തമിഴ്ബ്വാഹ്മണ സ്ത്രീ പ്രതിനിധാനം മലയാള നോവലില്‍ കോഴിക്കോട്‌ സര്‍വൃകലാശാലയുടെ ഫാക്കല്‍റ്റി ഓഫ്‌ ഇന്ത്യന്‍ ലാംഗ്വേജസില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനായി സമര്‍പ്പിക്കുന്ന ഗവേഷണ പ്രബന്ധം സംശോധിതചപ്പതിപ്പ്‌ അനിതകുമാരി. എ CDC/B3/974/Ph.D 2009 മാര്‍ഗ്ഗനിര്‍ദ്ദേശകന്‍ ഡോ. എ.എന്‍. കൃഷ്ണന്‍ അസ്സോസിയേറ്റ്‌ പ്രൊഫസര്‍ (റിട്ട.) എന്‍.എസ്‌.എസ്‌. കോളേജ്‌ ഒറ്റപ്പാലം മലയാളവിഭാഗം ശ്രീ കേരളവര്‍മ്മ കോളേജ്‌, തൃശ്ശൂര്‍ കോഴിക്കോട്‌ സര്‍വകലാശാല ഗവേഷണകേന്ദ്രം ജൂണ്‍ 2015 ഡോ. എ.എന്‍. കൃഷ്ണന്‍ അസ്സോസിയേറ്റ്‌ പ്രൊഫസര്‍ റിട്ട.) എന്‍.എസ്‌.എസ്‌. കോളേജ്‌ ഒറ്റപ്പാലം. സാക്ധൃപത്രം കോഴിക്കോട്‌ സര്‍വകലാശാലയില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനായി അനിതകുമാരി. എ സമര്‍പ്പിക്കുന്ന “തമിഴ്രബാഹ്മണ സ്രതീ പ്രതിനിധാനം മലയാളനോവലില്‍്‌' എന്ന ഗവേഷണ പ്രബന്ധം ശ്രീ കേരളവര്‍മ്മ കോളേജ്‌ മലയാളവിഭാഗത്തില്‍ എന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഗവേഷണത്തിന്റെ രൂപരേഖയാണെന്നും, ഇത്‌ മറ്റൊരു സര്‍വ്വകലാശാലയുടെയോ തത്തുല്യസ്ഥാപനത്തിന്റെയോ ബിരുദത്തിന്‌ അടിസ്ഥാനമായിട്ടില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു. തൃശ്ശൂര്‍ 15.06.2015 ഡോ. എ. എന്‍. കൃഷ്ണന്‍ അനിതകുമാരി. എ ഗവേഷക ശ്രീ കേരളവര്‍മ്മ കോളേജ തൃശ്ശൂര്‍. സത്യരപസ്താവന ശ്രീ കേരളവര്‍മ്മ കോളേജ്‌ മലയാളവിഭാഗത്തില്‍ ഡോ. എ.എന്‍. കൃഷ്ണന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ഞാന്‍ ഗവേഷണം നടത്തി സമര്‍പ്പിക്കുന്ന “തമിഴ്ബാഹ്മണ സ്ത്രീ പ്രതിനിധാനം മലയാളനോവലില്‍” എന്ന ഗവേഷണ പ്രബന്ധം ഇതിനു മുമ്പ്‌ ഏതെങ്കിലും സര്‍വുകലാശാലയുടെയോ തത്തുല്യമായ സ്ഥാപനങ്ങളുടെയോ ബിരുദത്തിന്‌ അടിസ്ഥാനമായിട്ടില്ലെന്നും, മറ്റൊരു വ്യക്തിയുടെയോ എഴുത്തുകാരന്റെയോ ഗ്രന്ഥഭാഗങ്ങള്‍ കൃത്യമായ സൂചനകളില്ലാതെ ഗ്രന്ഥത്തില്‍ എടുത്തു ചേര്‍ത്തിട്ടില്ലെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. തൃശ്ശൂര്‍ 15.06.2015 അനിതകുമാരി. എ കടപ്പാട്‌ ഈ ഗവേഷണ പ്രവര്‍ത്തനത്തില്‍ എനിക്കേറ്റവും കടപ്പാടുള്ളത്‌ എന്റെ പ്രിയ ഗുരുനാഥന്‍ ഡോ. എ.എന്‍. കൃഷണന്‍ മാഷോടാണ്‌. അദ്ദേഹത്തിന്റെ കൃത്യവും സൂക്ഷ്മവുമായ വഴികാട്ടലും സാമ്ൃയമായ സമീപനവുമാണ്‌ നിശ്ചിത കാലപരിധിയ്ക്കുള്ളില്‍ ഗവേഷണം തീര്‍ക്കാന്‍ എനിക്ക്‌ സഹായകമായത്‌. അഞ്ചുവര്‍ഷത്തിനിടയില്‍ നിരവധി പ്രമുഖ വ്യക്തികള്‍ പലപ്പോഴായി ഈ ഗവേഷണത്തിന്‌ ഉപകരിച്ചിട്ടു ~. ഒറ്റപ്പാലം എന്‍.എസ്‌.എസ്‌. കോളേജിലെ അധ്യാപകരായ ഡോ. യു. ജയപ്രകാശ്‌, ഡോ. കെ.കെ. ഇന്ദിര, ഡോ. സുരജ, ഗവ. വിക്ടോറിയ കോളേജിലെ ചരിത്രാധ്യാപകന്‍ ഡോ. രാജന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാര്തം. വികടോറിയ കോളേജ്‌ മലയാളം അധ്യാപകനും എന്റെപ്രിയപ്പെട്ട ഗുരുനാഥനുമായ ഡോ. പി. മുരളി, അഗ്രഹാരവാസികള്‍ ക്കിടയില്‍ മണ്ഡലവ്യത്തി നടത്താന്‍ നല്‍കിയ സഹായങ്ങള്‍ സ്മരിക്കാതെ വയ്യ. മാഷിനോടുള്ള നന്ദി ഏതാനും വാക്കുകളിലൊതുക്കുന്നത്‌ അക്ഷന്തവ്യമായ അപരാധമാകും. പഠനാവശ്യത്തിനുള്ള ഗ്രന്ഥങ്ങള്‍ തന്നു സഹായിച്ച മണ്ണാര്‍ക്കാട്‌ താലൂക്ക്‌ റഫറന്‍സ്‌ ലൈബ്രറി, കൊങ്ങശ്ശേരതി സ്മാരക പൊതുജന വായനശാല, ഒറ്റപ്പാലം കോളേജ്‌ ലൈബ്രറി, ഒറ്റപ്പാലം കോളേജ്‌ ഇംഗ്ലീഷ്‌ വിഭാഗം അധ്യാപകര്‍ എന്നിവരോട്‌ എനിക്ക്‌ വലിയ കടപ്പാടു -. തിരുവനന്തപുരത്തെ തമിഴ്ബ്രാഹ്മണ സാന്നിദ്ധ്യത്തെക്കുറിച്ചന്വേഷിക്കാന്‍ എന്നെ സഹായിച്ച എന്റെ സഹപാഠി ്രതീഷ, അട്ടപ്പാടി ഗവ. കോളേജ്‌ അധ്യാപകന്‍ ഡോ. സന്തോഷ്‌ കുമാര്‍ എന്നിവരോട്‌ എനിക്ക്‌ വളരെയധികം നന്ദിയു ©. മണ്ഡലവ്യത്തിയില്‍ എന്നോട്‌ പൂര്‍ണ്ണമായും സഹകരിച്ച പാലക്കാട്‌ കല്‍പാത്തി അഗ്രഹാരവാസികളോട്‌ എനിക്ക്‌ എത്ര നന്ദി പറഞ്ഞാലും അധികമാവില്ല. ്രബന്ധരചനാവേളയില്‍ എന്നോട്‌ സഹകരിച്ച എല്ലാ വ്യക്തികളെയും നന്ദിയോടെ സ്മരിക്കുന്നു. എന്റെ ചെറിയമ്മ സ്വര്‍ണ്ണകുമാരി, അട്ടപ്പാടി ഐ.എച്ച്‌.ആര്‍.ഡി. പ്രിന്‍സിപ്പാള്‍ ഡോ. സലോമി എന്നിവര്‍ ചിലര്‍ മാത്രം. ഡി.റ്റി.പി. ജോലികള്‍ മികവുറ്റതാക്കിത്തീര്‍ത്ത കോപ്പി വേള്‍ഡിനോട്‌ എനിക്ക്‌ നന്ദിയു -. എന്റെ ചിരകാലമോഹം സാക്ഷാത്ക്കരിക്കാന്‍ എന്നോടൊപ്പം നിന്ന എന്റെ ജീവിതപങ്കാളി രാജേഷിന്‌ സ്നേഹത്തില്‍ പൊതിഞ്ഞ കടപ്പാട്‌. എന്നെ പിന്തുണച്ച അമ്മുക്കുട്ടിക്കും ആര്യക്കുട്ടിക്കും നന്ദി. എന്നിലെ വിദ്യാദാഹത്തെ ത്വരിപ്പിച്ച എന്റെ അച്ഛനും അമ്മയ്ക്കുമുള്ള സമര്‍പ്പണമാണിത്‌. എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി. അനിതകുമാരി. എ ഉള്ളടക്കം പേജ്‌ ഉപോദ്ഘാതം 0.1. പ്രബന്ധ ശീര്‍ഷകം I 0.2. ആമുഖം l 0.3. പഠനത്തിന്റെ പ്രസക്തി l 0.4. പൂര്‍വ്വപഠനങ്ങള്‍ 2 0.5. രീതിശാസ്ത്രം 3 0.6. പഠനലക്ഷ്യം 5 0.7. പഠനസാമഗ്രികള്‍ 5 0.8. ദത്തശേഖരണം 6 0.9. അദ്ധ്യായ്രമം 6 അദ്ധ്യായം 1 തമിഴ്രബാഹ്മണ കുടിയേറ്റവും ആവാസവ്യവസ്ഥാ 11 രൂപീകരണവും 1... പലായനവും കുടിയേറ്റവും 11 1.2. തമിഴകത്തെ ബ്രാഹ്മണര്‍ 18 1.3. തമിഴ്ബ്രാഹ്മണരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം 20 1.3.1] വാസ്കോ-ഡ-ഗാമ കേരളത്തില്‍ സൃഷ്ടിച്ച 20 സാമ്പത്തിക മുന്നേറ്റം 1.3.2 വിജയനഗരസാമ്രാജ്യത്തിന്റെ തകര്‍ച്ച 20 1.3.38 കേരളരാജാക്കന്മാര്‍ നല്‍കിയ പ്രോത്സാഹനം 21 1.3.4 കാവേരിയിലെ വരള്‍ച്ച 22 1.3.5 ജോലി തേടി 23 1.3.6 സംസ്ക്കാരസംരക്ഷണാര്‍ത്ഥം 23 14. അഗ്രഹാരവ്യവസ്ഥ 26 15. ആവാസവ്യവസ്ഥ 27 1.6. ഉത്സവങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ 28 1.6.1 ആവണി അവിടും 28 1.6.2 വിനായകചതുര്‍ത്ഥി 28 1.6.3 വനഭോജനം 29 1.6.4 കോലമെഴുത്ത്‌ 29 1.6.5 രഥോത്സവം 29 1.7. വേഷഭുഷാദികള്‍ 30 18. തമിഴ്ബ്രാഹ്മണരും പൊതുസമൂഹവും 30 19. പൈതൃകരഗ്രാമ പ്രഖ്യാപനം 34 1.10. തമിഴ്ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീ 35 അദ്ധ്യായം 2 - സ്ത്രീവാദ ചിന്തകള്‍ 41 2.1. സ്ത്രീ : പനരസ്ത്യ സംസ്കാരത്തില്‍ 42 2.2. സ്ത്രീ : മതഗ്രന്ഥങ്ങളുടെ കാഴ്ചപ്പാടില്‍ 48 2.3. സ്ത്രീസ്വാതന്ത്ര്രവാദങ്ങള്‍ 52 2.4. സ്ത്രീവാദം ഇന്ത്യയില്‍ 59 2.5. സ്ത്രീവാദം കേരളത്തില്‍ 62 അദ്ധ്യായം 3 - നോവല്‍ പരിചയം 67 3... വേരുകള്‍ 69 3.1.1. സ്മരണകള്‍ 72 3.1.2. സ്ത്രീകഥാപാത്രങ്ങള്‍ 73 3.2. നാര്‍മടിപ്പുടവ 75 3.2.1. വിവാഹപൂര്‍വ്വ ജീവിതം 76 3.2.2. വൈവാഹിക ജീവിതം 78 3.2.3. വൈധവ്യജീവിതം 79 3.3. നെട്ടൂര്‍മഠം 82 3.3.1. ഒന്നാംഘടും 83 3.3.2. ര ഠാംഘടും 85 3.3.3. മൂന്നാംഘട്ടം 87 3.3.4. സ്ത്രീകഥാപാത്രങ്ങള്‍ 88 3.4. തലമുറകള്‍ 89 3.4.1. ജാതിക്കോയ്മ 91 3.4.2. ജാതിവിരുദ്ധ പ്രക്ഷോഭം 92 3.4.3. മതംമാറ്റങ്ങള്‍ 93 3.4.4. സാഗ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ 94 3.4.5. ആധുനികാനന്തര കാലം 95 3.4.6. സ്ത്രീകഥാപാത്രങ്ങള്‍ 96 3.5. കിളിമൊഴികള്‍ക്കപ്പുറം 96 3.5.1 പാര്‍വൃതീപുരത്തിന്റെ മീനാക്ഷിപ്പാളയത്തിലേക്കുള്ള വളര്‍ച്ച 98 3.5.2. ്രിയംവദയും രഞ്ജിത്തും 99 3.5.3. നീതുവും ആദിത്യയും 100 3.5.4. ഡോകടര്‍ മോഹനയും ഫ്രെഡ്ഡിയും 101 3.5.5. ആലീസും സന്തോഷും 103 3.5.6. പാരിസ്ഥിതിക സ്ത്രീവാദ ചിന്തകള്‍ 104 അദ്ധ്യായം 4 - വിധേയത്വം 106 4.1 സ്ത്രീ എങ്ങനെ വിധേയയാക്കപ്പെടുന്നു ? 107 4.2. സ്ത്രീ പുരുഷാധിപത്യ മൂല്യങ്ങളുടെ വാഹക എന്ന നിലയില്‍ 109 4.3. വിവാഹം എന്ന വ്യവസ്ഥ 111 4.4. സ്ത്രീയുടെ ലൈംഗികാസ്തിത്വം 117 4.5. സ്ത്രീയും അധികാരവ്യവസ്ഥയും 120 4.6. സ്ത്രീ പ്രത്യുൽല്‍പാദനോപകരണമെന്ന നിലയില്‍ 126 4.7. സ്ത്രീ പുരുഷന്റെ ഭോഗാസക്തിയുടെ ഇരയെന്ന നിലയില്‍ 130 4.8. സ്ത്രീയുടെ വിധേയത്വത്തിന്റെ മാനങ്ങള്‍ 135 4.8.1. സ്ത്രീയുടെ മതപരമായ വിധേയത്വം 136 4.8.2. സ്ത്രീയുടെ സാമൂഹികവും രാഷ്ട്രീയവുമായ വിധേയത്വം 141 4.8.3. സ്ത്രീയുടെ സാമ്പത്തികമായ വിധേയത്വം 145 അദ്ധ്യായം 5 - ചുഷണം 153 5... സാമൂഹികചൂുഷണം 155 5.2. സാമുദായികവും മതപരവുമായ ചുഷണം 156 5.3. ലൈംഗികമായ ചുഷണം 163 5.4. സാമ്പത്തികചൂഷണം 171 5.5. ശൈശവവിവാഹവും അകാലവൈധവ്യവും 175 സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ 5.6. ചൂഷണം ആധുനികകാലഘട്ടത്തിലും 181 അദ്ധ്യായം 6 - സ്വാതന്ത്യബോധം 186 6.1. സ്ത്രീയുടെ സാമൂഹികസ്വാതന്ത്ര്യം 189 6.2. സ്ത്രീ നേടുന്ന സാമ്പത്തികസുരക്ഷിതത്വം 196 6.3. സ്ത്രൈണലൈംഗികതയുടെ സ്വാതന്ത്ര്യര്രഖ്യാപനം 202 ഉപസംഹാരം 213 ഗ്രന്ഥസൂചി 221 ആവേദകസുൂചി 233 അനുബന്ധം 234 0.1. രപബന്ധ ശീര്‍ഷകം: “തമിഴ്ബ്രാഹ്മണ സ്ത്രീ പ്രതിനിധാനം മലയാള നോവലില്‍” എന്നാണ്‌ ഈ പ്രബന്ധത്തിന്റെ ശീര്‍ഷകം. 0.2. ആമുഖം: ഏകദേശം പതിനഞ്ചാം നൂറ്റാണ്ടിനോടടുത്ത്‌ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കുടിയേറിയവരാണ്‌ തമിഴ്‌ ബ്രാഹ്മണര്‍. വേദപാരമ്പര്യം നിലനിര്‍ത്താന്‍ ബദ്ധശ്രദ്ധരായ ഇവരിലേറെയും ക്ഷേത്രാചാര ങ്ങളുമായി ബന്ധപ്പെട്ടാണ്‌ ഉപജീവനം കഴിക്കുന്നതെങ്കിലും മറ്റു മേഖലകളില്‍ വ്യാപരിക്കുന്നവരും കുറവല്ല. കേരളത്തിന്റെ സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയമേഖലകളില്‍ വളരെയേറെ സ്വാധിനം ചെലുത്തിയ ഇവര്‍ കലര്‍പ്പു സംസ്കാരം രൂപപ്പെടാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ പൊതുസമൂഹവുമായി ഇവര്‍ക്ക്‌ സമ്പര്‍ക്കം കുറവാണ്‌. മലയാളഭാഷ വശപ്പെടുത്തിയിട്ടുണ്ടെങ്കിലും തമിഴാണ്‌ ഇവരുടെ മാതൃഭാഷ. സാമൂഹി കമായി പ്രത്യേകിച്ച്‌ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ ഒറ്റപ്പെട്ടു കഴിയുന്ന തിനാല്‍ ഇവരെക്കുറിച്ചുളള സാഹിത്യരൂപങ്ങളും കുറവാണ്‌. തമിഴ്ബ്രാഹ്മണ സമൂഹത്തെ പ്രതിനിധീകരിച്ചുളള സാഹിത്യകൃതികള്‍ നാമമാത്രമാണെ ന്നിരിക്കെ അവരുടെ സ്ത്രീകളുടെ അവസ്ഥ രേഖപ്പെടുത്തുന്ന കൃതികള്‍ അതിലും കുറവായിരിക്കും. ലഭ്യമായ സാഹിത്യകൃതികളുടെ വെളിച്ചത്തില്‍ മലയാളനോവല്‍ സാഹിത്യത്തെ ആധാരമാക്കി തമിഴ്ബ്രാഹ്മണസ്ത്രീയുടെ പ്രതിനിധാനം എപ്രകാരമാണെന്നന്വേഷിക്കുകയാണ്‌ ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്‌. 0.3. പ്ഠനത്തിന്റെ (adam): തമിഴ്ബ്രാഹ്മണകുടിയേറ്റത്െക്കുറിച്ച്‌ സാഹിതൃകൃതികളിലും ചരിത്ര കൃതികളിലും അവിടവിടെ പരാമര്‍ശമുണ്ടെങ്കിലും അവരുടെ വ്യക്തമായ ഒരു 1 ജീവിത ചിത്രം സമൂഹത്തിന്‌ ലഭ്യമല്ല. ക്ഷേത്രാചാരങ്ങളുടെ രന്നത്യത്തിലും ഭരണ നിര്‍വ്വഹണത്തിന്റെ രന്നതൃത്തിലും നില്‍ക്കുന്ന തമിഴ്‌ ബ്രാഹ്മണ സമൂഹത്തെ മാത്രമേ പൊതുസമൂഹത്തിനറിയൂ. അവര്‍ നേരിടുന്ന ്രശ്നങ്ങള്‍ക്കെതിരെയും പൊതുസമൂഹം ഇക്കാരണം കൊണ്ട്‌ നിസ്സംഗമായ ഒരു നിലപാടാണ്‌ സ്വീകരിക്കുന്നത്‌. സ്ത്രീ്രശ്നങ്ങള്‍ക്ക്‌ വരേണ്യ കീഴാളഭേദമില്ല. കേരളത്തിലെ നമ്പൂതിരി സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും അവരില്‍ നിന്നൊരു വിഭാഗം പുരുഷന്മാര്‍ തന്നെ മുന്നിട്ടിങ്ങുകയുണ്ടായി. അത്തരമൊരു നിലപാട്‌ തമിഴ്‌ ബ്രാഹ്മണ പുരുഷന്മാര്‍ സ്വീകരിക്കുകയുണ്ടായിട്ടില്ല. സംസ്കാരസംരക്ഷണത്തിന്റെ പേരില്‍ സ്ത്രീകളെ വളരെയധികം പീഡനങ്ങള്‍ക്ക്‌ വിധേയരാക്കുന്നവരാണ്‌ തമിഴ്ബ്രാഹ്മണര്‍. പുറംലോകത്തേക്ക്‌ കുതിക്കാന്‍ ശ്രമിക്കുകയല്ലാതെ തങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ അവരില്‍ പല സ്ത്രീകളും തയ്യാറാകുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ തമിഴ്‌ ബ്രാഹ്മണസ്ത്രീ കേരളത്തില്‍ കുടിയേറിയ കാലഘട്ടം മുതല്‍ ഇന്നുവരെ നേരിട്ടിട്ടുള്ള പ്രതിസന്ധികളുടെ ഒരേകദേശ ചിത്രം പൊതുസമൂഹത്തിനു മുന്നില്‍ വരച്ചുകാട്ടുക൭ അതുവഴി സങ്കുചിതാവാസവ്യവസ്ഥയില്‍ നിന്നും സങ്കുചിത ചിന്താഗതികളില്‍ നിന്നും തമിഴ്ബ്രാഹ്മണ സ്ത്രീയെ മോചിപ്പിക്കാന്‍ ആവതു ചെയ്യാന്‍ ശ്രമിക്കുക എന്നതാണ്‌ ഈ പഠനത്തിന്റെ പ്രസക്തി. 0.4. പൂര്‍വ്വ പഠനങ്ങള്‍: തമിഴ്ബ്രാഹ്മണരെക്കുറിച്ചും അവരുടെ കുടിയേറ്റത്തിന്റെയും ആവാസ വ്യവസ്ഥയുടെയും സ്വഭാവത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഏതാനും ചരിത്രകൃതികള്‍ ലഭ്യമായിട്ടുണ്ട. പി.കെ. ബാലകൃഷ്ണന്റെ “ജാതിവ്യവ സ്ഥിതിയും കേരളചരിത്രവും”, കേശവന്‍ വെളുത്താട്ടി4െ ‘Brahmin Settlements in Kerala’, ബാബു. ഐ.വി.യുടെ ‘കേരളീയനവോത്ഥാനവും നമ്പൂതിരിമാരും”, ഡി.ഡി. കോസാംബിയുടെ ‘On The Origin of Brahmin Gothras’, കേശവന്‍ വെളുത്താട്ടിന്റെ തന്നെ ‘Aryan Brahmin Settlement of 2 Ancient Kerala’ എന്നിവ അതില്‍ ചിലതാണ്‌. “നാര്‍മടിപ്പുടവ' എന്ന നോവലിന്‌ കെ.ബി. പ്രസന്നകുമാര്‍ എഴുതിയ അവതാരിക നോവലിന്റെ പ്രമേയത്തെ സാംസ്ക്കാരികവിശകലനത്തിനു വിധേയമാക്കുന്നു. ഒ.വി. വിജയന്റെ “തലമുറകളില്‍ തമിഴ്‌ ്രാഹ്മണസാന്നിദ്ധ്യം പ്രകടമാണെങ്കിലും കോളനിയനന്തരസാഹിതൃ പഠനത്തിന്റെ രീതിശാസ്ത്രമുപയോഗിച്ചാണ്‌ പി. പവി്രന്‍ “ആധുനികതയുടെ കുറ്റസമ്മത ത്തില്‍ നോവലിനെ സമീപിച്ചിട്ടുളളത്‌. സ്ത്രീ പ്രശ്നങ്ങള്‍ കേന്ദ്രീകരിച്ച്‌ പഠനങ്ങളൊന്നും ഈ മേഖലയില്‍ നടന്നിട്ടില്ല. 0.5. രീതിശാസ്ത്രം: ്രബന്ധത്തിന്റെ രണ്ടു ഭാഗങ്ങള്‍ രണ്ടു രീതിശാസ്ത്രമുപയോഗിച്ചാണ്‌ വിശകലനവിധേയമാക്കിയിട്ടുള്ളത്‌. തമിഴ്ബ്രാഹ്മണകുടിയേറ്റത്തെക്കുറിച്ചും ആവാസവ്യവസ്ഥാ രൂപീകരണത്തെക്കുറിച്ചും ്രതിപാദിക്കുന്ന ഒന്നാമധ്യായം കുടിയേറ്റത്തിന്റെ സൈദ്ധാന്തികതലം (Migration Theory) ഉപയോഗിച്ചാണ്‌ നിര്‍വ്ൃഹിച്ചിട്ടുള്ളത്‌. കൂടുതല്‍ കൃതൃതയ്ക്കായി തമിഴ്‌ ബ്രാഹ്മണകുടിയേറ്റ ത്തിന്റെ ആധിക്യമുള്ള പാലക്കാട്‌ ജില്ലയിലെ കല്‍പാത്തി അഗ്രഹാരത്തില്‍ തങ്ങി നേരിട്ട്‌ നിരീക്ഷിച്ചിട്ടാണ്‌ (Participant observation) ആവാസവ്യവസ്ഥ യുടെ സ്വഭാവം പഠിച്ചത്‌. ചരിത്രരചനയുടെ രീതിശാസ്ത്ര പരിമിതികള്‍ തിരസ്ക്കരിക്കപ്പെടുന്ന, വ്യക്തിപരമായ അനുഭവം ചരി(്രനിര്‍മ്മിതിയായി മാറുന്ന രംഗമാണ്‌ വാമൊഴി ചരിത്രം (Oral history). വസ്തുനിഷ്ഠമായ കണക്കെടുപ്പുകളാണ്‌ ഇവിടെ നടക്കുന്നത്‌. ചരിത്രം എന്ന സങ്കല്‍പത്തിന്‌ മാറ്റം വരുന്നു. സാമ്മത്രദായിക ചരിത്രവസ്തുക്കളുടെ പൊതുസമ്മതത്തി നപ്പുറമുള്ള തേടലുകളാണിത്‌. സ്വകാര്യ മണ്ഡലത്തിലെ എതിര്‍ശബ്ദങ്ങളും ഇവിടെ കേള്‍ക്കാം. ലിഖിത ചരിത്രങ്ങള്‍ക്ക്‌ അന്യമായ ഒരു വൈകാരികതലം വാമൊഴിചരിത്രത്തിന്റെ സവിശേഷതയാണ്‌. വാമൊഴി ചരിത്രത്തില്‍ കാതലായ മുന്നു ബന്ധങ്ങളന്വേഷിക്കണമെന്ന്‌ പോള്‍ തോംസണ്‍ Oral Histo എന്ന കൃതിയില്‍ പറയുന്നു. 3 1. അഭിമുഖത്തിന്റെ ്രകടനതലം 2. വാമൊഴി വഴക്കത്തിന്റെ ഭാഷാശാസ്ത്രതലം 3. വ്യക്തിയുടെ മൊഴിയും സാമൂഹ്യചരിത്രാവബോധവും തമ്മിലുളള ബന്ധത്തിന്റെ തലം ഈ മൂന്നു തലങ്ങളുടെയും സാധ്യതകളെ ഉപയോഗപ്പെടുത്തിയാണ്‌ ഒന്നാമധ്യായത്തിന്റെ ചരി്രതലം സാധ്യമാക്കിയിട്ടുള്ളത്‌. നോവലുകളിലെ സ്ത്രീപ്രതിനിധാനത്തിന്റെ സ്വഭാവങ്ങള്‍ വിലയിരു ത്താന്‍ പാശ്ചാതൃപനരസ്ത്യ സ്ത്രീവാദ ചിന്തകളുടെ സൈദ്ധാന്തിക തലമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സാമാന്യ സിദ്ധാന്തത്തിന്റെ പരിധിയി ലൊതുങ്ങാത്ത, തികച്ചും സാമുദായികമായ സ്ത്രീപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്തും വാമൊഴിയുടെ സാധ്യതകളെ ഉപയുക്തമാക്കിയിട്ടു ൦ നാലു മുതല്‍ ആറുവരെയുള്ള അധ്യായങ്ങളിലാണ്‌ മലയാള നോവലിലെ തമിഴ്ബ്രാഹ്മണ സ്ത്രീയുടെ പ്രതിനിധാന പരതയെക്കുറിച്ച്‌ അന്വേഷിക്കുന്നത്‌. പ്രതിനിധാനം എന്നു പറയുന്നത്‌ ഒന്ന്‌ മറ്റൊന്നിനു വേണ്ടി നില്‍ക്കുക, അല്ലെങ്കില്‍ ഒന്ന്‌ മറ്റനേകത്തിനു പകരമാവുക എന്നതാണ്‌. ശാസ്ത്ര പരീക്ഷണങ്ങളിലും കണക്കിന്റെ സിദ്ധാന്തങ്ങളിലും പ്രതിനിധാന ങ്ങളു I സാഹിതൃത്തിലും ഇത്തരം പ്രതിനിധാനങ്ങള്‍ കണ്ടെത്താന്‍ കഴിയും. അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും അഭിപ്രായത്തില്‍ സാഹിത്യവും കലകളുമെല്ലാം പ്രകൃതിയുടെ ്രതിനിധാനങ്ങളാണ്‌. മനുഷ്യന്റെ നേരിട്ടുള്ള സംവേദനത്തിലൂടെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന പലതിനെയും ഇത്തരം പ്രതിബിംബങ്ങളിലൂടെ സംവേദന ക്ഷമമായി അവതരിപ്പിക്കാന്‍ കഴിയും. അതുകൊണ്ട്‌ പ്രതിനിധാനം എന്ന സങ്കേതത്തിന്‌ സാഹിത്യത്തില്‍ വളരെ വിലപ്പെട്ട ഒരു സ്ഥാനമാണുള്ളത്‌. സനന്ദര്യ ശാസ്ത്രചിന്തകളിലും ചിഹ്നശാസ്ത്രത്തിലും ഗ്രതിനിധാനപരത ശ്രദ്ധേയമാണ്‌. പ്രതീക കല്‍പനകളിലൂടെ വസ്തുപ്രതീതി കൈവരുത്തുക ഇതിന്റെ പ്രത്യേകതയാണ്‌. ഫൂക്കോ ഈ പദത്തെ ചരിത്രവുമായി 4 ബന്ധപ്പെടുത്തി പ്രയോഗിച്ചു. പ്രകൃതി മനുഷ്യമനസ്സിനെ ചിത്രീകരിക്കാന്‍ പറ്റിയ ഒരു അപരവസ്തുവായി സാഹിത്യത്തില്‍ ഇടം പിടിച്ചു. അതിനാല്‍ ക്ലാസിക്കല്‍ കാലഘട്ടത്തിലെ പ്രമുഖ ജ്ഞാനസിദ്ധാന്തം പ്രതിനിധാന മാണെന്ന്‌ ഫൂക്കോ പറയുന്നു. പ്രതിനിധാനം യാഥാര്‍ത്ഥ്യത്തിനു നേരെ പിടിച്ച ദര്‍പ്പണമാണ്‌. നല്ലൊരു വായനക്കാരന്‍ ഈ പ്രതിബിംബത്തില്‍ നിന്നു യാഥാര്‍ത്ഥ്യത്തെ Aro ത്തുന്നു. ഈ കാഴ്ചപ്പാടിലാണ്‌ ഈ പ്രബന്ധത്തില്‍ ്രതിനിധാനപരത അവലോകനം ചെയ്യുന്നത്‌. സമൂഹത്തില്‍ തമിഴ്ബ്രാഹ്മണ സ്ത്രീയുടെ ജീവിതചുറ്റുപാടുകള്‍ എന്ന യാഥാര്‍ത്ഥ്യം ആളുകള്‍ തിരിച്ചറി യാതെ പോകുന്നു. പീഡനമനുഭവിക്കുന്ന, വസ്തുവത്ക്കരിക്കപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന ഇത്തരം സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങള്‍ സൃഷടിക്കപ്പെടുമ്പോള്‍, ആ ക്ഥാപാത്രങ്ങളിലൂടെ അനുവാചകന്‍ യഥാര്‍ത്ഥ ജീവിതത്തിലേക്ക്‌ എത്തിനോക്കാന്‍ ശ്രമിക്കുന്നു. അത്തരമൊരു എത്തിനോട്ട മാണ്‌ പ്രബന്ധം ലക്ഷ്യമിടുന്നത്‌. 0.6. പഠനലക്ഷ്യം: തമിഴ്ബ്രാഹ്മണസമൂഹത്തിലെ സ്ത്രീയെ വിധേയത്വത്തിലേക്കും ചൂഷ ണത്തിലേക്കും നയിക്കുന്ന സാഹചര്യങ്ങള്‍ നോവൽല്‍സാഹിത്യത്തില്‍ നിന്നും തമിഴ്‌ ബ്രാഹ്മണസാമൂഹ്യവ്യവസ്ഥയില്‍ നിന്നും കണ്ടെത്തി, സ്വതന്ത്യാകാന്‍ അവള്‍ക്കുള്ള തടസ്സങ്ങള്‍ തിരിച്ചറിഞ്ഞ്‌ തക്കതായ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ തേടുകയുമാണ്‌ ഈ പഠനത്തിന്റെ ലക്ഷ്യം. സങ്കുചിതമായ അഗ്രഹാരവ്യവസ്ഥ സ്ത്രീസ്വാതന്ത്ര്യ ത്തിന്‌ വിഘാതമാണെന്നു തിരിച്ചറിഞ്ഞ്‌ ആ വ്യവസ്ഥയെ തകര്‍ത്തെറിയേണ്ട തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ്‌ പഠനം കൊ വദ്ദേശിക്കുന്നത്‌. 0.7. പഠനസാമഗ്രികള്‍: പ്രഥമാകരമായി തമിഴ്ബ്രാഹ്മണ സ്ത്രീജീവിതം പ്രതിപാദിക്കുന്ന അഞ്ചു നോവലുകളാണ്‌ പരിഗണിക്കുന്നത്‌. മലയാറ്റൂര്‍ രാമകൃഷ്ണന്റെ 5 “വേരുകള്‍”, “നെട്ടൂര്‍മഠം', സാറാ തോമസിന്റെ “നാര്‍മടിപ്പുടവ്‌, ഒ.വി. വിജയന്റെ “തലമുറകള്‍, സേതുവിന്റെ “കിളിമൊഴികള്‍ക്കപ്പുറം' എന്നിവയാണ്‌ ആ നോവലുകള്‍. കൂടാതെ നിരവധി ആവേദകരുടെ അഭിപ്രായങ്ങളും പരിഗണിക്കുന്നു. ദ്വിതീയാകരമായി തമിഴ്ബരാാഹ്മണ സാമൂഹ്യവ്യവസ്ഥ ചിത്രീകരിക്കുന്ന ചരിത്രഗ്രന്ഥങ്ങള്‍ പരിഗണിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ു നോവലുകള്‍ക്ക്‌ സ്ത്രീപക്ഷവായന നിര്‍വ്വഹിച്ചിട്ടുളള ഗ്രന്ഥങ്ങളൊന്നും ലഭിച്ചിട്ടില്ല. സാംസ്കാരികവിശകലനം നടത്തിയ ഗ്രന്ഥങ്ങളെയും പഠനാവശ്യ ത്തിന്‌ പരിഗണിച്ചിട്ുണ്ട്‌. 0.8. ദത്തശേഖരണം: പ്രഥമാകരങ്ങള്‍ സ്വന്തമായി വാങ്ങി ഉപയോഗിക്കുന്നതു കൂടാതെ നിരവധി ഗ്രന്ഥാലയങ്ങളുടെയും സഹായം തേടുകയുണ്ടായി. ചരിത്രാംശ ങ്ങളുടെ അന്വേഷണാര്‍ത്ഥം ചോദ്യാവലി തയ്യാറാക്കി പാലക്കാട്‌ ജില്ലയിലെ കല്‍പ്പാത്തി അഗ്രഹാരത്തെ പഠനമേഖലയായെടുത്ത്‌ അഭിമുഖങ്ങള്‍ നടത്തി ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. തമിഴ്ബ്രാഹ്മണ സമൂഹത്തിലെ ആളുകളെ സ്ത്രീപുരുഷഭേദമെന്യേ, സമൂഹത്തിലനുവദിച്ച സ്ഥാനങ്ങള്‍ നോക്കി, പല നിലവാരത്തിലും വ്യാപരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്‌. 0.9. അദ്ധ്യായ്രുകമംഃ: പ്രബന്ധഗാത്രത്തിന്‌ ആറ്‌ അധ്യായങ്ങളാണ്‌ ഉളളത്‌. അദ്ധ്യായം 1 - തമിഴ്‌ ബ്രാഹ്മണ കുടിയേറ്റവും ആവാസവ്യവസ്ഥാ രൂപീകരണവും : ഈ അദ്ധ്യായത്തില്‍ കുടിയേറ്റത്തിലേക്കും പലായനത്തിലേക്കും മനുഷ്യനെ നയിക്കുന്ന സാഹചര്യങ്ങളുടെ സൈദ്ധാന്തിക തലം വിശദീകരിച്ച ശേഷം തമിഴ്നാട്ടില്‍ നിന്ന്‌ കേരളത്തിലേക്ക്‌ ഒരു പ്രത്യേകകാലഘട്ടത്തി 6 ലുണ്ടായ തമിഴ്ബ്രാഹ്മണ കുടിയേറ്റത്തിന്റെ സ്വഭാവം വിശകലനം ചെയ്യുന്നു. തമിഴ്ബ്രാഹ്മണരെ തമിഴ്നാട്ടില്‍ നിന്നും പലായനത്തിനു പ്രേരിപ്പിച്ചതും കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ത്തന്നെ കുടിയേറാന്‍ നിര്‍ബന്ധിച്ചതു മായ കാരണങ്ങള്‍ പ്രത്യേകം പ്രത്യേകം എടുത്തു വിശകലനം ചെയ്ത ശേഷം ഈ സാഹചര്യങ്ങളെ തരണം ചെയ്യത്തക്കവിധത്തില്‍ അവരുടെ ആവാസവ്യവസ്ഥ എങ്ങനെ ക്രമപ്പെടുത്തി എന്നു വിശദീകരിക്കുന്നു. തമിഴ്ബ്രാഹ്മണരുടേതെന്ന്‌ സവിശേഷമായി തോന്നുന്ന ചില വസ്തുതകള്‍ മാത്രം പ്രത്യേകമെടുത്ത്‌ വിശദിീകരിച്ചിട്ടു . സമകാലിക സാമൂഹ്യസാഹ ചര്യങ്ങളിലെ തമിഴ്ബ്രാഹ്മണാവാസവ്യവസ്ഥയുടെ സ്വഭാവം വിശകലനം ചെയ്യുന്നതോടൊപ്പം അവരുടെ സാമൂഹ്യവ്യവസ്ഥയില്‍ സ്ത്രീകള്‍ക്കു കല്‍പിച്ചിട്ടുള്ള സ്ഥാനം എന്തെന്നു കൂടി അന്വേഷിക്കുന്നു. അദ്ധ്യായം 2 - സ്ത്രീവാദ ചിന്തകള്‍: പനരസ്ത്യസാഹിത്യവും പരാണിക ഗ്രന്ഥങ്ങളും സ്ത്രീക്കു കൽപി ചിട്ടുള്ള സ്ഥാനം ഈ അധ്യായത്തിന്റെ ആദ്യഭാഗത്ത്‌ വിശകലനം ചെയ്യുന്നു. പിന്നീട വിവിധ ചിന്താ പദ്ധതികള്‍ സ്ത്രീകളെക്കുറിച്ച്‌ രൂപപ്പെടുത്തി വച്ചിട്ടുള്ള കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. അതിനുശേഷം പാശ്ചാത്യ ചിന്തകര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുളള സ്ത്രിസ്വാതന്ത്യ വാദങ്ങളെ സാമാന്യ മായൊന്നവലോകനം ചെയ്യുന്നതോടൊപ്പം പ്രധാനപ്പെട്ട ചില സൈദ്ധാന്തി കരെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഭാരതത്തിലും കേരളത്തിലും വളര്‍ന്നുവന്ന സ്ത്രീസ്വാതന്ത്ര്യവാദത്തിന്റെ സ്വഭാവം കൂടി സാമാന്യമായി വിശകലനം ചെയ്തുകൊണ്ടാണ്‌ അധ്യായം അവസാനിപ്പിക്കുന്നത്‌. അദ്ധ്യായം 3 - നോവല്‍പരിചയം: പഠനാവശ്യത്തിന്‌ പ്രഥമാകരമായി തെരഞ്ഞെടുത്ത നോവലുകളുടെ ഉള്ളടക്കത്തെ സാമാന്യമായൊന്ന്‌ വിശദമാക്കുക മാത്രമാണ്‌ ഈ അദ്ധ്യായത്തിന്റെ ഉദ്ദേശ്യം. അഞ്ചു നോവലുകളെയും അതിന്റെ ഉള്ളടക്ക 7 ത്തിന്റെ സ്വഭാവമനുസരിച്ച്‌ പല ഉപവിഭാഗങ്ങളായി തിരിച്ച്‌ ഓരോ സ്വഭാവവും വിശദമാക്കുന്നതു കൂടാതെ ഇവയിലെ തമിഴ്ബ്രാഹ്മണ സ്ത്രീയുടെ സ്ഥാനം കൂടി പറഞ്ഞുവയ്ക്കുന്നുണ്ട്‌. അദ്ധ്യായം 4 - വിധേയത്വം: ്രബന്ധഗാത്രത്തിലെ പ്രധാനപ്പെട്ട മൂന്ന്‌ അദ്ധ്യായങ്ങളാണ്‌ തുടര്‍ന്നു വരുന്നവ. മലയാളനോവല്‍ സാഹിത്യത്തില്‍ തമിഴ്ബ്രാഹ്മണ സ്ത്രീ ചുഷണം ചെയ്യപ്പെടുന്നവളായും വിധേയയായും സ്വാതന്ത്രകാംക്ഷിയായും പ്രതൃക്ഷ പ്പെടുന്നു. ഈ സ്വഭാവങ്ങളോരോന്നും ഓരോ അദ്ധ്യായങ്ങളിലായി വിശദമാ ക്കുന്നു, ഈ അദ്ധ്യായത്തില്‍ ഒരു തമിഴ്ബ്രാഹ്മണസ്ത്രീ ഏതേതെല്ലാം വ്യവസ്ഥകളോട്‌ വിധേയത്വം പുലര്‍ത്തുന്നു, അതിനവളെ നിര്‍ബന്ധിക്കുന്ന ഘടകങ്ങളേതെല്ലാം എന്ന്‌ സാമൂഹികസാമ്പത്തിക ദര്‍ശനങ്ങളുടെ പശ്വാത്തലത്തില്‍ അന്വേഷിക്കുകയാണ്‌ ചെയ്യുന്നത്‌. തമിഴ്ബ്രാഹ്മണ സ്ത്രീയെ സ്വസമുദായത്തോടും പൊതുസമൂഹത്തോടും സാമ്പത്തികമായും സാമൂഹികമായും രാഷ്ര്രീയമായും വിധേയത്വം പുലര്‍ത്താന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളാണ്‌ ഇവിടെ ്രധാനമായും അന്വേഷിക്കുന്നത്‌. അദ്ധ്യായം 5 - ചൂഷണം: സ്ത്രീ വിധേയയായിരിക്കുന്ന സാഹചര്യങ്ങളിലൊക്കെ അവള്‍ എപ്രകാരം ചൂഷണത്തിന്റെയും പീഡനത്തിന്റെയും അവഗണനയുടെയും ഇരയായി മാറുന്നു എന്ന്‌ ഈ അദ്ധ്യായത്തില്‍ അന്വേഷിക്കുന്നു. സ്വസമുദായ ത്തിന്റെയും പൊതുസമൂഹത്തിന്റെയും ചൂഷണതന്ത്രങ്ങള്‍ എങ്ങനെ ഒരുപോലെ തമിഴ്ബ്രാഹ്മണസ്ത്രീയെ ബാധിക്കുന്നു എന്നു വിശകലനം ചെയ്യാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. സാമൂഹികമായും സാമ്പത്തികമായും ലൈംഗികമായും അവള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ അവളുടെ ്രതികരണ ങ്ങള്‍ എങ്ങനെയായിരുന്നു എന്നും അന്വേഷിക്കുന്നു. 8 അദ്ധ്യായം 6 - സ്വാതന്ത്രബോധം: ചൂഷണത്തിനു വിധേയരായവരെ പിന്തുടര്‍ന്നു വന്ന ഒരു തലമുറ മുന്‍തലമുറയുടെ ജീവിതത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട്‌ സാമ്പത്തികമായും സാമൂഹികമായും ലൈംഗികമായും സ്വാതന്ത്ര്യം ഗ്പഖ്യാപിക്കുന്നതിന്റെ ചിത്രം മലയാള നോവൽല്‍സാഹിത്യത്തില്‍ നിന്നും കണ്ടെടുക്കുകയാണ്‌ ഈ അദ്ധ്യായത്തില്‍ ചെയ്യുന്നത്‌. ഒപ്പം ഈ സ്വാതന്ത്ര്രഖ്യാപനം തമിഴ്‌ ബ്രാഹ്മണസമുദായ വ്യവസ്ഥയില്‍ എന്തെങ്കിലും ചലനങ്ങള്‍ സൃഷടിക്കുക യു ായോ എന്നും ഇതൊരു ഒറ്റപ്പെട്ട കലഹം മാത്രമായി ഒതുങ്ങിയോ എന്നും അന്വേഷിക്കുന്നു. നോവല്‍സാഹിത്യത്തില്‍ നിന്നു കണ്ടെടുത്ത ഈ സ്വതന്ത്രവ്യക്തിത്വങ്ങളുടെ തുടര്‍ച്ച ആധുനികാനന്തര തമിഴ്ബ്രാഹ്മണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന ഒരന്വേഷണം കൂടി ഈ അദ്ധ്യായത്തില്‍ നിര്‍വഹിക്കുന്നുണ്ട്‌. ഇത്തരത്തില്‍ മൂന്നു പ്രധാനാദ്ധ്യായങ്ങളിലായി ഒന്ന്‌, രണ്ട്‌ അദ്ധ്യായ ങ്ങളില്‍ പ്രതിപാദിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ തമിഴ്ബ്രാഹ്മണ സ്ത്രീയുടെ പ്രതിനിധാനത്തിന്റെ സ്വഭാവം വിവരിക്കുകയാണ്‌ ഈ പ്രബന്ധ ത്തിന്റെ രീതി. ഇവയെല്ലാം ക്രോഡീകരിച്ച്‌ ഒരു പരിസമാപ്തി നിര്‍വ്വഹിക്കുന്ന തോടൊപ്പം ഒരു തുടര്‍പഠനം ഈ മേഖലയില്‍ ഉണ്ടാവാനുള്ള സാഹചര്യവും ്രതിപാദിക്കുന്നുണ്ട. പഠനത്തില്‍ സഹായകമായ ചില അഭിമുഖങ്ങള്‍ പ്രബന്ധത്തിന്‌ അനുബന്ധമായി ചേര്‍ക്കുന്നു. 9 സൂചകങ്ങള്‍: 1. Wikipedia. 2. Jackques Derrida — The Theatre of Cruelty and the closure of representation, 1978. 3. Sir Philip Sydney — A Defence of Poetry, Edited J.A. Van Dorsten, 1966, Oxford, a1)00 25. 10 അദ്ധ്യായം - 1 തമിഴ്രബാഹ്മണ കുടിയേറ്റവും ആവാസവ്യവസ്ഥാ രൂപീകരണവും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ബ്രാഹ്മണര്‍ നിരവധി കാരണങ്ങള്‍ കൊണ്ട്‌ പലായനം ചെയ്യുകയും തൊട്ടടുത്ത്‌ കിടന്ന കേരള ത്തിന്റെ സാംസ്കാരികാന്തരീക്ഷത്തില്‍ കുടിയേറിപ്പാര്‍ക്കുകയും ചെയ്തു. അക്കാലം വരെയും തമിഴ്നാട്ടിലെ വിദ്യാഭ്യാസ, ഭരണ, സാംസ്കാരിക രംഗങ്ങളില്‍ സജീവമായിരുന്ന തമിഴ്ബ്രാഹ്മണര്‍ ജന്മദേശം വിട്ട പലായനം ചെയ്യാനുണ്ടായ കാരണങ്ങള്‍ അന്വേഷിക്കുകയാണ്‌ ഈ അദ്ധ്യായത്തില്‍ ചെയ്യുന്നത്‌. പലായനത്തിലേക്കും അനൃനാട്ടിലുള്ള കുടിയേറ്റത്തിലേക്കും ഒരു ജനതയെ നയിക്കുന്ന സാമാന്യമായ കാരണങ്ങള്‍ കണ്ടെത്തി ഈ സവിശേഷ പലായനത്തെ വിശകലനം ചെയ്യുന്ന രീതിയാണിവിടെ ഉപയുക്തമാക്കി യിട്ടുള്ളത്‌. 1.1 പലായനവും കുടിയേറ്റവും: സ്ഥിരമായോ താത്കാലികമായോ ഒരു ആവാസവ്യവസ്ഥ രൂപീകരി ക്കാനുള്ള താത്പര്യാര്‍ത്ഥം ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക്‌ മനുഷ്യന്‍ നിങ്ങുന്നതിനെയാണ്‌ സാമാന്യമായി പലായനം എന്നു പറയുന്നത്‌. സാധാരണ ഇത്തരം നീക്കങ്ങള്‍ ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്കോ ദീര്‍ഘമായ ദൂരത്തേക്കോ ആയിരിക്കുമെങ്കിലും കുറഞ്ഞ അകലത്തിലേക്കുളള പലായനവും ക വരുന്നുണ്ട്‌. വ്യക്തികളോ കുടുംബാംഗങ്ങളോ നിരവധി വ്യക്തികള്‍ ചേര്‍ന്ന വലിയ സംഘങ്ങളോ ആയി പലായനം ചെയ്യാം. ഒരു പ്രത്യേക പ്രദേശത്തേക്ക്‌ പലായനം ചെയ്തു വരുന്നവരെ കുടിയേറ്റക്കാര്‍ എന്നു വിളിക്കുന്നു. പലായനം ആരംഭിച്ച സ്ഥലത്ത്‌ അവര്‍ എപ്പോഴും പ്രവാസികളായിരിക്കും. കുടിയേറ്റങ്ങള്‍ 11 കൊണ്ടോ കോളനിവത്ക്കരണം കൊണ്ടോ പലായനം ചെയ്തവരെ അഭയാര്‍ത്ഥികളായാണ്‌ കാണുന്നത്‌. പലായനവും കുടിയേറ്റവും സംബന്ധിച്ചു നിരവധി നിയമങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട. അതിലേറ്റവും പ്രധാനപ്പെട്ട സാമൂഹിക ശാസ്ത്രസിദ്ധാന്ത മാണ്‌ റാവ൯സ്റ്റീന്റേത്‌. അദ്ദേഹം പറയുന്നു: “ഓരോ പലായനത്തിന്റെയും ഒഴുക്ക്‌ എപ്പോഴും തിരിച്ചുവരവിനോ തിരിച്ചുളള പലായനത്തിനോ സാധ്യതകള്‍ സൃഷടിക്കാറുണ്ട്‌. അധിക പലായനങ്ങളും ഗ്രസ്വദൂരത്തിലേക്കായിരിക്കും. ദീര്‍ഘദൂര പലായനത്തി ലേര്‍പ്പെട്ടിരിക്കുന്നവര്‍ വലിയ നഗരങ്ങളെയായിരിക്കും ലക്ഷ്യം വയ്ക്കുക. നഗരപ്രദേശത്ത്‌ അധിവസിക്കുന്നവരേക്കാള്‍ ഗ്രാമത്തില്‍ അധിവസിക്കുന്ന വര്‍ക്കാണ്‌ പലായനസാധ്യത കൂടുതല്‍. ഒരു ദേശം വിട്ടു മറ്റൊരു ദേശത്തേക്ക്‌ പോകാന്‍ എപ്പോഴും താത്പര്യം (്പകടിപ്പിക്കുന്നത്‌ മുതിര്‍ന്നവര്‍ ആയിരിക്കും. അതുതന്നെ കൂട്ടമായ പലായനത്തേക്കാള്‍ ഘട്ടംഘട്ടമായ പലായനമാ യിരിക്കും സംഭവിക്കുക. ്രത്യേകസ്ഥലത്തിന്റെ സാമ്പത്തികസ്ഥിതി പരിഗണി ച്ചാണ്‌ ആളുകള്‍ ലക്ഷ്യസ്ഥാനം കണ്ടെത്തുക. ആളുകള്‍ അധികവും നിലനില്‍പിനു വേണ്ടിയാണ്‌ പലായനം ചെയ്യുന്നത്‌. അതില്‍ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ കാരണങ്ങളുണ്ടാകാം. തൊഴില്‍ തേടിയും സാമ്പത്തികാസമത്വഹേതുവായും ഛിദ്രങ്ങള്‍ കൊണ്ടും പലായനം ചെയ്യുന്നവരുണ്ട്‌. സാംസ്കാരികമായ കാരണങ്ങള്‍ കൊണ്ട്‌ ദേശാടനം ചെയ്യുന്നവരെ കുടിയേറ്റക്കാരായി കണക്കാക്കാറില്ല. കാരണം താല്‍ക്കാലികമായോ സ്ഥിരമായോ ഒരിടത്തും അവര്‍ ആവാസവ്യവസ്ഥ ക്രമീകരിക്കാറില്ല. യൂറോപ്യന്‍ രാജ്യങ്ങളും ഗള്‍ഫ്‌ രാജ്യങ്ങളും അവരുടെ തൊഴില്‍ മേഖലയുടെ വികസനത്തിനായി വിദേശകുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതിന്നും തുടരുന്നുണ്ട്‌. അന്തര്‍ദ്ദേശീയമായി വരുമാനത്തില്‍ ഐകരൂപ്യം സംഭവിക്കുന്നതുവരെ ഇത്തരം കുടിയേറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മറ്റു രണ്ടു കാരണങ്ങള്‍ക്കും 12 കൃത്യമായ പരിഹാരം കണ്ടെത്താനാവില്ല. സാംസ്കാരികമാറ്റങ്ങള്‍ കൊണ്ടുള്ള പലായനം തുലോം കുറവാണ്‌. ഉണ്ടെങ്കില്‍ത്തന്നെയും അതില്‍ അന്തര്‍ദ്ദേശീയ തലത്തിലുള്ള പലായനങ്ങള്‍ സംഭവിക്കുന്നില്ല. സമൂഹത്തിലു ണ്ടാകുന്ന കലഹങ്ങളും ഛിദ്രങ്ങളുമാണ്‌ സാമ്പത്തിക കാരണങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പലായനത്തിനു കാരണമാകുന്നത്‌. കൂട്ടമായ പലായനത്തിനുള്ള തീരുമാനം ഒരിക്കലും ഒരൊറ്റ വ്യക്തി യുടേതാവില്ല. കുടുംബത്തിലെ ബന്ധുക്കളോ ഒന്നിലധികം കുടുംബങ്ങളോ ചേര്‍ന്നാണ്‌ പലായനം തീരുമാനിക്കുന്നത്‌. കുടിയേറ്റരാജ്യമോ പ്രദേശമോ ആവശ്യപ്പെടുന്ന തരം കുടിയേറ്റങ്ങളുമുണ്ട്‌. പാശ്വാത്യ ഭരണകാലത്ത്‌ അവര്‍ കോളനികളില്‍ നിന്ന്‌ തൊഴിലാളികളെ കൂട്ടമായി കൊണ്ടുപോയി ന്പ്വന്തം രാജ്യത്ത്‌ പണിയെടുപ്പിച്ചിരുന്നു.” കോളനിഭരണകാലത്ത്‌ കേരളത്തില്‍ തൊഴില്‍ ലഭ്യമാകാതെ വന്നപ്പോള്‍ ആസാമിലേക്ക്‌ തീവണ്ടി കയറിപ്പോയിരുന്നവരുണ്ട്‌.” കേരളത്തിലെ ചെറുപ്പക്കാര്‍ കല്‍ക്കത്തയിലും ബോംബെയിലും ടൈപ്പു റൈറ്റിങ്ങ്‌ ജോലികള്‍ ചെയ്യാന്‍ പോയിരുന്നു. ഇക്കാലത്തും വന്‍തോതില്‍ ഗള്‍ഫ്‌ കുടിയേറ്റങ്ങള്‍ നടക്കുന്നുണ്ട്‌. വര്‍ത്തമാനകാലത്ത്‌ കേരളം ബംഗാളികളെക്കൊണ്ടു നിറഞ്ഞത്‌ മറ്റൊരു ഉദാഹരണമാണ്‌. എവറട്ട്‌ എസ്‌ ലീ തന്റെ പലായനത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ പലായനകാരണങ്ങളെ രണ്ടായി തിരിക്കുന്നു. “പുഷ്‌ ആന്റ്‌ പുള്‍ ഫാകടേഴ്സ്‌' എന്നാണ്‌ അദ്ദേഹം അവയെ പറയുന്നത്‌. ഒരു പ്രദേശം വിട്ട്‌ ആളുകളെ പോകാന്‍ പച്രേരിപ്പിക്കുന്ന കാരണങ്ങളാണ്‌ പ്രേരകഘടകങ്ങള്‍. പേരു സൂചിപ്പിക്കുന്നതുപോലെ ആളുകളെ നാട്ടില്‍ നിന്ന്‌ പുറത്തേക്ക്‌ തള്ളിവിടുന്ന കാരണങ്ങളാണ്‌ ഇവ. പ്രധാനപ്പെട്ട പ്രരകഘടകങ്ങള്‍ ഇവയാണ്‌: 11 ആ പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും കൃത്യമായി നല്‍കാനുളള തൊഴില്‍ സാധ്യതകള്‍ ഇല്ലാതിരുന്നാല്‍ തൊഴിലും വരുമാനമാര്‍ഗ്ഗവും തേടി ആളുകള്‍ പലായനം ചെയ്യാം. 13 2. വളരെ കുറച്ച്‌ തൊഴിലവസരങ്ങളേ അവിടം അനുവദിക്കുന്നുള്ളുവെങ്കില്‍ ആളുകള്‍ പ്രദേശം വിട്ടുപോകാം. 3. ആ പ്രദേശം പരിമിതമായ ജീവിതസരകര്യങ്ങളേ അനുവദിക്കുന്നുള്ളു വെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാകര്യങ്ങള്‍ തേടി ആളുകള്‍ പലായനം ചെയ്യാറുണ്ട്‌. 4. മരുഭൂമിയായിക്കൊണ്ടിരിക്കുന്ന പ്രദേശത്തുള്ള യാളുകള്‍ പച്ചപ്പുള്ള ആവാസവ്യവസ്ഥ തേടി പലായനം ചെയ്യാം. 5. വരള്‍ച്ചയും കൃഷിനാശവും മൂലം ജീവിക്കാന്‍ നിവൃത്തിയില്ലാതാകു മ്പോള്‍ ആളുകള്‍ ആ പ്രദേശം വിട്ടുപോകാം. 6. പീഡനഭയം കൊണ്ടോ രാഷ്ട്രീയപ്രേരിതമായോ ആളുകള്‍ ഒരു പ്രദേശത്തെ ഉപേക്ഷിച്ചുപോകാറുണ്ട്‌. 7. നിര്‍ബന്ധിത തൊഴിലോ അടിമവ്യത്തിയോ നിലനില്‍ക്കുന്ന പ്രദേശ ങ്ങളില്‍ നിന്ന്‌ ആളുകള്‍ രക്ഷപ്പെടാറുണ്ട്‌. 8. രോഗദുരിതങ്ങള്‍ക്ക്‌ കൃത്യമായ ചികിത്സാസനകര്യങ്ങള്‍ ലഭ്യമാക്കാ ത്തിടത്ത്‌ ആളുകള്‍ അധിവസിക്കാന്‍ ഇഷടപ്പെടുന്നില്ല. 9. സാമ്പത്തികനഷ്ടം ചിലരെ നാടുവിട്ടുപോകാന്‍ പ്രേരിപ്പിക്കാം. 10. ഗപകൃതിദുരന്തങ്ങള്‍ ആളുകളെ കുടിയൊഴിയാന്‍ പ്രേരിപ്പിക്കുന്നു. 1. മരണഭയം നിലനില്‍ക്കുന്ന ഇടങ്ങളെ ആളുകള്‍ ഉപേക്ഷിക്കും. 12. വ്യവസായവത്ക്കരണം കൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ഒരു ്രദേശം മലിനപ്പെട്ടാല്‍ രോഗഭയത്തെ തുടര്‍ന്ന്‌ ആളുകള്‍ അവിടം വിട്ടുപോകും. 3. നല്ല വീടുകള്‍ ലഭിക്കാന്‍ ആളുകള്‍ മറ്റൊരു പ്രദേശം തേടാം. തിരക്കേറിയ നഗരത്തിലെ കുറഞ്ഞ ചുറ്റുപാടിലെ സ്ഥലം കൊടുത്ത്‌ തിരക്കു കുറഞ്ഞ ഗ്രാമാന്തരീക്ഷത്തിലേക്ക്‌ പോകുമ്പോള്‍ അവിടെ നല്ല താമസസനകര്യം ലഭ്യമാക്കാനാകും. 14 4. ഭുപ്രഭുക്കന്മാരുടെ ഭീഷണിയെത്തുടര്‍ന്ന്‌ സ്ഥലം വിട്ടൊഴിഞ്ഞ്‌ ആളുകള്‍ പോകാം. കുടിയൊഴിപ്പിക്കല്‍ ഭീഷണി പണ്ട്‌ ജന്മിമാരില്‍ നിന്ന്‌ കുടിയാന്മാര്‍ക്ക്‌ പതിവായുണ്ടായിരുന്നു. 15. പല വ്യക്തികളില്‍ നിന്നോ പല സംഭവങ്ങളില്‍ നിന്നോ ഉണ്ടാകുന്ന ഭീഷണിയും ആളുകള്‍ പലായനം ചെയ്യാന്‍ കാരണമാകാറുണ്ട്‌. 16. ആളുകള്‍ക്കിടയിലെ വിവേചനവും പലരെയും പലായനത്തിനു പ്രേരിപ്പി ക്കുന്നു. 17. വിവാഹസാധൃയത നോക്കി പലായനം ചെയ്യുന്നവരുണ്ട്‌. 18. നിര്‍ബന്ധിത തടങ്കല്‍ ഭയന്ന്‌ ഓടിപ്പോകുന്നവരുണ്ട്‌. 19. എല്ലാറ്റിനുമുപരി ജനങ്ങളെ കൂട്ടപ്പലായനത്തിനു പ്രേരിപ്പിക്കുന്ന ഒരു സുപ്രധാന സംഭവമാണ്‌ യുദ്ധം. ഇത്തരത്തിലുള്ള പ്രേരക ഘടകങ്ങള്‍ (Push Factors) പോലെ തന്നെ ്രധാനമാണ്‌ ഒരു വ്യക്തിയേയോ സംഘത്തേയോ പലായനത്തിനു പ്രേരിപ്പിക്കുന്ന ആകര്‍ഷകഘടകങ്ങളും (Pull Factors). 1. നല്ല തൊഴില്‍ സാധ്യതകള്‍ തുറക്കുന്ന പ്രദേശങ്ങളിലാണ്‌ അധിക മാളുകളും കുടിയേറുക. 2. നല്ല ജീവിതസനകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പ്രദേശം എപ്പോഴും ആളുകളെ ആകര്‍ഷിച്ചുകൊണ്ടിരിക്കും. 3. രാഷ്ട്രീയമായും മതപരമായും കൂടുതല്‍ സ്വാതന്ത്രം അനുവദിക്കുന്ന ്രദേശങ്ങളെ ആളുകള്‍ കുടിയേറ്റത്തിനായി തിരഞ്ഞെടുക്കാറുണ്ട്‌. 4. ജീവിതം ആസ്വദിക്കാന്‍ പറ്റുന്ന ഇടങ്ങള്‍ തിരഞ്ഞെടുക്കുന്നവരുണ്ട്‌. 5. നല്ല വിദ്യാഭ്യാസ സാകര്യങ്ങള്‍ പ്രദാനം ചെയ്യുന്ന പ്രദേശത്തേക്ക്‌ ആളുകള്‍ കുടുംബമായി ചേക്കേറാം. 15 6. ചികിത്സാസനകര്യങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങള്‍ക്ക്‌ പലായനം ചെയ്യുന്നവര്‍ മുന്‍തൂക്കം നല്‍കും. 7. സുഖകരമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്ക്‌ ധാരാളം ആളുകള്‍ കുടിയേറും. 8. ജീവിതസുരക്ഷിതത്വം നോക്കിയും ആളുകള്‍ കുടിയേറ്റം നടത്തും. ചോരഭയം, മതപരിവര്‍ത്തനഭയം, (പകൃതിദുരന്തഭയം, വരള്‍ച്ച, രോഗം, മലിനമായ അന്തരീക്ഷം എന്നിവയൊക്കെ ജീവിതസുരക്ഷിതത്വം കിട്ടുന്ന നാടു തേടിപ്പോകാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്‌. 9. കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തേക്ക്‌ സ്വകുടുംബാംഗങ്ങ ഭളോടൊപ്പം താമസിക്കാനായി ആളുകള്‍ കുടിയേറാറുണ്ട്‌. 10. വ്യവസായങ്ങള്‍ കുടുതലായി കാണുന്ന പ്രദേശങ്ങളിലേക്ക്‌ ആളുകള്‍ കുടിയേറാം. 1. വിവാഹസാധ്യത കൂടുതലുള്ള സ്ഥലങ്ങളും കുടിയേറ്റത്തിനു തിരഞ്ഞെടുക്കാം. ഇപ്രകാരം സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ലാതെ ജീവിത സുരക്ഷിതത്വത്തിനും ആളുകള്‍ സ്വന്തം പ്രദേശം വിട്ട്‌ അന്യനാടുകളിലേക്ക്‌ പോകാറു . അവിടത്തെ സാഹചര്യങ്ങള്‍ അനുകൂലമായിരിക്കുന്നേടത്തോളം കാലം ആളുകള്‍ അവിടെത്തന്നെ അധിവസിക്കുകയും പ്രതികൂല സാഹചര്യ ങ്ങളില്‍ അവിടെ നിന്ന്‌ വീണ്ടും പലായനം ചെയ്യുകയും ചെയ്യുന്നു. സ്വയം പലായനം നിശ്ചയിക്കുകയോ കുടിയിറക്കപ്പെടുകയോ ചെയ്യാറുണ്ട്‌ ഇത്തരം സാഹചര്യങ്ങളില്‍. അത്തരം അവസരങ്ങളില്‍ ഈ ആളുകള്‍ വിട്ടുപോന്ന ്രദേശങ്ങളിലേക്ക്‌ തിരിച്ചുപോരുകയോ (Counter Migration) അല്ലെങ്കില്‍ പുതിയ പ്രദേശം തേടിപ്പോവുകയോ (Remigration) ചെയ്യാം. 16 കുടിയേറ്റവും സംസ്കാരസങ്കലനവും: ഒരു കൂട്ടം ആളുകള്‍ ഒരു പ്രദേശത്തേക്ക്‌ കുടിയേറുന്ന സാഹചര്യ ത്തില്‍ രണ്ടു വൃത്യസ്ത സംസ്കാരങ്ങളാണ്‌ ആ പ്രദേശത്തുണ്ടാവുക. മുന്നു തരത്തിലുള്ള മാറ്റങ്ങള്‍ ഇത്തരം അവസരങ്ങളില്‍ സംഭവിക്കാം. കുടിയേറി വന്ന ആളുകളുടെ സംസ്കാരത്തിന്റെ ഘടകങ്ങള്‍ തദ്ദേശവാസികളെ ആകര്‍ഷിക്കുകയാണെങ്കില്‍ അവര്‍ ആ സംസ്കാരത്തിലേക്ക്‌ മാറാം. കുടിയേറിവന്നവര്‍ ദേശസംസ്കാരത്തിലേക്ക്‌ പരിവര്‍ത്തിപ്പിക്കപ്പെടാം. കലര്‍പ്പുസംസ്കാരവും രൂപപ്പെടാം. ഇതു മൂന്നുമല്ലാതെ പ്രദേശവാസികളുടെ സംസ്കാരത്തോടു കൂടി കലരാതെ കുടിയേറിയവര്‍ അവരുടെ സംസ്കാരം കാത്തുസൂക്ഷിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ടാകാം. സംസ്കാരസംരക്ഷണം ലക്ഷ്യം വെച്ച്‌ ദേശാന്തരഗമനം ചെയ്യുന്നവര്‍ തീര്‍ച്ചയായും കുടിയേറിയ പ്രദേശത്ത്‌ അവരുടെ തനതു സംസ്കാരം അതേപടി സംരക്ഷിക്കാനുള്ള ശ്രമങ്ങളായിരിക്കും നടത്തുക. കുടിയേറ്റത്തിന്റയും പലായനത്തിന്റെയും ഇത്രയും സൈദ്ധാന്തിക വശങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ കേരളത്തിലേക്കു കുടിയേറിയ തമിഴ്‌ ബ്രാഹ്മണരുടെ കുടിയേറ്റത്തിന്റേയും ആവാസവ്യവസ്ഥാ രൂപീകരണ ത്തിന്റെയും സ്വഭാവങ്ങള്‍ വിശകലനം ചെയ്യാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. തമിഴ്ബ്രാഹ്മണര്‍ സംസ്കാരസംരക്ഷണാര്‍ത്ഥമാണ്‌ കുടിയേറിയത്‌. ലീയുടെ സിദ്ധാന്ത്രപകാരമുള്ള നിരവധി ഘടകങ്ങള്‍ ഇവരുടെ പലായനത്തിനും കുടിയേറ്റത്തിനുമായി കേരളം തന്നെ തിരഞ്ഞെടുത്തതിനു പിന്നിലുണ്ട്‌. അവരുടെ ഉദ്ദേശങ്ങള്‍ എത്രത്തോളം ഫലവത്തായി എന്നും സംസ്കാര സങ്കലനത്തിന്റെ കാര്യത്തില്‍ തമിഴ്‌ ബ്രാഹ്മണ സംസ്കാരത്തിലും കേരള സംസ്കാരത്തിലും എന്തെല്ലാം മാറ്റങ്ങളുണ്ടായി എന്നും ഇവിടെ അന്വേഷി ക്കുന്നുണ്ട്‌. അതോടൊപ്പം ഒരു പുന:ഃപലായനസാധ്ൃയത ഇവര്‍ക്കുണ്ടോ എന്നും അതെപ്രകാരമാണെന്നും അത്തരം സാഹചര്യങ്ങളെ നേരിടാനായി എന്തെല്ലാം പ്രതിരോധതന്ത്രങ്ങങാണ്‌ അവര്‍ ആവിഷ്ക്കരിക്കുന്നതെന്നും അന്വേഷിക്കുന്നു. സ്ത്രീകളാണ്‌ പുരുഷന്മാരേക്കാളധികം ദേശാന്തരഗമനം 17 നടത്തുന്നത്‌ എന്ന റാവന്‍സ്റ്റീന്റെ വാദത്തെയും ഇവിടെ വിശകലനവിധേയ മാക്കുന്നു “8 1.2. തമിഴകത്തെ ബ്രാഹ്മണര്‍: സംഘകാലത്ത്‌ തന്നെ തമിഴകത്ത്‌ ബ്രാഹ്മണരുടെ സാന്നിദ്ധ്യ മു ഠയിരുന്നു. എ.ഡി. 200 നും 1600 നുമിടയ്ക്ക്‌ ധാരാളം ബ്രാഹ്മണര്‍ തമിഴകത്ത്‌ കുടിയേറിയെന്ന്‌ പറയപ്പെടുന്നുണ്ടെങ്കിലും അത്‌ സ്ഥാപി ക്കാനുള്ള കൃത്യമായ തെളിവുകളൊന്നും ലഭ്യമല്ല. അപസ്തംഭ, ബദ്ധയാന വിഭാഗങ്ങളിലെ സന്യാസിമാരുടെ സൂത്രങ്ങള്‍ പിന്തുടരുന്ന തമിഴ്‌ ്രാഹ്മണര്‍ തമിഴ്നാടിനോടു തൊട്ടുകിടക്കുന്ന തെലുങ്കുനാട്ടിൽ ധാരാളമായി കാണപ്പെടുന്നുണ്ടെന്ന്‌ പി.ടി. ശ്രീനിവാസ അയ്യങ്കാരുടെ പരാമര്‍ശം ഉദ്ധരിച്ചു കൊണ്ട്‌ പി.കെ. ഗോപാലകൃഷ്ണന്‍ സ്ഥാപിക്കുന്നു. കരികാല ചോളന്റെ രാജവാഴ്ചക്കാലത്ത്‌ ഉരുട്ടിരംഗണനാര്‍ എന്ന ബ്രാഹ്മണകവിയാണ്‌ “പട്ടിനപ്പാലയില്‍ എഴുതിയതെന്നു കരുതപ്പെടുന്നു. കരികാലചോളന്റെ കാലത്തെ ബ്രാഹ്മണ സാമീപ്ൃത്തിന്റെയും വേദാവകാശത്തിന്റെയും തെളിവാണ്‌ ഈ കൃതി. വേദകര്‍മ്മങ്ങള്‍ ചെയ്യാത്ത “വേലപ്പാര്‍പ്പന്‍” എന്നൊരു ബ്രാഹ്മണവിഭാഗത്െെക്കുറിച്ചും സംഘകൃതികളില്‍ പരാമര്‍ശമുണ്ട്‌. സംഘ കാല സാഹിത്യകൃതികളായ ചിലപ്പതികാരം, മണിമേഖല, കുറുന്തൊകൈ എന്നിവയിലും തമിഴകത്തെ ്രാഹ്മണസാന്നിദ്ധ്യത്തെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. ബുദ്ധമതത്തെയും ജൈനമതത്തെയും പോലെ ഇവരും കച്ചവടക്കാരും പുരോഹിതന്മാരും മിഷണറി്രവര്‍ത്തകരുമൊക്കെയായിട്ടാണ്‌ കടന്നുവന്നത്‌. സംഘകാലത്തിന്റെ അവസാനമായപ്പോഴേക്കും ഒരു ഇന്തോ-ആര്യൻ സംസ്കാരം ദ്രുതഗതിയില്‍ വളര്‍ന്നുവന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ബ്രാഹ്മണനായി അഗസ്ത്യനെ കാണുന്നവരുമുണ്ട്‌. പൊതിഗൈ (തിരുനെല്‍ വേലി ജില്ലു മലയില്‍ താമസമുറപ്പിച്ച അഗസ്ത്യനില്‍ നിന്നാണത്രെ തമിഴ്ബ്രാഹ്മണര്‍ വേദതത്വമുള്‍ക്കൊണ്ടത്‌.” കേരളോല്‍പ്പത്തിയില്‍ ആദ്യകാല ്രാഹ്മണകുടിയേറ്റങ്ങളെക്കുറിച്ച്‌ പരാമര്‍ശിക്കുന്നിടത്ത്‌, മുപ്പത്തി ആറായിരം 18 ബ്രാഹ്മണര്‍ പരശുരാമനില്‍ നിന്ന്‌ ശാസ്ത്രഭിക്ഷ നേടിയതായി പറയുന്നു. കൂടാതെ ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നൂറ്റി അറുപതു കാലം ഭൂമി അവര്‍ക്കു ഭരിക്കാനായി വിട്ടുകൊടുത്തതായും പരാമര്‍ശമുണ്ട്‌. ശാലകള്‍ എന്നറിയപ്പെടുന്ന സ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിനും സൈനിക പരിശീലന ത്തിനുമായി അവര്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇതു തെളിയിക്കുന്നത്‌ സമാധാനത്തിന്റെ രീതിയില്‍ മാത്രമല്ല ആയുധശക്തിയിലും പ്രാവീണ്യം നേടിയിരുന്നു കൊണ്ടാണ്‌ സ്രാഹ്മണര്‍ രാജ്യത്തങ്ങുമിങ്ങും ചിതറിപ്പരന്നത്‌ എന്നാണ്‌. © ഷൂബെല്‍ ഇവരെ “മഹാജനം” എന്നു വിശേഷിപ്പിക്കുന്നു.'' മൂന്നു വിഭാഗത്തില്‍പ്പെട്ട ബ്രാഹ്മണരാണ്‌ തമിഴ്നാട്ടില്‍ കുടിയേറിയത്‌. ശൈവവിശ്വാസികളായ ഗുരുക്കള്‍, വൈഷ്ണവ വിശ്വാസികളായ അയ്യങ്കാര്‍, ശൈവവൈഷണവ ഭേദമില്ലാത്ത അയ്യര്‍.” ആദിശങ്കരന്റെ അദ്വൈത തത്വത്തില്‍ വിശ്വസിക്കുന്നവരാണ്‌ അയ്യര്‍. ഇവര്‍ കാവേരിയുടെ തീരപ്രദേശ ങ്ങളായ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാനൂര്‍, തിരുച്ചിറപ്പള്ളി എന്നിവിട ങ്ങളില്‍ ആവാസമുറപ്പിച്ചവരാണ്‌. ചെറിയ ചില അയ്യര്‍ വിഭാഗക്കാരെ മദിരാശി, മധുര, തിരുനെല്‍വേലി, അംബാസമുദ്രം എന്നിവിടങ്ങളിലും കാണാനായിട്ടുണ്ട. ഗുരുക്കള്‍ വിഭാഗക്കാര്‍ പാരമ്പര്yയ പുരോഹിത വിഭാഗക്കാരാണ്‌. ശൈവസിദ്ധാന്തത്തിന്റെ തത്ത്വങ്ങള്‍ പിന്തുടരുന്ന ഇവര്‍ ശിവശക്തി ക്ഷ്രേതങ്ങളില്‍ പുരോഹിതന്മാരായി കഴിയുന്നു. ആഗതശാസ്ത്ര നിഷ്ണാതരായ ഇവര്‍ മറ്റു തമിഴ്ബ്രാഹ്മണ വിഭാഗക്കാരുമായി വിവാഹബന്ധ ത്തിലേര്‍പ്പെടാറില്ല. തിരുവളങ്ങാട്‌, കൊഞ്ചീവരം, തിരുക്കഴുക്കുന്റം എന്നീ മുന്നിടങ്ങളിലാണ്‌ ഇവരെ കൂടുതലായി കാണുക. ഹിന്ദുമത ഗ്രന്ഥങ്ങള്‍ പ്രകാരം ബ്രാഹ്മണര്‍ ഒരു ആദ്ധ്യാത്മിക ജീവിതശൈലി പിന്തുടരുന്നവരാണ്‌. വേദം പഠിക്കുകയും ക്ഷേത്രങ്ങളിലും പ്രമുഖ കുടുംബങ്ങളിലും പുരോഹിതന്മാരായി കഴിയുകയുമാണ്‌ ഇവര്‍ സാധാരണയായി ചെയ്തു പോരുന്നത്‌. എന്നാല്‍, തമിഴ്ബ്രാഹ്മണര്‍ വേദപഠനത്തിനു പുറമേ മറ്റു പല തൊഴിലുകളിലും ഏര്‍പ്പെട്ടിരുന്നതായി തെളിവുകളുണ്ട്‌. അകനാനൂറില്‍ പരാമര്‍ശിക്കപ്പെടുന്ന വേലപാര്‍പ്പന്‍ വേദകര്‍മ്മങ്ങളില്‍ ഏര്‍പ്പെടാത്ത 19 ബ്രാഹ്മണനാണ്‌. ചിലപ്പതികാരത്തില്‍ കവികളും സംഗീതജ്ഞരുമായ ബ്രാഹ്മണരെക്കുറിച്ചു പരാമര്‍ശമുണ്ട്‌. “എണ്ണായിരം” ഗ്രാമത്തിലെ ്രാഹ്മണ സമൂഹം കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ്‌. ചോള സൈന്യത്തില്‍ വലിയൊരു വിഭാഗം ്രാഹ്മണരുണ്ടായിരുന്നു. 1.3. തമിഴ്രബാഹ്മണരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം: കേരളത്തിലേക്ക്‌ തമിഴ്നാട്ടില്‍ നിന്ന്‌ പാലക്കാടു ചുരം വഴിയും കന്യാകുമാരി വഴിയും തമിഴ്ബ്രാഹ്മണര്‍ കുടിയേറി പാര്‍ത്തു. പ്രധാനമായി ആറു കാരണങ്ങളാണ്‌ തമിഴ്്രാഹ്മണകുടിയേറ്റത്തിനു നിദാനമായി പറഞ്ഞുവരുന്നത്‌. 1.3.1] വാസ്കോ-ഡ-ഗാമ കേരളത്തില്‍ സൃഷടിച്ച സാമ്പത്തിക മുന്നേറ്റം: 15, 16 നൂറ്റാണ്ടുകളില്‍ ഇന്ത്യയുടെ തെക്കേയറ്റത്തെ മുനമ്പായ കേരളത്തില്‍ പോര്‍ച്ചുഗീസ്‌ ശക്തി അതിന്റെ വ്യാപാരശ്യംഖല വര്‍ദ്ധിപ്പിച്ചു. വാസ്കോ-ഡ-ഗാമ കേരളത്തിലേക്കു തുറന്ന കച്ചവടപാത തങ്ങളുടെ കച്ചവടം ഉര്‍ജ്ജിതമാക്കാനായി ഉപയുക്തമാക്കാനാണ്‌ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വിഭാഗം തമിഴ്ബ്രാഹ്മണര്‍ കേരളത്തിലേക്ക്‌ കുടിയേറി യത്‌. ആദ്യകാലത്ത്‌ അവര്‍ അവിടെ ആവാസമുറപ്പിക്കുകയുണ്ടായില്ല. താല്‍ക്കാലിക ഇടത്താവളങ്ങളില്‍ കഴിഞ്ഞുകൂടി ചരക്കു വിറ്റഴിച്ച തിരിച്ച്‌ തഞ്ചാവൂരിലേക്കു തന്നെ മടങ്ങുകയായിരുന്നു പതിവ്‌. കച്ചവടത്തിനു മാ്രമല്ല സുഖകരമായ ജീവിതത്തിനും ഇവിടം അനുയോജ്യമാണെന്നുകണ്ട 13 ഏതാനും പേര്‍ ഇവിടെ സ്ഥിരതാമസമാക്കി. 1.3.2, വിജയനഗരസാഗ്രാജ്യത്തിന്റെ തകര്‍ച്ച: 15, 16 നൂറ്റാണ്ടുകള്‍ വിജയനഗരസാഗ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കു സാക്ഷ്യം വഹിച്ച കാലഘട്ടമാണ്‌. ഭാമിനി മുസ്ലീം രാജവംശത്തിന്റെ 20 നിരന്തരമുള്ള ആക്രമണം വിജയനഗരസാഗ്രാജ്യത്തിന്റെ ശക്തി ക്ഷയിപ്പിച്ചു. അന്നുവരെ ഹിന്ദുത്വത്തിനു പ്രാബല്യമുള്ള തെക്കന്‍ പ്രദേശങ്ങള്‍ക്കും മുസ്ലീം വര്‍ഗ്ഗത്തിനു പ്രാബല്യമുള്ള വടക്കന്‍ പ്രദേശങ്ങള്‍ക്കുമിടയിലെ പ്രബല ശക്തിയായിരുന്ന വിജയനഗര സാശ്രാജ്യത്തിന്റെ തകര്‍ച്ച മുസ്ലീം ശക്തിയുടെ വ്യാപനത്തിനു നിമിത്തമായി. പിടിച്ചെടുത്ത എല്ലാ പ്രദേശങ്ങളിലെയും ജനവിഭാഗങ്ങളെ വ്യാപകമായ തോതില്‍ ഇവര്‍ മതപരിവര്‍ത്തനത്തിനു വിധേയമാക്കിക്കൊണ്ടിരുന്നു. ഇതില്‍ നിന്നു രക്ഷപ്പെടാനാണ്‌ ഒരു വിഭാഗം തമിഴ്ബ്രാഹ്മണര്‍ കേരളത്തിലേക്ക്‌ കുടിയേറിയത്‌. 1.3.3. കേരളരാജാക്കന്മാര്‍ നല്‍കിയ പ്രോത്സാഹനം: പാലക്കാട്ടെ ഒരു ഗിരിവര്‍ഗ്ഗ കന്യകയെ പെരുമ്പടപ്പിലെ ഒരു രാജകുമാരന്‍ വിവാഹം കഴിച്ചു. രാജ്യഭൂഷ്ടനായ ഈ രാജകുമാരന്‍ പാലക്കാട്ട്‌ പുതിയ രാജവംശം സ്ഥാപിച്ചു. അതാണ്‌ പാലക്കാട്ടുശ്ശേരി രാജവംശം. പാലക്കാട്ടെ രാജാക്കന്മാര്‍ക്ക്‌ ഗോത്രനാമങ്ങള്‍ കിട്ടിത്‌ ഈ ദ്രാവിഡബന്ധത്തില്‍ നിന്നാണ്‌. ഇട്ടിക്കോമ്പിയച്ചന്‍, ഉണാളച്ചന്‍, പങ്കുണ്ണിയച്ചന്‍ എന്നിങ്ങനെയാണ്‌ അവരുടെ നാമങ്ങള്‍. ആരാധ്യദേവതകളും ദ്രാവിഡ ദേവതകള്‍ തന്നെ. കണ്ണകിയമ്മന്‍, പേച്ചിയമ്മന്‍, ശ്രീകുറുംബ ഭഗവതി, ഏമൂര്‍ ഭഗവതി എന്നിങ്ങനെ ദ്രാവിഡബന്ധത്തില്‍ നിന്നു വളര്‍ന്നുവന്ന രാജവംശം ജാതിശ്രേഷ്ഠത കുറഞ്ഞതാണെന്ന വിശ്വാസം പാലക്കാട്ടു പ്രചരിച്ചു. ഈ പാതിതൃത്തിന്റെ പേരില്‍ നമ്പൂതിരിമാര്‍ പാലക്കാട്ടു താമസിക്കാന്‍ വിസമ്മതിച്ചു. ക്ഷേത്രകാര്യങ്ങളില്‍ നിന്ന്‌ അവര്‍ വിട്ടുനിന്നു. പൂജകള്‍ മുടങ്ങിയപ്പോള്‍ രാജാവ്‌ മുന്‍കയ്യെടുത്ത്‌ പരദേശി ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി വേണ്ട സാകര്യങ്ങള്‍ നല്‍കി താമസിപ്പിച്ചു. ക്ഷേത്ര നടത്തിപ്പിനും ്രാഹ്മണരുടെ ആവശ്യത്തിനുമായി ധാരാളം വസ്തുക്കള്‍ രാജാവ്‌! “അട്ടിപ്പേറായി'” ഇവര്‍ക്ക്‌ നല്‍കി. പരദേശി ബ്രാഹ്മണര്‍ക്ക്‌ ജില്ലയിലൊട്ടാകെ 96 അഗ്രഹാരങ്ങള്‍ രാജാവു നിര്‍മ്മിച്ചു നല്‍കി. അതില്‍ 19 എണ്ണവും നഗരപരിസരത്താണ്‌ ' സ്ഥിതി ചെയ്യുന്നത്‌. രാജാവ്‌ അട്ടിപ്പേര്‍ 21 നല്‍കിയതിനു തെളിവായി ഒരു ശിലാഫലകം കല്‍പാത്തി വിശ്വനാഥസ്പവാമി ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്‌. 1425 ല്‍ എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന ശിലാഫലകത്തില്‍ വട്ടെഴുത്തു ലിപിയില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകള്‍ വെളിപ്പെടുത്തുന്നത്‌, ക്ഷേത്രസംരക്ഷണാര്‍ത്ഥം ചെമ്പിന്റെയും വെള്ളിയുടെയും സ്വര്‍ണ്ണത്തിന്റെയും പാത്രങ്ങള്‍, ബ്രാഹ്മണോപജീവനാര്‍ത്ഥം നിലവും പണവും, ക്ഷേത്രച്ചെലവിലേക്കായി 1320 പണം നിക്ഷേപിച്ചതിന്റെ പലിശയായ 132 പണം എന്നിവ രാജാവ്‌ ബ്രാഹ്മണര്‍ക്ക്‌ ദാനമായി നല്‍കി എന്നാണ്‌. ബ്രാഹ്മണര്‍ക്ക്‌ താമസിക്കാന്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതിന്റെ സൂചനയും അതിലുണ്ട്‌. ഈ കുടിയേറ്റത്തില്‍ 240 കുടുംബങ്ങള്‍ ഇവിടെ അധിവാസമുറപ്പിച്ചതായാണ്‌ കണക്ക്‌. അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ വിതരണം ചെയ്യാനായി ഐങ്കുടിക്കമ്മാളരെയും വണികവൈശ്യ സംഘങ്ങളെയും അവര്‍ കൂടെ കൂട്ടിയിരുന്നു. ബ്രാഹ്മണവിഭാഗത്തില്‍ത്തന്നെ ഒരേ ജോലി ചെയ്യുന്നവര്‍ക്ക്‌ ഒരേ ഗ്രാമം എന്ന നിലയ്ക്കായിരുന്നു ആവാസ വ്യവസ്ഥ. പുരോഹിതവര്‍ഗ്ഗത്തിനായി ഒരു ഗ്രാമം, കവികള്‍, ജ്യോതിഷികള്‍, ഭരണകാര്യത്തില്‍ സഹായിക്കുന്നവര്‍, പട്ടാളക്കാര്‍, പാചകക്കാര്‍, എഴുത്തുകാര്‍, കാര്യക്കാര്‍ ഇവര്‍ക്കൊക്കെയും പ്രത്യേകം ഗഗാമങ്ങളുണ്ട്‌. 1.3.4. കാവേരിയിലെ വരള്‍ച്ച: ബാഹ്മിനിസുല്‍ത്താന്മാരുടെ ആക്രമണകാലഘട്ടത്തില്‍ത്തന്നെയാണ്‌ കാവേരി നദിയില്‍ കൊടും വരള്‍ച്ച അനുഭവപ്പെട്ടത്‌. കൃഷിക്കും തേവാര ത്തിനും നദീതീരങ്ങളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന തമിഴ്ബ്രാഹ്മണര്‍ക്ക്‌ വറ്റിവര നദീതീരങ്ങളില്‍ പിടിച്ചുനില്‍ക്കുക ബുദ്ധിമുട്ടായി. മുങ്ങിക്കുളി നിര്‍ബന്ധമായ ഇവര്‍ നദീതീരങ്ങള്‍ തേടി യാത്രയായി. അങ്ങിനെയാണ്‌ ഭാരതപ്പുഴയുടെ കൈവഴിയായ കല്‍പാത്തിയുടെ തീരങ്ങളില്‍ ഒരു വിഭാഗം തമിഴ്‌ ബ്രാഹ്മണര്‍ എത്തിയത്‌. 22 1.3.5. ജോലി തേടി: 14-ഠം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ ജ്വലിച്ചു നിന്നിരുന്ന കൃഷ്ണ ദേവരായരുടെ സാഗ്രാജ്യത്തിന്റെ തകര്‍ച്ചയാണ്‌ കേരളത്തിന്റെ സമ്പന്നത യിലേക്കും പോര്‍ച്ചുഗീസുകാരുമായുള്ള കച്ചവടബന്ധത്തിലേക്കും തിരിയാന്‍ തമിഴ്‌ ബ്രാഹ്മണരെ പ്രേരിപ്പിച്ചത്‌. കൃഷ്ണദേവരായരുടെ ഭരണകാലത്തെ വിജയനഗരസാഗ്രാജ്യത്തിന്റെ സമൃദ്ധിയെപ്പറ്റി നിരവധി സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട. ഭൂമിശാസ്ത്രപരമായി ഒരു ചെറിയ തമിഴ്ജില്ല, സാമ്പത്തികമായി സമൃദ്ധമെങ്കിലും ദുര്‍ബലമായ പ്രദേശം കീഴടക്കാന്‍ ബാഹ്മിനി സുല്‍ത്താന്മാര്‍ക്ക്‌ എളുപ്പത്തില്‍ കഴിഞ്ഞു. ഈ തകര്‍ച്ച പാണ്ഡ്യ പല്ലവരാജാക്കന്മാരിലും ഭീതി വളര്‍ത്തി. ഒറീസയിലെ ഗജപതി രാജാവിന്റെ സഹായത്തോടെ ബാഹ്മിനിസുല്‍ത്താന്‍ ആക്രമണം തുടര്‍ന്നുകൊണ്ടേ യിരുന്നു. ഇത്‌ മിക്ക തമിഴ്‌ പ്രദേശങ്ങളിലും സാമ്പത്തിക പ്രതിസന്ധി ക്കിടയാക്കി. ശ്രദ്ധ ലഭിക്കാതെ കൃഷി നശിച്ചു. ഒപ്പം വരള്‍ച്ചയും വന്നുകൂടി. ഇതു തമിഴ്‌ ബ്രാഹ്മണരുടെ കൂട്ടപലായനത്തിനു കാരണമായി. 1.3.6. സംസ്കാരസംരക്ഷണാര്‍ത്ഥം: ബാഹ്മിനിസുല്‍ത്താനായ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌ വിജയനഗരത്തില്‍ മതപരിവര്‍ത്തന നടപടികള്‍ ആരംഭിക്കുകയും ഹരിഹരനെയും ബുക്കനെയും മതപരിവര്‍ത്തനത്തിന്‌ വിധേയരാക്കുകയും ചെയ്തത്‌ ആ പ്രദേശത്തെ തമിഴ്ബ്രാഹ്മണരെയും മറ്റു സമുദായക്കാരെയും ഭീതിയിലാഴ്ത്തി. തങ്ങളുടെ തനതുസംസ്കാരം കാത്തുസുക്ഷിച്ചുകൊണ്ട്‌ അവിടെ കഴിഞ്ഞുകൂടുക അസാധ്യമാണെന്നവര്‍ കണ്ടു. പ്രത്യേകിച്ചും തങ്ങളുടെ സംസ്കാരവാഹ കരായ സ്ത്രീകളെ അവിടെ സംരക്ഷിക്കുക അസാധ്യമെന്നു കണ്ട തമിഴ്‌ ബ്രാഹ്മണര്‍ കൂട്ടമായി പലായനം ചെയ്തു. ആദ്യം കണ്ട പാലക്കാട്‌ ഗ്രദേശത്തു തന്നെ അധികമാളുകളും അധിവാസമുറപ്പിച്ചു. കല്‍പാത്തിപ്പുഴ (ഇത്‌ നിളയെന്നും അറിയപ്പെടുന്നു) കണ്ണാടിപ്പുഴ, കൊല്ലങ്കോട്ടു പുഴ (ഇത്‌ ഗായത്രിപ്പുഴ എന്നു അറിയപ്പെടുന്നുണ്ട്‌) എന്നിങ്ങനെ ഭാരതപ്പുഴയുടെ മൂന്നു 23 കൈവഴികളായ നദികളോടു ചേര്‍ന്നാണ്‌ തമിഴ്ബ്രാഹ്മണ ഗ്രാമങ്ങള്‍ സ്ഥാപിച്ചത്‌. കുറച്ചുപേര്‍ വീണ്ടും സഞ്ചരിച്ച്‌ പെരിയാറിന്റെ കരയിലും അധിവാസമുറപ്പിച്ചു. ഇത്തരത്തില്‍ തമിഴ്ബ്രാഹ്മണര്‍ കൂട്ടമായി കേരളത്തിലേക്ക്‌ കുടിയേറി യതിന്‌ നിരവധി കാരണങ്ങള്‍ ചരിത്രകാരന്മാര്‍ പറയുന്നുണ്ട്‌. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം അഞ്ചോ ആറോ നൂറ്റാണ്ടു മുമ്പ്‌ തമിഴകത്തിന്റെ ഭാഗമായി നിന്ന്‌ ചേരന്മാരാല്‍ ഭരിക്കപ്പെട്ടിരുന്ന കേരളത്തില്‍ തമിഴ്രബ്രാഹ്മണര്‍ എങ്ങനെ അഭയാര്‍ത്ഥികളായി എന്നതാണ്‌. അക്കാലത്ത്‌ മലയാളഭാഷ പോലും രൂപപ്പെട്ടിരുന്നില്ല. ചരിത്രത്തില്‍ പറയുന്ന ഒരു കാര്യം, എ.ഡി. 999 ല്‍ രാജരാജചോളന്‍ ചേരസാഗ്രാജ്യം ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ്‌. അദ്ദേഹത്തിന്റെ സൈന്യം പാലക്കാടു ചുരം കടന്ന്‌ യുദ്ധം ചെയ്തു. ഇത്‌ വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ആ സമയം കൊ കേരളത്തിലെ പല പ്രദേശങ്ങളും സ്വതന്ത്ഭരരണം ആരംഭിക്കുകയും പാലക്കാടു വഴി ചോള സാഗ്രാജ്യവുമായുണ്ടായിരുന്ന ബന്ധം മൂന്നോ നാലോ നൂറ്റാണ്ടുകളോളം നിലച്ചുപോവുകയും ചെയ്തു. എ.ഡി. 1102 ഓടെ ചോളന്മാര്‍ ചേരനാട്ടില്‍ നിന്ന്‌ പിന്‍വാങ്ങിയപ്പോള്‍ പാലക്കാടു വഴിയുള്ള ബന്ധം പൂര്‍ണ്ണമായി ഇല്ലാതാവുകയും കിഴക്കും പടിഞ്ഞാറുമായുള്ള ബന്ധത്തിന്‌ ആറമ്പൊലി മാര്‍ഗ്ഗം തുറന്നു കിട്ടുകയും ചെയ്തു. അതിനു ശേഷം വേണാടു തിരുവടികള്‍ മേല്‍പ്പാണ്ടിയും തെന്‍പാണ്ടിയും കീഴടക്കിയപ്പോള്‍ പാലക്കാടു ചുരം വഴിയുള്ള ബന്ധം പുന:സ്ഥാപിച്ചു. കേരളത്തില്‍ കുടിയേറിയ തമിഴ്രബ്രാഹ്മണര്‍ രാജ്യത്ത്‌ എവിടെയൊക്കെ വ്യാപിച്ചുവോ അവിടെയെല്ലാം വേദസംസ്കാരത്തെ നിലനിര്‍ത്താനും പോഷിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഇവരില്‍ പൌരോഹിത്യം വഹിക്കുന്ന വര്‍ക്ക്‌, സാമൂഹികമായ ഉച്ചനീചത്വം നിലനിന്നിരുന്ന നാട്ടിൽ ഉന്നതശ്രേണി യില്‍ ഇടംപിടിക്കാന്‍ പ്രയാസമുണ്ടായില്ല. കേരളരാജാക്കന്മാര്‍ ഇവര്‍ക്ക്‌ ഉന്നത പദവി തന്നെ നല്‍കി. സാമൂതിരി രാജാവ്‌ വാസ്കോ-ഡ-ഗാമയുടെ അടുത്തേക്ക്‌ കച്ചവട താത്പര്യാര്‍ത്ഥം ദുതനായി അയച്ചത്‌ ഒരു പരദേശി 24 ബ്രാഹ്മണനെയാണ്‌. ഒരിക്കല്‍ കച്ചവടത്തില്‍ നിന്നും പിന്മാറിയ സാമൂതിരി കച്ചവടതാത്പര്യാര്‍ത്ഥം സ്വന്തം ദുതന്മാരെ വിട്ടാല്‍ വാസ്കോ-ഡ-ഗാമ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നു ക റിഞ്ഞ സാമൂതിരി പരദേശി ബ്രാഹ്മണനെ അതിനായി നിയോഗിക്കുകയായിരുന്നു. അതുവഴി സാമൂതിരിക്ക്‌ കച്ചവടബന്ധം പുന:സ്ഥാപിച്ചു കിട്ടുകയും തമിഴ്ബ്ാഹ്മണരോടുള്ള മമത വര്‍ദ്ധിക്കുകയും ചെയ്തു. കേരളം സന്ദര്‍ശിച്ച ടോം ലോപ്പസ്‌ എന്ന സഞ്ചാരിയും ബ്രാഹ്മണര്‍ക്ക്‌ കേരളത്തില്‍ കൊടുക്കുന്ന മതാചാര്യസ്ഥാന ത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ഡച്ച്‌ പാതിരിയായ കാന്റര്‍ വിഷറും തമിഴ്‌ ബ്രാഹ്മണര്‍ നല്‍കിയ സേവനസഹായങ്ങളെക്കുറിച്ചും കയറ്റുമതി തീരുവ ഒഴിവാക്കി കൊടുത്തതിനെപ്പറ്റിയും സൂചിപ്പിക്കുന്നു. പുരോഹിതന്മാര്‍ എന്നതിലുപരി തമിഴ്‌ ബ്രാഹ്മണര്‍ നല്ല കച്ചവടസംഘം കൂടിയായിരുന്നു. കേരളത്തില്‍ പട്ടുകച്ചവടത്തിന്റെ കുത്തക ക്കാരായും ഭൂവുടമകളായും ഗവണ്‍മെന്റ്‌ തലത്തില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവരായും അവര്‍ വളര്‍ന്നു. കേരളത്തിനകത്തും പുറത്തും പട്ടുവ്യാപാരത്തിലേര്‍പ്പെട്ട തമിഴ്്രാഹ്മണര്‍ വളരെ പെട്ടെന്നാണ്‌ ശക്തമായ സാമ്പത്തികസുരക്ഷിതത്വം നേടിയത്‌. ഇവിടെ കുടിയേറുന്നതിനു മുമ്പുതന്നെ പട്ടുതുണി തലച്ചുമടായി കൊണ്ടുവന്ന്‌ ഇവര്‍ കേരളത്തില്‍ കച്ചവടം നടത്തിയിരുന്നത്ര. 13-00 നൂറ്റാണ്ടില്‍ത്തന്നെ ഇവര്‍ കേരളത്തില്‍ വന്നിട്ടുളളതിന്‌ ഉണ്ണുനിലിസന്ദേശം അങ്ങാടിവര്‍ണ്ണന തെളിവാണ്‌. ആ കാലഘട്ടത്തില്‍ അവര്‍ നേടിക്കൊടുത്തിരുന്ന റവന്യു വരുമാനമായിരിക്കണം കേരളരാജാക്കന്മാര്‍ക്ക്‌ തമിഴ്ബ്രാഹ്മണരെ ഇവിടെ കുടിയിരുത്താന്‍ പ്രേരണയായത്‌. പെരുമാളും സാമൂതിരിയും കൃഷിയിടങ്ങള്‍ നല്‍കിയും അഗ്രഹാരങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയും പലായനം ചെയ്തുവരുന്ന തമിഴ്ബ്രാഹ്മണര്‍ക്ക്‌ സാജന്യ ഭക്ഷണശാലകള്‍ നിര്‍മ്മിച്ചും കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചു. 500 വര്‍ഷം മുമ്പു വളര്‍ത്തിയെടുത്ത അഗ്രഹാരവ്യവസ്ഥ അതുപോലെ ഇന്നും നിലനില്‍ക്കുന്നുണ്ട്‌. ഇവരുടെ ക്ഷേത്രങ്ങള്‍ക്ക്‌ ഇന്നും സര്‍ക്കാര്‍ ഗ്രാന്റ്‌ ലഭിക്കുന്നുമുണ്ട്‌. അഗ്രഹാരവ്യവസ്ഥയ്ക്ക്‌ വളര്‍ച്ചയില്ലാത്ത 25 തിനാല്‍ പുതിയ തലമുറയിലെ നിരവധി പേര്‍ പുറത്തേക്ക്‌ പോയത്‌ തമിഴ്ബ്രാഹ്മണസമൂഹം ഇന്ത്യ മുഴുവന്‍ വ്യാപിക്കാനിടയാക്കി. 1.4. അഗ്രഹാരവ്യവസ്ഥ: ഓരോ ഇടങ്ങളിലും അധിവസിക്കുന്നവര്‍ക്കനുസരിച്ചാണ്‌ ആ പ്രദേശത്തിനു പേരു നല്‍കുന്നത്‌. പറയന്മാരുടേത്‌ ചേരി, ക്ഷേത്രകാര്യ ങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്നയിടം വാരിയം, പിഷാരം, പൂമഠം എന്നിങ്ങനെ. നമ്പുതിരി ബ്രാഹ്മണര്‍ താമസിക്കുന്ന ഇടത്തെ നാം ഇല്ലം എന്നോ മന എന്നോ വിശേഷിപ്പിക്കുന്നു. അപ്രകാരം തമിഴ്ബ്രാഹ്മണര്‍ താമസിക്കുന്ന ഇടത്തെ “അഗ്രഹാരം” എന്നു വിശേഷിപ്പിക്കുന്നു.' അഗ്രഹാരം എന്ന പദത്തിന്‌ വാടകയോ കരമോ ഇല്ലാതെ ബ്രാഹ്മണര്‍ക്ക്‌ പാര്‍ക്കാന്‍ നല്‍കിയ ഇടം എന്ന്‌ എഫ്‌.ഡബ്ദ്യു.എല്ലിസ്‌ അര്‍ത്ഥം കല്‍പിക്കുന്നു. “അഗ്ര ഹരശ്ചവ ഹരിശ്ചവ എന്നാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന്‌ കല്‍പാത്തി അഗ്രഹാരത്തിലെ രാമനാഥ ദീക്ഷിതര്‍ പറയുന്നു. മാലയില്‍ മുത്തുകള്‍ കോര്‍ത്ത പോലെ പരസ്പരം ഒട്ടിച്ചേര്‍ന്ന വീടുകള്‍ (മഠങ്ങള്‍), അതിര്‍ത്തിയായി ക്ഷേത്രം, ഒരു ഗ്രാമത്തിന്‌ ഒരു ക്ഷേത്രം എന്ന നിലയില്‍ അനേകം ക്ഷേത്രങ്ങള്‍, ഇതാണ്‌ അഗ്രഹാരത്തിന്റെ രീതി. ഗ്രാമാതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്‌ ക്ഷേത്രങ്ങളാണ്‌. വീടിനു മുന്‍വശത്തു നിന്നാല്‍ ദര്‍ശനം ലഭിക്കത്തക്ക രീതിയിലാണ്‌ വീടുകളുടെയും ക്ഷേത്രങ്ങളുടെയും നിര്‍മ്മാണം. നീളത്തില്‍ ഒട്ടിച്ചേര്‍ന്ന നിലയിലായിരിക്കും വീടുകളെല്ലാം. വീടിന്റെ മുന്നില്‍ നിന്നു പുറകുവശം വരെ നീണ്ടുപോകുന്ന ഇരിടനാഴി, അതിനോടുചേര്‍ന്ന്‌ ഒരു തളം, തമിഴ്ബ്രാഹ്മണര്‍ ഇതിനെ കൂടം എന്നു വിളിക്കുന്നു. ഗാര്‍ഹിക ജീവിതത്തിന്റെ സ്വകാര്ൃയതകള്‍ക്കിടം നല്‍കാത്ത ഇത്തരം വ്യവസ്ഥകളില്‍ കുടുംബം എങ്ങനെ നിലനിന്നിരുന്നു എന്ന്‌ അത്ഭുതം തോന്നാം. ഗൃഹാന്ത രീക്ഷത്തിലെ ഐക്യബോധം മെച്ചപ്പെടുത്താന്‍ ഇത്തരമൊരവസ്ഥ സഹായി ക്കുമെങ്കിലും അര്‍ഹമായ സ്വകാര്യതകള്‍ ഇവിടെ നിഷേധിക്കപ്പെടുന്നു. പുതു തലമുറയെ ഗ്രാമം വിട്ടുപോകാനും പുതിയ ആവാസവ്യവസ്ഥ ക്രമീകരി 26 ക്കാനും പ്രേരിപ്പിച്ച പല കാരണങ്ങളിലൊന്ന്‌ ഇതാകാം. സ്വകാര്യസ്വത്തിന്റെ നല്ലൊരംശം കാത്തുസൂക്ഷിച്ചു വയ്ക്കാനുള്ള സംവിധാനം ഓരോ വീടിനകത്തും കാണാം. 15. ആവാസവ്യവസ്ഥ: കേരളത്തിലേക്ക്‌ കുടിയേറിയ തമിഴ്ബ്രാഹ്മണരില്‍ പാലക്കാട്‌ ജില്ലയില്‍ മാത്രമാണ്‌ രാജാവിന്റെ ഭൂദാനം സ്വീകരിച്ചവരെ കാണുന്നത്‌. മറ്റെവിടെയും നമ്പൂതിരി ജന്മം പോലെയുള്ള ഭൂസ്വത്ത്‌ ഇവര്‍ക്കില്ല. വിലയ്ക്കു വാങ്ങിയ ഭൂമിയുടെ അവകാശം മാത്രമേ പലര്‍ക്കുമുള്ളു. പാലക്കാട്‌ രാജവംശത്തിന്റെ മൂലസ്ഥാനത്തിനു ചുറ്റും രാജാവു പതിച്ചു നല്‍കിയ ഭൂമിയാണ്‌ ബ്രാഹ്മണര്‍ക്കുള്ളത്‌. കാര്യക്കാര്‍ കുടുംബത്തിനു മാത്രം ഭൂമി ദാനം നല്‍കിയത്‌ സാമൂതിരിയാണ്‌. കേരളത്തില്‍ എല്ലായിടത്തും വൃത്യസ്ത സാംസ്കാരികധാരകള്‍ ചേര്‍ന്ന സാംസ്കാരികവ്യത്തമായി അഗ്രഹാര വ്യവസ്ഥയെ ക്രമപ്പെടുത്തുകയാണ്‌ തമിഴ്്രാഹ്മണര്‍ ആദ്യം ചെയ്തത്‌. രാജ കൊട്ടാരത്തെ ചുറ്റി നിര്‍മ്മിച്ച ബ്രാഹ്മണാഗ്രഹാരങ്ങള്‍ക്ക്‌ പൊതുസമൂഹ ത്തില്‍ നിന്നും കൃത്യമായ അകലം പാലിക്കാനായി ഇടയില്‍ തൊഴില്‍ കൂട്ടായ്മകളുടെ ആവാസ വ്യവസ്ഥ ക്രമീകരിച്ചു. ഇവ തെരുവുകള്‍ എന്നറിയ പ്പെടുന്നു. പുറമേ നിന്നുള്ള കടന്നുകയറ്റത്തെ ബോധപൂര്‍വ്വം ചെറുക്കാനുള്ള സംരക്ഷിത മേഖലയാണിത്‌. കുടിയേറിയ നാടിന്റെ സാംസ്‌കാരിക ചുറ്റുപാടു മായി കലര്‍പ്പു വരാതിരിക്കാന്‍, സ്വന്തം സംസ്കാരത്തെ വാട്ടമില്ലാതെ മറ്റൊരു മണ്ണില്‍ വേരുപിടിപ്പിക്കാന്‍ ഈ തൊഴില്‍ കൂട്ടായ്മകളുടെ സംരക്ഷണം തമിഴ്ബ്രാഹ്മണര്‍ക്ക്‌ ആവശ്യമായിരുന്നു. അതിനാല്‍ വിവിധ തൊഴില്‍ കൂട്ടായ്മകളെ പലായനത്തില്‍ കൂടെ കൂട്ടുകയും തദ്ദേശവാസികളെ ഒരതിര്‍ത്തി കല്‍പിച്ച്‌ മാറ്റിനിര്‍ത്തുകയും ചെയ്തു ഇവര്‍. ഐങ്കുടിക്കമ്മാളരാണ്‌ ഇവരോടൊപ്പം വന്ന പ്രധാന തൊഴില്‍ വിഭാഗങ്ങള്‍. ഇടവും വ്യവസ്ഥയും ഭേദിക്കാനാവാത്ത അതിര്‍ത്തികളാല്‍ നിര്‍ണ്ണീതമാണിവിടെ. 27 1.6. ഉത്സവങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍: നമ്പൂതിരി ബ്രാഹ്മണര്‍ക്കോ കേരളത്തിലെ മറ്റു ജനവിഭാഗത്തിനോ ഇല്ലാത്ത പല ആഘോഷങ്ങളും അനുഷ്ഠാനങ്ങളും ഇവര്‍ക്കുണ്ട്‌. 1.6.1. ആവണി അവിടും : ചിങ്ങമാസത്തിലെ അവിടും നക്ഷത്രം തമിഴ്‌ ബ്രാഹ്മണര്‍ക്ക്‌ ഏറെ ്രധാനമാണ്‌. അന്ന്‌ പൂണൂല്‍ മാറ്റല്‍ച്ചടങ്ങ്‌ നടത്തുന്നു. പ്രത്യേക കര്‍മ്മങ്ങളും അനുഷധഠിക്കും. “കാണ്ഠഴുൂഷിഹോമം എന്ന പ്രത്യേക ഹോമം വേദരചയിതാക്കളെ ഓര്‍ത്തു തര്‍പ്പണം ചെയ്യുമ്പോള്‍ അനുഷധിക്കുന്നതാണ്‌. ഒരു വര്‍ഷത്തേക്കുള്ള എല്ലാ പാപകര്‍മ്മങ്ങള്‍ക്കും പരിഹാരമാണ്‌ ഈ അനുഷ്ഠാനം. ആവണി അവിട്ടത്തിനു തലേന്ന്‌ “കാമോകര്‍ഷിത് മന്വരുകര്‍ഷിത്‌' എന്ന മന്ത്രം 1008 തവണ ജപിക്കും. അന്ന്‌ രാവിലെ 108, ഉച്ചയ്ക്ക്‌ 32, വൈകീട്ട്‌ 64 എന്ന കണക്കിന്‌ ഗായത്രി മന്ത്രം ജപിക്കണം. ആവണി അവിട്ടം നാള്‍ 1008 തവണ ഗായത്രി ജപിച്ചുകൊണ്ടാണ്‌ പൂണൂല്‍ മാറ്റല്‍ ചടങ്ങ്‌ നിര്‍വ്ൃഹിക്കുന്നത്‌. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പാപകര്‍മ്മങ്ങളുടെ പരിഹാരാര്‍ത്ഥം ചെയ്യുന്ന സങ്കല്‍പ കര്‍മ്മങ്ങളാണ്‌ ആവണി അവിട്ടത്തിന്റെ പ്രധാന ചടങ്ങ്‌. 1.6.2. വിനായക ചതുര്‍ത്ഥി: ചിങ്ങമാസത്തില്‍ തന്നെയാണ്‌ വിനായകചതുര്‍ത്ഥിയും കൊണ്ടാ ടുന്നത്‌. അത്തവും ചതുര്‍ത്ഥിയും ചേരുന്ന നാളിലാണ്‌ ഈ ആഘോഷം. അന്ന്‌ ചന്ദ്രനെ കാണാന്‍ പാടില്ലെന്നാണ്‌ ഇവരുടെ വിശ്വാസം. ചന്ദ്രനില്‍ ഗണപതിക്ക്‌ അപ്രിയം തോന്നിയ നാളാണത്രെ വിനായകചതുര്‍ത്ഥി. അന്നേ ദിവസം വിനായകരുൂപം (പിള്ളയാര്‍) കളിമണ്ണില്‍ കുഴച്ചുണ്ടാക്കുന്നു. എല്ലാ മഠത്തിലും ഇത്തരം രൂപങ്ങള്‍ പ്രതിഷ്ഠിച്ച്‌ കൊഴുക്കട്ടയും നെയ്യപ്പവും 28 നിവേദിക്കുന്നു. അഷടദ്രവ്യ മഹാഗണപതി ഹോമം നടത്തും. ദിവസാന്ത്യ ത്തില്‍ പിള്ളയാരെ നദിയില്‍ നിമഞ്ജനം ചെയ്യും. 1.6.3. വനഭോജനം: ്രതാനുഷ്ഠാനങ്ങളോടെ നടത്തുന്ന ഒരു പൂജയാണിത്‌. ഭക്ഷണ സാമഗ്രികളും പാത്രങ്ങളുമായി ഗ്രാമത്തിലെ സ്ര്രീകളെല്ലാം ചേര്‍ന്ന്‌ കാട്ടിലേക്ക്‌ പോകുന്നു. കുളിച്ചു ശുദ്ധമായി കാട്ടില്‍ നിന്നു വിറകുശേഖരിച്ച്‌ ഭക്ഷണം പാകം ചെയ്ത്‌ അഗ്നിഭഗവാനും മറ്റു പ്രകൃതിശക്തികള്‍ക്കുമായി നിവേദിച്ച ശേഷം കൂടിയിരുന്ന്‌ ഭക്ഷണം കഴിക്കുന്നു. പ്രകൃതിശക്തികളുടെ കോപത്തിനിരയാകാതിരിക്കാനും അവരുടെ അനുഗ്രഹം ലഭിക്കാനുമാണത്രെ ഈ കര്‍മ്മം. ആലിന്റെയോ വേപ്പിന്റെയോ ചുവട്ടിലാണ്‌ ഈ കര്‍മ്മം അനുഷ്ഠിക്കുന്നത്‌. 1.6.4, കോലമെഴുത്ത്‌: തമിഴ്‌ ബ്രാഹ്മണ സ്ത്രീകളനുഷഠിക്കുന്ന ഒരാചാരമാണ്‌ കോല മെഴുത്ത്‌. തമിഴ്നാട്ടില്‍ മിക്ക ജനവിഭാഗങ്ങളും ഇതനുഷഠിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ പതിവില്ല. മാവുകൊ Yo വര്‍ണ്ണപ്പൊടികള്‍ കൊണ്ടും കോലമിടാം. മഹാലക്ഷ്മിയെ വരവേല്‍ക്കാനുള്ള അനുഷ്ഠാന വഴിയാണ്‌ കോലമിടല്‍. അഗ്രഹാരങ്ങളുടെ ആത്മ്രപണാമത്തിന്റെ മുദ്രയാണ്‌ കോലങ്ങള്‍. ഓരോ വരയും വായിക്കാനാകാത്ത അക്ഷരക്കൂട്ടമമാണ്‌. ഓരോ ദേവപ്രീതിക്കും വെവ്വേറെയാണ്‌ കോലങ്ങള്‍. മാക്കോലം, പൊടിക്കോലം, രംഗോലി എന്നിവയാണ്‌ പ്രധാന കോലങ്ങള്‍. 1.6.5. രഥോത്സവം: ഏറ്റവും ആര്‍ഭാടത്തോടെ തമിഴ്ബ്രാഹ്മണര്‍ കൊണ്ടാടുന്ന ഉത്സവമാണ്‌ രഥോത്സവം. ഇതൊരു അനുഷ്ഠാനമാണ്‌. കേരളീയ ക്ഷേത്രങ്ങളിലെ 29 ആനയെഴുന്നള്ളത്തിനു പകരം ദേവീദേവന്മാരുടെ ഉത്സവവിഗ്രഹം അലങ്കരിച്ച രഥത്തില്‍ വച്ച്‌ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്‌. ഗ്രാമത്തിന്റെ ഐശ്വര്യ ത്തിനും ജനനന്മയ്ക്കുമാണ്‌ ഈ ആഘോഷം. ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തത്ര അവശതയുള്ളവര്‍ക്കു പോലും വര്‍ഷത്തിലൊരിക്കലെങ്കിലും ദേവനെ ദര്‍ശിക്കാന്‍ അവസരമുണ്ടാക്കലാണ്‌ രഥങ്ങളുടെ ഗ്രാമപ്രദക്ഷിണം. വേദസംസ്കാരം നിലനിര്‍ത്തക്കത്തക്ക വിധത്തിലാണ്‌ ഉത്സവം ചിട്ടപ്പെടു ത്തിയിട്ടുള്ളത്‌. 1.7 വേഷഭുഷാദികള്‍: പുരുഷന്മാര്‍ക്ക്‌ പാളത്താറും സ്ത്രീകള്‍ക്ക്‌ പട്ടുചേലയുമാണ്‌ സാധാരണ വേഷം. രണ്ടു കൂട്ടരും അരയിലുറപ്പിച്ച വസ്ത്രത്തിന്റെ ഒരറ്റം കാലുകള്‍ ക്കിടയിലൂടെ എടുത്ത്‌ പുറകില്‍ കുത്തിയുറപ്പിക്കുന്നു. പുരുഷന്മാര്‍ പൂണൂല്‍ ധരിക്കുന്നു. വിധവകളായ സ്ത്രീകള്‍ “നാര്‍മടിപ്പുടവ” ധരിക്കുന്നു. നെറ്റിയിലെ കുറി ഇവരുടെ സമുദായചിഹമാണ്‌. ശൈവര്‍ക്കും വൈഷ്ണവര്‍ക്കും വൃത്യസ്ത കുറികളാണുളളത്‌. കുറിക്ക്‌ ഇവര്‍ “നാമം” എന്നു പറയുന്നു. 1.8 തമിഴ്രബാഹ്മണരും പൊതുസമൂഹവും: പൊതുസമൂഹവുമായി ഒരു തരത്തിലും ഇടപഴകാന്‍ ഇഷടപ്പെടാത്ത വരാണ്‌ തമിഴ്ബ്രാഹ്മണര്‍. ഇതിന്റെ പേരില്‍ നിരവധി സംഘര്‍ഷങ്ങള്‍ പലയിടത്തും നടന്നിട്ടുണ്ട്‌. ഒ.വി. വിജയന്റെ “തലമുറകളിലെ ഒരു പരാമര്‍ശം ശ്രദ്ധേയമാണ്‌. മുന്‍സിപ്പല്‍ ചെയര്‍മാനായി പാലക്കാട്‌ ഭരിക്കുന്ന ശിവരാമ കൃഷണയ്യരോട്‌ ചാമിയാരപ്പന്‍ സംസാരിക്കുന്ന സന്ദര്‍ഭം: ““ചാമിയാരപ്പന്‍ പറഞ്ഞു, “പാലക്കാടിന്റെ പാതകളെല്ലാം നിന്റെ വരുതിയ്ക്കകത്തല്ലേ' ? “അതെ', ശിവരാമകൃഷ്ണയ്യര്‍ മറുപടി പറഞ്ഞു. 30 “എന്നെപ്പോലുള്ളവരില്‍ നിന്ന്‌ കരം പിരിച്ചാണ്‌ ഈ പാതകള്‍ ഉ ഠായതും നിലനില്‍ക്കുന്നതും. കല്‍പാത്തി അഗ്രഹാരവും അത്തരമൊരു പാത തന്നെ, അല്ലേ?” “അതെ” “എന്നാല്‍ എനിക്കും ആ പാതയിലൂടെ നടക്കണം, എന്റെ തലച്ചെറുമനും. “ംംം. ഞാന്‍ എവിടെ നില്‍ക്കുന്നുവെന്ന്‌ നിനക്കറിയില്ലേ ചാമിയാരപ്പാ. എനിക്കെന്തു ചെയ്യാന്‍ കഴിയും?” “നീ ഒന്നും ചെയ്യേണ്ട ശിവരാമകൃഷ്ണാ, ഞാന്‍ ചെയ്തുകൊള്ളാം. മുന്നേക്കൂട്ടി അറിയിക്കുന്ന ഒരു ദിവസം ഞാനും കുറേ അധഃകൃതന്മാരും അഗ്രഹാരത്തെത്തീണ്ടും. പക്ഷെ ഞങ്ങള്‍ ആര്‍ക്കെതിരെയും കൈയുയര്‍ ത്തില്ല.” ശിവരാമകൃഷണയ്യരുടെ കണ്ണുകള്‍ വിടര്‍ന്നു : “സത്യാഗ്രഹം അല്ലേ ?” “അതെ” (പുറം 51) ഇത്‌ നോവലിലെ ഒരു കഥാസന്ദര്‍ഭമല്ല. ചരിത്രസംഭവമാണ്‌. അഗ്രഹാരവീഥിയിലൂടെ നടക്കാന്‍ തദ്ദേശീയരായ അവര്‍ണര്‍ അനുവാദം തേടി. അനുവാദം നല്‍കാതിരുന്നപ്പോള്‍ അതിക്രമിച്ചു കടന്നു. തമിഴ്‌ ബ്രാഹ്മണര്‍ പ്രതിഷേധിച്ചു. “തലമുറകളിലെ തന്നെ ഒരു രംഗം ഇതിനു സാക്ഷ്യമാണ്‌: “അഭ്യസ്തവിദ്യരും അഭിജാതരുമായ ഒരു സംഘം അവര്‍ണ്ണ സത്യാഗ്രഹികളെ നയിച്ചുകൊണ്ട്‌ ചാമിയാരപ്പന്‍ എന്ന യുവാവ്‌ കല്‍പാത്തി എന്ന വലിയ അരഥഹാരത്തിലേക്ക്‌ കടന്നു. രണ്ടുവശത്തും ഒന്നിനോടൊന്നു തൊട്ടു കിടക്കുന്ന പാണ്ടിയില്ലങ്ങള്‍. ചില്ലോടു മേഞ്ഞതിനു മേല്‍ ഒടിഞ്ഞും മറിഞ്ഞും വേരുന്നി നിന്ന പുല്ലുകള്‍ യാഥാസ്ഥിതികമനസ്സിന്റെ കുടുമ്മകളെ അനുസ്മരിപ്പിച്ചു. സംഘര്‍ഷത്തിന്റെ അപസ്വരങ്ങള്‍. പെണ്ണുങ്ങളുടെ കലമ്പല്‍, തമിഴില്‍, അത്‌ തമിഴകത്തിന്റെ മധുരഭാഷണമല്ലായിരുന്നു, ശിവന്റെ മുത്തമിഴല്ലായിരുന്നു, അത്‌ മലയാളവുമല്ലായിരുന്നു. യോഗ്രഭംശം വന്ന ഒരു വൈദികകുലത്തിന്റെ പാഴ്മൊഴി. ചാമിയാരപ്പന്‍ തിരിഞ്ഞു നോക്കി. വലിയൊരു ആള്‍ക്കൂട്ടം, പട്ടന്മാര്‍, തന്നെ പിന്തുടരുന്നു. അയാള്‍ പതറിയില്ല. യുക്തിവാദിയും ദേവജാഡ്യവും പരസ്പരം നേരിട്ടു. മുളവടികള്‍ മുതുകത്തു വീഴുന്നതും തലനീറുന്നതും മറ്റേതോ വിതാനത്തില്‍ അകപ്പെട്ടവനെപ്പോലെ, സന്നിപാതത്തിലെന്നപോലെ, ചാമിയാരപ്പന്‍ അറിഞ്ഞു.” (പുറം 51) 31 അന്നേക്ക്‌ അവരുടെ ഭാഷയ്ക്ക്‌ സങ്കരം സംഭവിച്ചിരുന്നു. നാടും വീടും വിട്ട അവര്‍ യോഗ്രഭംശരുമായിരുന്നു. എന്നാല്‍ തദ്ദേശീയര്‍ക്കു മേല്‍ ധാര്‍ഷ്ട്യം ഗ്പവര്‍ത്തിക്കാന്‍ അവര്‍ക്കു മടിയുണ്ടായിരുന്നില്ല. ഈ സംഭവ ത്തിനു ശേഷം 1925 ല്‍ മദ്രാസ്‌ ഹൈക്കോടതിയില്‍ പാലക്കാട്ടെ ഈഴവര്‍ രജിസ്റ്റര്‍ ചെയ്ത കേസ്‌ ഈ സംഭവത്തിന്‌ ഉപോദ്ബലകമായ തെളിവാണ്‌. 1925 ലെ മോഡേണ്‍ അഡ്മിനിസ്ട്രേറ്റീവ്‌ റിപ്പോര്‍ട്ട്‌ ഈഴവസമുദായത്തിന്‌ അഗ്രഹാരവീഥിയില്‍ കൂടി നടക്കാനും രഥോത്സവത്തില്‍ പങ്കെടുക്കാനും അവകാശമുണ്ടെന്നു സ്ഥാപിച്ചു. ഹരിജനോദ്ധാരണ സന്ദേശവുമായി ഗാന്ധിജി കേരളത്തിലെത്തുന്നത്‌ ഇക്കാലത്താണ്‌. തമിഴ്ബ്രാഹ്മണരില്‍ ചിലര്‍ തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും അവര്‍ണരെ അനുകൂലിക്കുകയും ചെയ്തു. അതിന്റെ ഫലമായി 1925 നുശേഷം അതായത്‌ ക്ഷേത്രപവേശന വിളംബരത്തിനും മുമ്പ്‌ ബ്രാഹ്മണാധിപത്യത്തിനു മേല്‍ വിജയം നേടാനും ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനും പാലക്കാട്ട്‌ ദേശവാസികള്‍ക്കു കഴിഞ്ഞു. ഈഴവന്‍ ക്രിസ്ത്യാനിയായിക്കഴിഞ്ഞാല്‍ അഗ്രഹാരത്തില്‍ പ്രവേശിക്കാന്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇതിന്റെ നിരര്‍ത്ഥകതയെ ബോധ്യപ്പെടുത്തുകയാണ്‌ ആര്യസമാജത്തിന്റെ സഹായത്തോടെ തദ്ദേശീയര്‍ ചെയ്തത്‌. കല്‍പാത്തിയില്‍ സമരം നടന്ന ഇതേ കാലഘട്ടത്തില്‍ തന്നെ വൈക്കം സത്യാഗ്രഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ ശുചീന്ദ്രം സമരവും നടന്നു. പൌരാവകാശ നിഷേധത്തെ എതിര്‍ത്തുകൊണ്ട്‌ ഈ സത്യാഗ്രഹത്തോടൊപ്പം ഹൈക്കോടതിയില്‍ ഒരു ഹര്‍ജിയും സമര്‍പ്പിച്ചു. ഹര്‍ജി അനുകുലമായതിനെത്തുടര്‍ന്ന്‌ അവിടത്തെ പൊതുനിരത്തുകള്‍ 1930ല്‍ അവര്‍ണര്‍ക്കു തുറന്നുകൊടുത്തു. ഇത്തരത്തിലുള്ള അടഞ്ഞ സാമൂഹ്യക്രമം തകര്‍ക്കപ്പെട്ടതിനു പിന്നാലെ ഭൂപരിഷ്ക്കരണ നിയമം നിലവില്‍ വന്നു. ക്ഷ്രേതസംരക്ഷണാര്‍ത്ഥം രാജാവ്‌ ദാനം നല്‍കിയ ഭൂമി തമിഴ്ബ്രാഹ്മണര്‍ക്ക്‌ നഷ്ടമായി. യുവതലമുറ വേദപഠനത്തില്‍ മാത്രമൊതുങ്ങാതെ ബോംബെ, കല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ തൊഴില്‍ തേടിയിറങ്ങി. ഗ്രാമത്തില്‍ തങ്ങിയവര്‍ തന്നെ 32 വേദാഭ്യാസനവും പൂജയുമായി കഴിയാതെ മറ്റു തൊഴിലുകളില്‍ ഏര്‍പ്പെട്ടു. ചിലര്‍ ഹോട്ടലുകള്‍ തുടങ്ങി. ചിലര്‍ മുറുക്ക്‌, കൊണ്ടാട്ടം, അച്ചാര്‍ എന്നിവയുടെ നിര്‍മ്മാണത്തിലും കച്ചവടത്തിലും ഏര്‍പ്പെട്ടു. ചിലര്‍ പട്ടു കച്ചവടക്കാരും പാചകക്കാരും കഴകക്കാരുമായി മാറി. അഗ്രഹാര സാമൂഹ്യ വ്യവസ്ഥയും തമിഴ്ബ്രാഹ്മണര്‍ക്ക്‌ കേരളത്തില്‍ കിട്ടിയിരുന്ന മാന്യമായ സ്ഥാനവും അല്‍പാല്‍പമായി ഇല്ലാതായിക്കൊണ്ടിരുന്നു. പലായനവും കുടിയേറ്റവും വീണ്ടും അവര്‍ക്കിടയിലുണ്ടായി. കേരളത്തില്‍ അവശേഷിച്ചവര്‍ തദ്ദേശീയരുമായി സമരസപ്പെട്ടു ജീവിച്ചുപോന്നു. ഈ സമരസപ്പെടലിലൂടെ ഒരു സാംസ്കാരിക വിനിമയം സാധ്യമായി. കേരളീയരുടെ വസ്ത്രം, ഭക്ഷണം, ഭാഷ എന്നിവയിലേക്ക്‌ തമിഴ്ബ്രാഹ്മണച്ഛായ കടന്നുവന്നപ്പോള്‍ അവരുടെ ഉത്സവാഘോഷങ്ങളില്‍ കേരളീയച്ഛചായ ദൃശ്യമായി. തമിഴ്ബ്രാഹ്മണ സമൂഹവുമായുള്ള പൊതുസമൂഹത്തിന്റെ ഇടപെടല്‍ സ്വതന്ത്രമായ ഒരു സാമൂഹ്യവ്യവസ്ഥയിലേക്കാണ്‌ മാറിയത്‌. നാടിന്റെ പൊതുഭരണവ്യവസ്ഥയിലേക്ക്‌ തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ പ്രാതിനിധ്യ മുണ്ടായി. ഉയര്‍ന്ന പല ഉദ്യോഗങ്ങളിലും തമിഴ്ബ്രാഹ്മണര്‍ എത്തിച്ചേര്‍ന്നു. ആദ്യം പോര്‍ച്ചുഗീസുകാരോടൊത്ത്‌ വ്യാപാരത്തിലേര്‍പ്പെടാന്‍ കേരളത്തി ലെത്തിയ തമിഴ്ബ്രാഹ്മണര്‍ പിന്നീട്‌ ബ്രിട്ടീഷ്‌ അധീശശക്തികള്‍ക്ക്‌ ഭരണം നിര്‍വഹിക്കാന്‍ തക്ക ഉപകരണങ്ങളായി. ഉന്നതവിദ്യാഭ്യാസം നേടിയ ഇവര്‍ പൊതുഭരണത്തിന്റെ ഉന്നതശ്രേണിയില്‍ ഇടംപിടിച്ചു. കലകടര്‍മാരും വക്കീലന്മാരും ദിവാന്മാരുമായി അധികാരസ്ഥാനത്തെത്തിയ ഇവരുടെ സാമൂഹ്യപദവി ഉയര്‍ന്നു. തങ്ങളുടെ സംസ്കാരം സംരക്ഷിക്കാനും തദ്ദേശീയ രുടെ കടന്നുകയറ്റം ചെറുക്കാനും മാ്രമല്ല, തദ്ദേശീയരില്‍ ആധിപത്യം സ്ഥാപിക്കാനും കൂടി വേണ്ടി വിദേശശക്തികളോടു കൂട്ടുചേര്‍ന്ന തമിഴ്‌ ബ്രാഹ്മണ സമൂഹത്തെയാണ്‌ 20-൦ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നാം കാണുന്നത്‌. ഒരു നൂറ്റാണ്ടുകാലം വിദേശ ശക്തികളോടു ചേര്‍ന്ന്‌ തദ്ദേശീയരെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ച തമിഴ്ബ്രാഹ്മണര്‍ക്ക്‌ വിദേശാധിപത്യത്തിന്റെ അന്ത്യം കനത്ത ആഘാതമാണേല്‍പ്പിച്ചത്‌. പുതിയ ഭരണവ്യവസ്ഥയില്‍ 33 സമരസപ്പെടാതെ നിവൃത്തിയില്ലെന്നായപ്പോള്‍ പൊതുസമൂഹത്തില്‍ നിന്നും സംസ്കാരം കലര്‍പ്പില്ലാതെ സംരക്ഷിക്കാന്‍ പുതിയ അടവുനയങ്ങള്‍ക്ക്‌ അവര്‍ രൂപം നല്‍കി. അതിലൊന്നാണ്‌ പാലക്കാട്ടെ കല്‍പാത്തിയില്‍ പഖ്യാപിക്കപ്പെട്ട പൈതൃക്രഗാമപദ്ധതി. 1.9 പൈതൃകഗ്രാമ ്രഖ്യാപനം: ഒരു ഗ്രാമം അതിന്റെ പഴമ കൊണ്ടോ ചരിശ്രത്തിലിടം നേടിയ പ്രധാന സംഭവങ്ങള്‍ കൊണ്ടോ വൃത്യസ്തത പുലര്‍ത്തുന്ന ചില പ്രത്യേകതകള്‍ കൊണ്ടോ ശ്രദ്ധേയമാകുമ്പോഴാണ്‌ അതിനെ പൈത്ൃകഗ്രാമമായി പ്രഖ്യാപി ക്കുക. കേരളത്തിലെ പല കൊട്ടാരങ്ങള്‍ക്കും മറ്റു ഗ്രാമങ്ങള്‍ക്കും ഉള്ളതിനേ ക്കാള്‍ വളരെക്കുറവു പഴക്കമേ കല്‍പാത്തി തമിഴ്ബ്രാഹ്മണ ഗ്രാമങ്ങള്‍ക്കുള്ളു. ചരിത്രപസിദ്ധമായ ഗ്രാമങ്ങള്‍ നിരവധിയുള്ളപ്പോള്‍ ജാതിസമരത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ഗ്രാമമാണ്‌ കല്‍പാത്തി. അവിടത്തെ പ്രത്യേകതയായ രഥോത്സവമാകട്ടെ തമിഴ്നാടുനിന്നങ്ങോട്ട സാധാരണമാണു താനും. എന്നിട്ടും തമിഴ്രബ്രാഹ്മണ രുടെ പ്രത്യേക ഇടപെടലുകള്‍ കൊ ~ 2000 ജൂണ്‍ 27 ന്‌ കല്‍പാത്തിയെ പൈത്യകഗ്രാമമാക്കി പ്രഖ്യാപിച്ചു. പുറത്തു നിന്നുള്ള ഇടപെടലോ പരിഷ്ക്കാരമോ വരാതെ അവിടെ കഴിഞ്ഞുകൂടാന്‍ ചില യാഥാസ്ഥിതിക തമിഴ്ബ്രാഹ്മണര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഒരു പദ്ധതിയാണിത്‌. പൈത്യകഗ്രാമത്തില്‍ താമസിക്കുന്നവര്‍ എന്ന പ്രത്യേകാധികാരം വച്ച്‌ മറ്റുള്ളവരെ അകറ്റി നിര്‍ത്താനാകും എന്നായിരുന്നു അവരുടെ കണക്കുകൂട്ടൽ. പൈതൃകസംരക്ഷണം പുരാവസ്തു വകുപ്പിനു പകരം വിനോദസഞ്ചാര വകുപ്പ്‌ ഏറ്റെടുത്തതോടെ തമിഴ്ബ്രാഹ്മണരുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. വിനോദസഞ്ചാര സാധ്യതകള്‍ മുന്നില്‍ കണ്ടുള്ള നിര്‍മ്മാണ പ്രവര്‍ ത്തനങ്ങള്‍ ഗ്രാമത്തില്‍ നടന്നു. അവിടെ താമസിക്കുന്നവര്‍ക്ക്‌ പൊട്ടിയ ഓടുമാറ്റാന്‍ പോലും പറ്റാത്ത രീതിയില്‍ കര്‍ശനമായ വ്യവസ്ഥകള്‍ കൊണ്ടുവന്നു. സ്വകാര്യത ആഗ്രഹിച്ച അവരുടെ ഇടയിലേക്ക്‌ അവരുടെ 34 ആചാരവും അനുഷ്ഠാനവും ജീവിതരീതിയും ഭക്ഷണരീതിയും വസ്ത്രധാരണ രീതിയും കണ്ടു പഠിക്കാന്‍ ആളുകള്‍ വന്നു തുടങ്ങി. ഒറ്റപ്പെട്ടു ജീവിക്കാനാഗ്രഹിച്ചവര്‍ കാഴ്ചപ്പണ്ടങ്ങളായി മാറി. പലായനത്തിനും കുടിയേറ്റ ത്തിനും ശേഷം ദീര്‍ഘമായ ഒരു കാലയളവ്‌ പിന്നിട്ടപ്പോള്‍ തമിഴ്്രാഹ്മണര്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണിത്‌. സംസ്കാര സംരക്ഷണാര്‍ത്ഥം പലായനം ചെയ്തവര്‍ നിരന്തരമായി സംഘര്‍ഷത്തിലേര്‍പ്പെടേണ്ടിവന്നു എന്നു വേണം ഇതില്‍ നിന്നുമാനിക്കാന്‍. ഇത്തരത്തിലുള്ള സംഘര്‍ഷ ത്തിലൂടെ അവരില്‍ രൂപപ്പെടുന്ന ദ്വൈതവ്യക്തിത്വത്തെ നിരീക്ഷിച്ചറിയുന്ന തിലൂടെ മാത്രമേ തമിഴ്ബ്രാഹ്മണ സമൂഹത്തെക്കുറിച്ചു മനസ്സിലാകൂ. 1.1൭ തമിഴ്രബാഹ്മണ സമൂഹത്തിലെ സ്ര്തീ: പലായനത്തിന്‌ തമിഴ്ബ്രാഹ്മണ സമൂഹത്തെ പ്രേരിപ്പിച്ച മുഖ്യഘടകം സ്ത്രീകളുടെ സംരക്ഷണമാണ്‌. സംസ്കാരവാഹകരും സംസ്കാര സംരക്ഷകരുമായാണ്‌ അവര്‍ സ്ത്രീകളെ കാണുന്നത്‌. ശുദ്ധതലമുറയെ പെറ്റുപോറ്റേണ്ട ഉത്തരവാദിത്തമുള്ള സ്ത്രീകള്‍ അന്യസമുദായവുമായോ അന്യപുരുഷന്മാരുമായോ ഇടപഴകാതിരിക്കാന്‍ പ്രത്യേക നിഷക്കര്‍ഷ വച്ചുപുലര്‍ത്തിയിരുന്നു തമിഴ്ബ്രാഹ്മണര്‍. തുഗ്ലക്കിന്റെ കാലത്തെ മത പരിവര്‍ത്തന നയം മൂലം അവര്‍ തങ്ങളുടെ സ്ത്രീകളെ പിടിച്ചു കൊണ്ടുപോകാനുള്ള സാധ്യത കണ്ടറിഞ്ഞാണ്‌ തമിഴ്‌ ബ്രാഹ്മണര്‍ പലായനം ചെയ്തത്‌. സ്ത്രീകള്‍ക്കു മേല്‍ കര്‍ശന നിയന്ത്രണങ്ങളും അച്ചടക്ക നടപടികളും വ്യവസ്ഥ ചെയ്തിട്ടുണ്ട്‌ തമിഴ്ബ്രാഹ്മണര്‍. വേദോപനിഷത്തുകളും സ്മൃതി കളും സ്ത്രീയ്ക്ക്‌ കല്‍പിച്ചിട്ടുളള വിലക്കുകളൊക്കെ അതേപടി പ്രാവര്‍ത്തിക മാക്കത്തക്ക വിധമാണ്‌ ഇവര്‍ സാമുദായിക നിയമങ്ങള്‍ ക്രമപ്പെടുത്തിയി ടുളളത്‌. അഗ്രഹാരവ്യവസ്ഥയ്ക്കു പുറത്തു കടക്കാനോ പൊതുസമൂഹ വുമായി ഇടപഴകാനോ ഉള്ള അവസരം സ്ത്രീകള്‍ക്ക്‌ അനുവദിക്കാറില്ല. സംസ്കാരത്തില്‍ കലര്‍പ്പു വരാതിരിക്കാന്‍ സ്ത്രീകളെ എപ്പോഴും 35 പുരുഷന്മാര്‍ അവരുടെ നിയന്ത്രണത്തില്‍ വയ്ക്കുകയാണ്‌ പതിവ്‌. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ഏതെങ്കിലും പുരുഷനെ കണ്ടെത്തി വിവാഹം കഴിച്ചുകൊടുക്കുക മാത്രമാണ്‌ സ്ത്രീകളുടെ മേല്‍ അവരുടെ ഉത്തരവാദിത്തം. വിദ്യാഭ്യാസ സാകര്യങ്ങളോ മറ്റു സാമ്പത്തിക സാകര്യ ങ്ങളോ സ്ത്രീകള്‍ക്ക്‌ അനുവദിക്കാറില്ല. വിവാഹശേഷം സ്വത്തവകാശവും അനുവദിക്കുന്നില്ല. പിതൃദായക്രമം പിന്തുടരുന്ന തമിഴ്ബ്രാഹ്മണര്‍ ഗര്‍ഭിണിയാകുന്ന സ്ത്രീയ്ക്ക്‌ ആണ്‍കുട്ടിയുണ്ടാകാന്‍ പ്രത്യേക പ്രാര്‍ത്ഥന കള്‍ നടത്തും. “പെണ്‍പിള്ളയെ പെറ്റോ, ആണ്‍പിള്ളയെ പെറ്റോ” എന്ന്‌ ഗര്‍ഭിണിയെ മുന്നിലിരുത്തി സ്ത്രീകള്‍ പാട്ടുപാടുന്ന ചടങ്ങുണ്ട്‌. പെണ്‍കുട്ടികള്‍ ഒരു ബാധ്യതയായാണ്‌ തമിഴ്ബ്രാഹ്മണര്‍ കാണുന്നത്‌. കനത്ത സ്ത്രീധനം ഇവര്‍ ആവശ്യപ്പെടാറുണ്ട്‌. അഗ്രഹാരത്തിലെ പ്രധാന പ്പെട്ട അനുഷ്ഠാനങ്ങളും ഉത്സവങ്ങളും പുരുഷന്മാര്‍ക്ക്‌ വേണ്ടി മാത്രമാണ്‌. ആവണി അവിട്ടം, രഥോത്സവം എന്നിവ തികച്ചും അനുഷ്ഠാനതലത്തില്‍ നില്‍ക്കുന്ന ഉത്സവങ്ങളായതിനാല്‍ സ്ത്രീകള്‍ക്ക്‌ പങ്കാളിത്തമില്ല. രഥോത്സവ ത്തോടടുപ്പിച്ച്‌ അഗ്രഹാരവും മഠങ്ങളും തൂത്തു തളിച്ചു വൃത്തിയാക്കുന്ന ജോലി മാത്രമാണ്‌ സ്ത്രീകള്‍ക്കുള്ളത്‌. അടുത്ത കാലത്തായി രഥം വലിക്കുന്ന കയറില്‍ പിടിക്കാന്‍ സ്ത്രീകള്‍ക്കും അവകാശം നല്‍കിയിട്ടുണ്ട്‌. അതാകട്ടെ അവര്‍ണര്‍ക്കുള്ള സ്വാതന്ത്ര്യം പോലെത്തന്നെയാണുതാനും. തികച്ചും അവഗണനാപരമായ സമീപനമാണ്‌ തമിഴ്‌ ബ്രാഹ്മണ പുരുഷന്മാര്‍ക്ക്‌ അവരുടെ സ്ത്രീകളോടുള്ളത്‌. അത്‌ അവരിലുണ്ടാക്കുന്ന മാനസികസംഘര്‍ഷം ചെറുതല്ല. നേരത്തേയുള്ള വിവാഹവും പ്രസവവും പെണ്‍കുട്ടികളെ ശാരീരികമായും മാനസികമായും ദുര്‍ബ്ുലരാക്കുന്നുണ്ട്‌. പലവിധ കാരണങ്ങള്‍ കൊണ്ടും പല പെണ്‍കുട്ടികള്‍ക്കും ഇരട്ടിയിലധികം പ്രായമുള്ള പുരുഷന്മാരെയാണ്‌ ഭര്‍ത്താവായി ലഭിക്കുക. അകാലവൈധവ്യം സംഭവിക്കുന്നവരുടെ കണക്കും ചെറുതല്ല. ഭര്‍ത്താവിന്റെ മരണശേഷം തമിഴ്ബ്രാഹ്മണസ്ത്രീ തലമുണണ്‍ ഡനം ചെയ്ത്‌ വെള്ളയോ കാവിയോ ധരിച്ച്‌ അഗ്രഹാരത്തില്‍ പൂജയും ഉപവാസവുമായി കഴിഞ്ഞുകുടണമെന്നാണ്‌ 36 വ്യവസ്ഥ. കര്‍ശനമായ നിയന്ത്രണങ്ങളോടു പ്രതിഷേധിച്ച്‌ പെണ്‍കുട്ടികള്‍ ഒളിച്ചോടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യാറുണ്ട്‌. (അഭിമുഖം : കെ.എന്‍. ലക്ഷ്മിനാരായണന്‍, സെക്രട്ടറി, കല്‍വി വിശ്വം, കല്‍പാത്തി, 2007 ജൂണ്‍ 7) നിരന്തരമായ പ്രതിഷേധങ്ങളില്‍ നിന്ന്‌ ആധുനികകാലത്ത്‌ സ്ഥിതി അല്‍പം ഭേദപ്പെട്ടിട്ടുണ്ട. അടുത്ത കാലത്ത്‌ പാലക്കാട്‌ മുന്‍സിപ്പാലിറ്റിയി ലേക്കുള്ള തെരഞ്ഞെടുപ്പില്‍ അഗ്രഹാരത്തിന്റെ പ്രതിനിധിയായി നിന്നു വിജയിച്ചത്‌ ഒരു സ്ത്രീയായിരുന്നു. അഗ്രഹാരത്തില്‍ സ്ത്രീകളുടെ കൂട്ടായ്മ രൂപപ്പെടുത്തി അവശതയനുഭവിക്കുന്നവരെ സഹായിക്കാനുള്ള ശ്രമങ്ങളും രൂപപ്പെട്ടു വന്നിട്ടുള്ളതായി മണ്ഡലവ്യത്തിയില്‍ നിന്ന്‌ അറിയാന്‍ കഴിഞ്ഞു. വേദനയുളവാക്കിയ രണ്ടു സംഭവങ്ങളാണ്‌ ഈ ഗവേഷണത്തിനു തയ്യാറായതിനു പിറകില്‍. വീടിനകത്ത്‌ അടച്ചിരുന്ന്‌ ജനലിലൂടെ പുറത്തെ കാഴ്ചകള്‍ കണ്ടുനില്‍ക്കുന്ന, ആരോടും മിണ്ടാത്ത ഒരു സ്ത്രീയെയും വഴിയരികില്‍ നിന്ന്‌ അതു വഴിയെ പോകുന്നവരോടൊക്കെയും ഒരു പ്രത്യേക വ്യക്തിയുടെ പേരു പറഞ്ഞ്‌ കണ്ടോ എന്നന്വേഷിക്കുന്ന ഒരു സ്ത്രീയെയും കാണുകയുണ്ടായി. അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്‌ ആദ്യത്തെ സ്ത്രീ വിവാഹം കഴിഞ്ഞ അന്നു തന്നെ ഭര്‍ത്താവ്‌ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതിന്റെ ആഘാതത്തിലാണെന്നും രണ്ടാമത്തെ സ്ത്രീ സ്നേഹം നടിച്ചു ചതിയ്ക്കപ്പെട്ടതില്‍ മാനസിക വിശ്രാന്തി പിടിപെട്ടതാണെന്നുമാണ്‌. അഭിമുഖത്തിനായി മറ്റൊരു വീട്ടില്‍ കയറിയപ്പോള്‍ അവിടെ മരിച്ചുപോയ മകന്റെ വിധവയെ ഭാര്യയെപ്പോലെ കൂടെ താമസിപ്പിച്ച ഒരു പുരുഷനെ കാണാന്‍ കഴിഞ്ഞു. ആ സ്ത്രീ തുറന്നു പറഞ്ഞ കാര്യങ്ങളാണ്‌ ഇത്തര മൊരന്വേഷണത്തിനു പ്രേരിപ്പിച്ചത്‌. വിവാഹം കഴിച്ചയച്ച അ സ്ത്രീ വിധവയായപ്പോള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഏകമകനായ ഭര്‍ത്താവിന്റെ വീട്ടിൽ അയാളുടെ അച്ഛനെ നോക്കി കഴിഞ്ഞുകൂടാന്‍ തീരുമാനിക്കുകയായിരുന്നു. അയാളുടെ ഭാര്യ പ6 മരിച്ചുപോയതുകൊണ്ട്‌ ഈ സ്ത്രീയെ എല്ലാ ആവശ്യങ്ങള്‍ക്കും അയാള്‍ ഉപയോഗപ്പെടുത്തി. പുറമേ നിന്നു നോക്കുമ്പോള്‍ ക്രമപ്രകാരം നടന്നുപോകുന്ന അഗ്രഹാര വ്യവസ്ഥയുടെ ഉള്‍വശങ്ങള്‍ ഇത്തരത്തില്‍ കരിമൂടിയതാണെന്ന തിരിച്ചറി 37 വാണ്‌ അതിനകത്തുകൂടി സഞ്ചരിച്ചപ്പോള്‍ ഉണ്ടായത്‌. ഏറ്റവും അവസാനം വന്ന വിനോദസഞ്ചാര പദ്ധതി പോലും സ്ത്രീകള്‍ക്കാണ്‌ പീഡനമായി ഭവിച്ചത്‌. ഇത്തരമൊരു പ്രശ്ന പരിസരത്തു നിന്നുകൊണ്ട്‌ തമിഴ്ബ്രാഹ്മണ സാമൂഹ്യ വ്യവസ്ഥയ്ക്കകത്ത്‌ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക എന്നതാണ്‌ ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം. മണ്ഡലവ്യത്തി കൊണ്ട്‌ ഒരു പരിധിവരെയേ ഇത്തരം കാര്യങ്ങള്‍ സാധ്യമാകൂ എന്ന തിരിച്ചറിവില്‍ നിന്നാണ്‌ സമൂഹത്തിന്റെ പ്രതിച്ഛായയായ സാഹിത്യ ത്തില്‍ നിന്ന്‌ ഇവ കണ്ടെടുക്കാന്‍ ശ്രമിക്കുന്നത്‌. സ്ത്രീവാദത്തിന്റെ സൈദ്ധാ ന്തിക തലം വച്ചുകൊണ്ട്‌ മലയാളത്തിലെ നോവല്‍ സാഹിത്യത്തില്‍ തമിഴ്‌ ബ്രാഹ്മണസ്ത്രീയുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തിരിക്കുന്നു എന്ന അന്വേഷണമാണ്‌ ഇവിടെ നടത്തുന്നത്‌. സംഘര്‍ഷങ്ങളിലുടെ കടന്നുവന്ന്‌ സ്വന്തം ആവാസവ്യവസ്ഥ ഉറപ്പിച്ചെടുത്ത തമിഴ്ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെയും അവയോട്‌ അവള്‍ എങ്ങനെ പ്രതികരിച്ചു എന്നതിനെയും സംബന്ധിച്ച്‌ അടുത്ത അദ്ധ്യായം സ്ത്രീവാദത്തിന്റെ സൈദ്ധാന്തികതലവും തുടര്‍ന്നുളള അദ്ധ്യായങ്ങള്‍ അതിന്റെ പ്രയോഗതലവുമാണ്‌. 38 സൂചകങ്ങള്‍: 1 Earnest George Ravenstein, “The Laws of Migration”, Journal of the Statistical Society of London, Vol. 8, No. 2, പുറം 107. 2. ” പുറം 170-175. 3. Hein de Hass, Migration and Development - A Theoretical Perspective, International Migration Institute, University of Oxford, 2008, Paper 9 പുറം 34. 4. വൈലോപ്പിള്ളി ശ്രീധരമേനോന്‍, “ആസാംപണിക്കാര്‍', കന്നിക്കൊയ്ത്ത്‌, 1947. 5. Everett. S, Lee, “A Theory of Migration”, Demography, Vol. 3, No. 1, 1966, University of Pennisylvania, പുറം 47-57. 6. Ernest George Ravenstein, “The Laws of Migration”, Journal of the Statistical Society of London, Vol. 8, No. 2, anoo 178-235. 7. പി.കെ. ഗോപാലകൃഷ്ണന്‍, കേരളത്തിന്റെ സാംസ്കാരിക ചരിത്രം, 2008, പുറം 135. 8. Kesavan Veluthatt, Brahmin Settlements in Kerala, Calicut University, 1978, പുറം 1. 9. സുവനീര്‍, നൂറണി മഹാകുംഭാഭിഷേകം 1993, നുറണി, പുറം 42-47. 10. Kesavan Veluthatt, 1978, പുറം 4-5. 11. Schoebel, History of the Origin and Development of Indian Castes, 1884, പുറം 87-89. 12. Edgar Thurston and R. Rangamachar1, Castes and Tribes of Southern Indian, Vol. 1, 1993, പുറം 268. 13. K.D. Madan, Life and Travels of Vasco-da-Gama, 1995, പുറം 88. 39 14. Rajas of Tharoor Swaroopam, Oriental Manuscript series of Madras, Vol. 7, 8D 226. 15. അട്ടിപ്പേര്‍ - കരമൊഴിവാക്കി സര്‍ക്കാര്‍ ഭൂമി കൈവശം വയ്ക്കാന്‍ നല്‍കുന്ന അവകാശമാണ്‌ അട്ടിപ്പേര്‍. 16. William Logan, Malabar Mannual, 1906 പുറം 192. 17. 1. പഴയകല്‍പാത്തി, 22 പുതിയ കല്‍പാത്തി, 3. ചാത്തപുരം, 4.ഗോവിന്ദരാജപുരം, 5. വൈദ്യരാജപുരം, 6. കുമരപുരം, 7.ലക്ഷ്മിനാരായണപുരം, 8. മുക്കൈ, 9. ചൊക്കനാഥപുരം, 10.പുത്തന്‍കുറിശ്ലി, 1. ശേഖരിപുരം, 12. രാമനാഥപുരം, 13. തറക്കാട്‌, 14.വടക്കന്തറ, 15. നൂറണി, 16. നെല്ലിശ്ശേരി, 17. തൊണ്ടിക്കുളം, 18.പള്ളിറ്ര, 19. തിരുനെല്ലായി എന്നിവയാണ്‌ ആ 19 അഗ്രഹാരങ്ങള്‍. 18. K.V. Krishna Iyer, A History of Kerala, 1965, പുറം 359. 19. V.R. Ramachandra Dikshithar, Studies in Tamil Literature and History, 1930, പുറം 207. 20. 211 22. Jagadish Chandra Dua, Glossary of Revanue and Allied Terms of South India, 1998, പുറം 8. 23. ഹാരം പോലെ കിടക്കുന്ന ഗ്രാമങ്ങളുടെ രണ്ട്‌ അഗ്രങ്ങളിലും ശിവനും വിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. 24. വി.കെ. കരീം, കേരള ഡിസ്ട്രിക്ട്‌ ഗസറ്റിയര്‍, പാലക്കാട്‌ 1976, പുറം 106. പി. ഗോവിന്ദപിള്ള, കേരള നവോത്ഥാനം ഒരു മാര്‍കസിസ്റ്റ്‌ വീക്ഷണം, 2007, പുറം 118. 40 അധ്യായം -2 സ്ത്രീവാദ ചിന്തകള്‍ ആദ്ധ്യാത്മികമായും ലനകികമായും പുരുഷന്‍ ഉയരാനുള്ള ചവിട്ടുപടി എന്ന നിലയില്‍ ഒരു വസ്തു പദവിയാണ്‌ പാശ്ചാതൃപനരസ്ത്യ തത്ത്വശാസ്ത്രങ്ങള്‍ സ്ത്രീക്ക്‌ നല്‍കിയിട്ടുള്ളത്‌. അമ്മ, ഭാര്യ മകള്‍, സഹോദരി എന്നീ പ്രത്യക്ഷ പദവികളില്‍ അവളെ പ്രതിഷധിച്ചിരിക്കുന്നു എന്നു മാത്രം. പുരുഷന്റെ ഉപഭോഗതൃഷണയെ തൃപ്തിപ്പെടുത്താനുള്ള ഉപകരണമാക്കി ചില സ്ത്രീകളെ സ്പൈരിണികളുാക്കി മാറ്റിനിര്‍ത്തുകയും ചെയ്തിരിക്കുന്നു ഈ സമൂഹം. വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ബനദ്ധ-ജൈന ദര്‍ശനങ്ങള്‍, അര്‍ത്ഥശാസ്ത്രം, സ്മൃതികള്‍ തുടങ്ങിയ ഭാരതീയ ചിന്തകളും ഇസ്ലാം - ക്രൈസ്തവ മതവിശ്വാസവും നിരീക്ഷിച്ചാല്‍ ഈ ഇരട്ടത്താപ്പുനയം നമുക്കു മനസ്സിലാക്കാം. “എന്താണ്‌ സ്ത്രീ” എന്ന ചോദ്യം പാശ്ചാത്യ-പനരസ്ത്യ സംസ്കാര ങ്ങളില്‍ ഉന്നയിക്കപ്പെട്ടത്‌ സ്ത്രീ സ്വാതന്ത്രവാദത്തിന്റെ സൈദ്ധാന്തിക പശ്ചാ ത്തലത്തിലാണ്‌. ഇതാകട്ടെ, ഭിന്നസംസ്കാരങ്ങളിലെ സ്ത്രീത്വസങ്കല്‍പങ്ങളെ നിരീക്ഷിക്കുന്നവയും സമകാലീന സ്ത്രൈണ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന വയും ആയിരുന്നതിനാല്‍ സാംസ്കാരികതലത്തിലുള്ള ഒരു പഠനമാണ്‌ ലക്ഷ്യം വച്ചത്‌. നൂറ്റാണ്ടുകളുടെ പുരോഗതി സ്ത്രീക്കു സമ്മാനിച്ചത്‌ ഒരു അധമാവസ്ഥയായിരുന്നു. ഇതന്വേഷിച്ചുപോയവര്‍ക്കാകട്ടെ, പഠനമാര്‍ഗ്ഗത്തില്‍ നിരവധി വൈഷമ്യങ്ങളും നേരിടേണ്ടി വന്നു. ഭൂമിശാസ്ത്രപരമായും ധന ശാസ്ത്രപരമായും നേടിയ വ്യാപ്തിയും സാംസ്കാരിക വൈവിധ്യവും ഈ അന്വേഷണത്തെ അതിന്റെ സമഗ്രതയിലെത്തിക്കാന്‍ തടസ്സമായി വര്‍ത്തിച്ചു. അങ്ങിനെയാണ്‌ അന്വേഷകരുടെ ശ്രദ്ധ, മനുഷ്യന്റെ അന്തശ്ചോദനകളുടെ ഫലമായുണ്ടാകുന്ന സര്‍ഗ്ഗവ്യത്തികളിലേക്ക്‌ തിരിഞ്ഞത്‌. സര്‍ഗ്ഗാത്മക സാഹിത്യത്തെ കൂടാതെ മതപരവും മതേതരവുമായ തത്വശാസ്ത്രങ്ങളും 41 പരിശോധനയ്ക്കു വിധേയമാക്കി. അവയിലെ സ്ത്രീവിരുദ്ധ സമീപനങ്ങളെ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. പാശ്വാത്യ-പനരസ്ത്യ സംസ്‌കാരത്തിന്റെ ഭാഗമായി രൂപപ്പെടുന്ന സ്ത്രീവിരുദ്ധ മനോഭാവത്തെ എടുത്തുകാട്ടി അതിലെ മനുഷൃത്വരാഹിത്യം ചോദ്യം ചെയ്യാനുള്ള ശ്രമങ്ങള്‍ ചെന്നെത്തിയത്‌ സ്ത്രീയെ ഉദ്ബുദ്ധയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ്‌. മാര്‍കസിയന്‍ ദര്‍ശനം, മന:ശാസ്ത്രം, അസ്തിത്വവാദം തുടങ്ങിയ ചിന്താപദ്ധതികള്‍ സ്ത്രീയെ കൈകാര്യം ചെയ്യുന്ന രീതിയും പഠനവിധേയമാക്കി. സിമോണ്‍ ഡി ബുവയര്‍, കെയ്റ്റ്‌ മില്ലറ്റ, ഷൂലായിത്ത്‌ ഫയര്‍സ്റ്റോണ്‍, ഏന്‍ജലാ ഡേവിസ്‌, സൂസന്‍ ത്രാണ്‍ മില്ലര്‍ തുടങ്ങിയ സ്ത്രീസ്വാതന്ത്ര്യ വാദികള്‍ വിഭിന്ന സംസ്കാരങ്ങളിലെ സ്ത്രീവിരുദ്ധ മനോഭാവം കണ്ടെത്തു ന്നതോടൊപ്പം അതിലേക്കു നയിച്ച സാമൂഹ്യാന്തരീക്ഷവും പഠനവിധേയ മാക്കി. പൌരസ്ത്യസംസ്കാരം എപ്പോഴും സ്ത്രീയുടെ നന്മതിന്മകളെക്കുറിച്ച്‌ ജാഗരൂകമായി. പാശ്ചാത്യലോകത്തെ സ്ത്രീ ഇത്തരം വ്യവസ്ഥകളെ ചോദ്യം ചെയ്തു. എവിടെയും സ്ത്രീയുടെ അനുഭവങ്ങള്‍ അടിച്ചമര്‍ത്തപ്പെടലിന്റെയും അധമബോധത്തിന്റെയുമാണ്‌. പാശ്ചാതൃ-പനരസ്തൃ സ്ത്രീ പഠനങ്ങളിലും സാംസ്കാരിക പശ്ചാത്തലത്തിന്‌ പ്രാധാന്യമുണ്ട്‌. 21 സ്ശ്രീ - പൌരസ്തൃസംസ്കാരത്തില്‍: ആത്മീയതയ്ക്ക്‌ സ്ത്രീയെ വര്‍ജ്ജിക്കേണ്ടത്‌ അനിവാര്യതയാണെന്ന കാഴ്ചപ്പാടാണ്‌ പ-രസ്ത്യ സംസ്കാരത്തിനുണ്ടായിരുന്നത്‌. ഹൈന്ദവ- ബനദ്ധ-ജൈനമത ദര്‍ശനങ്ങളിലും യവനരുടെ സന്ദര്യബോധത്തിലും സ്ത്രീ അസ്പൃശ്യയായിരുന്നു. ആദ്യകാലത്ത്‌ ശക്തിയെ പ്രധാനദേവതയായി ആരാധിച്ചിരുന്നു. പുരുഷദൈവങ്ങളുടെ ഭാര്യാപദവി നേടി ശക്തി രണ്ടാം സ്ഥാനത്തേക്ക്‌ താഴുന്നതാണ്‌ പിന്നീടു കാണുന്നത്‌. കന്യകാത്വവും പാതിരവത്യവും പരമപ്രധാനമായി. ഇത്‌ സ്ത്രീയുടെ വ്യക്തിത്വനിഷേധ ത്തിലും വസ്ത്വാരോപണത്തിലുമാണ്‌ പര്യവസാനിച്ചത്‌. 42 ഇന്ത്യന്‍ സംസ്കാരം ഒരു മിശ്രസംസ്കാരമാണ്‌. ഇതിഹാസങ്ങള്‍, വേദങ്ങള്‍, പുരാണങ്ങള്‍ എന്നിവയിലൂടെ ശക്തിയാര്‍ജ്ജിച്ച ഹൈന്ദവ സംസ്കാരം, ബുദ്ധ ജൈന നാസ്തിക ചിന്താധാരകള്‍, കുടിയേറ്റങ്ങളി ലൂടെയും ആക്രമണങ്ങളിലൂടെയും പ്രചരിച്ച ക്രൈസ്തവ-ഇസ്ലാം മതാദര്‍ശ ങ്ങള്‍ എന്നിവയിലൂടെ രൂപപ്പെട്ട സ്ത്രീസങ്കല്‍പമാണ്‌ ഇന്ത്യന്‍ സംസ്കാര ത്തിന്റേത്‌. വികലമായ, വിധേയതയുടെ ആദര്‍ശവത്ക്കരണത്തിലൂന്നിയ ഒന്നായി ഓരോ കാലഘട്ടത്തിലും ഇത്‌ മാറി. ഭാരതീയേതിഹാസങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളെ കഥാപാത്ര ങ്ങളിലേക്ക്‌ അവരോധിക്കുന്നതായി കാണാം. ഭുൃതുക്കളോടനുബന്ധമായ ബാഹ്യവിശ്വപകൃതി ഗാന്ധാരി, കുന്തി എന്നിവരും ഭൂൃതുക്കള്‍ അവരുടെ സന്തതികളും ഭൂമി ദ്രപതിയുമാണെന്ന സങ്കല്‍പമാണ്‌ മഹാഭാരതത്തില്‍ കാണുന്നത്‌. സന്താനങ്ങളെ സ്തന്യം നല്‍കിപ്പോരുന്ന കരുണാമയിയുടെയും പുത്രരക്തം കുടിച്ചലറുന്ന കാളിയുടെയും പരസ്പരവിരുദ്ധമായ മുഖങ്ങളാണ്‌ ഇതിഹാസങ്ങളിലെ സ്ത്രീസത്തയ്ക്കുളളത്‌. സ്ത്രീക്കു മാത്രം സമൂഹം നിഷ്ക്കര്‍ഷിച്ച നന്മ-തിന്മകള്‍ക്കും സദാചാരസങ്കല്‍പങ്ങള്‍ക്കും വിധേയരായ സ്ത്രീകളെ രാമായണത്തില്‍ കാണാം. ആര്യരക്തമുള്ള രാമന്റെ പിതൃ്രഭാവ ത്തിനു വിധേയരാണവരെല്ലാം. അവര്‍ക്കെല്ലാം മുഖ്യഭാവം കരുണമാണ്‌. ദശരഥ പത്നിമാരായ കാസല്യ, കൈകേയി, സുമിത്ര, കൈകേയിയുടെ ദാസി മന്ഥര, അഹല്യ, സീത, ഉനര്‍മ്മിള, മാണ്ഡവി, ശ്രുതകിര്‍ത്തി, താര, മണ്ഡോദരി തുടങ്ങിയവരെല്ലാം വഹിക്കുന്ന ഭാവം ദയനീയ സ്ത്രൈണത യുടേതാണ്‌. പത്നി, മാതാവ്‌ എന്നീ ഭിന്നാവസ്ഥകള്‍, സപത്നിീത്വം, പാരതന്ത്രയം എന്നിവയെല്ലാം രാമായണത്തിലെ സ്ത്രീകളെ നൈരാശ്യത്തി ലാണ്ടവരും പലപ്പോഴും ക്രുദ്ധകളുമാക്കുന്നു. രാമമഹത്വം കീര്‍ത്തിക്കാന്‍ കാവ്യം രചിച്ച കവി സീതാപ്രകീര്‍ത്തന ത്തിലെത്തിച്ചേരുന്നതു കാണാം. അപഹരിക്കപ്പെട്ടവള്‍, പഞ്ചാഗ്നിമധ്യത്തില്‍ നീറേണ്ടിവന്നവള്‍, പരിതൃക്തയും അപമാനിതയുമായവള്‍, ചാരിത്ര്രവതി യായിട്ടും പരിശുദ്ധി ചോദ്യം ചെയ്യപ്പെട്ടവള്‍ തുടങ്ങി വിവിധ നിലകളില്‍ 43 സീത വ്യഥയനുഭവിക്കുന്നു. അധികാരവും കീര്‍ത്തിയും കാമിച്ചു, സീതയുടെ പാതിരവത്യം കാട്ടിലുപേക്ഷിച്ച രാമന്‍, കാഞ്ചന പ്രതിമ നിര്‍മ്മിച്ച്‌ അവള്‍ക്ക്‌ വസ്തുപദവി നല്‍കുന്നു. കാലാതിവര്‍ത്തിയായ സീതാദു:ഖം ആധുനിക സമൂഹത്തിലും ആവര്‍ത്തിക്കപ്പെടുന്നു. സ്ത്രീത്വത്തിന്റെ ശക്തി കൂടുതല്‍ ദുരന്തങ്ങളിലേക്ക്‌ സ്ത്രീയെ നയിക്കുന്നതായിട്ടാണ്‌ മഹാഭാരതത്തില്‍ കാണുന്നത്‌. സത്യവതി, അംബ, ഗാന്ധാരി, കുന്തി, പാഞ്ചാലി, ദുശ്ശൂള, ശകുന്തള, ദമയന്തി, സാവിത്രി, ശീലാവതി, അരുന്ധതി, അനസുയ തുടങ്ങിയവരെല്ലാം ശക്തിചൈതന്യ ങ്ങളാണ്‌. ഏകപത്നീവ്രതക്കാരല്ലാത്തവരെയും ഇവിടെ കാണാം. സ്ത്രീ- പുരുഷ ബന്ധങ്ങളുടെ ക്രമബദ്ധതയില്ലായ്മ, സ്ത്രീക്കു നേരെയുള്ള ആക്രമണങ്ങള്‍, സ്ത്രീസ്വത്വത്തോടുള്ള അവഗണന, അവമാനിതയുടെ വീറും വാശിയും, ആതൃന്തികമായ നിസ്സഹായത എന്നിവയെല്ലാം മഹാഭാരതത്തില്‍ ചിത്രീകരിക്കപ്പെടുന്ന ധര്‍മ്മനിരതമായ സ്ത്രീത്വത്തിന്റെ പ്രതീകമാണ്‌ ഗാന്ധാരി. പത്നീ പദവിയിലെ തിക്താനുഭവങ്ങളെ മാതൃത്വം കൊ വൾ തരണം ചെയ്തു. പുത്രസ്നേഹത്താല്‍ മക്കളെ ശാസിക്കാത്ത ഭര്‍ത്താവിന്റെയും സ്വസന്താനങ്ങളാല്‍ വേട്ടയാടപ്പെടുന്നവരുടെയുമിടയില്‍ ഗാന്ധാരിയുടെ ധര്‍മ്മബോധം വീര്‍പ്പുമുട്ടുന്നു. കുന്തിയാകട്ടെ എന്തും ചെയ്യാന്‍ മടിക്കാത്ത മാതൃത്വമാണ്‌. യാവനചാപല്യങ്ങള്‍ സ്ത്രീജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന്‌ കുന്തിയുടെ കഥ തെളിയിക്കുന്നു. സ്ത്രൈണത യുടെ ആകര്‍ഷകമായ ബഹുമുഖത്വവും ശക്തിയുമാണ്‌ ദ്രൌാപതിയിലൂടെ ആവിഷക്കരിക്കപ്പെടുന്നത്‌. ഇവള്‍ അംബയേക്കാള്‍ ദ്യഡ്രനിശ്ചയമുള്ളവളാണ്‌. സ്ത്രീയുടെ മഹത്വവും വിധേയത്വവും ചിത്രീകരിക്കുന്ന വ്യാസന്‍ അവളുടെ നിഷ്ഠുരഭാവവും അവതരിപ്പിക്കുന്നുണ്ട്‌. ്രഹ്മപത്നി സാവിത്രി, ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയും സുരനാരിമാരെയും ശപിക്കുന്നു. സര്‍വുംസഹ കള്‍ക്ക്‌ വിധേയഭാവവും പൊട്ടിത്തെറിക്കുന്നവര്‍ക്ക്‌ ദുഷ്ടഭാവവും നല്‍കി മാറ്റിനിര്‍ത്തുന്നു ഭാരതീയപാരമ്പര്യം. 44 ദേഗ്വേദം പുരാണേതിഹാസങ്ങളെ അപേക്ഷിച്ച്‌ സ്ത്രീയുടെ മാന്യത അംഗീകരിക്കുന്നു. സ്ത്രീപുരുഷഭേദം ബാഹ്യമാത്രമാണെന്നും അത്‌ ആത്മാവിനെ ബാധിക്കില്ലെന്നുമാണ്‌ പണ്ഡിതമതം. ഉപത്ഥ്യന്‍ എന്ന മുനിയുടെ പത്നിയും ദീര്‍ഘതമസ്സിന്റെ അമ്മയുമായ മമത വേദമന്ത്രോ പചാരണം ചെയ്യുന്നതായി ഴുഗ്വേദത്തില്‍ പറയുന്നു. പാണ്ഡിത്യം, നേതൃത്വം, യുദ്ധവീര്യം, സാംസ്കാരിക മേഖലകള്‍ തുടങ്ങി സ്ത്രീപ്രാമാണിത്വം വെളിപ്പെടുന്ന നിരവധി മണ്ഡലങ്ങള്‍ ഭൃഗ്വേദത്തില്‍ കാണാം. സ്ത്രീയെ ശരീരം മാത്രമായി വ്യാഖ്യാനിക്കുന്നതിലൂടെ കന്യാശബ്ദത്തിന്റെ മൂല്യം പുരുഷാധിപത്യത്തിന്റെ സാമൂഹ്യരാഷ്ട്രീയ തന്ത്രങ്ങള്‍ നിര്‍ണ്ണയിക്കുന്നു. വിവാഹത്തിന്റെ ചടങ്ങുകള്‍, വരനെ തിരഞ്ഞെടുക്കല്‍, സ്ത്രീധനം നല്‍കല്‍ എന്നിവയെക്കുറിച്ചെല്ലാം ഭൃഗ്വേദം ചര്‍ച്ച ചെയ്യുന്നുണ്ട. പതിവ്രത ഭര്‍ത്യ നിര്‍ദ്ദേശം അനുസരിക്കാന്‍ തിടുക്കം കൂട്ടുന്നവളും പരസ്ത്രീയില്‍ ആസക്തനും ദുഷ്ടനുമായ ഭര്‍ത്താവിനെ വിധേയത്വത്തോടെ പരിചരിക്കുന്ന വളും വസ്ത്രാഭരണ വിഭൂഷിതയായി ഭര്‍ത്താവിനെ പ്രീണിപ്പിച്ചു സുഖിപ്പി ക്കുന്നവളുമാണെന്ന്‌ ദൃഗ്വേദം പറയുന്നു. സ്ത്രീയെ വസ്തുവായും ഉത്പാദ നോപകരണമായും യജുര്‍വേദവും അഥര്‍വ്വവേദവും കാണുന്നു. പാതിരവത്യം ഉത്കൃഷ്ടമാണെന്ന്‌ ഉദ്ഘോഷിക്കുന്നതോടൊപ്പം ബഹുഭാര്യാത്വം നിലനിര്‍ ത്തിയിരുന്ന ഒരു സമൂഹത്തെയും അഥര്‍വ്വവേദം അവതരിപ്പിക്കുന്നു. ലോകജീവിതത്തില്‍ സ്ത്രീയുടെ ഏറ്റവും പ്രമുഖമായ കര്‍ത്തവ്യം പുരുഷന്റെ സന്താനപരമ്പര നിലനിര്‍ത്തുകയാണെന്ന വസ്തുത തൈത്തരീയം, ഐതരേയം, മുണ്ഡകം എന്നീ ഉപനിഷത്തുകളില്‍ ആവര്‍ ത്തിക്കുന്നു. പുരുഷ യജ്ഞത്തിന്റെ ഉല്‍പാദനമാണ്‌ പ്രസവം എന്ന്‌ ഛാന്ദോഗ്യോപനിഷത്ത്‌. പുരുഷരേതസ്സിന്റെ നിക്ഷേപപാത്രമായി സൃഷ്ടിക്ക പ്പെട്ട സ്ത്രീ, പുത്രോല്‍പാദനത്തിനു വിസമ്മതിക്കുന്ന പക്ഷം അവളെ മര്‍ദ്ദിച്ചു കീഴടക്കാനും പുരുഷന്‌ അധികാരമുണ്ട്‌. വെറും ഭോഗ്യതയുടെ തലത്തില്‍ സ്ത്രീയെ വീക്ഷിക്കുന്ന ഉപനിഷത്ദര്‍ശനങ്ങള്‍ക്കിടയില്‍ മാതൃത്വത്തിന്റെ മഹനീയത ഉയര്‍ത്തിപ്പിടിക്കുന്ന ജബാല വേര്‍തിരിഞ്ഞു നില്‍ക്കുന്നു. 45 പുരുഷമേധാവിത്വ ചിന്തയില്‍ രൂപം കൊണ്ട ഉപനിഷത്‌ ഘട്ടത്തിലെ സ്ത്രീ രൂപങ്ങളാണ്‌ ഇന്ത്യന്‍ സംസ്കൃതിയുടെ സ്ത്രീസ്വത്വമായി അറിയപ്പെടുന്നത്‌. ഇന്ത്യയില്‍ ഉപനിഷത്‌ ദര്‍ശനങ്ങളെയും പുരോഹിത-ദൈവ- ദവന്വത്തെയും നിരസിച്ച, സര്‍വ ജീവികളോടും അനുകമ്പ പുലര്‍ത്തുന്ന ബുദ്ധ-ജൈന ദര്‍ശനങ്ങളും സ്ത്രീയോട്‌ അസഹിഷ്ണുത പുലര്‍ത്തി. സപ്തനിധികളില്‍ ബഹുമൂല്യമായത്‌ സ്ത്രീയാണെന്ന്‌ ബുദ്ധന്‍ വിശ്വസി ച്ചിരുന്നു. ബുദ്ധസംസര്‍ഗ്ഗം കൊണ്ട്‌ വിശുദ്ധി നേടിയ അഗ്രപാലി, പത്മാവതി തുടങ്ങിയ സ്ത്രീകളെ കാണാം. ആയിരം വര്‍ഷം നിലനില്‍ക്കാനര്‍ഹതയുളള ബുദ്ധവിഹാരങ്ങള്‍ സ്ത്രീയുടെ പ്രവേശത്താല്‍ നൂറുവര്‍ഷം പോലും നിലനില്‍ക്കാനാകാതെ ജീര്‍ണ്ണിക്കുമെന്ന്‌ ബുദ്ധന്‌ അഭിപ്രായമുണ്ടായിരുന്നു. ഭിക്ഷുണിയായിരിക്കുമ്പോഴും സ്ത്രീയുടെ ആന്തരസത്തയില്‍ മാറ്റം വരുന്നില്ലെന്ന്‌ ഗാതമബുദ്ധന്‍ വിശ്വസിക്കുന്നു. ബുദ്ധമതാനുയായി അനുവർ ത്തിക്കേണ്ട നിഷ്ഠകളില്‍ ബ്രഹ്മചര്യ ഭംഗത്തിനിടയാക്കുന്ന മുഖ്യഘടകങ്ങ ളെന്ന നിലയില്‍ മദ്യവും മദിരാക്ഷിയും ഒഴിവാക്കാനാണ്‌ ബുദ്ധന്‍ നിര്‍ദ്ദേശിക്കുന്നത്‌. പില്‍ക്കാലത്ത്‌ കഠോരമായ ബ്രഹ്മചര്യം ഭിക്ഷുക്കളെ സ്ത്രീകളിലേക്കാകര്‍ഷിക്കുകയാണ്‌ ചെയ്തത്‌. വ്രജയാനം, തന്ത്രവാദം, സാധന തുടങ്ങിയ മതാനുഷ്ഠാനങ്ങളോടൊപ്പം ഷോഡശികാപൂജയും' ബുദ്ധമതവിധികളില്‍ ഉള്‍പ്പെടുത്തിയത്‌ ഇതുകൊണ്ടാണ്‌. മൂന്നു വര്‍ഷം പഠിച്ച സന്യാസിക്ക്‌ മുപ്പതു വര്‍ഷം പഠിച്ച സന്യാസിനി യുടെ ഗുരുവാകാം എന്ന്‌ ജൈനമതം. ബുദ്ധമതത്തെ അപേക്ഷിച്ച്‌ സ്ത്രീ തീര്‍ത്ഥങ്കരരെ പ്രതിഷ്ഠിക്കാന്‍ ജൈനമതം ശ്രമിച്ചു. ടൂഷഭനാഥന്റെ അമ്മ മരുദേവി, മഹാവീരന്റെ പ്രഥമശിഷ്യ ആര്യചന്ദന, രാജകുമാരി ജയന്തി തുടങ്ങിയവര്‍ ജൈനമതത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്‌. എങ്കിലും പുരുഷനായി പുനര്‍ജനിക്കുമ്പോഴേ സ്ത്രീക്കു പൂര്‍ണ്ണത വരൂ എന്ന്‌ ദിഗംബരജൈനര്‍ വിശ്വസിച്ചു. 46 ചാണക്യസുത്രങ്ങളില്‍ സ്ത്രീക്ക്‌ വസ്തുപദവിയാണ്‌ കല്‍പിച്ചിട്ടുള്ളത്‌. വിവാഹം പോലും കൈമാറ്റവ്യവസ്ഥയുടെ കരാര്‍ ഘടനയാണെന്ന്‌ ആദ്യം നിരീക്ഷിക്കുന്നത്‌ ചാണക്ൃനാണ്‌. കൈമാറ്റത്തിനുതകുന്ന കന്യാപദവിയും പുരുഷസ്വ്വാര്‍ത്ഥം നടപ്പാക്കാനുള്ള പതി്രതാ-ഗണികാ പദവികളും കൂടാതെ ഭരണാധിപന്റെ ഇഷ്ടാനിഷ്ടങ്ങളെയും നിലനില്‍പിനെയും പ്രായോഗിക മാക്കാനുള്ള ഒരു മാധ്യമമായും അവള്‍ കണക്കാക്കപ്പെടുന്നു. കന്യാദാനത്തോ ടൊപ്പം സ്ത്രീധന സമ്മ്രദായവും കാടില്യന്‍ വ്യവസ്ഥ ചെയ്യുന്നു. വൃത്തി, ആബന്ധ്യം എന്നു രണ്ടുതരം സ്ത്രീധന സമ്ത്രദായവും കനടില്യന്‍ നിര്‍ദ്ദേശിക്കുന്നു. കന്യാസംഗത്തിനു നല്‍കേണ്ട ശിക്ഷകളെക്കുറിച്ചും അര്‍ത്ഥ ശാസ്ത്രത്തില്‍ വ്യവസ്ഥയുണ്ട്‌. വിവാഹക്രിയയില്‍ പുരുഷന്‌ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യം നല്‍കുന്ന അര്‍ത്ഥശാസ്ത്രം, സ്ത്രീയുടെ വൈകാരികതയെ അവഗണിക്കുന്നു. ഭര്‍തൃഹിതത്തിനെതിരെയുള്ള സ്ത്രീ യുടെ ഏതു പ്രവൃത്തിയും കനടില്യന്‍ ശിക്ഷാകാരണമായി കാണുന്നു. അര്‍ത്ഥശാസ്ത്രകാലമാകുമ്പോഴേക്കും ഗണിക ദേവദാസീപദവി വിട്ട ഭരണ തന്ത്ര്രതയുടെ ഉപാധി കൂടിയാകുന്നു. പുരുഷനെ ധിക്കരിക്കുന്ന ഗണികക്ക്‌ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ ശിക്ഷയാണ്‌ ഗണികയെ ദ്രോഹി ക്കുന്ന പുരുഷന്‍ ലഭിച്ചിരുന്നത്‌. വിധാതാവ്‌ സ്വദേഹത്തെ രണ്ടു ഭാഗമാക്കിയെന്നും പൂര്‍വ്വാര്‍ദ്ധം പുരുഷനും മറ്റേ അര്‍ദ്ധം സ്ത്രീയുമാണെന്നും ആ സ്ത്രീയില്‍ വിരാട്‌ പുരുഷന്‍ ജനിച്ചെന്നുമുളള സ്മൃതി ദര്‍ശനം സ്ത്രീയെ ഉത്പാദനോപ കരണമായാണ്‌ അവരോധിക്കുന്നത്‌. അഗ്നിഹോമാദികള്‍ക്കു തുല്യം ഗൃഹജോലി, വേദാദ്ധ്യയനത്തിനു തുല്യം ഭര്‍തൃശുശ്രൂഷ എന്നായിരുന്നു വ്യവസ്ഥ. വസ്ത്രാഭരണാദികളാല്‍ അലംകൃതയും പുരുഷനെ പവ്രീതിപ്പെടു ത്തുക ജീവിതലക്ഷ്യമായി കരുതുന്നവളുമായ സ്ത്രീ മാത്രമേ ഉത്തമ കുലത്തില്‍ ഉള്‍പ്പെടുന്നുള്ളുവെന്ന്‌ സ്ത്രീകളെ വിശ്വസിപ്പിക്കാന്‍ കഴിയുന്നിട ത്താണ്‌ മനുവിന്റെ വിജയം. 47 അര്‍ത്ഥശാസ്ത്രവും സ്മൃതികളും കാമസൂത്രവും രൂപകല്‍പന ചെയ്ത പുരുഷകേന്ദ്രിതവ്യവസ്ഥയില്‍ നിലയുറപ്പിച്ചുകൊണ്ടാണ്‌ പുരാണങ്ങള്‍ സ്ത്രീ സംബന്ധിയായ വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നത്‌. കലി വസിക്കുന്ന വസ്തുക്കളിലൊന്നായി സ്ത്രീയെ കല്‍ക്കി പുരാണം വീക്ഷിക്കുന്നു. സ്ത്രീയെ മൃത്യുവായി കരുതണമെന്ന്‌ പത്മപുരാണം, പുരുഷന്മാരെ ലഭിക്കു ന്നതുകൊണ്ടു മാത്രം ആഗ്രഹങ്ങളടക്കി പതിര്വരതയായി കഴിയുന്നവളാണ്‌ സ്ത്രീയെന്ന്‌ ഗരുഡപുരാണം. “സല്‍പുമാന്മാര്‍ക്ക്‌ സ്ത്രീയെക്കൊണ്ടുള്ള ഫലം പുത്രോത്പാദന” മാണെന്ന്‌ ഹരിശ്ചന്ദ്രപത്നി ശൈബ്ൃയ്ക്ക്‌ ബോധ്യ പ്പെടുമ്പോള്‍, സ്ത്രീ ഉല്‍പാദനോപാധി മാത്രമാണെന്ന ധാരണ ഉറപ്പിക്ക പ്പെടുന്നു. പതിവ്രതയായ സ്ത്രീ മാത്രമേ പുരാണങ്ങളുടെ വീക്ഷണ കോണില്‍ ഉത്തമസ്ത്രീയാകുന്നുള്ളു. മാതൃത്വത്തിന്‌ പുരാണങ്ങള്‍ ഏറ്റവും ഉയര്‍ന്ന പദവി കല്‍പിക്കുന്നു. പരദ്വേഷത്തിന്‌ പാത്രമായവള്‍, രക്ഷിതാവില്ലാ ത്തവള്‍ തുടങ്ങിയ സ്ത്രീകളോട്‌ സംസാരിക്കുന്നതു പോലും മാര്‍ക്കണ്ഡേയ പുരാണം വിലക്കുന്നു. ഈശ്വരപുജാവിധികള്‍ അനുസരിക്കുന്ന സ്ത്രീക്ക്‌ പത്മപുരാണം നരകം വിധിക്കുന്നു. പുരുഷപ്രീതിയാണ്‌ സ്ത്രീജീവിതത്തിന്റെ ലക്ഷ്യമെന്ന്‌ ധാരണ ഉറപ്പിക്കുകയാണിത്‌. 2,2. സ്ത്രീ : മതഗ്രന്ഥങ്ങളുടെ കാഴ്ചപ്പാടില്‍ പുരുഷന്റെ വാരിയെല്ലില്‍ നിന്ന്‌ രൂപം കൊ തുകൊണ്ട്‌ സ്ത്രീ പുരുഷാകര്‍ഷണഹേതുവായി എന്ന്‌ ബൈബിള്‍ പറയുന്നു. സര്‍പ്പത്തിന്റെ വാക്ക്‌ എളുപ്പം വിശ്വസിച്ചു, അതിമോഹത്താല്‍ നയിക്കപ്പെട്ട സ്ത്രീ ഭര്‍ത്താവിനെ പാപത്തിനു പ്രേരിപ്പിച്ചു എന്നാണ്‌ ബൈബിള്‍ തുടര്‍ന്നു പറയുന്നത്‌. യഹൂദവംശ പിതാവായ അബ്രഹാം, പിതാവിന്റെ അന്യസ്ത്രീ യില്‍ ജനിച്ച മകള്‍ സാറയെ വിവാഹം കഴിക്കുകയും സാറ വന്ധ്യയായ തിനാല്‍ അവളുടെ ദാസിയില്‍ പുത്രോൽപാദനം നടത്തുകയും ചെയ്യുന്നു. ഈജിപ്തിലും ഗരാറിലും പാര്‍ക്കുമ്പോള്‍ തന്റെ ജീവനും പദവികളും സുരക്ഷിതമാക്കാന്‍ അവിടത്തെ രാജാക്കന്മാര്‍ക്ക്‌ അബ്രഹാം സ്വഭാര്യയെ 48 സമ്മാനിക്കുന്നു. യഹൂദരുടെ പലായന ചരി്രവും സ്ത്രീ സഹജമായ അസൂയയുടെയും ചാപല്യങ്ങളുടെയും ഫലമായാണെന്നു വ്യാഖ്യാനമുണ്ട്‌. യഹൂദരുടെ അതിരു കവിഞ്ഞ കാമാസക്തിയും സ്ത്രീകളോടുള്ള ദുഷ്ടമനോഭാവവും സ്പഷ്ടമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ പഴയ നിയമത്തിലുണ്ട്‌. സ്ത്രീഹൃദയത്തിന്റെ നന്മയാണ്‌ റൂത്ത്‌ വെളിപ്പെടുത്തുന്നത്‌. സ്ത്രീത്വം വില്‍ക്കപ്പെടുന്നതും കാണാം. യഹൂദമതത്തിന്റെ കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീസമീപനം പുനരവതരിപ്പിക്കുകയും ഏകീകരിക്കുകയുമാണ്‌ ക്രിസ്തുമത വീക്ഷണങ്ങള്‍ ചെയ്യുന്നത്‌. ഹൈന്ദവമതത്തിന്റെയും ക്രൈസ്തവമതത്തിന്റെയും നീതിവ്യവസ്ഥ പില്‍ക്കാലത്ത്‌ അന്യമാക്കിയ മനുഷ്യത്വപരമായ തുലൃത ഖുര്‍-ആനും സ്ത്രീക്ക്‌ നിഷേധിച്ചിരിക്കുന്നു. ഇതരസംസ്കാരങ്ങളില്‍ നിന്നും വൃത്യസ്ത മായി സ്ത്രീക്ക്‌ ജീവനസ്വാതന്ത്യം നല്‍കാനുള്ള ശ്രമം ഖുര്‍-ആനില്‍ കാണുന്നു. അന്നിസാഅ്‌, സുറത്തന്നുര്‍ എന്നീ അധ്യായങ്ങള്‍ സ്ത്രീകളുടെ പദവി സംബന്ധിച്ച ഗുണപരമായ അംശങ്ങളാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. ത്വലാഖ്‌ പോലെ ഫസ്ഖിന്‍ ചെയ്യുന്നതിന്‌ സ്ത്രീക്കും അധികാരമുണ്ട്‌. സംരക്ഷിക്കാന്‍ കഴിയുന്ന പുരുഷന്‌ ഒന്നിലധികം ഭാര്യമാരെ സ്വീകരിക്കാന്‍ ഖുര്‍-ആന്‍ അനുവാദം നല്‍കുന്നു. ഖുര്‍-ആന്‍ സിദ്ധാന്തങ്ങള്‍ വ്യാഖ്യാനിക്കുന്ന ഹദീസുകളും ഫിഖ്ഹുകളും ആന്പാദ്യമായ ഒരു വസ്തുവായി സ്ത്രീയെ കാണുന്നു. വാരിയെല്ലില്‍ നിന്നു സൃഷ്ടിക്കപ്പെട്ട സ്ത്രീക്ക്‌ വാരിയെല്ലിന്റെ വശ്രത കിട്ടിയിട്ടുണ്ടന്നാണ്‌ ഇമാം നഖവി, അഹകോം എന്നിവര്‍ പറയുന്നത്‌. മണലാരണ്യത്തിലെ ജീവിതചര്യയുടെ ഭാഗമായ പര്‍ദ്ദ പിന്നീട്‌ ചാരിത്ര്യം, ലജ്ജാശീലം എന്നിവയോടു ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാന്‍ തുടങ്ങി. സ്ത്രീയെ ചൂഷണം ചെയ്യാനായി അവള്‍ക്കു വേണ്ടിയുള്ള നിയമങ്ങളെയും അനുഷ്ഠാനങ്ങളെയും തന്നെ തിരികെ പ്രയോഗിക്കുന്നതായാണ്‌ ഖുര്‍- ആനിലും അതിന്റെ വ്യാഖ്യാനങ്ങളിലും കാണുന്നത്‌. പല മതവിഭാഗങ്ങളും അവയുടെ ആന്തരസത്ത ഉള്‍ക്കൊളളുന്ന ഗ്രന്ഥങ്ങളും സ്ത്രീക്കു കല്‍പിച്ച സ്ഥാനമെന്തെന്ന്‌ നാം ക ു. ഇനി ചരിത്രം, 49 നരവംശശാസ്ത്രം, മാര്‍കസിസം, മന:ശാസ്ത്രം എന്നീ ചിന്താപദ്ധതികള്‍ സ്ത്രീകളെ എങ്ങനെ രേഖപ്പെടുത്തുന്നു എന്നു നോക്കാം. വേട്ടയാടി കിട്ടുന്നതു ഭക്ഷിച്ചു കഴിഞ്ഞുകൂടിയിരുന്ന കാലത്ത്‌ സമൂഹ ബന്ധമായ ചുറ്റുപാടും മാതൃ്രാമാണികതയുമാണ്‌ നിലനിന്നിരുന്നതെന്ന്‌ ചരിത്രം പറയുന്നു.” കാര്‍ഷികവ്യവസ്ഥയും കാലിവളര്‍ത്തലും ആരംഭിക്കുന്ന കാലഘട്ടം മുതലുള്ള സംസ്കാരത്തില്‍ പുരുഷന്‍ നേതാവും സ്ത്രീ ഗൃഹ ജോലികള്‍ ചെയ്യുന്നവളുമാണ്‌. കാടത്തത്തിന്റെ യുഗത്തിലെ യൂഥമൈഥുന വ്യവസ്ഥ കാര്‍ഷികവ്യവസ്ഥിതിയില്‍ ഏക പത്നീസമ്്രദായവും ദാസീ മൈഥുന വ്യവസ്ഥയുമായി. വ്യവസായവത്ക്കരണ കാലഘട്ടമായപ്പോഴേക്കും പരിഷകൃതിയ്ക്കനു യോജ്യമായി മതധാര്‍മ്മികതയുടെ സാക്ഷ്യത്തോടെ തന്നെ പുരുഷന്‍ ഈ രീതി തുടര്‍ന്നു. സമൂഹത്തില്‍ അക്കാലത്തു നിലനിന്ന വൃത്യസ്ത ലൈംഗികവ്യവസ്ഥകളെ രക്തബന്ധ കുടുംബം, യുഗ്മകുടുംബം, ബഹുഭാര്യാ കുടുംബം എന്നിങ്ങനെ മോര്‍ഗന്‍ വിലയിരുത്തുന്നു. ഏക ദാമ്പത്യ വ്യവസ്ഥ സ്ത്രീയോട്‌ കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തി. വിവാഹശേഷം അവള്‍ക്ക്‌ സ്വത്തവകാശം നഷടപ്പെട്ടു. കൂടുതല്‍ പരിഷ്കൃതമായ ഗോത്രങ്ങള്‍ ആദിമവര്‍ഗ്ഗങ്ങളെ അടിമകളാക്കിയപ്പോള്‍ ഗോത്രസംയോജനം സംഭവിച്ചു. അടിമയാക്കപ്പെട്ടവന്റെ അമ്മദൈവങ്ങള്‍ ആര്യവര്‍ഗ്ഗദേവന്മാരുടെ പത്നീപദവി യില്‍ അവരോധിക്കപ്പെട്ടു. പ്രാചീന പുരുഷദൈവങ്ങളാകട്ടെ പത്നിയില്ലാത്ത വരും ഏകാന്തതയില്‍ നിവസിക്കുന്നവരുമാണ്‌. മാതൃദായക്രമത്തിന്റെ സ്വാതന്ത്രബോധം നഷടപ്പെട്ു, അടിമത്തം പേറുന്ന മാനസികാവസ്ഥയുള്ള സ്ത്രീവര്‍ഗ്ഗത്തിന്റെ പതനത്തിന്റെ വൃത്യസ്ത ഘട്ടങ്ങളാണ്‌ ചരിത്ര- നരവംശശാസ്ത്രങ്ങള്‍ നമുക്ക്‌ കാണിച്ചുതരുന്നത്‌. മാര്‍കസിയന്‍ ദര്‍ശനം മുന്നോട്ടു വയ്ക്കുന്ന സ്ത്രീപുരുഷ സമത്വം എന്ന ആശയം നേടിയെടുക്കാന്‍ കുടുംബസദാചാര സംഹിതയ്ക്ക്‌ മാറ്റം വരണമെന്നും ഒരു ലൈംഗിക വിപ്ലവത്തിലൂടെ അത്‌ നേടാമെന്നും വിശ്വസിക്കുന്നു. ഭനതികപരിത:സ്ഥിതിയുടെ ചരിത്രപരമായ മാറ്റത്തിന്റെ 50 ഭാഗമായി സ്ത്രീകളുടെ അവസ്ഥയെപ്പറ്റി മൂര്‍ത്തമായ പഠനം നടത്താനാവശ്യമായ വിവരങ്ങള്‍ മാര്‍കസും ഏംഗല്‍സും നല്‍കുന്നത്‌ അവരുടെ “ജര്‍മ്മന്‍ പ്രത്യയശാസ്ത്രം (1845-46) എന്ന കൃതിയിലാണ്‌. ജനാധിപത്യ ഘട്ടത്തില്‍ പുരുഷമേധാവിത്തത്തിന്റെ ഉപകരണമായി സ്ത്രീ മാറുന്നു. മുതലാളിത്ത സമൂഹം തൊഴിലാളി വര്‍ഗ്ഗ സമുഹത്തെ മതത്തിന്റെയും ഭരണകൂടത്തിന്റെയും സഹായത്തോടെ അടിച്ചമര്‍ത്തുന്നു. അങ്ങനെ മുതലാളിത്ത വ്യവസ്ഥയില്‍ എത്തുമ്പോള്‍ സ്ത്രീ രണ്ടു തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്ക്‌ വിധേയയാകുന്നു. സാമൂഹ്യവ്യവസ്ഥ യിലെ പരോക്ഷ മര്‍ദ്ദനവും കുടുംബവ്യവസ്ഥയിലെ പ്രത്ൃക്ഷമര്‍ദ്ദനവും സ്ത്രീ ഏറ്റുവാങ്ങുന്നു. മുതലാളി-തൊഴിലാളി വര്‍ഗ്ഗ വൈരുദ്ധ്യത്തി നപ്പുറമാണ്‌ സ്ത്രീപുരുഷ വൈരുദ്ധ്യം. ഇത്തരത്തിലുള്ള മാര്‍കസിയന്‍ വീക്ഷണത്തില്‍ നിന്നാണ്‌ പില്‍ക്കാല സ്ത്രീവിമോചന സിദ്ധാന്തങ്ങള്‍ രൂപപ്പെടുന്നത്‌." മനുഷ്യന്റെ നിലനില്‍പ്പും വളര്‍ച്ചയും ലൈംഗികതയുമായി ബന്ധപ്പെടു താണെന്നു വിശ്വസിച്ചിരുന്ന സിഗ്മണ്ട്‌ ഫ്രോയ്ഡ്‌ പ്രധാനപ്പെട്ട രണ്ടു മന:ശാസ്ത്ര സിദ്ധാന്തങ്ങള്‍ മുന്നോട്ട വയ്ക്കുന്നു. ശിശ്നകേന്ദ്രിത സിദ്ധാന്തവും സംകേന്ദ്രിത സിദ്ധാന്തവും. പുരുഷന്റെ കാമവാസന ശിശ്നത്തില്‍ കേന്ദ്രീകരിക്കുമ്പോള്‍ സ്ത്രീ ലൈംഗികതയ്ക്ക്‌ രണ്ടു ഘട്ടങ്ങള്‍ കല്‍പിക്കുന്നു. ഭഗശിശ്നികാകേന്ദ്രീകൃതവും യോനീകേന്ദ്രികൃതവും. പുരുഷന്റെ ലൈംഗീകവും മാനസികവുമായ വളര്‍ച്ച ലളിതവും സ്ത്രീയുടേത്‌ സങ്കീര്‍ണ്ണവുമാണെന്ന്‌ ഇതുവഴി ഫ്രോയ്ഡ്‌ തെളിയിക്കുന്നു. ഫ്രോയ്ഡിന്റെ ഈഡിപ്പസ്‌ കോംപ്ലകസ്‌, ഇലക്രരാ കോംപ്ലക്സ്‌ സിദ്ധാന്തങ്ങളും സ്ത്രീപുരുഷ ബന്ധത്തിന്റെ മറ്റൊരു തലത്തെയാണ്‌ അനാവരണം ചെയ്യുന്നത്‌. കര്‍ക്കശമായ ലൈംഗികവിലക്കുകള്‍ നിലവിലുള്ള ഇടങ്ങളില്‍ ലൈംഗിക വൈലക്ഷണ്യങ്ങളും മനോരോഗങ്ങളും വ്യാപകമാകുന്നു. മനുഷ്യന്‌ ലൈംഗികശക്തിയെ സര്‍ഗ്ഗശക്തിയായി രൂപപ്പെടുത്താനുള്ള കഴിവു . ഇത്‌ വിലക്കുകളെ അതിജീവിക്കാനും മന:സ്ഥൈര്യം നല്‍കാനും 51 സഹായകമാണ്‌. മതത്തിന്റെയും ഭരണകുൂടത്തിന്റെയും മേല്‍ക്കോയ്മ തുടരുന്നിടത്ത്‌ ലൈംഗികത തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. ഇത്‌ ലൈംഗികത ്രത്യുല്‍പാദന ഹേതുവായി പരിമിതപ്പെടുത്താന്‍ പ്രേരിപ്പിക്കുന്നു. ഈ നയം പ്രായോഗികമാക്കാന്‍ ഏറ്റവും ഫലവത്തായ സ്ഥാപനമാണ്‌ കുടുംബം. അന്ധവും പ്രാകൃതവുമായ വിശ്വാസങ്ങളിലേക്ക്‌ മടങ്ങിപ്പോകാനുള്ള ശ്രമം പുരുഷന്റേതിനേക്കാള്‍ സ്ത്രീയുടെ മാനസികവും ലൌകികവുമായ പുരോഗതി ദുഷക്കരമാക്കുന്നു. മാനസികം, ഭാതികം, സാമ്പത്തികം എന്നീ തലങ്ങളില്‍ സ്ത്രീക്കു നേടാന്‍ കഴിയുന്ന സ്വാതന്ത്ര്യമാണ്‌ സ്ത്രീയുടെ മോചനം ഉറപ്പു വരുത്തുന്നത്‌. സ്വാതന്ത്രത്തിലൂടെയേ സ്നേഹത്തിന്റെ പ്രയോഗം സാധ്യമാകൂ. സ്നേഹം സമര്‍ത്ഥമായി പ്രയോഗിക്കപ്പെടുന്നിടത്ത്‌ അസ്തിത്വ ത്തിന്റെ ഏതു (പശ്നവും സമര്‍ത്ഥമായി പരിഹരിക്കപ്പെടുന്നു. സ്ത്രീയുടെ അടിമത്തം വിവേചിക്കപ്പെടാതെ അനുവര്‍ത്തിക്കപ്പെടാനിടയായ സാഹചര്യ ങ്ങളും മോചനമാര്‍ഗ്ഗങ്ങളുമാണ്‌ മന:ശാസ്ത്രം നിര്‍ദ്ദേശിക്കുന്നത്‌.'' സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം അന്യസത്തയെ നിര്‍വചിക്കുന്നിടത്ത്‌ സ്ത്രീ പരിമിതികളെക്കുറിച്ച്‌ പരോക്ഷമായി പറയുന്നു. ശരീരമുണ്ട്‌, ശരീരം അന്യദ്ൃഷ്ടിക്കു വിധേയമാകുന്നു, വ്യക്തി സ്വശരീരത്തെ അന്യദൃഷടിക്കു വിഷയിഭവിക്കുന്നത്‌ എന്ന നിലയില്‍ നോക്കിക്കാണുന്നു എന്ന്‌ സാര്‍ത്ര്‌ അസ്തിത്വത്തിന്റെ മാധ്യമമായ ശരീരത്തിന്‌ മൂന്നു മാനങ്ങള്‍ കാണുന്നു. അന്യന്റെ കണ്ണിലുള്ള വസ്തുപദവി ചില വ്യക്തിത്വങ്ങള്‍ക്ക്‌ അന്യവ്യക്തി ത്വത്തെ വരുതിയിലാക്കാനുള്ള പ്രവണതയായും ചില വ്യക്തിത്വങ്ങള്‍ക്ക്‌ വിധേയപ്പെടാനുള്ള പ്രവണതയായും മാറുന്നു. സ്ത്രീപുരുഷ സമത്വത്തി ലധിഷ്ഠിതമായ ഒരു സുന്ദരലോകമാണ്‌ യഥാര്‍ത്ഥത്തില്‍ അസ്തിത്വദര്‍ശനം മുന്നോട്ടുവയ്ക്കുന്നത്‌.- 2.3 സ്ത്രിസ്വാതന്ത്രയ വാദങ്ങള്‍: 17-ാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ്‌ വിപ്ലവത്തെ തുടര്‍ന്ന്‌ 1642 ല്‍ നാന്നൂറോളം സ്ത്രീകള്‍ ചേര്‍ന്ന്‌ നല്‍കിയ നിവേദനമാണ്‌ സ്ത്രീയുടെ 52 അവകാശ സ്ഥാപനത്തിനായുളള ആദ്യ സംഘടിത ശ്രമമായി കാണുന്നത്‌. പുരുഷന്മാര്‍ക്കൊപ്പം മതപരമായ കാര്യങ്ങളില്‍ വ്യാപരിക്കാനുള്ള അവകാശം, കുടുംബത്തിനകത്ത്‌ തങ്ങള്‍ക്കു കല്‍പിക്കപ്പെട്ട താഴ്ന്ന പദവി പരിഹരി ക്കാനുള്ള ശ്രമം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുളള നിവേദനമാണിത്‌. പിന്നീട്‌ വോട്ടവകാശം, തൊഴില്‍ -വേതനസമത്വം എന്നിവയ്ക്കു വേണ്ടിയുള്ള ്രക്ഷോഭങ്ങളിലേക്ക്‌ അത്‌ വളര്‍ന്നു. ഇക്കാലമായപ്പോഴേക്കും സ്ത്രീ സ്വാതന്ത്ര്യചിന്തയ്ക്ക്‌ വ്യക്തമായ ഒരു രൂപരേഖ കൈവന്നിരുന്നു. സ്ര്രീ യോടു വിവേചനം കാണിക്കുന്ന നിയമങ്ങള്‍, ഭരണകൂടം, വിധേയരാക്കി നിര്‍ത്താന്‍ പുരുഷമേധാവിത്വം സ്ഥാപിച്ച കുടുംബമെന്ന സ്ഥാപനം എന്നിവയ്ക്കെതിരെ സ്ത്രീ ശബ്ദമുയര്‍ത്തി. ഉല്പാദനം, പ്രത്യുല്‍പാദനം, ലൈംഗികത, കുട്ടികളുടെ സാമുഹ്യവത്ക്കരണം എന്നിവയെ കേന്ദ്രീകരിച്ച്‌ സ്ത്രീസ്വാതന്ത്യ വാദമുഖങ്ങള്‍ സ്ത്രൈണാസ്തിത്വ നിര്‍ണ്ണയനം നടത്തി. ഇതിന്റെ തുടര്‍ച്ചയെന്നോണം സ്ത്രീസ്വാതന്ത്ര ശ്രമങ്ങള്‍ക്ക്‌ വ്യക്തമായ ഒരു നിര്‍വചനമുണ്ടായി. “ആണ്‍ കോയ്മാസമൂഹം പരമ്പരാഗതമായി അന്യൂനമെന്നു വിധിച്ചി ടുള്ള വീക്ഷണങ്ങളുടെയും സമീപനങ്ങളുടെയും ന്യായാന്യായങ്ങള്‍, മാനുഷി കവും മതേതരവുമായ ആദര്‍ശങ്ങളുടെയും യുക്തിബോധത്തിന്റെയും വെളിച്ച ത്തില്‍ സമഗ്രമായി പുന:പരിശോധിക്കാനും, സ്ത്രീകളും പുരുഷന്മാരു മുള്‍പ്പെടുന്ന വ്യക്തികളുടെ ബോധത്തില്‍ അനീതിക്കെതിരെ പ്രതിഷേധ ത്തിന്റെ കൊടുങ്കാറ്റുകളുയര്‍ത്തി പ്രതികൂലമായ അവസ്ഥകളോടേറ്റുമുട്ടാന്‍ അവര്‍ക്ക്‌ സംഘടിതമായ ഇച്ഛാശക്തിയും ആത്മവിശ്വാസവും നല്‍കാനും പര്യാപ്തമായ ഒരു ചിന്താപദ്ധതിയാണ്‌ ഫെമിനിസം.” ഫെമിനിസം എന്ന വാക്കിന്‌ ഓക്സ്ഫോര്‍ഡ്‌ ഡിക്ഷ്ണറി നല്‍കുന്ന അര്‍ത്ഥം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പരിശ്രമം എന്നാണ്‌. 19-00 നൂറ്റാണ്ടില്‍ യൂറോപ്പിലു ായ ജ്ഞാനോദയം പുതിയ പല ചിന്താപദ്ധതികള്‍ക്കും രൂപം നല്‍കി. മനുഷ്യസംസ്കാരത്തിന്റെ ഭാഗമായ സ്വഭാവങ്ങളെ വിലയിരുത്തുന്ന നിരവധി ചിന്താപദ്ധതികളെ സംസ്കാര 53 പഠനങ്ങള്‍ എന്ന മേല്‍ക്കൂരയ്ക്കു കീഴെ അണിനിരത്തിയ കാലഘട്ടം കൂടിയാണിത്‌. അതിലൊരു ചിന്താപദ്ധതിയാണ്‌ സ്ത്രീവാദം. ഇതൊരു പഠശ്വാത്യ ചിന്താപദ്ധതിയാണ്‌. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക്‌ വൈവിധ്യമുണ്ട്‌. അതിന്‌ പ്രാദേശികഭേദവുമുണ്ട. ആഥ്രിക്കയിലെ സ്ത്രീ നേരിടുന്ന ്രശ്നങ്ങളാവില്ല അമേരിക്കന്‍, ബ്രിട്ടീഷ്‌, ജര്‍മ്മന്‍ സ്ത്രീകളുടേത്‌. ഇന്ത്യയെപ്പോലെ സാംസ്കാരികവൈവിധ്യം നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യത്ത്‌ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക്‌ അത്രയധികം വൈവിധ്യവും ഉ ഠകും. അതിനാല്‍ സ്ത്രീവാദ ചിന്തകളെ കൃത്യമായ ഒരു ചട്ടക്കൂടില്‍ ഒതു ക്കാനാവില്ല. സാമാന്യമായി ലോകത്തെവിടെയും സ്ത്രീ നേരിടുന്ന പ്രശ്ന ങ്ങളെ വിശകലനം ചെയ്യാനേ സ്ത്രീവാദ ചിന്തകള്‍ക്കാകൂു. ഈ പരിമിതി കൂടി കണക്കിലെടുത്തു വേണം സ്ത്രീവാദ ചിന്തകളെ വിലയിരുത്താന്‍. 1928 ല്‍ വെര്‍ജിീനിയാ വൂള്‍ഫ്‌ “എ റും ഓഫ്‌ വണ്‍സ്‌ ഓണ്‍” എന്ന ഗ്രന്ഥത്തിലൂടെ കുടുംബത്തിലെ സ്ത്രീയുടെ ഇടത്തെക്കുറിച്ചൊരവലോകനം നടത്തുകയുണ്ടായി. ഏതു വീട്ടിലും സ്ത്രീയുടെ സ്ഥാനം പുരുഷന്റെ കിടപ്പറയിലും കുട്ടികളുടെ പഠനമുറിയിലും അടുക്കളയിലുമായി ഒതുങ്ങുന്നു. സ്വന്തം സ്ഥലമോ സ്വന്തം സമയമോ അവള്‍ക്കനുവദിക്കപ്പെട്ടിട്ടില്ല. ഏകാന്തത ആവശ്യപ്പെടുന്ന സ്ത്രീക്ക്‌ ഗൃഹാന്തരീക്ഷത്തില്‍ അത്‌ ലഭ്യമാകാതിരിക്കുന്നു. സ്ത്രീയിലെ സര്‍ഗ്ഗാത്മകത പോലും വെളിവാകാത്തത്‌ ഇത്തരം ഗൃഹാന്ത രീക്ഷം നിലനില്‍ക്കുന്നതു കൊണ്ടാണ്‌. ഷേയ്കസ്പിയര്‍ പെണ്ണായിരു ന്നെങ്കില്‍ ലോകം അവരെയോ അവര്‍ ലോകത്തെയോ അറിയാതെ പോകു മായിരുന്നു എന്ന്‌ വെര്‍ജീനിയ വുള്‍ഫ്‌ പറയുന്നു. സ്ത്രീകള്‍ക്ക്‌ പുരുഷന്മാര്‍ ക്കൊപ്പം വേതനവും സ്വത്തവകാശവും ലഭിക്കുമ്പോള്‍ മാത്രമേ അവള്‍ ഒരു പരിധി വരെയെങ്കിലും സ്വതന്ത്യാകൂ എന്ന്‌ വെര്‍ജീനിയ വൂള്‍ഫ്‌ പറഞ്ഞു വയ്ക്കുന്നു. ഈ ഗ്രന്ഥം ഫെമിനിസ്റ്റ്‌ ബൈബിള്‍ എന്നാണ്‌ അറിയ പ്പെടുന്നത്‌.” 54 1949-ല്‍ സാര്‍ത്രിന്റെ ചിന്താധാരയില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ സിമോണ്‍ ഡി ബുവയര്‍ അവരുടെ “ദി സെക്കന്റ്‌ സെകസ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു. പുരുഷന്‍ സ്ത്രീയെ വിധേയയാക്കുന്നതിനേക്കാള്‍ സ്ത്രീ ആ വിധേയത്വം സ്വാംശീകരിക്കുന്നതാണ്‌ അവരുടെ രണ്ടാം ലിംഗപദവിക്കു കാരണം എന്ന്‌ സിമോണ്‍ ഡി ബുവയര്‍ വിലയിരുത്തി. സ്ത്രീ അവളായി ജനിക്കുകയല്ല, ആയിത്തീരുകയാണ്‌ എന്നാണ്‌ ബുവയര്‍ കണ്ടെത്തിയത്‌. സ്ത്രീയുടെ ആ വപരുവപ്പെടലിനെ അവര്‍ നിശിതമായി വിമര്‍ശിക്കുക യുണ്ടായി. പുരുഷനെ ആശ്രയിച്ചു കഴിയുന്നതില്‍ നിന്നും മോചനം നേടാന്‍ സ്ത്രീ തന്നെ പരിശ്രമിക്കണമെന്നും വെല്ലുവിളികളോട്‌ പ്രതികരിച്ചു ജീവിച്ചാലേ സ്വന്തം അസ്തിത്വം സ്ഥാപിക്കാനാവു എന്നും സിമോണ്‍ ഡി ബുവയര്‍ പറയുന്നു.“ 1963-ല്‍ ബെറ്റി ഫ്രീഡന്‍ “ഫെമിനൈന്‍ മിസ്റ്റിക്ക്‌ എന്ന ഗ്രന്ഥത്തിലൂടെ സ്ത്രീകള്‍ ഗാര്‍ഹികജീവിതത്തില്‍ സംതൃപ്തരാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്ന പുരുഷാധിപത്യ സമൂഹത്തെ ചോദ്യം ചെയ്യുന്നു. സ്ത്രീകളുടെ മേല്‍ അടിച്ചേൽപ്പിക്കപ്പെട്ട ഒരു സ്ത്രൈണാദര്‍ശം മാത്രമാണ തെന്ന്‌ കൃത്യമായ പഠനങ്ങളിലൂടെ താന്‍ ക ത്തിയതായി അവര്‍ അവകാശ പ്പെടുന്നു. തൊഴില്‍ ചെയ്യുന്ന സ്ത്രീകളില്‍ വീട്ടമ്മമാരേക്കാള്‍ സ്വതന്ത്രചിന്താ ഗതിയും അഭിപ്രായരൂപീകരണക്ഷമതയും കൂടുതല്‍ കാണുന്നുണ്ടെന്നും അതിനാല്‍ വീട്ടുജോലിയുടെ ആലസ്യത്തില്‍ നിന്നും പുറത്തേക്ക്‌ വന്ന്‌ തൊഴിലില്‍ ഏര്‍പ്പെടണമെന്നും സ്ത്രീകളോടവര്‍ ആഹ്വാനം ചെയ്തു.” 1970-ല്‍ സ്ത്രീവിമോചന ചിന്തയുടെ പുതിയ കാഴ്ചപ്പാടുമായി കേറ്റ്‌ മില്ലറിന്റെ “സെക്ഷ്വല്‍ പൊളിറ്റികസ്‌” എന്ന ഗ്രന്ഥം പുറത്തിറങ്ങി. സ്ത്രീ പുരുഷ ബന്ധങ്ങളുടെ രാഷ്ട്രീയത്തില്‍ സ്ത്രീ പുരുഷനാല്‍ നിയന്ത്രിക്ക പ്പെടുകയും പുരുഷാധിപത്യ മൂല്യങ്ങളുടെ വാഹകരായി സ്ത്രീകള്‍ മാറുകയും ചെയ്യുന്നതായി പറയുന്നു. സ്ത്രീയുടെ ഓരോ വിമോചന ശ്രമത്തിനും പിന്നില്‍ അതിന്റേതായ രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നുണ്ട്‌. 55 സ്ത്രീയുടെ അതിജീവനത്തിന്റെ രാഷ്ട്രീയമായി ഇവിടെ ഫെമിനിസം വ്യാഖ്യാനിക്കപ്പെടുന്നു. പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ അവളുടെ ശരീരത്തിലേക്ക്‌ ചുരുക്കപ്പെടുന്നു. പുരുഷന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവായാണ്‌ പുരുഷാധിപത്യം സ്ത്രീയെ തിരിച്ചറിയുന്നത്‌. അവന്റെ താല്‍പര്യാര്‍ത്ഥം ആ ശരീരം വളച്ചൊടിക്കാനും അപമാനിക്കാനും പീഡിപ്പി ക്കാനും മനപ്പൂര്‍വ്വം വേദനിപ്പിക്കാനും അവനവകാശമുണ്ട്‌.” സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രബന്ധങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സ്ത്രീകള്‍ പരിശ്രമിച്ചു കൊണ്ടിരുന്നതിനു സമാന്തരമായി സാഹിത്യവും അതിന്റേതായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങള്‍ അനാവരണം ചെയ്യുന്ന കഥകളും കവിതകളും നോവലുകളും പ്രസിദ്ധീകരിക്കപ്പെട്ടു. വെര്‍ജീനിയ വൂള്‍ഫും നല്ലൊരു നോവലിസ്റ്റായിരുന്നു. നിരവധി സ്ത്രീ എഴുത്തുകാരും പുരുഷ എഴുത്തുകാരും സ്ത്രീവാദ ദര്‍ശനങ്ങളുള്ള സാഹിതൃകൃതികള്‍ രചിച്ചു. കേറ്റ്‌ ചോപ്പിന്റെ “ദി അവേക്കനിംങ്‌, നെബേക്ക ഹാര്‍ഡിംഗിന്റെ “ലൈഫ്‌ ഇന്‍ ദി അയേണ്‍ മില്‍സ്‌ എന്നിവ അവയില്‍ ചിലതാണ്‌. ഒപ്പം സ്ത്രീയെ വായനക്കാരിയായും എഴുത്തുകാരിയായും വിലയിരുത്തുന്ന എലയ്‌ന്‍ ഷോവാള്‍ട്ടറുടെ കൃതികള്‍ സ്ത്രീയെ ഒരു പുതിയ കാഴ്ചപ്പാടില്‍ കൂടി വിലയിരുത്താന്‍ സഹായകമായി. അവരുടെ “റ്റുവേര്‍ഡ്സ്‌ എ ഫെമിനിസ്റ്റ്‌ പോയറ്റികസ്‌' എന്ന കൃതിയിലാണ്‌ സ്ത്രീയെ എഴുത്തുകാരിയായും വായന ക്കാരിയായും വിലയിരുത്തുന്നത്‌. സാഹിത്യ കൃതികളൊക്കെയും പുരുഷ എഴുത്തുകാരുടേതു മാത്രം ശ്രദ്ധിക്കപ്പെടുകയും സ്ത്രീ എഴുത്തുകാരി കളുടേത്‌ തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നതിന്റെ കാരണങ്ങള്‍ ഷോവാശള്‍ട്ട അന്വേഷിക്കുന്നു. സാഹിത്യഭാഷ പുരുഷാധിപത്യപരമാ ണെന്നും സ്ത്രീകള്‍ അത്‌ സ്വാംശീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നും അവര്‍ കണ്ടെത്തി. നല്ല ഒരു കൂട്ടം സ്ത്രീ എഴുത്തുകാര്‍ സമൂഹത്തില്‍ ഉയര്‍ന്നുവരേണ്ടതിന്റെ ആവശ്യകത അവര്‍ ചൂ Ienogl 1977 ൽ ്രസിദ്ധീകൃതമായ “എ ലിറ്ററേച്ചര്‍ ഓഫ്‌ ദെയര്‍ ഓണ്‍” എന്ന കൃതിയിലും 56 സമകാലിക സാഹിത്യവിമര്‍ശനത്തിലെ സ്ത്രീ സാന്നിദ്ധ്യത്തിന്റെ ആവശ്യ കതയെക്കുറിച്ച്‌ അവര്‍ ചര്‍ച്ച ചെയ്യുന്നു. തുടര്‍ന്ന്‌ 195] ല്‍ പുറത്തിറങ്ങിയ ്രബന്ധമായ “ഫെമിനിസ്റ്റ്‌ ക്രിട്ടിസിസം ഇന്‍ ദി വൈല്‍ഡര്‍നസ്‌ എന്ന പ്രബന്ധത്തില്‍ ഷോവാശള്‍ട്ടര്‍ സ്ത്രീവാദ സാഹിത്യ വിമര്‍ശനത്തിന്‌ എല്ലാത്തരത്തിലും ഉപയോഗപ്രദമായ ഒരു സിദ്ധാന്തം രൂപവത്ക്കരിക്കുക യു ഠയി. ഈ ഗ്രന്ഥത്തില്‍ “സ്ത്രീ എഴുത്തുകാരുടെ രചനകള്‍ക്ക്‌ എന്താണ്‌ വൃത്യാസം?” എന്ന ചോദ്യം അവരുന്നയിക്കുന്നു. പുരുഷകേന്ദ്രിത സ്വഭാവ മുള്‍ക്കൊള്ളുന്ന (Androcentric) സമകാലിക സാഹിത്യ വിമര്‍ശനത്തിന്റെ മുഖം വെളിച്ചത്തു കൊണ്ടുവരാനും സ്ത്രീകേന്ദ്രിത സാഹിത്യ വിമര്‍ശനത്തിന്റെ (Genocല്‍nt്) ആവശ്യകത ബോധ്യപ്പെടുത്താനും ഈ ചോദ്യത്തിലൂടെ അവര്‍ക്കു കഴിഞ്ഞു. അക്കാദമിക രംഗത്ത്‌ ഒറ്റപ്പെട്ടു നിന്ന സ്ത്രീവാദ ചിന്തകള്‍ക്ക്‌ സൈദ്ധാന്തിക തലം രൂപപ്പെടുത്താനും കൃത്യമായ ഒരു മാര്‍ഗ്ഗരേഖ ചമയ്ക്കാനും എലയ്ന്‍ ഷോവാശട്ടറിനു കഴിഞ്ഞു. സ്ത്രീ രചനകളെ ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഘട്ടങ്ങളായി അവര്‍ തിരിക്കുന്നു. സ്ത്രൈണം (feminine), സ്ത്രീവാദപരം (feminist), സ്ത്രീവിഷയകം (na) എന്നിങ്ങനെ. ഒരു പുതിയ ഭാഷയും പുതിയ വായനവും സ്ത്രീയ്ക്ക്‌ ആവശ്യമാണെന്ന്‌ ഷോവാശള്‍ട്ടര്‍ കരുതുന്നു.” ഷോവാശട്ടറിനെത്തുടര്‍ന്ന്‌ ഹെലന്‍ സികസസ്‌, ജൂലിയ ക്രിസ്റ്റേവ തുടങ്ങിയവരും സ്ത്രീ എഴുത്തിന്റെ ആവശ്യകതയും ഭാഷയുടെ പരിമിതി കളും ചര്‍ച്ച ചെയ്തവരാണ്‌. സ്ത്രീവാദ സാഹിത്യവും സ്ത്രീവാദ വിമര്‍ശന സിദ്ധാന്തങ്ങളും മറ്റു സാഹിത്യവിമര്‍ശന പദ്ധതികളുമായി ചേര്‍ന്ന്‌ വികസിച്ചു തുടങ്ങി. ബഹുസ്വരമായ വിമര്‍ശനരീതി സ്ത്രീപക്ഷ വിമര്‍ശന സിദ്ധാന്തത്തിനു കൈവന്നു. മാര്‍കസിയന്‍ ദര്‍ശനത്തിന്റെയും മനോവിശ്ശേഷണ സിദ്ധാന്ത ത്തിന്റെയും കാഴ്ചപ്പാടുകള്‍ സ്ത്രീവാദ വിമര്‍ശനരീതിയെ പോഷിപ്പിച്ചു. സാമ്പത്തികാടിസ്ഥാനത്തില്‍ സ്ത്രീ എങ്ങിനെ പുരുഷാധിപത്യ സമൂഹ ത്താല്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്നാണ്‌ മാര്‍കസിയന്‍ ദര്‍ശനം ചര്‍ച്ച 57 ചെയ്യുന്നത്‌. “കുടുംബം, സ്വകാര്യ സ്വത്ത്‌, ഭരണകൂടം ഇവയുടെ ആവിര്‍ഭാവം” എന്ന കൃതിയില്‍ സ്വകാര്യസ്വത്ത്‌ എന്ന സങ്കല്‍പമാണ്‌ സ്ത്രീയുടെ അധമാവസ്ഥയ്ക്ക്‌ കാരണമെന്ന്‌ എംഗല്‍സ്‌ പറയുന്നു. ഉല്‍പാദനബന്ധം, തൊഴില്‍ വിഭജനം എന്നിവ കാര്‍ഷികവ്യവസ്ഥിതിയിലും മുതലാളിത്ത വ്യവസ്ഥിതിയിലും എങ്ങനെ സ്ത്രീയെ പ്രതികൂലമായി ബാധിക്കുന്നു എന്ന്‌ വിശകലനം ചെയ്യുന്ന എംഗല്‍സ്‌ തുല്യവേതനമുറപ്പാക്കുന്ന ജോലി സ്ത്രീക്ക്‌ ലഭ്യമാക്കുക വഴിയും അവളെ സ്വകാര്യസ്വത്തിനുടമയാക്കുക വഴിയും അവളുടെ അധമാവസ്ഥയില്‍ നിന്ന്‌ ഒരു പരിധിവരെ മോചിപ്പിക്കാം എന്നു കം ത്തുന്നു. സ്ത്രീപുരുഷ വ്യത്യാസമോ ലിംഗാധിഷ്ഠിത പീഡനമോ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. മാത്രമല്ല ലിംഗപരമായ വിവേചനം മാത്രമല്ല എക്കാലത്തും സ്ത്രീയുടെ അധമാവസ്ഥയ്ക്കു കാരണമായി ഭവിച്ചത്‌ എന്നും പറഞ്ഞുവെയ്ക്കുന്നു. ലിംഗഭേദം സാമൂഹികമായും സാംസ്കാരികമായുമുള്ള നിര്‍മ്മിതി യാണ്‌. മനുഷ്യമനസ്സാണ്‌ യഥാര്‍ത്ഥത്തില്‍ സ്ത്രീ എന്നും പുരുഷന്‍ എന്നുമുള്ള വിവേചനം ജീവശാസ്ത്രപരമായും മാനസികമായും ഉണ്ടാക്കി യെടുത്തതെന്ന്‌ ഫ്രോയ്ഡ്‌ പറയുന്നു. ജീവശാസ്ത്രപരമായ സ്ത്രീ പുരുഷ ഭേദം സ്ത്രീയെ സ്ത്രീയുടെ ശാരീരിക ഘടനയിലും പുരുഷനെ പുരുഷന്റെ ശാരീരിക ഘടനയിലും നോക്കിക്കാണുമ്പോള്‍ അവിടെ തുല്യതയാണുള്ളത്‌. എന്നാല്‍ സ്ത്രൈണത, പുരുഷത്വം എന്നീ മാനസികതലങ്ങള്‍ വച്ച്‌ വിലയിരുത്തുമ്പോള്‍ ഒന്ന്‌ മറ്റൊന്നിനേക്കാള്‍ കേമം എന്ന ചിന്താഗതി സമൂഹത്തിലുണ്ടാകുന്നു. സമൂഹം രൂപപ്പെടുത്തിയെടുത്ത പിതൃമേധാവിത്വ ഘടനയാണ്‌ (Patriarchal structure) യഥാര്‍ത്ഥത്തില്‍ കുടുംബത്തിനകത്ത്‌ സ്ത്രീയുടെ അധമാവസ്ഥയ്ക്ക്‌ കാരണമായി ഫ്രോയ്ഡ്‌ പറയുന്നത്‌. മിക്ക സ്ത്രീവാദ ചിന്തകരുടെയും സിദ്ധാന്തങ്ങള്‍ക്ക്‌ ഫ്രോയ്ഡിന്റെ മനോവിശ്ശേ ഷണ സിദ്ധാന്തവുമായി ബന്ധമുണ്ട്‌. വ്യക്തി മനസ്സിന്റെ ഇദ്‌, ഈഗോ, സൂപ്പര്‍ ഈഗോ, ബോധതലം, അബോധതലം എന്നീ വിഭജനങ്ങളും ഈഡിപ്പസ്‌ കോംപ്ലകസ്‌, ഇലക്രടാ കോംപ്ലകസ്‌, ജീവിതകാമന, സ്വപ്നവ്യാഖ്യാനം 58 M)SCBIW MWolaAIOM$WEBBJo MGA B ബുവയര്‍, എലയ്ന്‍ ഷോവാള്‍ട്ടര്‍, ടോറില്‍ മോയ്‌, കേറ്റ്‌ മില്ലറ്റ, ജൂലിയ ക്രിസ്റ്റേവ, ഹെലന്‍ സികസസ്‌, കോറ കാല്‍പന്‍ തുടങ്ങിയ സ്ത്രീസൈദ്ധാന്തികരെ ആകര്‍ഷിച്ചിട്ടു “22 സ്ത്രീയുടെ കീഴാളത്തത്തെക്കുറിച്ചാണ്‌ “സബാൾട്ടന്‍ സ്ത്രഡീസ്‌ എന്ന പഠനസംഘം അന്വേഷിക്കുന്നത്‌. കീഴാള പഠിതാക്കളുടെ വക്താവായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക്‌ സ്ത്രീയും പുരുഷനും പരസ്പരാശ്രിത രാണെന്നു പറയുന്നു. അങ്ങനെ പരസ്പരാശ്രിതരായിരിക്കെത്തന്നെ അവരുടെ ബന്ധത്തില്‍ സങ്കീര്‍ണ്ണതകളുണ്ടാകുന്നു. കാരണം സ്ത്രീക്ക്‌ അവളുടേതായ ഒരഭിപ്രായ രൂപീകരണത്തിനുള്ള സ്വാതന്ത്രം അനുവദിക്കപ്പെടുന്നില്ല. അധികാര ശ്രേണിയുടെ ഇടപെടലാണ്‌ അവളുടെ ജീവിതത്തിലെ ഓരോ ചലനത്തിലും. വ്യാഖ്യാന വിശകലനങ്ങളുടെ ഇരകളായി പലപ്പോഴും സ്ത്രീകള്‍ മാറുന്നു. മാര്‍ക്സിയന്‍ സൈദ്ധാന്തികതയുടെയും ഫ്രോയ്ഡിയന്‍ സൈദ്ധാന്തികതയുടെയും ആശയങ്ങള്‍ ഗായത്രി സ്പിവാക്ക്‌ തന്റെ ആശയം അവതരിപ്പിക്കാനായി ഉപയോഗിച്ചു. ഉപയോഗം, വിനിമയം, മിച്ച മൂല്യം എന്നീ മാര്‍കസിയന്‍ പദസുചികള്‍ സ്ത്രീയുടെ അവസ്ഥകളെ വിശകലനം ചെയ്യാനായി കടമെടുത്തിട്ടുണ്ട. സ്ത്രീയെ കൈമുതലായി വച്ചിട്ടുള്ള അധികാരിയായ പുരുഷന്‌ മിച്ചമൂല്യമുണ്ടാക്കാനുള്ള ഉറവിടമാണ്‌ സ്ത്രീ എന്നും ഗൃഹജോലിക്ക്‌ കൂലി വാങ്ങുന്ന സ്ത്രീ മിച്ചമൂല്യത്തെ വിനിമയ മൂല്യമാക്കുകയാണ്‌ ചെയ്യുന്നതെന്നും സ്പിവാക്ക്‌ പറയുന്നു. തൊഴില്‍ വിഭജനം സ്ത്രീയ്ക്കനുകൂലമായല്ല ചെയ്തിട്ടുള്ളതെന്ന്‌ അവര്‍ കണ്ടെത്തുന്നു. കീഴാളതയില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമായാണ്‌ സ്പിവാക്ക്‌ സ്ത്രീകളെ പരിഗണിക്കുന്നത്‌. വിവാഹം പോലും ഒരു പുരുഷന്‌ മറ്റൊരു പുരുഷന്‍ നടത്തുന്ന വസ്തു കൈമാറ്റമാണെന്ന്‌ അവര്‍ പറയുന്നു.” 2. സ്ശ്രീവാദം - ഇന്ത്യയില്‍: പഠാശ്വാത്യ ലോകത്ത്‌ ഇതുവരെ നടന്ന സ്ത്രീപക്ഷ ചിന്തകളാണ്‌ ഇവിടെ വിശകലനം ചെയ്തത്‌. പാശ്ചാത്യ-പനരസ്ത്യഭേദം സ്ത്രീയുടെ 59 ്രശ്നങ്ങള്‍ക്ക്‌ വൈവിധ്യവും വൈരുദ്ധ്യവുമുണ്ടാക്കുന്നുണ്ട്‌. ഇന്ത്യയിലെ സ്ത്രീവാദ ചിന്തകള്‍ ഈ വൈരുദ്ധ്യാത്മകമായ അന്തരീക്ഷത്തില്‍ രൂപപ്പെട്ടവയാണ്‌. ഇന്ത്യയിലെ സ്ത്രീവാദത്തിന്റെ ചരിത്രത്തിന്‌ മൂന്നു മുഖങ്ങളുണ്ടെന്നു കാണാം. 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ആരംഭിക്കുന്ന ആദ്യഘട്ടം ഇന്ത്യയിലെ “സതി” പോലെയുള്ള ദുരാചാരങ്ങള്‍ക്കെതിരെ യുറോപ്യന്‍ ഭരണാധികാരികള്‍ ശബ്ദമുയര്‍ത്തിയ ഘട്ടമാണ്‌. രണ്ടാമത്തേ താകട്ടെ ക്വിറ്റിന്ത്യാ സമരത്തിലേക്ക്‌ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിച്ചു കൊ ൦ ഗാന്ധിജി സ്വാതന്ത്ര്യത്തിനായുള്ള സ്ത്രീസംഘടനകളുടെ പിന്തുണ ആവശ്യപ്പെട്ടിടത്തു നിന്നാരംഭിക്കുന്നു. ഇത്‌ സ്വാതന്ത്രത്തിനു മുമ്പ്‌ 1915 കാലഘട്ടത്തിലാണെങ്കില്‍ മുന്നാമത്തെ ഘട്ടം ആരംഭിക്കുന്നത്‌ സ്വാതന്ത്ര്യാ നന്തരമാണ്‌. ഇത്‌ ലക്ഷ്യം വയ്ക്കുന്നത്‌ രാഷ്ട്രീയത്തിലും തൊഴിലിടത്തിലും സ്ത്രീക്ക്‌ കൃത്യമായ അവകാശങ്ങള്‍ നല്‍കാനും വിവാഹാനന്തര ജീവിതത്തില്‍ കുടുംബത്തിനകത്ത്‌ ശരിയായ പരിചരണം ലഭ്യമാക്കാനു മായിരുന്നു. ലോകമെങ്ങും സ്ത്രീസ്വാതന്ത്രയവാദികള്‍ ആവശ്ൃയപ്പെട്ടിരുന്നതു പോലെ ലിംഗസമത്വത്തിനു വേണ്ടിയും ഇന്ത്യന്‍ സ്ത്രീകള്‍ പ്രക്ഷോഭ മുണ്ടാക്കിയിട്ടുണ്ട്‌. ഒപ്പം ഇന്ത്യയുടെ പ്രത്യേക പിത്ൃയമേധാവിത്വ സമൂഹത്തില്‍ ഉ ഠായിട്ടുളള സംസ്കാരത്തിലുന്നിയ പ്രശ്നങ്ങള്‍ക്കെതിരെയും ഇന്ത്യന്‍ സ്ത്രീകള്‍ സമരം ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെത്തന്നെ ഇന്ത്യയിലെ സ്ത്രീവാദ സമരങ്ങള്‍ക്കും നേരിടേണ്ടി വന്ന ഒരു വിമര്‍ശനം അത്‌ താഴ്ന്ന സമുദായത്തിലെ സ്ത്രീകളുടെ ആവശ്യങ്ങളും പ്രതിനിധാനവും അവഗണിക്കുന്നു എന്നതാണ്‌. ഇത്‌ ഇവിടെ ജാതിയിലൂന്നിയ സ്രത്രീസംഘടന കളുടെയും സമരങ്ങളുടെയും രൂപീകരണത്തിന്‌ കാരണമായിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സ്ത്രീവാദത്തിന്‌ നിരവധി സൈദ്ധാന്തിക തലങ്ങളും രൂപപ്പെട്ടിട്ടുണ്ട്‌. ശ്രദ്ധേയമായ ഒരു കാര്യം, പാശ്വാത്യരാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇന്ത്യയില്‍ സ്ത്രീസ്വാതന്ത്ര്യ വാദത്തിന്റെ ആദ്യരൂപം 60 ഉ ഠയിവന്നത്‌ പുരുഷ നേതാക്കള്‍ക്കിടയില്‍ നിന്നാണ്‌ എന്നതാണ്‌. അതിനെ പിന്തുണച്ചും പിന്തുടര്‍ന്നുമാണ്‌ സ്ത്രീകള്‍ മുന്നോട്ടു വന്നത്‌. സ്വാതന്ത്രത്തിനു മുമ്പുളള ഇന്ത്യയില്‍ സ്ത്രീകളുടെ ശബ്ദം ചരിത്രത്തിന്റെ ഒരു താളിലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്ന സത്യം 1998 ൽ ഉര്‍വൃശി ബട്ടാലിയ, റിതു മേനോന്‍, കമലാ ബാസില്‍ എന്നിവര്‍ ശ്രദ്ധിച്ചു. എഴുതപ്പെട്ട ചരിത്രത്തിലെവിടെയും സ്ത്രീയുടെ ശബ്ദം കേള്‍ക്കാത്ത തിനാല്‍ നമ്മുടെ വിദ്യാഭ്യാസ സമ്ത്രദായവും പുരുഷനാല്‍ രൂപപ്പെടുത്തപ്പെട്ു ചരിത്രം പിന്തുടര്‍ന്നു. ഈ സാഹചര്യം വിലയിരുത്തിയ ഇവര്‍ നടത്തിയ അന്വേഷണത്തില്‍, അക്കാലഘട്ടത്തിലെ വ്യവസ്ഥകളെ അതിലംഘിച്ച ചില ആളുകളെ കണ്ടെത്താനായി. അതിലൊരാളാണ്‌ 1876 ൽ “അമര്‍ ജിബോന്‍” (My Life) എന്ന ആത്മകഥ എഴുതിയ രസ്സുന്ധാരി ദേവി. ബംഗാളിലെ ഒരു വീട്ടമ്മയായ ഇവര്‍ സ്കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ല. എന്നാല്‍ സമൂഹത്തിന്റെ വിലക്കുകളെ മറികടന്ന്‌ ആരുമറിയാതെ അക്ഷരാഭ്യാസം നേടിയാണ്‌ അവര്‍ സ്ത്രീകള്‍ സമൂഹത്തിലും കുടുംബത്തിലും അനുഭവി ക്കുന്ന പ്രശ്നങ്ങള്‍ തന്റെ ആത്മകഥയിലൂടെ പങ്കുവച്ചത്‌. തുടര്‍ന്ന്‌ രബീന്ദ്രനാഥ ടാഗോറിന്റെ സഹോദരി സ്വര്‍ണ്ണകുമാരി ദേവി 1882 ല്‍ സ്ത്രീകളുടെ തിയോസഫിക്കല്‍ സൊസൈറ്റി രൂപീകരിക്കുകയും അതുവഴി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വം നേടുകയും ചെയ്തു. 1903 ല്‍ സ്വര്‍ണ്ണകുമാരി ദേവിയുടെ മകള്‍ സരളാദേവി വാളുപയോഗിച്ച്‌ സ്ത്രീകള്‍ക്ക്‌ സുരക്ഷിതത്വമുറപ്പാക്കാനുള്ള പരിശീലനം നല്‍കാന്‍ തുടങ്ങി. അവരും പിന്നീട ദേശീയവാദികളുടെ കൂടെ ചേര്‍ന്നു. “ദി ഹൈ കാസ്റ്റ്‌ ഹിന്ദു വുമണ്‍്‌ എന്ന ഗ്രന്ഥം രചിച്ച പണ്ഡിത രമാഭായുടെ അച്ഛനും നല്ലൊരു സാമൂഹ്യ നവോത്ഥാന ചിന്തകനായിരുന്നു. അദ്ദേഹം ഭാര്യയായ ലക്ഷ്മീഭായിയെ വിദ്യാഭ്യാസം ചെയ്യിച്ചു. 1889 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പത്തു പ്രത്യേക ക്ഷണിതാക്കളില്‍ ഒരാളായ രമാഭായിയുടെ പുസ്തകത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നു. 1916 ല്‍ ഭോപ്പാലിലെ ബീഗം ഇന്ത്യന്‍ മുസ്ലീം സ്ത്രീകള്‍ക്കായി ഒരു സംഘടന 61 രൂപീകരിച്ചു. അതിന്റെ മുഖ്യ അജ സ്ത്രീകള്‍ മതപരമായ അടിച്ചമര്‍ത്തല്‍ നേരിടുന്നതിനെ സംബന്ധിച്ചുളളതായിരുന്നു. 1917 “നാഷണല്‍ കണ്‍സില്‍ ഓഫ്‌ വിമന്‍” രൂപീകൃതമായി. മാര്‍ഗരറ്റ്‌ കസിന്‍, ആനീബസന്റ്‌ എന്നീ വിദേശവനിതകള്‍ രൂപീകരിച്ച ഈ സംഘടന 1930 ല്‍ വിമന്‍സ്‌ ഇന്ത്യന്‍ അസോസിയേഷനുമായി ലയിപ്പിച്ചു. 1974 ലെ “ടുവാര്‍ഡ്സ്‌ ഇക്വാലിറ്റി റിപ്പോര്‍ട്ട്‌ സ്ത്രീകളുടെ സമത്വത്തിനു വേണ്ടിയുള്ള സമരത്തിലെ ഒരു നാഴികക്കല്ലാണ്‌. 1980 കളില്‍ സ്ത്രീധനമരണത്തിനും സ്ത്രീകള്‍ക്കെതി രെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെയാണ്‌ സ്ത്രീകള്‍ സമരം ചെയ്തത്‌. 2.5 സ്ത്രീവാദം - കേരളത്തില്‍: ജാതിചിന്ത മുര്‍ത്തഭാവത്തില്‍ നിലനിന്നിരുന്ന കേരളത്തില്‍ സ്ത്രീ പലവിധത്തിലും പുരുഷാധിപത്യ സമൂഹത്തിന്റെ പീഡനത്തിനു വിധേയമായി ക്കൊണ്ടിരുന്നു. സവര്‍ണ്ണാവര്‍ണ്ണ ഭേദമില്ലാതെ സ്ത്രീകള്‍ക്കു മേല്‍ ചൂഷണ തന്ത്രങ്ങള്‍ ആവിഷക്കരിക്കപ്പെട്ടുകൊണ്ടിരുന്ന 19-ാം നൂറ്റാണ്ടില്‍ സ്ര്രീകള്‍ അടുക്കളയ്ക്കുള്ളില്‍ തളച്ചിടപ്പെട്ട ജന്മങ്ങളും പുരുഷപീഡനത്തിന്റെ ഇരകളു മായി മാറി. നിയമവ്യവസ്ഥ തന്നെ സ്ത്രീയ്ക്കെതിരായിരുന്നു. തലക്കാണം, മുലക്കാണം എന്നിങ്ങനെ ശാരീരികാവയവങ്ങളിന്മേല്‍ പോലും നികുതി ചുമത്തുന്ന ഭരണാധികാരികള്‍ ഉണ്ടായിരുന്ന നാടാണ്‌ കേരളം. മാറു മറയ്ക്കാന്‍ താഴ്ന്ന ജാതി സ്ത്രീകള്‍ക്ക്‌ അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരെ പ്രതികരിച്ച്‌ രക്തസാക്ഷിയായ നങ്ങേലിയെ ആദ്യ ഫെമിനിസ്റ്റായി കണക്കാക്കാം. 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇതിന്റെ തുടര്‍ച്ചയായി മാറുമറയ്ക്കല്‍ സമരങ്ങള്‍ നടന്നു. 1822 ല്‍ പാര്‍വൃതീഭായിയും തുടര്‍ന്ന്‌ ഉത്രം തിരുനാള്‍ മഹാരാജാവും സവര്‍ണ്ണരുടേതില്‍ നിന്നു വ്യത്യസ്തമായ കുപ്പായം ധരിക്കാൻ അനുവാദം നല്‍കുന്നതുവരെ ഈ സമരം തുടര്‍ന്നു. സവര്‍ണ്ണ സ്ത്രീകള്‍ക്കിടയിലും സമാനമായ സമരങ്ങള്‍ നടന്നിരുന്നു. നമ്പൂതിരി സ്ത്രീകളുടെ ഘോഷാബഹിഷ്ക്കരണവും ഇത്തര ത്തിലൊന്നാണ്‌. 19-00 നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ വീട്ടിലിരുത്തി 62 വിദ്യാഭ്യാസം ചെയ്യിച്ചിരുന്ന ചില സ്ത്രീകള്‍ മുഖ്യധാരാ സമൂഹത്തിലേ ക്കിറങ്ങി വന്നതോടെ സ്ത്രീസ്വാതന്ത്രയയ പ്രവര്‍ത്തനങ്ങള്‍ ഉനര്‍ജ്ജിതമായി. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ പര്രമാസികകളിലൂടെ സ്ത്രീസ്വാതന്ത്ര്യത്തെ ക്കുറിച്ച ചര്‍ച്ച ചെയ്യാനും പുരോഗമനാശയങ്ങള്‍ എല്ലാവരിലുമെത്തിക്കാനും ശ്രമിച്ചു. സ്ത്രീകള്‍ക്ക്‌ വേണ്ടിയുള്ള ആദ്യ പ്രസിദ്ധീകരണമായ “കേരളീയ സുഗുണബോധിനി* 1866 ല്‍ പ്രസിദ്ധീകൃതമായി. പിന്നീട്‌ വനിതകള്‍ ക്കായുള്ള പ്രസിദ്ധീകരണങ്ങളും മഹിളാസമാജം പോലുള്ള സംഘടനകളും സ്ത്രീകളുടെ കൂട്ടായ്മയ്ക്കും ്രശ്നപരിഹാരത്തിനും മുന്നിട്ടിറങ്ങി. സാമൂഹികമായ ഇത്തരം ചലനങ്ങള്‍ക്കു സമാന്തരമായി സാഹിത്യം സ്ത്രീവിമോചന പ്രവര്‍ത്തനങ്ങള്‍ക്ക്‌ അതിന്റേതായ വഴികളിലൂടെ ശ്രമിച്ചുകൊ രുന്നു. സ്ത്രീ എഴുത്തുകാരും സ്ത്രീപക്ഷ എഴുത്തുകാരും തന്റേടികളായ സ്ത്രീ കഥാപാത്രങ്ങളും അവരവരുടേതായ രീതിയില്‍ സമൂഹത്തെ ബോധവത്ക്കരിച്ചുകൊണ്ടിരിക്കുന്നുണ്ട. മലയാളത്തില്‍ സ്ര്തീ എഴുത്തുകാരുടെ എണ്ണവും അവര്‍ സമൂഹത്തില്‍ സൃഷ്ടിച്ച ചലനങ്ങളും എടുത്തുനോക്കിയാല്‍ മാത്രം മതി കേരളത്തിലെ സ്ത്രീ വിമോചന പ്രസ്ഥാന ത്തിന്റെ വളര്‍ച്ചയും ശക്തിയും അറിയാന്‍. സരസ്വതിയമ്മയില്‍ തുടങ്ങി കെ.ആര്‍. മീര വരെ എത്തിനില്‍ക്കുന്നു അതിന്റെ വളര്‍ച്ച. ഇനിയും പുതിയ എഴുത്തുകാര്‍ പുത്തന്‍പുതിയ ആശയങ്ങളുമായി ഈ രംഗത്തേക്ക്‌ വന്നുകൊ ണ്ടിരിക്കുന്നു. ഏറ്റവും ഇങ്ങേയറ്റത്ത്‌ പെണ്ണും പ്രകൃതിയും ഒരുപോലെ പുരുഷാധിപത്ൃൃത്തിന്റെയും കുത്തകമുതലാളിത്തത്തിന്റെയും ചൂഷണത്തിന്‌ ഇരയാവുന്നു എന്ന തിരിച്ചറിവില്‍ നിന്നു രൂപപ്പെട്ട പാരിസ്ഥിതിക സ്ത്രീവാദ ചിന്തകളും സമൂഹത്തിലും സാഹിത്യത്തിലും അതിന്റേതായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സാറാ ജോസഫ്‌, സുഗതകുമാരി, അംബികാസുതന്‍ മങ്ങാട്‌, സേതു തുടങ്ങി നിരവധി എഴുത്തുകാര്‍ ഈ ആശയധാരയുമായി മുന്നോട്ടു വരുന്നുണ്ട്‌. സ്ത്രീവാദ ചിന്തകളുടെ ചരിത്രവും പ്രസക്തിയും വിശകലനം ചെയ്യുന്ന ഈ അധ്യായത്തില്‍ പറഞ്ഞുവെക്കുന്നത്‌ സ്ര്രീഗ്രശ്നങ്ങള്‍ക്ക്‌ 63 കാലഭേദവും ദേശഭേദവുമുള്ളതുകൊണ്ട്‌ അതിന്റെ സൈദ്ധാന്തികതലത്തിലും ആ വൈവിധ്യം ദൃശ്യമാകുന്നു എന്നാണ്‌. പൌരാണിക കാലം മുതല്‍ ഇന്നുവരെ, വൈദിക കാലം മുതല്‍ ആധുനിക സാങ്കേതികവിദ്യയുടെ കാലം വരെ, സമൂഹം സ്ത്രീയെ ചൂഷണം ചെയ്യാന്‍ കാലാനുസൃതമായ മാധ്യമങ്ങള്‍ കണ്ടുവയ്ക്കുന്നു. സ്ത്രീ സംഘടിക്കാതിരുന്നതും വിദ്യാഭ്യാസവും സാമ്പ ത്തിക സുരക്ഷിതത്വവും നേടാതിരുന്നതും ഒരു കാലഘട്ടം വരെ സ്ത്രീയെ പ്രതികരണ ശേഷിയില്ലാത്തവളാക്കി. വിദ്യാഭ്യാസം പ്രബുദ്ധരാക്കിയ ഒരു കൂട്ടം സ്ത്രീകളുടെ പരിശ്രമഫലമായാണ്‌ പാശ്ചാത്യ പൌരസ്ത്യഭേദമെന്യേ സ്ത്രീ സ്വാതന്ത്രയവാദം രൂപപ്പെട്ടുവന്നത്‌. ഇന്ത്യയെപ്പോലെ സാംസ്കാരിക വൈവിധ്യം നിലനില്‍ക്കുന്ന പ്രദേശത്ത്‌ സ്ത്രീ പ്രശ്നങ്ങള്‍ക്ക്‌ സാധൂകരണം കണ്ടെത്താന്‍ വൃത്യസ്ത സിദ്ധാന്തങ്ങള്‍ തന്നെ ആവശ്യമായി വരുന്നു. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത സ്ത്രീസ്വാതന്ത്ര്യ കാംക്ഷികളായ ഒരു കൂട്ടം പുരുഷന്മാരുടെ പിന്തുണ ഇതിനുണ്ടായി എന്നതാണ്‌. സ്ത്രീയ്ക്കെതിരെ യുളള ചൂഷണശ്രമങ്ങളും അതിനെ പ്രതിരോധിക്കാനുള്ള പുതിയ തന്ത്രങ്ങളും ഇപ്പോഴും ഉ ായിക്കൊണ്ടിരിക്കുന്നു. അതൊരു നിരന്തര ്രക്രിയയാണിന്നും. 64 സൂചകങ്ങള്‍: 1. എം. ലീലാവതി, അവതാരിക - സ്ത്രീകാലഘട്ടങ്ങളില്‍, പുറം 59. 2. ഭൃഗ്വേദം മഹാഭാഷ്യം, V0. 2, പുറം 425-20. 3. ഛാന്ദോഗ്യോപനിഷത്ത്‌ 4-ാഠം ഖണ്ഡം, ശ്ലോകം 1-5, പുറം 287-92. 4. പതിനാറു വയസ്സു പൂര്‍ത്തിയായ സുന്ദരിയായ ഒരു സ്ത്രീയുമായി താന്ത്രികവിധി നിഷ്കര്‍ഷിക്കുന്ന വിധത്തിലുള്ള ശരീരപൂജയാണിത്‌. അശ്ലീലവി്രര ദര്‍ശനം കൊ Yo ദേവദാസികളുടെ നര്‍ത്തന നിരീക്ഷണം കൊ റും മനസ്സിളകാത്ത സ്ഥിര ചിത്തന്മാര്‍ ഏര്‍പ്പെടുന്ന ഈ പൂജ തിബത്തിലെ ലാമമാരുടെ ഒഴിവാക്കാനാവാത്ത അനുഷ്ഠാനമാണ്‌. 5. ചാണകൃൃയദര്‍ശനം - (വ്യാഖ്യാ) എം.പി. നീലകണ്ഠന്‍ നമ്പൂതിരി, 2005, പുറം 30, 79, 116. 6. മനുസ്മൃതി, വിവര്‍ത്തനം സിദ്ധിനാഥാനന്ദമ്വപാമി, അധ്യായം 3, പുറം 103-104. 7. മാര്‍ക്കണ്ഡേയപുരാണം, വിവ: വള്ളത്തോള്‍ ശ്ലോകം 24, പുറം 35. 8. പ്രാചിന മനുഷ്യസമൂഹം വാല്യം 9, വില്യം ഹെന്റി മോര്‍ഗന്‍, പുറം 835. 9. പ്രാചീന മനുഷ്യസമൂഹം, പുറം 840. 10. എംഗല്‍സ്‌, കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം, ഇവയുടെ ആവിര്‍ഭാവം, പുറം 132. 11. സിഗ്മണ്ട്‌ ഫ്രോയ്ഡ്‌, സൈക്കോ അനാലിസിസത്തിന്റെ ചരിത്രം. 12. കെ. രാഘവന്‍പിള്ള, സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം. 65 13. സ്ത്രീവിമോചനം - ചരിത്രം, സിദ്ധാന്തം, പ്രയോഗം, പുറം 42-43. 4. Virgina Woolf - A Room of Ones Own, 1929. https://ebooks.adelaide.edu.an>woolf. 15. ഫെമിനിസം - സിദ്ധാന്തവും ്രയോഗവും, എഡി. ഡോ. ജാന്‍സി ജെയിംസ്‌, 2000, 4. 16. Simon de Beavour, The Second Sex, 1949. 17. Betty Friedan, The Feminine Mystique, 1963, www.amazon.com. 18. Kate Millet, Sexual Politics, 1970. 19. Kate Millet, Politics of Cruelty, 1994. 20. Elain Showalter, A Literature of their own, 1977, പുറം 4, 5. 21. Sigmund Freud, New Introductory Lectures on Psycho Analysis, Tras & edited by James Strachey, പുറം 174. 22. Poonam Srivastava, Garden Eve, Feminist Literary Theory and Sigmund Freud, 2004, പുറം 1. 23. Donna Landry & Gerald Maclear, The Spivak Reader, 1996, പുറം 53. 24. മാറു മറയ്ക്കാന്‍ മേല്‍മുണ്ടു ധരിച്ച നങ്ങേലിയില്‍ നിന്ന്‌ മുലക്കാണം ചുമത്താന്‍ വന്ന ഭൂു്രഭുവിനു മുന്നില്‍ മുലയറുത്തു വച്ച്‌ വീരമൃത്യു വരിച്ച അധ:കൃതസ്ത്രീയാണ്‌ നങ്ങേലി. 25. ഡോ. സി.പി. ലീല, “സാഹിതൃത്തിലെ ഫെമിനിസ്റ്റ്‌ ചിന്തകള്‍', ഫെമിനിസം, എഡി. ഡോ. ജാന്‍സി ജെയിംസ്‌, 2000, പുറം 165. 66 അദ്ധ്യായം - 3 നോവല്‍ പരിചയം തമിഴ്‌ ബ്രാഹ്മണസമൂഹം കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലേക്കും സാംസ്കാരികരംഗത്തേക്കും പ്രവേശിച്ച സാഹചര്യങ്ങള്‍ ഒന്നാമദ്ധ്യായത്തില്‍ വിലയിരുത്തുകയുണ്ടായി. സ്വകാര്യമായ ഒരു സമൂഹവ്യവസ്ഥ സൃഷ്ടിച്ച്‌ ജീവിതം നയിക്കാന്‍ ശ്രദ്ധിച്ച അവര്‍ കേരളീയമായ കലര്‍പ്പ്‌ അവരുടെ സംസ്കാരത്തില്‍ വരാതെ കാത്തെങ്കിലും കേരളത്തിന്റെ സാംസ്കാരിക ചുറ്റുപാടില്‍ തമിഴ്ര്രാഹ്മണ കുടിയേറ്റം കാര്യമായ മാറ്റങ്ങള്‍ വരുത്തി. ഭക്ഷണം, വസ്ത്രം, ആചാരം എന്നിവയിലെല്ലാം ഈ കലര്‍പ്പ്‌ പ്രകടമായി രുന്നു. കൂടാതെ ഭരണരംഗത്തും സാംസ്കാരികരംഗത്തും ഇവരുടെ ഇടപെട ലുകളുണ്ടായി. തന്നിമിത്തം സമുഹത്തിന്റെ ്രതിച്ഛചായയായ സാഹിതൃത്തിലും തമിഴ്ബ്രാഹ്മണസ്വാധീനം പ്രകടമായി. തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ ്രശ്നങ്ങളും അവരുടെ ഇടങ്ങളും ഇടപെടലുകളും സാഹിത്യത്തിനു വിഷയമായി. അവര്‍ക്കിടയില്‍ നിന്നുതന്നെ നല്ല സാഹിത്യകാരന്മാര്‍ ഭാഷയ്ക്കു IO. ചെറുകഥയുടെയും നോവലിന്റെയും രംഗത്താണ്‌ ഇവരുടെ പ്രഭാവം കാര്യമായുണ്ടായത്‌. തമിഴ്ബ്രാഹ്മണ എഴുത്തുകാരെ കൂടാതെ പൊതുസമൂഹത്തില്‍ നിന്നുള്ളവരും തമിഴ്ബ്രാഹ്മണ ജീവിതം പശ്ചാത്തല മാക്കി സാഹിത്യകൃതികള്‍ രചിച്ചു. മിക്ക കൃതികളിലും അവരുടെ പുരുഷാധി പതൃമനോഭാവവും സ്ത്രീകളുടെ നരകജീവിതവും ്രമേയമായി. ഇത്തരത്തില്‍ തമിഴ്ബ്രാഹ്മണ സ്ത്രീ പുരുഷാധിപത്യലോകത്ത്‌ എപ്രകാരം ്രതിനിധാനം ചെയ്യപ്പെടുന്നു എന്ന അന്വേഷണമാണ്‌ ഈ പ്രബന്ധത്തില്‍ നടത്തുന്നത്‌. സ്ത്രീപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ത്രീവാദ സൈദ്ധാന്തികരുടെ നിലപാടുകള്‍ ഒരനിവാര്യതയായതുകൊണ്ട്‌ രണ്ടാമദ്ധ്യായത്തില്‍ വിലയിരു ത്തുന്നത്‌ സ്ത്രീവാദ ചിന്തകരുടെ നിലപാടുകളും ചരിത്രാതീത കാലം മുതല്‍ 67 ഇന്നുവരെയുള്ള സ്ത്രീയുടെ നിലയുമാണ്‌. ഈ അദ്ധ്യായത്തില്‍ പഠനാര്‍ത്ഥം തിരഞ്ഞെടുത്ത നോവലുകളെ പരിചയപ്പെടുത്തുന്നതോടൊപ്പം തെരഞ്ഞെടു ക്കപ്പെട്ട കഥാപാത്രങ്ങള്‍ക്ക്‌ മറ്റു കഥാപാത്രങ്ങളുമായുള്ള ബന്ധവും നോവലില്‍ അവരുടെ ഇടവും ചര്‍ച്ച ചെയ്യുന്നു. മലയാള നോവല്‍ സാഹിത്യ ത്തില്‍ വിരലിലെണ്ണാവുന്ന കൃതികള്‍ മാത്രമാണ്‌ തമിഴ്്രാഹ്മണ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നത്‌. അവയില്‍ത്തന്നെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നവ തുലോം കുറവുമാണ്‌. സ്ത്രീകള്‍ കേന്ദ്രകഥാപാത്ര മായി വരാത്ത നോവലുകളും ഇവിടെ പഠനത്തിനായി സ്വീകരിക്കുന്നുണ്ട്‌. അത്‌ അവര്‍ക്ക്‌ നോവലില്‍ നല്‍കിയിട്ടുള്ള സ്ഥാനവും നിലപാടുകളും നോക്കിയാണ്‌. കൂടാതെ തമിഴ്ബ്രാഹ്മണ സമൂഹം പ്രധാന പ്രമേയമല്ലാത്ത കൃതികളെയും സ്വീകരിച്ചിട്ടുണ്ട. അത്‌ തമിഴ്‌ ബ്രാഹ്മണ സ്ത്രീ കഥാപാത്ര ങ്ങള്‍ നോവലിന്റെ ഗതിയെ നിയന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന തുകൊണ്ടാണ്‌. ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ട്‌ സ്ത്രീകഥാപാത്ര ങ്ങളെ വൃത്യസ്ത സ്വഭാവത്തിനനുസരിച്ച്‌ വേര്‍തിരിച്ച്‌ അത്യാവശ്യകഥാപാത്ര ങ്ങളെ മാത്രമേ പ്രബന്ധത്തില്‍ വിശകലനവിധേയമാക്കിയിട്ടുളളു. ഒരേ സ്വഭാവം വച്ചുപുലര്‍ത്തുന്ന കഥാപാത്രങ്ങളെയും സ്ത്രീ ്രശ്ന പരിസര ങ്ങളില്ലാത്ത നോവലുകളെയും ഒഴിവാക്കി ശ്രദ്ധേയമായ അഞ്ചു നോവലുകള്‍ മാത്രമാണ്‌ പഠനാര്‍ത്ഥം തിരഞ്ഞെടുത്തിട്ടുള്ളത്‌. ്രത്യേക എഴുത്തുകാരന്റെ രചനകള്‍ എന്ന മാനദണ്ഡം ഇവിടെ ഉപയോഗിക്കുന്നില്ല.. എണ്‍പതുകള്‍ക്കു മുമ്പ, ശേഷം എന്ന കാലപരിധി വച്ചാണ്‌ അദ്ധ്യായവിഭജനം നടത്തിയി ടുളളത്‌. ഈ കാലപരിധിയില്‍ ഇത്ര നോവലുകളേ തമിഴ്‌ ബ്രാഹ്മണ സ്ത്രീ ്രശ്നങ്ങളിലേക്ക്‌ എത്തിനോക്കുന്നതായുള്ളു. അപ്രകാരം തിരഞ്ഞെടുത്ത മലയാറ്റൂരിന്റെ “വേരുകള്‍, “നെട്ടൂര്‍മഠം, സാറാതോമസിന്റെ “നാര്‍മടിപ്പുടവ്‌, ഒ.വി. വിജയന്റെ “തലമുറകള്‍”, സേതുവിന്റെ ‘കിളിമൊഴികള്‍ക്കപ്പുറം” എന്നീ നോവലുകളാണ്‌ വിശകലനവിധേയമാക്കുന്നത്‌. 68 3.1 വേരുകള്‍: പാലക്കാട്‌ ജില്ലയിലെ കല്‍പാത്തി അ്രഹാരത്തില്‍ ജനിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1958 മുതല്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥനായി വിവിധ വകുപ്പുകളില്‍ ജോലി നോക്കിയിരുന്നു. ഭരണതന്ത്രം ്രമേയമാക്കിയും താന്‍ ജനിച്ച തമിഴ്‌ ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥ പ്രമേയമാക്കിയും നിരവധി സാഹിത്യകൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. ആത്മാംശപ്രധാനമായ “വേരുകള്‍ 1967-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ്‌ നേടി. സാമുദായിക വ്യവസ്ഥയുമായി ബന്ധപ്പെട്ടെഴുതിയ മറ്റൊരു നോവലാണ്‌ റനെട്ടൂര്‍മഠം', വേഴാമ്പല്‍, ദ്വന്വയുദ്ധം, യന്ത്രം, പൊന്നി, യക്ഷി, തുടക്കം ഒടുക്കം, അമൃതം തേടി, ആറാം വിരല്‍ തുടങ്ങിയവയാണ്‌ മലയാറ്റൂരിന്റെ പ്രധാന കൃതികള്‍. ഐ.എ.എസ്‌. ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാക്കി രചിച്ച “യന്ത്രം” ഒരു ബൃഹദ്നോവലാണ്‌. യാഥാര്‍ത്ഥ്യബോധമാണ്‌ മലയാറ്റൂരിന്റെ കൃതികളുടെ സവിശേഷത. സാമൂഹികവും രാഷ്ട്രീയവുമായ കാലികപ്രശ്നങ്ങള്‍ ആവിഷ്ക്കരിച്ച്‌ ശ്രദ്ധേയനായ മലയാറ്റൂരിന്റെ തമിഴ്ബ്രാഹ്മണ സമുദായ വ്യവസ്ഥ ചിത്രീകരിക്കുന്ന രണ്ടു നോവലുകളാണ്‌ ഇവിടെ പഠനാര്‍ത്ഥം തിരഞ്ഞെടുത്തിട്ടുള്ളത്‌. രഘു എന്ന ഐ.എ.എസ്‌. ഉദ്യോഗസ്ഥനെ കേന്ദ്രകഥാപാത്രമാക്കി മലയാറ്റൂര്‍ രാമകൃഷ്ണന്‍ 1966 ല്‍ രചിച്ച നോവലാണ്‌ റവേരുകള്‍'”. തമിഴ്ബ്രാഹ്മണരുടെ സമുദായപശ്ചാത്തലത്തില്‍ ഉരുവം കൊണ്ട നോവല്‍ ബന്ധങ്ങളുടെ ആഴത്തിലോടിയ വേരുകളെ തിരിച്ചറിയുന്ന വ്യക്തിയുടെ ആത്മവ്യഥയെ ആവഹിക്കുന്നു. നഗരത്തിന്റെയും ഗ്രാമത്തിന്റെയും പശ്ചാ ത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട കഥാപാത്രങ്ങള്‍ എങ്ങനെ തദ്ദേശത്തിന്റെ സ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന എഴുത്തുകാരന്റെ അന്വേഷണം ഇവിടെ ശ്രദ്ധേയമാണ്‌. ബന്ധങ്ങളും സ്മരണകളും അമൂല്യമെന്നു കരുതുന്ന അമ്മ, സഹോദരിമാര്‍ എന്നിവര്‍ ഒരു വശത്തും നഗരജീവിതം ഇഷടപ്പെടുന്ന ഭാര്യ ഗീത മറുവശത്തും നിന്ന്‌ വടംവലി നടത്തുന്ന രഘുവിന്റെ മനസ്സിലെ വേലിയേറ്റങ്ങളാണ്‌ നോവലിന്റെ മുഖ്യഗ്രമേയം. 69 പന്ത്രണ്ട്‌ അദ്ധ്യായങ്ങളുള്ള ഒരു ചെറുനോവലാണ്‌ “വേരുകള്‍”. യാഥാര്‍ത്ഥ്യബോധത്തോടെ കഥ പറയാനുള്ള മലയാറ്റൂരിന്റെ പാടവം ആത്മസ്പര്‍ശമുള്ള വേരുകളില്‍ തെളിഞ്ഞുകാണാം. കഥാപാ്രങ്ങളുടെ ബാഹ്യാഭ്യന്തര ചലനങ്ങള്‍ സൂക്ഷ്മമായി ആവിഷ്ക്കരിക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരിക്കുന്നു. മദ്രാസിലെ നാഗരിക ജീവിതവും അവിടെത്തന്നെ വീടുവച്ചു താമസിക്കാനുള്ള തീരുമാനവുമായി നാട്ടിലേക്ക്‌ പുറപ്പെടുന്ന രഘുവും പ്രതൃക്ഷപ്പെടുന്ന ആദ്യ അദ്ധ്യായവും നാട്ടില്‍ വീടുവച്ചു താമസിക്കാന്‍ തീരുമാനമെടുത്തു മടങ്ങുന്ന രഘു പ്രത്ൃക്ഷപ്പെടുന്ന പന്ത്ര ഠം അദ്ധ്യായവും തികച്ചും വിരുദ്ധമായ നിലപാടുകളിലാണ്‌ നില്‍ക്കു ന്നത്‌. ഇതിനിടയില്‍ നടക്കുന്ന സ്മരണകളും ആത്മസംഘര്‍ഷങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും നോവലിന്റെ ഗതിയെ നിയന്ത്രിക്കുന്നു. മരദാസില്‍ നിന്നും മലയാറ്റൂര്‍ വരെയുള്ള യാത്ര ഐ.എ.എസ്‌. ഉദ്യോഗപദവിയില്‍ നിന്നും ബാലൃത്തിലേക്കുള്ള പിന്തിരിഞ്ഞു നോട്ടമാക്കി മാറ്റുകയാണ്‌ രഘു ചെയ്യുന്നത്‌. നോവലിന്റെ ആദ്യ അദ്ധ്യായം വരുങ്കാലകഥകള്‍ക്ക്‌ പശ്വാത്തലമൊരുക്കത്തക്കവിധം സൂചനകള്‍ കൊണ്ട്‌ നിബന്ധിച്ചിരിക്കുന്നു. അമ്മുലു, ലക്ഷമി, ഗീത, രഘു, രഘുവിന്റെ അമ്മ എന്നീ കഥാപാത്രങ്ങളുടെ യൊക്കെ സ്വഭാവത്തിന്റെ ഒരേകദേശ ചിത്രം ഒന്നാമധ്യായത്തില്‍ നിന്നു തന്നെ നമുക്കു ലഭിക്കുന്നു. ഗീതയുടെ സമ്പന്നനായ അച്ഛന്‍ രഘുവിന്റെ ഐ.എ.എസ്‌. പദവി കണ്ടതു കൊണ്ടു മാത്രം മകളെ വിവാഹം കഴിച്ചു കൊടുത്തതാണ്‌. ഒരു യാഥാസ്ഥിതിക തമിഴ്‌ ബ്രാഹ്മണനായ രഘുവിന്‌ ഗീതയെ ഒരു തമിഴ്‌ ബ്രാഹ്മണപ്പെണ്ണായി മാത്രമേ കാണാന്‍ കഴിയുന്നുള്ളു. അതിന്റെ പരിമിതവൃത്തത്തില്‍ നിന്നുകൊണ്ടാണ്‌ അയാള്‍ അവളെ വിലയിരുത്തുന്നത്‌. ദാമ്പത്യജീവിതം ഒത്തുതീര്‍പ്പുകളിലൂടെ മാത്രമേ മുന്നോട്ടു പോകൂ എന്നതുകൊണ്ടു മാത്രം അയാള്‍ വിട്ടുവീഴ്ചകള്‍ക്ക്‌ തയ്യാറാകുന്നു. അങ്ങിനെയാണ്‌ നാട്ടിലെ വസ്തു വില്‍ക്കാനുള്ള താല്‍പര്യവു മായി അയാള്‍ നാട്ടിലേക്കു തിരിക്കുന്നത്‌. 70 നോവലിന്റെ തുടര്‍ന്നു വരുന്ന അധ്യായങ്ങള്‍ രഘുവിന്റെ സ്മരണകളിലൂടെയാണ്‌ മുന്നോട്ടു പോകുന്നത്‌. കേരളത്തെ ഇഷ്‌ടപ്പെടാത്ത, ഇവിടത്തെ സംസ്കാരത്തെക്കുറിച്ചറിയാത്ത ഗീതയും മക്കളും തന്റെ നാടിനെ അടുത്തറിയണമെന്ന്‌ രഘു ആശിച്ചിരുന്നു. വസ്തുക്കളല്ല വലുത്‌ വീട്ടിലെ മന:സമാധാനമാണെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്‌ ആ സാഹചര്യത്തോടു പൊരുത്തപ്പെടുന്നു. നാട്ടിലെത്തിയ രഘു ആദ്യം കണ്ട പെരിയപ്പ തന്നെ ഭൂമി വില്‍ക്കുന്നതിനെ എതിര്‍ക്കുന്നു. “പഴയ തലമുറക്കാര്‍ നേടിയ ഭൂമിയാണ്‌, വളരെ ആലോചിച്ചുവേണം” എന്നായിരുന്നു പെരിയപ്പയുടെ ഉപദേശം. അമ്മുലുവിനെയും മണിയനത്തിമ്വേറെയും ചെന്നു കണ്ടപ്പോള്‍ അവരും അതേ അഭിപ്രായം പ്രകടിപ്പിച്ചു. രഘുവിന്റെ വീട്ടിലാണ്‌ സഹോദരി ലക്ഷ്മിയും ഭര്‍ത്താവ്‌ അമ്മാഞ്ചിയും താമസിക്കുന്നത്‌. വീടു വിറ്റു കഴിഞ്ഞാല്‍ അവര്‍ക്കു താമസിക്കാന്‍ ഇടമില്ലാതാകും. പറമ്പു ചുറ്റി നടന്നു കണ്ട രഘുവിന്‌ താന്‍ നട്ട മാവും തെങ്ങുമെല്ലാം കണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അച്ഛനെ ദഹിപ്പിക്കാനായി വെട്ടിയ മാവിന്റെ കുറ്റി അയാളുടെ മനസ്സിനെ ആര്‍ദ്രമാക്കി. വൈകാരികമായ ഈ തലത്തിനപ്പുറം വര്‍ത്തിക്കുന്ന ഒരു ഉപഭോക്തൃശ്യംഖലയെക്കൂടി മലയാറ്റൂര്‍ അവതരിപ്പി ക്കുന്നു. ഭൂമി വില്‍ക്കുമെന്നു കേട്ടുവന്ന, വിലപേശി താഴ്ത്താനും വിലപേശി വാങ്ങാനുമുള്ള ആളുകള്‍ വ്യക്തികളുടെ വൈകാരികതലങ്ങളെ സ്പര്‍ശി ക്കുന്നില്ല. സാമ്പത്തികലാഭത്തിലപ്പുറം ആ വീട്ടിലും പറമ്പിലും അവര്‍ മറ്റൊന്നും കാണുന്നില്ല. അതുകൊണ്ടു തന്നെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീടിന്‌ അവര്‍ വിലയിടുന്നുമില്ല. തീരുമാനമെടുക്കാനാവാതെ സംഘര്‍ഷമനുഭവിക്കുന്ന രഘുവിനെയാണ്‌ നോവലിലുടനീളം നാം കാണുന്നത്‌. 71 3.1.1 സ്മരണകള്‍: നല്ലതും ചീത്തയുമായ നിരവധി സ്മരണകള്‍ നാടുമായി ബന്ധപ്പെട്ട്‌ രഘുവിന്റെ മനസ്സിലുണ്ട്‌. ഓരോ കാഴ്ചയും ഓരോ വ്യക്തിയും രഘുവില്‍ ഈ സ്മരണകളെ ഉണര്‍ത്തിവിടുന്നു. അന്ന്‌ അനുഭവിച്ച അതേ ദു:ഖവും സന്തോഷവും അമര്‍ഷവും എല്ലാം അതേ അളവില്‍ അയാള്‍ വീണ്ടും അനുഭവിക്കുന്നു. തന്റെ കുട്ടിക്കാലത്തുണ്ടായിരുന്ന കൂട്ടുകാര്‍, അവരോടൊപ്പ മുള്ള കുസൃതികള്‍, ഗുരുനാഥന്മാര്‍, കൃഷ്ണമൂര്‍ത്തി എന്ന കൂട്ടുകാരന്‍ പെന്‍സില്‍ മോഷടിച്ചതിന്റെ പേരില്‍ ഡാക്കുവായത്‌, രാമസുബ്ദയ്യര്‍ എന്ന അധ്യാപകന്‍ “സെന്‍ട്രല്‍ ട്രാവന്‍കൂര്‍ ട്രികസ്‌' കാണിക്കുന്ന ഒരു വില്ലനായി തന്നെ ചിത്രീകരിച്ചത്‌ എല്ലാം ഒരു നിമിഷം കൊണ്ട്‌ രഘുവിന്റെ മനസ്സിലൂടെ മിന്നിമറയുന്നു. പാതയോരത്ത്‌ പോസ്റ്റോഫീസ്‌ കണ്ടപ്പോള്‍ അവിടത്തെ പോസ്റ്റുമാസ്റ്ററായ ധര്‍മ്മന്‍ വാദ്ധ്യാര്‍ ഭീമഭഗദത്തയുദ്ധം വര്‍ണിച്ചുകേള്‍പ്പിച്ച തോര്‍ത്ത്‌ രഘു പൊട്ടിച്ചിരിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ മീശ മുളപ്പിക്കാന്‍ കരടിനെയ്യ്‌ ഉപയോഗിച്ച കഥ അമ്മാഞ്ചി ഓര്‍മ്മിപ്പിച്ചപ്പോള്‍ അമ്മാഞ്ചി കുടുമ്മയെടുത്ത കഥ ഓര്‍ത്ത്‌ രഘുവും അമ്മാഞ്ചിയും ചേര്‍ന്ന്‌ സന്തോഷം പങ്കുവച്ചു. നല്ല ഓര്‍മ്മകള്‍ മനസ്സിലെപ്പോഴും അടുക്കും ചിട്ടയുമായി കിടപ്പുണ്ടാവും. ഐ.എ.എസ്‌. പദവിയിലെത്തിയതിന്‌ രഘുവിന്‌ കടപ്പാട്‌ അമ്മുലുവിനോടു മാത്രമാണ്‌. അവള്‍ കടം വാങ്ങി പണമയച്ചു കൊടുത്താണ്‌ രഘുവിനെ പഠിപ്പിച്ചത്‌. അതിനിടയിലും ക്ലാസ്സ്‌ കളഞ്ഞ്‌ നാടുവിട്ടു പോകാനും മദ്യപിക്കാനും താന്‍ ശ്രമിച്ചല്ലോ എന്ന്‌ രഘു കുറ്റബോധത്തോടെ ഓര്‍ത്തു. രഘുവിന്റെ മനസ്സില്‍ വേദനയാണോ ഈര്‍ഷ്യയാണോ എന്നറിയാത്ത ഒരു വികാരമാണ്‌ അമ്മുലുവിന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍. എട്ടു വയസ്സില്‍ പാട്ടാവിന്റെ വീട്ടില്‍ താമസത്തിനു വിട്ട അന്നുമുതല്‍ ഇന്നുവരെ അവള്‍ കഴിയുന്നത്‌ അതേ വീട്ടിലാണ്‌. അവളെ പഠിപ്പിക്കാതെ, ബാല്യത്തിലെ സുഖങ്ങളൊന്നും അനുഭവിക്കാന്‍ സമ്മതിക്കാതെ ജോലിക്കാ രിയെപ്പോലെ പാര്‍ക്കാന്‍ വിട്ടതില്‍ അച്ഛനോടും അമ്മയോടും രഘുവിന്‌ അമര്‍ഷം തോന്നിയിരുന്നു. അമ്മ ആ പക്ഷഭേദം തുടരുകയാണെന്ന സത്യം 72 രഘുവിനെ തെല്ലൊന്നുമല്ല അലട്ടിയത്‌. ലക്ഷ്മിയോട്‌ അമിതവാത്സല്യം കാണിക്കുന്നതും ലക്ഷമിക്കായി എന്തും കൂടുതല്‍ പങ്ക കരുതിവയ്ക്കുന്നതും അമ്മുലുവും അറിയുന്നുണ്ട. അമ്മയുടെ മക്കളുടെ കൂട്ടത്തില്‍ തന്നെ കുട്ടേണ്ടെന്ന്‌ അവര്‍ രഘുവിനോട്‌ ഒരു വേള പറയുന്നുമുണ്ട്‌. അമ്മുലുവിന്‌ ഒരു പെണ്‍കുഞ്ഞുണ്ടായ കഥ രഘു അപ്പോള്‍ ഓര്‍ത്തു. ചെലലക്കുട്ടി എന്നു വിളിക്കുന്ന ആ കുഞ്ഞ്‌ പക്ഷിപീഡവന്നു മരിച്ചു. അതുപോലെ ലക്ഷ്മി ക്കു ായ ആണ്‍കുഞ്ഞും മരിച്ചുപോയി. പേപ്പട്ടി കടിച്ച്‌ പേയിളകി മരിച്ച ആ കുട്ടിയുടെ ഓര്‍മ്മ രഘുവിനെ ഇപ്പോഴും നടുക്കുന്നുണ്ട്‌. മനസ്സിനോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ഓര്‍മ്മകള്‍ക്കൊപ്പം രഘു ചിന്തിച്ചത്‌ തന്റെ ഭാര്യയും മക്കളും ഈ നാടിനെ അടുത്തറിയുന്നില്ലല്ലോ എന്നതാണ്‌. എന്നെങ്കിലും നാട്ടില്‍ വരുമ്പോള്‍ നെല്‍ച്ചെടി കണ്ടാല്‍ മക്കള്‍ “അരിശിച്ചെടിയാ. ...” എന്നു ചോദിക്കുന്നു. നാട്ടില്‍ പരിഷക്കാരമുള്ള ആളുകളില്ല, ഇലക്രടിസിറ്റിയില്ല, കാടന്മാരെപ്പോലെ പറമ്പിലിരുന്നു വിസര്‍ജ്ജനം ചെയ്യുന്നവരാണ്‌ എന്ന്‌ ഗീത പരാതി പറയുന്നു. പരിഷ്ക്കാരം വന്നെത്താത്തതു കൊണ്ട്‌ നാട്ടില്‍ നിലനില്‍ക്കുന്ന സംസ്കാരത്തിലേക്കും ബന്ധങ്ങളുടെ ഇഴയടുപ്പത്തിലേക്കും രഘുവിന്റെ ശ്രദ്ധ ചെന്നെത്തുന്നു. പട്ടണ പരിഷ്ക്കാരത്തിലെ നാലായിരത്തഞ്ഞൂറു സ്ക്വയര്‍ഫീറ്റ്‌ വീടിനേക്കാള്‍ തനിക്കാവശ്യം ഗഗാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കുഞ്ഞു വിീടാണെന്നും ഇനി അഥവാ നാടിനു പരിഷ്ക്കാരം വേണമെന്നുണ്ടെങ്കില്‍ അതു താന്‍ നേടിക്കൊടുക്കും എന്നും രഘു ദ്യഡ്നിശ്ചയം ചെയ്യുന്നിടത്താണ്‌ നോവല്‍ അവസാനിക്കുന്നത്‌. 3.1.2 സ്ത്രീകഥാപാത്രങ്ങള്‍ൾ: ഈ നോവലില്‍ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ കടന്നുവരുന്നുണ്ടെ ങ്കിലും എല്ലാവരും രഘുവിന്റെ ഓര്‍മ്മച്ചി്രങ്ങളിലെ ചില ഏടുകള്‍ മാത്രമാണ്‌. രഘുവിന്റെ അമ്മ സഹോദരിമാരായ അമ്മുലു, ലക്ഷ്മി, സരസ്വതി, ഭാര്യ ഗീത എന്നിവരാണ്‌ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍. 73 അമ്മുലു, ഗീത എന്നീ ര ു കഥാപാത്രങ്ങളെ മാത്രമാണ്‌ പഠനാര്‍ത്ഥം തിരഞ്ഞെടുക്കുന്നത്‌. സാമുദായിക വ്യവസ്ഥകള്‍ക്ക്‌ വിധേയമായി ജീവിച്ച്‌ ്രതിസന്ധികളോടു മല്ലടിച്ചു മനസ്സുറപ്പു നേടുകയും അതുവഴി നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്തവളാണ്‌ അമ്മുലു. നാഗരിക സംസ്കൃതിയുടെ ഭാഗമായി വളര്‍ന്ന്‌ സമ്വത്തിനോടൊപ്പം എല്ലാ സ്വാതന്ത്ര്യങ്ങളും അനുഭവിച്ച്‌ ജീവിച്ചവളാണ്‌ ഗീത. അമ്മുലുവും ഗീതയും തമ്മില്‍ അവിടവിടെ സംഘര്‍ഷത്തിലേര്‍പ്പെടുന്നുണ്ട്‌. ഇത്‌ ഗ്രാമീണതയും നാഗരികതയും തമ്മിലുള്ള, വിധേയത്വവും സ്വാതന്ത്ര്യവും തമ്മിലുള്ള, ദാരിഗ്യയവും സമ്പന്നതയും തമ്മിലുളള സംഘര്‍ഷമാണ്‌. ഗ്രാമീണതയുടെ കാടത്തത്തില്‍ നിന്ന്‌ പറിച്ചുനട്ടാലേ അമ്മുലുവിന്റെ വിധേയത്വവും ദാരിഗ്യയവും മാറി ജീവിതവിജയം നേടൂ എന്ന്‌ ഗീത ചുട്ടിക്കാട്ടുന്നു. ഇവര്‍ക്കിടയില്‍ ആത്മസംഘര്‍ഷമനുഭവിക്കുന്ന കഥാപാത്രമായാണ്‌ രഘു കടന്നു വരുന്നത്‌. രഘുവിന്റെ ചിന്തകളിലൂടെയും ആത്മഗതങ്ങളിലൂടെ യുമാണ്‌ കഥ വികസിക്കുന്നതെങ്കിലും തമിഴ്ബ്രാഹ്മണ സമുദായത്തിനിടയില്‍ സ്ത്രീക്കു കല്‍പിച്ചിരുന്ന സ്ഥാനവും അവരനുഭവിക്കുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്‌. പരിഷ്കാരം നേടിയ തമിഴ്ബ്രാഹ്മണ സ്ത്രീകളുടെ നിലപാട്‌ ഇവിടെ വ്യക്തമാണ്‌. ഗ്രാമവാസവും ദാരിദ്യവും രഘുവിന്റെ ചിന്തകള്‍ക്ക്‌ പാത്രമാകുന്നു . ശൈശവവിവാഹത്തിന്റെയും അകാലവൈധവ്യൃത്തിന്റെയും ദുരന്തമുഖത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളുടെ അവസ്ഥാ ഭേദങ്ങള്‍ രഘുവിന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കപ്പെടുന്നു. അതുകൊണ്ട്‌ സ്വന്തം വേരുകള്‍ തേടുന്ന രഘുവിന്റെ കഥയിലൂന്നി ബഹുമാനങ്ങളിലേക്ക്‌ നോട്ടമയക്കുന്ന കൃതിയാണ്‌ “വേരുകള്‍”. തമിഴ്ബ്രാഹ്മണ പുരുഷ പ്രതിനിധി എന്ന നിലപാടാണ്‌ പല അവസരങ്ങളിലും മലയാറ്റൂര്‍ സ്വീകരിച്ചിട്ടുള്ള തെങ്കിലും സാമുദായിക ജീവിതത്തെക്കുറിച്ചുളള വിശാലമായ ഒരു കാഴ്ചപ്പാടു വെച്ചു പുലര്‍ത്താന്‍ ശ്രമിക്കുന്ന എഴുത്തുകാരനെയും ഇവിടെ കണ്ടെത്താനാകും. 74 3.2 നാര്‍മടിപ്പുടവ: തമിഴ്‌ ബ്രാഹ്മണ സമുദായത്തില്‍ത്തന്നെ തികച്ചും വൃത്യസ്തമായ സാംസ്കാരിക പശ്ചാത്തലത്തെ ആവഹിക്കുന്ന ഇതിവൃത്തമാണ്‌ സാറാ തോമസ്‌ എന്ന എഴുത്തുകാരിയുടെ 1978 ല്‍ പുറത്തിറങ്ങിയ “നാര്‍മടിപ്പുടവ്‌ എന്ന നോവലിലുള്ളത്‌. തിരുവനന്തപുരം ദൂരദര്‍ശന്റെ ഫിലിം സ്കാനിങ്ങ്‌ കമ്മിറ്റിയില്‍ അംഗമായിരുന്ന സാറാതോമസ്‌ 1934-ലാണ്‌ ജനിച്ചത്‌. മനുഷ്യസ്നേഹത്തിന്റെ ശബ്ദം ആവുന്നത്ര ഉറക്കെ കേള്‍പ്പിക്കാന്‍ ശ്രമിക്കുന്നവയാണ്‌ സാറാ തോമസിന്റെ കൃതികള്‍. “നാര്‍മടിപ്പുടവ്‌ കൂടാതെ ദൈവമക്കള്‍, കെടാത്ത കൈത്തിരി, പവിഴമുത്ത്‌, അഗ്നിശുദ്ധി, വലക്കാര്‍ തുടങ്ങിയവയും അവരുടെ ശ്രദ്ധേയമായ കൃതികളാണ്‌. തമിഴ്ബ്രാഹ്മണ സ്ത്രീജീവിതത്തിന്റെ ദുരിതമുഖം ചിത്രീകരിക്കുന്ന “നാര്‍മടിപ്പുടവ' 1979-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡു നേടി. സാറാ തോമസിന്റെ ആദ്യ നോവലായ “ജീവിതം എന്ന നദി” 1969-ലാണ്‌ പ്രസിദ്ധീകരിച്ചത്‌. രാഷ്ട്രീയ- സാമൂഹിക നൈതികതയുടെ ചക്രവാളങ്ങള്‍ പ്രകടിപ്പിക്കാത്ത, തികച്ചും സാമുദായികമായ “നാര്‍മടിപ്പുടവ്‌ മലയാളത്തിലെ അന്നത്തെ ശ്രദ്ധേയമായ പ്രസിദ്ധീകരണമായ ‘കലാകമുദി'ായില്‍ ഖണ്ഡശ്ശു പ്രസിദ്ധീകരിച്ചുവന്നു. വ്യക്തിയുടെയും വ്യക്തി ഇടപഴകുന്ന സമൂഹത്തിന്റെയും കഥ യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിച്ചതുകൊണ്ടാണ്‌ ഈ കൃതി ശ്രദ്ധേയമാകുന്നത്‌. അറുപതുകള്‍ക്കു ശേഷം മലയാള നോവല്‍ സാഹിത്യത്തില്‍ ആധുനി കതയുടെ ചിഹങ്ങള്‍ പ്രതൃക്ഷപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും അതില്‍ നിന്നു തെന്നിമാറി വ്യക്തിനിഷ്ഠാനുഭവങ്ങളിലൂടെ സാമൂഹിക സാമുദായിക പ്രശ്ന ങ്ങളാവിഷക്കരിക്കാനാണ്‌ സാറാ തോമസ്‌ ഈ നോവലിലൂടെ ശ്രമിച്ചത്‌. സൈദ്ധാന്തികമായോ നിലപാടുകളുടെ കാര്യത്തിലോ ഒരു ഫൈെമിനിസ്റ്റല്ല സാറാ തോമസ്‌. എന്നാല്‍ സ്ത്രീ നേരിടുന്ന ഗ്പശ്നങ്ങളെ അവര്‍ പങ്കുവയ്ക്കുന്നു. തന്നെ സ്പര്‍ശിച്ച ചില സത്യങ്ങള്‍ പറഞ്ഞു പോകുക എന്ന രീതിയാണ്‌ “നാര്‍മടിപ്പുടവ' യില്‍ സാറാ തോമസ്‌ അനുവര്‍ത്തിക്കുന്നത്‌. 75 കലകടറേറ്റില്‍ യു.ഡി. ക്ലാര്‍ക്കായ കനകാംബാള്‍ എന്ന സ്ത്രീയുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെ തലനാരിഴ കീറി വിശകലനം ചെയ്യുന്ന നോവല്‍ പലയിടത്തും നാടകീയ സ്വാഗതാഖ്യാന രീതി കൈക്കൊള്ളുന്നു. കനകാംബാളുടെ കാഴ്ചപ്പാടിലൂടെയാണ്‌ കഥാപാത്രങ്ങളെ അവതരിപ്പിച്ചി ടുള്ളത്‌. സൂക്ഷ്മമായി പരിശോധിച്ചാല്‍ നോവലിന്‌ മുന്നു ഘട്ടങ്ങളുള്ളതായി കാണാം. രണ്ടു ഭാഗങ്ങളിലായി പതിമുന്ന്‌ അധ്യായങ്ങളുള്ള നോവലിനെ കനകാംബാളുടെ വിവാഹപൂര്‍വ്വ ജീവിതം, വൈവാഹികജീവിതം, വൈധവ്യ ജീവിതം എന്നിങ്ങനെ മൂന്നായി തിരിക്കാം. ഒരു പക്ഷേ ഒരു സ്ത്രീ ജീവിച്ചു തീര്‍ക്കുന്ന മൂന്നു ജീവിതാവസ്ഥകളാണിവ. 3.2.1 വിവാഹപൂര്‍വ ജീവിതം: വിവാഹപൂര്‍വ ജീവിതഘട്ടത്തില്‍ കനകാംബാള്‍ കല്യാണ കൃഷ്ണയ്യരുടെ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത പതിനാറു കാരി മകളാണ്‌. ദരിദ്രനായ കല്യാണകൃഷ്ണയ്യരുടെ ബാധ്യതയാണവള്‍. ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ്‌ വിവാഹം നടത്താത്തതിനാല്‍ ഇനി നല്ല വരനെ ലഭിക്കില്ല എന്ന ആധിയും പേറി ജീവിക്കുകയാണയാള്‍. കനമാര ്രണയത്തിന്റെ സുന്ദരസ്വപ്നങ്ങളില്‍ മുഴുകി അല്ലലില്ലാതെ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയായാണ്‌ കനകത്തെ ഇവിടെ കാണുന്നത്‌. അടുത്ത വീട്ടിലെ ശങ്കരിമാമിയുടെ മകന്‍ നന്തുവിനോട്‌ അവള്‍ക്ക്‌ പ്രണയമുണ്ട്‌. മുതിര്‍ന്ന പെണ്‍കുട്ടികള്‍ പുരുഷന്മാരുടെ മുഖത്തു നോക്കിക്കൂടാ എന്ന സാമുദായിക വിലക്കുള്ളതിനാല്‍ പ്രണയമറിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ അവസരത്തി ലാണ്‌ കനകത്തെ വിവാഹം കഴിപ്പിക്കാനുള്ള ദയത്ൃവുമായി കല്യാണ കൃഷ്ണയ്യരുടെ ആദ്യഭാര്യയിലെ മകന്‍ വെങ്കിടേശ്വരന്‍ കടന്നു വരുന്നത്‌. അയാളുടെ ഭാര്യാബന്ധു കാദംബരി ചിത്തിയുടെ മകന്‍ സുന്ദരത്തിന്‌ കനകാംബാളെ വിവാഹമാലോചിച്ചു. പൊന്നും പണവുമാവശ്യമില്ലാതെ വിവാഹം നടത്താമെന്നു പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌ തീര്‍ച്ചയായും പരിമിതികള്‍ കാണുമെന്ന്‌ കനകത്തിന്റെ അത്ത പറയുന്നുണ്ട്‌. സമ്പത്തിന്റെ 76 മുന്നില്‍ പയ്യനു ഗ്പായം മുപ്പതായാലെന്ത്‌? ഒരു കണ്ണു കോങ്കണ്ണായാലെന്ത്‌ ? കണ്ണുണ്ടല്ലോ എന്നു കരുതി സന്തോഷിക്കുകയല്ലേ വേണ്ടത്‌ എന്നായിരുന്നു വെങ്കിടേശ്വരന്റെ ന്യായം. അവനൊരു ചുഴലി ദീനക്കാരനാണെന്ന്‌ അയാള്‍ വെളിപ്പെടുത്തിയില്ല. അതിനു തക്ക പ്രതിഫലം അയാള്‍ കൈപ്പറ്റിക്കഴിഞ്ഞി രുന്നു. തടിച്ചുരുണ്ട ശരീരത്തിലെ തുറിച്ച കോങ്കണ്ണ്‌ അവളെ ഭയപ്പെടുത്തി. സ്ത്രീകളെ ഉപകരണങ്ങളാക്കിയ ഒരു സമൂഹത്തില്‍ തന്റെ ഇംഗിതം അച്ഛനും സഹോദരനും പറയാതെ അറിഞ്ഞെങ്കില്‍ എന്നാശിക്കാനേ അവള്‍ക്കായുളളു. “തങ്ങളുടെ സമുദായത്തിന്‌ ഇത്രയധികം വേലിക്കെട്ടുകള്‍ ഇല്ലായിരു ന്നെങ്കില്‍....- എന്നവള്‍ ആശിച്ചു. നന്തുവിനെക്കുറിച്ചുളള ചിന്തകളിലേക്ക്‌ മനസ്സ്‌ പാഞ്ഞപ്പോഴൊക്കെയും അര്‍ഹതപ്പെടാത്തത്‌ ആഗ്രഹിക്കരുതെന്ന്‌ അവള്‍ മനസ്സിനെ വിലക്കി. തന്റെ സഹോദരിയുടെ പെണ്ണുകാണല്‍ച്ചടങ്ങും വിവാഹവും ആദ്യരാത്രിയുമൊക്കെ അവളുടെ ഓര്‍മ്മകളിലേക്ക്‌ കടന്നുവന്നു. തന്റേതിനെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്ക്‌ ഇച്ഛാഭംഗം അനുഭവപ്പെട്ടു. വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ തികച്ചും മനനിയായ കനകത്തെയാണ്‌ നാം കാണുന്നത്‌. ഒന്നിനോടും പ്രതികരിക്കാതെ അവള്‍ അവളെ മനസ്സിന്റെ തടവറയില്‍ തളച്ചിട്ടു. മാടിനെപ്പോലെ തന്നെ പിടിച്ചു കൊടുക്കുന്നിടത്ത്‌ തന്റെ ജീവിതം വഴിമുട്ടിയതായി അവള്‍ തിരിച്ചറിഞ്ഞു. തമിഴ്ബ്രാഹ്മണ സ്ത്രീകള്‍ അവരുടേതായ താല്‍പര്യങ്ങളും ആകാംക്ഷകളും ജിജ്ഞാസകളും മാനസികസഞ്ചാരങ്ങളും പൂര്‍ണ്ഠമായി അടക്കാന്‍ വിധിക്ക പ്ലെട്ടവരാണ്‌. സാമുദായികാധികാര ഘടനയാണ്‌ അവരുടെ മുന്നോട്ടുള്ള ്രയാണം നിശ്ചയിക്കുന്നത്‌. സ്വാതന്ത്ര്യവും ശുദ്ധവായുവും നിഷേധിക്കപ്പെടു അഗ്രഹാരത്തിന്റെ ഒരു കോണില്‍ നിശ്ശബ്ദം ജീവിച്ചു തീര്‍ക്കാനുള്ള ആ വിധി കനകാംബാളും ഏറ്റുവാങ്ങുന്നു. തനിക്കുള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരാളുടെ ഭാര്യയായി ശാന്തിമുഹൂര്‍ത്തം പോലും നിശ്ചയിക്കാതെ അന്നു തന്നെ അവള്‍ ഭര്‍തൃഗൃഹത്തിലേക്ക്‌ ആനയിക്കപ്പെടുകയാണ്‌. 77 3.2.2 വൈവാഹികജീവിതം: കനകാംബാളുടെ വിവാഹജീവിതം വിരലിലെണ്ണാവുന്ന ദിനങ്ങളുടേ താണ്‌. കാല്‍ക്കാശിനു ഗതിയില്ലാത്ത കനകത്തെപ്പോലൊരു പെണ്ണിന്‌ ഭര്‍ത്താവിന്റെ കാഴ്ചയ്ക്കുള്ള വൈകൃതം ഒരു കുറവായി ആരും കണ്ടില്ല. അവള്‍ക്ക്‌ മഹാഭാഗ്യം വന്നതായി അഗ്രഹാരത്തിലെല്ലാവരും വിലയിരുത്തി. വിവാഹം കഴിഞ്ഞ ആ ദിവസം തന്നെ മാമിയാര്‍ അവളെ ന്പന്തം വീട്ടിലേക്ക്‌ കൂട്ടിക്കൊ റുപോയി. രാത്രിയില്‍ അവള്‍ മാമിയാരുടെ കട്ടിലിന്റെ താഴെ ഉറങ്ങാതെ കിടന്നു. രാത്രിയിലെ നിഴലുകളും നിശ്ശബ്ദതയിലെ ചെറിയ ശബ്ദങ്ങളും അവളെ ഭയപ്പെടുത്തി. അവസരമുണ്ടാക്കി അവളുടെ പുരുഷന്‍ അവളെ പലവട്ടം സമീപിക്കാന്‍ നോക്കിയെങ്കിലും മാമിയാര്‍ തന്ത്രപൂര്‍വ്വം അതെല്ലാം ഒഴിവാക്കി. രാത്രിയില്‍ അറവാതില്‍ക്കല്‍ അയാളുടെ കാല്‍പ്പെരു മാറ്റം പതിവായി. ഉറക്കം നടിച്ചു കിടന്ന്‌ കനകം അമ്മയും മകനും തമ്മിലുള്ള സംഭാഷണമെല്ലാം കേട്ടു. ഇത്രനാളും താന്‍ ക ത്‌ ഒരു നാടകമാണെന്നും സമ്പന്നരായ കാദംബരിക്കും മകനും പെണ്ണു കിട്ടാത്തത്‌ അയാള്‍ ഒരു രോഗിയായതു കൊണ്ടാണെന്നും തന്റെ സഹോദരന്‍ തന്നെ ബോധപൂര്‍വ്വം ചതിക്കുകയായിരുന്നെന്നും തിരിച്ചറിഞ്ഞ അവള്‍ ഞെട്ടി. അയാളോടൊപ്പമുള്ള ശാന്തിമുഹൂര്‍ത്തത്തെ കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക്ക്‌ വൈവശ്യമാണു യത്‌. അവളുടെ ശരീരം അയാളിലെ കാമാര്‍ത്തനെ വെറിപിടിപ്പിച്ചു കൊ രുന്നു. അവളെ വ്രാപിച്ചില്ലെങ്കില്‍ താന്‍ ശ്രാന്തനായിപ്പോകുമെന്ന്‌ അയാള്‍ പുലമ്പുന്നത്‌ അവള്‍ കേടു. ഒരു സന്ധ്യയ്ക്ക്‌ മേലുകഴുകാന്‍ കുളത്തിലേക്ക്‌ പോയ കനകത്തെ അയാള്‍ പിന്തുടര്‍ന്ന്‌ പിടികൂടി. തന്റെ മുഖത്തോടടുക്കുന്ന തുറിച്ച കണ്ണുകളെ ഒരു മാത്ര മാത്രമേ കനകം ക റുള്ളു. അപ്പോഴേക്കും അവളെ ഇറുക്കിപ്പിടിച്ചു കോച്ചി വലിച്ച അയാള്‍ കുളത്തിലേക്ക്‌ മറിഞ്ഞു വീണു. ശ്വാസം കിട്ടാതെ ബോധം നശിച്ച കനകത്തിന്‌ സ്വബോധത്തിലേക്ക്‌ മടങ്ങിവന്നപ്പോള്‍ മനസ്സിലായി താന്‍ വിധവയായെന്ന്‌. ഭര്‍ത്ൃയസ്പര്‍ശനമേല്‍ക്കാത്ത, കന്യകയായ വിധവയായി അവള്‍ക്ക്‌ കല്യാണകൃഷ്ണയ്യര്‍ക്കടുത്തേക്ക്‌ മടങ്ങി 78 പ്പോരേണ്ടി വന്നു. “കനകം, നീ വിധവയാണ്‌. നിറങ്ങളുടെ, ആഡംബര ങ്ങളുടെ, സുഗന്ധങ്ങളുടെ സുന്ദരലോകം നിനക്ക്‌ എന്നെന്നേക്കുമായി നഷടപ്പെട്ടിരിക്കുന്നു. നിന്റെ മുമ്പില്‍ ഇനി കൂരിരുള്‍ മാത്രം” - അവള്‍ സ്വയം പറഞ്ഞ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു. 3.2.8 വൈധവ്യജീവിതം: നോവലിന്റെ തുടക്കവും ഒടുക്കവും കനകാംബാളുടെ വൈധവ്യജീവിതമാണ്‌. ഇടയ്ക്കുളളതൊക്കെ അവളുടെ സ്മരണകളും. തല മുണ്ഡനം ചെയ്ത്‌ നാര്‍മടിപ്പുടവ ചുറ്റി മഠത്തിന്റെ ഏതെങ്കിലും കോണില്‍ ഒതുങ്ങി നാമം ജപിച്ചു കഴിയേ യിരുന്ന കനകത്തിന്റെ ജീവിതം സഹോദരി കസ്തൂരിയുടെ തക്കസമയത്തെ ഇടപെടല്‍ മൂലം മറ്റൊരു വിധത്തിലായി. സമുദായത്തിന്റെ വിലക്കു ലംഘിച്ച്‌ കനകത്തെ അവര്‍ വീണ്ടും പഠിപ്പിച്ചു. നല്ല മാര്‍ക്കില്‍ പ്രീഡിഗ്രി പാസ്സായ കനകത്തെ തുടര്‍ന്നു പഠിക്കാനെന്ന വ്യാജേന സഹോദരിീഭര്‍ത്താവി അവരുടെ താമസസ്ഥലത്തേക്ക്‌ കൊണ്ടു പോയി. അയാളുടെ പെരുമാറ്റത്തിലെ ദുഷ്ടലാക്ക്‌ മനസ്സിലാക്കിയ കനകം സഹോദരിയുടെ ജീവിതം ഭദ്രമാക്കാന്‍ അവിടെ നിന്ന്‌ തിരിച്ചു പോന്നു. പിറകേ അവളെത്തേടി സഹോദരിയുടെ മരണവാര്‍ത്തയുമെത്തി. ദുരന്ത ങ്ങള്‍ക്കു പിറകേ ദുരന്തങ്ങള്‍ കനകത്തെ വേട്ടയാടുകയായിരുന്നു. സഹോദരി മരിച്ച്‌ മാസങ്ങള്‍ തികയുന്നതിനു മുമ്പ്‌ സഹോദരിീഭര്‍ത്താവ്‌ വിധവയായ കനകത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെത്തി. വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ തമിഴ്ബ്രാഹ്മണ സമൂഹം വളരാതിരുന്നതു കൊ അത്‌ നടന്നില്ല. കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച്‌ അയാള്‍ പോയപ്പോള്‍ കന്യകയായ വിധവ കന്യകയായ അമ്മയുമായി. കസ്തൂരിയുടെ മകള്‍ കാഞ്ചനയെ വളര്‍ത്താന്‍ കനകാംബാള്‍ തയ്യാറാകുന്നിടത്താണ്‌ കനകാംബാളുടെ ജീവിതത്തിന്റെ ഈ ഘട്ടം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നതു തന്നെ. കുടുംബം പോറ്റാന്‍ തൊഴില്‍ ചെയ്യാതെ നിവൃത്തിയില്ലെന്നു വന്നപ്പോള്‍ സമുദായത്തിന്റെ എതിര്‍പ്പു വകവയ്ക്കാതെ അവള്‍ ജോലിക്കായി 79 പുറത്തുപോയി. കിഴക്കേ കോട്ടയ്ക്കു പുറത്തു കടന്നപ്പോള്‍ താന്‍ ഒരു തമിഴ്‌ ബ്രാഹ്മണ വിധവയല്ലെന്നും എല്ലാ സ്വാതന്ത്രയങ്ങളുമുള്ള മലയാളിയാണെന്നും കനകാംബാള്‍ക്ക്‌ തോന്നി. ജോലിക്കു പോകുന്ന ബ്രാഹ്മണ വിധവയെ അഗ്രഹാരത്തിലുളളവര്‍ കൂട്ടത്തില്‍ നിന്നകറ്റിയും കുത്തുവാക്കുകള്‍ പറഞ്ഞും നോവിച്ചെങ്കിലും കലകടറേറ്റിലെ യു.ഡി. ക്ലാര്‍ക്ക്‌ ഉദ്യോഗവും പൊതുസമൂഹവുമായുള്ള ഇടപെടലും കനകത്തിന്‌ മനസ്സിന്‌ ആശ്വാസം നല്‍കി. എല്ലാറ്റിനുമുപരി കാഞ്ചനയെ വളര്‍ത്തി വലുതാക്കുക എന്നത്‌ തന്റെ ഉത്തരവാദിത്തമാണെന്ന ലക്ഷ്യബോധം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ അവളെ കൂടുതല്‍ പ്രാപ്തയാക്കി. സഹജിീവികള്‍ക്കു വേണ്ടി ത്യാഗം സഹിക്കുന്നതില്‍ അവള്‍ ആശ്വാസം കണ്ടെത്തി. ബ്രാഹ്മണ വിധവയുടെ വിധിവൈപരിത്യത്തെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ സഹാനുഭൂതിയോടെയും ചിലര്‍ സ്വാര്‍ത്ഥ താല്‍പര്യത്തോടെയും നോക്കിക്കണ്ടു. മേലുദ്യോഗസ്ഥന്‍ തന്നെ അത്തരത്തി ലുള്ള സമീപനം കൈക്കൊണ്ടപ്പോള്‍ അവള്‍ പ്രതികരിച്ചു. പ്രതിഷേധിക്കുന്ന സ്ത്രീത്വമല്ലാഞ്ഞിട്ടു പോലും തന്റെ സ്വത്വത്തിനു നേരെ നീളുന്ന നൃശംസ കരങ്ങള്‍ തട്ടിമാറ്റാനുള്ള ആര്‍ജ്ജവം അവള്‍ കൈക്കൊളളുന്നുണ്ട്‌. സഹപ്രവര്‍ത്തകന്‍ ജോസഫിന്റെ സ്നേഹാര്‍ദ്രമായ സമീപനം അവളിലെ മൃദുലഭാവങ്ങളെ ഉണര്‍ത്തുന്നുണ്ടെങ്കിലും ‘തങ്ങളുടെ സമുദായം അത്‌ അനുവദിക്കുന്നില്ലെന്നും പറഞ്ഞ്‌ പിന്‍വാങ്ങുകയാണ്‌ അവള്‍ ചെയ്യുന്നത്‌. കാഞ്ചന ഒരു ബാധ്യതയായി കൂടെയുള്ളത്‌ സ്വന്തം കാര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന്‌ അവളെ വിലക്കിക്കൊണ്ടിരുന്നു. എന്നാല്‍ കനകത്തിന്റെ ജീവിതത്തില്‍ നിന്ന്‌ പാഠങ്ങളുള്‍ക്കൊണ്ട കാഞ്ചന, തനിക്കിഷടപ്പെട്ട വ്ൃയക്തിയോടൊപ്പം ഇറങ്ങിപ്പോയപ്പോള്‍, വര്‍ഷങ്ങളായി താന്‍ താലോലിച്ചു വളര്‍ത്തിയ മോഹങ്ങളുടെ ഒരു പിടി ചാമ്പല്‍ മാത്രമാണ്‌ ബാക്കിയായതെന്ന്‌ കനകം തിരിച്ചറിയുന്നു. താങ്ങാവുന്നതിലേറെ ഭാരം പേറി കഴിച്ചുകൂട്ടിയ ജീവിതം വ്യര്‍ത്ഥമായപ്പോള്‍ നിതാന്തമായ ശൂനൃതയിലേക്കാണ്‌ കനകം വഴിമുട്ടി ചെന്നു നിന്നത്‌. 80 “നാര്‍മടിപ്പുടവ്‌ നീളമുള്ള ഒരു തുണി മാത്രമല്ല, പരമ്പരയായി തമിഴ്ബ്രാഹ്മണ സ്ത്രീ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനയുടെ നീളമാണ്‌. സാമുദായികമായ വിലക്കുകളെയും നിയമങ്ങളെയും അനുസരിക്കാന്‍ സന്നദ്ധയായ കനകാംബാള്‍ എവിടെയും പ്രതിഷേധിക്കുന്നില്ല. ആ നിയതി തന്റെ ജീവിതത്തില്‍ ദുരിതവും പീഡനവും സമ്മാനിച്ചിട്ടും മാമൂലുകളോടു പിണങ്ങാന്‍ അവള്‍ കൂട്ടാക്കിയില്ല. അവളുടെ ജീവിതം ത്യാഗത്തിന്റെയും സഹനത്തിന്റെയുമാണ്‌. ജ്യേഷ്ഠന്റെ താല്‍പര്യത്തിനായി വിവാഹം കഴിച്ചു. ജ്യേഷ്ഠത്തിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ അവിടെച്ചെന്ന്‌ താമസിച്ചു. ജ്യേഷഠത്തിയുടെ മകളെ സംരക്ഷിക്കുന്ന ദത്യം ഏറ്റെടുത്തു. പ്രായമായ അത്തയെയും അച്ഛനെയും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും തയ്യാറായി. തന്റെ ജീവിതം ഇതിനൊക്കെയായി മാറ്റിവച്ച്‌ സ്വപ്നങ്ങളും പ്രതീക്ഷകളു മില്ലാതെ ജീവിക്കുന്ന ഒരു കഥാപാത്രമാണ്‌ കനകാംബാള്‍. ഫെമിനിസ്റ്റ്‌ നിലപാടുള്ള ഒരു കഥാപാത്രമാക്കി കനകത്തെ വരച്ചു കാണിക്കാനല്ല സാറാ തോമസ്‌ ശ്രമിക്കുന്നത്‌, മറിച്ച ഫെമിനിസ്റ്റ്‌ നിലപാടുകള്‍ സമൂഹത്തില്‍ വേറുറച്ചിട്ടും കനകത്തെപ്പോലുള്ളവരുണ്ടാകുന്നു എന്ന തിരിച്ചറിവിലേക്ക്‌ എല്ലാവരുടെയും ശ്രദ്ധ തിരിക്കുകയാണ്‌ ചെയ്യുന്നത്‌. പുരുഷന്‍, അവന്‍ സഹോദരനായാലും പിതാവായാലും സഹോദരീ ഭര്‍ത്താവായാലും സഹവപ്രവര്‍ത്തകനായാലും എന്തിന്‌ ഭര്‍ത്താവു തന്നെ യായാലും അതാതു സ്ഥാനത്തിനു ചേര്‍ന്ന പീഡനമുറകള്‍ സ്ത്രീകള്‍ക്കു നേരെ കരുതിവെച്ചിരിക്കും എന്ന്‌ കനകത്തിന്റെ ജീവിതം പഠിപ്പിക്കുന്നു. വിവാഹം കഴിയാത്ത മകള്‍ അച്ഛനൊരു ബാധ്യതയാണ്‌. സഹോദരന്‌ വില പേശി വില്‍ക്കാനുള്ള ഒരു ഉരുവാണ്‌. സഹോദരിീഭര്‍ത്താവിനും സഹ്രപവര്‍ ത്തകനും കാമാവേശം തീര്‍ക്കാനുള്ള ഒരുപകരണമാണ്‌. ഇവരുടെ ചിത്രങ്ങള്‍ കഥയിലുടനീളം ഭീകരാന്തരിക്ഷം സൃഷ്ടിക്കുമ്പോഴും ഹൃദയം കൊണ്ടു സ്ത്രീയെ കാണാന്‍ ശ്രമിച്ച ജോസഫിന്റെ ചിത്രം കഥയില്‍ മിഴിവോടെ നില്‍ക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ നല്‍കുന്ന സമസ്യകള്‍ അനുഭാവ പൂര്‍വ്വം പൂരിപ്പിച്ചുകൊണ്ടാണ്‌ കനകാംബാളുടെ ജീവിതം മുന്നോട്ടു 81 പോകുന്നത്‌. കാഞ്ചനയുടെ പിരിഞ്ഞുപോക്കോടെ ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അവളുടെ ജീവിതം മാറുന്നു. ഈ പ്രതിസന്ധിയില്‍ അവളെ കൊ റു ചെന്നെത്തിച്ച പുരുഷാധിപത്യ സമൂഹത്തിലെ ഒരു പ്രതിനിധിയും അവളുടെ സഹായത്തിനെത്തിയില്ല. ഇനിയുള്ള ജീവിതത്തിന്റെ ഉത്തരം സ്വയം കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തവും പേറി കനകാംബാളുടെ ജീവിതം ഓര്‍മ്മകളുടെ അടച്ചു മുദ്രവയ്ക്കപ്പെട്ട വാതില്‍ തുറന്ന്‌ പിറകോട്ടു ചരിക്കുന്നത്‌ കഥാന്ത്യത്തില്‍ നാം കാണുന്നു. ഭൂതകാലത്തില്‍ താന്‍ സഞ്ചരിച്ച മാര്‍ഗ്ഗങ്ങളുടെ ശരികളും ശരികേടുകളും വിലയിരുത്താന്‍ കിട്ടിയ ഒരവസരമാണ്‌ കനകത്തിന്റെ ഏകാന്തത. ഒരു സ്ത്രീയായി, മനുഷ്യനായി കഴിഞ്ഞ അവസരങ്ങള്‍ അന്വേഷിച്ചു നടന്ന അവള്‍ക്ക്‌ അതു മാത്രം കണ്ടെത്താനായില്ല. ജീവിപദവിയല്ല വസ്തുപദവിയാണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീക്ക്‌ സമൂഹം നല്‍കുന്നത്‌. അതിന്റെ വികാരവിചാരങ്ങള്‍ക്ക്‌ ഉടമയുടെ ജീവിതത്തില്‍ സ്ഥാനമില്ല. തന്റെ മോചനം ഉരു തന്നെ തീര്‍ച്ചപ്പെടുത്തണം. ഇല്ലെങ്കില്‍ പ്രതിസന്ധിയില്‍ ഉപേക്ഷിക്കപ്പെട്ട പാഴ്വസ്തുവായി സ്ത്രീ ജീവിതം മാറും എന്ന്‌ കനകാംബാളുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 3.൫8 നെട്ടൂര്‍മഠം: “വേരുകള്‍'ക്കു ശേഷം തമിഴ്ബാഹ്മണ സമുദായം ഹ്രധാന പ്രമേയമാക്കി മലയാറ്റൂര്‍ രാമക്ൃഷണന്‍ 1988 ല്‍ രചിച്ച നോവലാണ്‌ “നെട്ടുര്‍മഠം'. നോവലിന്റെ പേര്‍ “നെട്ടൂര്‍മഠം” എന്നാണെങ്കിലും കഥയുടെ കേന്ദ്രബിന്ദു അതല്ല. സമ്പന്നമായ ഒരു ബ്രാഹ്മണമഠത്തിന്റെ പേരാണ്‌ നെട്ടൂര്‍മഠം. നെട്ടൂര്‍മഠത്തില്‍ നിന്ന്‌ പുരോഗമനത്തിന്റെ ഒരു തീപ്പൊരി പുറത്തേക്ക്‌ പാറിപ്പോയി മറ്റൊരിടത്ത്‌ അഗ്നിയായി ആളിപ്പടര്‍ന്ന്‌ തമിഴ്‌ ബ്രാഹ്മണ സമൂഹ വ്യവസ്ഥയെയാകെത്തന്നെ ഇളക്കിമാറ്റി. നോവലിന്റെ ഗതി തന്നെ മാറ്റിയ നിര്‍ണ്ണായകമായ ഒരാളിപ്പടലരായിരുന്നു അത്‌. അന്നു വരെയുള്ള തമിഴ്രബ്രാഹ്മണ സാമുദായികസ്ഥിതി പിന്തുടരുന്ന ഒരു വിഭാഗവും അതിനെയെല്ലാം അതിലംഘിച്ച പുറംസമൂഹവുമായി ഇടകലരുന്ന മറ്റൊരു 82 വിഭാഗവും ചേര്‍ന്ന്‌ നോവലിന്റെ പൂര്‍വ്വോത്തരഭാഗങ്ങളെ നിര്‍ണ്ണയിക്കുന്നു. യാഥാസ്ഥിതിക തമിഴ്‌ ്രാഹ്മണര്‍ പൂര്‍വ്ൃവഭാഗത്തും പുരോഗമനേച്ഛുക്കളായ ചെറുപ്പക്കാര്‍ ഉത്തരഭാഗത്തും അവരവരുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരി പിക്കുമ്പോള്‍ ഇടയ്ക്കിടെ എഴുത്തുകാരന്റെ നിലപാടുകളും പ്രതൃക്ഷ പ്പെടുന്നു. ഈ ആദ്യാവസാനഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം സുതാര്യമാക്കാ നുള്ള ദയത്യമാണ്‌ നെട്ടുര്‍മഠത്തിന്റേത്‌. അതിനാല്‍ കഥയില്‍ നെട്ടൂര്‍മഠത്തിന്‌ നിര്‍ണ്ണായക സ്ഥാനമുണ്ട്‌. നോവലിന്‌ റനെട്ടൂര്‍മഠം” എന്നു പേരു നല്‍കിയ തിന്റെ ഈചിത്യം അതാണ്‌. “നെട്ടൂര്‍മഠം”' എന്ന നോവലിന്‌ മൂന്നു തലമുറകളുടെ കഥ പറയുന്ന മുന്നു ഭാഗങ്ങളുണ്ട്‌. യാഥാസ്ഥിതിക തമിഴ്‌ ബ്രാഹ്മണ സമൂഹവും ആചാര ങ്ങള്‍ പിന്തുടരുന്നതിലെ നിഷ്ഠയും ആചാരലംഘനത്തിന്റെ അപശ്രുതികളും ചേര്‍ന്ന്‌ ഒന്നാം ഭാഗത്തെ നിര്‍ണ്ണയിക്കുമ്പോള്‍ പഴമയും പുതുമയും തമ്മിലുളള സംഘര്‍ഷം ര ാം ഭാഗത്തു നിബന്ധിച്ിരിക്കുന്നു. ആധുനിക തമിഴ്‌ബ്രാഹ്മണ സമൂഹം രൂപപ്പെട്ടുവരുന്നതിന്റെ ബാലാരിഷ്ടതകളാണ്‌ മൂന്നാം ഭാഗം ഗ്പകടമാക്കുന്നത്‌. മൂന്നു സ്ത്രീകളുടെ ജീവിതസമരവുമായും ഈ മൂന്നു ഭാഗവും ബന്ധപ്പെട്ടിരിക്കുന്നു. ആദ്യഭാഗത്ത്‌ സ്വര്‍ണ്ണയും ര 90 ഭാഗത്ത്‌ ശിവകാമിയും മൂന്നാം ഭാഗത്ത്‌ അന്നപൂര്‍ണിയും നിലനില്‍പിന്നായി നടത്തുന്ന യത്നങ്ങളാണ്‌ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്‌. മൂന്നു ഭാഗങ്ങളിലും ഈ സ്ത്രീകളുടെ ഭാഗഭാഗിത്വം നിര്‍ണ്ണയിക്കുന്ന വാസുദേവ ഭാഗവതര്‍, പദ്വൊരസ്വാമി ദീക്ഷിതര്‍, ഗോവിന്ദന്‍ എന്നി പുരുഷന്മാരെയും മലയാറ്റൂര്‍ അവതരിപ്പിച്ചിട്ടുണ്ട്‌. 3.3.1 ഒന്നാം ഘട്ടം: അന്‍പത്തി മൂന്ന്‌ അദ്ധ്യായങ്ങളുള്ള ബൃഹദ്നോവലായ “നെട്ടുര്‍മഠ'ത്തിന്റെ ആദ്യഭാഗത്ത്‌ പെരിയകുളം മുന്‍സിഫ്‌ യജ്ഞ നാരായണ യൃരുടെ കുടുംബത്തിന്റെ അവസ്ഥകളാണ്‌ മലയാറ്റൂര്‍ അവതരിപ്പിക്കുന്നത്‌. സ്ഥാനമാനങ്ങള്‍ നോക്കി യജ്ഞനാരായണയ്യര്‍ മകള്‍ സ്വര്‍ണ്ണയെ 83 ്രശസ്തഗായകനായ വാസുദേവഭാഗവതര്‍ക്ക്‌ വിവാഹം കഴിച്ചു കൊടുത്ത താണ്‌. ഇനിയുള്ള കാലം തന്റെ സ്വത്തും മുന്‍സിഫ്‌ സ്ഥാനവും മകന്‍ ശേഷനു കൈമാറി വിശ്രമജീവിതം നയിക്കണമെന്നാഗ്രഹിച്ച യജ്ഞനു മുന്നിലേക്ക്‌ സ്വര്‍ണ്ണ മകളുമായി ഒരു ബാധ്യത പോലെ കടന്നുവന്നു. തന്റെ പ്രതീക്ഷകള്‍ തകര്‍ന്ന യജ്ഞന്‍ മകളെ ശകാരിക്കുന്നുണ്ടെങ്കിലും അവളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്‌. മകളുടെ ഭര്‍ത്താവ്‌ വാസുദേവഭാഗവതര്‍ കാലിടറി ഭുവന എന്ന ദേവദാസിയുടെ പിടിയിലായതും മുതിര്‍ന്ന പെണ്‍കുട്ടിയെയും കൊണ്ട്‌ സ്വര്‍ണ്ണ ദേവദാസീ ഗൃഹത്തില്‍ പോയി ഭര്‍ത്താവിനെ തിരിച്ചു തരാന്‍ യാചിച്ചതും വാസുവിന്‌ അപമാനമായതും യജ്ഞന്‍ അറിഞ്ഞു. അവള്‍ തെറ്റു ചെയ്തതായി അയാള്‍ വിലയിരുത്തി. സ്വര്‍ണ്ണയെയും മകളെയും വാസു തെരുവിലിറക്കി വിട്ടതില്‍ അയാള്‍ തെറ്റൊന്നും കണ്ടില്ല. വിവാഹം കഴിഞ്ഞ ബ്രാഹ്മണ സ്ത്രീക്ക്‌ ഭര്‍ത്താവിനെ വിട്ടു ഓടിപ്പോരാന്‍ അവകാശമില്ല. ഭര്‍ത്താവിന്റെ മരണം വരെ അവള്‍ അയാളുടെ ഗൃഹത്തില്‍ത്തന്നെ കഴിച്ചു കൂട്ടണമെന്നാണ്‌ ചട്ടം. സമുദായത്തിന്റെ ആ വ്യവസ്ഥയെയാണ്‌ സ്വര്‍ണ്ണ ലംഘിച്ചത്‌. വാസുവിനെ ഭുവനയുടെ ആളുകള്‍ കൊന്നതും ഒരനാഥ ശവം പോലെ ബ്രാഹ്മണനായ വാസുവിന്റെ ശരീരം കുഴിച്ചുമൂടിയതും യജ്ഞനില്‍ വേദനയുളവാക്കി. അയാളിലെ പിതാവിന്റെ മനസ്സ്‌ മകളോട്‌ അലിവുള്ളതായിരുന്നു. അയാളവളെ ആശ്വസിപ്പിച്ചു. വാസുദേവഭാഗവതരു ഠഓക്കിയ ചീത്തപ്പേരില്‍ മുങ്ങിപ്പോകാനിടയുള്ള സ്വര്‍ണ്ണയുടെ മകള്‍ ശിവകാമിയുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള തീ(വ ശ്രമങ്ങളാണ്‌ യജ്ഞനാരായണയ്യര്‍ പിന്നീടു നടത്തിയത്‌. പെരിയ കുളത്തു നിന്ന്‌ ഏറെ ദൂരെ കല്‍പാത്തി അഗ്രഹാരത്തിലെ രംഗജടാവല്ലഭരുടെ മകന്‍ ഇരുപത്താറുകാരന്‍ ദ്വൊരമ്പ്വാമി ദീക്ഷിതരുമായി പതിമൂന്നുകാരി ശിവകാമി യുടെ വിവാഹം നടക്കുന്നത്‌ അങ്ങനെയാണ്‌. മകളുടെ വിവാഹം കഴിയുന്നതു വരെ താന്‍ വിധവയായ സത്യം അറിയാത്ത മട്ടില്‍ സ്വര്‍ണ്ണ നടന്നു. മകളെ യാത്രയാക്കിയ അവള്‍ തല മുണ്ഡനം ചെയ്ത്‌ നാര്‍മടിപ്പുടവ ചുറ്റി 84 മഠത്തിന്റെ കോണിലേക്ക്‌ ഉള്‍വലിഞ്ഞു. സഹോദരപത്നി ബാലയുടെ കുത്തുവാക്കുകളില്‍ മനം മടുത്ത സ്വര്‍ണ്ണ ഒരു നാള്‍ എങ്ങോട്ടോ ഓടിപ്പോയി. വിവാഹം കഴിഞ്ഞു കല്‍പാത്തിയിലെത്തിയ ശിവകാമി ദ്വൊരസ്വാമി ദീക്ഷിതരുടെ ഇച്ഛയ്ക്കൊത്തു പെരുമാറി നല്ല പേരു സമ്പാദിച്ചു. ദീക്ഷിതര്‍ അവളെ “ചേറില്‍ നിന്നു വീ ടുത്ത ചെന്താമരയായി” കണ്ടു. അയാളുടെ ഉള്ളില്‍ അവളുടെ കുടുംബത്തിനേറ്റ കളങ്കം മായാതെ കിടന്നു. വാക്കിലും പ്രവര്‍ത്തിയിലും ഇടയ്ക്കിടെ അതൃപ്തി കടന്നുവന്നു. വിവാഹശേഷം അവളെ പെരിയകുളത്തേക്ക്‌ അയക്കുകയോ അവിടെ നിന്നു കൊണ്ടുവന്ന കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കുകയോ ചെയ്തില്ല. അമ്മയെ കാണാനുള്ള ആഗ്രഹം അവള്‍ അടക്കിവച്ചു. അച്ഛനുണ്ടാക്കിയ ചീത്തപ്പേര്‍ കുടുംബത്തിനു മുഴുവന്‍ തീരാകളങ്കമാകുന്നതെങ്ങനെയെന്ന്‌ അവള്‍ സ്വയം ചോദിച്ചു. ഭര്‍ത്ൃസഹോദരന്‍ പിച്ചുമണി അയ്യര്‍ അവളുടെ വേദന മനസ്സിലാക്കിയിരുന്നു. അയാളാകട്ടെ ദ്വൊരസ്വാമി ദീക്ഷിതരുടെ കണ്ണില്‍ നികൃഷ്ടനുമാണ്‌. അവനെ ്രസവിച്ചപ്പോഴേ അമ്മ മരിച്തു കൊ ~ “പിശാച്‌” എന്നാണ്‌ ദീക്ഷിതര്‍ അവനെ വിളിക്കുന്നത്‌. ബ്രാഹ്മണ ഹിതമനുസരിച്ച്‌ ജീവിക്കാതെ പാവങ്ങളെ സേവിക്കാനിറങ്ങിയ അവനെ ദീക്ഷിതര്‍ മഠത്തില്‍ നിന്നു പുറത്താക്കി. പിച്ചന്‍ കൂടി നാടുവിട്ടതോടെ ശിവകാമിക്ക്‌ അത്താണിയില്ലാതായി. തനിക്ക്‌ ഒരു സന്തതിയുണ്ടായെങ്കില്‍ ഏകാന്തതയുടെ വിരസതയകുറ്റാമായിരുന്നു എന്ന്‌ അവള്‍ക്ക്‌ പലപ്പോഴും തോന്നും. തനിക്കെന്നാണ്‌ അമ്മയാവാനാവുക എന്ന ചോദ്യത്തിന്‌ സമയമായില്ലെന്നായിരിക്കും ദീക്ഷിതരുടെ മറുപടി. ഒടുക്കം അവളുടെ ആഗ്രഹം പോലെ അവള്‍ക്ക്‌ ഒരാണ്‍കുഞ്ഞുണ്ടായി. ഗോവിന്ദന്‍ എന്നു പേരിട്ട അവന്റെ ജീവിതത്തിലൂടെയാണ്‌ കഥയുടെ രണ്ടാംഭാഗത്തിന്റെ വികാസം. 3.3.2 ര ഠം ഘട്ടം: ഗോവിന്ദന്‍ ജനിച്ചപ്പോള്‍ ശിവകാമിയുടെ ജീവിതം അവനെ ചുറ്റിപ്പറ്റി മാത്രമായി. കഥയില്‍ ഈ ഘട്ടം വരെയും നിശ്ശമൂബ്ദയായിരിക്കുന്ന ശിവകാമി 85 യുടെ ശബ്ദം അല്‍പമെങ്കിലും കേള്‍ക്കുന്ന ഘട്ടമാണിത്‌. ഗോവിന്ദന്‌ പിച്ചനയച്ച സ്വര്‍ണ്ഠവള മോഷണമുതലാണെന്നു ദീക്ഷിതര്‍ വിധിയെഴുതു മ്പോള്‍ അങ്ങനെയായാലും താനിത്‌ തന്റെ മകനെ അണിയിക്കുമെന്ന്‌ അവള്‍ കാര്‍ക്കശ്യത്തോടെ പറയുന്നു. ഗോവിന്ദനെ സംസ്കൃതം പഠിപ്പിക്കാന്‍ പുറപ്പെടുന്ന ദീക്ഷിതരോട കയര്‍ത്ത്‌ അവനെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ നല്ലൊരു ഉദ്യോഗസ്ഥനാക്കണമെന്ന്‌ അറിയിക്കുന്നു. ശിവകാമിയുടെ ആഗ്രഹ മെന്നോണം ഗോവിന്ദന്‌ ഇംഗ്ലീഷു വിദ്യാഭ്യാസത്തിനുള്ള അവസരം ഒത്തുവന്നെങ്കിലും അവനവളില്‍ നിന്ന്‌ അകന്നുപോകുന്നതില്‍ അവള്‍ വേദനിച്ചു. പഠനം പാതിവഴിയിലുപേക്ഷിച്ച്‌ ഗോവിന്ദന്‍ തിരിച്ചുവന്നപ്പോള്‍ ദീക്ഷിതര്‍ ആശങ്കാകുലനായി. പാലക്കാട്ട്‌ അവന്റെ വിദ്യാഭ്യാസം തുടരാന്‍ അവസരമൊരുക്കിയപ്പോഴേക്കും ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ട നായ അവന്‍ വിദേശ വസ്ത്രബഹിഷക്കരണവുമായി ബന്ധപ്പെട്ട ജയിലി ലായി. ശിവകാമിയുടെ ജീവിതത്തിലെ ദുരന്തങ്ങള്‍ ഇവിടെ വീണ്ടും ആരംഭിക്കുന്നു. പിച്ചന്‍ നാടുവിട്ടുപോയതിനും ഗോവിന്ദന്റെ ജയില്‍വാസത്തിനും പുറമേ നെട്ടൂര്‍മഠം ഹുണ്ടിയലിന്റെ തകര്‍ച്ചയും കൂടിയായപ്പോള്‍ ശിവകാമി യുടെ ജീവിതത്തിലെ ദുരന്തങ്ങള്‍ പൂര്‍ണ്ണമായി. ദീക്ഷിതരുടെ അന്നുവരെ യുള്ള സമ്പാദ്യവും നഷ്ടമായി കടക്കാരനായി. മാനസികസംഘര്‍ഷം ശിവകാമിയെ രോഗാവസ്ഥയിലെത്തിച്ചു. അച്ഛനാഗ്രഹിച്ചതു പോലെ സംസ്കൃതം പഠിക്കാനോ ശിവകാമി ആഗ്രഹിച്ചതു പോലെ ഉദ്യോഗസ്ഥ നാകാനോ കഴിയാതെ, പിച്ചന്റെയും വാസുദേവ ഭാഗവതരുടെയും രക്തത്തില്‍ റ്റം കൊ ഗോവിന്ദന്‍ അലഞ്ഞു നടന്നു. നെട്ടുര്‍മഠത്തിലെ വേദനാരാ യണന്‍ ആത്മഹത്യ ചെയ്തത്‌ ദീക്ഷിതരെ വല്ലാതെ ഉലച്ചു. ശിവകാമിയുടെ രോഗത്തിന്‌ ദീക്ഷിതര്‍ പ്രത്യേക ശ്രദ്ധ കൊടുത്തില്ല. ഉഷ്ണത്തിന്റെ കുഴപ്പമെന്നു പറഞ്ഞ്‌ ദീക്ഷിതര്‍ തള്ളിക്കളഞ്ഞ ആ രോഗം ശിവകാമിയെ മരണത്തിലേക്ക്‌ നയിച്ചു. അച്ഛനും മകനും തമ്മിലുണ്ടായിരുന്ന അകല്‍ച്ച 86 ഇതോടെ പൂര്‍ണ്ണമായി. ശിവകാമിയുടെ മരണത്തോടെ കഥയുടെ ര Do ഘട്ടവും അവസാനിക്കുന്നു. 3.3.8 മൂന്നാം ഘട്ടം: കഥയുടെ മൂന്നാം ഘട്ടത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ നെട്ടൂര്‍മഠത്തിന്റെ സമ്പന്നതയില്‍ വളര്‍ന്നു വന്ന അന്നപൂര്‍ണ്ണി ദാരിദ്യം നിറഞ്ഞ ദീക്ഷിതരുടെ വീട്ടില്‍ ഗോവിന്ദന്റെ ഭാര്യയായി എത്തുന്നതാണ്‌ നാം കാണുന്നത്‌. അഗ്രഹാരത്തിന്റെ ഇടുങ്ങിയ അന്തരീക്ഷം അവള്‍ക്കുള്‍ക്കൊള്ളാനായില്ല. ഗോവിന്ദനെ മാനസികമായും ശാരീരികമായും അംഗീകരിക്കാനും അവള്‍ ക്കായില്ല. ഗോവിന്ദന്റെ പനരുഷത്തെ വെല്ലുവിളിച്ച അന്നപൂര്‍ണി അകന്നു തന്നെ കഴിഞ്ഞു. അഗ്രഹാരവ്യവസ്ഥയില്‍ നിന്ന്‌ പുറത്തു കടക്കാനും സനഈകര്യപ്പെട്ടിടത്ത്‌ ഒരു പുതിയ നെട്ടൂര്‍മഠം സ്ഥാപിക്കാനും അവളാഗ്രഹിച്ചു. കുടുംബകാര്യത്തിലോ ദീക്ഷിതരുടെ കാരൃത്തിലോ ശ്രദ്ധ ചെലുത്താന്‍ അവള്‍ക്കായില്ല. ഒടുക്കം ദീക്ഷിതരുടെ മരണം അവള്‍ക്കുപകാരമായി ഭവിച്ചു. മഠവും തന്റെ മഞ്ഞള്‍ക്കാണി സ്വത്തും വിറ്റ്‌ ആ നാട്ടില്‍ നിന്നും പോകാന്‍ അവള്‍ ഗോവിന്ദനെ നിര്‍ബന്ധിച്ചു. ഈ അവസ്ഥയില്‍ നിന്നു മാറിയാല്‍ അന്നപൂര്‍ണി തനിക്കു വശപ്പെടുമെന്നു ചിന്തിച്ച ഗോവിന്ദന്‍ അതിനു വഴങ്ങി. സ്വത്തു വിറ്റ്‌ പണവുമായി അവര്‍ നേരെ പോയത്‌ വേദനാരായണന്റെ ഭാര്യ രമണിയുടെ ചേന്ദമംഗലത്തെ വീട്ടിലാണ്‌. ഒരാഡംബരത്തിന്‌ ഗോവിന്ദന്‍ അവിടെ ഗോവിന്ദശാസ്ത്രികള്‍ എന്ന പേരു സ്വീകരിക്കുന്നു. രമണിയുടെ അച്ഛന്‍ പരശുരാമയ്യര്‍ തങ്ങള്‍ക്ക്‌ നല്ലൊരു ജീവിതവും ജീവനമാര്‍ഗ്ഗവും കാട്ടിത്തരുമെന്നു ധരിച്ച അന്നപൂര്‍ണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊ അയാള്‍ അവരെ അവിടെ നിന്ന്‌ അപമാനിച്ച്‌ ഇറക്കിവിടുകയാ ണുണ്ടായത്‌. രാത്രി അവര്‍ക്കഭയം കൊടുത്ത അമ്മ്യാര്‍ ഹോട്ടലിലെ വരലക്ഷ്മി വഴി പഞ്ചാപകേശയ്യരെ പരിചയപ്പെട്ടതാണ്‌ അവരുടെ ജീവിത ത്തില്‍ വഴിത്തിരിവായത്‌. ഒരു കട നടത്താന്‍ അയാള്‍ അന്നപൂര്‍ണിയെയും ഗോവിന്ദനെയും ഏല്‍പിച്ചു. ജീവിതം ഇങ്ങനെ സാധാരണ നിലയിലേക്ക്‌ 87 എത്തിയെങ്കിലും ഗോവിന്ദന്‍ ആഗ്രഹിച്ച വിധത്തില്‍ അന്നപൂര്‍ണി അയാള്‍ക്കു വഴങ്ങിയില്ല. കച്ചവടത്തെയും സമ്പാദ്യത്തെയും കുറിച്ചു മാത്രം ചിന്തിച്ചു കഴിഞ്ഞു കൂടിയ അന്നപൂര്‍ണി അവളുടെ ലക്ഷ്യത്തിലേയ്ക്കടു ക്കുകയായിരുന്നു. ശാരീരികമായ ബലപ്രയോഗം ഗോവിന്ദനില്‍ നിന്ന്‌ അവളെ പൂര്‍ണ്ണമായും അകറ്റി. എല്ലാറ്റിലും ശ്രദ്ധ നശിച്ച ഗോവിന്ദന്‍ വീണ്ടും ഹരിജ നോദ്ധാരണത്തിനു പുറപ്പെട്ടിറങ്ങി. ഗോവിന്ദശാസ്ത്രികള്‍ കോന്തിശാസ്ത്രി യെന്ന പരിഹാസപ്പേരിനുടമയായി. എല്ലാം നഷ്‌ടപ്പെട്ട ഗോവിന്ദന്‍ പിച്ചനെ ലക്ഷ്യമിട്ട മദ്രാസിലേക്കും, കൃത്യമായ കണക്കുകൂട്ടലുകളോടെ ജീവിച്ച അന്നപൂര്‍ണി തന്റെ ലക്ഷ്യമായ നെട്ടൂര്‍മഠത്തിന്റെ നിര്‍മ്മാണത്തിലേക്കും തിരിയുന്നിടത്താണ്‌ നോവല്‍ അവസാനിക്കുന്നത്‌. 3.3.4 സ്ത്രീകഥാപാത്രങ്ങള്‍ൾ: യജ്ഞനാരായണയ്യരുടെയും വാസുദേവ ഭാഗവതരുടെയും അവഗണ നയ്ക്കു പാത്രമായ സ്വര്‍ണ്ണയും ദീക്ഷിതരുടെ തണലില്‍ മാത്രം ജീവിച്ച ശിവകാമിയും തമിഴ്ബാഹ്മണ സമൂഹവ്യവസ്ഥയെയാകെ ചോദ്യം ചെയ്യു കയും നിഷേധിക്കുകയും ചെയ്ത അന്നപൂര്‍ണ്ണിയുമാണ്‌ ഈ നോവലിലെ ്രധാന സ്ത്രീകഥാപാത്രങ്ങള്‍. തമിഴ്ബ്രാഹ്മണ പുരുഷമേധാവിത്വത്തിന്റെ പീഡനത്തില്‍ ജീവിതം തകര്‍ന്ന വേറെയും സ്ത്രീകളുണ്ട്‌ ഈ നോവലില്‍. ചേന്ദമംഗലത്തു വച്ച അന്നപൂര്‍ണി പരിചയപ്പെട്ട വരലക്ഷ്മി തമിഴ്ബ്രാഹ്മണ പുരുഷാധിപത്യ സമൂഹം പീഡിപ്പിച്ച്‌ വലിച്ചെറിഞ്ഞ സ്ത്രീയാണ്‌. പരശു രാമയ്യരുടെ മകള്‍ രമണി ഭര്‍ത്ൃയസഹോദരന്‍ ഭഗവതീശ്വരന്റെ ദുര്‍ന്നടപ്പിനാല്‍ ഭര്‍ത്താവു നഷടപ്പെട്ട വൈധവ്യം പേറി സ്വഗൃഹത്തില്‍ തിരിച്ചെത്തിയതാണ്‌. പരസ്പരം കലഹിച്ചും തെറിവിളിച്ചും ജീവിതം വ്യര്‍ത്ഥമാക്കി തള്ളിനീക്കുന്ന മൊട്ടപ്പാട്ടിമാരുടെ ഒരു പരമ്പര തന്നെയുണ്ട്‌ ഈ നോവലില്‍. അവരുണ്ടാ ക്കുന്ന സാമൂഹ്യ്രശ്നങ്ങള്‍ ചെറുതല്ല. അതിന്‌ അവരെ പഴിക്കാനും ആര്‍ക്കും സാധ്യമല്ല. തങ്ങളുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങള്‍ അവരെ നല്ല രീതിയില്‍ ചിന്തിക്കാനും ഗപവര്‍ത്തിക്കാനുമുള്ള 88 വിവേകമില്ലാത്തവരായി മാറ്റുകയാണ്‌. ശിവകാമിയുടെ അയല്‍ക്കാരി ലക്ഷ്മി ഇതില്‍ വ്യത്യസ്തയായിരിക്കുന്നു. ശിവകാമിയെ മാതൃകയാക്കി ജീവിച്ച അവള്‍ പലയിടത്തും അഭിനന്ദനാര്‍ഹമായ പെരുമാറ്റരീതികള്‍ പ്രകടിപ്പിക്കു ന്നതു കാണാം. കുലീനത്വത്തോടൊപ്പം തിന്മകളെ ചോദ്യം ചെയ്യാന്‍ തന്റേടവും നല്‍കിയാണ്‌ എഴുത്തുകാരന്‍ ലക്ഷ്മിയുടെ കഥാപാത്രത്തെ രൂപപ്പെടുത്തിയിട്ടുള്ളത്‌. 3.4 തലമുറകള്‍: നോവലിസ്റ്റ്‌, ചെറുകഥാകൃത്ത്‌, കാര്‍ട്ടൂണിസ്റ്റ്‌, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയചിന്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഒ.വി. വിജയന്‍ പാലക്കാട്‌ ജില്ലയിലെ വിളയഞ്ചാത്തനൂരില്‍ ജനിച്ചു. (1930-2005). നോവല്‍, കഥ, ലേഖനം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ച ഒ.വി. വിജയന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി “ഖസാക്കിന്റെ ഇതിഹാസ്‌ മാണ്‌. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, മുട്ടത്തു വര്‍ക്കി അവാര്‍ഡ്‌, എം.പി. പോള്‍ അവാര്‍ഡ്‌ എന്നിവ ഒ.വി. വിജയന്റെ വിവിധ കൃതികള്‍ക്ക്‌ ലഭിച്ചു. 2001-ല്‍ എഴുത്തച്ഛന്‍ പുരസ്ക്കാരവും 2003-ല്‍ പത്മഭൂഷണ്‍ ബഹുമതിയും കരസ്ഥമാക്കിയ ഒ.വി. വിജയന്റെ ആത്മകഥാംശമുളളതും അവസാനത്തേതുമായ സാഹിത്യ കൃതിയാണ്‌ “തലമുറകള്‍”. പൊൻമുടിത്തറവാടിന്റെ തകര്‍ച്ചയിലൂടെ നാഗരിക തയ്ക്കു സംഭവിക്കുന്ന ശൈഥില്യം ആവിഷ്ക്കരിക്കുന്ന കൃതിയാണിത്‌. പൊന്‍മുടി തറവാടും ഹോഞങ്കോങ്ങും പരസ്പരവിരുദ്ധമായ രണ്ടു സംസ്കാര ങ്ങളുടെയും ജീവിതബോധ തലങ്ങളുടെയും പ്രാതിനിധ്യം വഹിക്കുന്ന ഈ കൃതി തലമുറകള്‍ തമ്മിലുള്ള സാംസ്കാരിക സംഘര്‍ഷങ്ങള്‍ വര്‍ത്തമാന കാല ജീവിതത്തിന്റെ ഉഷണമുഖമാണെന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭാവന യിലൂടെ ചരിത്രത്തെ പുന:സൃഷ്ടിക്കുകയാണിവിടെ ചെയ്യുന്നത്‌. ജാതീ യതയ്ക്ക്‌ വിജയന്‍ പുതിയ മാനങ്ങള്‍ നല്‍കുന്നു. ബ്രാഹ്മണ്യം നേടാനുളള തീവ്രശ്രമം, അതു നേടിയെടുത്തപ്പോള്‍ തോന്നുന്ന നിഷ്ര്രയോജനത, 89 കഠിനയാതനകളിലൂടെ നേടിയെടുത്ത ബ്രാഹ്മണ്യത്തോടുള്ള തികഞ്ഞ അവജ്ഞ എന്നിവ അവതരിപ്പിക്കുന്നതിലൂടെ ജാതികള്‍ക്കിടയിലെ അതി സൂക്ഷ്മമായ വൃത്യാസങ്ങളെയും വൈരുദ്ധ്യങ്ങളെയും വെളിപ്പെടുത്താനാണ്‌ ഈ കൃതിയിലൂടെ ശ്രമിക്കുന്നത്‌. ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്‌. പാലക്കാട്ടെ ഈഴവത്തറവാടുകളെ കേന്ദ്രീകരിച്ച്‌ തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ നീളുന്ന ജനിമൃതിരഹസ്യങ്ങള്‍ പങ്കുവയ്ക്കുന്ന നോവ ലാണ്‌ 1997 ല്‍ പുറത്തിറങ്ങിയ ഒ.വി. വിജയന്റെ “തലമുറകള്‍. സ്വന്തം കുടുംബ പശ്ചാത്തലത്തില്‍ നിന്നു കഥ പറയുന്നതിനാല്‍ ആത്മകഥാസ്പര്‍ശ മുള്ള നോവലാണിത്‌. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ ഒരു രചനാരീതിയാണ്‌ വിജയന്‍ ഇവിടെ കൈക്കൊണ്ടിട്ടുള്ളത്‌. പാലക്കാടു ജില്ലയിലെ ഒരു ഈഴവ കുടുംബത്തിന്റെ ഇരുനുറു കൊല്ലത്തിനപ്പുറവു മിപ്പുറവുമുള്ള രേഖപ്പെടുത്തിയതും അല്ലാത്തതുമായ പരമ്പരകളില്‍ നിന്നുകൊണ്ട്‌ ചരിത്രത്തിന്റെ ഒരു സ്മൃതിചിത്രം നല്‍കുകയാണ്‌ ഈ നോവല്‍ ചെയ്യുന്നത്‌. ചാമിയാരപ്പന്‍ എന്ന തറവാട്ടുകാരണവരുടെ മുമ്പിലും പിന്നിലുമുള്ള ഈ കുടുംബ ചരിത്രം ചാമിയാരപ്പന്റെ പേരക്കിടാവായ ചന്ദ്രന്റെയും അവന്റെ ജര്‍മ്മന്‍ കൂട്ടുകാരിയുടെയും ചര്‍ച്ചകളിലൂടെയാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌. തന്റെ പശ്ചാത്തലം ഒരു വിദേശവനിതയ്ക്ക്‌ വര്‍ണിച്ചു കൊടുക്കുന്നതിലൂുടെ ചന്ദ്രന്‍ കേരളത്തില്‍ നടന്ന ജാതിക്കോയ്മ, മതംമാറ്റം, ജാതിവിരുദ്ധ സമരങ്ങള്‍, സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍, ജന്മിത്തത്തോടുള്ള എതിര്‍പ്പ്‌ എന്നീ ചരിത്രസംഭവങ്ങളെക്കൂടി അനാവരണം ചെയ്യുന്നു. തങ്ങള്‍ക്കു ജനിക്കുന്ന കുഞ്ഞിന്‌ പാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണി യായി “തിയോഡോര്‍ വേല്‍ വാഗ്നര്‍' എന്നു പേരിടുന്നതിലും അവന്റെ വേരു തേടലുമായി നോവല്‍ അവസാനിക്കുന്നു. മുപ്പത്തിയെട്ട അധ്യായങ്ങളിലായി വിജയന്‍ മൂന്നു തലമുറയുടെ കഥ പറയുന്നു. ഗ്രാമീണതയും നാഗരികതയും പാശ്ചാത്യപരസ്ത്യ സംസ്കാര 90 ങ്ങളും നോവലില്‍ ഇഴചേര്‍ക്കുന്നു. ജാതിയുടെ രഹസ്യങ്ങള്‍ ചന്ദ്രനെയും റോസ്മേരിയെയും അമ്പരപ്പിക്കുന്ന. അതില്‍ നിന്നു പുറത്തു കടക്കാന്‍ തലമുറകളായി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ്‌ റോസ്മേരിയില്‍ കതുകം ജനിപ്പിച്ചത്‌. ആഭിചാരം പോലെ മറഞ്ഞിരുന്നുള്ള മന്ത്രതന്ത്രാദികളില്‍ തുടങ്ങി ചതിപ്രയോഗങ്ങളിലൂടെ സഞ്ചരിച്ച്‌ നേരിട്ടുളള സമരത്തിലെത്തി നില്‍ക്കുന്നു ആ ജാതിപ്രശ്നങ്ങള്‍. ഒ.വി. വിജയന്റെ അവസാന നോവലായ “തലമുറകളില്‍ ചന്ദ്രനായവതരിക്കാനുള്ള നിയോഗം എഴുത്തുകാരനു തന്നെ യായിരുന്നു. മുത്തശ്മിയില്‍ നിന്നും പകര്‍ന്നു കിട്ടിയ തലമുറകളുടെ കഥകള്‍ക്കും കെട്ടുകഥകള്‍ക്കും തന്റെ സ്വത:സിദ്ധശൈലിയില്‍ ഐതി ഹ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ പുതിയ ഒരു ഭാവുകത്വപരിസരം സൃഷ്ടിക്കുകയാണ്‌ “തലമുറകളിലൂടെ ഒ.വി. വിജയന്‍ ചെയ്യുന്നത്‌. ഉള്ളടക്കത്തിന്റെ സ്വഭാവം കണക്കിലെടുത്ത്‌ നോവലിന്റെ അംശങ്ങളെ പലതായി തിരിക്കാം. ജാതിക്കോയ്മയുടെ കാലഘട്ടം, ജാതിവിരുദ്ധ പ്രക്ഷോഭങ്ങളുടെയും മതം മാറ്റത്തിന്റെയും കാലഘട്ടം, സാഗ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങളുടെ കാല ഘട്ടം, ആധുനികോത്തര കാലഘട്ടം എന്നിവയാണവ. 3.4.1 ജാതിക്കോയ്മ: ചാമിയാരപ്പന്റെ മുന്‍തലമുറയിലെ അപ്പുക്കാരണവരുടെ കാലഘട്ടമാണ്‌ ജാതിക്കോയ്മയുടെ കാലഘട്ടമായി ഇവിടെ എടുക്കാനാവുക. നിലങ്ങളും കളപ്പുരകളും പശുക്കളും സ്ത്രീകളും നിറഞ്ഞ പൊന്‍മുടിത്തറവാട്ടില്‍ അപ്പുക്കാരണവരുടെ ജന്മം നചികേതസ്സിന്റെ ജന്മമാണെന്ന്‌ ഒ.വി. വിജയന്‍ പറയുന്നു. ജാതിചിഹം ഉറപ്പിക്കാന്‍ അപ്പുക്കാരണവര്‍ നടത്തുന്ന തീവ്വരശമ ങ്ങളാണിവിടെ ശ്രദ്ധേയം. എല്ലാം നിറഞ്ഞിട്ടും എന്തോ കുറവയാള്‍ക്കനു ഭവപ്പെട്ടു. ജാതിയുടെ ഉയര്‍ച്ച താഴ്ചകളില്‍ തനിക്കു കീഴ്പ്പെടാത്ത ആരോ ഉണ്ടെന്ന തോന്നല്‍ അയാളിലുണ്ടായി. ദാനം ചോദിച്ചുവന്ന ബ്രാഹ്മണ സ്ത്രീയോട്‌ മകളെ വെപ്പാട്ടിയായി വേണമെന്നാവശ്യപ്പെട്ട അപ്പുക്കാരണവര്‍ കേട്ട വാക്കും “അധര്‍മ്മി°” എന്നായിരുന്നു. അമാടക്കാശു വീശിയെറിഞ്ഞ്‌ 91 അധര്‍മ്മി ധര്‍മ്മിയായി. ശിവകാമിയിലൂടെ കീഴടക്കാന്‍ ശ്രമിച്ച ബാഹ്മണ്യം അപ്പുക്കാരണവരെ തോല്‍പ്പിച്ചപ്പോള്‍ അയാള്‍ ആഭിചാരത്തില്‍ അഭയം തേടി. ദുര്‍മ്മന്ത്രങ്ങളുടെ ആദിഗ്രാവിഡമാണ്‌, ബ്രാഹ്മണന്റെ ഗായത്രിയല്ല അപ്പു ക്കാരണവര്‍ക്ക്‌ വഴങ്ങിയത്‌. തലവെട്ടിയ കണ്ടത്തു നായര്‍ അപ്പുക്കാരണ വരുടെ വെളിച്ചമായി. അവര്‍ണ്ണതയെ അറച്ചുകൊണ്ടുള്ള പൊന്മുടിത്തറവാ ടിന്റെ ്രയാണം വെറുതെയാണെന്ന തിരിച്ചറിവ്‌ അപ്പുക്കാരണവര്‍ക്കുണ്ടായി. ഇത്തിരി സ്വാദിനും ഇത്തിരി പെണ്ണിനും മറ്റെന്തൊക്കെയോ ഇത്തിരി സാഫല്യങ്ങള്‍ക്കുമായി അപ്പുക്കാരണവരും അമ്മിണിയേടത്തിയും ചേര്‍ന്നു നടത്തിയ കളളത്തരങ്ങളുടെ പരമ്പര തലമുറകളിലൂടെ സഞ്ചരിച്ചു. വിത്തനാശം മാത്രം പൊന്മുടിക്കാരെ ഭ്രാന്തരാക്കിക്കൊണ്ടിരുന്നു. 3.4.2 ജാതിവിരുദ്ധ ്ര ക്ഷോഭം: അപ്പുക്കാരണവരുടെ പിന്തുടര്‍ച്ചക്കാരനായെത്തിയ ചാമിയാരപ്പനും ജാതിയുടെ പീഡനത്തില്‍ വലഞ്ഞു. തങ്ങളുടെ അവര്‍ണ്ണതയോടുള്ള അറപ്പ്‌ വ്യര്‍ത്ഥമാണെന്ന അപ്പുക്കാരണവര്‍ക്കു കിട്ടിയ തിരിച്ചറിവ്‌ ചാമിയാരപ്പന്‌ പകര്‍ന്നുകിട്ടിയില്ല. എങ്ങനെ അവര്‍ണ്ണതയില്‍ നിന്ന്‌ ആഡ്യത്വത്തിലേക്ക്‌ കടന്നുകയറാമെന്നായി അയാളുടെ ചിന്ത. അതിനയാള്‍ കണ്ടെത്തിയ വഴിയായിരുന്നു അഗ്രഹാരം തീണ്ടല്‍. “ഞാനും എന്റെ തലപ്പുലയനും കൂടി അഗ്രഹാരം തീണ്ടും” എന്നയാള്‍ മനസ്സിലുറപ്പിച്ചു. താന്‍ കൂടി നികുതി കൊടുക്കുന്ന പാതകളാണ്‌ കല്‍പാത്തിയിലേക്ക്‌ നീളുന്നതെന്നയാള്‍ ന്യായീ കരണം കണ്ടെത്തി. അന്നുവരെ പരോക്ഷസമരങ്ങള്‍ ചെയ്തും വെപ്പാട്ടി മാരുടെ ഗായത്രിമന്ത്രങ്ങളെ അപമാനിച്ചും റെയില്‍വേ സ്റ്റേഷനിലെ വില കുറഞ്ഞ ഭക്ഷണശാലകളിലെ “ബ്രാഹ്മണര്‍ക്കു മാത്രം” എന്ന അറിയിപ്പുകളില്‍ താറടിച്ചും മാ്രം തൃപ്തിയടഞ്ഞ പൊന്മുടിയിലെ അസ്വസ്ഥപരമ്പര പ്രത്യക്ഷ സമരത്തിന്‌ ഒരുങ്ങി. അതിനെ പിന്തുണയ്ക്കുന്നവരാകട്ടെ അതേ തമിഴ്ബ്രാഹ്മണവംശജരും കേരളമൊട്ടുക്ക്‌ ജാതിസമരങ്ങള്‍ കൊടുമ്പിരി കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ പാലക്കാട്ടു അതിന്റെ നേതൃത്വം 92 ഏറ്റെടുത്തത്‌ ഈഴവത്തറവാടുകളാണ്‌. അഭിജാതരായ ഒരു സംഘം യുവാക്കളെ കൂട്ടി ചാമിയാരപ്പന്‍ അഗ്രഹാരം തീണ്ടി. യുക്തിവാദിയായ ചാമിയാരപ്പന്‍ കല്‍പാത്തി ക്ഷ്രേതത്തിനു നേരെ നീങ്ങി. ഒരു സംഘം പട്ടന്മാര്‍ മുളവടിയും കല്ലുമായി ചാമിയാരപ്പനെ നേരിട്ടു. മലയാളവും തമിഴുമല്ലാത്ത അവരുടെ കലമ്പലുകള്‍ കേട്ടപ്പോള്‍ ചാമിയാരപ്പന്‍ ചിന്തിച്ചത്‌ മറ്റൊന്നാണ്‌, “ഭാഷകള്‍ക്ക്‌ വര്‍ഗ്ഗസങ്കംം ആകാം, മനുഷ്യഗോത്രങ്ങള്‍ക്കേ ഗീതയും മനുവും അത്‌ നിഷിദ്ധമാക്കിയുള്ളു” (പുറം 51). 3.4.3 മതം മാറ്റങ്ങള്‍: കല്‍പാത്തിയില്‍ അടിയേറ്റു വീണ ചാമിയാരപ്പന്‍ ഓര്‍മ്മ തെളിഞ്ഞ പ്പോള്‍ തന്റെ നിലപാടിനെക്കുറിച്ചോര്‍ത്തു. അവിടെ ചാമിയാരപ്പന്‍ എന്ന യുക്തിവാദി അസ്തമിച്ചു. പകരം “തിയോഡോര്‍” എന്ന ക്രിസ്ത്യാനി ഉയിര്‍ ത്തെഴുന്നേറ്റ്‌ അഗ്രഹാരവീഥിയിലൂടെ കൈവീശി നടന്നു. ജാതിസമരങ്ങള്‍ക്കു പിന്നിലെ പൊള്ളത്തരങ്ങള്‍ വെളിവാകാന്‍ ഇതിലും നല്ല ഉദാഹരണം വേറെ വേ . ഏതൊരധ:കൃതനും മതം മാറി ക്രിസ്ത്യാനിയായി കഴിഞ്ഞാല്‍ തീണ്ടലില്ല. ഈ തിരിച്ചറിവാണ്‌ ചാമിയാരപ്പനെ ക്രിസ്ത്യാനിയാക്കിയത്‌. തന്റെ വംശപരമ്പരയിലെ അടുത്ത കണ്ണിയായി ചാമിയാരപ്പന്‍ കണ്ട ഗോപാലന്‍ നാട്ടില്‍ വരാനോ പൊന്മുടിയെ ഉദ്ധരിക്കാനോ ശ്രമിച്ചില്ല. തനിക്കു പറക്കാനുള്ള വിശാലമായ ആകാശങ്ങള്‍ തേടി അയാള്‍ ലണ്ടനിലേക്ക്‌ യാത്രയായി. തന്റെ അപ്പാര്‍ട്ടുമെന്റിലിരുന്ന്‌ ഗോപാലന്‍ ചിന്തിച്ചതും ജാതീയത മറികടക്കുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചായിരുന്നു. ഹൈന്ദവ പാരതന്ത്ര്യ ത്തില്‍ നിന്നു രക്ഷപ്പെടണം. എന്നാല്‍ വല്യച്ഛന്‍ ചാമിയാരപ്പന്റെ ക്രിസ്തുമത ത്തിലേക്കുള്ള പരിവര്‍ത്തനം യാതൊരു ചലനവും സൃഷടിച്ചില്ല.. കാരണം അത്‌ സാശ്രാജൃത്വത്തോടുള്ള വിധേയത്വമായേ പരിണമിക്കു. ബ്രിട്ടീഷ്‌ ഇന്ത്യയുടെ (്പജാപദവി തന്റെ അധ:കൃതാവസ്ഥയെ ഈന്നുക മാത്രമേയുള്ളു എന്നു തിരിച്ചറിഞ്ഞ ഗോപാലന്‍ അഗ്രചര്‍മ്മഛേദനം ചെയ്ത്‌ ഇംതിയാസ്‌ ഹസ്സന്‍ എന്നു പേരുമാറ്റി മുസല്‍മാനായി. ജസീക്കയോടൊപ്പം ഒളിച്ചോടി 93 സുഖജീവിതം നയിക്കാന്‍ പാരീസിലെത്തി. കാണുന്നിടത്തൊക്കെയും അപരിചിതത്വങ്ങള്‍, എന്തൊക്കെയോ ചങ്ങലക്കെട്ടുകള്‍ ഏതോ ഒരു സ്പര്‍ശത്തിനു വേണ്ടിയുള്ള അന്തര്‍ദ്ദാഹം, അത്‌ പാലക്കാടന്‍ കാറ്റിന്റെയും പനമ്പട്ടകളുടെയും പെരുമ്പറയാണെന്ന തിരിച്ചറിവില്‍ ഇംതിയാസ്‌ ഹസ്സന്‍, മഹാമതങ്ങളുടെ ഐതിഹാസികയുദ്ധങ്ങളില്‍ നഷടപ്പെട്ട ഗോപാലന്‍ എന്ന പേരിനു വേണ്ടി ദാഹിച്ചു. ജപ്തി ചെയ്ത പൊന്മുടിത്തറവാട്‌, ചാമിയാരപ്പന്‍ ഐതിഹാസിക സമരം നടത്തി പരാജയമടഞ്ഞ തമിഴ്‌ ബ്രാഹ്മണ സമുദായത്തില്‍ നിന്നു കടന്നുവന്ന സാംബശിവയ്യര്‍ തിരികെ നല്‍കി സഹൃദം ഉട്ടിയുറപ്പിച്ചതോടെ അവര്‍ണ്ണത സൃഷ്ടിച്ച അസ്വസ്ഥത ചാമിയാരപ്പനില്‍ നിന്ന്‌ എന്നെന്നേക്കു മായി നിങ്ങി. മറ്റെല്ലാ ചിന്തകളും മാറ്റിവച്ച്‌ ഗൃഹസ്ഥന്റെ ഭാഗം അഭിനയിച്ചു കൊ അയാള്‍ കാലം കഴിച്ചുകൂട്ടി. അടുത്ത പരമ്പരയിലെ കണ്ണിയായ ചന്ദ്രന്‌ പൂര്‍വൃകഥകള്‍ പറഞ്ഞുകൊടുക്കുന്നതായി ചാമിയാരപ്പന്റെയും ഭാര്യയുടെയും വിനോദം. 3.4.4 സാമ്രാജൃത്വ വിരുദ്ധ സമരങ്ങൾ: സാ്രാജ്യത്വത്തിനെതിരെ പൊന്മുടിത്തറവാട്ടില്‍ ആദ്യം ചിന്തിച്ചത്‌ ഗോപാലനാണ്‌. ഹിന്ദുമതം മടുത്ത ഗോപാലന്‌ സാഗ്രാജൃത്വത്തോടുള്ള വിധേയത്വം സഹിക്കാനാവാത്തതിനാല്‍ ശ്രിസ്ത്യാനിയാകാന്‍ കഴിഞ്ഞില്ല. ഇസ്ലാം മതം അതിന്റെ സ്വാധീനശക്തി പ്രബലമാക്കാതിരുന്നതിനാല്‍ അയാള്‍ ഇസ്ലാമായി. ഗാന്ധിജിയുടെ സാ(്മാജ്യത്വവിരുദ്ധ സമരങ്ങള്‍ക്ക്‌ സമാന്തരമായി കമ്മ്യൂണിസ്റ്റുകാരുടെ കര്‍ഷകസമരങ്ങളും നാട്ടിൽ കൊടുമ്പിരി കൊണ്ടു. കൊലയും കൊള്ളിവെയ്പും (ബിട്ടീഷ്‌ പട്ടാളവും പോലീസും ചേര്‍ന്ന്‌ നാട്ടില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. പോലീസുകാരന്റെ മകനായ ചന്ദ്രന്‍ അല്ലലേശാതെ വളര്‍ന്നു. സുബേദാര്‍ എന്ന വാക്കിന്റെ ഉള്ളടക്കം വ്യാഖ്യാനിച്ച വില്യം ഹിച്ച്‌കോക്ക്‌ എന്ന വെള്ളക്കാരന്‍ മലബാര്‍ ഇന്‍ഫന്ററിയെ ആ പദവികള്‍ക്കു കീഴിലെത്തിച്ചു. സുബേദാര്‍ക്കു മുകളില്‍ 94 വെളുത്ത മനുഷ്യന്റെ പട്ടാളവും സമൂഹവും താഴെ പനരാണിക കോലങ്ങളില്‍ നിന്ന്‌ പുറത്തേക്ക്‌ വലിച്ചിഴയ്ക്കപ്പെട്ട ഇന്ത്യന്‍ പ്രജയും നിന്നു. കൊച്ചുകൊച്ചു രാജ്യങ്ങളായി ഒറ്റപ്പെട്ടു സമരം നടത്തിയ ത്ധാന്‍സിറാണിയും താന്തിയാ തോപ്പിയും പഴശ്ശിരാജയും ബ്രിട്ടീഷ്‌ സാഗ്രാജ്യത്വത്തോട്‌ തോറ്റു പിന്മാറിയ ചരിത്രം ചന്ദ്രന്‍ പഠിച്ചറിഞ്ഞു. ഇന്ത്യാ സാമ്രാജ്യം എന്ന ഒറ്റനാമത്തില്‍ ഒരിക്കലും ബ്രിട്ടീഷ്‌ സാഗ്രാജ്യത്വത്തെ എതിര്‍ക്കാനായില്ലെന്ന്‌ ഒ.വി. വിജയന്‍ കണ്ടെത്തുന്നു. മാപ്പിളലഹളയിലെ അവസാന കലാപകാരിയ്ക്കെങ്കിലും ഹിച്ച കോക്കിനെ വെടിവെച്ചിടാനായി. ഒടുക്കം തങ്ങള്‍ തന്നെ ഭരണാധികാരിക ളാകാന്‍ പോകുന്ന ഭാവിയിലേക്ക്‌ ചന്ദ്രന്റെ തലമുറ വളര്‍ന്നു. 3.4.5 ആധുനികാനന്തരകാലം: പാലക്കാടന്‍ നാട്ടിൻപുറത്തു നിന്നും ഹോങ്കോങ്ങിലേക്കും ജര്‍മ്മന്‍ കാരിയായ റോസ്മേരി വേല്‍ വാഗ്നര്‍ എന്ന സ്ത്രീയുടെ ജനിതകപ്പാതി യായുള്ള വിലയനത്തിലേക്കുമുള്ള ചന്ദ്രന്റെ യാത്ര നവോത്ഥാനത്തിന്റെയും ആധുനികതയുടെയും ആധുനികാനന്തരതയുടെയും തുടര്‍ച്ചയെ അടയാള പ്പെടുത്തുന്നു. തികഞ്ഞ വിശുദ്ധിയില്‍ പിറക്കുന്ന വലിയൊരു പരമ്പരയിലെ തലമുറകളിലൊന്നിനെ സാക്ഷ്യപ്പെടുത്താന്‍ പിറഞ്ഞ കുഞ്ഞിനെ ഭൂമിയില്‍ ഒറ്റയ്ക്കായി ചന്ദ്രനും റോസ്മേരിയും പിന്‍വാങ്ങുകയാണ്‌ നോവലില്‍. ഒരപകടം അവശേഷിപ്പിച്ചത്‌ ഗര്‍ഭത്തില്‍ മരിക്കാതിരുന്ന ഒരു കുഞ്ഞിനെ യായിരുന്നു. ചലനമറ്റ റോസ്‌ മേരിയുടെ ഗര്‍ഭത്തില്‍ നിന്ന്‌ ഇന്‍കുബേറ്ററി ലേക്ക്‌ മാറ്റിയ ആ കുഞ്ഞിനായി രണ്ടു കരുതല്‍ നിക്ഷേപങ്ങള്‍ അവര്‍ മാറ്റി വച്ചു. പിറന്നു വീണിട്ടില്ലാത്ത സന്തതിക്കെഴുതിയ കത്തുകളും ലരകികത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭാരമായ ധനശേഖരവും. ഒപ്പം വലിയൊരു പാരമ്പര്യത്തിന്റെ കണ്ണി ചേര്‍ക്കാന്‍ തക്കൊരു പേരും അവര്‍ അവന സമ്മാനിച്ചു : തിയോഡോര്‍ വേല്‍ വാഗ്നര്‍”. 95 3.4.6 സ്ത്രീകഥാപാത്രങ്ങള്‍: മുന്നു തലമുറകളിലായി നിരവധി സ്ത്രീകഥാപാത്രങ്ങളെ “തലമുറകളില്‍ അണിനിരത്തുന്നുണ്ടെങ്കിലും തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ പ്രതിനിധികളായി രണ്ടുപേരേയുള്ളു. മുണ്ടച്യയമ്മ്യാരും മകള്‍ ശിവകാമിയും. പൊതുസമൂഹത്തിലെ വീടുകളില്‍ സവര്‍ണ്ണാവര്‍ണ്ണ ഭേദമില്ലാതെ ഭിക്ഷ യാചിക്കുന്ന അവസ്ഥയിലേക്ക്‌ തമിഴ്‌ ബ്രാഹ്മണ കുടുംബങ്ങള്‍ മാറിപ്പോയി എന്നു വേണം ഈ അമ്മ്യാരുടെ അവസ്ഥയില്‍ നിന്നു മനസ്സിലാക്കാന്‍. പെണ്‍കുട്ടികളെ മാടുകളെപ്പോലെ കര്‍ണ്ണാടകയിലേക്ക്‌ കയറ്റിയയ്ക്കുന്ന ചരിത്രം തമിഴ്ബ്രാഹ്മണ കുടുംബങ്ങള്‍ക്കുണ്ട്‌ (നെട്ടൂര്‍മഠം). അതിനാല്‍ ആമാടക്കാശിന്‌ മകളെ അവര്‍ണന്‌ അമ്മ്യാര്‍ വിറ്റതില്‍ പുതുമയൊന്നുമില്ല. അവര്‍ണ്ണതയുടെ മാനസികപീഡയില്‍ തളര്‍ന്ന പൊന്മുടിയിലെ കാരണ വന്മാര്‍ക്ക്‌ ഉര്‍ജ്ജമായി ശിവകാമി. നോവലിന്റെ തുടക്കത്തില്‍ പ്രതൃക്ഷപ്പെട്ുു മറഞ്ഞുപോകുന്ന ഒരു കഥാപാത്രമാണെങ്കിലും ഇങ്ങേയറ്റത്തെ തലമുറ വരെയും നിീണ്ടുനിന്ന്‌, ഏറെക്കാലത്തിനു ശേഷം മാത്രം തിരിച്ചറിവുണ്ടായ പൊന്‍മുടിക്കാരണവന്മാരുടെ ജാതിധ്വംസനത്തിന്‌ ഇരയാകേണ്ടി വന്നവള്‍ എന്ന നിലയ്ക്ക്‌ ശിവകാമി നോവലിന്റെ മുഖ്യധാരയില്‍ ഇടം പിടിക്കുന്നു. ബ്രാഹ്മണിയുടെ ഗായത്രിയും അവര്‍ണ്ണബലാത്സംഗിയുടെ നിന്ദയും പിന്‍തല മുറകള്‍ക്ക്‌ പ്രചോദനമായി. തലമുറകള്‍ക്കേറ്റ ശാപമായി മുത്തശ്ശിമാര്‍ അതിനെ വിശേഷിപ്പിച്ചു. ശിവകാമി ഒരു പ്രത്യേക ചരിത്രഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. അവളെ ആയുധമാക്കി ഒരു വിഭാഗം നേടിയതെന്ത്‌ എന്ന ചിന്ത അവശേഷിക്കുന്നു. ഇതാണ്‌ ഈ നോവലില്‍ ശിവകാമിയുടെ സ്ഥാനം. 3.5 കിളിമൊഴികള്‍ക്കപ്പുറം: 2007-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു നേടിയ “അടയാളങ്ങളു'ടെ തുടര്‍ച്ചയാണ്‌ 2009 ല്‍ പ്രസിദ്ധീകരിച്ച സേതുവിന്റെ “കിളിമൊഴികള്‍ക്കപ്പുറം' എന്ന നോവല്‍. 1942-ല്‍ എറണാകുളം ജില്ലയിലെ 96 ചേന്ദമംഗലത്ത്‌ ജനിച്ച സേതു സനത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായാണ്‌ സേവനമനുഷധിച്ചിരുന്നത്‌. അസ്തിത്വവാദ ദര്‍ശനമുള്ള കൃതികളാണ്‌ അദ്ദേഹത്തിന്റേത്‌. സമൂഹം രൂപപ്പെടുത്തിയ നീതിശാസ്ത്രത്തിന്റെ തടവറയില്‍ ജീവിക്കുന്ന സ്ത്രികളുടെ കഥകളാണ്‌ സേതു പ്രധാനമായും രചിച്ചിട്ടുള്ളത്‌. കിരാതം, നനഞ്ഞ മണ്ണ്‌, പാണ്ഡവപുരം, അറിയാത്ത വഴികള്‍, അടയാളങ്ങള്‍, കിളിമൊഴികള്‍ക്കപ്പുറം, പെണ്ണകങ്ങള്‍ എന്നിവയാണ്‌ ശ്രദ്ധേയ മായ കൃതികള്‍. “പാണ്ഡപുരത്തിന്‌ 1982-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും “അടയാളങ്ങശ്‌ക്ക്‌ 2006-ലെ വയലാര്‍ അവാര്‍ഡും 2007-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മനുഷ്യബന്ധങ്ങളി ലു കുന്ന വിള്ളലുകള്‍ ഒരമ്മയിലൂടെയും അവരില്‍ നിന്നകന്നുകൊ രിക്കുന്ന മകളിലൂടെയും ചിത്രീകരിച്ചിട്ടുളള “അടയാളങ്ങളു'ടെ തുടര്‍ച്ച യാണ്‌ ‘കിളിമൊഴികള്‍ക്കപ്പുറം”. സമകാലിക സാമൂഹ്യജീവിതം സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങ ളാണ്‌ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെത്തുടര്‍ന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്നത്‌. സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന സാഹിത്യത്തിലും അതുകൊണ്ടു തന്നെ സങ്കീര്‍ണ്ണവും വ്യാഖ്യാനവിധേയമല്ലാത്തതുമായ പ്രശ്നങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ഇത്തരമൊരു സാഹചര്യത്തെ ഹൃദ്യമായി ആവിഷക്ക രിച്ചു എന്നതാണ്‌ സേതുവിന്റെ നോവലിന്റെ പ്രത്യേകത. നഗരവത്ക്കരണവും കമ്പോളവത്ക്കരണവും മൂലം മനുഷ്യന്റെ ജീവിതം തിരക്കു പിടിച്ചതായി മാറുമ്പോള്‍ മനുഷ്യബന്ധത്തില്‍ വിള്ളലുകള്‍ സംഭവിക്കുന്നു. ഇത്‌ പലപ്പോഴും മനുഷ്യമനസ്സില്‍ ആകുലതകള്‍ സൃഷ്ടിക്കും. പരസ്പര സ്നേഹത്തിന്റെ ചങ്ങലക്കണ്ണികള്‍ മുറിയുകയും രക്തം ജീവിതത്തില്‍ നിന്നും ഗ്രാമീണതയിലേക്കും ഭൂതകാലത്തിലേക്കും മടങ്ങിപ്പോകാനുള്ള വെമ്പല്‍ ഓരോ മനുഷ്യനും (ഗ്രകടിപ്പിക്കുന്നു. ഇത്തരത്തിലുള്ള അനുവാചക മനസ്സുകളെ അഭിരുചിയറിഞ്ഞു തൃപ്തിപ്പെടുത്തുന്ന എഴുത്തുകാരനാണ്‌ സേതു. സൈബര്‍ ലോകം വ്യക്തിജീവിതത്തിന്റെ സ്വകാര്ൃതകളെ ഹനിക്കുന്ന 97 രീതിയിലേക്ക്‌ വളരുന്നതിന്റെ ഒരാകുലത ‘അടയാള്‌ങ്ങളിലും “കിളിമൊഴികള്‍ ക്കപ്പുറ്ത്തിലും സേതു പങ്കുവയ്ക്കുന്നു. വലിയൊരു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ്‌ ഓഫീസിലെ ഹ്യൂമന്‍ റിസോഴ്സ്‌ വകുപ്പിന്റെ തലപ്പത്തിരിക്കുന്ന സ്ത്രീയാണ്‌ പ്രിയംവദ. കേന്ദ്രകഥാപാത്രമായ ്രിയംവദയെ ചുറ്റി നിരവധി സ്ത്രീകഥാപാത്രങ്ങള്‍ ഈ നോവലില്‍ അണിനിരക്കുന്നു. പുരുഷമേധാവിത്വവും വ്യാവസായിക മുതലാളിത്തവും സൃഷ്ടിക്കുന്ന ജനകിയ പ്രശ്നങ്ങളില്‍ നിന്നൊളിച്ചോടാതെയും വ്യക്തി ജീവിതത്തിലെ തകര്‍ച്ചകള്‍ക്കും നഷടങ്ങള്‍ക്കും ഒരു പരിധിയ്ക്കപ്പുറം വില കൊടുക്കാതെയും ഈ സ്ത്രീകള്‍ ശക്തമായ ഒരു സ്ത്രീലോകം സൃഷ്ടി ക്കുന്നുണ്ടിതില്‍. വ്യത്യസ്ത സ്വഭാവം പുലര്‍ത്തുന്ന നാലു സ്ത്രീകളെയും അവരോടൊപ്പം പേരു ചേര്‍ക്കേണ്ട നാലു പുരുഷന്മാരെയുമാണ്‌ സേതു കഥ പറയാന്‍ മാധ്യമമാക്കുന്നത്‌. പ്രിയംവദ, മകള്‍ നീതു, നീതുവിന്റെ കൂട്ടുകാരി ആലീസ്‌, പ്രിയംവദയുടെ കുട്ടുകാരി ഡോകടര്‍ മോഹന എന്നിവരാണ്‌ ഈ സ്ത്രീകള്‍, രഞ്ജിത്ത്‌, ആദിത്യ, സന്തോഷ്‌, ഫ്രെഡി എന്നിവരാണ്‌ ഇവരോടൊപ്പമുള്ള പുരുഷന്മാര്‍. അതിസങ്കീര്‍ണ്ണമായ വൈകാരിക പ്രശ്നങ്ങ ളിലൂടെ ഈ കഥാപാത്രങ്ങള്‍ കടന്നുപോകുന്നതിനു സമാന്തരമായി ഒരു സ്ഥലത്തെക്കൂടി ഈ പ്രശ്നപരിസരത്തിലേക്ക്‌ ഉള്‍ച്ചേര്‍ക്കുന്നു എഴുത്തു കാരന്‍. ഈ സ്ഥലത്തേയും ഈ ബന്ധങ്ങളെയും ഇഴപിരിച്ചു പരിശോധി ക്കുകയാണ്‌ ഇവിടെ. 3.5.1] പാര്‍വ്ൃവതീപുരത്തിന്റെ മീനാക്ഷിപാളയത്തിലേക്കുള്ള വളര്‍ച്ച: ശിവനെ ഒറ്റക്കാലില്‍ നിന്നു പാര്‍വ്ൃതി തപസ്സു ചെയ്ത സ്ഥലമാണത്രെ പാര്‍വൃതീപുരം. തപ:ശക്തി കൊണ്ട്‌ വരണ്ടുപോയ ഭൂമിയെ ഉപേക്ഷിച്ച്‌ ്രദേശവാസികളെല്ലാം ജലസമൃദ്ധി തേടിപ്പോയി. പാഴ്നിലത്തെ മെരുക്കുന്നവ നാണ്‌ യഥാര്‍ത്ഥ കൃഷിക്കാരന്‍ എന്ന പ്രബോധനവുമായി ഒരു നാള്‍ മലയിറങ്ങി വന്ന ഒരു യോഗി ആ നാട്ടില്‍ മധുരമൂറുന്ന കരിമ്പിന്‍ തുണ്ടുകള്‍ നടുന്നു. സേതു ഇയാളെ ആദികര്‍ഷകന്‍ എന്നു വിശേഷിപ്പിക്കുന്നു. ഉള്ളില്‍ 98 നന്മ കാക്കുന്നവനെ, അദ്ധ്വാനിക്കുന്നവനെ മണ്ണു ചതിക്കില്ലെന്ന്‌ അയാള്‍ പഠിപ്പിച്ചു. നാടുവിട്ടു പോയവരൊക്കെ തോറ്റവരായി തിരിച്ചു വന്നു. പാര്‍വ്വതീ പുരത്തെ വെളളവും വായുവും മധുരിച്ചു. കരിമ്പു വയലുകള്‍ കൊ ~ പാര്‍വൃതീപുരം നിറഞ്ഞു. പാര്‍വൃതീപുരത്തിന്റെ സമൃദ്ധി കേട്ടറിഞ്ഞു വന്ന ചെട്ടിയാന്മാര്‍ അവിടെ കരിമ്പു ഫാകടറി ആരംഭിച്ചു. ഗ്രാമവാസികള്‍ക്കെല്ലാം തൊഴില്‍ നല്‍കിയ ആ ഫാകടറിയെ എല്ലാവരും സ്വീകരിച്ചു. പാര്‍വ്ൃതീപുരം മിനാക്ഷിപാളയമായി. പോകെപ്പോകെ മണ്ണും വെള്ളവും വായുവും കറുത്തു. ഗ്രാമീണര്‍ ഒടിയനും മായനുമായെങ്കിലും ഫലമുണ്ടായില്ല. ഒടുക്കം സ്ഥാപിത താത്പ്പര്യങ്ങള്‍ അവരിലും വളര്‍ന്നുതുടങ്ങി. വ്യക്തിബന്ധങ്ങളെയും രക്ത ബന്ധങ്ങളെയും അസ്ഥാനത്താക്കി വളര്‍ന്നുവന്ന സ്വാര്‍ത്ഥത നിരവധി പിതൃഘാതകരെ സൃഷടിച്ചു. വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ ഒന്നിനു പിറകെ ഒന്നായി ഒന്‍പത്‌ തൊഴിലാളികള്‍ ദുരൂഹമരണം വരിക്കുകയും ആശ്രിതനിയമനം മുറയ്ക്കു നടക്കുകയും ചെയ്തു. ഒന്‍പത്‌ ആത്മാക്കളുടെ ശാപം കമ്പനിക്കേല്‍ക്കാതിരിക്കാന്‍ ഇളംതലമുറയിലെ ചെട്ട്യാര്‍ പ്രായശ്ചിത്തം ചെയ്യാന്‍ തയ്യാറാകുന്നു. എന്നാല്‍ തിരിച്ചുകിട്ടാത്ത വിധം പാര്‍വ്ൃതീപുരമെന്ന ഗ്രാമത്തിന്റെ സ്നിഗ്ദ്ധതയും ഗ്രാമീണരുടെ വിശുദ്ധിയും നഷടപ്പെട്ടിരുന്നു. മനുഷ്യന്റെ സ്വാര്‍ത്ഥ താത്പര്യവും കച്ചവട മന:സ്ഥിതിയും മണ്ണിനെയും പെണ്ണിനെയും ചൂഷണം ചെയ്ത്‌ തിരിച്ചു കിട്ടാത്തവിധം നശിപ്പിക്കുന്നുവെന്ന സത്യം നമുക്കു മുന്നില്‍ തുറന്നു കാണിക്കുകയാണ്‌ സേതു. 3.5.2 (പിയംവദയും രഞ്ജിത്തും: വൃത്യസ്ത സ്വഭാവം വച്ചു പുലര്‍ത്തുന്ന നാലു ജോടി സ്ത്രീ- പുരുഷന്മാരെ അണിനിരത്തി സ്ത്രീജീവിതത്തില്‍ പുരുഷനു വക്കുന്ന ചലനങ്ങളെ വിലയിരുത്തുകയാണ്‌ സേതു ഈ നോവലിലൂടെ. പ്രിയംവദയും രഞ്ജിത്തും പരസ്പരം പിരിഞ്ഞ ദമ്പതികളാണ്‌. വിദേശത്ത്‌ ചേക്കേറിയ രഞ്ജിത്ത്‌ വിദേശവനിതയെ വിവാഹം കഴിച്ച്‌ സുഖമായി കഴിയുന്നു. 99 ഗ്ിയംവദ രദ്യോഗിക തിരക്കുകളില്‍ മുഴുകി തന്റെ ജീവിതത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അമ്മയുടെ ജീവിതത്തിന്റെ തിരക്കുകള്‍ അറിഞ്ഞു സഹകരിക്കുന്ന ഒരു മകളാണ്‌ നീതു. പല പ്രതിസന്ധി ഘട്ടങ്ങളിലും അവളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രിയംവദയ്ക്ക്‌ താങ്ങാവുന്നുണ്ട്‌. ഏതോ ഒരു ഘട്ടത്തില്‍ നീതു പ്രിയംവദയില്‍ നിന്നകന്നു. അമ്മയെന്ന നിലയില്‍ പ്രിയംവദയെ അത്‌ ഏറെ വേദനിപ്പിച്ചെങ്കിലും മകള്‍ക്ക്‌ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള പക്വത വന്നതായി കരുതി സമാധാനിക്കുന്നു. രഞ്ജിത്താകട്ടെ വിദേശവനിതയുടെ ഇഷ്ടാനിഷ്ടങ്ങള്‍ ക്കൊത്ത്‌ പ്രവര്‍ത്തിക്കുന്നു. സ്ത്രീ കേരളത്തില്‍ ജീവിക്കുന്നവളാണെങ്കില്‍ അവള്‍ പുരുഷന്റെ നിയന്ത്രണ പരിധിയ്ക്കകത്താകണം എന്നു വാശി പിടിക്കുന്ന മലയാളി പുരുഷസമൂഹം വൈദേശിക സ്ത്രീത്വത്തെ അതിന്റെ എല്ലാ സ്വാതന്ത്യങ്ങളോടെയും അംഗീകരിക്കുന്നതിലെ വൈരുദ്ധ്യമാണ്‌ രഞ്ജിത്തിലൂടെ സേതു കാണിച്ചുതരാന്‍ ശ്രമിക്കുന്നത്‌. പ്രിയംവദയുടെ ജോലിത്തിരക്കിനോട്‌ ഒരുതരത്തിലും പൊരുത്തപ്പെടാനാവാത്ത രഞ്ജി ത്തിന്റെ തികച്ചും വിപരീതമായ മുഖമാണ്‌ ഇവിടെ അനാവരണം ചെയ്യുന്നത്‌. തന്റെ പുതിയ ഭാര്യയുടെ സന്തോഷത്തിനായി പ്രിയംവദയോട്‌ സഹായം അഭ്യര്‍ത്ഥിക്കുന്നിടം വരെ വളരുന്നു അയാളുടെ വൈദേശിക പ്രിയം. 3.5.3 നീതുവും ആദിതൃയും: വിവാഹജീവിതത്തിന്റെ പൊരുത്തക്കേടുകളും ഒത്തുതീര്‍പ്പുകളും അതു ജീവിതകാലം മുഴുവന്‍ സ്യൃഷടിക്കുന്ന ഗ്രശ്നങ്ങളും അമ്മയുടെ ജീവിതത്തി ലൂടെ കണ്ടും അനുഭവിച്ചും വളര്‍ന്ന നീതു വിവാഹജീവിതം വേണ്ടെന്നു തീരുമാനിക്കുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരു പുരുഷന്‍ വേണം താനും. പങ്കാളിത്തജീവിതം തിരഞ്ഞെടുത്താണ്‌ നീതു ഈ സമസ്യ പൂരിപ്പിച്ചത്‌. വ്യക്തിസ്വാതന്ത്രത്തിനിടം നല്‍കുന്ന, പരസ്പരം ബാധ്യതകളും കടപ്പാടു കളുമില്ലാത്ത ഈ ജീവിതത്തില്‍ നിന്ന്‌ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാം. ഇത്തരമൊരു ജീവിതത്തിന്‌ താത്‌പ്പര്യം പ്രകടിപ്പിച്ചതും 100 നീതുവിനെ അതിലേക്ക്‌ ക്ഷണിച്ചതും ആദിത്യ തന്നെയായിരുന്നു. നീതു ആ ബന്ധത്തെ ശരിയായ അര്‍ത്ഥത്തില്‍ത്തന്നെ ഉള്‍ക്കൊണ്ടു. അവളുടെ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്യം അവള്‍ വിനിയോഗിച്ചു. എത്രയൊക്കെ ശ്രമിച്ചിട്ടും ആദിത്യയിലെ പുരുഷന്‌ ഈ ജീവിതത്തിലേക്ക്‌ ഉയരാന്‍ കഴിഞ്ഞില്ല. നീതുവിന്റെ മേല്‍ അവന്റെ സ്വവവാര്‍ത്ഥതാത്പര്യം ഉപയോഗിക്കാന്‍ അവന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ര ു വ്യക്തികളായി ഒന്നിച്ചു ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും കുടുംബം, കുട്ടികള്‍, തന്റെ നിയന്ത്രണ ത്തില്‍ കഴിയുന്ന ഭാര്യ ഇതൊക്കെയാണ്‌ ആവശ്യമെന്നും അയാള്‍ ചിന്തിച്ചു തുടങ്ങി. അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കുകയും പരസ്പരം പിരിയുന്നിടം വരെ അത്‌ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു. പുരുഷന്‍ എവിടെയും വെറും പുരുഷനായിരിക്കുന്നിടത്തോളം ഏതു തരം ജീവിത ശൈലി തിരഞ്ഞെടുത്താലും അവന്‍ സ്ത്രീയുടെ വിധേയത്വത്തിനാഗ്രഹിക്കും എന്ന്‌ നീതുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. 3.5.4 ഡോകടര്‍ മോഹനയും ഖ്രെഡ്ഡിയും: മോഹനയുടെ പങ്കാളിയോ ഭര്‍ത്താവോ ആരുമല്ല ഫ്രെഡ്ഡി. അവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന്‌ അവര്‍ക്ക്‌ തന്നെ അറിയില്ല. മന:ശാസ്ത്ര ചികിത്സകയായ മോഹനയുടെ ക്ലിനിക്കിൽ ചികിത്സയ്ക്കു വന്ന ഒരു പയ്യനാണ്‌ ഫ്രെഡ്ഡി. ചികിത്സയുടെ ഭാഗമായ സമീപനങ്ങളൊക്കെ അവനെ അവളിലേക്കടുപ്പിക്കുന്നു. പുരുഷന്മാരെക്കുറിച്ച്‌ അത്ര നല്ല അഭിപ്രായമല്ല മോഹനയ്ക്കുള്ളത്‌. അതിനാല്‍ തന്റെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ഒരു പുരുഷന്‍ വേണ്ടെന്ന്‌ അവള്‍ ആദ്യമേ തീരുമാനിക്കുന്നു. പുരുഷാധിപത്യ ത്തിലധിഷ്ഠിതമായ തമിഴ്ബ്രാഹ്മണ സാമൂഹ്യ വ്യവസ്ഥിതിയുടെ പ്രതിനിധി എന്ന നിലയില്‍ ചെറുപ്പം മുതലേ കണ്ടുമടുത്ത ആധിപതൃയക്കാഴ്ചകളില്‍ നിന്ന്‌ രൂപംകൊണ്ടതാണ്‌ ഈ പുരുഷവിരോധം. പക്ഷേ എങ്ങനെയോ മോഹന ഫ്രെഡസ്ഡിയോടടുത്തു. അവന്‌ അവള്‍ അമ്മയും സഹോദരിയും കാമുകിയുമൊക്കെയായി. അവന്റെ അതിരു കവിഞ്ഞ സമീപനങ്ങളില്‍ 101 അതൃപ്തി തോന്നിയ മോഹന ബോധപൂര്‍വ്വം അവനെ അകറ്റി നിര്‍ബന്ധിച്ചു ജര്‍മ്മനിയിലേക്ക്‌ പറഞ്ഞയക്കുന്നു. എന്നാല്‍ അവന്റെ വേര്‍പാട്‌ അവളില്‍ വേദനയുളവാക്കുന്ന നിമിഷത്തില്‍ അവള്‍ തിരിച്ചറിയുന്നു തനിക്ക്‌ അവനോടുണ്ടായിരുന്നത്‌ ഏതു തരം വികാരമാണെന്ന്‌. അവിവാഹിതയായി ഏകാന്തജീവിതം നയിക്കുന്ന, അല്‍പം മദൃപി ക്കുന്ന മോഹനയെ പ്രിയംവദ പരിചയപ്പെടുന്നത്‌ അല്‍പമൊരു ഉരസലി ലൂടെയാണ്‌. പക്ഷേ അവരുടെ സഹൃദം ശക്തമാവുകയാണുണ്ടായത്‌. അടച്ചുപൂട്ടി വായുവിന്‌ ഈര്‍പ്പവും പൂപ്പലിന്റെ ഗന്ധവുമുള്ള വീടിനകത്തു കഴിഞ്ഞുകൂടുന്ന മോഹന തനിക്കു ചുറ്റം ബോധപൂര്‍വ്വം ഇരുട്ടു സൃഷ്ടിക്കുന്നു. അതിലേക്ക്‌ മോഹന നിര്‍ബന്ധപൂര്‍വ്വം വലിച്ചുകൊണ്ടുവന്ന ്രിയംവദയ്ക്കാകട്ടെ ആ അന്തരീക്ഷവുമായി പൊരുത്തപ്പെടാനുമാകുന്നില്ല. വീട്‌ അലങ്കോലമാക്കിയിടാനും ജീവിതം തന്നെ അലങ്കോലമാക്കാനുമാണ്‌ അവളേറെ ശ്രദ്ധിക്കുന്നതെന്ന്‌ പ്രിയംവദയ്ക്കു തോന്നി. എന്നാല്‍ വളരെ അടുക്കും ചിട്ടയുമായി അവള്‍ ബ്ലോഗില്‍ പലതും പറഞ്ഞുവച്ചിട്ടുള്ളത്‌ ഗപിയംവദയെ അത്ഭുതപ്പെടുത്തി. തമിഴില്‍ നന്നായി കവിതകള്‍ എഴുതുന്ന മോഹനയില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നത്‌ യാഥാസ്ഥിതിക തമിഴ്ബ്രാഹ്മണ പെണ്‍കുട്ടിയും സമ്പന്നയായ ഉദ്യോഗസ്ഥയും തമ്മിലുള്ള വടംവലിയാണ്‌. അതിന്റെ അനുരണനങ്ങളാണ്‌ ഈ അലങ്കോലമാക്കല്‍. ഫ്രെഡ്തഡിയുടെ വേര്‍പാട്‌ അവളുടെ ജീവിതത്തെ തികച്ചും കുത്തഴിഞ്ഞതാക്കി മാറ്റി. ഒരുനാള്‍ അവള്‍ പ്രിയംവദയോടു പറഞ്ഞു അവള്‍ക്കവനെ വേണമെന്ന്‌. പെട്ടെന്നൊരു ദിവസം അവള്‍ അപ്രത്യക്ഷയായി. ഒരു വിവരവുമില്ലാതെ നാളുകള്‍ കഴിഞ്ഞ പ്പോള്‍ പ്രിയംവദയ്ക്കൊരറിയിപ്പു കിട്ടി ഒരജ്ഞാത ശരീരമായി മോഹന അവിടെ അവസാനിച്ചു എന്ന്‌. കണക്കറ്റ സ്വത്തുക്കള്‍ അവശേഷിപ്പിച്ച്‌ ഡോകടര്‍ മോഹന ഒരു കടങ്കഥ പോലെ മറഞ്ഞപ്പോള്‍ മുതലാണ്‌ പ്രിയംവദ അവളെ അറിഞ്ഞു തുടങ്ങിയത്‌. തന്റെ വീടും സ്വത്തുക്കളും ഴ്രസ്റ്റാക്കി മാറ്റി പാവപ്പെട്ടവര്‍ക്ക്‌ തണലേകാന്‍ വില്‍പ്പത്രമെഴുതി വച്ചാണ്‌ മോഹന പോയത്‌. അതിന്റെ ട്രസ്ത്രിയായി തന്റെ പേര്‍ ചേര്‍ത്തു കണ്ട പ്രിയംവദ അത്ഭുതപ്പെട്ടു. 102 ഇത്രനാളത്തെ ജീവിതം കൊണ്ട്‌ കുറേ നഷടങ്ങളല്ലാതെ ഒന്നും നേടാനായി ല്ലെന്നും ഇതാണ്‌ തന്റെ ദത്യമെന്നും ഗ്രിയംവദ തീരുമാനിക്കുന്നു. 3.5.5 ആലീസും സന്തോഷും: സാധാരണ നാട്ടിന്‍പുറത്ത്‌ ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആലീസിന്‌ പുരുഷന്മാരെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ മറ്റു മുന്നു സ്ത്രീകഥാപാത്ര ങ്ങളുടേതു പോലല്ല. തന്നെ ഇടവും വലവും അനങ്ങാനാകാതെ നിയന്ത്രി ക്കുന്ന, പ്രായത്തില്‍ നന്നായി മൂപ്പുള്ള, ഇടയ്ക്കിടെ ഓരോന്നു തല്ലുന്ന ഒരാളെ മതി തനിക്കു ഭര്‍ത്താവായി എന്നവള്‍ പ്രഖ്യാപിക്കുന്നു. മറ്റു ബന്ധങ്ങളൊക്കെ പുലിവാലാണെന്ന്‌ നീതുവിനെ അവള്‍ ഓര്‍മ്മിപ്പിക്കുന്നു. അവളുടെ ജീവിതത്തിലേക്ക്‌ കടന്നുവന്ന സന്തോഷാകട്ടെ സ്ത്രീയുടെ എല്ലാ സ്വാതന്ത്രയങ്ങളെയും ആന്പവദിക്കുന്ന, അവളുടെ വേദനയില്‍ പങ്കാളിത്തമുറപ്പി ക്കുന്ന ഒരാദര്‍ശ പുരുഷനാണ്‌. “അടയാളങ്ങളില്‍ കോറിയിട്ട ജീവിതക്കാഴ്ച കളെ തിരുത്താന്‍ ‘കിളിമൊഴികളി’ില്‍ സേതു ഏല്‍പ്പിക്കുന്ന കഥാപാത്രം കൂടിയാണ്‌ സന്തോഷ്‌. റോയ്‌ ചധരിയെന്ന ഗുരുനാഥന്‌ അര്‍ഹമായ സ്ഥാനമല്ല കൊടുത്തത്‌ എന്ന വാദത്തോടെ നോവല്‍ അവന്‍ തിരുത്താന്‍ മുതിരുന്നു. ആലീസും സജീവ കഥാപാത്രമായ ആ നോവലിനെ അടിമുടി അവന്‍ അഴിച്ചു പണിയുന്നു . നോവല്‍ പൂര്‍ത്തിയാകുന്ന അന്ന്‌ ആലീസ്‌ ഒരു കുഞ്ഞിന്‌ ജന്മം നല്‍കുന്നു. അവളുടെ ഈറ്റുനോവിന്റെ വേദനകള്‍ സ്വാംശീകരിക്കാന്‍ അവന്‍ ഡോകടറുടെ അനുവാദത്തോടെ പ്രസവമുറിയില്‍ കയറുന്നുണ്ട. ഇത്തരമൊരാദര്‍ശു പുരുഷനെ അവതരിപ്പിച്ച സേതു തന്നെയാണ്‌ മറ്റു മൂന്നു പുരുഷകഥാപാത്രങ്ങളെയും രൂപകല്‍പന ചെയ്തത്‌. ബന്ധങ്ങളില്‍ എവിടെയാണ്‌, എങ്ങിനെയാണ്‌ വിള്ളലുകള്‍ രൂപപ്പെടുന്നത്‌ എന്ന അന്വേഷണമാണ്‌ സേതു ഇവിടെ നടത്തുന്നത്‌. 103 3.5.6 പാരിസ്ഥിതിക സ്ത്രീവാദ ചിന്തകൾ: “കിളിമൊഴികള്‍ക്കപ്പുറം” മണ്ണും പെണ്ണും ഇരുണ്ട പുകമറയ്ക്കുള്ളില്‍ മറഞ്ഞു പോകുന്നതിന്റെ ആകുലതകളാണ്‌ പങ്കുവയ്ക്കുന്നത്‌. സ്ഥലനാമ ങ്ങള്‍ക്കു പോലും പെണ്‍പേരുകള്‍ നല്‍കിയത്‌ ഈ ആകുലതയില്‍ നിന്നാണ്‌. ഒരു ഫെമിനിസ്റ്റ്‌ സൈദ്ധാന്തികതയുടെയും പിന്‍ബലമില്ലാതെ പുരുഷാധി പത്യസമുഹവും യന്ത്രവത്കൃതലോകവും സൃഷടിക്കുന്ന ബന്ധനങ്ങളും പ്രതിബന്ധങ്ങളും സ്ത്രീ മറികടക്കുന്നതെങ്ങനെ എന്ന്‌ സേതു നമുക്കു കാണിച്ചുതരുന്നു. താനാവശ്യപ്പെടുന്നിടത്തോളം മാര്രം തന്റെ ജീവിതത്തില്‍ പുരുഷനു സ്വാതന്ത്യമനുവദിക്കാന്‍ തന്റേടമുള്ള സ്ത്രീകളാണ്‌ സേതുവിന്റെ കഥാപാത്രങ്ങള്‍. എല്ലാറ്റിനുമുപരി കമ്പനി, ബിസിനസ്‌ തുടങ്ങി പുരുഷനോ ടൊട്ടിച്ചേര്‍ന്നു മാ്രം പരിചിതമായ ശബ്ദങ്ങളെ സ്ത്രീയുടെ ഇടങ്ങളായി പ്രഖ്യാപിക്കുകയാണ്‌ സേതു ഈ നോവലില്‍. പുരുഷന്മാരായ തങ്ങള്‍ ക്കൊന്നും സാധിക്കാത്തത്‌ പ്രിയംവദയെക്കൊ ു മാത്രമാണ്‌ സാധിക്കുക എന്നു സമ്മതിച്ചു കൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന യുവതലമുറയിലെ പുരുഷ പ്രതിനിധികളെയും നോവലില്‍ കാണാം. പഠനാര്‍ത്ഥം തിരഞ്ഞെടുത്ത അഞ്ചു നോവലുകളുടെ വിശകലനമാ ണിവിടെ നടത്തിയത്‌. നോവലിന്റെ മുഖ്യ ര്രമേയവും നോവലിലെ തമിഴ്‌ ബ്രാഹ്മണസ്ത്രീ സാന്നിദ്ധ്യവും പറഞ്ഞുവയ്ക്കാനാണ്‌ ശ്രമിച്ചത്‌. തമിഴ്‌ ബ്രാഹ്മണ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളെ ഓരോന്നായെടുത്ത്‌ സമൂഹ മധ്യത്തില്‍ ചര്‍ച്ചയ്ക്കു വയ്ക്കുകയാണ്‌ ഈ ഓരോ എഴുത്തുകാരനും. സ്ത്രീയുടെ ബാല്യം, കാമാരം, യൌവനം, വാര്‍ദ്ധക്യം എന്നീ നാലവസ്ഥ കളിലും കുടുംബജീവിതത്തിലും സാമുദായിക ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും അവള്‍ നേരിടുന്ന പ്രതിസന്ധികള്‍, വിധേയത്വങ്ങള്‍, ചൂഷണങ്ങള്‍, സ്വാതന്ത്രം എന്നിവയെല്ലാം നോവലുകളില്‍ പരാമര്‍ശവിധേയ മാകുന്നു -. സ്ത്രീയുടെ ജീവിതത്തില്‍ കടന്നുവരുന്ന ആര്‍ത്തവം, വിവാഹം, രോഗം, വൈധവ്യം എന്നീ അവസ്ഥാഭേദങ്ങളെയും ഈ സാഹചര്യത്തില്‍ വച്ച്‌ വിശകലനം ചെയ്യുന്നുണ്ട്‌. ഇപ്രകാരം ചിത്രീകരിക്കപ്പെട്ട സ്ത്രീജീവിത 104 ങ്ങളെ സൈദ്ധാന്തിക പിന്‍ബലത്തോടെ വിലയിരുത്താനുള്ള ശ്രമമാണ്‌ ഈ പ്രബന്ധം. തുടര്‍ന്നു വരുന്ന മുന്നധ്യായങ്ങളിലായി തമിഴ്‌ ബ്രാഹ്മണ സ്ര്രീ വിധേയത്വം പുലര്‍ത്തുന്ന ചുറ്റുപാടുകള്‍, അവള്‍ ചൂഷണം ചെയ്യപ്പെടാനിട യാവുന്ന സാഹചര്യങ്ങള്‍, അവളുടെ സ്വാതന്ത്രൃഗ്രഖ്യാപനം, അതിന്റെ വ്യാപ്തി എന്നിവയാണ്‌ അന്വേഷിക്കുന്നത്‌. 105 അദ്ധ്യായം - 4 വിധേയത്വം പൊതുസമൂഹം സ്ത്രീക്കു കല്‍പിച്ചു കൊടുത്ത സ്ഥാനവും പദവിയും എന്തെന്ന്‌ മുന്നദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. സമൂഹത്തിനകത്ത്‌ സ്ത്രീകളുടെ ഇടങ്ങളെക്കുറിച്ചുള്ള അവലോകനം നടത്തിയപ്പോള്‍, സ്ത്രീ വസ്തുവല്‍ക്കരിക്കപ്പെടുകയും രണ്ടാംതരം പനരത്വത്തിലേക്ക്‌ തരംതാഴ്ത്ത പ്പെടുകയും ചെയ്യുന്നു എന്ന നിഗമനത്തിലാണ്‌ സ്ത്രീപക്ഷ ചിന്തകളുടെ പഠനങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുന്നത്‌. സ്ത്രീയോട്‌ കരുണാരഹിതമായ സമീപനമാണ്‌ സമൂഹം നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്‌. ഓരോ സമുദായത്തിലും സ്ത്രീയോടുള്ള പെരുമാറ്റങ്ങളിലും അവളെ നിര്‍ണ്ണയിക്കുന്നതിലും അവസ്ഥാ ഭേദങ്ങളു . ഇന്ദുലേഖയെപ്പോലൊരു സ്ത്രീയെ പഴയകാല നമ്പൂതിരി സമുദായത്തില്‍ സൃഷടിക്കാനാകുകയില്ല. ഇതില്‍ നിന്നും ഓരോ സമുദായ ത്തിന്റെയും ആചാരവ്യവസ്ഥയും നിയമസംഹിതകളും സ്ത്രീയെ കാണുന്ന തിലും അവര്‍ക്കനുവദിക്കുന്ന സ്ഥാനങ്ങളിലും വൃത്ൃയസ്തത പുലര്‍ത്തുന്നുണ്ട്‌ എന്നു വ്യക്തമാകുന്നു. കേരളത്തിലേക്ക്‌ പലായനം ചെയ്യപ്പെട്ട ഇവിടെ ആവാസവ്യവസ്ഥ സ്യഷ്ടിച്ച തമിഴ്ബ്രാഹ്മണ സമുദായത്തിലെ സ്ത്രീ ഇതുകൊണ്ടു തന്നെ കേരളീയ സമൂഹത്തില്‍ നിന്നും പല നിലയിലും വ്യത്യസ്തയാകുന്നുണ്ട. മലയാളത്തില്‍ രചിക്കപ്പെട്ട, തമിഴ്ബ്രാഹ്മണ സമുദായത്തെ ആസ്പദമാക്കിയുള്ള നോവലുകളില്‍ തമിഴ്ബ്രാഹ്മണ സ്ര്രീ എങ്ങനെ വിധേയയാക്കപ്പെടുന്നു എന്നു കണ്ടെത്താന്‍ ശ്രമിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌. തമിഴ്ബ്രാഹ്മണ കുടുംബവ്യവസ്ഥ സ്ത്രീയുടെ ഇടങ്ങളെ വളരെ കൂടുതല്‍ പരിമിതപ്പെടുത്തുന്നു. തമിഴ്‌ ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥയ്ക്ക കത്ത്‌ പുരുഷന്‌ വിവിധ സ്ഥാനമാനങ്ങള്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട. കേശികള്‍, ദീക്ഷിതര്‍, ജടാവല്ലഭര്‍, ശാസ്ത്രികള്‍, ഗുരുക്കള്‍ എന്നിവ അതില്‍ ചിലതാണ്‌. 106 സമൂഹത്തിനകത്ത്‌ ഓരോ അനുഷ്ഠാനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടവ രാണിവര്‍. ഇവരുടെ സ്ഥാനക്രമമനുസരിച്ചാണ്‌ ഇവരുടെ കുടുംബത്തിലെ സ്ത്രീകളുടെ സ്ഥാനവും.' പുരുഷന്റെ അഭാവവും നഷ്ടവും അവളെ കുടുംബത്തിനകത്ത്‌ തളച്ചിടുന്നു. ഇത്തരത്തില്‍ പരുവപ്പെടുന്ന സ്ത്രീസ്വത്വം സമൂഹത്തോടും സ്വസമുദായത്തോടും കുടുംബ വ്യവസ്ഥയോടു തന്നെയും കലഹിച്ചോ വിധേയരായോ ആണ്‌ കഴിഞ്ഞു കൂടുന്നത്‌. വിരോധികളും വിധേയരുമായ രണ്ടുതരം സ്ത്രീകഥാപാത്രങ്ങള്‍ അവരുടെ സ്വഭാവത്തിലും പെരുമാറ്റ രീതികളിലും പ്രകടിപ്പിക്കുന്ന വൈവിദ്ധ്യവും വൈരുദ്ധ്യവും പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നുണ്ട. സവിശേഷ ജീവിതവ്യവസ്ഥ കാത്തു സൂക്ഷിക്കുന്നവരും വ്യത്യസ്തമായ ജീവിത സമ്മ്രദായത്തില്‍ പുലരുന്നവരു മായ ഈ തമിഴ്‌ ബ്രാഹ്മണ സ്ത്രീകള്‍ സമൂഹത്തില്‍ എങ്ങനെ ഗ്പവര്‍ത്തിച്ചു എന്നും ഇവരോട്‌ സമൂഹവും സ്വസമുദായവും എങ്ങനെ പെരുമാറി എന്നും ഇവിടെ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്‌. 41 സ്ത്രീ ഏങ്ങനെ വിധേയയാക്കപ്പെടുന്നു?: ഇക്കാലമത്രയും നമ്മുടെ സമൂഹം പുരുഷാധിപത്യത്തിനു കീഴിലാണ്‌ കഴിഞ്ഞുകൂടിയത്‌. നമ്മുടെ സംസ്കാരവും സാമൂഹിക ചലനങ്ങളും പുരുഷാധിപത്ൃത്തിന്റെ പ്രത്ൃയയശാസ്ത്രത്തിലാണ്‌ തിരിച്ചറിയപ്പെട്ടുകൊണ്ടു മിരുന്നത്‌. അത്‌ നമ്മുടെ സിരകളില്‍ അലിഞ്ഞു ചേര്‍ന്നു കഴിഞ്ഞു. അത്തര മൊരു ഭൂമികയില്‍ നമ്മുടെ വികാരങ്ങളും ചിന്തകളും അനുഭവങ്ങളും വരെ ആ പ്രത്യയശാസ്ത്രത്താല്‍ ഭരിക്കപ്പെടുന്നു. സ്ത്രീകളുടെ വിധേയത്വവും ഇത്തരത്തില്‍ പുരുഷാധിപതൃൃത്തിന്റെ വേരോട്ടത്തില്‍ നിന്നു രൂപപ്പെട്ടതാണ്‌. സിമോണ്‍ ദി ബുവയറുടെ അഭിപ്രായത്തില്‍: “സ്ത്രീ അവളായി ജനിക്കുകയല്ല; സ്ത്രീ ആയിത്തീരുകയാണ്‌”. സ്ത്രീയുടെ വ്യക്തിത്വം സാമുഹൃശക്തികളുടെ നിര്‍മ്മിതിയാണെന്നു കാണുന്നു. അതുകൊണ്ട്‌ വിവിധ സംസ്കാരങ്ങളിലും ചരിത്ര പശ്ചാത്തല 107 ത്തിലും സ്ത്രീയുടെ ചിന്തയും ഗ്രൃതികരണവും വ്യത്യസ്തമാണ്‌. തമിഴ്‌ ബ്രാഹ്മണ സംസ്കാരത്തിനകത്തെ സ്ത്രീകളെ പരുവപ്പെടുത്തുന്നതും ഇത്തരത്തിലുള്ള സാമുദായികമായ പുരുഷാധിപത്യമാണ്‌. തന്റെ വിവാഹം തീരുമാനിക്കുന്ന അവസരത്തിലോ തുടര്‍ന്നുളള ജീവിതം എങ്ങനെയായിരി ക്കണമെന്നു തീരുമാനിക്കുന്ന അവസരത്തിലോ ഇഷടപ്പെട്ട പുരുഷനെ സ്വീകരിക്കേണ്ട അവസരത്തിലോ “നാര്‍മടിപ്പുടവ'യിലെ കനകാംബാളില്‍ പ്രവര്‍ത്തിച്ചത്‌ അവളുടെ ഇച്ഛാശക്തിയല്ല. കനകാംബാള്‍ തന്റേടമില്ലാത്ത സ്ത്രീയല്ല. അവള്‍ക്കെതിരെ വരുന്ന ഏതക്രമത്തെയും ചെറുക്കാന്‍ അവള്‍ സന്നദ്ധയുമാണ്‌. സഹോദരിഭര്‍ത്താവും മേലുദ്യോഗസ്ഥനും അവളോട്‌ അപമര്യാദയായി പെരുമാറുന്നുണ്ട്‌. “നിങ്ങളുടെ ആവശ്യത്തിനു പറ്റിയ ആള്‍ ഞാനല്ല”. (പുറം 145) എന്ന്‌ ശക്തമായ ഭാഷയില്‍ (്പതികരിക്കാന്‍ അവള്‍ ക്കറിയാം. എന്നാല്‍ സാമുദായിക വ്യവസ്ഥയോടിഴുകിച്ചേര്‍ന്നു മാത്രമാണ്‌ അവളുടെ പ്രതികരണങ്ങളെല്ലാം ജനിക്കുന്നത്‌. സാമുദായികാധികാര ഘടന ഒരു മര്‍ദ്ദന യന്ത്രമായി ഇവിടെ മാറുന്നു. കെ.ബി. പ്രസന്നകുമാര്‍ പറയുന്നു: ““ഒരു പ്രത്യേക സമുദായം രൂപപ്പെടുന്നത്‌, സമാനമായ ആചാരവിശേഷ ങ്ങളും പഴക്കങ്ങളും ശീലിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കൂട്ടായ്മയായിട്ടാണ്‌ എന്നു വേണം ധരിക്കാന്‍. അങ്ങനെ സമുദായം വ്യക്തിയെ അതിലേക്കാ ഗിരണം ചെയ്തു സംരക്ഷിക്കുന്നു. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, സംരക്ഷണത്തേക്കാള്‍ സമ്മര്‍ദ്ദങ്ങള്‍ നല്‍കി, വ്യക്തിയുടെ എല്ലാത്തരം മനുഷ്യേച്ചകളെയും സ്വാതന്ത്യത്തെയും അപകടപ്പെടുത്തുന്ന അധികാര ഘടന സമുദായം സ്വീകരിക്കുകയും വ്യക്തിയെ കഠിനമായി പീഡിപ്പി ക്കുകയും ചെയ്യുന്നു. അങ്ങനെ സമുദായത്തിന്റെ അധികാരഘടനയ്ക്കു കീഴില്‍ വ്യക്തിയുടെ മാനസികതലങ്ങള്‍ പിച്ചിച്ചീന്തപ്പെടുന്നു. ഇതില്‍ തന്നെ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത്‌ സ്വാഭാവികമായും സ്ത്രീകള്‍ തന്നെയാണ്‌.” ഇങ്ങനെ വ്യവസ്ഥയിലേക്ക്‌ ഉള്‍ച്ചേര്‍ക്കപ്പെടുന്ന സ്ത്രീകള്‍ അവരറി യാതെ പുരുഷാധിപത്യ വ്യവസ്ഥയുടെ വാഹകരായി മാറുന്നു. 108 4.2 സ്ത്രീ പുരുഷാധിപതൃമുല്യങ്ങളുടെ വാഹക എന്ന നിലയില്‍: “സ്ത്രീപുരുഷ ബന്ധങ്ങളുടെ രാഷ്ട്രീയത്തില്‍ സ്ത്രീ എപ്പോഴും പുരുഷവിഭാഗത്താല്‍ നിയന്ത്രിക്കപ്പെടുകയും അധികാരം (ഇഠഴലന) പുരുഷന്റെ കയ്യില്‍ നില്‍ക്കുകയും ചെയ്യും. വസ്തുവത്ക്കരിക്കപ്പെട്ട സ്ത്രീയുടെ മേല്‍ പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പുരുഷന്‍ ആ അധികാരം മറ്റു സ്ത്രീകളുടെ മേല്‍ പ്രയോഗിക്കാന്‍ അവരെ സജ്ജരാക്കുന്നു.” അത്തരത്തില്‍ സജ്ജരാക്കപ്പെട്ട സ്ത്രീകള്‍ തന്നെ അധികാര ഗ്രയോഗത്തിന്റെ കാര്യത്തില്‍ മറ്റു സ്ത്രീകള്‍ക്ക്‌ ഒരു വെല്ലുവിളിയായി മാറുന്നു. തമിഴ്‌ ബ്രാഹ്മണ സാമൂഹ്യ വ്യവസ്ഥയില്‍ ഇത്തരം പുരുഷാധിപത്യ മൂല്യങ്ങളുടെ വാഹകരായ സ്ത്രീകളെ കാണാം. കനകാംബാളുടെ “അത്ത്‌ (അച്ഛന്റെ സഹോദരി) സാമുദായിക വിലക്കുകളുടെ ഒരു ഇരയാണ്‌. നാല്‍പതു വര്‍ഷം വൈധവ്യജീവിതം നയിച്ച അവര്‍ കഴിയുന്നത്‌ ഭ്രാന്തോളം വളര്‍ന്ന ഒരു മാനസികാവസ്ഥയിലാണ്‌. “സ്ത്രീസത്തയ്ക്ക്‌ ബാഹ്ൃശക്തി കളുടെ സ്വാധീനത്താല്‍ വന്നുചേരുന്ന പരിണാമത്തിന്റെ വേദനാകരമായ ഒരു സൂചകമാണ്‌ ഭ്രാന്ത്‌ എന്നു ഫെമിനിസ്റ്റുകള്‍ കരുതുന്നു. ഇതില്‍ നിന്നും ഇത്തരം സ്ത്രീകള്‍ക്ക്‌ വന്നുചേരുന്നത്‌ പുരുഷാധിപത്യ മൂല്യങ്ങളോടുള്ള വിധേയത്വമാണ്‌. തങ്ങള്‍ക്കു ശേഷം വരുന്ന തലമുറകളെ അതിലേക്ക്‌ പരുവപ്പെടുത്തിയെടു ക്കാനുള്ള ഉത്തരവാദിത്തം അവര്‍ സ്വമേധയാ ഏറ്റെടുക്കുന്നു. വിധവയായ കനകത്തെ കോളേജിലയച്ചു പഠിപ്പിക്കാന്‍ അവളുടെ അച്ഛനും സഹോദരീ ഭര്‍ത്താവും അനുഭാവം കാണിക്കുന്ന അവസരത്തിലെ അത്തയുടെ ്രതികരണം ശ്രദ്ധിച്ചാല്‍ നമുക്കിത്‌ മനസ്സിലാകും. “നാനും ഇരുപത്തഞ്ചു വയസ്സിലെയേ വിധവെയാഹലയാ! ഇത്തനെ നാള്‍ നാനും ഇപ്പടി ഇരിക്കലയാ?” (പുറം 70) 109 ഈ വാക്കുകളില്‍ അവരുടെ മാനസികാവസ്ഥ കൃത്യമായി ഇവിടെ വ്യക്തമാക്കപ്പെടുന്നുണ്ട. കാലം മാറിപ്പോയില്ലേ എന്ന വാദത്തിനുമുണ്ട്‌ അവര്‍ക്ക്‌ അമര്‍ഷത്തില്‍ പൊതിഞ്ഞ മറുപടി: “എന്ന മാറിയിരുക്ക്‌? പുരുഷന്‍ ഇരന്തുപോന ഒരു സ്ത്രീ വിധവയാ കാതെ ഇരിക്ക മുടിയുമാ?* അന്ത വിധവെയ്ക്കു നമ്മ സമുദായത്തിലെ കുടുംബവാഴ്കൈ വിധിച്ചിരുക്കാ? ഒന്നുമെ ഇല്ലെ! അവ എപ്പോവും അമംഗലി താ! ഇന്ത നാല്‍പതു വര്‍ഷവും നാ എപ്പടി ഇന്ത വീട്ടിലെ കഴിച്ചിരുക്കേന്‍?” (പുറം 70). ഇതേ ശക്തമായ പ്രതികരണമാണ്‌ കനകത്തെ സഹോദരി കസ്തൂരിയുടെ വീട്ടിലയക്കാന്‍ തീരുമാനിച്ച അവസരത്തിലും അത്തയില്‍ നിന്നുണ്ടായത്‌: “കനകത്തെ കസ്തൂരി ആത്തുക്ക്‌ എപ്പടി അനുപ്പാ? അവള്‍ വിധവെങ്കറതെ എല്ലാരുക്കും മറന്തു പോച്ചു പോലിരുക്ക്‌..... എന്‍ വേദനെ എനക്കു മട്ടും തെരിയും”. (പുറം 76) കനകത്തെ അയക്കാന്‍ അത്ത സമ്മതിക്കാത്തത്‌ അവളെ പിരിഞ്ഞിരിക്കാന്‍ വയ്യാത്തതു കൊണ്ടല്ല. അവര്‍ക്ക്‌ വേദന തോന്നുന്നത്‌ അത്‌ മാമൂലുകള്‍ ക്കനുസരിച്ച്‌ താന്‍ ജീവിച്ചു നഷടപ്പെടുത്തിയ തന്റെ ജീവിതം ഓര്‍ത്തിട്ടാകാം. അല്ലെങ്കില്‍ താനിരിക്കെ ഈ വ്യവസ്ഥിതി ആരാലും തകര്‍ക്കപ്പെടരുത്‌ എന്ന നിഷ്ഠകൊണ്ടാകാം. തന്നെ ആരോ ഏല്‍പ്പിച്ച ദയത്യം മുറയ്ക്കു നിര്‍വൃഹി ക്കുന്ന ഒരാജ്ഞാനുവര്‍ത്തിയുടെ ഭാവമാണ്‌ അത്തയ്ക്കെപ്പോഴും. കിട്ടുന്ന അവസരങ്ങളിലെല്ലാം അവര്‍ പറഞ്ഞുകൊണ്ടിരുന്നു: “നീ ഒരു വിധവ. വ്രതങ്ങളും നമസ്ക്കാരങ്ങളമനുഷധഠിച്ച്‌ അടങ്ങിയൊതു ങ്ങിക്കഴിയുന്നതിന്നു പകരം. .... (പുറം 83) കനകത്തെ മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്നതിനേക്കാളധികം തന്റെ മനസ്സിനെത്തന്നെ ഇളകാതെ കരിങ്കല്ലാക്കാനാണ്‌ ഈ വാക്കുകള്‍ അവര്‍ ഉരുവിട്ടുകൊണ്ടിരുന്നത്‌. 110 “നെട്ടുര്‍മഠത്തിലെ ശിവകാമിയും ഇതുപോലെ പുരുഷാധിപത്യ മൂല്യങ്ങളുടെ വാഹകയായി സ്വയം അവരോധിക്കുന്നുണ്ട്‌. ദീക്ഷിതര്‍ പെരിയ ആളാണെന്നും അര്‍ഹമായ പൂജയും ബഹുമാനവും അദ്ദേഹത്തിനു കൊടുക്കണമെന്നും അവള്‍ ഭര്‍ത്ൃസഹോദരനെയും മകന്‍ ഗോവിന്ദനെയും ഓര്‍മ്മപ്പെടുത്തുന്നു. തന്റെ ദൈവം തന്റെ ഭര്‍ത്താവാണെന്നു സ്വയം പറഞ്ഞു പഠിപ്പിക്കുന്നു. താനറിയാതെ സ്വര്‍ണ്ണമാല ദീക്ഷിതര്‍ പണയം വച്ചത്‌ എച്ചുമി പറഞ്ഞറിയുമ്പോഴും, അത്‌ തിരിച്ചു വാങ്ങാന്‍ വിസമ്മതിച്ചു താനിക്കാര്യ മറിഞ്ഞെന്ന്‌ ദീക്ഷിതരറിയാതെ കഴിക്കണമെന്നു പറയുന്നു. വിഗ്രഹഭഞ്ജക യാകാന്‍ അവള്‍ തയ്യാറാകുന്നില്ല. വിരോധാഭാസമെന്നു പറയട്ടെ പുരുഷാധി പത്ൃത്തിന്റെ പേരില്‍ ജീവിതം ദുരന്തമായിത്തീര്‍ന്ന കനകാംബാള്‍ പോലും ഒരു വേള പുരുഷാധിപത്യ മൂല്യങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നു. കാഞ്ചനയെ വളര്‍ത്തുന്ന ഉത്തരവാദിത്തം ഏറ്റെടുത്തതോടെ കനകാംബാളും സമൂഹത്തിലെ മുതിര്‍ന്ന സ്ത്രീകളുടെ, പ്രത്യേകിച്ച്‌ വിധവകളുടെ ശ്രേണിയിലേക്ക്‌ ഉയര്‍ത്തപ്പെടുന്നു. “ശുദ്ധ തലമുറയുടെ ചിന്താഗതി എത്ര മാറിപ്പോയിരിക്കുന്നു, തല മുതിര്‍ന്നവരുടെ അഭിപ്രായത്തെ മാനിക്കുന്നില്ല. തങ്ങളുടെ ആചാര മുറകളെപ്പറ്റി ഉദ്ബോധിപ്പിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്ക്‌ പരിഹാസമാണ്‌” (പുറം 17) എന്നിങ്ങനെ പുത്തന്‍ തലമുറ തങ്ങള്‍ പിന്തുടര്‍ന്നുവന്ന പുരുഷാധിപത്യ മൂല്യങ്ങളെ നശിപ്പിക്കുമോ എന്ന്‌ ആധിയോടെ ചിന്തിക്കാന്‍ അവളും ശമി ക്കുന്നു. വിധേയത്വം ഈ രീതിയില്‍ തങ്ങള്‍ വിധേയപ്പെട്ട അവസ്ഥയിലേക്ക്‌ മറ്റുള്ളവരെയും ആക്കിക്കൊണ്ടുവരാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. 4.8 വിവാഹം എന്ന വ്യവസ്ഥ: “കൈവശം വയ്ക്കാവുന്നതും കൈമാറ്റം ചെയ്യാവുന്നതുമായ സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവം സ്ത്രീയുടെ ശക്തികേന്ദ്രത്തെ എന്നെന്നേക്കുമായി 111 അവസാനിപ്പിക്കുകയും പിതൃദായ്രകമവും പുരുഷാധിപത്യവും നിലവില്‍ വരികയും ചെയ്യാന്‍ കാരണമായി.” മോര്‍ഗനെ ഉദ്ധരിച്ചുകൊണ്ട്‌ എംഗല്‍സ്‌ എഴുതി: ““ഒരു ഭര്‍ത്താവ്‌ - ഒരു ഭാര്യ എന്ന രീതി സ്വീകരിച്ചതോടെ സ്ത്രീയും പുരുഷനും തമ്മില്‍ രൂപം കൊണ്ട വിരോധമാണ്‌ ചരിത്രത്തില്‍ ആദ്യം ഉടലെടുത്ത ഒന്നാംതരം ശത്രുത. ഒന്നാംതരം അടിച്ചമര്‍ത്തലാകട്ടെ, പുരുഷ വര്‍ഗ്ഗം സ്ത്രീകളോടു കാട്ടിയതും. പിന്തുടര്‍ച്ചാവകാശിയായ സന്താനത്തെ നിര്‍ണ്ണയിക്കുന്നതിന്‌ പുരുഷന്‍ കുടുംബത്തില്‍ ആധിപത്യം പിടിച്ചെടുത്ത തോടെയാണ്‌ ചരിത്രത്തില്‍ സ്ത്രീയുടെ ആദ്യത്തെ പരാജയം ആരംഭിച്ചത്‌. അതുവരെ ഗൃഹാന്തരീക്ഷത്തില്‍ അമ്മയ്ക്കുണ്ടായിരുന്ന സ്ഥാനം അച്ഛന്‍ കൈയ്യടക്കി. ആണിന്റെ ആസക്തിയുടെ ഇരയായി സ്ത്രീ മാറി. അവന്റെ കുട്ടികളെ പെറ്റുപോറ്റാനുള്ള വെറും ഉപകരണവും.” കുടുംബബന്ധത്തെപ്പറ്റിയും എംഗല്‍സിന്‌ കൃത്യമായ അഭിപ്രായ മുണ്ടായിരുന്നു: “പ്രത്യക്ഷമോ പ്രച്ഛന്നമോ ആയ നിലയില്‍ സ്ത്രീയുടെ അടിമത്തത്തില്‍ അധിഷ്ഠിതമാണ്‌ ആധുനിക കുടുംബം. ഇത്തരം കുടുംബങ്ങളുടെ സംഘമാണ്‌ സമുദായം. കുടുംബത്തിനു ജീവിക്കാനുള്ള വരുമാനമുണ്ടാ ക്കുന്നത്‌ പുരുഷനാണ്‌. കുടുംബത്തില്‍ അയാള്‍ സവിശേഷ നിയമസമ്മതി യില്ലാതെ തന്നെ അധീശത്വം നേടുന്നു. പുരുഷന്‍ ബൂര്‍ഷ്വയും സ്ത്രീ തൊഴിലാളിയുമാകുന്നു. സ്ത്രീവിമോചനത്തിനു മുന്നൊരുക്കമായി മുഴുവന്‍ സ്ത്രീകളും അദ്ധവാനരംഗത്തേക്ക്‌ വരണം.” ലോകം മുഴുവന്‍ സംഭവിച്ച ഈ ചരിത്രപരമായ അട്ടിമറി അതിന്റെ ഏറ്റവും തീര്രമായ അവസ്ഥയില്‍ കേരളത്തില്‍ കുടിയേറിയ തമിഴ്ബ്രാഹ്മണ കുടുംബങ്ങളിലെ സ്ത്രീകള്‍ അനുഭവിക്കുന്നു. തമിഴ്ബ്രാഹ്മണര്‍ പലായനം ചെയ്തത്‌ സംസ്കാര സംരക്ഷണാര്‍ത്ഥമാണ്‌. കുടിയേറുന്ന നാടുകളില്‍ 112 അതുകൊണ്ടുതന്നെ സ്വകാര്യമായ ഒരാവാസ വ്യവസ്ഥ അവര്‍ രൂപപ്പെടുത്തി യെടുക്കുന്നുവെന്ന്‌ മുന്നദ്ധ്യായത്തില്‍ വിശദമാക്കുകയുണ്ടായി. സംസ്കാരം സംരക്ഷിക്കാന്‍, കലര്‍പ്പു സംസ്കാരം രൂപപ്പെടാതിരിക്കാന്‍ തമിഴ്‌ ബ്രാഹ്മണര്‍ കഠിനമായ വ്യവസ്ഥകളും പുരുഷാധിപത്യവും സ്ത്രീകളുടെ മേല്‍ സ്ഥാപി ചെടുത്തു. പൊതുസമൂഹവുമായി ഏതെങ്കിലും തരത്തില്‍ ഇടപെടലുകളു ണ്ടായാല്‍, പിതൃസ്വത്ത്‌ കൈമാറിക്കിട്ടേണ്ട സന്തതിയില്‍ വിശ്വാസ്യത ഇല്ലാതിരുന്നാല്‍ പരമ്പര കണ്ണിയറ്റുപോകുമെന്ന ഭയമാണ്‌ യഥാര്‍ത്ഥത്തില്‍ കഠിനമായ ശിക്ഷണത്തിലൂടെ സ്ത്രീകളെ ഒതുക്കി നിര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നത്‌. തമിഴ്ബ്രാഹ്മണ സ്ത്രീ മൂന്നുതരം വ്യവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. അവള്‍ ലോകം മുഴുവന്‍ വ്യവഹരിക്കുന്ന രീതിയില്‍ ഒരു സ്ത്രീയാണ്‌, നിഷഠകളേറെയുള്ള ്രാഹ്മണസമുദായത്തിന്റെ ഭാഗമാണ്‌, ഒപ്പം കേരളത്തിന്റെ സാംസ്കാരിക പരിസരത്ത്‌ തമിഴ്സംസ്കാരം പിന്തുടരു ന്നവളുമാണ്‌. ഈ മൂന്നവസ്ഥകളെയും ഒരുമിച്ചു കൊണ്ടുപോവുക എന്ന ക്ലേശകരമായ ദാത്യമാണ്‌ ഒരു തമിഴ്്രാഹ്മണ സ്ത്രീക്കുള്ളത്‌. അവളെ തനതു സാമൂഹ്യവ്യവസ്ഥിതിയില്‍ത്തന്നെ നിലനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്‌ ഒരു തമിഴ്ബ്രാഹ്മണ പുരുഷനുള്ളത്‌. അതുകൊണ്ട്‌ പുരുഷന്‍ അവന്റെ സാമ്പത്തികവും സാമൂഹികവും ലൈംഗികവുമായ എല്ലാ അധികാരവ്യവസ്ഥകള്‍ക്കും സ്ത്രീയെ വിധേയയാക്കുന്നു. അപ്പോഴും സ്ത്രീ സാമുദായിക വ്യവസ്ഥയും പൊതുസമൂഹവും തമ്മിലുളള അകല്‍ച്ചയെ പരസ്പരം ബന്ധിപ്പിക്കാനാകാതെ സ്വയം ദുരന്തത്തെ ഏറ്റുവാങ്ങുന്നവളായി മാറുന്നു. തമിഴ്ബ്രാഹ്മണ സാമുദായിക വ്യവസ്ഥ സ്ത്രീക്ക്‌ സ്വത്തവകാശം നല്‍കുന്നില്ല. സ്ത്രീധനം നല്‍കുന്ന സമ്പ്രദായം നിലവിലുണ്ട്‌. അതിന്റെ പേരില്‍ മാറ്റിവയ്ക്കുന്ന സ്വത്തിന്‌ പെണ്ണിന്‌ അവകാശമുണ്ട്‌. ഇതിന്‌ “മഞ്ഞള്‍ക്കാണിസ്വത്തെ ന്നാണ്‌ പറയുന്നത്‌. സ്ത്രീയെ സംരക്ഷിക്കാനുള്ള ഈ സ്വത്ത്‌ വിവാഹത്തോടൊപ്പം പുരുഷന്‌ കൈമാറ്റം ചെയ്യുന്നു. സാമ്പത്തി കാസ്തിത്വമില്ലാതെ, കൈമാറ്റം ചെയ്യാനുള്ള ഒരു ചരക്കു മാത്രമായിട്ടാണ്‌ 113 തമിഴ്ബ്രാഹ്മണ സ്ത്രീ സാമാന്യമായി കണക്കാക്കപ്പെടുന്നത്‌. ഇത്തരത്തില്‍ സ്വത്തവകാശമില്ലാത്ത സ്ത്രീകളെ നോവലുകളില്‍ കാണാം. “വേരുകളി'ലെ അമ്മുലുവും ലക്ഷ്മിയും വിവാഹിതരായതോടെ കുടുംബത്തിലെ ഏക പുരുഷനായ രഘു മാത്രമായി സ്വത്തിന്‌ അവകാശി. രഘുവിന്റെ സ്വത്തില്‍ ആശ്രയിച്ചു കഴിയുന്ന അമ്മുലുവിനും ലക്ഷ്മിക്കും ഒരു ഭീഷണിയായിട്ടാണ്‌ സ്വത്തു വില്‍ക്കാന്‍ താല്‍പര്യമെടുത്തുള്ള രഘുവിന്റെ വരവ്‌. “നെട്ടൂര്‍മം” ത്തില്‍ സ്വര്‍ണ്ണ വിധവയാകാതെ തന്നെ കുടുംബത്തിലേക്ക്‌ തിരിച്ചു വന്നത്‌ വലിയൊരപവാദമായും അഹങ്കാരമായും അവളുടെ അച്ഛന്‍ യജ്ഞനാരായ ണയ്യര്‍ കരുതുന്നു. കാരണം സ്വത്തും തന്റെ ജോലിയുടെ പിന്തുടര്‍ച്ചാവ കാശവും പുത്രനായ ശേഷനുള്ളതാണ്‌. സ്വര്‍ണ്ണയുടെ തിരിച്ചുവരവില്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയാണ്‌ യജ്ഞനാരായണയ്യര്‍ ചെയ്യുന്നത്‌. “താലികെട്ടിയ ഭര്‍ത്താവിന്‌ ഇറങ്ങെടീ എന്നു പറയാന്‍ അവകാശമുണ്ട്‌. അതു കേട്ടയുടന്‍ ഇറങ്ങുന്നതാണോ മര്യാദ? ഭര്‍ത്താവിനെ വിട്ടോടിപ്പോരുന്ന താണോ ഭാര്യാധര്‍മ്മം? ഒരു ബ്രാഹ്മണപ്പെണ്ണിങ്ങനെ ചെയ്യാമോ? വാസു ചത്തുപോയോ? ഇല്ലല്ലോ. അവള്‍ അവന്റെ കൂടെ കഴിയണോ വാഴ്വു നശിച്ച ഒരു മൊട്ടച്ചിയെപ്പോലെ ഇവിടെ കഴിയണോ? പെണ്‍കുട്ടികള്‍ക്ക്‌ നല്ല തലേലെഴുത്തു വേണം. എങ്കില്‍ നല്ല ഭര്‍ത്താക്കന്മാരെ കിട്ടും. ഭര്‍ത്താവു ചപ്പട്ടയാണെങ്കില്‍ സഹിച്ചോളണം” (പുറം 39) സ്വര്‍ണ്ണയുടെ മകള്‍ ശിവകാമിയുടെ വിവാഹത്തെ വരെ ബാധിക്കാന്‍ പോന്ന കളങ്കമാണ്‌ സ്വര്‍ണ്ണ ചെയ്തതെന്ന്‌ യജ്ഞനാരായണയ്യര്‍ വിധിയെഴു തുന്നു. അവളുടെ അച്ഛന്‍ വാസുദേവ ഭാഗവതര്‍ ദേവദാസീ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്‌ അവളെ ബാധിക്കുകയില്ല. കാരണം ‘ബ്രാഹ്മണവിവാഹമെന്നാല്‍ കന്യാദാനമാണ്‌, കന്യക അവളുടെ കുലവും ഗോത്രവുമുപേക്ഷിച്ചി ഭര്‍ത്താവിന്റെ കുലത്തിലും ഗോത്രത്തിലും കലരുന്നു. വിവാഹം കഴിഞ്ഞാല്‍ പെണ്ണിന്‌ അച്ഛന്‍ ആരുമല്ലാതാകുന്നു. അച്ഛന്‍ മരിച്ചാലും ഒരു മകന്‍ ആചരിക്കുന്നതുപോലെ പുല ആചരിക്കേണ്ട, പേരിനു മാ്രം മതി. നൂറ്റാണ്ടുകളായി ചോരയില്‍ ഇഈറിക്കൂടിയ ആചാരമാണിത്‌.” (പുറം 27) 114 ശിവകാമി ദ്വൊരസ്വാമി ദീക്ഷിതരുടെ എല്ലാ ഭാവഭേദങ്ങളും അറിഞ്ഞ്‌ കൂടെ നില്‍ക്കുന്നതും ഈ വ്യവസ്ഥ കണ്ടറിഞ്ഞതുകൊണ്ടു തന്നെ. അന്ത്യത്തോ ടടുത്ത നാളുകളിലും ഈശ്വരനെ ഇരതനാളും താന്‍ സേവിച്ചില്ലെ, ഈശ്വരനെ സേവിക്കാന്‍ ഇനിയും ആരെങ്കിലും കാണും, അതിനേക്കാള്‍ താന്‍ ആരാധി ക്കുന്ന ദൈവം തന്റെ അടുത്തു കിടന്നുറങ്ങുന്നയാളാണ്‌, ഈ ദൈവത്തെ യാണ്‌ താന്‍ ആരാധിക്കേണ്ടത്‌ എന്ന്‌ മനസ്സിലുരുവിട്ടുറപ്പിക്കുന്ന തമിഴ്‌ ബ്രാഹ്മണ സ്ത്രീ അവളറിയാതെ വ്യവസ്ഥകളെ സ്വാംശീകരിക്കുകയാണ്‌. കനകാംബാളുടെ വിവാഹവും ഒരു തരത്തിലുള്ള ചരക്കു കൈമാറ്റ മായിരുന്നു. അവിടെ ചരക്കേറ്റെടുക്കുന്നവന്റെ ഗുണഗണങ്ങള്‍ക്ക്‌ പ്രസക്തി യില്ല. കൂടിയ മൂല്യത്തിന്‌ ചരക്കു കൈയ്യൊഴിക്കുന്നതു മാത്രമാണ്‌ ഗ്പധാനം. വൈവാഹികബന്ധം നിലനില്‍ക്കത്തക്കതാണോ എന്ന അന്വേഷണത്തിനും പ്രസക്തിയില്ല. അതിനാല്‍ അവളുടെ സഹോദരന്‍ നല്ലൊരു തുക കൈപ്പറ്റി സുന്ദരമെന്ന വിരൂപനും അപസ്മാരരോഗിയുമായ ഒരുത്തന്‌ അവളെ കൈമാറ്റം ചെയ്യാനുള്ള കച്ചവടം ഉറപ്പിക്കുന്നു. അകാലവൈധവ്യം വന്നു ചേര്‍ന്നപ്പോള്‍ അവളെ അന്വേഷിക്കാന്‍ അയാള്‍ ഒരുക്കമല്ല. അവിടെ സാമ്പത്തികലാഭമില്ല. സ്ത്രീയുടെ ഇത്തരം അവസ്ഥാഭേദങ്ങള്‍ പിതൃദായ ക്രമം നിലനില്‍ ക്കുന്ന സമൂഹത്തില്‍ മാത്രമേ കാണൂ. ഇതേ കാലഘട്ടങ്ങളില്‍ പൊതുസമൂഹ ത്തില്‍ നിലനിന്നിരുന്ന നായര്‍ തറവാടുകളില്‍ മാതൃദായക്രമമാണുണ്ടാ യിരുന്നത്‌. സ്ത്രീയെ വിവാഹം കഴിച്ചു കൊടുക്കുന്ന പതിവ്‌ അവിടെ ഉണ്ടായിരുന്നില്ല. തറവാടിന്റെ സാമ്പത്തിക നിലവാരത്തിനും സമൂഹത്തിലെ ഇടത്തിനുമനുസരിച്ച്‌ ക്ഷത്രിയരും ബ്രാഹ്മണരും നായന്മാര്‍ തന്നെയും ഇങ്ങോട്ടു വന്നു സംബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു പതിവ്‌. അനിഷട മുണ്ടായാല്‍ ഭര്‍ത്താവിനെ പുറത്തുകളയാന്‍ നായര്‍ സ്ത്രീക്ക്‌ അവകാശ മുണ്ടായിരുന്നു. അയാളുടെ കിടക്കപ്പായും സാധനസാമഗ്രികളും വീട്ടിനു വെളിയില്‍ എടുത്തുവച്ചാല്‍ മതി ബന്ധം ഒഴിവാകാന്‍. ഭര്‍ത്താക്കന്മാരെ യഥേഷടം സ്വീകരിക്കാനുള്ള നായര്‍ സ്ത്രീയുടെ അവകാശം പുരുഷന്മാരെ 115 ചൊടിപ്പിച്ചു. ഈ അവ്യവസ്ഥ അവസാനിപ്പിക്കാന്‍ നായര്‍ സമുദായത്തി നിടയില്‍ ചെറുപ്പക്കാര്‍ സംഘടിക്കുകയും വൈവാഹികബന്ധം എന്ന സങ്കല്‍പം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സ്ത്രീയുടെ ലിംഗാധിപത്യവും സാമ്പത്തികസുരക്ഷിതത്വവും പുരുഷനെ സംഘടിക്കാന്‍ പ്രേരിപ്പിക്കുകയും വ്യവസ്ഥകളെ മാറ്റിമറിക്കാന്‍ കഴിയുകയും ചെയ്തു. എന്നാല്‍ പിതൃദായക്രമം നിലനില്‍ക്കുന്ന തമിഴ്ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീ അവളുടെ അവകാശ ത്തിനുവേണ്ടി സംഘടിക്കുകയോ പ്രക്ഷോഭമുണ്ടാക്കുകയോ ചെയ്തില്ല. വ്യവസ്ഥയെ ചോദ്യം ചെയ്യാതെ അതേപടി അനുസരിക്കുക എന്ന നിലപാടാണ്‌ കൈക്കൊണ്ടത്‌. ഇതിനെയാണ്‌ ഏംഗല്‍സ്‌ “ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം” എന്നു വിശേഷിപ്പിച്ചത്‌. സ്ത്രീപുരുഷന്മാര്‍ പരസ്പരം ഒന്നാകുന്നു എന്നു സങ്കല്‍പിക്കുന്ന വിവാഹം ഉണ്ടാക്കുന്ന ഏറ്റവും വലിയ വിരോധാഭാസമാണ്‌ സ്ത്രീയുടെ വിധേയത്വം. ഇങ്ങിനെ സംഭവിക്കാന്‍ സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ ഘടകങ്ങള്‍ കാരണമാകുന്നുണ്ട്‌. സാമൂഹികമായ ചില നിഷക്കര്‍ഷതകള്‍ സ്ത്രീയെ വൈവാഹികബന്ധത്തിന്‌ പ്രേരിപ്പിക്കുന്നു. തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം പ്രായപൂര്‍ത്തിയാ കുന്നതിനു മുമ്പു തീരുമാനിക്കപ്പെടേണ്ടതാണ്‌ പെണ്ണിന്റെ വിവാഹം. ആ പ്രായത്തോടടുക്കുമ്പോള്‍ സമുദായത്തിനകത്തെ ചോദ്യം ചെയ്യലുകള്‍ മൂലം കുടുംബത്തില്‍ അസ്വാരസ്യം രൂപപ്പെടുകയും പെണ്‍കുട്ടി ഒരു ബാധ്യത യാണെന്നു ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. പിന്നെ ഏതെങ്കിലുമൊരു പുരുഷന്‍, അവന എന്തെല്ലാം കുറവുകളുണ്ടെങ്കിലും, വിവാഹ താല്‍പര്യാര്‍ത്ഥം വന്നാല്‍ മതിയെന്നാകും. പെണ്‍കുട്ടി സ്വയം ചിന്തിക്കു ന്നതും താന്‍ കുടുംബത്തിനു ബാധ്യതയാണല്ലോ എന്നാണ്‌. ഇത്‌ ഏതു തരത്തിലുള്ള വൈവാഹികബന്ധത്തെയും സ്വീകരിക്കാന്‍ അവളെ പ്രാപ്തയാക്കുന്നു. മാനസികമായ പൊരുത്തക്കുറവോ ശാരീരികമായ കുറവുകളോ അനാഭിമുഖ്യമോ ഇത്തരം വൈവാഹിക ബന്ധങ്ങളിലെ സ്ത്രീപുരുഷ സംയോഗത്തിന്‌ വിഘാതമാകുന്നു. അവിടെ പൊരുത്തപ്പെടുന്ന 116 സ്ത്രീ പ്രകടിപ്പിക്കുന്നത്‌ ആഭിമുഖ്യമല്ല, വിധേയത്വമാണ്‌. ശക്തമായ സാമ്പത്തികസുരക്ഷിതത്വമില്ലാത്ത പെണ്‍കുട്ടികള്‍ക്കും കിട്ടുന്ന പുരുഷനെ സ്വീകരിച്ച്‌ തൃപ്തിയടയേണ്ടി വരും. വ്യക്തിപരമായ ചില കാരണങ്ങളും ഇത്തരം പൊരുത്തക്കേടുകള്‍ രൂപപ്പെടാനിടയാക്കുന്നുണ്ട്‌. “നെട്ടൂര്‍മഠ'ത്തിലെ ശിവകാമി ദീക്ഷിതരോട്‌ വിധേയത്വം പുലര്‍ത്തിയത്‌ അവളുടെ സാമൂഹിക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായിട്ടാണ്‌. “നാര്‍മടിപ്പുടവ'യിലെ കനകാംബാള്‍ ഭര്‍ത്താവിന്റെ വൈരൂപ്യം ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതയായത്‌ സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ താന്‍ അച്ഛന്‌ ഒരു ബാധ്യതയാകേണ്ടെന്നു കരുതി യാണ്‌. “നെട്ടൂര്‍മഠ'ത്തിലെ അന്നപൂര്‍ണ്ണിയുടെയും ഗോവിന്ദന്റെയും പൊരുത്ത ക്കുറവിനു കാരണം അന്നപൂര്‍ണ്ണിയുടെ തികച്ചും വ്യക്തിപരമായ താല്‍പര്യ ങ്ങളാണ്‌. കാരണങ്ങള്‍ എന്തുതന്നെയാകട്ടെ വൈവാഹികജീവിതത്തില്‍ വിധേയത്വം പുലര്‍ത്തേണ്ടിവരുന്നതിന്റെ തിക്തഫലം അനുഭവിക്കുന്നത്‌ സ്ത്രീകള്‍ മാത്രമാണ്‌. 4.4 സ്ത്രിയുടെ ലൈംഗികാസ്തിത്വം: ജീവശാസ്ത്രപരമായ ഒരവസ്ഥയെന്നതിലുപരി ലൈംഗികതയെ പുണ്യ പാപങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ വ്യവഹരിക്കാന്‍ തുടങ്ങിയത്‌ മതങ്ങളുടെ ആധിപത്യം സമൂഹത്തില്‍ ഉറയ്ക്കാന്‍ തുടങ്ങിയതോടു കൂടിയാണ്‌. സ്ത്രീ പവ്രലോഭിപ്പിക്കുകയും പുരുഷന്‍ പാപം ചെയ്യുകയും ചെയ്തതായി ബൈബിള്‍ പറയുന്നു. രതി പാപമായി കരുതിയതോടെ സ്ത്രീ സംരക്ഷിക്കപ്പെടുകയല്ല ഇതിന്റെ പേരില്‍ വീണ്ടും വീണ്ടും അടിച്ചമര്‍ത്തലിന്‌ വിധേയമാക്കപ്പെടുകയാണുണ്ടായത്‌ എന്നു കാണാം. അതിനാല്‍ ലൈംഗികത ഒരു പാപമായിക്കരുതി അതിനെ മൂടി വയ്ക്കുകയോ അടിച്ചമര്‍ത്തുകയോ ആണ്‌ സ്ത്രീ ചെയ്തുപോരുന്നത്‌. ഇതാകട്ടെ സമൂഹത്തില്‍ അവളുടെ നിലനില്‍പ്പിനു വേണ്ടി മാത്രമാണ്‌. സ്വന്തം ലൈംഗികാസ്തിത്വം പ്രകടിപ്പിക്കാനാണ്‌ ഒരു തമിഴ്്രാഹ്മണ സ്ത്രീ ഏറ്റവുമധികം ഭയപ്പെടുന്നത്‌. അവളില്‍ രൂഡമുലമായിരിക്കുന്ന പുണ്യ 117 പാപസങ്കല്‍പം രതി, പ്രണയം തുടങ്ങിയ വികാരങ്ങളെല്ലാം പാപമാണെന്നു തെറ്റിദ്ധരിക്കാന്‍ കാരണമാകുന്നു. സ്ത്രീയിലെ കാമത്തെ അടക്കാന്‍ പല മതങ്ങളും പലതരം മാര്‍ഗ്ഗങ്ങളും കൈക്കൊ ര്‍രുന്നതായി പറയപ്പെടുന്നു. മുസ്ലീം സമുദായത്തിനകത്ത്‌ സ്ത്രീകള്‍ക്കും “ചേലാകര്‍മ്മം” നടത്തിയിരുന്ന തായി ഖദീജ മുംതാസ്‌ പറയുന്നു. ഇത്‌ സ്ത്രീയുടെ ലൈംഗിക താല്‍പര്യത്തെ അടക്കിനിര്‍ത്തുമത്ര. സ്ത്രീലൈംഗികതയുടെ മേല്‍ പുരുഷന്‍ അവന്റെ അധികാരം ഉപയോഗിച്ചാണ്‌ സ്ത്രീയെ കുടുംബത്തില്‍ അടക്കി നിർത്തിയിരുന്നത്‌. സ്വത്തു കൈമാറ്റം സുതാര്യമാക്കാന്‍ സന്തതി തന്റേതാണെന്നുറപ്പിക്കേണ്ടതിന്‌ പുരുഷന്‌ അതൊരനിവാര്യതയായിരുന്നു. പുരുഷന്റെ മാനസികാവസ്ഥയില്‍ ഒരേ സമയം സംതൃപ്തിയും അസംതൃ പ്തിയും സൃഷ്ടിക്കുന്നു സ്ത്രീലൈംഗികത എന്ന്‌ എംഗല്‍സ്‌ പറയുന്നു. അത്‌ പുരുഷന്‍ സ്ത്രീയെ സംബന്ധിച്ച രണ്ടു ദന്ദ്ങ്ങള്‍ സൃഷ്ടിക്കാനിട യാക്കുന്നു എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. “ഒരുവശത്ത്‌ ഏകദാമ്പത്യ മാണതിന്റെ സൃഷടിയെങ്കില്‍ മറുവശത്ത്‌ അത്‌ വേശ്യാവ്ൃത്തിയാണ്‌.”- ഈ കാഴ്ചപ്പാടില്‍ ര തരം സ്ത്രീകളേയുള്ളു; പതിവ്രതയും വേശ്യയും. ഇങ്ങനെ സ്ത്രീലൈംഗികതയെ അടച്ചുപൂട്ടി അതിന്റെ താക്കോൽ കൈവശം വെയ്ക്കാന്‍ കുടുംബവ്യവസ്ഥയും നിയമവ്യവസ്ഥയും പുരുഷന്‌ സനകര്യം നല്‍കുമ്പോള്‍ സാമ്പത്തികവും സാമൂഹികവുമായ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീ സ്വാഭാവികമായും തന്റെ ചിരപരിചിതമായ അടിമത്തത്തില്‍ പൊരുത്തപ്പെട്ടു പോകുന്നു. അത്‌ ലൈംഗികാസ്തിത്വം (്പരകടിപ്പിക്കുന്നതില്‍ നിന്ന്‌ അവളെ വിലക്കുന്നു. പതിനാറു വയസ്സായ കനകാംബാള്‍ക്ക്‌ തന്റെ പുരുഷനാകുന്നവനെ ക്കുറിച്ച്‌ സങ്കല്‍പങ്ങള്‍ മെനയാനുള്ള പക്വതയുണ്ട്‌. അവിടെ തടിച്ചു വീര്‍ത്ത, വികൃതരൂപിയായ കോങ്കണ്ണന്‌ സ്ഥാനമില്ല. തനിക്കൊരു കോങ്കണ്ഠന്‍ ഭര്‍ത്താവു വേ ന്ന്‌ നിശ്ശബ്ദം പറയാനേ അവള്‍ ശക്തയാകുന്നുള്ളു. കനക ത്തിന്റെയുള്ളില്‍ അടങ്ങാത്ത പ്രണയമുണ്ട്‌, അയല്‍വീട്ടിലെ ശങ്കരിമാമിയുടെ മകന്‍ അനന്തുവുമായി. അവന്‌ അവളോടും അതേ വികാരമാണെങ്കിലും 118 സാമുദായികവ്യവസ്ഥിതിയുടെ നൂലാമാലകളില്‍ അത്‌ പരസ്പരം അറിയിക്കാന്‍ കഴിഞ്ഞില്ല. അന്യപുരുഷന്റെ മുഖത്ത്‌ പ്രായമായ പെണ്‍ കുട്ടികള്‍ നോക്കിക്കൂടാ എന്നാണ്‌ മുതിര്‍ന്നവര്‍ അവളെ പഠിപ്പിച്ചിട്ടുള്ളത്‌. അപ്രാപ്യമായത്‌ ആശിക്കരുതെന്ന്‌ മനസ്സിനെ വിലക്കാനാണ്‌ ഓരോ തമിഴ്‌ ബ്രാഹ്മണ സ്ത്രീയും പഠിക്കുന്നതും. ഇഷടപ്പെട്ട പുരുഷനെ സ്വീകരിക്കേണ്ട അവസരത്തിലും അവളെ ഭരിച്ചത്‌ സാമുദായിക പുരുഷാധിപതൃത്തിന്‌ കീഴടങ്ങിയ, അതിന്റെ എല്ലാ ദുരിതങ്ങളും അനുഭവിച്ച മനസ്സാണ്‌. “കനകം പുതിയനാട, പുതിയ ചുറ്റുപാടുകള്‍! നമുക്ക്‌ ഒന്നിച്ചൊരു ജീവിതം അവിടെ സാദ്ധ്യമല്ലേ? സമുദായത്തെ ഭയക്കേണ്ട ആവശ്യമില്ല. ...” (പുറം 194) എന്ന ജോസഫിന്റെ വാക്കുകളോട്‌ അവള്‍ പ്രതികരിച്ചത്‌: “ഈ ചുറ്റുപാടുകള്‍ വിട്ടു മറ്റൊരു ജീവിതം എനിക്ക്‌ സാദ്ധ്യമല്ല” (പുറം 194) എന്നാണ്‌. അഗ്രഹാര സമൂഹ്യവ്യവസ്ഥയ്ക്കു പുറത്തു കടന്നാല്‍ ബന്ധന ങ്ങള്‍ ബാധിക്കുകയില്ല. എന്നാല്‍ അവള്‍ക്കു പുറത്തു കടക്കാനാവാത്തത്‌ അവള്‍ സ്വാംശീകരിച്ച അടിമത്തത്തില്‍ നിന്നാണ്‌. ഈ മാനസികതലമാണ്‌ ജോസഫിനെ നിഷേധിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നത്‌. സ്വയം സ്ത്രീയായി കനകാംബാള്‍ ഇവിടെ രേഖപ്പെടുത്തുന്നു. പെണ്ണിന്റെ രണ്ടാംതരം പനരത്വത്തിലേക്ക്‌ അവളെ നയിച്ച പുരുഷാധിപത്യ സമൂഹത്തോടുള്ള അമര്‍ഷം സിമോണ്‍ ദി ബുവയര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. “പുരുഷന്‍ എവിടെയെല്ലാം ശ്രേഷ്ഠപദവിയിലേക്ക്‌ ഉയര്‍ത്ത പ്പെടുന്നുവോ (subject) അവിടെയെല്ലാം സ്ത്രീ അന്യത്തില്‍ (other) അന്തര്‍ലിീനമായിപ്പോകും. അവനോടു ചേര്‍ത്തു മാത്രമേ അവളെ വ്യവഹരി ക്കാനാകൂ. 119 ഇങ്ങനെ “അന്യത്തിന്റെ പദവി സ്വാംശീകരിക്കുന്നതു കൊണ്ടാണ്‌, അല്ലെങ്കില്‍ അതിനു നിര്‍ബന്ധിതരാകുന്നതുകൊണ്ടാണ്‌ സ്ത്രീകള്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നത്‌. ശിവകാമിയിലെ സ്ത്രീ അവളുടെ പുരുഷനെ ആഗ്രഹിക്കുന്നുണ്ട്‌. എന്നാല്‍ ലൈംഗികതാല്‍പര്യം പ്രകടിപ്പിക്കാന്‍ സ്ത്രീക്ക്‌ അവകാശമില്ല. അത്‌ പുരുഷന്റെ താല്‍പര്യാര്‍ത്ഥം നടക്കേണ്ട ഒരു പ്രകിയയാണെന്ന്‌ സമൂഹ മൊട്ടാകെ ധരിച്ചുവചിരിക്കുന്നു. താനെന്നാണ്‌ അമ്മയാകാന്‍ പോകുന്നതെന്ന ചോദ്യത്തിന്‌ സമയമായില്ല എന്നായിരിക്കും ദീക്ഷിതരുടെ മറുപടി. പിന്നെ അവള്‍ക്കു ചെയ്യാനുള്ളത്‌ തന്നെത്തന്നെ ഒരുക്കിയെടുത്ത്‌ ദീക്ഷിതര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ്‌. പുരുഷനെ പ്രകോപിപ്പിച്ചു വശംവദനാ ക്കുക എന്നത്‌ നല്ല സ്ത്രീക്ക്‌ ചേര്‍ന്നതല്ല എന്ന തോന്നല്‍ പലപ്പോഴും അവളെ പിന്തിരിപ്പിക്കുന്നു. എങ്കിലും അയാളോടൊപ്പമുള്ള ജീവിതത്തില്‍ അവള്‍ സംതൃപ്തി പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ തന്റെ എല്ലാതരത്തിലുള്ള ലൈംഗികാസ്തിത്വവും തമിഴ്ബ്രാഹ്മണ സ്ത്രീ പുരുഷന്‌ അടിയറ വെയ്ക്കുന്നു. കട സ്ത്രീയും അധികാരവ്യവസ്ഥയും: ഒരു സ്ത്രീ കുടുംബത്തിനകത്തു തന്നെ പലതരം അധികാരവ്യവസ്ഥ കള്‍ക്കു വിധേയമായാണ്‌ കഴിഞ്ഞുകൂടുന്നത്‌. അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്‌, മകന്‍ തുടങ്ങിയ പുരുഷന്മാര്‍ അവളില്‍ അധികാരം ചെലുത്തുന്നു. ഇത്‌ പനരാണികകാലം മുതലേയുള്ള വ്യവസ്ഥയാണ്‌. മനുസ്മൃതിയിലെ: ““പിതാ രക്ഷതി കാമാരേ ഭര്‍ത്താ രക്ഷതി യയവനേ പുത്രോ രക്ഷതി വാര്‍ദ്ധക്യേ ന സ്ത്രീ സ്വാതന്ത്രയമര്‍ഹതി”” (മനുസ്മൃതി 9:3) 120 എന്ന ശ്ലോകം ഇതിനുപോദബലകമായ തെളിവാണ്‌. സ്ത്രീ കടന്നുപോകുന്ന ജീവിതത്തിന്റെ ഓരോ അവസ്ഥയിലും ഓരോ പുരുഷനും അവള്‍ക്ക്‌ രക്ഷ ചെയ്യേണ്ടതുണ്ട്‌. ഒരിക്കലും അവളെ സ്വതന്ത്രയായി വ്യാപരിക്കാന്‍ അനുവദി ക്കരുത്‌. പുരുഷന്റെ പരമ്പരയെ പെറ്റുപോറ്റേണ്ട ദത്യമുള്ളവളുടെ പരിശുദ്ധിയും വിശ്വാസ്യതയും ഉറപ്പിക്കേണ്ടത്‌ പുരുഷന്റെ ഉത്തരവാദിത്ത മാണെന്നും സ്ത്രീ അവന്റെ വെറും ഉപകരണം മാത്രമാണെന്നും ഏംഗല്‍സ്‌ പറഞ്ഞതിന്റെയും പൊരുള്‍ മറ്റൊന്നല്ല. സ്വകാര്യസ്വത്തുടമാവകാശം അവള്‍ ക്കില്ലാതിരിക്കുകയും അവള്‍ വെറും ചരക്കു മാത്രമായിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്‌. അവിടെ പുരുഷന്റെ കുറവുകളോ കഴിവുകേടുകളോ പരിഗണിക്കേണ്ടതില്ല. സ്ത്രീയെ അടക്കിനിര്‍ത്താന്‍ കഴിയുന്നതു മാത്രമാണ്‌ അവന്റെ ഗുണമായി പരിഗണിക്കുന്നത്‌. തമിഴ്ബ്രാഹ്മണ കുടുംബത്തില്‍ നിന്ന്‌ ഒരു പെണ്‍കുട്ടി വിവാഹിത യാകുന്നത്‌ പതിമൂന്നു വയസ്സിനുള്ളിലാണ്‌. അന്നേക്ക്‌ അവള്‍ ഒരു ്രാഹ്മണ പെണ്‍കുട്ടി പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ച്‌ ബോധവതിയായിരിക്കണം. കുടുംബത്തിന്‌ ഒരു ബാധ്യതയും ഒപ്പം കൈമാറ്റം ചെയ്യാനുള്ള ഒരു ചരക്കുമാണവള്‍. വിവാഹം കഴിഞ്ഞാല്‍ കുടുംബവുമായി ബന്ധമില്ലാത്ത, കുടുംബസ്വത്തില്‍ അവകാശമില്ലാത്തവളായി അവള്‍ മാറുന്നു. കനകാംബാ ളുടെ കല്യാണം അപസ്മാരരോഗിയായ വികൃതരൂപിയുമായി നടന്നത്‌ സഹോദരന്റെ അധികാരരരയോഗത്തിന്റെ ഫലമായാണ്‌. ശിവകാമി ഇരട്ടിയില ധികം പ്രായമുള്ള ദീക്ഷിതരുടെ ഭാര്യയായത്‌ അച്ഛന്‍ ശരിയായ രക്ഷ നല്‍കാതെ സുഖം തേടിപ്പോയി ചീത്തപ്പേരു സമ്പാദിച്ചതിന്റെ പേരിലാണ്‌. അന്നപൂര്‍ണ്ണി ഗോവിന്ദന്റെ ഭാര്യയായത്‌ സഹോദരന്മാരുടെ തെറ്റായ ജീവിതരീതികൊണ്ടാണ്‌. സ്ത്രീയുടെ നിലനില്‍പിനെ നിര്‍ണ്ണയിക്കുന്ന സാമൂ ഹികവും സാംസ്കാരികവും ചരിത്രപരവും സാമ്പത്തികവുമായ നിരവധി വ്യവസ്ഥകളെക്കുറിച്ച്‌ സിമോണ്‍ ദി ബുവയര്‍ “ദി സെക്കന്റ്‌ സെകസ്‌” എന്ന കൃതിയില്‍ പങ്കുവയ്ക്കുന്നു. എവിടെയൊക്കെ പുരുഷന്‍ അധികാരത്തിന്റെ കേന്ദ്രമാകുന്നുവോ അവിടെയെല്ലാം സ്ത്രീ അന്യവല്‍ക്കരിക്കപ്പെടുന്നു. 121 അപേക്ഷികമായ ഒന്നിനെതിരായി കടന്നുവരുന്ന ഒരു ആകസ്മികതയും, അത്യന്താപേക്ഷിതമല്ലാത്ത ഒന്നുമായ ഒരു വസ്തുവായി അവള്‍ ഗണിക്ക പ്പെടുന്നു. പുരുഷന്‍ വസ്തുതയായിരിക്കെ സ്ത്രീ അന്യമാകുന്നു (He is the subject, she is the other). ° ലിംഗപരമായ വ്യത്യാസമല്ല സ്ത്രീയെയും പുരുഷനെയും നിര്‍ണ്ണയിക്കുന്നത്‌ മറിച്ച്‌ അധികാരമുള്ളത്‌ / അധികാരമില്ലാ ത്തത്‌ എന്ന ദ്വന്വമാണെന്ന്‌ മാക്കിന്നോന്‍ പറയുന്നു.” അതുകൊണ്ടുതന്നെ കുടുംബത്തിനകത്തു മാത്രമല്ല സമുദായവും പൊതുസമൂഹവുമെല്ലാം അധികാരമില്ലാത്ത സ്ത്രീക്കുമേൽ കടന്നാക്രമണം നടത്തും. കനകാംബാ ളുടെ സഹോദരിഭര്‍ത്താവും മേലുദ്യോഗസ്ഥനും അവളോട്‌ അപമര്യാദയായി പെരുമാറിയത്‌ ഈ അധികാരത്തിന്റെ ബലത്തിലാണ്‌. കന്യകയായ വിധവ യായിരിക്കെ അവളിലെ ലൈംഗിക തൃഷ്ണകളെ പ്രകോപിപ്പിച്ചു കീഴടക്കാ മെന്ന വ്യാമോഹമാണ്‌ മേലുദ്യോഗസ്ഥനെ ഭരിച്ചത്‌. “വീട അടുത്താണ്‌. എന്റെ പുറകേ അല്‍പം വിട്ടു നടന്നു വന്നോളൂ. വീട്ടിലാരുമില്ല. ജോലിക്കാരിയെ പറഞ്ഞയച്ചു” എന്നെല്ലാം തന്റേടത്തോടെ പറയാന്‍ അയാളെ പ്രേരിപ്പിച്ചത്‌ സ്ത്രീയില്‍ ഒരു കുറവു കണ്ടെത്തിയതാണ്‌. വൈധവ്യം അവളുടെ ഒരു കുറവായി കണക്കാക്കപ്പെടുന്നു. “നിങ്ങളുടെ ആവശ്യത്തിനു പറ്റിയ ആള്‍ ഞാനല്ല...” (പുറം 145) എന്ന അവളുടെ മറുപടിയാണ്‌ അയാള്‍ക്ക്‌ തെറ്റായി തോന്നിയത്‌. അര്‍ഹമായ ഉദ്യോഗക്കയറ്റം തടഞ്ഞുവെച്ച അവളോട്‌ പ്രതികാരം ചെയ്തപ്പോള്‍ സ്ത്രീയെ ജയിക്കാന്‍ കഴിഞ്ഞ പുരുഷനായി അയാള്‍ സ്വയം അവരോധിക്കുന്നു. “യുക്തി, സ്വാശ്രയത്വം, സ്വാതന്ത്യം ഇവ തമ്മില്‍ സങ്കീര്‍ണ്ണമായ ബന്ധമാണുള്ളത്‌. സ്ത്രീ ഇതാഗ്രഹിക്കുന്നിടത്തി്‌ അധികാരഘടനയും പുരുഷമേല്‍ ക്കോയ്മയും അവളെ ചോദ്യം ചെയ്യുന്നു”. സ്വന്തമായി ജോലിയുള്ള കനകാംബാള്‍ സ്വതന്ത്രയാകാതിരിക്കാന്‍ സഹോദരനും അത്തയും സമുദായത്തിലെ പുരുഷന്മാരും ഒറ്റക്കെട്ടായി അധികാരം പ്രയോഗിക്കുന്നുണ്ട്‌. 122 “M1 BO) ANWOA!. (്വതങ്ങളും നമസ്ക്കാരങ്ങളും അനുഷ്ഠിച്ച്‌ അടങ്ങി യൊതുങ്ങിക്കഴിയുന്നതിനു പകരം - എന്തിനു പറയുന്നു! നിന്നെ പഠിപ്പിക്കാന്‍ വിട്ടതുതന്നെ വലിയ തെറ്റ്‌” (പുറം 85) എന്നാണ്‌ അത്ത പറയുന്നത്‌. വെങ്കിടേശ്വരനാകട്ടെ, ““ഉന്നടെ കമ്മലെ കഴറ്റിക്കൊട്‌. ഉനക്കെതുക്ക്‌ ആഭരണം - നീ വിതവെതാനെ! അതോ ഉനക്ക്‌ ആഫീസിലെ ആണ്‍കളെ....” (പുറം 176) എന്നുപറഞ്ഞ്‌ അവളെ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുന്നു. ““പാര്‍വ്ൃതിയക്കാ കിടപ്പായിട്ട ഒരു വര്‍ഷം തികഞ്ഞില്ല. അതിനു മുമ്പു തന്നെ അവള്‍ എന്തിനും തുനിഞ്ഞിറങ്ങിയുള്ള പുറപ്പാടാണ്‌. അല്ലെങ്കില്‍ ആഫീസില്‍ പോകാന്‍ തുനിയുമോ? ഈ ഗ്രാമത്തില്‍ ഇതിനു മുമ്പും പെണ്‍കുട്ടികള്‍ക്ക്‌ വൈധവ്യം സംഭവിച്ചിട്ടുണ്ടല്ലോ! ഇത്രയ്ക്ക്‌ തന്റേടം കാട്ടാന്‍ ആരെങ്കിലും മുതിര്‍ന്നിട്ടുണ്ടോ? അവള്‍ക്കു സുഖിക്കണം - വേഷം കെട്ടണം.” (പുറം 119) എന്നാണ്‌ സുന്ദരിമാമിയുടെ അഭിപ്രായം. കനകാംബാള്‍ കേട്ട അഭിപ്രായ ങ്ങളും അധിക്ഷേപങ്ങളുമാണിത്‌. സമുദായം സ്ത്രീയെ, പ്രത്യേകിച്ചും വിധവയെ എങ്ങനെ കാണുന്നുവെന്ന്‌ ഈ വാക്കുകള്‍ തെളിയിക്കുന്നുണ്ട്‌. ഒരു അഗ്രഹാരത്തിന്റെ അധികാരപദവിയിലിരിക്കുന്ന ദീക്ഷിതരുടെ ഭാര്യാപട്ടത്തിലേക്കുയര്‍ത്തപ്പെട്ടതോടെ “നെട്ടൂര്‍മഠ'ത്തിലെ ശിവകാമി കൃത്യ മായ ഒരധികാരഘടനയിലേക്ക്‌ ഉള്‍ച്ചേര്‍ക്കപ്പെടുന്നു. “ആവശ്യങ്ങള്‍ക്കനു സരിച്ച്‌ രൂപപ്പെടുകയും നിര്‍വ്ൃചിക്കപ്പെടുകയും പുനരുല്‍പ്പാദിപ്പിക്ക പ്പെടുകയും ചെയ്യുന്ന ഒന്നാണ്‌ ഇത്തരം അധികാരഘടനകള്‍'”.'* വ്യക്തിയെ സ്വാംശീകരിക്കാനും പുറന്തള്ളാനും ഈ ഘടനയ്ക്ക്‌ സാധ്യമാണ്‌. മാനസികമായി വ്യവസ്ഥയോട്‌ കൂടുതല്‍ അടുക്കുക മാ്രമേ സ്ത്രിക്ക്‌ സാധ്യമാകൂ. അഗ്രഹാരത്തിലെ സംഘര്‍ഷം തീര്‍ക്കാന്‍ ശിവകാമി മുന്നിട്ടിറങ്ങുന്നത്‌ ഈ ധാരണയോടെയാണ്‌. അഗ്രഹാരവ്യവസ്ഥ 123 നിലനിര്‍ത്താന്‍ തമിഴ്ബ്രാഹ്മണ സമൂഹം അവരുടേതായ ഭരണക്രമം രൂപപ്പെടുത്തിയിട്ടുണ്ട. മതാത്മകമായ ആചാരജടിലതകള്‍ പരിരക്ഷിക്കുക യെന്നത്‌ അതിന്റെ ഭാഗമാണ്‌. യജ്ഞനാരായണയ്യരും ദ്വൊരസ്വാമി ദീക്ഷിതരും നേതൃത്വം വഹിക്കുന്ന സഭകള്‍ ഈ ആചാരജടിലതകളെ പരിരക്ഷിക്കുവാന്‍ ബദ്ധശ്രദ്ധമാണ്‌. മനുഷ്യബന്ധത്തിന്റെ ആഴത്തെയും അര്‍ത്ഥത്തെയും ചോദ്യം ചെയ്തുകൊണ്ടാണ്‌ ഇത്‌ സമുദായ വ്യവസ്ഥയ്‌ ക്കകത്ത്‌ പ്രവര്‍ത്തിക്കുന്നത്‌. അന്ധമായ ആചാരാനുഷ്ഠാനങ്ങളും പൊള്ള യായ മതാത്മകതയും ആയുധമാക്കിക്കൊണ്ട്‌ പുരുഷാധിപത്യസമൂഹം നടത്തുന്ന സ്ത്രീത്വ ധ്വംസനമാണ്‌ തമിഴ്ബ്രാഹ്മണര്‍ക്കിടയില്‍ നടക്കുന്ന തെന്ന്‌ കെ.ബി. പ്രസന്നകുമാര്‍ പറയുന്നു. ഇത്തരം വ്യവസ്ഥയില്‍ ഏകാന്തതയുടെയും ശൂന്യതയുടെയും പീഡനത്തിന്റെയും ദുരിതകാലത്തി ലേക്ക്‌ സ്ത്രീകള്‍ വലിച്ചെറിയപ്പെടുന്നു. ഒരവസരത്തില്‍ ശിവകാമിയുടെ ആത്മഗതം ഇതായിരുന്നു: “വിവാഹം കഴിക്കുമ്പോള്‍ ബ്രാഹ്മണസ്ത്രീ തടവുകാരിയായിത്തിരുന്നു. ഭര്‍ത്താവ്‌ ജയിലറാകുമ്പോള്‍ ഇരുമ്പഴികളെ വളയ്ക്കാനും ചങ്ങല പൊട്ടിക്കാനും കഴിയില്ല. എതിര്‍ത്താലെന്തു ഫലം? സ്ത്രീ സ്വാതന്ത്രയയമര്‍ഹി ക്കുന്നില്ലെന്ന്‌ ഏതെങ്കിലും നീതിവാക്യമുദ്ധരിച്ച്‌ ദീക്ഷിതര്‍ സ്ഥാപിക്കും. ഭര്‍ത്താവിന്റെ അംഗവസ്ത്രത്തിന്റെ തുമ്പും തന്റെ ചേലത്തുമ്പും വിവാഹവേളയില്‍ കൂട്ടിക്കെട്ടുന്നു. അര്‍ത്ഥമുള്ള ചടങ്ങ്‌. പെണ്ണേ ആ കെട്ടൂരിപ്പോരാന്‍ നിനക്കൊരിക്കലുമാകില്ല”” (പുറം 66) ഇത്തരം ആചാരങ്ങള്‍ അര്‍ത്ഥവത്തായിത്തന്നെ തമിഴ്ര്രാഹ്മണര്‍ പിന്തുടരുന്നു. വിവാഹമോചനം അവര്‍ക്ക്‌ അനുവദനീയമല്ല. ഭര്‍ത്താവിനെ ചോദ്യം ചെയ്യാനും അവര്‍ക്ക്‌ അവകാശമില്ല. “അറിഞ്ഞതു പലതും അറിഞ്ഞില്ലെന്നു നടിക്കാന്‍ ശപിക്കപ്പെട്ടവരാണ്‌ പെണ്ണുങ്ങള്‍.” (പുറം 153) 124 ഇത്തരം അധീശത്വത്തിന്റെ ഭാരമൊഴിക്കാന്‍ പലപ്പോഴും മറ്റെന്തെങ്കിലു മൊന്നില്‍ അഭയം തേടുകയാണ്‌ ഈ സ്ത്രീകള്‍ ചെയ്യുന്നത്‌. അത്‌ തന്റെ GAG മറ്റൊരു ശക്തിക്കു നല്‍കുന്ന അധീശത്വമാകാം. അല്ലെങ്കില്‍ തനി ക്കുപരിയായ ഒരു ശക്തിക്കു വിധേയപ്പെട്ടാകാം. കനകാംബാള്‍ തന്റെ മേലുദ്യോഗസ്ഥനായ ജോസഫിന്‌ അധീശത്വം കല്‍പിക്കുന്നു. പൊതുസമൂഹ ത്തിലേക്കിറങ്ങാന്‍ കഴിഞ്ഞതിനാല്‍, “കിഴക്കേക്കോട്ടയ്ക്കു പുറത്ത്‌ ഞാനു മൊരു മലയാളി”'യാണെന്നു (പുറം 13) ചിന്തിക്കാന്‍ അവള്‍ക്കാവുന്നു. എങ്കിലും സാമുദായികാധികാര വ്യവസ്ഥിതിയിലേക്ക്‌ പരുവപ്പെടുത്തി യെടുത്ത മനസ്സ്‌ ഒരു പരിധിയ്ക്കപ്പുറം മുന്നോട്ടു നീങ്ങാനോ വിലക്കുകളെ ലംഘിക്കാനോ അവളെ അശക്തയാക്കുന്നു. “സ്വന്തം സഹോദരിക്കു പോലും ഉപകാരപ്പെടാതെ കുറേയധികം ആചാരങ്ങള്‍ അനുഷധഠിച്ചതുകൊണ്ടോ കോവിലുതോറും കയറി ആരാധന നടത്തിയതുകൊണ്ടോ മോക്ഷം കിട്ടുമെന്നാണോ?” (പുറം 80) എന്ന്‌ ഒരവസരത്തില്‍ കനകാംബാള്‍ പൊട്ടിത്തെറിക്കുന്നുണ്ട. വ്യവസ്ഥ തന്നിലുണ്ടാക്കുന്ന ആത്മരോക്ഷം പ്രകടിപ്പിക്കാന്‍ കഴിയുമ്പോഴും അതിനെ ലംഘിക്കാന്‍ അവള്‍ക്കാവുന്നില്ല. ശിവകാമി ആശ്രയം കണ്ടെത്തുന്നത്‌ കാഞ്ചികാമാക്ഷിയിലാണ്‌. പൂജാമുറിയിലേക്ക്‌ അവള്‍ കടന്നുചെല്ലുന്നത്‌ പലപ്പോഴും ഭക്തയുടെ ഭാവത്തിലല്ല. അവിടെ തന്റെ അമ്മയുണ്ടെന്നവള്‍ വിശ്വസിക്കുന്നു. വിവാഹ മോചനമോ ആഗ്രഹമറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു ഭര്‍ത്താവോ കുടുംബാംഗ ങ്ങളോ ഇല്ലെങ്കില്‍ സ്ത്രീയ്ക്കാശ്രയം തന്നിലും വലുതായ ഒരു സങ്കല്‍പത്തി ലാണ്‌. അത്‌ ശിവകാമി കാഞ്ചികാമാക്ഷിയില്‍ കാണുന്നു. യഥാര്‍ത്ഥത്തില്‍ ഇതൊരു പലായനമാണ്‌. തനിക്കേറ്റ എല്ലാ മുറിവുകളേയും മറക്കാനും അസ്വസ്ഥമായ ജീവിതാന്തരീക്ഷത്തില്‍ നിന്നു മാറിപ്പോകാനും അവള്‍ക്ക്‌ ആശ്രയമായിത്തീരുന്നത്‌ പൂജാ മുറിയാണ്‌. ഇങ്ങനെ സ്വന്തം വ്യക്തിത്വത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്‌ മറ്റൊന്നായി, മറ്റൊരാളായി മാറുകയും മറ്റൊരിടം 125 തേടിപ്പോവുകയുമാണ്‌ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത്‌. കാഞ്ചികാമാ ക്ഷിയോട്‌ ശിവകാമി ചോദ്യങ്ങള്‍ ചോദിക്കുന്നു. ജ്വാലയിലൂടെ കാഞ്ചികാ മാക്ഷി അതിനുത്തരം നല്‍കുന്നതായി സങ്കല്‍പ്പിച്ച്‌ ആശ്വസിക്കുന്നു. നാളമിളകാതെ നിന്നാല്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളായിപ്പോയോ തന്റേതെന്ന്‌ ആശങ്കിക്കുന്നു. ഒടുക്കം കാഞ്ചികാമാക്ഷിയില്‍ ഭാരങ്ങള്‍ ഇറക്കി വെച്ച്‌ ഇറക്കി വെച്ചു അവിടെത്തന്നെ ജീവാര്‍പ്പണം ചെയ്യുന്നു. ശിവകാമി മരിച്ചുപോയി എന്ന്‌ എഴുത്തുകാരന്‍ പറയുന്നില്ല. “പൂജാമുറിയില്‍ ഒരു ദണ്ഡനമസ്കാരത്തിലെന്ന പോലെ ശിവകാമി അനക്കമില്ലാതെ കിടന്നു.” അപ്പോഴും ദീക്ഷിതര്‍ ജനനമരണങ്ങളുടെ അര്‍ത്ഥവും ആഴവും തേടുക യായിരുന്നു. 4.6 സ്ത്രീ പ്രത്യുല്‍പ്പാദനോപകരണമെന്ന നിലയില്‍: സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവം സ്ത്രീയെ പുരുഷന്റെ സന്തതികളെ പെറ്റുപോറ്റാനുള്ള ഉപകരണം മാത്രമാക്കിയെന്ന്‌ എംഗല്‍സ്‌ “കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം ഇവയുടെ ആവിര്‍ഭാവം” എന്ന കൃതിയില്‍ പറഞ്ഞുവയ്ക്കുന്നു. (പുറം 131) പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ കീഴാളത്തത്തിന്‌ മൂലകാരണം മാതൃത്വം എന്ന സ്ഥാപനമാണെന്ന്‌ റാഡിക്കല്‍ ഫെമിനിസ്റ്റ്‌ ചിന്തകര്‍ കരുതുന്നു.” മാതൃത്വം ഒരു സാമൂഹ്യസ്ഥാപനം മാത്രമല്ല, സ്ത്രീകളെല്ലാവരും അമ്മമാരാകാനുള്ളതാണെന്ന ആഗോള പ്രതീക്ഷയുടെ ഇടം കൂടിയാണ്‌. മാതൃത്വത്തെ ആദര്‍ശവത്ക്കരിക്കുക വഴി അമ്മയാകാതിരിക്കുന്നത്‌ ഒരു പരാജയമാണെന്നു സ്ത്രീ തെറ്റിദ്ധരിക്കാ നിടയാകുന്നു. മാതൃത്വത്തിനു പുറമേ നേടുന്ന നേട്ടങ്ങളുടെയും സന്തോഷ ങ്ങളുടെയും തിളക്കം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ പുരുഷാധിപത്യ സമൂഹം മാതൃത്വമാണ്‌ ഉത്കൃഷ്ടമെന്നും അതു നേടിയില്ലെങ്കില്‍ മറ്റെല്ലാ നേട്ടങ്ങളും വ്യര്‍ത്ഥമാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഉത്തരവാദിത്തങ്ങളും ചുമതലകളും അടിച്ചേല്‍പ്പിക്കുകയും അധികാരപരിധിക്ക്‌ ഇളവു വരുത്തു കയും ചെയ്യുന്ന ഒരു സ്ഥാപനമായാണ്‌ വാക്കര്‍ഡൈര്‍ (1984, പുറം 10) 126 മാതൃത്വത്തെ കാണുന്നത്‌. സ്ത്രീകള്‍ക്ക്‌ കുട്ടികളുടെ മേല്‍ ഉത്തരവാദി ത്തങ്ങള്‍ ഏല്‍പിച്ചു കൊടുക്കുമ്പോള്‍ തന്നെ പരമ്പരാഗതമായും നിയമപര മായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മേല്‍ പുരുഷന്‍ അവന്റെ അധികാരം പ്രയോഗിക്കുന്നു. പുരുഷാധിപത്യ സമൂഹത്തില്‍ ഏകപത്നീ / ഏകപതീ ബന്ധം നിലനിര്‍ത്തി സ്വത്തുടമാ കൈമാറ്റം സുതാര്യമാക്കാനാണ്‌ മാതൃത്വ ത്തിന്മേല്‍ ഇത്രയധികം കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത്‌. മാതൃദായ ശ്രമം നിലനിന്നിരുന്ന സമൂഹങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടി രുന്നില്ല എന്നു ചുണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ നായര്‍സമുദായാംഗ ങ്ങള്‍ക്കിടഴയില്‍ നിലനിന്നിരുന്ന സംബന്ധവിവാഹവും മരുമക്കത്തായ വ്യവസ്ഥയെയും ഉദ്ധരിച്ച്‌ റോബിന്‍ ജെഫ്രി സ്ത്രീകളുടെ പദവിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നു: “അവിടെ (നായര്‍ കുടുംബങ്ങള്‍ക്കിടയില്‍) പങ്കാളിയെ മാറ്റുന്നതിന്‌ പ്രത്യേക നിബന്ധനകളൊന്നുമില്ല. ഒരു പുരുഷന്റെ കിടക്കപ്പായും സ്വകാര്യ സാധനങ്ങളും വാതിലിനു പുറത്തു കണ്ടാല്‍ ആ ബന്ധം അവസാനിച്ചു എന്നു കരുതാം.” കേരളത്തില്‍ കുടിയേറിയ തമിഴ്ബ്രാഹ്മണര്‍ പിതൃദായ്ര്രമം പിന്തുടരുന്ന വരായിരുന്നു. ഏകപത്നീവ്രതക്കാരായ ഇവര്‍ കേരളത്തില്‍ കുടിയേറിയ ശേഷം ഇത്തരം നായര്‍ സംബന്ധങ്ങളിലേര്‍പ്പെട്ടിരുന്നതായി കാണുന്നു. (ഉദാഹരണം : ഇന്ദുലേഖയിലെ ശിീനുപ്പട്ടര്‍) എങ്കിലും ഭാര്യയുടെ ചാരിത്ര്യ ത്തിന്റെ കാര്യത്തില്‍ ഇവര്‍ കര്‍ക്കശബുദ്ധിയുള്ള വരാണ്‌. വിവാഹം ബ്രാഹ്മണ സ്ത്രീക്ക്‌ തടവറയാണെന്നും ഭര്‍ത്താവു ജയിലറാണെന്നും ശിവകാമി പറയുന്നത്‌ ഇത്തരം വ്യവസ്ഥയുടെ കാര്‍ക്കശ്യത്തില്‍ നിന്നുകൊണ്ടാണ്‌. തിരഞ്ഞെടുത്ത കഥാപാ(്രങ്ങളെല്ലാം തന്നെ മാതൃത്വത്തിന്റെ നിലയില്‍ അവഗണനകളും വേദനകളും അനുഭവിച്ചവരാണ്‌. കുട്ടിയുടെ സാമൂഹികവും ബുദ്ധിപരവുമായ വളര്‍ച്ചയുടെ കാര്യങ്ങള്‍ അച്ഛന്‍ ശ്രദ്ധിക്കുമ്പോള്‍ അമ്മയ്ക്കു നോക്കാനുള്ളത്‌ നിലനില്‍പിനു വേണ്ട അടിസ്ഥാന കാര്യങ്ങ ളാണ്‌. ഇതില്‍ വരുന്ന പാളിച്ചകളില്‍ പീഡനമനുഭവിക്കേണ്ടതും ഈ 127 അമ്മമാര്‍ തന്നെ. സാമ്പത്തിക പിന്തുണ നല്‍കുന്ന അച്ഛനോട അനുഭാവം പുലര്‍ത്തുന്നവരായി മക്കള്‍ മാറുന്നു. ഗാര്‍ഹിക ജോലിയിലേതു പോലെ അമ്മയുടെ സേവനവും കണക്കാക്കാതെയും കണക്കിലെടുക്കാതെയും പോകുന്നു. ശിവകാമിയുടെ മകന്‍ ഗോവിന്ദന്‍ ജനിച്ചപ്പോള്‍ മുതല്‍ അവനായി അവളുടെ ലോകം. അവനെക്കുറിച്ചുള്ള ചെറുതും വലുതുമായ ആശങ്കകള്‍ പങ്കുവച്ചു, അവന്റെ വളര്‍ച്ചയില്‍ സന്തോഷിച്ച്‌ അവള്‍ ജീവിക്കുന്നു. ഇക്കാലമത്രയും മകന്റെ കാര്യത്തില്‍ നിശ്ശബ്ദനായ ദീക്ഷിതര്‍ അവന്റെ വിദ്യാഭ്യാസ കാര്യത്തെക്കുറിച്ചുളള ചര്‍ച്ചയില്‍ സ്വാര്‍ത്ഥമായ നിലപാടുക ളെടുക്കുന്നു. അവനെ സംസ്കൃതം പഠിപ്പിച്ച്‌ തന്റെ പിന്തുടര്‍ച്ചക്കാരനാക്കാന്‍ ദീക്ഷിതര്‍ ആഗ്രഹിച്ചപ്പോള്‍ ശിവകാമി അവനെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ ഉദ്യോഗസ്ഥനാക്കാനാണ്‌ ആഗ്രഹിച്ചത്‌. ഒരു നല്ല അമ്മയാകാന്‍ സ്ത്രീക്ക്‌ ആരും പരിശീലനം കൊടുക്കേണ്ടതില്ല. മിക്ക സ്ത്രീകളും വിശ്വസിക്കുന്നത്‌ അമ്മയായാലേ മുതിര്‍ന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടു എന്നാണ്‌. മാതൃത്വ മാണ്‌ സ്ത്രീത്വത്തിന്റെ പൂര്‍ണ്ണത എന്നവര്‍ കരുതുന്നു. പിതൃമേധാവിത്ത ത്തിന്റെ പ്രത്ൃയയശാസ്ത്രവുമായി ബന്ധപ്പെട്ടു വന്ന ഈ വിശ്വാസം സ്ത്രീകളെ ഒന്നുകൂടി വിധേയരാക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മാതൃത്വത്തിന്റെ കാല്‍പനികവത്ക്കരണവും അതോടനുബന്ധിച്ചു വരുന്ന ബന്ധങ്ങളും കണ്ടെടുക്കപ്പെടുന്നത്‌ പിതൃമേധാവിത്വ വ്യവസ്ഥിതിയുടെ അധികാരബന്ധങ്ങളില്‍ നിന്നാണ്‌ ഇതിന്റെ ഫലമായി അമ്മയാകാന്‍, സദാ അമ്മയായിരിക്കാന്‍ സ്ത്രീ മുറവിളി കൂട്ടുന്നു.” അമ്മയായിരിക്കുന്നത്‌ തന്റെ അവകാശമാണെന്നു സ്ഥാപിക്കാന്‍, മകന്റെ വിദ്യാഭ്യാസ കാരൃത്തില്‍ ശിവകാമി ദീക്ഷിതരുമായി വാക്കുതര്‍ക്കത്തിനു വരെ മുതിരുന്നത്‌ ഈ സാഹചര്യത്തിലാണ്‌. ശിവകാമിയുടെയും ദീക്ഷിതരുടെയും അഭിപ്രായങ്ങള്‍ ഒരുപോലെ സാധിതമാകുന്നതുവരെ ഈ തര്‍ക്കം നീളുന്നുണ്ട്‌. കനകാംബാള്‍ പ്രസവിക്കാതെ തന്നെ മാതൃത്വത്തിലേക്ക്‌ പ്രവേശി ക്കുന്നു. സഹോദരിയുടെ മകള്‍ കാഞ്ചനയെ സാമുദായിക വ്യവസ്ഥകള്‍ 128 ക്കപ്പുറം തന്റെ മാതൃത്വത്തിന്റെ ശക്തിയുപയോഗിച്ച്‌ അഗ്രഹാരത്തില്‍ നിന്നകലെ കോണ്‍വെന്റില്‍ പഠിപ്പിക്കാന്‍ ധൈര്യം കാട്ടി. അവളെ പഠിപ്പിച്ചു ഉന്നതമായ നിലയിലെത്തിക്കാനും നല്ലൊരു പുരുഷന്‌ വിവാഹം ചെയ്തു കൊടുക്കാനും അവളാഗ്രഹിക്കുന്നു. എന്നാല്‍ സാമുദായിക വ്യവസ്ഥകള്‍ ക്കെതിരായ ശീലങ്ങള്‍ അവളില്‍ പ്രകടമാകുനമ്പോള്‍ മാത്ൃയസഹജമായ വേവലാതിയോടെ അതിനെ നോക്കിക്കാണുന്നു. മുതിര്‍ന്നവരെ ബഹുമാനി ക്കാത്തതിനും വസ്ത്രധാരണത്തിലും നിഷ്ഠകളിലും ശ്രദ്ധ ചെലുത്താത്ത തിനും കനകാംബാള്‍ കാഞ്ചനയെ ശാസിക്കുന്നു. അവള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച്‌ കന്യകയായ വിധവയും മാതാവുമായി അവള്‍ സ്വയം അവരോധിക്കുന്നു. ജീവിതത്തിന്റെ ഓരോ ചലനങ്ങളിലും, നിര്‍ണ്ണായകമായ തീരുമാനമെടുക്കേണ്ട ഘട്ടങ്ങളിലും അവളിലെ മാതൃത്വം മുന്നിട്ടു നില്‍ക്കുന്നു. ജീവിത പങ്കാളിയായി ജോസഫിനെ സ്വീകരിച്ച്‌ സമൂഹത്തിന്റെ തുറസ്സുകളിലേക്ക്‌ പറിച്ചു നടപ്പെടേണ്ടിയിരുന്ന അവളുടെ ജീവിതം വ്യവസ്ഥയ്ക്കു പുറത്തു പോകാതിരുന്നതും ഈ മാതൃത്വഭാവം കൊണ്ടു തന്നെയാണ്‌. ശിവകാമിയുടെയും കനകാംബാളുടെയും ജീവിതത്തില്‍ മാതൃത്വം തീരാദു:ഖമാണ്‌ സമ്മാനിച്ചത്‌. ശിവകാമി വളര്‍ത്തിയ ഗോവിന്ദനും കനകാംബാള്‍ വളര്‍ത്തിയ കാഞ്ചനയും അവരുടെ വ്യക്തിസ്വാതന്ത്ര്യ ത്തിനാണ്‌ പ്രാധാന്യം നല്‍കിയത്‌. ഗോവിന്ദന്‌ ദീക്ഷിതര്‍ തന്റെ പദവിയുപ യോഗിച്ചി നേടിക്കൊടുത്ത മികച്ച വിദ്യാഭ്യാസ സനകര്യം ഉപേക്ഷിച്ച്‌ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ മുഴുകി ബ്രിട്ടീഷ്‌ വിരുദ്ധ സമരങ്ങളിലേര്‍പ്പെട്ട ജയില്‍വാസമനുഭവിച്ചു. ദീക്ഷിതര്‍ ശിവകാമിയെ കുറ്റപ്പെടുത്തി. കാഞ്ചനയാ കട്ടെ തനിക്കിഷടപ്പെട്ടയാളോടൊപ്പം ഓടിപ്പോയി. പോകുമ്പോള്‍ അവള്‍ ഇങ്ങനെ കുറിച്ചുവച്ചു: “ജാതിയുടെയും മതത്തിന്റെയും പേരില്‍ എന്റേതോടൊപ്പം എന്നെ ഉള്ളഴിഞ്ഞു സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യന്റെ ജീവിതം കൂടി നശിപ്പി 129 ക്കുന്നത്‌ പാപമാണ്‌. ചിത്തിയുടെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠവുമതാണ്‌.” (പുറം 19) അമ്മമാരുടെ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും മറികടന്ന്‌ തന്നിഷ്ട ത്തിന്‌ ഓരോ വഴി മക്കള്‍ തിരഞ്ഞെടുത്തപ്പോള്‍ വളര്‍ത്തുദോഷം അച്ഛനാലും സമുദായത്താലും ചോദ്യം ചെയ്യപ്പെട്ടു. മാതൃത്വം ഒരേ സമയം സ്ത്രീക്ക്‌ സന്തോഷവും ദു:ഖവും പ്രദാനം ചെയ്യുന്നു. എന്നാലും സ്ത്രീയുടെ വൈകാരികഭാവങ്ങള്‍ക്ക്‌ അല്‍പമെങ്കിലും പരിഗണന കിട്ടുന്ന ഇടം കൂടിയാണ്‌ മാതൃത്വത്തിന്റേത്‌. ബാക്കി എല്ലാ ബന്ധങ്ങളിലും അവള്‍ക്ക്‌ ഒരുപകരണസ്ഥാന മാണ്‌. 4.7 സ്ര്തീ പുരുഷന്റെ ഭോഗാസക്തിയുടെ ഇരയെന്ന നിലയില്‍: തമിഴ്ബ്രാഹ്മണ സാമുഹ്യ വ്യവസ്ഥയിലെ സ്ത്രീയുടെ വിധേയത്വം തികച്ചും സാമുദായികനിഷ്ഠമാണ്‌. പുരുഷന്റെ പവ്രത്യുല്‍പാദനോപകരണവും അവന്റെ ഭോഗാസക്തി തീര്‍ക്കാനുള്ള ഉരുവുമായി സ്ത്രീ മാറുന്നു. മേധാവിത്വം ഇവിടെ കീഴാളത്തത്തെ സാധൂകരിക്കുന്നു. വിവേകം വികാരത്തിനു മേലും മനസ്സ്‌ ശരീരത്തിനു മേലും വെളുപ്പ്‌ കറുപ്പിനു മേലും ആധിപത്യം ചെലുത്തുന്നു. അധീശത്വ/വിധേയത്വ ദ്വന്വത്തില്‍ കൃത്യമായ വേര്‍തിരിവു കാണാനാകും. എന്നാല്‍ സ്ത്രീപുരുഷഭേദം ദൃശ്യമാവില്ല. ആണിനെയും പെണ്ണിനെയും അവര്‍ എവിടെ നില്‍ക്കുന്നു എന്നു നോക്കി യാണ്‌ അധീശനും കീഴാളനുമാക്കുന്നത്‌.” അപസ്മാരരോഗിയായ സുന്ദരം കനകാംബാളെ വിവാഹം കഴിച്ച അന്നു മുതല്‍ അവളെ അനുഭവിക്കാന്‍ അവനിലെ മൃഗം ചുരമാന്തിക്കൊണ്ടിരി ക്കുകയായിരുന്നു. പുരുഷന്റെ രോഗവിവരം പുറത്തറിയിക്കാതിരിക്കാന്‍ വിവാഹദിനത്തില്‍ത്തന്നെ പുരുഷഗൃഹത്തിലേക്ക്‌ പെണ്ണിനെയും കൂട്ടി വന്നതാണ്‌ വെങ്കിടേശ്വരന്റെ കാദംബരി ചിത്തി. രാത്രിയുടെ നിശ്ശബ്ദതയില്‍ കനകത്തെ നടുക്കിക്കൊണ്ട്‌ അയാളുടെ “കതവെ തൊറ്‌” എന്ന ശബ്ദം 130 മുഴങ്ങി. അമ്മയോട്‌ അയാള്‍ വഴക്കിടുന്ന ശബ്ദം അവള്‍ക്കു കേള്‍ക്കാമായിരുന്നു. “കല്യാണം പണ്ണിനതപ്പുറം - ഇന്ത മാതിരി.....” അയാളിലെ അക്ഷമ വാക്കുകളായി പുറത്തേക്ക്‌ വരുന്നത്‌ അവളറിയുന്നുണ്ട്‌. “എനക്കു പൈത്യം പിടിക്കറതുക്ക്‌....” ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കരുതണം എന്നാണ്‌ പെണ്‍കുട്ടികള്‍ക്ക്‌ മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കുന്നത്‌. ആ ദൈവമാണ്‌ ഭോഗാസക്തി മൂത്ത്‌ ശ്രാന്തനാകുമെന്ന്‌ പറയുന്നത്‌. അതേ ആസക്തി കുളക്കടവില്‍ വച്ചു അവളെ പ്രാപിക്കാന്‍ ശ്രമിച്ച്‌ ജലസമാധി നേടി അവളെ വിധവയുമാക്കി. ആസക്തിയുടെ മറ്റൊരു മുഖം അവള്‍ കണ്ടത്‌ സഹോദരീഭര്‍ത്താവിലാണ്‌. വിധവയായ സ്ത്രീ തനിക്കു വിധേയപ്പെടുമെന്ന ധാരണയില്‍ അവളെ പണം മുടക്കി പഠിപ്പിക്കാന്‍ തയ്യാറായ അതേ വ്യക്തി ഒരിക്കല്‍ ഭോഗാസക്തിയോടെ അവളെ സമീപിച്ചു. സ്ത്രീ പുരുഷന്‍ ഭോഗാസക്തി തീര്‍ക്കാനുള്ള ഒരു വസ്തു മാത്രമാണിവിടെ. അടിമ ഉടമയെ അനുസരിക്കണമെന്ന സാമാന്യസിദ്ധാന്തം ഇവിടെ പുരുഷനെ ഭരിക്കുന്നു. ശിവകാമിയുടെ അമ്മ സ്വര്‍ണ്ണ ദേവദാസി ഭുവനയോട്‌ തന്റെ ഭര്‍ത്താവിനെ മടക്കിത്തരാന്‍ യാചിച്ചു. ശിവകാമിയുടെ ഭാവി അച്ഛനുണ്ടാക്കിയ ദുഷ്പേരില്‍ ഒടുങ്ങരുതെന്ന കരുതലായിരുന്നു അതിനു പിന്നില്‍. പുരുഷന്റെ ഭോഗാ സക്തിയും സ്ത്രീയുടെ മാതൃത്വവും തമ്മിലുളള വടംവലിയാണിവിടെ സംഭവിച്ചത്‌. അപ്പോള്‍ വാസുദേവഭാഗവതരുടെ പ്രതികരണം ഇങ്ങനെ യായിരുന്നു: ““തന്റേടമില്ലാത്ത സ്വര്‍ണ്ണ, ഭീരു. തന്റെ അടിമ. തന്നെ ഒരിക്കലും തള്ളിപ്പറയാത്തവള്‍. ശിവകാമിയൊന്നിച്ച്‌ ദേവദാസി ഗൃഹത്തില്‍ കടന്ന്‌ തന്നെ മടക്കിച്ചോദിക്കാന്‍ ആരാണവള്‍ക്ക്‌ ധൈര്യം കൊടുത്തത്‌?” (പുറം 18) പുരുഷന്റെ ചിന്തയിലല്ല വാക്കുകളില്‍ പ്രകടമാകുന്നു ആ ഉടമയുടെ അധികാരഭാവം. ദീക്ഷിതരുടെ കൈയ്യില്‍ കിട്ടിയത്‌ പന്ത്രണ്ടു വയസ്സായ പെണ്‍കുട്ടിയാണ്‌. ഇരുപത്തിയാറുകാരന്റെ യാവനത്തിളക്കം ആ പെണ്‍കുട്ടിയില്‍ തീര്‍ത്തപ്പോള്‍ രക്തക്കറയില്‍ മുങ്ങിയ പട്ടുസാരി അയാള്‍ക്കു സംതൃപ്തി നല്‍കി. ഭോഗാസക്തിയുടെ രഈന്നത്യമാണിത്‌. സുഖകരമായ 131 ഒരോര്‍മ്മയായി ശിവകാമി ആ ചേല സൂക്ഷിക്കുമെന്നു ദീക്ഷിതര്‍ ധരിക്കുന്നു. പുരുഷന്‍ കീപ്പെടുത്തുമ്പോള്‍ സ്ത്രീ സംതൃപ്തിയടയുകയാണെന്ന പുരുഷാധിപത്യ പ്രവണമായ അഹംഭാവമാണിവിടെ ദീക്ഷിതര്‍ക്കുള്ളത്‌. പുരുഷാധിപത്യസമൂഹത്തിന്റെ പരസ്പരമുള്ള സ്പര്‍ദ്ധയില്‍ പലപ്പോഴും ഇരയാക്കപ്പെടുന്നതും വേട്ടയാടപ്പെടുന്നതും സ്ത്രീകള്‍ തന്നെയാണ്‌. ഭരണകൂടത്തിന്റെയും സമുദായത്തിന്റെയും സമൂഹത്തിന്റെയും നിയമങ്ങള്‍ ഒരുപോലെ സ്ത്രീയുടെ നിസ്സാരത വെളിപ്പെടുത്തുന്നതാണ്‌. “ഒരധിനിവേശ വ്യവഹാരം അധിനിവേശത്തിനു വിധേയരാകുന്നവരെ സംബന്ധിക്കുന്ന പ്രത്യേകതരം ജ്ഞാനമുല്‍പ്പാദിപ്പിക്കുന്നു. അധിനിവേശവിധേയരെ നിരീക്ഷ ണവിധേയരാക്കത്തക്കവിധത്തിലുള്ള ജ്ഞാനോല്‍പ്പാദന രീതിയാണിത്‌. ഇത്തരത്തിലുള്ള അധിനിവേശവ്യവഹാരത്തിന്‌ വിധേയമാകുന്ന സ്ത്രൈണാ സ്തിത്വം പാരമ്പര്യത്തിനും ആധുനികവല്‍ക്കരണത്തിനുമിടയ്ക്ക്‌ കുരുക്ക പ്പെടുന്നു. അവള്‍ നിരന്തരം അക്രമവിധേയയാകുന്നു. കേരളത്തിലെ തമിഴ്‌ ബ്രാഹ്മണര്‍ പൊതുസമൂഹത്തില്‍ നിന്നകന്നു കഴിയുന്നത്‌ പലപ്പോഴും സ്പര്‍ദ്ധയ്ക്കിടയാക്കിയിട്ടുണ്. രണ്ടു പുരുഷമേധാവിത്വ സമൂഹങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇരയാക്കപ്പെട്ട തമിഴ്്രാഹ്മണ സ്ത്രീയാണ്‌ “തലമുറകളിലെ ശിവകാമി. ഒരു മതവിശ്വാസവും സ്ത്രീയുടെ ദുരന്തങ്ങളെ കുറയ്ക്കുകയോ സഹ്യമാക്കുകയോ ചെയ്യില്ല എന്നതിന്റെ മകുടോദാഹരണ മാണവള്‍. അഗ്രഹാര വ്യവസ്ഥയുടെ സ്വകാര്യതയെ തകര്‍ക്കാന്‍ ശ്രമിച്ച ഒരു പിടി യുവാക്കള്‍ പട്ടന്മാരാല്‍ കൂട്ടമായി ആക്രമിക്കപ്പെട്ടപ്പോള്‍ മുന്‍നിരയില്‍ നിന്നത്‌ തമിഴ്ബ്രാഹ്മണ സ്ത്രീകളായിരുന്നു എന്നത്‌ ഒരു വിരോധാഭാസം മാത്രം. തങ്ങള്‍ക്ക്‌ അടിമത്തം മാത്രം പ്രദാനം ചെയ്ത വ്യവസ്ഥയെ സംരക്ഷിക്കാന്‍ പുരുഷന്മാരോടൊപ്പം നിന്നത്‌ അവര്‍ ആ വ്യവസ്ഥയെ സ്വാംശീകരിച്ചതുകൊണ്ടാണ്‌. എന്നാല്‍ അതിനും എത്രയോ മുമ്പ്‌ അവരുടെ കൂട്ടത്തിലെ ശിവകാമി പൊതുസമൂഹത്തിലെ പുരുഷന്റെ കൂടെ വെപ്പാട്ടിയായി പൊറുത്ത ചരിത്രം കൂടി അവര്‍ അറിഞ്ഞിരിക്കേണ്ടതാണ്‌. ശിവകാമി ഒരു ഇരയായിരുന്നു. പൊതുസമൂഹത്തിന്‌ തമിഴ്ബ്രാഹ്മണ മേധാവിത്വത്തെ 132 കീഴ്പ്പെടുത്താന്‍ അവളെ ആയുധമാക്കി മാറ്റി. അവളെ പിന്നെയാരും ഓര്‍ക്കുകയോ അവള്‍ക്കായി പ്രതികരിക്കുകയോ ചെയ്തില്ല. സമൂഹം വേട്ടയാടുന്ന സ്ത്രീയെ രക്ഷിക്കാന്‍ മതം ഒന്നും ചെയ്യില്ലെന്നു സാരം. അതുകൊണ്ട്‌ പൊന്മുടി തറവാട്ടിലെ കളപ്പുരകളിലൊന്നില്‍ ശിവകാമി വെപ്പാട്ടിയായി അപ്പുക്കാരണവരോടൊപ്പം പൊറുത്തു. ബ്രാഹ്മണപ്പെണ്ണിന്റെ ശരീരം കീഴടക്കുന്നതില്‍ ശമിക്കുന്നതായിരുന്നില്ല കാരണവരുടെ അസംതൃപ്തി. വേദം പഠിക്കുന്നതിലൂടെ ബ്രാഹ്മണ്യം നേടാമെന്ന ഒരു വ്യാമോഹം കൂടി അയാള്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണ്യം ശ്രേഷഠമാണെന്ന പൊതുസമൂഹത്തിന്റെ ധാരണയാണ്‌ അത്‌ നേടിയെടു ക്കാനുള്ള ആഗ്രഹത്തിനു പിന്നില്‍. ്രാഹ്മണവംശത്തിലേതായാലും സ്ത്രീ പുരുഷന്‌ കീഴാളാണെന്ന ബോധം വഹിക്കുന്ന അപ്പുക്കാരണവരിലെ പുരുഷനെ പ്രകോപിതനാക്കിയത്‌ സ്ത്രീയുടെ ചുണ്ടിലെ വേദമാണ്‌. ഗായത്രി എഴുതിവാങ്ങി അയാള്‍ മനഃ:പാഠമാക്കാന്‍ ശ്രമിച്ചു. വേദം ചൊല്ലാന്‍ ശ്രമിക്കുന്ന അപ്പുക്കാരണവരില്‍ നിന്ന്‌ പുറപ്പെടുന്നത്‌ പരമ്പരയുടെ മലിന സ്വരങ്ങളാണ്‌. ഉറങ്ങുന്ന ശിവകാമിയെ അയാള്‍ കുലുക്കിയെഴുന്നേല്‍ പിക്കുന്നു. “എഴുന്നേല്‍ക്ക്‌” ശിവകാമി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി കിടക്കയില്‍ എഴുന്നേറ്റിരുന്നു. “എന്തോ?” വ്യഥിതയായി അവള്‍ അന്വേഷിച്ചു. ““നീ നിന്റെ ഗായത്രി ചൊല്ല.” “പുലര്‍ന്നില്ലല്ലോ” “ചൊല്ല്‌” “ചൊല്ലാം.” അവള്‍ കട്ടിലില്‍ നിന്നറങ്ങാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കാരണവര്‍ അവളെ തടഞ്ഞു. “നീ ചൊല്ല്‌” 133 “അയ്യോ, ഇങ്ങനെ ചൊല്ലിക്കൂടാ,” തന്റെ നഗ്നശരീരത്തിലേക്കു നോക്കിക്കൊണ്ട്‌ ശിവകാമി യാചിച്ചു. “ഞാന്‍ പുടവ ചുറ്റട്ടെ” “പുടവയുടെ ആവശ്യമില്ല -” ബ്രാഹ്മമുഹൂര്‍ത്തം. ശിവകാമിയുടെ ദീനസ്വരം ആ കിടപ്പറയില്‍ നിറഞ്ഞു ““ ഓം ഭൂര്‍ ഭുവ: സ്വ: -” (പുറം 28) അപ്പുക്കാരണവരെ ഒ.വി. വിജയന്‍ വിശേഷിപ്പിക്കുന്നത്‌ “അവര്‍ണ ബലാൽസംഗി” എന്നാണ്‌. ബ്രാഹ്മണ്യവും വേദവും തന്റെ നാവിനല്ല മനസ്സിനാണ്‌ വഴങ്ങാത്തത്‌ എന്ന തിരിച്ചറിവില്‍ അപ്പുക്കാരണവര്‍ രോഷം കൊ ു. ഗായത്രിയുടെ ബ്രാഹ്മണ്യം സ്ത്രീയുടെ ബ്രഹ്മത്തിലേക്കുളള ഉയര്‍ച്ചയാണ്‌. ഗായത്രി ചൊല്ലുന്ന ചുണ്ടുകളെ അവര്‍ണബലാല്‍സംഗി'യുടെ നിന്ദയില്‍ കീഴ്പ്പെടുത്തുമ്പോള്‍, സ്ത്രീയുടെ മാനസികരനന്നത്യത്തെ കായബലം കൊണ്ടു വൃഥാ കീഴടക്കാന്‍ ശ്രമിക്കുന്ന വിടത്വത്തിലേക്ക്‌ അപ്പു ക്കാരണവര്‍ തരംതാഴുന്നു. കേരളത്തിന്റെ പ്രത്യേക സാമൂഹ്യാവസ്ഥയില്‍ തമിഴ്‌ ബ്രാഹ്മണ സംസ്കാര സംരക്ഷണം ശ്രമകരമായ ഒന്നാണ്‌. പൊതുസമൂഹവുമായി നിരന്തരമായ സംഘര്‍ഷത്തിലേര്‍പ്പെട്ടും പലപ്പോഴും സമരസപ്പെട്ടും കഴിയുന്ന തിനിടയ്ക്ക്‌ സംസ്കാരസംരക്ഷണം ഒരനിവാര്യതയാണ്‌. സാംസ്കാരിക വ്യവസ്ഥയ്ക്കകത്താണ്‌ സ്വത്വരൂപീകരണം സാധ്യമാകുന്നത്‌. “വൃത്യസ്ത സ്വത്വങ്ങളുടെ വിന്യാസ സാദ്ധ്യതയുള്ള സംസ്കാരത്തിനകത്ത്‌ ഏതെല്ലാം സ്വത്വങ്ങള്‍ പ്രകടമാകുന്നു എന്നതുപോലെ തന്നെ പ്രധാനമാണ്‌ ഏതുതരം സ്വത്വാവിഷ്കാരങ്ങള്‍ ഓരോ സന്ദര്‍ഭത്തിലും വിലക്കപ്പെടുന്നു എന്നതും. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികതലം പോലെ തന്നെ പ്രധാനമാണിവിടെ യാഥാസ്ഥിതിക മൂല്ൃയതലവും. ആണ്‍കോയ്മയുടെ വ്യവഹാരമണ്ഡല ത്തിനകത്ത്‌ സ്ത്രീകളുടെ സ്വത്വാവിഷക്കാരം തടയപ്പെടുന്നു. മാത്രമല്ല സ്ത്രീയെ സ്ത്രീയാക്കിത്തീര്‍ക്കുന്ന വ്യവഹാരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടി ക്കാനുള്ള തീര്വശമങ്ങളും നടക്കുന്നു. അതിനായി പരാണിക സംസ്കാര 134 ത്തെയും മഹത്തായ മൂല്യങ്ങളെയും വളച്ചൊടിക്കുന്നു. ആണ്‍കോയ്മ ശക്തമായ തമിഴ്‌ ബ്രാഹ്മണ സമൂഹത്തിനകത്ത്‌ ഈ തരത്തിലുള്ള അധീശത്വം പ്രധാനമാണ്‌. വിവാഹമെത്തും വരെ അല്‍പം വിദ്യാഭ്യാസം നേടണം. പിന്നീട്‌ കോലം വയ്ക്കാനും പാടാനും “ശമയലിനും” ഗ്രാവീണ്യം നേടണം. എന്നാല്‍ തമിഴ്്രാഹ്മണപ്പെണ്ണ്‌ സംസ്കാരസമ്പന്നയായി. വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ “പുക്കാത്തി'നോട്‌ (ചെന്നുകയറിയ വീട്‌) “ഒട്ടും പറ്റും പാശവും” കാട്ടണം. ഭര്‍ത്താവു മരിച്ചാല്‍ തല മുണ്ഡനം ചെയ്ത്‌ നാര്‍മടിപ്പുടവ ചുറ്റി പൂജയും ധ്യാനവുമായി കഴിഞ്ഞുകൊള്ളണം. ഭാര്യ മരിച്ചാല്‍ പട്ടര്‍ക്ക്‌ വീണ്ടും വിവാഹം ചെയ്യാം. എന്നാല്‍ അത്‌ വിധവയെ ആകരുത്‌. ഇത്തരത്തില്‍ എല്ലാ നിയമങ്ങളും വ്യവസ്ഥകളും സ്ത്രീകള്‍ക്കെ തിരായി മാത്രം സൃഷടിക്കപ്പെട്ടുതാണ്‌ തമിഴ്ബ്രാഹ്മണ സമൂഹത്തില്‍. 4.8 സ്ത്രീയുടെ വിധേയത്വത്തിന്റെ മാനങ്ങള്‍: ഒരു സ്ത്രീ മതപരമായും സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീ യമായും പുരുഷാധിപത്യ വ്യവസ്ഥിതിയോട്‌ വിധേയത്വം പുലര്‍ത്തുന്നു. സ്ത്രീ-പുരുഷബന്ധത്തിനു പുറത്തേക്ക്‌ സ്ത്രീകളുടെ പ്രശ്നങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട. വിധേയത്വം പുലര്‍ത്തുന്ന സ്രത്രീകളില്‍ത്തന്നെ വേര്‍തിരി വു . വര്‍ഗം, ജാതി മുതലായ നാനാതരം അതിരുകള്‍ക്കകത്ത്‌ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കെട്ടുപിണഞ്ഞു കിടക്കുന്നു. കുടുംബത്തിനകത്തെ സ്ത്രീയുടെ അടിച്ചമര്‍ത്തലിനും നിലവിലുള്ള സാമൂഹികവും സാമ്പത്തികവുമായ ഘടന കാരണമാകുന്നുണ്ട്‌. സ്വത്തും തൊഴിലും വരുമാനമാര്‍ഗ്ഗവുമില്ലാത്ത സ്ത്രീകളുടെ നിസ്സഹായാവസ്ഥ കലുഷിതമായ സാമൂഹികാവസ്ഥയോട്‌ കലരുമ്പോഴാണ്‌ സ്ത്രീയുടെ വിധേയത്വം വര്‍ദ്ധിക്കുന്നത്‌. ഒപ്പം കുടുംബത്തില്‍ സ്ത്രീ ചെയ്യുന്ന ജോലിയുടെ മൂല്യം കണക്കാക്കാത്തതും അത്‌ സ്ത്രീയുടെ കടമ എന്ന തലത്തിലേക്ക്‌ തരംതാഴ്ത്തുന്നതും സ്ത്രീയുടെ വിധേയത്വം വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ സ്ത്രീ ഏതെല്ലാം വ്യവസ്ഥ കളോട്‌ എങ്ങിനെയെല്ലാമുള്ള വിധേയത്വം വച്ചു പുലര്‍ത്തുന്നു എന്ന്‌ 135 തമിഴ്ബ്രാഹ്മണ സ്ത്രീകളുടെ അവസ്ഥ പരിഗണിച്ചുകൊണ്ടു ചര്‍ച്ച ചെയ്യുകയാണിവിടെ. 4.8.1 സ്ത്രീയുടെ മതപരമായ വിധേയത്വം: മതങ്ങളും സാമൂഹികവിപ്ലവ പ്രസ്ഥാനങ്ങളും ആചാര്യന്മാരും ്രവാചകന്മാരുമെല്ലാം സമൂഹത്തില്‍ ജീര്‍ണ്ണതകളെ ഇല്ലാതാക്കാനാണ്‌ രൂപം കൊണ്ടിട്ടുള്ളത്‌. മനുഷ്യര്‍ തമ്മിലുള്ള ഉച്ചനീചത്വങ്ങള്‍, അതില്‍ നിന്നുടലെടു ക്കുന്ന ്രൂരതകള്‍, സാമ്പത്തികാസമത്വങ്ങള്‍, അധാര്‍മ്മികത ഇങ്ങനെ ഒട്ടേറെ കാര്യങ്ങളില്‍ അവര്‍ ശ്രദ്ധ ചെലുത്തിയിട്ടുള്ളതായി എല്ലാ മതങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. യഥാര്‍ത്ഥ മതഗ്രന്ഥങ്ങളുടെ രചയിതാക്കള്‍ രേഖപ്പെടുത്തിവച്ചതില്‍ കാലാന്തരത്തില്‍ മതപനരോഹിത്യം വഹിക്കുന്ന പുരുഷാധിപത്യ സമൂഹം വരുത്തിയ തിരുത്തലുകളാണ്‌ മതങ്ങളു ടെയും സാമുഹ്യസ്ഥാപനങ്ങളുടെയും മാര്‍ഗവിംശതിക്കു കാരണം എന്ന്‌ പി.ആര്‍. സര്‍ക്കാര്‍ പറയുന്നു. ഹൈന്ദവ മത്രഗന്ഥങ്ങള്‍ പരിശോധിച്ചാലും ഇതു വ്യക്തമാകും. മാനവ ജീവിതത്തിന്റെ ഐക്ൃത്തിനും സുസ്ഥിരതയ്ക്കും വേ തത്വങ്ങള്‍ രേഖപ്പെടുത്തി വച്ച ഇത്തരം ചിന്തകളിലേക്ക്‌ ഉച്ചനിചത്വ ത്തിന്റേതോയ അതിര്‍വരമ്പുകള്‍ വരച്ചു ചേര്‍ത്തത്‌ സംസ്കാരമാണെന്ന്‌ സീതാ അഗര്‍വാള്‍.” പൌരാണിക കാലഘട്ടത്തില്‍ നിന്ന്‌ സ്മൃതികളുടെയും ശാങ്കരദര്‍ശനത്തിന്റെയും കാലഘട്ടത്തിലേക്കെത്തിയപ്പോഴേക്ക്‌ സവര്‍ണവര്‍ഗ്ഗ പുരുഷന്മാര്‍ മാത്രം ശ്രേഷഠരാകുന്ന തരത്തില്‍ ഈ തത്ത്വങ്ങള്‍ പുനഃ:ക്രമീ കരിക്കപ്പെട്ടു. അവര്‍ണ്ണ പുരുഷന്മാര്‍ ചിര്രത്തിലില്ലാതായി. സവര്‍ണ്ണാവര്‍ണ്ണ ഭേദമില്ലാതെ സ്ത്രീകളും തമസ്‌ക്കരിക്കപ്പെട്ടു. ഇതിന്റെ ദൂഷ്യഫലം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്‌ ബ്രാഹ്മണസ്ത്രീകള്‍ തന്നെയായിരുന്നു. ഏറ്റവും പരിശുദ്ധമായ മതമാണ്‌ തങ്ങളുടേതെന്ന്‌ വിശ്വസിച്ചിരുന്ന ്രാഹ്മണസമൂഹം അതിനെ അതിന്റെ എല്ലാ പരിശുദ്ധിയോടെയും പരിരക്ഷിക്കേണ്ട ഉത്തരവാ ദിത്തം അവരുടെ സ്ത്രീകളെയാണ്‌ ഏല്‍പ്പിച്ചത്‌. ബ്രാഹ്മണസന്തതികളെ പെറ്റുപോറ്റി പുതിയ ബ്രാഹ്മണ തലമുറകളെ രൂപപ്പെടുത്തിയെടുക്കേണ്ട 136 ഭാരിച്ച ഉത്തരവാദിത്തമുള്ള സ്ത്രീകളെ നിയമങ്ങളാലും നിബന്ധനകളാലും നിയന്ത്രിച്ചു നിര്‍ത്തുകയാണ്‌ ബ്രാഹ്മണസമൂഹം ചെയ്തത്‌. ഇതില്‍ തമിഴ്ബ്രാഹ്മണ സമൂഹം അവരുടെ ജന്മസ്ഥലം വിട്ടു അന്യനാട്ടില്‍ കുടിയേറി യതുകൊണ്ട്‌ കലര്‍പ്പുസംസ്കാരം രൂപപ്പെടാതിരിക്കാന്‍ പ്രത്യേകം നിഷക്കര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ അവരുടെ മതവിശ്വാസം കൂടുതല്‍ കര്‍ക്കശവും സ്ത്രീകള്‍ക്കുള്ള നിയമങ്ങളും നിബന്ധനകളും അല്‍പം കഠിനവുമായിരുന്നു. ഈ വ്യവസ്ഥയെ ചോദ്യം ചെയ്യാതെ അനുസരിച്ച ഒരു വിഭാഗം സ്ത്രീകളുടെ മതപരമായ വിധേയത്വതെക്കുറിച്ചാണ്‌ ഇവിടെ ്രതിപാദിക്കുന്നത്‌. മനുഷ്യചരിത്രത്തിലെ സമ്പൂര്‍ണ്ണ നാശം സംഭവിച്ചത്‌ ജൂതന്മാര്‍ക്കിട യിലോ ആഫ്രിക്കക്കാര്‍ക്കിടയിലോ അല്ല ഇന്ത്യയിലാണ്‌. പുരോഹിതവര്‍ഗ്ഗം എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രാഹ്മണര്‍ ഇന്ത്യന്‍ സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സമ്പൂര്‍ണ്ണ നാശമാണത്‌.' അതിന്നും തുടരുന്നു. എല്ലാ കാലത്തും മതവിശ്വാസങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്‌ പുരുഷാധിപത്യത്തിന്റെ ്രത്യയശാസ്ത്രത്തില്‍ പെണ്‍വിധേയത്വത്തെ സാധുകരിച്ചുകൊണ്ടാണ്‌. മതസ്ഥാപനങ്ങളുടെ കാര്യത്തിലും ഇതേ പുരുഷാധിപത്യം ഗ്രവര്‍ത്തിക്കുന്നു; അവിടെ വരുന്നത്‌ ഭൂരിഭാഗം സ്ത്രീകളാണെങ്കിലും. ആരാധനാകേന്ദ്രങ്ങളും മതസ്ഥാപനങ്ങളും പുരുഷകേന്ദ്രീകൃതമായിരുന്നുകൊണ്ട്‌ എപ്രകാരം സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നു എന്ന അന്വേഷണം ശ്രദ്ധേയമാണ്‌. അതിനായി അവരുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങളും അഭിപ്രായഭേദവുമില്ലാതെ സ്ത്രീ വിധേയപ്പെടുന്നതിന്റെ പുറകിലെ മന:ശാസ്ത്രവുമാണ്‌ അറിയേണ്ടത്‌. തമിഴ്ബ്രാഹ്മണ ജീവിതം ജനനം മുതല്‍ മരണം വരെ കൃത്യമായ അനുഷ്ഠാനങ്ങളാല്‍ നിയയന്ത്രിക്കപ്പെടുന്നു. ശങ്കരാചാര്യരുടേതെന്നു കരുതുന്ന അറുപത്തിനാല്‌ അനാചാരങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബദ്ധശ്രദ്ധരാണവര്‍. സമൂഹത്തിന്റെയും മനുഷ്യന്റെയും സുസ്ഥിതിക്ക്‌ എന്തെല്ലാം വേണം എന്നു പറയുന്നതിനേക്കാള്‍ എന്തെല്ലാം അരുത്‌ എന്നാണ്‌ ഇത്‌ പഠിപ്പിക്കുന്നത്‌. അവിടെ ആണിനും പെണ്ണിനും പ്രത്യേക പെരുമാറ്റച്ചട്ടങ്ങളുണ്ട്‌. എല്ലാ 137 മതങ്ങളെയും പോലെ ബ്രാഹ്മണ മതവും സ്ത്രീകളുടെ പരമ്പരാഗതമായ ഗാര്‍ഹിക പുനരുല്‍പാദനഭാഗം നിയമാനുസൃതമാക്കി വ്യവസ്ഥപ്പെടുത്തി യിട്ടു . അതില്‍ കന്യകയ്ക്കും സുമംഗലിക്കും വിധവയ്ക്കും പ്രത്യേകം പ്രത്യേകം വ്യവസ്ഥകളുണ്ട്‌. കന്യകയ്ക്കായി വ്യവസ്ഥ ചെയ്തിട്ടുള്ള നിയമങ്ങള്‍ ഇവയാണ്‌: അവള്‍ പുഷപിണിയാകുന്നതിനു മുമ്പ്‌ വിവാഹിതയാകണം. നല്ല മനസ്സുള്ളവളാകണം എങ്കില്‍ നല്ല ഭര്‍ത്താവിനെ ലഭിക്കും. അല്ല ഭര്‍ത്താവ്‌ “ചപ്പട്ട്‌ യാണെങ്കില്‍ അത്‌ തന്റെ മനോഗതിയുടെ കുഴപ്പമാണെന്നു കരുതി സഹിച്ചോളണം. പന്ത്ര ു വയസ്സിനു മുമ്പ്‌ നന്നായി “ശമയല്‍” പഠിക്കണം. കോലമിടാനും ഗൃഹം മോടിയാക്കി വയ്ക്കാനും പഠിക്കണം. സുമംഗലി എങ്ങനെ കഴിയണമെന്നും വ്യവസ്ഥകളുണ്ട്‌: ഭര്‍ത്താവ്‌ ദൈവമാണെന്നു കരുതി പൂജിക്കണം. കാലത്ത്‌ കുളിച്ച്‌ പതിയെ വന്ദിച്ചു മാത്രമേ മറ്റു ജോലികളില്‍ ഏര്‍പ്പെടാവൂ. അവന്‌ നല്ല ഭക്ഷണമുണ്ടാക്കിക്കൊടുത്ത, സല്‍ഭാഷണം കൊണ്ട്‌ അവന്റെ മനം കുളിര്‍പ്പിച്ചു, അവന്റെ ശാരീരികചോദനകളെ അവന്റെ ഇച്ഛയ്ക്കൊത്ത്‌ തൃപ്തി പ്പെടുത്തി, അവന്റെ സന്തതികളെ പ്രസവിച്ച്‌, അവന്റെ നിര്‍ദ്ദേശാനുസരണം അവരെ വളര്‍ത്തി കഴിഞ്ഞുകൂടുക. ഗാര്‍ഹിക കാര്യങ്ങളില്‍ മിടുക്കു തെളിയിച്ച ഭര്‍ത്താവിന്റെ പ്രശംസ നേടുകയും സമൂഹത്തില്‍ അവന്റെ ഖ്യാതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. അമംഗലികള്‍ (വിധവകള്‍) ജീവിക്കേ തെങ്ങിനെ എന്നും പറയുന്നുണ്ട്‌: ഏതു പ്രായത്തില്‍ ഭര്‍ത്താവു നഷ്ടപ്പെട്ടാലും അമംഗലി അമംഗലി തന്നെ. അവള്‍ക്ക്‌ സമുദായം “കുടുംബവാഴ്കൈ” അനുവദിക്കുന്നില്. അവള്‍ എങ്ങനെയായിരിക്കണം എന്നതിന്‌ കൃത്യമായ ആചാരമുറകളുണ്ട്‌. സ്ത്രീസനന്ദര്യത്തിന്റെ യാതൊരു ലക്ഷണവും അവളില്‍ കാണരുത്‌. 138 ആഭരണങ്ങള്‍ അണിയരുത്‌. നാര്‍മടിപ്പുടവ ചുറ്റണം. തല മുണ്ഡനം ചെയ്യണം. പൂജയും വ്വരതവുമായി മഠത്തിനുളളില്‍ കഴിഞ്ഞുകൂടണം. അല്‍പാഹാരമേ കഴിക്കാവൂ. അമിതമായി ആഹാരം കഴിച്ചാല്‍ ദുര്‍മ്മേദസ്സു വര്‍ദ്ധിച്ച്‌ ദുഷ്ടവിചാരങ്ങള്‍ ഉ ഠാവുകയും അത്‌ അവളെ തിന്മയിലേക്ക്‌ നയിക്കുകയും ചെയ്യും. (നെട്ടൂര്‍മഠം, നാര്‍മടിപ്പുടവ) സ്ത്ര, അവള്‍ കന്യകയായാലും സുമംഗലിയായാലും അമംഗലിയാ യാലും ഏതു രീതിയില്‍ വസ്ത്രം ധരിക്കണമെന്നും എന്തെന്തെല്ലാം ആചാരമുറകളിലൂടെ കടന്നുപോകണമെന്നും എന്താഹാരം എത്രയളവില്‍ എപ്പോള്‍ കഴിക്കണമെന്നും നിശ്ചയിക്കാനുള്ള അവകാശം അവള്‍ക്കില്ല. കനകാംബാളുടെ ജീവിതം പതിനാറാം വയസ്സില്‍ തുടങ്ങി വാര്‍ദ്ധക്യം വരെ ഏകാദശികളും ചതുര്‍ത്ഥികളും നോറ്റ്‌ ജപങ്ങളും നമസ്ക്കാരങ്ങളുമായി തള്ളിനീക്കേണ്ടതാണെന്നു തീരുമാനിച്ചത്‌ അവളല്ല. ശിവകാമി പന്ത്രണ്ടാം വയസ്സില്‍ ഇരുപത്തിയാറുകാരനെ വിവാഹം കഴിച്ച തന്റെ കുട്ടിത്തം അടിയറ വെച്ചത്‌ അവളുടെ നിശ്ചയമല്ല. കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്മാരും പുരുഷാധിപത്യമൂല്യങ്ങളുടെ വാഹകരായ സ്ത്രീകളും കൂടിയെടുത്ത നിശ്വയം എതിര്‍പ്പൊന്നും കൂടാതെ നിറവേറ്റപ്പെടുന്നു. “തങ്ങളുടെ സാമൂഹ്യ വ്യവസ്ഥിതിക്ക്‌ ഇത്രയധികം വേലിക്കെട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍. ..” (നാര്‍മടിപ്പുടവ പുറം 130) എന്നു ചിന്തിക്കുകയല്ലാതെ ഈ വേലിക്കെട്ടുകളെ ഭേദിക്കാനുള്ള ചിന്ത ആരിലും രൂപപ്പെടുന്നില്ല. അതിനുള്ള ശക്തിയും അവള്‍ക്കു നേടാനാകുന്നില്ല. ഇത്‌ സാമ്്രദായികമായ ആ പരുവപ്പെടുത്തലില്‍ നിന്നും ഉടലെടുത്ത വിധേയത്വമാണ്‌. സ്ത്രീയുടെ ര ഠാംതരം പനരത്വത്തിന്‌ ഇത്തരം മതങ്ങളും സാമുദായികഭേദങ്ങളും കാരണമാകുന്നുണ്ട്‌. പല മതങ്ങളും, പ്രത്യേകിച്ച്‌ ബ്രാഹ്മണ മതം സകലപാപങ്ങളുടെയും ഹേതുവായി സ്ത്രീയെ ചുണ്ടിക്കാട്ടുന്നു. പുരുഷന്റെ ഇച്ഛകളെ സാധുകരിക്കുന്ന മതം സ്ത്രീയുടെ നേരെ എന്തക്രമവും പ്രവര്‍ത്തിക്കാന്‍ പുരുഷന്‌ സ്വാതന്ത്ര്യം 139 നല്‍കുന്നു. ഈ നസ്വാതന്ത്രമുപയോഗിച്ചാണ്‌ വാസുദേവഭാഗവതര്‍ തന്റെ ദുര്‍ന്നടപ്പിനെ സാധുകരിക്കുന്നത്‌. അയാള്‍ ദേവദാസീസമ്പര്‍ക്കത്തി ലേര്‍പ്പെട്ടത്‌ സംഗീതത്തോടൊപ്പം നൃത്തത്തെയും സ്നേഹിക്കുന്നതു കൊണ്ടാണ്‌. അല്ലാതെ ദേവദാസിയെ പ്രാപിക്കാനുള്ള ഭോഗതൃഷണ കൊണ്ടല്ല. അതു ചോദ്യം ചെയ്യുന്ന സ്വര്‍ണ്ണയാണ്‌ തെറ്റുകാരി. ദേവദാസി ഗൃഹത്തില്‍ച്ചെന്ന്‌ ഭര്‍ത്താവിനെ തിരിച്ചു ചോദിക്കാന്‍ ലജ്ജയില്ലാത്തവളെന്ന്‌ അധിക്ഷേപിച്ച്‌ സ്വര്‍ണ്ണയെയും മകള്‍ ശിവകാമിയെയും അയാള്‍ മഠത്തില്‍ നിന്നിറക്കി വിടുന്നു. സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുചെന്ന സ്വര്‍ണ്ണയെ പിതാവും അധിക്ഷേപിക്കുന്നു. ഇറങ്ങാന്‍ പറയുക എന്നത്‌ ഭര്‍ത്താവിന്റെ അവകാശ മാണ്‌. അതുകേട്ട ഇറങ്ങിയവളാണ്‌ തെറ്റുകാരി. വൈധവ്യം സംഭവിച്ചാല്‍ മാത്രമേ ന്പവന്തം മഠത്തിലേക്ക്‌ തിരിച്ചുവരാന്‍ അവകാശമുള്ളു. സ്വന്തം വ്യക്തിത്വവും ആത്മാഭിമാനവും സംരക്ഷിക്കാന്‍ അവകാശമില്ലാത്തവരായി തരംതാഴ്ത്തുകയാണ്‌ സ്ത്രീയെ മതം. വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷി ക്കാന്‍ രൂപപ്പെട്ട മതങ്ങളും മതസ്ഥാപനങ്ങളും സ്ത്രീയെ വ്യക്തിയായംഗീ കരിക്കുന്നില്ല. “നെട്ടൂര്‍മഠത്തില്‍ എച്ചുമി എന്ന കഥാപാത്രം ഒരുവേള അടങ്ങാത്ത മാനസികവ്യഥയോടെ, “കോശാപുടവയുടുത്ത്‌ നടക്കുന്ന ബ്രാഹ്മണസ്ത്രിക്ക്‌ നിത്യമായ ചങ്ങല തീര്‍ത്ത മുനിയാര്‍ ? സ്മൃതിയേത്‌ ? ..൦ (പുറം 250) എന്നു ചോദിക്കുന്നുണ്ട്‌. “ബ്രാഹ്മിന്‍ വിഡോസിന്റെ കാര്യം കഷ്ടം തന്നെ! ഭര്‍ത്താവു മരിച്ചാല്‍ പിന്നെ അവരുടെ ജീവിതം തുലഞ്ഞു. എത്ര ചെറുപ്പമാണെങ്കിലും മറ്റൊരു വിവാഹം സാധ്യമല്ലല്ലോ ? (നാര്‍മടിപ്പുടവ 143) എന്ന്‌ പൊതുസമൂഹം സഹതാപപൂര്‍വ്വം വിലയിരുത്തുന്ന അമംഗലികള്‍ സ്വസമുദായത്താല്‍ മൊട്ടപ്പാട്ടിമാര്‍ എന്ന അധിക്ഷേപം കേട്ടു ജീവിക്കുന്നു. വിധവയ്ക്കു ര ഠം വിവാഹം വിധിച്ചിട്ടില്ല. ഭാര്യ മരിച്ച പട്ടര്‍ രണ്ടാമതു വിവാഹം കഴിക്കുന്നതു പോലും വിധവയെയാകരുത്‌. ഈ സ്ത്രീകള്‍ക്ക്‌ 140 ഏറെ ആശ്രയം പൂജാമുറിയും കുറേ “കലണ്ടര്‍ ദൈവങ്ങളും” മാത്രം. പിളൈളയാരെ (ഗണപതി) തൊഴുകുക, സുമംഗലീിപൂജയും വനഭോജനവും നടത്തുക തുടങ്ങിയവയാണ്‌ മതസ്ഥാപനങ്ങള്‍ സ്ത്രീകള്‍ക്ക്‌ നിശ്ചയിച്ചിട്ടുള്ള അതിര്‍. അടുത്ത കാലം വരെയും അഗ്രഹാരങ്ങളില്‍ നടക്കുന്ന രഥോത്സവ ങ്ങളിലും സ്ത്രീകള്‍ക്ക്‌ പങ്കാളിത്തമുണ്ടായിരുന്നില്ല. ഇങ്ങനെ മതങ്ങള്‍ സ്ത്രീകള്‍ക്കായി കഠിനമായ നിയമങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുളളതുകൊണ്ട്‌ ഇതൊന്നുമില്ലാത്ത പുരുഷന്മാരെ അവര്‍ ബഹുമാനിക്കുകയും ആരാധി ക്കുകയും ചെയ്യുന്നു. ഇത്‌ സ്ത്രീയിലെ വഴങ്ങിപ്പോയ മനസ്സിന്റെ പ്രവര്‍ത്തന മാണ്‌. യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ സ്ഥിതി ഇതില്‍ നിന്നു മാറാതെ ഒരിക്കലും ലോകത്ത്‌ സുസ്ഥിതിയുണ്ടാകില്ല. പി.ആര്‍. സര്‍ക്കാര്‍ പറയുന്നു: ““ഒരു പക്ഷിക്കും ഒറ്റച്ചിറകു വച്ച്‌ അധികം പറക്കാനാവില്ല.” 4.8.2 സ്ര്രികളുടെ സാമൂഹികവും രാഷ്ട്രീയവുമായ വിധേയത്വം: ഇന്ത്യയുടെ ്രത്യേക സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടില്‍ മഹത്തായ സംസ്കാരത്തിന്റെ വാഹകരെന്നു സ്വയം അഭിമാനിക്കുന്ന സമൂഹം അതിന്റെ പ്രതീകമായി സ്വീകരിക്കുന്നത്‌ ഇവിടത്തെ സ്ത്രീകളെയാണ്‌. സംസ്കാര ത്തിന്റെ വാഹകര്‍ (പ്രതിനിധികള്‍) എന്ന ഭാരമാണ്‌ 20-00 നൂറ്റാണ്ടു മധ്യഘട്ടം വരെയും ഇന്ത്യന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നത്‌. “ലോകം മുഴുവന്‍ വര്‍ഗ്ഗീയവാദം എന്ന പോലെ ഹിന്ദു വര്‍ഗ്ഗീയവാദം അതിന്റെ ശ്രദ്ധ മുഴുവന്‍ സ്ത്രീകളുടെ നേരെയാണ്‌ തിരിച്ചത്‌, സംസ്കാര സംരക്ഷണമെന്ന പേരില്‍.” ആധുനികവത്ക്കരണം സ്ത്രീകളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുമെന്നും അതിലൂടെ ഇന്ത്യന്‍ സംസ്കാരം നശിച്ചുപോകുമെന്നും ഇവര്‍ തെറ്റിദ്ധരിക്കുന്നു. ഇത്തരത്തില്‍ ഭീകരമായ ഒരു വര്‍ഗ്ഗീയവാദം തന്നെയാണ്‌ തമിഴ്ബ്രാഹ്മണ സമൂഹം സംസ്കാരസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്നത്‌. തമിഴ്ബ്രാഹ്മണ സംസ്കാരം സംരക്ഷിക്കേണ്ട ചുമതലയുള്ളവര്‍ എന്ന കാഴ്ചപ്പാടോടെയാണ്‌ അവര്‍ അവരുടെ സ്ത്രീകളെ നോക്കിക്കാണു ന്നത്‌. തങ്ങളുടെ രണ്ടാംതരം ലിംഗപദവിയും പുരുഷാധിപത്യ സമൂഹത്തിന്റെ 141 പ്രത്യയശാസ്ത്രവും അനിഷേദ്ധ്യമായി തമിഴ്ബ്രാഹ്മണ സ്ത്രീകള്‍ കരുതുന്നു. പുരുഷന്‌ കീഴ്പ്പെട്ട ജീവിക്കേണ്ടവളാണ്‌ സ്ത്രീ എന്നും സമൂഹത്തില്‍ ആരാധ്യനായിരിക്കുന്ന പുരുഷന്റെ സഹചാരി എന്ന പദവി മതി തനിക്കെന്നും അവള്‍ ധരിച്ചുവച്ിരിക്കുന്നു. ഈ വിധേയത്വം അവളുടെ ജീവിതം എത്രയധികം ദുരിതപൂര്‍ണ്ണമാക്കുന്നു എന്ന്‌ അന്വേഷിക്കാന്‍ ശ്രമിക്കുകയാണിവിടെ. ഇത്തരത്തില്‍ സമൂഹം സ്ത്രീയെ ഇന്ത്യന്‍ സംസ്കാരത്തിന്റെ മൂര്‍ത്തികളായി ചിത്രീകരിക്കുന്നതിനു സമാന്തരമായി ദേശീയ പ്രക്ഷോഭ ത്തിന്റെയും ദേശീയവാദത്തിന്റെയും മുഖ്യ ശ്രേണിയില്‍ സ്ത്രീകള്‍ കണ്ണി ചേര്‍ക്കപ്പെടുകയുണ്ടായി. ദേശീയ ഡ്രസ്ഥാനത്തിലേക്കുള്ള ഗാന്ധിജിയുടെ പ്രവേശനം സ്ത്രീകളുടെ പ്രസ്ഥാനത്തോടുളള ആഭിമുഖ്യത്തിന്‌ ആക്കം കൂട്ടി. കോളനിയനന്തര പഠനങ്ങളില്‍ പാര്‍ത്ഥാ ചാറ്റര്‍ജി എങ്ങിനെയാണ്‌ ദേശീയവാദം സ്ത്രീവത്ക്കരിച്ച ഗൃഹാന്തരീക്ഷത്തിന്റെയും പുരുഷത്കൃത ലോകത്തിന്റെയും വൃതിരിക്തതയെ ഉപയോഗിച്ചത്‌ എന്നു പറയുന്നുണ്ട്‌ (പുറം 197). ഗൃഹത്തെ ഗാന്ധിയന്‍ ആദ്ധ്യാത്മികസ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമാക്കിയതെങ്ങനെയെന്നും അദ്ദേഹം അന്വേഷി ക്കുന്നു. ഇതിന്റെ ഭാഗമായി സ്ത്രീയും ആചാരങ്ങളും, സ്ത്രീയും ദേശീയ സംസ്കാരവും എന്നിവയുമായി ബന്ധപ്പെടുത്തി സമൂഹത്തില്‍ സ്ത്രീ എങ്ങനെ ആചാരങ്ങളുടെയും സംസ്കാരത്തിന്റെയും പ്രതീകമായി മാറുന്നു എന്നും അദ്ദേഹം അന്വേഷിക്കുന്നു. ആധുനികതയുടെ സ്വാധീനത്താല്‍ ധാരാളം സ്ത്രീകള്‍ മുഖ്യധാരാ രാഷ്ര്രീയത്തിന്റെ ഭാഗമായെങ്കിലും ബ്രാഹ്മണസമൂഹത്തില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വളരെ കുറവാ യിരുന്നു. വന്നവരാകട്ടെ സാമുദായിക-മതമേധാവിത്വ ദുഷ്യങ്ങളെക്കുറിച്ചാണ്‌ പറഞ്ഞത്‌. തമിഴ്ബ്രാഹ്മണ സമൂഹത്തിനകത്തു നിന്നും പൊതുസമൂഹത്തിലെ പ്രവര്‍ത്തനങ്ങളിലേക്കോ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കോ അധികമാരും കടന്നുവന്നതായി ചരിത്രപുസ്തകങ്ങളില്‍ ്രതിപാദിച്ചുകാണുന്നില്ല. രാഷ്ട്രീയത്തോട്‌ വിധേയത്വമല്ല രാഷ്ട്രീയത്തില്‍ തമിഴ്ര്രാഹ്മണ സ്ത്രീയുടെ 142 അഭാവമാണ്‌ കാണുന്നത്‌. ഇതിനു കാരണമാകട്ടെ പൊതു സമൂഹത്തില്‍ നിന്നും സമുദായം അവളെ അകറ്റിനിര്‍ത്തുന്നു എന്നതു തന്നെയാണ്‌. മുഖ്യധാരാ സമൂഹത്തില്‍ നിന്നും വ്യതിരിക്തത പുലര്‍ത്തുന്ന ഒന്നിനെ യാണ്‌ ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക്‌ “സബാശള്‍ട്ടന്‍” എന്നു വിളിക്കുന്നത്‌. അതിലെ ഒഴിവാക്കാനാവാത്ത “അന്യമാണ്‌ (The Other) സ്ത്രീ. സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ അവര്‍ പറയുന്നു: “കീഴാളതയുടെ സ്വച്ഛന്ദാവബോധത്തില്‍ സ്ത്രീയാണ്‌ കേന്ദ്രം. സ്ത്രീപുരുഷന്മാര്‍ പരസ്പരാശ്രിതരാണ്‌. എന്നാല്‍ അവരുടെ ബന്ധങ്ങള്‍ പരസ്പരം വളരെ സങ്കീര്‍ണ്ണവുമാണ്‌. അവള്‍ക്ക്‌ അവളുടേതായ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ അധികാരമില്ല. അവന്റെ താല്‍പര്യാര്‍ത്ഥം പ്രവർത്തിക്ക ലാണ്‌ അവളുടെ ദാതൃം. അവളുടെ നിത്യജീവിതത്തില്‍ സമൂഹത്തിന്റെ വിവിധ വശങ്ങളിലും പലതരത്തിലുളള അധികാരശ്രേണികളെയാണ്‌ അവള്‍ക്ക്‌ അഭിമുഖികരിക്കേണ്ടി വരുന്നത്‌. വിവിധതരത്തിലുള്ള വ്യാഖ്യാന ങ്ങളുടെ രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ ഇരകളുമാകുന്നു.” ഇത്‌ മുഖ്യധാരാ സമൂഹത്തിന്റെ കാര്യമാണെങ്കില്‍ തമിഴ്ബ്രാഹ്മണ സ്ത്രീ അഭിമുഖീകരിക്കുന്നത്‌ വ്യതിരിക്തതയുള്ള ര ു സമൂഹത്തെയാണ്‌. അനുഷ്ഠാനനിഷ്ഠമായ ബ്രാഹ്മണ സമൂഹവും ജാതി-മത-വര്‍ഗ- ലിംഗഭേദ ങ്ങളുള്ള പൊതു സമൂഹവും. പൊതുസമൂഹവുമായി ഇടപെടാന്‍ തുടങ്ങു ന്നതു മുതല്‍ അവള്‍ക്ക്‌ സ്വസമൂഹത്തിനകത്ത്‌ അസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങും. എന്നാല്‍ മുഖ്യധാരാ സമൂഹത്തിനകത്ത്‌ പൂര്‍ണ്ണമായും ഉള്‍ച്ചേരാ നാവാതെ ഒറ്റതിരിഞ്ഞു നില്‍ക്കാനും ശ്രമിക്കും. ഈ രണ്ട്‌ വൃതിരിക്ത സമൂഹ ങ്ങളുടെയും കാര്‍ക്കശ്യത്തിലും വെല്ലുവിളിയിലുമാണ്‌ ഒരു തമിഴ്ബ്രാഹ്മണ സ്ത്രീ കഴിഞ്ഞുകുടുന്നത്‌. തമിഴ്ബ്രാഹ്മണ സമൂഹവ്യവസ്ഥയ്ക്ക്‌ വിധേയപ്പെട്ടു ജീവിച്ച കനകാംബാള്‍ ഇത്തരമൊരു പ്രതിസന്ധിയെ അഭിമുഖികരിച്ചിട്ടുണ്ട്‌. 143 വിധിവൈപരീത്യം കൊണ്ടു വിധവയാകേണ്ടിവന്ന കനകാംബാള്‍ തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സമുദായത്തില്‍ വലിയ ഒച്ചപ്പാടുണ്ടാ യെങ്കിലും അവളുടെ ആഗ്രഹം നടക്കുക തന്നെ ചെയ്തു. എന്നാല്‍ കോളേജിലെ സ്വതന്ത്രമായ അന്തരീക്ഷത്തോട്‌ അവള്‍ക്ക്‌ പൊരുത്തപ്പെടാ നായില്ല. തമിഴ്ബ്രാഹ്മണ സമൂഹമാകട്ടെ, അഭിശപ്തയായ വിധവയുമായുള്ള കൂട്ട്‌ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക്‌ ദോഷമാകുമെന്നു പറഞ്ഞും അവളെ ഒറ്റപ്പെടുത്തി. രണ്ടിടത്തും കനകാംബാള്‍ ഏകയാകുന്നു. ഈ ഏകാകിതയെ ബ്രാഹ്മണസമൂഹത്തിന്റെ സങ്കീര്‍ണ്ണതകളറിയാത്ത പൊതുസമൂഹം അഹങ്കാരമായി ധരിച്ചു. അസല്‍ പട്ടത്തി സ്വഭാവം, ഞാന്‍ ബ്രാഹ്മിന്‍ അല്ലാത്തതുകൊണ്ടാവും ഇങ്ങനെ എപ്പോഴും മുഖം വലിച്ചുകെട്ടി നില്‍ക്കുന്നത്‌” (പുറം 73) എന്നാണ്‌ ഒരു സഹപാഠി പ്രതികരിച്ചത്‌. പൊതു സമൂഹം ബ്രാഹ്മണ സ്ത്രീകളെ അഹങ്കാരികളായിക്കാണുന്നു. ്രാഹ്മണ സമൂഹമാകട്ടെ നികൃഷ്ടജീവികളെപ്പോലെയും. അദ്ധ്യാപകരുടെ ഭാഗത്തു നിന്നു പോലും ഈ ഒരു വീക്ഷണമാണ്‌ കനകാംബാള്‍ക്കു നേരെയുണ്ടായത്‌. അതിനിടയാക്കിയ സംഭവം കനകാംബാളെ ഏറ്റവുമധികം വേദനിപ്പിക്കുന്ന ഒന്നായിരുന്നു. കോളേജിലെ ശ്രീരാമപട്ടാഭിഷേകം നാടകത്തിനു സീതയായി നടിക്കാന്‍ അവളെ തിരഞ്ഞെടുക്കുകയാണ്‌. കനകാംബാള്‍ ചിന്തിച്ചത്‌ “നെറ്റിയില്‍ കുങ്കുമം തൊടാനോ ആടയാഭരണങ്ങളണിയാനോ തലമുടിയില്‍ പൂചൂടാനോ അവകാശം നിഷേധിക്കപ്പെട്ട താനാണോ സീതാദേവിയെ അവതരിപ്പിക്കേണ്ടത്‌” എന്നായിരുന്നു. അതില്‍ നിന്നുടലെടുത്ത തീക്ഷ്ണമായ വേദനയുടെ ബഹിര്‍ഗമനം അധ്യാപകര്‍ അവളുടെ അഹങ്കാരമായി എണ്ണി. ഇങ്ങനെ വൃത്യസ്ത സാമൂഹ്യ പശ്ചാത്തലങ്ങളെ മാറിമാറി അഭിമുഖീ കരിക്കേണ്ടിവന്ന തമിഴ്ബ്രാഹ്മണ സ്ത്രീ പ്രതികരണശേഷിയില്ലാതെ തല കുനിച്ചു നില്‍ക്കുന്നു. അഗ്രഹാരവ്യവസ്ഥയുടെ ജീര്‍ണ്ണത മടുത്ത്‌ നാടുവിട്ട “നെട്ടുര്‍മഠത്തിലെ അന്നപൂര്‍ണി പോലും പൊതുസമൂഹവുമായി ഇടപെടാതെ അമ്യാര്‍ ഹോട്ടലില്‍ താമസിക്കാനും പട്ടന്മാരുടെ മാര്തം സഹായം പറ്റാനും ശ്രമിക്കുന്നു. പൊതുസമൂഹവുമായും ദേശീയ പ്രസ്ഥാനവുമായും ഇടപഴകിയ 144 ഗോവിന്ദനെ അമ്മ ശിവകാമി (നെട്ടുര്‍മഠം) അതില്‍ നിന്ന്‌ വിലക്കുന്നുണ്ട്‌. യാഥാസ്ഥിതികനായ അച്ഛന്റെ മകനായി അവനെ വളര്‍ത്താനാണ്‌ അവള്‍ക്കിഷ്ടം. ദേശീയ പ്രസ്ഥാനവും ഗാന്ധിജിയുമൊക്കെ തമിഴ്രബാഹ്മണ യാഥാസ്ഥിതിക പുരുഷമേധാവിത്ത സമൂഹത്തെ പേടിപ്പെടുത്തുന്നതാണ്‌. ഹരിജനോദ്ധാരകനായ ഗാന്ധിജി തങ്ങളുടെ സംസ്കാരത്തിന്‌ വിഘാതമാകു മെന്നവര്‍ ഭയന്നു. പുരുഷാധിപത്ൃത്തിന്റെ പിറകേ ഗമിക്കുന്ന സ്ത്രീകളും അതംഗീകരിച്ചു. തങ്ങളുടെ കീഴാളത്തം അലങ്കാരമായി അവര്‍ കൊണ്ടു നടന്നു. ഗ്രാമത്തിലേക്ക്‌ അതിക്രമിച്ചു കയറിയ കീഴാളനെ അവര്‍ പുരുഷന്മാ രോടൊപ്പം നിന്ന്‌ അക്രമിച്ചു. ഇതിലപ്പുറം വിധേയത്വം ഇനി തമിഴ്ബ്രാഹ്മണ സ്ത്രീകള്‍ക്ക്‌ വെച്ചുപുലര്‍ത്താനില്ല. 4.8.3 സ്ര്രീയുടെ സാമ്പത്തികമായ വിധേയത്വം: തമിഴ്ബ്രാഹ്മണ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ സാമ്പത്തിക മായി മുന്‍പന്തിയിലല്ല നില്‍ക്കുന്നത്‌. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ്‌ വിവാഹിതരാകുന്നതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനോ നല്ല തൊഴില്‍ തേടാനോ അവര്‍ക്കാവില്ല. വൈവാഹികബന്ധം അവരെ കുടുംബനസ്വത്തിന്റെ അവകാശത്തില്‍ നിന്നും അകറ്റുന്നു. വസ്ത്രം, ഭക്ഷണം, ആഭരണം തുടങ്ങിയ വയിലൊന്നും ഇവര്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും പതിവില്ല. എങ്കിലും അത്യാവശ്യമുള്ള കാര്യങ്ങളില്‍പ്പോലും പുരുഷന്മാരെ ആശ്രയിക്കേണ്ടി വരുന്നതു കാരണം സാമ്പത്തികമായ വിധേയത്വം ഇവര്‍ വച്ചുപുലര്‍ത്തുന്നു. പുരുഷാധിപത്യവും പിതൃദായക്രമവുമാണ്‌ സ്ത്രീകളെ ഈ വിധേയത്വ ത്തിലേക്ക്‌ നയിച്ചത്‌. 1980-കള്‍ വരെ ഇതുതന്നെയായിരുന്നു കേരളത്തിലെ തമിഴ്ബ്രാഹ്മണ സ്ത്രീകളുടെ അവസ്ഥ. അഥവാ ഒന്നോ രണ്ടോ പേര്‍ നാമമാത്രമായ ജോലിയോ ഉപജിവനമാര്‍ഗമോ കണ്ടെത്തി അല്‍പം സാമ്പ ത്തികമുന്നേറ്റം നടത്താന്‍ ശ്രമിച്ചാല്‍ അതിനും പുരുഷാധിപത്യ വ്യവസ്ഥ ഇടം നല്‍കില്ല. സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത തമിഴ്ബ്രാഹ്മണ സ്ത്രീകളെക്കുറിച്ചാണിവിടെ പ്രതിപാദിക്കുന്നത്‌. 145 ലിംഗപദവിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അബലകളും അപകൃഷ്ടരുമായി എല്ലാ കാലത്തും കണക്കാക്കിയിരുന്നില്ല എന്നാണ്‌ മാര്‍കസും എംഗല്‍സും പറയുന്നത്‌. കാരണം ഉല്‍പ്പാദനശക്തികളുടെ ഉയര്‍ച്ച ഒരു കാലഘട്ടത്തിലെ സ്ത്രീപുരുഷന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്‌. ഉല്‍പ്പാദനവര്‍ദ്ധനവ്‌ സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തിലേക്കു നയിക്കുകയും വര്‍ഗ്ഗങ്ങള്‍ രൂപപ്പെടാന്‍ കാരണമാവുകയും ചെയ്തു. MO) സാമൂഹികബന്ധങ്ങളിലും സ്ത്രീപുരുഷ ബന്ധത്തിലും മാറ്റങ്ങള്‍ വരുത്തി. ഈ വര്‍ഗ്ഗസമൂഹത്തിനകത്താണ്‌ പുരുഷന്മാരുടെ ആധിപത്യത്തിലും സ്ത്രീകളുടെ അടിമത്തത്തിലും അധിഷ്ഠിതമായ ആശയങ്ങള്‍ രൂപപ്പെടു തെന്നും അദ്ദേഹം പറയുന്നു. അടിസ്ഥാന സാമ്പത്തികശക്തിയായി പുരുഷന്‍ വളര്‍ന്നതാണ്‌ സ്ത്രീയുടെ അടിമത്തത്തിനു കാരണം. പിതൃദായക്രമം പിന്തുടരുന്ന സമൂഹത്തിലെ സ്ത്രീകളാണ്‌ ഈ വിവേചനത്തിന്റെ ഇരകളാ കുന്നത്‌. മാതൃദായക്രമം പിന്തുടരുന്ന കുടുംബങ്ങളിലും സ്ത്രീകള്‍ അരക്ഷി താവസ്ഥ അനുഭവിച്ചിരുന്നു എന്ന്‌ റോബിന്‍ ജ്രഫി. തറവാടുകളില്‍ കാരണവര്‍ എന്നുപറയുന്ന ഒരു വ്യക്തി കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന തിനാല്‍ മാതൃദായക്രമവ്യവസ്ഥയിലും സ്ത്രീകള്‍ അമിതനസ്വാതന്ത്ര്യം അനുഭവിച്ചിരുന്നില്ല.” ഇത്തരം അവസ്ഥകള്‍ക്കു പുറമേ സ്ത്രീകളുടെ വീട്ടിലെ അധ്വാനത്തിന്റെ മൂല്യം കണക്കാക്കപ്പെടാത്തതും അതിന്‌ സ്ത്രീകള്‍ ശ്രമിക്കാത്തതും ഇതേ വിധേയത്വത്തിന്റെ ഭാഗമായിത്തന്നെയാണ്‌. ജോലിയുള്ള കനകാംബാളും പാട്ടായെയും പാട്ടിയെയും സഹായിച്ചു പോരുന്ന അമ്മുലുവും ദീക്ഷിതരെ “ആശ്രയിച്ചുകഴിയുന്ന്‌ ശിവകാമിയു മൊന്നും ഇതില്‍ വ്യത്യസ്തരല്ല. ആശ്രയിച്ചു കഴിയുക എന്ന (്പയോഗം തന്നെ തെറ്റാണ്‌. സ്ത്രീകള്‍ വീട്ടുജോലിയും പുരുഷന്‍ പുറത്തെ ജോലിയും ചെയ്യുക എന്നതായിരുന്നു ആദ്യത്തെ തൊഴില്‍ വിഭജനം. ഇതില്‍ രണ്ടു കൂട്ടരും തുല്യരാണ്‌. ഈ തുല്യപദവിയില്‍ തുടരവേ തന്നെ, സ്ത്രീയ്ക്കായി മാറ്റിവച്ച ജോലികള്‍ ചെയ്യുമ്പോള്‍ത്തന്നെ, പുരുഷനോടൊപ്പം കര്‍മ്മരംഗത്തേ ക്കിറങ്ങിയ സ്ത്രീ എങ്ങനെ സാമ്വത്തികാരക്ഷിതാവസ്ഥ അനുഭവിക്കുന്നു 146 എന്നത്‌ അന്വേഷിക്കേണ്ടതാണ്‌. അദ്ധവാനത്തിന്റെ മൂല്യം പണമായി കണക്കാക്കി വന്നപ്പോള്‍, പുരുഷന്‍ പുറമേ പോയി തൊഴില്‍ ചെയ്യുന്നതിനു മൂല്യം കൂടുകയും സ്ത്രീകള്‍ വീട്ടില്‍ ചെയ്യുന്ന ശമ്പളമില്ലാ ജോലിക്ക്‌ മൂല്യം കുറയുകയും ചെയ്തു. ഇതിന്റെ ദുഷ്യഫലമാണ്‌ ഈ സ്ത്രീകള്‍ അനുഭവി ചത്‌. തമിഴ്ബ്രാഹ്മണ സ്ത്രീകളുടെ ഈ അരക്ഷിതാവസ്ഥയ്ക്ക്‌ ചില ചരിത്ര പരമായ കാരണങ്ങള്‍ കൂടിയു . തമിഴ്നാട്ടിലെ ദ്രാവിഡമുന്നേറ്റം ബ്രാഹ്മണരെ അവിടത്തെ ശ്രേഷഠ പദവികളില്‍ നിന്നു മാറ്റുകയും വിദ്യാഭ്യാ സത്തിന്റെയും ഭരണവ്യവസ്ഥയുടെയും കുത്തക അവസാനിപ്പിക്കുകയും ചെയ്തു. അവിടെ നിന്നുള്ള തമിഴ്ര്രാഹ്മണരുടെ പലായനവും മറ്റു നാടുകളി ലേക്കുള്ള കുടിയേറ്റവും നടക്കുമ്പോള്‍ത്തന്നെ സംസ്കാരസംരക്ഷണത്തില്‍ മുറുകെ പിടിച്ചിരുന്നതിനാല്‍ സ്ത്രീകളെ സ്വതന്ത്രരായി വിടാനോ മറ്റുള്ളവരുമായി ഇടപഴകാനോ അനുവദിച്ചിരുന്നില്. പലായനം സൃഷടിച്ച അരക്ഷിതാവസ്ഥയില്‍ പുരുഷനു കീഴിപ്പെട്ടു ജീവിക്കാന്‍ സ്ത്രീ നിര്‍ബന്ധി തയായി. കലകടറേറ്റില്‍ ജോലിയും സ്വന്തമായി വരുമാനവുമുളളവളാണ്‌ കനകാംബാള്‍. സാമ്പത്തികമായി സുരക്ഷിതയാണ്‌. എന്നാല്‍ സമ്പത്തില്ലാത്ത തിന്റെ പേരില്‍ നല്ല വൈവാഹിക ജീവിതം കിട്ടാതെ ചെറുപ്പത്തിലേ വിധവയാകേണ്ടി വന്നവളാണ്‌. ജീവിതാവസാനത്തില്‍ നേടുന്ന സാമ്പത്തിക സുരക്ഷിതത്വം അവളെ സംതൃപ്തയാക്കുന്നില്ല. എന്തൊക്കെയായാലും കല്യാണകൃഷ്ണയ്യരുടെ വിധവയായ മകള്‍ കനകാംബാള്‍ തന്നെയായി അവള്‍ അറിയപ്പെടും. മറ്റു തമിഴ്ബ്രാഹ്മണ സ്ത്രീകളുടെ ജീവിതത്തില്‍ നിന്നും കനകാംബാള്‍ വ്യത്യസ്തതയാകുന്നത്‌ അവളെ ആശ്രയിച്ചു കഴിയാന്‍ ആളുകളുണ്ട്‌ എന്നതിലാണ്‌. മാതാപിതാക്കളെ സംരക്ഷിക്കാനുള്ള അവകാശവും സ്വത്തവകാശവും കൈയേറ്റ്‌ ഗൃഹത്തില്‍ കഴിയേ ത്‌ ആണ്‍ മക്കളാണ്‌. എന്നാല്‍ കനകത്തിന്റെ സഹോദരന്‍ സ്വത്തു കൈപ്പറ്റി വീടുവിട്ടു പോവുകയാണുണ്ടായത്‌. ഇടയ്ക്കിടെ എത്തി കനകാംബാളുടെ ശമ്പളത്തിന്റെ പങ്കുപറ്റി തന്റെ മേധാവിത്വം സ്ഥാപിച്ചുകൊണ്ടിരുന്നതിനപ്പുറം അയാള്‍ 147 കുടുംബത്തിന്‌ ഉപകാരിയായിരുന്നില്ല. “CAIMQVLB oe! Goanjenailaw Hos ത്തിലാകട്ടെ അച്ഛന്റെ സാമ്പത്തികബുദ്ധിമുട്ടു കാരണം മുത്തച്ഛന്റെ സംരക്ഷ ണയില്‍ വിട്ടതുകൊണ്ട്‌ ജോലിക്കാരിയാകേണ്ടി വന്നതാണ്‌. വര്‍ഷത്തില്‍ ഉടുക്കാന്‍ വസ്ത്രം കൊടുക്കുന്നതൊഴിച്ചാല്‍ അവള്‍ സമ്പത്തില്ലാത്തവളാണ്‌. വിവാഹം കഴിച്ച്‌ ഭര്‍ത്താവിനോടൊപ്പം താമസിക്കുന്ന വീടിനും പറമ്പിനും ഉടമസ്ഥന്‍ സഹോദരന്‍ രഘുവാണ്‌. ശിവകാമിയാകട്ടെ ദീക്ഷിതരുടെ തണല്‍പറ്റി മാത്രം ജീവിക്കുന്നു. ദീക്ഷിതര്‍ സമ്പന്നനാണ്‌. സമൂഹമഠത്തിന്റെ ആരാധ്യപുരുഷനാണ്‌. അയാളുടെ പത്നീപദവിയില്‍ ഇരിക്കുന്നതുകൊണ്ടു മാത്രം അവളും ആരാധ്യയാണ്‌. എന്നാല്‍ അവള്‍ക്കും സാമ്പത്തിക സുരക്ഷിതത്വമില്ല. മകന്‍ ഗോവിന്ദനെ പഠിപ്പിച്ച്‌ നല്ല ഉദ്യോഗസ്ഥനാക്കിയാല്‍ താന്‍ സുരക്ഷിതയാകും എന്ന ധാരണ മകനും തെറ്റിച്ചു. പണം സമ്പാദി ക്കുന്നത്‌ ദീക്ഷിതരാകയാല്‍ അതു ചിലവഴിക്കാനുള്ള അവകാശവും അയാള്‍ക്കുതന്നെ. അത്‌ ചോദ്യം ചെയ്യാന്‍ അവള്‍ക്കവകാശമില്ല. പണം മുഴുവന്‍ നെട്ടൂര്‍മഠം ഹുണ്ടിയലില്‍ അയാള്‍ നിക്ഷേപിച്ചത്‌ അവളോട്‌ ആലോചിച്ചിട്ടല്ല. എന്നാലും പലരും പറഞ്ഞ്‌ അവളറിയുന്നു. ഹുണ്ടിയല്‍ പൊളിയുന്നു എന്നു പറഞ്ഞുകേട്ടപ്പോള്‍ അവള്‍ അറിയിച്ചെങ്കിലും അയാളത്‌ അവഗണിച്ചു. പണം മുഴുവന്‍ അയാള്‍ക്ക്‌ നഷ്ടമായി. പണമില്ലാത്ത പെണ്ണിന്‌ അഭിപ്രായം പറയാനുള്ള സ്വാതന്ത്രം തമിഴ്ബ്രാഹ്മണ പുരുഷാധിപത്യ സമൂഹം അനുവദിക്കുന്നില്ല. “അറിഞ്ഞതു പലതും അറിയില്ലെന്നു നടിക്കേണ്ട വരാണ്‌ സ്ത്രീകള്‍” എന്നു ശിവകാമി സ്വയം പറയുന്നു. പുരുഷന്മാര്‍ക്ക്‌ പുറത്തിറങ്ങി നടക്കാന്‍ ധാരാളം സമയമുണ്ട്‌. കാരണം അവര്‍ കുറച്ചു സമയം കൊണ്ട്‌ കൂടുതല്‍ പണം സമ്പാദിക്കുന്നവരാണ്‌. മറ്റു ത്തരവാദിത്തങ്ങള്‍ അവരെ ബാധിക്കുന്നില്ല. സ്ത്രീകളുടെ ജോലിഭാരമാണ്‌ യഥാര്‍ത്ഥത്തില്‍ പുരുഷന്മാരെ സ്വതന്ത്രരായി നടക്കാന്‍ അനുവദിക്കുന്നത്‌.” സ്ത്രീകള്‍ ഗാര്‍ഹികജോലികള്‍ സ്വന്തം ഉത്തരവാദിത്തമായി കൊ ) നടക്കുന്നതിനാല്‍ അതേറ്റെടുക്കാന്‍ പുരുഷന്മാരോ കുട്ടികളോ തയ്യാറാകില്ല. അഥവാ ചെയ്യുന്നെങ്കില്‍ അതൊരു ഓഈൌദാര്യം പോലെയായിരിക്കും. 148 അതുകൊണ്ടാണ്‌ പുരുഷന്മാരും കുട്ടികളും സന്തോഷിച്ചിരിക്കുന്ന സമയങ്ങളി ലൊക്കെയും സ്ത്രീകള്‍ വീട്ടുജോലിയുമായി ഓടിനടക്കുന്നത്‌. മാനസികമായ ഈ വിധേയത്വം മാറിയാല്‍ മാത്രമേ സ്ത്രീകള്‍ സ്വതന്ത്രരാകൂ. സാമൂഹ്യസാംസ്കാരികരംഗത്ത്‌ നടന്ന പഠനങ്ങളുടെ ഭാഗമായി രൂപപ്പെട്ടുവന്ന സിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ തമിഴ്ബ്രാഹ്മണ സാമൂഹ്യ വ്യവസ്ഥയ്ക്കകത്ത്‌ സ്ത്രീ എങ്ങനെ, എന്തുകൊണ്ട്‌ വിധേയയായിരിക്കുന്നു എന്ന അന്വേഷണമാണ്‌ ഇവിടെ നടത്തിയത്‌. ഒരു തമിഴ്രബ്രാഹ്മണ സ്ത്രീ പൊതുസമൂഹത്തോടും സ്വസമുദായത്തോടും വിധേയത്വം പുലര്‍ത്തി ക്കൊണ്ടിരിക്കുന്നു. പിതൃദായക്രമവും ആചാരാനുഷ്ഠാനങ്ങളില്‍ അടിയുറച്ച സാമൂഹ്യാവസ്ഥയും “അന്യ'മായിരിക്കുന്നതിന്റെ അരക്ഷിതബോധവും ചേര്‍ന്ന സ്ത്രീയെ കൂടുതല്‍ കൂടുതല്‍ പുരുഷനു വിധേയയാക്കുന്നു. ഈ വിധേയത്വം നിമിത്തം സ്വസമുദായവും പൊതുസമൂഹത്തിലെ മറ്റുള്ളവരും അവളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നു. രണ്ടാം തരം ലിംഗപദവിയും സമൂഹം അടിച്ചേല്‍പ്പിച്ച കീഴാളത്തവും നിമിത്തം അവള്‍ തന്റെ വിധേയ ത്വത്തെ സ്വാംശീകരിക്കുകയാണ്‌ ചെയ്യുന്നത്‌. അടിച്ചേല്‍പ്പിച്ച ഉത്തരവാദിത്ത ങ്ങള്‍ക്കും പാപബോധത്തിനും കീഴടങ്ങിയാണ്‌ അവള്‍ കഴിയുന്നത്‌. പാരമ്പര്യ മായി സ്ത്രീയില്‍ ഉണ്ടാക്കിയെടുത്തിട്ടുളള പാപബോധം നിമിത്തം അവളുടെ ലൈംഗികത എപ്രകടിപ്പിക്കാനാവാതെ പോകുന്നു. ലൈംഗികതയുടെ കാര്യ ത്തില്‍ സമൂഹം സ്ത്രീയ്ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അവളെ ലൈംഗീകതയില്‍ പുരുഷനു വിധേയയാക്കുന്നു. സാമ്പത്തികമായ സ്വാത ന്ത്യം നിഷേധിക്കപ്പെട്ട സ്ത്രീ പിതാവിനോ ഭര്‍ത്താവിനോ സഹോദരനോ വിധേയയായി കഴിയേണ്ടിവരുന്നു. സാമൂഹികമായി അവള്‍ക്ക്‌ സ്വസമൂഹ ത്തില്‍ സ്വാതന്ത്രയമോ പൊതുസമൂഹവുമായി ഇടപഴകാനുള്ള അവസരമോ ലഭ്യമല്ല. അതുകൊണ്ടുതന്നെ സ്ത്രീയെ സ്ത്രീക്കു കല്‍പിച്ച മാനങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പുരുഷന്‍ കൈക്കൊള്ളുന്ന ഏതു തന്ത്രവും പ്രതിഷേധ മേതുമില്ലാതെ അവള്‍ അംഗീകരിക്കുന്നു. ഉടലിനെ പൊതിയുന്ന വസ്ത്ര ത്തില്‍പ്പോലും പുരുഷാധികാരം കടന്നു ചെല്ലുമ്പോഴും പ്രതികരിക്കാത്ത 149 സ്ത്രീത്വത്തെയാണ്‌ എണ്‍പതുകള്‍ വരെ തമിഴ്ബ്രാഹ്മണ സമൂഹത്തില്‍ കാണുന്നത്‌. അവള്‍ വിധേയപ്പെട്ട സമൂഹമോ മതമോ പുരുഷനോ ്രതിസന്ധിഘട്ടങ്ങളില്‍ അവളെ സഹായിക്കാനെത്തുന്നില്ല എന്നും നാം ക റു. മാത്രമല്ല സാമൂഹികമായും സാമ്പത്തികമായും മതപരമായും ലൈംഗി കമായും അവള്‍ ഈ വിധേയത്വം നിമിത്തം ചൂഷണം ചെയ്യപ്പെടുന്നു. അത്തരം ചൂഷണങ്ങള്‍ എങ്ങനെയെല്ലാം വ്യവസ്ഥയ്ക്കു വിധേയപ്പെട്ട തമിഴ്‌ ബ്രാഹ്മണസ്ത്രീയെ ബാധിച്ചു എന്ന അന്വേഷണമാണ്‌ അടുത്ത അധ്യായത്തില്‍. 150 സൂചകങ്ങള്‍: 11 P.P. Narayanan Namboodiri, Aryans in South India, 1992, പുറം 71. 2. Simon De Beavour, The Second Sex, 1949, പുറം 295. 3. നാര്‍മടിപ്പുടവയുടെ നീളം - അവതാരിക, നാര്‍മടിപ്പുടവ, 2009, പുറം 8. 4. Kate Millet, Sexual Politics, 1970, പുറം 33. 5. Marinet Elizie, Women’s Madness, Misogymy or Mental Illness, 1976, പുറം 117. 6. L.H. Morgan, Ancient Society, 1907, പുറം 455. 7. Engels, കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകുടം ഇവയുടെ ആവിര്‍ഭാവം, പുറം 36. 8. എംഗല്‍സ്‌, പുറം 36-37. 9. “നെട്ടൂര്‍മഠ'ത്തിലെ അന്നപൂര്‍ണിക്ക്‌ മഞ്ഞള്‍ക്കാണി സ്വത്തുളളതായി പറയുന്നു. 10. പുരുഷനറിയാത്ത സ്ത്രീമുഖങ്ങള്‍, 2012, പുറം 58. 11. എംഗല്‍സ്‌, കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം ഇവയുടെ ആവിര്‍ഭാവം, പുറം 131. 12. എംഗല്‍സ്‌, പുറം 131, 132. 13. Simon De Beavour, The Second Sex, 1949, പുറം 22. 14. Simon De Beavour, പുറം 39. 15. ° 22. 16. Judith Butler, Gender Trouble, Feminism and the subversion of Identity, 1990, പുറം 123. 17. ഡോ. എന്‍. പ്രശാന്തകുമാര്‍, ഫെമിനിസത്തിലെ ആധുനികോത്തരത, പുറം 192. 151 18. Michel Foucault, The History of Sexuality Vol. I An Introduction, 1979, 82. 19. നാര്‍മടിപ്പുടവയുടെ നീളം, അവതാരിക - നാര്‍മടിപ്പുടവ, പുറം 8. 20. Paula Nicolson, Motherhood and Women’s lives, 1992, പുറം 222. 21. Ann Woollett, Motherhood : Meaning Practice and Ideologies, 1991, പുറം 88. 22. Robin Jeffrey, The Decline of Nair Dominance, പുറം 326. 23. Paula Nicolson, പുറം 206. 24. Ann Woolett, പുറം 1. 25. Paula Nicolson, പുറം 208. 26. Shefali Moitra, Feminist Thought, 2002, പുറം 13. 27. Homi. K. Bhabha, The Location of Culture, 1994, പുറം 70-71. 28. എം.കെ. രാമകൃഷ്ണന്‍, “ഫെമിനിസങ്ങളും സംസ്കാരപഠനമേഖലയും', സംസ്കാരപഠനം - ചരിത്രം, സിദ്ധാന്തം, പ്രയോഗം, പുറം 4560. 29. The Awakening of Women, 1995. 30. Genocide of Women in Hinduism, 1999, 31. Sita Agarwal, Genocide of Women Hinduism, 1999. 32. P.K. Sarkar, The Awakening of Women, 1995. 33. Nath D. P & Datha J, SACS, Vol. 4, No. 1, Page 12. 34. Gayathri. C. Spivak, Spivak Reader, 1996, പുറം 30. 35. കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം ഇവയുടെ ആവിര്‍ഭാവം, പുറം 72. 36. Legacies of Matriliny, 2004/05, പുറം 659. 37. P.P. Narayanan Namboothiri, Aryans in South India, 1992, പുറം 74. 38. Lydia Morris, The working of the Household, 1989, 184. 152 അദ്ധ്യായം - 5 ചൂഷണം ഏതെങ്കിലും ഒരു വസ്തുവിനെയോ സാഹചര്യത്തെയോ തനിക്കനു കൂലമാക്കി മാറ്റി അതിനെ പരമാവധി തന്റെ നേട്ടത്തിനാക്കാന്‍ ഒരു വ്യക്തിയോ ഒരു സംഘമോ ശ്രമിക്കുകയാണെങ്കില്‍ അതിനെയാണ്‌ ചൂഷണം എന്ന്‌ സാമാന്യമായി പറയുന്നത്‌. മാര്‍കസിയന്‍ വീക്ഷണത്തില്‍ “ജനതയുടെ ഒരു ഭാഗം ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുമ്പോള്‍ മറ്റൊരു വിഭാഗം അവരെ അതിന്റെ ഉപഭോക്ത്ൃസ്ഥാനത്തു നിന്നു തടയാന്‍ ശ്രമിക്കുമ്പോഴാണ്‌ ചുഷണം നടന്നു എന്നു പറയുന്നത്‌. ജന്മിത്തവ്യവസ്ഥിതിയില്‍ കീഴാളന്‍ മേലാളനാല്‍ ചൂഷണം ചെയ്യപ്പെടുന്നു. മുതലാളിത്ത വ്യവസ്ഥിതിയില്‍ തൊഴിലാളി മുതലാളിയാല്‍ ചൂഷണം ചെയ്യപ്പെടുന്നു. പുരുഷാധിപത്യ വ്യവസ്ഥിതിയില്‍ സ്ത്രീ പുരുഷനാല്‍ ചൂഷണം ചെയ്യപ്പെടുന്നു. പ്രത്യേക ശക്തി പ്രയോഗങ്ങളും സാമ്പത്തിക ബന്ധങ്ങളും മുതലാളിത്ത വ്യവസ്ഥിതി യിലെ ചൂഷണത്തിന്‌ ആവശ്യമാണെന്നിരിക്കെ, ഫ്യൂഡലിസമോ അടിമത്ത ത്തിലധിഷഠിതമായ വ്യവസ്ഥയോ ഇതൊന്നുമില്ലാതെ തന്നെ ചൂഷണം സാധ്യമാക്കുന്നു. റില്ലി ചൂഷണത്തെ അസമത്വ രൂപവത്ക്കരണ തന്ത്രം (Inequality generating mechanism) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ഒരു വ്യക്തി വരുമാന വിഭവങ്ങളോ പ്രകൃതിവിഭവങ്ങളോ തടയുകയാണെങ്കില്‍, അവരുടെ പരിശ്രമത്തിന്റെ ഫലം അനുഭവിക്കാന്‍ അനുവദിക്കാതിരിക്കുക യാണെങ്കില്‍ ഈ കാഴ്ചപ്പാടില്‍ അതിനെ ചൂഷണം എന്നു വിളിക്കാം. ഇത്‌ മനുഷ്യന്റെ കാര്യത്തില്‍ സംഭവിക്കുകയാണെങ്കില്‍ അതിനെ ചൂഷണം എന്നതിനേക്കാള്‍ അപമാനവീകരണം (Dehumanization) എന്നു വിളിക്കുന്ന തായിരിക്കും ഉത്തമമെന്ന്‌ പ൬ലോ ഫ്രെയര്‍ പറയുന്നു. ഇത്തരത്തില്‍ പലവിധ കാരണങ്ങളാല്‍ അപമാനവികരിക്കപ്പെട്ട തമിഴ്ബ്രാഹ്മണ സ്ത്രീകളുടെ അവസ്ഥകളെക്കുറിച്ചാണ്‌ ഈ അധ്യായത്തില്‍ പറയുന്നത്‌. 153 ബ്രാഹ്മണസമുദായം പുരുഷാധിപതൃപരമാണെന്നും സ്ത്രീകള്‍ പല രീതിയില്‍ ഈ വ്യവസ്ഥയ്ക്കു വിധേയപ്പെട്ടാണ്‌ കഴിയുന്നതെന്നും കഴിഞ്ഞ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഏതെല്ലാം വ്യവസ്ഥകളോട്‌ അവര്‍ വിധേയപ്പെട്ടിരിക്കുന്നുവോ അവിടെയെല്ലാം അവള്‍ ചൂഷണം ചെയ്യപ്പെട്ടിട്ടു മു . അതായത്‌ ഒരു തമിഴ്ബ്രാഹ്മണ സ്ത്രീ സാമൂഹികമായും സാമ്പത്തിക മായും ലൈംഗികമായുമുള്ള ചൂഷണങ്ങള്‍ക്ക്‌ ഇരയായിട്ടുണ്ടെന്നു സാരം. സാമൂഹികമായ വിധേയത്വമാകട്ടെ പൊതുസമൂഹത്തോടും ബ്രാഹ്മണസമൂഹ ത്തോടുമുണ്ട്‌. സ്വന്തമായി സമ്പാദ്യമുള്ളവരും ഇല്ലാത്തവരുമായ സ്ത്രീകള്‍ ഇവര്‍ക്കിടയിലുണ്ട്‌. സാമ്പത്തികചൂഷണം ഇവര്‍ക്കു രണ്ടു കൂട്ടര്‍ക്കും രണ്ടു വിധത്തിലാണ്‌. ലൈംഗികചൂഷണം പരിഗണിക്കുമ്പോള്‍ ബാലികമാര്‍, സുമംഗലികള്‍, വിധവകള്‍ എന്നിവരെയും പരിഗണിക്കണം. വരേണ്യതയും കീഴാളത്തവും ഒരുപോലെ കയ്യാളുന്നവരാണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീകള്‍. അതിനാല്‍ ഒരേസമയം ചൂഷിതയും ചൂഷകയുമാകുന്നു. ഒരു വ്യക്തി ഒരേ സമയം ചൂഷിതന്റെയും ചൂഷകന്റെയും അവസ്ഥയിലെത്തുന്നതെങ്ങനെയെന്ന്‌ മാര്‍കസ്‌ പറയുന്നു. “ലിംഗവിവേചനത്തേക്കാളധികം വര്‍ഗവൈരുദ്ധ്യമാണ്‌ സ്ത്രീ പുരുഷാസമത്വത്തിനു കാരണം. വര്‍ഗവൈരുദ്ധ്യങ്ങള്‍ എപ്പോഴും ബഹുസ്വത്വങ്ങളെ സൃഷടിക്കുന്നു. അതനുസരിച്ചാണ്‌ ഒരു വ്യക്തി ഒരേ സമയം ചൂഷകനും ചൂഷിതനുമാകുന്നത്‌.” അങ്ങനെയെങ്കില്‍ തമിഴ്ബ്രാഹ്മണ സ്ത്രീ (1) സ്വസമുദായത്തിലെ പുരുഷന്മാരാല്‍ ചൂഷണം ചെയ്യപ്പെടുന്നു (2) പൊതുസമൂഹത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും ചൂഷണം ചെയ്യുന്നു (3) പൊതുസമൂഹത്തിലെ പുരുഷന്മാരാല്‍ ചൂഷണം ചെയ്യപ്പെടുന്നു. വെങ്കിടേശ്വരനും സഹോദരീഭര്‍ത്താവും കനകാംബാളെ യഥാക്രമം സാമ്പ ത്തികമായും ലൈംഗികമായും ചൂഷണം ചെയ്യുന്നത്‌ ഒന്നാമത്തേതിനും ചാമി യാരപ്പനെയും കൂട്ടരെയും അ(ര്0ഥഹാരം തീ ര്‍യതിന്റെ പേരില്‍ അമ്മ്യാന്മാര്‍ ആക്രമിച്ചത്‌ രണ്ടാമത്തേതിനും കനകാംബാളെ മേലുദ്യോഗസ്ഥന്‍ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നതും ശിവകാമിയെ അപ്പുക്കാരണവര്‍ വെപ്പാട്ടിയാക്കി വച്ചതും മൂന്നാമത്തേതിനും ഉദാഹരണമായെടുക്കാം. ഇങ്ങനെ മൂന്നുതരം സ്വത്വങ്ങള്‍ അവള്‍ക്കുണ്ടാകുന്നു. ഇതൊന്നും കൂടാതെ ഒരേ സ്ത്രീ തന്നെ 154 ഈ മൂന്നുതരം ചൂഷണങ്ങള്‍ക്ക്‌ ഇരയാകുന്ന അവസരവുമുണ്ടാകുന്നു. സാമൂഹിക, സാമ്പത്തിക, ലൈംഗികചൂുഷണങ്ങള്‍ക്ക്‌ ഒരു തമിഴ്ബ്രാഹ്മണ സ്ത്രീ എങ്ങനെ ഇരയാകുന്നു എന്നു ചിന്തിക്കുമ്പോള്‍ ഇക്കാര്യങ്ങളും പരിഗണിക്കേണ്ടതുണ്ട്‌. 5.1 സാമൂഹിക ചൂഷണം: തമിഴ്ബ്രാഹ്മണ സമൂഹത്തിന്‌ തമിഴ്ബ്രാഹ്മണ സ്ത്രീ വംശം നില നിര്‍ത്താനുള്ള ഒരുപകരണം മാ്രമാണ്‌. പൊതുസമൂഹത്തിനാകട്ടെ സവര്‍ണ്ണ മേധാവിത്വത്തിന്റെ പാരമ്പര്യം ചുമന്നു നടക്കുന്ന വിശിഷടവ്യക്തിത്വവും. ഇക്കാരണങ്ങളാല്‍ രണ്ടിടത്തും തമിഴ്രബാഹ്മണ സ്ത്രീ ഇരയായി മാറുന്നു. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഈ രണ്ടു സാമൂഹ്യാവസ്ഥയിലും സ്ത്രീക്ക്‌ രണ്ടാംതരം പനരത്വമാണ്‌ കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. ഇതൊരു ബൌദ്ധിക ചര്‍ച്ചാവിഷയം മാത്രമല്ല. തുടര്‍ച്ചയായി നിലനില്‍ക്കുന്ന സ്ത്രീ പുരുഷാസമത്വത്തില്‍ നിന്നാണ്‌ ഇത്തരം ചൂഷണങ്ങള്‍ രൂപപ്പെടുന്നത്‌ എന്നതുകൊണ്ട്‌ കൃത്യമായ നിയമവ്യവസ്ഥയിലൂടെ മാത്രമേ ഈ പ്രശ്നം ദൂരീകരിക്കാനാകൂ. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനത്തിനായി ലോക മെങ്ങും സമരങ്ങള്‍ നടന്നപ്പോഴും വരേണ്യസ്ത്രീയുടെ വിധേയത്വമോ അവളുടെ മേലുള്ള ചുഷണങ്ങളോ ആരും അന്വേഷിക്കുകയുണ്ടായില്ല.” മുഖ്യ ധാരാ രാഷ്ട്രീയത്തിലോ സാഹിത്യത്തിലോ തമിഴ്ബ്രാഹ്മണ സ്ത്രീയുടെ പ്രാതിനിധ്യം കാണുകയുണ്ടായില്ല എന്ന കാര്യം മാത്രം മതി ഇതിനുപോദ്‌ ബലകമായ തെളിവായി. മലയാള ചെറുകഥാ ലോകത്ത്‌ ജെ. ലളിതാംബിക എന്ന ഒരൊറ്റ എഴുത്തുകാരി മാത്രമാണ്‌ തമിഴ്്രാഹ്മണ സ്ത്രീയായുള്ളത്‌. ആദ്യമായി തമിഴ്‌ ബ്രാഹ്മണ സ്ത്രീയുടെ പ്രശ്നങ്ങള്‍ സമൂഹത്തിലേക്ക്‌ സാഹിത്യത്തിലൂടെ കൊണ്ടുവന്ന സ്ത്രീ എഴുത്തുകാരി സാറാതോമസ്‌ ആണ്‌ (നാര്‍മടിപ്പുടവ). പുരുഷ എഴുത്തുകാര്‍ ഒന്നു രണ്ടുപേര്‍ ഈ രംഗത്ത്‌ സജിീവമായുണ്ടെങ്കിലും സ്ത്രീഗ്രശ്നങ്ങളിലേക്ക്‌ ആഴത്തില്‍ വേരോടിക്കാന്‍ അവര്‍ക്കുമായില്ല. അതുകൊണ്ടുതന്നെ തമിഴ്ബ്രാഹ്മണ സ്ത്രീ ജീവിതം 155 പ്രമേയമായ സാഹിത്യകൃതികള്‍ വിരളമാണ്‌. ഇത്തരത്തില്‍ അവരുടെ ജീവിതാവസ്ഥകളെക്കുറിച്ചു വിളിച്ചുപറയാന്‍ ആരുമില്ലാത്തതിനാല്‍ അവര്‍ക്ക്‌ ഗ്രശ്നങ്ങളില്ലെന്നല്ല അര്‍ത്ഥമാക്കേണ്ടത്‌. ഒരു വിഭാഗം അപ്പാടെ തമസ്‌ക്കരിക്ക പ്പെടുന്ന അവസ്ഥയാണിത്‌. ലിംഗവിവേചനത്തിലധിഷ്ഠിതമായ ചൂഷണം നിലനില്‍ക്കുന്നിടത്തോളം കാലം ഈ തമസ്്‌ക്കരണം സംഭവിച്ചുകൊണ്ടേ യിരിക്കും. സവര്‍ണ പുരുഷമേധാവിത്വം സ്ഥാപിക്കുന്ന യാഥാസ്ഥിതിക പുണുല്‍ധാരികള്‍ സാമൂഹ്യപരിവര്‍ത്തന വിപ്ലവങ്ങളൊക്കെയും ഏതുവിധേ നയും അടിച്ചമര്‍ത്തും. സംസ്കാര സംരക്ഷണാര്‍ത്ഥം ജന്മസ്ഥലം ഉപേക്ഷി ക്കാന്‍ തയ്യാറായ അവര്‍ മറ്റൊരു നാട്ടിൽ ആവാസവ്യവസ്ഥ ഉറപ്പിക്കുമ്പോള്‍ കൃതൃമായ കണക്കു കൂട്ടലുകളോടെയാണ്‌ അത്‌ ക്രമപ്പെടുത്തിയത്‌. അവര്‍ ക്കാവശ്യമായ പണിയാളുകളെയും കച്ചവക്കാരെയും പരികര്‍മ്മികളെയും കൂടെ കൊണ്ടുവരികയും അവരെ തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു ചുറ്റും വിന്യസിക്കുകയും ചെയ്തു. തദ്ദേശത്തിലെ ആളുകളുമായി ഇടപഴകാതെ ശുദ്ധസംസ്കാരം നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചെങ്കില്‍, അത്‌ അവരുടെ സ്ത്രീകളെ സംസ്കാരസംരക്ഷകരാക്കി പരമാവധി ചൂഷണം ചെയ്തു കൊണ്ടാണ്‌. 5.2 സാമുദായികവും മതപരവുമായ ചുഷണം: തമിഴ്ബ്രാഹ്മണ സ്ത്രീ സ്വസമുദായത്താലും പൊതുസമൂഹത്താലും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന്‌ പറഞ്ഞല്ലോ. തമിഴ്ബ്രാഹ്മണ സാമൂഹ്യ വ്യവസ്ഥയ്ക്കകത്തുള്ള ചൂഷണം യഥാര്‍ത്ഥത്തില്‍ മതപരമായ ചൂഷണമാണ്‌. സാമുദായിക നിയമങ്ങള്‍ക്കും മതപരമായ അനുഷഠാനങ്ങള്‍ക്കും വിധേയ പ്പെട്ട തമിഴ്ര്രാഹ്മണസ്ത്രീ ജീവിക്കുന്നതുകൊണ്ട്‌ അത്തരം വിധേയത്വം പിതൃമേധാവിത്ത സമൂഹം ചൂഷണം ചെയ്യുന്നു. സ്ത്രീയുടെ വിധേയത്വം അതേപടി തുടരാനായി പുരുഷ സമൂഹം സ്വീകരിക്കുന്ന ഒരു വഴിയാണ്‌ ഈ ചൂഷണം. “ചരിത്രപരമായി സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള തുല്യമല്ലാത്ത അധികാരബന്ധങ്ങളുടെ സൃഷ്ടിയാണ്‌ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമ 156 ങ്ങളെന്നും, പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീക്ക്‌ വിധേയത്വ സ്ഥാനം നല്‍കാന്‍ സമൂഹം കൈക്കൊള്ളുന്ന ഒരു ക്രൂരമായ തന്ത്രമാണി തെന്നും യു.എന്‍. സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു പൊതുയോഗത്തില്‍ പറയുകയുണ്ടായി. തമിഴ്‌ ബ്രാഹ്മണസ്ത്രീ യുടെ കാര്യത്തില്‍ ഇതേറെ സത്യമായ കാര്യമാണ്‌. തികച്ചും ആചാരങ്ങളി ലധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥ രൂപപ്പെടുത്തിവച്ചിട്ടുളളതിനാല്‍ ഏറെയൊന്നും ബലര്രയോഗമില്ലാതെ തന്നെയാണ്‌ ഒരു സ്ത്രീ അതിനു വിധേയപ്പെടുന്നത്‌. ആ വിധേയത്വം അതേപടി നിലനിര്‍ത്താന്‍ ആചാരങ്ങളില്‍ കൂടുതല്‍ നിര്‍ബന്ധബുദ്ധി ചെലുത്തിയാല്‍ മതി. അതിന്‌ അവള്‍ കുടുംബത്തിന്‌ ഒരു ബാധ്യതയാണെന്നു വരുത്തിത്തീര്‍ക്കുന്നു. അവളുടെ വസ്ത്രധാരണം, വിദ്യാഭ്യാസം എന്നിവയിലൊക്കെ നിയന്ത്രണങ്ങളേര്‍ പ്പെടുത്തി, സാമ്പത്തികബാധ്യതയു ഠക്കുന്ന ഒരു വസ്തുവാണ്‌ തമിഴ്‌ ബ്രാഹ്മണസ്ത്രീ എന്നു വരുത്തിത്തീര്‍ക്കുക വഴി എല്ലാത്തരം ചൂഷണത്തിനും അവള്‍ വഴിപെട്ടു വരും. ഫ്രോയ്ഡ്‌ പറയുന്നു: “ലിംഗഭേദം സാമൂഹികമായും സാംസ്കാരികമായും സ്ഥാപിക്കപ്പെട്ടത്‌ തികച്ചും ജൈവശാസ്ത്രപരമല്ല. ചരിത്രാതീതകാലം മുതല്‍ മനുഷ്യമനസ്സ്‌ സ്ത്രീ, പുരുഷന്‍, സ്ത്രീത്വം, പുരുഷത്വം എന്നീ ഭേദങ്ങളെ മാനസികമായും ജൈവശാസ്ത്രപരമായും രൂപപ്പെടുത്തിയെടുത്തതുകൊണ്ടാണ്‌. അതുവഴി ഒന്നു മറ്റൊന്നിനേക്കാള്‍ നല്ലത്‌ എന്നോ മീതേ എന്നോ ഒരു ചിന്താഗതി സമൂഹത്തില്‍ രൂപപ്പെട്ടു വന്നതാണ്‌ സ്ത്രീപുരുഷാസമത്വത്തിനു കാരണം. അതായത്‌ ഈ ഭേദം തികച്ചും സാമൂഹികസ്യഷ്ടിയാണ്‌.””” സ്ത്രീകള്‍ തങ്ങളുടെ സ്ത്രീത്വത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന തിനാല്‍ അതു തന്നെ അവരെ വേട്ടയാടുന്നു എന്ന്‌ സിമോണ്‍ ദി ബുവയര്‍. തമിഴ്ബ്രാഹ്മണ സ്ത്രീ തങ്ങളുടെ വരേണ്യാവസ്ഥയെ സ്വാംശീകരിച്ച്‌ അതില്‍ മുഴുകി ജീവിക്കുന്നതുകൊണ്ട്‌ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത്‌ തിരിച്ചറി 157 യുന്നില്ല.. സമുദായവും പുരുഷമേധാവിത്വവും അടിച്ചേല്‍പ്പിക്കുന്ന ബലതന്ത്ര ങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുകയും ആ വേദനകളില്‍ ആനന്ദം കണ്ടെ ത്തുകയും ചെയ്യുന്ന സ്ത്രീ യഥാര്‍ത്ഥത്തില്‍ ഒരു മസോക്കിസ്റ്റാണെന്ന്‌ ഫ്രോയ്ഡ്‌ പറയുന്നു. | കനകാംബാളും ശിവകാമിയും ഈ പീഡനത്തില്‍ സുഖം കണ്ടെത്തിയവരാണ്‌. തനിക്കീ ചുറ്റുപാടില്‍ നിന്ന്‌ മാറിനില്‍ക്കാ നാവില്ല എന്നും തനിക്ക്‌ പൊതുസമൂഹവുമായി പൊരുത്തപ്പെടാനാവി ല്ലെന്നും പറഞ്ഞ്‌ ആ വ്യവസ്ഥയോടു ചേര്‍ന്നുനിന്ന്‌ അതിന്റെ നിര്‍ദ്ദാക്ഷി ണ്യമായ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്‌ കനകാംബാള്‍ ചെയ്തത്‌. സാമുദായിക വ്യവസ്ഥയ്ക്ക്‌ ഒട്ടനവധി നിഷഠകളുണ്ട്‌ എന്നു സ്ഥാപിക്കാന്‍ സ്ത്രീകളുടെ വിധേയത്വത്തെ തമിഴ്ബ്രാഹ്മണ പുരുഷ സമൂഹം ചുഷണം ചെയ്യുന്നു. സ്ത്രീ വിധേയയായിരുന്നില്ലെങ്കില്‍ പുരുഷന്റെ പൂജയും യജ്ഞവും പിഴയ്ക്കുമെന്ന വിശ്വാസം അവളില്‍ ഉണ്ടാക്കിയെടുക്കുക, കര്‍മ്മ ങ്ങള്‍ക്ക്‌ ഫലസിദ്ധിയില്ലെങ്കില്‍ അത്‌ സ്ത്രീയുടെ കളങ്കമാണെന്നു സ്ഥാപി ച്ചെടുക്കാന്‍ ശ്രമിക്കുക ഇവയെല്ലാം ഇത്തരം ചൂഷണങ്ങളാണ്‌. “വേരുകളി'ല്‍ കാക്ക പിണ്ഡം കൊത്താതിരുന്നത്‌ ഗീത ശുദ്ധിയില്ലാതെ അവിടെയെല്ലാം നടന്നതുകൊണ്ടാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്‌. ദീക്ഷിതര്‍ പ്രഗത്‌ ഭവ്ക്തികള്‍ക്ക്‌ കര്‍മ്മങ്ങള്‍ ചെയ്തു കൊടുക്കുന്നയാളാണ്‌. ആ ഉന്നതിയില്‍ നിന്ന്‌ ഒരിക്കലും അയാള്‍ താഴെയിറങ്ങുകയില്ല. ശിവകാമിയെ അയാള്‍ ക്കൊപ്പം ഉയര്‍ത്തുകയല്ല, അയാള്‍ക്കുയരാനുള്ള അര്‍പ്പണഭാവം അവളില്‍ ഉണ്ടാക്കിയെടുക്കുകയാണയാള്‍ ചെയ്യുന്നത്‌. അണിഞ്ഞൊരുങ്ങി വന്ന അവളുടെ ശരീരത്തെ അയാള്‍ക്കാസ്വദിക്കാം, അവള്‍ ചമച്ചു കൊടുത്ത സാദം അയാള്‍ക്കാസ്വ്ദിക്കാം, അവളുടെ രോഗാവസ്ഥ അയാള്‍ക്കംഗീകരിക്കാ നാവില്ല. “ഹാര്‍ട്ട വീക്കാണെന്ന്‌ ഡോകടര്‍ വിധിയെഴുതിയ അവളുടെ രോഗത്തെ അയാള്‍ സമീപിക്കുന്നത്‌ തികഞ്ഞ നിസ്സംഗതയോടെയാണ്‌. “കാമിക്ക്‌ രോഗമാണെന്നു പറയപ്പെടുന്നു. എന്തുരോഗം? എനിക്കു ബോദ്ധ്യമായിട്ടില്ല.. പണ്ടൊരു ബഹളമുണ്ടായി. അപ്പോത്തിക്കരി വന്നു, മരുന്നു 158 കുറിച്ചു.... ശ്ശേ ! രോഗമൊന്നുമില്ലെന്ന്‌ ! ഉഷ്ണവായുവിന്റെ ഒരു പരാക്രമം. ...” (പുറം 205) എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പോകാവുന്ന ഹൃദയമുള്ളവളുടെ രോഗാവസ്ഥയെയാണ്‌ ഇത്തരത്തില്‍ ഉഷ്ണവായുവായി ദീക്ഷിതര്‍ തള്ളി ക്കളഞ്ഞത്‌. സ്ത്രീക്ക്‌ അര്‍ഹമായത്‌ നിഷേധിക്കുന്നതും ചൂഷണം തന്നെ. അങ്ങനെ അര്‍ഹമായ ചികിത്സയും സാന്ത്വനവും നിഷേധിച്ചുകൊണ്ട്‌ ദീക്ഷിതര്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നപ്പോള്‍ ശിവകാമിയുടെ ജീവന്റെ വില നല്‍കേ വന്നു. അവളില്‍ നിന്നു കിട്ടാവുന്ന എല്ലാ സുഖങ്ങളും ആന്വദിചതിനു ശേഷം തകര്‍ന്ന അവളുടെ ശരീരത്തെ അവഗണിച്ചു കൊണ്ടാണ്‌ ദീക്ഷിതര്‍ ശിവകാമിയുടെ ജീവിതത്തെ ചുഷണം ചെയ്തത്‌. ഇത്തരം അവ്യവസ്ഥകള്‍ക്കെതിരെ ഒരു സ്ത്രീയെങ്കിലും പ്രതികരിക്കാന്‍ മുതിര്‍ന്നാല്‍ ‘ഒരു ത്രാഹ്മണപ്പെണ്ണിന്റെ നാവിത്ര നീളാമോ” എന്നു മൂക്കത്തു വിരല്‍ വയ്ക്കും തമിഴ്ബ്രാഹ്മണ സമൂഹം. “അവര്‍ണബചലാത്സംഗി' യുടെ (ഒ.വി. വിജയന്റെ, തലമുറകള്‍, 28) നിന്ദയില്‍ നിന്നുയര്‍ന്ന പീഡനം ശിവകാമി സഹിച്ചത്‌ നിശ്ശൂബ്ദമായാണ്‌. പൊതുസമൂഹത്തിലെ പുരുഷമേധാവിത്വം തമിഴ്ബ്രാഹ്മണ സമൂഹത്തിലെ സ്ത്രീയെ തന്റെ വെപ്പാട്ടിയാക്കുന്നു. മറ്റു സ്ത്രീകഥാപാത്രങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടത്‌ സ്വസമുദായത്താലാണെങ്കില്‍ ശിവകാമിയെ ചൂഷണം ചെയ്തത്‌ പൊതുസമൂഹത്തിലെ അവര്‍ണവിഭാഗമാണ്‌. ശിവകാമി ഇരയും ഗ്രതീകവു മാകുന്നു. തമിഴ്ബ്രാഹ്മണ സമൂഹത്തെ കീഴ്പ്പെടുത്താനാണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീയെ അവര്‍ണര്‍ ചൂഷണം ചെയ്തത്‌. സ്ത്രീയുടെ കീഴാളത്തത്തെ മറ്റൊരു കീഴാളന്‍ ചൂഷണം ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ക്ക്‌ ചരിത്രാതീത കാലത്തോളം പഴക്കമുണ്ട. പുരാണകാലഘട്ടം മുതല്‍ തന്നെ എതിരാളി കളെയോ മറ്റൊരധികാര വ്യവസ്ഥയെയോ തകര്‍ക്കാനുള്ള ആയുധമായി സ്ത്രീ ഉപയോഗിക്കപ്പെട്ടിട്ടുണ്ട. ചിലയിടത്ത്‌ അവള്‍ ഉപകരണമാകുന്നു, ചിലയിടത്ത്‌ ആയുധവും. അവസരം ഏതു തന്നെയാകട്ടെ സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു. പാണ്ഡവരെ രാജ്യശ്രഷ്ടരാക്കാന്‍ നടത്തിയ 159 കള്ളച്ചുതിൽ പാഞ്ചാലിയുടെ സ്ത്രീത്വം ചൂഷണം ചെയ്യപ്പെടുന്നു. ഭീഷ്മരെ തോല്‍പ്പിക്കാന്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി പാണ്ഡവര്‍ യുദ്ധം ചെയ്യുന്നു. അസുരവംശത്തെയാകെ കീഴ്‌പ്പെടുത്താന്‍ മഹാവിഷ്ണുവിന്റെ സ്ത്രീവേഷ മായ മോഹിനി മതിയായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ എട്ടുവീട്ടില്‍ പിള്ളമാ രുടെ വിപ്ലവവീര്യം കെടുത്തിയത്‌ അവരുടെ സ്ത്രീകളെ മുക്കുവര്‍ക്ക്‌ പിടിച്ചു കൊടുത്തിട്ടായിരുന്നു. മലബാര്‍ കലാപകാലത്ത്‌ പുരുഷന്മാരെ അമര്‍ച്ച ചെയ്യാന്‍ അവരുടെ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയതായി പറയുന്നു. “സമൂഹം സ്ത്രീയില്‍ നടത്തുന്ന ഏറ്റവും വലിയ ചൂഷണം അവളെ നിത്യമായ വീട്ടുജോലിയില്‍ തളച്ചിടുന്നതാണ്‌. മറ്റൊരു ജോലിയും ഇത്രയധികം ഒരൊറ്റ ലിംഗത്തിലേക്ക്‌ കേന്ദ്രീകരിച്ചിട്ടില്ല. മറ്റൊരു ജോലിയും ഇതുപോലെ വ്യക്തിബന്ധങ്ങളില്‍ കെട്ടപ്പെടുകയോ വ്യക്തിപരമായ സേവനമായി മാറുകയോ ചെയ്തിട്ടില്ല. കൃത്യമായ ജോലിവിഭജനമോ സമയപരിധിയോ തൊഴിലാളി സംഘടനയോ ഇല്ലാത്ത, തുടക്കവും ഒടുക്കവുമില്ലാത്ത, വിശ്രമിക്കാനുള്ള സ്ഥലമോ സമയമോ അനുവദിക്കാത്ത മറ്റൊരു ജോലിയുമില്ല. വിരോധാഭാസമെന്നു പറയട്ടെ, ഈ തൊഴിലിന്‌ വേതനവുമില്ല.” ഈ ഗാര്‍ഹികജോലിയില്‍ സ്ത്രീകള്‍ സംതൃപ്തരല്ല. അവരെപ്പോഴും അതിനെ വിരസവും ഏകാന്തവും ക്ഷീണിപ്പിക്കുന്നതും ഒരിക്കലും അവസാനിക്കാത്തതുമായാണ്‌ കാണുന്നത്‌. മാത്രമല്ല സമൂഹം കുടുംബജോലിയിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീയെ താഴ്ന്ന നിലവാരത്തിലാണ്‌ നിര്‍ണയിക്കുന്നത്‌. അത്‌ ആരാലും ശ്രദ്ധിക്കപ്പെടുന്നില്ല. സമൂഹം പറയുന്നത്‌ സ്ത്രീ ഇതിനെ ഒരു ജോലിയായി കാണാതെ കുടുംബാംഗങ്ങള്‍ക്കു നല്‍കുന്ന കരുതലായി കാണണമെന്നാണ്‌. ഏതുതരം ചൂഷണത്തിനും ഇത്തരമൊരു ഭംഗിയുള്ള മുഖംമൂടിയുണ്ടായിരിക്കും. മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ ഭാഗമാകാത്തതിനാല്‍, ഇതിന്‌ കൃത്യമായി വേതനം നിര്‍ണ്ണയിച്ചിട്ടില്ലാത്ത തിനാല്‍ ഈ (വ്രശ്നങ്ങള്‍ സാമൂഹിക ഇടങ്ങളില്‍ മാത്രം ഒതുങ്ങുന്നു. സാമൂഹിക നിര്‍മ്മിതിയായ സ്ത്രീയുടെ കുടുംബജോലിഭാരം തികച്ചും പുരുഷാധിപത്യപരമായ ചൂഷണമാണ്‌. സ്ത്രീകള്‍ ഈ ജോലിഭാരം 160 ഏറ്റെടുക്കുന്നതുകൊണ്ടു മാത്രമാണ്‌ സമയപരിധിക്കും സ്ഥലപരിധിക്കും അകത്തു നിന്നുകൊണ്ട്‌ കൃത്യമായ വേതനമുള്ള ജോലി പുരുഷന്‌ ചെയ്യാന്‍ കഴിയുന്നത്‌. എന്നിട്ടും എന്തുകൊണ്ടാണ്‌ സ്ത്രീ തന്നെ ചൂഷണം ചെയ്യുന്ന ഒരു വ്യവസ്ഥയിലേക്കു തന്നെ പ്രവേശിക്കുന്നത്‌? ഉത്തരം വളരെ ലളിതമാണ്‌. പൊതു ഇടത്തിലെ ജോലിയില്‍ എപ്പോഴും സ്ത്രീകള്‍ ്രാന്തവത്ക്കരിക്കപ്പെടുന്നു. മുതലാളിത്ത സമ്പദ്വ്യവസ്ഥ ലാഭം മാത്രം ലക്ഷ്യമിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അവിടെ തൊഴിലാളിയുടെ കായിക, ബനദ്ധികശേഷികളെ പരമാവധി ചൂഷണം ചെയ്യേണ്ടതുണ്ട്‌. സ്ത്രീകള്‍ പ്രസവം, കുഞ്ഞുങ്ങള്‍, സ്വതേയുള്ള ദനര്‍ബല്യം എന്നിവയാല്‍ നിയന്ത്രിക്കപ്പെടുന്നതുകൊണ്ട്‌ പുരുഷന്റെയര്ത കായികശേഷി ഉപയോഗിച്ച്‌ മൂലധനം വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ സ്ത്രീയേക്കാള്‍ പുരുഷന സമൂഹം മുന്‍തൂക്കം നല്‍കുന്നു. അങ്ങനെയുള്ള സ്ത്രീ ഒറ്റയ്ക്കു ജീവിക്കുന്നത്‌ സാമ്പത്തികസുരക്ഷിതത്വം നല്‍കില്ല എന്നതുകൊണ്ട്‌ വിവാഹമെന്ന മറ്റൊരു തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്നു. അവിടെ അവളുടെ എല്ലാ കഴിവുകളും ചൂഷണം ചെയ്തുകൊണ്ട്‌ പരിമിതമായ അളവില്‍ അവള്‍ക്ക്‌ സാമ്പത്തികസുരക്ഷിതത്വം നല്‍കുന്നു. ഇത്തരത്തിലുളള ഒരു വ്യവസ്ഥ രൂപപ്പെട്ട സമൂഹത്തില്‍ സ്ത്രീ പുരുഷന്‌ ഭക്ഷണം നല്‍കാനും തുണിയലക്കാനും വീടു വ്യത്തിയാക്കി സൂക്ഷിക്കാനും അവന്റെ ലൈംഗികാസക്തി ശമിപ്പിക്കാനുമുള്ള ഒരുപകരണം മാത്രമാകുന്നു. ഈ അവസ്ഥയിലാണ്‌ വീട്ടില്‍ സ്ത്രീക്ക്‌ സ്വന്തമായൊരിടമില്ലെന്ന്‌ വെര്‍ജീനിയ വൂള്‍ഫ്‌ പറഞ്ഞത്‌." അടുക്കളയിലും ഭര്‍ത്താവിന്റെയരികിലും കുട്ടികളുടെ കൂടെയും ചിലവഴിക്കാനുള്ളതാണ്‌ അവളുടെ സമയം. പുരുഷാധിപത്യത്തിന്റെ കൂടെ സാമുദായികമായ ആചാരങ്ങള്‍ കൂടിയാകുമ്പോള്‍ സ്ത്രീ കൂടുതലായി കുടുംബവ്യവസ്ഥയ്ക്കകത്ത്‌ ചൂഷണം ചെയ്യപ്പെടുന്നു. ഇതാണ്‌ കേരളത്തിലെ തമിഴ്ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥയ്ക്കകത്ത്‌ സംഭവിച്ചത്‌. സ്ത്രീക്ക്‌ വിദ്യാഭ്യാസവും പൊതുസമൂഹവുമായുള്ള ബന്ധവും നിഷേധിച്ച തമിഴ്ബ്രാഹ്മണ സമൂഹം അവളെ പ്രഗത്ഭയാക്കിയത്‌ 161 “ശമയലി'നാണ്‌. അതിലേക്ക്‌ അവളെ പരുവപ്പെടുത്തി എടുത്തതുകൊണ്ട്‌ “ശമയല്‍ പ്രമാദം” എന്ന്‌ ഒരു പട്ടര്‍ പുകഴ്ത്തിയാല്‍ അവള്‍ പരമാനന്ദ ത്തിലാറാടും. മുതിര്‍ന്ന സ്ത്രീകള്‍ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടി കള്‍ക്ക്‌ നല്‍കുന്ന ആദ്യത്തെ ഉപദേശം ഭര്‍ത്താവ്‌ ദൈവമാണ്‌, നല്ല ഭക്ഷണ മുണ്ടാക്കിക്കൊടുത്ത്‌ ആ ദൈവത്തെ പ്രീതിപ്പെടുത്തണം എന്നാണ്‌. ഭക്ഷണ മുണ്ടാക്കാന്‍ അഭ്യസിക്കാത്തതിനാല്‍ “നെട്ടൂര്‍മഠ'ത്തിലെ അന്നപൂര്‍ണ്ണി കഴിവുകെട്ടവളായി വിലയിരുത്തപ്പെടുന്നു. നാടും വീടും വിട്ടലയുന്ന പിച്ചനു പോലും ശിവകാമിയുടെ ഭക്ഷണമാണ്‌ പഥ്യം. നല്ല ഭക്ഷണമുണ്ടാക്കാനും ഗൃഹം ഭംഗിയാക്കി വയ്ക്കാനും അറിയുന്ന ശിവകാമിയെ കിട്ടിയത്‌ ദീക്ഷിത രുടെ ഭാഗ്യമായി ബ്രാഹ്മണസമൂഹം വാഴ്ത്തുന്നു. കൊഴുക്കട്ട കട്ടുതിന്ന മൊട്ടപ്പാട്ടിമാരുടെ തര്‍ക്കം അവള്‍ തീര്‍ക്കുന്നത്‌ പലതരം കൊഴുക്കടു ഉ ഠക്കിക്കൊടുത്തിട്ടാണ്‌. സ്ത്രീകളുടെ തര്‍ക്കങ്ങളും ആശങ്കകളും മുഴുവന്‍ പാചകത്തെയും ഗൃഹജോലിയെയും സംബന്ധിച്ചാണ്‌. “കൊഴുക്കട്ട സമാ ചാരം പോലെ കോലമിടുന്നതിനെക്കുറിച്ചും നട തുത്തുതളിക്കുന്നതിനെ ക്കുറിച്ചും അന്നന്നു തയ്യാറാക്കേണ്ട ഭക്ഷണത്തെക്കുറിച്ചും അതിഥി വന്നാല്‍ കൊടുക്കേണ്ട ഭക്ഷണത്തെക്കുറിച്ചും മാത്രം സ്ത്രീ ആശങ്കപ്പെടുന്നു. ശേഷം ആശങ്കകള്‍ മക്കളുടെ കാര്യത്തിലായിരിക്കും. അതിലപ്പുറം സാമ്പത്തിക കാര്യങ്ങളെക്കുറിച്ചോ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചോ സ്ത്രീകള്‍ കൂടുന്നി ടത്ത്‌ ചര്‍ച്ചകള്‍ നടക്കുന്നില്ല. സ്ത്രീകള്‍ക്കു കിട്ടുന്ന പ്രശംസയും പാചകത്തി ന്റെയും ഗൃഹജോലിയുടെയും മാത്രം. പൂജയ്ക്കും യജ്ഞങ്ങള്‍ക്കും പുറത്തു പോയി പ്രശംസയും സമ്മാനങ്ങളും വാങ്ങി പുരുഷന്മാര്‍ വരുമ്പോള്‍ സ്ത്രീയുടെ കഴിവിന്റെ അംഗീകാരമായി കിട്ടുന്നത്‌ ഏതാനും പ്രശംസാ വാചകങ്ങള്‍ മാത്രം. “തലമുറകളിലെ ശിവകാമി പൊതുസമൂഹത്തിന്റെ ഇരയായത്‌ പാചകത്തിന്റെ പേരിലാണ്‌. “ഈഴവന്റെ ചക്കരപ്പാല്‍ കുടിച്ചു മടുത്ത്‌ അപ്പുക്കാരണവര്‍ക്ക്‌ “ബ്രാഹ്മണന്റെ പായസവും പ്രഥമനും കുടിക്കാനാണ്‌ മു ച്ൃന്മാര്‍ക്ക്‌ ആമാടക്കാശു കൊടുത്ത്‌ പതിനേഴുകാരി ശിവകാമിയെ 162 വെപ്പാട്ടിയാക്കിയത്‌. “വെടിമരുന്നിന്‌ തീറ്റപ്പണ്ടങ്ങളാകാനുള്ള ഭടസമൂഹത്തെ സൃഷടിക്കുന്ന യന്ത്രങ്ങളായി സ്ത്രീകളെ കരുതിയിരുന്നവരാണ്‌ ഹിറ്റ്‌ലര്‍- മുസ്സോളിനി പ്രഭൃതികള്‍”. ഫാസിസത്തിന്റെ നേതാക്കള്‍ പോലും സ്ത്രീയുടെ ഇടം അടുക്കളയും കിടപ്പുമുറിയുമായി കണ്ടിരുന്നു എന്നല്ലേ ഇതിനര്‍ത്ഥം. 5 ലൈംഗികമായ ചുഷണം: സ്ത്രീയും സമൂഹവും ഒരുപോലെ പുരുഷനെ അംഗീകരിക്കുന്നു. എലയ്്‌ന്‍ ഷോവാശട്ടര്‍ പറയുന്നു: “സ്ത്രൈണത സ്ത്രീയെ അതായിത്തന്നെയിരിക്കാന്‍ പ്രേരിപ്പിക്കുന്നു. ആ സ്ത്രൈണതയില്‍ നിന്നുകൊണ്ട്‌ അവള്‍ ചെയ്യുന്ന കര്‍മ്മം ഒരു പുരുഷനു വേണ്ടി ആഗ്രഹിക്കുക എന്നതാണ്‌. തന്നെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ആദര്‍ശാത്മകമായ പ്രതീകമായി സ്ത്രീ തന്നെ പുരുഷനെ കാണുന്നു. പുരുഷന്റെ പ്രണയത്തിന്‍ കീഴിലാണ്‌ ജീവിതത്തിന്റെ സുഖവും സുരക്ഷിതത്വവും എന്നവള്‍ തെറ്റിദ്ധരിക്കുന്നു.”'” സ്ത്രീത്വത്തിലേക്ക്‌ കാലെടുത്തു വയ്ക്കുമ്പോഴേ സമൂഹത്തില്‍ സ്ത്രീയുടെ വിധി എന്നു പറയു ന്നത്‌ വിവാഹത്തിലേക്ക്‌ നയിക്കപ്പെടുക, എല്ലാ സ്വാതന്ത്യവും പുരുഷന അടിയറ വെയ്ക്കുക എന്നതാണ്‌. പുരുഷാധിപത്യ സമൂഹം പുരുഷന്‍ ലൈംഗികമായി സ്വാതന്ത്യം അനുവദിക്കുമ്പോള്‍ സ്ത്രീക്ക്‌ അത്‌ വിവാഹവുമായി ബന്ധപ്പെട്ട ഒരു കര്‍മ്മം മാത്രമാണ്‌. സിമോണ്‍ ദി ബുവയര്‍ പറയുന്നു: “വിവാഹാനന്തരം അവള്‍ക്ക്‌ അവളുടെ മേല്‍ ഒരധികാരവുമില്ല. അവളുടെ ഭാവി പുരുഷന്റെ സന്തോഷത്തില്‍ നിബന്ധിക്കപ്പെട്ടിരിക്കുന്നു. സാമൂഹികമായോ ലൈംഗികമായോ പുതിയ ചോദനകള്‍ അവളില്‍ ഉണര്‍ന്നാല്‍ അത്‌ പൂരിപ്പിക്കാതെ അവശേഷിക്കുകയേയുള്ളു. (പവര്‍ത്തി ക്കാനുളള അവളുടെ ആര്‍ത്തിയെ, അത്‌ ശാരീരികമോ ആദ്ധ്യാത്മികമോ 163 ആകട്ടെ, തുടര്‍ച്ചയായി അടിച്ചമര്‍ത്തപ്പെടുന്നു.”' ഇത്തരത്തിലുള്ള അടിച്ചമര്‍ത്തല്‍ കൊണ്ട്‌ സ്ത്രീ അവളുടെ കഴിവുകളെ ദമനം ചെയ്യാനാ യിരിക്കും പരിശീലിക്കുക. ഒപ്പം അവളിലെ ചോദനകളെയും അവള്‍ അടക്കുന്നു. സ്ത്രീയുടെ ചോദന എപ്പോഴും ദമനം ചെയ്യപ്പെടുമ്പോഴും പുരുഷന്‍ സ്ത്രീക്കുമേൽ അത്‌ പ്രയോഗിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. സ്വന്തം താല്‍പര്യത്താലല്ലാതെ പുരുഷന്റെ താല്‍പര്യത്താല്‍ മാത്രം ലൈംഗികചോദനകള്‍ പൂരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഒരു തരത്തിലുള്ള ചൂഷണമാണ്‌. “നെട്ടുര്‍മഠ'ത്തിലെ ദ്വൊരസ്വാമി ദീക്ഷിതര്‍ ലൈംഗികകാര്യ ങ്ങളില്‍ ശിവകാമിയുടെ താല്‍പര്യമെന്തെന്ന്‌ അറിയാന്‍ ശ്രമിച്ചിട്ടില്ല. ലൈംഗികതാല്‍പര്യങ്ങള്‍ രൂപപ്പെടുന്നതിനു മുന്വേ പന്ത്രണ്ടാം വയസ്സില്‍ ഇരുപത്താറുകാരനായ അയാള്‍ അവളെ വ്രാപിച്ചു പുരുഷത്വം തെളിയിച്ചു. അമ്മയാകാനുള്ള സമയമായിട്ടും അയാള്‍ അതിനു സമയമായില്ല എന്നു മാത്രം പറഞ്ഞു. ജടശിങ്കാരമണിഞ്ഞ്‌ പട്ടുപുടവ കൊണ്ടൊരുക്കിയ ശിവകാമി യുടെ “ശരീരം” അയാളില്‍ കാമമുണര്‍ത്തി. അവളുടെ മാനസിക താല്‍പ്പര്യമല്ല അവിടെ പ്രധാനം. ശാരീരികമായ തൃപ്തി നേടിക്കഴിഞ്ഞ ഉടനെ തന്നെ ഉടുത്തിരുന്ന പട്ടുപുടവയെപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ച്‌ അവളുടെ മനസ്സിലെ സന്തോഷത്തിന്‌ മങ്ങലേല്‍പ്പിച്ചു. അവളില്‍ നിന്ന്‌ ശാരീരികതൃപ്തി നേടിയപ്പോള്‍ സ്വയം തോന്നിയ കുറവ്‌ നികത്താന്‍, തന്റെ വിധേയയാണവള്‍ എന്ന്‌ ഒന്നുകൂടി ഉറപ്പിക്കാന്‍ ദീക്ഷിതര്‍ കൈക്കൊണ്ട മാര്‍ഗ്ഗമായിരുന്നു അത്‌. ഗോവിന്ദന്റെ ഭാര്യ അന്നപൂര്‍ണ്ണിക്ക്‌ ഭര്‍ത്താവായി ഗോവിന്ദനെ അംഗീകരി ക്കാനോ അവന്റെ ലൈംഗികതാല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്താനോ ആഗ്രഹ മില്ലായിരുന്നു. അവള്‍ വിധേയപ്പെടുന്നില്ലെങ്കില്‍ ബലാല്‍ വ്രാപിച്ചുകൊള്ളാന്‍ സ്മൃതികള്‍ പുരുഷന്‍ അനുവാദം കൊടുത്തിട്ടുണ്ടന്ന ന്യായം പറഞ്ഞ്‌ ഗോവിന്ദന്‍ അവളെ ബലാല്‍ കീഴിപ്പെടുത്തുന്നു. ഭാര്യയുടെ സമ്മതം കൂടാതെ യുള്ള ശാരീരികവേഴ്ച നിയമത്തിന്റെ മുന്നില്‍ പീഡനത്തിന്റെ ചൂഷണ ത്തിന്റെയും പരിധിയിലാണ്‌ വരുക. ഇത്തരത്തിലുള്ള പുരുഷ കഥാപാത്ര ങ്ങളെ ചിത്രീകരിക്കാന്‍ ചില കാരണങ്ങളുണ്ട്‌. പ്രധാന കാരണം “നെട്ടൂര്‍മഠ'വും “വേരുകളും” രചിച്ചത്‌ ഒരു പുരുഷനാണെന്നതാണ്‌. തമിഴ്‌ 164 ബ്രാഹ്മണ പുരുഷസമൂഹത്തിന്റെ പ്രതിനിധി കൂടിയാണ്‌ ഈ എഴുത്തുകാരന്‍. കേറ്റ്‌ മില്ലറ്റ്‌ പറയുന്നു: ““സാഹിതൃത്തില്‍ സ്ത്രീകഥാപാത്രങ്ങളെയും പുരുഷ കഥാപാത്ര ങ്ങളെയും സൃഷ്ടിക്കാന്‍ രണ്ടു നിലപാടാണ്‌ പുരുഷ എഴുത്തുകാര്‍ സ്വീകരിക്കുന്നത്‌. പുരുഷനെ സന്തുഷടനാക്കി നിര്‍ത്താനുള്ള പ്രവര്‍ത്തന ങ്ങളാണ്‌ അവിടെ സ്ത്രീയ്ക്കായി എഴുത്തുകാരന്‍ തിരഞ്ഞെടുത്തിട്ടു ണ്ടാവുക. സ്ത്രീയെ ലൈംഗികവസ്തുവാക്കി മാറ്റാനുള്ള ഉടമസ്ഥാവകാശ ത്തോടെയായിരിക്കും പുരുഷനെ ചിത്രീകരിച്ചിട്ടുണ്ടാവുക. ലൈംഗിക ചിത്രീ കരണത്തിന്റെ സത്യവും സുവ്യക്തവുമായ ആവിഷ്ക്കരണം മാത്രമല്ല സാഹിത്യം സ്വാംശീകരിച്ചിട്ടുളളത്‌, അതിന്റെ സമൂഹവിരുദ്ധമായ മനോഭാ വത്തെ കൂടിയാണ്‌.” “നെട്ടൂര്‍മഠ'ത്തിലെ മുഴുവന്‍ പുരുഷകഥാപാത്രങ്ങളും ഈ നിലപാടില്‍ നിന്നുകൊണ്ട്‌ ചിത്രീകരിക്കപ്പെട്ടവരാണ്‌. വാസുദേവഭാഗവതര്‍, സ്വര്‍ണ്ണയില്‍ തൃപ്തനാകാതെ ദേവദാസീ ഗൃഹത്തില്‍ ശാരീരികസുഖം കണ്ടെത്തിയ ആളാണ്‌. അവനെ നിഷേധിച്ച സ്വര്‍ണ്ണയെയാണ്‌ എഴുത്തുകാരന്‍ കുറ്റവാളിയാ ക്കുന്നത്‌. മാര്രമല്ല സ്വര്‍ണ്ണയുടെ മകള്‍ ശിവകാമിയുടെ ജീവിതത്തില്‍പ്പോലും കരിനിഴല്‍ വീഴ്ത്തുന്നു. ഭര്‍ത്താവിനെ വിട്ടു ഓടിപ്പോന്നവള്‍ക്കുള്ള ശിക്ഷയെ ന്നോണം സ്വര്‍ണ്ണയ്ക്ക്‌ ജീവിതത്തിലുടനീളം ദുരന്തങ്ങള്‍ സമ്മാനിക്കുന്നു. ശിവകാമിയെ ദീക്ഷിതര്‍ ചുഷണം ചെയ്യുന്നതും ഇതേ പശ്ചാത്തലത്തിലാണ്‌. അച്ഛനുണ്ടാക്കിയ ചീത്തപ്പേര്‌ തനിക്കൊരു കുറവാണെന്നു ചിന്തിക്കുന്ന ശിവ കാമിയെ ചൂഷണം ചെയ്യാന്‍ എളുപ്പം സാധിക്കും. ജാതി മതവര്‍ഗ്ഗാതീതമായി സ്ത്രീ ശരീരം മാത്രമായി അവതരിക്കുന്നു പിച്ചുമണി അയ്യരുടെ ജീവിത ത്തില്‍. ശാരീരികമായി അവളെ മടുത്തപ്പോള്‍ അയാള്‍ ആ ശരീരത്തില്‍ നിന്ന കന്നു പോകുന്നു. വൈകാരികമായ ഒരടുപ്പവും അയാള്‍ ആ സ്ത്രീശരീര ത്തോടു കാണിക്കുന്നില്ല. 165 “നാര്‍മടിപ്പുടവ'യിലെ കനകാംബാള്‍ അവളുടെ അരക്ഷിതാവസ്ഥയുടെ പേരിലും വൈധവ്യത്തിന്റെ പേരിലും സ്വസമുദായത്താലും പൊതുസമൂഹ ത്താലും ചൂഷണം ചെയ്യപ്പെടുന്നു. “പീഡനവും ചൂഷണവും ആധിപത്യ ത്തിന്റെ രണ്ടു പരമ്പരാഗത പവ്രത്ൃയയശാസ്ത്രങ്ങളില്‍ അടിയുറച്ചാണ്‌ നടക്കുന്നത്‌. ഒന്ന്‌ വംശാധിപത്യവും മറ്റേത്‌ പുരുഷാധിപത്യവും. ലൈംഗികത ഉദയം കൊണ്ടതു തന്നെ ദ്രോഹിക്കുന്നവന്റെ അധികാരത്തിലുന്നി ക്കൊണ്ടാണ്‌. ഒപ്പം ഇരയുടെ ്രലോഭനീയതയിലും.- പതിനാറുകാരി കനകാംബാള്‍ ലൈംഗികതാല്‍പര്യം ജനിക്കാന്‍ പാടില്ലാത്ത ഒരപസ്മാര രോഗിയുടെ ഭാര്യയാകുന്നു. സ്ത്രീയുടെ ശാരീരിക ചോദനകള്‍ക്ക്‌ വില കല്‍പ്പിക്കാത്ത സമൂഹം കൈമാറ്റം ചെയ്യേണ്ട ഒരു ചരക്കു മാത്രമാക്കി അവളെ മാറ്റുകയാണ്‌. അവളുടെ യുവത്വം തുളുമ്പുന്ന ശരീരത്തിന്റെ പ്രലോഭനീയത സുന്ദരം എന്ന വികൃതരൂപിയില്‍ ലൈംഗികതാല്‍പര്യങ്ങള്‍ ജനിപ്പിക്കുന്നുണ്ട. അവളെ സ്നേഹിക്കാനല്ല, അവളെ പ്രാപിക്കാനാണ്‌ അവന താല്‍പര്യം. അവളെ കണ്‍മുന്നില്‍ നിര്‍ത്തി തന്നെ ഭ്രാന്തു പിടിപ്പിക്കരുതെന്ന്‌ അമ്മയോടയാള്‍ പറയുന്നു. അവള്‍ക്ക്‌ തന്നെ ഇഷടപ്പെട്ടുവോ എന്നോ തന്റെ ശരീരത്തെ അവള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നോ അവന്‌ അന്വേഷിക്കേണ്ട കാര്യമില്ല. “എവിടെ ശരീരത്തെ ഒരു വസ്തുവായി കണക്കാക്കുന്നുവോ, വെറുതെ തടവിലിടാന്‍ മാത്രമല്ല, അപമാനിക്കുകയും സ്വന്തം ആവശ്യത്തിനു വളച്ചൊടിക്കുകയും പീഡിപ്പിക്കുകയും മനപ്പൂര്‍വ്വം വേദനിപ്പിക്കുകയും ചെയ്യുന്നുവോ അവിടെയാണ്‌ പുരുഷാധിപത്ൃയപരമായ നിഷഠുരവാഴ്ച നടക്കുന്നത്‌ എന്ന്‌ കേറ്റ്‌ മില്ലറ്റ്‌ പറയുന്നു.” സ്ത്രീയെ അവളുടെ ശരീരത്തിലേക്ക്‌ ചുരുക്കാനും അവളുടെ ഒചിത്ൃബോധത്തെപ്പോലും ശരീര നിഷ്ഠമാക്കാനുമാണ്‌ പുരുഷാധിപത്യ സമൂഹം ശ്രമിക്കുന്നത്‌. ഇക്കാരണ ത്താല്‍ പുരുഷന്‍ ശാരീരികമായും മാനസികമായും അവളെ കയ്യടക്കി ചൂഷണത്തിന്റെ അങ്ങേയറ്റത്തെത്തിക്കുന്നു. പുരുഷന്റെ ഉടമസ്ഥതയിലുള്ള ഒരു വസ്തുവായി സ്ത്രീ തിരിച്ചറിയപ്പെടുന്നു. സുന്ദരത്തിന്‌ കൈമാറിക്കിട്ടിയ വസ്തുവാണ്‌ കനകാംബാള്‍. അയാളുടെ അമ്മ പണം മുടക്കി കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെ വാങ്ങിയതാണവളെ. മകന്റെ അസുഖം 166 മാറ്റാനുള്ള ഒരുപകരണം മാത്രമാണ്‌ കാദംബരിക്ക്‌ കനകാംബാള്‍. അതിനപ്പുറം ഈ വിവാഹത്തില്‍ അവളുടെ താല്‍പര്യം പരിഗണിക്കപ്പെട്ടിട്ടില്ല. സാമുദായിക വ്യവസ്ഥകള്‍ സങ്കീര്‍ണ്ണമായിരിക്കെ പരീക്ഷണാര്‍ത്ഥം ഒരു പെണ്‍കുട്ടിയുടെ ജീവിതം ഉപയോഗപ്പെടുത്താന്‍ മാതം വിലയേ തമിഴ്ബ്രാഹ്മണ സമൂഹം അവള്‍ക്കു കൊടുത്തിട്ടുളളു. “പുരുഷന്‍ ആനമ്പധദിക്കുന്ന ലൈംഗിക സ്വാതന്ത്ര്ത്തില്‍ നിന്നു പോലും സ്ത്രീ വിലക്കപ്പെടുന്നു. അവള്‍ അത്തരം വികാരങ്ങള്‍ അടക്കിവയ്ക്കാന്‍ നിര്‍ബന്ധിതയാകുന്നു. പുരുഷന്‌ അവന്റെ ലൈംഗികോപകരണത്തെ എളുപ്പ ത്തില്‍ തിരഞ്ഞെടുക്കാനും അവന്റെ പരുഷം (്പകടിപ്പിക്കാനും അവസര മുള്ളപ്പോള്‍ വസ്തുപദവിയിലിരിക്കുന്ന സ്ത്രീക്ക്‌ അത്തരം സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു.”' കനകാംബാള്‍ക്ക്‌ അയല്‍പക്കത്തെ ശങ്കരിമാമിയുടെ മകന്‍ നന്തുവിനോടുള്ള താല്‍പര്യം പ്രകടിപ്പിക്കാന്‍ അനുവാദമില്ല. അത്‌ അര്‍ഹതപ്പെടാത്തതാണെന്നു ചിന്തിക്കാനാണ്‌ സാമുദായികവ്യവസ്ഥ അവളെ പഠിപ്പിച്ചത്‌. അതേ നന്തുവാകട്ടെ അവന്റെ ലൈംഗികസ്വാതന്ത്രയം ഗപഖ്യാപിച്ചു കൊ ;, സാമുദായിക വിലക്കുകളെ ഭയക്കാതെ ഒരു വിദേശവനിതയെ ഭാര്യയാക്കുന്നു. സ്ത്രീ ചെയ്യുമ്പോഴേ അതൊരു വലിയ തെറ്റായി ചിത്രീ കരിക്കപ്പെടുകയുള്ളു. ഇതേ മാനസിക ഭാവം തന്നെയായിരുന്നു ജോസഫി നോട്‌ ഇഷ്ടമുണ്ടായിട്ടം അയാളെ നിഷേധിക്കാന്‍ കനകാംബാള്‍ക്ക്‌ പ്രേരകമായത്‌. “ഈ സമൂഹത്തില്‍ സ്ത്രീ അറിയപ്പെടുന്നതും വിലയിരുത്ത പ്പെടുന്നതും അവളുടെ ശരീരത്തിലൂടെയാണ്‌.-൦ ആ ശരീരം ആരെയും ്രലോഭിപ്പിക്കാതിരിക്കാനാണ്‌ വൈധവ്യം സംഭവിക്കുമ്പോള്‍ തല മുണ്ഡനം ചെയ്ത്‌ പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമുപേക്ഷിച്ച്‌ നാര്‍മടിപ്പുടവ ചുറ്റുന്നത്‌. സ്ത്രീയില്‍ പാപബോധം സൃഷടിക്കുക വഴി അവളിലെ ലൈംഗിക സ്വാതന്ത്ര്യത്തെ ദമനം ചെയ്യാന്‍ സാമുദായികാധിപത്യം ശ്രമിക്കുന്നു. ഇതൊരുതരം ചൂഷണമാണ്‌. ഇവിടെ കന്യകയായിത്തന്നെ വിധവയായ കനകാംബാളെ നയിക്കാന്‍ സമൂഹം നിര്‍ബന്ധബുദ്ധിയോടെ ശ്രമിക്കുന്നു. 167 അതിനെ എതിര്‍ക്കാനായി കടന്നുവന്ന പുരുഷനാകട്ടെ അതിനു പ്രേരണ യായത്‌ അയാളിലെ ലൈംഗികാഭിനിവേശവും. പഠിപ്പിക്കാന്‍ താല്‍പര്യം ഗ്രകടിപ്പിച്ചു, സ്നേഹം നടിച്ച്‌ കനകാംബാളെ സ്വവാസസ്ഥാനത്തേക്കാ കര്‍ഷിക്കുന്ന അയാള്‍ അവളില്‍ അഭിനിവേശമറിയിക്കാന്‍ ഒട്ടും മടിക്കുന്നില്ല. ഇതിന്‌ പ്രേരണ സമൂഹം പുരുഷനനുവദിച്ച ലൈംഗികസ്വാതന്ത്ര്യമാണ്‌. ഇവിടെ കനകാംബാളുടെ ശരീരം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നതോടൊപ്പം ഭാര്യയായ കസ്തൂരിയുടെ വിശ്വാസം ചുഷണം ചെയ്യുകയും ചെയ്യുന്നു. നേരം വൈകാതെ വീട്ടിലെത്തുന്നത്‌ അവളുടെ ശരീരസ്ഥിതിയോടുള്ള അനുതാപ ത്താലാണെന്ന്‌ അവളെ തെറ്റിദ്ധരിപ്പിക്കാന്‍ അയാളെക്കൊണ്ടു കഴിയുന്നുണ്ട്‌. അയാളെക്കുറിച്ചുള്ള കസ്തൂരിയുടെ വിലയിരുത്തല്‍ ഇതാണ്‌: “ഇനിമേല്‍ നേരത്തിലെ ആത്തുക്ക്‌ വരതാഹേ, എതുക്കാഹെന്നു തെരിയുമാ? നാന്‍ നേരത്തിലേ തുങ്കണം, ശാപ്പിടണം, അതുക്കാഹെ താ. വെളിയിലേ കോപവും കടുകടുപ്പുമിരുന്താലും അവര്‍ക്ക്‌ ഉള്ളിലേ ഗ്രിയമിരുക്ക്‌. എന്‍ ഉടമ്പെപ്പത്തി കവലയിരുന്തതിനാലെ താനെ ഉന്നെ ഇങ്കെ വരച്ചൊന്നത്‌. എനക്കു താ നന്റിയില്ലാത്തത്‌. ചില സമയം ലേറ്റാ വരുമ്പോതു നാന്‍ ശുമ്മ അഴുത്‌ തൊന്തരവ്‌ പണ്ണിയേന്‍. അപ്പോ എന്ത പുരുഷനുക്കും കോപം വരാതാ ?” (പുറം 95) കസ്തൂരിക്കെന്ന ഭാവേന അവള്‍ക്കിണങ്ങാത്ത വെള്ളപ്പുടവ വാങ്ങി കനകാംബാള്‍ക്ക്‌ കസ്തൂരിയെക്കൊണ്ടു തന്നെ അയാള്‍ കൊടുപ്പിക്കുന്നത്‌ കസ്തൂരിയെ വിശ്വസിപ്പിക്കാനാണ്‌. രോഗാവസ്ഥയിലുള്ള കസ്തൂരിയുടെ ശരീരത്തെയും അയാള്‍ ആഗ്രഹിക്കുന്നുണ്ട്‌. “നിനക്കിന്നും വയ്യേ എന്ന്‌ നിരാശ കലര്‍ന്ന സ്വരത്തിലയാള്‍ ചോദിക്കുന്നു. ശരീരത്തിനപ്പുറം ഒന്നി നെയും കാണാനാകാത്ത വരേണ്യ പുരുഷവര്‍ഗ ശ്രേണിയിലേക്ക്‌ അയാളും ഉള്‍ച്ചേര്‍ക്കപ്പെടുന്നു. ജ്യേഷ്ഠത്തി തരാത്ത ശരീരസുഖം അനിയത്തിയില്‍ നിന്നു നേടിയെടുക്കാമെന്ന വക്രബുദ്ധിയാണ്‌ അയാളെക്കൊണ്ട്‌ അവളെ പഠിപ്പിക്കാനുള്ള സന്നദ്ധത ഏറ്റെടുപ്പിച്ചത്‌. രാത്രിയുടെ നിശ്ശബ്ദതയില്‍ ഭാര്യ 168 ഉറങ്ങുന്ന സമയത്ത്‌ അയാള്‍ തന്റെ ഇംഗിതവുമായി കനകത്തെ സമീപിക്കുക തന്നെ ചെയ്തു. കനകത്തോട്‌ അയാള്‍ പറയുന്നു: ““ഇത്തന കഷടപ്പെട്ട ഇത്തന പണം ഉനക്കാഹ ചെലവഴിച്ചത്‌ എതുക്കെന്ന്‌ നിനയ്ക്കറേന്‍ ? നീയും എനക്കു കൊഞ്ച സന്തോഷം തരു വേന്നു നിനച്ച്‌..... നീ ഉന്‍ അക്കാ കുടുംബം പാഴാപ്പോകാതെ പാത്തുപ്പേന്‍ന്ന്‌ നിനച്ചേ” (പുറം 99) തന്റെ പണത്തിനനുസരിച്ചുള്ള മൂല്യം ശാരീരിക സുഖമായി തനിക്കു കിട്ടണമെന്ന നിര്‍ബന്ധം, ചേച്ചിയുടെ കുടുംബം ഇത്തരം ബന്ധങ്ങള്‍ക്ക്‌ വഴങ്ങിയില്ലെങ്കില്‍ തകരുമെന്ന ഭീഷണി എല്ലാം ചേര്‍ന്നതാണ്‌ അയാളുടെ വാക്കുകള്‍. പണം നല്‍കി സഹായിച്ചതിനു പകരം ലൈംഗികചുഷണത്തിന്‌ അവളെ വിധേയയാക്കാമെന്ന ഒരു വിടന്റെ മനോഭാവമാണ്‌ കനകത്തിന്റെ സഹോദരീഭര്‍ത്താവില്‍ കാണാനാവുന്നത്‌. കസ്തൂരിയുടെ മരണശേഷം വീ ും അയാള്‍ ഇതേ ആവശ്യവുമായി കനകത്തെ സമീപിക്കുന്നുണ്ട്‌. അത്തവണ കുട്ടിയെ മുന്‍നിര്‍ത്തിയുള്ള ചുഷണതന്ത്രമാണ്‌ അയാള്‍ ആവിഷ്ക്കരിച്ചത്‌. അവള്‍ക്കൊരമ്മ വേണം എന്ന വളരെ മനോഹരമായ ഭാഷ അയാള്‍ ഉപയോഗിക്കുന്നു. തമിഴ്ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥ ഒരു വിധവയ്ക്ക്‌ ര ാ൦ വിവാഹം അനുവദിക്കുന്നില്ല. രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്ന പുരുഷനും വിധവയെ വിവാഹം കഴിക്കാനവകാശമില്ല. എല്ലാം അറിഞ്ഞുകൊണ്ട്‌ അയാള്‍ അതിനൊരുങ്ങിയത്‌ കനകാംബാളുടെ ശരീരത്തെ അനുഭവിക്കാനുള്ള അത്യാര്‍ത്തി കൊണ്ടാണ്‌. വഴങ്ങാത്ത കനകാംബാള്‍ക്കു മുന്നിൽ മകള്‍ കാഞ്ചനയെ ഉപേക്ഷിച്ചുപോയ അയാള്‍ വേറെ വിവാഹം കഴിച്ച്‌ സുഖമായി ജീവിച്ചു. അതും ഭാര്യ മരിച്ച്‌ ആറു മാസം പോലും തികയും മുമ്പ്‌. ഭാര്യ എന്ന സ്ഥാനത്തിന്‌ ഉപകരണപദവി മാത്രം നല്‍കുന്ന ശരാശരി പുരുഷനാണിവിടെ കനകത്തിന്റെ സഹോദരീഭര്‍ത്താവ്‌. പൊതുസമൂഹത്തിലും കനകാംബാളുടെ വൈധവ്യം ചൂഷണം ചെയ്യപ്പെടുകയുണ്ടായി. ഓഫീസിലെ ഏ.ഓ. അവളുടെ സ്വകാര്യതകളിലേക്ക്‌ 169 കടന്നുകയറി, വൈധവ്യം അവള്‍ക്കു ഭാരമാണെന്നും ശാരീരിക ചോദനകളില്‍ അവള്‍ അതൃപ്തയാണെന്നും വരുത്തിത്തീര്‍ക്കത്തക്ക വിധമാണ്‌ ഇടപെടു ന്നത്‌. “ശരിക്കൊന്നു പരിചയപ്പെടാനായി? അയാളവളെ വീട്ടിലേക്ക്‌ ക്ഷണി ക്കുന്നു. ഭാര്യയെയും കുട്ടികളെയും നാട്ടില്‍ പറഞ്ഞയച്ചെന്നും സെര്‍വന്റിനെ പ്പോലും നേരത്തേ പറഞ്ഞുവിട്ടെന്നും അയാള്‍ പറയുമ്പോള്‍ വല വിരിച്ചു ഇരയെ കാത്തിരിക്കുന്ന ഒരു ചിലന്തിയായി അവള്‍ക്ക്‌ തോന്നി. തന്റെ വൈധവ്യം പോലും തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയില്‍ കനകാംബാള്‍ വല്ലാതെ മാനസികസംഘര്‍ഷം അനുഭവിക്കുന്നു. അവളുടെ പ്രതികരണം ഏതാനും വാക്കുകളില്‍ ഒതുങ്ങുന്നു. ഇത്‌ തന്റെ വിധിയായി ഏറ്റെടുക്കുക യല്ലാതെ തന്റേടം കാണിക്കാനോ നിയമപരമായി നീതി നേടാനോ ശ്രമിക്കു ന്നില്ലെന്നു മാത്രമല്ല അര്‍ഹമായ അവകാശങ്ങള്‍ ഇതിന്റെ പേരില്‍ നിഷേധിക്ക പ്പെടുമ്പോള്‍ പ്രതികരിക്കാതെ പ്രശ്നപരിസരത്തില്‍ നിന്ന്‌ ഒളിച്ചോടുകയാണ്‌ അവള്‍ ചെയ്യുന്നത്‌. ഇതിനുള്ള കാരണം സിമോണ്‍ ദി ബുവയര്‍ ചുണ്ടിക്കാട്ടുന്നു: “സ്ത്രീകള്‍ക്ക്‌ വേണ്ട്ര ആത്മവിശ്വാസമില്ല. കാരണം മറ്റുള്ളവര്‍ അവളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല.. ആവശ്യകത ബോധ്യപ്പെടുന്നിടത്തേ വ്യക്തിക്ക്‌ ഉന്നതിയിലെത്താനാകൂ. നിലവാരം ആവശ്യപ്പെടത്തക്ക പ്രതിഭാ വിലാസമോ സഹിഷണുതയോ സ്ത്രീകള്‍ക്ക്‌ നേടാനാവുന്നില്ല. അത്‌ അവരുടെ സ്വഭാവത്തിന്റെ കുഴപ്പം കൊണ്ടല്ല, മറിച്ച്‌ അവരെ വ്യവസ്ഥാപിത പ്പെടുത്തുന്ന തിന്മകള്‍ കൊണ്ടാണ്‌. ഇത്തരം അനിീതിക്കുനേരെ പ്രതികരി ച്ചാലും ആരും അവളെ വിശ്വസിക്കില്ല. ഒരിക്കല്‍ സൌഹൃദ സംഭാഷണത്തിനു വന്ന നന്തു മഠത്തില്‍ നിന്നിറങ്ങിപ്പോകുന്നത്‌ കണ്ട സംഭവം അഗ്രഹാരത്തില്‍ ചര്‍ച്ചാവിഷയമായിരുന്നു. അത്ത പോലും പ്രതികരിച്ചത്‌, “വീട്ടിലെ പുരുഷാ ഇല്ലാത്‌പ്പൊ, നീ എപ്പടി ധൈര്യമാ നന്തുക്ക്‌ കതവെ തുറന്തെ? നീ ഒരു വിധവെ. ഇന്ത തെരുവിലെ യാരുമേ തുനിഞ്ചു ചെയ്യാത ഇന്ത കാരിയം - ”” (പുറം 126) 170 എന്നാണ്‌. ആരും അവളെ വിശ്വസിച്ചില്ല. ഒച്ചയെടുത്താല്‍ അവള്‍ക്കു തന്നെയാണ്‌ മാനക്കേട്‌ എന്നു പറഞ്ഞ്‌ മേലുദ്യോഗസ്ഥനും അവളുടെ വായടപ്പിക്കുന്നു. പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീക്ക്‌ ശരീരമാത്രമായ നിലനില്‍പ്പേ യുളള. വിധവയായ കനകവും പെണ്‍കുട്ടിയായ ശിവകാമിയും സുമംഗലിയായ കസ്തൂരിയും എല്ലാം പുരുഷന്റെ ആഗ്രഹപൂര്‍ത്തിക്കുള്ള ഉപകരണങ്ങളായി തരംതാഴ്ത്തപ്പെടുന്നു. സ്ത്രീയുടെ വൈകാരികവശം സമൂഹമോ സമുദായമോ കുടുംബമോ പരിഗണിക്കുന്നില്ല. ശിശ്നകേന്ദ്രീകൃത പുരുഷഭാവനകള്‍ സ്ത്രീയിലും ശാരീരികതൃപ്തി ആഗ്രഹിക്കുന്ന മനസ്സിനെ മാ്രം ദര്‍ശിക്കുന്നു. പുരുഷാധിപത്യ സമൂഹവും പുരുഷ എഴുത്തുകാരും സ്ത്രീയെ പുരുഷന്റെ കണ്ണില്‍ക്കൂടി മാത്രം നോക്കിക്കാണുന്നു. പുരുഷന്‍ മാത്രമാണ്‌ കാര്യം. ആ പ്രതീതിയില്‍ കഴിയുന്ന പുരുഷന്‍ അവന്റെ പുരുഷത്വം സ്ത്രീയുടെ മേല്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കും. അഥവാ അവള്‍ അവളുടെ അസ്തിത്വം കണ്ടെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അവന്റെ പുരുഷത്വ പ്രകടനത്തെ അവഗണിക്കുമെന്ന്‌ അവനറിയാം. അതിനാല്‍ സ്ത്രീ അവളുടെ ലൈംഗികാസ്തിത്വം സ്ഥാപിക്കാതിരിക്കാന്‍ അവന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. 5.4. സാമ്പത്തിക ചുഷണം: തമിഴ്ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥ സ്ത്രീക്ക്‌ സ്വത്തവകാശമോ സ്വന്തമായി സമ്പാദിക്കാനുള്ള സ്വാതന്ത്യമോ അനുവദിക്കുന്നില്ല. ജനനം മുതല്‍ മരണം വരെ പുരുഷനാല്‍ നയിക്കപ്പെടേണ്ടവള്‍ക്ക്‌ സ്വത്തവകാശം ആവശ്യമില്ലെന്ന വിശ്വാസമാണ്‌ ഈ സമൂഹത്തിനുള്ളത്‌. അര്‍ഹമായത്‌ നല്‍കാതിരിക്കുന്നത്‌ ചൂഷണമാണ്‌. ഓരോ കാലഘട്ടത്തിലെയും സാമ്പത്തിക പരിഷ്ക്കരണ ശ്രമങ്ങള്‍ സ്ത്രീയുടെ പരാധീനത കൂട്ടുകയും സമ്പത്തിന്മേ ലുള്ള പുരുഷന്റെ ആധിപത്യം ഉറപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ പേറുന്ന “ഇരട്ടഭാരവും” ചൂഷകര്‍ നേടുന്ന “ഇരട്ടലാഭവും” എന്ന ഒരവസ്ഥയാണിതെന്ന്‌ 171 ലെനിന്‍ പറയുന്നു. സ്ത്രീകളുടെ ഉയര്‍ച്ച അവരുടെ സാമ്പത്തിക സ്വാതന്ത്രയവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അതാതു കാലഘട്ടത്തിലെ സാമൂഹികഭരണക്രമം മാത്രമല്ല അതോടൊപ്പം സമുദായങ്ങള്‍ രൂപപ്പെടുത്തുന്ന ഭരണക്രമം കൂടി ഏര്‍പ്പെടുത്തുമ്പോഴാണ്‌ സ്ത്രീകള്‍ക്ക്‌ ഇരട്ടഭാരം അനുഭവപ്പെടുന്നത്‌. തമിഴ്ബ്രാഹ്മണസമൂഹം ഇപ്രകാരം അവരുടെ സ്ത്രീകളെ ധനവും സ്വത്തും കൈകാര്യം ചെയ്യുന്നതില്‍ നിന്ന്‌ വിലക്കിയിരിക്കുന്നു. സ്ത്രീക്കു വിവാഹാവശ്യത്തിനു മാറ്റിവയ്ക്കുന്ന മഞ്ഞള്‍ക്കാണി സ്വത്തു മാത്രമാണ്‌ അവളുടെ പേരില്‍ ഉണ്ടായിരിക്കുക. അതാകട്ടെ സ്ത്രീയോടൊപ്പം പുരുഷന്‌ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളില്‍ സ്ത്രീയുടെ പങ്കാളിത്തം മാനിക്കപ്പെടാത്തതിനാല്‍ വിദ്യാഭ്യാസം, ആരോഗ്യം, നിയമം തുടങ്ങിയ മേഖലകളിലെല്ലാം സ്ത്രീകള്‍ ചൂഷണത്തിനു വിധേയരാകുന്നു. അധ്വാനവും ഉത്പ്പാദനവും പുരുഷന്റെ കുത്തകയാണ്‌. ചരിത്രപരമായ കാരണങ്ങളാണ്‌ പലപ്പോഴും സ്ത്രീ അവഗണിക്കപ്പെടുന്നതിനും ചൂഷണം ചെയ്യപ്പെടുന്നതിനും പിന്നില്‍. പുരുഷന്റെയും സ്ത്രീയുടെയും ഉപബോധ മനസ്സില്‍ സ്ത്രീയെക്കുറിച്ച്‌ വിധേയത്വത്തിന്റേതായ രൂപം ഉറച്ചു കഴിഞ്ഞു. സ്ത്രീ പ്രസവിക്കാന്‍ മാത്രമുള്ളവളാണെന്നും അപൂര്‍ണ്ണമായ മനുഷ്യരൂപ മാണ്‌ സ്ത്രീയെന്നും എന്തിന്റെയെങ്കിലും കുറവാണ്‌ സ്ത്രീയെ സ്ത്രീയായി കാണാന്‍ വച്രേരിപ്പിക്കുന്നതെന്നും പരാണിക പഠിതാക്കള്‍ പറഞ്ഞുവച്ചു. ഇത്‌ മാറ്റിയെടുക്കാന്‍ സ്ത്രീയും പുരുഷനും ശ്രമിക്കാത്തതുകൊണ്ടും മിക്ക പുരുഷന്മാരും ഇതിങ്ങനെ തന്നെ തുടരാനാഗ്രഹിക്കുന്നതു കൊണ്ടും സ്ത്രീയെക്കുറിച്ചുള്ള സ്ഥിരരൂപത്തിന്‌ ഇളക്കം തട്ടുന്നില്. മാത്രമല്ല മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ ഈ സ്ഥിരരൂപത്തെ കൂടുതല്‍ ഉറപ്പിച്ച്‌ സ്ത്രീയെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. അത്തരം മതപരമായ സമീപനം സ്വീകരിച്ചുകൊണ്ടാണ്‌ തമിഴ്ബ്രാഹ്മണ സമൂഹം അവരുടെ സ്ത്രീകളെ മുഖ്യധാരാസമൂഹത്തില്‍ നിന്നും ഉല്‍പ്പാദന വിതരണരംഗത്തു നിന്നും സാമ്പത്തിക ശ്രമത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്‌. ഇതിനൊക്കെ 172 പുറമേ സംസ്കാരവാഹകരെന്ന സ്ഥാനം നല്‍കി അവരെ പ്രചാരണോ പകരണങ്ങളാക്കി സാമ്പത്തികലാഭം ഉണ്ടാക്കാനുള്ള തന്ത്രം കൂടി ഇതിന്റെ കൂടെ രൂപപ്പെടുത്തി എടുക്കുന്നുമുണ്ട്‌. തെരഞ്ഞെടുത്ത നോവലുകളിലെ കഥാപാത്രങ്ങളില്‍ കനകാംബാള്‍ ജോലിയും സമ്പാദ്യവുമുളളവളാണ്‌. ശിവകാമി ദീക്ഷിതരുടെ തണലില്‍ കഴിയുന്നു. സ്വര്‍ണ്ണ ഭര്‍ത്താവിന്റെ തണല്‍ കിട്ടാതെ അച്ഛന്റെയടുത്തേക്ക്‌ ഓടിപ്പോന്ന വളാണ്‌. അമ്മുലു സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ പാര്‍പ്പു കാരിയായവളാണ്‌. ചുറ്റുപാടുകള്‍ വ്യത്യസ്തമാണെങ്കിലും ഇവരെല്ലാം സാമ്പ ത്തിക ചൂഷണത്തിന്റെ ഇരകളാണ്‌. ഇല്ലായ്മ ഇവരുടെ ശാപമായിരുന്നു. കനകാംബാള്‍ പ്രതിഫലം വാങ്ങി കൈമാറ്റം ചെയ്യപ്പെട്ട ഒരു ഉപകരണമാണ്‌. സഹോദരനാല്‍ സാമ്പത്തികചൂഷണത്തിന്‌ ഇരയായവള്‍. പിതാവും ഭര്‍ത്താവും പുര്രനും കാലാകാലങ്ങളില്‍ സ്ത്രീയെ സംരക്ഷിക്കണമെന്നാണ്‌ പനരാണികമതം. സഹോദരന്റെ സ്ഥാനത്തെപ്പറ്റി കൃത്യമായി പറഞ്ഞിട്ടില്ല. തമിഴ്ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥ ആണ്‍മക്കള്‍ക്ക്‌ സ്വത്തവകാശം നല്‍കുന്ന താണ്‌. ആ അവകാശം മുതലെടുത്താണ്‌ കനകാംബാളുടെ സഹോദരന്‍ വെങ്കിടേശ്വരന്‍ വീട്ടിലെ ഓട്ടുപാത്രങ്ങള്‍ മുതല്‍ എല്ലാം വിറ്റുതിന്നുന്നത്‌. ഒടുക്കം സാമ്പത്തികലാഭമുണ്ടാക്കാന്‍ അയാള്‍ കണ്ടെത്തിയ ഇരയായിരുന്നു കനകാംബാള്‍. അല്‍പാല്‍പം സമ്പാദിച്ചു തുടങ്ങിയ അവളില്‍ നിന്നും പിന്നെയും അയാള്‍ പണം പിടിച്ചു പറിക്കുന്നുണ്ട്‌. ചൂഷണത്തിന്റെയും അവ ഗണനയുടെയും ഒരു പരമ്പര തന്നെയുണ്ട്‌ കനകാംബാളുടെ ജീവിതത്തില്‍. “വേരുകളിലെ അമ്മുലു സാമ്പത്തികബുദ്ധിമുട്ടുകൊണ്ട്‌ പാര്‍പ്പുകാരി യാകുന്നു. തന്റെ അവസ്ഥയ്ക്കു കാരണമായ സാഹചര്യങ്ങള്‍ അവള്‍ തന്നെ പറയുന്നുണ്ട്‌. തനിക്ക്‌ ശരിയായ വിദ്യാഭ്യാസം ലഭിച്ചില്ല. മകനായ രഘുവിനെ പഠിപ്പിച്ച്‌ ഉന്നത നിലയിലെത്തിക്കാന്‍ മൂന്നു പെണ്‍മക്കളുടെ പഠനം നിഷേധിച്ചയാളാണ്‌ അമ്മുലുവിന്റെ അച്ഛന്‍. മാ്രമല്ല എട്ടുവയസ്സില്‍ തന്നെ അവളെ പാര്‍പ്പുകാരിയുമാക്കി. “മാസംതോറും ഒരു രൂപാ ശമ്പളവും തന്തിരുന്താല്‍ നാന്‍ ശരിയാന വേലക്കാരിയായിരുന്തിരുപ്പേന്‍ -” (പുറം 40) 173 എന്ന്‌ അമ്മുലു വേദനയോടെ പറയുന്നു. തമിഴ്രബ്രാഹ്മണ കുടുംബ വ്യവസ്ഥയ്ക്കകത്ത്‌ സാമ്പത്തിക ലാഭത്തിനായി സ്ത്രീ ചൂഷണം ചെയ്യപ്പെടു ന്നതിന്റെ ഭീകരമുഖമാണ്‌ അമ്മുലു വെളിപ്പെടുത്തുന്നത്‌. സാമാന്യമായി സ്ത്രീവാദ ചിന്തകര്‍ സ്ത്രീ പ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോള്‍ തുല്യ ജോലിക്ക്‌ തുല്യവേതനം കിട്ടാത്തതിനു വേണ്ടി സമരം ചെയ്യാനാണ്‌ ആഹ്വാനം ചെയ്യാറ്‌. സാമാന്യസ്ര്രീകളുടെ പ്രശ്നങ്ങളേക്കാൾ എത്രയോ സങ്കീര്‍ണ്ണമാണ്‌ തമിഴ്രബാഹ്മണ സ്ത്രീയുടെ പ്രശ്നങ്ങള്‍. അതിന്‌ അമ്മുലു ഒരുദാഹരണം മാര്തമാണ്‌. സ്വന്തം മുത്തച്ഛനും മുത്തശ്ശിയും കൂടി, പെണ്ണായി പ്പോയതു കൊ °° അവളോട്‌ വിവേചനം കാണിക്കുന്നു. അവരവളോട്‌ സ്നേഹപൂര്‍വ്വം പെരുമാറാറില്ല. ഒരുമിച്ചു ഭക്ഷണത്തിനിരുത്താറില്ല. അവര്‍ കഴിച്ച്‌ മിച്ചമുള്ളത്‌ അവള്‍ കഴിക്കണം. വീട്ടിലെ ജോലിയെല്ലാം ചെയ്യണം. ഇതിനെല്ലാം കുലി വര്‍ഷത്തില്‍ രണ്ടു പാവാടയും ജമ്വറും. മുതുമുത്തച്ഛു ന്മാരുടെ കാലത്ത്‌ കൈമാറികിട്ടിയ പാരമ്പര്യസ്വത്ത്‌ ഏകസഹോദരനായ രഘുവിന്‌ അവകാശപ്പെട്ടതാണ്‌. സഹോദരിമാരുടെ നിലനില്‍പിനേക്കാള്‍ ്രിയം അയാളുടെ പുതുതായി പണിയേണ്ട വീടാണ്‌. തന്റെ ഒഈദാര്യ ത്തിലാണ്‌ സഹോദരി തന്റെ വീട്ടില്‍ കഴിയുന്നതെന്നും അവള്‍ തന്നെ ചുഷണം ചെയ്യുകയാണെന്നും ഒരു വേള അയാള്‍ ചിന്തിക്കുക കൂടി ചെയ്യുന്നു. ശിവകാമിക്ക്‌ സാമ്പത്തിക സുരക്ഷിതത്വമില്ലെന്നു മാത്രമല്ല കുടുംബ ത്തിനേറ്റ ചീത്തപ്പേരു കൂടിയുണ്ട്‌. അതിന്റെ പേരില്‍ ദീക്ഷിതര്‍ ശിവകാമിയെ പീഡിപ്പിക്കുന്നു എന്ന്‌ എഴുത്തുകാരന്‍ പറയുന്നില്ല. പകരം “ചേറില്‍ നിന്നു ചെന്താമരയെ വീ ടുത്ത്‌ മഹാനായി അയാളെ ആദര്‍ശവത്ക്കരിക്കുന്നു. സാമുദായികനിയമങ്ങളും വ്യവസ്ഥകളും പുരുഷതാത്പര്യാര്‍ത്ഥം വളച്ചൊടി ക്കാവുന്നതാണെന്ന സത്യം ഇവിടെ വെളിപ്പെടുന്നു. തമിഴ്ബ്രാഹ്മണ സാമൂഹ്യ വ്യവസ്ഥ പ്രകാരം ഒരു സ്ത്രീയെ വിവാഹം കഴിച്ചു കൊടുത്താല്‍ അച്ഛന്‍ അവള്‍ക്ക്‌ അന്യനാണ്‌. ആ അന്യന്റെ പേരുദോഷം എങ്ങിനെയാണ്‌ ദീക്ഷിതരുടെ ഭാര്യയ്ക്കേൽക്കുക? സാമ്പത്തികസുരക്ഷിതത്വം ഇല്ലാത്തതു 174 മാത്രമല്ല അര്‍ഹമായ സാമ്പത്തികഭദ്രത നല്‍കാത്തതും ചൂഷണം തന്നെയാണ്‌. അവള്‍ ചുറ്റിയ പുതിയ പുടവയുടെ പേരില്‍ അയാള്‍ അവളെ ചോദ്യം ചെയ്യുന്നു. താനിനി ദുര്‍വ്യയം ചെയ്യില്ല എന്ന ഏറ്റുപറച്ചിലായിരുന്നു അവളുടെ മറുപടി. ഒരു സ്ത്രീയുടെ ജീവിതത്തെ പരമാവധി ചൂഷണം ചെയ്ത്‌ കശക്കിയെറിഞ്ഞ ദീക്ഷിതരുടെ വീക്ഷണ കോണില്‍ക്കുടി ശിവകാമിയെ അവതരിപ്പിക്കാനാണ്‌ എഴുത്തുകാരന്‍ വൃഗ്രതപ്പെട്ടത്‌. പുരുഷ എഴുത്തുകാര്‍ സ്ത്രിയെ ചിത്രീകരിക്കാന്‍ വ്യത്യസ്തമായ നിലപാടാണ്‌ സ്വീകരിക്കാറ്‌ എന്ന കേറ്റ്‌ മില്ലറ്റിന്റെ വാദം (1970, 46) ഇവിടെ അര്‍ത്ഥ വത്താകുന്നു. ഭര്‍ത്താവ്‌ അവളുടെ സാമ്പത്തികാരക്ഷിതാവസ്ഥയെ ചൂഷണം ചെയ്തപ്പോള്‍ മകന്‍ അവളെ പാടെ അവഗണിക്കുന്നു. “തലമുറകളിലെ ശിവകാമിയും ചരിത്രപരമായ കാരണങ്ങളാല്‍ രൂപപ്പെട്ട സാമ്പത്തികാരക്ഷിതാവസ്ഥയിലാണ്‌ പൊതുസമൂഹപുരുഷനാല്‍ ചൂഷണം ചെയ്യപ്പെടുന്നത്‌. ഭൂപരിഷക്കരണം നടന്ന കാലത്ത്‌ ദാനമായി കിട്ടിയ ഭൂമി തമിഴ്രബാഹ്മണര്‍ക്ക്‌ നഷടപ്പെട്ടിരുന്നു. ജീവിക്കാന്‍ മറ്റു പല തൊഴിലുകളിലും ഏര്‍പ്പെടേണ്ട അവസ്ഥയായിരുന്നു തമിഴ്ബ്രാഹ്മണര്‍ക്ക്‌.൦ പൊതുസമൂഹത്തിലെ ഗൃഹങ്ങളില്‍ സവര്‍ണ്ണാവര്‍ണ്ുഭേദമില്ലാതെ കയറി ച്ചെന്ന്‌ ഭിക്ഷ യാചിച്ചു ജീവിച്ചവര്‍ വരെയുണ്ട്‌ അവരുടെ കൂട്ടത്തില്‍. അത്തര മൊരു ഉഞ്ജവ്ൃത്തിക്കാരിയായ മു ചുൃമ്മ്യരുടെ മകളാണ്‌ ശിവകാമി. പൊന്മുടിയില്‍ ഭിക്ഷ യാചിച്ചു ചെന്ന അമ്മ്യാര്‍ക്ക്‌ ആമാടക്കാശ്‌ എറിഞ്ഞു കൊടുത്താണ്‌ അപ്പുക്കാരണവര്‍ അവളെ വെപ്പാട്ടിയാക്കിയത്‌. ഇങ്ങനെ സാമ്പത്തികഭദ്രതയില്ലായ്മ തമിഴ്ബ്രാഹ്മണ സ്ത്രീകലെ പലതരത്തിലുള്ള ചൂഷണത്തിനും ഇരകളാക്കുകയുണ്ടായി. 5.5. ശൈശവവിവാഹവും അകാലവൈധവ്യവും സൃഷ്ടിക്കുന്ന ്രശ്നങ്ങള്‍: തമിഴ്ബ്രാഹ്മണ സ്ത്രീയോട്‌ അവളുടെ സമുദായം നടത്തിയ ഏറ്റവും വലിയ ചൂഷണമാണ്‌ ചെറുപ്രായത്തിലേയുള്ള വിവാഹവും അകാലത്തില്‍ 175 സംഭവിക്കുന്ന വൈധവ്യവും. ഇന്ത്യന്‍ സമൂഹത്തിലാകെ ഒരു കാലത്ത്‌ പടര്‍ന്നു പിടിച്ചിരുന്ന ഒരു ഭീകരവിപത്തായിരുന്നു ഇത്‌. യാഥാസ്ഥിതിക സാമൂഹ്യഘടനയില്‍ ഇന്ത്യന്‍ സ്ത്രീകള്‍ പല വിവേചനങ്ങള്‍ക്കും വിധേയരായിരുന്നു, സതി, ശൈശവവിവാഹം, വിധവാവിവാഹ നിരോധനം പോലുള്ള ആചാരങ്ങളും നിയമങ്ങളും സ്ത്രീകളുടെ ജീവിതം ദുസ്സഹമാക്കി. ബഹുഭാര്യാത്വവും സ്ത്രീധന സമ്പ്രദായവും സ്ത്രീകളുടെ വിഷമങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ഈ സ്ഥിതിവിശേഷം മാറേണ്ടതുണ്ടെന്നും സ്ത്രീകള്‍ക്ക്‌ വിദ്യാഭ്യാസ സാകര്യങ്ങളും സാമൂഹ്യ സമത്വവും നല്‍കേണ്ടതാണെന്നും രാജാറാം മോഹന്‍റോയെപ്പോലുള്ള സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ മനസ്സി ലാക്കി. രാജാറാം മോഹന്‍റോയുടെയും ഈശ്വരചന്ദ്രവിദ്യാ സാഗറിന്റെയും പ്രവര്‍ത്തനഫലമായി ബാലികാവിദ്യാലയങ്ങളിലൂടെ സ്ത്രീ വിദ്യാഭ്യാസം സാധ്യമായി. ഒപ്പം [ബ്രിട്ടീഷ്‌ ഭരണാധികാരികളായ വില്യം ബെന്റിക്‌ പ്രഭു, ദല്‍ഹഈസി പ്രഭു എന്നിവര്‍ സതി നിരോധിക്കുകയും വിധവാ വിവാഹം അനു വദിക്കുകയും ചെയ്തത്‌ സ്ത്രീകളില്‍ കൂടുതല്‍ സ്വാതന്ത്രയബോധമുളവാക്കി. കേശവചന്ദ്രസെന്‍, മഹര്‍ഷി കാര്‍വെ എന്നിവര്‍ ശൈശവ വിവാഹത്തി നെതിരെ രംഗത്തിറങ്ങി. 1930-ല്‍ ബറോഡയില്‍ ശൈശവവിവാഹ നിരോധന നിയമം പാസ്സാക്കി. 1949-ല്‍ വധൂവരന്മാരുടെ വിവാഹപ്രായം പതിനഞ്ചിലും പതിനെട്ടിലും കൂടുതല്‍ വേണമെന്ന നിയമവും പാസ്സായി.“ ഇന്ത്യയിലൊ SOO സ്ത്രീകളുടെ സ്ഥിതി പുരോഗമനപരമായിരിക്കുമ്പോഴും തമിഴ്‌ ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥയില്‍ പന്ത്രണ്ടു വയസ്സു തികയുന്നതിനു മുമ്പുളള വിവാഹവും അകാല വൈധവ്യവും ആജിവനാന്ത കാലമുള്ള വൈധവ്യ ജീവിതവും നിലനിന്നു. ഇതിലൂടെയാണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീ ഏറ്റവുമധികം ചൂഷണത്തിനിരയായത്‌. പ്രായപൂര്‍ത്തിയാകുന്നതിനു മുന്വേ തന്നെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയക്കണം. എന്നാല്‍ പെണ്‍കുട്ടി പുഷ്പിണിയായതിനു ശേഷമേ വധൂ വരന്മാര്‍ ഒന്നിച്ചു കഴിയൂ. ഇതാണ്‌ തമിഴ്ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥയിലെ ചട്ടം. വിവാഹശേഷം പുഷ്പിണിയാകുന്നതു വരെ ന്പന്തം വീട്ടില്‍ 176 വിടുകയോ മാമിയാരുടെ കൂടെ പാര്‍പ്പിക്കുകയോ ചെയ്യും. (പായപൂര്‍ത്തി യായാല്‍ ശാന്തിമുഹൂര്‍ത്തം നടത്തും. “ദെരക്ഷി” എന്നാണ്‌ ഈ ചടങ്ങ്‌ അറിയ പ്പെടുന്നത്‌. അതിനു ശേഷം എത്രും പെട്ടെന്ന്‌ പെണ്‍കുട്ടി അമ്മയായിരി ക്കണം എന്നാണ്‌ വ്യവസ്ഥ. അതായത്‌ തമിഴ്ബ്രാഹ്മണ സമുദായത്തിനകത്ത്‌ പതിമൂന്നു വയസ്സാകുമ്പോഴേക്ക്‌ ഒരു പെണ്‍കുട്ടി അമ്മയാകും (നെട്ടൂര്‍മഠം, പുറം 243) ഈ വ്രായത്തിനു മുമ്പ്‌ അവളെ വിവാഹം ചെയ്തയച്ചില്ലെങ്കില്‍ ഇരട്ടിയിലധികം പ്രായമുള്ള പുരുഷന്റെ ഭാര്യയാകണം. അല്ലെങ്കില്‍ രോഗമോ വൈകല്യമോ ഉള്ളവരെ ആയിരിക്കും കിട്ടുക. കനകാംബാള്‍ക്ക്‌ വിവാഹം പതിനാറു വയസ്സിലേ തരപ്പെട്ടുള്ളു. നല്ല പുരുഷന്മാരെ കിട്ടാതെ വലഞ്ഞ്‌ ഒടുക്കം അവള്‍ക്കു കിട്ടിയത്‌ മുപ്പതു വയസ്സായ, കോങ്കണ്ുള്ള ഒരപസ്മാരരോഗിയെയാണ്‌. അയാളാകട്ടെ അവ ളിലെ കന്യകാത്വം നശിപ്പിക്കാതെ തന്നെ മരണത്തിനു കീഴടങ്ങി. അങ്ങനെ കന്യകയായ വിധവയായി അവള്‍ ശിഷ്ടകാലം കഴിച്ചുകൂട്ടി. ശിവകാമിയുടെ വിവാഹം പതിമൂന്നു വയസ്സില്‍ത്തന്നെ നടന്നു. പക്ഷേ അപ്പോഴേക്കും അവള്‍ പുഷ്പിണിയായിരുന്നു. അവളുടെ അച്ഛനാകട്ടെ ചീത്തപ്പേരും വരുത്തി വച്ചിരുന്നു. അതിനാല്‍ അവള്‍ക്കു കിട്ടിയത്‌ ഇരുപത്താറു വയസ്സായ ദ്വൊരസ്വാമി ദീക്ഷിതരെ. പ്രായത്തിന്റെ ചോരത്തിളപ്പ്‌ പതിമൂന്നു വയസ്സു മാര്തം പ്രായമുള്ള പെണ്‍കുട്ടിയുടെ മേല്‍ തീര്‍ത്തപ്പോള്‍ അതിനെ അവള്‍ എങ്ങിനെ ഉള്‍ക്കൊണ്ടു എന്ന്‌ എഴുത്തുകാരന്‍ പറയുന്നില്ല. കാരണം ആ വ്യക്തി തമിഴ്രബ്രാഹ്മണ പുരുഷസമൂഹത്തെ ്രതിനീധികരിക്കുന്നു. അതിനാല്‍ രക്തം പുരണ്ട ആ പട്ടുസാരി ഓര്‍മ്മ പോലെ സൂക്ഷിച്ച്‌ അവള്‍ ചരിതാര്‍ത്ഥയായിരിക്കാം എന്ന്‌ ദീക്ഷിതരെക്കൊണ്ട്‌ ചിന്തിപ്പിക്കുന്നു. ബാല്യ ത്തിലേ തന്നെ ഒരു പുരുഷന്റെ ശാരീരിക-മാനസിക ചോദനകളെ തൃപ്തി പ്പെടുത്താന്‍ ഉപയോഗിക്കപ്പെടുന്നതിലൂടെ ഒരു പെണ്‍കുട്ടി തകര്‍ക്കപ്പെടുന്നു. അവളറിയാതെ ഏതിനും വശംവദയാകുന്ന ഒരു മനസ്സിനുടമയായി അവള്‍ രൂപാന്തരപ്പെടുന്നു. മാത്രമല്ല ശരിയായ വികാസം (പാപിക്കാത്ത ശരീരത്തില്‍ ഏല്‍ക്കുന്ന ക്ഷതികളായി നേരത്തേയുള്ള ലൈംഗികബന്ധങ്ങളും 177 ഗര്‍ഭധാരണവും പ്രസവവും സൃഷ്ടിക്കുന്ന രോഗാവസ്ഥ ജീവിതാവസാനം വരെയും നിലനില്‍ക്കുന്നു. “നെട്ടുര്‍മഠത്തിലെ ശിവകാമി ദീക്ഷിതര്‍ക്കു വളരെ മുമ്പുതന്നെ രോഗം ബാധിച്ചു മരണത്തിനു കീഴ്പ്പെടുന്നത്‌ മാനസികമായും ശാരീരികമായും ഏറ്റ ഈ ക്ഷതികൊണ്ടാണ്‌. സങ്കുചിതമായ സാമൂഹ്യവ്യവസ്ഥിതിയില്‍ വളര്‍ന്നതുകൊണ്ടാണ്‌ അന്നപൂര്‍ണി ഒരപസ്മാരരോഗിയായത്‌. ഇത്തരത്തില്‍ തളര്‍ന്ന മനസ്സായി രിക്കും ബാല്യത്തിലേ മുരടിച്ച തമിഴ്ബ്രാഹ്മണ പെണ്‍കുട്ടിക്ക്‌. ഇതിലും ഭീകരമാണ്‌ വൈധവ്യത്തിലെ സ്ത്രീയുടെ അവസ്ഥ. വിധവാവിവാഹം നിയമപ്രകാരം നടത്താനുള്ള വ്യവസ്ഥ പ്രാബല്യത്തില്‍ വന്നിട്ടും തമിഴ്ബ്രാഹ്മണ സമുദായം അതിനനുവാദം നല്‍കിയില്ല. കേരള ത്തിലെ നമ്പൂതിരിമാര്‍ക്കിടഴയില്‍ നിലനിന്നിരുന്ന ഇത്തരം അരക്ഷിതാ വസ്ഥകള്‍ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. വി.ടി. ഭട്ടതിരിപ്പാട, എം.ആര്‍.ബി, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങിയവര്‍ സാഹിത്യത്തിലൂടെയും സാമൂ ഹിക പ്രവര്‍ത്തനങ്ങളിലൂടെയും നമ്പൂതിരി സമുദായത്തില്‍ നിലനിന്ന അനാ ചാരങ്ങള്‍ ഒഴിവാക്കാന്‍ യത്നിച്ചു. നമ്പൂതിരി സമുദായത്തില്‍ മൂത്തയാള്‍ മാത്രം വേളി കഴിക്കുകയും അപ്ഫന്മാര്‍ എന്നു വിളിക്കുന്ന ഇളയവര്‍ മറ്റു ജാതിക്കാര്‍ക്കിടയില്‍ സംബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്ന രീതിയുണ്ടാ യിരുന്നു. ഒരു നമ്പൂതിരിയുടെ ഒന്നിലധികം വേളികള്‍ തമ്മിലുള്ള സ്പര്‍ദ്ധയും വിധവകളുടെ നരകജീവിതവും സ്ത്രീകള്‍ നേരിടേണ്ടിവന്നിരുന്ന നീചമായ സ്മാര്‍ത്ത വിചാരവും ഇതോടൊപ്പം നിലനിന്നിരുന്നു. സ്ത്രീകള്‍ക്ക്‌ മറക്കുടയും ഘോഷയും ദാസിയുടെ അകമ്പടിയും ഉണ്ടെങ്കിലേ പുറത്തിറങ്ങാനാവു എന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇവയെല്ലാം ദീര്‍ഘ കാലത്തെ തീവ്രമായ പരിശ്രമം കൊണ്ട്‌ സാമൂഹ്യ പരിഷകര്‍ത്താക്കള്‍ക്ക്‌ ഇല്ലാതാക്കാന്‍ കഴിഞ്ഞു. വി.ടി. ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ആദ്യ വിധവാവിവാഹവും നടന്നു.” എന്നാല്‍ കേരളത്തിന്റെ മുഖ്യധാരാ സമൂഹ ത്തിലേക്ക്‌ കടന്നുവരികയോ അവിടത്തെ ചലനങ്ങളില്‍ ഭാഗഭാക്കാവുകയോ 178 ചെയ്യാത്ത തമിഴ്ബ്രാഹ്മണ സമൂഹം വിധവാ വിവാഹത്തെ അങ്ങേയറ്റം എതിര്‍ത്തു. മാത്രമല്ല വിധവകള്‍ക്ക്‌ നേരെ അവരുടെ ചൂഷണത്തിന്റെ കരങ്ങള്‍ നീളുകയും ചെയ്തു. കനകാംബാളുടെ വൈധവ്യത്തിന്റെ അവസ്ഥാ ഭേദങ്ങള്‍ നാം കണ്ടു. കനകാംബാളെ കൂടാതെ നിരവധി വിധവകള്‍ ഓരോ അഗ്രഹാരത്തിലും ആരും കാണാതെ ദുരിതക്കയത്തിലാണ്ടു കിടക്കുന്നുണ്ട്‌. നാര്‍മടിപ്പുടവയിലെ അത്ത, നെട്ടൂര്‍മഠത്തിലെ കൂനിയായ അഖിലപ്പാട്ടി, വരലക്ഷ്മി എന്നിവര്‍. “ഒരു സ്ത്രീയുടെ വികാരങ്ങള്‍ വിധവയ്ക്കുണ്ടായിക്കൂടാ. അതു പാപമാണ്‌. തന്റെ സമുദായം അങ്ങനെയാണ്‌ വിധിച്ചിട്ടുളളത്‌' (പുറം 189) എന്ന കനകാംബാ ളുടെ വാക്കുകളോടു ചേര്‍ന്നു നില്‍ക്കുന്ന അനുഭവ പരമ്പരകളാണ്‌ ഈ സ്ത്രീകളുടെ ജീവിതത്തിലും സംഭവിച്ചത്‌. ബാഹ്യാഡംബരങ്ങളൊക്കെയു പേക്ഷിച്ച്‌ തല മൊട്ടയടിച്ച്‌ രുപം വികൃതമാക്കിയിട്ടും ഭര്‍തൃഗ്യഹത്തില്‍ അത്ത ചൂഷണം ചെയ്യപ്പെട്ടു. മാമിയാരെ പരിചരിക്കാനായി ഭര്‍തൃഗൃഹത്തില്‍ തങ്ങിയ പാര്‍വ്വതി എന്ന അത്ത രാത്രിയില്‍ ഉറക്കത്തില്‍ തന്റെ പായില്‍ വന്നു ശയിക്കുന്ന മാമനാരെ കണ്ട്‌ സ്തബ്ദ്ധയായി. ഒച്ച വച്ച അവള്‍ക്ക്‌ ബാധ കൂടിയതാണെന്നു പറഞ്ഞ്‌ മാമനാര്‍ അവളെ ഇറക്കിവിട്ടു. “നാഥനില്ലാത്ത സ്ത്രീക്ക്‌ വനവും സനന്ദര്യവുമൊക്കെ ശാപങ്ങള്‍ മാത്രമാണെന്ന്‌” അവര്‍ തിരിച്ചറിഞ്ഞു. വരലക്ഷ്മിയുടെ ജീവിതവും മറിച്ചല്ല. അവരുടെ ഗ്രാമത്തിലെ തമിഴ്ബ്രാഹ്മണ പെണ്‍കുട്ടികളെ തെലുങ്കുനാട്ടില്‍ കൊണ്ടുപോയി വില്‍ക്കുന്ന പതിവുണ്ടായിരുന്നു. എരുമക്കച്ചവടത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തുന്ന ഒരു വേലായുധന്‍ വരലക്ഷ്മിയെയും കച്ചവടം നടത്താന്‍ തയ്യാറായി. പെണ്‍കുട്ടികളെ വിറ്റാല്‍ അവര്‍ക്ക്‌ എന്തു സംഭവിച്ചു എന്ന്‌ മഠത്തിലുള്ളവര്‍ അന്വേഷിക്കേണ്ടതില്ല, അന്വേഷിക്കുകയുമില്. അവര്‍ നല്ലനിലയില്‍ ജീവിക്കുമോ അതോ വേശ്യാവൃത്തിക്കുപയോഗിക്കപ്പെടുമോ എന്നതൊന്നും വീട്ടുകാരെ ബാധിക്കുന്ന കാര്യമല്ല. മഠം സമ്പന്നമാകും. എന്നാല്‍ വരലക്ഷ്മിക്ക്‌ ആ അവസ്ഥയുണ്ടായില്ല. പാലക്കാട്ടെ ഒരു സ്വാമിയാര്‍ തെലാുങ്കുനാട്ടിലെ ഒരു വില്‍പനച്ചരക്കാകാതെ അവളെ കാത്തു. 179 “ബ്രാഹ്മണ കുലത്തില്‍ നിന്നും സ്ത്രീധനമാവശ്യപ്പെടാതെ ഒരുത്തനു വുക്‌ എന്ന ഭാഗ്യവും വരലക്ഷമിയ്ക്കുണ്ടായി. കല്യാണച്ചെക്കനെ വരലക്ഷ്മി കണ്ടില്ല. അയാള്‍ക്കു വേണ്ടി വാദ്ധ്യാര്‍സ്വാമിയാണ്‌ അവളെ താലി കെട്ടിയത്‌. വരന്റെ സങ്കല്‍പത്തില്‍ ലോഹത്തില്‍ തീര്‍ത്ത ഒരാള്‍രൂപത്തില്‍ മാലയിട്ട ആരുടെയും അകമ്പടിയില്ലാതെ വാദ്ധ്യാര്‍സ്വാമിയോടൊപ്പം അവള്‍ കല്‍പാത്തിക്കു പോയി. ഭര്‍തൃഗൃഹത്തില്‍ അവള്‍ അവളുടെ “വെളുത്ത്‌ പുരുഷനെ കണ്ട്‌ ഭയന്നുപോയി. അടിമുടി വെള്ളപ്പാണ്ടു പിടിച്ച, ബുദ്ധി അല്‍പം കുറഞ്ഞ എന്നാല്‍ ദുഷ്ടനും ദുര്‍മ്മാര്‍ഗ്ഗിയുമായ ഒരാളായിരുന്നു അയാള്‍. മഠത്തിലെ അലക്കുകാരി പെണ്ണുമായി അയാള്‍ വരലക്ഷ്മി കാണ്‍കെ അവിഹിതവേഴ്ച നടത്തി. എല്ലാറ്റിനുമുപരിയായിരുന്നു സമൂഹമഠം ആദരിക്കുന്ന വാദ്ധ്യാര്‍സ്വാ മിയുടെ ഉപദ്രവങ്ങളും മോശം വാക്കുകളും. സ്ത്രീയെ വെറും ഉപഭോഗ വസ്തുവായിക്കാണുന്ന പട്ടരുടെ എല്ലാ വങ്കത്തങ്ങളും നിറഞ്ഞ സ്വാമി. ““ഡേ പിച്ചാണ്ടി വരലക്ഷ്മിയുടെ മാറഴകെ പാരെഡാ! ഇളം കരിക്ക്‌ ! നീ കുരങ്ക ! കശക്കിവിടാതെ ! ഇവളുടെ ഇടയഴക നടയഴക പാരെഡാ ! ഇവള്‍ തിരുമ്പി നില്‍ക്കുമ്പോത്‌ സഹിക്കലൈ ! എന്നാ പിന്നഴക്‌ ! അങ്കെ ശേരണം.... അതു താന്‍ വൈകുണ്ഠ പ്രാപ്തി” (പുറം 295) എന്നിങ്ങനെ അശ്ലീലവാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കും. ഗര്‍ഭിണിയായ വരലക്ഷ്മിയെ ഭര്‍ത്താവ്‌ വാദ്ധ്യാര്‍സ്വാമിക്ക്‌ കാഴ്ചവെച്ചു. അവള്‍ ചിരവത്തടി കൊണ്ടടിച്ച വാദ്ധ്യാര്‍ മരിച്ചു. ്രാമസമൂഹം അവളെ അവിടെ നിന്നിറക്കിവിട്ടു. വിധവ യായില്ലെങ്കിലും ഭര്‍ത്താവിനെ വിട്ട ഓടിപ്പോരേണ്ടിവന്നു വരലക്ഷമിക്ക്‌. പിന്നീടെപ്പോഴോ ഭര്‍ത്താവു മരിച്ചുപോയതായി അവളറിഞ്ഞെങ്കിലും അതവളില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ഇത്തരത്തില്‍ ഭര്‍തൃഗ്ൃഹത്തിലെ പീഡനവും വൈധവ്യവും മാനസിക മായി ഈ സ്ത്രീകളെയെല്ലാം തകര്‍ക്കുന്നു. പലരും ഉന്മാദാവസ്ഥയിലേക്കും തനിക്കു തന്നെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്വഭാവത്തിന്റെ വക്കിലേക്കും 180 ചെന്നെത്തുന്നു. ജീവിതത്തില്‍ മറ്റൊന്നും ചെയ്യാനില്ലാത്ത ഇവര്‍ പരസ്പരം വഴക്കടിച്ചും വരും തലമുറയുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ നിയന്ത്രണ ങ്ങളേര്‍പ്പെടുത്തിയും ജീവിതം തനിക്കും മറ്റുള്ളവര്‍ക്കും ദുസ്തഹമാക്കുന്നു. സംസ്കാരത്തിന്റെ ഭാരം പേറി ജീവിക്കാന്‍ പുരുഷസമൂഹം നിയോഗിച്ച ഈ സ്ത്രീകള്‍ സംസ്കാരശുന്യരെപ്പോലെ ആഭാസവാക്കുകള്‍ ഉരുവിട്ടുകൊണ്ട്‌ അഗ്രഹാരത്തിന്റെ അടിത്തറയിളക്കുന്നു. ആര്‍ക്കും ഇത്തരം പ്രവര്‍ത്തികളില്‍ ഇവരെ കുറ്റപ്പെടുത്താനാകില്ല. ഉള്ളിലടക്കിവച്ച വികാരങ്ങളെ പുറത്തേക്ക്‌ കളയാന്‍ മനുഷ്യന്‌ ഒരു മാധ്യമം ആവശ്യമാണ്‌. കര്‍ക്കശമായ ആചാരങ്ങളും നിയമങ്ങളും വിലക്കുകളും തീര്‍ത്ത്‌ സമൂഹത്തിലെ നല്ലൊരു പങ്ക സ്ത്രീകളെ മൃഗീയമായ രീതിയില്‍ പീഡിപ്പിച്ച്‌ അവരെ സമനില തെറ്റിക്കുന്ന തമിഴ്‌ ബ്രാഹ്മണ പുരുഷാധിപത്യം ഏറ്റവും വലിയ ചൂഷകരാണ്‌. 5.6. ചൂഷണം ആധുനികകാലഘട്ടത്തിലും: കാലാകാലങ്ങളായി തമിഴ്ബ്രാഹ്മണ സ്ത്രീ ഒരു ഉപഭോഗവസ്തുവും ഉത്പ്പാദനോപകരണവുമാണ്‌. ആധുനിക ഉപഭോഗസംസ്കാരത്തിന്റെ കാലഘട്ടത്തിലും അത്‌ തുടരുന്നു എന്നതാണ്‌ വാസ്തവവും ഈ പഠനത്തിന്‌ നിദാനവും. പൊതുസമൂഹം സ്ത്രീകള്‍ക്ക്‌ സ്വതന്ത്രമായ ഇടപെടലുകള്‍ക്ക്‌ അവസരം നല്‍കുന്നിടത്താണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീ ഉല്‍പന്നത്തിന്റെ പരസ്യമായും ഉപഭോഗവസ്തുവായും മാറുന്നത്‌. ഇത്‌ ലോകമൊട്ുക്ക്‌ സ്ത്രീകളെ ബാധിക്കുന്ന ഒരു കാര്യമാണെങ്കിലും തമിഴ്ബ്രാഹ്മണ സ്ത്രീ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഉപഭോഗസംസ്കാരം സ്ത്രീയെ ഉല്‍പ്പന്ന പരസ്യങ്ങളിലുപയോഗിക്കുകയും ഉപഭോഗത്തിന്റെ ഇരകളാക്കുകയും ചെയ്യുന്നു.” കേരളത്തിലെ തമിഴ്്രാഹ്മണ സമൂഹത്തിന്റെ ഒരു ഉല്‍പ്പന്നവും പരസ്യവുമാണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീ. തമിഴ്ബ്രാഹ്മണ പുരുഷാധിപത്യ സമൂഹത്തിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യത്താല്‍, പൊതുസമൂഹവുമായി ഇടകലരാ തിരിക്കാന്‍ അവരുടെ ഗ്രാമങ്ങളെ അതേപടി സംരക്ഷിക്കാനുള്ള ഒരു വ്യവസ്ഥ രൂപപ്പെടുത്തി. ഗ്രാമങ്ങളെ പൈത്യകസ്വത്തായി പ്രഖ്യാപിക്കുക 181 എന്നതായിരുന്നു അത്‌. പൈതൃകസ്വത്തുക്കളൊക്കെയും വിനോദസഞ്ചാര മേഖലയുടെ വില്‍പനച്ചരക്കുകളാകുന്ന ഇക്കാലത്ത്‌ സ്വാഭാവികമായും ഭരണതലത്തിലുള്ളവര്‍ തേടിയത്‌ ഗ്രാമങ്ങളുടെ വിനോദസഞ്ചാര സാധ്യത കളാണ്‌. ഇത്‌ തമിഴ്ബ്രാഹ്മണ സാമൂഹ്യജീവിതം ദുരിതപൂര്‍ണ്ണമാക്കി. ഗ്രാമത്തിലെ ജീവിതരീതിയും ആവാസവ്യവസ്ഥയും വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക്‌ കാഴ്ചവസ്തുവായി. ഇതിന്റെ ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്‌ സ്ത്രീകളെയാണ്‌. കോലമിടല്‍, ഭക്ഷണം പാകം ചെയ്യല്‍, സ്ത്രീകള്‍ ചെയ്യുന്ന മറ്റനുഷ്ഠാനങ്ങള്‍ എന്നിവയൊക്കെ അന്വേഷിച്ച്‌ അന്വേഷിച്ച്‌ പുടവ ചുറ്റുന്ന രീതി കാണിച്ചുകൊടുക്കാന്‍ വരെ ആവശ്യപ്പെടുന്ന സഞ്ചാരികളുണ്ടെന്ന്‌ അനുഭവസ്ഥര്‍ പറയുന്നു. മനുഷ്യന്റെ കമ്പോളവത്ക്കരണമാണിവിടെ സംഭവിക്കുന്നത്‌. സ്ത്രീകളെ സ്വകാര്യ സ്വത്തായി സംരക്ഷിച്ചിരുന്ന തമിഴ്രബ്രാഹ്മണസാമൂഹ്യ വ്യവസ്ഥയില്‍ സാമ്പ ത്തികലാഭത്തിനായി അവള്‍ക്ക്‌ വിപണി കണ്ടെത്തുന്നതു വരെയെത്തുന്നു ചൂഷണം. തമിഴ്ബ്രാഹ്മണ സ്ത്രീയുടെ മേലുള്ള ചൂഷണത്തിന്റെ മാനങ്ങള്‍ വിലയിരുത്തിയപ്പോള്‍ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങള്‍ ഇവയാണ്‌. ഒരു തമിഴ്ബ്രാഹ്മണ സ്ത്രീ സാമ്പത്തികമായും സാമൂഹികമായും സാംസ്കാരിക മായും ലൈംഗികമായും സ്വസമുദായത്താലും പൊതുസമൂഹത്താലും ചൂഷണം ചെയ്യപ്പെടുന്നു. സ്ത്രീയുടെ മേല്‍ പുരുഷന്റെ അധിനിവേശ വ്യവ ഹാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്തരത്തിലുളള അധിനിവേശ വ്യവഹാര ത്തിന്‌ വിധേയമാകുന്ന സ്ത്രൈണാസ്തിത്വം പാരമ്പര്യത്തിന്റെയും സംസ്കാ രത്തിന്റെയും പേരിലാണ്‌ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നത്‌. വിവാഹം, കുടുംബജീവിതം തുടങ്ങിയവ ബാല്യത്തിലേ ആരംഭിക്കുന്നതിനാല്‍ വിദ്യാഭ്യാ സവും തൊഴിലും അതുവഴിയുള്ള സാമ്പത്തിക ഭദ്രതയും അവള്‍ക്കു നേടാ നാവുന്നില്ല.. വിവാഹം കഴിയുന്നതോടെ സ്വകുടുംബത്തിലെ അവകാശവും നിഷേധിക്കപ്പെടുന്നു. എന്തിനും പുരുഷനെ ആശ്രയിക്കുന്ന സ്ത്രീക്ക്‌ അവന്റെ പല ദുഷ്ചെയ്തികള്‍ക്കു നേരെയും കണ്ുടയ്ക്കേണ്ടിവരുന്നു. 182 ഒരുപകരണ സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുന്ന സ്ത്രീയുടെ വികാരവിചാര ങ്ങള്‍ക്ക്‌ പുരുഷന്‍ അല്‍പം പോലും പ്രാധാന്യം കല്‍പിക്കുന്നില്ല. അവളുടെ ജീവിതത്തിലെ ഏതവസ്ഥയിലും അവള്‍ ചൂഷണത്തിനുള്ള ഇരയാണ്‌. ഗര്‍ഭാവസ്ഥയും വൈധവ്യവും പുരുഷന്റെ കയ്യില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തുന്നില്ല. ശുദ്ധ ബ്രാഹ്മണ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട, പുരുഷാധിപത്യ സമൂഹത്തിന്റെ നിരീക്ഷണത്തില്‍ മാത്രം കഴിയാന്‍ വിധിക്കപ്പെട്ട തമിഴ്ബ്രാഹ്മണ സ്ത്രീക്ക്‌ ഒരു വസ്തുപദവിയാണ്‌ ആധുനികാനന്തര കാലഘട്ടത്തില്‍പ്പോലും കല്‍പിച്ചുപോരുന്നത്‌. സ്ത്രീയെ പൂര്‍ണ്ണമായും നിര്‍വ്വീര്യയാക്കുകയും വസ്തുവല്‍ക്കരിക്കുകയും ചെയ്യുന്നതി ലൂടെ അവള്‍ പുരുഷനു കീഴടങ്ങിയവളായിത്തീരുന്നു, പ്രതികരിക്കാനാകാ ത്തവളായിത്തീരുന്നു. സാമൂഹ്യപശ്ചാത്തലമാണ്‌ ഇവിടെ സ്ത്രീയെ നിര്‍മ്മി ക്കുന്നതും നിര്‍ണ്ണയിക്കുന്നതും എന്നു കണ്ടെത്താന്‍ പ്രയാസമില്ല. 183 സൂചകങ്ങള്‍: 1 Bottomore, T.B, A Dictionary of Marxist Thought, 1991. 2. ” 3. Charles Tilly, Relational Studies of Inequality, 2000, പുറം 782. 4. ” 5. Poulo Freire, Pedagogy of Oppressed, Chapter 1, 1981, പുറം 27. 6. കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം ഇവയുടെ ആവിര്‍ഭാവം, പുറം 36, 37. 7. വ്യന്ദാ കാരാട്ട്‌, അതിജീവനവും വിമോചനവും, 2006, പുറം 57. 8. UNIFEM Website, 2006. 9. Sigmund Freud, New Introductory Lectures in Psycho Analysis, Trnalsated and Edited by James Strachey, 1962, പുറം 174. 10. The Second sex, 1949, പുറം 639. 11. Sigmund Freud, Civilization and its Discontents, 1961, പുറം 195. 12. ഷംസാദ്‌ ഹുസൈന്‍, വാമൊഴി പഠനവും ഓര്‍മ്മകളുടെ ആഖ്യാനവും, സംസ്കാരപഠനം : ചരിത്രം സിദ്ധാന്തം ്രയോഗം, 2007, പുറം 507. 13. Steril Jackson, Women and Family, 1993, പുറം 1895. 14. A Room of One’s Own, 1928. 15. എം. ലീലാവതി, ഫെമിനിസം - ചരിത്രപരമായ ഒരന്വേഷണം, 2000, 53. 16. Elain Shawalter, A literature of Their own, 1977, പുറം 200. 17. The Second sex, 1949, പുറം 382. 18. Kate Millet, Sexual Politics, 1970, പുറം 46. 19. Kate Millet, The Politics of Cruelty, 1994, പുറം 34-35. 20. ” പുറം 173. 184 21. Kate Millet, Sexual Politics, 1970, പുറം 460. 22. Helen Cixous, The Newly Born Woman, 1986, പുറം 94. 23. Simon De Beavour, The Second Sex, പുറം 295. 24. Marxist Leninist Philosophy, 1987, പുറം 70. 25. P.P. Narayanan Namboodiri, Aryans in South India, 1992, പുറം 83. 26. പ്രൊഫ. പി.കെ. മുഹമ്മദാലി, ഇന്ത്യാ ചരിത്രം, 1971, പുറം 228. 27. എസ്‌.കെ. വസന്തന്‍, നമ്മള്‍ നടന്ന വഴികള്‍, 2006, 385. 28. എം. ലീലാവതി, ഫെമിനിസം ചരിത്രപരമായ ഒരന്വേഷണം, പുറം 69. 185 അദ്ധ്യായം - 6 സ്വാതന്ത്ര ബോധം കുടിയേറിയ 15-ാം൦ നൂറ്റാണ്ടു മുതല്‍ 20ഠം നൂറ്റാ വരെ, കൃത്യമായി പറഞ്ഞാല്‍ 1980 കള്‍ വരെ പുരുഷാധിപത്യം സ്ഥാപിക്കാനും സംസ്കാരം സംരക്ഷിക്കാനും തല്‍പരരായ തമിഴ്ബ്രാഹ്മണ സമൂഹം അവരുടെ സ്ത്രീകളെ തങ്ങള്‍ക്ക്‌ വിധേയരാക്കി വയ്ക്കുകയും പലതരത്തില്‍ ചുഷണം ചെയ്യുകയും ചെയ്തതെങ്ങനെയെന്ന്‌ കഴിഞ്ഞ അധ്യായങ്ങളില്‍ പറയുകയു യി. സ്വസമുദായത്തിന്റെ പീഡനത്തോടൊപ്പം തന്നെ, തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ വിരോധികളായ പൊതുസമൂഹത്തിന്റെ പീഡനവും തമിഴ ബ്രാഹ്മണ സ്ത്രീകള്‍ ഏറ്റുവാങ്ങുകയുണ്ടായി. എണ്‍പതുകള്‍ക്കു ശേഷം വളര്‍ന്നുവന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ഈ വ്യവസ്ഥയെ എങ്ങനെ നോക്കിക്കണ്ടു എന്നും പ്രതികരിച്ചു എന്നും അന്വേഷിക്കുകയാണ്‌ ഈ അധ്യായത്തില്‍ ചെയ്യുന്നത്‌. തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ വ്യവ സ്ഥയ്ക്കകത്തു നിന്നും പ്രതിഷേധത്തോടെ പുറത്തേക്ക്‌ കുതിച്ച, സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച്‌ പൊതുസമൂഹത്തിന്റെ ഭാഗമായി മാറിയ ചില സ്ത്രീകഥാ പഠരതങ്ങളെ കണ്ടെത്തി വിലയിരുത്തുന്നതിനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. എഴുപതുകള്‍ക്കു മുമ്പ്‌ സ്ത്രീവാദചിന്തകര്‍ അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി. എന്തുകൊണ്ടാണ്‌ സ്ത്രീകള്‍ അടിച്ചമര്‍ ത്തപ്പെടുന്നത്‌ ? ആര്‍ അല്ലെങ്കില്‍ എന്താണ്‌ സ്ത്രീയെ തടയുന്നത്‌ ? എല്ലായ്‌ പ്പോഴും സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നു൦ 9 ? എങ്ങനെ അതിനെ തടയാം? നിരവധി സ്ത്രീവാദ ചിന്തകര്‍ ഈ ചോദ്യങ്ങളുടെ ഉത്തരമന്വേഷിക്കുകയു യി. അവര്‍ കണ്ടെത്തിയത്‌ സ്ത്രീ അവളുടെ ഉള്ളില്‍ സ്വാംശീകരിക്കപ്പെട്ട വിധേയത്വം കൊണ്ട്‌ അടിച്ചമര്‍ത്തപ്പെടുന്നു എന്നാണ്‌. പുരുഷാധിപത്യ സ്വഭാവത്തിന്റെ പലവിധ ഭാവങ്ങള്‍ സ്ത്രീയെ സ്വതന്ത്രയാകുന്നതില്‍ നിന്നു തടയുന്നു. എല്ലാ സാഹചര്യങ്ങളിലും സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്‌. ഇതിനെ തടയാന്‍ അവള്‍ നേടുന്ന സാമ്പത്തികസുരക്ഷിതത്വത്തിന്‌ ഒരു 186 പരിധി വരെ മാത്രമേ കഴിയൂ. അവളുടെ ഉള്ളില്‍ രൂഡമൂലമായിക്കിടക്കുന്ന സ്ത്രൈണപാരമ്പര്യത്തെയാണ്‌ മാറ്റിയെടുക്കേണ്ടത്‌. കുടുംബം, വിവാഹം, ഗര്‍ഭധാരണം, കുട്ടികളെ വളര്‍ത്തല്‍ തുടങ്ങിയവ മുതല്‍ മുതലാളിത്ത വ്യവസ്ഥ, പുരുഷാധിപത്യം എന്നിവ വരെയും നിരവധി ഘടകങ്ങള്‍ സ്ത്രീകളുടെ അടിമത്തത്തിന്‌ കാരണമാകുന്നുണ്ട്‌. എങ്കിലും ജൈവശാസ്ത്ര പരമായ പരിമിതികള്‍ കാരണമാണ്‌ സ്ത്രീ തരംതാഴുത്തപ്പെടുന്നത്‌ എന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും സ്ത്രീയുടെ വിധേയത്വത്തിന്‌ ഹേതുവാകു ന്നു vl ഇനിയുള്ള അന്വേഷണം സ്ത്രീ ഈ അവസ്ഥകളെ എങ്ങനെ മറികടന്നു എന്നതാണ്‌. തമിഴ്ബ്രാഹ്മണസ്ത്രീ ഏതേത്‌ അവസ്ഥകളോടും വ്യക്തിത്വങ്ങളോടും വിധേയത്വം പുലര്‍ത്തി എന്നും ഏതെല്ലാം തരത്തിലുള്ള ചൂഷണങ്ങള്‍ക്ക്‌ അവരുടെ പ്രത്യേകസാമുദായികാവസ്ഥ അവരെ വിധേയരാക്കി എന്നും കഴിഞ്ഞ അധ്യായങ്ങളില്‍ വിലയിരുത്തുകയുണ്ടായി. വിധേയത്വം ഒരു വ്യക്തിയും മാനസികമായി ആഗ്രഹിക്കുന്നതല്ല. വ്യക്തിത്വത്തിന്റെ പ്രകാശന ത്തിനായിരിക്കും ഓരോ വ്യക്തിയും അവസരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക. അത്തരം ഒരു സാഹചര്യത്തില്‍ ഒരു തമിഴ്ബ്രാഹ്മണസ്ത്രീ വിധേയത്വം ഗ്രകടിപ്പിച്ചു വന്ന അവസ്ഥകളെയൊക്കെ അവള്‍ക്ക്‌ വെറുപ്പോടെയേ നോക്കി ക്കാണാനാവൂ. തങ്ങളെ ചൂഷണം ചെയ്തവരോട്‌ അവര്‍ക്ക്‌ പകയാണു വുക. ഇതിനു വിധേയരായ സ്ത്രീകളെ ക jo വിലയിരുത്തിയു മായിരിക്കും അടുത്ത തലമുറ വളര്‍ന്നു വരിക. അവരെ സാമുദായിക വ്യവ സ്ഥയ്ക്കനുകൂലമായി വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്തവും നിര്‍ഭാഗ്യ മെന്നു പറയട്ടെ, ഇത്തരം വിധേയകളുടെയും ചൂഷിതകളുടേയുമാണ്‌. തങ്ങളുടെ ജീവിതാവസ്ഥ എങ്ങനെയായിരുന്നു എന്നു മറന്നുകൊണ്ടോ അല്ലെങ്കില്‍ അതിന്റെ കാലുഷ്യം ഉള്ളില്‍ വെച്ചുകൊണ്ടോ അവര്‍ അടുത്ത തലമുറയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്‌ എങ്ങനെ സമുദായത്തിന്‌ സ്വീകാര്യ മായ വ്യക്തിത്വം രൂപപ്പെടുത്താം എന്നാണ്‌. ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യം ഒരു അഗ്രഹാരവ്യവസ്ഥ നിലനില്‍ക്കുന്നിടത്തു മാത്രമാണ്‌ തമിഴ്‌ 187 ബ്രാഹ്മണ സ്ത്രീ കൂടുതല്‍ സാമുദായിക വിലക്കുകള്‍ക്ക്‌ വിധേയയാകുന്നത്‌ എന്നാണ്‌. “നെട്ടൂര്‍മഠ'ത്തിലെ ശിവകാമിയും “നാര്‍മടിപ്പുടവ'യിലെ കനകാംബാളും അഗ്രഹാരവ്യവസ്ഥയ്ക്കകത്താണു കഴിഞ്ഞത്‌. “കിഴക്കേ കോട്ടയ്ക്കു പുറത്ത്‌ ഞാനും ഒരു മലയാളിയാണെന്നു കനകാംബാള്‍ ചിന്തിക്കുന്നത്‌ അതുകൊ ഠാണ്‌. “വേരുകളിലെ ഗീതയും, “നെട്ടൂര്‍മഠ'ത്തിലെ അന്നപൂര്‍ണിയും, “നാര്‍മടിപ്പുടവ' യിലെ കാഞ്ചനയും “കിളിമൊഴികള്‍ ക്കപ്പുറ്ത്തിലെ ഡോകടര്‍ മോഹനയും മറ്റും സാമുദായികവ്യവസ്ഥ തങ്ങള്‍ ക്കുമേല്‍ എന്തെല്ലാം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന്‌ വ്യക്തമായി തിരി ച്ചറിഞ്ഞ്‌ ആ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്ത്‌ മുഖ്യധാരാസമൂഹത്തിന്റെ ഭാഗമായവരാണ്‌. വിദ്യാഭ്യാസവും തൊഴിലും നേടിയിട്ടും കനകാംബാളെ ഈ ശ്രേണിയില്‍ ഉള്‍ച്ചേര്‍ക്കാത്തതിന്റെ പ്രധാന കാരണം, വ്യവസ്ഥകള്‍ക്കു വിധേയപ്പെട്ടു തന്നെ പിന്നെയും കനകാംബാള്‍ കഴിഞ്ഞു എന്നതാണ്‌. വിദ്യാഭ്യാസപരമായും സാമ്പത്തികമായും സ്ത്രീ നേടിയ ആര്‍ജ്ജവം വ്യവസ്ഥകളെ ലംഘിക്കാന്‍ അവളെ സന്നദ്ധയാക്കുന്നു. “ഗര്‍ഭം ധരിക്കാനുള്ള ചോദനപോലെത്തന്നെ അകത്തു നിന്ന്‌ ഒരു സ്വത്വത്തെ രൂപപ്പെടുത്താനുള്ള ചോദനയും സ്ത്രീകള്‍ക്കുണ്ട്‌. നിലവിലുള്ള നിയമവ്യവസ്ഥകളെയെല്ലാം അനായാസം ലംഘിച്ചുകൊണ്ട്‌ സ്വാതന്ത്രത്തിലേക്കോ മരണത്തിലേക്കോ പോകാന്‍ സ്ത്രീക്കു ഭയമില്ല.” ഇത്തരം ഇച്ഛാശക്തി ഉണ്ടായിട്ടും അടുത്ത കാലം വരെയും സ്ത്രീ അവളുടെ സ്വത്വത്തെ എന്തുകൊണ്ട്‌ ആവിഷക്കരി ക്കാതെ പോയി എന്ന ചോദ്യം പ്രസക്തമാണ്‌. “സ്ത്രീയായിരിക്കുന്നത്‌ ഒരു തെറ്റാണെന്നും ഏകയായ സ്ത്രീയായിരിക്കുന്നത്‌ അതിലും വലിയ തെറ്റാണെന്നും ഏകയും തന്റേടിയും ബുദ്ധിമതിയുമായ സ്ത്രീയാവുക ഏറ്റവും വലിയ തെറ്റാണെന്നും മൂല്യനിര്‍ണ്ണയം നടത്തുന്ന സമൂഹത്തില്‍ സ്ത്രീക്ക്‌ സ്വത്വാവിഷ്ക്കാരം പുരുഷന്റെയത്ര എളുപ്പമല്ല.” എന്നാല്‍ പുരുഷന്‍ രൂപപ്പെടുത്തിയ വ്യവസ്ഥകളുള്ള ഒരു സമൂഹത്തില്‍ പുരുഷന്‍ ആ വ്യവസ്ഥകള്‍ക്ക്‌ പൂര്‍ണ്ണമായി കീഴിപ്പെട്ടുകഴിഞ്ഞ ഒരധീശാധികാര മാതൃകയാ 188 കുമ്പോള്‍ സ്ത്രീ അതിനു കീഴ്പ്പെടാനോ അതിനെ ഉള്‍ക്കൊള്ളാനോ ആകാത്ത ഒരു ജീവിതാധികാര മാതൃകയാകുന്നു. അവിടെ നിൽക്കുമ്പോ ഴെല്ലാം സ്ത്രീ തന്റെ കീഴാള ജീവിതത്തിന്‌ ശക്തിയുണ്ടാക്കുന്നതിനെ ക്കുറിച്ചായിരിക്കും ആലോചിക്കുക. അത്തരം ചിന്തകളില്‍ നിന്നാണ്‌ സ്ത്രീയുടെ സ്വാതന്ത്ര്രപഖ്യാപനം സാധ്യമാകുന്നത്‌. സ്ത്രീ അവളില്‍ നിന്നും സാമുദായിക, മത, പുരുഷാധിപത്യ ്രവണതകളില്‍ നിന്നും സാമൂ ഹികമായും സാമ്പത്തികമായും ലൈംഗികമായും സ്വാതന്ത്ര്യം പ്രാപിക്കു മ്പോള്‍ മാത്രമാണ്‌ സ്ത്രീ പുരുഷസമത്വം സാധ്യമാകുക. ഇത്തരത്തില്‍ ഒരു തമിഴ്ബ്രാഹ്മണ സ്ത്രീ ഏതെല്ലാം വഴികളിലൂടെ തന്റെ സ്വത്വപ്കാശനം നടത്തുന്നു എന്ന അന്വേഷണമാണിവിടെ നടത്തുന്നത്‌. 6.1. സ്ത്രീയുടെ സാമുഹികസ്വാതന്ത്രയം: തന്റെ കീഴാളജീവിതത്തിന്റെ വിധേയത്വത്തില്‍ നിന്ന്‌ രൂപം കൊണ്ട വിരോധം സ്ത്രീയെ നയിക്കുന്നത്‌ കീഴാളന്റേതായ ഒരു സ്വച്ഛന്ദാധികാരം ഉപയോഗിക്കുന്നിടത്തേക്കായിരിക്കും.” അതിനു കാരണം സ്ത്രീമാതൃകാ സങ്കല്‍പങ്ങള്‍ പുരുഷാധികാരത്തിന്റെ മുശയിലാണ്‌ വാര്‍തെടുക്കുന്നത്‌ എന്നതാണ്‌. ഇവിടെ യഥാര്‍ത്ഥത്തില്‍ പുരുഷന്‍ വ്യവസ്ഥയ്ക്കു വിധേയപ്പെട്ടു കഴിയുകയും സ്ത്രീ അതിനു തയ്യാറാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാ ണുള്ളത്‌. എന്നാല്‍ സ്ത്രീ ഒറ്റയ്ക്ക്‌ അതില്‍ നിന്നു പുറത്തു കടന്നാല്‍ അവളുദ്ദേശിക്കുന്ന സ്വാതന്ത്യം അവിടെ സംഭവിക്കുന്നില്ല. അവളോടൊപ്പം വ്യവസ്ഥയെ മനസ്ിലാക്കിയോ നിഷേധിച്ചോ പുരുഷനും പുറത്തു കടന്നേ മതിയാകൂ. “പുരുഷനും സ്ത്രീയും എടുത്തണിയുന്ന അധീശന്റെയും അടിമ യുടെയും ആചാരവേഷത്തില്‍ നിന്ന്‌ അവരെ മുക്തരാക്കാന്‍ ഒരു സ്ത്രൈണാ നുവര്‍ത്തനം (Becoming Woman) ആവശ്യമാണ്‌.” ഇവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ഈ അധികാരവ്യവസ്ഥയില്‍ നിന്നും പുറത്തു കടക്കുന്നു. ഇങ്ങനെ പുറത്തുകടക്കാനായി പുരുഷാധികാരത്തിനു കീഴ്പെടു മ്പോഴും സ്ത്രീയില്‍ കീഴാളസ്വാധികാരം പ്രവര്‍ത്തിക്കുന്നുണ്ട. ഈ 189 സ്വാധികാരമാണ്‌ സ്ത്രീയെ വ്ൃത്യസ്തയാക്കുന്നത്‌. അതേ അധികാരത്തോടെ സ്ത്രീ അവളുടെ പുരുഷനെ വ്യവസ്ഥകള്‍ക്ക്‌ പുറത്തേക്ക്‌ കൊണ്ടുവരുന്നു. അങ്ങനെ അന്നപൂര്‍ണി എന്ന കല്‍പാത്തിക്കാരി തമിഴ്ബ്രാഹ്മണ യുവതി (നെട്ടൂര്‍മഠം) സ്വന്തം കീഴാളത്തില്‍ നിന്നു സ്വയം മോചിപ്പിക്കുന്ന ്രവര്‍ത്തന ത്തിലൂടെ തന്റെ മേലാളനായി സമൂഹം അംഗീകരിച്ച (അവള്‍ അതംഗീകരി ക്കുന്നില്ല) പുരുഷനെയും (ഗോവിന്ദന്‍) അവന്റെ മിഥ്യാതൃഷണയില്‍ നിന്നു പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അഗ്രഹാരവ്യവസ്ഥയില്‍ നിന്നും രമണിമന്നിയുടെ (ജ്യേഷ്ഠപത്നി) ചേന്ദമംഗലത്തെ തുറന്ന സമുഹവ്യവസ്ഥ യിലേക്ക്‌ പറിച്ചു നടപ്പെട്ട അന്നപൂര്‍ണി സവിശേഷമായ ഒരു വ്യക്തിത്വമാണ്‌ അവിടെ (്പദര്‍ശിപ്പിക്കുന്നത്‌. തന്റെ മഞ്ഞള്‍ക്കാണിസ്വത്തു വിറ്റ പണവും ഗോവിന്ദന്റെ മഠം വിറ്റ പണവും ഒരുമിച്ചു കയ്യടക്കി വച്ചി ഗോവിന്ദനെ നയിച്ചുകൊണ്ട്‌ മുന്നില്‍ നടക്കുന്ന തന്റേടിയായ കഥാപാത്രമായാണ്‌ അന്നപൂര്‍ണി നോവലിലുടനീളം ്രതൃക്ഷപ്പെടുന്നത്‌. ഒരിക്കലും ഗോവിന്ദന്റെ പുരുഷാധികാരത്തിന്‌ അവള്‍ വിധേയപ്പെട്ടതായി കാണുന്നില്ല. ഇടയ്ക്കിടെ ഗോവിന്ദനില്‍ തലപൊക്കുന്ന പുരുഷവീര്യത്തെ പാടെ അവഗണിക്കാനുള്ള തന്റേടം അവള്‍ പ്രദര്‍ശിപ്പിക്കു ന്നു . ചേന്ദമംഗലത്തേക്കുള്ള യാത്ര കുതിരവ ര്‍യില്‍ത്തന്നെ വേണം, കുതിരക്കാരനെ പറഞ്ഞയക്കരുത്‌, ഞാന്‍ തരുന്ന കാശ്‌ അവന കൊടുത്താല്‍ മതി എന്നിങ്ങനെ സമയാസമയങ്ങളില്‍ അവള്‍ ഗോവിന്ദന്‌ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു. തങ്ങളുടെ വരവിഷ്ടപ്പെടാതെ അവഗണിക്കുകയും അധിക്ഷേ പിക്കുകയും ചെയ്ത പരശുരാമയ്യരോട്‌ ധാര്‍ഷ്ട്യത്തിന്റേതായ ഭാഷ പ്രയോഗി ക്കാനും അവള്‍ക്കു മടിയില്ല. ഇവിടെയൊക്കെയും നിഷ്ക്രിയനായ ഗോവി ന്ദനെയാണ്‌ നാം കാണുന്നത്‌. എങ്കിലും എഴുത്തുകാരന്‍ അന്നപൂര്‍ണിയെന്ന കഥാപാത്രത്തെ ഗോവിന്ദന്റെ കാഴ്ചപ്പാടിലൂടെയാണ്‌ വരച്ചിടുന്നത്‌. അതുകൊ ”' ഈ അവസരങ്ങളൊക്കെയും അന്നപൂര്‍ണിയുടെ അഹങ്കാരം വെളിവാക്കുന്ന രംഗങ്ങളാക്കി മാറ്റാന്‍ എഴുത്തുകാരന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. അന്നപൂര്‍ണിയെ അഹങ്കാരിയായി മാറ്റാന്‍ ഏതാനും 190 സ്ത്രീകളെക്കൂടി എഴുത്തുകാരന്‍ വിന്യസിക്കുന്നു . സ്ത്രീയുടെ പരുവ പ്പെടല്‍ സ്ത്രീയിലൂടെ തന്നെ സാധിച്ചെടുക്കാന്‍ പുരുഷ എഴുത്തുകാരന്‍ സ്വീകരിച്ച പ്രാചീനവും നീചവുമായ തന്ത്രമായി ഇതിനെ വിലയിരു ത്താം. രൂക്ഷമായ അനാചാരങ്ങളില്‍ നിര്‍മ്മിചെടുത്ത അഗ്രഹാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയും നിഷേധിക്കുകയും ചെയ്യുക വഴി അന്നപൂര്‍ണി ലോക സ്ത്രീത്വത്തിലേക്കുയരാനാണ്‌ ശ്രമിച്ചതെങ്കിലും എഴുത്തുകാരന്റെ തന്ത്രപൂര്‍വൃമായ കരുനീക്കം കൊണ്ട്‌ ഗോവിന്ദന്റെ തകര്‍ച്ചയുടെ കാരണക്കാരി യായി തരംതാഴ്ത്തപ്പെടുകയാണ്‌ അന്നപൂര്‍ണി. തമിഴ്ബ്രാഹ്മണ സമൂഹ ത്തില്‍ത്തന്നെ വലിയ കോലാഹലമാണ്‌ അന്നപൂര്‍ണിയുടെ പ്രതിഷേധ ത്തിന്റെ പേരില്‍ രൂപപ്പെടുന്നത്‌. തമിഴ്ബ്രാഹ്മണസ്ത്രിയ്ക്കായി രൂപപ്പെടുത്തിവച്ചിട്ടുള്ള ചില സാംസ്കാരിക ചിഹങ്ങളെയാണ്‌ അന്നപൂര്‍ണ്ണി ആദ്യം നിഷേധിക്കുന്നത്‌. മതവും സമുദായവും ചേര്‍ന്ന്‌ രൂപപ്പെടുത്തിയെടുക്കുന്ന എല്ലാ സാംസ്കാരിക ചിഹങ്ങളും സ്ത്രീയെ വിധേയയാക്കി നിര്‍ത്താനുള്ള താണെന്നു നാം കണ്ടു. അതിനെ നിഷേധിക്കുക വഴി ആ വിധേയത്വത്തിനു നേരെയാണ്‌ അന്നപൂര്‍ണി വാതില്‍ കൊട്ടിയടയ്ക്കുന്നത്‌. വിവാഹശേഷമുള്ള ശാന്തി മുഹൂര്‍ത്തം എന്ന ചടങ്ങ്‌ നടത്താന്‍ അവള്‍ സമ്മതിച്ചില്ല. ഏഴരവെളുപ്പിന്‌ എഴുന്നേല്‍ക്കാനോ കുളിച്ച്‌ നട കഴുകി കോലം വരയ്ക്കാനോ ശമയലിനോ അവള്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. ‘വേരുകളിലെ ഗീതയും “നാര്‍മടി പുടവ്‌യിലെ കാഞ്ചനയും “കിളിമൊഴികള്‍ക്കപ്പുറ്‌്ത്തിലെ മോഹനയും ഇതുപോലുള്ള സാംസ്കാരിക ചിഹങ്ങളെ നിഷേധിച്ചവരാണ്‌. സമൂഹത്തില്‍ എല്ലാ സ്വാതന്ത്യത്തോടെയും ജീവിച്ചാണ്‌ ഗീത പുരുഷാധിപത്യത്തോടു പകരം വീട്ടിയത്‌. രാത്രിയാകുവോളം ക്ലബ്ബില്‍ ചീട്ടുകളിച്ചിരുന്ന്‌ ഭര്‍ത്താവു കാറുമായി വരുമ്പോള്‍ മാത്രം വീട്ടിലേക്കു തിരിക്കുന്ന ഗീത, വീട്ടിലെ ജോലിയും കുട്ടികളുടെ ഉത്തരവാദിത്തവും ര റവുപേര്‍ക്കും ഒരുപോലെയാണെന്നു വാദിക്കുന്നു. സ്വത്വരപകാശനത്തിന്റെ കാര്യത്തിലും ഗീതയ്ക്ക്‌ ഉറച്ച നിലപാടാണുള്ളത്‌. സ്ത്രീയെ മാത്രം അകറ്റി 191 നിര്‍ത്തുന്ന വ്യവസ്ഥാപിത നിലപാടുകളെ അവള്‍ ശക്തമായ ഭാഷയില്‍ ചോദ്യം ചെയ്യുന്നുണ്ട്‌. രഘുവിന്റെ അച്ഛന്റെ ശ്രാദ്ധത്തിനു പോയ സംഭവം ഇതിനുദാഹരണമാണ്‌. കാക്ക പിണ്ഡം കൊത്താതിരുന്നത്‌ ഗീത അശുദ്ധി യായി അവിടെ ഓടിനടന്നിട്ടാണെന്ന്‌ അന്ധവിശ്വാസികളായ നാട്ടിന്‍പുറത്തു കാരികള്‍ ഒന്നടങ്കം പറഞ്ഞത്‌ ഗീതയെ ചൊടിപ്പിച്ചു. ജൈവികമായ ഒരു ഗ്വതിഭാസത്തെ അനാചാരത്തിന്റെ ഉപകരണമാക്കി മാറ്റുന്ന ദുഷിച്ച സാമൂഹ്യ്രവണതയെയാണ്‌ ഗീത ചോദ്യം ചെയ്തത്‌. തൊട്ടുമുന്‍പത്തെ തലമുറയ്ക്ക്‌ ഉള്ളില്‍ പാപബോധം ജനിക്കാന്‍ ഇ്രതമാത്രം മതിയായിരുന്നു. മതാത്മകത സൃഷ്ടിക്കുന്ന പാപബോധത്തില്‍ നിന്നും സ്ത്രീ മുക്തയായാല്‍ മാത്രമേ അവള്‍ക്ക്‌ പുരുഷസമൂഹത്തോട്‌ തുല്യത പുലര്‍ത്താനാകൂ. “പരമ്പരാഗതമായ ചില പേടിപ്പെടുത്തലുകളിലും അടിച്ചമര്‍ത്തലു കളിലും അധിഷ്ഠിതമായാണ്‌ ലിംഗാധികാരം ഉറപ്പിക്കപ്പെടുന്നത്‌. നാണക്കേട, പാപബോധം, കഴിവില്ലായ്മ എന്നിവ അതില്‍ ചിലതാണ്‌. അപമാനങ്ങളില്‍ വലിയ അപമാനമായി ഇത്തരം പ്രവണതകളെ കണക്കാക്കുന്നതിലൂടെയും ഉള്ളില്‍ പാപബോധം ജനിപ്പിക്കുന്നതിലൂടെയും സ്ത്രീ രണ്ടുതരത്തില്‍ ചൂഷണം ചെയ്യപ്പെടുന്നു.” തന്റേത്‌ അപമാനകരമായ ഒരവസ്ഥയല്ലെന്നും തികച്ചും ജീവശാസ്ത്രപരമായ ഒരനിവാര്യതയാണെന്നു സ്ഥാപിക്കുന്നതിലൂടെയും ഇതില്‍ പാപബോധം കാണേ കാര്യമില്ലെന്നു ചിന്തിക്കുന്നതിലൂടെയും ഗീത ഈ (്പതിസന്ധിയെ ഭംഗിയായി തരണം ചെയ്യുന്നു. നാട്ടിന്‍പുറത്തുള്ള, സ്വകാര്യതകളനുഭവിക്കാ നിടമില്ലാത്ത ഗാര്‍ഹികവ്യവസ്ഥയെയും ഗീത ചോദ്യം ചെയ്യുന്നുണ്ട്‌. അതു കൊണ്ടുതന്നെ ആ വീട്‌ വില്‍ക്കാന്‍ അവളാവശ്യപ്പെടുന്നു. ഗ്രാമീണാവാസ വ്യവസ്ഥ സ്ത്രീജീവിതത്തെ ദുഷക്കരമാക്കുന്നു. മറ്റുള്ളവന്റെ സ്വകാര്യത കളിലേക്ക്‌ ചുഴിഞ്ഞുനോക്കുന്ന കണ്ടുകളെ നാഗരികാന്തരീക്ഷത്തില്‍ നേരിടേണ്ടതില്ലെന്ന സത്യം ഗീത വെളിപ്പെടുത്തുന്നു. പരിശുദ്ധി, നിഷ്കളങ്കത തുടങ്ങിയ ആദര്‍ശവത്കൃത ഗുണങ്ങളാല്‍ കവികള്‍ വാഴ്ത്തുന്ന ഗ്രാമം എന്ന 192 സങ്കല്‍പം ഗീതയുടെ കാഴ്ചപ്പാടിലൂടെ കാണുമ്പോള്‍ സ്ത്രീജീവിതം ദുഷ്ക്കരമാക്കുന്ന ഒന്നായി മാറുന്നു. “നാര്‍മടിപ്പുടവ' യിലെ കാഞ്ചനയും ഗ്രാമത്തെ വെറുത്തവളാണ്‌. കനകാംബാളുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘തങ്ങളുടെ ആചാരമുറകളെപ്പറ്റി എപ്പോഴെങ്കിലും ഉദ്ബോധിപ്പിക്കാന്‍ തുടങ്ങിയാല്‍ അവള്‍ക്ക്‌ പരിഹാസമാണ്‌. മറ്റുള്ളവരെ ഭയന്നു ജീവിക്കാന്‍ ഒരുക്കമില്ലെന്നാണു പല്ലവി” ! (പുറം 17) അതേ മാനസികഭാവത്തോടെ തന്നെ അവള്‍ ഗ്രാമത്തെയും കനകാംബാ ളെയും വിട്ടു ഓടിപ്പോയി. “ജാതിയുടെയും മതത്തിന്റെയും പേരില്‍ എന്റേതോ ടൊപ്പം എന്നെ ഉള്ളഴിഞ്ഞ്‌ സ്നേഹിക്കുന്ന ആ നല്ല മനുഷ്യന്റെ ജീവിതം കൂടി നശിപ്പിക്കുന്നതു പാപമാണ്‌ എന്നാണ്‌ ഞാന്‍ കരുതുന്നത്‌. ചിത്തിയുടെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠവുമതാണ്‌.” (പുറം 19) എന്നെഴുതി വയ്ക്കാന്‍ അവള്‍ മറന്നില്ല. യഥാര്‍ത്ഥത്തില്‍ അവളാണ്‌ നായിക. സമുദായ ത്തിനകത്തെ ഒരു പുരുഷനെ വിവാഹം കഴിച്ചാല്‍ തന്റെ ജീവിതം എന്തായി ത്തീരും എന്ന വ്യക്തമായ ധാരണ അവള്‍ക്കു . പുരുഷനെ സ്വീകരിക്കു മ്പോള്‍ എടുക്കേണ്ട കൃത്യമായ നിലപാടുകള്‍ അവള്‍ക്കറിയാം. “മാന്യമായ നിലയില്‍ കുടുംബം പുലര്‍ത്താനുള്ള സാമ്പത്തിക ശേഷിയും ഉദ്യോഗ നിലയും അദ്ദേഹത്തിനുണ്ട്‌ - ” (പുറം 19) അതിനപ്പുറം ജാതിമത ചിന്തകള്‍ക്ക്‌ സ്ഥാനമില്ല. ജാതിചിന്ത ഭക്ഷണം തരില്ല എന്നു ചിന്തിക്കാന്‍ മാത്രം പക്വതയെത്തിയവരാണ്‌ ശുദ്ധതലമുറയിലെ കുട്ടികള്‍. ഡോകടര്‍ മോഹന കാഞ്ചനയില്‍ നിന്ന്‌ ഒരുപടി കൂടി കടന്ന്‌, ജോലിയുണ്ടെങ്കില്‍ ജീവിക്കാന്‍ പുരുഷസഹായം തന്നെ ആവശ്യമില്ലെന്ന്‌ സ്ഥാപിക്കുന്നു. ഗ്രാമത്തെക്കുറിച്ച മോഹനയ്ക്കും നല്ല അഭിപ്രായമല്ല ഉള്ളത്‌. ബന്ധുക്കള്‍ തന്റെ സമ്പാദ്യവും സമ്മാനങ്ങളും മാത്രം മോഹിച്ച്‌ പൊള്ളയായ സ്‌നേഹപ്രകടനങ്ങള്‍ നടത്തിയിരുന്ന കാര്യം അവജ്ഞയോടെയേ അവള്‍ക്കോര്‍ക്കാന്‍ കഴിയൂ. അമ്പലത്തില്‍ പോകാന്‍ ഇഷ്ടപ്പെടാത്ത അവള്‍ക്ക്‌ വിളക്കുകള്‍ രണ്ടേയുള്ളു “വീട്ടിൽ പെറ്റമ്മയും മനസ്സില്‍ ഗുരുവും തെളിയിക്കുന്നത്‌. തന്റെ സമൂഹത്തിന്റെ ഭ്രാന്തില്‍ നിന്നാണ്‌ മാനസിക 193 ചികിത്സകയാകാനുള്ള കരുത്ത്‌ മോഹനയ്ക്ക്‌ രൂപപ്പെട്ടത്‌. മത-സാമുദായിക ചിന്തകള്‍ അതിരുകള്‍ ലംഘിക്കുമ്പോള്‍ അത്‌ ഭ്രാന്താകും. ആ ഭ്രാന്താണ്‌ സമൂഹത്തെക്കൊണ്ട്‌ അരുതായ്മകള്‍ ചെയ്യിക്കുന്നത്‌. സമൂഹം എപ്പോഴും സ്ത്രീക്ക്‌ ര D0 ലിംഗപദവി മാത്രമാണ്‌ കല്‍പിച്ചിട്ടുളളത്‌. ഇത്‌ സ്ത്രീ സ്വാംശീകരിക്കുന്നതുകൊണ്ടാണ്‌ അവളുടെ ജീവിതം സങ്കീര്‍ണ്ണമാകുന്നത്‌. സിമോണ്‍ ദി ബുവയര്‍ പറയുന്നു: “പുരുഷന്റെ പരമാധികാരത്താല്‍ അവന്‍ ക്രമീകരിച്ചുവചിരിക്കുന്ന സമൂഹം സ്ത്രീ അപകര്‍ഷതാബോധമുള്ളവളാണെന്നു പറഞ്ഞു തരം താഴ്ത്തുന്നു. പുരുഷന്റെ ശ്രേഷഠഭാവത്തെ തകര്‍ക്കുക വഴി മാത്രമേ അവള്‍ക്ക്‌ ഈ അപകര്‍ഷതാബോധത്തില്‍ നിന്നും മുക്തി നേടാനാകൂ. അവള്‍ പ്രബുദ്ധയായി പുരുഷനുമേല്‍ അധികാരം ചെലുത്തണം. അവന്റെ പരിമിതികളില്‍ അവനെ ആക്ഷേപിക്കണം. അവന്‍ രൂപപ്പെടുത്തിയ സത്യ ങ്ങളെയും മൂല്യങ്ങളെയും അവഗണിക്കണം. ഇത്തരത്തില്‍ താനൊരനിവാര്യ തയല്ല എന്ന തിരിച്ചറിവ്‌ പുരുഷന്‌ ഉണ്ടാക്കിക്കൊടുക്കുക വഴി സ്ത്രീക്ക്‌ അവളുടെ പരമാധികാരം തിരിച്ചുപിടിക്കാനാകും.” സ്ത്രീകളെ അപകര്‍ഷതാ ബോധത്തിലേക്ക്‌ നയിക്കുന്ന എന്തൊക്കെ വസ്തുതകള്‍ സമൂഹത്തിലുണ്ടോ അതിനെയെല്ലാം പുനര്‍നിര്‍മ്മിച്ച തന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമാക്കണം. ഇങ്ങനെ സമൂഹം സ്ത്രീയ്ക്കായി നിശ്ചയിച്ചിട്ടുളള മുല്യങ്ങളെയൊക്കെ വെല്ലുവിളിച്ചു ജീവിക്കാന്‍ സ്ത്രീ തയ്യാറാകുമ്പോഴാണ്‌ സ്ത്രീയുടെ സ്വാത ന്ത്രപഖ്യാപനം പൂര്‍ണ്ണമാകുന്നത്‌. സ്ത്രീയെ സ്വാഭാവിക വിധേയത്വത്തി ലേക്ക്‌ നയിക്കുന്ന വിവാഹം, കുടുംബം, കുട്ടികള്‍, പാപബോധം എന്നിവ യുടെയൊക്കെ നിരാസമോ തനിക്കനുകൂലമാക്കിയെടുക്കലോ നടന്നാല്‍ സ്ത്രീ സ്വതന്ത്രയാകും. അന്നപൂര്‍ണ്ണിക്ക്‌ മഹത്തായ ഒരു ലക്ഷ്യമുണ്ട്‌; നെട്ടൂര്‍മഠം പുതിയതായി നിര്‍മ്മിക്കണം. കുട്ടികള്‍, കുടുംബം എന്നിവ യൊക്കെ അതിനു തടസ്സമാകും എന്നു മനസ്സിലാക്കിയതുകൊണ്ടാണ്‌ അവള്‍ ഗോവിന്ദനില്‍ നിന്നും അകന്നു കഴിയുന്നത്‌. ഗോവിന്ദന്‍ അവള്‍ക്കൊരനി വാര്യതയല്ല. നെട്ടൂര്‍മഠത്തിലെ തന്റെ സഹോദരന്റെ ദുര്‍ന്നടപ്പ്‌ സഹിക്കാനാ 194 കാതെ അവിടെ നിന്ന്‌ രക്ഷപ്പെടാന്‍ അവള്‍ കണ്ടെത്തിയ മാര്‍ഗം മാത്രമാണ യാള്‍. അവള്‍ക്ക്‌ ഒരുതരത്തിലുമുള്ള അപകര്‍ഷതാ ബോധമില്ല. അവള്‍ക്കു മുന്നില്‍ ഗോവിന്ദന്‍ ആരുമല്ല. അവനിലെ പുരുഷമേധാവിത്വം തലയുയര്‍ത്തുമ്പോഴെല്ലാം അവള്‍ അവനെ അപഹാസ്യനാക്കുന്നു. “നെട്ടൂര്‍മഠ ത്തിലെ ഏക പെണ്‍തരി, മഞ്ഞള്‍ക്കാണി സ്വത്തുള്ളവള്‍ എന്റെ മുന്നില്‍ ജയില്‍വാസം കഴിഞ്ഞുവന്ന നിങ്ങള്‍ ഒന്നുമല്ല എന്ന്‌ അവള്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കും. അതുവഴി അവള്‍ തന്റെ സ്വത്വത്തെ സ്ഥാപിക്കുന്നു. സമൂഹം സ്ത്രീയ്ക്കെതിരായി രൂപപ്പെടുത്തിയെടുത്ത എല്ലാതരം മൂല്യങ്ങളെയും ബന്ധങ്ങളെയും നിഷേധിച്ചുകൊണ്ടാണ്‌ സ്ത്രീ അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്‌. മതം, സമുദായം, കുടുംബം എന്നി ങ്ങനെ പുരുഷന്‍ ഭരിക്കുന്ന സ്ഥാപനങ്ങളെ അവഗണിക്കാന്‍ സ്ത്രീ തന്റേടം കാട്ടി. മതാചാരങ്ങളില്‍ അടിയുറച്ചു ജീവിക്കുന്ന തമിഴ്ബ്രാഹ്മണ സാമുഹ്യ വ്യവസ്ഥയ്ക്കകത്തു നിന്നുകൊണ്ട്‌ അന്നപൂര്‍ണി, കാഞ്ചന, മോഹന, ഗീത എന്നീ സ്ത്രീകള്‍ മതാചാരങ്ങളെ നിഷേധിക്കുന്നു. അന്നപൂര്‍ണി കോല മിടാനോ വിളക്കു വയ്ക്കാനോ പിള്ളയാര്‍ക്കു നിവേദ്യം നല്‍കാനോ തയ്യാറാകുന്നില്ല. മോഹന പുരുഷനു വേണ്ടി നില്‍ക്കുന്ന ദൈവങ്ങളെ നിഷേധിച്ചുകൊ ൦ ക്ഷേത്രത്തില്‍ പോകാതിരിക്കുന്നു. കാഞ്ചനയാകട്ടെ ഇതിനെയെല്ലാം അവജ്ഞയോടെയും പരിഹാസത്തോടെയും നോക്കിക്കാ ണുന്നു. വിവാഹസമയത്ത്‌ മതാചാര്രപകാരം ധരിക്കേണ്ട പതിനെട്ടു മുഴം ചേല ചുറ്റാതെ വിവാഹം നടക്കില്ലെങ്കില്‍ തനിക്ക്‌ വിവാഹം ആവശ്യമില്ലെന്ന്‌ ഗീത പറയുന്നു. ഗീതയ്ക്ക്‌ കുടുംബം ഉണ്ടെങ്കിലും അതിന്റെ ബന്ധനങ്ങളില്‍ മുറുകി കിടക്കാന്‍ തയ്യാറാകുന്നില്ല. കുടുംബം രൂപപ്പെടുന്നത്‌ തന്റെ ലക്ഷ്യ പ്രാപ്തിക്കു തടസ്സമാകുമെന്നു കണ്ട്‌ അന്നപൂര്‍ണി അതൊഴിവാക്കുന്നു. അന്നപൂര്‍ണിയും ഗോവിന്ദനും രണ്ടു വ്യക്തികളായി സമാന്തരപാതയിലൂടെ സഞ്ചരിചതിനു ശേഷം വഴിമാറി പോകുന്നു. കുടുംബം, ഗൃഹജോലി എന്നിവയൊന്നും മോഹനയുടെ ജീവിതത്തിലും ഇല്ല. സ്വതന്ത്രമായ ഒരു ജീവിതമാണ്‌ അവള്‍ നയിക്കുന്നത്‌. അടുക്കും ചിട്ടയുമില്ലാത്ത ജീവിതമാണ്‌ 195 മോഹനയുടേതെന്ന്‌ സമൂഹം വിലയിരുത്താം. എന്നാല്‍ ആ ജീവിതത്തില്‍ അവള്‍ ആനന്ദം അനുഭവിക്കുന്നുണ്ട. ആത്യന്തികമായ ആനന്ദം നല്‍കുന്നി ല്ലെങ്കില്‍ അടുക്കിയൊതുക്കി വച്ച വീട്‌ നിര്‍ജ്ജീവമായ കളിവീടാണെന്ന സത്യം മോഹന വെളിവാക്കുന്നു. ഒരു ബ്രാഹ്മണപ്പെണ്ണിങ്ങനെയാകാമോ എന്ന സമൂഹത്തിന്റെ ചോദ്യം പോലും അവളില്‍ സന്തോഷമുളവാക്കുന്നു. താന്‍ വ്യവസ്ഥയെ ലംഘിച്ചതായി സമൂഹം തിരിച്ചറിഞ്ഞതിന്റെ സന്തോഷം. സ്വന്തം കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ തടസ്സമാകുന്നതിനെയൊക്കെ തട്ടിമാറ്റി സമൂഹത്തെ വെല്ലുവിളിച്ചു ജീവിച്ച സ്ത്രീകഥാപാത്രങ്ങളാണിവര്‍. 6.2. സ്ത്രീ നേടുന്ന സാമ്പത്തിക സുരക്ഷിതത്വം: തമിഴ്ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥ സ്വത്തുടമാസ്ഥാനത്തേക്ക്‌ സ്ത്രീയെ പരിഗണിക്കുന്നില്ല എന്നു നാം കണ്ടു. സ്ക്കൂള്‍ വിദ്യാഭ്യാസം പോലും നിഷേധിച്ചുകൊണ്ട്‌ വളരെ നേരത്തെ, പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ വിവാഹം കഴിച്ചയച്ചു കൊണ്ട്‌ അവളെ സ്വത്തുടമാസ്ഥാനത്തുടി നിന്നും നീക്കുന്നു. പിന്തുടര്‍ച്ചാവകാശം പുരുഷനു നല്‍കുന്നതിനാല്‍ വിവാഹം കഴിച്ച വ്യക്തിയുടെ നന്മതിന്മകളെ ഒരുപോലെ സ്വീകരിച്ച്‌ കഴിഞ്ഞു കൂടാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. സാമ്പത്തിക സുരക്ഷിതത്വം നല്‍കാതെ അവളെ ചുഷണം ചെയ്യുകയാണ്‌ സമൂഹം ചെയ്യുന്നത്‌. മിക്ക സാമൂഹ്യവ്യവസ്ഥയിലും അടുത്ത കാലം വരെയും സ്ത്രീക്ക്‌ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടായിരുന്നില്ല. തുല്യജോലി കുറഞ്ഞ വേതനത്തില്‍ സ്ത്രീ ചെയ്യേ അവസ്ഥയും ലോകമൊട്ടുക്ക്‌ നിലനിന്നിരുന്നു. പുരുഷന്റെയത്ര കായികശേഷി സ്ത്രീയ്ക്കുണ്ടാകാനിടയില്ലെന്ന്‌ നിഗമനമായിരുന്നു സമൂഹ ത്തിന്‌. അതുകൊണ്ടുതന്നെ സ്രത്രീവിമോചനത്തിന്‌ അവളുടെ സാമ്പത്തിക സ്വാതന്ത്രവും പൂര്‍ണ തൊഴില്‍ ലഭ്യതയും ഒരനിവാര്യതയാണെന്ന്‌ സ്ത്രീവിമോചനവാദികള്‍ വാദിച്ചു. “സ്ത്രീകളുടെ സാമ്പത്തിക നിലയും സാമൂഹൃപദവിയും മെച്ചപ്പെടണമെങ്കില്‍, അടിസ്ഥാനപരമായി അവര്‍ക്ക്‌ ഭൂവുടമസ്ഥത ലഭിക്കണം.” അല്ലാത്തപക്ഷം നല്ല ഒരു തൊഴില്‍ ലഭ്യമായിരി 196 ക്കണം. ലിംഗസമത്വമോ സാമ്പത്തികസ്വാതന്ത്യമോ ആദ്യം വേണ്ടത്‌ എന്നൊരു ചോദ്യമുണ്ടായാല്‍ സംശയലേശമെന്യേ പറയാം സാമ്പത്തിക സ്വാതന്ത്ര്യം തന്നെയാണെന്ന്‌. കാരണം സാമ്പത്തികമായി സ്ത്രീ നേടുന്ന സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറച്ച തീരുമാനങ്ങളെടുക്കാന്‍ അവളെ പ്രാപ്തയാക്കുന്നു. താന്‍ സമ്പാദിക്കുന്ന ഓരോ പൈസയും എന്തിനു വേണ്ടി വിനിയോഗിക്കണമെന്ന്‌ പുരുഷനെപ്പോലെ സ്ത്രീക്കും തീരുമാനമെടുക്കാന്‍ അവസരമുണ്ടായാല്‍ ലിംഗസമത്വം താനേ വന്നുകൊള്ളും. സ്വന്തം സംരംഭങ്ങള്‍ തുടങ്ങാനും സ്വത്തുടമസ്ഥാവകാശം കിട്ടാനും സാമ്പത്തിക സുരക്ഷിതത്വം സ്ത്രീയെ സഹായിക്കുന്നു. ലിംഗപരമായ അസമത്വത്തിന്റെ പരിഹാരമല്ല സാമ്പത്തികസ്വാതന്ത്ര്യം. തന്റെ ലിംഗപദവിയെ ഉറപ്പിക്കാനുള്ള താണത്‌. കാരണം “ലിംഗപരമായ വിവേചനത്തിനു നിദാനം സമ്പത്തല്ല, മറിച്ച്‌ അതൊരു ധാര്‍മ്മികരോഗമാണ്‌. അത്‌ വ്യക്തികളുടെ ഹൃദയത്തിലാണ്‌ വസിക്കുന്നത്‌.” ആ രോഗത്തിന്റെ സംക്രമണം ഒരു പരിധിവരെ തടയാന്‍ സ്ത്രീ നേടുന്ന സാമ്പത്തികസ്വാതന്ത്രയയം വഴി കഴിയും. “വേരുകളിലെ ഗീതയ്ക്ക്‌ എന്തുകൊണ്ട്‌ ഇഷ്ടംപോലെ പുറത്തു പോകാനും രാത്രി വൈകി വരാനും ഭര്‍ത്താവിനെ ശാസിക്കാനും കഴിയുന്നു? സമ്പത്തിന്റെ കാര്യത്തില്‍ പിന്നിലായ രഘുവിനെ അവളുടെ അച്ഛന്‍ വിലയ്ക്കെടുത്തതുകൊണ്ടാണ്‌ അവള്‍ക്കീ സ്വാതന്ത്ര്യം ലഭിച്ചത്‌. ഗീതയുടെ മുന്നില്‍ രഘു പലപ്പോഴും നിഷ്ക്രിയനാണ്‌. ഇവിടെ വിട്ടുവീഴ്ചകള്‍ ചെയ്യുന്നത്‌ രഘുവാണ്‌. സ്ത്രീ വിധേയത്വം പുലര്‍ത്തുന്ന സാഹചര്യങ്ങളിലെ പുരുഷന്മാരായ ദീക്ഷിതരെയും വാസുദേവഭാഗവതരെയും വെങ്കിടേശ്വര നെയും യജ്ഞനാരായണയ്യരെയും നാം കണ്ടു. സ്ത്രിയുടെ നിഷ്‌ക്രിയത്വവും മനനവുമാണ്‌ അവിടെ ഉണ്ടായിരുന്നതെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീക്കു മുന്നില്‍ മാനിയാകുന്നത്‌ പുരുഷനാണ്‌. ഗീതയുടെ മുന്നില്‍ രഘുവും അന്നപൂര്‍ണിയുടെ മുന്നില്‍ ഗോവിന്ദനും നിശ്ശബ്ദതയുടെ പര്യായ ങ്ങളാകുമ്പോള്‍ മോഹനയുടെ മുന്നില്‍ പുരുഷന്റെ അസാന്നിദ്ധ്യമാണുള്ളത്‌. തന്റെ മേല്‍ അധീശാധികാരങ്ങള്‍ ചെലുത്തുന്ന ഒരു പുരുഷനും ആവശ്യ 197 മില്ലെന്ന നിലപാടിലാണ്‌ മോഹന. തന്റെ ജോലി കൊണ്ടു നേടിയ വീടും സമ്പാദ്യങ്ങളും എങ്ങനെ വിനിയോഗിക്കണമെന്നതിന്‌ അവള്‍ക്ക്‌ ആരുടെയും അഭിപ്രായം തേടേണ്ടിയിരുന്നില്ല. എല്ലാം ടഴ്രസ്സാക്കി വില്‍പ്രതമെഴുതുമ്പോള്‍ അവള്‍ അതിന്റെ നേത്ൃസ്ഥാനത്തേക്ക്‌ കൈപിടിച്ചുയര്‍ത്തിയതും രണ്ടു സ്ത്രീകളെയാണ്‌ പ്രിയംവദയെയും കനകാംബാളെയും. സ്ഥാപനങ്ങളുടെയും സമ്പത്തിന്റെയും ഭരണം സ്ത്രീയുടെ കയ്യില്‍ ഭദ്രമായിരിക്കും എന്ന്‌ ഇതിലൂടെ മോഹന തെളിയിക്കുന്നു. പിതൃദായക്രമം നിലനില്‍ക്കുന്ന തമിഴ്ബ്രാഹ്മണ സാമുദായിക വ്യവസ്ഥയില്‍ അച്ഛന്റെ പേരില്‍ മകള്‍ സ്മാരകം പണിയുക എന്നത്‌ വില്‍പ്പത്രമെഴുതാന്‍ സഹായിച്ച സഭാപതി എന്ന തമിഴ്ബ്രാഹ്മണ വക്കീലിന്‌ അത്ഭുതകരമായിരുന്നു. തന്റെ അച്ഛന്‌ പ്രഗത്ഭരായ ആറ്‌ ആണ്‍മക്കളുണ്ടായിട്ടും കിട്ടാത്ത സാഭാഗ്യം മകളെ വളര്‍ത്തിയ അച്ഛനു കിട്ടി എന്ന സന്തോഷം മാത്രമല്ല പുരുഷനു കഴിയാത്ത മാനസികരന്നത്യത്തിലേക്ക്‌ ഒരു തമിഴ്ബ്രാഹ്മണ സ്ത്രീയായ മോഹന എത്തുന്നു എന്നതിന്റെ സംതൃപ്തി കൂടിയുണ്ടിതില്‍. അച്ഛന്റെ പേരില്‍ ട്രസ്റ്റ്‌ തുടങ്ങുന്നതിന്‌ അവള്‍ക്കുള്ള ന്യായം ശ്രദ്ധേയമാണ്‌. ഇരുളിലാണ്ടു കിടന്ന പഴയ തലമുറയുടെ കണ്ണു തുറപ്പിച്ചു തന്റെ അച്ഛന്‍. ബ്രാഹ്മണ പെണ്‍കുട്ടി യുടെ പരിമിതികളില്‍ മകളെ തളച്ചിടാതെ ആണിന്റെ കഴിവുകള്‍ ഉള്‍ച്ചേര്‍ത്ത്‌ അവളെ വളര്‍ത്തിയതാണ്‌ ആ അച്ഛന്‍ ചെയ്ത നന്മ. “സാമ്പത്തിക സ്വാതന്ത്രത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ലിംഗ സമത്വത്തിനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പരിഗണിച്ച്‌ സ്ത്രികളുടെ സാമ്പത്തിക വിമോചനത്തിനുള്ള പുതിയ ഒരു ഗ്രത്യയശാസ്ത്രം രൂപപ്പെടു ത്തിയെടുക്കുമ്പോള്‍ മാത്രമേ സാമ്പത്തികവിധേയത്വത്തില്‍ നിന്നും അതു വഴിയുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്നും സ്ത്രീയെ സ്വതന്ത്രയാക്കാന്‍ കഴിയൂ.” സാമ്പത്തിക പങ്കാളിത്തം സ്ത്രീയുടെ ര 90 ലിംഗപദവിയെ അല്‍പമെങ്കിലും ഉയര്‍ത്താന്‍ സാധ്യതയുണ്ട്‌. സാമ്പത്തിക കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും തീരുമാനങ്ങ ളെടുക്കാനും സാമ്പത്തികഭദ്രത സ്ത്രീയെ പ്രാപ്തയാക്കും. സാമ്പത്തികമായി 198 ഏറെ പുരോഗതി നേടിയ രാഷ്ട്രങ്ങളില്‍ ഈ അവസരസമത്വം സ്ത്രീക്ക്‌ ലഭ്യമാകുമ്പോള്‍ ഇന്ത്യയെപ്പോലെ സംസ്കാരത്തിലടിയുറച്ചു ജീവിക്കുന്ന രാജ്യങ്ങളില്‍ സ്ത്രീയുടെ മുന്നോട്ടുള്ള പ്രയാണം സുതാര്യമല്ല. അതുകൊണ്ടു തന്നെ ഇവിടെ ലിംഗവിവേചനം പൂര്‍ണ്ണമായും തുടച്ചുനീക്കാനാകുന്നില്ല. “സ്ത്രീകള്‍ക്ക്‌ സമത്വം നേടാന്‍ സഹായങ്ങള്‍ ആവശ്യമില്ലെന്നും സ്ത്രീയാ യിരിക്കുന്നതിന്റെ പരിഗണനകള്‍ ലഭ്യമാക്കാനാണ്‌ സര്‍ക്കാറിന്റെ ഭാഗത്തു നിന്നായാലും മറ്റു സ്ഥാപനങ്ങളില്‍ നിന്നായാലും സ്ത്രീകള്‍ ശ്രമിക്കുന്ന തെന്നും മിഖായേല്‍ ഡി സ്ട്രാപ്‌ പറയുന്നു. '' അതിനാല്‍ പോയ തലമുറകള്‍ സാമ്പത്തികമായി വിവേചനം അനുഭവിച്ചതിനെ ദുരീകരിക്കാനല്ല, പുതിയ തലമുറയെ വിവേചനമില്ലാത്ത രീതിയില്‍ രൂപപ്പെടുത്തിയെടുക്കാനാണ്‌ ശ്രമി ക്കേ തെന്നും അദ്ദേഹം പറയുന്നു. മനുഷ്യന്റെ എല്ലാതരത്തിലുള്ള പ്രവര്‍ത്തനത്തെയും നിയന്ത്രിക്കുന്നത്‌ അവന്‌ സാമൂഹികമായും സാമ്പത്തിക മായും നേടാനായ സ്ഥാനമാണ്‌. അതുകൊണ്ട്‌ സമൂഹത്തില്‍ ഇടം നേടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമ്പോള്‍ മാത്രമേ സ്ത്രീക്ക്‌ അവള്‍ ഉദ്ദേശിച്ച രീതിയിലുള്ള ഒരു അവസരസമത്വം വന്നുചേരുകയുള്ളു. മോഹന സമ്പത്തുണ്ടാക്കാന്‍ മാത്രമല്ല തൊഴില്‍ ചെയ്യുന്നത്‌. അതു കൊ വുതന്നെ തന്റെ സേവനത്തിന്റെ കുറച്ചുഭാഗം സാമൂഹ്യ പ്രവര്‍ത്തന ത്തിനായി അവള്‍ മാറ്റിവയ്ക്കുന്നു. ഒരു സന്നദ്ധസേവസസ്ഥാപനത്തില്‍ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ വരുന്ന മോഹനയുടെ സേവനത്തില്‍ അവര്‍ തൃപ്തരാണ്‌. എത്ര തിരക്കിലായാലും അവള്‍ അവിടത്തെ കാര്യം പറഞ്ഞു വിളിച്ചാല്‍ ഓടിവരുമെന്നു പറയുന്നത്‌ മനസ്സര്‍പ്പിച്ച ആ പ്രവര്‍ത്തനത്തില്‍ അവള്‍ പങ്കാളിയാകുന്നതുകൊണ്ടാണ്‌. തന്റെ ജോലിയില്‍ നിന്നും എത്ര സമ്പാദിക്കണമെന്നും അത്‌ എങ്ങനെ വിനിയോഗിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശം അവളില്‍ത്തന്നെ നിക്ഷിപ്തമായതുകൊണ്ട്‌, ഒരു കാലത്ത്‌ തന്നെ ഒരു തരത്തിലും സഹായി ക്കാത്ത, സമ്പത്തു ക ു മാത്രം തന്റെ ബന്ധുത്വം ഇഷടപ്പെടുന്ന ബന്ധുക്കളുടെ കൈകളില്‍ അതെത്താതിരിക്കാനുള്ള കരുക്കള്‍ നീക്കാന്‍ 199 അവള്‍ക്കായി. സ്ത്രീയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ നിര്‍ണ്ണയിക്കാന്‍ അവള്‍ നേടുന്ന സാമൂഹികസാമ്പത്തികസ്ഥാനത്തിനു കഴിയും. ദൂരയാത്ര പോയി അവിടെ വച്ച്‌ ദാരുണാന്ത്യം ഏറ്റുവാങ്ങേണ്ടി വന്ന മോഹന അന്നുവരെയും സമൂഹത്തിലെ തന്റെ പദവി ഉറപ്പിച്ചു നിര്‍ത്തിയത്‌ അവളുടെ വിദ്യാഭ്യാസ നിലവാരവും സാമ്പത്തികഭദ്രതയും കൊണ്ടു തന്നെയാണ്‌. മരണം അവളെ ഒന്നുകൂടി ശ്രേഷ്ഠയാക്കുന്നു. അവളുടെ സമ്പാദ്യം സമൂഹനന്മയ്ക്കായി വിനിയോഗിക്കാന്‍ തീരുമാനിക്കുക വഴി അവളുടെ സാമൂഹ്യപദവി ഉയരുന്നു. അന്നപൂര്‍ണിയും സാമൂഹ്യമായി തന്റെ പദവി ഉയര്‍ത്താനാണ്‌ പുതിയൊരിടം തേടി പുറപ്പെടുന്നത്‌. കാരണം സാമൂഹികസാമ്പവത്തിക പദവി ഒരു സ്ത്രീയുടെ എല്ലാതരത്തിലുള്ള പുരോഗതിക്കും ഗുണപരമായ ജീവിതത്തിനും ആവശ്യമാണ്‌. “സാമ്പത്തികസ്വാതന്ത്യത്തിന്‌ ചില ഗുണങ്ങ ളു . അവിടെ വൃക്തിയുടെ തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യമനുവദിക്കുന്നു. പൊതുമേഖലയില്‍ സുതാര്യമായ ഒരു കൈമാറ്റ വൃസ്ഥയ്ക്കുള്ള സാധ്ൃയതക ളനുവദിക്കുന്നു. സുഗമമായി വിപണിയില്‍ കടന്നു ചെല്ലാനും മത്സരിക്കാനും ഇടം അനുവദിക്കുന്നു. വ്യക്തിയുടെ സ്വത്തവകാശത്തെ സംരക്ഷിക്കാനു മാകുന്നു.” ഇത്തരത്തിലുള്ള ഒരു തുറന്നയിടം സാമൂഹികവും മതപരവുമായി വിവേചനം അനുഭവിക്കുന്ന വിഭാഗത്തിലെ സ്ത്രീക്കാണ്‌ ലഭിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അവള്‍ക്ക്‌ നല്ല മാനസികാരോഗ്യവും ശാരീരികാരോഗ്യവും നേടാന്‍ അത്‌ സഹായിക്കും. അന്നപൂര്‍ണിക്കു മുന്നില്‍ അത്തരമൊരു പൊതുവിപണിയുടെ സാധ്യത തുറന്നുകിട്ടിയപ്പോള്‍, ഗോവിന്ദനെപ്പോലൊരു പുരുഷനേക്കാളധികം അടുക്കും ചിട്ടയുമായി അത്‌ കൈകാര്യം ചെയ്യാന്‍ അവള്‍ക്കാകുന്നു. പരശുരാമയ്യരുടെ ശക്തനായ എതിരാളി പഞ്ചാപകേശയ്യ രാണ്‌ അത്തരമൊരു സാധ്യത അവള്‍ക്കു തുറന്നുകൊടുത്തത്‌. സ്ഥാപനം എങ്ങനെയായിരിക്കണമെന്നും ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ ഏതു രീതിയില്‍ ഉപയുക്തമാക്കണമെന്നുമുളള അവളുടെ നിര്‍ദ്ദേശങ്ങള്‍ അവിടത്തെ പുരുഷന്മാരെ ചൊടിപ്പിക്കുന്നുണ്ട്‌. ഗോവിന്ദന്‌ അവിടെ നിയന്ത്രണമേര്‍പ്പെടു 200 ത്താനാവില്ല. കാരണം പഞ്ചാപകേശയ്യര്‍ സ്ഥാപനം കൈമാറിയത്‌ അന്ന പൂര്‍ണിക്കാണ്‌. തനിക്കിണങ്ങാത്ത ജോലിക്കാരനെ അവള്‍ പിരിച്ചുവിടുന്നു. അത്‌ ചോദ്യം ചെയ്യാനുള്ള സാവകാശം അവള്‍ ഗോവിന്ദന്‌ കൊടുക്കുന്നില്ല. എല്ലാവരുടെയും മുന്‍വിധികളെ തകര്‍ത്തു കൊണ്ട്‌ ആ സ്ഥാപനം ലാഭകര മാക്കാനും സ്ഥലകാലങ്ങളെ ശരിയായി വിനിയോഗിക്കാനും അവൾക്കാ കുന്നു ൦. ഗോവിന്ദന്‍ പരാജയപ്പെട്ടിടത്തെല്ലാം അവള്‍ വിജയിച്ചു മുന്നേറുന്നു. മഹത്തായ ഒരു ലക്ഷ്യം മുന്നില്‍ കണ്ട്‌ പ്രയാണമാരംഭിച്ച അന്നപൂര്‍ണിയെ മാനസികമായും ശാരീരികമായും തകര്‍ക്കാനാണ്‌ ഗോവിന്ദനിലെ പുരുഷന്‍ ശ്രമിച്ചത്‌. ആ ലക്ഷ്യപ്രാപ്തിക്ക്‌ അവളോടൊപ്പം നിന്നില്ലെന്നു മാത്രമല്ല തങ്ങളുടെ നിലയും നിലപാടുകളും മറന്ന്‌, സ്വയം രക്ഷിക്കാനോ കുടുംബ ത്തെ രക്ഷിക്കാനോ കഴിയാത്ത അയാള്‍ ദേശരക്ഷയ്ക്കായി ഇറങ്ങിപ്പുറ പ്പെടുകയും അമ്പേ പരാജയപ്പെടുകയും ചെയ്യുന്നു. അന്നപൂര്‍ണിയാകട്ടെ ഗോവിന്ദന്റെ പിന്തുണയില്ലാതെ തന്നെ ജോലിയില്‍ പുരോഗമിക്കുകയും പുതിയ നെട്ടൂര്‍മഠത്തിന്‌ ശിലയിടുകയും ചെയ്യുന്നു. കുടുംബത്തെ ക്രമബദ്ധമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന അതേ കരുനിക്കങ്ങളോടെ ഒരു സ്ത്രീക്ക്‌ സാമുഹികസാമ്പത്തിക പദവി യെയും, ഒരു പക്ഷേ പുരുഷനേക്കാള്‍ നന്നായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്നു തെളിയിച്ച കഥാപാത്രങ്ങളാണ്‌ അന്നപൂര്‍ണിയും. മോഹനയും മോഹനയിലെ പുരുഷന്റെ അസാന്നിദ്ധ്യമോ അന്നപൂര്‍ണിയിലെ പുരുഷന്റെ സാന്നിദ്ധ്യമോ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തരത്തിലുള്ള ചലനവും സൃഷ്ടിക്കുന്നില്ല. തങ്ങളുടെ യാത്രാമദ്ധ്യേ സഹയാത്രികരായ പുരുഷന്മാരെ കൃത്യമായ ഒരകലത്തില്‍ നിര്‍ത്താന്‍ അവരിലെ സാമ്പത്തികഭദ്രതയ്ക്കും സാമൂഹൃപദവിക്കും കഴിയുന്നുണ്ട്‌. പുരുഷന്റെ അധീശത്വം തങ്ങളുടെ മേല്‍ ഏല്‍ക്കാതിരിക്കാന്‍ അവരെ നിഷ്ക്രിയരാക്കുന്ന നിലപാടുകളാണ്‌ പലപ്പോഴും ഇവര്‍ എടുക്കുന്നത്‌. ഉള്‍ക്കൊള്ളാവുന്ന തലം വരെ കൂടെ നിര്‍ത്തുകയും അതു കഴിയുമ്പോള്‍ എന്നെന്നേക്കുമായി ആട്ടിയകറ്റുകയും ചെയ്യുന്നുണ്ട്‌ പുരുഷന്മാരെ രണ്ടുപേരും. മോഹനയ്ക്ക്‌ പുരുഷന്റെ 201 അസാന്നിദ്ധ്യം ചിലപ്പോഴൊക്കെ വേദന സമ്മാനിക്കുന്നുണ്ട്‌. ഗോവിന്ദന്‍ എന്ന പുരുഷന്‍ തന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നു എന്ന ഭാവം കൂടിയില്ല അന്നപൂര്‍ണിക്ക്‌. 6.3. സ്ത്രൈണ ലൈംഗികതയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം: ലൈംഗികമായി ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്ത ഒരു വിഭാഗമാണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീ. സ്ത്രീകളും പെണ്‍കുട്ടികളും ഒരുപോലെ ഇവിടെ ചരക്കുകളാക്കപ്പെടുകയും വന്‍തോതില്‍ ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട. രണ്ടാംതരം ലിംഗപദവിയില്‍ നിന്നു തുടങ്ങുന്നു ഈ ചൂഷണം. പുരുഷന്റെ അതിരു കടന്ന ലൈംഗികതാല്‍പര്യങ്ങള്‍ക്ക്‌ വിധേയരാകുന്നവരെയും ഇരകളാകുന്നവരെയും ഇവര്‍ക്കിടയില്‍ ക ത്താനാകും. ഒപ്പം തങ്ങളുടെ ലൈംഗികാസ്തിത്വം സ്ഥാപിക്കാന്‍ കഴിയാത്തവരുമുണ്ടെന്ന്‌ മുന്നധ്യായത്തില്‍ നാം കണ്ടു. ഇത്തര ത്തില്‍ വിശാലവും ആഴമേറിയതുമായ ലൈംഗികാസമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും സ്വന്തം ലൈംഗികാസ്തിത്വം സ്ഥാപിച്ചെടുക്കുന്നതെങ്ങനെയെന്നുമാണ്‌ ഇനി അന്വേ ഷിക്കാനുള്ളത്‌. സ്ത്രീകള്‍ക്ക്‌ പുരുഷന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയുള്ള ലൈംഗികബന്ധങ്ങളെ നിരസിക്കാന്‍ മാത്രമല്ല, അവരാഗ്രഹിക്കുന്ന രീതിയില്‍ ലൈംഗികത ആമ്പദിക്കാനും സ്വാതന്ത്ര്യമുണ്ട്‌. പുനരുത്പ്പാദനോപകര ണങ്ങള്‍ മാത്രമാക്കി സ്ത്രീകളെ വിധേയകളാക്കിയിരുന്ന തമിഴ്ബ്രാഹ്മണ സമൂഹത്തിനകത്ത്‌ നിന്ന്‌ കുട്ടി, കുടുംബം, മാതൃത്വം എന്നിവ സൃഷ്ടിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ മുന്നേറിയവരാണ്‌ അന്നപൂര്‍ണിയും മോഹനയും. പുരുഷന്റെ അധീശത്വത്തിന്മേലുളള ലൈംഗികത നിഷേധിക്കുക യാണ്‌ അന്നപൂര്‍ണി ചെയ്തതെങ്കില്‍ തന്റെ ഇച്ഛയ്ക്കനുസരിച്ച്‌ പുരുഷ ലൈംഗികതയെ ആസ്വദിക്കുകയും അവനെടുക്കുന്ന അമിത സ്വാതന്ത്ര്യത്തിനു തടയിടുകയും ചെയ്തുകൊണ്ടാണ്‌ മോഹന അവളുടെ സ്വാതന്ത്ര്യം 202 പ്രഖ്യാപിച്ചത്‌. പുരുഷലൈംഗികതയുടെ അതിപ്രസരത്തില്‍ നിന്നു രക്ഷനേടാനും കുടുംബം, കുട്ടികള്‍ എന്നീ ബാധ്യതകളില്ലാതെ ലൈംഗികത ആന്ധവദിക്കാനും സ്രത്രീവിമോചനവാദികള്‍ സ്വവര്‍ഗ്ഗസ്നേഹം പ്രോത്സാഹി പ്പിച്ചിരുന്നു. അതിന്റെ എല്ലാ ചലനങ്ങളും തമിഴ്‌ ബ്രാഹ്മണ സ്ത്രീ സമൂഹ ത്തിലുമുണ്ടായിരുന്നു. മോഹന അതിനൊരുദാഹരണമാണ്‌. സ്വന്തം കൂട്ടുകാ രിയിൽ നിന്നാണ്‌ മോഹനയ്ക്ക്‌ ആദ്യത്തെ ശാരീരികസുഖം അറിയാന്‍ കഴിഞ്ഞത്‌. തന്റെ ശരീരത്തെ ആദ്യമറിഞ്ഞത്‌ അവളാണെന്ന്‌ മോഹന ഓര്‍ക്കുന്നു. ലൈംഗികത എന്ന സ്ഥാപനത്തെ അന്നപൂര്‍ണിയും മോഹനയും സമീപിച്ചത്‌ രണ്ടു രീതിയിലാണെന്നു സാരം. ഏതൊരധികാരവും എല്ലായ്പ്പോഴും വ്യക്തികളെ അതിന്റെ പ്രത്യയ ശാസ്ത്രത്തിനനുസൃതമായി മെരുക്കിയെടുക്കുന്നു. “വ്യക്തികളുടെ ശരീരങ്ങളെയും ശാരീരിക പ്രക്കിയകളെയും അധികാരമൂല്യങ്ങള്‍ക്കു വിധേയ മാക്കി അച്ചടക്കത്തിലാക്കുന്നു. ഗാര്‍ഹികവത്ക്കരിക്കപ്പെട്ട സ്ത്രീയെ സംബ ന്ധിച്ചിടത്തോളം അവളുടെ വൈയക്തികവും സാമൂഹികവുമായ ഇടപെട ലുകള്‍ പുരുഷാധികാരത്താല്‍ നിശ്ചിതവും നിയതവും നിയന്ത്രണവിധേയവു മാണ്‌. കുലീനമായ പെരുമാറ്റസംഹിതയും ശാരീരികചലനങ്ങളുമാണ്‌ പെണ്ണിനാവശ്യം എന്ന്‌ പുരുഷഭാവന തീരുമാനിച്ചു. അങ്ങനെ പുരുഷന്മാര്‍ അവരുടെ താത്പര്യാര്‍ത്ഥം രൂപപ്പെടുത്തിയ കുടുംബം എന്ന സങ്കല്‍പത്തി നകത്ത്‌ സ്ത്രീക്ക്‌ അവളുടെ സ്വത്വനിര്‍മ്മിതി സാധ്യമല്ല. അവിടെ പുരുഷന്റെ നിരീക്ഷണത്തിലാണ്‌ അവളുടെ സ്വാതന്ത്ര്യം. സ്ത്രീയെ രക്ഷിക്കാനും ശിക്ഷിക്കാനും പുരുഷന്‌ അധികാരമുണ്ടെന്ന്‌ അവന്‍ സ്ഥാപിക്കുന്നു. “ആണ്‍ കോയ്മയെ ഭൂമിയിലെങ്ങും വ്യാപിച്ചു കിടക്കുന്ന ഒരു ആദിമമത'മായി കേറ്റ്‌ മില്ലറ്റ്‌ കാണുന്നു.” ആണ്‍കോയ്മയെ ഇനട്ടിയുറപ്പിക്കുന്ന കുടുംബം എന്ന സങ്കല്‍പത്തെ തിരസ്കരിക്കുക വഴി സ്ത്രീകള്‍ക്ക്‌ അവരുടെ സ്വത്വപ്രകാശനത്തിനുള്ള വഴിയാണ്‌ തുറന്നു കിട്ടുക. അതിനാല്‍ മോഹന കുടുംബജീവിതം തിരസ്ക്കരിച്ചു. എന്നാല്‍ പുരുഷനറിയാത്ത, പുരുഷനെ അറിയാത്ത സ്ത്രീയല്ല മോഹന. അവളുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ 203 കയറിയിറങ്ങിപ്പോയ പുരുഷനാണ്‌ ഫ്രെഡി. പുരുഷന്മാരെക്കുറിച്ചുള്ള മോഹനയുടെ സാമാന്യമായ കാഴ്ചപ്പാട “വെടക്കാക്കാനല്ലാതെ വെടിപ്പാ ക്കാന്‍ കഴിയ്വോ പുരുഷനെന്തെങ്കിലും” എന്നാണ്‌. “ആണിനെ ഒന്നിനു മാത്രേ കൊള്ളൂ, ഒപ്പം ഉറങ്ങാന്‍, അതും നമുക്കു വേണ്ടപ്പോള്‍, നമ്മുടെ വ്യവസ്ഥ കളില്‍” എന്നാണ്‌ അവളുടെ തത്വശാസ്ത്രം. മന:ശാസ്ത്രവിദഗ്ദ്ധയായ മോഹന ഏറ്റവും അറിയാന്‍ ശ്രമിച്ചത്‌ തന്റെ മനസ്സിനെയാണ്‌. സെക്സിനെ ക്കുറിച്ചും തുറന്നു സംസാരിക്കാന്‍ മോഹന തയ്യാറാണ്‌. പുരുഷമേധാവി ത്തത്തെ വെറുക്കാനുള്ള പല കാരണങ്ങളില്‍ ഒന്നും അവള്‍ക്കിതുതന്നെ. “സത്യത്തില്‍ സെകസ്‌ ഒരിക്കലും ഒരാവശ്യമായി തോന്നിയിട്ടില്ല. എന്റെ ശരീരത്തിന്‌. സെകസിലെ സ്വാര്‍ത്ഥത, പ്രത്യേകിച്ചും ആണിന്റെ വശത്തു നിന്നുണ്ടാവുന്നത്‌ എന്നെ വല്ലാതെ മടുപ്പിക്കുന്നു” (പുറം 61). അതുകൊണ്ട്‌ സ്ഥിരവും ആവര്‍ത്തനവിരസവും പുരുഷമേധാവിത്തപരവുമായ കുടുംബജിവിതത്തിലെ സെകസിനോടുള്ള വിരോധം നിമിത്തം അവള്‍ കുടുംബം വേണ്ടെന്നു വച്ചു. മനസ്സിലെ സത്യങ്ങള്‍ തുറന്നു പറയുന്നതു കൊ ആരും ചീത്ത സ്ത്രീകളാകുന്നില്ല. ചീത്ത ശരീരത്തേക്കാള്‍ അപകടം ചീത്ത മനസ്സാണെന്നവള്‍ക്ക്‌ നിശ്ചയമുണ്ട്‌. സ്പര്‍ശമാണ്‌ ലോകത്തേറ്റവും വലിയ “കമ്മ്യൂണിക്കേഷന്‍”. മിക്ക പുരുഷന്മാര്‍ക്കും അതറിയില്ല. സ്ത്രീയെ സമീപിക്കുക എന്നുപറഞ്ഞാല്‍ അവളുടെ സ്വകാര്യഭാഗങ്ങളെ തേടിപ്പോകുക എന്നാണ്‌ പുരുഷന്റെ സിദ്ധാന്തം. ഇത്തരം പുരുഷന്മാരെക്കുറി ച്ചോര്‍ക്കുമ്പോള്‍ തന്നെ മോഹനയ്ക്ക്‌ ഓക്കാനം വരും. അതില്ലാത്ത ഒരു പുരുഷനെയേ അവള്‍ അറിഞ്ഞുള്ളു. അവനാണ്‌ ഫ്രെഡ്ഡി. തല്‍ക്കാലത്തെ സൌഹൃദം മോഹനയുടെ ഭാഷയില്‍ പറഞ്ഞാല്‍ “പെഴച്ചുപെറ്റ്‌ അവന്‌ അകലാനാകാത്ത ആത്മബന്ധമായി. അവളവന്‌ പെറ്റമ്മയും പോറ്റമ്മയും കാമുകിയുമൊക്കെയായി. പുരുഷന്റെ സ്വാതന്ത്യം തന്റെ ജീവിതത്തില്‍ അനുവദിച്ചു കൊടുക്കില്ലെന്നു തീരുമാനിച്ച അവള്‍ അവന്റെ സാന്നിദ്ധ്യം ഭാരമായി അനുഭവപ്പെട്ടപ്പോള്‍ ജര്‍മ്മനിയിലേക്ക്‌ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞ യച്ചുകൊണ്ട്‌ തന്റെ ജീവിതത്തിലേക്കുളള പുരുഷസ്വാതന്ത്ര്യത്തിന്റെ 204 കടന്നുകയറ്റത്തെ പ്രതിരോധിച്ചു. പുരുഷന്മാരില്‍ ഏറ്റവും ചീത്തയായ പുരുഷനായാണ്‌ മോഹന ഫ്രെഡ്ഡിയെ വിലയിരുത്തുന്നത്‌. എന്നിട്ടും അവനോട്‌ അവള്‍ ചേര്‍ന്നതിന്റെ പിന്നിലെ യുക്തി “പുറംകാഴ്ചയില്‍ ചേരാത്തവര്‍ ചേര്‍ന്നിരുന്നത്‌ നമുക്കു തന്നെ രൂപമില്ലാത്ത ഏതോ കാണാ വിതാനങ്ങളിലാകാം” (പുറം 67) എന്നാണ്‌. “ചേരാത്തവരുടെ ചേര്‍ച്ച എന്ന സാമാന്യവത്ക്കരണത്തിനപ്പുറം ചേര്‍ച്ചയുടെ ഒരംശം മനസ്സില്‍ ഒതുക്കി വച്ചിട്ടും തന്റെ സ്ത്രീത്വത്തെ സ്ഥാപിക്കാന്‍ മോഹന ഫ്രെഡ്തിയെ തന്നില്‍ നിന്നകറ്റുന്നു. “എന്തൊക്കെയായാലും ഒരാണിന്റെ കൂടെ പൊറുക്കാന്‍ എന്നെ ക്കൊ ഠവില്ല്‌ (പുറം 69) എന്ന്‌ അവള്‍ ഉറക്കെ സ്വാതന്ത്ര്യഖ്യാപനം നടത്തുന്നു. പുരുഷനെ വെറുക്കാന്‍ മോഹനയ്ക്ക്‌ നിരവധി ന്യായങ്ങളുണ്ട്‌: “അവരുടെ ആ മുടിഞ്ഞ കിങ്ങ്‌സൈസ്‌ ഈഗോ. ശിരസ്സിനു ചുറ്റും ഒരു അദൃശ്യമായ ഹാലോ ഉണ്ടെന്ന ഹുങ്കു. അത്‌ കാണാനുള്ള കണ്ണ്‌ പെണ്ണിനി ല്ലെന്ന വിമ്പുപറച്ചില്‍. പിന്നെ ആ ശരീരപ്രകൃതിയുടെ, പേശിബലത്തിന്റെ അനാവശ്യമായ ഈറ്റം” (പുറം 58) ഏത്‌ ക്കന്‍ പേശിയെയും തളര്‍ത്താന്‍ പെണ്ണിന്റെ ഒരു പാതി നോട്ടം പോലും വേണ്ടെന്നു തിരിച്ചറിയാത്ത വങ്കന്മാരാണ്‌ പുരുഷന്മാര്‍ എന്നും മോഹന പറയുന്നു. അതിനാല്‍ ഒരു പുരുഷനു കീഴ്പെട്ടു ജീവിക്കാതെ, സമ്പാദ്യം അവനടിയറ വെയ്ക്കാതെ നാട്ടിലെ പഠിക്കാന്‍ മിടുക്കുള്ള പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കായി വലിയൊരു സ്കോളര്‍ഷിപ്പ്‌ ഫണ്ട്‌ രൂപീകരിക്കുക എന്നതാണ്‌ അവളുടെ സ്വപ്നം. തമിഴ്ബ്രാഹ്മണ പെണ്‍കുട്ടിയുടെ പഠിക്കാനുളള ആഗ്രഹവും സ്വപ്നങ്ങളും വിലയില്ലാത്ത ചരക്കുകളാണ്‌. “വല്ല വീട്ടിലും ചെന്നുകയറേണ്ട പെണ്ണിനെ കഷടപ്പെട്ടു പഠിപ്പിച്ചിട്ടെന്തു പുണ്യം എന്ന സ്വസമുദായ പുരുഷമേധാവി കളുടെ ചോദ്യത്തിന്‌ തടയിടാന്‍ തന്നെക്കൊണ്ടാവുന്നത്‌ തമിഴ്രബാഹ്മണ സ്ത്രീ സമൂഹത്തിനായി ചെയ്യുക. ഇതാണ്‌ മോഹനയുടെ ലക്ഷ്യം. ഇന്നത്തെ സമൂഹത്തില്‍ പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗിക സ്വാതന്ത്രം എന്നു പറയുന്നത്‌ ഒരു സമ്മാനം കിട്ടുന്നതു പോലെയാണ്‌. സ്ത്രീയ്ക്കാകട്ടെ ഈ സ്വാതന്ത്ര്യം നിരന്തരമായ ലൈംഗിക വിധേയത്വവും 205 അപമാനവും അര്‍ത്ഥരാഹിത്യവുമായിത്തീരുന്നു. പുരുഷമേധാവിത്ത സമൂഹ ത്തില്‍ സ്ത്രീയുടെ ഏതു തരത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനവും നിരാശാ ജനകമായിത്തീരുന്നു. അതുകൊണ്ടാണ്‌ പലപ്പോഴും സ്ത്രീകള്‍ സുരക്ഷി തത്വവും സ്ഥിരതയും കടപ്പാടിലുറച്ചതുമായ ഒരു ബന്ധത്തെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നത്‌. ഏതെങ്കിലും തരത്തിലുള്ള ഒരു സ്വാതന്ത്ര്യം നേടാന്‍ സ്ത്രീ മറ്റൊരു പുരുഷസമൂഹത്തെ ആശ്രയിക്കും എന്നര്‍ത്ഥം. അന്ന പൂര്‍ണിക്ക്‌ നെട്ടൂര്‍മഠത്തില്‍ നിന്നും ഭഗവതീശ്വരന്റെ ദുഷ്ചെയ്തികളില്‍ നിന്നും മുക്തയാവാന്‍ മറ്റൊരു പുരുഷ സമൂഹത്തിന്റെ സഹായം ആവശ്യ മായിരുന്നു. അതിനവള്‍ കണ്ടെത്തിയ വഴിയായിരുന്നു ഗോവിന്ദന്‍. വിവാഹം വഴി അവള്‍ അവളുടെ സ്ഥലപരമായ പരിമിതികളെ തരണം ചെയ്യുന്നു. ഗോവിന്ദനോടൊത്തുള്ള ജീവിതമല്ല അവളുടെ ലക്ഷ്യം. തന്റെ ലക്ഷ്യ്രാ പ്തിക്കു തടസ്സമായ പുരുഷനെ തട്ടിയെറിയുകയല്ല അവനെ തന്റെ കൂടെത്തന്നെ ആജ്ഞാനുവര്‍ത്തിയായി നിര്‍ത്തുകയാണവള്‍ ചെയ്തത്‌. അഗ്രഹാരവ്യവസ്ഥ സങ്കുചിതവും കപടവുമായതിനാല്‍ അവിടെ ഗോവിന്ദനു കിട്ടിയ ഇരയെ ഉപയോഗിക്കാനുള്ള ചുറ്റുവട്ടങ്ങളാണ്‌ ഒരുക്കുന്നത്‌. പുഷ്പി ണിയായ ശേഷമായിരുന്നു അന്നപൂര്‍ണിയുടെ വിവാഹം എന്നതുകൊണ്ട്‌ ദെരക്ഷി പോലും നടത്തേണ്ട ആവശ്യമില്ല. വധുവരന്മാരെ മണിയറയിലാക്കി സ്ത്രീകള്‍ തെറിപ്പാട്ടുകള്‍ പാടുന്ന ചടങ്ങുണ്ട്‌ തമിഴ്ബ്രാഹ്മണര്‍ക്കിടയില്‍. വധൂവരന്മാര്‍ക്കിടയിലെ താത്പ്പര്യം വര്‍ദ്ധിപ്പിക്കാനാണത്രെ ഇത്‌. എല്ലാ സംവിധാനങ്ങളുമൊരുക്കി അന്നപൂര്‍ണിയെ ഗോവിന്ദനു മുന്നില്‍ സമര്‍പ്പി ക്കുന്നതോടെ മറ്റു സ്ര്രീകളുടെ ജോലി കഴിഞ്ഞു. ഗോവിന്ദനിലെ പുരുഷത്വം ചുരമാന്തിത്തുടങ്ങുന്നിടത്തു നിന്ന്‌ അന്നപൂര്‍ണിയുടെ തന്ത്രപൂര്‍വൃമായ കരുനീക്കങ്ങളാരംഭിക്കുന്നു. ഗോവിന്ദനെ കാമാര്‍ത്തനായ വെറുമൊരു പുരുഷനായി എഴുത്തുകാരന്‍ തന്നെ തരംതാഴുത്തിയിരിക്കുന്നു. തമിഴ്‌ ബ്രാഹ്മണ സമുദായത്തിന്റെ പ്രതിനിധിയായ എഴുത്തുകാരന്‍ താനറിയാതെ ബ്രാഹ്മണന്റെ വിടത്വം ഗോവിന്ദന്‌ ചാര്‍ത്തിക്കൊടുക്കുകയാണ്‌. അന്നപൂര്‍ണി ഉറക്കമായിക്കഴിഞ്ഞും അയാള്‍ മുറിയില്‍ വെരുകിനെപ്പോലെ അലഞ്ഞു. അയാളിലെ വിവശത “വയ്യ, അവളെ ഇങ്ങനെ നോക്കിനില്‍ക്കാന്‍ വയ്യ്‌ എന്നു 206 മന്ത്രിച്ചുകൊ രുന്നു. ആലിബാബയുടെ “ഓപ്പണ്‍ സിസേം' മന്ത്രം ചൊല്ലി യാല്‍ അന്നപൂര്‍ണി തനിക്കു പ്രവേശനം അനുവദിക്കുമോ എന്നു ഭ്രാന്തന്റെ ലോകത്തു നിന്നയാൾ ചിന്തിക്കുന്നു. അന്നപൂര്‍ണിയുടെ ഉയര്‍ന്നു താഴുന്ന മാറിടം നല്‍കിയ അസ്വസ്ഥതയാല്‍ അവളെ വിളിച്ചുണര്‍ത്തി പ്രാപിച്ചാലോ എന്നു വരെ അയാള്‍ ആലോചിച്ചു നോക്കി. അവളുടെ “ശരീരം” അത്രകണ്ട്‌ അയാളെ വിവശനാക്കുന്നു. അവളുടെ മനസ്സില്‍ ഇടം തേടേണ്ടതിനെക്കുറിച്ച്‌ അയാള്‍ക്ക്‌ അശേഷം ചിന്തയില്ല. കടന്നുപോകുന്ന ഓരോ രാത്രിയും അയാള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അന്നപൂര്‍ണിയിലെ സ്ത്രീത്വം വിജയത്തി ലേക്ക്‌ കുതിക്കുകയായിരുന്നു. അഗ്രഹാരവ്യവസ്ഥയുടെ പരിമിതികളെ ക്കുറിച്ച്‌ പുരുഷനെക്കൊണ്ടു തന്നെ പറയിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്ന തിലും അന്നപൂര്‍ണി വിജയിച്ചു: “അഗ്രഹാരത്തിലെ ഇല്ലങ്ങള്‍ ഇടുക്കു തൊഴുത്തുകള്‍ പോലെയാണ്‌. ഓരോ ഇല്ലത്തിലും പലര്‍ ചേര്‍ന്നു താമസിക്കുന്നു. .... അച്ഛനും അമ്മയും വാട്ടായും പാട്ടിയും അപ്പുറത്തുണ്ടെന്ന കാരണത്താല്‍, ഈ ഇടുക്കു തൊഴുത്തുകളില്‍ സ്ത്രീപുരുഷ സംയോഗം നടക്കാതിരിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ പാലക്കാടന്‍ ബ്രാഹ്മണരുടെ വംശം പണ്ടുപണ്ടേ അസ്തമിക്കുമായിരുന്നല്ലോ” (പുറം 242) അങ്ങനെ വംശം കുറ്റിയറ്റു പോകാ തിരിക്കാന്‍ മാത്രം സംയോഗം നടത്തുന്ന അഗ്രഹാരവ്യവസ്ഥയുടെ ലൈംഗിക നയങ്ങളെയാണ്‌ അന്നപൂര്‍ണി നിഷേധിക്കുന്നത്‌. ഒരു പരമ്പുതട്ടിയ്ക്കപ്പുറം കിടന്ന്‌ ആഗ്രഹപൂര്‍ത്തി വരുത്തുന്ന സ്ത്രീപുരുഷന്മാര്‍ വസിക്കുന്ന ഇല്ലങ്ങള്‍ക്ക്‌ അനുയോജ്യമായ പേരാണ്‌ എഴുത്തുകാരന്‍ കൊടുക്കുന്നത്‌ “തൊഴുത്ത്‌. ആ തൊഴുത്തില്‍ നിന്ന്‌ ഇനിയും പൊതുസമൂഹത്തിലേക്ക്‌ വായുവും വെളിച്ചവുമുള്ള തുറസ്സുകളിലേക്ക്‌ ആധുനിക തമിഴ്രബ്രാഹ്മണ പെണ്‍കുട്ടിക്ക്‌ ചെന്നെത്തേണ്ടതുണ്ട്‌. അതിനാക്കം കൂട്ടുകയാണ്‌ അന്ന പൂര്‍ണി. കിടപ്പറയ്ക്കകത്തും പുറത്തും തന്നെ നിരാശനാക്കിയ അന്ന പൂര്‍ണിയെ ഗോവിന്ദന്‍ ചോദ്യം ചെയ്യുന്നുണ്ട്‌: 207 “നിന്റെ പ്രായത്തില്‍ ഒരു ബ്രാഹ്മണപ്പെണ്ണ്‌ അടുക്കളയാകെ ഭരിക്കാ നുള്ള വൈഭവം നേടിയിരിക്കേണ്ടതല്ലേ?” അന്നപൂര്‍ണിയുടെ മറുപടി ഗോവിന്ദനെ മാത്രമല്ല തമിഴ്‌ ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥയെയാകെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. “ഞാന്‍ അഗ്രഹാരത്തിലെ അടിമപ്പെണ്ല്ല. ഞാന്‍ നെട്ടുര്‍മഠത്തിന്റെ സന്തതിയാണ്‌. പ്രതാപത്തില്‍ കഴിഞ്ഞവളാണ്‌. ഞാന്‍ അടുക്കളപ്പണി പഠിച്ചിട്ടില്ല.” (പുറം 243) ഭര്‍ത്താവു ചപ്പട്ടയാണെങ്കില്‍പ്പോലും സഹിച്ചു ജീവിക്കാന്‍ പഠിപ്പിച്ച, അങ്ങനെത്തന്നെ ജീവിച്ച ഒരു തലമുറയുടെ പിന്‍മുറക്കാര്‍ തങ്ങളുടെ സ്വത്വം വെളിവാക്കി പുരുഷന്റെ ആധിപത്യവും കുടുംബത്തിലെ ചുമതലയും ബഹിഷ്കരിക്കുന്നു. കൂലിയില്ലാത്ത വീട്ടുജോലിയുടെ അടിമത്തത്തിലേക്ക്‌ ഉള്‍ച്ചേര്‍ക്കാനുള്ള ഗോവിന്ദനിലെ പുരുഷതന്ത്രത്തെ അന്നപൂര്‍ണിയുടെ ഉള്ളിലെ പുരോഗമനേച്ഛുവായ സ്ത്രീ അമ്പേ പരാജയപ്പെടുത്തുന്നു. അഗ്രഹാരവ്യവസ്ഥയില്‍ നിന്നും ചേന്ദമംഗലത്തെ തുറന്ന സാമൂഹ്യ വ്യവസ്ഥയിലേക്ക്‌ പറിച്ചു നടപ്പെട്ട പഞ്ചാപകേശയ്യരുടെ ചിട്ടവട്ടങ്ങള്‍ക്കൊത്ത്‌ ജീവിക്കാന്‍ തുടങ്ങിയപ്പോഴും പെണ്ണെന്ന നിലയിലും പുരുഷലൈംഗിക തൃഷ്ണയുടെ കമ്പോളമാതൃക എന്ന നിലയിലും കീഴ്പെടാനുള്ള സാധ്യത കള്‍ക്കെതിരെ സ്വാധികാരത്തിന്റെ ഒരു സ്വച്ഛന്ദഭദാവമണ്ഡലം അന്ന പൂര്‍ണിയില്‍ ഉണര്‍വ്വോടെ പ്രവര്‍ത്തിക്കുന്നുണ്ട. ഒരു സ്ത്രീയെന്ന നിലയിലും തമിഴ്ബ്രാഹ്മണവിഭാഗമെന്ന നിലയിലും തനിക്കു മേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട അധീശാധികാര പ്രയോഗത്തിന്റെ കീഴിലും അവള്‍ സ്വയം ഇരയാകാന്‍ വിസമ്മതിക്കുന്നു . ഗോവിന്ദന്റെ ലൈംഗികതൃഷ്ണയെ ശമിപ്പിക്കാന്‍ അന്നപൂര്‍ണി സന്നദ്ധയല്ല.. അടുക്കളയിലെ ജോലിക്കാരിയുടെ യൌവന പുഷ്ടമായ ശരീരത്തിന്റെ കാഴ്ച ഉണര്‍ത്തിയ പുരുഷത്വവുമായി, അന്ന പൂര്‍ണിയെക്കുറിച്ച്‌ ഈര്‍ഷ്യയോടെ ചിന്തിച്ചുകൊണ്ട്‌ കിടപ്പുമുറിയിലെത്തുന്ന അയാള്‍ അവളെ വലിച്ചു തറയിലിട്ട, കരണത്ത്‌ ആഞ്ഞടിച്ച്‌ ബലാത്സംഗം ചെയ്തു കീഴടക്കി. അതിനയാള്‍ കണ്ടെത്തിയ ന്യായം ഇതാണ്‌: 208 “ഇവള്‍ ഒരു മുള്ളാണ്‌, മുറിവേല്‍പിക്കുന്നു. ആ മുറിവ്‌ എന്റെ ഗോത്രമാകെ പടരുന്ന പരാജയത്തിന്റെ പഴുപ്പാക്കാന്‍ അനുവദിക്കരുത്‌” (പുറം 318). സ്ത്രീയുടെ ശരീരം അവളുടെ സമ്മതമില്ലാതെ ഭോഗിക്കുന്ന ഗോവിന്ദനും അപ്പുക്കാരണവരും തമ്മില്‍ ഭേദമില്ലാതാകുന്നു. കാലത്തിന്റെ മാറ്റം തമിഴ്ബ്രാഹ്മണ പുരുഷവര്‍ഗത്തില്‍ യാതൊരു ചലനവും സൃഷ്ടി ക്കുന്നില്ല. സ്ത്രീയുടെ ഒരു തരത്തിലുള്ള സ്വാതന്ത്ര്കാംക്ഷയെയും അനുവദിച്ചുകൊടുക്കാന്‍ മേധാവിത്വം അനുവദിക്കുന്നില്ല. “നമ്മുടെ സമുദായത്തിലും പെണ്‍കുട്ടികള്‍ക്ക്‌ ചുണക്കുട്ടികളാകാം” എന്ന പഞ്ചാപകേശയ്യരുടെ അഭിനന്ദനം പോലും ഗോവിന്ദന്‍ അവജ്ഞ യോടെയാണ്‌ സ്വീകരിക്കുന്നത്‌. എന്നാല്‍ ഗോവിന്ദന്റെ ഈ ഒറ്റ ഉദ്യമം കൊ ഠന്നും അന്നപൂര്‍ണിയുടെ ഉള്ളിലെ വീര്യത്തെ തളര്‍ത്താന്‍ അയാള്‍ ക്കായില്ല.. വീ റും വീ റുഠ അയാള്‍ അവഗണിക്കപ്പെടുക തന്നെയാണു യത്‌. അയാള്‍ അടുത്തു ചെല്ലുമ്പോഴേക്കും “ബുദ്ധിമുട്ടിക്കരുത്‌ എന്നാജ്ഞാപിച്ച്‌ അവള്‍ അവനെ അകറ്റി. അഗ്രഹാരവ്യവസ്ഥയില്‍ സ്വകാര്യ തകളില്ലെന്നു പറഞ്ഞ്‌ ഗോവിന്ദനെ അകറ്റിനിര്‍ത്തിയ അന്നപൂര്‍ണി തുറന്ന സാമൂഹ്യവ്യവസ്ഥയ്ക്കകത്ത്‌ ഒറ്റപ്പെട്ട വീട്ടിലായിട്ടും അയാളോടടുക്കാത്തതിന്‌ കൃതമായ ന്യായങ്ങളു . ഗോവിന്ദന്റെ മാതൃകാപത്നിയായി അവന്റെ മക്കളുടെ അമ്മയായി ഒതുങ്ങിക്കൂടുകയല്ല തന്റെ ആവശ്യമെന്ന്‌ അന്നപൂര്‍ണി തിരിച്ചറിഞ്ഞിരുന്നു. അവള്‍ക്ക്‌ മഹത്തായ ഒരു ലക്ഷ്യമുണ്ട്‌. അതിന്റെ പൂര്‍ത്തീകരണത്തിന്‌ സ്ത്രീസഹജമായ വസ്തുതകള്‍ തടസ്സമാകും എന്നതാണ്‌ അന്നപൂര്‍ണിയുടെ ഈ നിലപാടിന്‌ കാരണം. “മാതൃത്വം, വിരുദ്ധലൈംഗികത എന്നിവയെ സ്ത്രീകള്‍ ആതൃന്തികമായ ഒരു ജീവിതശൈലിയായി കാണുന്നില്ല. എന്നാല്‍ ഐതിഹ്യ ങ്ങളും കെട്ടുകഥകളും സ്ത്രീകളുടെ സന്തോഷം ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.” അതിന്റെ 209 വാര്‍പ്പുമാതൃകകളാക്കി സ്ത്രീകളെ മാറ്റിയെടുക്കാന്‍ പുരുഷാധിപത്യ സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ വ്യവസ്ഥയെയാണ്‌ അന്നപൂര്‍ണി തകര്‍ക്കുന്നത്‌. പുരുഷന്‍ മേലാളനാകുന്ന ഈ സാമൂഹ്യവ്യവസ്ഥയുടെ പ്രതിനിധാനപരത യില്‍ നിന്ന്‌ അന്നപൂര്‍ണി മറ്റൊരു പുരുഷലോകത്തിന്റെ സഹായത്തോടെ യാണ്‌ (പഞ്ചാപകേശയ്യരുടെ) പുറത്തു കടക്കുന്നത്‌. അന്നപൂര്‍ണി അവളെ അവിടെ വീ ടുക്കുമ്പോള്‍ പുരുഷസാമ്പത്തികാധികാരവും പുരുഷ ലൈംഗികാധികാരവും തമ്മിലാകുന്നു ഏറ്റുമുട്ടല്‍. തൊഴില്‍ കൊണ്ടു കീഴാളനായിട്ടും ലിംഗദണ്ഡില്‍ കേന്ദ്രീകരിച്ച അധികാരത്തില്‍ നിന്നും മുക്തിയില്ലാത്ത ഗോവിന്ദന്‍ എന്ന പുരുഷാധികാരത്തിന്റെ അവസ്ഥാന്തരങ്ങള്‍ ഇവിടെ പ്രധാനമാണ്‌. ഓരോ ദിവസവും അന്നപൂര്‍ണിയുടെ “ബുദ്ധിമുട്ടി ക്കരുത്‌ എന്ന പ്രസ്താവന കേട്ടിട്ടു അയാള്‍ ലജ്ജാലേശം പോലും പ്രകടി പ്പിക്കുന്നില്ല.. അവളുടെ ഇംഗിതം സാധിച്ചുകൊടുക്കാന്‍ കൈക്കൂലിയായി അയാള്‍ ചോദിക്കുന്നത്‌ അവളുടെ ശരീരമാണ്‌. “ഞാന്‍ സമ്മതിക്കാം...... എനിക്കു താത്പര്യമില്ലെങ്കിലും” (പുറം 336) എന്നായിരുന്നു അവളുടെ മറുപടി. സമ്മതത്തിനു കാത്തുനിന്ന വിടനെപ്പോലെ അയാള്‍ അവളിലേക്ക്‌ പടര്‍ന്നു കയറുന്നു. ഗോവിന്ദനിലെ പുരുഷത്വത്തെ ലജ്ജിപ്പിച്ചുകൊണ്ട്‌ എഴുത്തുകാരള്‍ ആ രംഗത്തെ ഒതുക്കുന്നത്‌ ഇങ്ങനെയാണ്‌: “അവള്‍ മലര്‍ന്നു കിടന്നു” (പുറം 336) താത്പര്യലേശം പോലും ഗ്രകടിപ്പിക്കാതെ നിഷ്ക്രിയമായി കിടന്നുകൊണ്ട്‌ അന്നപൂര്‍ണി ഗോവിന്ദന്റെ പുരുഷാധികാരത്തെ പാടേ പരാജയപ്പെടുത്തുന്നു. തനിക്ക്‌ ആവശ്യമില്ലാത്ത പുരുഷസാമീപ്യത്തെ അകറ്റാതെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞതാണ്‌ അന്ന പൂര്‍ണിയുടെ വിജയം. തമിഴ്ബ്രാഹ്മണ സമൂഹത്തിന്റെ ഒരു തലമുറ മുമ്പു വരെ സ്ത്രീകള്‍ അനുഭവിച്ച അടിച്ചമര്‍ത്തലുകളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും സ്ത്രീസ്വയമേവ പ്രകടിപ്പിച്ച വിധേയത്വത്തില്‍ നിന്നും വിടുതല്‍ നേടി 210 സ്വാതന്ത്ര്ര്പഖ്യാപനം നടത്തിയ സ്ത്രീകഥാപാത്രങ്ങളെയാണിവിടെ വിശകലനവിധേയമാക്കിയത്‌. സാമൂഹികമായും സാമ്പത്തികമായും ലൈംഗി കമായും തമിഴ്രബ്രാഹ്മണ സ്ത്രീ ചുഷണത്തിനിരയായിരുന്നു. വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും സ്ഥിരവരുമാനമുള്ള ഒരു തൊഴിലിന്റെ അഭാവവും അവളെ പുരുഷാധിപത്യത്തോടുള്ള വിധേത്വത്തിനു പ്രേരിപ്പിച്ചു. എവിടെയാണ്‌ ബഹുമാന്യമായ, സ്നേഹാര്‍ദ്രമായ, കടപ്പാടു സൂക്ഷിക്കുന്ന, ലൈംഗികതയ്ക്ക്‌ സ്വാതന്ത്ര്രമനുവദിക്കുന്ന ഒരിടം തമിഴ്ബ്രാഹ്മണ സ്ത്രിക്ക്‌ ലഭിക്കുന്നത്‌ എന്ന അന്വേഷണം കൊണ്ടു ചെന്നെത്തിച്ചത്‌ പരസ്പര പൂരകങ്ങളായ ചില സ്ഥാപനങ്ങളിലാണ്‌. അഗ്രഹാര വ്യവസ്ഥയ്ക്കു പുറത്തുളള ഒരു ജീവിതവും അവള്‍ നേടുന്ന വിദ്യാഭ്യാസവുമായിരുന്നു അത്‌. അഗ്രഹാരവ്യവസ്ഥയ്ക്കു പുറത്തു കടക്കുകയും നല്ല വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷിതത്വവും നേടുകയും ചെയ്താല്‍ സ്ത്രീ ആഗ്രഹിക്കുന്ന ഒരു ജീവിതം രൂപപ്പെടുത്തിയെടുക്കാമെന്നാണ്‌ ഈ കഥാപാത്രങ്ങള്‍ ധരിച്ചത്‌. എന്നാല്‍ നേടിയ സ്വാതന്ത്ര്യം കൊണ്ട്‌ സുസ്ഥിരമായ ഒരു ജീവിതം കെട്ടിപ്പടുക്കാനാവാതെ മോഹന വിധിയ്ക്കു കീഴടങ്ങി. അന്നപൂര്‍ണിയ്ക്കാ കട്ടെ ഏകാന്തജീവിതവും ലഭിച്ചു. സാമൂഹികസത്തയെന്ന നിലയില്‍ ഈ കലഹങ്ങള്‍ വളരാതിരിക്കുകയും ഒന്നോ രണ്ടോ വ്യക്തികള്‍ മാത്രം കലഹത്തില്‍ പങ്കാളികളാവുകയും ചെയ്താല്‍ ആത്യന്തികമായ ഫലം ആ വ്യക്തികളുടെ രക്തസാക്ഷിത്വമായിരിക്കും. അതാണ്‌ അന്നപൂര്‍ണിക്കും മോഹനയ്ക്കും സംഭവിച്ചത്‌. തമിഴ്ബ്രാഹ്മണ പുരുഷാധിപത്യം പുതിയ നിബന്ധനകളാല്‍ ആധുനികകാലത്തും സ്ത്രീകളെ അഗ്രഹാരവ്യവസ്ഥയ്ക്ക കത്തു കുരുക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നതായി നാം കണ്ടു. (അധ്യായം 5) സമൂലമായ ഒരു പരിവര്‍ത്തനം തമിഴ്ബ്രാഹ്മണ സമൂഹത്തില്‍ അനിവാര്യമാണെന്നും സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിലൂടെയും അഗ്ര ഹാരവ്യവസ്ഥയുടെ സ്വകാരൃത തച്ചുടക്കുന്നതിലൂടെയും മാത്രമേ സമ്പൂര്‍ണ്ണ സ്വാതന്ത്രം സ്ത്രീക്കു ലഭ്യമാക്കാനാകൂ എന്നും ഉദ്ബോധിപ്പിക്കാനാണ്‌ ഈ ഉദ്യമം. 211 സൂചകങ്ങള്‍: 1 Jalna Halmer, Women and Reproduction, 1998, പുറം 224. 2. എസ്‌. ശാരദക്കുട്ടി, പെണ്‍വിനിമയങ്ങള്‍, 2007, പുറം 82. 3. Elan Showalter, A Literature of Their Own, 1977, പുറം 200. 4. Gayathri Chakravarthy Spivak, The Spivak Reader, 1996, പുറം 30. 5. ബി. രാജീവന്‍, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, 2013, പുറം 264. 6. Kate Millet, The Politics of Cruelty, 34-35. 7. The Second Sex, പുറം 16. 8. വ്യന്ദാ കാരാട്ട്‌, അതിജീവനവും വിമോചനവും, 2006, പുറം 64. 9. Jerry Miller, A speech in UN Commission. 10. ” 11. Michael De Stroup, Does Economic Freedom Promote Women’s Well-being ?, Americans for Prosperity.org. 12. ” 13. Emma Goldman, Poly Feminism : Thoughts of Women’s Sexual Liberation, Americans for Prosperity.Org. 14. ജി. ഉഷാകുമാരി, ഉടല്‍ ഒരു നെയ്ത്ത്‌, 2013, പുറം 28. 15. Kate Millet, Sexual Politics, 1970, പുറം 52. 16. Paula Nicolson, Motherhood and Women’s lives, 1992, 222. 212 ഉപസംഹാരം തമിഴ്ബ്രാഹ്മണ സാമൂഹ്യവ്യവസ്ഥ പ്രമേയമാക്കിയിട്ടുള്ള നോവലുകള്‍ തെരഞ്ഞെടുത്ത്‌ അതില്‍ തമിഴ്ബ്രാഹ്മണ സ്ത്രീ എങ്ങനെ ചിത്രീകരിക്ക പെട്ടിരിക്കുന്നു എന്നന്വേഷിക്കുകയാണ്‌ ഈ പ്രബന്ധത്തില്‍ ചെയ്തത്‌. മറ്റൊരു ദേശത്തു നിന്നും പലായനം ചെയ്തവരും ഇവിടെ സ്വത്വസംസ്ക്യൃ തിയെ നിലനിര്‍ത്താന്‍ പരിശ്രമിച്ചവരുമായ ഒരു വിഭാഗം എന്ന നിലയില്‍ അവരുടെ സാമൂഹ്യവ്യവസ്ഥയെക്കുറിച്ചും കേരളത്തിലേക്കുള്ള കുടിയേറ്റ ത്തിന്റെ സ്വഭാവത്തെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായാല്‍ മാത്രമേ ഈ അന്വേഷണം സാദ്ധ്യമാകൂ എന്നതിനാല്‍ പലായനവും കുടിയേറ്റവും സംബന്ധിച്ചുണ്ടായിട്ടുളള സവിശേഷസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ തമിഴ്ബ്രാഹ്മണ കുടിയേറ്റത്തെക്കുറിച്ച്‌ പഠിക്കുകയാണ്‌ ആദ്യം ചെയ്തത്‌. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയില്‍ നിന്നും ഭിന്നമായ മറ്റൊരു ജീവിത രീതിയുമായി കടന്നുവന്ന അവര്‍ എങ്ങനെ പൊതുസമൂഹത്തില്‍ നിന്നും കൃത്യമായ അകലം പാലിച്ചും എന്നാല്‍ പ്രാദേശികജനതയോട്‌ അല്‍പാല്‍ പമായി ഇടപഴകിയും ജീവിച്ചു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്‌ ചെയ്തത്‌. സ്ത്രീയെ മുന്‍നിര്‍ത്തി ഇത്തരമൊരു പഠനത്തിനു മുതിരുമ്പോള്‍ സ്ത്രീയുടെ പൊതുവായ പ്രശ്നങ്ങളും സാമുദായികമായ പ്രശ്നങ്ങളും വേറെ കണ്ടു വിലയിരുത്താന്‍ ശ്രമിക്കുകയുണ്ടായി. സാമുഹികസാംസ്ക്കാ രിക പശ്ചാത്തലത്തില്‍ രൂപപ്പെട്ട സ്ത്രീവാദസിദ്ധാന്തങ്ങളുടെ വെളിച്ചത്തില്‍ സാമാന്യമായി തമിഴ്രബ്രാഹ്മണ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളിലേക്ക്‌ ആഴ്ന്നിറ ങ്ങുന്നതോടൊപ്പം സാമുദായികവും മതാത്മകവുമായ സവിശേഷ ജീവിത സാഹചര്യത്തില്‍ കഴിഞ്ഞുകൂടുന്ന, തമിഴ്ബ്രാഹ്മണ സ്ത്രീകളുടേതു മാത്രമായ, പ്രത്യേക പ്രശ്നപരിസരങ്ങളിലേക്ക്‌ കണ്ണോടിക്കുക കൂടിയാണ്‌ ഈ പ്രബന്ധത്തില്‍ ചെയ്തത്‌. 213 പിത്ൃമേധാവിത്വപാരമ്പര്യമുളള തമിഴ്രബ്രാഹ്മണ സമുദായത്തില്‍, തമിഴ്ബ്രാഹ്മണ സ്ത്രീക്ക്‌ സാമാന്യമായി സ്ത്രീയ്ക്കു ലഭിച്ചിരുന്ന രണ്ടാം തരം ലിംഗപദവിയല്ല, ഒരുപകരണ സ്ഥാനമാണ്‌ നല്‍കിയിട്ടുള്ളത്‌. കൈവശം വെയ്ക്കാവുന്നതും കൈമാറ്റം ചെയ്യാവുന്നതും ഉടമസ്ഥന്റെ ആവശ്യാര്‍ത്ഥം മാത്രം ഉപയോഗിക്കാവുന്നതുമായ ഒരുപകരണമാണ്‌ തമിഴ്ബ്രാഹ്മണ സ്ത്രീ. പുരുഷന്റെ രൂപമുള്ളതായാല്‍ മതി പെണ്‍കുട്ടിയെ പിടിച്ചു വിവാഹം കഴിച്ചുകൊടുക്കാന്‍; എളുപ്പത്തില്‍ കൈയൊഴിച്ചു വിടേണ്ട ഒരു ബാധ്യത യായി പെണ്‍കുട്ടി കണക്കാക്കപ്പെടുന്നതുകൊണ്ട്‌ വിവാഹക്കമ്പോളത്തില്‍ വിറ്റുപോകാന്‍ സാധ്ൃയതയില്ലാത്തവരെ കൈമാറ്റം ചെയ്യാന്‍ എരുമക്കച്ചവട ക്കാരെ സഹായത്തിനു വിളിക്കുന്ന പുരുഷന്മാര്‍ പോലും ഈ സമൂഹ ത്തിലു . സ്ത്രീയുടെ താല്‍പര്യങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാതെ അവളെ ശരീരം മാത്രമായി കാണാനാണ്‌ തമിഴ്ബ്രാഹ്മണ പുരുഷാധിപത്യം ശ്രമിക്കുന്നത്‌. സ്വന്തമായി ഒരു അസ്തിത്വവും അവകാശപ്പെടാനില്ല ഓരോ തമിഴ്ബ്രാഹ്മണ സ്ത്രീക്കും. അതിനാല്‍ അവള്‍ സ്വാഭാവികമായി ഈ വ്യവസ്ഥയിലേക്ക്‌ പരുവപ്പെടുന്നു. അത്തരത്തില്‍ വ്യവസ്ഥയോട്‌ മാനസികമായി ഇഴുകിച്ചേര്‍ന്ന തമിഴ്ബ്രാഹ്മണ സ്ത്രീ താനനു ഭവിക്കുന്നതൊന്നും പീഡനമായി കണക്കാക്കുന്നില്ല. അവളിലെ വിധേയത്വ മനോഭാവമാണ്‌ അവളെ ഇത്തരം അവസ്ഥകളിലേക്ക്‌ നയിക്കുന്നത്‌ എന്നു തിരിച്ചറിയുന്നുമില്ല. അതുകൊണ്ടു തന്നെ ഒരു തുടര്‍ച്ചയെന്നോണം ഓരോ സ്ത്രീയും തന്നെത്തുടര്‍ന്നുവരുന്ന തലമുറകള്‍ക്ക്‌ വിധേയത്വത്തിന്റെ പാഠങ്ങള്‍ തന്നെ പഠിപ്പിച്ചുകൊടുക്കുകയും വിധേയത്വം ഉറപ്പാക്കുകയും ചെയ്യുന്നു. അഥവാ ആരെങ്കിലും വിധേയപ്പെടാതിരുന്നാല്‍ പാപബോധത്താല്‍ അവര്‍ ആശങ്കാകുലരുമാകുന്നു. ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക്‌ പല വ്യക്തിത്വ ങ്ങളായിരിക്കും ഉണ്ടാവുക. ഇവര്‍ പൊതുസമൂഹത്തിലേക്കിറങ്ങിയാല്‍ മറ്റൊരു വ്യവസ്ഥയോടും ഇടകലരാനാകില്ല. ഇത്‌ ഇത്തരം സ്ത്രീകളെ പൊതു സമൂഹത്തിലും സ്വസമുദായത്തിലും ഒറ്റപ്പെടുത്തുന്നു. സാമൂഹികമായി സ്വന്തമായൊരസ്തിത്വം നേടാന്‍ തമിഴ്ബ്രാഹ്മണ സ്ത്രീക്കു കഴിയാതെ പോകുന്നു. 214 ഒരു തമിഴ്ബ്രാഹ്മണ സ്ത്രീ ഏര്‍പ്പെടുന്ന ഗ്രവര്‍ത്തനമണ്‍ണ്ഡലങ്ങളിലും അവളുടെ ഈ ദ്വൈതവ്യക്തിത്വം പ്രകടമായിരിക്കുംം വിദ്യാഭ്യാസ സ്ഥാപനത്തിലും തൊഴിലിടത്തിലും അവള്‍ വ്യതിരിക്തയായി നില്‍ക്കുന്ന തിനു കാരണം ഈ ദ്വൈതഭാവമാണ്‌. സാമുദായികമായ വിലക്കുകള്‍ പൊതു സമൂഹത്തിലെ ഏതൊരു പ്രവര്‍ത്തനത്തില്‍ നിന്നും അവളെ പിന്തിരി പിക്കുന്നു. അവള്‍ സ്വയം സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളില്‍ ഒറ്റപ്പെട്ടിരുന്ന്‌ കര്‍മ്മം ചെയ്യുമ്പോള്‍ തമിഴ്ബ്രാഹ്മണ സമുദായമായതിന്റെ അഹങ്കാരമായി പൊതുസമൂഹം വിലയിരുത്തും. ആശയവിനിമയത്തിലെ ഈ വിടവ്‌ അവളില്‍ മാനസികസംഘര്‍ഷം സൃഷ്ടിക്കുന്നു . ഈ സംഘര്‍ഷത്തില്‍ നിന്നു രൂപപ്പെടുന്ന നിഷേധം അവള്‍ പ്രകടിപ്പിക്കുന്നത്‌ സ്വസമുദായത്തോടടല്ല, മറിച്ച്‌ പൊതുസമൂഹത്തോടാണ്‌. കാരണം, വ്യവസ്ഥകള്‍ക്കു പരുവപ്പെട്ട അവളുടെ മാനസികതലത്തിന്‌ പൊതുസമൂഹത്തിലെ വ്യക്തിസ്വാതന്ത്യത്തെ ഉള്‍ക്കൊ ളളാനാവുന്നില്ല എന്നതാണ്‌. വൃത്യസ്തമായ ജീവിതാനുഭവങ്ങള്‍ ഈ സാഹചര്യത്തില്‍ അവള്‍ക്ക്‌ നേരിടേണ്ടിവരുന്നു. തമിഴ്ബ്രാഹ്മണ സ്ത്രീയുടെ വിധേയത്വത്തെക്കൂടാതെ നിരവധി കാരണങ്ങള്‍ അവളുടെ മേലുളള ചൂഷണത്തിനും പീഡനത്തിനും കണ്ടെത്താ നാവും. സ്ത്രീയെ വ്യവസ്ഥയ്ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ തക്ക വിധത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള സാമുദായിക നിയമവ്യവസ്ഥകള്‍ സ്ത്രീക്ക്‌ കൃത്യമായ, അതേസമയം പരിമിതമായ ഒരിടം നിശ്ചയിക്കുന്നു. ഭനതികമായ ആവാസവ്യവസ്ഥ മുതല്‍ ദൈനംദിനചര്യകളിലെ നിഷ്ഠകള്‍ വരെ സ്ത്രീയെ കൃതൃമായ ഇടത്തില്‍ തളച്ചിടാന്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ്‌. വ്യവസ്ഥ കളാല്‍ നിര്‍ണ്ണിതമായ ഇത്തരം ഇടങ്ങളില്‍ സംഘര്‍ഷാത്മകമായ മാനസിക തലമുള്‍ക്കൊളളുന്ന തമിഴ്ബ്രാഹ്മണ സ്ത്രീ പ്രതിനിധാനങ്ങളെയാണ്‌ മലയാളനോവല്‍ സാഹിതൃത്തില്‍ കാണാന്‍ കഴിയുന്നത്‌. സാമുദായിക വ്യവസ്ഥയും പുരുഷാധിപത്യവും സൃഷടിച്ച മതില്‍ക്കെട്ടിനകത്തു നിന്ന്‌ ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്ന തമിഴ്ബ്രാഹ്മണ സ്ത്രീയുടെ സ്വരം ഉയര്‍ന്നുകേള്‍ക്കുന്നില്ല. അതുകൊണ്ടാണ്‌ പൊതുസമൂഹത്തിന്‌ അവള്‍ 215 തന്റേടിയും അഹങ്കാരിയുമാകുന്നത്‌. ഈ അബദ്ധധാരണയില്‍ നിന്ന്‌ പൊതുസമൂഹവും അവളെ പീഡനത്തിന്‌ ഇരയാക്കുന്നു. തമിഴ്ബ്രാഹ്മണ സമൂഹം പൊതുസമൂഹത്തില്‍ നിന്ന്‌ കൃത്യമായ അകലം പാലിക്കുന്നതിനാല്‍ സ്വതേ രോഷാകുലരായ പൊതുസമൂഹം പലപ്പോഴും തമിഴ്ബ്രാഹ്മണരെ തോല്‍പ്പിക്കാനുള്ള ആയുധമായി അവന്റെ സ്ത്രീസമൂഹത്തെ ഉപയോഗി ക്കുന്നു. സ്ത്രീക്ക്‌ അര്‍ഹമായ സ്ഥാനവും മാനൃതയും കല്‍പിക്കാത്ത തമിഴ്ബ്രാഹ്മണ സമൂഹത്തില്‍ പൊതുസമൂഹത്തിന്റെ ഈ സമരതന്ത്രം ഒരു ചലനവും സ്ൃഷടിക്കുന്നില്ല. പീഡനത്തിന്‌ ഇരയായ സ്ത്രീ അങ്ങനെ വ്യവ സ്ഥയ്ക്കു പുറത്താകുന്നു. സ്ത്രീയുടെ ശുദ്ധതയാണ്‌ തമിഴ്ബ്രാഹ്മണര്‍ക്ക്‌ പ്രധാനം. സംസ്കാരവാഹകരായി അവര്‍ സ്ത്രീകളെ കാണുന്നു. പൊതു സമൂഹവുമായുള്ള ഇടപെടല്‍ സൃൃഷടിച്ചേക്കാവുന്ന കലര്‍പ്പുസംസ്കാരത്തെ ഭയന്നാണ്‌ അവര്‍ സ്ത്രീകള്‍ക്കുമേല്‍ കര്‍ക്കശനിലപാടുകള്‍ കൈക്കൊ ള്ളുന്നത്‌. ഇപ്രകാരം തമിഴ്ബ്രാഹ്മണ സ്ത്രീ സ്വസമുദായത്തില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും സാമ്പത്തികമായും ലൈംഗികമായുമുള്ള ചുൂഷണത്തിനിരയാകുന്നു. മതാത്മകമായ സാമുദായിക വ്യവസ്ഥ അവളില്‍ ജനിപ്പിക്കുന്ന പാപബോധം നിമിത്തം ഈ ചൂഷണങ്ങള്‍ക്കെതിരെ അവള്‍ പ്രതികരിക്കാന്‍ മുതിരുന്നില്ല. ജാതിയില്‍ ഉന്നതശ്രേണിയില്‍ ഇരിക്കെൌതന്നെ ഒരു തമിഴ്‌ ബ്രാഹ്മണസ്ത്രീ സമൂഹത്തില്‍ ഏറ്റവും അധമമായ അവസ്ഥയില്‍ കഴിയേണ്ടി വരുന്നു. അവര്‍ണസമൂഹത്തിന്റെ ഉന്നമനത്തിനും അവന്റെ സ്ത്രീയുടെ സംരക്ഷണത്തിനും ഭരണകൂടവും നിയമവ്യവസ്ഥയും പൊതുസമൂഹവും കൈകോര്‍ക്കുമ്പോള്‍, പൊതുസമൂഹത്തിലെ കീഴാളനില്‍ നിന്നുപോലും പീഡനമേല്‍ക്കേണ്ടിവരുന്ന തമിഴ്ബ്രാഹ്മണ സ്ത്രീയുടെ സുരക്ഷ ആരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല. സമുദായത്തിന്‌ സമൂഹത്തില്‍ ലഭ്യമാകുന്ന ജാതിപരമായ ഉന്നതസ്ഥാനം പോലും സ്ത്രീകള്‍ക്ക്‌ അധമത്വത്തിനാണ്‌ കാരണമായി ഭവിക്കുന്നത്‌. വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ നിഷേധിച്ച്‌ ബാല്യത്തില്‍ നിന്നും നേരെ വൈവാഹികജിീവിതത്തിലേക്ക്‌ 216 എടുത്തെറിയപ്പെടുന്ന തമിഴ്ബ്രാഹ്മണ പെണ്‍കുട്ടി മാനസികമായും ശാരീരികമായും തകര്‍ക്കപ്പെടുന്നു. തമിഴ്ബ്രാഹ്മണ പുരുഷാധിപത്യ സമൂഹം അടിച്ചേല്‍പ്പിക്കുന്ന ഏതു നിയമവും അതേപടി അനുസരിക്കുകയല്ലാതെ അവള്‍ക്ക്‌ മറ്റു മാര്‍ഗ്ഗങ്ങളില്ല. സ്വത്തവകാശത്തില്‍ നിന്ന്‌ അവളെ ഒഴിവാക്കി നിര്‍ത്തുന്നതു തന്നെ തങ്ങളുടെ സ്വാധീനവലയത്തില്‍ നിന്ന്‌ അവള്‍ പുറത്തുപോകാതിരിക്കാനാണ്‌. അത്തരത്തില്‍ ക്രമീകരിക്കപ്പെട്ട ഒരു കുടുംബവ്യവസ്ഥ സ്ത്രീക്ക്‌ ബാദ്ധ്യതയാണ്‌ തണലല്ല നല്‍കുന്നത്‌. കുടുംബവും സ്ത്രീയെ ബാദ്ധ്യതയായി കാണുന്നു. സാമ്പത്തികഭദ്രത യില്ലാത്ത കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ വിവാഹിതരാകാന്‍ വൈകിയാല്‍, സ്ത്രീധനമില്ലാതെ അവരെ കയ്യൊഴിക്കാനുള്ള മാര്‍ഗ്ഗമാണ്‌ അന്യദേശത്ത്‌ കൊണ്ടുപോയി അവരെ വില്‍ക്കുക എന്നത്‌. കുടുംബത്തിന്‌ സമ്പത്തു ലഭ്യമാക്കിക്കൊണ്ട്‌ ബാദ്ധ്യത ഒഴിഞ്ഞുപോകുന്ന എളുപ്പവിദ്യയാണത്‌. ആ പെണ്‍കുട്ടിക്ക്‌ തുടര്‍ന്ന്‌ എന്തു സംഭവിക്കുന്നു എന്നന്വേഷിക്കാന്‍ മാത്രം വൈകാരികമായ അടുപ്പമൊന്നും പെണ്‍കുട്ടികളുമായി കുടുംബാംഗങ്ങള്‍ വച്ചുപുലര്‍ത്തുന്നില്ല. സ്വന്തമായി സമ്പത്തില്ലാത്തതും വിദ്യാഭ്യാസമില്ലാത്തതുമാണ്‌ ഒരു പരിധിവരെ തമിഴ്ബ്രാഹ്മണ സ്ത്രീയുടെ ഇത്തരം അവസ്ഥകള്‍ക്കു കാരണം. അതിനാല്‍ മുന്‍തലമുറയുടെ അവസ്ഥകളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ഒരു വിഭാഗം പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുള്ള അവകാശമായി വിദ്യാഭ്യാസത്തെ ക ത്‌ തമിഴ്ബ്രാഹ്മണ സമൂഹത്തില്‍ വലിയ ചലനങ്ങളാണ്‌ സൃഷ്ടിച്ചത്‌. അഗ്രഹാരത്തിന്റെ സങ്കുചിതവ്യവസ്ഥയാണ്‌ ഒരു സ്ത്രീയെ അവിടെ തളച്ചിടുന്നത്‌ എന്ന തിരിച്ചറിവ്‌ ചിലരെയെങ്കിലും ആ വ്യവസ്ഥയ്ക്കു പുറത്തു കടക്കാന്‍ പ്രേരിപ്പിക്കുന്നു. വിധവയ്ക്കു നേരിടേണ്ടിവന്ന വിലക്കുകളും മുതിര്‍ന്ന പെണ്‍കുട്ടികളുടെ മേലുള്ള നിയന്ത്രണങ്ങളും അതിരുകവിഞ്ഞ പ്പോള്‍ അതിനെതിരെ ഒരു പ്രതിഷേധം രൂപപ്പെട്ടു വന്നതിന്റെ ഭാഗമായാണ്‌ വിധവയായിട്ടും ഒരു തമിഴ്ബ്രാഹ്മണ സ്ത്രീയ്ക്ക്‌ പൊതുസമൂഹത്തിലേ ക്കിറങ്ങാനും തൊഴില്‍ ചെയ്ത്‌ ധനം സമ്പാദിക്കാനും കഴിഞ്ഞത്‌. അത്‌ 217 അവളെ കൂടുതല്‍ സുരക്ഷിതത്വ ബോധമുള്ളവളാക്കുമെങ്കിലും ഉള്ളിലൂറി ക്കൂടിയ വിധേയത്വമനോഭാവം കൂടി ഉപേക്ഷിക്കുമ്പോഴേ അവള്‍ സ്വതന്ത്ര യാകൂ. അല്ലെങ്കില്‍ പരിമിത സ്വാതന്ത്രത്തില്‍ വ്യവസ്ഥകള്‍ക്കു വിധേയയായി അവള്‍ക്കു കഴിയേണ്ടി വരും. ഈ തിരിച്ചറിവുള്ളവര്‍ വ്യവസ്ഥകള്‍ക്കതീത രാകുന്നു. അത്തരം സ്ത്രീകള്‍ ഒരിക്കലും പുരുഷാധിപതൃത്തിന്റെ അടിച്ചമര്‍ GOOG തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ല.. മാത്രമല്ല ഏതേതെല്ലാം സാഹചര്യങ്ങളില്‍ തങ്ങള്‍ വിധേയരാക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടു കയും ചെയ്യുന്നു എന്നറിഞ്ഞ്‌ അവിടെ നിന്ന്‌ ഓടിപ്പോകാന്‍ ശ്രമിക്കുകയും ഒപ്പം തന്നോടൊപ്പമുള്ള പുരുഷനെ കൂടെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയും ചെയ്യും. സ്ത്രീക്ക്‌ വിലക്കുകളും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തുന്ന കുടുംബ വ്യവസ്ഥയുടെ നിഷേധമാണ്‌ ഒരു തമിഴ്ബ്രാഹ്മണ സ്ത്രീക്ക്‌ സ്വാതന്ത്ര്യം. ഭര്‍ത്താവ്‌, കുട്ടികള്‍ തുടങ്ങിയ ബന്ധനങ്ങള്‍ അവളുടെ സ്വാതന്ത്ര്യ പ്രാപ്തിയ്ക്ക്‌ വിഘാതമാകുന്നു എന്ന തിരിച്ചറിവില്‍ നിന്ന്‌, ആധുനിക തലമുറയിലെ തമിഴ്ബ്രാഹ്മണ സ്ത്രീകള്‍ വിവാഹം എന്ന വ്യവസ്ഥയെ ആദ്യം തന്നെ നിഷേധിക്കുന്നു. അഥവാ വിവാഹിതരായാലും പുരുഷേച്ഛയാല്‍ നയിക്കപ്പെടുന്ന ലൈംഗികജീവിതം നിഷേധിക്കുക വഴി അവളുടെ വ്യക്തിസ്വാതന്ത്യം അവള്‍ പ്രഖ്യാപിക്കുന്നു. സാമ്പത്തികമായും സാമൂഹിക മായും ലൈംഗികമായും സ്വാതന്ത്ര്യം ഗ്രഖ്യാപിക്കുന്ന തമിഴ്‌ ബ്രാഹ്മണസ്ത്രീ കളുടെ പ്രതിനിധികളായും മലയാളസാഹിതൃത്തില്‍ ഇവര്‍ പ്രത്യക്ഷ പ്പെടുന്നു . സാമ്പത്തികാധിപത്യത്തിന്റെ പേരില്‍ പുരുഷന്‍ കയ്യാളുന്ന അധികാരബന്ധങ്ങളുടെ ഇടങ്ങളിലേക്ക്‌ കടന്നുകയറിച്ചെല്ലാന്‍ വിദ്യാഭ്യാ സവും തൊഴിലും അതുവഴി സാമ്പത്തികസുരക്ഷിതത്വവും നേടിയ തമിഴ്‌ ബ്രാഹ്മണസ്ത്രിയ്ക്ക്‌ കഴിയുന്നുണ്ട്‌. പാചകത്തിന്റെയും ശിശുപരിപാലന ത്തിന്റെയും ചര്‍ച്ചകള്‍ മാത്രം നടത്തിയിരുന്ന അഗ്രഹാരത്തിലെ സ്ത്രീ കൂട്ടായ്മ സങ്കീര്‍ണ്ണമായ രദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്തേക്കും നേതൃത്വം ഏറ്റെടുത്ത്‌ കുടുംബകാര്യം നോക്കുന്നിടത്തേക്കും പുരോഗമി 218 ക്കുന്നുണ്ട്‌. മാത്രമല്ല പുരുഷാധിപത്യ വ്യവസ്ഥിതിയോട്‌ നേരെ നിന്ന്‌ ചോദ്യങ്ങള്‍ ചോദിക്കാനും പുരുഷാധിപത്യ മൂല്യങ്ങളെ പാടേ നിഷേധി ക്കാനും വ്യവസ്ഥയോട്‌ കലഹിച്ച്‌ പുറത്തു പോകാനും അവര്‍ സന്നദ്ധരാകുന്നു. വിധേയത്വം പുലര്‍ത്തിയിരുന്ന ഒന്നോ രണ്ടോ പേര്‍ നാമമാ്രമായി പ്രതികരിച്ചിരുന്ന അവസരങ്ങള്‍ മലയാളനോവലുകളി ലുണ്ടെങ്കിലും അവരൊന്നും മാമൂലുകളെ ചോദ്യം ചെയ്യുന്നില്ല. സ്ത്രീ സ്വത ന്രയാകേണ്ടത്‌ അവള്‍ ന്വാംശീകരിച്ചുവെച്ചിട്ടുളള വിധേയത്വമനോഭാവത്തില്‍ നിന്നും അവള്‍ പരുവപ്പെട്ട സാമുദായികാന്തരീക്ഷത്തില്‍ നിന്നുമാണ്‌. സാമാന്യമായി സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന്‌ തമിഴ്ബ്രാഹ്മണ സ്ത്രീയുടെ ്രശ്നം വൃതിരിക്തമാകുന്നത്‌ അത്‌ തികച്ചും മാതാത്മകമായതുകൊണ്ടാണ്‌. വേദസംസ്കാരത്തിലധിഷ്ഠിതമായ തമിഴ്‌ ബ്രാഹ്മണ ജീവിതം സംസ്കാരസംരക്ഷണം മാത്രം ലക്ഷ്യമിട്ടാണ്‌ സ്വദേ ശത്തു നിന്നും പലായനം ചെയ്തത്‌. സംസ്കാര വാഹകരായ സ്ത്രീകളെ തങ്ങളുടെ നിരീക്ഷണവലയത്തിനകത്തു തന്നെ നിര്‍ത്താന്‍ അവര്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയതും അതുകൊണ്ടാണ്‌. ഇടുങ്ങിയ സമൂഹ വ്യവസ്ഥ കെട്ടിപ്പടുത്ത്‌, ജാതിക്കൂട്ടായ്മകളുടെ സാംസ്കാരിക വൃത്തം രൂപീകരിച്ചു, പുറത്തെ കടന്നുകയറ്റം ചെറുക്കാനുള്ള ശക്തമായ കോട്ട അവര്‍ നിര്‍മ്മിച്ചതിനു ശേഷമാണ്‌ കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ അവര്‍ അധിവാസമുറപ്പിച്ചത്‌. ഇടുങ്ങിയ അഗ്രഹാര വ്യവസ്ഥയാണ്‌ അവരുടെ ശക്തി. സങ്കുചിതമായ ഈ അഗ്രഹാരവ്യവസ്ഥയ്ക്കു പുറത്തു കടക്കുന്ന തായിരിക്കും ഒരു തമിഴ്ബ്രാഹ്മണ സ്ത്രീക്ക്‌ സ്വതന്ത്രയാകാനുള്ള എളുപ്പവഴി. അവര്‍ വിദ്യാസമ്പന്നരാകുന്നതും സാമ്പത്തിക സുരക്ഷിതത്വം നേടുന്നതും അവളുടെ സങ്കീര്‍ണ്ണാവസ്ഥകളെ ലഘൂകരിക്കാന്‍ ഒരുപരിധിവരെ സഹായിക്കും. അഗ്രഹാരവ്യവസ്ഥ നിലനിര്‍ത്താന്‍ ആധുനികകാലത്തു പോലും തമിഴ്ബ്രാഹ്മണ പുരുഷാധിപത്യം ശ്രമിക്കുന്നുണ്ട. അവരുടെ കയ്യില്‍ അധികാരം ഭദഗ്രമായിരിക്കാനുള്ള ഒരു തന്ത്മാണത്‌. ഇതിനെ ഭഞ്ജിക്കാന്‍ സ്ത്രീയുടെ ഒറ്റപ്പെട്ട ശബ്ദത്തിന്‌ സാധ്യമല്ല എന്ന തിരിച്ചറിവാണ്‌ ഈ 219 പഠനത്തില്‍ നിന്നുണ്ടാകുന്നത്‌. ഒന്നോ രണ്ടോ പേരുടെ രക്ഷപ്പെടല്‍ സാമാന്യമായി തമിഴ്ബ്രാഹ്മണ സ്ത്രീയുടെ രക്ഷപ്പെടലാകില്ല. സ്വാതന്ത്ര്യം ്രഖ്യാപിക്കാന്‍ ചങ്കൂറ്റം കാട്ടിയ സ്ത്രീകളുടെ പ്രതിനിധികളെ കണ്ടെത്തു മ്പോഴും അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്‍റെ പരിണിതഫലത്തെക്കുറിച്ച്‌ ആശങ്കയുണ്ട്‌. കാരണം സ്വാതന്ത്രയബോധത്തോടെ വ്യവസ്ഥയെ അതിലംഘിച്ച്‌ ജീവിച്ച സ്ത്രികഥാപാത്രങ്ങളുടെ ജീവിതം ശുഭപര്യവസായി യായില്ല. മാര്രമല്ല അഗ്രഹാരവ്യവസ്ഥയെ സംരക്ഷിക്കാന്‍ ആധുനിക കാലത്തും നിയമപരിരക്ഷ തേടുന്ന പുരുഷാധിപത്യം ആധുനികരിീതിയിലുള്ള ചൂഷണതന്ത്രങ്ങളും ആവിഷക്കരിക്കുന്നുണ്ട്‌. ഇതിനിയും തുടരും. സ്ത്രീയെ സമ്പൂര്‍ണ്ണമായും സ്വതന്ത്രയാക്കാന്‍ എന്തു നടപടി സ്വീകരിക്കാനാകും എന്നു തീരുമാനിക്കുന്നിടത്താണ്‌ ഈ പഠനത്തിന്റെ പ്രസക്തി. തമിഴ്ബ്രാഹ്മണ അഗ്രഹാരവ്യവസ്ഥ വളരെ സങ്കുചിതമാണ്‌. അതിനെ അതേപടി നിലനിര്‍ത്താന്‍ തമിഴ്ബ്രാഹ്മണ പുരുഷാധിപത്യം ആഗ്രഹിക്കുന്നു. ആഗോളവത്ക്കരണത്തിന്റെ ഉപകരണമായ ടൂറിസത്തെ അവരതിന്‌ കൂട്ടുപിടി ക്കുന്നു. എന്നാല്‍ ഇത്തരമൊരു വ്യവസ്ഥയാണ്‌ തങ്ങളുടെ എല്ലാതരത്തിലു മുള്ള അടിമത്തത്തിന്‌ കാരണമെന്ന്‌ ഇന്ന്‌ തമിഴ്്രാഹ്മണ സ്ത്രീ മനസ്സിലാ ക്കിയിരിക്കുന്നു. ഒറ്റപ്പെട്ട ആവാസവ്യവസ്ഥയില്‍ അവള്‍ കൂടുതല്‍ സ്വതന്ത്ര യാണെന്ന തിരിച്ചറിവ്‌ അവള്‍ക്കു . അതിനാല്‍ തങ്ങള്‍ക്ക്‌ ഭീഷണിയായ അഗ്രഹാര വ്യവസ്ഥയെ തച്ചുടയ്ക്കാനാണ്‌ അവള്‍ ശ്രമിക്കേ ത്‌. സംഘടിത ശക്തിയാക്കി തമിഴ്ബ്രാഹ്മണ സ്ത്രീകളെ മാറ്റിയെടുക്കാന്‍ വ്യവസ്ഥയ്ക്കു പുറത്തുപോയവരെയും മാധ്യമ ങ്ങളെയും ഉപയുക്തമാക്കുക വഴി ഈ ദൌത്യം വിജയിപ്പിക്കാനാകും. പൊതുസമൂഹത്തിലെ സ്ത്രീ കൂട്ടായ്മകളുടെ കൃത്യമായ ഇടപെടല്‍ കൊണ്ട്‌ തമിഴ്ബ്രാഹ്മണ സ്ത്രീ കൂട്ടായ്മയെ ബോധവത്ക്കരിക്കാനുള്ള തീവ്ര ശ്രമത്തിലൂടെ മാത്രമേ തമിഴ്രബ്രാഹ്മണസ്ത്രീ സ്വാതന്ത്രം സമ്പൂര്‍ണ്ണമാകു. 220 ഗ്രന്ഥസൂചി പീഥമാകരംഃ രാമകൃഷ്ണന്‍, മലയാറ്റൂര്‍, വേരുകള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1966. രാമകൃഷ്ണന്‍, മലയാറ്റൂര്‍, നെട്ടുര്‍മഠം, ഡി.സി. ബുക്‌സ്‌, കോട്ടയം, 1988. വിജയന്‍, ഒ.വി, തലമുറകള്‍, ഡി.സി. ബുക്‌സ്‌, കോട്ടയം, 1997. സാറാതോമസ്‌, നാര്‍മടിപ്പുടവ, ഡി.സി. ബുക്‌സ്‌, കോട്ടയം, 1978. സേതു, കിളിമൊഴികള്‍ക്കപ്പുറം, ഡി.സി. ബുക്‌സ്‌, കോട്ടയം, 2009. ദ്വിതീയാകരം: അച്യുതന്‍, എം, പ്രൊഫ., പാശ്ചാത്യസാഹിത്യ ദര്‍ശനം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം, 1972. ആചാര്യനരേന്ദ്രഭൂഷണ്‍, തൈത്തിരീയ ഉപനിഷത്ത്‌ (മലയാളഭാഷ്യം) വൈദികസാഹിത്യ പരിഷത്ത്‌, ചെങ്ങന്നൂര്‍, 1977. ഉഷാകുമാരി, ജി, ഉടല്‍ ഒരു നെയ്ത്ത്‌ - സംസ്കാരത്തിന്റെ സ്ത്രീവായന, സാഹിത്യരവര്‍ത്തക സഹകരണസംഘം, കോട്ടയം, 2013. കട്ടയ്ക്കല്‍, ജെ, ഡോ., മുണ്ഡകോപനിഷത്ത്‌ (മൂലം, അര്‍ത്ഥം, ഭാഷ്യം), ഡി.സി. ബുക്‌സ്‌, കോട്ടയം, 1990. കരീം, വി.കെ, കേരള ഡിസ്ട്രികട്‌ ഗസറ്റിയര്‍, പാലക്കാട്‌, 1976. കെ.വി.എം., (വിവര്‍ത്തനം) കനടില്യന്റെ അര്‍ത്ഥശാസ്ത്രം, കേരളസാഹിത്യ അക്കാദമി, തൃശ്ശൂര്‍, 1935. 221 കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊടുങ്ങല്ലൂര്‍, ശ്രീ മഹാഭാരതം പരിഭാഷ VI. 5, സാഹിത്യരവര്‍ത്തക സഹകരണസംഘം, കോട്ടയം, 1965. കുട്ടികൃഷ്ണമാരാര്‍, ഭാരതപര്യടനം, മാരാര്‍ സാഹിത്യര്കാശം, ശ്രീരാമ കൃഷ്ണാശ്രമത്തിനു സമീപം, കോഴിക്കോട്‌, 1998. ഖദീജ മുംതാസ്‌, ഡോ., പുരുഷനറിയാത്ത സ്ത്രീ മുഖങ്ങള്‍, മാതൃഭൂമി ബുകസ്‌, തിരുവനന്തപുരം, 2012. ഗീത, പി, ഡോ., സംസ്കാരപാഠങ്ങളിലെ സ്ത്രീ പരിചരണം, പുരോഗമന കലാസാഹിതൃസംഘം മാസിക, കലാനിരുപണം വിശേഷാല്‍ പ്രതി, 1996 മെയ്‌. ഗോര്‍ഡന്‍ ചൈല്‍ഡ്‌, സമൂഹവും അറിവും, ചിന്താ പബ്ലിഷേഴ്സ്‌, തിരുവനന്തപുരം, 1983. ഗോപാലകൃഷ്ണന്‍, പി.കെ, കേരളത്തിന്റെ സാംസ്കാരികചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റയുട്ട, തിരുവനന്തപുരം, 2008. ഗോപിനാഥള്‍ നായര്‍, എന്‍, പ്രൊഫ., മനുസ്മൃതി (സംഗൃഹീത പുനരാഖ്യാനം) ഡി.സി. ബുകസ്‌, കോട്ടയം, 1983. ഗോവിന്ദപിള്ള, പി, മാര്‍കസിസ്റ്റ്‌ സനന്ദര്യശാസ്ത്രം-ഉത്ഭവവും വളര്‍ച്ചയും, സംഘപ്രസാധന, തിരുവനന്തപുരം, 1987. BH ം കേരളനവോത്ഥാനം ഒരു മാര്‍കസിസ്റ്റ്‌ വീക്ഷണം, ചിന്ത പബ്ലിഷേഴ്സ്‌, തിരുവനന്തപുരം, 2003. തരകന്‍, കെ.എം, പ്രൊഫ., പാശ്വാത്യസാഹിത്യ തത്വശാസ്ത്രം, ഗ്രന്ഥകാരപ്രകാശനം, 1974. 222 ദീപാങ്കുരന്‍, സംസ്‌കാരത്തിന്റെ ആരോഗ്യവും ആരോഗ്യത്തിന്റെ സംസ്കാരവും, പുസ്തക്പസാധക സംഘം, കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍, 1991. ദേബീപ്രസാദ്‌ ചതോപാദ്ധ്യായ, ദര്‍ശനവും രാഷ്ട്രീയവും പ്രാചീനഭാരത ത്തില്‍, ചിന്ത പബ്ലിഷേഴ്‌സ്‌, തിരുവനന്തപുരം, 1991. BH . ്രാചീനഭാരതത്തിലെ ഭതികവാദം, പ്രഭാതം പ്രിന്റിങ്ങ്‌ ആന്‍റ്‌ പബ്ലിഷിങ്ങ്‌ കമ്പനി പ്രൈ. ലിമിറ്റഡ്‌, 1991. , ഇന്ത്യന്‍ നിരീശ്വരവാദം, പുരോഗമനപ്രസാദക സംഘം, തൃശ്ശൂര്‍, 1987. ദേവിക, ജെ. (എഡിറ്റരു, ആണരശുനാട്ടിലെ കാഴ്ചകള്‍ - കേരളം സ്ത്രീപക്ഷഗവേഷണത്തില്‍, വിമന്‍സ്‌ ഇം(്രിന്റ്‌, തിരുവനന്ത പുരം, 2006. പനലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ.,, ദര്‍ശനത്തിന്റെ പൂക്കള്‍, ്രസാധകസമിതി, കോട്ടയം, 1992. പ്രശാന്തകുമാര്‍, എന്‍, GALI, ഫെമിനിസത്തിലെ ആധുനികോത്തരത, ഫെമിനിസം (എഡി), ഡോ. ജാന്‍സി ജെയിംസ്‌, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം, 2000. ഫിറ്റ്‌സ്‌ എറിക ഹോവെല്‍സ്‌, മതങ്ങളുടെ മന:ശാസ്ര്രവിശകലനം, ഇന്ത്യന്‍ എതീസ്റ്റ്‌ പബ്ലിഷേഴ്‌സ്‌, ന്യൂഡല്‍ഹി, 1993. ബര്‍ഴ്രാന്‍സ്‌ റസ്സല്‍, വിവാഹവും സദാചാരമൂല്യങ്ങളും, പുസ്തക പ്രസാധക സംഘം, കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍, 1989. ബലറാം, എന്‍.ഇ, മരുഭൂമിയുടെ സനന്ദര്യം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌, 1994. 223 ബാലകൃഷണക്കുറുപ്പ്‌, കെ., (വിവര്‍ത്തനം) വാത്സ്യായനകാമസൂത്രം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട, 1997. ബാലകൃഷ്ണന്‍, വി, ലീലാവേദി. ആര്‍, മനുസ്മൃതി (ഭൃഗുസംഹിത), വിദ്യാര്‍ത്ഥിമിശ്രം ബുക്ക്‌ ഡിപ്പോ, 1980. HN , (വ്യാഖ്യാനം) അഥര്‍വ്വവേദം, ആരോവില്ലി പബ്ലിഷേഴ്‌സ്‌, കോട്ടയം, 1976. HN . പത്മപുരാണം ദാം ഭാഗം, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1977. HN . കല്‍ക്കി പുരാണം, വിദ്യാര്‍ത്ഥിമിത്രം ബുക്ക്‌ ഡിപ്പോ, 1977. ബൈബിള്‍, കേരള കാത്തലിക ബിഷപ്സ്‌ കനണ്‍സില്‍സ്‌ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍, കൊച്ചിന്‍, 1981. മല്ലാദി സുബ്ദമ്മ, സ്ത്രീ വിമോചനത്തിന്റെ വീരകഥ, ഇന്ത്യന്‍ എത്തിസ്റ്റ്‌ പബ്ലിഷേഴ്സ്‌, ന്യൂഡെല്‍ഹി, 1987. . സത്രീയുടെ അവകാശങ്ങള്‍, ഇന്ത്യന്‍ agama പബ്ലിഷേഴസ്‌, ന്യൂഡെല്‍ഹി, 1991. മീര, പി, സ്ത്രീസമത്വവാദത്തിന്റെ രാഷ്ട്രീയം, ചിന്ത പബ്ലിഷേഴ്‌സ്‌, തിരുവനന്തപുരം, 1992. മുഹമ്മദാലി, പി.കെ, പ്രൊഫ., ഇന്ത്യ ചരിത്രം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടു, തിരുവനന്തപുരം, 1971. മൃഡാനന്ദസ്വാമി, ഐതരേയോപനിഷത്ത്‌ (വ്യാഖ്യാനം), ശ്രീരാമകൃഷണാ ശ്രമം, വിലങ്ങന്‍കുന്ന്‌, പുറനാട്ടുകര, തൃശ്ശൂര്‍, 1974. 224 മൃഡാനന്ദസ്വാമി, കഠോപനിഷത്ത്‌ (വ്യാഖ്യാനം), ശ്രീരാമകൃഷ്ണാശ്രമം, വിലങ്ങന്‍കുന്ന, പുറനാട്ടുകര, തൃശ്ശൂര്‍, 1972. BH , ഛാന്ദോഗ്യോപനിഷത്ത്‌, ശ്രീരാമകൃഷണാശ്രമം, വിലങ്ങന്‍കുന്ന്‌, പുറനാട്ടുകര, തൃശ്ശൂര്‍, 1982. രവീന്ദ്രന്‍, അന്റോണിയോ ഗ്രാംഷി (ജീവചരിത്രം) വിശ്വദര്‍ശന, തൃശ്ശൂര്‍, 1986. രാഘവന്‍പിള്ള, കെ, ഡോ., സാര്‍ത്രിന്റെ അസ്തിത്വദര്‍ശനം, ഗ്രന്ഥകാര പ്രസാധനം, 1982. രാജീവന്‍, ബി, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, റാസ്ബെറി ബുക്‌സ്‌, കോഴിക്കോട്‌, 2013. _ , മാര്‍കസിസവും ശാസ്ത്രവും, ഫോക്കസ്‌ ബുക്‌സ്‌, തിരുവനന്ത പുരം, 1991. രാജലക്ഷ്മി, വി, എം, ഡോ., (ജന.എഡി.) സ്ത്രീനീതി, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യുൂട്ട, തിരുവനന്തപുരം, 1987. രാമകൃഷ്ണന്‍, എം, കെ, “ഫെമിനിസങ്ങളും സംസ്കാര പഠനമേഖലയും', സംസ്കാരപഠനം - ചരിത്രം, സിദ്ധാന്തം പ്രയോഗം, താപസം, കാലടി, 2007. രാമകൃഷ്ണന്‍, എം, കെ, വേണുഗോപാലന്‍. കെ, സ്ത്രീവിമോചനം - ചരിത്രം സിദ്ധാന്തം സമീപനം, നയന ബുക്‌സ്‌, പയ്യന്നൂര്‍, 1989. ലക്ഷമിക്കുട്ടിയമ്മമ പി, പ്രൊഫ., സ്ത്രീ കാലഘട്ടങ്ങളില്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം, 1972. ലളിതാംബിക അന്തര്‍ജ്ജനം, സീത മുതല്‍ സത്യവതി വരെ, സാഹിത്യ ്രവര്‍ത്തക സഹകരണസംഘം, കോടുയം, 1972. 225 ലീലാവതി, എം, ഡോ., കാവ്യാരതി, നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം, 1993. BH , അവതാരിക, സ്ത്രീ കാലഘട്ടങ്ങളില്‍, കേരളഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ടു, തിരുവനന്തപുരം, 1972. BH , ഫെമിനിസം ചരിത്രപരമായ ഒരന്വേഷണം, പ്രഭാത്‌ ബുക്ക്‌ ഹസ്‌, തിരുവനന്തപുരം, 2000. ലീല, സി. പി, ഡോ., “സാഹിത്യത്തിലെ ഫെമിനിസ്റ്റ്‌ ചിന്തകള്‍”, ഫെമിനിസം, (എഡി.), ഡോ. ജാന്‍സി ജെയിംസ്‌, കേരളഭാഷാ ഇന്‍ സ്റസറിറ്റ്യൂട്ടു, തിരുവനന്തപുരം, 2000. വാസുദേവന്‍ നായര്‍, കളര്‍ക്കോട്‌, ജീന്‍ പോള്‍ സാര്‍ത്ര്‌ (ജീവചരിത്രം), വിശ്വദര്‍ശന, തൃശ്ശൂര്‍, 1986. വാസുദേവന്‍ മൂസത്‌, കെ, ആഗ്നേയമഹാപുരാണം, ഗ്രന്ഥകാര പ്രകാശനം, ബി.വി. ബുക്ക്‌ ഡിപ്പോ, തിരുവനന്തപുരം, കൊല്ലവര്‍ഷം 1104. വൃന്ദാ കാരാട്ടു, അതിജീവനവും വിമോചനവും - ഇന്ത്യയിലെ സ്ത്രീകളുടെ സമരഭൂമിയില്‍ നിന്നുള്ള കുറിപ്പുകള്‍, (വിവര്‍ത്തനം) രാഘവന്‍ വേങ്ങാട്‌, ചിന്ത പബ്ലിഷേഴ്‌സ്‌, തിരുവനന്തപുരം, 2006. ശര്‍മ്മ, കെ. എല്‍, ഭാരതീയ സമൂഹം, കേരള ഭാഷാ ഇന്‍സ്റസറിറ്റയൂട്ട, തിരുവനന്ത പുരം, 1989. ഷംസാദ്‌ ഹുസൈന്‍, വാമൊഴി പഠനവും ഓര്‍മ്മകളുടെ ആഖ്യാനവും, സംസ്കാരപഠനം ചരിത്രം സിദ്ധാന്തം പ്രയോഗം, താപസം, കാലടി, 2007. സച്ചിദാനന്ദന്‍, (എഡിറ്റര്‍) സ്ത്രീപഠനങ്ങള്‍ ഒന്നാം ഭാഗം, ബോധി പബ്ലിഷിങ്ങ്‌ ഹാസ്‌, കോഴിക്കോട്‌, 1991. 226 സിഗ്മ ° ഫ്രോയ്ഡ്‌, സൈക്കോ അനാലിസിസത്തിന്റെ ചരിത്രം, ഇന്ത്യന്‍ എതീസ്റ്റ്‌ പബ്ലിഷേഴ്‌സ്‌, ന്യൂഡെല്‍ഹി, 1991. സിമോണ്‍ ദി ബുവയര്‍, സ്ത്രീസ്വഭാവം, മള്‍ബറി ബുക്‌സ്‌, കോഴിക്കോട്‌, 1989. സുധീന്ദ്രന്‍, സ്ത്രീ മനസ്സ്‌ മോചനം, ഗ്രന്ഥകാര പ്രസാധനം, കോഴിക്കോട, 1990. സുഭദ്ര പരമേശ്വരന്‍, ഭാരതീയ വനിത (ഗ്-ാം ഭാഗം) അന്തര്‍ദ്ദേശീയ സാംസ്കാരിക സഹകരണകേന്ദ്രം, എറണാകുളം, 1961. ഹെര്‍മ്മന്‍ ഗു ര്‍ട്ട, ഡോ., കേരളോല്‍പ്പത്തിയും മറ്റും, ഡി.സി. ബുക്‌സ്‌, കോട്ടയം, 1992. Abba Avasthi and A.K. Srivastava, (Ed.) Modernity, Feminism and Women Empowerment, Rawat Publications, New Delhi, 2001. Anantha Krishna Iyer, Castes and Tribes of Cochin, Vol.II, London, 1909. Ann Saitow, Desire : The Politics of Sexuality, Virgo, London, 1984. Ann Woollett, Motherhood : Meaning Practice and Ideology, Sage, London, 1991. Betty Frieden, The Feminine Mystique, W.W. Norton and Co., United States, 1963. Bottomore, T.B, A Dictionary of Marxist Thought, Blackwell Publishing Ltd., 1991. Carole. S. Vance, (Edn) Pleasure and Danger : Exploring Female Sexuality, Rout ledge, Kegan Paul, London, 1984. 227 Catherine Wessinger, Theory of Women in Religions, Seminar Paper on Loyola University, New Orleans, 16.03.2015. Donna Landry and Gerald Maclean, The Spivak Reader : Selected Works of Gayatri C. Spivak, Routledge, Newyork, 1996. Duvvarry, Vasumathi. K, ‘Play symbolism and Rituals’, A study of Tamil Brahmin Women’s Rites of Passage, Peter Lang Publishing lac, Newyork, 1991. Edgar Thurston and R. Rangamachari, Castes and Tribes of Southern Indian Vol.I, Encyclopedia of Social groups of Madras Presidency, 1909. Elain Showalter, A Literature of Their Own, Princeton University Press, 1977. Elamkulam, P.N. Kunhanpillai, Studies in Kerala History, National Book Stall, Kottayam, 1970. Emma Goldman, Poly Feminism : Thoughts of Women’s Sexual Liberation, American Prosperity Org. Engels, Frederick, The Origin of Family, Private Property and State, Charles. H, Kerr & Co., Chicago, 1902. Ernest George Ravenstein, The Laws of Migration, Journal of the Statistical Society of London, Vol. 8, No. 2. Everett. S. Lee, A theory of Migration, Demography Vol. 3, No. 1, University of Pennisylvania, 1966. Galina Sdobnikova, Marxist Leninist Philosophy, Progress Publishers, USSR, 1987. 228 Gayathri. C. Spivak, The post-colonial critic, Routledge, London, 1990. _____, Outside the Teaching Machine, Routledge, New York, 1913. Hein De Hass, Migration and Development — A Theoratical perspective, International Migration Institute, University of Oxford, 2008. Helen Cixous, The Newly Born Woman, University of Minnesota Press, 1986. Homi. K. Bhabha, The Location of Culture, Routledge, 1994. _____ Is Multiculturalism Bad for Women?, Princeton University Press, 1999. Jacques Derrida, The Theatre of Cruelty and The Closure of Represention, In writing and Difference, The University of Chicago Press, Chicago, 1978. Jagadish Chandra Dua, Glossary of Revenue and Allied Terms of South India, Kaveri books, Madras, 1998. Jalna Halmer, Women and Reproduction, Introducing Women’s Studies, The Macmillan Press Ltd, London, 1993. Jana Sawicki, Disciplining Foucault: Feminism, Power and Body, The Journal of the Midwest Modern Language Association, Vol. 25, No. 1, 1992. Judith Butler, Gender Trouble : Feminism and the Subversion of Identity, Routledge, 1990. 229 Kate Millet, Sexual Politics, Doubleday and Company Inc., New York, 1970. ________-_ The Politics of Cruelty, W.W. Norton and Company Inc., New York, 1994. Kesavan Veluthatt, Aryan Brahmin Settlements in Ancient Kerala, Calicut University, 1978. Kosambi, D.D, On the origin of Brahmin Gothras, Journal of Bombay Branch of the Royal Asiatic Society, Vol. 26, Part. I, 1950. Krishna Iyer, K.V, A History of Kerala, Pai & Co., Ernakulam, 1966. Lydia Morris, The working of the House hold, Polity Press, Cambridge, 1990. Madan, K.D, Life and Travels of Vasco-da-Gama, Asian Educational Services, New Delhi, 1998. Jane. M. Ushar, Women’s Madness : Misogyny or Mental Illness ? Michael, De Stroup, Does Economic Freedom Promote Women’s Wellbeing? American Prosperity.org. Michel Foucault, The History of Sexuality, Vol. I, An Introduction, Editions, Gallimard, France, 1978. Morgan, Lewis. H, Ancient Society, Macmillan, London, 1907. Narayanan, MGS, Dr., Re-Interpretations in South Indian History, College book house, Thiruvananthapuram, 1977. Narayanan Namboothiri, P.P, Dr., Namboodiri Aryans in South India, Inter-India Publications, New Delhi, 1992. 230 Nath. D. P and Datha. J, Women and Culture in India : Countering the Force of Nativity, SACS Vol. 4, No. 1. Patricia Hill Collins, Symposium on West and Fenster Maker’s, Doing difference, Doing Gender, Routledge, New York, 2002. Philip Sydney, Sir, A Defence of Poetry (Ed.) J.A. Van Dorsten, Oxford University Press, 1966. Poonam Srivastava, Garden Eve, Feminist Literary Theory and Sigmund Freud, Adhyayan Publishers and Distributors, Delhi, 2004. Poula Nichlson, Motherhood and Women’s Lives, Macmillan, London, 1992. Rajan Gurukal, The Kerala Temple and Early Medieval Agrarian System, Vallathol Vidya Peedam, Sukapuram, 1992. Ramachandra Dikshidar, V.R, Studies in Tamil Literature and History, Pai & Co. Ernakulam, 1930. Robin Jeffrey, The Decline of Nair Dominance, South Asia Books, 1994. ______, Legacies of Matriliny : The place of Women and the Kerala Model, Pacific Affairs, Univesity of British Columbia, 2004. Romila Thaper, (Ed.) Recent Perspectives of Early Indian History, Book Review Trust, New Delhi, 1995. Sara Mills, Michel Foucault, Routledge, New York, 2003. Sarkar, Prabhath Ranjan, The Awakening of Women, Ananda Marga Publications, New Delhi, 1995. 231 Schoebel, History of the origin and Development of Indian Castes, Media Promoters and Publishers Pvt. Ltd., Bombay, 1962. Sheela Jeffreys, Anticilimax : A Feminist perspective on the Sexual Revolution, The Women’s Press, London, 1990. Shefali Moitra, Feminist Thought, Munshiram Manoharlal Publishers Pvt. Ltd., Kolkata, 2002. Stevi Jackson, “Women and Family’, Family Lives : A Feminist Sociology, Blackwell, Oxford, 1993. Tilly, Charlse, Pedagogy of Oppressed Chapter 1, Seabury Press, New York, 1970. Verginia Woolf, A Room of One’s Own, Penguin Books, Great Britain, 1978. 232 ആവേദകസുൂചി പേര്‍ വയസ്റ്‌ സ്ഥലം തൊഴില്‍ 1. സുബ്രഹ്മണ്യന്‍. എം.വി. 84 കല്‍പാത്തി റിട്ട. ഹെഡ്മാസ്റ്റര്‍ 2. രാമചന്ദ്രന്‍. എം.എസ്‌ 74 കല്‍പാത്തി റിട്ട. ഹെഡ്മാസ്റ്റര്‍ 3. ലക്ഷ്മിനാരായണന്‍. കെ.എന്‍. 76 കല്‍പാത്തി റിട്ട. റെയില്‍വേ ഓഫീസര്‍ സെക്രട്ടറി, കല്‍വി വിശ്വം 4. ഗാനകൃഷ്ണന്‍ 38 കല്‍പാത്തി മുന്‍സിപ്പല്‍ കണ്‍സിലര്‍ 5. രാജാമണി. കെ.വി 73 12-ഠം തെരുവ്‌ റിട്ട. ഫ്ളൈറ്റ്‌ ഓഫീസര്‍ 6. വിശ്വനാഥന്‍. പി.എന്‍ 53 കല്‍പാത്തി മുന്‍സിപ്പല്‍ കണ്‍സിലര്‍ 7. മണി അയ്യര്‍ 68 കല്‍പാത്തി ക്ഷേത്രം ഭാരവാഹി 8. രാമചന്ദ്ര ദീക്ഷിതര്‍ 84 കല്‍പാത്തി ഗ്രാമം പ്രധാനി 9. സുന്ദരം കാര്യക്കാര്‍ 73 ചാത്തപുരം റിട്ട. ആര്‍മി ഓഫീസര്‍ 10. ഗണേള്‍ കാര്യക്കാര്‍ 78 ചാത്തപുരം റിട്ട. എഫ്‌.സി.ഐ. ഓഫീസര്‍ 11. രാജേശ്വരി (രാജി ടീച്ചര്‍) 46 കല്‍പാത്തി സംഗീതാധ്യാപിക 12. രാമനാഥന്‍ 68 കല്‍പാത്തി ആര്‍.എസ്‌. വാദ്ധ്യാര്‍ ഗ്രന്ഥശാല മാനേജര്‍ 13. രാജലിംഗ ഗുരുക്കള്‍ 56 കല്‍പാത്തി ക്ഷേത്രം തന്ത്രി 14. രത്നസഭാപതി ശിവം 28 കല്‍പാത്തി ക്ഷേത്ര പൂജാരി 15. ജാനകി വിഗ്നേഷ്‌ 54 കല്‍പാത്തി വീട്ടമ്മ 16. വത്സലാ കൃഷ്ണന്‍ 52 കല്‍പാത്തി എഴുത്തുകാരി 17. ലത 48 കല്‍പാത്തി വീട്ടമ്മ 18. അമ്പിസ്വ്വാമി 79 ചാത്തപുരം റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ 19. അമലാംബാള്‍ 74 കല്‍പാത്തി വീട്ടമ്മ 20. രാമനാഥ ദീക്ഷിതര്‍ 80 ചാത്തപുരം ഗ്രാമം പ്രധാനി 21. സുശീല്‍കുമാര്‍ വര്‍മ്മ 78 കല്‍പാത്തി പാലക്കാട്‌ രാജാവ്‌ 22. സരസ്വതി 72 കല്‍പാത്തി വീട്ടമ്മ 23. ഗീത 33 12-0൦ തെരുവ്‌ വീട്ടമ്മ 24. ടി.കെ. ശങ്കനാരായണന്‍ കല്‍പാത്തി എഴുത്തുകാരന്‍ 25. ഡോ. പി. മുരളി പാലക്കാട്‌ അധ്യാപകന്‍, മലയാളവിഭാഗം, ഗവ. വിക്ടോറിയ കോളേജ്‌ 26. ഡോ. രാജന്‍ പാലക്കാട്‌ അധ്യാപകന്‍, ചരിശ്രവിഭാഗം ഗവ. വിക്ടോറിയ കോളേജ്‌ 27. മു YO സേതുമാധവന്‍ പാലക്കാട്‌ എഴുത്തുകാരന്‍ 28. സുബ്രഹ്മണ്യന്‍ കല്‍പാത്തി പത്രാധിപര്‍ തുറന്നകത്ത്‌, പാലക്കാട്‌ 29. ബീന ഗോവിന൯ മാതൃഭൂമി ന്യൂസ്‌ പാലക്കാട്‌ 30. പൊന്‍മല. എന്‍ ചൊക്കനാഥപുരം ആശാരി 31. ലക്ഷ്മണഗുപ്തന്‍ മുത്താന്തറ കച്ചവടം 32. രത്നസഭാപതി വടക്കന്തറത കച്ചവടം 33. പീറ്റര്‍. പി.എസ്‌. സെക്രട്ടറി ജില്ലാ ലൈബ്രറി, പാലക്കാട്‌ 34. ഡോ. യു. ജയപ്രകാശ്‌ പാലക്കാട്‌ മലയാളം അധ്യാപകന്‍ എന്‍.എസ്‌.എസ്‌. കോളേജ്‌ ഒറ്റപ്പാലം 35. നടരാജന്‍ പുത്തൂര്‍ കല്‍ച്ചട്ടി നിര്‍മ്മാണം 233 അഭിമുഖം പാലക്കാട്‌ ജില്ലയിലെ പഴയ കല്‍പാത്തി, പുതിയ കല്‍പാത്തി, ചാത്തപുരം അഗ്രഹാരങ്ങളെ മണ്ഡലവ്യൃത്തിയ്ക്കുള്ള മേഖലയായി തെരഞ്ഞെടുത്ത്‌ മുപ്പത്തിയഞ്ചോളം ആവേദകരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ അഭിമുഖരുപത്തില്‍ അനുബന്ധമായി ചേര്‍ക്കുന്നു: ചോദ്യം :; തമിഴ്നാട്ടില്‍ നിന്നും ഇവിടേക്ക്‌ കുടിയേറിയവരാണല്ലോ നിങ്ങള്‍. എന്തുകൊ ാണഞ്‌ അങ്ങനെയൊരു കുടിയേറ്റം ആവശ്യമായി വന്നത്‌ ? രാജലിംഗ ഗുരുക്കള്‍ : മായാവരത്തു നിന്ന്‌ വന്നതാണ്‌ എന്റെ അപ്പനപ്പൂപ്പന്മാര്‍. ഞങ്ങള്‍ പാരമ്പര്യമായി ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നവരാണ്‌. ഇട്ടിക്കോമ്പിയച്ചന്‍ എന്ന രാജാവാണ്‌ ഞങ്ങളുടെ കുടുംബക്കാരെ ഇവിടെ കൊ വുവന്നത്‌ എന്നു പറഞ്ഞുകേട്ടിട്ടു - ക്ഷേത്ര പൂജയ്ക്ക്‌ ഇവിടത്തെ ബ്രാഹ്മണര്‍ തയ്യാറാകാതിരുന്നതുകൊ ഠണത്രെ ഞങ്ങളെ കൊ വുവന്നത്‌. ലക്ഷ്മിയമ്മാള്‍ എന്ന സ്ത്രീക്ക്‌ ഉടമസ്ഥതയു ഓയിരുന്ന ക്ഷേത്രം രാജാവ്‌ ഓലക്കരണത്തില്‍ എഴുതിവാങ്ങിയതാണെന്നു കേട്ടിട്ടു . ഞങ്ങളുടെ കുടുംബക്കാര്‍ക്കു താമസിക്കാന്‍ വീടും നിലവും രാജാവ്‌ എഴുതിക്കൊടുത്തതിന്റെ ഓലക്കരണം അടുത്ത കാലത്ത്‌ നഷടപ്പെട്ടുപോയി. ആദ്യം പൂജകനായി വന്നത്‌ ഒരു സുബ്രഹ്മണ്യ ഗുരുക്കളാണെന്നും പറഞ്ഞു കേട്ടിട്ടു ~. രാമനാഥ ദീക്ഷിതര്‍ : യഥാര്‍ത്ഥത്തില്‍ ഇന്നു കാണുന്ന ഈ ബ്രാഹ്മണരൊക്കെ ഒന്നിച്ച വന്നവരല്ല. ഒരു കുടുംബത്തില്‍ നിന്നു വളര്‍ന്നുവന്ന ശാഖകളുമല്ല. പല കാലത്തായി കൂട്ടംകൂട്ടമായാണ്‌ തമിഴ്ബ്രാഹ്മണര്‍ എന്നു കേരളത്തിലുള്ളവര്‍ വിളിക്കുന്ന ഞങ്ങള്‍ ഇവിടേക്ക്‌ വന്നത്‌. വന്ന കാലത്ത്‌ ദീക്ഷിതരും അയ്യങ്കാരും ശാസ്ത്രികളുമൊക്കെ ഓരോരോ അഗ്രഹാരത്തി ലായിരുന്നു. പിന്നെയൊക്കെ ഇടകലര്‍ന്നു. ഞങ്ങള്‍ ദീക്ഷിതര്‍ ഫാമിലി ക്ഷേത്രകാര്യമല്ല ഗ്രാമകാര്യമാണ്‌ നോക്കുക. ഗ്രാമസഭയുടെ പ്രധാന സ്ഥാനത്തിരിക്കും. അഭിപ്രായങ്ങള്‍ പറയും. ഞാന്‍ കേട്ടിട്ടുള്ളത്‌ കാഞ്ചിപുരത്ത്‌ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടായപ്പോള്‍ 240 234 കുടുംബം വെള്ളം കിട്ടുന്ന സ്ഥലം നോക്കി യാത്ര തിരിച്ചു എന്നാണ്‌. അങ്ങനെയാണത്രെ ഞങ്ങള്‍ ഇവിടെ എത്തിപ്പെട്ടത്‌. ഇവിടെ നല്ല ആതിഥ്യമര്യാദ കാണിച്ച ആളുകള്‍ താമസ സകര്യമൊരുക്കിത്തന്നതായി പറഞ്ഞു കേട്ടിട്ടു ~. ഗണേശ്‌ കാരൃക്കാര്‍ : കുടിയേറി എന്നു നിങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അല്‍പം ചരിത്രം പറഞ്ഞുതരാം. പ തമിഴ്ദേശം അല്ലെങ്കില്‍ ദ്രാവിഡം എന്ന്‌ ഒറ്റ നാടാണ്‌ ഉ രായിരുന്നത്‌. ഇത്‌ ചേരനാട, അത്‌ ചോളനാട, അപ്പുറം പാണ്ഡ്യനാട്‌ അല്ലേ. ഞാന്‍ കേട്ടിട്ടുള്ളത്‌ എ.ഡി. 999 കാലത്ത്‌ രാജരാജചോളന്‍ എന്ന രാജാവ്‌ ചേരരാജ്യം അക്രമിച്ചു. ഇവിടെ കുറേ നാട്ടുരാജ്യങ്ങളു ഠായി. പിന്നീട്‌ വേണാടു ഭരിച്ച രാജാവ്‌ മേല്‍പ്പാടി, തെന്‍പാ 1 തുടങ്ങിയ സ്ഥലങ്ങള്‍ കീഴടക്കി ഇങ്ങോട്ടാക്കി. കേരളവും തമിഴ്നാടും തമ്മില്‍ സമ്പര്‍ക്കം ഈ വഴിയില്‍ക്കൂടിയായി. തമിഴ്നാട്ടില്‍ തുഗ്ലക്ക്‌ വന്ന്‌ ആളുകളെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. എല്ലാവരും മുസ്ലീമാകണമെന്നു പറഞ്ഞു. പേടിച്ച്‌ കുറേ പട്ടന്മാര്‍ പെണ്ണുങ്ങളെയും കൂട്ടി ഓടിപ്പോന്നു. ഇവിടെ വന്നപ്പോള്‍ നല്ല Toa OEM. അപ്പോ ഇവിടെത്തന്നെക്കൂടാമെന്നു വച്ചു. മധുരയില്‍ നിന്നു വന്നവര്‍ ചൊക്കനാഥപുരം ഗ്രാമത്തില്‍ താമസിച്ചു. പൊള്ളാച്ചി, ദിണ്ഡിഗല്‍ തുടങ്ങിയ സ്ഥലത്തു നിന്നു വന്നവര്‍ കൊല്ലങ്കോട, കൊടുവായൂര്‍, തത്തമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ താമസിച്ചു. തഞ്ചാവൂരില്‍ നിന്നും മായാവരത്തു നിന്നും വന്നവര്‍ കല്‍പാത്തിയില്‍ കൂടി. ഡോ. രാജന്‍ : ഇവരിങ്ങോട്ടു വന്നതിനു പല കഥകളും പറയും. രാജാവു ക്ഷണിച്ചുകൊ ) വന്നു കുടിയിരുത്തിയതാണെന്നു പറയുന്നതാണ്‌ അവര്‍ക്കിഷ്ടം. അതിനര്‍ഹമായ ബഹുമാനവും അവരാവശ്യപ്പെടുന്നു -. തമിഴ്നാട്ടില്‍ ദ്രാവിഡമുന്നേറ്റം ഉ ഠായപ്പോള്‍ ഈ ബ്രാഹ്മണരെയൊക്കെ അവിടത്തെ ശ്രേഷ്ഠപദവിയില്‍ നിന്നു മാറ്റി. വേദപാരമ്പര്യം നിലനിര്‍ത്താനുള്ള വിദ്യാഭ്യാസരീതിയും മറ്റും ഇവരവിടെ ആസൂത്രണം ചെയ്തിരുന്നു. രാജാക്കന്മാരുടെ ഏറാന്‍ മൂളികളായി നിന്ന്‌ ഭരണകാര്യത്തിലും ഇവര്‍ കൈകടത്തിയിരുന്നു. ഒക്കെ അവസാനിപ്പിച്ചപ്പോള്‍ പണിയെടുക്കാതെ ജീവിക്കാന്‍ വയ്യെന്നായി. എല്ലാം കൂടും കുടുക്കയുമെടുത്തു നാടുവിട്ടു. 235 ഡോ. പി. മുരളി : എന്തുകൊ ൦ തമിഴ്നാട്ടില്‍ നിന്നു പോന്നു എന്നോ കേരളത്തില്‍ത്തന്നെ വന്നു താമസിക്കാന്‍ എന്താണ്‌ കാരണമെന്നോ അന്വേഷിക്കുമ്പോള്‍ പലപല കാരണങ്ങളാണ്‌ പലരും പറയുന്നത്‌. ഒന്നുറപ്പാണ്‌, ഇവര്‍ക്ക്‌ അവരുടെ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ്രധാനമാണ്‌. അത്‌ സംരക്ഷിക്കാന്‍ പറ്റാത്തതുകൊ ാവണം അവര്‍ അവിടെ നിന്നോടിപ്പോന്നത്‌. ഒന്നു പറയാം പിശുക്കി ചിലവാക്കാനും ഉള്ളതുകൊ } കഴിയാനും ഇവര്‍ക്കറിയാം. നല്ല തന്ത്രശാലികളുമാണ്‌ “പട്ടരില്‍ പൊട്ടനില്ല്‌ എന്നാണല്ലോ ചൊല്ല്‌. രാജി ടീച്ചര്‍ : കുടിയേറിയ കഥയൊക്കെ ഞങ്ങള്‍ക്ക്‌ കേട്ടറിവേയുള്ളു. മുസ്ലീങ്ങള്‍ വന്ന്‌ സ്ത്രീകളെ പിടിച്ചു കൊ റുപോകുമോ, മതം മാറ്റിക്കളയുമോ എന്നൊക്കെ ഭയന്നാണ്‌ ഇവിടേക്ക്‌ വന്നതെന്നു കേട്ടിട്ടു പേടികാരണം എല്ലാവരും ഒരിടത്തു തന്നെ താമസിക്കാമെന്നു തീരുമാനിക്കുകയായിരുന്നത്ര. അങ്ങനെയാണ്‌ ഇവിടെ നിരനിരയായി വീടുകള്‍ വന്നത്‌. ഇതിനപ്പുറത്ത്‌ ഞങ്ങളുടെ പൂര്‍വ്വികരുടെ കൂടെ വന്ന കമ്മാളച്ചെട്ടികളെ ഒരു ധൈര്യത്തിന്‌ താമസിപ്പിച്ചതായും കേട്ടിട്ടു -. ചോദ്യം :; ഈ ആവാസവ്യവസ്ഥ ഇങ്ങനെ രൂപപ്പെടുത്തിയതിന്റെ ഉദ്ദേശ്ൃയമെന്താണ്‌ ? ഗാനകൃഷ്ണന്‍ : ഒന്നുമറിയാത്ത ഒരു നാട്ടിലേക്ക്‌ എത്തിപ്പെടുകയല്ലേ. അവിടെ നിന്നാണെങ്കില്‍ പേടിച്ചോടി വന്നതും. പുതിയ നാട്ടിലെ അവസ്ഥ അറിയാത്തതുകൊ മാറിനില്‍ക്കാന്‍ ഇങ്ങനെ താമസിക്കുന്നതാണ്‌ നല്ലതെന്നു തോന്നിക്കാണും ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക്‌. ഒര്്്രഹാരം കഴിഞ്ഞാല്‍ അടുത്തത്‌ വരും. വെളിനാട്ടിലേക്കിറങ്ങാതെ പരസ്പരം ബന്ധപ്പെട്ടു പോകാം. പിന്നെയുള്ള മറ്റു ജാതിക്കാരൊക്കെ തൊട്ടുതൊട്ടുകിടക്കുന്നത്‌ ഞങ്ങളുടെ പൂര്‍വ്വികരുടെ കൂടെ വന്നവര്‍ തന്നെ. അവരെ പേടിക്ക ല്ലോ. ലക്ഷ്മിനാരായണ പെരുമാള്‍ : ദാനം കിട്ടിയ സ്ഥലത്താണല്ലോ വീടുകള്‍ കെട്ടുന്നത്‌. പരമാവധി കുടുംബങ്ങളെ ഇവിടെ അക്കമൊഡേറ്റ്‌ ചെയ്യാന്‍ ഇങ്ങനെയാണ്‌ നല്ലത്‌. മാത്രമല്ല തഞ്ചാവൂരും മായാവരത്തുമൊക്കെ അയ്യര്‍ 236 ബ്രാഹ്മിന്‍സ്‌ ഇങ്ങനെയാണ്‌ താമസിക്കുന്നത്‌. ഇത്‌ ഞങ്ങളുടെ ട്രഡീഷണല്‍ സെറ്റില്‍മെന്റാണ്‌. ചോദ്യം : അഥ്ഥഹാരത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും കേഷ്രേതം കാണുന്നു ല്ലോ. അതിന്റെ ഉദ്ദേശ്യമെന്താണ്‌ ? രാമനാഥദിക്ഷിതര്‍ : “അഗ്രേഹരിശ്ച ഹരശ്ച” എന്നാണ്‌ അഗ്രഹാരത്തിനു പറയുന്നത്‌. ര റൃത്തുമായി ഹരിയും ഹരനും സ്ഥിതിചെയ്യുന്നു എന്നര്‍ത്ഥം. ഗ്രാമാതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്‌ ക്ഷേത്രങ്ങളാണ്‌. മാത്രമല്ല ശൈവരും വൈഷ്ണവരും ഒരേ തെരുവിലു ാകും. ര വുകൂട്ടര്‍ക്കും മഠത്തിന്റെ ഉമ്മറത്തു നിന്നാല്‍ ദേവനെ തൊഴണം. അതിനുവേ 1 കൂടിയാണ്‌ ഇങ്ങനെ കോവിലും മഠവും തെരുവും പണിയുന്നത്‌. ചോദ്യം : ദീക്ഷിതര്‍, ഗുരുക്കള്‍, കാരൃക്കാര്‍ എന്നെല്ലാം പേരിന്റെ കൂടെ കാണുന്നല്ലോ. എല്ലാവരും തമിഴ്‌ ്രാഹ്മണരല്ലേ ? രാമനാഥ ദീക്ഷിതര്‍ : ഇതൊന്നും ജാതിപ്പേരല്ല.. സമൂഹമഠം കല്‍പിക്കുന്ന സ്ഥാനങ്ങളാണ്‌. ഗുരുക്കള്‍ പൂജകരാണ്‌. ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നവര്‍. ദീക്ഷിതര്‍ സമൂഹമഠത്തില്‍ പ്രധാനികള്‍. ബ്രാഹ്മണസഭയുടെ ഭരണകാര്യം. ഗ്രാമ മുന്‍സിഫ്‌ എന്നുവേണമെങ്കില്‍ പറയാം. ദീക്ഷിതരോടു ചോദിച്ചാണ്‌ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുകൾ ഇനി ശാസ്ത്രികളു . പണ്ഡിതന്മാര്‍. കുട്ടികളെ വേദം പഠിപ്പിക്കുന്നതവരാണ്‌. കാര്യക്കാര്‍ താന്ത്രികജോലിയിലേര്‍പ്പെടുന്നവരല്ല. കേരളത്തില്‍ വന്നതിനു ശേഷം കിട്ടിയ സ്ഥാനപ്പേരാണത്‌. ഇവരെക്കൂടാതെ ശാണ്ഡികളു ~. ബലിച്ചോറുണ്ണാനും അണ്ണാറ കെട്ടിവലിക്കാനും അവരാണ്‌. സുന്ദരം കാരൃക്കാര്‍ : ഞങ്ങളുടെ പഴമക്കാര്‍ പട്ടുകച്ചവടത്തിന്‌ പ ൦ കേരളത്തില്‍ വന്നു കുടിയേറിയവരാണ്‌. കൂട്ടമായി പട്ടന്മാര്‍ വരുന്നതിനു മുമ്പ്‌. അന്ന്‌ സാമൂതിരി രാജാവ്‌ വിദേശികളുമായി കച്ചവടം ചെയ്യാന്‍ പട്ടന്മാരെ ഇടനിലക്കാരാക്കിയിരുന്നു. സാമൂതിരി കൊടുത്ത സ്ഥാനപ്പേരാണ്‌ കാര്യക്കാര്‍. രാജ്യകാര്യങ്ങളില്‍ ഇടപെടാന്‍ സ്വാതന്ത്ര്യമുള്ള ഉദ്യോഗസ്ഥരാണ്‌ കാര്യക്കാര്‍. പിന്നീടുളള തലമുറ കാര്യക്കാരായില്ലെങ്കിലും അത്‌ 237 സ്ഥാനപ്പേരായി സ്വീകരിച്ചു. ഞാന്‍ ആര്‍മി ഓഫീസറായിരുന്നു. എന്റെ ഏട്ടന്‍ ഗണേശ്‌ എഫ്‌.സി.ഐ യിലായിരുന്നു. ഞങ്ങള്‍ ര ഠളും കാര്യക്കാരാണ്‌. ചോദ്യം : മറ്റു മഠങ്ങളുടെ പോലെയല്ലല്ലോ നിങ്ങളുടെ മഠം. ഇതിനൊരു നാലുകെട്ടിന്റെ രൂപമാണല്ലോ ? സുന്ദരം കാര്ക്കാര്‍ : ശരിയാണ്‌, പറഞ്ഞല്ലോ ഞങ്ങള്‍ ഏറ്റവും പഴ പട്ടന്മാരാണിവിടത്തെ. ഞങ്ങള്‍ക്ക്‌ ശേഷം വന്നവര്‍ക്കാണ്‌ രാജാവ്‌ ഭൂമി കൊടുത്തതും ക്ഷ്രേതഭരണമേല്‍പ്പിച്ചതും. ഞങ്ങള്‍ക്കിവിടെ ഏക്കറു കണക്കിന്‌ ഭൂമി തന്നത്‌ സാമൂതിരിയാണ്‌. ഈ വീട്‌ കേരളീയ വാസ്തുവിദ്യ പ്രകാരം കെട്ടിത്തന്നതും സാമൂതിരിയാണ്‌. എന്നാലും ഇതിനുള്ളില്‍ കൂടം കെട്ടിയിട്ടു - മറ്റ്‌ മഠങ്ങളിലെപ്പോലെയുള്ള കലവറ മുറിയുമു - ഒരു നടുമുറ്റവും വടക്കിനി, തെക്കിനി, പടിഞ്ഞാറ്റി, പൂമുഖം എന്നിവയും കൂടെയും ന്ന്‌ മാത്രം. വിശാലമായ പറമ്പിന്റെ നടുക്കാണല്ലോ ഈ വീട. ഇത്‌ മറ്റു മഠങ്ങള്‍ക്ക്‌ കാണില്ല. ചോദ്യം : നിങ്ങളുടെ ജീവിതത്തിലെ പ്രത്യേക അനുഷ്ഠാനങ്ങളും ജീവിതരീതികളും എന്തൊക്കെ ?₹ അതായത്‌ കേരളത്തിലില്ലാത്ത രീതികള്‍ ? ജാനകി വിഘ്നേഷ്‌ : ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌ കേരളത്തിലെ ആളുകള്‍ മൂന്നോ നാലോ കാപ്പിയും മൂന്നു നേരം ഭക്ഷണവും കഴിക്കുമെന്നാണ്‌. ഞങ്ങള്‍ കാലത്തെയും ഉച്ചത്തേയും കൂടി പത്തു മണിക്ക്‌ സാദം കഴിക്കും. കാലത്തേ തുടങ്ങുന്ന റിച്ചല്‍സു ല്ലോ. മുങ്ങിക്കുളി, അമ്പലത്തില്‍ പോക്ക്‌, ആണുങ്ങള്‍ക്കാണെങ്കില്‍ ക്ഷേത്രകാര്യങ്ങള്‍, തേവാരം എല്ലാം കഴിഞ്ഞേ ഭക്ഷണം കഴിക്കൂ. പിന്നെ മൂന്നു മണിയൊക്കെയാകുമ്പോ കോഫി. വൈകീട്ടു ടിഫിന്‍. ലിമിറ്റഡ്‌ ഫുഡാണ്‌ കഴിക്കുക. പിന്നെ ഡ്രസ്സ്‌ ഇടുന്നിടത്ത്‌ വൃത്യാസമു - നന്നായി ചേല ചുറ്റും ഞങ്ങള്‍. കേരളത്തിലെ സ്ത്രീകളും പട്ടുചേലയിലേക്ക്‌ മാറിയിട്ടും ങ്കിലും ഉടുക്കുന്ന രീതി വൃത്യാസമു ~. പതിനെട്ടുമുഴം പട്ടാണ്‌ ഞങ്ങള്‍ക്ക്‌. കേരളത്തില്‍ സാരി, ചുരിദാര്‍ ഒക്കെയിടും. ഇന്നൊക്കെ ഇവിടെയും മാറ്റങ്ങളു ~. 238 അമലാംബാള്‍ : നേരത്തേ എഴുന്നേല്‍ക്കും. കുളിച്ച്‌ ശുദ്ധിയായി വന്ന്‌ നട തൂത്തുതളിച്ച വൃത്തിയാക്കും. പിന്നെ കോലം വരയ്ക്കും. പെണ്ണുങ്ങള്‍ക്ക്‌ പ്രധാനമാണ്‌ കോലമെഴുത്ത്‌. മഹാലക്ഷ്മിയെ സ്വീകരിക്കാനാണ്‌ കോലം വരയ്ക്കുന്നത്‌. പെണ്‍കുട്ടികളൊക്കെ കളര്‍പ്പൊടികൊ ൦ രംഗോലി വരയ്ക്കും. ഞങ്ങള്‍ ഡെയ്ലി വരയ്ക്കുന്നത്‌ മാക്കോലമാണ്‌. പച്ചരിമാവ്‌ കലക്കി കയ്യില്‍ കോരിയെടുത്താണ്‌ അതു വരയ്ക്കുന്നത്‌. മണി അയ്യര്‍ =: റിച്ചല്‍സിനാണ്‌ ഞങ്ങള്‍ ഏറ്റവും ഇമ്പോര്‍ട്ടന്‍സ്‌ കൊടുക്കുന്നത്‌. അതുമായി റിലേറ്റ്‌ ചെയ്ത ലൈഫ്‌ സ്റ്റൈലാണ്‌ ഉള്ളത്‌. പ്രകൃതി ശക്തികളെ ആരാധിക്കാന്‍ പ്രത്യേക ശ്രദ്ധ കൊടുക്കും. പിള്ളൈയാരെ പ്രസാദിപ്പിക്കലാണ്‌ പ്രധാനം. വിഘ്നേശ്വരന്റെ പതിനാറു ഭാവങ്ങളെയും പല ക്ഷേത്രങ്ങളിലായി ആരാധിക്കുന്നു. പിള്ൈളയാര്‍ക്ക്‌ സ്ത്രീകള്‍ കൊഴുക്കട്ട നിവേദിക്കും. വനഭോജനം നടത്തും. പ ഠക്കെ കാട്ടിലേക്ക്‌ പോയി അവിടെ വച്ചാണ്‌ ചെയ്തിരുന്നത്‌. ഇപ്പോഴൊക്കെ വേപ്പിന്റെ ചുവട്ടില്‍ സങ്കല്‍പകര്‍മ്മമാണ്‌ ചെയ്യുക. വര്‍ഷത്തിലൊരിക്കല്‍ പൂണൂല്‍ മാറ്റല്‍ ചടങ്ങു ാകും. ആവണി അവിട്ടത്തിന്‌. ക്ഷേത്രങ്ങളില്‍ രഥോത്സവം നടത്തും. വേദം ചൊല്ലലാണ്‌ അതിന്റെ (പധാന ചടങ്ങ്‌. തേരില്‍ ഉത്സവവിഗ്രഹം വച്ച്‌ ഗ്രാമത്തില്‍ പ്രദക്ഷിണം വയ്ക്കും. വേദം ചൊല്ലിക്കൊ ~ ബ്രാഹ്മണര്‍ മുന്നില്‍ നടക്കും. വേദപാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ്‌ പ്രധാനം. ഒരു അഗ്രഹാരത്തിന്റെ രഥോത്സവം കഴിഞ്ഞാല്‍ അടുത്തതിന്റെ തുടങ്ങും. എല്ലാവരും എല്ലാ അഗ്രഹാരത്തിലേക്കും വേദം ചൊല്ലാന്‍ പോകും. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ്‌ ഈ ഉത്സവം. ചോദ്യം : എല്ലാവര്‍ക്കും പങ്കാളിത്തമു _രഥോത്സവത്തില്‍ എന്നു പറഞ്ഞല്ലോ ? നിങ്ങളുടെ കുടെ വന്ന ഐങ്കുടിക്കമ്മാളര്‍, സ്ത്രീകള്‍, ദേശവാസികള്‍ ഇവരുടെയൊക്കെ പങ്കാളിത്തം എങ്ങനെയാണ്‌ ? എം.എസ്‌. രാമചന്ദ്രന്‍ : ഐങ്കുടിക്കമ്മാളര്‍ക്ക്‌ പ്രത്യേക അവകാശങ്ങളു ൦ ഉത്സവത്തില്‍. അവരുടെ കൂട്ടത്തിലെ ശില്‍പികള്‍ ഉത്സവത്തോടനുബന്ധിച്ച്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമ്പോള്‍ ക്ഷേ്േേതത്തിലെ നിവേദ്യം മാ്രം കഴിച്ച്‌ ്രതമെടുത്ത്‌ അവിടെത്തന്നെ കൂടും. പ്രധാന ക്ഷേത്രത്തിലെ ഉത്സവവിഗ്രഹത്തെ തേരില്‍ നിന്നിറക്കാനുള്ള അവകാശം അവര്‍ക്കാണ്‌. 239 ഉത്സവത്തിന്റെ അഞ്ചാം നാള്‍ സ്ഥാനീയ ചെട്ടികളെ മാലയിട്ടു സ്വീകരിച്ചാനയിക്കും. അവരെ ഒഴിവാക്കി നമുക്കൊന്നുമില്ലല്ലോ. കെ.വി. രാജാമണി : കമ്മാളച്ചെട്ടികളുടെയത്ര അവകാശം മറ്റാര്‍ക്കുമില്ല. സ്ത്രീകള്‍ക്ക്‌ പ്രത്യേകിച്ച്‌ സ്ഥാനമൊന്നുമില്ല. ഒരു ക്ഷേത്രോത്സവത്തിലും അങ്ങനെയില്ലല്ലോ. അവര്‍ക്ക്‌ തൊഴാം, നാമം ചൊല്ലാം. ഉത്സവത്തിനു മുമ്പാണവര്‍ക്ക്‌ ജോലി. മഠമൊക്കെ പൊടിയും മാറാലയും കളഞ്ഞ്‌ തൂത്തു കഴുകി വൃത്തിയാക്കണം. നിറയെ അതിഥികള്‍ വരും, മായാവരത്തു നിന്നൊക്കെ. അപ്പോഴേക്ക്‌ അച്ചാര്‍, കൊ ട്ടം, മുറുക്ക്‌ ഒക്കെയു ക്കി വയ്ക്കണം. പിന്നെ ഉത്സവത്തിന്‌ കച്ചവടം വരുന്നതേ അവര്‍ക്കല്ലേ. കല്‍ച്ചട്ടി, പാത്രങ്ങള്‍, തേരടി കുങ്കുമം ഒക്കെ വാങ്ങാമല്ലോ. രത്നസഭാപതി ശിവം : ദേശവാസികള്‍ക്ക്‌ സ്ഥാനങ്ങളൊന്നും നല്‍കില്ല. പ ഠാക്കെ അവര്‍ അഗ്രഹാരത്തില്‍ കയറില്ലല്ലോ. തേര്‍ യഥാര്‍ത്ഥത്തില്‍ വേദം ചൊല്ലിയുള്ള ഒരനുഷ്ഠാനമാണ്‌. അത്‌ ബ്രാഹ്മണര്‍ തന്നെ ചെയ്യണം. മറ്റു ജാതിക്കാരെയോ സ്ത്രീകളെയോ വപകങ്കെടുപ്പിച്ചുകൂടാ. ദേശവാസികള്‍ കുറേ ലഹളയൊക്കെ ഉ ാക്കിയിട്ടാണത്രെ ഗ്രാമത്തില്‍ കയറാന്‍ അവകാശം നേടിയത്‌. ക്ഷേത്രത്തില്‍ വന്ന്‌ തൊഴും. വലിയ തേരിന്‍ ദിവസം തേരിന്റെ കയര്‍ വലിക്കാന്‍ ആയിരക്കണക്കിന്‌ ആളുകള്‍ വരും. എല്ലാ ആളുകളും ഉത്സവവിഗ്രഹം വഹിച്ച തേരിനെ തൊടുന്നതുകൊ ൦ ബ്രാഹ്മണര്‍ തേരില്‍ കയറ്റുന്ന ഉത്സവവിഗ്രഹം ഇറക്കുന്നത്‌ കമ്മാളച്ചെട്ടികളാണ്‌. അശുദ്ധമായ വിഗ്രഹത്തെ പ്രത്യേക പീഠത്തില്‍ ചെട്ടികള്‍ കൊ വുവയ്ക്കും. പല്ലക്ക്‌ കച്ചേരി നടത്തി തെരുവ്‌ ശുദ്ധിയാക്കി, എട്ടുതരം അഭിഷേകങ്ങള്‍ കഴിച്ച്‌ വിഗ്രഹം ശുദ്ധിവരുത്തിയിട്ടു മാത്രമേ പിന്നെ വിഗ്രഹപൂജ നടത്തൂ. പീറ്റര്‍. പി.എസ്‌. :; കല്‍പാത്തി രഥോത്സവം ലോകം മുഴുവന്‍ പ്രസിദ്ധമാണ്‌. അത്‌ ഇവര്‍ക്ക്‌ നമ്മളോടുള്ളതിനേക്കാള്‍ ബന്ധം വിദേശികളോടുള്ളതു കൊ ഠണ൦ണ്‌. ഏഴു ദിവസം നടക്കുന്ന തേരില്‍ ഒരു ദിവസമാണ്‌ ജനകീയ പങ്കാളിത്തം. അതും തേരു വലിക്കാന്‍. ദേശവാസികളോട്‌ അവജ്ഞയാണ്‌ ഇവര്‍ക്കൊക്കെ. ഡോ. യു. ജയ്രപകാശ്‌ : ബക്തിന്റെ ഒരു തിയറിയു . “കാര്‍ണിവല്‍ തിയറി”. വര്‍ഷത്തിലൊരിക്കല്‍ ഭരണാധികാരികളെ മുഖംമൂടി വച്ച്‌ അധിക്ഷേപിക്കാനും തെരുവില്‍ കൂത്താടാനും സ്വാതന്ത്ര്യമനുഭവിക്കാനും 240 കീഴാളന്‌ കൊടുക്കുന്ന അവകാശമാണത്‌. അതുപോലെയാണ്‌ ഇതും. ഒരു ദിവസം എന്താച്ചാ ആയ്ക്കോട്ടെ എന്ന മനോഭാവം. ഒ.വി. വിജയന്റെ മുത്തച്ഛന്‍ അഗ്രഹാരം തീ ര്‍യതിന്‌ അടിവാങ്ങിയിട്ടു ഇവരുടെ കയ്യില്‍ നിന്ന്‌. ചോദ്യം : എന്തുകൊ ഠണ൦ണ്‌ സ്ത്രീകള്‍ക്ക്‌ പ്രത്യേക സ്ഥാനങ്ങള്‍ നല്‍കാത്തത്‌ ? ക്ഷേരതത്തില്‍ വരുന്നതധികവും അവരല്ലേ ? രാജലിംഗ ഗുരുക്കള്‍ : ക്ഷേത്രത്തില്‍ സ്ത്രീകള്‍ തൊഴാന്‍ വരുന്നെന്നു കരുതി പ്രത്യേക സ്ഥാനങ്ങള്‍ കൊടുക്കേ തില്ലല്ലോ. മാത്രമല്ല ഇതു വെറും വേദപാരായണമാണ്‌. വേദങ്ങള്‍ കാണാതെ പഠിച്ച പണ്ഡിതന്മാര്‍ കൂട്ടമായിരുന്ന്‌ വേദം ചൊല്ലലാണ്‌ ഉത്സവത്തിന്റെ പ്രധാന ചടങ്ങ്‌. മറ്റേതൊക്കെ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും പുറംനാട്ടുകാരെയുമൊക്കെ ഉദ്ദേശിച്ചുളളതാണല്ലോ. കിടപ്പിലായോര്‍ക്കു പോലും ദേവനെ കാണാന്‍ രഥം മഠത്തിന്റെ മുന്നീക്കൂടി ചെല്ലും. പുറംനാട്ടുകാര്‍ നിറയെ വരുന്നതുകൊ സ്ത്രീകള്‍ അധികം മഠത്തിന്റെ വെളിയിലിറങ്ങാതെ ദേവനെ വണങ്ങുന്ന ദിവസം കൂടിയാണിത്‌. പിന്നെ വിരുന്നുകാര്‍ക്കൊരുക്കി കൊടുക്കേ . വിവാഹം കഴിച്ചയച്ച പെണ്‍കുട്ടികളൊക്കെ കുടുംബമായി ഉത്സവത്തിനു വരുന്ന സമയമാണിത്‌. ചോദ്യം : നിങ്ങളുടെ വിവാഹരീതി എങ്ങനെയാണ്‌ ? രാജി ടീച്ചര്‍ : നന്നേ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കും. ഇന്നൊക്കെ കുറേ മാറ്റങ്ങള്‍ വന്നിട്ടു ~. ഞങ്ങളുടെ ആചാരപ്രകാരം പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പേ വിവാഹം കഴിയണം. നിറയെ സ്ത്രീധനം കൊടുക്കണം എന്നതുകൊ °° പെണ്‍കുട്ടികളു ഠാകുന്നത്‌ പേടിയാണ്‌. സ്ത്രീധനം കൊടുക്കുന്നതോടെ പിന്നെ അവകാശങ്ങളൊന്നുമില്ല. സ്വത്തവകാശം പാരമ്പര്യമായി ആണ്‍മക്കള്‍ക്കാണ്‌. കല്യാണം കഴിച്ചയച്ച വീട്ടിൽത്തന്നെ അഡ്ജസ്റ്റ്‌ ചെയ്ത്‌ ജീവിക്കണം. ഭര്‍ത്താവ്‌ മരിച്ചാലേ വീട്ടിലേക്ക്‌ തിരിച്ചുവരാന്‍ പാടുള്ളു. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ്‌ കല്യാണം നടത്തിയാലും വയസ്സറിയിച്ച ശേഷം ശാന്തിമുഹൂര്‍ത്തം നിശ്ചയിച്ച്‌ ദെരക്ഷി കഴിച്ച ശേഷമേ അങ്ങോട്ടു വിടൂ. ഇന്നാരാ ഇത്ര 241 ചെറുപ്പത്തിലേവിവാഹം കഴിപ്പിക്കുക. എന്നാലും പതിനെട്ടുവയസ്സിനപ്പുറം പോകാറില്ല. അമ്പിസ്വാമി : പുരുഷന്മാര്‍ക്ക്‌ ഗ്രാമത്തിലെ സ്ഥാനത്തിനനുസരിച്ചാണ്‌ കല്യാണം. അതിനൊത്ത സ്ത്രീധനം കിട്ടും. പെണ്‍കുട്ടികള്‍ക്ക്‌ നേരത്തേ കല്യാണം കഴിയേ തുകൊ പുരുഷന്റെ പ്രായമൊന്നും നോക്കാറില്ല. സാമ്പത്തികനിലയും ഗ്രാമത്തിലെ സ്ഥാനവുമാണ്‌ ഗ്രധാനം. ചോദ്യം : ഇത്ര ചെറുപ്പത്തിലെ വിവാഹം കഴിയുമ്പോള്‍ അവരുടെ വിദ്യാഭ്യാസം ? ജോലി ? സരസ്വതി : ഗ്രാമം വക സ്ക്കൂളു ഠാകും. ഏഴാം ക്ലാസ്സു വരെയൊക്കെ പോകുമ്പോഴേക്ക്‌ കല്യാണം കഴിയും. പിന്നെ സംഗീത പഠിക്കും. ഇന്നൊക്കെ സ്ഥിതി മാറി. എന്റെയൊക്കെ പതിമുന്നാം വയസ്സിലായിരുന്നു കല്യാണം. സ്വാമിയ്ക്കന്ന്‌ ഇരുപത്തിമൂന്നു വയസ്സ്‌. ഇന്നു പെണ്‍കുട്ടികളേ ഇരുപത്തിമുന്നില്‌ മതി കല്യാണാന്ന്‌ വാശിപിടിക്കും. നേരത്തെ കല്യാണം കഴിയണതല്ലേ നല്ലത്‌. രാമനാഥ ദീക്ഷിതര്‍ : കെട്ടുന്ന പെണ്ണിനെ ഉണ്ണാനും ഉടുക്കാനും കൊടുത്ത്‌ നോക്കാന്‍ ആണിന്‌ കഴിയുമെങ്കില്‍ എന്തിനാ പെണ്ണിന്‌ ജോലി ? പഠിപ്പ്‌ വായിക്കാനുള്ളതു പോരേ. പഠിച്ചതിന്റെ പേരില്‍ എത്രയെണ്ണം തലതിരിഞ്ഞുപോയി ? നന്നായി ഉടുക്കാനും ഭക്ഷണമു ഠക്കാനും അറിയാതെയാണ്‌ ഇന്നു പെണ്‍കുട്ടികള്‍ വളരുന്നത്‌. ഗ്രാമത്തിനു പുറത്തു പോകാനാ പലര്‍ക്കും ഇഷടം. ചോദ്യം : ചെലവിന്റെ കാരൃത്തിലായാലും പെണ്‍കുട്ടികളുടെ കാരൃത്തിലായാലും എന്തിനാണിത്ര കരുതല്‍ ? മണി അയ്യര്‍ : ഉള്ളതില്‍ ജീവിക്കാനാണ്‌ പാരമ്പര്യമായി ഞങ്ങളെ പഠിപ്പിച്ചിട്ടുളളത്‌. കയ്യില്‍ കൂടുതല്‍ പൈസ വന്നാലും കരുതിവയ്ക്കുകയേ യുള്ളു. പരിധിവിട്ടു ചെലവാക്കില്ല. വേറെ നാട്ടില്‍ ഒറ്റപ്പെട്ടാ ജീവിക്കുന്നതെന്ന ബോധ്യം ഇന്നുമു . നാടുവിട്ടോടേ 1 വന്നവരുടെ ജീനല്ലേ ഞങ്ങളുടെ യുള്ളില്‍. അതുകൊ ൦ എപ്പോഴും ഒരു കരുതലു . പെണ്‍കുട്ടികളുടെ കാര്യത്തിലെ കരുതലും അങ്ങനെ തന്നെ. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ്‌ ആണൊരുത്തന്റെ കയ്യിലായാല്‍ സമാധാനമായി. പട്ടന്മാരെ താറടിക്കാന്‍ 242 ആളുകള്‍ ഏതു വഴിയും തെരഞ്ഞെടുക്കും. ഞങ്ങളുടെ പെണ്ണുങ്ങളെ പിടിച്ചുകൊ ുപോയ ചരിത്രമു ©. ഡോ. കെ. രാജന്‍ : ്രിസര്‍വേഷന്‍ ഓഫ്‌ കള്‍ച്ചര്‍, അതാണ്‌ അവര്‍ക്ക്‌ പ്രധാനം. ഏതെങ്കിലും നോണ്‍ ബ്രാഹ്മിനുമായി പെണ്‍കുട്ടികള്‍ അടുത്തുപോയാല്‍ കലര്‍പ്പുസംസ്കാരം രൂപപ്പെടില്ലേ. അതിനവര്‍ കം ത്തിയ വഴിയാണ്‌ ഈ ഏര്‍ലിമാര്യേജ്‌. ആണിന്റെ പ്രായമോ രൂപമോ നോക്കാതെ പെണ്‍കുട്ടിയെ പിടിച്ചു കൊടുക്കും. എന്തൊക്കെ പ്രശ്‌നങ്ങളുട ന്നോ അതുകൊ -. ഇരട്ടിയിലധികം പ്രായമുള്ള ആളുകളാവും. പെണ്‍കുട്ടി യുവതിയാകുമ്പോഴേ അയാള്‍ മരിച്ചുപോകും. പിന്നെ ജീവിതം പോയില്ലേ. പ ഓക്കെ തല മൊട്ടയടിച്ചു മഠത്തിന്റെ ഉള്ളില്‍ത്തന്നെ കഴിഞ്ഞുകൂടണ മായിരുന്നു മരിക്കുവോളം. ചോദ്യം : കുടിയേറി വന്ന ഈ നാടുമായി പൊരുത്തപ്പെട്ടാണോ കഴിയുന്നത്‌ ? രാമനാഥന്‍ : പൊരുത്തപ്പെടല്‍ എന്നു പറഞ്ഞാല്‍ അതാവശ്യമാണല്ലോ. കഴിയുന്നത്ര സെല്‍ഫ്‌ സഫിഷ്യന്റ്‌ ആകാന്‍ നോക്കും. ഇവിടത്തെ ബ്രാഹ്മിന്‍സ്‌ പൊതുവെ ജോലിയും ക്ഷേത്രകാര്യങ്ങളും നോക്കി ഒതുങ്ങി കഴിയുന്നവരാണ്‌. ഞങ്ങളുടെ പൂര്‍വ്വികരൊക്കെ പേടികൊ ഠണ്‌ ആരുമായും അടുക്കാതിരുന്നത്‌. ഇവിടെ സ്വകാര്യമായി എന്തൊക്കെയോ നടക്കുന്നു എന്നു ധരിച്ച്‌ പല അക്രമങ്ങളും പാലക്കാട്ടുകാര്‍ കാട്ടിയിട്ടു ത്രെ. ഇന്ന്‌ ജാതിയുടെ കാര്യത്തിലൊന്നും അത്ര കടുംപിടുത്തങ്ങളില്ലല്ലോ. ജോലിക്കു പോകുന്നവര്‍ പോകും. അല്ലാത്തവര്‍ പത്തുമണിക്കു ഭക്ഷണം കഴിഞ്ഞാല്‍ അല്‍പനേരം വിശ്രമിക്കും. കാപ്പി കഴിഞ്ഞാല്‍ വൈകീട്ടത്തെ പൂജയിലേക്കും ക്ഷേത്ര കാര്യങ്ങളിലേക്കും തിരിയും. ഭജനമഠത്തില്‍ പോകും. സുനില്‍കുമാര്‍ വര്‍മ്മ : പൊതുവെ പട്ടന്മാര്‍ ഒതുങ്ങിയാണ്‌ ജീവിക്കുന്നത്‌. അവരുടെ കാര്യം നോക്കും. സ്വകാര്യതകള്‍ ഉ ാവാം. അത്‌ മറ്റൊരു ദേശത്ത്‌ എത്തിപ്പെട്ടതിന്റെ ഭാഗമാകണം. ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടേതു പോലെ. പി.എസ്‌. പീറ്റര്‍ : പുറത്തു നിന്ന്‌ ഒരാളെയും അടുപ്പിക്കില്ല അവര്‍. ഗ്രാമത്തില്‍ നിന്ന്‌ സ്ഥലം വിറ്റുപോയ ആള്‍ക്കാര്‍ പലര്‍ക്കും കൊടുത്ത്‌ ഗ്രാമം 243 നശിപ്പിക്കുന്നു എന്നു തോന്നിയപ്പോ അവരാസൂത്രണം ചെയ്ത പദ്ധതിയാണ്‌ പൈതൃകസംരക്ഷണം. സര്‍ക്കാര്‍ സഹായത്തോടെ അവര്‍ക്ക്‌ സ്വകാര്യത സംരക്ഷിക്കണം. ഇപ്പോ അനുഭവിക്കുന്നു ല്ലോ. ടൂറിസ്റ്റുകള്‍ കയറിയിറങ്ങി നടക്കുകയല്ലേ അഗ്രഹാരങ്ങളിലുടെ. ചോദ്യം : തമിഴ്രബാഹ്മണര്‍ തദ്ദേശവാസികളില്‍ നിന്ന്‌ അവഗണനയനു ഭവിക്കുന്നു എന്നു പറയുന്നല്ലോ ? മു ുര്‍ സേതുമാധവന്‍ : ഇവിടെ അവഗണനയുടെയും പരിഗണനയുടെയും ്രശ്നമല്ല. പൂജയുടെയും ബഹുമാനത്തിന്റെയും ്രശ്നമാണ്‌. കുടിയേറിയ കാലം മുതല്‍ കേരളത്തിലെ ഭരണാധികാരികളില്‍ നിന്ന്‌ നല്ല പ്രോത്സാഹനം അവര്‍ക്ക്‌ കിട്ടിയിരുന്നു. വിദേശശക്തികളുടെ കൂടെ നിന്ന്‌ ഇവിടത്തെ ആള്‍ക്കാരെ ഉപദ്രവിക്കാനാണ്‌ ഇവര്‍ ശ്രമിച്ചത്‌. ശ്രദ്ധിച്ചുനോക്കിയാല്‍ അറിയാം അന്നത്തെ മിക്കാ ഉയര്‍ന്ന പദവികളിലൊക്കെയും ഒരു അയ്യരു ാകും. നിയമരംഗത്തായിരുന്നു ഇവര്‍ കൂടുതലു യിരുന്നത്‌. ഒന്നുകില്‍ വക്കീലായിരിക്കും. അല്ലെങ്കില്‍ ഐ.എ.എസ്‌. ആയിരിക്കും. ദളവമാരും മറ്റുമായി എത്രയോ ആളുകള്‍. ഇന്ന്‌ എല്ലാ രംഗത്തും എല്ലാവരുമു - സ്ഥാനമുള്ളവന്‌ ബഹുമാനം കിട്ടും. അതിലപ്പുറം ഒരു പ്രത്യേക വിഭാഗത്തെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശീലം ഇന്നില്ലല്ലോ. അതിനെ അവഗണന എന്നു പറഞ്ഞുകൂടാ. ചോദ്യം : സ്ത്രീകള്‍ക്കു മേല്‍ ഒരുപാടു നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടു ല്ലോ തമിഴ്രബാഹ്മണര്‍ ? കെ.എന്‍. ലക്ഷ്മിനാരായണന്‍ : നിയന്ത്രണങ്ങള്‍ ഒരുകാലത്ത്‌ ഒരു കരുതലായിരുന്നു. ഇന്നൊക്കെ അയവു വന്നിട്ടു - എങ്കിലും കേരളത്തിലെ സ്ത്രീകളുടെ അത്ര ഗ്രീയല്ല. ചോദ്യം : സ്ത്രീകളുടെ മേലുള്ള നിയന്ത്രണങ്ങളെക്കുറിച്ച്‌ സ്ത്രീകളുടെ അഭിപ്രായമെന്താണ്‌ ? ഗീത : നിയന്ത്രണമൊക്കെ എപ്പോഴുമു - സ്ത്രീകള്‍ പുരുഷന്മാരെ ക 98 അവരുടെ കൂടെ ഓടിപ്പോകും എന്നു ധരിക്കുന്ന ആള്‍ക്കാര്‍ നിയന്ത്രണം 244 കൊ വുവരാതിരിക്കോ. പിന്നെന്താ ആര്‍ക്കും എതിര്‍പ്പില്ല. അതുകൊ ~ ഇതിങ്ങനെയൊക്കെ പോകുന്നു. പുരുഷന്‌ എന്തുമാകാം. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ഇവിടെത്തന്നെയു -. പക്കത്തിലെ ഒരു മഠത്തില്‍ പെണ്ണിന്റെ ഭര്‍ത്താവ്‌ മരിച്ചു. ആകസിഡന്റായിരുന്നു. അവളുടെ വീട്ടുകാര്‍ വന്ന്‌ ചടങ്ങിനു വിളിച്ചുകൊ ുപോയി. പിറ്റേന്ന്‌ തിരിച്ചു കൊ വുവിട്ടു. വിധവയ്ക്കെന്താ ഭര്‍ത്താവിന്റെ വീട്ടില്‍ സ്ഥാനം ? പിന്നെന്താ അവിടെ ഭര്‍ത്താവിന്റെ അച്ഛന്‍ മാത്രമേയുള്ളു. അയാളെ നോക്കി കൂടാമെന്നു വച്ചു. അയാളവളെ വെച്ചുകൊ രിക്കുന്നു. പാവം വേറെന്തു വഴി ? ഗാനകൃഷ്ണന്‍ : പുരുഷന്റെ നിയന്ത്രണങ്ങള്‍ക്ക്‌ പെണ്‌ നിന്നുകൊടുത്തിട്ടാണ്‌. ഞാനിപ്പോ മുനിസിപ്പല്‍ കനണ്‍സിലറായി. ആരും എതിര്‍ത്തില്ലല്ലോ. ഗ്രാമത്തിനു വേ ൪ ഞാന്‍ പുറത്തുപോയി സംസാരിക്കുന്നു. എന്റെ ഗ്രാമത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും വിളിച്ചു ചേര്‍ത്ത്‌ സഭ കൂടുന്നു കാര്യങ്ങള്‍ പറയുന്നു. നമ്മള്‍ മാറണം. അതാണാവശ്യം. ചോദ്യം : ഇതേ അഭിപ്രായമായിരുന്നോ നിങ്ങളുടെ മുന്‍തലമുറയ്ക്കും ? ഗാനകൃഷണന്‍ : ഒരിക്കലുമല്ല. അവര്‍ എഡുക്കേറ്റഡല്ല. അവര്‍ക്ക്‌ ഈശ്വരഭക്തി മാത്രമേയുളളൂ. പുരുഷന്മാരെ അവഗണിക്കുന്നതും ഭരിക്കുന്നതും അവര്‍ക്ക്‌ പാപമാണ്‌. ഞങ്ങളെയൊക്കെ കുട്ടിക്കാലത്ത്‌ പറഞ്ഞു പഠിപ്പിച്ചതു തന്നെ അടങ്ങിയൊതുങ്ങി ജീവിക്കേ തിന്റെ ബാലപാഠങ്ങളായിരുന്നു. രാജി ടീച്ചര്‍ : എന്റെ അമ്മുൂമ്മയൊക്കെ ഉ ഓയിരുന്ന കാലത്ത്‌ പത്തു വയസ്സൊക്കെ ആകുമ്പോഴേക്ക്‌ പാട്ടു പഠിക്കാനും പാചകം പഠിക്കാനും പറയും. ഒരു പെണ്‍കുട്ടിയ്ക്ക്‌ അതാണാവശ്യം എന്നാണ്‌ അവര്‍ ധരിച്ചു വച്ചിട്ടുള്ളത്‌. പെണ്ണ്‌ സ്വന്തമായി സമ്പാദിക്കുന്നത്‌ അവര്‍ക്ക്‌ സങ്കല്‍പിക്കാന്‍ പോലുമാകില്ല. 245 ചോദ്യം : സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നത്‌ അഗ്രഹാരവ്യവസ്ഥയോ തമിഴ്ബാഹ്മണ സംസ്കാരമോ ? ഗീത : എനിക്കു തോന്നുന്നത്‌ ഈ കള്‍കച്ചറാണെന്നാണ്‌. ഇന്ന രീതിയില്‍ ആണും പെണ്ണും ജീവിക്കണമെന്നും ഇന്നിന്നതൊക്കെ ചെയ്യണമെന്നും പറയുന്നത്‌ സംസ്കാരത്തിന്റെ ഭാഗമല്ലേ. ജാനകി വിഘ്നേഷ്‌ : ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്‌ എറണാകുളത്താണ്‌. സാധാരണ എല്ലാവരും കഴിയുന്ന ഹൌസിംഗ്‌ കോളനിയില്‍. അവിടെ നമ്മുടെ ആചാരങ്ങള്‍ മനസ്സില്‍ തോന്നി ചെയ്താല്‍ മതി. ആരും നിര്‍ബന്ധിക്കില്ല. ഇങ്ങനെ കൂട്ടമായി താമസിക്കുന്നിടത്തായിരിക്കണം സ്ത്രീകള്‍ക്ക്‌ ബുദ്ധിമുട്ടു. രാജി ടീച്ചര്‍ : അഗ്രഹാരത്തിനകത്തേ എല്ലാ ചിട്ടകളും പാലിച്ചുപോകാന്‍ പറ്റു. ഇതിന്റെ പുറത്തുപോയാല്‍ നിര്‍ബ്ുന്ധം ചെലുത്താന്‍ ആരുമു റാകില്ല. വേണമെങ്കില്‍ മതി. വ്യവസ്ഥകള്‍ മാത്രം പോരാ അത്‌ നടപ്പാകുന്ന സ്ഥലം കൂടി വേണം. ഡോ. പി. മുരളി : ഒരു കൂട്ടായ്മക്കകത്തേ ഏതു വ്യവസ്ഥയും പാലിക്കപ്പെടു. അതുകൊ ാഠണ്‌ അഗ്രഹാരവ്യവസ്ഥ നിലനിര്‍ത്താന്‍ ഇവര്‍ മുറവിളി കൂട്ടുന്നത്‌. അല്ലെങ്കില്‍ സംസ്കാര സംരക്ഷണമെന്നു പറഞ്ഞാല്‍ പോരെ, ഗ്രാമസംരക്ഷണം എന്നുപറയണോ. ചോദ്യം : അഗ്രഹാരവ്യവസ്ഥ നിലനിര്‍ത്തേ തും 0? ലക്ഷ്മിനാരായണന്‍. കെ.എന്‍. : തീര്‍ച്ചയായും ഈ അഗ്രഹാരവ്യവസ്ഥ ഇതേപോലെ നിലനിര്‍ത്തണം. കുറേപേര്‍ ഗ്രാമത്തിലെ സ്ഥലമൊഴിവാക്കി പുറംനാടുകളിലേക്ക്‌ പോയി. അവര്‍ ആര്‍ക്കാണ്‌ ഏതു ജാതിക്കാണ്‌ സ്ഥലം കൊടുക്കുന്നത്‌ എന്നന്വേഷിച്ചില്ല.. കല്‍പാത്തി ഉത്സവം മാത്രമേ നാട്ടുകാര്‍ ക ള്ളു. ഇവിടെ ജീവിക്കുന്നവരെ ക ‘el. ഭൂമാഫിയയാണ്‌ സ്ഥലമേറ്റെടുത്തത്‌. ഫ്ളാറ്റുപണിത്‌ പലജാതിക്ക്‌ കൊടുത്തു. മത്സ്ൃയമാംസാദിയൊക്കെ അഗ്രഹാരത്തില്‍ കയറിത്തുടങ്ങി. ഇവിടെത്തന്നെ ജീവിച്ചുമരിക്കാനാഗ്രഹിക്കുന്നവരെ സഹായിക്ക നിയമം. സുന്ദരം കാര്യക്കാര്‍ : ഗ്രാമവ്യവസ്ഥ ഇങ്ങനെ നിലനില്‍ക്കുന്നതു നല്ലതു തന്നെ. കേരളത്തിലേതില്‍ നിന്നു വ്യത്യസ്തമായ ഒന്നാണല്ലോ. ഒന്നിച്ചു 246 കഴിയാനാഗ്രഹിക്കുന്നവരെ അതിനു സമ്മതിക്കുകയല്ലേ നല്ലത്‌. വേ ഠാത്തവര്‍ പുറത്തുപോയ്ക്കോട്ടെ, നിര്‍ബന്ധിച്ചു നിര്‍ത്ത . ഗണേശ്‌ കാര്യക്കാര്‍ : ഗ്രാമം ഇങ്ങനെ വേണോ വേ യോ എന്നതല്ല ്രശ്നം. ആരാണ്‌ ഇപ്പോള്‍ തമിഴ്ബ്രാഹ്മണനായി ജീവിക്കുന്നത്‌ ? ഈ തലമുറ കഴിഞ്ഞാല്‍ കഴിഞ്ഞു. ഗ്രാമവ്യവസ്ഥ എന്നു പറയുന്നത്‌ കോണ്‍ക്രീറ്റാഠ ഒരു സാധനമാണ്‌. ഇതൊക്കെ ഓരോ പട്ടരുടെയും ഉള്ളിലു ാകണം. ഉളളില്‍ മറ്റൊന്നു വച്ച്‌ പുറമേ ഒന്നു പ്രവര്‍ത്തിച്ചാലെങ്ങനെയാ. രാമനാഥ ദീക്ഷിതര്‍ =: ജീവിച്ചതും വളര്‍ന്നതുമായ സംസ്കാരം നിലനില്‍ക്കണമെന്നല്ലേ എല്ലാവരും ആഗ്രഹിക്കുക. ഗ്രാമവ്യവസ്ഥ പോയാല്‍ എന്തൊക്കെ കാണേ വരുമെന്നറിയില്ലല്ലോ. ഡോ. രാജന്‍ : ഇവരീ ഗ്രാമവ്യവസ്ഥ നിലനിര്‍ത്താന്‍ നിയമസഹായം തേടുന്നത്‌ ഒരു ക ൪ മൈഗ്രേഷന്റെയോ റീമൈഗ്രേഷന്റെയോ സാദ്ധ്യത മുന്നിൽ ക റുകൊ DEM. പൊതുസമൂഹത്തിനെ അകറ്റാനും സ്ത്രീകളെ കൂടുതല്‍ ഒതുക്കി നിര്‍ത്താനും കഴിയുന്ന ഒരു ലോകമു . അതിനുള്ളില്‍ അവര്‍ക്ക്‌ അതുപോലെ വേണം. ജാനകി വിഗ്നേഷ്‌ : ഇതിങ്ങനെ കാണാനൊക്കെ ഒരു ചന്തമാണ്‌. പെണ്ണുങ്ങള്‍ക്ക്‌ അത്ര സുഖമും ന്നു തോന്നുന്നില്ല. ഞാനൊക്കെ വെളിനാട്ടിൽ ജീവിക്കുന്നയാളാണ്‌. ഇവിടെത്തുന്വോള്‍ ആകെ ഒരു സ്വതന്ത്രക്കുറവാണ്‌. ഉറക്കെ സംസാരിക്കാനും ചിരിക്കാനും ഒക്കെ ഒരു പേടി. അമലാംബാള്‍ : പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. വച്ചും ഉ ു൦ ഇവിടെ ശീലായി. ഇത്‌ വിട്ടു ഒരു ജീവിതം ചിന്തിക്കാന്‍ വയ്യ. പുതിയ തലമുറയ്ക്ക്‌ ഇവിടെ പറ്റുന്നു വില്ല. ലത : തമിഴ്ബ്രാഹ്മണരുടെ ആചാരങ്ങളും രീതികളുമാണ്‌ പ്രശ്നം. കാലം മാറുമ്പോ അത്‌ മാറുന്നില്ല. കൂട്ടമായി കഴിയുന്നതുകൊ ാവാം. എന്നെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഈ സംസ്കാരവും ഈ വ്യവസ്ഥയും ഒക്കെക്കൂടി പെണ്ണിന്റെ ജീവിതം ദുരിതമാകും. 247 പീറ്റര്‍. പി.എസ്‌. : കേരളത്തില്‍ പല മതവിഭാഗക്കാര്‍ താമസിക്കുന്നു. ഇവിടെ നമ്പൂതിരിമാരില്ലേ, മുസല്‍മാനും ശ്രിസ്ത്യാനിയുമില്ലേ. അവനവന്റെ സംസ്കാരത്തിലല്ലേ എല്ലാവരും ജീവിക്കുന്നത്‌. ഇവര്‍ക്കു മാത്രം എന്തിനാണൊരു സ്വകാരൃത. അടച്ചുപൂട്ടിയ ഒരു വ്യവസ്ഥിതി തകര്‍ന്നാല്‍ പോകുന്നതാണ്‌ അവരുടെ സംസ്കാരമെങ്കില്‍ അത്‌ അവരുടെ ഉള്ളില്‍ ഇല്ലെന്നല്ലേ അര്‍ത്ഥം. അതിനപ്പുറം പല സ്വാര്‍ത്ഥതാല്‍പര്യങ്ങളും അതിനു പുറകിലു ©. ഇവിടെയൊരു അഗ്രഹാരം വേണമെന്ന്‌ ആര്‍ക്കും നിര്‍ബന്ധമില്ല. തച്ചൊടക്കേ തിനെ ഉടയ്ക്കുക തന്നെ വേണം. 248