷര്‍ട്ടും പരിഷ്കാരമെന്നോണം പ്രചരിച്ചു തുടങ്ങിയിരിക്കുന്നു. ഷര്‍ട്ടിടാന്‍ തുടങ്ങിയ വര്‍ ച്രകം ചവിട്ടാന്‍ മടിച്ചു തുടങ്ങി. വേഷത്തിലെ ഈ മാറ്റം വെറും പുറംമോടിയിലെ മാറ്റം മാ്രമായിരുന്നില്ല. നായന്മാര്‍ ആളോഹരി വാങ്ങി അപ്പോള്‍ത്തന്നെ ഓഹരി കച്ചവടം ചെയ്ത്‌ ഷര്‍ട്ടിടാനും ഭാര്യയ്ക്കു റക്കവാങ്ങാനുമൊക്കെ ആ പണം വിനിയോഗിക്കുന്നു. അമ്മാവന്മാര്‍ ആരുമല്ലാതാവുകയും അച്ഛന്‍മാര്‍ക്ക്‌ പ്രാധാന്യം വരികയും ചെയ്തുതുടങ്ങി. ഒരു ദായ്രകമത്തിന്റെ ്രത്യേകമായ സാമ്പത്തിക സംവിധാനത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയുടെ ദൃകസാക്ഷ്യം വഹി ക്കാന്‍ തകഴിക്കു കഴിഞ്ഞു എന്നതാണ്‌ ഇതിലെ ചരിത്ര നിയോഗം. ഭുവുടമാബന്ധങ്ങളില്‍ പുതിയ ഗ്രതിനിധാനങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയെങ്കിലും അടിയാളരുടെ ജീവിതത്തിന്‌ കാര്യമായ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചതുമില്ല. 183 കഥകളി, തുള്ളല്‍ തുടങ്ങിയ കലകളില്‍ പ്രാവീണ്യമുണ്ടായിരുന്ന തകഴിയുടെ അച്ഛന്‍ നല്ല ഒരു കൃഷിക്കാരനും കൂടിയായിരുന്നു. അച്ഛന്റെ വയലില്‍ പണ്ടുപണ്ടേയുള്ള ആശ്രിതരായി സ്ഥിരം പണിക്കാരായ പുലയര്‍ ഉണ്ടായിരുന്നു. ഒരു ചെറുകിട ജന്മിയായ തകഴിയുടെ പിതാവും ആശ്രിതരായ പുലയരും തമ്മില്‍ അടിയാളര്‍ എന്നതില്‍ കവിഞ്ഞ ബന്ധമാണുണ്ടായിരുന്നത്‌. ഹൈസ്‌കൂള്‍ വിദ്യാഭ്യാസശേഷം രണ്ടുവര്‍ഷത്തോളം അലസജീവിതം നയിച്ച തകഴി തിരുവന്തപുരത്ത്‌ ലോ കോളേജില്‍ പ്ലീഡര്‍ഷിപ്പിനു പഠിക്കാന്‍ തീരുമാനിച്ചു. അവിടെ വെച്ചാണ്‌ അന്നത്തെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാര്‍ഗ്ഗദര്‍ശിയും ഉപദേശിയുമായ കേസരി ബാലകൃഷ്ണപിളളയുമായി ബന്ധപ്പെടുന്നത്‌. വൈകാതെ ഉല്പതിഷ്ണുവും ക്രാന്തദര്‍ശിയുമായ കേസരിയുടെ വത്സലശിഷ്യനായിത്തീര്‍ന്ന തകഴി അദ്ദേഹത്തിന്റെ സഹായത്തോടെ ആധുനിക യൂറോപ്യന്‍ എഴുത്തുകാരുടെ വിശാലലോകത്തേക്ക്‌ കൈപിടിച്ചുയര്‍ത്തപ്പെട്ടു. മോപ്പസാങ്ങ്‌, ടോള്‍സ്റ്റോയി, ബല്‍സാക്ക്‌, സോളോ, ഗോര്‍ക്കി, ചെക്കോവ്‌ തുടങ്ങി അനവധിയായ സാഹിത്യ കാരുടെ ചിന്തകളുമായും എഴുത്തുമായും പരിചയത്തിലായത്‌ തകഴിയിലെ സാഹിത്യകാരനെ അടിമുടി സ്വാധീനിച്ചു. ഒപ്പം ഫ്രോയ്ഡ്‌, റസ്സല്‍ തുടങ്ങിയവരുടെ ചിന്തകളും തകഴിയുടെ വീക്ഷണ ങ്ങളെ രൂപപ്പെടുത്തി. സ്വാതന്ത്യസമരത്തിന്റെ അലയൊലികള്‍ ഇന്ത്യയിലെമ്പാടും മുഴങ്ങിക്കേട്ട ഒരു കാലഘ ടുമായിരുന്നു അത്‌. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നേതൃത്വത്തില്‍ പൂര്‍ണ്ണസ്വരാജിനു വേണ്ടിയുളള അവകാശവാദം ഉന്നയിക്കപ്പെട്ടിരുന്നു. കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന സാധാ രണ ജനവിഭാഗങ്ങളടക്കം സ്വാതന്ത്യപോരാട്ടം ആവേശമായി നെഞ്ചേറ്റിത്തുടങ്ങിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ്‌ സഹിത്യമണ്ഡലത്തില്‍ പുതിയ ചലനം സൃഷ്ടിച്ചു കൊണ്ട്‌ എഴുത്തുകാരുടെ കൂട്ടായ്മയായ പുരോഗമനസാഹിത്യ പ്രസ്ഥാനം രൂപം കൊളളുന്നത്‌. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം തകഴിയും ആ സാഹിത്യ്പരസ്ഥാനത്തിന്റെ അരങ്ങിലും അണിയറയിലും പങ്കാളിയായിരുന്നു. വക്കീല്‍ജീവിതം കൊണ്ട്‌ പണം സമ്പാദിക്കാനൊത്തില്ലെങ്കിലും തന്നെ കാണാനെത്തുന്ന സമൂഹത്തിലെ നാനാതുറകളിലെ ജനസഞ്ചയം പകര്‍ന്ന അനുഭവങ്ങള്‍ തകഴിക്ക്‌ എഴുത്തുജീ വിതത്തിലെ വിലമതിക്കാനാവാത്ത സമ്പാദ്യമായിത്തീര്‍ന്നു.ദരിദ്രരായ കര്‍ഷകരും മുക്കുവരും കയര്‍തൊഴിലാളികളുമൊക്കെയായി തകഴിയുടെ മനസ്സ്‌ സംവദിച്ചത്‌ സാഹിതൃഫലങ്ങളായി പുറത്തു വരുന്നതിന്‌ സഹായകമായി. എണ്ണൂറോളം ചെറുകഥകളും നാൽപതില്‍പരം നോവലുകളും തകഴി എഴുതിയിട്ടുണ്ട്‌. 184 ആഴംകൊണ്ടും പരപ്പുകൊണ്ടും ഈ കൃതികള്‍ മലയാളസാഹിത്യത്തെ സമ്പന്നമാക്കി. രാജ്യാ ന്തര പ്രശസ്തിനേടിയ മലയാളസാഹിത്യകാരന്മാരില്‍ പ്രഥമഗണനീയനായ അദ്ദേഹത്തിന്റെ കൃതി കള്‍ വിവിധഭാരതീയ ഭാഷകളിലേക്കും വിദേശഭാഷകളിലേക്കും തര്‍ജ്ജമ ചെയ്തിട്ടുണ്ട്‌. “വെളള പ്പൊക്കത്തില്‍” പോലുള്ള ചെറുകഥകളിലൂടെയാണ്‌ തകഴി ആദ്യഘട്ടത്തില്‍ സഹൃദയശ്രദ്ധ പിടി ച്ചുപറ്റിയത്‌. കേസരിക്കളരിയിലൂടെ പയറ്റിത്തെളിഞ്ഞു തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യകാല രച നകള്‍ പരക്കെ സ്വീകരിക്കപ്പെട്ടതിനോടൊപ്പം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ത്യാഗത്തിന്‌ ്രതിഫലം (1934) പതിതപങ്കജം (1935) തുടങ്ങിയവ ഗ്രഞ്ച്‌ അനുകരണമെന്നും അശ്ലീലസാഹി ത്ൃമെന്നും വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും അവ മലയാള ഗദ്യസാഹിത്യത്തിലെ പുതുവഴിക്ക്‌ തുടക്കം കുറിച്ചു. മുപ്പതുകളുടെ അന്ത്യത്തോടെ പുരോഗമന സാഹിത്യ്രസ്ഥാനത്തിന്റെ കൂടി സ്വാധീന ഫലമായി സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥകള്‍ തകഴിയുള്‍പ്പെടെ ദേവ്‌, വര്‍ക്കി,കാരൂര്‍, ബഷീര്‍ തുടങ്ങിയവരുടെ എഴുത്തിനു വിഷയമായി. ആഡ്യസാഹിതൃ വര്‍ണ്ണനകളില്‍ നിന്ന്‌ തെരുവിലേക്കും ഓടയിലേക്കും തോട്ടിജീവിതങ്ങളിലേക്കും അധികാരദുഷ്ര്രവണതകളിലേക്കും എഴുത്തുകാരന്റെ നോട്ടം മാറിയത്‌ എഴുത്തിന്റെയും വായനയുടെയും പുതിയ പാരായണങ്ങള്‍ സാധ്യമാക്കി. 1947ല്‍ രചിച്ച “തോട്ടിയുടെ മകന്‍” ആലപ്പുഴയിലെ അസംഘടിതരായ തോട്ടിത്തൊ ഴിലാളികളുടെ വൃത്തിഹീനമായ ജിവിതാവസ്ഥയും അവരുടെ ഉത്കര്‍ഷേച്ഛയും ജീവിത ദൈന്യ ങ്ങളും മുന്നുതലമുറകളുടെ സംഭവഗതികളിലൂടെ ആവിഷകരിക്കുന്നു. തൊട്ടടുത്ത വര്‍ഷമാണ്‌ (1948) കുട്ടനാട്ടിലെ കര്‍ഷത്തൊഴിലാളികളുടെ ജീവിതത്തെ ആവിഷകരിക്കുന്ന “രണ്ടിടങ്ങഴി'യുടെ രചന. മലബാര്‍ ലഹള, പുന്നപ-വയലാര്‍ സമരം, കര്‍ഷകത്തൊഴിലാളി - ട്രേഡ്‌ യൂനിയന്‍ വിഷ യങ്ങള്‍, ജന്മിത്വം, ഭരണകൂട ഏകാധിപത്യം തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നടന്ന സമരപരിപാടികളടക്കം പല വിഷയങ്ങളും ഈ കാലത്ത്‌ തക ഴിയടക്കമുള്ള മറ്റുള്ളവരുടെയും സാഹിതൃത്തിനു വിഷയമായിത്തീര്‍ന്നിട്ടുണ്ട്‌. തോറ്റില്ല (നാട കം-1946), തോട്ടിയുടെ മകന്‍ (1947), രണ്ടിടങ്ങഴി (1948), തലയോട്‌ (1948), തെണ്ടിവര്‍ഗം(1950) തുടങ്ങിയ കൃതികള്‍ ആദ്യകാല രചനകളെക്കാള്‍ രാഷ്ട്രീയബോധം മുന്നിട്ടുനില്‍ക്കുന്നവയാണ്‌. പുരോഗമന സാഹിത്യവേദിയിലെ സംഘര്‍ഷങ്ങളും അന്നന്നത്തെ നയപരിപാടികളനുസരിച്ച്‌ സാഹിത്യസ്യഷടികളെ വിലയിരുത്തുന്നതിനോടുള്ള വിയോജിപ്പും നിമിത്തം മടുപ്പിലേക്ക്‌ ്രവേ ശിച്ച മാനസിക പശ്ചാത്തലത്തില്‍ നിന്നുള്ള മോചനമെന്നോണമാണ്‌ 1956ല്‍ “ചെമ്മീന്‍ പുറ ത്തുവരുന്നത്‌. തകഴിയുടെ തന്നെ വാക്കുകളില്‍, പുതിയ രൂപത്തിനും ഭാവത്തിനും വേണ്ടിയുളള 185 പരിശ്രമങ്ങള്‍ പിന്നീട്‌ ഈസേപ്പിന്റെ മക്കള്‍ (1955), ഏണിപ്പടികള്‍ (1964) ചുക്ക്‌ (1967) പുന്നര്ര -വയലാറിനുശേഷം (1975) തുടങ്ങിയ രചനകളിലൂടെ ഒടുവിലത്തെ രചനയായ കയര്‍ (1978) വരെ തുടര്‍ന്നു. ഇരുന്നൂറ്റമ്പതുവര്‍ഷത്തെ കേരളത്തിന്റെ സാമൂഹിക വികാസത്തിന്റെ ചരിത്രം അവതരിപ്പിക്കുന്ന തലമുറകളുടെ ചരിത്രം പറയുന്ന രചനയാണ്‌ കയര്‍. തകഴി : കൃതികളും സാമുഹിക പശ്ചാത്തലവും കേരളസമൂഹത്തിലെ വിവിധ ജാതിഅടുക്കുകള്‍ നവോത്ഥാന മൂല്യങ്ങള്‍ പിന്‍പറ്റി ഉണര്‍വ്വിന്റെ തലത്തിലേക്ക്‌ ഉയരുന്നത്‌ ഒരേ തരത്തിലും ഒരേ കാലത്തുമായിരുന്നില്ല. നായര്‍, നമ്പൂതിരി, ഈഴവര്‍, ക്രൈസ്തവര്‍ തുടങ്ങിയവരില്‍ എങ്ങനെയാണ്‌ പാരമ്പര്യവും പരിഷ്കാ രവും തമ്മിലുളള സംഘര്‍ഷം നടക്കുന്നത്‌ എന്നും എര്രകാരമാണ്‌ അവര്‍ സാമൂഹ്യവല്‍ക്കര ണത്തിലേക്കും രാരഷ്ടീയവല്‍ക്കരണങ്ങളിലേക്കും നയിക്കപ്പെട്ടത്‌ എന്നും വ്യത്യസ്ത നോവലു കളുടെ പശ്ചാത്തലത്തില്‍ മുമ്പ്‌ അപഗ്ര്ഥിച്ചിട്ടുണ്ട്‌. പുതിയ ഉണര്‍വ്വിലൂടെ ഈ വിഭാഗങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടും ദളിത്‌ വിഭാഗങ്ങളുടെ വ്യവഹാര മേഖലകളില്‍ ജാതി-ജന്മി വ്യവ സ്ഥിതിയുടെ അടിവേരുകള്‍ അപ്പോഴും ശക്തമായിരുന്നു. ഒരു സംഘടിതമുന്നേറ്റത്തിലൂടെയ ല്ലാതെ ധൈഷണികമായ ഉണര്‍വ്വിലൂടെ മുഖ്യധാരയിലേക്ക്‌ ഉയര്‍ന്നു വരാനുള്ള സാഹചര്യം അന്ന്‌ അവരുടെ മുന്നില്‍ തെളിഞ്ഞിരുന്നില്ല. സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി ഇതര സമുദായ വിഭാഗങ്ങളോരോന്നും തങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ട പൊതുമണ്ഡലത്തെ അവകാശബോധത്തോടെ പിടിച്ചെടുക്കുന്നുണ്ട്‌. തൊണ്ണൂറ്‌ അടിയും കാല്‍നാഴികയുമൊക്കെയായി മാറ്റി നിര്‍ത്തപ്പെട്ട, ചാളകളിലും തെങ്ങിന്‍ ചുവടുകളിലും അധിവസിക്കുന്ന അടിയാന്മാര്‍ക്ക്‌ പൊതുമണ്ഡലത്തില്‍ അത്തരമൊരിടം അപ്രാപ്യമായ ഒന്നായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയടക്കമുള്ള നുതനാവബോധങ്ങള്‍ തങ്ങളുടെ ചൂഷണ താല്പ ര്യങ്ങള്‍ക്ക്‌ വേണ്ടി മുതല്‍ക്കൂട്ടിയും, നിലനില്‍ക്കുന്ന ജാതിവ്യവസ്ഥിതിയെ പരമാവധി താലോ ലിച്ചും, മുന്നോട്ടുപോവുക എന്ന തന്ത്രമാണ്‌ ബ്രിട്ടീഷ്‌ സാഗ്രാജ്യത്വം സ്വീകരിച്ചത്‌. ജാതിജന്മി മര്‍ദ്ദനങ്ങളുടെ ഭാരത്തിനൊപ്പം മുതലാളിത്തത്തിന്റെ സമ്മര്‍ദ്ദങ്ങളും കര്‍ഷകത്തൊഴിലാളികളട ക്കമുള്ള സാധാരണക്കാരെ നേരിട്ടു ബാധിക്കാന്‍ തുടങ്ങിയിരുന്നു. സാഗ്രാജത്വചൂഷണമുറകളും സാമ്പത്തിക താല്പര്യങ്ങളും പലരൂപത്തില്‍ പ്രത്യക്ഷപ്പെടുതോടെയാണ്‌ അതിനെതിരെയുള്ള പ്രതികരണങ്ങള്‍ ദേശവ്യാപകമായി രൂപപ്പെടാന്‍ തുടങ്ങിയത്‌. കൊളോണിയല്‍ ആധിപത്യത്തിന്റെ ഗുണവശങ്ങള്‍ സാമുദായിക ഉണര്‍വ്വിലേക്കും വിദ്യാഭ്യാസപുരോഗതിയിലേക്കുമുള്ള വഴി തുറ 186 ന്നപ്പോള്‍ അവരുടെ സ്ഥാപിത സാമ്രാജ്യത്വ താല്പര്യങ്ങള്‍ അസംഘടിതരായ നാട്ടുരാജ്യങ്ങ ളെയും ജനതയെയും ദേശീയ ബോധ്യങ്ങളിലേക്ക്‌ ഉണര്‍ത്തി. അതാണ്‌ ദേശീയ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്കും സ്വാതന്ത്രയസമരപോരാട്ടത്തിലേക്കും നയിക്കുന്ന സംഭവഗതികളായി പരി ണമിക്കുന്നത്‌. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം ദേശീയസ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഏറ്റവും സമരതീക്ഷണമായ കാലമായിരുന്നു. അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കിലും കര്‍ഷകരെയും തൊഴിലാളികളെയും മാത്രമല്ല ഇന്ത്യയിലെ സകല ജാതിവിഭാഗങ്ങളെയും പൊതുശ്ര്രുവിനെ തിരെ ഒരു ബഹുജനവ്രസ്ഥാനത്തിന്റെ പിന്നില്‍ അണിനിരത്താന്‍ ഗാന്ധിജിക്ക്‌ സാധിച്ചു. മനുഷ്യ സമത്വബോധത്തിലൂന്നി ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സാമൂഹ്യപരിഷ്ക്കരണ സംരംഭങ്ങളും സ്ധേച്ഛാധിപത്യത്തിനെതിരായി സ്വദേശാഭിമാനി രാമക്യൃ ഷ്ണപ്പിള്ളയടക്കമുളളവര്‍ നേതൃത്വം കൊടുത്ത രാഷ്ടീയ സമരങ്ങളും ജനമനസ്സുകളെ സ്വാധീ നിച്ചിരുന്നു. മലബാറില്‍ മാപ്പിളലഹള പോലുള്ള ജന്മികുടിയാന്‍ സംഘര്‍ഷങ്ങളും കേരളത്തില്‍ പലയിടങ്ങളിലായി അരങ്ങേറിയ വിവിധ സത്യാഗ്രഹ സമരങ്ങളും കേരളത്തിലെ പൊതുമനസ്സി നെ, പ്രത്യേകിച്ച കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും സാധാരണക്കാരുടെയും സമര വീര്യത്തെ ഉത്തേജിതമാക്കിയിരുന്നു. ഇതിന്റെയൊക്കെ പശ്വാത്തലത്തിലാണ്‌ 1934ല്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കപ്പെടുന്നത്‌. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ട്രേഡ്‌ യൂനി യന്‍ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംഘടനയിലും കാര്യമായ ്രവര്‍ത്തനങ്ങളി ലൂടെ മുന്നോട്ടു പോവുകയും കര്‍ഷക പ്രസ്ഥാനം വളര്‍ത്താനും ജന്മിസമ്മ്രദായം തകര്‍ക്കാനും തൊഴിലാളി വര്‍ഗ്ഗത്തെ കെട്ടിപ്പടുക്കാനുമുള്ള നിരന്തരവും അക്ഷീണവുമായ യത്നങ്ങള്‍ തുടരു കയും ചെയ്തു. വര്‍ഗ്ഗ താല്പര്യം മുന്‍നിര്‍ത്തി തൊഴിലാളികള്‍, കര്‍ഷകര്‍, ഇടത്തരക്കാര്‍ തുട ങ്ങിയവരുടെ സംഘടനകളോടും തിരുവിതാംകുറിലെയും കൊച്ചിയിലേയും രാഷ്ട്രീയ ്രസ്ഥാന ങ്ങളോടും കേരളത്തിലെ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ശക്തമായ ബന്ധം കാത്തുസൂക്ഷി ച്ചു. അഖിലേന്ത്യാ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ കമ്യൂണിസ്റ്റ്‌ അനുകൂല ഇടതുപക്ഷക്കാരും കമ്മ്യൂ ണിസ്റ്റ്‌ വിരുദ്ധ വലതുപക്ഷക്കാരും ഉണ്ടായിരുന്നു. കേരളത്തിലെ സോഷ്യലിസ്റ്റുകള്‍ ഇടതുപ ക്ഷത്ത്‌ നിലയുറപ്പിച്ചു. ഈ ഇടതു-വലതു സംഘര്‍ഷമാണ്‌ 1940 ഓടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക്‌ വഴിതുറക്കുന്നത്‌. 187 വര്‍ഗപരമായ മോചനം-മാര്‍കസിസം വര്‍ഗ്ഗസമരത്തിലധിഷഠിതമായ സാമൂഹ്യ വിപ്ലവമാണ്‌ കമ്മ്യൂണിസം മുന്നോട്ട വെക്കുന്ന വിമോചനശാസ്ത്രം. രണ്ടിടങ്ങഴിയില്‍ അധഃസ്ഥിത വര്‍ഗ്ഗത്തിന്റെ വിമോചന മാര്‍ഗ്ഗമായി തകഴി അവതരിപ്പിക്കുന്നത്‌ ഈ വര്‍ഗ്ഗസമര വിപ്ലവശാസ്ത്രമാണ്‌. മനുഷ്യസമൂഹത്തിന്റെ ഭൂത-ഭാവി കാല ചരിത്രങ്ങളെയാകെ സ്വാധിനിക്കുന്ന ഏറ്റവും ്രധാനമായ ശക്തി വര്‍ഗ്ഗസമരമാണെന്നും കമ്മ്യൂണിസ്റ്‌ സമൂഹം നിലവില്‍ വരുന്നതുവരെ ആ സമരം തുടരും എന്നും മാര്‍ക്‌സിസ്റ്റ-ലെനി നിസ്റ്റ്‌ പ്രത്യയശാസ്ത്രം ഉദ്ഘോഷിക്കുന്നു. സമൂഹം വിരുദ്ധ വര്‍ഗ്ഗങ്ങളായി പിരിഞ്ഞു കഴിഞ്ഞ കാലം മുതല്‍ നിരന്തരം തുടര്‍ന്നു വരുന്ന ഒരു സാമൂഹൃഗ്രതിഭാസമാണ്‌ വര്‍ഗ്ഗസമരം. സാമ്പത്തിക ജീവിതത്തിന്റെ സവിശേഷമായ ഒരു സംഘടനാ രൂപത്തില്‍ നിന്നാണ്‌ മുത ലാളി-തൊഴിലാളി വര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവരുന്നത്‌. മുതലാളിത്ത വ്യവസ്ഥയില്‍ സ്വത്തുടമകളായ മുതലാളിമാരും നിര്‍ധനരായ തൊഴിലാളികളും തമ്മില്‍ ഉണ്ടാകുന്ന ഉല്പാദനപരമായ ബന്ധ മാണ്‌ ഇരുവരെയും രണ്ട്‌ വിരുദ്ധ വര്‍ഗ്ഗങ്ങളാക്കി തീര്‍ത്തിട്ടുളളത്‌. ഇവിടെ ലാഭത്തെയും കൂലി യെയും പ്രതി ഉടലെടുക്കുന്ന ഭിന്നതയാണ്‌ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്നത്‌. ഇതുപോലെ ജന്മികളും കൃഷിക്കാരും തമ്മിലുളളതും ഉല്പാദനപരമായ ബന്ധമാണ്‌. ഇവിടെ തൊഴിലാളി യായ കൃഷിക്കാരന്‍ ഭുവുടമയായ ജന്ിക്ക്‌ പാട്ടംകൊടുക്കുന്നു. സാമ്പത്തികം, രാഷ്ട്രീയം, ആശയപരം എന്നീ സാമൂഹ്യജീവിതത്തിന്റെ മുന്നു മുഖ്യ രംഗങ്ങളിലും ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരി ക്കുന്നു. സ്വന്തം അധ്വാനത്തിലൂടെ സമ്പത്തുല്‍പ്പാദിപ്പിക്കുന്നവരും അത്‌ ഉല്പാദിപ്പിക്കുന്നതിനാ വശ്യമായ യന്ത്രോപകരണങ്ങളുടെ ഉടമസ്ഥരും തമ്മില്‍ ഉല്പാദനത്തിന്റെ ഫലം പങ്കുവെക്കുന്ന കാര്യത്തിലുള്ള ഏറ്റുമുട്ടലാണ്‌ സാമ്പത്തികരംഗത്തെ വര്‍ഗ്ഗസമരം. സമ്വത്ത്‌ കുന്നുകൂട്ടുന്ന തങ്ങള്‍ക്കെതിരെ പോരാടാന്‍ വരുന്ന വര്‍ഗ്ഗങ്ങളെ ബലം( പയോഗിച്ച്‌ അമര്‍ത്തിവെക്കാന്‍ ചൂഷക വര്‍ഗ്ഗം ഉപയോഗിക്കുന്ന ശക്തമായ ആയുധമാണ്‌ ഭരണകൂടം എന്നത്‌. അതിനുപുറമെ കല, സാഹിത്യം, വിവിധ മതാചാരങ്ങള്‍ തുടങ്ങിയ നിരവധി ആശയതലത്തിലൂടെ സ്വന്തം വര്‍ഗ്ഗ താല്പ ര്യങ്ങള്‍ സംരക്ഷിക്കുന്നതിന്‌ ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങള്‍ സദാശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ചുരുക്കത്തില്‍ സാമ്പത്തിക രംഗത്ത്‌ ചുഷണം നടത്തുക, ആ ചൂഷണം തുടരുമ്പോള്‍ അനിവാ ര്യമായും ഉയര്‍ന്നുവരുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിന്‌ ഭരണകൂടമെന്ന മര്‍ദനോപക രണം പടുത്തുയര്‍ത്തുക, ആ മര്‍ദനോപകരണത്തിന്റെ നഗ്നമായ ക്രൂരതകള്‍ മറച്ചുപിടിക്കുന്ന തിന്‌ ഉതകുന്ന ആശയതലം രൂപപ്പെടുത്തുക- ഇവയെല്ലാമാണ്‌ ചൂഷകവര്‍ഗ്ഗം/ഭരണവര്‍ഗ്ഗം ചെയ്യു 188 ന്നത്‌. ഒരു വര്‍ഗ്ഗത്തിന്‌ മേധാവിത്വമുള്ള ഒരു സാമൂഹ്യഘടനയെ തകര്‍ത്ത്‌ മറ്റൊരു വര്‍ഗ്ഗത്തിന്‌ മേധാവിത്വമുള്ള പുതിയൊരു സാമൂഹ്യവ്യവസ്ഥ നിലവില്‍ വരലാണ്‌ വിപ്ലവത്തിന്റെ തുടക്കം. ആ മാറ്റം അടിമവ്യവസ്ഥയില്‍ നിന്ന്‌ ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെ ശ്രമത്തിലാണ്‌ സംഭവിക്കുക എന്നതാണ്‌ തൊഴിലാളിവര്‍ഗ്ഗ വിപ്ലവം മുന്നോട്ടുവെക്കുന്ന സാമൂ ഹ്യവിപ്ലവത്തിന്റെ ്രത്യയശാസ്ത്രം. ജാതിജന്മി വ്യവസ്ഥയിലെ ഫ്യൂഡല്‍ മനോഭാവങ്ങളും കൊളോണിയല്‍ കാലത്ത്‌ മുതലാളിത്തത്തിലേക്കുള്ള അവയുടെ വഴിമാറ്റവും രണ്ടിടങ്ങഴി അവ തരിപ്പിക്കുന്നുണ്ട്‌. തുടര്‍ന്ന്‌ രൂപം കൊള്ളുന്ന വര്‍ഗ്ഗസംഘര്‍ഷങ്ങള്‍ അടിമവിഭാഗത്തിന്റെ വര്‍ഗ്ഗ പരമായ വിമോചനത്തിലേക്ക്‌ എങ്ങനെ നയിക്കപ്പെടുന്നു എന്നുള്ളതിന്റെ കേരളീയ പശ്ചാത്ത ലം പരിശോധിക്കുകയാണ്‌ ഇനി ചെയ്യുന്നത്‌. ക്വഥാഘടന കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ സംഘര്‍ഷഭരിതമായ വര്‍ഗസമരത്തിന്റെ കഥ യാണ്‌ രണ്ടിടങ്ങഴി. ട്ൂജുവായി പുരോഗമിക്കുന്ന, ഒറ്റ നൂലില്‍ കോര്‍ത്ത കഥയായാണ്‌ തകഴി ഇത്‌ അവതരിപ്പിക്കുന്നത്‌. കാളിപ്പറയന്റെയും കുഞ്ഞാളിയുടെയും മകളായ ചിരുതയെ സ്വന്തം പെണ്ണാ യിക്കിട്ടാന്‍ ചാത്തനും കോരനും ആഗ്രഹമുണ്ട്‌. എന്നാല്‍ പെണ്‍പണമായി നല്ലൊരുതുക പിതാ വിനു കൊടുക്കുന്നവനേ അവളെ സ്വന്തമാക്കാനൊക്കൂ. കൂടുതല്‍ ഉത്സാഹിയായ കോരന്‍ ഭൂവുടമ യായ പുഷ്പവേലില്‍ രഈസേപ്പിന്റെ പാടത്തെ ഓണപ്പണിക്കാരനായി ചേര്‍ന്ന്‌ പണം മുന്‍കൂര്‍ വാങ്ങി ചിരുതയെ സ്വന്തമാക്കുന്നു. കോരന്‍ തന്റെ ജന്മിയുടെ പാടത്ത്‌ കഠിനമായി അധ്വാനിച്ചെ ങ്കിലും വിളവെടുപ്പു സമയത്ത്‌ കള്ളു കുടിക്കാനായി അല്പം കതിര്‍ എടുത്തതിന്റെ പേരില്‍ ജന്മി യില്‍ നിന്ന്‌ പരസ്യമായ ശാസന കേള്‍ക്കേണ്ടി വരുന്നു. ഇത്‌ കോരന്റെ അഭിമാനത്തെ മുറി വേല്‍പ്പിക്കുന്നു. കൊയ്ത്തു കഴിഞ്ഞ്‌ കൂലി തീര്‍ക്കുമ്പോള്‍ എല്ലാവരേയും പോലുള്ള പരിഗണന മാ്രമേ അത്യധ്വാനിയായ കോരന്‍ ജന്മിയില്‍ നിന്ന്‌ ലഭിക്കുന്നുള്ളൂ. കണക്ക്‌ തീര്‍പ്പുവേളയില്‍ ഇല്ലാക്കണക്കുകള്‍ പറഞ്ഞ്‌ എല്ലാവരുടേതുമെന്ന പോലെ കോരന്റേയും കൂലിയില്‍ ഏകപക്ഷീ യമായി കുറവുവരുത്തുകയും ചെയ്തു. ജന്മിയുടെ കണക്കുകളെ ചോദ്യം ചെയ്യുന്ന നാട്ടുനടപ്പ്‌ ഇല്ലാത്തതും അധികാരഘടന മുഴുവന്‍ അവര്‍ക്കനുകൂലമായതും അഭിമാനിയായ കോരന്റെ നില കൂടുതല്‍ നിസ്സഹായമാക്കി. തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുകയും ജനാധിപത്യത്തിലേക്കുള്ള വഴിതു റന്നു കൊണ്ട്‌ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വരികയും ചെയ്യുന്നു. പുലയരും പറയരു മടക്കമുള്ള അധസ്ഥിതര്‍ക്ക്‌ വോട്ടു ചെയ്യാമെന്നായി. എന്നാല്‍ ജന്മിമാരുടെയും മുതലാളിമാരു 189 ടെയും താല്‍പ്പര്യങ്ങള്‍ക്കാണ്‌ പൂതിയ രാഷ്ട്രീയ നേതൃത്വവും വഴങ്ങിക്കൊടുക്കുന്നതെന്ന്‌ മന സ്ിലായപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ സംഘടിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നു. അവകാശ സംരക്ഷണത്തിനായി രൂപം കൊടുത്ത യൂണിയന്റെ നേതാവായി കോരന്‍ മാറുന്നു. സംഘടനാപ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതമാവുകയും കൂലി കൂടുതലിന്‌ വേണ്ടിയുള്ള അവകാശ വാദങ്ങള്‍ ശക്തമാവുകയും ചെയ്തപ്പോള്‍ കോരന്‍ ജന്മിയുടെ കണ്ണിലെ കരടായി. അച്ഛന്റെ ശവം ദഹിപ്പിക്കാന്‍ സ്ഥലം നിഷേധിച്ചു കൊണ്ട്‌ ജന്മി ്രതികാരം ചെയ്യുന്നു. വര്‍ദ്ധിച്ചു വരുന്ന അനീ തികള്‍ കൂടുതല്‍ കൂടുതല്‍ പോരാളിയാക്കിത്തീര്‍ക്കുന്നതോടെ കോരന്‍ മുഴുവന്‍ സമയവും യൂണി യന വേണ്ടി മാറ്റിവെക്കുന്നു. സംഘടനാ ദത്യങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിന്‌ ദാമ്പത്യം ഒരു ഭാരമായി കോരന്‍ തോന്നിത്തുടങ്ങി. ജന്മിയുടെ മകന്‍ ചാക്കോ ചിരുതയെ ബലമായി കീഴപ്പെ ടുത്താനെത്തിയ വേളയിലെ സംഘര്‍ഷത്തിനിടയില്‍ കോരന്‍ അയാളെ തല്ലിക്കൊല്ലുന്നു. പതി നഞ്ച്‌ വര്‍ഷത്തെ ശിക്ഷ ഏറ്റുവാങ്ങിയ കോരന്‍ ജയിലിലേക്ക്‌ പോകവെ, ഗര്‍ഭിണിയായ ചിരു തയെ തന്റെ സുഹ്യത്തും അവളെ മുമ്പ്‌ ആഗ്രഹിക്കുകയും ചെയ്ത ചാത്തന്റെ കയ്യിലേല്‍പ്പിക്കു ന്നു. ചിരുതയെ സംരക്ഷിക്കുന്നതോടൊപ്പം അവള്‍ (്രസവിച്ച കോരന്റെ കുഞ്ഞിനെ ചാത്തന്‍ വളര്‍ത്തി വലുതാക്കുകയും ചെയ്യുന്നു. ജന്മിത്വത്തിന്റെയും ഭരണകൂടത്തിന്റെയും അനീതികള്‍ക്കെതിരെ നാട്ടിലുയരുന്ന സമരപ രമ്പരകള്‍ രക്തരുക്ഷ വിപ്ലവങ്ങളില്‍ കലാശിക്കുന്നു. സംഘടനാശേഷിയിലുടെ കര്‍ഷകവര്‍ഗ്ഗം തങ്ങളുടെ അവകാശങ്ങള്‍ ഒന്നൊന്നായി ചോദിക്കാന്‍ തുടങ്ങി. ജയില്‍ മോചിതനായ കോരന്റെ അടുക്കലേക്ക്‌ ചിരുതയെയും കുഞ്ഞിനേയും നയിച്ച ചാത്തന്‍, തങ്ങള്‍ ആങ്ങളയും പെങ്ങളുമാ ണെന്ന്‌ വെളിപ്പെടുത്തുന്നു. സമുദായത്തിനും സംഘടനയ്ക്കും വേണ്ടി കോരന്‍ സഹിച്ച സഹ നങ്ങള്‍ ലക്ഷ്യത്തിലേക്ക്‌ നിങ്ങുക തന്നെ ചെയ്യും എന്നതിന്റെ സൂചനയെന്നോണം “വിപ്ലവം ജയിക്കട്ടെ” എന്നും കൃഷിഭൂമി കര്‍ഷകന്‌” എന്നുമുള്ള മുദ്രാവാക്യങ്ങള്‍ അവിടെ ഉയരുന്നു. വിപ്ലവലക്ഷ്യങ്ങളെ കൈയ്യേറ്റു കൊണ്ട്‌ അടുത്ത തലമുറയുടെ പ്രതിനിധിയായ കോരന്റെ കുഞ്ഞ്‌ - വെളുത്ത, കൊച്ചുകൈ മുഷ്ടിചുരുട്ടി ഉയര്‍ത്തിക്കൊണ്ട്‌ “കൃഷിഭൂമി കര്‍ഷകന്‌” എന്ന മുദ്രാ വാക്യം ഏറ്റുവിളിക്കുന്നു. രണ്ടിടങ്ങഴിയിലെ സാമുഹൃരാഷ്ട്രീയ പരിണതികള്‍ നവോത്ഥാന കാലത്തെ നിര്‍ണ്ണായകമായ ഒരു ചരിത്രദശ പശ്ചാത്തലമാവുന്ന കൃതിയാണ്‌ രണ്ടിടങ്ങഴി. അതില്‍ അവതരിപ്പിക്കപ്പെടുന്ന സാഹിതീയ മൂല്യങ്ങളെ അക്കാലത്തെ സാമൂ 190 ഹിക-രാഷ്ട്രീയ-സാമ്പത്തിക പശ്ചവാത്തലങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട്‌ വിശകലനം ചെയ്യാ നാവും. സവര്‍ണ്ണ വീക്ഷണത്തിന്റെ കള്ളികളിലൊന്നും ഇടം കിട്ടാതെ പോയ, അനുസരണയും വിധേയത്വവും മാത്രം കൈമുതലായുള്ള അടിയാളര്‍ സ്വാതന്ത്യമോഹങ്ങളിലേക്ക്‌ ഉണരുന്നതിന്റെ ചിത്രം ഈ നോവലിലെ സാമൂഹൃതലത്തില്‍ വായിക്കാം. കീഴാളരിലെ ഈ സാമൂഹ്ൃപരിണ തിക്ക്‌ രണ്ടു മാനങ്ങള്‍ ഉണ്ട്‌. അത്‌ ആമുഖത്തില്‍ സൂചിപ്പിച്ച വിധത്തിലുള്ള ജാതിപരവും വര്‍ഗ്ഗ പരവുമായ ഇരട്ട ചൂഷണത്തിലധിഷ്ഠിതമാണ്‌. ഈഴവരടക്കമുള്ള മറ്റ്‌ അവശവിഭാഗങ്ങള്‍ വിദ്യാ ഭ്യാസത്തിലേക്കും സ്വത്തുസമ്പാദനത്തിലേക്കും ്രമേണ കടന്നുവരുമ്പോള്‍ അടിയാളര്‍ മുഖ്യ ധാരയ്ക്ക്‌ പുറത്തു തന്നെയാണുണ്ടായിരുന്നത്‌. ജന്മി മുതലാളിയായി പരിണമിച്ചപ്പോള്‍ അടിമ തൊഴിലാളിയായെങ്കിലും ജാതിപരമായ അടിമത്തം അതേപടി അവശേഷിക്കുന്നുണ്ട്‌. കീഴാളത്തം -ജാതിപരവും വര്‍ഗപരവും (ഒ) ജാതിപരം/ സ്വത്വപരം ഭൂമി ഉടമസ്ഥതയെക്കുറിച്ചും ഭൂമിക്കുമുകളിലെ സഞ്ചാരങ്ങളെക്കുറിച്ചും നാട്ടുനടപ്പുകളും ആചാരങ്ങളുമൊക്കെ എന്തെല്ലാമായിരുന്നാലും മണ്ണുമായി ആത്മബന്ധം പുലര്‍ത്തുകയും രാപ്പ കല്‍ മണ്ണിനോടൊട്ടി ജോലി ചെയ്യുകയും ചെയ്തിരുന്ന വിഭാഗമാണ്‌ അടിയാന്മാര്‍. കേരളത്തില്‍ പുലയരും പറയരുമുള്‍പ്പെടുന്ന വിഭാഗമാണിതില്‍ പ്രമുഖം. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തര ത്തില്‍ താണവര്‍ഗ്ഗക്കാരുടേത്‌ അടിമജീവിതമല്ലാതെ മറ്റൊന്നായിരുന്നില്ല. ക്ഷാമകാലങ്ങളില്‍ ബ്രാഹ്മണര്‍ ഒഴികെയുള്ള എല്ലാ ജാതിയിലും പെട്ട ആളുകളെ തുറന്ന കമ്പോളത്തില്‍ വെച്ച്‌ ആവശ്യക്കാര്‍ക്ക്‌ വില്‍പ്പന നടത്തിയിരുന്നതിന്റെ വിവരങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ കാണാം. (19-ാം നൂറ്റാണ്ടിലെ കേരളം- പി.ഭാസ്‌ക്കരനുണ്ണി ) ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്ന സമ യത്ത്‌, ഉ്രം തിരുനാള്‍ രാജാവിന്റെ കാലത്ത്‌ (കൊല്ലവര്‍ഷം 1022,1036) തിരുവിതാംകൂറില്‍ അടി മസ്മ്്രദായം നിരോധിക്കുന്നതിനെപ്പറ്റി മ്ദാസ്‌ ഗവണ്‍മെന്റുമായി ആലോചന നടത്തുന്നുണ്ട്‌. എന്നാല്‍ ഭൂവുടമകളും ജന്മികളും ഇതു നടപ്പിലാക്കിയാല്‍ കൃഷി അധഃപതിക്കും എന്ന്‌ വാദിച്ച തിനാല്‍ നടപടി തല്‍ക്കാലത്തേക്ക്‌ വേണ്ടെന്ന്‌ വെക്കുകയാണുണ്ടായത്‌. കിട്ടുന്നത്‌ തുച്ഛമായ ഗ്വരതിഫലമാണെങ്കിലും അവര്‍ കാലികളെപ്പോലെ കഠിനമായി അധ്വാനിക്കുമെന്നും യഥാര്‍ത്ഥ ത്തില്‍ നെല്‍പ്പാടങ്ങളിലെ എല്ലാ ജോലികളും അവരാണ്‌ ചെയ്തിരുന്നത്‌ എന്നും കേരളത്തിലെ അടിമജീവിതം നേരിട്ടുകണ്ട വില്യം ലോഗന്‍ ‘മലബാര്‍ മാന്വലില്‍” രേഖപ്പെടുത്തുന്നുണ്ട്‌. ഇരവു പകല്‍ ഭേദമില്ലാതെ മഞ്ഞും മഴയും വെയിലും വകവെക്കാതെ നിരന്തരം ജോലിയില്‍ വ്യാപൃത രാവുകയാല്‍ അവര്‍ തൊലിപ്പുറം കറുത്തവരും ശരീരവും മനസ്സും മണ്ണിനോട്‌ ചേര്‍ത്തുവെച്ചതി 191 നാല്‍ മറ്റുള്ളവര്‍ക്ക്‌ വ്ൃത്തിഹീനരായും ഭവിച്ചു. (പുലയന്‍ എന്ന വാക്കിന്‌ ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട നല്‍കുന്ന അര്‍ത്ഥം അശുദ്ധനായ മനുഷ്യന്‍ എന്നാണ്‌ -ഇംഗ്ലീഷ്‌ മലയാളം നിഘണ്ടു -ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടു - പേജ്‌ 682) ചാതുര്‍വര്‍ണ്ണ്യത്തിന്റെ തത്വശാസ്ത്രം അവരെ കണ്ണില്‍പെടാന്‍ പാടില്ലാത്തവരാക്കി മുദ്രകുത്തി. ക്ഷേത്രത്തില്‍ നിന്നും കാല്‍നാഴിക അകലെ നില്‍ക്കേണ്ട ഇവര്‍ ബ്രാഹ്മണരുള്‍പ്പെടെയുള്ള സവര്‍ണ്ണരില്‍ നിന്ന്‌ 99 അടി അകലെയായി. കൃഷിഭൂമി എവിടെയാ ണെന്നും എന്താണെന്നും അറിയാത്ത നമ്പൂരിത്തമാണ്‌ ഈ ഭൂമിശാസ്ത്രവും സാമൂഹ്യശാസ്ത്രവും നിയന്ത്രിച്ചത്‌. ചര്‍ച്ച്‌ മിഷന്‍ സഭയിലെ ഒന്നാമത്തെ സ്വദേശ മിഷണറിയായിരുന്ന റവ.ജോര്‍ജ്ജ്മാത്തന്‍ 1850 ല്‍ ചര്‍ച്ച്‌ മിഷണറി കമ്മറ്റിക്കാര്‍ക്ക്‌ അയച്ച ഒരു റിപ്പോര്‍ട്ടില്‍ പുലയരെപ്പറ്റിയുള്ള പരാമര്‍ശം ഇങ്ങനെയാണ്‌ : “ഈ അരിഷടന്മാരായ ജനങ്ങളോളം നികൃഷ്ട സ്ഥിതിയിലുള്ളവര്‍ വേറെ എങ്ങും ഉണ്ടാ യിരുന്നതായി ചരിത്രത്തിലെങ്ങും കാണ്‍മാനില്ല. അവരെ തൊടുകയോ അവരുടെ അടുക്കല്‍ പോവുകയോ ചെയ്താല്‍ അശുദ്ധപ്പെട്ടുപോകും എന്നു മറ്റുള്ളവര്‍ വിചാരിക്കത്തക്കവണ്ണം അവര്‍ അത്ര നീചന്മാരാണെന്ന്‌ എണ്ണപ്പെട്ടു വരുന്നു........അവര്‍ അവരുടെ തനമ്പുരാക്കന്മാരുടെ പൂര്‍ണ്ണ അധീനതയില്‍ ഇരിക്കുന്നത്‌ കൊണ്ട്‌ അവരെ കന്നുകാലികളെപ്പോലെ വില്‍ക്കുകയും വാങ്ങു കയും അവയെക്കാള്‍ ക്രൂരമായി അവരോട്‌ പെരുമാറുകയും ചെയ്യുന്നു. ഈ ഉടമസ്ഥന്മാര്‍ക്ക്‌ അവരെ അടിക്കാനും ബന്ധനത്തില്‍ ഇടുവാനും ചിലപ്പോള്‍ അംഗഭംഗം വരുത്തുവാനും കൊല്ലു വാനും കൂടി അധികാരമുണ്ടായിരുന്നു.” “ കേരളത്തിന്റെ ആധുനീകരണ വേളയില്‍ ഇതരവിഭാഗങ്ങള്‍ മാറ്റത്തിന്റെ സഭാഗ്യങ്ങളെ അനുഭവിക്കുമ്പോള്‍ അടിയാളരുടെ സ്ഥിതിയില്‍ വലിയ മാറ്റങ്ങളൊന്നും സംഭവിക്കുന്നില്ല. അടി മവര്‍ഗ്ഗം സമൂഹത്തിന്റെ എല്ലാതലങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തപ്പെട്ടിരുന്നു. മേല്‍ത്തട്ടിലുള്ള ജാതി കള്‍ക്ക്‌ അടിമപ്പണിയെടുത്തു ജീവിക്കാന്‍ നിര്‍ബന്ധിതരാവുക നിമിത്തം അവരില്‍ അധമമനോ ഭാവം വളരാന്‍ ഇടയാക്കിയിരുന്നു. അതിലൂടെ അവരുടെ സാമ്പത്തിക വികാസവും ബനദ്ധികവി കാസവും ഒരു പോലെ തടഞ്ഞുവെക്കപ്പെട്ടു. 19-ഠം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20-ാ൦ നൂറ്റാണ്ടിന്റെ ആരംഭത്തോടെയുമായി കാര്‍ക്കശ്യങ്ങളും യാന്ത്രികതയും നിര്‍ജ്ജീവതയും വിട്ട കേരളസമൂഹഘടന മാറ്റങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോഴും അടിയാളര്‍ നിന്നിടത്തു തന്നെ- മുഖ്യ ധാരയ്ക്ക്‌ പുറത്തുതന്നെ നില്‍ക്കുകയായിരുന്നു എന്ന ജാതിപരമായ സാമൂഹിക യാഥാര്‍ത്ഥ്യം കൂടി രണ്ടിടങ്ങഴിക്ക്‌ പിന്നിലുണ്ട്‌. എന്നാല്‍ ജാതീയതയുടെ ഈ വൈകല്യങ്ങളെ നോവലിന്റെ 192 മുഖ്യകേന്ദ്രമാക്കിക്കൊണ്ട്‌ അതിന്റെ നിരാസത്തേയോ പൊതുമണ്ഡലത്തിലേക്കുള്ള സാമൂഹി കമായ ഉയര്‍ത്തെഴുന്നേല്‍പ്പിനേയോ ലക്ഷ്യം വെക്കാതെ വര്‍ഗ്ഗസമരത്തിലൂടെയുള്ള സാമൂഹിക മായ വിമോചനമാണ്‌ തകഴി ആവിഷക്കരിക്കുന്നത്‌. ഇന്ത്യയുടെ കളങ്കമായ ജാതിചിന്തയ്ക്ക്‌ മതത്തിന്റെ സംരക്ഷണം ഉണ്ടെന്നും ജാതിയെ എതിര്‍ക്കാതെ മാര്‍ക്സിസം നടപ്പാക്കാമെന്ന്‌ കരുതുന്നത്‌ വ്യാമോഹം മാത്രമാണെന്നും അംബേ ദക്കറിനെപ്പോലുള്ളവര്‍ വിലയിരുത്തുന്നതിന്റെ പശ്ചാത്തലത്തെ ഇതുമായാണ്‌ ചേര്‍ത്തുവായി ക്കേണ്ടത്‌. മാര്‍ക്‌സിന്റെ സാമ്പത്തികവീക്ഷണങ്ങളെ ഒരു പരിധിവരെ അംഗീകരിച്ചാലും സാമൂ ഹ്യമായ അപഗ്രഥനം കൂടി അത്യാവശ്യമാണെന്നും സാമൂഹ്യമായ വീക്ഷണം ഇല്ലാത്തിടത്തോളം കാലം ഭരണം നേടിയാല്‍പ്പോലും അത്‌ സാമൂഹ്യര്രശ്‌നങ്ങളില്‍ ആടി ഉലഞ്ഞുപോകുമെന്നും അദ്ദേഹം നിരിീക്ഷിക്കുന്നുണ്ട്‌. ദളിത്‌ സാഹിത്യവും തൊഴിലാളിവര്‍ഗ്ഗസാഹിത്യവും രണ്ടും രണ്ടാ ണെന്ന്‌ സമര്‍ത്ഥിച്ചുകൊണ്ട്‌ കവിയൂര്‍ മുരളി അവതരിപ്പിക്കുന്ന ആശയതലവും ഈ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തിയുള്ളതാണ്‌: “ദലിത്ജനത തൊഴിലാളി വര്‍ഗ്ഗത്തില്‍ പെടുന്നവര്‍ തന്നെ. തൊഴിലാളി വര്‍ഗ്ഗത്തിന്‌ പൊതു വെയുള്ള പരാധീനതകള്‍ അവര്‍ക്കുമുണ്ട്‌. എന്നാല്‍ ഒരു നായര്‍ തൊഴിലാളിക്കും ക്രിസ്ത്യന്‍ തൊഴിലാളിക്കും മുസ്ലീം തൊഴിലാളിക്കുമുള്ള പരാധീനതകളില്‍ നിന്ന്‌ വ്യത്യസ്തമായി ദലിത്‌ തൊഴിലാളിക്ക്‌ മറ്റ്‌ ചില പരാധീനതകള്‍ കൂടിയുണ്ട്‌. അതുകൊണ്ട്‌ ദലിതന്റെ സാഹിത്യം ആ പ്രത്യേകം ഒന്നിന്‌ രന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ്‌. ആ ്രത്യേകം ഒന്ന്‌ അവന്റെ ജനനത്തെ ആസ്പദിച്ചുളള വിവേചനമാണ്‌. മറ്റു വിധത്തില്‍ പറഞ്ഞാല്‍ ജാതിയെ ആസ്പദമാക്കിയുള്ള ത്‌.........ഒരേ കാര്‍ഷികത്തൊഴില്‍ ചെയ്യുന്ന ഈഴവനും പുലയനും ഒരേ കൂലി ആയിരുന്നില്ല. ഈഴവന്‍ 4 രൂപ കൂലി കിട്ടുമ്പോള്‍ പുലയന്‍ മൂന്നുരൂപയേ കൂലി നല്‍കുമായിരുന്നുള്ളൂ. ഈ വിവേചനത്തിന്‌ ആധാരമായിട്ടുളളത്‌, അഥവാ ഉണ്ടായിരുന്നത്‌ ജാതിയാണ്‌; തൊഴിലാളി മുത ലാളി ബന്ധമല്ല.” അവഗണിതന്റെ ചരിത്രമാണ്‌ അടിയാളരുടെ സാമൂഹ്യചരിത്രം. മുഖ്യധാരയുടെ സമ്പന്ന തയില്‍ നിന്ന്‌ പുറത്താക്കപ്പെട്ടുവെങ്കിലും അനുവദിക്കപ്പെട്ട ഇടങ്ങളെ അധ്വാനം കൊണ്ടും ആത്മാര്‍ത്ഥത കൊണ്ടും അവര്‍ സമ്പന്നമാക്കി. മേലാളര്‍ ബുദ്ധികൊണ്ട്‌ മെയ്യനങ്ങാത്ത വ്യായാ മങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ദലിതര്‍ രാപ്പകല്‍ എല്ലുമുറിയെ അത്യധ്വാനം ചെയ്തു. ജീവിതത്തെ ച്ചൊല്ലിയോ ഭാവിയെപ്പറ്റിയോ ഒരു ്രതീക്ഷയുമില്ലാതെ ദാരിദ്രത്തിലും പട്ടിണിയിലും ഉഴറി സ്വന്തം ഭൂമിയോ താമസിക്കാന്‍ ഒരിടമോ ഇല്ലാതെ വില്‍ക്കപ്പെട്ടും പരസ്പരം വേര്‍പെടുത്തപ്പെട്ടും ശിഥില 193 ജീവിതം നയിച്ച, ദു:ഖങ്ങളും ദുരിതങ്ങളും നിറഞ്ഞ അടിയാള ജീവിതത്തെ അതിന്റെ തന്നെ സമരോത്സുകതയിലോ പോരാട്ട വീര്യങ്ങളിലോ ചേര്‍ന്നു നിന്ന്‌ ആവിഷക്കരിക്കാന്‍ തകഴി മിന ക്കെടുന്നില്ല. അതുവഴി ദലിത്‌ സാഹിത്യത്തിന്റെ വംശപരവും വര്‍ഗ്ഗപരവുമായ രണ്ടു തലങ്ങ ളിലെ വംശപരതയെ അദ്ദേഹം കൈവിട്ടു കളഞ്ഞു. മേലാളരാല്‍ കൈവശപ്പെടുത്തപ്പെട്ട കൃഷി യിടങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ട ഈ ദലിതവര്‍ഗ്ഗം വര്‍ഗ്ഗഠപരമായല്ല വര്‍ണപരമായാണ്‌ സൃഷ്ടി ക്കപ്പെടുകയും പരിഗണിക്കപ്പെടുകയും ചെയ്തതെന്ന്‌ അവരിലെ വംശപരതയെ ചൂണ്ടിക്കാ ട്ടിക്കൊണ്ട്‌ പ്രദീപന്‍ പാമ്പിരികുന്ന്‌ വിലയിരുത്തുന്നുണ്ട്‌: “ഉത്പാദന ബന്ധങ്ങള്‍ പ്രാകൃതമായിരിക്കുകയും എന്നാല്‍ കുലത്തൊഴിലിലേക്ക്‌ ഒറ്റപ്പെ ടുകയും ചെയ്ത അവര്‍ണ ദലിത്‌ ജനതയില്‍ നിന്നാണ്‌ കേരളീയ തൊഴിലാളിവര്‍ഗ ചരിത്രം ആരംഭിക്കേണ്ടത്‌. എന്നാല്‍ ഒരു പൊതുസംജഞയ്ക്കു കീഴെ വ്യത്യസ്ത ചരിത്രസാഹചര്യങ്ങ ളില്‍ രൂപീകരിക്കപ്പെട്ട തൊഴില്‍ വിഭാഗങ്ങള്‍ ലളിതമായി തൊഴിലാളി വര്‍ഗ്ഗമെന്നു വിശദീകരി ക്കപ്പെടുകയാണുണ്ടായത്‌. ജന്മം കൊണ്ടോ ആചാരം കൊണ്ടോ വിഭജിതമായിപ്പോയ തൊഴിലാ ളി ജാതിയും വര്‍ഗപരമായ വിശകലനങ്ങളിലെ തൊഴിലാളി വര്‍ഗവും സാമൂഹ്യശാസ്ത്രപര മായിത്തന്നെ വ്യത്യസ്തമാണ്‌.” ജാതിബദ്ധമായ കെട്ടുപാടുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട്‌, അന്തര്‍മുഖത്വം വിട്ടൊഴിഞ്ഞ്‌ അടിയാളന്റെ സാമൂഹ്യമുന്നേറ്റത്തിന്റെ ചരിത്രമായി മാറേണ്ടിയിരുന്ന കൃതി ജാതീയത മാറ്റിവെ ക്കപ്പെട്ട വര്‍ഗസമരത്തിന്റെ ചരി്രമായി മാത്രം വായിക്കപ്പെടുന്നു. ജാതീയതയ്ക്കകത്തെ കടുത്ത സംഘര്‍ഷങ്ങള്‍ നമ്പൂതിരിയും പറയനും ഒരു പോലെ അനുഭവിക്കുന്നതാണെങ്കിലും പറയന്‍ അവയില്‍ നിന്ന്‌ നേരിട്ടുള്ള സ്ഥാനക്കയറ്റമായി മാറുന്നു രണ്ടിടങ്ങഴിയിലെ വിമോചനം. ആ അര്‍ത്ഥത്തില്‍ ദലിത്‌ നവോത്ഥാനത്തിന്റെ സൃഷടിയാക്കാമായിരുന്ന ഒരു രചനയെ അതില്‍ നിന്ന്‌ പിന്‍വലിക്കുകയാണ്‌ തകഴി ചെയ്തതെന്നും കാണാം. ജാതിപരവും മതപരവുമായ അസംതൃപ്തികള്‍ സ്വത്വരാഷ്ട്രീയമുണര്‍ത്തുന്ന ആശയഗ തികള്‍ക്ക്‌ സമൂഹത്തില്‍ വേരോട്ടം ലഭിക്കാനുള്ള പ്രധാനഘടകമായിത്തീരുന്നുണ്ട്‌. സ്വത്വരാ ഷ്ര്രീയത്തിന്റെ വളര്‍ച്ച നവോത്ഥാനത്തിന്റെയും ദേശീയതയുടെയും പരിമിതികളിലാണ്‌ കുടി കൊള്ളുന്നത്‌ എന്ന്‌ കെ. എന്‍. പണിക്കര്‍ വിലയിരുത്തുന്നുണ്ട്‌: “സാമൂഹ്യവല്‍ക്കരണത്തിന്റെ അടിസ്ഥാനങ്ങള്‍ കുടുംബത്തിലാണ്‌ നടക്കുന്നത്‌. വിവിധ സാമൂഹികവും സാംസ്കാരികവുമായ പരിപ്രേക്ഷ്യങ്ങള്‍ മിക്കവാറും മതത്തില്‍ നിന്നും ജാതി യില്‍ നിന്നും കുടുംബത്തിന്റെ വര്‍ഗപരിതസ്ഥിതിയില്‍ നിന്നുമാണ്‌ വലിച്ചെടുക്കുന്നത്‌. പ്രാഥ 194 മികമായ സാമൂഹ്യവല്‍ക്കരണം അതുകൊണ്ടുതന്നെ പാരമ്പര്യമായി സിദ്ധിക്കുന്നതാണ്‌. അതിനു തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്രം ഇല്ല. പുറംലോകവുമായുള്ള ബന്ധം സാധ്യമാകും മുമ്പു തന്നെ, കുടുബം സാംസ്കാരികവും സാമൂഹികമായ സ്വത്വം പ്രദാനം ചെയ്യുന്നു. അതു പല പ്പോഴും മതപരവും ജാതിപരവുമായ ഭാവുകത്വത്തില്‍ നിലകൊള്ളുന്നു. ഇതിനുകാരണം ഗൃഹാ ന്തരീക്ഷം പലപ്പോഴും മത-ജാതി പാരമ്പര്യം, മുന്നോട്ടുവെക്കുന്ന അനുഷ്ഠാനങ്ങളില്‍ അധി ഷ്ഠിതമാണ്‌ എന്നതാണ്‌. ” കുടുംബം പ്രദാനം ചെയ്യുന്ന ഗപാഗ്സ്വഭാവത്തിലധിഷ്ഠിതമായ സ്വത്വസ്വാധീനത്തില്‍ നിന്നു പുറത്തുകടക്കാന്‍ പ്രാധാനമായും സഹായിക്കുന്നത്‌ വിദ്യാഭ്യാസത്തിലൂടെയുള്ള സാമു ഹികവല്‍ക്കരണമാണ്‌. അയല്‍ക്കാരിലെ കുഞ്ഞന്റെ മക്കള്‍ ഈ സാമൂഹികവല്‍ക്കരണഭാവം പകടിപ്പിക്കുമ്പോള്‍ രണ്ടിടങ്ങഴിയിലെ വെളുത്തയുടെ മകനായ കോരനില്‍ അതു വര്‍ഗബോധ ത്തിലൂടെയാണ്‌ പ്രകടിതമാവുന്നത്‌. പാരമ്പര്യശീലങ്ങളെ വകവെക്കാന്‍ കൂട്ടാക്കാത്ത മക്കളോട്‌ തമ്്രാനായ പത്മനാഭപിള്ള കാരണവരുടെ മുമ്പില്‍ കാട്ടേണ്ട വിനയമര്യാദകളെ കുറിച്ച്‌ കുഞ്ഞന്‍ അതീവ ശ്രദ്ധയോടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌. ഇതേ വിധേയത്വം തന്നെയാണ്‌ ഓണപ്പണിക്ക്‌ മറ്റൊരു തമ്പുരാനെ തേടുന്ന കോരനോട കുടിലില്‍ വെച്ച്‌ വെളുത്ത നല്‍കുന്ന ഉപദേശത്തിലൂടെ വെളി പ്പെടുന്നത്‌. ('നീ എമടെ ചെന്നെങ്കിലും കടം കൊണ്ടോ പഷേല്‌ തരമ്പാനോട്‌ ഒന്നു ചോദിച്ചിട്ടു മേണം. തമ്മ്രാന്റെ ചോറാ നിന്റെ തടി. പണ്ടുപണ്ടേ മൊതലേ നമ്മള്‍ അവിടത്തെ അടിയാരാ” - രണ്ടിടങ്ങഴി പേജ്‌ 15) നമ്പൂതിരി തൊട്ടുള്ള വിഭാഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയും സാമുദായികവല്‍ക്കരണ ത്തിലൂടെയുമായി സാമൂഹികവല്‍ക്കരണത്തിലേക്ക്‌ ഉണരുന്നതിന്റെ ചിശ്രം നവോത്ഥാനകാലത്ത്‌ ദൃശ്യമാണ്‌. എന്നാല്‍ അക്കാലത്തും സ്വാതന്ത്ര്യാനന്തരകാലത്തും അങ്ങനെയുള്ള സാമൂഹിക വല്‍ക്കരണത്തിന്റെ തെളിച്ചമുള്ള കാഴ്ച്ച പുലയരും പറയരുമടങ്ങിയ അടിയാളരുടെ ധാരയില്‍ കാണാനാവില്ല. മറ്റ്‌ സാമൂഹിക വിഭാഗങ്ങള്‍ക്ക്‌ ഏതെല്ലാം തലങ്ങളില്‍ മുന്നേറ്റമുണ്ടായോ അവ യുടെയെല്ലാം അഭാവവും നിരാസവും അന്വേഷിച്ചാല്‍ ഈ വിഭാഗത്തിന്റെ പാര്‍ശ്വവല്‍ക്കരണ ത്തിന്റെ ഉത്തരം ലഭ്യമാവും. സ്വാതന്ത്യാനന്തരകാലഘട്ടത്തിലും ഉണ്ടായിട്ടുള്ള വിദ്യാഭ്യാസപ ദ്ധതികളുടെ അഭാവം, അനുഭാവപൂര്‍ണ്ണമായ പരിഗണനയുടെ കുറവ്‌, പാരമ്പര്യ ബുദ്ധിജിവിക ളുടെ നേതൃത്വപരമായ അഭാവം, സംഘടിതശേഷിയുടെ കുറവ്‌, മിച്ചഭൂമിദാനങ്ങളിലൂടെയുളള രണ്ടാംകിടവല്‍ക്കരണം, തുടര്‍ന്നും നിലനില്‍ക്കുന്ന ജാതിപരമായ വിവേചനങ്ങള്‍, തൊഴില്‍ വര്‍ഗ്ഗമായി ഒരു നിരക്ഷരവ്യന്ദം എക്കാലത്തും എല്ലാവര്‍ക്കും വേണമെന്ന സാമൂഹിക അബോധം 195 ഇങ്ങനെ അടിയാളുടെ സാമൂഹിക മുന്നേറ്റത്തിന്റെ സൂചികകള്‍ ഉയര്‍ച്ചയെ തേടാതെ തന്നെ നില്‍ക്കുന്നതിന്റെ കാരണങ്ങള്‍ അനവധിയാണ്‌. അടിയാളവിഭാഗത്തെ അധികാരലക്ഷ്യങ്ങള്‍ക്കുള്ള കേവല ആള്‍ക്കൂട്ടങ്ങളാക്കി മാറ്റുന്ന രാഷ്ട്രീയ ബുദ്ധിയെ അവരുടെ ജാതിപരവും സ്വത്വപരവു മായ പശ്ചാത്തലങ്ങളെ മുന്‍നിര്‍ത്തി പ്രദീപന്‍ പാമ്പിരികുന്ന്‌ വിലയിരുത്തുന്നുണ്ട്‌: “നാരായണഗുരുവിന്റെ കാലത്തു തന്നെ ആരംഭിച്ച പ്രവണതകള്‍ മറ്റൊരു തരത്തിലുള്ള വരേണ്യതയെ നിര്‍മ്മിച്ചിരുന്നുവെന്ന വസ്തുതയും ഇവിടെ കാണേണ്ടതുണ്ട്‌. കീഴ്ജാതി ആചാ രാനുഷഠാനങ്ങള്‍ അപരിഷകൃതമാണെന്നതിനാല്‍ അതുപേക്ഷിക്കേണ്ടതുണ്ടെന്നദ്ദേഹം ഗ്രചരി പ്പിച്ചിരുന്നു. നാരായണഗുരുവിന്റെ സാമൂഹ്യ ദര്‍ശനങ്ങളുടെ അന്തസ്സത്തയെ നിര്‍വ്തീര്യമാക്കി കാലക്രമത്തില്‍ എല്ലാ കാവുകളും ക്ഷ്രേതങ്ങളായി മാറി. സവര്‍ണ്ഠപനരോഹിത്ൃം നടപ്പായി. നായര്‍ സമുദായത്തിന്റെ സാംസ്കാരികാവസ്ഥ പൊതുകേരളീയ രുചികളായി സ്വീകരിക്കപ്പെട്ടു. സാഹിത്യവും കലകളും ഈ അഭിരുചികളെ ജനപ്രിയവും സാമാന്യവുമാക്കി. ഭൂപരിഷ്ക്ക രണത്തോടൊപ്പം കീഴാള കോളനികളും സൃഷ്ടിക്കപ്പെട്ടു. ഇങ്ങനെ ഇടതുപക്ഷത്തിന്റെ നേതൃ ത്വത്തില്‍ത്തന്നെ സ്ൃഷടിക്കപ്പെട്ട പൊതുമണ്ഡലത്തിന്റെ തന്നെ സ്വഭാവം വരേണ്യതയുടെയും സമ്പന്നതയുടേയും താല്‍പര്യങ്ങളുടെ സംവാദ മണ്ഡലങ്ങളായിരുന്നു.” വര്‍ഗപരതയിലൂടെയുള്ള വിമോചനം സാധ്യമാകുമ്പോഴും ജാതിയുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ പരിഹരിക്കപ്പെടാതെയും അഭിസംബോധനചെയ്യപ്പെടാതെയും കിടക്കുന്ന തിന്റെ പശ്ചാത്തലം ്പസക്തമാവുന്നത്‌ ഇതുകൊണ്ടാണ്‌. വര്‍ഗസിദ്ധാന്തം മുന്നോട്ടുവെക്കുന്ന സാമുഹ്യസാമ്പത്തിക വിശകലനങ്ങളെ പഠിക്കുമ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നുന ടിക്കാനാവില്ല. ഭാരതീയ പാശ്ചാത്തലത്തില്‍ സമഗ്രതല സ്പര്‍ശിയായ സാമൂഹ്യരൂപമാണ്‌ ജാതി പരത. അതിനെ ഒഴിച്ചു നിര്‍ത്തിയുള്ള സമൂഹപഠനം അപൂര്‍ണ്ണമായിരിക്കും. അതുപോലെ തന്നെ മനുഷ്യര്‍ എന്ന പൊതുകാഴ്ചപ്പാടിനെ നിരാകരിച്ചുകൊണ്ട്‌, ഭാരതീയ സാമൂഹ്ൃപശ്വാത്തലത്തില ധിഷ്ഠിതമായ വരേണ്യ ബോധങ്ങളെ ലക്ഷ്യം വെച്ചുള്ള കീഴാള വിമര്‍ശനങ്ങളും ലക്ഷ്യങ്ങളുടെ പൂര്‍ണ്ണതയെ ഉള്‍ക്കൊള്ളാതെ പോവുന്നുണ്ട്‌. രണ്ടുപക്ഷങ്ങളും ഒഴിച്ചു നിര്‍ത്തുകയും കേന്ദ്ര മാക്കി നിര്‍ത്തുകയും ചെയ്യുന്ന സാമൂഹ്യവസ്ഥകളുടെ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായ പരിഗണനകളിലൂടെ മാത്രമേ പ്രശ്നങ്ങളെ യുക്തിപൂര്‍വ്വം പരിഹരിക്കാനാവുകയുളളു എന്ന്‌ സുനില്‍ പി. ഇളയിടം വിലയിരുത്തുന്നത്‌ ശ്രദ്ധേയമാണ്‌: “വര്‍ഗസംഘര്‍ഷങ്ങളുടെ അടയാളങ്ങള്‍ പ്രമേയത്തില്‍ നിന്ന്‌ കണ്ടെടുക്കാന്‍ ശ്രമിച്ച കലാ നിര്‍മിതികളെ പ്രതിഫലനപരമോ പ്രതിനിധിനാത്മകമോ ആയി ചുരുക്കി വായിക്കുകയാണ്‌ മുഖ്യ 196 ധാരാ മാര്‍കിസ്റ്റ്‌ വിമര്‍ശനം മിക്കവാറും ചെയ്തുകൊണ്ടിരിക്കുന്നത്‌. ഇതേ വഴിയില്‍ സവര്‍ണാ ധികാരത്തിന്റെ പാഠരുപങ്ങള്‍ മാത്രമായി കലാനിര്‍മിതികളെ കാണുകയും അതിന്റെ അടയാള ങ്ങള്‍ പ്രമേയനിഷ്ഠമായി തേടിപ്പിടിക്കുകയും ചെയ്യുന്ന സമീപനം കീഴാളവിമര്‍ശനം ഏറ്റെടു ത്തുകൂടാ. അതുപോലെ ചരിത്രത്തിന്റെ സൂക്ഷ്മജിവിതവും ഗ്രവ്യത്തിയും പാഠത്തിന്റെ ്രമേയ തല താല്‍പ്പര്യങ്ങള്‍ക്കു കുറുകെ നിങ്ങുന്ന ര്രഭാവങ്ങള്‍ക്കു കാരണമാകാം എന്ന വസ്തുതയും പരിഗണിക്കപ്പെടണം. കലാനിര്‍മ്മിതികള്‍ ശാശ്വത സത്തകളല്ലെന്നും മറിച്ച്‌ സങ്കീര്‍ണ്ണ ര്രകൃതി യുള്ള ര്രക്കിയകളാണെന്നുളള ധാരണയാണ്‌ ഇതിനടിസ്ഥാനമാകേണ്ടത്‌.”” (൪) വര്‍ഗപരം മാര്‍കസിസ്റ്റ്‌-ലെനിനിസ്റ്റ്‌ സംഹിതയില്‍ ്രയോഗിക്കപ്പെടുന്ന പരികല്പനകളില്‍ വര്‍ഗ ങ്ങള്‍ക്ക്‌ പരമ്രധാനമായ സ്ഥാനമുണ്ട്‌. ഒരു ജനവിഭാഗം എന്നതാണ്‌ അതിന്റെ സാമാന്യഅര്‍ത്ഥം. ആ കാഴ്ചപ്പാടില്‍ അത്‌ ജാതി-മത-സാമുദായിക വിഭാഗങ്ങളെയും ഗിരിവര്‍ഗ്ഗങ്ങളെയും സ്ത്രീപു രുഷ വിഭാഗങ്ങളെയുമൊക്കെ അര്‍ത്ഥമാക്കുന്നുണ്ട്‌. എന്നാല്‍ മാര്‍കസിസത്തില്‍ തൊഴിലാളി വര്‍ഗ വീക്ഷണത്തിന്‌ ഈ അർത്ഥമല്ല ഉളളത്‌. ജാതി, മതം, സമുദായം തുടങ്ങിയ ജീവിത രീതി യെയോ സംസ്ക്കാരത്തെയോ അടിസ്ഥാനമാക്കി ഉയര്‍ന്നു വന്നിട്ടുളള ജനവിഭാഗങ്ങളില്‍ ഏതെ ങ്കിലും ഒന്നിനെ യോജിപ്പിക്കുന്ന ഒരു ഘടകവും തൊഴിലാളിയെ യോജിപ്പിക്കുന്നില്ല. ജാതിമത താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത്‌ മനുഷ്യരെ -തൊഴിലാളികളെ ഒന്നിച്ചണിനിരത്തുന്ന ജീവിതസാഹ ചര്യം അവരുടെ സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ടതാണ്‌. സാമ്പത്തിക ജീവിതത്തിന്റെ സവിശേഷമായ ഒരു സംഘടനാ രൂപത്തില്‍ നിന്നാണ്‌ - മുതലാളിത്തത്തിന്റേതായ ഉത്പാദന മത്തില്‍ നിന്നാണ്‌-തൊഴിലാളി എന്ന വര്‍ഗം ഉയര്‍ന്നു വന്നിട്ടുളളത്‌. പ്രകൃതി വിഭവങ്ങളും യന്ത്രോ പകരണങ്ങളുമൊക്കെ കൈവശമുളള സ്വത്തുടമ ഒരു ഭാഗത്തും അവ ഉപയോഗിച്ചു സ്വത്തുല്പാ ദിപ്പിക്കേണ്ട അധ്വാനവര്‍ഗം മറുപക്ഷത്തും നില്‍ക്കെ, ലാഭം വര്‍ദ്ധിപ്പിക്കാന്‍ ഒരു പക്ഷവും കൂലി കൂട്ടാന്‍ മറുപക്ഷവും തമ്മില്‍ സംഘര്‍ഷം രൂപപ്പെടുന്നു. ഈ സംഘട്ടനത്തില്‍ സ്വന്തം വര്‍ഗ ത്തിന്റെ വിജയം ഉറപ്പിക്കാന്‍ വേണ്ടിയാണ്‌ ജാതിമതാദി പരിഗണനകള്‍ക്കതിതമായ ഒരു വര്‍ഗ മെന്ന നിലയ്ക്ക്‌ സംഘടിക്കാന്‍ തൊഴിലാളി നിര്‍ബന്ധിക്കപ്പെടുന്നത്‌. ഫ്യൂഡല്‍ വ്യവസ്ഥിതി യിലെ ജന്മിയും കൃഷിക്കാരനും (കുടിയാന്‍) തമ്മിലുള്ള വര്‍ഗസംഘര്‍ഷത്തിന്റെ തുടര്‍ച്ച തന്നെ യാണ്‌ മുതലാളിത്ത ഉത്പാദനക്രമത്തിലെ മുതലാളി-തൊഴിലാളി സംഘര്‍ഷവും. നൂറ്റാണ്ടുകളായി മേല്‍ജാതിക്കാരന്റെ കൃഷിപ്പണിക്കാരായി നിലനിര്‍ത്തുകയും തുടര്‍ന്നു കൊണ്ടു പോവുകയും ചെയ്യപ്പെട്ട കീഴാളവര്‍ഗത്തിന്റെ ജീവിതസംഘര്‍ഷങ്ങളും അവരുടെ സാമൂ 197 ഹിക സ്വപ്നങ്ങളുമാണ്‌ രണ്ടിടങ്ങഴിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്‌. കേരളത്തിന്റെ കാര്‍ഷി കോത്പാദനത്തിന്റെ മുഖ്യശക്തിയായിരുന്ന, ബഹുഭൂരിപക്ഷം വരുന്ന പുലയരും പറയരുമടങ്ങുന്ന അടിയാളവര്‍ഗ്ഗത്തെ നോവല്‍ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരുന്നു. അടിമത്തത്തിന്റെയും ചൂഷ ണമനോഭാവങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സാമൂഹ്യപരിണാമഘട്ടത്തിലെ സാമൂഹികബന്ധങ്ങ ളില്‍ ജന്മി -കുടിയാന്‍, മുതലാളി- തൊഴിലാളി എന്നിങ്ങനെ തലങ്ങളില്‍ കാണാനാകും. കേര ളീയ പശ്ചാത്തലത്തില്‍ ജാതി ജന്മി വ്യവസ്ഥിതിയിലധിഷ്ഠിതമായ സാമൂഹികബന്ധമാണ്‌ ആദ്യ ത്തേതിലുള്ളത്‌. എക്കാലത്തും എവിടെയും ദൃശ്യമാകുന്ന സാമ്പത്തിക ബന്ധമാണ്‌ രണ്ടാമത്തേ ത്‌. ജാതിബോധവും അടിമത്തവും സാമൂഹിക സാമ്പത്തിക അസമത്വങ്ങളുമൊക്കെ അപ്പടി നിലനിന്നുകൊണ്ടുതന്നെയാണ്‌ കേരളീയ ഫ്യൂഡല്‍ഘടന മുതലാളി-തൊഴിലാളി രൂപത്തിലേക്ക്‌ പരുവപ്പെട്ടു തുടങ്ങുന്നത്‌. ജന്മി-കുടിയാന്‍ സംഘര്‍ഷം മുതലാളി-തൊഴിലാളി സംഘര്‍ഷമായി രൂപപ്പെടുമ്പോള്‍ ജാതീയതയുടെയും സാമുദായികതയുടെയും തലങ്ങളെ കര്‍ഷകത്തൊഴിലാളി യൂണിയന്റെ വര്‍ഗപരത നിഷ്കാസനം ചെയ്യുന്നു. തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലൂടെ യുള്ള വര്‍ഗവിപ്ലവം രണ്ടിടങ്ങഴിയില്‍ സാമുഹിക സാമ്പത്തിക നീതിക്കുള്ള പശ്ചാത്തലമായി മാറുകയും ചെയ്യുന്നു. രണ്ടിടങ്ങഴിയുടെ കാലത്ത്‌ വിജയം കണ്ട വര്‍ഗയുക്തിയിലെ പോരായ്മകളെ വിലയി രുത്തി, വര്‍ഗവിഭജനവും വര്‍ഗരൂപീകരണവും സാര്‍വൃലാകികമായ കേവല പ്രമാണങ്ങളെ മുന്‍നിര്‍ത്തി അരങ്ങേറുന്നതല്ലെന്നും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍ അവയ്ക്ക്‌ വ്യത്യ സ്തമായ രൂപികരണയുക്തിയേയും ഉളളടക്കത്തേയും പിന്‍പറ്റാമെന്നും പില്‍ക്കാല മാര്‍ക്‌സിസ്റ്റ്‌ പഠിതാക്കള്‍ രേഖപ്പെടുത്തുന്നുണ്ട്‌. ആ നിലയ്ക്ക്‌ ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ടത്‌ ജാതിയെ മുന്‍നിര്‍ത്തിയുള്ള വര്‍ഗകല്‍പ്പനയാണെന്നും ഇന്ത്യയില്‍ ദേശീയ ആധുനികത ജന്മം നല്‍കിയ പനരത്വം സാത്രാജ്യത്വവിരുദ്ധതയുടെ ഉള്ളടക്കത്തെ കയ്യൊഴിഞ്ഞ്‌ കൂടുതല്‍ കൂടുതലായി ബ്രാഹ്മ ണികതയെ ഉള്‍ക്കൊണ്ട ഒന്നായിരുന്നുവെന്നും സുനില്‍.പി.ഇളയിടം വിലയിരുത്തുന്നുണ്ട്‌: “ആധുനികതയുടെ സ്ഥാപനരുപങ്ങളെ - ആധുനിക വിദ്യാഭ്യാസം, നീതിന്യായക്കോട തികള്‍, പൊതു ഉദ്യോഗങ്ങള്‍ എന്നിങ്ങനെ - ആശ്രയിച്ചു കൊണ്ട്‌ ജാതി ബന്ധങ്ങളെ മറികട ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയത്തിലെത്തിയില്ല എന്നതിന്‌ 60 വര്‍ഷം പിന്നിട്ട രാഷ്രരചരിത്രം തന്നെ തെളിവ്‌ തരുന്നുണ്ട്‌. ആധുനികതയുടെ സ്ഥാപനസാമഗ്രികള്‍ ജാതിബന്ധങ്ങളുടെ പ്രത്യക്ഷ ഘടനയെ മറികടക്കുന്നതില്‍ ഒരു പങ്ക വഹിച്ചിട്ടുണ്ട്‌. നമുക്ക്‌ സന്യാസം തന്നത്‌ ബ്രിട്ടീഷുകാരാ ണ്‌ എന്ന ഗുരുവിന്റെ പ്രഖ്യാതമായ നിരീക്ഷണം തൊട്ട്‌ ഇതിന്‌ തെളിവുകളുണ്ട്‌. എന്നാല്‍ 198 ആധുനിീകരണത്തിന്റെ ്രയോഗപദ്ധതി അതില്‍ തന്നെ ജാതി നശീകരണത്തിന്‌ പര്യാപ്തമായി രുന്നില്ല. മറുഭാഗത്ത്‌ കേവലമായ വര്‍ഗകല്‍പ്പനയും അതിലധിഷഠിതമായ വര്‍ഗസമരസങ്കല്‍പവും ജാതിയെ മറികടക്കാന്‍ പോന്നതായിരുന്നില്ല.” നവോത്ഥാനത്തിന്റെ തലങ്ങള്‍ രൂഡമൂലമായ അടിമബോധം, ശക്തമായ വിധിവിശ്വാസം, നിരക്ഷരത, അന്ധവിശ്വാസ ങ്ങള്‍ - തുടങ്ങി അനവധിയായ സാമൂഹ്യ അനിതികളുടെയും വിപത്തുകളുടെയും ഇരയായ അടിയാളവിഭാഗം സമൂഹപുരോഗതിയുടെ മുഖ്യധാരയിലേക്കെത്താന്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്‌. ശക്തമായ രാ്ട്രീയ സംഘടനാവബോധത്തിന്റെ അഭാവം അടിയാള രുടെ മുന്നേറ്റത്തിനുള്ള ഉര്‍ജ്ജം സമാഹരിക്കുന്നതിനുള്ള ദനര്‍ബല്യമായിരുന്നു. 19-ഠം നൂറ്റാ ണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ കീഴാളവിഭാഗം കൊളോണിയല്‍ മാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ പാതി പിന്നിടുമ്പോഴും പരമ്പരാഗതമായ അടിമജീവിതത്തില്‍ നിന്ന്‌ കര്‍ഷകത്തൊഴിലാളി എന്ന നിലയ്ക്കുള്ള പേരുമാറ്റം മാ്രമേ അടിസ്ഥാനപരമായി സംഭവിക്കു ന്നുള്ളൂ. കൊളോണിയല്‍ കാലത്തെ ഉത്പാദന ബന്ധങ്ങളിലേക്കുള്ള ഈ കൂടുമാറ്റം പരമ്പരാ ഗത സാമൂഹ്യഘടനയ്ക്കകത്തുതന്നെ സംഭവിച്ച മാറ്റമായിരുന്നു. ഈ ഘട്ടത്തിലാണ്‌ അധ്വാന വര്‍ഗത്തിന്റെ അവശതകളെ മുഖ്യസാമൂഹ്യ്രശ്‌നമായി ഏറ്റെടുക്കുന്നതില്‍ കേരളത്തിലെ ഇട തുപക്ഷ ഗ്രസ്ഥാനം ഗ്രധാന പങ്കു വഹിക്കുന്നത്‌. ജന്മിത്വത്തിനും സാഗ്രാജ്യത്വത്തിനുമെതിരായ സമരങ്ങളെ തൊഴിലാളികളുടെ ന്യായവാദങ്ങളുമായി കൂട്ടിയിണക്കിയുള്ള സമരരീതിക്കാണ്‌ കമ്മ്യൂ ണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വം നല്‍കിയത്‌. അതാണ്‌ ഇടതുപക്ഷ വീക്ഷണങ്ങളിലധിഷഠിതമായ വര്‍ഗ സമര ബോധ്യങ്ങളിലേക്ക്‌ അവര്‍ ആനയിക്കപ്പെടുന്നത്‌. സ്വാതന്ത്ര്യത്തിനും സമത്വത്തിനും സോഷ്യലിസത്തിനും വേണ്ടി ഉയര്‍ന്ന മുദ്രാവാക്യം അവരെ ഒറ്റ വര്‍ഗമാക്കി-തൊഴിലാളി വര്‍ഗ മാക്കി രൂപപ്പെടുത്തി. അതാണ്‌ ശക്തമായ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ട്‌ കര്‍ഷകത്തൊഴി ലാളി യൂണിയനിലേക്കും പിന്നീട്‌ വര്‍ഗസമരത്തിലധിഷഠിതമായ സാമൂഹൃ-രാഷ്്രീയ വിപ്ലവ ങ്ങളിലേക്കും വഴി തുറക്കുന്നതും. ഇരവുപകല്‍ ഭേദമന്യേ മാടിനു സമം അധോമുഖരായി പണി യെടുത്തിട്ടും കോരനടക്കമുളള അടിയാളരുടെ അധ്വാനമൂല്യത്തെ ജന്മി തരിമ്പുപോലും വില വെക്കുന്നില്ല. മനുഷ്യത്വരഹിതമായ മര്‍ദ്ദനങ്ങളും ചൂഷണങ്ങളുമൊക്കെ നിലനിന്നു പോന്ന ജന്മി കുടിയാന്‍ ബന്ധത്തിന്‌ പോറലേല്‍പ്പിക്കുന്നു. കാലാകാലങ്ങളായി നിലനിന്നുപോന്ന ജാതി-ജന്മി വ്യവസ്ഥയ്ക്ക്‌ ശൈഥില്യം സംഭവിക്കുകയും പുതിയ കൊളോണിയല്‍ മുതലാളി രൂപപ്പെടുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ പഴയ ജന്മി-കുടിയാന്‍ ഘടന മുതലാളി-തൊഴിലാളി ഘടന 199 യായി പരിണമിക്കുന്നു. അവയ്ക്ക്‌ കൂട്ടായി മുതലാളിത്തത്തിന്റെ സാമ്പത്തിക നീതി നടപ്പിലാ ക്കപ്പെടുകയും ചെയ്യുന്നു. ഈ പരിണാമങ്ങളോടുള്ള കര്‍ഷകത്തൊഴിലാളികളുടെ വര്‍ഗപരത യിലുന്നിയ പ്രതികരണങ്ങള്‍ ആവിഷക്കരിക്കാനാണ്‌ തകഴി രണ്ടിടങ്ങഴിയിലൂടെ ശ്രമിച്ചിട്ടുളള ത്‌. ജന്മി-കുടിയാന്‍ ബന്ധത്തിലെ വിളളല്‍ ആറായിരപ്പറ കണ്ടത്തിന്റെ ഉടമസ്ഥനാണ്‌ ജന്മിയായ പുഷ്പവേലില്‍ ഈസേപ്പ്‌. മുന്‍ അധ്യായത്തില്‍ വിശദീകരിച്ച, പഴയ നായര്‍ ദായക്രമത്തിന്റെ തകര്‍ച്ചയുടെ ആനുകൂല്യവും ആളോ ഹരി ഭാഗത്തിന്റെ ഗുണവശങ്ങളും അനുഭവിച്ചു കൊണ്ട്‌ പുതിയ സാമൂഹ്യക്രമത്തിന്റെ മുഖ്യധാ രയിലേക്ക്‌ വന്നെത്തുന്ന ഭൂവുടമാവ്യന്ദത്തിന്റെ ്രതിനിധികൂടിയാണയാള്‍. വന്‍കിട ജന്മിയായ ഓഈസേപ്പിന്‌ ആറുവെള്ളം വറ്റിക്കുന്ന എഞ്ചിന്‍, വലിയ വള്ളങ്ങള്‍ തുടങ്ങിയ ഉദ്പാദന ഉപകര ണങ്ങളൊക്കെയുണ്ട്‌. കൃഷിചെയ്യുന്നതും നെല്ലുവിളയിക്കുന്നതും എന്തിനെന്ന ചോദ്യം അയാളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ്‌. വയറ്റുപിഴപ്പല്ല, ലാഭമുണ്ടാക്കാന്‍ വേണ്ടിയുളള വ്യവ സായം മാത്രമാണ്‌ ഈസേപ്പു മുതലാളിക്ക്‌ കൃഷി. അങ്ങനെ വരുമ്പോള്‍ അയാളുടെ പാടത്ത്‌ പണിക്ക്‌ വരാതെ മടികാണിച്ചാല്‍ ക്ഷോഭിക്കുന്നത്‌ അയാളിലുണ്ടെന്ന്‌ അടിയാന്‍ തെറ്റിദ്ധരിക്കുന്ന നേരുള്ള ജന്മിയല്ല-മറിച്ച നെറിയില്ലാത്ത മുതലാളിയാണ്‌. ആ ജന്മി ചേന്നന്റെ കാല്‌ അടിച്ചു ഒടിച്ചുകളയുകയും പുര വലിച്ച പൊളിക്കുകയും ചെയ്തു. ചട്ടിയും കലവും തല്ലിപ്പൊട്ടിച്ചു. ചെറിയ കുട്ടികളെ തല്ലിയോടിക്കുകയും ഒടുക്കം മൂത്ത കുട്ടി ഇളയതിനെയും കൊണ്ട്‌ കഴുത്തറ്റം വെള്ള ത്തില്‍ ചാടേണ്ടിയും വന്നു. കാലൊടിഞ്ഞു വീണിട്ടും ചേന്നന്‌ പിന്നെയും പൊതിരെ തല കിട്ടു ന്നു. ആഘട്ടത്തിലാണ്‌, മനുഷ്യബന്ധങ്ങള്‍ മാറുന്നതിനെപ്പറ്റി കുഞ്ഞപ്പി ഇങ്ങനെ ഓര്‍ത്ത്‌ താര തമ്യപ്പെടുത്തുന്നത്‌: “ആ പഴേ തന്മ്പാക്കന്മാരു പോയി. അവരു തല്ലി കാലൊടിച്ചാല്‌, അവര്‍ കരയും. അവരു തന്നെ അടുത്തിരുന്ന ചുശ്രുഷിക്കും. അവര്‍ക്ക്‌ അടിയാരെന്നു മച്ചാല മീട്ടിപ്പെട്ടോരാരുന്നു”” കേവലം വ്യക്ത്യധിഷ്ഠിതമായ ഒരു സ്വഭാവ വിശേഷം എന്ന നിലയിലല്ല കുടിയാന്റെ താരതമ്യത്തെ വിലയിരുത്തേണ്ടത്‌. സാമൂഹിക ബന്ധങ്ങളിലും മാനുഷികതയിലും ഉള്ള വൃതി യാനം ഈ സംഭാഷണങ്ങളില്‍ ഉള്ളടങ്ങുന്നുണ്ട്‌. പുതിയ കാലത്ത്‌, പഴയ ഫ്യൂഡല്‍ ബന്ധങ്ങ ളില്‍ ഉണ്ടായിരുന്ന ജന്മി-കുടിയാന്‍ ബന്ധത്തില്‍ വിള്ളല്‍ വന്നു ചേര്‍ന്നിരിക്കുന്നു. പഴയ തമ്പു രാൻ തല്ലിയാല്‍ അതൊരു ഗുണമായിരുന്നു. അടിയാനെ സ്വന്തം കുടുംബം പോലെ ജന്മികരുതു കയും അവന്റെ ആവശ്യങ്ങളോട്‌ മനസ്സലിവ്‌ കാട്ടുകയും ചെയ്തിരുന്നു. പണ്ട്‌ അപ്പൂപ്പന്‍ മരിച്ച 200 സമയത്ത്‌ മൂത്ത തമ്പുരാന്‍ കുടിലില്‍ വന്ന്‌ പൊട്ടിക്കരഞ്ഞത്‌ കോരനോര്‍ക്കുന്നുണ്ട്‌. മുമ്പ്‌ കൃഷി പശിയടക്കാനുള്ള ജീവനോപാധിയായിരുന്നു. ഇപ്പോള്‍ ആ അവസ്ഥ മാറിയിരിക്കുന്നു. വ്യവ സായത്തിന്റെ മനശ്മാസ്ത്രവും സാമ്പത്തിക ശാസ്ത്രവും ലാഭം മാത്രമാണ്‌. അതുകൊണ്ട്‌ മനു ഷ്ത്വത്തിന്‌ ഒരു ഗ്രസക്തിയും ഇല്ലെന്ന്‌ പതുക്കെ അടിയാള തിരിച്ചറിഞ്ഞുതുടങ്ങുന്നു. തൊഴിലാളി-മുതലാളി വര്‍ഗവൃത്യാസം മര്‍ദ്ദനങ്ങളുടെയും ചൂഷണങ്ങളുടെയും ഇടയിലും പഴയ ജന്മി-കുടിയാന്‍ ബന്ധം പര സ്പര സ്നേഹത്തിന്റെയും പരിഗണനയുടെയും “മാനുഷികത” സൂക്ഷിച്ചിരുന്നതായി അടിയാളര്‍ ഓര്‍ക്കുന്നുണ്ട്‌. കൊളോണിയല്‍ കാലത്ത്‌ ആ ഇഴയടുപ്പം അഗ്രത്യക്ഷമാവുകയും. ജന്മി- കുടി യാന്‍ ബന്ധം മുതലാളി - തൊഴിലാളി ബന്ധമായി രൂപാന്തരപ്പെടുകയും ചെയ്തു. എന്റേത്‌ നിന്റേത്‌, അത്ര ഇത്ര എന്നിങ്ങനെ ജന്മി അരിഷ്ട ജീവിതങ്ങളോട്‌ കണക്കുപറഞ്ഞുതുടങ്ങുന്നു. തമ്മ്വാക്കന്മാര്‍ സുഖജീവിതം നയിക്കുന്ന കാണായ പറമ്പെല്ലാം അടിയാന്മാര്‍ വെള്ളത്തില്‍ നിന്ന്‌ കുത്തിപ്പൊക്കിയെടുത്തതാണ്‌. പണ്ട്‌ എട്ടു വീടുമാര്രമായിരുന്നത്‌ ഇന്ന്‌ എണ്ണുറായി ഉയര്‍ന്നിരി ക്കുന്നു. പറയനും പുലയനും രാപ്പകല്‍ വേല ചെയ്തുണ്ടാക്കിയ നെല്ല്‌ തമ്മ്രാക്കന്മാര്‍ അറയില്‍ വാരി നിറച്ചിരിക്കുന്നു. അടിയാന്മാര്‍ അധ്വാനിച്ച്‌ കുത്തിപ്പൊക്കിയ പറമ്പില്‍ തൈ വെച്ച്‌ അവര്‍ തേങ്ങയിടുന്നു. എല്ലുമുറിയെ പണിയെടുത്താലും അന്നന്നത്തെ കൂലി പോലും നിഷേധിക്കപ്പെ ടുന്നു. ഈ രീതിയില്‍, മുമ്പുണ്ടായിരുന്ന ബന്ധവും വിശ്വാസവുമൊക്കെ പോയ്പോയിരിക്കു ന്നു. ചേന്നന്‌ കിട്ടിയ മനുഷ്യത്വരഹിതമായ മര്‍ദ്ദനം കോരന്‍ ന്യായീകരിക്കാനാവുന്നില്ല. ജീവന്‍ കളഞ്ഞു വേല ചെയ്താലും ഒരു ഫലവുമില്ലെന്നും തങ്ങള്‍ മണ്ടന്മാരാണെന്നുമുള്ള തോന്നലുക ളുണരുന്നു. മാഗ്രമല്ല, ഏന്‍ അറയ്ക്കലടിയാനാ, “ഏന്‍ പുഷ്പവേലി ഓണപ്പണിക്കാരനാ, ഏന്‍ ത്ര്പാ സൊത്തുകാരാനാ ഞങ്ങക്ക്‌ എല്ലാരെക്കാളും കൂടുതല്‍ വെളവുകിട്ടി” (രണ്ടിടങ്ങഴി പേജ്‌ 33) - എന്നൊക്കെ ഭാവിച്ചു നടക്കുന്നതിലെ ഫലരാഹിത്യത്തെക്കുറിച്ചും പരിഹാസ്യതയെക്കു റിച്ചും ഉള്ള തിരിച്ചറിവ്‌ കോരനില്‍ രൂപപ്പെടുന്നു. അവ തങ്ങളോടു തന്നെയുള്ള ചോദ്യങ്ങ ളായും പരിണമിക്കുന്നു: “അടിയാനും തമ്പുരാനും തമ്മിലുള്ള ബന്ധത്തെ എഴുതി ഒപ്പിട്ടു കടലാസ്‌ നിര്‍വൃചിക്കുന്ന ഇക്കാലത്ത്‌ തമ്പുരാന്‍ തല്ലിയാല്‍, കൂലി ശരിക്കു കൊടുത്തില്ലെങ്കില്‍, ചെറുവാല്യക്കാര്‍ തമ്പുരാ ക്കന്മാര്‍ പെണ്ണാളിന്റെ പിന്നില്‍ നിന്നു മാറിയില്ലെങ്കില്‍ എന്താണ്‌ ചെയ്യേണ്ടത്‌?” നിരക്ഷരനായ, സംഘടിതബോധമില്ലാത്ത, അവകാശചിന്തയില്ലാത്ത അടിയാന്മാരുടെ മുമ്പില്‍ യാന്ത്രികമായ, തികച്ചും ഈ൦പചാരികമായ കണക്കു പറച്ചിലുകളുടെ ലോകം വന്നു 201 ചേര്‍ന്നിരിക്കുന്നു. ചോര നീരാക്കി അധ്വാനിച്ച്‌ വളര്‍ത്തിയെടുത്ത കൊയ്ത്തുപാടത്ത്‌ വിളവെടു ക്കുന്ന വേളയില്‍, പട്ടിണിയായിരുന്ന കോരന്‍ അധ്വാനക്ഷീണമകറ്റാന്‍ കള്ളുകുടിക്കാന്‍ അല്പം കതിരെടുത്ത്‌ പുട്ടിലിലിടുന്നുണ്ട്‌. അതുകണ്ട തമ്പുരാന്‍ കരാറും കണക്കും ഓര്‍മ്മപ്പെടുത്തി പര സ്യമായി ശാസിക്കുകയും കതിരുകള്‍ തിരിച്ചിടുവിക്കുകയും ചെയ്യുന്നു. ജീവച്ഛവമായി കോരന്‍ അധോമുഖനായി പറമ്പില്‍ തളര്‍ന്നിരുന്നു പോകുന്നു. വിശപ്പും ദാഹവും സഹിക്കാം. പക്ഷേ അപമാനം സഹിക്കാവുന്നതിലപ്പുറമായി അവനനുഭവപ്പെടുന്നു. “തമ്്രാന്‍ കരുതികള്‍ക്ക്‌ അങ്ങനാ അനുപവം' (രണ്ടിടങ്ങഴി പേജ്‌ 57) എന്ന്‌ എവിടെ നിന്നൊക്കെയോ ആയി പാടത്ത്‌ കൊയ്യാനെത്തിയ അടിയാത്തിമാര്‍ പോലും ആ നന്ദികേട്‌ തിരിച്ചറിയുന്നുണ്ട്‌. “നെല്ലൊണ്ടായാല്‍ തമ്മ്പാക്കന്മാര്‍ അങ്ങു കൊണ്ടുപോകും അവറു നമ്മളടെ ത്പാക്കന്മാ രാന്നോ?” (രണ്ടിടങ്ങഴി പേജ്‌ 39) എന്ന ചിരുതയുടെ വര്‍ഗബോധ്യത്തിനു മുമ്പില്‍ മുന്‍പ്‌ കോരന്‍ ഒരു ക്ഷണം ഉത്തരം മുട്ടിയതുമാണ്‌. തന്റെ തമ്പുരാന്‍, തന്റെ അധ്വാനം, തന്റെ നില്പ്‌, തന്റെ അധികാരവും അവകാശവും ഇങ്ങനെ പലവിധ ചോദ്യങ്ങളും ചിന്തകളും അയാളെ മഥിക്കുന്നു. കണക്കുപറഞ്ഞും കൂലി കുറച്ചും ലാഭം കൂട്ടിയും വളര്‍ന്നു തിടംവെക്കുന്ന മുതലാളിവര്‍ഗത്തിന്റെ ഭാവപരിണാമത്തെ ഈ വേളയില്‍ കോരനിലെ അടിമ തിരിച്ചറിയാന്‍ തുടങ്ങുന്നു. ഫ്യുൂഡല്‍ഘടനയില്‍ നിന്ന്‌ മുതലാളിത്തഘടനയിലേക്ക്‌ പഴയ സാമൂഹ്യഘടനയെ ഗൃഹാതുരതയോടെ ഒരു അടിയാന്‍ ഓര്‍മ്മിക്കുന്നുണ്ട്‌: “അവരു കൃഷിചെയ്യുന്ന നെല്ല്‌ വിക്കാനെക്കൊണ്ടും സൊത്തൊണ്ടാക്കാനെക്കൊണ്ടുമല്ലാ രുന്നു. മനുഷേനു തിന്നാനാ നെല്ല്‌ “(രണ്ടിടങ്ങഴി പേജ്‌ 28) പരിവര്‍ത്തിത കാലഘട്ടത്തില്‍ ചവിട്ടി നിന്നുകൊണ്ടുള്ള അടിയാന്റെ ഈ ഓര്‍മ്മയിലും താരതമ്യപ്പെടുത്തലിലും മനുഷ്യബന്ധങ്ങള്‍, സാമ്പത്തിക താല്പര്യങ്ങള്‍, സാമൂഹികാവസ്ഥ, കാര്‍ഷിക വീക്ഷണം തുടങ്ങിയ അനവധി തലങ്ങളില്‍ ദൃശ്യമാവുന്ന മാറ്റങ്ങളെ വായിച്ചെടു ക്കാനാവും. പഴയ ജന്മി എല്ലാം തികഞ്ഞത്‌ എന്ന അര്‍ത്ഥത്തിലല്ല- തമ്മില്‍ ഭേദമായിരുന്ന ആ പഴയ ത്്രാന്‍ മുതലാളി ആയി മാറിയിരിക്കുന്നു. എഞ്ചിന്‍ അടക്കമുള്ള യന്ത്രോപകരണങ്ങള്‍ വന്നതോടെ കാര്‍ഷികവൃത്തി വ്യവസായ വൃത്തിയായി രൂപവും ഭാവവും മാറുന്നു. ഭക്ഷ്യവസ്തു എന്ന നിലയില്‍ നിന്ന്‌ സാമ്പത്തിക മൂല്യമുള്ള ഒരു ചരക്കായി നെല്ല്‌ പരിണമിച്ചിരിക്കുന്നു. 202 സര്‍വ്വോപരി ജന്മി സ്നേഹരാഹിത്യവും സദാചാര ശൂന്യതയും (്പകടിപ്പിക്കുന്ന ഒരാളിയിത്തീര്‍ന്നി രിക്കുന്നു. നെല്‍കൃഷിയും വ്യവസായവും തമ്മിലുളള പുതിയ സാമ്പത്തിക ബന്ധത്തിന്‌ ബ്രിട്ടീഷ്‌ അധിനിവേശവുമായി നേരിട്ട ബന്ധം ഉണ്ട്‌. തവിടുള്ള അരിക്ക്‌ പകരം തവിടുനീക്കി വെളുപ്പിച്ച അരി മാര്‍ക്കറ്റില്‍ വരാന്‍ തുടങ്ങിയത്‌ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌. ജര്‍മ്മനിയില്‍ യന്ത്രം ഉപയോഗിച്ച്‌ അരിമില്ലുകള്‍ തവിട്ടരിയെ വെളുപ്പിച്ചെടുത്തിരുന്നു. യൂറോ പ്പിലെ നഗരങ്ങളിലാണ്‌ മില്ലില്‍ കുത്തി വെളിപ്പിച്ച അരി എത്തിയത്‌. വെളുപ്പിച്ച അരി വന്ന തോടെ തവിട്ടരി ഭക്ഷിക്കുന്നത്‌ അവിടെ അന്തസുകുറഞ്ഞ ഏര്‍പ്പാടുമായിത്തീര്‍ന്നു. യഥാര്‍ത്ഥ ത്തില്‍ അരിമില്ലുകള്‍ അരിയെ തവിടുനിക്കി വെളുപ്പിച്ചത്‌ അരി കുറേക്കാലം കേടുകൂടാതെ സൂക്ഷി ക്കുന്നതിനുള്ള സാകര്യം മുന്‍നിര്‍ത്തിയായിരുന്നു. മില്ലില്‍ കുത്തി തവിടുനീക്കി വെളുപ്പിച്ച തോടെ അരി കേടുകൂടാതെ സൂക്ഷിക്കാന്‍ വ്യാപാരികള്‍ക്ക്‌ സാധിച്ചു. വെളുപ്പിച്ച അരിയുടെ സാമൂഹിക സാമ്പത്തിക മാനത്തെ ബ്രിട്ടീഷ്‌ അധിനിവേശവുമായി ഇങ്ങനെ കൂട്ടിവായിക്കാം: “ബ്രിട്ടീഷ്‌ ഭരണത്തിലെ കടുത്ത നികുതികളും കയറ്റുമതിക്ക്‌ വേണ്ടിയുള്ള നാണ്യവിളക ളുടെ പ്രോത്സാഹനവും മൂലം ഭക്ഷ്യോൽപാദനം തകര്‍ന്നപ്പോള്‍ ഇന്ത്യയില്‍ അടിക്കടി ഭക്ഷ്യ ക്ഷാമമുണ്ടായി. പ്രാദേശികമായുണ്ടായിരുന്ന ഭക്ഷ്യസ്വയം പര്യാപ്തത അവതാളത്തിലായി. മാത്ര മല്ല (ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന്‌ വന്‍തോതില്‍ അവരുടെ രാജ്യത്തേക്ക്‌ നെല്ല്‌ കയറ്റിഅയക്കു കയും ചെയ്തു. അരിക്കച്ചവടം ്രിട്ടീഷുകാര്‍ തങ്ങളുടെ കുത്തകയാക്കിയിരുന്നു. അവര്‍ 120 സേറിന്‌ ഒരു രൂപ വിലവെച്ച്‌ കര്‍ഷകരില്‍ നിന്ന്‌ അരി പിടിച്ചെടുക്കും എന്നിട്ട്‌ അത്‌ 15 സേറിന്‌ ഒരു രൂപ നിരക്കില്‍ വില്‍ക്കും.” അടിയാന്‌ അരവയറിന്റെ അന്നം നിഷേധിക്കുന്ന നെല്‍ക്കൂലി നിരാസത്തിന്‌ പിന്നിലെ സാമ്പത്തികശാസ്ത്രം ഇതാണ്‌. ഈസേപ്പിനേക്കാള്‍ വലിയ മുതലാളിയായി കൊളോണിയല്‍ മുതലാളിത്തം മുകളില്‍ നില്‍ക്കുന്നുണ്ട്‌. കൃഷി സാമൂഹ്യജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ നിന്നും സംസ്കാരത്തിന്റെ മുദ്രയണിഞ്ഞ അധ്വാനരുപമെന്ന നിലയില്‍ നിന്നും ലാഭത്തിന്റെ വ്യവസായക്കണക്കിലേക്ക്‌ മാറാന്‍ തുടങ്ങിയതിന്റെ പശ്വാത്തലമിതാണ്‌. നവോത്ഥാന ്രിതൃക്ഷങ്ങള്‍ ഉള്ളവനും ഇല്ലാത്തവനും മാറുന്ന കാലത്തും അധികാര സ്ഥാനങ്ങളിലെത്തിപ്പറ്റിയ തദ്ദേശീയരായ രാഷ്ട്രീയ ഭരണ വ്യന്ദത്തില്‍ അടിയാളര്‍ വലിയ പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്തുന്നില്ല. തമ്മ്രാക്കന്മാരുടെ കൂടെ 203 സഭയ്ക്ക്‌ പോയി ഒന്നിച്ചിരിക്കുകയൊക്കെ ചെയ്യാമെന്നല്ലാതെ നേതാക്കന്മാരുടെ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ വലിയ പൊരുത്തമൊന്നും അവര്‍ക്ക്‌ കാണാനും അനുഭവിക്കാനും പറ്റു ന്നില്ല. തമ്്രാന്റേയും പറയന്റേയും ചോര ഒരു പോലെയാണെന്ന്‌ പറയുമ്പോഴും ര്രസംഗം കഴി യുമ്പോള്‍ അവരുടെ തീനും കുടിയുമൊക്കെ തമ്പുരാന്റെ വീട്ടില്‍ വെച്ചാണ്‌. അവരില്‍ നിന്ന്‌ ചം പറ്റുന്ന നേതാക്കന്മാര്‍ക്ക്‌ തമ്പുരാന്റെ മുഖത്തുനോക്കി കൂലി കൂട്ടിക്കൊടുക്കാന്‍ പറയാ നാവില്ലെന്നും തമ്പുരാന്‍ വരച്ച വരയില്‍ തന്നെ അവര്‍ അനങ്ങാതെ നില്‍ക്കുമെന്നും അടിയാളര്‍ ഉറച്ചുവിശ്വസിക്കുന്നു. ജന്മി, നായര്‍ ആയാലും മാപ്പിള ആയാലും ജന്മി-മുതലാളിമാരുടെ പൊതു താല്‍പര്യം (സാമ്പത്തികം) വരുമ്പോള്‍ അവര്‍ തര്‍ക്കം മറന്ന്‌ ഒന്നിച്ചു നില്‍ക്കുമെന്നതിന്‌ ഉദാ ഹരണങ്ങളുണ്ട്‌. ആ അനുഭവ സാക്ഷ്യമാണ്‌ കോരനിലെ വര്‍ഗ്ഗബോധത്തെ ഉണര്‍ത്തി നെല്ലും ചക്രോം ഉളേളാനെന്നും ഇല്ലാത്തോനെന്നും രണ്ടു ജാതിയേയുളളൂ (രണ്ടിടങ്ങഴി പേജ്‌ 49) എന്ന തിരിച്ചറിവിലെത്തിക്കുന്നത്‌. നോവല്‍ മുന്നോട്ട വെക്കുന്ന രാഷ്ട്രീയ വിപ്ലവാദര്‍ശത്തിന്റെ താക്കോല്‍ കോരന്റെ ഈ കണ്ടെത്തലില്‍ ഉളളടങ്ങിയിട്ടുണ്ട. പണത്തിന്റെയോ അധികാരത്തി ന്റെയോ വേഴ്ചയ്ക്ക്‌ ജാതിയോ മതമോ നിര്‍ണ്ണായകഘടകങ്ങളാവുന്നില്ല. മുതലാളിത്തത്തിന്റെ സാമൂഹിക ഘടകങ്ങളായ ഉടമസ്ഥനും ഉല്പാദകനും തമ്മിലുള്ള സംഘര്‍ഷത്തെ മുറിച്ചുകട ക്കാന്‍ പ്രത്യയശാസ്ത്രത്തിലധിഷഠിതമായ സാമൂഹ്യ വിശകലനത്തിലേക്ക്‌ അതറിയാതെയാണെ ങ്കിലും കോരന്‍ എത്തപ്പെടുന്ന സന്ദര്‍ഭം ഇതാണ്‌. കോരന്റെ വര്‍ഗസത്ത മനുഷ്യനാവുകയും മനുഷ്യന്‍ നന്നാവുകയുമെല്ലാം ഉത്ഥാനകാലത്തെ മാനസിക വികാ സത്തിന്റെയും സാമൂഹിക പരിണാമത്തിന്റെയും മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളുമാണ്‌. വിധേയ ത്വത്തില്‍ നിന്ന്‌ വ്യക്തിത്വത്തിലേക്കുള്ള ഓരോരുത്തരുടെയും ഉണര്‍ച്ചയാണ്‌ നവോത്ഥാനത്തിന്റെ ആധാരശിലയും ഭാവവും. നൂറ്റാണ്ടുകളിലൂടെ അടിച്ചമര്‍ത്തപ്പെടുക വഴി രൂപപ്പെട്ട അധോമുഖ വ്യക്തിഭാവങ്ങളെ ഉനര്‍ദ്ധ്വമുഖരാക്കുക അനായാസകരമായ കൃത്യമല്ല. സാമൂഹൃചരിത്രത്തില്‍ ഇന്ത്യയെ സംബന്ധിച്ച്‌ വ്യക്തി എന്ന വാക്ക്‌ എത്രത്തോളം അപ്രധാനമായിരുന്ന ഒന്നായിരുന്നു വെന്ന്‌ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌: “ഇന്ത്യയെ സംബന്ധിച്ച്‌ വ്യക്തിയെന്ന വാക്ക്‌ അത്ര ്രധാനപ്പെട്ട ഒന്നായിരുന്നില്ല. ഇന്ത്യ യില്‍ വ്യക്തി (Individual!) സര്‍വ്വാതിശായിയായ ബ്രഹ്മ ചൈതന്യത്തിന്റെ സ്ഫുരണമായിരുന്നു. മാത്രമല്ല ഇന്ത്യയില്‍ വ്യക്തിബോധം വര്‍ണ്ണപരമോ ജാതീയമോ ആയ ആശയാവലികളാല്‍ ബന്ധി 204 തവുമായിരുന്നു. ഉത്പാദനം പോലും അനുഷഠാനാത്മകമായിരുന്നു. സിവില്‍ നിയമങ്ങളല്ല ആന്ത രവത്കരിച്ച വര്‍ണ്ണാദി നിയമങ്ങളായിരുന്നു ഇവയെ നയിച്ചത്‌. ധര്‍മ്മമായിരുന്നു ഇച്ഛയായിരു ന്നില്ല അവന്റെ /അവളുടെ പ്രവൃത്തികള്‍ക്കാധാരം. സമൂഹം എന്ന പൊതു ഇടത്തെക്കുറിച്ചുള്ള ബോധം തന്നെ സാധ്യമായിരുന്നില്ല.” “ ലോകത്ത്‌ മധ്യകാല സമൂഹത്തിന്റെ തകര്‍ച്ചയോടെയാണ്‌ ഇന്നു കാണുന്ന രീതിയില്‍ വ്യക്തി അവബോധങ്ങള്‍ രൂപപ്പെടുന്നത്‌. വ്യക്തി-വ്യക്തിത്വം തുടങ്ങിയ സങ്കല്പങ്ങളിലേക്ക്‌ ആധുനിക വ്യക്തിത്വം പരിണമിക്കുന്നത്‌ മുതലാളിത്ത വ്യവസ്ഥയും അതുണ്ടാക്കുന്ന ലോക ബോധവുമൊക്കെച്ചേര്‍ന്നാണ്‌. ശാസ്ത്രീയചിന്ത, സാമ്പത്തിക രാഷ്ടീയ പരിണാമം ഇവയൊക്കെ വ്യക്തിത്വത്തെക്കുറിച്ചുളള ബോധരുപീകരണം സാധ്യമാക്കി. ചരിത്രത്തിലൂടെ കടന്നുപോ വുമ്പോള്‍ വ്യക്തിത്വത്തെക്കുറിച്ച്‌ രൂപപ്പെടുന്ന സങ്കല്പം ഇപ്രകാരമാണ്‌ : “മതപരമായ ബോധത്തില്‍ നിന്ന്‌ സ്വതന്ത്രമായതും ശാസ്ത്രീയ യുക്തിയുടെയും സാമ്പ ത്തിക ബന്ധങ്ങളുടെ വികാസത്തിന്റെയും പശ്ചാത്തലത്തില്‍ രൂപപ്പെടുകയും വളര്‍ന്നുവരികയും ചെയ്ത തികച്ചും ആധുനിക സങ്കല്പമാണ്‌ പശ്വാത്യചിന്തയില്‍ വ്യക്തിത്വം.” ” അനുഷ്ഠാനപരതയിലും ധര്‍മ്മ ചിന്തയിലും ഉടക്കി നിന്നിരുന്ന വ്യക്തിയുടെ ഇച്ഛ കെട്ടു പാടുകള്‍ വിച്ഛേദിക്കാന്‍ ശ്രമിക്കുന്നതിന്റെ ചിത്രം തകഴി രണ്ടിടങ്ങഴിയില്‍ അവതരിപ്പിക്കുന്നു ണ്ട്‌. ഓണപ്പണിക്കൊടുവിലെ വേലക്കാരുടെ കണക്കുതീര്‍പ്പ്‌ വേളയില്‍, താന്‍ പറ്റിയതും പറ്റാനു ളളതും കൃത്യമായി നിശ്ചയമുള്ള കോരന്‍ തനമ്മ്വാന്റെ പിഴച്ച കണക്കിനെ എതിര്‍ത്ത്‌ “അത്‌ കളളമാ ത്വരാ” എന്ന്‌ പ്രതികരിച്ചപ്പോള്‍ ജന്മിയുടെ മട്ടും ഭാവവും മാറുന്നു. “തെമ്മാടി നീ കണക്കുപറ യുന്നോടാ? എന്റെ കണക്കു കള്ളമാണോടാ? നിനക്ക്‌ മാത്രം കള്ളം, ധിക്കാരി” - എന്നിങ്ങനെ അയാള്‍ അടിയാന്റെ നേരെ ഉറഞ്ഞുതുള്ളുന്നു. തന്റെ അധ്വാനത്തെ വിലമതിക്കാത്ത, ആത്മ മാര്‍ത്ഥതയെ അംഗീകരിക്കാത്ത, സത്യസന്ധതയെ കളൂളമാക്കി മാറ്റിയ തമ്പുരാന്‍ മുമ്പില്‍ കോരന്‍ പകച്ചു നില്‍ക്കുന്നു. ഓരോ നിമിഷവും പലവിധ വികാരങ്ങളും ആവേശങ്ങളും അവന്റെ ആത്മാ വിനെ പിടിച്ചുലയ്ക്കുന്നു. അതുവരെ തോന്നാത്ത വികാരക്കൊടുങ്കാറ്റിനാല്‍ അകം ഇളകി മറി യുന്നു. മനസ്സലിവും മനുഷ്യത്വവും കാട്ടാതെ സ്വന്തം അടിയാനെ പിഴിഞ്ഞു രസിക്കുന്ന ആര്‍ത്തി മൂത്ത ജന്മിയുടെ നേരെ കോരനിലുണരുന്ന ്രതിഷേധം ചുഷകനായ ജന്മിക്കുനേരെ ചൂഷിത നായ അടിയാനിലുണരുന്ന ്രതിഷേധമായി രൂപാന്തരപ്പെടുന്നു: “എന്തിന്‌ ഈ തമ്പുരാന്‍ എന്നു പറയുന്നവനെ വിശ്വസിക്കണം. ... അവന്‍ ഈ നെല്ലും പണവും കൂട്ടി സംഭരിച്ച്‌ എന്തുചെയ്യാന്‍ പോന്നു? .... ഈ നെല്ലുണ്ടാക്കുന്നതിന്‌ അയാള്‍ക്ക്‌ 205 എന്തുപാടുവന്നു? അന്നാദ്യമായി അവനു തോന്നി, അവന്റെ ്രയത്നഫലം മുഴുവന്‍ ആ കുനി ചചിരുന്ന്‌ കണക്ക്കൂട്ടുന്ന പിശാച്‌ അപഹരിച്ചെന്ന്‌ ! അവന്റെ ജീവരക്തം ഈറ്റിയൂറ്റി കുടിക്കുന്നു! 2... അവനും കഴിയണം... അവനും അവകാശമുണ്ട്‌. അവന്‍ വേല ചെയ്യുന്നുണ്ട്‌... ആ നെല്ലും പണവും അവന്റെ കൂടിയാണ്‌. ആരുടെയും സയജന്യം വേണ്ട...” അത്താഴക്കരിക്കാടിക്കാണെന്ന്‌ പറഞ്ഞ്‌ പലവട്ടം കെഞ്ചിയിട്ടും തന്റെ ലാഭത്തില്‍ കുറവ്‌ വരുത്താന്‍ ഒരുക്കമല്ലാത്ത ഈസേപ്പമാ പ്പിളയിലെ മുതലാളി ഭീഷണി സ്വരം മുഴക്കുന്നു: “വേണമെങ്കില്‍ ഒരു രുപകൊണ്ടുപോ, ഇവിടെ നെല്ലും പുല്ലുമൊന്നുമില്ല. വേല വേണ്ടെ ങ്കില്‍ പറ്റുള്ളത്‌ തന്നേച്ചു പോ” (രണ്ടിടങ്ങഴി പേജ്‌ 80) നിരാലംബത, അപമാനം, നീതിനിഷേധം, ഒറ്റപ്പെടല്‍, വീര്‍പ്പുമുട്ടല്‍ ഇവയില്‍പ്പെട്ട്‌ പുകയുന്ന അടിയാന്റെ വ്യക്തിബോധം മോചന മാര്‍ഗ്ഗം തേടുന്നു. കണ്‍കണ്ട ദൈവമായ തമ്പുരാന്‍ പിശാചായി പരിണമിച്ചിരിക്കുന്നു. തമ്പാന്റെ ലാഭക്കൊ തിയും ചൂഷണവും കൊണ്ട്‌ നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍ അടിയാനില്‍ നിന്ന്‌ ഭാഷയിലും ഭാവത്തിലുമുള്ള ബഹുമാനം ചോര്‍ന്നു പോകുന്നു. വ്യക്തിത്വം മുറിവേല്‍പ്പിക്കപ്പെടടപ്പോഴാണ്‌ അവന്‍ അവകാശ ചിന്തയിലേക്കും അതിജീവന വഴിയിലേക്കും നീതനാക്കപ്പെടുന്നത്‌. സംഘബോധവും കര്‍ഷകത്തൊഴിലാളി യൂണിയനും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെ ്രചാരത്തോടെയാണ്‌ കേരളീയ സമൂഹഘടന പാശ്ചാത്യവല്‍ക്കരണത്തിലേക്കും ജനാധിപത്യവല്‍ക്കരണത്തിലേക്കും നീങ്ങാന്‍ തുടങ്ങിയത്‌. ജാതിജന്മി വ്യവസ്ഥയില്‍ കൊരുക്കപ്പെടു ഹിന്ദുമതം ജനാധിപത്യവല്‍ക്കരണത്തിന്‌ വിധേയമാ കുന്നതിന്റെ ഫലമായിരുന്നു അതിനകത്തെ സാമുദായികവല്‍ക്കരണം. ബ്രിട്ടീഷ്‌ സഹായത്തോടെ ക്രിസ്ത്യാനികള്‍ സംഘടിത സാമ്പത്തിക ശേഷിയാര്‍ജ്ജിക്കുന്നത്‌ നായര്‍ വിഭാഗത്തില്‍ ഐക്യ ചിന്ത ഉണര്‍ത്തുകയും വിവിധ നായര്‍ ഉപജാതികള്‍ ആഭിജാത്യഭേദം ഉപേക്ഷിച്ച്‌ എന്‍ എസ്‌ എസിനു കീഴില്‍ ഒന്നാവുകയും ചെയ്യുന്നു. ആ സംഘബോധം പരമ്പരാഗത ബ്രാഹ്മണ - ക്ഷത്രിയ മേല്‍ക്കോയ്മയില്‍ നിന്ന്‌ അവരെ മോചിതരാക്കുകയും ചെയ്യുന്നുണ്ട്‌. എസ്‌ എന്‍ ഡി പിയും ഇതേപോലെ ചോവനെയും ഈഴവനെയും ബില്ലവനെയും തീയ്യനെയും ഒറ്റസംഘടനയില്‍ അണി നിരത്തുന്നുണ്ട്‌ എന്നാല്‍ ഈയൊരു സമുദായിക സംഘാടനം പുലയരടക്കമുള്ള അടിയാള വിഭാ ഗത്തില്‍ വിജയം കാണുന്നില്ല. സാധുജനപരിപാലന യോഗത്തിനും പുലയ സമാജത്തിനും ഐക്യ ത്തിന്റെ തുടര്‍ച്ച സൃഷടിക്കാനായില്ല. ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംഘബോധ മില്ലായ്കയും മേധാവിത്വമുള്ള ശക്തിയായി വളരുന്നതിന്‌ ഈ വിഭാഗത്തിന്‌ വിഘാതം സൃഷടിച്ചു. 206 പിന്നീട്‌, രാഷ്ര്രീയവല്‍ക്കരണ പ്രക്രിയയിലും കോണ്‍ഗ്രസുപോലുള്ള മുഖ്യരാഷ്ട്രീയ സംഘട നയുടെ ചാലകശക്തിയായി അധഃകൃതര്‍ പ്രത്യക്ഷപ്പെടുന്നില്ല. സമൂഹശ്രേണിയില്‍ ഉന്നത സ്ഥാന ത്തുള്ള ഗ്രിസ്ത്യന്‍- നായര്‍ വിഭാഗങ്ങളും പിന്നോക്കക്കാരിലെ ഉപരി വര്‍ഗ്ഗക്കാരുമാണ്‌ കോണ്‍ഗ്ര സ്സിന്റെ ്രധാന ശക്തി സ്രോതസ്സാകുന്നത്‌. സമുദായ വല്‍ക്കരണത്തിലും രാഷ്ട്രീയവല്‍ക്കരണ ത്തിലും തഴയപ്പെട്ട അധഃസ്ഥിത ജനതയെ ഏറ്റെടുക്കുന്നത്‌ മുഖ്യമായും കമ്മ്യൂണിസ്ററ്‌ പാര്‍ട്ടിയാ ണ്‌. കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന അധ്വാനവര്‍ഗ്ഗം ജന്മിത്വത്തിനും സാഗ്രാജ്യത്തിനുമെ തിരായ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കരുത്തായി മാറുന്നുമുണ്ട്‌. കോരനും അടിയാ ളരും വിപല്‍സന്ധികളെ നേരിട്ട യുണിയന്‍ രൂപീകരണത്തിലൂടെ സംഘശക്തിയാവുന്നത്‌ സാമൂ ഹിക മാറ്റത്തിന്റെ ചരിത്ര സാക്ഷ്യമാവുന്നുണ്ട. അവനവനില്‍ കുടിയിരിക്കുന്ന ശക്തിയെക്കുറി ച്ചുള്ള അടിയാളന്റെ ബോധം അവന്റെ അബോധത്തിലുറഞ്ഞുപോയിരിക്കുന്നതിന്റെ ചിഗ്രം രണ്ടി ടങ്ങഴിയിലുണ്ട്‌. ഈസേപ്പിന്റെ പാടത്ത്‌ കൃഷിതുടങ്ങും മുമ്പ്‌ തലേന്നത്തെ ലഹരി സല്‍ക്കാര ത്തില്‍ പങ്കുകൊണ്ട്‌ കോരനും ചേന്നനും കുഞ്ഞപ്പിയും ഇട്യാതിരിയും ചേര്‍ന്നുള്ള സംഭാഷണ ങ്ങള്‍ ഇപ്രകാരമാണ്‌: “ഈ പറേരും പെലേരുമില്ലെങ്കില്‌ എങ്ങനാ പുഞ്ചക്കണ്ടം കൃഷിനടക്കുന്നെ?” “പറേനും പൊലേനും ഇല്ലാതെ മന്നിട്ടില്ലല്ലോ” “നമ്മ ഒണ്ടെങ്കിലും നമ്മ മേല എടുത്തില്ലെങ്കില്‌” “എന്ന ചെയ്യും?” “നമ്മ പട്ണിയാകും” “തമ്മ്രാക്കന്മാരും പട്ണിയാകും' “ഇക്കണ്ട നാടെല്ലാം പട്ണി.” (രണ്ടിടങ്ങഴി - പേജ്‌ 27) ജാതി ബോധവും അടിമത്തവും അടിയാളരിലെ സ്വത്വബോധത്തെ അടിച്ചമര്‍ത്തിയതിന്റെ ദൃഷ്ടാന്തമാണിത്‌. സംഘബോധം പകരുന്ന ശക്തി വിലങ്ങുകളെ തട്ടിമാറ്റുന്നു. തൊഴിലാളിക്ക്‌ കൂലിയായി നെല്ല്‌ നിഷേധിക്കുകയും പകരം ചരകം നല്‍കി ലാഭക്കൊതി മൂത്ത ജന്മിമാര്‍ നെല്ല്‌ കൂടിയ വിലക്ക്‌ മറിച്ചു വില്ക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അധ്വാന വര്‍ഗ്ഗം സംഘടിക്കാന്‍ തുടങ്ങി. “അടി നമ്മ ഒന്നിച്ചു നിന്നാലേ കാര്യമൊക്കൂ. തമ്പാക്കന്മാര്‍ ഒരുമിച്ചാ നിക്കുന്നെ -” എന്ന വാചകം ആരും പറഞ്ഞുകൊടുക്കാതെ തന്നെ മുതുപുലകി വരെ പറയുന്നു. പിന്നീട്‌ സ്റ്റേറ്റ്‌ 207 കോണ്‍ഗ്രസ്സുകാരന്റെ വീട്ടില്‍ നിന്ന്‌ നെല്ലുനിറച്ച വള്ളം പറയരും പുലയരും ചേര്‍ന്ന്‌ പിടിച്ചെടു ക്കുന്നു. ഇങ്ങനെ പാവപ്പെട്ടവര്‍ സംഘടിച്ച്‌ ഒന്നായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ അവന ശബ്ദമുണ്ടാവുന്നു. ്രമേണ, പറയരെ മേലാളര്‍ തീറ്റിപ്പോറ്റുന്നുണ്ടെന്നു പറയുമ്പോള്‍, അവനു കൂലികൊടുക്കുന്നത്‌ സയജന്യമെന്ന്‌ പറയുമ്പോള്‍ അതിനു തക്ക മറുപടി പറയാന്‍ അവരുടെ നാവനങ്ങാന്‍ തുടങ്ങുന്നു. അത്‌ ജന്മിമാരുടെ, അടിയാളര്‍ക്ക്‌ നേരെയുള്ള ജന്മിമാരുടെ അടിച്ച മര്‍ത്തലിനോടുള്ള പ്രതികരണങ്ങളുടെ പ്രാരംഭമായി മാറുന്നു. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു വേളയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കു കയാണെങ്കില്‍ യുണിയനു വാഗ്ദാനം ചെയ്യപ്പെട്ട പതിനായിരം രൂപ നിരസിക്കുകവഴി അടി യാന്റെ അസ്തിത്വത്തിന്‌ അതിലുമെത്രയോ മൂല്യമുണ്ടെന്ന്‌ അവര്‍ തിരിച്ചറിയുന്നുണ്ട്‌. തികഞ്ഞ വിധേയത്വത്തില്‍ നിന്ന്‌ അവകാശ ബോധങ്ങളിലേക്ക്‌ ഉണര്‍ന്നതോടെ അവന്റെ ചോദ്യങ്ങളുടെ രീതി മാറിയിരിക്കുന്നു. ദിവസം രണ്ടിടങ്ങഴി നെല്ലും ബാക്കിയ്ക്ക്‌ സര്‍ക്കാര്‍ നിരക്കു പണവും എന്ന നിലയിലേക്ക്‌ കൂലിയുടെ നിരക്ക്‌ മാറുന്നു. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളി അവന്റെ ആദ്യത്തെ പരിമിതമായ അവകാശങ്ങള്‍ യൂണിയന്‍ മുഖാന്തിരം സര്‍ക്കാരിനോട്‌ ആവശ്യപ്പെടു ന്നത്‌ എഴുതിത്തള്ളാനാവാത്ത അവരുടെ സംഘബോധത്തിന്റെ വെളിപ്പെടുത്തലാവുന്നുണ്ട്‌: 'ആ ആവശ്യപ്പെടല്‍ അധികാരര്രകടനവും മുതലാളി വര്‍ഗ്ഗത്തിനും സര്‍ക്കാരിനും ഭവി ഷ്യത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു താക്കീതും കൂടിയായിരുന്നു (രണ്ടിടങ്ങഴി P.93) രാഷ്ട്രീയബോധം സ്വാതന്ത്ര സമരകാലത്തെ കുട്ടനാടന്‍ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച്‌ തകഴിയുടെ വിലയിരുത്തല്‍ ഇപ്രകാരമാണ്‌ : “വലിയ കൃഷിക്കാരെയും വലിയ മുതലാളിമാരെയും ആഡ്്യന്മാരെയുമെല്ലാം പോലെ തന്നെ ചേറിലും ചെളിയിലും കിടന്നു വലഞ്ഞ്‌ പണിയെടുക്കുന്ന പറയനും പുലയരും സ്വാതന്ത്ര്യത്തിന്റെ ആവേശത്തില്‍പ്പെട്ടിരുന്നു. മാര്‍ക്സിയന്‍ ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാ യിരുന്നു തൊഴിലാളി യൂണിയനുകള്‍ അന്നു സംഘടിപ്പിച്ചിരുന്നത്‌. ആ സംഘടന, സ്വാതന്ത്ര്യ സമരത്തിലും സജീവമായി പങ്കെടുത്തു. പക്ഷേ, നാളത്തെ ഇന്ത്യ എങ്ങനെയായിരിക്കണമെന്നു കൂടി അവരാലോചിച്ചു”” വൈകാതെ തന്നെ പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും ഗ്പൃതീക്ഷകള്‍ പകര്‍ന്നുകൊണ്ട്‌ രാഷ്ടീയ സ്വാതന്ത്യം കൈവരുന്നു. ്രായപൂര്‍ത്തിവോട്ടവകാശവും രസമുള്ള മുവര്‍ണ്ണക്കൊടിയും (ഇത്‌ ചെങ്കൊടിയായിരുന്നു വെന്ന്‌ പിന്നീട തകഴി തിരുത്തുന്നുണ്ട്‌.) ആര്‍പ്പു 208 വിളികള്‍ക്കു പകരം 'ജേ വിളിയും രാഷ്ട്രീയ മാറ്റത്തിന്റെ പ്രതിനിധാനങ്ങളാവുന്നു. എന്നാല്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം, ആഗ്രഹിക്കുന്ന സ്വപ്നങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും വിഭാവനം ചെയ്യുന്ന സമത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ചെന്നെ ത്തിക്കുമോ എന്ന ആശങ്കയും പങ്കുവെക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ആശങ്കകള്‍ അസ്ഥാന ത്താണെന്ന്‌ അടിയാളരുടെ രാഷ്രീയ ബോധ്യത്തിലുന്നിയ ര്രവര്‍ത്തനങ്ങളും മാറ്റങ്ങളും ചരി ശ്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്‌: “പറയനും പുലയനും ഒന്നുവളര്‍ന്നതായി തോന്നി. അവന്റെ ശബ്ദത്തിന്‌ കട്ടികൂടി. അവ നു നെല്ലുകൂലി അളക്കുന്നത്‌ അവന്റെ മുമ്പാകെ വേണമെന്ന്‌ അവന്‍ പറയുന്നു. കൂലി ഇടങ്ങഴി നിറച്ചളക്കണം. അവന്റെ ജീവിതരീതിയില്‍ക്കൂടി മാറ്റങ്ങള്‍ വന്നു. ” കൂലി കൂടുതല്‍ ചോദിക്കുമ്പോള്‍ അത്‌ ആവശ്യപ്പെടുന്നത്‌ ചില കണക്കുകളുടെയും കൂടി പശ്ചവാത്തലത്തിലാണ്‌. മുമ്പ്‌ ജന്മിയുടെ ചോദ്യത്തിനുമുമ്പില്‍ വിധേയത്വത്തോടെ തലയാട്ടിയി രുന്ന സ്ഥാനത്ത്‌, മാറുന്ന കാലത്ത്‌ ഒരു തത്വശാസ്ത്രം തന്നെ അതിന്റെ പിന്നിലുണ്ട്‌. കമ്യൂണിസ മാണ്‌ ആ തത്വശാസ്ത്രം. ആ പ്രത്യയശാസ്ത്രം പകരുന്ന ആശയപരമായ കരുത്തും സംഘ ബോധത്തിലൂന്നിയ ഉര്‍ജ്ജവുമാണ്‌ അവനെ അവകാശബോധത്തിലേക്കു നയിക്കുന്നത്‌. അധ്വാ നവര്‍ഗ്ഗം ജാതി മത ഭേദമെന്യേ ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌ സംഘടിത വിഭാഗ ക്കാരുടെ ഇടയില്‍ “ദൈവനീതി അപകടത്തിലായെ ന്ന ്രചാരണത്തിനു വഴിവെക്കുന്നു. കമ്യൂ ണിസത്തില്‍ നിന്നുള്ള അവരുടെ “വിമോചന സമരം' പള്ളികളിലും അമ്പലങ്ങളിലും ഉള്ള നേര്‍ച്ച കളായും പ്രാര്‍ത്ഥനകളായും മാറുന്നുണ്ട്‌. പുതിയ ലോകനിര്‍മ്മിതി വര്‍ഗ്ഗസമരം പുതിയ സമൂഹസ്യഷ്ടിയാണ്‌ ലക്ഷ്യം വെക്കുന്നത്‌. സ്വാതന്ത്ര്യത്തിലും സമ ത്വത്തിലുമധിഷ്ഠിതമായ ഒരു പുതുലോകം അതു സ്വപ്നം കാണുന്നുണ്ട്‌. കോരനുള്‍പ്പെടെയുള്ള കര്‍ഷക വര്‍ഗ്ഗത്തെ മുന്‍നിര്‍ത്തി തകഴി രൂപപ്പെടുത്തുന്ന ആ സ്വപ്നം വര്‍ഗ്ഗ വിപ്ലവത്തിലൂടെ സാധ്യമാകാന്‍ ഇരിക്കുന്ന പുതിയ ലോകനിര്‍മിതിയാണ്‌. “ ജാതിമതാദി പഴഞ്ചന്‍ സാമൂഹ്യ വ്യവസ്ഥയുടെ അവശിഷ്ടങ്ങളൊന്നും തകരാതെ നില്‍ക്കുന്നുണ്ടെങ്കിലും മുതലാളിത്തം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹ വ്യവസ്ഥയിലെ ഭരണാധികാരി വര്‍ഗ്ഗങ്ങളെ അധികാരസ്ഥാനത്തു നിന്നു മാറ്റലും മുതലാളിത്തത്തിന്റെതടക്കം എല്ലാ പഴഞ്ചന്‍ സാമൂഹ്യ വ്യവസ്ഥകളെയും തട്ടിത്തകര്‍ത്ത്‌ സോഷ്യലിസ്റ്റ്‌ വ്യവസ്ഥ കെട്ടിപ്പടു ക്കുന്നതിനുള്ള കളം ഒരുക്കലു”“മാണ്‌ വര്‍ഗ്ഗ വിപ്ലവത്തിന്റെ ഇന്ത്യന്‍ ലക്ഷ്യങ്ങളുടെ കാത 209 ലെന്ന്‌ ഇ.എം.എസ്‌ സൂൂചിപ്പിക്കുന്നുണ്ട്‌. അധികാരി വര്‍ഗ്ഗം മര്‍ദ്ദക ഉപകരണങ്ങളിലൂടെ അധ്വാനവര്‍ഗ്ഗത്തെ സകല ശക്തിയുമുപയോഗിച്ച്‌ പ്രതിരോധിക്കുന്നുവെങ്കിലും ്രതിഷേധങ്ങള്‍ അനിവാര്യമായ വിപ്ലവത്തിനു വഴിമാറുന്നത്‌ “രണ്ടിടങ്ങഴി’*യില്‍ കാണാം. പടച്ചാലിലെ കൂട്ടക്കൊ ലയില്‍ അനേകം പേര്‍ കൊല്ലപ്പെടുന്നു. “എത്രപേര്‍ മരിച്ചു, എന്തിനായി വെടിവെച്ചു, വെടിവെപ്പു നടന്ന സാഹചര്യം, വെടിവെപ്പ്‌ ഒഴിവാക്കാമായിരുന്നില്ലേ, മരിച്ചവര്‍ എന്തിനായി മരിക്കാന്‍ തയ്യാ റായി” - തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ കേവലാന്വേഷണങ്ങള്‍ക്കപ്പുറം പുതിയ വ്യവസ്ഥിതി ക്കുവേണ്ടിയുളള വെമ്പലും അന്വേഷണവുമാവുന്നു. സ്വകാര്യ താല്പര്യങ്ങള്‍ എത്രമാത്രം ശക്തി യോടെ ശ്രമിച്ചാലും സമൂുഹേച്ഛയെ തടഞ്ഞുവെക്കാനാവില്@ലെന്നതിന്റെ തെളിവായി ഭരണവ്യന്ദം പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട്‌. അങ്ങനെ സമൂഹ നിര്‍മ്മിതിയില്‍ മുമ്പ പുറന്തള്ളപ്പെട്ടവര്‍ഗ്ഗം പുതിയ സാമൂഹ്യ വ്യവസ്ഥിതിയില്‍ അതിന്റെ അസ്തിത്വം കണ്ടെത്തു ന്നു. സാമാന്യജനതയുടെ അഭിലാഷങ്ങള്‍ വകവെച്ചുകൊടുക്കാന്‍ നിര്‍ബന്ധിതമായ രാഷ്ട്രീയ അവസ്ഥ വര്‍ഗ്ഗരഹിതമായ സാമൂഹ്യസൃഷ്ടിയെ ലക്ഷ്യമാക്കി വളരുകതന്നെ ചെയ്യും എന്ന പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്യുന്നു. വെളുത്തയും പുതുതലമുറയും അഭിമാനത്തോടെ പണിയെടുക്കാനുള്ള കൃഷിഭൂമിയും വിയര്‍പ്പിനെ മാനിക്കുന്ന കൂലി യുമാണ്‌ കര്‍ഷകന്‍ കാണുന്ന വലിയ സ്വപ്‌നം. മണ്ണും കൂലിയും എല്ലാകാലത്തും ഉള്ളവന്റെയും ഇല്ലാത്തവന്റെയും സമൂഹനിലയെ രൂപപ്പെടുത്തിയ സാമ്പത്തികമുദ്രകളാണ്‌. അവയിലുള്ള അവ കാശത്തിന്റെയും അധിനിവേശത്തിന്റെയും സാമൂഹ്യ രാഷ്രീയ മൂല്യം തിരിച്ചറിയുന്നിടത്താണ്‌ വര്‍ഗ്ഗ താല്പര്യങ്ങളുടെ പ്രസക്തി നിലകൊളളുന്നത്‌. ഒറ്റയൊറ്റയായി രൂപപ്പെടുന്ന അധ്വാന വര്‍ഗ്ഗത്തിന്റെ തിരിച്ചറിവുകള്‍ സംഘടിതബോധത്തിലേക്കും ആഗ്രഹസാക്ഷാത്കാരത്തിലേക്കും നയിക്കുക തന്നെ ചെയ്യും എന്നതിന്റെ സൂചനയിലാണ്‌ തകഴി നോവല്‍ അവസാനിപ്പിക്കുന്നത്‌. ചാത്തന്‍ ചിരുതയ്ക്കൊപ്പം കുഞ്ഞിനെ കോരന്‍ കൈമാറുമ്പോള്‍ നടന്നതും നടക്കാനിരിക്കുന്ന തുമായ വിപ്ലവവീര്യം ്രകടമാക്കിക്കൊണ്ട്‌ പരിസരങ്ങളില്‍ നിന്ന്‌ മുദ്രാവാക്യംവിളികള്‍ ഉയരു ന്നുണ്ട്‌. കണ്ട സ്വപ്നവും ഏറ്റ ദനത്യവും വരുംതലമുറ സാക്ഷാത്കരിക്കുകതന്നെ ചെയ്യുമെന്ന സൂചനയായി “കൃഷിഭൂമി കര്‍ഷകന്‍ എന്ന്‌ ഏറ്റു പറഞ്ഞുകൊണ്ട്‌ വെളുത്തയുടെ കുഞ്ഞു മുഷ്ടി ആകാശത്തേക്ക്‌ ഉയരുന്നു. കോരന്‍ അച്ഛന്റെ പേരു തന്നെയാണ്‌ മകനു നല്‍കിയിട്ടുള്ളത്‌. ആ മനുഷ്യന്‍ ആണ്ടോടാണ്ട്‌ പതിനായിരപ്പറ നിലം കൃഷി ഉണ്ടായിരുന്ന കൃഷിക്കാരന്റെ വേലക്കാ 210 രനായി എട്ടാം വയസ്സില്‍ ജോലിക്കു കയറിയ അടിയാനായിരുന്നു. എത്രയോ കോടി പറ നെല്ല്‌ കൊയ്തും വിതച്ചും എത്രയോ ഉദരങ്ങളെ അയാള്‍ തീറ്റിപ്പോറ്റിയിരുന്നു. 62ാം വയസ്സില്‍ മരിച്ച പ്പോള്‍ ആറടി മണ്ണുപോലും അനുവദിക്കപ്പെടാത്ത ജന്മിത്വത്തിന്റെ നന്ദികേടാണ്‌ കോരനെക്കൊണ്ട്‌ അയാളെ വെള്ളത്തിലേക്ക്‌ കെട്ടിത്താഴ്ത്താന്‍ നിര്‍ബന്ധിതനാക്കുന്നത്‌. അങ്ങനെ ചവിട്ടിത്താ ഴ്ത്തപ്പെട്ട പഴയ വെളുത്തയില്‍ നിന്ന്‌ മുഷ്ടിചുരുട്ടി ഉയരുന്ന പുതിയ വെളുത്തയിലേക്കുള്ള ദൂരം കേരളത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉത്ഥാന ചരിത്രമായി പരിണമിച്ചിരിക്കുന്നു. ചിരുതയിലെ സ്രതീഅവബോധവും വിപ്ലവവീര്യവും ഉത്തരവാദിത്വവും ലക്ഷ്യബോധവും പ്രകടിപ്പിക്കുന്ന അടിയാത്തിയാണ്‌ ചിരുത. എന്നാല്‍ കോരന്റെ കര്‍മ്മവീരതയ്ക്കും ചാത്തന്റെ ത്യാഗവീരതയ്ക്കും മുമ്പില്‍ അവളുടെ വിപ്ലവവീര്യവും ജീവിതാവബോധവും ശ്രദ്ധിക്കപ്പെടാതെയോ വിലമതിക്കപ്പെടാതെയോ പോവുന്നുണ്ട്‌. സുഹൃ ത്തിന്റെ ആശ്രിതനായി കഴിഞ്ഞുപോരുമ്പോള്‍ “എന്നും ഇങ്ങനെ മല്ലോന്റെം തറേ കെടന്നാ മതിയോ” എന്നും പാടത്ത്‌ ജീവന്‍ കളഞ്ഞ്‌ ഉണും ഉറക്കവുമില്ലാതെ അധ്വാനിക്കുമ്പോള്‍ “നെല്ലുണ്ടായാല്‍ തമ്പ്വാക്കന്മാര്‍ കൊണ്ടുപോകും അവറു നമ്മളെ ത്പ്ാക്കാന്മാരാന്നോ? എന്നും കോരനു മുനമ്വേ അവളിലെ സ്ത്രീ ചേതന ചിന്തിക്കുന്നുണ്ട്‌. ചാത്തന്റെ സേവനങ്ങളും സുരക്ഷി തത്വവും അനുഭവിക്കുമ്പോഴും നാടുമുഴുവന്‍ സമരവീര്യത്താല്‍ (്തസിച്ചു നില്‍ക്കെ ഒരു പെണ്ണിനെ ഓര്‍ത്ത്‌ കുടിലില്‍ ചടഞ്ഞു കൂടിയിരിക്കുന്ന അയാളോട്‌ അവള്‍ക്ക്‌ പുച്ഛവും ലജ്ജയും തോന്നു ന്നുണ്ട്‌. എല്ലാം മറന്ന്‌ ഒരാട്ടാട്ടീട്ട്‌ ഇറങ്ങിപ്പോ ചൂലേ എന്നു പോലും പറയാന്‍ ഉള്ളിലുറങ്ങുന്ന വിപ്ലവവീര്യം അവളെ പ്രേരിപ്പിക്കുന്നുണ്ട്‌. കോരനിലൂടെ പകര്‍ന്നു കിട്ടുന്ന ലോകാവബോധം നാട്ടിലെ ഹതഭാഗ്യകളായ സഹോദരിമാരെ കാണാനും പരിചയപ്പെടാനും അവരുടെ ദാരുണക ഥകൾ നേരില്‍ പറഞ്ഞു കേള്‍ക്കാനും പ്രേരിപ്പിക്കുന്നുണ്ട്‌. സ്ര്രീകളുടെ ര്രശ്നങ്ങളെ അഭിസം ബോധന ചെയ്യാനും ഏറ്റെടുക്കാനും അവരുടേതായ ഒരു യോഗം ഉണ്ടാക്കിയാല്‍ കൊള്ളാമെന്നും ചിരുത ആഗ്രഹിക്കുന്നുണ്ട്‌. അന്തര്‍ജനങ്ങളെ അടുക്കളയില്‍ നിന്ന്‌ അരങ്ങത്തേക്ക്‌ കടന്നു വരാന്‍ ആഹ്വാനം ചെയ്യുന്ന നവോത്ഥാന കാലത്ത്‌ മുഖ്യധാരയുടെ ദൃഷ്ടിപഥത്തിന്‌ പുറത്ത്‌ ചേറുപാ ടത്ത്‌ അതിനു സന്നദ്ധയായി നില്‍ക്കുന്ന അടിയാത്തിയുടെ പ്രതിനിധിയായിത്തീരുന്നുണ്ട്‌ ചിരു തയെങ്കിലും അവളിലെ ഉര്‍ജ്ജത്തെ തകഴി പ്രവ്യത്തിപഥത്തിലേക്കുയര്‍ത്തുന്നില്ലയെന്നതാണ്‌ യാഥാര്‍ത്ഥ്യം. 211 രണ്ടിടങ്ങഴി - നവോത്ഥാനത്തിന്റെ വര്‍ഗ്ഗപരമായ തലം അധ്വാനവര്‍ഗ്ഗം സംഘബോധത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ അവകാശപ്പെട്ട ഇടം പിടിച്ചെടുക്കുന്നതിന്റെ ചരിശ്രമാണ്‌ രണ്ടിടങ്ങഴി. ഇന്ദുലേഖയിലെ പൂവരങ്ങില്‍ നിന്ന്‌ രണ്ടി ടങ്ങഴിയിലെ ചേറുനിലത്തെത്തുമ്പോള്‍ നവോത്ഥാനത്തിന്റെ ഉണര്‍വ്വു വന്നെത്തുന്ന വഴിയും പ്രകടമാവുന്ന രീതിയും വൃത്യസ്ത തലങ്ങളിലാണ്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ഫ്യൂഡല്‍ ഘടന യുടെ അകത്ത്‌ സംഘര്‍ഷം സൃഷ്ടിക്കുമ്പോള്‍ വര്‍ഗ്ഗബോധമാണ്‌ അടിയാളരെ വിമോചനത്തി ലേക്കാനയിക്കുന്നത്‌. ഇന്ദുലേഖയിലെയും അയല്‍ക്കാരിലെയും “ജന്മി രണ്ടിടങ്ങഴിക്കാലത്ത്‌ മുത ലാളിയായി പരിണമിക്കുന്നു. ചുഷകനെങ്കിലും അനുകമ്പ കാട്ടിയിരുന്ന പഴയ ജന്മി പുതിയ കാലത്ത്‌ സ്വാര്‍ത്ഥനും കുടിലമൂര്‍ത്തിയുമായി മാറുന്നു. ഭക്ഷ്യവസ്തു എന്ന നിലയില്‍ നിന്ന്‌ നെല്ല്‌ ലാഭമുണ്ടാക്കിത്തരുന്ന ഒരു ചരക്കായി പരിണമിക്കുന്നു. കൊളോണിയല്‍ മുതലാളിത്തമാണ്‌ അടിയാളരെ പട്ടിണിക്കിട്ടുകൊണ്ട്‌ നെല്ലിനെ കരിഞ്ചന്തയിലേക്കെത്തിക്കുന്നത്‌. അത്‌ ജന്മി-കുടി യാന്‍ സംഘര്‍ഷത്തിനു വഴിവെക്കുന്നു. മാധവനെപ്പോലെ (ഇന്ദുലേഖ) വിദ്യാഭ്യാസം നേടിയോ ദിവാകരനെ (അയല്‍ക്കാര്‍) പ്പോലെ വിദ്യയ്ക്കൊപ്പം സാമൂദായിക നേതൃപദവിയുടെ ആനുകൂല്യം കൂടി നേടിയോ അല്ല കോരനുള്‍പ്പെടെയുള്ള വിഭാഗം ശക്തിനേടുന്നത്‌. നിരക്ഷരതയും ജാതീയ തയും ഉണ്ടാക്കിയ അനാഥത്വത്തെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പകര്‍ന്ന വര്‍ഗ്ഗബോധത്തിലൂടെ അതിജീ വിക്കാന്‍ ശ്രമിക്കുന്നു. അത്‌ സമൂഹത്തില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു ജാതിയേ ഉള്ളു എന്ന തിരിച്ചറിവിലേക്ക്‌ അവരെ നയിക്കുന്നു. ജന്മിയിലെ മുതലാളിയെ അടിയാനിലുണരുന്ന തൊഴിലാളി വര്‍ഗ്ഗബോധം സംഘശക്തിയിലൂടെ നേരിടുന്നു. ജനാധിപത്യ പ്രകിയയില്‍ പങ്കാ ളിത്തം കിട്ടുന്നതോടെ സംഘബോധത്തിന്റെ മൂല്യം അവര്‍ തിരിച്ചറിയുകയും നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പിടിച്ചു വാങ്ങുകയും ചെയ്യുന്നു. പകര്‍ന്നു കിട്ടിയ രാഷ്്രീയഅവബോധം പുതിയ ലോക നിര്‍മ്മിതിക്കായുള്ള കൂട്ടായ്മയില്‍ അടിയാളരെയും പങ്കാളികളാക്കുന്നുണ്ട്‌. രക്തം ചിന്തുന്ന വര്‍ഗ്ഗവിപ്ലവത്തിന്‌ സാക്ഷ്യം വഹിക്കുന്നുവെങ്കിലും നല്ലൊരു നാളെയെ അത്‌ കൊണ്ടു വരിക തന്നെ ചെയ്യുമെന്ന ഉറച്ച ്രതീക്ഷ പുതു തലമുറക്ക്‌ വിശ്വാസപൂര്‍വ്വം കൈമാറുകയും ചെയ്യുന്നു. അടിക്കുറിപ്പുകള്‍ 1. എം.ആര്‍.ചന്ദ്രശേഖരന്‍, കേരളത്തിലെ പുരോഗമന സാഹിത്യ (പസ്ഥാനത്തിന്റെ ചരിത്രം, ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1999, പേജ്‌ 165 2. തകഴി ശിവശങ്കരപ്പിള്ള, ഓര്‍മ്മയുടെ തീരങ്ങളില്‍ നാഷണല്‍ ബുക്‌ സ്റ്റാള്‍, കോഴിക്കോട്‌, 1985, പേജ്‌ 189 212 3. തകഴി ശിവശങ്കരപ്പിള്ള, ഏകാന്ത പഥികന്‍, മഞ്ജുഷ പബ്ദലിക്കേഷന്‍സ്‌ കൊല്ലം, 1969, പേജ്‌ 14 4. പി. ഭാസ്‌ക്കരനുണ്ണി, കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, കേരള സാഹിത്യ അക്കാ ദമി, തൃശ്ശൂര്‍ 2005, പേജ്‌ 50 5. കവിയൂര്‍ മുരളി, ദലിത്‌ സാഹിത്യം കറന്റ്‌ ബുക്‌സ്‌, 2001, പേജ്‌ 70 6. ഗ്രദീപന്‍ പാമ്പിരികുന്ന്‌, ദലിത്‌ സനന്ദര്യശാസ്ത്രം ഡി.സി. ബുക്‌സ്‌, കോട്ടയം, 2011, പേജ്‌ 77 7. കെ.എന്‍.പണിക്കര്‍, സ്വത്വരാഷ്ട്രീയം തെക്കന്‍ ഏഷ്യയില്‍ (ലേഖനം), മതേതരം, ഇന്ത്യന്‍ മതേതരത്ൃക്കുറിച്ചുള്ള തീക്ഷണ വിചാരങ്ങള്‍, റാസ്ബെറി ബുകസ്‌, കോഴിക്കോട്‌, പേജ്‌ 147 8. ഗ്പദീപന്‍ പാമ്പിരികുന്ന്‌, തെളിയുന്ന ജാതിയും പിളരുന്ന വര്‍ഗ്ഗവും (ലേഖനം), മതേതരം, ഇന്ത്യന്‍ മതേതരത്വക്കുറിച്ചുള്ള തീക്ഷ്ണ വിചാരങ്ങള്‍, റാസ്ബെറി ബുക്‌സ്‌, കോഴിക്കോട്‌, പേജ്‌ 156 9. സുനില്‍. പി. ഇളയിടം, വീണ്ടെടുപ്പുകള്‍, മാര്‍കസിസവും ആധുനികതാവിമര്‍ശനവും കേരള ശാസ്ത്രസാഹിതൃ പരിഷത്ത്‌, 2013, പേജ്‌ 182 10. സുനില്‍. പി. ഇളയിടം, വീണ്ടെടുപ്പുകള്‍, മാര്‍ക്സിസവും ആധുനികതാവിമര്‍ശനവും കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌, 2013, പേജ്‌ 59- 60 11. തകഴി ശിവശങ്കരപ്പിള്ള, രണ്ടിടങ്ങഴി, ഡി.സി.ബുക്‌സ്‌, കോട്ടയം, 2005, പേജ്‌ 34 12. തകഴി ശിവശങ്കരപ്പിള്ള, രണ്ടിടങ്ങഴി, ഡി.സി.ബുക്‌സ്‌, കോട്ടയം, 2005, പേജ്‌ 34 13. അശോക കുമാര്‍. വി, രോഗം തരുന്ന വെളുത്ത ചോറ്‌, ആശട്ടര്‍ മീഡിയ, തൃശ്ശൂര്‍, 2011, പേജ്‌ 10 14. ദീപന്‍ പാമ്പിരികുന്ന്‌, ദലിത്‌ സനന്ദര്യശാസ്ത്രം ഡി.സി.ബുകസ്‌, കോട്ടയം, 2011, പേജ്‌ 92 15. ്രദീപന്‍ പാമ്പിരികുന്ന്‌, ദലിത്‌ സനന്ദര്യശാസ്ത്രം, ഡി.സി.ബുക്‌സ്‌, കോട്ടയം, 2011, പേജ്‌ 92 16. തകഴി ശിവശങ്കരപ്പിള്ള, രണ്ടിടങ്ങഴി, ഡി.സി.ബുക്‌സ്‌, കോട്ടയം, 2005, പേജ്‌ 67 17. ഡോ.പി. വേണുഗോപാലന്‍, തകഴി വഴി, കേരളഭാഷ ഇന്‍സ്ററിറ്റ്യട്ട, തിരുവനന്തപുരം, 1991, പേജ്‌272 18. തകഴി, രണ്ടിടങ്ങഴി, പേജ്‌, 97 19. ഇ.എം.എസ്‌, മാര്‍കസിസം ഒരു പാഠപുസ്തകം, ചിന്ത പബ്ലിക്കേഷന്‍സ്‌, തിരുവനന്തപുരം, 2009, പേജ്‌ 106 213 അദ്ധ്യായം ആറ്‌ “നന്‍ൂപപുപ്പുക്കൊരാനേണ്ടാര്‍ന്ന്‌!” ദേശീയ്രപസ്ഥാനത്തിലൂന്നിയ സാമുദായിക ഉണര്‍വു] അനുഭവങ്ങളുടെ വൈപുല്യം കൊണ്ടും ഭാഷയുടെ സനന്ദര്യം കൊണ്ടും അനുവാചകരെ വിസ്മയിപ്പിക്കുന്ന എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ്‌ ബഷീര്‍. സാമൂഹികം, രാഷ്ട്രീയം, മതപരം, പാരിസ്ഥിതികം, ആത്മീയം, വ്യക്തിപരം, കുടുംബപരം തുടങ്ങി ബഹുതല സ്പര്‍ശി യായ ജീവിതത്തിന്റെ അടരുകളെ ഒരേ സമയം ദാര്‍ശനികമായ ഗരവത്തോടെയും നര്‍മ്മരസി കതയുടെ ലാളിത്യത്തോടെയും ബഷീര്‍ അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തെ അതിന്റെ തനി മയില്‍ ആവിഷ്ക്കരിക്കുന്ന മയലിക പ്രതിഭയുടെ ഉടമയാണ്‌ ബഷീര്‍. ജീവിതാനുഭവങ്ങളുടെ കലാപരമായ ആവിഷ്ക്കാരം കൊണ്ട്‌ സ്വന്തം രചനകളെ ആത്മകഥയുടെ തലത്തിലേക്കും, അവ തരണം കൊണ്ട്‌ അനനുകരണിീയമായ ഭാഷാലോകത്തിലേക്കും എത്തിക്കുവാന്‍ ഈ എഴുത്തുകാ രന്‌ കഴിഞ്ഞിട്ടുണ്ട്‌. ഭിക്ഷക്കാര്‍, വേശ്യകള്‍, കള്ളന്മാര്‍, സ്വവര്‍ഗ്ഗാനുരാഗികള്‍, ജയില്‍പ്പുള്ളികള്‍ തുടങ്ങി ജീവി തത്തിന്റെ വെളിമ്പുറവാസികളുടെ ജീവിതബോധവും സ്വപ്നങ്ങളുമൊക്കെ ബഷീര്‍ സാഹിത്യ ത്തിലൂടെ മുഖ്യധാരയിലേക്ക്‌ കടന്നുവരുന്നു. സാഹിത്യത്തിന്റെ നടപ്പു പാരമ്പര്യങ്ങളില്‍ അധി ഷ്ഠിതമായ നായികാ-നായക സങ്കല്‍പങ്ങളെ അതിലംഘിച്ചുകൊണ്ട്‌ പുതിയ മാതൃകകള്‍ അവ തരിപ്പിച്ചുകൊണ്ടിരുന്ന നവോത്ഥാന കാലത്ത്‌ പുറത്തു വന്ന ബഷീറിന്റെ രചനകള്‍ വൈവിധ്യ പൂര്‍ണ്ണമായ തലങ്ങള്‍ ഉള്‍ക്കൊളളുന്നുണ്ട്‌. അതിലൊന്ന്‌ എം.പി. പോള്‍ “ബാല്യകാലസഖി'യുടെ അവതാരികയില്‍ ചുണ്ടിക്കാട്ടുന്ന സാമുദായിക തലമാണ്‌: “ബഷീര്‍ അവര്‍കളുടെ ഈ കൃതി നമ്മുടെ മദ്ധ്യേ നിവസിക്കുന്ന ഒരു ഗണനീയമായ ജനവിഭാഗത്തോട്‌ ഇതരവിഭാഗങ്ങള്‍ക്കു പൂര്‍വ്വാധികം ഹൃദയബന്ധമുണ്ടാക്കാന്‍ പര്യാപ്തമാണെന്നു മാത്രമേ എനിക്കു പറയുവാനു ള്ളൂ.” കേരളത്തിലെ ഗണനീയ വിഭാഗമായിരുന്ന മുസ്ലീം സമൂഹം ബഷീറിന്റെ കാലം വരേയ്ക്കും മലയാള സാഹിത്യത്തിന്റെ അവതരണ ഭൂമികയില്‍ കാര്യമായി അഭിസംബോധന ചെയ്യപ്പെട്ടിരു ന്നില്ല. ആ വിഭാഗത്തില്‍ തന്നെയുള്ള ഒരാള്‍ അതുവരെ സാഹിത്യവീക്ഷണത്തിനു വിധേയമാ കാത്ത ഒരു സമൂഹത്തിന്റെ ജീവിതതലങ്ങളെ യാഥാര്‍ത്ഥ്യ ്രതീതിയോടെ ആവിഷക്കരിക്കുന്ന തിന്റെ സവിശേഷത ബഷീര്‍ സാഹിത്യത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ്‌. ബഷീര്‍ 214 തന്നെ “ഓര്‍മയുടെ അറകളില്‍” മലയാളത്തില്‍ പുതിയൊരു മുസ്ലീം സാഹിത്യം സൃഷ്ടിക്കുക എന്ന സാഹിത്യ ദത്യത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്നുമുണ്ട. ബഷീര്‍ അന്നു തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം അനുസരിച്ച്‌ മലയാള നോവലുകളില്‍ ‘മുസ്ലീം സമുദായം കള്ളന്മാരുടെയും കൊല പാതകികളുടെയും നീച-നീചന്മാരുടെയും സമൂഹമായിരുന്നു.” ഇങ്ങനെ മുസ്ലീം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുന്ന മുന്‍ധാരണയിലധിഷ്ഠി തമായ സാഹിത്യവീക്ഷണത്തില്‍ നിന്നുള്ള “സാമുദായിക്‌ വിമോചനം സാധ്യമാക്കുക എന്ന തായിരുന്നു അത്‌. കാലവും കഥാകാലവും 1908ല്‍ വൈക്കത്തിനടുത്ത്‌ തലയോലപ്പറമ്പില്‍ ജനിച്ച ബഷീര്‍, പരമ്പരാഗത ഖുര്‍ആന്‍ പഠനത്തോടൊപ്പം വൈക്കത്തെ ഇംഗ്ലീഷ്‌ സ്ക്കൂളില്‍ വിദ്യാഭ്യാസം നിര്‍വ്ൃഹിച്ചു. അന്ന്‌ മുസ്ലീം സമൂഹത്തില്‍ സാധാരണ വിദ്യാഭ്യാസം പോലും അപൂര്‍വ്വമായ ഒരു കാലമായിരുന്നു. ഉന്നത വിദ്യാഭ്യാസം നല്‍കി മകനെ സമുദായത്തിലെ എണ്ണപ്പെട്ട ഒരാളാക്കിത്തീര്‍ക്കണമെന്ന്‌ ബഷീ റിന്റെ പിതാവ്‌ ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ്‌ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം ബഷീറിനെ ഇംഗ്ലീഷ്‌ സ്ക്കൂളില്‍ ചേര്‍ക്കുന്നത്‌. ബഷീറിന്റെ ആംഗലഭാഷാപഠനം മുസ്ലീം ജനത യുടെ ആശയത്തിനും മതവിശ്വാസത്തിനും നിരക്കാത്തതാണെന്ന വാദം ഉല്പതിഷ്ണുവായ പിതാവ്‌ തള്ളിക്കളയുകയാണുണ്ടായത്‌. മുസ്ലീങ്ങള്‍ വിദ്യാഭ്യാസം ചെയ്താല്‍ കാഫിറായിപ്പോ കുമെന്ന്‌ മുസ്ലിയാക്കന്മാര്‍ ഗ്പസംഗിച്ചു നടന്ന കാലമായിരുന്നു അത്‌. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്യസമരത്തില്‍ പങ്കെടുക്കുകയും അദ്ധ്യാപകന്റെ “പൂരല്‍ക്കഷായ്‌ ഭീഷണി നിലനില്‍ക്കെ ഖദര്‍ ധരിച്ച്‌ സത്യാഗ്രഹ പന്തലുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ആരാധന മൂത്തപ്പോള്‍ ബഷീര്‍, വൈക്കത്ത്‌ എത്തിയ ഗാന്ധിജിയെ സന്ദര്‍ശിക്കുന്നു. ദേശീയസമരാവേശം നിലവിട്ടപ്പോള്‍ വീടുവിട്ടു ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ കള്ളവണ്ടി കയറി കോഴിക്കോട്ടെത്തി. അത്‌ പോലീസ്‌ മര്‍ദ്ദനത്തിലും ജയില്‍വാസത്തിലുമാണ്‌ കലാശിക്കു ന്നത്‌. അന്ന്‌ ഏറ്റുവാങ്ങിയ (്രൂരമര്‍ദ്ദനം ഗാന്ധിജിക്കു പകരം ഭഗത്സിങ്ങിനെ മാതൃകാ പുരുഷ നായി മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ നിമിത്തമായി. എറണാകുളം താവളമാക്കിയുള്ള ്രവര്‍ത്തന വേളയില്‍ “ഉജ്ജീവനം', ഗ്രകാശനം' പോലുള്ള വാരികകളില്‍ “പ്രഭ്‌ എന്ന തൂലികാനാമത്തില്‍ തീപ്പൊരി ലേഖനങ്ങളെഴുതിയപ്പോള്‍ അവ നിരോധിക്കപ്പെടുകയും തുടര്‍ന്ന്‌ നില്‍ക്കക്കള്ളിയി ല്ലാതെ നാടുവിടേണ്ടിയും വന്നു. പത്തുവര്‍ഷത്തോളം നീണ്ടുനിന്ന ഉത്തരേന്ത്യന്‍ യാത്രയില്‍ പല സ്ഥലങ്ങളില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ട വൈവിദ്ധ്യപൂര്‍ണ്ണമായ അനുഭവ ലോകങ്ങ 215 ളിലൂടെ അലഞ്ഞുതിരിഞ്ഞു. കാശ്മീരിലും അജ്മീരിലും ഹിമാലയത്തിലുമൊക്കെ സൂഫിയായും സന്യാസിയായും ജീവിച്ചു. കപ്പലില്‍ സനദി അറേബ്യയുടെയും ആ(്രിക്കയുടെയും തീരത്തെ ത്തി. മടങ്ങിയെത്തിയശേഷം എറണാകുളത്ത്‌ “ബഷീര്‍സ്‌ ബുക്സ്റ്റാള്‍” ആരംഭിച്ചു. എഴുത്ത്‌ ഒരു മുഴുവന്‍സമയ ജീവിതവൃത്തി എന്ന ഉപാധിയായി മാറിയിട്ടില്ലായിരുന്ന അന്ന്‌ പട്ടിണി കിടന്നുതന്നെ എഴുതി. അക്കാലത്തെ എഴുത്തിനെയും ജീവിതാവസ്ഥകളെയും കുറിച്ച്‌ ബഷീര്‍ എഴുതുന്നുണ്ട്‌: “എന്തൊരു കാലമായിരുന്നു അത്‌! കാല്‍ രൂപയുണ്ടെങ്കില്‍ ഒരു ദിവസത്തെ ജീവിതം കുശാ ലായിരുന്നു. കാല്‍രൂപാ........... കാല്‍ രൂപ പോയിട്ട കാല്‍ കാശു കിട്ടാത്ത ദിവസങ്ങളുണ്ടായിരു ന്നു...... ആഴ്ചകള്‍........... മാസങ്ങള്‍.........വര്‍ഷങ്ങള്‍............എല്ലാം............. ഉല്‍ക്കണ്ഠയോടെ തന്നെ നീറി നീറി ജീവിച്ചു. ശോഭനമായ ഭാവിയില്‍ ഉറച്ച വിശ്വാസത്തോടെ തന്നെ ജീവിച്ചു”. “ദീപം” പര്രത്തില്‍ “ഹതഭാഗ്യയായ എന്റെ നാട്‌ എന്ന പേരില്‍ എഴുതിയ ലേഖനം “ധര്‍മ്മ രാജ്യം” എന്ന പേരില്‍ പുസ്തകമാക്കി. (1938ല്‍ ദീപം പ്രതം നിരോധിച്ചു) കവി ബോധേശ്വരന്‍ അവതാരിക എഴുതിയ ഈ പുസ്തകത്തിന്റെ കാലം വരെ മുഹമ്മദ്‌ ബഷീര്‍ എന്ന പേരിലാണ്‌ അദ്ദേഹം എഴുതിപ്പോന്നത്‌. 1940ലെ “ഫരീദുദ്ദീന്‍ അത്താര്‍; അത്ഭുതകരമായ സന്യാസം” എന്ന പേരില്‍ 1940ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ലേഖനത്തോടു കൂടിയാണ്‌ വൈക്കം മുഹമ്മദ ബഷീര്‍ എന്ന പേര്‍ സ്ഥിരപ്പെട്ടത്‌. “ധര്‍മ്മരാജ്യം' മുതല്‍ “ചെവിയോര്‍ക്കുക അന്തിമ കാഹളം” (1992) വരെ എണ്ണം കൊണ്ട്‌ കുറവെങ്കിലും ഗുണസമ്പന്നമായ മുപ്പത്തിയൊന്നോളം മനലിക രച നകളാണ്‌ ബഷിറിന്റേതായുള്ളത്‌. ഇവയില്‍ പ്രേമലേഖനം (1943), ബാല്യകാലസഖി (1944), ശബ്ദങ്ങള്‍ (1948), ഓര്‍മ്മക്കുറിപ്പ്‌ (1946), “നൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!(1951), വിശപ്പ(1954), പാത്തുമ്മായുടെ ആട്‌(1959), മതിലുകള്‍ (1965), ചിരിക്കുന്ന മരപ്പാവ(1975) തുടങ്ങിയവ പലതല ങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടു ശ്രദ്ധേയമായ രചനകളാണ്‌. നവോത്ഥാനകാല സാഹിത്യചരിത്രത്തിലെ വഴിത്തിരിവു പ്രദര്‍ശിപ്പിക്കുന്ന കൃതി കേശവദേവിന്റെ “ഓടയില്‍ നിന്ന്‌” (1944) ആണെങ്കിലും ശില്പഭദ്രതയിലും ഉള്ളടക്കത്തിലും ആവിഷക്കാര മികവിലും ശ്രദ്ധേയമായ രചന ബാല്യകാല സഖി (1944)യാണ്‌. ബിഭത്സ രസഭാവത്തോടെ വ്യവസ്ഥാവിമര്‍ശനം നടത്തുന്ന രചനയാണ്‌ “ശബ്ദങ്ങള്‍”. വേലിക്കെട്ടുകള്‍ മറികടന്ന്‌ പ്രണയത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ നടന്നു കയറുന്ന വരാണ്‌ “പ്രേമലേഖനത്തിലെ കേശവന്‍ നായരും സാറാമ്മയും. തൊട്ടടുത്ത തടവറയിലെ കാണ പ്പെടാത്ത വ്യക്തിയുമായി പ്രേമാനുഭൂതി പങ്കുവെക്കുന്ന “മതിലുകള്‍” ധ്വന്യാത്മകത നിറഞ്ഞ രചനയായിത്തീരുന്നു. സ്വന്തം കുടുംബത്തിന്റെ കഥപറയുന്നതിലൂടെ “പാത്തുമ്മായുടെ ആടില്‍ 216 സാമുദായിക അനാചാരങ്ങളെ പരിഹാസ രൂപേണ വിമര്‍ശനവിധേയമാക്കുകാണ്‌ ബഷീര്‍. ഭുതകാ ല്രതാപം പൊക്കിപ്പിടിച്ചുകൊണ്ട്‌ സ്വയം നശിക്കുന്ന യാഥാസ്ഥിതിക മുസ്ലീം സമുദായത്തിന്‌ തിരിച്ചറിവിന്റെ സന്ദേശം നല്‍കുകയാണ്‌ '“ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” എന്ന രചന. ദ്രാവിഡഭാഷാപണ്ഡിതനായ ആ.ഇ. ആഷര്‍ ബഷീറിന്റെ മൂന്നു കൃതികള്‍ - “ബാല്യകാലസഖി, “പാത്തുമ്മായുടെ ആട്‌, “ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, എന്നിവ യഥാ(്രമം 'Child Hood Friend, ‘Me Grandad Ad an Elephant’, 'Pattumma's Goat' എന്നിങ്ങനെ എഡിന്‍ബറോ യൂനിവേഴ്‌സിറ്റി ്രസ്സിലുടെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മുന്‍ അധ്യായത്തില്‍ വിശദീകരിച്ച ഗ്രകാരത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ പ്രകടമാവുന്ന റിയലിസത്തിലും ശാസ്ത്രീയ വീക്ഷണത്തിലുമുന്നിയ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ കാലാവസ്ഥ തന്നെയാണ്‌ ബഷീറിന്റെ എഴുത്തിന്റെയും പശ്ചാത്തലം. 1935ല്‍ ഇന്ത്യ യില്‍ പുരോഗമന സാഹിത്യത്തിന്റെ (Progressive Literature) തരംഗമുണ്ടാവുകയും മലയാള ത്തില്‍ തകഴിയും കേശവദേവും പൊന്‍കുന്നം വര്‍ക്കിയുമൊക്കെ തങ്ങളുടെ കൃതികളിലൂടെ സോഷ്യലിസ്റ്റ്‌ റിയലിസത്തിന്റെ ഭാവതലങ്ങള്‍ ആവിഷക്കരിക്കുകയും ചെയ്തുകൊണ്ടിരുന്ന കാല മായിരുന്നു അത്‌. നിലനില്‍ക്കുന്ന വ്യവസ്ഥിതിയിലെ അനീതികളെ അവതരിപ്പിക്കാന്‍ സാഹി ത്യത്തെ ബോധപൂര്‍വ്വമായ ഉപകരണമാക്കുന്നവരുടെ ഗണത്തില്‍ ബഷീറിനെ കാണാനാവില്ല. എന്നാല്‍ പട്ടിണി, പാരതന്ത്ര്യം, യുദ്ധം, തൊഴിലില്ലായ്മ, ജാതിവ്യവസ്ഥ, അന്ധവിശ്വാസം, തുട ങ്ങിയ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അസമത്വങ്ങള്‍ തന്നെയാണ്‌ ബഷീര്‍സാഹിത്ൃത്തിന്റെ പ്രതിപാദ്യവിഷയം. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധം ദേശീയ (പസ്ഥാനത്തിന്റെ അലയൊലികള്‍ ഇന്ത്യയി ലൊട്ടാകെ അലയടിച്ചിരുന്ന കാലമാണ്‌. ഗാന്ധിജിയും നെഹ്റുവുമൊക്കെ മുന്നോട്ടു വെക്കുന്ന മതേതര ദേശീയബോധ്യങ്ങള്‍ ബഷീറിനെയും സ്വാധിനിച്ചിരുന്നു. “ഓര്‍മ്മക്കുറിപ്പി'നുള്ള മുഖ വുരയില്‍ ബഷീര്‍ അക്കാലത്തെ ഓര്‍മ്മിക്കുന്നുണ്ട്‌: *ചഷംംംംംം ഇതില്‍ നിങ്ങള്‍ക്കു വേദനിക്കാന്‍ ഒന്നും കാണുകയില്ല. എങ്കിലും പോലീസുകാര്‍, രാജകിങ്കരന്മാരായ ഭരണാധികാരികള്‍, ധാര്‍ഷ്ട്യത്തിന്റെയും ഹുങ്കിന്റെയും വിളയാട്ടങ്ങള്‍, ഭീഷ ണികള്‍. എത്രയെത്ര പോലീസ്‌ ലോക്കപ്പുകള്‍! എത്രയെത്ര ജയിലുകള്‍ക........! മരണത്തെ പേടിക്കാത്ത ശൂരവീരപരാക്രമികളായ ദേശാഭിമാനികള്‍. ഭാരതീയരായ യുവ തീയുവാക്കന്മാര്‍. ഒരുപാടു പേരെ തൂക്കിക്കൊന്നു. 217 മര്‍ദ്ദനങ്ങള്‍! മര്‍ദ്ദനങ്ങളുടെ ഘോരഘോരമായ അട്ടഹാസങ്ങൾ. പൊന്നുതമ്പുരാന്‍! അടി യന്‍! റാന്‍! നായര്‍ പട്ടാളം” ഇതില്‍ സൂചിതമാവുന്ന രാഷ്ട്രീയ സാമുഹ്യാദര്‍ശങ്ങള്‍ തന്നെയാണ്‌ പുരോഗമന സാഹിത്യ്രസ്ഥാനത്തിന്റെ സാഹിതീയ വീക്ഷണങ്ങളില്‍ വായിക്കാനാവുകയെങ്കിലും ബഷീര്‍ പ്രത്യക്ഷത്തില്‍ ഏതെങ്കിലും പക്ഷത്തിന്റെയോ ്രത്യയശാസ്ത്രത്തിന്റെൈയോ പതാകാവാഹക നാവുന്നില്ല എന്നു മാത്രം. അഥവാ ഇതേ രാഷ്ട്രീയ അസ്ഥിരതയും ജീര്‍ണ്ണതകളും സാമ്പ ത്തിക അസമത്വങ്ങളും അവതരണ വിഷയമാക്കുന്നതിലൂടെ ബഷിറിയന്‍ രചനകള്‍ മുന്നോട്ടു വെക്കന്ന ആദര്‍ശം സോഷ്യലിസ്റ്റ്‌ റിയലിസത്തിലൂന്നിയതു തന്നെയാണെന്നു കാണാം. മര്‍ദ്ദക ഭാണത്തിനെതിരെ ശബ്ദിക്കുകയും ശിക്ഷിക്കപ്പെട്ട ജയിലില്‍ കിടക്കുമ്പോള്‍ ജയിലിനെ പൂങ്കാ വനമാക്കുകയും ചെയ്യുന്ന മനസ്സ്‌ - അത്‌ മുന്‍ചൊന്നവരില്‍ നിന്ന്‌ വേറിട്ട ഒരു മനസ്സും വേറിട്ട ഒരു ദാര്‍ശനികതയുമാണെന്ന്‌ പ്രദീപന്‍ പാമ്പിരികുന്ന്‌ വിലയിരുത്തുന്നുണ്ട്‌: “ആധുനികതയുടെ കൊടിപ്പടം ബഷീറില്‍ സന്നിഗ്ദ്ധമായിത്തീര്‍ന്നത്‌ ബഷീറിന്‌ പ്രസ്ഥാ നങ്ങളില്ലാത്തതുകൊണ്ടാണ്‌. അതേ കാലം തകഴിയും കേശവദേവും മനുഷ്യരപസ്ഥാനങ്ങളുടെ പതാകാവാഹകരായിരുന്നു. കാരുണ്യമായിരുന്നു ബഷീറിന്റെ ആദര്‍ശവും (്പസ്ഥാനവും. ഗ്രപ ഞ്ചമായിരുന്നു ബഷീറില്‍ സ്ഥലം. അതിനാല്‍ മനുഷ്യര്‍ കെട്ടിയ മതിലുകളെല്ലാം ബഷിീറില്‍ ഫലിതമായി മാറി. "Why should | be free" എന്ന്‌ അദ്ദേഹം അമ്പരന്നു. സ്വയമേവ തകര്‍ന്നു പോയ സാഗ്രാജ്യാതിര്‍ത്തികള്‍ ബഷീറില്‍ കാണുന്നത്‌ ഈ ആസ്തികതയാലാണ്‌.” ഇങ്ങനെ തനതായ സാഹിത്യാദര്‍ശവും രാഷ്്രീയവീക്ഷണവും രൂപപ്പെടുത്തിയ എഴുത്തു കാരനാണ്‌ ബഷീര്‍. സമകാലികരായ സാഹിത്യകാരന്മാരുടെ കാഴ്ചപ്പാടുകളോട്‌ ചേര്‍ന്നു പോകെ ത്തന്നെ അദ്ദേഹം വ്യത്യസ്തയാര്‍ന്ന ഭാവവും ഭാഷയും സൃഷടിച്ചു. കൊടികളൊന്നും കൈയ്യേ റൃതില്ലെങ്കിലും മാനവികതയും പുരോഗമനപരതയും സാഹിത്യാദര്‍ശമായി. രാഷ്ടത്തിന്റെ സ്വാത ന്ത്രത്തിനു വേണ്ടിയുള്ള സ്വയം ബോധ്യത്തിലധിഷഠിതമായ സ്വാതന്ത്യദാഹമാണ്‌ ബഷിറിലെ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയത്‌. കോണ്‍ഗ്രസ്‌ എന്നുപറയുമ്പോള്‍ മഹാത്മാഗാന്ധി, ഇന്ത്യന്‍ സ്വാതന്ത്രം, അഹിംസ, സത്യം തുടങ്ങിയ വ്യക്തികളും ഗ്രസ്ഥാനങ്ങളും മൂല്യങ്ങളുമൊക്കെ യാണ്‌ പില്‍ക്കാലത്തും മനസ്സില്‍ രൂപപ്പെടുകയെന്നത്‌ ബഷീര്‍ എഴുതുന്നുണ്ട്‌. അതിപുരാതന രാജ്യമായ ഭാരതത്തിലെ മഹത്തായ സംസ്ക്കാരത്തെ ഓര്‍ത്ത്‌ ബഷീര്‍ അഭിമാനം കൊള്ളുകയും ഒപ്പം ദീര്‍ഘദൃഷ്ടിയില്ലാത്ത അന്നത്തെ ചില നേതാക്കളുടെ വിഭജന മോഹങ്ങള്‍ക്കു വിധേയ മായി ഇന്ത്യ വെട്ടിമുറിക്കപ്പെട്ടതോര്‍ത്ത്‌ ദു:ഖിക്കയും ചെയ്യുന്നുണ്ട്‌. “ഞാന്‍ ഒരു പഴയ കോണ്‍ഗ്ര 218 സുകാരനാണെന്ന്‌ പറയുന്ന ബഷീര്‍ സ്വാതന്ത്ര്യാനന്തര കാലത്ത്‌ ഇടതും വലതുമുള്ള പാര്‍ട്ടി കളില്‍ കടന്നുകൂടുന്ന ജീര്‍ണ്ണതകളെ കണക്കിനു വിമര്‍ശിക്കുന്നുമുണ്ട്‌. സാമൂഹ്യ - രാഷ്ട്രീയ വീക്ഷണങ്ങള്‍ പോലെ തന്നെ തനതായ സാമുദായിക വീക്ഷണത്തിന്റെയും ഉടമയാണ്‌ ബഷീര്‍. തന്റെ രചനകളിലൂടെ അദ്ദേഹം ഭൂതകാലത്തെയും നടപ്പുകാലത്തെയും സാമുദായികാവസ്ഥകളെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതു കാണാം. മുസ്ലീം സമുദായത്തിന്റെ കേരളീയ പശ്ചാത്തലം കൊളോണിയല്‍ ആധുനികത കൊണ്ടുവരുന്ന പരിവര്‍ത്തനങ്ങളിലേക്കും ദേശീയ സ്വാതന്ത്രസമര പശ്ചാത്തലം ഒരുക്കുന്ന സാമൂഹ്യരാഷ്ട്രീയ ചലനങ്ങളിലേക്കും മുഖം കൊടു ക്കുന്നതു വരെ കടുത്ത യാഥാസ്ഥിതികത്വത്തില്‍ പുലര്‍ന്നു പോന്ന സമുദായമായിരുന്നു കേര ളത്തിലെ മുസ്ലീം സമൂഹം. മതപരമായ അജ്ഞതയും അന്ധവിശ്വാസങ്ങളും അവരെ അടിമുടി ഗ്രസിച്ചിരുന്നു. യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തിയിരുന്നതിനാല്‍ ഖുര്‍-ആന്‍ സ്വന്തം ഭാഷ യിലൂടെ പഠിക്കാന്‍ തയ്യാറാവാതിരിക്കുകയും അര്‍ത്ഥമറിയാതെ യാന്ത്രികമായ ഉരുവിടല്‍ മാത്ര മാക്കിത്തീര്‍ക്കുകയും ചെയ്തു. മതത്തിന്റെ ആധികാരികത അവകാശപ്പെട്ടു നടന്ന മുസ്ലീം പുരോ ഹിതന്മാരുടെയും സിദ്ധന്മാരുടെയും വ്യാഖ്യാനങ്ങളിലും ഭാവനകളിലും വിശ്വാസികള്‍ ഭയപുര സ്തരം കുരുങ്ങിക്കിടന്നു. മതവിശ്വാസത്തില്‍ മാത്രമല്ല ഭാഷ, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം, ജീവിതവീക്ഷണം തുടങ്ങി ജീവിതത്തിന്റെ സകലതലങ്ങളിലും പ൬രോഹിത്യത്തിന്റെ വികലവീക്ഷണങ്ങള്‍ പിടിമുറു ക്കിയിരുന്നു. ഹിന്ദു മുസ്ലീമിനെ മേേച്ചനായി കണക്കാക്കിയപ്പോള്‍ മുസ്ലീം ഹിന്ദുവിനെ കാഫി റായി കണക്കാക്കി. ഭാഷയെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ നിമിത്തം മലയാളം കാഫിറിന്റെയും ഇംഗ്ലീഷ്‌ നരകത്തിന്റെയും ഭാഷയായി കരുതപ്പെട്ടു. ഇതിനാല്‍ പൊതുവിദ്യാഭ്യാസത്തില്‍ നിന്ന്‌ സമുദായം സാമാന്യമായും സ്ത്രീകള്‍ പൂര്‍ണ്ണമായും അകറ്പ്പെടു. അര്‍ത്ഥം അറിയാതെ വിശ്വാസികള്‍ ഖുര്‍-ആന്‍ വായിക്കുകയും അഞ്ചുനേരം നിസ്‌ക്കരി ക്കുകയും ചെയ്തു പോന്നു. മുസ്ലീയാക്കന്മാര്‍ പള്ളികളില്‍ വെച്ചു നടത്തുന്ന രാ്രസംഗങ്ങളില്‍ നിന്നു കിട്ടുന്ന കെട്ടുകഥകള്‍ നിറഞ്ഞ അറിവായിരുന്നു അവര്‍ക്ക്‌ ഇസ്ലാമിനെക്കുറിച്ചുള്ള അറി വ്‌. അക്ഷരശുദ്ധിയോടെ മലയാള ഭാഷ സംസാരിക്കാന്‍ കഴിയുന്ന മുസ്ലിയാക്കന്മാര്‍ പോലും കുറവായിരുന്നു. കള്ളിത്തുണിയുടുത്ത്‌ അരയില്‍ കൈപ്പത്തി വീതിയിലുള്ള അരപ്പടു കെട്ടി, അതില്‍ നീളമുള്ള ഒരു കത്തി തിരുകി, നാലു മുലയുള്ള തൊപ്പി ധരിച്ച്‌ നിസ്ക്കാരത്തഴമ്പുള്ള രൂപമായിരുന്നു പഴയകാല സാഹിത്യ-കലാ പ്രകടനങ്ങളിലെ മുസ്ലീം പുരുഷന്‍. 219 പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തി ലുമായി രൂപപ്പെട്ട സാമൂഹ്ൃയനവോത്ഥാന പ്രസ്ഥാനങ്ങള്‍ വൃത്യസ്ത ജാതിമതവിഭാഗങ്ങളില്‍ വിവിധ രീതിയിലാണ്‌ സ്വാധീനം ചെലുത്തുന്നത്‌. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം, അച്ചടി ശാലകള്‍, നീതി നിര്‍വ്വഹണ ക്രമങ്ങള്‍, വാര്‍ത്താവിനിമയ ഗതാഗത സനകര്യങ്ങള്‍, ശാസ്ത്രീയ വീക്ഷ ണം, യുക്തിബോധം എന്നിവ ജനങ്ങളുടെ ഭതികവും ബനദ്ധികവുമായ ഉണര്‍വ്വിനു പ്രേരക മായി. അച്ചടിശാലകള്‍ വന്നത്‌ സംസ്കൃതപദ ജടിലതയില്‍ നിന്ന്‌ വാമൊഴി ഗദ്യഭാഷയിലേ ക്കുള്ള മാറ്റത്തിനു വഴിതെളിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സാമൂഹ്യര്രവര്‍ത്തനത്തിനുള്ള കേന്ദ്ര ങ്ങളായി. (ബ്രിട്ടീഷ്‌ കോടതികള്‍ നീതിനിര്‍വൃഹണത്തിന്റെ ജാതി-മത-മേൽ -കീഴ്‌ ഭേദമില്ലായ്മ യുടെ വിതരണ കേന്ദ്രങ്ങളായി. മേൽജാതിക്കാരില്‍ നിന്നും കാരണവന്മാരില്‍ നിന്നുമൊക്കെ യുള്ള നിയന്ത്രണങ്ങളില്‍ നിന്നും വിധേയത്വങ്ങളില്‍ നിന്നും മുക്തരായി വിദ്യ നേടിയ യുവാ ക്കള്‍ ഉദ്യോഗം നേടി സാമ്പത്തിക സ്വാതന്ത്രൃത്തിലേക്കു പ്രവേശിക്കാന്‍ തുടങ്ങി. ശ്രീനാരായ ണഗുരു-അയ്യങ്കാളി തുടങ്ങിയ പരിഷക്കര്‍ത്താക്കളാല്‍ പ്രചോദിതരായ അവര്‍ണ്ണ വിഭാഗം സ്വത്വ -സാമൂഹ്ൃയബോധങ്ങളിലേക്ക്‌ ഉണരാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടില്‍ രൂപപ്പെട്ടു വന്ന സ്വാത ന്ര്രസമര പ്രസ്ഥാനം ജനതയെ മതേതര ജനാധിപത്യ കൂട്ടായ്മയിലേക്കും ദേശീയബോധ ത്തിലേക്കും നയിച്ചു. അങ്ങേയറ്റം മതബദ്ധമായിരുന്ന മുസ്ലീം സമൂഹം പതുക്കെയാണെങ്കിലും ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നുണ്ട്‌. യാഥാസ്ഥികതയില്‍ നിന്ന്‌ മോചനം നേടി കാലത്തിന്റെ മാറ്റ ങ്ങളെ അഭിമുഖീകരിക്കാനും ഉള്‍ക്കൊള്ളാനും ആഹ്വാനം ചെയ്തുകൊണ്ട്‌ മുസ്ലീം സമൂഹ ത്തിലും ധാരാളം സാമൂഹ്യപരിഷ്ക്കര്‍ത്താക്കള്‍ ഉണ്ടായിട്ടുണ്ട്‌. സനാഉല്ല മക്തി തങ്ങള്‍ (1847 -1912) വക്കം അബ്ദുള്‍ ഖാദര്‍ മയലവി (1873-1932) മനലാനാ ചാലിലകത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി (1856-1919) തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായി പൊതുജീവിതമാ രംഭിച്ച സന്യാളഉല്ല മക്തിതങ്ങള്‍ കേരളത്തിലെ മുസ്ലീം പരിഷക്കരണവാദികളില്‍ പ്രധാനിയായി രുന്നു. പരിഷ്ക്കാരങ്ങളോട്‌ ചേര്‍ന്നു നില്‍ക്കാന്‍ സമുദായത്തെ സന്നദ്ധമാക്കാന്‍ ഇംഗ്ലീഷ്‌ വിദ്യാ ഭ്യാസം ആര്‍ജ്ജിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ അദ്ദേഹം ബോധവല്‍ക്കരണം നടത്തി. മലയാ ളവും ഇംഗ്ലീഷും പഠിക്കുക വഴി മതാഭിമാനം, ജനാഭിമാനം, ദേശാഭിമാനം എന്നീ മുന്നു മലിക ബോധ്യങ്ങള്‍ സമൂഹത്തിനുണ്ടാവുകയും ഇതിലൂടെ ഭനതികാഭിവൃദ്ധിയും സാംസ്കാരിക പുരോ ഗതിയും കൈവരുമെന്നും മക്തിതങ്ങള്‍ ഉദ്ബോധിപ്പിച്ചു. ഇസ്ലാമിന്റെ പേരില്‍ പൊന്നാനിയില്‍ 220 നിന്നു പുറപ്പെടുന്ന യാഥാസ്ഥിതിക ശാസനകളെ അക്കാലത്ത്‌ അദ്ദേഹം രൂക്ഷമായി വിമര്‍ശി ക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. അറബിമലയാളം ലിപി പരിഷ്ക്കരണത്തിലൂടെ മതവിദ്യാഭ്യാസത്തെ ആധുനിക വിദ്യാഭ്യാ സത്തോടു ചേര്‍ത്തു നിര്‍ത്തിയ പണ്ഡിതനാണ്‌ മാലാനാ ചാലിലകത്ത്‌ കുഞ്ഞഹമ്മദ ഹാജി. “കേരളത്തിന്റെ സര്‍ സയ്യിദ്‌” എന്നു വിശേഷിക്കപ്പെടുന്ന ഇദ്ദേഹം നിരവധി പാഠശാലകള്‍ സ്ഥാപി ക്കുകയും സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുക്കുകയും ചെയ്തു. മക്തി തങ്ങളുടെ പുരോഗമനമുഖത്തിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചയാണ്‌ വക്കം അബ്ദുള്‍ ഖാദര്‍ മനാലവി (1873-193മ)ൃയില്‍ കാണാനാവുക. യാഥാസ്ഥിതിക ശക്തികള്‍ അതിശക്തമായി നിലകൊണ്ട വേളയിലും വക്കം മനലവി യുക്തിചിന്തയ്ക്കും സാമൂഹിക മാറ്റത്തിനും വേണ്ടി ്രവര്‍ത്തിച്ചു. മതസംബന്ധമായ മാലിക പഠനങ്ങളിലൂടെ മുസ്ലീം സമുദായത്തെ അന്ധവിശ്വാ സങ്ങളില്‍ നിന്നും അജ്ഞതയില്‍ നിന്നും അദ്ദേഹം മോചിപ്പിക്കാന്‍ ശ്രമിച്ചു. ഇസ്ലാമിന്റെ ആന്ത രിക വിശുദ്ധിയിലും പുരോഗമന ചേതനയിലും വിശ്വാസമര്‍പ്പിച്ച മലവി രാജഭരണത്തിനെ തിരെ ശബ്ദമുയര്‍ത്തുകയും ദേശീയ വികാരം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. രാമകൃഷണപി ള്ളയുടെ നേതൃത്വത്തില്‍ നടത്തിയ “സ്വദേശാഭിമാനി” പ്രതത്തിനു വേണ്ട അച്ചുകൂടം 1905ല്‍ ബ്രിട്ടനില്‍ നിന്ന്‌ ഇറക്കുമതി ചെയ്തത്‌ മയലവിയായിരുന്നു. അല്‍ ഇസ്ലാം (1918) എന്ന അറബിമല യാളപ്രതവും ദീപിക (1931) യും മുസ്ലീം നവോത്ഥാനത്തിന്റെ സന്ദേശങ്ങളെ ജനങ്ങളിലെത്തി ക്കാന്‍ മനലവി ഉപയോഗപ്പെടുത്തിയവയായിരുന്നു. കേരളത്തിലെ മുസ്ലീം സമുദായത്തിലെ സമു ന്നത മാര്‍ഗ്ഗദര്‍ശിയായിരുന്ന വക്കം മയലവി 1922ല്‍ ഗാന്ധിജി തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തെക്കണ്ട്‌ സംഭാഷണം നടത്തുകയുണ്ടായി. കോണ്‍ഗ്രസ്‌-ഖിലാഫത്ത്‌ പ്രസ്ഥാനത്തി ലൂടെയാണ്‌ (1920-21) മുസ്ലീം സമുദായത്തില്‍ സംഘടിത രാഷ്ര്രീയവല്‍ക്കരണത്തിന്റെ നാമ്പ്‌ കിളിര്‍ക്കുന്നത്‌. കാലത്തെ ഉള്‍ക്കൊള്ളാത്ത ഒരു സമുദായത്തിനും നിലനില്‍പ്പില്ലെന്നും ഉദരനി മിത്തം ആത്മീയ ഗുരുക്കന്മാരായ മതസിദ്ധന്മാരുടെ വേഷം കെട്ടി നടക്കുന്ന മുഡ്രബുദ്ധികളുടെ ദുര്‍ബോധനങ്ങള്‍ക്ക്‌ അടിമയായിപ്പോവരുതെന്നും മലവി സമൂഹത്തെ ഓര്‍മ്മപ്പെടുത്തുകയു ണ്ടായി. മുസ്ലീങ്ങളെ ദേശീയ പ്രസ്ഥാനവുമായി ബന്ധിപ്പിക്കാനും അവരുടെ ഇടയില്‍ നവീനാശയ ങ്ങളും വിദ്യാഭ്യാസ രീതികളും പ്രചരിപ്പിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു മുഹമ്മദ്‌ അബ്ദുറഹ്മാന്‍. മുസ്ലീം പുരോഹിതന്മാര്‍, യാഥാസ്ഥിതികന്മാര്‍, ധനവാന്മാര്‍ എന്നിവ രുടെ ശക്തമായ എതിര്‍പ്പിനെ അദ്ദേഹം ധീരമായി നേരിട്ടു. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത്‌ 221 അബ്ദുറഹ്മാന്‍ കഠിനമായ മര്‍ദ്ദനമേറ്റുവാങ്ങിയിരുന്നു. സ്വാതന്ത്യസമരകാലത്ത്‌ മുസ്ലീം ലീഗിനെ ഹിന്ദുക്കള്‍ക്കെതിരായി വര്‍ഗീയമായി ഉപയോഗിക്കാന്‍ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ പരമാവധി ശ്രമി ചചിരുന്നെങ്കിലും അതു തിരിച്ചറിഞ്ഞവരായിരുന്നു മുഹമ്മദ്‌ റഹ്മാനെപ്പോലെയുളള യഥാര്‍ത്ഥ ദേശീയവാദികള്‍. 1930ല്‍ കോഴിക്കോടു വെച്ചു നടന്ന ഉപ്പുസത്യാഗ്രഹ സമരത്തില്‍ ഇതരസമു ദായങ്ങള്‍ക്കൊപ്പം ധാരാളം മുസ്ലീംയുവാക്കളും പങ്കെടുക്കുകയുണ്ടായി. വൈക്കം സെയ്തുമുഹ മ്മദിനൊപ്പം അന്ന്‌ സാഹിതൃകാരനായി അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്ത ബഷീറും പങ്കെടുത്തി രുന്നു. മുഹമ്മദ്‌ അബ്ദുറഹ്മാനടക്കമുള്ള അന്നത്തെ നേതാക്കള്‍ക്കെല്ലാം കൊടിയ മര്‍ദ്ദന മേല്‍ക്കേണ്ടി വരുന്നുണ്ട്‌. പിന്നീട്‌ കെ.കേളപ്പന്‍, ഇ. മൊയ്തു മനലവി തുടങ്ങിയവര്‍ക്കൊപ്പം ബഷീറും രാഷ്ര്രീയ തടവുകാരനായി കണ്ണൂര്‍ ജയിലില്‍ ശിക്ഷയേല്‍ക്കുകയും ചെയ്യുന്നുണ്ട്‌. മുന്‍ചൊന്ന സാമൂഹ്യ പരിഷക്കര്‍ത്താക്കള്‍ക്കൊപ്പം ധാരാളം പരിഷ്ക്കരണ പ്രസ്ഥാനങ്ങളും നേതാക്കളും മുസ്ലീം സമുദായത്തെ ഉണര്‍വ്വിന്റെ പാതയിലേക്കു നയിച്ചു. ഉത്തരേന്ത്യന്‍ സഞ്ചാരത്തിനും ദേശീയ സ്ധവ്വാതന്ത്യസമരപഥങ്ങളിലെ ആരവങ്ങള്‍ക്കും ശേഷം എഴുത്തിലൂടെയാണ്‌ ബഷീര്‍ തന്റെ സാമൂഹ്യരാഷ്ട്രീയവീക്ഷണങ്ങള്‍ സമൂഹവുമായി പങ്കുവെക്കുന്നത്‌. യാഥാസ്ഥിതിക വീക്ഷണങ്ങള്‍ക്കടിപ്പെട്ടുപോയ സമുദായത്തെ യാഥാര്‍ത്ഥ്യ ബോധത്തിലേക്കുണര്‍ത്താനുദ്ദേശിച്ചുളള സാഹിത്യപരിശ്രമങ്ങള്‍ ബഷീറിന്റെ രചനകളില്‍ കാണാ നാവും. എന്തുകൊണ്ട്‌ സമൂഹത്തിനും സമുദായത്തിനും ഈ ദുര്‍ഗതി വന്നുപെട്ടു എന്നും എന്താ ണതിനെ മറികടക്കാനുള്ള മാര്‍ഗ്ഗമെന്നുമുള്ള പരോക്ഷമായ ഓര്‍മ്മപ്പെടുത്തലുകളും ഉത്തരങ്ങളും അന്വേഷണങ്ങളും വിലയിരുത്തലുകളുമാവുന്നുണ്ട്‌ സുക്ഷ്മാര്‍ത്ഥത്തില്‍ ചില രചനകള്‍. അവ യിലൂടെ, അനാചാരങ്ങളെ പുണര്‍ന്ന സാമുദായിക നേതൃത്വവും പ൬രോഹിത്യവും നിഷ്ക്ക രുണം പരിഹസിക്കപ്പെടുന്നു. ഒപ്പം, ശരിയായ മതബോധനത്തിലൂടെയും കാലത്തിനൊത്ത വിദ്യാ ഭ്യാസത്തിലൂടെയും സംസ്ക്കാരത്തിലേക്കും പരിഷ്ക്കാരത്തിലേക്കുമുള്ള സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. അന്ധവിശ്വാസം, നിരക്ഷരത, സ്ത്രീധനം, അനാചാരങ്ങള്‍, ആഭിജാത്യശ്രമം തുട ങ്ങിയ അനവധിയായ പ്രതിലോമകര വീക്ഷണങ്ങള്‍ക്കെതിരായ സാഹിതീയ വിമര്‍ശനങ്ങള്‍ ബഷീറിന്റെ രചനകളില്‍ വായിച്ചെടുക്കാം. മിഷണറിമാര്‍ തുറന്നുവെച്ച വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ വഴി മലയാളമോ ഇംഗ്ലീഷോ പഠിക്കു ന്നതിലൂടെ ഭാഷാ സംവേദനം സാധ്യമാക്കപ്പെട്ടു. എഴുത്തിലേക്കും അറിവിലേക്കുമുള്ള നോട്ടം ഇതരസമുദായങ്ങളിലെന്ന പോലെ മുസ്ലീംസമുദായത്തിലും പതുക്കെയാണെങ്കിലും ഉണര്‍വ്വിന്റെ നാന്ദി കുറിക്കുന്നു. ജീവിതത്തെയും സംസ്ക്കാരത്തെയും കുറിച്ചുളള ആധുനിക ജീവിതവീക്ഷ 222 ണങ്ങള്‍ മുസ്ലീം സമുദായത്തെയും സ്വാധീനിക്കാന്‍ തുടങ്ങി. മതബദ്ധമായിരുന്ന മുസ്ലീം സമൂ ഹത്തിന്‌ മതവിദ്യാഭ്യാസം പൌ൬രോഹിത്യൃത്തിന്റെ ഇടനിലയില്ലാതെ സ്വയാര്‍ജ്ജിത വിദ്യയിലൂ ടെയും കരഗതമാവാന്‍ തുടങ്ങിയത്‌ മാറ്റങ്ങള്‍ക്ക്‌ കാരണമായി. വര്‍ഗീയതയും ഖിലാഫത്തും ദ്വിരാഷ്ട്രവാദവുമൊക്കെയായി കൂടിക്കുഴഞ്ഞിരുന്ന രാഷ്്രീയാന്തരീക്ഷത്തില്‍ കൃത്യമായ രാഷ്ട്രീയവീക്ഷണവും ദേശീയബോധവും സമുദായത്തിലുണര്‍ത്തുക എന്നത്‌ ശ്രമകരമായ ദയത്ൃ മായിരുന്നു. മുസ്ലീംലീഗിന്റെയും ജിന്നയുടെയും രാഷ്രീയ ആവശ്യങ്ങളെ തിരസ്ക്കരിക്കാനും ഗാന്ധിജിയും മുഹമ്മദ അബ്ദുറഹ്മാനും പോലുള്ള ദേശീയവാദികളുടെ ആഹ്വാനങ്ങളെ ചെവി ക്കൊള്ളാനുമുതകുന്ന രാഷ്ട്രീയ പക്വതയിലേക്ക്‌ സമുദായം പരുവപ്പെട്ടു. ബ്രിട്ടീഷുകാരുടെ സാ്മാ ജ്ൃത്വ വര്‍ഗീയ അജണ്ടകളെ തിരിച്ചറിയുന്നതിലൂടെ അവര്‍ക്കെതിരെയുള്ള പോരാട്ുങ്ങളിലേക്കും ദേശരാഷ്ട്ര ബോധ്യങ്ങളിലേക്കുമുളള ഉണര്‍വു ക്രമേണ പ്രകടമാവുന്നുണ്ട്‌. വിദ്യാഭ്യാസം, ദേശീ യത, കാലത്തിനൊത്ത ജീവിതവീക്ഷണം തുടങ്ങിയ നവോത്ഥാനകാല സാമൂഹ്യവിഷയങ്ങള്‍ മുന്‍ചൊന്ന സാമൂഹ്യ-രാഷ്്രീയകാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ സാഹിത്യത്തിന്റെ രചനോ പാധികളാക്കി മാറ്റിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ബഷീറിന്റെ കൃതികളില്‍ കാണാം. സാമൂഹികപുരോഗതി കൈവരിക്കാനുതകുന്ന ദീര്‍ഘവീക്ഷണമോ സാംസ്‌ക്കാരിക ഉണര്‍വു ലക്ഷ്യം വെക്കുന്ന പുരോഗമനചിന്തയോ നവോത്ഥാന കാലം വരേയും മുസ്ലീം സമുദായത്തില്‍ ്രകടമായിരുന്നില്ല. സാമ്പത്തികവിജയം ജീവിതവിജയത്തിന്റെ മുഖ്യമാനദണ്ഡമായി പരിഗ ണിക്കുക വഴി മുന്‍ചൊന്ന സാമൂഹികമൂല്യങ്ങളെ അവര്‍ തമസ്ക്കരിച്ചു. മുസ്ലീം സമൂഹത്തിന്റെ ഈ നിശ്ചലാവസ്ഥയെക്കുറിച്ചുളള സാമൂഹികവും ചരി്രപരവുമായ പശ്ചാത്തലങ്ങളെ വിലയി രുത്തുന്ന സാമൂഹ്യജീവിയായ ഒരെഴുത്തുകാരന്‍ എന്ന നിലയിലും ബഷീറിന്റെ രചനകളെ സമീ പിക്കാനാവും. എഴുത്തിലൂടെയും സാഹിത്യത്തിലൂടെയും സമുദായത്തെ ഉദ്ധരിച്ചുകളയാം എന്ന വ്യാമോഹമൊന്നും ബഷീറിനെ ഭരിക്കുന്നില്ല. ചില തിരിച്ചറിവുകള്‍, ഓര്‍മ്മപ്പെടുത്തലുകള്‍, സത്യാ ന്വേഷണങ്ങള്‍, രൂക്ഷമായ പരിഹാസങ്ങള്‍, ചരിത്രത്തിലൂടെയുള്ള സഞ്ചാരങ്ങള്‍ എന്നിങ്ങനെ പല രൂപഭാവങ്ങളില്‍ അവ അനുവാചകരുടെ മുന്നിലെത്തുന്നു. സാമുദായിക പരിഷ്ക്കരണം കലാസൃഷ്ടിയിലൂടെ നിര്‍വൃഹിക്കാമെന്നും സമുദായത്തിന്റെ ഹൃദയത്തിലേക്ക്‌ അതുവഴി ഇറ ങ്ങിച്ചെല്ലാനാവുമെന്നുമുള്ള പരീക്ഷണങ്ങള്‍ കൂടിയായിത്തീരുന്നുണ്ട്‌ ബഷീറിന്റെ ചില രചന കള്‍. വിദ്യാഭ്യാസക്കുറവ്‌, മതത്തിന്റെ പിരിമുറുക്കം, അന്ധവിശ്വാസത്തിന്റെ ആധിക്യം തുടങ്ങി യവ മുസ്ലീം സമൂഹത്തെ കാലങ്ങളോളം ശ്വാസം മുട്ടിച്ചുകൊണ്ടേയിരുന്ന സാമൂഹൃനടപ്പുകളാ 223 യിരുന്നു. മുസ്ലീം സമുദായത്തിലെ പൌരോഹിത്യം ജ്ഞാനത്തിനു പുറം തിരിഞ്ഞു നിന്നതിനെ ക്കുറിച്ച്‌ “ഓര്‍മ്മയുടെ അറകളില്‍” ബഷീര്‍ അനുസ്മരിക്കുന്നുണ്ട്‌: “ഒന്നും പഠിച്ചിട്ടില്ല. ചിന്തിച്ചിട്ടില്ല. ചിന്തിക്കുന്നുമില്ല. ജനനം കൊണ്ട്‌ മുസ്ലീം എന്ന പേരില്‍ ജീവിക്കുന്നു. ക്ഷുരകന്‍ കൊടുക്കുന്ന രൂപം. തുന്നല്‍ക്കാരന്‍ കൊടുക്കുന്ന വസ്ത്രം. ചില പ്രാര്‍ത്ഥ നകള്‍. ആഹാരം. ഉറക്കം. സന്താനോല്‍പ്പാദനം. തീര്‍ന്നു അവന്റെ കടമ. പിന്നെ മരണവും സ്വര്‍ഗ്ഗാ രോഹണവുമാണ്‌”.” അക്ഷരവിരോധികളായ ഈ യാഥാസ്ഥിതികരില്‍ നിന്ന്‌ സമുദായത്തെ വിമോചിപ്പിക്കാനും സദാചാരം, ശുചിത്വം, ശാസ്്രീയവീക്ഷണം തുടങ്ങിയ സംസ്ക്കാര വിശേഷങ്ങളിലേക്ക്‌ തിരി ച്ചുവിടാനുമുള്ള തല്‍പരത്വം ബഷീറിന്റെ ചിന്തകളില്‍ വായിക്കാനാകും. തെറ്റിദ്ധരിക്കപ്പെടുന്ന മതത്തെ മുന്‍നിര്‍ത്തി ശരിയായ ഇസ്ലാം ര്രതിനിധാനം ചെയ്യുന്ന സംസ്ക്കാരത്തെയും മാതൃക യേയും ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ബഷീര്‍ എഴുതുന്നു: “ലോകമതങ്ങളുടെ സുബദ്ധമായ അവസാനത്തെ പതിപ്പാകുന്നു ഇസ്ലാം. പറഞ്ഞില്ലേ - സത്യത്തിന്റെയും സമാധാനത്തിന്റെയും മതം. സ്നേഹം, സഹാനുഭൂതി, സാഹോദര്യം ഇതൊ ക്കെയാകുന്നു ഇസ്ലാമിലുള്ളത്‌. നിറം, വിശ്വാസം ഒന്നും വകവെക്കാതെ മാനവരാശിയുടെ സ്നേഹ ത്തില്‍ വര്‍ത്തിക്കാന്‍ ഇസ്ലാം പഠിപ്പിക്കുന്നു. പരിശുദ്ധമായ ജീവിതം, പരിശുദ്ധമായ ചിന്തകള്‍ - മാതൃകായോഗ്യനായ നല്ല മനുഷ്യനാകുന്നു മുസ്ലീം”.” എന്നാല്‍ ഇത്തരം അനുശാസനങ്ങളുടെയൊക്കെ നേര്‍വിപരീതങ്ങളാണ്‌ സമുദായശീല ങ്ങളില്‍ കാണാനാവുക. “ബാല്യകാലസഖി'യില്‍ ഇത്തരം തലകീഴായ ജീവിതാവസ്ഥകളുടെ നേര്‍ സാക്ഷ്യങ്ങള്‍ അവതരിക്കപ്പെട്ടിട്ടുണ്ട്‌. സ്ത്രീധന ദുരിതവും ബഹുഭാര്യത്വവും നഷട്രപണ യത്തിന്റെ വേദനയില്‍ നീറുമ്പോഴും മജീദിനെയും സുഹ്റയെയും വേട്ടയാടുന്നു. സുഹ്റായെ വിവാഹം ചെയ്ത കശാപ്പുകാരന്‍ യഥാര്‍ത്ഥത്തില്‍ അവളെയല്ല അവള്‍ കൊണ്ടുവന്ന സ്വര്‍ണ്ണപ്പ ണ്ടങ്ങളെയും ഓഹരിയെയുമാണ്‌ ഉന്നം വെച്ചിരുന്നത്‌. മജീദ്‌ വിഷമിക്കുന്നത്‌ അവന്റെ രണ്ടു പെങ്ങന്മാരെ കെട്ടിച്ചുവിടാനുള്ള സ്ത്രീധനത്തെ ഓര്‍ത്താണ്‌: “മജീദിന്റെ സഹോദരിമാരുടെ നാലു കാതുകളിലും കൂടി നാല്‍പ്പത്തിരണ്ടു തുളകളുണ്ട്‌. അതൊക്കെ എന്തിനു കുത്തിത്തുളച്ചു? കഴുത്തിലും അരയിലും സ്വര്‍ണ്ണം ഇട്ടിട്ടില്ലെങ്കിലെന്ത്‌? സ്ത്രീധനമേര്‍പ്പാടു തന്നെ ഇല്ലായിരുന്നുവെങ്കില്‍!” “ഉമ്മാ, ഈ കാതുകുത്തും മറ്റും ഇല്ലായിരുന്നെങ്കില്‍! നമ്മുടെ സമുദായത്തിനു മാ(്രം എന്തി 224 നാണ്‌ ഈ വൃത്തികെട്ട ഏര്‍പ്പാടുകള്‍? - വൃത്തികെട്ട വസ്ര്തധാരണവും വൃത്തികെട്ട ആഭരണ ങ്ങളും...........! മുസ്ലീം സമുദായത്തിലെ ബഹുഭാര്യത്വത്തിന്റെ ഭീഷണതയെ തുറന്നുകാട്ടുന്ന ശ്രദ്ധേയ മായ രചനയാണ്‌ “ചിരിക്കുന്ന മരപ്പാവ്‌. പണക്കാരനും നിരക്ഷരനും കള്ളനും ഏഴു കെട്ടുകയും ചെയ്ത ആളായ മമ്മുഹാജി, അയാളുടെ വീട്ടുജോലിക്കാരിയായ ഒരു പാവം സ്ത്രീയുടെ മകള്‍ റംലത്ത്‌ ബീവിയെ പെണ്ണുകെട്ടാനാഗ്രഹിക്കുന്നു. ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്ന ഹാജിയെ റംലത്ത്‌ എതിര്‍ക്കുമ്പോള്‍ തന്റെ താന്തോന്നിത്തങ്ങളെ രണ്ട്‌ ഹജ്ജ്‌ ചെയ്ത പുണ്യത്തിന്റെ പേരില്‍ ന്യായീകരിക്കുകയാണയാള്‍. മമ്മുഹാജിയെപ്പോലെ സമുദായത്തിലുള്ള അനേകം പെണ്ണു കെട്ടൽ യജ്ഞക്കാരെയും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന ഖത്തീബന്മാരെയും തങ്ങന്മാരെയും മല വിമാരെയുമൊക്കെ റംലത്ത്‌ ശരിയായ വേദജ്ഞാനം കൊണ്ട്‌ തിരുത്തുന്നു. മുസ്ലീം സമുദായ ത്തിനകത്തു നടമാടുന്ന പുരുഷമേധാവിത്വത്തെയും വിദ്യാഭ്യാസനിഷേധത്തെയും സ്ത്രീകളെ ഭോഗവസ്തുവാക്കുന്ന യാഥാസ്ഥിതികത്വത്തെയും റംലത്തിനെ മുന്‍നിര്‍ത്തി ചോദ്യം ചെയ്യുക യാണ്‌ ബഷീര്‍. ഇസ്ലാമിലെ നിയമമാണെന്ന പേരു പറഞ്ഞ്‌ ഭാര്യയുടെ യവ്വനം നശിപ്പിച്ച്‌ അവളെയും കുഞ്ഞുങ്ങളെയും പുറന്തള്ളി മറ്റൊരാളെ കല്യാണം കഴിക്കാനൊരുനമ്പെടുന്ന കുഞ്ഞബ്ദുല്ലയെന്ന യുവാവിനെതിരെ അവളുടെ സഹോദരന്‍ അബ്ദുര്‍ റസാഖ സ്വന്തം നീതി നടപ്പാക്കുന്നതിന്റെ കഥയാണ്‌ “നീതിന്യായം”. മതത്തെ തരാതരം പോലെ ദുര്‍വ്യാഖ്യാനം ചെയ്ത്‌ വ്യക്തിഗത സുഖ ലോലുപതയ്ക്കുള്ള ഉപകരണമാക്കി ഉപയോഗിക്കുന്നതിന്റെ ചി്രമാണ്‌ ഈ കഥ. ഡോകടര്‍ വന്നില്ലെങ്കിലും പ്രസവിക്കുമെങ്കിലും അങ്ങനെയൊരാള്‍ വരുന്നതിലെ അന്തസ്സ്‌ നാട്ടുകാരെ കാണി ക്കാന്‍ വേണ്ടി ദരിദ്രനായ ഭര്‍ത്താവിനെക്കൊണ്ട്‌ കടം വാങ്ങിപ്പിച്ചും ഡോകടറെ വരുത്തിക്കുക യാണ്‌ “ഐഷുക്കൂട്ടി”. ദാരിദ്യത്തിലും പൊങ്ങച്ചത്തിലൂടെ അന്തസ്സ്‌ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഐഷുക്കുട്ടിയുടെ കഥ നിര്‍ദ്ദോഷമായ ഫലിതത്തിനപ്പുറം സമുദായം തലയിലേറ്റി നടക്കുന്ന ദുരഭിമാനബോധം, നിരക്ഷരത, അന്ധവിശ്വാസം തുടങ്ങിയ വികൃതാചാരങ്ങളുടെ പ്രകടീകരണ മായിത്തീരുന്നുണ്ട്‌. വിശുദ്ധഖുര്‍-ആന്‍, വിശുദ്ധബൈബിള്‍, വിശുദ്ധഗീത പോലെ വിശുദ്ധരോമം എന്നു പറ യുകയും ആരാധിക്കുകയും ചെയ്യുന്നതിലെ നിരര്‍ത്ഥകതയെക്കുറിച്ച ചിന്തിപ്പിക്കുന്ന രചനയാണ്‌ “വിശുദ്ധരോമം'. സൈനബയും ഒറ്റക്കണ്ണന്‍ പോക്കരും മണ്ടന്‍ മുത്തപയും എട്ടുകാലി മമ്മുഞ്ഞു മൊക്കെ സമുദായദൌയര്‍ബല്യത്തിന്റെ ്രതീകങ്ങളാണ്‌. നിര്‍ദോഷമായ തമാശയ്ക്കപ്പുറം 225 ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമുദായികശുദ്ധീകരണമാണ്‌ ബഷീര്‍ അവരിലൂടെ ഉന്നം വെക്കുന്നത്‌. നവോത്ഥാനകാലം വരേയ്ക്കും കടുത്ത യാഥാസ്ഥിതികതയ്ക്കടിപ്പെട്ട ആചാരബ ദ്ധതയിലമര്‍ന്നു പോയ മുസ്ലീംവിഭാഗം നാട്ടുനടപ്പുകളും വിശ്വാസങ്ങളുമായി കൊണ്ടുനടന്നി രുന്ന വികൃതാചാരങ്ങളുടെ യഥാതഥമായ ആവിഷക്കാരങ്ങളാണ്‌ ബഷീര്‍ ഇത്തരം രചനകളി ലൂടെ നിര്‍വൃഹിക്കുന്നത്‌. മറ്റൊരു തരത്തില്‍, സാമുദായിക പരിഷ്ക്കരണം കലാസൃഷ്ടിയിലൂടെ എങ്ങനെ നിര്‍വൃഹിക്കാമെന്നും സമുദായത്തിന്റെ ആത്മാവിലേക്ക്‌ എപ്രകാരം പ്രവേശിക്കാനാ കുമെന്നുള്ളതിന്റെ പരീക്ഷണങ്ങള്‍ കൂടിയായിത്തീരുന്നുണ്ട ഈ രചനകള്‍. നാട്ടുനടപ്പുകളെ അതിജീവിക്കാന്‍ കഴിയാത്തതിന്റെ ദുരന്തമാണ്‌ “ബാല്യകാലസഖി'യിലെ മജീദിന്റെയും സുഹ്റായുടെയും ജീവിതം. എന്നാല്‍ പാരമ്പര്യത്തെ സമര്‍ത്ഥമായി അതിജീവി ക്കുന്നതിലൂടെ ജീവിതവിജയത്തിലേക്കു നടന്നുകയറുന്നതിന്റെ കഥയാണ്‌ 'ന്റൂപ്പുപ്പാക്കൊരാനേ ണ്ടാര്‍ന്ന്‌” പറയുന്നത്‌. മുസ്ലീം സമുദായത്തിന്റെ മതപരവും വിദ്യാഭ്യാസപരവുമായ അവസ്ഥ കള്‍, പാരമ്പര്യത്തില്‍ അഭിരമിക്കല്‍, ആചാരബദ്ധത, പരിഷ്ക്കാരത്തോടുള്ള വിമുഖത, മടിച്ചാ ണെങ്കിലും പുതിയ കാലത്തെ ഉള്‍ക്കൊള്ളല്‍ എന്നിങ്ങനെ സാമൂഹ്യപരിവര്‍ത്തനങ്ങളിലേക്ക്‌ മുസ്ലീം സമുദായം മുഖം തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഈ നോവലില്‍ അവതരിക്കപ്പെട്ടിരിക്കു ന്നു. നവോത്ഥാനകാല പരിസരം വിഷയമാകുന്ന ധാരാളം രചനകള്‍ ബഷീര്‍ നടത്തിയിട്ടുണ്ടെ ങ്കിലും 1951ല്‍ രചിക്കപ്പെട്ട “ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌:' അവയില്‍ നിന്നൊക്കെ വേറിട്ടുനില്‍ക്കു ന്നുണ്ട്‌. കേരളത്തിലെ ഗണനീയ വിഭാഗമായ മുസ്ലീം സമൂഹം നവോത്ഥാനമൂല്യങ്ങളോട്‌ പ്രതി കരിക്കുന്ന വിധവും അത്തരം മാറ്റങ്ങളെ സമുദായം എങ്ങനെ ഉള്‍ക്കൊളളുന്നുവെന്നും ആ മാറ്റ ങ്ങള്‍ക്കു പിന്നിലെ ചോദകശക്തികള്‍ എന്തൊക്കെയായിരുന്നുവെന്നുമുളള അന്വേഷണം ആ അര്‍ത്ഥത്തില്‍ സാമൂഹ്യപരമായ അന്വേഷണം കൂടിയായിത്തിരുന്നു. ക്ഥാഘടന നിഷ്കളങ്കയും നിരക്ഷരയുമായ കുഞ്ഞുപാത്തുമ്മയാണ്‌ 'ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” എന്ന നോവലിലെ പ്രധാന കഥാപാത്രം. പാരമ്പര്യവഴിയില്‍ സ്വത്തുകാരനായ വട്ടനടിമയുടെയും ആഭിജാതൃശ്രമം തലയിലേറ്റി നടക്കുന്ന കുഞ്ഞുതാച്ചുമ്മയുടെയും ഏക മകളാണവള്‍. ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്‌ കുഞ്ഞുതാച്ചുമ്മയും വട്ടനടിമയും. ആനമക്കാരിന്റെ പഴയ പ്രതാപത്തെക്കുറിച്ചുള്ള പൊങ്ങച്ചം പറച്ചിലിലാണ്‌ താച്ചുമ്മയുടെ ലോകം. പട്ടുകുപ്പായമിട്ട വെറ്റില മുറുക്കി ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ മെതിയടിപ്പുറത്തുനിന്നിറങ്ങാത്ത ജീവിതമാണവരുടേ 226 ത്‌. യാഥാസ്ഥിതികരായ ഉമ്മയുടെയും ബാപ്പയുടെയും കണ്ണിലൂടെയാണ്‌ അവള്‍ മതകാര്യങ്ങളും ലോകകാര്യങ്ങളും ഉള്‍ക്കൊണ്ടിട്ടുളളത്‌. വിദ്യാഭ്യാസത്തെക്കുറിച്ചും വേഷത്തെക്കുറിച്ചുമൊക്കെ യുള്ള അനവധി അബദ്ധധാരണകള്‍ അവള്‍ കൊണ്ടുനടക്കുന്നുണ്ട്‌. വിവാഹാലോചനകള്‍ മുറുകി നില്‍ക്കെ അവളുടെ ബാപ്പാ ഒരു കേസില്‍ തോറ്റ്‌ പാപ്പരായി പോകുന്നു. കിടപ്പാടം നഷടപ്പെട്ട ചെറിയ ഒരു പുരയിടത്തിലേക്ക്‌ താമസം മാറ്റേണ്ടി വന്ന വേളയിലും കുഞ്ഞുതാ ച്ചുമ്മ പഴയ മെതിയടിപ്പുറത്തുനിന്നിറങ്ങാന്‍ കൂട്ടാക്കുന്നില്ല. വിവാഹം നടക്കാത്തതും സാമ്പ ത്തിക ബുദ്ധിമുട്ടും നിരാശയുമൊക്കെ ബാപ്പായും ഉമ്മായും തമ്മിലുള്ള കലഹങ്ങളായി വളരു ന്നു. അവരുടെ തൊട്ുടുത്ത പറമ്പിലെ പുതിയ താമസക്കാരായെത്തിയതാണ്‌ നിസാര്‍ അഹമ്മ ദിന്റെ പരിഷക്കാരികളായ കുടുംബം. വേഷത്തെയും വിദ്യാഭ്യാസത്തെയും തൊഴിലിനെയും കുറി ച്ചൊക്കെ താന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയല്ലെന്ന്‌ നിസാര്‍ അഹ്മ്മദിന്റെ അനുജത്തി ആയിഷയിലുടെ കുഞ്ഞുപാത്തുമ്മ മനസ്സിലാക്കുന്നു. എന്നാല്‍ സാരിയുടുക്കുന്ന അവരൊക്കെ കാഫ്രീങ്ങളാണെന്നും ലോകാവസാനത്തിന്റെ ലക്ഷണങ്ങളാണ്‌ അത്തരം ആചാരപ്പിഴവുകളെന്നും അവളുടെ ഉമ്മ പറഞ്ഞുറപ്പിക്കുന്നു. നാട്ടുവഴിയില്‍ കക്കൂസു ചെയ്യുന്ന കുഞ്ഞുതാച്ചുമ്മയുടെ പ്രവൃത്തിയെ നിസാര്‍ അഹ്മദ്‌ ചോദ്യം ചെയ്യുകയും അവര്‍ക്കായി ഒരു കക്കൂസു നിര്‍മ്മിച്ചുകൊടുക്കുകയും ചെയ്യുന്നു. പരിഷ്കൃതാശയങ്ങള്‍ അയാളിലൂടെ ഉള്‍ക്കൊള്ളുന്നതോടെ കുഞ്ഞുപാത്തുമ്മയ്ക്ക്‌ അയാളോട്‌ ആരാധന രൂപപ്പെടുന്നു. ആയിഷ അവളെ വാമൊഴി ഭാഷ വിട്ട നിലവാരപ്പെട്ട ഭാഷ പഠിപ്പിക്കു ന്നു. സ്വയം പര്യാപ്തതയെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമുളള അയാ ളുടെ ചിന്തകളും ത്യാഗമനസ്ഥിതിയും അക്കാലത്തെ വിശാലമായ മാനവിക - ദേശീയതാ ബോധ ങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്നുണ്ട്‌. മന്ത്രവാദത്തിന്റെയും മിത്തുകളുടെയും ഇരുട്ടില്‍ നിന്ന്‌ സംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും വെളിച്ചത്തിലേക്ക്‌ കുഞ്ഞുപാത്തുമ്മ ആനയി ക്കപ്പെടുന്നു. വിദ്യാഭ്യാസം ചെയ്യിക്കപ്പെട്ട അവളെ നിസാര്‍ അഹ്മര്‍ സ്ത്രീധനം വാങ്ങാതെ, ലളിതമായ ചടങ്ങുകളോടെ ജീവിത സഖിയായി സ്വീകരിക്കുന്നതോടെ നോവല്‍ അവസാനിക്കു ന്നു. വിശ്വാസങ്ങളും നടപ്പുകളും മുസ്ലീം സമൂഹത്തെ സാമൂഹ്യപരിഷക്കരണത്തിന്റെ വെളിച്ചത്തിലേക്ക്‌ കയറ്റി നിര്‍ത്തുന്ന തിനൊപ്പം അവര്‍ വിശ്വാസപൂര്‍വ്വം കൊണ്ടുനടക്കുന്ന ്രമാണങ്ങളില്‍ കടന്നുകൂടിയ പുഴുക്കു 227 ത്തുകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമങ്ങളും ബഷീര്‍ നടത്തുന്നുണ്ട്‌. അങ്ങേയറ്റം മതബദ്ധ മായ ഒരു സമൂഹത്തില്‍ വിശ്വാസങ്ങളെ മറികടക്കാനുള്ള പരിഷ്ക്കരണ സംരംഭങ്ങള്‍ക്ക്‌ ഇടം കുറവാണ്‌. ഇസ്ലാമിന്റെ ആന്തരിക ശുദ്ധിയേയും മാനവികതയേയും ഉള്‍ക്കൊള്ളുന്ന ബഷീര്‍ ശരിയായ മതബോധനത്തിന്റെ അഭാവത്തില്‍ അനാചാര ദുഷിതമായി ഭവിക്കുന്ന സമുദായത്തിന്റെ അവസ്ഥയില്‍ ഖിന്നനാകുന്നുണ്ട്‌. ഭാഷാമയലികവാദം, അര്‍ത്ഥമറിയാതെയുള്ള ഖുര്‍-ആന്‍ പാരാ യണം, തെറ്റായ വ്യാഖ്യാനങ്ങള്‍, കെട്ടുകഥ നിറഞ്ഞ രാര്രസംഗങ്ങള്‍, ്രവാചകന്റെയും ഇസ്ലാ മിന്റെയും പേരു പറഞ്ഞുള്ള സാമുഹ്യ അനാചാരങ്ങള്‍ എന്നിങ്ങനെ ഇസ്ലാമിനെയും മതത്തെയും വഴിപിഴപ്പിക്കുന്ന പശ്വാത്തലങ്ങളെ ബഷീര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട. അറബിയോടോ മലയാളത്തോടോ പൂര്‍ണ്ണമായി ചേര്‍ന്നു നില്‍ക്കാത്ത അറബി-മലയാളത്തിനു മുമ്പില്‍ മിഷണ റികാലം പുതിയ ഭാഷാസാധ്യതകളെ അവതരിപ്പിക്കുന്നു. ഭാഷാഭ്യാസനത്തിന്റെയും പരിഭാഷാ സാധ്യതകളുടെയും ലോകത്തിലൂടെ അകത്തേക്കും പുറത്തേക്കുമുള്ള സംസ്ക്കാര കൈമാറ്റങ്ങ ളുടെ സ്വതന്ത്രവ്യവഹാരത്തിനു വഴിയൊരുങ്ങുന്നു. ശരിയായ ഇസ്ലാം എന്താണെന്നും നിലവിലുള്ള ്രമാണങ്ങളിലെ ശരികേടുകള്‍ എന്തെല്ലാ മാണെന്നുമുള്ള കലാപരമായ സൂചനകള്‍ 'ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” എന്ന നോവലിന്റെ ഇതിവ്യത്തത്തില്‍ നിബന്ധിക്കപ്പെട്ടിട്ടുണ്ട്‌. “ഈ ചെറിയ കൃതിയുടെ രചന തുടങ്ങുന്നതിനു മുമ്പ്‌ ബഷീര്‍ പല പ്രാവശ്യം ഖുര്‍-ആന്‍ ആവര്‍ത്തിച്ചു വായിച്ചിരുന്നു” എന്ന എം.കെ. സാനുവിന്റെ പരാമര്‍ശം സാമൂഹ്യ പരിഷ്ക്കാരത്തിനൊപ്പം ചേര്‍ത്തു വെക്കേണ്ട മതനവീകരണ ചിന്തയുടെ ബഷീറിയന്‍ ബോധത്തിലേക്കു കൂടിയുള്ള ശ്രദ്ധ ക്ഷണിക്കുന്നുണ്ട്‌. നല്ല മാതൃകയും വിവേകവും സല്‍സ്വഭാവവും കാണിക്കേണ്ട മുസ്ലീം നേതൃത്വം നൂറ്റാണ്ടു കളായി തനി യാഥാസ്ഥിതിക ചിന്തകള്‍ കൊണ്ടുനടക്കുകയാണ്‌. ഏല്ലായിടത്തുമെന്ന പോലെ ഇവിടെയും അവര്‍ അക്ഷരവൈരികളും അറുപഴഞ്ചന്മാരുമായിപ്പോയതിനെതിരെയുളള സാഹി ത്യാത്മകമായ പ്രതികരണം കൂടിയാണ്‌ 'ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!' എന്ന നോവല്‍. ആഷ റിനയച്ച കത്തില്‍ ബഷീര്‍ ഇത്‌ വൃക്തമാക്കുന്നുണ്ട്‌: “ഇസ്ലാമിന്റെ പഴയ ്രഡിയെ വരച്ചു കാട്ടുക എന്നുള്ളതായിരുന്നു എന്റെ ഉദ്ദേശ്യം. അതേ സമയം ഭൂതകാലത്തിന്റെ ചുമടും താങ്ങിക്കൊണ്ട്‌ ഇക്കാലത്തെ മുസ്ലീങ്ങള്‍ വര്‍ത്തമാനകാല ജീവിതത്തോട്‌ പൊരുത്തപ്പെടാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നതിനെയും ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചി ടുണ്ട്‌. പിച്ചക്കാരനായാലും ശരി അറവുകാരനായാലും ശരി മഹാനായ അക്ബറുടെ നേര്‍ താവ 228 ഴിയാണ്‌ തങ്ങള്‍ എന്ന്‌ അവകാശപ്പെടുന്നവരാണധികവും. ആന ഭൂതകാല പാരമ്പര്യത്തിന്റെ ചിഹ്നമാണ്‌.” അന്ധവിശ്വാസങ്ങളെ തലമുറകളിലേക്ക്‌ കടത്തിവിടുന്ന രാ്രസംഗകഥകളെ ബഷീര്‍ പല സന്ദര്‍ഭങ്ങളിലായി വിമര്‍ശിക്കുന്നുണ്ട്‌. വേദ്ര്രന്ഥത്തിന്റെ പിന്‍ബലമില്ലാത്ത ഇത്തരം വിശ്വാസ ങ്ങളെ ചോദ്യം ചെയ്യുന്നു. ഇബ്ലീസ്‌ എന്ന പഹയനെക്കുറിച്ചുള്ള ഐതിഹ്യം അവതരിപ്പി ക്കുന്ന വേളയില്‍ ഇങ്ങനെ പറയുന്നു: “എല്ലാറ്റിലും മുന്പ്‌ അല്ലാഹു മുഹമ്മദ്‌ നബിയുടെ ഒളിവിനെ സൃഷടിച്ചു. ഈ അറിവ്‌ എവിടെ നിന്നു കിട്ടി?. ഖുര്‍-ആനില്‍ ഉളളതല്ല. മുസ്ലിയാക്കന്മാരോട്‌ ആരും ചോദിച്ചിരുന്നില്ല. കേട്ടത്‌ വിശ്വസിക്കും!”.' നോവലിലെ മറ്റൊരു സന്ദര്‍ഭത്തില്‍, വീട്ടിലെ അടിപിടികലശലിനെത്തുടര്‍ന്ന്‌ തബാ ചെയ്യുമ്പോഴുള്ള പ്രാര്‍ത്ഥനാ വേളയില്‍, “ഫിര്‍ദയസ്‌ എന്ന സ്വര്‍ഗത്തിലൂടെ അകം കടത്തി നബി തങ്ങളുടെ തൃക്കല്യ്യാണത്തിനെയും ഞങ്ങളെ രണ്ടു കണ്ണു കൊണ്ട്‌ കാണുവാനും” ('നറൂപ്പുപ്പാ ക്കൊരാനേണ്ടാര്‍ന്ന്‌!”, പേജ്‌ 60) എന്നു പറയുന്നതിനെയും ബഷീര്‍ വിശ്വാസപരമായ തെറ്റിയ വായനയായിക്കണ്ട്‌ ചോദ്യം ചെയ്യുന്നുണ്ട്‌: “പുണ്യം ചെയ്ത ആത്മാക്കളെല്ലാം ഒടുവില്‍ സ്രഷ്ടാവിനെ നേരില്‍ കാണുമെന്നുണ്ട. കാണു മെന്നാണോ? “എന്നിലേക്കു മടങ്ങും” എന്നാണ്‌. അനേകമനേകം പ്രവാചകന്മാരില്‍ മുഹമ്മദ്‌ നബിക്ക്‌ ഒരു സ്വര്‍ഗീയ കല്യാണം! ഈ സ്വര്‍ഗീയ കല്യാണ അറിവ്‌ എവിടെ നിന്ന്‌?” നിസാര്‍ അഹമ്മദിനെതിരെ കള്ളസാക്ഷി പറയാനാവില്ലെന്നു പറഞ്ഞ്‌ കുഞ്ഞുപാത്തുമ്മ ഉമ്മായുടെ കളളത്തരത്തെ ബാപ്പായ്ക്കു മുമ്പില്‍ കൈയൊഴിയുന്ന വേളയില്‍ അവര്‍ മയ്യദ്ദീനെ വിളിച്ച്‌ ആണയിട്ട്‌ കരയുന്നുണ്ട്‌. ബാഗ്ദാദിലോ മറ്റോ ജീവിച്ചിരുന്ന പുണ്യപുരുഷനായ മുഹി യിദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജിലാനിയെപ്പറ്റിപ്പറയുമ്പോള്‍ “ഞാന്‍ ആരുടെയും ശുപാര്‍ശ കേള്‍ക്കു ന്നവനല്ല” എന്ന അല്ലാഹുവിന്റെ ഖുര്‍-ആന്‍ സാക്ഷ്യത്തെക്കുറിച്ച ബഷീര്‍ ഓര്‍മ്മിപ്പിക്കുന്നു. അറിവു വളരും പോലെ തന്നെ അറിവില്ലായ്മയും വളരുന്നതിന്റെ ചിത്രം ബഷീര്‍ പലയിടങ്ങളി ലായി കോറിയിടുന്നുണ്ട്‌. ഇസ്ലാമ പഠിക്കണം എന്നും പഠിക്കാത്തവര്‍ ഹമ്ക്കീങ്ങളാണ്‌ എന്നും ആയിഷ കുഞ്ഞുപാത്തുമ്മയെ ഉണര്‍ത്തുന്നുണ്ട്‌. എന്നാല്‍ അവളെ പഠിപ്പിച്ചത്‌ മറ്റുള്ളവര്‍ ചെയ്യു ന്നതിനൊക്കെ എതിരു കാട്ടേണ്ടവരും മാറ്‌ കാട്ടേണ്ടവരുമാണ്‌ ഇസ്ലാമീങ്ങള്‍ എന്നാണ്‌. ആയിഷ വിശ്വാസത്തിന്റെ അന്ധതയെ ക്രൂരമായി പരിഹസിക്കുന്നു: 229 “കാഫര്‍ കാലുകള്‍ കൊണ്ടു നടക്കുമ്പോള്‍ ഇസ്ലാമ തലകൊണ്ട്‌ നടക്കണം! കാഫര്‍ കുളി ക്കുകയും പല്ലു തേക്കുകയും ചെയ്യുന്നതുകൊണ്ട്‌ ഇസ്ലാമ കുളിക്കരുത്‌; പല്ലു തേക്കരുത്‌” ഇത്‌ കുഞ്ഞുപാത്തുമ്മയുടെ കുറ്റമല്ല. മതത്തെ, വിശ്വാസത്തെ തെറ്റായി കൈകാര്യം ചെയ്ത വര്‍ അനുയായികളില്‍ കുത്തിവെച്ച വിശ്വാസങ്ങളാണ്‌. ബഷിീറിലെ നവീകരണവാദി നവോ ത്ഥാനകാല പരിഷ്ക്കാരങ്ങളുടെ പ്രസരം ഏറ്റുവാങ്ങുന്ന ആയിഷയിലൂടെ സംസാരിക്കുന്നതായി കാണാം: “കേട്ടുകേള്‍വിയിലും കെട്ടുകഥകളിലും വിശ്വസിക്കരുത്‌. മുസ്ലീമായി ജീവിക്കണം. നല്ല മനു ഷ്യരായിരിക്കണം. വ്യത്തിയുളളവരായിരിക്കണം. ആരോഗ്യമുളളവരായിരിക്കണം. ജീവിതത്തില്‍ സനന്ദര്യം പാലിക്കണം. മറ്റുള്ളവരെ വേദനിപ്പിക്കരുത്‌. പക, ്രൂരത ഇവ ഒഴിവാക്കണം. സത്യ സന്ധത വേണം....... തിന്മയോടാണ്‌ ‘മാറ്‌ കാണിക്കേണ്ടത്‌. ഇതൊക്കെ ചെയ്യുന്നവരാണ്‌ മുസ്ലീ ങ്ങള്‍. കാരുണ്യത്തിന്റെ മതമാണ്‌ ഇസ്ലാം”. കുഞ്ഞുതാച്ചുമ്മയും യാഥാസ്ഥിതികത്വവും മുസ്ലിം സമുദായം നിലനിര്‍ത്തിപ്പോരുന്ന യാഥാസ്ഥിക മനോഭാവങ്ങളുടെ പ്രതിനിധാന ങ്ങളാണ്‌ കുഞ്ഞതാച്ചുമ്മയും വട്ടനടിമയുമൊക്കെ. നിരക്ഷരത, അപരിഷകൃതത്വം, അനാചാരല്‍ശ്ര മം, മതബോധമില്ലായ്മ, അലസത, പൊങ്ങച്ചം, സാമൂഹ്യബോധമില്ലായ്മ തുടങ്ങിയ വീക്ഷണ മനോഭാവങ്ങളുടെയെല്ലാം ആള്‍രുപമാണവര്‍. അയല്‍വാസികളായി മാറുന്ന കുഞ്ഞുപാത്തുമ്മ യുടെയും നിസാര്‍ അഹമ്മദിന്റെയും കുടുംബങ്ങള്‍ രണ്ടുതരം ജീവിതവീക്ഷണങ്ങളെ പ്രതിനി ധീകരിക്കുന്നു. പൊങ്ങച്ചവും യാഥാര്‍ത്ഥ്യവും പാരമ്പര്യവും നവീനതയും ഭൂതകാലവും വര്‍ത്ത മാന കാലവും തമ്മില്‍ ഏറ്റുമുട്ടുന്നു. പഴമയില്‍ അഭിരമിക്കുന്നവര്‍ പരിഹസിക്കപ്പെടുകയും പുതുമയെ ആശ്ശേഷിക്കുന്നവര്‍ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞുതാച്ചുമ്മയെ തെരുവുപിള്ളേര്‍ പോലും കൂവിവിളിക്കുമ്പോള്‍ പരിഷ്‌കാരിയായ നിസാര്‍ അഹമ്മദ്‌ മാതൃകാപു രുഷനായി സ്വീകരിക്കപ്പെടുന്നു. ഉണ്ടായിരുന്നുവെന്ന്‌ റ്റം കൊളളുന്ന ഗതകാല(്രരഡിയുടെ മെതിയടിപ്പുറത്തുനിന്ന്‌ വാസ്തവികതയുടെ യാഥാര്‍ത്ഥ്യലോകത്തിലേക്ക്‌ ഇറങ്ങി നില്‍ക്കാന്‍ കുഞ്ഞുതാച്ചുമ്മ കൂട്ടാക്കു ന്നില്ല. ആരും കണ്ടിട്ടില്ലാത്ത, കേട്ടുകേള്‍വിയില്‍ മാത്രം നിലനില്‍ക്കുന്ന ആനയുടെ ഭാവന ഫ്യൂ ഡല്‍ പൊങ്ങച്ചത്തിന്റെ പ്രതീകമാണ്‌. തറവാടിന്റെയും തലയെടുപ്പിന്റെയും പഴയ നമ്പൂതിരി പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നതും ഇതേ കൊമ്പനാനതന്നെയാണ്‌. ആടയാഭര ണങ്ങളണിഞ്ഞ്‌ വെറ്റിലമുറുക്കി പഴയ ആഭിജാത്യത്തിന്റെ വര്‍ത്തമാനങ്ങളില്‍ മുഴുകി മെത്ത 230 യില്‍ ഉപവിഷ്ടയാകുന്ന താച്ചുമ്മ നിലത്തേക്കിറങ്ങി വന്നാല്‍ത്തന്നെ ആനക്കൊനമ്പുകൊണ്ടു ണ്ടാക്കിയ മെതിയടിപ്പുറത്തേ ചവിട്ടി നില്‍ക്കൂ. ആനയുടെ അപദാനത്തിനു മാറ്റുകൂട്ടാന്‍ മതപര മായ ആന്ധ്യത്തിന്റെ വീരസ്യങ്ങളുമുണ്ട്‌. അത്‌ കൊന്ന ആറു പേരും കാഥഫിങ്ങളായിരുന്നു. തെറ്റിയ കുട്ടരായ കാഗ്രീങ്ങള്‍ ചെയ്യുന്നതിനൊക്കെ മുസ്ലീങ്ങള്‍ എതിരു കാട്ടണം. കാരഫിച്ചിക ളുടെ “ലിബാസ്‌' ആയ സാരി അതുകൊണ്ടാണ്‌ ഇസ്ലാമിനു നിഷിദ്ധമാകുന്നത്‌. കുഞ്ഞുപാത്തുമ്മയും ഉമ്മായും ബാപ്പയും ഉപ്പൂപ്പാ ആയ ആനമക്കാരുമൊക്കെ ഖുര്‍- ആന്‍ ഒഓതിയിടുണ്ടെങ്കിലും എന്താണ്‌ അതില്‍ പറയുന്നതെന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടായിരു ന്നു. തലമുറകളിലൂടെ വേദപുസ്തകത്തിന്റെ സത്ത്‌ ഗ്രഹിക്കാതെയുള്ള അധരവ്യായാമം മാത്ര മായിരുന്നു ആ പ്രവ്യത്തി. അതുകൊണ്ടു മാത്രം വിശ്വാസിയായെന്ന്‌ അവര്‍ ധരിക്കുകയും വിശ്വ സിപ്പിക്കുകയും ചെയ്തു പോന്നു. തറവാടും സ്വത്തും കൈവിടുമ്പോൾ ആപത്തു കാലത്തു പോലും കുഞ്ഞുതാച്ചുമ്മ പൊങ്ങച്ചത്തിന്റെ മെതിയടിപ്പുറം ഉപേക്ഷിച്ച യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊ ള്ളാന്‍ തയ്യാറാവുന്നില്ല. അപ്പോഴും അവര്‍ അടുക്കളയില്‍ കയറാനോ സ്വന്തമായി ചായ ഉണ്ടാ ക്കാനോ മിനക്കെടാതെ മറ്റാരെങ്കിലും അനത്തിക്കൊടുക്കുന്ന ചൂടുവെള്ളത്തിന്റെ സുഖത്തില്‍ കഴിഞ്ഞുകൂടി. അവര്‍ ചോറ്‌ തിന്നണമെങ്കില്‍ത്തന്നെ ആരെങ്കിലും കൈക്ക്‌ വെള്ളമൊഴിച്ചു കൊടു ക്കണം. പടിപ്പുരയില്‍ ഇരുന്ന്‌ ഉറക്കം തുങ്ങിയ, ആചാരഭശ്രമത്തില്‍ കുരുങ്ങിക്കിടന്ന പഴയ നന്പൂ തിരിത്തത്തിന്റെ ഓര്‍മ്മ പകരുന്നതാണ്‌ അവരുടെ ശരീരഭാഷയും അലസതയും. കോടതി വിധിയും ആഭിജാതൃത്തിന്റെ തകര്‍ച്ചയും വിദ്യാഭ്യാസമോ സാമൂഹ്യ ബോധമോ ഇല്ലാത്ത വട്ടനടിമയുടെ ്രകൃതം കുഞ്ഞുതാച്ചു മ്മയില്‍ നിന്ന്‌ ഒട്ടും വിഭിന്നമല്ല. ഏഴുപേര്‍ക്ക്‌ അവകാശപ്പെട്ട സ്വത്ത്‌ ബലമായി കൈവശം വെക്കുന്ന അയാളുടെ പഴയ ഫ്യൂഡല്‍ തടിമിടുക്ക്‌ കൊളോണിയല്‍ കോടതി വിധിക്കുമുമ്പില്‍ നിലം പരി ശാവുന്നു. (ബാല്യകാലസഖിയില്‍ മജീദിന്റെ വിദ്യാവിഹീനനായ ബാപ്പാ ദരിഗ്രനാകുന്നതിന്റെ പിന്നിലും അജ്ഞതയെ മുതലെടുത്ത്‌ കോടതിയിലേക്ക്‌ ഒപ്പിട്ടുകൊടുക്കപ്പെടുന്ന പ്രമാണത്തിന്റെ കഥ സൂചിതമാകുന്നുണ്ട്‌) ആഭിജാത്യത്തിലധിഷഠിതമായ വാശിയും സങ്കുചിതത്വവും താന്‍ പോരി മയുമാണ്‌ വട്ടനടിമയെ ചിന്താശൂന്യമായ വ്യവഹാരത്തിലേക്ക്‌ നയിക്കുന്നത്‌. കെങ്കേമന്മാരായ വക്കീലന്മാര്‍ക്കു വേണ്ടി ധാരാളം പണം ചെലവഴിക്കുകയും കേസില്‍ തോറ്റ്‌ കുറെ വസ്തുക്കള്‍ കടത്തില്‍ പോവുകയും ഒടുവില്‍ വഴിവക്കിലെ ഒരു കീറ്റുപുരയിടത്തില്‍ അഭയം തേടേണ്ടിയും വന്നു. മര്‍ക്കടമുഷ്ടിയിലധിഷഠിതമായ എല്ലാ ഫ്യൂഡല്‍ വ്യവഹാരങ്ങളുടെയും അനിവാര്യമായ ഈ ദുര്‍ഗതി നവോത്ഥാനകാലത്തിന്റെ കോടതി ഇടപെടലുകളുടെ സ്വാഭാവികമായ പരിണതി 231 യാണ്‌. തടിമിടുക്കും തറവാടിത്തഘോഷണങ്ങളുമൊക്കെ നവീന നീതിന്യയവ്യവസ്ഥിതി അവ തരിപ്പിക്കുന്ന ലോകബോധത്തിനു മുമ്പില്‍ മുട്ടുമടക്കുന്നത്‌ മുമ്പുചര്‍ച്ചചെയ്ത നോവലുകളിലും കാണാം. വട്ടനടിമയെ തോല്പിക്കുന്ന കോടതിയാണ്‌ മറ്റൊരര്‍ത്ഥത്തില്‍ കുഞ്ഞുപാത്തുമ്മയുടെ ജീവിതത്തെ മാറ്റിമറിക്കുന്നതിന്‌ നിമിത്തമാകുന്നത്‌. നിസാര്‍ അഹ്മ്മദിലുടെ പുതിയ ജീവിതബോധം വിദ്യാസമ്പന്നത, പുരോഗമനപരത, സാമൂഹികബോധം, അധ്വാനബോധം, മാനവികത, യുക്തിബോധം തുടങ്ങിയ ആധുനിക ജീവിതവീക്ഷണങ്ങളുടെ പ്രതിനിധികളാണ്‌ നിസാര്‍ അഹ്മ്മദുംകുടുംബവും. എന്നാല്‍ ഭൂതകാല പൊങ്ങച്ചത്തിന്റെ ര്രതിരൂപങ്ങളായ കുഞ്ഞുതാച്ചു മ്മയും കുടുംബവും ഫ്യൂഡല്‍ ആഭിജാത്യത്തിന്റെ ആനപ്പുറത്തു നിന്ന്‌ താഴെയിറങ്ങാന്‍ കൂട്ടാ ക്കുന്നില്ല. ആദ്യത്തെ കൂട്ടര്‍ ലാളിത്യം, ഉഈഴര്‍ജ്ജസ്വലത, നിസ്വാര്‍ത്ഥത, ത്യാഗമനസ്ഥിതി, തുടങ്ങി യവയെ പ്രതിനിധീകരിക്കുമ്പോള്‍ മറ്റേകൂട്ടര്‍ ആഭിജാത്യശ്രമം, ദുരഭിമാനം, അലസത, സ്വാര്‍ത്ഥത തുടങ്ങിയവയെ അടയാളപ്പെടുത്തുന്നു. വിദ്യാഭ്യാസത്തിലൂടെ നേടിയ സംസ്കാരത്തിലൂടെയും സ്വയാര്‍ജ്ജിതമായ ജീവിതബോധത്തിലൂടെ നിസാര്‍ അഹമ്മദ വ്ൃഷ്ടി-സമഷ്ടി ബോധങ്ങളെ രൂപപ്പെടുത്തുന്നു. പട്ടുകുപ്പായമിട്ടുള്ള പടിഞ്ഞിരിപ്പിന്റെ ആലസ്യതയില്‍ നിന്നു മാറി, ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ ഓടി നടന്നു വിയര്‍ത്തു പണിചെയ്ത്‌ അയാള്‍ ജീവിതത്തിന്റെ അകംപുറങ്ങളെ ഉര്‍വുരമാക്കുന്ന നിര്‍മ്മാണാത്മകതയുടെ (്പതിരൂപമായിത്തിരുന്നു. സ്വത്ത്‌ കൈവശം വെച്ച്‌ സഹോദരിമാരുടെ മേല്‍ സ്വാര്‍ത്ഥത പ്രയോഗിക്കുന്ന വട്ടനടിമ, കള്ളസാക്ഷി പറയാന്‍ നിര്‍ബന്ധിക്കുന്ന കുഞ്ഞുതാച്ചുമ്മ - ഇങ്ങനെയൊക്കെയുള്ള തമോനില കളെ നിഷ്കാസനം ചെയ്തുകൊണ്ട്‌ മനുഷ്യനന്മയുടെ വെളിച്ചം (്പസരിക്കുന്ന ഒരു അഭിനനന്ദ ന വചസ്സുമായാണ്‌ നിസ്സാര്‍ അഹമ്മദ്‌ ്രതൃക്ഷപ്പെടുന്നത്‌: “ഈ വയസ്സിനിടയ്ക്ക്‌ നിന്നെപ്പോലൊരു പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അത്ഭുതകരമായ പ്രവ്യത്തി.” രൂപസനന്ദര്യത്തിനുപകരം മനുഷ്യനിലെ നന്മയെ ലക്ഷ്യം വെക്കുന്ന ഈ പ്രസ്താവന നവോത്ഥാനകാല സാമൂഹികബോധത്തിന്റെയും മാനവികതയുടെയും ചരാചര സ്നേഹത്തിന്റെയും സാക്ഷ്യപ്പെടുത്തലാണ്‌. കുരുവിയെ രക്ഷിക്കുന്ന നന്മനിറഞ്ഞ പ്രവൃത്തിയെ സന്തോഷപുരസ്സരം അയാള്‍ നോക്കി ക്കാണുന്നുണ്ട്‌. മുറിവുപറ്റിയ കുഞ്ഞുപാത്തുമ്മയുടെ വേദനയില്‍ പങ്കുകൊണ്ട്‌ തന്റെ തുവാല മൂന്നായി പകുത്ത്‌ കെട്ടിക്കൊടുക്കുന്നതിലൂടെ ചരാചരസ്നേഹത്തിന്റെ നന്മയില്‍ അയാളും പങ്കാ 232 ളിയാവുന്നു. നിസാര്‍ അഹ്മ്മദിലെ ഒരു “കവി'യെക്കൂടി സഹോദരി ആയിഷ പരിചയപ്പെടുത്തു ന്നുണ്ട്‌. അദ്ദേഹം കവിതയെഴുതുന്നത്‌ ഭൂമിയിലാണ്‌. അയാളുടെ കവിതകള്‍ മരങ്ങളും പൂക്കളും കായ്കളും കിഴങ്ങുകളുമായിത്തീരുന്നു. സ്നേഹമാണ്‌ അദ്ദേഹത്തിന്റെ മതം. ഗ്രപഞ്ചത്തിലെ സകലതിനേയും അയാള്‍ സ്നേഹിക്കുന്നുണ്ട്‌. നിസ്സാര്‍ അഹ്‌മ്മദിന്റെ, വിദ്യയിലൂടെ ര്രബുദ്ധത നേടിയ, കോളേജ്‌ പ്രൊഫസറായ പിതാവിന്റെ ജീവിതബോധം കുടുബത്തിനാകെ പകര്‍ന്നു കിട്ടിയിട്ടുണ്ട്‌. കുഞ്ഞുപാത്തുമ്മ വിവാഹത്തെ മുന്‍ഗണനയില്‍ നിര്‍ത്തി വെറ്റില തിന്നാവുന്ന ഉയര്‍ന്ന ജീവിതനിലയായി സ്വപ്നം കാണുമ്പോള്‍ ആയിഷ പഠിപ്പിനെയാണ്‌ മുന്നില്‍ നിര്‍ത്തു ന്നത്‌. ബി.എ. കഴിഞ്ഞ്‌ സഹോദരന്റെ വിവാഹവും കഴിഞ്ഞേ അവള്‍ വിവാഹത്തെ പരിഗണി ക്കുന്നുളളൂ. ഭാഷ, വേഷം, പുവു ചൂടല്‍ തുടങ്ങിയവയെക്കുറിച്ച്‌ കേട്ടു പഠിച്ചും വിലയിരുത്തി യുമുള്ള സ്വയാര്‍ജ്ജിത നവീന ജീവിതബോധമാണ്‌ ആയിഷയേയും അവളുടെ ഉമ്മയേയും നയി ക്കുന്നത്‌. ദേശീയപ്രസ്ഥാനം പ്രദാനം ചെയുന്ന ലോകബോധം പത്തൊമ്പത്‌ - ഇരുപത്‌ നൂറ്റാണ്ടുകളോടെ അസമത്വങ്ങളെ മറികടന്നുള്ള വ്യത്യസ്ത ജാതിമത ശ്രേണികളുടെ മുഖ്യധാരാപ്രവേശം വ്യത്യസ്ത പശ്വാത്തലങ്ങളിലാണ്‌ സംഭവിക്കു ന്നത്‌. ദേശീയ സ്വാതന്ത്യസമരം കൊണ്ടുവരുന്ന രാഷ്രീയ കാലാവസ്ഥ എല്ലാ ജാതിമത സാമു ദായിക വിഭാഗങ്ങളുടെയും പ്രാദേശികതകളെയും വിഭജനങ്ങളെയും മറികടക്കുന്ന ഒരു വിശാല മായ ദേശീയപശ്ചാത്തലം സാധ്യമാക്കുന്നുണ്ട.അത്‌ അനാചാര ദൂഷിതമായ സാമൂഹ്യതിന്മക ളെയും അസമത്വങ്ങളെയും മറികടക്കാനുള്ള സാമൂഹിക പരിഷ്ക്കരണ സംരംഭങ്ങള്‍ക്കൊപ്പം കൊളോണിയല്‍ സാഗശ്രാജ്യത്വ അജണ്ടകളെ (പതിരോധിക്കുക എന്ന ദേശീയബോധ്യവും ഒപ്പം വളര്‍ത്തിയെടുത്തു. ഗാന്ധിജിയും നെഹ്റുവുമടങ്ങുന്ന ദേശീയ രാഷ്ട്രീയനേതൃവ്യന്ദം നാനാ ജാതിമതസ്ഥരായ ഭാരതീയരുടെ വിമോചനത്തിനുള്ള മുന്നണിപ്പോരാളികളായി. അനാചാര ങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരായ സമരങ്ങള്‍ വിദ്യാഭ്യാസം, ശുചിത്വബോധം, സ്വദേശി വല്‍ക്കരണം, ഖദര്‍ധാരണം, ലാളിത്യം, ത്യാഗമനോഭാവം തുടങ്ങിയ ജീവിതമൂല്യങ്ങളെ ആദര്‍ശ വല്‍ക്കരിക്കുന്നതു കൂടിയായി പരിണമിക്കുന്നുണ്ട്‌. ഇതരസമുദായങ്ങള്‍ ദേശീയസ്വവതന്ത്യസമരകാലത്തെ ചലനങ്ങളെ വേഗത്തില്‍ സ്വാംശീ കരിക്കുമ്പോള്‍ മുസ്ലിം സമുദായം വളരെ പതുക്കെയാണ്‌ അവയോട്‌ പ്രതികരിക്കുകയും മാറ്റ ങ്ങള്‍ക്കു വഴിപ്പെടുകയും ചെയ്യുന്നത്‌. കുഞ്ഞുതാച്ചുമ്മയെയും വട്ടനടിമയെയും പോലുള്ളവര്‍ പഴഞ്ചന്‍ ചിന്താഗതിയെ (പതിനിധീകരിക്കുമ്പോള്‍ നിസാര്‍ അഹമ്മദിനെപ്പോലുള്ളവര്‍ വിദ്യാ 233 ഭ്യാസം നേടി അതുവഴി സംസ്ക്കാരത്തിലേക്കും പരിഷ്ക്കാരത്തിലേക്കും ദേശീയബോധത്തി ലേക്കും പ്രവേശിക്കുന്നു. ശരിയായ മതബോധനം, വിദ്യാഭ്യാസം, സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിവ മുസ്ലീം സമുദായത്തിന്റെ പരിഷ്ക്കരണ പദ്ധതികള്‍ക്ക്‌ അടിയത്തറയൊരുക്കി. സര്‍ സെയ്ദ്‌ അഹമ്മദ ഖാനെപ്പോലുളളവര്‍ തുടക്കം കുറിച്ച ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളും സ്ത്രീവി ദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മുഹമ്മദ്‌ അബ്ദുറഹ്മാനടക്കമുള്ളവര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ -സാമൂഹിക ചിന്താബോധങ്ങളും ഇതിന്‌ പശ്ചാത്തലമായി. മുഹമ്മദ്‌ അബ്ദുറഹ്മാനെപ്പോലെ യുള്ള ദേശീയകോണ്‍ഗ്രസ്‌ നേതാക്കളുടെ ചിന്താഗതികള്‍ കേരളീയ മുസ്ലീം സമൂഹത്തിന്‌ ദേശീയ മാനത്തിലൂന്നിയ ജീവിതവീക്ഷണം പകരുന്നുണ്ട്‌. കേരളീയ മുസ്ലീം സമുദായത്തില്‍ സംഭവി ക്കുന്ന പുരോഗമനപരമായ ചലനങ്ങള്‍ക്ക്‌ ദേശീയ പ്രസ്ഥാനവും ഗാന്ധിയന്‍ ആദര്‍ശങ്ങളും മാതൃക കാട്ടുന്നുണ്ട്‌. നിസാര്‍ അഹ്മദ പ്രതിനിധാനം ചെയ്യുന്ന ലോകബോധം ഈ ആശയ ങ്ങളെ സാധുകരിക്കുന്നവയാണെന്നു കാണാം. സ്വാശ്രയത്വം, ശുചിത്വം, അടിസ്ഥാന വിദ്യാഭ്യാ സം, ലാളിത്യം, ത്യാഗസന്നദ്ധത, സ്വദേശിബോധം, ശ്രാമകേന്ദ്രിത വീക്ഷണം തുടങ്ങിയ ഗാന്ധി യന്‍ ആദര്‍ശങ്ങള്‍ നിസാര്‍ അഹ്മദിലൂടെ പരിഷ്ക്കാരത്തിന്റെ ജീവിതമാതൃകകളായി പുറത്തുവ രുന്നു. ദേശീയ്രപസ്ഥാനത്തിന്റെ കൂടി ഭാഗമായി ഭാരതത്തില്‍ രൂപപ്പെട്ട പരിഷ്ക്കാരത്തിന്റെ ഇത്തരം ഗാന്ധിയന്‍ ജീവിതചര്യകള്‍ തങ്ങള്‍ക്കും സ്വീകാര്യമായ ജീവിതമാതൃകകളായി നിസാര്‍ അഹ്മദി ലൂടെ സമുദായത്തെ ബോധ്യപ്പെടുത്തുകയാണ്‌ ബഷീര്‍. വിഷം സാമൂഹ്യജീവിതത്തിന്റെ സാംസ്‌ക്കാരിക പ്രകടീകരണങ്ങളായ വേഷവിധാനങ്ങളിലും രൂപ ഭാവങ്ങളിലും മുസ്ലീം സമൂഹം കൊണ്ടുനടക്കുന്ന കാലോചിതമല്ലാത്ത നാട്ടുനടപ്പുകളെ നോവ ലില്‍ വിമര്‍ശന വിധേയമാക്കുകയും പരിഷ്ക്കാരത്തിന്റെ കേരളീയവും ദേശീയവുമായ ആധു നിക രൂപമാതൃകകള്‍ അവതരിക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. ഇസ്ലാമില്‍ ആണിനും പെണ്ണിനും പ്രത്യേകം വേഷവും രൂപവുമൊക്കെ നാട്ടുനടപ്പായി ഉണ്ട്‌. ആണാണെങ്കില്‍ ഇടതുവശം വെച്ച്‌ മുണ്ടുടുക്കണം. തല മൊട്ടയടിക്കണം. പാടത്തിനു വരമ്പു വച്ച മാതിരി താടി അപ്പുറവും ഇപ്പു റവും വടിച്ചു നിര്‍ത്തണം. പെണ്ണാണെങ്കില്‍ കാതു കുത്തി അലിക്കത്തിടണം. കുപ്പായം ഇടണം. തലയില്‍ തട്ടവും വേണം. മുടി ചീകാം, പക്ഷേ വകഞ്ഞു വെക്കരുത്‌. ഇസ്ലാമിന്റെ ഈ നടപ്പു തെറ്റിച്ച്‌ മുടി വളര്‍ത്തി ക്രോപ്പ്‌ ചെയ്ത്‌ വകഞ്ഞുവെച്ച ഒരു മുസ്ലിം ചെറുപ്പക്കാരനെ മതപാര മ്പര്യം നിലനിര്‍ത്താന്‍ ബാധ്യസ്ഥനായ വട്ടനടിമ, പിടിച്ചുവെച്ച ഒസ്സാനെ വരുത്തി മുടിവടിച്ചു 234 കളയുന്നുണ്ട്‌. മുടി വളര്‍ത്തി ക്രോപ്പ്‌ ചെയ്യുന്നത്‌ ഇബ്ലീസിന്റെ കൂട്ടരായ കാഫ്രിങ്ങളാണ്‌. തൊപ്പി വെച്ചാല്‍ ഇബ്ലീസിന്റെ ഉപദ്രവമുണ്ടാകില്ല. അദ്ദേഹം പറയുന്നു: “തൊപ്പിയില്ലെങ്കില്‍ തലയില്‍ കെട്ടിയാലും മതി. ഒന്നുമില്ലെങ്കിലും തലയില്‍ കെട്ടുന്നത്‌ ഒര ന്തസ്സാണ്‌. യോഗ്യത” ആടയില്‍ മാത്രമല്ല ആഭരണങ്ങളിലും നടപ്പുരീതികള്‍ ഉണ്ട്‌. കുഞ്ഞുപാത്തുമ്മയുടെ രണ്ടു കാതിലും കൂടി ഇരുപത്തിയൊന്ന്‌ സ്വര്‍ണ്ണവളയങ്ങള്‍. ഓരോന്നിലും സ്വര്‍ണ്ണത്തിന്റെ ചെറിയ ആലില മാതിരിയുള്ള അരിശലകള്‍. തട്ടുകാതില്‍ പൊന്‍തക്കകള്‍. കഴുത്തില്‍ പൊന്‍മാലകള്‍. തടിയന്‍ പിച്ചിങ്ങ...... അങ്ങനെ അതിന്റെ നിര നീണ്ടുപോകുന്നു. കെട്ടുകാഴ്ച്ചകളുടെ ഇത്തരം അപരിഷ്കൃതത്വങ്ങളെ മാറ്റിമറിച്ചാണ്‌ ബഷീര്‍ നിസാര്‍ അഹ്മ്മദിനെ അവതരിപ്പിക്കുന്നത്‌. ലളിതവും സുന്ദരവുമാണ്‌ അയാളുടെ രൂപഭാവങ്ങള്‍: വെളുത്ത മുണ്ട്‌, വെളുത്ത ഷര്‍ട്ട്‌ ഇടത്തെ കൈത്തണ്ടയില്‍ പൊന്നിന്റെ ഒരു വാച്ച്‌. ക്രോപ്പ്‌ ചെയ്ത മുടി. വിദ്യാസമ്പന്നരായ നിസാര്‍ അഹ്മ്മദിന്റെ ബാപ്പയും ഇതേമാതിരി തന്നെയാണ്‌. ക്ലീന്‍ ഷേവ്‌ ആയ, തലമൊട്ടയടിക്കാത്ത അയാളെക്കണ്ട്‌ കുഞ്ഞുപാത്തുമ്മ ആയിഷയോട്‌ ചോദിക്കുന്നത്‌: “ആ മൊകത്ത്‌ മുടീല്ലാത്ത, തലേ മുടിയുള്ള ആമ്പറന്നോന്‍ ആരാണ്‌” എന്നാണ്‌. സാരിയും ബ്ലനസ്സും ബോഡീസും പാവാടയുമൊക്കെ ധരിച്ച അടുത്ത വീട്ടിലെ താമസക്കാ രിയായി എത്തുന്ന ആയിഷയോട്‌ എന്തു ജാതിയാണ്‌ എന്ന്‌ ആരാഞ്ഞപ്പോള്‍ ഇസ്ലാമാണെന്ന മറുപടി കുഞ്ഞുപാത്തുമ്മയെ അത്ഭുതപ്പെടുത്തുന്നുണ്ട്‌. “ഞങ്ങടെ മാതിരിയോ” എന്ന മറുചോ ദൃത്തിന്‌ “അല്ല ഞങ്ങള്‍ ശരിയായ ഇസ്ലാമീങ്ങളാണ്‌' എന്നായിരുന്നു ഉത്തരം. “കുപ്പായം” മുസ്ലീം വനിതകളുടെ മാന്യവേഷമായിരുന്നിട്ടുകൂടി സാരി കുഞ്ഞുപാത്തുമ്മയുടെ ആഗ്രഹമായി രൂപ പ്പെടുന്നതിനു പിന്നില്‍ കേവല വസ്ത്രപരിഷക്കാരത്തിനപ്പുറം ചില ദേശീയമാനങ്ങളും കൂടിയു ണ്ട്‌. രവിവര്‍മ്മചി്രങ്ങളാണ്‌ സാരിയെ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ദേശീയ വേഷമായി രൂപപ്പെടു ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നത്‌. ബറോഡയിലെ ലക്ഷ്മീവിലാസം കൊട്ടാര ത്തിലെ പതിനാല്‍ ചിത്രങ്ങള്‍ രചിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ്‌ (1881) എല്ലാവര്‍ക്കും സ്വീകാ രൃമായ ഒരു പാന്‍ ഇന്ത്യന്‍ വസ്ത്രധാരണ ശൈലിയെ രവിവര്‍മ്മ അന്വേഷിക്കുന്നത്‌. ഇതി നായി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ചുറ്റി സഞ്ചരിച്ച അദ്ദേഹം അവിടെയൊക്കെ നിലനിന്നി രുന്ന വസ്ത്രധാരണ ശൈലിയെ ആഴത്തില്‍ പഠിക്കുന്നുണ്ട്‌. അങ്ങനെയാണ്‌ സ്ത്രീരൂപങ്ങള്‍ക്ക്‌ ഏറ്റവും ഉചിതം സാരിയാണെന്ന്‌ നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേരുന്നത്‌. ദേവീദേവന്മാരു ടെയും പുരാണേതിഹാസങ്ങളിലെ വീരപുരുഷന്മാരുടെയും ചിശ്രങ്ങള്‍ അക്കാലത്ത്‌ ഇന്ത്യന്‍ 235 ദേശീയതയുടെ പ്രതീകങ്ങളായി ദേശീയനേതാക്കള്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വൈകാരിക ഉദ്ര്രഥനത്തിന്‌ അവ വഴിതെളിക്കും എന്നുളള വിശ്വാസമായിരുന്നു അതിനു പിന്നില്‍. വസ്ത്രധാരണ വിഷയത്തില്‍ അന്നത്തെ നായര്‍-ചാന്നാര്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്ന ആചാ രപരമായ സമ്മര്‍ദ്ദം മുസ്ലീം വനിതകള്‍ നേരിട്ടിരുന്നില്ല. ഇവിടെയാണ്‌ കുപ്പായമിട്ടു നടന്നിരുന്ന കുഞ്ഞുപാത്തുമ്മായെ സാരി ധരിപ്പിക്കുന്നതിലൂടെ ദേശീയ ധാരയിലേക്ക്‌ ആനയിക്കുന്നതിന്റെ സാംസ്കാരിക മാനം കുടിയിരിക്കുന്നത്‌. വ്ൃത്തി/ശുൃചിത്വം വ്യക്തി -സാമൂഹ്യ ശുചിത്വ ബോധങ്ങള്‍ സാംസ്ക്കാരിക ജീവിതത്തിന്റെ മുഖ്യ വിഷയ ങ്ങളായി പ്രത്യക്ഷപ്പെടുന്നത്‌ നവോത്ഥാനകാല ജീവിതപരിസരത്താണ്‌. പരിഷ്കൃത ജീവിത ത്തിന്റെ ആധാരശിലകളില്‍ പ്രധാനമായ ശുചിത്വബോധത്തിന്റെ, കണ്ടുപകര്‍ത്തേണ്ട ജീവിത മാതൃകയാവുന്നുണ്ട്‌ നിസാര്‍ അഹ്മ്മദിന്റെ ഓരോ ചെയ്തികളും. വലിയ മെനക്കാരനായ അയാള്‍ പെണ്ണുകാണാന്‍ പോയ വീട്ടില്‍ നിന്ന്‌ മീന്‍ നാറ്റമുള്ള ഗ്ലാസ്സില്‍ വെള്ളം ലഭിച്ചതുകൊണ്ടാണ്‌ അവിടുത്തെ വിവാഹാലോചന നിരസിച്ചുകളഞ്ഞത്‌. പൊതുവെ സസ്യാഹാരിയായ അയാള്‍ ഇറച്ചിയും മീനും കൂട്ടിയാല്‍ത്തന്നെ കൈകള്‍ സോപ്പിട്ടു വൃത്തിയായി കഴുകും. അതിന്റെ ഉളു മ്പുമണം വീട്ടില്‍ ഉണ്ടാവാന്‍ പാടില്ലെന്ന നിര്‍ബന്ധവും അയാള്‍ക്കുണ്ട്‌. രാത്രിയില്‍ നാട്ടുവഴിയിലും പകല്‍ തോട്ടിലും കക്കൂസു ചെയ്യുന്ന കുഞ്ഞുപാത്തുമ്മായുടെ വീട്ടുകാരെ അയാള്‍ സംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും പാഠങ്ങള്‍ പറഞ്ഞുപഠിപ്പി ക്കുന്നു. അയാള്‍ അവരുടെ വീട്ടുപറമ്പില്‍ വിയര്‍ത്തുപണി ചെയ്ത്‌ പന്ത്രണ്ടടി നീളത്തിലും നാലടി വീതിയിലും അരയാള്‍ താഴ്ച്ചയിലും ഉള്ള ഒരു കക്കൂസ്‌ നിര്‍മ്മിച്ചുകൊടുക്കുന്നു. നാട്ടു വഴി മനുഷ്യര്‍ക്ക്‌ മലമൂഗ്ര വിസര്‍ജ്ജനത്തിനുള്ള സ്ഥലമല്ലെന്നും അതു നടക്കാനുള്ളതാണെന്നും വൃത്തികേടാക്കരുതെന്നും ഉപദേശിക്കുകയും ചെയ്യുമ്പോള്‍ അത്‌ അപരിഷകൃതത്വം തലയിലേറ്റി നടക്കുന്ന എല്ലാവര്‍ക്കും ബാധകമാവുന്നു. ആ വ്ൃയത്തിബോധം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ്‌ കുഞ്ഞുപാത്തുമ്മ വീടും പരിസരവും വൃത്തിയാക്കി ചപ്പുചവറുകള്‍ അടിച്ചുകൂട്ടി തീ ഇടുന്നത്‌. കക്കൂസു പണിക്കിടയില്‍ നിസാര്‍ അഹ്മദ്‌ വെള്ളം ചോദിക്കുന്നതും അവള്‍ ഗ്ലാസ്‌ സോപ്പിട്ടു കഴുകി വെള്ളം നല്‍കുന്നതും വൃത്തി പരിശോധനയുടെ സൂത്രത്തിലൂള്ള ര്രകടനമാവുന്നുണ്ട്‌. എല്ലാറ്റിനും പുറമെ അയാളോടുള്ള ആരാധന കുഞ്ഞുപാത്തുമ്മായെത്തന്നെ ഭംഗിയാക്കുന്നിട ത്തോളം എത്തിനില്‍ക്കുന്നു. വെള്ളവസ്ത്രം ധരിച്ച്‌ തലയില്‍ നേര്‍മയുളള തട്ടം ഇടു സുന്ദരി യായാണ്‌ അവള്‍ പിന്നീട്‌ നിസാര്‍ അഹ്‌മ്മദിന്റെ വീട്ടിലേക്ക്‌ പോവുന്നത്‌. 236 കൊളോണിയല്‍ ആധുനികത കൊണ്ടുവരുന്ന മാറ്റങ്ങളില്‍ പ്രധാനമാണ്‌ സ്വത്വ-ശരീര കേന്ദ്രിതമായ വ്യത്തിബോധം. ജാതീയതയുടെ അയിത്താചാരസങ്കല്‍പങ്ങള്‍ ശരീരങ്ങളുടെ സ്വീകാ ര്ൃയതയെയും അസ്വീകാര്യതയെയും ബന്ധഡപ്പെടുത്തിയിട്ടുള്ളതാണ്‌. മണ്ണിലും മാലിന്യത്തിലും ഇറങ്ങി ജോലി ചെയ്യുന്ന അവര്‍ണ്ണവിഭാഗങ്ങള്‍ സവര്‍ണ്ണതയുടെ ശുദ്ധിമാനദണ്ഡങ്ങളാല്‍ അ ളക്കപ്പെട്ടാണ്‌ സ്ഥിരമായ അകലത്തില്‍ മാറ്റി നിര്‍ത്തപ്പെടുന്നത്‌. നിരക്ഷരതയും യാഥാസ്ഥിതിക ത്വവും സാമൂഹ്യബോധത്തിന്റെ അഭാവവുമൊക്കെയാണ്‌ കുഞ്ഞുപാത്തുമ്മയുള്‍പ്പെടുന്ന വിഭാ ഗങ്ങളെ പരിഷക്കാരത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നത്‌. ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ട ശുചിത്വനിഷ്ഠകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കൊളോണിയല്‍ കാലത്തെ സാമൂഹ്യപരിഷ്ക്ക രണ പ്രസ്ഥാനങ്ങളാണ്‌ ജനങ്ങളുടെ ചിന്താപഥത്തിലെത്തിക്കുന്നത്‌. സത്യം, ശുചിത്വം, ഐക മതൃം തുടങ്ങിയ സാമൂഹ്യബോധനങ്ങളിലൂടെ ശ്രീനാരായണ ഗുരു നവോത്ഥാനകാല സന്ദേശ ങ്ങളില്‍ അത്തരം മൂല്യങ്ങളെ ്രത്യേകം എടുത്തു കാട്ടുന്നുണ്ട്‌. കോണ്‍ഗ്രസ്സ്‌ സമ്മേളനത്തില്‍ ചൂലുമായി കക്കൂസു കഴുകാനിറങ്ങുന്ന ഗാന്ധിജി ശുചിത്വബോധത്തിന്റെ സംസ്ക്കാരവഴിയിലെ ദേശീയമാതൃക പ്രകടമാക്കുന്നു. നിസാര്‍ അഹ്മ്മര്‍ ഉപയോഗിക്കുന്ന സോപ്പ്‌ കൊളോണിയല്‍ ശുചിത്വ ബോധത്തിന്റെ ഉല്‍പ്പന്നമാണ്‌. ത്യാഗസന്നദ്ധത, വൃത്തിയുള്ള വെള്ള വസ്ത്രം തുട ങ്ങിയ കാര്യങ്ങള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂടെ ദേശീയമാനം ആര്‍ജ്ജിക്കുന്നുണ്ട്‌. ടാഷ പഠിപ്പും പരിഷക്കാരവും ഇല്ലാത്ത കുഞ്ഞുപാത്തുമ്മ ലോകത്തോട്‌ സംസാരിക്കുന്നത്‌ അവള്‍ ഉള്‍ക്കൊണ്ട ഗ്രാമൃഭാഷയിലാണ്‌. ബി.എയ്ക്കു പഠിക്കുന്ന ആയിഷയാണ്‌ അവളുടെ ഭാഷ യുടെ നിലവാരമില്ലായ്മ ആദ്യമായി ബോധ്യപ്പെടുത്തുന്നത്‌. “കുളിച്ചല്ലേ എന്നതിനു പകരം കുളി ക്കല്ലേ എന്നും “ലാത്ത്രി'ക്കു പകരം രാത്രിയും “തുന്നരി'ക്കു പകരം സുന്ദരിയെന്നുമൊക്കെ പഠിപ്പിച്ച്‌ അവള്‍ പാത്തുമ്മയെ ശരിയായി ഉച്ചരിക്കാന്‍ ശീലിപ്പിക്കുന്നു. ആയിഷയുടെ അധ്യാപ നത്തിനു പിന്നില്‍, ഒരു സാംസ്ക്കാരിക പ്രവര്‍ത്തനവും ഭാഷാപരയത്നവും ഇഴ ചേര്‍ന്നു കിട ക്കുന്നുണ്ട്‌. സാംസ്ക്കാരിക പ്രവര്‍ത്തനം, കുഞ്ഞുപാത്തുമ്മയെ എഴുത്തിന്റെയും അറിവിന്റെയും ലോകത്തിലേക്കു നയിക്കുക എന്നതാണ്‌. മുസ്ലീം സമുദായത്തെ മലയാളത്തിന്റെ മാനകരൂപത്തി ലേക്ക്‌ പരോക്ഷമായി ക്ഷണിക്കുകയാണ്‌ ആയിഷയിലൂടെ ബഷീര്‍ നടത്തുന്ന രണ്ടാമത്തെ കൃത്യം. സ്വത്വ തലങ്ങളുടെ വൈവിധ്യങ്ങളെ റദ്ദു ചെയ്ത്‌ ഏകതാനമാക്കുന്ന മാനകഭാഷാ യുക്തിക്കു പിന്നില്‍ സാംസ്ക്കാരിക തനിമയ്ക്കപ്പുറത്തുള്ള ചില ഭാഷാപര ലക്ഷ്യങ്ങള്‍ ഉള്ളടങ്ങുന്നുണ്ട്‌. ഈ ഭാഷാ പരിഷ്ക്കാരത്തിലൂടെ മുസ്ലീം സമൂഹം നൂറ്റാണ്ടുകളായി കൊണ്ടുനടക്കുന്ന ഭാഷാ 237 മനലികവാദത്തിലധിഷ്ഠിതമായ മര്‍ക്കടമുഷ്ടിയെയാണ്‌ ബഷീര്‍ ലക്ഷ്യം വെക്കുന്നത്‌. ജീവി ക്കുന്ന സാമൂഹൃപശ്ചാത്തലത്തിന്റെ സമകാലിക യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാതെ, കടുംപി ടുത്തം വഴി വന്നുചേര്‍ന്ന ഭാഷാപരമായ അജ്ഞത മൂലം സമുദായത്തിനു കാലിക യാഥാര്‍ത്ഥ്യ ങ്ങളെ ഉള്‍ക്കൊള്ളാനോ ഉചിതമായ രീതിയില്‍ അവയോട്‌ പ്രതികരിക്കാനോ സാധ്യമായിരുന്നി ല്ല. അന്ധമായ അറബിഭാഷാശ്രമവും മലയാളഭാഷാ വിരോധവും കാരണം മാതൃഭാഷയെ തിര സ്‌ക്കരിക്കാന്‍ ഇട വന്നു. പകരം രൂപപ്പെടുത്തിയ ബദല്‍ഭാഷാ രൂപമാണ്‌ അറബിമലയാളം. ഈ അറബിമലയാളത്തിലാണ്‌ ദീര്‍ഘകാലം മുസ്ലീം സമൂഹത്തിന്റെ സാംസ്ക്കാരിക വ്യവഹാരങ്ങള്‍ നടന്നുവന്നതെങ്കിലും അതിന്‌ പൊതുസമൂഹവുമായി ബന്ധപ്പെടാനുള്ള പാലമായി വര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. അറബിമലയാളത്തെക്കുറിച്ചുളള ബഷീറിന്റെ വീക്ഷണം ഇത്തരത്തില്‍ ഉള്ള താണ്‌: “അറബി കൊള്ളാം; മലയാളവും കൊള്ളാം. അറബിമലയാളം എണ്ണുറു കൊല്ലത്തെ മുസ്ലീം മണ്ടത്തരം! ഒരുപാട്‌ ചിന്തകന്മാര്‍, മഹാകവികള്‍ ഒക്കെ മുസ്ലീം സമുദായത്തിനും മലയാള ഭാഷയ്ക്കും നഷടപ്പെട്ടു. മോയിന്‍കുട്ടി വൈദ്യരെപ്പോലുള്ളവര്‍ നല്ല മലയാള ഭാഷയിലാണ്‌ എഴു തിയിരുന്നതെങ്കിലോഴ്‌” അറബിയോടും മലയാളത്തോടും ചാര്‍ച്ചയില്ലാത്ത ഈ ഭാഷാപരമായ സന്ദിഗ്ദ്ധാവസ്ഥ സൃഷ്ടിച്ച സാംസ്ക്കാരികവും മതപരവുമായ ഒറ്റപ്പെടല്‍ മുസ്ലീം സമുദായത്തെ മുഖ്യധാരയില്‍ നിന്ന്‌ ഒഴിച്ചു നിര്‍ത്തി. ഭാഷാപരമായ ശാഠ്യങ്ങള്‍ കയ്യൊഴിഞ്ഞ്‌ സമുദായത്തെ സാമുകാലിക യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ അടുപ്പിക്കുന്നതിലാണ്‌ ആയിഷയിലൂടെ ബഷീറിന്റെ മാനകഭാഷാ യുക്തി വെളിപ്പെടുന്നത്‌. നിലവാരപ്പെട്ട, ഈദ്യോഗികമായ ഭാഷാഘടനയിലൂടെ മാത്രമേ ആശയങ്ങള്‍ക്ക്‌ അകത്തേക്കും പുറത്തേക്കുമുള്ള സുഗമമായ സഞ്ചാരം സാധ്യമാവുന്നുള്ളൂ. ശാസ്ത്രത്തിന്റെ യുക്തിഭാഷയ്ക്കായാലും വിശ്വാസത്തിന്റെ ഭക്തിഭാഷയ്ക്കായാലും ഒരു ഈദ്യോഗിക ഘടന അത്യാവശ്യമായി വരുന്നുണ്ട്‌. ആ അര്‍ത്ഥത്തില്‍ മലയാള ഭാഷയുടെ ആത്മാവിലേക്കു പ്രവേശി ക്കാനുള്ള ശ്രമങ്ങളാണ്‌ പത്തൊമ്പതാം നൂറ്റാണ്ടിലെ മിഷണറി ഭാഷാ പ്രവര്‍ത്തനങ്ങള്‍. നിഘണ്ടു നിര്‍മ്മാണങ്ങളും വ്യാകരണഘടനാപഠനങ്ങളും വഴി ഭാഷയുടെ വിഭിന്നാവസ്ഥയില്‍ നിന്നുളള ഏകോപനമാണ്‌ അവര്‍ ലക്ഷ്യമാക്കിയത്‌. ഭാഷ കൃത്യവും വ്യക്തവും ആവുമ്പോള്‍ മാ്രമേ ആശയങ്ങളുടെ വിതരണവും ഗ്രഹണവും പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാധിക്കുകയുള്ളൂ. സാംസ്ക്കാ രിക വികാസത്തിനും സാംസ്ക്കാരിക അധിനിവേശത്തിനും ഉള്ള മാര്‍ഗ്ഗവും ഒന്നു തന്നെയാ 238 വുന്നത്‌ അതുകൊണ്ടാണ്‌. ആയിഷ വഴി കൊടുത്തയക്കപ്പെടുന്ന പെന്‍സിലും നോട്ടബുക്കും ബാലപാഠവും വഴി എഴുത്തിന്റെ മാനകരുപത്തിലൂടെ അറിവിന്റെ വ്യക്തതയിലേക്കും ശക്തി സനന്ദര്യങ്ങളിലേക്കുമുളള ്രയാണമാണ്‌ ബഷീര്‍ നവോത്ഥാനകാല സാഹചര്യത്തിന്റെ പിന്‍ബ ലത്തില്‍ ലക്ഷ്യം വെക്കുന്നത്‌. അറിവും വിശ്വാസവും ഖുര്‍-ആന്റെ തുടക്കം വിദ്യാഭ്യാസത്തില്‍ നിന്നാണ്‌. “നിങ്ങളെ സ്ൃഷടിച്ചിരിക്കുന്ന (സഷ്ടാ വിന്റെ നാമത്തില്‍ വായിക്കുക” എന്നാണ്‌ പ്രമാണം. അറബിയില്‍ AOA അറിവ്‌ ലോകത്തിന്റെ എല്ലാ ഭാഷകളിലും ഉണ്ട്‌. ഉദ്ദേശിച്ചത്‌ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്ത മുസ്ലീം യാഥാസ്ഥികത്വം ലോകത്തെവിടെയും ഉണ്ടായിരുന്നു. ബഷീര്‍ എഴുതുന്നു: “നബിക്കു ശേഷം 5-6 നൂറ്റാണ്ടുകള്‍ സുവര്‍ണ്ണകാലമായിരുന്നു. പിന്നീട്‌ മുസ്ലീങ്ങള്‍ ഉറ ങ്ങി. ആയിരം കൊല്ലത്തെ ഉറക്കം! പതുക്കെ ചിലര്‍ ഉണര്‍ന്ന്‌, ഇപ്പോ നറൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌! എന്നു പറഞ്ഞ്‌ അഭിമാനം കൊള്ളുകയാണ്‌.” സംസ്കൃതഭാഷയോട നമ്പൂരിത്തം കാട്ടിയ യുക്തിരഹിതമായ ശ്രമത്തിന്റെ മറ്റൊരു പതിപ്പാണ്‌ മുസ്ലീങ്ങളുടെ അറബിഭാഷാശ്രമം. അര്‍ത്ഥമറിയാതെ യാന്ത്രികമായ ഉരുക്കഴിക്കലി ലൂടെ ഉച്ചരിക്കലും പഠിക്കലും കേവലം ലിപിപൂജ മാത്രമായി. മലയാളത്തെ “ആര്യനെഴുത്ത്‌ 'എന്നുവിളിച്ചാണ്‌ മുല്ലമാര്‍ ഭാഷയെയും അറിവിനെയും മാറ്റി നിര്‍ത്തിയത്‌. അറബിഭിന്ന ഭാഷക ളിലെ ഖുര്‍-ആന്‍ പരിഭാഷകള്‍ തെരഞ്ഞുപിടിച്ചു കത്തിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഒരുപാട്‌ സ്വത്തുണ്ടായിരുന്നിട്ടും കുഞ്ഞുപാത്തുമ്മയുടെ ബാപ്പായും ഉമ്മായും അവളെ എഴുത്തു പഠിപ്പിച്ചിട്ടില്ല. മുമ്പേ പഠിച്ചു തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ ആയിഷയെപ്പോലെ അറി വുണ്ടാവുകയും പിന്തിരിപ്പന്‍ അവസ്ഥയ്ക്കു മാറ്റവുമുണ്ടാകുമായിരുന്നു. ആനമക്കാര്‍ അടക്ക മുള്ള പാമര തലമുറകള്‍ ഒന്നും പഠിച്ചില്ല. പഠിപ്പിക്കാന്‍ പറഞ്ഞപ്പോള്‍, “യെയ്ത്ത്‌ പടിച്ച്‌ നിന്നാ കാഫറാക്കണം എന്നാണെന്നാണോ നീ ശോയ്ക്കണത്‌?” എന്നായിരുന്നു ബാപ്പായുടെ (്പതികരണം. “നോക്ക്‌, ഇസ്ലാമിന്‌ അറിവുണ്ടായിരിക്കണം. അറിവില്ലാത്തവര്‍ ഹമ്ക്കീങ്ങളാണ്‌' എന്ന്‌ പുതിയ കാലത്ത്‌ എഴുത്തും വായനയും പഠിച്ച ആയിഷ അവളുടെ തെറ്റായ വിശ്വാ സത്തെ തിരുത്തുന്നു. നവോത്ഥാനകാലവും ദേശീയ്രസ്ഥാനവും തുറന്നിട്ടു ലോകബോധം പിന്‍പ റിയാണ്‌ വിവിധ സാമുദായികവിഭാഗങ്ങള്‍ എഴുത്തും അറിവും ആര്‍ജ്ജിക്കുന്നത്‌. അതിന്റെ 239 വിജയകരമായ ഗുണഭോക്താക്കളാണ്‌ ആയിഷയും നിസാര്‍ അഹ്മ്മദുമൊക്കെ. പള്ളിക്കൈത്താ നക്കാരനേക്കാള്‍ അന്തസ്സും സമൂഹസ്വീകാര്യതയും കോളേജു പ്രൊഫസറായ അവരുടെ ബാപ്പാ യ്ക്കുണ്ട്‌. ഓത്തുപള്ളിയിലെ രാ്രസംഗക്കാരുടെ കെട്ടുകഥകളുടെ യുക്തിയില്ലായ്മയില്‍ നിന്ന്‌ എഴുത്തുപള്ളിയുടെ ആധുനിക അവബോധങ്ങളിലേക്കുള്ള സമുദായത്തിന്റെശ്രദ്ധ ക്ഷണിക്കു ന്നതിന്റെ ചി്രമാണ്‌ പെന്‍സിലും നോട്ട ബുക്കും ബാലപാഠവും കൈയിലേൽപ്പിച്ചുകൊണ്ട്‌ കുഞ്ഞുപാത്തുമ്മയെ പഠിപ്പിക്കാനായുള്ള ആയിഷയുടെ രംഗ്രപവേശം. പേരും പെരുമാറ്റവും നവീനത പകരുന്ന ലോകബോധവും സാമൂഹ്യബോധവും ഭാഷയെയും വേഷത്തെയു മെന്ന പോലെ വ്യക്തിനാമങ്ങളെയും ശീലങ്ങളെയും പരിഷക്കാരത്തിലേക്കു നയിക്കുന്നു. നല്ലതും വൃത്തിയുള്ളതും കൈവശം വെച്ചനുഭവിക്കുന്ന സവര്‍ണ്ണയുക്തിയുടെ സാമൂഹ്യാധികാരബോധം തകിടം മറിക്കപ്പെടുന്ന കാലം കൂടിയാണ്‌ നവോത്ഥാനകാലം. ഗ്രാമൃരൂപത്തിലുള്ള അപരിഷ്കൃത നാമങ്ങള്‍ക്കു പകരം കേള്‍ക്കാനും വിളിക്കാനും സുഖമുള്ള വൃത്തിയുള്ള നാമങ്ങള്‍ പരിഷ്ക്കാ രത്തിന്റെ സൂചകങ്ങളായി പ്രത്യക്ഷമാവുന്നു. നിസാര്‍ അഹ്മദ്‌, സൈനുല്‍ ആബിദീന്‍ എന്നി ങ്ങനെ ഇമ്പമുള്ള പേരുകള്‍ ഇസ്ലാമിന്റേതായി കുഞ്ഞുപാത്തുമ്മ കേട്ടിരുന്നില്ല. പകരം മക്കാര്‍, അടിമ, കൊച്ചുണ്ണി, കുട്ടിയാലി, ബാവക്കണ്ണ്‌, പക്കറ്‌, മൈതീന്‍, ബീരാന്‍ എന്നിങ്ങനെയുളള പേരു കളാണ്‌ ഇസ്ലാമിന്റേതായി അവള്‍ കേട്ടിട്ടുള്ളത്‌. കുഞ്ഞു'പാത്തുമ്മ' എന്നത്‌ മുഹമ്മദ നബി യുടെ മകള്‍ ഫാത്തിമയുടെ പേരും ആയിഷ എന്നത്‌ “വീടരുടെ” പേരുമാണ്‌. അതിലുടെ രണ്ടു “പേരും” ഒരേ കുടുംബപാരമ്പര്യക്കാരാണെന്ന്‌ ബഷീര്‍ പറയാതെ പറയുന്നു. ഒന്ന്‌ ഉച്ചാരണ “ശുദ്ധി'യുള്ള ആയിഷയും മറ്റേത്‌ “ശുദ്ധി” കുറഞ്ഞ കുഞ്ഞുപാത്തുമ്മയും ആകുന്നതിനു പിന്നില്‍ പരിഷക്കാരത്തിന്റെ മാനക-മാനകേതരമായ ശുദ്ധിയിലധിഷഠിതമായ ഭാഷായുക്തിയാണ്‌. പെരുമാറ്റത്തിലെ ശുദ്ധിയില്ലായ്മയെക്കുറിച്ച്‌ കുഞ്ഞുപാത്തുമ്മയോട്‌ പറയുന്നത്‌ ആയിഷ യാണ്‌. അവളുടെ വീട്ടില്‍ നിന്ന്‌ രാവും പകലും കലപില ബഹളമാണെന്നും വളരെ ഉച്ചത്തില്‍ സംസാരിക്കുന്നതിനെക്കുറിച്ചും അയല്‍പക്കക്കാര്‍ക്ക്‌ സ്വസ്ഥമായി കിടന്നുറങ്ങാന്‍ പറ്റാത്തതി നെക്കുറിച്ചും ആയിഷ പരാതി പറയുന്നു. “മുസ്ലീം സ്ത്രീകള്‍ അടക്കവും ഒതുക്കവും ഇല്ലാതെ ഇങ്ങനെ പൊതുശല്യക്കാരായി മാറുന്നത്‌ നല്ലതാണോ? - എന്ന ചോദ്യവും ആയിഷ ഉന്നയിക്കു ന്നുണ്ട്‌. നല്ല പെരുമാറ്റം, പരസ്പര ബഹുമാനം സാമൂഹ്യബോധം തുടങ്ങി ബഹുസ്വരതയുള്ള ഒരു സമൂഹത്തില്‍ പരിപാലിക്കേണ്ട പെരുമാറ്റ ശീലങ്ങളെക്കുറിച്ചാണ്‌ ആയിഷയുടെ ഓര്‍മ്മപ്പെ ടുത്തലുകള്‍. അവനവന്റെ ഇഷ്ടങ്ങളും അനിഷടങ്ങളും അപരന്റെ സുഖത്തെയും സന്തോഷ 240 ത്തെയും ഹനിക്കാതെയാവണം എന്ന നവോത്ഥാനകാലത്തിന്റെ സാംസ്ക്കാരിക മുദ്രാവാക്യ മാണ്‌ ആയിഷയിലൂടെ വെളിപ്പെടുന്നത്‌. തൊഴിലും പരിഷക്കാരവും “നൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” എന്ന്‌ കുഞ്ഞുപാത്തുമ്മ പറയുമ്പോള്‍ അതിന്‌ ആയിഷ പറയുന്ന മറുപടി അവളുടെ ഉപ്പുപ്പായ്ക്ക്‌ ഒരു കാളവണ്ടി ഉണ്ടായിരുന്നു എന്നാണ്‌. ഒന്ന്‌ ഫ്യൂഡല്‍ ആഭിജാത്യത്തിന്റെ നിഷ്ക്രിയതയെ പ്രതിനിധീകരിക്കുമ്പോള്‍ മറ്റേത്‌ യാഥാര്‍ത്ഥ്യത്തിലധിഷ്ഠി തമായ ജീവിതബോധത്തിന്റെ ചലനാത്മകതയുടെ പ്രതീകമായിത്തീരുന്നുണ്ട്‌. കൊമ്പനാനയുള്ള കുടുംബക്കാര്‍ കാലം മാറുമ്പോഴും ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ മെതിയടിപ്പുറത്തു നിന്നു താഴെയിറങ്ങാന്‍ കൂട്ടാക്കുന്നില്ല. കാളവണ്ടി ഉണ്ടായിരുന്നവര്‍ അതില്‍ സാമാനങ്ങള്‍ കയറ്റിക്കൊണ്ടു പോയി വിറ്റ്‌ അധ്വാനിച്ച്‌ മകനെ എം.എ വരെ പഠിപ്പിച്ച്‌ കോളേജ്‌ പ്രൊഫസറാക്കുന്നു. വീട്‌ പണയത്തിലിരിക്കുമ്പോഴും അവര്‍ നന്നായി അധ്വാനിച്ച്‌ ഒട്ടുമാവും പേരയും സപ്പോട്ടയും റോസു മൊക്കെ നട്ടുവളര്‍ത്തുകയും വിളയിക്കുകയും ചെയ്യുന്നുണ്ട്‌. ഭൂമിയില്‍ പണിചെയ്യുന്ന ഇസ്ലാമിനെ കുഞ്ഞുപാത്തുമ്മ ആദ്യമായാണ്‌ കാണുന്നത്‌. കാരണം ഇസ്ലാമിനു പറഞ്ഞിട്ടുള്ളത്‌ കച്ചവടം ആണെന്നാണ്‌ അവളുടെ പൊതുവെയുള്ള ധാരണ. ജോലി ക്കാരെ വെച്ചിട്ടല്ലാതെ, സ്വന്തമായി വെട്ടുകയും കിളക്കുകയും ചെയ്യുന്ന നിസാര്‍ അഹ്മര്‍ദ വളരെ വേഗം അവരുടെ വെളിമ്പറമ്പിനെ ഒരു വനമാക്കി മാറ്റിയെടുക്കുന്നുണ്ട്‌. ബഷീര്‍ തന്നെ സൂചിപ്പി ക്കുമ്പോലെ കളളന്മാരുടെയും കൊലപാതകികളുടെയും തൊഴില്‍ചര്യകളിലേക്ക്‌ മുദ്രയടിക്കപ്പെ ട്ടിരുന്ന ഇസ്ലാമിനെ അത്തരം മുന്‍ധാരണകളില്‍ നിന്നു മോചിപ്പിക്കുക എന്ന ശ്രമവും ഇതിനു പിന്നിലുണ്ട്‌. സുഹ്റായുടെ ഭര്‍ത്താവിന്റെ (ബാല്യകാലസഖി) കശാപ്പു ജോലി, 'ന്റൂപ്പുപ്പാ'യിലെ ഉണക്കമീന്‍ കച്ചവടം, ആടറുപ്പ്‌ തുടങ്ങിയ ജീവിതസാഹചര്യങ്ങളില്‍ നിന്ന്‌ ഭൂമിയേയും മനസ്സി നെയും ഉര്‍വൂരമാക്കുന്ന ജോലിയിടങ്ങളിലേക്കുള്ള പറിച്ചു നടലില്‍ പരിഷക്കാരത്തിന്റെയും ആധു നികവീക്ഷണത്തിന്റെയും സാമൂഹ്യബോധമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സ്വാതന്ത്രയബവാധം തടവിലിട്ട കുരുവിയെപ്പോലെയാണ്‌ കുഞ്ഞുപാത്തുമ്മായുടെ ജീവിതം. ആചാരങ്ങളും അന്ധമായ വിശ്വാസങ്ങളും കുരുക്കിയിടുമ്പോഴും പരിമിതമായ ചില ജീവിതബോധങ്ങളും താര തമ്യങ്ങളും ആഗ്രഹങ്ങളുമൊക്കെ അവളില്‍ ഉണരുന്നുമുണ്ട്‌. മുസ്ലീം സ്ത്രീകള്‍ക്ക്‌ അന്യപുരു ഷന്മാരുടെ മുമ്പില്‍ പോകാന്‍ പാടില്ലെന്നും പുരുഷന്മാര്‍ക്കൊപ്പം പള്ളിയില്‍ നിസ്ക്കാരം പാടി ല്ലെന്നും അവളെ പാരമ്പര്യം പഠിപ്പിച്ചിട്ടുണ്ട. പല വിലക്കുകളും വിശ്വാസങ്ങളുമൊക്കെയുണ്ടെ 241 ങ്കിലും തന്നെ കെട്ടാന്‍ പോകുന്ന ആണ്‍പിറന്നോനെ മുമ്പേകൂട്ടി ഒന്നു കാണാനുള്ള അദമ്യമായ ആഗ്രഹം അവളില്‍ ഉണരുന്നുണ്ട്‌. കേസില്‍ തോറ്റ്‌ പാപ്പരായി കീറ്റുപുരയിടത്തിലേക്ക്‌ അവര്‍ മാറേണ്ടി വന്ന സന്ദര്‍ഭത്തില്‍, അവളുടെ ഉള്ളില്‍ തടവിലിടപ്പെടു സ്വാതന്ത്യം തടവുഭേദിച്ച്‌ പുറ ത്തേക്കു വരുന്നതുകാണാം: “സംഭവിച്ചിരിക്കുന്നത്‌ വലിയ ഒരാപത്താണ്‌. എന്നാലും ജനങ്ങളെ കാണാം.... ശുദ്ധവായു ശ്വസിക്കാം. സൂര്യരപകാശത്തില്‍ നില്‍ക്കാം. നിലാവെളിച്ചത്തില്‍ മുങ്ങാം. ഓടാം, ചാടാം, പാട്ടു പാടാം. പാട്ടൊന്നും അറിഞ്ഞുകുടെങ്കിലും - എന്തിനും അവള്‍ക്കു സ്വാതന്ത്ര്യമുണ്ട്‌. മലക്‌, ജിന്ന്‌, ഇഫ്രീത്ത്‌, ഇന്‍സ്‌ - ആരും വരട്ടെ!” സ്വാതന്ത്ര്യത്തിനുവേണ്ടിയുളള ആഗ്രഹം, ആ ലോകത്തിലേക്കുള്ള താല്‍പര്യപൂര്‍വ്വമായ ്രവേശനം, അതിന്റെ സനന്ദര്യാത്മകതയില്‍ അഭിരമിച്ചുള്ള നില്‍പ്‌, അതിനു മുമ്പില്‍, തന്നെ പേടിപ്പിച്ചിരുന്നവയ്ക്കെതിരെയുള്ള ധൈര്യം എന്നിവ അടഞ്ഞ രീതിയിലുള്ള സാമുദായിക പ്രകൃ തത്തില്‍ നിന്ന്‌ വ്യക്തി-സാമൂഹ്യസ്വാതന്ത്രത്തിന്റെ തുറസ്സിലേക്കുള്ള ശ്രദ്ധക്ഷണിക്കലായി മാറുന്നു. കുഞ്ഞുപാത്തുമ്മയില്‍ പ്രകടമാവുന്ന സ്വാതന്ത്യമോഹങ്ങള്‍ക്ക്‌ അക്കാലത്തിന്റെ പൊതുവായ സാമൂഹ്യരാഷ്ട്രീയാദര്‍ശങ്ങളുടെ പൊതുബോധവുമായി ചാര്‍ച്ചയുണ്ട്‌. കുരുവിയെ രക്ഷിക്കുന്നതിനിടയില്‍ ചോര പൊടിഞ്ഞ അവളുടെ മുറിവു കെട്ടിക്കൊടുത്ത ശേഷം നിസാര്‍ അഹ്മ്മദ്‌ അവളോട്‌ ചോദിക്കുന്നത്‌ “കുഞ്ഞുപാത്തുമ്മയ്ക്ക്‌ പറക്കാന്‍ കഴിയുമോ” എന്നാണ്‌. ഇല്ലെന്നു പറയുമ്പോള്‍ “എന്നാല്‍ നമുക്കു ചിറകുണ്ടാക്കാം” എന്നായിരുന്നു അയാളുടെ മറുപ ടി. യുക്തിബോധം അന്ധമായ വിശ്വാസങ്ങളെയും അനുഷ്ഠാനപരതയെയും വിദ്യ ്രസരിപ്പിക്കന്ന നവീന കാല ജീവിതബോധങ്ങളാണ്‌ തിരസ്ക്കരിക്കുന്നത്‌. ഗതാനുഗതികത്വങ്ങളെ അറിവുപകരുന്ന യുക്തിബോധം ചോദ്യം ചെയ്യുന്നു. അങ്ങനെയാണ്‌ ഭാഷയെയും വസ്ത്രധാരണത്തെയും ശീല ങ്ങളെയും കുറിച്ചുള്ള പൂര്‍വ്വധാരണകള്‍ തകിടം മറിയുന്നത്‌. മലയാളവും ഇംഗ്ലീഷുമൊക്കെ പഠിക്കാന്‍ പറ്റുന്ന ഭാഷകളായിത്തീരുകയും സാരിയും ബ്ചനസുമൊക്കെ ധരിക്കാന്‍ പറ്റുന്ന വേഷ വിധാനങ്ങളായിത്തീരുകയും ചെയ്യുന്നു. തലയില്‍ മുല്ലപ്പു ചൂടാമോ എന്ന കുഞ്ഞുപാത്തുമ്മ യുടെ ആഗ്രഹത്തിലധിഷ്ഠിതമായ സംശയത്തിന്‌ കാഫ്രിങ്ങളാണ്‌ അങ്ങനെ ചെയ്യുന്നത്‌ എന്ന തായിരുന്നു അവള്‍ക്ക്‌ ലഭിക്കുന്ന പാരമ്പര്യോപദേശം. എന്നാല്‍, 242 “കള്ള ബുദ്ദുസേ - കണ്ണും മൂക്കും ഉള്ളവര്‍ക്കു വേണ്ടിയാണ്‌ പൂക്കള്‍. മുസ്ലീമിന്‌ മണപ്പി ക്കാം. തലയില്‍ ചൂടാം” എന്ന്‌ ആയിഷയുടെ യുക്തിബോധത്തിലധിഷ്ഠിതമായ ഉപദേശം കുഞ്ഞുപാത്തുമ്മയെ മാത്രം ഉദ്ദേശിക്കുന്ന ഒരു മറുപടിയായല്ല നാം വായിക്കുന്നത്‌. അഹിംസ തമ്മില്‍ കൊത്തുപിടിക്കുന്ന കുരുവികളെ കുഞ്ഞുപാത്തുമ്മ തന്നാലാവും വിധം ഇട പെട്ട സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നുണ്ട്‌. അവളുടെ മധ്യസ്ഥത്തിനു ചെവി കൊടുക്കാതെ അവ പുളിമരത്തിനു മുകളിലും വെച്ച്‌ ശണ്ഠ തുടരുകയും ഒന്ന്‌ മറ്റേതിന്റെ കൊത്തുകിട്ടി കരഞ്ഞുകൊണ്ട്‌ സഹായത്തിനഭ്യര്‍ത്ഥിച്ച്‌ കരയുകയും ചെയ്യുന്നു. അത്‌ നിലവിളി യോടെ താഴത്തെ തോട്ടില്‍ കൈയും കാലും വിടര്‍ത്തി ഭൂമിയെ അവസാനമായി ആലിംഗനം ചെയ്യാനെത്തുന്നതുപോലെ രണ്ടു ചിറകും വിടര്‍ത്തി കമിഴ്ന്നു വീഴുന്നുണ്ട്‌. അവിടേക്ക്‌ ഓടി യെത്തിയ കുഞ്ഞുപാത്തുമ്മ, “നോയിക്കേ, എന്തൊരു കാണിക്കലാണി കാട്ടിയേ!” എന്ന്‌ ഹൃദയം നൊന്ത്‌ പറഞ്ഞ്‌ പോകുന്നു. വാപിളര്‍ന്നു കരയുന്ന അതിന്റെ കൊക്കിലേക്ക്‌ അവള്‍ സ്വന്തം ചോരയിറ്റിച്ചുകൊടുത്ത്‌ കുരുവിയെ ജീവിതത്തിന്റെ ആകാശത്തിലേക്ക്‌ തിരിച്ചുപറക്കാന്‍ സഹാ യിക്കുന്നു. മുമ്പ്‌ കുളക്കടവില്‍ വെച്ച്‌ ചോര കുടിച്ച അട്ടയെ കൊല്ലാനോങ്ങി ഉയര്‍ത്തിയ കാല്‍ അവള്‍ ചിന്താവിഷ്ടയായി താഴ്ത്തുന്നുണ്ട്‌. “അട്ടയ്ക്ക്‌ ഉമ്മായും ബാപ്പായും കാണും. പെണ്ണ ടുയോ ആണട്ടയോ എന്നറിഞ്ഞുകൂടാ. മക്കളും കാണും...... കൊല്ലാന്‍ പാടില്ല. പാപമാണ്‌. ദോഷം. ഹിംസ അരുത്‌” - എന്നിങ്ങനെ മനുഷൃത്വപരവും ജീവകാരുണ്ൃയപരവുമായ ചരാ ചരസൃഷ്ടിസ്നേഹം അവളില്‍ നിറഞ്ഞു വഴിയുന്നുണ്ട്‌. വിദ്യാഭ്യാസമോ മാനകഭാഷാബോധം പോലുമോ ഇല്ലാത്ത നിഷ്കളങ്കയായ ആ നാടന്‍ പെണ്‍കുട്ടിയുടെ ആത്മഗതമായി വരുന്ന വാക്കും ചിന്തയും “ഹിംസ അരുത്‌” എന്നാണ്‌. ബഷീറിയന്‍ അഹിംസാബോധം കുഞ്ഞുപാത്തുമ്മായി ലൂടെ അക്കാലത്തെ അഹിംസാപ്രവാചകനായ ഗാന്ധിയുടെ ജീവിതദര്‍ശനത്തെ തൊട്ടുകൊണ്ട്‌ കടന്നു പോകുന്നത്‌ യാദൃശ്ചികമല്ല. സ്വാശ്രയത്വം ആയിഷായുടെ സഹോദരനായ നിസാര്‍ അഹ്മ്മദ്‌ “വലിയ വൃത്തിയും മെനയുമുള്ള ഭയ ക്കര മനുഷ്യന്‍” മാത്രമല്ല ഒരു കവി കൂടിയാണ്‌. അദ്ദേഹം കവിതയെഴുതുന്നത്‌ ഭൂമിയിലാണ്‌. മര ങ്ങളും പൂക്കളും കായ്കളും കിഴങ്ങുകളുമായിത്തീരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. ഈ ഭൂമി 243 യേയും ഇതിലുള്ളതും ഉണ്ടാക്കാവുന്നതുമായ എല്ലാത്തിനെയും അയാള്‍ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്‌. നിസാര്‍ അഹ്മ്മര്‍ തന്റെ വീട്ടില്‍ പഴങ്ങളുണ്ടാകുന്ന ധാരാളം ചെറുവ്യക്ഷങ്ങളും തെങ്ങിന്‍ തൈകളും വെച്ചുപിടിപ്പിക്കുന്നു. വെറുതെ കിടന്ന ആ വെളിമ്പറമ്പ്‌ അയാള്‍ ഒറ്റദിവസം കൊണ്ടാണ്‌ ഒരു വനമാക്കി മാറ്റുന്നത്‌. എപ്പോള്‍ നോക്കിയാലും അയാള്‍ എന്തെങ്കിലും ജോലി ചെയ്തുകൊണ്ടേ യിരിക്കും. ഒന്നുകില്‍ മുറ്റം നന്നാക്കും. അല്ലെങ്കില്‍ വ്യക്ഷങ്ങള്‍ക്കു വെള്ളം നനയ്ക്കും. അലസ തയുടെ മെത്തപ്പായയില്‍ നിന്ന്‌ താഴെയിറങ്ങാനോ അനങ്ങാനോ പോലും കൂട്ടാക്കാത്ത കുഞ്ഞുതാച്ചുമ്മയുടെ ഫ്യൂഡല്‍ മനസ്സ്‌ ഇതൊക്കെ ശ്രാന്തായാണ്‌ വിലയിരുത്തുന്നത്‌. അവന വന്റെ വീട്ടിലേക്കു വേണ്ടവ സ്വന്തം നിലയില്‍ കൃഷി ചെയ്ത്‌ നട്ടുനനച്ച്‌ ഉണ്ടാക്കുന്നത്‌ ഒരു ജീവിതശൈലിയും ലഹരിയുമായി മാറ്റിയിരിക്കുന്നു നിസാര്‍ അഹ്മ്മദ്‌. ത്യാഗമനോഭാവം, പരോ പകാരിത്വം, സ്വാശ്രയത്വം എന്നിവയൊക്കെ അക്കാലത്തെ ജീവിതാദര്‍ശങ്ങള്‍ കൂടിയായിരുന്നു. ആധുനികതയുടെ ചിഹ്നങ്ങളും ഭാവങ്ങളും സംസ്ക്കാരത്തിന്റെയും പരിഷക്കാരത്തിന്റെയും ജീവിതപ്പകര്‍ച്ചകള്‍ പല രൂപത്തിലും ഭാവ ത്തിലും “ന്റൂപുപ്പാക്കൊരാനേണ്ടാര്‍ന്ന്‌” എന്ന നോവലില്‍ വ്രകടമാവുന്നുണ്ട്‌. വളരെക്കുറച്ചു സന്ദര്‍ഭ ത്തേക്കു മാത്രമേ ്രതൃക്ഷപ്പെടുന്നുള്ളുവെങ്കിലും വലിയ ഒരു ആശയ ലോകമാണ്‌ നിസാര്‍ അഹ്മ്മദിന്റെ പിതാവായ സൈനുല്‍ ആബിദീന്‍ വഴി തുറന്നു കിട്ടുന്നത്‌. കോളേജ്‌ പ്രൊഫസര്‍ ആയ അയാള്‍ നേടിയിട്ടുള്ള വിദ്യാഭ്യാസവും ആര്‍ജ്ജിച്ചിട്ടുളള സംസ്ക്കാരവും നവീനതയുടെ ഉര്‍ജ്ജം (്രസരിപ്പിക്കുന്നു. മന്ത്രവാദവും മര്‍ദ്ദനവുമൊക്കെയായി കലങ്ങി മറഞ്ഞിരിക്കുന്ന കുഞ്ഞുപാത്തുമ്മായുടെ മുറിക്കകത്തേക്കു കടന്നുവരുന്ന അദ്ദേഹം, “ഇതില്‍ കാറ്റും വെളിച്ചവും കടക്കണം. ആ ജനല്‍ അടച്ചിരിക്കുന്നതെന്തിന്‌?” എന്നു ചോദിച്ച ജനല്‍ തുറന്നപ്പോള്‍ അകന്നു കടന്ന വെളിച്ചം മുഴുവന്‍ തന്നിലേക്കാവഹിച്ചു അത്ഭുതത്തോടെ കുഞ്ഞുപാത്തുമ്മ പറഞ്ഞു പോകുന്നത്‌ “വെളിച്ചത്തിനെന്തു വെളിച്ചം!” എന്നാണ്‌. നോവല്‍ മുന്നോട്ടു വെക്കുന്ന ഈ സാമു ഹ്യാദര്‍ശത്തെ ഇരുട്ടുനിറാഞ്ഞ ജനല്‍പ്പഴുതിലൂടെ തുറന്നുകൊടുക്കുന്നത്‌ സൈനുല്‍ ആബിദീന്‍ ആണ്‌. അങ്ങനെ മുസ്ലീം സമുദായ പരിഷ്ക്കാരത്തിന്റെ, ദേശീയതയുടെ, വിദ്യാഭ്യാസ ചിന്തയു ടെ, നവീന ജീവിതബോധത്തിന്റെയൊക്കെ പ്രതീകവും, പ്രതിരൂപവുമൊക്കെയായി അദ്ദേഹം മാറുന്നു. പിതാവിലൂടെ പകര്‍ന്നു കിട്ടിയ ജീവിതബോധത്തിന്റെ ഉപഭോക്താക്കളാണ്‌ ആയിഷായും നിസാര്‍ അഹ്മ്മദും. തൊപ്പിയും തോക്കും ധരിച്ചെത്തുന്ന ഇന്ദുലേഖയിലെ നായകനെപ്പോലെ 244 കര്‍ച്ചീഫും സിഗരറ്റുമൊക്കെ ഉപയോഗിക്കുന്ന പരിഷ്ക്കാരിയാണ്‌ നിസാര്‍ അഹ്മ്മദ്‌. ആയിഷ കുഞ്ഞുപാത്തുമ്മയോട്‌ വിശേഷങ്ങള്‍ വിവരിക്കുന്ന അവരുടെ പട്ടണത്തിലെ വീടിന്‌ ഗേറ്റ്‌ ഉണ്ട്‌. വീട്ടിൽ ഇലക്ട്രിക്ക്‌ ലൈറ്റും റേഡിയോയും ഉണ്ട്‌. ആ റേഡിയോയില്‍ അറേബ്യ, ടര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, റഷ്യ, ആഥ്രിക്ക, മദ്രാസ്‌, ജര്‍മ്മനി, അമേരിക്ക, സിംഗപ്പൂര്‍, ഡല്‍ഹി, കറാച്ചി, ലാഹൂര്‍, മൈസൂര്‍, ഇംഗ്ലണ്ട്‌, കൈറോ, ആസ്ട്രേലിയ, കല്‍ക്കട്ട, സിലോണ്‍ - എന്നുവേണ്ട ഭൂമി യിലെ മിക്ക സ്ഥലങ്ങളിലെയും പാട്ടു കേള്‍ക്കാം. കുഞ്ഞുപാത്തുമ്മായുടെ ജീവിതം ഒരു കുഗ്രാ മത്തിലെ കീറ്റുപുരയിടത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ ആയിഷയുടെ അനുഭവ ലോകം ഭൂഖ ണ്ഡങ്ങളെയൊക്കെ തൊട്ടുകൊണ്ടുളളതാണ്‌. ആയിഷക്ക്‌ മാതൃക സഹോദരന്‍ നിസാര്‍ അഹ്മ്മദ്‌ ആണ്‌. അയാള്‍ ഒരു ഉല്പതിഷണുവായ മുസ്ലീം ആണ്‌. പേരിലും പെരുമാറ്റത്തിലും മാത്രമല്ല തൊഴിലിലും ജീവിത വീക്ഷണത്തിലും അയാള്‍ക്ക്‌ അയാളുടേതായ ചിട്ടവട്ടങ്ങളുണ്ട്‌. വലിയ വ്യത്തിബോധക്കാരനായ അയാള്‍ പറയു ന്നത്‌ “മുസ്ലീം” എന്നാല്‍ വൃത്തിയുള്ള എന്നുകൂടി അര്‍ത്ഥമുണ്ട്‌ എന്നാണ്‌. താന്‍ കല്യാണം കഴി ക്കാന്‍ പോകുന്ന പെണ്ണിന്‌ ചില ഗുണവിശേഷങ്ങള്‍ ഉണ്ടായിരിക്കണം എന്ന നിര്‍ബന്ധം അയാള്‍ക്കുണ്ട്‌. ക്ഷൌരം ചെയ്യാന്‍ പഠിച്ചിരിക്കണം, ഡാന്‍സ്‌ അറിയണം, അലക്ക്‌, സംഗീതം, ചിത്രമെഴുത്ത്‌, സാഹിത്യം, ശിശുപരിചരണം - ഇതിലൊക്കെ നിപുണയാവണം. ഒപ്പം ബിരിയാ ണി, പത്തിരി, നെയ്ച്ചോറ്‌. പൊറോട്ട, ഇഷ്ടു, സാമ്പാറ്‌, ഓലന്‍, അവിയല്‍, കാളന്‍, മെഴുക്കുപു രട്ടി, പായസം - ഒക്കെ ഉണ്ടാക്കാനറിയണം. പുറമെ കിള, വേലികെട്ട, മണ്ണ്‌ ചുമട്‌, വളമിടല്‍ ഇതൊക്കെ അറിയുകയും വേണം. ഭൌതികമായ ഈ രീതിമാതിരികളൊന്നും പരിചയമില്ലാത്ത “പഴയകുറ്റുകാ'രാണ്‌ കുഞ്ഞുപാത്തുമ്മയുടെ വീട്ടുകാര്‍. നിസാര്‍ അഹ്മ്മദ്‌ മുന്നോട്ടു വെക്കുന്ന നിബന്ധനകളിലൂടെ യഥാര്‍ത്ഥത്തില്‍ എങ്ങനെയാവണം പുത്തന്‍ ഇസ്സാമെന്ന്‌ പരോക്ഷമായി ലക്ഷ്യം വെക്കപ്പെടുകയാണ്‌. ഇന്ദുലേഖ പൂവരങ്ങിലെ ദന്തഗോപുരത്തില്‍ നിന്ന്‌ താഴെ അടുക്ക ളയിലേക്കും മണ്ണിലേക്കും ഇറങ്ങി വന്നാല്‍ നിസാര്‍ അഹ്മ്മദിന്റെ നായികാപദവിയില്‍ ചെന്നെത്തി നില്‍ക്കുമെന്നര്‍ത്ഥം ആയിഷ വഴി എഴുത്തിന്റെയും അറിവിന്റെയും വഴിയിലേക്ക്‌ നീതയാക്കപ്പെട്ട കുഞ്ഞുപാ ത്തുമ്മയെയാണ്‌ നിസാര്‍ അഹ്മ്മദ്‌ തന്റെ ജീവിതസഖിയാക്കാന്‍ നിശ്ചയിച്ചത്‌. വിവാഹദിന ്രഭാതത്തില്‍ നിസാര്‍ അഹ്മ്മദിന്റെ വീട്ടിലേക്ക്‌ പോയ കുഞ്ഞുപാത്തുമ്മ മുമ്പി അവള്‍ക്ക്‌ വില ക്കപ്പെട്ട പാവാട, ബോഡീസ്‌, ബ്രയസ്‌, സാരി, പൂവ്‌ ഒക്കെ അനുവദിക്കപ്പെട്ടാണ്‌ തിരിച്ചെത്തുന്ന 245 ത്‌. പുതിയ ചെരുപ്പ്‌ ധരിപ്പിച്ചശേഷം നടക്കേണ്ട വിധവും പരിശീലിപ്പിച്ച്‌ പറഞ്ഞുവിടുമ്പോള്‍ അയാള്‍ പറയുന്നു: “കുനിയരുത്‌. ശരിക്ക്‌ നിവര്‍ന്ന്‌ ധീരതയോട്‌ നടന്നുപോകു. പുതിയ കാലത്തെയും പുതിയ ജീവിതവിക്ഷണത്തെയും ഉള്‍ക്കൊള്ളുകയും പ്രയോഗവല്‍ക്ക രിക്കുകയും ചെയ്യുന്ന ഒരു തലമുറ രൂപപ്പെട്ടുവരുന്നു. സ്ത്രീധനം വാങ്ങാതെ വിവാഹകര്‍മ്മ ത്തിലേക്ക്‌ കടന്ന അയാള്‍ സംസ്കാരസമ്പന്നതയുടെ മാതൃകാപുരുഷനായിത്തീരുന്നു. ആഡം ബരങ്ങളും ആള്‍ ബഹളവുമൊഴിവാക്കി ലളിതമായാണ്‌ കല്യാണം നടക്കുന്നത്‌. ധനം പാഴാക്കി വാശിയില്‍ വലിയ സദ്യ നടത്താന്‍ അവര്‍ക്ക്‌ താല്‍പര്യമുണ്ടായിരുന്നില്ല. വരന്റെയും വധുവി ന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന്‌ പത്തില്‍ താഴെ ആള്‍ക്കാര്‍ മാത്രമെ ഒരു വിവാ ഹചടങ്ങില്‍ ആവശ്യമുള്ളൂ എന്ന അക്കാലത്തെ ശ്രീനാരായണീയ ആദര്‍ശത്തോട്‌ ഐക്യപ്പെടു ത്തുന്നതായിത്തീരുന്നുണ്ട്‌ ആ വിവാഹം. പുതിയ ലോകാവസ്ഥയിലേക്കുള്ള പരിണാമം പഴമയില്‍ കുരുങ്ങിക്കിടന്ന മുസ്ലീം സമുദായം പുതിയ ലോകാവസ്ഥയിലേക്കു പരിണമി ക്കുന്നതിന്റെ ചിത്രം “നൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌” എന്ന നോവല്‍ അവതരിപ്പിക്കുന്നുണ്ട്‌. അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കയ്യൊഴിയാനും നവോത്ഥാനകാലം പകര്‍ന്ന നവീന തകളെ കയ്യേല്‍ക്കാനും ദേശീയപ്രസ്ഥാനവും ഗാന്ധിയന്‍ ആദര്‍ശങ്ങളുമൊക്കെ ശക്തമായ അടി ത്തറയായി വര്‍ത്തിക്കുന്നു. മാറ്റങ്ങളെ വളരെപ്പതുക്കെയാണുള്‍ക്കൊണ്ടതെങ്കിലും ദേശീയവും കേരളീയവുമായ പരിഷ്ക്കരണ സംരംഭങ്ങളില്‍, മുഹമ്മദ്‌ അബ്ദുറഹ്മാനെപ്പോലെയുള്ളവര്‍ കേരളത്തിലെ നവോത്ഥാനത്തിന്റെ പതാകാവാഹകരായിത്തീരുന്നു. ദേശീയ രാഷ്ട്രീയ സമര പോരാട്ടങ്ങളുടെ തീക്ഷണമായ വഴിയിലൂടെ സഞ്ചരിച്ചിരുന്ന എഴുത്തുകാരുടെ ഗണത്തിലെ അപൂര്‍വൃതയായിരുന്നു ബഷീര്‍. പ്രത്യക്ഷ സൂചനകളില്ലെങ്കിലും അത്തരം സാമൂഹ്യ-സാംസ്ക്കാരി ക-രാഷ്ട്രീയാദര്‍ശങ്ങളുടെ പ്രതിനിധാനമായിത്തിരുന്നുണ്ട്‌ നിസാര്‍ അഹ്മ്മദിനെപ്പോലുള്ള കഥാ പാത്രങ്ങളുടെ ജീവിതവീക്ഷണങ്ങള്‍. വിദ്യാഭ്യാസം, സേവനമനസ്കത, ശുചിത്വബോധം, ത്യാഗ സന്നദ്ധത, സ്വാശ്രയത്വം, അഹിംസ, യുക്തിചിന്ത, സാമൂഹ്യബോധം എന്നിവയൊക്കെ വ്യക്തി ഗുണങ്ങളും സാമൂഹ്യഗുണങ്ങളുമായിത്തീരുന്നു. വേദഗ്രാഹ്യമില്ലാത്ത പുരോഹിതര്‍ മതപ്രമാണങ്ങളെ തെറ്റായി ഉദ്ധരിക്കുകയും വ്യാഖ്യാ നിക്കുകയും ചെയ്യുന്നതിലെ അസംബന്ധതയെ ബഷീര്‍ കലാത്മകമായി വിമര്‍ശിക്കുന്നു. ഓത്തു പള്ളിയിലെ രാപ്രസംഗങ്ങളില്‍ നിന്ന്‌ എഴുത്തുപള്ളിയുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക്‌ സാമുദാ 246 യിക ശ്രദ്ധ ക്ഷണിക്കുന്നു. ബഹുസ്വരസമൂഹത്തില്‍ ശരിയായ ഇസ്ലാം എങ്ങനെയാണ്‌ പെരുമാ റേണ്ടതെന്ന്‌ വെളിവാക്കപ്പെടുന്നു. ഏതുഭാഷയും പഠിക്കാമെന്നും സ്വാതന്ത്രം സ്ത്രീപുരുഷ ന്മാര്‍ക്ക്‌ തുല്യമാണെന്നും തെളിയിക്കപ്പെടുന്നു. കച്ചവടത്തിനപ്പുറത്ത്‌ കൃഷിയടക്കമുള്ള ജോലി കളുടെ അധ്വാനമഹിമയിലേക്കും ജീവിതലഹരിയിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. മന:ശുദ്ധി, ഗൃഹ ശുദ്ധി, പരിസരശുദ്ധി, സമൂഹശുദ്ധി എന്നിവ വ്യക്തിയില്‍ നിന്ന്‌ സമൂഹത്തിലേക്കു പ്രസരി ക്കേണ്ട ശുചിത്വബോധത്തിന്റെ ഒറ്റനുല്‍ തുടര്‍ച്ചയാണെന്നു നിസാര്‍ അഹ്‌മ്മദിന്റെ ജീവിതവീ ക്ഷണവും കക്കൂസ്‌ നിര്‍മ്മാണവുമൊക്കെ ബോധ്യപ്പെടുത്തുന്നു. കാലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാകത്തിന്‌ മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിട്ടാലേ ജീവിക്കുന്ന കാലത്തോട്‌ നീതി പുലര്‍ത്താനാകൂ എന്ന്‌ സൈനുല്‍ ആബിദിന്റെ സാന്നിധ്യം പഠിപ്പിക്കുന്നു. മന്ത്രവാദ ത്തില്‍ നിന്ന്‌ മരുന്നിലേക്കും മെതിയടിയില്‍ നിന്ന്‌ ചെരുപ്പിലേക്കുമുളള മാറ്റം ഇന്നലെകളില്‍ നിന്ന്‌ ഇന്നിലേക്കും പഴമയില്‍ നിന്ന്‌ പുതുമയിലേക്കും ഉള്ള മാറ്റമായി പരിണമിക്കുന്നു. ആരാധനയിലൂടെ രൂപപ്പെട്ട പ്രണയം കുഞ്ഞുപാത്തുമ്മായ്ക്ക്‌ വ്യക്തിബോധം പ്രദാനം ചെയ്യുന്നുണ്ട്‌. ഉമ്മ നിസ്ക്കാരപ്പായയില്‍ ചടഞ്ഞിരിക്കുമ്പോള്‍ അവള്‍ പഠിപ്പില്‍ മുഴുകുന്നു. സോപ്പ്‌ വ്യക്തി-ഗൃഹ ശുചിത്വത്തിനുള്ള ഉപാധിയാക്കുന്നു. “അയമ്മതേ” എന്ന നിസാര്‍ അഹ്മ്മദിനു നേരെയുളള ഉമ്മായുടെ വിളിയിലെ ഭാഷാപരമായ '“ശുദ്ധിയില്ലായ്മയെ' കുഞ്ഞു പാത്തുമ്മ മനസ്സിലെങ്കിലും തിരുത്തുന്നു. സര്‍വ്വോപരി അവള്‍ വെള്ളവസ്ത്രം ധരിച്ച്‌ തലയില്‍ തട്ടം ഇട്ട്‌ സ്വയം സുന്ദരിയായിത്തീരുന്നു. കര്‍ക്കശക്കാരനായ വട്ടനടിമ കക്കൂസുണ്ടാക്കി കണ്ട പ്പോള്‍ “ഇതു ഞമ്മക്ക്‌ നേരത്തെ തോന്നില്ല. ഇങ്ങനെ എല്ലാ വീട്ടിലും ഒണ്ടാര്‍ന്നെങ്കില്‍ നാറാതെ നടക്കാര്‍ന്ന്‌” എന്ന്‌ പരിഷക്കാരത്തെ തിരിച്ചറിയുന്നു. ഉപ്പുപ്പായുടെ കൊമ്പനാന വെറും കുയ്യാന മാശ്രമായിരുന്നെന്നും പാരമ്പര്യത്തിന്റെ പൊങ്ങച്ചങ്ങള്‍ വീണ്‍വാക്കുകള്‍ മാത്രമായിരുന്നെന്നു മുളള യാഥാര്‍ത്ഥ്യത്തെ ഒടുവില്‍ കുഞ്ഞുതാച്ചുമ്മയും ഉള്‍ക്കൊള്ളുന്നുണ്ട്‌. മകളുടെ മറുകിൽ ഭാഗ്യക്കേടിന്റെ കറുപ്പ്‌ ദര്‍ശിച്ച അവര്‍ തിരിച്ചറിവിന്റെ കാലത്ത്‌ കുഞ്ഞുപാത്തുമ്മയുടെ സനന്ദര്യം കണ്‍നിറയെ കണ്ടുനില്‍ക്കുകയും വരനായെത്തുന്ന നിസാര്‍ അഹ്‌മ്മദിന്റെ “യോഗ്യത്‌യെ തിരി ച്ചറിയുകയും ചെയ്യുന്നുണ്ട്‌. ഇ്രകാരം നവോത്ഥാനമൂല്യങ്ങള്‍ കലാപരമായ ഒചിത്യത്തോടെ ആദ്യന്തം ്രയോഗിക്കപ്പെടുന്ന ഒരു രചനയായി 'ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” മാറുന്നു. 247 അടിക്കുറിപ്പുകള്‍ 1. എം.പി. പോള്‍, അവതാരിക, ബാല്യകാലസഖി , ബഷീര്‍ സമ്പൂര്‍ണ്ഠകൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 2378 2. വൈക്കം മുഹമ്മദ്‌ ബഷീര്‍, ഓര്‍മ്മയുടെ അറകള്‍, ബഷീര്‍ സമ്പൂര്‍ണകൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, വാല്യം 2, പുറം 1574 3. വൈക്കം മുഹമ്മദ്‌ ബഷീര്‍, അവതാരിക, വിശപ്പ്‌, ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 2343 4. വൈക്കം മുഹമ്മര്‍ ബഷീര്‍, ഓര്‍മ്മക്കുറിപ്പ, ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 2338 5. ഗ്രദീപന്‍ പാമ്പിരികുന്ന്‌, പിശാച്‌ (ലേഖനം), ബഷീറിന്റെ ചെറുകഥകള്‍ 101 പഠനങ്ങള്‍ (എഡി: പോള്‍ മണലില്‍) ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 20%0,പുറം 384 6. വൈക്കം മുഹമ്മദ്‌ ബഷീര്‍, ഓര്‍മ്മയുടെ അറകള്‍, ബഷീര്‍ സമ്പൂര്‍ണകൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 1515 7. വൈക്കം മുഹമ്മദ്‌ ബഷീര്‍, ഓര്‍മ്മയുടെ അറകള്‍, ബഷീര്‍ സമ്പൂര്‍ണകൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 1531 8. വൈക്കം മുഹമ്മദ ബഷീര്‍, ഓര്‍മ്മക്കുറിപ്പ, ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 166 9, പ്രൊഫ.എം.കെ. സാനു, ബഷീര്‍ ഏകാന്തവീഥിയിലെ അവധൂതന്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 2007, പുറം 168 10. ആര്‍.ഇ. ആഷര്‍, ബഷീര്‍ മലയാളത്തിന്റെ സര്‍ഗ്ഗവിസ്മയം, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 40 11. വൈക്കം മുഹമ്മദ്‌ ബഷീര്‍, “ന്‍പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, ഡി.സി. ബുകസ്‌, കോട്ടയം, 1995, പുറം 20 12. വൈക്കം മുഹമ്മദ്‌ ബഷീര്‍, “ന്‍പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, ഡി.സി. ബുകസ്‌, കോട്ടയം, 1995, പുറം 60 13. വൈക്കം മുഹമ്മദ്‌ ബഷീര്‍, “ന്‍പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, ഡി.സി. ബുകസ്‌, കോട്ടയം, 1995, പുറം 80 248 14. വൈക്കം മുഹമ്മദ്‌ ബഷീര്‍, “ന്‍പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, ഡി.സി. ബുകസ്‌, കോട്ടയം, 1995, പുറം 81 15. വൈക്കം മുഹമ്മദ്‌ ബഷീര്‍, “ന്‍പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, ഡി.സി. ബുകസ്‌, കോട്ടയം, 1995, പുറം 55 16. വൈക്കം മുഹമ്മദ്‌ ബഷീര്‍, “ന്‍പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, ഡി.സി. ബുകസ്‌, കോട്ടയം, 1995, പുറം 23 17. വൈ.എ.റഹീം, മുഹമ്മര്‍ ബഷീറിന്റെ കത്തുകള്‍, ഇംഗ്പിന്റ്‌ ബുക്‌സ്‌, കൊല്ലം, 1998, പുറം 37 18. വൈക്കം മുഹമ്മദ്‌ ബഷീര്‍, നേരും നുണയും, ബഷീര്‍ സമ്വൂര്‍ണ്ണ കൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 1423 19. വൈക്കം മുഹമ്മദ്‌ ബഷീര്‍, “ന്‍പ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!', ബഷീര്‍ സമ്പൂര്‍ണ്ണ കൃതി കള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1999, പുറം 33 249 ഉപ്സംഹാരം ആധുനിക യുഗത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തില്‍ യൂറോപ്പിന്റെ ജീവിതമണ്ഡല ത്തില്‍ പ്രകടമായ ഉണര്‍വ്വാണ്‌ Renaissance. ‘റിനെയസാന്‍സി'”ന്‌ പുനരുജ്ജീവനം, പുനര്‍ജന്മം, പുനര്‍ജ്ജാഗരണം, നവോത്ഥാനം എന്നിങ്ങനെ അര്‍ത്ഥമുണ്ട്‌. സാമുഹ്യ പരിണാമതലത്തില്‍ അടിമത്ത വ്യവസ്ഥയില്‍ നിന്നും നാടുവാഴിത്ത വ്യവസ്ഥയില്‍ നിന്നും മുതലാളിത്തവ്യവസ്ഥ യിലേക്കുള്ള പരിണാമഘട്ടത്തെ അത്‌ അടയാളപ്പെടുത്തുന്നു. യൂറോപ്പിലുണ്ടായ ഈ ചലന ങ്ങള്‍ പില്‍ക്കാലത്ത്‌ ഭാരതത്തിലും കേരളത്തിലുമൊക്കെ ദുരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കി യിട്ടുണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെയുള്ള ഘട്ടം കേരളീയ സാമൂഹ്യ വ്യവസ്ഥിതിയില്‍ സവിശേഷമായ ചലനാത്മകത നിറഞ്ഞു നില്‍ക്കുന്ന കാലയളവാണ്‌. ഈ ചലനാത്മകതയെ അക്കാലത്തെ നോവല്‍ സാഹിത്യത്തില്‍ നിന്നും കൃത്യ മായി വായിച്ചെടുക്കാനാവും. പ്രാതിനിധ്യ സ്വഭാവമുളള ഇന്ദുലേഖ, അഗ്നിസാക്ഷി, അയല്‍ക്കാര്‍, രണ്ടിടങ്ങഴി, “ന്റൂപുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!' എന്നീ നോവലുകളില്‍ കേരളീയ നവോത്ഥാനത്തിന്റെ വൈവിദ്ധ്യം നിറഞ്ഞ തലങ്ങള്‍ സാമൂഹ്യ ചരിത്രബോധ്യത്തോടെ ആവിഷക്കരിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ശക്തിപ്രാപിച്ച സാമൂഹിക ചലനങ്ങളുടെയും കാഴ്ചപ്പാടുകളുടെയും ചരിത്രരേഖ എന്ന വിശേഷിപ്പിക്കാവുന്ന കൃതിയാണ്‌ ഇന്ദുലേഖ. വൈദേശികാശയങ്ങളുടെയും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിന്റെയും ഫലമായി പുതിയ ചിന്താധാരകളും ജീവിതാനുഭവങ്ങളും സ്വാംശീകരിക്കപ്പെടുന്നതോടെ ഫ്യൂഡല്‍ മൂല്യങ്ങളും മനോഭാവങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. ആംഗല സംസ്ക്കാരത്തിന്റെ സഹവാസം കൊണ്ടുള്ള മേന്മകള്‍ അനുഭവിച്ചിരുന്ന ചന്തുമേനോന്‍ ഇംഗ്ലീഷ്‌ ഐഡിയോളജിയുടെ പ്രതിനിധാനങ്ങളാ യാണ്‌ മാധവനെയും ഇന്ദുലേഖയെയും അവതരിപ്പിക്കുന്നത്‌. വിപ്പവകരമായ പ്രവ്യത്തികള്‍ അസാ ധ്യമായിരുന്ന അക്കാലത്തെ കേരളീയ സമൂഹഘടനയില്‍ കര്‍മ്മം അസാധ്യമാവുന്നിടത്ത്‌ വാക്കു കളിലെ അഗ്നി നോവലിസ്റ്റ്‌ പ്രയോജനപ്പെടുത്തിയിരിക്കുന്നു.വ്യത്ൃയസ്ത കഥാപാത്രങ്ങളിലൂടെ, ഗുരുത്വക്കേട്‌ നിറഞ്ഞ ഭാഷണങ്ങളിലുടെ, തര്‍ക്കങ്ങളിലുടെ, പരിഹാസങ്ങളിലൂടെ, പ്രലോഭന ങ്ങളിലൂടെ, ഭീഷണിയിലുടെ വാക്കുകള്‍ സാമൂഹ്യവിപ്ലവങ്ങള്‍ക്കുള്ള ശക്തമായ സമരായുധമാ വുന്നത്‌ ഇന്ദുലേഖയില്‍ കാണാം. ഇന്ദുലേഖയില്‍ ഫ്യൂഡലിസത്തെ മറിച്ചിടുന്നത്‌ കര്‍മ്മമല്ല- വാക്കാണ്‌. അന്നത്തെ കേരളീയ സമൂഹത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ സമ്മാനിക്കുന്നുണ്ടെങ്കിലും മൊത്തമായി വിലയിരുത്തിയാല്‍ ഇന്ദുലേഖ ഒരു യാഥാര്‍ത്ഥ്യമല്ല - ചന്തുമേനോന്റെ ഒരു സ്വപ്ന 250 മായിരുന്നു. സമ്പത്തും ആരോഗ്യവും ബുദ്ധിയും ഉണ്ടായിട്ടും മൂരിക്കുട്ടന്മാരെപ്പോലെ വളരേണ്ടി വന്ന തലമുറകളെക്കുറിച്ചും സനന്ദര്യം മാത്രമല്ല ബുദ്ധിയും മിടുക്കും ധൈര്യവുമുണ്ടായിട്ടും ജാതിക്കോമരങ്ങളുടെ പിടിയിലകപ്പെട്ടുപോയ സ്ത്രീകളെക്കുറിച്ചും കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നരകിക്കുന്ന മനുഷ്യക്കോലങ്ങളെക്കുറിച്ചുമുളള അനുകമ്പയില്‍ നിന്നു രൂപമെടുക്കുന്ന സ്വപ്ന മായിരുന്നു അത്‌. സംസ്കൃതത്തില്‍ നിന്ന്‌ ഇംഗ്ലീഷിലേക്കും കൂട്ടുകുടുംബവ്യവസ്ഥിതിയില്‍ നിന്ന്‌ അണുകുടുംബങ്ങളിലേക്കും യാഥാസ്ഥിതികതയില്‍ നിന്ന്‌ ഉത്പതിഷ്ണുതയിലേക്കുമുളള മാറ്റം പില്‍ക്കാല സമൂഹം ഉള്‍ക്കൊള്ളുന്നുണ്ട്‌. ഈശ്വരന്‍, മതം, മനുഷ്യന്‍, ഇംഗ്ലീഷ്‌ ഗവണ്‍മെന്റ്‌, കോണ്‍ഗ്രസ്‌ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പതിനെട്ടാം അധ്യായം ഇന്ദുലേഖയിലെ നവീനതയുടെ വിളംബരമായി വര്‍ത്തിക്കുന്നു. ഇന്ദുലേഖ, മാധവന്‍, പഞ്ചുമേനോന്‍, സൂരിനമ്പു തിരിപ്പാട്‌ എന്നിവരിലെ അനുകരിക്കപ്പെടേണ്ടതും അവഗണിക്കപ്പെടേണ്ടതുമായ സ്വഭാവ തല ങ്ങള്‍ വിലയിരുത്തപ്പെടുകയും തള്ളേണ്ടതിനെ തള്ളിയും കൊളേളണ്ടതിനെ കൊണ്ടും കേര ളീയ സമൂഹത്തില്‍ നവോത്ഥാനത്തിന്റെ കരുത്തുപടര്‍ത്താന്‍ ഇന്ദുലേഖയ്ക്ക്‌ സാധിക്കുന്നുണ്ട്‌. സാഹിത്യരൂപത്തിലും സാമൂഹിക രൂപത്തിലും ഉള്ള ഇംഗ്ലീഷ്‌ മാതൃകകള്‍ പില്‍ക്കാലത്ത്‌ കേരളം സ്വീകരിക്കുകയുണ്ടായി എന്നത്‌ നോവലിന്റെ ചരി്രപരമായ പ്രസക്തിയെ എടുത്തു കാട്ടുന്നു. ബ്രാഹ്മണ സമുദായത്തിനകത്തു നടന്ന സംഘര്‍ഷങ്ങളുടെയും അതിന്റെ ഗ്രത്യാഘാത ങ്ങളുടെയും പരിണാമങ്ങളുടെയും ആവിഷക്കാരമാണ്‌ അഗ്നിസാക്ഷി. ഇതില്‍ സാമൂഹ്യ നവോ ത്ഥാനവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ഒരു ഇതിവൃത്തത്തെ ദേശീയ വീക്ഷണത്തിലേക്കു സമന്വയിപ്പിച്ച അവതരിപ്പിച്ചിട്ടുണ്ട. അധികാരവും സമ്പത്തും കൈമുതലായുണ്ടായിരുന്ന നമ്പു തിരി സമുദായം അധര്‍മ്മങ്ങളുടെയും അനാചാരങ്ങളുടെയും കൈപ്പിടിയിലമര്‍ന്ന്‌ എങ്ങനെ മനു ഷൃത്വവിരുദ്ധവും സമൂഹവിരുദ്ധവുമായി ഭവിച്ചു എന്നതിന്റെ ചിത്രണം നോവലില്‍ ഉണ്ട്‌. നന്വൂ തിരി സമുദായത്തെ കേന്ദ്രമാക്കുന്ന രചനയെങ്കിലും നായര്‍ സമുദായത്തിന്റെ സാമൂഹിക സ്ഥിതി, ദേശീയപ്രസ്ഥാനം, സ്വാതന്ത്ര്യാനന്തര രാഷ്ട്രീയാവസ്ഥകള്‍ എന്നിവയും നോവലിന്‌ പശ്ചാത്ത ലമാവുന്നുണ്ട്‌. യാഥാസ്ഥിതികത്വത്തിന്റെയും ഉല്പതിഷ്ണുത്വത്തിന്റെയും പ്രതിനിധാനങ്ങളെ നോവലില്‍ കൃത്യമായി അടയാളപ്പെടുത്താനാവും. യുക്തിരഹിതമായ ആചാരങ്ങള്‍, അന്ധവി ശ്വാസങ്ങള്‍, ജാതിശ്രേണി, ഫ്യൂഡല്‍ മനോഭാവം, സ്ത്രീവിരുദ്ധത, നിരക്ഷരത, തുടങ്ങിയവ നമ്പു തിരി സമുദായത്തെ പുറകോട്ടു വലിച്ചിരുന്ന ആശയങ്ങളും വീക്ഷണങ്ങളുമാണ്‌. നവീന വിദ്യാഭ്യാ സം, സ്വാതന്ത്രയബോധം, ദേശീയചിന്ത, സമത്വദര്‍ശനം, സ്വാശ്രയത്വം, തുടങ്ങിയവ പുതിയ സാമൂ ഹിക നിര്‍മ്മിതിയുടെ പ്രതിനിധാനങ്ങളാകുന്നു. വ്യക്തികളിലൂടെയും വീക്ഷണങ്ങളിലൂടെയും 251 ്രകടിതമാവുന്ന സാമുദായിക ശാഠ്യങ്ങള്‍ 19,20 നൂറ്റാണ്ടുകളിലെ കൊളോണിയല്‍ കാലാവസ്ഥ യുടെ പ്രഭാവം ചെലുത്തുന്ന സ്വാധീനതയുടെ കൂടി ഫലമായി തിരുത്തപ്പെടാനും തകര്‍ക്കപ്പെടാ നുമുള്ള ്രമങ്ങള്‍ അരങ്ങേറുന്നതിന്റെ ചിത്രങ്ങള്‍ നോവലിലുണ്ട്‌. ഇന്ദുലേഖയില്‍ വിമോചന ത്തിനുള്ള ഗ്രത്യയശാസ്ത്രം ഇംഗ്ലീഷ്‌ ഐഡിയോളജിയായാണ്‌ രംഗ്രരവേശനം ചെയ്യുന്നതെ ങ്കില്‍ അഗ്നിസാക്ഷിയില്‍ അത്‌ ബ്രിട്ടീഷ്‌ വിരുദ്ധതയും ദേശീയബോധവും ഗാന്ധിസവുമായാണ്‌ ്രതൃക്ഷപ്പെടുന്നത്‌. ഉത്തരവാദിത്വബോധം, വ്യക്തിത്വസ്ഥാപനം, സമത്വദര്‍ശനം, സ്ത്രീസ്വാത ന്ത്രം, സാമൂഹിക സ്വാതന്ത്ര്യം, ഗാന്ധിസത്തിലൂന്നിയ ദേശരാഷ്ട്ര സങ്കല്പനം തുടങ്ങിയ തല ങ്ങളിലൂടെ നവീന ബോധമാര്‍ജ്ജിക്കുന്ന തേതി എന്ന കഥാപാത്രം സാമുദായികതയില്‍ നിന്ന്‌ ദേശീയതയിലേക്കു വളരുന്നു. “നമ്പൂതിരിയെ മനുഷ്യനാക്കുക്‌ എന്നത്‌ ഒറ്റയടിക്ക്‌ വിജയത്തി ലെത്തിക്കാവുന്ന കൃത്യമായിരുന്നില്ലെങ്കിലും പിന്നീടത്‌ സംഭവിക്കുന്നുണ്ട്‌. മനുഷ്യസമുദായ ത്തെയാകെ മുന്നില്‍ക്കണ്ടുകൊണ്ടുളള ഈ സാമൂഹൃശുദ്ധീകരണ പ്രക്രിയകള്‍ക്ക്‌ പി. കെ. പി. എന്ന കഥാപാത്രത്തിലൂടെ മുന്നോട്ടുവെക്കപ്പെടുന്ന സാമൂഹ്യ രാഷ്്രീയാദര്‍ശങ്ങളുടെ മാതൃക നവോത്ഥാനകാലത്തെ ചരിശ്രദശയില്‍ വി. ടി. ഭട്ടതിരിപ്പാടില്‍ കണ്ടെത്താനാവും. പുതിയ കാല ത്തിന്റെ സാധ്യതകള്‍ കണ്ടറിയുന്ന നായര്‍ തൊട്ുള്ള നമ്പൂതിരിയിതര വിഭാഗങ്ങള്‍ പഠിപ്പിലൂ ടെയും പരിഷക്കാരത്തിലൂടെയും വിധേയത്വബോധം കുടഞ്ഞെറിഞ്ഞ്‌ സ്വാതന്ത്ര്യത്തിലേക്കും അഭിമാന ബോധത്തിലേക്കും ഉണരുന്നതിന്റെ ചിശ്രം അഗ്നിസാക്ഷിയിലുണ്ട്‌. വ്യവസായം, രാഷ്ട്രീ യം, തുടങ്ങിയ പുതിയ കാലത്തിന്റെ സ്പന്ദനങ്ങളെയും താത്പര്യങ്ങളെയും സ്വാശീകരിക്കുന്ന തിനൊപ്പം ഒരു പടികൂടി കടന്ന്‌, മാറുന്ന കാലത്തെ സ്വാര്‍ത്ഥതയുടെയും അവസരവാദത്തിന്റെയും മൂല്യരാഹിത്യത്തിന്റെയും മുഖങ്ങളെക്കൂടി നോവല്‍ അവതരിപ്പിക്കുന്നുണ്ട്‌. സ്വാതന്ത്ര്യാനന്തര കാലം ശുഭസൂചനകള്‍ മാത്രം സമ്മാനിക്കുന്ന ഒന്നായി അനുഭവപ്പെടുന്നില്ല. കടന്നു വന്ന വഴിയെയും ത്യാഗജന്മങ്ങളെയും സനകര്യപൂര്‍വ്വം മറക്കാന്‍ തുടങ്ങിയപ്പോള്‍ സമൂഹം സ്വാര്‍ത്ഥ തയിലേക്കും അവസരവാദത്തിലേക്കും ധര്‍മ്മശോഷണത്തിലേക്കും തിരിയുന്നതിന്റെ വിലക്ഷ ണചിത്രവും നോവലിന്റെ അവസാനം കാണാനാവും. സ്വാതന്ത്രയപൂര്‍വ്വ ഘട്ടങ്ങളിലെ രാഷ്്രീയചലനങ്ങള്‍ സാമുദായിക ബന്ധങ്ങള്‍, ഫ്യൂഡല്‍ സാമ്പത്തിക സ്മ്്രദായങ്ങള്‍, ചില സാമൂഹ്യ വര്‍ഗ്ഗങ്ങളുടെ മുഖ്യധാരാ ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ ചരി്രബോധ്യത്തോടെയും യഥാതഥ വീക്ഷണത്തോടെയും അയല്‍ക്കാരില്‍ ദേവി ആവിഷക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ദേവ്‌ തന്നെ സൂചിപ്പിക്കുന്ന, ഫ്യൂഡലിസത്തിന്റെ നേരിയ ഛായ യുള്ള മരുമക്കത്തായ - കൂട്ടുകുടുംബ സ്രമ്പ്ദായത്തിന്റെ തകര്‍ച്ച, ജാതീയമായ അവശതകള്‍ 252 അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈഴവ സമുദായത്തിന്റെ വിജയകരമായ സ്വാതന്ത്ര്യസമരം, ക്രിസ്ത്യന്‍ സമുദായത്തിന്റെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച - തുടങ്ങിയ വിഷ യങ്ങള്‍ മൂന്നു കുടുംബങ്ങളില്‍ ്രതിഫലിക്കപ്പെടുന്നുണ്ട്‌. ജാതിവ്യവസ്ഥ, ഫ്യൂഡല്‍ പാരമ്പര്യം, ഭുവുടമാ ബന്ധങ്ങള്‍, മരുമക്കത്തായം, ജന്മിസമ്മത്രദായം, സംബന്ധം, നായര്‍ ബഹുഭര്‍തൃത്വം, കൊളോണിയല്‍ ആധിപത്യം, ഇന്ത്യന്‍ ദേശീയത, പരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ തുടങ്ങിയ കാര്യ ങ്ങള്‍ നോവലിന്‌ പശ്ചാത്തലമാവുന്നുണ്ട്‌. ഫ്യൂഡല്‍ ഘടനയുടെ പ്രതിനിധാനങ്ങളായ മംഗല ശ്ശേരി, പച്ചാഴി തറവാടുകള്‍ ബാഹൃ-ആഭ്യന്തര സംഘര്‍ഷങ്ങളില്‍പ്പെട്ട അനിവാര്യമായ തകര്‍ച്ച യിലേക്കു നീങ്ങുന്നു. കൊളോണിയല്‍ പ്രത്യയശാസ്ത്രം നടപ്പില്‍ വരുത്തുന്ന നിയമനിര്‍മ്മാണ ങ്ങള്‍, പുതിയ കാര്‍ഷിക ബന്ധങ്ങള്‍, നികുതിഘടന, ഉദ്യോഗസ്ഥ സംവിധാനം തുടങ്ങിയവയ്ക്കു മുമ്പില്‍ പഴയ പ്രമാണിത്തത്തിലും ആഭിജാത്യത്തിലും അടിയുറച്ചിരുന്ന തറവാടുകള്‍ തകരു ന്നു. കാലത്തിന്റെ തിരക്കോളിനെ അതിജീവിക്കാനാവാത്ത സാമൂഹികഘടനയും സാമ്പത്തിക ഘടനയും തകര്‍ന്നുവീഴുകയും സാമൂഹികക്രമം മുതലാളിത്ത വ്യവസ്ഥിതിക്ക്‌ വഴിമാറുകയും ചെയ്യുന്നു. ജന്മിമാര്‍ ഭരണവര്‍ഗ്ഗമെന്ന നിലവിട്ടു പാട്ടം വാങ്ങിക്കുന്നവരെന്ന്‌ നിലയിലേക്കു മാറു ന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുള്ള കര്‍ഷകരുടെയും കുടിയാന്മാരുടെയും സംഘാ ടനവും സോഷ്യലിസ്റ്റ ആശയഗതികളും ജന്മിത്വത്തിന്റെ തകര്‍ച്ചയ്ക്ക്‌ ആക്കം കൂട്ടുകയും ചെയ്യുന്നു. മുഖ്യമായും തദ്ദേശീയമായ ഉപഭോഗത്തിനുള്ള വിഭവ ഉല്പാദനമേഖല കൊളോണിയല്‍ വ്യവ സ്ഥിതിയില്‍ വാണിജ്യ - തോട്ടവിളകളുടെ വ്യാപനത്തിലൂടെ മുതലാളിത്ത - സാ്രാജ്യത്വ താല്‍പ ര്യങ്ങള്‍ക്കു വിധേയമായ കമ്പോള സമ്മ്രദായത്തിനു വഴിമാറുന്നതിന്റെ സൂചനകള്‍ നോവലില്‍ കാണാം. മരുമക്കത്തായ കുടുംബവ്യവസ്ഥയിലെ സാമ്പത്തിക കേന്ദ്രീകരണത്തിന്റെയും സാമൂ ഹിക ജീര്‍ണ്ണതയുടെയും ചിത്രങ്ങള്‍ നോവലിലുണ്ട്‌. ഭാഗങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കുമുള്ള അന്തരീക്ഷം സംജാതമായപ്പോള്‍ പിന്തുടര്‍ച്ചയ്ക്ക്‌ മാതൃത്വത്തിനു പുറമെ പിതൃത്വവും പരിഗ ണനാ വിഷയമാവുകയും മക്കത്തായത്തിലേക്കുള്ള പരിവര്‍ത്തനം സംജാതമാവുകയും ചെയ്യു ന്നു. മുഖ്യധാരയിലേക്കു ്രവേശനം നിഷേധിക്കപ്പെട്ട ഈഴവര്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ സംഘടിത ശക്തികളായി വളരുകയും ഗണനീയ സാമുദായിക വിഭാഗമായി ഉയരുകയും ചെയ്യു ന്നു. സ്വന്തം മതത്തിനകത്തെ സാംസ്കാരികമായ ഇകഴ്‌ത്തിക്കെട്ടലിനോട്‌, മതത്തെത്തന്നെ ഉപേ ക്ഷിക്കുന്നതിലൂടെ ്പതികരിക്കുന്ന കുഞ്ഞുവറീതിന്റെ പ്രവൃത്തി കേരളീയ സാമൂഹ്യഘടനയിലെ മതപരിവര്‍ത്തന സംരംഭങ്ങളുടെ പ്രാതിനിധ്യം വഹിക്കുന്നു. കുഞ്ഞുവറീതിന്റെ സാമുദായിക അസ്തിത്വം, അക്ഷീണ പ്രയത്നം, പടിപടിയായ വളര്‍ച്ച, അധ്വാനം സമ്മാനിക്കുന്ന ജീവിത 253 വിജയം എന്നിവ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന്റെ ചരിത്രപരവും സാമൂഹ്യപരവു മായ ഗതിവിഗതികളുടെ പശ്ചാത്തലങ്ങളെ (്രതിനിധീകരിക്കുന്നു. ഗുരുദര്‍ശനം വഴികാട്ടുന്ന ഈഴവരില്‍ സ്വാതന്ത്യതൃഷണ ഉണരുന്നു. ചതുര്‍വര്‍ണ്ണയത്തിനു പുറത്തുള്ളതും അംഗബലം കൊണ്ട്‌ വലുതുമായ അധ്വാന വര്‍ഗ്ഗമായ ഈഴവര്‍ സവര്‍ണ്ണാധിപത്യങ്ങളോട്‌ പൊരുതി അവ കാശങ്ങളിലേക്കും ആത്മവിശ്വാസങ്ങളിലേക്കും ഉണരുന്നു. വിദ്യാഭ്യാസം, ഭജനമഠത്തിലെ കൂട്ടാ യ്മകള്‍, അയിത്തോച്ചാടനം, മിശ്രഭോജനം, ജാതി നിരാകരണം, യുക്തിവാദം, ജാതിലഹളകള്‍ തുടങ്ങിയവ സാമൂഹിക പരിവര്‍ത്തന സംരംഭങ്ങളായി ഈഴവരില്‍ പ്രത്യക്ഷപ്പെടുന്നു. സാമ്പ ത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യങ്ങള്‍ക്കൊപ്പം ജാതീയതയില്‍ നിന്നുള്ള വിമുക്തിക്കായി ഈഴവരെ എസ്‌.എന്‍.ഡി.പി. എന്ന സംഘടന സാമുദായികവല്‍ക്കരിക്കുന്നു. പുതിയ, ധനകേന്ദ്ര സാമുഹിക-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പ്രതിനിധികളായി കുട്ടപ്പണിക്കര്‍, കോണ്‍ട്രാക്ടര്‍ മാധവന്‍, സിലോണില്‍ നിന്നെത്തുന്ന രാമുണ്ണി, സിംഗപ്പൂരില്‍ നിന്നെത്തുന്ന ഗോപാലകൃഷണന്‍ എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. തലമുറകള്‍ സമ്പാദിച്ച സ്വത്ത്‌ ആഭിജാത്യമല്‍സരത്തിനിടയില്‍ ധൂര്‍ത്തടിച്ചു തീര്‍ക്കുമ്പോള്‍ മറുപക്ഷം സമ്പത്തും പണവും ശേഖരിച്ചുവെക്കുന്നു. അലസത/ അധ്വാനം, പാരമ്പര്യം/മിതവ്യയം, അഹങ്കാരം/ലാളിത്യം, ധൂര്‍ത്ത്‌ /മിതവ്യയം, സ്വത്ത്‌ കൈവി ടല്‍ / ഉര്‍വ്വരമാക്കല്‍, ധനനഷ്ടം/ധനശേഖരണം ഇങ്ങനെ പഴയതും പുതിയതുമായ വീക്ഷണ വൈരുധ്യങ്ങള്‍ നവോത്ഥാന കാലത്തെ സംഘര്‍ഷങ്ങളായി നോവലില്‍ പവ്രത്യക്ഷപ്പെടുന്നു. വര്‍ണ്ണശ്രേണിയില്‍ പല തട്ടുകളില്‍ നിന്നിരുന്ന ആളുകള്‍ മാറുന്ന കാലത്ത്‌ പുതിയ രാഷ്ട്രീയ - ്രത്യയശാസ്ത്ര ശ്രേണിയിലേക്കു ചേക്കേറുന്നു. ഗാന്ധിജി, ഖദര്‍, വന്ദേമാതരം, ഹിന്ദി എന്നിവ ദേശീയതയുടെ ചിഹങ്ങളാകുന്നു. കര, നാട്‌, സ്വരുപം എന്നിങ്ങനെ വിഭജിച്ചു കിടന്നിരുന്ന ദേശ രൂപങ്ങളില്‍ നിന്ന്‌ ദേശരാഷ്ട്രമെന്ന പൊതുസങ്കല്‍പ്പത്തിലേക്ക്‌ രാഷ്ര്രബോധം രൂപാന്തരപ്പെടു ന്നു. പ൬രോഹിത്ൃയ നായകത്വത്തില്‍ അധിഷ്ഠിതമായ ജാതി-ജന്മിത്വ വ്യവസ്ഥിതിയില്‍ നിന്ന്‌ ആദര്‍ശനായകത്വത്തിലേക്കും ബ്രാഹ്മണന്‍ എന്ന ആത്മീയ ദൈവത്തില്‍ നിന്ന്‌ ഗാന്ധിജി എന്ന രാഷ്ട്രീയ ദൈവത്തിലേക്കും സമൂഹാവബോധം വഴിമാറുന്നു. വീട്‌, തറവാട്‌, പ്രാദേശികത, സാമു ദായികത എന്നിവയെ മറികടന്ന്‌ രാജ്യവും രാഷ്്രസേവനവുമാണ്‌ വലുത്‌ എന്ന വിശാല ദേശീയ വീക്ഷണം രൂപപ്പെടുന്നു. ഇന്ദുലേഖയില്‍ വാക്കിലൂടെ രൂപംകൊള്ളുന്ന ഉണര്‍വ്വ അയല്‍ക്കാരില്‍ കര്‍മ്മതലത്തിലേക്കു പരിണമിക്കുന്നു. തറവാടുകള്‍ തകര്‍ന്നടിയുകയും. അവഗണിത വിഭാഗ ങ്ങള്‍ മുഖ്യധാരയില്‍ ഇടം കണ്ടെത്താന്‍ തുടങ്ങുകയും ചെയ്യുന്നു. ജാതി ബോധം സാമുദായിക 254 വല്‍ക്കരണങ്ങളിലേക്കും രാഷ്ട്രീയവല്‍ക്കരണങ്ങളിലേക്കും വഴിമാറുന്നതിന്റെ സൂചനയും നോവ ലില്‍ കാണാം. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ കേരളത്തിലും ഭാരതത്തിലും രൂപപ്പെട്ടു കഴിഞ്ഞ കാലത്ത്‌, 1948ലാണ്‌ തകഴി രണ്ടിടങ്ങഴി രചിക്കുന്നത്‌. അവര്‍ണ്ണരുടെ സാമുഹൃഭൂമിക, കൊളോ ണിയല്‍ ആധിപത്യം, ഫ്യൂഡല്‍ മനോഭാവങ്ങള്‍, മുതലാളിത്തത്തിലേക്കുള്ള മാറ്റം, ദേശീയ പ്രസ്ഥാ നം, പുരോഗമന സാഹിത്യത്തിന്റെ ആശയഗതികള്‍, കമ്മ്യൂണിസ്റ്റ്‌ ്രത്യയശാസ്ത്രം, ജാതിപ രവും വര്‍ഗപരവുമായ സമരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ നോവ ലില്‍ നിബന്ധിക്കപ്പെട്ടിട്ടുണ്ട. കര്‍ഷകത്തൊഴിലാളികളായ ദലിതര്‍ ഇതര വിഭാഗങ്ങളെ അപേ ക്ഷിച്ച്‌ ജാതിപരം, വര്‍ഗപരം എന്നിങ്ങനെ ഇരട്ടിചൂഷണത്തിനു വിധേയമാകുന്നുണ്ട്‌. കേരളത്തിന്റെ ആധുനികീകരണ വേളയില്‍ ഇതര വിഭാഗങ്ങള്‍ ഉണര്‍വ്വിന്റെ സഭാഗ്യങ്ങള്‍ അനുഭവിക്കുമ്പോള്‍ അടിയാളര്‍ക്ക്‌ വലിയ മാറ്റങ്ങളൊന്നുമില്ല. കാലങ്ങളോളം മേല്‍ത്തട്ടുകാര്‍ക്ക്‌ അടിമപ്പണി ചെയ്തു ജിവിക്കാൻ നിര്‍ബന്ധിതരാവുക നിമിത്തം അവരില്‍ അധമമനോഭാവം രൂഡമുൂലമാവുകയും സാമ്വത്തിക വികാസവും ബൌദ്ധികവികാസവും ഒരുപോലെ തടഞ്ഞുവെക്കപ്പെടുകയും ചെയ്തി രുന്നു. ജാതീയമായ പശ്ചാത്തലങ്ങളെ കാര്യമായി പരിഗണിക്കാതെ, വര്‍ഗസമരത്തിലുന്നിയ സാമൂ ഹിക വിമോചനമാണ്‌ തകഴി രണ്ടിടങ്ങഴിയില്‍ ലക്ഷ്യം വെക്കുന്നത്‌. സാമ്പത്തിക വീക്ഷണ ങ്ങളെ ഒരു പരിധിവരെ അംഗീകരിച്ചാലും സാമൂഹ്യ അപ്രഗഥനം കൂടി ഇല്ലാത്തിടത്തോളം, ഭരണം നേടിയാല്‍പ്പോലും അത്‌ സാമൂഹ്യ പ്രശ്‌നങ്ങളില്‍ത്തട്ടി ഉലഞ്ഞുപോകുമെന്ന അംബേ ദകറിനെപ്പോലുളളവരുടെ നിരീക്ഷണങ്ങള്‍ ദലിത്‌ പശ്ചാത്തലത്തില്‍ പ്രസക്തമാണ്‌. ദലിത്‌ സാഹി ത്ൃവും തൊഴിലാളിവര്‍ഗ സാഹിത്യവും രണ്ടും രണ്ടാണെന്ന ആശയഗതികള്‍ നിലവിലുണ്ട്‌. ഒരു നായര്‍ തൊഴിലാളിക്കും ക്രിസ്ത്യന്‍ തൊഴിലാളിക്കും മുസ്ലിം തൊഴിലാളിക്കും ഉള്ള പരാധീനത കളില്‍ നിന്ന്‌ വ്യത്യസ്തമായി ദളിത്‌ തൊഴിലാളിക്ക്‌ അവന്റെ ജനനത്തെ ആസ്പദമാക്കിയുള്ള പരാധീനതകള്‍ അധികമായുണ്ട്‌. ഇന്ത്യയുടെ കളങ്കമായ ഈ ജാതി ചിന്തയ്ക്ക്‌ മതത്തിന്റെ സംര ക്ഷണം ഉണ്ട്‌. ദളിത്‌ ജനത തൊഴിലാളിവര്‍ഗ്ഗമെങ്കിലും ഒരേ അധ്വാനത്തിന്‌ ഇതര തൊഴിലാ ളിക്കു കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ കൂലിയേ ദളിതനു കിട്ടു. ജാതിബദ്ധമായ കെട്ടുപാടുകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട്‌ അന്തര്‍മുഖത്വം വിട്ടൊഴിഞ്ഞ്‌ അടിയാളന്റെ സാമൂഹ്യ മുന്നേറ്റത്തിന്റെ ചരിത്രമായി മാറേണ്ടിയിരുന്ന കൃതി ജാതീയത മാറ്റിവെക്കപ്പെടു, വര്‍ഗസമരത്തിന്റെ ചരി്രമായി മാഗ്രമാണ്‌ രണ്ടിടങ്ങഴിയില്‍ അവതരിപ്പിക്കപ്പെടുന്നത്‌. ആ അര്‍ത്ഥത്തില്‍ ദളിത്‌ നവോത്ഥാന ത്തിന്റെ സൃഷ്ടിയാക്കാമായിരുന്ന ഒരു രചനയെ അതില്‍ നിന്ന്‌ പിന്‍വലിക്കുകയാണ്‌ തകഴി 255 ചെയ്തത്‌. രണ്ടിടങ്ങഴിയില്‍ അധ:സ്ഥിത വര്‍ഗത്തിന്റെ വിമോചന മാര്‍ഗ്ഗമായി തകഴി അവതരി പ്പിക്കുന്നത്‌ വര്‍ഗസമര വിപ്ലവശാസ്ത്രമാണ്‌. മനുഷ്യ സമൂഹത്തിന്റെ ഭൂത-ഭാവി കാലചരിത്രങ്ങ ളെയാകെ സ്വാധീനിക്കുന്ന ്രാധാനശക്തി വര്‍ഗസമരമാണെന്നും കമ്മ്യൂണിസ്റ്റ്‌ സമൂഹം നില വില്‍ വരുന്നതുവരെ ആ സമരം തുടരുമെന്നുമാണ്‌ മാര്‍കസിസ്റ്റ്‌ - ലെനിനിസ്റ്റ്‌ പ്രത്യയശാസ്ത്ര ത്തിന്റെ സത്ത. സ്വത്തുടമയായ മുതലാളിമാരും നിര്‍ധനരായ തൊഴിലാളികളും തമ്മിലുള്ള ഉല്പാ ദനപരമായ ബന്ധമാണ്‌ ഇരുവരെയും രണ്ട്‌ വിരുദ്ധ വര്‍ഗങ്ങളാക്കിത്തിീര്‍ക്കുന്നത്‌. ഇവിടെ ലാഭ ത്തെയും കൂലിയെയും പ്രതി ഉടലെടുക്കുന്ന ഭിന്നതയാണ്‌ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്നത്‌. സാമ്പത്തിക രംഗത്ത്‌ ചൂഷണം നടത്തുക, ആ ചൂഷണം തുടരുമ്പോള്‍ അനിവാര്യമായി ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നതിന്‌ ഭരണകൂടമെന്ന മര്‍ദ്ദനോപകരണം പടുത്തുയര്‍ത്തു ക, ആ മര്‍ദ്ദനോപകരണത്തിന്റെ നഗ്നമായ ്രൂരതകള്‍ മറച്ചു പിടിക്കുന്നതിന്‌ ഉതകുന്ന ആശയ തലങ്ങള്‍ രൂപപ്പെടുത്തുക ഇവയാണ്‌ ചൂുഷക/ഭരണവര്‍ഗ്ഗം ചെയ്യുന്നത്‌. അധ്വാനവര്‍ഗത്തിന്റെ അവശതകളെ മുഖ്യസാമൂഹ്യ ്രശ്നമായി ഏറ്റെടുക്കുന്ന കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാന മാണ്‌ ജന്മിത്വത്തിനും സാഗ്മരാജ്യത്വത്തിനുമെതിരായ കൂട്ടായ്മയില്‍ തൊഴിലാളികളുടെ ന്യായവാ ദങ്ങളുമായി കൂട്ടിയിണക്കുന്ന സമരരീതിക്ക്‌ നേതൃത്വം കൊടുക്കുന്നത്‌. സ്വാതന്ത്രത്തിനും സമ ത്വത്തിനും സോഷ്യലിസത്തിനും വേണ്ടി ഉയര്‍ന്ന മുദ്രാവാക്യം അവരെ ഒറ്റവര്‍ഗ്ഗം - തൊഴിലാളി വര്‍ഗ്ഗമാക്കി രൂപപ്പെടുത്തി. അതാണ്‌ ശക്തമായ അവകാശങ്ങളുയര്‍ത്തിക്കൊണ്ട്‌ കര്‍ഷകത്തൊ ഴിലാളി യൂണിയനിലേക്കും പിന്നീട്‌ വര്‍ഗസമരത്തിലധിഷ്ഠിതമായ സാമൂഹ്യ രാഷ്ട്രീയ വിപ്ലവ ങ്ങളിലേക്കും വഴിതുറക്കുന്നത്‌. മര്‍ദ്ദനങ്ങളുടെയും ചുഷണങ്ങളുടെയും ഇടയിലും പഴയ ജന്മി - കുടിയാന്‍ ബന്ധത്തില്‍ പരസ്പര സ്നേഹത്തിലും പരിഗണനയിലും അധിഷഠിതമായ മാനുഷി കത എന്ന വികാരം കൊളോണിയല്‍ കാലത്ത്‌ അരപത്യക്ഷമാവുകയും ജന്മി-കുടിയാന്‍ ബന്ധം മുതലാളി-തൊഴിലാളി ബന്ധമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഭക്ഷ്യവസ്തു എന്ന നില യില്‍ നിന്ന്‌ നെല്ല്‌ സാമ്പത്തിക മൂല്യമുള്ള ചരക്കായി പരിണമിക്കുന്നു. സംസ്‌ക്കാരത്തിന്റെ മുദ്ര യണിഞ്ഞ അദ്ധാന രൂപത്തില്‍ നിന്ന്‌ കൃഷി ലാഭത്തിന്റെ വ്യവസായക്കണക്കിലേക്കു മാറുന്നു. കണക്കുപറഞ്ഞും കൂലി കുറച്ചും ലാഭം കൂട്ടിയും വളര്‍ന്നു തിടം വെക്കുന്ന മുതലാളിവര്‍ഗ്ഗ ത്തിന്റെ ഭാവപരിണാമത്തെ ്രമേണ കോരനിലെ അടിമ ഉള്‍ക്കൊള്ളുന്നു അത്‌, നെല്ലും ചക്രോം ഉള്ളോനെന്നും ഇല്ലാത്തോനെന്നും രണ്ടു ജാതിയേ ഉള്ളൂ എന്ന തിരിച്ചറിവിലേക്കു നയിക്കുന്നു. തമ്പുരാന്‍ എന്ന അടിയാന്റെ കണ്‍കണ്ട ദൈവം ലാഭക്കൊതിമൂത്ത പിശാചായി പരിണമിക്കു മ്പോള്‍ അവന്‍ അവകാശ ചിന്തയിലേക്കും അതിജീവന വഴിയിലേക്കും നീതനാക്കപ്പെടുന്നു. 256 ഇതരജാതി വിഭാഗങ്ങളില്‍ സംഭവിക്കുന്ന സാമുദായികവല്‍ക്കരണം പുലയരടക്കമുള്ള അടി യാള വിഭാഗങ്ങളില്‍ പൂര്‍ണ്ണ വിജയം വരിക്കുന്നില്ല. ശക്തമായ നേതൃത്വത്തിന്റെ അഭാവവും സംഘബോധമില്ലായ്മയും വളര്‍ച്ചയ്ക്ക്‌ വിഘാതമാവുന്നു. ഈ ഘട്ടത്തിലാണ്‌ അധ്വാനവര്‍ഗ്ഗ ത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രം കൈത്താങ്ങും തിരിച്ച്‌ പാര്‍ട്ടിക്ക്‌ അധ്വാനവര്‍ഗ്ഗം കരുത്തു മായിത്തീരുന്നത്‌. ആശയപരമായ കരുത്തും സംഘബോധവും പ്രദാനം ചെയ്ത ആത്മവിശ്വാസ ത്തിലൂടെ അധ്വാനവിഭാഗം സമൂഹത്തിന്റെ മുഖ്യധാരയില്‍ അവകാശപ്പെട്ട ഇടം പിടിച്ചെടുക്കാന്‍ തുടങ്ങുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസമാണ്‌ ഫ്യൂഡല്‍ഘടനയ്ക്കകത്ത്‌ സംഘര്‍ഷം സൃഷ്ടിക്കുന്ന തെങ്കില്‍ അടിയാളരില്‍ വര്‍ഗ്ഗബോധമാണ്‌ വിമോചന മാര്‍ഗ്ഗം തുറക്കുന്നത്‌. ഇന്ദുലേഖയിലെയും അയല്‍ക്കാരിലെയും ജന്മി രണ്ടിടങ്ങഴിക്കാലത്ത്‌ മുതലാളിയായി പരിണമിക്കുന്നു. മാധവനെപ്പോലെ (ഇന്ദുലേഖ) ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടിയോ ദിവാകരനെപ്പോലെ (അയല്‍ക്കാര്‍) വിദ്യയ്ക്കൊപ്പം സാമുദായിക നേതൃപദവിയുടെ ആനുകൂല്യം നേടിയോ അല്ല കോരനുള്‍പ്പെടെയുള്ള അധ്വാന വര്‍ഗ്ഗം ശക്തിയാര്‍ജ്ജിക്കുന്നത്‌. നിരക്ഷരതയും ജാതീയതയും ഉണ്ടാക്കിയ അനാഥത്വത്തെ കമ്മ്യൂ ണിസ്റ്റ്‌ പാര്‍ട്ടി പകര്‍ന്ന വര്‍ഗബോധത്തിലൂടെയാണ്‌ അവര്‍ അതിജീവിക്കുന്നത്‌. പകര്‍ന്നു കിട്ടിയ രാഷ്ട്രീയ അവബോധം രക്തംചിന്തുന്ന വര്‍ഗ്ഗവിപ്പവത്തിനു വഴിയൊരുക്കുന്നുവെങ്കിലും നല്ലൊരു നാളെയെ അതു സാക്ഷാത്കരിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷ പുതുതലമുറയ്ക്ക്‌ വിശ്വാസ പൂര്‍വ്വം സമ്മാനിച്ചുകൊണ്ടാണ്‌ നോവല്‍ അവസാനിക്കുന്നത്‌. ശരിയായ മതബോധനത്തിന്റെ അഭാവത്തില്‍ അനാചാരദൂുഷിതമായി ഭവിക്കുന്ന മുസ്ലീം സാമുദായികാവസ്ഥയില്‍ ഖിന്നനാവുന്ന ബഷീറിനെ 'നൂപ്പാപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” അടക്കമുള്ള പല കൃതികളിലും കാണാം. ശരിയായ ഇസ്ലാം എങ്ങനെയാണെന്നും നിലവിലുള്ള ്രമാണങ്ങ ളിലെ ശരികേടുകള്‍ എന്തൊക്കെയാണന്നുമുള്ള സൂചനകള്‍ 'ന്റൂപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!” എന്ന തില്‍ നിബന്ധിക്കപ്പെട്ടിട്ടുണ്ട്‌. ഫ്യൂഡല്‍ പ്രതിനിധിയും നിരക്ഷരനും മര്‍ക്കടമുഷ്ടിക്കാരനുമായ വട്ടനടിമയെപ്പോലുള്ളവരുടെ ആഭിജാത്യബോധത്തിലധിഷ്ഠിതമായ സങ്കുചിതത്വവും താന്‍പോ രിമയും തകര്‍ക്കുന്നതില്‍ കൊളോണിയല്‍ കോടതി വ്യവഹാരങ്ങള്‍ മുഖ്യ പങ്കു വഹിക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരം കൊണ്ടുവരുന്ന രാഷ്ട്രീയ കാലാവസ്ഥ എല്ലാ ജാതിമത സാമുദാ യിക വിഭാഗങ്ങളുടെയും പ്രാദേശിക ബോധങ്ങളെയും വിഭജനചിന്തകളെയും മറികടക്കുന്ന വിശാല ദേശീയമനോഭാവം സാധ്യമാക്കുന്നുണ്ട്‌. അനാചാരങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരായ സമരങ്ങള്‍, വിദ്യാഭ്യാസം, ശുചിത്വബോധം, സ്വദേശിവല്‍ക്കരണം, ഖദര്‍ ധാരണം, ലാളിത്യം, ത്യാഗമനോഭാവം, തുടങ്ങിയവയെ ആദര്‍ശവല്‍ക്കരിക്കുന്നതു കൂടിയായിത്തീരുന്നുണ്ട്‌. കേരളീയ 257 മുസ്ലീം സമുദായത്തില്‍ സംഭവിക്കുന്ന പുരോഗമനപരമായ ചലനങ്ങള്‍ക്ക്‌ ദേശീയ(്രസ്ഥാനവും ഗാന്ധിയന്‍ ആദര്‍ശങ്ങളും മാതൃക കാട്ടുന്നുണ്ട്‌. സ്വാശ്രയത്വം, ശുചിത്വം, അടിസ്ഥാനവിദ്യാഭ്യാ സം, ലാളിത്യം, ത്യാഗസന്നദ്ധത, സ്വദേശിബോധം, അഹിംസ, ഗ്രാമകേന്ദ്രിത ജീവിതവീക്ഷണം തുടങ്ങിയ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നിസാര്‍ അഹമ്മദിലൂടെ പരിഷക്കാരത്തിന്റെ ജീവിതമാതൃ കകളാവുന്നു. സാമൂഹയ ജീവിതത്തിന്റെ സാംസ്കാരിക ്രകടനങ്ങളായ വേഷവിധാനത്തിലും രൂപഭാവങ്ങളിലും മുസ്ലിം സമുദായം കൊണ്ടുനടക്കുന്ന കാലോചിതമല്ലാത്ത നാട്ടുനടപ്പുകള്‍ വിമര്‍ശ നവിധേയമാക്കപ്പെടുകയും കേരളീയവും ദേശീയവുമായ ആധുനിക രൂപമാതൃകകള്‍ അവതരി പിക്കപ്പെടുകയും ചെയ്യുന്നു. നിസാര്‍ അഹമ്മദിന്റെ കക്കൂസ്‌ നിര്‍മ്മാണം, സോപ്പ്‌ ഉപയോഗം, ത്യാഗസന്നദ്ധത, വെളളവസ്ര്രധാരണം തുടങ്ങിയവ അക്കാലത്തെ ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഭാഷാപരമായ ശാഠ്യങ്ങളെ കൈയൊഴിഞ്ഞ്‌ സമുദായത്തെ സമകാലിക യാഥാര്‍ഥ്യത്തിലേക്ക്‌ അടുപ്പിക്കാനുള്ള ശ്രമമാണ്‌ ആയിഷയുടെ വിദ്യാഭ്യാസ യത്നങ്ങളില്‍ കാണാ നാവുക. ശാസ്ത്രത്തിന്റെ യുക്തിഭാഷയ്ക്കും വിശ്വാസത്തിന്റെ ഭക്തിഭാഷയ്ക്കുമപ്പുറം സാംസ്കാരിക വികാസത്തിനും വിനിമയത്തിനും ഏവര്‍ക്കുമിണങ്ങുന്ന ഒരു മാനകഭാഷ ആവ ശൃമാണ്‌ എന്ന ബോധം കൃതി മുന്നോട്ടുവെക്കുന്നുണ്ട്‌. ഓത്തുപള്ളിയിലെ രാര്രസംഗങ്ങളുടെ യുക്തിയില്ലായ്മയില്‍ നിന്ന്‌ എഴുത്തുപള്ളിയുടെ ആധുനികാവബോധത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയാണ്‌ ആയിഷ വഴി കൊടുത്തയക്കപ്പെട്ട കുഞ്ഞുപാത്തുമ്മയുടെ കൈയിലെത്തുന്ന പെന്‍സിലും നോട്ടുബുക്കും ബാലപാഠവും. അപരിഷ്കൃത നാമങ്ങള്‍ ചുമന്നു നടന്നിരുന്നതിനു പകരം കേള്‍ക്കാനും വിളിക്കാനും സുഖമുള്ള വൃത്തിയുള്ള പേരുകള്‍ പരിഷക്കാരത്തിന്റെ സൂച കങ്ങളാവുന്നു. ഒപ്പം നല്ല പെരുമാറ്റം, പരസ്പര ബഹുമാനം, സാമൂഹ്യബോധം എന്നിവ നവീന സാംസ്കാരത്തിന്റെ പ്രകടനങ്ങളാവുന്നു. മലയാളവും ഇംഗ്ലീഷുമൊക്കെ പഠിക്കാന്‍ പറ്റുന്ന ഭാഷ കളാണെന്നും സാരിയും ബ്ലയസുമൊക്കെ ധരിക്കാന്‍ പറ്റുന്ന വേഷങ്ങളാണെന്നും ഉള്ള തിരിച്ച റിവ സൃഷടിക്കപ്പെടുന്നു. കച്ചവടത്തിനപ്പുറത്ത്‌ കൃഷിയടക്കമുള്ള ജോലികളുടെ അധ്വാനമഹിമ യിലേക്കും ജീവിത ലഹരിയിലേക്കും നോവല്‍ ശ്രദ്ധ ക്ഷണിക്കുന്നു. മനഃശുദ്ധി, ഗൃഹശുദ്ധി, പരി സരശുദ്ധി, സമൂഹശുദ്ധി എന്നിവ വ്യക്തിയില്‍ നിന്ന്‌ സമൂഹത്തിലേക്കു ഗ്രസരിക്കേണ്ട ശുചി ത്വബോധത്തിന്റെ ഒറ്റനുല്‍ത്തുടര്‍ച്ചയാണെന്ന്‌ നിസാര്‍ അഹ്മ്മദിന്റെ ജീവിതവീക്ഷണം പഠിപ്പി ക്കുന്നു. മന്ത്രവാദത്തില്‍ നിന്നു മരുന്നിലേക്കും മെതിയടിയില്‍ നിന്ന്‌ ചെരുപ്പിലേക്കുമുള്ള മാറ്റം ഇന്നലെകളില്‍ നിന്ന്‌ ഇന്നിലേക്കും പഴമയില്‍ നിന്ന്‌ പരിഷ്ക്കാരത്തിലേക്കും ഇരുട്ടില്‍ നിന്ന്‌ വെളിച്ചത്തിലേക്കുമുള്ള മാറ്റമായിത്തീരുന്നു. പുതുതായി ആര്‍ജ്ജിക്കുന്ന ലോകബോധം വഴി 258 ഉപ്പുപ്പായുടെ കൊമ്പനാനകൾ വെറും കുയ്യാനകള്‍ മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം കുഞ്ഞു താച്ചുമ്മ ഉള്‍ക്കൊളളഭുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യം വരെയുള്ള കേരളീയ ജീവിതത്തില്‍ സംഭവിക്കുന്ന വിവിധ സാമൂഹ്യ പരിണാമങ്ങളുടെ ഗതിവിഗതികളും അതിന്‌ കാരണമാവുന്ന പശ്ചാത്തലങ്ങളും ഈ നോവലുകളില്‍ സാമൂഹ്യ ചരിത്ര ദൃഷ്ട്യാ അവതരണ വിഷയമാവുന്നുണ്ട്‌. ജാതി-ജന്മി പാരമ്പര്യം തട്ടുകളാക്കിത്തീര്‍ത്ത സാമൂഹ്യ ഘടന യില്‍ കൊളോണിയല്‍ വ്യവസ്ഥ സൃഷ്ടിക്കുന്ന ഉണര്‍വ്വ വിവിധ സാമൂഹ്യ ശ്രേണികള്‍ വ്യത്യസ്ത രീതിയിലാണ്‌ ഉള്‍ക്കൊളളുന്നത്‌. നായര്‍ വിഭാഗത്തിന്റെ ്രാതിനിധ്യമായ ഇന്ദുലേഖയില്‍ ഇംഗ്ലീഷ്‌ ഐഡിയോളജിയും (ബ്രിട്ടീഷ്‌ ആരാധനയും പുതിയ ഉണര്‍വ്വിന്റെ വാതിലുകളായി ചന്തുമേനോന്‍ അവയതിപ്പിച്ചിരിക്കുന്നു. എന്നാല്‍ അഗ്നിസാക്ഷിയിലെത്തുമ്പോള്‍ വര്‍ണ്ണശ്രേണിയിലെ ജാതി കാര്‍ക്കശ്യങ്ങളില്‍ നിന്ന്‌ വിമുക്തരാവാന്‍ ശ്രമിക്കുന്ന നമ്പൂരിത്തം ദേശീയബോധ്യത്തിലൂടെ പുതിയ സാമൂഹ്യ വ്യക്തിത്വമാര്‍ജ്ജിക്കുന്നു. അവിടെ ്രിട്ടീഷുകാര്‍ക്കെതിരു നില്‍ക്കുന്ന, ഗാന്ധി സത്തിനു പിന്നില്‍ അടിയുറച്ചുനില്‍ക്കുന്ന ദേശീയ ചിന്താഗതിയാണ്‌ സാമൂഹിക ഉണര്‍വ്വിന്റെ ചാലകശക്തിയായി തീരുന്നത്‌. അയല്‍ക്കാരില്‍ കൊളോണിയല്‍ സാന്നിദ്ധ്യം ഫ്യൂഡല്‍ ഘട നയെ അടിപതറിക്കുന്നതിനും തറവാടുകള്‍ തകര്‍ക്കുന്നതിനും കാരണമാവുന്നു. മാറുന്ന കാലത്തും ആഭിജാത്യ ശ്രമത്തെ മുറുകെ പിടിക്കുന്ന നായര്‍ ജന്മിത്വം കാലത്തെ തിരിച്ചറിയാതെ തകര്‍ച്ചയ്ക്ക്‌ വിധേയരാവുമ്പോള്‍ ആ തകര്‍ച്ചയുടെ കൂടി ഉപഭോക്താക്കളാവുകയാണ്‌ ഈഴ വ-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍. പുതിയ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊണ്ടും സാധ്ൃയതകള്‍ ഉപയോഗപ്പെടുത്തിയും അവര്‍ നവസാമൂഹിക ബോധത്തിലേക്കുയരുന്നു. സാമൂഹ്യവല്‍ക്കരണവും വിദ്യാഭ്യാസവും ദേശീയബോധവും ഈഴവരെയും ക്രിസ്ത്യാനികളെയും പുതിയ ഉണര്‍വ്വിലേക്ക്‌ സ്വാഗതം ചെയ്യുന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന മാര്‍ക്‌സിസ്റ്റ്‌ ്രത്യയ ശാസ്ത്രത്തി ലൂന്നിയ വര്‍ഗ്ഗസമര ബോധമാണ്‌ അധ:സ്ഥിതരെ സാമൂഹ്യമാറ്റത്തിലേക്ക്‌ നയിക്കുന്നത്‌. ജാതി ബോധത്തെ നോവലിസ്റ്റ്‌ വിട്ടുകളയുന്നെങ്കിലും വര്‍ഗ്ഗസമര വിപ്ലവം അക്കാലത്തെ രാഷ്രീയ സത്യവും സാമൂഹ്യമുന്നേറ്റവുമായിരുന്നു. അന്ധവിശ്വാസത്തില്‍ അടിയുറച്ച നിരക്ഷര-യാഥാ സ്ഥിതിക വിഭാഗമായിരുന്ന മുസ്ലീം ജനത കൊളോണിയല്‍ കാലത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊണ്ട രാഷ്ട്രീയ, മത, നേതൃവ്യന്ദത്തിന്റെ-ആഹ്വാനങ്ങള്‍ക്കു ചെവികൊടുക്കുക വഴി വിദ്യാഭ്യാസത്തി ലേക്കും പരിഷ്ക്കാരത്തിലേക്കും നയിക്കപ്പെടുന്നു. ഗാന്ധിസത്തിലടിയുറച്ച ദേശീയബോധമാണ്‌ അവര്‍ക്കതിന്‌ തുണയാവുന്നത്‌. ഇങ്ങനെ കേരളീയ നവോത്ഥാനകാലത്തു സംഭവിക്കുന്ന വൈവി 259 ധ്യപൂര്‍ണ്ണമായ ജീവിതാവസ്ഥകളെയും സാമൂഹ്യചരിത്രത്തിന്റെ ഉത്ഥാനപതനങ്ങളെയും സനന്ദ ര്യാത്മകമായും യാഥാര്‍ത്ഥ്യബോധത്തോടെയും അവതരിപ്പിക്കാന്‍ ഈ അഞ്ചു നോവലുകളി ലൂടെ തല്‍ക്കര്‍ത്താക്കള്‍ക്ക്‌ സാധിച്ചിട്ടുണ്ടെന്ന്‌ കാണാം. 260 ആധാരധഗ്രമന്ഥസൂചി 1. അച്യുതന്‍.എം., 2003, സ്വാതന്ത്യസമരവും മലയാള സാഹിത്യവും, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍ 2. അച്യുതന്‍.എം, 1993, നിര്‍ദ്ധാരണം, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍ 3. അച്യുതവാര്യര്‍.എസ്‌, 201%, കേരള സംസ്കാരം, കേരളഭാഷാ ഇന്‍സ്സറിറ്റയുട്ട, തിരുവന ന്തപുരം 4. അനില്‍.കെ.എം.(എഡി.) 2010, നാടുറിവ്‌, ഭാഗം-2, ചിന്ത പബ്ലിഷേര്‍സ്‌, തിരുവനന്ത പുരം-1 5. അനില്‍കുമാര്‍.ടി.കെ, 2004, മലയാളസാഹിത്യത്തിലെ കീഴാളപരിപ്രേക്ഷ്യം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ 6. അംബികാസുതന്‍ മാങ്ങാട്‌ (സമാഹരണം) 2009, നൂറ്‌ ബഷീര്‍, സാഹിത്യവേദി, നെഹ്റു ആര്‍ട്സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌, കാഞ്ഞങ്ങാട്‌ 7. അംബേദ്കര്‍.ബി.ആര്‍., 2012, ജാതിനിര്‍മുലനം, വര്‍ഗീസ്‌ സ്മാരക ബുക്‌ സ്റ്റാള്‍, കോ ഴിക്കോട്‌ 8. അയ്യപ്പപ്പണിക്കര്‍, 1992, തകഴി ശിവശങ്കരപിള്ള (വിവര്‍ത്തനം - ചന്ദ്രിക), ഡിസി ബുക്‌സ്‌, കോട്ടയം 9. അയ്യപ്പപ്പണിക്കര്‍, 2000, അന്തസ്സന്നിവേശം, കേരളഭാഷാ ഇന്‍സ്റ്റിറ്റ യുട, തിരുവനന്തപുരം 10. അരവിന്ദാക്ഷന്‍.കെ, 2008, ഗാന്ധിയുടെ ജീവിത ദര്‍ശനം, മാതൃഭൂമി ബുക്‌സ്‌, കോഴി ക്കോട്‌ 11. അല്‍ത്തുസര്‍, ലൂയി, 2010, ്രത്യയശാസ്ത്രം (എഡി: പി.കെ. പോക്കര്‍), പ്രോഗ്രസ്‌ പബ്ലിഷേര്‍സ്‌, കോഴിക്കോട്‌ 12. അശോക്‌ കുമാര്‍.വി, 2011, രോഗം തരുന്ന വെളുത്ത ചോറ്‌, ആര്‍ട്ടര്‍ മീഡിയ, തൃശ്ശൂര്‍ 13. അഷ്റഫ്‌.ഇ.എം, (എഡി.) 1990, ബഷീറിന്റെ ഐരാവതങ്ങള്‍, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍ 261 14. അഹമ്മദ മനലവി.സി.എന്‍, മുഹമ്മദ്‌ അബ്ദുള്‍ കരിം.കെ.കെ, 1978, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, പരസ്പര സഹായി, കോ-ഓാപ്പറേറ്റീവ്‌ പ്രസ്‌, കോഴിക്കോട്‌ 15. ആഷര്‍.ആര്‍.ഇ, 1999, ബഷീര്‍ മലയാളത്തിന്റെ സര്‍ഗവിസ്മയം, എഡി: പോള്‍മണ ലില്‍, ഡി.സി. ബുക്‌സ്‌, കോട്ടയം 16. ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌, 1990, നവോത്ഥാനവും മലയാള സാഹിത്യവും, ചിന്ത പബ്ലി ഷേര്‍സ്‌, തിരുവനന്തപുരം 17. ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌, പി.ഗോവിന്ദപ്പിള്ള, 2008, ഗ്രാംഷിയന്‍, വിചാരവിപ്ലവം, ചിന്ത പബ്ലിഷേര്‍സ്‌, തിരുവനന്തപുരം 18. ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌, 2009, കേരളം മലയാളികളുടെ മാതൃഭൂമി, ചിന്ത പബ്ദി ഷേര്‍സ്‌, തിരുവനന്തപുരം 19. ഇ.എം.എസ്‌, നമ്പൂതിരിപ്പാട്‌, 2009, മാര്‍കസിസം ഒരു പാഠപുസ്തകം, ചിന്ത പബ്ദി ഷേര്‍സ്‌, തിരുവനന്തപുരം 20. ഇന്ദിര.കെ.കെ.., 1992, കവിതയും സാമൂഹിക പരിവര്‍ത്തനവും, കേരളഭാഷാ ഇന്‍സ്റ്റി യുട, തിരുവനന്തപുരം 21. ഉമര്‍ തറമേല്‍, അനില്‍ കെ.എം (എഡിറ്റേഴ്സ്‌, 2012, മതേതരം, ഇന്ത്യന്‍ മതേതരത്വ തെൌക്കുറിച്ചുള്ള തീക്ഷ്ണ വിചാരങ്ങള്‍, റാസ്ബെറി ബുകസ്‌, കോഴിക്കോട്‌ 22. എംഗല്‍സ്‌, 2007 കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം എന്നിവയുടെ ഉദ്ഭവം (സംഗ്ര ഹീത പരിഭാഷ: പി.എന്‍. ദാമോദരന്‍ പിളള), ചിന്ത പബ്ലിഷേര്‍സ്‌, തിരുവനന്തപുരം 23. കാഞ്ച ഐലയ്യ, 2009, ഞാനെന്തുകൊണ്ട ഒരു ഹിന്ദുവല്ല, (പരിഭാഷ - എസ്‌. സഞ്ജീ വ്‌) ഡി.സി. ബുക്‌സ്‌, കോട്ടയം 24. കാരശ്ശേരി.എം.എന്‍, 2008, ഉമ്മമാര്‍ക്കു വേണ്ടി ഒരു സങ്കഹര്‍ജി, ഡിസി ബുക്‌സ്‌, കോട്ടയം 25. കാരശ്ശേരി.എം.എന്‍, 2005, മലബാര്‍ കലാപം, നാലാംലോകം, കേരളീയത, (എം.ഗാഗ ധരനുമായി ഒരു സംവാദം), കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍ 26. കാര്‍ത്തികേയന്‍ നായര്‍.വി., 2010, കേരളത്തിലെ ഭൂവുടമാ ബന്ധങ്ങളും സാമൂഹ്യ പരി വര്‍ത്തനവും, മൈത്രി ബുക്‌സ്‌, തിരുവനന്തപുരം 262 27. കാള്‍ മാര്‍ക്‌സ്‌, ഫ്രെഡറിക എംഗല്‍സ്‌, 1997, കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ, ചിന്ത പബ്ദി ഷേര്‍സ്‌, തിരുവനന്തപുരം 28. കുഞ്ഞന്‍പിള്ള, ഇളംകുളം, 1983, കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം 29. കുമാരന്‍.എം.കെ., 1997, ഭാരത നവോത്ഥാനം, ശ്രീനാരായണഗുരു പ്രഭാവം, സ്വതന്ത്ര ്രസിദ്ധികരണം 30. കുറുപ്പ്‌.കെ.കെ.എന്‍, 2008, കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌ 31. കെ.ഇ.എന്‍, 2011, കറുപ്പിന്റെ സന്ദര്യശാസ്ത്രം, പ്രഭാത്‌ ബുക്ക്‌ ഹസ്‌, തിരുവനന്ത പുരം 32. കേരള ഹിസ്റ്ററി അസോസിയേഷന്‍, 1973, കേരള ചരിത്രം (ഒന്നാംവാല്യം), കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കൊച്ചിന്‍ -11 33. കേരള ഹിസ്റ്ററി അസോസിയേഷന്‍, 1974, കേരള ചരിതം (രണ്ടാംവാല്യം), കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കൊച്ചിന്‍ -11 34. കേശവദേവ്‌.പി., 2010, അയല്‍ക്കാര്‍, ഡിസി ബുക്‌സ്‌, കോട്ടയം 35. കേശവദേവ്‌.പി, 1979, എതിര്‍പ്പ്‌ (ആത്മകഥ), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുകസ്റ്റാള്‍,കോട്ടയം 36. കേശവദേവ്‌,പി, 2009, കണ്ണാടി, ഡിസി ബുക്‌സ്‌, കോട്ടയം 37. കേശവദേവ്‌.പി, 2010, ഓടയില്‍ നിന്ന്‌, പൂര്‍ണ പബ്ദലിഷേര്‍സ്‌, കോഴിക്കോട്‌ 38. കേളപ്പന്‍.കെ, 1997, അവതാരിക - വി.ടി.സമ്പൂര്‍ണ്ണഠകൃതികള്‍, ഡിസി ബുക്‌സ്‌, കോട്ടയം 39. കൃഷ്ണപിള്ള.എന്‍, 2004, കൈരളിയുടെ കഥ, ഡിസി ബുക്‌സ്‌, കോട്ടയം 40. ഗണേശ്‌.കെ.എന്‍, 1990, കേരളത്തിന്റെ ഇന്നലെകള്‍, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌, കേരളസര്‍ക്കാര്‍ 41. ഗണേശ്‌.കെ.എന്‍, 2010, കേരളസമൂഹ പഠനങ്ങള്‍, പ്രസക്തി ബുക്ക്‌ ഹസ്‌, പത്തനം ONS 263 42. ഗാന്ധി.എം.കെ, 1999, ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ, നവ ജീവന്‍ പബ്ജിഷിങ്ങ്‌ ഹാസ്‌, അഹമ്മദാബാദ്‌ 43. ഗിരീഷ്‌.പി.എം, 1998, കേരളത്തിലെ ആചാരഭാഷ, കേരളഭാഷാ ഇ൯സ്റ്റിറ്റ്യുട്ടു, തിരുവന ന്തപുരം 44. ഗുപ്തന്‍ നായര്‍, എസ്‌, 2007, ഗുപ്തന്‍ നായരുടെ ലേഖനങ്ങള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌ 45. ഗുലാബ്ജാന്‍ (എഡി.), 2001, നവോത്ഥാനത്തിന്റെയും പുനരുത്ഥാനത്തിന്റെയും രാഷ്ട്രീയം, പെരുമ്പറ പുസ്തക പ്രസാധക സംഘം, കോഴിക്കോട്‌ 46. ഗോപാലകൃഷ്ണന്‍.കെ, 1987, കേസരി നായനാരുടെ കൃതികള്‍, മാതൃഭൂമി പ്രിന്റിങ്ങ്‌ ആന്റ്‌ പബ്ജിഷിങ്ങ്‌ കമ്പനി ലിമിറ്റഡ്‌, കോഴിക്കോട്‌ 47. ഗോപാലകൃഷ്ണന്‍.പി.കെ, 1982, ചന്തുമേനോന്‍, നവകേരള ശില്‍പികള്‍-3, കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം 48. ഗോപാലകൃഷ്ണന്‍.പി.കെ, 1997, ചന്തുമേനോന്‍ - ഒരു പഠനം, എസ്‌.പി.സി.എസ്‌, കോട്ടയം 49. ഗോപാലകൃഷണന്‍.പി.കെ, 2000, കേരളത്തിന്റെ സാംസ്കാരിക ചരിത്രം, കേരളഭാഷാ ഇന്‍സ്ററിറ്റ്യുട്ട, തിരുവനന്തപുരം 50. ഗോപിനാഥന്‍.ആര്‍, 2010, കേരളത്തനിമ, ഹെറിറ്റേജ്‌ സ്റ്റഡീഡ്‌, തിരുവനന്തപുരം 51. ഗോവിന്ദപ്പിള്ള, പി.200, വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരിക ചരിത്രം, കേരള ഭാഷാ ഇ൯സ്ററിറ്റ്യൂട്ട, തിരുവനന്തപുരം 52. ചന്തുമേനോന്‍.ഒ, 1997, ഇന്ദുലേഖ, എസ്‌.പി.സി.എസ്‌, കോട്ടയം 53. ചന്തുമേനോന്‍.ഒ, 2003, ശാരദ, ഡിസിബുക്‌സ്‌ കോട്ടയം 54. ചാക്യാര്‍, എ.എം.എന്‍, 2001, അവസാനത്തെ സ്മാര്‍ത്ത വിചാരം (പരിഭാഷ: പ്രൊഫ. കെ.കെ.ശങ്കരന്‍ നമ്പൂതിരി), സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്‌ 55. ചന്ദ്രശേഖരന്‍.എം.ആര്‍, 1999, കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം, ഒലീവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ 264 56. ചെക്കുട്ടി, എന്‍.പി, 2005, മുഹമ്മദ്‌ അബ്ദു റഹ്മാന്‍, നാഷണല്‍ ബുക ട്രസ്സ്‌, ഇന്ത്യ, എ-5, ഗ്രീന്‍ പാര്‍ക്ക്‌, ന്യൂഡല്‍ഹി 57. ജമാല്‍ കൊച്ചങ്ങാടി, 1998, മുസ്ലീം സാമൂഹ്യ ജീവിതം മലയാള നോവലില്‍, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍ 58. ജാന്‍സി ജെയിംസ്‌ (എഡി.), 2000, ഫെമിനിസം-1, കേരളഭാഷാ ഇന്‍സ്ററിറ്റയുട്ട, തിരുവ നന്തപുരം 59. ജയകുമാര്‍, വിജയാലയം, 1978, ബഷീറിന്റെ കഥാസാഹിത്യം ഒരു പഠനം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം 60. ജാന്‍സി ജെയിംസ്‌ (എഡി.) 2000, ഫെമിനിസം-2, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യുടു, തിരുവന ന്തപുരം 61. ജെയിംസ്‌.ജി., 2009, അഗ്നിസാക്ഷി നോവലും സിനിമയും ഒരു ചിഹശാസ്ത്ര പഠനം, പാം സാഹിത്യ സഹകരണ സംഘം, പാം പബ്ലിക്കേഷന്‍സ്‌, കൊല്ലം 62. ജോര്‍ജ്ജ്‌, ഇരുമ്പയം, 1998, നോവല്‍: സി.വി. മുതല്‍ ബഷീര്‍ വരെ (പഠനങ്ങള്‍) , സാഹിത്യ സഹകരണ സംഘം, നാഷണല്‍ ബുകസ്റ്റാള്‍ 63. ജോര്‍ജ്ജ്‌, ഇരുമ്പയം, 1984, മലയാള നോവല്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ (പഠനം), സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം 64. ജോര്‍ജ്ജ്‌.കെ.എം, 2009 (ജനറല്‍ എഡിറ്റര്‍) ആധുനിക മലയാള സാഹിത്യ ചരിത്രം പ്രസ്ഥാനത്തിലൂടെ, ഡി.സി. ബുക്‌സ്‌, കോട്ടയം 65. ജോസ്‌.എന്‍.കെ, 1979, ചാന്നാര്‍ ലഹള, ഹോബി പബ്ലിക്കേഷന്‍സ്‌, അംബികാമാര്‍ക്ക ഠ്‌, വൈക്കം 66. തരകന്‍.കെ.എം, 1982, ആധുനിക നോവല്‍ ദര്‍ശനം, സാഹിത്യ പ്രവര്‍ത്തക സഹക രണ സംഘം, നാഷണല്‍ ബുക സ്റ്റാള്‍, കോട്ടയം 67. തരകന്‍.കെ.എം, 1990, അനുഗ്യഹീതനായ ബഷീര്‍, ജനതാ സര്‍വ്വീസസ്‌, കൊച്ചി 68. തോമസ്‌.ഇ.ജെ, 1997, കേരളത്തിന്റെ സമൂഹ ഘടനയും രൂപാന്തരവും, ഡിസി ബുക്‌സ്‌, കോട്ടയം 69. ദാമോദരന്‍.കെ, 1998, ഭാരതീയചിന്ത, കേരള ഭാഷാ ഇന്‍സ്ററിറ്റ്യുട്ടു, തിരുവനന്തപുരം 265 70. ദാമോദരന്‍.കെ, 2001, ഇന്ത്യയുടെ ആത്മാവ്‌, പ്രഭാത്‌ ബുക്ക്‌ ഹസ്‌, തിരുവനന്തപുരം 71. ദേവകി നിലയങ്ങോട്‌, 2006, യാത്ര കാട്ടിലും നാട്ടിലും, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌ 72. നന്ദന്‍, 2003, കുറിയേടത്ത്‌ താത്രി, കറന്റ്‌ ബുക്‌സ്‌, കോട്ടയം. 73. നരേന്ദ്രപ്രസാദ്‌, 2000, ജാതി പറഞ്ഞാലെന്ത്‌?, ഡിസി ബുക്‌സ്‌, കോട്ടയം 74. നായര്‍, എം.ജി.കെ, 1996, സാഹിത്യസംജ്ഞാകോശം, ഡിസി ബുക്‌സ്‌, കോട്ടയം 75. പണിക്കര്‍, കെ.എന്‍, 2008 (സമാഹരണം:പി.പി.ഷാനവാസ്‌) കൊളോണിയലിസം സംസ്‌കാരം പാരമ്പര്യ ബുദ്ധി ജീവികള്‍, ചിന്ത പബ്ലിഷേര്‍സ്‌, തിരുവനന്തപുരം 76. പണിക്കര്‍.കെ.എന്‍, 2010, സംസ്കാരവും ദേശീയതയും, കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍ 77. പത്മനാഭ മേനോന്‍, ബി.എ.ബി.എല്‍, 1996, കൊച്ചി രാജ്യ ചരിത്രം, മാതൃഭൂമി (പിന്റിങ്ങ്‌ ആന്റ്‌ പബ്ജിഷിങ്ങ്‌ കമ്പനി ലിമിറ്റഡ്‌, കോഴിക്കോട്‌ 78. പരമേശ്വരന്‍ പിള്ള, എരുമേലി, 2003, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, കറന്റ്‌ ബുക്സ്‌ 79. പവിത്രന്‍, എ.വി, 1998, കാലത്തിന്റെ ഭൂപടം, സാഹിത്യ ര്രവര്‍ത്തക സഹകരണ സംഘം, എന്‍.ബി.എസ്‌, കോട്ടയം 80. പാനൂര്‍.കെ, 2008, കേരളത്തിലെ ആഫ്രിക്ക, സാഹിത്യ ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം 81. പാറക്കടവ്‌.പി.കെ (എഡി.) 200, വൈക്കം മുഹമ്മദ്‌ ബഷീര്‍ ദാര്‍ശനികനായ സാഹി തൃകാരന്‍, കേരളഭാഷാ ഇന്‍സ്റിറ്റ്യുട്ട, തിരുവനന്തപുരം 82. പോള്‍ മണലില്‍ (എഡി.) 1998, ്രണയത്തിന്റെ ബാല്യം, കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍ 83. പോള്‍ മണലില്‍, 1998, മലയാളത്തിന്റെ ബഷീര്‍, ഡിസി ബുക്‌സ്‌, കോട്ടയം 84. പോള്‍ മണലില്‍ (എഡി.), 200, ബഷീറിന്റെ ചെറുകഥകള്‍, 101 പഠനങ്ങള്‍, ഒലീവ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ 85. പനലോസ്‌.കെ.ജി, 2004, നവോത്ഥാനത്തിന്റെ നിറമെന്ത്‌?, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍ 86. പ്രദീപന്‍ പാമ്പിരികുന്ന്‌, 2001, ദലിത്‌ സനന്ദര്യശാസ്ര്രം, ഡിസി ബുക്‌സ്‌, കോട്ടയം 266 87. ഗ്രഭാകരന്‍.ടി.ടി, 1989, സി.പി. അച്യുതമേനോന്റെ നിരൂപണങ്ങള്‍, ഡിസി ബുക്‌സ്‌, കോട്ടയം 88. ്രാന്‍സിസ്‌ ബുക്കാനന്‍, ്്ാന്‍സിസ്‌ ബുക്കാനന്റെ കേരളം (വിവ. ഡോ.സി.കെ. കരീം), കേരളഭാഷാ ഇന്‍സ്സിഠ്റയൂട്ട, തിരുവനന്തപുരം 89. ബെഞ്ചമിന്‍.ഡി, 1994, നോവല്‍ സാഹിത്യ പഠനങ്ങള്‍, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍ 90. ബര്‍ഴ്രാന്റ റസ്സല്‍, 2009 തത്ത്വശാസ്ത്രം മതം വിദ്യാഭ്യാസം (വിവ: എന്‍.മുസ്ക്കുട്ടി), പാപ്പിയോൺ, കോഴിക്കോട്‌ 91. ബഷീര്‍ എം.എം.(എഡി.), 1985, ബഷീറിന്റെ ലോകം, ഡി.സി. ബുക്‌സ്‌, കോട്ടയം. 92. ബഷീര്‍ എം.എം.,1987, സമീക്ഷണം, സാഹിത്യരപവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 93. ബാലകൃഷ്ണന്‍ പി. കെ. 2003, ജാതിവ്യവസ്ഥയും കേരളചരിത്രവും, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍. 94. ബാലകൃഷ്ണന്‍ പി. കെ., 2004, കേരളീയതയും മറ്റും (സമ്പാദകന്‍ : സഞ്ജീവ്‌ എസ്‌.എല്‍), ഡി.സി. ബുക്‌സ്‌, കോട്ടയം. 95. ബാലകൃഷ്ണന്‍ പി.കെ., 2010, പി.കെ. ബാലകൃഷ്ണന്റെ ലേഖനങ്ങള്‍, ഡി.സി. ബുക്സ്‌, കോട്ടയം 96. ബാലകൃഷ്ണപിള്ള എ. കേസരി, 1984, കേസരിയുടെ സാഹിത്യ വിമര്‍ശനങ്ങള്‍, സാഹിത്യ്രപവര്‍ത്തക സഹകരണ സംഘം, കോട്ടയം. 97. ബാലകൃഷ്ണമേനോന്‍, നെടിയംവീട്ടില്‍ (1989), നോവല്‍ പഠനങ്ങള്‍ (സമ്പാദനവും പഠനവും - വത്സലന്‍ വാതുശ്ശേരി) ഡി.സി. ബുക്‌സ്‌, കോട്ടയം. 98. ബോബി തോമസ്‌ (എഡി.) 201%, ദളിതപാതകള്‍, സൈന്‍ ബുക്‌സ്‌, തിരുവനന്ത പുരം. 99. ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്‌, മോഴികുന്നത്ത്‌, 2010. ഖിലാഫത്ത്‌ സ്മരണകള്‍, മാതൃ ഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 100. ഭട്ടതിരിപ്പാട്‌, വി.ടി. 2000, വി.ടി. സമ്പൂര്‍ണ്ണ കൃതികള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം. 101. ഭാസ്ക്കരനുണ്ണി, പി. 2000, പത്തൊനമ്പാതാം നൂറ്റാണ്ടിലെ കേരളം, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍. 267 102. ഭാസ്ക്കരപണിക്കര്‍, പി.ടി. 1981, (എഡി.), കുട്ടികള്‍ക്കുളള ജീവചരിത്ര കോശം, സ്റ്റെപ്സ്‌ (്പസിദ്ധീകരണം, തിരുവനന്തപുരം. 103. ബഷീര്‍, വൈക്കം മുഹമ്മദ്‌, 1995, 'നറുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്‌!”, ഡി.സി. ബുക്‌സ്‌, കോട്ടയം. 104. ബഷീര്‍, വൈക്കം മുഹമ്മദ്‌, 1999, ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, രണ്ടാം വാല്യം, ഡി. സി. ബുക്‌സ്‌, കോട്ടയം. 105. ബഷീര്‍, വൈക്കം മുഹമ്മദ്‌, 2006, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികള്‍, ഒന്നാം വാല്യം, ഡി.സി. ബുക്‌സ്‌, കോട്ടയം. 106. ബഷീര്‍, വൈക്കം മുഹമ്മദ്‌, 201, ബാല്യകാലസഖി, ഡി.സി. ബുക്‌സ്‌, കോട്ടയം. 107. മത്തായി.എം. പി., 2012, മഹാത്മാഗാന്ധിയുടെ പ്രപഞ്ചവീക്ഷണം, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍. 108. മഹേഷ്‌, എം.ആര്‍., 2012, മലയാള നോവലും ദേശീയതയും, ്രകാശന വിഭാഗം, കേരളസര്‍വൃകലാശാല. 109. മാത്യു മണര്‍കാട്‌, 2000, തകഴിയും ബഷീറും കൂടിക്കാഴ്ച്ചകളില്‍, കറന്റ്‌ ബുക്‌സ്‌, 110. മീരാക്കുട്ടി. പി., 1998, ബഷീര്‍ കാലത്തിന്റെ കനല്‍, കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍. 111. മുരളി, കവിയൂര്‍, 2001, ദലിത്‌ സാഹിത്യം, കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍. 112. മുരളീധരന്‍, നെല്ലിക്കല്‍, 1997, വിശ്വസാഹിത്യ ദര്‍ശനങ്ങള്‍, ഡി.സി.ബുക്‌സ്‌, കോട്ടയം. 113. മുഹമ്മദ്‌, എന്‍.പി., 2007, ഇന്ത്യന്‍ മുസ്ലിംകളും സെക്യുലറിസവും, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 114. മോഹന്‍രാജ്‌, എ.ടി.(എഡി.) 2009, എം.എന്‍.വിജയന്‍ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം-ഏഴ്‌, സംസ്കാരം - 3, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍. 115. രവീന്ദ്രന്‍ പി.പി., 1999, ആധുനികാനന്തരം വിചാരം വായന, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍. 116. രാജഗോപാലന്‍ ഇ.പി. (എഡി.), 2001, ഇന്ദുലേഖ, വായനയുടെ ദിശകള്‍, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍. 268 117. രാജഗോപാലന്‍, ഇ.പി., 2011, കാലക്രമേണ, പിയാനോ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 118. രാജരാജവര്‍മ്മ, എഴുമറ്റൂര്‍,2000, ഐതിഹ്യങ്ങളും സാഹിത്യവിമര്‍ശനവും, കേരള ഭാഷാ ഇന്‍സ്റസറിറ്റ്യൂട്ട, തിരുവനന്തപുരം. 119. രാജശേഖരന്‍, പി.കെ., 2002, അന്ധനായദൈവം, ഡി. സി. ബുക്‌സ്‌, കോട്ടയം. 120. രാജശേഖരന്‍ പി.കെ., 2006, ഏകാന്തനഗരങ്ങള്‍, ഡി.സി.ബുക്‌സ്‌, കോട്ടയം. 121. രാജീവന്‍. ബി., 2010, ജനനിബഡമായ ദന്തഗോപുരം, ചിന്ത പബ്ളിഷേര്‍സ്‌, തിരു വനന്തപുരം. 122. രാജേന്ദ്രന്‍. സി., 2006 പുതുവായന, ഡി.സി. ബുക്‌സ്‌, കോട്ടയം. 123. രാധ കെ.കെ.., 2009, ഇന്ത്യന്‍ നവോത്ഥാനം, ചിന്ത പബ്ളിഷേര്‍സ്‌, തിരുവന്തപുരം. 124. രാമചന്ദ്രന്‍ നായര്‍ എന്‍.പി., 2008 ശൈലി പുരാണം, കറന്റ്‌ ബുക്‌സ്‌, കോട്ടയം 125. രാമചന്ദ്രന്‍ നായര്‍ പന്മന, 2008 (എഡി.) സമ്പൂര്‍ണ്ണ മലയാള സാഹിത്യ ചരിശ്രം, കറന്റ്‌ ബുക്‌സ്‌, കോട്ടയം. 126. രാമചന്ദ്രന്‍ ടി.എം., (എഡി.), 2007, മലയാളി നാള്‍ വഴികള്‍, ക്യാമ്പസ്‌ കോളേജ്‌, പേരാമ്മ്വ. 127. രാമചന്ദ്രന്‍ നായര്‍ ജി. പട്ടം, 1987, നായര്‍ സമുദായത്തിന്റെ ഇതിഹാസം, സാഹിത്യ വേദി, തിരുവനന്തപുരം. 128. രാമവര്‍മ്മ. കെ.ടി., 2000, ചിശ്രകല നൂറ്റാണ്ടുകളിലൂടെ, സാഹിത്യ ്രവര്‍ത്തക സഹ കരണസംഘം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 129. രാഹുല്‍ സാംകൃത്യായന്‍, 1988, സാമൂഹ്യരേഖ, ചിന്താ പബ്ളിഷേര്‍സ്‌, തിരുവന്ത പുരം. 130. ലളിതാംബികാ അന്തര്‍ജ്ജനം, ആത്മകഥയ്ക്ക്‌ ഒരാമുഖം, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍. 131. ലളിതാംബികാ അന്തര്‍ജ്ജനം, അഗ്നിസാക്ഷി, കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍. 132. ലത്തീഫ്‌, എന്‍.കെ. എ. 1984, മാപ്പിളശൈലി, കറന്റ്‌ ബുകസ്‌, തൃശ്ശൂര്‍. 133. ലീലാകുമാരി.എം., 2000, സ്ത്രീസങ്കല്പം മലയാള നോവലില്‍, ഡി. സി. ബുക്‌സ്‌, കോട്ടയം 269 134. ലീലാവതി.എം., 1996, അണയാത്ത ദീപം, കറന്റ്‌ ബുകസ, തൃശ്ശൂര്‍. 135. ലീലാകൃഷ്ണന്‍, ആലങ്കോട്‌, 2010, താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌ 136. ലൂയി അല്‍ത്തുസര്‍, 2010, (എഡി: പി.കെ. പോക്കര്‍, വിവര്‍ത്തനം: പി. പി. സത്യന്‍) പ്രോഗ്രസ്‌ പബ്ളിക്കേഷന്‍സ്‌, തൃശ്ശൂര്‍. 137. വര്‍ഗീസ്‌. പി.ജെ., 2009, എഴുത്തില്ലങ്ങള്‍, റെയിന്‍ബോ ബുക്‌ പബ്ളിഷേര്‍സ്‌, ചെങ്ങ ന്നൂര്‍. 138. വര്‍ഗീസ്‌. വി.ജെ., ഡോ. എന്‍. വിജയമോഹനന്‍ പിള്ള, ഡോ. സ്കറിയാ സക്ക റിയ (എഡിറ്റേഴ്സ്‌), 2011, 500 വര്‍ഷത്തെ കേരളം, ചിലഅറിവടയാളങ്ങള്‍, കറന്റ്‌ ബുക്സ. 139. വസന്തന്‍ എസ്‌.കെ.., 1983, കേരളചരിത്ര നിഘണ്ടു, സാഹിത്യ ്രവര്‍ത്തക സഹക രണസംഘം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 140. വിജയന്‍.എന്‍. (എഡി.), 2009, ആധുനിക യുഗത്തിലെ വിപ്ലവങ്ങള്‍, കേരള ഭാഷാ ഇന്‍സ്സറിറ്റ്യുട്ു, തിരുവനന്തപുരം. 141. വിജയന്‍.എം.എന്‍., 2000 (ജനറല്‍ എഡി.) നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (1901-2000) വാള്യം - 2- കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍. 142. വിജയന്‍. എം.എന്‍., 2010, കേസരിയുടെ ചരിത്രഗവേഷണങ്ങള്‍ (വാല്യം - 1) കേരള ഭാഷാഇ൯ന്‍ സ്ററിറ്റയൂട്ട, തിരുവനന്തപുരം. 143. വിജയന്‍. കെ.പി., 2004, ദളിത്‌ സമരങ്ങള്‍ - ഇന്നലെ ഇന്ന്‌, നാളെ - കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍. 144. വില്യം ലോഗന്‍ 2004, ലോഗന്റെ മലബാര്‍ മാന്വല്‍ (വിവ: ടി.വി. കൃഷ്ണന്‍), മാതൃ ഭൂമി ബുക്‌സ്‌, കോഴിക്കോട്‌ 145. വേണുഗോപാലന്‍. പി., 1997, തകഴി വഴി - കേരള ഭാഷാഇന്‍സ്ററിറ്റ്യുട്ട, തിരുവനന്ത പുരം. 146. വേലായുധന്‍ പിളള. പി.വി., 1983, നിരൂപണ സാഹ്യം, സാഹിത്യ പ്രവര്‍ത്തക സഹ കരണ സംഘം, നാഷണല്‍ ബുക്‌ സ്റ്റാള്‍, കോട്ടയം. 147. ശരത്ചന്ദ്രന്‍.കെ.പി., 1987, നോവലുകളിലൂടെ, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുകസ്റ്റാള്‍ , കോട്ടയം. 270 148. ശരത്ചന്ദ്രന്‍. കെ.പി., 1992, ചന്തുമേനോന്‍ - അരങ്ങും അണിയറയും, കേരള ഭാഷാ ഇന്‍സ്സറിറ്റ്യുടു, തിരുവനന്തപുരം. 149. ശശിധരന്‍.എന്‍., 2001, വാക്കില്‍ പാകപ്പെടുത്തിയ ചരിത്രം, സാംസ്കാരിക പ്രസി ദ്ധീകരണ വകുപ്പ്‌, കേരള സര്‍ക്കാര്‍. 150. ശിവദാസന്‍.വി. (എഡി.), 2003, നിലവിളികളില്‍ ഒടുങ്ങാത്തത്‌ - അധിനിവേശ ചരി ശ്രത്തിന്‌ ഒരാമുഖം കണ്ണൂര്‍ യൂനിവേഴ്സിറ്റി യൂനിയന്‍ (2002-03). 151. ശിവശങ്കരപ്പിള്ള, തകഴി, 2005, രണ്ടിടങ്ങഴി, ഡി.സി. ബുക്സ്‌, കോട്ടയം. 152. ശിവശങ്കരപ്പിള്ള, തകഴി, 20, വെള്ളപ്പൊക്കത്തിലും മറ്റ്‌ പധാന കഥകളും, ഡി. സി. ബുക്‌സ്‌, കോട്ടയം. 153. ശിവശങ്കരപ്പിള്ള, തകഴി, 1985, ഓര്‍മ്മയുടെ തീരങ്ങളില്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, എന്‍.സി.എസ്‌., കോട്ടയം. 154. ശ്രീകുമാര്‍. ടി.ടി., 201, നവസാമൂഹികത ശാസ്ത്രം ചരിത്രം രാഷ്ട്രീയം, ്പതീക്ഷ ബുക്‌സ്‌, കോഴിക്കോട്‌. 155. ശ്രീധരമേനോന്‍. എ. 1995, കേരളചരിത്രം, എസ്‌. വിശ്വനാഥന്‍ വ്രിന്റേര്‍സ്‌ ആന്റ്‌ പബ്ളിഷേര്‍സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മദ്രാസ്‌. 156. ശ്രീധരമേനോന്‍. എ.., 1997, കേരളവും സ്വാന്ത്യയ സമരവും, ഡി.സി.ബുക്‌സ്‌, കോട്ടയം. 157. ശ്രീധരമേനോന്‍. എ., 1985, ആധുനിക കേരളം, സാഹിത്യ പ്രവര്‍ത്തക സഹക രണ സംഘം - നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 158. ഷാജി ജേക്കബ്‌, 2003, നോവല്‍ചരിത്രത്തിന്റെ പാഠഭേദം, കറന്റ്‌ ബുക്‌സ്‌, തൃശ്ശൂര്‍. 159. ഷാജി ജേക്കബ്‌ (എഡി.), 2010, മലയാള നോവല്‍ ദേശഭാവനയും രാഷ്ട്രീയ ഭൂപ ടങ്ങളും, സാഹിതൃ അക്കാദമി, രവീന്ദ്രഭവന്‍ - 35, ഫിറോസ്ഷാ റോഡ്‌, ന്യൂഡല്‍ഹി. 160. സച്ചിദാനന്ദന്‍, 1987, കാള്‍ മാര്‍ക്‌സിന്റെ കലാദര്‍ശനം, മള്‍ബെറി ബുക്‌സ്‌, കോഴി ക്കോട്‌. 161. സന്തോഷ്കുമാര്‍. എന്‍, 2009, ബഷീര്‍ - ഒരു രാഷ്ട്രീയ വായന, സാഹിത്യ ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 162. സചീന്ദ്രൻ.എ., 1992, ലോകചരിത്രം -രണ്ടാം ഭാഗം, സ്വതന്ത്ര്രസിദ്ധീകരണം. 271 163. സാനു.എം.കെ., 2007 - ബഷീര്‍ - ഏകാന്ത വീഥിയിലെ അവധൂതന്‍, ഡി.സി. ബുക്‌സ്‌, കോട്ടയം. 164. സാനു.എം.കെ., 2009, താഴ്വരയിലെ സന്ധ്യ, ഡി.സി. ബുക്‌സ്‌, കോട്ടയം 165. സുനില്‍ പി. ഇളയിടം, 2011, അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍, സാഹിത്യപ്രവ ര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 166. സുനില്‍ പി. ഇളയിടം, 2013, വിണ്ടെടുപ്പുകള്‍, മാര്‍കസിസവും ആധുനികതാ വിമര്‍ശ നവും, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌, തൃശ്ശൂര്‍. 167. സെബാസ്റ്റ്റന്‍ വട്ടമറ്റം, 2006, ഭാഷയും ആധിപത്യവും, കറന്റ്‌ ബുക്സ്‌, കോഴി ക്കോട്‌. 168. സോമശേഖരന്‍, 2010 കേരളപ്പഴമ ഒരു ചരിത്രസഞ്ചാരം, കേരള സാഹിത്യ അക്കാ ദമി, തൃശ്ശൂര്‍. 169. ഹാഷിം രാജന്‍ (എഡി.), 2010, സി. കേശവന്റെ കോഴഞ്ചേരി (പരസംഗം, കമുദി പബ്ലിഷിങ്ങ്‌ റിലേഷന്‍സ്‌, തിരുവനന്തപുരം. 170. റഹീം. വൈ.എ.., 1998, മുഹമ്മദ ബഷീറിന്റെ കത്തുകള്‍, ഇം(പിന്റ്‌ ബുകസ്‌, കൊല്ലം. 171. റഹ്മാന്‍ എം.എ. (എഡി.) 1995, ആടും മനുഷ്യരും (പാത്തുമ്മയുടെ ആടിനെക്കു റിച്ചുള്ള പഠനങ്ങള്‍), കറന്റ്‌ ബുക്‌സ്‌, കോട്ടയം. 172. റൊമിലാ ഥാപര്‍, 1981, ഇന്ത്യാ ചരിത്രം - മധ്യകാലം, കേരള ഭാഷാ ഇന്‍ സ്ററിറ്റ്യുട്ട, തിരുവനന്തപുരം. 173. റോബിന്‍ ജെ്(രെഫി, 1979, നായര്‍ മേധാവിത്വത്തിന്റെ പതനം (വിവ. പുതുപ്പള്ളി രാഘ വന്‍) ഡി. സി. ബുക്‌സ്‌, കോട്ടയം. 272 ലേഖനസുചി 1. അഹമ്മദ്‌.എ.പി., “മുസ്ലീം നവോത്ഥാനം ചരിത്രവും വര്‍ത്തമാനവും”, യുവധാര മാസിക, നവോ ത്ഥാനത്തിന്റെ ധാരകള്‍ - 2003, ്രത്യേക പതിപ്പ്‌ 2. കാരശ്ശേരി.എം.എന്‍, “ബഷീറും ചേകനുൂരും', മാതൃഭൂമി ആഴ്ചപ്പതിപ്പു, പുസ്തകം 82, ലക്കം 22, 2004 ആഗസ്ത്‌ 3. കാര്‍ത്തികേയന്‍.വി, “കേരളത്തിലെ നവോത്ഥാനത്തിന്റെ ധൈഷണിക പശ്ചാത്തലം, സംസ്കാരകേരളം ത്രൈമാസികം, പുസ്തകം 11, ലക്കം 2, 1997 ഏപ്രില്‍ - ജൂണ്‍ 4. കെ.ഇ.എന്‍, “ചോദിക്കേണ്ടത്‌ നീതി, ഉപേക്ഷിക്കേണ്ടത്‌ ജാതി” (ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി.....) പച്ചക്കുതിര, പുസ്തകം 3 ലക്കം 11, 2007 ജൂണ്‍ 5. കെ.ഇ.എന്‍, “നവോത്ഥാനത്തിന്റെ നാള്‍ വഴികള്‍ക്കും മുമ്പ്‌, യുവധാരമാസിക - നവോ ത്ഥാനത്തിന്റെ ധാരകള്‍ , ര്രത്യേക പതിപ്പ്‌, 2003 6. ഗണേശ്‌.കെ.എന്‍. “ജാതി വിരുദ്ധത കേരള നവോത്ഥാനത്തില്‍”, യുവധാരമാസിക - നവോ ത്ഥാനത്തിന്റെ ധാരകള്‍, രപത്യേക പതിപ്പ്‌, 2003 7. ഗോവിന്ദപ്പിള്ള.പി, നവോത്ഥാന ചിന്തകളുടെ കാതല്‍, യുവധാര മാസിക, നവോത്ഥാന ത്തിന്റെ ധാരകള്‍ , പ്രത്യേക പതിപ്പ്‌, 2003 8. ഗോവിന്ദപ്പിള്ള.പി, “നവോത്ഥാനവും മലയാള പരത്രപവര്‍ത്തനവും”, സംസ്കാര കേരളം ത്രൈമാസികം, പുസ്തകം 11, ലക്കം 2, 1997 ഏപ്രില്‍ - ജൂണ്‍ 9. ജോജി, “എം.ആര്‍.ബി, തൊണ്ണുറു തികഞ്ഞ യാവനം', ദേശാഭിമാനി വാരിക, പുസ്തകം 30, ലക്കം 9, 1998 ആഗസ്ത്‌ 10. ടെറി ഈഗിള്‍ടണ്‍, “തീരവവാദകാലത്തെ ആദ്ധ്യാത്മികത, (പരിഭാഷ: കെ.ആനന്‍൯്‌) മാതൃ ഭൂമി ആഴ്ചപ്പതിപ്പ്‌, പുസ്തകം 87, ലക്കം 9, 2009 മെയ്‌ 1. നാരായണന്‍, തോന്നയ്ക്കല്‍, “നവോത്ഥാന നായകന്റെ പതനം, ദേശാഭിമാനി വാരിക, പുസ്തകം 26, ലക്കം 4, 1994 ജൂലൈ 12. നാരായണന്‍.എം.എം, “നവോത്ഥാനവും വര്‍ഗസമരവും”, യുവധാര മാസിക, നവോത്ഥാന ത്തിന്റെ ധാരകള്‍ , പ്രത്യേക പതിപ്പ്‌, 2003 13. ഭാസ്ക്കര്‍.ബി.ആര്‍.പി, “കേരളം വഴിതെറ്റിയത്‌ ഇങ്ങനെയാണ്‌, മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ - , പുസ്തകം 86, ലക്കം 47, 2009 ജനവരി 14. മഹേശ്വരന്‍ നായര്‍.കെ, “കേരളീയ നവോത്ഥാനവും മതനവീകരണ സാമൂഹിക പരിഷക്ക 273 രണ ഗ്രസ്ഥാനങ്ങളും” - സംസ്കാര കേരളം ത്രൈമാസികം, , പുസ്തകം 11, ലക്കം 2, 1997 ഏപ്രില്‍-ജൂണ്‍ 15. മുഹമ്മദാലി.എന്‍.എം “ജ്ഞാനോദയം ഇസ്ലാമിലൂടെ, ദേശാഭിമാനി വാരിക, പുസ്തകം 40, ലക്കം 48, 2009 ഏര്പില്‍ 26 16. മേനോന്‍.എം.എസ്‌, “വി.ടി. കേരളത്തിന്റെ മനസ്സാക്ഷിയെ കണ്ടെത്തിയ മഹാത്മാവ്‌, ദേശാഭി മാനി വാരിക, പുസ്തകം 27, ലക്കം 22, 1995 നവംബര്‍ 17. ലിസി മാത്യു.വി.രണ്ടിടങ്ങഴിയിലെ നിറനാഴികള്‍', വിജ്ഞാനകൈരളി, വാല്യം 43, ലക്കം 4, ഏപ്രില്‍ 2012 18. “രാജേഷ്‌.ജി.കെ. ‘ശുചിത്വവും ആരോഗ്യവും, ചില ഗാന്ധിയന്‍ പാഠങ്ങശ്‌, വിജ്യാനകൈര ളി, വാല്യം 43, ലക്കം 5, മെയ്‌ 2012 19. രാജശേഖരന്‍.എസ്‌. “രണ്ടിടങ്ങഴി പുതുലോകത്തിന്റെ ഭാഷാ ശ്രമകണക്ക്‌, വിജ്ഞാനകൈര ളി, വാല്യം 43, ലക്കം 4, ഏര്പില്‍ 2012 20. വിജയകുമാര്‍.ടി.സി, “തുഞ്ചത്തെഴുത്തച്ഛനും ഭഗവദ്ഗീതയും”, മാതൃഭൂമി ആഴച്ചപ്പതിപ്പ്‌, , പുസ്തകം 81, ലക്കം 50, 2004 ഫി്രവരി 21. വിജയകുമാര്‍ മേനോന്‍, “നവോത്ഥാനവും കേരളീയ ചിത്രകലയും” - സംസ്കാരകേരളം ത്രൈമാസികം, പുസ്തകം 11, ലക്കം 2, 1997 ഏപ്രില്‍ - ജൂണ്‍ 22. വിജയന്‍.എം.എന്‍, “നവോത്ഥാനം - ചില കാഴച്ചപ്പാടുകള്‍', യുവധാരമാസിക, നവോത്ഥാ നത്തിന്റെ ധാരകള്‍ , ്രത്യേകപതിപ്പ്‌, 2003 23. ശ്രീകുമാര്‍.ടി.ടി, “കേരളം: വികസന രാഷ്ട്രീയവും സിവില്‍ സമുഹവും”, മാധ്യമം വാര്‍ഷിക പ്പതിപ്പ്‌, 2002 24. ഷാജി.കെ.എന്‍, “അരും കൊലകളില്‍ നടുങ്ങുന്ന തമിഴ്‌ ്രാമങ്ങള്‍”, മാതൃഭൂമി ആഴ്ചപ്പതി പ്‌, പുസ്തകം 87, ലക്കം 4, 2009 ഏര്പില്‍ 25. സന്തോഷ്‌.ഒ.കെ, “ജാതിയും വര്‍ഗവും തകഴിയുടെ കൃതികളില്‍”, വിജ്ഞാനകൈരളി, , വാല്യം 43, ലക്കം 4, ഏപ്രില്‍ 2012 26. സുധീഷ്‌.എസ്‌, “മുതലാളിത്തം - നവോത്ഥാന രാഷ്ട്രീയ ദര്‍ശനം - സ്ത്രീ, സംസ്കാ രകേരളം ത്രൈമാസികം, പുസ്തകം 11, ലക്കം 2, 1997 ഏഗ്രിൽ-ജൂണ്‍ 27. ഹമീദ ചേന്നമംഗലൂര്‍, “നവോത്ഥാനവും പുനരുത്ഥാനവും കേരളീയ മുസ്ലീങ്ങളില്‍”, ദേശാ ഭിമാനി വാരിക, പുസ്തകം 33, ലക്കം 49, 2002 മെയ്‌ 274 English Books 1. Alex Preminger, 1974, Editor, Princeton, Encyclopedia of poetry & poetics, Princeton, New Jersey, Princeton University Press. 2. A Millenium Book of Reference, India 1000 To 2000, 1999, Express Publications (Madurai) Ltd. 3. Balibar, Etienne, 1995, The Philosophy of Marx, Verso, London 4. Benedict Anderson, Imagined the Community, London: Verso, 1983 5. Edward.W.Said, 2001, Orientalism, Penguin Books, India 6. Govinda Pillai.P, 2013, Bakti Movement: Renaissance or Revivalism 7. Gramsci, Antonio, 1996, Selections from the prison Note Books, Orient Longman, Madras 8. Hobson, John.M, 2004, Eastern Origins of Western Civilisations, Cambridge, Cambridge University Press. 9. Indian Mythology, 1965, The Hamlyn Publishing Group Ltd, Middlesex. 10. Jurgen Habermas, The Structural Transformation of the Public Sphere, Cambridge Polity Press, 1989 11. Kosambi.D.D, 1983, Myth and Reality : Popular Pakasan, Bombay 12. Mahendra Nath Dutt, 1923, Reflection on woman - Seva series publishing House, Calcutta. 13. Margaret Cormack, 1961, The Hindu Woman - Asra Publishing House, New Delhi. 14. Marx, Karl and Frederick Engels, 1970, The German ldeology, Progress Publishers. 15. Panikkar.K.N, 1990, Culture and Conciousness In Modern India - People publishing House. 16. Panikkar.K.N, 1995, Culture, Ideology and Hegemony: Intellectuals and Socical Consciousness in Colonial India - Thulika. 17. Panikkar.K.N, 2007, Colonialism,Culture and Renaissance, Oxford, London 275 18. Raimond Williams, 1976, Keywords A Vocabulary of Culture and Society, Fontana, London 19. Raimond williams, 1985, Marxism and literature, Oxford, London. 20. Roman Mythology, 1969, London : Paul Hamlya. 21. Saroj Gulati, 1985 Women and Society Northern India in 11" and 12" Cen- turies, Chanakya publications, Delhi. 22. Simone de Beauvior, 1968, The Second Sex, Trans, H.M. Parshely, The Modern Library, Newyork. 23. Terry, Eagleton, 1997, Marxism and literary Criticism, Oxford University press, London. 24. Thomas.P, 1964, Indian women Through the Ages - Asia Publishing House, Bombay. 25. Thompson, E.P, 1980, The Making of the English Working class, Penguin Harmondsworth. 26. Will Durant, 1954, The story of Civilisation part 1, Our Oriental Heritage Simon and Schuster, Newyork. 276