So വളളറുവനാട്‌ എന്ന നിര്‍ങ്ങിതി എം. ടി, വാസുദേവന്‍നായരുടെ കൃതികളില്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ മലയാള - കേരളപഠനവിഭാഗത്തില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനായി സമര്‍ഷഘിക്കുന്ന ഗവേഷണപ്രബന്ധം സുരേഷ്‌ പുത്തന്‍പറമ്പില്‍ ZAWVOF A KS eee മലയാള-കേരളപ്ഠനവിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല 2016 VALLUVANADU AS A CONSTRUCT IN THE WRITINGS OF M.T. VASUDEVAN NAIR Thesis submitted to the Department of Malayalam and Kerala Studies University of Calicut for the Degree of DOCTOR OF PHILOSOPHY SURESH PUTHENPARAMBIL KE ക Q Q y SZ DEPARTMENT OF MALAYALAM AND KERALA STUDIES UNIVERSITY OF CALICUT 2016 ഡോ. ആര്‍.വി.എം. ദിവാകരന്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ മലയാള-കേരളപഠനവിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല MIAH S§2l(Oo കാലിക്കറ്റ്‌ സര്‍വ്വകലാശാലാ മലയാള-കേരളപഠനവിഭാഗത്തില്‍ പിഎച്ച്‌. ഡി. യോഗ്യതാ പരീക്ഷയ്ക്ക്‌ സമര്‍പ്പിക്കുന്ന “വള്ളുവനാട്‌ എന്ന നിര്‍മ്മിതി എം. ടി. വാസുദേവന്‍നായരുടെ കൃതികളില്‍” എന്ന ഈ പ്രബന്ധം സുരേഷ്‌ പുത്തന്‍പറമ്പില്‍ എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച നിര്‍വൃഹിച്ച ഗവേഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി തിയുതി : ഡോ. ആര്‍.വി.എം.ദിവാകരന്‍ സതഴ്ര്പസ്താവന കാലിക്കറ്റ്‌ സര്‍വ്വകലാശാലയില്‍ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തി നായി സമര്‍പ്പിക്കുന്ന “വള്ളുവനാട്‌ എന്ന നിര്‍മ്മിതി എം. ടി. വാസുദേവന്‍ നായരുടെ കൃതികളില്‍” എന്ന ഈ ഗവേഷണയര്പബന്ധം ഇതിനുമുമ്പ്‌ ഏതെ ങ്കിലും പരീക്ഷയ്ക്കോ അസോസിയേറ്റ്ഷിപ്പിനോ ഫെലോഷിപ്പിനോ മറ്റേ തെങ്കിലും അംഗീകാരത്തിനോ വേണ്ടി എഴുതപ്പെട്ടതല്ലെന്ന്‌ ഇതിനാല്‍ സത്യമായി ബോധിപ്പിക്കുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സുരേഷ്‌ പുത്തന്‍പറമ്പില്‍ തിയ്യതി : ഡോ. ആര്‍.വി.എം. ദിവാകരന്‍ അസിസ്റ്റന്റ്‌ പ്രൊഫസര്‍ മലയാള-കേരളപഠനവിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല MIAH S§2l(Oo സുരേഷ്‌ പുത്തന്‍പറമ്പില്‍ സമര്‍പ്പിച്ച “വള്ളുവനാട്‌ എന്ന നിര്‍മ്മിതി എം. ടി. വാസുദേവന്‍നായരുടെ കൃതികളില്‍” എന്ന പ്രബന്ധം പരീക്ഷകര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വരുത്തി പരിഷകരിച്ച കോപ്പിയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി തിയൃതി : ഡോ. ആര്‍.വി.എം.ദിവാകരന്‍ MWMoSslal സ്താവന “വള്ളുവനാട്‌ എന്ന നിര്‍മ്മിതി എം. ടി. വാസുദേവന്‍ നായരുടെ കൃതിക ളില്‍” എന്ന ഈ ഗവേഷണപ്രബന്ധം പരീക്ഷകര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വരുത്തി പരിഷകരിച്ച കോപ്പിയാണെന്ന്‌ ഇതിനാല്‍ സത്യമായി ബോധിപ്പിക്കുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സുരേഷ്‌ പുത്തന്‍പറമ്പില്‍ തിയ്യതി : കൃതജ്ഞത ഗവേഷണ പ്രബന്ധത്തിന്റെ രചനയില്‍ പ്രോത്സാഹനവും വിലയേറിയ നിര്‍ദ്ദേശങ്ങളും നല്‍കി സഹായിച്ച എന്റെ ഗവേഷണ മാര്‍ഗ്ഗദര്‍ശി ഡോ. ആര്‍. വി. എം. ദിവാകരനോടുള്ള കടപ്പാട രേഖപ്പെടുത്തുന്നു. ഗവേഷണകാലത്ത്‌ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ച ഡോ. എം. എം. ബഷീര്‍, ഡോ. എം. വി. നാരാ യണന്‍, ശ്രീ. പാലക്കീഴ്‌ നാരായണന്‍, ശ്രീ. എസ്‌. രാജേന്ദു എന്നിവരോടും ഏറെ നന്ദിയുണ്ട്‌. ഗവേഷണത്തിന്‌ ആവശ്യമായ സഹായങ്ങളും സനകര്യങ്ങളും നല്‍ കിയ മലയാള വിഭാഗത്തിലെ മുന്‍ വകുപ്പധ്യക്ഷന്മാരായ ഡോ. ടി. പവിത്രന്‍, ഡോ. എം. എന്‍. കാരശ്ശേരി, ഡോ. അനില്‍ വള്ളത്തോള്‍ ഇപ്പോഴത്തെ വകുപ്പധ്യ ക്ഷനായ ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരോടും എന്റെ കടപ്പാട രേഖപ്പെടു ത്തുന്നു. ഗവേഷണത്തിന്റെ വിഷയ സ്വീകരണം മുതല്‍ (പബന്ധരചനയുടെ അവ സാനം വരെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഗവേഷണത്തിലെ പ്രതിസന്ധി ഘട്ടങ്ങ ളില്‍ മുന്നോട്ടു പോകാനുള്ള ഉര്‍ജ്ജം നല്‍കിയും ആദ്യാവസാനം കൂടെ നിന്ന ഡോ. പി. പവിത്രൻ, ഡോ. എല്‍. സുഷമ (ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വൃക ലാശാല, തിരുര്‍), ഡോ. കെ. എം. അനില്‍, മഞ്ജു കെ. സുഹൃത്തും സഹഗവേഷ കയുമായ സനമ്യ കെ. സി, എന്നിവരോടുള്ള നന്ദി വാക്കുകള്‍ക്കതീതമാണ്‌. പ്രബന്ധരചനയുടെ സമയത്ത്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രുഫ്‌ നോക്കിയും സഹായിച്ച സുഹൃത്തുക്കളായ ഉണ്ണികൃഷണന്‍ പി, രണ്‍ജിത്ത്‌ എന്‍. വി, ദിവ്യ വി, സലാഹുദ്ദീന്‍ സി. ടി, പ്രിയ എന്‍. വി., ജിന്‍സി കെ. എന്നിവരോടും ഏറെ നന്ദിയുണ്ട്‌. ഗവേഷണ കാലത്ത്‌ ഏറെ സഹായിച്ച സെന്‍ട്രല്‍ ലൈബ്രറിയിലെയും മല യാള വിഭാഗം ലൈ്രറിയിലെയും ഓഫീസിലെയും ജീവനക്കാരോടുള്ള നന്ദിയും അറിയിക്കട്ടെ. കാലടി ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല മലയാള വിഭാഗം ലൈബ്രറി, തൃശ്ശൂര്‍ അപ്പന്‍ തമ്പുരാന്‍ സ്മാരക ഗ്രന്ഥാലയം എന്നിവിടങ്ങ ളിലെ ജീവനക്കാരോടും നന്ദിയുണ്ട്‌. ഈ പ്രബന്ധം വൃത്തിയായും ഭംഗിയായും ടൈപ്പ്‌ ചെയ്ത ചെനക്കല്‍ ബിന എന്ന സ്ഥാപനത്തിലെ ജീവനക്കാരോടും ഞാന്‍ നന്ദിയുള്ളവനാണ്‌. ഉള്ളടക്കം ആമുഖം 1- 18 അധ്യായം 1 വള്ളുവനാട്‌: ദേശം, സ്വത്വം, എഴുത്ത്‌ 19 - 61 1.1. ഗോരതസമൂഹത്തിന്റെ സ്വത്വം 21 1,2, മാറുന്ന ദേശാതിര്‍ത്തികള്‍ 22 1.3. ദേശരാഷ്ട്രം 22 1.4. വള്ളുവനാട്‌ എന്ന ദേശം 24 1.5. വള്ളുവനാട്ടിലെ മിത്തുകള്‍ 27 1.5.1. പറയിപെറ്റ പന്തിരുകുലം 27 1.5.1.1. മേഴത്തോള്‍ അഗ്നിഹോത്രി 28 1.5.1.2. രജകന്‍ 29 1.5.1.3. ഉളിയന്നൂര്‍ പെരുന്തച്ചന്‍ 29 1.5.1.4. വള്ളോന്‍ 30 1.5.1.5. വടുതല നായര്‍ 30 1.5.1.6. ഉപ്പുകൂറ്റന്‍ 30 1.5.1.7. കാരയ്ക്കല്‍മാതാ 31 1.5.1.8. അകവൂര്‍ ചാത്തന്‍ 31 1.5.1.9. പാക്കനാര്‍ 32 1.5.1.10. പാണനാര്‍ 32 1.5.1.11. നാറാണത്തു്രാന്തന്‍ 32 1.5.1.12. വായില്ലാക്കുന്നിലപ്പന്‍ 32 1.5.2. ആനകളുമായി ബന്ധപ്പെട്ട മിത്തുകള്‍ 33 1.5.2... ആനമുത്ത്‌ 34 1.6. വള്ളുവനാടിന്റെ രാജചരിഗ്രം 34 1.6... ആദി വള്ളുവനാട്‌ 36 1.6.2. ആയ്വംശബന്ധം 36 1.6.3. പല്ലവരാജവംശബന്ധം 37 16.4. വള്ളുവനാടും നെടുങ്ങനാടും 38 1.6.5. വള്ളുവനാടും സാമൂതിരിയും 39 1.6.6. ആറങ്ങോട്ുസ്വരുപം 41 1.7. കീഴാള-കാര്‍ഷിക-ഉത്സവ ദേശങ്ങള്‍ 42 1.7.1. കുടിയേറ്റം - കാര്‍ഷിക ബന്ധങ്ങള്‍ 42 1.7.2. കീഴാള ചരിത്രം 44 1.7.3. വള്ളുവനാടിന്റെ ജീവലോകം 46 17.4. ദേശപ്പെരുമയുടെ പൂരക്കാഴ്ച്ചകള്‍ 49 1.8. കൊളോണിയല്‍ ആധുനികതയും ദേശസ്വത്വവും 51 1.8... വള്ളുവനാട്‌ താലുക്ക്‌ 51 1.8.2. മലബാര്‍ പ്രൊവിന്‍സ 51 1.8.3. വള്ളുവനാട്‌ താലുക്ക്‌ ആരംഭം 52 1.9. വള്ളുവനാട്‌ കേരളപ്പിറവിക്ക്‌ ശേഷം 52 110. ദേശവും എഴുത്തും 53 1.10.1. നോവലും ദേശവും 54 1.10.2. വള്ളുവനാടിന്റെ നോവല്‍ സാഹിത്യം 55 1.10.2.1. അധ്വാനത്തിന്റെ പോരിടങ്ങള്‍ 55 1.10.2.2. മതേതരദേശങ്ങള്‍ 57 1.10.2.3. എം.ടി യും വള്ളുവനാടും 58 അധ്യായം 2 ഭൂപ്രകൃതി: ആഖ്യാനം അനുഭവം 62 - 104 2,1. ഭൂപ്രകൃതിയുടെ ആഖ്യാനം 63 2,2, കേരളത്തിന്റെ ഭൂ്പകൃതി 64 2,3. ഗപ്കൃതിയും സാഹിത്യവും 66 2,4, അന്ദ്യവല്‍ക്കരിക്കപ്പെടുന്ന വയല്‍ക്കാഴ്ചകള്‍ 67 2.4.1. നിശബ്ദമാകുന്ന വയലുകള്‍ 68 2.4.2. കാല്‍പ്പനികതയുടെ കതിരുവിളയുന്ന പാടങ്ങള്‍ 72 2.4.3. തീയാളുന്ന പാടങ്ങള്‍ 78 2,5. കുന്നിന്‍ ചെരിവുകള്‍ 79 2.5.1. അഭയത്തിന്റെ സ്ഥലപരിസരം 80 2.5.2. അതിരാളന്‍കുന്നും കണ്ണാന്തളിപ്പുക്കളും 85 2.5.3. മാറിപ്പോയ ജീവിതവഴികള്‍ 87 2,6. ഷരമായ പുഴക്കാഴ്ചകള്‍ 89 2.6.1. ഓര്‍മ്മയുടെ കണ്ണീര്‍ചാലുകള്‍ 90 2.6.2. മണല്‍ക്കാടായിമാറിയ പുഴ 91 2.6.3. നിശ്ചലമായ ഒഴുക്കുകള്‍ 93 2,7. മഴ, വെള്ളം-ഇല്ലായ്മയും ആധിക്യവും 95 2.7.1. അസഹൃതയുടെ അനുഭവലോകം 96 2.7.2. പേമാരിയായ്‌ പെയ്ത ദുരന്തം 100 2.7.3. സ്വപ്നങ്ങള്‍ പെയ്ത മഴക്കാലം 101 2,8, നിശബ്ദമായ ഭൂ്രകൃതി 103 അധ്യായം 3 സ്ഥലം എന്ന ആഖ്യാനയുക്തി: നാല്യമകെട്ു, അസ്യരവിത്ത്‌, കാലം എന്നീ നോവലുകളിലെ ഇടങ്ങളുടെ വിശകലനം 105 - 161 3.1. വീടുകള്‍ 108 3.11 അധ്വാനത്തിന്റെ വീട 109 3.1.2. സ്വ്വാതന്ത്ര്രത്തിന്റെ അകസ്ഥലം 110 3.1.3. ദാരിദ്രത്തിന്റെ അകസ്ഥലം 111 3.14. നാലുകെട്ട : അപരിചിതത്വത്തിന്റെ അത്ഭുതലോകം 113 3.15. വടക്കിനി : പുതിയ കീഴാളതയുടെ വെളിസ്ഥലം 117 3.1.6. ഏറ്റുപറച്ചിലിന്റെ ഇടം 118 3.1.7. നിരാശയുടെ വീട്ടകങ്ങള്‍ 119 3.18. മാനവികതയുടെ വീട്‌ 120 3.1.9. ചതിയുടെ ഇടങ്ങള്‍ 122 3.1.10. വീട്‌ എന്ന ഇടത്താവളം 123 3.1.11. അവിശ്വാസത്തിന്റെ ഇടം 124 3.2. അധ്വാനത്തിന്റെ അകസ്ഥലങ്ങള്‍ 125 3.2.1. അധ്വാനത്തിന്റെ പെണ്ണിടം 125 3.2.2. നിസ്സഹായതയുടെ ഇടം 128 3.2.3. സംഘര്‍ഷത്തിന്റെ ഇടങ്ങള്‍ 130 3.3. അധികാരസ്ഥലം 130 3.3... അധികാരത്തിന്റെ സംഘര്‍ഷങ്ങള്‍ 131 3.3.2. അധികാരത്തിന്റെ വ്യത്യസ്ത മുഖങ്ങള്‍ 132 3.3.3. അധികാരത്തിന്റെ പെണ്ണിടം 134 3,4, വിദ്യാലയം എന്ന സ്ഥലം 135 3.4.1. വിജയത്തിന്റെ സ്ഥലപരിസരം 135 3.4.2. വിദ്യാലയത്തിന്റെ ഓര്‍മ്മകള്‍ 137 3.4.3. കോളേജും നഗരാനുഭവവും 137 3.5. അങ്ങാടി എന്ന സാമുഹൃസ്ഥലം 139 3.5.1. കാഴ്ചയുടെ സ്ഥലാനുഭവം 139 3.5.2. പുതിയ ചിന്തകളുടെ ഇടം 141 3.5.3. കാപട്യങ്ങളുടെ ലോകം 142 3.6. കളിസ്ഥലം 142 3.7. ആരാധനാസ്ഥലം 144 3.8. തൊഴിലിടം 145 3.9. പെണ്ണിടം 145 3,10. സാമ്പത്തിക സ്ഥലം 146 3.10.1. സമ്പത്തും മറുനാടും 146 3.10.2. സമ്പത്തിന്റെ ആള്‍രൂപങ്ങള്‍ 149 3.10.3. ഇല്ലായ്മകളുടെ കാലം 150 3.1. കീഴാളസ്ഥലരാശി 152 3.11... ദൈനൃതയുടെ ഇടം 152 3.11.2. അധ്വാനത്തിന്റെ നിലങ്ങള്‍ 154 3.11.3. കീഴടങ്ങലിന്റെ ആവര്‍ത്തനങ്ങള്‍ 157 3,12. നാട്‌-മറുനാട്‌ 159 3,13. സാമൂഹ്യ ഇടങ്ങളുടെ അഭാവം 160 അദ്ധ്യായം 4 ഭാഷയും ഭാഷണവും എം. ടി കൃതികളിലെ സ്ഥലപരിസരങ്ങളില്‍ 162 - 229 4.1, വള്ളുവനാടന്‍ ഭാഷ 163 4.2. കുടുംബബന്ധ പശ്ചാത്തലത്തിലുള്ള സ്രതി-പുരുഷ ഭാഷണങ്ങള്‍ 168 4.2.1 ഗൃഹഭാഷണങ്ങള്‍ 169 4.2.2 ഭാഷണത്തില്‍ തെളിയുന്ന ഭാവനാലോകം 173 4.2.8 സംഭാഷണത്തിലെ ദേശസൂചകങ്ങള്‍ 176 4.2.4. പുറത്തേക്കുവികസിക്കുന്ന ഭാഷണങ്ങള്‍ 177 4.2.5. ഭാഷണത്തിലെ വീട്ടകങ്ങള്‍ 180 4.2.6. ആചാരവും വിശ്വാസവും 185 4.2.7. തിരിച്ചുവിളിക്കുന്ന വാക്കുകള്‍ 185 4.3. കുടുംബബന്ധ പശ്ചാത്തലത്തിലെ പുരുഷ-പുരുഷ ഭാഷണങ്ങള്‍ 186 4.3.1. അധികാരവും നിസ്സഹായതയും 186 4.3.2. ര്പതികാര ഭാഷണം 193 4.3.3. നിരാശയുടെ ഇടം. 195 4.3.4, ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഭാഷണങ്ങള്‍ 195 4.4. കുടുംബബന്ധ പശ്ചാത്തലത്തിലെ സ്രതീ-സ്്രീ ഭാഷണങ്ങള്‍ 197 4.4.1. നഷടപ്പെടുന്ന അവകാശങ്ങള്‍ 198 4,4,2. ഇല്ലായ്മയുടെ സംഘര്‍ഷങ്ങള്‍ 199 4.5. സാമൂഹൃബന്ധ പശ്ചാത്തലത്തിലുള്ള സ്രതീ-പുരുഷ ഭാഷണങ്ങള്‍ 200 4.5.1. കീഴാള ഭാഷണങ്ങള്‍ 200 4.5.2. ര്പഗണയ ഭാഷണങ്ങള്‍ 201 4.5.2.1. (്പണയത്തിന്റെ പുതിയ ഇടം 201 4.5.2.2. അഭയത്തിന്റെ പുതിയ ഇടം 202 4.5.2.3. (പണയത്തിന്റെ അപരിചിത ഇടങ്ങള്‍ 203 4.5.3. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഭാഷണങ്ങള്‍ 204 4.5.4. നഗര ഭാഷണങ്ങള്‍ 205 4.6. സാമുഹൃബന്ധ പശ്ചാത്തലത്തിലെ പുരുഷ-പുരുഷ ഭാഷണങ്ങള്‍ 206 4.6... സംഭാഷണത്തിലെ ദേശക്കാഴ്ചകള്‍ 206 4.6.2. സംഭാഷണങ്ങളും ദേശമുദഗ്രകളും 208 4.6.3. മനക്കരുത്തിന്റെ ഇടം 210 4.6.4. അറിവിന്റെ ഇടങ്ങള്‍ 211 4.6.5. സംഘര്‍ഷം നിറയുന്ന സംഭാഷണങ്ങള്‍ 212 4.6.6. കാലത്തിന്റെ മാറ്റങ്ങള്‍ 217 4.6.7. യനവ്ൃനത്തിന്റെ ക്ഷോഭങ്ങള്‍ 220 4.6.8. നഗരത്തിലെ ചതിക്കുഴികള്‍ 222 4.7. സാമൂഹൃയബന്ധ പശ്ചാത്തലത്തിലെ സ്ത്രീ-സ്ര്രീ ഭാഷണങ്ങള്‍ 223 4.7.1. നാടിന്റെ ഇന്നലെകള്‍ 223 4.7.2. മനുഷൃത്വത്തിന്റെ ഇടം 224 4.8, വൈയക്തിക ഭാഷണങ്ങളുടെ ഇടങ്ങള്‍ 225 ഉപസംഹാരം 230 - 236 ഗ്രന്ഥസൂചി 237 - 250 അനുബന്ധം 251 - 260 ആമുഖം ഓരോ നാടിന്റെയും അനന്യമായ സംസ്കൃതി രൂപപ്പെടുന്നത്‌ നിരവധി ചരിത്രസന്ദര്‍ഭങ്ങളില്‍ക്കുടിയാണ്‌.കേരളീയദേശങ്ങള്‍ ഗോത്രസമുഹങ്ങളിലൂടെയും നാടുകളിലുടെയും കടന്നുവരികയും പിന്നീട്‌ വൈദേശികാധിപത്യത്തിന്‌ വഴിമാ റുകയും ചെയ്തവയാണെന്ന്‌ സാമാന്യമായി പറയാം. ഈ പ്രബന്ധത്തില്‍ പരിച രിക്കുന്ന വള്ളുവനാട്‌ ദേശവും വൃത്യസ്തമല്ല. സ്വാതന്ത്രയാനന്തരം ഏകരാഷ്്ര ത്തിൻ കീഴിലേക്ക്‌ നാം മാറി. ഭരണസനകര്യാര്‍ത്ഥം സംസ്ഥാനങ്ങളും ജില്ലാ ഭരണവപ്രദേശങ്ങളും രൂപംകൊണ്ടു.ദേശവൈവിധ്യങ്ങളെ അപ്രസക്തമാക്കുന്ന ഏക ദേശീയതയോട്‌ ഇടഞ്ഞുകൊണ്ട്‌ ബഹുദേശീയതകള്‍ ഉടലെടുത്തു. ഓരോ പ്രദേ ശത്തിന്റെയും സംസ്കാര വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന പ്രാദേശികചരി ്രമെഴുത്തുകളുണ്ടായി. ്രാദേശികതയുടെ എഴുത്ത്‌ ചരിത്രരചനയില്‍ മാത്രമല്ല സാഹിത്യരചന യിലും കടന്നുവന്നു. സാഹിത്ൃരൂപങ്ങളില്‍ നോവല്‍ എന്ന ജനുസ്സിലാണ്‌ ഇത്തരം ദേശത്തിന്റെ എഴുത്തുകള്‍ കുടുതലും കാണുന്നത്‌. മലയാളനോവല്‍സാഹിത്ൃ ത്തില്‍ ശ്രദ്ധേയരായ എഴുത്തുകാരില്‍ മിക്കവരും തങ്ങളുടെ ദേശത്തിന്റെ പശ്ചാ ത്തലത്തില്‍ കൃതികള്‍ രചിച്ചവരാണ്‌. ഓരോ നോവലിസ്റ്റും ദേശത്തെ തങ്ങളുടെ ഭാവനയ്ക്കൊത്താണ്‌ ആവിഷര്‍കരിച്ചിരിക്കുന്നത്‌. ഒരു ദേശത്തില്‍നിന്ന്‌ തനിക്ക്‌ വേണ്ടതുമാത്രം കണ്ടെടുക്കുകയാണ്‌ അവര്‍. ചില എഴുത്തുകാര്‍ ഒരു പ്രത്യേക സ്ഥലത്തെ ആവര്‍ത്തിച്ച തങ്ങളുടെ നോവലിന്റെ ആധാരസ്ഥലമായി സ്വീകരിക്കും. അങ്ങനെ ഭാവനാദേശങ്ങളായി അവ സാഹിത്യത്തില്‍ പ്രത്യക്ഷപ്പെടും. അതുകൊ ണ്ടാണ്‌ ഒരേ സ്ഥലത്തെ വ്യത്യസ്ത എഴുത്തുകാര്‍ ആവിഷര്‍കരിക്കുമ്പോള്‍ അത്‌ വൃത്യസ്ത ദേശങ്ങളായി വായനക്കാര്‍ക്ക്‌ അനുഭവപ്പെടുന്നത്‌. എം. ടി വാസുദേവന്‍നായരും ചെറുകാടും ഉറുബും വള്ളുവനാട്‌ എന്ന ദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞവരാണ്‌. വള്ളുവനാട്‌ എന്ന ദേശത്തെ വ്യത്യസ്തമായ രീതിയിലാണ്‌ ഈ മൂന്ന്‌ എഴുത്തുകാരും ആവിഷര്‍കരിച്ചിരിക്കു ന്നത്‌. ഇതില്‍ എം. ടി വാസുദേവന്‍നായരുടെ കൃതികളില്‍ ആവിഷകരിക്കപ്പെട്ടിരി 2 ക്കുന്ന വള്ളുവനാട്‌ എന്ന ദേശത്തിന്റെ സവിശേഷതകള്‍ കണ്ടെത്താനാണ്‌ ഈ പഠനത്തില്‍ ശ്രദ്ധിക്കുന്നത്‌. ഒരു കാലത്ത്‌ നാട്ടുരാജ്യമായും പിന്നീട്‌ കോളനിഭര ണത്തിന്റെ കീഴിലും കഴിഞ്ഞ ദേശമാണ്‌ വള്ളുവനാട. സ്വാതന്ത്ര്യാനന്തരം ദേശാ തിര്‍ത്തികള്‍ പുനര്‍നിശ്ചയിക്കപ്പെട്ടു. പുതിയ ജില്ലകള്‍ രൂപീകരിക്കപ്പെട്ടു. അതോടെ വള്ളുവനാട്‌ താലുക്ക്‌ അപ്രത്യക്ഷമായി. ഇന്ന്‌ വള്ളുവനാട്‌ എന്ന ദേശം എഴുത്തുകാര്‍ തങ്ങളുടെ കൃതികളിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഭാവനാദേശം മാത്രമാണ്‌. ഇങ്ങനെ ഒരിക്കല്‍ ഉണ്ടായിരുന്ന വള്ളുവനാട്‌ എന്ന ദേശത്തെ എം. ടി തന്റെ കൃതികളില്‍ പുനര്‍നിര്‍മ്മിച്ചെടുക്കുമ്പോള്‍ ഏതുതരത്തിലാണ്‌ ദേശം ആവി ഷ്കരിക്കപ്പെടുന്നത്‌ എന്ന്‌ അന്വേഷിക്കുകയാണ്‌ ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്‌. എം. ടി രചിച്ച നാലുകെട്ട്‌, അന്ധുരവിത്ത്‌, കാലം എന്നീ നോവലുകള്‍ വിശകലനം ചെയ്തുകൊണ്ടാണ്‌ ഈ പഠനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. പഠനലക്ഷ്യം വള്ളുവനാട എന്ന ദേശത്തെ തന്റെ കൃതികളില്‍ ആവര്‍ത്തിച്ച്‌ ആവിഷക രിച്ച എഴുത്തുകാരനാണ്‌ എം.ടി വാസുദേവന്‍നായര്‍. വള്ളുവനാടന്‍ ഗ്രാമം അദ്ദേ ഹത്തിന്റെ എഴുത്തിനെ ഗാഡമായി സ്വാധീനിച്ചിട്ടുണ്ട്‌. എം.ടി യുടെ കഥാപാത്രങ്ങ ളില്‍ മിക്കവരും കുടല്ലുരിലും പരിസരങ്ങളിലും ജീവിച്ചിരുന്നവരാണ്‌. തന്റെ ബാല്യ കാലാനുഭവങ്ങളും കുടുംബബന്ധങ്ങളുമാണ്‌ അദ്ദേഹം തന്റെ നോവലിനും കഥയ്ക്കും വിഷയമാക്കിയിരിക്കുന്നത്‌. ദേശത്തെ എഴുത്തില്‍ ആവിഷ്കരിച്ച എം. ടി കൃതികളില്‍ വള്ളുവനാട്‌ ഏത്‌ തരത്തിലാണ്‌ പ്രതിനിധാനം ചെയ്യപ്പെട്ടിരിക്കു ന്നത്‌ എന്ന്‌ അന്വേഷിക്കുകയാണ്‌ ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്‌. വളളുവനാ ടിന്റെ ഭൂ്രകൃതി, കാര്‍ഷിക ജീവിതങ്ങള്‍, സാമൂഹിക ബന്ധങ്ങള്‍, ഭാഷണത്തിലെ പ്രത്യേകതകള്‍ ഇവയെല്ലാം ഏതുതരത്തിലാണ്‌ എം.ടി യുടെ കൃതികളില്‍ ആവി ഷര്‍കരിച്ചിരിക്കുന്നതെന്ന്‌ വിശകലനം ചെയ്യുകയും വള്ളുവനാടന്‍ ദേശനിര്‍മ്മിതി യുടെ പ്രത്യേകതകള്‍ കണ്ടെത്തുകയുമാണ്‌ ഈ പഠനത്തിന്റെ ലക്ഷ്യം. 3 ്രസക്തി എം.ടി യെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. എന്നാല്‍ എഴുത്തു കാര്‍ ഒരു ദേശത്തെ ഭാവന ചെയ്യുന്നതെങ്ങനെയാണെന്നത്‌ എം.ടി യുടെ കൃതി കളെ ആധാരമാക്കി പഠിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട്‌ എഴുത്തും ദേശവും തമ്മി ലുള്ള ബന്ധത്തെ സംബന്ധിച്ച്‌ ചില മനലിക ധാരണകള്‍ ഉണ്ടാക്കുന്നു എന്ന താണ്‌ ഈ പഠനത്തിന്റെ പ്രസക്തി. ഏതൊരെഴുത്തുകാരുടെയും ഭാവനയില്‍ ദേശം നിര്‍മ്മിക്കപ്പെടുന്നത്‌ എങ്ങനെയാണ്‌ എന്ന്‌ വിശകലനം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയ്ക്ക്‌ ഈ പഠനത്തെ കാണാം. എഴുത്തും ദേശവും എന്ന വിപു ലമായ പരിപ്രേക്ഷ്യത്തിലേക്ക്‌ മലയാളത്തില്‍ നിന്നൊരു മാതൃക നാല്യുകെടു, അസ്ധുരവിത്ത്‌, കാലം എന്നീ നോവലുകളെ മുന്‍നിര്‍ത്തി അവതരിപ്പിക്കപ്പെടുന്നു എന്നതാണ്‌ ഈ ഗ്രബന്ധത്തിന്റെ ്രസക്തി. രീതിശാസ്ത്രം ഇവിടെ വിശകലനത്തിന്‌ വിധേയമാക്കുന്ന സാഹിത്യകൃതികളെ അല്ലെ ങ്കില്‍ സാഹിതൃപാഠത്തെ ഒരു സാംസ്കാരികപാഠമായി (Cultural text) ട്ടാണ്‌ എടുക്കുന്നത്‌. അതായത്‌ നോവല്‍പാഠത്തെ മറ്റു പല പാഠങ്ങളുമായി സംവാദാ ത്മകബന്ധത്തില്‍ കൊണ്ടുവരികയും അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അന്തര്‍പാഠപര തയെ വിശകലനം ചെയ്യുകയുമാണ്‌ ചെയ്തിട്ടുളളത്‌. കാര്‍ഷിക സംസ്കൃതി, ഗോത്രസ്മൃതി, മിത്തുകള്‍, പുരാവൃത്തങ്ങള്‍ എന്നിവയുടെ ആഖ്യാനപാഠങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നു. അങ്ങനെ വിവിധ വഴികളിലുടെ ഈ പാഠത്തിലേക്ക്‌ വരാന്‍ ശ്രമിക്കുന്നു. അതോടൊപ്പം കേരളത്തില്‍ സംഭവിച്ചിട്ടുള്ള ആധുനികവല്‍ ക്കരണത്തിന്റെയും അതിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയുമൊക്കെ വിവിധ ങ്ങളായ പാഠങ്ങളെ വിശകലനത്തിന്‌ വിധേയമാക്കുന്നു. ഇതിന്റെയൊക്കെ വെളിച്ച ത്തില്‍ നിന്നുകൊണ്ട്‌ ഈ നോവലുകളെ വിലയിരുത്താനാണ്‌ ശ്രമിക്കുന്നത്‌. ഈ 4 അര്‍ത്ഥത്തില്‍ പൂര്‍ണ്ണമായും സംസ്കാരപഠനത്തിന്റെ രീതിശാസ്ത്രം ഉപയോഗി ച്ചാണ്‌ ഈ പഠനം നിര്‍വ്ൃഹിച്ചിട്ടുള്ളത്‌. ഉപാദാനങ്ങള്‍ എം.ടി വാസുദേവന്‍നായര്‍ 1958-ല്‍ രചിച്ച നാല്ുകെട്ട, 1962-ല്‍ രചിച്ച അസ്യരവിത്ത്‌, 1969 ല്‍ രചിച്ച കാലം എന്നീ നോവലുകളാണ്‌ ഈ പഠനത്തിന്റെ മുഖ്യ ഉപാദാനങ്ങളായി സ്വീകരിച്ചിരിക്കുന്നത്‌. പുര്‍വുപഠനങ്ങള്‍ എം. ടി വാസുദേവന്‍നായരുടെ നാലുകകടു; അസുരവിത്ത്‌, കാലം എന്നീ നോവലുകളെക്കുറിച്ചുണ്ടായ പൂര്‍വൃവപഠനങ്ങളെ സാമാന്യമായി പരിചയപ്പെടുത്തു കയാണ്‌ ഇവിടെ ചെയ്യുന്നത്‌. നാലുകെട്ട്‌ എന്ന നോവലിനെ കുറിച്ചാണ്‌ ഏറ്റവും കുടുതല്‍ പഠനങ്ങള്‍ വന്നിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ അവയെ ആദ്യം പരിചയ പ്പെടുത്തുന്നു. അസ്യരവിത്തിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഡോ. എം. ലീലാവതി എഡിറ്റ്‌ ചെയ്തിട്ടുണ്ട്‌. ആ പുസ്തകത്തിലെ പഠനങ്ങളാണ്‌ തുടര്‍ന്ന്‌ പരിചയപ്പെടു ത്തുന്നത്‌. അതിനുശേഷം കാലത്തെക്കുറിച്ചു വന്ന പഠനങ്ങളും എം. ടി കൃതി കളെക്കുറിച്ച പൊതുവായി വന്ന പഠനങ്ങളും പരിചയപ്പെടുത്തുന്നു. എന്‍. ജയകൃഷ്ണന്‍ എഡിറ്റ്‌ ചെയ്ത്‌ കേരളഭാഷാ ഇന്‍ സ്ററിറ്റ്യുട്ട പുറത്തിറ ക്കിയ നാല്യകെട്ടി്്‌ തച്യശാസ്ശ്രം എം.ടി വാസുദേവന്‍നായരുടെ നാല്യകെടു എന്ന നോവലിനെക്കുറിച്ചുളള പഠനങ്ങളുടെ സമാഹാരമാണ്‌. “നാലുകെട്ടുകള്‍ പൊളിക്കുമ്പോള്‍” എന്ന എന്‍. ജയകൃഷ്ണന്റെ ആമുഖക്കുറിപ്പോടെയാണ്‌ പുസ്തകം തുടങ്ങുന്നത്‌. നാല്ുകെട്‌ എന്ന നോവലിനെ വ്യത്യസ്ത കാഴ്ചപ്പാടുക ളിലൂടെ നോക്കി കാണുന്ന മുപ്പത്തിയൊന്ന്‌ ലേഖനങ്ങളും എം.ടി യെക്കുറിച്ചുള്ള പ്രഗല്‍ഭരായ വ്യക്തികളുടെ ഓര്‍മ്മകളും അനുപ്‌ രാമകൃഷ്ണനും ജോഷി ബെന ഡിക്ടും ചേര്‍ന്ന്‌ രചിച്ച “അപ്പുണ്ണിയുടെ യാത്രകള്‍” എന്ന ഡോക്യുമെന്ററിയുടെ 5 തിരക്കഥയും സാറാജോസഫുമായി രാജേഷ്‌ തില്ലങ്കേരി നടത്തിയ അഭിമുഖവും ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി രചിച്ച “നാലുകെട്ടിലെ പാറുക്കുട്ടി എന്ന കവി തയും നാലുകെട്ടിനെക്കുറിച്ചുള്ള എം.ടി യുടെ ആത്മഭാഷണവും ഈ പുസ്തക ത്തിലുണ്ട്‌. കൂടാതെ എം.ടി യുടെ കൃതികളുടെ പട്ടിക അനുബന്ധമായി ചേര്‍ത്തി രിക്കുന്നു. നാല്യമകട്ടിന്&റ തച്ചുശാസ്ത്രം എന്ന കൃതിയിലെ ആദ്യ ലേഖനം എസ്‌. ഗുപ്തന്‍ നായരുടെ “നാലുകെട്ടിലെ നിഴലും വെളിച്ചവും” എന്നതാണ്‌. ഈ ലേഖ നത്തില്‍ എം. ടി യുടെ നോവലുകളിലെ ചില സന്ദര്‍ഭങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ ഗദ്യ ഭാഷയുടെ താളവും ലയവും എങ്ങനെയാണ്‌ എം.ടി യുടെ കൃതികളില്‍ ചേര്‍ന്നു നില്‍ക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു. എം. ടി യുടെ കഥാപാത്രങ്ങള്‍ നൂറുശതമാ നവും നാടുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ തന്നെയാണെന്ന്‌ ഒ. വി. വിജയന്റെ കഥാപാത്രങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട്‌ ഗുപ്തന്‍നായര്‍ സ്ഥാപിക്കുന്നു. “മനീഷിയുടെ നോട്ടം ഉണ്മയിലേക്കും ഉണ്ടാകേണ്ടതിലേക്കും” എന്ന ഡോ.എം.ലീലാവതിയുടെ ലേഖനമാണ്‌ മറ്റൊന്ന്‌. ഇതില്‍ കാരണവരെ ധിക്കരിച്ച്‌ സ്വന്തം ജീവിതം തിരഞ്ഞെടുത്ത പാറുകുട്ടിയെന്ന കഥാപാത്രത്തെ എം. ടി യുടെ മികച്ച കഥാപാത്രസ്ൃഷ്ടിയായി നിരീക്ഷിക്കുന്നു. മക്കത്തായത്തിലേയും മരുമക്ക ത്തായത്തിലേയും കാരണവന്മാരെ എതിര്‍ക്കുകയും കീഴാളരുടെയും സ്ത്രീകളു ടെയും പക്ഷത്തുനിന്നു രചന നിര്‍വ്വഹിക്കുകയും ചെയ്ത നോവലിസ്റ്റാണ്‌ എം.ടി എന്നും ലീലാവതി പറയുന്നു. മറ്റൊരു ലേഖനം സച്ചിദാനന്ദന്‍ രചിച്ച “പരിതൃക്ത രുടെ രാഷ്ട്രീയം” എന്നതാണ്‌. പ്രാദേശിക സ്വഭാവമാണ്‌ എം. ടി രചനകളിലെ സൂക്ഷ്മ രാഷ്ട്രീയം എന്ന്‌ ഇദ്ദേഹം നിരീക്ഷിക്കുന്നു. എം.ടി കൃതികളിലെ ്രത്യക്ഷ രാഷ്ട്രീയത്തിന്റെ അഭാവത്തെ ന്യായീകരിക്കുകയും ഹിന്ദു-മുസ്ലീം സാഹോദര്യത്തെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്‌ ഈ ലേഖനത്തില്‍. എം. ടി കൃതി കളിലെ ആധുനികതാ സങ്കല്‍പത്തെകുറിച്ചും എം.ടി യ്ക്ക്‌ പ്രിയപ്പെട്ട അന്യഭാഷാ എഴുത്തുകാരെ കുറിച്ചും ഈ ലേഖനത്തില്‍ പറയുന്നു. 6 പ്രൊഫ. കെ. പി. ശങ്കരന്‍ “സിദ്ധിയുടെ വിസ്മയം” എന്ന ലേഖനത്തില്‍ എം.ടി യുടെ എഴുത്ത്‌ മലയാള സാഹിതൃത്തില്‍ ഒരു വിസ്മയമായി മാറിയതെങ്ങ നെയെന്ന്‌ അന്വേഷിക്കുന്നു. കവിതയില്‍ ചങ്ങമ്പുഴ എങ്ങനെയാണോ ഒരു വിസ്മയമായി മാറിയത്‌ അതുപോലെ നോവല്‍/കഥാസാഹിത്ൃത്തില്‍ ഒരു വിസ്മ യമായി മാറിയ എഴുത്തുകാരനാണ്‌ എം.ടി എന്ന്‌ കെ.പി.ശങ്കരന്‍ നിരീക്ഷിക്കുന്നു. “നാലുകെട്ടും ഇംഗ്ലീഷ്‌ പരിഭാഷയും എന്ന ഡോ.എം.എം.ബഷീറിന്റെ ലേഖന ത്തില്‍ ഗീതാ കൃഷ്ണന്‍കുട്ടിയുടെ നാലുകെട്ട്‌ പരിഭാഷയുടെ സവിശേഷതകള്‍ എന്തെല്ലാമെന്ന്‌ അന്വേഷിക്കുന്നു. എം.ടി യുടെ മുലകൃതി വായിച്ചിട്ടില്ലാത്തവര്‍ക്ക്‌ അനല്പമായ ആഹ്ലാദം നല്‍കുന്നതാണ്‌ ഈ പരിഭാഷയെന്ന്‌ എം.എം.ബഷീര്‍ പറ യുന്നു. നോവലിലെ സര്‍പ്പം തുള്ളലിന്റെയും മറ്റും അടിസ്ഥാനത്തില്‍ നാലുകെ ട്ടിനെ പഠിക്കുന്ന വി.സി.ശ്രീജന്റെ ലേഖനമാണ്‌ “ചിത്രകൂടം. പകിടക്കുരു തിരി യുന്ന അനിശ്ചിതത്വവും യാദൃശ്വികതയും അടിസ്ഥാനമാക്കി നോവലിലെ കഥാസ ന്ദര്‍ഭങ്ങളെ ഈ ലേഖനം വിശകലനം ചെയ്യുന്നുണ്ട്‌. കൂടാതെ അപ്പുണ്ണിയുടെ പകയെ പാമ്പിന്റെ പകയോട താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല നോവ ലിലെ സാമ്പത്തിക വിനിമയങ്ങളെയും വിശകലനം ചെയ്യുന്നുണ്ട്‌. “ഇന്നു മുളച്ച തകരകള്‍ക്കില്ലാത്തത്‌! നാലുകെട്ടുകള്‍ പറയുന്നതെന്ത്‌?” എന്ന ലേഖനത്തില്‍ വര്‍ത്തമാനകാല ഗൃഹാതുരത്വത്തിനെതിരെയുള്ള ഒരു വിയോജനക്കുറിപ്പാണ്‌ നാലുകെട്ട്‌ എന്ന്‌ കെ.ഇ.എന്‍. നിരീക്ഷിക്കുന്നു. ഇന്ന്‌ നാടുനിറയുന്ന കുടുംബസം ഗമങ്ങളുടെ മറവില്‍ നടക്കുന്നത്‌ പഴയ ജാതി-മത സംഗമം തന്നെയാണ്‌. നവോ ത്ഥാന നായകരും എഴുത്തുകാരും കുടഞ്ഞെറിഞ്ഞ ജാതിബോധത്തെയും തറവാട്ട ഭിമാനത്തെയും ഇന്ന്‌ തിരിച്ചുകൊണ്ട്‌ വരികയാണ്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കു ന്നു. ഇങ്ങനെ സമകാല കേരളീയ അവസ്ഥയുമായി നാല്യകെട്ടിനെ ചേര്‍ത്ത്‌ വായി ക്കുകയാണ്‌ കെ.ഇ.എന്‍. ചെയ്യുന്നത്‌. പി. കെ. പോക്കര്‍ “നാലുകെട്ടിന്റെ വര്‍ണഘടന” എന്ന ലേഖനത്തില്‍ ഒരു യഥാര്‍ത്ഥ നോവലെന്ന നിലയില്‍ നാലുകെട്ടിന്റെ അ്രഗഥനവും ഇന്നത്തെ 7 നിര്‍മ്മാണ മാതൃകയില്‍ നാലുകെട്ടിന്റെ തിരിച്ചുവരവും എങ്ങനെ ബന്ധപ്പെട്ടിരി ക്കുന്നു എന്ന്‌ പരിശോധിക്കുന്നുണ്ട്‌. സ്വസമുദായത്തിന്റെ ജീര്‍ണ്ണതയ്ക്കെതിരെ കലാപം നടത്തുന്നയാളാണ്‌ അപ്പുണ്ണിയെന്നും പി. കെ. പോക്കര്‍ പറയുന്നു. നാലു കട്ട്‌ എന്ന നോവല്‍ നല്‍കുന്ന ഭിന്നാനുഭവങ്ങളെ കുറിച്ച്‌ “നാലുകെട്ട എന്ന നോവല്‍ അനുഭവം” എന്ന ലേഖനത്തില്‍ ഡോ. ഡി. ബെഞ്ചമിന്‍ പറയുന്നു. കേര ളത്തിന്റെ ചരിത്രത്തിലെ ഒരു പരിവര്‍ത്തന ദശയുടെ അനുഭവം, തകര്‍ന്നു പോകുന്ന തറവാട്‌ നല്‍കുന്ന അനുഭവം, നിസ്സഹായരായ മനുഷ്യര്‍ നല്‍കുന്ന അനുഭവം, പകയും പ്രതികാരവും കൊണ്ടു നടക്കുന്ന അപ്പുണ്ണി നല്‍കുന്ന അനു ഭവം ഇങ്ങനെ വൃത്യസ്ത അനുഭവങ്ങളാണ്‌ നാലുകെടു നല്‍കുന്നതെന്ന്‌ ഡി.ബെഞ്ചമിന്‍ നിരീക്ഷിക്കുന്നുണ്ട. വാസ്തുശില്‍പത്തിന്റെ പരമ്പരാഗതമായ ്രനന്ികളെ തച്ചുടച്ച കോര്‍ബുസിയെ പോലെ നോവലിന്‌ മറ്റൊരു വാസ്തു ശില്പ ഘടനയൊരുക്കുകയാണ്‌ എം.ടി ചെയ്തതെന്ന്‌ “നാലുകെട്ട രണ്ടാം വായന്‌ എന്ന ലേഖനത്തില്‍ ഡോ.പി.കെ.രാജശേഖരന്‍ നിരീക്ഷിക്കുന്നു. ഉറു ബിന്റെ സുന്ദരികളും സുന്ദരന്മാരും എം.ടി യുടെ നാല്ുകെട്ട, ഒ.വി.വിജയന്റെ ഖസാക്കില്‍ ഇതിഹാസം എന്നീ നോവലുകളിലെ അങ്ങാടി ദൃശ്യങ്ങള്‍ വിശദീക രിച്ച്‌ എം.ടി യുടെ ആഖ്യാനത്തിന്റെ പ്രത്യേകതകള്‍ കണ്ടെത്തുന്നു. റിയലിസ ത്തിന്റെ ആഖ്യാനഭാഷയെ ബിംബങ്ങളിലേക്ക്‌ വിമോചിപ്പിക്കുകയായിരുന്നു എം.ടി യെന്നും ആധുനികതയിലേക്കുള്ള പാതയുടെ തുടക്കമാണ്‌ നാലുകെട്ട്‌ എന്നും പി.കെ.രാജശേഖരന്‍ പറയുന്നു. നാലുകെട്ട്‌ പൊളിക്കുന്നതിലുടെ ജന്മിത്വ വ്യവ സ്ഥയെത്തന്നെ പൊളിക്കുകയാണ്‌ അപ്പുണ്ണി ചെയ്യുന്നതെന്ന്‌ “നാലുകെട്ടിലെ കാഴ്ചകള്‍” എന്ന ലേഖനത്തില്‍ ഡോ.പി.സോമന്‍ പറയുന്നു. നാലുകെട്ടിലെ അസമത്വത്തെയും നാലുകെട്ട്‌ എന്ന ബന്ധവ്യവസ്ഥയെയും നാലുകെട്ടിലെ അനു ഷ്ഠാനങ്ങളെയും നാലുകെട്ടിന്റെ സമകാലിക പ്രസക്തിയെയുമെല്ലാം പി. സോമന്‍ വിശകലന വിധേയമാക്കുകയും ചെയ്യുന്നുണ്ട്‌. 8 നാടോടിക്കഥയുടെ സവിശേഷതകളുള്ള നോവലായി നാലുകെട്ടിനെ വായിക്കുകയാണ്‌ “നോവല്‍ ശീര്‍ഷകത്തിലെ നാടോടിക്കഥ്‌ എന്ന ലേഖനത്തില്‍ ഡോ.കെ.എസ്‌.രവികുമാര്‍ ചെയ്യുന്നത്‌. നാടോടിക്കഥകളുടെ വിവിധ ഘടകങ്ങളു മായി നാല്യകെട്ട്‌ എന്ന നോവലിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും കെ.എസ്‌. രവികുമാര്‍ താരതമ്യം ചെയ്യുന്നുണ്ട്‌. ഇ.പി.രാജഗോപാലന്‍ രചിച്ചതാണ്‌ “നായകനെ ഒറ്റിക്കൊടുക്കുന്ന നോവല്‍” എന്ന ലേഖനം. പാരമ്പര്യ ധിക്കാരത്തി ന്റെയും സമൂഹത്തില്‍ നിന്ന്‌ വിടുതി നേടുന്ന വ്യക്തി രുപത്തിന്റെയും കഥയാണ്‌ നാലുകെട്ട്‌ എന്ന്‌ അദ്ദേഹം കണ്ടെത്തുന്നു. പുതിയ കാലത്ത്‌ നാലുകെട്ു തിരിച്ചു വരുന്നുണ്ട്‌. ഇഷ്ടപ്പെട്ട പെണ്ണിനെ അവളുടെ ഇഷടം കൂടി നോക്കി കൊണ്ടുവന്ന്‌ മണ്ണിലധ്വാനിച്ച്‌ ജീവിച്ച കോന്തുണ്ണിനായരാണ്‌ ആധുനികനെന്നും ആ ആധുനി കത പരാജയപ്പെട്ടപ്പോഴാണ്‌ അപ്പുണ്ണിയുടെ ആധുനികത ഉണ്ടായതെന്നും ഇ.പി. രാജഗോപാലന്‍ നിരീക്ഷിക്കുന്നു. “നാലുകെട്ടിലെ ചന്ദ്രക്കല എന്ന ഡോ. വി. ലിസി മാത്യുവിന്റെ ലേഖന ത്തില്‍ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും വിന്യാസ്രകമം നോവലിന്റെ കഥാഗ തിയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന്‌ വിശകലനം ചെയ്യുന്നു. ചന്ദ്രനും ചന്ദ്രക്കലയും തമ്മിലുള്ള ബന്ധം കഥാപാത്രങ്ങളുടെ സ്വഭാവമായും കഥാഗതിയു മായും ബന്ധപ്പെടുത്തി വായിക്കാനും ഈ ലേഖനത്തില്‍ ശ്രമിക്കുന്നു. കുടല്ലൂ രിന്റെ കഥ പറഞ്ഞ എം. ടി കൂടല്ലൂരിലെ ഏതേതെല്ലാം ഭാഗങ്ങളാണ്‌ തന്റെ നോവ ലില്‍ ചിത്രീകരിച്ചതെന്ന്‌ കണ്ടെത്തുകയാണ്‌ “നാലുകെട്ടിന്റെ വാസ്തുമണ്ഡലം' എന്ന ലേഖനത്തില്‍ എം. ജി. ശശിഭൂഷൺ ചെയ്യുന്നത്‌. പഴയ വള്ളുവനാടിന്റെ സാങ്കല്‍പ്പിക ദേശമണ്ഡലത്തില്‍ ഉള്‍പ്പെടുത്താവുന്ന പന്നിയൂരിന്റെ ഭാഗമായ കൂട ല്ലൂരും പരിസരങ്ങളും മാത്രമായിരുന്നു എം.ടി ചിത്രീകരിച്ചതെന്ന്‌ കഥയിലെ ദേശ ചിത്രീകരണങ്ങളെ ഉദാഹരിച്ചുകൊണ്ട്‌ അദ്ദേഹം വിശദമാക്കുന്നു. നാലുകെട്ട്‌ എന്ന നോവലിലെ പണത്തിന്റെ ഉറവിടത്തെയും വിനിമയത്തെയും “തോട്ടങ്ങള്‍ എന്ന ലേഖനത്തില്‍ കെ. സി. നാരായണന്‍ വിശദീകരിക്കുന്നുണ്ട്‌. നാണ്യം വിള 9 യുന്ന തോട്ടങ്ങള്‍ കൂടല്ലൂരിലെ ഫ്യൂഡല്‍ ഇല്ലായ്മകളില്‍ നിന്നും അപ്പുണ്ണിയെ കര കയറ്റിയതെങ്ങനെ എന്നും ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നുണ്ട്‌. എന്‍. പി. വിജയകൃഷ്ണന്‍ “നാലുകെട്ടിനെക്കുറിച്ച്‌ ഒരു വിചാരം” എന്ന ലേഖനത്തില്‍ വ്യത്യസ്ത തലമുറകള്‍ നാല്ുകെട്ടിനെ എങ്ങനെയാകാം വായിച്ചതെന്ന്‌ അന്വേഷി ക്കുന്നു. നാലുകെട്ടിന്റെ വായനയിലൂടെ അക്കാലത്തെ ഗ്രാമചരിത്രവും കുടുംബച രിത്രവും വ്യക്തമാകും. നാല്യുകെട്ടിത്‌ വിശദീകരിക്കുന്ന ചില സാംസ്കാരിക സവി ശേഷതകള്‍ ഈ നോവലിന്റെ ഘടനയെ എങ്ങനെ സനന്ദര്യവല്‍ക്കരിക്കുന്നു എന്നും അന്വേഷിക്കുന്നുണ്ട്‌. കുടുംബത്തിന്റെ രാഷ്ട്രീയമാണ്‌ നാലുകെട്ടിലെ ്രതിപാദ്യമെന്നും എന്‍. പി. വിജയകൃഷ്ണന്‍ പറയുന്നു. “നാലുകെട്ടിന്റെ തച്ചു ശാസ്ത്രം” എന്ന എന്‍. ജയകൃഷ്ണന്റെ ലേഖനത്തില്‍ നാലുകെട്ടിന്റെ ആഖ്യാന ശൈലിയുടെ പ്രത്യേകതകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. കൂടാതെ നാലുകെട്ടുകളുടെ തച്ചുശാസ്ത്രങ്ങള്‍ക്കൊന്നും തളച്ചിടാന്‍ കഴിയാത്ത കരുത്തുറ്റ കഥാപാത്രമാണ്‌ പാറുക്കുട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വ്യക്തിയെ വളരാനനുവദിക്കാത്ത സാമുഹിക ശക്തികള്‍ക്കെതിരെ ഏതാണ്ട്‌ ഒറ്റയ്ക്ക്‌ പൊരുതി വിജയം നേടുന്ന അപ്പുണ്ണിയുടെ കഥയാണ്‌ നാല്ുമകട്ടിന്&റ്‌ അടിസ്ഥാന തന്തുവെന്ന്‌ “നോവലിന്റെ അവബോധ പരിണാമം നാലുകെട്ടില്‍” എന്ന ലേഖനത്തില്‍ ഡോ.എസ്‌.എസ്‌, ശ്രീകുമാര്‍ നിരീക്ഷിക്കുന്നു. കേരളീയ മധ്യവര്‍ഗ്ഗത്തിന്റെ പ്രതിസന്ധി കൃത്യമായി ്രദര്‍ശിപ്പിക്കുന്ന ആദ്യ രചനയാണ്‌ നാല്യകെട്ട എന്നും അദ്ദേഹം പറയുന്നു. തറ വാട്ടുകാരെ മനുഷ്യരാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ വിരല്‍ ചുണ്ടുന്ന നോവ ലാണ്‌ നാലുകെട്ട്‌ എന്ന്‌ സുജ സൂസന്‍ ജോര്‍ജ്ജ്‌ “തറവാട്ടുകാരായാല്‍ പോര മനു ഷ്യരാവണം” എന്ന ലേഖനത്തില്‍ കണ്ടെത്തുന്നു. നോവലിലെ സ്ത്രീ കഥാപാത്ര ങ്ങളുടെ ശക്തി വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയി എന്നും അവര്‍ പറയുന്നു. പാറുക്കുട്ടിയ്ക്ക്‌ കോന്തുണ്ണിനായരോടും അമ്മിണിക്ക്‌ അപ്പുണ്ണിയോടുമു ണ്ടായ പ്രണയത്തെ അടിസ്ഥാനമാക്കിയുള്ള വായനയാണ്‌ ഡോ. ഇ. ബാനര്‍ജി യുടെ “നാലുകെട്ടിലെ ്രണയിനി” എന്ന ലേഖനത്തിന്റെ ഉള്ളടക്കം. നാല്ുകകെടട 10 ചരിത്രപരമായ എന്തു ദൌത്യമാണ്‌ നിര്‍വ്ൃവഹിച്ചതെന്ന്‌ അന്വേഷിക്കുകയാണ്‌ “നാലു കെട്ടും സ്വത്വവപതിസന്ധിയും” എന്ന ലേഖനത്തില്‍ ഡോ. സി. ഉണ്ണികൃഷണന്‍ ചെയ്യുന്നത്‌. നാലുകെട്ടിന്‌ കാലം തീര്‍ത്ത പരിണാമങ്ങളും വിശ്വാസങ്ങളും പുതിയ രീതിയില്‍ തിരിച്ചുവരുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതാണ്‌ കെ.വി. സുബ്രഹ്മണ്യന്റെ “നാലുകെട്ടിന്റെ പരിണാമങ്ങള്‍” എന്ന ലേഖനം. ജാതി-മത വിഭാ ഗീയതകള്‍ക്കതീതമായി മനുഷ്യബന്ധങ്ങളെക്കുറിച്ചുളള കരുതലാണ്‌ നാലുകെ ട്ടിന്റ്‌ സാമുഹിക ജാഗ്രത എന്ന്‌ ആലങ്കോട ലീലാകൃഷ്ണന്‍ “നാലുകെട്ു പൊളിച്ചു പണിയുമ്പോള്‍” എന്ന ലേഖനത്തില്‍ കണ്ടെത്തുന്നു. നാല്ുകകെട്ടിനു മുന്‍പ്‌ ഇറങ്ങിയ ഇന്ദുലേഖ, നാല്യകെട്ടിന്‌ ശേഷം പുറത്തിറങ്ങിയ ഖവാക്കിന്റ ഇതിഹാസം എന്നീ നോവലുകളുമായി ചേര്‍ത്തുവെച്ചുകൊണ്ട്‌ നാല്ുകെട്ടിനെ പഠിക്കുന്ന ലേഖനമാണ്‌ ഡോ.എ.എന്‍. കൃഷ്ണന്‍ എഴുതിയ “കേരളം നാലുകെ ട്ടിനു മുന്‍പും പിന്‍പും. പി.മുഹമ്മദലിയുടെ “അപ്പുണ്ണി വായിക്കപ്പെടാത്ത അധ്യായം” എന്ന ലേഖനത്തില്‍ അപ്പുണ്ണിയും സെയ്താലിക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ നാല്യകെട്ടിനെ പഠിക്കുകയാണ്‌ ചെയ്യുന്നത്‌. അപ്പുണ്ണിയും അമ്മിണിയും തമ്മിലുള്ള ്രണയത്തെക്കുറിച്ചാണ്‌ കെ. എസ.വെങ്കി ടാചലം “കാല്‍പ്പനികതയിലെ മോഹിപ്പിക്കുന്ന ഇരുട്ട്‌ എന്ന ലേഖനത്തില്‍ പറയു ന്നത്‌. നോവലിലെ കാലവുമായി ബന്ധപ്പെട്ടാണ്‌ “ൃതുഭേദങ്ങളുടെ പാരിതോ ഷികം” എന്ന എം.എ. റഹ്മാന്റെ ലേഖനം. ഈ ലേഖനത്തില്‍ അപ്പുണ്ണി നാലു കെട്ട പൊളിച്ച്‌ പണിയുന്ന പുതിയ വീട്‌ ഭൂമി മലയാളത്തില്‍ വരാന്‍ പോകുന്ന ൃതുഭേദമാണെന്ന്‌ ലേഖകന്‍ കണ്ടെത്തുന്നു. അന്‍പത്‌ വര്‍ഷം കഴിഞ്ഞിട്ടും അന്നത്തെ അതേ ശക്തിയോടെ പുനര്‍ജ്ജനിക്കുന്ന നോവലാണ്‌ നാലുകെട്ട്‌ എന്ന്‌ “നാലുകെട്ട കഥ പറയുമ്പോള്‍” എന്ന ലേഖനത്തില്‍ വിനീത്‌ വി.എസ്‌. പറയുന്നു. നാലുകെട്ടിലെ പ്രകൃതി ചിത്രീകരണത്തെ കഥയുമായി ചേര്‍ത്ത്‌ വായിക്കുകയാണ്‌ “നാലുകെട്ട: പാരിസ്ഥിതിക വായന്‌ എന്ന ലേഖനത്തില്‍ ഡോ.ശശിധരന്‍ ചെയ്യു ന്നത്‌. 11 ഇത്രയും ലേഖനങ്ങള്‍ക്കു പുറമെ വി.കെ. ശ്രീരാമന്‍, എന്‍.ശശിധരന്‍, എം.ടി. രവീന്ദ്രന്‍, എന്‍.ര്പ-പ ഭാകരൻ, സി. ആര്‍. രതീഷ്കുമാര്‍, ആലങ്കോട്‌ ലീലാക്യ ഷ്ണൻ, കെ.ജയര്രകാശ്‌ ബാബു എന്നിവരുടെ ഓര്‍മ്മകളും അനുപ്‌ രാമക്യൃ ഷ്ണൻ, ജോഷി ബെനഡികട്‌ എന്നിവര്‍ ചേര്‍ന്ന്‌ രചിച്ച “അപ്പുണ്ണിയുടെ യാത്ര കശ” എന്ന തിരക്കഥയും സാറാജോസഫുമായി രാജേഷ്‌ തില്ലങ്കേരി നടത്തിയ അഭിമുഖവും ഉണ്ികൃഷ്ണന്‍ ചെറുതുരുത്തിയുടെ ‘നാലുകെട്ടിലെ പാറുക്കുട്ടി” എന്ന കവിതയും നാലുകെട്ടിനെക്കുറിച്ച്‌ എം.ടി യുടെ ആത്മഭാഷണവും എം.ടി യുടെ കൃതികളുടെ പട്ടികയും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇങ്ങനെ ഇതുവരെ വന്ന നാല്യകെട്ട്‌ എന്ന നോവലിനെക്കുറിച്ചുളള പഠനങ്ങളെ സമാഹരിച്ച കൃതിയാണ്‌ “നാലുകെട്ടിന്റെ തച്ചുശാസ്ത്രം. എം. ടി യുടെ അസുരവിത്ത്‌ എന്ന നോവലിനെകുറിച്ചു ഡോ. എം. ലീലാ വതി നടത്തിയ പഠനമാണ്‌ അസുരവിത്ത്‌ ഒരു പഠനം. അസ്ധുരവിത്തില കഥയും കാലദേശങ്ങളും സാമുഹിക പരിസരങ്ങളും നോവലിലെ കഥാപാത്രങ്ങളും ശൈലികളും ബിംബങ്ങളുമെല്ലാം ഈ കൃതിയില്‍ പഠനവിധേയമാക്കുന്നുണ്ട്‌. മരു മക്കത്തായ കാലത്തിന്റെ ഗ്രശ്നങ്ങള്‍ ചേര്‍ത്തുവെച്ചാണ്‌ നോവലിലെ കാലത്തെ വായിക്കുന്നത്‌. കൃഷിസ്ഥലവും അവിടുത്തെ ചെറുമികളുടെ പാട്ടും കണ്ണിനും കാതിനും ഉത്സവമാണെന്നമട്ടിലാണ്‌ ഈ കൃതിയിലെ സ്ഥലകാല പഠനങ്ങള്‍ നിര്‍വ്വഹിച്ചിട്ടുളളത്‌. നോവലിലെ ഗോവിന്ദന്‍കുട്ടി, കുഞ്ഞുകുട്ടി, കുഞ്ഞരയ്ക്കാര്‍, ശേഖരന്‍നായര്‍ തുടങ്ങി ഇരുപതോളം കഥാപാത്രങ്ങളെ പഠനവിധേയമാക്കുന്നു ണ്ട്‌. ശൈലികളും ബിംബങ്ങളും എങ്ങനെ നോവലിനോട്‌ നീതി പുലര്‍ത്തുന്നു എന്ന അന്വേഷണവും ഈ കൃതിയില്‍ കാണാന്‍ സാധിക്കുന്നു. പ്രൊഫ.ടോണിമാത്യു സമാഹരിച്ച്‌ കേരളഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട പുറത്തിറ ക്കിയ എം. ടി. കൃതികളുടെ പഠനങ്ങളാണ്‌ എം.ടി യുടെ സര്‍ഗ്രപപഞ്ചം. കഥാപ ഠനം, നോവല്‍ പഠനം, ചലച്ചിത്ര പഠനം, പൊതു പഠനങ്ങള്‍, ബാലസാഹിത്യ 12 പഠനം, ഓര്‍മ്മ, അഭിമുഖം എന്നിങ്ങനെയാണ്‌ ഈ പഠനങ്ങളെ വിഭജിചിരിക്കു ന്നത്‌. നോവല്‍ പഠനത്തില്‍ നാലുകെട്ട്‌, മഞ്ഞ്‌, രണ്ടാമുഴം, കാലം, വരാണ്‌, പാതിരാവ്യം പകത്കവളിച്ചവ്യും, അന്ധുരവിത്ത്‌ എന്നീ നോവലുകളെ ഈ ഭാഗത്ത്‌ പഠനവിധേയമാക്കുന്നു. എം.ടി യുടെ ചലച്ചിത്രങ്ങളെ വിശേഷിച്ച്‌ തിരക്കഥകളെ വിശകലനം ചെയ്യുകയാണ്‌ ചലച്ചി്ര പഠനം എന്ന ഭാഗത്ത്‌ ചെയ്യുന്നത്‌. അതിനു പുറമെ നോവല്‍, കഥ, സഞ്ചാര സാഹിത്യം എന്നീ വിഭാഗങ്ങളിലെ കൃതികളെക്കു റിച്ചുള്ള ലേഖനങ്ങള്‍ പൊതു പഠനങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരി ക്കുന്നു. ബാലസാഹിത്യ കൃതികളെക്കുറിച്ചുളള പഠനവും പ്രഗല്‍ഭരുടെ എം.ടി യെ ക്കുറിച്ചുള്ള ഓര്‍മ്മകളും അഭിമുഖങ്ങളും തുടര്‍ന്നു വരുന്നുണ്ട്‌. കുടാതെ എം.ടി യുടെ ജ്ഞാനപീഠ ്രസംഗം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. എം.ട7 ഭനോവവല്‍്‌ പഠനങ്ങള്‍ എന്ന എ. സജീവന്‍ എഴുതിയ പുസ്തകത്തില്‍ നാല്ുമകടു, അസ്ധുരവിത്ത്‌, കാലം, മഞ്ഞ്‌ എന്നീ നോവലുകളെ പഠനവിധേയമാ ക്കുന്നു. “പൊളിച്ചെഴുത്തിന്റെ നാലുകെട്ട്‌ എന്ന ലേഖനത്തില്‍ അപ്പുണ്ണിയുടെ അമ്മയായ പാറുക്കുട്ടിയുടെ സ്നേഹവും മകനുവേണ്ടി അവര്‍ ന്ധ്വന്തം ജീവിതം മാറ്റിവെച്ചതുമെല്ലാം ചുണ്ടിക്കാണിക്കുന്നു. അതുപോലെ മാതൃസ്നേഹമുള്ള അപ്പു ണ്ടിയുടെ അമ്മമ്മയെപ്പറ്റിയും പറയുന്നു. കൂടാതെ അസ്ുരവിത്തിലല കുഞ്ഞര യ്ക്കാരെ പോലെ നന്മനിറഞ്ഞ കഥാപാത്രമാണ്‌ നാലുകെട്ടിലെ സെയ്താലിക്കുട്ടി യെന്നും കൂട്ടിച്ചേര്‍ക്കുന്നു. “സ്നേഹത്തിന്റെ അസുരവിത്ത്‌” എന്ന ലേഖനത്തില്‍ ഗോവിന്ദന്‍കുട്ടിയോട ജ്യേഷ്oന്‍ കുമാരനുള്ള സ്നേഹവും ജ്യേഷ്ഠത്തിയായ കുഞ്ഞുക്കുട്ടികുഞ്ഞോപ്പോള്‍ക്കുമുള്ള സ്നേഹവും നിഷ്കളങ്കമാണെന്നും എം. ടിയുടെ നായകന്‍മാരുടെ അമ്മമാരില്‍ ഏറ്റവും ത്യാഗം അനുഭവിച്ച അമ്മ ഗോവി ന്ദന്‍കുട്ടിയുടെ അമ്മയാണെന്നും എ. സജീവന്‍ നിരീക്ഷിക്കുന്നു. “കാലമെന്ന കറുപ്പും വെളുപ്പും എന്ന ലേഖനത്തില്‍ സേതുവിന്റെ സ്വഭാവത്തില്‍ ചില ദോഷ 13 ങ്ങള്‍ പുറമേക്ക്‌ കാണാമെങ്കിലും അയാളുടെ ദോഷംകൊണ്ടല്ല അയാളുടെ കാല്പ നിക മനസ്സുകൊണ്ടാണ്‌ ഇങ്ങനെ സ്വാര്‍ത്ഥനായി പോകുന്നത്‌ എന്ന്‌ എ. സജീ വന്‍ പറയുന്നു. ്രതാപന്‍ തായാട്ടു എഴുതിയ ഗാന്തവല്‍ക്കരിക്കം്ചെട്വരുട ഇതിഹാസ ങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌ ഹരിതം ബുകസാണ്‌. എം. ടി വ്യക്തിയെന്ന നിലയില്‍, എം.ടി സാഹിത്യം, എം.ടി സിനിമ എന്നിങ്ങനെയാണ്‌ കൃതിയുടെ ഉള്ള ടക്കത്തിന്റെ വിഭജനം. അരുണ്‍ ചെവ്വേരിയുടെ എം.ട? കഥാചഠനങ്ങള്‍ എന്ന പുസ്തകത്തില്‍ എം.ടി യുടെ തെരഞ്ഞെടുത്ത ഏതാനും കഥകളെ വിശകലനം ചെയ്യുന്നു. ശ്്രുഘ്നന്‍ എഴുതിയ എം.ടി യും ഞാന്ുും എന്ന പുസ്തകത്തില്‍ എം.ടി യോടൊപ്പമുള്ള ടെലിവിഷന്‍ പ്രവര്‍ത്തനകാലവും പത്രപവര്‍ത്തന കാലവും രേഖപ്പെടുത്തുന്നുണ്ട്‌. നമ്മുട എം.ടി എന്ന അക്ബര്‍ കക്കട്ടിലിന്റെ പുസ്തകത്തില്‍ മഞ്ഞ്‌ എന്ന നോവലും വാരിക്കുഴി എന്ന കഥയും പഠനവിധേയ മാകുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ എന്റ്‌ എം.ടി എന്ന പുസ്തകത്തില്‍ എം.ടി യുടെ ജീവിതവും ലേഖകന്റെ ഓര്‍മ്മകളും ചേര്‍ത്തുവെക്കുന്നു. ചോരപൊ ടിയാത്ത ഭാഷ എന്ന എ.സഹദേവന്റെ പുസ്തകത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള എം.ടി യുടെ സംഭാവനകള്‍ വിലയിരുത്തുന്നു. തുഞ്ചന്‍ പറ മ്പിനെ സാഹിത്യസമ്പന്നമാക്കി തീര്‍ത്ത എം.ടി യുടെ സംഭാവനകളെ വിലയിരു ത്തുന്ന പുസ്തകമാണ്‌ ഷൈബിന്‍ ഷഹാന എഴുതിയ എഴുത്തച്ഛനും പെരു ന്തച്ചന്ും എന്ന പുസ്തകം. ഒരു പത്രപ്രവര്‍ത്തകന്‍ എന്ന രീതിയിലുള്ള എം.ടി യുടെ കഴിവിനെ അടയാളപ്പെടുത്തുകയാണ്‌ എം.ട7 തൊട്ടരികെ എന്ന പുസ്തക ത്തിലൂടെ ഡോ.കെ.ശ്രീകുമാർ ചെയ്യുന്നത്‌. കെ. ജയകുമാര്‍ മന വാല്മീകം എന്ന പുസ്തകത്തില്‍ എം.ടി വാസുദേവന്‍നായരോടൊപ്പമുള്ള വിദേശയാത്രകള്‍ അടയാളപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. 14 നാലുകെട്ട്‌ എന്ന നോവലിന്റെ രചനാകാലത്തെ സാമുഹ്യ സാംസ്കാരിക അവസ്ഥകളെ ഇന്നത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുന്ന കൃതിയാണ്‌ വി. കെ. ശ്രീരാമന്‍ എഡിറ്റ്‌ ചെയ്ത കാലത്തിന്റെ നാല്യുകട്ട. സജില്‍ ശ്രീധര്‍ എഡിറ്റ്‌ ചെയ്ത എം.ട/ എഴുത്തിന്‌ ആത്മാവ്‌ എന്ന പുസ്തകം എം.ടി പഠനങ്ങള്‍, എം.ടി യുടെ ആത്മക്ഥാക്കുറിപ്പുകള്‍, എം.ടി യുമായി നടത്തിയ അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കൃതിയാണ്‌. ഡോ. എന്‍. പി. വിജയകൃഷ്ണന്റെ എം.ടി കഥകളുടെ പൃതയപാഠങ്ങള്‍ എം.ടി കഥകളുടെ പഠനമാണ്‌. അതോടൊപ്പം എം.ടി യുമായി പല കാലങ്ങളില്‍ നടത്തിയ ദീര്‍ഘസംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. സാഹി തൃത്തിലും സിനിമയിലും സാഹൃദങ്ങളിലുമായി ചിതറിക്കിടക്കുന്ന ഓര്‍മ്മകളെ ചേര്‍ത്ത്വെക്കുന്ന പഠനമാണ്‌ ജോണ്‍പോള്‍ എഴുതിയ കഥയിതു വാന്ധുദേവം. എം.ടി കൃതികളില്‍ ഉള്ളടങ്ങിയിരിക്കുന്ന ജൈവദര്‍ശനത്തിന്റെ വൃത്യസ്ത ഭാവ ങ്ങള്‍ കണ്ടെത്തുന്ന ഡോ. ആനന്ദ്‌ കാവാലത്തിന്റെ രചനയാണ്‌ എം.ട7 യുട രച നകള്‍: ഒരു പ്ൃയനര്‍വായന എന്ന കൃതി. ആലങ്കോട്‌ ലീലാകൃഷ്ണന്റെ എം.ട7 ദേശം വിശ്വാസം പ്യരാവ്യത്തങ്ങള്‍ എന്ന രചന എം.ടി യുടെ രചനാലോകവും നാടുമെല്ലാം ഗ്രതിപാദിക്കപ്പെടുന്ന കൃതിയാണ്‌. എം. ടി കൃതികളെക്കുറിച്ച്‌ ആനുകാലികങ്ങളില്‍ ധാരാളം ലേഖനങ്ങള്‍ വന്നിട്ടുണ്ട്‌. പല ലേഖനങ്ങളും ദേശവുമായി ബന്ധപ്പെട്ട പഠിച്ചവയായിരുന്നു. എന്നാല്‍ ഇവയില്‍ നി വ്യത്യസ്തമായൊരു സമീപനമാണ്‌ ഈ ഗവേഷണ പ്രബ ന്ധത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. 2002 ആഗസ്റ്റിലെ മാധ്യമത്തില്‍ പി. പവി്രന്‍ എഴുതിയ “ചെറുകാടിന്റെ വള്ളുവനാട്‌, എം. ടി യുടെ വള്ളുവനാട്‌ എന്ന ലേഖന മാണ്‌ ഈ ഗവേഷണ ഗ്രബന്ധത്തിന്റെ മുന്നൊരുക്കം നടത്താന്‍ സഹായിച്ചത്‌. എം. ടി യുടെ വള്ളുവനാട്‌ ഒരു കാല്പനികദേശമാകുമ്പോള്‍ ചെറുകാടിന്റെ വള്ളു വനാട്‌ അധ്വാനത്തിന്റെ കരുത്തറിഞ്ഞ വള്ളുവനാടാണ്‌. മാത്രമല്ല കീഴാള കര്‍ഷക ശബ്ദങ്ങളെ നിശ്ശൂബ്ദമാക്കുന്ന ദേശനിര്‍മ്മിതിയാണ്‌ എം. ടി കൃതികളിലൂടെ സംഭ 15 വിക്കുന്നത്‌ എന്നും പി. പവിത്രന്‍ പറയുന്നു. ഇവയെല്ലാമാണ്‌ എം. ടി കൃതികളെ ക്കുറിച്ചു വന്ന പ്രധാന പഠനങ്ങള്‍. ്രബന്ധസ്വരുൂപം ഈ പ്രബന്ധത്തെ നാല്‍ അധ്യായങ്ങളായാണ്‌ വിഭജിച്ചിരിക്കുന്നത്‌. ഒന്നാ മത്തെ അധ്യായത്തില്‍ കൊളോണിയല്‍ ഭരണത്തിന്‌ മുമ്പും പിമ്പുമുള്ള വള്ളുവ നാട്‌ എന്ന ദേശത്തെക്കുറിച്ചും മാറിയ ദേശാതിര്‍ത്തികളെക്കുറിച്ചും പറയുന്നു. വള്ളുവനാടിന്റെ രാജ ചരിത്രം, കീഴാളചരി(്തം, മിത്തുകളിലൂടെയും ഐതി ഹ്യങ്ങളിലൂടെയും രൂപപ്പെട്ട വള്ളുവനാടിന്റെ പ്രത്യേകതകള്‍ എന്നിവയും ചര്‍ച്ച ചെയ്യുന്നു. കുടാതെ വള്ളുവനാടിനെ സാഹിത്യത്തില്‍ പ്രത്യേകിച്ച്‌ നോവലില്‍ ഏതു തരത്തിലാണ്‌ ആവിഷകരിച്ചിരിക്കുന്നതെന്നും അന്വേഷിക്കുന്നു. വളളുവനാ ടൻ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചെറുകാട്‌, ഉറുബ്‌ എന്നിവരുടെ ദേശാവി ഷ്കാരത്തിന്റെ സവിശേഷതകളെ സാമാന്യമായി പരിചയപ്പെടുത്തുന്നു. അതിനു ശേഷം എം.ടി യും വള്ളുവനാടന്‍ സാഹിത്യവും തമ്മിലുളള ബന്ധത്തെ സാമാന്യ മായി പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. “ഭുപ്രകൃതി ആഖ്യാനം അനുഭവം” എന്ന രണ്ടാമത്തെ അധ്യായത്തില്‍ കേര ളത്തിന്റെ ഭൂപ്രകൃതിയുടെ വിവരണവും ഭൂപ്രകൃതിയും സാഹിത്യവും തമ്മിലുള്ള ബന്ധവും വിവരിക്കുന്നു. പിന്നീട്‌ നാല്യുകെടു; അസുരവിത്ത്‌, കാലം എന്നീ നോവ ലുകളിലെ പ്രകൃതിചിത്രീകരണങ്ങളെ കഥാസന്ദര്‍ഭവുമായി ചേര്‍ത്ത്‌ വിശകലനം ചെയ്യുന്നു. വയലുകള്‍, പുഴകള്‍, കുന്നിന്‍ ചെരിവുകള്‍, മഴ തുടങ്ങിയ ്രകൃതിയ നുഭവങ്ങള്‍ കൃതികളില്‍ ഏതുതരത്തിലാണ്‌ ആവിഷകരിക്കപ്പെട്ടിരിക്കുന്നത്‌ എന്നും വള്ളുവനാടിന്റെ ഭൂപ്രകൃതിയെ എം. ടി കൃതികള്‍ ഏതുതരത്തിലാണ്‌ ചിത്രീകരിച്ചിരിക്കുന്നതെന്നും ഈ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. 16 “സ്ഥലം എന്ന ആഖ്യാനയുക്തി: നാല്ുകകടു, അസുരവിത്ത്‌, കാലം എന്നീ നോവലുകളിലെ ഇടങ്ങളുടെ വിശകലനം” എന്ന മൂന്നാമത്തെ അധ്യായത്തില്‍ നോവലില്‍ ചിത്രീകരിച്ചിരിക്കുന്ന വീടുകള്‍, അവയുടെ അകസ്ഥലങ്ങള്‍ എന്നിവ കഥാപാത്രങ്ങള്‍ക്ക്‌ ഏതുതരം സ്ഥലാനുഭവമാണ്‌ ഉണ്ടാക്കുന്നതെന്ന്‌ വിശകലനം ചെയ്യുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വീട്ടകങ്ങള്‍ ഏതു തരത്തില്‍ അനുഭ വപ്പെടുന്നു എന്നും ചര്‍ച്ചചെയ്യുന്നുണ്ട്‌. കൂടാതെ പുറം സ്ഥലങ്ങളായ വിദ്യാലയം, അങ്ങാടി, കളിസ്ഥലം, ആരാധനാസ്ഥലം, തൊഴിലിടം, പെണ്ണിടം, കീഴാള- കര്‍ഷക സ്ഥലങ്ങള്‍ എന്നീ സ്ഥലാനുഭവങ്ങളും കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധത്തെയും വിശകലനം ചെയ്യുന്നുണ്ട്‌. “ഭാഷയും ഭാഷണവും എം. ടി കൃതികളിലെ സ്ഥലപരിസരങ്ങളില്‍' എന്ന നാലാമത്തെ അധ്യായത്തില്‍ പഠനവിധേയമാക്കുന്ന നോവലുകളിലെ ഭാഷയും സംഭാഷണത്തിലൂടെ രൂപപ്പെടുന്ന ദേശത്തിന്റെ ര്രത്യേകതകളും വിശകലനം ചെയ്യുന്നു. കുടുംബബന്ധ പശ്ചാത്തലത്തിലുള്ള സ്ത്രീ-പുരുഷ ഭാഷണങ്ങള്‍, പുരുഷ-പുരുഷ ഭാഷണങ്ങള്‍, സ്ത്രീ-സ്ത്രീ ഭാഷണങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നു. ഇതിലൂടെ തെളിയുന്ന വള്ളുവനാടന്‍ ഗ്രാമങ്ങളിലെ വീട്ടകങ്ങളെക്കു റിച്ച്‌ സുക്ഷ്മമായ വിശകലനത്തിന്‌ ശ്രമിക്കുന്നു. അതുപോലെ സാമൂഹ്യബന്ധപ ശ്ചാത്തലത്തിലുളള പുരുഷ-പുരുഷ ഭാഷണങ്ങള്‍, സ്ത്രീ-പുരുഷ ഭാഷണങ്ങള്‍, സ്ത്രീ-സ്ത്രീ ഭാഷണങ്ങള്‍ എന്നിവയെ വിശകലന വിധേയമാക്കിക്കൊണ്ട്‌ പുറം സ്ഥലങ്ങള്‍ എങ്ങനെയാണ്‌ സംഭാഷണത്തിലൂടെ രൂപപ്പെടുന്നതെന്നും എന്തെല്ലാം സവിശേഷതകളാണ്‌ ഇത്തരം സ്ഥല ചിത്രീകരണത്തിനുള്ളത്‌ എന്നും അന്വേഷി ക്കുന്നു. ഈ നാല്‍ അധ്യായങ്ങളില്‍ നിന്നും രുപപ്പെട്ട നിഗമനങ്ങള്‍ ഉപസംഹാര ത്തില്‍ ചേര്‍ത്തിരിക്കുന്നു. 17 ഗവേഷണത്തിന്‌ സഹായകമായ പുസ്തകങ്ങളുടെയും ആനുകാലികങ്ങളു ടെയും പട്ടികയാണ്‌ തുടര്‍ന്ന്‌ ചേര്‍ത്തിരിക്കുന്നത്‌. കൂടാതെ വള്ളുവനാട്‌ എന്ന ഗ്രാമത്തെക്കുറിച്ച്‌ എം.ടി വിവിധ പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞ കാര്യങ്ങള്‍ പഠനത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. 18 അധ്യായം 1 വളളുവനാട: ദേശം, സ്വത്വം, എഴുത്ത്‌ കൊളോണിയല്‍ കാലഘട്ടത്തില്‍ വിസ്മരിക്കപ്പെട്ട, അദൃശ്യമാക്കപ്പെട്ട ഒരു ജനതയുടെ സാംസ്കാരികത്തുടര്‍ച്ചകളെ സുക്ഷ്മതലത്തില്‍ കണ്ടെടുക്കുന്നത്‌ പ്രാദേശിക ചരിത്രത്തിലാണ്‌. ഇന്ത്യന്‍ ദേശീയതയുടെയും കേരളദേശീയതയു ടെയും പൊതുവ്യവഹാരങ്ങള്‍ക്കകത്ത്‌ സ്ഥാനപ്പെടാതെപോയ സ്വരങ്ങളുടെ വീണ്ടെടുപ്പ്‌ ഇതിലൂടെ സംഭവിക്കുന്നു. ആ നിലയില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ യിലെ എല്ലാ ജനവിഭാഗങ്ങളുടെയും ആത്മാവിഷ്കാരം ഫലവപ്രദമാകുക പ്രാദേ ശിക ചരിത്രത്തെക്കുടി രേഖപ്പെടുത്തുമ്പോഴാണ്‌. ഒരു ദേശത്തിന്റെ സ്വത്വരുപീക രണം നടക്കുന്നത്‌ നിരവധി ചരിത്രസന്ദര്‍ഭങ്ങളില്‍ക്കുടിയാണ്‌. പ്രാചീനകാലത്ത്‌ ഗോത്രസമുഹങ്ങളായും നാടുവാഴിത്ത അധികാരങ്ങളുമായും ബന്ധപ്പെട്ടാണ്‌ ദേശ ങ്ങള്‍ നിലനിന്നിരുന്നത്‌. വൈദേശിക അധിനിവേശത്തോടെ രാജഭരണത്തിനുമേല്‍ കോളനിഭരണത്തിന്റെ അധികാരങ്ങള്‍ ചുമത്തപ്പെട്ടു. അതോടെ കീഴടക്കപ്പെട്ട, അടിമമനോഭാവത്തിലൂന്നിയ ഒരു ദേശബോധത്തിലേക്ക്‌ രാജഭരണംപോലും മാറി. സ്വാതന്ത്ര്യാനന്തരം ഏകരാഷ്ട്രത്തിന്‍ കീഴിലേക്ക്‌ നാം മാറ്റപ്പെട്ടു. ഏകദേശീയ തയ്ക്കു കീഴില്‍ നിന്നുകൊണ്ടുതന്നെ ഭരണസനകര്യാര്‍ത്ഥം സംസ്ഥാനങ്ങളും ജില്ലാ ഭരണ പ്രദേശങ്ങളും രൂപംകൊണ്ടു. അതിര്‍ത്തികളെല്ലാം പുനര്‍നിശ്ചയിക്ക പ്പെട്ടു. ദേശവൈവിധ്യങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ്‌ ഏകദേശീ യതാസങ്കല്‍പ്പം വളര്‍ന്നുവന്നത്‌. ഏകദേശീയത എന്ന സങ്കല്‍പ്പത്തെ വെല്ലുവിളിച്ചു കൊണ്ടാണ്‌ ബഹുദേശീയതകള്‍ ഉടലെടുക്കുന്നത്‌. ഓരോ പ്രദേശത്തിന്റെയും വൈവിധ്യങ്ങളെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളുന്ന പുതിയ ദേശീയബോധ ത്തിന്‌, ്രാദേശികതയുടെ രാഷ്ട്രീയത്തിന്‌ ഇന്ന്‌ പ്രാധാന്യം ഏറെയാണ്‌. ആധു നിക സമൂഹം ഇതിനെ ഗൃഹാതുരമായിട്ടാണ്‌ കാണുന്നത്‌. എന്നാല്‍ ഇത്‌ കേവലം പഴമയിലേക്കുള്ള കാല്പനിക മടക്കമല്ല. മറിച്ച്‌, പ്രാദേശികമായ ചരിത്രത്തിന്റെ വീണ്ടെടുപ്പാണ്‌. എല്ലാ ജനവിഭാഗങ്ങളുടെയും ആചാരം, അനുഷ്ഠാനം, ജീവിതരീ തി തുടങ്ങിയവയുടെ വ്യക്തമായ അടയാളപ്പെടത്തലുകളായി പ്രാദേശിക ചരിത്രം 20 മാറുന്നുണ്ട. അതുകൊണ്ടുതന്നെ പ്രാദേശികതയുടെ രാഷ്ട്രീയം ഇന്ന്‌ ഏറെ സംവാദങ്ങള്‍ക്ക്‌ വഴിവെക്കുന്നുണ്ട്‌. ഒരു കാലത്ത്‌ നിശബ്ദമാക്കപ്പെട്ട ജീവിതങ്ങളു ടെയും അവരുടെ ദേശത്തിന്റെയും പുതിയ സ്വത്വനിര്‍മ്മിതിയാണ്‌ പ്രാദേശിക ചരിത്ര രചനകളിലുടെ ഉണ്ടാകുന്നത്‌. അതുകൊണ്ടുതന്നെ പ്രാദേശിക ചരിത്രപഠ നത്തിന്‌ പ്രാധാന്യം ഏറിവന്നു. 1.1. ഗോരതസമൂഹത്തിന്റെ സ്വത്വം പാരമ്പര്യത്തിന്റെ ഭാഗമായാണ്‌ ഗോത്രജനത ഒരുമിച്ചു ചേര്‍ന്നിരുന്നത്‌. ഓരോ ഗോത്രത്തിന്റെയും ആചാരങ്ങളും അനുഷ്ഠാനങ്ങളും അവര്‍ക്കിടയില്‍ തന്നെ വ്യത്യസ്തതകള്‍ തീര്‍ത്തു. ഗോത്രത്തിന്റെ അധികാരികള്‍ അവരെ സംര ക്ഷിച്ചു. ആജ്ഞകള്‍ അനുസരിക്കാനും ആചാരങ്ങള്‍ പാലിക്കാനും അവര്‍ ശീലിച്ചു. പ്രാദേശികമായ ദൈവങ്ങളും ആരാധനാ സമ്മ്രദായങ്ങളും ജീവിത രീതിയും രൂപപ്പെട്ടു. സാമൂഹികമായ സ്വത്വരരുപീകരണ പ്ര്രിയയില്‍ ഒഴിവാക്കാ നാകാത്തതാണ്‌ ഗോത്രവ്യവസ്ഥ. “പനൌരത്വം(nationalist), രാഷ്രടസത്ത (nationness), ദേശീയത (Nationalism) എന്നിവ പ്രത്യേകതരം സാംസ്കാരികനിര്‍മ്മിതികളാണ്‌. അവ മനുഷ്യമനസ്സില്‍ ഉത്പാദിപ്പിക്കുന്ന വൈകാരികവേഗങ്ങള്‍ കൊല്ലാനും ചാകാനും മനുഷ്യരെ പ്രേരി പ്പിക്കുന്നതു കാണുമ്പോള്‍ അവ വരുന്നത്‌ വളരെ ആഴത്തില്‍ നിന്നാണെന്ന്‌ മന സ്റിലാവും. ഓരോ രാഷ്ട്രവും പുതിയതാണെന്ന്‌ അവകാശപ്പെടുമ്പോള്‍ത്തന്നെ അതിന്റെ വേരുകള്‍ ചരിത്രാതീതകാലത്തോളം പുരാതനമാണ്‌' (ഇ. വി. രാമക്യ ഷ്ണൻ 2001: 20). ഈ വേരുകള്‍ ഗോത്ര വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ്‌. ഏതൊരു ഏകദേശീയതാ ബോധത്തിനകത്തും നിരവധി ഗോത്ര സ്മൃതികളുടെ വൈവിധ്യങ്ങളുണ്ടാകും. ഈ വൈവിധ്യങ്ങളെ കണ്ടെടുക്കുന്നത്‌ ചരിത്രപൂര ണത്തെ സഹായിക്കും. 21 1.2, മാറുന്ന ദേശാതിര്‍ത്തികള്‍ കൊളോണിയല്‍ ഭരണത്തിനു മുമ്പ്‌ ഇവിടെ രാജഭരണവും നാടുവാഴി മേധാവിത്വവുമായിരുന്നു നിലനിന്നിരുന്നത്‌. ഇത്തരം നാടുകള്‍ ഭരണസനകര്യത്തി നായി വിഭജിക്കപ്പെട്ടു. നാട്ടതിര്‍ത്തികള്‍ രൂപപ്പെട്ടു. നാട്ടുരാജ്യങ്ങള്‍ തമ്മില്‍ യുദ്ധ മുണ്ടാകുമ്പോള്‍ ഈ നാട്ടതിര്‍ത്തികള്‍ മാറിവന്നു. പത്തൊമ്പതാം നുറ്റാണ്ടിനുമു മ്പുള്ള ഭരണാതിര്‍ത്തികള്‍ കൊളോണിയല്‍ ഭരണത്തോടെ മാറി. “സാ്രാജ്യങ്ങളുണ്ടായിരുന്ന കാലത്ത്‌ 19-൦ നുറ്റാണ്ടിനുമുമ്പ്‌ കൊളോണി യല്‍ ഭരണത്തിനു മുമ്പുളള സാഗ്രാജ്യങ്ങള്‍ ഭരണ(്രദേശങ്ങള്‍ സൃഷ്ടിച്ചു. പ്രദേശ ങ്ങളും സംസ്ഥാനങ്ങളുമുണ്ടായത്‌ അത്തരം സാഗ്രാജ്യങ്ങളുടെ ഭരണ സാകര്യ ത്തിനുവേണ്ടി ആയിരുന്നു. ആ അതിരുകള്‍ 18ാംനൂറ്റാണ്ടിന്റെ അന്ത്യത്തിലും ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ഇന്ത്യയിലപ്പാടെ മാറുകയും ഭരണവുമായി ബന്ധപ്പെട്ട പുതിയ (്പദേശങ്ങള്‍ സൃഷടിക്കപ്പെടുകയും ചെയ്തു” (കെ.എന്‍.പണി ക്കര്‍ 2007: 11). ഓരോ പ്രദേശത്തെ ജനങ്ങളും പുതിയ അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്നു തന്നെ തിരിച്ചറിവ്‌ രൂപപ്പെടുത്തുന്നുണ്ട. ഭരണവുമായി ബന്ധപ്പെട്ട അറിവും അതില്‍ നിന്നു വ്ൃത്ൃസ്തമായ അവരുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട തിരിച്ചറിവും അവരില്‍ രൂപം കൊളളുന്നുണ്ട്‌. കോളനി ഭരണത്തോടെ അവര്‍ മറ്റൊരു ദേശബോധത്തിലേക്ക്‌ മാറ്റപ്പെട്ടു. വൈദേശിക ആധിപത്യത്തിനു കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട സ്വത്വബോധവുമായി അവര്‍ ജീവിച്ചു. 1.3. ദേശരാഷ്ട്രം ദേശരാഷ്്രമെന്ന സങ്കല്‍പ്പം രൂപപ്പെടാന്‍ തുടങ്ങിയത്‌ ആധുനികതയുടെ കാലത്താണ്‌. ആധുനികതയില്‍ നിന്നകറ്റി നിര്‍ത്തിക്കൊണ്ട്‌ രാഷ്ട്രമെന്ന പ്രതിഭാ സത്തെക്കുറിച്ചു പഠിക്കാനാവില്ലെന്ന്‌ എറിക ഹോബ്സ്‌ ബോം (ഗ്പസ്താവിക്കുന്നു 22 ണ്ട്‌ (ഇ. വി. രാമകൃഷ്ണന്‍ 2001: 29). രാഷ്ട്രത്തെ ഭരണകുടമായും ഭരണകുടത്തെ ജനങ്ങളായും ഇവിടെ പ്രതിനിധാനം ചെയ്യുന്നു. ഒരു ജനതയെ രാഷ്ട്രമായി നിര്‍വ്വചിക്കാന്‍ 19-ാം നൂറ്റാണ്ടിലെ ലിബറല്‍ ചിന്തകര്‍ ഉപയോഗിച്ച മാനദണ്ഡങ്ങള്‍ ഇവയാണ്‌: ഏതെങ്കിലും ഒരു ഭരണകുൂടവു മായി അതിനുള്ള ബന്ധം, സ്വന്തമായി സാഹിതൃ പാരമ്പര്യമുള്ള ഒരു വരേണ്യ വിഭാഗം, സാഗശ്രാജ്യത്വ മോഹങ്ങള്‍ പ്രകടിപ്പിക്കുന്ന തരത്തില്‍ ആക്രമണങ്ങള്‍ നയിച്ച ചരിത്രം ബൂര്‍ഷ്വാ ലിബറലിസത്തിന്റെ വീക്ഷണത്തില്‍ സാമൂഹ്യപരിണാമ ത്തിന്റെ അനിവാര്യഘട്ടമാണ്‌ രാഷ്ട്രം (2001: 29). രാഷ്ട്രത്തെ വിഭാവനം ചെയ്യുന്നതില്‍ ഭാഷയ്ക്കും അച്ചടിമുതലാളിത്തത്തി നുമുള്ള പങ്ക്‌ ബെനഡിക്ട്‌ ആന്‍ഡേഴ്സണ്‍ വിഭാവിത സമുദായങ്ങള്‍ (Imagined Communities) എന്ന ഗ്രന്ഥത്തില്‍ എടുത്തുപറയുന്നുണ്ട്‌. നിരവധി ദേശഭാഷകള്‍ നിലനിന്നിടത്ത്‌ അച്ചടിഭാഷ വികസിക്കുന്നതോടെ പ്രാദേശികമായ ഭാഷാവൈ വിധ്യം അന്യമാകും. അച്ചടിഭാഷകള്‍ നിയന്ത്രിക്കുന്ന പുതിയൊരു ദേശബോധം ഉണ്ടായിത്തീരുകയും ചെയ്യും. ക്ലബ്ബുകള്‍, കോഫീഹസുകള്‍, ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവ യിലൂടെ നടന്ന വിവാദങ്ങളും സംവാദങ്ങളും ഫ്യൂഡല്‍ വ്യവസ്ഥിതിക്കെതിരെയും ആധുനികതയുടെ ദര്‍ശനങ്ങള്‍ക്കനുകുലമായും പൊതുജനങ്ങളെ അണിനിരത്തി മതേതരമായൊരു പരിപ്രേക്ഷ്യത്തിലേക്ക്‌ ദേശരാഷ്ട്രത്തിന്റെ ചരിത്രം പരിണമി ക്കുന്നു (ഇ. വി. രാമകൃഷ്ണന്‍ 2001: 28). എന്നാല്‍ യൂറോപ്പില്‍ വളര്‍ന്ന ദേശരാ ഷ്രങ്ങള്‍ തങ്ങളുടെ ഈദ്യോഗിക ദേശീയതകളെ കോളനികളില്‍ അടിച്ചേല്‍പ്പിച്ചു. അങ്ങനെ അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ തദ്ദേശീയസംസ്കാരം പിന്തള്ളപ്പെട്ടു. ഇങ്ങനെ ഈൌദ്യോഗിക ദേശീയതകള്‍ ദമനകാരികളായി. അതിനോടുള്ള (്രതികര ണമെന്ന നിലയിലാണ്‌ കോളനികളിലെ ദേശീയതകള്‍ ഉടലെടുത്തത്‌. ഇങ്ങനെ കോളനികളില്‍ വികസിച്ച ദേശീയതകള്‍ ദേശീയതയുടെ ചരിത്രത്തിലെ അവ 23 സാന തരംഗമാണെന്ന ആന്‍ഡേഴ്സന്റെ വാദത്തെ സാധുകരിക്കുകയാണ്‌ ഇ.വി. രാമകൃഷ്ണന്‍ ചെയ്യുന്നത്‌ (2001:33). 19ാം നൂറ്റാണ്ടിലെ സാഹചര്യങ്ങളില്‍ രൂപംകൊണ്ട “ദേശരാഷ്ട്രം” (Nation-state) 20-ഠം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ഒരു പ്രതിസന്ധിയെ നേരിടുക യാണെന്നാണ്‌ എറിക്‌ ഹോബ്സ്ബോമിന്റെ അഭിപ്രായം. ദേശീയതയുടെ ചരിത്ര പരമായ പ്രാധാന്യം ഇനിയങ്ങോട്ടു കുറയാനാണ്‌ സാധ്യത. ഏഷ്യയിലും ആഥ്രി ക്കയിലും പുതിയ രാഷ്ട്രങ്ങള്‍ നിലവില്‍ വന്നത്‌ അപകോളനീകരണത്തിന്റെ ഭാഗ മായാണ്‌. സാമ്രാജ്യത്വം കോളനികളുടെ അതിരുകള്‍ നിശ്ചയിച്ചത്‌ സ്വന്തം അധി കാരത്തെ വ്യാപിപ്പിക്കാനായിട്ടായിരുന്നു. മിക്ക രാഷ്്രങ്ങളിലും ഇപ്പോള്‍ ഒന്നില ധികം ദേശീയതകള്‍ - ഭാഷ, മതം, വംശിമ എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ടു ളളവ-നിലവിലുണ്ടെന്നും അത്തരം ബഹുസ്വരതകള്‍ പക്ഷെ ഏകദേശീയത എന്ന സങ്കല്പത്തെ ദുര്‍ബലപ്പെടുത്തുന്നില്ലെന്നും ഹോബ്സ്ബോം പറയുന്നു. (ഇ. വി. രാമകൃഷ്ണന്‍ 2001: 33). ഒദ്യോഗിക ദേശീയതകള്‍ ആധിപത്യസ്വഭാവത്തിലേക്ക്‌ പോകുമ്പോഴും ആധുനികതയുടെ രാഷ്ട്രയുക്തി ്രാദേശികതയുടെ ദേശസ്വത്വങ്ങളെ അപ്രസക്ത മാക്കുമ്പോഴുമാണ്‌ വ്യക്തികള്‍ ദേശസ്വത്വങ്ങളിലേക്കും അവയുടെ സംഘബല ത്തിലേക്കും തിരിച്ചുപോകുന്നത്‌. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ സംസ്കാരത്തെ ഉള്‍ ക്കൊള്ളാന്‍ കഴിയുന്നതും ഇത്തരം ദേശീയതകള്‍ക്കായിരിക്കും. 1.4. വള്ളുവനാട്‌ എന്ന ദേശം പന്തലൂര്‍ മലകള്‍ (ഗുഡല്ലൂര്‍) തൊട്ട പൊന്നാനി കടപ്പുറം വരെയായിരുന്നു പ്രാചീന വള്ളുവനാട. ഏ.ഡി.പതിനൊന്നാം നൂറ്റാണ്ടിനു ശേഷം മാക്കോതെ യിലെ ചേരന്മാരുടെ ഭരണാവസാനത്തോടുകുടി പല നാടുകള്‍ക്കൊപ്പം വള്ളുവ നാടും സ്വതന്ത്രമായി. പിന്നീട്‌ സാമൂതിരി പല ഭാഗങ്ങളും പിടിച്ചടക്കി. അതിനു 24 ശേഷം ഇന്നത്തെ പെരിന്തല്‍മണ്ണ താലൂക്കിലേക്ക്‌ വള്ളുവനാട ചുരുങ്ങി. (ബരിട്ടീഷ്‌ ഭരണകാലത്ത്‌ ഒറ്റപ്പാലം, മണ്ണാര്‍ക്കാട്‌, പട്ടാമ്പി തുടങ്ങി തിരൂര്‍ താലൂക്കിന്റെ ഏതാനും ഭാഗങ്ങള്‍ വരെ വള്ളുവനാടായിരുന്നു (രാജേന്ദു 2012 ബി :16). വടക്ക്‌ കോലത്തുനാടും തെക്ക്‌ വേണാടും ്രബലരായ നാടുവാഴികളുടെ അധികാര കേന്ദ്രങ്ങളായിരുന്നു എന്നും ഈ നാടുകള്‍ക്കിടയില്‍ വടക്കു നിന്ന്‌ തെക്കോട്ട പതിനൊന്ന്‌ നാടുകള്‍ കൂടി ലിഖിതങ്ങളില്‍ പ്രതൃക്ഷപ്പെടുന്നുണ്ടെന്നും രാഘവവാര്യരും രാജന്‍ ഗുരുക്കളും അഭി(്രായപ്പെടുന്നു (1992:171). അതില്‍ ഒരു നാടാണ്‌ വള്ളുവനാട്‌. വള്ളുവനാട്‌ എന്ന ദേശം നിരവധി നാടുവാഴി പോരാട്ടങ്ങളും കീഴാള കര്‍ഷക സമരങ്ങളും നടന്ന മണ്ണാണ്‌. വള്ളുവനാട്‌ രാജാക്കന്മാരുടെ ആയിരം കോല്‍ തട്ടകത്തില്‍ ഉള്‍പ്പെട്ട കുറുവ പ്രദേശത്തിന്‌ മാമാങ്കവുമായി ബന്ധമുണ്ട്‌. മാമാങ്കത്തില്‍ മേല്‍ക്കോയ്മ തീരുമാനിക്കാനുള്ള വള്ളുവനാട്‌ രാജാക്കന്മാരുടെ ചാവേര്‍പ്പട ചന്ദ്രോത്ത്‌ എന്ന ചന്ദ്രാട്ടില്‍ (ചന്ത്രത്തില്‍) പണിക്കന്മാരുടെ നേതൃത്വ ത്തില്‍ പടപ്പറമ്പ്‌ എന്ന കുന്നിന്‍ പുറത്ത്‌ ഒത്തുകൂടി അവിടെ നിന്നായിരുന്നു തിരു നാവായിലേക്ക്‌ മാര്‍ച്ച്‌ ചെയ്തത്‌ (ഗ്രാമപഞ്ചായത്ത്‌ വികസന രേഖകള്‍, കുറുവ ഗ്രാമപഞ്ചായത്ത്‌ വികസന രേഖകള്‍ വാല്യം 117).' സ്വാതന്ത്രയസമരവുമായും വളളുവനാടിന്‌ ബന്ധമുണ്ട്‌. മലബാര്‍ കലാപത്തോടെ ഇന്ത്യന്‍ സ്വാതന്ത്യസമര ത്തിനൊപ്പം ഐകൃദാര്‍ഡ്്യം (പ്രഖ്യാപിച്ചു നീങ്ങാനും ഈ ദേശത്തിന്‌ കഴിഞ്ഞിട്ടു ണ്ട്‌. വള്ളുവനാട്ടില്‍ ഉള്‍പ്പെട്ട പടപ്പറമ്പിലെ കുറുവ സ്വദേശിയാണ്‌ കട്ടിലശ്ശേരി മുഹമ്മദ മുസ്ല്യാര്‍. സ്വാതന്ത്യസമരസേനാനികളായ എം.പി. ഗോവിന്ദമേനോന്‍, എം. പി. നാരായണമേനോന്‍, എം.പി.കുഞ്ഞിക്കണ്മേനോന്‍, പി.എന്‍.കെ. പണി ക്കര്‍, പി.എസ്‌. നായര്‍, എന്‍. താവുണ്ണി വൈദ്യര്‍ എന്നിവര്‍ സ്വവാതന്ത്രയസമരമു ഖത്ത്‌ സജീവമായ വള്ളുവനാട്ടിലെ സമരപോരാളികളാണ്‌. “ബ്രിട്ടീഷ്‌ സര്‍ക്കാരി ' ഈ രേഖകള്‍ കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ സെന്‍ട്രല്‍ ലൈബ്രറിയില്‍ ലഭ്യമാണ്‌. 25 നെതിരെയുള്ള സ്വാതന്ത്യ സമര (പ്രക്ഷോഭം അടിച്ചമര്‍ത്തുന്ന ഭരണാധികാരികളെ ചോദ്യം ചെയ്ത കുറ്റത്തിന്‌ (്രിട്ടീഷ്‌ സര്‍ക്കാരിന്റെ ഗൂര്‍ക്കാ റജിമെന്റ്‌ കരിങ്കല്ല ത്താണിക്ക്‌ സമീപത്തുള്ള സ്വന്തം വീട്ടുവളപ്പിലെ പ്ലാവില്‍ ബന്ധിച്ച്‌ വെടിവെച്ച്‌ കൊന്ന കുഞ്ഞിക്കമ്മ വള്ളുവനാട്ടിലെ താഴേക്കാട്‌ പ്രദേശത്തുകാരനാണ്‌' (ഗ്രാമപഞ്ചായത്ത്‌ വികസന രേഖകള്‍, താഴെക്കാട്‌ ഗ്രാമപഞ്ചായത്ത്‌ വികസന രേഖകള്‍ വാല്യം 117). അതുപോലെ കര്‍ഷക സമരങ്ങളും വള്ളുവനാട്ടില്‍ നടന്നി രുന്നു. “1969- ലെ കേരളാഭൂപരിഷ്കരണ ഭേദഗതി നിയമത്തിലെ മുഴുവന്‍ വകുപ്പു കളും 1970 ജനുവരി ഒന്നു മുതല്‍ നടപ്പാക്കിയെങ്കിലും മിച്ചഭൂമി ഏറ്റെടുക്കുന്നതിന്‌ അധികൃതരുടെ ഭാഗത്തെ ഉദാസീനത ബോധ്യമായപ്പോള്‍ അത്‌ അവസാനിപ്പിക്കു ന്നതിനും സര്‍ക്കാരിന്‌ മിച്ചഭൂമി കാണിച്ചുകൊടുക്കുന്നതിനുമായി സംസ്ഥാനവ്യാപ കമായി ആരംഭിച്ച ഐതിഹാസികമായ സമരം വള്ളുവനാട്ടിലെ ഇരിമ്പിളി യത്താണ്‌ നടന്നത്‌. 118 ദിവസം തുടര്‍ച്ചയായി നടന്ന കര്‍ഷകസമരമായിരുന്നു ഇത്‌” (ഗ്രാമപഞ്ചായത്ത്‌ വികസന രേഖകള്‍, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്‌ വാല്യം 117, പുറം 11). അതുപോലെ അയിത്തത്തിനും അനാചാരത്തിനുമെതി രെയും സമരങ്ങള്‍ നടന്നിരുന്നു. “ഇരിമ്പിളിയം കളരിക്കല്‍ ക്ഷേത്രപവേശന സ്വാതന്ത്രത്തിനു വേണ്ടിയുള്ള സമരത്തോടനുബന്ധിച്ച്‌ നടന്ന യോഗത്തില്‍ കെ. കേളപ്പന്‍ പങ്കെടുത്തിരുന്നു. അവര്‍ണ ജാതിക്കാര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിരുന്ന കൊടുമുടി ക്ഷേത്രത്തില്‍ നിരവധി സമരങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി 1908 ലാണ്‌ ഈ ക്ഷേത്രത്തില്‍ അവര്‍ണര്‍ക്ക്‌ പ്രവേശനം ലഭിച്ചത്‌” (ഗ്രാമപഞ്ചായത്ത്‌ വികസന രേഖകള്‍, ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്‌ വികസന രേഖകള്‍, വാല്യം 117, പുറം 12). നാടുവാഴിത്ത മത്സരങ്ങളില്‍പ്പെട്ടാണ്‌ വള്ളുവനാടിന്റെ സമ്പത്തും അധികാ രവും നഷടപ്പെട്ടത്‌. സാമൂതിരിയും ഹൈദരും നടത്തിയ ആക്രമണങ്ങളും കൊ ളോണിയല്‍ അധിനിവേശവും വള്ളുവനാട്‌ സ്വരുപത്തെ തകര്‍ത്തു. കേരളസം സ്ഥാന രൂപീകരണത്തോടെ വള്ളുവനാട്‌ താലുക്ക്‌ എന്നതും അപ്രത്യക്ഷമായി. 26 ഇന്ന്‌ എഴുത്തുകാര്‍ അവരുടെ കൃതികളില്‍ ആവിഷര്‍കരിക്കുന്ന ഭൂപ്രദേശം മാത്ര മായി വള്ളുവനാട്‌ മാറി. 1.5. വള്ളുവനാട്ടിലെ മിത്തുകള്‍ വള്ളുവനാട്‌ നിരവധി മിത്തുകളുമായി ബന്ധപ്പെട്ട ദേശമാണ്‌. നിരവധി രാജാക്കന്മാരുടെ പോരാട്ടങ്ങള്‍ക്കും വെട്ടിപ്പിടിക്കലുകള്‍ക്കും കീഴടങ്ങലുകള്‍ക്കും ്രതികാരങ്ങള്‍ക്കും സാക്ഷിയാണ്‌ ഈ മണ്ണ്‌. നിളയൊഴുകുന്ന വള്ളുവനാടിന്റെ മണ്ണില്‍ നിരവധി മിത്തുകളും ഉറഞ്ഞുകിടക്കുന്നുണ്ട്‌. വള്ളുവനാടന്‍ മിത്തുകളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്‌ പറയിപെറ്റ പന്തിരുകുലം കഥ. ഈ മിത്തുകളില്‍ യുക്തിക്ക്‌ നിരക്കാത്ത പലതും കണ്ടേക്കാം. ചിലതെല്ലാം ചരിത്രവുമായി ബന്ധമു ളളതാവാം. മിത്തുകളുടെ സ്വഭാവമാണത്‌. അവയുടെ ചരിത്രം രേഖപ്പെടുത്താത്തി ടത്തോളം കാലം ആ ഐതിഹ്യങ്ങള്‍ മനോഹരമായ മിത്തുകളായി നമ്മുടെ മണ്ണില്‍ നിലകൊള്ളും. 1.5.1. പറയിപെറ്റ പന്തിരുകുലം വിക്രമാദിത്യ രാജാവ്‌ തന്റെ സദസ്ൃനും പണ്ഡിതനുമായിരുന്ന വര രുചിയോട രാമായണത്തിലെ (പ്രധാന ശ്ലോകമേത്‌ എന്നും അതില്‍ത്തന്നെ ്രധാന പ്പെട്ട വാക്ൃയമേത്‌ എന്നും ചോദിച്ചു. ആ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്ര യില്‍ രാത്രി ആല്‍മരത്തറയില്‍ വിശ്രമിക്കുമ്പോള്‍ വനദേവതമാരുടെ സംഭാഷണ ത്തില്‍ നിന്ന്‌ വരരുചി തേടിയ ഉത്തരം ലഭിച്ചു. എന്നാല്‍ അതോടൊപ്പം അന്നു രാത്രി ആ ഗ്രാമത്തിലെ പറയച്ചാളയില്‍ ജനിച്ച പെണ്‍കുഞ്ഞിനെ വരരുചി വിവാഹം കഴിക്കുമെന്നും വനദേവതമാര്‍ പറഞ്ഞു. അതോടെ ആ കുഞ്ഞിന്റെ ജനനം നാടിന്‌ ആപത്താണെന്ന്‌ വരരുചി രാജാവിനെ തെറ്റിദ്ധരിപ്ചിച്ചു. രാജ കല്‍പ്പന (പകാരം രാജകിങ്കരന്മാര്‍ കുഞ്ഞിനെ തലയില്‍ പന്തം കുത്തി വാഴപ്പോള യിലാക്കി നദിയിലൊഴുക്കി. കാലങ്ങള്‍ക്കുശേഷം മറ്റൊരു യാത്രയില്‍ ഒരു (ബ്രാഹ്മ ണന്റെ വീട്ടില്‍നിന്ന്‌ വരരുചി ഭക്ഷണം കഴിക്കുകയും വരരുചിയെ പാണ്ഡിത്യം 27 കൊണ്ട്‌ അതിശയിപ്പിച്ച ബ്രാഹ്മണപുത്രിയെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. പിന്നീടാണ്‌ അത്‌ പണ്ട്‌ നദിയിലൊഴുക്കിയ പെണ്‍കുട്ടിയാണെന്നറി ഞ്ഞത്‌. അതോടെ വരരുചി ഭാര്യാസമേതനായി രാജ്യസഞ്ചാരം ആരംഭിച്ചു. യാത്ര ക്കിടയില്‍ ഭാര്യ ഗര്‍ഭംധരിക്കുകയും ഓരോ ദിക്കില്‍വെച്ച്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്തു. ഈ പന്ത്രണ്ട്‌ മക്കളെയും ജനിച്ച സ്ഥലത്ത്‌ ഉപേക്ഷിച്ച്‌ അവര്‍ യാത്രതുടര്‍ന്നു. മക്കള്‍ ഓരോരുത്തരും ഓരോ കുലം സ്ഥാപിച്ച്‌ തൊഴില്‍ ചെയ്ത്‌ ജീവിച്ചു.പന്തിരുകുലത്തിന്റെ അമ്മയായ പറയി വളര്‍ന്ന നരിപ്പറ്റമന വള്ളു വനാട്ടിലാണെന്ന്‌ ഡോ. രാജന്‍ ചുങ്കത്ത്‌ അഭിപ്രായപ്പെടുന്നു. “തൃത്താലയ്ക്കു വട ക്ക്‌, പുഴയ്ക്കക്കരെ കൊടുമുണ്ട ദേശം, പുഴയോരത്ത്‌ ആലും കുളവും പടിക്കല്‍ പാടവും അതിരിടുന്ന മനപ്പറമ്പിലൊരില്ലം. ഇതു നരിപ്പറ്റ മന. കാലത്തിന്റെ നിയോ ഗമെന്നൊണം മഹാബ്രാഹ്മണനായ വരരുചിയുടെ പത്നിയായി മാറിയ പറ യിപ്പെണ്ണ്‌ വളര്‍ന്നു വലുതായ ഇല്ലം” (രാജന്‍ ചുങ്കത്ത്‌, 2010: 14). പന്തിരുകുലം കഥ യില്‍ പറയുന്ന ഈ പന്ത്രണ്ടു മക്കള്‍ക്കും വളളുവനാടുമായി ബന്ധമുണ്ട്‌. 1.5.1.1. മേഴത്തോള്‍ അഗ്നിഹോത്രി പന്തിരുകുലത്തിലെ ഒന്നാമത്തെ മകനായ മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഇല്ലം വള്ളുവനാട്ടിലെ തൃത്താലയിലാണ്‌. മേഴത്തോള്‍ ബ്രഹ്മദത്തന്‍ അഗ്നിഹോ ്രിയുടെ ഇല്ലമായ ചേമഞ്ചേരി മനയിലാണ്‌ കേരളത്തിന്റെ യജ്ഞസംസ്കാരം ആരംഭിച്ചത്‌. മേഴത്തോള്‍ അഗ്നിഹോത്രിയുടെ തൊണ്ണുറ്റിയൊന്‍പതു യാഗങ്ങ ള്‍ക്കും വേദിയായ യജേഞശ്വരം ക്ഷേത്രവും ഇവിടെയാണ്‌. വരരുചിയുടെ ചാത്ത മുട്ടാന്‍ ഭീഷ്മാഷ്ടമി നാളില്‍ പന്തിരുകുലത്തിലെ സഹോദരന്മാര്‍ പണ്ട്‌ ഒത്തുകു ടിയിരുന്നത്‌ ചേമഞ്ചേരി മനയിലായിരുന്നു. മേഴത്തോളഗ്നിഹോത്രിയുടെ ഭവനം പൊന്നാനിത്താലൂക്കില്‍ മേഴത്തുരംശ ത്തിലാണത്രേ. വള്ളുവനാട്‌ താലുക്കിൽ ഒറ്റപ്പാലത്തിനു സമീപമുള്ള കടമ്പുരു മന 28 യ്ക്കല്‍ നമ്പുതിരിമാര്‍ ഈ അഗ്നിഹോത്രിയുടെ പുലക്കാരുമാണത്രേ (കൊട്ടാര ത്തില്‍ ശങ്കുണ്ണി 1982: 64). “വള്ളുവനാട്ടിലെ പ്രസിദ്ധമായ കൊടിക്കുന്ന്‌ ഭഗവതിക്ഷേത്രത്തില്‍ തുലാ മാസത്തിലെ പൂരം നാളില്‍ നടക്കുന്ന “പൂരംപഠഹാരം” മഹോത്സവത്തിലെ ‘മണാ ളര്‍” സാന്നിധ്യം ചേമഞ്ചേരി മനയുടെ കാവേരി തീരബന്ധം ബലപ്പെടുത്തുന്നു. കൊടിക്കുന്നത്തെ മണാളര്‍മാരുടെ പൂര്‍വ്വികര്‍ കാവേരിതീരത്തുനിന്ന്‌ അമ്മ്യാരുകു ട്ടിയോടൊപ്പം വന്നവരത്രേ. അഗ്നിഹോത്രി അവരെ കൊടിക്കുന്നത്ത്‌ വിന്യസിച്ചു (രാജന്‍ ചുങ്കത്ത്‌ 2010: 24). ഇതെല്ലാം അഗ്നിഹോത്രിയുടെ വള്ളുവനാടന്‍ ബന്ധ മാണ്‌ സൂചിപ്പിക്കുന്നത്‌. 1.5.1.2, രജകന്‍ വരരുചി ഭാരതപ്പുഴയുടെ തീരത്ത്‌ ഉപേക്ഷിച്ച മറ്റൊരു മകനാണ്‌ രജകന്‍. കടവല്ലൂരില്‍ രജകന്‍ വിദ്യാപീഠം സ്ഥാപിച്ചിരുന്നു. കാലാന്തരത്തില്‍ ഇത്‌ അന്യം നിന്നുപോയി. 1.5.1.3. ഉളിയന്നൂര്‍ പെരുന്തച്ചന്‍ പന്തിരുകുലത്തിലെ മൂന്നാമനെ ഉളിയന്നൂരെ മൂത്താശ്ാരിയാണ്‌ എടുത്തു വളര്‍ത്തിയത്‌. അസാധാരണമായ കഴിവുള്ളയാളായിരുന്നു പെരുന്തച്ചന്‍. തൊഴി ലില്‍ മകന്‍ തന്നെ വെല്ലുമെന്ന്‌ അറിഞ്ഞ്‌ വീതുളിയെറിഞ്ഞ്‌ മകനെ കൊന്നവ നാണ്‌ പെരുന്തച്ചന്‍ എന്നും കഥയുണ്ട്‌. പന്നിയൂര്‍ അമ്പലത്തിന്റെ പണി മുഴുമി ക്കാനാകാതെ പെരുന്തച്ചന്‍ കുലത്തൊഴില്‍ അവസാനിപ്പിച്ചത്‌ വള്ളുവനാട്ടിലെ നിളാതീരത്തുവെച്ചാണ്‌. 29 1.5.1.4, വഭ്ളോന്‍ വള്ളുവന്‍ എന്ന സംസ്കരിച്ച പദത്തിന്റെ പ്രാകൃത രൂപമാണ്‌ വള്ളോന്‍. തിരുവള്ളുവരാണ്‌ വള്ളോന്‍ എന്നും അഭിപ്രായമുണ്ട്‌. വള്ളുവനാടുമായി വള്ളു വന്‌ ഏറെ ബന്ധമുണ്ട്‌. വള്ളുവന്റെ നാടാണ്‌ വള്ളുവനാട്‌. തമിഴ്‌നാട്ടിലെ ഉന്നത രായ പറയജാതിയില്‍പ്പെട്ടവരായിരുന്നു വള്ളുവന്മാര്‍. തമിഴ്നാട്ടില്‍ നിന്നും വള്ളു വനാട്ടിലേക്കുള്ള കുടിയേറ്റത്തിലൂടെയാവാം ഇവര്‍ ഇവിടെ എത്തിയത്‌. കരികാല ചോളന്‍ കാവേരി നദിയ്ക്ക്‌ അണകെട്ടുന്ന സമയത്ത്‌ മേഴത്തോള്‍ അഗ്നിഹോ ത്രിയെ ക്ഷണിച്ചത്‌ വള്ളോന്‍ ആയിരുന്നു. 1.5.1.5, വടുതല നായര്‍ മേഴത്തൂര്‍ അംശത്തിലെ കുണ്ടുളി നായര്‍ തറവാടാണ്‌ പന്തിരുകുലത്തിലെ ശൂദ്രനായ വടുതലനായരുടെ ഗൃഹം. ആയോധനകലയുടെ അധിപനായിരുന്നു വടുതലനായര്‍. അഗ്നിഹോത്രിയുടെ യാഗവുമായി ബന്ധപ്പെട്ട ഇരുമ്പാലശ്ശേരി യില്‍ നിന്നും മേഴത്തൂരില്‍ കുടിയേറിപ്പാര്‍ത്തവരാണ്‌ കുണ്ടുളി നാടുവാഴി കുടും ബക്കാര്‍. 1.5.1.6. ഉപ്പുകൂറ്റന്‍ നിളയുടെ അഴിമുഖമായ പൊന്നാനിയായിരുന്നു ഉപ്പുകൂറ്റന്റെ കര്‍മ്മഭൂമി. നിളാതീരത്തിലെ തൃത്താല കുമ്പിടിത്തെരുവിലെ ഒരു മുസ്ലീം കുടുംബമായിരുന്നു ഈ കുഞ്ഞിനെ എടുത്തുവളര്‍ത്തിയത്‌. (മലയാള മനോരമ ദിനപത്രം, 1998 നവം ബര്‍ 22; 1. ഈ കുടുംബത്തിന്റെ പഴയ തറവാട്ടുകെട്ടിടം ഈരാറ്റിങ്കല്‍ കോളനി ക്കുസമീപം കുമ്പിടി തെരുവില്‍ ഇപ്പോഴുമുണ്ട്‌. കുമ്മാട്ടിക്കാവിലെ ഉത്സവ ദിവസം 30 തൃത്താലയിലെ ഹിന്ദു, മുസ്ലീം, കുടുംബങ്ങളെ അനുസ്മരിക്കുന്ന ചടങ്ങുണ്ട്‌. ഇത്‌ പന്തിരുകുലത്തിന്റെ മതമൈത്രിയെ സൂചിപ്പിക്കുന്ന ചടങ്ങാണ്‌. 1.5.1.7. കാരയ്ക്കല്‍മാതാ കാരയ്ക്കല്‍മാതയുടെ വംശപരമ്പരയായ കവളപ്പാറ സ്വരൂപത്തിനും വള്ളു വനാടുമായി ബന്ധമുണ്ട്‌. കവളപ്പാറ കൊട്ടാരത്തൊടിയില്‍ നിന്നും വിളിപ്പാടകലെ കുടികൊള്ളുന്ന ആര്യങ്കാവ്‌ ഭഗവതിയാണ്‌ ഇവരുടെ പരദേവത. ഓങ്ങല്ലൂര്‍ മുതല്‍ കിഴക്ക്‌ കണ്ണിയമ്പുറം തോടുവരെയും തെക്ക്‌ ഭാരതപ്പുഴ മുതല്‍ വടക്ക്‌ മുണ്ടക്കോ ടുകുര്‍ശ്ശി വരെയുള്ള ഭൂഗ്രദേശത്തിന്റെയും അധിപനായിരുന്നു കവളപ്പാറ മൂപ്പില്‍നായര്‍. പാലക്കാട്‌, പെരുമ്പടപ്പ്‌, നെടിയിരുപ്പ്‌ സ്വരൂപങ്ങളുടെ ഇടയ്ക്ക്‌, ഭാര തപ്പുഴയോരത്ത്‌ വളരെയേറെ തന്ത്രപ്രാധാന്യമുള്ള ഒരു സ്ഥാനത്താണ്‌ കവളപ്പാറ സ്വരൂപത്തിന്റെ ആസ്ഥാനം. പന്തിരുകുലത്തിന്റെ പാരമ്പര്യം പേറുന്ന വള്ളുവനാ ടൻ രാജവംശമാണ്‌ കവളപ്പാറ സ്വരൂപം. 1.5.1,8, അകവൂര്‍ ചാത്തന്‍ വരരുചി പെരിയാറിന്റെ തീരത്ത്‌ ഉപേക്ഷിച്ച കുഞ്ഞായിരുന്നു അകവൂര്‍ ചാത്തന്‍. അദ്ദേഹത്തിന്റെ ജന്മസ്ഥലത്തിന്‌ വള്ളുവനാടുമായി ബന്ധമില്ലെങ്കിലും അദ്ദേഹം മൃതിയടഞ്ഞ സ്ഥലം വള്ളുവനാട്ടിലെ തിരുന്നാവായയാണെന്ന്‌ അഭിപ്രാ യമുണ്ട്‌. “അകവൂര്‍ ചാത്തന്‍ മൃതിയടഞ്ഞ പര൪[്രഹ്മ ര്രതിഷ്ഠയുള്ള ഓച്ചിറ തിരു വിതാംകൂറിലെ ഓച്ചിറയല്ലെന്നും, ആ സ്ഥലം തിരുന്നാവായയാണെന്നും കേസരി ബാലകൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. (എം. എന്‍. വിജയന്‍ 2013: 460). “ ദേവേന്ദ്രനുമായുള്ള ഏതോ തര്‍ക്കത്തെ തുടര്‍ന്ന്‌ ദേവലോകത്തു നിന്നും ശ്രഷ്ടരായ നാലു ദേവതമാര്‍ വേദഭൂമിയായ തൃത്താലയിലെത്തി. ആദ്യത്തെ മൂന്നു ദേവതമാര്‍ തൃത്താലക്ക്‌ സമീപമുള്ള മുത്തശ്ശിയാര്‍, കൊടിക്കുന്ന്‌, കണ്ണേങ്കാവ്‌ എന്നിവിടങ്ങളില്‍ താമസിച്ചു. ഇടം ഇല്ലാതെ ഒരു ദേവത പാക്കനാരെ സമീപിച്ചു. അഗ്നിഹോത്രിയുടെ യും ഉപ്പുകൂറ്റന്റെയും സഹായത്തോടെ പാക്കനാര്‍ ദേവതയെ “ഈരാറ്റിങ്കലില്‍” കുടി യിരുത്തി. ദേവതയെ കുടിയിരുത്താന്‍ തൃത്താലയിലെ ഹിന്ദു, മുസ്ലീം, കുടുംബങ്ങ ളാണ്‌ പാക്കനാരെ സഹായിച്ചത്‌. അതുകൊണ്ടാണ്‌ അവരെ കുമ്മാട്ടിക്കാവിലെ ഉത്സ വത്തിന്‌ സ്മരിക്കുന്നത്‌ (രാജന്‍ ചുങ്കത്ത്‌ 2012:53). 31 1.5.1.9. പാക്കനാര്‍ മേഴത്തോള്‍ അഗ്നിഹോത്രിയുടെ ഇല്ലത്തിന്‌ അടുത്താണ്‌ ഈരാറ്റിങ്കല്‍ പാക്കനാര്‍ കോളനി. പറയകോളനി എന്നും ഇതിന്‌ പേരുണ്ട്‌. മേഴത്തോള്‍ അഗ്നി ഹോത്രി അനുജന്‍മാര്‍ക്ക്‌ സ്വത്ത്‌ ഭാഗംവെച്ചപ്പോള്‍ ജ്യേഷ്ഠനെ പിരിയാനുള്ള വിഷമം പാക്കനാര്‍ അറിയിച്ചു. അഗ്നിഹോത്രി ഈരാറ്റിങ്കലെത്തി തന്റെ ശൂലം കൊണ്ട്‌ സ്ഥാനം നിശ്ചയിച്ചു പാക്കനാരെ അവിടെ താമസിപ്പിച്ചു എന്നാണ്‌ ഐതിഹ്യം. 1.5.1.10. പാണനാര്‍ തിരുവരങ്ങത്തെ പാണനാരുടെ വംശപരമ്പരയില്‍പ്പെട്ടവരാണ്‌ കേരള ത്തിലെ പാണന്മാര്‍. തുയിലുണര്‍ത്തലാണ്‌ പാണന്റെ കുലവ്യത്തി. ഉടുക്കുകൊണ്ട്‌ താളംപിടിച്ച്‌ കുടുംബത്തിന്‌ ഐശ്വര്യം പകരാന്‍ ഐതിഹ്യങ്ങള്‍ പാടുകയാണ്‌ ഇവര്‍ ചെയ്യുന്നത്‌. നിളയോര ഗ്രാമമായ വാടാനാംകുറുശ്ശമിയില്‍ താമസിക്കുന്ന “ചെമ്മട്ടുതൊടി” കുടുംബം പാണനാരുടെ പിന്‍ഗാമികളാണെന്ന്‌ രാജന്‍ ചുങ്കത്ത്‌ പറയുന്നു (2010:40). 1.5.1.11, നാറാണത്തുശ്രാന്തന്‍ വള്ളുവനാട്ടിലെ നാരായണമംഗലത്തു മനയാണ്‌ നാറാണത്തു ഭ്രാന്തന്റെ ഇല്ലം. ഇവിടെയുള്ളവരാണ്‌ നാറാണത്തുശ്രാന്തനെ എടുത്തുവളര്‍ത്തിയത്‌. നാറാ ണത്തുശ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയ രായിരനെല്ലൂര്‍ മലയും വള്ളുവനാട്ടിലാണ്‌. രായിരനെല്ലൂര്‍ മലമുകളില്‍ വെച്ചാണ്‌ നാറാണത്തു ഭ്രാന്തന്‌ ദേവീദര്‍ശനം ലഭി ചത്‌. ഇവിടെ ഇപ്പോള്‍ ഒരു ക്ഷേത്രമുണ്ട്‌. 15.1.2, വായില്ലാക്കുന്നിലപ്പന്‍ വള്ളുവനാട്ടിലെ കടമ്പഴിപ്പുറം കുന്നിനു മുകളിലാണ്‌ തന്റെ പന്ത്രണ്ടാ മത്തെ മകനായ വായില്ലാക്കുന്നിലപ്പനെ വരരുചി കുടിയിരുത്തിയത്‌. ഇവിടെ 32 യാണ്‌ പ്രസിദ്ധമായ വായില്ലാകുന്നത്തമ്പലം. കുംഭത്തിലെ കാര്‍ത്തിക നാളില്‍ ഇവിടത്തെ ഉത്സവം കൊടിയേറും. ഒമ്പതാം ദിവസം നടക്കുന്ന ഈ വള്ളുവനാ ടൻ ഉത്സവത്തില്‍ അഞ്ചു ദേശക്കാര്‍ മത്സരിച്ച്‌ പങ്കെടുക്കും. മിത്തും ഐതി ഹ്യവും ഉത്സവവും കടമ്പഴിപ്പുറത്ത്‌ കൂടിച്ചേരുന്ന കാഴ്ചയാണ്‌ ഈ വള്ളുവനാടന്‍ ഉത്സവത്തില്‍ കാണുന്നത്‌. പന്തിരുകുലം കഥയില്‍ നിന്നും മതേതരമായൊരു ദേശത്തിന്റെ ചിത്രം നമുക്ക്‌ കണ്ടെടുക്കാനാകും. മനുഷ്യരെല്ലാം വ്യത്യസ്ത തൊഴിലുകള്‍ ചെയ്യുകയും സ്നേഹത്തോടെയും പരസ്പര സഹകരണത്തോടെയും കഴിയുകയും ചെയ്ത ഒരു കാലത്തെ ഓര്‍മ്മപ്പെടുത്തുകയാണ്‌ പന്തിരുകുലം കഥ ചെയ്യുന്നത്‌. 15.2, ആനകളുമായി ബന്ധപ്പെട്ട മിത്തുകള്‍ പൂരവുമായും ആനകളുമായും ബന്ധപ്പെട്ട മിത്തുകളും വള്ളുവനാട്ടിലുണ്ട്‌. ആനക്കമ്പക്കാര്‍ക്കിടയില്‍ “പൂമുള്ളി ആനകള്‍” ഒരു മിത്താണ്‌. പുമുള്ളി ക്ഷേത്രം പണിയുന്നകാലത്ത്‌ നാറേരിമലയില്‍ വെച്ചു പണിതീര്‍ത്ത ഒറ്റക്കല്ലില്‍ കൊത്തുപ ണികളോടെ തീര്‍ത്ത കൂറ്റന്‍ കല്‍ത്തൂണ്‍ എട്ടു നാഴിക ദുരം വലിച്ച പെരിങ്ങോട്ടെ ത്തിച്ചത്‌ പൂമുള്ളി ശേഖരന്‍, ചെര്‍ളയം ഗോപാലന്‍ എന്നീ രണ്ട്‌ ആനകളായിരു ന്നു. കൂറ്റന്‍ കരിങ്കല്‍ത്തുണുപൊക്കുമ്പോള്‍ ഒരു തൊഴിലാളി അതിനടിയില്‍പെട്ു. അയാളെ രക്ഷിക്കാന്‍ ശേഖരന്‍ തുണ്‌ ഒറ്റക്ക്‌ താങ്ങിനിന്നു. അതില്‍ ക്ഷതം സംഭ വിച്ചാണ്‌ ശേഖരന്‍ ചെരിഞ്ഞത്‌. ആ സങ്കടം മുലം പുമുള്ളിക്കാര്‍ കുറേകാലം ആനകളെ പോറ്റിയില്ല. പിന്നീടാണ്‌ പുമുള്ളി ഗണേശന്‍ എന്ന ആനയെ വാങ്ങിയ ത്‌. ഈ ഗണേശനാണ്‌ പുമുള്ളിക്കാര്‍ക്ക്‌ നിധി എടുത്തു കൊടുത്തത്‌ എന്നൊരു മിത്തും ആനക്കമ്പക്കാര്‍ക്കിടയിലുണ്ട്‌ (ആലങ്കോട്‌ ലീലാകൃഷ്ണന്‍ 2011: 34). 33 1.5.2.1, GINA) OD) വള്ളുവനാട്ടില്‍ പ്രചാരത്തിലുള്ള മറ്റൊരു മിത്താണ്‌ ആനമുത്ത്‌. ഇത്‌ കെട്ടുകഥയോ സങ്കല്‍പ്പമോ ആവാം. ലക്ഷണമൊത്ത ചില ആനകളുടെ മസ്തക ത്തില്‍ ഗജമുത്ത്‌ ഉണ്ടാവും. ഇത്‌ കൈവശം വെച്ചാല്‍ ശ്രേയസ്സ്‌ ഉണ്ടാകുമെന്നാണ്‌ വിശ്വാസം. ഗജമുത്ത്‌ ലഭിക്കാന്‍ ആനയെക്കൊന്ന ഒരാളുടെ കഥയും ഉത്സവപ്പറമ്പു കളിലുണ്ട്‌ (ആലങ്കോട്‌ ലീലാകൃഷ്ണന്‍ 2011: 37). ഇങ്ങനെ നിരവധി മിത്തുകള്‍ മണ്ണിലുറഞ്ഞു കിടക്കുന്ന ദേശമാണ്‌ വളളുവ നാട്‌. ഭാവനാസ്ഥലമെന്ന നിലയില്‍ പന്തിരുകുലം കഥയും കഥാപാത്രങ്ങളും വളളുവനാടിനെ മുഴുവന്‍ പ്രതിനിധീകരിക്കുന്നുണ്ട്‌. 1.6. വള്ളുവനാടിന്റെ രാജചരിശ്രം വള്ളുവനാടിന്റെ രാജചരിത്രവുമായി ബന്ധപ്പെട്ട നിരവധി അഭിഗ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. :ഗ്രി. 959 ലെ ഒരു ചോളലിഖിതത്തില്‍ വല്ലഭ രാഷ്ട്രനാഥ നായ രാജശേഖരനെക്കുറിച്ചു പറയുന്നുണ്ട്‌. വല്ലഭരാഷ്ട്രം വള്ളുവനാട്‌ തന്നെ. രാജശേഖരന്‍ രായിരനും. (കി. പത്തും പതിനൊന്നും നൂറ്റാണ്ടുകളിലെ വള്ളുവനാ ടൻ ശിലാരേഖകളില്‍ വള്ളുവനാടുടികളെ രാജശേഖരനെന്നോ രായിരനെന്നോ പരാമര്‍ശിക്കുന്നു. വളളുവനാടുടയ രായിരന്‍ ചാത്തന്‍ ക്രി. 1000-൦ ആണ്ടത്തെ ജുതപ്പട്ടയ' ത്തില്‍ നാടുവാഴികളായ സാക്ഷികളുടെ കൂട്ടത്തിലുണ്ട്‌. ഒരു ശുകപുരം ലിഖിതത്തില്‍ ഇരായിര ചേകരനായ വള്ളുവന്‍ തീരുമാനമെടുക്കുന്നവരോടൊപ്പം പരാമര്‍ശിക്കപ്പെടുന്നു. പൂക്കോട്ടൂരിലെ ഇടയുര്‍ ലിഖിതത്തില്‍ പ്രതൃക്ഷപ്പെടുന്ന വള്ളുവര്‍ തവനുൂരില്‍പ്പെട്ട ഭൂമി ശുകപുരം ക്ഷേത്രത്തിന്‌ വിട്ടുകൊടുക്കുന്നത്‌ സംബന്ധമായ നിബന്ധന വ്യവസ്ഥചെയ്യുമ്പോള്‍ വള്ളുവനാടുടയവരും സന്നിഹി * കേരളം വാണിരുന്ന ചേരരാജാവായ ഭാസ്കര രവിവര്‍മ്മ പെരുമാള്‍ ജറുസലേ മില്‍നിന്ന്‌ അഭയാര്‍ത്ഥികളായി വന്ന ജൂതന്‍മാരുടെ നേതാവായ ജോസഫ്‌ റമ്പാന്‍ അഞ്ചുവണ്ണവും മറ്റ്‌ ആനുകൂല്യങ്ങളും അനുവദിച്ചു നല്‍കിയ ശാസനം. ഈ ശാസ നത്തില്‍ അക്കാലത്തെ പല സാമൂഹിക-സാംസ്കാരിക-രാഷ്രരീയ വസ്തുതകളും ര്രതിഫലിക്കുന്നുണ്ട്‌ (പുതുശ്ശേരി രാമചന്ദ്രന്‍, 2007:72). 34 തനാവുന്നു. നിബന്ധനകള്‍ തെറ്റിക്കുന്ന രാളര്‍ക്ക്‌ ഈ വ്യവസ്ഥയില്‍ ശിക്ഷ വിധിച്ചിരിക്കുന്നു. ഇത്‌ നാടുടയവര്‍ക്ക്‌ രരുടയാരുടെ മേലുണ്ടായിരുന്ന അധി കാരം വൃക്തമാക്കുന്നു.” ഇങ്ങനെയാണ്‌ വള്ളുവനാടിനെപ്പറ്റിയും വള്ളുവനാടുടയ വരെപ്പറ്റിയും രാഘവവാര്യരുടെയും രാജന്‍ ഗുരുക്കളുടെയും അഭിപ്രായം (1992: 174). വള്ളുവനാട രാജാവില്‍ നിന്ന്‌ ഏറ്റവും ഒടുവിലായി പിടിച്ചടക്കി സാമൂതിരി രാജ്യത്തോട്‌ ചേര്‍ത്തതാണ്‌ വള്ളുവനാട്‌ എന്നും നെടുങ്ങനാട്‌ കുറച്ചുകാലം സാമൂതിരിയുടെ കീഴിലായിരുന്നു എന്നും മലബ്വാര്‍ മാമ്പലിത്‌ ലോഗന്‍ പറയുന്നു (2012: 400). വള്ളുവനാടിന്റെ എഴുതപ്പെട്ട ദേശചരിത്ര രൂപീകരണം നിരവധി അധികാര കൈമാറ്റത്തിലുടെയും മറ്റും രൂപപ്പെട്ടു വന്നതാണ്‌. വള്ളുവക്കോനാതിരിയാണ്‌ വള്ളുവനാട്ടിനുടയോന്‍. വള്ളുവക്കോനാതിരിയുടെ വംശത്തിന്റെ ഉത്ഭവത്തെക്കു റിച്ചും രാജവംശസ്ഥാപനങ്ങളെക്കുറിച്ചും രണ്ട്‌ വീക്ഷണങ്ങളാണ്‌ നിലനില്‍ക്കുന്ന തെന്ന്‌ എസ്‌. രാജേന്ദു വള്ളുവനാട്‌ ചരിത്രം എന്ന കൃതിയില്‍ പറയുന്നുണ്ട്‌. ആയ്വംശപരമ്പരയാണ്‌ തെക്കന്‍വള്ളുവനാട്ടിലുള്ളതെന്ന ഇളംകുളത്തിന്റെ അഭി പ്രായവും പല്ലവരാജവംശത്തിന്റെ തുടര്‍ച്ചയാണ്‌ വല്ലഭനെന്ന മറ്റൊരഭിപ്രായവു മാണ്‌ രാജേന്ദു സൂചിപ്പിക്കുന്നത്‌ (എസ്‌. രാജേന്ദു 2012: 326). വള്ളുവനെന്ന പദ ത്തിന്റെ സംസ്കൃതരൂപമാണ്‌ വല്ലഭന്‍. ഇളംകുളം പറയുന്ന ആദ്യത്തെ നിരീ ക്ഷണം ആയ്വംശബന്ധത്തെ സംബന്ധിക്കുന്നതാണ്‌. ഇളംകുളം വിവരിക്കുന്ന പഴയ വള്ളുവനാടിനെ ആദിവള്ളുവനാട്‌ എന്നു വിളിക്കാമെന്നും ആദിവള്ളുവനാ ടിനെപറ്റിയുള്ള ചില സൂചനകള്‍ സംഘംകൃതികള്‍ നല്‍കുന്നുണ്ടെന്നും എന്‍.എം. നമ്പുതിരി അഭിപ്രായപ്പെടുന്നു (2008: 445). 35 1.6.1, ആദിവള്ളുവനാട്‌ അതിയന്റെ കാലത്ത്‌ പൊതിയില്‍ രാജ്യം പാണ്ഡ്യാര്രമണങ്ങളാല്‍ ശിഥില മായി. അതിയന്‍ പരാജയപ്പെട്ടതോടുകൂടി പാണ്ഡ്യന്‍ കേരളത്തിന്റെ തേക്കേ അതിര്‍ത്തിയില്‍കൂടി അറബിക്കടലോളം വ്യാപിച്ചു. ക്രിസ്തു അഞ്ചാംശതക ത്തോടെ ആയന്മാര്‍ മധ്യതിരുവിതാംകൂറിലും തെക്കന്‍തിരുവിതാംകൂറിലും ഉള്‍ പ്പെട്ട ഭൂഭാഗങ്ങളുടെ അധിപന്മാര്‍ മാത്രമായി. ഈവ്ൃയാരാല്‍ വാഴ്ത്തപ്പെട്ട നാഞ്ചില്‍ വള്ളുവര്‍ ആദ്യകാലത്തെ ആയ്‌ ശാഖകളില്‍ ഒന്നിന്റെ അധിപനായിരുന്നു. നാഞ്ചി നാട്ടില്‍ വ്യാപിച്ചിരുന്ന നാഞ്ചില്‍ വള്ളുവരുടെ ശാഖ ഇവിടെ പ്രത്യേകം പരാ മര്‍ശം അര്‍ഹിക്കുന്നു. പാണ്ഡ്യന്‍മാര്‍ തിരുനെല്‍വേലി ഭാഗങ്ങള്‍ കയ്യടക്കിയ തോടെ ശിഥിലമായ ആയ്വംശം പലഭാഗങ്ങളിലേക്ക്‌ പ്രയാണം ചെയ്തിരിക്കാം. അതില്‍ ഒന്നാവണം നാഞ്ചില്‍ വള്ളുവന്റേത്‌. ഒരു പക്ഷേ നാഞ്ചില്‍ വള്ളുവന്റെ വംശം തന്നെ പില്‍ക്കാലത്ത്‌ ആ ഭുഭാഗത്തിന്റെ അധീശത്വം നഷ്ടപ്പെടു മറ്റ ഭാഗ ങ്ങളിലേക്ക്‌ നീങ്ങിയിരിക്കാം. ഈ കുടിയേറ്റ ഘട്ടത്തില്‍ നിന്നാണ്‌ നാം വള്ളുവ നാട്ടു പാരമ്പര്യത്തിലേക്ക്‌ കടക്കേണ്ടതെന്ന്‌ എന്‍.എം. നമ്പുതിരി അഭിപ്രായപ്പെടു ന്നു (2008:450), തെക്കേമലബാറിന്റെ ബഹുഭൂരിഭാഗം വരുന്ന ്രദേശങ്ങളില്‍ ഒരു കാലത്ത്‌ പരമാധികാരം സ്ഥാപിച്ച്‌ വാണരുളിയിരുന്ന വള്ളുവനാട്ടുരാജാവിന്റെ (വള്ളുവ ക്കോനാതിരി) അധീനതയില്‍ പില്‍ക്കാലത്ത്‌ അവശേഷിച്ച ഭുവിഭാഗം വെള്ളാട്ടിരി അഥവാ ആദിവള്ളുവനാട്‌ എന്ന്‌ അറിയപ്പെടുന്നു. മൈസൂര്‍ അധിനിവേശം തുട ങ്ങിയകാലത്ത്‌ വെള്ളാട്ടിരിനാട്ടില്‍ ഉള്‍പ്പെട്ടിരുന്നത്‌ ആധുനിക വള്ളുവനാട്‌, ഏര്‍ നാട്‌ താലൂക്കുകളിലെ അംശങ്ങള്‍ ആയിരുന്നു (ലോഗന്‍ 2012: 400). 1.6.2. ആയ്വംശബന്ധം കുലശേഖരഭരണകാലത്താണ്‌ വടക്കന്‍ വള്ളുവനാട്‌ നിലവില്‍ വരുന്നത്‌. അതിനുശേഷം നിരവധി ചരിത്രസംഭവങ്ങള്‍ക്ക്‌ വംശം സാക്ഷിയായി. കേവലം ഒര 36 നുഷ്ഠാന പദവി മാത്രമാണ്‌ പിന്നീട്‌ വളളുവനാട്ട രാജാക്കന്‍മാര്‍ക്കുണ്ടായിരുന്നത്‌. തെക്കന്‍വള്ളുവനാടിന്റെ തുടര്‍ച്ചയാണ്‌ തങ്ങളെന്ന്‌ വള്ളുവക്കോനാതിരി കേരള വര്‍മ്മ പറയുന്നു. അദ്ദേഹവുമായി എൻന്‍.എം.നമ്പൂുതിരി നടത്തിയ ആശയവിനി മയങ്ങളിലുടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നുണ്ട്‌. തിരുനെല്‍വേലിയായി രുന്നു തെക്കന്‍ വളളുവനാടിന്റെ ആസ്ഥാനം. ശ്രീവള്ളിപുത്തൂരുമായി വംശത്തിനു ബന്ധമുണ്ട്‌. അങ്ങാടിപ്പുറത്തെ തിരുവള്ളിക്കാടെന്നസ്ഥലം ഇതിനെയാണ്‌ ഓര്‍മ്മി പ്പിക്കുന്നത്‌. പൊതിയില്‍മലയിലെന്നപോലെ പന്തല്ലൂര്‍മലയിലാണ്‌ ഇവരുടെ കുല ഭവനമെന്ന്‌ കരുതുന്നു. തിരുനെല്‍വേലിയില്‍ നിന്നുവന്ന മാന്നാര്‍മലരാജവംശം മണ്ണാര്‍മല വംശമായി മഞ്ചേരി ശാഖയായി നിലനില്‍ക്കുന്നു. ഇവരുടെ വകയാണ്‌ തിരുമാന്ധാംകുന്ന്‌ ക്ഷേത്രത്തിന്റെ സ്ഥലം. ആയിരത്താണ്ടുകള്‍ക്കപ്പുറത്ത്‌ ആദിവ ള്ളുവനാട്ടിലേക്കും നാഞ്ചില്‍ വളളുവനാട്ടിലേക്കും പൊതിയില്‍മല ആയ്വംശത്തി ലേക്കും കടന്നുചെല്ലുന്ന ഓര്‍മ്മകളാണിത്‌ (എന്‍. എം. നമ്പൂതിരി 2008: 461). 1.6.3. പല്ലവരാജവംശബന്ധം പല്ലവരാജവംശത്തിന്റെ തുടര്‍ച്ചയാണ്‌ വള്ളുവനാടെന്ന്‌ ചില പണ്ഡി തന്‍മാര്‍ നിരീക്ഷിച്ചിട്ടുണ്ട. വള്ളുവനാടിന്‌ (സംസ്കൃതത്തിലെ വല്ലഭക്ഷോണി) രണ്ടാംചേര സാത്രാജ്യത്തോളം പഴക്കമുള്ള ഒരു ചരിത്രമുണ്ടെന്ന്‌ എ. ശ്രീധരമേ നോന്‍ പറയുന്നു. എ.ഡി.പത്താം ശതകത്തില്‍ ജീവിച്ചിരുന്ന ഒരു രാജശേഖരന്‍ സ്ഥാപിച്ചതാണ്‌ വള്ളുവനാട്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു (1997: 199). വല്ലഭന്മാരുടെ നാടാണ്‌ വള്ളുവനാട്‌. നാടിന്റെ സ്ഥാപകന്‍ ചാലുക്യവംശ ത്തിലെ ഒരു ഭരണാധികാരിയായിരുന്നു എന്നുംവരാം. ജുതശാസനത്തിലും വീരരാ ഘവപട്ടയ ത്തിലും വള്ളുവനാട്‌ സാക്ഷിയാണ്‌. ക്രി.969-ലെ തിരുവൊറ്റിയൂര്‍ ശാസനത്തില്‍ ശാസനദാതാവ്‌ വല്ലഭന്റെ പിതാവ്‌ വള്ളുവനാട്ടു രാജാവായ രാജ “ മണിഗ്രാമത്തിലെ ചാത്തന്‍ വടുകന്‍, ഇരവി ചാത്തന്‍ എന്നീ ക്രിസ്ത്യന്‍ കച്ചവട ക്കാര്‍ക്ക്‌ അവകാശങ്ങള്‍ നല്‍കിയ രേഖയാണ്‌ വീരരാഘവ പട്ടയം. 37 ശേഖരനാണെന്ന്‌ പറയുന്നു. തിരുവാറ്റുവായ്‌ നാടുവാഴികളെപ്പോലെ വള്ളുവക്കോ നാതിരിമാരും രായിരന്മാരായിരുന്നോ എന്നും സംശയമുണ്ട്‌. 1.6.4, വള്ളുവനാടും നെടുങ്ങനാടും നാട്ടുരാജ്യങ്ങളുടെ വെട്ടിപ്പിടിക്കലിന്റെയും പടയോട്ടങ്ങളുടേയും ചരിത്രം പരിശോധിച്ചാല്‍ പല നാട്ടുരാജ്യങ്ങള്‍ക്കുമുള്ള പരസ്പരബന്ധം മനസിലാകും. മഹോദയപുരത്തെ ചേരപ്പെരുമാക്കന്‍മാരുടെ ഭരണകാലമാവുമ്പോഴേക്കും (ഏ.ഡി. 9 മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകള്‍) വള്ളുവനാട്‌, ഏറനാട്‌ എന്നിവക്കൊപ്പം കേരളത്തിലുണ്ടായിരുന്ന പതിനേഴ്‌ നാടുകളില്‍ ഒന്നായിരുന്നു നെടുങ്ങനാട. ഇതിന്റെ തലസ്ഥാനം ചെമ്പുലങ്ങാടായിരുന്നു. കല്ലടിക്കോടന്‍ മലനിരകള്‍ തൊട്ട തൂതപ്പുഴയും ഭാരതപ്പുഴയും കൂടിച്ചേരുന്ന കൂട്ടക്കടവുവരെ നെടുങ്ങനാട്‌ കീഴ്ത്തല എന്നും അതിനു പടിഞ്ഞാട്ട പുറങ്ങ്‌, മാറഞ്ചേരി, ചാലിശ്ശേരി വരെ മേത്തല എന്നും പറഞ്ഞു വന്നിരുന്നു. കൊടിക്കുന്ന്‌ ഭഗവതിയാണ്‌ പരദേവത. പ്രാചീന കാലത്ത്‌ നെടുങ്ങനാട്‌ മുഴുവന്‍ കൊടിക്കുന്ന്‌ തട്ടകമായിരുന്നതുകൊണ്ടാണ്‌ കൂട്ട ക്കടവിനു പടിഞ്ഞാട്ടു കുമ്പിടിയിലും മറ്റും കൊടിക്കുന്നിലമ്മയ്ക്ക്‌ ഗുരുതി കഴിച്ചു വരുന്നത്‌. ചേരഭരണകാലത്തിനുശേഷം സ്വത്ന്ത്രനായിത്തീര്‍ന്ന നെടുങ്ങേതിരിപ്പാട സ്വതവേ ദുര്‍ബലനായ ഭരണാധികാരിയായിരുന്നു. ഇക്കാലത്ത്‌ വള്ളുവക്കോനാ തിരി നെടുങ്ങനാടിന്റെ ചില ഭാഗങ്ങള്‍ കയ്ുടക്കി. നെടുങ്ങനാടിന്റെ കല്ലടിക്കോ SM പ്രദേശവും വടക്കേ മുത്തശ്ശിയാര്‍കാവു തട്ടകവും തിരുവേഗപ്പുറയും കോങ്ങാടും കടമ്പഴിപുറവും കൈക്കലാക്കി. ഏ.ഡി. പതിനാലാം നൂറ്റാണ്ടോടെ കവളപ്പാറ, തൃക്കടീരി, വീട്ടിക്കാട്‌, വടുക്കാവില്‍, പെരുമ്പടനായന്മാരെല്ലാം ശക്ത രായി നെടുങ്ങനാടിന്റെ ഭരണകേന്ദ്രത്തിലേക്കു വന്നു. ഇവരെ ഒതുക്കാന്‍ നെടു ങ്ങേതിരിപ്പാട്‌ പെരുമ്പടപ്പിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. സാമൂതിരി നെടുങ്ങനാട്ടി 38 ലുടെ കൊട്ടിച്ചെഴുന്നെള്ളത്ത്‌ നടത്തി. എന്നാല്‍ സാമൂതിരി പിന്നീട്‌ തിരിച്ചുപോ യില്ല. ഹൈദരുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങളെത്തുടര്‍ന്ന്‌ ഏ.ഡി. 1792-ല്‍ ബ്രിട്ടീഷുകാരുമായി നെടുങ്ങനാടിനുവേണ്ടി സാമൂതിരി ഉടമ്പടി ഒപ്പുവെച്ചു. പിന്നീട (്രിട്ടീഷുകാര്‍ ചെര്‍പ്പുളശ്ശേരി കേന്ദ്രമാക്കി നെടുങ്ങനാട താലുക്ക്‌ രൂപീക രിച്ചു. ഏ.ഡി. 1860-ല്‍ നെടുങ്ങനാട്‌ എന്ന ര്രയോഗം ചരിത്രത്തില്‍ നിന്ന്‌ എന്നെ ന്നേക്കുമായി ഇല്ലാതായി (എസ്‌. രാജേന്ദു 2012:3). 1.6.5. വളളുവനാടും സാമൂതിരിയും 13-ഠം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണ്‌ സാമൂതിരി തിരുനാവായ പിടിച്ച ടക്കുന്നത്‌. അതുവരെ വളളുവക്കോനാതിരിയായിരുന്നു മാമാങ്കത്തിന്റെ അധ്യ ക്ഷന്‍. ഒരിക്കല്‍ കോഴിക്കോട്ടകോയ മാമാങ്കം കണ്ടുവന്ന്‌ സാമൂതിരിയെ മുഖം കാണിക്കുകയും മാമാങ്ക വിശേഷങ്ങള്‍ മുഴുവന്‍ പറയുകയും ചെയ്തു. അതെല്ലാം നെടിയിരുപ്പില്‍ വന്നുചേരേണ്ടതാണെന്നും കോയ കൂട്ടിച്ചേര്‍ത്തു. അതിനു തന്നാല്‍ നിവൃത്തിയില്ലെന്ന്‌ സാമൂതിരി പറഞ്ഞപ്പോള്‍ അടിയന്‍ പിടിച്ചടക്കിത്തരാ മെന്ന്‌ കോയ സാമൂതിരിയോടു പറഞ്ഞു. അങ്ങനെയാണെങ്കില്‍ കോയയെ തന്റെ വലത്തു ഭാഗത്തു നിര്‍ത്തുമെന്നു സാമൂതിരി ഉറപ്പുകൊടുത്തു. അങ്ങനെ കോയ യുടെ സഹായത്തോടെ സാമൂതിരി തിരുനാവായ പിടിച്ചടക്കി. അങ്ങനെയാണ്‌ മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമൂതിരിക്ക്‌ ലഭിച്ചത്‌. നിലപാടുനില്‍ക്കു മ്പോള്‍ കോയയെ വലതു ഭാഗത്ത്‌ നിര്‍ത്തി സാമൂതിരി വാക്കുപാലിക്കുകയും ചെയ്തു എന്ന്‌ ഗുണ്ടര്‍ട്ട കേരളോല്‍പ്പത്തിയില്‍ വിവരിക്കുന്നു (1992: 200-207). ഏ.ഡി.4-ാം ശതകത്തോടെ സാമൂതിരി നെടുങ്ങനാട്‌ കീഴടക്കി. പെരുമ്പടപ്പ്‌ സ്വരു പത്തിന്റെയും വള്ളുവക്കോനാതിരിയുടെയും പൊതുശ്രതു സാമൂതിരി ആയിരുന്നു. വള്ളുവക്കോനാതിരി ഈ സമയത്ത്‌ സാമൂതിരിയെ നേരിടാന്‍ പെരുമ്പടപ്പിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്‌. 39 “ഇനി ശത്രു ആക്രമിക്കുമ്പോള്‍ വേണ്ടുന്ന സഹായങ്ങള്‍ക്ക്‌ പെരുമ്പടപ്പ്‌ സ്വരുപത്തിലെ സ്ഥലമായ ചാത്തമംഗലത്ത്‌ ഒരു കോവിലകവും അവിടുത്തെ ചില വിനായി വള്ളുവനാട്ടിലെ ഏതാനും ഉഭയവും തരാമെന്നും പറയുന്നു. പാട്ടത്തില്‍ ഒന്നിന്‌ കാവല്‍പലവും തരാം. അങ്ങാടിപ്പുറത്ത്‌ ആറാംപൂരം നടത്താനുള്ള അവ കാശവും പെരുമ്പടപ്പിലേക്ക്‌ നല്‍കുന്നു” (എസ്‌. രാജേന്ദു 2012: 24). എന്നാല്‍ സാമൂതിരി ആദ്യം നെടുങ്ങനാട്‌ കീഴടക്കി. പിന്നീട വളളുവനാ ടിനെ ആക്രമിച്ചു. ഏ.ഡി.1120 മുതല്‍ 4്-ം നൂറ്റാണ്ട്‌ വരെയായിരുന്നു വള്ളുവക്കോ നാതിരിക്ക്‌ മാമാങ്കസ്ഥാനം ലഭിച്ചിരുന്നത്‌. കൊല്ലം 820 നടുത്താണ്‌ സാമൂതിരി പന്തല്ലൂരില്‍കടന്നു യുദ്ധമുണ്ടാകുന്നത്‌. എന്നാല്‍ വള്ളുവക്കോനാതിരിക്ക്‌ അതിനു മുമ്പുതന്നെ മാമാങ്കസ്ഥാനം നഷടപ്പെട്ടിരുന്നു. ഏ. ഡി. 1766 വരെ ഇന്നത്തെ പെരി ന്തല്‍മണ്ണ താലൂക്കിലെ ഏതാനും ദേശങ്ങളില്‍ ഒതുങ്ങിക്കഴിയുകയായിരുന്നു വള്ളുവക്കോനാതിരി. പന്തല്ലൂരും മലപ്പുറവും കല്ലടിക്കോടും സാമൂതിരിയുടെ കൈവശമായി. പിന്നീട്‌ ഹൈദരുടെ ആക്രമണത്തില്‍ സാമൂതിരി ഭരണവും അവ സാനിച്ചു. 14-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ മാമാങ്കാധ്യക്ഷന്‍ എന്ന പദവി വള്ളു വക്കോനാതിരിമാര്‍ സ്ഥിരമാക്കിയെടുത്തുവെന്ന്‌ കെ. ശിവശങ്കരന്‍നായര്‍ നിരീക്ഷി ക്കുന്നു. തിരുനാവായ വള്ളുവനാട്ടിലായതുകൊണ്ടാകാം അവര്‍ക്ക്‌ അതിനു സാധി ചത്‌. അതായിരിക്കാം തിരുനാവായ പിടിച്ചടക്കാന്‍ സമൂതിരിയെ പ്രേരിപ്പിച്ചതും. പന്നിയൂര്‍, ചോകിരം ചേരിപ്പോരുകള്‍ അങ്ങനെയാണെന്നും അദ്ദേഹം പറയുന്നു (1998: 234). പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദക്ഷിണേന്ത്യയില്‍ മുസ്ലീം സുല്‍ ത്താന്മാരുടെ ഭരണം സ്ഥാപിതമായതുമുതല്‍ അവര്‍ കേരളത്തില്‍ വാണിജ്യകു ത്തക നേടാന്‍ ശ്രമിച്ചിരുന്നു. കരുത്തനായ സാമൂതിരിയെ പെരുമാളാക്കി വാഴിക്കു കയാണ്‌ അതിനുള്ള ഉപായമെന്ന്‌ അവര്‍ കരുതി. എന്നാല്‍ തിരുനാവായയും 40 പന്നിയൂര്‍ ചോകിരം ഗ്രാമങ്ങളും വള്ളുവനാട്ടിലാകയാല്‍ സ്വാഭാവികമായും മാമാ ങ്കാധ്യക്ഷന്‍ വള്ളുവക്കോനാതിരിതന്നെയായിരുന്നു. വാണിജ്യം വിപുലീകരിക്കാന്‍ മാമാങ്കാധ്യക്ഷനായി സാമൂതിരിയെ മാറ്റേണ്ടത്‌ അവരുടെ ആവശ്യമായി. അതു കൊണ്ടാണ്‌ മാമാങ്കാധ്യക്ഷസ്ഥാനം വളളുവക്കോനാതിരിയില്‍ നിന്നും കൈവശ പ്പെടുത്താന്‍ അവര്‍ സാമൂതിരിയെ സഹായിച്ചത്‌ എന്നും കെ. ശിവശങ്കരന്‍ നായര്‍ കുട്ടിച്ചേര്‍ക്കുന്നു (1998: 238). 1.6.6. ആറങ്ങോട്ുസ്വരൂപം ആറ്റിനക്കരെയുള്ള നാട്‌ എന്ന അര്‍ത്ഥത്തില്‍ ആറങ്ങോട്ടു സ്വരൂപമെന്നും വളളുവനാടിനെ പറയുന്നു. മാമാങ്കം നടന്നുപോന്ന തിരുനാവായ, കേരള്രബാഹ്മ ണരെ പ്രതിനിധീകരിച്ച പന്നിയൂര്‍ ചോകിരം ഗ്രാമങ്ങള്‍ എന്നിവ വള്ളുവനാട്ടിലാ യിരുന്നു. വള്ളുവപ്പിള്ളി (അങ്ങാടിപ്പുറം)യായിരുന്നു ആദ്യകാല തലസ്ഥാനം. സാമൂതിരിയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാകാം അത്‌ പിന്നീട്‌ തിരുമാന്ധാം കുന്നിലേക്ക്‌ മാറ്റിയത്‌. തിരുമാന്ധാംകുന്ന്‌ ദേവിയാണ്‌ വള്ളുവക്കോനാതിരിമാ രുടെ കുലദൈവം. കൊറ്റവൈയുടെ പ്രതിരൂപമായ തിരുമാന്ധാംകുന്ന്‌ ദേവി വള്ളുവന്മാര്‍ക്കുണ്ടായിരുന്ന ചേരബന്ധത്തെയാണ്‌ സപൂചിപ്പിക്കുന്നത്‌. ഇങ്ങനെ വ്യത്യസ്തമായ നിരവധി അഭിപ്രായങ്ങള്‍ വള്ളുവനാട്‌ എന്ന ദേശമായും അവി ടത്തെ രാജഭരണവുമായുമൊക്കെ നിലനില്‍ക്കുന്നുണ്ട. ഇവയില്‍ ചില വാദങ്ങള്‍ യുക്തി ഭദ്രമാണ്‌. എന്നാല്‍ ചില വാദങ്ങളില്‍ യുക്തിക്ക്‌ നിരക്കാത്ത കാര്യങ്ങളും കാണാം. ഇത്തരത്തില്‍ വള്ളുവനാടിന്റെ രാജചരിത്രത്തെക്കുറിച്ചുള്ള വൃത്യസ്ത അഭിപ്രായങ്ങളാണ്‌ ഇവിടെ (പ്രതിപാദിച്ചത്‌, ” സംഘകാലത്തെ യുദ്ധദേവതയായിരുന്നു കൊറ്റവൈ. 41 1.7. കീഴാള-കാര്‍ഷിക-ഉത്സവ ദേശങ്ങള്‍ വള്ളുവനാടിന്‌ വ്യക്തമായ കാര്‍ഷിക-കീഴാള ബന്ധമുണ്ട്‌. ഇതിനെയെല്ലാം അപ്രസക്തമാക്കികൊണ്ടാണ്‌ മേലാള ന്യുനപക്ഷം ദേശത്തിന്റെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുന്നത്‌. വയലുകളും വയല്‍പ്പാട്ടുകളുമുള്ള നാടാണ്‌ വള്ളുവനാട്‌. കീഴാള -കര്‍ഷക തൊഴിലാളികളുടെ മണ്ണാണത്‌. എന്നാല്‍ പതിവുപോലെ മുഖ്യധാരയില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. വള്ളുവനാടിന്റെ കീഴാള-കാര്‍ഷിക ബന്ധ ങ്ങള്‍ ഗരവമായ പഠനം അര്‍ഹിക്കുന്നതാണ്‌. അതുപോലെ കാര്‍ഷിക സംസ്കൃ തിയുമായി ബന്ധപ്പെട്ട നിരവധി ഉത്സവങ്ങളും വള്ളുവനാട്ടിലുണ്ട്‌. ഇവയെ മാറ്റി നിര്‍ത്തിക്കൊണ്ടുളള വള്ളുവനാടിന്റെ ദേശപഠനം പൂര്‍ണ്ണമാവില്ല. 1.7.1. കുടിയേറ്റം - കാര്‍ഷികബന്ധങ്ങള്‍ തെക്കുനിന്ന്‌ മലബാറിലേക്കുള്ള കുടിയേറ്റത്തിന്‌ കാര്‍ഷികവ്യത്തിയുമാ യുള്ള ദ്ൃയഡബന്ധം ശ്രദ്ധിക്കേണ്ടതുണ്ട്‌. നാഞ്ചിനാട കേരളത്തിലെ മുഖ്യനെല്ലറയാ ണ്‌. അവിടെയാണ്‌ വെള്ളാളര്‍, വള്ളുവര്‍ വിഭാഗം വ്യാപിച്ചത്‌. കൃഷിവിദഗ്ദ്ധരായി രുന്നു ഇക്കൂട്ട്‌. അതുതന്നെയാവും ഭാരതപ്പുഴയുടെ തെക്കേക്കരയിലും വടക്കേക്ക രയിലുമുള്ള സമൃദ്ധമായ പാടശേഖരങ്ങളിലേക്ക്‌ ആയ്‌-വെള്ളാള വിഭാഗങ്ങളെ നയിച്ചത്‌. ഒന്‍പത്‌, പത്ത്‌ നുറ്റാണ്ടുകാലത്തെ ്രാഹ്മണേതര ഗ്രാമങ്ങളുടെ ലഘു സൂചനകളില്‍ വെള്ളാളര്‍ വിഭാഗത്തെ പരാമര്‍ശിക്കുന്നുണ്ട്‌. ക്രി. 849ലെ തരിസാ പള്ളി രേഖയില്‍ അടിസ്ഥാന മാത്രയുടെ പുറമെ വെള്ളാളര്‍ എന്നൊരു വിഭാ ഗത്തെ കാണാം. സമകാലിക ദക്ഷിണേന്ത്യന്‍ പശ്ചാത്തലത്തില്‍ വെള്ളാളര്‍ കൃഷി ക്കാരാണ്‌. അവരില്‍ ഭൂുവുടമകളുമുണ്ട്‌. കൃഷിപ്പണിക്കാരുമുണ്ട. അതേ രീതി “ കേരളചക്രവര്‍ത്തിയായിരുന്ന സ്ഥാണു രവിവര്‍മ്മയുടെ അഞ്ചാം ഭരണവര്‍ഷമായ ക്രി.വ. 49 ലേതാണ്‌ ഈ ശാസനം. വേണാട്ടുരാജാവായിരുന്ന അയ്യനടികള്‍ മാര്‍ സബീര്‍ ഇശോയ്ക്ക്‌ കൊല്ലത്ത്‌ പള്ളി പണിയാന്‍ ഭൂമിയും മറ്റു ചില അധികാരാവകാ ശങ്ങളും നല്‍കുന്ന രേഖയാണിത്‌. കോട്ടയത്ത്‌ വലിയപളളിയിലിരിക്കുന്ന ഈ പട്ടയ ത്തിന്‌ കോട്ടയം ചെപ്പേട്‌ എന്നും പറയുന്നു. 42 യില്‍ത്തന്നെയാവണം ദേശകാല ഭേദങ്ങളോടെ കേരളത്തിലും വെള്ളാള വിഭാഗം നിലവിലിരുന്നത്‌. തരിസാപ്പള്ളിയിലെ വെള്ളാളര്‍ ഭുവുടമകളല്ല. അവര്‍ അവി ടത്തെ ആളടിയാരടക്കമുള്ള ഭൂമിക്ക്‌ കാരാളരാണെന്ന്‌ നേരിട്ടു വിശദീകരിച്ചിട്ടുണ്ട്‌ (രാഘവ വാര്യര്‍, രാജന്‍ ഗുരുക്കള്‍ 1992: 114-115). ഇവരുടെ നിരീക്ഷണത്തിലും തെളിയുന്ന കാര്യം വെള്ളാളര്‍ കൃഷിക്കാരായിരുന്നു എന്നു തന്നെയാണ്‌. കൃഷി യുമായും കാര്‍ഷിക ജീവിതവുമായും ദ്ൃ്ധബന്ധമുള്ള ജനവിഭാഗമായിരുന്നു ഇവര്‍ എന്ന്‌ ഇതില്‍ നിന്നും വ്യക്തമാണ്‌. മാത്രമല്ല ഇന്ന്‌ വള്ളുവനാടിന്റെ ഒരു ്രധാനഭാഗമായി കാണുന്ന നദിയാണ്‌ ഭാരതപ്പുഴ. കുടിയേറ്റവുമായി ബന്ധപ്പെട്ട വേറെയും ചില നിരീക്ഷണങ്ങളുണ്ട്‌. കന്യാകുമാരി ജില്ലയുടെ തെക്കേയറ്റം ഉള്‍പ്പെട്ട തോവാള, അഗസ്തീശ്വരം എന്നീ താലുക്കുകളെയാണ്‌ നാഞ്ചിനാട്‌ എന്നു പറയുന്നത്‌. സംഘകാലത്ത്‌ നാഞ്ചില്‍ വള്ളുവന്റെ ഭരണത്തിലിരുന്നതുകൊണ്ടാണ്‌ ആ പേര്‍ ലഭിച്ചത്‌. ആയ്‌ വേളുകളുടെ നാടായ വള്ളുവനാട്ടിലുടെ (കല്‍ക്കുളം താലുക്ക്‌) ഒഴുകിയ നദി യാണ്‌ പറളിയാര്‍. ആയ്വേളുകളും നാഞ്ചില്‍ വളളുവന്‍മാരും പാണ്ഡ്യന്‍മാരുടെ സാമന്തന്മാരായിരുന്നതുകൊണ്ട്‌ ഇരുകുട്ടരും ശ്രതുക്കളില്ലാതെ കഴിഞ്ഞു. ചോള്രപ താപ കാലത്ത്‌ കാവേരി തടത്തില്‍ നിന്ന്‌ കര്‍ഷകരായ വെള്ളാളന്‍മാര്‍-ചോളന്മാര്‍ വെള്ളാളന്‍മാരായിരുന്ന ല്ലോ-ധാരാളമായി നാഞ്ചിനാട്ടില്‍ കുടിയേറി. അവരുടെ കുട്ടായ്മ ്രമേണ നാഞ്ചില്‍ വള്ളുവന്മാരില്‍നിന്നും സ്വതന്ത്രമായി. നെല്‍കൃഷി ഒട്ടും പുരോഗമിച്ചിട്ടില്ലായിരുന്ന ആയ്നാട്ടില്‍ നാഞ്ചിനാട്ടിലെ അധികനെല്ല്‌ ഒഴിച്ചു കുടാനാകാത്തതായിരുന്നു. ആയ്വേളുകളുടെ കുട്ടായ്മയായിരുന്ന വേണാട്‌ നാഞ്ചിനാട്ടില്‍കോയ്മ പുലര്‍ത്തുകയും തന്മൂലം വേണാടര്‍ എപ്പോഴും പാണ്ഡ്യ രോട്‌ വിധേയത്തമുള്ളവരായിരിക്കുകയും ചെയ്തു. ആയ്‌ -വെള്ളാള വിഭാഗങ്ങളുടെ ഈ കുടിയേറ്റം വൃക്തമാക്കുന്ന ഒരു കാര്യം അവരുടെ പ്രധാന തൊഴില്‍ കൃഷിയായിരുന്നു എന്നതാണ്‌. ഇന്നും വള്ളു 43 AIMISA പ്രദേശങ്ങളില്‍ വയലുകള്‍ ധാരാളമുണ്ട്‌. കേരളത്തില്‍ ഇന്ന്‌ നെല്‍കൃഷി ധാരാളമായി നടക്കുന്ന ്രദേശങ്ങളില്‍ ചിലത്‌ വള്ളുവനാട്ടിലാണുള്ളത്‌. 1.7.2. ക്കീഴാളചരിത്രം ഏതുനാടിനുമെന്നപോലെ വള്ളുവനാടിനും സമാന്തരമായൊരു കീഴാളചരി ശ്രമുണ്ടെന്ന്‌ കാണാം. ഇന്നത്തെ പെരിന്തല്‍മണ്ണ, ഒറ്റപ്പാലം താലൂക്കുകളും പൊന്നാനി, തിരുര്‍, ഏറനാട്‌ താലൂക്കുകളുടെ ഏതാനും ഭാഗങ്ങളും ചേര്‍ന്ന ഭൂവി ഭാഗമായിരുന്നു വള്ളുവനാട്‌. ദക്ഷിണകേരളത്തില്‍ വള്ളുവനാട്‌ എന്ന പ്രദേശമു ണ്ടായിരുന്നു. എന്നാല്‍ ഏ. ഡി. പത്താം ശതകത്തോടുകൂടി ഈ വള്ളുവനാട്‌ ഇല്ലാതാകുകയും മലബാറില്‍ മറ്റൊരു വള്ളുവനാട രൂപം കൊള്ളുകയും ചെയ്തു. “ദക്ഷിണകേരളത്തിലെ വള്ളുവനാട്‌ ഏ.ഡി.പത്താംശതകത്തോടുകുടി ചരിത്ര ത്തിന്റെ താളുകളില്‍ നിന്ന്‌ മറഞ്ഞു പോകുന്നുണ്ട്‌. അക്കാലത്ത്‌ അതേപേരില്‍ മല ബാറില്‍ മറ്റൊരു വള്ളുവനാട പ്രശസ്തിയിലേക്കുയര്‍ന്നുകൊണ്ടിരുന്നു” (ടി.എ ച്ച്‌.പി. ചെന്താരശ്ശേരി 1970: 94). “ചേരസാശ്രാജ്യത്തിലെ ഒരു സാമന്തരാജ്യമായിരുന്നു ദക്ഷിണകേരളത്തിലെ വള്ളുവനാട്‌. വള്ളുവനാടിന്റെ തലസ്ഥാനം വളളുവപ്പിള്ളിയായിരുന്നു. ചോളന്മാര്‍ ഏ. ഡി. 1090 -ല്‍ ചേരരാജ്യം ആക്രമിച്ചപ്പോള്‍ വള്ളുവനാടും ആക്രമണവിധേയമാ വുകയും അവിടത്തെ ആദിമ ദ്രാവിഡരുടെ വാഴ്ച അവസാനിക്കുകയും ചെയ്തു. വള്ളുവനാട്ടിലെ ചെറുമര്‍, കുറുമ്പര്‍ മുതലായവരെ ചില ആക്രമണകാരികള്‍ പരാ ജയപ്പെടുത്തി ഓടിച്ചിട്ട നാടുകൈവശപ്പെടുത്തിയെന്ന്‌ മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ അഭിപ്രായപ്പെടുന്നുണ്ട്‌. ആദ്യകാലത്തെ ബ്രാഹ്മണരിലും കലര്‍പ്പുകളു ണ്ടായിരുന്നു” (ഡാര്‍വിന്‍ 2010:14). കേരളത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തിന്റെ ഗ്രചാരണത്തിനു നായകത്വം വഹിച്ചി രുന്ന മാമുലനാര്‍ താഴ്ന്നവര്‍ഗ്ഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന ആളായിരിക്കാം. ചാതുര്‍വര്‍ണ്ണൃയത്തിന്റെ ്രചാരകരായി മാറുന്നത്‌ പലപ്പോഴും പല്ലവരാജാക്കന്‍മാ 44 രെപ്പോലെ താഴ്ന്നവര്‍ഗ്ഗത്തില്‍ നിന്നും ക്ലാസ്സ്‌ കയറ്റം കിട്ടിയവരാണ്‌. ബ്രാഹ്മണര്‍ എന്നുപറഞ്ഞാല്‍ വിദ്യാസമ്പന്നര്‍ എന്ന അര്‍ത്ഥമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ കവികളെയെല്ലാം സ്രാഹ്മണരാക്കുവാന്‍ മറയോര്‍ തയ്യാറാവുകയും ചെയ്തിരുന്നു. പല കവികളും അത്‌ സ്വീകരിക്കുകയും ചെയ്തിരിക്കാം. ബ്രാഹ്മണരിലെ ഈ കലര്‍പ്പിനെ ആധാരമാക്കിയായിരിക്കാം ്രാഹ്മണബന്ധു എന്നും മറ്റും പറയുന്നത്‌. “ബ്വാഹ്മണരിലെ കലര്‍പ്പിന്റെ കഥയിലെ മുക്കുവരെ അവരുടെ പൂണൂലിന്റെ നുല്‍മുറിച്ച്‌ കഴുത്തിലിട്ട ര്രാഹ്മണരാക്കിയതിനേക്കള്‍ വലിയ വൃത്യാസമില്ലാത്ത താണ്‌ തെക്കന്‍ തിരുവിതാംകൂറിലെ ഏറെ പ്രസിദ്ധമായ വളളുവന്മാരുടെ കഥ. ആദ്യം ഇവരെ ബ്രാഹ്മണരാക്കുകയും പിന്നീട്‌ ക്ഷത്രിയരാക്കുകയുമാണ്‌ ചെയ്ത ത്‌. പറയവര്‍ഗ്ഗത്തില്‍പെട്ട വള്ളുവന്‍മാരുടെ സ്ഥിതി നാഞ്ചില്‍ വള്ളുവന്റെയും തിരുവള്ളുവരുടെയും ചരിത്രത്തില്‍ നിന്ന്‌ മനസ്സിലാക്കാം” (ഡാര്‍വിന്‍ 2010: 14). ക്രിസ്തുവിന്‌ പിമ്പ്‌ 500 നടുത്ത്‌ നാഞ്ചിനാടിന്റെ വടക്കുഭാഗം വാണിരുന്ന വള്ളുവരാജാവിനെ വ്രകീര്‍ത്തിച്ചു ഈവ്ൃവയാരും മറ്റും പാടിയ പാട്ടുകള്‍ പുറനാനുറി ലുണ്ട്‌. ഇരണിയല്‍, കല്‍ക്കുളം ഗ്രദേശങ്ങള്‍ക്ക്‌ വള്ളുവനാടെന്ന്‌ പേര്‍ വരാന്‍ കാരണം ഇവിടം വള്ളുവരാജാക്കന്‍മാര്‍ ഭരിച്ചിരുന്നതുകൊണ്ടാണ്‌. അതുപോലെ ഇളങ്കോ അടികള്‍ക്കും കമ്പര്‍ക്കുമൊപ്പം ഇരിക്കാനവകാശമുള്ള സംഘസാഹിത്യ ത്തിലെ മറ്റൊരു കവി വള്ളുവര്‍ മാത്രമാണ്‌. നാഞ്ചില്‍ വള്ളുവന്‍മാരുടെ പിന്‍ഗാമി കളായ വള്ളുവനാട്ടാഴ്വാന്‍മാരെപ്പറ്റി പാര്‍ത്ഥിവപുരം ക്ഷേത്രത്തില്‍ തന്നെയുള്ള ഒരു ശാസനത്തിലും (T A S I പുറം 55) കരിപ്പുകോട്ടയിലെ കൈലാസനാഥ ക്ഷേത്രത്തിലെ ഒരു രേഖയിലും (T AS V1 പുറം 182) പറയുന്നുണ്ട്‌. രണ്ടാമത്തേത്‌ 1162 ല്‍ സ്ഥാപിച്ചതാണ്‌. വള്ളുവനാട്ടാഴ്വാന്മാരെ അക്കാലത്ത്‌ കാരിത്തുറ കുടും ബക്കാരായിട്ടാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. വള്ളുവനാടിന്‌ ഗംഗൈകൊണ്ടചോഴ വള്ളുവനാട്‌ എന്നും പേരുണ്ടായിരുന്നു. കാരിത്തുറ കുടുംബക്കാര്‍ ഒരു കാലത്ത്‌ രാജപദവിയില്‍ ഇരുന്നതായി മനസ്സിലാക്കണം. കൊളച്ചലിലും പുതുഗ്രാമത്തിന 45 ടുത്ത്‌ കരിപ്പുകോട്ടയിലും (നാഗര്‍കോവിലില്‍ നിന്നു മുന്നുമൈല്‍ അകലെ) പണ്ട്‌ ഇവര്‍ക്ക്‌ കോവിലകങ്ങള്‍ ഉണ്ടായിരുന്നുവെന്നും ജെ. ഡാര്‍വിന്‍ നിരീക്ഷിക്കുന്നു (2010: 15). വള്ളുവനാടിന്റെ ഈയൊരു കീഴാളബന്ധത്തിന്‌ ചരിത്രമെഴുത്തുകളി ലൊന്നും വേണ്ടത്ര പ്രാധാന്യം ലഭിച്ചു കാണുന്നില്ല. ചരിത്ര നിര്‍മ്മിതിയിലെ ഇത്തരം തമസ്ക്കരണങ്ങള്‍ ഒരുപാട അറിവുകളെയും സംസ്കാരത്തിന്റെ രൂപപ്പെ ടലിനെയുമെല്ലാം ദോഷകരമായി ബാധിക്കുമെന്നതിന്‌ തെളിവാണ്‌ ചരിത്രരപാ ധാന്യം ലഭിക്കാതെപോയ വള്ളുവനാടിന്റെ ഈ കീഴാളബന്ധം. ഇത്തരം ചരിത്രാം ശങ്ങള്‍കൂടി അടയാളപ്പെടുത്തിയാലേ നീതീകരിക്കപ്പെടാവുന്ന ചരിത്രമെഴുത്തു കള്‍ ഉണ്ടാകൂ. വള്ളുവനാടിന്റെ കീഴാളസ്വത്വം വേണ്ടത്ര പഠിക്കപ്പെട്ടിട്ടില്ല. കീഴാളര്‍ക്ക്‌ പ്രാധാന്യമുണ്ടായിരുന്ന, അവര്‍ക്ക്‌ അധികാരവും അവകാശവുമുണ്ടായിരുന്ന ഒരു ദേശമായിരുന്നു വള്ളുവനാട്‌. എന്നാല്‍ ഒരു കാലത്ത്‌ അവരുടേതായിരുന്ന രാജ്യ വും അവര്‍ക്ക്‌ നഷടപ്പെടുകയാണുണ്ടായത്‌. അടിച്ചമര്‍ത്തപ്പെട്ടവരുടെ ദേശസ്മൃതി കള്‍ വള്ളുവനാടിന്റെ മണ്ണില്‍ ഇന്നുമുണ്ട്‌. 1.7.3, വള്ളുവനാടിന്റെ ജീവലോകം വള്ളുവനാടിന്റെ വേറെയൊരു ചിത്രമാണ്‌ വള്ളുവനാട്ടിലെ നാടന്‍പാട്ടുകളി ലൂടെ തെളിയുന്നത്‌. നാടോടി വാങ്മയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ്‌ നാടന്‍പാട്ടുകള്‍. ഒരു നാടിന്റെ കാര്‍ഷിക സംസ്കാരവും വിശ്വാസവും അനുഷ്ഠാ നവും ജീവിതവുമെല്ലാം ഇവയില്‍ ്രതിഫലിക്കുന്നു. ജനതയുടെ ഹൃദയത്തുടിപ്പുകള്‍ എന്നുവിശേഷിപ്പിക്കാവുന്ന നാടന്‍പാട്ടുക ളില്‍ ഗ്രാമീണജീവിതത്തിന്റെ തെളിമയാര്‍ന്ന ദൃശ്യങ്ങള്‍ കാണാം. വൈയക്തിക വികാരങ്ങളേക്കാള്‍ സംഘഗതങ്ങളായ വികാരങ്ങള്‍ക്കാണിവിടെ പ്രാധാന്യമെന്ന്‌ 46 വളൂളുവനാട്ടിലെ നാടന്‍പാട്ടുകള്‍ എന്ന കൃതിയുടെ അവതാരികയില്‍ ഡോ. എ. കെ. നമ്പ്യാര്‍ പറയുന്നു (2003: 9). ചവിട്ടുകളിപ്പാട്ടുകള്‍, ചോഴികളിപ്പാട്ടുകള്‍, പാണപ്പാട്ടുകള്‍, പറയരുടെ പാട്ടുകള്‍, ഐവര്‍കളിപ്പാട്ടുകള്‍, പരിചമുട്ടുകളിപ്പാട്ടുകള്‍, നന്തുണിപ്പാട്ടുകള്‍ എന്നിവയെല്ലാമാണ്‌ വള്ളുവനാട്ടിലെ പ്രധാനപാട്ടുകള്‍. ഇവയിലുടെ തെളിയുന്നത്‌ മുഖ്യധാരാചരിത്രമെഴുത്തിന്റെ പരിധികളില്‍ അടയാളപ്പെടുത്താതെപോയ ജീവിത ത്തിന്റെ നേരുകളാണ്‌. ചരിത്രത്തില്‍ ഇടം ലഭിക്കാതെപോയ കീഴാളവര്‍ഗ്ഗത്തിന്റെ ജീവിതമാണ്‌ നാടന്‍പാട്ടുകളിലൂടെ തെളിയുന്നത്‌. നാടോടി സാഹിത്യം ഉപയോ ഗിച്ച്‌ ഒരു ദേശത്തിന്റെ ചരിത്രം അന്വേഷിക്കുന്നത്‌ പൂര്‍ണ്ണമായും ശരിയല്ല. എങ്കിലും ഈ പാട്ടുകളിലൂടെ പിറവിയെടുത്ത നാടിനെക്കുറിച്ചും അവിടത്തെ സാമൂഹിക ജീവിതത്തെക്കുറിച്ചുമെല്ലാം അറിയാനും ചരിശ്രനിര്‍മ്മിതിയെ നീതീക രിക്കാനും നമുക്ക്‌ കഴിയണം. പഴയ ബ്രീട്ടീഷ്‌ മലബാറിന്റെ കീഴിലുള്ള ഒറ്റപ്പാലം, പൊന്നാനി, പെരി ന്തല്‍മണ്ണ താലൂക്കുകളില്‍ പ്രചാരത്തിലിരുന്നവയാണ്‌ ചവിട്ടുകളി, ചോഴികളിപാട്ടു കള്‍. ചവിട്ടുകളിപാട്ടുകളുടെയും ചോഴികളി പാട്ടുകളുടെയും പശ്ചാത്തലം ഭൂമിത ന്നെയാണ്‌. വള്ളുവനാട്ടിലെ ഭദകാളീക്ഷേത്രങ്ങളിലെ കാളവരവ്‌ സമയത്താണ്‌ കാളക ളിപ്പാട്ടുകള്‍ പാടുന്നത്‌. കന്നുകാലികളെ ആരാധനയുടെ ഭാഗമായി കാണുകയാ ണിവിടെ. അധ്വാനവും ആരാധനയും ദൈവികമായൊരിടത്തില്‍ കൂടിച്ചേരുന്ന വളളുവനാടന്‍ചിത്രമാണ്‌ ഇവിടെ കാണുന്നത്‌. “നിങ്ങളോളം ആള്‍സംഘം ഞങ്ങളുണ്ടെങ്കില്‍ കൊച്ചിരാജാവിന്റെ തല കപ്പലോടിക്ക്യേ” (2003: 58) 47 എന്നൊരുപാട്ടിലുണ്ട്‌. അധികാരവ്യവസ്ഥയിലുള്ള അസംതൃപ്തിയും അധി കാരത്തെ വെല്ലുവിളിക്കാനുള്ള തന്റേടവുമാണിവിടെ കാണുന്നത്‌. അധികാര ത്തിന്റെ മേലാള കീഴാള ആധിപത്യം, അതിലെ പ്രശ്നങ്ങള്‍ ഇവയൊന്നും ചരിത്ര മെഴുത്തിന്റെ മുഖ്യധാരക്കുള്ളില്‍ വരുന്നില്ല. വള്ളുവനാട്ടിലെ കീഴാള വിഭാഗമാണ്‌ ചവിട്ടുകളി അവതരിപ്പിക്കാറുള്ളത്‌. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചും വേറെ യായും ഇത്‌ കളിക്കുന്നു. ഈ നാടോടി കലാരുപത്തിലുടെ തെളിയുന്നത്‌ ഒരു ജന തയുടെ അധ്വാനത്തിന്റെ കരുത്താണ്‌. മണ്ണില്‍ അധ്വാനിച്ച്‌ ജീവിക്കുന്നു ആണ്‍- പെണ്‍ വൃത്യാസമില്ലാതെ തൊഴില്‍ രംഗത്തും വിനോദങ്ങളിലും സാമൂഹ്യബോധ ത്തോടെ ജീവിച്ച ഒരു ജനതയുടെ ജീവിതം ഇത്തരം പാട്ടുകളിലൂടെ തെളിയുന്നു. ചോഴികളിയില്‍ സ്ഥലവര്‍ണ്ണന ഒരു പ്രധാന ഇനമാണ്‌. ദേശത്തെ തമ്പു രാന്റെ ചോദ്യത്തിനു ചോഴികള്‍ മറുപടിപറയുന്ന സമയത്ത്‌ തങ്ങള്‍ പിന്നിട്ടു പോന്ന പറമ്പുകളും പാടങ്ങളും വര്‍ണ്ണിക്കുന്നു. മകരക്കൊയ്ത്ത്‌ കഴിഞ്ഞ പാടങ്ങ ളിലുടെയാണ്‌ ചോഴികളുടെ യാത്ര. കുട്ടാടന്‍ പാടവും പാമ്പൂരിപ്പാടവും ആരിയന്‍ പാടവുമെല്ലാം പാട്ടില്‍ ഗ്രമേയമാകുന്നു. വള്ളുവനാടിന്റെ കീഴാളചരിത്രവുമായി ബന്ധപ്പെടുത്തുമ്പോള്‍ ഈ പാടശേഖരവര്‍ണ്ണനയ്ക്ക്‌ ഏറെ പ്രസക്തിയുണ്ട്‌. “്രാചീന മലയാള ചമ്പുകൃതികളില്‍ വള്ളുവനാടന്‍ പ്രദേശത്തെ പുഞ്ചനിലങ്ങളെ പറ്റി പ്രസ്താവം കാണാം” (രാഘവവാര്യര്‍, രാജന്‍ ഗുരുക്കള്‍ 1992: 200). വള്ളുവനാടന്‍ ഗപദേശങ്ങളിലെ കീഴാളവര്‍ഗ്ഗക്കാരുടെ വാമൊഴിയാണ്‌ ചവി ടുകളിപാട്ടുകളിലും ചോഴികളിപാട്ടുകളിലും ഉപയോഗിച്ചിരിക്കുന്നത്‌. ഇങ്ങനെ ചരിത്രത്തില്‍ ഇടം നേടാതെ പോയ ഇത്തരം ജീവിതങ്ങളിലൂടെ വള്ളുവനാടിന്റെ വേറിട്ടൊരു ചിത്രം വരയ്ക്കാന്‍ കഴിയും. ഇത്തരം പഠനങ്ങളിലുടെ ഒരു ജനകീയ ദേശത്തെ നമുക്ക്‌ കണ്ടെടുക്കാന്‍ സാധിക്കും. ഗോത്രസമുഹജിീവിതവുമായി ബന്ധപ്പെട്ടാണ്‌ ഈ ജനകീയദേശത്തെ കാണേണ്ടത്‌. ഭരണവുമായി ബന്ധപ്പെടു അവബോധത്തോടെ അതിനനുസരിച്ച്‌ ജീവിക്കുമ്പോഴും അതില്‍ നിന്നും വൃത 48 സ്തമായി അവരുടെ ജാതി, മതം, ആചാരം, അനുഷ്ഠാനം, ജീവിതാനുഭവങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു ബോധരുപീകരണവും അവരില്‍ സംഭവിക്കുന്നു ണ്ട്‌. ഈ പാട്ടുകള്‍ക്കെല്ലാം ജാതി-മതബന്ധമുണ്ട്‌. അതുകൊണ്ടു തന്നെ ഇവയില്‍ അധികവും അനുഷ്ഠാനപരമാണ്‌. അനുഷ്ഠാനപരമായവ ദൈവികമാണ്‌. ഇവയു ടെയെല്ലാം ആരാധനയും ഒപ്പം വിനോദപരമായ കൂട്ടായ്മയും രുപീകരിച്ചുകൊണ്ട്‌ സംഘബലത്തോടെ കഴിയുന്ന ഇടമാണ്‌ ഇത്‌. ഗോത്രസ്മൃതികളുടെ ഉര്‍ ജ്ജ ത്തോടെ നല്ലൊരു നാളെയെ ഇവര്‍ സ്വപ്നം കാണുന്നുണ്ട്‌. ആ സ്വപ്നം അവരുടെ ദേശവും അവിടുത്തെ തൊഴിലും ആരാധനയും ജീവിതവുമൊക്കെയായി ബന്ധ പ്പെട്ടതാണ്‌. 1.7.4, ദേശപ്പെരുമയുടെ പൂരക്കാഴ്ച്ചകള്‍ വള്ളുവനാടിന്റെ നാടോടി സംസ്കാരത്തിന്റെ ഇടങ്ങളിലാണ്‌ കേരളത്തില്‍ ഏറ്റവുമധികം വേല, പൂരങ്ങള്‍ നടക്കുന്ന നാട്ടുകാവുകളുള്ളത്‌. കാര്‍ഷിക സംസ്‌ കൃതിയുമായി ഈ പുൂരങ്ങള്‍ക്കുള്ള ബന്ധം ശ്രദ്ധേയമാണ്‌. ജാതി-മത-വര്‍ഗ വ്യ ത്യാസമില്ലാതെ ഓരോരുത്തര്‍ക്കും തനിക്കൊത്തവണ്ണം പങ്കുചേരുവാന്‍ ഈ ഉത്സ വങ്ങളില്‍ ഇടമുണ്ട്‌. വള്ളുവനാട രാജവംശത്തിന്റെ പരദേവതാക്ഷേത്രമാണ്‌ തിരുമാന്ധാംകുന്ന്‌ ക്ഷേത്രം. പതിനൊന്നു ദിവസങ്ങളിലായി ഇവിടെ നടക്കുന്ന പൂരം ഏറെ ശ്രദ്ധേയ മാണ്‌. വള്ളുവനാടന്‍ താളസംസ്കൃതി കൊട്ടിയിറങ്ങുന്ന മറ്റൊരു പൂരമാണ്‌ മല മല്‍ക്കാവ്‌ പുരം. ആനച്ചന്തം നിറയുന്ന പുരങ്ങളിലൊന്നാണ്‌ എളവാതില്‍ക്കല്‍ പുരം. ഇരുപത്‌ ആനകള്‍ നിരന്ന എളവാതില്‍ക്കല്‍പുരവും അറുപത്‌ ആനകള്‍ നിരന്ന ആമക്കാവിലെ പൂരവുമെല്ലാം വള്ളുവനാടിന്റെ പൂരപ്പെരുമ വിളിച്ചോതുന്ന വയാണ്‌. വള്ളുവനാടിന്റെ പ്രതാപം വിളിച്ചോതുന്ന മറ്റൊരു പൂരമാണ്‌ ചിനക്ക ത്തൂര്‍ പുരം. പൊയ്ക്കുതിരകളും താളമേളങ്ങളും നിറയുന്ന പൂരമാണ്‌ ചിനക്ക ത്തൂര്‍ പൂരം. കുണ്ടറക്കാവ്‌, ആമക്കാവ്‌, കറുകപൂത്തുൂര്‍, ചിറയ്ക്കലമ്പലം, പുതുക്കു 49 ളങ്ങരക്കാവ്‌, ചിറവരമ്പത്ത്‌ കാവ്‌, മുല്ലയാംപറമ്പത്തുകാവ്‌, വട്ടോളിക്കാവ്‌, തുടങ്ങി വിശാലമായ പുരപ്പെരുമയാണ്‌ വള്ളുവനാടിന്‌ അവകാശപ്പെടാനുള്ളത്‌. വള്ളുവനാടന്‍ വേലകളുടെ ജനകീയ മുഖം അടിയാള കര്‍ഷക ജനസം സ്കൃതിയുടേതാണ്‌. കല്ലടത്തൂരിലെ താമിവെളിച്ചപ്പാടിന്റെ മണ്ടകത്തിലാണ്‌ മല വാഴിയാട്ടം' നടക്കുന്നത്‌. അടിയാള ജനതയുടെ കറുത്ത സനന്ദര്യവും കരുത്തും വിളിച്ചോതുന്നതാണ്‌ ഈ വേലക്കാഴ്ചകള്‍. വള്ളുവനാട്ടിലെ ഒട്ടുമിക്ക കാവുകളും വിശാലമായ വയലുകളുടെ വക്കിലാ ണ്‌. മകരക്കൊയ്ത്തുകഴിഞ്ഞാല്‍ അടുത്ത വിളവിറക്കുന്ന കാലംവരെ കാര്‍ഷികോ ത്സവം തന്നെയാണ്‌. വള്ളുവനാടന്‍ പൂരങ്ങളില്‍ മഹാക്ഷേത്രങ്ങളേക്കാള്‍ നാട്ടുകാ വുകള്‍ക്ക്‌ പ്രാധാന്യം വന്നതും അതുകൊണ്ടാണ്‌. കാര്‍ഷിക ജീവിതത്തിന്റെ ശേഷിപ്പുകളാണ്‌ മിക്കപുരങ്ങള്‍ക്കും വേഷക്കു ട്ടൊരുക്കുന്നത്‌. ശരീരം മുഴുവന്‍ വൈക്കോല്‍ പൊതിഞ്ഞ വൈക്കോല്‍ പൂതം, മര മുഖം വെച്ച മണ്ണാപ്പുതങ്ങള്‍, കുരുത്തോലക്കിരീടം ചൂടിയ മൂക്കന്‍ ചാത്തന്‍മാര്‍, പാള, വാഴനാര്‍, കരിമ്പനയോല, കരി എന്നിവകൊണ്ട്‌ മെയ്ക്കാപ്പൊരുക്കിയ കരി ങ്കാളികള്‍, പാളമുഖം വെച്ച പറപ്പുതങ്ങള്‍ തുടങ്ങിയവ വേലയും കാര്‍ഷിക സംസ്കൃതിയും തന്മയീഭവിക്കുന്നതിന്റെ ഉദാഹണമാണ്‌. കര്‍ഷകനും കാളയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്‌ കാളവരവ്‌. മുളന്തണ്ടുകളില്‍ കെട്ടിയെഴു ന്നള്ളിച്ച കൊണ്ടുവരുന്ന കൂറ്റന്‍കാളകള്‍ വള്ളുവനാടന്‍ പൂരങ്ങളുടെ സുന്ദരമായ കാഴ്ചയാണ്‌. വള്ളുവനാട്ടില്‍ അമ്പലങ്ങളിലും കാവുകളിലും മാത്രമല്ല ഉത്സവമുള്ളത്‌. മുസ്ലീം പള്ളികളിലും ജാറങ്ങളിലും ദര്‍ഗ്ഗകളിലും നേര്‍ച്ച നടക്കാറുണ്ട്‌. ആനയെഴു ന്നള്ളിപ്പും മേളവും വാണിഭവും വരവുകളുമെല്ലാം നേര്‍ച്ചക്കുണ്ടാകും. തീര്‍ത്തും , കല്ലടിക്കോടന്‍ പുറമല പൊട്ടിപിളര്‍ന്ന്‌ അമകലയില്‍ നിന്ന്‌ പടകൂട്ടി പുറപ്പെട്ടുപോന്ന മലവാഴിയായ കരിനീലിയുടെ അപദാനങ്ങളാണ്‌ മലവാഴിയാട്ടത്തിന്റെ ഇതിവൃത്തം. 50 മതേതരമായ ആഘോഷമാണ്‌ ഇത്തരം നേര്‍ച്ചകള്‍.തൃത്താല നേര്‍ച്ചയും പട്ടാമ്പി നേര്‍ച്ചയുമെല്ലാം വളളുവനാടന്‍ നാട്ടുത്സവങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഉത്സ വങ്ങളാണ്‌. 1.8. കൊളോണിയല്‍ ആധുനികതയും ദേശസ്വത്വവും കൊളോണിയല്‍ ആധുനികതയുടെ വരവോടെ വള്ളുവനാടിന്റെ ദേശസ്വത്വ ത്തിന്‌ മാറ്റമുണ്ടാകുന്നു. നാടുവാഴി അധികാരത്തിനുമേല്‍ ബ്രിട്ടീഷ്‌ അധിനി വേശമുണ്ടായി. നാടുവാഴി അധികാരം അതോടെ നാമമാത്രമായി. വള്ളുവനാട്‌ താലുക്ക്‌ രൂപീകരണം, സ്കൂള്‍, റെയില്‍ പാത, റെയില്‍വെസ്റ്റേഷന്‍ എന്നിവയുടെ ആരംഭം ഇവയെല്ലാം വള്ളുവനാടിനെ ആധുനികതയുടെ ദേശസ്വത്വത്തിലേക്ക്‌ എത്തിച്ചു. 1.8.1. വള്ളുവനാട്‌ താലുക്ക്‌ മലപ്പുറം ഡിവിഷനില്‍ ചേര്‍ന്നിരുന്ന ഒരു താലുൂക്കായിരുന്നു വള്ളുവനാട്‌ താലുക്ക്‌. വലുപ്പത്തിന്റെ കാര്യത്തില്‍ ഏറനാട്‌ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വലിയ താലുക്ക്‌ വള്ളുവനാടായിരുന്നു. 1.8.2. മലബാര്‍ പ്രൊവിന്‍സ്‌ മലബാര്‍ പ്രൊവിന്‍സ കവ്വായിപ്പുഴ തുടങ്ങി പൊന്നാനിപ്പുഴവരെ നീണ്ടുകി ടക്കുന്നു. എങ്കിലും കരര്രദേശത്തിലും പാലക്കാടിന്റെ സമീപവും അത്‌ അധികം തെക്കോട്ട്‌ വ്യാപിച്ചിരിക്കുന്നു. മലബാര്‍ ഒരു പ്രൊവിന്‍സ ആയാലും അതിനെ വടക്കിലെ തലശ്ശേരി ജില്ലയും തെക്കിലെ കോഴിക്കോട്ട ജില്ലയും ആയി വിഭാഗിച്ചി രിക്കുന്നു. മുമ്പെ പതിനാറ്‌ താലുൂക്ക ഉണ്ടായ ചെറിയ ഈരണ്ടും മുമ്മുന്നും താലൂക്ക ഒന്നാക്കി ചേര്‍ത്തതകൊണ്ട്‌ ഇപ്പോള്‍ ഒമ്പതേയുള്ളൂ. അവ 1. ചിറക്കല്‍ 2. കോട്ടയം 3. കുറുബസ്്രനാട 4. വയനാട ഇവ തലശ്ശേരി ജില്ലയോട്‌ ചേര്‍ന്നിരിക്കുന്നു * പ്രൊവിന്‍സ എന്നതിന്‌ മലയാളത്തില്‍ പലപ്പോഴും ജില്ല എന്നു പറയുന്നു 51 5. കോഴിക്കോട 6. ഏറനാട 7. പൊന്നാനി 8. വളളുവനാട 9. പാലക്കാട ഇവയും കൊച്ചി പട്ടണവും തിരുവിതാംകൊട രാജ്യത്തിലെ തങ്കച്ചേരി, അഞ്ചുതെങ്ങും കോഴിക്കോട ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നു' (ഗുണ്ടര്‍ട്ട 1992:30). 1.8.3. വള്ളുവനാട്‌ താലൂക്ക്‌ ആരംഭം ഈ താലുക്ക്‌ കടലുണ്ടിപ്പുഴയുടെയും പൊന്നാനിപുഴയുടെയും മദ്ധെ്യെ തന്നെ. ഇപ്പോള്‍ അതില്‍ മങ്കരപ്പുഴയുടെയും പൊന്നാനിപ്പുഴയുടെയും നടുവി ലുള്ള നെടുങ്ങനാടും അടങ്ങിയിരിക്കുന്നു. “അതിന്റെ അതിരുകള്‍: വടക്ക ഏര്‍ ന്നാടും വയനാടും കിഴക്ക നീലഗിരിയും കൊയനമ്പത്തുരും തെക്ക പാലക്കാടും കൊച്ചിരാജ്യവും പടിഞ്ഞാറ പൊന്നാനി താലൂക്കും ഏറനാടും” എന്നിങ്ങനെ കേര ളോല്‍പ്പത്തിയില്‍ വള്ളുവനാട താലുക്കിനെക്കുറിച്ച്‌ ഗുണ്ടര്‍ട്ട വിവരിക്കുന്നു (1992: 40). “കടലുണ്ടിപ്പുഴയുടെയും തുതപ്പുഴയുടെയും തീരങ്ങളില്‍ ഒഴികെ തെങ്ങും കവുങ്ങും ചുരുക്കമാണ്‌. താലൂക്കിന്റെ കിഴക്കുഭാഗങ്ങളില്‍ പനകള്‍ ധാരാളമുണ്ട്‌. നഞ്ചനിലങ്ങളും ധാരാളമുണ്ട്‌. കുന്നുകളുടെ ഉയര്‍ന്ന ചരിവുകളില്‍കുടി നഞ്ച കൃഷി ധാരാളമുണ്ട്‌. പുഞ്ചയായ ഭൂമികളില്‍ മോടനും എള്ളും കൃഷിചെയ്തിരു ന്നു” (എസ്‌. രാജേന്ദു 2012: 344). ഇത്‌ വള്ളുവനാട്‌ താലുക്കിന്റെ കാര്‍ഷികാവ സ്ഥയെക്കൂടി സാക്ഷ്യപ്പെടുത്തുന്നു. 1.9. വള്ളുവനാട്‌ കേരളപ്പിറവിക്ക്‌ ശേഷം 1956 നവംബര്‍ ഒന്നിന്‌ കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ 5 ജില്ലക ളാണ്‌ ഉണ്ടായിരുന്നത്‌. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍ എന്നിവയായിരുന്നു ഈ ജില്ലകള്‍. 1957 ജനുവരി ഒന്നിന്‌ മലബാര്‍ ജില്ല വിഭജിച്ച്‌ പാലക്കാട, കോഴിക്കോട, കണ്ണൂര്‍ ജില്ലകള്‍ രൂപീകരിച്ചു. ഇതോടെ മലബാര്‍ ജില്ല ഇല്ലാതായി. 1969 ജൂണ്‍ 16-നാണ്‌ മലപ്പുറം ജില്ല നിലവില്‍ വരുന്നത്‌. ഇതിലെ 52 MOL ANH ഏറനാട്‌, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, തിരുരങ്ങാടി, പൊന്നാനി എന്നിവയാണ്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ രൂപീകരിച്ച വള്ളുവനാട്‌ താലുക്ക്‌ ഇതോടെ ഇല്ലാതായി. പെരിന്തല്‍മണ്ു, ഒറ്റപ്പാലം താലൂക്കുകളും പൊന്നാനി, തിരൂര്‍, ഏറനാട്‌ താലൂക്കുകളുടെ ചില ഭാഗങ്ങളും ചേര്‍ന്നതായിരുന്നു വള്ളുവനാട്‌. ഇന്ന്‌ വള്ളുവനാട്‌ എന്ന സ്ഥലം ഭരണപ്രവിശ്യ എന്ന നിലയില്‍ അപ്രത്യക്ഷമായിരിക്കുന്നു. എഴുത്തുകാരുടെ ഒരു ഭാവനാലോകമാണ്‌ ഇന്ന്‌ വള്ളു വനാട്‌. വള്ളുവനാടിന്റെ ചരിത്രവും പ്രതാപവും ജീവിതവുമെല്ലാം എഴുത്തുകാര്‍ തങ്ങളുടെ കൃതികളില്‍ നിര്‍മ്മിച്ചെടുക്കുകയാണ്‌. ഒരു സാങ്കല്‍പ്പിക ദേശമായി വള്ളുവനാട്‌ സാഹിതൃത്തില്‍ അടയാളപ്പെടുകയാണ്‌ ചെയ്യുന്നത്‌. 1.10. ദേശവും എഴുത്തും ഓരോ എഴുത്തുകാരും തങ്ങളുടെ രചനകളില്‍ വൈയക്തികമായ ചില മുദ്രകള്‍ പതിപ്പിക്കുന്നുണ്ടാവും. ചിലര്‍ തങ്ങള്‍ ജീവിക്കുന്ന ദേശപരിസരത്തിന്റെ പാശ്ചവാത്തലത്തിലാണ്‌ രചനകള്‍ നടത്തുക. അതിലുടെ നാടിന്റെ കഥ കുടിയാണ്‌ ആവിഷര്‍കരിക്കപ്പെടുന്നത്‌. “കാലത്തെയെന്നപോലെ ദേശത്തെയും എഴുതുന്ന സാഹിതൃരൂപമാണ്‌ നോവല്‍. ദേശത്തെ എഴുതുന്നതിലൂടെ നോവലിസ്റ്റുകള്‍ സംസ്കാരത്തിന്റെ ഘടനാവിശേഷങ്ങള്‍ കൃതിയിലേക്കു കുട്ടിക്കൊണ്ടു വരുന്നു. സ്ഥലത്തിന്റെ പരപ്പിലും ആഴത്തിലുമാണ്‌ നോവലിന്റെ കാലം കുടിക്കൊളളുന്നത്‌' (പി.കെ.രാജശേഖരന്‍ 1999:120). ഉത്തരാധുനികതയുടെ കാലത്തോടെയാണ്‌ ബഹു ദേശീയതാ സങ്കല്പം ശക്തമായത്‌. ഓരോ എഴുത്തുകാരും ചെറുനാടിന്‌ ചരിത്രം തീര്‍ത്തു. കഥയും നോവലും നാടകവും കവിതയുമെല്ലാം ദേശപശ്വാത്തലത്തില്‍ രചിക്കപ്പെട്ടു. അന്ധമായ ദേശീയതാ സങ്കല്‍പ്പമല്ല ഇവിടെ കാണുന്നത്‌. പ്രാദേശി കതയുടെ നന്മയാണ്‌ ഇത്തരം എഴുത്തുകളില്‍ തെളിയുന്നത്‌. താന്‍ പിറന്നു വീണ മണ്ണില്‍ നിന്നാണ്‌, തനിക്ക്‌ ആഴത്തില്‍ പരിചിതമായ തന്റെ ദേശത്തില്‍ നിന്നാണ്‌ പിന്നീട്‌ ്രായോഗികാര്‍ത്ഥത്തില്‍ അപരിചിതമായ ഇടങ്ങളിലേക്ക്‌ അറിവ്‌ വളരു 53 ന്നത്‌. അതുകൊണ്ടുതന്നെ ഓരോ (്രദേശവും അതിന്റെ ര്രത്യേകതകളിലാണ്‌ അറിയപ്പെടേണ്ടത്‌. മലയാള സാഹിതൃത്തില്‍ വിശേഷിച്ച്‌ നോവല്‍ സാഹിത്യ ത്തില്‍ ദേശത്തിന്റെ എഴുത്തുകള്‍ വളരെ ശ്രദ്ധേയമാണ്‌. 1.10.1. നോവലും ദേശവും മലയാള നോവല്‍ സാഹിത്യത്തില്‍ ശ്രദ്ധേയരായ എഴുത്തുകാരില്‍ മിക്ക വരും തങ്ങളുടെ ദേശത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ രചിച്ചവരാണ്‌. ഓരോ എഴുത്തുകാരും ദേശത്തെ നോവലില്‍ ആവിഷര്‍കരിക്കുമ്പോള്‍ തങ്ങളുടെ ഭാവന ക്കൊത്ത്‌ മാറ്റം വരുത്തും. ആവിഷര്‍കരിക്കപ്പെടുന്ന ദേശത്തില്‍ നിന്നും തനിക്ക്‌ വേണ്ടത്‌ മാത്രം കണ്ടെടുക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. നോവലില്‍ സ്ഥലത്തെ അടയാളപ്പെടുത്തുമ്പോള്‍ അത്‌ ഭൂപരമായ അര്‍ത്ഥത്തിലുള്ള ഒരു ഭതിക സ്ഥലമ Al. എഴുത്തുകാരന്റെ അനുഭവവും ഭാവനയും എല്ലാം ചേര്‍ന്ന്‌ രൂപപ്പെടുത്തുന്ന ഒരു സവിശേഷ സ്ഥലമാണ്‌. യഥാര്‍ത്ഥ സ്ഥലത്തില്‍ നിന്നും തനിക്കുവേണ്ട അംശങ്ങള്‍ സ്വാംശീകരിച്ച്‌ ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കി തന്റെ കാഴ്ച പ്പാടുകള്‍ക്കനുസരിച്ച ഒരു പ്രത്ൃയശാസ്ത്രസ്ഥലം നിര്‍മ്മിച്ചെടുക്കുകയാണ്‌ എഴു ത്തിലൂടെ നോവലിസ്റ്റ്‌ ചെയ്യുന്നത്‌. ചില എഴുത്തുകാര്‍ ഒരു ഗ്രത്യേക സ്ഥലത്തെ ആവര്‍ത്തിച്ച്‌ തങ്ങളുടെ നോവലിന്റെ ആധാരസ്ഥലമായി സ്വീകരിക്കും. ഇത്തര ത്തിലുള്ള സ്ഥലങ്ങളെ ഭാവനാനുസൃതമായി മാറ്റിയാണ്‌ ആവിഷര്‍കരിക്കുന്നത്‌. ഇവരുടെ ഭാവനാദേശങ്ങളാണ്‌ നോവലില്‍ ആവിഷര്‍കരിക്കപ്പെടുന്നത്‌. അതുകൊ ണ്ടാണ്‌ ഒരേ സ്ഥലത്തെ വ്യത്യസ്ത എഴുത്തുകാര്‍ ആവിഷര്‍കരിക്കുമ്പോള്‍ അത്‌ വൃത്യസ്ത ദേശങ്ങളായി നമുക്ക്‌ അനുഭവപ്പെടുന്നത്‌. തിരുവിതാംകുറിന്റെ രാജഭരണവും രാഷ്്രീയവുമെല്ലാം നോവലില്‍ ആവി ഷ്കരിച്ച സി.വി.രാമന്‍പിള്ളയും കുട്ടനാടിന്റെ കഥപറഞ്ഞ തകഴി ശിവശങ്കരപ്പിള്ള യും മുപ്പിലശ്ശേരിയെ നോവലില്‍ എഴുതിയ കോവിലനും അതിരാണിപ്പാടത്തിന്റെ കഥാകാരനായ എസ്‌. കെ. പൊറ്റക്കാടും ദേശത്തെ നോവലിലേക്ക്‌ ആവാഹിച്ച 54 മഹാപ്രതിഭകളാണ്‌. അതുപോലെ വള്ളുവനാടിന്റെ പാശ്ചാത്തലത്തില്‍ എഴുതിയ ഉറുബും ചെറുകാടും എം. ടി വാസുദേവന്‍നായരും നോവലില്‍ ദേശത്തെ അടയാ ളപ്പെടുത്തിയവരാണ്‌. 1.10.2, വള്ളുവനാടിന്റെ നോവല്‍ സാഹിത്യം വള്ളുവനാട്ടിലൂടെ ഒഴുകുന്ന നിളയും നിളയുടെ പശ്ചാത്തലത്തില്‍ എഴുത പ്പെട്ട കൃതികളും നിരവധിയാണ്‌. വള്ളുവനാട്ടിലെ പറയിപെറ്റ പന്തിരുകുലം എന്ന മിത്തിനെ പ്രമേയമാക്കി എന്‍. മോഹനന്‍ എഴുതിയ ഇന്നലമത്ത മഴ (2011) എന്ന നോവലും നരേന്ദ്രനാഥ്‌ എഴുതിയ ചറയിപെ പന്തിരുകുലം (2008) എന്ന നോവലും നേരിട്ട വള്ളുവനാടിനെ പശ്ചാത്തലമാക്കിയ ശ്രദ്ധേയമായ കൃതികളാ ണ്‌. വള്ളുവനാട എന്ന ദേശത്തിന്റെ പശ്ചാത്തലത്തില്‍ കഥകള്‍ പറഞ്ഞ എഴുത്തു കാരുടെ നോവലുകളാണ്‌ ഇവിടെ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്‌. ചെറുകാട്‌, ഉറു ബ്‌, എം.ടി വാസുദേവന്‍നായര്‍ എന്നിവരാണ്‌ അവരില്‍ പ്രധാനികള്‍. ചെറുകാടും ഉറുബും വള്ളുവനാടിനെ ചിത്രീകരിച്ചിരിക്കുന്നത്‌ ഏത്‌ തരത്തിലാണെന്ന്‌ അന്വേ ഷിക്കുകയാണിവിടെ ചെയ്യുന്നത്‌. 1.10.2.1, അധ്വാനത്തിന്റെ പോരിടങ്ങള്‍ ദീര്‍ഘകാലം നാടുവാഴിഭരണത്തില്‍ കഴിഞ്ഞിരുന്ന വള്ളുവനാടിനെ കാര്‍ഷിക ജീവിതത്തിന്റെ ഇടമായാണ്‌ ചെറുകാട ആവിഷര്‍കരിച്ചിരിക്കുന്നത്‌. വള്ളുവനാടന്‍ മണ്ണും ആ മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകനും കര്‍ഷകന്‍ ശബ്ദവും ഉര്‍ജ്ജവും നല്‍കിയ കമ്മ്യൂണിസ്റ്റ്‌ ്രസ്ഥാനവുമെല്ലാം ഉള്‍ക്കൊ ള്ളുന്ന വള്ളുവനാടിനെയാണ്‌ ചെറുകാടിന്റെ കൃതികളില്‍ കാണാന്‍ കഴിയുക. മുത്തശ്ശി! എന്ന നോവലില്‍ വള്ളുവനാട്ടിലെ നാരകത്ത്‌ തറവാടിനെപ്പറ്റിയും മാമൂ ലുകള്‍ കാത്തു സൂക്ഷിച്ച പുതുമയോട്‌ കലഹിക്കുന്ന അമ്മാളുവമ്മയെപ്പറ്റിയും പറയുന്നു. എന്നാല്‍ ജീവിതാനുഭവങ്ങളില്‍ നിന്ന്‌ പഠിക്കേണ്ടതു പഠിച്ച്‌ ആത്മാര്‍ത്ഥത തുളുമ്പുന്ന വ്യക്തിയായി അവര്‍ മാറുന്നുണ്ട്‌. കമ്മ്യുണിസ്റ്റ്‌ ര്രസ്ഥാ 55 നവും ഗ്രന്ഥശാലാ പ്രസ്ഥാനവും അധ്യാപക (്പസ്ഥാനവുമെല്ലാം വേരൂന്നിപടര്‍ന്ന തിന്റെ ചരിത്രമുള്‍ക്കൊള്ളുന്ന കൃതി കൂടിയാണ്‌ മുത്തശ്ശി. വള്ളുവനാട്ടിലെ ജന്മി-കുടിയാന്‍ ബന്ധത്തിന്റെ കഥ പറഞ്ഞ നോവലാണ്‌ മണ്ണിമന്റ്‌ മാറിജ്‌. സംഘടിത ശക്തിയോടെ കൃഷിക്കാര്‍ അവകാശങ്ങള്‍ നേടു ന്നതും കൃഷിഭൂമി കയുടക്കുന്നതും ചെറുകാട്‌ ആവിഷകരിക്കുന്നു. കൃഷിഭുമിയുടെ യഥാര്‍ത്ഥ അവകാശി കര്‍ഷകനാണെന്ന്‌ വടക്കുമ്പാട്ടിന്റെ ചരിത്രം പറഞ്ഞു കൊണ്ട്‌ സ്ഥാപിക്കുന്ന നോവലാണ്‌ മണ്ണിന്റെ മാറില്‍. “ഇടതുപക്ഷ പ്രത്യയശാ സ്ത്രത്തിന്റെയും അതിന്റെ സനന്ദര്യ ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ സാഹി ത്ൃരചന നടത്തിയവരില്‍ പ്രമുഖനാണ്‌ ചെറുകാട്‌ (വി.യു.സുരേന്ദ്രന്‍, 2009: 108). കമ്മ്യുണിസ്റ്റ്‌ ്രസ്ഥാനത്തിന്റെ വിപ്ലവത്തില്‍ നിന്നും രര്‍ജ്ജമുള്‍ക്കൊണ്ട വള്ളു വനാടിനെയാണ്‌ ചെറുകാട്‌ തന്റെ നോവലുകളിലൂടെ വരച്ചത്‌. വിമോചനസമരത്തിന്റെ പശ്വാത്തലത്തില്‍ ചെറുകാട്‌ എഴുതിയ നോവ ലാണ്‌ ഗചമാണി. വള്ളുവനാടന്‍ സ്ഥലപരിസരങ്ങളില്‍ വിമോചനസമരം ഏതു തര ത്തിലായിരുന്നു നടന്നത്‌ എന്ന്‌ ഈ നോവലിലൂടെ അദ്ദേഹം പറയുന്നു. ഇ. എം. എസ്‌. ഗവണ്‍മെന്റിനെതിരെ കേരളം മുഴുവന്‍ നടന്ന വിമോചന സമ രത്തെ തന്റെ ദേശ പശ്ചാത്തലത്തില്‍ കാണാനാണ്‌ ചെറുകാട്‌ ശ്രമിച്ചത്‌. തന്റെ മുരിങ്ങാച്ചോട്ടില്‍ നിന്നാണ്‌ നക്ഷത്രം കാണുന്നതെന്ന അദ്ദേഹത്തിന്റെ ദര്‍ശനം തന്നെയാണ്‌ ഈ നോവലും മുന്നോട്ടുവെയ്ക്കുന്നത്‌. “അതാതു പ്രദേശത്തിന്റെ പരിമിതിയില്‍ ഒതുങ്ങി നിന്നുകൊണ്ടാണ്‌ എല്ലാവരുമെഴുതുന്നത്‌. എന്റെ വേദ നയും ആഹ്ദലാദവുമെല്ലാം ഞാനനുഭവിക്കുന്നത്‌ എന്റെ മണ്ണില്‍ വെച്ചാണ്‌. ആവി ഷ്കരണത്തിലും അതിന്റെ ഗന്ധരുചികള്‍ ഉണ്ടാവണം (1995: 43) എന്നും ചെറു കാട്‌ കരുതുന്നു. ചെറുകാട്‌ ആവിഷകരിക്കുന്നത്‌ വള്ളുവനാടിന്റെ സാമൂഹിക സ്ഥല പരിസ രങ്ങളെയാണ്‌. സമൂഹത്തിലെ കീഴാള കര്‍ഷക ശബ്ദങ്ങളെ അടയാളപ്പെടുത്തുന്ന 56 സ്ഥലരാശിയാണ്‌ ചെറുകാടിന്റെ കൃതികളില്‍ കാണാന്‍ കഴിയുക. മണ്ണും വയലും കൃഷിയും അവിടെ പണിയെടുക്കുന്നവരുടെ നോവും നിനവുമെല്ലാം വള്ളുവ നാടന്‍ പാശ്ചാത്തലത്തില്‍ പറയുകയാണ്‌ തന്റെ കൃതികളിലൂടെ ചെറുകാട്‌ ചെയ്തത്‌. 1.10.22, മതേതരദേശങ്ങള്‍ കാല-ദേശങ്ങളുടെ പാശ്ചാത്തലത്തില്‍ മനുഷ്യനന്മയുടെ കഥ പറഞ്ഞ എഴുത്തുകാരനാണ്‌ ഉറുബ്‌. ഏറനാട്‌, വള്ളുവനാട്‌ ഗ്രാമങ്ങളിലെ നന്മനിറഞ്ഞ മനുഷ്യരെയാണ്‌ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാനാവുക. മതമൈത്രിയുടെ ദേശപരിസരത്തെയാണ്‌ അദ്ദേഹം എഴുത്തില്‍ ആവിഷകരിക്കാന്‍ ശ്രമിച്ചത്‌. ദേശീയ ഗ്പസ്ഥാനവും സ്വാതന്ത്ര്യര്പസ്ഥാനവുമെല്ലാം നിറഞ്ഞ സ്ഥലമായി ഉറൂ ബിന്റെ വള്ളുവനാട മാറുന്നു. സ്വാതന്ത്ര്ൃത്തിനുമുമ്പുണ്ടായിരുന്ന കേരളീയ സമൂഹത്തിന്റെ മൂന്നു വ്യാഴ വട്ടക്കാലത്തെ അനുഭവങ്ങളാണ്‌ സുന്ദരികളും സുന്ദരന്മാരും എന്ന കൃതിയുടെ ഇതിവൃത്തം. സമൂഹത്തിന്റെ സമഗ്രമായ അവതരണമാണ്‌ ഈ കൃതിയില്‍ കാണാന്‍ കഴിയുക. മാപ്പിളലഹളയും അതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഈ നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്‌. വടക്കേ മലബാറിന്റെ രാഷ്ട്രീയ ചിത്രവും ഉറൂബിന്റെ ഈ കൃതിയിലുടെ നമുക്ക്‌ വായിച്ചെടുക്കാനാവും. ഒരു സ്ത്രീയുടെ മനസ്സിനെ മനോഹരമായി ആവിഷകരിക്കുന്ന നോവ ലാണ്‌ ഉമ്മാച്ചു. ഈ നോവലും ഹിന്ദു-മുസ്ലിം മൈത്രിയുടെ സാക്ഷ്യമാണ്‌. ഉമ്മാ ച്ചുവും ബീരാനും മായനും ചേരുന്ന ്രണയത്തെ ആ നാടിന്റെ പശ്ചാത്തലത്തില്‍, മാനവികതയുടെ പശ്ചാത്തലത്തില്‍ പറയുകയാണ്‌ ഉറുബ്‌ ചെയ്യുന്നത്‌. ഒരു കാല ഘട്ടത്തെയും ആ കാലത്തിലുടെ പരിണാമം പ്രാപിച്ച മനുഷ്യരുടെയും കഥയാണ്‌ ഉറൂബ്‌ പറഞ്ഞത്‌. വര്‍ഗ്ലീയസംഘട്ടനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ആമിന, വിചിത്രസ്വഭാവമുള്ള മനുഷ്യരുടെ കഥപറഞ്ഞ കുഞ്ഞമ്മയും കൂട്ടുകാരും 57 മയലവിയും ചങ്ങാതിമാരും എന്നീ കൃതികളും തകര്‍ന്ന തറവാടും അവിടെ കഴി യുന്ന നിസ്സഹായരായ മനുഷ്യരുടെയും കഥപറഞ്ഞ മിണ്ടാപ്പെണ്ണ്‌, ഭാവ സങ്കീര്‍ണ്ണ മായ മനുഷ്യമനസ്സിന്റെ കഥപറഞ്ഞ അണിയറ, സ്ത്രീയുടെ സ്വപ്നങ്ങളും ദുഃഖ ങ്ങളും സന്തോഷങ്ങളുമെല്ലാം ആവിഷകരിച്ച അമ്മിണി? എന്നിവയുമെല്ലാം ഉറൂബിന്റെ മികച്ച രചനകളായി നില്‍ക്കുന്നു. 1.10.2.3. എം.ടി യും വളളുൃവനാടും വള്ളുവനാട എന്ന പ്രദേശത്തെ തന്റെ കൃതികളില്‍ ആവര്‍ത്തിച്ചു ആവി ഷ്കരിച്ച എഴുത്തുകാരനാണ്‌ എം.ടി വാസുദേവന്‍നായര്‍. ഗ്രാമം അദ്ദേഹത്തിന്റെ എഴുത്തിനെ ഗാഡമായി സ്വാധിനിച്ചിട്ടുണ്ട്‌. എം.ടി യുടെ കഥാപാത്രങ്ങളില്‍ മിക്ക വരും കുടല്ലൂരിലും പരിസരങ്ങളിലും ജീവിച്ചിരുന്നവരാണ്‌. എന്നാല്‍ എം.ടി യുടെ കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന വള്ളുവനാടന്‍ പ്രദേശങ്ങളും കൊടിക്കുന്നത്തു കാവും എല്ലാം നെടുങ്ങനാട്ടില്‍ നിന്നും വള്ളുവനാട്ടിലേക്ക്‌ കുട്ടിച്ചേര്‍ക്കപ്പെട്ട താണ്‌. എന്നും കീഴടങ്ങിനിന്നിരുന്ന, പോരാട്ടവീര്യം ഗ്രദര്‍ശിപ്പിക്കാത്ത ഒരു പ്രദേ ശമായിരുന്നു നെടുങ്ങനാട്‌. ചേരന്മാരോടും വള്ളുവക്കോനാതിരിയോടും നായര്‍ ്രഭുക്കന്മാരോടും സാമൂതിരിയോടുമെല്ലാം കീഴടങ്ങി നിന്നതിന്റെ ചരിത്രമാണ്‌ നെടുങ്ങനാടിനുള്ളത്‌. വള്ളുവനാടിന്റെ പോരാട്ടവീര്യമൊന്നും നെടുങ്ങനാടിന്‌ അവകാശപ്പെടാന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാകാം എം.ടി യുടെ കഥാപാ ശ്രങ്ങളും കീഴടങ്ങലിന്റേയും നാടുവിടുന്നതിന്റെയും ഒരു ഭൂമിക സ്വീകരിച്ചത്‌. തന്റെ ബാല്യകാല അനുഭവങ്ങളും കുടുംബബന്ധങ്ങളുമാണ്‌ അദ്ദേഹം തന്റെ നോവലിനും കഥയ്ക്കും വിഷയമാക്കിയിരിക്കുന്നത്‌. “വള്ളുവനാടന്‍ ഭാഷ്‌ എന്നൊരു പ്രയോഗം ഉണ്ടായത്‌ എം.ടി കൃതികളിലുടെയാണ്‌. ദേശത്തെ ഇത്ര മേല്‍ എഴുത്തില്‍ ആവിഷര്‍കരിച്ച എം.ടി യുടെ കൃതികളില്‍ വള്ളുവനാട്‌ ഏതുതര ത്തിലാണ്‌ പ്രതിനിധാനം ചെയ്യപ്പെടുന്നത്‌ എന്ന അന്വേഷണം സമഗ്രമായ അര്‍ത്ഥ ത്തില്‍ ഇതുവരെ നിര്‍വ്വഹിക്കപ്പെട്ടിട്ടില്. അതുകൊണ്ടു തന്നെ വള്ളുവനാടിന്റെ 58 ഭൂപ്രകൃതി, കാര്‍ഷിക ജീവിതങ്ങള്‍, സാമൂഹ്യബന്ധങ്ങള്‍, സംഭാഷണത്തിലൂടെ രൂപപ്പെടുന്ന ദേശം ഇവയെല്ലാം ഏതുതരത്തിലാണ്‌ എം. ടി കൃതികളില്‍ ആവി ഷീകരിക്കപ്പെട്ടിരിക്കുന്നതെന്ന്‌ വിശകലനം ചെയ്യുന്നത്‌ ഏറെ പ്രസക്തമാണ്‌. നവോത്ഥാന നോവലുകള്‍ വ്യക്തികള്‍ അനുഭവിക്കുന്ന സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയും നീതി നിഷേധങ്ങള്‍ക്കെതിരെയും ശക്തമായി പ്രതി കരിക്കുന്നവയായിരുന്നു. എന്നാല്‍ തുടര്‍ന്ന്‌ വ്യക്തി അവനവനിലേക്കുതന്നെ തിരിയുന്ന കാഴ്ചയാണ്‌ കണ്ടത്‌. തന്റെ സ്വപ്നങ്ങളിലേക്കും മോഹങ്ങളിലേക്കും ദുഃഖങ്ങളിലേക്കും മോഹഭംഗങ്ങളിലേക്കും ഉള്‍വലിഞ്ഞു. ഈ വൈയക്തിക സം ഘര്‍ഷങ്ങള്‍ തന്മയത്വത്തോടെ ആവിഷ്കരിച്ച എഴുത്തുകാരനാണ്‌ എം.ടി വാസു ദേവന്‍നായര്‍. ലോകകഥാമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച “വളര്‍ത്തുമൃഗങ്ങള്‍” എന്ന കഥയോടെ സാഹിത്യലോകത്തില്‍ വരവറയിച്ച അദ്ദേഹം പിന്നീട്‌ നിരവധി നോവ ലുകളിലൂടെയും കഥകളിലൂടെയും തിരക്കഥകളിലുടെയും മലയാളസാഹിത്യ ത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തന്റെ ഗ്രാമമായ വള്ളുവനാടന്‍ പശ്വാത്തലത്തി ലാണ്‌ അദ്ദേഹം തന്റെ മിക്ക കൃതികളും രചിച്ചത്‌. “അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തിലാവാഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളയെയാണെനി ക്കിഷ്ടം” എന്ന്‌ പറഞ്ഞ അദ്ദേഹം വള്ളുവനാടിന്റെ കഥാകാരന്‍ എന്ന നിലയില്‍ മലയാളസാഹിത്യലോകത്ത്‌ ഗ്രതിഷ്ഠിക്കപ്പെട്ടു. പാതിരാവ്യം പകല്‍്വെളിച്ചവ്യമെന്ന ആദ്യ നോവല്‍ ഗോപിയുടെയും ഫാത്തിമയുടെയും ്രണയകഥയാണ്‌.വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍ പ്പിനെ തുടര്‍ന്ന്‌ സഫലമാകാതെ പോയതാണ്‌ ഗോപിയുടെയും ഫാത്തിമയു ടെയും പ്രണയം. അപക്വമായ പ്രണയത്തിന്റെ തുടര്‍ച്ചകളും ഭയവുമാണ്‌ ഗോപി യുടെയും ഫാത്തിമയുടെയും പ്രണയം തകര്‍ത്തത്‌. പാതിരാവ്യം പകത്വെളിച്ചവ്ും ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ്‌. വള്ളുവനാടിന്റെ പശ്ചാത്ത 59 ലത്തില്‍ എഴുതിയ നാല്യകെട്ട, അസുരവിത്ത്‌, കാലം എന്നീ നോവലുകളെ ഈ പ്രബന്ധത്തില്‍ വിശദമായി പഠിക്കുന്നുണ്ട്‌. മഹാഭാരത കഥയെ ഉപജിവിച്ചെഴു തിയ നോവലാണ്‌ രണ്ടാമുഴം. മഹാഭാരതകഥയായിട്ടുപോലും പലപ്പോഴും കഥയും കഥാപാത്രങ്ങളും നാടും മനുഷ്യരുമായി മാറുന്നുണ്ട്‌. ഭാരതം പലതുമു ണ്ട്‌. ഇപ്പോള്‍ കുടല്ലൂര്‍ ഭാരതവുമായി എന്ന്‌ വി.കെ.എന്‍. പറഞ്ഞതായി ചന്ദ്രശേഖ രന്‍ അഭിപ്രായപ്പെടുന്നു (ടോണി മാത്യു 2009: 133). ഇത്തരത്തില്‍ വള്ളുവനാടന്‍ ഗ്രാമം എം.ടി യുടെ എഴുത്തിനെ ചുഴ്ന്നു നില്‍ക്കുന്നുണ്ട്‌. സിലോണില്‍ ജോലി ചെയ്തിരുന്ന അച്ഛന്റെ മമണശേഷം അയാളുടെ നാലുമക്കളും അച്ഛന്റെ ഭുതകാല ത്തിലേക്ക്‌ യാത്ര ചെയ്യുന്നതാണ്‌ വിലാപയാത്ര എന്ന നോവലിന്റെ ഇതിവൃത്തം. മക്കളോരോരുത്തരും തങ്ങളുടേതായ രീതിയില്‍ അച്ഛന്റെ ഭുതകാലം വ്യാഖ്യാനി ക്കുകയാണ്‌ ഈ കൃതിയില്‍ ചെയ്യുന്നത്‌. സുധാകരന്‍ എന്ന വ്യക്തിയുടെ ജീവി തത്തിലുടെ കടന്നുപോകുന്ന നോവലാണ്‌ വാരാണസി. പുണ്യഭൂമിയായ വാരാ ണസിയുടെ പശ്ചാത്തലത്തിലാണ്‌ എം.ടി ഈ കഥ പറയുന്നത്‌. ഈ നോവലുക ളെല്ലാം എം.ടി യുടെ സവിശേഷമായ രചനാവൈഭവം പ്രകടമാക്കുന്ന കൃതിക ളാണ്‌. എം.ടി എഴുതിയ നോവലുകളും കഥകളും തിരക്കഥകളുമെല്ലാം വള്ളുവനാ ടൻ പശ്ചാത്തലത്തിലുളളവയായിരുന്നു. ഇതില്‍ വള്ളുവനാട്‌ എന്ന ഗ്രാമവും തറ വാടുകളും ഗ്രതൃക്ഷത്തില്‍ വരുന്നത്‌ നാല്ുകകടു, അസുരവിത്ത്‌, കാലം എന്നീ നോവലുകളിലാണ്‌. എം.ടി എഴുതിയ കഥകളധികവും സ്വന്തം കാലത്തെ അടയാളപ്പെടുത്തിയ വയായിരുന്നു. ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ “പള്ളിവാളും കാല്‍ച്ചിലമ്പും” “ബന്ധനം, “ശിലാലിഖിതം, “ഒടിയന്‍” തുടങ്ങി നിരവധി കഥകള്‍ എഴുതിയിട്ടുണ്ട്‌. തറവാടുകളുടെ പശ്ചാത്തലത്തിലെഴുതിയ “നുറുങ്ങുന്ന ശൃംഖലകശ്‌, “ഒരു പിറന്നാളിന്റെ ഓര്‍മ്മ്‌, എന്നിവയും ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ജീവിതം ആവി ഷ്കരിക്കുന്ന “ഇരുട്ടിന്റെ ആത്മാവ്‌, “കുട്ട്യേടത്തി”, “വളര്‍ത്തുമൃഗങ്ങള്‍”, “ഓളവും തീരവും” തുടങ്ങിയ കഥകളും എം.ടി യുടെ രചനാതന്ത്രംകൊണ്ട്‌ കഥാലോക 60 ത്തില്‍ വേറിട്ടുനില്‍ക്കുന്നു. നിരവധി തിരക്കഥകള്‍ രചിച്ച എം.ടി അവയിലും തന്റെ ഗ്രാമത്തെ അടയാളപ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ എഴു ത്തിന്റെ എല്ലാ മേഖലകളിലും ഗ്രാമത്തിന്റെ ഓരോ ചലനവും ദൃശ്യമാണ്‌. രക്തം പ്യരണ്ട മണ്‍തരികള്‍, വെയിലും നിലാവ്യം, കു്ടയേടത്തി, നി൯െ ഓര്‍മ്മയ്ക്ക്‌, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം തുടങ്ങി പതിനെട്ടിലധികം കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യകൃതികളും ഉപന്യാസങ്ങ ളും സാഹിത്യപഠനങ്ങളും യാത്രാവിവരണകൃതികളും നാടകവും രചിച്ചു. എം.ടി സംവിധാനം ചെയ്ത മിക്ക സിനിമകളുടെയും പശ്ചാത്തലം വള്ളുവനാടന്‍ ഗ്രാമമാ യിരുന്നു. ഇങ്ങനെ സാഹിത്യത്തിന്റെ സര്‍വ്വ മേഖലകളിലും അദ്ദേഹം തന്റേതായ സ്ഥാനം ഉറപ്പിച്ച. ഈ രചനകളില്‍ മിക്കതും അദ്ദേഹം തന്റെ വള്ളുവനാടന്‍ ഗ്രാമപശ്ചാത്തലത്തിലാണ്‌ രചിച്ചത്‌. വള്ളുവനാടന്‍ പശ്ചാത്തലത്തിലെഴുതിയ നാല്ുമകട്ട, അസ്ധുരവിത്ത്‌, കാലം എന്നീ നോവലുകളെ വിശദമായി പഠിക്കുക യാണ്‌ ഈ പ്രബന്ധത്തില്‍ തുടര്‍ന്ന്‌ ചെയ്യുന്നത്‌. 61 അധ്യായം 2 ഭൂ്്രക്ൃതി: ആഖ്യാനം അനാഭവം തങ്ങളുടെ ചുറ്റുമുള്ള ര്രകൃതിയാഥാര്‍ത്ഥ്യങ്ങളെ ഭാവനാത്മകമായി ആവി ഷ്കരിക്കുകയാണ്‌ എഴുത്തുകാര്‍ ചെയ്യുന്നത്‌. തന്റെ ചുറ്റിലുമുള്ള പുവിനെയും പുല്ലിനെയും കിളികളെയും മനുഷ്യനേയുമെല്ലാം കൃതിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അവ നിലനില്‍ക്കുന്ന ദേശം കുടിയാണ്‌ കൃതിയില്‍ ഉള്‍ച്ചേരുന്നത്‌. ഒരു ദേശത്തെ അല്ലെങ്കില്‍ അവിടത്തെ പ്രകൃതിയെ അതുപോലെ കൃതിയില്‍ ആവിഷകരിക്കുക സാധ്യമല്ല. യഥാര്‍ത്ഥ സ്ഥലത്തുനിന്നും അയാള്‍ തനിക്കു വേണ്ടതെല്ലാം സ്വീകരി ക്കുന്നു. ആവശ്യമില്ലാത്തതെല്ലാം വിട്ടുകളയുന്നു. ചിലതെല്ലാം തന്റെ ഭാവനയ്ക്ക നുസരിച്ച മാറ്റിയെടുക്കുന്നു. ഇങ്ങനെ യഥാര്‍ത്ഥമായ ഒരു സ്ഥലത്തെ തന്റെ കൃതി യിലുടെ ഭാവനാലോകമാക്കി മാറ്റുകയാണ്‌ എഴുത്തുകാര്‍ ചെയ്യുന്നത്‌. 2,1, ഭൂപ്കൃതിയുടെ ആഖ്യാനം ഭൂപ്രകൃതി ആഖ്യാനങ്ങളിലുടെ വായനക്കാരന്‍ അനുഭവവേദ്യമാകുന്ന വള്ളുവനാടിന്റെ ചിത്രം കണ്ടെടുക്കാനാണിവിടെ ശ്രമിക്കുന്നത്‌. ഒരു ദേശം ആഖ്യാനം ചെയ്യപ്പെടുമ്പോള്‍ ആ ദേശത്തുനിന്നും എഴുത്തുകാരന്‍ കണ്ടെടുക്കു ന്നത്‌ എന്തെല്ലാമാണെന്ന്‌ അന്വേഷിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ആഖ്യാന ത്തിന്റെ സവിശേഷതകള്‍ കണ്ടെത്തുകയും ഏതുതരത്തിലാണ്‌ അദ്ദേഹം ഒരു ദേശത്തെ നോക്കിക്കണ്ടതെന്ന്‌ മനസ്സിലാക്കുകയും ചെയ്യാം. ഓരോ എഴുത്തു കാരും ദേശത്തെ ആഖ്യാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുന്ന സുക്ഷമസ്വഭാവങ്ങള്‍ വായിച്ചെടുക്കാനും ഇവിടെ സാധിക്കുന്നു. വള്ളുവനാട എന്ന സ്ഥലത്തെ തന്റെ നോവലുകളില്‍ ചിത്രീകരിക്കുമ്പോള്‍ പണ്ട്‌ നിലനിന്ന വള്ളുവനാട്ടില്‍ നിന്നും എന്തെല്ലാമാണ്‌ എം.ടി സ്വീകരിക്കുന്ന തെന്നും എന്തെല്ലാമാണ്‌ വിട്ടുകളയുന്നതെന്നും അന്വേഷിക്കുന്നതിലൂടെ അദ്ദേഹ ത്തിന്റെ കൃതികളിലെ വള്ളുവനാടിന്റെ നിര്‍മ്മിതി തന്ത്രം വായിച്ചെടുക്കാനാകും. ചരിത്രപരമായി നോക്കുമ്പോള്‍ ഒരു കാര്‍ഷിക സ്ഥലമായും മാമാങ്കവും അതിനെ ത്തുടര്‍ന്നുണ്ടായ പോരാട്ടങ്ങള്‍ നടന്ന സ്ഥലമായും വള്ളുവനാടിനെ കാണാം. 63 നിരവധി കര്‍ഷക ജീവിതങ്ങളുടെ വിയര്‍പ്പുവീണ മണ്ണാണത്‌. നിരവധി കര്‍ഷക സമരങ്ങളുടെ പോരാട്ടഭുമികയായിരുന്നു വള്ളുവനാട്‌. കേരളത്തിന്റെ ഭൂപ്രകൃതിയുടെ സവിശേഷതയായ സമതലരപദേശമായി രുന്നു വള്ളുവനാട്ടില്‍ കുടുതല്‍ ഉണ്ടായിരുന്നത്‌. എം.ടി കൃതികളിലെ ഭുഗ്രകൃതി യുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന്‌ അന്വേഷിക്കുകയും ഈ സവിശേഷ തകള്‍ വള്ളുവനാടന്‍ പ്രകൃതി ചിത്രീകരണത്തില്‍ എം.ടി സ്വീകരിച്ചത്‌ എങ്ങനെ യാണെന്നും ഈ പ്രകൃതി ചിത്രീകരണവും കഥാപാത്ര ചിത്രീകരണവും ഏതേ തെല്ലാം സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള അന്വേഷണമാണ്‌ ഇവിടെ പ്രധാനമായും നടത്തുന്നത്‌. 2,2, കേരളത്തിന്റെ ഭൂര്പകൃതി ഭൂമിശാസ്ത്രപരമായി പ്രത്യേകതകളുള്ള നാടാണ്‌ കേരളം. അതുകൊണ്ടു തന്നെ ഭൂപരമായ ഈ സവിശേഷതകള്‍ കേരളത്തിന്‌ തനതായ ഒരു വ്യക്തിത്വം നല്‍കിയിട്ടുണ്ട്‌. മലനാട്‌, ഇടനാട്‌, സമതലം എന്നിങ്ങനെ ഭൂമിയെ സ്ഥൂലദൃഷ്ട്യാ മൂന്നു വിഭാഗങ്ങളാക്കി തിരിക്കാമെന്ന്‌ എ. ശ്രീധരമേനോന്‍ അഭിവപ്രായപ്പെടുന്നുണ്ട്‌. (1997:14). മലനാട്‌, ഇടനാട്‌, തീരദേശം എന്നും അത്‌ വിഭജിക്കപ്പെടാറുണ്ട്‌. “കിഴക്കേ അതിര്‍ത്തിയില്‍ കിടക്കുന്ന സഹൃപര്‍വൃത നിരയാണ്‌ മലനാട്‌. പര്‍വൃത ത്തിന്റെ ഉന്നതതലങ്ങള്‍ ഇടതുര്‍ന്ന വനങ്ങളാല്‍ സമൃദ്ധമാണ്‌. മലഞ്ചെരുവുക ളിലെ വനഭുമികളില്‍ ഇടയ്ക്കിടെ തോട്ടങ്ങള്‍ കാണാം. പടിഞ്ഞാറ്‌ കടല്‍ത്തീര ത്തോട്‌ ചേര്‍ന്നുകിടക്കുന്ന പ്രദേശം സമതലമാണ്‌. മണല്‍ നിറഞ്ഞാണ്‌ ഈ ഭാഗത്തെ മണ്ണ്‌. ഇവിടെ സമൃദ്ധിയായി വളരുന്ന തെങ്ങുകള്‍ ഭൂമിയെ ഒരിക്കലും മായാത്ത ഹരിതഭംഗിയണിയിക്കുന്നു. സമതല (ഗ്പദേശത്തില്‍ വിപുലമായ നെല്‍ കൃഷിയുമുണ്ട്‌. മലനാടിനും സമതലത്തിനും ഇടയ്ക്കാണ്‌ ഇടനാട്‌. മണ്ണില്‍ ചെങ്ക ല്ലിന്റെ കലര്‍പ്പുളള ഈ മേഖലയില്‍ ഒറ്റപ്പെട്ട കുന്നുകള്‍ താഴ്വരകളെ അവിടവിടെ 64 തടഞ്ഞു നിര്‍ത്തുകയും സമഭുമികള്‍ വനച്ഛാദിതമായ ഗിരിപാര്‍ശ്വങ്ങളില്‍ അവസാ നിക്കുകയും ചെയ്യുന്നു” (എ. ശ്രീധരമേനോന്‍ 1997: 14). കേരളം എന്ന ഈ ഭൂപ്രദേശം മലബാര്‍, മലമണ്ടലം, മലനാട്‌, മലയാളം എന്നൊക്കെയാണ്‌ വിളിക്കപ്പെട്ടിരുന്നത്‌. കേരളത്തില്‍ നിന്ന്‌ തമിഴ്‌ ക്ഷേത്രങ്ങളില്‍ ദാനം ചെയ്തവരെ മലമണ്ടലത്തില്‍ നിന്നുളളവന്‍, മലയാളത്തില്‍ നിന്നു വന്നവന്‍ എന്നെല്ലാമാണ്‌ വിളിച്ചിരുന്നത്‌. മലമണ്ടലം (്രാചീനതമിഴകത്തിന്റെ ഒരു ഭാഗമായി രുന്നെന്നും തമിഴ്‌ കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന ഭൂവിഭജനരീതി കേരളത്തിലും ഉപയോഗിക്കപ്പെട്ടിരുന്നതായി കരുതാമെന്നും കെ.എന്‍.ഗണേശ്‌ അഭി(്രായപ്പെടു ന്നു (1990: 2-3). തമിഴ്‌ ഭൂവിഭജനം ആധുനിക കേരളത്തിന്റെ ഭൂപ്രകൃതി നിര്‍ണ്ണയത്തില്‍ അങ്ങനെത്തന്നെ ഉപയോഗിക്കാന്‍ കഴിയില്ലെന്നും തമിഴരുടെ ഭുവിഭജനം അക്കാ ലത്തെ ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെട്ടതാണെന്നും പ്രാചീന കേരളത്തിലെ ഉത്പാദന രൂപങ്ങള്‍ ഭുപ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ അത്‌ മനസ്സിലാക്കി തരുന്നുണ്ടെന്നും കേരളത്തില്‍ അഞ്ചു തിണകളും ഭൂമിശാ സ്ത്രപരമായി വൃത്യസ്തങ്ങളായ പ്രദേശങ്ങളല്ലായിരുന്നെന്നും അവ ഇടകലര്‍ന്നി രുന്നെന്നും കെ. എന്‍. ഗണേശ കൂട്ടിച്ചേര്‍ക്കുന്നു (1990:45). ഇടനാടന്‍ പ്രദേശത്താണ്‌ വള്ളുവനാട്‌ സ്ഥിതിചെയ്യുന്നതെന്ന്‌ വള്ളുവനാ ടിന്റെ ഭൂപരമായ സവിശേഷതകള്‍ നോക്കിയാല്‍ വ്യക്തമാകും. നെല്‍വയലുകള്‍ ധാരാളമായി ഇവിടെ കാണുന്നുണ്ട്‌. കുടാതെ കുന്നിന്‍ പുറങ്ങളും ചെങ്കല്‍ പ്രദേശ ങ്ങളും കാണാം. ഭാരതപ്പുഴ വള്ളുവനാട്ടിലൂടെയാണ്‌ ഒഴുകുന്നത്‌. ഈ ഇടനാടന്‍ ഭൂവിഭാഗത്തെ കുറുകെ മുറിച്ചുകൊണ്ട്‌ ചെറുതും വലുതുമായ അനേകം പുഴകള്‍ കിഴക്കന്‍ മലകളില്‍ നിന്നുത്ഭവിച്ച്‌ പടിഞ്ഞാറ്‌ കടലിലേക്കൊഴുകുന്നതായും രാജന്‍ ഗുരിക്കളും രാഘവവാര്യരും അഭി(്രായപ്പെടുന്നു (1992: 67). പുഴയുടെയും വയലിന്റെയും സാന്നിധ്യം കൊണ്ടും ഭൂപരമായ സ്ഥാനം കൊണ്ടും വള്ളുവനാട്‌ 65 എന്നറിയപ്പെട്ടിരുന്ന പ്രദേശം ഇടനാടന്‍ പ്രദേശത്താണെന്ന്‌ ഉറപ്പിക്കാം. ഈ വള്ളുവനാടന്‍ പ്രദേശത്തെയാണ്‌ എം.ടി തന്റെ കൃതികളുടെ പശ്ചാത്തലമായി ആവിഷകരിക്കുന്നത്‌. 2,3. (പ്കൃതിയും സാഹിത്യവും ഏതൊരു കലയും ഒരു സ്ഥലവത്കരണം സാധ്യമാക്കുന്നുണ്ട്‌. ദേശത്തിന്റെ യും പ്രകൃതിയുടെയും അംശങ്ങള്‍ മിക്ക ആഖ്യാനങ്ങളിലും കാണാന്‍ കഴിയും. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്കുള്ള മാറ്റമാണ്‌ മിക്കവാറും കഥക ളിലും സംഭവിക്കുന്നത്‌. നോവലിലും കഥകളിലും കവിതയിലും നാടകത്തിലു മെല്ലാം കഥ നടക്കുന്ന സ്ഥലത്തെയും അവിടത്തെ പ്രകൃതിയെയും പശ്ചാത്തല മായി ചിത്രീകരിച്ചിട്ടുണ്ടാകും. ര്രകൃതിയെ ഉപാസിച്ച നിരവധി കവികള്‍ മലയാള ത്തിനുണ്ട്‌. ചങ്ങമ്പുഴയും ഒ. എന്‍. വി. യും പി. കുഞ്ഞിരാമന്‍ നായരും സുഗതകു മാരിയും അയ്യപ്പപ്പണിക്കരും എല്ലാം ഇത്തരത്തില്‍ പ്രകൃതിയെ ഉപാസിച്ചവരാണ്‌. നോവലിലും ഇത്തരം ഗ്പകൃതിയെ എഴുത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ടുവരാ നുള്ള ശ്രമം നടന്നിട്ടുണ്ട. നോവലിലെ ഭുഭാഗദൃശ്യങ്ങളെ തള്ളിക്കളഞ്ഞുകൊ ണ്ടുള്ള നോവല്‍ വായനകള്‍ ഒരിക്കലും പൂര്‍ണ്ണമാകില്ല. കാരണം കേവലമായ ഗ്രകൃതിദൃശ്യങ്ങള്‍ മാത്രമല്ല കഥയോടും കഥാപാത്രങ്ങളോടും ബന്ധപ്പെട്ടു കിട ക്കുന്ന ഒരു അദൃശ്യമായ കണ്ണിയാണ്‌ ഇത്തരം ദൃശ്യങ്ങള്‍. “നോവലിലെ ഭൂപ്രകൃതിയും ഭുഭാഗ ദൃശ്യങ്ങളും ക്രിയാംശം നടക്കുന്ന വെറും പശ്ചാത്തലമല്ല. ്രിയാംശത്തിന്റെ സര്‍വ്വ്രധാനമായ നിര്‍ണ്ണായകമായാണ്‌ സ്ഥലം നോവലിന്റെ ആഖ്യാനത്തില്‍ ഇടം നേടുന്നത്‌. അതുകൊണ്ടു തന്നെ നോവലിനെക്കുറിച്ചുള്ള ഒരു പഠനവും അതിലെ ഭൂുഭാഗദൃശ്യത്തിന്റെയും സ്ഥലഭാ വനയുടെയും ശ്രദ്ധാപൂര്‍വൃമായ വ്യാഖ്യാനം കുടാതെ പൂര്‍ണ്ണമാകില്ല (പി.കെ. രാജ ശേഖരന്‍ 1999:124). 66 വള്ളുവനാട്‌ കഥാസ്ഥലിയായി എഴുതപ്പെട്ട നാലുകെടട, അസ്യരവിത്ത്‌, കാലം എന്നീ നോവലുകളെ മുന്‍നിര്‍ത്തി എം. ടി കൃതികളില്‍ വള്ളുവനാടിന്റെ പ്രകൃതിയെ എങ്ങനെ ചിത്രീകരിക്കുന്നു എന്ന അന്വേഷണമാണ്‌ ഈ അധ്യായ ത്തില്‍ നടത്തുന്നത്‌. ്രകൃതിയെ ഭാവനാമണ്ഡലമെന്ന നിലയില്‍ രണ്ടായി തിരിക്കാം. 1. പ്രകൃതി ഭുഭാഗ ചി്രണമെന്ന നിലയില്‍ (Landscape) ശുദ്ധ പ്രകൃതി. 2. പ്രകൃതി അധ്വാനമണ്ഡലമെന്ന നിലയില്‍-മനുഷ്യര്‍ ഉള്‍പ്പെടുന്നതും ഉല്‍പ്പാദനപരവും വര്‍ഗ്ഗൃപരവുമായ ബന്ധങ്ങള്‍ ഉള്‍കച്ചേരുന്നതുമായ പ്രകൃതി. എം. ടി കൃതികളില്‍ വൃത്യസ്തമായ രീതിയിലാണ്‌ ഭുഭാഗങ്ങളുടെ ചിത്രീകരണം നിര്‍വഹിച്ചിട്ടുള്ളത്‌. 2,4, അന്പ്യവല്‍ക്കരിക്കപ്പെടുന്ന വയല്‍ക്കാഴചകള്‍ വയലിന്റെ ചിത്രീകരണം എം. ടി കൃതികളില്‍ വളരെ ശ്രദ്ധേയമാണ്‌. ഒരു പ്രധാന തൊഴിലിടമാണ്‌ വയല്‍. എന്നാല്‍ വയലുകള്‍ എം. ടി കൃതികളില്‍ ചിത്രീ കരിച്ചിരിക്കുന്നത്‌ വളരെ വ്യത്യസ്തമായ രീതിയിലാണ്‌. കൊയ്ത്തുപാട്ടില്ലാത്ത, എല്ലാ കര്‍ഷക ശബ്ദങ്ങളെയും നിശബ്ദമാക്കുന്ന വയല്‍ക്കാഴ്ചകളാണ്‌ നാല്ുകെ ട്ടില്‍ കാണാനാവുക. കേവല പ്രകൃതിയെന്ന നിലയ്ക്കാണ്‌ ഇവിടെ വയലും പുഴയും മറ്റുമൊക്കെ ചിത്രീകരിക്കപ്പെടുന്നത്‌. അധ്വാനമണ്ഡലമെന്ന നിലയില്‍ വയല്‍ ചിത്രീകരിക്കപ്പെടുന്നില്ല. വയലില്‍ അധ്വാനിക്കുന്ന ഒരു സ്ത്രീയെയോ പുരുഷനെയോ ആഖ്യാനത്തില്‍ അധികം കാണുന്നില്ല. 67 2.4.1. നിശബ്ദമാകുന്ന വയലുകള്‍ നാല്ുമകട്ടിലെ വയലുകള്‍ അധികവും വെള്ളത്തിന്റെ ആധിക്യത്താല്‍ മൂട പ്പെട്ടതാണ്‌. “പാടം മുഴുവന്‍ വിരിപ്പുവിള നിറവയറായി നില്‍ക്കുകയാണ്‌. റോഡു പൊട്ടിയാല്‍ പാടം മുഴുവന്‍ വെള്ളത്തിനടിയില്‍.വേഗത്തില്‍ വെള്ളമൊഴിച്ചാല്‍ത്ത ന്നെയും ചിങ്ങത്തില്‍ കൊയ്തെടുത്തു കളത്തില്‍ കൊണ്ടുവന്നിട്ടാല്‍ നെല്ലുമുഴു വന്‍ പതിരായിരിക്കും” (വാസുദേവന്‍നായര്‍ എം. ടി 2009 സി: 116). ഇവിടെ ഉപയോഗശുന്യമാകാന്‍ പോകുന്ന ഒരു വയലിനെയാണ്‌ ചിത്രീകരി ക്കുന്നത്‌. കര്‍ഷകനില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട വയലാണ്‌ ഇവിടെ കാണു ന്നത്‌. അപ്പുണ്ണി കാണുന്ന വയലും അയാളുടെ ഓര്‍മ്മയില്‍ തെളിയുന്ന വയലും ഇങ്ങനെ അന്യവല്‍ക്കരിക്കപ്പെട്ടതാണ്‌. അപ്പുണ്ണിയുടെ അമ്മയായ പാറുക്കുട്ടി ഓര്‍ക്കുന്നതാണ്‌ ഈ വയല്‍ ചിത്രം. അമ്മയ്ക്ക്‌ ശങ്കരന്‍നായരുമായി അടുപ്പമു ണ്ടെന്ന്‌ പറയുന്നതുകേട്ടു അപ്പുണ്ണി അമ്മയുമായി പിണങ്ങിപ്പോകുന്നു. അതോടെ തനിച്ചായ പാറുക്കുട്ടിയുടെ ഓര്‍മ്മയിലെ ഈ വയല്‍ അവളുടെ അവസ്ഥ വെളിവാ ക്കുന്നുണ്ട്‌. നിറവയറായി നില്‍ക്കുന്ന വിളകള്‍ ഒരമ്മയുടെ ഗര്‍ഭാവസ്ഥയെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌.നൊന്തുഗ്രസവിച്ച മകന്‍ വീടുവിട്ടുപോയപ്പോള്‍ ഒരു അമ്മയ്ക്ക്‌ ചിന്തിക്കുന്ന എല്ലാറ്റിലും മാതൃത്വവുമായി ബന്ധമുള്ള അംശങ്ങള്‍ കണ്ടെത്താന്‍ സാധിച്ചേക്കാം. നെല്ല്‌ മുഴുവന്‍ പതിരായേക്കും എന്ന ആശങ്കയ്ക്ക്‌ പാറുക്കുട്ടി യുടെ ജീവിതവുമായി ബന്ധമുള്ള മകന്‍ തനിക്ക്‌ ഉപകാരപ്പെടാതെ, അവന്റെ സ്നേഹം ലഭിക്കാതെ തന്റെ ജീവിതം അര്‍ത്ഥമില്ലാതെ/പതിരായിപ്പോകുമോ എന്ന സംശയവും പാറുക്കുട്ടിക്കുണ്ട. അവളുടെ ജീവിതവും വയലും ചേര്‍ന്നു നില്‍ക്കു ന്ന സന്ദര്‍ഭമായി ഈ വയല്‍ ചിത്രീകരണം മാറുന്നുണ്ട്‌. “തലേന്നു പച്ചകാണാമായിരുന്ന പാടം മുഴുവന്‍ വെള്ളമാണ്‌. പറമ്പുകളും ഞാറ്റുവട്ടികളും കഴിഞ്ഞു വെള്ളം പടിവരെ എത്തിയിരിക്കുന്നു. ഇന്നലെ നിറവയ 68 റായ നെല്ലു നിന്നിരുന്ന പാടങ്ങളിലൂടെയാണ്‌ ഇപ്പോള്‍ തോണികള്‍ നീങ്ങുന്നത്‌” (2009 സി: 120). തലേന്നത്തെ പച്ച ഇന്നലെവരെ അപ്പുണ്ണി കൂടെയുണ്ടായിരുന്നു എന്ന പ്രതീക്ഷയും സുരക്ഷിതത്വബോധവുമാണ്‌ സൂചിപ്പിക്കുന്നത്‌. എന്നാല്‍ ഇന്ന്‌ അത്‌ നഷ്ടമായി എന്ന ബോധം പാറുക്കുട്ടി വേദനയോടെ ഓര്‍ക്കുന്നു. വെള്ളം കയറുന്നതിനു മുമ്പും പിമ്പും രണ്ടുതരം സ്ഥലബോധമാണ്‌ വയല്‍ പ്രതിനിധാനം ചെയ്യുന്നത്‌. വെള്ളം കയറുന്നതിനു മുന്‍പ്‌ അത്‌ നെല്ലിന്റെ ഉത്പാദനസ്ഥലം, കര്‍ഷകന്റെ ജീവിതോപാധിയുടെ ഇടം, ഒരു നാടിന്റെ സമ്പദ്‌ വ്യവസ്ഥയുടെ ഉറവിടം എന്നീ നിലകളെയെല്ലാം പ്രതിനിധീകരിക്കുന്നുണ്ട്‌. എന്നാല്‍ വെള്ളം കയറുന്നതോടെ ഇത്തരം സ്ഥലപരമായ സവിശേഷതകളെല്ലാം ഇല്ലാതായി യാത്ര ചെയ്യാനുള്ള ഒരു സ്ഥലമായി/ജലയാത്രയുടെ ഒരു ഇടമായി വയല്‍ മാറുന്നു. വയലിന്റെ യഥാര്‍ത്ഥ കാര്‍ഷിക ഉപയോഗം എം. ടി കൃതികളില്‍ അപ്രസക്തമാണ്‌. “നിറവയറായി നെല്ലുനിന്നിരുന്ന പാടങ്ങള്‍” എന്ന പ്രയോഗത്തില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ അവസ്ഥ പ്രകടമാണ്‌. ഗര്‍ഭിണിയായ സ്ത്രീ പ്രസവിക്കുന്നതിലൂടെ അടുത്ത തലമുറയെ നിലനിര്‍ത്തുകയാണ്‌. നിറവയറായി നില്‍ക്കുന്ന നെല്ലും അതുപോലെ തന്നെയാണ്‌. ഇന്നേയ്ക്കുള്ള അന്നവും നാളേ യ്ക്കുള്ള വിത്തും അവിടെയുണ്ട്‌. വെള്ളം കയറുന്നതിലുടെ അത്‌ നശിക്കുകയാണ്‌ ചെയ്യുന്നത്‌. കാര്‍ഷിക സംസ്കാരത്തിലൂന്നിയ ഒരു ഭാവിയെ അപ്രസക്തമാക്കുക യാണ്‌ ഇവിടെ. തോണികള്‍ നിങ്ങുന്ന പാടങ്ങള്‍ എന്നതിലും കര്‍ഷകനില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട പാടമാണുള്ളത്‌. ഒരു വസ്തു/സ്ഥലം അതിന്റെ പരമ്രധാനമായ ഉപയോഗത്തിനു വിനിയോഗിക്കാതെ മറ്റ്‌ ഉപയോഗങ്ങള്‍ക്ക്‌ വിനിയോഗിക്കപ്പെടുകയാണിവിടെ. ഇത്‌ യഥാര്‍ത്ഥമായ കാര്‍ഷിക സ്ഥലബോധ ത്തിന്‌ എതിരുനില്‍ക്കുന്നതാണ്‌. 69 വേനലിന്റെ വരള്‍ച്ച നേരിടുന്ന വയല്‍ക്കാഴ്ചകളും നാല്ുകെട്ടിത്‌ കാണാം. വേനലിന്റെ തീക്ഷണത പല കഥാസന്ദര്‍ഭങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നുണ്ട്‌. “പൊള്ളുന്ന ഉച്ചവെയില്‍. വരമ്പിലൂടെ നടക്കുമ്പോള്‍ പൊടിമണ്ണു തീക്കട്ട പോലെ പൊളളുന്നു. വയലിറങ്ങി അരികിലൂടെ നടന്നാല്‍ തണലുണ്ട്‌ (2009 സി: 75). ഉച്ചവെയിലിലെ വരമ്പും തീക്കട്ടപോലെ പൊള്ളുന്ന പൊടിമണ്ണും അപ്പുണ്ണി യുടെ അപ്പോഴത്തെ ജീവിതാവസ്ഥയെ വരച്ചുകാണിക്കുന്നു. ഫീസടയ്ക്കാന്‍ കാശില്ലാത്തതിനാല്‍ തലവേദനയാണെന്നു പറഞ്ഞ്‌ ഉച്ചയ്ക്ക്‌ സ്കൂളില്‍ നിന്നും വീട്ടിലേക്ക്‌ പോകുകയാണ്‌ അപ്പുണ്ണി. ജീവിത യാഥാര്‍ത്ഥ്യങ്ങള്‍, ദാരിദ്യം, അപ മാനം എന്നിവ അവനെ പൊള്ളിക്കുകയാണ്‌. തീക്കട്ടപോലെ പൊള്ളുന്ന പൊടി മണ്ണ്‌ മണ്ണിന്റെ ഏറ്റവും ഉരഷരമായ അവസ്ഥയെ കാണിക്കുന്നു. അതുപോലെ ഉഷരമായ അവസ്ഥയിലാണ്‌ അപ്പുണ്ണിയുടെ ജീവിതവും. പഠനത്തിനുശേഷം ജോലികിട്ടി അപ്പുണ്ണി നാലുകെട്ടില്‍ നിന്നിറങ്ങി പാടവ രമ്പിലുടെയാണ്‌ പോകുന്നത്‌. “പാടത്തിന്റെ നട്ടെല്ലുപോലെ ഉയര്‍ന്ന നടുവരമ്പി ലൂടെ അപ്പുണ്ണി ധൃതിയില്‍ നടന്നു”(2009 സി: 170). ഇവിടെ പാടത്തിന്റെ നട്ടെല്ലായി വരമ്പ്‌ പ്രതിനിധീകരിക്കപ്പെടുന്നു. “നട്ടെല്ലുള്ളവന്‍' എന്ന പ്രയോഗത്തില്‍ നട്ടെല്ല്‌ ആണത്തം, അഭിമാനം എന്നിവയുടെ സൂചകങ്ങളാണ്‌. വരമ്പത്ത്‌ നില്‍ക്കുന്ന അഭിമാനിയായി ഇവിടെ അപ്പുണ്ണി മാറുന്നുണ്ട്‌. ജോലികിട്ടി പണം സമ്പാദിച്ച്‌ നല്ല നിലയില്‍ എത്തിയപ്പോഴും അപ്പുണ്ണി യുടെ സ്വപ്നം “പാടത്തിന്റെ നടുവിലുടെ, ഉയര്‍ന്ന വരമ്പിലൂടെ തല ഉയര്‍ത്തിപ്പി ടിച്ച്‌ ഒന്നു നടക്കണം” എന്നതാണ്‌. ഇവിടെയെല്ലാം ഒരു ഫ്യൂഡല്‍ ബോധം പേറുന്ന അപ്പുണ്ണിയെയാണ്‌ കാണാനാവുക. പാടത്തിറങ്ങുക എന്നതോ പാടത്ത്‌ പണിയെടുക്കുന്നവരോ ഒരിക്കലും അയാളുടെ ഓര്‍മ്മകളിലോ ജീവിതത്തിലോ പരിഗണിക്കപ്പെടുന്നില്ല. അപ്പുണ്ണിയും അവന്റെ സ്വപ്നങ്ങളും എപ്പോഴും പാടത്തി റങ്ങാന്‍ മടിക്കുന്ന സവര്‍ണ്ണ മൂല്യബോധത്തില്‍ തന്നെയാണ്‌. 70 വക്കീല്‍ കുമാരന്‍നായരും കുട്ടന്‍നായരും തമ്മില്‍ വയല്‍വക്കത്ത്‌ വെച്ച്‌ വടക്കേപ്പാട്ടെ ഓഹരി ഭാഗം വെക്കുന്നതിനെപ്പറ്റി സംസാരിക്കുന്നുണ്ട്‌. ഭാഗംവെ പ്പിന്റെ കാര്യം അറിഞ്ഞതു മുതല്‍ വക്കീല്‍ കുമാരന്‍നായര്‍ കുട്ടന്‍നായരെ നോക്കി നടക്കുകയായിരുന്നു. “തൃത്താല രജിസ്ട്രാഫീസില്‍ നിന്ന്‌ ഒരു ചുണ്ടിപണ യത്തിന്റെ രജിസ്റ്റര്‍ കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ്‌ തോണിക്കടവിനടുത്തെ വയ ലിന്റെ വരമ്പത്ത്‌ ചെറുമികള്‍ ചാഴിവീശുന്നതും നോക്കി കുട്ടന്‍നായര്‍ ഇരിക്കു ന്നത്‌ കണ്ടത്‌” (2009 സി: 109). ചെറുമികള്‍ ചാഴിവീശുന്നതും നോക്കി വയലിന്റെ വരമ്പത്തിരിക്കുന്ന കുട്ടന്‍നായര്‍ മുന്‍പ്‌ സൂചിപ്പിച്ച പാടത്തിറങ്ങാന്‍ മടിക്കുന്ന, അധ്വാനത്തെ വിലക്കെടുക്കാത്ത അലസതയുടെയും പ്രമാണിത്തത്തിന്റെയും പ്രതിനിധി തന്നെയാണ്‌. പിന്നീട അപ്പുണ്ണി തിരിച്ചുവരുമ്പോള്‍ കാണുന്നത്‌ കൊയ്ത്ത്‌ കഴിഞ്ഞ്‌ കിട ക്കുന്ന പാടമാണ്‌. “പാടം കൊയ്ത്ത്‌ കഴിഞ്ഞു കിടക്കുകയാണ്‌. വലിയ വരമ്പി ലേക്ക്‌ കയറിയപ്പോള്‍ അയാള്‍ പുതിയൊരു സിഗരറ്റിന്‌ തീ കൊളുത്തി. എതിരേ വന്ന ഒരു വയസ്സന്‍ പാണന്‍ തിരുവായുസ്സുനേര്‍ന്നു കണ്ടത്തിലേയ്ക്കിറങ്ങി മാറി നിന്നു” (2009 സി: 190). കൊയ്ത്ത്‌ കഴിഞ്ഞ പാടമോ വെള്ളം കയറി നശിച്ച പാടമോ അല്ലാതെ കതിരുവിളഞ്ഞ്‌ നില്ക്കുന്ന പാടം ഒരിക്കലും അപ്പുണ്ണിയുടെ കാഴ്ചകളില്‍ വരുന്നില്ല. വരമ്പത്തേയ്ക്ക്‌ കയറി പുതിയൊരു സിഗരറ്റിന്‌ തീകൊളുത്തുമ്പോള്‍ അധികാരത്തിന്റെ പുതിയ കീഴടക്കലുകള്‍ സംഭവിക്കുകയാണിവിടെ. അവിടെയും വയല്‍വരമ്പ്‌ അധികാരത്തിന്റെ ചിഹമായി മാറുന്നുണ്ട്‌. ഒന്നുമില്ലായ്മയില്‍ നാടു വിട്ടുപോയി സമ്പന്നനായി തിരിച്ചു വന്നപ്പോഴും അപ്പുണ്ണി ഫ്യൂഡല്‍ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുക തന്നെയാണ്‌ ചെയ്യുന്നത്‌. നാടുവിടലിനോ അന്യദേശവാസ ത്തിനോ അയാളുടെ സവര്‍ണ്ണ ബോധ്യങ്ങളിലടിയുറച്ച മനസ്സിനെ മാറ്റാന്‍ സാധി ചില്ല. 71 2,4,2, കാല്‍പ്പനികതയുടെ കതിരുവിളയുന്ന പാടങ്ങള്‍ അസ്ുരവിത്തിലെ വയല്‍ക്കാഴ്ച നാല്ുകകെട്ടിലേതില്‍ നിന്ന്‌ വൃത്യസ്തമാ ണ്‌. താഴെ മൂന്നു കണ്ടവും ഒരു വള്ളും ചേര്‍ന്ന ചെറുകോടു നിലം കതിരാടി നില്‍ക്കുന്ന വയലാണ്‌ കാണുന്നത്‌. പന്ത്രണ്ടുമേനി കൊയ്യാന്‍ സാധിക്കുന്ന വിള യാണ്‌. പുതിയ നെല്ലിന്റെ ചുവന്ന ചോറു നാക്കിലയില്‍ നിറച്ചു വിളമ്പുന്ന കാലം സ്വപ്നം കണ്ടു കഴിയുന്നത്‌ ഗോവിന്ദന്‍കുട്ടി ഓര്‍ക്കുന്നുണ്ട്‌. ഉനര്‍ച്ചക്കണ്ടത്തിനപ്പുറത്തെ ചെറിയ കണ്ടങ്ങളില്‍ പൂട്ടുനടക്കുന്നു. പൂട്ടുന്ന തൊഴിലാളികളുടെ ആര്‍പ്പു കേള്‍ക്കുന്ന വയലാണ്‌ ഇവിടെ ചിത്രീകരിക്കുന്നത്‌. “ഉനര്‍ച്ച മരത്തിനു മുകളിലുടെ കൊഴുത്ത ചേറ്‌ മറിയുമ്പോള്‍ പൊങ്ങുന്ന ഇഴുക്ക മുള്ള മണ്ണിന്റെ മണം തട്ടിയാല്‍ കുട്ടിക്കാലത്തു ലഹരി കയറിയിരുന്നു” (വാസുദേ വന്‍നായര്‍ എം. ടി 2009 എ: 39). കാര്‍ഷിക ജീവിതവുമായും മണ്ണുമായും ബന്ധമുള്ള കഥാപാത്രമാണ്‌ ഗോവിന്ദന്‍കുട്ടി. എന്നാല്‍ അയാളും സമുദായത്തിലെ ഉയര്‍ന്ന സ്ഥാനം കാരണം എത്രകാലം ജോലി ഇല്ലാതിരുന്നിട്ടും പാടത്തിറങ്ങാനോ പണിചെയ്യാനോ തയ്യാറാ കുന്നില്ല. മണ്ണിന്റെ മണം തട്ടിയാലുണ്ടാകുന്ന കുട്ടിക്കാലത്തെ ലഹരി വലുതാകു ന്നതോടെ നഷ്ടമാകുന്നു. അത്തരത്തിലുള്ള ഒരു സാമൂഹ്യസ്ഥലത്താണ്‌ ഗോവി ന്ദന്‍കുട്ടിയുടെ ജീവിതം. “വയല്‍വക്കിലെ കവുങ്ങിന്‍തോട്ടത്തിലെ തണലുകളില്‍ ചെറിയ കാവല്‍ മാടങ്ങള്‍പോലെ കാണപ്പെട്ട കുണ്ടന്‍ കുടകളനങ്ങി, ചെറുമികള്‍ കണ്ടത്തിലിറങ്ങി. മൂത്ത ചെറുമന്‍ വരമ്പു മുട്ടത്തില്‍ കൂട്ടിവെച്ച തലയരിഞ്ഞ ഞാറ്റിന്‍ മുടികള്‍ വീശി യെറിഞ്ഞു കറുത്ത ചേറില്‍ അളന്നുമുറിച്ചിട്ടപോലെ അകലമൊപ്പിച്ച്‌ വീണ ഞാറ്‌ പച്ചപ്പുള്ളികളായി” (2009 എ: 41). കര്‍ഷകത്തൊഴിലാളികളുടെ അധ്വാനവും കൈത്തഴക്കവും ഇവിടെ പ്രകട മാണ്‌. മിക്ക കീഴാള കഥാപാത്രങ്ങള്‍ക്കും പേരില്ല എന്ന പ്രത്യേകത ശ്രദ്ധേയ 72 മാണ്‌. അളന്നു മുറിച്ചിടടുപോലെ അകലമൊപ്പിച്ച്‌ വീഴുന്ന ഞാറ്റു മുടികള്‍ കര്‍ഷ കന്റെ തൊഴില്‍ വൈദദഗ്ധ്യമാണ്‌ കാണിക്കുന്നത്‌. തന്റെ തൊഴിലില്‍ എത്ര വിദ ഗ്ദ്ധനായിരുന്നാലും ജാതിയില്‍ താഴ്ന്നവനായതുകൊണ്ടുതന്നെ അവന്‍ പേരു പോലും ഇല്ലാതായി. ഇങ്ങനെ ചരിത്രത്തില്‍ പേരില്ലാത്തവനെ സാഹിത്യത്തിലും പേരില്ലാത്തവനായി നിലനിര്‍ത്തുകയാണ്‌ എം. ടി ചെയ്യുന്നത്‌. തൊഴിലിടങ്ങളിലെ വിവേചനം നോവലില്‍ പലയിടത്തും വ്യക്തമായി കാണുന്നുണ്ട്‌. ഇപ്പോള്‍ നിലം കൊയ്യാനെത്തുന്നത്‌ താഴത്തേതിലെ ചെറുമക്കള ല്ല, മമ്മാലിയുടെ കൂലിപ്പണിക്കാരാണ്‌ എന്ന്‌ ഗോവിന്ദന്‍കുട്ടി ഓര്‍ക്കുന്നു. ഇവിടെ താഴത്തേതിലെ ചെറുമക്കള്‍ കൊയ്യാന്‍വരാത്തത്‌ ഗോവിന്ദന്‍കുട്ടിയെ സംബന്ധി ച്ചിടത്തോളം സങ്കടമാകുന്നത്‌ അവര്‍ക്ക്‌ കൂലി കൊടുക്കേണ്ടതില്ല എന്നതുകൊണ്ടു മാത്രമാണ്‌. രണ്ടുതരം തൊഴിലാളികളെപ്പറ്റിയാണ്‌ ഇവിടെ പറയുന്നത്‌ ഒന്ന്‌ താഴ ത്തേതിലെ ചെറുമക്കള്‍, രണ്ട്‌ മമ്മാലിയുടെ കൂലിപ്പണിക്കാര്‍. ജാതിപ്പേരുകൊണ്ടു മാത്രം സൂചിതമാകുന്ന ചൂഷിതരാണ്‌ ആദ്യത്തേത്‌. രണ്ടാമത്തേത്‌ കൂലിപ്പണിക്കാ രാണ്‌. അവര്‍ കൂലികിട്ടിയാലേ പണിചെയ്യു എന്ന്‌ ആ വാക്കില്‍ തന്നെയുണ്ട്‌. ഓര്‍മ്മയിലെ വയല്‍ക്കാഴ്ചകളും ഇപ്പോഴത്തെ വയല്‍ക്കാഴ്ചകളും ഗോവി ന്ദന്‍കുട്ടിയുടെ മനസ്സില്‍ രണ്ടുതരം ചിത്രങ്ങളാണ്‌ വരയ്ക്കുന്നത്‌. ഞാറ്റുകണ്ട ത്തിലെ കര്‍ഷകരുടെ അധ്വാനം നോക്കിനില്‍ക്കേ ഗോവിന്ദന്‍കുട്ടിയുടെ ഓര്‍മ്മ കളില്‍ കൃഷിയും പാടവും എല്ലാം തെളിയുന്നു. കരിതാഴുത്തി ചേറു കലക്കി വലി ക്കുന്ന പത്തിരുപത്പുട്ട കന്നും ഉനര്‍ന്നു നിരപ്പാക്കുന്ന ചെറുമക്കളുടെ ആര്‍പ്പുവിളി കളും ചേറുലയുന്ന സ്വരവും അയാളുടെ ഓര്‍മ്മകളില്‍ തെളിയുന്നു. “ചെറുമികള്‍ വരിയായി കുമ്പിട്ടുനില്‍ക്കുന്നതോടെ കൈകള്‍ താളത്തില്‍ ഗ്രവര്‍ത്തിക്കുന്നു. ചേറില്‍ പൊട്ടുകുത്തി കിടക്കുന്ന ഞാറ്റിന്‍ മുടികള്‍ വിടരുന്ന പച്ചപ്പാവാടച്ചുരുളുകളെ ഓര്‍മ്മിച്ചുകൊണ്ട്‌ നിരന്നു കയറുന്നു” (2009 എ: 41). 73 വരിയായി കുമ്പിട്ടു നില്‍ക്കുന്ന ചെറുമികളും അവരുടെ താളത്തില്‍ പ്രവര്‍ത്തിക്കുന്ന കൈകളും എന്ന ്രയോഗം ഒരു യാന്ത്രികാനുഭുതിയാണ്‌ ഉണ്ടാ ക്കുന്നത്‌. ഒരു ജൈവികാനുഭൂതി ഉണ്ടാക്കാന്‍ ഇവിടെ കഴിയുന്നില്ല. മാത്രമല്ല ചേറില്‍ പൊട്ടുകുത്തി കിടക്കുന്ന ഞാറ്റിന്‍ മുടികള്‍, വച്ചപ്പാവാടചുരുളുകള്‍ പോലെയാണ്‌ ഗോവിന്ദന്‍കുട്ടിയ്ക്ക്‌ അനുഭവപ്പെടുന്നത്‌. അധ്വാനത്തിന്റെ തീക്ഷ്‌ ണമായ അനുഭവമാണ്‌ മണ്ണില്‍ വീഴുന്ന ഞാറ്റിന്‍ മുടികള്‍. അത്‌ നാളത്തേക്കുള്ള അന്നമാണ്‌. അതിനുവേണ്ടി അധ്വാനിക്കുന്ന കര്‍ഷക സ്ത്രീയുടെ വസ്ത്രസ ങ്കല്‍പ്പത്തില്‍ നിന്നും അന്യമായതാണ്‌ പച്ചപ്പാവാടചുരുളുകള്‍. വയലില്‍ നടക്കുന്ന അധ്വാനത്തിന്റെ മഹത്വമല്ല, വച്ചപ്പാവാടച്ചുരുളുകളുടെ കാല്‍പ്പനികതയിലാണ്‌ ഗോവിന്ദന്‍കുട്ടിയുടെ മനസ്സ്‌ ചെല്ലുന്നത്‌. കൃഷിക്കാരനായശേഷം പുത്തന്‍ കൊയ്ത്തിനേക്കാളും അയാളെ ആഹ്ലാദി പ്പിക്കാറ്‌ നാടും പണിയുമാണ്‌. കാളിത്തള്ളയും മാണിയും കൂടി ഏഴെട്ടു ദിവസമെ ടുക്കും ചെറുകോടു നാടു കഴിക്കാന്‍. ഗോവിന്ദന്‍കുട്ടി ആ സ്്്രദായം മാറ്റി. പത്തു ചെറുമികളെ കണ്ടത്തിലിറക്കി ഒറ്റദിവസംകൊണ്ട്‌ നട്ടു തീര്‍ക്കും. പുത്തന്‍ കൊയ്ത്തിനേക്കാളും നാടും പണിയും ഇഷ്ടപ്പെടുന്ന ഗോവി ന്ദന്‍കുട്ടി നല്ലൊരു കര്‍ഷകനാണെന്ന്‌ നമുക്ക്‌ തോന്നാം. എന്നാല്‍ ചെറുമികളെ പാടത്തിറക്കി ജോലി ചെയ്യിക്കുകയാണയാള്‍. എം. ടി യുടെ നായകന്മാരെല്ലാം വയല്‍വരമ്പില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌. പാടത്തിറങ്ങാനോ അധ്വാനി ക്കാനോ അവരൊന്നും തയ്യാറല്ല. അതില്‍ തെല്ലെങ്കിലും പാടത്തിറങ്ങുകയും പണി ചെയ്യുന്നതില്‍ സഹായിക്കുകയും ചെയ്യുന്നത്‌ ഗോവിന്ദന്‍കുട്ടി മാത്രമാണ്‌. ഗോവിന്ദന്‍കുട്ടിയുടെ കൂട്ടുകാരനാണ്‌ മാമ്പി. അവനും ഒരു കര്‍ഷകത്തൊ ഴിലാളിയായി മാറുകയാണ്‌ ചെയ്യുന്നത്‌. അവനെ തൊട്ടതിന്റെ പേരില്‍ ഗോവി ന്ദന്‍കുട്ടിക്ക്‌ തല്ലു കിട്ടിയിട്ടുണ്ട്‌. “ഗോവിന്ദന്‍കുട്ടി സ്കൂളില്‍ പോകാന്‍ തുടങ്ങിയ കാലത്തു മാമ്പി പൂന്തോട്ടത്തിലെ കന്നിനെ നോക്കാന്‍ തുടങ്ങി; അഞ്ചാം ക്ലാസ്സ്‌ 74 ജയിച്ചപ്പോഴേക്ക്‌ ഓണവും വിഷുവും എടുത്തു പൂന്തോട്ടത്തിലെ പടിക്കല്‍ ചെറുമ നായി” (2009 എ: 49). ഒരേ പ്രായത്തിലുള്ള രണ്ടു കുട്ടികളുടെ ജീവിതം വൃത്യസ്ത മാകുന്ന കാഴ്ചയാണ്‌ ഇവിടെ കാണുന്നത്‌. ഗോവിന്ദന്‍കുട്ടി പഠിക്കേണ്ടവനാണ്‌. എന്നാല്‍ മാമ്പിയുടെ ജീവിതത്തിന്റെ നിയോഗം ഒരു ചെറുമനാകുക എന്നതാണ്‌. ആ ഗ്രാമത്തില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷം നടക്കുന്നുണ്ട്‌. മഴയത്തു മണല്‍കുത്തിയൊഴുകി ചെമ്മണ്ണിളകി ചളികുടിക്കിടക്കുന്ന ഒഴിഞ്ഞ നാട്ടുവഴി നാട്ടിലെ സംഘര്‍ഷത്തെ പരോക്ഷമായി പ്രതിനിധീകരിക്കുന്നുണ്ട്‌. വഴിയുടെ ഒരു വശത്ത്‌ മതില്‍പോലെ ഇടതിങ്ങി വളരുന്ന മുള്‍ക്കൈതക്കൂട്ടമുണ്ട. ആ വഴിയിലു ടെയാണ്‌ കുഞ്ഞരക്കാര്‍ നടക്കുന്നത്‌. അയാള്‍ മതത്തിന്റെ പേരിലുള്ള സംഘര്‍ഷത്തെ എതിര്‍ക്കുന്ന വ്യക്തിയാണ്‌. അയാളുടെ വഴികളില്‍ അയാള്‍ മാത്ര മേയുള്ളു. വളരുന്ന കൈതക്കൂട്ടം വരാനിരിക്കുന്ന സംഘര്‍ഷങ്ങളെ ഓര്‍മ്മിപ്പിക്കു ന്നുണ്ട്‌. ചെമ്മണ്ണിളകിയ വഴി ആ നാടിന്റെ ഉറപ്പായിരുന്ന മതേതരത്വത്തിന്റെ ഇള ക്കത്തെ തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. ഓരോ ജീവിതസന്ദര്‍ഭത്തേയും പ്രകൃതി യുമായി ബന്ധിപ്പിക്കാന്‍ എം. ടി ശ്രമിക്കുന്നുണ്ട്‌. പ്രകൃതിയെ വ്യക്തിജീവിത ത്തോടു മാത്രമല്ല നാടിന്റെ സാമൂഹികജീവിതത്തോടും ബന്ധിപ്പിക്കാനുള്ള ശ്രമം ഇവിടെ കാണുന്നുണ്ട്‌. സമ്വത്തെല്ലാം നഷടമായിക്കൊണ്ടിരിക്കുന്ന, ഗ്രതാപം അവസാനിച്ചുകൊ ണ്ടിരിക്കുന്ന തറവാട്ടിലെ കണ്ണിയാണ്‌ ഗോവിന്ദന്‍കുട്ടി. “ചെറുകോടു നിലം കൊയ്താൽ കറ്റയെത്തുന്നത്‌ മമ്മാലിയുടെ മുറ്റത്താണ്‌” (2009 എ: 66). സ്ഥല ത്തിന്റെ സാമുഹികമായ മാറ്റമാണ്‌ ഇവിടെ കാണുന്നത്‌. ഭൂപരിഷ്ക്കരണം വന്ന തോടെ സമ്വത്തെല്ലാം നഷ്ടമായ തറവാടുകളിലൊന്നിലെ പ്രതിനിധിയാണ്‌ ഗോവിന്ദന്‍കുട്ടി. പണ്ട്‌ ചെറുകോടു നിലം കൊയ്താൽ കറ്റയെത്തുന്ന മുറ്റം മാറി പ്പോയിരിക്കുന്നു. ജന്മിത്വത്തില്‍ നിന്നും മുതലാളിത്തത്തിലേക്കുള്ള സാമൂഹ്യമാറ്റ മാണ്‌ ഇവിടെ കാണുന്നത്‌. 75 “മഴപെയ്തു കുതിര്‍ന്ന പടിവാതില്‍ക്കല്‍ നിന്നും പാടത്തേക്കു നോക്കി. ഞാറുകളെല്ലാം വേരോടി കുറുത്തുകഴിഞ്ഞിരുന്നു. കാറ്റടിക്കുമ്പോള്‍ പാടത്തിനു മുകളില്‍ തിളങ്ങുന്ന മഞ്ഞവെയില്‍ അലയിളകി. കാണാത്ത കാലടികള്‍ നിങ്ങു മ്പോള്‍ കോടി മായാത്ത പാവുമുണ്ടിന്റെ വീതിക്കസവുകര ഒഴുകിയകലുകയാണ്‌ (2009 എ: 76). ഞാറുകള്‍ കറുത്തു വേരോടി നില്‍ക്കുമ്പോഴും ഗോവിന്ദന്‍കുട്ടിയ്ക്ക്‌ പാട മൊരു കാല്‍പ്പനിക ഭൂമിയാവുകയാണ്‌ ഇവിടെ. കോടിമായാത്ത പാവുമുണ്ടും ഒഴു കിയകലുന്ന വീതിക്കസവുകരയും സുവര്‍ണ്ണ സ്വപ്നങ്ങളുടെ സാക്ഷ്യമാണ്‌. ഒരു അധ്വാന സ്ഥലമായല്ല കാല്‍പ്പനിക സ്വപ്നങ്ങളുടെ വിളനിലമായാണ്‌ ഗോവി ന്ദന്‍കുട്ടി വയലിനെ കാണുന്നത്‌. നോവലിലെ ചില സന്ദര്‍ഭങ്ങളില്‍ വയലിലെ അധ്വാനങ്ങള്‍ ഗോവിന്ദന്‍കുട്ടിയുടെ ഓര്‍മ്മകളില്‍ തെളിയുന്നുണ്ടെങ്കിലും അവി ടെയും ഗോവിന്ദന്‍കുട്ടി അധ്വാനത്തെ മുകളില്‍ നിന്നും നോക്കിക്കാണുകയാണ്‌. പെരുമ്പലത്ത്‌ കൃഷിപ്പണി നോക്കി നടത്താന്‍ ശേഖരേട്ടന്‍ പറഞ്ഞതനുസ രിച്ച്‌ പോകുമ്പോഴും ഒരു സാഗ്രാജ്യം ഭരിക്കുന്ന സുഖമായിരുന്നു ഗോവിന്ദന്‍കുട്ടി യുടെ മനസ്സില്‍. വിളഞ്ഞു കിടക്കുന്ന പാടങ്ങളും കാവല്‍ വിളികളും കൂക്കും കേള്‍ക്കുന്ന ചെറുമക്കളുടെ കാവല്‍ മാടങ്ങളുമാണ്‌ പെരുമ്പലത്തെ കാഴ്ചകള്‍. അയാളെ അവിടെ നിന്നും തിരിച്ച്‌ പൂന്തോട്ടത്തിലേക്ക്‌ വിളിപ്പിച്ചു. മഞ്ഞുവീണ്‌ നനഞ്ഞ്‌ കതിരുകള്‍ തലചായ്ക്കുന്ന വരമ്പുകളിലുടെയാണ്‌ അയാള്‍ തിരിച്ചു പോകുന്നത്‌. അയാളുടെ വിവാഹക്കാര്യത്തിനാണ്‌ അയാളെ അങ്ങോട്ടു വിളിപ്പിച്ചി രിക്കുന്നത്‌. പുതിയൊരു ജീവിതത്തിലേക്കാണയാള്‍ നടക്കുന്നത്‌. അതിന്റെ പശ്ചാ ത്തലമൊരുക്കുകയാണ്‌ മഞ്ഞുവീണ കതിരുകള്‍ കൊണ്ട്‌ നോവലിസ്റ്റ്‌ ചെയ്യുന്നത്‌. എന്നാല്‍ പിന്നീട്‌ ശേഖരന്‍നായര്‍ തന്നെ ചതിക്കുകയായിരുന്നു എന്ന റിഞ്ഞ ഗോവിന്ദന്‍കുട്ടി അയാളെ കാണാന്‍ പോകുന്നുണ്ട്‌. “മുണ്ടകന്‍ കൊയ്തു ന ഗ്നമായി കിടക്കുന്ന പാടത്തിന്റെ വിശാലതയിലൂടെ ഒരു ചുഴലിക്കാറ്റുപോലെ 76 അയാള്‍ നീങ്ങി” (2009 എ: 145). നഗ്നമായി കിടക്കുന്ന പാടം, കതിരില്ലാത്ത വരണ്ടു പോയ പാടം, കൊയ്ത്തുകഴിഞ്ഞ്‌ നിശബ്ദമായ പാടം. ആ പാടത്തുകുടെയാണ്‌ തന്നെ ചതിച്ച പൂന്തോട്ടത്തിലെ ശേഖരന്‍നായരെ വെല്ലുവിളിച്ചു ഗോവിന്ദന്‍കുട്ടി നടന്നത്‌. പെരുമ്പലത്തേക്ക്‌ കൃഷിപ്പണിനോക്കാന്‍ പോകുന്നതിന്റെ തലേന്ന്‌ പുത്തന്‍കളത്തിലെ പടിക്കലെ ഉയര്‍ന്ന വരമ്പത്ത്‌ നരച്ചശിരസ്സുമായി നില്‍ക്കുന്ന കുഞ്ഞരക്കാരുടെ പുരനോക്കി ഗോവിന്ദന്‍കുട്ടി നില്‍ക്കുന്നുണ്ട്‌. നാളെ മുതല്‍ അയാള്‍ കാര്യസ്ഥനാണ്‌. വരമ്പത്ത്‌ നിന്ന്‌ കാര്യങ്ങള്‍ നോക്കുന്നയാള്‍. വയല്‍വ രമ്പ്‌ ഒരു അധികാര ചിഹമായി ഇവിടെയും വരുന്നുണ്ട്‌. മതംമാറിയശേഷമുള്ള ജീവിതവും അതിന്റെ നിരര്‍ത്ഥകതയും ഗോവി ന്ദന്‍കുട്ടിയ്ക്ക്‌ മനസ്സിലായി. അതോടെ അയാള്‍ അവിടെനിന്നും ആരും കാണാതെ രാത്രിയില്‍ ഇറങ്ങി നടന്നു. പുതിയൊരു സാമൂഹ്യസ്ഥലത്തേക്കുള്ള മാറ്റമാണ്‌ മതംമാറ്റത്തിലൂടെ അയാള്‍ ആഗ്രഹിച്ചത്‌. എന്നാല്‍ അവിടെയും അയാള്‍ പ്രതീ ക്ഷിച്ച ജീവിതം സാധ്യമായില്ല. “ഇടവഴിയുടെ മറുതലയിലെത്തിയപ്പോള്‍ സംശയിച്ചു നിന്നു. വെള്ളം നിറഞ്ഞു നില്‍ക്കുന്ന വയല്‍പ്പരപ്പാണ്‌” (2009 എ: 211. വെള്ളം നിറഞ്ഞു നില്‍ക്കുന്ന വയല്‍ കൃഷിയെ അന്യവല്‍ക്കരിക്കുന്ന വയലാണ്‌. “കുന്നിന്‍ പുറത്തെത്തിയപ്പോഴേക്കു പുഴയും നിരത്തും പാടവും ഒന്നായിക്ക ഴിഞ്ഞുവത്രേ' (2009 എ: 254). പുഴയും നിരത്തും പാടവും വെള്ളം നിറഞ്ഞ്‌ ഒന്നാ കുന്നു. ഇവിടെയും വയലിന്റെ യഥാര്‍ത്ഥ ധര്‍മ്മം നിറവേറ്റാന്‍ സാധിക്കാത്ത കാഴ്ചയാണ്‌ കാണുന്നത്‌. കര്‍ഷകനെ സംബന്ധിച്ച്‌ അസഹ്യമാണ്‌ ഈ കാഴ്ച കള്‍. 77 2,4,3. തീയാഭുന്ന പാടങ്ങള്‍ വയല്‍ ചിത്രീകരണത്തോടെയാണ്‌ കാലം എന്ന നോവലിന്റെ ആരംഭം. നനഞ്ഞ വയല്‍വരമ്പുകളും കുതിര്‍ന്ന മണ്ണും എല്ലാം ചേര്‍ന്ന ഒരു ചിത്രമാണ്‌ ആദ്യം തന്നെ കണ്ടെടുക്കാന്‍ കഴിയുക. ഒരു യാത്ര ആരംഭിക്കുകയാണ്‌. ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്കുള്ള യാശ്ര.. നനഞ്ഞ വയല്‍ വരമ്പും കുതിര്‍ന്ന മണ്ണുമുള്ള പിറുപിറുക്കുന്ന പുഴയും കറുകത്തലപ്പുകളില്‍ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകളും എല്ലാമുള്ള ഗ്രാമത്തില്‍ നിന്നാണ്‌ യാത്ര. സേതു പുറപ്പെടുന്ന ഗ്രാമത്തിന്റെ ഒരു ചിത്രം തുടക്കത്തില്‍ തന്നെ നമുക്ക്‌ നോവലിസ്റ്റ്‌ നല്‍കുന്നു. സേതു എന്ന പതിനാറുകാരന്‍ പഠനത്തി നായി നഗരത്തിലേക്ക്‌ പോവുകയാണ്‌. കാലം എന്ന നോവലിലെ വയല്‍ ചിത്രീകരണവും മുമ്പ്‌ രണ്ടു നോവലുക ളിലായി വിശകലനം ചെയ്ത രീതിയില്‍ തന്നെയാണ്‌. നാല്ുകെട്ടിലും അനസ്ധുരവ? ത്തിലും വെള്ളത്തിന്റെ ആധിക്യംകൊണ്ടാണ്‌ വയല്‍ കര്‍ഷകന്‍ അന്യമാകുന്നതെ ങ്കില്‍ കാലത്തില്‍ വരള്‍ച്ചകൊണ്ടാണ്‌ അത്‌ സംഭവിക്കുന്നത്‌. കത്തിക്കാളുന്ന ഉച്ച വെയിലും തീനാളങ്ങള്‍ പോലെ വീശുന്ന കാറ്റും നിറഞ്ഞ വരണ്ട അന്തരിക്ഷ മാണ്‌ നോവലില്‍. “കട്ട ഉടച്ചിട്ട പാടങ്ങള്‍ക്കു മുകളില്‍ തീ ആളുന്നുണ്ടെന്നു തോന്നും. അതി നുമപ്പുറത്ത്‌ അരയാല്‍ വീണു കിടക്കുന്ന വേലപ്പറമ്പിനു താഴെ വരണ്ട മണല്‍പ്പര പ്പിലേക്ക്‌ ഒരു നിമിഷമേ നോക്കാനാവു. കണ്ണു മഞ്ഞളിച്ചു പോവും” (വാസുദേ വന്‍നായര്‍ എം. ടി 2009 ബി: 9). തീയാളുന്ന പാടങ്ങള്‍, വേനലിന്റെ വറുതി ഇതെല്ലാം കര്‍ഷകനെ സംബ ന്ധിച്ച്‌ ദുഃഖകരമായ അവസ്ഥയാണ്‌. കര്‍ഷകനെ കാണാത്ത, അവന്റെ മനസ്സ്‌ അറി യാന്‍ ശ്രമിക്കാത്ത തരത്തിലാണ്‌ എം.ടി കൃതികളിലെ വയലിന്റെ ചിത്രീകരണം. നാല്യുമകട്ടിത്‌ വെള്ളത്തിന്റെ ആധികൃത്താല്‍ നെല്‍പ്പാടങ്ങള്‍ക്കു മുകളിലൂടെ 78 തോണി പോകുന്ന കാഴ്ച വിവരിക്കുന്നുണ്ട്‌. അവിടെ വെള്ളത്തിന്റെ ആധിക്യം കൊണ്ടാണ്‌ വയല്‍ കര്‍ഷകന്‌ സങ്കടം നല്‍കുന്നതെങ്കില്‍ കാലത്തില്‍ വെള്ള ത്തിന്റെ ഇല്ലായ്മയാണ്‌ കര്‍ഷകന്‍ സങ്കടം നല്‍കുന്നത്‌. കട്ട ഉടച്ചിട്ട പാടങ്ങളും വരണ്ട മണല്‍പരപ്പും വറുതിക്കാലത്തെയാണ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌. കുട്ട വിണ്ടു കിടക്കുന്ന പാടങ്ങള്‍ നോവലില്‍ വേറെയും വരുന്നുണ്ട്‌. ഇതിനു സമാനമാണ്‌ സേതുവിന്റെ ജീവിതവും. വറുതിയുടെ സങ്കടത്തി ലാണ്‌ സേതുവിന്റെ കുട്ടിക്കാലം കഴിയുന്നത്‌. പതിവുള്ള മഴയൊന്നും ലഭിക്കാതെ കൊടും ചൂടില്‍ തപിക്കുന്ന വയലുപോലെതന്നെയാണ്‌ സേതുവിന്റെ മനസ്സും. അച്ഛന്‍ പതിവായി അയക്കുന്ന കാശ വൈകിയാല്‍ വീട്ടില്‍ കഞ്ഞിവെക്കാന്‍ പോലും കഴിയില്ല. ദാരിദ്യത്തിന്റെ കൂടെ വീട്ടില്‍ അമ്മയും ചെറിയമ്മയും തമ്മിലുള്ള വഴക്കും കൂടി ആകുമ്പോള്‍ തീിക്കാറ്റടിക്കുന്ന വയലുപോലെതന്നെ യാകുന്നു സേതുവിന്റെ മനസ്സും. നഗരത്തില്‍ ജോലി അന്വേഷിച്ച പോയ ശേഷമുള്ള തിരിച്ചു വരവില്‍ കൊയ്ത്തൊഴിഞ്ഞ പാടമാണ്‌ അയാള്‍ കാണുന്നത്‌. “മുണ്ടകന്‍ കൊയ്ത്‌ വയല്‍ മേടത്തിലെ പുതുമഴ കാത്തു ചുക്കിച്ചുളിഞ്ഞു കിടക്കുന്നു” (2009 ബി: 250). വരണ്ട്‌ ചുക്കിച്ചുളിഞ്ഞ വയലാണ്‌ ഇവിടെ കാണുന്നത്‌. മണ്ണു പോലും ചുട്ടുപഴുത്തു കിട ക്കുകയാണ്‌. നാല്യകകെട്ടിനെയും അസ്ധുരവിത്തിനെയും അപേക്ഷിച്ചു്‌ വയലിന്റെ ചിത്രീകരണം കാലത്തില്‍ കുറവാണ്‌. ഉള്ള വയല്‍ ചിത്രീകരണങ്ങളാകട്ടെ കര്‍ഷ കനെ മാറ്റി നിര്‍ത്തികൊണ്ടുള്ളതാണ്‌. 2,5. കുന്നിന്‍ ചെരിവുകള്‍ കേരളത്തിന്റെ ഭൂപ്രകൃതി വിഭജനത്തില്‍ പറയുന്ന ഇടനാടന്‍ പ്രദേശം കുന്നുകളും ചെങ്കല്ലിന്റെ കലര്‍പ്പുള്ള മണ്ണും നിറഞ്ഞതാണ്‌. എം. ടി യുടെ നോവ ലുകളില്‍ ഇത്തരം പ്രദേശങ്ങള്‍ ഇടക്കിടെ കാണുന്നുണ്ട്‌. കുന്നിന്‍പുറങ്ങളും ചെങ്കല്‍ പ്രദേശങ്ങളും നിറഞ്ഞ ഭൂപ്രകൃതിയുടെ സാന്നിധ്യം നാല്യുകെട്ടിലും 79 അസ്യരവിത്തിലും കാലത്തിലും ഒരു അഭയസ്ഥലമായും കാല്‍പ്പനിക്രപദേശമായും ഒക്കെയാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. 2,5.1, അഭയത്തിന്റെ സ്ഥലപരിസരം കുന്നിന്‍ചെരിവ്‌ അപ്പുണ്ണിയെ സംബന്ധിച്ചു അഭയസ്ഥലമാണ്‌. മനസ്സിന്‌ എന്തെങ്കിലും പ്രയാസമുണ്ടാകുമ്പോള്‍ അപ്പുണ്ണി കുന്നിന്‍ചെരിവിലേക്കാണ്‌ പോകുന്നത്‌. സ്കൂളില്‍ നിന്നും വീട്ടിലേക്കുളള വഴിയില്‍ കുന്നിന്‍പുറത്തെ നനഞ്ഞു നില്‍ക്കുന്ന പുല്‍ക്കട്ടകള്‍ ചവിട്ടിയടര്‍ത്തി വഴുക്കുചാലുണ്ടാക്കി കളി ക്കുക അപ്പുണ്ണിയുടെ ഒരു വിനോദമാണ്‌. തറവാട്ടില്‍ നിന്ന്‌ പുറത്താക്കിയപ്പോഴും വീട വിട്ട ഇറങ്ങിയപ്പോഴും അവന്‍ എത്തുന്നത്‌ നരിവാളന്‍ കുന്നിന്റെചെരിവിലേ ക്കാണ്‌. ആ വിജനതയില്‍ അവന്‍ അഭയം കണ്ടെത്തുകയായിരുന്നു. പ്രകൃതി യില്‍ അഭയം തേടുന്ന ഒരു മനസ്സ്‌ അപ്പുണ്ണിയില്‍ കാണാം. അവിടെയും ഒരു കാല്‍പ്പനിക സ്ഥലമായാണ്‌ എം. ടി കുന്നിന്‍ചെരിവിനെ ചിത്രീകരിച്ചിരിക്കുന്നത്‌. വൈയക്തികമായ ഒരു അനുഭവസ്ഥലമാണ്‌ കുന്നിന്‍ചെരിവ്‌. അതിനപ്പുറമുള്ള സ്ഥലാവസ്ഥകളിലേക്ക്‌ കുന്നിന്‍ചെരിവ്‌ മാറുന്നില്ല. ഒരു സാമൂഹ്യസ്ഥലമായോ കൃഷിസ്ഥലത്തിന്റെ കൂട്ടായ അനുഭവസ്ഥലമായോ അതിനെ മാറ്റുന്നതിന്‌ നോവ ലിസ്റ്റ്‌ ഒരിക്കലും ശ്രമിക്കുന്നില്ല. കുന്നിന്‍ ചെരിവുകളിലെ കൃഷി പരാമര്‍ശിക്കപ്പെ ടുന്നുണ്ടെങ്കിലും സാമൂഹികമായ/കുട്ടായ ഒരു അനുഭവസ്ഥലമായി അത്‌ മാറു ന്നില്ല. “തേങ്ങല്‍ എക്കിട്ടമായി മാറിയിരിക്കുകയാണ്‌, ഷര്‍ട്ടിന്റെ തുമ്പുകൊണ്ട്‌ കണ്ണുതുടച്ച്‌, ചക്കരക്കിഴങ്ങ്‌ നടാന്‍ ഏരി കുട്ടിയ ചെരിവുകയറി, കുന്നിന്റെ നെറു കയിലെത്തി. ഇളം ചൂടുള്ള വെയില്‍. ചരല്‍ക്കല്ലുകള്‍ ചവിട്ടിക്കൊണ്ടാണു നടന്ന ത്‌” (2009 സി: 57). തറവാട്ടില്‍ നിന്നും പുറത്താക്കിയതിന്റെ സങ്കടവും അപമാനവും സഹി ച്ചുള്ള വരവാണ്‌. ചരല്‍ക്കല്ലുകള്‍ നിറഞ്ഞ നടവഴി ദുര്‍ഘടം നിറഞ്ഞ അവന്റെ 80 ജീവിതംപോലെയാണ്‌. അവിടേക്കാണ്‌ സെയ്താലിക്കുട്ടി വരുന്നത്‌. സെയ്താലി ക്കുട്ടി തറവാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അപ്പുണ്ണിയെ കാണുന്നിടത്തും വീട വിട്ട ഇറങ്ങിയ അപ്പുണ്ണിയെ കാണുന്നിടത്തും ഗ്രകൃതിയുടെ സാന്നിധ്യമുണ്ട്‌. കുന്നിന്‍പുറത്തുനിന്നും സെയ്താലിക്കുട്ടിയാണ്‌ അപ്പുണ്ണിയെ ആശ്വസിപ്പിച്ചു കൂട്ടി ക്കൊണ്ടുപോകുന്നത്‌. കുന്നിന്‍ചെരിവില്‍ ഇരിക്കുമ്പോള്‍ അപ്പുണ്ണി അറിയാതെ സങ്കടങ്ങള്‍ മറക്കുന്നു. വൈയക്തികമായ ഒരു അനുഭവസ്ഥലമായി, അഭയസ്ഥാന മായി കുന്നിന്‍ചെരിവ്‌ മാറുന്നു. “നരിവാളന്‍ കുന്നിന്റെ ചെരിവില്‍ കണ്ണാന്തളിപ്പടര്‍പ്പുകളുടെ നടുവില്‍ തുറിച്ചു നില്‍ക്കുന്ന പാറക്കെട്ടിന്റെ മുകളില്‍ അവന്‍ ഇരിക്കുകയാണ്‌ (2009 സി; 101). തറവാടും വീടും നഷ്ടപ്പെട്ട ഇരിക്കുന്ന അപ്പുണ്ണിയുടെ മുന്‍പില്‍ കണ്ണാന്ത ളിപ്പടര്‍പ്പുകളുടെ നടുവില്‍ തുറിച്ചു നില്‍ക്കുന്ന പാറക്കെട്ടുപോലെ ജീവിതം മുന്നില്‍ നില്‍ക്കുകയാണ്‌. പോകുവാന്‍ മറ്റൊരു ഇടമില്ലാതെ എല്ലാം നഷടപ്പെ ട്ടുള്ള ഇരിപ്പാണ്‌. അയാളുടെ ജീവിതത്തിന്റെ നിസ്സഹായതയാണ്‌ ഇവിടെ വെളി പ്പെടുന്നത്‌. തറവാട്ടിലേക്ക്‌ തിരിച്ചു ചെന്നശേഷം രണ്ടു വര്‍ഷം കഴിഞ്ഞാണ്‌ അപ്പുണ്ണി വീണ്ടും നരിവാളന്‍ കുന്നിനുമുകളില്‍ എത്തുന്നത്‌. പത്താംതരത്തിലെ സര്‍ക്കാര്‍ പരീക്ഷയ്ക്ക്‌ ഫീസ്‌ അടയ്ക്കാന്‍ അവസാന ദിവസമായിട്ടും അപ്പുണ്ണിക്ക്‌ കഴിഞ്ഞി ല്ല. കടം വാങ്ങാനായി പലരോടും ചോദിച്ചു എന്നാല്‍ എവിടെനിന്നും കിട്ടിയില്ല. ഫീസ്‌ അടക്കേണ്ട അവസാന ദിവസം രാവിലെ സ്കൂളിലേക്ക്‌ പോകാതെ നരിവാ ളന്‍ കുന്നിന്റെ ചെരിവിലാണ്‌ അപ്പുണ്ണി എത്തുന്നത്‌. “നിരത്തില്‍ നിന്നു വീണ്ടും പാടത്തേയ്ക്കിറങ്ങി. അവിടെ നിന്ന്‌ ഇടവഴി കയറി കുറേ നടന്നപ്പോള്‍ കുന്നിന്‍ചെരിവിലെത്തി. എങ്ങോട്ടാണീ നടത്തമെന്നാ ലോചിച്ചില്ല. അവസാനം ചെന്നെത്തിയത്‌ നരിവാളന്‍ കുന്നിന്റെ ചെരിവിലാണ്‌. 81 അപ്പോള്‍ അവന്‌ ഓര്‍മ്മ വന്നു, വീട്ടില്‍ നിന്ന്‌ ഇറങ്ങിപ്പോന്ന ആ പ്രഭാതത്തിലും വന്നിരുന്നത്‌ ഇവിടെയാണ്‌” (2009 സി: 152). എങ്ങോട്ടാണെന്ന്‌ മുന്‍ധാരണയില്ലാഞ്ഞിട്ടുപോലും മനസ്സില്‍ സങ്കടം വരു മ്പോള്‍ അപ്പുണ്ണി അറിയാതെ എത്തുന്നത്‌ കുന്നിന്‍ചെരിവിലാണ്‌. “തുറിച്ചു നില്‍ക്കുന്ന ആ പാറക്കെട്ട അപ്പോഴും പഴയപടിതന്നെയുണ്ട്‌. അവനതിന്റെ മുകളി ലിരുന്നു, ഓര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്ന ആ പ്രഭാതത്തില്‍ പാറക്കെട്ടിന്റെ മുകളില്‍ വന്നിരുന്നത്‌. അതേ, രണ്ടുകൊല്ലം മുമ്പാണ്‌. അന്ന്‌ കുന്നിന്‍പുറം നിറച്ചും കണ്ണാന്തളികളുണ്ടായിരുന്നു” (2009: സി 153). തുറിച്ചു നില്‍ക്കുന്ന ആ പാറക്കെട്ട ഇപ്പോഴും അങ്ങനെ തന്നെയാണ്‌. അവന്റെ ജീവിതവും ഒരു അറ്റമെത്താത്ത അവസ്ഥയിലാണ്‌. രണ്ടുകൊല്ലം മുമ്പ്‌ വന്നപ്പോള്‍ കുന്നിന്‍ചെരിവ്‌ നിറയെ കണ്ണാന്തളിപ്പൂക്കളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ണാന്തളിപ്പുക്കളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. “കരിഞ്ഞ പുല്‍ത്തകിടിയില്‍ അവന്റെ നിഴല്‍ പിന്നില്‍ നീണ്ടുകിടന്നു” (2009 സി: 153). പുല്‍ത്തകിടി കുട്ടിക്കാലത്ത്‌ വഴുക്കുചാലുണ്ടാക്കി കളിച്ചിരുന്ന സ്ഥലമാ ണ്‌. കുട്ടിക്കാലത്ത്‌ ജീവിത പ്രയാസങ്ങളറിയാത്ത കാലത്ത്‌ വിനോദത്തിനുള്ള സ്ഥലമായിരുന്നു കുന്നിന്‍ചെരിവ്‌. എന്നാല്‍ ജീവിതം കഷടപ്പാടുകളിലേക്ക്‌ നീങ്ങിയപ്പോള്‍ അവന്റെ മോഹങ്ങള്‍പോലെ പുല്‍ത്തകിടിയും കരിഞ്ഞു കിട ക്കുന്നു. ജോലികിട്ടി പോകുന്നതോടെ വൃത്യസ്തമായ ഒരു ഭൂപ്രദേശത്താണ്‌ അപ്പുണ്ണി എത്തുന്നത്‌. തീര്‍ത്തും അപരിചിതമായ ഒരു സ്ഥലപരിസരമാണ്‌ വയ നാട്ടിലേത്‌. ചെങ്കുത്തായ മല നിരകളും കാടു പിടിച്ചു കിടക്കുന്ന താഴ്വരകളും ഉച്ചവെയിലില്‍ വെട്ടിത്തിളങ്ങുന്ന ഇലപ്പടര്‍പ്പുകള്‍ നിറഞ്ഞ കാടുകളും കാട്ടുവാ ഴൃകള്‍ പറ്റിപിടിച്ചു നില്‍ക്കുന്ന പാറക്കെട്ടുകളും നിറഞ്ഞ കാഴ്ചകളാണ്‌ അപ്പുണ്ണി ബസ്സിലിരുന്നു കാണുന്നത്‌. 82 പാടങ്ങളും കണ്ണാന്തളിനിറഞ്ഞ കുന്നിന്‍ചെരിവും കൈതക്കാടുകളും പുല്ലാ നിപ്പടര്‍പ്പുകളും നിറഞ്ഞ നാട്ടിലെ സ്ഥലത്തിന്റെ കാഴ്ചാനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമാണ്‌ വയനാട്ടിലേത്‌. കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ വനാന്തരങ്ങള്‍, കരിഞ്ഞ മരക്കുറ്റികള്‍, മലയുടെ ശരീരം ചുറ്റിവരിയുന്ന കറുത്ത പാതകള്‍ അങ്ങിനെ പോകുന്ന വയനാടന്‍ കാഴ്ചകള്‍ കുടിയേറ്റത്തിന്റെയും അധിനിവേശ ത്തിന്റെയും സ്ഥലാനുഭവമാണ്‌ പങ്കുവെക്കുന്നത്‌. കൊളോണിയല്‍ അധിനിവേശ ത്തിന്റെ അവശിഷ്ടങ്ങളായ തേയിലത്തോട്ടങ്ങളും അവിടത്തെ തൊഴിലുമാണ്‌ വയനാട്ടിലെ പ്രധാന ഉപജീവനമാര്‍ഗ്ഗം. എന്നാല്‍ കൂടല്ലൂരിലെ പാടങ്ങളില്‍ വിള യുന്ന നെല്‍ക്കതിരുകള്‍ കര്‍ഷക അധ്വാനത്തിനുമേല്‍ ഫ്യൂഡല്‍ അധിനിവേശം നടത്തുന്ന അധികാരത്തിന്റെ ഫലമാണ്‌. ഒടുവില്‍ അപ്പുണ്ണിയ്ക്ക്‌ ഭാഗത്തില്‍ ലഭിക്കുന്നതും ചരലും പാറയും പുല്ലാ നിപ്പൊന്തയും മാത്രമുള്ള കുന്നിന്‍ചെരിവാണ്‌. സ്ഥലം ഭാഗംവെച്ചപ്പോള്‍ അപ്പു ണിക്ക്‌ കിട്ടിയ സ്ഥലത്തിന്റെ അതിരുകള്‍ മീനാക്ഷിയേടത്തിയില്‍ നിന്നാണ്‌ അയാള്‍ മനസ്സിലാക്കുന്നത്‌. “അവിടെ വരുച്ചാല്‍ മുതല്‍ക്കു ചാത്തപ്പന്റെ ചാളവരെയുള്ള വിശാലമായ ചെരുവു ഭാഗത്തില്‍ അയാള്‍ക്കു നീക്കിവെച്ചിട്ടുളളതാണ്‌' (2009 സി: 195). ഒരു അതിര്‍ വരുച്ചാലും മറ്റേ അതിര്‍ ചാത്തപ്പന്റെ ചാളയുമാണ്‌. വരുച്ചാല്‍ മഴവെള്ളമൊഴുകിപ്പോകുന്ന ചാലാണ്‌.അതിനു സമാനമാണ്‌ ചാത്തപ്പന്റെ ചാളയും എന്ന ധ്വനി ഈ പ്രയോഗത്തില്‍ വരുന്നുണ്ട്‌. “ചരല്‍ക്കല്ലുകളും ഇടയ്ക്ക്‌ ഒറ്റപ്പെട്ട ചില പുല്ലാനിപ്പൊന്തകളും. ശുന്യത യുടെ സാ്രാജ്യംപോലെ ആ സ്ഥലം കിടക്കുന്നു. ആ മണ്ണു തന്റെ സ്വന്തമാ ണത്രേ!” (2009 സി: 195). ശുനൃതയുടെ സാഗശ്രാജ്യംപോലെയാണ്‌ അയാള്‍ക്ക്‌ ആ സ്ഥലം അനുഭവ പ്പെടുന്നത്‌. തനിക്കുവേണ്ടി ആരും വാദിക്കാനില്ലാത്തതുകൊണ്ടാണ്‌ ആ സ്ഥലം 83 ലഭിച്ചതെന്നാണ്‌ അപ്പുണ്ണിയുടെ വിശ്വാസം. അതുകൊണ്ടുതന്നെ അത്‌ ആര്‍ക്കും വേണ്ടാത്ത സ്ഥലമാണെന്ന്‌ അപ്പുണ്ണി കരുതുന്നു. “ചരലും പാറയും പുല്ലാനിപ്പൊന്തയും മാത്രമുള്ള കുന്നിന്‍ചെരിവ്‌ അപ്പുണ്ണി യ്ക്ക്‌.അവിടെ ചോരനിറമുള്ള മണ്‌ നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്നു. അതിന്റെ മധ്യത്തില്‍ നില്‍ക്കുമ്പോള്‍ ആ മണ്ണില്‍ വിളകള്‍ കിളിരുന്നത്‌ അയാളുടെ ഭാവന യില്‍ തെളിഞ്ഞുവന്നു”(2009 സി: 195). നൂറ്റാണ്ടുകളായി ഉറങ്ങിക്കിടക്കുന്ന മണ്ണ. ഉര്‍വവരമായ ആ അവസ്ഥയില്‍ നിന്നും ആ മണ്ണ്‌ മോചിപ്പിക്കപ്പെടണമെങ്കില്‍ മണ്ണ്‌ അധ്വാനത്തിന്റെ കരുത്തറിയ ണം. അവിടെ കൃഷിയിറക്കണം. ആ സ്ഥലത്തിന്റെ നടുവില്‍ നില്‍ക്കുമ്പോള്‍ ആ മണ്ണില്‍ വിളകള്‍ കിളിരുന്നത്‌ അയാളുടെ ഭാവനയില്‍ തെളിയുന്നുണ്ട്‌. എന്നാല്‍ അധ്വാനവും അതിന്റെ മഹത്വവും മണ്ണില്‍നിന്നും അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത അപ്പു ണ്ഠിയുടെ ഭാവനയില്‍ അദ്ദേഹം തികഞ്ഞ മുതലാളി തന്നെയാണ്‌. തൊഴിലാളിക ളെക്കൊണ്ട്‌ പണിയെടുപ്പിച്ച്‌ അതിന്റെ ഫലം അനുഭവിക്കുന്ന മുതലാളിത്ത മന TIM അപ്പുണ്ണിയെ നയിക്കുന്നത്‌. അതുകൊണ്ടാണ്‌ അപ്പുണ്ണിക്ക്‌ വയല്‍വരമ്പ ത്തുകൂടി നടക്കുന്നത്‌ ആഗ്രഹമാകുന്നതും വയലിലിറങ്ങുന്നത്‌ അയാളുടെ ആഗ്ര ഹങ്ങളുടെ അതിരില്‍പ്പോലും വരാത്തതും. പാടത്തിന്റെ നട്ടെല്ലുപോലുള്ള വരമ്പും അതിലൂടെയുള്ള നടത്തവും അയാളെ ആനന്ിപ്പിക്കുന്നു. അതുകൊണ്ടുതന്നെ തനിക്ക്‌ കിട്ടിയ മണ്ഠില്‍ അധ്വാനിക്കാന്‍ അയാള്‍ ഒരിക്കലും തയ്യാറാകില്ല. സിഗരറ്റ്‌ കത്തിച്ചു പാടവരമ്പിലുടെ നടക്കുന്ന, ചെറുപ്പം മുതലേ പാടവരമ്പിലൂടെ തല ഉയര്‍ത്തി നടക്കണം എന്ന്‌ ആഗ്രഹിച്ച അപ്പുണ്ണിക്ക്‌ വലിയമ്മാവനേക്കാള്‍ വലിയ ജന്മിയാകാന്‍ തന്നെയാണ്‌ ആഗ്രഹം. കൊളോണിയല്‍ അവശിഷ്ടങ്ങളായ തേയി ലത്തോട്ടങ്ങളില്‍ നിന്നും ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയവനാണ്‌ അപ്പുണ്ണി. അതു കൊണ്ടു തന്നെ നാടിന്റെ ജൈവികമായ അനുഭവങ്ങളെയും അനുഭൂതികളെയും അയാള്‍ക്ക്‌ കണ്ടെത്താന്‍ കഴിയില്ല. 84 2.5.2. അതിരാളന്‍കുന്നും കണ്ണാന്തളിപ്പുക്കളും അസ്യുരവിത്തിലും കുന്നിന്‍ചെരിവും പറമ്പുകളും കഥാസന്ദര്‍ഭങ്ങളുടെ ്രതീകമായി ഇടക്കെല്ലാം വരുന്നുണ്ട്‌. നാല്യുകെട്ടിലെപ്പോലെ തന്നെ ഒരു അഭയ സ്ഥലമായാണ്‌ കുന്നിന്‍ചെരിവുകള്‍ അസ്ധുരവിത്തിലും കാണുന്നത്‌. കഞ്ഞിവെ ക്കാന്‍ അരിയില്ലാതെ അരി വാങ്ങാന്‍ ഒരു മാര്‍ഗ്ഗവുമില്ലാതെ വിഷാദനായി ഗോവി ന്ദന്‍കുട്ടി പോകുന്നത്‌ കുന്നിന്‍ചെരിവിലേക്കാണ്‌. മൂച്ചിക്കാട്‌ കടന്ന്‌ പറങ്കിമാവു കള്‍ വളരുന്ന ചരല്‍പ്പറമ്പുകളിലൂടെയാണ്‌ അയാള്‍ നടന്നത്‌. ഇത്തരം വിഷാദ ത്തോടെയുള്ള യാത്രകളിലെല്ലാം ചരല്‍പ്പറമ്പ്‌ ഒരു പ്രതീകമായി കടന്നുവരുന്നു ണ്ട്‌. നടത്തത്തെ ദുസ്സഹമാകുന്ന, കാലുകളെ വേദനിപ്പിക്കുന്ന സ്ഥലമാണ്‌ ചരല്‍പ്പറമ്പുകള്‍. “ഒറ്റപ്പെട്ട പറങ്കിമാവുകള്‍ വളരുന്ന ചരല്‍പ്പറമ്പുകള്‍ ക്രമത്തില്‍ ഉയര്‍ന്നു ചെന്നു കുന്നുകളില്‍ തല ചായ്ക്കുന്നു. (2009 എ: 70) ഒരു അഭയസ്ഥാനമില്ലാത്ത തന്റെ സങ്കടം ഗോവിന്ദന്‍കുട്ടിയുടെ ഈ ചിന്ത കളിലുണ്ട്‌. ഒരു ആശ്രയമില്ലാതെ അലയേണ്ടിവരുന്ന ഇയാള്‍ക്ക്‌ അഭയമാകുന്നത്‌ ചരല്‍പ്പറമ്പുകള്‍ തലചായ്ക്കുന്ന കുന്നുകള്‍ തന്നെയാണ്‌. ഇവിടെ ചരല്‍പ്പറമ്പു കള്‍പ്പോലെയുള്ള അയാളുടെ ജീവിതവും ര്രതീകവല്‍ക്കരിക്കപ്പെടുന്നുണ്ട്‌. അതിരാളന്‍കുന്നും കണ്ണാന്തളിപ്പുക്കളും ഗ്രണയത്തിന്റെ പ്രതീകമായും ചില സന്ദര്‍ഭങ്ങളില്‍ വരുന്നുണ്ട്‌. നബീസുവിന്റെ കുടെ നടക്കുമ്പോള്‍ അവളുടെ യനവ്ൃനത്തിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ അയാള്‍ അതിരാളന്‍ കുന്നിലെ കണ്ണാന്തളിപ്പടര്‍പ്പുകളെയാണ്‌ ഓര്‍ത്തത്‌. “‘“ഓണക്കാലമടുത്തെത്തുമ്പോള്‍ ഒരു ദിവസം പൊടുന്നനെ നീലച്ഛായയിലലിഞ്ഞുചേര്‍ന്ന ഇളംചുവപ്പുകള്‍ ആകെ കുന്നിന്‍പുറം നിറഞ്ഞു നില്‍ക്കുന്നു” (2009 എ: 94). കുന്നിന്‍ പുറത്ത്‌ പെട്ടെന്ന്‌ വസന്തം വിടരുന്നതുപോലെ തന്നെയാണ്‌ നബീസുവിന്റെ യവവനവും അയാള്‍ക്ക്‌ 85 അനുഭവപ്പെട്ടത്‌. പ്രണയത്തിന്റെ ഓര്‍മ്മകളും അയാളെ അതിരാളന്‍കുന്നിലെ കണ്ണാന്തളിപ്പടര്‍പ്പുകളിലാണ്‌ എത്തിച്ചത്‌. കുംഭക്കാറ്റില്‍പ്പെട്ട വാഴത്തോട്ടംപോലെയായിരുന്നു കൊച്ചപ്പന്റെ വിവാഹ ക്കാര്യത്തെക്കുറിച്ച അറിഞ്ഞപ്പോള്‍ ഗോവിന്ദന്‍കുട്ടിയുടെ മനസ്സ്‌. കൊച്ചപ്പന്റെയും രാജമ്മുവിന്റെയും വിവാഹവാര്‍ത്ത അയാളുടെ മനസ്സിനെ ശക്തമായി ഉലച്ചിട്ടുണ്ട്‌. താന്‍ മോഹിച്ച പെണ്ണിനെ തന്റെ മരുമകന്‍ വിവാഹം ചെയ്യാന്‍ പോകുന്നു എന്നത്‌ അയാള്‍ക്ക്‌ അസഹ്യമായിരുന്നു. കലുഷിതമായ ഈ മനസ്സിനെ ഉചിതമായി ചിത്രീ കരിക്കാന്‍ കുംഭക്കാറ്റില്‍പ്പെട്ട വാഴത്തോട്ടം എന്ന പരാമര്‍ശത്തിലൂടെ എം.ടി യ്ക്ക്‌ സാധിച്ചിരിക്കുന്നു. നാടുവിട്ടുപോയ ഗോവിന്ദന്‍കുട്ടി തിരിച്ചു വരുന്നത്‌ പറമ്പുകള്‍ കടന്ന്‌ നീണ്ട ഇടവഴി താണ്ടി, പാടം മുറിച്ചു കടന്ന്‌, അതിരാളന്‍കുന്ന്‌ കാണുന്ന വേലിപ്പ റമ്പും താണ്ടിയാണ്‌. നാട്ടിലെ ഓരോ സ്ഥലവും ആ തിരിച്ചുവരവില്‍ സാക്ഷിയാ കുന്നുണ്ട്‌. ചക്കരക്കിഴങ്ങുകള്‍ നടാന്‍ ഏരികൂട്ടിയ പറമ്പുകളും കാറ്റില്‍ കലപില കൂട്ടുന്ന ഇല്ലിമുളങ്കാടുകളും നാട്ടുവെളിച്ചം നിറഞ്ഞ ഇടവഴിയും എല്ലാം അയാ ളുടെ തിരിച്ചുവരവ്‌ കാണുന്നുണ്ട്‌. ഒപ്പം കേലുര്‍ക്കാവിലെ താലപ്പൊലിയും കുഞ്ഞ്യോപ്പോളും നെബീസുവും മീനാക്ഷിയും കൊച്ചപ്പനും എല്ലാം അയാളുടെ ഓര്‍മ്മകളിലേക്ക്‌ വരുന്നുണ്ട്‌. മതംമാറി തിരിച്ചുവന്ന ഗോവിന്ദന്‍കുട്ടി ദുരെ നിന്ന്‌ തന്റെ വീട നോക്കിക്കാ ണുകയാണ്‌ ചെയ്യുന്നത്‌. അയാള്‍ക്ക്‌ ഒരിക്കലും ആ വീട്ടിലേക്ക്‌ പോകാന്‍ കഴി യില്ല. ഇരുണ്ടപൊന്തക്കാടുകളുടെ മുകളിലൂടെ വളഞ്ഞുപോകുന്ന ഇടവഴിയിലൂ ടെയാണ്‌ അയാള്‍ തിരിച്ചു നടക്കുന്നത്‌. ഇരുണ്ടപൊന്തക്കാടും വളഞ്ഞുപോകുന്ന ഇടവഴിയും അയാളുടെ ജീവിതത്തിന്റെ സൂചന തന്നെയായി മാറുകയാണിവിടെ. 86 2.5.3. മാറിപ്പോയ ജീവിതവഴികള്‍ കാലത്തിലും കുന്നിന്‍ചെരിവ്‌ പലപ്പോഴും ഒരു അഭയസ്ഥലമായാണ്‌ കട ന്നുവരുന്നത്‌. എന്തെങ്കിലും പ്രശ്നങ്ങള്‍ അനുഭവിക്കുമ്പോള്‍ എം. ടി യുടെ നായ കന്‍മാര്‍ കുന്നുകയറിപ്പോയി ഒറ്റക്കിരിക്കുന്ന കാഴ്ചയാണ്‌ നോവലുകളില്‍ കാണു ന്നത്‌. അവരുടെ ജീവിതത്തിലെ ഒരു സന്നിഗ്ദ്ധ ഘട്ടമായി കുന്നിന്‍ചെരിവ്‌ നില നില്‍ക്കുന്നു. കാലത്തിലെ സേതുവിനെ സംബന്ധിച്ചും കുന്നിന്‍പുറം അയാളുടെ ജീവി ത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയാണ്‌. സേതു തന്റെ ബാല്യവും കമാ രവും യവ്ൃനവും എല്ലാം കുന്നിന്‍ചെരിവില്‍ ചെലവഴിച്ചിട്ടുണ്ട്‌. സേതുവും സുമി ത്രയും കൂടി കുന്നിന്‍പുറം കയറിയാണ്‌ സ്കുളില്‍ പോയിരുന്നത്‌. സ്കൂള്‍ വിട്ടാലും ഇല്ലപറമ്പില്‍ പോയിക്കളിച്ചും മാങ്ങപെറുക്കിയും കൊട്ടപ്പാലയുടെ ചുവ ട്ടില്‍ കുരുവീണിട്ടുണ്ടോ എന്നു നോക്കിയുമെല്ലാം കളിച്ചു നടന്നതായിരുന്നു സേതുവിന്റെ ബാല്യകാലം. അച്ഛന്റെ കാശ്‌ കിട്ടാത്തതിന്റെ പരിഭവം അമ്മ പറയുമ്പോഴും വഴക്കുകൂടു മ്പോഴുമെല്ലാം സേതുവിന്‌ വിഷമമായിരുന്നു. അപ്പോഴും ഒരു ആശ്വാസംപോലെ പടിഞ്ഞാറെ കുന്നുകളില്‍ നിന്ന്‌ തണുത്ത കാറ്റ്‌ ഒഴുകി എത്താറുണ്ട്‌. ഇവിടെ ആശ്വാസത്തിന്റെയും അഭയത്തിന്റെയും ഒരു ഇടമായി കുന്നിന്‍പുറങ്ങള്‍ മാറു ന്നുണ്ട്‌. പബ്ലിക പരീക്ഷയുടെ റിസള്‍ട്ട അറിയാന്‍ പോയി വരുമ്പോള്‍ തന്റെ വിജയ വാര്‍ത്തയറിഞ്ഞ്‌ വീട്ടില്‍ എല്ലാവരും തന്നെ അഭിനന്ദിക്കുമെന്നാണ്‌ സേതു കരുതി യത്‌. എന്നാല്‍ അവന്‍ പ്രതീക്ഷിച്ചപോലെയുള്ള അഭിനന്ദനമൊന്നും അവരില്‍ നിന്നും ലഭിച്ചില്ല. അപ്പോഴവന്‍ നേരെ കുന്നിറങ്ങി തോട്ടുവക്കിലേക്കാണ്‌ പോകു ന്നത്‌. 87 നീരൊലിപ്പടര്‍പ്പും ഞാവല്‍കുൂട്ടങ്ങളും മുളങ്കുട്ടവും കരിമ്പാറകള്‍ ചത്തുമ ലച്ചു കിടക്കുന്ന വയലുകളും എല്ലാം നിറഞ്ഞതാണ്‌ സേതുവിന്റെയും സുമിത്രയു ടെയും കമാരം. സേതുവും സുമിത്രയും കുന്നിന്‍ ചെരുവിലൂടെ സുമിത്രയുടെ ആടുകളെനോക്കി വരികയായിരുന്ന ഒരു മഴക്കാലത്താണ്‌ മഴനനഞ്ഞ സുമിത്രയെ കുന്നിന്‍ചെരിവിലെ നിലം നന്നാക്കാന്‍ വെട്ടിയെടുത്ത ചെറിയ ഗുഹപോലുള്ള ഭാഗത്ത്വെച്ച്‌ സേതു ആദ്യമായി തന്നോടു ചേര്‍ത്തു നിര്‍ത്തുന്നത്‌. അപ്പുണ്ണിക്കും ഗോവിന്ദന്‍കുട്ടിക്കും കുന്നിന്‍ചെരിവ്‌ ഒരു അഭയസ്ഥാനം മാത്രമായിരുന്നു. എന്നാല്‍ സേതുവിന്‌ കുന്നിന്‍ചെരിവ്‌ ഒരു കാല്‍പ്പനിക സ്ഥലം കൂടിയാണ്‌. കുന്നിന്‍പുറത്തുനിന്ന്‌ കല്ലില്‍ വീണ്‌ കേടുവരാത്ത ഞാവല്‍ പഴങ്ങള്‍ പെറുക്കി ക്കൊണ്ടുവന്നു കൊടുത്തിരുന്ന ഏട്ടത്തിയമ്മയും സേതുവിന്‌ സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും സാന്നിധ്യമായിരുന്നു. മാധവമ്മാമന്‍ സുമിത്രയെ വിവാഹം ചെയ്യാനൊരുങ്ങുന്ന വാര്‍ത്തയറിഞ്ഞ സേതു പിന്നീട്‌ അവളെ കാണുന്നതും കുന്നിന്‍ചെരുവില്‍ വെച്ചാണ്‌. വിവാഹ ത്തിന്‌ വരണമെന്ന്‌ സുമിത്ര സേതുവിനോട്‌ പറയുന്നതും ഇവിടെ വെച്ചുതന്നെ. അവന്റെ ജീവിതത്തിലെ ഏറ്റവും (പിയപ്പെട്ടവളായിരുന്നു സുമിത്ര. അവളെ നഷ്ട പ്പെടുകയാണെന്ന്‌ തിരിച്ചറിയുന്നതും കുന്നിന്‍പുറത്തുവെച്ചു തന്നെയാണ്‌. എന്നാല്‍ അവിടെവെച്ച്‌ തന്നെയാണ്‌ സുമിത്ര മാധവനോട്‌ തന്റെ ഏടത്തിയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നതും. സേതുവിലേക്കു തന്നെ മടങ്ങാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ്‌ സുമിത്ര ഇങ്ങനെ മാധവനോട്‌ പറഞ്ഞത്‌. ഇതിനെല്ലാം പശ്ചാത്തലമായി കുന്നിന്‍ചെരിവുകളും നീരോലിപ്പടര്‍പ്പുകളും നില്‍ക്കുന്നു. പഠനം കഴിഞ്ഞുവന്ന ശേഷവും അവര്‍ പരസ്പരം കാണുന്നതും സംസാരി ക്കുന്നതും കുന്നിന്‍പുറങ്ങളില്‍ നിന്നു തന്നെയായിരുന്നു. 88 ഒടുവില്‍ ജോലി നേടി മുതലാളിയുടെ ഭാര്യയെ വിവാഹം കഴിച്ച്‌ നാട്ടിലേ ക്കെത്തിയ ശേഷം സുമിത്രയെ കാണാന്‍ സേതു പോകുന്നതും കുന്നിന്‍ ചെരുവി ലൂടെയാണ്‌. അവിടെയെല്ലാം ആകെ മാറിയിരിക്കുന്നതായി സേതുവിന്‌ മനസ്സി ലായി. “പഴയ വഴികള്‍ മാറിയിരിക്കുന്നു. ഞാവല്‍ക്കുട്ടം നിന്ന കുന്നിന്‍ചെരിവ്‌ കള്ളികളാക്കി തിരിച്ച്‌ കിഴങ്ങു നടാന്‍ ഏരികൂട്ടി ഒരുക്കിയിരിക്കുന്നു. കിഴക്ക്‌ വരണ്ടു കിടക്കുന്ന പുഴയ്ക്കക്കരെ വയലിനും മരക്കൂട്ടങ്ങള്‍ക്കുമ പ്പുറം വെളിച്ചത്തിന്റെ മുറിവില്‍ ചോരത്തുള്ളികള്‍ പൊടിയാന്‍ തുടങ്ങുന്നു. മണ്ണെടുത്ത്‌ അര്‍ദ്ധവ്യത്താകൃതിയില്‍ ഗുഹയായി നിന്നിരുന്ന സ്ഥലം ഈ വളവിലായിരുന്നു. കുന്നുവെട്ടിയിറക്കി ഇടവഴിക്കു വീതികുട്ടിയപ്പോള്‍ ആളുകള്‍ മഴക്കാലത്തു കയറി നിന്നിരുന്ന ഗുഹ നഷടപ്പെട്ടിരിക്കുന്നു”(2009 ബി: 208). പഴയ വഴികള്‍ മാറിയതിനൊപ്പം സേതുവിന്റെയും സുമിത്രയുടെയും ജീവി തവും മാറിയിരിക്കുന്നു. സേതു തന്റെ മുതലാളിയുടെ ഭാര്യയെ വിവാഹം ചെയ്തു. സുമിത്രയും തങ്കമണിയുമെല്ലാം അയാളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കപ്പെട്ു. സുമിത്രയാകട്ടെ ഒറ്റക്ക്‌ സന്യാസതുല്യമായ ജീവിതത്തിലേക്ക്‌ മാറി. അവരുടെ ഇഷ്ടങ്ങള്‍ കൈമാറിയിരുന്ന കുന്നിന്‍ചെരിവ്‌ കള്ളികളായി തിരിച്ച പോലെ അവരും വൃത്യസ്ത കള്ളികളിലേക്ക്‌ ഒതുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. 2,6, രഷരമായ പൃഴക്കാഴചകള്‍ ഭാരതപ്പുഴയുടെ തീരത്തേക്ക്‌ കുടിയേറിയ ജനതയാണ്‌ വളളുവനാട്ടുകാര്‍. കൃഷി പ്രധാനമായ ഉപജീവനമാര്‍ഗ്ഗമായതുകൊണ്ടാണ്‌ അവര്‍ തെക്കുനിന്നും ഇങ്ങോട്ട കുടിയേറിയത്‌. അവരുടെ പ്രധാന ജലസ്രോതസ്സ്‌ പുഴകളായിരുന്നു. എന്നാല്‍ എം.ടി കൃതികളിലെ വള്ളുവനാടൻ ചിത്രീകരണത്തില്‍ ശോഷിച്ച പുഴക 89 ളെയോ അല്ലെങ്കില്‍ നിറഞ്ഞുകവിഞ്ഞ പുഴകളേയോ ആണ്‌ കാണാന്‍ കഴിയുക. ഇവ രണ്ടും കര്‍ഷകന്റെ ഉപജീവനം അസാധ്യമാക്കുന്നതാണ്‌. 2,6.1. ഓര്‍മ്മയുടെ കണ്ണീര്‍ ചാലുകള്‍ പുഴയുടെ കാഴ്ചകള്‍ നാല്യകെട്ടിൽല്‍ ചിലയിടങ്ങളില്‍ കാണുന്നുണ്ട്‌. ശോഷിച്ച പുഴയുടെ ചിത്രങ്ങളാണ്‌ ഇതില്‍ അധികവും. അയ്യപ്പന്‍കയവും അതി ന്റെ ഭയപ്പെടുത്തുന്ന ശാന്തതയും അപ്പുണ്ണിയുടെ ജീവിത സന്ദര്‍ഭങ്ങളുമായും ബന്ധപ്പെടുന്നുണ്ട്‌. ഒരുപക്ഷേ വളരെ ശാന്തമായൊഴുകുന്ന ഒരു നീര്‍ച്ചാലുപോലെ തന്നെയാണ്‌ അപ്പുണ്ണിയുടെ അപ്പോഴത്തെ ജീവിതവും എന്നു കാണാനാവും. പിന്നീട്‌ ഒരു വെള്ളപ്പൊക്ക സമയത്ത്‌ പുഴവെള്ളം കരകവിഞ്ഞ്‌ ഒഴുകുന്ന കാഴ്ചയാണ്‌ കാണുന്നത്‌. നിരത്തിനൊപ്പം പുഴവെള്ളം എത്തിയിരിക്കുന്നു. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ വക്കിടിയുമെന്ന അവസ്ഥയാണ്‌ അന്നുണ്ടായിരുന്നത്‌. ഭഗവതിയുടെ ഒരു കഥയിലും പുഴ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. വളരെ കൊല്ല ങ്ങള്‍ക്കു മുന്‍പ്‌ തറവാട്ടില്‍ ഒരു സ്ത്രീയും ആറു മക്കളും താമസിച്ചിരുന്നു. സ്ത്രീ ദിവസവും പാല്‍കറന്നു അമ്പലത്തില്‍ കൊണ്ടുപോയികൊടുക്കും. പുഴകടന്നാണ്‌ അമ്പലത്തിലേക്ക്‌ പോകുന്നത്‌. അമ്പലത്തിലെ നേദ്യച്ചോറുകൊണ്ടാണ്‌ അവര്‍ കഴിഞ്ഞിരുന്നത്‌. “ഒരു തുലാമാസത്തില്‍ പുഴ നിറഞ്ഞു തോണി കടക്കാന്‍ നിവൃത്തിയില്ല. പുഴവക്കത്ത്‌ പാല്‍പ്പാത്രവുമായി കുറേനേരം കാത്തുനിന്നു. ഒടുവില്‍ വ്യസന ത്തോടെ തിരിച്ചുപോന്നു. കുട്ടികള്‍ക്കന്നുരാത്രി ചോറില്ല. നിറകൊണ്ട പാതിരയ്ക്ക്‌ ഉമ്മറവാതില്‍ക്കല്‍ നിന്ന്‌ ആരോ വിളിച്ചു. വാതില്‍ തുറന്നപ്പോള്‍ ഒരു കൈ നീണ്ട്‌ ഒരു ചെമ്പ്‌ ചോറ്‌ അകത്തേയ്ക്ക്‌ നീട്ടിവെച്ചു” (2009 എ: 127). ഈ കഥയിലും നിറഞ്ഞു കവിഞ്ഞ പുഴയാണ്‌ കാണുന്നത്‌. തോണിയാത്ര അസാധ്യമാക്കുന്ന പുഴ മനുഷ്യനെ സംബന്ധിച്ചിടത്തോളം ഉപദ്രവമാണ്‌ ഉണ്ടാ 90 ക്കുക. മനുഷ്യന്‌ ്രയോജനമാകുന്ന തരത്തിലുള്ള പുഴക്കാഴ്ചകള്‍ കാണുവാന്‍ അധികവും കഴിയില്ല. ഒന്നുകില്‍ വരണ്ടുപോയ വെള്ളമില്ലാത്ത പുഴ അല്ലെങ്കില്‍ നിറഞ്ഞു കവിഞ്ഞ പുഴ. മനുഷ്യനെ സംബന്ധിച്ച്‌ ഈ രണ്ട്‌ അവസ്ഥയും അഭികാ മൃമല്ല. ഇങ്ങനെയുള്ള പുഴക്കാഴ്ചകളാണ്‌ നാല്യമകെട്ടില്‍ കാണുന്നത്‌. അപ്പുണ്ണി തിരിച്ചുവരുമ്പോള്‍ പുഴകടന്നാണ്‌ വരുന്നത്‌. പുഴ അപ്പോള്‍ കല ങ്ങിമറിഞ്ഞൊഴുകുകയായിരുന്നു അയാളുടെ മനസ്സുപോലെ. തിരിച്ചുവരവും പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ മനസ്സിലുണ്ടാക്കുന്ന പ്രതികാരവും എല്ലാം ചേര്‍ത്ത്‌ കല ങ്ങിമറിഞ്ഞ ഒരു അവസ്ഥയിലായിരുന്നു അപ്പുണ്ണിയുടെ മനസ്സും. “മണല്‍ത്തട്ടില്‍ നുരയും പതയും പിടിച്ചു നില്ക്കുന്നു. ചുവന്ന പാവാടത്തു മ്പുകള്‍ ഇഴയുന്നപോലെ, കലങ്ങിയ പുഴവെള്ളം മണല്‍ത്തിട്ടിനെ തൊട്ടുരുമ്മി കൊണ്ട്‌ ഒഴുകുന്നു” (2009 സി: 189). കലങ്ങിയ പുഴവെള്ളം ഇവിടെ ആവര്‍ത്തിച്ച്‌ വരുന്നുണ്ട്‌. മനസ്സിന്റെ സംഘര്‍ഷവും കലങ്ങിമറിച്ചിലുകളും പരോക്ഷമായി സൂചി പ്പിക്കാന്‍ ഇത്തരം പരാമര്‍ശങ്ങളിലൂടെ എം. ടി ക്ക്‌ സാധിക്കുന്നു. 2,62, മണല്‍ക്കാടായിമാറിയ പുഴ പുഴക്കടവും പുഴയും പരാമര്‍ശിച്ചുകൊണ്ടാണ്‌ അസുരവിത്ത്‌ എന്ന നോവല്‍ ആരംഭിക്കുന്നത്‌. തുലാമാസത്തില്‍ വെള്ളം പൊങ്ങുമ്പോള്‍ നിരത്ത്‌ നക്കിയെടുത്തുകൊണ്ടാണ്‌ പുഴ ഒഴുകാറ്‌. ഇടിഞ്ഞു പൊളിഞ്ഞ പുഴക്കടവെല്ലാം നന്നാക്കിയെടുത്തതാണ്‌. ശേഖരേട്ടനാണ്‌ കുളിക്കടവ്‌ നന്നാക്കിയതെന്നും ഗോവി ന്ദന്‍കുട്ടി ഓര്‍ക്കുന്നു. തന്റെ വിവാഹക്കാര്യം ശേഖരേട്ടന്‍ പറഞ്ഞപ്പോഴും എന്തു ചെയ്യേണ്ടു എന്നറിയാതെ പുഴക്കരയിലേക്കാണ്‌ ഗോവിന്ദന്‍കുട്ടി പോകുന്നത്‌. വരണ്ടു ശോഷിച്ചു കിടക്കുന്ന പുഴയിലേക്ക്‌ നോക്കി കേട്ടതെല്ലാം ഓര്‍ത്തെടുക്കുകയായി രുന്നു അയാള്‍. ശോഷിച്ച ആ പുഴ അയാളുടെ ജീവിതം തന്നെയാണ്‌. അതിന്‌ പുതു്രതീക്ഷ നല്‍കിയത്‌ ശേഖരേട്ടന്‍ തന്നെയായിരുന്നു. അയാള്‍ക്ക്‌ താന്‍ 91 വിവാഹം കഴിക്കാന്‍ പോകുന്നു എന്നത്‌ വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല. ഒരു പക്ഷേ വരാന്‍ പോകുന്ന ഒരു ദുരന്തത്തിന്റെ സാക്ഷിയെന്നോണമായിരിക്കാം ആ ശോഷിച്ച പുഴയുടെ സാന്നിധ്യവും. ഗോവിന്ദന്‍കുട്ടിയും കുഞ്ഞരയ്ക്കാരും കുളിക്കാന്‍ പോകുന്നിടത്താണ്‌ പുഴ യുടെ സാന്നിധ്യം പിന്നീട്‌ വരുന്നത്‌. “കിഴക്കെ പുഴയിലെ വെള്ളം വളരെ കുറവാ യിരുന്നു. ചെറിയ നീര്‍ച്ചാലില്‍ ഒരിടത്ത്‌ ഒരു കുഴി കുഴിച്ചിട്ടുണ്ട്‌. മുട്ടിനേ വെള്ളമു ള്ളൂ” (2009 സി: 161). ഇവിടെയും വെള്ളം കുറവായ പുഴയെയാണ്‌ ചിത്രീകരിക്കു ന്നത്‌. ശോഷിച്ച പുഴയാണ്‌ ഇവിടെയും കാണുന്നത്‌. എന്നാല്‍ പുഴയുടെ സാന്നിധ്യത്തില്‍നിന്നു മാറി കുളം നോവലില്‍ ചിര്രീ കരിക്കപ്പെടുന്നത്‌ ഗോവിന്ദന്‍കുട്ടി മതംമാറാന്‍ പോകുന്നിടത്താണ്‌. “വരണ്ട കല്പടവുകളുടെ ചുരുങ്ങിച്ചുരുങ്ങി വരുന്ന ചതുരങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ കിടക്കുന്ന കടും പച്ച നിറമുള്ള വെള്ളത്തിലേക്ക്‌ നോക്കി ക്കൊണ്ട്‌ അയാള്‍ നിന്നു. ആ വെള്ളം ഒരു കണ്ണാടിയാണ്‌. ഒരു കല്ലെറിഞ്ഞാല്‍ ഉടഞ്ഞു പോയേക്കും'(2009 സി: 167). ഇതുവരെ ഒഴുകുന്ന പുഴപോലെ സ്വതന്ത്രമായിരുന്നു ഗോവിന്ദന്‍കുട്ടിയുടെ ജീവിതമെങ്കില്‍ മതം മാറുന്നതോടെ അയാള്‍ ഒരുപാട്‌ നിയന്ത്രണങ്ങള്‍ക്കകത്താ കുന്നുണ്ട്‌. ചതുരങ്ങള്‍ക്കിടയില്‍ അനക്കമില്ലാതെ കിടക്കുന്ന വെള്ളംപോലെ ഗോവിന്ദന്‍കുട്ടിയുടെ ജീവിതം ഒഴുക്കു നിലച്ചു കിടക്കുകയാണ്‌. ഒരു കല്ലെറി ഞ്ഞാല്‍ ഉടഞ്ഞു പോയേക്കാവുന്ന കണ്ണാടിയാണ്‌ ആ വെള്ളം. ഏതു നിമിഷവും ഉടഞ്ഞു പോയേക്കാവുന്ന ഒരു ജീവിതമാണ്‌ ഗോവിന്ദന്‍കുട്ടിയുടേത്‌. മതം മാറ്റ ത്തിനു മുമ്പും ശേഷവുമുള്ള അവസ്ഥകളെ പുഴ/കുളം എന്നീ ദന്ദങ്ങളിലൂടെ സപൂചിപ്പിച്ചിട്ടുണ്ട്‌. മതംമാറ്റത്തിനുശേഷം നാട്ടിലേക്കു വരുമ്പോള്‍ കാണുന്നത്‌ മണല്‍ക്കാ ടായി മാറിയ പുഴയെയാണ്‌. ‘കടവിനടുത്തെത്തി. പുഴ വരണ്ടു മണല്‍ക്കാടായിരി 92 ക്കുന്നു. ശേഷിച്ച ഒരു നീര്‍ച്ചാല്‍ ഒഴുക്കില്ലാതെ തളം കെട്ടി നില്‍ക്കുന്നു” (2009 എ: 183). പുഴയില്‍ ശേഷിച്ച നീര്‍ച്ചാലും തളംകെട്ടി നില്‍ക്കുകയാണ്‌. ഇവിടെ നിലച്ചു പോയത്‌ യഥാര്‍ത്ഥത്തില്‍ ഗോവിന്ദന്‍കുട്ടിയുടെ ജീവിതത്തിന്റെ ഒഴുക്കു തന്നെ യാണ്‌. പിന്നീടു കാണുന്നത്‌ ഇരുകരമുട്ടി ഒഴുകുന്ന പുഴയെയാണ്‌. പേമാരി പെയ്ത്‌ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്‌ പുഴ. “പുഴ ഇരുതലമുട്ടി കിടക്കുകയാ ണെന്നുതന്നെ പറയാം. കരയോട്‌ തൊട്ട അവിടവിടെ മലവെള്ളം നക്കിത്തിന്നു ബാക്കിയായി കിടക്കുന്ന ചെറിയ മണല്‍ത്തിട്ടുകള്‍ കാണാം” (2009 എ: 213). ഇങ്ങനെ സംഹാരരുപിയായി ഒഴുകുന്ന പുഴയെയാണ്‌ പിന്നീട്‌ കാണുന്നത്‌. 2,63. നിശ്വലമാകുന്ന ഒഴുക്കുകള്‍ പുഴയുടെ വരണ്ട അവസ്ഥ തന്നെയാണ്‌ കാലത്തിലും കാണുന്നത്‌. നോവ ലിന്റെ ആരംഭത്തില്‍ പുലര്‍ച്ചെ തീവണ്ടി കയറാന്‍ വരുന്ന സേതു കാണുന്നത്‌ ഇരുട്ടിന്റെ പുഴയാണ്‌. വെള്ളത്തിന്റെ അദൃശ്യത ഇവിടെ തുടങ്ങുന്നു. ആ യാത്ര പാലക്കാട കോളേജിലേക്കായിരുന്നു. അവിടെ ഹോസ്റ്റലില്‍ നിന്നും സുഹൃത്തായ കൃഷ്ണന്‍കുട്ടിയോടൊത്ത്‌ നടന്നെത്തുന്നതും ശോഷിച്ച പുഴയുടെ തീരത്താണ്‌. “നടന്നു നടന്നു പുഴവക്കത്തെത്തി. വികൃതമായി ചിതറിക്കിടക്കുന്ന പാറ ക്കെട്ടുകള്‍ക്കിടയിലുടെ ശോഷിച്ച പുഴ തട്ടി തടഞ്ഞ്‌ ഉരുണ്ടു പോകുന്നു” (2009 ബി: 54). പുഴയുടെ ഈ അവസ്ഥ നോവലില്‍ പലയിടത്തും കാണാം. വെള്ളമുള്ള പ്പോഴാണ്‌ പുഴ അതിന്റെ ധര്‍മ്മം നിറവേറ്റുന്നത്‌. എന്നാല്‍ എം. ടി കൃതികളില്‍ പുഴകളെല്ലാം വറ്റി വരണ്ടു പോയിരിക്കുന്നു. പഠനം കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോഴും പുഴയുടെ അവസ്ഥ അതുതന്നെ യായിരുന്നു. നോക്കെത്താത്ത മണല്‍ പാടം പോലെ പുഴ വരണ്ടു കിടക്കുകയായി 93 രുന്നു. ചെളിവെള്ളം അവിടവിടെ തങ്ങി നില്‍ക്കുന്നുണ്ട്‌. ഒഴുക്ക്‌ നിലച്ചു പോയിരി ക്കുന്നു. ഇങ്ങനെ ഒഴുക്ക്‌ നിലച്ചുപോയ പുഴയുടെ ചിത്രമാണ്‌ എം. ടി കാലത്തില്‍ വരച്ചു വെക്കുന്നത്‌. ഒരു ജോലിക്കായി ശുപാര്‍ശ ചെയ്യാന്‍ അച്ഛനും സേതുവും കൂടി പോകു ന്നതും പുഴകടന്നാണ്‌. “പുഴയില്‍ തുലാവെള്ളത്തിന്റെ റ്റം അടങ്ങിയിരിക്കുന്നു” (2009 ബി: 16). ശാന്തമായി വരണ്ട്‌ ഒഴുകുന്ന പുഴയാണ്‌ ഈയൊരു സന്ദര്‍ഭത്തില്‍ കാണുന്നത്‌. വേനല്‍ക്കാലത്ത്‌ കായ്കറിക്കണ്ടങ്ങളാകുന്ന പുഴക്കാഴ്ചകള്‍ സേതുവിന്റെ ഓര്‍മ്മകളില്‍ തെളിയുന്നുണ്ട. സേതു ജോലിക്കായി പോകുമ്പോള്‍ കുന്നുകള്‍ക്കിടയില്‍ നിന്ന്‌ കെട്ട പൊട്ടിച്ച ചാടിയ പുഴ കടലിന്റെ ഭീകരതയ്ക്ക്‌ മുമ്പില്‍ നിശ്ചലമായി നില്‍ക്കുന്ന കാഴ്ചയാണ്‌ കാണുന്നത്‌. എന്നാല്‍ ആ ജോലി ചെയ്യാന്‍ തയ്യാറാകാതെ അയാള്‍ തിരിച്ചു പോരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ നാട്ടില്‍ തിരിച്ചെത്തി. “പുഴ വരണ്ടു പോയിരിക്കുന്നു. മാറിയ മുഖച്ഛായകളും നൃത്തം ചെയ്യുന്ന രൂപമില്ലാത്ത കാനല്‍ ചോലകളും പിന്നിട്ട നനവിന്റെ ഓര്‍മ്മകള്‍ സ്വപ്നം കണ്ടു കിടക്കുന്ന മണല്‍പ്പരപ്പിന്റെ തീരത്തില്‍ നില്‍ക്കുമ്പോള്‍ ഒരു നിമിഷം അയാള്‍ ഓര്‍ക്കുന്നു” (2009 ബി: 204). നനവിന്റെ ഓര്‍മ്മകള്‍ സ്വപ്നം കണ്ടു കിടക്കുന്ന പുഴയുടെ ദൈനൃതയാണ്‌ ഇവിടെ വിവരിക്കുന്നത്‌. “പുഴയുടെ പകുതിയും കൈയ്യേറിയ കായ്ക്കറിക്കണ്ടങ്ങ ളുടെ പച്ചപ്പില്‍ നിരയായി ഉയര്‍ന്നു നില്‍ക്കുന്ന ഏത്തങ്ങള്‍ ഇളകുന്നു” (2009 ബി: 204). പുഴ അതിന്റെ യഥാര്‍ത്ഥ ഉപയോഗത്തില്‍ നിന്നു മറ്റൊരു ഉപയോഗത്തി ലേക്ക്‌ മാറിയിരിക്കുന്നു. ജല സ്രോതസ്സായ പുഴയിലെ വെള്ളം വറ്റിയിരിക്കുന്നു. പകരം അവിടെ കൃഷിചെയ്യുന്നു. നാലുകെട്ടില്‍ കൃഷി നടത്തേണ്ട വയല്‍ വെള്ള ത്തില്‍ മുങ്ങി അതിലൂടെ തോണി പോകുന്ന അവസ്ഥയ്ക്ക്‌ സമാനമാണിത്‌. ഒരു 94 വസ്തു അതിന്റെ യഥാര്‍ത്ഥ ഉപയോഗത്തില്‍ നിന്നു മാറി മറ്റൊരു ഉപയോഗത്തി ലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെടുന്നതാണ്‌ ഇവിടെ കാണുന്നുത്‌. വീണ്ടും നാട്ടില്‍ നിന്നു പോയി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരു മ്പോഴും വരണ്ട പുഴ തന്നെയാണ്‌ കാണുന്നത്‌. വരണ്ട മണല്‍ത്തിട്ടും പുഴയും പിന്നെയും സേതുവിന്റെ ജീവിതത്തിന്‌ സാക്ഷിയായി. ഒടുവില്‍ വീണ്ടും യാത്രയാകുന്നതും ചോരവാര്‍ന്നുവീണ ശരീരം പോലെ ചലനമറ്റു കിടക്കുന്ന പുഴ കടന്നാണ്‌. “അകലെ ഇരുമ്പു പാലവും തണ്ടു വാളങ്ങളും വിറയ്ക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ, എന്റെ പുഴ, പിന്നില്‍ ചോര വാര്‍ന്നുവീണ ശരീരം പോലെ ചലനമറ്റു കിടക്കുന്നു” (2009 ബി: 271). ആ പുഴ സുമിത്ര തന്നെയാണ്‌. മലവെള്ളം സ്വപ്നം കണ്ട്‌ ഉണങ്ങിയ പുഴ പോലെ അവള്‍ നില്‍ക്കുന്നു. ഒരിക്കലും അവളുടെ ജീവിതം ഇനി തളിര്‍ക്കില്ല. അത്രമേല്‍ അവളുടെ ജീവിതം വരണ്ട്‌ പോയിരിക്കുന്നു. വരണ്ട്‌ ശോഷിച്ച പുഴ പോലെ സ്വപ്നങ്ങള്‍ വറ്റി, പ്രതീക്ഷകള്‍ നഷ്ടപ്പെട്ട അവള്‍ നില്‍ക്കുന്നു. ഇവിടെ പുഴയും സുമിത്രയും ഏതോ ഇടങ്ങളില്‍ ഒന്നായി തീരുകതന്നെയാണ്‌. ഇങ്ങനെ സുമിത്രയുടെ ജീവിതത്തെ പുഴയുടെ ചിത്രീകരണത്തിലുടെ വ്യക്തമാക്കുകയാണ്‌ നോവലിസ്റ്റ്‌ ചെയ്യുന്നത്‌. 2,7. മഴ, വെള്ളം - ഇല്ലായ്മയും ആധിക്യവും മഴയുടെയും വെള്ളത്തിന്റെയും ഇല്ലായ്മയോ ആധിക്യമോ ആണ്‌ ഈ നോവലുകളിലെല്ലാം കാണുന്നത്‌. രണ്ടും ജീവിതം ദുസ്സഹമാക്കുന്നതാണ്‌. കൃഷി യേയും സാധാരണക്കാരന്റെ ജീവിതത്തെയും അവ്രസക്തമാക്കുന്ന തരത്തിലാണ്‌ എം. ടി യുടെ നോവലുകളിലെ ജലചിത്രീകരണം. 95 2.7.1. അസഹൃതയുടെ അനുഭവലോകം മഴയുടെ അല്ലെങ്കില്‍ വെള്ളത്തിന്റെ ആധിക്യമാണ്‌ നാല്ുമകെട്ടിത്‌ അധി കവും കാണുന്നത്‌. അസഹൃതയുടെ ഒരു അനുഭവലോകമായി മാറുകയാണ്‌ നാലുകെട്ടിലെ മഴക്കാലം. ഒരു മഴക്കാലത്ത്‌ പാറുക്കുട്ടി ണുകഴിഞ്ഞ്‌ അപ്പു ണ്ഠിയെ ഉറക്കുകയായിരുന്നു. ആ സമയത്താണ്‌ ഒരു ചുഴലിക്കാറ്റും ചിനുങ്ങുന്ന മഴയും വന്നത്‌. ആ മഴ മറ്റൊരു മഴക്കാലത്തേയ്ക്ക്‌ പാറുക്കുട്ടിയുടെ ഓര്‍മ്മകളെ കൊണ്ടുപോയി. “രാത്രിയില്‍ പൊടുന്നനെയാണ്‌ ഇടിയും മഴയും വന്നത്‌. മീനത്തില്‍ അതു പോലൊരു മഴ പിന്നീടുണ്ടായിട്ടില്ല. തകര്‍ത്തു പെയ്യുന്ന മഴവെള്ളം മേല്‍പ്പുരയുടെ പഴുതുകളിലൂടെ കുത്തിയൊഴുകി. പായ നനഞ്ഞു അകം മുഴുവന്‍ വെള്ളം” (2009 സി: 33). പാറുവിന്‌ കോന്തുണ്ണിനായരൊടൊപ്പം പോരേണ്ടിവന്നത്‌ പൊടുന്നനെ ആയിരുന്നു. പൊടുന്നനെ ഉണ്ടായ മഴ വീട്ടിനകം മുഴുവന്‍ എങ്ങനെയാണോ വെള്ളം കയറി ജീവിതം ദുസ്സഹമാക്കിയത്‌, അതുപോലെ തന്നെയായിരുന്നു പാറു ക്കുട്ടിയുടെ ജീവിതവും. പുഴവെള്ളത്തിലൂടെ സാഹസികമായാണ്‌ കോന്തുണ്ണി നായര്‍ പാറുക്കുട്ടിയെ വീട്ടില്‍നിന്നിറക്കിക്കൊണ്ടു പോയത്‌. പുഴയുമായും വെള്ള വുമായും ജീവിതം എവിടെയൊക്കെയോ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്‌. അമ്മയ്ക്ക്‌ ശങ്കരന്‍നായരോട്‌ അടുപ്പമുണ്ടെന്ന്‌ പറയുന്നത്‌ കേട്ട അപ്പുണ്ണി അമ്മ യോടു പിണങ്ങി വീട വിട്ടുപോയി. സങ്കടത്തോടെ കലുഷിതമായ മനസ്റ്റോടെ ഇരി ക്കുന്ന പാറുക്കുട്ടിയുടെ മനസ്സുപോലെതന്നെ ആയിരുന്നു അവിടത്തെ അന്തരീ ക്ഷവും. “നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട. ഇടിയും കാറ്റുമില്ല. തോരാത്ത മഴ തന്നെ. ഒരു കാറ്‌ ആകാശത്തില്‍ കണ്ടാല്‍ മതി, മഴ ഉടനെ പൊട്ടി വീഴുകയായി. 96 അതു നില്‍ക്കുമ്പോഴേക്ക്‌ വീണ്ടും ആകാശത്തിന്റെ മുഖം കറുക്കുന്നു” (2009 സി; 113). മുഖം കറുത്തു നില്‍ക്കുന്ന ആകാശം പോലെത്തന്നെയായിരുന്നു പാറുക്കു ട്ടിയുടെ മനസ്സും. മഴ മാറിയാലേ പണിയുണ്ടാകൂ. തൊഴിലാളികളുടെ തൊഴിലിന്‌ തടസ്സം നില്‍ക്കുന്നത്‌ മഴയാണ്‌. മഴകാരണമാണ്‌ പാറുക്കുട്ടിക്ക്‌ ജോലി ഇല്ലാത്തത്‌. മകന്‍ വീട വിട്ട പോയതിന്റെ ഭയവും അവള്‍ക്കുണ്ട്‌. പിന്നീട മുത്താച്ചിയുടെ ഓര്‍മ്മയിലാണ്‌ വെള്ളപ്പൊക്കത്തിന്റെ ചിത്രം തെളിയുന്നത്‌. “വടക്കേപ്പാട്ടുകാരുടെ തോട്ടം മുങ്ങി. പാമ്പുംകുട്ടി വരുമ്പോല്യല്ലേ വെള്ളം കേറിര്‍ന്ന്‌, വേഗം ഒഴിം ചെയ്തുട്ടോ” (2009 സി: 115). തോട്ടം മുങ്ങുന്ന തരത്തിലുള്ള വെള്ളപ്പൊക്കമായിരുന്നു അന്നുണ്ടായിരു ന്നത്‌. തോട്ടങ്ങളെയും മറ്റും ഇല്ലാതാക്കുന്ന തരത്തിലുള്ള വെള്ളപ്പൊക്കം വിളക ളുടെ നാശംകൂടിയായിരുന്നു. വെള്ളത്തിന്റെ ആധിക്യമാണ്‌ ഇവിടെ കാണുന്നത്‌. ആന ഒലിച്ചുപോയതും കരുണൂര്‍ പാലത്തിന്റെ അടുത്തുവച്ച്‌ ഒരാള്‍ അതിനെ കയറിട്ടു പിടിച്ചതും അവര്‍ ഓര്‍ക്കുന്നുണ്ട്‌. ചിലര്‍ക്ക്‌ വെള്ളമൊഴിഞ്ഞ പ്പോള്‍ പണപ്പെട്ടികളും പാത്രങ്ങളും മറ്റും കിട്ടിയിരുന്നു. വെള്ളം കയറിയ വീടുക ളിലേക്ക്‌ പിന്നീട തിരിച്ചു വന്നപ്പോള്‍ അടുപ്പിലും തൂണുകളിലും പാമ്പുകള്‍ പടം വിടര്‍ത്തി ആടിയിരുന്നു. അത്രയും ഭീതിയുണര്‍ത്തിയ വെള്ളപ്പൊക്കമായിരുന്നു അന്നുണ്ടായത്‌. “പൊന്നാര മുത്താച്ചേ ങ്ങക്കു കേക്കണോ? വെള്ളം ബാര്‍ന്നിട്ടു ഞമ്മളു മോന്തിക്കു കുടിലു ബന്ത്‌, കൊട്ടേം ബട്ടിം ബെച്ചു ബെറ്ടണ ചായ്പിലിക്കു ചെന്നപ്പോ ഒരുത്ത്‌. അസ്സല്‌ ബെമ്പാലേര്‍ന്ന്‌ന്‍റള്ളോ!” (2009 സി: 116). ആമിനുമ്മയുടെ ഓര്‍മ്മകളിലെ വെള്ളപ്പൊക്കവും ഭയപ്പാടുണ്ടാക്കുന്നതായി രുന്നു. നോവലിലെ വെള്ളത്തിന്റെയും പുഴയുടെയും സാന്നിധ്യം ഒന്നുകില്‍ വരള്‍ ചചയുടെയോ അല്ലെങ്കില്‍ ആധിക്യൃത്തിന്റേയോ തന്നെയാണ്‌. 97 മുത്താച്ചിയുടെയും ആമിനുമ്മയുടെയും ഓര്‍മ്മകളിലെ വെള്ളപ്പൊക്ക ത്തിനു സമാനമായ അവസ്ഥയാണ്‌ അന്നുണ്ടായത്‌. നിരത്തിലും പീടികകളിലും ആളുകള്‍ ഭയപ്പെട്ടിരിക്കുകയാണ്‌. ചിലര്‍ പുഴവക്കത്തു തന്നെ സ്ഥലം പിടിച്ചിരിക്ക യാണ്‌. വെള്ളം കയറുന്നുണ്ടോ എന്നറിയാന്‍. പാറുക്കുട്ടി അപ്പോള്‍ ആലോചിക്കു ന്നതുമുഴുവന്‍ അപ്പുണ്ണിയെപ്പറ്റിയാണ്‌. അപ്പോഴും നല്ല ഇടിയും മിന്നലും തന്നെയാ യിരുന്നു. “ആകാശത്തു വീണ്ടും ഒച്ചപ്പാടുണ്ടായി. ഇപ്പോള്‍ കാട്ടുപൂച്ചകള്‍ കടിപിടി കൂടുകയാണെന്നേ തോന്നു. ഉരുണ്ടു പോകുന്ന ഒരു മുരളല്‍. അവസാനം കണ്ണഞ്ചി ക്കുന്ന ഒരു മിന്നലും. വീണ്ടും ഉച്ചത്തില്‍ പൊട്ടിത്തെറിക്കുന്നപോലെ ഇടിവെ ട്ടി'(2009 സി: 117). ഇങ്ങനെ ഭീതി ജനിപ്പിക്കുന്ന തരത്തില്‍ മഴയ്ക്ക്‌ ശക്തി കൂടി വരികയായി രുന്നു. വീടുവിട്ടുപോയ അപ്പുണ്ണിയെ തറവാട്ടിലുള്ളവര്‍ വേണ്ടവണ്ണം ശ്രദ്ധിക്കുന്നു ണ്ടാകുമോ? അവന്‍ കിടക്കുന്നതെവിടെയാവും എന്നെല്ലാമാലോചിച്ച്‌ സങ്കടപ്പെട്ടു കിടക്കുകയാണ്‌ പാറുക്കുട്ടി. വെള്ളം കയറി ജീവന്‍ അപകടത്തിലാകുമെന്ന സ്ഥിതി വന്നപ്പോള്‍ ആളുകള്‍ വീടൊഴിഞ്ഞ്‌ പോകാന്‍ തുടങ്ങി. നിരത്ത്‌ പൊട്ടാറാ യെന്നും ഇപ്പോള്‍ വെള്ളം കയറുമെന്നും പറഞ്ഞ്‌ ആമിനുമ്മ പാറുക്കുട്ടിയെയും മുത്താച്ചിയെയും വിളിക്കാന്‍ വന്നു. എന്നാല്‍ പാറുക്കുട്ടി പോകാന്‍ കൂട്ടാക്കിയില്ല. ആളുകളെല്ലാം അപ്പോഴേക്കും പോകാന്‍ തുടങ്ങിയിരുന്നു. “വേലിക്കപ്പുറത്തെ വഴിയിലുടെ മഴയത്ത്‌ നീങ്ങുന്ന റാന്തലുകളുടെ വെളിച്ച ത്തില്‍ കെട്ടുകളും ഭാണ്ഡങ്ങളുമായി ആളുകള്‍ പോകുന്നതു കാണാം” (2009 സി: 118). ഒരു മഴക്കാലത്തിന്റെ ഭീതി നിറഞ്ഞ കാഴ്ചയായിരുന്നു അത്‌. കൃഷിക്കാ രനെ സംബന്ധിച്ച തന്റെ കാര്‍ഷികവൃത്തിയ്ക്ക്‌ അവശ്യം വേണ്ടതാണ്‌ മഴ. എന്നാല്‍ അത്‌ മിതമായി ലഭിച്ചില്ലെങ്കില്‍ കൃഷിമാത്രമല്ല അയാളുടെ ജീവിതം 98 തന്നെ ഇല്ലാതാകും. ഈ കര്‍ഷകമനസ്സ്‌ എം.ടി യുടെ ്രകൃതിചിത്രണത്തില്‍ ഇടം നേടുന്നില്ല. മകന്‍ പോയതിലുള്ള വിഷമവും ഒറ്റക്കായിപ്പോയ തന്റെ ദുര്യോഗവും ഓര്‍ത്ത്‌ പാറുക്കുട്ടി ആമിനുമ്മയുടെ കുടെ പോയില്ല. രാവിലെ എണീറ്റ്‌ ചുറ്റും നോക്കിയപ്പോള്‍ വെള്ളമല്ലാതെ മറ്റൊന്നും കാണാനില്ല. കരകാണാകടലിന്റെ നടു വില്‍ അലിഞ്ഞു പോകുന്ന ഒരു തുരുത്തില്‍ നില്‍ക്കുകയാണെന്നു പാറുക്കുട്ടിക്ക്‌ തോന്നിപ്പോയി. “അതിരിടിയുന്ന ശബ്ദമാണ്‌ കേള്‍ക്കുന്നത്‌. പടിക്കലെ തിണ്ടുപൊട്ടി പട്ടിണി കിടക്കുന്ന പാമ്പുകളെപ്പോലെ, ചുവന്നുകലങ്ങിയ വെള്ളം പഴുതുകളി ലൂടെ മുറ്റത്തേക്ക്‌ ഇരച്ചു കയറി. നോക്കിയിരിക്കെയാണ്‌, തൊടിയും മുറ്റവും വെള്ളത്തിനടിയിലായത്‌. ഒതുക്കു കല്ലിന്റെ മുനമ്പുവരെ എത്തിക്കഴിഞ്ഞു” (2009 സി: 121). മരണം അടുത്തെത്തിയെന്ന്‌ ഉറപ്പിച്ച്‌ പാറുക്കുട്ടി കിടക്കുകയായിരുന്നു. കാരണം ഇനി ചുറ്റുമുള്ള വെള്ളത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്ന്‌ അവള്‍ക്ക്‌ ഉറപ്പായിരുന്നു. അപ്പോഴാണ്‌ ഒരു രക്ഷകനെപ്പോലെ ശങ്കരന്‍നായര്‍ വന്ന്‌ പാറുക്കുട്ടിയെ കൂട്ടികൊണ്ടു പോകുന്നത്‌. അവളെ രണ്ടാമതൊരു ജീവിത ത്തിലേക്കായിരുന്നു അയാള്‍ കൊണ്ടുപോയത്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നാലുകെട്ടില്‍ നിന്നും കോന്തുണ്ണിനായരുടെ കൂടെ ഇറങ്ങിപ്പോന്നപ്പോഴും ഇത്തരം ഒരു യാത്രയായിരുന്നു. കരിങ്കൊറ്‌യില്‌ അന്ന്‌ നിറയെ വെള്ളമായിരുന്നു. “അവിടെ എത്തിയപ്പോ, ഈര്‍ക്കിലക്കൊടി എടക്ക്ണ പോലെ ഇങ്ങനെ കൈത്തണ്ടേല്ട്ത്തു പൊന്തിച്ച്‌ ഒരു നടത്തം” (2009 സി: 19) രണ്ടാമത്‌ ശങ്കരന്‍നായരുടെ കുടെ പോകുമ്പോഴും ജലം സാക്ഷിയാണ്‌. “വര്‍ഷക്കാലത്ത്‌ വെള്ളം മുങ്ങിക്കിടക്കാറുള്ള വയല്‍്രദേശങ്ങള്‍ 99 “കാലടികള്‍ പതറി അവസാനത്തെ വേരും അറ്റു കടപുഴകുന്നതുപോലെ ചെരിഞ്ഞു. “താഴെ വീണില്ല. അതിനു മുമ്പു കരുത്തുള്ള രണ്ടു കൈകള്‍ താങ്ങി. “തോണി കൊണ്ടന്നിടുണ്ട്‌ പോരു.....” “സംസാരിക്കണമെന്നുണ്ട്‌. വയ്യാ. ആകെ കുഴഞ്ഞു പോവുകയാണ്‌....” “ഞാന്‍ താങ്ങാം. “അയാള്‍ വാരിയെടുത്തു വെള്ളത്തിലേക്കിറങ്ങി” (2009 സി: 122). മറ്റൊരു മഴക്കാലം, മറ്റൊരു രക്ഷകന്‍, പുതിയൊരു ജീവിതം. പാറുക്കുട്ടി കണ്ണു തുറന്നപ്പോള്‍ തോണിയില്‍ കിടക്കുകയാണ്‌. നടുക്കടലിലാണെന്നാണ്‌ ആദ്യം കരുതിയത്‌. ശങ്കരന്‍നായര്‍ തുഴ വീശി എറിയുകയായിരുന്നു; ജീവിതം പുതിയൊരു കരയിലേക്കടുപ്പിക്കാന്‍. എവിടേക്കാ പോകുന്നതെന്ന്‌ പാറുക്കുട്ടി അന്വേഷിച്ചപ്പോള്‍ “വെള്ളം കയറാത്ത സ്ഥലത്തേക്ക്‌” (2009 സി: 123) എന്നായി രുന്നു ശങ്കരന്‍നായരുടെ മറുപടി. വെള്ളം കയറാത്ത സ്ഥലമാണ്‌ സുരക്ഷിത സ്ഥലം. അതായത്‌ സുരക്ഷിതത്വമില്ലാത്ത തരത്തിലാണ്‌ നോവലിലെ ജല ചിത്രീ കരണം. മനുഷ്യനെ സംബന്ധിച്ച്‌ ഉപയോഗശുന്യമായ തരത്തിലുള്ള വയലുകളും മഴക്കാലവും പുഴയും എല്ലാമാണ്‌ എം. ടി കൃതികളില്‍ പൊതുവെ കാണുന്നത്‌. കര്‍ഷകന്‍ ഇടം കൊടുക്കാത്ത എഴുത്തിന്റെ ഭൂമിശാസ്ത്രമാണ്‌ എം. ടി കൃതിക ളില്‍ കാണാൻ കഴിയുക. 2.7.2. പേമാരിയായി പെയ്ത ദുരന്തം നാലുകെട്ടിലെ വെള്ളപ്പൊക്കത്തിനു സമാനമായ അവസ്ഥ അസ്ധുരവ/ ത്തിലും കാണുന്നുണ്ട്‌. 100 “കാവിനടുത്തു നിരത്തിലേക്കു വെള്ളം കെട്ടി നില്‍ക്കാന്‍ തുടങ്ങിയപ്പോ ഴേക്കു പീടികക്കാര്‍ മുഴുവന്‍ സ്ഥലമൊഴിച്ചു. ആളുകള്‍ ഒഴിച്ചുപോകാന്‍ തയ്യാ റായി നില്‍ക്കുകയായിരുന്നു. നിരത്തു പൊട്ടുമെന്ന്‌ ഉറപ്പായപ്പോള്‍ ബാപ്പ വീടൊ ഴിഞ്ഞു പോരാന്‍ പറഞ്ഞു. കുന്നിന്‍പുറത്തെത്തിയപ്പോഴേക്കും പുഴയും നിരത്തും പാടവും ഒന്നായിക്കഴിഞ്ഞുവത്രേ' (2009 എ: 254). നബീസു ഓര്‍ക്കുന്നതാണിത്‌. ആളുകള്‍ വീടൊഴിച്ചു പോകുന്നതും വെള്ളം കയറുന്നതും പിന്നീട്‌ വെള്ളം ഇറങ്ങി വീട്ടിലേക്ക്‌ തിരിച്ചു വരുമ്പോള്‍ സര്‍പ്പങ്ങളേയും വട്ടക്കുറകളെയും കണ്ട്‌ ഭയപ്പെടുന്നതുമെല്ലാം അസ്ധുരവിത്തില്യം നാല്യുകെട്ടിലും കാണുന്ന പൊതുകാഴ്ചയാണ്‌. പുഴയില്‍ തോണി വിലങ്ങിയിട്ട നാല്‍ ദിവസമായി. പുഴവക്ക്‌ നുറുങ്ങി വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്‌. ഇങ്ങനെ ഭയാനകമായൊരു അന്തരീക്ഷമാണ്‌ അന്ന്‌ ഉണ്ടായത്‌. ഇതിനെ തുടര്‍ന്ന്‌ ആളു കള്‍ക്ക്‌ കോളറ പിടിപെടുകയും മരണം ഒരു മഹാമാരിയായി മാറുകയും ചെയ്തു. 2.7.3. സ്വപ്നങ്ങള്‍ പെയ്ത മഴക്കാലം നാല്ുകട്ടിലും അസ്യുരവിത്തിലും മഴ ഭീതി വിതയ്ക്കുന്ന അനുഭവമാണെ ങ്കില്‍ കാലത്തില്‍ മഴ അതിന്റെ കാല്‍പ്പനിക സനന്ദര്യങ്ങളെ വീണ്ടെടുക്കുന്നുണ്ട്‌. സേതുവും സുമിത്രയും തമ്മിലുള്ള അടുപ്പത്തിനെല്ലാം മഴ സാക്ഷിയാണ്‌. വീടിനു പുറത്ത്‌ ഇടിയും മഴയും തകര്‍ക്കുമ്പോള്‍ വീട്ടിനകത്ത്‌ സുമിത്രയോട്‌ സംസാരി ക്കുകയായിരുന്നു സേതു. കത്തിച്ചുവെച്ച ചിമ്മിനി കാറ്റില്‍കെട്ട സമയത്താണ്‌ സേതു സുമിത്രയുടെ കൈയ്യില്‍ പിടിച്ചത്‌. പിന്നീട മറ്റൊരു മഴയത്താണ്‌ കുന്നിന്‍ ചെരിവിലെ ചെങ്കല്ലുവെട്ടിയെടുത്ത ഗുഹപോലുള്ള ഭാഗത്ത്‌ വെച്ച്‌ സുമിത്രയെ തന്നോടു ചേര്‍ത്ത്‌ പിടിച്ചത്‌. “താഴെയിറങ്ങി, നനുത്ത മഴച്ചാറലിലൂടെ നടന്നു പോകുമ്പോള്‍ മനസ്സു തുലാവര്‍ഷം കഴിഞ്ഞ കുട്ടാടമ്പാടം പോലെ നിറഞ്ഞു തുളുമ്പി നിന്നു” (2009 ബി: 36). 101 എന്തൊക്കെയോ നേടിയ അഭിമാനത്തോടെയും സന്തോഷത്തോടെയു മാണ്‌ സേതു നടന്നത്‌. സുമിത്രയോടു തോന്നിയത്‌ പ്രണയമായിരുന്നോ എന്ന തില്‍ സേതുവിന്‌ സംശയമുണ്ട്‌. “സുമിത്രയോടു തോന്നിയത്‌ സ്നേഹമാണോ? ഓണം വെക്കേഷന്‍ കഴിഞ്ഞു പോരുമ്പോള്‍, പുതിയ ചളിപൊതിഞ്ഞ വരമ്പിലൂടെ വഴുതാതെ ശ്രദ്ധിച്ചു അടിവെച്ച്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടക്കുമ്പോള്‍ വടക്കേതിലെ പടിക്കടുത്ത്‌ വാഴക്കൂട്ടത്തില്‍ അവള്‍ നില്‍ക്കുന്നുണ്ടായിരുന്നു” (2009 ബി: 158). ചളിപൊതിഞ്ഞ നടക്കാന്‍ പ്രയാസമുള്ള വരമ്പും അതിലൂടെയുള്ള നട ത്തവും സുമിത്രയുമായുള്ള ബന്ധത്തിന്റെ സാക്ഷ്യം കുടിയാണ്‌. ഒടുവില്‍ സുമി ്രപറയുന്ന വാക്കുപോലെ “സേതുന്‌ എന്നും ഒരാളോടേ ഇഷ്ടംണ്ടായിരു ന്നൊള്ളു. സേതൂനോട്‌ മാത്രം” (2009 ബി: 270). എന്നത്‌ അയാളും ഒടുവില്‍ തിരിച്ച റിയുന്നുണ്ട്‌. ഗ്രാമസേവകന്റെ ജോലിക്ക്‌ ഇന്റര്‍വ്യൂവിനായി സേതു നഗരത്തില്‍ വന്നിറ ങ്ങുന്നതും ഒരു മഴയത്താണ്‌. രാത്രിയില്‍ ലോഡ്ജില്‍ ഒറ്റക്കിരിക്കുമ്പോള്‍ പുറത്ത്‌ മഴ പെയ്യുകയായിരുന്നു. അപ്പോള്‍ അയാള്‍ സുമിത്രയെപ്പറ്റിയാണ്‌ ഓര്‍ത്തത്‌. അവ ളുടെ സാമീപ്യത്തിനായാണ്‌ കൊതിച്ചത്‌. മഴ അയാള്‍ക്ക്‌ സുമിത്രയെക്കുറിച്ചുളള ഓര്‍മ്മയാണ്‌. ഉച്ചയ്ക്ക്‌ മഴപെയ്തു തോര്‍ന്ന കടല്‍ക്കരയിലൂടെ നടക്കുമ്പോഴാണ്‌ സേതു മുതലാളിയുടെ ഭാര്യയെ കാണുന്നത്‌. “പുറം കടലില്‍ മഴപെയ്യുന്നുണ്ടെന്നു തോന്നി. ഒന്നും വ്യക്തമല്ല (2009 ബി: 232). സേതുവിനെ സംബന്ധിച്ചിടത്തോളം ആ സ്ത്രീ അവ്യക്തമായ മഴ പോലെതന്നെയായിരുന്നു. പിന്നീട്‌ ആ സ്ത്രീയെ തന്നെയാണ്‌ സേതു വിവാഹം കഴിക്കുന്നത്‌. ഒടുവില്‍ നാട്ടില്‍ വന്നപ്പോഴും പഴയ ഓര്‍മ്മകള്‍പോലെ മഴ വീണ്ടും പെയ്യാ നൊരുങ്ങി. ഒരു മഴ കാതോര്‍ത്താണ്‌ കിടക്കുന്നത്‌. പക്ഷേ പെയ്തില്ല. പെയ്യാനാ 102 കാത്ത വിധം ചില മഴക്കാലങ്ങള്‍ അപ്പോഴേക്കും അയാള്‍ക്ക്‌ നഷടപ്പെട്ടിരുന്നു. സുമിത്ര അവളുടേതായ ഒരു ലോകത്ത്‌ ജീവിച്ചു തുടങ്ങിയിരുന്നു. കൌമാരത്തിലെ മഴക്കാലങ്ങളൊന്നും ഇനി തിരിച്ചുവരില്ലെന്ന്‌ അയാള്‍ ഉറപ്പിച്ചു. 2,8, നിശബ്ദമായ ഭൂ്രകൃതി എം.ടി യുടെ നോവലുകളില്‍ വള്ളുവനാടിന്റെ ചിത്രീകരണം കാല്‍പ്പ നികാനുഭവങ്ങളുടെ ആവിഷകരണമാണ്‌. കീഴാളകര്‍ഷക ശബ്ദങ്ങളെയും ജീവിത ങ്ങളെയും അടയാളപ്പെടുത്താത്തതും തൊഴിലാളി വിരുദ്ധവുമായ സ്ഥലബോധ മാണ്‌ എം. ടി കൃതികള്‍ വെളിപ്പെടുത്തുന്നത്‌. എം. ടി യുടെ ഭൂപ്രകൃതി ചിത്രീക രണവും ഇത്തരത്തിലുള്ളതാണ്‌. നിശബ്ദമാക്കപ്പെട്ട വയലുകളാണ്‌ മുന്നു നോവ ലുകളിലും ഉള്ളത്‌. കര്‍ഷകനെയോ കാര്‍ഷിക ജീവിതത്തിന്റെ തുടിപ്പുകളേയോ എം. ടി യുടെ നോവലുകള്‍ കണ്ടെടുക്കുന്നില്ല. ഒന്നുകില്‍ വെള്ളം കയറി നശിച്ച വയലുകള്‍ അല്ലെങ്കില്‍ കട്ട ഉടച്ചിട്ട തീയാളുന്ന വയലുകള്‍ ഇതാണ്‌ ഈ നോവലു കളില്‍ കാണുന്ന വയല്‍ ചിത്രങ്ങള്‍. വയലുകളുടെ സാമുഹൃസ്ഥലബോധത്തെ ഇത്തരം ചിത്രീകരണങ്ങള്‍ അടച്ചു കളയുന്നു. ഇത്‌ രണ്ടും കര്‍ഷകനെ അന്യ വല്‍ക്കരിക്കുന്ന വയല്‍കാഴ്ചകളാണ്‌. കുന്നിന്‍ ചെരിവുകള്‍ ഒരു വൈയക്തിക സ്ഥലമായും കാല്‍പ്പനിക സ്ഥലമായും ഒതുങ്ങുന്നു. പുഴകള്‍ ഒന്നുകില്‍ കരകവി ഞ്ഞൊഴുകുന്നത്‌, അല്ലെങ്കില്‍ വരണ്ട്‌ കിടക്കുന്നത്‌. മഴ പെയ്തു തുടങ്ങിയാല്‍ വെള്ളപ്പൊക്കത്തില്‍ എത്തുന്നു. ഇങ്ങനെ ദുരിതം വിതയ്ക്കുന്ന മഴയാണ്‌ നോവ ലില്‍ അധികവും വരുന്നത്‌. നിരവധി കര്‍ഷക സമരങ്ങള്‍ നടന്ന മണ്ണാണ്‌ വള്ളുവനാട്ടിലേത്‌. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സാമുഹിക സ്ഥലത്തെ കേവലം വൈയക്തികമായ സ്ഥലാ നുഭവമാക്കി ഒതുക്കി തീര്‍ക്കുകയാണ്‌ എം. ടി തന്റെ നോവലുകളിലൂടെ ചെയ്തത്‌. കൃഷിയെ പ്രധാന ഉപജീവനമാര്‍ഗ്ഗമായി കരുതിയിരുന്ന ഒരു ജനത, അവര്‍ ജീവിച്ച ഇടം, അധ്വാനത്തിന്റെ കരുത്തറിഞ്ഞ മണ്‌, അവര്‍ക്ക്‌ ഏറ്റവും 103 ഗപിയപ്പെട്ട വയലേലകളും പുഴകളും ഇതിനെയെല്ലാം അഗ്രസക്തമാക്കുന്ന രീതിയി ലാണ്‌ എം.ടി കൃതികളിലെ പ്രകൃതിയുടെ ചിത്രീകരണം. ഇങ്ങനെ -കീഴാള കര്‍ഷക ശബ്ദങ്ങളെ നിശബ്ദമാക്കുന്ന തരത്തിലുള്ള ഭൂപ്രകൃതിയുടെ ആവിഷക രണമാണ്‌ എം.ടി യുടെ നോവലുകളില്‍ കാണുന്നത്‌. പൊതുവായ അധ്വാനമണ്ഡലത്തെ നിരാകരിക്കുകയും അതിനെ വൈയ ക്തിക തലത്തിലേക്ക്‌ ചുരുക്കുകയും ചെയ്യുന്നത്‌ കേവലമായ ഒരു പ്രകിയയല്ല. പൊതു അധ്വാനമണ്ഡലം സ്വകാര്യസ്ഥലങ്ങളുമായി വൈരുധ്യാത്മകമായ ഒരു ബന്ധം സ്ഥാപിക്കുന്നുണ്ട. എന്തുകൊണ്ട്‌ പൊതു അധ്വാനമണ്ഡലം തമസ്കരിക്ക പ്പെട്ടു എന്നറിയണമെങ്കില്‍ എങ്ങനെ സ്വകാര്യമണ്ഡലം അവിടെ പകരം സ്ഥാപി ക്കപ്പെട്ടു എന്നറിയണം. വള്ളുവനാട്‌ എന്ന പൊതുസ്ഥലം വള്ളുവനാട്ടിലെ സ്വകാര്യസ്ഥലങ്ങളു മായി സ്ഥാപിക്കുന്ന സവിശേഷബന്ധത്തിലൂടെയാണ്‌ എം.ടി കൃതികളില്‍ വിനയ സിക്കപ്പെട്ടിരിക്കുന്നത്‌. ഇത്‌ വ്യക്തമാക്കാന്‍ ബാഹ്യസ്ഥലങ്ങള്‍ക്കപ്പുറത്തുള്ള സ്ഥലരാശിയിലേക്ക്‌ വിശകലനം ചെന്നെത്തേണ്ടതുണ്ട്‌. ഈ നിലയില്‍ സ്ഥലബോധത്തെ സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്യുക യാണ്‌ അടുത്ത അധ്യായത്തില്‍. സാമൂഹ്യബന്ധങ്ങളുടെ പുനരുല്‍പ്പാദനവും രുപാന്തരികരണവും നടക്കുന്ന “ഇട്‌ങ്ങളിലേക്ക്‌ അന്വേഷണത്തെ നയിച്ചുകൊ ണ്ടാണ്‌ ഇത്‌ നിര്‍വൃഹിക്കുന്നത്‌. വാസസ്ഥലബന്ധം, സ്ത്രീ-പുരുഷബന്ധം, സാമു ദായിക ബന്ധം എന്നിവയെല്ലാം പുനരുല്പാദിപ്പിക്കുന്ന ഈ ഇടങ്ങളിലേക്കാണ്‌ ഇനി നമുക്ക്‌ സഞ്ചരിക്കാനുള്ളത്‌. അധ്വാനബന്ധങ്ങളോടൊപ്പം അധ്വാനേതര ബന്ധങ്ങളിലേക്കും അത്‌ നയിക്കുന്നു. സാങ്കല്‍പ്പിക സ്ഥലങ്ങളിലുടെയും അവ തമ്മിലുള്ള ബന്ധങ്ങളിലുടെയും വിനിമയം ചെയ്യപ്പെടുന്ന അധികാരബന്ധങ്ങള്‍ തന്നെയാണത്‌. വ്യക്തിബന്ധങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യമായ അധികാര ത്തിന്റെ സ്ഥലരാശികളും ഇടങ്ങളുമാണവ. 104 GAC JSIWMoa 3 WUNLIo aga” തൃബഖ്യാനയാുക്തി.: നാല്ൃകകടു, അന്യുരവ്വിത്ത്‌,, കാലം എന്നീ നോവലുകളിലെ ഇടങ്ങളുടെ വിശകലനം ഒരു വ്യക്തിയുടെ ആത്മസംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്‌ സ്ഥലം നല്‍കുന്ന അനുഭവത്തിലുടെയാണ്‌. “സംസ്കൃതത്തിലെ “സ്ഥല എന്ന ധാതുവില്‍ നിന്നാണ്‌ “സ്ഥലം” എന്ന വാക്കുണ്ടായത്‌. “സ്ഥലതി ഇതി സ്ഥലം” അതായത്‌ സ്ഥിതി ചെയ്യുന്നു എന്നതുകൊണ്ട്‌ സ്ഥലം എന്നര്‍ത്ഥം” (രവി നമ്പൂതിരിപ്പാട്‌ 2003:523),. ആകൃതിയും വലിപ്പവുമുള്ള ഏതൊരു പ്രതൃക്ഷരുപത്തിനും ചലി ക്കാനും ഭാതിക്രപവര്‍ത്തനത്തിനും സാധ്യത നല്‍കുന്ന, സ്ഥിതി ചെയ്യുക എന്ന സാങ്കല്‍പിക മണ്ഡലത്തിന്റെ അവസ്ഥയെ കുറിക്കുന്ന ഒന്നാണ്‌ സ്ഥലം എന്ന്‌ ഭനതികശാസ്ത്രം നിര്‍വചിക്കുന്നു (Goldstein, 1995:603). സ്ഥലം മനുഷ്യമന സ്സില്‍ രൂപപ്പെടുന്ന ഒന്നാണെന്ന ആശയവാദികളുടെ അഭി(്പായത്തിന്‌ വിരുദ്ധ മായി സ്ഥലത്തെ ഒരു ഭനതികയാഥാര്‍ത്ഥ്യമായാണ്‌ മാര്‍കസിയന്‍ ചിന്താപദ്ധതി കള്‍ കാണുന്നത്‌. ഒരേ സ്ഥലത്തുതന്നെ വൃത്യസ്ത ഇട ങ്ങളുണ്ടാകാം. സാമൂഹ്യമായ ഇട ങ്ങളും സ്വകാര്യഅനുഭവങ്ങളുടെ ഇടങ്ങളും ഇത്തരത്തില്‍ കാണാം. വയല്‍, കട കള്‍ തുടങ്ങിയ അദ്ധ്വാനത്തിന്റെ ഇടങ്ങളെ സാമൂഹ്യ ഇടങ്ങളായും വീട സ്വകാര്യ അനുഭവങ്ങളുടെ ഇടമായും ആണ്‌ ഇവിടെ കാണുന്നത്‌. വീടിന്റെ അകം വ്യത്യസ്ത ഇടങ്ങളായി അനുഭവപ്പെടാം. വീടിന്റെ മുറ്റം, മുന്‍വശം, അടുക്കള എന്നിവയെല്ലാം വൃത്യസ്തമായ ഇടങ്ങളാണ്‌. കുടുംബ ബന്ധങ്ങളും, ദാരിദ്യവും വീടിനകത്തെ സ്ഥലപരിസരങ്ങളില്‍ പലപ്പോഴും പ്രതിസന്ധികളായി മാറുന്നുണ്ട്‌. പ്രണയവും ഗ്രൃതികാരവും അധ്വാനവും അധികാരവുമെല്ലാം വ്യക്തിയുടെ അനുഭ ® സാമൂഹ്യബന്ധങ്ങളുടെ പുനരുല്പാദനവും രൂപാന്തരീകരണവും നടക്കുന്നതെവിടെ യാണോ ആ സ്ഥലത്തെയാണ്‌ ആഗ്ന്യു ഇടം എന്നു വിളിക്കുന്നത്‌. (1987:27) ആഗ്ന്യു ഇടത്തെ മൂന്നായി തിരിക്കുന്നു. സാമൂഹികമായ പരസ്പര പ്രവര്‍ത്തനങ്ങളുടെ ഇടം (Local place as setting for social interaction) ഭൂമിശാസ്ത്രത്തിന്റെ സ്ഥലത്തില്‍ നിലനില്‍ക്കുന്ന ഇടം (Local — place located in Geographical space) , ഇടത്തിന്റെ ബോധം ഉള്‍ക്കൊള്ളുന്ന ഇടം (Sence of ടpഇകല) എന്നിവയാണവ. ഈ മൂന്നിടങ്ങളും ചേര്‍ന്ന ഒന്നാണ്‌ ആഗ്ന്യൂവിന്റെ സങ്കല്പത്തില്‍ മൂര്‍ത്തമായ ഇടം. 106 വസീമയിലേക്ക്‌ പ്രവേശിക്കുന്നത്‌ സവിശേഷമായ സ്ഥലികത "യിലൂടെയാണ്‌. സ്ഥലികതയിലുണ്ടായ അന്തരം അനുഭവത്തിന്റെ വൈവിധ്യത്തിന്‌ നിമിത്തമാകു ന്നു. ഒരു സ്ഥലം തന്നെ വൃത്യസ്ത തരത്തിലാണ്‌ ഓരോ സന്ദര്‍ഭത്തിലും ഒരു വ്യക്തിക്ക്‌ അനുഭവപ്പെടുന്നത്‌. വ്യക്തികള്‍ മാറുമ്പോഴും ഒരേ സ്ഥലം വ്യത്യസ്ത അര്‍ത്ഥങ്ങളെ ഉല്‍ പ്പാദിപ്പിക്കുന്നുണ്ട. അങ്ങിനെ വരുമ്പോള്‍ “സ്ഥലം” അളന്നുതിട്ടു പ്പെടുത്താവുന്ന ഒരു ഭനതികയാഥാര്‍ത്ഥ്യ'മല്ല. വ്യക്തികളും അവരുടെ ഇടപെടലുകളുമാണ്‌ ഓരോ സ്ഥലത്തേയും വൃത്യസ്തമായ അനുഭവമാക്കുന്നത്‌. ഹെന്റി ലെഫെബ്വ്രെ “ദ പ്രൊഡക്ഷന്‍ ഓാഫ്‌ സ്പെയ്സ്‌” എന്ന കൃതിയില്‍ മൂന്നു തരത്തിലുള്ള സ്ഥല സങ്കല്പങ്ങളെ പരിചയപ്പെടുത്തുന്നുണ്ട. ആനുഭവിക സ്ഥലം, ഇന്ദ്രിയഗോചരമായ സ്ഥലം, ഭാവനാത്മകമായ സ്ഥലം എന്നിവയാണ്‌ ആ സ്ഥലസങ്കല്പങ്ങള്‍. സാമൂഹിക, സാംസ്കാരിക ഘടകങ്ങള്‍ ചേര്‍ന്ന തികച്ചും ഭനതികമായ സ്ഥലസങ്കല്പമാണ്‌ ആനുഭവികസ്ഥലം. റോഡുകള്‍, നിരത്തുകള്‍, പൊതുസ്ഥല ങ്ങള്‍ എന്നിവയെല്ലാം ആനുഭവികതലത്തില്‍ രുപപ്പെടുന്നവയാണ്‌. മിത്തുകളുടെയും പുരാണങ്ങളുടെയും ഫലമായി ആവിഷ്കൃതമാകുന്ന സ്ഥലസങ്കല്പത്തിലൂടെ ആഖ്യാതാവ്‌ രൂപപ്പെടുത്തുന്ന മാനസിക സൃഷ്ടിയുടെ ഭാവനാതിതമായ സ്ഥലസങ്കല്പമാണ്‌ ഭാവനാത്മകസ്ഥലം. കാവുകളും തിറകളും വിശ്വാസങ്ങളും ഐതിഹ്യങ്ങളും എല്ലാം ചേര്‍ന്നാണ്‌ ഭാവനാത്മകസ്ഥലം രൂപപ്പെ ടുന്നത്‌. " ആഖ്യാനത്തിന്റെ മലലിക ലക്ഷണങ്ങളിലൊന്നാണ്‌ സ്ഥലികത. സ്ഥലികത (Spatiality) എന്ന പദം കഥയിലെ സംഭവങ്ങള്‍ നടക്കുന്ന സ്ഥലത്തെ സംബന്ധി ക്കുന്ന പദമാണ്‌. (രാധാകൃഷണന്‍ നായര്‍: 2000; 52). സംഭവം നടക്കുന്ന സ്ഥലമെ ന്നത്‌ കഥാജനക സ്ഥലമോ കഥാജനിത സ്ഥലമോ അനുവാചക സ്ഥലമോ ഏതുമാ വാം. കലയിലെയും സാഹിത്യത്തിലെയും സ്ഥലസങ്കല്പമാണ്‌ സ്ഥലികതകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ (2000:54). 107 ഭൂപരമായ ബിംബങ്ങളിലൂടെ രൂപപ്പെടുന്നതാണ്‌ ഇന്ദ്രിയഗോചരമായ സ്ഥല സങ്കല്പം. സ്കുളുകള്‍, വീടുകള്‍, ബംഗ്ലാവുകള്‍, ജയിലുകള്‍, വൃദ്ധസദന ങ്ങള്‍ എന്നീ യന്ത്വല്‍കൃതമായ സ്ഥലബിംബങ്ങളാണ്‌ ഇന്ദ്രിയഗോചരമായ സ്ഥലത്തില്‍ ആവിഷ്കൃതമാകുന്നത്‌. എന്നാല്‍ ഈ പ്രബന്ധത്തില്‍ വൈയക്തിക, സാമുഹിക, സാംസ്കാരിക ഘടകങ്ങള്‍ ചേര്‍ന്ന ഭൌതികമായ സ്ഥലസങ്കല്പത്തെയാണ്‌ ആനുഭവികസ്ഥലം എന്നു പറയുന്നത്‌. വീട്‌, നിരത്തുകള്‍, പൊതുസ്ഥലങ്ങള്‍, വിദ്യാലയം, ക്ഷേത്ര ങ്ങള്‍, കാവുകള്‍ തുടങ്ങി വ്യക്ത്ൃനുഭവവും സാമൂഹ്യാനുഭവവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ സ്ഥലങ്ങളെയും ആനുഭവികസ്ഥലം എന്ന സംജ്ഞകൊണ്ടാണ്‌ സൂചിപ്പിക്കുന്നത്‌. ഈ ആനുഭവികസ്ഥലത്തെ വൈയക്തികസ്ഥലം അല്ലെങ്കില്‍ അകസ്ഥലമെന്നും സാമുഹ്യസ്ഥലം അല്ലെങ്കില്‍ പുറംസ്ഥലമെന്നും വിഭജിക്കാം. ഇങ്ങനെ എം.ടി യുടെ കൃതികളിലെ വൃത്യസ്ത സ്ഥലാവിഷകാരങ്ങളും അവ ഓരോ ക്ഥാപാത്രങ്ങള്‍ക്കും ഉണ്ടാക്കുന്ന അനുഭവവും ഏതു തരത്തിലാ ണെന്ന്‌ അന്വേഷിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. വീടിന്റെ അകത്തും പുറത്തും ഗ്രാമത്തിലും നഗരത്തിലും ഒക്കെയുള്ള കഥാപാത്രങ്ങളുടെ ഇടപെടലിലൂടെ ഓരോ സ്ഥലവും വ്യത്യസ്ത അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. ഇത്തരം അനുഭ വങ്ങളുടെ ആവിഷ്കാരത്തിലൂുടെ എം.ടി കൃതികളില്‍ രൂപപ്പെടുന്ന വള്ളുവനാ ടിന്റെ സവിശേഷതകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. 3.1, വീടുകള്‍ നാലുമകട്ട; അസുരവിത്ത്‌, കാലം എന്നീ നോവലുകള്‍ വീട്ടകങ്ങളുടെ പശ്വാത്തലത്തിലാണ്‌ വികസിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ വീടുകള്‍ ഈ കൃതി * വൃത്യസ്ത തൊഴില്‍ കൂട്ടായ്മകള്‍ ഒരു പ്രദേശത്ത്‌ ഒരുമിച്ച്‌ താമസിക്കുകയും അങ്ങനെ രൂപപ്പെടുകയും ചെയ്യുന്ന സ്ഥലമാണ്‌ ഗ്രാമം. ഗ്രാമസമൂഹത്തില്‍ കാര്‍ഷിക വൃത്തിയ്ക്കാണ്‌ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുക. ്രാഹ്മണര്‍ താമസിക്കുന്ന സ്ഥല ങ്ങളെയും ഗ്രാമങ്ങള്‍ എന്നു വിളിക്കാറുണ്ട്‌. അത്‌ പലപ്പോഴും ജാതികേന്ദ്രിത ഗ്രാമ ങ്ങള്‍ ആയിരിക്കും. 108 കളില്‍ ധാരാളമായി കാണുന്നുണ്ട്‌. അവ ഓരോന്നും വ്യത്യസ്ത തരത്തിലാണ്‌ കഥയെയും കഥാപാത്രങ്ങളെയും സ്വാധീനിക്കുന്നത്‌. 3.1.1. അധ്വാനത്തിന്റെ വീട്‌ വീട്‌ നാലുകെട്ട്‌ എന്ന നോവലിലെ പ്രധാനപ്പെട്ട ഒരു “ആനുഭവികസ്ഥല്‌ മാണ്‌. ഈ നോവലില്‍ പ്രധാനമായും നാലു വീടുകളിലായി പാര്‍ക്കുന്ന മനുഷ്യ രുടെ കഥയാണ്‌ ചുരുളഴിയുന്നത്‌. ഒന്ന്‌ അപ്പുണ്ണി കുട്ടിക്കാലം ചെലവഴിക്കുന്ന അവന്റെ അച്ഛന്‍ കോന്തുണ്ണിനായര്‍ ഉണ്ടാക്കിയ വീട. രണ്ടാമത്‌ നോവലിന്റെ പേരായി സൂചിപ്പിക്കപ്പെടുന്ന, അപ്പുണ്ണിയുടെ അമ്മ പാറുക്കുട്ടിയുടെ തറവാടായ നാലുകെട്ട്‌. പിന്നീടുള്ള രണ്ടു വീടുകള്‍ പാറുക്കുട്ടി ജോലിക്ക്‌ പോകുന്ന വീടും സൈതാലിക്കുട്ടിയുടെ വീടുമാണ്‌. അകത്തും പുറത്തും ദാരിദ്യം നിറഞ്ഞ വീടാണ്‌ ആദ്യത്തേത്‌. “അവന്‍ താമസിക്കുന്ന വീട്ടിൽ ഒരു മുറിയും തളവും അടു ക്കളയും മാത്രമേയുള്ളൂ. ചുമര്‍ ചെത്തിത്തേച്ചിട്ടില്ല.. രാത്രിയില്‍ ചെങ്കല്ലിന്റെ കഷ്ണങ്ങള്‍ പായില്‍ അടര്‍ന്നുവീഴും” (2009 സി: 49). ഇതാണ്‌ അപ്പുണ്ണിയുടെ അച്ഛന്‍ കോന്തുണ്ണിനായരുണ്ടാക്കിയ വീടിന്റെ അവസ്ഥ. രണ്ടാമത്തെ വീടാകട്ടെ പുറമേക്ക്‌ സമ്പന്നമാണെങ്കിലും അകമേ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ രണ്ടു വീടുകളിലുമായാണ്‌ അപ്പുണ്ണി ചെറുപ്പവും കാമാരവും കഴിച്ചത്‌. അപ്പുണ്ണിയും അമ്മയും താമസിച്ചിരുന്ന വീടിനെപ്പറ്റിയുള്ള പരാമര്‍ശം നോവലില്‍ കുറവാണ്‌. രണ്ടു തവണയാണ്‌ അപ്പുണ്ണി വീടുവിട്ടുനില്‍ക്കുന്നത്‌. ആദ്യം വീടുവിട്ടുനില്‍ക്കുന്നത്‌ സര്‍പ്പം തുള്ളല്‍ കാണാന്‍ പോകുന്ന സമയത്താ ണ്‌. രണ്ടാമത്തേത്‌ അമ്മയ്ക്ക്‌ ശങ്കരന്‍നായരോട്‌ അടുപ്പമുള്ളതറിഞ്ഞ്‌ വീട വിട്ടിറിങ്ങിപ്പോരുന്ന സന്ദര്‍ഭത്തിലാണ്‌. നാലുകെട്ടില്‍ ജീവിക്കാനുള്ള ആഗ്രഹം രണ്ടാമത്തെ വീടുവിട്ടിറങ്ങലിന്റെ പിന്നിലുണ്ട്‌. ഒരിക്കല്‍ തന്നെ ആട്ടിയിറക്കിവിട്ട വീട്ടിലേക്ക്‌ രണ്ടാമതും കയറിച്ചെല്ലുന്നത്‌ കുറേക്കൂടി ഉറച്ച കാല്‍വെപ്പുകളോടെയാ യിരുന്നു. അതിന്‌ ധൈര്യം നല്‍കിയത്‌ സെയ്താലിക്കുട്ടിയാണ്‌. 109 3.1.2, ANOASOMlad GeaaWwoelo കോന്തുണ്ണിനായരുടെ വീട പാറുക്കുട്ടിക്ക്‌ സ്വാതന്ത്രൃത്തിന്റെ ഇടമായി രുന്നു. ആ വീട്‌ ദാരിദ്യം നിറഞ്ഞതും സനകര്യം കുറഞ്ഞതുമായിരുന്നു. എങ്കി ലും നാലുകെട്ടില്‍ കഴിഞ്ഞതിനേക്കാള്‍ പാറുക്കുട്ടിയുടെ മനസ്സിനെ സന്തോഷിപ്പി ച്ചത്‌ ആ വീടാണ്‌. മഴയത്ത്‌ ചോര്‍ന്നൊലിക്കുന്ന ആ വീട്ടിലാണ്‌ പാറുക്കുട്ടി ജീവി ച്ചത്‌. “രാത്രിയില്‍ പൊടുന്നനെയാണ്‌ ഇടിയും മഴയും വന്നത്‌. മീനത്തില്‍ അതു പോലൊരു മഴ പിന്നീടുണ്ടായിട്ടില്ല.. തകര്‍ത്തുപെയ്യുന്ന മഴവെള്ളം മേല്‍പ്പുരയുടെ പഴുതുകളിലൂടെ കുത്തിയൊഴുകി. പായ നനഞ്ഞു. അകം മുഴുവന്‍ വെള്ളം” (2009 സി: 33). സ്ഥലത്തിന്റെ അരക്ഷിതാവസ്ഥയാണ്‌ പാറുക്കുട്ടിക്ക്‌ ഇവിടെ അനുഭവ പ്പെടുന്നത്‌. നാലുകെട്ട എന്ന അരക്ഷിതമായ സ്ഥലത്തുനിന്നും പുതിയ ഇടത്തി ലേക്ക്‌ എത്തുമ്പോള്‍ ആ സ്ഥലവും അരക്ഷിതമായ അനുഭവം ഉണ്ടാക്കുന്നു. മഴ വെള്ളം കയറി വാസയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു കോന്തുണ്ണിനായരുടെ വീട. ഇവിടെ വീടിന്റെ സുരക്ഷിതത്വത്തേക്കാള്‍ കോന്തുണ്ണിനായരുടെ കരുത്താണ്‌ അവള്‍ക്ക്‌ അവിടെ ജീവിക്കാന്‍ പ്രണ നല്‍കിയത്‌. പിന്നീട മകന്‍ വീടുവിട്ടുപോയപ്പോഴും പെരുമഴയത്ത്‌ വീട്ടിലേക്ക്‌ വെള്ളം കയറുന്ന അവസ്ഥ വന്നപ്പോഴും പാറുക്കുട്ടി വീടുവിട്ടു പോയിട്ടില്ല. ദാരിദ്യവും കഷ്ടപ്പാടും നിറഞ്ഞ താണെങ്കിലും സ്വാതന്ത്ര്യത്തിന്റെ ഇടമായിരുന്നു പാറുക്കുട്ടിക്ക്‌ ആ വീട്‌. തറവാട്ടില്‍ അന്നു നിലനിന്ന എല്ലാ അധികാരങ്ങളെയും ആണ്‍കോയ്മകളെയും തകര്‍ത്ത്‌ സ്വന്തം ജീവിതം തെരഞ്ഞെടുത്തവളാണ്‌ പാറുക്കുട്ടി. അതോടെ അവള്‍ നാലുകെട്ടില്‍ നിന്നും ബഹിഷ്കൃതയായി. സ്വാതന്ത്ര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പുതിയൊരു സ്ഥലത്തേക്ക്‌ അവള്‍ എത്തിപ്പെട്ടു. തറവാട്ടിലെ സമ്പത്ത്‌ വര്‍ദ്ധിപ്പിക്കാനുള്ള കരാറുകളായിരുന്നു അക്കാലത്തെ വിവാഹങ്ങള്‍. പാറുക്കുട്ടിയ്ക്ക്‌ വന്ന വിവാഹാലോചനയും അത്തരത്തിലുള്ള ഒന്നായിരുന്നു . പ്രായമേറിയ ഒരാള്‍, ചുണ്ടിലും കൈവെള്ളയിലും പാണ്ടുള്ള ഒരാള്‍. പക്ഷെ അതിനെയെല്ലാം മറയ്ക്കുന്ന ചിലതെല്ലാം അയാള്‍ക്കുണ്ട്‌. 110 “കാടും മലയും കളങ്ങളുമുണ്ടത്രേ. സ്വകാര്യസ്വത്തു ധാരാളമുണ്ട്‌. ആദ്യത്തെ ഭാര്യ മരിച്ചു. രണ്ടാമത്തെ ഭാര്യയെ ഉപേക്ഷിച്ചു. എന്നാലും നല്ലവ നാണ്‌. രണ്ടാമത്തെ ഭാര്യയിലെ മക്കള്‍ക്കു ചെലവിനു കൊടുക്കുന്നുണ്ട്‌ (2009 സി: 37). അതായിരുന്നു അന്നത്തെ തറവാട്ടകങ്ങളുടെ സ്ഥിതി. സ്വകാര്യസ്വത്ത്‌ സ്വഭാവദുഷ്യങ്ങളെ മറച്ചുവെയ്ക്കും. എന്നാല്‍ പാറുക്കുട്ടി തറവാട്ടിലെ മറ്റു സ്ത്രീ കളെപ്പോലെ തളര്‍ന്നില്ല. കാര്യങ്ങള്‍ കേട്ടപ്പോള്‍ കോന്തുണ്ണിനായര്‍ അവളോട പറഞ്ഞു. “എനിക്ക്‌ നാലുകെട്ടും പത്തായവും ഇല്ല. എന്നാലും ഞാനൊരാണാണ്‌. ധൈര്യമുണ്ടെങ്കില്‍ പോന്നോളു. ഈ കൈത്തണ്ടയ്ക്ക്‌ ബലമുള്ള കാലംവരെ പൊലര്‍ത്തിക്കോളാം” (2009 സി: 37-38), ആ വാക്ക്‌ അവള്‍ വിശ്വസിച്ചു. സ്വന്തം ജീവിതം അവള്‍ തെരഞ്ഞെടുത്തു. തറവാട്ടുകാര്‍ പുലകുളിച്ചു. തറവാട്ടിന്‌ അവളുടെ സ്വാതന്ത്യം അശുദ്ധിയായിരുന്നു. ശുദ്ധി പ്രദാനം ചെയ്യുന്ന അസ്വാ തന്ത്രത്തെ അവള്‍ തകര്‍ത്തു. തറവാട്ടിനകത്തെ അസ്വാതന്ത്ര്യത്തിന്റെ സ്ഥല ബോധത്തില്‍ നിന്നും അവള്‍ സ്വാതന്ത്ര്ൃത്തിന്റെ പുതിയ സ്ഥലരാശിയിലേക്ക്‌ എത്തിപ്പെട്ടു. 3.1.3 ദാരിദ്രത്തിന്റെ അകസ്ഥലം കോന്തുണ്ണിനായരുടെ വീട്‌ പാറുക്കുട്ടിക്ക്‌ സ്വാതന്ത്ര്ത്തിന്റെ ഇടമായിരു ന്നെങ്കില്‍ അപ്പുണ്ണിക്ക്‌ ദാരിദ്യത്തിന്റെ സ്ഥലമായിരുന്നു. നാലുകെട്ട്‌ എന്ന നോവലില്‍ ദാരിദ്രത്തിന്റെ തീക്ഷണത കാണുന്നുണ്ട്‌. അപ്പുണ്ണിക്ക്‌ ലഭിക്കുന്ന ഏറ്റവും നല്ല ഭക്ഷണം അമ്മ നല്‍കുന്ന ഉള്ളി മൂപ്പിച്ച ചോറാണ്‌. സ്കൂള്‍ വിട്ടുവരുന്ന ദിവസങ്ങളില്‍ അമ്മ ഉറിയില്‍ എടുത്തുവെച്ച കഞ്ഞി കുടിച്ചാണ്‌ വിശപ്പടക്കിയിരുന്നത്‌. സ്കൂളിലേക്ക്‌ പോകുമ്പോള്‍ കഞ്ഞികൊണ്ടുപോകുവാന്‍ പാത്രം പോലുമില്ലായിരുന്നു. “ആമിനുമ്മയുടെ കുറി കിട്ടിയപ്പോള്‍ അമ്മ തൂക്കു പാത്രം വാങ്ങാന്‍ പുറപ്പെട്ടതാണ്‌. പക്ഷേ തുക്കുപാത്രത്തേക്കാള്‍ ആവശ്യം ഒരു 111 ഷര്‍ട്ടും മുണ്ടുമാണെന്ന്‌ തോന്നി. അമ്മയും സമ്മതിച്ചു. ഉണ്ടായിരുന്ന രണ്ടു ഷര്‍ട്ടിലൊന്നു തിരുമ്മി തിരുമ്മി പിഞ്ഞിക്കഴിഞ്ഞിരുന്നു” (209 സി: 75). ഇല്ലത്ത്‌ പണിക്കുപോയാണ്‌ പാറുക്കുട്ടി അപ്പുണ്ണിയെ വളര്‍ത്തിയത്‌. സമ്വത്തിന്റെ ലോക ത്തുനിന്നും ദാരിദ്രത്തിന്റെ ലോകത്താണ്‌ പാറുക്കുട്ടി എത്തുന്നത്‌. സ്വാതന്ത്ര്യ ത്തിന്റെയും സ്നേഹത്തിന്റെയും ലോകം തേടിപ്പോയതുകൊണ്ടാണ്‌ അവള്‍ക്കി ങ്ങനെവന്നതെന്ന സൂചനയും നോവല്‍ തരുന്നുണ്ട്‌. തൃത്താല സ്കൂളില്‍വെച്ചാണ്‌ അപ്പുണ്ണി തന്റെ തറവാട്ടിലെ മറ്റു രണ്ടു കുട്ടികളായ ഭാസ്കരനേയും കൃഷ്ണന്‍കുട്ടിയേയും കാണുന്നത്‌. അവര്‍ കാളവ ണ്ടിയിലാണ്‌ സ്കൂളിലേക്കു വരുന്നത്‌. ഉച്ചയ്ക്ക്‌ മാരാരുടെ ഹോട്ടലില്‍ അവര്‍ക്ക്‌ ഉണ്‍ ഏല്‍പ്പിച്ചിട്ടുണ്ട. നോവലിലെ സമ്പന്നരായ കുട്ടികള്‍ക്ക്‌ ഒരു പുറം ലോക മുണ്ട്‌. അത്‌ അവരെ സ്വീകരിക്കാന്‍ കഴിയുന്ന, അവര്‍ക്ക്‌ ഭക്ഷണം ലഭിക്കുന്ന സ്ഥലമാണ്‌. പുറത്തേക്ക്‌ വികസിക്കുന്ന സ്ഥലാനുഭവമാണ്‌ അവര്‍ക്ക്‌ അടുക്കള. അവരുടെ വീട അവര്‍ പോകുന്നിടത്തേക്കൊക്കെ വ്യാപിക്കുന്നു. അപ്പുണ്ിക്ക്‌ വീട്ടിലും പുറത്തും ഭക്ഷണമില്ലാത്ത അവസ്ഥയാണ്‌. അടുക്കള അടിസ്ഥാനപര മായി ഭക്ഷണം പാകം ചെയ്യുന്ന സ്ഥലമാണ്‌. അവിടെ ഭക്ഷണം ഇല്ലാതാകുന്ന തോടെ അടുക്കള എന്ന അയാളുടെ അനുഭവം പട്ടിണിയുടേതാകുന്നു. നാലുകെ ട്ടിലെ കുട്ടികള്‍ക്ക്‌ അടുക്കള സമൃദ്ധമാണ്‌. രുചികളുടെ അനുഭവലോകമാണ്‌ അവര്‍ക്ക്‌ അടുക്കള. ഒരേ തറവാട്ടിലുള്ളവരായിട്ടും അപ്പുണ്ണിക്കും ഭാസ്കരനും ഇടയിലുള്ള അസമത്വത്തിനു കാരണം അപ്പുണ്ണിയുടെ അമ്മയായ പാറുക്കുട്ടിയുടെ സ്വാതന്ത്ര്്രഖ്യാപനമാണ്‌. തികച്ചും യാഥാസ്ഥിതികമാണ്‌ അവളുടെ തറവാട. എന്നിട്ടും തന്നെ സംബന്ധം ചെയ്യാന്‍ വന്ന കിഴവന്‍ നമ്പൂതിരിക്ക്‌ മുന്നില്‍ കഴുത്തു നീട്ടാതെ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം അവള്‍ ഇറങ്ങിപ്പോന്നു. ഒരു സ്ത്രീയുടെ സ്വാതന്ത്യ പ്രഖ്യാപനത്തിന്റെയും സാമൂഹിക നവോത്ഥാനത്തി ന്റെയും ആധുനികതയുടെ പുതുവെളിച്ചം കുടുംബങ്ങള്‍ക്കുള്ളിലേക്ക്‌ വീശുന്ന തിന്റെയും ഒക്കെ സുചനയായി പാറുക്കുട്ടിയുടെ ഈ ്രവൃത്തിയെ നമുക്ക്‌ വായി 112 ച്ചെടുക്കാം. എന്നാല്‍ ഇഷ്‌ടപ്പെട്ട ജീവിതം അമ്മ തെരഞ്ഞെടുത്തതുകൊണ്ട്‌ അപ്പുണ്ണി സാമൂഹികമായി ഒട്ടേറെ അസമത്വങ്ങള്‍ അനുഭവിക്കുന്നുണ്ട്‌. അപ്പു ണ്ഠിയെ നാലുകെട്ടില്‍നിന്ന്‌ ഇറക്കിവിടുന്നതും അവന്റെ കുട്ടിക്കാലം ദാരിദ്ര്യ ത്തിന്റേതായിത്തീര്‍ന്നതും അവന്റെ അമ്മ ഇഷ്‌ടപ്പെട്ട വിവാഹം കഴിച്ചതു കൊ ണ്ടാണ്‌. “അമ്മ കാരണം തറവാട്‌ നഷ്ടപ്പെട്ടു. ഇനി വീടും നഷ്ടപ്പെടും” (2009 സി: 98). അമ്മയുടെ സ്വാതന്ത്ര്യം മകന്റെ ദാരിദ്യമാകുന്ന വൈരുദ്ധ്യമാണിവിടെ കാണുന്നത്‌. ഇവ തമ്മിലുള്ള സംഘര്‍ഷം ഇവിടെ വ്യക്തമാണ്‌. 3.1.4 നാലുകെട്ുഃ: അപരിചിതത്വത്തിന്റെ അത്ഭുതലോകം നോവലില്‍ ചിത്രീകരിക്കപ്പെടുന്ന മറ്റൊരു വീട നാലുകെട്ടാണ്‌. കുറേ അംഗങ്ങള്‍ ജീവിക്കുന്ന ഇടമാണത്‌. മുത്താച്ചി പറഞ്ഞാണ്‌ അപ്പുണ്ണിക്ക്‌ ആ വീടിനെപ്പറ്റിയുള്ള ചിത്രം ലഭിച്ചത്‌. ഭഗവതി ഇരിക്കുന്ന നാലുകെട്ടില്‍ പത്താ യപ്പുരയും കൈയാലയുമുണ്ട്‌. സര്‍പ്പം തുള്ളല്‍ കാണുവാന്‍ മുത്താച്ചിയുടെ കൂടെ എത്തിയപ്പോഴാണ്‌ അപ്പുണ്ണി നാലുകെട്ട ശരിക്കും കണ്ടത്‌. “നാലുകെട്ടു വലിയതുതന്നെ! മനസ്സില്‍ കണ്ടപോലെ വൈക്കോല്‍ മേഞ്ഞതാണ്‌. കുമ്മായം പൊട്ടിയടര്‍ന്ന ഭിത്തികള്‍. തടിച്ച അഴികളുള്ള ചാരനിറമുള്ള പഴയ ജനാലപ്പഴുതു കള്‍. പത്തായപ്പുര തൊട്ടടുത്തുതന്നെ, അത്‌ ഓടുമേഞ്ഞതാണ്‌. കൈയാലയും മതില്‍ക്കെട്ടിന്റെ പൊളിഞ്ഞ ഒരു ഭാഗവും കാണാം” (2009 സി: 48). “നാഗ്രപീതിക്കുവേണ്ടി സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും പുള്ളുവര്‍ നടത്തുന്ന കര്‍മം. സര്‍പ്പപ്പാട്ട, പാമ്പും തുള്ളല്‍, പാമ്പിന്‍കളം, നാഗപ്പാട്ട, സര്‍പ്പോത്സവം എന്നീ പേരുകളിലും സര്‍പ്പപ്പാട്ട്‌ അറിയപ്പെടുന്നു. സര്‍പ്പം തുള്ളുന്നത്‌ സ്ത്രീകളാണ്‌. അവര്‍ ഏഴോ ഒമ്പതോ ദിവസം മുമ്പ്‌ വ്രതാനുഷ്ഠാനം തുടങ്ങണം. അലങ്കരിച്ച പന്തലില്‍ സര്‍പ്പക്കളം ചി(്രീകരിക്കുന്നു. രാവിലെ അരിപ്പൊടികൊണ്ടു മാത്രം (ഭസ്മക്കളം) കളമിടും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവര്‍ണ പൊടികള്‍കൊ ണ്ടാണ്‌ കളമെഴുതുക. സര്‍പ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷടനാഗക്കളം എന്നി ങ്ങനെ പലതരത്തിലുള്ള കളങ്ങള്‍ സന്ദര്‍ഭോചിതമായി പുള്ളുവര്‍ ചിത്രീകരിക്കും. പന്തലില്‍ വിളക്കുകള്‍ തൂക്കുകയും കളത്തിനു ചുറ്റും നെല്ല്‌, അരി, നാളികേരം, വെറ്റി ല, പഴുക്ക, കവുങ്ങിന്‍ പൂക്കുല, പാല്‍ക്കുടം, ദീപം എന്നിവകൊണ്ട്‌ അലങ്കരിക്കു കയും ചെയ്യാറുണ്ട്‌. കളം പൂജിച്ചുകഴിഞ്ഞാല്‍ സര്‍പ്പം തുള്ളുന്ന സ്ത്രീകള്‍ പന്തലി ലേക്ക്‌ ആനയിക്കപ്പെടും. നാഗരാജാവ്‌, നാഗയക്ഷി, സര്‍പ്പയക്ഷി, മണിനാഗം, എരി നാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ്‌ എന്നീ സങ്കല്പങ്ങളിലാണ്‌ തുള്ളു ക. സര്‍പ്പം തുള്ളല്‍ ചിലപ്പോള്‍ ഒരാഴ്ചയിലധികം നീണ്ടുനില്‍്ക്കാറുണ്ട്‌. (വിഷ്ണു നമ്പൂതിരി : 2000; 618). 113 നാലുകെട്ട മാത്രമല്ല, അതിനുചുറ്റുമുള്ള കാഴ്ചകളും അപ്പുണ്ണിയെ അമ്പര പ്പിച്ചു. അമ്പരന്നുനിന്നുപോയി. വലിയ മുറ്റങ്ങള്‍, ഉയര്‍ന്ന മരത്തടികള്‍ കുഴിച്ചിട്ടു ചുറ്റിലുമായി കൂട്ടിവെച്ച വൈക്കോല്‍ കുണ്ടകള്‍, വരിയായി ഏഴോ, എട്ടോ കാലി കളെ കെട്ടിയ തൊഴുത്ത്‌” (2009 സി: 48). ഇങ്ങനെ അപ്പുണ്ണിക്ക്‌ സങ്കല്പിക്കാന്‍ കഴിയാത്ത ഒരു ലോകമായിരുന്നു നാലുകെട്ട. ഒരു കാലത്ത്‌ അറുപത്തിനാലാളു കള്‍ താമസിച്ചിരുന്ന ഇടമായിരുന്നു അത്‌. ഇന്ന്‌ തറവാട്ടില്‍ അംഗങ്ങള്‍ അത്രയില്ല. പക്ഷേ ഇന്നും നാട്ടില്‍ പ്രതാപത്തോടെ നാലുകെട്ട നില്‍ക്കുന്നു. നോവലില്‍ മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ അപ്പുണ്ണി നാലുകെട്ടിലേക്ക്‌ എത്തു ന്നത്‌. ചെറുപ്പത്തില്‍ മുത്താച്ചിയുടെകുടെ സര്‍പ്പംതുള്ളല്‍ കാണാനെത്തുന്നത്‌ തറവാട്ടിലെ കാരണവര്‍ അറിയാതെയാണ്‌. നാലുകെട്ട്‌ എന്ന അപരിചിതസ്ഥലം ഒരു അത്ഭുതലോകമായാണ്‌ അപ്പുണ്ണിക്ക്‌ അന്ന്‌ അനുഭവപ്പെട്ടത്‌. സര്‍പ്പം തുള്ള ലും കോണിമുറിയിലെ അമ്മിണിയേടത്തിയുടെ സാമീപ്യവും അപ്പുണ്ണിയെ അപരി ചിതമായ അനുഭവലോകങ്ങളിലേക്ക്‌ കൊണ്ടുപോയി. “കൈയില്‍ പിടിച്ച കവുങ്ങിന്‍ൻപുക്കുല വിടാതെ സര്‍പ്പങ്ങളെപ്പോലെ ആടി യുലഞ്ഞുകൊണ്ട്‌ അവര്‍ ഇരുന്നുകൊണ്ടുതന്നെ കളത്തില്‍ നിരങ്ങിനീങ്ങുകയാ ണ്‌. കെട്ടുപിണഞ്ഞ സര്‍പ്പങ്ങളുടെ രൂപം മറയുന്നു. . . . വളഞ്ഞു പുളയുന്ന ആ പെണ്‍കിടാവിനെ നോക്കിയിരിക്കെ അവള്‍ മാറുന്നുണ്ടെന്ന്‌ അവനു തോന്നി. ഉടല്‍ സര്‍പ്പത്തിന്റെയും മുഖം മനുഷ്യസ്ത്രീയുടേയുമായ ഒരു ജീവിയാണ്‌ കള ത്തില്‍ തലയിട്ടുലയ്ക്കുന്നത്‌. മനുഷ്യസ്ത്രീയുടെ മുഖമുള്ള സര്‍പ്പം പടം വിടര്‍ ത്തി ആടുകയാണ്‌. . . (2009 സി: 53), ഇങ്ങനെ അറിയാത്ത അനുഭൂതികളുടെ സ്ഥലമാണ്‌ അപ്പുണ്ണിക്ക്‌ നാലു കെട്ട. സുന്ദരികളായ പെണ്‍കിടാങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ ആടിയുലയുന്ന കാഴ്ച അപ്പുണ്ണിയെ ഒരു മായികദേശത്തേക്ക്‌ കൊണ്ടുചെന്നെത്തിക്കുന്നു. അന്ന്‌ അധിക മാരും അറിയാതെ ഒരു അന്യനെപ്പോലെ ആ നാലുകെട്ടിനുള്ളില്‍ കഴിഞ്ഞു. അന്ന്‌ 114 അവനോട്‌ സ്നേഹത്തോടെ പെരുമാറിയത്‌ അമ്മമ്മയും മാളുവും മാത്രമാണ്‌. അന്നാണ്‌ അവന്‍ വലിയമ്മാമയെയും അമ്മിണിയേടത്തിയെയും തങ്കേടത്തിയെയും വലിയമ്മയേയുമൊക്കെ കാണുന്നത്‌. പക്ഷേ പിറ്റേന്ന്‌ രാവിലെ വലിയമ്മാമ അറി ഞ്ഞപ്പോള്‍ കഞ്ഞികുടിക്കാനിരുന്നിടത്തുനിന്നു അവനെ ആട്ടിയിറക്കി. ഇങ്ങനെ അപമാനവും ദുഃഖവും നിറഞ്ഞ ഒരു അനുവഭസ്ഥലമായാണ്‌ നാലുകെട്ട അപ്പു ണിക്ക്‌ അനുഭവപ്പെടുന്നത്‌. വീട്ടില്‍നിന്നും അമ്മയോട്‌ പിണങ്ങിയാണ്‌ രണ്ടാമത്‌ അവന്‍ നാലു കെട്ടിലേക്ക്‌ എത്തുന്നത്‌. അമ്മയ്ക്ക്‌ ശങ്കകന്‍നായരോട്‌ അടുപ്പമുണ്ടെന്ന്‌ ആളുകള്‍ പറഞ്ഞതുകേട്ട അവന്‍ വീടുവിട്ടിറങ്ങി. അന്നുവരെ ആ വീടിന്റെ അകം അപ്പു ണിക്ക്‌ എങ്ങനെയാണോ അനുഭവപ്പെട്ടത്‌ അതിനു വിപരീതമായ അനുഭവമാണ്‌ പിന്നീടുണ്ടായത്‌. അവനും അമ്മയും മാത്രമുള്ള സ്ഥലത്തേക്ക്‌ അവന്‌ അപരിചിത നായ ശങ്കരന്‍നായര്‍ കയറിവരുന്നു എന്ന്‌ അറിയുന്നതോടെ വീട്‌ എന്ന സ്ഥല ത്തിന്റെ അനുഭവതലം മാറിപ്പോകുന്നു. ഇനി എന്താണ്‌ ചെയ്യേണ്ടത്‌ എന്നറിയാതെ കുന്നിന്‍ചരിവില്‍ ഇരിക്കുമ്പോള്‍ സെയ്താലിക്കുട്ടിയാണ്‌ അവനോട്‌ നാലു കെട്ടിലേക്ക്‌ പോകാന്‍ പറയുന്നത്‌.അവിടെയും വലിയമ്മാമ അവനെ ഇറക്കിവിടാന്‍ നോക്കിയെങ്കിലും കുട്ടമ്മാമ അവന്റെ രക്ഷക്കെത്തി. അപ്പുണ്ണിക്ക്‌ അവിടത്തെ കോണിമുറിയില്‍ ഒരു പായകിട്ടി. എല്ലാവരും നാക്കിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ചീന്തില അവനുവേണ്ടിവെച്ചു. നിലവി ളക്കിനു മുമ്പിലിരുന്നു വായിക്കും. വീട്ടിനകത്ത്‌ ഒരുപാട്‌ ആളുകളുണ്ടെങ്കിലും അപ്പുണ്ണി തനിച്ചാണ്‌. മാളുവും അമ്മിണിയേടത്തിയും അവനോട സംസാരി ക്കാറുണ്ട്‌. പക്ഷേ മാളുവിനെ അപ്പുണ്ണിക്ക്‌ ഇഷടമല്ല. സര്‍പ്പം തുള്ളലിന്റെ അന്നു കണ്ട സര്‍പ്പസുന്ദരിയായ അമ്മിണിയേടത്തിയോടാണ്‌ അപ്പുണ്ണിക്ക്‌ ഇഷ്ടം. വലിയമ്മാമയുടെ ഇളയ മകളാണ്‌ അമ്മിണിയേടത്തി. ബാക്കി എല്ലാവരും അപ്പു ണ്ടിയെ അവഗണിച്ചു. എങ്കിലും വാശിയോടെ അവന്‍ അവിടെത്തന്നെ ജീവിക്കു കയാണ്‌ ചെയ്തത്‌. 115 കോണിമുറി അപ്പുണ്ണിക്ക്‌ പുതിയ അനുഭൂതികളുടെ ലോകമായാണ്‌ അനുഭ വപ്പെട്ടത്‌. അമ്മിണിയേടത്തി അവരുടെ സര്‍പ്പസനന്ദര്യവുമായി എത്തിയത്‌ അവി ടേക്കാണ്‌. നോവലിലെ ഒരു പ്രണയസ്ഥലം കൂടിയാണത്‌. ആ നാലുകെട്ടില്‍ അപ്പുണ്ണിയുടെ അനുഭവങ്ങള്‍ക്കകത്ത്‌ അവിടം വേറിട്ടൊരു അനുഭൂതികളുടെ സ്ഥലമായി നില്‍ക്കുന്നു. പത്താംക്ലാസ്‌ ജയിച്ചതോടെ അപ്പുണ്ണി നാലുകെട്ട വിട്ടുപോന്നു. അവനോട എന്നും സഹതാപം (ഗപകടിപ്പിച്ച മാളു, അമ്മമ്മ, അമ്മിണിയേടത്തി, കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതിരുന്ന കൂട്ടമ്മാമ, അവനോട്‌ എന്നും ദേഷ്യത്തോടെ പെരുമാറിയ വലിയമ്മാമ, വലിയമ്മ ഇവരെല്ലാം ചേര്‍ന്ന ഒരിടമായിരുന്നു നാലുകെ ട. ഒരു ഭാഗത്ത്‌ അമ്മമ്മയുടെയും മാളുവിന്റെയും അമ്മിണിയേടത്തിയുടെയും കാരുണ്യവും സ്നേഹവും. മറുഭാഗത്ത്‌ വലിയമ്മാമയുടെയും കൂട്ടമ്മാമയുടെയും വലിയമ്മയുടെയും അവഗണനയും കുറ്റപ്പെടുത്തലും. ഇവയെല്ലാം ചേര്‍ന്ന ഇടമാ യിരുന്നു അപ്പുണ്ണിക്ക്‌ നാലുകെട്ട. ജോലികിട്ടി പോരുമ്പോള്‍ നാലുകെട്ട ഒരു ഭാഗം വെക്കലിന്റെ വക്കത്തെത്തിയിരുന്നു. എങ്കിലും അപ്പുണ്ണി തന്റെ ജീവിതത്തിന്റെ ഒരു പ്രധാനഭാഗം ജീവിച്ചുതീര്‍ത്തത്‌ അവിടെ ആയിരുന്നു. അവസാനം നാലുകെട്ടിലേക്ക്‌ വരുന്നത്‌ പണക്കാരനായിട്ടാണ്‌. തന്നെ ആട്ടിയിറക്കിയ വലിയമ്മാമയില്‍നിന്നും നാലുകെട്ട വാങ്ങി അതിന്റെ ഉടമസ്ഥനാ യിട്ടാണ്‌ വരുന്നത്‌. അപ്പുണ്ണിക്ക്‌ നാലുകെട്ട ഒരേ സമയം രണ്ടുതരം അനുഭവലോ കമാണ്‌. ഒന്ന്‌ സര്‍പ്പം തുള്ളലും അമ്മിണിയേടത്തിയും എല്ലാം ഉള്‍ക്കൊളളുന്ന ഒരു മായികസ്ഥലം. മറ്റേത്‌ വലിയമ്മാമയുടെ അവജ്ഞയും അധികാരവും എല്ലാം ചേര്‍ന്ന സ്ഥലം. ഇങ്ങനെ രണ്ടുതരം അനുഭവമാണ്‌ അപ്പുണ്ണിക്ക്‌ നാലുകെ ട്ടില്‍നിന്നും ഉണ്ടായത്‌. ഇതിന്റെ രണ്ടിന്റെയും ഇടക്കാണ്‌ അപ്പുണ്ണി നില്‍ക്കുന്നത്‌. അതുകൊണ്ടുതന്നെ ഈ സ്ഥലത്തോട്‌ ഇഴുകിച്ചേരാന്‍ അപ്പുണ്ണിക്ക്‌ കഴിയില്ല. ഒടുവില്‍ അത്‌ പൊളിച്ചുകളയാന്‍ അയാള്‍ തീരുമാനിക്കുന്നു. തന്നെ ഉള്‍ക്കൊ 116 ള്ളാന്‍ കഴിയാതിരുന്ന തനിക്ക്‌ അവഗണനയുടെ അനുഭവങ്ങള്‍ സമ്മാനിച്ച ആ നാലുകെട്ട തകരണം എന്ന്‌ അപ്പുണ്ണി ആഗ്രഹിച്ചു. ഒരിക്കല്‍ ആട്ടിയിറക്കപ്പെട്ട സ്ഥലത്ത്‌ അതിനെ കീഴടക്കിയവനായി അപ്പുണ്ണി എത്തുന്നു. അപ്പുണ്ണിയുടെ ജീവിതത്തില്‍ ആദ്യം പരാജയത്തിന്റെയും പിന്നീട വിജയത്തിന്റെയും ഇടമാണ്‌ നാലുകെട്ട്‌. 3.14.5 വടക്കിനി : പുതിയ കീഴാളതയുടെ വെളിസ്ഥലം പാറുക്കുട്ടി പണിക്കുപോകുന്ന വലിയൊരു ഇല്ലമാണ്‌ പിന്നീട നോവലില്‍ കാണുന്ന വീട. പൂമുഖത്തെ പടിയിലിരുന്ന്‌ മുറുക്കിത്തുപ്പി പണിക്കാരികളെ നോക്കിയിരിക്കുന്ന വല്യനമ്പുതിരി, പണിക്കാരികള്‍ക്ക്‌ ആജ്ഞ നല്‍കിക്കൊണ്ടിരി ക്കുന്ന കുഞ്ഞാത്തോൽ ഇവരെല്ലാമാണ്‌ അവിടത്തെ ്രധാന അംഗങ്ങള്‍. അവര്‍ കഴിച്ച എച്ചിലിലകളില്‍ ബാക്കിയുള്ളതാണ്‌ പാറുക്കുട്ടി കഴിക്കുക. അത്‌ കണ്ടതു മുതലാണ്‌ അപ്പുണ്ണി ഇല്ലത്തേക്ക്‌ പോകുന്നത്‌ നിര്‍ത്തിയത്‌. ഇവിടെ പാറുക്കുട്ടി അനുഭവിക്കുന്ന അയിത്തവും കീഴാളതയും ജാതീയമായ ഒന്നല്ല, മറിച്ച സാമൂഹി കമായതാണ്‌. സര്‍വ്ൃരപതാപത്തോടെയും ആ നാട്ടില്‍ തലയുയര്‍ത്തി നില്‍ക്കുന്ന നാലുകെട്ടിലെ അംഗമായിരുന്നു അവള്‍. വീട്ടിലെ പണികള്‍ ചെയ്യുന്നതുപോലും പണിക്കാരായ സ്ത്രീകളായിരുന്നു. എന്നാല്‍ തറവാടിനെ അപമാനിച്ച്‌ കോന്തുണ്ണി നായരെ സ്വന്തം ഇഷട്രപകാരം വിവാഹം കഴിച്ചതോടെ അവളുടെ അവസ്ഥ ദയ നീയമായി. ഈ അവസ്ഥ ജാതീയമായല്ല സാമൂഹികമായാണ്‌ അവള്‍ക്ക്‌ ലഭിച്ചത്‌. നാലുകെട്ടില്‍ കഴിഞ്ഞിരുന്ന കാലത്ത്‌ സന്ധ്യയ്ക്ക്‌ മേല്‍ കഴുകി വന്ന്‌ നിലവിളക്ക്‌ കത്തിച്ചുകാട്ടണം. അതു മാത്രമായിരുന്നു അവള്‍ക്കുണ്ടായിരുന്ന പണി. അവിടെ നിന്നും എച്ചിലിലകളുടെ കൂട്ടത്തിലേക്ക്‌ അവളെ എത്തിച്ചത്‌ അവളുടെ പാരമ്പര്യ നിഷേധവും സ്വാതന്ത്ര്യരപഖ്യാപനവുമായിരുന്നു. പാറുക്കുട്ടിയുടെ സ്വാതന്ത്ര്യപ്ര ഖ്യാപനത്തെ അങ്ങേയറ്റം പ്രശംസിക്കുന്ന ഡോ.എം. ലീലാവതി പാറുക്കുട്ടിയുടെ ്രവ്ൃത്തിയെ എവിടെയും ആഖ്യാതാവ്‌ നിന്ദിക്കുന്നില്ലെന്നും കണ്ടെത്തുന്നു. 117 ഫ്യൂഡല്‍ കാലഘട്ടത്തിലെ പുരുഷാധീശത്വത്തെ ധിക്കരിച്ച്‌ പുറത്തിറങ്ങാന്‍ തന്റേടമുണ്ടായ സ്വതന്ത്രബുദ്ധിയെ നോവലിലൊരിടത്തും വ്യംഗ്യമായോ വാച്യ മായോ നിന്ദിക്കുന്ന ഒരു നിരീക്ഷണം പോലും കര്‍ത്തൃപക്ഷത്തുനിന്നുണ്ടായിട്ടില്ല. പിന്നീട ഇല്ലത്തെ നെല്ലു കുത്തുകാരിയായി പണിയെടുത്ത്‌ സ്വന്തം കാലില്‍ നില്‍ക്കാനുള്ള തന്റേടം കാട്ടിയതിലും ആ സ്ത്രീ വ്യംഗ്യമായി അഭിനന്ദിക്കപ്പെടുക യാണെന്ന്‌ എം. ലീലാവതി അഭിപ്രായപ്പെടുന്നുണ്ട്‌ (എന്‍. ജയകൃഷ്ണന്‍ 2012:10). ഈ അഭിപ്രായം കേവലം ഉപരിപ്ലവമാണെന്ന്‌ പാറുക്കുട്ടിയുടെ ജീവിതാവസ്ഥ യുടെ ആകെയുള്ള അവസ്ഥ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. മുന്‍പ്‌ സൂചിപ്പിച്ച എച്ചി ലിലകളുടെ കൂട്ടത്തിലേക്കും പട്ടിണിയുടെ തീക്ഷണതയിലേക്കും അവളെ എത്തി ചത്‌ അവളുടെ ഈ സ്വാതന്ത്ര്യ ഗ്രഖ്യാപനമായിരുന്നു എന്ന്‌ നോവലിന്റെ ആഖ്യാ നത്തില്‍ പറയാതെ പറഞ്ഞുവെക്കുന്നുണ്ട. പരമ്പരാഗതമായി നിലനില്‍ക്കുന്ന ആണധികാരങ്ങളെയും ജാത്യാഭി മാനങ്ങളെയും ധിക്കരിക്കുന്നവര്‍ക്ക്‌ ജീവിതം അങ്ങേയറ്റം ദുരിതമായിരിക്കുമെന്ന ഓര്‍മ്മപ്പെടുത്തലാണ്‌ ഈ വീടിന്റെയും അവ ളുടെ അനുഭവങ്ങളുടെയും ചിത്രീ കരണത്തിലൂടെ ആഖ്യാതാവ്‌ നിര്‍വ്വ ഹിക്കുന്നത്‌. കീഴടങ്ങാന്‍ കൂട്ടാക്കാത്ത സ്വാതന്ത്യമോഹികളായ സ്ത്രീകളെ ദുരിതത്തിന്റെ സ്ഥലപരിസരങ്ങളിലേക്ക്‌ എടുത്തെറിയുന്ന കാഴ്ചയാണ്‌ ഇവിടെ കാണുന്നത്‌. 3.1.6. ഏറ്റുപറച്ചിലിന്റെ ഇടം പിന്നീട്‌ നോവലില്‍ കാണുന്നത്‌ സൈതാലിക്കുട്ടിയുടെ വീടാണ്‌. ദാരിദ്ര്യം നിറഞ്ഞ ഒരു വീടു തന്നെയാണ്‌ സെയ്താലിക്കുട്ടിയുടേതും. അയാളുടെ പീടിക യോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന കല്‍ച്ചുമരുകളുളള ഒരു കൊച്ചുവീട്‌. ഇരിക്കാനുള്ള മുട്ടിപ്പലകയും വാതില്‍ക്കല്‍ തൂക്കിയ ചാക്കുവിരിയും വീടിന്റെ ദാരിദ്യം വ്യക്തമാ ക്കുന്നു. മുകളില്‍ പുല്ലുമേഞ്ഞ്‌, ചെത്തിത്തേക്കാത്ത കല്‍ച്ചുമരുകളുളള വീട. സൈതാലിക്കുട്ടിയുടെ വീട ശത്രുവിന്റെ വീടായിട്ടായിരുന്നു അതുവരെയുള്ള 118 അപ്പുണ്ണിയുടെ ഓര്‍മ്മകളില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ നേരിട്ടുള്ള അനുഭവത്തില്‍ ആ സ്ഥലം അയാള്‍ക്ക്‌ അഭയമായിത്തീരുകയാണ്‌. കോന്തുണ്ഠിനായരുടെ മരണ ത്തിന്‌ കാരണക്കാരനായ സെയ്താലിക്കുട്ടി അയാളുടെ മകന്‍ പുതിയൊരു ജീവിതം നല്‍കുകയാണ്‌ വീട്ടിലെ സല്‍ക്കാരത്തിലുടെ ചെയ്യുന്നത്‌. അന്ന്‌ കൂടല്ലുരെ വീട്ടില്‍ കോന്തുണ്ണിനായര്‍ക്ക്‌ വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയ സെയ്താലിക്കുട്ടി പിന്നീട അപ്പുണ്ണിക്ക്‌ നേര്‍വഴികാട്ടികൊടുക്കുന്ന നല്ലവനായി മാറുന്നുണ്ട്‌. മാത്രമല്ല പണ്ട്‌ അങ്ങനെ ഒരു കയ്യബദ്ധം പറ്റിയെന്ന്‌ രോഗശയ്യയില്‍ ആ വീട്ടിൽ കിടക്കുമ്പോള്‍ സൈതാലിക്കുട്ടി അപ്പുണ്ണിയോട്‌ ഏറ്റുപറയുന്നുണ്ട്‌. ആ ഏറ്റുപറച്ചില്‍ തന്നെയാണ്‌ ആ വീട്ടില്‍ നിന്ന്‌ അപ്പുണ്ണിക്ക്‌ കിട്ടിയ നല്ല അനുഭ വങ്ങളുടെ കാരണവും. 3.1.7. നിരാശയുടെ വീട്ടകങ്ങള്‍ അസ്ധുരവിത്ത്‌ എന്ന നോവലിലും വീട്‌ വൃത്യസ്ത തരത്തില്‍ ആഖ്യാനം ചെയ്യപ്പെടുന്നുണ്ട. അസ്യുരവിത്തിലെ ഗോവിന്ദന്‍കുട്ടി വീടിനെ ഇഷ്ടപ്പെടാത്ത വ്യക്തിയാണ്‌. “ഗോവിന്ദന്‍കുട്ടി എഴുന്നേറ്റു. ഒന്നു കുളിക്കണം. എന്നിട്ടു വീട്ടിലെ ത്തണം. ധൃതിയുണ്ടായിട്ടല്ല. ചുറ്റിത്തിരിഞ്ഞ്‌ എപ്പോഴായാലും അവിടെ എത്തിച്ചേ രണമല്ലോ?” (2009 എ: 18). വീട ഗോവിന്ദന്‍കുട്ടിക്ക്‌ ഇങ്ങനെ ഇഷടമില്ലാതെ എത്തിച്ചേരുന്ന ഒരു ഇടം മാത്രമാണ്‌. ദാരിദ്യവും കഷടപ്പാടും അമ്മ പറയുന്ന വഴക്കും എല്ലാം ചേര്‍ന്ന നിരാശയുടെ ഒരു ലോകമാണ്‌ ഗോവിന്ദന്‍കുട്ടിക്ക്‌ വീട. ജോലിയൊന്നും ഇല്ലാത്ത തുകൊണ്ടുതന്നെ സമയം തള്ളിനീക്കുകയാണ്‌ ഗോവിന്ദന്‍കുട്ടി. വൈകുന്നേരം പുഴവക്കത്തെ സിമന്റു തിണ്ണയില്‍ ഇരുന്നു സമയം കളയുകയാണ്‌ ഗോവിന്ദ ന്‍കുട്ടിയുടെ ്രധാന പണി. അല്ലെങ്കില്‍ മേലേപ്പടി കയറി കുന്നിന്‍ ചെരുവിലൂടെ നടന്ന്‌ മുകളിലെ തുറിച്ചു നില്‍ക്കുന്ന പാറക്കെട്ടിലിരിക്കും. കുടുംബത്തില്‍നിന്നും സാമൂഹിക പരിസരങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി തീര്‍ത്തും വൈയക്തികമായൊരു 119 തലത്തില്‍ നില്‍ക്കുന്ന ഗോവിന്ദന്‍കുട്ടിയെയാണ്‌ നോവലിന്റെ ആരംഭത്തില്‍ കാണുന്നത്‌. ദാരിദ്യം ഗൃഹാന്തരീക്ഷത്തെ കുടുതല്‍ ദുരിതമയമാക്കിതീര്‍ക്കുന്നുണ്ട്‌. ഒരാള്‍ അധികമായി വന്നുകയറിയാല്‍ ഭക്ഷണം ഉണ്ടാകില്ല എന്നതാണ്‌ വീട്ടിലെ അവസ്ഥ. കുമാരേട്ടന്‍ ഭക്ഷണം കഴിക്കാന്‍ ഉണ്ടെങ്കില്‍ കുഞ്ഞ്യോപ്പോള്‍ പട്ടിണി യാകുമെന്ന്‌ ഗോവിന്ദന്‍കുട്ടിക്കറിയാം. സംബന്ധംചെയ്ത വീട്ടിലെ ചെലവു നടത്താനായി പ്ലാവു മുറിക്കാന്‍ കുമാരേട്ടന്‍ വരുമ്പോള്‍ മീനാക്ഷിയുടെ മനസില്‍ പ്ലാവ്‌ മുറിച്ചാല്‍ ഉണ്ടാകുന്ന പട്ടിണിയാണ്‌ കടന്നുവന്നത്‌. “മിഥുനം കര്‍ക്കടകത്തില്‍ അരീം നെല്ലുംല്യാത്തപ്പോ ചക്കേടെ മടലെങ്കിലും ഉപ്പിലിട്ടുവെച്ച്‌... (2009 എ: 26) എന്ന കുഞ്ഞുകുട്ടിയുടെ വാക്കുകള്‍ മോന്തായം നുറുങ്ങിയ ആ വീടിന്റെ അകസ്ഥലങ്ങളിലെ ദാരിദ്യത്തിന്റെ തീക്ഷണതയാണ്‌ വ്യക്തമാക്കുന്നത്‌. സംബന്ധംചെയ്ത വീട്ടില്‍ വേണ്ടത്ര പരിഗണന കിട്ടാതെ വന്ന പ്പോള്‍ കുമാരേട്ടന്‍ സ്വന്തം വീട്ടിലെത്തി. ഗോവിന്ദന്‍കുട്ടി തന്നെ ചതിച്ച ശേഖ രന്‍നായരോട്‌ പകരം വീട്ടാന്‍ വീട്‌ വിട്ടുപോയി മതംമാറി. കുഞ്ഞിക്കാളിയമ്മ അസുഖം വന്ന്‌ കിടപ്പിലായി. എല്ലാറ്റിനും സാക്ഷിയായി കുഞ്ഞുകുട്ടി ആ വീട്ടിനു ള്ളില്‍ ജീവിതം കഴിച്ചു. ഇങ്ങനെയുള്ള വൈയക്തിക സംഘര്‍ഷങ്ങളുടെ ഒരു സ്ഥലമാണ്‌ അസ്യരവിത്തിലെ ഗോവിന്ദന്‍കുട്ടിയുടെ വീട. 3.1.8. മാനവികതയുടെ വീട്‌ കുഞ്ഞരയ്ക്കാരുടെ പുര പുഴയുടെ വക്കത്തായിരുന്നു. പുരയുടെ പിന്നില്‍ നിന്നും പുഴയിലേക്കിറങ്ങാന്‍ പടവുകള്‍ വെട്ടിയിട്ടുണ്ട. ഒരു മതേതര ഇടമാണ്‌ കുഞ്ഞരയ്ക്കാരുടെ വീട്‌. വീട്ടില്‍നിന്നും വഴക്കിട്ടറിങ്ങിയ ഗോവിന്ദന്‍കുട്ടി കുഞ്ഞ രയ്ക്കാരുടെ വീട്ടിലാണ്‌ എത്തുന്നത്‌. അന്ന്‌ രാത്രി അവിടെ കിടക്കട്ടെ എന്ന്‌ തെല്ലൊരു സംശയത്തോടെ ചോദിച്ചപ്പോള്‍ കുഞ്ഞരയ്ക്കാര്‍ പറഞ്ഞ മറുപടി അയാളുടെ മനുഷ്യസങ്കല്പത്തിലെ നന്‍മയുടെ തെളിവാണ്‌. 120 “അത്തായപട്ടിണ്യായിട്ട ഞമ്മടെ പെരേലാരും കെടക്കരുത്ന്ന്‌ ഞമ്മക്കൊരു വേസ്ഥണ്ട്‌. മാപ്ലാരടെ ചോറ്ങ്ക്ക്‌ പറ്റോ?” (2009 എ: 154). എന്നതാണ്‌ കുഞ്ഞരയ്ക്കാര്‍ ഗോവിന്ദന്‍കുട്ടിക്ക്‌ നല്‍കിയ മറുപടി. അത്രയ്ക്ക്‌ നല്ല ഒരു മനുഷ്യസ്നേഹിയായിരുന്നു കുഞ്ഞരയ്ക്കാര്‍. ഗോവിന്ദന്‍കു ട്ടിയെ തല്ലാന്‍ ശേഖരന്‍നായരുടെ ആള്‍ക്കാര്‍ തെരഞ്ഞുനടക്കുന്നുണ്ട്‌ എന്നറിഞ്ഞ കുഞ്ഞരയ്ക്കാര്‍ അയാളെ സമാധാനിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. തന്റെ പറമ്പില്‍ കടന്ന്‌ നിങ്ങളെ ഒരുത്തനും ഒന്നും ചെയ്യില്ലെന്നും അങ്ങനെ ചെയ്യാന്‍ ധൈര്യമുള്ള ഒരുത്തനും ഇന്നില്ലെന്നും കുഞ്ഞരയ്ക്കാന്‍ പറയുന്നു. കുഞ്ഞരയ്ക്കാരും ഭാര്യയും മക്കളും ഗോവിന്ദന്‍കുട്ടിയോട്‌ സ്നേഹത്തോടെ പെരുമാറി. എന്നാല്‍ പിന്നീട്‌ ഗോവിന്ദന്‍കുട്ടി സ്വന്തം ഇഷട്രപകാരം ഇസ്ലാംമതം സ്വീകരിച്ചു. ഗോവിന്ദന്‍കുട്ടിയു ടെ മതംമാറ്റം പലതരത്തില്‍ വായിക്കപ്പെട്ടിട്ടുണ്ട. കുഞ്ഞരയ്ക്കാരുടെ മകളായ നഫീസുവിനോടുള്ള ്രണയമായി ചിലര്‍ അതിനെ വ്യാഖ്യാനിച്ചു. എന്നാല്‍ അതി നെല്ലാമപ്പുറം കുടുംബത്തോടും സമൂഹത്തോടുമുള്ള ഒരു കലാപമായിരുന്നു ഗോവിന്ദന്‍കുട്ടിയുടെ മതംമാറ്റം. എല്ലാവരും കൈവെടിഞ്ഞപ്പോള്‍ സഹായിച്ച കുഞ്ഞരയ്ക്കാരോട്‌ “പൊന്നാനിക്കയച്ച്‌ തൊപ്പിടീക്കാന്‍” പറഞ്ഞ കുമാരേട്ടനോടും മുസ്ലീമിന്റെ വീട്ടില്‍ നിന്ന്‌ ചോറുണ്ട്‌ അവിടെക്കിടന്നുറങ്ങിയതിന്‌ തല്ലാന്‍ വരി കയും കുഞ്ഞരയ്ക്കാരുടെ കുടുംബത്തെ പുലഭ്യം പറയുകയും ചെയ്ത സമൂഹ ത്തോടുമെല്ലാം ഗോവിന്ദന്‍കുട്ടി ചെയ്ത പ്രതികാരമായിരുന്നു അയാളുടെ മതംമാറ്റം. മതംമാറി അബ്ദുള്ള എന്ന പേര്‍ സ്വീകരിച്ച്‌ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഗോവിന്ദന്‍കുട്ടിക്ക്‌ കുഞ്ഞരയ്ക്കാരെ കാണാനായിരുന്നു തിടുക്കം.അതുകൊ ണ്ടാണ്‌ രാത്രി മുതലാളിയുടെ വീട്ടിലെ സല്‍ക്കാരം കഴിഞ്ഞയുടനെ കുഞ്ഞര യ്ക്കാരുടെ വീട്ടിലെത്തിയത്‌. എന്നാല്‍ പ്രതീക്ഷിച്ച സ്വീകരണമല്ല അബ്ദുള്ളയ്ക്ക്‌ അവിടെനിന്നും ലഭിച്ചത്‌. 121 “ഇപ്പ വന്നേന്‌ ഒന്നും പരേണില്ല. നാളേന്നല്ല, ഒരിക്കലും ബരണ്ടിനി. കേക്ക്ണ്ണ്ടോ? ഞമ്മടെ പടിക്കകത്തു ചവുട്യാ കുഞ്ഞരയ്ക്കാരുടെ കളിമാറും” (2009 എ: 202). മതം മാറുന്നതിനുമുമ്പ്‌ ശത്രുക്കളില്‍ നിന്ന്‌ ഗോവിന്ദന്‍കുട്ടിയെ സംരക്ഷിച്ച വനായിരുന്നു കുഞ്ഞരയ്ക്കാര്‍. എന്നാല്‍ കുടുംബത്തേയും സമുദായത്തേയും അപമാനിച്ച ഗോവിന്ദന്‍കുട്ടിയെ ഉള്‍ക്കൊള്ളാന്‍ കുഞ്ഞരയ്ക്കാര്‍ക്ക്‌ കഴിഞ്ഞില്ല. ഒരേ സ്ഥലംതന്നെ വ്യത്യസ്ത അനുഭവലോകമായി മാറുന്ന കാഴ്ചയാണ്‌ ഇവിടെ കാണുന്നത്‌. മതംമാറ്റത്തിന്‌ മുമ്പും പിമ്പും രണ്ടുതരം അനുഭവലോകമായാണ്‌ കുഞ്ഞരയ്ക്കാരുടെ വീട്‌ ഗോവിന്ദന്‍കുട്ടിക്ക്‌ അനുഭവപ്പെടുന്നത്‌. മതംമാറി വന്ന ശേഷം കുഞ്ഞരയ്ക്കാരുടെ തോളില്‍ കൈയിട്ടു നടക്കണമെന്നായിരുന്നു ഗോവി ന്ദന്‍കുട്ടിയുടെ വിചാരം. എന്നാല്‍ ഗോവിന്ദന്‍കുട്ടിക്ക്‌ കാണാന്‍ കഴിയാത്ത മനു ഷ്യസ്നേഹത്തിനുടമയായിരുന്നു കുഞ്ഞരയ്ക്കാര്‍. ജാതിക്കും മതത്തിനും അതീ തമായി മനുഷ്യനെ മനുഷ്യനായി കാണാനുള്ള കഴിവായിരുന്നു കുഞ്ഞരയ്ക്കാ രുടെ കൈമുതല്‍. ഒട്ടേറേ മതസംഘര്‍ഷങ്ങള്‍ നടന്ന ആ നാട്ടിലെ മതേതര മുഖ മായിരുന്നു കുഞ്ഞരയ്ക്കാരിലൂടെ നോവലിസ്റ്റ്‌ സൃഷ്ടിച്ചത്‌. അത്തരമൊരു മതേ തരയിടമായി, മാനവികസ്ഥലമായി കുഞ്ഞരയ്ക്കാരുടെ വീട്‌ മാറുന്നുണ്ട്‌. 3.1.9. ചതിയുടെ ഇടങ്ങള്‍ പണക്കാരനായ ശേഖരന്‍നായരുടെ വീടും അന്ധുരവിത്ത്‌ എന്ന നോവലില്‍ വരുന്നുണ്ട്‌. ഹാജിയാരുടെ കയ്യിലായിരുന്നു പൂന്തോട്ടത്തില്‍ തറവാട്‌. നാടു വിട്ടുപോയി തിരിച്ചുവന്നപ്പോള്‍ ഹാജിയാരുടെ കയ്യില്‍നിന്നും ശേഖരന്‍ നായര്‍ അത്‌ തിരിച്ചുവാങ്ങി. വലിയ പുരയും പത്തായപ്പുരയും പണിയിച്ചു. അങ്ങാടിയില്‍ ഒരു മാളികപ്പുര കയറ്റി. സമ്പന്നതയുടെ ലോകത്താണ്‌ ആ കുടുംബം കഴിയുന്നത്‌. എന്നാല്‍ അകത്ത്‌ ചതിയുടെയും കാപട്യത്തിന്റെയും ലോകമാണ്‌. ആ വീട്ടില്‍ ജോലിക്ക്‌ നിന്ന മീനാക്ഷി എന്ന പെണ്‍കുട്ടിയെയാണ്‌ ശേഖരന്‍നായരുടെ മകന്‍ 122 ഗര്‍ഭിണിയാക്കുന്നത്‌. ആ പെണ്‍കുട്ടിയെ മകനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കാതെ ഭാര്യാ സഹോദരനായ ഗോവിന്ദന്‍ക്കുട്ടിയെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കുകയാണ്‌ ശേഖരന്‍നായര്‍ ചെയ്തത്‌. ഇങ്ങനെ പുന്തോട്ടത്തില്‍ വീട്‌ സ്വന്തം ബന്ധു ക്കളെപോലും ചതിയില്‍ വീഴ്ത്തുന്ന ഒരു ഇടമായി നില്‍ക്കുന്നു. 3,110. വീട്‌ എന്ന ഇടത്താവളം കാലത്തിലെ സേതുവിനും വീട്‌ ഒരു പ്രശ്നമാണ്‌. ദാരിദ്യം, കുടും ബത്തിലെ വഴക്ക്‌ എന്നിവയെല്ലാം വീടിന്റെ അകസ്ഥലത്തെ കുടുതല്‍ ദുരിത മയമാക്കുന്നു. സേതുവിന്‌ അഭിമാനക്ഷതം സംഭവിച്ചത്‌ ഒരു അവധിക്കാലത്ത്‌ കൂട്ടുകാരനായ ഹരിദാസന്‍ വീട്ടില്‍വന്ന ദിവസമാണ്‌. അന്ന്‌ ചായയും പല ഹാരവും കുടി അയാള്‍ക്ക്‌ കൊടുക്കാന്‍ പറ്റിയില്ല. ഹരിദാസന്റെ വീട്‌ ഒരിക്കല്‍ സേതു കണ്ടിട്ടുണ്ട്‌. “ഇരുമ്പു ഗെയ്റ്റ്‌ തുറന്നാല്‍ ഇരുവശത്തും തിണ്ടില്‍ മണ്‍ചട്ടികളില്‍ കുതിരവാലിച്ചെടികള്‍. മുറ്റത്ത്‌ മുല്ലപന്തല്‍. ചെറുതാണെങ്കിലും ഓടിട്ട ഭംഗിയുള്ള വീടാണ്‌ ദാസന്റെ” (2009 ബി: 15). എന്നാല്‍ തന്റെ വീട്‌ സേതുവിന്‌ എന്നും അപമാനമായിരുന്നു. വീടിനകവും പുറവും അവനെ ഒരുപോലെ വേദനിപ്പിച്ചു. തന്റെ വീടിന്റെ അവസ്ഥ ഹരിദാസന്‍ മറ്റു കുട്ടികളോട്‌ പറയുന്ന രംഗം ആലോചിച്ചപ്പോള്‍ സേതുവിന്‌ ദുഃഖം തോന്നി. “നുറുങ്ങിയ മോന്തായമുള്ള ആ നരച്ച വൈക്കോല്‍ കെട്ടിടം തല്ലി തകര്‍ക്കണമെന്നു തോന്നി” (2009 ബി: 17). തന്റെ ഇല്ലായ്മയിലുള്ള അസഹിഷ്ണു തകൊണ്ടാണ്‌ സേതുവിന്‌ ഇങ്ങനെ തോന്നുന്നത്‌. അതോടൊപ്പം വീട്ടിനകത്തെ വ്യക്തികള്‍ തമ്മിലുളള സംഘര്‍ഷവും അയാളെ അലട്ുന്നു. നാലുകെട്ട തകര്‍ത്ത്‌ പുതിയ ഒരു വീട്വെക്കാന്‍ ആലോചിക്കുന്ന അപ്പുണ്ണിയെപ്പോലെയല്ല കാലത്തിലെ 123 സേതു. അവന്‍ എല്ലാം തല്ിത്തകര്‍ക്കാനാണ്‌ ആഗ്രഹം. അയാളുടെ വ്യക്തിബ ന്ധങ്ങളിലും ഈ മനോഭാവം കാണുന്നുണ്ട്‌. മിഥ്യാഭിമാനബോധമാണ്‌ എം.ടി യുടെ നായകന്മാരെയെല്ലാം നയിക്കുന്നത്‌. കടുത്ത നിരാശയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളാണ്‌ ഏറെയും. വീടിനകുത്തേക്ക്‌ എല്ലാം ചുരുക്കിക്കെട്ടുന്നതായാണ്‌ ഇവിടെ കാണുന്നത്‌. ഇങ്ങനെ സാമൂഹ്യ സ്ഥലത്തെ അപ്രസക്തമാക്കുന്ന തരത്തില്‍ വീട്ടകങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കു കയാണ്‌ എം.ടി. ചെയ്യുന്നത്‌. 3.1.11. അവിശ്വാസത്തിന്റെ ഇടം കാലത്തില്‍ പിന്നീട്‌ കാണുന്ന വീട ശ്രീനിവാസന്‍ മുതലാളി സേതുവിന്‌ താമസിക്കാന്‍ നല്‍കിയ നഗരത്തിലെ വീടാണ്‌. സേതു ഒരിക്കല്‍ അതിനെ വെറു ക്കുകയും പിന്നീട്‌ ആ വീടിനെ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്‌. സേതു ആദ്യം കരുതിയപോലെ ആ വീട്‌ സേതുവിനോടുള്ള സ്നേഹംകൊണ്ട്‌ മുതലാളി കൊടു ത്തതല്ലായിരുന്നു. മുതലാളിക്ക്‌ ഇഷ്ടമുള്ള സ്ത്രീകളെ കൊണ്ടുവന്നു പാര്‍പ്പിക്കാ നുള്ള ഒരിടമായിരുന്നു ആ വീട. “ചുറ്റും മതില്‍ക്കെട്ടുള്ള ഈ ചെറിയ വീട ഒഴി ഞ്ഞുകിട്ടിയപ്പോള്‍ ആര്‍ക്കും തെറ്റിദ്ധാരണയുണ്ടാകാതിരിക്കാന്‍ പാകത്തില്‍ ഒരു പാര്‍പ്പുകാരനെയായിരുന്നു മുതലാളിക്കാവശ്യം. റൈറ്ററുടെ പടിക്കല്‍ മുതലാളി യുടെ കാറ്‌ കിടക്കുന്നതുകണ്ടാല്‍ ആര്‍ക്കും ചോദ്യങ്ങളുണ്ടാവില്ല. വിശ്വസ്തനായ കാവല്‍ നായയെപ്പോലെ മേനോന്‍ പുറത്ത്‌ ചുറ്റിപ്പറ്റി നില്‍ക്കാം (2009 ബി: 221). അപ്പോഴാണ്‌ സേതുവിന്‌ കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയത്‌. അതോടെ അവന്‍ ആ വീടിനെ വെറുത്തു. എന്നാല്‍ പിന്നീട്‌ മുതലാളിയുടെ ഭാര്യ ലളിതാ ശ്രീനിവാസന്‍ സേതുവിനെ കാണാന്‍ ആ വീട്ടിൽ വരാന്‍ തുടങ്ങിയതോടെ അയാള്‍ക്ക്‌ ആ വീട പ്രിയപ്പെട്ടതായി മാറി. “നഗരവപ്രാന്തത്തിലുള്ള ആ ചെറിയ വീടിനെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു. ജാലകങ്ങള്‍ക്ക്‌ ഇളം പച്ചനിറത്തി ലുള്ള വിരികളിട്ടു. വാതില്‍ക്കല്‍ ചിത്രപ്പണികളുള്ള നടുപിളര്‍ന്ന കര്‍ട്ടണ്‍. മെത്ത 124 യില്‍ അരുകില്‍ നീലവരകളുള്ള വെള്ള വിരികള്‍ (242 - 243). ഇങ്ങനെ ഒരേ വീടു തന്നെ സേതുവിന്‌ ആദ്യം വെറുപ്പായും പിന്നീട സ്നേഹമായും അനുഭവപ്പെടുന്നു. 3.2. അധ്വാനത്തിന്റെ അകസ്ഥലങ്ങള്‍ വീട്ടകങ്ങളിലെ അധ്വാനം ഒരുകാലത്തും അര്‍ഹമായ തരത്തില്‍ മാനിക്ക പെട്ടിട്ടില്ല. അധ്വാനം എന്നത്‌ വീടിനുപുറത്തുപോയി പുരുഷന്‍ ചെയ്യുന്ന ജോലി മാത്രമാണ്‌ എന്നതാണ്‌ പൊതു ധാരണ. ആ അധ്വാനത്തിന്റെ പേരിലാണ്‌ വീട്ടക ങ്ങളിലെ അധികാരത്തിലേക്ക്‌ അവര്‍ എത്തുന്നത്‌. വീടിനകത്തെ അധ്വാനം എക്കാ ലവും സ്ത്രീയുടേത്‌ മാത്രമായി കണ്ട ഒരു തെറ്റായ സാമൂഹ്യബോധമാണ്‌ ഇന്നും മനുഷ്യനെ നയിക്കുന്നത്‌. ആണധികാരത്തിന്റെ കാലാകാലങ്ങളായുള്ള വാഴ്ച യില്‍ വീട്ടിനുള്ളില്‍ ഒതുങ്ങി/ഒടുങ്ങിപ്പോയ ധാരാളം പെണ്ണുങ്ങളുണ്ട. അവരുടെ ജീവിതം ഒടുങ്ങിപ്പോയ ഇടമാണ്‌ അടുക്കള. 3.2.1 അധ്വാനത്തിന്റെ പെണ്ണിടം നാലുകെട്ട്‌ എന്ന നോവലിലെ ഇത്തരം കഥാപാത്രങ്ങളില്‍ പാറുക്കുട്ടിയും മാളുവും മീനാക്ഷിയേടത്തിയും അമ്മിണിക്കുട്ടിയുമെല്ലാം വ്യത്യസ്ത ഭാഗങ്ങളി ലാണ്‌ നില്‍ക്കുന്നത്‌. നാലുകെട്ട്‌ എന്ന നോവലില്‍ കഥയുടെ മുഖ്യധാര യിലേക്ക്‌ വരാതെ നില്‍ക്കുന്ന വ്യക്തിത്വമുള്ള ഒരു കഥാപാത്രമാണ്‌ മാളു. തറവാട്ടിലെ അന ന്തിരവന്റെ മകളാണ്‌ അവള്‍. വീട്ടുജോലികള്‍ അധികവും ചെയ്യുന്നത്‌ മാളുവാണ്‌. തറവാട്ടിലെ മറ്റുപെണ്‍കുട്ടികള്‍ക്ക്‌ അടുക്കള അധ്വാനമറിയാത്ത സ്ഥലമാകുമ്പോള്‍ മാളുവിന്‌ കഠിനാധ്വാനത്തിന്റെ ഇടമാണ്‌ അടുക്കള. ഒരേ സ്ഥലംതന്നെ മാളുവിനും കാരണവരുടെ മകളായ അമ്മിണിക്കും വൃത്യസ്ത തരത്തിലാണ്‌ അനുഭവപ്പെ ടുന്നത്‌. അതുപോലെ അപ്പുണ്ണിക്ക്‌ നാലുകെട്ടിന്റെ അകസ്ഥലങ്ങളില്‍ മാളുവും അമ്മിണിയും രണ്ടു തരത്തിലാണ്‌ അനുഭവപ്പെടുന്നത്‌. സര്‍പ്പംതുള്ളല്‍ കാണു വാന്‍ വന്ന അപ്പുണ്ണിയെ ആദ്യമായി കാണുന്നതും എവിടത്തെയാണെന്ന്‌ അന്വേ ഷിക്കുന്നതും എല്ലാം കേട്ടപ്പോള്‍ അവനെയും കൂട്ടി സര്‍പ്പംതുള്ളലിനു 125 പോകുന്നതും മാളുവാണ്‌. പിന്നീട അപ്പുണ്ണിയെ ഇറക്കിവിട്ടതിനുശേഷവും അവന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ നിന്ന്‌ അവനെ കാണുകയും വിശേഷങ്ങള്‍ അച്ചമ്മയോട്‌ പറയുകയും ചെയ്യുന്നതും മാളുവാണ്‌. രണ്ടാമത്‌ അപ്പുണ്ണി നാലു കെട്ടിലേക്ക്‌ വരുമ്പോള്‍ അവന്‌ ഭക്ഷണം വിളമ്പിക്കൊടുക്കുന്നതും അവന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതും മാളുവാണ്‌. വീട്ടിലെ കാര്യങ്ങളെല്ലാം വലിയ മമാമയോട പറയുന്ന കൃഷണന്‍കുട്ടിയെ മാളു എപ്പോഴും ശ്രദ്ധിച്ചതും അപ്പുണ്ണി യോടുള്ള സ്നേഹം കൊണ്ടായിരുന്നു. മാളുവിന്‌ അപ്പുണ്ിയോട്‌ സ്നേഹവും കരുണയും എല്ലാമുണ്ട്‌. കാരണം അവളും അവനെപ്പോലെ തന്നെയാണ്‌. അമ്മ മരിച്ചുപോയി. അച്ഛന്‌ അവളുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയില്ല. വീടിന്റെ അകസ്ഥലം വിട്ട്‌ വേറൊരിടത്തും അവളെ കാണാന്‍ കഴിയില്ല. കുടുതല്‍ പഠിക്കാനൊന്നും അവള്‍ക്ക്‌ കഴിഞ്ഞില്ല. അവളുടെ അച്ഛന്‍ കടംവാങ്ങിയ പണം തിരിച്ച്‌ കൊടുക്കാത്തതുകൊണ്ട്‌ അപ്പുണ്ണിക്ക്‌ പരീക്ഷക്ക്‌ ഫീസ്‌ അടക്കാന്‍ സാധിച്ചില്ലെന്ന്‌ അവള്‍ക്കറിയാം. അതില്‍ അവള്‍ക്ക്‌ വിഷമമുണ്ട്‌. എന്നാല്‍ അവള്‍ നിസ്സഹായയായിരുന്നു. ജോലികിട്ടി പോകുമ്പോഴും അപ്പുണ്ണി മാളുവിനെ കാണുന്നുണ്ട്‌. അപ്പുണ്ണിക്ക്‌ എന്തെങ്കിലും സഹായം ആവശ്യമുള്ള സ്ഥലത്തെല്ലാം മാളു എത്തുന്നുണ്ട്‌. ഒടുവില്‍ പണക്കാരനായി തിരിച്ചെത്തിയ അപ്പുണ്ണിയുടെ അടുത്തേക്ക്‌ മാളു വിന്റെ അച്ഛന്‍ അവരുടെ കല്യാണക്കാര്യം പറഞ്ഞ്‌ വരുമ്പോള്‍ അതു സാധ്യമല്ല എന്നു പറഞ്ഞ്‌ തിരിച്ചയയ്ക്കുകയാണ്‌ അപ്പുണ്ണി ചെയ്തത്‌. അപ്പുണ്ണിക്ക്‌ എന്നും മാളുവിനോട സഹതാപമായിരുന്നു. അതിനപ്പുറത്തേക്ക്‌ അവളോട്‌ ഒന്നുമുണ്ടാ യിരുന്നില്ല. സര്‍പ്പസനന്ദര്യമുള്ള അമ്മിണിയേടത്തിയോടായിരുന്നു അപ്പുണ്ണിയുടെ ആരാധന. മാളുവിന്റെ കറുപ്പിനെ ഇഷ്ടപ്പെടാന്‍ അപ്പുണ്ണിക്ക്‌ ഒരിക്കലും കഴി ഞ്ഞില്ല. 126 “ഇടയ്ക്കു സംസാരിക്കാന്‍ അടുത്തു വരുന്നതു മാളുവാണ്‌. അവള്‍ക്കു ചില പുന്നാരങ്ങള്‍ ചോദിക്കാനുണ്ട്‌. പാഠം വായിക്കുമ്പോള്‍ അവള്‍ അടുത്തു വന്നു ചിലപ്പോള്‍ നോക്കിക്കൊണ്ടു നില്ക്കും. അതവന്‌ ഇഷ്ടമാകുന്നില്ല. പകല്‍ നടന്നതെല്ലാം വൈകുന്നേരം പറയുന്നത്‌ അവളാണ്‌. കറുത്തു മെലിഞ്ഞ കൂര്‍ത്ത മുഖമുള്ള ആ പെണ്ണിനെ, എന്തോ അവനിഷടമല്ല. അവള്‍ പാവമാണെന്നറിയാം. എന്നാലും - അവള്‍ സ്നേഹം കാട്ടാന്‍ തുടങ്ങുമ്പോള്‍ അവനു ദേഷ്യംതോന്നും'. (2009 സി: 33). പുറമേക്കുള്ള സനന്ദരൃത്തില്‍ മാത്രം അഭിരമിക്കുന്ന ഒരാളാണ്‌ അപ്പുണ്ണിയെന്ന്‌ നോവലിലെ പല സന്ദര്‍ഭങ്ങളില്‍ നിന്നും വ്ൃക്തമാകുന്നുണ്ട്‌. അപരിചിതമായ, എല്ലാവരും അവഗണിക്കുന്ന ആ നാലുകെട്ടിനകത്ത്‌ അവനെ സ്നേഹിക്കുകയും അവന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയും എല്ലാം ചെയ്യുന്നത്‌ മാളുവാണ്‌. പക്ഷേ അപ്പുണ്ണിക്ക്‌ കൈതപ്പുവിന്റെ മണമുള്ള അമ്മിണിയേടത്തിയോ ടായിരുന്നു ഇഷ്ടം. “തങ്കേടത്തിക്കും അമ്മിണിയേടത്തിക്കും പട്ടുകൊണ്ടുള്ള കുപ്പായങ്ങള്‍ ഉണ്ട്‌. അവര്‍ അരികത്തുടെ കടന്നുപോകുമ്പോള്‍ നല്ല മണമുണ്ട്‌ - കാച്ചിയ എണ്ണ യുടെ, ചന്ദനത്തിന്റെ, മട്ടിപ്പശയുടെ, കൈതപ്പൂവിന്റെ. മാളു അടുത്തൂടെ കടന്നു പോകുമ്പോള്‍ നനച്ചു നിവര്‍ത്താതെ ഇട്ട തുണിയുടെ മണമാണ്‌. (2009 : സി 33) കാച്ചിയ എണ്ണ, ചന്ദനം, മട്ടിപ്പശ, കൈതപ്പൂ - ഇങ്ങനെ സുഗന്ധങ്ങളുടെ അനുഭവ ലോകത്തെയാണ്‌ അപ്പുണ്ണി ഇഷ്ടപ്പെടുന്നത്‌. അതാണ്‌ അവന്‍ സ്വപ്നം കാണുന്ന ത്‌. അപ്പുണ്ണി ഒന്നുമില്ലാത്ത അവസ്ഥയിലാണെങ്കിലും സമ്പന്നതയില്‍ കഴിയുന്ന അമ്മിണിയേടത്തിയെയാണ്‌ അവന്‍ ആഗ്രഹിക്കുന്നത്‌. അടുക്കള എന്ന അകസ്ഥലത്ത്‌ ഒതുങ്ങുന്ന മറ്റൊരു കഥാപാത്രമാണ്‌ മീനാ ക്ഷിയേടത്തി. “മീനാക്ഷിയേടത്തി എന്നൊരാള്‍ വീട്ടിനകത്തുണ്ടെന്ന്‌ അധികമാരും അറിയില്ല. പുലരുന്നതിനുമുമ്പ്‌ കുളിച്ചു അടുക്കളയില്‍ കടന്നാല്‍ പിന്നെ രാത്രി എല്ലാവരുടെയും ഉണുകഴിഞ്ഞ്‌ അടിച്ചു തളിക്കുന്ന നീലിക്കുള്ള കഞ്ഞി പകര്‍ന്നുവെച്ച്‌ അടുപ്പും വീതനയും കഴുകിയ ശേഷമേ കിടക്കാവു” (2009 എ: 79). 127 നോവലിന്റെ ഒടുവില്‍വരെ സ്നേഹവും ത്യാഗമനോഭാവവുമൊക്കെയുള്ള ഒരു കഥാപാത്രമായാണ്‌ അവരെ ചിത്രീകരിച്ചിട്ടുളളത്‌. മാളുവും മീനാക്ഷി യേടത്തിയും ഇവിടെ സമാന കഥാപാത്രങ്ങളാവുകയാണ്‌ ചെയ്യുന്നത്‌. നാലുകെ ട്ടിലെ അടുക്കള എന്ന സ്ഥലം മാളുവിനും മീനാക്ഷിക്കും അമ്മിണിക്കും തങ്ക ത്തിനും വ്ൃത്ൃയസ്തമായ അനുഭവങ്ങളാണ്‌ പകരുന്നത്‌. 3.2.2, നിസ്പഹായതയുടെ ഇടം അനസ്ധുരവിത്തിലെ പകല്‍ വെളിച്ചം വീഴാത്ത വീട്ടിനകത്തു സദാ നനവുറുന്ന കരിതേച്ച നിലത്ത്‌ “മുള'യുള്ള കാലുകള്‍ പാതിയുന്നി പ്രാഞ്ചി പ്രാഞ്ചി നടക്കുന്ന കുഞ്ഞ്യോപ്പോള്‍ നാലുകെട്ടിലെ മാളുവിനെയും മീനാക്ഷിയെയും അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണ്‌. അവിവാഹിതയായ അവര്‍ വീടിന്റെ അകത്ത്‌ തളയ്ക്കപ്പെട്ടിരിക്കുന്നു. “കുഞ്ഞ്യോപ്പോളുടെ കാര്യമോര്‍ക്കുമ്പോള്‍, കരിപുരണ്ട അടുക്കളച്ചുവരു പോലെ ഒരിക്കലും തെളിയാത്ത ദൈന്യതയുടെ ചിത്രമാണ്‌ അവരെന്ന്‌ തോന്നുന്നു” (2009 എ: 31. അത്രയ്ക്ക്‌ ദയനീയമായിരുന്നു അവരുടെ ജീവിതം. ഗോവിന്ദന്‍കുട്ടിയുടെ സങ്കടം മുഴുവന്‍ അവരുടെ കാര്യം ഓര്‍ത്താണ്‌. അവര്‍ക്ക്‌ ഭക്ഷണം പോലും ചില ദിവസങ്ങളില്‍ ലഭിക്കില്ല. കുമാരേട്ടന്‍ വീട്ടില്‍ ഭക്ഷണം കഴിക്കാനുണ്ടെങ്കില്‍ അവര്‍ പട്ടിണിയാകുമെന്ന്‌ ഗോവിന്ദന്‍കുട്ടിക്കറിയാം. ഒരാള്‍ അധികമുണ്ടെങ്കില്‍ ആ വീട്ടില്‍ ഭക്ഷണം തികയില്ല. അത്രയ്ക്ക്‌ ദാരിദ്യമായിരുന്നു അവര്‍ക്ക്‌ ഉണ്ടായിരുന്നത്‌. കുഞ്ഞ്യോപ്പോള്‍ സ്വന്തം സങ്കടങ്ങള്‍ ഒതുക്കി കഴിയുമ്പോഴും അവര്‍ക്ക്‌ ആശ്വാസം അനിയന്‍ ഗോവിന്ദന്‍കുട്ടി ആയിരുന്നു. എന്നാല്‍ അവന്‍ ശേഖരന്‍ നായരോട്‌ വഴക്കിട്ടതും വീട്ടില്‍ നിന്നിറങ്ങിപ്പോയതും അവരെ ദുഃഖിപ്പിച്ചു. “ഗൃതിയില്‍ കയറുകയും ഇറങ്ങുകയും ചെയ്യാന്‍ ആരുമില്ലാത്തതുകൊണ്ടു കോണിപ്പടികള്‍ ശബ്ദിക്കാറില്ല (2009 എ: 185). എന്ന ഓര്‍മ്മ അവരുടെ സങ്കടം 128 തന്നെയാണ്‌. ആ വീട്ടില്‍ കുഞ്ഞ്യോപ്പോളെ സന്തോഷിപ്പിച്ചിരുന്നത്‌ അനിയന്റെ സാന്നിധ്യമായിരുന്നു. കോണിപ്പടിയുടെ ശബ്ദം ഗോവിന്ദന്‍കുട്ടിയുടെ സാന്നി ധ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. ചലനാത്മകമായ ആ സ്ഥലം ഗോവി ന്ദന്‍കുട്ടി പോകുന്നതോടെ നിശ്ചലമാകുന്നു. കുഞ്ഞുകുട്ടികുഞ്ഞ്യോപ്പോളുടെ അനുഭവസ്ഥലത്തുനിന്നും അന്യമായ സ്ഥലത്തേക്കാണ്‌ ഗോവിന്ദന്‍കുട്ടി പോയത്‌. ഗോവിന്ദന്‍കുട്ടിയുടെ കല്ല്യാണം കഴിഞ്ഞപ്പോള്‍ അവര്‍ സന്തോഷിച്ചു എന്നാല്‍ അവന്‍ വീട്ടില്‍ നിന്നും പോയത്‌ അവരെ നൊമ്പരപ്പെടുത്തി. അവന്‍ ഒരു ഗൃഹ നാഥനായി മാറിയപോലെയായിരുന്നു വിവാഹം കഴിഞ്ഞ ശേഷമുള്ള അവന്റെ സംസാരം. അവന്‍ രക്ഷപ്പെട്ടു എന്നും അവര്‍ ആശ്വസിച്ചു. ദാരിദ്യവും കഷ്ടപ്പാടും നിറഞ്ഞ ആ വീടിന്റെ അകസ്ഥലങ്ങളില്‍നിന്നും ഗോവിന്ദന്‍കുട്ടി മാറുന്നതോടെ ആ സ്ഥലത്തിന്‌ മറ്റൊരു മാനം കൈവരുന്നു. ഗോവിന്ദന്‍കുട്ടിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന ശുനൃത നികത്താന്‍ പിന്നീട്‌ വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന കുമാരേട്ടന്‌ കഴിയുന്നില്ല. ഇതിന്റെയെല്ലാം വിങ്ങല്‍ കുഞ്ഞ്യോപ്പോളുടെ ഉള്ളിലുണ്ട്‌. “പെരുമ്പലത്തെ കളത്തിലേക്കു താമസം മാറിപ്പോകുന്ന സമയത്ത്‌ ഒരു വിഷമവും തോന്നിയിരുന്നില്ല. പക്ഷേ കല്യാണത്തിനുശേഷം ഭാര്യയുടെ പിറകെ ചെറിയ ഇരുമ്പുപെട്ടി തുക്കി അവന്‍ പടിയിറങ്ങുമ്പോള്‍ മനസ്സില്‍ വ്യക്തമാവാത്ത ഒരസ്വസ്ഥത ചുറ്റിപ്പിണഞ്ഞു കിടന്നു. ദുരെ, അത്തുണ്ണി മുഹമ്മദിന്റെ, സവാരി വണ്ടിയുടെ കിലുക്കം അകന്നു പോയപ്പോള്‍ തോന്നിപ്പോയി: കൊയ്ത്തും മെതിയും കഴിഞ്ഞാലും അവന്‍ വരില്ല” (2009 എ: 185). അവരുടെ ആ തോന്നല്‍ യാഥാര്‍ത്ഥ്യമായി. അവര്‍ക്ക്‌ അറിയാമായിരുന്നു ഗോവിന്ദന്‍കുട്ടിയുടെ മനസ്സ്‌, അവന്റെ നിസ്സഹായത ഒരിക്കലും അവര്‍ക്ക്‌ കണ്ടു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ്‌ ശേഖരന്‍നായരെ തല്ലാന്‍ ചെന്ന ദിവസം രാത്രി വീട്ടില്‍ വന്നപ്പോള്‍ അവനെ കാണാന്‍ പോകാതിരുന്നത്‌. പക്ഷേ 129 നിസ്സഹായതയുടെ ശബ്ദമായിരുന്നില്ല അവന്റേത്‌. തന്റേടത്തോടെയുള്ള അവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കുഞ്ഞ്യോപ്പോള്‍ ഓടിയെത്തി. അപ്പോഴേക്കും അവന്‍ പോയിരുന്നു. ധൃതിയില്‍ കയറിയിറങ്ങുന്ന കോണിപ്പടികളുടെ ശബ്ദവും അവന്റെ സാന്നിധ്യത്തിലുള്ള അമ്മയുടെ വഴക്കു പറച്ചിലും ചക്കമടല്‍ വെട്ടിയരിഞ്ഞ്‌ വെച്ച ഭക്ഷണവും ആ വീട്ടിനകത്തുണ്ടാക്കുന്ന സ്നേഹത്തിന്റെ സാന്നിധ്യം ഗോവിന്ദന്‍ കുട്ടി പോകുന്നതോടെ ആ സ്ഥലത്തുനിന്നും മറയുന്നു. തീര്‍ത്തും നിസ്റഹായമായ ഈ ഇടത്തില്‍ അവര്‍ ഒടുങ്ങുന്നു. 3.2.3. സംഘര്‍ഷത്തിന്റെ ഇടങ്ങള്‍ കാലത്തിലെ അകസ്ഥലങ്ങള്‍ ദാരിദ്യത്തിന്റേതും ഒപ്പം സംഘര്‍ഷത്തിന്റേ തുമാണ്‌. സേതുവിന്റെ അമ്മയും ചെറിയമ്മയും തമ്മിലുള്ള സംഘര്‍ഷമാണ്‌ അടു ക്കളയെ സങ്കീര്‍ണ്ണമാക്കുന്നത്‌. സേതുവിന്റെ കുട്ടുകാരന്‍ വീട്ടിലേക്ക്‌ വന്നപ്പോള്‍ ചായയെടുക്കാന്‍ പറഞ്ഞ സേതുവിനോട്‌ അവര്‍ പറയുന്ന മറുപടി ആ വീട്ടിലെ അവരുടെ അവസ്ഥകള്‍ വെളിവാക്കുന്നതാണ്‌. “ഗൃഹഭരണം നിന്റെ അമ്മയ്ക്കല്ലേ? എന്ന്‌ ചെറിയമ്മ അവരുടെ നിസ്സഹായതകൊണ്ടാണ്‌ പറഞ്ഞുപോകുന്നത്‌. ഭര്‍ത്താവ്‌ മരിച്ചതിനുശേഷം സേതുവിന്റെ അച്ഛനയക്കുന്ന പണംകൊണ്ടാണ്‌ ചെറി യമ്മയും മകളും കഴിഞ്ഞുകൂടുന്നത്‌. ഇതിന്റെ സംഘര്‍ഷമാണ്‌ സേതുവിന്റെ അമ്മയുടേയും ചെറിയമ്മയുടേയും പെരുമാറ്റത്തില്‍ കാണുന്നത്‌. സ്വന്തം അനിയ ത്തിയേയും മകളേയും സംരക്ഷിക്കുന്നതിലുള്ള അവരുടെ ഈ അങ്കലാപ്പ്‌ യഥാര്‍ത്ഥത്തില്‍ ദാരിദ്യം കൊണ്ടുമാത്രമാണ്‌. 3.3. അധികാരസ്ഥലം സ്ഥലം മാറുന്നതിനനുസരിച്ചി്‌ അധികാരവും അധികാരരുപങ്ങളും മാറു ന്നുണ്ട്‌. ഈ നോവലുകളിലെല്ലാം അധികാരത്തിനുവേണ്ടിയുള്ള മത്സരങ്ങള്‍ ദൃശ്യ 130 മാണ്‌. പകപോക്കലുകളും സഹായങ്ങളും എല്ലാം ഈ അധികാരവുമായി ബന്ധ പെട്ടിരിക്കുന്നു. 3.3.1 അധികാരത്തിന്റെ സംഘര്‍ഷങ്ങള്‍ നാല്ുകകട്ടിലെ അധികാരത്തിന്റെ പ്രതിരൂപം വലിയമ്മാമ എന്ന കഥപാത്രമാണ്‌. അപ്പുണ്ണിയെ തറവാട്ടില്‍നിന്ന്‌ ആട്ടിയിറക്കിയത്‌ അയാളാണ്‌. നോവലില്‍ അയാളുടെ രണ്ടു ജീവതഘട്ടങ്ങളാണ്‌ കാണുന്നത്‌. ഒന്ന്‌ അയാളുടെ ്രതാപകാലം, രണ്ടാമത്‌ സമ്പത്തെല്ലാം ക്ഷയിച്ച അയാളുടെ അവസ്ഥയും. “വലി യമ്മാമയുടെ മുഖത്ത്‌ പഴയ പ്രതാപമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന്‌ ഒറ്റനോട്ടത്തില്‍ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാന്‍ വലിയമ്മാമ ്രയാസനപ്പെടുന്നുണ്ടെന്നി്‌ തോന്നി” (2009 സി: 197). വലിയമ്മാമയുടെ പ്രതാപ കാലത്ത്‌ അപ്പുണ്ണിക്ക്‌ ദാരിദ്യവും കഷ്ടപ്പാടും നിറഞ്ഞ കാലമായിരുന്നു. എന്നാല്‍ ജോലിചെയ്ത്‌ പണം സമ്പാദിച്ച്‌ അപ്പുണ്ണി വരുന്നത്‌ വലിയമ്മാമയുടെ ദുരിതം നിറഞ്ഞ കാലത്തിലേക്കായിരുന്നു. വലിയമ്മാമയുടെ അധഃപതനത്തെ ക്രൂരമായ ഒരു ആനന്ദത്തോടെയാണ്‌ അപ്പുണ്ണി കാണുന്നത്‌. നാലുകെട്ട്‌ എന്ന ഗാര്‍ഹികാന്തരീക്ഷത്തെ, അന്നത്തെ കൂട്ടുകുടുംബ വ്യവസ്ഥയുടെ അധികാരഘടനയെ എല്ലാം ഈ നോവലില്‍ വായിച്ചെടുക്കാം. തറവാട്ടിലെ പരമാധികാരം കയ്യാളിയിരുന്നയാളാണ്‌ വലിയമ്മാമ. അധ്വാനത്തിന്റെ ഇടങ്ങളിലൊന്നും ഈ കഥാപാത്രത്തെ കാണുന്നില്ല. എന്നാല്‍ അധികാരത്തിന്റെ ഇടങ്ങളില്‍ എപ്പോഴും കാണാം. തറവാട്ടു സ്വത്തിന്റെ കണക്കും കാര്യങ്ങളും ഇയാളുടെ കയ്യില്‍ ഭദ്രമാണ്‌. സംബന്ധം ചെയ്ത വീട്ടിലെ ചെലവ്‌ നടത്താന്‍ നാലുകെട്ടിലെ വരുമാനമാണ്‌ എടുക്കുന്നത്‌. അവിടെ മറ്റുള്ളവര്‍ അധ്വാനിച്ച്‌ കിട്ടുന്ന വരുമാനം യാതൊരു അധ്വാനത്തിലും പങ്കാളിയാകാതെ സംബന്ധവീട്ടില്‍ കൊണ്ടുപോയി കൊടുക്കുന്നു. തറവാട്ടില്‍ ഭാഗം നടക്കുന്നതോടെയാണ്‌ വലിയമ്മാമ ദരിദ്രനാകുന്നത്‌. അധ്വാനിക്കാന്‍ തയ്യാറായ ആളുകള്‍ അതിജീവി 131 ക്കുകയും അല്ലാത്തവര്‍ കഷ്ടപ്പെടുകയും ചെയ്തു. സ്വാഭാവികമായും അധ്വാനിക്കാന്‍ തയ്യാറല്ലാത്ത വലിയമ്മാമയുടെ സമ്പത്തും ഗ്രതാപവും ഇല്ലാതായി. 3.3.2, അധികാരത്തിന്റെ AOSV മുഖങ്ങള്‍ നാല്ുമകെട്ടില വലിയമ്മാമയോട്‌ സാമ്യമുള്ളതാണ്‌ അസ്ുരവിത്തിലെ കുമാരന്‍ എന്ന കഥാപാത്രം. ഗോവിന്ദന്‍കുട്ടി ഏഴാം ക്ലാസ്‌ ജയിച്ചിരുന്നെങ്കിലും അവനോട്‌ ഇനി പഠിക്കേണ്ടെന്നും വയലിലെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കുമാരേട്ടനാണ്‌ പറഞ്ഞത്‌. സംബന്ധംചെയ്ത തറവാട്ടില്‍ സഹായിക്കലാണ്‌ അയാളുടെ പ്രധാന പണി. പണത്തിന്‌ ആവശ്യമുള്ളപ്പോള്‍ സ്വന്തം വീട്ടില്‍ വരും. ഒരിക്കല്‍ ഗോവിന്ദന്‍കുട്ടി ഇതിനെ ചോദ്യം ചെയ്തു. കുമാ രേട്ടന്റെ കാര്‍ക്കശ്യത്തോടെയുള്ള മറുപടി ഇങ്ങനെയായിരുന്നു. “താക്കോലോളം പോന്ന നീയ്യാടാ ന്നെ കാര്യസ്ഥാനം പഠിപ്പിക്ക്ണ്‌. നെന്നെ ഞാന്‍” (2009 എ: 21). നാലുകെട്ടിലെ വലിയമ്മാമയും കുട്ടമ്മാമയും തമ്മിലുള്ള വാക്കുതർക്കത്തെ അനുസ്മരിപ്പിക്കുന്നതാണ്‌ ഈ സംഘര്‍ഷം. സംബന്ധംചെയ്ത വീട്ടില്‍ സ്വന്തം വീട്ടിലെ കാശുകൊണ്ട്‌ ചെലവ്‌ ചെയ്യുന്നത്‌ കുമാരേട്ടന്റെയും വലിയമ്മാമയുടെയും രീതിയാണ്‌. എന്നാല്‍ സ്വന്തം വീട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ്‌ കഴിയുന്നത്‌ എന്ന്‌ അയാള്‍ നോക്കാറില്ല. അവിടെത്തെ മനുഷ്യര്‍ പട്ടിണി കിടക്കുന്നതൊന്നും ഇവര്‍ക്ക്‌ പ്രശ്നമല്ല. അസ്ധുരവിത്തിലെ കുഞ്ഞ്യോപ്പോള്‍ക്കും ഇതിനെ ചോദ്യം ചെയ്യണമെന്നുണ്ട്‌. എന്നാല്‍ അവരുടെ ശബ്ദം പൊങ്ങുമ്പോള്‍ അമ്മ അവരെ തടയുന്നു. കുമാരേട്ടന്റെ സാന്നിധ്യം ആ സ്ഥലത്തിന്‌ കുറച്ചുകൂടി അധികാരസ്ഥല പരിവേഷം നല്‍കുന്നു. വീട്ടിലേക്ക്‌ സാധനങ്ങള്‍ വാങ്ങുവാന്‍ തന്റെ കയ്യിലുള്ള 132 പണം അയാള്‍ പെങ്ങളെ ഏല്‍പ്പിക്കുന്നുണ്ട. ഗോവിന്ദന്‍കുട്ടി വീട്ടിലുണ്ടായിരുന്ന പ്പോഴുള്ള അവസ്ഥയില്‍ നിന്നും മാറി വീട്ടിലേക്ക്‌ സാധനങ്ങള്‍ കൊണ്ടുവരികയും വീട്ടുകാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഒരാളായി കുമാരേട്ടന്‍ മാറുന്നുണ്ട്‌. കുമാരേട്ടന്റെ വൈയക്തിക സ്ഥലപരിസരം നിസ്സുഹായതയുടേതായിരുന്നു. അയാള്‍ ഒരിക്കലും അമിതമായി ദേഷ്യപ്പെടാത്ത വ്യക്തിയാണ്‌. സംബന്ധം ചെയ്ത വീട്ടിൽ നിന്നും അവഗണന നേരിട്ടതോടെ അയാള്‍ തളര്‍ന്നു. അങ്ങനെയാണ്‌ സ്വന്തം വീട്ടില്‍ എത്തുന്നത്‌. ഒടുവില്‍ ഗോവിന്ദന്‍കുട്ടി മതം മാറിയതറിഞ്ഞ്‌ വീട്ടില്‍ വന്ന കുമാരേട്ടന്‍ കുഞ്ഞുകുട്ടിയോട്‌ പറയുന്ന വാക്കുകള്‍ ഇതിനുദാഹരണമാണ്‌. “ഒന്നുകില്‍ നാലാള്‍ കാണേ ഓന്റെ കൊടല്‍മാല എടുക്കാ. അല്ലെങ്കില്‍ ഒരു കഷണം കയറു ചെലവാക്കി ന്റെ ആയുസ്സ്‌ ഒടുക്കാ, രണ്ടിനും വയ്യെനിയ്ക്ക്‌. അനുഭവിയ്ക്കന്നെ, അനുഭവിയ്ക്ക്വന്നെ” (2009 എ: 197). ഈ നിസ്സഹായത നോവലില്‍ മുഴുവന്‍ അയാളില്‍ പ്രകടമായി കാണു ന്നുണ്ട്‌. ഒരിക്കല്‍ അധികാരത്തോടെയും തന്റേടത്തോടെയും സംസാരിച്ചിരുന്ന ആളായിരുന്നു കുമാരേട്ടന്‍. നാല്യകെട്ടിലെ വലിയമ്മാമയുടെ പതനം പോലെ തന്നെ അസ്ുരവിത്തിലെ കുമാരേട്ടനും സമ്പത്തും ര്രതാപവും എല്ലാം നഷടമായി. ഈ കഥാപാത്രങ്ങളില്‍ സമാനമായ അവസ്ഥകള്‍ കാണുന്നുണ്ട്‌. അസ്യരവിത്തിലെ അധികാരത്തിന്റെ മറ്റു രണ്ടിടങ്ങളാണ്‌ ശേഖരന്‍നായരും മുതലാളിയും. ഈ രണ്ട്‌ അധികാരരുപങ്ങള്‍ക്കും രണ്ടു മതത്തിന്റെ പരിവേ ഷമുണ്ട്‌. ഹിന്ദുമതക്കാരുടെ പ്രശ്നങ്ങള്‍ തീര്‍ത്ത്‌ അവര്‍ക്കുവേണ്ട കാര്യങ്ങള്‍ ചെയ്യുന്ന ശേഖരന്‍നായര്‍ നോവലിന്റെ സാമുഹ്യസ്ഥലത്ത്‌ പലപ്പോഴും ഇടപെടു ന്നുണ്ട്‌. മുതലാളി മറ്റുള്ളവരെ ഇസ്ലാമിലേക്ക്‌ ചേര്‍ക്കുകയും അവരുടെ ഗ്രശ്ന ങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. ശേഖരന്‍നായരും മുതലാളിയും തമ്മില്‍ ചില 133 സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്‌. നോവലിന്റെ സാമുഹ്യസ്ഥലത്തെ സംഘര്‍ഷ ഭരിതമാക്കുന്നത്‌ ഇവരാണ്‌. 3.3.3. അധികാരത്തിന്റെ പെണ്ണിടം കാലത്തില്‍ ഇത്തരം അധികാരസംഘര്‍ഷമില്ല. പകരം സേതുവിന്റെ അമ്മയും ചെറിയമ്മയും തമ്മിലുള്ള വഴക്കാണ്‌. ജോലിസ്ഥലത്തുനിന്നും ആവശ്യ ത്തിന്‌ പണമയക്കാത്ത അച്ഛന്‍. അതിന്റെ പേരില്‍ പരിഭവം പറയുന്ന അമ്മ. ആദ്യ ഭര്‍ത്താവ്‌ ഉപേക്ഷിച്ച ചെറിയമ്മ. ഇവരെകൂടി നോക്കേണ്ടിവരുന്നതിന്റെ പേരി ലുള്ള അമ്മയുടെ ദേഷ്യം. ഇവയെല്ലാം കൂടിയാണ്‌ സേതുവിന്റെ വീടിന്റെ അക സ്ഥലത്തെ സംഘര്‍ഷഭരിതമാക്കുന്നത്‌. ദാരിദ്യവും പട്ടിണിയും വീട്ടകങ്ങളെ ദുരിതമയമാക്കി തീര്‍ക്കുകയാണ്‌ ചെയ്യുന്നത്‌. കാലത്തിലെ അധികാരരുപമായി വരുന്നത്‌ സേതുവിന്റെ അമ്മയാണ്‌. അതിനു കാരണം അവന്റെ അച്ഛന്റെ പണം കൊണ്ടാണ്‌ വീട്ടിലെ ചെലവ്‌ നടത്തുന്നത്‌ എന്നതാണ്‌. അതിലപ്പുറമുള്ള അധികാരമൊന്നും അവര്‍ക്ക്‌ കിട്ടുന്നില്ല. മാധവന്‍ അവിവാഹിതനായിരുന്നപ്പോള്‍ സഹോദരിമാര്‍ക്ക്‌ അയാള്‍ പിയപ്പെട്ടവനായിരുന്നു. അയാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതിനെ അവര്‍ അകമേ എതിര്‍ത്തു. അയാളുടെ അധ്വാനത്തിന്റെ ഫലം ഇനി ലഭിക്കില്ല എന്ന തോന്നലാണ്‌ അവര്‍ വിവാഹത്തെ എതിര്‍ക്കാന്‍ കാരണം. സമ്പത്തുമായി ബന്ധപ്പെട്ടാണ്‌ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്‌. അനിയന്‍ വിവാഹം കഴിക്കുന്നതിലല്ല അയാള്‍ വഴി വരുന്ന വരുമാനം നിലക്കുന്നതിലാണ്‌ അവര്‍ക്ക്‌ വിഷമം. ഇത്‌ അന്നത്തെ കുടുംബ വ്യവസ്ഥയുടെ ഫലമാണ്‌. മാധവന്‍ സുമി ്രയെ വിവാഹം ചെയ്യാനായിരുന്നു താല്പര്യം. എന്നാല്‍ അവളുടെ ജ്യേഷ്ഠത്തി ദേവുവിനെ അയാള്‍ക്ക്‌ വിവാഹം ചെയ്യേണ്ടിവന്നു. അതിനുശേഷം സുമിത്രയും ദേവുവും തമ്മില്‍ നിരന്തരം വഴക്കും സംഘര്‍ഷങ്ങളുമുണ്ടായി. വീടിന്റെ അകസ്ഥ 134 ലങ്ങളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ഇടക്കിടെ കാണാം. ഇത്തരം സംഘര്‍ ഷങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്‌ സേതു ചെയ്യുന്നത്‌. 3,4, വിദ്യാലയം എന്ന സ്ഥലം വിദ്യാലയം നാല്യുകെട്ടിലാണ്‌ കൂടുതല്‍ ചിത്രീകരിക്കപ്പെടുന്നത്‌. അസ്ധുരവി ത്തില്‍ ഗോവിന്ദന്‍കുട്ടിയുടെ ഓര്‍മ്മകള്‍ക്കിടയിലുള്ള വിദ്യാലയത്തിന്റെ കാഴ്ചക ളാണ്‌. കാലത്തിലാകട്ടെ കോളേജനുഭവങ്ങളാണ്‌ ആവിഷര്‍കരിക്കപ്പെടുന്നത്‌. ഈ അനുഭവങ്ങളോരോന്നും അപ്പുണ്ണിയുടെയും ഗോവിന്ദന്‍കുട്ടിയുടെയും സേതുവി ന്റെയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്‌. അപ്പുണ്ണിക്ക്‌ ജോലി കിട്ടിയപ്പോള്‍ പോകുവാന്‍ വണ്ടിക്കൂലി കൊടുത്ത രാമകൃഷണന്‍മാസ്റ്ററും ഗോവിന്ദന്‍കുട്ടി ഉച്ചക്ക്‌ ഭക്ഷണം കൊണ്ടുവരുന്ന പാത്രത്തില്‍ കഞ്ഞിവെള്ളം മാത്രമാണ്‌ ഉള്ള തെന്ന്‌ അറിഞ്ഞ്‌ പാതി ഭക്ഷണം അവനോട്‌ എടുത്തോളാന്‍ പറഞ്ഞ രാജമ്മുവും സ്വാര്‍ത്ഥലേശമില്ലാതെ ജീവിക്കുന്ന സേതുവിന്റെ സുഹൃത്ത്‌ കൃഷ്ണന്‍കുട്ടിയു മെല്ലാം പഠനകാലത്തിനുശേഷവും അവരുടെ ജീവിതത്തെ സ്വാധീനിച്ചവരാണ്‌. ഇങ്ങനെ വിശാലമായൊരു അനുഭവലോകമായിരുന്നു വിദ്യാലയം. 3.4.1, വിജയത്തിന്റെ സ്ഥലപരിസരം ദാരിദ്യം നിറഞ്ഞ കാലമാണ്‌ നാല്യകെട്ടിലെ അപ്പുണ്ണിയുടെ സ്കുള്‍ ജീവിതകാലം. നല്ല ഭക്ഷണമോ വസ്ത്രമോ ഇല്ലാതെയാണ്‌ അപ്പുണ്ണി പഠിച്ചു വളര്‍ന്നത്‌. സ്കൂളിലെ ഫീസ്പോലും വലിയൊരു പ്രതിസന്ധി ആയിരുന്നു. അമ്മ ജോലിചെയ്താണ്‌ അപ്പുണ്ണിയെ സ്കൂളില്‍ അയച്ചത്‌. സ്കൂള്‍ വിട്ടു വീട്ടിലൈത്തിയാല്‍ അടുക്കളയില്‍ ഉറിയിലാക്കി വെച്ചിരിക്കുന്ന കഞ്ഞിക്കിണ്ണമെടുത്ത്‌ ഒറ്റവീര്‍പ്പിന്‌ മോന്തിക്കുടിച്ചാണ്‌ അപ്പുണ്ണി വിശപ്പ്‌ മാറ്റുന്നത്‌. തൃത്താല സ്കൂളില്‍ പോകുന്ന സമയത്ത്‌ നാലുകെട്ടിനടുത്തെത്തുമ്പോള്‍ നോക്കാറുണ്ട്‌. പക്ഷേ കവുങ്ങിന്‍തോപ്പിനു നടുവിലൂടെ നാലുകെട്ട ശരിക്കു 135 കാണാറില്ല. അല്ലെങ്കില്‍ അവന്റെ കാഴ്ചയ്ക്കു പുറത്താണ്‌ അപ്പോള്‍ നാലുകെട്ട. നാലുകെട്ടില്‍ നിന്നും രണ്ടുപേര്‍ സ്കൂളില്‍ വരുന്നുണ്ട്‌. ഭാസ്കരനും കൃഷ്ണന്‍ കുട്ടിയും. അവര്‍ കാളവണ്ടിയിലാണ്‌ സ്കൂളില്‍ വരുന്നത്‌. ചായംതേച്ച കൊമ്പും കൊമ്പിന്റെ തുമ്പത്തു നീലത്തുരടും കഴുത്തില്‍ തോല്‍പ്പട്ടയില്‍ കോര്‍ത്തിട്ട കുടമണിയുമുള്ള വെള്ളക്കാള വലിക്കുന്ന വണ്ടിയിലാണ്‌ അവര്‍ വരുന്നത്‌. സ്കൂളില്‍ പലര്‍ക്കും അസുയയാണ്‌ അവരോട്‌. മുഹമ്മദ്‌ എന്ന സഹപാഠി കാളവണ്ടിയെപ്പറ്റി എപ്പോഴും അപ്പുണ്ണിയോടു പറയും. അങ്ങനെ സഹിക്കെട്ടാണ്‌ അവന്‍ അവരുടെ തറവാട്ടിലേതാണെന്ന്‌ പറഞ്ഞത്‌. ആ വാര്‍ത്ത ഭാസ്കരന്റെ ചെവിയിലെത്തി. അവന്റെ മറുപടി അപ്പുണ്ണിയെ കരയിച്ചു. ഒരേ തറവാട്ടിലെ കുട്ടികളായിട്ടും അവര്‍ക്ക്‌ രണ്ടുതരം ജീവിതമായിരുന്നു. ദാരിദ്യവും കഷ്ടപ്പാടും സഹിച്ചാണ്‌ അപ്പുണ്ണി കുട്ടിക്കാലത്ത്‌ കഴിഞ്ഞത്‌. Bafana പഠനത്തിലെ മികവുകൊണ്ട്‌ സ്കുളില്‍ അംഗീകാരം കിട്ടുന്നുണ്ട്‌. അരക്കൊല്ലപ്പരീക്ഷയില്‍ ഒന്നാമനായതുകൊണ്ട്‌ അവന്‌ ആറുറുപ്പിക സ്കോളര്‍ഷിപ്പ്‌ പാസായി. തറവാട്ടില്‍ വലിയമ്മ അവനോട്‌ അന്ന്‌ സ്നേഹ ത്തോടെ പെരുമാറി. സ്കോളര്‍ഷിപ്പ്‌ കിട്ടിയ പണം അവന്‍ അമ്മമ്മയെ ഏല്‍പ്പിച്ചു. എന്നാല്‍ ആ പണം അമ്മമ്മയുടെ കയ്യില്‍നിന്നും കുട്ടമ്മാമ വാങ്ങി. ഫൈനല്‍ പരീക്ഷയ്ക്ക്‌ ഫീസ്‌ അടയ്ക്കാന്‍ കടംവാങ്ങിയ പണം അപ്പുണ്ണി ചോദിച്ചപ്പോള്‍ അയാള്‍ തിരിച്ചു കൊടുത്തില്ല. അതോടെ അപ്പുണ്ണി വീണ്ടും കുഴങ്ങി. അവസാനം അവനറിയാതെ അമ്മ മുഹമ്മദിന്റെ കയ്യില്‍ അവനുള്ള പണം ഏല്‍പ്പിച്ചു. ഇങ്ങനെ പണത്തിന്റെ ബുദ്ധിമുട്ട പലതരത്തില്‍ പഠനകാലത്ത്‌ അപ്പുണ്ണിക്ക്‌ അനുഭവപ്പെട്ടു. എങ്കിലും ജീവിതവിജയത്തിന്റെ സ്ഥലപരിസരമായാണ്‌ വിദ്യാലയം അപ്പു ണ്ിക്ക്‌ അനുഭവപ്പെട്ടത്‌. പത്താംക്ലാസ്‌ റിസശട്ട വന്നപ്പോള്‍ അപ്പുണ്ണി വിജയിച്ചു. അവന്‌ പണമടയ്ക്കാന്‍ സഹായിച്ച മുഹമ്മദ്‌ തോറ്റുപോയി. അവന്‍ നേടിയ വലിയ വിജയം തറവാട്ടില്‍ മറ്റാര്‍ക്കും വലിയൊരു വിശേഷമായില്ല. ആ പരിക്ഷ 136 എഴുതാനും വിജയം നേടാനും അപ്പുണ്ണിയെ സഹായിച്ചത്‌ അമ്മയുടെ സ്നേഹം തന്നെയാണ്‌. 3.4.2, വിദ്യാലയത്തിന്റെ ഓര്‍മ്മകള്‍ അസ്ധുരവിത്തിലെ വിദ്യാലയം ഗോവിന്ദന്‍കുട്ടിയുടെ ഓര്‍മ്മയില്‍ തെളിയു ന്നതാണ്‌. അവിടെയും വ്യക്തമാകുന്നത്‌ കുട്ടിക്കാലത്ത്‌ അനുഭവിച്ച ദാരിദ്ര്യം തന്നെയാണ്‌. ഗോവിന്ദന്‍കുട്ടിയും കൊച്ചപ്പനും രാജമ്മുവും ഒരുമിച്ചാണ്‌ സ്കൂളില്‍ പോയിരുന്നത്‌. മറ്റു രണ്ടു കുട്ടികളും സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഉച്ചയ്ക്ക്‌ അവര്‍ രണ്ടുപേരും ഉണ്ണുമ്പോള്‍ ഗോവിന്ദന്‍കുട്ടി സൂത്രത്തില്‍ ഒഴിഞ്ഞുമാറും. കാരണം അവന്റെ പാത്രത്തില്‍ കഞ്ഞി മാത്രമാണ്‌ ഉണ്ടാവുക. ഒരിക്കല്‍ കൊച്ചപ്പന്‍ പാത്രം തുറന്നു. അത്‌ ഇന്നും ഗോവിന്ദന്‍കുട്ടിക്ക്‌ സഹിക്കാനാകാത്ത അപമാനമാണ്‌. ഇങ്ങനെ പട്ടിണിയുടെ അനുഭവമാണ്‌ ഗോവിന്ദന്‍കുട്ടിയുടേത്‌. ദാരിദഗ്യമാണ്‌ ഇവിടെയും കുട്ടിക്കാലം ദുരിതമാക്കുന്നത്‌. ഇങ്ങനെ പട്ടിണിയുടെ ഒരു സ്ഥലപരിസരമാണ്‌ അസുരവിത്തിലെ വിദ്യാലയ ചിത്രീകരണത്തില്‍ കാണുന്നത്‌. 3.4.3. കോളേജും നഗരാനുഭവവും കാലത്തില്‍ സ്കൂള്‍ ജീവിതത്തേക്കാളേറെ കോളേജ്‌ ജീവിതമാണ്‌ കടന്നു വരുന്നത്‌. സേതു പത്താംക്ലാസ്‌ ജയിച്ചത്‌ വീട്ടിൽ വലിയൊരു സംഭവമൊന്നും ആയിരുന്നില്ല. കുട്ടുകാരനായ ഹരിദാസന്റെ നമ്പര്‍ മാത്രമേ സേതുവിന്‌ അറിയു. അവന്‍ തോറ്റിരുന്നു. ഇതിനു സമാനമായൊരു സംഭവം നാല്യകെട്ടിലുണ്ട്‌. അവിടെ അപ്പുണ്ണി ജയിക്കുന്നു; അവന്‌ പരീക്ഷ എഴുതാന്‍ ഫീസ്‌ അടക്കാന്‍ പണം സംഘടിപ്പിച്ചു കൊടുത്ത മുഹമ്മദ്‌ തോല്‍ക്കുന്നു. എം. ടി യുടെ നായകന്‍മാര്‍ സുഹൃത്തുക്കളെ പരാജയത്തിന്റെ അനുഭവലോകത്താണ്‌ പലപ്പോഴും കാണുന്നത്‌. 137 കോളേജില്‍ ചേര്‍ന്ന സേതുവിന്റെ ജീവിതത്തിന്‌ ഒട്ടേറെ മാറ്റംവന്നു. ഗ്രാമ ത്തിന്റെ സ്ഥലരാശിയില്‍നിന്നും വൃത്യസ്തമായ അന്തരീക്ഷമുള്ള നഗരസ്ഥലം പിന്നീട അവന്റെ ജീവിതത്തെ പലതരത്തില്‍ സ്വാധീനിച്ചു. “മുകളിലും താഴെയുമായി പതിനാറു മുറികളുള്ള ചെറിയ കെട്ടിടം കോളേജു വക ഹോസ്റ്റലാക്കി മാറ്റിയിട്ട്‌ അധികകാലമായില്ലത്രേ. മെയിന്‍ ഹോസ്റ്റ ലില്‍ സീനിയേഴ്സിനെ മാത്രമേ ചേര്‍ക്കൂ. ദുരെ രണ്ട്‌ ഹോസ്റ്റലുകള്‍കുടി ഉണ്ട്‌. “പ്രേമകുമാറി’ല്‍ സ്ഥലം തരാമെന്ന്‌ വാര്‍ഡന്‍ പറഞ്ഞപ്പോള്‍ അതുമതി, അതു തന്നെമതി എന്ന്‌ തോന്നി. പൊട്ടിപ്പൊളിഞ്ഞ ചുമരുകളും ഇരുവശത്തുകുടെയും ഇരമ്പിപ്പോകുന്ന വാഹനങ്ങള്‍ കാറ്റില്‍ അടിച്ചുകയറ്റുന്ന പൊടിപുരണ്ട ഇഷടികനി ലവും എല്ലാമാണെങ്കിലും ആ പേര്‍, സേതുവിന്റെ മനസ്സില്‍ സുന്ദരമായ ഒരു സങ്കല്പം പോലെ നിമിഷങ്ങളോളം സുഗന്ധം പരത്തി നിന്നു” (2009 ബി: 39), വൃത്യസ്ത സ്വഭാവക്കാരായ സുഹൃത്തുക്കളായിരുന്നു അവിടെ ഉണ്ടായിരു ന്നത്‌. സ്വന്തമായി അധ്വാനിച്ച്‌ പഠിക്കാന്‍ പണം കണ്ടെത്തിയ കൃഷ്ണന്‍കുട്ടി ഒരു വശത്ത്‌. ആര്‍ഭാടജീവിതം നയിക്കുന്ന ശിവശങ്കരനും പ്രഭാകരനുമൊക്കെയാണ്‌ മറുപക്ഷം. സുഹൃത്തായ ഡാനിയേലും അവന്റെ അച്ഛനും തമ്മിലുള്ള പെരുമാറ്റം കണ്ട്‌ സേതു അമ്പരന്നു. വലിയ പോണ്ടിയാക്ക്‌ കാറില്‍ വന്നിറങ്ങിയ അയാള്‍ ഒരു റേഡിയോ മകന്‌ സമ്മാനമായി നല്‍കി. പോകുമ്പോള്‍ സുഹൃത്തുക്കളെപ്പോലെ അച്ഛനും മകനും പരസ്പരം യാത്ര പറഞ്ഞ്‌ പിരിയുന്ന രംഗം സേതുവും കൃഷ്ണന്‍കുട്ടിയും നോക്കിനിന്നു. അവര്‍ക്ക്‌ അന്യമായ ലോകമായിരുന്നു അത്‌. സേതു അച്ഛന്‍ പാലക്കാട്‌ വഴി ട്രെയിനില്‍ പോകുമ്പോള്‍ കാണാന്‍ ചെല്ലുന്നുണ്ട്‌. കയ്യിലുള്ള പണം ചെലവാക്കി പോകുന്നത്‌ അച്ഛന്‍ പണമെന്തെങ്കിലും തരുമെന്ന്‌ കരുതിയായിരുന്നു. പക്ഷേ, അവന്‍ ഒന്നും കിട്ടിയില്ല. ഇങ്ങനെ പഠനകാലം സേതു വിന്‌ ഇല്ലായ്മയുടെ കാലം തന്നെയാണ്‌. 138 3.5. അങ്ങാടി എന്ന സാമുഹൃസ്ഥലം നാലുകെട്ടില്യം അസ്ധുരവിത്തില്ും ഗ്രാമ്രദേശങ്ങളിലെ പീടികകള്‍ ചിത്രീ കരിക്കപ്പെടുന്നുണ്ട. ഗ്രാമീണരുടെ സംസാരങ്ങളാണ്‌ അവിടെ അധികവും. അതിന്റെ നിഷ്കളങ്കതയും ഇവിടെ കാണാം. എന്നാല്‍ കാലത്തിത്‌ നഗരത്തിലെ ഹോട്ടലുകളാണ്‌ അധികവും. അവിടത്തെ തിരക്കും സംഭാഷണവും ഗ്രാമത്തിലേ തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്‌. 3.5.1 കാഴ്ചയുടെ സ്ഥലാനുഭവം അപ്പുണ്ണി വീട്ടിലേക്ക്‌ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന അങ്ങാടിയാണ്‌ നോവലില്‍ അവന്‍ ഇടപെടുന്ന ആദ്യ സാമൂഹ്യസ്ഥലം'. വൈക്കോൽമേഞ്ഞ പീടികകളാണ്‌ എല്ലാം. പതിനാലാം നമ്പര്‍ വിളക്കുകള്‍ എരിയുന്ന കടകളാണ്‌ അധികവും. പെട്രോമാകസ്‌ വിളക്കുള്ളത്‌ യുസുപ്പിന്റെ കടയില്‍ മാത്രമാണ്‌. യൂസു പ്പിന്റെ കടയില്‍ വെളിച്ചെണ്ണ വാങ്ങുവാന്‍ വന്ന വൈകുന്നേരമാണ്‌ കടയില്‍ വെച്ച്‌ അപ്പുണ്ണി തന്റെ അച്ഛന്റെ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ എല്ലാവരും പറഞ്ഞ സൈതാാലിക്കുട്ടിയെ കാണുന്നത്‌. കടയില്‍ വെച്ചു അപരിചിതനായ ആളെ കണ്ടെ ങ്കിലും വീട്ടിലേക്ക്‌ പോരുമ്പോള്‍ കോച്ചിയാണ്‌ അത്‌ സെയ്താലിക്കുട്ടിയാണെന്ന്‌ പറഞ്ഞത്‌. നോവലിന്റെ തുടക്കത്തില്‍ അപ്പുണ്ണിയുടെ പ്രതികാരചിന്തയിലെ പ്രതിയോ ഗിയാണ്‌ സെയ്താലിക്കുട്ടി. വളര്‍ന്ന്‌ വലിയ ആളായാല്‍ സെയ്താലിക്കുട്ടിയോട്‌ പകരം ചോദിക്കണം എന്നതാണ്‌ അപ്പുണ്ണിയുടെ ലക്ഷ്യം. “അന്ന്‌, അന്നൊരിക്കല്‍, സെയ്താലിക്കുട്ടിയെ കണ്ടുമുട്ടാതിരിക്കില്ല. എന്നിട്ട വേണം പകരം ചോദിക്കാന്‍. “സാമൂഹ്യസ്ഥലം ഉണ്ടാവുന്നതും നിലനില്‍ക്കുന്നതും വസ്തുവും വ്യവഹാരവും തമ്മിലുള്ള, ഭാതികവും ആശയവും തമ്മിലുള്ള, അനുഭവിക്കുന്നതും ഭാവനയില്‍ കാണുന്നതും തമ്മിലുള്ള യോജിപ്പില്‍ നിന്നാണെന്ന്‌ സ്ഥലത്തിന്റെ ഉല്‍പാദനം എന്ന കൃതിയില്‍ ഹെന്റി ലെഫെബ്വ്രെ പറയുന്നുണ്ട്‌. (Lefebvre, 1991:32). യഥാര്‍ത്ഥത്തില്‍ വിഭിന്ന വ്യവഹാരങ്ങളാണ്‌ വൃത്യസ്ത സാമൂഹ്യ സ്ഥലങ്ങളെ സ്ൃഷടിക്കുന്നത്‌. 139 സെയ്താലിക്കുട്ടിയുടെ കഴുത്തു കൈകളില്‍ക്കിടന്നു പിടയുമ്പോള്‍ പറയും: “നീയ ല്ലേ, നീയല്ലേ എന്റെ ... * (2009 സി: 7) അങ്ങനെ പ്രതികാരം ചെയ്യാന്‍ കാത്തി രുന്ന ശത്രുവിനെ കണ്‍മുമ്പില്‍ കണ്ട സ്ഥലം യുസുപ്പിന്റെ കടയാണ്‌. അപ്പുണ്ണി യുടെ വൈയക്തികസ്ഥലപരിസരങ്ങളെ നിരന്തരം അലോസരപ്പെടുത്തിയിരുന്ന ശത്രുവിനെ അപ്പുണ്ണി കാണുന്നത്‌ അയാള്‍ മാത്രമുള്ള ഏകാന്തമായ ഒരു സ്ഥലപ രിസരത്തുവെച്ചല്ല. വ്ൃത്യസ്തതരം ആളുകള്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യസ്ഥലത്തുവെച്ചാണ്‌. ആള്‍ക്കുട്ടത്തിനിടയിലൊരാള്‍ മാത്രമായിട്ടാണ്‌ അപ്പുണ്ണി സെയ്താലിക്കുട്ടിയെ കാണുന്നത്‌. അതുകൊണ്ടുതന്നെയാകാം വൈയ ക്തികതയും ഏകാന്തതയും ചേരുന്ന സ്ഥലപരിസരത്തെ പ്രതികാരചിന്തകളെ ഇല്ലാതാക്കും വിധത്തില്‍ പിന്നീട സെയ്താലിക്കുട്ടി മാറിയത്‌. സ്നേഹവും ദയയും സഹായവും എല്ലാം ഒരു സമൂഹത്തിനുള്ളില്‍ നിലനില്‍ക്കുന്ന വികാരങ്ങ ളാണ്‌. അതുകൊണ്ട്‌ തന്നെയാകാം സെയ്താലിക്കുട്ടിക്ക്‌ പിന്നീടുണ്ടാകുന്ന മാറ്റ ത്തിന്‌ അനുസരിച്ചുള്ള ഒരു സാമൂുഹ്യസ്ഥലപരിസരത്ത്‌ അയാളെ പ്രതൃക്ഷപ്പെടു ത്തിയത്‌. അപ്പുണ്ണിയുടെ വൈയക്തികസ്ഥലത്ത്‌, ഓര്‍മകളുടെ ഇടത്തില്‍ എല്ലാം സെയ്താലിക്കുട്ടി ദുഷ്ടനാണ്‌. എന്നാല്‍ സെയ്താലിക്കുട്ടി ഇടപെടുന്ന സാമുഹ്യ സ്ഥലപരിസരങ്ങളിലെല്ലാം അയാള്‍ നന്മയുള്ള വ്യക്തിയാണ്‌. പിന്നീട യുസുപ്പിന്റെ കട ഒരു പരദുഷണസദസ്സായാണ്‌ നോവലില്‍ കടന്നു വരുന്നത്‌. കടയിലെ കച്ചവടമൊന്നും അവിടെ പരാമര്‍ശിക്കപ്പെടുന്നില്ല. “വിശേ ഷിച്ചു ജോലിയൊന്നുമില്ലാത്തവരുടെ താവളമാണ്‌ ആ പീടിക. ആരെയെങ്കിലും കുറേ പരിഹസിക്കുക, ചന്തയ്ക്കു പോയവരോ, ആസ്പത്രിക്കു പോയവരോ കൊണ്ടുവരുന്ന ലോകവാര്‍ത്തകള്‍ കുറേ നുണയും ചേര്‍ത്ത്‌ വിതരണം ചെയ്യുക. ഇതൊക്കെയാണ്‌ അവിടെ വന്നുകുടുന്നവരുടെ പരിപാടി” (2009 സി: 67). പുറമെ നിന്നുള്ള വാര്‍ത്തകള്‍ എത്തുന്നത്‌ അവിടെയാണ്‌. ആ വാര്‍ത്തകള്‍ മറ്റുള്ളവ രോട്‌ പറയുകയും ആളുകളുടെ കുറ്റം പറയുകയുമൊക്കെ ചെയ്യുന്ന സ്ഥലമായി ആ കട മാറുന്നുണ്ട്‌. 140 ഗ്രാമത്തിലെ ഏക തുന്നല്‍ക്കാരന്‍ ഇരിക്കുന്നതും യൂസുപ്പിന്റെ പീടിക യിലാണ്‌. സാധാരണ റാവുത്തര്‍ തയ്ച്ച്‌ കൊണ്ടുവരുന്ന കുപ്പായങ്ങളാണ്‌ അപ്പു ണിക്ക്‌ അമ്മ വാങ്ങികൊടുക്കുന്നത്‌. അതിനു പകരം ഇനി അവന്റെ അളവിനു പാകമുള്ള വസ്ത്രങ്ങള്‍ തയ്പ്പിക്കാം. സൂചി കടകടയെന്നു ശബ്ദിച്ചു ധൃതിയില്‍ താണു പൊങ്ങുന്നതും വര്‍ണ്ണമുള്ള തുണികള്‍ ചുരുളായി വരുന്നതും അപ്പുണ്ിക്ക്‌ ഇഷടപ്പെട്ട കാഴ്ചയാണ്‌. ഇങ്ങനെ കുടല്ലൂര്‍ ഗ്രാമത്തിലേക്ക്‌ ആധുനികതയുടെ അടയാളങ്ങള്‍ പതിയെ കയറി വരുന്നുണ്ട്‌. 3.5.2. പൃതിയ ചിന്തകളുടെ ഇടം അസ്യുരവിത്തിലും ആധുനികസ്ഥലബോധത്തിന്റെ ചില അംശങ്ങള്‍ കടന്നു വരുന്നുണ്ട്‌. “നാലുപേര്‍ക്കു കഴിയാനുണ്ടായിരുന്ന പത്തുപറ നിലം അതാ കതിരിട്ടു കിടക്കുന്നു. അതു കൊയ്യാനെത്തുന്നതു താഴത്തേതിലെ ചെറുമക്കളല്ല. മമ്മാലിയുടെ കൂലിപ്പണിക്കാരാണ്‌. നാശം.................. (2009 ബി: 52). ഒരേ സ്ഥലം, പക്ഷേ കാലം മാറിയപ്പോള്‍ ആ സ്ഥലത്തിന്റെ മാനം മറ്റൊന്നായി. ജന്മിത്തത്തിന്റെ സ്ഥലരാശിയില്‍നിന്നും മുതലാളിത്തത്തിന്റെ സ്ഥലരാശിയിലേക്ക്‌ അന്തരീക്ഷം മാറിപ്പോയി. ഗ്രാമത്തില്‍ കോളറ പടര്‍ന്നപ്പോള്‍ പലതരം വ്യാഖ്യാനങ്ങളുണ്ടായി. അന്ധ വിശ്വാസവും പല കഥകളും എല്ലാം ചേര്‍ന്ന്‌ ഗ്രാമസ്ഥലത്തെ സംഘര്‍ഷഭരിത മാക്കുകയാണ്‌ ചെയ്തത്‌. “അയിത്തല്യ, ചിത്തല്യ; ഹിന്ദും മാപ്ലേം ഭേദല്യ- അതുകൊണ്ടാണ്‌ അസുഖം വരുന്നത്‌ എന്നായിരുന്നു ശേഖരന്‍നായരുടെ കണ്ടെത്തല്‍. ജാതി-മത സനഹാര്‍ദ്ദങ്ങളെ റദ്‌ ചെയ്യുന്നതാണ്‌ ശേഖരന്‍നായരുടെ ഈ വാക്കുകള്‍. ഈ സമയത്ത്‌ ഡോകടറെ കാണിച്ച്‌ കുത്തിവെപ്പ്‌ നടത്തിയാല്‍ അസുഖം ഭേദമാകുമോയെന്ന്‌ പീടികക്കാരന്‍ മൊയ്തീന്‍കുട്ടിമാപ്ല ചോദിക്കുന്നുണ്ട്‌. അത്‌ 141 പോഴത്തമാണെന്നാണ്‌ പണിക്കരുടെ അഭിപ്രായം. ശാസ്ത്രവും വിശ്വാസവും തമ്മിലുളള സംഘര്‍ഷമാണിവിടെ നടക്കുന്നത്‌. ഈ സംഘര്‍ഷത്തില്‍ ഭുരിഭാഗം ആളുകളും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. എങ്കിലും ഡോകടര്‍, കുത്തിവെപ്പ്‌ എന്നിവ ആധുനികമായ ഒരു സ്ഥലബോധം പ്രദാനം ചെയ്യുന്നുണ്ട്‌. 3.5.3. കാപട്യങ്ങളുടെ ലോകം ആധുനിക ഇടം കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്‌ കാലത്തിലാണ്‌. സേതു പഠിക്കാന്‍പോയ കോളേജ്‌ സ്ഥിതിചെയ്യുന്ന നഗരസ്ഥലവും ഒടുവില്‍ ശ്രീനിവാസന്‍മുതലാളിയുടെ കൂടെ ജോലി ചെയ്യുന്ന നഗരവും ആധുനിക സ്ഥലമാണ്‌. തീവണ്ടിയും ഹോട്ടലും സിഗരറ്റും മദ്യവും കോട്ടമൈതാനവും എല്ലാമുള്ള വേറിട്ടൊരു ലോകത്താണ്‌ സേതു എത്തിയത്‌. നാട്ടില്‍ സേതു ഗ്രണ യിച്ച സുമിത്രയെ വെല്ലുന്ന സുന്ദരിമാരുടെ ലോകം. നഗരത്തിന്റെ തിരക്കുള്ള അവിടം സേതുവിന്‌ ഇഷ്ടമായി. അപരസ്ഥലത്ക്കുള്ള സേതുവിന്റെ ആദ്യയാത്ര കോളേജ്‌ പഠനത്തിന്‌ ആയിരുന്നു. 3.6. കളിസ്ഥലം നാലുകെട്ടിലെ കഥ നടക്കുന്ന കൂടല്ലൂര്‍, പെരുമ്പലം എന്നീ ഗ്രാമങ്ങളിലെ ഒരു പ്രധാന വിനോദം പകിടകളി” ആയിരുന്നു. കൂടല്ലൂര്‍ ദേശക്കാരും പെരുമ്പലം ദേശക്കാരും തമ്മിലായിരുന്നു പ്രധാനമായും മത്സരം. ഇത്‌ ഒരു വിനോദത്തി നുമപ്പുറം രണ്ടു ദേശത്തിന്റെ അഭിമാന(്രശ്നമായി പലപ്പോഴും മാറിയിരുന്നു. പറഞ്ഞു പകിടയെറിഞ്ഞ്‌ എണ്ണം വീഴ്ത്തുന്ന ഒരു കളിക്കാരനേ കുടല്ലൂര്‍ ഉരുട്ടിക്കളിക്കുന്നതിനുള്ള ഒരു കരുവാണ്‌ പകിട (പകട). പകിടയുരുട്ടി കളിക്കുന്ന ഒരു ഗ്രാമീണ വിനോദമാണ്‌ പകിടകളി. സ്രീ പുരുഷ ഭേദമോ പ്രായ വൃത്യാസമോ ഇല്ലാതെ ഈ കളിയില്‍ ആര്‍ക്കും ഏര്‍പ്പെടാം. ഓണം, തിരുവാതിര എന്നീ വിശേഷാ വസരങ്ങളില്‍ പകിടകളിയില്‍ ഏര്‍പ്പെടുകയെന്നത്‌ സാധാരണമായിരുന്നു. പകിടകളി യെക്കുറിച്ച്‌ വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശമുണ്ട്‌. (ഡോ. എം. വി. വിഷ്ണു നമ്പൂതിരി, 2000: 390). 142 ഉണ്ടായിരുന്നൊള്ളു. അത്‌ കോന്തുണ്ണിനായരാണ്‌. പാറുക്കുട്ടിയുടെയും മുത്താച്ചി യുടെയും മറ്റും ഓര്‍മ്മകളില്‍ തെളിയുന്ന കഥാപാത്രമാണ്‌ കോന്തുണ്ണിനായര്‍. “പകിടകളിക്കാരന്‍ കോന്തുണ്ണിനായര്‍ എന്ന കഥാപാത്രമാവട്ടെ, പാറുക്കുട്ടിയുടെ ഓര്‍മ്മകളിലൂടെയേ നോവലില്‍ സ്ഥാനപ്പെടുന്നുളളൂ. എങ്കിലും കനത്ത സാന്നിദ്ധ്യം തന്നെ എന്ന്‌ കെ. പി. ശങ്കരന്‍ അഭിപ്രായപ്പെടുന്നു (എന്‍. ജയക്യ ഷ്ണൻ 2012: 34), ഇങ്ങനെ ഓര്‍മ്മകളിലൂടെ രൂപം കൊള്ളുകയും നോവലില്‍ നിരന്തരസാന്നിദ്ധ്യമാവുകയും ചെയ്യുന്ന കഥാപാത്രമാണ്‌ കോന്തുണ്ണിനായര്‍. കുട ല്ലൂരെ ഇപ്പോഴത്തെ മുന്തിയ കളിക്കാരനായ കുട്ടന്‍ നായര്‍ കോന്തുണ്ണിനായരുടെ കളിയിലെ പ്രാഗത്ഭ്യം പറയാറുണ്ട്‌. പെരുമ്പലത്തുകാരുമായുള്ള അവസാന വര കളി നടക്കുന്ന സമയത്ത്‌ തോല്‍വി ഉറപ്പായ കുടല്ലൂര്‍കാര്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ്‌ കോന്തുണ്ണിനായര്‍ അച്ചുമ്മാനില്‍നിന്നും കരു വാങ്ങുന്നത്‌. “കെട്ടിക്കോളി കൊമ്പ്ന്നും പറഞ്ഞ്‌, ഒരേറും കൊടുത്തു മൂപ്പരങ്ങടു നടന്നു. മൂപ്പരു കളത്തിലെ പടിക്കലെത്ത്യപ്പളാ ഇവിടെ കരു നിന്നത്‌, നോക്കുമ്പോ പകിട! അങ്ങനെത്തെ ഒരാങ്കുട്ടി ഇനിണ്ടാവില്ല്‌ (2009: സി 16). അത്‌ അപ്പുണ്ണിയുടെ അച്ഛ നായിരുന്നു. അപ്പുണ്ണിയുടെ ഓര്‍മ്മകളില്‍ ഒരു വീരനായകപരിവേഷമാണ്‌ അച്ഛന്‌ നല്‍കിയിരുന്നത്‌. ദേശത്തിന്റെ മാനംകാത്ത പകിടകളിക്കാരനായിരുന്നു അവന്റെ അച്ഛന്‍. എന്നാല്‍ മകന്‍ പകിടയും കളിച്ചു നടക്കുന്നത്‌ അമ്മയ്ക്ക്‌ ഇഷ്ടമല്ലാ യിരുന്നു. എന്നാല്‍ ദേശത്തിന്റെ മാനംകാത്ത കളിക്കാരനെ നാട്ടുകാര്‍ക്ക്‌ ഇഷ്ട മായിരുന്നു. ഭക്തിയും വിനോദവും കൂടിച്ചേരുന്ന ഒരു സ്ഥലരാശിയാണ്‌ കളിസ്ഥലം. കൂടല്ലൂരും പെരുമ്പലവും തമ്മിലുള്ള ഒരു കളി വിവരിക്കുന്നുണ്ട്‌ നോവലില്‍. കൂടല്ലൂരുകാര്‍ കളിയില്‍ തോല്‍ക്കാന്‍ പോവുകയാണ്‌. അപ്പുറത്ത്‌ മണ്ണാന്‍ ചോപ്പനെക്കൊണ്ട്‌ മന്ത്രവാദം ചെയ്യിച്ചാണ്‌ മാരാര്‍ കളിക്കുന്നതെന്നാണ്‌ കൂടല്ലൂരുകാരുടെ കണ്ടെത്തല്‍. ദേശത്തിന്റെ അഭിമാനമാണ്‌ ആ കളിസ്ഥലം. ആ 143 ദേശത്തിന്റെ ഭഗവതിയെത്തന്നെ ജപിച്ചുകൊണ്ട്‌ കോന്തുണ്ണിനായര്‍ കളി ജയിച്ചുകയറി. ഇവിടെ മന്ത്രവാദവും ജപവും തമ്മിലുള്ള ഒരു കളി നടക്കുന്നുണ്ട്‌. ജാതിയില്‍ താഴ്‌ന്ന വിഭാഗക്കാരാണ്‌ മന്ത്രവാദം ചെയ്യുന്നത്‌. എന്നാല്‍ കോന്തുണ്ണി നായര്‍ അമ്പലത്തിനകത്തെ ഭഗവതിയെ ജപിക്കുന്നു. ഇവിടെ കീഴാളദൈവത്തെ മേലാള ദൈവങ്ങള്‍ പരാജയപ്പെടുത്തുകയാണ്‌. ഒറ്റ വാക്കുകൊണ്ട്‌ കീഴാള ദൈവ ത്തെയും (്രാര്‍ത്ഥനയേയും എല്ലാം ഒരു “മന്ത്രവാദത്തിലേക്ക്‌ ഒതുക്കുകയാണ്‌ ചെയ്യുന്നത്‌. സ്വന്തം ദേശത്തു മാത്രമല്ല മറ്റു ദേശങ്ങളിലും പോയി കളിച്ച്‌ ജയിച്ചവ നായിരുന്നു കോന്തുണ്ണിനായര്‍. തോല്‍ക്കാതെ കളിച്ചിരുന്ന ഒരു തെക്കന്‍ മണ്ണാ നുണ്ടായിരുന്നു അക്കാലത്ത്‌. അയാളുടെ മണ്ടകത്തിന്റെ മുന്‍പില്‍വെച്ചു മാത്രമേ കളിക്കു. അവിടെവെച്ചുതന്നെ കോന്തുണ്ണിനായര്‍ അയാളെ തോല്‍പ്പിച്ചു. ഇത്‌ അയാളുടെ തോല്‍വി മാത്രമല്ല അയാളുടെ വിശ്വാസങ്ങളുടെ തോല്‍വി കുടിയാണ്‌. ഇങ്ങനെ കളിയും വിശ്വാസവും കൂടിക്കുഴയുന്ന സ്ഥലരാശിയാണ്‌ നാല്യകെട്ടിലെ കളിസ്ഥലത്ത്‌ കാണുന്നത്‌. സാമൂഹ്യ(ര്പരശ്നങ്ങളില്‍ ഇടപെടുകയും ദേശത്തിന്റെ സ്ഥലപരിസരങ്ങളില്‍ നിരന്തര സാന്നിധ്യമാവുകയും ചെയ്യുന്ന ഏക കഥാപാത്രം കോന്തുണ്ണിനായര്‍ മാത്രമാണ്‌. 3.7. ആരാധനാസ്ഥലം നാലുകെട്ടിലെ കൊടിക്കുന്നത്തുകാവും നാഗക്കാവുകളുമെല്ലാം ആരാധനാ സ്ഥലമാണ്‌. ദേവിയേയും നാഗങ്ങളെയുമൊക്കെ ആരാധിക്കുന്ന ഒരു സമൂഹമാണ്‌ അവിടെ ഉണ്ടായിരുന്നത്‌. കൊടിക്കുന്നത്ത്‌ കാവിലെ കുരുതി"ക്ക്‌ താലം എടു * ശാക്തേയപൂജാവിധികളിലൊന്നാണ്‌ കുരുതി തര്‍പ്പണം. ആട്‌, കോഴി എന്നിവയെ അറുത്ത്‌ ഇഷ്ടദേവതകള്‍ക്ക്‌ കുരുതി അര്‍പ്പിക്കുന്ന രീതിയായിരുന്നു ഇത്‌. എന്നാല്‍ കേരള ബ്രാഹ്മണര്‍ മൃഗങ്ങളെ അറുത്ത്‌ രക്തതര്‍പ്പണം ചെയ്യുന്നവരല്ല. എങ്കിലും മഞ്ഞളും ചുണ്ണാമ്പും വെള്ളത്തില്‍ കലര്‍ത്തി, മലരും തെച്ചിപ്പൂവുമിട്ട രക്ത്രപതീതി വരുത്തി കുരുതി തര്‍പ്പണം ചെയ്തു പോരുന്നു. ഇത്‌ മറ്റുള്ളവരെ അനുകരിച്ചും അനുസരിച്ചും ചെയ്യുന്നതാണ്‌. പാന, ഭഗവതിപ്പാട്ട, കളംപാട്ട (കളമെഴുത്തുപാട്ടു), തെയ്യം, തിറ, കെന്ത്രോന്‍പാട്ട, കുറുന്തിനിപ്പാട്ട, കാളിയൂട്ട തുടങ്ങിയ അനുഷ്ഠാന 144 ക്കുന്നിടത്ത്‌ മതസംഘര്‍ഷത്തിന്റെ സാധയത ഉണ്ടായിരുന്നു. ആണുങ്ങള്‍ ഒരു രക്ഷാനിര തീര്‍ത്താണ്‌ താലമെടുത്ത പെണ്‍കുട്ടികളെ സംരക്ഷിക്കുന്നത്‌. അവിടെ വെച്ചും പാറുക്കുട്ടി കോന്തുണ്ണിനായരെ കാണുന്നുണ്ട്‌. അയാള്‍ കുടെ യുണ്ട്‌ എന്നത്‌ പാറുക്കുട്ടിക്ക്‌ ധൈര്യം നല്‍കുന്നു. ഇവിടെ ആരാധനാസ്ഥലം ഒരു പ്രണ യസ്ഥലം കൂടിയായി മാറുന്നുണ്ട്‌. നാഗക്കാവുകളും ഒരു ആരാധനാസ്ഥലമായി നോവലില്‍ വരുന്നുണ്ട്‌. സര്‍പ്പതുള്ളല്‍ നടക്കുന്നതെല്ലാം ഈ നാഗാരാധനയുമായി ബന്ധപ്പെട്ടാണ്‌. നാലു കെട്ടിലാണ്‌ ഇത്തരത്തിലുളള ആരാധനാസ്ഥലങ്ങള്‍ കൂടുതല്‍ കാണുന്നത്‌. 3.8. തൊഴിലിടം പാറുക്കുട്ടി പണിക്കുപോകുന്ന ഇല്ലം തൊഴില്‍സ്ഥലത്തെ പെണ്ണിന്റെ ദയ നീയാവസ്ഥയുടെ സാക്ഷ്യമാണ്‌. ഇല്ലത്തെ നമ്പുതിരിയുടെ തേജസും അവരുടെ എച്ചില്‍ ഭക്ഷണമായി കഴിക്കേണ്ടിവരുന്നതും പാറുക്കുട്ടിയുടെ തൊഴില്‍സ്ഥലത്തെ ദുരിതത്തിന്റെ നേര്‍ക്കാഴ്ചയാണ്‌. എന്നാല്‍ വയനാട്ടിലെ തൊഴിലിടത്തില്‍ ഇതുപോലെ ജാതീയമായ വിവേ ചനങ്ങളൊന്നും കാണുന്നില്ല. എന്നാല്‍ ഓഫീസിലെ മേലുദ്യോഗസ്ഥരുടെ കൊള്ളരുതായ്മകളും മാനേജരുടെ കര്‍ശനനിയമങ്ങളും എല്ലാം പറയുന്ന രാധാ കൃഷ്ണന്‍നായരുടെ വാക്കുകളിലൂടെ അവിടെയും പ്രശ്നമുണ്ട്‌ എന്ന്‌ വ്യക്ത മാണ്‌. 3.9. പെണ്ണിടം നാലുകെട്ട്‌ എന്ന നോവലിലെ കീഴാളരായ സ്ത്രീകള്‍ പണിക്കുപോകുന്ന വരും വൈകുന്നേരം വീട്ടിലേക്ക്‌ ആവശ്യമായ സാധനങ്ങള്‍ വാങ്ങി വീടു നോക്കു കര്‍മ്മങ്ങള്‍ക്കെല്ലാം കുരുതിതര്‍പ്പണം ്രധാനമാണ്‌. ചില കാവുകളിലും ഭഗവതിക്ഷേ ്രങ്ങളിലും “കുരുതി” മാത്രമായും പതിവുണ്ട്‌ (2000: 261-262). 145 ന്നവരുമാണ്‌. അവര്‍ക്ക്‌ പകലന്തിയോളം കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുന്നുണ്ട്‌. എങ്കിലും അവരുടെ ജീവിതത്തിന്‌ ഒരു കരുത്തുണ്ട്‌. അത്‌ സ്വന്തമായി അദ്ധ്വാ നിച്ച്‌ ജീവിക്കുന്നതിന്റെ കരുത്താണ്‌. അങ്ങാടി, കടകള്‍ എന്നീ പൊതു ഇടങ്ങ ളില്‍ അവരുടെ സാന്നിധ്യമുണ്ട്‌. ഒരു വീട്‌ പുലര്‍ത്താന്‍ അവര്‍ക്ക്‌ കഴിയുന്നു. പുരുഷനെ ആശ്രയിക്കാതെ സ്വന്തമായി ഒരിടം വീടിനുള്ളിലും പൊതു ഇടത്തിലും നേടാന്‍ അവര്‍ക്ക്‌ കഴിയുന്നു. നാലുകെട്ടിനകത്തെ സ്ത്രീകളെ അപേക്ഷിച്ച്‌ കുടുതല്‍ സ്വതന്ത്രാണവര്‍. വൈകുന്നേരം ചുട്ടുകത്തിച്ച്‌ പുരയിലേക്ക്‌ പോകുന്ന ആ സ്ത്രീകള്‍ കുടല്ലൂരെന്ന ഗ്രാമസ്ഥലത്ത്‌ ഇടപെടുന്നവരാണ്‌. എന്നാല്‍ നാലു കെട്ടിനകത്തെ സ്ത്രീകള്‍ക്ക്‌ വീടിനു പുറത്തൊരു ലോകമില്ല. അവര്‍ക്ക്‌ സ്വന്ത മായി ഒരു ഇടമില്ല. തറവാട്‌ ഉപേക്ഷിച്ച പാറുക്കുട്ടി മാത്രമാണ്‌ സ്വാതന്ത്രത്തിന്റെ ലോകത്ത്‌ എത്തുന്നത്‌. 3.10. സാമ്പത്തികസ്ഥലം ഈ മൂന്ന്‌ നോവലുകളിലും സമ്പത്ത്‌ ഒരു പ്രധാന പ്രമേയമായി വരുന്നു ണ്ട്‌. സമ്പത്തിന്‌ വേണ്ടിയുള്ള യാത്രകള്‍ നാലുകെട്ടില്‍ കാണാം. അസ്ുരവിത്ത? ലാകട്ടെ ദാരിദ്രത്തിന്റെ നിസ്സഹായതകൊണ്ട്‌ കഴിയുന്ന കഥാപാത്രങ്ങളെയാണ്‌ കാണുന്നത്‌. ഇവിടെ സനമ്വത്തിന്റെ ഉടമകളായി ചിലര്‍ സ്വയം പ്രഖ്യാപിച്ച കാഴ്ച യാണ്‌ ഉള്ളത്‌. കാലത്തിലാകട്ടെ എല്ലാം വെറട്ടിച്ചിടിക്കുന്ന വേഗത്തിലാണ്‌ സേതു മുതലാളിയായി മാറുന്നത്‌. 3.10.1, സമ്പത്തും മറുനാടും സമ്വത്തിനെ കേന്ദ്രീകരിച്ചാണ്‌ നാലുകെട്ട നിലനില്‍ക്കുന്നത്‌. നോവലിന്റെ തുടക്കത്തില്‍ യൂസുപ്പിന്റെ കടയില്‍ സാമ്പത്തിക വിനിമയം നടക്കുന്നത്‌ കാണു ന്നുണ്ട്‌. പണികഴിഞ്ഞ്‌ വല്ലി വാങ്ങി വരുന്ന കീഴാളസ്ത്രീകള്‍ സാധനങ്ങള്‍ വാങ്ങു ന്നതാണ്‌ സന്ദര്‍ഭം. രണ്ടുമുക്കാലിന്‌ മണ്ണെണ്ണയും ഒരു മുക്കാലിനു വെറ്റിലയും വാങ്ങുന്ന സാമ്പത്തിക വിനിമയമാണ്‌ അവിടെ നടക്കുന്നത്‌. കീഴാളരായ സ്ത്രീക 146 ളുടെ കയ്യില്‍ പണമുണ്ട്‌. അവര്‍ അതുകൊണ്ട്‌ വീട്ടിലേക്ക്‌ വേണ്ട സാധനങ്ങള്‍ വാങ്ങുന്നു. എന്നാല്‍ നാലുകെട്ടിനകത്തെ സ്ത്രീകളുടെ കൈവശം പണമൊന്നും ഇല്ല. നാലുകെട്ട്‌ ഉപേക്ഷിച്ച പാറുക്കുട്ടി പണത്തിന്റെ വിനിമയപരിസരത്തില്‍ ഇട പെടുന്നുണ്ട്‌. അപ്പുണ്ണിയെ പഠിപ്പിക്കാന്‍ വേണ്ട തുക പാറുക്കുട്ടിയുടെ കയ്യിലില്ല. അപ്പുണ്ണി തൃത്താല സ്കുളില്‍ ചേരാന്‍ പോകുമ്പോള്‍ കുടെപ്പോകാന്‍ ആരുമില്ല. അപ്പോഴാണ്‌ ശങ്കരന്‍നായരോട്‌ അപ്പുണ്ണിയുടെ കൂടെ പോകാന്‍ പാറുക്കുട്ടി പറ ഞ്ഞത്‌. “പീസ്‌ വേണം മാസ്തിലു നാലുറുപ്പീം പതിമൂന്നണീം. ചേര്‍മ്വപോ വേറീം ചെലവൊക്കെണ്ടത്രെ. ആമിനുമ്മയുടെ കുറി കിട്ട്യേന്ന്‌ എട്ുറുപ്പിക എടുത്തു വെച്ചിട്ടുണ്ട്‌ (2009 സി: 64). അപ്പുണ്ണിയെ സ്കുളില്‍ ചേര്‍ക്കാനുള്ള ഫീസ്‌ പാറുക്കുട്ടി കരുതിയിട്ടുണ്ട്‌. ആ നാട്ടിലെ ആളുകള്‍ക്ക്‌ സാമ്പത്തികമായ ആശ്വാസം നല്‍കുന്നത്‌ ആമിനുമ്മ നടത്തുന്ന കുറിയാണ്‌. അപ്പുണ്ണിക്ക്‌ സ്കൂളിലേക്ക്‌ കഞ്ഞി കൊണ്ടുപോകുവാന്‍ പാത്രമില്ല. അതും ആമിനുമ്മയുടെ കുറി കിട്ടിയപ്പോള്‍ വാങ്ങാമെന്നാണ്‌ കരുതിയി രുന്നത്‌. എന്നാല്‍ അതിനേക്കാള്‍ ആവശ്യം ഒരു ഷര്‍ട്ടും മുണ്ടും ആയതുകൊണ്ട്‌ തൂക്കുപാത്രം വാങ്ങിയില്ല. ഇങ്ങനെ ആ നാട്ടിലെ പാവപ്പെട്ട മനുഷ്യര്‍ അവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നത്‌ ഈ കുറിയില്‍ ചേര്‍ന്നുകൊണ്ടാണ്‌. പുതിയ കാലത്തിന്റെ സാമ്പത്തിക ഏജന്‍സികളോ പണമിടപാട്‌ സ്ഥാപനങ്ങളോ ആ ഗ്രാമത്തിലേക്ക്‌ എത്തിയിട്ടില്ല. അവിടത്തെ ഗ്രധാന സാമ്പത്തികവിനിമയ മാര്‍ഗ്ഗം ആമിനുമ്മയുടെ കുറിയാണ്‌. വീടുവിട്ടിറങ്ങി നാലുകെട്ടിലെത്തിയ അപ്പുണ്ണിക്ക്‌ ആരുടെ അടുത്തുനിന്നും സാമ്പത്തികസഹായമൊന്നും ലഭിച്ചില്ല. അപ്പോഴാണ്‌ സ്കോളര്‍ഷിപ്പു കിട്ടുന്നത്‌. അരക്കൊല്ലപ്പരീക്ഷയ്ക്ക്‌ ഒന്നാമനായതുകൊണ്ടാണ്‌ സ്കോളര്‍ഷിപ്പ്‌ കിട്ടിയത്‌. അതോടെ അപ്പുണ്ണി ഫീസ്‌ അടക്കുക എന്ന ്രതിസന്ധിയില്‍നിന്നും മുക്തനായി. ഗവണ്‍മെന്റ്‌ പരീക്ഷയ്ക്ക്‌ ഫീസ്‌ അടക്കേണ്ട ഘട്ടം വന്നപ്പോഴാണ്‌ അപ്പു ണിക്ക്‌ പിന്നെയും പ്രയാസം നേരിട്ടത്‌. സ്കോളര്‍ഷിപ്പ്‌ കുടിശ്ശികയായി ലഭിച്ച 147 സംഖ്യ അപ്പുണ്ണി അമ്മമ്മയെ ഏല്‍പ്പിച്ചു. അത്‌ കുട്ടമ്മാമ കടമായി വാങ്ങി. അപ്പു ണ്ിക്ക്‌ ആവശ്യം വന്നപ്പോള്‍ തിരിച്ചുചോദിച്ചെങ്കിലും കൊടുത്തില്ല. അതൊടെ പരീക്ഷ എഴുതാന്‍ പറ്റുമോ എന്നുപോലും അവന്‍ സംശയിച്ചു. ഒടുവില്‍ ഫീസട യ്ക്കേണ്ട അവസാനദിവസം കൂട്ടുകാരനായ മുഹമ്മദ്‌ പണവുമായെത്തി. അത്‌ അപ്പുണ്ണിയുടെ അമ്മ കൊടുത്തയച്ചതായിരുന്നു. അപ്പുണ്ണിക്ക്‌ പരീക്ഷ എഴുതാന്‍ അവന്‍ പഠിച്ചു നേടിയ പണമല്ല, അവന്‍ ഉപേക്ഷിച്ച അവന്റെ അമ്മ അദ്ധ്വാനിച്ച്‌ നേടിയ പണംതന്നെ വേണ്ടിവന്നു. നോവലിന്റെ ഒടുവിലും പണം ഒരു മുഖ്യഗ്രശ്നമായി മാറുന്നുണ്ട്‌. അപ്പുണ്ണി മറുനാട്ടില്‍ പോയി പണം സമ്പാദിച്ച്‌ വന്നപ്പോള്‍ വലിയമ്മാമ കടത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്നു. അഭിമാനം നോക്കാതെ വലിയമ്മാമയെ അപ്പുണ്ണിയുടെ മുന്നിലേക്കെത്തിച്ചത്‌ അയാളുടെ കയ്യിലുളള പണമായിരുന്നു. പണം സമ്പാദിച്ച്‌ വന്നതോടെ കുടുംബത്തിലും നാട്ടിലും അപ്പുണ്ണി എല്ലാവര്‍ക്കും വേണ്ടപ്പെട്ടവ നായി മാറുന്നുണ്ട്‌. ഒടുവില്‍ വലിയമ്മാമ പറഞ്ഞവിലയ്ക്ക്‌ അപ്പുണ്ണി നാലുകെട്ട വാങ്ങി ക്കുന്നു. തന്നെ ഒരിക്കല്‍ ആട്ടിയിറക്കിവിട്ട ആ നാലുകെട്ട്‌ നിലനിന്നു കാണുവാന്‍ തനിക്ക്‌ ആഗ്രഹമില്ല എന്നു പറഞ്ഞുകൊണ്ടാണ്‌ അത്‌ വാങ്ങിക്കുന്നത്‌. തനിക്കു വന്ന അപമാനം താന്‍ അധ്വാനിച്ച്‌ നേടിയ പണംകൊണ്ട്‌ വീട്ടുകയാണ്‌ അപ്പുണ്ണി. ഇവിടെ പണമാണ്‌ അഭിമാനചിഹമായി മാറുന്നത്‌. കൃഷി ഒരു പ്രധാന വരുമാനമാര്‍ഗ്ഗമാണ്‌ നോവലില്‍. പ്രതേകിച്ച്‌ നാലു കെട്ട നിലനില്‍ക്കുന്നത്‌ കൃഷിയിലുടെയും തറവാട്ടിലെത്തിച്ചേരുന്ന നെല്ലിലൂ ടെയും മറ്റുമാണ്‌. അവിടത്തെ അംഗങ്ങള്‍ ആരുംതന്നെ മറ്റു ജോലികള്‍ക്കൊന്നും പോകുന്നില്ല. അതായത്‌ സ്വന്തമായ അധ്വാനത്തിലൂടെ ഒരു സമ്പത്തും നാലുകെട്ടി ലെത്തിച്ചേരുന്നില്ല. പരമ്പരാഗതമായി കിട്ടിയ ഭൂമിയും കര്‍ഷകരുടെ അധ്വാനവു മാണ്‌ നാലുകെട്ടിനെ നിലനിര്‍ത്തുന്നത്‌. അപ്പോള്‍ നാലുകെട്ടുകളും സമ്പന്നമായ 148 വരേണ്യതറവാടുകളും നിലനില്‍ക്കുന്നതിനു പിറകിലെ കീഴാള അധ്വാനം വ്യക്ത മാകും. അപ്പുണ്ണിയെ ധനികനാക്കുന്നത്‌ അന്യനാട്ടില്‍ നിന്നും നേടിയ പണമാണ്‌. സ്ന്തം നാട്ടില്‍ അധ്വാനിച്ച്‌ എം.ടി യുടെ നായകന്മാര്‍ ഒന്നും നേടുന്നില്ല. അന്യനാ ട്ടില്‍ നിന്നും പണം നേടി സ്വന്തം ഗ്രാമത്തില്‍ അന്തസ്സോടെ ജീവിക്കാനാണ്‌ ഇക്കു ടൂര്‍ ശ്രമിച്ചത്‌. അന്യനാട്ടില്‍ നിന്നും സമ്പാദിച്ച പണമാണ്‌ നോവലിലെ സാമ്പ ത്തികസ്ഥലരാശി മെച്ചമാക്കിത്തീര്‍ക്കുന്നത്‌. 3.10.2. സമ്പത്തിന്റെ ആള്‍രൂപങ്ങള്‍ ശേഖരന്‍നായരും മുതലാളിയുമാണ്‌ അസ്ധുരവിത്തിലെ സാമ്പത്തിക സ്ഥല ത്തിന്റെ ഉടമകള്‍. മുതലാളി പുഴക്കടവിന്നടുത്ത്‌ നിസ്കാരപ്പള്ളി പണികഴിച്ചപ്പോള്‍ ശേഖരന്‍നായര്‍ പൊളിഞ്ഞുകിടന്ന കുന്നത്തെ അമ്പലം പുതുക്കി പണിയിച്ചു. മത പരമായ കാര്യങ്ങളില്‍ ഇടപെട്ട സാമുദായിക ശക്തികളായി നില്‍ക്കുകയാണ്‌ ഇരു വരും. ഇവരുടെ കൂടെ രണ്ടുസംഘമായി ഇരു മതത്തിലേയും കുറേപ്പേര്‍ എപ്പോഴു മുണ്ടാകും. തെക്കുംമുറി ഗ്രാമത്തിലേക്ക്‌ അനയനാട്ടില്‍നിന്നും പണം വരുന്നുണ്ട്‌. കുഞ്ഞരയ്ക്കാരുടെ വീട്ടിലേക്ക്‌ മകന്‍ അബ്ദു പട്ടാളത്തില്‍ ജോലിചെയ്ത്‌ സമ്പാ ദിച്ച പണം എത്തുന്നുണ്ട. അവന്‍ അയക്കുന്ന ഇരുപതു രൂപകൊണ്ടാണ്‌ ആ കുടുംബം അല്ലലില്ലാതെ കഴിയുന്നത്‌. മകളുടെ കല്യാണം നടത്താനും കുഞ്ഞര യ്ക്കാര്‍ പ്രതീക്ഷിയ്ക്കുന്നത്‌ മകന്റെ പണം തന്നെയാണ്‌. കൃഷിഭൂമി ധാരാളമുണ്ട്‌ നോവലില്‍. ശേഖരന്‍നായര്‍ക്ക്‌ ആയിരം പറ നില മുണ്ട്‌. അറുപതു മൂപ്പുള്ള ചിറ്റേനി വിതച്ച പുത്തന്‍കളത്തിലെ കൃഷിസ്ഥലം. മുന്നു കണ്ടവും ഒരുവള്ളും ചേര്‍ന്ന്‌ ചെറുകോടുനിലം കതിരാടി നില്‍ക്കുന്നു. ഇരുനു റോളം കവുങ്ങും കൊല്ലത്തില്‍ ആറു ചാക്കു നെല്ലു പാട്ടവുമുള്ള കൈതത്തോടു 149 മുതല്‍ക്കു പുമാന്‍ പാലം വരെയുള്ള താഴത്തേതില്‍ തറവാട്ടുകാരുടെ കൃഷിഭൂമി. ലഹരി പിടിപ്പിക്കുന്ന ചേറിന്റെ മണമുള്ള ഉര്‍ച്ചക്കണ്ടങ്ങള്‍. ചെറുമക്കള്‍ കാവല്‍ നില്‍ക്കുന്ന, വിളഞ്ഞുകിടക്കുന്ന പെരുമ്പലത്തെ പാടം, ഇങ്ങനെ സമൃദ്ധമായ കൃഷിഭൂമിയുടെ വിവരണം നോവലില്‍ കാണുന്നുണ്ട്‌. വരുമാനത്തിന്റെ ്രധാന ഉറ വിടമാണ്‌ ഈ കൃഷിഭൂമി. എന്നാല്‍ ഈ നിലങ്ങള്‍ ഒരു സാമ്പത്തിക ഉറവിടമെന്ന നിലയില്‍ സമുഹത്തിലെ ഏത്‌ വിഭാഗത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഈ നിലങ്ങളില്‍നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സമ്പത്തിന്റെ അവകാശി സമൂഹ ത്തിലെ ഏത്‌ വിഭാഗമാണ്‌? ആ സമ്പത്ത്‌ ഉത്പാദിപ്പിക്കാന്‍ ആ നിലങ്ങളില്‍ അധ്വാനിക്കുന്നത്‌ ആരാണ്‌? അവരോ അവരുടെ അധ്വാനമോ നോവലിന്റെ സ്ഥല പരിസരങ്ങളില്‍ വരുന്നില്ല. നിലത്തിന്റെ ഉടമകളും സമ്പത്തിന്റെ അവകാശികളും ആഖ്യാനത്തില്‍ മുഖ്യസ്ഥാനം നേടുകയും ചെയ്യുന്നുണ്ട്‌. അപ്പോള്‍ നോവലിന്റെ ആഖ്യാനം അധ്വാനിക്കുന്നവന്റെ പക്ഷത്തല്ല എന്ന്‌ വ്യക്തമാണ്‌. സാമ്പത്തിക സ്ഥലപരിസരത്തുനിന്നും അധ്വാനിക്കുന്നവനെ മാറ്റി നിര്‍ത്തുകയാണ്‌ നോവലില്‍ ചെയ്യുന്നത്‌. അധ്വാനിക്കുന്നവന്റെ കുടിലുകളും കുരകളും ദരിദ്രസ്ഥലരാശിയി ലേക്കും തറവാടുകള്‍ സമ്പന്നതയുടെ സ്ഥലരാശിയിലേക്കും എത്തുന്ന കാഴ്ച യാണ്‌ നോവലില്‍ കാണുന്നത്‌. 3.10.3. ഇല്ലായ്മകളുടെ കാലം കാലത്തില്‍ സേതുവിന്റെ അച്ഛന്‍ മറുനാട്ടില്‍ ജോലിചെയ്ത്‌ അയക്കുന്ന പണം കൊണ്ടാണ്‌ വീട്ടിലുള്ള ചെലവ്‌ മുഴുവന്‍ നിവര്‍ത്തിച്ചു പോരുന്നത്‌. അതു കൊണ്ടുതന്നെ സേതുവിന്റെ അമ്മയ്ക്കാണ്‌ വീട്ടില്‍ മുഖ്യസ്ഥാനം. അത്തരം വരു മാനം ഇല്ലാത്തതുകൊണ്ടുതന്നെ സേതുവിന്റെ ചെറിയമ്മ വീട്ടില്‍ ഒതുങ്ങിക്കൂടുക യാണ്‌. വീട്ടുചെലവിന്റെ പേരില്‍ പലപ്പോഴും അമ്മയും ചെറിയമ്മയും തമ്മില്‍ വഴ ക്കുണ്ടാവുകയും ചെയ്യുന്നുണ്ട്‌. 150 സേതു പഠനത്തിന്റെ കാരൃത്തിലും സാമ്പത്തികവിഷമം അനുഭവിക്കു ന്നുണ്ട്‌. കോളേജ്‌ പഠനകാലത്താണ്‌ സേതു കൂടുതല്‍ പ്രശ്നം അനുഭവിക്കുന്നത്‌. പണക്കാരായ കൂട്ടുകാരുടെ ഇടയില്‍ കഴിയാന്‍ സേതുവിന്‌ വിഷമമാണ്‌. ഹോട്ട ലില്‍ പോയി അവരുടെ കൂടെ ഭക്ഷണം കഴിക്കേണ്ട സന്ദര്‍ഭമുണ്ടാകുമ്പോള്‍ ഒഴിഞ്ഞുമാറുകയാണ്‌ സേതു ചെയ്യുന്നത്‌. തന്റെ ദാരിദ്യം മറ്റുള്ളവരെ അറിയി ക്കാതെ സേതു കഴിയുകയാണ്‌. നഗരസ്ഥലത്തെ സാമ്പത്തിക സ്ഥലരാശിയില്‍ സേതുവിന്‌ അന്ന്‌ ഇടമില്ലായിരുന്നു എന്ന്‌ വ്യക്തമാണ്‌. സേതു പഠനകാലത്ത്‌ വൃത്യസ്തരായ സുഹൃത്തുക്കളെ കാണുന്നുണ്ട്‌. നല്ല സമ്പത്തുള്ള കുടുംബത്തിലെ അംഗമായ ഡാനിയേല്‍ അച്ഛന്റെ പണംകൊണ്ട്‌ സുഖമായി കഴിയുന്നു. സ്വന്തമായി അധ്വാനിച്ച പണംകൊണ്ട്‌ പഠിക്കാന്‍ വന്ന കൃഷ്ണന്‍കുട്ടി സംതൃപ്തിയോടെയും സന്തോഷത്തോടെയും ജീവിക്കുന്നു. ഇതു രണ്ടുമില്ലാത്ത അവസ്ഥയിലാണ്‌ സേതു കഴിഞ്ഞത്‌.ഇവര്‍ സാമ്പത്തിക സ്ഥല ത്തിന്റെ രണ്ടു ഗ്രുവങ്ങളായി നില്‍ക്കുന്നു. ഈ സാമ്പത്തിക പരിസരത്തിലാണ്‌ സേതുവിന്റെ പഠനകാലം. സേതുവിന്റെ അമ്മയും ചെറിയമ്മയും സഹോദരനായ മാധവനോട ഒരു വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. ആദ്യമൊക്കെ വിവാഹം കഴിക്കാന്‍ കൂട്ടാക്കാതിരുന്ന മാധവന്‍ ഒടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിയ്ക്കുന്നത്‌ വീട്ടില്‍ വഴക്കിന്‌ കാരണമാകുന്നുണ്ട്‌. വീട്ടിലുള്ള സഹോദരി മാര്‍ വിവാഹത്തെ എതിര്‍ത്തു. ഇതിന്റെ യഥാര്‍ത്ഥ കാരണം സഹോദരന്റെ അധ്വാ നവും അതിലുടെ ലഭിക്കുന്ന സമ്പത്തും ഇനി വീട്ടിലേക്ക്‌ എത്തില്ല എന്നതായി രുന്നു. സാമ്പത്തിക പ്രതിസന്ധി തന്നെയാണ്‌ സഹോദരിമാര്‍ വിവാഹത്തെ എതിര്‍ക്കുന്നതിന്റെ ്രധാന കാരണം എന്നു വ്യക്തമാണ്‌. കുടുംബ ബന്ധങ്ങളില്‍ സമ്പത്ത്‌ ഏതുതരത്തിലാണ്‌ സ്വാധീനം ചെലുത്തുന്നത്‌ എന്നതിന്‌ ഉദാഹരണ മാണ്‌ മാധവന്റെ വിവാഹത്തോടനുബന്ധിച്ച്‌ നടന്ന സംഘര്‍ഷങ്ങള്‍. 151 3.1. കീഴാളസ്ഥലരാശി കീഴാള-കര്‍ഷക ജീവിതങ്ങള്‍ വേണ്ട്ര ഈ കൃതികളില്‍ ആവിഷകരിക്ക പ്പെട്ടില്ല. നെല്ലും പാടവും നിറഞ്ഞ പ്രദേശങ്ങള്‍ ഉണ്ടെങ്കിലും അവിടുത്തെ അധ്വാ നിക്കുന്നവരുടെ വേദനകളും സ്വപ്നങ്ങളും അര്‍ഹമായ രീതിയില്‍ പരിഗണിക്കപ്പെ ടിട്ടില്ല. പലപ്പോഴും പേരില്ലാതെ ജാതിപ്പേരില്‍ സൂചിപ്പിക്കപ്പെടുന്ന കഥാപാത്രങ്ങ ളാണ്‌ ഇതിലെ കീഴാള കഥാപാത്രങ്ങള്‍. 3.11.1. ദൈനൃതയുടെ ഇടം നാലുകെട്ട്‌ എന്ന നോവലില്‍ കീഴാളജനവിഭാഗത്തെ വളരെ കുറച്ച്‌ സന്ദര്‍ഭ ങ്ങളില്‍ മാത്രമാണ്‌ കാണുന്നത്‌. നോവലിന്റെ ആദ്യത്തില്‍ യുൂസുപ്പിന്റെ കടയിലെ തിരക്ക്‌ പരാമര്‍ശിക്കുന്നുണ്ട്‌. വല്ലി വാങ്ങിവരുന്ന ചെറുമികള്‍ സാധനങ്ങള്‍ വാങ്ങാന്‍ തിരക്കു കൂട്ടുകയാണ്‌. അവര്‍ തമ്മില്‍ ചാളയിലെ കാര്യങ്ങളും “തമ്പു രാൻ പടിക്കലെ” വിശേഷങ്ങളും പറയുന്നുണ്ട്‌. സാധനങ്ങള്‍ വാങ്ങാന്‍ വന്ന അപ്പുണ്ണിക്ക്‌ അവരുടെ ഇടയിലൂടെ കടന്നുചെല്ലാന്‍ തോന്നുന്നില്ല. അവരെ തൊട്ടാല്‍ അയിത്തമാകുമെന്നവനറിയാം. പക്ഷേ അവരുടെ അധ്വാനത്തിലൂടെ ലഭി ക്കുന്ന നെല്ലിന്‌ അയിത്തമൊന്നുമില്ല എന്നതാണ്‌ രസകരമായ വസ്തുത. അയിത്തം കാരണം മാറിനിന്ന അപ്പുണ്ണിക്ക്‌ തിരിച്ചപോകുമ്പോള്‍ ചൂട്ടു കത്തിച്ച്‌ വെളിച്ചം കാട്ടിക്കൊടുക്കുന്നത്‌ കോച്ചിയാണ്‌. അധ്വാനിച്ച്‌ വീട്ടിലേക്ക്‌ സാധനങ്ങള്‍ വാങ്ങി ചൂട്ട കുത്തിച്ച്‌ വീട്ടിലേക്ക്‌ പോകുന്ന കീഴാളസ്ത്രീകള്‍ അധ്വാനത്തിന്റെയും തന്റേടത്തിന്റെയും വലിയൊരു സന്ദേശം നമുക്കു നല്‍കുന്നു. നാലുകെട്ടില്‍ സര്‍പ്പംതുള്ളല്‍ നടക്കുന്ന സന്ദര്‍ഭത്തില്‍ തറവാട്ടിലുള്ള എല്ലാവരും സന്തോഷത്തിലായിരുന്നു. അപ്പോള്‍ മാളുവിന്റെ മനസ്സിലൂടെ ഒരുപാട്‌ ആലോചനകള്‍ കടന്നുപോകുന്നുണ്ട്‌. സര്‍പ്പക്കാവിന്റെ വിവരണവും അവിടെ നോവലിസ്റ്റ്‌ നല്‍കുന്നു. താഴെയും മേലെയുമായി രണ്ടു സര്‍പ്പക്കാവുകളുണ്ട്‌. 152 രണ്ടിലും കൂടി മുന്നു നാഗങ്ങളുമുണ്ട്‌. കരിനാഗം, മണിനാഗം, അഞ്ജനമണി നാഗം എന്നിങ്ങനെയാണ്‌ അവയുടെ പേര്‍. “കരിനാഗം ചീത്തയാണ്‌. താണ ജാതിയാണ്‌. അയ്യപ്പനും ചാത്തപ്പനും ഒക്കെ ഉളളപോലെയായിരിക്കുമെന്ന്‌ മാളു വിചാരിച്ചു (2009: സി 39). നാഗങ്ങളില്‍പോലും മേല്‍-കീഴ്‌ ബന്ധങ്ങള്‍ ഉണ്ടെന്ന്‌ കുട്ടികള്‍പോലും വിശ്വസിച്ചു. ശിവരാത്രിക്കു പാലും പഴവും കൊടുക്കുമ്പോള്‍ ആദ്യം കരിനാഗ ത്തിനു വെയ്ക്കുന്നത്‌ മേലേക്കാവില്‍ കരിനാഗം ചെന്ന്‌ അശുദ്ധമാക്കാതിരിക്കു വാന്‍ വേണ്ടിയാണ്‌, അതുപോലെ മറ്റുള്ള മേല്‍ജാതിക്കാരെ അശുദ്ധമാക്കുന്നവ രാണ്‌ അയ്യപ്പനും ചാത്തപ്പനും എന്ന്‌ മാളുവിന്‌ അറിയാം. അയ്യപ്പനും ചാത്തപ്പനും അശുദ്ധി കല്‍പ്പിക്കപ്പെട്ട വലിയൊരു വിഭാഗത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്‌. ചെറിയ കുട്ടികളില്‍പോലും അശുദ്ധിയുടെ ഈ പാഠങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ടാണ്‌ കടയില്‍പോയ അപ്പുണ്ണിക്കും സര്‍പ്പക്കാവിന്റെ വിവരണത്തില്‍ മാളുവിനും അയിത്തത്തെക്കുറിച്ചുള്ള വിചാരമുണ്ടാകുന്നത്‌. ഇത്തരം സാമൂഹ്യാവ സ്ഥകളെ പ്രശ്നവല്‍ക്കരിക്കുകയാണ്‌ എം.ടി കൃതികള്‍ ചെയ്യുന്നത്‌. പണിക്കാരികള്‍ എച്ചിലിലകള്‍ വാഴക്കുണ്ടിലിടുന്നിടത്ത്‌ അതിനായി മത്സ രിക്കുന്ന കുട്ടികളെ കാണുന്നുണ്ട്‌. “പണിക്കാരികള്‍ എച്ചിലിലകള്‍ മുന്നിലുടെ എടുത്തുകൊണ്ടുപോയി വാഴക്കുണ്ടിലിടുന്നു. അവിടെ ചെറുമക്കുട്ടികള്‍ എച്ചില്‍ വാരാന്‍ തമ്മില്‍ തല്ലുകൂടി മത്സരിച്ചു നില്‍ക്കുകയാണ്‌ (2009: സി 45). ഇതേ സമയത്ത്‌ അകത്ത്‌ രണ്ടുതരം പ്രഥമന്‍ കൂട്ടിയുള്ള സദ്യയാണ്‌. എച്ചി ലിലകള്‍ക്കുവേണ്ടി മത്സരിക്കുന്ന കുട്ടികള്‍ അന്നു നിലനിന്ന സാമൂഹ്യാവസ്ഥ യുടെ ദയനീയ മുഖമാണ്‌ കാണിച്ചുതരുന്നത്‌. ഭക്ഷണംപോലും ലഭിക്കാത്ത വലി യൊരു ജനവിഭാഗത്തിന്റെ ദൈന്യം ഇവിടെ കാണുന്നുണ്ട്‌. നാലുകെട്ടിലെ കിണര്‍ തേവാന്‍ വരുന്നത്‌ ശങ്കരന്‍നായരാണ്‌. ആ കിണറ്‌ ചെറുമക്കളും തീയരും തൊടാന്‍ പാടില്ല, കിണര്‍ അശുദ്ധമാക്കാതിരിക്കാനാണ്‌ 153 ശങ്കരന്‍നായരെക്കൊണ്ട്‌ തേവിക്കുന്നത്‌. ഇത്തരത്തില്‍ ജാതീയമായ വേര്‍തിരിവു കളുടെ ഒരു ഇടമായിരുന്നു പാറുക്കുട്ടിയുടെ തറവാടായ നാലുകെട്ു. 3.11.2, അധ്വാനത്തിന്റെ നിലങ്ങള്‍ പുഴയുടെ വക്കത്ത്‌ വൈകുന്നേരം ഇരിക്കാറുള്ള ഗോവിന്ദന്‍കുട്ടിയേയും അയാള്‍ കാണുന്ന കാഴ്ചകളും വിവരിച്ചുകൊണ്ടാണ്‌ അസ്യരവിത്ത്‌ തുടങ്ങുന്നത്‌. ആള്‍ത്തിരക്കില്‍ പോകുന്ന ചിലരെ നോവലിസ്റ്റ്‌ വര്‍ണ്ടിക്കുന്നുണ്ട്‌. “അക്കരെയുള്ള പളളിയാലുകളില്‍ പുല്ലുചെത്താന്‍ പോകുന്ന ചെറുമികള്‍, നേന്ത്രവാഴത്തോട്ടത്തില്‍ തേവാനും തിരിക്കാനും പോകുന്ന ചെറുമക്കള്‍, കോഴിയും ഇലക്കെട്ടും ചെറുകായയും കച്ചവടം ചെയ്യാന്‍ പോകുന്ന മാപ്പിള മാര്‍.... (2009 എ: 15). രണ്ടു സമുദായത്തെയാണ്‌ ഇവിടെ വിവരിക്കുന്നത്‌. വേറെയാരും ഈ വിവ രണത്തില്‍ വരുന്നില്ല. ഇവിടെ ദളിതരായ ആളുകളാണ്‌ മണ്ണുമായും കൃഷിയു മായും ബന്ധപ്പെട്ട പണികള്‍ ചെയ്യുന്നത്‌ എന്ന്‌ വ്യക്തമാണ്‌. കൃഷിഭൂമി ധാരാള മുള്ള ഗ്രാമത്തിലാണ്‌ കഥ നടക്കുന്നത്‌. അതുകൊണ്ടുതന്നെ അതില്‍ ധാരാളമായി പരാമര്‍ശിപ്പിക്കപ്പെടേണ്ടത്‌ കീഴാള ജനവിഭാഗങ്ങള്‍ തന്നെയാണ്‌. എന്നാല്‍ കീഴാള ജനതയെ മുഖ്യധാരയില്‍ നിന്ന്‌ മാറ്റി നിര്‍ത്തുന്ന ആഖ്യാനമാണ്‌ നോവലില്‍ കാണുന്നത്‌. വയലില്‍ പണിയുണ്ടായിരുന്ന കാലത്ത്‌ പുലര്‍ച്ചെ അയ്യപ്പനെ ഉണര്‍ത്താന്‍ കുക്കിവിളിച്ചിരുന്നത്‌ ഗോവിന്ദന്‍കുട്ടി ഓര്‍ക്കുന്നു. അന്ന്‌ ആ കൂക്കിവിളി കേട്ടായി രുന്നു കാക്കയും കോഴിയും കരഞ്ഞിരുന്നത്‌. അത്രരാവിലെ പാടത്തെത്തേണ്ടവനാ യിരുന്നു അയ്യപ്പന്‍. നോവലില്‍ ഗോവിന്ദന്‍കുട്ടി പണിക്കൊന്നും പോകാതെ രാവിലെ നേരത്തെ എണീക്കാതെ കിടന്നുറങ്ങുന്നതിന്‌ അമ്മ ചീത്തപറഞ്ഞപ്പോ ഴാണ്‌ ഈ കാര്യം ഗോവിന്ദന്‍കുട്ടി ഓര്‍ക്കുന്നത്‌. പാടത്ത്‌ പണിയുണ്ടായിരുന്ന 154 പ്പോള്‍ അയ്യപ്പനെ വിളിക്കാന്‍ അതിരാവിലെ ഉണര്‍ന്ന്‌ കുക്കിവിളിച്ചത്‌ വലിയൊരു ത്യാഗംപോലെ നോവലില്‍ ആഖ്യാനം ചെയ്യുമ്പോള്‍ അതിരാവിലെ കുക്കുകേട്ു പാടത്ത്‌ പണിക്കുപോകുന്ന അയ്യപ്പന്റെ ജീവിതം ആഖ്യാനപരിസരത്ത്‌ വരുന്നില്ല. വിശ്രമം പോലുമില്ലാത്ത അധ്വാനമാണ്‌ കര്‍ഷകര്‍ക്ക്‌ ഉണ്ടായിരുന്നത്‌. കാര്യസ്ഥന്‍മാരുടെ ആജ്ഞകള്‍ അവരെ എപ്പോഴും നിയന്ത്രിച്ചു. ഞാറുനടുന്ന പെണ്ണുങ്ങളോട്‌ പാടാന്‍ പറയുകയാണ്‌ അതുവഴി പോകുന്ന പലരും. എന്നാല്‍ അവര്‍ ധൃതിയില്‍ നട്ടുകയറുകയാണ്‌ ചെയ്തത്‌. ഇതുകണ്ട്‌ വരമ്പിലൂടെ നടന്നു പോയവര്‍ അവരെ കുറ്റപ്പെടുത്തുകയാണ്‌ ചെയ്തത്‌. ഗോവിന്ദന്‍കുട്ടി ചെറുപ്പത്തില്‍ മാമ്പിയുടെ കുടെ നടന്നിരുന്നതിന്‌ അമ്മ യുടെ കയ്യില്‍നിന്നും വഴക്ക്‌ കേട്ടിട്ടുണ്ട്‌. കീഴാളരായ കുട്ടികളുടെ കൂടെ നടന്ന്‌ വീട്ടിലേക്ക്‌ കുളിക്കാതെ കടന്നതിനും ശിക്ഷകിട്ടി. സമപ്രായക്കാരായ കുട്ടികളാ യിട്ടും ഒരുമിച്ച്‌ നടക്കാന്‍പോലും അനുവദിക്കുന്നില്ല. നാലാം ക്ലാസ്സില്‍ പഠിക്കു മ്പോള്‍ ഒരിക്കല്‍ മാമ്പി കൊണ്ടുവന്ന ബീഡി വലിച്ചത്‌ കുമാരേട്ടന്‍ കാണുകയും ഗോവിന്ദന്‍കുട്ടിക്ക്‌ അടി കിട്ടുകയും ചെയ്തു. കുട്ടിക്കാലത്തുതന്നെ ബീഡിവലി ക്കുകയും മറ്റു കുട്ടികള്‍ക്ക്‌ ബീഡി കൊണ്ടുവന്ന്‌ കൊടുക്കുകയും ചെയ്യുന്ന ഒരു ചീത്ത കുട്ടിയായിട്ടാണ്‌ മാമ്പിയെ ചിത്രീകരിച്ചിരിക്കുന്നത്‌. കീഴാള വിഭാഗ ത്തില്‍പ്പെട്ട കുട്ടികളെ ചീത്തകാര്യങ്ങള്‍ ചെയ്തുകൊണ്ട്‌ നടക്കുന്നവരായിട്ടാണ്‌ നോവലില്‍ ആഖ്യാനം ചെയ്തിട്ടുളളത്‌. “ഗോവിന്ദന്‍കുട്ടി സ്കൂളില്‍ പോകാന്‍ തുടങ്ങിയ കാലത്തു മാമ്പി പൂന്തോട്ടത്തിലെ കന്നിനെ നോക്കാന്‍ തുടങ്ങി; അഞ്ചാം ക്ലാസ്‌ ജയിച്ചപ്പോഴേക്ക്‌ ഓണവും വിഷുവും എടുത്തു പുന്തോട്ടത്തിലെ പടിക്കല്‍ ചെറുമനായി... ” (2009 എ: 43). ഒരേ പ്രായത്തിലുള്ള കുട്ടികള്‍ക്ക്‌ രണ്ടുതരം സാമൂഹികനിതിയാണ്‌ ലഭി ക്കുന്നത്‌. ഒരു കുട്ടി സ്കുളില്‍ പോകുമ്പോള്‍ മറ്റേ കുട്ടി കന്നിനെ നോക്കാന്‍ തുട ങ്ങുന്നു. കീഴാളന്റെ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നിഷേധിച്ചു അവരെ കുട്ടിക്കാലം 155 തൊട്ടേ പാടത്തും പറമ്പിലും പണിയെടുപ്പിച്ച അവരുടെ ജീവിതം അടിമകളെ പ്പോലെയാക്കുകയാണ്‌ മേലാളവര്‍ഗ്ഗം ചെയ്തത്‌. ഈ വ്യവസ്ഥയെ തന്നെയാണ്‌ എം. ടി കൃതികളും അടയാളപ്പെടുത്തുന്നത്‌. ഗോവിന്ദന്‍കുട്ടി വീട്ടില്‍ കിടക്കുമ്പോള്‍ ദുരെ പടിഞ്ഞാറെ കുന്നിന്‍ ചെരു വിനപ്പുറത്തെ പറയച്ചാളയില്‍ നിന്നും തുടികൊട്ടുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്‌. കാറ്റില്‍ ഉലയുന്ന ഉണങ്ങിയ വാഴക്കൈകളുടെ കിരുകിരുപ്പും നാട്ടുവഴിയിലൂടെ പോകുന്ന കാളവണ്ടിയുടെ കിലുക്കവും തുടികൊട്ടുമെല്ലാം ഗോവിന്ദന്‍കുട്ടിക്ക്‌ ഒരു പോലെയാണ്‌ അനുഭവപ്പെടുന്നത്‌. ധാരാളം കീഴാള ഉത്സവങ്ങള്‍ നടക്കുന്ന സ്ഥല മാണ്‌ വള്ളുവനാടന്‍ ഗ്രാമങ്ങള്‍. എന്നാല്‍ ഇത്തരം കീഴാള ഉത്സവങ്ങളിലേ ക്കൊന്നും നോവലിന്റെ ശ്രദ്ധ എത്തുന്നില്ല. പെരുമ്പലത്തേക്ക്‌ കൃഷിപ്പണിയുടെ മേല്‍നോട്ടത്തിനായി പോകുമ്പോള്‍ ഗോവിന്ദന്‍കുട്ടിക്ക്‌ സന്തോഷമായിരുന്നു. പത്തിരുനുറുപറ വിത്തിന്റെ സ്ഥലമുണ്ട്‌. ഓണവും വിഷുവുമെടുത്ത മുപ്പതോളം ചെറുമക്കളെയും ആറുജോഡി കന്നി നേയും നിയന്ത്രിക്കുന്നതിലാണ്‌ ഗോവിന്ദന്‍കുട്ടി സന്തോഷവും അഭിമാനവും കണ്ടെത്തുന്നത്‌. ഒരു യജമാന സ്വഭാവത്തിലേക്കു തന്നെയാണ്‌ അയാളും എത്തു ന്നത്‌. താന്‍ മനസില്‍ താലോലിച്ചിരുന്ന ഫ്യൂഡല്‍ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരി ക്കാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു ഗോവിന്ദന്‍കുട്ടിക്കുണ്ടായിരുന്നത്‌. പെരുമ്പലത്തെ വിളഞ്ഞു കിടക്കുന്ന പാടങ്ങളില്‍ മുളങ്കാലുകളില്‍ പൊക്കി ക്കെട്ടിയ മാടപ്പുരകളില്‍ ചെറുമക്കള്‍ കാവല്‍നില്‍ക്കുന്ന കാഴ്ച വിവരിക്കുന്നുണ്ട്‌. വിളകള്‍ സംരക്ഷിക്കാന്‍ കാവല്‍മാടങ്ങളില്‍ ഉറക്കമൊഴിഞ്ഞ്‌ കാവലിരിക്കുകയാ ണവര്‍. നിലമുഴുന്നതുമുതല്‍ നെല്ല്‌ പത്തായത്തില്‍ ഭ്രദമായെത്തുന്നതുവരെ ഓരോ ഘട്ടത്തിലും കഠിനാധ്വാനം ചെയ്യുന്നവരാണ്‌ കര്‍ഷകത്തൊഴിലാളികള്‍. വള്ളുവനാട അവരുടെ അധ്വാനത്തിന്റെ ഭൂമികയാണ്‌, അവരുടെ ഭൂമിയാണ്‌. 156 എന്നാല്‍ അവരെ അധ്വാനസ്ഥലത്തു നിര്‍ത്തി അധികാരസ്ഥലത്ത്‌ ആജ്ഞകളു മായി നിലയുറപ്പിച്ച മേലാളവര്‍ഗ്ഗം സാമൂഹികമായ അനീതിയുടെ സാക്ഷ്യമാണ്‌. മതം മാറിയാലും ഉള്ളിലെ ജാതിബോധം പോകില്ലെന്നതിന്റെ ഉദാഹരണ മാണ്‌ ഗോവിന്ദന്‍കുട്ടി പൊന്നാനി പള്ളിയില്‍വെച്ചു കണ്ട ചെറുപ്പക്കാരന്‍. ഗോവി ന്ദന്‍കുട്ടി നായരാണെന്നറിഞ്ഞപ്പോള്‍ അയാള്‍ താനും നായരാണെന്ന്‌ വ്യക്ത മാക്കി. “അങ്ങനെ വരട്ടെ; ഞാനും നായരാ. സ്ഥാനിനായരാ. കോലോത്ത്ന്ന്‌ ഇപ്പളും ഞങ്ങടെ കൂട്ടക്കാര്‍ക്ക്‌ അവകാശമുണ്ട്‌ (2009 എ: 172). മതം മാറുവാന്‍ വന്നിട്ടും അയാളുടെ ഉള്ളിലെ ജാത്യാഭിമാനം പോയിട്ടില്ല. തന്റെ ജാതീയമായ അന്തസ്സ്‌ വെളിവാക്കാന്‍ ലഭിക്കുന്ന ഒരവസരവും അയാള്‍ പാഴാക്കില്ല. കരിക്കട്ടപോലെ കറുത്ത ശരീരമുള്ള ഒരു മനുഷ്യന്‍ അങ്ങോട്ടുവന്ന പ്പോള്‍ അയാള്‍ ഗോവിന്ദന്‍കുട്ടിയോട “ചെര്‍മ്മന്‍ തൊപ്പിട്ടോനാ അത്‌ (2009 എ: 172) എന്നാണ്‌ പറഞ്ഞത്‌. 3.11.3. കീഴടങ്ങലിന്റെ ആവര്‍ത്തനങ്ങള്‍ കാലത്തിലും കീഴാള ജീവിത ചിത്രീകരണം വ്യത്യസ്തമല്ല. നോവലിന്റെ തുടക്കത്തില്‍ ഇരുമ്പുപെട്ടിയും കോസറിയും ചുമന്ന്‌ നടക്കുന്ന വൃദ്ധനായ ചെറു മന്റെ കിതപ്പ്‌ എം.ടി കൃതികളില്‍ ഉടനീളം കേള്‍ക്കാം. കീഴാളജീവിതത്തിന്റെ ഈ കിതപ്പുകള്‍ എം.ടി കൃതികളുടെ മുഖ്യ ആഖ്യാനത്തിനകത്ത്‌ ഒരിക്കലും വരുന്നില്ല. സമ്പന്നമായ തറവാടുകളുടെ അകസ്ഥലങ്ങളും അധികാരസ്ഥലങ്ങളും അവയുടെ ആഡ്ൃത്വവും ദാരിദ്യവുമെല്ലാം മാറിമാറി വിവരിക്കുന്ന എം.ടി കൃതികള്‍ കുടിലു കളുടെയും ചാളകളുടെയും അകസ്ഥലങ്ങളിലേക്ക്‌ ഒരിക്കലും കടന്നുചെല്ലുന്നില്ല. സേതുവിന്റെ സ്കൂള്‍ പഠനകാലം നോവലില്‍ വിവരിക്കുന്നുണ്ട്‌. പരീക്ഷ ജയിച്ചു സേതു വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ കാര്യമായി ഗനനിച്ചില്ല. അപ്പോള്‍ 157 അവന്‍ കുന്നിറങ്ങി തോട്ടുവക്കില്‍ ചെല്ലുമ്പോള്‍ ചെറുമക്കുട്ടികള്‍ ഞണ്ടിനെ പിടി ക്കുന്ന കാഴ്ച കാണുന്നുണ്ട്‌. തോട്ടുവക്കില്‍ ഇല്ലക്കാരുടെ പുറമ്പറമ്പില്‍പ്പെട്ട പാട ത്തേക്ക്‌ ചെരിഞ്ഞുവീഴാറായ മാവിന്റെ ചുവട്ടില്‍ മുമ്പ്‌ കന്നാലിപ്പിള്ളേരെ തോല്‍പ്പിക്കാന്‍ ഉണ്ണിനമ്പൂതിരിയും സുമിത്രയും സേതുവും ഉഴമിട്ടു കാത്തിരുന്ന കാലം സേതു അപ്പോള്‍ ഓര്‍ക്കുന്നു. കന്നുകാലികളെ നോക്കുന്ന കീഴാളവിഭാഗ ത്തില്‍പ്പെട്ട കുട്ടികളെയാണ്‌ കന്നാലിപ്പിളേളര്‍ എന്ന്‌ നോവലില്‍ വിശേഷിപ്പിക്കുന്ന ത്‌. ദുരിതമയമായ ജീവിതം നയിക്കുന്ന ആ കുട്ടികളെ മനുഷ്യക്കുഞ്ഞുങ്ങളായി ഈ കൃതികളില്‍ പരിഗണിക്കുന്നില്ല. തോട്ടത്തില്‍ സര്‍വ്വാണിസ്റദ്യ കാത്തുനില്‍ക്കുന്ന ചെറുമക്കളും ചെറുമി കളും നോവലില്‍ (്പതൃക്ഷപ്പെടുന്നുണ്ട്‌. തായം കളിച്ചിരിക്കുന്ന ചെറുമക്കുട്ടികളും നോവലില്‍ കടന്നുവരുന്നുണ്ട്‌. കോളേജിലെ പഠനം കഴിഞ്ഞ്‌ സേതു തിരിച്ചുവരുമ്പോള്‍ പെട്ടി ചുമക്കാന്‍ താമി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ‘മൂന്നരമണിക്കാണു സ്റ്റേഷനില്‍ ഇറങ്ങി യത്‌. നേരത്തെ അമ്മയ്ക്കു കത്തെഴുതിയിരുന്നതുകൊണ്ട്‌ ചെറുമച്ചെക്കന്‍ കാത്തു നില്‍പ്പുണ്ട്‌. വലിയ കട്ടപ്പല്ഛുകളും കുറ്റിത്തലയുമുള്ള താമി വലുതായിരിക്കുന്നു. നാലുകൊല്ലം മുമ്പ്‌ മഴക്കാലത്തെ രാത്രിയില്‍ പെട്ടിയും ചുമന്ന്‌ സ്റ്റേഷനി ലേക്ക്‌ കുടെ വന്നത്‌ താമിയുടെ തന്തയായിരുന്നു. അവനിപ്പോള്‍ പണിയെടുക്കാ റില്ല. മുടിനീട്ടി ചെറുമക്കളുടെ കോമരമായി മാറിയിരിക്കുകയാണത്രെ (2009 ബി: 152) സ്കൂള്‍ പഠനം കഴിഞ്ഞ്‌ സേതു നഗരത്തിലെ കോളേജില്‍ ചേര്‍ന്നു. നാലുകൊല്ലം കൊണ്ടു സേതു പഠിച്ചു മിടുക്കനായി, എന്നാല്‍ താമി എന്ന കീഴാള യുവാവിന്റെ സാമൂഹ്യസ്ഥലപരിസരം മാറുന്നില്ല. താമിയുടെ അച്ഛന്‍ ചെയ്ത ജോലി തന്നെയാണ്‌ താമിയും ചെയ്യുന്നത്‌. നോവല്‍ അവസാനിക്കുമ്പോഴും ചുമ ടുതാങ്ങിയ ചെറുമന്‍ സേതുവിന്റെ പിറകിലുണ്ട്‌. നോവലില്‍ ഒരിടത്തും ആഖ്യാന 158 ത്തിനകത്തേക്ക്‌ അവന്‍ വരുന്നില്ല. അച്ഛനെപോലെ കീഴടങ്ങാന്‍ വിധിക്കപ്പെട്ടാണ്‌ താമിയും ജീവിക്കുന്നത്‌. ഇവിടെ കീഴാളത ഒരു ആവര്‍ത്തനമായി അവരെ പിന്‍തു ടരുന്ന കാഴ്ചയാണ്‌ കാണുന്നത്‌. 3,12. നാട്‌-മറുനാട്‌ നാടും മറുനാടുമായുള്ള സംഘര്‍ഷവും സമന്വയവും ഈ നോവലുകളി ലെല്ലാം വരുന്നുണ്ട്‌. നാലുകെട്ടില്‍ അപ്പുണ്ണി ജോലിക്കായി വയനാട്ടിലേക്കാണ്‌ പോകുന്നത്‌. എം.ടി യുടെ നായകന്‍മാരാരും സ്വന്തം നാട്ടിലെ മണ്ണില്‍നിന്നും പണമുണ്ടാക്കുകയോ പണക്കാരാവുകയോ ചെയ്യുന്നില്ല. ധനികനാകണമെങ്കില്‍ അന്യനാട്ടില്‍ പോകണം എന്ന ധാരണയെ ശക്തിപ്പെടുത്തുകയാണ്‌ ഈ നായക ന്മാര്‍ ചെയ്യുന്നത്‌. അന്നം തരുന്നത്‌ എപ്പോഴും മറുനാട്‌ മാത്രമാണ്‌. അസ്ധുരവി ത്തിലെ ഗോവിന്ദന്‍കുട്ടിയും ജോലിക്കായി അധികം അകലേക്കല്ലെങ്കിലും സ്വന്തം ഗ്രാമം വിട്ട അന്യഗ്രാമത്തിലേക്ക്‌ പോകുന്നുണ്ട്‌. ഇങ്ങനെ കഷ്ടപ്പാടും ദുരിതവും തരുന്നൊരു സ്ഥലം മാത്രമാണ്‌ ഇവര്‍ക്ക്‌ സ്വന്തം ഗ്രാമം. സേതു നഗരത്തിന്റെ കാപട്യങ്ങള്‍ ഏറെ അനുഭവിക്കുകയും അതിലേക്ക്‌ വീണുപോവുകയും ചെയ്യുന്നു ണ്ട്‌. സ്വന്തം സ്ഥലത്തെ മാറ്റിനിര്‍ത്തി അപരസ്ഥലത്തെ പുല്‍കാനുള്ളൊരു വ്യഗ്രത ഇവരുടെ സ്വഭാവ സവിശേഷത തന്നെയാണ്‌. നാല്യമകട്ട്‌ എന്ന നോവലില്‍ ഒരു നഗരം കാണുന്നില്ല. കുടിയേറ്റത്തി ന്റെയും കൊളോണിയല്‍ അധിനിവേശത്തിന്റെയും സ്ഥലഭൂമികയായ വയനാട്‌ അപ്പുണ്ണി ഉപജീവനം തേടുന്ന സ്ഥലമായി മാറുന്നുണ്ട്‌. ചെറിയ കടകളും ആള്‍ല്‍ത്തിരക്കില്ലാത്ത കവലകളുമൊക്കെയുളള ഒരു സ്ഥലത്താണ്‌ അപ്പുണ്ണി എത്തു ന്നത്‌. തന്റെ ഗ്പതികാരം നിറവേറ്റുവാന്‍, തന്റെ അഭിമാനം സംരക്ഷിക്കാന്‍ അപ്പുണ്ണി ജോലിചെയ്ത്‌ പണമുണ്ടാക്കുന്നത്‌ ആ അപരിചിതസ്ഥലഭുമിക യില്‍നിന്നു തന്നെയാണ്‌. 159 പെരുമ്പലം എന്ന ഗ്രാമത്തിലേക്ക്‌ പണിക്കുപോകുമ്പോള്‍ ഒരു ഗ്രാമം വിട്ട മറ്റൊരു ഗ്രാമത്തിലേക്ക്‌ പോകുന്നതായല്ല, ഒരു രാജ്യത്തുനിന്ന്‌ മറ്റൊരു രാജ്യ ത്തേക്ക്‌ പോകുന്നതായാണ്‌ ഗോവിന്ദന്‍കുട്ടിക്ക്‌ തോന്നിയത്‌. നോവലിന്റെ അവ സാനം അയാള്‍ ഒരു യാത്ര പുറപ്പെടുകയാണ്‌. തിരിച്ചുവരാന്‍ വേണ്ടിയുളള യാത്ര യാണെന്ന്‌ പറയുന്നുണ്ട്‌. എങ്കിലും ആ ഗ്രാമം അയാള്‍ക്ക്‌ സംതൃപ്തിയും സമാ ധാനവും നല്‍കില്ലെന്ന ഉറപ്പിലാണ്‌ ഗ്രാമം വിട്ടു ആ യാത്ര പോകുന്നത്‌. കാലത്തിലെ സേതു പലവട്ടം ഗ്രാമത്തില്‍നിന്നും അപരസ്ഥലത്തേക്ക്‌ യാത്ര ചെയ്യുന്നുണ്ട്‌. പഠിക്കാനും ജോലിക്കും എല്ലാമായി പോവുകയും തിരിച്ചു വരികയും ചെയ്യുന്നു. നായകന്മാര്‍ എല്ലാവരും തിരിച്ച്‌ ഗ്രാമത്തിലേക്ക്‌ വരാന്‍ ആഗ്രഹിക്കുന്നവരാണ്‌. അവര്‍ക്ക്‌ നഗരസ്ഥലം ഒരു ഇടത്താവളം മാത്രമാണ്‌. നഗ രത്തില്‍വെച്ചാണ്‌ സേതു ശ്രീനിവാസന്‍ മുതലാളിയെ പരിചയപ്പെടുന്നതും ഒടു വില്‍ അയാളുടെ ഭാര്യയെ വിവാഹം കഴിക്കുകയും സമ്പന്നനാവുകയും ഒക്കെ ചെയ്യുന്നത്‌. എന്നാല്‍ അതെല്ലാം തന്റെ ഗ്രാമത്തിലോ വീട്ടുകാരെയോ അറിയി ക്കാതെ അയാള്‍ ജീവിക്കുന്നു. ഇങ്ങനെ കാപട്യത്തിന്റെ ഒരു മറുനാടും നിരാശ യുടെ നാടുമാണ്‌ സേതുവിന്റെ ജീവിതത്തില്‍ ഉണ്ടായത്‌. 3,13. സാമൂഹൃ ഇടങ്ങളുടെ അഭാവം നാല്ുമകെട്ട, അസ്യുരവിത്ത്‌, കാലം എന്നീ കൃതികളിലെ വിവിധ ഇടങ്ങളുടെ വിശകലനത്തില്‍ സാമൂഹ്യ ഇടങ്ങളേക്കാള്‍ വൈയക്തിക ഇടങ്ങള്‍ക്കാണ്‌ പ്രാധാ ന്യമെന്നു കാണാം. വീടും വീട്ടിനുളളിലെ സംഭവവികാസങ്ങളും വൈയക്തിക സംഘര്‍ഷങ്ങളുമാണ്‌ കുടുതല്‍ കാണുന്നത്‌. കാരണവന്മാര്‍ക്ക്‌ വീട്‌ അധികാര ത്തിന്റെ ഇടമാകുമ്പോള്‍ സ്ത്രീകള്‍ക്ക്‌ നിസ്സഹായതയുടെ ഇടമാവുകയാണ്‌. അപ്പുണ്ണി, ഗോവിന്ദന്‍കുട്ടി, സേതു എന്നീ നായക കഥാപാത്രങ്ങള്‍ക്ക്‌ വീട്‌ വെറു ക്കപ്പെട്ട ഒരു ഇടമാണ്‌. വീട്ടകങ്ങളുടെ അസ്വാതന്ത്ര്യത്തില്‍നിന്ന്‌ പുറത്തു കടക്കു ന്നത്‌ പാറുക്കുട്ടി മാത്രമാണ്‌. ഓരോ വീടും അതിനകത്തെ വ്യക്തികള്‍ക്ക്‌ 160 വൃത്യസ്ത തരത്തിലാണ്‌ അനുഭവപ്പെടുന്നത്‌. വീടിനു പുറത്തുളള ഇടങ്ങളായി ഈ കൃതികളില്‍ കാണുന്ന വിദ്യാലയം, അങ്ങാടി, കളിസ്ഥലം, ആരാധനാസ്ഥലം എന്നീ സാമൂഹിക സ്ഥലങ്ങള്‍ അധികവും വിവിധ കഥാപാത്രങ്ങളുടെ ഓര്‍മ്മയില്‍ തെളിയുന്നതാണ്‌. നേരിട്ട നോവലിന്റെ ആഖ്യാനത്തിനകത്ത്‌ വരുന്ന സ്ഥലങ്ങള്‍ വൈയക്തിക ഇടങ്ങളാണ്‌. വളളുവനാട എന്ന കാര്‍ഷിക സ്ഥലത്തിന്റെ പശ്ചാത്ത ലത്തില്‍ കഥ പറയുമ്പോഴും കാര്‍ഷിക സമൂഹ ജീവിതത്തിന്റെ ഘടകങ്ങള്‍ ഈ കൃതികളിലൊന്നും ആവിഷ്കാരത്തിന്റെ മുഖ്യധാരയിലേക്ക്‌ വരുന്നില്ല. ഇതിനു കാരണം ജനജീവിതത്തിന്റെ ഇടങ്ങളിലേക്ക്‌ ഈ കൃതികള്‍ കടന്നു ചെല്ലുന്നില്ല എന്നതാണ്‌. ഇതുകൊണ്ട്‌ തന്നെയാണ്‌ സാമൂഹൃഇടങ്ങളുടെ അഭാവം എം.ടി കൃ തികളിൽ കാണുന്നത്‌. 161 അധ്യായം 4 ഭാഷയും ഭാഷണവും എം. ടി കൃതികളിലെ സ്ഥലപരിസരങ്ങളില്‍ മനുഷ്യരുടെ അതിജീവനം സാധ്യമാക്കിയത്‌ അധ്വാനമാണ്‌. അധ്വാന ത്തിന്റെ സംയോജനം സംഭവിച്ചതാകട്ടെ ഭാഷയിലൂടെയും. അതുകൊണ്ടാണ്‌ ഭാഷ മനുഷ്യരുടെ ഭനതികമായ അതിജീവനത്തിന്റെ തന്നെ ഭാഗമാണെന്ന്‌ പറയുന്നത്‌. അത്‌ അധ്വാനബന്ധങ്ങളുടെ ഉപോല്‍പ്പന്നമല്ല, അധ്വാനബന്ധങ്ങളുടെ നിര്‍മ്മാണ ഘടകം തന്നെയാണ്‌. ഇന്ന്‌ മാനവരാശി നേടിയ പുരോഗതിയുടെ ഒരു പ്രധാന കാരണവും ഭാഷതന്നെയാണ്‌. ജീവിതരീതികളില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും ഉരുത്തിരിഞ്ഞ സംസ്കാരമാണ്‌ ഓരോയിടത്തും ഭാഷയുടെ സ്വഭാവത്തെ നിര്‍ണ്ണ യിച്ചിട്ടുളളത്‌. ചുരുക്കത്തില്‍ ഭാഷ ഒരു സാമൂഹികോല്‍പ്പന്നമാണെന്നു പറയാം. അതുകൊണ്ടുതന്നെ സമൂഹത്തില്‍നിന്ന്‌ ഭാഷയെയോ ഭാഷയില്‍നിന്ന്‌ സമൂഹ ത്തെയോ മാറ്റിനിര്‍ത്താന്‍ കഴിയില്ല. ഈ സാമൂഹിക ബന്ധത്തിന്റെ സവിശേഷത കൊണ്ടാണ്‌ ഭാഷയ്ക്ക്‌ ദേശപരമായും സാമുദായികവുമായ വൃത്യാസങ്ങള്‍ ഉണ്ടാ കുന്നത്‌. മേലാളനും കീഴാളനും ഭാഷയെ ഉപയോഗിക്കുന്നത്‌ ഒരുപോലെയല്ല. എഴുത്തും വായനയും അറിയുന്ന ഒരാളും അറിയാത്ത ഒരാളും ഭാഷയെ ഉപയോ ഗിക്കുന്നത്‌ വ്ൃത്യസ്തതരത്തിലാണ്‌. അധികാരത്തിന്റെയും മേല്‍ക്കോയ്മയു ടെയും ഉപകരണമാക്കി ഭാഷയെ മാറ്റുകയാണ്‌ മേലാളവര്‍ഗ്ഗം ചെയ്തത്‌. 4.1, വള്ളുവനാടന്‍ ഭാഷ ഭാഷയ്ക്ക്‌ പ്രാദേശിക വ്യത്യാസങ്ങള്‍ കാണുന്നുണ്ട്‌. ദേശവും ഭാഷയും തമ്മില്‍ വ്യക്തമായ ബന്ധവുമുണ്ട്‌. ഓരോ ദേശത്തും മുന്‍പു സൂചിപ്പിച്ച പോലെ സമുദായപരമായ വ്യത്യാസങ്ങളുണ്ടാകും. ഏതൊരു ദേശത്തുമെന്നപോലെ വളളു AIMIS എന്ന ദേശത്തും ഇത്തരത്തില്‍ സാമുദായിക ഭേദങ്ങളോടെയുളള ഭാഷ യാണ്‌ നിലനിന്നിരുന്നത്‌. വളളുവനാട എന്ന ദേശത്തെ തന്റെ കൃതികളുടെ കേന്ദ്ര മാക്കുമ്പോള്‍ എം.ടി ആ ദേശത്തെ ഭാഷയേയും തന്റെ കൃതികളില്‍ ആവിഷ്കരി ക്കുന്നുണ്ട്‌. എം.ടി യുടെ സാഹിതൃകൃതികളിലുടെയും സിനിമകളിലൂടെയുമാണ്‌ 163 വളളുവനാടന്‍ ഭാഷയ്ക്ക്‌ ഇത്രയേറെ പ്രചാരം സിദ്ധിച്ചത്‌. “ഒരു ഗ്രാമത്തിന്റെ ഭാഷ ഒരു ജനതയുടെ സാംസ്കാരിക ചിഹമായി മാറുക എന്ന ഈ അപൂര്‍വത സംഭവിച്ചത്‌ എം.ടിയുടെ സാഹിത്യര്വര്‍ത്തനത്തിലൂടെയായിരുന്നു” (ര്രതാപന്‍ തായാട്ട, 2014:31), കേരളത്തിലെ വൈവിധ്യമാര്‍ന്ന ഭാഷകള്‍ക്കിടയ്ക്കാണ്‌ വളളുവ നാടന്‍ ഭാഷ ഇത്രയേറെ (പ്രസിദ്ധി നേടിയത്‌. എന്നാല്‍ എം.ടിയുടെ കൃതിക ളിലൂടെ സ്ഥാപിച്ചുറപ്പിക്കപ്പെട്ട ഭാഷ അവിടെ ഉണ്ടായിരുന്ന മധ്യവര്‍ഗ്ഗത്തിന്റേതുമാ ്രമായിരുന്നു. കീഴാള-കര്‍ഷക ഭാഷണങ്ങളൊന്നും ഇതില്‍ ഉളളടങ്ങിയിരുന്നില്ല. നോവലിലെ സംഭാഷണങ്ങളില്‍ കടന്നുവരുന്ന “എവടയ്ക്കാ', ‘M1690’, “കുട്യാനിയ്യ്‌, “വീട്ടിത്തന്ന്യാണ്‌” തുടങ്ങിയ പ്രയോഗങ്ങള്‍ മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകളുടെ സംസാരത്തെ വ്ൃതിരിക്തമാക്കുന്നുണ്ട്‌. “ഇന്്യാള്‍മ്യോ” എന്ന അഭിസംബോധന അന്നു നിലനിന്ന ജാതി സമൂഹ ത്തിന്റെ ഫലമായി ഉണ്ടായതാണ്‌. ഇങ്ങനെ വിളിച്ചിരുന്നത്‌ കീഴാള വിഭാഗക്കാര്‍ ആയിരുന്നു. “നായിപ്പ്‌്‌, “കാസര്‍ട്ട്‌ തുടങ്ങിയവ കീഴാള വിഭാഗങ്ങളുടെ ഭാഷാ(്ര യോഗങ്ങളാണ്‌. “ബക്കാണം', ‘ഓലിക്കെന്താ', “മൊയലാളി”, “കായി', “സ്ലാമിങ്ങള, “ഞീം” തുടങ്ങിയ പ്രയോഗങ്ങള്‍ മുസ്ലീം സമുദായത്തിനകത്തുളളതാണ്‌. വള്ളുവനാടന്‍ ഭാഷയ്ക്ക്‌ ഇത്തരത്തിലുളള വൈവിധ്യങ്ങളുണ്ടെങ്കിലും ഇതില്‍ മധ്യവര്‍ഗ്ഗത്തിന്റെ ഭാഷയാണ്‌ എം. ടിയുടെ നോവലിന്റെ ആഖ്യാനത്തിനകത്ത്‌ മുഖ്യസ്ഥാനം നേടു ന്നത്‌. ഭാഷയിലൂടെ രൂപപ്പെട്ട ദേശത്തിന്റെ സവിശേഷതകള്‍ അറിയണമെങ്കില്‍ കൃതികളിലെ സംഭാഷണങ്ങള്‍ക്കൂടി വിശകലനം ചെയ്യണം. ഭാഷയുടെ ഘടനയെ ഫെര്‍ഡിനന്റ്‌ ഡി സൊസ്സ്യൂര്‍ ഭാഷ (Lanള്uകളല), ഭാഷണം (Parol) എന്ന ദ്വന്ദ്വത്തി ലുടെയാണ്‌ വിശദീകരിച്ചിട്ടുള്ളത്‌. സാമാന്യവ്യാകരണനിയമങ്ങള്‍ക്കൊണ്ടും സങ്കേതബദ്ധതകൊണ്ടും നിര്‍മ്മിതമാണ്‌ ഭാഷ. ഭാഷയില്‍നിന്നും ജനിക്കുന്നതും 164 വ്യക്തികള്‍ കൈകാര്യം ചെയ്യുമ്പോള്‍ വൃത്യാസപ്പെടുന്നതുമായ പ്രത്യക്ഷ രൂപ മാണ്‌ ഭാഷണം. ഈ ആശയത്തെ സംസ്കാരവിശകലനത്തില്‍ പ്രയോജനപ്പെടു ത്താവുന്നതാണ്‌. എം. ടി യുടെ നോവലുകളിലെ സാംസ്കാരിക അബോധത്തിന്റെ ഗ്രകടനമായിക്കൂടി ഇവയിലെ സംഭാഷണങ്ങളെ മനസ്സിലാക്കാം. ഈ അര്‍ത്ഥ ത്തിൽ സംഭാഷണ വിശകലനം സാമൂഹിക ഘടനയുടെ സ്വരൂപത്തെ വെളിപ്പെടു ത്തുന്നതായിരിക്കും. കൃതിയിലെ സംഭാഷണങ്ങള്‍ വിശകലനം ചെയ്തുകൊണ്ട്‌ ദേശസുചക ങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. കേരളത്തില്‍ വളരെയ ധികം പ്രചാരത്തിലായ ഒരു ഭാഷാശൈലിയായി വള്ളുവനാടന്‍ ഭാഷാശൈലി മാറിയത്‌ എം.ടി യുടെ സിനിമകളിലൂടെയാണ്‌. ഈ ഭാഷാശൈലി തന്നെയാണ്‌ എം.ടി യുടെ നോവലുകളിലും കഥകളിലും കാണുന്നത്‌. നായര്‍ തറവാടുകളിലെ മനുഷ്യരുടെ സംഭാഷണ ഭാഷയാണ്‌ നോവലിന്റെ ആകെക്കുടെയുളള ഭാഷ എന്ന്‌ നാല്ുമകട്ട, അസുരവിത്ത്‌, കാലം എന്നീ നോവലുകള്‍ വായിക്കുമ്പോള്‍ ബോധ്യ മാകും. നഷ്ടബോധവും ഗൃഹാതുരത്വവും ദുരിതങ്ങളും ഏകാന്തതയുമൊക്കെ ആവിഷ്കരിക്കാന്‍ വളളുവനാടന്‍ ഭാഷയ്ക്കേ കഴിയു എന്ന്‌ ബോധ്യമുണ്ടാക്കു വാന്‍ തന്റെ സിനിമകളിലുടെ എം.ടി യ്ക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ ഭാഷ സൃഷ്ടി ക്കുന്ന വൈകാരികതയും എം.ടി കൃതികള്‍ ഇത്രമേല്‍ വായിക്കാന്‍ ആളുകളെ പ്രേരിപ്പിച്ച ഒരു ഘടകമാണ്‌. ചുരുക്കത്തില്‍ എം.ടി കൃതികളിലൂടെയാണ്‌ വള്ളുവ നാടന്‍ ഭാഷയ്ക്ക്‌ ഇത്രമേല്‍ പ്രചാരം ലഭിച്ചത്‌. ഈ വള്ളുവനാടന്‍ ഭാഷ ഏതു തരത്തിലാണ്‌ എം. ടി കൃതികളില്‍ കാണുന്നതെന്ന്‌ ഈ അധ്യായത്തില്‍ അന്വേ ഷിക്കുന്നുണ്ട്‌. ഭാഷയുടെ പ്രയോഗ സവിശേഷതകള്‍ കൂടുതല്‍ പ്രകടമാകുന്നത്‌ സംഭാഷണത്തിലൂടെയാണ്‌. അതുകൊണ്ട്‌ സംഭാഷണ വിശകലനത്തിലുടെ വള്ളു വനാടന്‍ ഭാഷയുടെ സവിശേഷതയും അതിലെ ദേശത്തിന്റെ പ്രത്യേകതകളും കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. നോവലിലും കഥയിലും രൂപപ്പെടുന്ന സംഭാഷണങ്ങളില്‍ കഥാപാത്രത്തിന്റെ വ്യക്തിത്വരപകാ 165 ശനം മാത്രമല്ല കാണാനാവുക. കഥാപാത്രം ജീവിക്കുന്ന ദേശം, കാലം എന്നീ സാമൂഹ്യഘടകങ്ങളും സംഭാഷണത്തിലൂടെ ഉരുത്തിരിഞ്ഞുവരുംം നോവല്‍ സാഹിതൃത്തിലെ സംഭാഷണത്തിന്‌ കാലാനുസൃതമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്‌. ആദ്യകാല സാഹിത്യകൃതികളിലെ സംഭാഷണം കൃത്രിമത്വം നിറഞ്ഞ ശൈലിയി ലായിരുന്നു. എന്നാല്‍ നവോത്ഥാനകാലത്തോടെ അതുവരെ സാഹിതൃവ്യവഹാര ത്തില്‍ ഇടം കിട്ടാതിരുന്ന മനുഷ്യജീവിതവും അവരുടെ സംഭാഷണങ്ങളുമെല്ലാം ഇടംനേടി. വായനക്കാരോട്‌ കൂടുതല്‍ സംവദിയ്ക്കുന്ന, അവരുടെ സംഭാഷണ ത്തോടടുത്തു നില്‍ക്കുന്നതായിരുന്നു നവോത്ഥാനകാല കൃതികളിലെ സംഭാഷണ രീതി. മനുഷ്യരപകൃതത്തിന്റെ ആവിഷ്കാരമാണ്‌ സംഭാഷണം. അങ്ങനെ നോക്കു മ്പോള്‍ അതൊരു മാനുഷിക വ്യാപാരമാണ്‌. ഭാഷണം എന്നത്‌ ഒരു വ്യക്തി തന്റെ ഉള്ളിലുള്ള ആശയങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ഭാഷയെന്ന മാധ്യമത്തിലൂടെ നടത്തുന്ന ഉക്തിയാണ്‌. സംഭാഷണം എന്നത്‌ ഒരു സംസ്കൃത പദമാണ്‌. സമൃ ഗ്ഭാഷണം എന്നാണ്‌ സംസ്കൃതത്തില്‍ ഈ പദത്തിന്റെ അര്‍ത്ഥം. ഭാഷണം എന്ന അര്‍ത്ഥത്തില്‍ മലയാളത്തില്‍ സംഭാഷണം, പറച്ചില്‍, സംസാരം എന്നെല്ലാം ്രയോഗിക്കുന്നുണ്ട. സംഭാഷണത്തിലൂടെ വെറും ആശയവിനിമയം മാത്രമല്ല സംഭവിക്കുന്നത്‌. നാം നമ്മെ ആവിഷകരിക്കുകയാണ്‌ ഭാഷണത്തിലുടെ ചെയ്യുന്ന ത്‌. ജീവിതത്തിലായാലും സാഹിതൃത്തിലായാലും ഏതെങ്കിലും ഒരു ലക്ഷ്യം നിറ വേറ്റുക എന്ന പൊതുധര്‍മ്മം സംഭാഷണത്തിനുണ്ട്‌. സംഭാഷണത്തിന്‌ വിവിധ ധര്‍മ്മങ്ങളുണ്ട്‌. പറയുന്ന ആളുടെ വൈകാരിക തയ്ക്കാണ്‌ കൂടുതല്‍ പ്രധാന്യമെങ്കില്‍ അത്‌ സംഭാഷണത്തിന്റെ വൈകാരിക ധര്‍മ്മമാണ്‌ നിര്‍വൃഹിക്കുന്നത്‌. കേള്‍ക്കുന്നയാളില്‍ ഒരു ധാരണ സൃഷ്ടിക്കുക എന്ന ധര്‍മ്മവും ഭാഷണത്തിനുണ്ട്‌. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കുമ ല്ലാതെ പറയുന്ന കാര്യത്തിന്‌ അല്ലെങ്കില്‍ വിഷയത്തിനാണ്‌ പ്രാധാന്യമെങ്കില്‍ ആ 166 ഭാഷണം സന്ദേശപ്രധാനമായ ധര്‍മ്മമാണ്‌ നിര്‍വ്വഹിക്കുന്നതെന്ന്‌ പറയാം. ചില പ്പോള്‍ കാര്യമാത്രപസക്തമല്ലാത്ത കുശലാന്വേഷണങ്ങളായി നിലവിലുളള ബന്ധത്തെ ഉഇട്ടിയുറപ്പിക്കുന്ന സംഭാഷണവുമുണ്ടാകാം. ഇത്തരത്തിലുളള ഭാഷ ണങ്ങളെല്ലാം നാല്യകകടു, അസുരവിത്ത്‌, കാലം എന്നീ നോവലുകളില്‍ കാണു ന്നുണ്ട്‌. സമരവും സംഘര്‍ഷവും സഹകരണവും സമവായവുമെല്ലാം നിലനില്‍ക്കു ന്നതാണ്‌ ഏതൊരു ഗ്രാമവും. വളളുവനാടും അത്തരമൊരു ഗ്രാമം തന്നെയാണ്‌. അത്തരമൊരു നാടിനെ ഒരു സാഹിതൃകൃതിയില്‍ ആവിഷ്കരിക്കുമ്പോള്‍ ഇവ യെല്ലാം യഥാതഥമായി ആവിഷകരിക്കാന്‍ കഴിയില്ല. നാടിന്റെയും സമൂഹ ത്തിന്റെയും കുടുംബത്തിന്റെയും വ്യക്തിമനസിന്റെയുമെല്ലാം സംഘര്‍ഷങ്ങളാണ്‌ എഴുത്തുകാര്‍ തങ്ങളുടെ ഭാവനാപരിസരത്തുവെച്ചു രുപപ്പെടുത്തിയെടുക്കുന്നത്‌. ഇത്തരം സംഘര്‍ഷങ്ങളും സമവായങ്ങളുമെല്ലാം ്രകടമാകുന്ന ആഖ്യാനതന്ത്രങ്ങ ളിലൊന്നാണ്‌ നോവലിലെ സംഭാഷണവിന്യാസം. വ്യക്തിയുടെയും കുടുംബ ത്തിന്റെയും സംഘര്‍ഷങ്ങളാണ്‌ എം.ടി കൃതികളില്‍ കൂടുതല്‍ ആവിഷക രിക്കപ്പെട്ടിരിക്കുന്നത്‌. ഇതില്‍ വൃക്തിയാണെങ്കിലും കുടുംബമാണെങ്കിലും അവര്‍ ജീവിക്കുന്ന നാടുമായി ബന്ധപ്പെട്ട നില്‍ക്കുന്നവരാണ്‌. അതുകൊണ്ടുതന്നെ വ്യക്തിയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന കൃതികള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്‌ നാടിന്റെ കഥ കൂടിയാണ്‌. തകരുന്ന നായര്‍ തറവാടുകളുടെ കഥ പറഞ്ഞ എം.ടി വാസുദേവന്‍നായര്‍ വള്ളുവനാടിന്റെ കഥാകാരന്‍ എന്നറിയപ്പെ ടുതും ഇക്കാരണംകൊണ്ടുതന്നെയാണ്‌. വളളുവനാടന്‍ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നാല്യകെട്ട, അസുരവിത്ത്‌, കാലം എന്നീ കൃതികളിലെ സംഭാഷണങ്ങളെയാണിവിടെ വിശകലനം ചെയ്യു ന്നത്‌. കുടുംബബന്ധ പശ്ചാത്തലത്തിലുളള സംഭാഷണം, സാമൂഹ്യബന്ധ പശ്ചാ ത്തലത്തിലുള്ള സംഭാഷണം എന്നിങ്ങനെ ഈ സംഭാഷണങ്ങളെ വിഭജിക്കുകയും 167 അവയിലെ സ്ത്രീ-പുരുഷഭാഷണങ്ങള്‍, പുരുഷ-പുരുഷഭാഷണങ്ങള്‍, സ്ത്രീ- സ്ത്രിഭാഷണങ്ങള്‍ എന്നിവയിലുടെ തെളിയുന്ന സ്ഥലബോധം ഏതുതരത്തിലാ ണെന്ന്‌ അന്വേഷിക്കുകയുമാണിവിടെ ചെയ്യുന്നത്‌. സംഭാഷണങ്ങളില്‍ ദേശം നേരിട്ട പ്രതൃക്ഷപ്പെടുന്നില്ല. എന്നാല്‍ സ്ഥലം മാറുമ്പോള്‍ സാമൂഹ്യബന്ധ ങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും മാറ്റം വരും. ആ മാറ്റം കഥാപാത്രങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടാക്കുന്നു. ആ സംഘര്‍ഷങ്ങള്‍ സംഭാഷണങ്ങളിലുടെയാണ്‌ തെളിഞ്ഞുകാണുന്നത്‌. ഈ മൂന്ന്‌ നോവലുകളിലും തറവാടുകള്‍ക്കകത്തെ വൈയക്തിക സംഘര്‍ ഷങ്ങള്‍ തന്നെയാണ്‌ കൂടുതലും കാണുന്നത്‌. ഈ സംഘര്‍ഷങ്ങള്‍ അവര്‍ തമ്മി ലുളള സംഭാഷണത്തില്‍ വ്യക്തമാണ്‌. ഈ ഭാഷണങ്ങളോരോന്നും അവര്‍ നില്‍ ക്കുന്ന ഇടത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്നുണ്ട. എം.ടി കൃതികളിലൂടെ രൂപപ്പെടുന്ന സാമൂഹ്ൃബന്ധങ്ങളെക്കുറിച്ചാണ്‌ മുന്‍ അധ്യായ ത്തില്‍ ചര്‍ച്ച ചെയ്തത്‌. ആ ബന്ധങ്ങളെ സുക്ഷമമായ അര്‍ത്ഥത്തില്‍ അടയാള പ്പെടുത്താന്‍ കഴിയുക കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്‌. വള്ളുവനാട എന്ന ദേശത്തിന്റെ അധികാരം കട്ടപിടിച്ചുകിടക്കുന്ന ഇടങ്ങളെ എം. ടി ആവിഷര്‍കരിക്കുന്നുണ്ട. ഈ അധികാരം നിലനില്‍ക്കുന്നത്‌ കുടുംബഘടനയ്ക്ക കത്തും തറവാട്ടകങ്ങള്‍ക്കിടയിലുമെല്ലാമാണ്‌. ഈ ഇടങ്ങളെ സംഭാഷണവിശകല നത്തിലൂടെ കണ്ടെത്താന്‍ ശ്രമിക്കുകയാണിവിടെ ചെയ്യുന്നത്‌. 4.2. കുടുംബബന്ധ പശ്ചാത്തലത്തിലുളള സ്ര്രീ-പുരുഷഭാഷണങ്ങള്‍ കുടുംബബന്ധപശ്ചാത്തലത്തിലുളള ആളുകളുടെ സംഭാഷണമാണിവിടെ വിശകലനം ചെയ്യുന്നത്‌. ഇത്തരം ഭാഷണങ്ങളധികവും വീട്ടിനകത്താണ്‌ നടക്കു ന്നത്‌. ആ വീടുകളും അവിടത്തെ സംഭാഷണങ്ങളും ആ നാട്ടിലെ മറ്റുപല വീടുക ളെയും കുടുംബങ്ങളെയും പ്രതിനിധാനം ചെയ്യുന്നുണ്ട്‌. നാലുകെട്ടിലെ അപ്പു ണ്ലിയും അമ്മയും തമ്മിലും അപ്പുണ്ണിയും മുത്താച്ചിയും തമ്മിലും അപ്പുണ്ണിയും 168 വലിയമ്മാമയും തമ്മിലും അപ്പുണ്ണിയും കുട്ടമ്മാമയും തമ്മിലുമൊക്കെയുള്ള ഭാഷ ണങ്ങള്‍ കുടുംബബന്ധത്തിലുള്ളവര്‍ തമ്മിലുള്ള സംഭാഷണത്തിന്‌ ഉദാഹരണമാ ണ്‌. അസ്ധുരവിത്തിലെ കുമാരനും അമ്മയും തമ്മിലും കുഞ്ഞരയ്ക്കാരും ഭാര്യയും തമ്മിലുമെല്ലാമുള്ള ഭാഷണങ്ങള്‍ ഇത്തരത്തിലുളള വയാണ്‌. കാലത്തിലെ സേതുവും അമ്മയും തമ്മിലും സേതുവും ചെറിയമ്മയും തമ്മിലുമൊക്കെയുള്ള ഭാഷണങ്ങളും കുടുംബബന്ധ ഭാഷണങ്ങളാണ്‌. അതുപോലെ അപ്പുണ്ണിയും വലി യമ്മാമയും തമ്മിലും അപ്പുണ്ണിയും കുട്ടമ്മാമയും തമ്മിലും നടക്കുന്ന സംഭാഷണ ങ്ങളും ഇതിനുദാഹരണമാണ്‌. 4.2.1, ഗൃഹഭാഷണങ്ങള്‍ നാല്യമകട്ട്‌ എന്ന നോവലിന്റെ ആദ്യത്തിലും അവസാനത്തിലും അപ്പു ണ്ിയും അമ്മയും തമ്മിലുള്ള സംഭാഷണങ്ങളുണ്ട്‌. നോവലില്‍ ഏറ്റവും അധികമു ളളത്‌ സ്ത്രീ-പുരുഷഭാഷണങ്ങളാണ്‌. നാലുകെട്ടിലെ അപ്പുണ്ണിയും അമ്മയും തമ്മിലുളള സംഭാഷണങ്ങള്‍ അവരുടെ അവസ്ഥകളെയും അതിലുടെ അവര്‍ നില്‍ക്കുന്ന ഇടത്തിന്റെ അവസ്ഥകളെയും കാണിച്ചു തരുന്നുണ്ട്‌. നാലുകെട്ടിലേക്ക്‌ സര്‍പ്പം തുള്ളല്‍ കാണുവാന്‍ പോകണമെന്ന്‌ പറഞ്ഞ്‌ അപ്പുണ്ണി വാശിപിടിച്ച പ്പോള്‍ അമ്മ പറയുന്ന മറുപടിയില്‍ അമ്മയുടെ സ്നേഹം വ്യക്തമാണ്‌. എന്നാല്‍ അങ്ങോട്ട പോയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഓര്‍ത്ത്‌ പിന്‍തിരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. “ന്റെ മോന്‍ അദും ദും പറഞ്ഞ്‌ ശാഠ്യം പിടിക്കരുത്‌” “മോനെന്തിനാ അവിടെ പോണ്‌ “അപ്പുണ്ണി കരേണ്ടാ” “മോന്‍ വേണെങ്കില്‍ പോയ്ക്കോ” (2009 സി: 28) ഇവിടെ ഘട്ടം ഘട്ടമായി അമ്മയുടെ കാര്‍ക്കശ്യം കുറഞ്ഞു വരുന്നത്‌ കാണാം. അമ്മയുടെ നിസ്സഹായതയും അവരുടെ വാക്കുകളില്‍ കാണുന്നുണ്ട്‌. ഒടു 169 വില്‍ അമ്മ സ്വയം പറയുന്നതിങ്ങനെയാണ്‌. “ഓനൊരു കുട്യല്ലേ? ഓനും മോഹംണ്ടാവില്ലേ? “അവിടെ മറ്റുള്ളോര്‍ക്ക്‌ ഉള്ളന്തി നെനക്കും ഒരവകാശംണ്ടല്ലോ, ന്റെ മോന്‍ പൊയ്ക്കോ” (2009 സി: 29) മകനെ സന്തോഷത്തോടെ പറഞ്ഞയക്കുന്ന ധൈര്യവും തന്റേടവുമുള്ള ഒരു ശബ്ദമായി പാറുക്കുട്ടിയുടെ വാക്കുകള്‍ ക്രമേണ മാറുന്നുണ്ട്‌. മാത്രമല്ല ത നിയ്ക്കും തന്റെ മകനും അവകാശപ്പെട്ട ഇടമാണ്‌ നാലുകെട്ട എന്ന ബോധ്യമാണ്‌ അവരുടെ വാക്കുകളില്‍ കണ്ടെത്താന്‍ കഴിയുക. “ഓനൊരു കുട്ട്യല്ലേ എന്നു പറ യുന്നിടത്തി അപ്പുണ്ണിക്ക്‌ പോകുവാന്‍ ഒരു ബന്ധുവീടുപോലുമില്ല എന്ന യാഥാര്‍ത്ഥ്യവും തെളിയുന്നു. ബന്ധുവീടുകളിലേക്ക്‌ കുട്ടുകാര്‍ പോകുമ്പോള്‍ അപ്പുണ്ണി വിഷമത്തോടെ നില്‍ക്കുകയാണ്‌ ചെയ്യുക. അവന്റെ ആ മോഹങ്ങള്‍ തറ വാട്ടിലേക്ക്‌ പോകുന്നതോടെ കുറച്ചെങ്കിലും സാധിക്കട്ടെ എന്ന്‌ പാറുക്കുട്ടി കരുതി. ഈ രണ്ടു ഭാഷണങ്ങളിലും അമ്മയാണ്‌ സംസാരിക്കുന്നത്‌. അമ്മയുടെ നാലുകെട്ടിനോടുള്ള വൈകാരിക ബന്ധവും ഒപ്പം മകനോടുള്ള സ്നേഹവുംത ന്നെയാണ്‌ ഇവിടെ കാണുന്നത്‌. പിന്നീട്‌ വരുന്ന ഭാഷണത്തില്‍ മുന്‍ഭാഷണങ്ങ ളില്‍നിന്നും വ്യത്യസ്തമായി അപ്പുണ്ണിയുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്‌. അമ്മ യുടെ ചോദ്യങ്ങള്‍ക്കുള്ള ധിക്കാരം നിറഞ്ഞ മറുപടിയിലൂടെ ആ ഇടത്തോടുളള വെറുപ്പ്‌ ്രകടമാക്കുകയാണവന്‍ ചെയ്യുന്നത്‌. അപ്പുണ്ണിയും അമ്മയും തമ്മിലുള്ള മറ്റൊരു സംഭാഷണം ശങ്കരന്‍നായരെ ചൊല്ലിയാണ്‌. “ഇത്ര നേര്‍ത്തേ എവടയ്ക്കാ അപ്പുണ്ണ്യേ' “ഞാന്‍ പോണു “എവടയ്ക്കാന്റെ മോനേ?” 170 “എവടയ്ക്കെങ്കിലും” “ന്‍റെ മോനേ, നീയല്ലാണ്ട്‌ നിയ്ക്കാരാ” “അമ്മയ്ക്ക്‌ ശങ്കരന്നായരില്ല്യേ?” (2009 സി: 100) പാറുക്കുട്ടി ഭര്‍ത്താവ്‌ മരിച്ചെങ്കിലും മകനെ കഷടപ്പെട്ട വളര്‍ത്തി വലു താക്കി. എന്നാല്‍ അമ്മയും മകനും മാത്രമുള്ള ലോകത്തേക്ക്‌ ശങ്കരന്‍നായര്‍ വരു ന്നതോടെ, അയാളെയും പാറുക്കുട്ടിയേയും ചേര്‍ത്ത്‌ ആളുകള്‍ പറയുന്നത്‌ അപ്പു ണ്ഠി കേള്‍ക്കുന്നതിലൂടെ അവന്‌ അമ്മയോട കടുത്ത ദേഷ്യമായി. അതോടെ അവന്‍ വീട്‌ വിട്ടിറങ്ങാന്‍ തീരുമാനിക്കുന്നു. മകന്‍ പോകുന്നതിലുള്ള സങ്കടവും നിരാശയും പാറുക്കുട്ടിയുടെ വാക്കുകളില്‍ പ്രകടമാണ്‌. എന്നാല്‍ അമ്മയ്ക്ക്‌ ശങ്ക രന്‍നായരില്ലേ എന്ന ചോദ്യത്തില്‍ താന്‍ വീട്ടില്‍നിന്നും പുറത്താകുകയാണെന്ന മകന്റെ ആശങ്കയും സങ്കടവും വ്യക്തമാണ്‌. “എവടയ്ക്കാ?്‌ എന്ന ചോദ്യത്തിന്‌ “എവടയ്ക്കെങ്കിലും” എന്ന്‌ മറുപടി പറയുമ്പോള്‍ ഇതുവരെ ഉണ്ടായിരുന്ന ഇടം നഷ്ടമാവുകയാണ്‌ എന്ന്‌ അപ്പുണ്ണിക്ക്‌ മനസ്സിലാകുന്നു. ഇടം നഷ്ടപ്പെട്ടവനായി അപ്പുണ്ണി മാറുകയാണ്‌ ചെയ്യുന്നത്‌. നോവലിന്റെ ഒടുവിലും അപ്പുണ്ണിയും അമ്മയും തമ്മിലുള്ള സംഭാഷണമു ണ്ട്‌. നാലുകെട്ട്‌ വിലയ്ക്ക്‌ വാങ്ങിയശേഷം അങ്ങോട്ട അമ്മയേയും ശങ്കരന്‍നായ രേയും വിളിച്ചുകൊണ്ടുവരുന്നതാണ്‌ സന്ദര്‍ഭം. “അമ്മ കയറിക്കോളു' അവര്‍ സംശയിച്ചു നില്‍ക്കുന്നതുകണ്ട്‌ അയാള്‍ പറഞ്ഞു. “ധൈര്യ മായി കയറാം” (2009 സി: 203) “എന്തൊരിരുട്ടാ ഇതിനകത്ത്‌, അപ്പുണ്ണേയേ “പകലും ഇതിനകത്ത്‌ ഇരുട്ടാണ്‌ ഇവിടെ കാരണോമ്മാരുടെ പ്രേത ങ്ങളുണ്ടാവും പകലും” അമ്മ സംഭ്രമത്തോടെ അയാളുടെ മുഖത്തു നോക്കി 171 “അമ്മ പേടിയ്ക്കണ്ടാ ഈ നാലുകെട്ടു പൊളിക്കാന്‍ ഏര്‍പ്പാടു ചെയ്യ ണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടുമതി” (2009 സി: 204). വയനാട്ടില്‍ പോയി ജോലിചെയ്ത്‌ അപ്പുണ്ണി പണം സമ്പാദിച്ചു ഒരിക്കല്‍ തന്റെ അമ്മയേയും പിന്നീട തന്നേയും ആട്ടിയിറക്കിയ നാലുകെട്ട വാങ്ങി. പണ്ട്‌ താന്‍ ഉപേക്ഷിച്ചുപോയ അമ്മയേയും ശങ്കരന്‍നായരെയും അയാള്‍ നാലുകെട്ടി ലേക്ക്‌ കൊണ്ടുവന്നു. അവിടേക്ക്‌ വീണ്ടും വരുമ്പോഴുണ്ടാകുന്ന ഭയവും സംശ്രമവു മെല്ലാം പാറുക്കുട്ടിക്കുണ്ട്‌. കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുമതി എന്ന അപ്പുണ്ണിയുടെ വാക്കുകള്‍ ആധുനികമായ സ്ഥലബോധത്തിലേക്കെത്തുന്ന ഒരാ ളുടെ നിരീക്ഷണമായി മാറുന്നുണ്ട്‌. അപ്പുണ്ണിയും അമ്മയും തമ്മില്‍ നടക്കുന്ന ഈ സംഭാഷണങ്ങളിലൊന്നും ദേശത്തിന്റെ സൂചനകളോ മുദ്രകളോ കാണുന്നില്ല. വീട്ടിനകത്തെ ദാരിദ്ര്യവും കുടുംബത്തിലെ പ്രശ്നങ്ങളും മറ്റുമാണ്‌ ഇവരുടെ സംഭാഷണത്തില്‍ പ്രധാന മായും വരുന്നത്‌. വീടിനുപുറത്തുള്ള ഒരു ലോകം ഇവരുടെ സംസാരത്തിലെവി ടെയും കാണുന്നില്ല. തികച്ചും വൈയക്തികമായ ഒരു ലോകമാണ്‌ ഇവരുടെ സംഭാ ഷണങ്ങളിലുടെ ഉരുത്തിരിഞ്ഞു വരുന്നത്‌. വ്യക്തി, വീട്‌, കുടുംബം, ജോലി എന്നി വയ്ക്കപ്പുറമുള്ള സമൂഹത്തിന്റെ ഇടപെടലുകളെയൊക്കെ റദ്ദു ചെയ്യുന്നതാണ്‌ ഇത്തരം ചിത്രീകരണം. ഇതിന്‌ മികച്ച ഉദാഹരണങ്ങളാണ്‌ നാല്യകെട്ടിലെ അപ്പു ണ്ഠിയും അമ്മയും തമ്മിലുള്ള സംഭാഷണം. എന്നാല്‍ നാലുകെട്ട പൊളിക്കണം എന്ന്‌ അപ്പുണ്ണി പറയുന്നിടത്ത്‌ നാട പരോക്ഷമായി വരുന്നുണ്ട്‌. ആ നാട്ടിലെ ഏറ്റവും വലിയ തറവാടായിരുന്നു അത്‌. മറ്റു നാലുകെട്ടുകളെക്കുറിച്ചൊന്നും നോവലില്‍ പരാമര്‍ശമില്ല. അങ്ങനെ നോക്കുമ്പോള്‍ നാലുകെട്ട തകരുന്നതോടെ ആ നാട്ടിലെ ഒരു സാംസ്കാരിക അടയാളമാണ്‌ ഇല്ലാതാകുന്നത്‌. 172 4.2.2, ഭാഷണത്തില്‍ തെളിയുന്ന ഭാവനാലോകം നാലുകെട്ടിലെ സ്ത്രീ-പുരുഷഭാഷണങ്ങളില്‍ പ്രധാനമായ മറ്റൊരു സംഭാ ഷണം അപ്പുണ്ണിയും മുത്താച്ചിയും തമ്മിലുളളതാണ്‌. അപ്പുണ്ണിയും മുത്താച്ചിയും തമ്മില്‍ നടക്കുന്ന സംഭാഷണം അപ്പുണ്ണിക്ക്‌ അച്ഛനെപ്പറ്റിയും തറവാടിനെപ്പറ്റിയും ഒക്കെയുള്ള ചി്രം നല്‍കുന്നു. “ഓനെപ്പോലെ സ്നേഹം ഉള്ള ഒരാങ്കുട്ടി ഈ ദേശത്ത്‌ ഉണ്ടായിട്ടില്ല” (2009 സി: 15). അപ്പുണ്ണിയുടെ അച്ഛന്‍ കോന്തുണ്ണിനായരെപ്പറ്റിയുള്ള മുത്താച്ചിയുടെ അഭി പ്രായം ഇതാണ്‌. ദേശവുമായി ബന്ധപ്പെടുത്തിയാണ്‌ കോന്തുണ്ണിനായരെ പരാ മര്‍ശിക്കുന്നത്‌. വടക്കേപ്പാട്ടെ തറവാട്ടുകാര്‍ പാറുക്കുട്ടിയുടെ കല്യാണം നടത്താന്‍ തീരുമാനിച്ചു. പക്ഷേ കല്യാണക്കാര്‍ പടിക്കലെത്തിയപ്പോള്‍ അകത്തുള്ളവര്‍ അമ്പ രന്നു. അകത്തു പെണ്ണില്ല. “അതെന്തേ മുത്താച്ചി? “കോന്തുണ്ണി പാറുക്കുട്ടീിനെ കട്ടോണ്ടോയി. അതന്നെ.” (2009 സി: 18) ഈ വാക്കുകളില്‍ തന്റെ അച്ഛന്റെ ധീരത അപ്പുണ്ണി അറിയുന്നു. വടക്കേപ്പാട്ടെന്ന വലിയ തറവാട്ടില്‍നിന്നും പെണ്ണിനെ കൊണ്ടുപോകുവാന്‍ ധൈര്യം കാണിച്ചവനാണ്‌ അവന്റെ അച്ഛന്‍. ശ്രീകൃഷ്ണന്റെ സുഭദ്രാഹരണ കഥ കേള്‍ക്കുമ്പോള്‍ അപ്പുണ്ണി യുടെ ഉള്ളില്‍ തെളിയുന്നത്‌ ഈ പിതൃരുപമാണ്‌. ഏതു ശക്തികളേയും വെല്ലുവി ളിച്ച്‌ തനിക്ക്‌ ഇഷടപ്പെട്ടത്‌ സ്വന്തമാക്കാന്‍ തന്റേടം കാണിച്ച അഭിമാനിയായി പിതാവ്‌ അവന്റെ ഉള്ളില്‍ നിലനില്‍ക്കുന്നു. അച്ഛന്റെയും അമ്മയുടെയും വിവാഹവും അച്ഛനും സെയ്താലിക്കുട്ടിയും തമ്മില്‍ നടത്തിയ പങ്കുകച്ചവടത്തിന്റെ കഥയും അപ്പുണ്ണിക്ക്‌ പറഞ്ഞുകൊടു ക്കുന്നതും മുത്താച്ചിയാണ്‌. ഒടുവില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി സെയ്താലി 173 ക്കുട്ടി അച്ഛനെ കൊന്നതും മുത്താച്ചി അപ്പുണ്ണിയോട പറയുന്നു. “മാപ്ലാരടെ ചോറു നമ്മളുണ്ണോ മുത്തശ്ശീ?” “നെന്റച്ചനല്ലേ ആള്‌ (2009 സി: 19). ഈ സംഭാഷണത്തില്‍ അന്നത്തെ ആ ദേശത്തിന്റെ സാമൂഹ്യാവസ്ഥ വ്യക്തമാണ്‌. ആ വ്യവസ്ഥയ്ക്ക്‌ എതിരുനിന്നയാളാണ്‌ കോന്തുണ്ണിനായര്‍. മാപ്പിള മാരുടെ ഭക്ഷണം ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ കഴിക്കാതിരുന്ന കാലത്താണ്‌ സെയ്താലിക്കുട്ടിയുടെ വീട്ടില്‍നിന്നും കോന്തുണ്ണിനായര്‍ ഭക്ഷണം കഴിച്ചത്‌. മാത്ര മല്ല മാപ്പിളമാരുടെ പീടികയില്‍നിന്നു ചായകുടിക്കുന്നവന്‍ എന്നൊരു ആരോ പണം കോന്തുണ്ണിനായരെപ്പറ്റി നേരത്തെ തന്നെയുണ്ട്‌. നാലുകെട്ടിനെപ്പറ്റിയുള്ള വിവരണവും അവിടത്തെ അപ്പുണ്ണിയുടെ അവകാ ശവും വിവരിക്കുന്നതും മുത്താച്ചി തന്നെയാണ്‌. “വല്യോരു തറവാട്ടില്‍പ്പെട്ട കുട്ട്യാ നിയ്യ്‌ (2009 സി: 20) അറുപത്തിനാലാളുകളുണ്ടായിരുന്ന വീടാണത്‌. ആ തറവാട്ടിലെ ഒരംഗ മാണ്‌ അപ്പുണ്ണിയും. വീടിന്റെ പകുതിയിലധികവും ഇപ്പോള്‍ പൊളിച്ചുകളഞ്ഞിരി ക്കുന്നു. എങ്കിലും നാട്ടില്‍ ആഡ്യൃത്വത്തിന്റെ ഗ്രതീകമായി ഇന്നും നാലുകെട്ട നില്‍ക്കുന്നു. നാലുകെട്ടില്‍ കഴിഞ്ഞ ഭുവനേശ്വരീ പൂജയെപ്പറ്റിയും അവിടെ നടക്കുന്ന സര്‍പ്പം തുള്ളലിനെപ്പറ്റിയുമെല്ലാം മുത്താച്ചി വിവരിച്ചു. ഭുവനേശ്വരീ പൂജ യെപ്പറ്റിയും അന്നുണ്ടാകുന്ന ഭക്ഷണത്തെപ്പറ്റിയുമെല്ലാം മുത്താച്ചി അവനോടു പറ യുന്നുണ്ട്‌. “ഭുവനേശ്വരീ പൂജയ്ക്ക്‌ എന്തൊക്ക്യാണ്ടാവ്വാ, മുത്താച്ച്യേ മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാന്‍ തുടങ്ങി 174 അവിലുമലരുശര്‍ക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്‌ അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വായില്‍ വെള്ളം നിറഞ്ഞു. “പിന്നെ കോഴ്രെറച്ചീം മുത്താച്ചി അപ്പൂന്‌ ഒരു സാതനം കൊണ്ടന്നി ടുണ്ട്‌. ഭാണ്ഡാഴിച്ചു പുറത്തെടുത്തു രണ്ട്‌ തണ്ണീരാമൃത്‌' (2009 സി: 26) ഇവിടെ അപ്പുണ്ിക്ക്‌ കേട്ടുമാര്രം പരിചയമുള്ള ഒരു സ്ഥലത്തെ രുചികളെ ഒരു സംഭാഷണത്തിലൂടെ അനുഭവിപ്പിക്കുകയാണ്‌ മുത്താച്ചി ചെയ്യുന്നത്‌. “ഉള്ളി മൂപ്പിച്ച ചോറാണ്‌ അപ്പുണ്ണി കഴിച്ച ഏറ്റവും രുചിയുള്ള ഭക്ഷണം. എന്നാല്‍ വൈവിധ്യമാര്‍ന്ന രുചികളുടെ ഒരു സ്ഥലമായി അവന്റെ ഭാവനാദേശത്ത്‌ നാലു കെട്ട തല ഉയര്‍ത്തി നിന്നു. അപ്പുണ്ണിക്ക്‌ മുത്താച്ചിയുമായുള്ള സംഭാഷണത്തി ലുടെയാണ്‌ നാലുകെട്ടിലേക്ക്‌ പോകാനുള്ള ആഗ്രഹം ഉണ്ടായത്‌. ഒരുപക്ഷേ, നാലുകെട്ട വാങ്ങാന്‍ വരെയുള്ള സാഹചര്യത്തിലേക്ക്‌ അപ്പുണ്ണിയെ എത്തിച്ചത്‌ മുത്താച്ചിയുമായുള്ള സംഭാഷണം തന്നെയാണ്‌. വീട്ടിനുപുറത്തുള്ള ഒരു ദേശത്തിന്റെ സാന്നിധ്യം ഇവര്‍ തമ്മിലുളള സംഭാ ഷണത്തില്‍ വരുന്നുണ്ട്‌. പകിടകളിയെപ്പറ്റിയും കോന്തുണ്ണിനായരും സെയ്താലി ക്കുട്ടിയും തമ്മിലുള്ള പങ്കുകച്ചവടത്തെപ്പറ്റിയുമൊക്കെയുള്ള സംഭാഷണത്തില്‍ വീടിനുപുറത്തുളള ഒരു ലോകമാണ്‌ കാണുന്നത്‌. ഒടുവില്‍ നാലുകെട്ടിലേക്ക്‌ അപ്പുണ്ണിയെ കൊണ്ടുപോകുന്നതും മുത്താച്ചിയാണ്‌. ഇങ്ങനെ വൈയക്തികമായ കാര്യങ്ങളാണ്‌ സംസാരിക്കുന്നതെങ്കിലും അതിനുപുറത്തുള്ള ഒരു ലോകത്തേക്ക്‌ ഇവരുടെ സംഭാഷണം എത്തുന്നുണ്ട്‌. “കൊളദംമ്പിലും' ‘ശിങ്കപ്പുരും പോയ മുത്താച്ചി ആ ഗ്രാമം വിട്ട പുറംലോകം കണ്ട വളരെ ചുരുക്കം സ്ത്രീകളിലൊരാ ളാണ്‌. ആ മുത്താച്ചി തന്നെയാണ്‌ അപ്പുണ്ണിയെ വീടിന്‌ പുറത്തേക്ക്‌ കൊണ്ടുപോ കുന്നത്‌. വീടിനു പുറത്തുള്ള കാര്യങ്ങള്‍ അവന്‍ അറിയുന്നതും മുത്താച്ചിയുമായു ള്ള സംഭാഷണത്തിലൂടെയാണ്‌. 175 4.2.3. സംഭാഷണത്തിലെ ദേശസുചകങ്ങള്‍ നോവലിലെ ദേശമുദ്രകള്‍ വെളിവാകുന്ന സംഭാഷണങ്ങള്‍ അസ്യുരവി ത്തിലും കാണുന്നുണ്ട്‌. തന്റെ കുട്ടിക്കാലത്ത്‌ അമ്മയും കുമാരേട്ടനും തമ്മില്‍ നടന്ന ഒരു സംഭാഷണം ഗോവിന്ദന്‍കുട്ടി ഓര്‍ക്കുന്നതാണ്‌ സന്ദര്‍ഭം. “നമ്മടെ ചെവോട്ടലെ വെള എങ്ങനെണ്ട്‌ കുമാരാ?” എത്ര നല്ല വിളയാണെങ്കിലും കുമാരേട്ടന്‍ പറയുക, ഉം, തരക്കേടില്ല എന്നു മാത്രമാണ്‌. അയ്യപ്പന്‍ സന്ധ്യയ്ക്ക്‌ കയറിവരുമ്പോള്‍ ഒന്നുകൂടി ചോദിക്കും. “എങ്ങനെണ്ട്‌ അയ്യപ്പാ നെല്ല്‌?” “മോസൊന്നുല്ല്യ ഇസ്്രാള്‍മ്യേോ” “കാളി പറയാ, ഈ പടിവട്ടത്തുവെച്ച നല്ല നെല്ലു നമ്മടെയാണെന്ന്‌. നല്ല കറുപ്പും ചെനപ്പും. കണ്ടാല്‍ കണ്ണുരുട്ടുംന്നാ ഓള്‍ പറേണ്‌' “നെല്ലൊക്കെ അസ്തസ്റലി നെല്ലാ ഇനി മിറ്റത്തു എത്തുമ്പോ അറിയാം ബാക്ക്യൊക്കെ (2009 എ: 19). ഇവിടെ ആ നാട്ടിലെ കാര്‍ഷികാവസ്ഥയുടെ അന്നത്തെ ചിത്രമാണ്‌ കാണു ന്നത്‌. “വെള്‌ എന്നത്‌ വിളവിനെയാണ്‌ സൂൂചിപ്പിക്കുന്നത്‌. “നല്ല കറുപ്പും ചെനപ്പും” എന്നു പറയുന്നിടത്ത്‌ നെല്ലിന്റെ ഗുണമാണ്‌ സൂൂചിപ്പിക്കുന്നത്‌. എന്നാല്‍ “ഇമ്്രാള്‍മ്യോ” എന്ന വിളിയാല്‍ അന്നത്തെ ജാതിവ്യവസ്ഥയുടെ സൂചന തെളിയു ന്നു. നെല്ലിനെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ കഴിയുന്നത്‌ അയ്യപ്പനും കാളി ക്കുമാണ്‌. കാരണം മണ്ണിനോടും കൃഷിയോടും അത്രമേല്‍ ഗാഡമായ ബന്ധമു ള്ളത്‌ അവര്‍ക്ക്‌ മാര്രമാണ്‌. അതുകൊണ്ടുതന്നെയാണ്‌ മകനോട്‌ ചോദിച്ചാലും കുഞ്ഞിക്കാള്യമ്മ അയ്യപ്പന്‍ വരുമ്പോള്‍ ഒന്നുകൂടി ചോദിക്കുന്നത്‌. വരമ്പത്ത്‌ നിന്ന്‌ നോക്കിയുള്ള അറിവും പാടത്തിറങ്ങി അധ്വാനിക്കുന്ന അറിവും വൃത്യാസമുള്ളതു 176 തന്നെയാണ്‌. പക്ഷേ അധ്വാനിക്കുന്നത്‌ അയ്യപ്പനും കാളിയുമാണെങ്കിലും നെല്ലി എത്തുന്നത്‌ കുഞ്ഞിക്കാള്യമ്മയുടെ മുറ്റത്താണ്‌. ഇത്‌ അന്നത്തെ ജന്മിത്ത വ്യവ സ്ഥിതിയുടെ കൂടി സാക്ഷ്യമാണ്‌. ഇങ്ങനെ അന്നത്തെ ഗ്രാമാന്തരീക്ഷം ഇവരുടെ സംഭാഷണത്തിലൂടെ തെളിയുന്നു. 4.2.4. പുറത്തേക്കു വികസിക്കുന്ന ഭാഷണങ്ങള്‍ അസ്ധുരവിത്തിലെ സ്ത്രീ-പുരുഷഭാഷണങ്ങളില്‍ കുടുംബത്തിലെ സംഘര്‍ ഷങ്ങളാണ്‌ അധികവും. ഇതിനുദാഹരണമാണ്‌ കുമാരനും അമ്മയും തമ്മിലുളള സംഭാഷണം. താന്‍ സംബന്ധം ചെയ്ത വീട്ടിലേക്ക്‌ തന്റെ വീട്ടിലെ സമ്പാദ്യം കുടെ എടുത്താണ്‌ കുമാരന്‍ ചെലവു ചെയ്തത്‌. എന്നാല്‍ വീട്ടിലെ സമ്പാദ്യം തീര്‍ന്നതോടെ സംബന്ധം ചെയ്തിടത്ത്‌ അയാള്‍ക്ക്‌ വിലയില്ലാതായി. “എന്റെ മരിച്ചുപോയ അച്ഛന്റെ കാലാണ്‌ ആ പടി ഇനി ഞാന്‍ ചവി ട്ടില്ല. അമ്മ ഒന്നും മിണ്ടുന്നില്ല. “ഏറെ കുത്ത്യാ ചേരേം കടിക്കും. ഇല്യാത്തോടക്കു കടം വാങ്ങിയും അത്യധ്വാനം ചെയ്തും കൊണ്ടോയിക്കൊടുത്ത്‌ - ' “അയിന്‌ ഓളും കുട്ട്യോളും എന്തേ പെഴച്ച്‌ കുമാരാ? “നാലാളുടെ മുമ്പിലുവെച്ച, അതും മറ്റ്‌ സമ്മന്തക്കാര്‍ള്ളപ്പോ, ആ തന്തന്റെ മാനം കെടത്ത്യപ്പോ ഓളത്‌ കേട്ടുകൊണ്ടു നിന്നു” (2009 ബി: 74). കുമാരനും അമ്മയും തമ്മിലുളള ഈ സംഭാഷണത്തില്‍ അയാളുടെ അവസ്ഥ പ്രകടമാകുന്നുണ്ട്‌. “ഏറെ കുത്ത്യാ ചേരേം കടിക്കു'മെന്ന പഴഞ്ചൊല്ലി ലൂടെ ഭാര്യ വീട്ടുകാര്‍ ഒരുപാട്‌ ശ്രോഹിച്ചിട്ടുണ്ട കുമാരനെ എന്ന്‌ വ്യക്തമാകും. കടം വാങ്ങിയും അധ്വാനിച്ചും ഒരുപാട്‌ പണം അയാള്‍ സംബന്ധം ചെയ്ത വീട്ടി 177 ലേക്ക്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ പണം തീര്‍ന്നതോടെ അവിടത്തെ കാരണവര്‍ അയാളെ അപമാനിച്ചു. അയാളുടെ ഭാര്യപോലും ഒന്നും പറയാതെ കേട്ടുനിന്നു. അതിലെല്ലാം ഉള്ള ദേഷ്യവും വിഷമവും തീര്‍ക്കുകയാണയാള്‍ ഇവിടെ ചെയ്യു ന്നത്‌. ഇത്‌ അക്കാലത്ത്‌ നിലനിന്ന വ്യവസ്ഥയുടെ പ്രശ്നം കൂടിയാണ്‌. കുമാരനും അമ്മയും തമ്മിലുളള ഈ സംഭാഷണത്തിലൂടെ അന്നത്തെ നായര്‍ തറവാടുകള്‍ അകമേ എത്ര സംഘര്‍ഷഭരിതമായിരുന്നു എന്ന്‌ വെളിപ്പെടുന്നുണ്ട്‌. അക്കാലത്ത്‌ സംബന്ധം ചെയ്തവരുടെ എല്ലാം അവസ്ഥ ഇതിനു തുല്യമാണ്‌. നാലുകെട്ടിലെ കാരണവരും സ്വന്തം വീട്ടിലെ സമ്പാദ്യമെടുത്താണ്‌ ഭാര്യവീട്ടില്‍ പണം എത്തിക്കു ന്നത്‌. ഇതിന്റെ പേരിലാണ്‌ കാരണവരും മരുമകനും തമ്മില്‍ വഴക്കുണ്ടാകുന്നത്‌. അസ്ുരവിത്തിമല കുമാരനും അനിയന്‍ ഗോവിന്ദന്‍കുട്ടിയും തമ്മില്‍ വഴക്കുണ്ടാ കുന്നതും ഇക്കാരണംകൊണ്ടു തന്നെയാണ്‌. അവിടെനിന്ന്‌ സംബന്ധം ചെയ്ത മറ്റ്‌ ആളുകളുടെ മുന്‍പില്‍ വെച്ച്‌ തന്നെ അപമാനിച്ചതും കുമാരന്റെ ദേഷ്യം വര്‍ദ്ധി പ്പിച്ചു. അക്കാലത്തെ സംബന്ധവ്യവസ്ഥകൊണ്ടുണ്ടാകുന്ന ്പശ്നങ്ങള്‍ വെളിവാ ക്കുവാന്‍ ഈ സംഭാഷണംകൊണ്ട്‌ കഴിയുന്നു. കുഞ്ഞരയ്ക്കാരും ഭാര്യയും തമ്മിലുള്ള സംസാരത്തില്‍ എപ്പോഴും കുഞ്ഞ രയ്ക്കാരുടെ ശബ്ദമാണ്‌ ഉച്ചത്തില്‍ കേള്‍ക്കുന്നത്‌. എങ്കിലും ഇവര്‍ തമ്മിലുളള ഭാഷണത്തില്‍ വീടിനുപുറത്തുളള എന്നാല്‍ നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുന്നുണ്ട്‌. കന്നുപുട്ട കഴിയുമ്പോളേയ്ക്കും തല്ലും വക്കാണവും തുടങ്ങി. ആ സംഘര്‍ഷത്തിന്റെ സാരം കുഞ്ഞരയ്ക്കാരും ഭാര്യയും തമ്മില്‍ നടക്കുന്ന സംഭാഷ ണത്തില്‍ തെളിയുന്നു. “ആരാ തല്ലും ബക്കാണും?” ചോദിച്ചതിനല്ല, മനസ്സിലെന്തെങ്കിലും വിചാരം കടന്നാല്‍ മാപ്പിള ഉത്തരം പറയുകയെന്നു തിത്തുമ്മയ്ക്കറിയാം. “തൊടങ്ങട്ടെ ഓല്ക്കെന്താ, മൊയലാളിക്കു കായിണ്ട്‌ു; ശേഖ രന്‍നായര്‍ക്കും കായിണ്ട്‌, കേസും കൂട്ടും നടത്ത്ണ്‌ ഓലക്കു പതിന 178 ഞ്ചായിം പുലീിം കളിക്കണ്‌ ശേലേളളു. ചങ്കും പൊങ്കുല്യാത്ത കൊറേ സ്ലാമിങ്ങളുണ്ട്‌ തല്ലാന്‍. കൊറേ ഹിന്ദുക്കളും ണ്ട്‌, ത്ഫൂ! (2009 എ: 56). മതത്തിന്റെ പേരില്‍ സംഘര്‍ഷം നടക്കുന്ന സ്ഥലമാണ്‌ അതെന്ന്‌ ഈ സംഭാഷണത്തില്‍ വ്യക്തമാണ്‌. രണ്ടു മതത്തില്‍പ്പെട്ട മുതലാളിമാര്‍ക്കു വേണ്ടി രണ്ടു കൂട്ടത്തില്‍പ്പെട്ട ആളുകള്‍ചേര്‍ന്ന്‌ തമ്മില്‍ തല്ലുകയാണ്‌. എന്നാല്‍ മുതലാളി മാര്‍ക്ക്‌ അത്‌ കേവലം വിനോദം മാത്രമാണ്‌. അവര്‍ക്ക്‌ ഒന്നും നഷ്ടപ്പെടാനില്ല. പണമുള്ളതുകൊണ്ട്‌ മുതലാളിമാര്‍ കേസ്‌ നടത്തും. അവരുടെ അഭിമാനം സംര ക്ഷിക്കുന്നതിന്‌ തമ്മില്‍ തല്ലാന്‍ കുറേ പാവം മനുഷ്യരും. ചങ്കും പൊങ്കുല്യാത്ത വര്‍ എന്ന കുഞ്ഞരയ്ക്കാരുടെ പ്രയോഗത്തില്‍ ശരിയും തെറ്റും തിരിച്ചറിയാത്ത മുതലാളിമാര്‍ പറയുന്നത്‌ അതുപോലെ അനുസരിയ്ക്കുന്ന പാവപ്പെട്ട മനുഷ്യരെ യാണ്‌ സൂചിപ്പിക്കുന്നത്‌. ഇത്തരം മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളെ എതിര്‍ക്കുന്നയാളാണ്‌ കുഞ്ഞരയ്ക്കാര്‍. ആ മനോഭാവം അയാളുടെ വാക്കുകളില്‍ പ്രകടമാവുകയും ചെയ്യുന്നുണ്ട്‌. ഒടുവില്‍ ഗ്രാമത്തില്‍ കോളറ പടര്‍ന്ന്‌ മരിച്ചത്‌ ആ ഗ്രാമത്തിലെ നിരവധി ആളുകളായിരുന്നു. മൃതദേഹങ്ങള്‍ മറവുചെയ്യാന്‍പോലും ആരും തയ്യാറല്ലാതായി. ആര്‍ക്കും വേണ്ടാത്ത ഗോവിന്ദന്‍കുട്ടി തന്നെ അവസാനം മൃതദേഹങ്ങള്‍ മറവുചെ യ്യാനെത്തി. കുഞ്ഞരയ്ക്കാരും ഭാര്യയും തമ്മിലുളള സംഭാഷണമാണ്‌ സന്ദര്‍ഭം. “ചാവുമ്പളാ മന്സനു പണ്ടില്ലാത്ത പക വര്‍ണ്‌ കുഞ്ഞരയ്ക്കാര്‍ ആരോടെന്നില്ലാതെ പറഞ്ഞു. “എന്തേന്നും ണ്ടായ്യേ? “ഒരി മന്സന്‍ തിരിഞ്ഞുനോക്കാണ്ടോ? ആ പെണ്‌ ജീവനോടെ ഇരി ക്കുമ്പോ അത്തിണ്ണേമ്മല്‍ ആളൊയ്ഞ്ഞ നേരണ്ടായിരുന്നോ? കണ്ണും കടപ്പും ല്യാത്ത ആ തള്ള ചത്ത ശവം വെച്ച്‌ എന്തു കാട്ടും?” 179 “ഞീം മരെച്ചാന്‍ ആള്‍ വന്നില്ലേ “ആരുല്ല്യേങ്കി ഞാന്‍ ചെയ്യും പടച്ചോന്ണ്ട്‌ എല്ലാത്തിനും”. കുഞ്ഞര യ്ക്കാരുടെ ശബ്ദം പിന്നേയും താണു. “രണ്ടും കല്പിച്ചന്ന്യാ ഞാന്‍ ചെന്ന്‌ അപ്പളയ്ക്ക്‌ ആളെത്തീര്‍ന്ന്‌. ആണൊരുത്തന്ണ്ട്‌ കെയക്കു മ്മുറീല്‍ ഒര്‍ത്തനെങ്കിലും ന്ന്‌ കണ്ടത്ന്നാ ഞാന്‍. “ആരാ? “ആ നായരുട്ടി” (2009 എ: 263) ജീവിച്ചിരിക്കുമ്പോള്‍ ധാരാളം ആളുകള്‍ വന്നിരുന്ന ഒരു സ്ഥലമായിരുന്നു ചക്കമ്മയുടെ വീട. സമുഹത്തിന്‌ സഭ്യമല്ലാത്ത തരത്തില്‍ ജീവിച്ചവരാണ്‌ ആ അമ്മയും മകളും. എന്നാല്‍ ആ മകള്‍ കോളറ പിടിപെട്ു മരിച്ചപ്പോള്‍ ആരും എത്തിയില്ല. കുഞ്ഞരയ്ക്കാര്‍ ആദ്യമായി ആ വീട്ടിലെത്തിയത്‌ ശവം മറവുചെ യ്യാന്‍ വേണ്ടിയാണ്‌. എന്നാല്‍ ഗോവിന്ദന്‍കുട്ടി അപ്പോഴേക്കും അതിനായി അവിടെ എത്തിയിരുന്നു. നോവലിലെ മനുഷ്യസ്നേഹമുള്ള രണ്ടു കഥാപാത്രങ്ങളായി ഗോവിന്ദന്‍കുട്ടിയും കുഞ്ഞരയ്ക്കാരും മാറുന്നുണ്ട്‌. നാലുകെട്ടിലെ സ്ത്രീ-പുരു ഷഭാഷണങ്ങളെ അപേക്ഷിച്ച്‌ വീടിനുപുറത്തുളള ദേശവിവരങ്ങള്‍ അസ്യരവ/ ത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. നാട്ടിലെ മതസംഘര്‍ഷത്തെപ്പറ്റിയും ഗ്രാമ ത്തില്‍ പടര്‍ന്ന കോളറയെപ്പറ്റിയും സംസാരിക്കുന്ന കുഞ്ഞരയ്ക്കാരും ഭാര്യ തിത്തുമ്മുവും ചെറുകോടുനിലത്തെ കൃഷിയെപ്പറ്റി അയ്യപ്പനോട്‌ പറയുന്ന കുഞ്ഞി ക്കാള്യമ്മയും ആ നാടിന്റെ അവസ്ഥകളെപ്പറ്റിയാണ്‌ പറയുന്നത്‌. വീടിനപ്പുറമുള്ള നാടും നാട്ടാരും അവരുടെ സംഭാഷണത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക്‌ വരുന്നുണ്ട്‌. 4.2.5. ഭാഷണത്തിലെ വീട്ടകങ്ങള്‍ കാലം എന്ന നോവലിലെ സ്ത്രീ-പുരുഷഭാഷണങ്ങളില്‍ വീട്ടിനകത്തെ സംഘര്‍ഷങ്ങള്‍ തന്നെയാണ്‌ കൂടുതലും വരുന്നത്‌. കുടുംബത്തിലെ ആചാരമര്യാ 180 ദകളും ചില സംഭാഷണത്തില്‍ കേള്‍ക്കാം. സേതുവിന്റെ അച്ഛന്റെ വീട്ടില്‍നിന്നും സരോജിനി പ്രസവിച്ച കാര്യം പങ്ങുട്ടി പറയാന്‍ വന്നതാണ്‌ സന്ദര്‍ഭം. “നെന്റെ കയ്യില്‍ കാശ്ണ്ടോടാ കുട്ട്യേ? ദേഷ്യമാണ്‌ തോന്നിയത്‌. “എവിടന്ന്‌? അമ്മ ആരോടെന്നില്ലാതെ പറഞ്ഞു. “പെറ്റതു പറയാന്‍ വരുമ്പോ അഞ്ചുറുപ്യങ്കിലും കൊടുക്കണ്ടേ? ഇല്ലത്തിയ്ക്ക്‌ പത്മൂനെ വിട്ടോ ക്കാം. പെട്ടീന്ന്‌ അലക്ക്യേമുണ്ട്‌ണ്ടെങ്കില്‍ ഒന്നു താ. ആ പങ്ങൂട്ടിക്കു കൊടുക്കണം” (2009 ബി: 84), കുടുംബത്തില്‍ ദാരിദ്യം ആണെങ്കിലും ആചാര്യമര്യാദ പാലിക്കാന്‍ ശ്രമി ക്കുകയാണ്‌ സേതുവിന്റെ അമ്മ. ്രസവിച്ചത്‌ പറയാന്‍ വരുന്ന ആള്‍ക്ക്‌ പണവും കോടിമുണ്ടും കൊടുക്കണം. പണത്തേക്കാള്‍ പ്രാധാന്യം ഇത്തരം മര്യാദകള്‍ക്കു ണ്ട്‌ എന്നും അത്‌ പാലിക്കുകയാണ്‌ അഭിമാനത്തിന്റെ ലക്ഷണമെന്നും അവര്‍ കരുതുന്നു. സേതുവിന്റെ പുഷ്പോത്ത്‌ തറവാട്ടിലേക്കുള്ള പോക്കില്‍ അമ്മയ്ക്ക്‌ തീരെ താത്പര്യമില്ല. ഈ താത്പര്യക്കുറവ്‌ സേതുവും അമ്മയും തമ്മിലുള്ള ഒരു സംഭാ ഷണത്തില്‍ വരുന്നുണ്ട്‌. “കെട്ടിരിപ്പും നിക്ഷേപും വച്ചിട്ടല്ല നിന്നെ പഠിപ്പിക്ക്ണത്‌. അന്യനാട്ടീ ല്ക്കെടന്ന്‌ ആ തന്ത കഷടപ്പെടണതു നിങ്ങളാച്ചെലര്‍ക്കു വേണ്ടി യാണ്‌ ആകെ ക്ഷോഭിച്ചുപോയി. തിരിഞ്ഞുനിന്ന്‌ അരിശം പതറുന്ന സ്വര ത്തില്‍ ചോദിച്ചു: “അതിനു ഞാനെന്തു വേണം? 181 “പഠിക്കണ്ട നേരത്തു കണ്ണിക്കണ്ടോടെ സര്‍ക്കീട്ടടിച്ചോ. നീയും ന്നിട്ട ഏട്ടന്റെ തൊണയായിക്കോ”. (2009 ബി: 144) ഹോസ്റ്റലില്‍നിന്നും വീട്ടില്‍ പറയാതെ പുഷ്പോത്ത്‌ വീട്ടിലേക്കു പോയത്‌ തങ്കമണിയെ കാണുവാന്‍വേണ്ടിയാണ്‌. ജ്യേഷ്ഠന്‍ പാലക്കാട്‌ വന്നപ്പോള്‍ ഹോസ്റ്റ ലില്‍ ചെന്ന്‌ സേതുവിനെ അന്വേഷിച്ചു. അവന്‍ അവിടെ ഇല്ലായിരുന്നു. അങ്ങിനെ യാണ്‌ ഒടുവില്‍ സേതുവിന്‌ അവിടെ പോയകാര്യം വീട്ടില്‍ പറയേണ്ടി വന്നത്‌. അച്ഛനും അമ്മയ്ക്കും പുഷ്പോത്തു വീട്ടുകാര്‍ ശ്രതുക്കളാണ്‌. അവിടത്തെ തങ്ക മണി എന്ന പെണ്‍കുട്ടിയുമായി സേതു ഇഷടത്തിലുമായിരുന്നു. അതുകൊണ്ടു തന്നെ അവിടെ പോകുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമല്ല. മാത്രമല്ല സേതുവിന്റെ ജ്യേഷ്ഠന്‍ പരമേശ്വരന്‍ വിവാഹം കഴിഞ്ഞാണ്‌ ഭാര്യയുടെ കൂടെ വേറെറവീട്ടില്‍ താമസമാക്കിയത്‌. അതുപോലെ സേതുവും മാറുമോ എന്ന ഭയവും അമ്മയുടെ വാക്കുകളില്‍ കാണുന്നുണ്ട്‌. സേതുവിന്റെ പഠനം അവസാനിച്ച്‌ അവന്‍ വീട്ടിലെത്തിയപ്പോഴേക്കും അച്ഛന്‍ റിട്ടയര്‍ ചെയ്ത്‌ വന്നിരുന്നു. അച്ഛന്റെ കയ്യില്‍നിന്നും അമ്മ പ്രതീക്ഷിച്ച പണമൊന്നും ലഭിച്ചില്ല എന്ന്‌ അമ്മയുടെ വാക്കുകളില്‍ വ്യക്തമാണ്‌. “ഉം പിരിഞ്ഞു വരുമ്പോള്‍ കനകം ല്ലേ കൊണ്ടന്നിരിക്ക്ണ്‌, കനകം! എന്റെ നാവുമ്പ്‌ന്ന്‌ ഓരോന്ന്‌ വീഴരുതേന്ന്‌ പ്രാര്‍ത്ഥിക്കവാ ഞാന്‍!” അമ്മ ക്ഷോഭമടക്കാന്‍ (പയാസപ്പെടുന്നുണ്ടെന്നു തോന്നി. “പെങ്ങന്മാരുടെ ഉട്ടും പൂശീം, സല്‍ക്കാരും കഴിഞ്ഞിട്ടല്ലേ വര്‍ണ? ഞാന്‍ വിചാരിച്ചതാ.” (2009 ബി: 154) ഭര്‍ത്താവ്‌ ജോലിയില്‍ നിന്നും പിരിഞ്ഞ്‌ വരുമ്പോള്‍ കുറച്ച്‌ പണമുണ്ടാകു മെന്നും അതുകൊണ്ട്‌ വൈക്കോല്‍പുരയുടെ മേല്‍ക്കൂരമാറ്റി ഓടിടണമെന്നും പുഴ വക്കത്ത്‌ അല്‍പ്പം കൃഷിസ്ഥലം വാങ്ങണമെന്നും അവര്‍ വിചാരിച്ചിരുന്നു. 182 എന്നാല്‍ ആദ്യം പെങ്ങൻമാരുടെ അടുത്ത്‌ പോയിട്ടാണ്‌ അയാള്‍ വീട്ടിലേക്ക്‌ വന്ന ത്‌. അതുകൊണ്ടുതന്നെ കുറേ പണം പെങ്ങന്മാര്‍ക്കുവേണ്ടി ചെലവാക്കി. അതി ലുള്ള ദേഷ്യമാണ്‌ സേതുവിന്റെ അമ്മയുടെ വാക്കുകളില്‍ കാണുന്നത്‌. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്‌ സേതുവിന്റെ അമ്മയാണെങ്കിലും സഹോദരന്‍ മാധവനാണ്‌ അധികാരം. ചെറിയ ജ്യേഷ്ടത്തിയും മാധവനും തമ്മി ലുളള സംഭാഷണമാണ്‌ സന്ദര്‍ഭം. “മാധവാ, നീയൊന്ന്ങ്ങ്ട്‌ വര്‍ണ്ണ്ടോ? തിരിഞ്ഞുനോക്കാതെ ചോദിച്ചു. “എന്താ വേണ്ടത്‌ “പത്തായം തൊറന്നു കുറച്ചു നീററടയ്ക്ക എടുത്തുതാ” (2009 സി: 106) കാര്‍ഷികവിളകളുടെ സൂക്ഷിപ്പ്‌ പുരുഷന്മാരുടെ നിയന്ത്രണത്തില്‍ തന്നെ യാണ്‌. വീട്ടിലെ മുതിര്‍ന്നവര്‍ പെങ്ങന്മാരാണെങ്കിലും അധികാരം പുരുഷനില്‍ തന്നെയാണ്‌ എന്നതിന്റെ സൂചനയാണ്‌ ഈ സംഭാഷണം. സംബന്ധം ചെയ്ത ആളുകളെക്കൊണ്ട്‌ ഇല്ലത്തെ പണികളെല്ലാം ചെയ്യി ക്കുക അന്നത്തെ പതിവാണ്‌. മാധവനും അങ്ങനെയൊരു അവസ്ഥയിലാണെന്ന്‌ അയാളുടെ വാക്കുകള്‍ കേട്ടാല്‍ മനസിലാകും. “ഇല്ലത്തുനിന്ന്‌ രണ്ടുമൂന്നു പ്രാവശ്യം വിളിച്ചിരുന്നു. നീയവിടെ പോയ്യോ? മാധവമ്മാമ മിണ്ടിയില്ല. “വട്ടിം വയറും വലിച്ച്‌ ആ ചെറ്യേ കുഞ്ഞാത്തലല്‍്‌ തന്നയാണ്‌ വേലീട ടുത്തു വന്ന്‌ വിളിച്ചത്‌.” “അതിന്‌ ഞാനെന്തുവേണം? ഗോവിന്ദന്റെ പത്തായത്തില്‍ കെടക്കണ നെല്ല്‌ ഞാന്‍ വിചാരിച്ചാല്‍ കിട്ടോ? എന്നെ ശമ്പളം 183 തന്നിട്ട കാര്യസ്ഥ പണിക്ക്‌ നിര്‍ത്തീട്ടില്ല. ഒന്നിന്വോക്കണം പോന്ന ഒരാണൊരുത്തനുണ്ടല്ലൊ കാര്യം അന്വേഷിക്കാന്‍” (2009 ബി: 140) സംബന്ധം ചെയ്തവര്‍ ന്ധ്വന്തം വീട്ടില്‍ നിന്നു പണംകൊണ്ടുവന്ന്‌ ചെലവു നടത്താറുണ്ട്‌ പലപ്പോഴും. ശമ്പളം കൊടുക്കേണ്ട. പണികള്‍ ചെയ്യിക്കാനും കാര്യ സ്ഥപണിക്കും ഒരാള്‍. അത്രയൊക്കെയേ സംബന്ധം ചെയ്ത വീട്ടില്‍ ഒരാള്‍ക്ക്‌ സ്ഥാനമുള്ളൂ. ശമ്പളം നല്‍കാതെ ആജ്ഞാനുവര്‍ത്തികളായി അവരെ നിര്‍ത്തുക യാണ്‌. രണ്ടുവീട്ടിലും വിലയില്ലാതെ ആര്‍ക്കോവേണ്ടി പണിചെയ്ത്‌ ജീവിക്കുക യാണ്‌ ഇത്തരം ആളുകള്‍. ഇതിലുള്ള ര്രതിഷേധമാണ്‌ മാധവന്റെ വാക്കുകള്‍. നോവലിന്റെ ഒടുവില്‍ സേതു നാട്ടില്‍ തിരിച്ചെത്തുന്നുണ്ട്‌. ചെറിയമ്മയും സേതുവും തമ്മിലുളള സംഭാഷണമാണ്‌ സന്ദര്‍ഭം. “പരമീശന്റെ കമ്പി വന്നപ്പോള്‍ നീയ്ണ്ടായിരുന്നില്ല അല്ലേ? ചുമരിനു നേര്‍ക്കു മുഖം തിരിച്ച്‌ അടച്ച കണ്ണുകള്‍ തുടയ്ക്കുന്നതു കണ്ടു. “വരും വരുംച്ചിട്ട പെലര്‍ച്ച വണ്ടിവരെ കാത്തു. എന്നിട്ടാ ശവമെടു ത്തത്‌.” (2009 ബി: 255) സേതുവിന്റെ അമ്മ മരിച്ച കാര്യമാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. അമ്മയെ അവസാനമായി ഒരു നോക്കുകാണാന്‍ സേതു വന്നില്ല. ജീവിച്ചിരുന്നപ്പോള്‍ പര സ്പരം വഴക്കു കുടുമായിരുന്നെങ്കിലും ജ്യേഷ്ഠത്തിയോടുള്ള സ്നേഹം ചെറിയമ്മ യുടെ കണ്ണീരിലൂടെ സേതു അറിയുന്നു. സേതു വരാന്‍ അവര്‍ ഒരുപാടുസമയം കാത്തിരുന്നു എന്നും ചെറിയമ്മയുടെ വാക്കുകളില്‍ നിന്നും സേതുവിന്‌ വ്യക്ത മായി. ലളിതാ ശ്രീനിവാസന്റെ കൂടെ നഗരത്തില്‍ കഴിയുമ്പോഴാണ്‌ അമ്മ മരിച്ച വിവരം സേതു അറിഞ്ഞത്‌. ബിസിനസ്സും കേസുമൊക്കെയായി അയാള്‍ക്ക്‌ വരാന്‍ കഴിഞ്ഞില്ല. പക്ഷെ അയാള്‍ ഒന്നും പറയാതെ നിശബ്ദനായി പോവുക യാണ്‌ ചെയ്യുന്നത്‌. 184 4.2.6, ആചാരവും വിശ്വാസവും ആ നാട്ടിലെ ആളുകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സംഭാഷണവും നോവലില്‍ കാണുന്നുണ്ട്‌. മാധവന്‍നായരും സുമിത്രയും തമ്മിലുളള സംഭാഷണ മാണ്‌ സന്ദര്‍ഭം. “നാളെ ഗുളികനു കൊടുക്കണാന്ന്‌ പറഞ്ഞു അമ്മ. മാധവേട്ടനോ ടൊന്നു വരാന്‍ പറഞ്ഞു.” പെട്ടെന്ന്‌ ഒന്നും പറയാന്‍ തോന്നിയില്ല. “ആല്വോള്‍ക്ക്‌ ദെണ്ണം വന്നപ്പോള്‍ നേര്‍ന്നതാ. നാളെയ്ക്ക്‌ ഒക്കെ ഏല്പിച്ചിട്ടുണ്ട്‌.” (2009 ബി: 69). ഗാര്‍ഹികാന്തരീക്ഷവുമായി ബന്ധപ്പെട്ട ആരാധനാമൂര്‍ത്തിയാണ്‌ ഗുളികന്‍. ്രാദേശികമായ വിശ്വാസത്തിന്റെ ഭാഗമാണ്‌ ഇത്തരം ദൈവങ്ങള്‍. DIMA] ഇത്തരം അനുഷ്ഠാനങ്ങള്‍ ചെയ്യുവാന്‍ പുരുഷന്മാര്‍ വേണമെന്ന ധ്വനിയുണ്ട്‌ ഈ സംഭാഷണത്തില്‍. അന്ധവിശ്വാസത്തിന്റെ കാഠിന്യവും ഈ വാക്കുകളില്‍ തെളി യുന്നു. 4.2.7. തിരിച്ചുവിളിക്കുന്ന വാക്കുകള്‍ അസുഖം ബാധിച്ച ഏടത്തിയമ്മ നഗരത്തിലെ ആശുപത്രിയിലേക്കെത്തു മ്പോള്‍ സേതു പോയി കാണുന്നുണ്ട്‌. അവിടെ വെച്ചാണ്‌ നാട്ടിലെ കുടുതല്‍ കാര്യങ്ങള്‍ സേതു അറിയുന്നത്‌. “മാധവമ്മാമ ഇപ്പോ വീട്ടിത്തന്ന്യാണ്‌. അതു നീയറിഞ്ഞില്ലേ?” ‘sper “യുസുപ്പിന്റെ പീടിക മാധവമ്മാമ വാങ്ങി. പലചരക്കു കച്ചോടാ. നല്ല കച്ചോടാന്നാ പറേണ. “കേട്ടു. 185 “വടക്കേല്‍ ഭാഗം കഴിഞ്ഞതറിഞ്ഞില്ലേ? “അറിയില്ല. കച്ചവടം തുടങ്ങിയത്‌ അറിഞ്ഞിട്ടില്ല എങ്കിലും പറഞ്ഞു:” “ഇന്നാള്‍ ആരോ വന്നപ്പോ പറഞ്ഞു” (2009 ബി: 247) നാട്ടിലെ കാര്യങ്ങള്‍ ഒന്നും സേതു അറിഞ്ഞിരുന്നില്ല. എന്നാലും അറിയു മെന്ന മട്ടിലാണ്‌ മറുപടി പറഞ്ഞത്‌. നാടും അവിടത്തെ ബന്ധങ്ങളും മറക്കാനാണ്‌ സേതു ശ്രമിച്ചത്‌. സുമിത്രയും ദേവുവും ഭാഗം വെച്ചു പിരിഞ്ഞതും സുമിത്ര തനിച്ചു താമസിക്കുന്നതുമെല്ലാം ഏട്ടത്തിയമ്മയുടെ വാക്കുകളില്‍ നിന്നാണ്‌ അറി ഞ്ഞത്‌. സുമിത്രയെപ്പറ്റി കേട്ടതെല്ലാം അയാള്‍ക്ക്‌ സങ്കടം നല്‍കി. 4.3. കുടുംബബന്ധ പശ്ചാത്തലത്തിലുളള പുരുഷ-പുരുഷഭാഷണങ്ങള്‍ നോവലിലെ പുരുഷ ഭാഷണങ്ങള്‍ അധികാരവുമായി ബന്ധപ്പെട്ടതാണ്‌. വലിയമ്മാമയും അപ്പുണ്ണിയും തമ്മിലും അപ്പുണ്ണിയും കുട്ടമ്മാമയും തമ്മിലുമുളള സംഭാഷണങ്ങളില്‍ അധികാരത്തിന്റെ ഏറ്റക്കുറച്ചിലുകളും അതുണ്ടാക്കുന്ന സംഘര്‍ഷങ്ങളുമാണ്‌ കൂടുതല്‍ കാണുന്നത്‌. 4.3.1. അധികാരവും നിസ്സഹായതയും അപ്പുണ്ണിയും നാലുകെട്ടിലെ കാരണവരായ വലിയമ്മാമയും തമ്മില്‍ നട ക്കുന്ന സംഭാഷണത്തിനും രണ്ടു ഘട്ടമുണ്ട്‌. ആദ്യഭാഗത്ത്‌ വലിയമ്മാമ മാത്രമാണ്‌ സംസാരിക്കുന്നത്‌. “ഇപ്പോള്‍ കൊന്നുകളയുമെന്നാണു കരുതിയത്‌.... മരിക്കാന്‍ പോവു കയാണ്‌... അവന്റെ പിടലിയില്‍ ആ കൈവിരലുകള്‍ അമര്‍ന്നു. .... മുറ്റത്തേക്കുള്ള വാതില്‍ ചൂണ്ടി വലിയമ്മാമ അലറി: എറങ്ങടാ .... ഇനി ഈ വളപ്പിനകത്തു കണ്ടാല്‍ കാലു തച്ചൊ ടിക്കും ഞാന്‍..ഫോ...” (2009 സി: 57). 186 നാല്യുമകട്ടിത്‌ സര്‍പ്പംതുള്ളല്‍ കാണുവാന്‍ വന്ന അപ്പുണ്ണിയെ ആട്ടിയിറക്കു ന്നതാണ്‌ സന്ദര്‍ഭം. അധികാരത്തിന്റെ ശബ്ദമാണ്‌ വലിയമ്മാമയുടേത്‌. തറവാ ടിനെ അപമാനിച്ച പാറുക്കുട്ടിയുടെ മകനായതുകൊണ്ടാണ്‌ അവനെ ആട്ടിയിറക്കി യത്‌. കഞ്ഞികുടിക്കാനിരുന്നിടത്തുനിന്നാണ്‌ അയാള്‍ കുട്ടിയായ അപ്പുണ്ണിയെ ഓടിച്ചത്‌. എന്നാല്‍ നോവലിന്റെ ഒടുവില്‍ അപ്പുണ്ണിയുടെ മുന്‍പില്‍ കടംപെരുകി ദയ നീയമായി നില്‍ക്കുന്ന കാരണവരെയാണ്‌ കാണുന്നത്‌. അയാള്‍ അപ്പുണ്ണിയോട കാശ്‌ കടം ചോദിക്കാന്‍ വന്നതാണ്‌. “ഈ നാലുകെട്ടു നിലനിന്നുകാണാന്‍ എനിക്കാഗ്രഹമില്ല. ഇവിടെ നിന്ന്‌ എന്നെ ആട്ടിയിറക്കിയതു നിങ്ങള്‍ മറന്നിട്ടുണ്ടാവും. എനി ക്കതു മറക്കാന്‍ വയ്യാ. തണുത്തുറഞ്ഞ നിശബ്ദത അവര്‍ക്കിടയില്‍ തങ്ങിനിന്നു. ഇടറുന്ന സ്വരത്തില്‍ വലിയമ്മാമ പറഞ്ഞു; “അങ്ങന്യൊക്കെ പറ്റി. ഇപ്പതിനു ഞാന്‍ ദുഃഖിക്കുന്നുണ്ട്‌. കഴിഞ്ഞ തൊക്കെ മറക്ക്‌, അപ്പുണ്ണ്യേ.” (2009 സി: 199) ദയനീയമായി യാചിക്കാന്‍ അയാള്‍ക്ക്‌ മാനക്കേട തോന്നുന്നില്ല. അക്കാല മഗ്രയും അഭിമാനത്തിന്റെ പ്രതീകമായ നാലുകെട്ട അന്യാധീനപ്പെട്ട പോകാതിരി ക്കാന്‍ അപ്പുണ്ണിയുടെ പണം വേണം. അതിനാണ്‌; അഭിമാനം സംരക്ഷിക്കാനാണ്‌ അപ്പുണ്ണിയുടെ മുന്‍പില്‍ വല്യമ്മാമ എത്തുന്നത്‌. മാപ്പിളമാര്‍ ചോദിക്കുന്നുണ്ടെ ങ്കില്‍ അവര്‍ക്കു കൊടുക്കാന്‍ അയാളുടെ അഭിമാനം അനുവദിക്കുന്നില്ല. ഇതുപോലെ അപ്പുണ്ണിയുടെ മുന്‍പില്‍ കുട്ടമ്മാമയും എത്തുന്നുണ്ട്‌. പഠിച്ചി രുന്ന കാലത്ത്‌ അപ്പുണ്ണിക്ക്‌ സ്കോളര്‍ഷിപ്പ്‌ കിട്ടിയ പൈസ കുട്ടമ്മാമ കട മായിവാങ്ങി. പക്ഷേ അപ്പുണ്ണിക്ക്‌ ഫീസ്‌ അടയ്ക്കേണ്ട സമയം വന്നപ്പോള്‍ അത്‌ 187 തിരിച്ചുകൊടുത്തുമില്ല. പിന്നീട അപ്പുണ്ണി പണക്കാരനായി തിരിച്ചെത്തിയപ്പോള്‍ കുട്ടമ്മാമ വലിയമ്മാമയെപ്പോലെ തന്നെ കഷ്ടത്തിലായിരുന്നു. ഈ രണ്ട്‌ അവ സ്ഥയും അവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ തെളിയുന്നു. അപ്പുണ്ണി സാമ്പത്തിക സ്ഥിരത കൈവരിച്ച്‌ നാട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും തറവാട്‌ ക്ഷയിക്കുകയും അമ്മാവന്‍മാര്‍ ദയനീയാവസ്ഥയിലെത്തുകയും ചെയ്തിരുന്നു. അപ്പുണ്ണി പഠി ച്ചുരുന്ന കാലത്ത്‌ അഹങ്കാരത്തോടെയും പുച്ഛത്തോടെയുമായിരുന്നു അവനോട കുട്ടമമാമ സംസാരിച്ചിരുന്നത്‌. “പതിനഞ്ചാം തീയതി ഗവര്‍മ്മണ്ടു പരീക്ഷയ്ക്കു ഫീസടയ്ക്കണം' “അയിന്‌” “കുട്ടമ്മാമ്‌ “കടം പിരിക്കാന്‍ വന്നതാടാ? “ഞാനെന്താ ചെയുണ്ട്‌ - ഫീസടപച്ചിട്ടില്ലെങ്കി - “നെന്റെ നാലു നൊട്ട വാങ്ങിച്ചിട്ടണ്ട്‌ ച്ചിട്ടല്ലേടാ ഇത്‌? എന്റയ്യിലു പണുംല്യ പന്നിക്കുട്ടിംല്യ്‌ “കരച്ചില്‍ വന്നു. എങ്കിലും കരഞ്ഞില്ല. വേദനിക്കുമ്പോള്‍ കരയാതി രിക്കാന്‍ അവന്‍ പഠിച്ചു കഴിഞ്ഞിരുന്നു” അവന്‍ അകത്തേയ്ക്ക്‌ പോരുമ്പോള്‍, കുട്ടമ്മാമ പറഞ്ഞു: “ഇനി നീയൊക്കെ പഠിച്ചിട്ടു തുക്കിടിസ്സായ്പായിട്ടല്ലേ വരാ? (2009 സി: 150) ഈ സംഭാഷണത്തില്‍ കുട്ടമ്മാമയുടെ ധാര്‍ഷ്ഠ്യവും അപ്പുണ്ണിയുടെ ദയനീ യതയും വ്യക്തമാണ്‌. എത്ര പഠിച്ചാലും അപ്പുണ്ണിക്ക്‌ നല്ല കാലമുണ്ടാവില്ല എന്ന ധ്വനി അയാളുടെ വാക്കുകളില്‍ ഉള്ളടങ്ങിയിരിക്കുന്നു. കടം പിരിക്കാന്‍ വന്നതാടാ എന്ന ചോദ്യത്തില്‍ത്തന്നെ തിരിച്ചുകൊടുക്കാന്‍ വേണ്ടി വാങ്ങിയതല്ല ആ പണം 188 എന്നാണ്‌ അയാള്‍ സൂചിപ്പിക്കുന്നത്‌. “നാലുനൊട്ട്‌ എന്ന്‌ അപ്പുണ്ണിയുടെ പണത്തെ നിസ്റ്റാരവല്‍ക്കരിക്കുകയാണ്‌ കുട്ടമ്മാമ ചെയ്യുന്നത്‌. നോവലിന്റെ അവ സാനം കാണുന്നത്‌ കുട്ടമ്മാമയുടെ ദയനീയമായ ചിത്രമാണ്‌. അപ്പുണ്ണി പണക്കാ രനായി തിരിച്ചെത്തിയതറിഞ്ഞ്‌ കുട്ടമ്മാമ കാണാന്‍ വരുന്നുണ്ട്‌. “നിയ്ക്ക്‌ പണ്ടത്തന്തി അധ്വാനിക്കാന്‍ വയ്യ. ആ പെണ്ണിന്റെ സ്തിത്യാലോചിക്കുമ്പൊഴാ എനിക്കു വ്യസനം. അതിന്‌ അപ്പുണ്ണി ഒന്നുമുളി. “അവളക്കാച്ചാല്‍ നിന്നെ പ്രാണനാ ......” കുട്ടമ്മാമ പിന്നെയും എന്തോ പറയാനുള്ള പോലെ പതുങ്ങി “ഞാനെന്തുവേണം” “ഓള്‍ക്കു നീയെന്നേ ഒരാശ്രയംളളൂ' അപ്പുണ്ണിയുടെ മനസ്സില്‍ പഴയ ഓര്‍മ്മകളുടെ ചുഴലിക്കാറ്റ്‌ അടിച്ചു കയറുകയായിരുന്നു. തണുത്ത സ്വരത്തില്‍ അയാള്‍ പറഞ്ഞു. “ഞാന്‍ തുക്കിടി സായ്വൊന്നും ആയിട്ടില്ല്യല്ലോ?” (2009 സി: 196) പണ്ട്‌ തന്നോട്‌ പറഞ്ഞ ഓരോ വാക്കിനും പകരം വീട്ടുകയായിരുന്നു അപ്പുണ്ണി. തൊപ്പിക്കുട തലയില്‍വെച്ച്‌ കുട്ടമ്മാമ പതുക്കെ കുന്നിറങ്ങി പോകു ന്നതു കണ്ടപ്പോള്‍ അപ്പുണ്ണിക്ക്‌ ്രുരമായ ആനന്ദമാണ്‌ തോന്നിയത്‌. പണമാണ്‌ അന്തസ്സിന്റെ മാനദണ്ഡം എന്ന്‌ ഇവിടെ വ്യക്തമാണ്‌. പഴയ അപ്പുണ്ണിക്ക്‌ മകളെ വിവാഹംകഴിച്ചുകൊടുക്കാന്‍ അയാള്‍ ഒരിക്കലും തയ്യാറാകില്ല. എന്നാല്‍ ഇപ്പോള്‍ അപ്പുണ്ണി അയാള്‍ക്ക്‌ സ്വീകാര്യനാണ്‌. അതിന്റെ കാരണം അപ്പുണ്ണിയുടെ പണ മാണ്‌. നാല്ുകകട്ട്‌ എന്ന നോവലില്‍ തറവാട്ടുകാരണവരായ കുഞ്ഞിക്കൃഷ്ണമേ നോനും മരുമകന്‍ കുട്ടനും കാരണവരുടെ സഹോദരിയും അധികാരിയും എല്ലാം 189 ചേര്‍ന്ന്‌ തറവാട്ടുസ്വത്തിന്റെ കാര്യത്തില്‍ ഒരു സംഭാഷണം നടക്കുന്നുണ്ട്‌. കുഞ്ഞി ക്കൃഷ്ണമേനോനും അനിയനും തമ്മിലാണ്‌ തര്‍ക്കം നടന്നത്‌. തറവാട്ടുസ്വത്തിന്റെ വിനിയോഗം സംബന്ധവ്യവസ്ഥ കുടുംബത്തിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഈ സംഭാഷണത്തില്‍ വ്യക്തമാണ്‌. “എനിക്കു പറയാന്‍ പേട്ടയൊന്നുല്ല്യ'. അവടെ വെച്ചടി വെച്ചടി കേറ്റാ. എങ്ങനെ? അവിടുന്ന്‌ ആരെങ്കിലും വന്നാല്‍ ന്റെ പെങ്ങന്മാര്‍ ചോറും കൂട്ടാനും പത്തായപ്പെരേലിക്കു കെട്ടണം: പൂന്തോട്ടത്തുകാ രുടെ വെള്ളാട്ട്യോളും ദാസ്യോളും അല്ലേ ഇവ്ട്ത്തെ പെണ്ണുങ്ങള്‍! കാക്കാശിനു ഗതിയില്ലാണ്ടു കെടന്നകൂട്ടരാ” - (2009 സി: 143). മ്പന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കാതെ സംബന്ധം ചെയ്ത വീട്ടിലെ കാര്യങ്ങള്‍ നോക്കുന്ന കാരണവരെയാണ്‌ മരുമകന്‍ കുട്ടന്‍ ചോദ്യം ചെയ്യുന്നത്‌. കാല്‍ക്കാശിനു ഗതിയില്ലാതിരുന്ന പൂന്തോട്ടത്തില്‍ തറവാട്‌ ഇപ്പോള്‍ നല്ല സാമ്പ ത്തിക സ്ഥിതിയിലെത്തിയത്‌ വടക്കേപ്പാട്ട തറവാട്ടില്‍ നിന്നു നെല്ലും പണവും കൊണ്ടുപോയിട്ടാണ്‌. മാത്രമല്ല തറവാട്ടിലെ സ്ത്രീകളുടെ ദൈനൃതയും ഇവിടെ തെളിയുന്നു. വെള്ളാട്യോളും ദാസ്യോളും എന്നീ വാക്കുകളിലുടെ അവിടുത്തെ പണിക്കാര്‍ക്കു സമമാണ്‌ വടക്കേപ്പാട്ടെ സ്ത്രീകളുടെ നില എന്നും വ്യക്തമാകും. “ഈ കീറാമാറാപ്പു പേറ്യേന്റെ വക നിയ്ക്കു കിട്ടി. അതോണ്ടന്യാ പറേണ നിയ്ക്ക്‌, രണ്ടോരി മൊതലു വേണം നിയ്ക്കിവറ്റിന്റെ ഒരു കാശും അധികം വേണ്ടാ. അതോണ്ടല്ല. തറവാട്ടു കാരണോരായാല്‍ അങ്ങന്യാ പണ്ടയ്ക്കു പണ്ടേ. “നടക്കില്ല കുട്ടമ്മാമയ്ക്കു വീണ്ടും ശബ്ദം പൊങ്ങി അധികാരി കുട്ടമ്മാമയെ ഉപദേശിച്ചു: “അങ്ങനെ പറയരുത്‌, കുട്ടന്നായരേ. അതൊക്കെ നാട്ടുനടപ്പല്ലേ?” “ആ കാലൊക്കെ പണ്ടേര്‍ന്ന്‌.” (2009 സി: 145). 190 ഒരു കാശും അധികം വേണ്ടെന്നു പറയുന്ന കാരണവര്‍ രണ്ടോഹരി സ്വത്താണ്‌ ആവശ്യപ്പെടുന്നത്‌. അതിനായി ന്യായം പറയുന്നത്‌ പണ്ടുതൊട്ടേ യുള്ള നാട്ടുനടപ്പ്‌ അതാണെന്നാണ്‌. എന്നാല്‍ ആ നാട്ടുനടപ്പിനെ കുട്ടന്‍നായര്‍ ചോദ്യം ചെയ്തു. കാലംമാറി എന്ന ബോധ്യമാണ്‌ കാരണവര്‍ക്ക്‌ മരുമകനിലുടെ ലഭിച്ചത്‌. നാട്ടുനടപ്പിനേയും പഴയ സ്വത്തവകാശത്തേയും ചോദ്യം ചെയ്യുകയാണ്‌ കുട്ടന്‍നായര്‍. അക്കാലത്തെ സ്വത്തവകാശവും കുടുംബവ്യവസ്ഥയുമൊക്കെ ഇവ രുടെ സംഭാഷണത്തിലൂടെ തെളിയുന്നു. നാലുകെട്ടിന്റെ തകര്‍ച്ചയുടെ കാരണങ്ങ ളിലേക്ക്‌ കൂടി നയിക്കുന്നതാണ്‌ ഈ സംഭാഷണം. അപ്പുണ്ണി നാലുകെട്ടിലേക്ക്‌ വീണ്ടും വരുമ്പോള്‍ കാരണവര്‍ അവനെ മര്‍ദ്ദി ക്കുന്നുണ്ട്‌. അവനെ അടിക്കുന്നത്‌ തടഞ്ഞത്‌ കുട്ടന്‍നായരാണ്‌. “ആ ചെക്കനെ തൊടരുത്‌. ഞാനാ പറേണ! വലിയമ്മാമയുടെ കൈ താണു. “നീയാരാ ന്നോട്‌ കല്പിക്കാന്‍? “ആരെങ്കിലായ്ക്കോട്ടെ. അവനെ തല്ലരുതെന്ന്‌ ഞാനാ പറഞ്ഞത്‌. തച്ചാല്‍ അതിനു ശേഷംണ്ട്‌.” വലിയമ്മാമ മരുമകന്റെ നേരെ തിരിഞ്ഞു: “പ്ഫ നീയെന്നാടാ ഇത്രയ്ക്ക്‌ വല്തായ്യ്യേ? അപ്പോഴും കുട്ടമ്മാമ ഉറച്ച സ്വരത്തില്‍ പറഞ്ഞു: “അമ്മാമയ്ക്കു വയസ്സായെന്നു ഞാനോര്‍ക്കില്ല്‌. പടമെടുത്തു നിന്ന വലിയമ്മാമ ആകെ ചുളുങ്ങിപ്പോയി. (2009 സി: 106). കുട്ടന്‍നായരും കാരണവരും തമ്മിലുള്ള അത്തരമൊരു സംഭാഷണം ആദ്യ മായാണ്‌ നാലുകെട്ടില്‍ ഉണ്ടായത്‌. കാരണവരുടെ ആജ്ഞകളെ കാലാകാലങ്ങ 191 ളായി അനുസരിച്ചു പോരുകയായിരുന്നു പതിവ്‌. ആരും അതിനെ അതുവരെ ചോദ്യം ചെയ്തിട്ടില്ലായിരുന്നു. കുട്ടന്‍നായര്‍ ഇവിടെ കാരണവരെ ചോദ്യം ചെയ്തത്‌ അപ്പുണ്ണിയോടുള്ള സ്നേഹംകൊണ്ടായിരുന്നില്ല. മറിച്ച കാരണവരുടെ പ്രവൃത്തികളോടുള്ള ശക്തമായ പ്രതിഷേധം കൊണ്ടാണ്‌. ജന്മിമാരുടെയും ഭുപ്രഭു ക്കന്മാരുടെയും ക്രുരമായ പീഡനങ്ങള്‍ അക്കാലത്തെ കീഴാള-കര്‍ഷകത്തൊഴിലാ ളികള്‍ അനുഭവിച്ചിരുന്നു. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളോ സാഹചര്യങ്ങളോ നാല്യമകട്ട്‌ എന്ന നോവലില്‍ വരുന്നില്ല. എന്നാല്‍ തറവാട്ടകങ്ങളില്‍ പുരുഷന്മാരട ക്കമുളളവര്‍ കാരണവന്മാരില്‍നിന്നു അനുഭവിച്ചിരുന്ന അനീതികളെയും പീഡന ങ്ങളെയും തന്റെ കൃതികളിലൂടെ ആവിഷര്‍കരിക്കാനുള്ള എം.ടി യുടെ ശ്രമം ഈ സംഭാഷണത്തില്‍ കാണുന്നുണ്ട്‌. “അമ്മാമയ്ക്കു വയസ്സായെന്നു ഞാനോര്‍ക്കില്ല്‌ എന്നു പറയുന്നിടത്ത്‌ കാരണവരെകുടി ഭയപ്പെടുത്തുന്ന ഗ്രതിഷേധത്തിന്റെ ശബ്ദം നാലുകെട്ടില്‍ മുഴങ്ങുന്നു. കുട്ടന്‍നായരുടെ സംഭാഷണത്തില്‍ “ഞാന്‍ എന്ന കര്‍ത്തൃശബ്ദം ആവര്‍ത്തിച്ച്‌ വരുന്നുണ്ട്‌. അതിലുടെ അയാള്‍ക്കും ഒരു സ്വത്വമുണ്ടെന്നും ആ തറവാട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമു ണ്ടെന്നും സൂചിപ്പിക്കുകയാണ്‌ അയാള്‍ ചെയ്യുന്നത്‌. കാരണവരും മരുമകനും തമ്മിലുള്ള തര്‍ക്കം തറവാട്ടിലെ ഏല്ലാവരെയും ബാധിക്കുന്നുണ്ട്‌. ചെലവിനുള്ള നെല്ല്‌ അളന്നിട്ടു കൊടുക്കുന്ന ദിവസം മീനാക്ഷി ചെന്നപ്പോള്‍ കാരണവര്‍ നെല്ല്‌ കൊടുത്തില്ല. മരുമകന്‍ കാര്യമറിഞ്ഞപ്പോള്‍ ചോദി ക്കാന്‍ ചെന്നു. അപ്പോള്‍ കാരണവര്‍ അയാളോടുകയര്‍ത്തു. “തൊറക്കില്ല ഞാന്‍ പത്തായം, നീയാരാന്നോടു കല്പിക്കാന്‍? മാളുവും വലിയമ്മയും തങ്കേടത്തിയും ഉമ്മറക്കോലായില്‍ നിന്നു ശ്രദ്ധിക്കുകയായിരുന്നു. “ഞാനോ? ഞാന്‍ ഈ തറവാട്ടിലെ ഒരാളന്ന്യാ, രാവുപകലു ഞാന്‍ ചോര നീരാക്കി പണിതിട്ടാ നെല്ല്ണ്ടാവ്ണ്‌.' (2009 സി: 108). 192 നാലുകെട്ടില്‍ താമസിക്കാനെത്തിയ അപ്പുണ്ണിയെ കാരണവര്‍ ഇറക്കിവി ടാന്‍ ശ്രമിച്ചപ്പോള്‍ കുട്ടന്‍നായരാണ്‌ തടഞ്ഞത്‌. അതോടെയാണ്‌ ഇരുവരും തമ്മി ലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്‌. അധ്വാനിക്കുന്നവരെല്ലാം കാരണവരുടെ ദയ ക്കായി കാത്തിരിക്കുകയാണ്‌. നെല്ലുമുഴുവന്‍ പത്തായത്തിലാക്കി അതുഫപൂട്ടി താക്കോല്‍ കൈവശം വെച്ച കാരണവര്‍ പഴയ ഫ്യൂഡല്‍ കാലത്തിന്റെ ഗ്രതിനിധി തന്നെയാണ്‌. എന്നാല്‍ കുട്ടന്‍നായരുടെ വാക്കുകളില്‍ തറവാട്ടകങ്ങള്‍ക്കു ള്ളില്‍ത്തന്നെ നിലനിന്ന അനീതിയും അസമത്വവും വെളിവാക്കുന്നുണ്ട്‌. തറവാ ട്ടിലെ കുട്ടികളുള്‍പ്പെടെയുള്ളവര്‍ക്ക്‌ ഭക്ഷണത്തിനുള്ള നെല വരെ നല്‍കാതിരി ക്കുന്ന തറവാട്ടുകാരണവന്മാരുടെ ക്രൂരതയാണ്‌ നാലുകെട്ടിലെ കാരണവരുടെ പ്രവൃത്തിയിലുടെ കാണുന്നത്‌. “നീയാരാ ന്നോടു കല്‍പിക്കാന്‍? എന്നു ചോദിക്കു ന്നിടത്ത്‌ താന്‍തന്നെയാണ്‌ പരമാധികാരിയെന്നും തന്നെ ചോദ്യം ചെയ്യുവാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഉറപ്പിക്കുകയാണ്‌ കാരണവര്‍ ചെയ്യുന്നത്‌. ഈ സംഘര്‍ഷമെല്ലാം നടക്കുമ്പോഴും ശബ്ദമില്ലാത്ത ജന്മങ്ങളായി ഗ്രതിഷേധിക്കാന്‍ അവകാശമില്ലാത്തവരായി അവിടത്തെ സ്ത്രീകള്‍ നാലുകെട്ടിനുള്ളില്‍ കഴിയുന്നു. 4.3.2. രപതികാരഭാഷണം നാട്ടിലെ പ്രമാണിയായ ശേഖരന്‍നായര്‍ ഭാര്യയുടെ സഹോദരനായ ഗോവി ന്ദന്‍കുട്ടിക്ക്‌ തന്റെ വീട്ടില്‍ ജോലിക്കുനിന്ന മീനാക്ഷിയെ വിവാഹം ചെയ്തുകൊടു ക്കുന്നുണ്ട്‌. എന്നാല്‍ പിന്നീടാണ്‌ ഗോവിന്ദന്‍കുട്ടി ചതി മനസ്സിലാക്കിയത്‌. ശേഖ രന്‍നായരുടെ മകന്‍ കൊച്ചപ്പന്‍ ഗര്‍ഭിണിയാക്കിയ പെണ്ണിനെയാണ്‌ അയാള്‍ ഗോവിന്ദന്‍കുട്ടിക്ക്‌ കല്യാണം കഴിപ്പിച്ചുകൊടുത്തത്‌. അതോടെ പെണ്ണിനെ അവ ളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ശേഖരന്‍നായരെ കൊല്ലാനായി ഗോവിന്ദന്‍കൂട്ടി അയാളുടെ വീട്ടിലെത്തി. “നിയ്ന്നെ അവമാനിക്കാനാ ഭാവം?” ചുമലില്‍ വെച്ച കൈ ആരുടേതെന്നു നോക്കാതെ തട്ടിക്കളഞ്ഞ്‌ 193 ഗോവിന്ദന്‍കുട്ടി പറഞ്ഞു: “അല്ലാ, നിങ്ങടെ കൊടലെടക്കാന്‍. അതിനാ വന്നത്‌. അതു കഴി ഞ്ഞിട്ടേ പോണൊള്ളു” (2009 എ: 147) ഇവിടെ ഗോവിന്ദന്‍കുട്ടിയുടെ ധൈര്യവും കരുത്തും ്രകടമാണ്‌. അവന്‍ വന്നത്‌ തനിക്കേറ്റ അപമാനത്തിനു പകരം വീട്ടാനാണ്‌. പിന്നീട്‌ കുഞ്ഞരയ്ക്കാരുടെ വീട്ടില്‍ താമസമാക്കിയപ്പോള്‍ ശേഖരന്‍നായ രുടെ ആളുകള്‍ തല്ലാന്‍ വന്നു. അപ്പോള്‍ കുഞ്ഞരയ്ക്കാരാണ്‌ അയാളെ സഹായി ചത്‌. “ഇതില്‍ തനിക്കെന്തെടോ കാര്യം?” “പത്താളുചേര്‍ന്ന്‌ ഒരുത്തനെ തല്ലിക്കൊല്ലുമ്പോ അതിനിയ്ക്കു കാര്യാ, ഓടിനെടാ ബലാല്‍കളെ. അല്ലെങ്കി ഓരോരുത്തനായി വരി” (2009 എ: 165). എന്നും ന്യായത്തിന്റെ പക്ഷത്തുനില്‍ക്കുന്നയാളാണ്‌ കുഞ്ഞരയ്ക്കാര്‍. അത്‌ അയാളുടെ വാക്കുകളില്‍ തെളിയുന്നുണ്ട്‌. തല്ലാന്‍ വന്നവര്‍ ഇതില്‍ തനി ക്കെന്താ കാര്യമെന്ന്‌ ചോദിയ്ക്കുന്നത്‌ ഹിന്ദുമതത്തില്‍പ്പെട്ടവനെ തല്ലുന്നത്‌ ഇസ്ലാ മായ കുഞ്ഞരയ്ക്കാര്‍ തടഞ്ഞതുകൊണ്ടാണ്‌. മതപരമായ കണ്ണോടെ കാര്യങ്ങളെ വീക്ഷിക്കുന്ന ഒരു സമൂഹത്തിന്റെ ചിത്രം ഇവിടെ കാണുന്നുണ്ട. മതസം ഘര്‍ഷവും വാശിയും നിറഞ്ഞഞാണ്‌ അസ്ുരവിത്തിലല പുരുഷഭാഷണങ്ങളില്‍ അധികവും. വീടിനകത്തും വീടിനുപുറത്തും സംസാരിക്കുന്ന കാര്യങ്ങള്‍ ഇത്തര ത്തിലുളളതാണ്‌. സംഘര്‍ഷം നിറഞ്ഞ അകവും പുറവും ചേരുന്നതാണ്‌ അസ്ര വിത്തിലെ പുരുഷഭാഷണങ്ങള്‍. 194 4.3.3. നിരാശയുടെ ഇടം സേതുവിന്റെ അച്ഛന്‍ പെങ്ങളുടെ മകന്‍ പഠിത്തത്തില്‍ പിന്നിലാണ്‌. പക്ഷേ ജീവിക്കാനാവശ്യമായ വരുമാനം അവന്‍ കണ്ടെത്തുന്നുണ്ട്‌. “സേത്വേട്ടന്‌ എത്രകൊല്ലം വേണം. ഇനി കോളേജില്‍? “ഇനിയും കുറേ കൊല്ലം വേണം. തോല്‍ക്കാതിരിക്കേം വേണം.” “സേത്വേട്ടന്‍ തോല്‍ക്കേ? അസ്സലായി. ഞാനൊരു കച്ചോടം തൊട ങ്ങാനാണു പ്ലാന്‍. പഞ്ചായത്താപ്പീസിന്റെ അടുത്ത രണ്ടുമുറി പീടിക കണ്ടുവച്ചിട്ടുണ്ട്‌. ഉദ്യോഗം നമ്മക്കു പറ്റില്ല” “എന്തിന്‌ ഉദ്യോഗം? തേങ്ങയിടാനുണ്ട്‌. നെല്ലുണ്ട്‌. ഇതൊന്നും ഇല്ലാ ത്തവര്‍ക്കല്ലേ ഉദ്യോഗം തെണ്ടേണ്ട കാര്യമൊള്ളൂ?” (2009 ബി: 94). രവി കച്ചവടം തുടങ്ങാനുള്ള കാര്യങ്ങള്‍ നോക്കിവെച്ചിട്ടുണ്ട്‌. എന്നാല്‍ പഠി ക്കുന്നുണ്ടെങ്കിലും സേതുവിന്റെ ഉള്ളില്‍ കുടുംബത്തില്‍ സമ്പത്തില്ലാതായതിന്റെ നിരാശ കാണുന്നുണ്ട്‌. തേങ്ങയും നെല്ലും ഒന്നും ഇല്ലാത്തവര്‍ക്കേ ഉദ്യോഗം ആവ ശൃമൊള്ളു എന്നാണ്‌ സേതുവിന്റെ അഭിപ്രായം. പഠിച്ച ഏതൊരാള്‍ക്കും ജോലി കിട്ടാനായിരിക്കും ആഗ്രഹം. എന്നാല്‍ പാടവും പറമ്പും ധാരാളമുള്ള ഒരാളായി ജീവിക്കാനാണ്‌ സേതുവിന്‌ ഇഷ്ടം. സമ്പത്തുള്ള ഒരു വീട്ടില്‍ ജനിക്കാതിരുന്നതു കൊണ്ടാണ്‌ ഉദ്യോഗം തെണ്ടേണ്ട ഗതി വന്നതെന്ന സൂചനയും സേതുവിന്റെ വാക്കിലുണ്ട്‌. കാലത്തിലെ സേതുവിന്റെ അമ്മയും ചെറിയമ്മയും തമ്മിലുളള സംഭാഷണം വീടിന്റെ അകസ്ഥലത്തെ സംഘര്‍ഷങ്ങള്‍ വെളിവാക്കുന്നുണ്ട്‌. 4.3.4. ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഭാഷണങ്ങള്‍ നഗരജീവിതത്തിലെ തിരക്കിനിടയിലേക്ക്‌ ഗ്രാമത്തിന്റെ ഓര്‍മ്മകളുമായി ആദ്യം എത്തുന്നത്‌ തങ്കമണിയുടെ അനിയന്‍ ഉണ്ണിയാണ്‌. രണ്ടാമത്‌ എത്തുന്നത്‌ 195 സേതുവിന്റെ ജ്യേഷ്ഠനാണ്‌.നഗരത്തിലെ സുഹൃത്തുക്കളുമായി മദ്യപിച്ച്‌ വീട്ടി ലേക്ക്‌ വരുമ്പോഴാണ്‌ തങ്കമണിയുടെ അനിയന്‍ ഉണ്ണിയെ സേതു കാണുന്നത്‌. ഉണ്ണിയെ സേതു അവിടെ ഒരിക്കലും ഗ്പതീക്ഷിച്ചിരുന്നില്ല. “വരുന്ന വിവരത്തിന്‌ നിനക്കെഴുതായിരുന്നില്ലേ? ഞാന്‍ കാത്തു നില്‍ക്കില്ലേ?' “തങ്കോപ്പു എഴുതിയിരുന്നു.” “ങ്ഹും, ചവറ്റുകൊട്ടയില്‍ തുറക്കാതെ വീണ കത്തുകളുടെ കൂട്ടത്തില്‍ അവ ളുടെ കത്തും ഉണ്ടായിരുന്നു. അവന്‍ ബാഗ്‌ തുറന്ന്‌ ഒരു കത്ത്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു “തങ്കോപ്പുവിന്റെ കത്താണ്‌ (2009 ബി: 230) തങ്കമണിയുടെ കത്തുകള്‍ ഒരിക്കല്‍ സേതുവിന്റെ ജീവിതത്തിലെ പ്രണയ ത്തിന്റെ സാക്ഷ്യമായിരുന്നു. അവളുടെ കത്തുകള്‍ കിട്ടാനായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ജോലികിട്ടി നഗരത്തില്‍ എത്തിയതോടെ സുമിത്ര യെയും തങ്കമണിയെയുമെല്ലാം സേതു മറന്നു. നാട്ടില്‍നിന്നു വരുന്ന കത്തുകള്‍ തുറന്നു നോക്കാറില്ല. തങ്കമണി അയച്ച കത്തുകളും ആ കൂട്ടത്തില്‍ ഉണ്ടാകുമെന്ന്‌ സേതുവിന്റെ ഈ സംഭാഷണത്തില്‍ നിന്നു വ്യക്തമാകും. നഗരത്തിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക്‌ ജ്യേഷ്ഠത്തിയമ്മയെ കൊണ്ടു വന്നപ്പോള്‍ സേതുവിനെ അന്വേഷിച്ച്‌ ജ്യേഷ്ഠന്‍ വരുന്നുണ്ട്‌. വീട്ടിലേയും നാട്ടി ലേയും കാര്യങ്ങള്‍ സേതു ജ്യേഷ്ഠന്റെ വാക്കുകളിലുടെയാണ്‌ അറിയുന്നത്‌. “കഷ്ടകാലം ന്നേ പറയേണ്ടു. അമ്മയ്ക്കും നല്ല സുഖംല്യ. എന്നും കെടപ്പാ.” 196 “വല്ല ഡോകടറേം കാണിക്കായിരുന്നില്ലേ?” “മുസ്സിനെ കാണിച്ചു. ആ ഡോകടര്‍ ലാസറെ രണ്ടുമുന്നു തവണ കൊണ്ടന്നു.” (2009 ബി: 245). അമ്മയെ സേതു കണ്ടിട്ട കാലം കുറച്ചായി. അമ്മയ്ക്കു അസുഖമായി കിട ക്കുന്നതുപോലും സേതു ഇപ്പോഴാണ്‌ അറിയുന്നത്‌. സേതുവിന്റെ കയ്യില്‍ ധാരാളം പണമുണ്ട്‌. പക്ഷേ അതൊന്നും അമ്മയ്ക്ക്‌ ഉപകാരപ്പെടാത്ത വിധത്തില്‍ കുടുംബ ത്തില്‍ നിന്നും അകന്നാണ്‌ സേതു കഴിഞ്ഞത്‌. ജ്യേഷോoോന്‍ പറഞ്ഞതെല്ലാം സേതുവിന്റെ ഓര്‍മ്മകളെ അലോസരപ്പെടു ത്തുന്ന കാര്യങ്ങളായിരുന്നു. “പുഷ്പോത്തെ കാര്യത്തെപ്പറ്റി നീയെന്താ നിശ്ചയിച്ചിരിക്ക്ണ്‌?' “ഉം പിന്നെയാവാം. “ആര്‍ക്കും അതിലലോഗ്യല്്യ. മുമ്പ്‌ വല്ലവരും വല്ലതും പറഞ്ഞുച്ചിട്ട അതൊക്കെ കാര്യാക്കാന്‍ണ്ടോ? “ആവാം പിന്നെയാവാം” (2009 ബി: 248) ഒരിക്കല്‍ വീട്ടുകാരെതിര്‍ത്താലും നടത്തണമെന്നു സേതു നിശ്ചയിച്ച കാര്യ മാണ്‌. എന്നാല്‍ ആ ബന്ധത്തില്‍ നിന്നും ഇപ്പോള്‍ സേതു ഒഴിഞ്ഞുമാറുകയാണ്‌ ചെയ്യുന്നത്‌. ഒന്നിലും ഉറച്ചുനില്‍ക്കാതെ എല്ലാറ്റില്‍നിന്നും ഒളിച്ചോടുന്ന സേതു വിനെയാണ്‌ കാലത്തില്‍ കാണാന്‍ കഴിയുക. 4.4. കുടുംബബന്ധ പശ്ചാത്തലത്തിലെ സ്ര്രീ-സ്ര്രീഭാഷണങ്ങള്‍ ഇതില്‍ പ്രധാനമായും നാല്യകെട്ടിലെ അപ്പുണ്ണിയുടെ അച്ഛമ്മയും ചെറിയ മ്മയും തമ്മിലുളള ഭാഷണവും കാലത്തിലെ സേതുവിന്റെ അമ്മയും ചെറിയമ്മയും തമ്മിലുളള ഭാഷണവുമാണ്‌ വരുന്നത്‌. 197 4.4.1, നഷ്ടപ്പെടുന്ന അവകാശങ്ങള്‍ നാലുകെട്ടിലെ സ്ത്രീ ഭാഷണങ്ങളില്‍ പലപ്പോഴും വീട്ടിലെയും കുടുംബ ത്തിലെയും കാര്യങ്ങള്‍ മാത്രമാണ്‌ പരാമര്‍ശിക്കപ്പെടുന്നത്‌. അപ്പുണ്ണി നാലുകെ ട്ടില്‍ ആദ്യമായി വന്നപ്പോള്‍ അവനെ തിരിച്ചറിയുന്നതാണ്‌ സന്ദര്‍ഭം. “അമ്മ ഓരോ ആപത്ത്‌ വലിച്ചുവെയ്ക്കാ” “എന്താടീ ആപത്ത്‌? “അമ്മാമ്മ അറിഞ്ഞാല്‍ ന്ന്ബ്ടെ ഇരിക്കണ്ട. അമ്മയ്ക്കു ശുണ്ഠി കയറിയെന്നു തോന്നുന്നു. “എന്താടി, ന്നെ അങ്ങട്ടു കൊല്ലോ?” (2009 സി: 55) ഇവിടെ ആപത്ത്‌ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ അപ്പുണ്ണിയെയാണ്‌. അപ്പുണ്ണിയെ അവിടെ കണ്ടാല്‍ കാരണവര്‍ ദേഷ്യപ്പെടും എന്ന താക്കീതാണ്‌ കുഞ്ചുക്കുട്ടി നല്‍കുന്നത്‌. അവരുടെ സഹോദരിയുടെ മകനാണ്‌ അപ്പുണ്ണി. എന്നിട്ടും അവനോട ഒരു ദയയും ആ സ്ത്രീക്ക്‌ തോന്നുന്നില്ല. കാരണം അപ്പുണ്ണി അവിടെ വരികയും ക്രമേണ അവിടെ താമസമാക്കുകയുമൊക്കെ ചെയ്താല്‍ പിറകെ അവന്റെ അമ്മ പാറുക്കുട്ടിയും വരും. അവര്‍ വരുന്നത്‌ കാരണവര്‍ അംഗീ കരിച്ചാല്‍ തറവാട്ടുസ്വത്തില്‍ നിന്ന്‌ ഒരു ഭാഗം അവര്‍ക്കും കൊടുക്കേണ്ടിവരും എന്ന ഭയവും കുഞ്ചുക്കുട്ടിക്കുണ്ട. ആദ്യമായി കാണുന്ന സഹോദരിയുടെ മക നോട ഒരു സ്നേഹവും ആ സ്ത്രീക്ക്‌ തോന്നാതിരിക്കുന്നതിന്റെ കാരണവും സ്വത്തുമായി ബന്ധപ്പെട്ടുതന്നെയാണ്‌. “എനിക്കും എന്റെ കുട്ടികള്‍ക്കും സ്വൈരാ യിരിക്കണം” എന്ന്‌ കുഞ്ചുക്കുട്ടി തുടര്‍ന്നു പറയുന്നുണ്ട്‌. സ്വാര്‍ത്ഥത നിറഞ്ഞ വാക്കുകളാണ്‌ അവരുടേത്‌. എന്നാല്‍ പാറുക്കുട്ടിയുടെ അമ്മ അപ്പുണ്ണിയോട സ്നേഹത്തോടെയാണ്‌ പെരുമാറുന്നത്‌. ആ സ്നേഹം അവരുടെ ഓരോ വാക്കിലു മുണ്ട്‌. ആദ്യമായി കാണുന്ന തന്റെ മകളുടെ മകനോട ആ വൃദ്ധയ്ക്കുള്ള വാത്സല്യം അവരുടെ സംഭാഷണത്തില്‍ തെളിയുന്നു. 198 4.4.2. ഇലായ്മയുടെ സംഘര്‍ഷങ്ങള്‍ ou കാലത്തിത്‌ സേതുവിന്റെ അമ്മയും ചെറിയമ്മയും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ ആ വീട്ടിലെ ദാരിദ്യത്തിന്റെ സംഘര്‍ഷങ്ങള്‍ കാണാം. ചെറി യമ്മയ്ക്ക്‌ അടുത്താരെങ്കിലും പേരിനുണ്ടായാല്‍ മതി. നുറായിരം കാര്യങ്ങള്‍ പറ യാന്‍ തുടങ്ങും. “ഉപകാരത്തിന്‌ ഒരാളില്ല. ഉപ്രദവത്തിന്‌ എല്ലാവരും ണ്ട്‌.” ചെറിയമ്മ കോലായില്‍ നടന്നു. വെള്ളപ്പാണ്ടു കയറിയ ചുണ്ടുകള്‍ ഇടയ്ക്കിടെ തുടച്ചു മുറ്റത്തേയ്ക്കു കാര്‍ക്കിച്ചു തുപ്പി അങ്കത്തി നൊരുങ്ങുകയാണ്‌. “നൂറാളുടെ പിന്നാലെ നടന്നിട്ടു ആ ചാത്തപ്പന്റെ ചെക്കന്‍ ഒരു പാള എടുത്ത്കൊണ്ടന്ന്‌ തന്നതാ. ഇപ്പോ അതിനും ആവശ്യക്കാരായി”. സേതു അരിശത്തോടെ മിണ്ടാതിരുന്നു. അകത്ത്‌ ചെന്ന്‌ അമ്മ ആരോടെന്നില്ലാതെ പറയുന്നത്‌ കേട്ടു: “ഉച്ചയാമ്വോ ഒരു ഭാഗത്ത്‌ ഒന്നു തല ചായ്ക്കാന്ന്‌ വിചാരിച്ചതാ. അതിനും സമ്മതിക്കില്ല”. (2009 ബി: 10-11). സേതുവിന്റെ ചെറിയമ്മയുടെ അരക്ഷിതാവസ്ഥയും അമ്മയുടെ അധികാ രവും ഈ സംഭാഷണത്തില്‍ കേള്‍ക്കാം. ഉപകാരത്തിന്‌ ആരുമില്ലാതിരിക്കുന്ന ഒരവസ്ഥയിലാണ്‌ ചെറിയമ്മ ജീവിക്കുന്നത്‌. എന്നാല്‍ പണിയെല്ലാം കഴിഞ്ഞ്‌ വിശ്രമിക്കുമ്പോള്‍ അതിനും സ്വൈരം തരുന്നില്ല എന്ന പരിഭവമാണ്‌ സേതുവിന്റെ അമ്മ പറഞ്ഞത്‌. 199 45. സാമൂഹൃബന്ധ പശ്ചാത്തലത്തിലുളള സ്ത്രീ-പുരുഷഭാഷണങ്ങള്‍ സാമൂഹ്യബന്ധ പശ്വാത്തലത്തില്‍ നടക്കുന്ന ഭാഷണങ്ങളില്‍ നാലുകെ ട്ടിലെ കീഴാളരായ കര്‍ഷകതൊഴിലാളി സ്ത്രീകളും കച്ചവടക്കാരനായ യുസുപ്പും തമ്മിലുളള ഭാഷണവും കോന്തുണ്ണിനായരും പാറുക്കുട്ടിയും തമ്മിലുളള ഭാഷ ണവും കാലത്തിലെ സേതുവും സുമിത്രയും തമ്മിലും സേതുവും ലളിതാ ശ്രീനി വാസനും തമ്മിലുളള ഭാഷണങ്ങളുമാണ്‌ പ്രധാനമായും വരുന്നത്‌. 4.5.1. കീഴാളഭാഷണങ്ങള്‍ കീഴാള വിഭാഗത്തില്‍പ്പെട്ട കര്‍ഷകസ്ത്രീകള്‍ വൈകുന്നേരം യൂസുപ്പിന്റെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിക്കുന്ന സന്ദര്‍ഭമുണ്ട്‌. ഇവിടെ ഇവരുടെ സംഭാ ഷണം ചിത്രീകരിക്കുന്നിടത്ത്‌ മറുപടി എവിടെയും കാണുന്നില്ല. മറ്റു സംഭാഷണ ങ്ങളിലെല്ലാം ഒരാള്‍ പറയുന്നതിന്‌ മറുപടി അടുത്തയാള്‍ പറയുന്നുണ്ട്‌. എന്നാല്‍ ഇവര്‍ സാധനങ്ങള്‍ ചോദിക്കുന്നതിന്‌ കടക്കാരന്‍ ഭാഷണത്തിലുടെ പ്രതികരിക്കു ന്നില്ല. അപ്പുണ്ണി യൂസുപ്പിന്റെ പീടികയില്‍ ചെന്നു കയറിയപ്പോള്‍ നല്ല തിരക്കായി രുന്നു. പണി കഴിഞ്ഞു വല്ലി വാങ്ങിവരുന്ന ചെറുമികള്‍ സാമാനം വാങ്ങുന്ന സമയ മാണ്‌. “രണ്ടുക്കാലിനു കാസര്‍ട്ട്‌ “നായിപ്പ്‌' “ഒരുക്കാലിനു വെത്തിലേം പൊകലേം കൂടി” “ന്നെ ഒന്നു വേഗം ഒയ്വാക്കീം, മൊയ്ല്യാരേ.” (2009 സി: 10) ഇവിടെ കാസര്‍ട്ട, ഇപ്പ്‌, വെത്തില എന്നീ (്യോഗങ്ങളിലുടെ കീഴാളഭാ ഷയെ നോവലിസ്റ്റ്‌ ആവിഷകരിക്കുന്നുണ്ട്‌. എന്നാല്‍ അവര്‍ ചോദിക്കുന്ന കാര്യ ങ്ങള്‍ക്ക്‌ ആരും മറുപടി പറയുന്നില്ല. അവരോട തിരിച്ചൊന്നും പറയാന്‍ തയ്യാറാ 200 കാത്ത ഒരു പൊതുഇടത്തിലാണ്‌ അവര്‍ കഴിയുന്നത്‌ എന്ന്‌ ഈ സന്ദര്‍ഭത്തില്‍ വൃക്തമാകും. 4.5.2. ര്ണയഭാഷണങ്ങള്‍ നാല്യമകട്ടിലെ ്രണയസ്ഥലങ്ങള്‍ കോന്തുണ്ണിനായരും പാറുക്കുട്ടിയും തമ്മില്‍ കണ്ടുമുട്ടുന്ന സ്ഥലവും പിന്നീട്‌ ശങ്കരന്‍നായരും പാറുക്കുട്ടിയും കണ്ടുമു ട്ടുന്ന സ്ഥലവുമാണ്‌. കാലത്തിലാകട്ടെ സേതുവും സുമിത്രയും തമ്മിലുള്ള കണ്ടു മുട്ടലുകള്‍ പ്രണയത്തിന്റെ സ്ഥലപരിസരങ്ങളില്‍ വെച്ചാണ്‌. 4.5.2.1, [പണയത്തിന്റെ പുതിയ ഇടം നാലുകെട്ടിലെ കോന്തുണ്ണിനായരും പാറുക്കുട്ടിയും അധികവും കണ്ടുമുട്ടു ന്നത്‌ വീടിനു പുറത്തുവെച്ചാണ്‌. പാറുക്കുട്ടിക്ക്‌ തറവാട്ടുകാര്‍ വിവാഹം നിശ്ചയി ച്ചു. എന്നാല്‍ അവള്‍ തനിക്കിഷ്ടപ്പെട്ട കോന്തുണ്ണിനായരെ കാണുവാന്‍ കാത്തിരു ന്നു. അവള്‍ കല്യാണത്തിന്റെ തലേദിവസം കണ്ടുമുട്ടുന്നതാണ്‌ സന്ദര്‍ഭം. “പാറുട്ടി” “എന്താ പാറുൂട്ടി? പറയാന്‍ വാക്കുകളില്ലായിരുന്നു. ഒന്നും വ്യക്തമായി ബോധമുണ്ടാ യിരുന്നില്ല. എന്തെല്ലാമോ പറഞ്ഞു, കേട്ടു രണ്ടാമതൊരു നിമിഷം ആലോ ചിക്കാൻ മനസ്സിനു കഴിഞ്ഞില്ല. “പാറുട്ടിക്ക്‌ എന്നെ വിശ്വാസംണ്ടോ?” മിണ്ടാന്‍ വയ്യാ...ഹൃദയം നിറഞ്ഞുനില്‍ക്കുകയാണ്‌. “എനിക്ക്‌ നാലുകെട്ടും നെല്ലിന്‍ പത്തായവും ഇല്ല്യ. എന്നാലും ഞാനൊരാണാണ്‌. ധൈര്യമുണ്ടെങ്കില്‍ പോന്നോളു ഈ കൈത്ത ണ്ടയ്ക്ക്‌ ബലമുള്ള കാലംവരെ പൊലര്‍ത്തിക്കോളാം...” 201 ആ ശരീരത്തേക്കാളും കരുത്തുണ്ടായിരുന്നു വാക്കുകള്‍ക്ക്‌. കണ്ണട ച്ചുകൊണ്ട്‌. പതുക്കെ വ്യക്തമായി പറഞ്ഞു. “വരാം.” (2009 സി: 37-38) ഈ സംഭാഷണത്തില്‍ കോന്തുണ്ണിനായരുടെ കരുത്തിനാണ്‌ പ്രാധാന്യം കൊടുത്തത്‌. നാലുകെട്ടും നെല്ലിന്‍ പത്തായവും ആഡ്്യത്വത്തിന്റെയും സമ്പന്നത യുടെയും ഗ്പതീകമായിരുന്നു. ശരീരത്തെയും വെല്ലുന്ന ആ വാക്കാണ്‌ അവള്‍ക്ക്‌ കോന്തുണ്ണിനായരുടെ കുടെ ഇറങ്ങിവരാന്‍ ധൈര്യം കൊടുത്തത്‌. 4.5.2.2, അഭയത്തിന്റെ പുതിയ ഇടം കോന്തുണ്ണിനായരുടെ മരണശേഷം വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ശങ്ക രന്‍നായര്‍ പാറുക്കുട്ടിയോട്‌ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്‌. എന്നാല്‍ അവള്‍ മകനുവേണ്ടി അതുപേക്ഷിച്ചു. എന്നാല്‍ പിന്നീട്‌ മകന്‍ വീട്‌ വിട്ടുപോയി. മഴ യില്‍ വെളളം കയറി മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ പാറുക്കുട്ടിയുടെ രക്ഷക നായി ശങ്കരന്‍നായരെത്തി. മഴയുടെ സംഹാരതാണ്ഡവത്തില്‍ വീടുകളിലെല്ലാം വെള്ളം കയറി ആളുകള്‍ വീടൊഴിഞ്ഞു പോയപ്പോള്‍ പാറുക്കുട്ടിമാര്രം എങ്ങും പോയില്ല. മകന്‍ വീടുവിട്ടുപോയ ദുഃഖത്തില്‍ മരണത്തെ സ്വയം വരിക്കാനൊ രുങ്ങി പാറുക്കുട്ടി അവിടെക്കഴിഞ്ഞു. എന്നാല്‍ വെള്ളംകയറി വീടു തകരാന്‍ പോകുന്നതിനു മുന്‍പേ ശങ്കരന്‍നായരെത്തി. “ഞാനാണ്‌, പേടിക്കണ്ട, ശങ്കന്‍നായര്‌ കാലടികള്‍ പതറി. അവസാനത്തെ വേരും അറ്റു കടപുഴങ്ങുന്നതു പോലെ ചെരിഞ്ഞു. “താഴെ വീണില്ല. അതിനു മുമ്പു കരുത്തുള്ള രണ്ടു കൈകള്‍ താങ്ങി” “തോണി കൊണ്ടന്നിട്ടണ്ട്‌. പോരു...” (2009 എ: 122), 202 മരണത്തെ മുഖാമുഖം കണ്ട പാറുക്കുട്ടിയെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുപോകുന്നത്‌ ശങ്കരന്‍നായരാണ്‌. ആമിനുമ്മ ആവുന്നതുപോലെ വിളിച്ചതാ ണ്‌. എന്നാല്‍ അതൊന്നും കേള്‍ക്കാതിരുന്ന പാറുക്കുട്ടിയെ കൊണ്ടുപോകാന്‍ ശങ്കരന്‍നായര്‍ക്ക്‌ കഴിഞ്ഞത്‌ അവര്‍ക്കിടയിലുള്ള സ്നേഹം കൊണ്ടുതന്നെയാണ്‌. അധികമൊന്നും അവര്‍ സംസാരിക്കുന്നില്ല. എങ്കിലും ആറ്റിക്കുറുക്കിയുള്ള ആ വാക്കുകളില്‍ ജീവിതത്തില്‍ കൂടെയുണ്ടാകും എന്ന സുരക്ഷിതത്വബോധം അവള്‍ക്ക്‌ കൊടുക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു. ഒരിക്കല്‍ തന്റെ സ്നേഹം നിഷേധി ചത്‌ പാറുക്കുട്ടിക്ക്‌ മകനോടുള്ള സ്നേഹം കൊണ്ടാണെന്ന്‌ ശങ്കരന്‍നായര്‍ തിരിച്ച റിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ്‌ യഥാസമയം അയാള്‍ പാറുക്കുട്ടിയെ രക്ഷിക്കാനെത്തിയതും അയാളുടെ കുടെ പാറുക്കുട്ടി പോയതും. പണ്ട്‌ കോന്തു ണ്റിനായരോടൊപ്പം പാറുക്കുട്ടി ഇറങ്ങിപ്പോയതും ഒരു മഴക്കാലത്താണ്‌. “തോണി കൊണ്ടന്നിട്ടണ്ട്‌ പോരു” എന്ന ക്ഷണം ജീവിതത്തിലേക്കു തന്നെയാണ്‌ “ഞാനാ ശങ്കരന്നായര്‍” എന്നു പറയുന്നിടത്ത്‌ ആദ്യം വിവാഹക്കാര്യം പറഞ്ഞപ്പോഴത്തെ ജാള്ൃയതയൊന്നും അയാള്‍ക്കുണ്ടായില്ല. സ്നേഹത്തിന്റെയും ആത്മവിശ്വാസത്തി ന്റെയും ശബ്ദമായിരുന്നു അപ്പോള്‍ ശങ്കരന്‍നായര്‍ക്ക്‌ ഉണ്ടായത്‌. നാല്യകട്ടിലെ സ്ത്രീ-പുരുഷഭാഷണങ്ങളിലെല്ലാം കീഴടങ്ങി നില്‍ക്കുന്ന സ്ത്രീ ശബ്ദമാണ്‌ കേള്‍ക്കുന്നത്‌. കോന്തുണ്ണിനായരോടും ശങ്കരന്‍നായരോടും പാറുക്കുട്ടി സംസാരി ക്കുമ്പോള്‍ ഭാഷണത്തില്‍ പാറുക്കുട്ടിക്ക്‌ പ്രാധാന്യം വളരെ കുറവാണ്‌. കോന്തു ണ്റിനായരോടുളള ഭാഷണത്തില്‍ “വരാം” എന്നുമാത്രമാണ്‌ പാറുക്കുട്ടി പറയുന്നത്‌. സ്വാതന്ത്ര്യം തേടി നാലുകെട്ട വിട്ടിറങ്ങിയ പാറുക്കുട്ടി പോലും ഭര്‍ത്താവിന്റെയും മകന്റെയും ആശ്രയമുളള ഒരു ഇടത്തിലാണ്‌ സുരക്ഷിതയാകുന്നത്‌. 4.5.23, [പണയത്തിന്റെ അപരിചിത ഇടങ്ങള്‍ കാലം നോവലിന്റെ ഒടുവില്‍ സേതു ഗ്രാമത്തില്‍ തിരിച്ചെത്തുന്നുണ്ട്‌. അപ്പോഴേക്കും സുമിത്ര സന്യാസത്തിന്റെ വഴിയിലെത്തിയിരുന്നു. ഓരോ പെണ്ണി 203 നെയും ഉപേക്ഷിച്ച്‌ പുതിയത്‌ തേടിപ്പോയ സേതു ഒടുവില്‍ ഒന്നും നേടിയില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നു. അപ്പോഴാണ്‌ സുമിത്രയെ കാണുവാന്‍ സേതു പോകുന്നത്‌. കുന്നിന്‍ മുകളില്‍ സുമിത്ര തനിച്ചു താമസിക്കുന്ന വീട്ടിലേ ക്കാണ്‌ സേതു എത്തുന്നത്‌. “നിനക്ക്‌ എന്നോടു വെറുപ്പുണ്ടോ?” അപ്പോള്‍ സുമിത്ര ചിരിച്ചു. വര്‍ഷങ്ങള്‍ക്കപ്പുറത്തു കേട്ട ഒരു ചിരിയുടെ മാറ്റൊലി മനസ്സില്‍ ഒരു നിമിഷം ഒഴുകി നടന്നു. “എനിക്ക്‌ ... എനിക്കു നിന്നെ ഇഷ്ടമായിരുന്നു സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു. “ഇഷ്ടം' അയാള്‍ തിണ്ണയിലെ ചാണകമടര്‍ന്ന പാടുകളിലേക്കു കണ്ണുകള്‍ താഴ്ത്തിയപ്പോള്‍ സുമിത്ര പറയുന്നതു കേട്ടു; “സേതുന്‌ എന്നും ഒരാളോ ടേ ഇഷ്ടംണ്ടായിരുന്നൊളളു സേതുനോട്‌ മാത്രം” (2009 ബി: 270) ഗ്രാമത്തില്‍ തിരിച്ചെത്തുമ്പോള്‍ നഷടപ്പെട്ട സ്നേഹത്തിന്റെ വില സേതു അറിയുന്നു. സുമിത്രയുടെ വാക്കുകള്‍ തന്നെയാണ്‌ സേതു. സേതുവിന്റെ ഇഷ്ട ങ്ങള്‍ക്കനുസരിച്ച്‌ മാത്രമാണ്‌ അയാള്‍ ജീവിച്ചത്‌. സുമിത്ര ജീവിത വിരക്തിയോടെ ജീവിക്കുമ്പോള്‍ ജീവിതത്തോടുള്ള ആസക്തി നഷ്ടപ്പെടാത്ത സേതുവിനെയാണ്‌ നോവലിന്റെ ഒടുവിലും കാണുന്നത്‌. സേതുവിന്റെ പ്രണയസങ്കല്പവും സ്നേ ഹവും സുമിത്രയ്ക്ക്‌ അപരിചിതമായ ഇടമായിരുന്നു. 4.5.3. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ഭാഷണങ്ങള്‍ കാലത്തില്‍ കൃഷിയുമായി ബന്ധപ്പെട്ട സംഭാഷണം വരുന്നുണ്ട്‌. ഇല്ലത്തെ ആത്തോലും മാധവനും തമ്മിലാണ്‌ സംഭാഷണം. “ഗോവിന്ദന്‍ ബാക്കി നെല്ലിന്റെ കാര്യമൊന്നും പറഞ്ഞില്ലേ മാധവാ? 204 “കണ്ടിട്ടില്ല, അട്യേന്‍ ഒന്നുംകൂടി ചോയിച്ചോക്കാം.” “ചിങ്ങത്തില്‍ ഇരുന്നൂറു വടിച്ചി തന്നോടത്ത്‌ ഇക്കുറി അമ്പതാ കൊണ്ടന്നത്‌. ഇങ്ങന്യാച്ചാല്‍ കുറച്ചു കഷ്ടം തന്ന്യാണേയ്‌!” (2009 ബി: 77. നെല്ലിന്റെ ഇല്ലായ്മയും കാര്‍ഷിക വ്യവസ്ഥയുടെ തകര്‍ച്ചയുടെ സൂചനയും ഈ സംഭാഷണത്തിലുണ്ട്‌. പണ്ടു കൊയ്തിരുന്ന നെല്ലൊന്നും ഇന്ന്‌ കൊയ്തെടു ക്കാന്‍ ഉണ്ടാവുന്നില്ല എന്ന്‌ ഇവരുടെ സംസാരത്തില്‍ വ്യക്തമാണ്‌. കാലത്തിലെ സ്ത്രീ-പുരുഷഭാഷണങ്ങള്‍ വീട്ടിലൊതുങ്ങുന്നതാണ്‌. ഗ്രാമത്തെയോ അവിടത്തെ മറ്റ്‌ ആളുകളെയോ ഈ സംഭാഷണങ്ങള്‍ പരിഗണിക്കുന്നില്ല. സ്ത്രീകളുടെ പരാ തിയും പരിഭവങ്ങളുമായി ഈ സംഭാഷണങ്ങള്‍ ഒതുങ്ങുന്നു. 4.5.4, നഗരഭാഷണങ്ങള്‍ നഗരം സേതുവിന്‌ പുതിയ ജോലിയും പുതിയ ബന്ധങ്ങളും നല്‍കുന്നുണ്ട്‌. അവന്‌ ജോലി കൊടുത്ത ശ്രീനിവാസന്‍ മുതലാളിയുടെ ഭാര്യയായ ലളിതയെ സേതു ഇഷടപ്പെട്ടു. സേതുവിന്റെ കുടെയാണ്‌ ലളിതാ ശ്രീനിവാസന്‍ പിന്നീട ജീ വിക്കുന്നത്‌. അതിനുമുന്‍പ്‌ അവര്‍ കടപ്പുറത്ത്‌ വെച്ച്‌ കാണുന്നുണ്ട്‌. “തനിച്ചാണോ താമസം? പ്രതീക്ഷിക്കാതിരിക്കുമ്പോഴായിരുന്നു ആ ചോദ്യം. “അതെ “എങ്ങനെ സമയം കഴിക്കും?; സേ ഓണ്‍ എ സണ്‍ഡേ ലൈക്ക്‌ ദിസ്‌!” അയാള്‍ ചിരിച്ചു. “വല്ലതും വായിക്കും. അല്ലെങ്കില്‍ വെറുതെ നട ക്കും. (2009 ബി: 234). 205 സേതുവിന്റെ വ്യക്തിജീവിതത്തിലേക്ക്‌ എത്തിപ്പെടാന്‍ സാധിക്കുന്ന ചോദ്യങ്ങളായിരുന്നു ലളിതാ ശ്രീനിവാസന്‍ ചോദിച്ചത്‌. അവര്‍ അനുഭവിക്കുന്ന ഏകാന്തതയെപ്പറ്റിയും അവര്‍ പറയുന്നുണ്ട്‌. ജോലിത്തിരക്കുള്ള ഭര്‍ത്താവ്‌ അവരെ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഒരു അര്‍ത്ഥത്തില്‍ സേതുവും ലളിതാ ശ്രീനിവാസനും അനുഭവിക്കുന്നത്‌ മടുപ്പിക്കുന്ന ഏകാന്തത തന്നെയാണ്‌. ഉള്ളില്‍ തട്ടാത്ത യാന്ത്രി കമായൊരു തലത്തിലാണ്‌ നഗരത്തിലെ സ്ത്രീ-പുരുഷ ഭാഷണം എത്തുന്നത്‌. 4.6. സാമുഹൃയബന്ധ പശ്ചാത്തലത്തിലുളള പുരുഷഭാഷണങ്ങള്‍ ഓരോ സംഭാഷണങ്ങളും ഗ്രാമപരിസരത്തും നഗരപരിസരത്തും നടക്കു മ്പോള്‍ എന്തൊക്കെയാണ്‌ വിഷയമാകുന്നത്‌ ആരെല്ലാമാണ്‌ സംഭാഷണത്തില്‍ മുഖ്യഭാഷകരാകുന്നത്‌, ആരെല്ലാമാണ്‌ നിശബ്ദമാക്കപ്പെട്ടുപോകുന്നത്‌, ദേശവും ദേശസുചകങ്ങളും ആരുടെ ഭാഷണങ്ങളിലാണ്‌ കുടുതല്‍ വരുന്നത്‌ എന്നെല്ലാം അന്വേഷിക്കുകയും വിശകലനവിധേയമാക്കുകയുമാണ്‌ ഇവിടെ ചെയ്യുന്നത്‌. 4.6.1. സംഭാഷണത്തിലെ ദേശകാഴ്ചകള്‍ കൂടല്ലൂര്‍ ദേശവും പെരുമ്പലം ദേശവും തമ്മില്‍ പകിടകളി നടക്കുന്ന സന്ദര്‍ഭം കൂടല്ലൂരെ ഇപ്പോഴത്തെ മുന്തിയ കളിക്കാരനായ കുട്ടന്‍നായര്‍ ഓര്‍ത്തെടു ക്കുന്നുണ്ട്‌. കുടല്ലൂര്‍ ദേശം പരാജയപ്പെടാന്‍ പോവുകയാണ്‌. അച്ചുമ്മാന്‍ പകിട യെടുത്ത്‌ എന്തുചെയുയണമെന്നറിയാതെ നില്‍ക്കുന്നു. “ചതിച്ചല്ലോ തമ്പ്രാനേയ്‌ - കള്ളി പറഞ്ഞാല്‍ അച്ചുമ്മാനും ധൈര്യല്ല. ആ കയ്യീലു കെട്ടീല്ല്യെങ്കി തോറ്റതെന്നെ. എന്നെനോക്കി മൂപ്പരു പതുക്കനെ ചോയ്ച്ചു: “എന്താടാ കുട്ടാ” ദേശത്തിന്റെ മാനാ പോണ്‍! അച്ചുമ്മാന്‍ ന്നാലും ഉശിരാ വിടില്ല. ഏതേര്‍ന്ന്‌ പുള്ളി! തിരിഞ്ഞിട്ടു ചോയ്ക്ക്യാണ്‌ ഒറക്കെ: “കുട്ട്യോളാരെങ്കിലും ണ്ടോ? 206 അപ്പോഴാണ്‌ : “കരുങ്ങട്ടു തന്നാട്ടെ, കാരണോരേ്‌ “നോക്കുമ്പോ കോന്തുണ്യാര്‍!'(2009 സി: 16) അവിടെ കളിച്ചു ജയിച്ച്‌ കൂടല്ലൂര്‍ ദേശത്തിന്റെ മാനം കാത്തയാളാണ്‌ കോന്തുണ്ണിനായര്‍. നാടുമായും നാട്ടുകാരുമായും അത്രമേല്‍ ബന്ധമുള്ള വ്യക്തി യായിരുന്നു കോന്തുണ്ണിനായര്‍. നാട്ടിലെ ചെറുപ്പക്കാര്‍ പലരും അയാളുടെ കൂടെ യായിരുന്നു. എല്ലാ ജാതിക്കാരുടെ കൂടെയും നടക്കുന്ന, മാപ്പിളമാരുടെ പീടിക യില്‍നിന്നും ചായ കുടിക്കുന്ന ആള്‍. നന്നായി മണ്ണില്‍ അധ്വാനിച്ച്‌ കൃഷിചെയ്യുന്ന യാള്‍. അങ്ങനെ കൂടല്ലൂര്‍ എന്ന ദേശത്തോടും മനുഷ്യരോടും വളരെയധികം ഇണങ്ങി ജീവിച്ചിരുന്ന ആളായിരുന്നു കോന്തുണ്ണിനായര്‍. ഇത്തരത്തില്‍ നാടി നോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്ന കഥാപാത്രങ്ങള്‍ നാലുകെട്ടില്‍ വേറെ കാണുന്നില്ല. നാടുമായി ഇണങ്ങി ജീവിച്ചിരുന്ന വ്യക്തിയായിരുന്നു കോന്തുണ്ണിനായര്‍. കൊടിക്കുന്നത്തുകാവിലെ കുരുതി നടത്താന്‍ മുന്നിട്ടിറങ്ങിയതും കോന്തുണ്ണിനായ രാണ്‌. അക്കൊല്ലം ലഹളയുണ്ടാകുമെന്ന്‌ പലരും കരുതിയിരുന്നു. ശിവരാത്രിക്ക്‌ ഹിന്ദു മുസ്ലീം സംഘര്‍ഷം ഉണ്ടായിരുന്നു. ദേശത്തെ ചെറുപ്പക്കാരായിരുന്നു കുരുതി നടത്തിയിരുന്നത്‌. ര്രധാനി കോന്തുണ്ണിനായര്‍ തന്നെ. സംഘര്‍ഷമുണ്ടാകു മെന്ന്‌ സംശയിച്ചിരിക്കുന്ന വീടുകളിലെല്ലാം അയാള്‍ കയറിയിറങ്ങി. “ഒരു കുഴപ്പോണ്ടാവില്ല്യ. കോന്തുണ്ണിക്ക്‌ ആയ്സ്ള്ള കാലത്ത്‌ ഒന്നും പേടിക്കണ്ടാ” (2009 സി: 36). കോന്തുണ്ണിനായരുടെ ഒരോ സംഭാഷണത്തിലും അയാളുടെ ആത്മവിശ്വാ സവും ധൈര്യവും പ്രകടമായി കാണുന്നുണ്ട്‌. മാത്രമല്ല ആ നാടുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്‌ അയാള്‍ ഇടപെടുന്നത്‌ എന്നകാര്യം അയാളുടെ വാക്കുകളില്‍ തെളിയുന്നു. 207 4.6.2. സംഭാഷണങ്ങളും ദേശമുൃദ്രകളും കന്നുപുട്ട നടക്കാറുള്ള കൂടല്ലൂര്‍ ദേശത്തിന്റെ ്രത്യേകത അസ്ധുരവിത്തികല ഗോവിന്ദന്‍കുട്ടിയും കണ്ടങ്കോരനും തമ്മില്‍ നടക്കുന്ന സംഭാഷണത്തില്‍ വരുന്നു ണ്ട്‌. ഉനര്‍ച്ചമരം കൊണ്ടുപോകുവാന്‍ കണ്ടങ്കോരന്‍ വരുന്നതാണ്‌ സന്ദര്‍ഭം. “നാളെയല്ലേ പൂട്ട കണ്ടങ്കോരാ?” “ആ അകായില്‍ ഉനര്‍ച്ചമരം തെകയില്ല. അതാ അട്രേന്‍ വന്നത്‌” “കന്നൊട്ടണ്ടൊ?” “ഏറ്റ്ടുള്ളത്‌ മ്മിണിണ്ട്‌. മുത്യേലേന്നും കുമാരനെല്ലൂര്‍ന്നും ഒക്കെ കന്ന്‌ വരിണ്ണ്ട്‌.” “കളത്ത്ക്കാരടെ എര്‍തിന്‌ തൊണേതാ? “ആലുര്‍ന്ന്‌ തമ്പുരാന്റെ പോത്ത്‌ വര്‍ണ്ണ്ട്‌ (2009 എ: 22). ഇവിടെ കാര്‍ഷിക സംസ്കൃതിയുമായി ചേര്‍ന്നുനില്‍ക്കുന്ന ഗ്രാമജീവിത മാണ്‌ കാണുന്നത്‌. കാര്‍ഷികവൃത്തിയുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു കായികവി നോദമാണ്‌ കന്നുപുട്ട. അത്‌ ഒരു മത്സരം തന്നെയാണ്‌. ദേശങ്ങള്‍ തമ്മിലുളള വീറും വാശിയും മത്സരത്തിലുടനീളം കാണാം. മുതൃലയില്‍ നിന്നും കുമാരനെ ല്ലൂര്‍ നിന്നുമുള്ള കന്നുകളും ആലൂര്‍ന്നുളള പോത്തും എല്ലാംചേര്‍ന്ന്‌ വരുമ്പോള്‍ മത്സരത്തിന്റെ ആവേശം കൂടുകയാണ്‌ ചെയ്യുന്നത്‌. അകായില്‌, അട്യേന്‍ എന്നീ വാക്കുകള്‍ സാമൂഹിക ജീവിതത്തിലെ ജാതി മേധാവിത്വത്തെ അടയാളപ്പെടുത്തുന്നുണ്ട. മേലാള സമുദായത്തിലെ ആളുകളും ഇതില്‍ കന്നിനെ വപങ്കെടുപ്പിച്ചിരുന്നു എന്ന്‌ ഇവരുടെ സംഭാഷണത്തില്‍ വ്യക്ത മാണ്‌. കളത്തിലെ പടിക്കല്‍നിന്നു ഞാറ്റുമുടി ചിന്നുന്ന കണ്ടങ്കോരനോട ആരോ വിളിച്ചു പറയുന്നതു കേടു: 208 “വലിയൊരു നാടും പണിയ്യായിട്ട ഈ ചെറുമോള്യടെ നാവെറങ്ങ്യോ? പാടാന്‍ പറയെടാ കണ്ടങ്കോരാ” (2009 എ: 42) കര്‍ഷകത്തൊഴിലാളികളുടെ അധ്വാനത്തെ മറ്റുള്ളവര്‍ ഒരു വിനോദമെന്ന പോലെയാണ്‌ കാണുന്നത്‌. മറ്റു രണ്ടുപേര്‍ വീണ്ടും സംഭാഷണം തുടരു ന്നു. “പാട്ടും കുത്ത്വൊക്കെ പണ്ടത്തെ കാലായിരുന്നു. ഇപ്പം നേരം മെനക്കെടീ ക്കണം വല്ലി മണി കൊറയാതെ അളന്നു വാങ്ങണം.” (2009 എ: 42) ഇവിടെയും കര്‍ഷകരുടെ അധ്വാനത്തെ പുച്ഛത്തോടെ കാണുന്ന ഒരു സമൂ ഹത്തിന്റെ വാക്കുകളാണ്‌ കേട്ടത്‌. പണ്ടത്തെ കാലത്തുള്ള പാട്ടൊക്കെ ഇല്ലാതായ തിന്റെ സങ്കടവും കുലി അളന്നു വാങ്ങുന്നതിലുള്ള അമര്‍ഷവും അവരുടെ വാക്കു കളിലുണ്ട്‌. കീഴാള സ്ത്രീകളുടെ അധ്വാനത്തിന്‌ അവര്‍ വില കല്‍പ്പിക്കുന്നില്ല. നോവലിലെ അപ്രധാന കഥാപാത്രങ്ങള്‍പോലും പണ്ടത്തെ ജന്മിത്തകാലത്തിന്റെ ഓര്‍മ്മകളിലാണ്‌ ഇപ്പോഴും കഴിയുന്നതെന്ന്‌ ഇവരുടെ വാക്കുകളിലൂടെ ഉറ പ്പിക്കാം. പിന്നീട്‌ ഗോവിന്ദന്‍കുട്ടിക്ക്‌ ശേഖരന്‍നായര്‍ ജോലിയാക്കിക്കൊടുക്കുകയും അയാളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ശേഖരന്‍നായരുടെ വീട്ടില്‍ പണിക്കു നിന്നിരുന്ന മീനാക്ഷിയെയായിരുന്നു ഗോവിന്ദന്‍കുട്ടി വിവാഹം ചെയ്തത്‌. പിന്നീട്‌ ഗോവിന്ദന്‍കുട്ടിയും ഭാര്യയും പണിസ്ഥലമായ പെരുമ്പലത്തേ ക്കുവന്ന്‌ പണിക്കാരെ കാണുന്നതാണ്‌ സന്ദര്‍ഭം. “ഇമ്്രാളം വന്ന തെവതായിട്ട പണിക്കാര്‍ക്കു ചോറ്ല്യേ ചോയ്ക്കീന്‍ ചേനാരെ.. കാരി മാക്കുണ്ണിയോട ഒരു ശുപാര്‍ശ പറഞ്ഞു. 209 “കൊയ്ത്ത്‌ കഴേയേട്ടെടോ. പുത്തരിക്ക്‌ എല്ലാ പണിക്കാര്‍ക്കും ചോറുണ്ട്‌ കള പ്പെരേന്ന്‌. ഗോവിന്ദന്‍കുട്ടി വാക്കുകൊടുത്തു” (2009 എ: 42). ഇവിടെ തൊഴിലാളികളുടെ അന്നത്തെ അവസ്ഥ പ്രകടമാണ്‌. എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ മാത്രമെ അവര്‍ക്ക്‌ ചോറ്‌ ലഭിക്കു. ഗോവിന്ദന്‍കുട്ടിയുടെ വാഗ്ദാനത്തില്‍ അയാളുടെ വൈയക്തികമായ ആഹ്ലാദവും പ്രകടമാണ്‌. ഇമ്മ്രാ ളം, തെവതം എന്നീ വാക്കുകള്‍ കീഴാളസമുൂഹം മാത്രം ഉപയോഗിക്കുന്നതാണ്‌. 4.6.3. മനക്കരുത്തിന്റെ ഇടം വീടുവിട്ടിങ്ങിയ അപ്പുണ്ണിയെ നരിവാളന്‍കുന്നിന്റെ ചരിവില്‍വെച്ച്‌ സെയ്താലിക്കുട്ടി കാണുന്നുണ്ട്‌. അവിടെ വെച്ച്‌ അപ്പുണ്ണിയോട്‌ സെയ്താലിക്കുട്ടി സംസാരിക്കുകയും അവന്‌ തറവാട്ടിലേക്ക്‌ കയറിച്ചെല്ലാനുള്ള ധൈര്യം നല്‍കു കയും ചെയ്തു. അച്ഛനെപ്പോലെ കരുത്തുള്ളവനാക്കി മകനെ മാറ്റാനാണ്‌ ഇവിടെ സെയ്താലിക്കുട്ടി ശ്രമിക്കുന്നത്‌. അപ്പുണ്ണി വീടുവിട്ടിറങ്ങി കുന്നിന്‍ചെരിവില്‍ ഇരി ക്കുന്നതാണ്‌ സന്ദര്‍ഭം. “ഞാനൊരു കാര്യം പറയാം. രണ്ടീസം ഒരുത്തുടീല്‍ നിക്കീ, അപ്പോ ദേസ്ധൊക്കെ മാറും. പിന്നമ്മടെ അടുത്ത്‌ പൊക്കോളീ.” “അതിനു ഞാനെവിടെ പൂവാനാ? “വടക്കേപ്പാട്ടു പോയി നിക്കീ. അത്ങ്ങടെ വീടല്ലേ? വടക്കേപ്പാട്ട. അവിടെനിന്നാണ്‌ ആട്ടിയിറക്കിയത്‌. “അവിടെങ്ങക്കും അവകാശമുള്ളതല്ലേ?”' ഉസറും ചൊണീം വേണം. പൂവ്വാന്‍ പറഞ്ഞാ പോവില്ലാന്ന്‌ പറയീ” (2009 സി: 103) Bafana) നാലുകെട്ടിലേക്ക്‌ പോകാനുള്ള ധൈര്യം കൊടുക്കുന്നത്‌ അവന്‍ ശത്രുവായി കണ്ടിരുന്ന സെയ്താലിക്കുട്ടിയാണ്‌. അപ്പുണ്ണിക്കും അവകാശ 210 പ്പെട്ടതാണ്‌ നാലുകെട്ട എന്ന്‌ അവനെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ സെയ്താലി ക്കുട്ടിയുടെ വാക്കുകള്‍ക്ക്‌ കഴിയുന്നുണ്ട്‌. ഉസറും ചൊണിീം വേണം എന്നു പറയു ന്നിടത്ത്‌ ഉശിരും ചുണയുമുള്ള അവന്റെ അച്ഛനെ ഓര്‍മ്മപ്പെടുത്തുകയാണ്‌, അല്ലെ ങ്കില്‍ ഓര്‍ത്തെടുക്കുകയാണ്‌ സെയ്താലിക്കുട്ടി. പോകാന്‍ പറഞ്ഞാലും പോകരു തെന്ന്‌ പറയുന്നത്‌ ആദ്യം അപ്പുണ്ണിക്ക്‌ നാലുകെട്ടില്‍ നിന്നുണ്ടായ അനുഭവം സെയ്താലിക്കുട്ടിക്ക്‌ അറിയുന്നതുകൊണ്ടാണ്‌. മാത്രമല്ല അമ്മയുടെ അടുത്തേക്ക്‌ അപ്പുണ്ണിയോട തിരിച്ചുപോകുവാന്‍ തന്നെയാണ്‌ സെയ്താലിക്കുട്ടി പറയുന്നത്‌. അതിന്‌ അവന്‍ സമ്മതിക്കാത്തതുകൊണ്ടാണ്‌ നാലുകെട്ടിലേക്ക്‌ പോകുവാന്‍ സെയ്താലിക്കുട്ടി പറയുന്നത്‌. അപ്പുണ്ണിയും അമ്മയും ഒരുമിച്ച കഴിയണമെന്നുള്ള സെയ്താലിക്കുട്ടിയുടെ ആഗ്രഹവും അയാളുടെ വാക്കുകളില്‍ പ്രകടമാണ്‌. ഒരി ക്കല്‍ താന്‍ ദ്രോഹിച്ച ആ കുടുംബത്തെ രക്ഷപ്പെടുത്താനും സഹായിക്കാനുമാണ്‌ സെയ്താലിക്കുട്ടി ശ്രമിക്കുന്നത്‌. അപ്പുണ്ണിയുടെ നിസ്സഹായാവസ്ഥകളിലെല്ലാം ആശ്വാസമായി സെയ്താലിക്കുട്ടി എത്തുന്നുണ്ട്‌. 4.6.4, അറിവിന്റെ ഇടങ്ങള്‍ നാലുകെട്ടിലെ വൃത്ൃസ്തമായൊരു കഥാപാത്രമാണ്‌ രാമകൃഷ്ണന്‍ മാസ്റ്റര്‍. അപ്പുണ്ണിക്ക്‌ അവധിക്കാലത്ത്‌ വായിക്കാന്‍ പുസ്തകം കൊടുത്തത്‌ രാമക്യ ഷ്ണൻ മാസ്റ്ററാണ്‌. വയനാട്ടില്‍ ജോലികിട്ടി പോകുമ്പോഴും വഴിച്ചെലവിന്‌ പണം കൊടുത്തതും മാസ്റ്റര്‍ തന്നെയാണ്‌. “റിസള്‍ട്ട വരാന്‍ ഇനിയും കഴിയണം അല്ലേ? ഇപ്പളെന്തു ചെയ്യുന്നു?” “ഒന്നും ചെയ്യാനില്ല്യ സര്‍. വല്ലതും വായിക്കാന്‍ ഇവിടങ്ങളില്‍ ഒന്നും കിട്ടി ല്ല്യ.” (2009 സി: 160) “എന്റെ വീട്ടില്‍ വന്നോളു പുസ്തകം കിട്ടാഞ്ഞു വായിക്കാതിരിക്കണ്ട.' 211 അപ്പുണ്ണിക്ക്‌ അത്‌ കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവധി ക്കാലത്ത്‌ മാസ്റ്ററുടെ വീട്ടില്‍ പോകുന്നത്‌ പതിവാക്കി. ഒടുവില്‍ വയനാട്ടില്‍ ജോലി ശരിയായിട്ടുണ്ടെന്ന്‌ സെയ്താലിക്കുട്ടി അറിയി ച്ചപ്പോള്‍ യാത്രയ്ക്കുള്ള കാശിന്‌ ചെന്നതും മാസ്റ്ററുടെ അടുത്താണ്‌. കാര്യം പറഞ്ഞതും മാസ്റ്റര്‍ സമ്മതിച്ചു. “അപ്പുണ്ണി ഇരിക്കൂ. ഞാനിതാവരുന്നു” മാസ്റ്റര്‍ ഷര്‍ട്ടെടുത്തിട്ടു പുറത്തുപോയി. കുറച്ചുനേരം കഴിഞ്ഞു തിരിച്ചുവ രാൻ. തിരിച്ചുവന്നപ്പോള്‍ മാസ്റ്റര്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. “അപ്പുണ്ണിക്കു ഭാഗ്യംണ്ട്‌, ദാ” പത്തുറുപ്പികയുടെ ഒരു നോട്ട! (2009 സി: 168). ആ പണം കൊണ്ട്‌ അപ്പുണ്ണി ജോലി തേടിപ്പോയി. ഒടുവില്‍ പണക്കാര നായി നാട്ടില്‍ തിരിച്ചെത്തി. വിദ്യാര്‍ത്ഥികളുടെ മനസ്സറിഞ്ഞ്‌ അവരെ നയിക്കുന്ന ഒരധ്യാപകനെ രാമകൃഷണന്‍മാസ്റ്ററിലൂടെ കാണാനാവും. വായിക്കാന്‍ ഇഷ്ടപ്പെ ടുന്ന അപ്പുണ്ണിക്ക്‌ വായനയുടെ ഒരു വലിയ ലോകം തുറന്നുകൊടുത്തത്‌ മാസ്റ്റ റാണ്‌. 4.6.5, സംഘര്‍ഷം നിറയുന്ന സംഭാഷണങ്ങള്‍ അനസ്ധുരവിത്തിലല പുരുഷഭാഷണങ്ങളില്‍ മതസംഘര്‍ഷമാണ്‌ കുടുതല്‍ വിഷയമാകുന്നത്‌. മതവൈരം ഉണ്ടാക്കുന്ന കാര്യങ്ങളാണ്‌ ശേഖരന്‍നായര്‍ പറയു ന്നത്‌. കോപ്പക്കുട്ടി മാമ്പിയെ തല്ലിയ കേസ്‌ രാജിയായതിനെപ്പറ്റി ശേഖരന്‍നായരും നാരായണന്‍നായരും തമ്മിലുളള സംഭാഷണമാണ്‌ സന്ദര്‍ഭം. “സജ്ജനങ്ങള്‍ക്കറിയാം, ആരോടാ പെരുമാറണ്ടത്ന്ന്‌. ഈ നാട്ടില്ണ്ടു കൊറെ ചെറ്റകള്‍, മാപ്ലയ്ക്കു കൊടപിടിച്ചുകൊടുക്കും, മൊയലാളീന്ന ല്ലാതെ ഒന്നിനെങ്കിലും നാക്കത്ത്ന്നു വീഴ്വോ? നെരത്ത്മ്പകുടെ അവന്‍ 212 പോണ്ണ്ടെങ്കില്‍ ഒന്നിനും ഈര ഒറയ്ക്കില്ല. അത്‌ കാണ്മ്പോ എനിക്കങ്ങ നെ...” ““മാമ്പിടെ കേസ്‌ - ” നാരായണന്‍നായര്‍ വഴിക്കുവെച്ചുകേട്ട വാര്‍ത്ത പതുക്കെ എടുത്തിട്ടു. ““എങ്ങന്യാണ്ടോ ആവാണ്ടിരിക്യാ? ഇവിടെ ഹിന്ദുക്കള്‍ക്ക്‌ ഒരുമണ്ടോ? ഓരോര്‍ത്തനും താനല്ലേ രാജാവ്ന്നാ നാട്യം അതിനു മാപ്ലാരെ കണ്ടു പഠി ക്കണം.” “അയിന്‌ സംശല്യേയ്‌”. “കുട്ടിശ്നങ്കമേന്‍നോട അതേ ഞാന്‍ പറഞ്ഞത്‌. ഞാന്‍ എന്നെക്കൊ ണ്ടാവ്ണ കാലത്തു നോക്കി. മാപ്ലമൊറോള്‍ ഇപ്പോ വീണ്ടും തലപൊന്തി ക്കാ. ഇപ്പത്തെ ചെറുപ്പക്കാര്‍ വയ്ക്കെങ്കില്‍ നോക്കിക്കോട്ടെ,”” (2009 എ: 86). കുഞ്ഞഹമ്മദ്‌ മുതലാളിയെ എല്ലാവരും “മൊതലാളി” എന്നാണ്‌ വിളിക്കുക. എന്നാല്‍ ശേഖരന്‍നായരെ സ്വമതക്കാരുപോലും അങ്ങനെ വിളിക്കാത്തതില്‍ അയാള്‍ക്ക്‌ കലശലായ ദേഷ്യമുണ്ട്‌. നോവലിന്റെ ആഖ്യാനത്തിലും കുഞ്ഞഹമ്മ ദിനെ മുതലാളി എന്നുതന്നെയാണ്‌ പരാമര്‍ശിക്കുന്നത്‌. ശേഖരന്‍നായരെ അംഗീക രിക്കാതെ ഓരോരുത്തരും കേമന്മാരായി നടിക്കുന്നതാണ്‌ ഹിന്ദുക്കളുടെ കുഴപ്പ മായി ശേഖരന്‍നായര്‍ കാണുന്നത്‌. മാപ്പിളമാരുടെ ഒരുമ ഹിന്ദുക്കള്‍ക്കില്ല എന്നാ താണ്‌ അയാളുടെ മറ്റൊരു പരാതി. മാപ്പിളമാര്‍ക്കെതിരെ തനിക്കു കഴിയുന്ന പോലെ താന്‍ നോക്കിയെന്നും ഇനി ഇപ്പോഴത്തെ ചെറുപ്പക്കാര്‍ നോക്കിക്കോട്ടെ എന്നും പറയുന്നിടത്ത്‌ പുതിയ യുവാക്കളെ മതസംഘട്ടനത്തിലേക്ക്‌ ആഹ്വാനം ചെയ്യുകയാണ്‌ ശേഖരന്‍നായര്‍. യഥാര്‍ത്ഥത്തില്‍ ആ നാട്ടുകാരെ സഹായിക്കുന്ന തിലധികം ഉപദ്രവം ചെയ്യുന്ന രണ്ടാളുകളാണ്‌ ശേഖരന്‍നായരും മുതലാളിയും. 213 നാട്ടില്‍ എന്തൊക്കെ നിര്‍മ്മാണ ്രവര്‍ത്തനങ്ങള്‍ നടത്തിയാലും ആളുകളുടെ മന സ്റില്‍ മതവിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്ന ഇവര്‍ ആ ദേശത്ത്‌ തെളിഞ്ഞു കാണുന്ന വിഷവിത്തുകളാണ്‌. സ്വന്തം മതക്കാര്‍ക്ക്‌ പ്രിയങ്കരരാവാനുളള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്‌ ഇവര്‍ നാട്ടില്‍ അധികവും ചെയ്യുന്നത്‌. വീണ്ടും വീണ്ടും ചെറുപ്പക്കാരെ മതത്തിന്റെ പേരില്‍ സംഘര്‍ഷത്തിലേക്ക്‌ നയിക്കുകയാണ്‌ ശേഖരന്‍നായരുടെ പ്രധാന പരിപാടി. മറ്റുമതക്കാരുടെ ഭക്ഷണം കഴിക്കുന്നത്‌ മോശമായി കരുതിയിരുന്നു എന്ന സൂചന എം. ടി കൃതികളില്‍ കാണുന്നുണ്ട്‌. മാപ്പിളമാരുടെ ചായ ഹിന്ദുക്കള്‍ കുടി ക്കാന്‍ പാടില്ലെന്ന്‌ നാല്ുകെട്ടില്ും പറയുന്നുണ്ട്‌. നാല്യകെട്ടില കോന്തുണ്ണിനായ രും അസ്യുരവിത്തിലല ഗോവിന്ദന്‍കുട്ടിയും ഇത്തരത്തിലുള്ള അയിത്തങ്ങളെ നിഷേധിച്ചവരാണ്‌. നാടിനോടും നാട്ടുകാരോടും ചേര്‍ന്നു നില്‍ക്കുന്ന രണ്ട്‌ കഥാ പാത്രങ്ങളാണ്‌ കോന്തുണ്ണിനായരും ഗോവിന്ദന്‍കുട്ടിയുമെന്ന്‌ ഇവരുടെ പ്രവ്ൃത്തിക ളില്‍ നിന്ന്‌ വ്യക്തമാണ്‌. ആ ഗ്രാമം നന്നാകാന്‍ രണ്ടുപേരെ തല്ലണമെന്ന്‌ കുഞ്ഞരയ്ക്കാര്‍ ഗോവി ന്ദന്‍കുട്ടിയോട്‌ പറയുന്നുണ്ട്‌. ന്റെ നോട്ടത്തില്‌ രണ്ടാളെ തല്ലാനുണ്ട്‌. ഒന്ന്‌ ങ്ങടെ അളേ്യേനെത്ത ന്നെ. ഈച്ചപാകൃംകൊണ്ടു കായ്ണ്ടാക്യ ആ മൂക്കന്‍ നായരെ ഇങ്ങക്ക്‌ പറേമ്പം ദേസ്ധ്യം ബരണ്ട. അത്‌ ങ്ങള്‍ കയിച്ചാ മറ്റതു ഞാനേറ്റ്‌”. ജാള്യത പുറത്തുകാട്ടാതെ രസം നടിച്ചുകൊണ്ടു ഗോവിന്ദന്‍കുട്ടി ചോദിച്ചു. ““മറ്റതാര്യാ?” 214 “DOM ചോയിക്കാന്‍ണ്ടോ? മൊയലാളീനെത്തന്നെ. അത്നുള്ള ആവതൊക്കെ കുഞ്ഞരയ്ക്കാരക്ക്‌ ഇപ്പളുംണ്ട്ന്നു കൂട്ടിക്കോളീ” (2009 എ: 64). ഗ്രാമത്തില്‍ മതസംഘര്‍ഷമുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കുന്നത്‌ ശേഖ രന്‍നായരും മുതലാളിയുമായതുകൊണ്ടാണ്‌ കുഞ്ഞരയ്ക്കാര്‍ അങ്ങനെ പറഞ്ഞത്‌. മറ്റുള്ളവരെ തല്ലുകൊള്ളിക്കുന്ന ഇവരും തല്ലുകിട്ടുന്നതിന്റെ വേദന അറിയട്ടെ എന്നും അയാള്‍ കരുതുന്നു. തല്ലാനുള്ള ആളുകളെ തെരഞ്ഞെടുക്കുന്നതിലും കുഞ്ഞരയ്ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്‌. ഭാവിയില്‍ ഒരു സംഘര്‍ഷം ഉണ്ടാകാതിരിക്കാ നാണ്‌ ശേഖരന്‍നായരെ തല്ലാന്‍ ഗോവിന്ദന്‍കുട്ടിയും മുതലാളിയെ തല്ലാന്‍ കുഞ്ഞ രയ്ക്കാരും മതിയെന്ന്‌ അയാള്‍ പറയുന്നത്‌. ഇത്‌ തല്ലാന്‍വേണ്ടി പറയുന്നതല്ലെ ങ്കില്‍ കൂടി ആ നാട്ടിലെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം വെളിവാക്കാന്‍ ഈ സംഭാ ഷണത്തിന്‌ കഴിയുന്നുണ്ട്‌. ശേഖരന്‍നായരെ ഗോവിന്ദന്‍കുട്ടി അടിച്ചാല്‍ സംഘര്‍ഷമുണ്ടാകും. എന്നാല്‍ അത്‌ മതത്തിന്റെ പേരിലുള്ള സംഘര്‍ഷമാവില്ല. ജാതിയും മതവും മനുഷ്യനെ തമ്മിലടിപ്പിക്കുന്ന ്രധാന ശക്തിയാണ്‌. അതുകൊ ണ്ടാണ്‌ കളിയായിട്ടാണെങ്കിലും കുഞ്ഞരയ്ക്കാര്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം വെയ്ക്കുന്നത്‌. ഗ്രാമത്തില്‍ കന്നുപൂട്ട നടന്നപ്പോഴുണ്ടായ സംഘര്‍ഷം കേസില്‍ കലാ ശിച്ചു. ഇന്‍സ്പെകടര്‍ ശേഖരന്‍നായരുടെ കന്നു തെളിച്ചിരുന്ന മാമ്പിയെയും മുത ലാളിയുടെ കന്ന്‌ തെളിച്ച കോപ്പക്കുട്ടിയെയും മുതലാളിയുടെ വീട്ടിലേക്ക്‌ വിളിച്ചു വരുത്തി. ചില ചോദ്യങ്ങള്‍ ചോദിച്ച ശേഷം കേസ്‌ രാജിയാക്കുവാന്‍ പറഞ്ഞു. ശേഖരന്‍നായരെ മുതലാളിയുടെ വീട്ടിലേക്ക്‌ ചെല്ലാന്‍ ഇന്‍സ്‌പെക്ടര്‍ ആളെ അയച്ചു. അതിലുള്ള ്രതിഷേധം ശേഖരന്‍നായരുടെ വാക്കുകളിലുണ്ട്‌. ““ഒന്നവടംവരെ ചെല്ലാന്‍ പറഞ്ഞു.” “ആര്‍?” 215 ““ഇന്‍സെട്ടര്‍. മൊയ്ലാളീടെ ബെഗ്ലാവില്‍ -” “പ്ഫ!” ഒരാട്ടാണു കൊടുത്തത്‌: “ആരെടാ നിന്റെ മൊയലാളി? ഇന്‍സെട്ടരോടു പറ, പൂന്തോട്ടത്തിലെ ശേഖരന്‍നായര്‍ക്ക്‌ ഒരു സ്ഥലണ്ട്‌. കാണണങ്കില്‍ അവിടെ വരണറകന്ന്‌” (2009 എ: 84). രണ്ട്‌ തുല്യ ശക്തികളായിട്ടാണ്‌ ശേഖരന്‍നായരും മുതലാളിയും ആ നാട്ടില്‍ കഴിയുന്നത്‌. അതിലൊരാള്‍ മുമ്പിലെത്തുന്നത്‌ അടുത്തയാള്‍ക്ക്‌ സഹിക്കി ല്ല. അത്‌ ഈ സംഭാഷണത്തില്‍ വ്യക്തമാണ്‌. മുതലാളിയുടെ വീട്ടിലേക്ക്‌ ചെല്ലു ന്നത്‌ ശേഖരന്‍നായര്‍ക്ക്‌ അപമാനമാണ്‌. ആ നാട്ടിലെ പ്രമാണിമാരെയും അവ രുടെ കിടമത്സരവും അറിയാന്‍ സഹായിക്കുന്നതാണ്‌ ഈ സംഭാഷണം. ഇപ്പോള്‍ മതസംഘര്‍ഷങ്ങള്‍ നടക്കുന്ന ആ നാട്ടില്‍ പണ്ട്‌ ലഹളക്കാലത്തു പോലും ഒരു വാക്കേറ്റം നടക്കില്ലായിരുന്നു. പണ്ടൊരിക്കല്‍ ലഹളയുണ്ടായപ്പോള്‍ ഹിന്ദുമതത്തില്‍പ്പെട്ട ആളുകള്‍ വീടൊഴിഞ്ഞു പോകണോ എന്ന്‌ സംശയിച്ചു നിന്നു. അന്ന്‌ വലിയ മുതലാളിയാണ്‌ അവര്‍ക്ക്‌ ധൈര്യം നല്‍കിയത്‌. “ആരും പോണ്ട. ഞമ്മള്‍ പടച്ചോന്റെ വേണ്ട്കണ്ടായിട്ടു കണ്ണട യ്ക്കാണ്ട്‌ ഇരിക്ക്ണ്ണ്ടെങ്കി ഒറ്റ മാപ്ലീം ഒരു ഹിന്ദുനെ തൊടുല്‌ (2009 എ: 59). അന്യമതസ്ഥര്‍ക്ക്‌ ധൈര്യംനല്‍കുന്നതോടൊപ്പം അദ്ദേഹത്തിന്‌ സ്വസമുദാ യത്തിലുളള ആധികാരികതയും ഈ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്‌. അന്നത്തെ മുതലാളി മതസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്‌. എന്നാല്‍ ഇന്ന്‌ രണ്ടു മതത്തില്‍പ്പെട്ട മുതലാളിമാരും മതത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാ നാണ്‌ ശ്രമിക്കുന്നത്‌. പഴയ ആളുകള്‍ക്കുണ്ടായിരുന്ന സഹിഷ്ണുതയും മാനവി കതാ ബോധവുമെല്ലാം പുതിയ തലമുറയ്ക്കില്ലാതാവുന്നു എന്ന സൂചനയും നോവലിലെ ചില സന്ദര്‍ഭങ്ങളിലെ സംഭാഷണങ്ങള്‍ വ്ൃക്തമാക്കുന്നുണ്ട്‌. ശേഖ 216 രന്‍നായരും മുതലാളിയും രണ്ടു മതങ്ങളുടെ നേതാക്കന്മാരായി തമ്മിൽസംഘര്‍ഷ ങ്ങളുണ്ടാക്കുകയാണ്‌. കുഞ്ഞരയ്ക്കാരും ഭാര്യയും തമ്മിലുളള സംഭാഷണത്തില്‍ ഇത്‌ വ്യക്തമാണ്‌. 4.6.6. കാലത്തിന്റെ മാറ്റങ്ങള്‍ പണ്ട്‌ നമ്പൂതിരിമാര്‍ നായന്മാരുടെ വീട്ടില്‍നിന്നു ഭക്ഷണം കഴിച്ചിരുന്നില്ല. ഇത്‌ മാറി വരുന്നതിന്റെ സൂചന ഒരു സംഭാഷണത്തില്‍ വരുന്നുണ്ട്‌. മാധവന്റെ വിവാഹമാണ്‌ സന്ദര്‍ഭം. “അളിയന്‍ വീണ്ടും ചാരുകസേരയിലിരുന്നു വിളിച്ചു:'മാധവാ!” ഉണ്ണ്യ മ്പുരിക്ക്‌ എന്താ കൊടുക്കവാ? എളനീരും പഴും ആയാലോ? “ആ കാലൊക്കെ പോയി അല്ലേ ഉണ്ണയമ്പുരീ? പരമേശ്വരന്‍ പറഞ്ഞു. “ചായ ആവാം, വിരോധല്യ” (2009 ബി: 115). ഇളനീരും പഴവും വീട്ടില്‍ പാചകം ചെയ്യാത്തതാണ്‌. അതുകൊണ്ടാണ്‌ നമ്പൂതിരിക്ക്‌ അതു കൊടുക്കാമെന്ന്‌ ആദ്യം പറഞ്ഞത്‌. എന്നാല്‍ കാലംമാറി എന്നത്‌ ശരിവെക്കുകയാണ്‌ ഉണ്ണിനമ്പൂതിരി ചെയ്യുന്നത്‌. കാലത്തിലെ സേതുവും ഉണ്ണിനമ്പൂതിരിയും തമ്മിലുള്ള സംഭാഷണങ്ങളില്‍ കാലത്തിന്റെ മാറ്റങ്ങളും അത്‌ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷണുതയും കടന്നുവരുന്നുണ്ട. ഭൂപരിഷ്കരണ നിയമം വന്നതിന്റെ സുചനയും ഇവരുടെ സംഭാഷണത്തില്‍ കടന്നുവരുന്നുണ്ട്‌. ഈ നിയമത്തെ ഭയപ്പാടോടെയാണ്‌ ഉണ്ണിന മ്പുതിരി കാണുന്നത്‌. “പിന്നേയ്‌ -” ഉണ്ണിനമ്പൂതിരി തലയില്‍ മാന്തിക്കൊണ്ട്‌ എന്തോ ഓര്‍ത്തിട്ടെന്നപോലെ നിന്നു. “ഭൂമി ഒക്കെ പാടുക്കാര്‍ക്ക്‌ എടു ക്കാംന്നു കടലാസിലൊക്കെ വന്നൂന്ന്‌ പറേണ്ണ്ടല്ലോ. സേതു കണ്ടി രുന്ന്വോ?.” 217 സേതു പരുങ്ങി. എന്നിട്ടു പറഞ്ഞു: “പാട്ടക്കാര്‍ക്കു സ്വന്താക്കാംന്നില്ല. പാട്ടം കൊറയും. അധികം ഭൂമി ഭ്ളോരക്കേ പേടിക്കേണ്ടു” “കുന്നമ്പിള്ളിയോടു ചോദിച്ചു. കോടതീ പോയാലും കാര്യല്ല. ഗോവിന്ദന്റെ ഭാഗാവും ഗേര്‍മ്മെണ്ട്ച്ചാല്‍ എന്താ ചെയ്യാ? സ്വാത ന്ത്രംന്നൊക്കെ കേട്ടപ്പോത്രത്തോളം നിരിീച്ചില്ല്യേ!” (2009 ബി: 143) കാലത്തിന്റെ മാറ്റത്തെ ഭയപ്പാടോടെ നോക്കിക്കാണുന്ന വ്യക്തിയാണ്‌ ഉണ്ണി നമ്പുതിരി. പത്രത്തില്‍ വാര്‍ത്ത വന്നതിനെയാണ്‌ “കടലാസിലൊക്കെ വന്നുന്ന്‌ പറയുന്നത്‌. ഇതൊക്കെ സ്വതന്ത്രത്തിന്റെ ദോഷമായിട്ടാണ്‌ അയാള്‍ കാണുന്നത്‌. സമ്വത്ത്‌ നഷടപ്പെട്ടുപോകുന്നതിന്റെ വേവലാതിയും അയാളുടെ വാക്കുകളിലുണ്ട്‌. ഒരു സാമൂഹിക ക്രമത്തിന്റെ ഗുണപരമായമാറ്റമാണ്‌ ഭൂപരിഷ്കരണ നിയമത്തി ലൂടെ സാധിച്ചത്‌. അതിന്റെ അലയൊലികള്‍ ആ ഗ്രാമത്തിലും എത്തി എന്നതിന്റെ തെളിവാണ്‌ ഉണ്ണിനമ്പുതിരിയുടെ വാക്കുകള്‍. ഉണ്ണിനമ്പുതിരിയുടെ വൈകാരിക ഭാഷണം തന്നെയാണിത്‌. ഈ സംഭാഷ ണത്തില്‍ അയാള്‍ പറയുന്ന കാര്യങ്ങളൊന്നും ശരിയായ വിവരങ്ങളല്ല. എന്നാല്‍ ഈ സംഭാഷണത്തിലൊരു സന്ദേശമുണ്ട്‌. അതിനാണ്‌ പ്രാധാന്യം. ഭൂപരിഷ്ക രണം വരുന്നു, പാട്ടവ്യവസ്ഥ ഇല്ലാതാകാന്‍ പോകുന്നു എന്നൊക്കെയുള്ള വിവരം അയാള്‍ അറിയുമ്പോഴുള്ള വൈകാരികത തന്നെയാണ്‌ അയാള്‍ പങ്കുവെയ്ക്കുന്ന ത്‌. ഈ സംഭാഷണം ഒരു കാലത്തെ അടയാളപ്പെടുത്തുന്നുണ്ട്‌. ഒപ്പം സ്ഥലത്തില്‍ സംഭവിയ്ക്കാന്‍ പോകുന്ന മാറ്റത്തെയും സൂചിപ്പിക്കുന്നുണ്ട. ഇതുവരെ ഉണ്ണിനന്വു തിരിയുടേതായിരുന്ന സ്ഥലം ഇനി അയാളുടേതല്ലാതാവാന്‍ പോകുന്നു എന്ന തിരിച്ചറിവിലുണ്ടാകുന്ന ആധിയാണ്‌ ഇവിടെ കാണുന്നത്‌. കാലത്തില്‍ വരുന്നൊരു മാറ്റത്തെ സ്ഥലത്തില്‍ വരുന്നൊരു പരിണാമമായിട്ടാണ്‌ ഇവിടെ ആവിഷകരിക്കു ന്നത്‌. അതിന്റെ ആധിയാണ്‌ ഉണ്ണിനമ്പൂതിരി പങ്കുവെയ്ക്കുന്നത്‌. 218 നോവലിലെ സാമുഹിക അംശങ്ങള്‍ പ്രകടമാകുന്നതാണ്‌ സേതുവും ഉണ്ണി നമ്പൂതിരിയും തമ്മിലുളള സംഭാഷണം. രണ്ടുപേരും കുളക്കടവില്‍ വെച്ച്‌ കാണു ന്നതാണ്‌ സന്ദര്‍ഭം. “സേതുന്‌ ഇനി ഡോട്ടറ്‌ ഭാഗം പഠിച്ചുടെ? “എന്താ ഉണ്ിനമ്പുതിരിക്ക്‌ പെട്ടെന്ന്‌ ഇങ്ങനെ തോന്നാന്‍” “ഒരുപാടു പണച്ചിലവുണ്ട്‌ ഉണ്ണയമ്പുരീ. നമ്മക്കൊന്നും പറ്റില്ല “അല്ല ഡോട്ടര്‍മാര്‍ക്കു പറഞ്ഞ കാശാപ്പൊ അകത്ത്ള്ളാള്‍ടെ പ്രസവ ത്തിന്‌ ഉണ്ണിനമ്പൂതിരിയുടെ അന്തര്‍ജ്ജനത്തിനു നാലുദിവസം പ്രസവവേ ദന നീണ്ടുനിന്നു. മുന്നുതവണ ആറുനാഴിക ദുരത്തുള്ള ഡോകടറെ കൊണ്ടുവന്നു. “ഡോട്ടറ്‌ ഒരു വാരരാ. നമ്മടെ ആബടെ -ന്താണ്‌ ശുകപുരം. വാര്യ ത്താണ്‌ അവസാനം ന്നോടു ചോയ്ച്ചു. കുട്ടി വേണോ തള്ള വേണോന്ന്‌. കുട്ടയെ എടുത്തപ്പോ ജീവന്‍ല്ൃ. പിന്നീം വാരരടെ ചികി ത്സ്ൃയന്നായിരുന്നു (2009: സി 142). ഉണ്ണി നമ്പൂതിരിക്ക്‌ വിദ്യാഭ്യാസം കുറവാണ്‌. അറിയുന്ന ഒരാള്‍ ഡോക്ടര്‍ ആയാല്‍ പരിചരണം കൂടുമെന്നും പണത്തിന്റെ ബുദ്ധിമുട്ട കണ്ടറിയുകയും ഒക്കെ ചെയ്യുമെന്ന്‌ ശുദ്ധഗതിക്കാരനായ ഉണ്ിനമ്പുതിരി കരുതുന്നു. അന്ന്‌ എല്ലായി ടത്തും വൈദ്യസഹായം ലഭ്യമല്ലായിരുന്നു എന്ന സൂചനയും ഉണ്ണിനമ്പൂതിരിയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. നല്ല ആശുപത്രികളും ഡോകടര്‍മാ രുടെ സേവനവും ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഉണ്ണിനമ്പൂതിരിയുടെ കുഞ്ഞും രക്ഷപ്പെടുമായിരുന്നു എന്ന വിശ്വാസവും ഉണ്ണിനമ്പുതിരിയുടെ വാക്കുകളില്‍ തെളിയുന്നു. 219 സേതു ഗ്രാമത്തിലേക്ക്‌ വീണ്ടും തിരിച്ചുവരുമ്പോഴേക്ക്‌ ഗ്രാമത്തില്‍ മാറ്റ ങ്ങള്‍ വരുന്നതിന്റെ സൂചന കാണുന്നുണ്ട്‌. ചുമട്ടുകാരനും സേതുവും തമ്മിലുള്ള സംഭാഷണമാണ്‌ സന്ദര്‍ഭം. “പാലം പണി തൊടങ്ങ്ണ്ണ്ട്‌. മൊതലാളി ഇനി വരുമ്പോ കാറക്ക രയ്ക്ക്‌ കൊണ്ടോവാം. ശ്രദ്ധിക്കാതെ നടക്കുമ്പോള്‍ വീണ്ടും പിന്നില്‍നിന്ന്‌ അവന്റെ വിളി കേള്‍ക്കുന്നു. “മൊതലാളി” - “മൊതലാളി പ്പോ നാട്ടില്‍ വന്നിട്ട എത്തറ കൊല്ലായി”? (2009 ബി: 205). ആ ഗ്രാമത്തിലേക്ക്‌ ആധുനികതയുടെ അടയാളങ്ങള്‍ കടന്നുവരുന്നതിന്റെ സൂചനയാണ്‌ ചുമട്ടുകാരന്റെ വാക്കുകള്‍. പാലം വരുന്നതോടെ ഗ്രാമത്തിലേക്ക്‌ വാഹനങ്ങള്‍ വരും. ഗ്രാമാന്തരീക്ഷം പതുക്കെ മാറും. സേതുവിനെപ്പോലുള്ള വര്‍ക്ക്‌ വാഹനം വീട്ടിലേക്ക്‌ കൊണ്ടുപോകാം. മാത്രമല്ല സേതു ഒരുപാട വര്‍ഷ ങ്ങള്‍ക്കു ശേഷമാണ്‌ ഗ്രാമത്തില്‍ എത്തുന്നത്‌ എന്ന സുചനയും ഇവിടെ തെളി യുന്നു. 4.6.7. യവ്വനത്തിന്റെ ക്ഷോഭങ്ങള്‍ ഹോസ്റ്റലില്‍ വെച്ച്‌ സേതുവും സുഹൃത്ത്‌ കൃഷ്ണന്‍€കുട്ടിയും തമ്മിലുള്ള സംഭാഷണത്തില്‍ സേതുവിന്റെ സ്വാര്‍ത്ഥത വെളിപ്പെടുന്നുണ്ട്‌. സേതുവിന്റെ കാമു കിയായ തങ്കമണിയെപ്പറ്റി പറയുന്നതാണ്‌ സന്ദര്‍ഭം. “സത്യം പറഞ്ഞാല്‍ ഞാന്‍ മനസ്സില്‍ പ്രാര്‍ത്ഥിക്കയായിരുന്നു' “പാസ്സാവാന്‍?” “അല്ല എന്റെ ഗേള്‍രഫന്‍ഡ്‌ പാസ്റ്റാവല്ലേ എന്ന്‌ (2009 ബി: 151) 220 അവള്‍ ജയിച്ചാല്‍ നഗരത്തിലെ കോളേജില്‍ ചേരുന്നതും അവളെയും കുട്ടുകാരികളെയും ആളുകള്‍ റോഡരികില്‍ നിന്നും നോക്കുന്നതും സേതുവിന്‌ സഹിക്കാന്‍ പറ്റുന്നില്ല. മാത്രമല്ല നഗരത്തിലെ കോളേജില്‍ പഠിച്ചു വരുമ്പോ ഴേയ്ക്ക്‌ അവള്‍ മാറിപ്പോകുമോയെന്ന ഭയവും സേതുവിന്‌ ഉണ്ട്‌. സേതുവിന്റെ സ്വാര്‍ത്ഥത ഇവിടെ വ്യക്തമാണ്‌. അതുകൊണ്ടാണ്‌ തങ്കമണി ജയിക്കാതിരിക്കാന്‍ സേതു പ്രാര്‍ത്ഥിച്ചത്‌. കോളേജില്‍ പരീക്ഷ കഴിഞ്ഞതോടെ ആഘോഷത്തിന്റെ അന്തരീക്ഷമായി. ഗ്രാമാന്തരീക്ഷത്തില്‍ നിന്നും തീര്‍ത്തും വൃത്ൃയസ്തമായ സംഭാഷണമാണ്‌ അവി ടെ നടക്കുന്നത്‌. സേതുവിന്റെ സുഹൃത്തുക്കള്‍ മദ്യപിക്കുന്നതാണ്‌ സന്ദര്‍ഭം. “പേടിക്കേണ്ട .....മദ്യമാണ്‌' “പ്രൊഹിബിഷനല്ലേ?' അതാണാദ്യം തോന്നിയത്‌. നിയമലംഘനത്തിനാണു കൂട്ടുനില്ക്കു ന്നത്‌. “പ്രൊഹിബിഷൻ ഇതിനു ബാധകമല്ല. എല്ലാ ഷോപ്പിലും വില്‍ക്ക്ണ്ണ്ട്‌. ബെസ്റ്റ്‌ സാധനാ” (2009 ബി: 19). കോഴ്സ്‌ തീര്‍ന്നതിന്റെ ആഘോഷമാണ്‌ ഹോസ്റ്റലില്‍. മദ്യം ഹോസ്റ്റലില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന്‌ അറിയുന്നതുകൊണ്ട്‌ സേതു ആദ്യം എതിര്‍ത്തു. എന്നാല്‍ അതൊന്നും ഗ്രശ്നമല്ലെന്ന നിലപാടിലായിരുന്നു അവന്റെ സുഹൃത്തു ക്കള്‍. മാത്രമല്ല, “ബെസ്റ്റ്‌ സാധനാ” എന്നുപറഞ്ഞുകൊണ്ട്‌ സേതുവിനെ കൂടി മദ്യ പിക്കാന്‍ അവര്‍ ക്ഷണിക്കുകയും ചെയുന്നുണ്ട്‌. കൂട്ടുകാര്‍ സംഭാഷണം അവിടെയും നിര്‍ത്തിയില്ല. അവര്‍ പ്രൊഹിബിഷ നെതിരെ ആവേശത്തോടെ സംസാരിക്കുകയാണ്‌. “ഞാന്‍ പ്രൊഹിബിഷന്‍ എതിരാണ്‌. നിയമം കൊണ്ടു നമ്മളെ യൊന്നും മഹാത്മാഗാന്ധിമാരാക്കാന്‍ നോക്കണ്ട്‌ 221 അരവിന്ദന്റെ കണ്ണുകള്‍ അല്പം ചെറുതായിട്ുണ്ടെന്നു തോന്നി. ഗാസ്ററ്‌ വീണ്ടും കൈകള്‍ മാറി. ബാലകൃഷ്ണനു സംസാരിക്കാന്‍ പൊടുന്നനെ ആവേശം കിട്ടിയതു പോലെ തോന്നി. “എന്റെ (ന്‍ഡ്‌ പറയും. പട്ടിണി കിടക്കുമ്പോള്‍ സര്‍ക്കാര്‍ ചോറു തരാമെന്നേറ്റിട്ടുണ്ടോ? പഠിപ്പു കഴിഞ്ഞു തെണ്ടിന ടക്കുമ്പോള്‍ ജോലി തരാമെന്നേറ്റിട്ടുണ്ടോ? എന്നിട്ടാ അവന്റെ യൊക്കെ നിയമം!” (2009 ബി: 150). അഭ്യസ്തവിദ്യരുടെ തൊഴില്‍ പ്രശ്നങ്ങളിലേക്കും സര്‍ക്കാറിന്റെ നിര്‍ബ ന്ധിത നിയമങ്ങളിലേക്കും അഹിംസാവാദത്തിലേക്കും പട്ടിണിയിലേക്കുമെല്ലാം അവരുടെ ചര്‍ച്ചകള്‍ നീളുന്നുണ്ട്‌. ഒരു ബദ്ധിക സംവാദമായി മാറാന്‍ സാധ്യത യുണ്ടെങ്കിലും മദ്യലഹരിയില്‍ ആ ചര്‍ച്ച വഴിമുട്ടി. പുതുതലമുറക്കുള്ള പുച്ഛവും ധിക്കാരവുമെല്ലാം അവരുടെ പെരുമാറ്റത്തിലുണ്ട. നോവലിലെ വൃത്യസ്തമാ യൊരു സംസാരമായി ഈ നഗരസംഭാഷണം മാറുന്നുണ്ട്‌. 4.6.8, നഗരത്തിലെ ചതിക്കുഴികള്‍ റൈട്ടറായി ജോലികിട്ടി നഗരത്തില്‍ ജീവിക്കുമ്പോള്‍ തീര്‍ത്തും വേറിട്ട കാര്യങ്ങളാണ്‌ സേതു സംസാരിക്കുന്നത്‌. ശ്രീനിവാസന്‍ മുതലാളിയുമായി സംസാ രിക്കുന്നതാണ്‌ സന്ദര്‍ഭം. “കാഷ്‌ - ബാലന്‍സ്‌ ശരിയാണോ? “അതെ “ഞാന്‍ മിനിഞ്ഞാന്നെടുത്ത ആയിരോ?' “അത്‌ സസ്പെന്‍സില്‍ വെച്ചിട്ടുണ്ട്‌ (2009 ബി: 205). പണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഇവിടെയു ള്ളത്‌ ഈപചാരികമായ ഒരു സംഭാഷണം മാത്രമാണ്‌. സേതുവിന്‌ എല്ലാ സഹായ 222 ങ്ങളും ശ്രീനിവാസന്‍ മുതലാളി ചെയ്തു കൊടുക്കുന്നുണ്ട്‌. ഓഫീസില്‍ വെച്ചുളള സംഭാഷണത്തില്‍ അതും മുതലാളി അന്വേഷിക്കുന്നുണ്ട്‌. “ആ പിന്നെ റൈറ്ററേ! വീടെങ്ങനെണ്ട്‌? “നന്ന്‌” “മനണൊക്ക്യോ” “ഹോടുല്ന്ന്‌' (2009 ബി: 205) ഈ സംഭാഷണത്തില്‍ നിന്നും ശ്രീനിവാസന്‍ മുതലാളി സേതുവിന്റെ കാരൃത്തില്‍ എത്രമാത്രം ശ്രദ്ധകാണിക്കുന്നുവെന്ന്‌ വ്യക്തമാണ്‌. പക്ഷേ പിന്നീട്‌ അയാളുടെ സ്നേഹത്തിനുപിന്നിലെ സ്വാര്‍ത്ഥത സേതു അറിയുന്നുണ്ട്‌. 4.7. സാമൂഹ്യബന്ധ പശ്ചാത്തലത്തിലെ സ്ത്രീ-സ്രത്രീഭാഷണങ്ങള്‍ നാലുകട്ടില. ആമിനുമ്മയും മുത്താച്ചിയും തമ്മിലും അസ്യുരവിത്തിലല കുഞ്ഞിക്കാള്യമ്മയും തിത്തുമ്മയും തമ്മിലുമുളള ഭാഷണങ്ങള്‍ സാമൂഹ്യബന്ധ പശ്ചാത്തലത്തിലുള്ള സ്ത്രീഭാഷണങ്ങളാണ്‌. 4.7.1. നാടിന്റെ ഇന്നലെകള്‍ നാല്ുമകട്ട്‌ എന്ന നോവലില്‍ ആമിനുമ്മയും മുത്താച്ചിയും ഒരു വെള്ള പ്പൊക്കം ഓര്‍ക്കുന്നുണ്ട്‌. മറ്റൊരു മഴക്കാലത്താണ്‌ അവര്‍ ഇത്‌ ഓര്‍ക്കുന്നത്‌. “പുമാന്തോട്ടില്യ്ക്ക്‌ വെള്ളം എത്തിരിക്ക്ണ്‌. ചതിക്കോ പട ച്ചോനേ? മുത്താച്ചി ക്ഷണിച്ചു “ഇങ്ങട്ട്‌ കേറിന്നോ ഉമ്മാ” ഉമ്മ കുട ചെരിച്ചുപിടിച്ച്‌ ഇറവെള്ളം തട്ടാതെ ഉമ്മറത്തേയ്ക്കു കയ റിനിന്നു. 223 “തൊണ്ണുറ്റൊമ്പതിലെ വെള്ളപ്പൊക്കം ങ്ങക്കോര്‍മ്മണ്ടോ!' “ഉണ്ടല്ലോ ഞെമ്മളൊക്കെ സെയ്താലിക്കന്റെ പെരേലിക്കല്ലേ ഒയ്ച്ച്‌? ന്റങ്ങളേ അന്നല്ലേ ഞമ്മടെ തന്തപ്ലാവ്‌ പെരേമ്മ്ല വീണത്‌?” (2009 എ: 115) ചരിത്രബദ്ധമായൊരു സംഭാഷണമാണത്‌. തൊണ്ണുറ്റൊമ്പതിലെ വെള്ള പ്പൊക്കം വള്ളുവനാടിനെ, വിശേഷിച്ചു കൂടല്ലൂരിനെ എങ്ങനെ ബാധിച്ചു എന്ന തിന്റെ രേഖകളാണ്‌ മുത്താച്ചിയുടെയും ആമിനുമ്മയുടെയും ഓര്‍മ്മകള്‍. കാല ത്തെയും അന്നത്തെ ദേശത്തെയും ഓര്‍ത്തെടുക്കുന്നതാണ്‌ ഇവരുടെ സംഭാ ഷണം. 4.7.2, മനുഷൃത്വത്തിന്റെ ഇടം അയിത്തവും ശുദ്ധിയും മറന്ന മാനവികതയുടെ കാലം കുഞ്ഞരയ്ക്കാരുടെ ഭാര്യ തിത്തുമ്മ ഇപ്പോഴും ഓര്‍ക്കാറുണ്ട്‌. പ്രകൃതി വല്ലാതെ ക്ഷോഭിച്ച ഒരു ദിവസ മായിരുന്നു തിത്തുമ്മ നബീസുവിനെ പ്രസവിച്ചത്‌. കവുങ്ങിന്‍ തോട്ടത്തില്‍ കാറ്റ്‌ മുടിയഴിച്ചിട്ടാടിയ ദിവസം റോട്ടു വക്കത്തെ മരങ്ങളുടെ കൊമ്പുകള്‍ പൊട്ടി വീഴാന്‍ തുടങ്ങിയപ്പോള്‍ കുഞ്ഞരയ്ക്കാര്‍ ഗര്‍ഭിണിയായ ഭാര്യയേയും മക്കളേയും കൊണ്ട്‌ താഴത്തേതില്‍ തറവാടിന്റെ പടിക്കല്‍ വന്നു വിളിച്ചു. കുഞ്ഞിക്കാള്യമ്മ അടുക്കളയുടെ തൊട്ടുള്ള മുറിയില്‍ അവരെ താമസിക്കാന്‍ സമ്മതിച്ചു. “നേരം വെളിച്ചാവുമ്പോ ആര്‌ ആര്യോക്ക്യാ കാണ്ഡാന്നു MIQo ല്യണ്ടിരിക്ക്ണ നേരാ. അയിത്തും നോക്കില്യ, ചിത്തും നോക്കില്യ്‌ (2009 എ: 63). കുഞ്ഞിക്കാള്യമ്മയുടെ ഈ വാക്കുകള്‍ ജാതിക്കും മതത്തിനും അപ്പുറ ത്തുള്ള മനുഷ്യസ്നേഹത്തിന്റെ സാക്ഷ്യമാണ്‌. മനുഷ്യജീവിതത്തിന്റെ നശ്വര തയും അതിനിടയില്‍ ജീവിക്കുന്ന കാലത്ത്‌ ചെയ്യുന്ന നന്മകളും എല്ലാം അവര്‍ 224 ഓര്‍ക്കുന്നു. നേരം വെളുക്കുമ്പോ ആരാണുണ്ടാവുക എന്നത്‌ വലിയൊരു ചോദ്യ മാണ്‌. സമ്പന്നനോ പാവപ്പെട്ടവനോ സവര്‍ണ്ണനോ അവര്‍ണ്ണനോ ആരാണ്‌ ്രകൃതി ക്ഷോഭത്തില്‍ മരണപ്പെടുക എന്നത്‌ ആര്‍ക്കും പറയാന്‍ കഴിയില്ല. അതു കൊണ്ടാണ്‌ അങ്ങനെയൊരു തിരിച്ചറിവ്‌ കുഞ്ഞിക്കാള്യമ്മയ്ക്ക്‌ ഉണ്ടാകുന്നത്‌. അതുകൊണ്ടാണ്‌ കുഞ്ഞിക്കാള്യമ്മ തന്റെ വീട കുഞ്ഞരയ്ക്കാരുടെ കുടുംബത്തിന്‌ തുറന്നു കൊടുത്തത്‌. നാല്യുകട്ട, കാലം എന്നീ നോവലുകളെ അപേക്ഷിച്ച്‌ വീടിനു പുറത്തുള്ള നാട്‌ കൂടുതല്‍ ചിത്രീകരിക്കപ്പെടുന്നത്‌ അസുരവിത്ത്‌ എന്ന നോവലിലാണ്‌. ഗ്രാമ ത്തിനു പുറത്തുള്ള നഗരസ്ഥലം ഈ നോവലില്‍ ഇല്ല. നഗരമോ നഗരവര്‍ണ്ണന കളോ നഗരഭാഷണങ്ങളോ ഈ നോവലില്‍ കടന്നു വരുന്നില്ല. തെക്കുംമുറി എന്ന ഗ്രാമവും പെരുമ്പലം ഗ്രാമവുമാണ്‌ രണ്ട്‌ സ്ഥലങ്ങളായി നോവലില്‍ കാണുന്നത്‌. പിന്നീട്‌ നോവലില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങള്‍ കുഞ്ഞരയ്ക്കാരുടെ മകന്‍ ജോലി ചെയ്യുന്ന കേരളത്തിനു പുറത്തുള്ള സ്ഥലവും ഗോവിന്ദന്‍കുട്ടി മതംമാറു വാന്‍ പോകുന്ന പൊന്നാനിയുമാണ്‌. ഗ്രാമത്തില്‍ നടക്കുന്ന ഭാഷണങ്ങളിലുടെ തെളിയുന്നത്‌ അവിടത്തെ ഗ്രാമജീവിതത്തിന്റെ ചിത്രമാണ്‌. 4.8. വൈയക്തിക ഭാഷണങ്ങളുടെ ഇടങ്ങള്‍ നാലുമകടു, അസ്ധുരവിത്ത്‌, കാലം എന്നീ മുന്നു നോവലുകളിലെ സംഭാഷ ണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അവയിലെല്ലാം ദേശവുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ വളരെ കുറച്ചേപരമാര്‍ശിക്കപ്പെടുന്നുള്ളു എന്ന്‌ വ്യക്തമാകും. വീടും വീട്ടിന കത്തെ കുടുംബബന്ധങ്ങളും അവയുടെ പ്രശ്നങ്ങളുമാണ്‌ സംഭാഷണങ്ങളില്‍ അധികവും വരുന്നത്‌. സ്ത്രീ-പുരുഷ സംഭാഷണങ്ങളില്‍ എപ്പോഴും വ്യക്തമായ ആധിപത്യം ലഭിക്കുന്നത്‌ പുരുഷ ഭാഷണങ്ങള്‍ക്ക്‌ തന്നെയാണ്‌. കോന്തുണ്ണിനാ യരും പാറുക്കുട്ടിയും തമ്മിലുള്ള ഭാഷണത്തിലും ശങ്കരന്‍നായരും പാറുക്കുട്ടിയും 225 തമ്മിലുള്ള ഭാഷണത്തിലും പാറുക്കുട്ടിയുടെ ദൈനൃതയും പുരുഷകഥാപാത്രങ്ങ ളുടെ കരുത്തും പ്രകടമാകുന്നുണ്ട്‌. അപ്പുണ്ണിയും പാറുക്കുട്ടിയും തമ്മിലുള്ള സംഭാഷണത്തിലും മേധാവിത്വം അപ്പുണ്ണിക്കുതന്നെയാണ്‌. എന്നാല്‍ പുരുഷഭാഷ ണത്തിനു മുകളില്‍ സ്ത്രീഭദാഷണം ആധിപത്യം സ്ഥാപിക്കുന്നത്‌ കാലത്തില്‍ കാണുന്നുണ്ട്‌. നോവലിന്റെ അവസാനഭാഗത്ത്‌ സേതുവും സുമിത്രയും തമ്മിലുള്ള സംഭാഷണത്തില്‍ സേതുവിന്റെ വാക്കുകള്‍ ദുര്‍ബലമായിപ്പോകുന്നത്‌ കാണാം. സുമിത്രയുടെ ചിരിപോലും സേതുവിനെ നിസ്സഹായനാക്കുന്നു. വീടിനുപുറ ത്തേക്ക്‌ നീളുന്ന ഭാഷണങ്ങളില്‍ പ്രധാനം നാലുകെട്ടിലെ മുത്താച്ചിയും അപ്പു ണ്ഠിയും തമ്മിലുള്ളതാണ്‌. നഗരഭാഷണങ്ങള്‍ കടന്നുവരുന്നത്‌ കാലത്തില്‍ മാത്ര മാണ്‌. ചുരുക്കത്തില്‍ പുരുഷാധിപത്യസ്വഭാവത്തിലുള്ള കുടുംബ-ദേശ ചിത്രീകര ണമാണ്‌ എം.ടി.കൃതികളിലെ സംഭാഷണവിശകലനത്തിലുടെ തെളിഞ്ഞുകാണു ന്നത്‌. നാലുകെട്ടിലെ പുരുഷഭാഷണങ്ങളെല്ലാം അധികാരത്തിന്റെയും ധാര്‍ഷട്യ ത്തിന്റെയും സൂചകങ്ങളാണ്‌. നോവലിലെ പുരുഷഭാഷണങ്ങള്‍ പ്രധാനമായും കുടുംബബന്ധമുളളവര്‍ തമ്മിലാണ്‌. അപ്പുണ്ണിയും വലിയമ്മാമയും തമ്മിലും അപ്പു ണ്ിയും കുട്ടമ്മാമയും തമ്മിലും വലിയമ്മാമയും കുട്ടമ്മാമയും തമ്മിലുമാണ്‌ മിക്ക സംഭാഷണങ്ങളും. ഈ സംഭാഷണങ്ങളില്‍ കാരണവര്‍ക്കാണ്‌ ഭാഷയുളളത്‌. ആദ്യ ഭാഷണത്തില്‍ അപ്പുണ്ണിക്ക്‌ ശബ്ദം പോലുമില്ല. എന്നാല്‍ കാരണവരും കുട്ടന്‍നായരും തമ്മിലുള്ള സംഭാഷണം ശബ്ദമില്ലാതിരുന്നവര്‍ക്ക്‌ ശബ്ദം തിരിച്ചു കിട്ടുന്നതിന്റെ സൂചനയാണ്‌. ഈ ശബ്ദത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ നോവലിന്റെ ഒടുവില്‍ കാരണവരും അപ്പുണ്ണിയും തമ്മിലുളള സംഭാഷണത്തില്‍ കാണുന്നുണ്ട്‌. നാലുകെട്ട്‌ എന്ന സ്ഥലം നിശ്ചലമായി നില്‍ക്കുന്ന ഒരു ഇടമാണ്‌. അവി ടത്തെ ചില കഥാപാത്രങ്ങളുടെ അവസ്ഥയും അതുപോലെയാണ്‌. നാല്യകെട്ടിലെ പുരുഷഭാഷണങ്ങളില്‍ അധികാരത്തിന്റെയും വ്യവസ്ഥയുടെയും മാറ്റം കാണാം. 226 ആദ്യം ശബ്ദമുണ്ടായിരുന്ന വലിയമ്മാമയുടെയും കുട്ടമ്മാമയുടെയും ശബ്ദത്തിന്‌ നോവലിന്റെ ഒടുവിലെത്തുമ്പോള്‍ ഇടര്‍ച്ച നേരിടുന്നു. എന്നാല്‍ നിശ്മുബ്ദനായ അപ്പുണ്ണിക്ക്‌ വാക്കും ശബ്ദവും തിരിച്ചുകിട്ടുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ സ്ത്രീ-പുരുഷ ഭാഷണങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കാലം മാറിയാലും പെണ്ണിന്റെ അവസ്ഥയ്ക്ക്‌ മാറ്റമില്ലെന്ന്‌ മനസ്സിലാകുന്നു. ആദ്യം കോന്തുണ്ണിനായ രെയും പിന്നീട ശങ്കന്‍നായരെയും ഒടുവില്‍ അപ്പുണ്ണിയെയും അനുസരിക്കുന്ന, അവരെ ആശ്രയിച്ച്‌ ജീവിക്കുന്ന ഒരു കഥാപാത്രമാണ്‌ പാറുക്കുട്ടി എന്ന്‌ ബോധ്യ മാകും. സ്വന്തം ഇഷ്ടത്തിനനുസരിച്ചി്‌ നാലുകെട്ടില്‍ നിന്നും പുറത്തുകടന്ന്‌ കോന്തുണ്ണിനായരോടൊപ്പം ജീവിക്കാന്‍ ധൈര്യം കാണിച്ചെങ്കിലും ആണധികാര ത്തിന്റെ ആധിപത്യത്തില്‍നിന്നും കുതറിമാറാന്‍ പാറുക്കുട്ടിക്ക്‌ കഴിഞ്ഞില്ല. മക നോടും കോന്തുണ്ണിനായരോടും ശങ്കരന്‍നായരോടുമൊക്കെയുള്ള സംഭാഷണ ങ്ങള്‍ നിസഹായതയുടേതാണ്‌. സ്ത്രീകള്‍ പരസ്പരമുള്ള ഭാഷണങ്ങളും ഭയത്തി ന്റെയും നിസ്സഹായതയുടെയും ശബ്ദങ്ങളാണ്‌. നാലുകെട്ടിലേക്ക്‌ അപ്പുണ്ണി താമ സിക്കാന്‍ വന്നപ്പോള്‍ അച്ചമ്മയും വലിയമ്മയും തമ്മില്‍ നടക്കുന്ന സംഭാഷണം ശ്രദ്ധിച്ചാല്‍ അവരുടെ ഭയം വ്യക്തമാകും. കാരണവര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഓര്‍ത്താണ്‌ അവരുടെ ഭയം. എന്നാല്‍ ദേശമുദ്രകള്‍, സ്ത്രീഭലാഷണ ങ്ങളില്‍ കാണുന്നുണ്ട്‌. ഇതല്ലാതെ നോവലിലുള്ള മറ്റൊരു പ്രധാന പുരുഷഭാ ഷണം അപ്പുണ്ണിയും സെയ്താലിക്കുട്ടിയും തമ്മിലാണ്‌. സെയ്താലിക്കുട്ടി അപ്പു ണിക്ക്‌ ധൈര്യം പകരുകയാണ്‌ ഈ സംഭാഷണങ്ങളിലൂടെ. ഒപ്പം അവനെ എന്തും നേരിടാന്‍ സന്നദ്ധനാക്കുകയും ചെയ്യുന്നു. പകിടകളി സ്ഥലത്ത്‌ വെച്ചുള്ള കോന്തു ണ്ിനായരുടെ സംഭാഷണവും പരുഷത്വത്തിന്റെ വാക്കുകളാണ്‌. അനസ്ധുരവിത്തിലെ സ്ത്രീ പുരുഷഭാഷണങ്ങളില്‍ കുമാരനും അമ്മയും തമ്മിലുളള സംഭാഷണം കുമാരന്റെ നിസ്സഹായതയും ദേഷ്യവുമെല്ലാം ര്രകടമാ ക്കുന്നതാണ്‌. അമ്മയ്ക്കും ആ സംഭാഷണത്തില്‍ തുല്യ (്പാധാന്യമുണ്ട്‌. എന്നാല്‍ കുഞ്ഞരയ്ക്കാരും ഭാര്യയും തമ്മിലുള്ള സംഭാഷണം നാടിന്റെ ചിത്രം വ്യക്തമാ 227 ക്കുന്നതാണ്‌. പുരുഷഭാഷണങ്ങള്‍ ആ നാട്ടിലെ അവസ്ഥയെ പ്രത്യക്ഷത്തില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്‌. വീട്ടിനുള്ളിലുള്ള കുമാരനും ഗോവിന്ദന്‍കുട്ടിയും തമ്മി ലുള്ള സംഭാഷണത്തില്‍ കുമാരേട്ടേന്റെ വാക്കുകള്‍ക്കാണ്‌ ആധിപത്യസ്വഭാവം കാണുന്നത്‌. അത്‌ അധികാരത്തിന്റേതു കുടിയാണ്‌. കാലത്തില്‍ ഗ്രാമാന്തരീക്ഷ ത്തില്‍ വീട്ടകങ്ങളിലെ സംഘര്‍ഷങ്ങളും നഗരാന്തരീക്ഷത്തില്‍ യാന്ത്രികഭാഷണ ങ്ങളുമാണ്‌ കൂടുതല്‍ കാണുന്നത്‌. കാലത്തില്‍ ഗ്രാമാന്തരീക്ഷത്തിലും നഗരാന്തരീക്ഷത്തിലുമുളള സംഭാഷണ ങ്ങള്‍ കടന്നുവരുന്നുണ്ട്‌. സ്ത്രീ-പുരുഷഭാഷണങ്ങളിലും പുരുഷ ഭാഷണങ്ങളിലും വൈകാരികതയുടെ അംശം ഏറെയുണ്ട്‌. എന്നാല്‍ കേന്ദ്രകഥാപാത്രമായ സേതു ഈ വൈകാരിക ഭാഷണങ്ങളെ റദ്ദയുചെയ്യുകയാണ്‌. തങ്കമണിയുടെ അനിയന്‍ അന്വേഷിച്ചു വന്നപ്പോഴും അമ്മയുടെ മരണത്തെപ്പറ്റി ചെറിയമ്മ കണ്ണുതുടച്ചു കൊണ്ട്‌ പറഞ്ഞപ്പോഴും സേതു സ്വാര്‍ത്ഥനാണെന്ന്‌ സുമിത്ര പറഞ്ഞപ്പോഴും ആ ഭാഷണങ്ങളുടെ വൈകാരിക അംശങ്ങളെ പുറത്താക്കി മനസിന്റെ വാതിലുക ളെല്ലാം കൊട്ടിയടയ്ക്കുന്ന സേതുവിനെയാണ്‌ കാണുന്നത്‌. നഗരത്തിലേക്കു വന്ന ജ്യേഷ്ഠനും ഏട്ടത്തിയമ്മയും തങ്കമണിയുടെ അനിയനും സേതുവിനോട്‌ ഗ്രാമ ത്തിലേക്ക്‌ വരാന്‍ പ്രത്ൃക്ഷമായും പരോക്ഷമായും പറയുന്നുണ്ട്‌. എന്നാല്‍ അതില്‍നിന്നെല്ലാം അയാള്‍ ഓടിയൊളിക്കുകയാണ്‌ ചെയ്യുന്നത്‌. സേതുവിനോട മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളെ അതേ വൈകാരികതയോടെ അയാള്‍ സ്വീകരി ച്ചാല്‍ അയാള്‍ നില്‍ക്കുന്ന ഇടത്തിനൊരു ജൈവികതയുണ്ടാകും. എന്നാല്‍ ഈ സംഭാഷണങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി ജൈവികമായൊരു സ്ഥലത്തുനിന്നും സ്വയം അന്യവല്‍ക്കരിച്ചു സ്വപ്നാത്മകമായൊരു സ്ഥലത്ത്‌ ചേക്കേറുകയാണ്‌ സേതു ചെയ്യുന്നത്‌. കാലത്തിലെ സ്ത്രീ ഭാഷണങ്ങളില്‍ അധികവും വീട്ടിന കത്തെ പരാതികളും പരിഭവങ്ങളുമാണ്‌. ഈ മൂന്നു കൃതികളിലും പുരുഷഭാഷണ ത്തിന്‌ കീഴടങ്ങിനില്‍ക്കുന്ന സ്ത്രീ ഭാഷണങ്ങളാണ്‌ അധികവും. എന്നാല്‍ നോവ ലിന്റെ ഒടുവില്‍ സേതുവും സുമിത്രയും തമ്മിലുള്ള ഭാഷണത്തില്‍ സുമിത്രയുടെ 228 വാക്കുകള്‍ക്കു മുമ്പില്‍ സേതു നിസ്സറഹായനാവുന്നതു കാണാം. സുമിത്രയുടെ ചിരിപോലും അയാളെ തളര്‍ത്തുന്നു. ഒഴിഞ്ഞുമാറാന്‍പോലുമാകാതെ ആ സ്ഥലം അയാളെ പുതിയ ബോധ്യങ്ങളിലേക്ക്‌ എത്തിക്കുന്നു. 229 DaidMaarIdao “വള്ളുവനാട്‌ എന്ന നിര്‍മ്മിതി എം.ടി വാസുദേവന്‍നായരുടെ കൃതികളില്‍” എന്ന ഈ പ്രബന്ധത്തില്‍ വള്ളുവനാട്‌ എന്ന ദേശം എം.ടി യുടെ കൃതികളില്‍ ഏതെല്ലാം തരത്തിലാണ്‌ പ്രതിനിധാനം ചെയ്യപ്പെടുന്നത്‌ എന്ന അന്വേഷണമാണ്‌ നടത്തിയത്‌. കൊളോണിയല്‍ ഭരണത്തിനു മുമ്പും പിമ്പും വള്ളുവനാട്‌ എന്ന ദേശ ത്തിന്റെ അവസ്ഥകള്‍ ഏറെ വൃത്സ്തമായിരുന്നു. വള്ളുവനാടിന്റെ രാജചരിത്രം പരിശോധിക്കുമ്പോള്‍ ആ നാടിന്‌ ആയ്വംശവുമായും പല്ലവരാജവംശവുമായും ബന്ധമുണ്ടെന്നു വ്യക്തമാകുന്നുണ്ട്‌. ആദി വള്ളുവനാടിനെപ്പറ്റിയും വള്ളുവനാടും നെടുങ്ങനാടും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും സാമൂതിരിയുടെ ആക്രമണങ്ങളെപ്പ റിയുമെല്ലാം ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. നാട്ടുരാജ്യങ്ങള്‍ തമ്മി ലുള്ള മത്സരങ്ങളില്‍പ്പെട്ട നാട്ടതിര്‍ത്തികള്‍ക്ക്‌ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്‌. കൊളോ ണിയല്‍ ഭരണത്തോടെയും അതിരുകള്‍ പുനര്‍നിശ്ചയിക്കപ്പെടുന്നുണ്ട്‌. സ്വാത ന്ത്യാനന്തര ബ്രിട്ടീഷ്‌ ഭരണകാലത്തുണ്ടായിരുന്ന വള്ളുവനാട്‌ താലുക്ക്‌ എന്ന വിഭജനവും ഇല്ലാതായി. വള്ളുവനാടിന്‌ വ്യക്തമായ കീഴാളബന്ധമുണ്ടെന്ന്‌ ഈ നാടിന്റെ കീഴാളചരിത്രം പരിശോധിക്കുന്നതിലുടെ വ്യക്തമാണ്‌. വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍ വിശകലനം ചെയ്തതിലൂടെ ആ ദേശത്തിന്റെ പഴയ സാമൂഹ്യാവസ്ഥ കള്‍ കണ്ടെത്താനും സാധിക്കുന്നു. ജാതിഭേദങ്ങളില്ലെന്നു ബോധ്യപ്പെടുത്താന്‍ കാലങ്ങളായി പ്രചാരത്തിലുള്ള “പറയിപെറ്റ പന്തിരുകുലം” എന്ന മിത്തുപോലും വള്ളുവനാടന്‍ മണ്ണിലാണുള്ളത്‌. വള്ളുവനാട്ടിലെ ഉത്സവങ്ങളിലും വ്യക്തമായ കീഴാളസാന്നിധ്യമുണ്ട്‌. മലവാഴിയാട്ടം പോലുള്ള ആട്ടവും പാട്ടും നടക്കുന്ന മണ്ട കങ്ങളും നാട്ടുകാവുകളും ധാരാളമായുള്ള സ്ഥലമാണ്‌ വള്ളുവനാട്‌. കുടാതെ സ്വാതന്ത്യസമരം, കര്‍ഷകസമരങ്ങള്‍, ക്ഷേത്രപവേശനസമരങ്ങള്‍ എന്നിവ യെല്ലാം നടന്ന ദേശമാണ്‌ വള്ളുവനാട്‌. മാമാങ്കത്തില്‍ സാമൂതിരിയെ പരാജയപ്പെ 231 ടുത്താന്‍ പോകുന്ന ചാവേര്‍പ്പോരാളികള്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത, സമരസജ്ജ രായ ഒരു ജനതയുടെ സാക്ഷ്യമാണ്‌. ഇത്തരത്തില്‍ പോരാട്ടവീര്യം ഗ്രകടിപ്പിക്കുന്ന വള്ളുവനാടന്‍ ദേശത്തെ അതില്‍ നിന്നും വ്യത്യസ്തമായാണ്‌ എം. ടി തന്റെ കൃതികളുടെ പശ്ചാത്തലമായി ആവിഷര്‍കരിച്ചിരിക്കുന്നത്‌. എം. ടി യുടെ കൃതികളില്‍ തെളിയുന്ന ഭു്രകൃതിയോ സാമൂഹ്ൃയബന്ധങ്ങളോ സംഭാഷണങ്ങളോ ഒന്നും ഈ ദേശത്തിന്റെ നില നില്‍ക്കുന്ന ചരിത്രത്തോട നീതി പുലര്‍ത്തുന്നില്ല. സാഹിത്യം എന്ന വ്യവ ഹാരരൂപത്തിനകത്ത്‌ ആവിഷര്‍കരിക്കപ്പെടുന്ന ദേശം ചരിത്രമെന്ന വ്യവഹാരരുപ ത്തിനകത്തു രൂപപ്പെടുന്ന ദേശത്തിന്റെ പകര്‍പ്പോ ആവര്‍ത്തനമോ ആകണമെന്നി Al. കാരണം ദേശം എന്നത്‌ ആഖ്യാനപരമാണ്‌. അത്‌ വൃത്യസ്ത ഭാവനകളിലുടെ സൃഷടിക്കപ്പെടാം. അതെല്ലാം ഓരോ ഭാവനാദേശങ്ങളാണ്‌. ചരിത്രത്തിലൂടെ രൂപ പ്പെടുന്ന ഭാവനാദേശം, മിത്തുകളിലുടെയും ഐതിഹ്യങ്ങളിലൂടെയും രൂപപ്പെടുന്ന ഭാവനാദേശം, നാടന്‍ പാട്ടുകളിലൂടെ രൂപപ്പെടുന്ന ഭാവനാദേശം, സാഹിത്യകൃതി കളിലൂടെ രൂപപ്പെടുന്ന ഭാവനാദേശം ഇങ്ങനെ വ്യത്യസ്ത തരത്തിലാണ്‌ ദേശം ആഖ്യാനം ചെയ്യപ്പെടുന്നത്‌. ഇങ്ങനെ സാഹിതൃത്തില്‍, പ്രത്യേകിച്ച്‌ നോവല്‍ സാഹിത്യത്തില്‍ വ്യത്യസ്ത എഴുത്തുകാരുടെ കൃതികളില്‍ വള്ളുവനാട്‌ എന്ന സ്ഥലം ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ട. വള്ളുവനാടിന്റെ പശ്ചാത്തലത്തില്‍ നോവലു കളെഴുതിയ ഉറുബ്‌, ചെറുകാട എന്നിവരുടെ എഴുത്തിലെ ദേശത്തിന്റെ സവിശേഷ തകളും ഈ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. മാത്രമല്ല എം. ടി യുടെ രചനാ ലോകത്തെ സാമാന്യമായി പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ വള്ളുവ നാടിന്റെ രാജചരിത്രം, കീഴാള ചരിത്രം, കൊളോണിയല്‍ ഭരണകാലത്തെ വള്ളുവ നാടിന്റെ അവസ്ഥ, മിത്തുകള്‍ എന്നിവ വിശകലനം ചെയ്യുന്നതോടൊപ്പം വള്ളുവനാടന്‍ നോവല്‍ സാഹിത്യത്തെ കുടി ഈ അധ്യായത്തില്‍ പരിചയപ്പെടു ത്തുന്നുണ്ട്‌. ചരിത്രത്തിലോ മിത്തുകളിലോ ആവിഷകരിക്കപ്പെട്ട വള്ളുവനാട്ടില്‍ 232 നിന്നും തീര്‍ത്തും വ്യത്യസ്തമായ തരത്തിലാണ്‌ എം.ടി കൃതികളിലെ വളളുവനാ ടിന്റെ നിര്‍മ്മിതി. എം. ടി കൃതികളില്‍ ആവിഷര്‍കരിച്ചിരിക്കുന്ന ഭു്രകൃതി നിശബ്ദമാണ്‌. വയലുകള്‍ ധാരാളമുള്ള പ്രദേശമാണ്‌ വള്ളുവനാട്‌. വള്ളുവനാടിന്റെ കുടിയേറ്റ ചരിത്രം പരിശോധിച്ചാല്‍ ആ ജനതയ്ക്ക്‌ വയലുമായുള്ള ബന്ധം വ്യക്തമാകും. ഭാരതപ്പുഴയുടെ ഇരുകരകളിലേക്കും ഇക്കുട്ടര്‍ കുടിയേറാനുള്ള പ്രധാനകാരണം അവരുടെ പ്രധാന ജീവിതോപാധി കൃഷിയായിരുന്നു എന്നതാണ്‌. എന്നാല്‍ കാര്‍ഷിക ജീവിതത്തിന്റെ ജൈവികതയെ ഇല്ലായ്മ ചെയ്യുന്നതാണ്‌ എം. ടി കൃതി കളിലെ വയല്‍ ചിത്രീകരണം. ജലത്തിന്റെ ആധിക്യമോ ഇല്ലായ്മയോ ആണ്‌ വയല്‍ ചിത്രീകരണത്തില്‍ ദൃശ്യമാകുന്നത്‌. ഇത്‌ രണ്ടും കര്‍ഷകരെ സംബന്ധിച്ചിട ത്തോളം വിഷമകരമായ അവസ്ഥയാണ്‌. പുഴകളും മഴയുമെല്ലാം ഇത്തരത്തില്‍ കര്‍ഷകജീവിതങ്ങളെ ദുരിതത്തിലാക്കുന്ന തരത്തിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. കുന്നിന്‍ചെരിവുകള്‍ ഒരു അഭയസ്ഥാനമായും വൈയക്തിക സ്ഥലമായുമൊക്കെ യാണ്‌ നോവലുകളില്‍ അടയാളപ്പെട്ടു കിടക്കുന്നത്‌. അധ്വാനോന്മുഖമായ ഒരു സ്ഥലമായി കുന്നിന്‍ ചെരിവുകളും വയലുകളും ഈ കൃതികളിലൊന്നും കാണു ന്നില്ല. മഴ ഒന്നുകില്‍ തീരെ ഇല്ലാത്ത അവസ്ഥ അല്ലെങ്കില്‍ തകര്‍ത്തു പെയ്യുന്ന അവസ്ഥ. ഇങ്ങനെ കര്‍ഷക ജീവിതം ദുഃസ്സഹമാക്കുന്ന തരത്തിലാണ്‌ മഴയുടെ ചിത്രീകരണം. പുഴയുടെ അവസ്ഥയും ഇതില്‍ നിന്നും ഭിന്നമല്ല. ഒന്നുകില്‍ കണ്ീര്‍ചാലുപോലെ ശോഷിച്ച്‌ ഒഴുകുന്ന പുഴ അല്ലെങ്കില്‍ കരകവിഞ്ഞൊഴുകുന്ന പുഴ. ഇങ്ങനെയാണ്‌ പുഴ എം. ടി കൃതികളില്‍ കാണപ്പെടുന്നത്‌. ഇവിടെയെല്ലാം കര്‍ഷകന്‍ ദുരിതം വിതക്കുന്ന തരത്തിലാണ്‌ ഭുര്രകൃതി ചിത്രീകരിച്ചിട്ടുള്ളത്‌. വ്യക്തിയുടെ കാഴ്ചസനന്ദര്യത്തെ മുഖ്യമായി കാണുന്ന പ്രകൃതി നിര്‍മ്മി തിയാണ്‌ എം. ടി കൃതികള്‍ മുന്നോട്ടുവെക്കുന്നത്‌. വയല്‍ക്കാഴ്ചകളില്‍ വയ ലിനെ അധ്വാന വിമുഖമായ ഒന്നായാണ്‌ ചിത്രീകരിക്കുന്നത്‌. വയലും നാലുകെട്ടും 233 തമ്മിലൊരു ബന്ധമുണ്ട്‌. വയലില്ലാതെ നാലുകെട്ട നിലനില്‍ക്കില്ല. നാലുകെട്ട നിലനില്‍ക്കുന്ന വ്യവസ്ഥയില്‍ വയലിടങ്ങളിലെ അധ്വാനവും കൊയ്തെടുക്കുന്ന നെല്ലും അത്യന്താപേക്ഷിതമാണ്‌. കാരണം അവ രണ്ടും ഒരേ കാലത്തിന്റെ സാമൂഹ്യ നിര്‍മ്മിതിയാണ്‌. എന്നാല്‍ ഈ സാമുഹ്യബന്ധത്തില്‍ നിന്നും വിടുതി തേടി നാലുകെട്ടിനെ സ്വയം പൂര്‍ണ്ണമായൊരു സ്ഥലമാക്കി മാറ്റുകയും വയലിനെ അധ്വാന വിമുഖമാക്കുകയും ചെയ്തുകൊണ്ടാണ്‌ എം. ടി കൃതികളുടെ കഥാ ലോകം സാധ്യമാകുന്നത്‌. സാമൂഹ്യബന്ധങ്ങളുടെ വിശകലനത്തില്‍ വ്യക്തിബന്ധങ്ങള്‍ സാമുഹ്യ ബന്ധങ്ങളെ കീഴടക്കുന്ന കാഴ്ചയാണ്‌ കാണാനാവുക. എം.ടി കൃതികളിലെ ഇട ങ്ങളുടെ വിശകലനത്തില്‍ വീടിന്റെ അകസ്ഥലങ്ങളാണ്‌ പ്രധാനമായും കാണു ന്നത്‌. പുരുഷന്മാരുടെ അധികാരമത്സരങ്ങളും അവകാശത്തര്‍ക്കങ്ങളും വീട്ടുക ങ്ങളെ സംഘര്‍ഷഭരിതമാക്കുമ്പോള്‍ സ്ത്രീ കഥാപാത്രങ്ങളുടെ നിസ്സഹായത അകസ്ഥലങ്ങളെ വേദനയുടെ ലോകമാക്കി മാറ്റുന്നു. ദാരിദ്യം നിറഞ്ഞ വീട്ടകങ്ങ ളാണ്‌ മൂന്ന്‌ നോവലുകളിലും കാണുന്നത്‌. സ്വന്തം നാട്ടില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതില്‍ പരാജയപ്പെടുന്നവരാണ്‌ മിക്ക നായകന്മാരും. അപ്പുണ്ണിയും സേതുവും അന്യനാട്ടില്‍പോയി പണം സമ്പാദിച്ചു വന്ന്‌ നല്ല നിലയില്‍ ജീവിക്കാ നാരംഭിക്കുന്നു. എന്നാല്‍ ഗ്രാമം വിട്ടുപോകാന്‍ കഴിയാതിരുന്ന ഗോവിന്ദന്‍കുട്ടി കുടുതല്‍ ദുരന്തങ്ങളിലേക്ക്‌ വീണുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അയാളും ഒടുവില്‍ ഒരു യാത്രപുറപ്പെടുകയാണ്‌. തിരിച്ചുവരാന്‍ വേണ്ടിയുള്ള യാത്ര. ഇതില്‍ നിന്നും എം. ടി പറഞ്ഞുവെക്കുന്ന കാര്യം സ്വന്തം ഗ്രാമം അവര്‍ക്ക്‌ ജീവിതയോഗ്യമല്ല എന്നാണ്‌. വീടിനു പുറത്തുള്ള ഇടങ്ങളിലൊന്നും സ്ത്രീകളെ അധികം കാണുന്നില്ല. കീഴാളരായ സ്ത്രീകള്‍ മാത്രമാണ്‌ സ്വന്തമായി അധ്വാനിച്ച്‌ ജീവിക്കുന്നത്‌. അവര്‍ നോവലിലെ മറ്റു സ്ത്രീ കഥാപാത്രങ്ങളെ അപേക്ഷിച്ച്‌ സ്വാതന്ത്രം കൂടുതല്‍ 234 നേടുന്നുണ്ട. താന്‍ ജീവിക്കുന്ന ദേശത്ത്‌ ഇടപെട്ടുകൊണ്ടിരിക്കുന്നത്‌ കീഴാള കര്‍ഷക സ്ത്രീകളാണ്‌. വീട്ടകങ്ങളില്‍ നിന്നും സ്വാതന്ത്ര്യം തേടിപ്പോയത്‌ നാലു കെട്ടിലെ പാറുക്കുട്ടി മാത്രമാണ്‌. എന്നാല്‍ അവളുടെ ജീവിതത്തിലെ ദുരന്തങ്ങള്‍ ചിത്രീകരിച്ചുകൊണ്ട്‌ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ പെണ്ണിനു നല്‍കുക മറ്റൊരു ദുരന്ത ജീവിതമാണെന്ന ധാരണ ഈ നോവല്‍ വായനക്കാരന്‌ നല്‍കുന്നു. താന്‍ ജിവിക്കുന്ന ഗ്രാമവുമായി നേരിട്ട്‌ ഇടപെടുന്നത്‌ അസ്യരവിത്തി൭ല! ഗോവിന്ദന്‍കുട്ടി മാത്രമാണ്‌. നാല്യകെട്ടിലെ അപ്പുണ്ണിയോ കാലത്തിലെ സേതുവോ സ്വന്തം ഗ്രാമജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ അതിന്റെ ഭാഗമാവുകയോ ചെയ്യുന്നില്ല. നാട്ടില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോള്‍ തെക്കുംമുറി ഗ്രാമത്തിന്റെ രക്ഷകനായി വന്ന ഗോവിന്ദന്‍കുട്ടി തന്നെയാണ്‌ തന്റെ ഗ്രാമത്തോട്‌ ചേര്‍ന്നുനില്‍ക്കുന്ന എം.ടി യുടെ നായകന്‍. നാലുകെട്ടിലെ കോന്തു ണ്ിനായരും ദേശവുമായി ഇടപെട്ടു ജീവിച്ചയാളാണ്‌. ഇങ്ങനെ ചുരുക്കം കഥാപാ ്രങ്ങളേ വീട്ടകങ്ങളില്‍ നിന്നും പുറത്തേക്കിറങ്ങുകയും സാമൂുഹൃസ്ഥല പരിസര ങ്ങളില്‍ ഇടപെടുകയും ചെയ്യുന്നൊള്ളൂ. സാമൂഹ്യബന്ധങ്ങള്‍ കുടുതല്‍ സൂക്ഷ്മമായി മനസിലാക്കാന്‍ കഴിയുക സംഭാഷണ വിശകലനത്തിലൂടെയാണ്‌. നോവലിലെ കുടുംബ പശ്ചാത്തലത്തി ലുള്ള ഭാഷണങ്ങളില്‍ സമ്പത്തും അധികാരവുമാണ്‌ പുരുഷ ശബ്ദങ്ങളെ നിയ ന്ത്രിക്കുന്നത്‌ എന്നുകാണാം. ഇല്ലായ്മയുടേയും ദാരിദ്യത്തിന്റെയും പെണ്‍ഭാഷണ ങ്ങളും അധികാരമത്സരത്തിന്റെ പുരുഷ ഭാഷണങ്ങളും വീട്ടകങ്ങളെ സംഘര്‍ഷഭരി തമാക്കുന്നുണ്ട്‌. എന്നാല്‍ ഈ പുരുഷഭാഷണങ്ങളില്‍ ആദ്യം ശബ്ദമില്ലാതിരുന്ന കഥാപാത്രങ്ങള്‍ക്ക്‌ പിന്നീട്‌ ശബ്ദം തിരിച്ചുകിട്ടുന്നുണ്ട. ആദ്യം അന്യമായിരുന്ന സമ്വത്ത്‌ അവരില്‍ തിരിച്ച്‌ വരുന്നതോടെയാണ്‌ ഈ മാറ്റം സംഭവിക്കുന്നത്‌. നോവലിലെ സംഭാഷണങ്ങളില്‍ ദേശമുദ്രകള്‍ കുറവാണ്‌. ഗൃഹപശ്ചാത്ത ലമാണ്‌ മിക്കസംഭാഷണങ്ങളുടെയും കേന്ദ്രം. കീഴാളകര്‍ഷക ഭാഷണങ്ങളും അധി 235 കമില്ല. മധ്യവര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്നതാണ്‌ എം. ടി കൃതികളിലെ ഭാഷ. ഇതില്‍ പ്രാദേശിക മുദ്രകളേക്കാളേറെ ഗൃഹാതുരത്വത്തിന്റെയും ആത്മവിമര്‍ശന ത്തിന്റെയും മുദ്രകളാണ്‌ കണ്ടെത്താന്‍ കഴിയുക. എല്ലാ വിഭാഗങ്ങളുടേയും ഭാഷയും സംസ്കാരവും ചേര്‍ന്നാണ്‌ ഒരു സ്ഥലം രൂപപ്പെടുന്നത്‌. ഇത്‌ പരസ്പര പൂരകമാണ്‌. എന്നാല്‍ ഇവിടെ ചില ശബ്ദങ്ങളെ നിശബ്ദമാക്കിക്കൊണ്ടുള്ള ദേശ രുപീകരണമാണ്‌ നടക്കുന്നത്‌. ഇങ്ങനെ ചരിത്രത്തിലും മിത്തുകളിലും ഐതിഹ്യങ്ങളിലുമൊക്കെയുള്ള വള്ളുവനാട്ടില്‍ നിന്നു വ്ൃത്യസ്തമായി വള്ളുവനാടിനെ മറ്റൊരു ഭാവനാദേശമായി രൂപപ്പെടുത്തുകയാണ്‌ എം. ടി തന്റെ കൃതികളിലൂടെ ചെയ്യുന്നത്‌. ചെറുകാടും ഉറൂബും ആവിഷകരിച്ചതില്‍ നിന്നും വൃത്ൃയസ്തമായൊരു വള്ളുവനാടിനെയാണ്‌ എം. ടി കൃതികളിലൂടെ കണ്ടെടുക്കാന്‍ കഴിയുക. കീഴാള-കര്‍ഷകര്‍ ഏറെയുള്ള വള്ളുവനാട്ടിലെ കഥ പറയുമ്പോള്‍ അവരുടെ ഇടങ്ങളോ ജീവിതമോ ഒന്നും ആഖ്യാന പരിസരത്ത്‌ വരുന്നില്ല. കീഴാള-കര്‍ഷക ശബ്ദങ്ങളെ ഇല്ലാതാക്കിക്കൊ ണ്ടാണ്‌ എം. ടി കൃതികളിലെ ദേശം ആവിഷര്‍കരിക്കപ്പെടുന്നത്‌. ഒരു നാടിന്റെ സാമൂഹ്യ ജീവിതത്തില്‍ ഇടപെടാതെ വൈയക്തികമായൊരു ഇടത്തിലാണ്‌ മിക്ക കഥാപാത്രങ്ങളെയും കാണുന്നത്‌. ഇങ്ങനെ നിശബ്ദമായ ഭുഗ്രകൃതിയും നിശ്ചല മായ സാമൂഹ്യബന്ധങ്ങളും ഇല്ലാതാവുന്ന ഭാഷണങ്ങളും എല്ലാം ചേര്‍ന്നുള്ള ഒരു വള്ളുവനാടിനെയാണ്‌ എം. ടി തന്റെ കൃതികളില്‍ ആവിഷകരിക്കുന്നത്‌. ഇവിടെ ആഖ്യാനം ചെയ്യപ്പെടുന്നത്‌ യഥാര്‍ത്ഥ വള്ളുവനാടല്ല. എം. ടി യുടെ പ്രത്യയ ശാസ്ത്ര സ്ഥലമായിട്ടാണ്‌ ഈ വള്ളുവനാട്‌ നില്‍ക്കുന്നത്‌. ഈ പ്രത്യയശാസ്ത്ര സ്ഥലത്തെ വിശകലന വിധേയമാക്കിക്കൊണ്ട്‌ എം. ടി കൃതികളിലൂടെ രൂപപ്പെട്ട വള്ളുവനാടിന്റെ പ്രത്യേകതകള്‍ കണ്ടെത്താനാണ്‌ ഈ ഗവേഷണ പ്രബന്ധ ത്തില്‍ ശ്രമിച്ചത്‌. 236 ഗ്രന്ഥസൂചി അക്ബര്‍, കക്കട്ടില്‍. 2014 : നമ്മുടെ എം. ടി, കോഴിക്കോട്‌ : ഹരിതം ബുക്‌സ്‌. അച്യുതന്‍, എം. 2001 : നോവത്‌ ശ്നങ്ങളും പഠനങ്ങളും, കോട്ടയം : നാഷണല്‍ ബുകസ്റ്റാള്‍. അനില്‍കുമാര്‍, ടി. കെ. 2004 : മല്യാളസാഹിത്യത്തിലെ കീഴാള ചപരിദ്രപ കഴ്യം, തൃശ്ശൂര്‍ : കേരളസാഹിത്യ അക്കാദമി. അപ്പന്‍, കെ. പി. 1997 : മാറുന്ന മലയാളനോവത്‌, കോട്ടയം: ഡി. സി. ബുക്‌സ്‌. അയ്യപ്പപണിക്കര്‍, കെ. 1999 : ഇന്ത്യള്‍ സാഹിത്യന്സിദ്ധാന്തം ഗചസക്തിയും സാധ്യതയും, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍ സ്ററിറ്റയുട്ട. അരുണ്‍, ചൊവ്വേരി. 2014 : ൨൬൦.51 ക്ഥഥാപഠനങ്ങള്‍, കോഴിക്കോട: ഹരിതം ബുക്‌സ്‌. അശോകന്‍, ഏങ്ങണ്ടിയൂര്‍. 2007: എം. ടിയുടെ പാദമുദ്േകള്‍, കായംകുളം: സിതാര ബുക്‌സ്‌. അന്‍സാരി, എം.ടി. 2008 : മലണബ്വഥാര്‍ ദേശീയതയുകട ഇടപെടലുകള്‍, കോട്ടയം: ഡി.സി. ബുക്‌സ്‌. ആനന, കാവാലം. 2010 : എം. ട7 യുട രചനകള്‍ ഒരു പുനര്‍വായന, തൃശ്ശൂര്‍: കറന്റ്‌ ബുക്‌സ്‌. ഇബ്രാഹിം, ബേവിഞ്ച. 2014 : എം. ട1 യുടെ കഥാലോകം, കണ്ണൂര്‍: ആല്‍ഫാ വണ്‍ പബ്ലിഷിംഗ്‌. ഈശ്വരവാരിയര്‍, കെ. വി. 2009: ജീവിതം എമന്റ്‌ ബ്വോഗിവ്യക്ഷം, എസ്‌. രാജേന്ദു ഉഷാ നമ്പൂതിരിപ്പാട്‌. 1994: സാമുഹിക ഭാഷാവിജ്ഞാനം, തിരുവനന്ത പുരം: സ്റ്റേറ്റ ഇന്‍സ്ററിറ്റ്യുട്ട ഓഫ്‌ ലാംഗ്വേജസ്‌ നളന്ദ. 238 ഉറൂബ്‌. 1974 : അണിയറ, കോട്ടയം: നാഷണല്‍ ബുക്‌ സ്റ്റാള്‍. 1993 : സുന്ദരികളും സുന്ദരന്‍മാരും, തൃശ്ശൂര്‍: കറന്റ്‌ ബുക്‌സ്‌. 2008 : മിണ്ടാ്ചണ്ണ്‌, കോഴിക്കോട: പൂര്‍ണ്ണപബ്ലിക്കേ ഷന്‍സ്‌. കബീര്‍, വി. സി. 2011: പാലക്കാഴ്ടുച്ചേര! മുതത്‌ പാലക്കാടു വകര,കോഴിക്കോട്‌: മാതൃഭുമി ബുകസ്‌. കുഞ്ഞബ്ദുള്ള, പുനത്തില്‍. 2014 : എന്റ്‌ എം. ടി, കോഴിക്കോട: ഹരിതം ബുക്‌സ്‌. കുമാരന്‍, വയലേരി. 2004: ഭാഷയും സമുഹവ്യം, കോഴിക്കോട: പാപ്പി യോണ്‍. കുശലകുമാരി, പി.കെ. 1997 : സമുഹമനസ്ത്ും മലയാളുനോവലും, തൃശ്ശൂര്‍: മലയാളപഠന ഗവേഷണ കേന്ദ്രം. കൃഷ്ണകുമാര്‍, കെ. സി. 2013 : കേരളം ജില്ലകളിലുടെ, കോഴിക്കോട: മാതൃ ഭൂമിബുക്‌സ്‌. ഗണേശ്‌, കെ. എന്‍. 1990: കേരളത്തിനെ ഇന്നലകള്‍, തിരുവനന്ത പുരം: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ്‌. ഗിരീഷ്‌, പി.എം. 2001 : അധികാരവ്യം ഭാഷയും, കോഴിക്കോട: പാപ്പി യോണ്‍. ഗോപാലകൃഷ്ണന്‍, 1987 : കേരളത്തിന്റ സാംസ്കാരിക ചരിതം, തിരു പി. കെ. വനന്തപുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. ഗോപിനാഥന്‍, ആര്‍. 2013 : കേരളത്തനിമ, തിരുവനന്തപുരം: കേരള ഭാഷാ ഇന്‍ സ്സറിറ്റുട്ട. ചെറുകാട്‌. 1974 : ജിീവിതച്ഛാത, തൃശ്ശൂര്‍: കറന്റ്‌ ബുകസ്‌. 239 1976: ഭൃഭു, കോഴിക്കോട: ദേശാഭിമാനി ബുക്ഹനസ്‌. 2004 : മണ്ണിഒന്റ്‌ മാറില്‍, തൃശ്ശൂര്‍: ഡി. സി. ബുക്‌സ്‌. ജയകുമാര്‍, കെ. 2014 : മാനത്തിന്റെ വാത്മീകം, കോഴിക്കോട: ഹരിതം ബുക്‌സ്‌. ജയകൃഷ്ണന്‍, എന്‍. 2012: നാല്യമകട്ടിന്&്‌ തച്ചുശാസ്ത്രം, തിരുവനന്ത (എഡി.) പുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. ജോബിന്‍, ചക്കാമല.., 2012 : മലയാള നോവത്‌ നഗരഭാവനയുടെ ഒരു ശ്രീജിത്ത്‌, ജി. (എഡി.) നുറ്രാണ്ട്‌, കോട്ടയം: പാപ്പിറസ്‌ ബുക്‌സ്‌. ജോണ്‍പോള്‍. 201: കഥയിതു വാസുദേവം, കോട്ടയം: ഡി. സി ബുക്‌സ്‌. ജോര്‍ജ്‌, കെ.എം. (എഡി,.) 2000: ആധുന്നിക സാഹിത്യചരിഗതതം ഗപസ്ഥാനങ്ങ ളിലുമട, കോട്ടയം: സാഹിത്യ്രവര്‍ത്തകസ ഹകരണസംഘം. ജോര്‍ജ്ജ്‌, സി. ജെ. 200: ചിഹനശാസ്ത്രവ്യം ലടനാവാദവ്യും, കോട്ടയം: ഡി. സി. ബുക്‌സ്‌. ടോണിമാത്യു. 1997 : എം. ടിയുടെ സര്‍ഗ്്രചപഞ്ചം, തിരുവനന്ത പുരം. കേരളഭാഷാ ഇന്‍ സ്റ്റിറ്റയൂട്ട. ഡാര്‍വിന്‍, ജെ. 2010 : പൈത്യകത്തി്്‌ വേരുകള്‍, തിരുവനന്ത പുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. തരകന്‍, കെ. എം. 1978: DLIMIBENIAICB സാഹിത്യ 2a10Nതം, തൃശ്ശൂര്‍: കേരളസാഹിതൃ അക്കാദമി. 1986 : അനശ്വരനായ ഉറുബ്‌, കോട്ടയം: നാഷണല്‍ ബുകസ്റ്റാള്‍. 1992 : ആധുനിക നോവത്‌ ദര്‍ശനം, കോട്ടയം: സാഹിത്യരപവര്‍ത്തക സഹകരണസംഘം. 240 ദാമോദര്‍ ധര്‍മ്മാന൯ 2010 : മിത്തും യാഥാര്‍ത്ഥ്യവ്യം, തിരുവനന്തപുരം: കൊസാംബി. മൈത്രി ബുക്‌സ്‌, നരേന്ദ്രനാഥ്‌, പി. 2008 : പറയിപെറ്റ പന്തിരുകുലം, തിരുവനന്തപുരം: പ്രഭാത്‌ ബുക്ക്‌ ഹനസ്‌. നമ്പുതിരി, എന്‍. എം. 2009 : കേരളചരിതത്തിമന്റ്‌ നാട്ടുവഴികള്‍, ശിവദാസ്‌, പി. കെ. കോട്ടയം: ഡി. സി ബുക്‌സ്‌. (എഡി.) നാരായണന്‍,പാലക്കീഴ്‌. 2010 : മുത്തശ്ശിയുട അരന്മുറ്റാണ്ട്‌, തിരുവനന്ത (എഡി.) പുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. പണിക്കര്‍, കെ.എന്‍., പി. 2007: കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം, കട പവിത്രൻ, കെ. എം. ഭര ത്തനാട്‌ ജനസംസ്കാര പഠനകേന്ദ്രം, തന്‍, വി, ബാബുരാജ്‌, ഇ. കോട്ടയം: കറന്റ്‌ ബുകസ്‌. ദിനേശന്‍. പ്രതാപന്‍, തായാട്ട്‌. 2014 : (പാന്തവല്‍ക്കരിക്കം്ചെട്ടവരുട ഇതിഹാസ ങ്ങള്‍, കോഴിക്കോട്‌: ഹരിതം ബുകസ്‌. പ്രതീഷ്‌, എസ്‌. (ഡോ.) 2014 : എം. ടി കല ദേശം സ്വത്വം, കോഴിക്കോട: ഹരിതം ബുക്‌സ്‌. ്രദീപന്‍,പാമ്പിരിക്കുന്ന്‌. 201: ദലിത്‌ ഈന്ദര്യശാസ്ര്തം, കോട്ടയം: ഡി.സി. ബുക്‌സ്‌. ്രഭാകരന്‍,പഴശ്ശി. 1998 : ചറുകാടിന്റെ ലോകം തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്‌. ബാനര്‍ജി, ഇ. 2009 : മിത്തും മലയാള നോവലും, തിരുവനന്ത പുരം: കേരളഭാഷാ ഇന്‍ സ്റ്റിഠ്റ്യട്ട. ബാലകൃഷ്ണന്‍, പി. കെ. 1983: ജാതിവ്യവസ്ഥയും COB aAONMANO, കോട്ടയം: നാഷണല്‍ ബുകസ്റ്റാള്‍. ബാലചന്ദ്രന്‍, വടക്കേടത്ത്‌. 201: ഒചറുത്തയനില്‍ച്ഛിന്റെ ദേശങ്ങള്‍, കോഴി ക്കോട്‌: മാതൃഭുമി ബുകസ്‌. 241 ബെഞ്ചമിന്‍, ഡി. 1997: ോവത്സാഹിത്യ പഠനങ്ങള്‍, ആറയൂർ: മാളുബൻ പബ്ലിക്കേഷന്‍സ്‌. ഭാസ്കര ഗുപ്തന്‍, ഇ. വി. 2004: ദദശഗായനം, കടമ്പഴിപ്പുറം: സമഭാവിനി ബുക്‌സ്‌. മേനോന്‍, എം. എസ്‌. 1995: സ്മൃതിമണ്ഡലം, തിരുവനന്തപുരം: ചിന്തപ ബ്ലിഷേഴ്‌്സ്‌. മോഹനന്‍, എന്‍. 2011: ഇന്നലമത്ത മഴ, തൃശ്ശൂര്‍: കറന്റ്‌ ബുക്‌സ്‌. മോഹന്‍രാജ്‌, എ.ടി. 1997: ചരിശ്രത്തിമന്റെ സാന്ത്വനം, കാലിക്കറ്റ്‌ യൂണി വേഴ്സിറ്റി: ലെഫ്‌റ്റ്‌ ബുക്‌സ്‌. രത്നമ്മ, കെ. 2005: പാചിീനശാസനങ്ങളും മലയാള പരിഭാഷ യും, തിരുവനന്തപുരം: സാംസ്കാരിക പ്രസി ദ്ധീകരണ വകുപ്പ്‌ കേരള സര്‍ക്കാര്‍. രവി നമ്പൂതിരിപ്പാട, 2003: ധാതു നിഘണ്ടു, തൃശ്ശൂര്‍: രവി നമ്പൂതിരിപ്പാട്‌. കെ.വി. രവീന്ദ്രന്‍, എം.ടി. 2008: ൦. ടിയും കുടല്ൂരും, തിരുവനന്തപുരം: മെലിന്‍ഡ ബുക്‌സ്‌. രവീന്ദ്രന്‍,പി.പി. 2003: ഇടപെടലുകള്‍, കോട്ടയം: ഡി.സി. ബുക്‌സ്‌. 2013: എതിരെഴുത്തുകള്‍: ഭാവ്യകത്വത്തി൭ല്‍്‌ ഭുമി ശാസ്ര്തം, കോട്ടയം: സാഹിതൃര്രവര്‍ത്തക സഹകരണ സംഘം. രാഘവവാരിയര്‍, രാജന്‍ 1992: കേരളചതരി(തം. കോട്ടയം: കറന്റ്‌ ബുകസ്‌. ഗുരുക്കള്‍. രാജഗോപാലന്‍, ഇ. പി. 2001: ഇന്ദുലേഖ വായനയുടെ ദിശകള്‍, തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമി. 2008 : നാട്ടറിവും വിമോചനവ്ധയം, പയ്യന്നൂര്‍: പുസ്തക ഭവന്‍. 242 രാജശേഖരന്‍, എസ്‌. 2010 : ചരിസ്ഥിത? ദര്‍ശനം മലയാളകവിതയില്‍, തിരുവനന്തപുരം. കേരളഭാഷാഇന്‍൯സ്റ്റിറ്റയൂട്ട. രാജശേഖരന്‍,പി. കെ. 1999: അന്ധനായ മദവം മലയാളനോവലിളന്റ നുറുവര്‍ഷങ്ങള്‍, കോട്ടയം: ഡി. സി ബുക്‌സ്‌. രാജന്‍, ചുങ്കത്ത്‌. 2010 : പന്തിരുകുലത്തിന്&റെ പിന്‍ഗാമികള്‍, കോഴി ക്കോട്‌: മാതൃഭുമി ബുകസ്‌. രാജന്‍, എന്‍. 1999 : (പകേഷോഭത്തി&്‌ ജ്വാലകള്‍ കോട്ടയം: നാഷ ണല്‍ ബുകസ്റ്റാള്‍. രാജേന്ദു, എസ്‌. 201: വള്ളുവനാടിമ് കലാചരിതം, കോഴിക്കോട: എസ്‌. രാജേന്ദു. ; 2012: ഓനടുങ്ങനാട്‌ ചരിതം, പെരിന്തല്‍മണ്ണ: കെ. എ: ശങ്കരനാരായണന്‍, മാധവം. 2012 വള്ളുവനാട്‌ ചരിതം, പെരിന്തല്‍മണ്ണ : കെ. ബി: ശങ്കരനാരായണന്‍, മാധവം. രാജേന്ദ്രന്‍, സി. 2000: ൭സാസ്ത്യുൂ൪ര്‍ ഘടനാവാദത്തിരന്റ്‌ ആചാര്യന്‍, തിരുവനന്തപുരം: കേരളഭാഷാ ഇന്‍ സ്ററിറ്റയുട്ട. , 2006 : പുതുവായന, കോട്ടയം: ഡി. സി ബുക്‌സ്‌. രാധാകൃഷ്ണന്‍, 2005 : സാഹിത്യം ചരിതം സംസ്കാരം, തൃശ്ശൂര്‍: പി, എസ്‌, കറന്റ്‌ ബുക്‌സ്‌. രാധാകൃഷ്ണന്‍നായര്‍, 2000: ആലഖ്വ്യാന വിജ്ഞാനം, തിരുവനന്തപുരം : ഡി. കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. രാമകൃഷ്ണന്‍, ഇ. വി. 2001 : ഭദേശീയതകളും സാഹിത്യ വ്യം, കോട്ടയം: ഡി. സി. ബുക്‌സ്‌. 243 2012 : അന്യഭവങ്ങമള ആര്‍ക്കാണു പേടി, കോട്ടയം: ഡി. സി. ബുക്‌സ്‌. രാമചന്ദ്രന്‍, പുതുശ്ശേരി. 2007: കേരള ചരിതത്തിന്റെ അടിസ്ഥാന രേഖ്വകള്‍, തിരുവനന്തപുരം: സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ്‌ ലാംഗ്വേജസ്‌. രാമചന്ദ്രന്‍ നായര്‍, കെ. 2006 : ചരജ്ഞാനം, തൃശ്ശൂര്‍: കറന്റ്‌ ബുക്‌സ്‌. ലത്തീഫ,; പറമ്പില്‍. 2008 : എം.ടി യുടെ ലോകം, കോഴിക്കോട: മാത്യ ഭൂമി ബുക്‌സ്‌. ലീലാകൃഷ്ണന്‍, 2011 : എ൦.ട7 ദേശം വിശ്വാസം പ്ുരാവ്യത്തങ്ങള്‍, ആലമങ്കോട. കോട്ടയം: ഡി. സി. ബുകസ്‌. 2013 : വള്ളുവനാടന്‍ പുരക്കാഴ്ച്ചകള്‍, കോട്ടയം: ഡി. സി. ബുക്‌സ്‌. ലീലാവതി, എം. 2012: അസ്ധുരവിത്ത്‌ ഒരുപഠനം, കോഴിക്കോട: ലിപി പബ്ലിക്കേഷന്‍സ്‌. വാസുദേവന്‍നായര്‍, 1983: പാതിരാവ്യം പകത്രവളിച്ചവ്ും, കോട്ടയം: എം. ടി കറന്റ്‌ ബുകസ്‌ 1996 : രണ്ടാമുഴം, തൃശ്ശൂര്‍: കറന്റ്‌ ബുക്‌സ്‌. 2006: വാരാണസ?, തൃശ്ശൂര്‍: കറന്റ്‌ ബുകസ്‌ 200 അസുരവിത്ത്‌, കോട്ടയം: ഡി. സി, ബുക്‌സ്‌. എ: 2009 കാലം, തൃശ്ശൂര്‍: കറന്റ്‌ ബുകസ്‌. ബി: 2009 നാല്യുകെട്ട, തൃശ്ശൂര്‍: കറന്റ്‌ ബുക്‌സ്‌. സി: 2009: എം.ടി ജാലകങ്ങളും കവാടങ്ങളും, കണ്ണൂര്‍: കൈരളി ബുക്‌സ്‌. 244 2011: വിലാപയാത്, തൃശ്ശൂര്‍: കോസ്മോ ബുകസ്‌ 2013: ൨൦. ടി. വാക്കുകളുടെ വിസ്മയം, തൃശ്ശൂര്‍: എച്ച്‌ ആന്റ്‌ സി പബ്ലിഷിംഗ്‌ ഹസ്‌. 2015: കഠാഥികമനന്‍്റ പണിച്ചുര, കോട്ടയം: ഡി.സി.ബുകസ്‌. വിജയന്‍, എം.എന്‍. 2000: നമ്മുടെ സാഹിത്യം നമ്മുടെ സമുഹം, (എഡി). തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമി. 2013 : കേനരിയുമട ചരിത ഗവേഷണങ്ങള്‍, (സമാഹരണം). വാല്യം 4. തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്റ്റിറ്റ്യട്ട. വിജയകൃഷ്ണന്‍, 2012 : ൦. ട/ കഥയുടെ പ്ൃതുപാഠങ്ങള്‍, കോഴി എന്‍. പി. ക്കോട്‌: മാതൃഭുമി ബുകസ്‌. വില്യം ലോഗന്‍. 2012 : മലബ്വാര്‍ മാമന്പത്‌, കോഴിക്കോട: മാതൃഭൂമി ബുക്‌സ്‌. വിഷ്ണുനമ്പൂതിരി എം.വി. 2000: ഫോക്ലോര്‍ നിഘണ്ടു, തിരുവനന്തപുരം: ദി സ്റ്റേറ്റ്‌ ഇന്‍സ്ററിറ്റ്യുട്ട ഓഫ്‌ ലാംഗ്വേജസ്‌, നളന്ദ. ശങ്കുണ്ണി, കൊട്ടാരത്തില്‍. 1982: ൭എതിഹ്യമാല, തൃശ്ശൂര്‍: കറന്റ്‌ ബുക്‌സ്‌. ശത്രുഘ്നന്‍. 2014 : എം.ടി യും ഞാന്നും, കോഴിക്കോട്‌: ഹരിതം ബുക്‌സ്‌. ശിവശങ്കരന്‍നായര്‍, എം. 2003 : വള്ളുവനാട്ടിലെ നാടന്‍പാട്ടുകള്‍, തൃശ്ശൂര്‍. ശ്രീകുമാര്‍, കെ. 2014: ഹം. ട1 താടുരികക, കോഴിക്കോട്‌: ഹരിതം ബുക്‌സ്‌. ശ്രീധരമേനോന്‍, എ. 1997 : കേരള ചരിത്രം മദ്രാസ്‌: എസ്‌ വിശ്വനാഥ ഗ്രിന്റേഴ്സ്‌ ആന്റ്‌ പബ്ലിഷേഴ്സ്‌. ശ്രീധരന്‍, അഞ്ചുമൂര്‍ത്തി. 2010: തിണന്പീദ്ധാന്തം ചരീതവ്യം വര്‍ത്തമാനവ്യും, കാലിക്കറ്റ്‌ യുണിവേഴ്സിറ്റി: തത്ത്വപബ്ലി 245 ഷിംഗ്‌ ഹനസ്‌. ശ്രീരാമന്‍, വി. കെ. 2013 : കാലത്തിന്റെ നാല്യകെടു, കണ്ണൂര്‍: കൈരളി ബുക്‌സ്‌. ഷാജി ജേക്കബ്‌. (എഡി.) 2010 : മലയാള നോവത്‌ ദേശഭാവനയും രാഷ്ട1യ ഭുപടങ്ങളും, ന്യൂഡല്‍ഹി: സാഹിതൃ അക്കാ ദമി. , 2012 : തകഴി കാലഭൂപടങ്ങള്‍, കണ്ണൂര്‍: കൈരളിബു കസ്‌ ഷിഫ, കെ. എസ്‌. 2012: സാമുഹിക രാഷ്ട്രീയ ചരിത്രം ചറുകാ SING നോവല്യകളിത്‌, കോട്ടയം: സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം. ഷിബുമുഹമ്മദ്‌. (എഡി.) 2009 : ഉറുബ്ിമ&റെ ലോക, തിരുവനന്തപുരം: കേരളഭാഷാ ഇ൯സ്ററിറ്റയുട്ട. ഷൈബിന്‍ ഷഹാന. 2014 : എഴുത്തച്ഛനും പെരുന്തച്ഛന്ും, കോഴിക്കോട: ഹരിതം ബുക്‌സ്‌. സജീവന്‍, എ. 2014 : എം.ട] നോവത്‌ പഠനങ്ങള്‍, കോഴിക്കോട: ഹരിതം ബുക്‌സ്‌. സഹദേവന്‍, എ. 2014 : ചേോരപൊടിയാത്ത ഭാഷ, കോഴിക്കോട: ഹരിതം ബുക്‌സ്‌. സുധീഷ്‌, വി. ആര്‍, 2013 : സംഭാഷണങ്ങള്‍, കോഴിക്കോട: ഒലീവ്‌ ബുകസ്റ്റാള്‍. സുധീര്‍, കിടങ്ങൂര്‍ 2005 : നഗരവ്യം നോവലും, തിരുവനന്തപുരം: മാളു ബന്‍ പബ്ലിക്കേഷന്‍സ്‌. സുരേന്ദ്രന്‍, വി. യൂ. 2009: വായന അധികാരം ഗ്രത്യയ ശാസ്ര്തം, കോഴിക്കോട: സര്‍ഗ്ഗ ബുക്‌സ്‌. സെബാസ്റ്റ്യന്‍, വട്ടമറ്റം. 2006 : ഭാഷയും ആധിപത്യവ്യം, കോട്ടയം: കറന്റ്‌ ബുക്‌സ്‌. 246 സെല്‍വി, സേവ്യര്‍. 2000 : മഹാകാലത്തി൭൯്മയനങ്ങള്‍, കോട്ടയം: നാഷണല്‍ ബുക്സ്റ്റാള്‍. സോമന്‍, നെല്ലിവിള. 2013 : സ്ഥലം കാലം ചെറുകഥ, കോട്ടയം: കറന്റ്‌ ബുക്‌സ്‌. ഹാഫിസ്‌ മുഹമ്മദ, പി. 2011: DAINIIG പെത്യകവ്ും (ചതാപവ്യും, കോഴി ബി., വസിഷ്ഠ്‌, എന്‍. പി. ക്കോട്‌: മാതൃഭുമി ബുക്‌സ്‌, 247 English Books Agnew, John. 1987 Sapce and Politics, The geographical mediation of state and society, London: Allen and unwin. Anderson, Benedict. 1997: Imagined Communities: Reflection on the origin and spread of Nationalism, London: Verso, 1991. Bakhtin, Mikhael. 1981: The Dialogic Imagination: Four Essays. Ed. Michael Holquist. Trans. Caryl Cmason. Austin: Universities of Texas Press, Bhabha, K. Homi (Ed.) 1990: Nation and Narration. London: Routledge, Foucault, Michel. 2005: "Spatialised power, Hetrotopia and Examples", JACD 1999 24 May 2005, Goldstein A.M. 1998: A Dictionary of Physics. Delhi: CBS Publishers, Miller J. Hillis. 1995: Topographies. California: Stanford University Press, Lefebvre, Henri. 1991. The Production of space. Trans. Donald Nicholson-Smith. Cambridge: Blackwell, 248 ആനുകാലികങ്ങള്‍ ദിലീപ്‌, എം. മേനോന്‍ ജൂലൈ 2005 : “ഇരുട്ടിന്റെ ആത്മാക്കള്‍: എം.ടി. സ്ഥലം കാലം, പച്ചക്കുതിര. പവിശ്രന്‍, പി. 2002 ആഗസ്റ്റ്‌ “ചെറുകാടിന്റെ വള്ളുവനാട്‌ എം. ടി 23 : യുടെ വള്ളുവനാട്‌, മാധ്യമം ആഴ്ച പ്ൃതിപ്പ്‌ ലക്കം ദ2,പുസ്തകം 5 പു. 53-57. പവിത്രന്‍, പി., ഗീത 2006 ഫെബ്രു “ഗ്രാമാതിര്‍ത്തികള്‍ രക്ഷയും തടവും, വരി 24: മാധ്യമം ആഴ്ചപ്പതിപ്പ്‌ ബഷീര്‍, എം.എം. 200 ജൂലായ്‌ “കഥാസാഹിത്യത്തിലെ സ്ഥലപ്രകൃതി”, - സെപ്തം സാഹിത്യവിമര്‍ശനം ത്രൈമാസിക. ബര്‍ : രാജഗോപാലന്‍, ഇ. പി. 2004 ഏപ്രില്‍ “സ്ഥവും കലയും അധികാരവും : 25- മെയ്‌ 1: കൃഷ്ണഗാഥയിലെ സ്ഥല സങ്കല്പ ത്തെപ്പറ്റി ഒരു ഭൌതിക വിചാരം, മാതൃ ഭൂമി ആഴ്ചപതിപ്പ്‌. രാജഗോപാലന്‍, ഇ.പി. 2003 ഏപ്രില്‍ ‘അരങ്ങും സിംഹാസനവും : ശാകുന്ത - ജൂണ്‍ : ളത്തിലെ സ്ഥലസങ്കല്‍പ്പത്തെപ്പറ്റി', പച്ചക്കുതിര.പുസ്തകം 2 ലക്കം 1പു. 83 - 86. രാജേഷ്‌, എം.ആര്‍. 2005 : “നോവല്‍ ദേശം ആധുനികത, സാഹി ത്യലോകം. പൂ. 29 - 85. രാമകൃഷ്ണന്‍, ഇ. വി. 99 സെപ്തം “നോവല്‍ പ്രദേശത്തെ എഴുതുമ്പോള്‍, ബര്‍: ഭാഷാപോഷിണി. വാസുദേവന്‍നായര്‍, 2009 ജൂണ്‍ : “തുറന്നുവെച്ച അറിവുകള്‍, പച്ചക്കു എം. ടി. തിര. 249 വിജയകുമാര്‍ മേനോന്‍. 1997 മെയ്‌ - “നാലുകെട്ടിന്റെ നിനവ്‌, കേരളീയത ജുലായ്‌ : യുട നാട്ടറിവ്‌ പുസ്തകം 2 ലക്കം 7പൂ. 254 - 257. സുബ്രഹ്മണ്യന്‍, 2007 “നാലുകെട്ടിന്റെ പരിണാമങ്ങള്‍, പച്ച കെ. വി. ഡിസംബര്‍: ക്കുതിര. ഗവേഷണ പ്രബന്ധങ്ങള്‍ അജിത, ജി. കൃഷ്ണ. 2012: നവോത്ഥാനകാല മലയാള നോവ ല്വി൭ല സ്ഥല ദര്‍ശനം. തിരുവനന്ത പുരം: കേരള സര്‍വകലാശാല. ലിനീഷ്‌, എം. 2005: DEW GMIAIeHoe! MoneINMiGaalo!. CHIPICHNISH ENIAILHAOB ആധാര മാക്കി ഒരു പഠനം. കോഴിക്കോട്‌: കാലി ക്കറ്റ്‌ സര്‍വ്വകലാശാല, മലയാള വിഭാഗം. 250 അനുബന്ധം ദേശത്തെക്കുറിച്ച എം. ടി ദേശം തന്റെ എഴുത്തിനെ സ്വാധീനിച്ചതിനെപ്പറ്റി എം. ടി പലസ്ഥലങ്ങളില്‍ പലപ്പോഴായി പറഞ്ഞിട്ടുള്ളതാണ്‌. അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പശ്വാ ത്തലം വള്ളുവനാടന്‍ ഗ്രാമമാണ്‌. അദ്ദേഹം വിവിധ പ്രഭാഷണങ്ങളിലും കൃതിക ളുടെ ആമുഖക്കുറിപ്പുകളിലും അഭിമുഖങ്ങളിലും തന്റെ ദേശത്തെക്കുറിച്ച്‌ നിര ന്തരം പറഞ്ഞിട്ടുണ്ട്‌ ഇവയില്‍ ചില സംഭാഷണങ്ങളും ആമുഖക്കുറിപ്പുകളും ഈ പഠനത്തിന്റെ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഗ്Jരഭാഷണങ്ങള്‍ 1. “എനിക്കു സുപരിചിതമായ ഗ്രാമമാണ്‌ എന്റെ ഭൂരിപക്ഷം കൃതികളുടെയും പശ്ചാത്തലം. അതിലുടെ ഒഴുകിപ്പോകുന്ന പുഴ എന്റെ ജീവധമനിയാണ്‌. ഗ്രാമം എനിക്കു ശബ്ദങ്ങളും ബിംബങ്ങളും വാക്കുകളും തന്നു. ഗ്രാമത്തി ലെയെന്നപോലെ, മനുഷ്യപകൃതിയിലെ ഴൃതുഭേദങ്ങള്‍ എന്നും എന്നെ ആകര്‍ഷിക്കുന്നു. മനുഷ്യാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍, കൊടും(്രൂര നെന്നു വിധിക്കപ്പെട്ടവന്‍ ഒരിക്കല്‍ മൃദുല ഹൃദയം തുറന്നു കാണിച്ചു നമ്മെ അമ്പരപ്പിക്കുന്നു. നന്മയുടെ നിറകുടമായി വിശേഷിപ്പിക്കപ്പെട്ടവന്‍ ഭീകരത യുടെ ദംഷ്ര്രകള്‍ അപ്രതീക്ഷിതമായി പുറത്തുകാട്ടുന്നു. മനുഷ്യന്‍ എന്ന നിത്യാത്ഭുതത്തെപ്പറ്റി നാം ചിന്തിച്ച്‌ അസ്വസ്ഥരാവുന്നു.” - എം.ടി വാസുദേവന്‍നായര്‍, ജ്ഞാനപി൦ം പ്രസംഗം,1996 മാര്‍ച്ച്‌ 25 തിരുവ നന്തപുരം. (വി.കെ.ശ്രീരാമന്‍ 2013: 54) 2. “താന്നിക്കുന്നിന്റെ നെറുകയില്‍ നിന്നാല്‍ മെയില്‍ വണ്ടി കരുണുര്‍ പാലം കടക്കുന്നതു കാണാം. ഉച്ച തിരിയുമ്പോള്‍, കുറ്റിപ്പുറത്തുനിന്ന്‌ തപാല്‍ കൂട ല്ലൂരിലെ സ്ഥിരപ്പെടുത്താത്ത തപാലാപ്പീസില്‍ എത്തുമ്പോള്‍ നാലരമണി യാവും. തപാലാപ്പീസ്‌ സന്ദര്‍ശനം ഒരു നിതൃചടങ്ങായിരുന്നു. ഏതെങ്കിലും 252 ഒരു മാസികയില്‍ എന്റെ... എന്നും നിഗൂഡമായ പ്രതീക്ഷയോടെയാണ്‌ തപാലാപ്പീസിലെത്തുന്നത്‌' - എം. ടി വാസുദേവന്‍നായര്‍, ഡി. ലിറ്റ്‌ പ്രസംഗം-1996 ജൂണ്‍ 22 കോഴി ക്കോട്‌ സര്‍വ്വകലാശാല, (വി. കെ. ശ്രീരാമന്‍ 2013 :63). 3. “ഞാന്‍ കുൂടുതലെഴുതിയത്‌ കഥകളാണ്‌. എവിടെയോ നടന്ന, നടന്നിരിക്കാ വുന്ന മനുഷ്യാവസ്ഥകളുടെ കഥകള്‍. “സുക്ഷിച്ചു നോക്ക്‌, ഇതില്‍ അസാ ധാരണമായ എന്തോ ഉണ്ട്‌ എന്ന നിശബ്ദ പ്രരണയോടെ എന്റെ മന Mow കിളിവാതില്‍ തിരിച്ചറിഞ്ഞ്‌ കടന്നുവന്ന്‌ എന്നെ സ്വീകരിച്ച ര്രമേയ ങ്ങളോട്‌ ഞാന്‍ നന്ദി പറയുന്നു. ഇടവഴികളിലും ഇരുട്ടുമുറികളിലും കുന്നിന്‍ചെരിവിലും പുഴക്കടവിലുമൊക്കെ കഥകള്‍ ഒളിപ്പിച്ചുവെച്ച തിരിഞ്ഞു പിടിക്കാന്‍ അടക്കിയ ചിരിയും ഒതുങ്ങിയ വെല്ലുവിളിയുമായി എന്നെ എന്നും വിളച്ചിറക്കിയ ഗ്രാമത്തിനും ഞാന്‍ നന്ദി പറയട്ടെ. - മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡി.ലിറ്റ്‌ സ്വീകരണ പ്രഭാഷണം, 1996 നവംബര്‍ 21 (എം. ടി വാസുദേവന്‍നായര്‍, 2013:25). 4, “മറ്റു പല പ്രദേശങ്ങള്‍ക്കുമില്ലാത്ത ഒരു സവിശേഷത വള്ളുവനാടിനുണ്ട്‌. അന്യോന്യം വഴക്കിടുന്നവര്‍, സ്നേഹിക്കുന്നവര്‍. കുടുംബബന്ധങ്ങളിലെ ഈ സവിശേഷത കൃതികളിലും കാണാം. ചെറുകാടിന്റെ ആത്മകഥയായ ജിീവിതച്ഛചാതയില്‍ ഒരമ്മാമനുണ്ട്‌- മരുമകന്‍ കുട്ടിക്ക്‌ തന്റെ പേരിടണമെന്നു ശഠിക്കുന്ന കാരണവര്‍. കുടുംബബന്ധങ്ങളിലെ ഈ ദാര്‍ഡ്്യവും പില്ക്കാ ലത്തെ അകല്‍ച്ചയും അന്വേഷണവിധേയമാക്കേണ്ടതാണ്‌. ഈ (്രദേശത്തെ നമ്മുടെ പൂര്‍വ്വികരുടെ കൃതികള്‍ പരിശോധിക്കുമ്പോള്‍ അവയില്‍ ഒരു മതാതീത സനൌഹൃദഭാവം ദര്‍ശിക്കാനാവും. അത്‌ ഇവി ടത്തെ ജനജീവിതത്തിന്റെ ഭാഗമായിരുന്നു. ഉറൂബിന്റെ കൃതികളിലും ചെറു 253 കാടിന്റെ കൃതികളിലും ഇടശ്ശേരിക്കവിതകളിലുമൊക്കെ ഇത്‌ ജ്വലിച്ചു നില്‍ക്കുന്നതു കാണാം. - വള്ളുവനാടന്‍ സാഹിത്ൃത്തനിമ- ഉദ്ഘാടന (പസംഗം, 1995 മെയ്‌ കുറ്റി പ്പുറം (എം. ടി വാസുദേവന്‍നായര്‍, 2013:88-89). ആമുഖകുറിപ്പുകള്‍ 1. “എന്റെ സാഹിതൃ ജീവിതത്തില്‍ മറ്റെന്തിനോടുമുള്ളതിലധികം ഞാന്‍ കട പ്പെട്ടിരിക്കുന്നത്‌ കൂടല്ലൂരിനോടാണ്‌. വേലായുധേട്ടന്റെയും ഗോവിന്ദന്‍കുട്ടി യുടെയും പകിടകളിക്കാരന്‍ കോന്തുണ്ണി അമ്മാമയുടെയും കാതുമുറിച്ച മീനാക്ഷിയേടത്തിയുടെയും നാടായ കൂടല്ലൂരിനോട്‌. എന്റെ ചെറിയ അനുഭ വമണ്ഡലത്തില്‍പ്പെട്ട സ്ത്രീ പുരുഷന്മാരുടെ കഥകളാണ്‌ എന്റെ സാഹിത്യ ത്തില്‍ ഭൂരിഭാഗവും. അതിന്റെ നാലതിരുകള്‍ക്കപ്പുറത്ത്‌ കടക്കില്ലെന്ന നിര്‍ബന്ധമുണ്ടോ എന്നു ചോദിക്കാം. ഇല്ല. വൃത്യസ്തമായ ഭുഭാഗങ്ങള്‍ തേടി ഞാന്‍ അലയാറുണ്ട്‌'. -എം. ടി.യുടെ തെരഞ്ഞെടുത്ത കഥകളുടെ മുഖക്കുറിപ്പില്‍ നിന്നും 2. “... ഇത്തരം അസംഖ്യം കഥകള്‍ കേട്ടാണ്‌ ഞങ്ങള്‍ കുട്ടികള്‍ വളര്‍ന്നത്‌. പകടകളിക്കാരനായ കോന്തുണ്ണി അമ്മാവന്‍ ഞങ്ങളുടെ തൊട്ടടുത്ത്‌, ഭാര്യ വീട്ടിലാണ്‌ താമസിച്ചിരുന്നത്‌. ചെറിയ ക്ലാസില്‍ പഠിക്കുന്ന കാലത്തു കോന്തുണ്ണി അമ്മാമനെ ഞാന്‍ പലപ്പോഴും കാണുമായിരുന്നു. പറ്റുകച്ചവട ക്കാരന്‍ വിഷം കൊടുത്താണ്‌ അമ്മാവനെ കൊന്നതെന്നും നാട്ടിലാകെ കഥ പരന്നിരുന്നു. കോന്തുണ്ണി അമ്മാമന്റെ വ്യക്തമായ ചിത്രം ഇപ്പോഴും എന്റെ മനസിലുണ്ട്‌. സ്കുളില്‍ നിന്നും തിരികെ വന്നശേഷം അമ്മാമന്റെ വീടിനടുത്തുള്ള കുളത്തില്‍ കുളിക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങള്‍ക്ക്‌. 254 വരാന്തയിലിരുന്ന്‌ അമ്മാമന്‍ അത്താഴം കഴിക്കുകയായിരിക്കും അപ്പോള്‍. ഞങ്ങളെ ഓരോരുത്തരേയും പേരുചൊല്ലി അടുത്തേക്കു വിളിച്ചിരുത്തും. ഒരുരുളച്ചോറെങ്കിലും ഞങ്ങള്‍ കഴിക്കണമെന്നാണ്‌ വ്യവസ്ഥ. ഞങ്ങള്‍ പത്തുകുട്ടികള്‍ അമ്മാമനു ചുറ്റുമിരുന്ന്‌ ഉരുള വാങ്ങിക്കഴിക്കും'. (എന്‍. ജയകൃഷ്ണന്‍ എഡിറ്റു ചെയ്ത നാലുകെട്ടിന്റെ തച്ചശാസ്(തം എന്ന പുസ്തകത്തിലെ “നാലുകെട്ടിനെക്കുറിച്ച്‌ എം.ടി” എന്ന ഓര്‍മ്മക്കുറി പ്പിൽ നിന്ന്‌, പുറം 361). അഭിമുഖങ്ങള്‍ 1. കൂടല്ലൂരിനോടാണോ കോഴിക്കോടിനോടാണോ കൂടുതല്‍ ഇഷ്ടം? അങ്ങനെയൊന്നുമില്ല. താമസിക്കാന്‍ ഏതു സ്ഥലവും ഇഷടമാണ്‌. പക്ഷേ കൂടല്ലൂരില്‍ പല സനകര്യങ്ങളും ഇല്ല. അടുത്തു നല്ല ആശുപത്രിയില്ല, നല്ല ഡോകടര്‍മാരില്ല, പിന്നെ യാത്രയുടെ ബുദ്ധിമുട്ട. ഗ്രധാനമായിട്ടും ഈ പുഴ യുടെ പഴയ ഭംഗിയില്ല. അതുകൊണ്ട്‌ ഇപ്പോള്‍ പഴയമാതിരി അവിടെ പ്പോയി താമസിക്കാറില്ല. പുഴയായിരുന്നു കൂടല്ലൂരിന്റെ വലിയ ആകര്‍ഷ ണം. ഇടയ്ക്ക്‌ രണ്ടുദിവസമൊക്കെ പോയി നില്‍ക്കുന്നു എന്നല്ലാതെ ഇപ്പോള്‍ താമസിക്കാറില്ല. - എം.ടി വാസുദേവന്‍നായരും സി.ആര്‍.രതീഷ്കുമാറും തമ്മിലുളള സംഭാ ഷണത്തില്‍നിന്ന്‌ (ടോണിമാത്യു, 1977: 611) 2. മരിക്കുന്നതിന്‌ കുറച്ചുനാള്‍ മുമ്പ്‌ തിക്കോടിയനുമായി സംസാരിച്ചപ്പോള്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇവിടെ പെരുകിക്കൊണ്ടിരിക്കുന്ന ഗ്രശ്നങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടുന്നതായി തോന്നിയിരുന്നു...? 255 ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു ദുരന്തമായിട്ട എനിക്ക്‌ തോന്നു ന്നത്‌ മതാതീതമായി നമുക്ക്‌ മനുഷ്യനെ കാണാന്‍ കഴിയാത്ത അവസ്ഥയി ലേക്ക്‌ കാര്യങ്ങള്‍ എത്തിച്ചേരുന്നു എന്നുള്ളതാണ്‌. പണ്ട്‌ ഇങ്ങനെ ഉണ്ടാ യിട്ടില്ല. എന്റെ ഗ്രാമത്തില്‍ “അവര്‍ “ഞങ്ങള്‌ എന്നു പറഞ്ഞിരുന്നില്ല. ഇന്ന്‌ ഇവരിങ്ങനെ ചെയ്യുന്നു. അപ്പോള്‍ നമ്മളിങ്ങനെ ചെയ്യണോ എന്നാണ്‌ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ചെറുപ്പക്കാര്‍, കുട്ടികള്‍കുടി പറയുന്നത്‌. പണ്ട്‌ ആ ഗ്രാമീണര്‍ ഒരു ഉത്സവം നടത്തുന്നുണ്ടെങ്കില്‍ ഹിന്ദുക്കളും മുസ്ലീ ങ്ങളും ഒന്നുപോലെ പങ്കെടുക്കും. ഇന്ന്‌ അങ്ങനെയല്ല. അവര്‍ ഞങ്ങള്‍ എന്ന രീതിയില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആരാണോ ഇവരെ ഈ ചിന്താഗതിയിലേക്ക്‌ എത്തിച്ചത്‌, അവര്‍ എവിടെയോ ഇരുന്ന്‌ പറഞ്ഞ്‌, ആവര്‍ത്തിച്ചു പറഞ്ഞ്‌, ഇതുറപ്പിക്കുന്നു. ഇത്‌ നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ശാപമാണ്‌. ഒരാള്‍ക്ക്‌ അമ്പലത്തില്‍ പോകാം. ചര്‍ച്ചില്‍ പോകാം. പള്ളിയില്‍ പോകാം. ഈ ആളുകളൊക്കെ ഒരേ തരത്തിലുള്ള വസ്ത്രം ധരിക്കുന്നു. ഒരാളുടെ ആരാധനാക്രമം വേറൊന്ന്‌ എന്നു വെച്ചു കൊണ്ട്‌ ആ ആളെ ഒരു അന്യനായി കാണുക, ഒരു ശത്രുവായി കാണുക എന്നത്‌ പണ്ട്‌ ഉണ്ടായിട്ടില്ല. ഇന്ന്‌ അത്‌ എന്റെ ഗ്രാമത്തിലേക്കും (്പചരിക്കു ന്നു. എന്റെ ഗ്രാമം എന്നു പറഞ്ഞാല്‍ സനാഹൃദത്തിന്റെ ഗ്രാമമാണ്‌. പര സ്പര സഹായത്തിന്റെ, സഹകരണത്തിന്റെ ഗ്രാമമാണ്‌. ആ ഗ്രാമത്തി ലേക്കു കൂടി ഇത്‌ വ്യാപിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യാരാജ്യം മുഴുവന്‍ ഇത്‌ വളരെ വ്യാപകമായിട്ടു വന്നതിന്റെ പ്രതിഫലനമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. നമുക്ക്‌ എന്തുചെയ്യാന്‍ പറ്റും എന്നുള്ളതാണ്‌ ഇവിടെ ആലോ ചിക്കാനുള്ളത്‌. ആകെ ഉള്ളത്‌ വാക്കുകളാണ്‌. ആ വാക്കുകള്‍ ഇത്‌ തടഞ്ഞു നിര്‍ത്താന്‍ ഉപയോഗിക്കുക എന്നതില്‍ക്കവിഞ്ഞ്‌ നമുക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല 256 - എം.ടി വാസുദേവന്‍നായരും അകബര്‍ കക്കട്ടിലും തമ്മിലുള്ള സംഭാഷ ണത്തില്‍ നിന്ന്‌ (അകബര്‍ കക്കട്ടില്‍, 2014; 96). 3. എം.ടി യുടെ അന്നത്തെ കഥകളിലും നോവലുകളിലുമൊക്കെ ഉപയോഗി ക്കുന്ന “ഇമേജുകള്‍” നമ്മുടെ കാര്‍ഷിക്രരകൃതിയില്‍ നിന്ന്‌ വരുന്നതാണ്‌. ഉദാഹരണത്തിന്‌ ഒരു പെണ്ണിനെ കവുങ്ങിന്‍ പുക്കുലയോടോ വാഴക്കുമ്പി നോടോ ഉപമിച്ചുകൊണ്ട്‌. കുറേ കാലത്തിനുശേഷം “ഹോര'യിലേക്കും “പുരാവൃത്ത 'ത്തിലേക്കും “വില്പന യിലേക്കും വരുമ്പോള്‍ എം.ടി യുടെ ഇമേജുകള്‍ മുഴുവന്‍ നാഗരികമായിരുന്നു. അപ്പോള്‍ എം.ടി ക്കുണ്ടാകുന്ന മാനസികാവസ്ഥ എന്താണ്‌? “അത്‌ അറിയാതെ “സിറ്റേഷന്‍ അനുസരിച്ചു വരുന്നതാണ്‌. എന്നില്‍ “ബേസിക്‌ ആയിട്ടു ഒരു കൃഷിക്കാരന്‍ ഉണ്ട്‌. ഞാന്‍ ജനിച്ചതും ഒരു കര്‍ ഷക കുടുംബത്തിലാണ്‌. ഞങ്ങളുടെ നാട്ടില്‍ (ഞാനിതെവിടെയോ ഗ്രസം ഗിച്ചിട്ടുണ്ട്‌). വീട്ടിന്റെ പടിക്കലൊക്കെ വയലാണ്‌. വയലൊക്കെ നിറഞ്ഞ കതിരിട്ട നില്‍ക്കുമ്പോള്‍, വയലിന്റെ അക്കരെ വീട്ടിലുള്ള കന്നാലികളെയും ട്ടുകാളകളെയും വരമ്പിലൂടെ വേഗത്തില്‍ ഓടിച്ചുകൊണ്ടു പോകണം. ഇല്ലെങ്കില്‍, അവ നിന്നിട്ട കതിരൊക്കെ കടിക്കും. അപ്പോള്‍ അന്നത്തെ ആണ്‍കുട്ടികളെയാണ്‌ അതിന്‌ നിയോഗിക്കുക. “ആരാ അവിടെയുള്ളത്‌, ആ ആരാ അവിടെ ഉള്ളത്‌, ആ, നീ വാ” കാരണം ഓരോന്നിന്റെ പിന്നാ ലെയും ഓടാന്‍ ഓരോ ആള്‍ വേണം. നമുക്ക്‌ എട്ടു ഒമ്പത്‌ വയസ്സുള്ള പ്പോള്‍ അമ്മാവന്‍ വിളിച്ചിട്ട “നീ വാ” എന്നും പറയുമ്പോള്‍ നമുക്കതൊരു ചെറിയ ത്രില്ലാ. നമ്മളെ ഒന്നംഗീകരിക്കുന്നു എന്ന തോന്നല്‍. ആ കാലത്തു ഗ്രാമവുമായി ബന്ധപ്പെട്ടു എന്തു ചെയ്യുമ്പോഴും നമ്മളില്‍ ഈ ഗ്രാമീണ ജീവിതത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും കുറേ ഇമേജുകള്‍ മന സ്സില്‍ സ്ഥാനം പിടിക്കുന്നു. കവിതയില്‍ ഇടശ്ശേരിയുടെ കവിതയില്‍ 257 എപ്പോഴും വരും. ഇടശ്ശേരി തനി കൃഷിക്കാരനായിരുന്നു. ഇത്തരം “ബേസിക്‌ ആയിട്ുള്ള ഒരു കൃഷിക്കാരന്റെ മനസ്സുണ്ടെനിക്ക്‌. എനിക്ക്‌ തോന്നുന്നത്‌ അങ്ങനെയൊരു “ബാകഗ്രാണ്ട്‌ എനിക്ക്‌ കിട്ടിയത്‌ വളരെ മെച്ചമായി എന്നാണ്‌. - എം.ടി യും വി.ആര്‍. സുധീഷും തമ്മിലുളള സംഭാഷണത്തില്‍ നിന്ന്‌ (വി. ആര്‍. സുധീഷ്‌, 2013:27). 4, എം.ടി യുടെ നോവലില്‍ മുസ്‌ലിം കഥാപാത്രങ്ങള്‍ക്ക്‌ നല്ല തെളിച്ചവും വെളിച്ചവും കിട്ടുന്നുണ്ട്‌. അതിനെക്കുറിച്ചെന്തെങ്കിലും പറയാനുണ്ടോ? “ഞങ്ങളുടെ ഗ്രാമത്തില്‍ ഏതാണ്ട്‌ 45% മുസ്ലീംകളുണ്ട്‌. എന്റെ ചെറുപ്പ കാലത്ത്‌ ഞാന്‍ ഇവരൊക്കെയായിട്ട വളരെയധികം ഇടപഴകിയിരുന്നു. അവരുടെയൊക്കെ വീട്ടിൽ വിശേഷങ്ങള്‍ക്കുണ്ടാകുന്ന സാധനങ്ങള്‍ ഞങ്ങള്‍ക്ക്‌ കൊടുത്തയക്കുമായിരുന്നു. ഞങ്ങളും അങ്ങോട്ട കൊടുത്ത യ്ക്കും. ഞങ്ങളുടെ ഗ്രാമജീവിതത്തിന്റെ ഭാഗമായിരുന്നു അവര്‍. ഞാന്‍ കുട്ടിയായിരുന്ന കാലത്ത്‌ 42 ലോ മറ്റോ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഒക്കെ വന്നിട്ടുളള വര്‍ഷം ഭാരതപ്പുഴ കവിഞ്ഞൊഴുകി വീടിന്റെ പടിവരെ വെള്ളംവന്നു. കൊടുങ്കാറ്റിന്റെ ആരംഭം എനിക്കിന്നും ഓര്‍മ്മയുണ്ട്‌. അപ്പോള്‍ ആമിനുമ്മ ഒരു ചെറിയ കുട്ടിയുമായിട്ട കോരിച്ചൊരിയുന്ന മഴ യക്ക്‌ വീട്ടുമുറ്റത്ത്‌ വന്നു. ഞങ്ങളുടെ വീട്ടില്‍ മച്ചില്‍ ഭഗവതിയിരിക്കുന്നു എന്നൊരു സങ്കല്‍പ്പമുണ്ട്‌. സ്ത്രീകളൊന്നും പുറത്തായിരിക്കുന്പോള്‍ ആ ഭാഗത്ത്‌ പോകാറില്ല. ഇറച്ചിയും മീനും ഒന്നും മുന്‍വാതിലിലുടെ കയറ്റാറി ല്ല. അപ്പോള്‍ ആമിനുമ്മ ഇങ്ങനെ സംശയിച്ചു നില്ക്കുമ്പോള്‍ അമ്മ പറ ഞ്ഞു. “ഇങ്ങനൊരു അത്യാപത്ത്‌ വന്നിരിക്കുമ്പോ ഭഗവതീടെ കാര്യ മൊന്നും നോക്കണറന്നില്ല. വാതില്‍ തൊറക്കടാ” ന്ന്‌. എന്നിട്ട ഈ സ്ത്രീ ഞങ്ങളുടെ വീട്ടിൽ പ്രസവിച്ചു വടക്കെ കെട്ടില്‌. അങ്ങനെ ഗ്രാമജീവിത 258 ത്തില്‍ ഇവരുമായിട്ട ഒരുപാട്‌ സമ്പര്‍ക്കമുണ്ടായിട്ടുണ്ട്‌. ഗ്രാമത്തിലെ തോണിക്കാരന്‍ എന്നും ഒരു മുസ്ലീമായിരുന്നു. അയാള്‍ക്ക്‌ സ്ഥിരം നെല്ലും ഒക്കെ കൊടുക്കുന്നതിന്‌ പുറമെ, ഓണക്കാലത്ത്‌ അവിട്ടം ദിവസം ഉമ്മറത്ത്‌ ഇലയൊക്കെ വെച്ച്‌ സദ്യ കൊടുക്കും. നമുക്ക്‌ പരിചയമുള്ള മുസ്ലീം കുടും ബങ്ങളില്‍ നിന്ന്‌ ആളുകള്‍ സദ്യഉണ്ണാന്‍ വരും. എനിക്കിന്നും നാട്ടിലെ “ക്ലോസ്ര്ഥണ്ട്സ്‌ ഇവരാണ്‌. അതുകൊണ്ട്‌ പലപ്പോഴും ഈ ക്യാരകടേഴ്സ്‌ എന്റെ കഥകളിലും നോവലുകളിലും ഒക്കെ കയറി വന്നിട്ടുണ്ട്‌ - എം. ടി യും വി.ആര്‍. സുധീഷും തമ്മിലുള്ള സംഭാഷണത്തില്‍ നിന്ന്‌ (വി. ആര്‍. സുധീഷ്‌, 2013:37). 5. കൂടല്ലൂര്‍ കഥകളെന്ന്‌ താങ്കളുടെ കഥകളെ വിളിക്കുന്നതിഷ്ടമാണോ? കൂട ല്ലൂരിനോട എന്താണിത്ര കടപ്പാട്‌? “കുടല്ലൂര്‍ കഥകളെന്ന്‌ വിളിക്കുന്നത്കൊണ്ട്‌ തനിക്ക്‌ കുഴപ്പമൊന്നും തോന്നുന്നില്ല. കൂടല്ലൂരിനോട്‌ കടപ്പാട-കുടല്ലൂര്‍ എന്ന ഗ്രാമത്തില്‍ ഞാന്‍ ജനിച്ചു എന്റെ ബാല്യകാലം മുഴുവന്‍ ഞാനവിടെ വളര്‍ന്നു. എന്റെ പൂര്‍വ്വി കന്മാരായിട്ടുളള ആള്‍ക്കാര്‍ മുഴുവന്‍ വളര്‍ന്നത്‌ അവിടെയാണ്‌. ഈ കാല ഘട്ടത്തില്‍ നാമൊക്കെ വേരുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്‌. എനിക്ക്‌ വല്ല വേരുകളുമുണ്ടെങ്കില്‍ എന്റെ വേരുകള്‍ ആ ഗ്രാമത്തില്‍ കിടക്കുന്നു. അതുകൊണ്ടാണ്‌ എന്റെ കഥകളില്‍ കുടല്ലൂരും കുടല്ലൂരിലെ കഥാപാത്ര ങ്ങളും വന്നിട്ടുള്ളത്‌. നിങ്ങള്‍ ഇത്‌ വിശകലനം ചെയ്തിട്ടുണ്ടെങ്കില്‍ പല എഴുത്തുകാരുടെയും കാര്യത്തിൽ ഇതു തന്നെയായിരിക്കും സ്ഥിതി. അവര്‍ ജനിച്ചു വളര്‍ന്ന സാഹചര്യത്തില്‍ നിന്ന്‌ ജീവിതത്തിന്റെ ഏത്‌ സാഹചര്യ ത്തില്‍ ചെന്നുപെട്ടാലും പരിപൂര്‍ണ്ണമായി അവര്‍ക്ക്‌ വിട്ടുനില്‍ക്കാന്‍ സാധി ക്കുകയില്ല. അവരുടെ വേരുകള്‍ അവിടെയുണ്ട്‌. ആ വേരുകള്‍ അവരുടെ സാഹിതൃത്തിലും കാണം. ആ വേരുകള്‍ മറന്നിട്ട അതല്ലാത്ത സാഹിത്യ 259 സൃഷ്ടികള്‍ നടത്തിയിട്ടുളള ആളുകള്‍ പോലും പിന്നീട്‌ അവര്‍ സ്വന്തം വേരുകള്‍ തേടിക്കൊണ്ട്‌, കഥകള്‍ തേടിക്കൊണ്ട്‌, മനുഷ്യരെ തേടിക്കൊണ്ട്‌ അവരുടെ ഗ്രാമത്തിലേക്ക്‌ പോയിട്ടുള്ള അനുഭവങ്ങള്‍ കാണാം. സമീപകാ ലത്തെ മലയാള സാഹിത്യത്തിന്റെ ചരിത്രം നോക്കിയിട്ടുണ്ടെങ്കില്‍ അത്‌ മനസ്സിലാകും. അത്‌ ലോകസാഹിത്യത്തിലും നടന്നിട്ടുള്ളതാണ്‌. ഏത്‌ സാഹിതൃകാരനുമുണ്ട്‌ അവന്റെ വേരുകള്‍. അതവന്റെ ഗ്രാമമായിട്ട, ദേശമാ യിട്ട, വളര്‍ന്നുവന്ന സാഹചര്യമായിട്ട ബന്ധപ്പെട്ടു കിടക്കുന്നു” - എം.ടി യും ഇ്രാഹിം ബേവിഞ്ചയും തമ്മിലുള്ള അഭിമുഖ സംഭാഷണ ത്തില്‍ നിന്ന്‌ (ഇ്രാഹിം ബേവിഞ്ച, 2014: 13-14). 260