ഹാസ്യം ഒരു രാഷ്ട്രീയ വ്യവഹാരം ഇനപ്രിയസംസ്കാരത്തെ മുന്‍നിര്‍ത്തിയുള്ള പഠനം കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ മലയാള - കേരളപഠന വിഭാഗത്തില്‍ ഡോകടര്‍ ഓഫ്‌ ഫിലോസഫി ബിരുദത്തിനുവേണ്ടി സമര്‍ിക്കുന്ന പ്രബന്ധം ബാബുരാജന്‍ കെ. മലയാള-കേരളപഠന വിഭാഗം കാലിക്കറ്റ്‌ സര്‍വ്വകലാശാല 2019 HUMOUR AS A POLITICAL DISCOURSE Study Based on Popular Culture Thesis submitted to the University of Calicut in partial fulfillment of the requirements for the award of the Degree of DOCTOR OF PHILOSOPHY IN MALAYALAM BABURAJAN K. DEPARTMENT OF MALAYALAM AND KERALA STUDIES UNIVERSITY OF CALICUT 2019 സാക്ഷ്യ പ്രതം കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ മലയാള-കേരളപഠന വിഭാഗത്തില്‍ പിഎച്ച്‌.ഡി. യോഗ്യതാപരീക്ഷയ്ക്ക്‌ സമര്‍പ്പിക്കുന്ന ഹാസ്യം ഒരു രാഷ്ട്രീയ വ്യവഹാരം ജന്രിയസംസ്കാരത്തെ മുന്‍നിര്‍ത്തിയുള്ള പഠനം എന്ന ഈ ര്രബന്ധം ബാബുരാജന്‍ കെ. എന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച്‌ നിര്‍വൃഹിച്ച ഗവേ ഷണത്തിന്റെ രേഖയാണെന്ന്‌ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി ഡോ.കെ.എം.അനില്‍ തിയ്യതി : സതടഴ്രപസ്താവന കാലിക്കറ്റ്‌ സര്‍വ്വകലാശാലയിലെ ഡോക്ടര്‍ ഓഫ്‌ ഫിലോസഫി ബിരുദ ത്തിനായി സമര്‍പ്പിക്കുന്ന ഹാസ്യം ഒരു രാഷ്രീയ വ്യവഹാരം ജന്രപിയസം സ്കാരത്തെ മുന്‍നിര്‍ത്തിയുള്ള പഠനം എന്ന ഈ ഗവേഷണപ്രബന്ധം ഇതിനു മുമ്പ്‌ ഏതെങ്കിലും പരീക്ഷയ്ക്കോ അസോസിയേറ്റ്ഷിപ്പിനോ ഫെലോഷിപ്പിനോ മറ്റേതെങ്കിലും അംഗീകാരത്തിനോ വേണ്ടി എഴുതപ്പെട്ടതല്ലെന്ന്‌ ഇതിനാല്‍ സത്യ മായി ബോധിപ്പിക്കുന്നു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ബാബുരാജന്‍ കെ. തിയ്യതി : നന്ദി പിഎച്ച്‌.ഡി. എന്ന സ്വപ്‌നസാക്ഷാത്കാരത്തിന്‌ എനിക്ക്‌ പ്രേരണയും സഹായസഹകരണങ്ങളും നല്‍കിയ നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്‌. അവരോടുള്ള നന്ദിയും കടപ്പാടും കേവലം വാക്കില്‍ ഒതുക്കാനാവില്ല. എഫ്‌. ഡി.പി എന്ന വലിയ സഹായം നല്‍കിയ യു.ജി.സിക്ക്‌ ആദ്യമായി നന്ദി പറയട്ടെ. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നല്‍കിയ എന്റെ അപേക്ഷ ചില സാങ്കേതിക കാരണ ങ്ങളാല്‍ മാറ്റിവയ്ക്കപ്പെട്ട സാഹചര്യത്തില്‍ ബാംഗ്ലൂരിലെ യു. ജി. സി. ഓഫീസില്‍ നേരിട്ടുപോയി തടസ്സങ്ങള്‍ നീക്കാന്‍ സഹായിച്ച ്വിയസഹവപ്രവര്‍ത്തക ടി. ജസിന്‍താജിനോടും അവരുടെ പിതാവ്‌ ശ്രീ.കുഞ്ഞുമൊയ്തീന്‍. ഇയോടുമുളള നന്ദി പറഞ്ഞാല്‍ തീരില്ല. ഗവേഷണത്തിന്റെ വിഷയം തീരുമാനിക്കുന്ന ഘട്ടം മുതല്‍ കൂടെനിന്ന്‌ വില യേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നല്‍കി, യഥാര്‍ത്ഥമായ ഗവേഷണ ത്തിന്റെ രീതിശാസ്ത്രത്തിലേക്ക്‌ എന്നെ നയിച്ച എം.എ.പഠനകാലത്തെ സഹപാ റിയും എം.ഫില്‍ ക്ലാസ്സിലെ അദ്ധ്യാപകനും ഇപ്പോള്‍ ഗവേഷണമാര്‍ഗദര്‍ശിയു മായ പ്രിയ സുഹൃത്ത്‌ ഡോ.കെ.എം.അനിലിനോടുള്ള നന്ദിയും സ്നേഹവും എന്നെന്നും മനസ്സില്‍ സൂക്ഷിക്കും. എന്റെ മുന്നില്‍ മുന്‍മാതൃകകളില്ലാത്ത ഒരു ഗവേഷണമാര്‍ഗദര്‍ശിയാണ്‌ അദ്ദേഹം. ഈ പ്രബന്ധത്തിന്റെ ഉള്ളടക്കം ക്രമീകരി ക്കുന്നതിലും ഘടന സംവിധാനം ചെയ്യുന്നതിലും അദ്ദേഹത്തിന്റെ ഇടപെടല്‍ ആത്മാര്‍ത്ഥമായിരുന്നു. ഗവേഷണം തുടങ്ങിയ കാലത്ത്‌ പഠനവിഭാഗത്തിന്റെ മേധാവിയായിരുന്ന ഡോ.എം.എന്‍.കാരശ്ശേരി, പിന്നീട്‌ വകുപ്പദ്ധ്യക്ഷന്മാരായ ഡോ.അനില്‍ വള്ള ത്തോള്‍, ഡോ.ഉമര്‍ തറമേല്‍, ഇപ്പോഴത്തെ വകുപ്പദ്ധയ്യ്ഷന്‍ ഡോ.എല്‍.തോമസു കുട്ടി എന്നിവരെ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. പഠനത്തിന്‌ ആവശ്യമായ പുസ്തകങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി സഹാ യിച്ച മലയാള വിഭാഗത്തിലെ അദ്ധ്യാപകരായ ഡോ.പി.സോമനാഥന്‍, ഡോ.ആര്‍. വി.എം.ദിവാകരന്‍, ഡോ.എം.ബി.മനോജ്‌ എന്നിവരോടുള്ള കൃതഞ്ജത രേഖപ്പെ ടുത്തുന്നു. മലയാളവിഭാഗത്തിലെ ഓഫീസ്‌ എസ്‌.ഒ ആയിരുന്ന ജയഘോഷ്‌ സര്‍, ഓഫീസിലെ മറ്റു ജീവനക്കാര്‍, പഠനവിഭാഗം ലൈബ്രറിയിലെ ജീവനക്കാര്‍, സി. എച്ച്‌.മുഹമ്മദ്കോയ ലൈബ്രറിയിലെ ജീവനക്കാര്‍ എന്നിവരോടുള്ള കടപ്പാട്‌ അറി യിക്കുന്നു. ഈ പഠനകാലത്ത്‌ കൂടെനിന്ന്‌ സഹായിച്ച അനേകം സുഹ്യത്തുക്കളുണ്ട്‌. അവരില്‍ ശ്രീ.മുരളീകൃഷ്ണന്‍ നമ്പൂതിരി, ഡോ.എം. എച്ച്‌.അനീഷ്‌, ഡോ.പി.പി.അ ബ്ദുള്‍റസാഖ്‌, അനീസ്‌ അഹമ്മദ്‌, രവി കെ.പി. എന്നിവരെ പ്രത്യേകം ഓര്‍ക്കു ന്നു. എഫ്‌.ഡി.പി യിലെ സഹഗവേഷകരായ റോബര്‍ട്ട്‌ വി.എസ്‌, രമീളാദേവി പി. ആര്‍., അനീഷ്‌ പോള്‍ എന്നിവരോടുള്ള സൌഹൃദം വാക്കുകളില്‍ ഒതുക്കുന്നി ല്ല. പഠനകാലയളവില്‍ ധാര്‍മ്മിക പിന്തുണ നല്‍കിയ സുഹൃത്തുക്കളായ രാജന്‍ പുറ്റെക്കാട്‌, ഷാബി പനങ്ങാട്‌, രാജേഷ്‌ സി. പി., ദാമോദര്‍പ്രസാദ്‌, സോണിയ ഇ. പ., അബ്ദുള്ള. കെ,, ഡോ. രജനി സുബോധ്‌, പഠനവിഭാഗത്തിലെ സഹഗവേഷ കര്‍, വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ എന്നിവരോടുള്ള സ്നേഹം അറിയിക്കുന്നു. ഈ പ്രബന്ധത്തിന്റെ പ്രൂഫ്‌ റീഡിംഗിനായി ദിവസങ്ങളോളം കൂടെ നിന്ന സമയ കെ.സി, സംഗീത എം.കെ, സ്മൃതി മോഹന്‍.ഇ, രമ്യ കെ.പി, മഞ്ജു. കെ., ഡോ.സുരേഷ്‌ പുത്തന്‍പറമ്പില്‍ എന്നിവരോടുള്ള സ്നേഹം വാക്കുകള്‍ക്കതീതമാ ണ്‌. പഠനകാലയളവില്‍ എന്റെ സുഖദു:ഖങ്ങളില്‍ പങ്കാളികളായ കുടുംബാംഗ ങ്ങള്‍ - ഭാര്യ ബ്രിജിത കെ.പി, മക്കള്‍ മാനവ്‌, അഭിനവ്‌, മറ്റു ബന്ധുമിത്രാദികള്‍ എന്നിവരെ സ്നേഹത്തോടെ ഓര്‍ക്കുന്നു. റഫറന്‍സിന്‌ ആവശ്യമായ സാകര്യങ്ങള്‍ ചെയ്തുതന്ന തുഞ്ചത്തെഴുത്ത 2108 മലയാള സര്‍വ്വകലാശാലാ ലൈബ്രറി, ഫറോക്ക്‌ യംഗ്മെന്റ്‌ ലൈബ്രറി & റീഡിംഗ്‌ റൂം, നവധാര വായനശാല സ്പിന്നിംഗ്മില്‍, എളന്നുമ്മല്‍ ഗ്രന്ഥാലയം എന്നീ സ്ഥാപനങ്ങളോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. ഗ്രബന്ധത്തിന്റെ ഡി.ടി.പി വര്‍ക്കുകള്‍ ഭംഗിയായി ചെയ്തുതന്ന ബിന ഫോട്ടോസ്റ്റാറ്റിലെ എല്ലാ ജീവനക്കാരോടുമുള്ള നന്ദിയും സ്നേഹവും ഇവിടെ പങ്കുവെയ്ക്കുന്നു. ബാബുരാജന്‍ കെ. ഇഭൂഭടക്കം പേജ്‌ നമ്പര്‍ ആമുഖം 1-8 അധ്യായം 1 ഹാസൃദര്‍ശനങ്ങള്‍ 9.45 1.1 ഭാരതീയ ഹാസൃദര്‍ശനം 1.2 പാശ്വാതൃ ഹാസൃദര്‍ശനം 1.2.1.1. ഹാസ്യാവിഷ്ക്കരണ രീതികള്‍ 1.2.1.1 സാത്വിക ഹാസ്യം 1.2.1.2 ഉക്തി ഹാസ്യം 1.2.1.3 ആക്ഷേപഹാസ്യം 1.2.1.3.1 വൃക്തിപര ആക്ഷേപഹാസ്യം 1.2.1.3.2 സാമുദായിക ആക്ഷേപഹാസ്യം 1.2.1.3.3 രാഷ്ട്രീയ ആക്ഷേപഹാസ്യം 1.2.1.3.4 സാന്മാര്‍ഗ്ഗിക ആക്ഷേപഹാസ്യം 1.2.1.3.5 സാഹിതൃ ആക്ഷേപഹാസ്യം 1.2.1.3.5.1. ഹാസ്യാനുകരണം 1.2.1.3.5.2. ഹാസ്യവിഡംബനം 1.2.1.4 (്രച്ഛന്ന ഹാസ്യം 1.2.1.5 ലാംപുണ്‍ 1.2.1.6 എപ്പിഗ്രാം 1.2.1.7 സര്‍ക്കാസം 1.2.1.8 കാരിക്കേച്ചര്‍ അധ്യായം 2 ജനവ്രിയസംസ്കാരവും കേരളത്തിന്റെ ഹാസ്ൃപാരമ്പര്യവും 46-80 2.1 സംസ്കാരപഠനം 2.1.1 (്രാങ്കഫര്‍ട്ട്‌ സ്കൂള്‍ 2.1.2 ബര്‍മിങ്ഹാം സ്കൂള്‍ 2.1.3 ജനധവ്രിയ സംസ്കാരം 2.1.4 വ്യവഹാരം 2.2 കേരളീയ ഹാസൃപാരമ്പര്യം 2.2.1 ഹാസ്യം നാടോടി സംസ്കാരത്തില്‍ 2.2.1.1. കടങ്കഥ 2.2.1.2. വഴഞ്ചൊല്ലുകളും ശൈലികളും 2.2.1.3. നാടന്‍പാട്ടുകള്‍ 2.2.1.4. നാടോടിക്കഥകള്‍ 2.2.1.4.1. കിണറ്റില്‍ വീണ സൂചി 2.2.1.4.2. ഗണപതിയും കഥമതിയും 2.2.1.4.3. കടങ്കഥ 2.2.2 ഹാസ്യം ക്ലാസ്സിക്കല്‍ കലകളില്‍ 2.2.8 ഹാസ്യം സാഹിതൃത്തില്‍ 2.2.3.1 ഹാസ്യം : നമ്പ്യാര്‍ക്ക്‌ മുമ്പ്‌ 2.2.3.2 കുഞ്ചന്‍ നമ്പ്യാരും മലയാള ഹാസൃഭാവനയും 2.2.3.8 ഹാസ്ധ്യ ഭാവനയുടെ ഭിന്നരുപങ്ങള്‍ 2.2.3.3.1 സഞ്ജയന്‍ (എം. ആര്‍. നായര്‍) 2.2.3.3.2 ഈ.വി.കൃഷ്ണപിള്ള 2.2.3.3.3 വി.കെ.എന്‍ അധ്യായം 3 ഹാസ്യം ജന്രപിയ സിനിമയില്‍ 81-185 3.1 സിനിമയെന്ന ജന്രറപിയ കല 3.1.1 ഹാസ്യം മലയാള സിനിമയില്‍ 3.1.2 ആദ്യകാല മലയാള സിനിമകളിലെ ഹാസ്യം 3.1.3 ഗരവമുള്ള ഹാസ്യത്തിന്റെ തുടക്കം 3.14 സിനിമ ജനപ്രിയമാകുന്നു 3.1.5 ഹാസൃതാരങ്ങള്‍ വരുന്നു 3.16 ജനപ്രിയ സിനിമകളിലെ ഹാസ്യാവിഷക്കാരം 3.1.6.1 ഹാസ്ധ്യം ജനിപ്പിക്കുന്ന വൈരുദ്ധ്യങ്ങള്‍ 3.1.6. 1.1 ഭാഷാപരമായ വൈരുദ്ധ്യങ്ങള്‍ 3.1.6.1.1.1 സ്വനിമപരമായ സമാ നത/അര്‍ത്ഥപരമായ വ്യത്യാസം 3.1.6.1.1.2 ദ്വയാര്‍ത്ഥ സൂചന 3.1.6.1.1.3 ശ്ലേഷം 3.1.6.1.1.4 ശൈലി 3.1.6.1.1.5 കാരൃ-കാരണങ്ങളുടെ പൊരു ത്തക്കുറവി 3.1.6.1.1.6. വാകൃഘടനാപരം 3.1.6.1.1.6.1 സന്ദിഗ്ധത 3.1.6.1.1.6.2 വിശേഷണ വിശേഷ്യങ്ങളുടെ പൊരുത്തക്കുറവ 3.1.6.1.1.6.3 നിഷേധ പ്രതൃയങ്ങളുടെ ആധിക്യം 3.1.6.1.1.7 സൂചിതാര്‍ത്ഥത്തെ അഭിധയായി ഗണിക്കല്‍ 3.1.6.1.1.8 അന്വയത്തിലെ പൊരുത്തക്കുറവ്‌ 3.1.6.1.2 സന്ദര്‍ഭപരം 3.1.6.1.2.1 അനൃത്വം 3.1.6.1.2.1.1 സാംസ്കാരികമായ അനൃത്വം 3.1.6.1.2.1.1.1 അന്യസംസ്കൃതി 3.1.6.1.2.1.1.2 മിശ്ര സംസ്കൃതി 3.1.6.1.2.1.2 വ്ൃവസ്ഥാപരമായ അനൃത്വം 3.1.6.1.2.1.3 ഭാഷാപരമായ അനൃയത്വം 3.1.6.1.2.2 ആധിക്യം 3.1.6.1.2.2.1 അതിശയോക്തി 3.1.6.1.2.2.2 ഉത്ഥാനം 3.1.6.1.2.2.8 ഗണപരം 3.1.6.1.2.3 ന്യുനത്വം 3.1.6.1.2.3.1 (്രകൃതപരമായ ന്യൂനത്വം 3.1.6.1.2.3.1.1 സ്വഭാവത്തിലെ /പെരുമാറ്റത്തിലെ ന്യുനത്വം 3.1.6.1.2.3.1.2 മനുഷ്യ്രകൃതത്തെ ജന്തുഗ്രക്യ തിയായി ന്യൂനീകരിക്കല്‍ 3.1.6.1.2.3.7 തുച്ഛവല്‍ക്കരണം 3.1.6.1.2.3.2.1 സ്ഥാപനങ്ങളുടെ തുച്ഛവല്‍ക്ക രണം 3.1.6.1.2.3.2.2 ആശയങ്ങളുടെ തുച്ഛവല്‍ക്ക രണം 3.1.6.1.2.3.2.3 പദവിയിലെ തുച്ഛ വല്‍ക്കരണം 3.1.6.1.2.3.8 ശാരീരികമായ ന്യൂനത്വം 3.1.6.1.2.4 സ്ഥാനാന്തരണം 3.1.6.1.3 ക്രിയാപരം 3.1.6.1.3.1 അപ്രതീക്ഷിതത്വം 3.1.6.1.3.2 പരസ്യത്തെ മൂടിവെക്കാന്‍ ശ്രമി ക്കല്‍ 3.1.6.1.3.3 രഹസ്യത്തെ പരസ്യമാക്കല്‍ 3.2 ഹാസ്യ സിനിമ : ജാനുഷിക വര്‍ഗ്ഗീകരണം 3.2.1 രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകള്‍ 3.2.2 സാമുഹൃ വിമര്‍ശന സിനിമകള്‍ 3.2.8 കുടുംബ ഹാന്ധ്യ സിനിമകള്‍ 3.2.4 ഭാഷാഭേദ ഹാസ്യ സിനിമകള്‍ അധ്യായം 4 ഇതര ജനപ്രിയ വൃവഹാരങ്ങള്‍ 186-265 4.1 അച്ചടി മാധ്യമങ്ങള്‍ 4.1.1 ഫലിത ബിന്ദുക്കള്‍ എന്ന രാഷ്ട്രീയ വ്യവഹാരം 4.1.1.1 ഭാഷാപരമായ സന്ദിഗ്ദ്ധതകള്‍ 4.1.1.1.1 സ്വനിമപരമായ സമാനത/അര്‍ത്ഥപരമായ വൃത്യാസം 4.1.1.1.2 ദ്വയാര്‍ത്ഥ സൂചന 4.1.1.1.3 ശ്ലേഷം 4.1.1.1.4 ശൈലി 4.1.1.1.5 കാര്യകാരണങ്ങളുടെ പൊരുത്തക്കുറവ്‌ 4.1.1.1.6 വാകൃഘടനാപരം 4.1.1.1.7 സൂചിതാര്‍ത്ഥത്തെ അഭിധയായി ഗണിക്കല്‍ 4.1.1.2 സന്ദര്‍ഭപരം 4.1.1.2.1 ആധിക്യം 4.1.1.2.2 ന്യൂനത്വം 4.1.1.2.3 സ്ഥാനാന്തരണം 4.1.1.3 ശ്രിയാപരം 4.1.2 ഹാസ്യ ചിത്രണം അഥവാ കാര്‍ട്ടൂണ്‍ 4.1.2.1 ഭാഷാപരമായ വൈരുദ്ധ്യം 4.1.2.2 സന്ദര്‍ഭപരമായ വൈരുദ്ധ്യം 4.2 ഹാസൃചലച്ചിശ്രഗാനങ്ങള്‍ 4.2.1. ജനപ്രിയഹാസ്യ ഗാനങ്ങള്‍ 4.3. ഹാസ്യത്തിന്റെ ചാനല്‍ കാഴ്ച്ചകള്‍ 4.3.1 ഭാഷാപരമായ സന്ദിഗ്ദ്ധയകള്‍ 4.3.2 സന്ദര്‍ഭപരമായ സന്ദിഗ്ദ്ധയകള്‍ 4.3.8 ക്രിയാപരമായ സന്ദിഗ്ദ്ധയകള്‍ 4.4 മറ്റ്‌ ഹാസ്യവ്യവഹാരങ്ങള്‍ 4.4.1] ആകാശവാണിയിലെ കിഞ്ചനവര്‍ത്തമാനം 4.4.2 ടെലിവിഷനിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി കള്‍ 4.4.8 ദ്രോളുകള്‍ ആക്ഷേപഹാസ്യൃത്തിന്റെ ഡിജിറ്റല്‍ രൂപം 4.5 ഹാസ്യവും ഗ്രത്യയശാസ്ത്രപരമായ പുനരുദ്പാദനവും ഉപസംഹാരം 266-269 ഗ്രന്ഥസൂചി 270-303 ആനുകാലികസുചി പദസുചി അനുബന്ധം 304-356 അനുബന്ധം 1 അനുബന്ധം 2 അനുബന്ധം 3 അനുബന്ധം 4 ആമുഖം ത്തമുഖം ചിരി സാര്‍വൃലകികമായ ഒരു മാനുഷിക ഭാവമാണ്‌. സങ്കീര്‍ണ്ണമായ ജീവി താവസ്ഥകളില്‍നിന്നും മാനസിക സംഘര്‍ഷങ്ങളില്‍നിന്നും മനസ്സിന്‌ സ്വാത ന്ത്രവും സ്വസ്ഥതയും നല്‍കുന്നതാണത്‌. “വീണാല്‍ ചിരിക്കാത്തവന്‍ ബന്ധുവല്ല” എന്ന ചൊല്ലില്‍ അര്‍ത്ഥമാക്കുന്നതുപോലെ ഏറ്റവും ര്രാഥമികമായ ഒരു വികാര്രപ കടനമാണ്‌ ചിരി. ആദ്യം ചിരി വരികയും തുടര്‍ന്ന്‌ ചിന്ത വിടരുകയുമാണ്‌ പതിവ്‌. ശാരീരികമായ ഒരു ്രതികരണവിശേഷമെന്നതിനപ്പുറം ചിരിക്ക്‌ സാമൂഹികവും സാംസ്കാരികവുമായ അനേകം അര്‍ത്ഥതലങ്ങളുണ്ട്‌. വളരെ ഗാരവപൂര്‍ണ്ണമായ ഒരു വിഷയമാണത്‌. 1923-ല്‍ പ്രസിദ്ധീകരിച്ച ഗ്രീഗിന്റെ “സൈക്കോളജി ഓഫ്‌ ലാഫര്‍ ആന്റ്‌ കോമഡി” എന്ന ഹാസ്യപഠനത്തില്‍ ചിരിയെക്കുറിച്ച്‌ ചിന്തിച്ചെഴു തിയ 363 ഗ്രന്ഥങ്ങളുടെ പട്ടിക കൊടുത്തിട്ടുണ്ട്‌. ഇന്ന്‌ ആ സംഖ്യ എത്രയോ അധി കമായിരിക്കുന്നു. ഏറ്റവും മൂര്‍ച്ചയുള്ള ഒരു രാഷ്രീയ ആയുധമായി ചിരി (ഹാസ്യം) മാറിയ ഒരു സാംസ്കാരിക ഭൂമികയിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. ഭാഷയിലൂടെ ആവി ഷര്‍കരിക്കുന്ന ചിരിയെ നാം ഹാസ്യസാഹിത്യമായി ഗണിക്കുന്നു. സാമൂഹിക വൈകൃതങ്ങള്‍ക്കും ദുഷ്രപവണതകള്‍ക്കുമെതിരെ ശക്തമായ ഒരു തിരുത്തല്‍ ശക്തിയായി എഴുത്തുകാരും കലാകാരന്മാരും ഹാസ്യത്തെ പല പ്രകാരത്തില്‍ ഉപ യോഗപ്പെടുത്തുന്നു. ഹാസ്യം ഒരു പ്രത്യേക വ്യവഹാരമായി സംസ്കാരത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരിക്കുന്നു. നവരസങ്ങളില്‍ രാജപദവി ശ്യംഗാരത്തിനാണെങ്കിലും ഏറ്റവും ജനകീ യവും സര്‍വ്വസമ്മതിയുമുള്ള രസം ഹാസ്യമാണ്‌. ഇന്ത്യയിലെ ഇതര ജനസമൂഹ ങ്ങളില്‍ നിന്ന്‌ വ്യത്യസ്തമായി മലയാളികള്‍ക്ക്‌ സമ്പന്നമായ ഒരു ഹാസ്യപാരമ്പ രൃമുണ്ട്‌. ലോകഭാഷകളിലെ തന്നെ ഏറ്റവും പ്രതിഭാശാലിയായ ഹാസ്യകവി മല യാളത്തിന്റെ കുഞ്ചന്‍ നമ്പ്യാരാണ്‌. കേരളത്തില്‍ നമ്പൂതിരി, മാപ്പിള ഫലിതങ്ങള്‍ ര്പസിദ്ധമാണ്‌. അതുപോലെ മറ്റു സമുദായങ്ങള്‍ക്കിടയിലും വൃതൃസ്തമായ ഹാസ്യാവിഷ്കാരങ്ങള്‍ നിലവിലുണ്ട്‌. മറ്റു ദേശങ്ങളില്‍ നിന്ന്‌ വിവര്‍ത്തനത്തി ലൂടെ ഇവിടെ പ്രചരിച്ച ഹാസ്ൃയഭാവനകളും മലയാള ഹാസ്യശാഖയെ പുഷടിപ്പെ ടുത്തി. മുല്ലാനാസറുദ്ദീന്‍ കഥകള്‍, ബീര്‍ബല്‍ കഥകള്‍, തെന്നാലിരാമന്‍ കഥകള്‍, സര്‍ദാര്‍ജി ഫലിതങ്ങള്‍ എന്നിവ ഇവിടെ ര്പചാരം നേടിയവയാണ്‌. l വരേണ്യ സംസ്കാരത്തിലെന്ന പോലെ ജനപ്രിയസംസ്കാരത്തിലും ഹാസ്യം ര്രധാന ഘടകമാണ്‌. ജനസാമാന്യത്തിന്റെ അഭിരുചികളും രസവാസന കളും നന്നായി മനസ്സിലാക്കിയിരുന്ന കലക്കത്ത്‌ കുഞ്ചന്‍നമ്പ്യാര്‍ “കലികാലങ്ങളിലുള്ള കാണികള്‍ക്കു കഥ കേട്ടാല്‍ ഫലിതമുള്ളതേ നല്ലൂ പലര്‍ക്കുമങ്ങനെതന്നെ., വലിപ്പമുള്ളവര്‍ക്കും വയസ്സു ചെന്നവര്‍ക്കും നല്‍ - ക്കുലത്തിലുളളവര്‍ക്കും നാരിമാര്‍ക്കും ശിശുക്കള്‍ക്കും ചിരിപ്പാന്‍ സംഗതിയുള്ള കവികള്‍ ചൊല്ലിയെങ്കില്‍ കേ- ട്ടിരിപ്പാനാഗ്രഹമുണ്ടാ, മെന്നിയേ സല്‍ക്കഥ കേട്ടാല്‍ ചിരിപ്പാനെന്തൊരു മാര്‍ഗ്ഗമെന്നു നോക്കുന്നവരേറും. ” (1997: 927) എന്ന്‌ “ഹനുമദുദ്ഭവ” ത്തിലും ചിരിക്കുന്ന കഥ കേട്ടാലിരിക്കുമായതല്ലെങ്കില്‍ തിരിക്കുമങ്ങനെ ഭാവിച്ചിരിക്കുന്ന ഭടന്മാരെ ചിരിക്കാതെ രസിപ്പിക്കാനൊരിക്കലുമെളുതല്ലെ ന്നിരിക്കുന്നെങ്കിലമ്മാത്രമുരയ്ക്കാമെന്നതേ വേണ്ടൂ” (1997: 1253) എന്ന്‌ “കുംഭകര്‍ണവധത്തിലും പരാമര്‍ശിച്ചത്‌ ഓര്‍ക്കാവുന്നതാണ്‌. എന്നുവച്ചാല്‍ ഹാസ്യം എക്കാലത്തും ആളുകളെ പിടിച്ചുനിര്‍ത്തിയിരുന്നു എന്നര്‍ത്ഥം. 1800-കളുടെ ഒടുവില്‍ വരേണ്യ (ലള്രbrനംഴ) സംസ്കാരത്തിനെതിരെ രൂപ പ്പെട്ട കീഴാള (ംഴ bro) സംസ്കാരമായി സാമൂഹിക ചരി്രകാരന്മാര്‍ ജനപ്രിയ സംസ്കാരത്തെ നിര്‍വചിക്കുന്നു. വിപുലമായ അര്‍ത്ഥത്തില്‍ ജനകോടികള്‍ പങ്കെ ടുക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതാണ്‌ ജനപ്രിയസംസ്കാരം (Popular Culture). സിനിമ, റേഡിയോ, ടെലിവിഷന്‍, സാഹിത്യം, സംഗീതം, പ്ര്രമാസി കാദി പ്രസിദ്ധീകരണങ്ങള്‍, പരസ്യം, സ്പോര്‍ട്സ്‌, ഭക്ഷണം എന്നിവയെല്ലാം ജന രിയ സംസ്‌കാരത്തിന്റെ ഭാഗമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ അക്കാദമിക പഠനമേഖല യിലേക്ക്‌ സവിശേഷമായ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട്‌ കടന്നുവന്ന നിരുപണരീതി 2 യാണ്‌ സംസ്കാരപഠനം. സാംസ്കാരിക ഘടകങ്ങളെ അടിസ്ഥാനമാക്കി കലാവി മര്‍ശനം നിര്‍വ്വഹിക്കുന്ന പദ്ധതിയാണത്‌. ഘടനാവാദം, അപനിര്‍മ്മാണം, ആധുനി കത, ആധുനികാനന്തരത, ചിഹ്നവിജ്ഞാനീയം തുടങ്ങിയ ആധുനിക കലാസാ ഹിത്യ പ്രസ്ഥാനങ്ങള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലാണ്‌ പിറന്നതെങ്കില്‍ സംസ്കാരപഠനം ബ്രിട്ടനിലാണ്‌ തുടക്കം കുറിക്കപ്പെട്ടത്‌. ഇന്ന്‌ ലോകത്തിലെ ്രമുഖ സര്‍വ്വകലാശാലകളിലെല്ലാം സംസ്കാരപഠനം സജീവമാണ്‌. “ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ മുതലാളിത്തത്തിനും സമഗ്രാധിപത്യത്തിനും എതിരെ യൂറോപ്പില്‍ രൂപംകൊണ്ട ആശയങ്ങളാണ്‌ സംസ്കാരപഠനത്തിന്‌ അടി ത്തറയിട്ടത്‌. മാര്‍കസിസത്തിന്റെ സോവിയറ്റ്‌ യൂണിയന്‍ വ്യാഖ്യാനങ്ങളെ നിശിത മായി വിമര്‍ശിച്ചുകൊണ്ടാണ്‌ ഈ ചിന്താധാര മുന്നേറിയത്‌. പ്രാതിഭാസിക വിജ്ഞാനീയത്തിന്റെ ഉള്‍ക്കാഴ്ചയും ചിഹശാസ്ത്രത്തിന്റെ വിശകലനരീതിയും സംസ്കാരപഠനത്തെ ഏറെ മുന്നോട്ടു നയിച്ചു. സാമൂഹ്യഘടനയും പ്രത്യയശാ സ്ത്രവും തമ്മിലുള്ള ബന്ധം പല നിലയില്‍ അഴിച്ചെടുക്കാനുള്ള ശ്രമം നടന്നു. ഇതിന്റെയെല്ലാം ഭാഗമായി കല/സംസ്കാരം/സാഹിതൃം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ അപ്രസക്തമായി എല്ലാത്തിനേയും സംസ്കാരപഠനങ്ങളായി മന സ്റിലാക്കാന്‍ നാം ശീലിച്ചു” (അനില്‍, 2017: 9-10) എന്ന നിരീക്ഷണം ഇവിടെ ്രസക്തമാണ്‌. ജന്രിയസംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ്‌ ഹാസ്യം. ജനപ്രിയ സംസ്കാരത്തിന്റെ മുഖ്യവാഹകങ്ങളായ അച്ചടിമാധ്യമം, റേഡിയോ, സിനിമ, ടെലിവിഷന്‍, നവമാധ്യമങ്ങള്‍ എന്നിവ വഴി ആവിഷക്കരിക്കപ്പെടുന്ന വൈവിധ്യ മാര്‍ന്ന സാംസ്കാരിക ഉത്പന്നങ്ങളില്‍ ഹാസ്യസാന്നിദ്ധ്യം വളരെ പ്രകടമാണ്‌. ഇത്തരത്തില്‍ ഹാസ്യവിനിമയങ്ങളെ ഒരു രാഷ്ട്രീയ വ്യവഹാരമായി ഉള്‍ക്കൊണ്ട്‌ പഠിക്കാനുള്ള ശ്രമമാണ്‌ ഈ ഗവേഷണം. പഠനലക്ഷ്യം ആധുനികാനന്തര പഠനമേഖലകളില്‍ ഏറെ ്രസക്തിയും ഗ്പചാരവുമുളള ജന്രിയസംസ്കാരത്തെ മുന്‍നിര്‍ത്തി, ഹാസ്യം എങ്ങനെ ഒരു രാഷ്ട്രീയവ്യവഹാ രമായി അതില്‍ ഇടപെടുന്നു എന്ന അന്വേഷണമാണ്‌ ഈ പഠനത്തിന്റെ മുഖ്യമായ ലക്ഷ്യം. രാഷ്്രീയവ്യവഹാരമെന്ന നിലയില്‍ ഹാസ്യം നിര്‍വ്ൃഹിക്കുന്ന വിവിധ ധര്‍മ്മങ്ങളും സാമൂഹികവിമര്‍ശനങ്ങളും കണ്ടെത്തുകയെന്നതും ഈ പഠനം കൊണ്ട്‌ ഉദ്ദേശിക്കുന്നു. 3 പഠനത്തിന്റെ ഗ്രസക്തി ജനപ്രിയസംസ്കാരത്തിലെ ഹാസ്യാവിഷ്കാരങ്ങളെ ഒരു രാഷ്ട്രീയവ്യവ ഹാരമെന്ന നിലയില്‍ ഗാരവത്തോടെ സമീപിക്കുന്ന കാര്യമായ പഠനങ്ങളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. മലയാളിയുടെ നര്‍മ്മഭാവന വളരെ പ്രസിദ്ധമാണ്‌. കേവല മായ ചിരിക്കപ്പുറത്ത്‌ അതിന്‌ സാമൂഹികവും രാഷ്ട്രീയവുമായ ഒരു വിമര്‍ശനതല മുണ്ട്‌. എന്നാല്‍ ഹാസ്യം നിര്‍വ്വഹിക്കുന്ന സാമൂഹിക-രാഷ്ട്രീയ ശുദ്ധീകരണവും വരിഷക്കരണവും വേണ്ടപോലെ വിലയിരുത്തപ്പെട്ടിട്ടില്ല. കാലോചിതമായി ഹാസ്യ ഭാവനയ്ക്ക്‌ വരുന്ന മാറ്റങ്ങളും പുത്തന്‍ പ്രവണതകളും തിരിച്ചറിയുകയും പഠിക്കു കയും ചെയ്യുക എന്നത്‌ പ്രസക്തമാണ്‌. പുര്‍വൃപഠനങ്ങള്‍ മലയാളത്തില്‍ ഹാസ്യത്തെ സംബന്ധിച്ച്‌ ചില ശ്രദ്ധേയമായ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. മേക്കൊല്ല പരമേശ്വരന്‍ പിള്ളയുടെ “ഹാസ്യദര്‍ശനം” (1969) ഹാസ്യത്തെ സംബന്ധിച്ചുള്ള ലക്ഷണ ഗ്രന്ഥമാണ്‌. ഹാസ്യത്തിന്റെ പരസ്ത്യ പാശ്ചാത്യ ദര്‍ശനങ്ങളും വിഭാഗങ്ങളും വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്‌ ഈ കൃതി യില്‍. “ഹാസ്യം നോവല്‍ ശില്‍പത്തില്‍ - സി.വി., ചന്തുമേനോന്‍, ബഷീര്‍, ഒ.വി. വിജയന്‍ എന്നിവരുടെ കൃതികളെ ആസ്പദമാക്കിയുള്ള പഠനം” (1991) എന്ന പുസ്തകത്തില്‍ എസ്‌.വി.വേണുഗോപന്‍നായര്‍ നോവല്‍ ശില്പത്തില്‍ ഹാസ്യത്തിനുള്ള സ്ഥാനവും സ്വാധീനവും വിശകലനം ചെയ്യുന്നു. “മലയാള ത്തിലെ ്രഹസനങ്ങള്‍ - ഒരു വിമര്‍ശനാത്മക പഠനം” (1991) എന്ന വി. വത്സലകു മാരിയുടെ ഗവേഷണപ്രബന്ധത്തില്‍ മലയാളത്തിലെ ര്രഹസനങ്ങളെ സൂക്ഷ്മ മായി വിലയിരുത്തുന്നു. ജമാലുദ്ദീന്‍ കുഞ്ഞിന്റെ “വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ദര്‍ശനവും കലയും കൃതികളെ അടിസ്ഥാനമാക്കി ഒരു പഠനം” (1991) എന്ന പ്രബ ന്ധത്തില്‍ ബഷീറിന്റെ കലാസാഹിത്യ ദര്‍ശനങ്ങലെകുറിച്ചാണ്‌ പ്രതിപാദിക്കുന്ന ത്‌. ഹാസ്യം ആധുനിക മലയാള കവിതയില്‍: അയ്യപ്പപണിക്കര്‍, കടമ്മനിട്ട COA} ഷ്ണൻ എന്നിവരുടെ കവിതകളെ ആസ്പദമാക്കി ഒരു പഠനം (2005) എന്ന ഗവേ ഷണര്പബന്ധത്തില്‍ ഗീത. ജി. നായര്‍ ആധുനിക മലയാള കവിതയിലെ ഹാസ്യാ വിഷ്കാരത്തെക്കുറിച്ച്‌ അയ്യപ്പപണിക്കര്‍, കടമ്മനിട്ടരാമകൃഷണന്‍ എന്നിവരുടെ കവിതകളെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്നു. മാതലെ ഇല്ലത്ത്‌ ശ്രീ വത്സന്റെ മലയാളത്തിലെ കാര്‍ട്ടൂണുകള്‍: ഒരു സാംസ്കാരിക പഠനം (2015) എന്ന ഗവേ ഷണ പ്രബന്ധത്തില്‍ കാര്‍ട്ടുണുകളിലെ ഹാസ്യവിഷ്കാരങ്ങളെകുറിച്ച്‌ അന്വേഷി ക്കുന്നു. 4 ജി, വത്സലാദേവിയുടെ “ബഷീര്‍ക്കഥകളിലെ ഹാസ്യം” (1989), ആര്‍ രാധാ കൃഷ്ണന്റെ “ആദ്യകാല മലയാള ചെറുകഥകളിലെ ഹാസ്യം ഒരു പഠനം” (1990), കെ. ഗോപകുമാറിന്റെ “ഹാസ്യത്തിന്റെ തലങ്ങള്‍ ഇ.എം.കോവുൂരിന്റെയും വി.കെ.എ ന്നിന്റെയും കഥകളില്‍, മോഹനന്‍ നായരുടെ ‘്രഹസനങ്ങളിലെ ഹാസ്യോപാധി കള്‍” (1981), (പഭാകരന്‍ രയരോത്ത്‌ കുന്നുമ്മലിന്റെ സഞ്ജയന്റെ ആക്ഷേപഹാ സ്യകൃതികള്‍ ഒരു പഠനം” (1985) പി. ശര്‍മ്മിയുടെ ഫലിതവും സംസ്കാരവും ടിന്റുമോന്‍ തമാശകള്‍ മുന്‍നിര്‍ത്തിയുള്ള പഠനം (2015) എന്നീ എം.ഫില്‍ പ്രബ ന്ധങ്ങള്‍ ഹാസ്യഭാവനയെ അപ്്രിക്കുവാനുള്ള ശ്രമങ്ങള്‍ എന്ന നിലയ്ക്ക്‌ പരി ഗണനയര്‍ഹിക്കുന്നു. ജി.ശങ്കരപ്പിള്ള രചിച്ച “സി.വി.യുടെ ഹാസ്യസങ്കല്‍പ്പം” (1987) നല്ലൊരു പഠനമാണ്‌. “ഹാസ്യ്രകാശം” (1958) സഞ്ജയന്‍ സ്മരണികയായി പുറത്തിറക്കിയ ഗ്രന്ഥമാണ്‌. അതില്‍ പാശ്ചാത്യ, പൌരസ്ത്യ ഹാസ്യസിദ്ധാന്തങ്ങളെക്കുറിച്ചും സഞ്ജയന്റെ ഹാസ്യാവിഷക്കാരങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളുണ്ട്‌. “ഹാസ്യസാ ഹിത്യം” (1990) എന്ന കുട്ടികൃഷ്ണമാരാരുടെ ഗ്രന്ഥത്തില്‍ ഹാസ്യത്തെ വ്ൃത്യ സ്തമായ രീതിയില്‍ വിലയിരുത്തുന്നുണ്ട്‌. “സഞ്ജയനും സഞ്ജയസാഹിത്യവും” (1998) എന്ന കൃതിയില്‍ ആക്ഷേപഹാസ്യം, ഹാസ്യവിഡംബനം, ഉത്തമഹാസ്യം, ഉക്തിഹാസ്യം, ഹാസൃദര്‍ശനം, കുലീനമായ ഹാസ്യകല എന്നീ പഠനങ്ങള്‍ കാണാം. “ചിരിയുടെ ചരിത്രം ഒരു പഠനം” (2004) എന്നതും ഹാസ്യത്തെ മുന്‍നിര്‍ത്തിയുള്ള പഠനമാണ്‌. മേല്‍പറഞ്ഞ പഠനങ്ങളിലൊന്നും ഹാസ്യത്തെ ഒരു രാഷ്ട്രീയവ്യവഹാര മെന്ന നിലയില്‍ വേണ്ടത്ര ആഴത്തിലും വ്യാപ്തിയിലും സമഗ്രതയിലും വിശക ലനം ചെയ്തു കാണുന്നില്ല. അതാതു കാലത്തെ സാമൂഹികാവസ്ഥയില്‍ നിരന്തരം ഇടപെടുന്ന ഹാസ്യം, രാഷ്ട്രീയ വ്യവഹാരമെന്ന നിലയില്‍ നിര്‍വ്വഹിക്കുന്ന പങ്ക കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്‌. ഇതിനായി ജനപ്രിയസംസ്കാരത്തെ യാണ്‌ ഇവിടെ മുഖ്യ ആകരമായി സ്വീകരിച്ചിട്ടുള്ളത്‌. പഠനമേഖല ജനപ്രിയസംസ്കാരത്തിന്റെ മുഖ്യസ്രോതസ്സുകളായ അച്ചടി, ദൃശ്യ, ശ്രാവ്യ, സൈബര്‍ രംഗങ്ങളില്‍നിന്ന്‌ തെരഞ്ഞെടുത്ത മാതൃകകളെ അടിസ്ഥാനമാക്കി യാണ്‌ ഈ പഠനത്തില്‍ ഹാസ്യത്തെ അപഗ്രഥനം ചെയ്യാന്‍ ശ്രമിക്കുന്നത്‌. അച്ചടി മാധ്യമത്തിലെ ഹാസ്യാവിഷ്ക്കാരത്തെ ചര്‍ച്ച ചെയ്യാന്‍ മനോരമ ബുക്‌സ്‌ ഫലിത ബിന്ദുക്കള്‍ (2012), 1001 ഫലിതങ്ങള്‍ (2016) എന്നീ പുസ്തകങ്ങളും ജി.അരവിന്ദന്റെ 5 “ചെറിയ മനുഷ്യരും വലിയ ലോകവും” (1996) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഗോപീ കൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ (2013) എന്ന സമാഹാരവും തെരഞ്ഞെടുത്തിരിക്കുന്നു. 1960-നും 2016-നും ഇടയില്‍ മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമക ളില്‍നിന്ന്‌ തെരഞ്ഞെടുത്ത 24 ജനപ്രിയ സിനിമകള്‍, പത്തൊന്‍പത്‌ ഹാസ്യചല ച്ചി്ത ഗാനങ്ങള്‍, ടെലിവിഷനിലെ ജന്രപിയ കോമഡി ഷോകളില്‍നിന്ന്‌ തെര ഞ്ഞെടുത്ത എപ്പിസോഡുകള്‍ എന്നിവ ഉപയോഗപ്പെടുത്തി ദൃശ്യമാധ്യമ ലോകത്തെ ഹാസ്യവിനിമയങ്ങള്‍ പഠിക്കുവാന്‍ ശ്രമിക്കുന്നു. ശ്രാവ്യമാധ്യമത്തിലെ ഹാസ്യത്തെ പഠിക്കുവാന്‍ കോഴിക്കോട്‌ ആകാശവാണി നിലയം കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ്രക്ഷേപണം ചെയ്യുന്ന “കിഞ്ചനവര്‍ത്തമാനം” എന്ന പരിപാടിയില്‍നിന്ന്‌ തെരഞ്ഞെടുത്ത ഏതാനും ഭാഗ ങ്ങള്‍ ഗ്പയോജനപ്പെടുത്തിയിരിക്കുന്നു. നവമാധ്യമങ്ങളിലെ ഹാസ്യത്തെ വിലയിരുത്തുവാന്‍ “ട്രോള്‍ ട്രോള്‍ ട്രോശ്‌ (2016) എന്ന പുസ്തകത്തില്‍നിന്നെടുത്ത ചില ട്രോളുകള്‍ ഉപയോഗിച്ചിരിക്കുന്നു. പ്ഠനരീതി ജനപ്രിയസംസ്കാരത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഹാസ്യത്തെ ഒരു രാഷ്ട്രീയവ്യവഹാരമെന്ന നിലയില്‍ പഠിക്കുവാന്‍ പ്രത്യയശാസ്ത്ര വിമര്‍ശന മെന്ന പദ്ധതിയെയാണ്‌ പ്രധാനമായും അവലംബിച്ചിരിക്കുന്നത്‌. റേഡിയോ, ടെലി വിഷന്‍, സിനിമ, ട്രോളുകള്‍ എന്നിവയില്‍നിന്നുളള മാതൃകകളെ അപഗ്രഥിക്കു വാന്‍ വ്യവഹാര പഠനത്തിന്റെ രീതിശാസ്ത്രവും സന്ദര്‍ഭോചിതമായി ്രയോജന പ്പെടുത്തിയിട്ടുണ്ട്‌. ്രബന്ധസ്വരുപം ആമുഖം, ഉപസംഹാരം, ഗ്രന്ഥസൂചി, പദസൂചി, അനുബന്ധം എന്നിവയ്ക്ക്‌ പുറമെ നാല്‍ അധ്യായങ്ങളായി ഈ പ്രബന്ധത്തെ വിഭജിച്ചിരിക്കുന്നു. ഹാസ്ൃദര്‍ശനങ്ങള്‍ എന്ന ഒന്നാമധ്യായത്തില്‍ പരസ്തൃ-പാശ്ചാത്യ ഹാസ്ൃദര്‍ശനങ്ങള്‍ പ്രതിപാദിക്കുന്നു. ഭരതമുനിയുടെ “നാട്യശാസ്ത്ര്‌ത്തിലെ രസ വിചാരം പരിശോധിക്കുകയും ഹാസ്യരസത്തെക്കുറിച്ച്‌ സവിശേഷമായി പരാമർശി ക്കുകയും ചെയ്യുന്നു. രസനിരൂപണം നടത്തിയ വാമനന്‍, ദണ്ഡി, ആനന്ദവര്‍ദ്ധനന്‍, അഭിനവ ഗുപ്തന്‍, കുന്തകന്‍, മഹിമ ഭട്ടന്‍, ക്ഷേമേന്ദ്രന്‍, ഭട്ടനായകന്‍, ഭട്ടതൌതന്‍, ധനഞ്ജയന്‍, രുദ്രജന്‍, ശിംഗഭൂപാലന്‍ എന്നിവരുടെ കാഴ്ചപ്പാടുകള്‍ വിലയിരു ത്തുന്നു. 6 പാശ്ചാത്യ ദര്‍ശനങ്ങളില്‍ സോക്രട്ടീസ്‌, പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ഹെര്‍ബര്‍ട്ടു സ്പെന്‍സര്‍, ഹെന്‍റി ബര്‍ഗ്സന്‍, സിഗ്മണ്ട്‌ ഫ്രോയ്ഡ്‌, ജെയിംസ്‌ സളളി, ഇമ്മാ നുവല്‍ കാനറ, ആര്‍തര്‍ കോയ്സ്്‌ലര്‍ എന്നിവരുടെ ഹാസ്യസംബന്ധിയായ നിരീ ക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. പാശ്ചാതൃര്‍ ഹാസ്യത്തിന്‌ കല്പിച്ച വിഭാഗങ്ങ ളായ സാത്വിക ഹാസ്യം (Humour), ഉക്തിഹാസ്യം (1%), ആക്ഷേപഹാസ്യം (Satire), ഹാസ്യാനുകരണം (Parody), ഹാസ്ൃവിഡംബനം (Burlesque), രപച്ചഛന്ന ഹാസ്യം (Irony), ലാാഠപൂണ്‍ (Lampoon), എപ്പിഗ്രാം (Epigraത), സര്‍ക്കാസം (ടarcകടസ), കാരിക്കേച്ചര്‍ (Caricature) എന്നിവ ലഘുവായി വിശദീകരിക്കുന്നു. രണ്ടാം അധ്യായമായ “ജന്രപിയ സംസ്കാരവും കേരളത്തിന്റെ ഹാസ്യപാര മ്പര്യവും” എന്നതില്‍ സംസ്കാരപഠനതെക്കുറിച്ചും ജനപ്രിയ സംസ്കാരത്തെക്കു റിച്ചും വ്യവഹാരം, പ്രത്യയശാസ്ത്രം എന്നിവയെ സംബന്ധിച്ചും ചര്‍ച്ച ചെയ്യുന്നു. ആധുനികോത്തര പഠനമേഖലയില്‍ സജീവമായ സംസ്കാരപഠനത്തെക്കുറിച്ചാണ്‌ ആദ്യം ചര്‍ച്ചചെയ്യുന്നത്‌. തുടര്‍ന്ന്‌ സംസ്കാരപഠനശാഖയിലെ പുതിയ സമീപന മായ ജന്ര്പിയ സംസ്കാരത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നു. റെയ്മണ്ട്‌ വില്യംസിന്റെ ഇടപെടലുകള്‍, ഫ്രാങ്കഫര്‍ട്ട്‌ സ്കൂള്‍, ബര്‍മിങ്ഹാം സ്കൂള്‍ എന്നിവയുടെ സംഭാ വനകള്‍ തുടങ്ങിയവ പ്രതിപാദിക്കുന്നു. ജനപ്രിയസംസ്കാരം എന്ന ഭാഗത്ത്‌ ബഹുഭൂരിപക്ഷം ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട്‌ രൂപമെടുത്ത ജന്രപിയ സംസ്കാരം (Popular culture) എന്ന സങ്കല്പനം ചര്‍ച്ചചെയ്യുന്നു. മാത്യു ആര്‍നോള്‍ഡ്‌, ഇ.ബി.ടെയ്ലര്‍, വില്യം വേഡ്സ്വര്‍ത്ത്‌, തിയോഡര്‍ അഡോണോ, അന്റോണിയോ ഗ്രാംഷി, ഫ്രെഡറിക്‌ ജെയിംസണ്‍, ടെറി ഈഗിള്‍ ടണ്‍, ഇ.പി. തോംസണ്‍, Mois ബക്തിന്‍ തുടങ്ങിയവരുടെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. രാഷ്ട്രീയ വ്യവ ഹാരം എന്തെന്ന്‌ നിര്‍വൃചിക്കാനും ഈ അധ്യായത്തില്‍ ശ്രമിക്കുന്നു. തുടര്‍ന്ന്‌ മല യാളത്തിന്റെ ഹാസ്യപാരമ്പര്യത്തെക്കുറിച്ച്‌ ഗ്ഹസ്വമായി പ്രതിപാദിക്കുന്നു. നാടോടിവാങ്മയങ്ങളിലും മറ്റു കലകളായ കൂത്ത്‌, കൂടിയാട്ടം, തുള്ളല്‍ എന്നിവ യിലും സാഹിത്യത്തിന്റെ വ്യത്യസ്ത ശാഖകളായ കഥ, കവിത, നോവല്‍, നാടകം, നര്‍മ്മസാഹിത്യം എന്നിവയിലുമുള്ള ഹാസ്യ സാന്നിദ്ധ്യവും പ്രത്യേകതകളും വ്യക്തമാക്കാന്‍ ശ്രമിക്കുന്നു. “ഹാസ്യം ജന്റപിയ സിനിമയില്‍” എന്ന മൂന്നാം അധ്യായത്തില്‍ 1960 നും 2016നും ഇടയില്‍ ഇറങ്ങിയ മലയാള സിനിമകളില്‍നിന്ന്‌ ഹാസ്യത്തിന്‌ പ്രാധാന്യ മുള്ള ഇരുപത്തിനാല്‌ മലയാള സിനിമകള്‍ തെരഞ്ഞെടുത്ത്‌ വിശദമായ പഠനം നട ത്തിയിരിക്കുന്നു. ഈ സിനിമകളില്‍ ഒരു രാഷ്ട്രീയ വ്യവഹാരമായി ഹാസ്യം ഏതെല്ലാം രീതിയിലാണ്‌ ആവിഷക്കരിക്കപ്പെടുന്നതെന്നാണ്‌ മുഖ്യമായും പരിശോ 7 ധിച്ചത്‌. സിനിമയെന്ന ജനപ്രിയ കല, ഹാസ്യം മലയാളസിനിമയില്‍, ആദ്യകാല മലയാളസിനിമകളിലെ ഹാസ്യം, ഗൌരവമുള്ള ഹാസ്യത്തിന്റെ തുടക്കം, ഹാസ്യതാ രങ്ങളുടെ കടന്നുവരവ്‌, ജനപ്രിയ സിനിമകളിലെ ഹാസ്യാവിഷകാര രീതികള്‍ എന്നിവയാണ്‌ ഈ അധ്യായത്തില്‍ ചര്‍ച്ചചെയ്യുന്നത്‌. വൈരുദ്ധ്യങ്ങളില്‍നിന്നാണ്‌ ഹാസ്യം ജനിക്കുന്നത്‌. ഈ വൈരുദ്ധ്യങ്ങളെ ഭാഷാപരം, സന്ദര്‍ഭപരം, ക്രിയാപരം എന്ന്‌ മൂന്നായി വിഭജിച്ചതിനുശേഷം ഓരോന്നിന്റെയും ഉള്‍പിരിവുകള്‍ വിശദമായി പരിശോധിക്കുന്നു. ഉദാഹരണത്തിന്‌ ഭാഷാപരമായതിനെ സ്വനിമപരമായ സമാന ത, ദ്വയാര്‍ത്ഥസൂചന, ശ്ലേഷം, ശൈലി, കാര്യ-കാരണങ്ങളുടെ പൊരുത്തക്കുറവ്‌, വാക്ൃഘടനാപരം, സൂചിതാര്‍ത്ഥത്തെ അഭിധയായി ഗണിക്കല്‍ എന്നിങ്ങനെ വിഭ ജിക്കുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുത്ത സിനിമകളെ അടിസ്ഥാനമാക്കി സൂക്ഷ്മ മായ അപഗ്രഥനമാണ്‌ ഈ അധ്യായത്തില്‍ നടത്തിയിരിക്കുന്നത്‌. നാലാം അദ്ധ്യായമായ “ഹാസ്യം ഇതര ജനപ്രിയ വ്യവഹാരത്തില്‍” എന്ന തില്‍ ടെലിവിഷനിലെ കോമഡി പരിപാടികള്‍, രാഷ്ട്രീയ ആക്ഷേപഹാസ്യ പരി പാടികള്‍, ഹാസ്യചലച്ചിത്രഗാനങ്ങള്‍, റേഡിയോയിലെ കിഞ്ചനവര്‍ത്തമാനം, കാര്‍ട്ടൂണുകള്‍, ട്രോള്‍ എന്നിവ പഠനവിധേയമാക്കി രാഷ്ട്രീയവ്യവഹാരമെന്ന ഹാസ്ധ്യധര്‍മ്മത്തെ നിര്‍ദ്ധാരണം ചെയ്തിരിക്കുന്നു. മൂന്നാമധ്യായത്തില്‍ സിനി മയെ വിശകലനം ചെയ്തതുപോലെ ഹാസ്യം സൃഷ്ടിക്കുന്ന വൈരുധ്യങ്ങളെ മുന്‍നിര്‍ത്തി ചില ഹാസ്യവ്യവഹാരങ്ങളെ ഈ അദ്ധ്യായത്തിലും വിശകലനം ചെയ്യുന്നുണ്ട്‌. നാല്‍ അദ്ധ്യായങ്ങൾക്ക്‌ പുറമെ ആമുഖം, ഉപസംഹാരം, ഗ്രന്ഥസൂ ചി, പദസൂചി എന്നിവയും അഞ്ച്‌ അനുബന്ധങ്ങളും പ്രബന്ധത്തിന്റെ ഭാഗമായു ണ്ട്‌. 8 അധ്യായം 1 ഹാസ്യദര്‍ശനങ്ങള്‍ അധ്യായം 1 ഹാസൃദര്‍ശനങ്ങള്‍ 1, ഹാസ്യദര്‍ശനങ്ങള്‍ മനുഷ്യനെ ഇതരജിവികളില്‍നിന്ന്‌ വൃതൃസ്തനാക്കുന്ന ഒരു സ്വഭാവവി ശേഷമാണ്‌ ചിരി. ചിരിക്കുന്ന മൃഗമാണ്‌ മനുഷ്യന്‍ എന്നൊരു ചൊല്ലുതന്നെയുണ്ട്‌. ചിരിയ്ക്ക്‌ വിഷയമാകുന്ന ജന്തുവും മനുഷ്യന്‍തന്നെ. മനുഷ്യസ്വഭാവത്തെപ്പറ്റി പഠിച്ച ഡെസ്മണ്ട്‌ മോറീസ്‌ ശിശുലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി ചിരിയെ കാണുന്നു (Morris, 1987: 256). ജനനം മുതല്‍ മരണംവരെ ഈ നൈസര്‍ഗിക സിദ്ധി മനുഷ്യന്‍ നിലനിര്‍ത്തുന്നു. മനുഷ്യന്റെ ഏറ്റവും മഹത്തായ ജൈവിക സമ്പത്തായി ചിരി ഗണിക്കപ്പെടുന്നു. ശാരീരികമായ ഒരു ്രകടനവിശേഷമെന്നതി നെക്കാള്‍ മാനസികമായ പ്രതികരണരീതിയാണ്‌ ചിരി. അതിസങ്കീര്‍ണമായ ഒരു ദര്‍ശനവിശേഷമാണത്‌. ആ ദര്‍ശനവിശേഷത്തെ സൂചിപ്പിക്കുന്ന പദമാണ്‌ ഹാസ്യം. മാനസിക സമ്മര്‍ദ്ദങ്ങളില്‍നിന്നും മനുഷ്യന്‌ ആശ്വാസം നല്‍കുന്ന അമൂ ല്ൃഭാവമാണ്‌ ഹാസ്യം. അതിന്റെ ലക്ഷ്യം വികാരവിമലീകരണം' തന്നെ. ഹാസ്യം സാമുദായികമായ ഒരു പ്രക്രിയയാണ്‌. മനുഷ്യന്‌ ഒറ്റപ്പെട്ട ചിരിക്കാനാവില്ല. ചിരി യില്‍ പങ്കുകൊള്ളാന്‍ പുറമെ ഒരാളെങ്കിലും വേണം. ചിരിക്കാന്‍ മൂന്നുപേര്‍ വേണ മെന്ന്‌ ഫ്രോയ്ഡ്‌ (1976 198). മറ്റു മനുഷ്യരുടെ അഥവാ മാനുഷികാവസ്ഥകളുടെ സമ്പര്‍ക്കത്തില്‍ മാത്രമേ മനുഷ്യന്‌ ചിരിക്കാനാവൂ. സമുദായ ജീവിതത്തില്‍ നിന്നാണ്‌ ഹാസ്യം ഉത്ഭവിച്ചതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. മൃഗകഥകളും മറ്റും ഹാസ്യവിഷയമാകുന്നത്‌ അവയില്‍ മനുഷ്യത്വം ആരോപിക്കപ്പെടുമ്പോള്‍ മാത്രമാ ണ്‌. ദേശം, കാലം, ഭാഷ, രാഷ്രീയ സാംസ്കാരിക ചുറ്റുപാടുകള്‍, ജനതയുടെ സാമൂഹിക വീക്ഷണം എന്നിവയ്ക്കനുസരിച്ച്‌ ഹാസ്യത്തിന്റെ നിലവാരം മാറി ക്കൊണ്ടിരിക്കും. ഓരോ സമൂഹത്തിനും അവരുടേതായ ഹാസ്യപാരമ്പര്യം, നര്‍മ്മ ബോധം ഉണ്ടാകുന്നത്‌ അതുകൊണ്ടാണ്‌. ഹാസ്യത്തിന്‌ ഇത്തരത്തില്‍ വൈവിധ്യം വരുമെങ്കിലും അതിനൊരു സാര്‍വജനിന സ്വഭാവമുണ്ട്‌. സ്വതന്ത്രമായ സാമൂഹ്യ അന്തരീക്ഷമാണ്‌ ഹാസ്യത്തിന്‌ അനുയോജ്യം. ഏകാധിപത്യ്രവണതകള്‍ നില നില്‍ക്കുന്ന സമൂഹത്തില്‍ ഹാസ്യം താരതമ്യേന വിരളമായിരിക്കും. ഒരുതരത്തില്‍ ഹാസ്യം സ്വാതന്ത്രൃത്തിന്റെ സൃഷ്ടിയാണ്‌. 9 ജീവിതത്തിന്റെ ക്ലേശങ്ങളെയും ദുരിതങ്ങളെയും ലഘൂകരിക്കുകയും ജീവി തവൈഷമ്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഹാസ്യം സാമൂഹ്യപരിവര്‍ത്തന ത്തിനുള്ള ഉപകരണം കൂടിയാണ്‌. ഹെന്റിബര്‍ഗ്സന്റെ അഭിപ്രായത്തില്‍ ‘ഹാസ്യാ വിഷ്കരണത്തിന്‌ ജീവിതത്തിലെന്നപോലെ കലകളിലും മനുഷ്യനെയോ മനുഷ്യ ജീവിതത്തെയോ സ്പര്‍ശിക്കുന്ന സംഗതികളുമായി ഉറ്റബന്ധം പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിരിക്കേണ്ടത്‌ അപരിഹാര്യമാണെന്ന്‌ കാണുന്നു” (പരമേശ്വ രന്‍പിളള, 1966: 19). ഭാഷയിലൂടെയുള്ള വികാരാവിഷ്കാരമായ സാഹിത്യത്തില്‍ ഹാസ്യത്തിന്‌ പ്രമുഖ സ്ഥാനമുണ്ട്‌. ഹാസജനകമായ വാങ്മയമാണ്‌ ഹാസ്യസാ ഹിത്യം എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌. സാഹിത്യകൃതികളിലെ ഹാസ്യത്തിന്‌ സാമൂഹികവും രാഷ്ട്രീയവുമായ ഒരു വിമര്‍ശദ്യഷ്ടിയുണ്ട്‌. സാമൂഹിക പരി വര്‍ത്തന (പ്രസ്ഥാനങ്ങള്‍ക്ക്‌ ലക്ഷ്യബോധമുണ്ടാക്കുന്നതില്‍ അതതുകാലങ്ങളിലെ ഹാസ്യകൃതികള്‍ വഹിച്ച പങ്കു നിസ്സാരമല്ല. സാമൂഹിക വൈകൃതങ്ങള്‍ക്കും ദുഷ്രപവണതകള്‍ക്കുമെതിരെ ശക്തമായ ഒരായുധമായി ഹാസ്യം അംഗീകാരം നേടിയിരിക്കുന്നു. ലോകസാഹിത്യത്തിലെ പല വിശിഷ്ട കൃതികളും ഇതിന്‌ നിദര്‍ശനമാണ്‌. സെര്‍വാന്റീസി (Cervantes) ന്റെ ഡോണ്‍ ക്വികസോട്ടി(%605)നേയും, ജോനാതന്‍ സ്വിഫ്റ്റിന്റെ ഗള്ളിവറുടെ യാത്രകളേ(1726)യും ആര്‍ക്കും അവഗണിക്കാനാവില്ല. ഹാസ്യത്തിന്റെ പ്രാധാന്യവും അതിന്‌ ജീവിതത്തോടുള്ള ബന്ധവും പല മഹാന്മാരും മനസ്സിലാക്കിയിരുന്നു. സോക്രട്ടീസും വിവേകാനന്ദനും ഗാന്ധിജിയും തികഞ്ഞ നര്‍മ്മബോധമുള്ള വരായിരുന്നു. “ഒരു ജീനിയസ്‌ ട്രാജഡികളെന്നപോലെ കോമഡികളും സൃഷടിക്കുന്നു എന്ന്‌ സോക്രട്ടീസ്‌ പറഞ്ഞിട്ടുണ്ട്‌. അതാണ്‌ ജീനി യസ്സിന്റെ സ്വഭാവമെന്നും അദ്ദേഹം വ്യക്തമാക്കി” (അപ്പന്‍, 1992: 53) ഉല്‍ക്ക ഷ്ടമായ നര്‍മ്മബോധം എല്ലാ ഉല്‍ക്കൃഷ്ടസാഹിതൃ നിര്‍മ്മാണത്തിനും ആവശ്യ മാണ്‌. കവിത്വമെന്നത്‌ നര്‍മ്മബോധം തന്നെ. ഏതൊരു ആശയത്തിന്റെയും ഉല്പത്തി കണ്ടെത്തുക എന്നത്‌ എപ്പോഴും - ര്രയാസകരമായിരിക്കും. ഹാസ്യത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഹ്യൂമര്‍ എന്ന പദം നിര്‍വചനക്ഷമമല്ലെന്നും അതിന്‌ ഒരു നിര്‍വചനത്തിന്‌ ശ്രമിക്കുന്നതുതന്നെ ഹാസ്യബോധത്തിന്റെ അഭാവമാണ്‌ കാണിക്കുന്നതെന്നും ജി.കെ.ചെസ്ത്റര്‍ട്ടന്‍ പറ ഞ്ഞിട്ടുണ്ട്‌ (Henry, 1993 : 268). ഹാസ്യത്തെ നിര്‍വ്ൃചിക്കാന്‍ കാവ്യമീമാംസക ന്മാരും തത്വചിന്തകന്മാരും മനഃശാസ്ത്രജ്ഞന്മാരും നരവംശശാസ്ത്രജ്ഞന്മാരും ശ്രമിച്ചിട്ടുണ്ട്‌. ഹാസ്യസിദ്ധാന്തങ്ങളുടെ ധാരാളിത്തം അമ്പരപ്പിക്കുന്നതാണ്‌. 10 ജനപ്രിയസംസ്കാരത്തിലെ ഹാസ്യാപ്രഗഥനത്തിന്‌ ഹാസ്യതെക്കുറി ച്ചുളള ഭാരതീയവും പാശ്ചാത്യവുമായ സിദ്ധാന്തങ്ങള്‍ സാമാന്യമായി അറിയേണ്ടി യിരിക്കുന്നു. 1.1 ഭാരതീയ ഹാസ്യദര്‍ശനം മനുഷ്യന്‍ സ്ഥായിയായ ചില ചിത്തവ്യത്തികളുണ്ട്‌. കലാസാഹിത്യ രൂപങ്ങ ളുമായി ബന്ധപ്പെടുമ്പോള്‍ ഈ ചിത്തവ്ൃയത്തികള്‍ ആസ്വാദ്യമായ പല രൂപങ്ങള്‍ കൈക്കൊള്ളും. ഇവയെ ഭാരതീയ കാവ്യമീമാംസയില്‍ രസങ്ങള്‍ എന്നു പറയു ന്നു. “നാട്യശാസ്ത്ര” കര്‍ത്താവായ ഭരതമുനി (ബിസി. 2-ാം നൂറ്റാണ്ട)യാണ്‌ സമ ഗ്രമായ രസചര്‍ച്ച നടത്തിയ ആദ്യ കാവ്യമീമാംസകന്‍. നാടൃശാസ്ത്രത്തെ ആധാരമാക്കിയാണ്‌ പിന്നീട വന്ന എല്ലാ ആചാര്യന്മാരും രസനിരൂപണം നടത്തിയത്‌. വാമനന്‍, ആനന്ദവര്‍ദ്ധനന്‍, അഭിനവഗുപ്തന്‍, കുന്തകന്‍, മഹിമഭട്ടന്‍, ക്ഷേമേന്ദ്രന്‍ എന്നിവരെല്ലാം രസത്തിന്റെ പ്രാധാന്യം അംഗീകരിച്ചു. നാട്യശാസ്ത്രത്തിലെ ആറാം അധ്യായമായ രസവികല്‍പ്പത്തിലാണ്‌ ഭരതന്‍ രസനിരുപണം നടത്തുന്നത്‌. നാട്യ്രയോഗത്തില്‍ പ്രഥമസ്ഥാനം രസങ്ങള്‍ക്കാണ്‌. ഭരതന്റെ “വിഭാവാനുഭാവ വ്യഭിചാരി സംയോഗാദ്രസനിഷ്പത്തി”്‌ എന്ന രസ സൂത്രം പ്രസിദ്ധമാണ്‌. രസം എന്നതുകൊണ്ട്‌ ഭരതന്‍ ഉദ്ദേശിക്കുന്നത്‌ ആന്വാദ്യത യാണ്‌. ശൃംഗാരം, ഹാസ്യം, കരുണം, രയദ്രം, വീരം, ഭയാനകം, ബീഭത്സം, അത്ഭുതം എന്നിങ്ങനെ എട്ടു രസങ്ങളും ഇവയുടെ സ്ഥായിഭാവങ്ങളായി രതി, ഹാസം, ശോകം, ക്രോധം, ഉത്സാഹം, ഭയം, ജുഗുപ്സ, വിസ്മയം തുടങ്ങിയവയു മാണ്‌ ഭരതമുനി അവതരിപ്പിക്കുന്നത്‌, “കാവ്യാദര്‍ശ്‌ത്തില്‍ ദണ്ഡിയും എട്ടു രസങ്ങ ളെപ്പറ്റിയാണ്‌ (്പതിപാദിക്കുന്നത്‌. ധനഞ്ജയനും ധനികനും ഇതിനെ അനുകൂലി ച്ചു. തമിഴ്‌ വ്യാകരണ ഗ്രന്ഥമായ “തൊല്‍ക്കാപ്പിയ'ത്തില്‍ സ്ഥായിഭാവങ്ങള്‍ എട്ടാ ണെന്ന്‌ കാപ്യനാര്‍ അഭിഡ്രായപ്പെടുന്നു. ഉദ്ഭദനും അഭിനവഗുപ്തനും രസം ഒന്‍പ താണെന്ന്‌ വാദിച്ചു. രുദ്രന്‍ “കാവ്യാലങ്കാര്‌ത്തിലെ പന്ത്രണ്ടാമധ്യായത്തില്‍ ശാന്തം, പ്രേയം എന്ന രണ്ടു രസങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഭരതന്റെ എട്ടു രസങ്ങള്‍ക്കു പകരം പത്തു രസങ്ങള്‍ കല്പിക്കുന്നു. ഭോജന്‍ രസസാഖ്യ പന്ത്രണ്ടാക്കി. എല്ലാ രസവും ആനന്ദദായകമാണെന്ന്‌ ചില ആചാര്യന്മാര്‍ വിചാരിക്കുന്നു. ധനികനും ധനഞ്ജയനും വിശ്വനാഥനും മറ്റു ചിലരും രസങ്ങളെല്ലാം സുഖാത്മക മാണെന്ന്‌ കരുതി. വാസ്തവത്തില്‍ രസം ഏകമാണ്‌. ഗ്രയോജനം സാധിപ്പാനാ യാണ്‌ അത്‌ വിഭജിക്കുന്നത്‌. രസം “ആത്മവിശ്രാന്തി” എന്ന ദശയാണെന്ന്‌ അഭിന 11 വഗുപ്തന്‍ പറയുന്നതില്‍നിന്ന്‌, രസത്തിന്റെ അഖണ്ഡാനുഭൂതി അഭിപ്രേരിതമാണ്‌ (വേദബന്ധു, 1986: 172). ഏകരസവാദം പല ആചാര്യന്മാരും മുന്നോട്ടുവയ്ക്കുന്നു ണ്ട്‌. അഭിനവഗുപ്തന്റെ അഭി്രായത്തില്‍ ശാന്തമെന്ന ഒറ്റ രസമേയുള്ളൂ. ശാന്തര സമെന്ന ഭിത്തിയില്‍ വീണ വര്‍ണ്ണചിശ്രങ്ങളാണ്‌ ഇതര രസങ്ങള്‍ എന്ന്‌ “അഭിനവ ഭാരതി'യില്‍ അദ്ദേഹം അനുമാനിക്കുന്നു. ഭോജന്‍ ശൃൃംഗാരത്തെയും ഭവഭൂതി കരു ണത്തെയും വിശ്വനാഥന്‍ അത്ഭുതത്തെയും ഉത്തമരസമായി ഗണിക്കുന്നു. നാടൃശാസ്ത്രത്തില്‍ ശൃംഗാരം, രയദ്രം, വീരം, ബീഭത്സം എന്നിവയെയാണ്‌ മുഖ്യരസങ്ങളായി കാണുന്നത്‌. ഇവയില്‍നിന്നുണ്ടാകുന്ന രസങ്ങളാണ്‌ ഹാസ്യം, കരുണം, അത്ഭുതം, ഭയാനകം എന്നിവ. രസം ഒന്നേയുളളൂ എന്ന വീക്ഷണം ആത്മാനുഭൂതിയോടു ബന്ധപ്പെടുത്തിയുള്ളതാകുമ്പോഴേ പ്രസക്തമാവൂ. ഓരോരു ത്തര്‍ക്കും ഓരോ സനന്ദര്യസങ്കല്പം ഉണ്ടായിരിക്കെ അതിന്നനുസൃതമായി ഓരോ മനോഭാവവും രൂഡമൂലമായിരിക്കുമെന്ന കാര്യം ഓര്‍ക്കേണ്ടതാണ്‌. അപ്പോള്‍ ഓരോരുത്തരുടെ മാനസിക നിലയനുസരിച്ച്‌ ഏതെങ്കിലും ഒരു രസത്തോട്‌ കൂടു തല്‍ താല്‍പര്യം കാണും. ഇത്‌ നൈസര്‍ഗ്ഗികമാണെങ്കിലും ചുറ്റുപാടുകളുടെ സ്വാധീനവും ഈ ഏകരസാകര്‍ഷകത്യത്തിന്റെ പിന്നില്‍ വര്‍ത്തിക്കും. നമ്മുടെ മനോഘടനയില്‍ ഒരു ഭാവം ഉന്ന്രമമായി കാണാമെന്നേ ഏകരസവാദത്തിന്നര്‍ത്ഥ മുളളൂ. വാസ്തവത്തില്‍ മാനസികാവസ്ഥകളെ, ആധാരമാക്കിയുള്ള മാലിക രസകല്പനം സംഗതമാവില്ല. രസരാജന്‍ എന്ന ബഹുമതി നല്‍കി ശ്യംഗാരത്തെ പ്രമാണിയാക്കുന്ന വരാണ്‌ ഭൂരിപക്ഷം. ഹാസ്യത്തെ മുഖ്യരസമായി ഭാരതീയ ആലങ്കാരികന്മാര്‍ കാണുന്നില്ല. അതൊരു പ്രാഥമിക ഭാവമല്ല; അനുബന്ധിഭാവം മാത്രമാണ്‌. വീര ശ്ൃംഗാരാദികള്‍ക്കുള്ളതുപോലെ ഹാസ്യത്തിന്‌ നേരിട്ട്‌ പുരുഷാര്‍ത്ഥ സാധകത്വ മില്ല എന്നൊക്കെയാണ്‌ ആചാര്യന്മാരുടെ നിഗമനങ്ങള്‍. എന്നാല്‍ ഹാസ്യം യഥാര്‍ത്ഥത്തില്‍ ശ്യംഗാരത്തെക്കാള്‍ നാനാരസാത്മകവും മോഹനവുമായ ഒരു രസമായിത്തീരാവുന്നതാണ്‌ എന്നാണ്‌ എം.ആര്‍.നായരുടെ വീക്ഷണം (1988: 163) ഹാസ്യരസസംബന്ധമായി ഭരതമുനിയും അദ്ദേഹത്തിന്റെ വ്യാഖ്യാതാക്ക ളില്‍ അഗ്രഗണ്യനായ അഭിനവഗുപ്തനും അനുയായികളും നടത്തിയിട്ടുള്ള ചര്‍ച്ച കള്‍ വിലപ്പെട്ടതാണ്‌. നാട്യശാസ്ത്രപകാരം ഹാസം സ്ഥായിഭാവമായി വരുന്ന രസമാണ്‌ ഹാസ്യം (ഭരതമുനി, 1987: 240). അന്യന്റെ പ്രവൃത്തികളെ അനുകരിക്കുക, ഇല്ലാത്ത അസംബന്ധങ്ങള്‍ പറയുക, ഇല്ലാത്ത കുറ്റങ്ങള്‍ കണ്ടുപിടിക്കുക, 12 വിഡ്ഡിത്തം കാണിക്കുക മുതലായ വിഭാവങ്ങളെക്കൊണ്ട്‌ ഉണ്ടാകുന്ന ഒരു മനോ ഭാവമാണ്‌ ഹാസം (ചിരി). ഒരു പുരികം മാത്രം പൊക്കി ദൃഷ്ടിയെ ഉള്ളിലേക്ക്‌ ആകര്‍ഷിച്ച്‌ മൂക്ക്‌ ചുരുക്കിപ്പിടിക്കുകയും കണ്‍പോളകള്‍ അല്പം കുറുതാക്കു കയും മുഖരാഗം പ്രസന്നമാക്കുകയും ചെയ്താണ്‌ നാട്യത്തില്‍ ഇത്‌ അഭിനയിക്കു ന്നത്‌. ഹാസ്യരസം സ്ഥായിഭാവം - ഹാസം ആലംബനം - വികൃതമായ വേഷം, വികൃതമായ അലങ്കാരം, വികൃതമായ ആകൃതി, വികൃതമായ ഭാഷണം, വികൃതമായ പെരുമാറ്റം ഉദ്ദീപനം - നിഷ്ര്രയോജനമായ വേഷം, ഭാഷണം, വ്യര്‍ത്ഥവചനം മുത ലായവ അനുഭാവം - ഈൌഷ്ഠദംശനം, മൂക്കും തലയും വിറപ്പിക്കുക, കണ്ണ്‌ അടയ്ക്കു കയും തുറക്കുകയും ചെയ്യുക, വിയര്‍ക്കുക, ഇളിക്കു പിടിച്ചു തട്ടുക മുതലായവ വൃഭിചാരി - നിദ്ര, ആലസ്യം, ചാപല്യം, അവഹിത്ഥം (ലജ്ജ മുതലായതു ഭാവങ്ങള്‍ കൊണ്ടുണ്ടാകുന്ന ഹര്‍ഷാദി മറയ്ക്കുക) മുതലായവ (വേദ ബന്ധു 1986 : 182). ഹാസ്യരയദ്രാദികള്‍ സ്ഥായിഭാവജന്യങ്ങളെന്നതിനേക്കാള്‍, സ്ഥായിഭാവാത്മകങ്ങ ളാണ്‌. ശൃംഗാരം ഉല്‍പാദകരസവും ഹാസ്യം ഉല്‍പാദ്യരസവുമാണെന്ന്‌ ഭരതന്‍ പറയുന്നു, അതായത്‌ ശ്യംഗാരത്തില്‍നിന്നാണ്‌ ഹാസ്യമുണ്ടാകുന്നത്‌ എന്ന്‌. ശ്ൃംഗാരത്തില്‍നിന്ന്‌ ഹാസ്യമുണ്ടായി എന്ന്‌ “ആഗ്നേയ പുരാണത്തിലും പരാമര്‍ശ മുണ്ട്‌. ശ്യൃംഗാരത്തില്‍ നിന്ന്‌ ഹാസ്യമുണ്ടാകുന്നു എന്ന നിഗമനത്തെ ‘“ദശരൂ പക്‌'വും “ഭാവപ്രകാശ”വും “രസാര്‍ണ്ണവ സുധാകര്‌വും ശരിവെയ്ക്കുന്നു. കോമഡിയുടെ ഉത്ഭവത്തിന്‌ ലിംഗാരാധനാമന്ത്രങ്ങളുമായി ബന്ധമുണ്ടെന്ന്‌ അരിസ്റ്റോട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌ (1965: 36). മിഥുന സംസര്‍ഗ്ഗമുള്‍പ്പെടെയുള്ള ആഹ്ദാദങ്ങളെല്ലാം പ്രാചീന ഗ്രീക്കു കോമഡികളില്‍ കാണാം. ഫ്രോയ്ഡിന്റെ അഭിപ്രായത്തില്‍ ഹാസ്യത്തിന്‌ പ്രധാന നിദാനമായിരിക്കുന്നത്‌ ലൈംഗികമായ - ശ്ൃംഗാരപരമായ മനോഭാവങ്ങളും ചേഷ്ടകളുമാണ്‌ (Freud 1976 : 38). ശൃംഗാരത്തോടു ചേര്‍ന്നല്ലാതെ, വീരബീഭത്സ രരദ്രങ്ങളില്‍ ഹാസ്യത്തിന്‌ സ്ഥാനം കാണുന്നില്ല. ശൃംഗാര്രപധാനങ്ങളായ സംസ്കൃത നാടകങ്ങളില്‍ മാത്രമേ 13 ഹാസ്യരസ്രപ്ധാനിയായ വിദൂഷകനുണ്ടാവാറുളളൂ എന്നതും, ശ്ൃംഗാര്രധാന മായ മണിപ്രവാള സാഹിതൃത്തിലും വെണ്മണി സാഹിതൃത്തിലും ഹാസ്യം സുല ഭമായിരുന്നു എന്നതും ശൃംഗാര ഹാസ്യങ്ങള്‍ക്ക്‌ തമ്മിലുള്ള അഭേദ്യബന്ധം ദ്ൃയഡ് പ്പെടുത്തുന്നു. ലൈംഗികമായ പൊരുത്തക്കേടില്‍ നിന്നു ഹാസ്യം ജനിച്ചു എന്നു ചരിത്രാതീതകാലത്തെ മനുഷ്യന്റെ മനസ്ഥിതി പഠിച്ചാല്‍ മനസ്സിലാക്കാമെന്നു കേസരിയും ചൂണ്ടിക്കാട്ടുന്നു (1984 : 521). കാമം എല്ലാ രപാണികളിലും സുലഭമാ ണ്‌, എല്ലാവര്‍ക്കും ആഹ്ലാദം ഉണ്ടാക്കുന്നതുമാണ്‌. ഏവര്‍ക്കും പരിചയമുള്ളതാണ്‌. അതുകൊണ്ട്‌ ശൃംഗാരം ഒന്നാമതായി നിര്‍ദ്ദേശിച്ചു. അതിനെ അനുഗമിക്കുന്ന രസ മാണ്‌ ഹാസ്യം. ഇവ രണ്ടും കാമ്രധാനമാണ്‌ എന്നാണ്‌ അഭിനവഗുപ്തന്റെ വ്യാഖ്യാനം. ശൃംഗാരത്തില്‍നിന്ന്‌ ഹാസ്യമുണ്ടാകുന്നു എന്നു പറഞ്ഞശേഷം ശ്യംഗാ രത്തെ അനുകരിച്ചാല്‍ അതു ഹാസ്യമായി തീരുമെന്ന്‌ ഭരതന്‍ പറയുന്നുണ്ട്‌ (1987 : 249). ശൃംഗാരാനുകൃതിയാണ്‌ ഹാസ്യമെന്ന വീക്ഷണത്തെ അഭിനവഗുപ്തന്‍ വ്യാഖ്യാനിക്കുന്നത്‌ മറ്റൊരുതരത്തിലാണ്‌. ശ്ൃംഗാരാഭാസമാണ്‌ ഹാസ്യമായിത്തീ രുന്നത്‌ എന്നാണ്‌ അദ്ദേഹത്തിന്റെ മതം. മാത്രമല്ല, എല്ലാ രസങ്ങളുടേയും ആഭാസം ഹാസ്യത്തിലുണ്ടെന്ന്‌ അദ്ദേഹം (ഗപഖ്യാപിക്കുന്നു. രാവണന്‍ സീതയോ ടുള്ള രതിയാണ്‌ ശൃ്യംഗാരാഭാസത്തിന്‌ അഭിനവന്‍ ഉദാഹരിക്കുന്നത്‌. “ശാന്തവും വീരവും കരുണവും ഇത്തരത്തില്‍ അനനചിതൃസംസര്‍ഗ്ഗത്താലും അപര്യാപ്ത മായ വിഭാവാദി്രയോഗത്താലും രസാഭാസമായി ഹാസ്യമായിത്തീരുമെന്നും അദ്ദേഹം ചുൂണ്ടിക്കാട്ടുന്നു”” (വേദബന്ധു, 1986:183). ഇങ്ങനെ ഹാസ്യരസംപോലും അനനചിത്യബാധയാല്‍ ഹാസ്യാഭാസമായി ഹാസ്യം ജനിപ്പിക്കും. “സാഹിതൃദര്‍പ്പ ണത്തില്‍ വിശ്വനാഥനും “കാവ്യപ്രകാശ്‌'ത്തില്‍ മമ്മടനും രസാഭാസത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അത്‌ ഹാസ്യമായിത്തീരുമെന്ന്‌ കണ്ടെത്തുന്നില്ല. നാട്യശാസ്ത്രത്തില്‍ ഓരോ രസത്തിനും നിറവും ദേവതയുമുണ്ട്‌. നാട്യര സചര്‍ച്ചയാണ്‌ ഭരതമുനി നടത്തുന്നത്‌ എന്നതിലാണ്‌ നിറത്തിന്റേയും ദേവതയു ടേയും പ്രസക്തിയിരിക്കുന്നത്‌. അഭിനയ്രപധാനമായ നാടകത്തില്‍ വേഷം ഒരു മുഖ്യ ഇനമാണല്ലോ. ഓരോ കഥാപാത്രത്തിനും യോജിച്ച വേഷം നിര്‍ദ്ദേശിക്കുന്നതിന്റെ ഭാഗമായാണ്‌ ഭരതമുനി ഹാസ്യരസ്പ്രധാനിയായ നടന്‍ (വിദൂഷകന്‍) വെളുത്തനിറം നിര്‍ദ്ദേശിച്ച ത്‌, ““ഹാസ്യരസപ്രധാനമായ ആ കഥാപാത്രത്തിന്റെ വേഷവിധാനംതന്നെ സദ സ്ൃരെ ചിരിപ്പിക്കത്തക്കതാണ്‌. ഹാസ്യത്തെ സൂചിപ്പിക്കുന്ന വര്‍ണ്ണം വെളുപ്പാ ണെന്ന്‌ ഭരതമുനി പറയുന്നു. ആ നിറമുള്ള അരിമാവ്‌, മുഖത്തും, മാറത്തും, 14 കൈകളിലും, കാലിലും തേക്കും” എന്ന്‌ “പുരുഷാര്‍ത്ഥക്കൂത്തി°ല്‍ സൂചിപ്പിക്കുന്നു (കൃഷ്ണചന്ദ്രന്‍, 1978: 26). വെളുപ്പ്‌ നിഷകളങ്കത വ്യഞ്ജിപ്പിക്കുന്ന നിറമാണ്‌. നിഷ്കളങ്കമായ ചിരിയെ സൂചിപ്പിക്കാനായിരിക്കണം ഭരതന്‍ വെളുത്തനിറം കല്‍പ്പിച്ചത്‌. ദേവന്‍മാര്‍ക്കെല്ലാം നിറഭേദങ്ങളുണ്ട. ഈ സങ്കല്‍പ്പങ്ങള്‍ വേഷങ്ങളുടെ മുഖ വര്‍ണ്ണികകളെ സ്വാധീനിച്ചിരിക്കും എന്നും അനുമാനിക്കാം. ഇനി ദേവതയുടെ കാര്യം. ്രകടനകലയായ നാടകത്തില്‍ ആദ്യം രംഗപൂജ യുണ്ട്‌. നാടകം യാതൊരു വിഘ്നവും കൂടാതെ അഭിനയിച്ച്‌ ഫലിപ്പിക്കാന്‍ ദൈവാനുഗ്രഹം വേണം. അതിനുവേണ്ടിയാണ്‌ രസങ്ങള്‍ക്ക്‌ ദേവതകളെ നിര്‍ദ്ദേശി ച്ചത്‌. ഹാസ്യദേവതയായ ശിവഗണത്തിന്റെ കാര്യത്തില്‍ മറ്റൊരു ്രത്യേകതയും കാണുന്നുണ്ട്‌. അത്‌ വേഷവൈകൃതമാണ്‌ അഥവാ ആകൃതിവൈകൃതമാണ്‌. ശിവ ഗണങ്ങള്‍ പൂര്‍ണ്ണമായും മനുഷ്യരൂപികളല്ല. ചില മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ചേര്‍ന്ന രൂപങ്ങളാണവ. ഉദാ:- നന്ദികേശനും ഗണപതിയും. ഈ ആകൃതിവൈ കൃതം ചിരിയുണ്ടാക്കുന്നു. ഹാസ്യത്തെ ഉല്‍പാദനസ്ഥാനത്തെ അടിസ്ഥാനമാക്കി ആത്മസ്ഥം, പരസ്ഥം എന്നിങ്ങനെ നാട്യശാസ്ത്രം വിഭജിക്കുന്നു (1987: 253). വേഷവൈകൃതാ ദികള്‍ കണ്ട്‌ സ്വയം ചിരിക്കുകയാണെങ്കില്‍ അവിടെ ഹാസ്യം ആത്മസ്ഥം. വേഷ വൈകൃതാദികള്‍കൊണ്ട്‌ അന്യരെ ചിരിപ്പിക്കുകയാണെങ്കില്‍ അവിടെ ഹാസ്യം പരസ്ഥം. ഇക്കാര്യം ഭരതന്‍ കുറച്ചുകൂടി വ്യക്തമാക്കുന്നുണ്ട്‌. വിപരീതമായ അലങ്കാര ങ്ങളിലൂടെയും വികൃതമായ ആചരണം, പേര്‍, വേഷങ്ങള്‍ എന്നിവയിലൂടേയും ചിരിക്കുമ്പോള്‍ ആ രസം ആത്മസ്ഥമായ ഹാസ്യമാകുന്നു. വികൃതമായ ആചര ണവും വാക്യങ്ങളും വഴിക്കും അംഗവികാരങ്ങളും വികൃതചേഷ്ടകളും വഴിക്കും നടനോ വിദൂഷകനോ മനുഷ്യരെ ചിരിപ്പിക്കുമ്പോള്‍ അത്‌ പരസ്ഥമായ ഹാസ്യമാ കുന്നു (വേദബന്ധു, 1985: 220). ആത്മസ്ഥം, പരസ്ഥം എന്നിവയ്ക്ക്‌ ശങ്കുകാദികള്‍ കൊടുക്കുന്ന വ്യാഖ്യാ നത്തെ ഖണ്ഡിച്ചുകൊണ്ട്‌ അഭിനവഗുപ്തന്‍ തന്റെ വ്യാഖ്യാനം നല്‍കുന്നു: “വിഭാ വങ്ങളെ സ്വയംകാണാതെ മറ്റൊരുവന്‍ ചിരിക്കുന്നതുകണ്ടിട്ട, മനുഷ്യന്‍ ചിരി ക്കാന്‍ തുടങ്ങുന്നു. പുളിയുള്ള പദാര്‍ത്ഥ (നാരങ്ങ) ങ്ങളുടെ ദര്‍ശനംകൊണ്ടു മാ്രം മറ്റു വ്യക്തികളുടെ വായില്‍ നീരൊലിക്കുംപോലെ, ഹാസവും സ്വഭാവേന 15 സംക്രമണശീലമാണ്‌. സ്വഗതരൂപമായ ഹാസ്്യം ആത്മസ്ഥവും അന്യത്ര സംക്രാ ന്തരൂപമായത്‌ പരസ്ഥവുമാണ്‌ (വേദബന്ധു, 1985 : 219). ഭരതന്റെ ഈ ഹാസ്യവിഭജനം അവ്യക്തമാണ്‌. രസാനുഭൂതിയിലെല്ലാം ഭാവം പരസ്ഥമാണ്‌. മറ്റൊരുവന്‍ ചിരിക്കുന്നതു കണ്ടാല്‍ നേരിട്ടു കാരണംകാ ണാതെ ചിരിക്കുന്നതാണ്‌ പരസ്ഥം. അപ്പോള്‍ ഹാസമല്ല, വിഭാവമാണ്‌ ആത്മ സ്ഥവും പരസ്ഥവുമാകുന്നത്‌ എന്നു മനസ്സിലാക്കാം. സ്ത്രീകളിലും നീചസ്വഭാവികളിലുമാണ്‌ ഭരതന്‍ ഹാസ്യം കൂടുതല്‍ കാണു ന്നത്‌. സ്ത്രീകള്‍, നീചകഥാപാത്രങ്ങള്‍ എന്നിവരെ വിഷയമാക്കുമ്പോള്‍ കൂടുതല്‍ ഹാസ്യമുണ്ടാകുന്നു എന്നാവണം അദ്ദേഹം ഉദ്ദേശിച്ചത്‌. സ്ത്രീസ്രമ്പദായങ്ങള്‍ ഫലിതക്കാര്‍ക്ക്‌ പ്രിയങ്കരമായ വിഷയമായിട്ടാണ്‌ കാണുന്നത്‌ (അച്യുതന്‍ 1989 : 44). സ്ത്രീകളേയും പുരുഷന്‍മാരേയും താരതമ്യപ്പെടുത്തി നോക്കിയാല്‍ കാണാ വുന്ന ഒരു മനലികവൃത്യാസം സ്ത്രീകളില്‍ ഫലിതരസം പ്രായേണ ഇല്ലെന്നുള്ള താകുന്നു എന്ന്‌ കേസരി അഭിപ്രായപ്പെടുന്നുണ്ട്‌ (1984: 378-379). പുരുഷന്‍മാ രേയും സ്ത്രീകളേയും അദ്ദേഹം ഈ രണ്ടുതരമായി വിഭജിക്കുന്നു. പുരുഷത്വം കൂടുന്ന പുരുഷന്മാര്‍ (ആണാണന്‍മാര്‍), സ്ത്രീത്വം കൂടുന്ന പുരുഷന്‍മാര്‍ (പെണ്ണാണന്മാര്‍) എന്നതാണ്‌ പുരുഷന്‍മാരിലെ രണ്ടു വിഭാഗങ്ങള്‍. സ്ത്രീകളെ സ്ത്രീത്വം കൂടുന്ന സ്ത്രീകള്‍ (പെണ്‍പെണ്ണുങ്ങള്‍) പുരുഷത്വം കൂടുന്ന സ്ത്രീകള്‍ (ആണ്‍പെണ്ടുങ്ങള്‍) എന്നിങ്ങനെയും തിരിക്കുന്നു. ഈ തരങ്ങളില്‍ ഫലിതരസ മുള്ളവര്‍ ആണാണന്‍മാരും ആണ്‍പെണ്ണുങ്ങളും മാ്രമാണ്‌ (കേസരി, 1984: 379). ഹാസ്യരസം സ്ത്രീകളില്‍ പൊതുവേ കുറഞ്ഞിരിക്കുന്നതിനു കാരണം സാമൂഹികമായി അവര്‍ക്കുള്ള പിന്നോക്കാവസ്ഥയാണ്‌. പ്രാചീനഭാരതത്തില്‍ സ്ത്രീകള്‍ അമിതമായ ചൂഷണത്തിനും ഭാരിച്ച ജോലികള്‍ക്കും, വിവാഹമോചനം അടിമക്കച്ചവടം എന്നിവയ്ക്കും വിധേയരായിരുന്നു. അവര്‍ക്ക്‌ യാതൊരു അവകാ ശങ്ങളും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, അവരെ സമ്വത്തിന്റെ ഭാഗമായാണ്‌ പരി ഗണിച്ചിരുന്നത്‌ (Ram, 1965:251). പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സമൂഹ ത്തില്‍, സ്വന്തം വികാരവിചാരങ്ങള്‍ സ്വതന്ത്രമായി കടിപ്പിക്കുവാന്‍ സ്ത്രീകള്‍ക്കാവുന്നില്ല.. ഇത്‌ അവരില്‍ ഹാസ്യരസത്തിന്റെ അഭാവത്തിനും നിമിത്ത മായി, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ലോകത്താകമാനം ധാരാളം വനിതാ നോവലിസ്റ്റുകള്‍ ഉണ്ടായിരുന്നു. അവരുടെ നോവലുകളില്‍ പ്രധാനമായും കുലീന കുടുംബങ്ങളിലെ വര്‍ണ്ഠശബളമായ കാല്‍പനിക്രപണയങ്ങളും വികാരതീരവമായ 16 സാഹസിക കഥകളുമായിരുന്നു പ്രതിപാദിച്ചിരുന്നത്‌. ഹാസൃത്തിന്റെ തരിപോലും ആ നോവലുകളില്‍ ഉണ്ടായിരുന്നില. (Urwin, 1962: 275). ഭരതന്‍ ഹാസ്യത്തിന്‌ ആറുഭേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. സ്മിതം, ഹസിതം, വിഹസിതം, ഉപഹസിതം, അപഹസിതം, അതിഹസിതം എന്നിവയാണവ (1987: 254). ഇവയില്‍ ഈ രണ്ടു ഭേദങ്ങള്‍ ഉത്തമപ്രകൃതിയ്ക്കും മധ്യമപ്രകൃതിയ്ക്കും അധമവപ്രകൃതിയ്ക്കും സംഭവിക്കുന്നു. ഉത്തമന്‍മാര്‍ക്ക്‌ സ്മിതവും ഹസിതവും, മധ്യമന്‍മാര്‍ക്ക്‌ വിഹസിതവും ഉപഹസിതവും, അധമന്‍മാര്‍ക്ക്‌ അപഹസിതവും അതിഹസിതവും ആണ്‌ കൽപ്പിക്കുന്നത്‌. ഇപ്പറഞ്ഞ ആറുവിധത്തിലുള്ള ഹാസ്യം സ്വസമുക്തമെന്നും പരസമുക്തമെന്നും രണ്ടുതരത്തില്‍ മൂന്നു ്രകൃതി ക്കാര്‍ക്കും സംഭവിക്കുന്നു (1987: 255). ആറുപിരിവുകളില്‍ ഈ രണ്ടിലൊന്നെന്ന മുറയ്ക്ക്‌ വിഭാവാദികളുടെ കൂടു തല്‍ കുറവ്‌ ഉണ്ടായിരിക്കുമെന്ന്‌ ചിലര്‍ കരുതുന്നതിനെ ഖണ്ഡിച്ചുകൊണ്ട്‌ അഭിന വഗുപ്തന്‍ ഈ വിഭജനം സംക്രമണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന്‌ അഭി ്രായപ്പെടുന്നു. (വേദബന്ധു, 1985: 221). ഉത്തമരരകൃതികളിലുള്ളതായ സ്മിതം (പുഞ്ചിരി) സംക്രമിച്ച്‌ ഹസിതമായിതീരുന്നു. അങ്ങനെ സ്മിതവും ഹസിതവും ചേര്‍ന്ന്‌ ഒന്ന്‌, വിഹസിതവും ഉപഹസിതവും ചേര്‍ന്ന്‌ വേറൊന്ന്‌ എന്ന ക്രമത്തില്‍ ഹാസ്യത്തിന്റെ മൂന്നവസ്ഥകള്‍ അന്യഥാ ആറുതരം ഹാസ്യമുണ്ടെന്നു വന്നുകൂടും. ഹാസ്യം മന്ദമാകുമ്പോള്‍ സ്മിതമെന്നു പറയപ്പെടുന്നു. അതില്‍ നിന്നു മുന്നേറുന്ന വൃദ്ധി വിഹസിതവും അവിടെനിന്ന്‌ പരന്ന്‌ അന്യരുടെ അടുത്തായാല്‍ ഉപഹസിത വുമായിത്തീരും. അപഹസിതവും അതിഹസിതവും മറ്റു പിരിവുകളാണ്‌; ഇപ്ര കാരം ഉപസര്‍ഗ്ഗങ്ങളുടെ ചേര്‍ച്ചപോലെ അര്‍ത്ഥഭേദമുണ്ടാകുന്നു. “സാഹിതൃദര്‍പ്പണ'ത്തില്‍ വിശ്വനാഥനും ‘ഭാവ്രപകാശ്‌ത്തില്‍ ശാരദാതന യനും ഹാസ്യരൂപത്തെ ഭരതമുനി വിഭജിച്ചിരിക്കുന്നതുപോലെ തന്നെയാണ്‌ വിഭ ജിച്ചിരിക്കുന്നത്‌. ശിംഗഭൂപാലന്റെ “രസാര്‍ണ്ണവസുധാകര്‌്ത്തില്‍, ഹാസ്യത്തെ മറ്റൊരുതര ത്തില്‍ വിഭജിച്ചിരിക്കുന്നു. കൈശികീവൃത്തിയുടെ പ്രധാന അംഗമായ നര്‍മ്മ ത്തിന്റെ സ്വഭാവം വിശദീകരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഹാസ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ വിസ്തരിക്കുന്നത്‌. കൈശികീവൃത്തിക്കു നര്‍മ്മസ്ഫോടം, നര്‍മ്മസ്പ ഞ്ജകം, നര്‍മ്മഗര്‍ഭം എന്നീ നാലു വിഭാഗങ്ങളാണുള്ളത്‌. അവയില്‍ നര്‍മ്മം ശൃംഗാരഭൂയിഷ്ഠവും ഗ്രാമ്യമല്ലാത്തതുമായ പരിഹാസമാണ്‌. അത്‌ ശൃംഗാരഹാ സ്യം, ശുദ്ധഹാസ്യം, ഭയഹാസ്യം എന്നീ മുന്നു കാരണങ്ങളാല്‍ ഉദ്ഭൂതമാകുന്നു. 17 ശ്ൃംഗാരഹാസ്ധ്യജനര്‍മ്മം ഒമ്പതുവിധമുണ്ട്‌. വാക്ക്‌, വേഷം, ചേഷ്ടകള്‍ ഇവ കൊണ്ട്‌ സംഭോഗേച്ഛ (പകടിപ്പിക്കുന്നതും, മൂന്നുവിധത്തില്‍ അനുരാഗം പ്രകടിപ്പി ക്കുന്നതും കൃതാപരാധനായ കാമുകനെ മൂന്നുവിധത്തില്‍ നിര്‍ഭേദനംചെയ്യുന്ന തും, ഇങ്ങനെ ഒമ്പതുവിധത്തിലാണ്‌ ശൃ്ൃംഗാരഹാസ്യജനര്‍മ്മം. ശുദ്ധഹാസ്യജ നര്‍മ്മം മൂന്നുവിധവും ഭയഹാസ്യജനര്‍മ്മം നാലുവിധവുമാണുളളത്‌. ശ്ൃംഗാരഹാ സ്യജ നര്‍മ്മത്തിനാണ്‌ ശിംഗഭൂപാലന്‍ അധികം പ്രാധാന്യം നല്‍കുന്നത്‌. ഫ്രോയി ഡ്‌, ഫലിതത്തിന്‌ ‘ശുദ്ധം' എന്നും “സോദ്ദേശ്യം” എന്നും രണ്ടുവിഭാഗം കല്‍പ്പി ചിട്ട സോദ്ദേശ്യത്തെ രതിജവും ദ്വേഷജവും എന്ന്‌ രണ്ടായി വിഭജിക്കുന്നതും രസാര്‍ണ്ണവസുധാകരത്തിലെ വിഭജനങ്ങളും തമ്മില്‍ താരതമ്യം ചെയ്യാവുന്നതാ ണ്‌. (പരമേശ്വരന്‍പിളള, 1982 : 28-30). ബൈബിളിന്റെ പഴയനിയമത്തില്‍ ചിരിയെപ്പറ്റിയുള്ള ഇരുപത്തിയൊന്‍പതു പരാമര്‍ശങ്ങളുണ്ട്‌. അവയില്‍ പതിമൂന്നുതരം ചിരിയും വിദ്വേഷം, ഭര്‍ത്സനം, ഉപ ഹാസം, വെറുപ്പ്‌ എന്നിവയുമായി ബന്ധപ്പെട്ടതാണ്‌. രണ്ടെണ്ണം മാര്രമാണ്‌ ആനന്ദ ത്തില്‍നിന്നുണ്ടാകുന്നത്‌ (Henry, 1993 : 687), കുട്ടികൃഷ്ണമാരാര്‍ സാഹിത്യ ത്തിലെ ഹാസഭാവത്തെ കവിഗതം, ഇതിവ്ൃത്തഗതം എന്ന്‌ രണ്ടായി തിരിക്കുന്നു (1990: 14-15). കവിയ്ക്ക്‌ താനെടുത്ത ഇതിവൃത്തത്തിന്റെ നേര്‍ക്കുള്ളതാണ്‌ കവിഗ തം, ഇതിവൃത്തത്തിലെ പാത്രങ്ങള്‍ക്ക്‌ പരസ്പരമുണ്ടാകുന്നതാണ്‌ ഇതിവ്ൃത്തഗ തം. ഇതില്‍ കവിഗതമായ ഹാസഭാവമാണ്‌ വിഭാനുഭാവ സഞ്ചാരിസംയോഗ ത്താല്‍ രസിഭവിച്ച്‌ കൃതിയെ ഹാസ്യസാഹിത്യമാക്കുന്നത്‌. എം.പി.പോള്‍ “നോവല്‍സാഹിത്യ'ത്തില്‍ ആദര്‍ശവൈജാത്യത്തെ ആസ്പദമാക്കി ഹാസ്യത്തെ പരമം എന്നും സാമുദായികം എന്നും രണ്ടായി വിഭജിക്കുന്നു (1980: 142). ആംഗ്യം, വേഷം, വാക്യം എന്നു മൂന്നുവകയില്‍ ഹാസ്യവും രദ്രവും മുമ്മൂന്നു ്രകാരത്തില്‍ വരാമെന്ന്‌ നാട്യശാസ്ത്രത്തില്‍ മറ്റൊരിടത്ത്‌ ഭരതന്‍ പറ യുന്നു. മറ്റു വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ മൂന്നുതരം പ്രകൃതികളില്‍ മൂന്ന വസ്ഥയ്ക്കുള്ള ഹാസ്യം വിഭാവങ്ങളുടെ താരതമ്യംകൊണ്ടു രണ്ടുവിധം (ആകെ ആറുവിധം) ആയിത്തീരുന്നു. പിന്നെ ആത്മസ്ഥവും പരസ്ഥവും എന്ന ഭേദംമൂലം പന്ത്രണ്ടുവിധമാകുന്നു. ഈ പന്ത്രണ്ടുവിധം കൂടാതെ വചനാത്മകം, വേഷാത്മകം, ക്രിയാത്മകം എന്നു മൂന്നു വിഭാഗങ്ങള്‍കൂടി അഭിനവപക്ഷത്തിലുണ്ടെന്നാണ്‌ നാഗേന്ദ്രയുടെ അഭിപ്രായം (1973: 218). ഹാസ്യത്തിന്‌ ഇങ്ങിനെ പ്രകാരഭേദം കല്‍പ്പിക്കുന്നതുകൊണ്ട്‌ കാതലായ ്രയോജനമൊന്നും ഉണ്ടാവാനില്ല. ഭാരതീയ കാവ്യചിന്തയില്‍ കാണുന്ന ഒരു പ്രത്യേകത ദൃശ്യകാവ്യ ങ്ങള്‍ക്കുള്ള പ്രാമുഖ്യമാണ്‌. ആദ്യകാലത്ത്‌ ശ്രാവ്യകാവ്യങ്ങളെന്ന ഒരു വിഭാഗം 18 താരതമ്യേന കുറവായിരുന്നു. ഭരതമുനി നാട്യശാസ്ത്രത്തില്‍ പ്രധാനമായും ദൃശ്യ കാവ്യ ഗ്രസ്ഥാനത്തെക്കുറിച്ചാണ്‌ ചിന്തിക്കുന്നത്‌. കാവ്യരസത്തെക്കുറിച്ചല്ല നാട്യര സത്തെക്കുറിച്ചാണ്‌ ഭരതന്‍ പ്രതിപാദിക്കുന്നത്‌. ആനന്ദവര്‍ദ്ധനന്റെ കാലം വരെ ശ്രവ്യകാവ്യത്തില്‍ രസസിദ്ധാന്തത്തിന്‌ മാന്യത നേടാന്‍ കഴിഞ്ഞില്ല. നാട്യത്തിന്റെ ശരീരം കാവ്യമാണെന്ന്‌ ഭരതന്‍ പറയുന്നുണ്ടെങ്കിലും കാവ്യരസചര്‍ച്ച നാട്ൃശാ സ്ത്രത്തില്‍ വിരളമാണ്‌. ശ്രാവ്യകാവ്യചര്‍ച്ചയിലും ദൃശ്യകാവ്യചര്‍ച്ചയിലും ഒരേ അര്‍ത്ഥത്തിലല്ല രസപദം പ്രയോഗിച്ചിരിക്കുന്നത്‌ എന്നും ഓര്‍ക്കാവുന്നതാണ്‌. രുദ്ര SM, ആനന്ദവര്‍ദ്ധനന്‍, ഭട്ടനായകന്‍, ഭട്ടുതൌതന്‍ എന്നിവരാണ്‌ ദൃശ്യകാവ്യചര്‍ച്ച യേയും ശ്രാവ്യകാവ്യചര്‍ച്ചയേയും കൂടുതല്‍ ഏകീകരിച്ചത്‌ എന്ന്‌ ശങ്കുണ്ണിനായര്‍ കണ്ടെത്തുന്നു (1989: 17). ഭരതന്‍ രസത്തെ വസ്തുനിഷ്ഠമായാണ്‌ കണ്ടത്‌. കാവ്യനിഷ്ഠമായ (സഹൃദയനിഷ്ഠമായ) ഹാസ്്യചര്‍ച്ച ആരും അധികം നടത്തിയി slel. 1.2 പാശ്വാതൃഹാസ്യദര്‍ശനം യവനചിന്തകനായ സോക്രട്ടീസ്‌ കോമഡിയേയും ട്രാജഡിയേയും ഒരേ പ്രതിഭയുടെ സൃഷ്ടികളായി കണ്ടിരുന്നു. “ഹാസ്യപ്രധാനമായ നാടകം എഴു താനും ദു:ഃഖ്രപധാനമായ നാടകം എഴുതാനും ആവശ്യമായ പ്രതിഭാപ്രഭാവം ഒന്നുതന്നെയാണ്‌, രണ്ടല്ല എന്ന്‌ അദ്ദേഹം അഭിപ്രായപ്പെടുന്നു (കേരളവര്‍മ്മ, 1955:29). സോക്രട്ടീസ്‌ ഹാസ്യത്തെ ഗനരവബുദ്ധിയോടെ സമീപിച്ചു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നാല്‍ ഹാസ്യസംബന്ധമായി സിദ്ധാന്തങ്ങളൊന്നും അദ്ദേഹം നല്‍കുന്നില്ല. യഥാര്‍ത്ഥത്തില്‍ പാശ്ചാതൃഹാസ്ൃചിന്തയുടെ ഉദ്ഘാടകന്‍ പ്ലേറ്റോയാണ്‌ “ദ്രോഹബുദ്ധിയും ശ്രേഷ്ഠത്വബോധത്തില്‍നിന്നുദ്ഭവിക്കുന്ന സന്തോഷവും ആപ ത്കരമാകുംവണ്ണം അധികമാവാതെ തമ്മില്‍ചേരുമ്പോള്‍ ഹാസ്യം ജനിക്കുന്നു.” എന്നാണ്‌ അദ്ദേഹത്തിന്റെ ഹാസ്യനിര്‍വചനം (ബാലകൃഷ്ണപിള്ള, 1984 - 520). മനുഷ്യസഹജമായ വിദ്വേഷവും ആത്മാഭിമാനബോധവും തമ്മിലുളള ഒരു പ്രത്യേക സന്ധിയില്‍നിന്ന്‌ ഹാസ്യമുണ്ടാകുന്നു എന്ന്‌ ഈ നിര്‍വചനം സ്പഷ്ടമാ ക്കുന്നു. ഹാസ്യാസ്വാദനങ്ങളുടെ പിന്നില്‍ അസൂയയോ വിദ്വേഷമോ പകയോ ഉണ്ടായിരിക്കുമെന്നുളള നിരീക്ഷണത്തെ പ്ലേറ്റോവിന്റെ ഹാസ്യനിര്‍വചനം ശരിവയ്ക്കുന്നു. ഏതു മനുഷ്യനും ഫലിതബോധം ആവശ്യമാണെന്നും അതി ലൂടെ ഏതു ദുര്‍ഗ്രഹവിഷയവും ഉള്‍കൊളളാനാവുമെന്നും പ്ലേറ്റോ കരുതി. മറ്റുളള 19 വരെ പരിഹസിക്കാന്‍ വേണ്ടി ഹാസ്യം ഉപയോഗിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. പ്ലേറ്റോവിന്റെ ശിഷ്യന്‍ അരിസ്റ്റോട്ടില്‍ ഹാസ്യത്തെക്കുറിച്ച്‌ ആഴത്തില്‍ ചിന്തിച്ചു. അദ്ദേഹത്തിന്റെ “കാവ്യകല, “്രഭാഷണകല്‌ എന്നീ കൃതികളിലാണ്‌ ഹാസ്ൃചിന്തയുളളത്‌. ചിരി മനുഷ്യന്റെ അധഃപതനവും വൈരുപ്യവുമായി അഭേ ദമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്‌ അരിസ്റ്റോട്ടിലിന്റെ ദര്‍ശനം. “സനന്ദര്യവും വൈരൂപ്യവും തമ്മിലുളള വൈരുദ്ധ്യത്തിന്റെ ഫലമായാണ്‌ ഹാസ്യം ഉണ്ടാകു ന്നത്‌” എന്ന്‌ അരിസ്റ്റോട്ടില്‍ കരുതിയിരുന്നതായി അന്‍വര്‍സിസ്‌ രേഖപ്പെടുത്തു ന്നുണ്ട്‌ (രാധാകൃഷണന്‍ 1990 :8). ജനങ്ങള്‍ക്കു വേദനയോ ഉപദ്രവമോ ഉണ്ടാ കാത്ത തെറ്റോ വൈകൃതമോ ആയ കാര്യമാണ്‌ പരിഹാസ്യം. പരിഹാസാത്മക മായ കോമഡികളെ അദ്ദേഹം അവഗണിച്ചു. പ്ലേറ്റോയെപ്പോലെ അരിസ്റ്റോട്ടിലും നര്‍മ്മബോധത്തെ ആദരിക്കുകയും അതിനുപിന്നിലുള്ള ദ്രോഹബുദ്ധിയേയും പരി ഹാസബുദ്ധിയേയും വിമര്‍ശിക്കുകയും ചെയ്തുവെന്നാണ്‌ ആ ഹാസ്യചിന്തയില്‍ പ്രകടമാകുന്നത്‌. സിസറോ” യുടെ വീക്ഷണത്തില്‍ നിശ്ചിതമായ വൈരുപ്യങ്ങളിലും നിക്യ ഷ്ടതകളിലുമാണ്‌ ഹാസ്യത്തിന്റെ നിദാനം. ചിരിയുടെ കാരണങ്ങളെപ്പറ്റി ഗ്രാന്‍സിസ്‌ ബേക്കന്‍* തയ്യാറാക്കിയ പട്ടികയില്‍ ഒന്നാംസ്ഥാനം നല്‍കിയിരിക്കു ന്നത്‌ വൈരുപൃത്തിനാണ്‌. ഈ രണ്ടുചിന്തകന്മാരും ഹാസ്യകാരണമായി വൈരൂ പ്യത്തെയാണ്‌ കാണുന്നത്‌. “നവോത്ഥാനകാലഘട്ടത്തില്‍ രാജാക്കന്മാര്‍ വിനോദ ത്തിനുവേണ്ടി കളളന്മാരേയും കുനന്‍മാരേയും നീഗ്രോകളേയും കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്ന, (Henry, 1993: 685) എന്നതില്‍നിന്ന്‌ അന്നത്തെ സമൂഹം വൈരുപ്യ ത്തില്‍ ചിരിച്ചിരുന്നു എന്നനുമാനിക്കാം. ഹാസ്യസംബന്ധമായി സുനിശ്ചിതമായ ദര്‍ശനങ്ങള്‍ അവതരിപ്പിച്ച ചിന്തക നാണ്‌ തോമസ്‌ ഹോബ്സ്‌. അദ്ദേഹം 1651 - ല്‍ പ്രസിദ്ധീകരിച്ച “ലെവിയാത്തന്‍' എന്ന ഗ്രന്ഥത്തില്‍ പ്രകടിപ്പിച്ച ഹാസ്യചിന്തകള്‍ ശ്രദ്ധേയമാണ്‌. നമ്മിലുളള ഏതെ ങ്കിലും ഒരു ശ്രേഷ്ഠത്വത്തിന്റെ പെട്ടെന്നുളള ബോധത്തെ അന്യരിലുളളതോ മുമ്പ്‌ നമ്മില്‍തന്നെ ഉണ്ടായിരുന്നതോ ആയ ഒരു കുറവിനോട്‌ താരതമ്യപ്പെടുത്തി നോക്കുന്നയുടനെ ജനിക്കുന്ന മഹിമമാത്രമാണ്‌ ഹാസ്യവാസന. യഥാര്‍ത്ഥശക്തി യുണ്ടായാലും ശരി, ഇല്ലെങ്കിലും ശരി, തങ്ങളുടെ ശക്തി കാണിക്കാന്‍ മൃഗങ്ങള്‍ പല്ലിളിച്ചു കാണിക്കാറുണ്ടല്ലോ. ഇതുപോലെയുളള ഒരു ശക്തി പ്രദര്‍ശനമാണ്‌ 20 ഹാസ്യമെന്നും ഹോബ്സ്‌ ചുണ്ടിക്കാണിക്കുന്നുണ്ട്‌ (ബാലകൃഷ്ണപിളള, 1984:520). സ്വന്തം ഉല്‍കൃഷ്ടബോധം അപരനെ പരിഹസിക്കാനോ നിന്ദിക്കാനോ വിനിയോഗിക്കരുതെന്ന്‌ ഹോബ്സിന്‌ അഭിപ്രായമുണ്ടായിരുന്നു. ഈ അഭിപ്രായ ത്തില്‍ പ്ലേറ്റോവിന്റെയും അരിസ്റ്റോട്ടിലിന്റെയും സ്വാധീനം കാണാം. ജോണ്‍ഡ്രൈ ഡൻ" പ്ലോറ്റോയുടെ ഹാസ്യചിന്തകള്‍ പിന്‍തുടരുന്നു. കോമഡിയുമായി ബന്ധപ്പെ ടുത്തിയാണ്‌ ഡ്രൈഡന്‍ ഹാസ്യം പരാമര്‍ശിക്കുന്നത്‌. പരിഹാസ്യത്തില്‍ അടങ്ങി യിരിക്കുന്ന ആനന്ദത്തിന്റെ അടിസ്ഥാനം വിദ്വേഷമാണ്‌. മറ്റുളളവരില്‍നിന്നു വ്യത്യസ്തമായി ഒരു വ്യക്തിയ്ക്കുളള പ്രത്യേകസ്വഭാവവിശേഷങ്ങള്‍, വൈകാരിക ഭാവങ്ങള്‍ എന്നിവ അനുയോജ്യമായും സജീവമായും ആവിഷക്കരിക്കുമ്പോള്‍ സദസ്്യരില്‍ ഒരുതരം പരപീഡനാത്മകമായ ആനന്ദം ജനിക്കുകയും തുടര്‍ന്ന്‌ ചിരി യുണ്ടാവുകയും ചെയ്യുന്നതായി ഹോബ്സ്‌ കരുതുന്നു (പരമേശ്വരന്‍പിള്ള, 1982: 41). വ്യക്തിവിദ്വേഷത്തേയും തരംതാണ ഹാസ്യത്തേയും അദ്ദേഹം നിരാകരിച്ചു. 1668 - ല്‍ പ്രസിദ്ധീകരിച്ച “ഓഫ്‌ ഡ്രാമാറ്റിക പോയസി', പ്രിഫെയ്സ്‌ റ്റു ആന്‍ ഈവനിങ്‌ ലവ്‌” എന്നീ കൃതികളിലാണ്‌ ഡ്രൈഡന്റെ ഹാസ്യദര്‍ശനങ്ങളുളളത്‌. തന്റെ കൃതികളിലൂടെ ഉല്‍കൃഷ്ടഹാസ്യമാതൃകകള്‍ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. ഹെര്‍ബര്‍ട്ട്‌ സ്പെന്‍സറും ചാള്‍സ്‌ ഡാര്‍വിനും ശരീരശാസ്ത്രത്തിന്റെ അടി സ്ഥാനത്തില്‍ ചിരിയെ വിശകലനം ചെയ്യാന്‍ ശ്രമിച്ചു. സ്പെന്‍സര്‍ ചിരിയുടെ ശാരീരികപ്രതിഭാസങ്ങളെക്കുറിച്ചാണ്‌ അധികം ചിന്തിച്ചത്‌. മാംസപേശികള്‍ ഉണര്‍ന്നു ഗ്രവര്‍ത്തിക്കുന്നതിന്റെ പ്രദര്‍ശനമാണ്‌ ചിരി. അതിരുകടന്ന ഏതു വികാ രവും കായികമായ പ്രവൃത്തിയായി പുറത്തേയ്ക്കു വരുന്നു എന്ന നിയമത്തിന്റെ ഉദാഹരണമാണിത്‌. വലിയകാര്യങ്ങളില്‍നിന്നു ചെറിയകാര്യങ്ങളിലേക്കു മുന്നറിവു കൂടാതെ നമ്മുടെ ബോധം മാറ്റപ്പെടുമ്പോള്‍ മാത്രമാണ്‌ ചിരിയുണ്ടാകുന്നത്‌ (കേര ളവര്‍മ്മ 1955 : 35). സ്പെന്‍സറെ അനുകൂലിച്ചുകൊണ്ട്‌ ഡാര്‍വിന്‍ പറയുന്നത്‌ ഇങ്ങനെയാണ്‌: “സന്തോഷം ശക്തിയാകുമ്പോള്‍ ്രയോജനമില്ലാത്ത ചില ചലന ങ്ങള്‍ ഉണ്ടാകും-നൃത്തം വയ്ക്കുക, കൈകൊട്ടുക, ഉറക്കെ ചിരിക്കുക...... ചിരി ഒന്നാമതായി വെറും സന്തോഷത്തിന്റെയോ സുഖത്തിന്റെയോ പ്രകടനമാണെന്നു തോന്നുന്നു... പുഞ്ചിരി പടിപടിയായിപൊട്ടിച്ചിരിയാകുന്നു (കേരളവര്‍മ്മ, 1955: 35). സ്പെന്‍സറും ഡാര്‍വിനും ചിരിയുടെ സാമുദായിക്രപാധാന്യം അന്വേഷിച്ചില്ല എന്നത്‌ അവരുടെ സിദ്ധാന്തങ്ങളിലെ അപര്യാപ്തതയാണ്‌. 21 ഹാസ്യത്തെ യുക്തിപൂര്‍വ്വം സമീപിച്ച ഫ്രഞ്ചു പണ്ഡിതന്‍ ഹെന്‍റി ബര്‍ഗ്സന്റെ അഭിപ്രായങ്ങള്‍ക്ക്‌ മയലികതയുണ്ട്‌. അദ്ദേഹത്തിന്റെ ഹാസ്യൃചിന്ത യിലെ പ്രധാനവസ്തുതകള്‍ എം. പി. പോള്‍ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു. 1 ഹാസ്യം മനുഷ്യന്‌ സവിശേഷമായുളള ഒരു ധര്‍മ്മമാണ്‌. “ചിരിയ്ക്കുന്ന ജന്തു എന്നു മനുഷ്യനെ മുമ്പ്‌ നിര്‍വചിച്ചിട്ടുണ്ട്‌. ചിരിയ്ക്കു വിഷയമായ ജന്തു എന്നും അവനെ നിര്‍വ്ൃചിക്കാം. 2. മനുഷ്യജീവിതം അതിന്റെ ചലനാത്മകതയില്‍ നിന്ന്‌ അകന്നുപോ കുകയും ഒരുയന്ത്രത്തോട്‌ സാദൃശ്യം വഹിക്കാന്‍ തുടങ്ങുകയും ചെയ്യു മ്പോഴാണ്‌ ഹാസ്യം ഉളവാകുന്നത്‌. 3 ഹാസ്യത്തിന്റെ ഉത്ഭവസ്ഥാനം ഹൃദയമല്ല, തലച്ചോറാണ്‌. വികാരം ഹാസ്യ ത്തിന്റെ ശ്രതുവാണ്‌. ഒരു വര്‍ഗ്ഗത്തിന്‌ ന്യായമായി തോന്നുന്നത്‌ മറ്റൊരു വര്‍ഗ്ഗത്തിന്റെ ദൃഷ്ടിയില്‍ ഹാസ്യ വിഷയമായേക്കാം. എന്നാലും ഹാസ്യം വ്യക്തിപരമായ ഒരു വ്ൃയവഹാരമല്ല അത്‌ ഏതെങ്കിലുമൊരു സമൂഹത്തിന്റെ ്രതികാര്രചോദിതമായ ഒരു പ്രത്യാഘാതമാണ്‌ (2005: 57-58). സാമൂഹ്യവിരുദ്ധനായ വ്യക്തിയെ നേര്‍വഴിയിലേക്ക്‌ നയിക്കാനായി സമൂഹം ചുമത്തുന്ന ശിക്ഷാമാര്‍ഗ്ഗമാണ്‌ ചിരിയെന്ന്‌ ബര്‍ഗ്സന്‍ വിശ്വസിച്ചു. ചിരി യില്‍ നാം എപ്പോഴും കാണുന്നത്‌ നമ്മുടെ അയല്‍ക്കാരനെ അവമാനിക്കാനും അതുവഴി അയാളുടെ തെറ്റുതിരുത്താനുമുളള അനുപേക്ഷണീയമായ ഉദ്ദേശ്യമാണ്‌ (Henry, 1993: 683). ബര്‍ഗ്സന്റെ ഹാസ്യൃസിദ്ധാന്തങ്ങള്‍ യുക്തിസഹമാണ്‌. ഹാസ്യത്തിന്റെ സാമുദായിക്രാധാന്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്ത അദ്ദേഹം ഹാസ്യോത്പത്തിക്കുളള കാരണങ്ങള്‍ കണ്ടെത്തുന്നതിലും ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്‌. മിക്ക പണ്ഡിതന്മാരും ബര്‍ഗ്സനെ അനുകൂലിക്കുമ്പോള്‍ ആര്‍തര്‍ കോയ്സലറും ജോര്‍ജ്ജ്‌ മൈക്കും ബര്‍ഗ്സനോട്‌ വിയോജിക്കുന്നു. ഹാസ്യത്തിന്റെ ഉദ്ദേശ്യം അപമാനിക്കലും തെറ്റുതിരുത്തലുമാണെന്ന അദ്ദേഹ ത്തിന്റെ വാദത്തെ ഖണ്ഡിച്ചുകൊണ്ട്‌ “സ്വയം പരിഹാസം സാധ്യമാണെന്നും മാത്രമല്ല മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെ അത്‌ അനിവാര്യമാണെന്നും” ജോര്‍ജ്ജ്‌ മൈക്ക്‌ വാദിക്കുന്നു (1970: 24). 22 സിഗ്മണ്ട്‌ ഫ്രോയ്ഡ്‌ ഹാസ്യത്തെ മനഃശാസ്ത്രപരമായി അപഗ്രഥിച്ചു. മനു ഷ്യന്റെ അടിച്ചമര്‍ത്തപ്പെട്ട ജന്മവാസനകള്‍ (കരൂരത, കാമം, വിദ്വേഷം) വേഷം മാറി പുറത്തുചാടുമ്പോള്‍ മനസ്സിന്‌ കുറേ ശക്തി മിച്ചമായി. ഈ ശക്തിയുടെ പെട്ടെന്നുളള മോചനമാണ്‌ ചിരി. (Freud, 1976:167). വാസ്തവത്തില്‍ തടവുപുളളി കളായ വാസനകള്‍ക്ക്‌ സ്വാതന്ത്രം ലഭിച്ചതിന്റെ രസമാണത്‌. ഹാസ്യത്തിന്‌ ലൈംഗികമായ കാര്യങ്ങളുമായി ഫ്രോയ്ഡ്‌ ബന്ധം കാണുന്നു. വികാരത്തിന്റെ മേല്‍ അബോധമനസ്സ്‌ ്രവര്‍ത്തിക്കുന്നതിന്റെ ഫലമാണ്‌ ഹാസ്യം. ഹാസ്യനിര്‍മ്മാ ണവും സ്വപ്നനിര്‍മ്മാണവും ഏതാണ്ട്‌ ഒരേതരം മാനസികപ്രകിയയാണെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. എന്നാല്‍ ഇവയുടെ പ്രകാശനത്തില്‍ അല്പം വ്യത്യാസമുണ്ട്‌. സ്വപ്നത്തിന്റെ അര്‍ത്ഥം എപ്പോഴും നിഗൂഡമായിരിക്കും, മറിച്ച്‌ ഹാസ്യം ബുദ്ധിപരമാണ്‌. ഈ ബരദ്ധികതലമില്ലെങ്കില്‍പിന്നെ ഹാസ്യമില്ല. ബോധ മനസ്സിലെ വികാരവിചാരങ്ങളുടെ വേഷംമാറിയുളള വരവാണ്‌ സ്വപ്നത്തിലും ഹാസ്യത്തിലും നടക്കുന്നത്‌. സ്വപ്നവും ഹാസ്യവും തമ്മിലുള്ള ബന്ധം മിക്ക പണ്ഡിതന്മാരും ശരിവയ്ക്കുന്നു. ഫ്രോയ്ഡ്‌ ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി ഹാസ്യത്തെ നിര്‍ദ്ദോഷഹാസ്യം എന്നും സോദ്ദേശ്യ ഹാസ്യം എന്നും രണ്ടായി തിരിക്കുന്നു(1976 : 76 - 77). കേവലം ഹാസ്യത്തിനുവേണ്ടി മാത്രം പറയുന്ന ഹാസ്യമാണ്‌ നിര്‍ദ്ദോഷഹാസ്യം. പദനിഷ്ഠമായോ ആശയനിഷ്ഠമായോ ആവിര്‍ഭവിക്കുന്ന അത്‌ കേവലമായ ആന ന്ദത്തെ മാത്രമേ ലക്ഷ്യമാക്കുന്നുളളൂ. സോദ്ദേശ്യഹാസ്യം എപ്പോഴും വ്യക്തിയുടെയോ സമൂഹത്തിന്റെയോ നേര്‍ക്കു ഉന്നം വയ്ക്കുന്നവയായിരിക്കും. സോദ്ദേശ്യത്തെ ഫ്രോയിഡ്‌ രണ്ടായി വിഭജിച്ചിരിക്കുന്നു: (1) ശത്രുത (അക്രമം, ആക്ഷേപം, ്രതിഷേധം) യോടുകൂടിയ ത്‌. (2) അശ്ലീലമായ പ്രദര്‍ശനത്വരയോടുകൂടിയത്‌. തുടര്‍ന്ന്‌ ഹാസ്യനിര്‍മ്മാണത്തി നുളള വിവിധതന്ത്രങ്ങളെപ്പറ്റി അദ്ദേഹം ഉദാഹരണസഹിതം ചര്‍ച്ച ചെയ്യുന്നുണ്ട്‌. സംക്ഷേപണം, വാക്കുകളുടെ സ്ഥാനഭ്രംശം, അസംബന്ധം, സഭ്യമായ യുക്തിവാ ദം, ഏകീകരണം, വൈരുദ്ധ്യങ്ങളുടെ ചിത്രീകരണം, സാമ്യമുളളവയുടെ പരാ മര്‍ശം എന്നീ രീതികള്‍ ഉപയോഗിച്ച്‌ ഹാസ്യം സൃഷടിക്കാമെന്ന്‌ അദ്ദേഹം നിർദ്ദേ ശിക്കുന്നു. ഹാസ്യത്തിന്റെ സാമുദായികവശവും ഫ്രഫോയിഡ്‌ മനസ്സിലാക്കിയിരു ന്നു. ഒരു വ്യക്തിയ്ക്ക്‌ സ്വന്തം ഫലിതത്തില്‍ ചിരിക്കാനാവില്ലെന്നും എപ്പോഴും ഫലിതം മറ്റുളളവര്‍ക്ക്‌ വേണ്ടിയുളളതാണെന്നും അദ്ദേഹം മനസ്സിലാക്കി. മധ്യമപു രുഷനാണ്‌ സദാ ഫലിതം ആന്ധവദിക്കുന്നത്‌. വൈകാരികസമ്മര്‍ദ്ദങ്ങളില്‍നിന്നുളള മോചനമാര്‍ഗ്ഗമായ നര്‍മ്മബോധം മനുഷ്യന്‌ ഏറ്റവും വലിയ ര്ൃതിരോധ ഉപാധികൂ 23 ടിയാണ്‌. നര്‍മ്മബോധമുളള മനുഷ്യന്‍ പക്വതവന്നവനാണ്‌. അയാളില്‍ കേവ ലസ്വം, സ്വം, അതിസ്വം എന്നിവയുടെ അനുപാതം സമരസപ്പെട്ടിരിക്കും. ഫ്രോയിഡിന്റെ ഹാസ്യനിരീക്ഷണങ്ങളെ ഇങ്ങിനെ ക്രോഡീകരിക്കാം. 1. ഹാസ്യം ഒരു ്രത്യേകമാനസികപ്രകിയയിലൂടെ രൂപം കൊളളുന്നു. 2. തടഞ്ഞുനിര്‍ത്തപ്പെട്ട മാനസികശക്തിയുടെ ചെലവുചുരുക്കലിന്റെ പ്രതിഫ ലനമാണ്‌. 3. അടിച്ചമര്‍ത്തപ്പെട്ട വാസനകളുടെ ര്രകാശനമാണ്‌ അതിന്റെ ഉദ്ദേശ്യം. സൂക്ഷ്മതയോടെ ഹാസ്യാപഗ്രഥനം നടത്തിയ മറ്റൊരു മന:ശാസ്ത്രജ്ഞ നാണ്‌ വില്യം മകഡയഗല്‍. അദ്ദേഹം മനുഷ്യന്റെ പതിനാലു ജന്‍മവാസനകളില്‍ ഒന്നായി ചിരിയെ അംഗീകരിക്കുന്നു. “സഹജീവികളുടെ കൃത്ൃയവിലോപങ്ങള്‍ നിമിത്തം നമുക്കുണ്ടാകുന്ന അനുകമ്പയ്ക്കുളള മറുമരുന്നും വിഷാദാത്മകമായ അവസ്ഥകളില്‍ നിന്ന്‌ നമ്മെ രക്ഷിക്കുന്ന കവചസമാനമായ പ്രതികരണവുമാണ്‌ ചിരി” (1993:683) എന്ന്‌ അദ്ദേഹം നിര്‍വചിച്ചു. ര്രകൃതിയുടെ സൂക്ഷ്മമായ സംവി ധാനകയശലമാണ്‌ ചിരി. മറ്റുചിന്തകന്മാരെപ്പോലെ ജീവിതത്തിന്റെ പൊരുത്തക്കേ ടുകളില്‍ മകഡനാനഗല്‍ ഹാസ്യം ദര്‍ശിച്ചു. സമൂഹം പുരോഗമിക്കുന്നത്‌ നിരന്തരമായ തെറ്റുതിരുത്തലിലൂടെയാണ്‌. അത്തരം സന്ദിഗ്ദ്ധഘട്ടങ്ങളിലെല്ലാം മാനവവംശത്തിന്‌ ആശ്വാസമേകിയ ഈഷധ മാണ്‌ ചിരി അഥവാ നര്‍മ്മബോധം എന്ന മകഡഗലിന്റെ ദര്‍ശനത്തിന്‌ പ്രസക്തി യുണ്ട്‌. ശ്രദ്ധ തകരുമ്പോഴാണ്‌ ചിരിയുണ്ടാകുന്നത്‌. ശ്രദ്ധയ്ക്കുവേണ്ടി അമര്‍ത്തി വച്ചിരിക്കുന്ന ശക്തി വിടുമ്പോള്‍ ചിരിയാണ്‌ ഫലം (കേരളവര്‍മ്മ, 1955 ; 37). കളിമ നസ്ഥിതിയുടേയും അനുകമ്പയുടേയും ചേര്‍ച്ചയിലും അദ്ദേഹം ഹാസ്യത്തെ കാണുന്നു. സാത്വികഹാസ്യം എന്നറിയപ്പെടുന്ന ഹ്യൂമര്‍ ഒരു മാനസികമായ ഇരട്ട വീക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹാസ്യോത്പത്തിയുടെ കാരണം, ഹാസ്ൃത്തിന്റെ ്രവര്‍ത്തനരിീതി, ഉദ്ദേശ്യ ങ്ങള്‍ എന്നിവയെപ്പറ്റി സമഗ്രമായി ചര്‍ച്ച ചെയ്ത ചിന്തകനാണ്‌ മാക്സ്‌ ഈ സ്റ്മാന്‍ നമ്മില്‍ സഹജമായ ക്രീഡാവാസനയുടെ ഫലമായിട്ടാണ്‌ ഹാസ്യം അങ്കു രിക്കുന്നത്‌. “നമുക്കുണ്ടാകുന്ന മോഹഭംഗങ്ങളെയും നടുക്കുന്ന ജീവിതദുരന്തങ്ങ ളേയും ക്രീഡാമനോഭാവത്തോടുകുൂടി സ്വീകരിക്കാനും ദുരന്തങ്ങളെ കഴിവതും ആ 24 ഹ്ലാദപൂര്‍വ്വം സഹിക്കാനും നമ്മെ സജ്ജരാക്കുന്നതിനു പ്രകൃതി വിന്യസിച്ചിട്ടുളള ഒരു ജന്‍മവാസനയാണ്‌ ഹാസ്യം” (Eastman, 1921: 45) ഹാസ്യം ജന്‍മവാസനയാ ണെന്നും കളിമനസ്ഥിതിയാണ്‌ അതിനുപിന്നിലുളളതെന്നുമുളള ഈസ്റ്റ്മാന്റെ കാഴ്ചപ്പാടിന്‌ മക്ഡയഗലിന്റെ ദര്‍ശനത്തോട്‌ സാമ്യമുണ്ട്‌. ഹാസ്യാസ്പദമായി ചില ഉദാത്തചിന്തകള്‍ അവതരിപ്പിച്ച ഹാസ്യസാഹി തൃകാരനാണ്‌ സ്റ്റീഫന്‍ ലീക്കോക്ക്‌. ജീവിതത്തില്‍ ഹാസ്യത്തിനുളള സ്ഥാനം അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കിയിരുന്നു.ഹ്യൂമര്‍: ഇറ്റ്സ്‌ തിയറി ആന്‍ഡ്‌ ടെക്നിക്‌ (1935), “ഹ റ്റു റൈറ്റ്‌ (1943) എന്നീ കൃതികളില്‍ ഫലിതാത്മകമായ രച നയെക്കുറിച്ചുളള പാഠങ്ങള്‍ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്‌. ഉത്തമഹാസ്യമെ ന്തെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു. ““ ജീവിതത്തിന്റെ അഗാധമായ വൈരുദ്ധ്യങ്ങളി ലാണ്‌, നമ്മുടെ ആശകള്‍ക്കും നേട്ടങ്ങള്‍ക്കും തമ്മിലുളള അസാധാരണമായ പൊരുത്തക്കേടിലാണ്‌; നാളത്തെ ശൂന്യതയില്‍ മാഞ്ഞുപോകുന്ന ഇന്നത്തെ ചഞ്ച ലവും പ്രതീക്ഷാപൂര്‍ണ്ണവുമായ ആശങ്കകളിലാണ്‌; കാലത്തിന്റെ സാമ്യമായ പ്രത്യ വലോകനത്തില്‍ അലിഞ്ഞുപോകുന്ന കഠിനവേദനയിലും, മൂര്‍ച്ചയുളള ദു;ഖത്തി ലുമാണ്‌ ഹാസ്യത്തിന്റെ അടിസ്ഥാനം സ്ഥിതി ചെയ്യുന്നത്‌” (Leacock, 1935:51) . ഉത്തമഹാസ്യം പരിഷ്കൃതസമൂഹത്തിന്റെ വിശിഷ്ട ഉല്‍പ്പന്നമാണ്‌. കണ്ണീരിന്റെ ഉപ്പു രുചിക്കുന്ന ചിരിയെ അത്യുല്‍കൃഷ്ടമെന്ന്‌ ലീക്കോക്ക്‌ വിശേഷിപ്പിച്ചു. “ഇമ്മാനുവല്‍ കാനറ മുതല്‍ ഷോപ്നയര്‍, ഹാസ്‌ലിറ്റ്‌ വരെയുളള ചിന്തകരും നിരൂപകരും ഹാസ്യത്തിന്റെ രഹസ്യം കണ്ടെത്തുന്നത്‌, രണ്ടു വസ്തുക്കള്‍ തമ്മില്‍, രണ്ടു വിശ്വാസങ്ങള്‍ തമ്മില്‍, രണ്ടു വാക്കുകള്‍ തമ്മില്‍, രണ്ടു ബന്ധങ്ങള്‍ തമ്മില്‍ ഉണ്ടായി വരുന്ന പൊരുത്തക്കേടുകളിലാണ്‌.” ഇമ്മാനുവല്‍ കാന്റിന്റെ നോട്ടത്തില്‍ മുറുകിയിരിക്കുന്ന ഒരു ഗ്രതീക്ഷയുടെ ഒന്നുമില്ലായ്മയിലേയ്ക്കുളള പരിവര്‍ത്തന മാണ്‌ ചിരിക്കു കാരണം. യഥാര്‍ത്ഥ വസ്തുക്കളും അവയെ സംബന്ധിച്ചുളള നമ്മുടെ ആശയവും തമ്മിലുളള വിപര്യയത്തെ മനസ്സ്‌ ആകസ്മികമായി അവധാ രണം ചെയ്യുമ്പോഴാണ്‌ ഹാസ്യം ഉണ്ടാകുന്നതെന്ന്‌ ഷോപ്പ്നയറും രണ്ടു പാത്ര ങ്ങള്‍ക്കു തമ്മില്‍, രണ്ടു അവസ്ഥകള്‍ക്കു തമ്മില്‍, അതുമല്ലെങ്കില്‍ ഒരേ പാത്ര ത്തിന്റെ രണ്ടവസ്ഥകള്‍ക്കു തമ്മിലുളള പരസ്പരവൈരുദ്ധ്യത്തിലാണ്‌ ഹാസ്യ മെന്ന്‌ വില്യം ഹാസ്‌ലിറ്റും കരുതി. “ശാരീരികമായ പ്രത്യേകതകളില്‍ നിന്നും ഉണ്ടാകുന്ന ഫലിതം, വാഗ്രരയോഗജന്യമായ ഫലിതം എന്നിങ്ങനെ മൂന്നു ഘടക ങ്ങളെ വേര്‍തിരിച്ചുകാട്ടാനും ഹാസ്‌ലിറ്റ്‌ ശ്രമിച്ചിരുന്നു (Nicole, 1923;168). 25 ഹാസ്യതെൌക്കുറിച്ച്‌ ഗനരവബുദ്ധിയോടെ പഠിച്ച എഴുത്തുകാരനാണ്‌ ആര്‍തര്‍ കോയ്സ്ലര്‍. അദ്ദേഹത്തിന്റെ ‘ദി ആക്റ്റ്‌ ഓഫ്‌ ക്രിയേഷന്‍” (1964) എന്ന ഗ്രന്ഥത്തില്‍ ചിരിയെപ്പറ്റി വിസ്തരിച്ച പഠനമുണ്ട്‌. മുന്‍ഗാമികളുടെ ഹാസ്യസിദ്ധാ ന്തമെല്ലാം പരിശോധിക്കുന്ന അദ്ദേഹം ബര്‍ഗ്സന്റെ സിദ്ധാന്തത്തെ കാര്യമായി വിമര്‍ശിക്കുന്നുണ്ട്‌. കോയ്സ്‌ലറുടെ വീക്ഷണത്തില്‍ ഒരേ സമയം സങ്കീര്‍ണ്ണവും ലളിതവുമായ ഒരു പ്രതിഭാസമാണ്‌ ചിരി. ശാരീരികമായ ്രതികരണത്തോടൊപ്പം അതിസൂക്ഷ്മമായ ബുദ്ധിപര്ര്രകിയയുമാണത്‌. ഹാസ്യം നമ്മെ കബളിപ്പിക്കുന്ന ഒന്നാണ്‌, മഴവില്ലുപോലെ (Koestler, 196422). ചിരിയുടെ ശാരീരികവശങ്ങള്‍ ചര്‍ച്ചചെയ്തശേഷം അതിനുപിന്നിലുളള മനോഭാവത്തെ അദ്ദേഹം അപഗ്്രിക്കു ന്നു. “ഒരു മാനസികാനുഭവം സാധാരണരീതിയില്‍ വിരുദ്ധങ്ങളായ വിചാരതലങ്ങ ളിലേയ്ക്ക്‌ പെട്ടെന്ന്‌ വ്യാപിക്കുമ്പോള്‍ ചിന്ത പൊടുന്നനെ ഒരു തലത്തില്‍ നിന്ന്‌ മറ്റൊരു തലത്തിലേയ്ക്ക്‌ ചിതറിപ്പോകുന്നു. ഇത്‌ ഭാവസമ്മര്‍ദ്ദത്തിന്‌ കാരണമാവു കയും ഒരു തലത്തിലേയ്ക്കുളള വ്യാപനത്തിന്റെ യുക്തി നാം മനസ്സിലാക്കുമ്പോള്‍ കൂടിവന്ന സമ്മര്‍ദ്ദം ചിരിയുടെ രൂപത്തില്‍ അയഞ്ഞ്‌ ഇല്ലാതാവുകയും ചെയ്യുന്നു ””(1964;51). പരസ്പരവിരുദ്ധമായ രണ്ടുതലങ്ങളുടെ കൂട്ടിമുട്ടല്‍ അഥവാ വിരുദ്ധങ്ങളായ രണ്ടു സന്ദര്‍ഭങ്ങളുടെ ഏറ്റുമുട്ടലാണ്‌ ഭാവസമ്മര്‍ദ്ദത്തെ തകര്‍ത്ത്‌ ഹാസ്യമുണ്ടാക്കുന്നത്‌,. ഈ ദ്വിതല പരിവര്‍ത്തനത്തെ ‘Bisociation' എന്നു വിളി ക്കുന്നു. നമ്മില്‍ തിങ്ങിനിറഞ്ഞ വികാരങ്ങള്‍ തുളവീണ ഒരു പൈപ്പിലൂടെ എന്ന പോലെ പുറത്തേയ്ക്കു പോവുകയും അതിന്റെ ഫലമായി മാനസിക സമ്മര്‍ദ്ദം പെട്ടെന്ന്‌ കുറഞ്ഞ്‌ ചിരിപൊട്ടുകയും ചെയ്യുന്നു എന്ന്‌ ഉദാഹരണ സഹിതം അദ്ദേഹം വിശദീകരിക്കുന്നു. ചുരുക്കത്തില്‍ നമ്മുടെ പ്രതീക്ഷകള്‍ വിഡ്ഡിത്തമാ ണെന്നറിയുമ്പോഴുണ്ടാകുന്ന ഭാവസമ്മര്‍ദ്ദം ചിരിയായ്‌ മാറുന്നു. വിശപ്പ്‌, കാമം, ദേഷ്യം, ഉത്കണ്ഠ എന്നിവയാലുണ്ടാകുന്ന മാനസികപിരിമുറുക്കം ചിരിയിലൂടെ അയയുന്നു. ചിരി വിമോചനതന്ത്രമാണ്‌. ഹാസ്യം ഒരു സംഘസ്വഭാവമാണെന്ന്‌ കോയ്സ്ലര്‍ അംഗീകരിക്കുന്നു. ഹാസ്യത്തെക്കുറിച്ചുളള കോയ്സലറുടെ ഈ മലികപഠനത്തില്‍ വിറ്റ്‌, സറ്റയര്‍, പാരഡി, ഐറണി, കാരിക്കേച്ചര്‍ എന്നിവയെപ്പറ്റിയും പരാമര്‍ശമുണ്ട്‌. ഹാസ്യത്തെ ഒരു സര്‍ഗ്ഗാത്മകപ്രകിയയായി കാണുന്ന അദ്ദേഹം ഉത്തമ - അധമ ഹാസ്യങ്ങള്‍ തിരിച്ചറിയാനുളള മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിക്കുന്നു (1964; 82 - 86). ഉത്തമഹാസ്യത്തിന്റെ മാനദണ്ഡങ്ങള്‍ മജലികത, ന്നല്‍, മിതവ്യയം എന്നിവ യാണ്‌. 26 മനലികത എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ ഹാസ്യാവിഷക്കരണത്തിന്റെ ആശ്ചര്യഫലത്തെയാണ്‌. പക്ഷെ, സര്‍ഗ്ഗാത്മകമായ മയലികത കലയിലോ ഹാസ്യ ത്തിലോ അത്രയധികം കണ്ടെത്താന്‍ കഴിയില്ല. അതിനുളള പരിഹാരമാണ്‌ ന്നി പ്ൃറയലിലൂടെ വ്യഞ്ജിപ്പിക്കുക എന്നത്‌. മിതവ്യയം എന്നതു പ്രസ്താവനകള്‍ക്ക്‌ പകരം സൂചനകള്‍ നല്‍കലാണ്‌. ഈ സൂചനകള്‍ വച്ച്‌ വിട്ടഭാഗങ്ങള്‍ പൂരിപ്പിച്ച്‌ ആസ്വാദകന്‍ ഹാസ്യം ആസ്വദിക്കാന്‍ കഴിയുന്നു. ഹാസ്ൃത്തിലെ മിതവ്യയം സാങ്കേതികമായ സംക്ഷിപ്തതയോ സൂചിതമോ അല്ലെന്നും കോയ്സ്്‌ലര്‍ പറയു ന്നു. നര്‍മ്മബോധത്തെക്കുറിച്ച്‌ ചിന്തിച്ചവര്‍ ഇനിയും ഏറെയുണ്ട്‌. അവരുടെ സിദ്ധാന്തങ്ങളില്‍ പ്രധാനപ്പെട്ട ചിലത്‌ പരാമര്‍ശിക്കാം. “അത്ഭുതമോ വെറുപ്പോ അഥവാ രണ്ടുംകൂടിയോ ചേര്‍ന്ന ആനന്ദത്തിന്റെ ആവിഷ്ക്കാരമാണ്‌ ചിരി””എന്നു ദെക്കാര്‍ത്തെ വിശ്വസിക്കുന്നു. അലക്സാണ്ടര്‍ ബെനിയന്റെ പക്ഷത്തില്‍ ശാരീരികമായ കാര്യങ്ങളില്‍ മാത്രമല്ല തന്റെ എതിരാ ളിയെ അതിശയിക്കുകയോ അസ്ധാസ്ഥ്യപ്പെടുത്തുകയോ ചെയ്യുന്ന എല്ലാവിധകാ ര്യങ്ങളില്‍നിന്നുമുണ്ടാകുന്ന ശ്രേഷ്ഠതയുമായി ബന്ധപ്പെട്ടതാണ്‌ ചിരി. മാക്സ്‌ ബീര്‍ബോം ദുരിതാനുഭവത്തിലുളള ആനന്ദം, അപരിചിതമായവയോടുളള വെറുപ്പ്‌ എന്നീ ഘടകങ്ങളാണ്‌ പൊതുജനങ്ങളുടെ ഹാസ്്യബോധത്തില്‍ കണ്ടെത്തുന്നത്‌ (Henry, 1993; 685). ചേര്‍ച്ചയില്ലാത്തതു ചേര്‍ന്നുകാണുമ്പോഴാണ്‌ ചിരിയുണ്ടാകു ന്നതെന്ന്‌ ജയിംസ്‌ ബീട്ടി പ്രസ്താവിക്കുന്നു (കേരളവര്‍മ്മ, 1955 : 34). ജി, കെ. ചെസ്റ്റട്ടന്റെ നോട്ടത്തില്‍ എല്ലാം അറിയുന്ന അറിവ്‌ മനുഷ്യന്റെ മണ്ടത്തരവും വിധി യും ഓര്‍ത്ത്‌ മന്ദഹസിക്കുന്നുണ്ടാകും, ഈ പിന്നാക്കംനോക്കലില്‍ ചിരിയും കണ്ണീ രും ഒന്നുതന്നെയാണ്‌ (മാരാര്‍, 1990;13). ജോര്‍ജ്ജ്‌ മെറിഡിത്ത്‌ ഹാസ്യചേതന യുടെ ഉത്പത്തി സമുദായത്തില്‍നിന്നാണെന്നും സാമുദായികമായേ അതിന്‌ അസ്തിത്വമുളളു എന്നും വ്യാഖ്യാനിച്ചു (പരമേശ്വരന്‍ പിള്ള 1982 ;41). പാസ്കല്‍ എന്ന ഗഫ്ഞ്ചു ചിന്തകന്‍ വൈരുദ്ധ്യം മാത്രമല്ല അപൂര്‍വ്വ സാദൃശ്യങ്ങളും സദൃശ്യ മായവയുടെ ആവര്‍ത്തനവും ഹാസോദ്ദീപകമാകാമെന്നു വാദിക്കുന്നു. (പോള്‍, 1972; 73). ഫ്രെഡിക നീത്ഷെ ഈ ലോകത്തില്‍ മനുഷ്യന്‍ മാത്രം ദുസ്സഹമാം വിധം വേദനിക്കുന്നു എന്നതുകൊണ്ട്‌ അവന്‍ സ്വയം രക്ഷയ്ക്കുവേണ്ടി കണ്ടുപിടി ച്ചതാണ്‌ ചിരി എന്നു വിചാരിക്കുന്നു (അഴീക്കോട്‌, 1985;16). പൊരുത്തക്കേടിന്റെ ബോധം ആവിഷ്ക്കരിക്കുമ്പോള്‍ ഹാസ്യം ജനിക്കുമെന്ന്‌ ഹെഗലും തകര്‍ന്നടി യുന്ന സമൂഹശക്തികള്‍ പുതിയ സമുഹശക്തികള്‍ക്കെതിരായി ചെറുത്തു നില്‍ക്കുവാന്‍ തുടങ്ങുമ്പോഴാണ്‌ ഹാസ്യം സംജാതമാകുന്നതെന്ന്‌ കാറല്‍ 27 മാകസും ദര്‍ശിക്കുന്നു (ചാക്കോ, 1983;170). അള്‍ഡസ്‌ ഹക്‌സലി ചിരി ജന്‍മനായു ള്ള ശാരീരികമായ ഒരു പ്രതികരണമാണെന്നും പരിണാമപ്രകിയയില്‍ പ്രകൃതി നല്‍കിയ ഒരു സമ്മാനമാണ്‌ അതെന്നും കരുതുന്നു (Koesrler, 1964;62), സര്‍ സിഡ്നി സ്മിത്തിന്റെ വീക്ഷണത്തില്‍ അത്ഭുതത്തെ ഉളവാക്കുന്ന ആശയങ്ങള്‍ തമ്മിലുളള പൊരുത്തമില്ലായ്മയെ കണ്ടുപിടിക്കുന്നതിലാണ്‌ ഹാസ്യം സ്ഥിതി ചെയ്യുന്നത്‌ (ഉറുമീസ്‌ തരകന്‍, 1880; 106). സ്വാതന്ത്രം ഹാസ്യം സൃഷ്ടിക്കുമെ ന്നും ഹാസ്യം സ്വാതന്ത്ര്യം സൃഷടിക്കുമെന്നും പറയുന്ന ജീന്‍പോള്‍, ആശയ ങ്ങള്‍കൊണ്ടുളള കേവലം ഒരു കളിയാണ്‌ ഹാസ്യൃമെന്നും അത്‌ എല്ലാ യുവതിക ളേയും വിവാഹം ചെയ്യുന്ന വേഷ്രപച്ഛന്നനായ പുരോഹിതനാണെന്നും വിചാരി ക്കുന്നു. (Ferud, 1976 ;41). 1.2.1. ഹാസ്യാവിഷ്ക്കരണ രീതികള്‍ ഹാസ്യാവിഷ്ക്കരണത്തിന്‌ വൃത്യസ്തമായ രീതികളുണ്ട്‌. ഭാരതീയ കാവ്യ മീമാംസകര്‍ സ്മിതഹസിതാദികളായി ഹാസ്യത്തെ വിഭജിച്ചിരിക്കുന്നത്‌ അനുഭാവ ങ്ങളുടെ അടിസ്ഥാനത്തിലാണ്‌. ആ വിഭജനം ദ്യശ്യകാവ്യത്തെ (രംഗവേദിയെ) മുന്നില്‍ കണ്ടുകൊണ്ടുളളതാണ്‌. എന്നാല്‍ പാശ്ചാത്യര്‍ ഹാസ്യ ്രയോക്താ വിന്റെ മനോഭാവം, ഉദ്ദേശ്യം, ആവിഷ്ക്കരണരീതി, ്രയോജനം എന്നീ ഉപാധി കളെ ആസ്പദമാക്കി ഹാസ്യത്തെ ഹ്യൂമര്‍, വിറ്റ്‌, സറ്റയര്‍, എന്നിങ്ങനെ മൂന്നായി തിരിക്കുന്നു. ഇതില്‍ സറ്റയറിന്‌ പാരഡി, ബെര്‍ലസ്ക, ഐറണി, ലാംപൂണ്‍, കാരി ക്കേച്ചര്‍, എപ്പിഗ്രാം, സര്‍ക്കാസം എന്നീ ഉപവിഭാഗങ്ങളും കല്‍പ്പിക്കുന്നു. ജന്രപിയ സംസ്കാരത്തിന്റെ ഹാസ്യാപഗ്രഥനത്തിനുവേണ്ട പശ്വാത്തലമെന്ന നിലയില്‍ ഈ ഹാസ്യാവിഷ്ക്കരണരീതികളുടെ സാമാന്യസ്വഭാവം അറിയേണ്ടതുണ്ട്‌. അതിനുളള ശ്രമമാണ്‌ ഈ അദ്ധ്യായത്തിന്റെ തുടര്‍ന്നുളള ഭാഗങ്ങളില്‍ നടത്തുന്നത്‌. 1.2.1.1 സാത്വികഹാസ്യം കേവലഹാസ്യം, നര്‍മ്മം, ഉല്‍കൃഷ്ടഹാസ്യം, സാരസ്യം എന്നിങ്ങനെ പല പേരിലും അറിയപ്പെടുന്ന സാത്വികഹാസ്യം ഉദാത്തമായ ഹാസ്യാവിഷ്കരണ രീതിയാണ്‌. “സങ്കീര്‍ണ്ണമായ ഒരു അവസ്ഥയിലെ ആഹ്ലാദകരമായ സ്വഭാവഗുണം; പ്രത്ൃക്ഷമായോ പരോക്ഷമായോ അനുകമ്പയിലൂടെയും താദാത്മ്ഭാവത്തി ലൂടെയുമുള്ള ചിരി”” എന്ന്‌ നിര്‍വൃചിക്കപ്പെs (Drever, 1984: 123) സാത്വികഹാസ്യം ഉത്തമസാഹിത്യസൃഷ്ടികളില്‍ മാത്രം കാണുന്ന ഒരു ഹാസ്യവിഭാഗമാണ്‌. മനു ഷ്യസ്നേഹവും സഹാനുഭൂതിയുമാണ്‌ ഇതിന്റെ അടിസ്ഥാനം. നിഷകളങ്കമായ 28 ചിരിയാണ്‌ ഉല്‍പന്നം. സാത്വികഹാസ്യം ചിരിക്കും കണ്ണീരിനുമിടയിലെ വിളക്കുക ണ്രിയാണ്‌. ജീവിതത്തിലെ പൊരുത്തക്കേടുകളില്‍നിന്നും ദുരന്തങ്ങളില്‍നിന്നും ഉയരുന്ന പ്രത്യാശയുടെ ചിരിയാണിത്‌. “ഉന്നതസാത്വികഹാസ്യകാരന്‍മാര്‍ സാധാ രണ ഹാസ്യകവികളുടെ പരിധിക്കപ്പുറമുള്ള വിരുദ്ധഭാവങ്ങളുടെ ആശ്ശേഷണമാണ്‌ കൈകാര്യം ചെയ്യുന്നത്‌... വിശ്വവിശാലമായ വികാരങ്ങളെ താലോലിക്കുന്ന മഹോ ന്നത ഹാസ്യകാരന്‍മാരുടെ ചിരിയില്‍ ദുഃഖാത്മകതയുടെ ദീപ്തി വിളങ്ങി ക്കാണും” എന്ന നിരീക്ഷണത്തില്‍ (Meredith, 1919: 83-84) സാത്വികഹാസ്യ ത്തിന്റെ അന്തസത്തയുണ്ട്‌. ചിരിയില്‍ എപ്പോഴും പരകുത്സനത്തിന്റെ അംശം ഉണ്ടാകാറുണ്ട്‌. എന്നാല്‍ സാത്വികഹാസ്യത്തില്‍ അത്‌ താരതമ്യേന വിരളമാണ്‌. വിദ്വേഷം, നിന്ദ, അക്രമം, അധിക്ഷേപം ഇതൊന്നും സാത്വികഹാസ്യുത്തിന്റെ പരി ധിയില്‍ വരുന്നില്ല. നിര്‍ദ്ദോഷവും ധര്‍മ്മമൂലകവുമായ രീതിയില്‍ മനസ്സിനെ ഉല്ലാ സപൂര്‍ണ്ണമാക്കിത്തീര്‍ക്കുകയും അതേസമയം യഥാര്‍ത്ഥമായ ജ്ഞാനം സമ്പാദി ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഹാസ്യമാണിത്‌. “സാത്വിക ഹാസ്യത്തിന്റെ മുഖ്യാടിസ്ഥാനം മനുഷ്യനും അവന്റെ ചെയ്തികളുമാണ്‌. ഒരുവന്റെ മനുഷ്യനെന്ന അവസ്ഥയിലുള്ള മേന്മയെ ലഘുകരിക്കുന്ന സാഹചര്യങ്ങളില്‍നിന്നുണ്ടാകുന്ന വൈരുദ്ധ്യങ്ങളും അപ്രതീക്ഷിതവൈരുദ്ധ്യങ്ങളുമാണ്‌ ഇവിടെ” (Paulson, 1971: 53) ആവിഷര്‍കരിക്കുന്നത്‌. ഫ്രോയിഡ്‌ നിര്‍ദ്ദേശിച്ച നിര്‍ദ്ദോഷഹാസ്യം സാത്വികഹാസ്യത്തില്‍ പെടുന്നു. ഇത്‌ ആസ്വാദകനെ പൊട്ടിച്ചിരിപ്പിക്കുന്നില്ല. മറിച്ചു അവന്റെ മുഖത്ത്‌ ആലോചനാമൃതമായ മന്ദഹാസം വിടര്‍ത്തുന്നു. “കണ്ടാല റിയുന്നവരെ ലക്ഷണങ്ങള്‍ പറഞ്ഞുകൊടുത്ത്‌ ധരിപ്പിക്കുവാന്‍ ഇത്രപയാസമുള്ള വസ്തു സാരസ്യത്തെപ്പോലെ ലോകത്തില്‍ വേറെയുണ്ടെന്നു തോന്നുന്നില്ല...... സാരസ്യത്തെ അഭിജ്ഞനുമാത്രം ഗ്രാഹൃമായ ഭാഷയില്‍പ്പോലും നിര്‍വ്ൃചിക്കു വാന്‍ അസാധ്യമായിത്തീരുന്നു” എന്ന്‌ എം.ആര്‍ നായര്‍ അഭിപ്രായപ്പെടുന്നു (1985: 139). പൂവിലെ സുഗന്ധംപോലെയാണ്‌ സാത്വികഹാസ്യം. അത്‌ അപ്ര്ഥിക്കാനാ വില്ല. “സാരസമായ വാകൃത്തില്‍ സാരസ്യം എവിടെയാണെന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്‌, നവോഡയുടെ മുഖത്തുള്ള ലജ്ജ മുഖത്തിന്റെ ഏതു ഭാഗത്താ ണുള്ളതെന്നു തീര്‍ച്ചപ്പെടുത്തുവാന്‍ ശ്രമിക്കുന്നതുപോലെയാണ്‌” എന്ന വിലയിരു ത്തലില്‍നിന്നും പി.കെ.പരമേശ്വരന്‍നായര്‍ (1988: 139) സാത്വികഹാസ്യം എഴുത്തു കാരനും ആസ്വാദകനുമിടയിലെ ഒരു പ്രത്യേക മാനസികോല്ലാസ ഹേതുവാ ണെന്നു സ്പഷടമാക്കുന്നു. “ഒരു വസ്തുവിനെ അതിനോടുള്ള എല്ലാ സ്നേഹപക്ഷപാതങ്ങളും സഹാ നുഭൂതികളും ഇരിക്കെത്തന്നെ ഒന്നകന്നുനിന്നു നോക്കിക്കാണുന്നതിനുള്ള കഴിവാ 29 ണു, ഉല്‍കൃഷ്ടഹാസ്യത്തിനു നിദാനമായി” കുട്ടികൃഷ്ണമാരാര്‍ കാണുന്നത്‌ (1990: 29). ഇതുതന്നെയാണ്‌ സാത്വികഹാസ്യത്തിന്റേയും മൂലതത്വം. മലയാള ഗദ്യസാഹിത്യത്തില്‍ ഒ.ചന്തുമേനോന്‍, സി.വി.രാമന്‍പിളള, കേസരി കുഞ്ഞിരാമന്‍ നായനാര്‍, ബഷീര്‍, കാരൂര്‍, ഉറൂബ്‌, എന്നിവരുടെയും മറ്റും കൃതികളില്‍ സാത്വികഹാസ്ധൃത്തിന്റെ മാതൃകകള്‍ കാണാം. 1.2.1.2 ഉക്തിഹാസ്യം വിചിത്രമായ പ്രതിപാദനത്തിലൂുടെ തികച്ചും അപ്രതീക്ഷിതവും അവിചാരി തവുമായ അര്‍ത്ഥതലത്തെ പ്രദാനം ചെയ്ത്‌ ആസ്വാദകനെ ആശ്ചര്യാനന്ദങ്ങള്‍ക്ക്‌ വിധേയനാക്കി ചിരിപ്പിക്കുന്ന വാകൃരീതിയാണിത്‌. ഫലിതം, തമാശ, ഫണ്‍, ജോക്‌ എന്നീ പേരുകളിലും ഉക്തിഹാസ്യം അറിയപ്പെടുന്നു. ്രതിപാദനരീതിയുടെ വൈചി൪്്ൃത്തിലാണ്‌ ഇതിന്റെ ന്നല്‍. ““ആശ്ചര്യാ നന്ദത്തോടെ ചിരി ഉളവാക്കുന്ന ചിന്തയുടെ അപ്രതീക്ഷിതവും സമര്‍ത്ഥവുമായ വ്ൃയതിചലനമോ സംബന്ധമോ ആണ്‌ ഉക്തിഹാസ്യം” എന്ന്‌ “ദ പെന്‍ഗ്വിന്‍ ഡിക്ഷ്ണറി ഓഫ്‌ സൈക്കോളജി” നിര്‍വ്ൃചിക്കുന്നു (Drever, 1984: 317) പ്രതിപാ ദൃത്തേക്കാള്‍ പ്രതിപാദനരീതിയ്ക്കാണിവിടെ പ്രാധാന്യം. ആശയങ്ങളുടെ വൈരു ദ്യം, അസംബന്ധത്തിലെ സംബന്ധം, ്രസ്തുതം അപ്രസ്തുതമായ മറ്റൊന്നിനെ ഓര്‍മ്മിപ്പിക്കുക, വിചിശ്രശ്ശേഷര്പയോഗം, പ്രാസനിബന്ധനം, കരുതിക്കൂട്ടിയുള്ള വ്യാകരണപ്പിഴ, നിരര്‍ത്ഥകപദ്രപയോഗം, മഹദ്വചനങ്ങളിലെ ചില വാക്കുകള്‍ മാറ്റിയോ കൂട്ടിച്ചേര്‍ത്തോ പ്രയോഗിക്കുക, ദ്വയാര്‍ത്ഥം, യമകം മുതലായവയെല്ലാം ഉക്തിഹാസ്യത്തിന്റെ തന്ത്രങ്ങളാണ്‌. ഏറ്റവും ഗ്സ്വവും ഒതുക്കമുള്ളതും ചുറുചു റുക്കുളളതുമായ വാകൃരീതിയില്‍ ഹാസ്യാത്മകമായ വിസ്മയാനുഭവം സൃഷ്ടിക്കു ന്നതാണ്‌ ഉക്തിഹാസ്യം. “പരസ്പരബന്ധമില്ലാത്ത രണ്ടുകാര്യങ്ങളെ ഒന്നിലധികം അര്‍ത്ഥമുള്ള ശബ്ദം പ്രയോഗിച്ചു ബോധിപ്പിച്ചുളവാക്കുന്ന പൊരുത്തക്കേടിലാണ്‌ വിനോദാംശം സ്ഥിതിചെയ്യുന്നതെന്ന്‌ (ഗോദവര്‍മ്മ,1954: 19) ഉക്തിഹാസ്യപ്രക്രിയ യെ അപഗ്രിിക്കാമെന്ന്‌ വ്യക്തമാക്കുന്നു. ഉക്തിഹാസ്്യത്തെ ശബ്ദനിഷ്ഠം, അര്‍ത്ഥനിഷ്ഠം, സന്ദര്‍ഭനിഷ്ഠം, വ്യക്തി നിഷ്ഠം എന്നിങ്ങനെ തരംതിരിയ്ക്കാം. വിചിത്രമായ പദസംയോഗങ്ങള്‍കൊണ്ട്‌ അര്‍ത്ഥവിശേഷം സ്ൃഷ്ടിക്കുന്നതാണ്‌ ശബ്ദനിഷ്ഠ ഉക്തിഹാസ്യം. ഇതു പലതര ത്തില്‍ വരാം: 30 1. വ്യത്യസ്തങ്ങളായ രണ്ടു പദങ്ങളുടെ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ ഒറ്റപദ മാക്കി അര്‍ത്ഥപുഷ്ടിയോ അര്‍ത്ഥസംക്രമണമോ അര്‍ത്ഥവ്യത്യാസമോ വരുത്തി ഉക്തിഹാസ്യമുണ്ടാക്കാം. ഉദാ: ഇ.വി.കൃഷ്ണപിള്ളയുടെ “പെണ്‍പിറന്നോന്‍” എന്ന പ്രയോഗം. പദങ്ങളെ ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്ന തിനു പകരം പിരിച്ചുമാറ്റി അടുത്തുള്ള മറ്റു പദങ്ങളോട്‌ യോജിപ്പിച്ചോ അല്ലാതെയോ ഹാസ്യമുണ്ടാക്കാം. അത്തരം ഹാസ്യങ്ങള്‍ മറ്റൊരു ഭാഷയി ലേയ്ക്ക്‌ വിവര്‍ത്തനം ചെയ്യാന്‍ കഴിയില്ല. 2. ഒരേ വാക്കുതന്നെ അതിനുമുന്നിലോ പിന്നിലോ ഉള്ള പദങ്ങളുമായി ചേര്‍ന്ന്‌ ഉക്തിഹാസ്യമുണ്ടാകാറുണ്ട്‌. ഉദാ: “വെള്ളമുണ്ടു തലേല്‍ കട്ടിനീലമുണ്ടു കഴുത്തിലും കരമുണ്ടതി ധാരാളം ജഗന്നാഥനിതെന്തിന്‌!'” ശിവന്റെ തലയില്‍ വെള്ളമുണ്ട; കഴുത്തില്‍ കട്ടിനീലമുണ്ട്‌, ധാരാളം കൈകളു മുണ്ട്‌; ഇതൊക്കെ ജഗന്നാഥന്‍ എന്തിനാണ്‌! എന്നൊരര്‍ത്ഥം. വെള്ളമുണ്ട്‌ തലയിലും കട്ടിനീലമുണ്ട്‌ കഴുത്തിലും ധാരാളം കരമുണ്ടു കളും ഉള്ള ഒരാള്‍ എന്തിനാണ്‌ ജഗന്നാഥന്‌ മുണ്ട്‌ അന്വേഷിക്കുന്നത്‌? എന്ന്‌ മറ്റൊ രര്‍ത്ഥം (പരമേശ്വരന്‍പിളള, 1982: 66). 3. പ്രഥമ ശ്രവണത്തില്‍, സാദൃശ്യംകൊണ്ട്‌ ഒന്നാണെന്നു തോന്നുന്ന രണ്ടുപദ ങ്ങളുടെ അര്‍ത്ഥവൃത്യാസം അറിയുമ്പോഴുണ്ടാകുന്ന ഉക്തിഹാസ്യം. ഉദാ: “കൈക്കൊള്‍ക നന്‍മയില്‍ പക്ഷം പീലിയാല്‍ ഫലമെന്തുമേ?” നന്‍മയുടെ നേര്‍ക്കു പ്രതിപത്തി ഉണ്ടാകണമെന്നുള്ള ഗുരുപദേശത്തെ, നല്ല മയിലിന്റെ ചിറകു (മയില്‍പ്പീലി) വാങ്ങണമെന്ന്‌ ശിഷ്യന്‍ അര്‍ത്ഥം കല്‍പ്പിച്ചു കൊണ്ട്‌ ഉത്തരം പറയുന്നതിലാണ്‌ ഫലിതം (പരമേശ്വരന്‍പിള്ള, 1982: 66) 4. പദങ്ങള്‍ ആലങ്കാരികമായോ ശൈലീപരമായോ പ്രയോഗിക്കുമ്പോള്‍ വ്യത്യസ്തമായ അര്‍ത്ഥമുണ്ടായിവരുന്നതാണ്‌ മറ്റൊരുതരം ശബ്ദനിഷ്ഠ ഉക്തിഹാസ്യം. 5. പദങ്ങള്‍ക്കുമുന്നില്‍ അവസരോചിതമായി ഉപസര്‍ഗ്ഗങ്ങള്‍ ചേര്‍ത്തു അര്‍ത്ഥവ്യത്യാസം വരുത്തിയും ഉക്തിഹാസ്്യം സൃഷടിക്കാറുണ്ട്‌. 6. ദ്വയാര്‍ത്ഥമുള്ള പദങ്ങള്‍ പ്രയോഗിച്ച്‌ സൃഷ്ടിക്കുന്ന ഹാസ്യം. 31 ഉദാ: “സല്‍ക്കാരമേകാനായി പാന്ഥകേള്‍ക്കെടോ തല്‍ക്കാലമിങ്ങില്ല ഗൃഹാധിനായകന്‍ പയോധരത്തിന്റെയുയര്‍ച്ച കാണ്‍കയാ ലീയാധിയെങ്കില്‍ പുലരേ ഗമിച്ചിടാം” പയോധരം എന്ന വാക്കിന്റെ ഭിന്നാര്‍ത്ഥമാണിവിടെ ഫലിതമുണ്ടാക്കുന്നത്‌. കാര്‍മേ ഘമെന്നും, കൊങ്കകള്‍ എന്നും പയോധരത്തിനര്‍ത്ഥം. അര്‍ത്ഥതലത്തിനു പ്രാധാന്യം നല്‍കുന്നതാണ്‌ അര്‍ത്ഥനിഷ്ഠ ഉക്തിഹാ സ്യം. ഇതിന്‌ പല രീതികള്‍ ഉണ്ട്‌. (1) അസംബന്ധ്രപസ്താവനരുൂപത്തില്‍ ധരിപ്പിക്കുക. ഉദാ: ഐക്‌ എന്ന അല സമായ പീരങ്കിപടയാളിയോട്‌ ഓഫീസര്‍ പറഞ്ഞു... “ഐക, നീ ഇവിട ത്തേയ്ക്ക്‌ പറ്റിയവനല്ല. അതുകൊണ്ട്‌ ഞാനുപദേശിക്കുകയാണ്‌, നീ ഒരു പീരങ്കി സ്വന്തമായി വാങ്ങി സ്വതന്ത്രനാകണമെന്ന്‌. ഈ ഉപദേശം ഒറ്റനോട്ട ത്തില്‍ അസംബന്ധമാണ്‌. പീരങ്കിവാങ്ങാനോ സ്വതന്ത്രനാകാനോ ഐകിന്‌ കഴിയില്ല. പടയാളിയായിരിക്കാന്‍ യോഗ്യനല്ല എന്നു സൂചിപ്പിക്കാന്‍ ഓഫീ സര്‍ താല്‍ക്കാലികമായി മുഡതഭാവിയ്ക്കുകയാണിവിടെ (Freud, 1976: 76) ആശയക്കുഴപ്പമുള്ള-വിഡ്ഡിത്തം ഉള്‍ക്കൊള്ളുന്ന അഭിപ്രായങ്ങള്‍കൊണ്ട്‌ അത്ഭുതപ്പെടുത്തി രസിപ്പിക്കുകയാണ്‌ ഇത്തരം ഫലിതങ്ങള്‍ ചെയ്യുന്നത്‌. (2) വിരോധാഭാസംകൊണ്ടോ കുയുക്തിയാലോ വിചി്രമായ രീതിയില്‍ ആലോചിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഉക്തിഹാസ്യം. (3) ആലോചനയില്ലാതെ പറഞ്ഞുപോയ വിഡ്ഡിത്തത്തെ സമര്‍ത്ഥിക്കാനുള്ള ശ്രമഫലമായി ഉണ്ടാകുന്നത്‌. (4) ഐകരുപ്യമുള്ള ആശയങ്ങള്‍ തിരിച്ചുംമറിച്ചും പറയുന്നതിന്റെ ഫലമായു ണ്ടാകുന്നത്‌. (5) ചേരാത്ത കാര്യങ്ങള്‍ അടുത്തടുത്തുചേര്‍ത്ത്‌ പറയുന്നതിലൂടെ ഉണ്ടാകു ന്നവ. (6) സമാനസ്വഭാവമുള്ള കാര്യങ്ങളെ പട്ടികയായി ചേര്‍ക്കുമ്പോള്‍ ഒരു വിധ ത്തിലും ചേരാത്ത കാര്യത്തെ ഉള്‍പ്പെടുത്തുന്നത്‌ ഹാസ്യജനകമാകും 32 (7) സൂചനയോടുകൂടിയ പരോക്ഷ്രപസ്താവന, പ്രസ്തുതത്തെ മറ്റൊന്നുമായി ഉപമിക്കുക. ഉപമാനങ്ങളുടെ സ്വഭാവസവിശേഷതയാണിവിടെ ഹാസ്യം സൃഷ്ടിക്കുന്നത്‌. (8) മഹദ്വചനങ്ങളും പഴഞ്ചൊല്ലുകളും ശ്ലോകശകലങ്ങളും അല്‍പ്പസ്വല്‍പ്പം വ്യത്യാസത്തോടുകൂടി വിരുദ്ധരപകൃതി ജനിപ്പിക്കുന്ന പദങ്ങളുടെ സമന്വയ ത്തിലൂടെ അവതരിപ്പിക്കുക, അര്‍ത്ഥം നീട്ടിക്കാണിച്ചു പെട്ടെന്ന്‌ മാറ്റിക്കള യുക എന്നിവയും അര്‍ത്ഥനിഷഠ ഉക്തിഹാസ്ൃത്തില്‍ ഉള്‍പ്പെടുന്നു. സന്ദര്‍ഭത്തിന്റെ പ്രാധാന്യംകൊണ്ട്‌ ഫലിതം ജനിപ്പിക്കുന്ന വാക്കുകളേയോ അവയുടെ അര്‍ത്ഥത്തെയോ ആവിഷര്‍കരിക്കുമ്പോള്‍ സന്ദര്‍ഭനിഷ്ഠ ഉക്തിഹാസ്യം ഉടലെടുക്കും. തികച്ചും സ്വകാര്യമായ വ്യക്തിയുടെ പ്രവര്‍ത്തനമാണ്‌ വ്യക്തി നിഷ്ഠ ഉക്തിഹാസ്യത്തിനാസ്പദം. വ്യക്തിപരമായ പ്രത്യേകതകളാണ്‌ അതിനു പിന്നിലുള്ളത്‌. സന്ദര്‍ഭനിഷ്ഠ ഉക്തിഹാസ്യവും വ്യക്തിനിഷ്ഠഉക്തിഹാസ്യവും മറ്റു ഉക്തിഹാസ്യരീതികളെപോലെ അത്ര പ്രചാരമുള്ളവയല്ല. ഉക്തിഹാസ്യം ഒരുതരത്തില്‍ സ്വാതന്ത്രരപഖ്യാപനമാണ്‌. ““ സംക്ഷിപ്തത യാണ്‌ അതിന്റെ ശരീരവും ആത്മാവും” എന്ന്‌ ജീന്‍പോള്‍ പറയുന്നു (Freud, 1976: 44). 1.2.1.3 ആക്ഷേപഹാസ്യം ഹാസ്യരൂപങ്ങളില്‍ ഏറ്റവും രൂക്ഷമാണ്‌ ആക്ഷേപഹാസ്യം. നിന്ദാസ്തുതി, പരിഹാസം, കുത്തുവാക്ക്‌, വിപരീതാര്‍ത്ഥ്രപയോഗം മുതലായവ പ്രധാന ലക്ഷണ ങ്ങളായുള്ള പദ്യമോ ഗദ്യമോ ആണിത്‌. “മിശ്രിതം” എന്നര്‍ത്ഥമുള്ള “സാച്ചുറ്‌ എന്ന ഗ്രീക്കു പദത്തില്‍നിന്നാണ്‌ “സറ്റയര്‍” എന്ന പദത്തിന്റെ നിഷ്പത്തി. വ്യക്തി യിലും സമൂഹത്തിലും കാണുന്ന മാലിന്യങ്ങള്‍, വൈകൃതങ്ങള്‍, അനനചിത്യ (oJ ണതകള്‍, അധാര്‍മ്മികവും സദാചാരവിരുദ്ധവുമായ പ്രവൃത്തികള്‍ എന്നിവയെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയാണ്‌ ഇതിന്റെ സ്വഭാവം. വിദ്വേഷവാസന മനു ഷ്യന്‌ ജന്‍മസിദ്ധമാണ്‌. സറ്റയറിന്റെ പിന്നില്‍ മനുഷ്യന്റെ പരകുത്സനതൃഷ്ണയാ ണുള്ളത്‌. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അംശങ്ങളുണ്ടെങ്കിലും സറ്റയറിന്‌ സാമൂഹ്യപ്രാധാന്യമുണ്ട്‌. മനുഷ്യന്റെ ഗ്രവര്‍ത്തനങ്ങളേയും സാമൂഹ്യസ്ഥാപനങ്ങ ഭളേയും ഫലിതമയമായ വിമര്‍ശദ്യഷ്ടിയോടെ നോക്കുന്ന ഈ സാഹിത്യരൂപം സാന്‍മാര്‍ഗ്ലഗികബോധത്തോടെ ആചാരം, വിശ്വാസം, പാരമ്പര്യം എന്നിവയെ കാത്തുസൂക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു” (Harryshaw, 1972: 33 333) എന്നാല്‍ യാഥാസ്ഥിതികമനോഭാവത്തെ ഇത്‌ നിരന്തരം ചോദ്യംചെയ്യുന്ന. ആക്ഷേപഹാസ്യകാരന്‍ ഉല്‍പതിഷണുവായിരിക്കും. പുരോഗതിയ്ക്കൊപ്പം സഞ്ച രിക്കുന്ന അയാള്‍ തന്റെ സമൂഹത്തിന്റെ സാമ്മത്രദായികമായ മാമൂലുകളേയും അന്ധവിശ്വാസങ്ങളേയും പരുക്കന്‍ ഭാഷയില്‍ പരിഹസിക്കുന്നു. ഇങ്ങനെ പരിഹാ സത്തെ മൂര്‍ച്ചയേറിയ ആയുധമാക്കുന്ന ആക്ഷേപഹാസ്യകാരന്‍ രോഗ്രഗസ്ത സമൂഹത്തിന്റെ ഭിഷഗ്വരന്‍ കൂടിയാണ്‌. ഷേകസിപയറെ “രോഗനിവാരണം ചെയ്യുന്ന ഹാസ്യകാരനായ വൈദ്യനെന്നു നമുക്കു വിളിക്കാമെന്നു ആലിസ്‌ ലോട്ട്വിന്‍ ബിര്‍നി (1973: 17) പറയുന്നുണ്ട്‌. സംസ്കാരത്തെ ബാധിക്കുന്ന മാരക രോഗങ്ങളെ ചികിത്സിക്കുന്നതോടൊപ്പം സാക്രമികരോഗങ്ങള്‍ വരാതെ സൂക്ഷിക്കു ന്നതും ആക്ഷേപഹാസ്യകാരന്‍തന്നെ. “തന്റെ കുട്ടിയുടെ വാട്ടര്‍പിസ്റ്റള്‍ മോഷ്ടി ച്ചെടുത്ത്‌ അതില്‍ ആസിഡ്‌ നിറച്ച്‌ നാടുനീളെ നടന്ന്‌ മനുഷ്യരുടെ മുഖത്തേയ്ക്ക്‌ തെറിപ്പിക്കുന്നവനായി” ആക്ഷേപഹാസ്യകാരനെ കാണാം (Paulson, 1971: 60) വ്യക്തിവിദ്വേഷം ഉത്തമ ആക്ഷേപഹാസ്യൃകാരന്റെ ലക്ഷ്യമല്ല. സമുദായ വിമര്‍ശനമാണ്‌ അയാള്‍ നിര്‍വ്ൃവഹിക്കുന്നത്‌. “ഞാന്‍ എല്ലായ്‌പ്പോഴും എല്ലാ രാഷ്ട്ര ങ്ങളേയും തൊഴിലുകളേയും സമുദായങ്ങളേയും വെറുത്തിട്ടുണ്ട്‌, എന്റെ എല്ലാ സ്നേഹവും വ്യക്തിയുടെ നേര്‍ക്കാണ്‌” എന്നു ജോനാതന്‍ സ്വിഫ്റ്റ്‌ പറയുന്നുണ്ട്‌ (Urwin, 1962: 2) മലയാളത്തില്‍ കുഞ്ചന്‍നമ്പ്യാര്‍ ചെയ്തത്‌ ഇതാണ്‌. സാമൂഹിക ദുരാചാരങ്ങളെയും ഭരണവൈകല്യങ്ങളെയുമാണ്‌ അദ്ദേഹം വിമര്‍ശിച്ചത്‌, കേവലം വ്യക്തികളെയല്ല. എന്നാല്‍ എല്ലാ ആക്ഷേപഹാസ്യകാരന്മാരും ഇങ്ങനെ ആയിരി ക്കണമെന്നില്ല, പൈശാചികവും നിന്ദ്യവുമായ രീതിയില്‍ വ്യക്തികള്‍ക്കും സമൂഹ ത്തിനുംമേല്‍ പരിഹാസം ചൊരിയുന്നവരുണ്ട്‌. ഉദാ: ഇരുപതാം നൂറ്റാണ്ടിലെ ജോര്‍ജ്ജ്‌ ഓര്‍വെല്ലിന്റെ ആക്ഷേപഹാസ്യം പതിനെട്ടാം നൂറ്റാണ്ടിലെ ജോനാതന്‍ സ്വിഫ്റ്റ്‌, വോള്‍ട്ടയര്‍ എന്നിവരുടെതിനേക്കാള്‍ നിഷഠൂരമായിരുന്നു. ആക്ഷേപഹാ സ്യത്തിന്റെ ഈ ന്്വരമാറ്റത്തിനു കാരണം അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ സാമൂഹിക സാംസ്കാരിക അന്തരമാകാം. ആക്ഷേപഹാസ്യം എപ്പോഴും സാമുദായികജീവിതത്തിന്റെ തുറന്ന ചി്രമാ യിരിക്കും. എല്ലാ കാഴ്ചകളും വ്യക്തമായി കിട്ടുന്ന ദര്‍പ്പണം. “പിടിക്കുന്നവന്‍ സാധാരണയായി തന്റേതൊഴികെ മറ്റെല്ലാപേരുടേയും മുഖം കാണുന്ന കണ്ണാടിയാ ണ്‌ ആക്ഷേപഹാസ്യം” എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്‌ (Pollard, 1985: 2) അത്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌ ആളുകള്‍ ഒട്ടും ശ്രദ്ധിക്കാത്ത സാമൂഹിക ദുരാചാരങ്ങ ളിലും വൈകൃതങ്ങളിലുമാണ്‌. ഈ തിരിച്ചറിവ്‌ സംബന്ധത്തില്‍ അസംബന്ധ 34 ത്തേയും അസംബന്ധത്തില്‍ സംബന്ധത്തേയും കണ്ടെത്താന്‍ നമ്മെ സജ്ജരാക്കു ന്നു. ഹാസ്യത്തിന്റെ നിറം വെളുപ്പാണെങ്കില്‍ ആക്ഷേപഹാസ്യം ഇരുണ്ടതാണെ ന്നു പറയാം. ആക്ഷേപഹാസ്യൃത്തിന്റെ വിഷയം, ഉദ്ദേശ്യം, ചുറ്റുപാടുകള്‍ എന്നിവയെ ആസ്പദമാക്കി വ്യക്തിപരം, സാമുദായികം, രാഷ്ട്രീയം, സാന്‍മാര്‍ഗ്ലികം, സാഹി തൃപരം എന്നിങ്ങനെ വിഭജിക്കാം. ഇവ ഓരോന്നും പരസ്പരം കൂടിക്കലര്‍ന്നും ദൃശ്യമാകാറുണ്ട്‌. 1.2.1.3.1 വൃക്തിപര ആക്ഷേപഹാസ്യം വ്യക്തിയുടെ സ്വഭാവത്തില്‍ കാണുന്ന ദുഷിച്ച വശങ്ങളെ വിമര്‍ശിക്കാ നാണ്‌ സാധാരണ ഇത്തരം ആക്ഷേപഹാസ്യം ്രയോഗിക്കാറുള്ളത്‌. വ്യക്തിവിദ്വേ ഷമാണ്‌ ഇതിനു പിന്നിലെ ്രചോദനം. തങ്ങളുടെ ആശയഗതികളുമായി യോജി ക്കാത്തവരെയോ, തങ്ങള്‍ക്ക്‌ ഏറ്റവും വിരോധമുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന വരെയോ അധിക്ഷേപിക്കാന്‍ വേണ്ടിയാണ്‌ ആക്ഷേപഹാസ്യകാരന്‍ വ്യക്തിപര ആക്ഷേപഹാസ്യം ആയുധമാക്കുന്നത്‌. മലയാളത്തില്‍ സഞ്ജയന്റെയും ഈ. വി. യുടെയും ചില സറ്റയറുകള്‍ ഇതിനുദാഹരണമാണ്‌. 1.2.1.3.2 സാമുദായിക ആക്ഷേപഹാസ്യം സാമുദായിക ജീവിതത്തിലെ നീര്‍ക്കെട്ടുകളെ ശുദ്ധീകരിക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമാണിത്‌. ഏതെങ്കിലും വ്യക്തിയുടെ പോരായ്മയിലല്ല, മനുഷ്യസമൂ ഹത്തിന്റെ ദുഷ്രപവണതകളിലാണ്‌ ഇവിടെ ശ്രദ്ധ. സമുദായത്തിലെ ഇളക്കമി ല്ലാത്ത ദുരാചാരങ്ങള്‍, വികൃതമായ ശീലങ്ങള്‍, അപരിഷ്കൃതമായ രീതികള്‍ എന്നിവയെ വിമര്‍ശിക്കുകയും പരിവര്‍ത്തനത്തിന്‌ അവസരമൊരുക്കുകയും ചെയ്യു ന്നു. ഒ.ചന്തുമേനോന്റെ “ഇന്ദുലേഖയും വൈക്കം മുഹമ്മദ്‌ ബഷീറിന്റെ “ന്റൂപ്പുപ്പാ ക്കൊരാനണ്ടാര്‍ന്നു” എന്ന കൃതിയും സാമുദായിക ആക്ഷേപഹാസ്യത്തിന്‌ ഉദാഹ രണങ്ങളാണ്‌. 1.2.1.3.3 രാഷ്ട്രീയ ആക്ഷേപഹാസ്യം ഭരണകേന്ദ്രങ്ങളില്‍ നടമാടുന്ന വൃത്തികേടുകളെ നഗ്നമായി ചിത്രീകരി ക്കുന്ന ആക്ഷേപഹാസ്യ കൃതികളെയാണ്‌ രാഷ്ട്രീയ ആക്ഷേപഹാസ്യമായി കണ ക്കാക്കുന്നത്‌. സ്വേച്ഛാധിപതൃത്തിന്‍ കീഴിലും ജനാധിപത്യത്തിന്‍ കീഴിലും സാധാ രണക്കാര്‍ക്ക്‌ നേരിടേണ്ടിവരുന്ന ദുരിതങ്ങളെയും കഷ്ടപ്പാടുകളെയും രാഷ്ട്രീയ ആക്ഷേപഹാസ്യകാരന്‍ ആവിഷകരിക്കുന്നു. ഭരണാധികാരികളുടെ നിരുത്തരവാദ 35 പരമായ പ്രവൃത്തികള്‍, അഴിമതി, സ്വജനപക്ഷപാതം, അവസരവാദം, കാലുമാറ്റം എന്നിവയെല്ലാം രാഷ്ട്രീയ ആക്ഷേപഹാസ്യകാരന്റെ മൂര്‍ച്ചയേറിയ വാകശര ങ്ങള്‍ക്ക്‌ ലക്ഷ്യമാകുന്നു. മലയാളത്തില്‍ ശ്രദ്ധേയമായ രാഷ്ട്രീയ ആക്ഷേ വഹാസ്യനോവലുകളാണ്‌ വി. കെ. എന്റെ “അധികാരം “ആരോഹണം” ഒ.വി.വിജ WOM “ധര്‍മ്മപുരാണം” എന്നിവ. 12,13. സാന്‍മാര്‍ഗ്മിക ആക്ഷേപഹാസ്യം ജീവിതത്തിലെ സദാചാരമൂല്യങ്ങള്‍, ധാര്‍മ്മിക ഉത്തരവാദിത്തങ്ങള്‍, സാമൂ ഹ്യവിലക്കുകള്‍ എന്നിവ ആചരിക്കുന്നതില്‍ വ്യക്തികളോ സമൂഹങ്ങളോ വിമു ഖത കാണിക്കുമ്പോഴാണ്‌ ഇത്തരത്തിലുള്ള ഹാസ്യകൃതികള്‍ ജന്‍മമെടുക്കുന്നത്‌. സാമുദായിക രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളുടെ ലക്ഷ്യം വ്യക്തിയുടെയും സമൂ ഹത്തിന്റെയും പുരോഗതിയാണെന്നു വരുമ്പോള്‍ സാന്‍മാര്‍ഗ്ഗിക ആക്ഷേപ ഹാസ്യം എന്നൊരു വിഭജനത്തിന്‌ വലിയ പ്രസക്തിയില്ല. 1.2.1.3.5 സാഹിതൃ ആക്ഷേപഹാസ്യം ഉത്തമസാഹിത്യസൃഷ്ടികളെ മാനദണ്ഡമായെടുത്ത്‌ വിലക്ഷണകൃതിക ളെയും തരംതാണ സാഹിത്യ അഭിരുചികളെയും പരിഹസിക്കാന്‍ രചിക്കപ്പെടുന്ന കൃതികളാണ്‌ ഈ വിഭാഗത്തില്‍പ്പെടുന്നത്‌. സാഹിത്യസിദ്ധാന്തങ്ങളിലും മൂല്യ ബോധത്തിലും അധിഷ്ഠിതമായിരിക്കും ഇത്‌. സാഹിതൃകൃതികളിലെ അപാകത കള്‍, പാണ്ഡിതൃനാട്യം, ക്ലാസ്റസിക പ്രവണതകള്‍, അത്യാധുനികരീതികള്‍, തെറ്റായ പരാമര്‍ശങ്ങള്‍ എന്നിവയെ സാഹിതൃ ആക്ഷേപഹാസ്യകൃതികള്‍ രൂക്ഷ മായി കളിയാക്കുന്നു. പൊതുവെ ഹാസ്യാനുകരണം, ഹാസ്യവിഡംബനം എന്നീ വിഭാഗങ്ങളിലാണ്‌ സാഹിത്യ ആക്ഷേപഹാസ്യം കണ്ടുവരുന്നത്‌. 1.2.1.3.5.1 ഹാസ്യാനുകരണം ഹാസ്യാനുകരണം, ഹാസ്യവിഡംബനം എന്നൊക്കെ അറിയപ്പെടുന്ന പാര ഡി, 'Paroade' എന്ന ഗ്രീക്കുപദത്തില്‍നിന്നുണ്ടായതാണ്‌. ‘“പരോഡ്‌” എന്നാല്‍ “ഓഡ്‌” എന്ന ഭാവഗീതത്തിന്റെ അര്‍ത്ഥത്തെ വികൃതപ്പെടുത്തുന്ന മറ്റൊരു ഓഡ്‌ എന്നര്‍ത്ഥം. “ഏതെങ്കിലും ഒരുത്തമസാഹിത്യസൃഷ്ടിയുടെയോ, വ്ൃക്തിയുടെ യോ, സംഭവത്തിന്റേയോ, ഫലിതമയവും നിന്ദാപരവും പരിഹാസ്യവുമായ അനുക രണമാണ്‌ പാരഡി. നിരര്‍ത്ഥകമായ മാതൃകയില്‍ പരിഹസിക്കാനും സമര്‍ത്ഥമായി വിമര്‍ശിക്കാനും ഇരട്ടിപ്പിച്ചതാണത്‌ ” (Harryshaw, 1972: 277). അനുകരണമാണ്‌ 36 ഇതിലെ പ്രധാന അംശം. മൂലകൃതിയെ അനുകരിക്കാന്‍ തല്‍കര്‍ത്താവിന്റെ ശൈലീവിശേഷങ്ങളും ഗ്പയോഗരീതികളും ആഴത്തില്‍ മനസ്സിലാക്കി ആ കൃതി യുടെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ട്‌ ഏതെങ്കിലും വിഷയത്തെപ്പറ്റി പ്രതിപാദിക്കുക യാണ്‌ ഹാസ്യാനുകരണ കര്‍ത്താവിന്റെ രീതി. ഹാസ്യാനുകരണം ഗദ്യത്തിലും പദ്ൃത്തിലുമുണ്ട. “മൂലകവി തന്റെ ആശയങ്ങള്‍ കോര്‍ത്തുകെട്ടിയ ചര ടിന്‍മേല്‍നിന്നു ചില ആശയങ്ങള്‍ പിഴുതെടുത്ത്‌ തല്‍സ്ഥാനത്ത്‌ സ്വകീയമായ ചിലതു സന്നിവേശിപ്പിക്കുന്നു. അപ്പോള്‍ ആദ്യത്തെതിന്‌ വൈകൃതം നേരിടുക യായി” എന്നിങ്ങനെ ആ പ്രക്രിയയെ ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടിനായര്‍ വ്യക്തമാ ക്കുന്നുണ്ട്‌ (1956: 48). പാരഡി മൂലകൃതിയുടെ മഹത്വം അംഗീകരിക്കല്‍ കൂടിയാ ണ്‌. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മുലകൃതിയുടെ ഒരു തരത്തിലുള്ള വിമര്‍ശനമാ ണത്‌. ഹാസ്യാനുകരണങ്ങള്‍ രണ്ടുതരത്തിലുണ്ട്‌. ്രശസ്തമായ മൂലകൃതികളെ അനുകരിച്ചെഴുതുന്നവ. തങ്ങളുടെ കൃതികള്‍ക്ക്‌ ഒരു മാതൃകാരൂപമായി AQ) (ala) ദധകൃതികളുടെ രൂപഭാവാദികളെ സ്വീകരിച്ചുകൊണ്ടെഴുതുന്നവ. ആദ്യത്തെ വിഭാഗത്തെ ശൈലീപാരഡികള്‍ എന്നുവിളിക്കുന്നു. മൂലകൃതി യുടെ ശൈലിീവിശേഷങ്ങള്‍, അലങ്കാര്രയോഗങ്ങള്‍, വ്യത്തനിബന്ധനം, ശബ്ദസ വിശേഷത, അസംബന്ധ പദപ്രയോഗം, വൈകാരിക തീവ്വത അല്ലെങ്കില്‍ അമിത മായ വിപ്ലവാത്മകത തുടങ്ങിയ ന്യൂനതകള്‍ വളരെ ആഴത്തില്‍ മനസ്സിലാക്കി അതിസൂക്ഷ്മമായ പാടവത്തോടെ അനുകരിക്കുന്നതാണ്‌ ശൈലീപാരഡികള്‍. ഇത്തരം പാരഡികള്‍ രചിക്കുവാന്‍ വളരെ സാമര്‍ത്ഥ്യവും കവിത്വവും ആവശ്യമാ ണ്‌. സീതാരാമന്‍ (പി.ശ്രീധരന്‍നായര്‍) കുമാരനാശാന്റെ “കരുണയെ അനുകരി ച്ചെഴുതിയ “അരണ” ഉദാഹരണം. ഉത്തമമായ ഒരു മൂലകൃതിയെ കണ്ടെത്തി അതിന്റെ രൂപഭാവാദികളെ അനു കരിച്ചെഴുതുന്നതാണ്‌ രണ്ടാമത്തെ വിഭാഗമായ രൂപപാരഡികള്‍. “സന്ദര്‍ഭത്തിനു പറ്റിയ നല്ലൊരു മൂലകവിത കണ്ടുപിടിക്കുന്നതിലും ഫലിതബോധത്തോടെ പറ യേണ്ട വിഷയം സരസമായി അതിലൂടെ ആവിഷകരിക്കുന്നതിലും കൈക്കൊ ള്ളുന്ന സാമര്‍ത്ഥ്യം രൂപപാരഡികളെ എത്രയും ആകര്‍ഷകമാക്കുമെന്നുളളതിന്‌ സഞ്ജയന്റെ “കോ.മു.വിലാപം* നല്ലൊരു തെളിവാണെന്നു മേക്കൊല്ല പരമേശ്വരന്‍പിള്ള (1982:332) അഭിപ്രായപ്പെടുന്നു. 37 1.2.1,3.5.2 ഹാസ്യവിഡ്വംബനം ഹാസ്യവിഡംബനം, ഖണ്ഡനാത്മക ഹാസ്യാനുകരണം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബര്‍ലസ്ക ആക്ഷേപഹാസ്യം എന്നര്‍ത്ഥമുള്ള ഇറ്റാലിയന്‍ പദ മായ “ബര്‍ല്‌ യില്‍ നിന്നുണ്ടായതാണ്‌. ഒരു സാഹിത്യരപവണതയുടെയോ പ്രസ്ഥാ നത്തിന്റെയോ ന്യൂനതകളെയും ബലഹീനതകളെയും ആക്ഷേപിക്കാന്‍വേണ്ടി ആ ര്രവണതയുടെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ട്‌ രചിക്കപ്പെ ടുന്ന ആക്ഷേപഹാസ്യകൃതികളെ ബര്‍ലസ്കുകള്‍ എന്നു പറയുന്നു. പാരഡി ഒരു കൃതിയെ മണ്ഡനാത്മകമായ രീതിയില്‍ അനുകരിക്കുന്നതാണെങ്കില്‍ ബര്‍ലസ്ക്‌ ഖണ്ഡനാത്മകമാണ്‌. നീചമായതിനെ ഉല്‍കൃഷ്ടാവരണങ്ങളണിയിച്ച്‌ പരിഹാസ പാത്രമാക്കുകയാണ്‌ ബര്‍ലസ്ക്‌ ചെയ്യുന്നത്‌. ശൈലിയും വ്രതിപാദ്യവും തമ്മി ലുള്ള വൈരുദ്ധ്യമാണ്‌ ബര്‍ലസ്കിന്റെ പ്രത്യേകത. അതിശയീകരണത്തിലൂടെ വരിഹസിക്കുന്നതാണ്‌ അതിന്റെ രീതി. ഗ്രാവസ്തി (്രതികൃതിു), മോക്പോയം (പരി ഹാസകവനം), ഹൂഡി ബ്രാസ്റ്റിക, (ഡരാമാറ്റിക ബര്‍ലസ്ക എന്നിങ്ങനെ ബര്‍ല സ്കിന്‌ ഉപവിഭാഗങ്ങളുണ്ട്‌. മലയാളത്തില്‍ തോലകവിയിലാണ്‌ ബര്‍ലസ്കിന്റെ ആദിമാതൃകകള്‍ കാണുന്നത്‌. കാളിദാസന്റെ “മേഘസന്ദേശ്‌ത്തെ അനുകരിച്ച്‌ ഭാഷയിലുണ്ടായ ഒരേ മാതൃകയിലുള്ള സന്ദേശകാവ്യങ്ങളെ പരിഹസിക്കാന്‍ എഴുതപ്പെട്ട “കാകസ ന്ദേശം” മലയാളത്തിലെ ആദ്യകാല ബര്‍ലസ്കുകളില്‍ ഒന്നാണ്‌. പി.രാമക്കുറു പ്പിന്റെ (1848-1898) “ചക്കീചങ്കരം, ശീവൊള്ളിയുടെ “ദാത്യൂഹസന്ദേശം” (1897)., ബഷീറിന്റെ “മൂട്ടസന്ദേശം” എന്നിവ ലക്ഷണമൊത്ത ബര്‍ലസ്കുകളാണ്‌. 1.2.1.4 (പച്ചന്നഹാസ്യം ആക്ഷേപഹാസ്ൃകാരന്റെ ഏറ്റവും കടുപ്പമേറിയതും ഫല്രപദവുമായ ആയു ധമാണ്‌ ഗ്ച്ഛന്നഹാസ്യം. ഗ്രച്ഛന്നവേഷക്കാരന്‍, കാപടികന്‍ തുടങ്ങിയ അര്‍ത്ഥ മുള്ള “ല്നon” എന്ന ഗ്രീക്കുപദത്തില്‍നിന്നാണ്‌ “ഐറണി” എന്ന വാക്കുണ്ടായത്‌. വ്യാജസ്തുതി, വ്യാജോക്തി, വിരോധാഭാസം, വിപരീതാര്‍ത്ഥര്രയോഗം, ഗുപ്ത ഹാസം എന്നിങ്ങനെയുള്ള പേരിലെല്ലാം ഐറണി ഉപയോഗിക്കാറുണ്ട്‌. ഇവിടെ ഗച്ഛന്നഹാസ്യം എന്ന പേരാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. വക്താവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്ന അര്‍ത്ഥത്തിനും വക്താവിന്റെ വിവക്ഷിതത്തിനും തമ്മിലുള്ള വൈജാത്യവൈപരിീത്യങ്ങളാണ്‌ പ്രച്ഛന്നഹാസ്യത്തി നാസ്പദം. യഥാര്‍ത്ഥത്തില്‍ പ്രസ്താവിച്ച ഒരു കാര്യത്തിന്‌ നേരെ വിരുദ്ധമായ 38 അര്‍ത്ഥമോ മനോഭാവമോ ചുണ്ടിക്കാണിക്കുന്ന വിദ്യയാണ്‌ സാഹിതൃപരമായ ആക്ഷേപഹാസ്യം. സിസെറോയുടെ അഭിപ്രായത്തില്‍ “ഒരു കാര്യം പറഞ്ഞിട്ട്‌ മറ്റൊരര്‍ത്ഥം കൈക്കൊളളുന്നതാണ്‌ ഐറണി” (Harryshaw, 1972: 208). കുഞ്ചന്‍നമ്പ്യാരുടെ “അല്ലാ പയ്യേ, നിനക്കും പക്കത്തോ?” എന്ന ചോദ്യം (പച്ഛന്ന ഹാസ്യത്തിന്‌ പറ്റിയ ഉദാഹരണമാണ്‌. അര്‍ത്ഥം ഗൂഡമായി ഒളിപ്പിച്ചുകൊണ്ടുള്ള ഒരുതരം വാക്യപ്രയോഗം തന്നെയാണിത്‌. “എതിരാളിയുടെ ഉപപാദ്യങ്ങള്‍, മൂല്യ ങ്ങള്‍, യുക്തിവാദരീതികള്‍ എന്നിവ സ്വീകരിക്കുന്നതായി നടിച്ച അവയുടെ അവി തര്‍ക്കിതമായ അസംബന്ധം തുറന്നുകാട്ടി അവനെ അവന്റെ മണ്ണില്‍ വച്ച്‌ പരാജയ പ്പെടുത്തുകയാണ്‌ അതിന്റെ ലക്ഷ്യം...... ഒരു മനോരോഗവിദഗ്ദ്ധന്‍ രോഗിയുടെ ശ്രമാത്മകലോകത്തിലൂടെ ക്ഷമാപൂര്‍വ്വം നീങ്ങുന്നതുപോലെ, അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ ഗ്രഹണശക്തിയ്ക്കനുസരിച്ച്‌ തന്റെ ഭാഷ ശരിപ്പെടുത്തുന്നതു പോലെ, നാടകകൃത്ത്‌ തന്റെ കഥാപാത്രങ്ങളിലൂടെ സംസാരിക്കുന്നതുപോലെ, വൈരുദ്ധ്യവും പരിണാമവുംകൊണ്ടുള്ള അതേ വ്രക്രിയയുടെ വിനിയോഗമാണ്‌” ഗച്ഛന്നഹാസ്യമെന്ന്‌ ആര്‍തര്‍ കോയ്സലര്‍ (1964: 73-74) അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്‍ കേട്ടതിനു വിപരീതമായത്‌ ധ്വനിപ്പിക്കുന്ന എല്ലാ സാഹിത്യവും ഗച്ഛന്നഹാസ്യം ഉള്‍ക്കൊള്ളുന്നവയാണ്‌. ഗച്ഛന്നഹാസ്യം ദ്വിമുഖമാണ്‌. എഴുത്തുകാരന്‍ അവതരിപ്പിക്കുന്നത്‌ ഒരു മുഖം അഥവാ അര്‍ത്ഥതലം. വായനക്കാരന്റെ ബോധത്തില്‍ ഉദിക്കുന്നത്‌ മറ്റൊന്ന്‌. ഇങ്ങനെ ഒരു വാക്യം തന്നെ പലതരത്തില്‍ വേഷംമാറിവരാം. ഈ സാദ്ധ്യത കണ ക്കിലെടുത്തി്‌ അതിനെ പലതായി തരംതിരിക്കുന്നു. ലളിതമായ പ്രച്ഛന്ന ഹാസ്യത്തില്‍ രണ്ടു വ്യത്യസ്തതലങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ നടക്കുന്നത്‌. ഇതിന്റെ ധര്‍മ്മം തെറ്റുതിരുത്തലായിരിക്കും. ഇരട്ട പ്രച്ഛന്നഹാസ്യത്തിന്‌ ഇരട്ട അജാഗ്രതയും ഇരട്ടിച്ച വൈരുദ്ധ്യവുമാണുളളത്‌. ഒരേ നിലയില്‍ സാധുവോ അസാധുവോ ആയ രണ്ടുവീക്ഷണങ്ങള്‍ പരസ്പരം റദ്ദാക്കിക്കളയുന്നത്‌ വികല്‍പ്പ ഗ്ച്ഛന്നഹാസ്യം. സ്വകാര്യഗ്രച്ഛന്നഹാസ്യം ഇരയോ അനുവചാകനോ ആഭ്യന്തര വൈരുദ്ധ്യം കണ്ടെത്താത്തവിധം അവതരിപ്പിക്കുന്നതാണ്‌. മാധ്യമം, ലക്ഷ്യം, തന്ത്രം, പരിണാമം എന്നിവയെ ആധാരമാക്കി ഗ്രച്ഛന്ന ഹാസ്യത്തിന്‌ വിഭാഗങ്ങള്‍ കല്‍പ്പിക്കാം. വാചിക്രപച്ഛന്നഹാസ്യം സമീപനം അടി സ്ഥാനമാക്കി കരുതിക്കൂട്ടി (്രച്ഛന്നഹാസ്യം (്രയോഗിക്കുന്നതും ആക്ഷേപ ഹാസ്യം വപ്രയോഗിക്കുന്നതും ആക്ഷേപഹാസ്യത്തോടടുത്തുനില്‍ക്കുന്നതുമായ ഐറണിയാണിത്‌. സഹജമായിത്തന്നെ വൈരുദ്ധ്യമുളള സംഭവങ്ങള്‍ അവതരി 39 പ്പിച്ച ഹാസ്യകാരന്‍ ഒഴിഞ്ഞുനില്‍ക്കുന്നതിനെ സാന്ദര്‍ഭിക്രപച്ഛന്നഹാസ്യം എന്നും വിഭജിക്കാം (Muecke, 1976: 49-82). ്രയോഗതന്ത്രങ്ങളെ അടിസ്ഥാനമാക്കിയും ്രച്ഛന്നഹാസ്യത്തെ തരംതിരി യ്ക്കാം. പറയുന്ന ആള്‍ നിഷപക്ഷനായ നിരീക്ഷകന്റെ മട്ടില്‍നിന്ന്‌, പ്രേരണ വസ്തുസ്ഥിതികഥനം, ഉപദേശം ഇവയിലൂടെ വപ്രച്ഛന്നഹാസ്യം പ്രയോഗിക്കുന്ന തിനെ നിര്‍വൈയക്തികമായ വ്രച്ഛന്നഹാസ്യം എന്നു വിളിക്കുന്നു. ആത്മനിന്ദ യുടെ പ്രച്ഛന്നഹാസ്യത്തില്‍ വിചിത്രസ്വഭാവമുള്ള വ്യക്തിയായി വേഷമിട്ട എഴു ത്തുകാരന്റെ ആത്മനിന്ദ കലര്‍ന്ന സ്വരത്തിലുള്ള പ്രയോഗമാണ്‌ കാണുന്നത്‌. ഹാസ്യകാരന്‍ സ്വയം വിഡ്ഡിയായി ചമയുന്നതിനു പകരം, നിഷ്കളങ്കനോ, മുഗ്‌ ദ്ധനോ ആയ കഥാപാത്രത്തെ അവതരിപ്പിക്കുന്നതാണ്‌ നിഷകളങ്കതയുടെ പ്രച്ഛന്ന ഹാസ്യം. ആത്മവഞ്ചനയുടെ പ്രച്ഛന്നഹാസൃത്തില്‍ ഒരുവന്‍ തന്റെ പ്രസംഗത്താലോ കര്‍മ്മങ്ങളാലോ സ്വന്തം അജ്ഞതയോ ദാര്‍ര്‍ബല്യങ്ങളോ മുഡത്വങ്ങളോ വെളിപ്പെടുത്തിപോകുന്നു. വിധിയെ അര്‍ദ്ധചേതനയുള്ള ശക്തിയായി മിഥ്യാ രോപം ചെയ്യുന്നതാണ്‌ വിധിവിലാസ പ്രച്ഛന്നഹാസ്യം. വിധിയുടെ വിപരീത ലീല യാണ്‌ വിഷാദാത്മകമായ ഈ ഹാസ്യത്തില്‍ കാണുന്നത്‌. വാദിക്കുമ്പോള്‍ തനി ക്കൊന്നും അറിയില്ലെന്നു നടിച്ച അപരന്റെ അറിവില്ലായ്മയെ പുറത്താക്കുന്ന രീതി യാണ്‌ സോക്രട്ടിക ഐറണി. നാടകത്തില്‍ കഥാപാത്രം നിനയ്ക്കാത്ത ഒരാശയം അയാളുടെ സംഭാഷണത്തില്‍നിന്ന്‌ കാണികള്‍ മനസ്സിലാക്കുമ്പോളുണ്ടാകുന്ന ചിരിയാണ്‌ ്രാമാറ്റിക ഐറണി. വാക്കുകളുടെ സവിശേഷമായ പ്രയോഗത്തില്‍ നിന്നുണ്ടാകുന്ന (്രച്ഛന്നഹാസ്യമാണ്‌ റെട്ടറിക്കല്‍ ഐറണി. ഏതു തരത്തില്‍ നോക്കിയാലും പ്രച്ഛന്നഹാസ്യത്തിന്‌ ഇന്ന്‌ സാഹിത്യത്തില്‍ നല്ല സ്വാധീനമുണ്ട്‌. എഴുത്തുകാരന്റെ പ്രയോഗങ്ങളില്‍ ഒളിച്ചുനില്‍ക്കുന്ന ഈ ആക്ഷേപഹാസ്ൃരീതി വായനക്കാരന്റെ ആസ്വാദന നിലവാരമനുസരിച്ച്‌ ചിരിയുണര്‍ത്തും. 1.2.1.5 ലാംപുൂണ്‍ ആക്ഷേപഹാസ്യൃത്തിലെ മറ്റൊരു വിഭാഗമാണ്‌ ലാംപൂള്‍. പരിഹാസലേഖ നം, ആക്ഷേപഗീതം, ശകാരഹാസ്യം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ലാംപൂണ്‍ എന്ന പേരിനാണ്‌ പ്രചാരം കൂടുതല്‍. രൂക്ഷമായ ആഭാസവാക്കുകള്‍ ഉപയോഗിച്ചു വ്യക്തികളെയോ സമൂഹത്തെയോ സാമൂഹ്യസ്ഥാപനങ്ങളെയോ വേദനിപ്പിക്കുംമട്ടില്‍ പുച്ഛിക്കുവാന്‍ ഗദ്ൃത്തിലോ പദൃത്തിലോ എഴുതപ്പെടുന്ന നിബന്ധമാണ്‌ ലാംപൂണ്‍. വ്യക്തിയുടെ നേരെ അന്യായവും പകയോടുകൂടിയതു 40 മായ ആക്രമണമാണ്‌ ഈ ആക്ഷേപഹാസ്യരീതിയുടെ പ്രത്യേകത. ഹ്രസ്വമായി രിക്കും സാധാരണയായി ഇതിന്റെ രൂപം. വിനോദമാസികകളില്‍ കാണുന്ന ഇത്തരം മാതൃകകളെ ഉത്തമസാഹിത്യമായി ഗണിക്കാറില്ല. മലയാളത്തില്‍ ഇ.വി യുടെ തൂലികാചിത്രങ്ങളില്‍ പലതും ലാംപൂണുകളാണ്‌. 1.2.1.6 എപ്പിഥ്ഗാം ഗ്രീക്കുഭാഷയില്‍ ശാസനം, ലേഖനം എന്നര്‍ത്ഥമുള്ള എപ്പിഗ്രാമിന്‌ സൂത്ര പ്രായമായ വാക്യം, രസകരമായ ലഘുവാക്യം രസികത്വമുള്ള ശൈലീപ്രയോഗം എന്നീ പേരുകളും പ്രയോഗത്തിലുണ്ട്‌. ചമല്‍ക്കാരരൂപത്തിലുള്ള സംഗ്രഹണവാ കൃമാണ്‌ എപ്പിഗ്രാം. അവസാനവരിയിലായിരിക്കും ഇതിലെ Mന്നല്‍. രൂക്ഷമായ പരിഹാസം ഉള്‍ക്കൊള്ളുന്ന എപ്പിശ്രാം ഗ്രീക്കുസാഹിതൃത്തിലാണ്‌ ഉടലെടുത്തത്‌. എട്ടുവരികളില്‍ ഒതുങ്ങിനിന്നിരുന്ന എപ്പിഗ്രാമിന്റെ സ്വഭാവത്തെ - ആകൃതിയിലും - ്രകൃതിയിലും പരിഷ്കരിച്ചത്‌ മാര്‍ഷലാണ്‌. 1.2.1.7 സര്‍ക്കാസം നിഷ്ഠൂരവും കൈപ്പേറിയതുമായ ഭര്‍ത്സനം ഉള്‍ക്കൊള്ളുന്ന ഒരു ആക്ഷേപ ഹാസ്യരീതിയാണ്‌ സര്‍ക്കാസം. കൊള്ളിവാക്ക്‌, വിഡ്ൃയതഐറണി, നിന്ദ, കുത്തുവാ ക്ക്‌, ഉപാലംബം, തീക്ഷ്ണപരിഹാസം മുതലായ പേരുകളില്‍ അറിയപ്പെടാറുണ്ടെ ങ്കിലും സര്‍ക്കാസം എന്ന പ്രയോഗത്തിനാണ്‌ പ്രചാരം. ““ശ്വാനന്റെ മാംസ ഭക്ഷ ണാവേശം പോലെ ശക്തമായ ആക്രമണസ്വഭാവമുള്ള ഹാസ്യമാണ്‌ സര്‍ക്കാസം” എന്ന്‌ നിര്‍വ്വചിക്കപ്പെട്ടിട്ടുണട്‌ (Cecilwylad, 1960:1020). മനസ്സിനെ മുറിപ്പെടു ത്തുന്ന മൂര്‍ച്ചയേറിയ ഹാസമാണിത്‌. അവജ്ഞാഹാസവും അറുത്തു മുറിച്ച അഭി ്രായങ്ങളും വ്യക്തിപരമായ കൊഞ്ഞനം കാട്ടലുംകൊണ്ട്‌ എല്ലായ്‌പ്പോഴും വേദ നാജനകമാണ്‌ സര്‍ക്കാസം. 1.2.1.8 കാരിക്കേച്ചര്‍ ഒരു വ്യക്തിയുടെ സ്വഭാവത്തെയോ, ഒരു വസ്തുവിന്റെ പ്രത്യേകതക ളെയോ അതിശയവല്‍ക്കരിച്ച്‌ ചിത്രീകരിക്കുന്നതാണ്‌ കാരിക്കേച്ചര്‍ എന്ന ഹാസ്യ ചിത്രീകരണം. നിറയ്ക്കുക എന്നര്‍ത്ഥമുള്ള “കാരിക്കെയര്‍'” എന്ന ഇറ്റാലിയന്‍ പദ ത്തില്‍നിന്നാണ്‌ കാരിക്കേച്ചര്‍ എന്ന പദമുണ്ടായത്‌. നിറയ്ക്കപ്പെട്ട അഥവാ കുത്തി നിറയ്ക്കപ്പെടട എന്നാണ്‌ വാക്കിന്നര്‍ത്ഥം. മലയാളത്തില്‍ തൂലികാചിത്രം, നഖചി ഗ്രം, വികടചിര്രം, ഹാസ്യചി്രം എന്നിങ്ങനെ അറിയപ്പെടുന്നു. രാഷ്ട്രീയ 00S) ണിന്റെ വാഗ്മയചിത്രീകരണമാണ്‌ കാരിക്കേച്ചര്‍. അത്‌ പ്രധാനവ്യക്തികളെയോ 41 സംഭവങ്ങളെയോ പരിഹാസരൂപത്തില്‍ അവതരിപ്പിക്കുന്നു. കാര്യങ്ങളെ പെരുപ്പി ച്ചുകാണിക്കുകയാണ്‌ അതിന്റെ രീതി. അതിലളിതവത്കരണവും മറ്റൊരു ്രത്യേക തയാണ്‌. ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ “കാരിക്കേച്ചര്‍, ഹാസ്യാനുകരണം വ്യക്തിപരമായ ആക്ഷേപഹാസ്യം ഇവയുടെയൊക്കെ ഉന്നം മഹത്വാനാവരണം - അതായത്‌, ഉയര്‍ന്നവരെന്നു കരുതപ്പെടുന്നവരുടെ തൊലി പൊളിച്ചുകാട്ടി ധാരണ കളെ മാറ്റുക, മഹാന്‍മാരെ തരംതാഴ്ത്തുക - ആകുന്നു. ഇതിലേയ്ക്ക്‌ സാധാ രണ ചെയ്യാറുള്ളത്‌ ഹാസ്യോല്‍പാദനത്തിനു പറ്റിയ ഏതെങ്കിലും ഒന്നോ കൂടു തലോ സവിശേഷതകളെ, ര്രത്യേകതകളെ ആ വ്യക്തിയില്‍നിന്നു വേര്‍പ്പെടുത്തി യെടുത്ത്‌ വലുതാക്കി കാട്ടുകയാണ്‌” (Frued, 1976: 321). കാരിക്കേച്ചര്‍ സ്നേഹത്താലോ ദ്വേഷത്താലോ രചിക്കപ്പെടാം. സ്നേഹത്താല്‍ രചിക്കുന്നത്‌ കേവലം ചിരിപ്പിക്കാന്‍ മാത്രം ലക്ഷ്യമാക്കിയതും ദ്വേഷത്താലുള്ളത്‌ രൂക്ഷമായ ആക്ഷേപഹാസ്യത്തിനു വേണ്ടിയുമാണ്‌. ചുരുക്കത്തില്‍ ഭാരതീയ ഹാസ്യദര്‍ശനത്തിലെ പ്രധാനസങ്കല്‍പ്പനങ്ങളെ താഴെക്കാണുംവിധം ക്രോഡീകരിക്കാം. 1. നവരസങ്ങളില്‍ രണ്ടാമത്തെ രസമാണ്‌ ഹാസ്യം. അതിന്റെ സ്ഥായീഭാവം ഹാസമാകുന്നു. നിറം വെളുപ്പും ദേവത ശിവഗണവുമാണ്‌. 2. വികൃതമായ അലങ്കാരം, വികൃതമായ ആകൃതി, വികൃതമായ ഭാഷണം, വികൃതമായ പെരുമാറ്റം ഇവയാണ്‌ ഹാസ്യത്തിന്റെ ആലംബന വിഭാവ ങ്ങള്‍, ഉദ്ദീപനവിഭാവങ്ങള്‍ നിഷ്രപയോജനമായ വേഷം, ഭാഷണം, വ്യര്‍ത്ഥ വചനം തുടങ്ങിയവയാണ്‌. ഈഷ്ഠദംശനം, മൂക്കും തലയും വിറപ്പിക്കുക, കണ്ുടക്കുകയും തുറക്കുകയും ചെയ്യുക തുടങ്ങിയ അനുഭാവങ്ങളും, നിദ്ര, ആലസ്യം, ചാപല്യം, അവഹിത്ഥം തുടങ്ങിയവ സഞ്ചാരിഭാവങ്ങളുമാണ്‌. 3. ഹാസ്യം ഉല്‍പ്പാദ്യരസമാണ്‌. അത്‌ ശ്ൃയംഗാരത്തില്‍നിന്നോ, ശൃംഗാരാഭാസ ത്തില്‍നിന്നോ ഉത്ഭവിക്കുന്നു. 4. ഉല്‍പ്പാദനസ്ഥാനത്തെ അവലംബിച്ച്‌ ഹാസ്യത്തെ ആത്മസ്ഥം, പരസ്ഥം എന്ന്‌ രണ്ടായിതിരിച്ചിരിക്കുന്നു. 5. പ്രകൃതിയെ ആസ്പദമാക്കി ഉത്തമപ്രകൃതകം, മധ്യമര്രകൃതകം, അധമവപ്ര കൃതകം എന്നിങ്ങനെ മൂന്നു വിഭാഗങ്ങള്‍ പരിഗണിക്കുന്നു. 6. സ്ത്രീകളിലും നീചസ്വഭാവികളിലുമാണ്‌ ഹാസ്യം അധികമായി കാണു ന്നത്‌ എന്നാണ്‌ ഭരതന്‍ പറയുന്നത്‌. എന്നാല്‍ ഇവര്‍ വിഷയമാകുമ്പോള്‍ 42 മറ്റുള്ളവരില്‍ ഹാസ്യം അധികം ഉണ്ടാകുന്നു എന്നാവണം അദ്ദേഹം ഉദ്ദേശി ച്ചത്‌. 7. വേഷാത്മകം, വചനാത്മകം, ക്രിയാത്മകം എന്നിങ്ങനെ ഹാസ്യത്തിന്‌ മറ്റൊരു വിഭജനമുണ്ട്‌. നവരസങ്ങളില്‍ എല്ലാറ്റിലും സുഖാത്മകമാണ്‌ ഹാസ്യം എന്നാണ്‌ ഭാരതീ യഹാസ്യദര്‍ശനം. എല്ലാ തരത്തിലുള്ള വൈകൃതങ്ങളും ഹാസ്യത്തെ ഉത്പാദിപ്പി ക്കുമെന്ന്‌ ഭാരതീയര്‍ കണ്ടെത്തി. ഭാരതീയഹാസ്യചിന്തയിലെ മര്‍മ്മപദംതന്നെ യാണ്‌ വൈകൃതം. അദ്ധ്യായത്തിന്റെ രണ്ടാംഭാഗമായ പാശ്ചാതൃയഹാസ്യദര്‍ശനത്തിലെ പ്രധാന നിരീക്ഷണങ്ങളെ താഴെ കാണുംവിധം ക്രോഡീകരിക്കാം. 1. മനുഷ്യന്റെ ശാരീരിക വൈകല്യങ്ങള്‍, വിദ്വേഷാദിവികാരങ്ങള്‍, ദ്രോഹബു ദ്ധി, അധഃപതനങ്ങള്‍, ശ്രേഷ്ഠത്വബോധം, ജീവിതത്തിലെ യാന്ത്രികത, പൊരുത്തമില്ലായ്മകള്‍, കളിമനസ്ഥിതി എന്നിവയാണ്‌ ഹാസ്യം സൃഷ്ടി ക്കുന്നത്‌. 2. മാനസിക സമ്മര്‍ദ്ദങ്ങളില്‍നിന്ന്‌ മനുഷ്യന്‌ ആശ്വാസം നല്‍കുന്ന വൈകാരി കവും ബുദ്ധിപരവുമായ ഒരു ്രതികരണരീതിയാണ്‌ ഹാസ്യം. 3. ഹാസ്യം സാമുദായികമായ ഒരു ആശയവിനിമയ ഉപാധിയാണ്‌. 4, ഉദ്ദേശ്യത്തെ അടിസ്ഥാനമാക്കി ഹാസ്യത്തെ നിര്‍ദോഷം, സോദ്ദേശ്യം എന്നിങ്ങനെ തിരിക്കാം. അദ്ധ്യായത്തിന്റെ അവസാനമുള്ള ഹാസ്യാവിഷ്കരണരീതികള്‍ എന്ന ഭാഗ ത്തില്‍ പാശ്ചാതൃര്‍ ഹാസ്യ്രയോക്താവിന്റെ മനോഭാവം, ഉദ്ദേശ്യം, പ്രതിപാദന രീതി എന്നിവയെ ആസ്പദമാക്കി ഹാസ്യത്തിന്‌ കല്‍പ്പിച്ചിരിക്കുന്ന വിറ്റ്‌, ഹ്യൂമര്‍, സറ്റയര്‍ എന്നീ ്രധാന വിഭാഗങ്ങളും ഐറണി, ലാംബൂണ്‍, എപ്പിഗ്രാം, കാരിക്കേ ച്ചര്‍ മുതലായ ഉപവിഭാഗങ്ങളും പ്രതിപാദിച്ചിരിക്കുന്നു. ഈ വിഭജനങ്ങള്‍ വേറിട്ടു നില്‍ക്കുന്നവയല്ല. ഭാരതീയവും പാശ്ചാത്യവുമായ ഹാസ്യദര്‍ശനങ്ങള്‍ക്ക്‌ വലിയ അന്തരമൊന്നുമില്ല. ഇരുകൂട്ടരും ഹാസ്യോല്‍പത്തിയ്ക്ക്‌ നിദാനമായികാണുന്ന വസ്തുതകള്‍ക്കുതമ്മില്‍ സാമ്യമുണ്ട്‌. ഹാസ്യത്തിന്റെ സാമുദായിക്രപാധാന്യം ഇരുകൂട്ടരും അംഗീകരിക്കുന്നു. ഭാരതീയര്‍ ഹാസ്യത്തെ ദൃശ്യകലാപ്രസ്ഥാനവു മായി ബന്ധപ്പെടുത്തിയാണ്‌ കൂടുതല്‍ അപ്്ഥിച്ചത്‌. എന്നാല്‍ പാശ്ചാത്യര്‍ സാഹിത്യരുപങ്ങളുമായി ഹാസ്യത്തെ ബന്ധപ്പെടുത്തി ആഴത്തില്‍ വിശകലനം ചെയ്തു. അവരുടെ ഹാസ്യവിഭജനരിീതികള്‍ക്കും ശാസ്ത്രീയത അവകാശപ്പെടാം. 43 കുറിപ്പുകള്‍ 1. ഗ്രീക്ക്‌ തത്വചിന്തകനായ അരിസ്്റോട്ടിലിന്റെ കലാചിന്തയിലെ സുരപധാനമായ ഒരു പദമാണ്‌ കഥാര്‍സിസ്‌. കവിതയുടെ അഥവാ കലയുടെ ഫലസിദ്ധിയെ സംബ ന്ധിച്ച അരിസ്റ്റോട്ടിലിന്റെ ദര്‍ശനമാണിത്‌. കവിത വികാരങ്ങളെ ഉദ്ദീപിപ്പിക്കുകയ ല്ല, മറിച്ച്‌ പവിത്രീകരിക്കുകയാണ്‌ ചെയ്യുന്നത്‌ എന്ന്‌ അരിസ്റ്റോട്ടില്‍ പറയുന്നു. കഥാപാത്രത്തില്‍ രൂപപ്പെടുന്നതിനു സമമായ വികാരം പ്രേക്ഷകനിലും രൂപപ്പെടു കയും അതുവഴി പ്രേക്ഷകവികാരം വിമലികരിയ്ക്കപ്പെടുകയും ചെയ്യുന്നു. കഥാ പാത്രത്തിനു സമാനമായ അനുഭവത്തിലൂടെ പ്രേക്ഷകരും കടന്നുപോകുന്നു. ഹിപ്പോക്രേറ്റസിന്റെ വൈദ്യശാസ്ത്രത്തില്‍ നിന്നാണ്‌ അരിസ്റ്റോട്ടിൽ ഈ പദം സ്വീകരിച്ചിട്ടുള്ളത്‌. രോഗവിഷം വിഷനഷധത്താല്‍ ശരീരത്തില്‍നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതുപോലെ, വികാരം കൊണ്ടുള്ള വികാരചികിത്സയാണ്‌ കലയുടെ ധര്‍മ്മം എന്ന്‌ അരിസ്റ്റോട്ടിലിന്റെ ദര്‍ശനത്തെ വ്യാഖ്യാനിക്കാറുണ്ട്‌. വിരേചനസിദ്ധാന്തം, വിമലീകരണ സിദ്ധാന്തം തുടങ്ങി വികാരവിമലീകരണം അഥവാ കഥാര്‍സിസിന്‌ വിവിധ വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ (മുരളീധരന്‍, 2011: 40). 2. പ്രശസ്തമായ നാട്യശാസ്ത്രം രചിച്ചത്‌ ഭരതമുനി ആണെന്നു കരുതുന്നു. കലാ ചിന്തയില്‍ ആധികാരിക ഗ്രന്ഥമായിട്ടാണ്‌ നാട്യശാസ്ത്രം കരുതപ്പെടുന്നത്‌. മുന്‍ഗാമികളുടെ അഭിപ്രായം നാടൃശാസ്ത്രത്തില്‍ ഭരതന്‍ ഉദ്ധരിച്ചു കാണുന്നു. അതുകൊണ്ട്‌ നാട്ൃശാസ്ത്രോപജ്ഞാതൃത്വം ഭരതനില്‍ അര്‍പ്പിയ്ക്കുക വയ്യ. മുന്‍ഗാമികളുടെ മതം ക്രോഡീകരിയ്ക്കുക മാര്മാണോ ചെയ്തതെന്നും അറി യാന്‍ നിര്‍വ്വാഹമില്ല. ഭരതന്‍ സ്വന്തം മക്കളെ ഈ ശാസ്ത്രം പഠിപ്പിച്ചു എന്നും അവരിലുടെ ഇത്‌ ലോകത്തില്‍ പ്രചരിച്ചു എന്നും നാട്യശാസ്ത്രത്തില്‍ പ്രസ്താ വിക്കുന്നുണ്ട്‌. 3. ഭരതമുനിയുടെ പ്രഖ്യാതമായ രസസൂത്രമാണിത്‌. വിഭാവം, അനുഭാവം, വ്യഭി ചാരി ഭാവം എന്നിവയുടെ സംയോഗത്തില്‍നിന്നും രസം നിഷ്പന്നമാകുന്നു എന്ന്‌ സൂത്രം പറയുന്നു. സൂത്രത്തില്‍ സ്ഥായീഭദാവത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നി ല്ല. സംയോഗം എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തിയെക്കുറിച്ചും രസനിഷ്പത്തി ആരിലാണ്‌ സംഭവിക്കുന്നത്‌ എന്നതിനെക്കുറിച്ചും തര്‍ക്കങ്ങള്‍ ഉണ്ട്‌. രസസുൂ ്രത്തിന്‌ നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായി. വ്യാഖ്യാനങ്ങളിലൂടെയാണ്‌ രസ സൂത്രം വികസിച്ചത്‌. 4. നാടൃശാസ്ത്രത്തെ പിന്തുടര്‍ന്നുകൊണ്ട്‌ പത്ത്‌ പ്രധാന രൂപകങ്ങളെയും അവ യോട്‌ ബന്ധപ്പെട്ട വിഷയങ്ങളേയും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്‌ ദശരൂപകം. പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ധനഞ്ജയന്‍ എഴുതിയ കൃതിയാണിത്‌. നാട്യ ശാസ്ത്രത്തിലെ രുപകസംബന്ധികളായ പ്രധാന വിഷയങ്ങള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുക എന്ന ലക്ഷ്യമേ ധനഞ്ജയനുളളൂ. 5. പതിമുന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ശാരദാ തനയന്റെ ഭാവപ്രകാശം, ഭാവ(്ര കാശനം എന്നും അറിയപ്പെടുണ്ട്‌. നാട്യശാസ്ത്രമാണ്‌ ഈ കൃതിയിലെ പ്രതിപാ (340. 6. ശൃംഗാര്രപകാശം, ഭാവ്രപകാശം മുതലായ കൃതികളെ അടിസ്ഥാനപ്പെടുത്തി യാണ്‌ രസാര്‍ണ്ണവ സുധാകരം എഴുതിയിട്ടുള്ളത്‌. ഭരതന്‍, രുഗ്രടന്‍, ധനഞ്ജയന്‍ മുതലായവരുടെ കൃതികളില്‍നിന്നും ധാരാളം ആശയങ്ങള്‍ സ്വീകരിച്ചു കാണു ന്നു. അനേകം നാടകങ്ങളില്‍നിന്ന്‌ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ശിങ്കടുപാലന്‍ ആണ്‌ ഗ്രന്ഥകര്‍ത്താവ്‌. 7. 14-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശ്വനാഥ കവിരാജന്‍ എന്ന മഹാപണ്ഡിതന്‍ രചിച്ച അലങ്കാര, ശാസ്ത്രഗന്ഥമാണ്‌ സാഹിതൃദര്‍പ്പണം. സാഹിതൃത്തെ സംബ ന്ധിക്കുന്ന കാവ്യം, വാക്യം, രസം, ഭാവം, ധ്വനി, ഗുണീഭൂതവ്യംഗ്യം, അഭിധ, ലക്ഷണ, വ്യഞ്ജന, രൂപകങ്ങള്‍, ഉപരുപങ്ങള്‍, ദോഷങ്ങള്‍, ഗുണങ്ങള്‍, രീതി 44 കള്‍, അലങ്കാരങ്ങള്‍ മുതലായ സാഹിതൃശാസ്ത്രത്തിന്റെ അംഗങ്ങളെല്ലാം തന്നെ ഇതില്‍ മുഴുവനായി പ്രതിപാദിക്കുന്നുണ്ട്‌. 8. ശ്രി.വ.11-൦ നൂറ്റാണ്ടില്‍ ജിവിച്ചിരുന്ന മമ്മഃനാണ്‌ കാവ്യ്രകാശത്തിന്റെ കര്‍ത്താ വ്‌. ദൃശ്ൃയകാവ്യവിഷയങ്ങള്‍ ഒഴികെ ബാക്കി കാവ്യശാസ്ത്ര വിഷയങ്ങളെല്ലാം ഇതില്‍ പ്രതിപാദിച്ചിരിയ്ക്കുന്നു. കാരിക, വൃത്തി, ഉദാഹരണം എന്ന മട്ടിലാണ്‌ പ്രതിപാദ്യം. കാവ്യര്പകാശത്തിന്റെ പത്താം ഉല്ലാസംവരെ മാത്രമെ AAASA എഴു തിയിട്ടുള്ളൂ. ബാക്കി ഭാഗം പൂരിപ്പിച്ചത്‌ അലടന്‍/അളയന്‍ എന്നൊരാളാണ്‌ എന്ന വാദമുണ്ട്‌. 9. പുരാതനറോമിലെ ദാര്‍ശനികനും രാഷ്ട്രതന്ത്ര്രനും ഭരണഘടനാവിശാര ദനും ആയിരുന്നു മാര്‍ക്കസ്‌ തുളിയസ്‌ സിസറോ. രാജനീതി, നിയമം, ദര്‍ശനം, പ്രസംഗ കല തുടങ്ങിയവയെ സംബന്ധിച്ച വിഷയങ്ങള്‍ സിസറോയുടെ ചിന്തക ളില്‍ കടന്നുവന്നു. ലത്തീന്‍ ഭാഷയുടെ സുവര്‍ണ്ണയൂുഗത്തിലെ സാഹിത്യമായി രുന്നു അദ്ദേഹത്തിന്റെ ഉപാദാനം. 10. നവോത്ഥാന തത്വചിന്തയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന രാഷ്ട്രതന്ത്ര ജ്ഞനും തത്വചിന്തകനും ആയിരുന്നു ്രാന്‍സിസ്‌ ബേക്കന്‍. ശാസ്ത്രീയം, മത -സാഹിതൃം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം തന്റെ ചിന്തയെ വ്യാപ രിപ്പിച്ചു. അരിസ്റ്റോട്ടിലിന്റെ ആശയങ്ങളെ പിന്തുടര്‍ന്നു അദ്ദേഹത്തിന്റെ സമീ പനം ശാസ്ത്രീയതയിലുന്നിയതായി വിലയിരുത്തപ്പെട്ടു. ആധുനിക ശാസ്ത്രീ യാന്വേഷണങ്ങളുടെ അടിത്തറയായി കണക്കാക്കുന്നു. 11. പ്രശസ്തനായ ആംഗലേയ കവിയും സാഹിതൃ നിരുപകനും പരിഭാഷകനും നാട കരചയിതാവും ആണ്‌ ജോണ്‍ ഡ്രൈഡന്‍ ആംഗലേയസാഹിത്യത്തിന്റെ റെസ്റ്റോ റേഷന്‍ കാലഘട്ടത്തിലെ ഏറ്റവും ്രമുഖനായ സാഹിതൃകാരനായിരുന്നതി നാല്‍ ഈ കാലത്തെ ഡ്രൈഡന്റെ കാലഘട്ടം എന്നും പറയാറുണ്ട്‌. വാശള്‍ട്ടര്‍ സ്കോട്ട ഇദ്ദേഹത്തെ വൈഭവാനായ ജോണ്‍ എന്ന്‌ വിശേഷിപ്പിച്ചിരുന്നു. 12. പ്രമുഖനായ അമേരിക്കന്‍ എഴുത്തുകാരനും ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തക നുമാണ്‌ മാര്‍കസ്‌ ഈസ്റ്റ്മാന്‍. നിരവധി ലിബറല്‍ മുന്നേറ്റങ്ങളില്‍ ഭാഗഭാക്കായി, സോഷ്യലിസത്തിനായി പ്രവര്‍ത്തിച്ചു. Enjoyment of poetry, The sense of humour, The portrait of a youth, Art and the life of Action, Enjoyment of laughter തുടങ്ങിയവ പ്രധാന കൃതികളാണ്‌. 13. ്രഞ്ചുകാരനായ ഒരു ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനും ഭാതികശാസ്ത്ര ജ്ഞനും ആയിരുന്നു ബ്വയസ്‌ പാസ്കല്‍. ദൈവശാസ്ത്രത്തിലും തല്‍പരനായി രുന്നു. 17-൦ നൂറ്റാണ്ടിലാണ്‌ അദ്ദേഹം ജീവിച്ചിരുന്നത്‌. 14. ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരില്‍ ഒരാളായിരുന്നു ആള്‍ഡസ്‌ ഹകസ്്‌ലി. അദ്ദേഹത്തിന്റെ കൃതികള്‍ വിവിധ വിഷയങ്ങളാണ്‌ കൈകാര്യം ചെയ്തിരുന്നത്‌. കുടാതെ മാസികയായ ഓക്സ്ഫോര്‍ഡ്‌ പോയ്രടിയുടെ എഡിറ്റു റായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 15. ജര്‍മ്മന്‍ നോവലിസ്റ്റും ഹാസ്യവാദിയും ആയിരുന്നു ജീന്‍പോള്‍. 19൦ നൂറ്റാ ണ്ടിലെ ആദ്യവര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ രചനകള്‍ വളരെ ജനകീയമായിരു ന്നു. അദ്ദേഹത്തിന്റെ രചനകളെ രണ്ട്‌ ഘട്ടങ്ങളിലായി കാണാം. രണ്ടാം ഘട്ട ത്തിൽ ആക്ഷേപഹാസ്യത്തെയും, വൈകാരിക ആകാംക്ഷയെയും തന്നില്‍തന്നെ പരീക്ഷിക്കുകയാണുണ്ടായത്‌. 45 അധ്യായം 2 ഇനപ്രിയസംസ്കാരവും കേരളത്തിന്റെ ഹാസ്യവപാരമ്പര്യവും അദ്ധ്യായം 2 ജന്രപിയസംസ്കാരവും കേരളത്തിന്റെ വരാസ്യൃപ്ഠാതരമ്വaര്യവും 2,1, സംസ്കാര പഠനം ആധുനികാനന്തര കാലത്തെ ഏറ്റവും ശ്രദ്ധേയമായ പഠനമേഖലകളിലൊ ന്നാണ്‌ സംസ്കാരപഠനം. കലാസാഹിത്യസ്ൃയഷ്ടികള്‍ നിലനില്‍ക്കുന്ന സമൂഹ ത്തിന്റെ അധികാരഘടനയേയും മുൂല്യവ്യവസ്ഥയേയും ഉള്‍ക്കൊളളുന്ന വിപുല മായ ഒരു പഠനശാഖയാണിത്‌. ബഹുമുഖവും വൈവിധ്യപൂര്‍ണ്ണവുമാണ്‌ ഇതിന്റെ സമീപനം. ബൌദ്ധികവും അക്കാദമികവുമായ രംഗത്ത്‌ പുതുചലനം സൃഷ്ടിക്കുന്ന സംസ്കാരപഠനം ഏതെങ്കിലും ഒരു വിഷയത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. വ്യത്യ സ്തമായ പഠനമേഖലകളെ സമന്വയിപ്പിച്ചുകൊണ്ട്‌ സൈദ്ധാന്തികവും രാഷ്ട്രീയ വുമായ നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ ഈ പഠനശാഖ മുന്നോട്ടു വന്നു. വ്യവസ്ഥാപിതമായ പഠന സമീപനങ്ങളെ നിരാകരിച്ചുകൊണ്ടുളള അപഗ്ര ഥനരീതിയിലാണ്‌ സംസ്കാരപഠനത്തിന്റെ ന്നല്‍. ഏതു പഠനരീതിയും സംസ്കാരപഠനത്തിന്‌ അവലംബിക്കാവുന്നതാണ്‌. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സംസ്കാരപഠന ത്തിന്റെ പരിധിയില്‍ വരുന്നു. അന്തര്‍വൈജ്ഞാനികമാണ്‌ ഈ പഠനരീതി. ഏകശി ലാത്മകമായ പഠനസമ്മ്രദായങ്ങളില്‍നിന്ന്‌ മാറി ബഹുസ്വരത നിലനിര്‍ത്തുന്ന സമീപനമാണ്‌ സംസ്കാരപഠനം സ്വീകരിക്കുന്നത്‌. സംസ്കാരവും അധികാരവു മായി ബന്ധപ്പെട്ട വിഷയങ്ങള്‍ അത്‌ ഗരവമായി അഭിസംബോധന ചെയ്യുന്നു. വ്യവസായിക മുതലാളിത്തത്തിന്റെ ആധിപത്യവും അധീശ്രത്യയശാസ്ത്ര ത്തിന്റെ കടന്നുകയറ്റങ്ങളും ഘടനാവാദാനന്തര ചിന്തകളും മാര്‍കസിസം, മനോവി ജ്ഞാനീയമടക്കമുള്ള ദര്‍ശനങ്ങളും സംസ്കാരപഠനത്തെ പ്രത്യക്ഷമായും പരോ ക്ഷമായും സ്വാധിീനിച്ചിട്ടുണ്ട്‌. ““സ്ഥൂലമായി പറഞ്ഞാല്‍ രണ്ടുതരം സമീപനങ്ങ ളാണ്‌ സാംസ്കാരികപഠനം മുന്നോട്ട വയ്ക്കുന്നത്‌. സാഹിത്യകൃതികളും അവ എഴുതപ്പെട്ട സാമൂഹ്യ, ഭതിക, ചരിത്ര, പ്രത്യയശാസ്ത്ര പരിസരങ്ങളും തമ്മി ലുള്ള സങ്കീര്‍ണ്ണമായ ബന്ധങ്ങള്‍ക്കുള്ളില്‍ സാഹിത്യത്തെ പഠിക്കുക എന്നതാണ്‌ ഒന്ന്‌. മഹത്തായ കൃതികള്‍ മാത്രം ചര്‍ച്ച ചെയ്തുപോരുന്ന പരമ്പരാഗത പഠന ത്തിനു വെളിയില്‍ കടന്ന്‌ അലിഖിതവും സാഹിത്യേതരം തന്നെയുമായ രചനകള്‍ ഉള്‍പ്പെടെയുള്ളവയെ പഠിക്കുക എന്നതാണ്‌ രണ്ടാമത്തെ രീതി” (ഗോവിന്ദപ്പിള്ള 46 2017 : 426). ചരിത്രപരത സംസ്കാരപഠനത്തിന്റെ മുഖമുദ്രയാണ്‌. സ്ഥലകാല ങ്ങള്‍ക്ക്‌ അതീതമായി ഒരു സൃഷ്ടിയുമില്ലെന്ന്‌ അത്‌ വിശ്വസിക്കുന്നു. സര്‍ഗ്ഗ്രപക്രി യയിലെ ഭനതികസാന്നിദ്ധ്യം വിശകലനവിധേയമാകുന്ന രീതിശാസ്ത്രമാണ്‌ ഈ പഠനം മുന്നോട്ടു വയ്ക്കുന്നത്‌. എന്തിനേയും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ വിപുലമായ സങ്കല്പനവും പദ്ധതികളുള്ള അതിരുകളില്ലാത്ത പഠനരംഗമാണിത്‌. “വിഷയമെന്ന നിലയില്‍ എന്തും അതില്‍ ഉൾപ്പെടാം. എങ്ങനെ നോക്കുന്നുവെന്നതാണ്‌ പ്രശ്നം. ഒരു ്രകൃതിപ്രതിഭാസത്തെ സാംസ്കാരികമായ നിര്‍മ്മിതിയായി സമീപിക്കാം. ഒരു സംഗതി പ്രകൃതി പ്രതിഭാസമായി തിരിച്ചറിയപ്പെടുന്നതുതന്നെ സവിശേഷമായ ചില മുന്നുപാധികളിന്മേലാണ്‌” എന്ന നിരീക്ഷണം (വിജയകുമാര്‍ 2017 : 173) ഇവിടെ ചേര്‍ത്തുവായിക്കാവുന്നതാണ്‌. സമീപനത്തിന്റെ, നോട്ടത്തിന്റെ വ്യത്യസ്ത തയാണ്‌ സംസ്കാരപഠനത്തെ വേറിട്ടതാക്കുന്നത്‌. “പൊതുവെ, സാംസ്കാരിക പഠനമെന്ന ആശയത്തിന്റെ നടപ്പു ്രയോഗരീതികളെ മൂന്നായി തരംതിരിക്കാവുന്ന താണ്‌. ഒന്ന്‌, സാംസ്കാരികപഠനം ഒരു അന്തര്‍വിഷയപഠനമേഖല എന്ന നില യില്‍, രണ്ട്‌ വ്ൃത്യസ്തവും നൂതനവുമായ ഒരു വിഷയത്തെ അടിസ്ഥാനമാക്കി നിര്‍വചിക്കപ്പെട്ടിട്ടുള്ള പഠനമേഖല എന്ന നിലയില്‍. മൂന്ന്‌, പുതിയ ഒരു വിചാര മാതൃകയെ അടിസ്ഥാനമാക്കി നിര്‍വ്ൃചിക്കപ്പെടുന്ന മേഖല എന്ന നിലയില്‍” എന്ന വിലയിരുത്തലും (2017 : 174) ഇവിടെ പ്രസക്തമാണ്‌. വ്യവസ്ഥാപിതമായ പഠനസ മീപനങ്ങള്‍ പിന്‍തുടരാതെ, കൃതികള്‍ പിറവിയെടുത്ത ചരിത്രമുഹൂര്‍ത്തങ്ങളി ലേക്ക്‌ അഥവാ ഭൌനതികസാഹചര്യങ്ങളിലേക്ക്‌ അവയെ പുനര്‍വിന്യസിച്ച്‌ പരിശോ ധിക്കുകയാണ്‌ ഓരോ സംസ്കാരപഠനവും ചെയ്യുന്നത്‌. സംസ്കാരപഠനത്തിന്റെ ഭാഷാ സമീപനവും സവിശേഷമാണ്‌. “സാംസ്‌കാ രിക പഠനത്തിന്റെ ഭാഷയെന്നത്‌ അടഞ്ഞ, സ്വയം സമ്പൂര്‍ണ്ണമായ ഒരു മണ്ഡലമല്ല. ഒരു സംസ്കാരം ആവിഷ്കാരത്തിനും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന പലതരം സങ്കേതങ്ങളിലൊന്നാണ്‌ ഭാഷ. ഇതുകൊണ്ടാണ്‌ ഭാഷാ കേന്ദ്രിതമായി സാഹിത്യകൃതി കാണുന്ന രീതിയെ സംസ്കാരപഠനം കൈവെടിയുന്നത്‌. വാക്കു കളിലൂടെ സൃഷടിക്കപ്പെടുന്ന ഒരു രംഗത്തിന്‌ പുറകില്‍ സാംസ്‌കാരികമായ മറ്റു പല വിനിമയങ്ങളുമുണ്ടാകും”” (രാമകൃഷ്ണന്‍, 2017 : 200) സംസ്കാരപഠനത്തിന്റെ സ്ഥാപകരില്‍ ഏറ്റവും പ്രമുഖനാണ്‌ ബ്രിട്ടീഷ്‌ സൈദ്ധാന്തികനായ റെയ്മണ്ട്‌ വില്യംസ്‌. “കള്‍ച്ചര്‍ ആന്‍ഡ്‌ സൊസൈറ്റി” (1958), ലോങ്‌ റവല്യൂഷന്‍ (1961), കീ വേര്‍ഡ്സ്‌ (1976), “മാര്‍ക്സിസം ആന്റ ലിറ്ററേ 47 ച്ചര്‍ (1977), കള്‍ച്ചര്‍ ആന്‍ഡ്‌ മെറ്റീരിയലിസം (1980) എന്നീ ഗ്രന്ഥങ്ങളില്‍ അദ്ദേ ഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നുണ്ട്‌. “ഒരു സമഗ്രജീവിതരീതിയുടെ ഘട കസാമഗ്രികള്‍ തമ്മിലുള്ള സങ്കീര്‍ണ്ണബന്ധ വ്യവസ്ഥയായി സംസ്കാരത്തെ നിര്‍വ്വ ചിക്കുകയാണ്‌ റെയ്മണ്ട്‌ വില്യംസ്‌ ചെയ്തത്‌. സംസ്കാരത്തെ ഒരു സനന്ദര്യാ ത്മക സംവര്‍ഗ്ഗമായിപരിഗണിക്കുന്ന കുലീനതാവാദപരമായ രീതിക്കും അതിനെ ദൈനംദിന ജീവിതപ്രയോഗങ്ങളിലെ പ്രജനകവ്യവസ്ഥയായി പരിഗണിക്കുന്ന നര വംശപരമായ രീതിക്കും ഇടയില്‍ ഒരു മധ്യസ്ഥം ചമയ്ക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്‌” എന്ന അഭിപ്രായം (സുനില്‍ 2017 : 134) ശ്രദ്ധേയമാണ്‌. റെയ്മണ്ട്‌ വില്യംസ്‌ ” തന്റെ സംസ്കാരപഠനരീതിയെ “സാംസ്കാരിക ഭാതിക വാദം” എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. സംസ്കാരമെന്ന പദത്തിന്റെ (്രാക്ചരിത്രമന്വേഷിച്ച റെയ്മണ്ട്‌ വില്യംസ്‌ കീവേഡ്സില്‍ ഈ പദത്തെ പല അര്‍ത്ഥങ്ങളില്‍ പ്രയോഗിച്ചതായി മനസ്സിലാ ക്കാം. “വില്യംസിന്റെ ശിഷ്യനും അദ്ദേഹത്തോളം തന്നെ പ്രശസ്തനുമായ സാംസ്കാരിക ചിന്തകന്‍ ടെറി ഈഗിള്‍ട്ടണ്‍ ഒരിടത്തു പറയുന്നുണ്ട്‌. സംസ്കാരം എന്നത്‌ വില്യംസിന്‌ ചിലപ്പോള്‍ പൂര്‍ണ്ണതയുടെ മാതൃകയാണ്‌. മറ്റു ചിലപ്പോള്‍ കലാസാഹിതൃകൃതിയാണ്‌, ഇനിയും ചിലപ്പോള്‍ ധൈഷണികവികാസമോ മാന സിക രഈന്നത്ൃയമോ ആണ്‌. സമഗ്രമായ ജീവിതശൈലി, ചിഹ്നവ്യവസ്ഥ, വിഭാവഘ ടന എന്നിങ്ങനെയും അദ്ദേഹം സംസ്കാരത്തെ നിര്‍വൃചിച്ചിട്ടുണ്ട്‌” (രവീന്ദ്രന്‍, 2002 : 22) റെയ്മണ്ട്‌ വില്യംസിന്റെ വളരെയധികം ഉദ്ധരിക്കപ്പെട്ട ഒരു നിര്‍വ്വചന മാണ്‌ “അവിശിഷ്ടമായതാണ്‌ സംസ്കാരം” എന്നത്‌. സംസ്കാരം അതിവിശിഷ്ട മായതാണ്‌ എന്ന പാരമ്പര്യവാദത്തെ പരോക്ഷമായി വിമര്‍ശിക്കുകയാണ്‌ ഈ നിര്‍വൃചനത്തിലൂടെ അദ്ദേഹം ചെയ്യുന്നത്‌. അധിനിവേശാനന്തര കലാസാഹിത്യ നിരൂപണപദ്ധതികളില്‍ വളരെ ശ്രദ്ധേയമായ സ്ഥാനമാണ്‌ സംസ്കാരപഠനത്തിനുള്ളത്‌. 1990-കളോടെ സംസ്കാ രപഠനശാഖ സജീവമായി. റെയ്മണ്ട്‌ വില്യംസിനു പുറമെ റിച്ചാര്‍ഡ്‌ ഹോഗാര്‍ട്ടു, ഇ.പി.തോംസണ്‍, സ്ററാവര്‍ട്ട്‌ ഹാള്‍, അന്തോണിയോ ഗ്രാംഷി, ലൂയി അല്‍ത്യൂസര്‍, വാള്‍ട്ടര്‍ ബെഞ്ച മിന്‍, മാകസ്‌ ഹോഖൈമര്‍, തിയഡോര്‍ അഡോണോ, യുര്‍ഗന്‍ ഹെബര്‍മാസ്‌, എറിക്‌ ഫ്രോം, ഹെര്‍ബര്‍ട്ട്‌ മാര്‍ക്യൂസ്‌, മാത്യു ആര്‍നോള്‍ഡ്‌, മിഷേല്‍ ഫൂക്കോ, ഫഡ്രെഡറിക ജെയിംസണ്‍, ഒര്‍ട്ടീഗാ ഇഗാസറ്റ്‌, എഫ്‌.ആര്‍.ലീവിസ്‌, ക്യു.ഡി.ലീ 48 വീസ്‌ എന്നിവര്‍ സാംസ്കാരപഠനത്തെ പല രീതിയില്‍ മുന്നോട്ടുകൊണ്ടുപോയ സൈദ്ധാന്തികരാണ്‌. 2,11, ്ഥാങ്കുഫര്‍ട്ട്‌ സ്കൂള്‍ 1923-ല്‍ ജര്‍മ്മനിയിലെ ഫ്രാങ്കഫര്‍ട്ട നഗരത്തില്‍ സ്ഥാപിതമായ സാമൂഹൃഗ വേഷണ കേന്ദ്രവുമായി ബന്ധപ്പെട്ടു വ്രവര്‍ത്തിച്ച മാകസ്‌ ഹോഖൈമര്‍, തിയ ഡോര്‍ അഡോണോ, യുര്‍ഗന്‍ ഹെബര്‍മാസ്‌, എറിക്‌ ഫ്രോം, ഹെബര്‍ട്ട്‌ മാര്‍ക്യൂ സ്‌, വാള്‍ട്ടര്‍ ബെഞ്ചമിന്‍ എന്നിവര്‍ മുന്നോട്ടുവച്ച സാമൂഹിക സാംസ്കാരിക-രാ ഷ്്രീയ സിദ്ധാന്തങ്ങളില്‍നിന്ന്‌ സംസ്കാരപഠന മേഖലയ്ക്ക്‌ കനപ്പെട്ട പല ദര്‍ശ നങ്ങളും ലഭിക്കുകയുണ്ടായി. സമൂഹം, സംസ്കാരം, കല എന്നിവ സംബന്ധമായി ഡ്രാങ്കഫര്‍ട്ട്‌ സ്കൂള്‍ ചിന്തകര്‍ നടത്തിയ അന്വേഷണങ്ങളും വിശകലനങ്ങളും സംസ്കാരപഠനമേഖ ലയ്ക്ക്‌ മുതല്‍ക്കൂട്ടായിട്ടുണ്ട. ഈദ്യോഗിക കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആശയങ്ങ ളോട്‌ യോജിക്കുന്നവരും അല്ലാത്തവരും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗത്വമുളളവ രുമൊക്കെയായിരുന്നു ഈ സ്കൂളിലെ ചിന്തകര്‍. 1933-ല്‍ ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ അധികാരം വപിടിച്െടുത്തതോടെ ഈ പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും ആത്മര ക്ഷാര്‍ത്ഥം നാടുവിട്ട ്രാന്‍സ്‌, സോവിയറ്റ്‌ യൂണിയന്‍, ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാട്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ കുടിയേറി. അമേരിക്കന്‍ ഐക്യനാട്ടില്‍ ചെന്നെത്തിയവര്‍ അവിടെ ഈ സ്ഥാപനം പുനഃസംഘടിപ്പിച്ച്‌ ്രവര്‍ത്തിച്ചു തുട ങ്ങുകയും രണ്ടാം ലോകമഹായുദ്ധാനന്തരം (ഫാങ്കഫര്‍ട്ടിലേക്ക്‌ തിരിച്ചെത്തി പഴയ സ്ഥാനത്തുതന്നെ തുടര്‍ന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്തു. അതിലവശേഷിച്ചവര്‍ സ്വന്തം നിലയിലോ വിവിധ സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ടോ ഗവേഷണ പഠനങ്ങളും ഗ്രന്ഥരചനയും തുടര്‍ന്നു” (2017: 37). റെയ്മണ്ട്‌ വില്യംസിന്‌ ഫ്രാങ്കഫര്‍ട്ട ചിന്തകരുമായും ഗ്രാംഷിയും അല്‍ത്തൂ സറുമായും പല വിഷയങ്ങളിലും അഭിര്രായവ്ൃയത്യാസമുണ്ടായിരുന്നെങ്കിലും സംസ്കാരപഠനസംബന്ധമായ കാര്യത്തില്‍ ഏകാഭിപ്രായക്കാരായിരുന്നു. “സാമൂ ഹൃഘടനയിലും ചരിത്രഗതിയിലും വിപ്ലവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സംസ്കാരത്തിനുള്ള നിര്‍ണായക പ്രാധാന്യത്തെക്കുറിച്ചാണ്‌ അവരെല്ലാം ഏറെ ക്കുറെ യോജിച്ച നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്‌ (2017 : 38). സംസ്കാരം സംബന്ധിച്ച കാറല്‍മാര്‍കസ്‌ അവതരിപ്പിച്ച അടിത്തറ, മേല്‍പ്പുര കാഴ്ചപ്പാട്‌ വളരെ ഗ്പസിദ്ധമാണ്‌. ഒരു സാമൂഹികജീവി എന്ന നിലയില്‍ മനുഷ്യന്‍ ഉപജീവനത്തിനായി ഏര്‍പ്പെടുന്ന ഉല്‍പാദന്രപവര്‍ത്തനങ്ങളുടെ ഘടന 49 യാണ്‌ അടിത്തറയെന്നും അതിനനുസരിച്ച്‌ നിയമം, മതം, ആചാരം, മൂല്യബോധം മുതലായവ ഉള്‍ക്കൊള്ളുന്ന മേല്‍പ്പുര രൂപമെടുക്കുന്നു എന്നുമാണ്‌ ആ കാഴ്ച പ്പാട. 2,12. ബര്‍മിങ്ഹാം സ്കൂള്‍ 1964-ല്‍ (്രിട്ടനിലെ ബര്‍മിങ്ഹാം സര്‍വ്വകലാശാലയില്‍ സ്ഥാപിക്കപ്പെട്ട സെന്റര്‍ ഫോര്‍ കണ്ടെമ്പററി കള്‍ച്ചറല്‍ സ്റ്റഡീസ്‌ ആണ്‌ സംസ്കാരപഠനപദ്ധ തിക്ക്‌ പ്രത്യേക പഠനവിഷയം എന്ന നിലനില്‍പേകിയത്‌. സ്ഥാപനത്തിന്റെ ആദ്യത്തെ ഡയറകടറും ഈ പദ്ധതിയുടെ ആദ്യവക്താക്കളില്‍ പ്രമുഖനും ദ യൂസസ്‌ ഓഫ്‌ ലിറ്ററസി (1967) എന്ന കൃതിയുടെ രചയിതാവുമായ റിച്ചാര്‍ഡ്‌ ഹോഗാര്‍ട്ടാണ്‌ ബര്‍മിങ്ഹാം സ്കൂളിന്‌ നേതൃത്വം നല്‍കിയത്‌. റെയ്മണ്ട്‌ വില്യം സ്‌, ഇ.പി.തോംസണ്‍, സ്റ്റുവര്‍ട്ട്‌ ഹാള്‍ എന്നീ ചിന്തകര്‍ ഈ സ്ഥാപനവുമായി ബ ന്ധപ്പെട്ടും അല്ലാതെയും പഠനപദ്ധതിയെ ബ്രിട്ടനകത്തും പുറത്തും ശ്രദ്ധിക്കത്തക്ക വിധം വികസിപ്പിക്കാന്‍ ശ്രമിച്ചു. ഹോഗാര്‍ട്ട പുതിയ അന്വേഷണത്തിന്‌ മൂന്നു വഴി കള്‍ നിര്‍ദ്ദേശിച്ചു. ഒന്ന്‌ ചരിത്രപരവും തത്ത്വചിന്താപരവുമാണ്‌. രണ്ടാമത്തേത്‌ സാമൂഹ്യശാസ്ത്രപരവും മൂന്നാമത്തേത്‌ സാഹിത്ൃയനിരൂപണസംബന്ധവുമാണ്‌. അധീശത്വം, പ്രത്യയശാസ്ത്രം, സാംസ്കാരികമുലധനം (Cultural Capital) എന്നിവ സംസ്കാരപഠനത്തിലെ മുഖ്യ പരികലല്‍്പനകളാണ്‌. 2,13. ജനപ്രിയസംസ്കാരം സാമാന്യജനങ്ങളുടെ സംസ്കാരമാണ്‌ ജനപ്രിയസംസ്കാരം. ബഹുഭൂരി പക്ഷം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങ ളും ജന്രപിയസംസ്കാരത്തിന്റെ ഭാഗമാണ്‌. “19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലണ്ടിലാണ്‌ ജന്രപിയസംസ്കാരത്തെക്കുറിച്ചുള്ള സൈദ്ധാന്തികപഠനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. മാത്യു ആര്‍നോള്‍ഡിന്റെ സംസ്കാരവും അരാജകത്വവും എന്ന പുസ്തകത്തിലെ ആശയങ്ങളാണ്‌ ജനവപ്രിയസംസ്കാരത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ക്ക്‌ തുടക്കമിട്ടത്‌. അരാജകത്വം എന്നതുകൊണ്ട്‌ ആര്‍നോള്‍ഡ്‌ ഉദ്ദേശി ക്കുന്നത്‌ ജനപ്രിയസംസ്കാരം തന്നെയാണ്‌ (രാജീവ്‌, 2012 : 19). സാധാരണക്കാരുടെ സാംസ്കാരികഘടകങ്ങളെ നീണ്ടകാലം അധമമെന്നു കണക്കാക്കി ഉപരിവര്‍ഗ്ഗക്കാര്‍ മാറ്റിനിര്‍ത്തിയിരുന്നു. സമൂഹത്തിലെ ഒരു ന്യൂന പക്ഷം മാത്രം വരുന്ന ഉന്നതകുലജാതരുടെ സംസ്കാരമാണ്‌ യഥാര്‍ത്ഥമെന്നായി രുന്നു അധീശത്വപ്രത്യയശാസ്ത്രം പറഞ്ഞുറപ്പിച്ചിരുന്നത്‌. ജാതീയമായും സാമ്പ 50 ത്തികമായും ഉയര്‍ന്ന ശ്രേണിയിലുള്ളവരുടെ സംസ്കാരത്തെ നിലവാരമുള്ള തായും യഥാര്‍ത്ഥമായും വിലയിരുത്തപ്പെട്ടിരുന്നു. അക്കാദമികമേഖലയില്‍ മഹ ത്തായ കലയെന്നു വിളിക്കപ്പെട്ടവയേയും ശ്രേഷ്ഠരായ ഗ്രന്ഥകാരന്മാരെയുമാണ്‌ കൊണ്ടാടിയിരുന്നത്‌. എന്നാല്‍ ബഹുസഹ്രസം വരുന്ന അടിസ്ഥാന ജനവിഭാഗം ഈ കലകള്‍ ആസ്വദിക്കുകയോ രചനകള്‍ വായിക്കുകയോ ചെയ്തിരുന്നില്ല എന്ന വസ്തുത സമൂഹം അവഗണിക്കുകയായിരുന്നു. കലകളുടെയും കൃതികളുടെയും നിലവാരം തീരുമാനിച്ചിരുന്നത്‌ ന്യൂനപക്ഷം വരുന്ന ഉന്നതകുലജാതരായ പണ്ഡി തന്മാരായിരുന്നു. വിശ്വസാഹിത്ൃയത്തില്‍ വില്യം ഷേക്സ്പിയര്‍, ജോണ്‍മില്‍ട്ടണ്‍, വേഡ്സ്വര്‍ത്ത്‌, രവീന്ദ്രനാഥ്‌ ടാഗോര്‍, ടോള്‍സ്റ്റോയ്‌ എന്നിങ്ങനെയുള്ളവരും മല യാളത്തില്‍ തുഞ്ചത്ത്‌ എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, ഉണ്ണായി വാരിയര്‍ എന്നി വരും സ്വീകരിക്കപ്പെട്ടപ്പോള്‍ മറ്റനേകം എഴുത്തുകാര്‍ വിസ്മരിക്കപ്പെട്ടു. സാഹി തൃേതരമായ കലകളുടെ കാര്യത്തിലും ഇതാണ്‌ സംഭവിച്ചത്‌. എന്നാല്‍ 1950 കളിലും 60-കളിലും ഈ കാഴ്ചപ്പാടിന്‌ ഇളക്കം തട്ടിത്തുട ങ്ങി. അക്കാദമിക സമൂഹം ജന്രപിയ സംസ്കാരത്തെ ഗരരവത്തോടെ സമീപിച്ചു തുടങ്ങി. 1969-ല്‍ അമേരിക്കയിലെ ബോളിംഗ്‌ ഗ്രീന്‍ യൂണിവേഴ്‌സിറ്റിയിലെ ജന ്രിയ സംസ്കാര പഠന വിഭാഗം തയ്യാറാക്കിയ “ജേര്‍ണല്‍ ഓഫ്‌ പോപ്പുലര്‍ കള്‍ച്ചറില്‍ സ്പൈഡര്‍മാന്‍ കോമിക്സ്‌, റോക്ക്‌ മ്യൂസിക, അമ്യൂസ്മെന്റ്‌ പാര്‍ക്ക്‌, കുറ്റാന്വേഷണ സിനിമകള്‍ എന്നിവയെക്കുറിച്ച്‌ ലേഖനങ്ങള്‍ പ്രതൃക്ഷപ്പെട്ടു (Pramod K Nayar, 2017 : 5). സംസ്കാരപഠനത്തില്‍ ജന്രപിയസംസ്കാരത്തെ ക്കുറിച്ചുള്ള ആദ്യ സംരംഭമായിരുന്നു അത്‌. ജനപ്രിയസംസ്കാരം ഇവിടെ ആദ്യമേ നിലനിന്നിരുന്നു എങ്കിലും അത്‌ പണ്ഡിതലോകം തിരിച്ചറിഞ്ഞത്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്‌. നാടോടിസംസ്കാരമാണ്‌ ജനപ്രിയസംസ്കാരമായി മാറിയത്‌. ഷേക്‌സ്പിയര്‍ അട ക്കമുള്ള എഴുത്തുകാര്‍ ആരംഭകാലത്ത്‌ ജന്റപിയസംസ്കാരത്തിന്റെ ഭാഗമായിരു ന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഷേകസ്പിയറുടെ രചന കള്‍ ജന്രറപിയസംസ്കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ആ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയായപ്പോഴേക്കും ആ രചനകള്‍ ഉന്നതരുടെ ആസ്വാദനത്തിനും വിദ്യാഭ്യാസാവശ്യത്തിനുമായി മാറി. (2003 : 37) പിന്നീട്‌ സമൂഹത്തില്‍ വന്ന മാറ്റ ങ്ങളുടെ ഭാഗമായാണ്‌ അദ്ദേഹത്തിന്റെ രചനകള്‍ ശ്രേഷ്ഠപാരമ്പര്യത്തിന്റെ ഭാഗമാ കുന്നത്‌. 51 ്രിമിറ്റീവ്‌ കള്‍ച്ചര്‍ (1871) എന്ന കൃതിയില്‍ ഇ.ബി ടെയ്ലര്‍ പ്രാചീന (അപ രിഷ്കൃത) സംസ്കാരം എങ്ങനെ എല്ലാ വര്‍ഗ്ഗക്കാരും പങ്കിടുന്ന ഫോകലോറായി അതിജീവിച്ചു എന്നു പറയുന്നുണ്ട്‌ (2003 : 6) വില്യം വേഡ്സ്വര്‍ത്തിനെപോലുള്ള കവികള്‍ പ്രകൃതിയിലേക്ക്‌ മടങ്ങാന്‍ ആഹ്വാനം ചെയ്തതിനു പിന്നില്‍ നഗരവത്കരണത്തോടും വ്യാവസായികവിപ്ലവ ത്തോടുമുള്ള വിയോജിപ്പ്‌ കാണാവുന്നതാണ്‌. 1947-ല്‍ തിയോഡര്‍ അഡോണോയും AIHA ഹോഖൈമറും ചേര്‍ന്ന്‌ “സംസ്കാരവ്യവസായം” എന്ന ഗ്രയോഗം ആള്‍ക്കൂട്ടസംസ്കാരത്തിന്റെ ഉല്പന്ന ങ്ങളെയും പ്രകകിയകളെയും സൂചിപ്പിക്കുവാന്‍ രൂപപ്പെടുത്തി. വ്യാവസായികവിപ്ല വാനന്തരസമൂഹം എങ്ങനെയാണ്‌ ജോലിസമയം ക്രമീകരിച്ചത്‌ അതേപോലെ വിശ്രമസമയം വിനിയോഗിക്കാനാണ്‌ സംസ്കാരവ്യവസായം ആത്യന്തികമായി ശ്രമിച്ചത്‌. ഉത്തരാധുനികപഠനമേഖലകളില്‍ ഇന്ന്‌ ജനപ്രിയസംസ്കാരപഠനത്തിന്‌ ഏറെ പ്രസക്തിയുണ്ട്‌. കല, സാഹിത്യം, സിനിമ, ടെലിവിഷന്‍ പരിപാടികള്‍, സ്പോര്‍ട്സ്‌, നവമാധ്യമങ്ങള്‍ എന്നിവയെല്ലാം ജന്രപിയസംസ്്‌കാരത്തിന്റെ ഭാഗ മായി ചര്‍ച്ചചെയ്യപ്പെടുന്നു. “ഉല്പാദനം, വിതരണം, ഉപഭോഗം എന്നീ മണ്ഡല ങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹ്യഘടനകളും അധികാരബന്ധങ്ങളുമാണ്‌ ജന ഗിയസംസ്കാരത്തിന്റെ രാഷ്ട്രീയം നിശ്ചയിക്കുന്നത്‌. പത്രവും ടെലിവിഷ നുമുള്‍പ്പെടെയുള്ള ബഹുജന മാധ്യമങ്ങള്‍, അവയിലെ സവിശേഷമായ ഉള്ളടക്ക ങ്ങള്‍, സ്പോര്‍ട്സ്‌, സംഗീതം തുടങ്ങിയവയ്ക്കായി രൂപം കൊണ്ടിട്ടുള്ള മാധ്യമ കേന്ദ്രിതവും വിപണികേന്ദ്രിതവുമായ സ്വഭാവങ്ങള്‍, സ്വയം ഒരു കലയും വ്യവസാ യവും രാഷ്ട്രീയവുമായി കഴിയുന്ന പരസ്യങ്ങള്‍ എന്നിങ്ങനെ സമകാലിക സംസ്കാരപഠനത്തിന്റെ പരിധിയില്‍പ്പെടുന്ന ഏതു മണ്ഡലത്തിനും ജന്രിയതയു ടേതായ ചില മുഖങ്ങള്‍ കണ്ടെത്താന്‍ കഴിയും. മലയാള പശ്ചാത്തലത്തിലും ഇതിന്‌ വലിയ സാധ്യതകളാണുള്ളത്‌. വര്‍ത്തമാനകാലകേരളീയസമൂഹത്തെക്കു റിച്ചു നടത്തുന്ന ഏതു സാംസ്കാരികപഠനത്തിലും ഇന്ന്‌ ഒഴിവാക്കാനാവാത്ത മേഖലകള്‍ പലതുണ്ട്‌ ജനപ്രിയതയുടേതായി” (ഷാജി ജേക്കബ്‌, 2009 : 5). ബഹുജനസമൂഹത്തിന്റെ രൂപവത്ക്കരണത്തോടെയാണ്‌ ജനപ്രിയ സംസ്കാരം വികസിക്കുന്നത്‌. മുതലാളിത്തം, വ്യവസായവത്ക്കരണം, നഗരവ ത്ക്കരണം എന്നിവയാണ്‌ ബഹുജന സമൂഹത്തിലേക്ക്‌ വഴിതുറന്നത്‌. ബഹുജനസ മൂഹത്തിന്റെ കലാസാഹിത്യ ആവിഷക്കാരങ്ങള്‍ക്ക്‌ ഉന്നതകലയുടെ പക്ഷത്തു 52 നിന്നോ സൈദ്ധാന്തികരില്‍നിന്നോ ശ്രദ്ധയോ പരിഗണനയോ ലഭിച്ചിരുന്നില്ല. ഇരു പതാം നൂറ്റാണ്ടിന്റെ പകുതിവരെ ഇതായിരുന്നു അവസ്ഥ. ““സാമൂഹൃശാസ്ത്ര പഠി താക്കള്‍ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തന്നെ ജന്റപിയസംസ്കാരഗവേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും സാഹിത്യപഠിതാക്കള്‍ ഇതിന്‌ പിന്നീടും അയിത്തം കല്പിച്ചു വരികയായിരുന്നു. ടെലിവിഷന്‍ സംസ്കാരത്തിന്റെ വ്യാപനത്തിനും സ്വീകാര്യതയ്ക്കും ശേഷമാണ്‌ വലിയൊരളവോളം ഈ അവസ്ഥയ്ക്ക്‌ മാറ്റുമുണ്ടാ യത്‌. സാഹിത്യം, സിനിമ തുടങ്ങിയ ആധുനികതയുടെ വിനോദമേഖലകളില്‍ സംഭവിക്കാത്ത പലതും ടെലിവിഷനില്‍ സംഭവിച്ചു. ഉദാഹരണത്തിന്‌ സ്പോര്‍ട്സ്‌, സംഗീതം, കാര്‍ട്ടൂണ്‍ തുടങ്ങിയ വിനോദരൂപങ്ങള്‍ ടെലിവിഷനി ലൂടെ അപൂര്‍വ്വമാംവിധം ജന്രപിയമായി മാറി. സാഹിത്യവും സിനിമതന്നെയും ഈ പുതിയ മാധ്യമത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെട്ടു” (2009 : 9). നേരത്തെ നിലനിന്നിരുന്ന “വരേണ്യം” (ഉന്നതം), ശുദ്ധം, ഉദാത്തം എന്നീ സങ്കല്പങ്ങള്‍ ആധുനികോത്തരകാലത്ത്‌ അപ്രസക്തമായി മാറുന്ന തരത്തില്‍ ജന ്രിയസംസ്കാരം വ്യാപിക്കുന്നതായി കാണാം. കലാസാഹിത്യങ്ങള്‍ക്കിടയിലെ തരംതിരിവുകള്‍ ഇലക്ട്രോണിക്‌ മാധ്യമങ്ങള്‍ സജീവമായ ഇന്നത്തെ മാധ്യമസ മൂഹത്തില്‍ അവ്രസക്തമാകുന്നു. “ബഹുജനമാധ്യമങ്ങളുടെ പുതിയ രൂപങ്ങളി ലൂടെ കൂടുതല്‍ ജനവ്രിയമായിക്കൊണ്ടിരിക്കുന്ന സിനിമകളും പരമ്പരകളും സംഗീത നൃത്താവതരണങ്ങളും അടക്കമുള്ള കലാവിഷ്ക്കാരങ്ങളെ മൂല്യ നിര്‍ണ്ണയം ചെയ്യാനുള്ള മാനദണ്ഡങ്ങളുടെ ഗ്പശ്നം വരുമ്പോഴാണ്‌ വരേണ്യതയു ടെയും ജനപ്രിയതയുടെയും വിഭജനരേഖ വീണ്ടും തെളിഞ്ഞുവരുന്നത്‌. അങ്ങനെ ജനപ്രിയ സിനിമകളെയും പരമ്പരകളെയും പുതിയ സംഗീതനൃത്ത രൂപങ്ങളെയും വിലയിരുത്തേണ്ടിവരുനമ്പോള്‍ ജനാധിപത്യമുല്യങ്ങളെയും കലയുടെ മൂല്യങ്ങ ളെയും സംബന്ധിച്ച മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ വീണ്ടും ്രസക്തമായിത്തീരുന്നു. നൃത്തം, സംഗീതം, സാഹിത്യം, ചലച്ചിശ്രം, ടെലിവിഷന്‍ പരമ്പരകള്‍ തുടങ്ങിയ വയുടെ വിമര്‍ശകരും പഠിതാക്കളും ഈ ചോദ്യങ്ങള്‍ക്കു നടുവിലെ സന്ദിഗ്ധത യിലകപ്പെടുന്നു”” എന്ന്‌ ബി.രാജീവന്‍ വ്യക്തമാക്കുന്നു (2017 : 522). ജനാധിപത്യത്തിന്റെ വ്യാപനമാണ്‌ ജന്രിയസംസ്കാരത്തെ ഇത്രമാത്രം സ്വീകാര്യമാക്കിയത്‌ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളത്തില്‍ ഒരു കാലത്ത്‌ “പൈങ്കിളി സാഹിത്യം” എന്നു വിശേഷിപ്പിച്ച്‌ മാറ്റിനിര്‍ത്തിയിരുന്ന രചനകള്‍ ഇന്ന്‌ അങ്ങനെ കണക്കാക്കപ്പെടുന്നില്ല. മുട്ടത്തുവര്‍ക്കിയും കാനം ഇ.ജെയുമെല്ലാം ഗര വത്തോടെ വിലയിരുത്തപ്പെടുന്ന അക്കാദമിക അന്തരീക്ഷത്തിലേക്ക്‌ വിമര്‍ശനം വികസിച്ചിട്ടുണ്ട്‌. “ഉത്തമസാഹിത്യത്തിന്റെ അടയാളങ്ങളായി നാമിന്നു വാഴ്ത്തുന്ന 53 പല കൃതികളും ഒരു കാലത്ത്‌ ജന്രിയസാഹിതൃത്തിന്റെ ഉത്തുംഗ മാതൃകകളാ യിരുന്നു എന്നത്‌ പ്രത്യക്ഷത്തില്‍ വിരോധാഭാസമായിത്തോന്നാമെങ്കിലും സത്യമാ ണെന്നു സൂക്ഷ്മ പരിശോധനയില്‍ ബോധ്യമാവും. ഇന്ന്‌ വരേണ്യ സാഹിത്യ ത്തിന്റെ കാനോനയില്‍ പ്രത്യക്ഷപ്പെടുന്ന ഭക്തികാവ്യങ്ങളും നമ്പ്യാര്‍ കൃതികളും മറ്റും ഒരു കാലത്ത്‌ ജന്റപിയസാഹിത്യത്തിന്റെ ലക്ഷണമൊത്ത കൃതികളായിരു ന്നു. ജന്രപിയസംസ്കാരത്തില്‍നിന്നും വരേണ്യസംസ്കാരത്തിലേക്ക്‌ സ്ഥാനക്ക യറ്റം ലഭിച്ചവയാണ്‌ ഇത്തരം കൃതികളില്‍ പലതും” (രവീന്ദ്രന്‍, 2002 : 55). ആധുനികോത്തര കാലത്ത്‌ കലാസാഹിത്യ ആവിഷ്ക്കാരങ്ങളില്‍ സാമൂ ഹിക ജീവിതം മറയില്ലാതെ പ്രത്യക്ഷപ്പെടുന്നതും ജന്രപിയതക്ക്‌ ആക്കം കൂട്ടിയി ടുണ്ട്‌. വരേണ്യകല, ജനപ്രിയകല എന്ന വേര്‍തിരിവ്‌ കൂടെകൂടെ മാറി വരുന്നതും പ്രകടമാണ്‌. “വരേണ്യകലയും ജനപ്രിയകലയും തമ്മിലുള്ള അന്തരം നിലക്കൊ ളളുന്നത്‌ അവയുടെ വൈപരിീത്ൃത്തിലല്ല മറിച്ച്‌ അവ സ്യഷ്ടിക്കുന്ന ഭാവബിംബ ങ്ങളുടെ ക്രിയാത്മകതയുടെ തോതിലും പ്രവര്‍ത്തനരീതിയിലുമാണ്‌ ” എന്ന്‌ ബി. രാജീവന്‍ ചുണ്ടിക്കാട്ടുന്നു (2017 : 525). “തരംതാണ അഭിരുചിയുടെ സൃഷ്ടിയും വ്രചാരണവുമാണ്‌ ജനപ്രിയ സിനിമയും നോവലും നിര്‍വ്ൃഹിക്കുന്നതെന്നും അധമവികാരങ്ങളുടെ ചുഷണ മാണ്‌ അവയുടെ മാര്‍ഗ്ഗവും ലക്ഷ്യവുമെന്നും ജീവിതത്തെക്കുറിച്ചുള്ള വിശ്രാന്തി കള്‍ നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കുകയാണ്‌ അവയുടെ സ്വഭാവമെന്നും ക്യൂ.ഡി. ലീവിസ്‌ അഭിപ്രായപ്പെടുന്നു”” എന്ന്‌ യു.രാജീവ്‌ (2012 : 19) രേഖപ്പെടുത്തുന്നു. ഫ്രാങ്കഫര്‍ട്ട്‌ സ്കൂളിലെ ചിന്തകരായിരുന്ന തിയോഡോര്‍ അഡോണോ, ഹോഖൈമര്‍, ഹെര്‍ബര്‍ട്ട്‌ മാര്‍ക്യൂസ്‌ എന്നിവര്‍ ജനവപ്രിയസംസ്കാരപഠനത്തെ സജീവമാക്കാന്‍ പരിശ്രമിച്ചവരാണ്‌. “സംസ്കാരവ്യവസായം എന്ന പരികല്പന ഉപയോഗിച്ചാണ്‌ അഡോണോ ജനവപ്രിയസംസ്കാരത്തെ അപഗ്രിക്കുന്നത്‌. ““സാങ്കേതികവിദ്യയുടെ സാകര്യങ്ങള്‍ ഉപയോഗിച്ച്‌ മൂലധനശക്തികള്‍ സമൂഹ ത്തില്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കുകയാണ്‌ ജന്രപിയ സംസ്കാരത്തിലൂടെ ചെയ്യുന്നത്‌. സംസ്കാരത്തെ വ്യവസായമായും ആസ്വാദകരെ അതിന്റെ ഉല്‍പന്ന ങ്ങളുടെ ഉപഭോക്താക്കളായുമാണ്‌ അഡോണോ സങ്കല്പിക്കുന്നത്‌ (2019 : 20). ഹോഖൈമറും അഡോണോയെ അനുകൂലിക്കുന്നതായി മനസ്സിലാക്കാം. എന്നാല്‍ വാള്‍ട്ടര്‍ ബെഞ്ചമിന്‍ അഡോണോയുടെ കാഴ്ചപ്പാടിന്‌ വിരുദ്ധമായാണ്‌ ജന ഗിയസംസ്കാരത്തെ സമീപിച്ചത്‌. “കലാകാരന്റെ (്രഷ്ടാവ്‌ എന്ന പദവിയും കലാസ്യഷ്ടിയുടെ ആധികാരികതയും ഇല്ലാതാകുന്നതുമൂലം യാന്ത്രിക പുനരു ത്പാദനം ജനാധിപത്യപരമായ അവബോധത്തിന്‌ വഴിവെക്കുന്നുവെന്ന്‌ ബെഞ്ച 54 മിന്‍ വാദിക്കുന്നു. വിപണിവല്‍ക്കരണത്തിലൂടെ, നിഗൂഡവവല്‍ക്കരണം ഒഴിവാക്കി, കലാസാംസ്കാരികരുപങ്ങള്‍ ജനാധിപത്യ പ്രക്രിയയില്‍ വപങ്കെടുക്കുകയാണെ ന്നാണ്‌ അദ്ദേഹം പറയുന്നത്‌” (2012 : 20). റെയ്മണ്ട്‌ വില്യംസ്‌ കലയിലെ ഉന്നതം/അധമം, കല/സാധാരണ ജീവിതം എന്നീ വേര്‍തിരിവുകളെ നിരാകരിക്കുന്നു. സംസ്കാരത്തിലെ വരേണ്യവാദത്തെ നിരാകരിച്ച റിച്ചാര്‍ഡ്‌ ഹോഗറ്റ്‌ ജനകീയം/ജനപ്രിയം എന്നിങ്ങനെ സംസ്കാരത്തെ വിഭജിച്ച്‌ വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ജനങ്ങള്‍ തന്നെ സൃഷ്ടിക്കുന്നതാണ്‌ ജനകീയസംസ്കാരം. പുറമേനിന്ന്‌ നിര്‍മ്മിക്കപ്പെട്ട ജനങ്ങളി ലേക്ക്‌ വിതരണം ചെയ്യപ്പെടുന്നതാണ്‌ ജന്രപിയസംസ്കാരം. ജന്രപിയസംസ്കാര ത്തില്‍ സംസ്കാരത്തിന്റെ ഉപഭോക്താക്കള്‍ മാത്രമാണ്‌ ജനങ്ങളെന്നാണ്‌ അദ്ദേഹം പറയുന്നത്‌ (2012 : 21). റഷ്യന്‍ വിമര്‍ശകന്‍ മിഖയില്‍ ബക്തിന്‍ “കാര്‍ണിവല്‍ ആന്റ്‌ കാര്‍ണി വലസ്ക്‌ എന്ന കൃതിയില്‍ മധ്യകാല യൂറോപ്പിലെ കാര്‍ണിവലുകളുമായി ജന ്രിയ സംസ്കാരത്തെ താരതമ്യം ചെയ്യുന്നു. “യൂറോപ്പിലെ മദ്ധ്യകാലത്തെ ജന ഗ്രിയ സംസ്കാരത്തിന്റെ ഭാഗമായ ഉത്സവങ്ങളെയും ഉത്സവരിതികളെയും കുറി ച്ചാണ്‌ ബക്തി൯ന്‍ അന്വേഷിക്കുന്നത്‌. ഇവയുടെ സ്വഭാവവിശേഷങ്ങള്‍ ഇന്ന്‌ വളര്‍ന്നുവരുന്ന ജനപ്രിയ സംസ്കാരത്തിലുമുണ്ടെന്ന്‌ അദ്ദേഹം കരുതുന്നു. ഉത്സ വങ്ങള്‍ നിത്യജീവിതത്തിന്റെ നിയമബദ്ധതയുടെ വിശ്രമവേളയാണ്‌. നിത്യജീവി തത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍, സദാചാര സംഹിതകള്‍, സമൂഹത്തിലെ വലി പ്പച്ചെറുപ്പങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍, അധീശത്വങ്ങള്‍, വിധേയത്വങ്ങള്‍, ക്രമ ങ്ങള്‍ - എല്ലാത്തിനെയും ഉത്സവം മായ്ച്ചുകളയുന്നു. അതുകൊണ്ടുതന്നെ സാധാ രണ ജീവിതക്രമത്തിന്‌ ഉദാത്തമെന്ന്‌ തോന്നുന്ന കാര്യങ്ങളും ആഭാസമെന്ന്‌ തോന്നുന്ന കാര്യങ്ങളും ഇത്തരം ഉത്സവങ്ങളില്‍ ഒരുമിച്ചുവരുന്നു. ഇത്തരം ഉത്സവ ങ്ങള്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോടലല്ല. മറിച്ച്‌ അധീശത്വവും വലുപ്പച്ചെറുപ്പ വുമൊന്നും ഇല്ലാത്ത ഭാവികാലത്തെക്കുറിച്ചുള്ള സ്വപ്നമാണ്‌. സാംസ്കാരിക മാതൃക എന്ന നിലയ്ക്ക്‌ യൂറോപ്യന്‍ മദ്ധ്യകാലത്തെ ഉത്സവങ്ങള്‍ ഇന്നത്തെ ജന പ്രിയ സംസ്കാരത്തെ ഏറെ സ്വാധിനിച്ചിട്ടുണ്ടന്ന്‌ ബക്തിനും പല സാംസ്‌കാ രിക വിമര്‍ശകരും കരുതുന്നു” എന്ന്‌ കെ.എം.നരേന്ദ്രന്‍ വ്യക്തമാക്കുന്നു (2017: 430), ഫ്രെഡറിക ജയിംസണ്‍ ജനപ്രിയസംസ്കാരത്തെ കച്ചവടസംസ്കാരമായി കണ്ട്‌ മലികസംസ്കാരമെന്നും വിപണിസംസ്കാരമെന്നും വിഭജിക്കുന്നു. “19-൦ നൂറ്റാണ്ടിന്റെ മധ്യകാലം മുതല്‍ നാടോടി, ജനപ്രിയസംസ്കാരങ്ങള്‍ 55 വിപണിസംസ്കാരമായി മാറുകയും ആധുനികതയുടെ ഉന്നതാവസ്ഥയില്‍ അധീശസംസ്കാരത്തോട്‌ അടുത്തുവരികയും ആധുനികോത്തര കാലഘട്ടത്തില്‍ അധീശസംസ്കാരവുമായി അതിനുള്ള വേര്‍തിരിവ്‌ ഇല്ലാതായിത്തീരുകയും ചെയ്തുവെന്ന്‌ ജയിംസണ്‍ പറയുന്നു” (2012: 21) . ജന്രപിയസംസ്കാരപഠനം ആധുനികാനന്തര അക്കാദമിക പരിസരങ്ങളില്‍ ഇന്ന്‌ ഏറെ മുന്നേറിയിട്ടുണ്ട്‌. മാധ്യമപഠനങ്ങള്‍, ചിഹ്നവിജ്ഞാനീയം, നരവംശശാ സ്ത്രം, വ്യവഹാരപഠനം തുടങ്ങിയ വിജ്ഞാന മേഖലകളിലേക്കുകൂടി ജനപ്രിയ സംസ്കാരപഠനം വകസിപ്പിച്ചിട്ടുണ്ട്‌. 2,14. വ്യവഹാരം ഹാസ്യത്തെ ഒരു രാഷ്ട്രീയ വ്യവഹാരമെന്ന നിലയിലാണ്‌ ഈ പ്രബന്ധം പരിചരിക്കുന്നത്‌. മലയാളത്തിലെ ആധികാരിക നിഘണ്ടുവായ ‘ശബ്ദതാരാ വലി” (1923) യില്‍ വ്യവഹാരം എന്ന പദത്തിന്‌ (കോടതിയില്‍ വാദിക്കപ്പെടുന്ന) വഴക്ക്‌, തര്‍ക്കം, ഇടപാട്‌, വ്യാപാരം, നടപടി, തൊഴില്‍, നാട്ടുനടപ്പ്‌, പെരുമാറ്റം, നീതിഭരണം എന്നിങ്ങനെയാണ്‌ അര്‍ത്ഥം കൊടുത്തിരിക്കുന്നത്‌ (പദ്മനാഭപിള്ള, 1998:1635). ഭാഷാശാസ്ത്രം, ചിഹ്നശാസ്ത്രം എന്നിവയിലൂടെ രൂപപ്പെട്ടുവന്ന “വ്യവ ഹാരം” എന്ന പരികല്പന ആധുനിക സാമൂഹ്യശാസ്ത്ര സാഹിതൃ-മാധ്യമപഠന ങ്ങളില്‍ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്‌. ദി ഹാന്റ്‌ ബുക്ക്‌ ഓഫ്‌ ഡിസ്കോഴ്‌സ്‌ അനാലിസിസ്‌ (1985) എന്ന കൃതിയുടെ കര്‍ത്താവായ ഡച്ച്‌ ഭാഷാശാസ്ത്ര പണ്ഡിതന്‍ ട്യൂന്‍ വാന്‍ ഡിജ്ക ആണ്‌ സമകാലിക വ്യവഹാര പഠനങ്ങളുടെ തുട ക്കക്കാരനായി കരുതപ്പെടുന്നത്‌” (സജി മാത്യു, 2017 : 249). Running to and from എന്ന്‌ അര്‍ത്ഥം വരുന്ന 'Discourssuട' എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌ “വ്യവഹാരം” എന്ന പദം രൂപപ്പെട്ടുവന്നത്‌. ഒരു പ്രത്യേക സാമൂഹ്യസന്ദര്‍ഭത്തിലുള്ള ഭാഷാവിഷ്കാരരീതിയാണ്‌ ഭാഷാശാസ്ത്രത്തില്‍ വ്യവ ഹാരം. “ഭാഷയെ ഒരു ചിന്താപദ്ധതിയായി കാണുന്നതുകൊണ്ടുതന്നെ, ഭാഷാശാ സ്ര്രത്തില്‍ വ്യവഹാരവിശകലനം എന്നത്‌ പാഠങ്ങളിലും സന്ദര്‍ഭങ്ങളിലുമുള്ള ഭാഷാപ്രയോഗരിതിയുടെ അന്വേഷണമാണ്‌. ഭാഷാപഠനത്തില്‍ ഭാഷയുടെ ഘടക ങ്ങള്‍ എന്ത്‌ എന്നതിലുപരി ഭാഷ എങ്ങനെയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌ എന്ന അന്വേഷണങ്ങളാണ്‌ ഇന്ന്‌ വ്യവഹാരവിശകലനം” (2017: 249, 250) എന്ന വിശദീ കരണം പ്രസക്തമാണ്‌. 56 വ്യവഹാരത്തെക്കുറിച്ച്‌ ജെഫ്രെ ലീച്ച്‌, മൈക്കിള്‍ ഷോര്‍ട്ടു എന്നിവര്‍ പങ്കു വെയ്ക്കുന്ന നിരീക്ഷണം ശ്രദ്ധേയമാണ്‌ : “വ്യവഹാരം ഭാഷയിലുള്ള വിനിമയമാ ണ്‌. സംസാരിക്കുന്ന വ്യക്തിയും കേള്‍ക്കുന്ന വ്യക്തിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായി കാണുന്ന ഈ പ്രവൃത്തിയുടെ രൂപം നിര്‍ണ്ണയിക്കുന്നത്‌ സാമൂഹൃല ക്ഷ്യമായിരിക്കും. പാഠം എന്നതും ഭാഷയിലുള്ള വാച്യമോ ലിഖിതമോ ആയ വിനിമയം തന്നെ (2017: 251.” ചുരുക്കത്തില്‍ സവിശേഷമായ ഭാഷാപ്രയോഗം എന്ന്‌ വ്യവഹാരത്തെ നിര്‍വ്വചിക്കാവുന്നതാണ്‌. എന്നുവച്ചാല്‍, മതം, സാഹിത്യം, വൈദ്യം, നിയമം എന്നിങ്ങനെ സമഗ്രജീവിതമേഖലകളില്‍ ജനങ്ങള്‍ തമ്മിലുളള അധികാരബന്ധത്തെ സൂചിപ്പിക്കുന്ന ഭാഷാപ്രയോഗരീതിയാണ്‌ വ്യവഹാരം. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായ കാഴ്ചപ്പാടിലാണ്‌ ഘടനാവാദാന ന്തര കാലഘട്ടത്തില്‍ വ്യവഹാരം എന്ന വാക്ക്‌ ഉപയോഗിക്കപ്പെട്ടത്‌. ്രഞ്ചു ദാര്‍ശ നികനായ മിഷേല്‍ ഫുൂക്കോയാണ്‌ വ്യവഹാരപ്രവ്യത്തിയുടെ ഘടനാപരവും ചരി ്രപരവുമായ പ്രക്രിയയെന്തെന്ന്‌ വിശദമാക്കിയത്‌. “വ്യവഹാരം എന്ന പദം കൊണ്ട്‌ ഫൂക്കോ വിവക്ഷിക്കുന്നത്‌ ഒരു പാഠ്യവിഷയത്തിന്റെ സാധ്യതകളെ നിര്‍വ ചിക്കുന്ന ര്രസ്താവനകളുടെയും പാഠങ്ങളുടെയും സമുച്ചയത്തെയാണ്‌. ഈ പാഠ്യവിഷയം “ഈൌദ്യോഗികഭാഷ്യ്ക്ക്‌ ജന്മം നല്‍കുന്നു. മനഃശാസ്ത്രം എന്നത്‌ “ഈൌദ്യോഗിക ഭാഷയാണ്‌. അതിന്‌ അതിന്റേതായ വ്യവഹാരമുണ്ട്‌. അതിന്റെ ആധികാരികത നിലകൊളളുന്നത്‌ പലതരം പാഠങ്ങളുടെയും നിരീക്ഷണങ്ങളു ടെയും പരസ്പരം യോജിച്ചു പ്രവര്‍ത്തിക്കുന്ന അധികാരസ്ഥാനങ്ങളുടെയും ഒരു ശ്ൃംഖലയിലാണ്‌. മനഃശാസ്ത്രഭാഷ ഉപയോഗിക്കുന്നത്‌ സാഹിത്യം, ശാസ്ത്രം, നിയമം, വൈദ്യം എന്നിങ്ങനെ വിഷയാന്തരമായ വിപുലമായ മേഖലകളില്‍നിന്ന്‌ കണ്ടെടുക്കുന്ന പദാവലികളെയാണ്‌. സമൂഹത്തില്‍ നേടുന്ന സ്വീകാര്യതയിലൂടെ ഈ പദാവലികള്‍ വ്യവഹാരത്തെ ന്യായീകരിക്കുന്നു (ഇ.വി.രാമകൃഷ്ണന്‍, 2017 : 203). സ്ഥാപനപരമോ സംഘടനാപരമോ ആയ അവസ്ഥകളില്‍ നിന്നുണ്ടാകുന്ന ഭാഷാപ്രയോഗരിീതി എന്ന ദര്‍ശനത്തില്‍നിന്ന്‌ വ്യവഹാരത്തെ ഏറെ മുന്നോട്ടുകൊ ണ്ടുപോയത്‌ മിഷേല്‍ ഫൂക്കോയാണ്‌. “ലൂയി അല്‍ത്തൂസര്‍ സൂചിപ്പിക്കുന്ന ഭരണ കൂട്രപത്ൃയയശാസ്ത്ര ഉപകരണങ്ങളുടെ (Ideological state apparatuses) മുഖ്യ ഭാഗമായ അധികാരത്തിന്റെ ഉല്പാദനവും പുനരുത്പാദനവും വിതരണവും നട ക്കുന്ന പ്രക്കിയയില്‍ വ്യവഹാരികരുപീകരണം എങ്ങനെ ക്രിയാത്മകമായി ്രവര്‍ത്തിക്കുന്നു എന്ന പരിശോധനയാണ്‌ ഫൂക്കോ നടത്തിയത്‌. ഭാഷയിലൂടെ വെളിപ്പെടുന്ന ഓരോ സവിശേഷവ്യവഹാരവും അതുമായി ബന്ധപ്പെട്ട സ്ഥാപന 57 ങ്ങളുടെ അധികാരത്തിന്റെ പ്രഖ്യാപനമാണ്‌. ഫൂക്കോ ഈ സങ്കല്പത്തെ കുറെ ക്കൂടി വിപുലമാക്കുന്നുണ്ട്‌. മനുഷ്യന്റെ കര്‍ത്തൃത്വവും സ്വത്വവും വൈവിധ്യമാര്‍ന്ന വ്യാവഹാരികരുപീകരണങ്ങളുടെ ഉല്പന്നമാണ്‌. ഈ വ്യാവഹാരികരുപീകരണങ്ങ ളാകട്ടെ സവിശേഷമായ ബന്ധങ്ങളിലൂടെ പ്രത്ൃയശാസ്ത്രപരവും സാംസ്കാരി കവും രാഷ്ട്രീയവുമായ അധികാരരുപങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഭാഷയിലേ ക്കുള്ള വ്യക്തിയുടെ ്രവേശനത്തിന്റെ ഫലമാണുതാനും (2017 : 251). വൃത്യസ്തങ്ങളായ സാമൂഹിക വ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസം, രാഷ്ട്രീ യം, മതം, നിയമം മുതലായ സ്ഥാപനങ്ങളും നിര്‍മ്മിച്ചിരിക്കുന്നതും നിലനില്‍ക്കു ന്നതും വ്യവഹാരരൂപങ്ങളിലാണ്‌ എന്നാണ്‌ ഫൂക്കോയുടെ കാഴ്ചപ്പാട്‌. “സാമൂഹി കാനുഭവത്തെക്കുറിച്ച്‌ ഈ വ്യവഹാരങ്ങളിലൂടെയാണ്‌ നാം സംസാരിക്കുന്നത്‌. ഈയര്‍ത്ഥത്തില്‍ വ്യവഹാരം എന്നത്‌ ഒരു പ്രത്യേക സാമൂഹികസന്ദര്‍ഭത്തില്‍ അര്‍ത്ഥത്തെ ഉല്പാദിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന രീതിയാണ്‌ എന്നു പറയാം. അവിടെ “ഭാഷ്‌ എന്നത്‌ ഒരു സുപ്രധാന ആശയമായിത്തീരുന്നു. കാരണം ഭാഷയിലാണ്‌ വ്യവഹാരം നിലനില്‍ക്കുന്നത്‌. സാമൂഹ്യലോകത്തെക്കുറിച്ചുളള മനുഷ്യാനുഭവം ചിട്ടയോടെ ക്രമീകരിക്കുന്ന വഴികളെ സൂചിപ്പിക്കുന്നവയാണ്‌ വ്യവഹാരങ്ങള്‍. അങ്ങനെ അവ പലതരം അറിവുകളെ ഉല്പാദിപ്പിക്കുന്നു. ഈ വഴികള്‍ ഉള്‍പ്പെടുന്നതാണ്‌ വ്യാവഹാരിക രൂപീകരണം” (2017 : 252). ലിയോത്താര്‍ഡിന്റെ വ്യവഹാരജനുസ്സുകള്‍ എന്ന സങ്കല്പനത്തിന്‌ ഫൂക്കോയുടെ വ്യവഹാരകല്പനയോട്‌ സാദൃശ്യമുണ്ട്‌. വ്യവഹാരജനുസ്സുകള്‍. വിശകലന തത്ത്വശാസ്ത്രത്തിന്റെയും കോണ്ടിനെന്റല്‍ തത്ത്വജ്ഞാനത്തിന്റെയും സങ്കുഫലമാണ്‌. നിയതമായ ചില നിയമങ്ങള്‍ക്കനുസരിച്ച്‌ യാഥാര്‍ത്ഥ്യത്തെ ചിട്ട പ്പെടുത്തുന്ന വഴിയാണ്‌ ലിയോത്താര്‍ഡിന്റെ വീക്ഷണത്തില്‍ വ്യവഹാരമെന്നത്‌. വ്യവഹാരങ്ങളെ സാധ്യമാക്കുന്നത്‌ അധികാരമാണെന്ന്‌ ഫൂക്കോ കരുതു ന്നു. ഫൂക്കോയെ സാന്ധിച്ചിടത്തോളം അധികാരം ഉല്‍പ്പാദനക്ഷമമാണ്‌. അധികാര മാണ്‌ അറിവിനെയും കര്‍തൃത്വത്തെയും ഉല്‍പ്പാദിപ്പിക്കുന്നത്‌. അതിനാവശ്യമായ വ്യവഹാരങ്ങള്‍ ഓരോ ചരിത്രസന്ദര്‍ഭത്തിലും ഉയര്‍ന്നുവരുന്നു. ഹാസ്യം ഒരു വ്യവഹാരമാണ്‌. അത്‌ സവിശേഷമായ കര്‍തൃത്വങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌. ഒരു സവിശേഷമായ നോട്ടത്തിന്റെ /നിരീക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്‌ ഹാസ്യം. ഹാസ്യ ത്തില്‍ നോക്കുന്നയാളും നോക്കപ്പെടുന്നയാളുമുണ്ട. ഇവ വ്യത്യസ്തങ്ങളായ കര്‍തൃപദവികളാണ്‌. ഈ കര്‍തൃപദവികള്‍ അന്യമല്ല. അത്‌ സമൂഹത്തിലെ ഇതര കര്‍തൃപദവികളെയും അവയ്ക്കിടയില്‍ നിലനില്‍ക്കുന്ന ശ്രേണിബന്ധങ്ങളെയും പുനരുത്പാദിപ്പിക്കുന്നുണ്ട്‌. ഹാസ്യത്തെ ഒരു രാഷ്്രീയവ്യവഹാരമായി മനസ്സിലാ 58 ക്കുന്നതിന്റെ യുക്തി ഇതാണ്‌. എല്ലാ കാലത്തും ഹാസ്യമുണ്ടെങ്കിലും അവയുടെ വ്യാവഹാരികതയും ധര്‍മ്മവും ഒന്നല്ല. പുത്തന്‍ മാധ്യമയുഗത്തില്‍ ഹാസ്യം എഗ്ര കാരമാണ്‌ ഒരു രാഷ്്രീയവ്യവഹാരമെന്ന നിലയില്‍ അതിന്റെ ധര്‍മ്മമനുഷധിക്കു ന്നതെന്ന്‌ പരിശോധിക്കാനാണ്‌ ഈ പ്രബന്ധത്തില്‍ ശ്രമിക്കുന്നത്‌. 2,2 കേരളീയ ഹാസ്യ പാരമ്പര്യം “മലയാളിയോളം ഫലിതബോധവും പ്രയോഗസാമര്‍ത്ഥ്യവും ഇന്ത്യയിലെ മറ്റൊരു ജനതയ്ക്കും ഇല്ല. ഫലിതങ്ങളിലാകട്ടെ തികഞ്ഞ കേരളീയതയും ദൃശ്യമാ ണ്‌. ഇവിടുത്തെ കാര്‍ഷിക സംസ്കാരവും ജാതി ജന്മി വ്യവസ്ഥിതിയും ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ജീവിതരീതികളും എല്ലാം ഫലിതങ്ങ ളുടെ പശ്ചാത്തലങ്ങളാണ്‌” എന്ന നിരീക്ഷണം (കുമാരന്‍ വയലേരി, 1999 : 47) യാഥാര്‍ത്ഥ്യമാണ്‌. കേരളത്തിന്റെ ഹാസ്യപാരമ്പര്യത്തെക്കുറിച്ച്‌ വ്ൃത്ൃയസ്തമായ നിഗമനങ്ങളുണ്ട്‌. “നമുക്കറിയാം കേരളസംസ്്‌കാരം പലതിന്റെയും ഒരു സമന്വയ മാണെന്ന്‌. പല ജാതികള്‍, പല മതങ്ങള്‍, പല പല ചിന്താധാരകള്‍ എല്ലാം ഇവിടെ സമമ്പയിച്ചു. ബഹുതലവ്യാപിയായ ഈയൊരു സമന്വയപ്രക്രിയയ്ക്ക്‌ തുടക്കം കുറിച്ചത്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇവിടെ കടന്നുവന്ന ആര്യന്മാരാണ്‌. സ്ഥലകാല ങ്ങള്‍ക്കൊത്തു പെരുമാറുന്നതിനും പെരുമാറുന്നിടത്തെല്ലാം സ്വകീയസംസ്കാര ത്തിന്റെ മായാത്ത മുദ്രകള്‍ അവശേഷിപ്പിക്കുന്നതിനും കെല്‍പുകാണിച്ച ഒരു വര്‍ഗ്ഗമാണത്‌. കേരളത്തിലെ ആര്യന്മാര്‍, അതായത്‌ നമ്പൂതിരിമാര്‍, ഇവിടെ സൃഷ്ടിച്ച സാംസ്കാരികവും ബുദ്ധിപരവുമായ അന്തരീക്ഷം മറ്റു പലതി ന്റെയുമെന്നപോലെ ഹാസ്യത്തിന്റെയും ഉത്പത്തി വികാസങ്ങള്‍ക്ക്‌ സാഹചര്യമൊ രുക്കി”” എന്ന നിഗമനവും (രാമചന്ദ്രന്‍നായര്‍, 1998: 11) ്രസക്തമാണ്‌, ഇന്ത്യയിലെ മറ്റു ്രദേശങ്ങളില്‍നിന്ന്‌ വ്ൃത്ൃസ്തമായി ഹാസ്യപാരമ്പര്യ മുള്ള പ്രദേശമാണ്‌ കേരളം. “മലയാളിക്കു നര്‍മ്മം പണ്ടേ പ്രിയമാണ്‌. തോല കവി യില്‍നിന്ന്‌ ആരംഭിക്കുന്ന ആ പാരമ്പര്യം ചാക്യാര്‍ ഫലിതം, നമ്പ്യാര്‍ ഫലിതം, നമ്പുതിരി ഫലിതം, മാപ്പിള ഫലിതം എന്നിങ്ങനെ പല കൈവഴികളിലായി നമ്മുടെ ഫലിതസാഹിത്യം ഒഴുകിവന്നു. കേവലം വിനോദത്തിനുള്ള ശുദ്ധഫ ലിതം മുതല്‍ കുറിക്കുകൊള്ളുന്ന വിമര്‍ശനഹാസ്യം വരെ ഇതില്‍ ഉൾപ്പെടാം” എന്ന അഭിപ്രായവും (എഴുമറ്റൂര്‍, 2016 : 479) ഇവിടെ പരിഗണിക്കാവുന്നതാണ്‌. 59 2,21 ഹാസ്യം നാടോടിസംസ്കാരത്തില്‍ മലയാളഹാസ്യത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത്‌ നാടോടി പാര മ്പര്ൃയത്തിലാണ്‌. ഇവിടുത്തെ പഴഞ്ചൊല്ലുകള്‍, കടങ്കഥകള്‍, ശൈലികള്‍, നാടന്‍ പാട്ടുകള്‍, നാടോടിക്കഥകള്‍ എന്നിവയിലൊക്കെ ഹാസ്യ സാന്നിദ്ധ്യം ശക്തമാണ്‌. “എന്റെ ആശാന്റെ എഴുത്തേ എനിക്കു വായിച്ചുകൂടു” എന്ന പഴഞ്ചൊല്ലില്‍ തന്റെ അജ്ഞത മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ ചിരി പ്രകടമാണ്‌. “അരി വേണ്ട ഉമി മതി” എന്ന ഭോഷന്മാരുടെ പറച്ചിലില്‍ നര്‍മ്മമുണ്ട്‌. “ലുബ്ധന്റെ മകന്‍ ധാരാളി” എന്ന ചൊല്ലില്‍ തലതിരിഞ്ഞു പോയതിന്റെ ഹാസ്യം കാണാം. “ആടിനെ ന്തിനാ ആനച്ചങ്ങല്‌ എന്ന ചൊല്ലില്‍ പ്രായോഗിക യുക്തിയുടെ ചിരി തെളിയുന്നു. “പെട്ടതു ചട്ടിയില്‍” എന്ന പഴമൊഴിയില്‍ കൂടുതല്‍ സുഖസൌകര്യങ്ങള്‍ അന്വേ ഷിച്ചു നടന്ന്‌ അവസാനം വറചട്ടിയില്‍ ചെന്നുപെട്ടതിന്റെ തമാശയുണ്ട്‌. “കുഴിയി ലേക്കു കാലു നീട്ടിയിട്ടാ കല്യാണം” എന്ന പഴഞ്ചൊല്ലില്‍ വിരോധാഭാസത്തിന്റെ ചിരി ദര്‍ശിക്കാം. “കള്ളന്റെ കയ്യില്‍ താക്കോലുകൊടുക്കരുത്‌” എന്ന ചൊല്ലില്‍ അബദ്ധസാദ്ധ്യതയുടെ നര്‍മ്മമുണ്ട്‌. “അമ്പട പോയിട്ടയ്യടയായി” എന്ന ചൊല്ലില്‍ അഹങ്കാരിക്ക്‌ നേരിട്ട വിന നമ്മെ രസിപ്പിക്കുന്നു. ഇത്തരത്തില്‍ വ്യക്തിപരമോ സാമൂഹികമോ ആയ തലങ്ങളില്‍നിന്നുകൊണ്ട്‌ ദുഷ്രപവണതകളെ വിമര്‍ശിക്കുന്ന തിന്‌ ഹാസ്യരീതികള്‍ ഉപയോഗിക്കുകയാണ്‌ പഴഞ്ചൊല്ലുകള്‍ ചെയ്യുന്നത്‌. 2,2.1.1 കടങ്കഥ കടങ്കഥയുടെ മേഖലയിലേക്ക്‌ കടന്നാല്‍ ഹാസ്യസ്പര്‍ശം അവിടേയും ഒട്ടും കുറവല്ലെന്ന്‌ ബോധ്യമാവും. അളവ്‌, ആഭരണം, ആഹാരം, ഉപകരണം, എഴു ത്ത്‌, കളിപ്പാട്ടം, മരം, ജലം, തൊഴില്‍, വാഹനം, വീട്‌ എന്നിങ്ങനെ പല വിഷയങ്ങ ളെക്കുറിച്ചുളള കടങ്കഥകളുണ്ട്‌. “കാട്ടിലെ തടിമാടന്‍ വീട്ടിലെ കാര്യക്കാരന്‍” എന്ന കടങ്കഥയുടെ ഉത്തരം “പറ” എന്നാണ്‌. അളവിന്‌ അത്യാവശ്യമായ “പറ” ഒരിക്കല്‍ കാട്ടില്‍ തടിമാട നായിനിന്ന മരമായിരുന്നു എന്ന പരാമര്‍ശത്തില്‍ ഗുഡസ്മിതമുണ്ട്‌. ശീശൂ രണ്ടൊ ച്ച, എടുത്തുനോക്കി നൂറോട്ട്‌ എന്ന കടങ്കഥ “ദോശ്‌യെക്കുറിച്ചുളളതാണ്‌. ദോശ ചുടുന്നതിന്റെ ശബ്ദവും അതിനുണ്ടാകുന്ന പരിണാമവും ദ്യോതിപ്പിക്കുന്ന ഈ കടങ്കഥയില്‍ ഓര്‍ത്തുചിരിക്കാന്‍ വകയുണ്ട്‌. “ഒരാളെ ഏറ്റാന്‍ നാലാള്‌ എന്ന “കട്ടില്‍” ഉത്തരമായി വരുന്ന കടങ്കഥ തമാശയുള്ളതാണ്‌. മറ്റു ചില കടങ്കഥകള്‍ നോക്കാം: 60 1. എന്റെ കാളയ്ക്കു വയറ്റിലൊരു കൊമ്പ്‌ - കിണ്ടി 2. കാലു പിടിക്കുന്നവനെ രക്ഷിക്കുന്നവന്‍ - കുട 3. പകലെല്ലാം പച്ചക്കായ രാവായാല്‍ പഴുത്തകായ - ബള്‍ബ്‌ 4, കിട്ടാന്‍ വിഷമം കളയാനെളുപ്പം! - സല്‍പ്പേര്‍ 5, ഉള്ളില്‍ച്ചെന്നാല്‍ കൊള്ളക്കാരന്‍ - കളള്‌ ഇത്തരത്തില്‍ ഹാസ്ൃത്തിന്റെ അകമ്പടിയുള്ള എത്രയോ കടങ്കഥ കള്‍കൊണ്ട്‌ സമ്പന്നമാണ്‌ മലയാളം. 2.2.1.2 പ്ഴഞ്ചൊല്ലുകളും ശൈലികളും പഴഞ്ചൊല്ലുകളും കടങ്കഥകളും പോലെ നമ്മുടെ ശൈലികളിലും ഹാസ്യം പ്രകടമാണ്‌. “പമ്പ കടക്കുക എന്ന ശൈലി നാം ധാരാളം ഉപയോഗിക്കുന്നതാണ്‌. നാടുവിടുക, തിടുക്കത്തില്‍ സ്ഥലം വിടുക, അപ്രത്യക്ഷമാവുക എന്നെല്ലാമുള്ള അര്‍ത്ഥം ധ്വനിപ്പിക്കുന്ന ഈ ശൈലി ചിരിപ്പിക്കുന്നതാണ്‌. “കാള വെറ്റെന്നു കേട്ട കയറെടുക്കുക്‌ എന്ന ശൈലി ചിന്താശൂന്യമായ എടുത്തുചാട്ടത്തെ ഹാസ്യാത്മക മായി പരാമര്‍ശിക്കുന്നു. “ഈനാംവേച്ചിയുംമരപ്പട്ടിയും” എന്ന ശൈലി സദാസ മയവും കലപിലയെന്നു ചിലച്ചുകൊണ്ടിരിക്കുന്ന രണ്ടു ജീവികളുടെ കൂട്ടുകെ ടുകൊണ്ട്‌ ചിരിയുണര്‍ത്തുന്നതാണ്‌. സമാനസ്വഭാവമുള്ള അധമന്മാരുടെ കൂട്ടുകെ ട്ടിനെ ശൈലി സൂചിപ്പിക്കുന്നു. മലയാളത്തിലെ മറ്റു ചില ഹാസ്യാത്മകമായ ശൈലികള്‍ നോക്കാം: 1. ചക്കിക്കൊത്തൊരു ചങ്കരന്‍ 2. പൂച്ച പാലു കുടിക്കുംപോലെ 3. ആസനത്തില്‍ ആലു കിളിര്‍ക്കുക 4, വീണതു വിദ്യയാക്കുക 5. കുറുക്കന്‍ ആമയെ കിട്ടിയപോലെ 61 ഹാസ്യം തുളുമ്പുന്ന ശൈലികള്‍ ഭാഷയില്‍ അനേകമുണ്ട്‌. ഇതൊക്കെ വ്യക്തമാക്കുന്നത്‌ നാടോടിസംസ്കാരത്തില്‍ ഹാസ്യം അലിഞ്ഞുചേര്‍ന്നിരിക്കുന്നു എന്നാണ്‌. 2.2.1.3 നാടന്‍ പാട്ടുകള്‍ നാടന്‍ പാട്ടുകള്‍ പരിശോധിച്ചാല്‍ വിനോദ സൂചകമായ എത്രയോ പാട്ടു കള്‍ കണ്ടെത്താനാവും. അദ്ധ്വാനത്തെ ആഹ്കാദവേളയാക്കുവാന്‍ തലമുറകളോളം വാടിപ്പതിഞ്ഞതാണ്‌ വാമൊഴി വഴക്കത്തിലുള്ള ആ പാട്ടുകള്‍: “അപ്പോം ചുട്ട അടേം ചുട്ട എലേം വാട്ടി പൊതിീം കെട്ടി പടിയും കടന്ന്‌ വഴിം ചോദിച്ച്‌ അച്ഛന്റെ വീട്ടുക്ക്‌ പോയപ്പം ഇതിലേ പോയ്‌ അതിലേ പോയ്‌ കിളി കിളി കിക്കിളി” എന്ന പാട്ടു കേള്‍ക്കുമ്പോള്‍ തന്നെ ചിരിയുണരും. മറ്റൊരു പാട്ട ഇങ്ങനെയാണ്‌. ““അത്തം ചിത്തിര ചോതി അച്ഛന്‍ കെട്ടിയ വേലി അമ്മ പൊളിച്ചിട്ടരി വെച്ച്‌ അച്ഛന്‍ ചെന്നു കലമ്പിച്ചു” രസകരമാണ്‌ ഈ കലഹം. “ഓണത്തപ്പാ കുടവയറാ നാളേം പോലും തിരുവോണം തിരവോണക്കറിയെന്തെല്ലാം ചേനത്തണ്ടും ചെറുപയറും ചെരട്ട തല്ലിപ്പൊട്ടിച്ചൊരുപ്പേരിം” ഈ പാട്ടിന്റെ അവസാന വരിയിലാണ്‌ ഹാസ്യം തുടിക്കുന്നത്‌. *“അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു 62 കാക്കകൊത്തി കടലിലിട്ടു മുക്കുവപ്പിളേളര്‍ മുങ്ങിയെടുത്തു തട്ടാപ്പിളേളര്‍ തട്ടിയെടുത്തു വാണിയപ്പിള്ളേര്‍ വാരിക്കൊണ്ടോടി”” ഇത്‌ കാര്യങ്ങള്‍ രസകരമായി ചിത്രീകരിച്ച നാടന്‍പാട്ടാണ്‌. ഏറെക്കുറെ ആധുനികനായ മത്തായിയെ അവതരിപ്പിക്കുന്ന നാടന്‍പാട്ടു ശ്രദ്ധിക്കാം : “ഉണ്ടേ ഉണ്ടേ മത്തായി ഉണ്ടക്കണ്ണന്‍ മത്തായി മൂടില്ലാത്തൊരു ബക്കറ്റില്‍ വെള്ളം കോരും മത്തായി നൂലിഴ പൊട്ടിയ വലകൊണ്ട്‌ ചറപറ വീശും മത്തായി സൈക്കിളെടുത്ത്‌ സ്റ്റാന്‍ഡില്‍വെച്ച്‌ ആഞ്ഞുചവിട്ടും മത്തായി പെരുമഴ പെയ്യും നേരത്ത്‌ തുളകള്‍ വീണൊരു കുടകൊണ്ട്‌ കൂനിക്കൂനി നടക്കും നമ്മുടെ പാവം പാവം മത്തായി” ഇങ്ങനെ എണ്ണിയെണ്ണി പറയാന്‍ ഭാഷയില്‍ എത്രയോ ഹാസ്യാംശമുള്ള നാടന്‍ പാട്ടുകളുണ്ട്‌. രസകരമായ വാക്ൃയഘടനയും ഭാവനയും താളവുമാണ്‌ ഇവയെ ഹാസ്യസമൃദ്ധമാക്കുന്നത്‌. കളികള്‍ക്കും വിനോദങ്ങള്‍ക്കും ഉപയോഗിക്കുന്ന ഗാന ങ്ങള്‍ ഹാസ്യഗാനങ്ങളാണ്‌. അതിശയോക്തിയും അസംബന്ധകല്‍പനകളും കൊണ്ട്‌ ഹാസ്യം സൃഷ്ടിക്കുകയാണ്‌ ഈ പാട്ടുകള്‍. “പഴയ നാടന്‍പാട്ടുകള്‍ ആകെക്കൂടിത്തന്നെ മലയാളത്തിലെ ഒരു സുന്ദരമായ ഫലിതശാഖയാണെന്നു പറ ഞ്ഞാലും വലിയ അപാകമില്ല. ഈ വിഭാഗത്തിലെ ഫലിതത്തിന്‌ ഒരു പ്രകടമായ വ്യത്യാസമുണ്ട്‌. പറഞ്ഞുതീരും മുന്വേ അതിന്റെ രസം മുഴുവന്‍ ശ്രോതാവിന്റെ ഹൃദയത്തില്‍ ആവേശിച്ചു കഴിയും. ചിന്തയുടെ മത്ത്‌ അത്രയേറെ ആവശ്യമില്ല” (വിശ്വംഭരന്‍, 2003 : 334) എന്ന വിലയിരുത്തല്‍ ഉചിതം തന്നെ. 63 2.2.1.4 നാടോടിക്കഥകള്‍ നാടോടി സംസ്കാരത്തിന്റെ ഭാഗമായ മറ്റൊരു വിഭാഗമാണ്‌ നര്‍മ്മകഥകള്‍. ചിരിപ്പിക്കുകയും പഠിപ്പിക്കുകയും ഒപ്പംതന്നെ പരമ്പരാഗതമായ വിശ്വാസങ്ങ ളെയും ആചാരങ്ങളെയും പ്രാദേശികസംസ്കാരത്തെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച കള്‍ നല്‍കുകയും ചെയ്യുന്നവയാണ്‌ ഈ കഥകള്‍. ചില കഥകള്‍ ഉദാഹരണമായി പരിഗണിക്കാം: 2.2.1.4.1 കിണറ്റില്‍ വീണ സുചി കഥകള്‍ പറയണമെന്ന്‌ ആവശ്യപ്പെട്ട അമ്മൂമ്മയെ നിരന്തരം ശല്യപ്പെടു ത്തിയ കൊച്ചുമോള്‍ക്ക്‌ അവര്‍ പറഞ്ഞുകൊടുത്ത കഥയാണിത്‌ : പണ്ട്‌ പണ്ട്‌ ഒരു വീട്ടിൽ, അയല്‍ക്കാര്‍ക്ക്‌ ഉടുപ്പുകള്‍ തുന്നിക്കൊടുത്ത്‌ ജീവിച്ചിരുന്ന ഒരു സ്ത്രീയു ണ്ടായിരുന്നു. അവര്‍ ഒരിക്കല്‍ വീട്ടുമുറ്റത്തെ കിണറ്റിന്‍കരയിലിരുന്ന്‌ ഒരു പാവാട തുന്നിക്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്ന്‌ സൂചി കിണറ്റിലേക്ക്‌ വീണു! ഇത്രയും പറഞ്ഞ്‌ അമ്മുമ്മ കഥ നിര്‍ത്തി. പിന്നെ കൊച്ചുമോള്‍ ഓരോന്നു ചോദിക്കുവാന്‍ തുടങ്ങുന്നു. അപ്പോള്‍ അമ്മുമ്മ അതിന്‌ മറുപടിയായി “അങ്ങനെ പറഞ്ഞാല്‍ സൂചികിട്ടോ? എന്നിങ്ങനെ തുടര്‍ച്ചയായി മറുപടി നല്‍കുന്നു. മകള്‍ എന്തു ചോദി ച്ചാലും “സൂചി കിട്ടോ” എന്ന ചോദ്യം അമ്മൂമ്മ ആവര്‍ത്തിക്കുന്നു. ഒടുവില്‍ മകള്‍ പിണങ്ങി കിടന്നപ്പോള്‍ അവര്‍ അവളുടെ അടുത്തെത്തി കവിളില്‍ ചുംബിക്കുന്നു. അപ്പോള്‍ അവളുടെ ചോദ്യം: “അമ്മൂമ്മ ഉമ്മ തന്നാല്‍ സൂചി കിട്ടോ? അമ്മുമ്മ അന്തം വിട്ടുനില്‍ക്കുന്നതോടെ കഥയവസാനിക്കുന്നു. (വിദ്യാസാഗര്‍, 201 : 815- 17) 2,2,1.4,2 ഗണപതിയും കഥമതിയും അമ്മയെ കഥ പറയാന്‍ എപ്പോഴും നിര്‍ബന്ധിച്ചുകൊണ്ടിരുന്ന മകന്‍ പറ ഞ്ഞുകൊടുത്ത കഥയാണിത്‌: പണ്ടുപണ്ടൊരിടത്ത്‌ രണ്ടു ചങ്ങാതിമാരുണ്ടായിരു ന്നു. ഒരാള്‍ ഗണപതി, അപരന്‍ കഥമതി. ഉണിലും ഉറക്കത്തിലും പിരിയാത്ത അവര്‍ ഒരിക്കല്‍ തോണിയില്‍ പുഴ കടക്കുമ്പോള്‍, കാറ്റില്‍ തോണി ആടിയുലഞ്ഞ്‌ ഗണപതി പുഴയിലേക്ക്‌ വീണു. കഥ കേട്ടുകൊണ്ടിരുന്ന മകനോട്‌ അമ്മ ഇനി ആരാണ്‌ തോണിയിലുള്ളതെന്ന്‌ ചോദിക്കുന്നു. അപ്പോള്‍ മകന്‍ കഥമതി എന്നു ഉത്തരം പറയുന്നതോടെ അമ്മ കഥ പറയല്‍ നിര്‍ത്തുന്നു. അമിളി പറ്റിയ മകന്‍ മുഖം വീര്‍പ്പിച്ച്‌ കിടന്നപ്പോള്‍ അമ്മ അവന്‍ കവിളില്‍ ഉമ്മ നല്‍കുന്നു. അതോടെ പിണക്കം മാറുന്നു. 64 2,2.1.4.3 കടങ്കഥ കടങ്കഥകളുടെയും കുസൃതികളുടെയും ആശാനായ മുത്തച്ഛന്‍ എല്ലാ വൈകുന്നേരങ്ങളിലും കുട്ടികള്‍ക്ക്‌ ധാരാളം കഥകള്‍ പറഞ്ഞുകൊടുക്കാറുണ്ട്‌. കടങ്കഥകളോട്‌ അദ്ദേഹത്തിന്‌ ര്രത്യേകമായൊരിഷ്ടമുണ്ട്‌. തന്റെ ചുറ്റുമിരിക്കുന്ന കുട്ടികളോട്‌ അദ്ദേഹം കടങ്കഥകള്‍ ചോദിക്കുമ്പോള്‍ അവര്‍ വെട്ടെന്ന്‌ പെട്ടെന്ന്‌ ഉത്തരം പറയുന്നു. മുത്തച്ഛന്‍ കടങ്കഥകള്‍ ചോദിച്ച്‌ ക്ഷീണിച്ചു. കുട്ടികള്‍ നല്ല മിടുക്കന്മാരാണെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമായപ്പോള്‍ ഒരൊറ്റ കടങ്കഥകൂടി അദ്ദേഹം ചോദിക്കുന്നു. “തലയില്ലാത്തവന്‍ ചെവിയിട്ടാട്ടി?” ഇതിന്റെ ഉത്തരം പറ യാന്‍ ആവശ്ൃപ്പെട്ടപ്പോള്‍ കുട്ടികള്‍ കുഴങ്ങി. ഉത്തരം മുട്ടിയ അവര്‍ തോല്‍വി സമ്മതിച്ച്‌ മുത്തച്ഛനോട തന്നെ ഉത്തരം പറയാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു : “ഉത്തരം പറ്‌. ഇതു കേട്ടപ്പോള്‍ കുട്ടികള്‍ വിചാരിച്ചു ഉത്തരം പറയാന്‍ അവരോട്‌ ആവശ്യപ്പെടുകയാണെന്ന്‌. അവര്‍ : ““ഞങ്ങള്‍ക്കറി യില്ല ഉത്തരം പറ്‌ എന്നു മുത്തച്ഛനോട്‌ പറഞ്ഞപ്പോള്‍ അദ്ദേഹം “ഉത്തരം പറ” എന്നു ആവര്‍ത്തിക്കുന്നു. “ഇതെന്താ മുത്തച്ഛന്‍ ഞങ്ങളെ കളിയാക്കാണോ?” എന്ന്‌ കുട്ടികള്‍ക്ക്‌ ദേഷ്യം വന്നു. “ഞാനെന്തിനാ നിങ്ങളെ കളിയാക്കണേ?” ഉത്തരം പറാന്ന്വച്ചാല്‍ കടങ്കഥയുടെ ഉത്തരം “പറ” തന്നെയാണെന്ന്‌! അദ്ദേഹം വ്യക്തമായി പറഞ്ഞുകൊടുക്കുന്നു. മുത്തച്ഛന്റെ ഈ കുസ്ൃതിക്കഥ കുട്ടികളെ വല്ലാതെ രസിപ്പിച്ചു. (2011 : 834, 835, 836) ഈ രീതിയില്‍ ഹാസ്യം മുഖ്യരസമായി വരുന്ന നിരവധി കഥകള്‍ നാടോടി സംസ്കാരത്തിന്റെ ഭാഗമായുണ്ട്‌. ഭാഷ, പ്രമേയം, അവതരണരീതി എന്നിവ യിലൂടെയാണ്‌ ഈ കഥകള്‍ ആസ്വാദകര്‍ക്ക്‌ നര്‍മ്മം പകരുന്നത്‌. നാടോടിക്കഥക ളില്‍ മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ തിര്യക്കുകള്‍ കഥാപാത്രങ്ങളായുളള ഫലിത കഥകളാണധികമുള്ളത്‌. നാടോടിക്കലാരുപങ്ങളായ കോതാമ്മൂരിയാട്ടം, തെയ്യാട്ടം, പൂതന്‍ കളി, കെന്ത്രോന്‍പാട്ു, കണ്യാര്‍കളി, സംഘക്കളി, ഏഴാമത്തുകളി, മുടിയേറ്റ്‌, പാങ്കളി, പടേണി, കുമ്മാട്ടിക്കളി, പൊറാട്ടു കളി, മലവാഴിയാട്ടം, കുത്തിയോട്ടം, ചിമ്മാനക്ക ളി, കാക്കാരശ്ശിനാടകം, കാളിയൂട്ട, കുറത്തിയാട്ടം തുടങ്ങിയവയില്‍ ഹാസ്യര്രധാന ങ്ങളായ രംഗങ്ങളും ഫലിതമുള്ള സംഭാഷണങ്ങളും അടങ്ങിയിട്ടുണ്ട്‌. ഉച്ചക്കുളിയന്‍, വയനാട്ടു കുലവന്‍, ഉച്ചിട്ട തുടങ്ങിയ തെയ്യങ്ങളിലും ഹാസ്യം കടന്നുവരുന്നുണ്ട്‌. പൊട്ടന്‍ തെയ്യത്തില്‍ ഹാസ്യം നിശിതമായ സാമൂഹ്യ വിമര്‍ശനമായി മാറുന്നു. തലമുറ തലമുറയായി കൈമാറിവരുന്ന ഐതിഹൃയ കഥക 65 ളില്‍ എത്ര ഗാരവമുള്ള വിഷയവും നര്‍മ്മത്തോടെ അവതരിപ്പിക്കുന്നത്‌ കാണാം. അതാതു കാലത്തെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ വൈകല്യങ്ങളെ ഹാസ്യാത്മകമായ വീക്ഷണത്തില്‍ ഐതിഹ്യകഥകള്‍ ചിശ്രീകരിക്കുന്നു. (ഉദാ - പറയിപെറ്റ പന്തിരു കുലത്തെ പറ്റിയുള്ള കഥ). 2.2.2 ഹാസ്യം ക്ലാസ്തിക്കല്‍ കലകളില്‍ കൂത്ത്‌, കൂടിയാട്ടം, പാഠകം, തുള്ളല്‍, കഥകളി തുടങ്ങിയ കലാരൂപങ്ങളില്‍ ഹാസ്യരസം പല പ്രകാരങ്ങളില്‍ ആവിഷകരിക്കപ്പെട്ടിട്ടുണ്ട്‌. പുരാണകഥാഖ്യാനത്തിനിടയില്‍ ചാക്യാര്‍ നടത്തുന്ന സാമൂഹിക വിമര്‍ശനം ഹാസ്യാത്മകമാണ്‌. കൂടിയാട്ടത്തിലെ വിദുഷകനെ ആക്ഷേപഹാസ്യ വിമര്‍ശകന്റെ ്രാചീനമായ കേരളീയമാതൃകയായി കാണാം. കഥകളില്‍ അംഗരസമായാണ്‌ ഹാസ്യം ഗപതൃക്ഷപ്പെടുന്നത്‌. ഉണ്ണായി വാരി യരുടെ “നളചരിതം” കോട്ടയത്തു തമ്പുരാന്റെ “കല്യാണ സനഗന്ധികം', അശ്വതി തിരുനാളിന്റെ “നരകാസുരവധം” എന്നിവയിലെല്ലാം ഹാസ്യാവിഷ്കാരം ദര്‍ശി ക്കാം. ഇരയിമ്മന്‍ തമ്പിയുടെ ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയിലും വി. കൃഷ്ണന്‍ തമ്പിയുടെ “താടകാവധം, കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ “രാവണോദ്ഭവം', ചിറ്റൂര്‍ ദേവന്റെ “ക്രിക്കറ്റ്‌ ചരിതം” എന്നിവയും ഹാസ്യാംശമുള്ള താണ്‌. ചേലപ്പറമ്പ്‌ നമ്പൂതിരിയുടേതെന്ന്‌ കരുതപ്പെടുന്ന “പാട്ടുണ്ണി ചരിതം” ആട്ട ക്കഥ ഫലിതമയമാണ്‌. ആട്ടക്കഥയിലെ ഹാസ്യാവിഷ്കാരത്തിന്‌ സാമൂഹിക സാംസ്കാരിക വിമര്‍ശനതലമില്ല. 2.2.3 ഹാസ്യം സാഹിത്യത്തില്‍ 2,2.3.1 ഹാസ്യം : നമ്പ്യാര്‍ക്കുമുമ്പ്‌ സാഹിതൃത്തിലൂടെ ആവിഷക്കരിക്കപ്പെടുന്ന ചിരിയാണ്‌ ഹാസ്യസാഹി തൃം. “ഭാഷയിലെ ആദ്യത്തെ ഹാസ്യസാഹിതൃകാരന്‍ തോലനായിരുന്നുവെന്നു പറഞ്ഞാല്‍ വലിയ പിശകില്ല. സാഹിത്യചരിത്രകാരന്മാര്‍ തോലന്റെ പേരില്‍ ചാര്‍ത്തിക്കൊടുത്തു കാണുന്ന ഹാസ്ൃരസ്രപധാനങ്ങളായ പരശതം ശ്ലോകങ്ങളെ മുന്‍നിര്‍ത്തിയാണ്‌ ഈയൊരു വിവാദസിദ്ധാന്തം നിലവില്‍ വന്നിട്ടുള്ളത്‌. എന്നാല്‍ ഈ ഗശ്ലോകങ്ങളത്രയും അദ്ദേഹത്തിന്റെതുതന്നെയാണോ എന്ന സംഗതി ഒന്നിച്ചു ഉപരിഗവേഷണം ചെയ്തു സമര്‍ത്ഥിക്കേണ്ടതായിട്ടാണിരിക്കുന്നതെന്ന്‌ പര 66 മാര്‍ത്ഥവും മറന്നുകൂട. പഴക്കങ്ങളും പരിഹാസങ്ങളും സ്ഫുരിക്കുന്ന പദ്യങ്ങള ത്രയും തോലനു ചേര്‍ന്നതാണ്‌. എന്നാല്‍, അദ്ദേഹത്തിന്‌ മുമ്പും കേരളത്തില്‍ ചാക്യാര്‍ക്കൂത്തും നാടകാഭിനയവുമാണുണ്ടായിരുന്നെന്നും അക്കാലത്തും ധാരാളം ഹാസ്ൃശ്ശലോകങ്ങളുണ്ടായിരിക്കാമെന്നുള്ള ഹത്തിന്‌ ഭ്ദദതക്കുറവില്ല്‌” (ഗോവി ന്ദന്‍ കുട്ടിനായര്‍, 2003: 271) എന്ന അഭിപ്രായത്തിന്‌ പ്രസക്തിയുണ്ട്‌. പലരും മല യാളത്തിലെ ഹാസ്യത്തെക്കുറിച്ച്‌ പറയുമ്പോള്‍ അത്‌ തോലനില്‍ തുടങ്ങുന്നു എന്ന്‌ ആവര്‍ത്തിച്ചു പറയുന്നതു കാണാം. വാസ്തവത്തില്‍ ഹാസ്യം ഒരു സാമൂ ഹിക സൃഷ്ടിയാണ്‌. അതില്‍ നാടോടിസംസ്കാരത്തിന്‌ പ്രബലമായ വങ്കുണ്ട്‌. ഒരു വ്യക്തി എന്നത്‌ തലമുറകളുടെ തുടര്‍ച്ചയാണെന്നു തിരിച്ചറിയുമ്പോള്‍, എഴു ത്തുകാരന്‍ ഒരു കാലഘട്ടത്തിന്റെ, ചരി്രസന്ദര്‍ഭത്തിന്റെ പ്രതിനിധിയായി മാറും. തോലനേയും അങ്ങനെ വിലയിരുത്തുന്നതായിരിക്കും ഉചിതം. തോലനാണ്‌ മലയാള ഹാസ്യസാഹിത്ൃത്തിന്റെ പ്രോദ്ഘാടകന്‍ എന്നു പറ യാം. ഹാസ്യം ഒരു സാഹിത്യപ്രസ്ഥാനമായി വളര്‍ന്നു വികസിച്ചത്‌ മണിപ്രവാള കവിതകളില്‍ കൂടിയാണ്‌. മലയാള സാഹിത്യത്തിന്റെ വ്യത്യസ്തശാഖകളായ കവിത, കഥ, നോവല്‍, നാടകം എന്നിവയില്‍ ഹാസ്യത്തിന്‌ തുടക്കം മുതലേ പരിഗണനയും പ്രാമുഖ്യവും ലഭിച്ചിട്ടുണ്ട്‌. പ്രാചീനമണിര്രവാള കവിതയിലും ആധുനിക-ആധുനികാനന്തര കവിതയിലും ഹാസ്യം പല തരത്തില്‍ വിനിമയം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഉണ്ണിയാടി ചരിതം, ചന്ദ്രോത്സവം, ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേവി ചരിതം, ഉണ്ണുനീലി സന്ദേശം എന്നീ കൃതികളില്‍ ശ്യംഗാരാത്മകമായ ഹാസ്യം ദൃശ്യമാണ്‌. ശൃംഗാര ത്തില്‍ നിന്നാണ്‌ ഹാസ്യത്തിന്റെ ഉല്‍പത്തി എന്ന്‌ ഭാരതീയരസവൈജ്ഞാനികന്മാ രില്‍ ചിലര്‍ക്കഭിപ്രായമുണ്ട്‌. “ഗൌരവത്തില്‍ എഴുതപ്പെട്ടതെന്നു തോന്നലുണ്ടാക്കു മെങ്കിലും ഉണ്ണുനീലി സന്ദേശത്തിന്‌ “മുണ്ടക്കല്‍ സന്ദേശ്‌മെന്ന പേര്‍ നല്‍കി അതിനെ ഒരു “മുഴുത്തചിരി'യായി കുട്ടികൃഷ്ണമാരാര്‍ ചിത്രീകരിച്ചിട്ടുണ്ടല്ലോ” (2003: 174) എന്നത്‌ ഇവിടെ ഓര്‍ക്കാവുന്നതാണ്‌. ഭക്തിപ്രധാനമായ മധ്യകാല ചമ്പുക്കളില്‍ ഹാസ്യസാന്നിദ്ധ്യം പ്രകടമാണ്‌. പുനം നമ്പൂതിരിയുടെ രാമായണം ചമ്പുവില്‍ ഹാസ്യം നന്നായി ഉപയോഗിച്ചിട്ടു ണ്ട്‌. പ്രത്യേകിച്ച്‌ രാമാഭിഷേക സന്ദര്‍ഭത്തില്‍. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ മഹാകാവ്യമായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയില്‍ ഹാസ്യത്തിന്‌ ശ്രദ്ധേയമായ പരിഗണന കിട്ടിയിട്ടുണ്ട്‌. ഹാസ്യം എന്നത്‌ ഇവിടെ സാരസ്്യം എന്ന അര്‍ത്ഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 67 ശ്രീകൃഷ്ണന്റെ കനമാരലീലകള്‍, ഗോപികാവസ്ത്രാപഹരണം, രുഗ്മിണീസ്വയം വരം എന്നീ ഭാഗങ്ങളില്‍ നര്‍മ്മം കടന്നുവരുന്നു. 2,2.3.2 കുഞ്ചന്‍ നമ്പ്യാരും മലയാള ഹാസൃഭാവനയും മലയാള ഹാസ്യഭാവനയ്ക്ക്‌ വിശ്വ്രസിദ്ധി നേടിക്കൊടുത്ത ജനകീയ കവി യാണ്‌ കുഞ്ചന്‍ നമ്പ്യാര്‍. “സാഹിതൃനികഷം” എന്ന ഗ്രന്ഥത്തില്‍ എം.ആര്‍.നായര്‍ എഴുതുന്നു: “കുഞ്ചന്‍ ഒരൊറ്റ ആള്‍മാത്രം; പക്ഷേ ആ ഒരാള്‍ പതിനായിരം ആളു കളായിരുന്നു! അങ്ങനെയൊരു അടുത്തുകൂടാത്ത, അനുപമമായ, അനന്വയമായ സാഹിതൃശക്തി കേരളത്തിലെന്നല്ല ഈ ലേഖകന്റെ സങ്കുചിതമായ ഏകദേശ വിജ്ഞാനപരിധിയില്‍പെട്ട ഇതരസാഹിത്യലോകങ്ങളിലും കാണപ്പെടുന്നില്ല. അവതാരപുരുഷന്മാരെപ്പോലും സ്തുതികള്‍ക്കിടയില്‍ക്കൂടി അദ്ദേഹം ആളുകളുടെ മുമ്പാകെ അവഹേളിച്ചിട്ടുണ്ട്‌” (2003 : 279) ഇതിഹാസ-പുരാണ കഥകള്‍ക്കും കഥാപാത്രങ്ങള്‍ക്കും കേരളീയപരി വേഷം നല്‍കി ആക്ഷേപഹാസ്യത്തിന്റെ ശക്തമായ ധാരയില്‍ അവതരിപ്പിക്കുക യാണ്‌ നമ്പ്യാര്‍ ചെയ്തത്‌. “രാജാക്കന്മാര്‍ക്ക്‌ അകമ്പടിക്കാരായ അമ്പലപ്പുഴയിലും പരിസരങ്ങളിലുമുളള നായര്‍ ഭടന്മാരെ നിയോഗിക്കുക; വിറകു വെട്ടാനും; വെള്ളം കോരാനും കറിക്കുനുറുക്കാനും കലശലു കൂട്ടാനും പടയ്ക്കു പോകാനും പന്തിനി റയ്ക്കാനും അണിയാനും അരങ്ങത്തിറങ്ങാനും പറ്റിയ ആണുങ്ങളും പെണ്ണുങ്ങളും നായരും നമ്പൂതിരിയും പടരും പട്ടേരിയും അച്ചിമാരും അമ്മച്ചിമാരും എത്രവേണ മെങ്കിലും ഇവിടെയുണ്ട്‌. ആളിന്റെ പേരുമാറ്റാതെ വീട്ടുപേരും വിലാസവും മാറ്റുക; അതാണു നമ്പ്യാര്‍ കണ്ടുപിടിച്ച വിദ്യ. കഥകളെല്ലാം കേരളത്തില്‍ നടക്കുന്നു. കഥാപാത്രങ്ങളായി തന്റെ സമകാലീനര്‍ വേഷമിട്ടു രംഗത്തു വരുന്നു. അവരുടെ വിഡ്ഡിത്തങ്ങളുടെ നേര്‍ക്ക്‌ താന്‍ വിരല്‍ ചൂണ്ടുന്നു, അവര്‍ ചിരിക്കുന്നു, എല്ലാവരും ചിരിക്കുന്നു. അതെ, കേരളീയത്വം എന്ന ഒറ്റവാക്കില്‍ ഈ നമ്പ്യാര്‍ ശില്പത്തെ വ്യവഹരിക്കാം” എന്ന വിലയിരുത്തല്‍ (പരമേശ്വരന്‍, 2000 : 177) കൃത്യമാണ്‌. കല്യാണസൌഗന്ധികം, പ്രദോഷമാഹാത്മ്യം, കിരാതം., സ്യമന്തകം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം, രാമാനുചരിതം, നളചരിതം, ബാണയുദ്ധം, പാത്രച രിതം, ശീലാവതി ചരിതം, ബാലിവിജയം, സത്യാസ്വയംവരം, ഹിഡിംബവധം, സുന്ദോപസുന്ദോപാഖ്യാനം, ഹരിണീ സ്വയംവരം, നൃഗമോക്ഷം, ഹനുമദ്ഭവം, സഭാപ്രവേശം തുടങ്ങിയ കൃതികളിലെല്ലാം നമ്പ്യാര്‍ വരച്ച ഹാസ്ൃചിത്രങ്ങള്‍ അതുല്യവും ചിരസ്മരണീയവുമാണ്‌. “ഹാസ്യം നമ്പ്യാര്‍ക്കവിതകളുടെ സമഗ്രഭാ 68 വമാണ്‌. ചുണ്ടുകളുടെ ചുളിവുകളില്‍ മാത്രം ഒതുങ്ങിക്കൂടുന്ന കോമാളിച്ചിരിയല്ല നമ്പ്യാരുടേത്‌. ജീവിതത്തിന്റെ സാകല്യവീക്ഷണം അതിന്‌ പശ്ചാത്തലമൊരുക്കു ന്നു. ആ വീക്ഷണം ഗപദാനം ചെയ്യുന്ന ര്രതിബദ്ധതയും, അതോടൊപ്പം ബോധ പൂര്‍വ്വം ഉള്‍ക്കൊള്ളുന്ന നിര്‍മ്മമതയും നമ്പ്യാരുടെ ഹാസ്യത്തിന്‌ ഒരു ആന്തരഗ രീമ കൈവരുത്തുന്നു. നമ്പ്യാരുടെ ഫലിതം ഫലിതത്തിനു വേണ്ടി മാത്രമുള്ളതല്ല. അതിന്‌ താത്ക്കാലിക ലക്ഷ്യങ്ങളുണ്ടാവാം. പക്ഷേ, ആ താത്കാലിക പ്രസ ക്തിയെ അതിവര്‍ത്തിക്കുന്നതിനും ചിരസ്ഥായിത്വമുളള ഏതേതൊക്കെയോ മൂല്യ ങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും നനമ്പ്യാര്‍ക്കു സാധിക്കുന്നു. അതുകൊ ണ്ടാണ്‌ മലയാള ഹാസ്യത്തിന്റെ പരമോന്നതമായ ജലവിതാനം നമ്പ്യാര്‍ക്കവിത യില്‍ നാം കണ്ടെത്തുന്നത്‌.” (രാമചന്ദ്രന്‍ നായര്‍, 1998: 12) നമ്പ്യാരുടെ ഹാസ്യ്രതിഭയെ വെല്ലുന്ന മറ്റൊന്ന്‌ കേരളത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ല. മലയാളഹാസ്യം ഇപ്പോഴും നമ്പ്യാരില്‍നിന്ന്‌ കടംകൊണ്ടേയിരിക്കു ന്നു. 2,2.3.3 ഹാസൃഭാവനയുടെ ഭിന്നരുപങ്ങള്‍ എഴുത്തച്ഛന്റെ കവിതയിലെ ഹാസ്യത്തിന്‌ ദാര്‍ശനികമായ തലമാണുള്ള ത്‌. പൂന്താനം, ഉണ്ണായി വാരിയര്‍, രാമപുരത്തു വാരിയര്‍ എന്നിവരുടെ കവിതക ളിലും വെണ്മണിക്കവിതകളിലും ഹാസ്യത്തിന്റെ വിഭിന്നമായ ആവിഷ്കാരസാധ്യ തകള്‍ കാണാം. ആധുനികകവിത്രയത്തിന്റെ രചനകളിലും അതിനെ തുടര്‍ന്നു വന്ന കവികളിലും ആധുനികോത്തരതലമുറയിലെ കെ. ജി. ശങ്കരപിളള, ടി. പി. രാജീവന്‍, കെ.ആര്‍.ടോണി, കല്പറ്റ നാരായണന്‍, റഫീഖ്‌ അഹമ്മദ്‌, പി.പി.രാമച ന്രന്‍, എല്‍.തോമസ്‌കുട്ടി തുടങ്ങിയ കവികളിലും വൈവിധ്യമാര്‍ന്ന ഹാസ്യഭാവന ദൃശ്യമാണ്‌. മലയാള നോവല്‍ സാഹിത്യം പരിശോധിച്ചാല്‍ ഒ.ചന്തുമേനോന്‍, സി.വി.രാ മന്‍പിളള എന്നിവരില്‍ പക്വതയെത്തിയ ഹാസ്യകല്പന കണ്ടെത്താം. തകഴി ശിവ ശങ്കരപ്പിള്ള, എസ്‌.കെ.പൊറ്റെക്കാട, വൈക്കം മുഹമ്മദ്‌ ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജ്ജനം, എൻ.പി.മുഹമ്മദ്‌, പുനത്തില്‍ കുഞ്ഞബ്ദു ള്ള, വി.കെ.എന്‍, ഒ. വി. വിജയന്‍, എം.മുകുന്ദന്‍, സക്കറിയ, മാധവിക്കുട്ടി, അകബര്‍ കക്കട്ടില്‍ എന്നിവരിലൂടെ ഹാസ്യരസം പല വ്രകാരത്തില്‍ ആവി ഷ്കാരം നേടുന്നത്‌ കാണാം. 69 മലയാള ചെറുകഥയുടെ ചരി്രം പരിശോധിച്ചാല്‍, 1891-ല്‍ ഗപസിദ്ധീകരിച്ച കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ “വാസനാവികൃതി” എന്ന കഥ തന്നെ ഒന്നാന്തരം നര്‍മ്മഭാവനയാണ്‌. ആദ്യകാല കഥാകൃത്തുക്കളായ സി.എസ്‌.ഗോപാലപ്പണിക്കര്‍, കെ.സുകുമാ രന്‍, അമ്പാടി നാരായണപ്പൊതുവാള്‍, മൂര്‍ക്കോത്ത്‌ കുമാരന്‍ തുടങ്ങിയവരുടെ കഥകളില്‍ രസകരമായ സംഭവങ്ങള്‍ ചി൪്രീകരിച്ചിരിക്കുന്നു. അബദ്ധങ്ങള്‍, നേര മ്പോക്കുകള്‍, വിനോദങ്ങള്‍ എന്നിവയാണ്‌ ആദ്യകാല കഥകളെ ഹാസ്യാത്മകമാ ക്കുന്നത്‌. വൈക്കം മുഹമ്മദ്‌ ബഷീര്‍, എസ്‌.കെ.പൊറ്റെക്കാട്‌, കാരൂര്‍, ഉറൂബ്‌, ടി. കെ.സി വടുതല, മാധവിക്കുട്ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള, വി.പി.ശിവകുമാര്‍, സക്കറിയ, വി.കെ.എന്‍ തുടങ്ങിയവരുടെ കഥകളിലും തുടര്‍ന്നുവന്ന തലമുറക ളുടെ കഥകളിലും ഹാസ്യത്തിന്‌ സവിശേഷമായ സ്ഥാനം ലഭിച്ചിട്ടുണ്ട്‌. ദാര്‍ശനിക മായ ചിരിയും കറുത്തഫലിത (Black Humour) വും ഇവരുടെ കഥകളില്‍ പ്രത്യ ക്ഷപ്പെടുന്നു. മലയാള നാടകചരി്രം പരിശോധിച്ചാല്‍ “്രഹസനങ്ങള്‍” എന്ന ഒരു ര്രത്യേക വിഭാഗംതന്നെ ഇവിടെ സജീവമായിരുന്നുവെന്ന്‌ ബോധ്യപ്പെടും. സി.വി. രാമന്‍പിള്ളയുടെ പ്രഹസനങ്ങളാണ്‌ ഇവയില്‍ മുന്നിട്ടുനില്‍ക്കുന്നത്‌. കൂടാതെ ഇ. വി.കൃഷ്ണപിള്ള, എന്‍.പി ചെല്ലപ്പന്‍നായര്‍ എന്നിവര്‍ ഈ രംഗത്ത്‌ സജീവമായി. നാടകരംഗത്ത്‌ ഹാസ്യത്തിന്‌ പ്രാധാന്യമുള്ള ധാരാളം രചനകള്‍ ഉണ്ടായിട്ടു ണ്ട്‌. മുന്‍ഷി രാമക്കുറുപ്പിന്റെ “ചക്കീചങ്കരം', “പറങ്ങോടീ പരിണയം” എന്നിവ ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. “വെള്ളരിനാടക്‌ ങ്ങളില്‍ സൂത്രധാരനും വിദൂഷകനും ഹാസ്യത്തെ നന്നായി ഉപയോഗപ്പെടുത്തി. ആധുനികനാടകവേദിയിലും ആധുനികോത്തര നാട കരംഗത്തും ഹാസ്യം നന്നായി ്രതിഫലിക്കുന്നുണ്ട്‌. തോപ്പില്‍ ഭാസി, കെ.ടി.മുഹ മ്മദ്‌, ജി.ശങ്കരപ്പിള്ള, എന്‍.എന്‍.പിള്ള, എസ്‌.എല്‍ പുരം സദാനന്ദന്‍, സി.ജെ.തോ മസ്‌, സി.എല്‍ ജോസ്‌ എന്നിവരൊക്കെ ഹാസ്യത്തെ നാടകത്തിന്റെ അവിഭാജ്യഘ ടകമാക്കിയവരാണ്‌. വര്‍ത്തമാനകാലത്തും ഹാസ്യം നാടകത്തില്‍ നന്നായി വിനി മയം ചെയ്യുന്നുണ്ട്‌. മലയാളത്തിലെ സവിശേഷമായ ഒരു മേഖലയാണ്‌ നര്‍മ്മസാഹിത്യത്തി ന്റേത്‌. കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, മൂര്‍ക്കോത്ത്‌ കുമാരന്‍, കെ. 70 സുകുമാരന്‍, സഞ്ജയന്‍, ഇ.വി.കൃഷ്ണപിള്ള, പി.ശ്രീധരന്‍പിള്ള (സീതാരാമന്‍), പി.കെ.രാമന്‍പിള്ള, കെ.എസ്‌.കൃഷണപിള്ള, എന്‍.പി ചെല്ലപ്പന്‍നായര്‍, പി.കെ.രാ ജരാജവര്‍മ്മ, ആനന്ദക്കുട്ടന്‍, വി.കെ.എന്‍, എം.എന്‍.ഗോവിന്ദന്‍ നായര്‍, കാമ്പി ശ്ശേരി കരുണാകരന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി, സി.പി.നായര്‍, സുകുമാര്‍, അയ്പ്‌ പാറമേല്‍, പി.ഒ.അ്രബഹാം, ഇ.എം.കോവൂര്‍, സി.ആര്‍ ഓമനക്കുട്ടന്‍, വി.പി.ശിവകു മാര്‍, ഡി.സി.കിഴക്കേമുറി, കൃഷണ പൂജപ്പുര തുടങ്ങിയവര്‍ ഹാസ്യസാഹിത്യ ശാഖയ്ക്ക്‌ കാര്യപ്പെട്ട സംഭാവനകള്‍ നല്‍കിയവരാണ്‌. മേല്‍സൂചിപ്പിച്ച എഴുത്തുകാരില്‍ സഞ്ജയന്‍, ഇ.വി.കൃഷ്ണപിള്ള, വി.കെ. എന്‍ എന്നിവരെ പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു. 2,2.3.3.1. സഞ്ജയന്‍ (എം.ആര്‍.നായര്‍ 1903-1943) കുഞ്ചന്‍ നനമ്പ്യാര്‍ക്കുശേഷം മലയാളഹാസ്യസാഹിതൃശാഖയെ ഏറെ മുന്നോട്ടുനയിച്ച പണ്ഡിതനും സഹൃദയനുമായ വ്യക്തിയാണ്‌ സഞ്ജയന്‍ (എം. ആര്‍.നായര്‍) കോഴിക്കോട്ടെ നിരത്തുകളിലെ മാലിന്യം, പൊടി, കൊതുകുശല്യം, കോര്‍പ്പറേഷന്‍ കമ്മീഷണറുടെ കെടുകാര്യസ്ഥത, മുനിസിപ്പല്‍ ചെയര്‍മാന്റെ വക തിരിവില്ലായ്മ എന്നിവയൊക്കെ സഞ്ജയന്റെ തൂലികക്ക്‌ വിഷയമായി. താല്ക്കാ ലികവും പ്രാദേശികവുമായ കാര്യങ്ങള്‍ മാത്രമല്ല സഞ്ജയന്‍ എഴുതിയത്‌. സാര്‍വകാലിക്രപസക്തിയും പ്രവചനസ്വഭാവവുമുള്ള രചനകളാണ്‌ അദ്ദേഹത്തി ന്റേത്‌. ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളെക്കുറിച്ച്‌ ഗ്രതിപാദിച്ചു. ഗാന്ധിജി, ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്താലിന്‍ എന്നിവര്‍ ആ എഴുത്തില്‍ പലവട്ടം കട ന്നുവന്നു. കുറിക്കുകൊള്ളുന്ന ഫലിതങ്ങള്‍ ആ രചനകളില്‍ ചിതറിക്കിടക്കുന്നത്‌ കാണാം. സാഹിത്യനിരൂപകന്‍ എന്ന നിലയില്‍ സഞ്ജയന്‍ ആദരവ്‌ പിടിച്ചുപറ്റി. “സാഹിതൃനികഷം” അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ്‌. കൂടാതെ ആദ്യോ പഹാരം, ഹാസ്യാഞ്ജലി എന്നിവയും അദ്ദേഹത്തിന്റെ പേരിലുണ്ട്‌. “ചങ്ങലംപ രണ്ട്‌ എന്ന ഒരു സാങ്കല്പിക ദേശത്തെക്കുറിച്ചാണ്‌ സഞ്ജയന്‍ പലപ്പോഴും പ്രതീകാത്മകമായി എഴുതിയത്‌. അത്‌ കോഴിക്കോടോ, മലബാറോ, കേരളമോ ഇന്ത്യതന്നെയോ ആകാം. “നീതിനിഷ്ഠമായ ജനാധിപത്യ വ്യവസ്ഥയിലേക്ക്‌ പുരോഗമിക്കാനാഗ്രഹിക്കുന്ന ആ ദേശക്കാര്‍ കാട്ടികൂട്ടുന്ന കോപ്പിരാട്ടികള്‍ക്ക്‌ നടുവില്‍ അവരുടെ മനസ്സാക്ഷിയായി സഞ്ജയന്‍ പുലരുന്നു (കാരശ്ശേരി, 2011: 15). “സഞ്ജയന്‍', “വിശ്വരൂപം” എന്നീ മാസികളിലൂടെയാണ്‌ സഞ്ജയന്‍ തന്റെ ലേഖനങ്ങളും മറ്റു സൃഷ്ടികളും പ്രകാശിപ്പിച്ചിരുന്നത്‌. ““ഇന്നു തിരിഞ്ഞുനോക്കു 71 മ്പോള്‍ വ്യക്തമാവും കയ്പേറിയ രാഷ്ട്രീയവിമര്‍ശനത്തെ ഹാസ്യത്തിന്റെ മധുരം തേച്ച്‌ അവതരിപ്പിച്ച ആദ്യകാല സാഹിത്ൃകാരന്മാരില്‍ പ്രധാനി സഞ്ജയനാണ്‌. മുക്കാല്‍ നൂറ്റാണ്ടുകൊണ്ട്‌ - കേരളത്തിലെ നിരത്തുകളുടെ ഉദാഹരണത്തിലും മറ്റം കാണുംപോലെ - കാര്യങ്ങള്‍ വളരെയേറെ മാറിയിട്ടില്ല എന്നതും ഏതു കാലത്തും മുഷിയാത്ത തമാശയിലാണ്‌ അവതരണം എന്നതും ആ ലേഖനങ്ങളെ ഇന്നും പ്രസക്തമാക്കിത്തീര്‍ക്കുന്നു. അവയില്‍ നമ്മുടെ ജനാധിപതൃത്തിന്റെ ബാലാരിഷ്ടതകളുടെ ചരിത്രമുണ്ട്‌. ഇന്നത്തെ യുവത്വത്തിന്റെ അരാഷ്ട്രീയ തയ്ക്ക്‌ മരുന്ന്‌” (201115) എന്ന കാരശ്ശേരിയുടെ വിലയിരുത്തല്‍ ഉചിതംതന്നെ. സാമൂഹികചരി്രത്തിലാണ്‌ സഞ്ജയനെ അടയാളപ്പെടുത്തേണ്ടത്‌. ജനാധിപ ത്ൃത്തെ കൃത്യമായി വിമര്‍ശിക്കാനും തിരുത്താനും അദ്ദേഹം നിരന്തരം ശ്രമിച്ചു. ഗദ്യവും പദ്യവും അനായാസമായി അദ്ദേഹം കൈകാര്യം ചെയ്തു. അഭി ജാതവും ആദര്‍ശദീപ്തവുമായ ഹാസ്യമാണ്‌ എല്ലാ രചനകളുടെയും മുഖമുദ്ര യായി കാണാനാവുക. കവി, കഥാകൃത്ത്‌, ഉപന്യാസകാരന്‍, നിരൂപകന്‍ എന്നീ നിലകളില്‍ സഞ്ജയന്‍ ശോഭിച്ചു. “സഞ്ജയന്റെ ഹാസ്യത്തിന്‌ പല തലങ്ങളുണ്ട്‌. നിത്യജീവിതസംഭവങ്ങളെ സൂക്ഷ്മതയോടെ നോക്കിക്കാണുന്ന ഒരു വിചാരശീല മാണ്‌ അവയില്‍ ചിരിക്കാന്‍ പാകത്തിലുള്ള പല വൈചിത്രയങ്ങളും കാണാനാവു മെന്ന ബോധ്യത്തില്‍നിന്നാണ്‌ പല കഥകളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്‌.” (രാ ജേന്ദ്രന്‍, 2007: 6) എന്ന അഭിപ്രായം സ്വീകാര്യമാണ്‌. ചിരിയിലൂടെ ചിന്തിപ്പിക്കുന്ന താണ്‌ സഞ്ജയസാഹിത്യം. ഹാസ്യകഥകളും പാരഡിക്കവിതകളും വിവര്‍ത്ത നവും മറ്റു ലേഖനങ്ങളും ഇന്നും ര്രസക്തമാണ്‌. ഹാസ്യമാണ്‌ സഞ്ജയന്റെ മുഖ്യരസം. ഗഅരവമുള്ള ചിന്തയുമായി ചേര്‍ന്നാണ്‌ ഹാസ്യത്തെ കൊണ്ടുനടന്നത്‌. “അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഹാസ്യം ഒരു മനഃസ്ഥിതിയുടെ ഉത്പന്നമായിരുന്നു. ഈ ലോകത്തെ ഒരു പ്രത്യേക രീതി യില്‍ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ നാം അവസാനിക്കാത്തൊരു ഹാസ്യനാടക ത്തിന്‌ സാക്ഷ്യം വഹിക്കാന്‍ കെലപ്പുള്ളവരായിത്തീരുമെന്നായിരുന്നു സഞ്ജയ നിലെ ദാര്‍ശനികനു ബോധ്യപ്പെട്ട വസ്തുത. ഇവിടെക്കാണുന്ന ചിരിയും കണ്ണീരും ഒരുപോലെ മിഥ്യയാണെന്നിരിക്കെ എന്തിനു ചിരിക്കാതിരിക്കണം എന്ന്‌ സഞ്ജ യന്റെ കളിയാശാന്‍ വിദൂഷകനോടു ചോദിക്കുന്നത്‌ ശ്രദ്ധേയമാണ്‌. ലോകത്തിലു ളളവരെല്ലാം ഭ്രാന്തന്മാരായാലത്തെ അവസ്ഥയെക്കുറിച്ച്‌ ഒരിക്കല്‍ സഞ്ജയന്‍ ഭാവന ചെയ്യുന്നുണ്ട്‌. ചിലര്‍ കാരണമില്ലാതെ കരയുന്നു. ചിലര്‍ കാരണമില്ലാതെ ചിരിക്കുന്നു. തമ്മില്‍ ഭേദം രണ്ടാമത്തെ കൂട്ടരല്ലേ എന്ന്‌ ആനുഷംഗികമായി ചോദി ക്കുവാന്‍ അദ്ദേഹം മറക്കുന്നില്ല” (രാജേന്ദ്രന്‍, 2003: 51). 72 തോലന്റെയും നമ്പ്യാരുടെയും പാരമ്പര്യത്തിന്‌ കാലോചിതമായ വൃതിയാ നങ്ങള്‍ വരുത്തി ഹാസ്യത്തെ മുന്നോട്ടു നയിച്ചവരാണ്‌ സഞ്ജയനും ഈ.വിയും. “കലര്‍പ്പുകലരാത്ത ഹാസ്യം അതിന്റെ വൈചി്യവൈവിധ്യങ്ങളോടെ ആവി ഷകൃതമാവുന്നു ഇവരുടെ കൃതികളില്‍. ഒരാളുടെ വ്യവഹാരമണ്ഡലം ഉത്തരകേ രളമായിരുന്നു. അപരന്റേത്‌ ദക്ഷിണകേരളവും. ഇരുഭാഗത്തും സന്ദര്‍ഭങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും വ്യത്യസ്തതകള്‍ പലതുണ്ടായിരുന്നുവെങ്കിലും ആ വൃത്യ സ്തതകള്‍ അവരുടെ ഹാസ്യത്തിന്റെ സമാനഭാവങ്ങള്‍ക്ക്‌ പ്രതികൂലമായി ത്തീര്‍ന്നില്ല. വൈയക്തികതലത്തിലും സമൂഹതലത്തിലും ജീവിതസാഹച ര്യങ്ങളില്‍ അന്തര്‍ഭവിക്കുന്ന ഹാസൃഭാവം കണ്ടെത്തുന്നതിലും അതില്‍ ആകണ്ഠം ആമഗ്നനാകുന്നതിലും അതുവഴി അനുഭൂതമാകുന്ന രസം പകര്‍ന്ന്‌ മറ്റു ളളവരെ ആഹ്ാദിപ്പിക്കുന്നതിലും ഈ.വിയും സഞ്ജയനും ഒരുപോലെ നിഷ്കര്‍ഷിച്ചു. അതിന്‌ പര്യാപ്തമാകുംമട്ടില്‍ സമകാലജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളിലെങ്ങും അവര്‍ പരതി നടക്കുകയും കണ്ടെത്തിയതെന്തും ഹാസ്യവിഷയമാക്കുകയും ചെയ്തു. സമകാലമലയാളഹാസ്യത്തിന്റെ പരസ്പര പൂരകമായ അംശങ്ങള്‍ക്ക്‌ പ്രാതിനിധ്യം വഹിക്കുന്നു. ഈ.വിയും സഞ്ജയനും എന്നു ചുരുക്കം” (സര്‍ദാര്‍കുട്ടി, 199813). മലയാള ഹാസ്യസാഹിത്യത്തിന്‌ ഗരിമ നല്‍കുന്നതില്‍ ഇവര്‍ വഹിച്ച പങ്കു നിസ്തുലമാണ്‌. 2,2,3.3.2 ഈ.വി.കൃഷ്ണപിള്ള സരസക്ഥാക്യൃത്ത്‌, നാടകാചാര്യന്‍, ്രബന്ധകാരന്‍, തൂലികാ ചിത്രകാരന്‍, ഹാസ്യസാഹിതൃകാരന്‍, ആത്മകഥാകാരന്‍ എന്നിങ്ങനെ ബഹുമുഖമായ വ്യക്തി ത്വത്തിനുടമയായ ഇ.വി.കൃഷണപിള്ളയുടെ ഏറ്റവും പ്രധാന രചന “ചിരിയും ചിന്ത '(1928)യുമാണ്‌. ചിന്താബന്ധുരങ്ങളായ 101 ഉപന്യാസങ്ങളാണ്‌ ഇതിലുള്ളത്‌. “ത്രിലോക സഞ്ചാരി” എന്ന തൂലികാനാമത്തില്‍ മലയാള രാജ്യം ചി്രവാരിക യിലും “ന്റേതരോഗി” എന്ന പേരില്‍ മനോരമയിലും (്രസിദ്ധീകരിച്ചവയാണ്‌ ഇവ യില്‍ പലതും. ഭാവനാവിലാസം, വിഷയവൈചിത്രയം, വീക്ഷണകാശലം, ആഖ്യാ നപാടവം, വിനോദരസികത്വം തുടങ്ങിയ ഗുണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കൃതി യാണ്‌ “ചിരിയും ചിന്ത യും. പ്രസാദാത്മകത്വമാണ്‌ ഇ.വി.യുടെ രചനകളുടെ പ്രത്യേകത. ഹാസ്യമാണ്‌ ഇ.വി യുടെ മുഖ്യഭാവം. ഗദ്യത്തിലൂടെയാണ്‌ ഇ.വി തന്റെ ഹാസ്യസിദ്ധികള്‍ വെളി പ്പെടുത്തിയത്‌. “അസാമാന്യമായ ലോകനിരീക്ഷണപാടവം, മനഃശാസ്ത്രപഠനം, 73 പാണ്ഡിത്യം, ജാതിമതാതീതമായ ചിന്ത തുടങ്ങിയവയെല്ലാം ഇ.വി.രചനകളുടെ മുഖമുദ്രകളാണ്‌. ആളും കോളും നോക്കാതെ നിര്‍ഭയം നിര്‍വിശങ്കം രചിക്കപ്പെട്ട അദ്ദേഹത്തിന്റെ ഹാസ്യസാഹിതൃസൃഷ്ടികള്‍ കേരളസാഹിത്യത്തിലെ ഒരു മഹാ സംഭവമായിരുന്നു. അത്‌ അദ്ദേഹത്തിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ലെന്ന്‌ പശ്ചാ ത്താപഭരിതമായ ഹൃദയത്തോടെ നമുക്ക്‌ തീര്‍ത്തു പറയാം. പരിഹാസദ്യോത കവും ഫലിതസമ്മിളിതവുമായ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ ഒരു കൈകൊണ്ടു ്രഹരിക്കുകയും മറുകൈകൊണ്ട്‌ തലോടുകയും ചെയ്യുന്ന ്രനഡവും ഉജ്ജ്വലവു മായ ആഖ്യാനചടുലത കുലംകുത്തി ഒഴുകുന്നുതായി നമുക്കനുഭവപ്പെടും. കേരളീ യര്‍ ഇത്ര നിര്‍വിശങ്കം ആരാധിച്ചൊരു അക്ഷരദ്വയമുണ്ടോയെന്നു സംശയം” എന്ന്‌ ഇ.വിയെ ഓര്‍ത്തെടുക്കുന്നുണ്ട്‌ അടൂര്‍ രാമചന്ദ്രന്‍ നായര്‍ (996: 879). ഹാസ്യത്തിന്റെ ഉള്‍പ്പിരിവുകളായ ഫലിതം, ആക്ഷേപഹാസ്യം, സാത്വിക ഹാസ്യം, (ച്ഛന്ന ഹാസ്യം, ഹാസ്യാനുകരണം, നേരമ്പോക്ക്‌, പരിഹാസം എന്നീ മേഖലകളിലെല്ലാം ഇ.വിയുടെ പ്രതിഭ വ്യാപരിച്ചിട്ടുണ്ട്‌. “വ്യവസ്ഥാപിതമെന്നോ, സാമ്മത്രദായികമെന്നോ വിളിക്കാവുന്ന മലയാളത്തിലെ അന്നത്തെ പരമ്പരാഗത ഹാസ്യസങ്കല്‍പത്തിനു വ്യത്യസ്തമായി തന്റെ രചനകളിലൂടെ ഹാസ്യാവിഷ്കര ണത്തെ സമൂലം മാറ്റിമറിക്കുകയാണ്‌ ആ ധിഷണാശാലി ചെയ്തത്‌. കണ്‍വന്‍ഷ ണല്‍ ഫലിതബോധത്തെയും ആവിഷ്കാരരീതിയെയും ഉഴുതുമറിച്ച ഇ.വി.യുടെ സംഭാവന പ്രത്യേക പരിധിയിലേക്ക്‌ ഒതുങ്ങിക്കൂടുന്നതല്ല”. (1996: 880) അക്കാ ലത്തെ കേരളീയ ജീവിതവൈകൃതങ്ങളിലേക്കും പൊങ്ങച്ചങ്ങളിലേക്കും സംസ്കാ രലോപത്തിലേക്കും പരിഹാസത്തിന്റെ അമ്പുകള്‍ നിര്‍ദാക്ഷിണ്യം തൊടുത്തുവിട്ടു ഇ.വി. നോവല്‍, ചെറുകഥ, നാടകം, നര്‍മ്മലേഖനം തുടങ്ങി വ്യത്യസ്ത സാഹിത്യ മേഖലകളില്‍ ഇ.വി തന്റെ പ്രതിഭ വ്യാപരിപ്പിച്ചിട്ടുണ്ട്‌. 2,2.3.3.3 വി.കെ.എന്‍ തോലന്‍, കുഞ്ചന്‍നമ്പ്യാര്‍, സഞ്ജയന്‍, ഇ.വി.കൃഷ്ണപിള്ള എന്നിവര്‍ക്ക്‌ ശേഷം മലയാളം കണ്ട ഏറ്റവും ശ്രദ്ധേയനായ ഹാസ്യപ്രതിഭയായ എഴുത്തുകാര നാണ്‌ വി.കെ.എന്‍. കേരളീയ ഹാസ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും നവീന ഹാസ്യത്തിന്റെ വ്രജകാന്തിയും വി.കെ.എന്നിന്റെ ്രതിഭയില്‍ ഒന്നിക്കുന്നുണ്ട്‌. നുതനഹാസ്യത്തിന്റെ രചനാതന്ത്രങ്ങള്‍ വി.കെ.എന്‍ ധീരമായി പരീക്ഷിച്ചു. ““ചിരിയെഴുത്തില്‍ ഏറെ ധാരാളിയായ ഈ എഴുത്തുകാരന്റെ ഹാസ്യഭാവന ഒരു ഉറഞ്ഞുതുള്ളലിനെയാണ്‌ അനുസ്മരിപ്പിക്കുന്നത്‌. ഇനിയൊരാള്‍ക്കും നമ്മുടെ ഹാസ്യലോകത്ത്‌ ഒരടിയും മുന്നോട്ടുപോകാനാവില്ലെന്ന്‌ സ്വയം ബോധ്യപ്പെടു 74 ത്തിയും അടിക്കടി വിളിച്ചറിയിച്ചും വശങ്ങളിലേക്കു തുള്ളിമാറിയും പിന്നിലേക്കു നടന്നുനീങ്ങിയും ഒരു കേരളീയ നാടന്‍കേളിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മലയാളി യുടെ വാക്കിലും പൊരുളിലും വി.കെ.എന്‍ നിറവാര്‍ന്ന ചിരി കോരിയിടുന്നു” എന്ന്‌ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്‌ (റോയി, 2017 : 5). സാമ്മത്രദായികസാഹിത്യസങ്കല്പങ്ങളെയും രചനാസങ്കേതങ്ങളെയും ഭാഷ യുടെ വ്യാകരണത്തെയും അട്ടിമറിച്ച ഒരു എഴുത്തുകാരനാണ്‌ വി.കെ.എന്‍. ഹാസ്യത്തെ രാഷ്ട്രീയായുധമാക്കുന്ന രചനാശൈലിയാണ്‌ അദ്ദേഹത്തിന്റേത്‌, ആരോഹണം, പിതാമഹന്‍, അധികാരം, സിണ്ടിക്കേറ്റ്‌ തുടങ്ങിയ രചനകളില്‍ ചരി ്രവും രാഷ്ട്രീയവും പുതിയ വ്യാഖ്യാനങ്ങളോടെ പ്രത്യക്ഷപ്പെടുന്നു. ഇവിടെ ഹാസ്യം ലളിതമായ ഒരു ആഖ്യാനമായല്ല വെളിപ്പെടുന്നത്‌. മറിച്ച്‌ സര്‍വ്ൃതല സ്പര്‍ശിയായി അത്‌ മാറുന്നു. “വി.കെ.എന്‍. ഫലിതങ്ങള്‍ക്ക്‌ പലപ്പോഴും പ്രത്യ ക്ഷത്തില്‍ത്തന്നെ പഴയ നമ്പൂതിരി ഫലിതങ്ങളുമായി സാമ്യമുണ്ട്‌. അത്‌ അബദ്ധ ങ്ങളെ ന്യായീകരിക്കുകയും വിഡ്ഡിത്തങ്ങളെ ആഘോഷിക്കുകയും ചെയ്തു കൊണ്ട്‌ ബാഹൃതലത്തില്‍ പെട്ടെന്ന്‌ പുഷ്പിക്കുന്ന ചിരി സൃഷ്ടിക്കുന്നു” (2017:9). എന്നും ““അസ്തിത്വദര്‍ശനങ്ങളുടെ തീരവവനാളുകളില്‍ ഹാസ്യം രണ്ടാം കിടയായി കണക്കാക്കപ്പെട്ടപ്പോഴാണ്‌ വി.കെ.എന്‍ ഹാസ്യസാഹിത്യകാരനായി അവരോധിക്ക പ്പെട്ടത്‌. വി.കെ.എന്‍ എഴുത്തിന്റെ ്രഹരശേഷിയും ഗ്രതിവാദപരതയും തിരിച്ച റിഞ്ഞവരും അറിയാന്‍ കെല്പില്ലാത്തവരും പിന്നീട്‌ “ഹാസ്യ്രജാപതി” എന്ന വിശേഷണത്താല്‍ വി.കെ എന്നിനെ വ്യവഹരിച്ചു. വി.കെ.എന്നിന്റെ ഭാഷ സന്ദേഹം ജനിപ്പിക്കുന്നതായിരുന്നു. മലയാളവും തമിഴും സംസ്കൃതവും ഹിന്ദിയും ഇംഗ്ലീഷും ്ഞ്ചുമെല്ലാം ഇടകലര്‍ന്ന സങ്കര ഭാഷയിലൂടെ ആധുനിക തയെ അക്ഷരാര്‍ത്ഥത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു വി.കെ.എന്‍. ഹാസ്യ പ്രജാപതി, കോമാളി യുഗത്തിലെ പുരുഷഗോപുരം, ചിരിയുടെ ചുറ്റിക്രപ യോഗം, ചിരിയുടെ പിതാമഹന്‍ എന്നിങ്ങനെ ഹാസ്യസാഹിത്യകാരനായി പ്രതി ഷ്ഠാപനം ചെയ്യുന്ന പഠനങ്ങളാണ്‌ അന്നുണ്ടായത്‌” എന്നും (ഷിബൂഷ്‌, 2014: Y11) വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. ആധുനികത വളര്‍ത്തിയെടുത്ത ചരിത്രബോധത്തെ നിഷേധിക്കുന്ന ചരിശ്ര സമീപനമാണ്‌ വി.കെ.എന്നിന്റേത്‌. മലയാളത്തില്‍ പൂര്‍ണ്ണമായി പഠിക്കപ്പെടാത്ത ഹാസ്യ്രതിഭയാണ്‌ വി.കെ.എന്‍. മലയാളത്തിന്റെ ഹാസ്യഭാവന ഏറെ മുന്നേറിയി രിക്കുമ്പോഴും നിശിതമായ സാമൂഹികവിമര്‍ശനവും സാംസ്കാരികപരിഷകര ണവും നിര്‍വ്വഹിക്കുന്നതില്‍ മുമ്പുണ്ടായിരുന്ന ഉശിരും മൂര്‍ച്ചയും സൂക്ഷ്മതയും അതിന്‌ കൈമോശം വന്നിരിക്കുന്നതായി ബോധ്യപ്പെടും. ആ ലാളിത്തത്തിന്റെ 75 വിപണിസംസ്കാരം വിമര്‍ശനങ്ങളെ അംഗീകരിക്കാതെ വിനോദവ്യവസായത്തി ലേക്ക്‌ ഹാസ്യത്തെ നയിക്കുന്നതായി കാണാം. വാര്‍പ്പുമാതൃകകളായി ഹാസ്യാവി ഷ്കാരങ്ങള്‍ മാറുന്നു. തോലനും കുഞ്ചന്‍നമ്പ്യാരും സഞ്ജയനും ഈ.വി. കൃഷ്ണപിള്ളയും ബഷീറും വി.കെ.എന്നും കാഴ്ചവച്ച വ്യത്യസ്തവും അനന്യവുമായ ഹാസ്യമാത്യൃ കകള്‍ പിന്നീട്‌ മലയാളത്തിന്‌ അന്യമായി വരുന്നതായി ഹാസ്യചരിത്രപരിണാമം സാക്ഷ്യപ്പെടുത്തുന്നു. 76 കുറിപ്പുകള്‍ 1. സംസ്കാരപഠനം മുന്നോട്ടു വയ്ക്കുന്ന ഒരു വിശകലന രീതിയാണിത്‌. രണ്ടോ അതിലധികമോ പഠനശാഖകള്‍ ഉപയോഗിച്ച്‌ നടത്തുന്ന പഠന രീതി എന്നാണ്‌ ഈ പദം കൊണ്ടുദ്ദേശിക്കുന്നത്‌. 2. ശാസ്ത്രത്തിലും തത്വചിന്തയിലും ഉപയോഗിക്കുന്ന സംജ്ഞയാണ്‌ വിചാരമാത്യ ക. ഒരു മേഖലയെ സംബന്ധിച്ച സിദ്ധാന്തങ്ങളും ഗവേഷണരിതികളും സങ്കല്പ ങ്ങളും അംഗീകൃത മാനദണ്ഡങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന പ്രതൃക ചിന്താരീ തിയെ അല്ലെങ്കില്‍ സങ്കല്പനത്തെയാണ്‌ വിചാരമാതൃകയെന്നതു കൊണ്ടുദ്ദേശി ക്കുന്നത്‌. 3. റെയ്മണ്ട്‌ വില്യംസാണ്‌ ഇങ്ങനെയൊരാശയം മുന്നോട്ടുവയ്ക്കുന്നത്‌. വില്യം സിനെ സംബന്ധിച്ചു മനുഷ്യന്റെ കലാപരമായ ആവിഷ്കാരങ്ങള്‍ അവരുടെ ദൈനംദിന ഗ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ്‌. യാഥാര്‍ത്ഥ്നിര്‍മ്മിതിക്കാവ ശൃമായ സംവേദനം തന്നെയാണ്‌ അവിടെ നടക്കുന്നത്‌. അതായത്‌ സര്‍ഗ്ഗാത്മ കമോ അല്ലാത്തതോ ആയ സാംസ്കാരിക നിര്‍മ്മിതികളെല്ലാം സാധാരണമായ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ തന്നെ ഭാവമാണ്‌. 4. ്രാങ്കഫര്‍ട്ട്‌ സ്കൂളിലെ അംഗമായിരുന്ന ജര്‍മന്‍ തത്വചിന്തകനാണ്‌ മാക്സ്‌ ഹോഖൈമര്‍ (1895-1973). ഫ്രാങ്കഫര്‍ട്ട്‌ സ്കൂള്‍ ഡയറക്ടര്‍ ആയിരുന്നു. എക്സിപ്സ്‌ ഓഫ്‌ റീസണ്‍ (1947), ബീറ്റ്‌ വീൻ (ഫിലോസഫി) ആന്റ്‌ സോഷ്യല്‍ സയന്‍സ്‌ (1930-1938), തിയോഡര്‍ അഡോണോയുമായി ചേര്‍ന്ന്‌ എഴുതിയ “ഡയ ലറ്റിക്സ്‌ ഓഫ്‌ എന്‍ലൈറ്റ്മെന്റ്‌ എന്നിവയാണ്‌ പധാന രചനകള്‍. 5. ഫ്രാങ്ക്ഫര്‍ട്ട്‌ സ്കൂള്‍ സ്ഥാപകരില്‍ പ്രധാനിയായ ജര്‍മന്‍ ചിന്തകനാണ്‌ തിയോ ഡര്‍ അഡോണോ (1903-1969) സാമൂഹൃശാസ്ര്രജ്ഞന്‍, മനഃശാസ്ത്രജ്ഞന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അഡോണോ വിമര്‍ശനാത്മക സിദ്ധാന്തത്തിന്റെ പേരിലാണ്‌ കൂടുതല്‍ പ്രസിദ്ധന്‍. “സംസ്കാര വ്യവസായം” എന്ന സങ്കല്പനം അവതരിപ്പിച്ചത്‌ അഡോണോയാണ്‌. ഡയല റ്റിക്സ്‌ ഓഫ്‌ എന്‍ലൈലറ്റന്‍മെന്റ്‌ (1947) മിനിമ മൊറാലിയ (1951), നെഗറ്റീവ്‌ ഡയ ലറ്റിക്സ്‌ (1966) എന്നിവയാണ്‌ പ്രധാന ഗ്രന്ഥങ്ങള്‍. 6. ഫ്രാങ്കഫര്‍ട്ട്‌ സ്കൂള്‍ ചിന്തകരില്‍ പ്രമുഖനാണ്‌ സാമുഹൃശാസ്ര്രജ്ഞനും തത്വ ചിന്തകനുമായ യുര്‍ഗന്‍ ഹെബര്‍മാസ്‌ (1929). അദ്ദേഹത്തിന്റെ “പൊതുമണ്ഡലം എന്ന സങ്കല്പനം ആധുനികതയുടെ സന്ദര്‍ഭത്തില്‍ യൂറോപ്പില്‍ രൂപപ്പെട്ട സാമൂ ഹിക പരിണാമങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ദ സ്ട്രക്ചറല്‍ ്രാന്‍സ്ഫര്‍മേഷന്‍ ഓഫ്‌ ദ പബ്ലിക്‌ സ്പിയര്‍, ഫിലോസഫി ഓഫ്‌ മോഡേണിറ്റി, തിയറി ഓഫ്‌ കമ്യൂണിക്കേഷന്‍ എന്നിവ പ്രധാന രചനകളാണ്‌. 7. ജര്‍മന്‍ വംശജനായ അമേരിക്കന്‍ സമൂഹ മന:ശാസ്ത്രജ്ഞനാണ്‌ എറിക്‌ ഫ്രോം (1900-1980). മന:ശാസ്ത്രവിശ്ലേഷകന്‍, സാമുഹൃശാസ്ത്രജ്ഞന്‍, സോഷ്യലിസ്റ്റ്‌ ചിന്തകന്‍ എന്നീ നിലകളിലും പ്രസിദ്ധന്‍. 8. ഫ്രാങ്കഫര്‍ട്ട്‌ സ്കൂള്‍ ചിന്തകരില്‍ പ്രമുഖനായ ഹെര്‍ബര്‍ട്ട്‌ മാര്‍ക്യൂുസ്‌ (1898 - 1979) അമേരിക്കന്‍ - ജര്‍മന്‍ തത്വചിന്തകന്‍, സാമുഹൃശാസ്ത്രജ്ഞന്‍, രാഷ്ട്രീയ സൈദ്ധാന്തികന്‍ എന്നീ നിലകളിലും ര്രസിദ്ധന്‍. ഇറോസ്‌ ആന്റ്‌ സിവിലൈസേ ഷന്‍ (1955), വണ്‍ ഡൈമെന്‍ഷണല്‍ മാന്‍ (1964) എന്നിവ പ്രധാന രചനകള്‍. 77 9. ജര്‍മന്‍ ചിന്തകനും സാംസ്കാരിക വിമര്‍ശകനുമാണ്‌ വാള്‍ട്ടര്‍ ബെഞ്ചമിന്‍ (1892 -1940). സനന്ദര്യ ശാസ്ത്രസിദ്ധാന്തം, സാഹിതൃ വിമര്‍ശനം, ചരിത്രപരമായ ഭൌതികവാദം മുതലായവയില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കിയിടുണ്ട്‌. ദ ടാസ്ക്‌ ഓഫ്‌ ദ ഗ്രാന്‍സ്‌ ലേറ്റര്‍ (1932), ദ വര്‍ക്ക്‌ ഓഫ്‌ ആര്‍ട്ട ഇന്‍ ദ ഏജ്‌ ഓഫ്‌ മെക്കാനിക്കല്‍ റീപ്രൊഡക്ഷന്‍ (1936), തിസീസ്‌ ഓണ്‍ ദ ഫിലോസഫി ഓഫ്‌ ഹിസ്റ്ററി (1940) തുടങ്ങിയവ ്രധാന ഗ്രന്ഥങ്ങളാണ്‌. 10. ഏതെങ്കിലും സാമൂഹ്ൃഗണത്തിനോ ഭരണ കൂടത്തിനോ ഒരു ജനതയ്ക്കുമേല്‍ ഉണ്ടാകുന്ന നേതൃത്വം അഥവാ ആധിപത്യമാണ്‌ അധീശത്വം. 11. സാമൂഹ്യ ജീവിതത്തില്‍ ആശയങ്ങളും വിശ്വാസങ്ങളും മൂല്യബോധവും ഉല്പാദി പ്പിക്കുന്ന ഭതിക പ്രകിയയാണ്‌ പ്രത്യയശാസ്ത്രം. പ്രത്യയ ശാസ്ത്രത്തെ പല തരത്തില്‍ നിര്‍വ്ൃചിക്കാറുണ്ട്‌. ഈ നിര്‍വ്ൃചനങ്ങള്‍ക്കെല്ലാം തന്നെ അതിന്റേതായ വൈവിധ്യവും ചരിത്രവുമുണ്ട്‌. 12. വ്യവസ്ഥാപിതമായ ഒരു സമുഹത്തില്‍ സാമൂഹിക ചലനം സാധ്യമാക്കുന്ന രീതി യില്‍ ഒരു വൃക്തിക്ക്‌ ലഭിക്കുന്ന സാമൂഹികവും സാംസ്കാരികവുമായ മുതല്‍കുട്ടുകളാണ്‌ സാംസ്കാരിക മുലധനം. വിദ്യാഭ്യാസം, ജീവിത രീതി മുത ലായവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടുന്നു. 13. ഫ്രാങ്കഫര്‍ട്ട ചിന്തകനായ തിയോഡര്‍ അഡോര്‍ണോ ആവിഷ്കരിച്ച സങ്കല്പന മാണ്‌ സംസ്കാര വ്യവസായം. 14. ചിഹങ്ങളേയും അവയുടെ പ്രയോഗത്തെയും കുറിച്ചുള്ള പഠനമാണ്‌ ചിഹവി ജ്ഞാനീയം. ഇതുപ്രകാരം പ്രപഞ്ചത്തിലുള്ള എല്ലാറ്റിനേയും ചിഹ്നമായാണ്‌ കാണുക. 15. ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലുമുള്ള മനുഷ്യര്‍, മനുഷ്യരുടെ സ്വഭാവം എന്നിവയെക്കുറിച്ചുളള ശാസ്ത്രീയ പഠനമാണിത്‌. സാമുഹിക നരവംശശാ സ്ത്രവും സംസ്കാരിക നരവംശശാസ്ത്രവും സമൂഹങ്ങളുടെ നിയമങ്ങള്‍, മുല്യ ങ്ങള്‍ എന്നിവയെക്കുറിച്ചന്വേഷിക്കുന്നു. ഭാഷാ ശാസ്ത്ര നരവംശസാസ്ത്രം സാമുഹ്യ ജീവിതത്തെ എപ്രകാരം ബാധിക്കുന്നുവെന്ന്‌ പഠിക്കുന്നു. ജീവശാ സ്ത്രപാഠം (ഭൌതിക വാദ നരവംശശാസ്ത്രം) മനുഷ്യരുടെ ജീവശാസ്ത്രപരിണാ മത്തെക്കുറിച്ച്‌ പഠിക്കുന്നു. titps:/‘wikipedia.org., 4-06, 19)) 16. വ്യവഹാരപഠനം ഭാഷാശാസ്ത്രത്തിലും ചിഹശാസ്ത്രത്തിലും ഉടലെടുത്ത വ്യവ ഹാരാപഗ്രന്ഥത്തെ വികസിപ്പിച്ചത്‌ ഫുക്കോയാണ്‌. സവിശേഷമായ ഭാഷാപ്ര യോഗമാണ്‌ വ്യവഹാരം. നിയമം, വൈദ്യം, മതം, സാഹിതൃം, എന്നിങ്ങനെ സമ ഗ്രജീവിത മേഖലകളില്‍ ജനങ്ങള്‍ തമ്മിലുള്ള അധികാരബന്ധത്തെ സൂചിപ്പി ക്കുന്ന ഭാഷാര്രയോഗരിീതിയാണ്‌ വ്യവഹാരം. അധികാരത്തിന്റെ ഉല്പാദനവും പുനരുത്പാദനവും വിതരണവും നടക്കുന്ന ഗ്രകിയയില്‍ വ്യവഹാരരുപീകരണം എങ്ങനെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതെന്നാണ്‌ വ്യവഹാര വിശകലന ത്തില്‍ അന്വേഷിക്കുന്നത്‌. വ്യവഹാരപഠിതാക്കളുടെ കാഴ്ചപ്പാടില്‍ മനുഷ്യന്റെ കര്‍തൃത്വവും സ്വത്വവും വൈവിധ്യമാര്‍ന്ന വ്ൃവഹാരരുപീകരണങ്ങളുടെ ഉത്പന്ന മാണ്‌ (സജി മാത്യു, 2017: 249-251). 17. 1960 കളില്‍ റെയ്മണ്ട്‌ വില്യംസം ഉപയോഗിച്ച പദമാണിത്‌. തന്റെതന്നെ കൃതിക ളില്‍ സാംസ്കാരിക പാഠങ്ങളും വിമര്‍ശനവും ചരി്രവസ്തുതകളും എപ്രകാരം ചേര്‍ന്നിരിക്കുന്നു എന്ന വിശദീകരിക്കുന്നതിനായാണ്‌ ഈ പദം ഉപയോഗിച്ചത്‌. 1980 കള്‍ മുതല്‍ ചരിത്രവും പാഠവും തമ്മിലുളള ബന്ധത്തെ സംബന്ധിച്ച സാഹിതീയമോ സാംസ്കാരികമോ ആയ പഠനങ്ങളെ കുറിക്കാനുപയോഗിക്കു 78 ന്നു. കാതറിന്‍ ബെല്‍സി, ജൊനാഥന്‍ ഡോളിമോര്‍, അലന്‍ സിന്‍ഫില്‍ഡ്‌ തുട ങ്ങിയവരുട പഠനങ്ങളില്‍ ഈ രീതി വ്യാപകമായി കാണാം (Buchanan 2010: 102). സംസ്കാരവും മനുഷ്യന്റെ ഉത്പന്നങ്ങളിലൊന്നാണ്‌ എന്നും അതിനെയും ഭനതികവാദ സമീപനത്തില്‍ വിശദീകരിക്കാനാവുമെന്നുമുള്ള സങ്കല്പമാണ്‌ സാംസ്കാരിക ഭൌതികവാദം എന്ന ആശയത്തെ പ്രസക്തമാക്കുന്നത്‌. 18. പ്രാചീന കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളില്‍ ഏഴാം ഗ്രാമത്തില്‍ തുട ങ്ങിയതെന്ന്‌ പറയപ്പെടുന്ന കളി. സംഘക്കളിയുടെ സാക്ഷിപ്തരൂപമാണിത്‌. ഏഴാമത്തുകളിക്ക്‌ കളിയോഗമുണ്ടായിരുന്നു. രാത്രിയാണ്‌ അവതരിപ്പിക്കുക. വിളക്കിനു ചുറ്റുമിരുന്ന്‌ താളമേളങ്ങളോടുകൂടി പാട്ടുപാടുകയും രണ്ടുകൂട്ടര്‍ ചോദ്യോത്തരം (പാട്ടു രൂപത്തില്‍) നടത്തുകയുമാണ്‌ ഈ കളിയുടെ പ്രത്യേകത. ചെണ്ട, മദളം, ഇലത്താളം, ചേങ്ങില എന്നിവയാണു വാദ്യങ്ങള്‍. കള്ളുകുടിയന്‍, കള്ളന്‍, കൊങ്ങിണി, നമ്പൂതിരി, അമ്പലവാസി, പട്ടര്‍, കുറുവൻ തുടങ്ങിയ പല ഹാസ്യാത്മക വേഷങ്ങളും അരങ്ങില്‍ വന്ന്‌ കാണികളെ രസിപ്പിക്കും. തിരുവി താംകൂറിലാണ്‌ ഇത്‌ കൂടുതല്‍ പ്രചരിച്ചിരുന്നതെന്ന്‌ പറയപ്പെടുന്നു. ഏഴാമുത്തി ക്കളി, ഏഴാമട്ടുകളി, ഏഴാമുത്തിപ്പുറപ്പാട്‌ എന്നിങ്ങനെ പല പേരുകള്‍ ഈ കളി ക്കുണ്ട്‌ (വിഷ്ണു നമ്പൂതിരി, 2010: 123). 19. പാലക്കാട്ടുജില്ലയിലെ പാണന്‍മാരുടെ ഇടയില്‍ പ്രചാരത്തിലുള്ള കല. മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളിലും പാങ്കളി നടപ്പുണ്ട്‌. വിനോദപരമായ ഒരു കലാര്രക ടനമാണെങ്കിലും ആദ്യഭാഗത്ത്‌ അനുഷ്ഠാനബന്ധമുണ്ട്‌. ചില ഭദദഗ്രകാളിക്ഷേരേതേ ങ്ങളില്‍ വേലയ്ക്കു പതിനാലുദിവസം നടത്തുന്ന “ഏഴുവട്ടം കളി” പാണന്‍മാ രാണ്‌ അവതരിപ്പിക്കുന്നത്‌. അതുകൊണ്ട്‌ അതിനെ പാങ്കളി എന്നു പറയും. ഒരേ കളി തന്നെ ഏഴുവട്ടം ആവര്‍ത്തിക്കുന്നതിനാലാണ്‌ ആ പേരുവന്നത്‌. ഏഴുവട്ടം കളി തീര്‍ന്നാല്‍ പാണന്‍മാര്‍ പൊറാട്ടുകളി (പൊറാട്ടു നാടകം) അവതരിപ്പിക്കും അതിനാല്‍ ഇതിനും പാങ്കളി എന്നുപറയാറുണ്ട്‌. “തെക്കത്തി നാടകം, തെക്കനും തെക്കത്തിയും എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍ വെച്ചോ, ക്ഷ്േേത പരിസരങ്ങളില്‍ വെച്ചോ കലാപ്രക ടനം നടത്തും. സ്ത്രീവേഷം കെട്ടുന്നത്‌ പുരുഷന്‍മാരാണ്‌. വേഷക്കാര്‍ പാട്ടുപാ ടുകയും സംഭാഷണം നടത്തുകയും ചെയ്യും. വിദുഷകവേഷത്തിലുള്ള ഒരു പൊറാട്ടുകാരനാണ്‌ കഥാഗതി നിയന്ത്രിക്കുന്നത്‌. തെക്കന്‍, തെക്കത്തി, മണ്ണാന്‍, മണ്ണാത്തി തുടങ്ങിയ പല വേഷങ്ങളും രംഗത്തു വരും. ചെറിയ മദ്ദളം, ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങള്‍ ആവശ്യമാണ്‌ (2010: 570-571). 20. കോപ്പാള സമുദായത്തില്‍പ്പെട്ടവര്‍ കെട്ടിവരുന്ന ഒരു തെയ്യം. പിലിക്കോട്‌ ആലാ യിമട്ട ദേവസ്ഥാനത്ത്‌ ഉച്ച ഗുളികനുണ്ട്‌. ഒലിയുടപ്പാണ്‌ (കുരുത്തോലയുടുപ്പ്‌) വേഷം. മണി, ശൂലം എന്നിവ കൈയിലേന്തും. ഈ കോലം രുചുറ്റുന്നപതിവു ണ്ട്‌. പാലാട്ട്‌ അടിയോടിമാരുടെ ആരാധനാ പഠ്രതമായ ദേവതയാണ്‌ ഉച്ച ഗുളി യന്‍. 21. തീയ സമുദായക്കാരുടെ “തൊണ്ടച്ചന്‍ ദൈവ്‌ മാണ്‌ വയനാട്ടുകുലവന്‍. ശിവന്റെ തുടയില്‍ നിന്നും ജനിച്ച ദേവതയെന്ന്‌ ഐതിഹ്യം. വയനാട്ടു കുലവന്‍ വാണ വര്‍ പട്ടണത്ത്‌ കോട്ടയില്‍ എഴുന്നള്ളി. വാണവര്‍ക്ക്‌ ദൈവ സാന്നിധ്യം സ്വപ്നം വഴി മനസ്സിലായെന്നും, ദൈവത്തിന്റെ കോലം കെട്ടിയാടണമെന്ന്‌ സ്വപ്നത്തില്‍ പറഞ്ഞ പ്രകാരമാണ്‌ വയനാട്ടുകുലവന്‍ തെയ്യം കെട്ടിയാടുന്നതെന്നും തോറ്റം പാട്ടില്‍ പറയുന്നുണ്ട്‌. കാസര്‍ക്കോട്‌ ജില്ലയില്‍ “വയനാട്ടുകുലവന്‍ കെട്ട്‌ വളരെ ആര്‍ഭാടമായി കൊണ്ടാടുന്നു. അവിടെ അതിന്‌ നായാട്ട്‌ നിര്‍ബന്ധമാണ്‌. നായാ 79 ടിക്കിട്ടിയ മൃഗമാംസം തെയ്യത്തിന്റെ മുമ്പില്‍ കാഴ്ചവയ്ക്കണം. മാംസക്കറി അന്നദാനത്തോടൊപ്പം ്രസാദമായി വിളമ്പും. (201%: 772-773). 22. മന്ത്രമൂര്‍ത്തികളില്‍പ്പെട്ട ഒരു ദേവത - കാളകാട്‌, കാട്ടുമാടം തുടങ്ങിയ മാന്ത്രിക രുടെ ഗൃഹങ്ങളില്‍ കുടികൊള്ളുന്ന ദൈവമെന്ന്‌ വിശ്വാസം. ഉച്ചിട്ടയ്ക്ക്‌ “വടക്കി നേല്‍ ഭഗവതി” എന്നു കൂടി പേരുണ്ട്‌. സുഖപ്രസവത്തിന്‌ അനുഗ്രഹമരുളുന്ന പ്രസവദേവതയെന്നു വിശ്വാസം. ഉത്തരകേരളത്തില്‍ ഉച്ചിട്ടയുടെ കോലം (തെ Wo) കെട്ടിയാടാറുണ്ട. മലയന്‍, പാണന്‍, മുന്നൂറ്റാന്‍ എന്നീ സമുദായക്കാരാണ്‌ തെയ്യം കെട്ടുന്നത്‌ (2010 : 93). 23. ഉത്തരകേരളത്തില്‍ വെള്ളരിപ്പാടങ്ങള്‍ക്ക്‌ രാ്രി കാവലിരിക്കുന്ന ചെറുപ്പക്കാര്‍ അവിടെവച്ച്‌ നാടകം ചിട്ടപ്പെടുത്തുന്നു. വെള്ളരി പറിക്കാറാകുമ്പോഴേക്കും നാട കപരിശീലനം കഴിഞ്ഞിരിക്കും. പിന്നീട്‌ ഗ്രാമീണരുടെ മുമ്പില്‍ നാടകം അരങ്ങേ റും. പരിശീലനവും അവതരണവും സംവിധാനവുമൊക്കെ ്രാകൃതമായിരിക്കും. (2010 : 809). 80 അധ്യായം 3 ഹാസ്വം ജനപ്രിയ സിനിമയില്‍ അഭദ്ധയായം 3 ഹാസ്യം ജന്ര്പിയ സിനിമയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ആകര്‍ഷിക്കുകയും രസിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ ജന്രപിയ സംസ്കാരത്തിന്റെ ഭാഗമായുള്ള ആവിഷ്കാരങ്ങള്‍ അഥവാ വിനിമയങ്ങള്‍. സിനിമ, റേഡിയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക്‌ മാധ്യമ ങ്ങളും പ്രതങ്ങള്‍, ആനുകാലികങ്ങള്‍, പുസ്തകങ്ങള്‍, പരസ്യങ്ങള്‍ തുടങ്ങിയ അച്ചടി മാധ്യമങ്ങളും ജന്റപിയ സംസ്കാരത്തിന്റെ മുഖ്യസ്രോതസ്സുകളാണ്‌. 1930- കളോടെയാണ്‌ സിനിമ, റേഡിയോ, പത്രം, പരസ്യങ്ങള്‍ എന്നിവ ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി മാറിയത്‌. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ മറ്റ്‌ വിനോദ വിനിമയ മാധ്യമങ്ങളും ജന്രപിയ സംസ്കാരത്തില്‍ ഇടംനേടി. ഇവ ഓരോന്നും വളരെ പെട്ടെന്നുതന്നെ ആബാലവൃദ്ധം ജനങ്ങളേയും കീഴടക്കുന്ന സ്ഥിതി സംജാ തമായി. ജനപ്രിയസംസ്കാരത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദൃശ്യ-ശ്രാവ്യ കലാരൂപങ്ങളും മറ്റ്‌ ആവിഷക്കാരങ്ങളും ഇന്ന്‌ വളരെ പ്രാധാന്യത്തോടെയാണ്‌ അക്കാദമിക സമൂഹം വീക്ഷിക്കുന്നത്‌. 1960-കളില്‍ ഇംഗ്ലണ്ടില്‍ തുടക്കം കുറിക്ക പ്പെട്ട സംസ്കാരപഠന മേഖല ഉത്തരാധുനികമായ ജ്ഞാനപരിസരങ്ങളില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. മാധ്യമപഠനങ്ങള്‍, വ്യവഹാരപഠനങ്ങള്‍, ചിഹ്നവിജ്ഞാനീയ പഠനങ്ങള്‍ എന്നിവയിലെല്ലാം സംസ്കാരപഠനത്തിന്റെ സ്വാധീനമുണ്ട്‌. ഉത്തരാധു നികമായ ഈ പഠനരീതി ഇന്ന്‌ ജനപ്രിയ സംസ്കാര വിനിമയങ്ങളെ അപഗ്രഥി ക്കുന്നതില്‍ ഗ്പമുഖമായ സ്ഥാനം നേടിയിരിക്കുന്നു. ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി കണക്കാക്കുന്ന ഏറ്റവും ശ്രദ്ധേയമായ ചില മലയാള സിനിമകളെ വിശ കലനം ചെയ്യുവാനാണ്‌ ഈ അദ്ധ്യായത്തില്‍ ശ്രമിക്കുന്നത്‌. 3.1 സിനിമയെന്ന ജന്രിയ കല ലോകത്ത്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷടപ്പെടുന്നതും ആസ്വദിക്കുന്ന തുമായ ഒരു യാന്ത്രിക കലാരൂപമാണ്‌ സിനിമ. “നോവല്‍ എന്ന സാഹിത്യരൂപം പോലെ തന്നെ സിനിമയെന്ന കലാരൂപവും മുതലാളിത്ത കാലഘട്ടത്തില്‍ രൂപപ്പെ ടുതാണ്‌. എന്നാല്‍ മുതലാളിത്ത ഘട്ടത്തിലെ സവിശേഷമായ അവസ്ഥയിലാണ്‌ സിനിമ ജന്മം കൊണ്ടത്‌. വ്യവസായ വിപ്ലവത്തോടനുബന്ധിച്ച്‌ ശാസ്ത്രീയരം 81 ഗത്തു നടന്ന നൂതന പരീക്ഷണ -നിരീക്ഷണങ്ങളുടെ ഫലമായി രൂപമെടുത്ത “യാന്ത്രികകല'യാകുന്നു സിനിമ്‌*” (സദാനന്ദന്‍, 2006:9). പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ സൃഷ്ടിക്കപ്പെട്ട സിനിമ ഇരുപതാം നൂറ്റാ ണ്ടായപ്പോഴേയ്ക്കും കലാപരമായും സാങ്കേതികമായും ഏറെ പുരോഗമിച്ചു. “മനു ഷ്യവര്‍ഗ്ഗത്തെ ഒന്നടങ്കം ലിംഗദേശവര്‍ഗ്ഗ ഭാഷാഭേദമന്യേ ദൃശ്യ-ശ്രാവ്യ അനുഭൂതി കളുടെ ഒരു പുതിയ ലോകത്തേക്ക്‌ എത്തിക്കാന്‍ കഴിഞ്ഞു സിനിമയ്ക്ക്‌” (അജയ ഘോഷ്‌, 2015:149, 150) എന്നും “മറ്റേതൊരു കലാരൂപത്തേക്കാളും ജനപ്രീതി ആര്‍ജ്ജിക്കാനും നേട്ടങ്ങള്‍ കൊയ്യാനും സിനിമയ്ക്കായി. ചലച്ചിത്രകാരന്റെ മന സ്റില്‍നിന്നും പിറവിയെടുക്കുന്ന സിനിമയ്ക്ക്‌ സാമൂഹികവും രാഷ്ര്രീയവും സാമ്പ ത്തികവുമായ അടിത്തറയുണ്ട്‌. ഒരു സാംസ്കാരിക രൂപമെന്ന നിലയില്‍ സമൂഹ ത്തിന്റെ ്രതിഫലനം കൂടിയാണ്‌ സിനിമ (2015:185) എന്നും വിലയിരുത്തപ്പെട്ടിട്ടു ണ്ട്‌. മറ്റു ബഹുജന മാധ്യമങ്ങളില്‍നിന്ന്‌ വ്ൃത്യസ്തമായി സിനിമ ഏതു നിരക്ഷ രനും ആസ്വദിക്കുവാനും ഉള്‍ക്കൊള്ളുവാനും കഴിയുന്ന ഏറ്റവുമടുത്ത ഒരു ജന കീയ സാംസ്കാരിക ഉല്പന്നമാണ്‌. ““ശാസ്ത്രത്തിന്റെയും സാങ്കേതിക ജ്ഞാന ത്തിന്റെയും വിസ്ഫോടനം കൊണ്ടു ജനിച്ച സിനിമ കോടിക്കണക്കിനാളുകള്‍ക്ക്‌ ഒരേ സമയം നല്‍കാന്‍ കഴിയുന്ന ഉത്പന്നമായി തിരിച്ചറിഞ്ഞ മുതലാളിത്തം സിനിമയെ രണ്ടുതരത്തില്‍ ഉപയോഗിച്ചു : വിറ്റഴിക്കപ്പെടുന്ന ജന്രപിയ ഉത്പന്നമാ യും, ജനപ്രിയതയും ചുഷണോപാധികളും നിലനിര്‍ത്താനുള്ള പ്രത്യയശാസ്ത്രപ ചാരണ മാര്‍ഗ്ഗമായും. ജനങ്ങള്‍ക്ക്‌ ഇരുപതാം നൂറ്റാണ്ട്‌ നല്‍കിയ ഏറ്റവും വലിയ ആഹ്ലാദങ്ങളിലൊന്നായ സിനിമയെ വെറും കച്ചവടക്കണ്ണുള്ള വര്‍ത്തക പ്രമാണിമാ രാല്‍ മോഷടിക്കപ്പെട്ടു” (ജോസഫ്‌, 1997:62). ആദ്യകാലത്തില്‍നിന്ന്‌ വിഭിന്നമായി സിനിമ ഇന്ന്‌ കുത്തക കോര്‍പ്പറേറ്റ്‌ മൂലധനത്തിന്റെ ലാഭകരമായ നിക്ഷേപകേന്ദ്ര മായി മാറിയിരിക്കുന്നു. സിനിമയിലെ രുചിക്കൂട്ടുകളും ചേരുവകളും തീരുമാനിക്കു ന്നതും നിയന്ത്രിക്കുന്നതും ഇത്തരം മൂലധന താത്പര്യങ്ങളാണ്‌ എന്നത്‌ സുവിദി തമാണ്‌. എന്നിരുന്നാലും, ജീവിതത്തിന്റെ സമസ്ത മേഖലകളിലും സിനിമാ സ്പര്‍ശമുള്ള ഒരു ലോകത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. നമ്മുടെ നിത്ൃവ്യവഹാര ങ്ങളിലും സാമൂഹിക-രാഷ്ട്രീയ രംഗത്തും അനുനിമിഷം സിനിമാചര്‍ച്ചകളും ഉദാ ഹരണങ്ങളും കടന്നുവരുന്ന വിധത്തില്‍ സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗ മായി മാറിക്കഴിഞ്ഞു. “നാഗരികതയുടെ വളര്‍ച്ചയില്‍ നഷ്ടമായ ഉത്സവങ്ങളു ടെയും കാര്‍ണിവലുകളുടെയും അനുഭവങ്ങള്‍ ഇന്ന്‌ സിനിമയും ടി.വിയും നല്‍കു ന്നുണ്ടെന്നുളളത്‌ അതിന്റെ ജന്രറപിയതയുടെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാ ണിക്കപ്പെട്ടിട്ടുണ്ട. സമൂഹത്തിന്റെ ഉത്സവങ്ങള്‍ ആധുനിക രൂപമെടുത്ത്‌ സിനിമയും ടി.വി.പരിപാടികളായും പ്രേക്ഷകരുടെ മുമ്പില്‍ പുനര്‍ജ്ജനിച്ചുകൊണ്ടിരിക്കുന്നു. 82 അതിലൂടെ പുതിയ മനുഷ്യര്‍, അവരുടെ ശരീരം, വേഷങ്ങള്‍, അവരുപയോഗി ക്കുന്ന ഉപഭോഗവസ്തുക്കള്‍, സംഗീതം, നൃത്തം എന്നിവയൊക്കെ അവര്‍ അടുത്ത റിയുകയാണ്‌ ” (1997:62, 63)- എന്ന കാഴ്ചപ്പാട്‌ ഉചിതം തന്നെ. ഇതൊക്കെ സൂചി പ്പിക്കുന്നത്‌ സിനിമയോളം സര്‍വ്ൃസമ്മതിയാര്‍ജ്ജിച്ച മറ്റൊരു കലാരൂപം ജനപ്രിയ സംസ്കാരത്തില്‍ വേറെയില്ലെന്നാണ്‌. ““കാലത്തെ വെല്ലുവിളിച്ചുകൊണ്ട്‌ ഒരേ സമയം നൂറ്റാണ്ടുകള്‍ക്കു പിറകിലേക്കും മുന്നിലേക്കും പ്രേക്ഷകരെ കൊണ്ടുപോ കാന്‍ കഴിവുളള മാധ്യമമാണ്‌ സിനിമ്‌” (വേണു, 2014:11)എന്ന വിലയിരുത്തല്‍ വസ്തുനിഷ്ഠമാണ്‌. സിനിമയ്ക്ക്‌ ലഭിക്കുന്നയരത സര്‍വ്ൃസ്വീകാര്യതയും ആവേശ കരമായ വരവേല്പും മറ്റൊരു ആധുനിക സാംസ്‌കാരിക രൂപത്തിനും കിട്ടുന്നില്ല. സിനിമ കലയും കച്ചവടവും വിനോദവും വ്യവസായവുമാണെന്ന തിരിച്ചറിവ്‌ ഇന്ന്‌ നമുക്കുണ്ട്‌. അത്‌ ഏറ്റവും ജനപിന്തുണയുള്ള കലയാണെന്ന കാര്യവും തര്‍ക്കമറ്റ താണ്‌. 3.1.1 ഹാസ്യം മലയാള സിനിമയില്‍ ലോകത്ത്‌ സിനിമ പിറന്ന്‌ ഏതാണ്ട്‌ ഇരുപത്തഞ്ച്‌ വര്‍ഷം കഴിഞ്ഞാണ്‌ മല യാളത്തില്‍ ആദ്യ സിനിമയുണ്ടായത്‌ (1928-ല്‍). നവതി പിന്നിട്ട മലയാള സിനിമ ഇന്ന്‌ ശക്തമായ കലാരൂപം മാത്രമല്ല കോടികള്‍ വിനിമയം ചെയ്യപ്പെടുന്ന വ്യവ സായവുമാണ്‌. മലയാളിയുടെ ജീവിതരീതിയേയും കലാബോധത്തെയും വിനോദ ശീലത്തെയും പരിഷ്കാരത്തെയും എന്നതിലുപരി ദൈനംദിന ജീവിതവ്യവഹാര ങ്ങളെപ്പോലും ശക്തമായി സ്വാധീനിക്കുന്ന മുഖ്യകലയായി സിനിമ മാറിയിരിക്കു ന്നു. സിനിമയില്ലാത്ത ജീവിതം ഇന്നു അചിന്തനീയമാണ്‌. തൊണ്ണൂറ്‌ വയസ്സ്‌ കഴിഞ്ഞ മലയാള സിനിമയിലെ ഹാസ്യാവിഷ്കാരത്തെക്കുറിച്ച്‌ 1970൦-കള്‍ വരെ സാമാന്യമായും 70൦-നു ശേഷം 2016 വരെ പ്രത്യേകം തെരഞ്ഞെടുത്ത ജനപ്രിയ സിനിമകളെ അടിസ്ഥാനമാക്കി സവിശേഷമായും ചര്‍ച്ച ചെയ്യുവാനാണ്‌ ഈ ഭാഗത്ത്‌ ഉദ്ദേശിക്കുന്നത്‌. ഇന്ത്യന്‍ സിനിമാരംഗത്ത്‌ ശക്തമായ സാന്നിദ്ധ്യമാണ്‌ ഇന്ന്‌ മലയാള സിനിമ. ആദ്യകാലത്ത്‌ തമിഴ്‌, തെലുങ്കു, ഹിന്ദി സിനിമകളാണ്‌ കേരളത്തില്‍ സജീ വമായി പ്രദര്‍ശിപ്പിച്ചിരുന്നത്‌. 1940-കളിലും 50-കളിലും മലയാള സിനിമാ ലോകം സാമ്പത്തികമായും സാങ്കേതികമായും കലാപരമായും തമിഴരുടെ ആധിപത്യ ത്തില്‍ കീഴിലായിരുന്നു നിലനിന്നിരുന്നത്‌. “193ർ-ല്‍ മലയാളത്തിലെ ആദ്യത്തെ ചലനചിത്രം “ബാലന്‍” നിര്‍മ്മിച്ചതും മോഡേണ്‍ തിയേറ്റേഴ്‌സ്‌ ഉടമ തമിഴനായ ടി. ആര്‍.സുന്ദരമായിരുന്നു. നടീനടന്മാരൊഴിച്ച്‌ ഈ ചിത്രത്തിലെ അണിയറ പ്രവര്‍ത്ത കരില്‍ ഭൂരിഭാഗവും അന്യഭാഷക്കാരായിരുന്നു. മലയാളം സംസാരിക്കുന്ന ഒരു 83 തമിഴ്‌ ചിത്രമായിട്ടേ ഈ ചിത്രത്തെ വിശേഷിപ്പിക്കാനാവൂ” (ജയരാജന്‍, 2018:354), 1938 ജനുവരി 19-ന്‌ മലബാറില്‍ കോഴിക്കോട്‌ ്രണ്‍ തിയേറ്ററില്‍ “ബാലന്‍” റിലീസ്‌ ചെയ്യുന്നതിന്റെ ഭാഗമായി നടന്ന ഉദ്ഘാടന ചടങ്ങില്‍ കോഴി ക്കോട്‌ സബ്ബ്‌ ജഡ്ജി മിസ്റ്റര്‍ ടി.വി.കൃഷണന്‍നായര്‍ “ബാലനെക്കുറിച്ചു നടത്തിയ പരാമര്‍ശം (അവലോകനം) മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തതില്‍ “സിനിമയുടെ സാങ്കേതിക വിഭാഗങ്ങളെല്ലാം മൊത്തത്തില്‍ നന്നായിട്ടുണ്ട്‌. ഇടയ്ക്കിടയ്ക്ക്‌ ചില നേരംപോക്കുകളും മലയാളത്തിലെ അനാചാരങ്ങളുടെ പ്രദര്‍ശനങ്ങളും ഇതില്‍ കാണാം.” (2018:44) എന്നു പ്രസ്താവിച്ചുകാണുന്നു. 3,1,2 ആദ്യകാല മലയാളസിനിമകളിലെ ഹാസ്യം ആദ്യകാല സിനിമകളില്‍ സോദ്ദേശ്യ ഫലിതത്തിന്റെ സാന്നിദ്ധ്യം പൊതുവെ കുറവായിട്ടാണ്‌ കാണുന്നത്‌. മറിച്ച്‌ കോമാളിത്തങ്ങള്‍ /വങ്കത്തങ്ങള്‍, കോപ്പിരാട്ടികള്‍, ആഭാസങ്ങള്‍ എന്നിവയിലൂടെ കാണികളെ ചിരിപ്പിക്കുക എന്നതു മാത്രമായിരുന്നു സംവിധായകരുടെ ലക്ഷ്യം. സിനിമയുടെ പ്രമേയവുമായി ബന്ധ പ്പെടാത്ത തരത്തില്‍ വേറിട്ടുനില്‍ക്കുന്നവയായിരുന്നു ഇത്തരം ഹാസ്യര്രയോഗ ങ്ങള്‍. അടുക്കളയിലും പോലീസ്‌ സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും നടക്കുന്ന രംഗങ്ങളിലായിരുന്നു പലപ്പോഴും ഹാസ്യം ആവിഷ്ക്കരിച്ചിരുന്നത്‌. “നല്ല തങ്ക്‌ (1950) യെന്ന മലയാളത്തിലെ ആദ്യസൂപ്പര്‍ഹിറ്റ്‌ സിനിമയിലൂടെ യാണ്‌ ഹാസ്യത്തിന്‌ പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ എസ്‌.പി.പിള്ളയുടെ അര ങ്ങേറ്റം. മുതുകുളം, വാണക്കുറ്റി, മാത്തപ്പന്‍, നാണുക്കുട്ടന്‍ എന്നീ ഹാസ്യനടന്മാര്‍ സിനിമയില്‍ സജീവമായിരുന്ന കാലത്താണ്‌ എസ്‌.പങ്കജാക്ഷന്‍ പിള്ളയെന്ന എസ്‌.പി.പിള്ള മലയാള സിനിമയിലെത്തിയത്‌. പിന്നീട്‌ വളരെ കാലത്തോളും മല യാള സിനിമയിലെ അവിഭാജ്യസാന്നിദ്ധ്യമായിരുന്നു എസ്‌.പി.പിളള. “തമിഴ്‌ സംഗീതനാടകങ്ങളുടെ മലയാളപ്പകര്‍പ്പുകളായിരുന്ന അന്നത്തെ നാടകങ്ങളില്‍ സ്ഥാനത്തും അസ്ഥാനത്തും (്പതൃക്ഷപ്പെട്ട കാണികളെ എങ്ങനെയെങ്കിലും ചിരി പ്പിക്കുക എന്ന ചുമതലയാണ്‌ ഹാസ്ൃതാരങ്ങള്‍ക്കുണ്ടായിരുന്നത്‌. വിദൂഷകവേഷം അനായാസമായി അഭിനയിച്ചു പോന്ന എസ്‌.പി.പിളളക്ക്‌ ഹാസ്യാഭിനയത്തില്‍ തഴ ക്കവും പഴക്കവും നാടക സംഘത്തില്‍നിന്ന്‌ കിട്ടിയെങ്കിലും കലാമണ്ഡലത്തിലെ നൃത്തസംഘത്തോടൊപ്പം ഭാരത്തിനകത്തും പുറത്തും ഹാസ്യരംഗങ്ങള്‍ അഭിനയി ക്കുന്നതിനായി പര്യടനം നടത്തിയ ശേഷമാണ്‌ മികച്ച ഹാസ്യനടനെന്ന പേര്‍ സമ്പാദിക്കാനായത്‌.” (2018:73) മലയാള സിനിമയില്‍ ഒരു കാലഘട്ടത്തില്‍ നിറ ഞ്ഞുനിന്ന എസ്‌.പി.യെ “മലയാളത്തിലെ ചാര്‍ളിചാപ്ലിന്‍” (2018:73) എന്നാണ്‌ അപ്പന്‍തമ്പുരാന്‍ സൂചിപ്പിച്ചിട്ടുള്ളത്‌. 84 അറുപതുകള്‍ക്കു മുമ്പുള്ള മലയാള സിനിമകളില്‍ തമിഴ്‌ സിനിമകളുടെ സ്വാധീനം വളരെ ശക്തമായിരുന്നു. അതിനാല്‍തന്നെ ഹാസ്യരംഗങ്ങള്‍ പലതും തമിഴില്‍നിന്ന്‌ കടംകൊണ്ടവയായിരുന്നു. “ശശിധരന്‍” എന്ന സിനിമയെക്കുറിച്ചു എച്ച്‌.പീതാംബരന്‍ നായര്‍ 1950 മെയ്‌ 7-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ നിരൂപണത്തില്‍ വ്യക്തമാക്കുന്നു: “തമിഴ്‌ സിനിമയുമായുള്ള ഡയറകടറുടെ തയോ അതോ മലയാളത്തില്‍ ഹാസ്യരസത്തിനുള്ള അധഃപതനമോ എന്താണ്‌ എസ്‌.പി.പിള്ളയെക്കൊണ്ട്‌ ആ “കൃഷ്ണന്‍കുഞ്ഞ്‌' കളിപ്പിക്കുവാന്‍ പ്രേരിപ്പിച്ച തെന്നും നിഷ്കൃഷ്ടമായി അറിയുവാന്‍ കഴിയുന്നില്ല. എസ്‌.പി.പിള്ളയുടെ “ HIM] നാണംകൊള്ളാതെ, മുഖം നീ മറയ്ക്കാതെ” എന്നു തുടങ്ങിയുള്ള ആ നീണ്ട്‌ “സംഗീതന്യത്തബോറടി” പ്രേക്ഷകരെ എത്രമാര്രം വീര്‍പ്പുമുട്ടിക്കുന്നു വെന്ന്‌ അനുഭവിച്ചവര്‍ക്കുമാത്രമേ അറിയുകയുള്ളൂ” (അനിതകുമാരി, 2017:44, 45). ഇത്തരത്തില്‍ അക്കാലത്തിറങ്ങിയ ഒട്ടുമിക്ക മലയാള സിനിമകളിലും തമിഴ്‌ സിനി മകളുടെ ഹാസ്യപാരമ്പര്യമാണ്‌ പിന്തുടര്‍ന്നു കാണുന്നത്‌. ഈ നിലപാടിനെ ഉറ പ്പിക്കുന്നതാണ്‌ “ബാബുക്ക” എന്ന സിനിമയ്ക്ക്‌ 1950 നവംബര്‍ 12-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സുലൈഖാബിീവി എഴുതിയ നിരൂപണത്തിലെ പരാമര്‍ശം: ““ചേമ്പര്‍ലെയിനെപ്പോലെ ഒരിക്കലും ഒഴിച്ചുകൂടാത്ത കുടയുമായി നടക്കുന്ന മുനീംജിയും മകളും നമുക്കു ചില വിനോദവേളകള്‍ ഒരുക്കിത്തരുന്നുണ്ട്‌. പക്ഷെ, ഈ ഭാഗങ്ങള്‍ തമിഴിലെ എന്‍.എസ്‌.കൃഷ്ണന്റെ തമാശകളില്‍ രസം കാണുന്ന വരെ മാത്രമേ സുഖിപ്പിക്കുകയുള്ളൂ. ലോറലിനേയും ഹാര്‍ഡിയേയും പോലെ എല്ലാവരേയും ചിരിപ്പിക്കുകയില്ല്‌” (2017:59). “ചേച്ചി” (1950) എന്ന സിനിമയിലെ എസ്‌.പി.പിള്ളയുടെ പ്രകടനത്െക്കുറിച്ച്‌ എസ്‌എഴുതിയ നിരൂപണത്തിലും തമിഴ്‌ സ്വാധീനത്തെക്കുറിച്ചു സൂചിപ്പിക്കുന്നു : ““ഹാസ്യനടനായ എസ്‌.പി.പിള്ളയ്ക്ക്‌ ആദ്യാവസാനം ഇതില്‍ പങ്കുണ്ട്‌; മറ്റ്‌ ഏതു പടത്തിലേക്കാളും ഭംഗിയായി അദ്ദേഹ മിതില്‍ അഭിനയിച്ചിട്ടുമുണ്ട്‌. തമിഴില്‍നിന്നുള്ള അനുകരണമായ ചില ഗോഷ്ടി കളും ചുവടുവെപ്പും അദ്ദേഹം തീരെ ഉപേക്ഷിച്ചെങ്കില്‍!” (2017:83) ഈ വിലയിരു ത്തല്‍ ശ്രദ്ധേയമാണ്‌. “ജീവിതനനക്‌ (കെ.വേമ്പു, 1951) യിലെ ഹാസ്യത്തെക്കു റിച്ച്‌ സിനിക്ക്‌ എഴുതി : “ഇത്തരമൊരു മുതലാളിയെ കഥയില്‍ അവതരിപ്പിച്ചത്‌ അയാളുടേയും അയാളുടെ ഭൃത്യനായ ശങ്കുവിന്റെയും കുറെ കോമാളിത്തങ്ങള്‍ (അവ വളരെ താണതരത്തിലുള്ളവയായിപ്പോയി!) കാട്ടി പ്രേക്ഷകരെ ചിരിപ്പി ക്കാന്‍വേണ്ടി മാര്രമാണെന്നു തോന്നുന്നു. തന്റേടവും തറവാടിത്തവുമില്ലാത്ത പുളിച്ച ആഭാസങ്ങള്‍ നിറഞ്ഞ രംഗങ്ങള്‍ കൊണ്ടു കാണികളെ ഇക്കിളിപ്പെടുത്താ നുള്ള സംരംഭങ്ങളെ നാം അവഹേളിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഉടുമു ണ്ടിന്നു ബദല്‍ ഒരു കീറത്തോര്‍ത്തുമുണ്ടുടുത്തു കോട്ടും തലപ്പാവുമായി മുതലാളി യുടെ കാറിലേക്കുള്ള ആ പോക്ക്‌ ഉരലില്‍നിന്നു തെറിക്കുന്ന പൂളപ്പൊടി തെണ്ടി നായയെപ്പോലെ ഉരലിന്റെ അടുത്തു പറ്റിക്കൂടി വാ തുറന്നു സ്വീകരിക്കുന്ന ശങ്കു വിന്റെ കോപ്പിരാട്ടികള്‍ മരുമകന്‍ വന്നു ശങ്കുവിനെ രാജുവിന്റെ വീട്ടിലേക്ക്‌ ക്ഷണി 85 ക്കുമ്പോള്‍ ഞാന്‍ ഒന്നും കട്ടിട്ടില്ലടാ എന്നും പറഞ്ഞു ഭയചകിതനായി വിറക്കു ന്നതും കരയാന്‍ ഭാവിക്കുന്നതും, ഇവയെല്ലാം പൊറുക്കാന്‍ വയ്യാത്ത വങ്കത്തരങ്ങ ളായിപ്പോയി. യഥാര്‍ത്ഥ ഹാസ്യത്തിന്റെ ഉറവിടം ഇത്തരം കെട്ടുനാറുന്ന ഗട്ടറുക ളല്ല എന്നു നമ്മുടെ സംവിധാക്കള്‍ ഓര്‍ത്താല്‍ നന്ന്‌” (2017:113). ഇങ്ങനെ പഴയ സിനിമകളിലെ ഏശാത്ത ഹാസ്യാവിഷ്കാരത്തെക്കുറിച്ചുളള അഭിപ്രായങ്ങള്‍ “നവ ലോകം” (വി.കൃഷ്ണന്‍, 1951), വനമാല (ജി.വിശ്വനാഥന്‍, 1951), യാചകന്‍ (ആര്‍. വേലപ്പന്‍, 1951), കേരള കേസരി (വി.കൃഷ്ണന്‍, 1951), പ്രേമലേഖ (എം.കെ.മണി, 1952), തിരമാല (വിമല്‍, 1953), ആശാദീപം (ജി.ആര്‍. റാവു, 1953), അവന്‍ വരുന്നു (എം.ആര്‍.എസ്‌.മണി, 1954), ബാല്യസഖി (ആന്റണി മിത്രദാസ്‌, 1954), സ്നേഹ സീമ (എസ്‌.എസ്‌.രാജന്‍, 1954), ജയില്‍പ്പുള്ളി (പി.സുത്രഹ്മണ്യന്‍, 1957), ഭാഗ്യജാ തകം (പി.ഭാസ്കരന്‍, 1962), കാവ്യമേള (എം.കൃഷ്ണന്‍നായര്‍, 1965), ലക്ഷ്രപഭു (പി.ഭാസ്കരന്‍, 1968) എന്നീ ചിര്രങ്ങളെ മുന്‍നിര്‍ത്തി ആദ്യകാല ചലച്ചിത്രനിരൂപ കര്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. “പേറ്റന്റ്‌ ഫലിത്‌ ങ്ങളാണ്‌ മിക്ക സിനിമകളിലും ഉള്ളത്‌. “ആളുകളെ ചിരിപ്പിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങളാരായുക എന്നായിരിക്കുന്നു സംവിധായകന്മാര്‍ പൊതുവെ അംഗീകരിക്കുന്ന കാശലം” (2017:125) എന്ന പ്രസ്താവന വാസ്തവമാണ്‌. സവിശേഷമായ ഒരു ഹാസ്യപാരമ്പര്യത്തിനുടമക ളായ മലയാളികള്‍ക്ക്‌ ആസന്വദിക്കാനാവാത്ത തരംതാണ കോമാളിത്തങ്ങളാണ്‌ പല സിനിമകളിലും ചിത്രീകരിച്ചിരിക്കുന്നത്‌. പരിതാപകരമായ ഈ ഹാസ്യാവിഷകാര ത്തെക്കുറിച്ചു നിശിതമായ വിമര്‍ശനങ്ങള്‍ പഴയ സിനിമാ അവലോകനങ്ങളില്‍ വേറെയും കാണാം : വേലക്കാരുടേയും വേലക്കാരികളുടേയും കൂട്ടുപിടിക്കാതെ നമുക്കു ഫലിതം വയ്യെന്ന സ്ഥിതി ആലോചിയ്ക്കുമ്പോള്‍ ലജ്ജയും അറപ്പുമാണ നുഭവപ്പെടുന്നത്‌. ഇന്നാട്ടിലെ ചലച്ചിത്രങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ തോന്നും നമ്മുടെ ഇടയില്‍ അഭ്യസ്തവിദ്യര്‍ക്കും സമുദായത്തിലെ മേലേക്കിടക്കാര്‍ക്കുമെല്ലാം ഫലിതം തരിമ്പുപോലുമില്ലെന്ന്‌. സാമൂഹ്യവ്യവസ്ഥയുടെ അധഃശ്രേണിയില്‍നിന്നു പെറുക്കിയെടുക്കുന്ന ഈ ഫലിതങ്ങളില്‍ നൂറില്‍ തൊണ്ണുറ്റിയൊമ്പതും ഓവു ചാല്‍സ്സാമ്പിളുകളായിത്തീരുകയും ചെയ്യുന്നു” (2017:270) എന്ന നിലയിലുള്ള നിരീ ക്ഷണമാണ്‌ പല നിരൂപകര്‍ക്കുമുള്ളത്‌. വാല്യക്കാരന്റെയും ദാസിയുടെയും പ്രേമ സല്ലാപങ്ങളും കോമാളിത്തവും ആഭാസവുമാണ്‌ ആദ്യകാലം മുതലേ മലയാള സിനിമയില്‍ കണ്ടുവരുന്നത്‌. പല ഹാസ്യരംഗങ്ങളിലെയും സംഭാഷണങ്ങളും അഭിനയമുഹൂര്‍ത്തങ്ങളും നിലവാരം പുലര്‍ത്തുന്നില്ല. എന്നാല്‍ ഇതിനപവാദമായി ചുണ്ടിക്കാണിക്കാവുന്ന കുറച്ച്‌ സിനിമകളും ശ്രദ്ധിക്കേണ്ടതാണ്‌. “വിശപ്പിന്റെ വിളി” (മോഹന്‍ റാവു, 1952) എന്ന ചിത്രത്തെക്കു റിച്ച്‌ സിനിക്ക്‌ എഴുതിയ കുറിപ്പിലെ ഭാഗം : “ഒരു സാമൂഹൃചിത്രത്തില്‍ ഒതുക്കാ വുന്നതിന്റെ മൂന്നിരട്ടി ഫലിതങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ഫലിതം മിക്ക വാറും അ്രസക്തവും ബുദ്ധിജീവികളുടെ നിലവാരത്തില്‍ വിലപ്പോകുന്നതുമാ 86 ണ്‌. എന്നാലും പറയണമല്ലോ അവയില്‍ പഴയ ചിത്രങ്ങളിലെന്ന പോലെ ആഭാസ ച്ചുവയില്ല. രാമു, മോഹനനുമായി താന്‍ ഏറ്റുമുട്ടിയ കഥ കമലത്തിനു വിവരിച്ചു കൊടുക്കുന്ന ഭാഗം നന്നായിട്ടുണ്ടുതാനും. രാമുവിന്റെ ഗുണഗണങ്ങളെ ഒന്നിനു പത്തായി പറഞ്ഞു ഫലിപ്പിക്കണമെന്ന നിര്‍ദ്ദേശം കിട്ടു അക്ഷരംര്രതി അനുഷ്ഠി ക്കുന്നതിനാല്‍ ഉയരുന്ന ചിരിക്കുമിളകള്‍ കനതുകകരങ്ങളാണ്‌. എസ്‌.പി.പിളളയും മാത്തപ്പനും ഇതിലെ മറ്റു ഹാസ്യനടന്മാരില്‍നിന്നും വിട്ടുനില്‍ക്കുന്നില്ല. കാലാ യ്ക്കല്‍ കുമാരന്റെ “സ്വ.ലേ, നാണുക്കുട്ടന്റെ മുതലാളി വാണക്കുറ്റിയുടെ വാദ്ധ്യാര്‍ - ഇവര്‍ തമ്മില്‍ ബോറടിക്കുള്ള ഓസ്‌ക്കാറിനുവേണ്ടി സമരം ചെയ്യുകയാണ്‌. ചിശ്രത്തില്‍ ആകെ ഒരിക്കല്‍ “സ്വര്‍ഗ്ഗവാതില്‍'ക്കല്‍ ടാബ്ലോമാതിരി നിര്‍ത്തിയപ്പോള്‍ മാത്രമേ നാണുക്കുട്ടന്‍ പ്രേക്ഷകരെ ഉപരദവിക്കാതിരുന്നിട്ടുള്ളൂ” (2017:325, 326). “നീലക്കുയിലി'(പി. ഭാസ്കരന്‍, 1954)ലെ ചില രംഗങ്ങളിലെ ഹാസ്യം നിലവാരമുള്ളതായി കണക്കാക്കാം. നമ്പൂതിരി മദ്യപാനിയായ കുട്ടനോട്‌ “അസാരം നന്നാവാന്‍ - പറയുന്നതും ചെല്ലം കളവുപോയിട്ട ഇനി പാളപ്പൊതി മതിയെന്നു സമാധാനിക്കുന്നതും വിസ്മരിക്കാനാവില്ല. “സി.ഐ.ഡി” (എം.ക്ൃ ഷ്ണന്‍നായര്‍, 1955) എന്ന സിനിമയില്‍ എസ്‌.പി.പിള്ള ചെയ്ത ഇരട്ടവേഷം (വാ വയായും പിച്ചുവായും) ഉയര്‍ന്ന നിലവാരമുള്ള നര്‍മ്മമാണ്‌. നീല, കഥയും ടി. എൻ.ഗോപിനാഥൻ സംഭാഷണവും രചിച്ച ഈ ചിത്രത്തില്‍ മിതവും നിയന്ത്രിത വുമായ അഭിനയത്തിലൂടെയാണ്‌ എസ്‌.പി.പിള്ളയും ടി.എസ്‌.മുത്തയയയും കൊള്ളാ വുന്ന ഹാസ്യവിഷ്കാരം നടത്തിയിരിക്കുന്നത്‌. നീലായുടെ “പൂത്താലി” (പി.സുബ്രഹ്മണ്യന്‍, 1960)യില്‍ ഇരട്ടക്കുട്ടികളില്‍ ഒരാളെ നല്ലവനും മറ്റെയാളെ ക്രൂരനുമാക്കി ഹരംകൊള്ളിക്കുന്ന സ്രമ്പദായത്തിന്‌ മലയാളത്തില്‍ തുടക്കം കുറിച്ചതായി കാണാം. “ഇരട്ടകളുടെ വിരുദ്ധ സ്വഭാവം വെച്ച്‌ ചിത്രത്തില്‍ ധാരാളം ഹാസ്യരംഗങ്ങള്‍ സൃഷ്ടിക്കാനും പി.സുബ്രഹ്മണ്യ ത്തിന്നു സാധിച്ചിട്ടുണ്ടെന്ന്‌ എം.ജയരാജ്‌ വെളിപ്പെടുത്തുന്നു (2018:227). മലയാള ത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പൊളിറ്റിക്കല്‍ സറ്റയര്‍ എന്നു വിശേഷിപ്പിക്കപ്പെ ടുന്ന “സ്ഥാനാര്‍ത്ഥി സാറാമ്മ്‌ (കെ.എസ്‌.സേതുമാധവന്‍, 1966), മറ്റു ചിശ്രങ്ങളായ “കാവാലം ചുണ്ടന്‍” (ജെ.ശശികുമാര്‍, 1967), ചിത്രമേള (ടി.എസ്‌.മുത്തയ്യ, 1967), മാടത്തരുവി (പി.എ.തോമസ്‌, 1967) എന്നിവയിലെ ഹാസ്യരംഗങ്ങളും പ്രേക്ഷക രുടെ അഭിരുചികളെ തൃപ്തിപ്പെടുത്തിയിട്ടുണ്ട്‌. എഴുപതുകള്‍ക്കുമുമ്പുളള സിനിമകളിലെ ഹാസ്യചിത്രീകരണം പറയ ത്തക്ക നിലവാരമില്ലാതെ പോയതിന്‌ കാരണം നടീനടന്മാരുടേതല്ല, മറിച്ച്‌ സിനിമ കളുടെ തിരക്കഥയും സംവിധാനവും നിര്‍വൃഹിച്ചവരുടെ നര്‍മ്മബോധമില്ലായ്മയാ ണ്‌. “ഉമ്മ്‌ (കുഞ്ചാക്കോ, 1960)യ്ക്കെഴുതിയ ആസ്വാദനത്തില്‍ സുലൈഖാ ബീവി തുറന്നടിക്കുന്നു; ““എസ്‌.പി.പിള്ളയ്ക്കും ബഹദൂറിനും അവരുടെ കഴിവുകള്‍ 87 ഗരപദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കാത്തതിന്‌ അവരെ കുറ്റപ്പെടുത്തികൂടാ. കുഞ്ചാ ക്കോയും വിമലും ആണ്‌ അതിന്‌ ഉത്തരവാദികള്‍” (2018:454). 3.1.3 ഗാരവമുളള ഹാസ്യത്തിന്റെ തുടക്കം “തളിരുകള്‍” (എം.എസ്‌.മണി, 1967), “നീലിസാലി” (കുഞ്ചാക്കോ, 1960), “കളിയല്ല കല്യാണം” (എ.ബി.രാജ്‌, 1968), “പാടുന്ന പുഴ്‌ (എം.കൃഷ്ണന്‍നായര്‍, 1968) എന്നീ സിനിമകളും നല്ല ഹാസ്യാവിഷക്കാരത്തിന്‌ തെളിവുകളായി ചൂണ്ടി ക്കാണിക്കാവുന്നതാണ്‌. “അടുക്കളയിലും പോലീസ്‌ സ്റ്റേഷനിലും സര്‍ക്കാര്‍ ഓഫീസുകളിലുമായി ഒതുങ്ങിയിരുന്ന ഹാസ്യത്തെ മലയാള സിനിമയില്‍ മുഖ്യവി ഷയമായി അവതരിപ്പിക്കാന്‍ മുന്നോട്ടുവന്ന ആദ്യത്തെ തിരക്കഥാകൃത്ത്‌ ഡോ.ബാ ലകൃഷ്ണനാണ്‌. “നീലിസാലി” പോലെ ഒറ്റപ്പെട്ട സംരംഭങ്ങള്‍ അറുപതുകളുടെ തുടക്കത്തിലുണ്ടായിരുന്നുവെങ്കിലും അതൊന്നും ഒരു ട്രെന്‍ഡായി വളര്‍ന്നിരുന്നി ലല. എഴുപതുകളിലും എണ്‍പതുകളിലും ഡോ. ബാലകൃഷ്ണന്റെ പേര്‍ തിരശ്ശീല യില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തിയേറ്ററിനുള്ളില്‍ ഒന്നടങ്കാ ഹര്‍ഷാരവം ഉയരുമായി രുന്നു” (2018:691). “കളിയല്ല കല്യാണത്തില്‍ അനശ്വര നടന്‍ സത്യന്‍, തനിക്കു ഹാസ്യവും ചേരുമെന്ന്‌ തെളിയിക്കുന്നുണ്ട്‌. “അടൂര്‍ ഭാസി, ബഹദൂര്‍, മണവാളന്‍ ജോസഫ്‌, എസ്‌.പി.പിള്ള തുടങ്ങിയവരോടൊപ്പം ഡാന്‍സ്‌ ടീച്ചറായി സുകുമാ രിയും കൂടി ചേരുമ്പോള്‍ നേരമ്പോക്കിന്നുമില്ല യാതൊരു പഞ്ഞവും” (2018:572,573) എന്നു നിരീക്ഷിക്കപ്പെട്ടിടുണ്ട്‌. 1961-ല്‍ പ്രദര്‍ശനത്തിനെത്തിയ ‘മുടിയനായ പുത്രനി” (രാമു കാര്യാട്ട്‌, 1961) ലൂടെ വെളളിത്തിരയില്‍ മുഖം കാട്ടിയ അടൂര്‍ഭാസി (പ്രശസ്ത ഹാസ്യസാഹിത്യ കാരന്‍ ഇ.വി.കൃഷ്ണപിള്ളയാണ്‌ പിതാവ്‌) മൂന്നു പതിറ്റാണ്ടോളം മലയാളിയെ പൊട്ടിച്ചിരിപ്പിച്ച അതുല്യര്രതിഭയാണ്‌. “ഒരു കാലത്ത്‌ നസീര്‍-ഭാസി-ബഹദൂര്‍ അച്ചുതണ്ടായിരുന്നു മലയാളസിനിമയുടെ സാമ്പത്തിക വിജയത്തിന്റെ സ്രോതസ്‌. ഭാസിയില്ലാത്ത ഹാസ്യരംഗങ്ങളെക്കുറിച്ച്‌ സങ്കല്പിക്കാന്‍പോലും പറ്റാത്ത അവ സ്ഥ. എസ്‌.പി.പിള്ളയും മുതുകുളവും വളര്‍ത്തിയെടുത്ത മലയാള ചലച്ചിത്ര ഹാസ്യവിഭാഗം അടൂര്‍ഭാസിയുടെ ആഗമനത്തോടെ സമ്പന്നമായി.” (2018:574). എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത “പാടുന്ന പുഴ” (1ടഭ)ൃയില്‍ പാച്ചുപി ളളയെന്ന കഥാപാത്രമായി പ്രതൃക്ഷപ്പെട്ട ഭാസി അമ്മയും മകളും മകനുമായി മൂന്നുവേഷത്തിലാണ്‌ കാണികളെ ഹരംകൊള്ളിച്ചത്‌. പി.ഭാസ്കരന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഭാഗ്യജാതകം” (1962) ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കി നിര്‍മ്മിച്ചതായിരുന്നെങ്കിലും പ്രേക്ഷക രീല്‍ എടുത്തുപറയത്തക്ക ചലനമുണ്ടാക്കിയില്ല. ആയിരത്തിയഞ്ഞുൂറിലേറെ ചിത്ര ങ്ങളില്‍ അഭിനയിച്ച്‌ മൂന്നു പതിറ്റാണ്ടുകാലം മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ 88 ര്രതിഭ കുതിരവട്ടം പപ്പു (വൈക്കം മുഹമ്മദ്‌ ബഷീര്‍ “ഭാര്‍ഗ്ഗവീനിലയത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്‌ പത്മദളാക്ഷനെ കുതിരവട്ടം പപ്പുവെന്ന്‌ പേര്‍ മാറ്റിയത്‌) “മുടുപട്‌ (രാമുകാര്യാട്ു, 1963) ത്തിലൂടെയാണ്‌ സിനിമാലോകത്തെത്തിയത്‌. ഹാസ്യാഭിനയത്തില്‍ കഴിവ്‌ തെളിയിച്ച ശങ്കരാടി “കടലമ്മ” (കുഞ്ചാക്കോ, 1963)യി ലൂടെയും ഫിലോമിന കുട്ടിക്കുപ്പായ' (എം.കൃഷ്ണന്‍നായര്‍, 1964)ത്തിലൂടെയും സുകുമാരി *“തസ്കരവീരനി” (എം.എസ്‌.സുബ്ബൈനായിഡു, 1957) ലൂടെയും ബഹ ദൂര്‍ “ബാല്യസഖി” (ആന്റണി മിത്രാസ്‌, 1952) യിലൂടെയും സിനിമയിലെത്തിയ പ്രശസ്ത ഹാസ്യതാരങ്ങളാണ്‌. ആയിരത്തിതൊള്ളായിരത്തി അന്‍പതുകളുടെ പകുതിയെത്തുമ്പോളേക്കും മലയാളസിനിമകളുടെ എണ്ണം വര്‍ദ്ധിക്കുകയും സിനിമ കൂടുതല്‍ ജനവപ്രിയമാകു കയും ചെയ്തു. 3.1.4. സിനിമ ജന്രപിയമാകുന്നു തമിഴ്‌ സിനിമയുടെ ആധിപത്യത്തില്‍ നിന്ന്‌ മലയാള സിനിമ സ്വതന്ത്രമാ യത്‌ 1970 കളോടെയാണ്‌. ഈ കാലഘട്ടത്തില്‍ സര്‍ഗ്ഗധനരായ നിരവധി സംവിധാ യകരും പ്രോത്സാഹനവുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയതോടെ മലയാള സിനിമ മഖ്യധാരയിലെത്തി. എഴുപതുകളിലാണ്‌ സിനിമ സംബന്ധമായ വാര്‍ത്ത കള്‍ക്ക്‌ പത്രമാധ്യമങ്ങള്‍ മുന്‍പേജില്‍തന്നെ സ്ഥാനം നല്‍കിത്തുടങ്ങിയത്‌. ““എല്ലാരംഗത്തുമെന്ന പോലെ, നവഭാവുകത്വത്തിന്റെ വേലിയേറ്റം സംഭവിച്ച എഴു പതുകളില്‍തന്നെയാണ്‌ മലയാള സിനിമയിലും സനന്ദര്യശാസ്ത്രപരമായ അട്ടിമറി സംഭവിക്കുന്നത്‌. നിലനില്‍ക്കുന്ന ആഖ്യാനഘടനയേയും, അലകളില്ലാത്ത സനന്ദ രൃശാസ്ത്ര സങ്കല്‍പ്പങ്ങളെയും എഴുപതുകള്‍ വെല്ലുവിളിച്ചു. പി.എന്‍.മേനോനും, അടൂര്‍ ഗോപാലകൃഷ്ണനും, കെ.പി.മോഹനനും, പവിത്രനും എല്ലാം ഈ കാല ത്തിന്റെ ശില്പികളാണ്‌. തങ്ങള്‍ക്കു പിന്നാലെ വരാനിരിക്കുന്നവര്‍ക്ക്‌ വഴിതെളിയി ക്കാനും, കുറേദൂരം അവരോടൊപ്പം സഞ്ചരിക്കാനും, തൊണ്ണൂറുകളുടെ അവസാ നംവരെ ഇവരുണ്ടായിരുന്നു. മൂന്നു സിനിമയുമായി ജോണ്‍ എബ്രഹാം മറ്റൊരു വഴിയേയും” (അനില്‍കുമാര്‍, 2015: 53-54) എന്ന നിരീക്ഷണം പ്രസക്തമാണിവിടെ. കേരളത്തിന്റെ സാംസ്കാരിക പൊതുമണ്ഡലത്തിലെന്നപോലെ സാനമ്വത്തിക രംഗത്തും വലിയ മാറ്റങ്ങള്‍ ദൃശ്യമായ കാലമാണ്‌ എഴുപതുകള്‍. കേരള ത്തില്‍നിന്ന്‌ ധാരാളംപേര്‍ ഗള്‍ഫിലേക്ക്‌ ഉപജീവനമാര്‍ഗം തേടി പോകാന്‍ തുട ങ്ങിയത്‌ എഴുപതുകളോടെയാണ്‌. ഇത്‌ മലയാള സിനിമയില്‍ വലിയ സ്വാധീനം ചെലുത്തിയ ഘടകമാണ്‌. “എഴുപതുകളുടെ രണ്ടാം പാതിയില്‍ മലയാള സിനിമ യില്‍ ഒരു നവമുന്നേറ്റം ഉണ്ടാകുന്നത്‌ കാണാം. പലധാരയിലും ജനുസ്സിലും പെടുന്ന സിനിമകള്‍ അന്നുണ്ടായി. കച്ചവടസിനിമയും കലാസിനിമയും ആഖ്യാന ത്തിലും പ്രമേയ സ്വീകരണത്തിലും മാറ്റങ്ങളോടെ ധീരത കൈക്കൊണ്ടു. മലയാ 89 ളിയെ രാഷ്ട്രീയജീവി എന്ന നിലയില്‍ പല വിധത്തിലും പരീക്ഷിച്ച എഴുപതുക ളുടെ എല്ലാ സാമൂഹിക ചലനങ്ങളും മാനസികവും ഭരതികവുമായ അവസ്ഥകളും അന്നും തുടര്‍ന്നുള്ള കാലത്തും സിനിമയെ സ്വാധിച്ചു“(അനില്‍ തിരുവോത്ത്‌, 2016:62-63) എന്ന നിഗമനം ശരിയായ ദിശയിലുള്ളതാണ്‌. മലയാള സിനിമയില്‍ വൃത്യസ്ത ധാരകള്‍ രൂപപ്പെടുന്നതും എഴുപതുകളിലാണ്‌. ഒ.കെ.ജോണി എഴു തുന്നു: “എഴുപതുകളോടെ മലയാള സിനിമയില്‍ വ്യക്തമായി തിരിച്ചറിയാവുന്ന മുന്നു ധാരകള്‍ കാണായി. മുന്‍ ദശകങ്ങളിലെ നല്ല പ്രവണതകളെ പിന്‍തുടരു കയും ഉള്ളടക്കത്തിന്റെ രചിതൃത്തില്‍ ന്നുകയും ചെയ്യുന്ന സഭ്യ സിനിമ കളുടെയും കച്ചവടക്കണ്ണോടെയുള്ള പലായന സിനിമയുടെയും ചലച്ചിത്രകല യുടെ പ്രയോഗത്തിലും ഇതിവൃയത്ത സ്വീകരണത്തിലും പുതിയ കാഴ്ചപ്പാട്‌ സ്വീക രിക്കുന്ന കലാസിനിമകളുടെയും ധാരകളാണത്‌” (ജോണി. 2001:25), ഇതില്‍ സൂചി പ്പിച്ച കച്ചവടക്കണ്ണോടെയുള്ള സിനിമകളാണ്‌ പിന്നീട മുഖ്യധാരാ ജന്രപിയസി നിമാ പ്രസ്ഥാനമായി മാറിയത്‌. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധം പ്രത്യേക ചേരുവകളോടെ അണിയിച്ചൊരുക്കിയ ഇത്തരം സിനിമകള്‍ക്ക്‌ പ്രാഥമികമായും ഉണ്ടായിരുന്ന ലക്ഷ്യം വിനോദിപ്പിക്കുക എന്നതായിരുന്നു. ഉയര്‍ന്ന ചിന്തയോ സാമൂഹിക ഗ്രതിബന്ധതയോ ബുദ്ധിജീവി നാട്യമോ ഇല്ലാത്ത ഇത്തരം സിനിമ കള്‍ ഒരു വ്യവസായമെന്ന നിലയില്‍ മലയാള സിനിമയെ ഇന്ത്യയിലെ ശ്രദ്ധിക്ക പ്പെട്ട ഒരു സിനിമാ വ്യവസായ മേഖലയാക്കി. ഒരുപക്ഷേ ഈ ഒരു വ്യാവസായിക അടിത്തറ പാകിയ ചിത്രം 1951-ല്‍ ഇറങ്ങിയ “ജീവിതനനക്‌'യാണ്‌. എന്നാല്‍ എഴു പതുകള്‍ക്കു ശേഷമാണ്‌ ഈ ധാര പടര്‍ന്നു പന്തലിച്ചത്‌. ചലച്ചിത്ര വ്യവസാ യത്തെ ഒരു വലിയ മുലധനനിക്ഷേപകേന്ദ്രമായും ലാഭകരമായ കച്ചവടമായും നിലനിര്‍ത്തുന്നത്‌ ജന്രപിയ സിനിമകളാണ്‌ എന്നതില്‍ തര്‍ക്കമില്ല. ““പോപ്പുറലാകു ന്ന, വലിയ മൂലധനം ആവശ്യപ്പെടുന്നു എന്നതിലൊതുങ്ങുന്നില്ല, മുഖ്യധാര അഥവാ അധീശസിനിമയുടെ സവിശേഷതകള്‍. ജനപ്രിയതയുടെ കൃതൃമായൊരു ഫോര്‍മുല ഇവ ബോധപൂര്‍വ്വമായോ അല്ലാതെയോ മുന്നോട്ടുവെക്കുന്നുണ്ട്‌. ഇതി വൃത്തത്തിന്റെ സാര്‍വകാലിക, സാര്‍വജനീന സൂത്രവാക്ൃയമായ വ്യവസ്ഥ - അവ്യ വസ്ഥ - വ്യവസ്ഥയുടെ വീണ്ടെടുപ്പ്‌ കൃത്യമായി പാലിക്കുന്നു. ഇവയില്‍ ഭൂരിപ ക്ഷവും (ജോണി, 200125) എന്ന അപഗ്രഥനം ജനപ്രിയ സിനിമയുടെ വിജയ സൂത്രം വ്യക്തമാക്കുന്നതാണ്‌. രേഖീയമായി കഥ പറഞ്ഞുപോകുന്ന ഇത്തരം സിനിമകളുടെ ആസ്വാദനത്തിന്‌ തടസ്സമാകുന്ന യാതൊരു സന്ദര്‍ഭവും തിരക്കഥ യില്‍ വരാതെ നോക്കുകയാണ്‌ കച്ചവടതന്ത്രം. “ആദ്യം നിശ്വിത എണ്ണം സീനുക ളില്‍ കഥാപാത്രങ്ങളുടെ സ്വഭാവം വെളിപ്പെടുത്തുകയും പിന്നീട്‌ സംഘര്‍ഷഭരിത മായ നിശ്ചവിതയെണ്ണം സീനുകളില്‍ സംഭവം കലങ്ങിമറിയുകയും ഒടുവിലത്തെ നിശ്വിതയെണ്ണം രംഗങ്ങളില്‍ സംഭവം കലങ്ങിത്തെളിയുകയും ചെയ്യുകയാണ്‌ ഇതിന്റെ രീതി. ഈ ഏര്‍പ്പാടിനെ എങ്ങനെ വിചിത്രമാക്കാം എന്ന വീക്ഷണങ്ങള്‍ 90 മാത്രമാണ്‌ ജീവിതനനക (1951) തൊട്ടു ചോക്ലേറ്റ്‌ (2007) വരെയുള്ള ജനപ്രിയ ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത്‌. ഈ കഥാഗതിയെ തിരിച്ചിടുക ഒടുക്കം ചെറിയ ചില വഴിത്തിരിവുകള്‍ സൃഷ്ടിക്കുക എന്നിങ്ങനെ” (ദിവാകരന്‍, 2008:169) എന്ന വിശകലനം വസ്തുനിഷ്ഠമാണ്‌. 3.1.5 ഹാസൃതാരങ്ങള്‍ വരുന്നു അറുപതുകള്‍ക്കുശേഷം ജനപ്രിയ സിനിമയിലെ ഹാസ്യരംഗങ്ങള്‍ക്ക്‌ കൊഴുപ്പേകാന്‍ ഒരുപിടി താരങ്ങള്‍ കടന്നുവരികയുണ്ടായി. ശങ്കരാടി, മാള അരവി BA, സുകുമാരി, മീന, പറവൂര്‍ ഭരതന്‍, ആലുംമൂടന്‍, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, ഇന്നസെന്റ്‌, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, കുഞ്ചൻ, ബോബി കൊട്ടാരക്കര, സൈനുദ്ദീന്‍, കൃഷ്ണന്‍കുട്ടിനായര്‍, ഫിലോമിന, കുതിവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദ്ദനന്‍, ജയറാം, മുകേഷ്‌, ദിലീപ്‌, കൊച്ചിന്‍ ഹനി ഫ, ഉര്‍വശി, കലാഭവന്‍ മണി, അശോകന്‍, കല്പന, കെ.പി.ഏ.സി ലളിത, ബിന്ദു പണിക്കര്‍, ഇന്ദ്രന്‍സ്‌, ജഗദീഷ്‌, സുരാജ്‌ വെഞ്ഞാറന്‍മൂട്‌, മച്ചാന്‍ വര്‍ഗ്ഗീസ്സ്‌, ധര്‍മ്മ ജന്‍ ബോള്‍ഗാട്ടി, വി.ഡി.രാജപ്പന്‍, പ്രേംകുമാര്‍, സലിംകുമാര്‍, ഹരീഷ്‌ കണാരന്‍, കൊച്ചുപ്രേമന്‍, രമേഷ്‌ പിഷാരടി, പാഷാണം ഷാജി, സാബിന്‍ ഷാഹിര്‍, മണിക ണ്ഠന്‍, സുരഭിലക്ഷ്മി, നിര്‍മ്മല്‍ പാലാഴി, വിനോദ്‌ കോവൂര്‍, കലാഭവന്‍ ഹനീഫ, സുധീര്‍ കരമന, ഇടവേള ബാബു, ടിനിടോം, സുനില്‍ സുഖദ, ജയരാജ്‌ വാര്യര്‍, ബിജുമേനോന്‍, അനൂപ്‌ കുമാര്‍, വിനയ്‌ ഫോര്‍ട്ട, വിനായകന്‍, അജുവര്‍ഗ്ഗീസ്‌ എന്നിങ്ങനെ പോകുന്നു ആ നിര. ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കി നിര്‍മ്മിച്ച ജന്രപിയ സിനിമകളുടെ വക്താക്കളായി ബാലചന്ദ്രമേനോന്‍, തുളസീദാസ്‌, വിജിതമ്പി, ബാലു കിരിയത്ത്‌, ശശിശങ്കര്‍, താഹ, കലൂര്‍ ഡെന്നീസ്‌, ഫാസില്‍, പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, സിദ്ദി ഖ്-ലാല്‍, റാഫി-മെക്കാര്‍ട്ടിന്‍, സിബി മലയില്‍, കമല്‍, രഞ്ജിത്‌, രഘുനാഥ്‌ പലേരി - കെ.കെ.ഹരിദാസ്‌, വേണുനാഗവള്ളി എന്നിവരെയും നമുക്ക്‌ കാണാം. 3,16 ജന്രപിയ സിനിമകളിലെ ഹാസ്യാവിഷ്കാരം ഓരോ കാലത്തെയും പ്രേക്ഷകരുടെ അഭിരുചികള്‍ ഉള്‍കൊണ്ട്‌ വ്യത്യസ്തതരം സിനിമകള്‍ ഇറങ്ങാറുണ്ട്‌. സംഗീതത്തിന്‌ പ്രാധാന്യമുള്ള സിനിമ കള്‍,ഹാസ്യത്തിന്‌ പ്രാധാന്യമുളള സിനിമകള്‍ (കോമഡികള്‍), മെലോ (്രാമകള്‍, കുറ്റാന്വേഷണ സിനിമകള്‍, പ്രേത സിനിമകള്‍ എന്നിങ്ങനെ. ഹാസ്യരപധാനമായ സിനിമകള്‍ എക്കാലത്തും പ്രേക്ഷകര്‍ കൊണ്ടാടിയിട്ടു ണ്ട്‌. മലയാളത്തില്‍ 70൦-കള്‍ക്കു ശേഷം ധാരാളം ചിരിപ്പടങ്ങള്‍ തിയേറ്ററുകളില്‍ 91 എത്തി. 80-കളിലും 90കളിലും 2000ത്തിലും ചിരിപ്പടങ്ങള്‍ നന്നായി ഓടിയിരുന്നു. ഇവയുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്‌. 1970 മുതല്‍ 2016 വരെയുള്ള ദീര്‍ഘമായ ഒരു കാലയളവില്‍ ഇറങ്ങിയ ജന പ്രിയ ഹാസ്യ സിനിമകളില്‍ നിന്ന്‌ ഇരുപത്തിനാല്‍ സിനിമകള്‍ കണ്ടെത്തിയാണ്‌ ഇവിടെ സാംസ്ക്കാരിക പഠനത്തിന്‌ മുതിരുന്നത്‌. ഹാസൃത്തിന്റെ വൈവിധ്യ മാര്‍ന്ന ്രയോഗ സാധ്യതകളാണ്‌ ഈ ഓരോ സിനിമയിലും ദൃശ്യമാകുന്നത്‌. സ്ഥാനാര്‍ത്ഥി സാറാമ്മ (കെ.എസ്സ്‌.മാധവന്‍, 1977), മണ്ടന്മാര്‍ ലണ്ടനില്‍ (സത്യന്‍ അന്തിക്കാട്‌, 1983), പൂച്ചയ്ക്കൊരു മൂക്കുത്തി (്പിയദര്‍ശന്‍, 1984), ഏപ്രില്‍ 18(ബാ ലചന്ദ്രമേനോന്‍, 1987),പഞ്ചവടിപ്പാലം(കെ. ജി. ജോര്‍ജ്ജ്‌, 1984), അരം+അരം = കിന്നരം(സത്യന്‍ അന്തിക്കാട്‌, 1987), നാടോടിക്കാറ്റ്‌ (സത്യന്‍ അന്തിക്കാട്‌, 1987), വരവേല്‍പ്‌ (സന്ത്യന്‍ അന്തിക്കാട്‌, 1989) വടക്കുനോക്കിയന്ത്രം (ശ്രീനിവാസന്‍, 1989), റാംജിറാവു സ്പീക്കിങ്‌ (സിദ്ദീഖ്ലാല്‍, 1989), കിലുക്കം (പ്രിയദര്‍ശന്‍, 1991), സന്ദേശം (സന്ത്യന്‍ അന്തിക്കാട്‌, 1991), ഗോഡ്ഫാദര്‍ (സിദ്ദീഖ്‌ ലാല്‍, 1991), മിമികസ്‌ പരേഡ്‌ (തുളസീദാസ്‌, 1991), പഞ്ചാബിഹസ്‌ (റാഫി മെക്കാര്‍ട്ടിന്‍, 1998), ഈ പറക്കും തളിക (താഹ, 2001), മീശമാധവന്‍ (ലാല്‍ജോസ്‌, 2002) സി. ഐ.ഡി.മൂസ (ജോണി ആന്റണി, 2003), രാജമാണിക്യം (അന്‍വര്‍ റഷീദ്‌, 2005), ഗ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദ സെയ്ന്റ്‌ (രഞ്ജിത്‌, 2010), കമ്മത്ത്‌ ആന്റ്‌ കമ്മത്ത്‌(തോം സണ്‍ കെ. തോമസ്‌, കനല്‍ കണ്ണന്‍, 2013), കുഞ്ഞിരാമായണം (ബേസില്‍ ജോസ ഫ്‌, 2015), മഹേഷിന്റെ ഗ്രതികാരം (ദിലീഷ്‌ പോത്തന്‍, 2016), ഒരു മുത്തശ്ശിഗ്ഗദ (ജൂഡ്‌ ആന്റണി ജോസഫ്‌, 2016) എന്നിവയാണ്‌ പഠനവിധേയമാക്കിയ സിനിമകള്‍. ്രദര്‍ശനത്തിനെത്തിയ തിയ്യതി, ഹാസ്യാംശം, ജന്രപിയത എന്നീ മാന ദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്‌. ഹാസ്യം അംഗിരസമായി വരുന്നവയാണ്‌ മേല്‍സ്ധുൂചിപ്പിച്ച സിനിമകള്‍ ഓരോന്നും. ഗ്രമേയം, കഥാപാത്രചിത്രീകരണം, അഭിനയം, സംഭാഷണം, ഭാഷാര്രയോഗം എന്നിവയി ലൊക്കെ ഹാസ്യാംശം കൊണ്ടു വേറിട്ടവയാണ്‌ മേല്‍ പരാമര്‍ശിച്ച ചിത്രങ്ങള്‍. സാമാന്യമായി ഹാസ്യം സൃഷടിക്കപ്പെടുന്നത്‌ വൈരുദ്ധ്യങ്ങളിലൂടെയാണ്‌. സിനിമയുടെ കാര്യവും വൃത്യസ്തമല്ല. പൊരുത്തക്കുറവാണ്‌ ചിരിക്ക്‌ ഹേതു. സിനിമയില്‍ ഈ പൊരുത്തക്കുറവ്‌ പ്രത്യക്ഷപ്പെടുന്ന വിവിധ സന്ദര്‍ഭങ്ങള്‍ കണ്ടെത്തി തരംതിരിച്ച്‌ അവയുടെ സാമാന്യസ്വഭാവം കണ്ടെത്താനാണ്‌ ഇനി ശ്രമി ക്കുന്നത്‌. ഇതിലൂടെ എത്തിച്ചേര്‍ന്ന സംവര്‍ഗങ്ങളെ താഴെക്കാണും വിധമുള്ള ഒരു വൃക്ഷചിശ്രത്തിലൂടെ അവതരിപ്പിക്കാം. 92 യനിമപരമായ സമാനത/അര്‍ത്ഥപരമായ വ്യത്യാസം (3.1.6.1. 1.1) യയാര്‍ത്ഥസുചന (3.1. 6.1.1. 2) ശൂഷം (3.1.6.1.1.3) സന്ദിഗ്ദ്ധത (3.1.6.1.1.6.1) വിശേഷണവിശേഷ്യങ്ങളുടെ പൊരുത്തക്കുറവ്‌ (3.1.6.1.1.6.2) ദാഷാപരം (3.1.6.1.1) ശെലി (3.1.6.1.1.4) നിഷേധപ്രത്വയയങ്ങളുടെ ആധിക്യം (3.1.6.1.1.6.3) ര്യ- കാരണങ്ങളുടെ പൊരുത്തക്കുറവ്‌ (3.1.6.1..5)ഡ_ ദുര്‍വിഗ്രഹം (3.1.6.1.1.6.4) വാകൃഘടനാപരം (3. 1. 6.1.1.6) ൂചിതാര്‍ത്ഥത്തെ അഭിധയായി ഗണിക്കല്‍ (3.1.6.1.1. 7) അന്വയത്തിലെ പൊരുത്തക്കുറവ്‌ (3.1. 6.1.1.8) 5 അന്യസംസ്കൃതി (3.1.6.1.2.1.1.1) സാംസ്കാരികമായ അന്വത്വം (3.1.6.1.2.1.1) wiki>carni 2. Genre is any form or type of communication in any mode with socially — agreed — upon conventions developed over time. Genre is most popularly known — https://en.in. wikipedia.org>wiki>Genre. 3. പുച്ചയ്ക്കൊരു മുക്കുത്തി (രപിയദര്‍ശന്‍, 1984) ജന്രപിയ സിനിമയുടെ പ്രചാര കനായ (്രിദര്‍ശന്‍ സംവിധായകന്‍, നിര്‍മ്മാതാവ്‌, തിരക്കഥാകൃത്ത്‌ എന്നീ നില കളില്‍ ഏറെ പ്രശസ്തനാണ്‌. ഏകദേശം മൂന്നു പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമായി ഗ്രിയദര്‍ശനുണ്ട്‌. വിവിധ ഭാഷകളി ലായി 95-ല്‍പരം ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. ഇതില്‍ മലയാളം, ഹിന്ദി, തമിഴ്‌, തെലുഗു എന്നീ ഭാഷാചിത്രങ്ങള്‍ ഉള്‍പ്പെടുന്നു. 80-കളിലും 90-ക ളിലും മലയാളത്തില്‍ സജീവമായിരുന്ന പ്രിയദര്‍ശന്‍ 2000-ല്‍ ഹിന്ദിയിലും ഒരു കൈ നോക്കി. മലയാളത്തില്‍ ജനപ്രീതി നേടിയ ഏറെ കോമഡി സിനിമകള്‍ അദ്ദേഹത്തിന്റെതാണ്‌. “പൂച്ചയ്ക്കൊരു മൂക്കുത്തി” (1984) ആണ്‌ അക്കൂട്ടത്തില്‍ ആദ്യ ചിത്രം. തുടര്‍ന്ന്‌ “ഓടരുതമ്മാവാ ആളറിയാം (1984), ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ (1985), ബോയിംഗ്‌ ബോയിംഗ്‌ (1985), അരം-അരംഃ-കിന്നരം (1985), മഴ പെയ്യുന്നു മദുളം കൊട്ടുന്നു (1986), കിന്നാരം ചൊല്ലിച്ചൊല്ലി (1985), അയല്‍വാസി ഒരു ദരിദ്രവാസി (1986), ധീം തരികിട തോം (1986), താളവടും (1986), വെള്ളാനകളുടെ നാട്‌ (1988), ഹലോ മൈ ഡിയര്‍ റോംങ്ങ്നമ്പര്‍ (1986), രാക്കുയിലിന്‍ രാഗസദസ്സിൽ (1986), ചി്രം (1988), കിലുക്കം (1991), അക്കരെ അക്കരെ (1990), മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988), തേന്മാവിന്‍ കൊമ്പത്ത്‌ (1994), മിന്നാരം (1994), വന്ദനം (1989), മിഥുനം (1993), ചന്ദ്രലേഖ (1997), കാക്കക്കുയിൽ (2001), കിളിച്ചുണ്ടന്‍ മാമ്പഴം (2003), വെട്ടം (2004) ഒപ്പം (2016) എന്നീ ചിത്രങ്ങളും പ്രിയദര്‍ശന്‍ ഏറെ ജന്രപീതി നേടിക്കൊടുത്തു. എണ്‍പതുകളില്‍ പുറത്തിറങ്ങിയ നിരവധി കോമഡി സിനിമകള്‍ മലയാളത്തില്‍ ജന്റപിയതയുടെ പുതിയ അധ്യായം രചിച്ചു. ഇക്കൂട്ടത്തില്‍പെട്ട സിനിമകളുടെ മുഖ്യപയോക്താവി ഗ്രിയദര്‍ശനായിരുന്നു. “നര്‍മ്മത്തിന്റെ അര്‍ത്ഥത്തില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. പഴത്തൊലി ചവിട്ടി വീഴുന്നവനെ അവതരിപ്പിക്കുന്ന തുപോലുള്ള സ്്‌ലാപ്സ്റ്റിക്‌ കോമഡി (Slapstick Comedy) യായിരുന്നു അദ്ദേഹ ത്തിന്റെ ചിത്രങ്ങളുടെ പൊതുസ്വഭാവം. നിര്‍ദോഷകരമായ ഫലിതങ്ങള്‍ക്കപ്പു റത്ത്‌ അവ സാമൂഹികമായ ഉത്കണ്ഠകളൊന്നും പങ്കുവച്ചില്ല. യുക്തിഭംഗങ്ങ ളുടെ ഘോഷയാത്രയായിരുന്നു ചിശ്രങ്ങള്‍ നിറയെ. പ്രേക്ഷകന്റെ സാമാന്യയു ക്തിയെ പ്രിയദര്‍ശന്‍ സിനിമകള്‍ കണക്കറ്റ്‌ പരിഹസിച്ചു” എന്ന്‌ വിമര്‍ശിക്കപ്പെട്ടി ട്ടുണ്ട്‌. (എന്‍.പി.സജീഷ്‌, 2007: 76 - 77). 4. അരം+അരം = കിന്നരം (രപിയദര്‍ശന്‍, 1985) ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവുമെഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അരം+അരം = കിന്നരം എണ്‍പതുകളില്‍ ജന്രപീതി നേടിയ ഒരു മുഴുനീള ഹാസ്ധ്യ ചിത്രമാണ്‌. മോഹന്‍ലാല്‍, ശങ്കര്‍, പൂജ സക്‌സേന, ലിസ്സി, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍, ഇന്നസെന്റ്‌, തിലകന്‍, മണിയന്‍പിള്ള രാജു, സി.ഐ.പോള്‍, ജോണി, സുകുമാരി 178 എന്നിവര്‍ വേഷമിട്ട ഈ സിനിമയില്‍ ഹാസ്യത്തിന്റെ വ്യത്യസ്തമായ ആവി ഷ്ക്കാരതലങ്ങള്‍ കാണാവുന്നതാണ്‌. 5. നാടോടിക്കാറ്റ്‌ (സത്യന്‍ അന്തിക്കാട്‌, 1987) മലയാളത്തിലെ നിതൃഹരിത ചിരിപ്പ ടങ്ങളിലൊന്നാണ്‌ *നാടോടിക്കാറ്റ്‌.” സിദ്ധിഖ്‌-ലാലിന്റെ കഥാസചന (Story Idea) ആസ്പദമാക്കി ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട്‌ സംവി ധാനം ചെയ്ത ഈ സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ദാസനും വിജയനും മലയാളികളുടെ നിതൃജീവിത വ്യവഹാരങ്ങളില്‍ നിരന്തരം കടന്നുവരുന്ന വിഗ്രഹവത്ക്കരിക്ക (onic) പ്പെട്ട സൃഷ്ടികളാണ്‌. അവരുടെ സംഭാഷണ ഭാഗങ്ങള്‍, ഒരുപക്ഷേ പഴഞ്ചൊല്ലുകള്‍ പോലെ കേരളീയ സാമൂഹിക -രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിരന്തരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്‌. മോഹന്‍ലാല്‍ (ദാസന്‍), ശ്രീനിവാസന്‍ (വിജയന്‍), ശോഭന (രാധ), തിലകന്‍ (അ നന്തന്‍ നമ്പ്യാര്‍), ഇന്നസെന്റ്‌ (ബാലഗോപാലന്‍), ക്യാപ്റ്റന്‍ രാജു (പവനായി), മാമുക്കോയ (ഗഫൂര്‍ക്കു, ശങ്കരാടി (പണിക്കര്‍) എന്നിവര്‍ പ്രധാന വേഷങ്ങളിലും സി.ഐ.പോള്‍, മീന, ശാന്താദേവി, കുണ്ടറജോണി, ബോബി കൊട്ടാരക്കര, കെ. പി. ഉമ്മര്‍, സീമ, ഐ.വി.ശശി, എം.ജി.സോമന്‍, കൊതുകു നാണപ്പന്‍ എന്നിവര്‍ താരതമ്യേന അര്പധാന വേഷങ്ങളിലും അഭിനയിച്ച ഈ ചിത്രം എണ്‍പതുക ളിലെ കേരളീയ സാമുഹിക ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ്‌. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ അനുഭവിച്ച തൊഴിലില്ലായ്മയും ദാരിദ്യവും ഗള്‍ഫിലേക്ക്‌ കുടി യേറി ജീവിതം കരുപിടിപ്പിക്കാനുള്ള അഭിവാഞ്ഛയും നര്‍മ്മത്തില്‍ ചാലിച്ച്‌ തുറ ന്നുകാട്ടിയ ജന്റരപിയ ചിത്രമാണിത്‌. 6. സന്ദേശം (സത്യന്‍ അന്തിക്കാട്‌, 1991) ഇറങ്ങിയിട്ട്‌ ഇരുപത്തിയേഴു വര്‍ഷമായെ ങ്കിലും ഇന്നും പ്രസക്തിയുള്ള സിനിമയാണ്‌ ശ്രീനിവാസന്‍ - സത്യന്‍ അന്തി ക്കാട്‌ കൂട്ടുകെട്ടിന്റെ സന്ദേശം. അതിലെ സംഭാഷണങ്ങളും ഹാസ്യരംഗങ്ങളും നമ്മുടെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലെ ട്രോളുകളില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട. കേരളത്തിലെ ഇടതു-വലതുപക്ഷ രാഷ്ട്രീയത്തെ പരോക്ഷമായി വിചാരണ ചെയ്യുന്ന ഈ ചിത്രത്തില്‍ ആക്ഷേപഹാസ്യം (Satire) മുഖ്യ ഉപാധിയായി സ്വീകരിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥി സാറാമ്മ, പഞ്ചവടിപ്പാലം എന്നീ സിനിമകള്‍ക്കുശേഷം മലയാളത്തില്‍ ഏറെ ചര്‍ച്ചചെയ്പ്പട്ട സിനിമയാണ്‌ “സന്ദേശം. മുഖ്യധാരാ മലയാള സിനിമയിലെ താരങ്ങളായ തിലകന്‍ (രാഘവന്‍ നായര്‍), ശ്രീനിവാസന്‍ (പ്രഭാകരന്‍), ജയറാം (പ്രകാശന്‍), മാമുക്കോയ (പൊതുവാള്‍), ഒടുവില്‍ ഉണ്ിക്കൃഷ്ണന്‍ (അച്ചുതന്‍നായര്‍), ഇന്നസെന്റ്‌ (യശ്വന്ത്‌ സഹായി), ശങ്കരാടി (കുമാരപിള്ള), സിദ്ധിക്ക്‌ (ഉദയഭാനു), കവിയൂര്‍ പൊന്നമ്മ (ഭാനുമതി), കെ.പി.ഏ.സി.ലളിത (ലത), മാതു (ലതിക) എന്നവരാണ്‌ വൃത്യസ്ത കഥാപാത്ര ങ്ങളായി പകര്‍ന്നാടിയത്‌. 7. മിമിക്സ്‌ പരേഡ്‌ (തുളസിദാസ്‌, 1991) പ്രശസ്ത സംവിധായകനും തിരക്കഥാക്യ ത്തുമായ തുളസിദാസ്‌ മുപ്പത്തിയൊന്നോളം സിനിമകള്‍ സംവിധാനം ചെയ്യു കയും നാല്‌ തിരക്കഥകള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്‌. മലയാളത്തില്‍ മിമി ക്രിയെ അടിസ്ഥാനമാക്കിയുള്ള സിനിമകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ 1991-ല്‍ അദ്ദേഹം സംവിധാനം ചെയ്ത “മിമികസ്‌ പരേഡാ'ണ്‌. കലാഭവന്‍ അന്‍സാറിന്റെ കഥയ്ക്ക്‌ കലൂര്‍ ഡെന്നീസ്‌ തിരക്കഥയും സംഭാഷണവും രചിച്ച “മിമിക്സ്‌ പരേഡ്‌ തൊണ്ണുറുകളില്‍ ജന്രപീതി നേടിയ മിമിഗശ്രി സിനിമകള്‍ക്ക്‌ മുന്നോടി യായി പ്രദര്‍ശനത്തിനെത്തി വിജയിച്ച ചിശ്രമാണ്‌. തുളസീദാസിന്റെ ഗ്രദര്‍ശനവി ജയം നേടിയ മറ്റു ചിശ്രങ്ങളാണ്‌ പാരല്‍ കോളേജ്‌ (1991), കാസര്‍ക്കോട്‌ 179 കാദര്‍ബായി (1992), ഏഴരപൊന്നാന (1992), മലപ്പുറം ഹാജി മഹാനായ ജോജി (1994), ആയിരം നാവുള്ള അനന്തന്‍ (1996), മായപ്പൊന്‍മാന്‍ (1997), മന്ത്രികുമാ രന്‍ (1998), സൂര്യപുത്രന്‍ (1998), മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍ (2000), ദോസ്ത്‌ (2001, പ്രണയമണിത്തുവല്‍ (2002), മി.്രഹ്മചാരി (2003), അവന്‍ ചാണ്ടിയുടെ മകന്‍ (2007), കില്ലാടി രാമന്‍ എന്നിവ. കൊച്ചിയിലെ കലാഭവനും അതിന്റെ മുഖ്യമാര്‍ഗ്ഗദര്‍ശിയായിരുന്നു ഫാദര്‍ ആബേല്‍ അച്ചനും മലയാള സിനിമയ്ക്ക്‌ കുറെ കലാപ്രവര്‍ത്തകരെ സംഭാവന നല്‍കിയിട്ടുണ്ട്‌. പ്രസിദ്ധ സംവിധായകരായ സിദ്ധിഖ്‌, ലാല്‍ (നടനും), നടന്മാ രായ സൈനുദ്ദീന്‍, ഹരിശ്രീ അശോകന്‍, ജയറാം, കൊച്ചില്‍ ഹനീഫ, ദിലീപ്‌, എന്‍.എഫ്‌.വര്‍ഗ്ഗീസ്‌, കലാഭവന്‍ മണി, ഷാജോണ്‍, നാരായണന്‍കുട്ടി, തെസ്നി ഖാന്‍, ബിന്ദു പണിക്കര്‍, സലിംകുമാര്‍, മച്ചാന്‍ വര്‍ഗ്ഗീസ്‌, സുജാത മോഹന്‍ (ഗാ യിക), റാഫി, മെക്കാര്‍ട്ടിന്‍, ബേണി, നാദിര്‍ഷ, പ്രജോദ്‌ തുടങ്ങിയവരൊക്കെ കലാഭവനിലൂടെ മലയാള ചലച്ചിത്ര വേദിയില്‍ തിളങ്ങിയവരാണ്‌. 8. പഞ്ചാബി ഹസ്‌ (റാഫി-മെക്കാര്‍ട്ടിന്‍, 1998) തൊണ്ണുറുകളില്‍ മലയാളത്തില്‍ ജന്റപിയ ചിത്രങ്ങളൊരുക്കി വിജയിച്ച കൂട്ടുകെട്ടാണ്‌ റാഫി-മെക്കാര്‍ട്ടിന്‍. തിര ക്കഥ, സംവിധാനം എന്നീ മേഖലകളില്‍ കഴിവ്‌ തെളിയിച്ച ഇവരുടെ ശ്രദ്ധേയ ചിത്രങ്ങളാണ്‌ എല്ലാരും ചൊല്ലണ്‌ (1992), മിസ്റ്റര്‍ & മിസിസ്റ്റ്‌ (1992) പുതുക്കോട്ട യിലെ പുതുമണവാളന്‍ (1995), സൂപ്പര്‍മാന്‍ (1997), പഞ്ചാബി ഹസ്‌ (1998), തെങ്കാശിപ്പട്ടണം (2000), ചതിക്കാത്ത ചന്തു (2004), പാണ്ടിപ്പട (2005), ഹലോ (2007) എന്നിവ. അനിയന്‍ ബാവ ചേട്ടന്‍ ബാവ (1995), ആദ്യത്തെ കണ്‍മണി (1995), ദില്ലി വാലാ രാജകുമാരന്‍ (1996), മായാവി (2007), റോമിയോ (2007) എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയത്‌ ഇവരാണ്‌. ടു കണ്‍ട്രീസ്‌ (2015) റാഫിയുടെ തിരക്കഥയില്‍ ഇറങ്ങിയ ചിത്രമാണ്‌. ബോക്സ്‌ ഓഫീസില്‍ വന്‍വിജയം നേടിയ ഒരു ജനപ്രിയ സിനിമയാണ്‌ പഞ്ചാബി ഹാസ്‌. സംഭാഷണത്തിലുടെയും അബദ്ധ ക്രിയകളിലൂടെയുമാണ്‌ ഇതില്‍ ഹാസ്യം വിനിമയം ചെയ്യുന്നത്‌. കേരളത്തിന്‌ അന്യമായ മറ്റൊരു ജനവി ഭാഗത്തിന്റെ സംസ്കാരം ദൃശ്യവത്ക്കരിച്ചതിന്റെ ആകര്‍ഷണീയതയും കാതു കവും ഈ ചിത്രത്തെ ജനപ്രിയമാക്കുന്നു. ദിലീപ്‌, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ എന്നിവരുടെ സ്വതസിദ്ധമായ അഭിനയം ചി്രത്തെ വന്‍വി ജയമാക്കി. 9. ഈ പറക്കും തളിക (താഹ, 2001) കലാസംഘം ബാനറില്‍, ഗോവി൯ പത്മന്റെയും മഹേഷ്‌ മിത്രയുടെയും കഥയെ ആസ്പദമാക്കി വി. ആര്‍. ഗോപാല കൃഷ്ണന്‍ തിരക്കഥ,സംഭാഷണം എന്നിവ രചിച്ച്‌ താഹാ സംവിധാനം ചെയ്ത്‌ ഒരു മുഴുനീള ഹാസ്ധ്യ ചിശ്രമാണ്‌ “ഈ പറക്കും തളിക്‌. “പറക്കും തളിക എന്ന പേര്‍ ഇതിലെ “താമരാക്ഷന്‍പിളള' എന്ന ബസ്സിനെ സൂചിപ്പിക്കുന്നതാണ്‌. ആ ബസ്സാണ്‌ ചിത്രത്തിലെ കേന്ദ്രബിന്ദു. 10. CD മുസ (ജോണി ആന്‍ണി, 2003) ഉദയ്‌ കൃഷ്ണ, സി.ബി. കെ, തോമസ്‌ എന്നിവര്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ച്‌ ജോണി ആന്റണി സംവിധാനം ചെയ്ത € 1D മുസ (2003) ആദ്യാവസാനം ഹാസ്യം വിനിമയം ചെയ്യുന്ന ഒരു വിനോദ ചിത്രമാണ്‌. 180 11. റാംജിറാവു സ്പീക്കിംങ്‌ (സിദ്ധിഖ്‌ - ലാല്‍,1989) എണ്‍പതുകളുടെ അവസാനം മലയാള സിനിമയില്‍ ജനപ്രിയതയുടെ സൂത്ര വാക്യം തിരുത്തിക്കുറിച്ച സിനിമാ സംവിധായക കൂട്ടുകെട്ടാണ്‌ സിദ്ധിഖ്‌ - ലാല്‍. 1989 - 1995 കാലഘട്ടത്തിലാണ്‌ ഈ കൂട്ടുകെട്ട സജീവമായി നിലനിന്നത്‌. ഹാസൃത്തിന്‌ മുന്‍തുൂക്കമുളള സിനിമകളാണ്‌ ഇവര്‍ കൂടുതല്‍ ചെയ്തത്‌. റാംജി റാവു സ്പീക്കിംങ്‌ (1989), ഇന്‍ ഹരിഹര്‍ നഗര്‍ (1990), ഗോഡ്‌ ഫാദര്‍ (199), വിയറ്റ്‌ നാം കോളനി (1992), കാബൂളിവാല (1993) എന്നിവയാണ്‌ ഈ കൂട്ടുകെ ട്ടിന്റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍. 1998 - ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ 2016 - ല്‍ ഈ കൂട്ടുകെട്ട്‌ “കിംഗ്‌ ലെയര്‍” എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിച്ചിരുന്നു. ഇന്നസെന്റ്‌ (മാന്നാര്‍ മത്തായി), മുകേഷ്‌ (ഗോപാലകൃഷ്ണന്‍), സായികുമാര്‍ (ബാലകൃഷ്ണന്‍), മാമുക്കോയ (ഹംസക്കോയ), രേഖ (റാണി), വിജയരാഘവന്‍ (റാംജി റാവു), ദേവന്‍(ഉറുമീസ്‌ തമ്പാന്‍),ഹരിശ്രീഅശോകന്‍, സുകുമാരി, ശങ്കരാ ടി, എന്‍. എഫ്‌ വര്‍ഗ്ഗീസ്‌, കുഞ്ചന്‍ എന്നിവരാണ്‌ റാംജിറാവു സ്പീക്കിംങിലെ താരങ്ങള്‍. ഉര്‍വൃശി തിയേറ്റേഴ്‌സിനെ ചുറ്റിപ്പറ്റിയാണ്‌ കഥ നടക്കുന്നത്‌. തൊഴിലി ല്ലാത്ത ചെറുപ്പക്കാര്‍ അനുഭവിക്കുന്ന ഗ്രയാസങ്ങള്‍, പെട്ടെന്ന്‌ പണക്കാരാകാന്‍ അവര്‍ സ്വീകരിക്കുന്ന ചില ത്ന്തങ്ങള്‍ എന്നിവയാണ്‌ നര്‍മ്മത്തില്‍ ചാലിച്ച്‌ ഈ സിനിമയില്‍ ആഖ്യാനം ചെയ്തിരിക്കുന്നത്‌. സംഭാഷണങ്ങളിലൂടെയും ചില അബദ്ധക്രിയകളിലൂടെയുമാണ്‌ ചിത്രത്തില്‍ ഹാസ്യം ഗ്രധാനമായും വിനിമയം ചെയ്യുന്നത്‌. 12 ഏപ്രില്‍ പതിനെട്ട്‌ (ബാലചന്ദ്രമനോന്‍, 1984) നടന്‍, തിരക്കഥാകൃത്ത്‌, സംവി ധായകന്‍, വിതരണക്കാരന്‍, എഡിറ്റര്‍, സംഗീതസംവിധായകന്‍,നിര്‍മ്മാതാവ്‌, ഗായകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ മലയാളസിനിമാരംഗത്ത്‌ അനിഷേധ്യ മായ സ്ഥാനം നേടിയ വ്യക്തിയാണ്‌ ബാലചന്ദ്രമേനോന്‍. അദ്ദേഹം മുപ്പത്തി യൊന്‍പതോളം തിരക്കഥകള്‍ രചിച്ചു. നുറിലധികം സിനിമകളില്‍ അഭിനയി ച്ചു.1998-ല്‍ 'സമാന്തരങ്ങള്‍്‌ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഏറ്റവും നല്ല നട നുള്ള ദേശീയ അവാര്‍ഡ്‌ നേടുകയും ചെയ്തു.2002-ല്‍ രാഷ്ട്രം പത്മ്രശീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1980-കളിലും 90-കളിലും മലയാളത്തില്‍ കുറെ ജന്രപിയ സിനിമകള്‍ ബാലചന്ദ്രമേനോന്റെതായി ്രദര്‍ശനത്തിനെത്തി. നര്‍മ്മത്തിന്‌ പ്രാധാന്യമുള്ള കുടുംബകഥകളാണ്‌ അദ്ദേഹം സിനിമയാക്കിയത്‌. ഉത്രാട രാത്രി (1978), ചിരിയോ ചിരി (1982), കാര്യം നിസ്സാരം (1983), ആരാന്റെ മുല്ല കൊച്ചു മുല്ല (1984), ഒരു പൈങ്കിളിക്കഥ (1984), ഏ(്പില്‍ 18 (1984), എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി(1985), വിവാഹിതരേ ഇതിലെ ഇതിലെ (1986), അച്ചുവേട്ടന്റെ വീട്‌ (1987), വിളംബരം (1987), കുടുംബപുരാണം (1989), ഞങ്ങളുടെ കൊച്ചു ഡോക്ടര്‍ (1989), കുറുപ്പിന്റെ കണക്കു പുസ്തകം(1990), നയം വ്യക്തമാകുന്നു (1991), അമ്മ യാണെ സത്യം (1993), സുഖം സുഖകരം(1994), ഏപ്രില്‍ 19 (1996), സമാന്തരങ്ങള്‍ (1998), കൃഷ്ണ ഗോപാലകൃഷ്ണ (2002). ദേ ഇങ്ങോട്ട്‌ നോക്കിയേ (2008), ഞാന്‍ സംവിധാനം ചെയ്യും (2015), എന്നാലും ശരത്‌ (2018) എന്നിവയാണ്‌ അദ്ദേഹ ത്തിന്റെ പധാന ചിത്രങ്ങള്‍. ബാലചന്ദ്രമേനോന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച്‌ സംവിധാനം നിര്‍വഹിച്ച “ഏ(രപില്‍ 1718-ല്‍ അദ്ദേഹത്തെ കൂടാതെ അടൂര്‍ ഭാസി, ഭരത്‌ ഗോപി, ശോഭന, വേണുനാഗവള്ളി, ഉണ്ണിമേരി, മണിയന്‍പിളള രാജു, ജോസ്പ്രകാശ്‌ എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. 181 13 കുഞ്ഞിരാമായണം (ബേസില്‍ ജോസഫ്‌, 2015) സംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത്‌ എന്നീ നിലകളില്‍ ഉയര്‍ന്നുവരുന്ന ബേസില്‍ ജോസഫിന്റെ ആദ്യ ചിത്രമാണ്‌ ‘കുഞ്ഞിരാമായണം. ദീപു പ്രദീപിന്റേ താണ്‌ തിരക്കഥ. ഒരുള്‍നാടന്‍ ഗ്രാമത്തിന്റെ ദൃശ്യം കാണിക്കുമ്പോള്‍, പശ്ചാത്തലത്തില്‍ ഒരാഖ്യാ താവിന്റെ ശബ്ദത്തില്‍ കുഞ്ഞിരാമായണം അഥവാ കുഞ്ഞിരാമന്റെ കഥ (ദേശ ത്തിന്റെ കഥ, നാട്ടുകാരുടെ കഥ എന്നും സൂചന) പറഞ്ഞു തുടങ്ങുന്നു. ഭൂലോക മണ്ടന്മാരും അഞ്ചുപൈസന്റെ വിവരമില്ലാത്തവരുമാണ്‌ അവരെന്ന്‌ സൂചിപ്പിക്കപ്പെ ടുന്നു. കുറുക്കന്‍മുല ദേശത്തിലാണ്‌ കഥ നടക്കുന്നത്‌. കഥാവിഷ്ക്കാരത്തില്‍ ഹാസ്യം അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ചിത്രത്തില്‍, സംഭാഷണങ്ങള്‍ അതിനനുസൃതമായാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. 14 പ്രാഞ്ചിയേട്ടന്‍ ആന്റ ദി സെയ്ന്റ്‌ (രഞ്ജിത്‌, 2010) രഞ്ജിത്‌ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ച പ്രാഞ്ചി യേട്ടന്‍ ആന്റ്‌ ദി സെയ്ന്റ്‌ (201%) നിലവാരമുള്ള ഹാസ്യം വിനിമയം ചെയ്യുന്ന ചിത്രമാണ്‌. ഈൌപചാരിക വിദ്യാഭ്യാസമില്ലാത്ത തൃശൂര്‍ക്കാരന്‍ വ്യാപാരി ചെറ മമല്‍ ഈനാശു പ്രാഞ്ചിയുടെ കഥ പറയുന്ന സിനിമയില്‍ നര്‍മ്മത്തിന്‌ പ്രാധാന്യ മുണ്ട്‌. അരിക്കച്ചവടവും സ്വര്‍ണ്ണ വ്യാപാരവും നടത്തുന്ന പ്രാഞ്ചി (മമ്മൂട്ടിക്ക്‌ സാമുഹ്യ പദവിക്ക്‌ ആശയുണ്ട്‌. പ്രാഞ്ചിയുടെ ബലഹീനത അറിയുന്ന കൂട്ടുകാര്‍ അയാളെ പല തരത്തില്‍ വേഷം കെട്ടിച്ച്‌ കൊണ്ടുനടക്കുന്നു. അവര്‍ക്കാവശ്യമായ മദ്യവും മറ്റും പ്രാഞ്ചി മുഖേന ലഭിക്കുകയും ചെയ്യുന്നു. 15 കിലുക്കം (രപിയദര്‍ശന്‍, 1991) - കാലത്തെ അതിജീവിച്ച ജന്രപിയ മല യാളസിനിമകളില്‍ മുന്‍നിരയിലുള്ള ഒന്നാണ്‌ വേണുനാഗവള്ളിയുടെ തിരക്കഥ യില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത “കിലുക്കം”. രണ്ടര പതിറ്റാണ്ടു പിന്നിട്ട ഈ സിനിമ ഇന്നും പ്രേക്ഷകര്‍ക്ക്‌ ഉദാത്തമായ ചിരിയേകുന്ന ഒരുത്തമ കലാസ്യ ഷ്ടിയാണ്‌. ഇതിലെ ഹാസൃരംഗങ്ങളും സംഭാഷണശകലങ്ങളും ന്യൂജന്‍ ട്രോളു കളില്‍ നിറഞ്ഞോടുന്നവയാണ്‌. ഹാസ്യവും സെന്റിമെന്‍സും ഒരു ്രതയേക പാക ത്തില്‍ ചേര്‍ന്നിരിക്കുന്നു എന്നതാണ്‌ “കിലുക്കത്തിന്റെ വിജയരഹസ്യം. മോഹന്‍ലാല്‍ (ജോജി), ജഗതി ശ്രീകുമാര്‍ (നിശ്വല്‍ു), ഇന്നസെന്റ്‌ (കിട്ടുണ്ണി), തിലകന്‍ (ജസ്റ്റീസ്‌ പിള്ള), രേവതി (നന്ദിനി), ശരത്‌ സകസേന (സമദ്ഖാന്‍), ദേവന്‍, തിക്കുറുശ്ശി സുകുമാരന്‍നായര്‍, കെ.ബി.ഗണേഷ്കുമാര്‍, പൂജപ്പുര രവി, മുരളി, സുകുമാരി, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ജീവന്‍പകര്‍ന്ന കഥാപാത്ര ങ്ങള്‍ മലയാളിയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയവരാണ്‌. 16 വരവേല്പ്‌ (സതൃന്‍ അന്തിക്കാട്‌, 1989) എണ്‍പതുകളുടെ അവസാനം പ്രദര്‍ശ നത്തിനെത്തിയ ശ്രീനിവാസന്‍ (കഥ,തിരക്കഥ, സംഭാഷണം) സത്യന്‍ അന്തി ക്കാട്‌ (സംവിധാനം) ടീമിന്റെ ജന്ര്രിയചിത്രമാണ്‌ ‘വരവേല്‍പ്‌. പേര്‍ സൂചിപ്പി ക്കുന്നതുപോലെ, ഏഴുവര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തശേഷം നാട്ടിലേക്ക്‌ മട ങ്ങുന്ന മുരളി (മോഹന്‍ലാല്‍)യെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളും തുടര്‍ന്നുളള സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം. 17. മീശമാധവന്‍ (ലാല്‍ ജോസ്‌, 2002) - തൊണ്ണൂറുകളില്‍, (പസിദ്ധസംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ചലച്ചിത്ര പ്രവര്‍ത്തകനാണ്‌ ലാല്‍ജോസ്‌. പിന്നീട്‌ അദ്ദേഹം സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തും നിര്‍മ്മിച്ചും 182 പേരെടുത്തു. ഇന്ന്‌ മുഖ്യാധാരാ മലയാളസിനിമയിലെ പ്രമുഖരായ സംവിധായക രുടെ കൂട്ടത്തില്‍ ലാല്‍ജോസും സ്ഥാനം നേടിയിരിക്കുന്നു. ഒരു മറവത്തൂര്‍ കനവ്‌ (1998), ചന്ദ്രനുദിക്കുന്ന ദിക്കില്‍ (1999), രണ്ടാം ഭാവം (2001), മീശമാധവന്‍ (2002), പട്ടാളം (2003), രസികന്‍ (2004), ചാന്തുപൊട്ട്‌ (2005), ക്ലാസ്മേറ്റ്സ്‌ (2006), അറബിക്കഥ (2004), നീലത്താമര (2009), എല്‍സമ്മ എന്ന ആണ്‍കുട്ടി (2010), സ്പാനിഷ്‌ മസാല (2010), ഡയമണ്ട്‌ നെക്ലേസ്‌ (2010), അയാ ളും ഞാനും തമ്മില്‍ (2012), ഇമ്മാനുവല്‍ (2013), വിക്രമാദിത്യന്‍ (2014), എന്നിവ യാണ്‌ ലാല്‍ ജോസിന്റെ ജനപ്രിയ സിനിമകള്‍. മേല്‍പ്പറഞ്ഞ ചി്രങ്ങളില്‍ വച്ച്‌ ഏറ്റവും ജനപ്രീതി നേടിയ ഒരു സിനിമയാണ്‌ മീശമാധവന്‍, രഞ്ജന്‍ പ്രമോദ്‌ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ച ഈ ചിത്രത്തില്‍ ചേക്കു എന്ന ഗ്രാമത്തിലെ ജനസമ്മതനായ കളളന്‍ മാധവന്റെ ജീവിതമാണ്‌ ആഖ്യാനം ചെയ്യുന്നത്‌. കളളന്റെ കഥകള്‍ മുന്‍പും മലയാളസിനിമ യില്‍ ആവിഷക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര സാമ്പത്തിക വിജയവും ജന്രപീ തിയും അവ നേടിയിട്ടില്ല. ഈ സിനിമയിലെ നിലവാരമുളള ഹാസ്യാവിഷ്ക്കാരം ഈ വിജയത്തിന്‌ പിന്നിട്ടുണ്ട്‌. ദിലീപ്‌ (മാധവന്‍), ജഗതിശ്രീകുമാര്‍ (ഭഗീരഥന്‍പിളള), മാള അരവിന്ദന്‍ (മുള ളാണി പാപ്പന്‍), ഹരിശ്രീ അശോകന്‍ (സുഗുണന്‍), ഇന്ദ്രജിത്ത്‌ (സബ്‌ ഇന്‍സ്്‌പെ ക്ടര്‍ ഈപ്പച്ചന്‍), സലീം കുമാര്‍ (അഡ്വ. മുകുന്ദനുണ്ണി), സുകുമാരി (മാധവന്റെ അമ്മ), കാവ്യാമാധവന്‍ (രുഗ്മിണി), ജ്യോതിര്‍മയി (ര്പഭ), കൊച്ചിന്‍ ഹനീഫ (ത്രി വിക്രമന്‍), ഒടുവില്‍ ഉണ്ണികൃഷ്ണന്‍ (അച്യുതന്‍ നമ്പൂതിരി), മച്ചാന്‍ വര്‍ഗ്ഗലീസ്(്ലൈന്‍മാന്‍ ലോനപ്പന്‍) എന്നിവരാണ്‌ ഗ്പരധാനകഥാപാത്രങ്ങള്‍ക്ക്‌ ജീവ നേകിയത്‌. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മമധുരമായി കഥ പറഞ്ഞിരിക്കുന്നു എന്നത്‌ ചിത്രത്തെ ജന്റപിയമാക്കുന്നു. 18. കമ്മത്ത്‌ ആന്റ കമ്മത്ത്‌ (തോംസണ്‍ കെ.തോമസ്‌, 203) ഉദയ്കൃഷ്ണ, സിബി.കെ.തോമസ്‌ എന്നിവര്‍ ചേര്‍ന്ന്‌ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കി തോംസണ്‍ കെ.തോമസ്‌ സംവിധാനം ചെയ്ത കമ്മത്ത്‌ ആന്‍റ്‌ കമ്മത്ത്‌ (2013) എന്ന ചിത്രത്തില്‍ കൊങ്കണി കലര്‍ന്ന മലയാളം, പ്രധാന കഥാ പാത്രങ്ങള്‍ പറയുന്നതിലുള്ള പുതുമ ജന്രപീതി നേടിയിട്ടുണ്ട്‌. അത്തരത്തില്‍ ചിത്രത്തിലുടനീളം ഹാസ്യസാന്നിദ്ധ്യം നിലനിര്‍ത്താന്‍ ആ പ്രത്യേക ഭാഷാശൈ ലിക്ക്‌ സാധിച്ചു എന്നു പറയാം. 19. ഗോഡ്ഫാദര്‍ (സിദ്ധിഖ്-ലാല്‍, 1991) - കാലഘട്ടത്തെ അതിജീവിച്ച അപൂര്‍വ്വം ജന്റപിയ സിനിമകളില്‍ ഒന്നാണ്‌ സിദ്ധിഖ്-ലാല്‍ കഥയും തിരക്കഥയും സംവി ധാനവും നിര്‍വ്ൃഹിച്ച ഗോഡ്ഫാദര്‍. അതിലെ സംഭാഷണങ്ങളും ഹാസ്യരംഗ ങ്ങളും ഇരുപത്തിയേഴ്‌ വര്‍ഷത്തിനിപ്പുറവും ആബാലവൃദ്ധം ജനങ്ങളെ ആകര്‍ഷി ക്കുന്നു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ കഥ പറയുന്ന ഈ ചി്രത്തില്‍ എന്‍.എന്‍.പിള്ള, തിലകന്‍, ശങ്കരാടി, ഫിലോമിന, കനക, മുകേഷ്‌, സിദ്ധിഖ്‌, ഇന്നസെന്റ്‌, ജഗദീഷ്‌, കെ.പി.എ.സി.ലളിത, ജോണി, പറവൂര്‍ ഭരതന്‍, ഭീമന്‍ രഘു, സീനത്ത്‌, കോട്ടയം തുളസി എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. 20. മണ്ടന്‍മാര്‍ ലണ്ടനില്‍ (സതൃന്‍ അന്തിക്കാട്‌, 1983) - മലയാളത്തില്‍ ധാരാളം കുടുംബചിത്രങ്ങള്‍ ഒരുക്കിയ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമാണ്‌ സതൃന്‍ അന്തിക്കാട്‌. സാമ്പത്തിക വിജയം നേടിയ നിര 183 വധി ജനപ്രിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതനായ അന്തി ക്കാട്‌ മണ്ടന്മാര്‍ ലണ്ടനില്‍ (1983), ടി.പി.ബാലഗോപാലന്‍ എം.എ (1986), ഗാന്ധിന ഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്‌ (1986), നാടോടിക്കാറ്റ്‌ (1987), വരവേല്‍പ്‌ (1989), മഴവില്‍ക്കാ വടി (1989), സസ്നേഹം (1990), സന്ദേശം (1991), മൈഡിയര്‍ മുത്തച്ഛന്‍ (1992), സന്താനഗോപാലം (1994), തൂവല്‍കൊട്ടാരം (1996), ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997), വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999), കൊച്ചുകൊച്ചു സന്തോഷങ്ങള്‍ (2000), MGOLBA മകന്‍ ജയകാന്തന്‍ വക (2001), മനസ്സിനക്കരെ (2003), അച്ചു വിന്റെ അമ്മ (2005), രസതന്ത്രം (2006), വിനോദയാത്ര (2007), ഇന്നത്തെ ചിന്താവി ഷയം (2008), സ്നേഹവീട്‌ (2011), ഒരു ഇന്ത്യന്‍ പ്രണയകഥ (2013), എന്നും എപ്പോഴും (2015) എന്നീ സിനിമകളിലൂടെ ജന്രപിയ സിനിമാ സംവിധായകരുടെ മുന്‍നിരയില്‍ നിലയുറപ്പിച്ച ്രതിഭയാണ്‌. ഹാസ്യത്തിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്ക്കാരങ്ങള്‍ സൂക്ഷ്മതയോടെ വിനിമയം ചെയ്ത സംവിധായകനാണ്‌ അദ്ദേഹമെന്ന്‌ ഒട്ടുമിക്ക ചിശ്രങ്ങളും സാക്ഷ്യപ്പെടു ത്തുന്നുണ്ട്‌. ശ്രീനിവാസന്റെ തിരക്കഥയില്‍ അദ്ദേഹം സംവിധാനം ചെയ്ത എല്ലാ സിനിമകളും ഇന്നും ഹിറ്റുകളുടെ പട്ടികയില്‍ നിലനില്‍ക്കുന്നു. ഇവിടെ 1983-ല്‍ ഡോ.ബാലക്ൃഷ്ണന്‍ കഥയും സംഭാഷണവും രചിച്ച്‌ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്ത “മണ്ടന്മാര്‍ ലണ്ടനില്‍” എന്ന സിനിമയാണ്‌ ചര്‍ച്ചചെയ്യുന്നത്‌. ചലച്ചിത്ര സാങ്കേതികവിദ്യ വേണ്ടത്ര വികാസം പ്രാപിക്കാത്ത കാലത്തെടുത്ത ചിത്രമെന്ന നിലയില്‍ പരിമിതികളുണ്ടെങ്കിലും സ്വാഭാവികമായ ഹാസ്യാവിഷ്ക്കാ രത്തിന്റെ കാര്യത്തില്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്‌ “മണ്ടന്മാര്‍ ലണ്ടനില്‍”. ബഹദൂര്‍, ശങ്കരാടി, സുകുമാരന്‍, നെടുമുടിവേണു, ജലജ, ജഗതിശ്രീകുമാര്‍, കുഞ്ചന്‍, മീന, ഫിലോമിന, സത്താര്‍, പറവൂര്‍ ഭരതന്‍, സണ്ണി എന്നിവര്‍ വേഷമിട്ട ഈ പടത്തില്‍ തലയില്ലാകുന്ന്‌ എന്ന കുഗ്രാമത്തില്‍നിന്ന്‌ ലണ്ടനിലേക്ക്‌ പോകുന്ന അഞ്ചുകലാ കാരന്മാരുടെ കഥയാണ്‌ നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ ആഖ്യാനം ചെയ്തിരി ക്കുന്നത്‌. 21. വടക്കുനോക്കിയന്ത്രം (ശ്രീനിവാസന്‍, 1989) - മലയാളത്തിലെ വേറിട്ട ചലച്ചിത്ര പ്രതിഭയാണ്‌ ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്‌, സംവിധായകന്‍, ഗ്രന്ഥകാ രന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്‌ പകരക്കാരനില്ല. അന്‍പതോളം തിരക്കഥ കള്‍ രചിച്ച ശ്രീനിവാസന്‍ ഇരുനുറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. ഓടരു തമ്മാവാ ആളറിയാം (1984), സന്മനസ്സുളളവര്‍ക്ക്‌ സമാധാനം (1986), ടി.പി.ബാല ഗോപാലന്‍ എം.എ (1986), ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്‌ (1986), നാടോടിക്കാറ്റ്‌ (1987), പട്ടണ്രപവേശം (1988), വരവേല്പ്‌ (1989), തലയണമന്ത്രം (1990), സന്ദേശം (1991), മിഥുനം (1993), മഴയെത്തും മുന്‍പേ (1995), അഴകിയ രാവണന്‍ (1996), അയാള്‍ കഥയെഴുതുകയാണ്‌ (1998), ചിന്താവിഷ്ടയായ ശ്യാമള (1998), ഉദയ നാണ്‌ താരം (2005) എന്നിവയാണ്‌ അദ്ദേഹത്തിന്റെ ഗ്രധാന തിരക്കഥകള്‍. 1989-ലെ ഏറ്റവും നല്ല ചിശ്രത്തിനും സംവിധായകനുമുളള പുരസ്ക്കാരം “വടക്കു നോക്കി യന്ത്രത്തിനു ലഭിച്ചു. ശ്രീനിവാസന്‍ (തളത്തില്‍ ദിനേശന്‍), ഇന്നസെന്റ്‌ ( തലപ്പുഴ സര്‍), പാര്‍വൃതി (ശോഭ), മാമുക്കോയ (ഫോട്ടോഗ്രാഫര്‍), ജഗദീഷ്‌ (വി നോദ്കുമാര്‍ ആലപ്പി), നെടുമുടി വേണു (ഡോകടര്‍), കെ.പി.എ.സി.ലളിത (ദിനേ ശന്റെ അമ്മ), ലാലു അലക്‌സ്‌ (മാസ്റ്റര്‍ ബാലചന്ദ്രമേനോന്‍), ശങ്കരാടി (തള ത്തില്‍ ചന്തുനായര്‍), ബൈജു (്രകാശന്‍), ലിസ്സി (സരളു, ഒടുവില്‍ ഉണ്ണിക്യ ഷ്ണൻ (പോലീസുകാരന്‍) എന്നിവരാണ്‌ ഗ്രധാന കഥാപാത്രങ്ങള്‍ക്ക്‌ ജീവനേ കിയത്‌. 22. രാജമാണികൃം (അന്‍വര്‍ റഷീദ്‌, 2005) - ടി.എ ഷാഹിദ്‌ കഥ, തിരക്കഥ, സംഭാ ഷണം എന്നിവ രചിച്ച്‌ അന്‍വര്‍ റഷിദ്‌ സംവിധാനം ചെയ്ത “രാജമാണിക്യം” (2005) തിരുവനന്തപുരത്തെ പ്രാദേശിക ഭാഷാഭേദത്തിലുള്ള സംഭാഷണംകൊണ്ട്‌ ഹാസ്യം ആവിഷക്കരിച്ച ഒരു ജനപ്രിയ ചിത്രമാണ്‌. 184 23. ഒരു മുത്തശ്ശി ഗദ (ജൂഡ്‌, ആന്തണി ജോസഫ്‌, 2016) - സംവിധായകന്‍, നടന്‍, തിരക്കഥാകൃത്ത്‌ എന്നീ നിലകളില്‍ അറിയപ്പെടുന്ന ജൂഡ്‌ ആന്തണി ജോസഫ്‌ ക്രേസി ഗോപാലന്‍ (2008), മലര്‍വാടി ആര്‍ട്സ്‌ ക്ലബ്ബ്‌ (2010), തട്ടത്തിന്‍ മറയത്ത്‌ (2012) എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായാണ്‌ മലയാള ചലച്ചിത്രരം ഗത്ത്‌ സജീവമാകുന്നത്‌. 2014-ല്‍ അദ്ദേഹം സംവിധാനം ചെയ്ത്‌ഓം ശാന്തി ഓശാന എന്ന ചിത്രം നാല്പത്തഞ്ചാമത്‌ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ചിത്രമായി തെരഞ്ഞെടുക്ക പ്പെട്ടു. 2016-ല്‍ അദ്ദേഹം രചനയും സംവിധാനവും നിര്‍വൃഹിച്ച “ഒരു മുത്തശ്ശി ഗദ' വൃത സ്തമായ അവതരണം കൊണ്ടും, അറുപത്തഞ്ചു വയസ്സുകാരി രാജിനി ചാണ്ടി യുടെ അഭിനയമികവുകൊണ്ടും ജന്റപീതി നേടിയ ചിത്രമാണ്‌. പഴയതലമുറയും പുതിയ തലമുറയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഈ ചിര്രത്തില്‍ തുടക്കം മുതല്‍ ഒടുക്കംവരെ ഹാസ്യം അന്തര്‍ധാരയായി നിലകൊളളുന്നുണ്ട്‌. 24. പഞ്ചവടിപ്പാലം (കെ.ജി.ജോര്‍ജ്ജ്‌, 1984) - മലയാള ചലച്ചിശ്രവേദിയിലെ വളരെ പ്രശസ്തനായ സംവിധായകനായ കെ.ജി.ജോര്‍ജ്ജ്‌ (കുളക്കാട്ടില്‍ ഗീവര്‍ഗീസ്‌ ജോര്‍ജ്‌) 1970൦-കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിക്കാന്‍ ശ്രമിച്ചവരില്‍ മുന്‍നിരക്കാരനാണ്‌. കോലങ്ങള്‍ (1981, യവനിക (1982), ലേഖ യുടെ മരണം ഒരു ഫ്ളാഷ്ബാക്ക്‌ (1983), ആദാമിന്റെ വാരിയെല്ല്‌ (1983), പഞ്ചവടി പ്പാലം (1984), ഇരകള്‍ (1985) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ ചലച്ചിത്ര ദര്‍ശനവും സമീപനവും വ്യക്തമാക്കിയിട്ടുണ്ട്‌. “സ്വപ്നാടനം” എന്ന സിനിമയ്ക്ക്‌ 1977-ല്‍ മികച്ച ചിത്രം, തിരക്കഥ എന്നീ വിഭാഗ ങ്ങളില്‍ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു. “രാപ്പാടികളുടെ ഗാഥയ്ക്ക്‌” ജന്രപി യവും കലാമുല്യവുമുള്ള സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം 1978-ലും “ആദാമിന്റെ വാരിയെല്ലിന്‌ 1983-ല്‍ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നീ ഇന ങ്ങളില്‍ അവാര്‍ഡുകളും ലഭിച്ചു. ഇരകള്‍” 1985-ല്‍ മികച്ച രണ്ടാമത്തെ ചിത്രം, കഥ എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന അവാര്‍ഡ്‌ കരസ്ഥമാക്കി. 1979-കള്‍ മുതല്‍ 1990-കള്‍ വരെ കെ.ജി.ജോര്‍ജ്ജ്‌ മലയാള ചലച്ചിത്രരംഗത്ത്‌ സജീവ സാന്നിധ്യമാ യിരുന്നു. 25. സ്ഥാനാര്‍ത്ഥി സാറാമ്മ (കെ.എസ്‌. മാധവന്‍, 1977) - ജന്രപിയ സാഹി തൃകാരന്‍ മുട്ടത്തുവര്‍ക്കി കഥയും എസ്‌.എല്‍. പുരം സദാനന്ദന്‍ സംഭാഷണവു മെഴുതി ജയ്‌ മാരുതി ബാനറിനു വേണ്ടി കെ.എസ്‌. മാധവന്‍ സംവിധാനം ചെയ്ത “സ്ഥാനാര്‍ത്ഥി സാറാമ്മ” മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ ആക്ഷേ പഹാസ്യസിനിമയെന്നാണ്‌ അറിയപ്പെടുന്നത്‌. പ്രോംനസിീര്‍,ഷീല,അടൂര്‍ഭാസി,ശങ്ക രാടി, മുതുകുളം രാഘവന്‍പിളള, ടി.ആര്‍. ഓമന, മീന, കുഞ്ഞാണ്ടി, നെല്ലിക്കോട്‌ ഭാസ്ക്കരന്‍, ജി.കെ.പിള്ള, ഗ്രതാപ്ചന്ദ്രന്‍, എന്നിവരാണ്‌ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്‌. കേരളത്തിലെ ഒരു നാട്ടിന്‍പുറത്താണ്‌ കഥ നടക്കുന്നത്‌. 26. മഹേഷിന്റെ ്പതികാരം (ദിലീഷ്‌ പോത്തന്‍, 2016) ശ്യാം പുഷ്ക്കരന്‍ തിരക്കഥ രചിച്ച്‌ ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്ത “മഹേഷിന്റെ (പതികാരം” സ്വഭാ വികവും വൃതൃസ്തവുമായ ഹാസ്യധാരയുള്ള ചിത്രമാണ്‌. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിലെ സംഭാഷണങ്ങള്‍ ലളിതവും സരസവുമാ ണ്‌. പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യൃമല്ലിവിടെ നാം കാണുന്നത്‌, മറിച്ച്‌ ആലോച നയ്ക്ക്‌ വകയേകുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളാണ്‌. നൈമിഷികമായ ചിരിയെക്കാള്‍ ഈടുനില്ക്കുന്ന ആഴമുള്ള നര്‍മ്മഭാവന ചി്രം പകര്‍ന്നുതരുന്നു. 185 അധ്യായം 4 ഇതര ജനപ്രിയ വ്യവഹാരങ്ങള്‍ അദ്ധ്യായം 4 ഇതര ജനഗ്രിയ വ്യവഹാരങ്ങള്‍ ജന്രപിയസംസ്കാരത്തിലെ പ്രധാന വ്യവഹാരമായ സിനിമയെയാണ്‌ കഴി ഞ്ഞ അദ്ധ്യായത്തില്‍ മുഖ്യമായും പരിചരിച്ചത്‌. മറ്റു മാധ്യമങ്ങളിലെ ജന്റപിയഹാ സ്യവ്യവഹാരങ്ങളെ സാമാന്യമായി പരിചയപ്പെടുത്താനും അവയുടെ സവിശേഷ മായ പ്രത്യയശാസ്ത്ര ധര്‍മ്മത്തെ അപഗ്രഥിക്കാനുമാണ്‌ ഈ അദ്ധ്യായത്തില്‍ ശ്രമിക്കുന്നത്‌. 4.1 അചുടിമാധ്യമങ്ങള്‍ 4.1.1 ഫലിതബിന്ദുക്കള്‍ എന്ന രാഷ്രീയ വ്യവഹാരം പാശ്ചാതൃര്‍ ഹാസ്യത്തിന്‌ കല്പിച്ച വിവിധ വിഭാഗങ്ങളില്‍പെട്ട ഉക്തി ഹാന്ധ്യ മെന്ന ശൈലീവിശേഷത്തെയാണ്‌ ഇവിടെ ഫലിതബിന്ദുക്കള്‍ എന്ന തുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഫലിതം, തമാശ, നര്‍മ്മോക്തി, ബുദ്ധിശക്തി, ക്ഷണ യുക്തി എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഉക്തിഹാസ്യം (വിറ്റു, വിചിത്രമായ ്രതിപാദനത്തിലൂടെ തികച്ചും അഗ്രതീക്ഷിതവും അവിചാരി തവുമായ അര്‍ത്ഥത്തെ പ്രദാനം ചെയ്ത്‌ ആസ്വാദകരെ ആശ്ചര്യാനന്ദങ്ങള്‍ക്ക്‌ വിധേയമാക്കി ചിരിപ്പിക്കുന്ന വാക്ൃരീതിയാണ്‌. പതിനേഴാം നൂറ്റാണ്ടുവരെ “വിറ്റി'ന്‌ വിജ്ഞാനം, ബുദ്ധിസാമര്‍ത്ഥ്യം എന്നൊക്കെയായിരുന്നു അര്‍ത്ഥകല്പന. പിന്നീ ടാണ്‌ ഇതിന്‌ ചിരിയുത്പാദിപ്പിക്കുന്ന വ്രത്യേക വാകൃരചനാശൈലിയെന്ന അര്‍ത്ഥം കൈവന്നത്‌. രണ്ടു വ്യത്യസ്തമായ ആശയങ്ങള്‍ അപ്രതീക്ഷിതവും യുക്തിസഹവുമായ രീതിയില്‍ സമ്മേളിക്കുമ്പോള്‍ ഉളവാകുന്നതാണ്‌ ഉക്തിഹാ സ്യം. ഇതിന്‌ പാശ്ചാതൃചിന്തകന്മാര്‍ പല നിര്‍വ്വചനങ്ങളും നല്‍കുന്നുണ്ട്‌ : “വാക്കുകളും ചിന്തയും തമ്മിലുള്ള രചിത്യപൂര്‍ണ്ഠമായ ബന്ധമാണ്‌ ഉക്തിഹാ സ്യമെന്ന്‌ ഡ്രൈഡന്‍ അഭിവപ്രായപ്പെട്ടിട്ടുണ്. ആകസ്മികവും അപ്രതീക്ഷിതവു മായ പൊരുത്തങ്ങളിലൂടെ ജീവിതത്തിലെ വിഡ്ഡിത്തങ്ങളെ ചിത്രീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയുമാണ്‌ അത്‌ ചെയ്യുന്നത്‌ എന്ന്‌ ഹാസ്‌ലിറ്റ്‌ വിശദീകരിക്കുന്നു. വസ്തുതകള്‍ തമ്മിലുള്ള എതിരിടല്‍ ആണ്‌ അതെന്നും അദ്ദേഹത്തിന്‌ അഭിപ്രായ മുണ്ട. സമാനത സംശയിക്കാന്‍ പോലുമില്ലാത്ത രണ്ടു കാര്യങ്ങളില്‍ സമാനത കണ്ടെത്തുന്നതില്‍ നിന്നുണ്ടാകുന്നതാണ്‌ ഉക്തിഹാസ്യമെന്ന്‌ സിഡ്നി സ്മിത്ത്‌ നിര്‍വചനം നല്‍കി. വലുതായ പ്രതീക്ഷ വളരെ പെട്ടെന്ന്‌ ഒന്നുമില്ലായ്മയിലേക്ക്‌ നിപതിക്കുന്നതാണെതെന്ന്‌ ഇമ്മാനുവല്‍ കാന്റിന്‌ അഭിപ്രായമുണ്ട്‌. ്രതീക്ഷയുടെ 186 സാക്ഷാത്കാരം ആരും ഒരിക്കലും കരുതിയിരിക്കാത്ത വിധത്തില്‍ അവിടെ സംഭ വിക്കുന്നുവെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.” (സര്‍ദാര്‍കുട്ടി 2003: 75). സംക്ഷിപ്തത യാണ്‌ ഉക്തിഹാസ്യത്തിന്റെ ആത്മാവായി പരിഗണിക്കപ്പെടുന്നത്‌. ശബ്ദനിഷ്ഠം, അര്‍ത്ഥനിഷഠം, സന്ദര്‍ഭനിഷ്ഠം, വ്ൃക്തിനിഷ്ഠം എന്നി ങ്ങനെ പലതരത്തില്‍ ഉക്തിഹാസ്യം ഗപത്ൃക്ഷപ്പെടുന്നു. ജന്ര്ിയ ആനുകാലിക ്രസിദ്ധീകരണങ്ങളിലെ അവിഭാജ്യഘടകമായി ഫലിതബിന്ദുക്കള്‍ വളരെ കാല മായി പ്രചാരത്തിലുണ്ട്‌. ഫലിതബിന്ദുക്കള്‍ വളരെ ആകര്‍ഷകമായ ഒരു ഹാസ്യവ്യവഹാരമാണ്‌. കുറഞ്ഞ സമയംകൊണ്ട്‌ മാനസികോല്ലാസം ലഭിക്കുന്നതിനാല്‍ ഏവരും അതിഷ്ട പ്പെടുന്നു. ചുരുക്കം വാക്കുകള്‍കൊണ്ട്‌ അപ്രതീക്ഷിതവും അസാധാരണവുമായ അര്‍ത്ഥ-ധ്വനിതലങ്ങള്‍ ്രദാനം ചെയ്യുന്ന ഫലിതബിന്ദുക്കള്‍ രസിപ്പിക്കുന്നതോ ടൊപ്പം ചിന്താപരമായി സ്വാധീനിക്കുകയും ചെയ്യുന്നു. ഇവിടെ അനേകായിരം ഫലിതബിന്ദുക്കളില്‍നിന്ന്‌ തെരഞ്ഞെടുത്ത ഏതാനും ഫലിതബിന്ദുക്കളാണ്‌ പഠന വിധേയമാക്കിയത്‌. മനോരമ ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഫലിതബിന്ദുക്കള്‍ (2012), എച്ച്‌ & സി ബുക്‌സ്‌ പുറത്തിറക്കിയ 1001 ഫലിതങ്ങള്‍ എന്നിവയില്‍നിന്നാണ്‌ ദത്തങ്ങള്‍ ശേഖരിച്ചത്‌. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രീയം എന്നിങ്ങനെയുള്ള മേഖലകളെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും പുനര്‍വിചിന്തനത്തിന്‌ വിധേയമാക്കു കയും ചെയ്യുന്നവയാണ്‌ ഫലിതബിന്ദുക്കള്‍ എന്ന്‌ തെരഞ്ഞെടുത്ത മാതൃകകള്‍ വൃക്തമാക്കുന്നു. കേവലമായ ചിരിയുല്‍്പാദിപ്പിക്കുന്നവ, ഗൌരവമായ ആലോചനയ്ക്ക്‌ തിരി കൊളുത്തുന്നവ, പുതിയ നോട്ടങ്ങളും അര്‍ത്ഥതലങ്ങളും പങ്കുവയ്ക്കുന്നവ, ചരി ്രത്തെയും സംസ്കാരത്തെയും പുതുക്കിപ്പണിയുന്നവ എന്നിങ്ങനെ വ്യത്യസ്ത മായ രുചിഭേദങ്ങളോടെ ജന്റരപിയ സംസ്കാരത്തിന്റെ ഭാഗമായി ഫലിതബിന്ദു ക്കള്‍ രൂപപ്പെടുകയും പ്രചരിക്കുകയും നിലനില്ക്കുകയും ചെയ്യുന്നു. മതപരമായ ഫലിതബിന്ദുക്കളില്‍ സ്വതന്ത്രമായ മതവിചാരണയാണ്‌ നാം കാണുന്നത്‌. മതഗ്രന്ഥങ്ങളെയും ആചാരാനുഷ്ഠാനങ്ങളേയും തെല്ല്‌ മാറിനിന്നു വീക്ഷിക്കുന്നവയാണ്‌ ഇത്തരം ഫലിതബിന്ദുക്കള്‍. ഈശ്വരനെ എതിര്‍ക്കാനോ വിമര്‍ശിക്കാനോ കളിയാക്കാനോ കളിക്കൂട്ടുകാരനാക്കാനോ ഫലിതത്തിന്‌ മടിയി ല്ല. അത്തരത്തില്‍ “മതേതര്‌മായ ഒരു സ്വത്വം അവ കാത്തുസൂക്ഷിക്കുന്നു. 187 രാഷ്ട്രീയ ഫലിതബിന്ദുക്കളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ വിമര്‍ശന മാണ്‌ അനുഭവപ്പെടുന്നത്‌. രാഷ്ട്രീയ നെറികേടുകളേയും അഴിമതി, കാലുമാറ്റം, അധികാരമോഹം എന്നിവയെയും ഫലിതബിന്ദുക്കള്‍ വിഷയമാക്കുന്നു. രാഷ്ട്രീയ ത്തില്‍ നീതിയും ധാര്‍മ്മികതയും പരിശുദ്ധിയും വേണമെന്ന്‌ അവ ആവശ്യപ്പെടു ന്നു. വിദ്യാഭ്യാസ സംബന്ധമായ ഫലിതബിന്ദുക്കളില്‍ പാഠ്യപദ്ധതി, പഠനരീതി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ വിമര്‍ശനവിധേയരാകുന്നു. പ്രേമം, വിവാഹം, ദാമ്പത്യം മുതലായവ സംബന്ധമായ ഫലിതബിന്ദുക്ക ളില്‍ സ്വതന്ത്രമായ മാനസിക വ്യാപാരങ്ങള്‍ ദൃശ്യമാണ്‌. സാമ്മ്രദായകമായ കുടുംബ ഘടനയെ അതിലംഘിക്കുന്നതാണ്‌ പല ഫലിതങ്ങളും. സദാചാരം, ലൈംഗികത, ദാമ്പതൃ പരിശുദ്ധി എന്നിവയെയൊന്നും ഇത്തരം ഫലിതബിന്ദുക്കള്‍ വിലവയ്ക്കുന്നില്ല. കോടതി, പോലീസ്‌ സംബന്ധമായി ഫലിതബിന്ദുക്കളില്‍ അതാതു സംവി ധാനങ്ങളുടെ ഗുണവും മെച്ചവും ശക്തിയും ദയര്‍ബല്യവും വിലയിരുത്തപ്പെടുന്നു ണ്ട്‌. നിയമ വ്യവസ്ഥയുടെ പഴുതുകള്‍ വെളിപ്പെടുത്തുന്ന ഫലിതങ്ങളുമുണ്ട്‌. മദ്യപാനം, ചികിത്സ, ഹോട്ടല്‍, സിനിമ, കുട്ടികള്‍, മൊബൈല്‍ ഫോണ്‍ എന്നിവ സംബന്ധമായ ഫലിതങ്ങളില്‍ വൈവിധ്യവും വൈചിത്രയവും ്രകടമാ ണ്‌. അസാധാരണമായ പ്രവ്യത്തികള്‍, ചിന്തകള്‍, സമീപനങ്ങള്‍ എന്നിവ ഇവയെ രസകരമാക്കുന്നു. വിഷയങ്ങളെ ഒന്നകന്നുനിന്നു കാണുമ്പോഴാണ്‌ ഇവിടെ ചിരി യുണരുന്നത്‌. ചില ഫലിതബിന്ദുക്കള്‍ ചെറിയൊരു ചിന്തയ്ക്ക്ശേഷം രസം പകരു ന്നവയായും അനുഭവപ്പെടുന്നു. പൊതുവായ ഫലിതബിന്ദുക്കളില്‍ സാമൂഹിക ജീവിതവുമായ ബന്ധപ്പെട്ട അനേകം സംഗതികള്‍ കടന്നുവരുന്നു. പത്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസ്‌, ചികിത്സ, സാഹിത്യം എന്നിങ്ങനെ പല വിഷയങ്ങളും ഫലിത ത്തിന്‌ അവസരമൊരുക്കുന്നു. മലയാളത്തില്‍ നമ്പൂതിരി ഫലിതങ്ങള്‍, മാപ്പിളഫലിതങ്ങള്‍ എന്നിവ വളരെ പ്രസിദ്ധമാണ്‌. ഇവക്കു പുറമെ ഇതര സമുദായങ്ങള്‍ക്കിടയിലും തൊഴില്‍ കൂട്ട ങ്ങള്‍ക്കിടയിലും വൈവിധ്യമാര്‍ന്ന ഫലിത ബിന്ദുക്കള്‍ നിലവിലുണ്ട്‌. സഞ്ജയന്‍, ഇ.വി.കൃഷ്ണപിള്ള, ബഷീര്‍, വി.കെ.എന്‍, സുകുമാര്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവരുടെ രചനകളില്‍ ധാരാളം ഉക്തിഹാസ്യ പ്രയോഗങ്ങള്‍ കാണാവുന്ന താണ്‌. 188 ഫലിത ബിന്ദുക്കളെ അവയുടെ വിഷയത്തിന്റെ സ്വഭാവമനുസരിച്ച്‌ സിനിമ യിലെ ഹാസ്ൃത്തിന്റെ വിശകലനത്തിന്‌ സമാനമായി വിവിധ സംവര്‍ഗ്ഗങ്ങളായി മനസ്സിലാക്കാം. 4.1.11 ഭാഷാപരമായ സന്ദിഗ്ദ്ധതകള്‍ 4.1.1.1,1 സ്വനിമപരമായ സമാനത/അര്‍ത്ഥപരമായ വൃത്യാസം 4.1.1.1.1.1 എഴുത്തുകാരി എഡിറ്ററോട്‌ ; സാറേ, ഭര്‍ത്താവ്‌ മരിച്ചതോടെ എനിക്ക്‌ തുണിയില്ലാതായി എന്നു സാറിനോട്‌ ആരാ പറഞ്ഞത്‌? പത്രാധിപര്‍ : ക്ഷമിക്കണം തുണയില്ലാതായി എന്നു തിരുത്തി വായിക്കണമെന്നു നാളത്തെ പത്രത്തില്‍ കൊടു ക്കുന്നുണ്ട്‌. (വര്‍ഗ്ഗീസ്പോള്‍ 2016: 154) 4.1.1.1,2 ദ്വയാര്‍ത്ഥസൂചന 4.1.1,1,2,1, മദ്യപനായ ബാലന്‍ ഭാര്യയോട്‌ : “ആരാടീ ഈ പാതിരയ്ക്കു നമ്മുടെ വാതിലില്‍ മുട്ടുന്നത്‌?” ഭാര്യ : “പൂച്ചയായിരിക്കും ചേട്ടാ.... പൂച്ചേ, ഇന്നു ബാലേട്ടന്‍ വീട്ടിലുണ്ട്‌. വേഗം സ്ഥലം വിട്ടോ, ഇല്ലെങ്കില്‍ നിനക്ക്‌ ശരിക്കും കിട്ടും കേട്ടോ! (മനോരമബുക്‌സ്‌, 2012: 64). 4.1,1.1,2.2, കാമുകന്‍ : നിന്റെ ഹൃദയം മൊബൈലും ഞാന്‍ അതിനുള്ളിലെ സിം കാര്‍ഡും ആകുന്നു. കാമുകി : സമ്മതിച്ചു.... പക്ഷേ പുതിയ കിടിലന്‍ ഓഫറുവന്നാല്‍ ഞാന്‍ സിം മാറ്റും. (2016: 101) 4.1,1.1,2.3. ചോദ്യം : ദൈവത്തിന എപ്പോഴാണ്‌ ഏറ്റവും ദേഷ്യം വരുന്നത്‌? ഉത്തരം : അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയായി, അവളുടെ അമ്മ ഇങ്ങനെ പറയുമ്പോള്‍ : “ചതിച്ചല്ലോ എന്റെ ദൈവമേ..! (2016: 102) 189 4.1.1,1,3 ശേഷം 4.1.1.1.3.1 ഒരു കള്ളുകുടിയന്‍ മറ്റൊരു കള്ളുകുടിയനോട്‌ : പെട്രോള്‍ അടിച്ചു വണ്ടി ഓടിക്കാം. ഡീസല്‍ അടിച്ചു വണ്ടി ഓടിക്കാം. ഗ്യാസും അടിച്ചു വണ്ടി ഓടി ക്കാം. പക്ഷേ “വെളള മടിച്ചു വണ്ടി ഓടിച്ചാല്‍ പോലീസ്‌ പിടിക്കും. (2012: 67) 4.1.1.1,3,2 ഭാര്യ : ദേ.... നമ്മുടെ മോന്‍ സിം കാര്‍ഡ്‌ വിഴുങ്ങി. ഭര്‍ത്താവ്‌ : വായില്‍ വിരലിട്ട എടുക്കാന്‍ പറ്റുമോയെന്ന്‌ നോക്ക്‌. ഭാര്യ : നോട്ടു റീച്ചബിള്‍ (2016: 96) 4.1.1.1,4 ശൈലി 4,1.1.1.4.1 കുട്ടി തന്റെ അപ്പനോട്‌ : അപ്പാ, മഹാബലി മഹാപാപിയാണോ? അപ്പന്‍ : നിനക്കിപ്പോള്‍ ഇങ്ങനെ തോന്നാന്‍ കാരണം? കുട്ടി : “പാപി ചെല്ലുന്നിടം പാതാളം” എന്നു കേട്ടതുകൊണ്ടാ” (2016: 113) 4.11.15 കാര്യകാരണങ്ങളുടെ പൊരുത്തക്കുറവ്‌ 4,1.1.1.5.1 വിശ്രമസമയത്ത്‌ അധ്യാപകന്‍ രാജൂവിനോട്‌ : “താനൊരു വിഡ്ഡിത്തം പറയൂ.” രാജു : “വിദ്യാര്‍ത്ഥികള്‍ നന്നായി പഠിക്കുന്നു.” അദ്ധ്യാപകന്‍ : “ഇതിലും നന്നായി ഒരെണ്ണം രാമു പറയൂ.” രാമു : “അദ്ധ്യാപകന്‍ നന്നായി പഠിപ്പിക്കുന്നു” (2012: 14) 4,1.1.1.5.2 വിദേശത്തുള്ള ഭര്‍ത്താവിനോട്‌ കാശയച്ചുതരാന്‍ ഭാര്യ എഴുതി. പകരം വന്നത്‌ കാശില്ലാതെ കത്തുമാത്രം. അതിന്റെ അവസാന വരി “ആയിരം ചുടുചുംബനങ്ങള്‍'” എന്നായിരുന്നു. ഭാര്യ ഇങ്ങനെ മറുപടിയെഴുതി “അയച്ച കത്തും ചുടുചുംബനങ്ങളും കിട്ടി. 200 പാല്‍ക്കാരന്‍ കൊടുത്തു. 150 പത്രക്കാരന്‍, 150 വേലക്കാരന്‍, 500 പീടികക്കാരനും.”” (2016: 64). 190 4.11.1.5.3 ഒത്തിരി വൈകിയിട്ടും ഉറക്കം വരാത്ത ഭാര്യ ഉറങ്ങുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി പറഞ്ഞു. ““നിങ്ങള്‍ക്കെങ്ങനെയാ ഇങ്ങനെ ഉറങ്ങാന്‍ പറ്റുന്നേ!” അതു ഞാന്‍ എല്ലാം തുറന്നു പറയുന്നതുകൊണ്ടാ! “എന്നാല്‍ ഞാന്‍ എല്ലാം തുറന്നു പറയാം” ഭാര്യ എല്ലാം പറഞ്ഞ്‌ സുഖമായുറങ്ങി. പക്ഷേ, ഭര്‍ത്താവിന്റെ ഉറക്കം നഷ്ട പ്പെട്ടു. (2016: 117) 4.1.1.1.5.4 വിടികൂടിയ കള്ളന്മാരില്‍ ഒരുവനോട്‌ എസ്‌,ഐ. റാസ്ക്കല്‍! എന്തു ചോദിച്ചാലും നീ പറയില്ല, അല്ലേടാ? ഒരു കള്ളന്‍ : അവന്‍ രമയാണ്‌ സാര്‍ എസ്‌.ഐ : അതു ശരി! അപ്പോള്‍ നീയാണ്‌ ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക്‌ രമ ക്കത്തയയ്ക്കുന്നത്‌, അല്ലേടാ? (2012: 105) 4.1.1.1. വാകൃഘടനാപരം 4.1.1.1,6,1 സന്ദിഗ്ധത 4.1.1.1.6.1,1 ഓഫീസര്‍ ക്ലാര്‍ക്കിനോട്‌ ““നിങ്ങള്‍ ഒരു മാസത്തേക്ക്‌ സസ്പെന്‍ഷനിലാണ്‌ “അതിന്‌ ഞാനൊന്നും ചെയ്തില്ലല്ലോ” ““അതുകൊണ്ടുതന്നെയാണ്‌ സസ്പെന്‍ഷന്‍”. (2016: 11) 4.1.1,1,6.1,2 ഒരാള്‍ പത്രമൊഫീസില്‍ വന്ന്‌ “സാര്‍, ചരമവാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ എത്രയാണ്‌ സര്‍?” ““സെന്റിമീറ്ററിന്‌ പത്ത്‌ രൂപ്‌ ക്ഷമിക്കണം. പണം തികയില്ല, മരിച്ചപ്പോള്‍ 155 സെന്റീമീറ്ററുണ്ട. (2016: 104) 4.1.1.1,7 സൂചിതാര്‍ത്ഥത്തെ അഭിധയായി ഗണിക്കല്‍ 4,1.1.1,7.1 വളരെ പൊക്കംകുറഞ്ഞ ഒരു വൈദികന്‍ പുള്‍പിറ്റില്‍ കയറിനിന്ന്‌ സുവി ശേഷം വായിക്കാന്‍ തുടങ്ങി. “ഞാന്‍ ദൈവത്തിന്റെ കുഞ്ഞാടാണ്‌” 191 ഒരു സ്ത്രീ : “തല കാണുന്നില്ല, വാലെങ്കിലും കാണട്ടെ”. (2016: 10) 4.1.1.1.7.2 വേദ പാഠകാസ്സില്‍ സിസ്റ്റര്‍ oO സ ററ “കുട്ടീ, നമ്മുടെ പാപം ദൈവം ക്ഷമിക്കണമെങ്കില്‍ നാമതിനുമുമ്പ്‌ എന്തു ചെയ്യണം?” “പാപം ചെയ്യണം” (2016: 132) 4.1.1.1.7.3 മനു: രഘു! അക്രമവും കൊലപാതകവും പിടിച്ചപറിയും എവിടെ നട ന്നാലും അവിടെ ഞാനുണ്ടാവും എന്ന്‌ ആ രാഷ്ട്രീയ നേതാവ്‌ പ്രസംഗിച്ചത്‌ പോലീസ്‌ ഡിപ്പാര്‍ട്ടമെന്റ്‌ തെറ്റിദ്ധരിച്ചുവെന്നാണ്‌ തോന്നുന്നത്‌. രഘു : അതിനെന്തുണ്ടായി മനു? മനു : ആ രാഷ്ട്രീയ നേതാവിനെ മുന്‍കരുതലെന്ന നിലയ്ക്ക്‌ പോലീസ്‌ കസ്റ്റഡി യിലെടുത്തിരിക്കുകയാ. (2012: 140) 4.1.1,1,7.4 നേതാവ്‌ ഫോണിലൂടെ : ഹലോ.... ഇതു പാര്‍ട്ടി ഓഫീസില്‍നിന്നാ....... എതിര്‍പാര്‍ട്ടിയിലെ രണ്ടുപേരുടെ കാലുവെട്ടാനുണ്ട്‌! മറുപടി : ക്ഷമിക്കണം.... നിങ്ങള്‍ക്ക്‌ നമ്പര്‍ തെറ്റി...... നേതാവ്‌ “ പിന്നെന്തിനാ നിങ്ങളുടെ കടയുടെ മുന്നില്‍ പാര്‍ട്ടിയുടെ ഓര്‍ഡറുകള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കും എന്നെഴുതി വച്ചിരിക്കുന്നത്‌? മറുപടി : ഇതു ടണിലെ ബേക്കറിയാ! (2012: 159) 4.1.1.1.7.5 പോള്‍, ഈ ചോദ്യത്തിനുത്തരം പറഞ്ഞാല്‍, ഞാനിനി വേറൊരു ചോദ്യം ചോദിക്കയില്ല.” ““ഒരു പിടി മണ്ണില്‍ എത്ര ജീവികളുണ്ട്‌?” “18,4879 എണ്ണം” “എങ്ങനെ അറിയാം?” “അത്‌ വേറൊരു ചോദ്യമാണ്‌ സര്‍” (2016: 33) 4.1,1,1,7.6 ടീച്ചര്‍ ക്ലാസ്സിലെത്തിയപ്പോള്‍ കുട്ടികളെല്ലാവരും എഴുന്നേറ്റു നിന്നു. ടീച്ചര്‍ : 'വിഡഡികളല്ലാത്തവരെല്ലാവരും ഇരിക്ക്‌ 192 ബാബുവൊഴികെ എല്ലാവരും ഇരുന്നു. ടീച്ചര്‍ : “ബാബുവെന്താ മണ്ടനാണോ?” ബാബു : “ടീച്ചര്‍ മാത്രം നില്‍ക്കുന്നതില്‍ സങ്കടം തോന്നീട്ടാ” (2016: 60) 4.1.1.1.7.7 ടിച്ചര്‍ : ““പരീക്ഷക്കിനി 4 ദിവസമേയുള്ളൂ. ചോദ്യങ്ങള്‍ അച്ചടിക്കാന്‍ കൊടുത്തു കഴിഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിക്കാ നുണ്ടോ?” കുട്ടി : “ഏതു പ്രസ്സിലാണ്‌ അച്ചടിക്കുന്നത്‌ ടീച്ചര്‍?” (2016: 100) 4,1.1.1,7.8 ടീച്ചര്‍ ജനസംഖ്യാ വര്‍ധനയെക്കുറിച്ചു ക്ലാസെടുക്കുമ്പോള്‍ : “നമ്മുടെ രാജ്യത്ത്‌ ഓരോ പത്തു നിമിഷവും ഒരു സ്ത്രീ ഒരു കുഞ്ഞിനു ജന്മം നല്‍കുന്നു ണ്ട്‌. പെട്ടെന്ന്‌ കുട്ടികളെല്ലാം എഴുന്നേറ്റു നിന്നു പറഞ്ഞു: “ടീച്ചര്‍ എത്രയും പെട്ടെന്ന്‌ ആ ഒരു സ്ത്രീയെ കണ്ടെത്തി അതു തടയണം. (2012: 20) 4.1.1.1,7.9 കന്യാസ്ത്രീ കുട്ടിയോട്‌ “കുട്ടി ബൈബിളില്‍ എന്തൊക്കെയുണ്ട്‌?” “റേഷന്‍കാര്‍ഡ്‌, ഇലക്രടിസിറ്റി ബില്ല്‌, പിന്നെ ചേച്ചിക്ക്‌ വരണ കത്ത്‌” (2016: 119) 4.1.1,1,7.10 രോഗി: “രണ്ടു ദിവസം കൊണ്ട്‌ നടക്കാനാകുമെന്നാണ്‌ ഡോകടര്‍ പറ ഞ്ഞത്‌?” കൂട്ടുകാരന്‍ : “എന്നിട്ട്‌ നടന്നോ?” “പിന്നെ, എനിക്കെന്റെ സ്കൂട്ടര്‍ വില്ക്കേണ്ടിവന്നു”. (2016: 102) 4.1.1,1,7.11 ““നിങ്ങളെങ്ങനെയാണ്‌ ഒരു ഭിക്ഷക്കാരനായത്‌?” “എല്ലാറ്റിനും കാരണം ഞങ്ങളുടെ ഡോകടറാണ്‌.” (2016: 119) 4,1.1.1,7.12 ഡോകടര്‍ ഭാര്യയോട്‌ : “ഈ പുതിയ ബില്‍ഡിംഗില്‍ ക്ലിനിക്കു തുട ങ്ങിയതില്‍ പിന്നെ രോഗികളൊന്നും വരാതായി. എന്താണ്‌ കാരണമെന്ന്‌ ഒരു പിടിയും കിട്ടുന്നില്ല.” ഭാര്യ: “താഴെ ഗോവണിക്കരികില്‍ എഴുതി വച്ച ബോര്‍ഡുതന്നെ കാരണം.” മുകളി ലേക്കു പോകാനുള്ള വഴി! (2016: 69) 193 4.1,1.1.7.13 അച്ഛന്‍ മകനോട്‌ : പാഠഭാഗങ്ങളെല്ലാം ശരിക്കും പഠിച്ചോളണം. ഇല്ലെ ങ്കില്‍ നടുറോഡില്‍ നില്‍ക്കേണ്ട ഗതികേടു നിനക്കു വരും. മകന്‍ : “അപ്പോള്‍ ഗ്രാഫിക പോലീസുകാരെല്ലാം ശരിക്കു പഠിക്കാത്തവരാണോ അച്ഛാ?” (2016: 114) 4,1,1.1.7.14 ഡോകടര്‍ രോഗിയോട്‌ : ““അസുഖം കുറവുണ്ടോ? “ഇല്ല” ““എന്റെ നിര്‍ദ്ദേശങ്ങളെന്തായിരുന്നു.” “മരുന്നു കുപ്പി ഭദ്രമായി അടച്ചു വച്ചിരിക്കണമെന്ന്‌” (2016: 54) 4.11.2 സന്ദര്‍ഭപരം 4,1.1.2.1 ആധിക്യം 4.1.1,2,1,1 അതിശയോക്തി 4.1.1.2.1.1.1 ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രാജു സപ്ലെയറോട്‌ : ഈ ചപ്പാത്തി എലി കറണ്ടതാണെന്നു തോന്നുന്നല്ലോ. സപ്ലെയര്‍ : അങ്ങനെ വരാന്‍ ഒരു സാധ്യതയുമില്ല. രാജു : അതെന്താ ഇത്ര ഉറപ്പ്‌? സപ്ലയര്‍ : ഇവിടത്തെ പൂച്ച ഇന്നലെ ആ ചപ്പാത്തിയുടെ പുറത്താ കിടന്നത്‌ (2016: 90) 4,1.1.2.1.1,2 ചായക്കടക്കാരനോടു വൃദ്ധന്‍ എടോ ഈ ബോണ്ടയിലൊരു ബ്ലെയ്ഡ്‌. കടക്കാരന്‍ : ഹൊ അതുകിട്ടി. ഇനി നഖം എവിടെയാണാവോ? (2016: 90) 4,1.1.2.1.1.3 ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആള്‍ സപ്പഫെയറോട്‌ : എടോ ഇവിടെ ഉണ്ടായിരുന്ന പാചകക്കാരന്‍ പോയോ? ഇപ്പോള്‍ പുതിയ പാചകക്കാര നാണോ? സപ്ലയര്‍ : “അത്‌ സാറ്‌ എങ്ങനെ അറിഞ്ഞു?” 194 ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാള്‍ : ഇത്രനാളും കിട്ടിയിരുന്നത്‌ നരച്ച മുടിയായി രുന്നു. ഇപ്പോള്‍, കിട്ടിയതു കറുത്ത മുടി” (2016: 92) 4,1.1.2.1.1,4 പേടിച്ച്‌ നിര്‍ത്താതെ തന്റെ കഞ്ഞ്‌ കരയുന്നതു കണ്ട്‌ നടി ഭർത്താവി നോട്‌ : എന്താ ചേട്ടാ കുഞ്ഞിങ്ങനെ വാവിട്ടു കരയുന്നത്‌? ഭര്‍ത്താവ്‌ : മേയ്ക്കപ്പില്ലാതെ നിന്നെ കുഞ്ഞ്‌ ആദ്യം കാണുന്നതല്ലേ? (2016: 126) 4,1.1.2.1,15 അപ്പൂപ്പന്‍ കൊച്ചുമോനോട : മോനേ, നിന്റെ ഹെഡ്മാസ്റ്റര്‍ ഇങ്ങോട്ടു വരുന്നുണ്ട്‌... അടികിട്ടേണ്ട എങ്കില്‍ വേഗം ഒളിച്ചോ! കൊച്ചുമകന്‍ : ആദ്യം അപ്പൂപ്പന്‍ ഒളിക്ക്‌.... അപ്പൂപ്പന്‍ മരിച്ചു പോയി എന്നും പറഞ്ഞാ ഞാന്‍ രണ്ടാഴ്ച അവധി വാങ്ങിച്ചത്‌! (2016: 122) 4.1.1.2.1.1.6 ഒരാള്‍ ഒരു കൈനോട്ടക്കാരനെ സമീപിച്ചു. കൈ നോക്കിയശേഷം കൈനോട്ടക്കാരന്‍ പറഞ്ഞു : “നിങ്ങള്‍ വളരെയധികം ദരിദ്രനാണ്‌. നയാ പൈസയില്ലാതെ വിഷമിക്കുകയാണ്‌ നിങ്ങള്‍, ശരിയല്ലെ......?” അയാള്‍ : “വളരെ ശരിയാണ്‌. താങ്കള്‍ക്കു ദക്ഷിണ തരാന്‍പോലും എന്റെ പക്കല്‍ കാശില്ല ..... !” (2012: 146) 4.1.1,2,2 ന്യുനത്വം 4,1.1.2.2.1 പ്ദരവിയിലെ ന്യൂനത്വം 4.1.1.2.2.1.1 സുവിശേഷ പ്രസംഗകന്‍ കുട്ടിയോട്‌ “ഇവിടത്തെ പളളിയെവിടെയാണ്‌?” “ഒരു കിലോമീറ്റര്‍ കൂടെയുണ്ട്‌” ““ശരി, ഇന്ന്‌ വൈകിട്ടുള്ള ധ്യാനത്തിന്‌ കുട്ടി വീട്ടുകാരെയും കൂട്ടി പള്ളി യില്‍ വരണം.” “അതെന്തിനാ!” ““ഞാന്‍ നിങ്ങള്‍ക്ക്‌ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി പറഞ്ഞുതരാം” 195 ““പള്ളിയറിയാത്ത നിങ്ങള്‍ക്കെങ്ങനെ സ്വര്‍ഗ്ഗമറിയും? (2016: 11) 4.1,1.2.2.1.2 തല്ലുകൊണ്ടിട്ടും ചിരിക്കുന്ന ബാബുവിനോട്‌ പോലീസുകാരന്‍: ““എന്താടാ ചിരിക്കുന്നത്‌?” ബാബു :എന്റെ ഭാര്യയുടെ ആരോഗ്യം പോലും സാറിനില്ലല്ലോ എന്നോര്‍ത്താ..” (2012: 110) 4.1.1.2.2.1,3 കോടതിയില്‍ ഹാജരാക്കിയ പ്രതിയോടു ജഡ്ജി : “കോടതിയില്‍ സത്യം മാത്രമേ പറയാവൂ.” പ്രതി : “തീര്‍ച്ചയായും ഞാന്‍ സത്യമേ പറയൂ... കളളം പറയാന്‍ ഞാന്‍ വക്കീ ലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. ” (2012: 35) 4.1.1.2.2.1,.4 ക്ഷുഭിതനായ അഭിഭാഷകന്‍ എതിര്‍കക്ഷി വക്കീലിനോട്‌ : ““താന്‍ ലോകത്തിലെ ഒന്നാമത്തെ കഴുതയാണ്‌.” കോടതി :“ഓര്‍ഡര്‍.....ഖഓര്‍ഡര്‍.... ഞാന്‍ ഇവിടെ ഇരിക്കുന്നത്‌ നിങ്ങള്‍ കാണു ന്നില്േ?” 6v (2012:39) 4.1.1,2,2.15 ടി.വിയിലെ ഡോകടറോടു ചോദിക്കാം പരിപാടിയില്‍ ഒരു സ്ത്രീ : “ഡോകടര്‍, എന്റെ ഭര്‍ത്താവ്‌ ഉറക്കത്തില്‍ ചിരിക്കുന്നു. ഞാനെന്താണ്‌ ചെയ്യേണ്ടത്‌? ഡോകടര്‍ : “അതത്ര കാര്യമാക്കേണ്ട. ആ പാവം ഉറക്കത്തിലെങ്കിലും ഒന്നു ചിരി ച്ചോട്ടെ മാഡം.” (2012: 73) 4.1.1.2.2,.2 (പകൃതപരമായ ന്യൂനത്വം 4.1.1.2.2,2.1 വൈദ്യുതിക്കസേരയില്‍ വധശിക്ഷക്ക്‌ വിധേയനാവുന്ന കുറ്റവാളിയോട്‌ ജയില്‍ വൈദികന്‍ “അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ?” ““എനിക്കച്ചന്റെ കൈപിടിച്ചു മരിക്കണം”. 196 (2016: 35) 4,1.1.2.2.2.2 ജഡ്ജി പ്രതിയോട്‌ : “നിങ്ങളെ കുറ്റവിമുക്തനാക്കിയിട്ടും കരയുന്ന തെന്തിനാ?” ്രതി : “ഞാനവളെ കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ അവള്‍ അവസാനമായി ഒരു തുള്ളി വെള്ളത്തിനായി കെഞ്ചുന്നത്‌ ഓര്‍ത്തുപോയി സാര്‍.......” (2012: 37) 4.1.1,2,2,2.1 സ്വഭാവത്തിലെ / പെരുമാറ്റത്തിലെ ന്യുനത്വം 41.1.2,2,2.1,1വാര്‍ട്ടി സെക്രട്ടറി പ്രസിഡന്റിനോട്‌ : നമ്മുടെ നേതാവ്‌ ആശുപത്രി യില്‍ വച്ച്‌ ബോധം തെളിഞ്ഞതും ആദ്യമായി എന്താണ്‌ ചോദിച്ചത്‌? ഗപസിഡന്റ്‌ : ഞാനിപ്പോള്‍ ഏതു പാര്‍ട്ടിയിലാണ്‌ ഉള്ളതെന്ന്‌ (2012: 141) 4.1,1,2,2,2,1,2 വത്രം വായിക്കുന്ന വൃദ്ധന്‍ : പാര്‍ട്ടിയുടെ സീനിയര്‍ നേതാവ്‌ ഐസിയുവില്‍......... ദൈവമേ! ഇങ്ങേര്‍ പിന്നേം പാര്‍ട്ടിമാറിയോ! (2012: 158) 4.1.1,2,2.2,1,3 കാമുകി കാമുകനോട്‌ “ദേ, ഇനിയുമിങ്ങനെ നീട്ടിക്കൊണ്ടു പോവാനാവില്ല; നമുക്കുടനെ വിവാഹം കഴിക്കണം.” ““പക്ഷേ, എനിക്ക്‌ ചിലരോട്‌ ആലോചിക്കാനുണ്ട്‌” ““ആരോടാ?” “എന്റെ ഭാര്യയോടും കുട്ടികളോടും” (2016: 118) 4,1.1.2,2,2.1,4 “എന്നെയിങ്ങനെ ചുംബിക്കുന്നത്‌ നിന്റെ ഭര്‍ത്താവറിഞ്ഞാല്‍?” “എനിക്കിങ്ങനെ ചുംബിക്കാനറിയുമെന്ന്‌ അദ്ദേഹത്തിനറിയില്ലല്ലോ?” (2016: 102) 4.1,1,2,2,2,1.5 ഭര്‍ത്താവ്‌ പത്രം വായനക്കിടയില്‍ ഭാര്യയോട്‌ “ഇനിയൊരു യുദ്ധം കൂടിയുണ്ടാവുമെന്നു തോന്നുന്നുണ്ടോ?” 197 ““എന്താ, നിങ്ങളുടെ അമ്മ വീണ്ടും വരുന്നുണ്ടോ?” (2016: 35) 4.1.1,2,2.2,1,6 വാസകടമി നടത്തിയിട്ടും നാരായണന്‍ കുട്ടിയുടെ ഭാര്യ ഗര്‍ഭിണിയാ യി. അതില്‍ കുപിതനായി നാരായണന്‍ ഡോകടറോട്‌ “സര്‍, തനിക്ക്‌ വല്ല വിവരവുമുണ്ടോ? ഞാന്‍ വാസകടമി നടത്തിയിട്ടും എന്റെ ഭാര്യ ഗര്‍ഭിണിയാണ്‌. “ക്ഷമിക്കണം, നാരായണന്‍, ഞാന്‍ വാസക്ടമി നടത്തിയത്‌ നിങ്ങള്‍ക്കാണ്‌. അടുത്ത വീട്ടിലെ കേശവന്‍ കുട്ടിക്കല്ല.” (2016: 152) 4,1.1.2,2,2,1,7 ഭര്‍ത്താവ്‌ : “നിന്നെ കെട്ടാന്‍ വേണ്ടി പെറ്റമ്മയെപ്പോലും ഉപേക്ഷി ക്കേണ്ടി വന്നവനാ ഞാന്‍” ഭാര്യ : “നിങ്ങള്‍ കെട്ടുമെന്നു പറഞ്ഞപ്പോള്‍ പെറ്റ കുഞ്ഞിനെപ്പോലും ഉപേക്ഷിച്ച വളാ ഞാന്‍!” (2012:39) 4.1,1,2,2,2,1,8 ഒരു ഭാര്യയുള്ളപ്പോള്‍തന്നെ മറ്റൊരുത്തിയെ വിവാഹം കഴിച്ചു എന്ന കുറ്റത്തിന്‌ കോടതിയില്‍ എത്തിപ്പെട്ട ്രതിയോട്‌ ജഡ്ജി : “രണ്ടു ഭാര്യമാരുണ്ട്‌ എന്നതിനു വ്യക്തമായ തെളിവില്ലാത്തതിനാല്‍ നിങ്ങളെ വെറുതെ വിട്ടിരിക്കുന്നു. നിങ്ങള്‍ക്കു വീട്ടില്‍ പോകാം.” പ്രതി : “ഏതു വീട്ടിലേക്കാ പോകേണ്ടത്‌ യേമാനേ?” (2016 26) 4.1.1.2.2.2.1.9 രാഷ്്രീയക്കാരന്‍ ഷാപ്പില്‍ചെന്ന്‌ “ഒരു കുപ്പിക്കെന്താ വില?” ““ഇത്ര നാള്‍ മദ്യപിച്ച നിങ്ങള്‍ക്കതറിഞ്ഞുകൂടെ?” “അതിന്‌ ഞാന്‍ കാശു മുടക്കി കുടിക്കാറില്ലല്ലോ” (2012: 64) 4.1,1,2,2,2,1,10 കുടിച്ചു പൂസായ ഭര്‍ത്താവ്‌ ഭാര്യയോട്‌ : ““എടീ നമ്മുടെ ബാത്ത്‌ റൂമിലെ ലൈറ്റ്‌ തകരാറിലാണല്ലോ? വാതില്‍ തുറക്കുമ്പോള്‍ ലൈറ്റ്‌ കത്തുന്നു. വാതില്‍ അടയ്ക്കുമ്പോള്‍ ലൈറ്റ്‌ കെടുന്നു.” ഭാര്യ :“ഛെ, ഈ നശിച്ച മനുഷ്യന്‍ ഫ്രിഡ്ജിലും മൂര്തരമൊഴിച്ചോ......?” (2012: 98) 198 4,1.1,2,2,2,1,11 മരമണ്ടനായ മരുമകനെ തല്ലുന്ന അമ്മായിഅച്ഛനോട അയല്‍ക്കാര്‍ : എന്തിനാ ഇയാളെ ഇങ്ങനെ തല്ലുന്നത്‌. അമ്മായിഅച്ഛന്‍ : എന്റെ മകള്‍ ഇന്നലെ പ്രസവിച്ചു. നീ ഒരു അച്ഛനായിരിക്കുന്നു എന്ന്‌ ഞാനിവന്‍ ആശുപത്രിയില്‍നിന്നും എസ്‌.എം.എസ്‌.ചെയ്തു. ഇവനത്‌ എല്ലാ കൂട്ടുകാര്‍ക്കും ഫോര്‍വേഡ്‌ ചെയ്തു കളഞ്ഞു. (2012: 98) 4.1.1.2,2.2,2 മനുഷ്യരപ്കൃതത്തെ ജന്തുര്പകൃതിയായി ന്യുനീകരിക്കല്‍ 4.1,1,2,2,2,2.1 അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട്‌ : നാവുകൊണ്ട്‌ ഇര തേടുന്ന ഒരു ജീവിയുടെ പേര്‍ പറയുക?” വിദ്യാര്‍ത്ഥി : “ സ്കൂള്‍ മാസ്റ്റര്‍” (2012: 16) 4.1.1,2,2.3 തുച്വല്‍ക്കരണം 4.1.1,2,2.3.1 ആശയങ്ങളുടെ തുച്ചവല്‍ക്കരണം 4,1.1.2,2,3.1,1 അവാര്‍ഡ്‌ സിനിമ കാണാന്‍ ഫോണില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തശേഷം ഒരാള്‍ തിയറ്റര്‍ മാനേജരോടു ചോദിച്ചു : എത്ര മണിക്കാണു പടം തുടങ്ങുന്നത്‌? മാനേജര്‍ : നിങ്ങള്‍ എത്തിയ ഉടനെ തുടങ്ങാം. (2016: 25) 4.1.1,2,2.3.2 പദവിയുടെ തുച്ചവല്‍ക്കരണം 4.1.1,2,2.3.2.1 ഫലിതബിന്ദുക്കള്‍ - “ഭര്‍ത്താവ്‌ മരിച്ചാല്‍ ഭാര്യയെ എന്തു വിളിക്കും?” ““വിധവ്‌ ““ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനെയോ?” “ഭാഗ്യവാന്‍” (2016: 20) 4,1.1.2.2.3.2.2 എസ്‌.ഐ കോണ്‍സ്റ്റബിളിനോട്‌ : “മോര്‍ച്ചറിയില്‍ കിടക്കുന്ന ശവ ത്തില്‍നിന്നു വല്ല തെളിവും കിട്ടിയോ?” കോണ്‍ : “ഇല്ല സാര്‍, ആ ശവം ഉമയാണെന്നു തോന്നുന്നു. ഇതുവരെയും മിണ്ടി യിട്ടില്ല.” (2012: 106) 199 4.1.1,2.3 സ്ഥാനാന്തരണം 4.1.1,2.3.1 രാഷ്ട്രീയ നേതാവിനോട്‌ സുഹ്യത്ത്‌ : നിങ്ങളുടെ മകന്‍ ടി.വിയുടെ റിയാലിറ്റി ഷോയില്‍ വങ്കെടുക്കുന്നുണ്ടല്ലോ! ഫ്ളാറ്റ്‌ കിട്ടാന്‍ വേണ്ടിയാണോ മകനെ വങ്കെടുപ്പിച്ചത്‌? നേതാവ്‌ : ഹേയ്‌, ഫ്ളാറ്റിനുവേണ്ടിയല്ല, വോട്ടു ചോദിച്ച്‌ ഒരു എക്സ്പീരി യന്‍സ്‌ ആകട്ടെ എന്നു കരുതിയാ! (2012: 130) 4.1.1.2.3.2 നേതാവിനോട്‌ അനുയായി : പരീക്ഷയ്ക്ക്‌ മകന്‍ തോറ്റല്ലോ. പിന്നെ ന്തിനാ നേതാവേ മധുരപലഹാരം വിതരണം ചെയ്യുന്നത്‌? നേതാവ്‌ : നൂറുപേരില്‍ എണ്‍പതു പേരും തോറ്റു. എന്റെ മകനു ഭൂരിപക്ഷം കിട്ടിയതിന്റെ സന്തോഷത്തിനാ (2012: 134) 4,1,1.2.3.3 ഭര്‍ത്താവു മരിച്ചതിന്റെ അടുത്ത ദിവസം ഭാര്യ പത്രത്തില്‍ കൊടുത്ത കൃതജ്ഞതാ പരസ്യം : എന്റെ ഭര്‍ത്താവിന്റെ ശവസംസ്്‌കാരത്തില്‍ പങ്കുകൊളളു കയും എന്നെ സമാധാനിപ്പിക്കുയും ചെയ്ത എല്ലാവര്‍ക്കും നന്ദി എന്ന്‌ സുമിത്ര, 32 വയസ്സ്‌ , വെളുത്ത നിറം, കുട്ടികളില്ല. (2016: 42) 4.1,1.2.3.4 കള്ളനെ പിടിച്ചുകൊണ്ടു പോകുകയായിരുന്ന പോലീസുകാരന്റെ തൊപ്പി താഴെ തോട്ടില്‍ വീണു. അതു കണ്ട കള്ളന്‍ : “ സാര്‍, ഞാന്‍ പോയി തൊപ്പിയെടുത്തു വരാം? ““ഹും...... ഞാന്റത മണ്ടനോ?..... താനിവിടെ നിക്ക്‌, ഞാന്‍ പോയി തൊപ്പി യെടുത്തോളാം.” (2016: 36) 4.1.1.3 (കിയാപരം 4.1.1.3.1 രഹസ്യത്തെ പരസ്യമാക്കല്‍ 4.1.1.3.1.1 എങ്ങനെ പണമുണ്ടാക്കാം എന്നുള്ളതിനുള്ള എളുപ്പവഴി ഒരു പ്രതം പ്രസിദ്ധം ചെയ്തു. അതനുസരിച്ച്‌ ഒരാള്‍ പത്തുരൂപ മണിയോഡര്‍ അയച്ചു. അതിനുവന്ന മറുപടി ഇങ്ങനെയായിരുന്നു. “ഇങ്ങനെയാണ്‌ പണമുണ്ടാക്കേണ്ടത്‌” (2016: 9) 200 4.1.2 ഹാസൃചി്രണം അഥവാ കാര്‍ട്ടുണ്‍ ഹാസ്യത്തിനും ആക്ഷേപഹാസ്യത്തിനും പരമമായ പ്രാധാന്യമുള്ള ചിത്ര കലാ സ്്്രദായമാണ്‌ ഹാസ്യചിത്രണം (ഹാസ്യരേഖാചിത്രണം) എന്ന്‌ മലയാളീ കൃതമായ രൂപത്തില്‍ അറിയപ്പെടുന്ന കാര്‍ട്ടൂണ്‍. പതിനാറാം ശതകത്തില്‍ ഇറ്റലിയില്‍ രൂപമെടുത്ത കാരിക്കേച്ചറില്‍ തുടങ്ങുകയും വ്യത്യസ്തങ്ങളായ ഹാസ്്യചിത്രണ രീതികളിലൂടെ വികസിച്ച്‌ സ്വരൂപമാര്‍ജ്ജിക്കുകയും ചെയ്ത കാര്‍ട്ടൂണ്‍ പത്തൊന്‍പതാം നൂറ്റാണ്ടോടെ സാര്‍വ്രതികമായ അംഗീകാരം നേടി. ലളിതവും പരിമിതവുമായ വരകളിലൂടെ ഒരാശയത്തെ ഹാസ്യത്തിന്‌ ്രാധാന്യം നല്‍കി, വ്യത്യസ്തവും സവിശേഷവുമായ കാഴ്ചപ്പാടോടെ ചിത്രീകരി ക്കുന്ന ജനരരിയ കലാരൂപമാണ്‌ കാര്‍ട്ടൂണ്‍. സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ നടമാടുന്ന വൈകല്യങ്ങളെയും വൈകൃതങ്ങളെയും ഹാസ്യത്തില്‍ ചാലിച്ചു ശക്തമായി വിമര്‍ശിക്കുന്ന കാര്‍ട്ടൂണ്‍ ഇന്ന്‌ പര്രങ്ങളടക്കമുള്ള അച്ചടി മാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധയര്‍ഹിക്കുന്ന ഒരിന മാണ്‌. വ്യക്തികളും സംഭവങ്ങളും കാര്‍ട്ടൂണിന്‌ വിഷയമാകുന്നു. അവതരണം, അപഗ്രഥനം, വിമര്‍ശനം എന്നിവയാണ്‌ കാര്‍ട്ടുണില്‍ സംഭവിക്കുന്നത്‌. ഇന്ത്യയില്‍ കാര്‍ട്ടൂണിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന സംസ്ഥാനമാണ്‌ കേരളം. കൊളോണിയല്‍ ആധുനികതയുടെ ഉല്പന്നമായ കാര്‍ട്ടുണിന്‌ മഹത്തായ സംഭാവന നല്‍കിയവരാണ്‌ കാര്‍ട്ടൂണിസ്റ്റ്‌ ശങ്കു, അബു എബ്രഹാം, ജി.അ രവിന്ദന്‍, കുട്ടി എന്ന ശങ്കരന്‍ കുട്ടി, ഒ.വി.വിജയന്‍, കേരളവര്‍മ്മ, യേശുദാസന്‍, ബി.എം.ഗഫൂര്‍, ഇ.പി.ഉണ്ണി, രവിശങ്കര്‍, അജിത്‌ നൈനാന്‍, ബോണി തോമസ്‌, പി. കെ. മന്ത്രി, ജോയി കുളനട, ഇ.സുരേഷ, രവി കാമാനം, ആര്‍.്രസാദ്‌, ഗോപീക്യ ഷണന്‍, സുജിത്‌ എന്നിവരൊക്കെ. സവിശേഷമായ ഹാസ്യപാരമ്പര്യമുള്ള കേരളത്തില്‍ കാര്‍ട്ടൂണ്‍ സജീവമാ യത്‌ സ്വാഭാവികമാണ്‌. എം.ആര്‍. നായരുടെ “സഞ്ജയന്‍”, “വിശ്വരൂപം” എന്നീ മാസികകള്‍ കാര്‍ട്ടൂണിന്റെ വളര്‍ച്ചയ്ക്ക്‌ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. മലയാളത്തിലെ വിപുലമായ കാര്‍ട്ടൂണ്‍ രംഗത്തുനിന്ന്‌ ഏറ്റവും ശ്രദ്ധേയ മായ ജി.അരവിന്ദന്റെ “ചെറിയ മനുഷ്യരും വലിയ ലോകവും” (1996) എന്ന രച നയും ആധുനിക തലമുറയിലെ മികച്ച കാര്‍ട്ടൂണിസ്റ്റായ കെ.ആര്‍.ഗോപീക്യ ഷ്ണന്റെ “ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍” (2013) എന്ന രചനയുമാണ്‌ ഇവിടെ ഹാസ്യാപഗ്രഥനത്തിന്‌ സ്വീകരിച്ചിരിക്കുന്നത്‌. അറുപതുകളിലും എഴുപതുകളിലു 201 മായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവന്ന “ചെറിയ മനു ഷ്യരും വലിയ ലോകവും” എന്ന സോഷ്യല്‍ കാര്‍ട്ടൂണ്‍ സ്ട്രിപ്പ്‌ മലയാളത്തിലെ ന്നല്ല ഇതര ഇന്ത്യന്‍ ഭാഷകളില്‍ തന്നെ ഒരപൂര്‍വ്വ സൃഷ്ടിയാണ്‌. 1978-ല്‍ തിരുവ നന്തപുരത്തുനിന്ന്‌ ബീഡ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ അവതാരിക യില്‍ എം.വി.ദേവന്‍ എഴുതി : “കുഞ്ചനും തോലനും ഈ.വിയും സഞ്ജയനും കേരളീയ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്‌. അത്രതന്നെ പ്രധാന മല്ലെങ്കിലും അഭ്യസ്തവിദ്യരായ കേരളീയര്‍ക്ക്‌ തര്‍ബറും ഫെര്‍ഗാസും സ്റീന്‍ബര്‍ഗും ആദ്യത്തെ പാരമ്പര്യം സാഹിത്യത്തിന്റെ വഴിക്കും രണ്ടാമത്തേതു ചിത്രത്തിലൂടെയും പ്രകാശനം സാധിച്ചിരിക്കുന്നു. ശ്രീ.അരവിന്ദന്‍ ഈ രണ്ടു ധാരകളെ കൂട്ടിയിണക്കുന്ന കണ്ണിയാണെന്നു പറയാം. അദ്ദേഹത്തിന്റെ “ചെറിയ മനുഷ്യരും വലിയ ലോകവും” ഈ അര്‍ത്ഥത്തില്‍ ഒരു ചിത്രകാവ്യമാകുന്നു.” അറുപതുകളിലെ കേരളീയ ജീവിതത്തിന്റെ സാംസ്കാരിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഈ രചന മൂല്യച്യുതിയും ആദര്‍ശനഷ്ടവും സംഭ വിച്ച ഒരു തലമുറയെ വരച്ചുകാട്ടുന്നുണ്ട്‌. തൊഴിലില്ലായ്മയും അഴിമതിയും അല ട്ടുന്ന സമൂഹത്തില്‍ വ്യക്തികള്‍ നിസ്സ്റഹായരാണ്‌. വിദ്യാസമ്പന്നനും സഹൃദയനു മായ രാമുവാണ്‌ ഇതിലെ മുഖ്യകഥാപാത്രം. സ്ട്രിപ്പിന്റെ ആദ്യ ഭാഗങ്ങളില്‍ രാമു തൊഴിലന്വേഷകനായി എംപ്ലോ യ്മെന്റ എകസ്ചേഞ്ചിലും ഇന്റര്‍വ്യൂ ഹാളിനുമുന്നിലെ വെയ്റ്റിംഗ്‌ റൂമിലും പരീ ക്ഷാഹാളിലുമെല്ലാം ഗപത്യക്ഷപ്പെടുന്നതു കാണാം. താല്‍ക്കാലികാദ്ധ്യാപകനായും ട്യൂട്ടോറിയല്‍ അദ്ധ്യാപകനായും ഹോം ട്യൂഷന്‍ മാസ്റ്ററായും എംപ്ലോയ്മെന്റ്‌ എക്‌സ്ചേഞ്ചിലെ താല്‍ക്കാലിക ഉദ്യോഗ സ്ഥനായും ഇന്‍ഷൂറന്‍സ്‌ ഏജന്റായും സേവനമനുഷധിച്ച രാമു അവസാനം ഒരു ബിസിനസ്സുകാരനായ മേനോന്റെ ഗുമസ്തനായിത്തീരുന്നു. ആദ്യകാലത്ത്‌ വ്യവ സ്ഥയ്ക്കെതിരെ പ്രതികരിക്കുന്ന ചെറുപ്പക്കാരനായാണ്‌ രാമു പ്രതൃക്ഷപ്പെടുന്നത്‌. എന്നാല്‍ പിന്നീട്‌ ജീവിതത്തിലെ തിരിച്ചടികള്‍ രാമുവിനെ മറ്റൊരാളായി മാറ്റുന്നു. വ്യവസ്ഥിതിക്ക്‌ കീഴടങ്ങി ജീവിക്കുന്ന, അതിന്റെ ശീലങ്ങള്‍ക്ക്‌ വഴങ്ങുന്ന ഒരാ ളായി രാമുവിന്‌ പരിണാമം സംഭവിക്കുന്നത്‌ കാണാം. ഗുരുജി, ഗോപി, നാഗന്‍പിള്ള, അബു, സാഹിത്യകാരന്‍, സ്വാമി, വിശ്വം, രാധ, രാമുവിന്റെ ആദ്യകാല കാമുകി ലീല എന്നിവരാണ്‌ ഈ സ്ട്രിപ്പിലെ മറ്റ്‌ കഥാപാത്രങ്ങള്‍. 202 പാരമ്പര്യ രീതിയിലുള്ള കാര്‍ട്ടൂണ്‍ പംക്തിയില്‍നിന്ന്‌ വ്യത്യസ്തമായി രേഖകളിലൂടെ രൂപംകൊണ്ട ഒരു കാവ്യമെന്നോ നോവലെന്നോ വിശേഷിപ്പിക്കാ വുന്ന ഈ രചനയില്‍ രാഷ്ട്രീയവും സാഹിത്യവും സിനിമയും കഥയും ആസ്വാ ദന നിലവാരവും പ്രകടനപരതയും വിഷയങ്ങളായി. തെളിഞ്ഞ ചിരിയെക്കാള്‍ ഇരുണ്ട ഹാസ്യമാണ്‌ ഈ സൃഷ്ടിയില്‍ മുന്നിട്ടു നില്‍ക്കുന്നത്‌. ഇതിലെ ഹാസ്യസ ന്ദര്‍ഭങ്ങളെ അവയിലെ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരിക്കാവുന്ന താണ്‌. 4.1.2.1, ഭാഷാപരമായ വൈരുദ്ധ്യം 4,1,2.1,1 ശേഷം 4.1,2.1.1.1 ഗോപീകൃഷ്ണന്റെ കാര്‍ട്ടുണുകള്‍ - “പുകഞ്ഞകൊള്ളി പുറത്ത്‌!” എന്ന കാര്‍ട്ടൂണില്‍ (2013: 34) കെ. കരുണാകരന്റെ പുറത്ത്‌ കൈകെട്ടിയിരിക്കുന്ന എ. കെ.ആന്റണിയെയും ഒരു ചാട്ടവാറുമായി പിന്നില്‍ സോണിയ ഗാന്ധിയെയും അത്‌ വീക്ഷിച്ച്‌ തെങ്ങിനു മുകളില്‍ മൂന്നു കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ ഇരിക്കുന്നതും കാണാം. കോണ്‍ഗസ്സിലെ എ, ഐ ഗ്രൂപ്പ്‌ വഴക്കിന്റെ പശ്വാത്തലത്തില്‍ ഈ കാര്‍ട്ടൂണ്‍ നര്‍മ്മം പകരുന്നു (അനുബന്ധം 1:1) 4.1.2.2 സന്ദര്‍ഭപരമായ വൈരുദ്ധ്യം 4.1.2.2.1 അനൃത്വം 4.1.2.2.1,1 വൃവസ്ഥാപരമായ അനൃത്വം 4.1.2.2.1.1.1 ചെറിയ മനുഷൃരും വലിയ ലോകവും - നാഗേട്ടന്‍ നാഗാനന്ദന്‍ എന്ന്‌ പേര്‍ മാറ്റി മന്ത്രവാദവും ചികിത്സയും നടത്തുന്നതാണ്‌ രംഗം (അരവിന്ദന്‍ 1996: 291). ഇന്നലെ മരിയ്ക്കാറായ ഒരു കുട്ടിയെ തീര്‍ത്ഥജലം കൊടുത്ത്‌ സുഖ പ്പെടുത്തിയത്രെ......! ..... ഈസ്‌ ഇറ്റ്‌! അങ്കിളിന്റെ ആ പോളിയൊ വന്ന കുട്ടിയെ ഒന്നു കാണിക്കണോ” രാമു : “അന്ധവിശ്വാസം! യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കാതെ ശാസ്ത്രത്തി ന്റെതായ ഈ യുഗത്തില്‍ ഇതെല്ലാം വിശ്വസിയ്ക്കുക! ഞാന്‍ പന്തയാ കെട്ടാ.....” മനുഷ്യനിവിടെ വെയ്റ്റിംങ്ങ്‌ റൂമില്‍ കാത്തുകിടക്കുന്നു ചന്ദ്രനില്‍ പോകാന്‍! അപ്പോഴാണ്‌.... (അനുബന്ധം 1: 2) 203 4.1,2.2.2 ആധിക്യം 4.1,2.2.2.1 അതിശയോക്തി 4.1,2.2.2.1,1 ചെറിയ മനുഷ്യരും വലിയ ലോകവും - രാമു വീണ്ടും എംപ്ലോയ്മെന്റ്‌ എകചേഞ്ചില്‍ പോയപ്പോള്‍ കേള്‍ക്കുന്ന സംഭാഷണവും ശക്ത മായ ആക്ഷേപഹാസ്യം ഉന്നയിക്കുന്നതാണ്‌ (1996: 291). ഓഫീസര്‍ : “ഇന്ത്യക്ക്‌ വെളിയില്‍ പോകാന്‍ തയ്യാറാണോ?” രാമുവിന്റെ കൂട്ടുകാരന്‍ : “ചന്ദ്രനില്‍ പോകാന്‍ കൂടി ഒരുക്കമാണ്‌ സര്‍” (അനു ബന്ധം 1:3) 4.1.2,2,2,2 ഉത്ഥാനം 4.1,2.2.2.2.1 ചെറിയ മനുഷ്യരും വലിയ ലോകവും - രാമുവും സുഹൃത്തും സര്‍ട്ടി ഫിക്കറ്റ അറ്റസ്റ്റ ചെയ്യാന്‍ ഒരു ഓഫീസില്‍ പോയപ്പോള്‍ പ്യൂണ്‍ അവരോട : “ഏമാന്‍ അര്‍ജന്റ ഫയല്‍സ്‌ നോക്കിക്കൊണ്ടിരിക്കുകയാണ്‌. ആരെയുമകത്തു വിട രുതെന്നാണുത്തരവ്‌”” എന്നറിയിക്കുന്നു. ചിത്രത്തില്‍ ഓഫീസര്‍ കസേരയില്‍ ഇരുന്ന്‌ ഉറങ്ങുന്നത്‌ കാണുന്നത്‌ രസ കരമാണ്‌. (1996: 43). (അനുബന്ധം 1:4). 4,1,2,2,2.3 ഗണപരമായ ആധിക്യം 4.1,2.2.2,3.1 ചെറിയ മനുഷ്യരും വലിയ ലോകവും - തൊഴിലന്വേഷകനായി രാമു ഇന്റര്‍വ്യൂവിന്‌ ചെന്നപ്പോള്‍ യോഗ്യത കൂടുതലായതിനാല്‍ ജോലി ലഭിച്ചില്ല എന്നത്‌ സങ്കടകരമായ ചിരിയാണ്‌ (1996: 12). എംപ്ലോയ്മെന്റ്‌ എകചേഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയ രാമു അവി ടെത്തെ നീണ്ട വരി കണ്ട്‌ നിരാശനാകുന്നുണ്ട്‌. അവിടെ നടക്കുന്ന സംഭാഷണ ത്തില്‍ കറുത്ത ഹാസ്യത്തിന്റെ ധ്വനിയുണ്ട്‌. ഒരാള്‍ : ““ഞാനയച്ച അപേക്ഷകളുടെ കവറുകളെല്ലാം ചേര്‍ത്തുവച്ചാല്‍ തിരുവന ന്തപുരം വരെയെത്തും.” മറ്റൊരാള്‍ : “ഞാന്‍ ചെലവാക്കിയ സ്റ്റാമ്പുവില എല്ലാം ഒരുമിച്ചു ചേര്‍ത്താല്‍ രണ്ടേക്കര്‍ ഭൂമി വാങ്ങി റബ്ബര്‍ വയ്ക്കാമായിരുന്നു.” 204 മൂന്നാമന്‍ : “എന്റെ ഇച്ഛാഭംഗങ്ങള്‍ എല്ലാം ചേര്‍ത്താല്‍ പത്ത്‌ ആത്മഹതൃയ്ക്കു ള്ളതുണ്ട്‌.”” (അനുബന്ധം 1:5). 4.1.2.2.3 ന്യൂനത്വം 4.1.2.2.3.1 (പകൃതപരമായ ന്യൂനത്വം 4,1,2,2,3,11 ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ - കമലാസുരയ്യയുടെ കൃതികള്‍ വീട്ടില്‍ ഒറ്റയ്ക്കു പോലും വായിക്കാന്‍ പറ്റില്ല : പി. പരമേശ്വരന്‍” എന്ന പത്ര വാര്‍ത്തയെ ആസ്പദമാക്കി തയ്യാറാക്കിയ കാര്‍ട്ടൂണില്‍ (2013:28). പി. പരമേശ്വരന്‍ കമലാസുരയ്യയുടെ വീട്ടിലും വെളിയിലും തീരെ വായിക്കാന്‍ പറ്റില്ലെന്നു ചിന്തിച്ചു നില്ക്കുന്നത്‌ ആദ്യം(ഒന്നും രണ്ടും ചിത്രത്തില്‍) ചിത്രീകരിച്ചിരിക്കുന്നു. മൂന്നാമത്തെ ചിത്രത്തില്‍ പരമേശ്വരന്‍ ഒരു മരത്തിന്റെ ഉച്ചിയില്‍ ഇരുന്ന്‌ ചന്ദനമര ങ്ങള്‍ എന്ന നോവല്‍ വായിക്കുന്ന ദൃശ്യമാണ്‌ കാണിച്ചിരിക്കുന്നത്‌. കമലാസുരയ്യ യുടെ രചനകളെ പുറമെ നിന്നു വിമര്‍ശിക്കുകയും അകമെ നിന്നു വായിച്ചാ സ്വദിക്കുകയും ചെയ്യുന്ന യാഥാസ്ഥിതിക ഹിന്ദുക്കളും നിലപാടിനെയാണ്‌ ഗോപീകൃഷ്ണന്‍ ഇവിടെ കളിയാക്കുന്നത്‌. (അനുബന്ധം 1:6) 4.1,2,2,3,.2 തുചചവല്‍ക്കരണം 4.1,2,2,3,2.1 ആശയങ്ങളുടെ തുച്ചവല്‍ക്കരണം 4,1.2.23.2.1,1 ചെറിയ മനുഷ്യരും വലിയ ലോകവും - മറ്റൊരു രംഗത്ത്‌ രാമു ഒരു പെട്ടി വാങ്ങാന്‍ കടയിലെത്തി ചോദിക്കുന്നു : “മേഡിന്‍ ഇന്ത്യ ഒന്നുമില്ലെ?” കടക്കാരന്‍ : “സത്യം പറയട്ടെ സാറന്മാരെ, ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്നതാണിവ. എല്ലാം റഷ്യയെന്നും അമേരിക്കയെന്നുമൊക്കെ എഴുതി വച്ചാലെ ചിലവാകുള്ളൂ അതാണ്‌.” (1996: 20). (അനുബന്ധം 1:7) 4,1,2,2,3,2,1,2 ഗോപീകൃഷ്ണന്റെ കാര്‍ട്ടുണുകള്‍ - ദൃശ്യമാധ്യമങ്ങള്‍ ആകാശ ത്തിലെ കാറ്റ്‌ പോലെ, പത്രങ്ങള്‍ ഭൂമിയിലെ മരങ്ങള്‍പോലെ- മന്ത്രിഹസ്സന്‍ എന്ന പത്ര തലക്കെട്ടിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ കാര്‍ട്ടുണില്‍ (201353) “കാറ്റേ നീ വീശരുതിപ്പോള്‍” എന്ന പാട്ടിന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്‌ കെ. കരുണാകരന്‍ തകര്‍ന്ന വീടിന്റെ അവശിഷടവുമായി നീങ്ങുന്നതും എം.എം. ഹസ്സനും, എ. കെ. ആന്‍റണിയും ഒരു വളളത്തില്‍ യാത്ര ചെയ്യുന്നതും ചിത്രീകരി ച്ചിരിക്കുന്നു. വളളത്തിലിരുന്ന്‌ ഉറങ്ങുന്ന ഹസ്സന്റെ എതിര്‍ദിശയില്‍ ആന്‍റണി ഒരു വാളുകൊണ്ട്‌ തോണി തുഴയുന്നതാണ്‌ വരച്ചിരിക്കുന്നത്‌. കോണ്‍ഗ്രസ്സിന്റെ 205 ഗ്രൂപ്പുകളി തന്നെയാണ്‌ ഇവിടെയും കാര്‍ട്ടൂണിസ്റ്റിന്റെ വിമര്‍ശനത്തിനടിസ്ഥാനം. സിനിമാഗാനം ഉപയോഗിച്ചിരിക്കുന്നു എന്ന ്രത്യേകതയുണ്ട്‌ ഈ കാര്‍ട്ടൂണിന്‌. (അനുബന്ധം 1:8) 4.1.2,2,3.2,.2 പ്ദവിയിലെ തുച്ചവല്‍ക്കരണം 4.1.22.3.2.2.1 ചെറിയ മനുഷ്യരും വലിയ ലോകവും - “വടക്കേതിലെ ശ്രീലത യുടെ അച്ഛന്‍ വന്നിട്ടുപോയി. ഏട്ടനുടനെ അവിടംവരെ ഒന്നു ചെല്ലാന്‍” എന്ന്‌ രാജുവിനോട്‌ സഹോദരി രാധ പറഞ്ഞപ്പോള്‍ അയാള്‍ അവിടെയെത്തി ശ്രീലത യുടെ അച്ഛന്‍ പേരക്കിടാവായ ശ്രീകുമാരനെ എഴുത്തിന്നിരുത്താന്‍ രാമുവിനോട്‌ പറയുന്നു. അതിന്‌ രാമു നല്‍കുന്ന മറുപടി: “ക്ഷമിയ്ക്കൂ സര്‍! അങ്ങയെപ്പോ ലൊരു ബിസിനസ്‌ മാഗ്നറ്റില്‍ നിന്ന്‌ വിദ്യ ആരംഭിക്കുകയാണിക്കാലത്ത്‌ നന്ന്‌. ഈ കുട്ടിയുടെ വിധി എന്റേതാവാതിരിയ്ക്കട്ടെ....”” (1996.105) (അനുബന്ധം 1:9). 4.1.2.2.3.3 പദവിയുടെ ന്യൂനത്വം 4,1,2,2,3,3,.1 ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ - “അച്ചാ അടക്കം!” (2013:23) എന്ന കാര്‍ട്ടൂണില്‍ കെ. മുരളീധരന്‍ കസേരയില്‍ ചുണ്ടത്ത്‌ വിരല്‍വച്ചിരിക്കുന്നതും കെ. കരുണാകരന്‍ താഴെ വീണു കിടക്കുന്നതും കാണാം. കേരളരാഷ്ട്രീയത്തിലെ ഭീഷമാചാര്യന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കരുണാകരനെ മകന്‍ കെ. മുരളീ ധരന്‍ സ്ഥാനശ്രഷ്ഠനാക്കുന്നതായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌ (അനുബന്ധം 1:10). 4.1.2.2,3.3 ചെറിയ മനുഷരും വലിയ ലോകവും - മരണത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പി ചി, ആനുകൂല്യങ്ങളെക്കുറിച്ച്‌ പറഞ്ഞ്‌ ജനങ്ങളെ സമീപിക്കുന്ന ഇന്‍ഷുറന്‍സ്‌ ഏജന്റുമാരെ പരോക്ഷമായി കളിയാക്കുന്ന ഒരു രംഗം ഈ സ്ട്രിപ്പിലുണ്ട്‌. ശങ്കുണ്ണി : “ഹലോ! എന്താണ്‌ പുതിയ പുസ്തകം?” ബാബു : ““ഹറ്റു വിന്‍ ്രണ്ട്സ്‌ ആന്റ്‌ ഇന്‍ഫ്ളുവന്‍സ്‌ പീപ്പിശ്‌” ശങ്കുണ്ണി : “അതിന്നിതൊന്നും പ്രാക്ടീസ്‌ ചെയ്യണമെന്നില്ല. ഒരെളുപ്പവഴിയുണ്ട്‌! എന്താണെന്നോ? ഒരു ഇന്‍ഷ്വറന്‍സ്‌ ഏജന്റാവാതിരിക്കുക!” (1996:104) (അനുബന്ധം 1:11) സ്വന്തം രചനകളിലൂടെ സാമൂഹിക-രാഷ്്രീയ വിമര്‍ശനത്തിന്‌ ഹാസ്യത്തെ മുഖ്യ ഉപാധിയായി സ്വീകരിച്ച ജി.അരവിന്ദനും പി.എന്‍.ഗോപീക്യൃ ഷണനും ചിരിവരയിലൂടെ ഗൌരവമുള്ള അനേകം വിഷയങ്ങള്‍ ജനലക്ഷങ്ങള്‍ക്ക്‌ 206 പകര്‍ന്നുകൊടുത്തവരാണ്‌. ഹാസ്യമാണ്‌ അവരുടെ രചനകള്‍ക്ക്‌ കരുത്തും ദിശാ ബോധവും ധ്വനിതലങ്ങളും നല്‍കിയത്‌. ഇത്തരത്തില്‍ ചിരിയും ഗാരവവുമാര്‍ന്ന ചിന്തയും ഇടകലര്‍ത്തി, ജി. അര വിന്ദന്റെയും ഗോപീകൃഷ്ണന്റെയും കൃതികള്‍ സാംസ്കാരിക രാഷ്ട്രീയ വിമര്‍ശനം നിര്‍വ്ൃഹിക്കുന്നത്‌ കാണാം. ജി. അരവിന്ദന്റെ രചന സാമൂഹിക വിമര്‍ശനമാണ്‌ ചിരിവഴിയില്‍ പറയുന്നതെങ്കില്‍ ഗോപീകൃഷ്ണന്റെ കൃതിയില്‍ രാഷ്ര്രീയആക്ഷേപഹാസ്യമാണ്‌ കൂടുതല്‍ പ്രയോഗിച്ചിരിക്കുന്നത്‌. അച്ചടി മാധ്യമത്തിലെ സജീവമായ ഹാസ്യവിഷ്കാരമായ കാര്‍ട്ടുണുക ളുടെ വിശകലനത്തിന്‌ ഈ പഠനത്തില്‍ തെരഞ്ഞെടുത്ത ജി.അരവിന്ദന്റെ “ചെറിയ മനുഷ്യരും വലിയ ലോകവും” എന്ന കൃതിയും പി.എന്‍.ഗോപീകൃഷ്ണന്‍ രചിച്ച “ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍” എന്ന കൃതിയും ഹാസ്ൃ-വിമര്‍ശന പക്ഷത്തു നിന്നു നോക്കുമ്പോള്‍ ശ്രദ്ധേയങ്ങളാണ്‌. കാര്‍ട്ടുണുകളുടെ പ്രാണവായുവാണ്‌ ഹാസ്യം. “ചെറിയ മനുഷ്യരും വലിയ ലോകവും” എന്ന ജി.അരവിന്ദന്റെ കൃതിയില്‍ ആഗോളവത്ക്കരണാനന്തര ഇന്ത്യന്‍ സാഹചര്യത്തെയാണ്‌ വരച്ചുകാട്ടുന്നത്‌. അഭ്യസ്തവിദ്യരുടെ ഇടയിലെ രൂക്ഷമായ തൊഴിലില്ലായ്മ തന്നെയാണ്‌ ഒന്നാമത്തെ പ്രശ്നം. കാര്‍ട്ടൂണിലെ നായക കഥാ പാത്രം രാമു തൊഴിലന്വേഷിച്ച്‌ പലയിടങ്ങളിലും കയറിയിറങ്ങുകയും അവഹേളി ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. എംപ്ലോയ്മെന്റ്‌ എകചേയ്ഞ്ചില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയ രാജു അവിടെവച്ച്‌ കേള്‍ക്കുന്ന മൂന്നുപേരുടെ പ്രതികരണങ്ങളില്‍ തൊഴിലില്ലായ്മ പ്രശ്നത്തെ നിശിതമായി കളിയാക്കുന്നത്‌ കേള്‍ക്കാം. താനയച്ച അപേക്ഷകളുടെ കവറുകളെല്ലാം ചേര്‍ത്തുവച്ചാല്‍ തിരുവനന്തപുരംവരെയെത്തും എന്നാണ്‌ ഒരാളുടെ അഭിപ്രായം. ഇതു കേട്ടു മറ്റൊരാള്‍ പറയുന്നത്‌ താന്‍ സ്റ്റാമ്പി നുവേണ്ടി ചെലവാക്കിയ തുകയെല്ലാം ഒരുമിച്ചു ചേര്‍ത്താല്‍ രണ്ടേക്കര്‍ ഭൂമി വാങ്ങി റബ്ബര്‍ വയ്ക്കാമായിരുന്നു എന്നാണ്‌. മൂന്നാമത്തെയാള്‍ പറയുന്നത്‌ “എന്റെ ഇച്ഛാഭംഗങ്ങള്‍ എല്ലാം ചേര്‍ത്താല്‍ പത്ത്‌ ആത്മഹത്ൃൃയക്കുള്ളതുണ്ട്‌ എന്നാണ്‌. തീര്രവേദനയുടെ സ്വരമാണ്‌ കണ്ണീരുകലര്‍ന്ന ചിരിയില്‍ അവര്‍ വപങ്കുവെയ്ക്കു ന്നത്‌. അപ്രിയസത്യങ്ങള്‍ വേദനിക്കുന്ന ചിരിയോടെ അവതരിപ്പിക്കുന്നതാണ്‌ കറുത്ത ഫലിതം. ദുരന്തങ്ങളെക്കുറിച്ചും വേദനാജനകമായ സംഭവങ്ങളെക്കുറിച്ചും കണ്ണീരുപ്പു കലര്‍ന്ന ചിരിയോടെ ഇത്‌ ആവിഷര്‍കരിക്കുന്നു. പ്രസിദ്ധ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ “കന്നിക്കൊയ്ത്ത്‌” എന്ന കവിതയില്‍ “അത്ത 207 ലിന്‍ കെട്ടുപായലില്‍ മീതേ/യുള്‍ത്തെളിവിന്റെ നെല്ലിപ്പുന്തോട്ടം” എന്ന പരാമര്‍ശം ഓര്‍ക്കാവുന്നതാണ്‌. 4.2 ഹാസ്യചലച്ചി്രഗാനങ്ങള്‍ സിനിമയുടെ ഉപോത്പന്നമായ ചലച്ചിത്രഗാനങ്ങള്‍ ഒരുപക്ഷേ സിനിമയെ ക്കാള്‍ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യവഹാരമാണ്‌. അന്‍പതും അറുപതും വര്‍ഷം മുമ്പ്‌ നടീനടന്മാര്‍ അഭ്രപാളിയില്‍ നിറഞ്ഞാടിയ കഥയും രംഗങ്ങളും മറ ന്നാലും ആ കാലത്തെ ചലച്ചിത്രഗാനങ്ങള്‍ നമ്മള്‍ ഇപ്പോഴും മൂളി നടക്കുന്നത്‌ സംഗീതത്തിന്‌, വിശിഷ്യ ചലച്ചിത്രഗാനങ്ങള്‍ക്ക്‌, കൈവന്ന സാംസ്കാരിക മേല്‍ക്കോയ്മയുടെ അടയാളമാണ്‌. ഒരു കാലത്ത്‌ അക്കാദമിക പഠനമേഖല മാറ്റി നിര്‍ത്തിയിരുന്ന ചലച്ചിശ്രഗാ നങ്ങള്‍ ഈ ആധുനികോത്തരകാലത്ത്‌ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും യോഗ്യമായിരിക്കുന്നത്‌ ജനപ്രിയമാധ്യമമെന്ന നിലയ്ക്ക്‌ അതിന്‌ ലഭിച്ച ബഹുജ നാംഗീകാരത്തിന്റെ ഫലമാണ്‌. സാംസ്കാരിക പഠനമേഖലയില്‍ ഇന്ന്‌ പാട്ടെഴുത്ത്‌ (പാട്ടിനെക്കുറിച്ചുളള എഴുത്ത്‌) ഗൌരവമുള്ള ചര്‍ച്ചാവിഷയമാണ്‌. രവി മേനോന്‍, ടി.പി.ശാസ്തമംഗലം, വി.ടി.മുരളി, വി.ആര്‍.സുധീഷ്‌, ഡോ.എം.ഡി,മനോജ്‌, പി, കെ.ദയാനന്ദന്‍, രമേശ്‌ ഗോപാലകൃഷ്ണന്‍, ഷിബു മുഹമ്മദ്‌, ഡോ.ആര്‍.വി.എം.ദി വാകരന്‍, ഡോ.പ്രദീപന്‍ പാമ്പിരിക്കുന്ന്‌ എന്നിവര്‍ ഈ ശാഖയ്ക്ക്‌ നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. 4.2.1 ജന്രപിയ ഹാസൃഗാനങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍, വിശേഷിച്ചും മലയാള സിനിമയില്‍ ചലച്ചിത്ര ഗാന ങ്ങള്‍ ഒരു അവിഭാജ്യ ഘടകമാണ്‌. വാണിജ്യ സിനിമകളുടെ വിജയത്തിന്‌ ചലച്ചി ത്രഗാനങ്ങള്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്‌. ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രമായ “ആലം ആര്‌” (1931) യില്‍ നിന്നാരംഭിച്ച ഗാനശാഖ എണ്‍പത്തി യേഴാം വര്‍ഷത്തിലെത്തുമ്പോള്‍ സിനിമയെ അതിലംഘിക്കുന്ന ഒരു ഗ്രസ്ഥാന മായി മാറിയതായി കാണാം. എത്രയെത്ര ഗാനരചയിതാക്കളും സംഗീത സംവിധാ യകരും ഗായികാഗായകന്മാരുമാണ്‌ കാലത്തെ അതിജീവിച്ച്‌ തലമുറകളില്‍നിന്ന്‌ തലമുറകളിലേക്ക്‌ പടര്‍ന്നുകയറുന്നതെന്നോര്‍ക്കുക. മലയാളത്തിലെ ചലച്ചിത്രഗാനശാഖ ആദ്യകാലം മുതല്‍ക്കെ സമ്പന്നമാണ്‌. നമ്മുടെ ആദ്യത്തെ ശബ്ദചിത്രമായ “ബാലനി'ല്‍ (1938) 23 പാട്ടുകളുണ്ടായിരുന്നു. തുടര്‍ന്നു വന്ന്‌ ജ്ഞാനാംബിക്‌ (194൦)യില്‍ 14-ഉം “(alaQos’ (1ട4ദ്ൃയില്‍ 24-ഉം 208 “നിര്‍മല്‌ (1948)യില്‍ 12-ഉം പാട്ടുകള്‍ ഉള്‍പ്പെട്ടിരുന്നു. അന്‍പതുകളില്‍ ഇറങ്ങിയ “നല്ല തങ്ക്‌, “സ്ത്രീ, ജീവിത നാക്‌, “നവലോകം എന്നീ ചിത്രങ്ങളില്‍ പത്തില ധികം വാട്ടുകളുണ്ടായിരുന്നു. അറുപതുകളിലും എഴുപതുകളിലും, സിനിമകള്‍ തുടങ്ങുന്നതിനുമുമ്പ്‌ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ക്കിടയില്‍ പാട്ടു പുസ്തകങ്ങള്‍ വില്പനക്കെത്തിയിരുന്നു എന്നത്‌ ചലച്ചിത്രഗാനങ്ങളുടെ ജന്രപിയതയെ സൂചിപ്പി ക്കുന്ന കാര്യമാണ്‌. മലയാളിയുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ്‌ ചലച്ചിത്രഗാനശാഖ എന്നു ചുരുക്കും. മലയാളത്തിലെ ജനപ്രിയ സംഗീതജനുസ്സായ ചലച്ചി്രഗാനശാഖ ഇപ്പോള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പൊതു ഇടമാണ്‌. അന്‍പതുക ളോടെ ഓള്‍ ഇന്ത്യാ റേഡിയോയുടെ പ്രാദേശിക നിലയങ്ങള്‍ വ്യാപകമായി ചല ച്ചി്രഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തത്‌ ഈ ശാഖയെ ജനകീയമാകാന്‍ വളരെയ ധികം ്രയോജനപ്പെട്ടിട്ടുണ്ട. “ബാലനു'വേണ്ടി ആദ്യമായി ഗാനരചന നിര്‍വ്വഹിച്ച മുതുകുളം രാഘവന്‍പിള്ളയ്ക്കുശേഷം മലയാള ചലച്ചിത്രഗാനരംഗത്ത്‌ ജി.ശങ്കര ക്കുറുപ്പ്‌, അഭയദേവ്‌, പി.ഭാസ്കരന്‍, വയലാര്‍ രാമവര്‍മ്മ, ശ്രീകുമാരന്‍തമ്പി, യൂസ ഫലി കേച്ചേരി, ഒ.എന്‍.വി. കുറുപ്പ്‌, ബിച്ചുതിരുമല, ഗിരീഷ്‌ പുത്തഞ്ചേരി, കെ.ജയ കുമാര്‍, പി.കെ.ഗോപി, റഫീഖ്‌ അഹമ്മദ്‌ എന്നിവര്‍ രചിച്ച വൈവിധ്യമാര്‍ന്ന ഗാന ങ്ങള്‍ ജനലക്ഷങ്ങള്‍ നെഞ്ചിലേറ്റി. എം.എസ്‌.വിശ്വനാഥന്‍, ദക്ഷിണാമൂര്‍ത്തി, എം. ബി.്രീനിവാസന്‍, കെ.രാഘവന്‍, ജി.ദേവരാജന്‍, എം.എസ്‌.ബാബുരാജ്‌ എന്നീ സംഗീത ്രൃതിഭകള്‍ ഈ മേഖലയ്ക്ക്‌ വലിയ സംഭാവന നല്‍കിയവരാണ്‌. ഗാനാ ലാപന രംഗത്ത്‌ കോഴിക്കോട്‌ അബ്ദുള്‍ഖാദര്‍, മെഹബൂബ്‌, ജാനമ്മ ഡേവിഡ്‌, പി,ബി.ശ്രീനിവാസ്‌, എല്‍.ആര്‍ ഈശ്വരി, എ.എം.രാജ, കെ.എസ്‌,ജോര്‍ജ്‌, കമുകറ പുരുഷോത്തമന്‍, പി.ലീല, എസ്‌.ജാനകി, മാധുരി, വാണി ജയറാം, പി.സുശീല, മച്ചാട്ട്‌ വാസന്തി, കെ.ജെ.യേശുദാസ്‌, പി.ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, വി.ടി.മുരളി, കെ.എസ്‌.ചിത്ര, എം.ജി.ശ്രീകുമാര്‍, എം.ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, ജി.വേണുഗോ പാല്‍, സുജാത എന്നിങ്ങനെ അനശ്വരമായ നാദം പകര്‍ന്നവര്‍ ഏറെയാണ്‌. ആദ്യകാലത്തെ വാമൊഴിവഴക്കങ്ങളില്‍, കളികള്‍ക്കും വിനോദങ്ങള്‍ക്കും ഉപയോഗിച്ചിരുന്ന പാട്ടുകള്‍ ഹാസ്യസ്പര്‍ശമുളളവയായിരുന്നു. വടക്കന്‍ പാട്ടിലും തെക്കന്‍പാട്ടിലും ശൃംഗാരം, വീരം, കരുണം തുടങ്ങിയ ഭാവങ്ങള്‍ക്കൊപ്പം ഹാസ്യ ത്തിനും ഗണനീയമായ സ്ഥാനം ലഭിച്ചിരുന്നു. ഈ ഹാസ്യപാരമ്പര്യം മലയാള ചലച്ചിത്രഗാനങ്ങളിലും ഏറിയും കുറഞ്ഞും പിന്‍തുടരുന്നതു കാണാം. ഗാനങ്ങ ളില്‍ ഹാസ്യം ഉണ്ടാകുന്നത്‌ പ്രധാനമായും മൂന്ന്‌ രീതിയിലാകാം. പാട്ടു മാത്രമായി ഹാസ്യം ഉത്പാദിപ്പിക്കുന്നതാണ്‌ ആദ്യത്തേത്‌. അതായത്‌ ഇവിടെ പാട്ടിന്റെ വരിക 209 ളാലാണ്‌ ഹാസ്യം ഉണ്ടാകുന്നത്‌. പാട്ടും ദൃശ്യവും ചേര്‍ന്ന്‌ ഉണ്ടാക്കുന്നതാണ്‌ രണ്ടാമത്തേത്‌.പാട്ടും അതിന്റെ രംഗചിത്രീകരണവും തമ്മില്‍ പൊരുത്തക്കേടുകളു ണ്ടാകാം അല്ലെങ്കില്‍ ഗാനരംഗത്ത്‌ അഭിനയിച്ച അഭിനേതാക്കളുടെ രൂപവും ്രവര്‍ത്തികളും ഹാസ്യാത്മകമാവാം. പാട്ടിന്റെ താളഘടനയില്‍ത്തന്നെ ഹാസ്യം ഉണ്ടാകാമെന്നതാണ്‌ മൂന്നാമത്തേത്‌. “നീലക്കുയില്‍” (1954), “രാരിച്ചന്‍ എന്ന പൌരന്‍ (1956), “നായര്‍ പിടിച്ച പുലിവാല്‌ (1958), നീലിസാലി” (1960), “കണ്ടം ബെച്ചകോട്്‌ (1961), ഡോക്ടര്‍” (1963), “കായംകുളം കൊച്ചുണ്ണി” (1966), “ലോട്ടറി ടിക്കറ്റ്‌ (1970), 'ആഭിജാത്യം” (1971), “സിന്ദൂരച്ചെപ്പ്‌ (1971), “ചന്ദനചോല്‌ (1975), “ചട്ടമ്പി കല്യാണി” (1975), “സ്നേഹയമുന്‌ (1977), 'അഗ്നിമൃഗം', ഓടരുതമ്മാവാ ആളറിയാം” (1984) എന്നീ സിനിമകളിലെ തെരഞ്ഞെടുത്ത ഗാനങ്ങളെ ആസ്പദമാക്കിയാണ്‌ ഈ പഠനം. 4.2.1.1 ഭാഷാപരമായ സന്ദിഗ്ദ്ധതകള്‍ 4.2.1.1.1 നാടന്‍ഭാഷാപ്രയോഗങ്ങള്‍ മലയാളത്തിലെ മികച്ച വ്രണയഗാനവും ഹാസൃഗാനവുമാണ്‌ “ “നീലക്കു യിലി'ലെ “കായലരികത്ത്‌ വലയെറിഞ്ഞപ്പൊ”(അനുബന്ധം 2:17) എന്നത്‌. മാപ്പിള പ്പാട്ടിന്റെ ശൈലിയില്‍ ലളിതമായ നാടന്‍ ഭാഷയില്‍ തമാശ ഉള്‍പ്പെടുത്തി പി.ഭാ HHO രചിച്ച ഈ ഗാനം “ഏതു സദസ്സില്‍ പാടിയാലും ഏല്‍ക്കുമെന്ന്‌” വി.ടി.മു രളി അഭിപ്രായപ്പെടുന്നുണ്ട. കെ.രാഘവന്‍മാസ്റ്ററാണ്‌ ഗാനം ആലപിച്ചത്‌. മുസ്ലീം അകത്തളങ്ങളില്‍ പുറംലോകമറിയാതെ നിന്നിരുന്ന ഇശലിനെ പൊതുസമൂഹത്തി ലേക്ക്‌ കൊണ്ടുവന്നു എന്നതാണ്‌ ഈ പാട്ടിന്റെ ്രത്യേകത. ്രണയമാണ്‌ ഈ പാട്ടിലെ പ്രമേയം ഒരു നാടന്‍ കാമുകന്റെ അഭ്യര്‍ത്ഥ നയും ആശങ്കയുമാണ്‌ പാട്ടു പങ്കുവയ്ക്കുന്നത്‌. കണ്ണുകൊണ്ട്‌ കരളിന്റെ ഉരുളിയില്‍ എണ്ണ കാച്ചിയ നൊമ്പരം അറിഞ്ഞപ്പോള്‍ കയറുപൊട്ടിയ പമ്പരമായി താന്‍ മാറിയ തായി കാമുകന്‍ കരുതുന്നു. കാമുകിയുടെ വീര്യമുള്ള നോട്ടമേറ്റ്‌ തന്റെ ഞരമ്പു കള്‍ കുമ്പൊടിഞ്ഞ ഒരു ശീലക്കുടയുടെ കമ്പിപോലെ വലിഞ്ഞുപോയതും പ്രണയ ത്തിനുവേണ്ടി താന്‍ വെയിലുകൊളളുന്നത്‌ പാഴായി പോകുമോയെന്ന ശങ്കയും കാമുകന്റെ വാക്കുകളില്‍ ധ്വനിപ്പിക്കുന്നു. തികച്ചും ഗ്രാമീണമായ പദങ്ങളും ര്രയോഗങ്ങളും കൊണ്ടാണ്‌ ഈ പാട്ടു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഭാസ്ക്കരന്റെ 210 വരികള്‍ക്ക്‌ ഏറ്റവും അനുയോജ്യമായ ഈണവും ദൃശ്യങ്ങളും ലഭിച്ചപ്പോള്‍ ‘കായ ലരികത്ത്‌” എന്നും ഓര്‍മ്മയില്‍ തങ്ങുന്ന ഗാനമായി മാറി. പരുങ്ങലിലായ കാമുകന്റെ അവസ്ഥയും കാമുകിയുടെ കൂസലില്ലാത്തഭാവ വുമാണ്‌ ഈ ഗാനത്തെ ഹാസ്യസ്പര്‍ശമുള്ളതാക്കുന്നത്‌. കയറുപൊട്ടിയ പമ്പരം, പുരികക്കൊടിയുടെ അമ്പ്‌, കമ്പൊടിഞ്ഞ ശീലക്കുട, കയിലും കുത്തി നടക്കണ തുടങ്ങിയ പ്രയോഗങ്ങള്‍ ഹാസ്യാത്മകമാണ്‌. നാടന്‍ ഭാഷാപ്രയേഗങ്ങള്‍ ഗാന ത്തിന്‌ ഹാസ്യരസം നല്‍കുന്നതാണവിടെ കാണുന്നത്‌. മാപ്പിളപ്പാട്ടിന്റെ പ്രാസഭംഗിയും താളവും ഈ ഗാനത്തെ രസകരമാക്കുന്നു. ഇതേ ചിത്രത്തിലെ “എല്ലാരും ചൊല്ലണ്‌ എന്ന ഗാനവും ഹാസ്യാത്മകമായാണ്‌ ആവിഷക്കരിച്ചിരിക്കുന്നത്‌. പി.ഭാസ്കരന്റെ രചനയ്ക്ക്‌ കെ.രാഘവന്‍മാസ്റ്റര്‍ സംഗീതം നല്‍കിയിരിക്കുന്നു. ജാനമ്മ ഡേവിഡാണ്‌ ഈ ഗാനം ആലപിച്ചിരിക്കു ന്നത്‌. ഇതിന്റെ ചടുലമായ താളം രസം പകരുന്നതാണ്‌. “ “രാരിച്ചന്‍ എന്ന പനരനിലെ” “പണ്ട്‌ പണ്ട്‌ പണ്ട്‌ നിന്നെ കണ്ട നാളയ്യാ പാട്ടു പാടാനറിയാത്ത താമരക്കിളി നീ'(അനുബന്ധം2:2) എന്നിങ്ങനെ തുടങ്ങുന്ന ഗാനം ഹാസ്യരസ്രപധാനമാണ്‌. ഇവിടെ കാമുകന്റെ ്രണയാതുര വാക്കുകളാണ്‌ ഗാനത്തിന്‌ ആസ്വാദ്യതയേകുന്നത്‌. ഗ്രാമീണബിംബങ്ങളും പ്രാസ്്രയോഗങ്ങളും ഈ ഗാനത്തിന്‌ ഹാസ്യസ്പര്‍ശമേകുന്നു. പദങ്ങളുടെ ആവര്‍ത്തനവും ലാളി ത്യവും താളവും നര്‍മ്മം പകരുന്നതാണ്‌. 4,2.1.1.2 ശൈലി 4,2.1,1.2.14 “നായര്‍ പിടിച്ച പുലിവാലി'ലെ “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം'(അനുബന്ധം2:3) എന്ന ഗാനവും “ഹാല്‌ പിടിച്ചൊരു പുലിയച്ചന്‍ (അനു ബന്ധം2:4) എന്ന ഗാനവും നര്‍മ്മരസ്രപധാനമാണ്‌. ഇവ രചിച്ചത്‌ പി.ഭാസ്കരനും സംഗീതം പകര്‍ന്നത്‌ കെ.രാഘവനുമാണ്‌. രണ്ടു ഗാനവും ആലപിച്ചത്‌ മെഹബൂ ബാണ്‌. അസാമാന്യ റേഞ്ചുള്ള ഗായകന്‍ മെഹബൂബിന്റെ മിടുക്ക്‌ രാഘവന്‍മാസ്റ്റര്‍ വേണ്ട രീതിയില്‍ ഉപയോഗിച്ച്‌ നര്‍മ്മ ഗാനങ്ങള്‍ തയ്യാറാക്കി. മെഹബൂബിന്റെ ആലാപന ശൈലി ഹാസ്യഗാനത്തിന്‌ അനുയോജ്യമാണെന്ന്‌ അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ തെളിയിക്കുന്നു. ഒരു സര്‍ക്കസ്‌ കൂടാരത്തിലെ പുലിക്കൂട്ടിനടുത്തിരുന്നു പാടുന്ന രീതിയിലാണ്‌ “ഹാല്‌ പിടിച്ചൊരു പുലിയച്ചന്‍' എന്ന ഗാനത്തിന്റെ ചിത്രീ കരണം. മാപ്പിളപ്പാട്ടിന്റെ ശൈലിയും പദങ്ങളും സ്വീകരിച്ച്‌ രചിച്ച ഈ ഗാന ത്തിന്റെ താളം ചടുലമാണ്‌. പുലിയച്ചനും നായരച്ചനും നടുവില്‍പെട്ട്‌ നട്ടംതിരി 211 യുന്ന ഒരാളുടെ പരിദേവനങ്ങളാണ്‌ ഹാസ്യാത്മകമായി ആവിഷക്കരിച്ചിരിക്കുന്ന ത്‌. “പുലിവാല്‍ പിടിക്കുക. എന്ന ശൈലി കഷ്ടത്തിലാവുക, കുടുക്കില്‍പെടുക എന്നിങ്ങനെയുള്ള അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതാണ്‌. നട്ടംതിരിയുക, ഞമ്മള്‍, ഹലാക്കിലായി, മുക്കിലിരിക്കണ്‌, ബിരിയാണിയാക്കും, പുലിയച്ചന്‍, പുല്ല്‌ തിന്നുക പുലിയച്ചോ, നാവു വളര്‍ന്നൊരമ്മച്ചി എന്നീ പ്രയോഗങ്ങള്‍ ചിരിയുളവാക്കുന്നതാ ണ്‌. വിരുദ്ധ കല്പനകള്‍കൊണ്ട്‌ ഹാസ്യം സൃഷ്ടിക്കുന്ന തന്ത്രമാണ്‌ ഈ ഗാന ത്തില്‍ ഉപയോഗിച്ചിരിക്കുന്നത്‌. സര്‍ക്കസ്‌ കൂടാരത്തിനുള്ളില്‍ വച്ച്‌ പാടുന്നതായി ചിത്രീകരിച്ച “കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം” താളാത്മകതകൊണ്ടും വാദ്യര്യോഗ ങ്ങള്‍കൊണ്ടും നര്‍മ്മം വിതറുന്നതാണ്‌. ജീവിതത്തില്‍ കരുതലോടെ വച്ച പലതും അപ്രതീക്ഷിതമായി നഷടപ്പെടുമെന്ന സൂചനയാണ്‌ പാട്ടിലുള്ളത്‌. ജീവിതത്തിന്റെ നിരര്‍ത്ഥകതയെ നര്‍മ്മരസത്തോടെ സമീപിക്കുന്ന ഒരു രചനയാണിത്‌. മനുഷ്യന്‍ സൂക്ഷമതയോടെ കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ജീവിതത്തിന്‌ സംഭവിക്കുന്ന തിരിച്ചടികളാണ്‌ ഇവിടെ പ്രതിപാദിക്കുന്നത്‌. ഗാനത്തിന്റെ താളവും ഈണവും ദ്രുതഗതിയും ഹാസ്യാത്മകമാണ്‌. 4,2,1,1,2,2 “നീലിസാലി' എന്ന സിനിമയില്‍, പി. ഭാസ്ക്കരന്‍ രചിച്ച്‌ കെ.രാഘ വന്‍ സംഗീതം പകര്‍ന്ന്‌ മെഹബൂബും എ.പി.കോമളയും ചേര്‍ന്ന്‌ ആലപിച്ചു്‌'ഓട്ു ക്കണ്ബിട്ടു നോക്കും കാക്കേ'(അനുബന്ധം2:5)എന്ന ഗാനം ഫലിതമയമാണ്‌. ഇവിടെ ഒരു കാക്കയെ മധ്യസ്ഥനാക്കിക്കൊണ്ട്‌ കാമുകീ കാമുകന്മാര്‍ പരസ്പരം നടത്തുന്ന കളിയാക്കലാണ്‌ പാട്ടിലുള്ളത്‌. കാക്കയും കോഴിയും പ്രതീകമായി കട ന്നുവരുന്ന പാട്ടില്‍ കാമുകീകാമുകന്മാര്‍ പ്രണയഭാഷണം നടത്തുന്നു. 4,2,1,1.2.3 1975-ല്‍ പ്രദര്‍ശനത്തിനെത്തിയ “ചട്ടമ്പികല്യാണി'യിലെ ““നാലുകാലു ഭേളാരു നങ്ങേലിപെണ്ണിനെ” (അനുബന്ധം 2:6)എന്ന ഗാനം ഹാസ്യസ്പര്‍ശമുള്ള താണ്‌. ശ്രീകുമാരന്‍തമ്പി രചനയും എം.കെ.അര്‍ജ്ജുനന്‍ സംഗീതവും നിര്‍വ്വഹിച്ച ഈ പാട്ടു പ്രമേയം, സംഗീതം, ദൃശ്യാവിഷ്കാരം എന്നീ തലങ്ങളില്‍ മുഴുനീളെ നര്‍മ്മഗന്ധമുള്ളവയാണ്‌. മദ്യലഹരിയില്‍ ഒരു യുവതി ആലപിക്കുന്ന രീതിയി ലാണ്‌ ഗാനചിത്രീകരണം നാലു പുരുഷന്‍മാര്‍ക്കു മുന്നിലാണ്‌ ഈ പാട്ടും നൃത്ത വും. ഗാനത്തിന്റെ ്രമേയവും സംഗീതവും ആലാപനവും നര്‍മ്മം പകരുന്നതാണ്‌. നാലു കാലുകള്ളൊരു നങ്ങേലി പെണ്ണിനെ/കോലുനാരായണന്‍ കട്ടോണ്ടുപോയ്‌ എന്നത്‌ തവളയെ നീര്‍ക്കോലി പിടികൂടുന്നതിനെ സൂചിപ്പിക്കുന്നു. പിന്നെ രണ്ടു കാലുള്ളോരു ചട്ടമ്പി പെണ്ണിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നു. അവളെ കണ്ടവരെല്ലാം 212 കരളത്തും നെഞ്ചത്തുമാണ്‌ കൊണ്ടുപോയത്‌. “സരിഗമ പധനി'യില്‍ തുടങ്ങുന്ന കര്‍ണ്ണാടക സംഗീതത്തെ കളിയാക്കുന്ന ഭാഗവും ഈ പാട്ടിലുണ്ട്‌. സരിഗമ പധനി യില്‍/ ഉറികെട്ടി തൂക്കി/അതിലൊരു വല്യമ്മ/തലകെട്ടി തൂക്കി/ഹിഹിഹി/ സരിഗമ പധനി/ധനി ധനി ധനി ധാ/ ഉലക്കേടെ മൂട്‌ എന്നാണ്‌ പരാമര്‍ശം. കാളിയല്ലോ മഹാകാളിയല്ലോ/ഭദ്രകാളിയല്ലോ./ദാരിക വീരാ/പോരിന്‌ വാടാ/മീന്‍വെട്ടും കത്തിക്ക്‌ /തീനുട്ടാന്‍ വാടാ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഈ പാട്ടിനെ ഹാസ്യവിഭവമാക്കുന്നു. ചട്ടമ്പി കല്യാണിയായി രംഗത്തു വരുന്ന ലക്ഷ്മിയാണ്‌ ഈ ഗാനരംഗത്ത്‌ ചുവട്‌ വയ്ക്കുന്നത്‌ 4.2.1.1.3 കാര്യകാരണങ്ങളുടെ പൊരുത്തക്കുറവ്‌ 4.2.1.1.3.1 തീവണ്ടിയില്‍ യാത്രചെയ്യുന്ന ഒരു യാചകകഥാപാത്രം പാടുന്നതാ യാണ്‌ ഡോക്ടര്‍” സിനിമയിലെ “വണ്ടീ വണ്ടീ പുകവണ്ടീ” എന്ന പാട്ട്‌ ചിത്രീകരി ച്ചിരിക്കുന്നത്‌. തീവണ്ടിയുടെ താളവും ചുളന്‍വിളിയും പോലെയുള്ള സംഗീതമുപ യോഗിച്ചിരിക്കുന്നത്‌ ഈ ഗാനത്തെ രസകരവും ആകര്‍ഷണീയവുമാക്കുന്നു. വണ്ടിയോട്‌ താദാത്മ്യം പ്രാപിക്കുന്ന യാചകനെയാണ്‌ ഗാനത്തില്‍ പ്രതിപാദിക്കു ന്നത്‌. യാചകന്‍ പറയുന്നത്‌ വണ്ടിയ്ക്കും തനിക്കും വയറില്‍ തീയാണ്‌ എന്നും തെണ്ടി നടന്നാല്‍ കിട്ടുന്നത്‌ കായാണ്‌ എന്നുമാണ്‌. “ചക്രത്തിന്‍മേല്‍ നിന്റെ കറക്കം, ചക്രം കിട്ടാന്‍ എന്റെ കറക്കം” എന്ന ര്പയോഗം ചിരിയും ചിന്തയുമേകു ന്നു. ഇത്തരത്തില്‍ ഓടുന്ന തീവണ്ടിയുടെ താളമൊപ്പിച്ച്‌ രചിക്കപ്പെടുകയും ആവി ഷ്ക്കരിക്കപ്പെടുകയും ചെയ്ത ഈ പാട്ടു ഇപ്പോഴും കേള്‍ക്കാനിമ്പമുള്ളതാണ്‌ (അനുബന്ധം 2:7). ““വെള്ളം കിട്ടാന്‍ നിനക്ക്‌ മോഹം കഞ്ഞികുടിക്കാന്‍ എനിക്ക്‌ ദാഹം മലയില്‍ കൂടെ നിന്റെ കയറ്റം ജനലില്‍ കൂടെ എന്റെ കയറ്റം സ്റ്റേഷന്‍ വിട്ടാല്‍ നീയും പായും നിന്നുടെ പുറകെ ഞാനും പായും” എന്നീ വരികളില്‍ വക്താവും തീവണ്ടിയും തമ്മിലുള്ള താദാത്മ്യ കല്പനയുളവാ ക്കുന്ന നര്‍മ്മം നിലവാരമുളളതാണ്‌. 213 4.2.1.1.4 രപാസം 4,2.1.1.4.1 “ചന്ദനചോല്‌ (1975) യില്‍ ഡോ.ബാലകൃഷ്ണന്‍ രചനയും കെ. ജെ.ജോയ്‌ സംഗീതവും നിര്‍വ്വഹിച്ച്‌ കെ.ജെ.യേശുദാസും പട്ടംസദനും ചേര്‍ന്ന്‌ ആലപിച്ച'മണിയന്‍ ചെട്ടിക്ക്‌ മണിമിഠായി'(അനുബന്ധം 2:8) എന്നു തുടങ്ങുന്ന ഗാനം വളരെ കാലമായി ആസ്വാദകര്‍ കൊണ്ടുനടക്കുന്ന ഒന്നാണ്‌. രണ്ടുപേര്‍ തമ്മിലുളള സംഭാഷണ രൂപത്തിലാണ്‌ പാട്ടു. മണിയന്‍ ചെട്ടിക്ക്‌ മണിമിഠായിയും മധുരക്കുട്ടിക്ക്‌ പഞ്ചാരമുട്ടായിയും ആരോഗ്യസ്വാമിക്ക്‌ ടബറുമുട്ടായിയുമാണ്‌ പാട്ടില്‍ പരാമര്‍ശിക്കുന്നത്‌. പ്രാസ്രപയോഗവും താളവും ആലാപനത്തിലെ ഹാസ്യാത്മകതയും ഈ ഗാനത്തെ രസകരമാക്കുന്നു. കുട്ടികള്‍ക്ക്‌ രസിക്കുന്ന മട്ടി ലാണ്‌ ഗാനരചനയും സംഗീതസംവിധാനവും. ആലാപനത്തിലും കുസൃതിത്തര ങ്ങളുണ്ട്‌. 4,2.1,1,4,2 “സ്നേഹ യമുന (1977) യിലെ “പരിപ്പുവട പക്കുവട്‌(അനുബന്ധം 2:9) എന്ന ഗാനം (രചന - യുസഫലി കേച്ചേരി, സംഗീതം - കെ.ജെ.ജോയ്‌, ആലാ പനം: കെ.ജെ.യേശുദാസ്‌, പട്ടം സദന്‍, സെയ്ബബ) ഹാസ്യരസമുള്ള ഒന്നാണ്‌. പ്രാസ്രപയോഗവും ചടുലമായ താളവും ഈണവുമാണ്‌ ഗാനത്തെ രസവപ്രദമാക്കു ന്നത്‌. പ്രമേയം ഭക്ഷണകാര്യമായതിനാല്‍ കേള്‍വിക്കാരെ പെട്ടെന്ന്‌ ആകര്‍ഷിക്കു വാന്‍ ഇതിന്‌ കഴിയുന്നു. “പരിപ്പുവട, പക്കുവട, കൊക്കുവട, പപ്പടവട്‌” എന്നി ങ്ങനെ പ്രാസമൊപ്പിച്ചുള്ള ര്രയോഗങ്ങള്‍ നര്‍മ്മം വിതറുന്നതാണ്‌. “നമ്മുടെ വായില്‍ ചടപടപട്‌” എന്ന വരിയുടെ ആവര്‍ത്തനവും രസകരമാണ്‌. 4.2.1.2 സന്ദര്‍ഭപരമായ സന്ദിഗ്ദ്ധതകള്‍ 4,2.1.2.1 ആധിക്യം 4.2.1.2.1,1 അതിശയോക്തി 4.2.1.2.1.1.1 “കായംകുളം കൊച്ചുണ്ണി” (1966) എന്ന സിനിമയ്ക്ക്‌ വേണ്ടി പി.ഭാ സ്ക്കരന്‍ രചിച്ച്‌ ചിദംബരനാഥ്‌ ഈണം പകര്‍ന്ന്‌ യേശുദാസ്‌ ആലപിച്ച'വിലതുച്ച മല്ലോ ഗുണം മെച്ചമല്ലോ/മണവും മെച്ചമല്ലോ/നല്ല സുറുമ നല്ല സുറുമ”(അനു ബന്ധം 2:10) എന്ന ഗാനം ഹാസ്യമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്‌: തെരുവില്‍ സുറുമകച്ചവടം ചെയ്യുന്ന ഒരു കഥാപാത്രം ഈ പാട്ട്‌ ആലപിച്ച്‌ നൃത്തം ചെയ്യുന്ന താണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ചുറ്റും കൂടിയിരിക്കുന്ന ആളുകളോട്‌ തന്റെ ഉത്പ ന്നത്തിന്റെ ഗുണമേന്മയും മഹത്വവും വെളിവാക്കുന്ന കഥകളും സംഭവങ്ങളും വിവ രിക്കുന്ന ഗാനത്തില്‍ വിവിധ ഈണങ്ങള്‍ കൂട്ടികലര്‍ത്തി രസകരമായി അവതരി 214 പ്പിച്ചിരിക്കുന്നു. വില തുച്ഛവും ഗുണം മെച്ചവുമായ സുറുമയ്ക്കുള്ള നിരവധി വിശേഷങ്ങള്‍ അയാള്‍ വപങ്കുവെയ്ക്കുന്നു. സുന്ദരിമാര്‍ അണിയുന്ന, മദനനെ മയ ക്കുന്ന, പുരുഷന്റെ കണ്ണുകെട്ടി ഞൊടിക്കുള്ളില്‍ പെണ്ണുകെട്ടാന്‍ പ്രേരിപ്പിക്കുന്ന താണ്‌ ഈ സുറുമ. മറുനാട്ടിലും മലനാട്ടിലും പേരു കേട്ടതാണ്‌ പ്രസ്തുത സുറുമ. പല്ലുപോയ കിഴവി കണ്ണില്‍ തെല്ലു സുറുമയെഴുതി മധുര യാവനം നേടി മാരനെ നേടിയതും നീലമേഘം കണ്ട മയിലുപോലെ കാമുകന്മാരെകൊണ്ട്‌ നൃത്തം ചെയ്യി ക്കുന്നതും ആവിഷക്കരിക്കുന്നു. സുറുമയുടെ മെച്ചത്തെക്കുറിച്ചുളള അതിശയോ ക്തികളാണ്‌ ഇവിടെ ഹാസ്യത്തിന്‌ നിദാനം. 4,2.1.2.1.1.2 “മാന്യശ്രീ വിശ്വാമിത്രന്‍” (1974) എന്ന ചിത്രത്തിനുവേണ്ടി പി. ഭാ സ്ക്കരന്‍ രചിച്ച്‌ ശ്യാം സംഗീതമേകി പി.മാധുരി പാടിയ “ഹേയ്‌ കേട്ടില്ലേ കോട്ു യത്തൊരു മുത്ത പുള്ളേച്ചന്‍/ തൊണ്ണൂറു കഴിഞ്ഞപ്പോള്‍ പെണ്ണുകെട്ടാന്‍ പോയി” എന്നത്‌ കാലത്തെ അതിജീവിക്കുന്ന ഹാസൃഗാനമാണ്‌. ഗാനരംഗത്ത്‌ മധുവിനെയും ഷീലയെയും കളിയാക്കിക്കൊണ്ട്‌ ഒരു യുവതിയും സംഘവും നൃത്തം ചെയ്ത്‌ പാടുന്നതാണ്‌ ദൃശ്യമാകുന്നത്‌. ജീവിതാവസ്ഥകളിലെ വൈരുദ്ധ്യ മാണ്‌ ഇവിടെ ചിരിയായി മാറുന്നത്‌. കോട്ടയത്ത്‌ നടന്ന ഒരു സംഭവം പ്രേക്ഷകരെ അറിയിക്കുന്ന രീതിയിലാണ്‌ ഗാനം. തൊണ്ണൂറു കഴിഞ്ഞ ഒരു മുതിര്‍ന്ന പരന്‍ പെണ്ണുകെട്ടാന്‍ പുറപ്പെട്ട കാര്യമാണ്‌ ആവിഷക്കരിക്കുന്നത്‌. താലിയും മാലയും വാങ്ങി പുള്ളേച്ചന്‍ കൂട്ടുകാരോടൊപ്പം പന്തലില്‍ ചെന്നപ്പോള്‍ മുന്നിലെത്തിയ കല്യാണപ്പെണ്ണിനെ, വെള്ളെഴുത്ത്‌ വന്നതിനാല്‍ കാണാതെ വലഞ്ഞു. അങ്ങനെ മറ്റൊരു പെണ്ണിന്റെ കഴുത്തു തപ്പുമ്പോള്‍ ഒരു വീരന്‍ കണ്ണാടി എടുത്തു നീട്ടി ്വശ്നം പരിഹരിച്ചു. മുല്ലപ്പൂ മുടി ചുരുണ്ട, മുതു കുനിഞ്ഞ സുന്ദരി മുത്തശ്ശിയെ മിന്നുകെട്ടി മധുവിധുവിന്‌ അവര്‍ കേപ്പിലേക്ക്‌ യാത്രപോകുന്നതായി പാട്ടില്‍ വിവ രിക്കുന്നത്‌ ചിരിപ്പിക്കുന്ന കാര്യമാണ (അനുബന്ധം 2:11). 4,2.1,2.1.1,8 ലോട്ടറി ടിക്കറ്റി” (1970) ന്‌ വേണ്ടി ശ്രീകുമാരന്‍ തമ്പി രചിച്ച്‌ വി. ദക്ഷിണാമൂര്‍ത്തി സംഗീതം നല്‍കി അടൂര്‍ഭാസി ആലപിച്ച്‌ഒരു രൂപാ നോട്ടു കൊടുത്താല്‍/ഒരു ലക്ഷം കുടെപ്പോരും” എന്ന ഗാനത്തിലെ മുഖ്യഭാവം ഹാസ്യ മാണ്‌. മലയാള സിനിമാ ലോകത്തെ ഹാസ്യ സാശ്രാട്ടായിരുന്ന അടൂര്‍ഭാസിയുടെ ആലാപനം ഹൃദ്യമാണ്‌. സ്വതസിദ്ധമായ നര്‍മ്മബോധം കലര്‍ത്തിയുള്ള ആ ആലാപനവും അഭിനയവും ഗാനത്തെ മനോഹതരമാക്കിയിരിക്കുന്നു. തെരുവില്‍ ആള്‍ക്കൂട്ടത്തിന്‌ നടുവില്‍ ലോട്ടറി വില്പനക്കാരന്റെ വേഷത്തില്‍ അദ്ദേഹം നിറ ഞ്ഞാടുകയാണ്‌. ലോട്ടറി വാങ്ങി ഭാഗ്യവാനായ കോട്ടയത്തുകാരന്‍ പയ്യനെക്കുറിച്ച്‌ വാട്ടില്‍ വിവരണമുണ്ട്‌. വഴിയെപോയ ഹിപ്പിക്കാരന്‍ പയ്യനെ ലോട്ടറി വാങ്ങാന്‍ 215 രപലോഭിപ്പിക്കുന്നു. പതിവായി തോറ്റു പഠിത്തം നിര്‍ത്തിയ അവനോട്‌ പ്രിന്‍സിപ്പാ ളാകാമെന്നും മന്ത്രിയാകാമെന്നുമൊക്കെ വാഗ്ദാനങ്ങള്‍ നല്‍കി പാട്ടു മുന്നേറുന്നു. വാട്ടിന്റെ ഉള്ളടക്കവും ആലാപന ശൈലിയുമൊക്കെയാണ്‌ ഇവിടെ ഹാസ്യം സൃഷ്ടിക്കുന്നത്‌ (അനുബന്ധം 2:12). 4,2.1,2.1,1,4 അഗ്നിമൃഗം” എന്ന സിനിമയിലെ “മരുന്നോ നല്ല മരുന്ന്‌” എന്ന ഗാനം (രചന-വയലാര്‍ രാമവര്‍മ്മ, സംഗീതം - ദേവരാജന്‍, ഗായകര്‍- കെ.ജെ.യേശു ദാസും കൂടുരും) ഒരു നാടോടി സംഘം പാടുന്നതായാണ്‌ സിനിമയില്‍ ചിത്രീകരി ച്ചിരിക്കുന്നത്‌. സംഭാഷണ രൂപത്തിലുള്ള ഈ ഗാനത്തില്‍ പലതരം അസുഖ ങ്ങള്‍ക്കുള്ള രസകരമായ മരുന്നുകള്‍ വൈദ്യര്‍ നിര്‍ദ്ദേശിക്കുന്നു. അര മരുന്ന്‌, പൊടിമരുന്ന്‌, വാറ്റുമരുന്ന്‌, നീറ്റുമരുന്ന്‌ എന്നിങ്ങനെയുള്ള മരുന്നുകള്‍ പരാമർശി ക്കപ്പെടുന്നു. ഓരോ അസുഖത്തിനും ഓരോ മരുന്ന്‌ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്‌. അര പ്പിരിക്കു മുഴുപ്പിരിക്കും വാറ്റു മരുന്ന്‌ നിര്‍ദ്ദേശിക്കുമ്പോള്‍, അസൂയയ്ക്കും വസൂ രിക്കും നീറ്റുമരുന്ന്‌ നിര്‍ദ്ദേശിക്കപ്പെടുന്നു. കറക്കിയടിയ്ക്ക്‌ കരി മരുന്നും കണ്ണു കടിയ്ക്കു പൊടിമരുന്നും കഷണ്ടിക്കും പ്രേമത്തിനും മറുമരുന്നും കല്പിക്കുന്നു. പിന്നെ വൈദ്യരോട്‌ വയറ്റിനകത്തെ ഉരുണ്ടുകയറ്റത്തിനും മനസ്സിനകത്തെ ലൊട്ടു ലൊടുക്കിനും ചുറ്റുമുള്ളവര്‍ മരുന്ന്‌ ചോദിക്കുന്നു. അപ്പോള്‍ വിചി്രമായ മരുന്നു കളാണ്‌ വൈദ്യര്‍ നിര്‍ദ്ദേശിക്കുന്നത്‌. അത്‌ പാട്ടിലെ ഹാസ്യം നിറഞ്ഞ സന്ദര്‍ഭമാ ണ്‌. മേല്‍ പരാമര്‍ശിച്ച ഗാനങ്ങളെപോലെ ഈ ഗാനത്തിലും പ്രാസ്രപയോഗവും ചടുലമായ സംഗീതവും വിചിര്രമായ പദസംയോഗവും അസംബന്ധമായ ആശയ ങ്ങളുമാണ്‌ ഹാസ്യം കൊണ്ടുവരുന്നത്‌' (അനുബന്ധം 2:13). 4.2.1.2.2 നഴ്യുനത്വം 4.2.1.2,2.1 പദവിയുടെ ന്യയൂനത്വം A,2.1,2,2.1.1 “കണ്ടം ബെച്ച കോട്ടി” (1961) ല്‍ പി.ഭാസ്കരന്‍ രചിച്ച്‌ എം.എസ്‌. ബാബുരാജ്‌ സംഗീതം നല്‍കി എം.എസ്‌.ബാബുരാജും മെഹബുൂബും ആല പിച്ച കണ്ടംബച്ചൊരു കോട്ടാണ്‌/പണ്ടേ കിട്ടിയ കോട്ടാണ്‌ (അനുബന്ധം 2:14) എന്ന ഗാനം ജനപ്രിയമാണ്‌. മമ്മദ കാക്കയ്ക്ക്‌ പണ്ടേ കിട്ടിയ കോട്ടിനെക്കുറി ച്ചാണ്‌ ഈ രസകരമായ ഗാനം. കോട്ടിന്റെ വിശേഷങ്ങളാണ്‌ പാട്ടില്‍ ആവിഷക്കരി ച്ചിരിക്കുന്നത്‌.അതാണിവിടെ ചിരിയുണര്‍ത്തുന്നതും. നാട്ടില്‍ മുഴുവന്‍ പാട്ടായ കോട്ട്‌ കണ്ടംവച്ചതാണ്‌. തൊഴിലാളികളെ കൊളഭയടിക്കുന്ന മുതലാളിമാരുടെ കോട്ടല്ലെന്നും കഷ്ടത പെരുകിയ സാധുക്കളുടെ കണ്ണീരൊപ്പുന്ന കോട്ടാണെന്നും പാട്ടിലുണ്ട്‌. തുടര്‍ന്ന്‌ കോട്ടിലിരിക്കുന്ന വന്‍ മൂട്ടയെ അഭിസംബോധന ചെയ്തു 216 കൊണ്ട്‌ കുറച്ച്‌ കാര്യങ്ങള്‍ പറയുന്നു. കടിച്ചുകൊല്ലാന്‍ വന്നാല്‍ കശാപ്പു ചെയ്യു മെന്നൊക്കെ പറയുന്നത്‌ രസകരമാണ്‌. വക്കീലന്‍മാരുടെ കോട്ടല്ലെന്നും ഫക്കീര്‍ അണിയണ കോട്ടാണെന്നും സൂചിപ്പിക്കുന്നു. നാലു വര്‍ഷമായി കോട്ടിനകത്തിരി ക്കുന്ന വാലന്‍ പാറ്റ കോളറും കീശയും തിന്നു. ഇനി കോട്ടു തിന്നല്ലേ എന്നു ആവ ശ്യപ്പെട്ടുകൊണ്ട്‌ പാട്ട അവസാനിക്കുന്നു. ചടുലമായ താളത്തോടെ ആലപിക്ക പ്പെട്ട പാട്ടിന്റെ ചിത്രീകരണവും രസകരമാണ്‌. സാധാരണക്കാരുടെ പക്ഷത്ത്‌ നില്ക്കുന്ന കോട്ടിനെക്കുറിച്ച്‌ ലളിതമായി ആവിഷക്കരിച്ചിരിക്കുന്ന ഈ പാട്ട്‌ ഇന്നും ജനര്പിയമാണ്‌. 4,2.1,2.2.1,2 അരക്കള്ളന്‍ മുക്കാല്‍ക്കളളനി'(1978)ല്‍ പി.ഭാസ്കരന്റെ വരികള്‍ക്ക്‌ വി.ദക്ഷിണാമൂര്‍ത്തി ഈണം പകര്‍ന്ന്‌ കെ.ജെ.യേശുദാസും പി.ജയചന്ദ്രനും ആല പിച്ച “കനക സിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ (അനുബന്ധം 2:15) എന്ന ഗാനം നര്‍മ്മ്രപധാനമാണ്‌. രാജകൊട്ടാരത്തില്‍ സിംഹാസനത്തിലിരിക്കുന്ന രാജാ വിന്‌ മുന്നില്‍ വേഷ്രപച്ഛന്നരായിവന്ന കള്ളന്മാര്‍ ആലപിക്കുന്ന ഈ ഗാനത്തില്‍ പരോക്ഷമായ സൂചനകളിലൂടെ നൃപനെ കളിയാക്കുകയാണ്‌. കനകസിംഹാസന ത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ വെറും ശുംഭനോ എന്നും മധുപാന ചക്ര വര്‍ത്തിക്ക്‌ ദിനവും'പട്ട്‌ (ചാരായം) കൊണ്ടഭിഷേകമെന്നും പറഞ്ഞിരിക്കുന്നു. ഇതൊന്നും തിരിച്ചറിയാതെ രാജാവ്‌ സിംഹാസനത്തില്‍ ഞെളിഞ്ഞിരിക്കുന്നതാണ്‌ ഈ ഗാനത്തിലെ ഹാസ്യം. 4.2.1.2.2.2 (പ്കൃതപരമായ ന്യൂനത്വം 1971-ല്‍ പ്രദര്‍ശനത്തിനെത്തിയ ആഭിജാത്യം എന്ന ചിത്രത്തിലെ “തളള്‌ തളള്‌ തളള്‌ തള്ള്‌ കാന്നാസു വണ്ടി”(അനുബന്ധം 2:16) എന്ന ഗാനം പി.ഭാസ്ക്ക രന്‍ രചിച്ച്‌ എ.ടി.ഉമ്മര്‍ ചിട്ടപ്പെടുത്തി അടൂര്‍ഭാസിയും സംഘവും ആലപിച്ചതാണ്‌. യന്ത്രം നിലച്ചുപോയ ഒരു ബസ്‌ കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഒരു സംഘത്തോ ടൊപ്പം തള്ളികൊണ്ട്‌ പാടുന്ന രീതിയിലാണ്‌ സിനിമയില്‍ ഗാനം ചിത്രീകരിച്ചിരി ക്കുന്നത്‌. ബസ്സിനെ തല്ലിപ്പൊളി വണ്ടിയെന്നും ഡ്രൈവറെ കള്ളിന്‍ കുടമെന്നും വിശേഷിപ്പിക്കുന്നു. ബാറ്ററിയും നട്ടും ബോള്‍ട്ടും പെട്രോളും വേണ്ടാത്ത വണ്ടിയാ യാണ്‌ അതിനെ അവതരിപ്പിക്കുന്നത്‌. വാഹനത്തിന്റെ കുറവുകളെ കളിയാക്കുന്ന പദ്രയോഗങ്ങളും ഉചിതമായ താളവുമാണ്‌ ഈ ഗാനത്തെ ചിരിയുളവാക്കുന്നതാ ക്കിയത്‌. 217 4,2.1,2.2.2.1 പെരുമാറ്റത്തിലെ / സ്വഭാവത്തിലെ ന്യൂനത്വം “ഓടരുതമ്മാവാ ആളറിയാം” (1984) എന്ന ചിത്രത്തില്‍ ചുനക്കര രാമന്‍കുട്ടി രചിച്ച്‌ എം.ജി.രാധാകൃഷ്ണന്‍ ഈണം നല്‍കി എം.ജി.ശ്രീകുമാറും കെ.ജി. മാര്‍ക്കോസും ചേര്‍ന്ന്‌ ആലപിച്ച“ഓടരൃതമ്മാവാ ആളറിയാം” എന്ന ഗാനം തമാശ നിറഞ്ഞതാണ്‌. അമ്മാവനായി നെടുമുടി വേണുവും അദ്ദേഹത്തെ കളിയാ ക്കുന്ന കൂട്ടമായി മുകേഷ്‌, ജഗദീഷ്‌, ശ്രീനിവാസന്‍ എന്നിവരും രംഗത്തുവരുന്ന അല്പം ദൈര്‍ഘ്യമുള്ള ഈ ഗാനം നല്ല ഹാസ്യാംശമുളളതാണ്‌. അറുപ തിലെത്തിയ അമ്മാവനെ പിന്‍തുടര്‍ന്ന്‌ കളിയാക്കി പാടുന്ന രീതിയിലാണ്‌ ഗാനം ചിത്രീകരിച്ചിരിക്കുന്നത്‌. ഈ പ്രായത്തില്‍ അമ്മാവന്‍ പ്രേമിക്കാന്‍ നടക്കുന്നതിനെ ചെറുപ്പക്കാര്‍ പരിഹസിക്കുന്നു. വനാശ്വഗന്ധാദി തൈലം തേച്ച്‌ കുളിച്ചിടേണ്ട ഗ്രായം എന്നൊക്കെ ചെറുപ്പക്കാര്‍ അമ്മാവനെപ്പറ്റി പരാമര്‍ശിക്കുന്നു. “നാലുംകൂട്ടി മുറുക്കി നാടിന്‍ നായകനാകാന്‍ നോക്കൂ” എന്നും അവര്‍ ഉപദേശിക്കുന്നു. പഞ്ചാര അമ്മാവാ എന്നും മധുരം നുള്ളി നടക്കല്ലെ എന്നും അവര്‍ ഗുണദോഷിക്കുന്നു. കുളക്കടവിലും കടപ്പുറത്തും പോകരുതെന്നും അവര്‍ അമ്മാവനെ വിലക്കുന്നു. ഇത്തരത്തില്‍ അറുപതു പിന്നിട്ട അമ്മാവനെ കളിപ്പിക്കുന്ന ഗാനമാണിത്‌. പ്രായ ത്തിനു ചേരാത്ത ഗ്രവ്യത്തികളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ ഹാസ്യത്തിന്‌ പാത്രമാ കുന്നത്‌ സ്വാഭാവികമാണ്‌. ഈ തന്ത്രമാണ്‌ ഗാനരംഗത്ത്‌ ഉപയോഗിച്ചിരിക്കുന്നത്‌. വാട്ടിന്റെ ചടുലമായ താളം ഹാസ്യരസത്തിന്‌ മാറ്റ്‌ കൂട്ടുന്നു (അനുബന്ധം 2:17). 4.2.1.2.2.3 ശാരീരികമായ ന്യൂനത്വം “സിന്ദൂരച്ചെപ്പ്‌ (1971) എന്നചി്രത്തില്‍ യൂസഫലി കേച്ചേരി രചനയും ജി. ദേവരാജന്‍ സംഗീതവും നിര്‍വ്വഹിച്ച്‌ പി.മാധുരി, പി.സുശീലാദേവി എന്നിവര്‍ ശബ്ദം പകര്‍ന്ന “മണ്ടച്ചാരേ മൊട്ടത്തലയാ (അനുബന്ധം 2:18) എന്ന ഹാസ്യഗാ നമുണ്ട്‌. മുടി പറ്റേ മുറിക്കപ്പെട്ട (മൊട്ടയടിക്കപ്പെട്)] സഹോദരനെ കളിയാക്കുന്ന സഹോദരിമാര്‍ ആലപിക്കുന്ന രീതിയില്‍ ചി്രീകരിക്കപ്പെട്ട ഈ ഗാനം രസകരമാ ണ്‌. തല മൊട്ുയടിക്കപ്പെട്ടവരെ ‘മൊട്ടത്തലയാ” എന്നു വിളിച്ചു കളിയാക്കുന്ന രീതി പണ്ട്‌ കുട്ടികള്‍ക്കിടയില്‍ സജീവമായിരുന്നു. മൊട്ടത്തലയോടൊപ്പം മണ്ടനുമെന്ന്‌ ്രയോഗിച്ചിരിക്കുന്നത്‌ പരിഹസിക്കാനാണ്‌. മൊട്ടയടിക്കപ്പെടുത്‌ സമ്മാനമായാണ്‌ സഹോദരിമാര്‍ ആരോപിക്കുന്നത്‌. കിട്ടാനുള്ളത്‌ കിട്ടീലേ/മുട്ടായിപ്പൊതി കിട്ടിലേ/മുട്ടിനൊണഞ്ഞ്‌ നടന്നാട്ടെ/ വെക്കം വഞ്ചി തുഴഞ്ഞാട്ടെ എന്നീ പ്രയോഗ ങ്ങളില്‍ രസികത്തമുണ്ട്‌. താളവും പ്രാസവുമൊക്കെ ഈ ഗാനത്തെ സരസമാ ക്കുന്നു. 218 4.2.13. രക്കിയാപരമായ സന്ദിഗ്ദ്ധയകള്‍ 4.2.1.3.] അവതരണപരം ഡോക്ടര്‍ (1963) എന്ന ചിത്രത്തിലെ “കേളെടി നിന്നെ ഞാ൯ന്‍'(അനു ബന്ധം 2:19) എന്നു തുടങ്ങുന്ന പാട്ട്‌ ഏറെ ഗ്പചാരം നേടിയതാണ്‌. കാമുകന്‍ കാമുകിയുടെ പിന്നാലെ നടന്നു പ്രലോഭിപ്പിച്ച്‌, വിവാഹം കഴിക്കുവാന്‍ പ്രേരിപ്പി ക്കുന്നതാണ്‌ ഈ പാട്ടിന്റെ ്രമേയം. പി.ഭാസ്കരന്‍ രചിച്ച്‌ ജി.ദേവരാജന്‍ ഈണം പകര്‍ന്ന്‌ മെഹബൂബും കോട്ടയം ശാന്തയുമാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌. കോപിച്ചു നീങ്ങുന്ന കാമുകിയുടെ പിന്നാലെ ഓടി നടന്ന്‌ പ്രണയാഭ്യര്‍ത്ഥന നട ത്തുന്ന രംഗത്തോടെയുള്ള പാട്ട്‌ ചിത്രീകരണം രസകരമാണ്‌. വാഗ്ദാനങ്ങള്‍ പറഞ്ഞു പിന്നാലെ കൂടിയ കാമുകനെ കാമുകി ദേഷ്യപ്പെട്ട്‌ ഓടിക്കുന്നതോടെ വാട്ട്‌ അവസാനിക്കുന്നു. ആയിരത്തിതൊള്ളായിരത്തി അന്‍പതുകള്‍ മുതല്‍ മലയാള സിനിമയില്‍ ഹാസൃഗാനങ്ങള്‍ ദൃശ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട. ഇത്തരം ഗാനങ്ങളുടെ പ്രമേയം, സംഗീതം, ആലാപനം എന്നിവയില്‍ ഹാസ്യരസത്തിന്‌ വളരെ പ്രാധാന്യം നല്‍കി കാണുന്നു. ശുദ്ധഹാസ്യവും ആക്ഷേപഹാസ്യവും പാട്ടുകളില്‍ പ്രയോഗിച്ചിടുണ്ട്‌. പദ്രയോഗത്തില്‍ പ്രാസവും ആവര്‍ത്തനവും വായ്ത്താരികളും സംഭാഷണരുൂ പവും ഉപയോഗിച്ച്‌ നര്‍മ്മം കൊണ്ടുവരാന്‍ ശ്രമിച്ചതായി കാണാം. വിചിത്രമായ കല്പനകളും വിരുദ്ധോക്തികളും അസംബന്ധവും അര്‍ത്ഥരഹിത ശബ്ദങ്ങളും കൊണ്ട്‌ ഹാസ്യം ഉല്പാദിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്‌. അതാതു സിനിമകളുടെ കഥാസന്ദര്‍ഭത്തോട ചേര്‍ന്നു നില്‍ക്കുന്നവയും അല്ലാത്തവയുമായ ഗാന ങ്ങളുണ്ട്‌.സാമൂഹ്യവിമര്‍ശനം എന്നതില്‍ കവിഞ്ഞ്‌ പ്രേക്ഷകരെ ആനന്ദിപ്പിക്കുക എന്നതാണ്‌ ഒട്ടുമിക്ക ഹാസ്്യഗാനങ്ങളുടെയും ധര്‍മ്മം. പല നാടന്‍പാട്ടുകളും പുതിയ രീതിയില്‍ ഉപയോഗിച്ചതായും കാണാവുന്നതാണ്‌. വാണിജ്യ സിനിമകളി ലാണ്‌ ഹാസ്യഗാനങ്ങള്‍ കൂടുതലുള്ളത്‌. മലയാളഗാനപാരമ്പര്യത്തിലെ അധീശരൂ പങ്ങളെ ഇവ തകര്‍ക്കുന്നുണ്ട്‌. ചലച്ചിത്രഗാനങ്ങള്‍ ജന്ര്രിയ സംസ്കാരത്തിന്റെ അംഗീകൃത രൂപങ്ങളി ലൊന്നാണ്‌. ആധുനിക ലോകബോധത്തേയും, ആധുനിക സാങ്കേതിക വിദ്യക ളേയും അടിസ്ഥാനമാക്കിയ ഈ ജനുസ്സിലും ആധുനികതയുടെ എല്ലാ വൈരുധ്യ ങ്ങളും ഉള്ളടങ്ങിയിട്ടുണ്ടെന്ന്‌ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട; “ഒരു വശത്ത്‌ ചലച്ചിത്ര സംഗീതം മറ്റേതൊരു സംഗീത രൂപത്തേക്കാളും വിപുലവും ശക്തവുമായ സാമൂ ഹികപരത ഉയര്‍ത്തിപ്പിടിച്ചു. ഇന്ത്യന്‍ ജനതയെ വര്‍ഗ്ഗ-വര്‍ണ്ണ-ലിംഗഭേദമെന്യേ 219 അത്‌ ഒരേപോലെ അഭിസംബോധന ചെയ്തു. വിവിധ ഉപദേശീയതകളെയും അതിന്റെ സംഗീത സംസ്കാരത്തേയും ഇടകലര്‍ത്തി ശബ്ദകലയുടെ ഒരു പൊതു ഇടം ചലച്ചിത്രസംഗീതം രൂപപ്പെടുത്തി. അതോടൊപ്പംതന്നെ അത്‌ സ്വകാര്യവും ഗാര്‍ഹികവുമായ ആസ്വാദനത്തെ വികസിപ്പിച്ചെടുക്കുകയും പ്രോത്സാഹിപ്പിക്കു കയും ചെയ്തു. ആദ്യകാല സംഗീതരൂപങ്ങളെപ്പോലെ ആലാപകര്‍ക്കും ആസ്വാ ദര്‍ക്കുമിടയില്‍ രൂപംകൊള്ളുന്ന സാമൂഹികതയില്‍ ആയിരുന്നില്ല ചലച്ചിത്ര സംഗീതം സാഫല്യം കണ്ടെത്തിയത്‌, ഏകാന്തതയിലും വൈയക്തികതയിലും ആയിരുന്നു”” (ഷിബു മുഹമ്മദ്‌ 2014: 160). ചലച്ചിത്രഗാനങ്ങള്‍ ജന്രപിയ ജനുസ്സില്‍ അംഗീകാരം നേടിയതെങ്ങനെയെന്നതിനുള്ള മറുപടി ഇവിടെയുണ്ട്‌. ഒരേസമയം നാടോടിസംസ്കൃതിയുടെ സാമൂഹികതയേയും ഒപ്പംതന്നെ ആധുനിക സംസ്കൃ തിയുടെ ഏകാന്തതയിലും വൈയക്തികതയിലും അടിയുറച്ച താത്പര്യങ്ങളേയും ചേര്‍ത്ത്‌ നിര്‍ത്തിയതിലൂടെയാണ്‌ ചലച്ചിത്രഗാനങ്ങള്‍ ജന്രപിയ സംസ്കാരത്തില്‍ അംഗീകാരം നേടിയെടുത്തത്‌. ചലച്ചിത്രഗാനങ്ങളുടെ വരവിനുമുമ്പ്‌ സ്ഥലകാല കഥാബന്ധിതമായ സംഗീതപാരമ്പര്യമാണ്‌ കേരളത്തിലും ഇന്ത്യയില്‍ പൊതുവേയും പ്രചാരത്തിലിരു ന്നത്‌. തെരുവിനും, കൊട്ടാരത്തിനും ചേര്‍ന്ന ഗാനപാരമ്പര്യങ്ങള്‍ നിലനിന്നിരുന്നി ടത്ത്‌ തുറന്ന ശരീരത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നു. ചലച്ചിശ്ര ഗാനങ്ങളിലാ കട്ടെ ശബ്ദനിയന്ത്രണയന്ത്രങ്ങളുടെ സാന്നിധ്യത്തില്‍ അച്ചടക്കമുള്ള ശരീര ത്തില്‍നിന്നുളള ശബ്ദനിയന്രണങ്ങള്‍ മാശ്രമായി സംഗീതം മാറി. റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോയിലെ വിജനതയിലും ഏകാന്തതയിലുറനിന്ന്‌ വന്ന അഥവാ അതിനുചേര്‍ന്ന ശബ്ദങ്ങള്‍ മാത്രം ആഘോഷിക്കപ്പെട്ടു. സംഗീതമെന്നത്‌ സാങ്കേതികവിദ്യയുടെ മധ്യസ്ഥതയില്‍ യാന്ത്രികമായി നിര്‍മ്മിക്കപ്പെട്ട ഒന്നായി മാറി. ചലനരഹിതമായ ശരീരം അഥവാ അശരീരവത്ക്കരണത്തിലൂടെ പുറത്തു വന്ന ശബ്ദങ്ങളെയാണ്‌ ചലച്ചി്രഗാനരംഗം പൊതുവെ ആഘോഷിച്ചത്‌. ലതാമ ങ്കേഷകറും യേശുദാസും എസ്‌.ജാനകിയും പി.സുശീലയും അടങ്ങുന്ന ഗന്ധര്‍വ്വന്‍മാരും വാനമ്പാടികളും പ്രാധാന്യം നേടിയതിവിടെയാണ്‌. ഭനതികത യില്‍നിന്നന്യമായ ലോകത്തേക്കാണ്‌ ചലച്ചിത്രഗാനങ്ങള്‍ മനുഷ്യരെ നയിച്ചത്‌. ചുരുക്കത്തില്‍ സാങ്കേതികത്വത്തിലൂന്നുന്ന ക്ലാസിക്കല്‍ സംഗീതത്തിന്റെ വഴിയാണ്‌ ഇവിടെ ജന്രപിയമായത്‌. അദ്ധ്വാനിക്കുന്നതിനൊപ്പം ചലിക്കുന്ന മനുഷ്യരുടെ ജൈവികമായ ഇടത്തില്‍നിന്നും അന്യവത്ക്കരിക്കപ്പെട്ട ഒന്നായാണ്‌ ചലച്ചിത്രഗാന ങ്ങള്‍ നമുക്കുമുന്നിലെത്തിയത്‌. പക്ഷേ യാന്ത്രിക പുനരുത്പാദനത്തിലൂടെ കോടി ക്കണക്കിന്‌ ജനങ്ങളിലേക്കെത്താനും അവരെ സ്വാധീനിക്കാനും ചലച്ചി്രഗാനശാ 220 ഖയ്ക്കായി. അതേ സമയം ആ സമൂഹത്തിന്റെ ഇടപെടലുകള്‍ക്കന്യമായ ഒന്നായി ഈ ജനുസ്സ്‌ നിലകൊണ്ടു. ഭനതികതയില്‍നിന്നകന്ന ചലച്ചി്രഗാനങ്ങളില്‍ വൃത്ൃയസ്തമായൊരു ഇട മാണ്‌ ഹാസ്ൃചലച്ചിശ്രഗാനങ്ങള്‍ സാധ്യമാക്കിയത്‌. യേശുദാസിന്റെ സംഗീതം കേരളീയ ചലച്ചിര്രഗാനങ്ങളില്‍ ഉണ്ടാക്കിയ മേല്‍ക്കോയ്മയെ പൊളിക്കുന്നതി നുള്ള ശ്രമങ്ങളാണ്‌ ഇവിടെ കാണുന്നത്‌. യേശുദാസ്‌ തന്നെ പാടിയ ഹാസ്യഗാന ങ്ങളും ഒരുപരിധിവരെ ഗന്ധര്‍വ്വ പരിവേഷത്തിന്‌ വെളിയിലായിരുന്നു. “നീലക്കു യില്‍” മുതല്‍ സ്ഥലകാലസന്ദര്‍ഭരഹിതമായ സംഗീതം പ്രാധാന്യം നേടിയിരുന്നു. അവ പലപ്പോഴും ഗ്രണയമെന്ന വികാരത്തെ വിനിമയം ചെയ്തിരുന്നു. കേരളത്തിന്റെ ജാതിമത, സാമ്പത്തിക പദവികളൊന്നും സ്പര്‍ശിക്കാത്ത ഒരു കാമുകിയില്‍ അഥവാ വ്യാജമായ സ്ഥലരാശിയില്‍ ഉരുക്കിവാര്‍ത്തെടുത്ത സ്വയംഭൂ വായ ഒരു പ്രകൃതി കന്യകയാണ്‌ ഈ കാമിനി. നീലക്കുയിലില്‍ (1963) തന്നെ ആരംഭിക്കുന്നതാണ്‌ ഈ മനുഷ്യസങ്കല്പം (പ്രദീപന്‍ പാമ്പിരിക്കുന്ന്‌, 2012: 16) ഈ ഗന്ധര്‍വ്വസംഗീതത്തില്‍നിന്നും തീര്‍ത്തും വിഭിന്നമായ ലോകമാണ്‌ ഹാസ്യഗാ നങ്ങളില്‍ കാണുന്നത്‌. മെഹബൂബും അടൂര്‍ഭാസിയും, കോട്ടയം ശാന്തയും എ.പി. കോമളയും എല്ലാമടങ്ങുന്നവരുടെ ശബ്ദം ഗന്ധര്‍വൃസംഗീതത്തില്‍നിന്നും വിഭിന്ന മായ ഇടമായിരുന്നു. ഈ പാട്ടുകളുടെ ചടുലത, അവയിലെ നാടന്‍ പ്രയോഗങ്ങള്‍ തുടങ്ങിയവയും അവതരിപ്പിക്കപ്പെടുന്ന സന്ദര്‍ഭങ്ങളും കാല്പനിക പ്രണയ ഗാന ങ്ങളില്‍നിന്നും വൃത്യസ്തമായിരുന്നു. ്രണയംപോലും ഇവിടെ തീര്‍ത്തും വൃത്യ സ്തമായാണ്‌ അവതരിപ്പിക്കപ്പെട്ടത്‌. “കായലരികത്ത്‌ വലയെറിഞ്ഞപ്പോ വളകിലു ക്കിയ സുന്ദരി” എന്ന പാട്ടും “പണ്ട്‌ പണ്ട്‌ പണ്ട്‌ നിന്നെ കണ്ട നാളയ്യാ പാട്ടുപാടാന റിയാത്ത താമരക്കിളി നീ” എന്ന്‌ തുടങ്ങുന്ന പാട്ടും”, “ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ...” എന്ന ഗാനവുമെല്ലാം പ്രണയം വിഷയമായുള്ളവതന്നെയായിരുന്നു. മറ്റ്‌ ചില ഗാനങ്ങളാകട്ടേ മനുഷ്യന്റെ വിശപ്പും ഉപജീവനമാര്‍ഗ്ഗവുമെല്ലാം അടിസ്ഥാന മാക്കിയാണ്‌ പലപ്പോഴും അവതരിപ്പിക്കപ്പെടടത്‌. തീര്‍ത്തും ഭതികമായതും ഒച്ചനി റഞ്ഞതുമായ ഒരു ജീവലോകത്തിന്റെ ഇടമാണ്‌ ഹാസ്ൃഗാനങ്ങളെന്നു ചുരുക്കം. മുകളില്‍ സൂചിപ്പിച്ച ഗന്ധര്‍വ്വസംഗീതത്തിലെ ധ്യാനാത്മക കര്‍തൃത്വത്തെ ഹാസ്യ ഗാനങ്ങളില്‍ കാണാനാകില്ല. മറ്റ്‌ ഹാസ്യ സാഹിതൃരൂപങ്ങളില്‍ ഇവയെ വേറിട്ടു നിര്‍ത്തുന്നതും ഭതികതയിലൂന്നിയ ഈ ജീവലോകമാണ്‌. മുകളില്‍ വിശകലനം ചെയ്ത ഒട്ടുമിക്ക ഹാസ്യചലച്ചിത്രഗാനങ്ങളും സംവാദത്തിന്റേതായ ഒരു തലം നിലനിര്‍ത്തുന്നുണ്ട്‌. ഒന്നുകില്‍ ഒരു കൂട്ടം ആളു കളെ അല്ലെങ്കില്‍ പ്രണയിനിയെ അതുമല്ലെങ്കില്‍ സചേതനമോ അചേതനമോ 221 ആയ വസ്തുക്കളെ അത്‌ അഭിമുഖികരിക്കുന്നുണ്ട്‌. ഒട്ടുമിക്ക ഗാനങ്ങളുടെയും ചലച്ചിത്രാവിഷ്കാരവും പ്രധാനമാണ്‌. അടൂര്‍ഭാസിയുടെ ഗാനങ്ങളും മെഹബൂ ബിന്റെ ഗാനങ്ങളുമെല്ലാം ശ്രദ്ധിച്ചാല്‍ കാണാവുന്ന പൊതു സവിശേഷത അവ യുടെ ചടുലമായ താളത്തിനനുസരിച്ച്‌ തുറന്ന അഭിനയവും രംഗത്ത്‌ കാണാം എന്നതാണ്‌. ഇവിടെ ശരീരത്തിന്‌ യാതൊരുവിധ നിയന്ത്രണവും ഉള്ളതായി കാണില്ല, വിജനമായ സ്റ്റുഡിയോയിലായാലും നിശ്ചലമായ ശരീരത്തില്‍നിന്നും സാധ്യമാവുന്ന ശബ്ദമല്ല അവ. ലതാമങ്കേഷകറും യേശുദാസും എസ്‌.ജാനകിയും പി.സുശീലയുമൊന്നും തീര്‍ത്ത സവര്‍ണ്ണവും ധ്യാനാത്മകവുമായ ഇടമല്ല ഹാസ്യ ചലച്ചിത്രഗാനങ്ങളുടേതെന്ന്‌ ചുരുക്കം. സക്രിയരായ മനുഷ്യരുടെ ഇടമായ ഹാസ്യചലച്ചി്രഗാനങ്ങള്‍ പൊതുമണ്ഡലത്തിന്റെ സംഗീതമാണ്‌. ഇന്ത്യന്‍ ചല ച്ചി്ര സംഗീതത്തിന്‌ രണ്ട്‌ ഘട്ടങ്ങള്‍ പറയാറുണ്ട്‌: “1930-കളിലും 40-കളിലും ഏറെക്കുറെ 1950-കളുടെ അവസാനംവരെയും ഇന്ത്യന്‍ ചലച്ചിത്രസംഗീതം പൊതുമണ്ഡലത്തിന്റെ ആവേഗങ്ങളോട പ്രതികരിച്ചുകൊണ്ടും സാഗ്രാജ്യത്വവിരു ദ്ധമായ കുതിപ്പുകളെ സ്വാംശീകരിച്ചുകൊണ്ടുമാണ്‌ നിലനിന്നത്‌. എന്നാല്‍, തുടര്‍ന്നിങ്ങോട്ട്‌ 1980-കള്‍വരെയുള്ള രണ്ടാം ഘട്ടത്തില്‍, നെഹ്‌റുവിയന്‍ ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്‌ അനുകൂലമായി വളര്‍ന്നുവന്ന, ഗൃഹ കേന്ദ്രീകൃതവും സ്ത്രീവിരുദ്ധവും, ആത്മീയവും സവര്‍ണ്ണപരവും വിശ്രമവര്‍ഗ്ഗത്തിന്റെ താത്പര്യ ങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ ഒരു പ്രതിലോമ ജന്രപിയ സംസ്കാരത്തിന്റെ ആവിഷ്കാരങ്ങളായി മാറി. പൊതുവെ ചലച്ചിത്രസംഗീതം” (ഷിബു മുഹമ്മദ്‌ 2014: 17-18). കാല്പനികവും ഏകാത്മകവുമായ ഗാനഗന്ധര്‍വ്വന്‍മാരുടെ ഇടമായി സംഗീതം മാറിയ രാഷ്ട്രീയ സന്ദര്‍ഭത്തെയാണ്‌ ഇവിടെ ചുണ്ടിക്കാണിച്ചത്‌. ആദ്യ ത്തേത്‌ മുണ്ടുമുറുക്കിയുടുത്തവരുടെ വഴികളായിരുന്നെങ്കില്‍ രണ്ടാമത്തേത്‌ ഉണ്ടി രിക്കുന്നവന്റെ ഇടങ്ങളായിരുന്നു. വൈലോപ്പിള്ളി ‘“കുടിയൊഴിക്കലി°ല്‍ പറഞ്ഞ പോലെ വയറുനിറയെ ഉണ്ടിരിക്കുന്നവന്‍ നടത്തുന്ന അമൂര്‍ത്തമായ സഞ്ചാരമായി രുന്നു പൊതുവെ ചലച്ചിശ്രഗാനരംഗവും. അതിനിടയില്‍ ജൈവികമായ ചില ഇട പെടലുകള്‍ തീര്‍ത്ത ആവിഷ്ക്കാരങ്ങളാണ്‌ ഹാസ്യചലച്ചിത്രഗാനങ്ങള്‍. മുണ്ടുമു റുക്കിയുടുത്തവര്‍ സാധ്യമാക്കിയ ചില ഒച്ചപ്പാടിന്റെ തീര്‍ത്തും ഭാതികമായ ഇടമാ യിരുന്നു ഹാസ്യചലച്ചിശ്രഗാനങ്ങള്‍ എന്നു സാരം. ആധുനിക കാലത്തും മലയാള സിനിമയില്‍ ഹാസ്യ ഗാനങ്ങള്‍ ധാരാളം ഇറങ്ങുന്നുണ്ട്‌. അവ ജന്രപിയതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്‌, രാഷ്ട്രീയവ്യവഹാരമെന്ന നിലയില്‍ അവയ്ക്ക്‌ കാലികമായ (്പസക്തിയുണ്ട്‌. 222 4.3 ഹാസ്യത്തിന്റെ ചാനല്‍ കാഴ്ചകള്‍ ബഹുജനമാധ്യമങ്ങള്‍ അതിശക്തമായി സ്വാധീനിക്കുകയും നിയന്ത്രിക്കു കയും ചെയ്യുന്ന ഒരു സമൂഹത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. സിനിമയെ മാറ്റി നിര്‍ത്തിയാല്‍, നമ്മെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന മാധ്യമമാണ്‌ ടെലിവിഷന്‍. ജനങ്ങള്‍ക്ക്‌ ലോകവിവരങ്ങള്‍ കൈമാറുന്നതിനും വൃത്ൃയസ്ത കലാസാംസ്കാരിക പരിപാടികളിലൂടെ അവരെ ആനന്ദിപ്പിക്കുന്നതിനും വേണ്ടിയുള്ള ടെലിവിഷന്‍ ഇന്ത്യയില്‍ സംപ്രേഷണം (നാമമാത്രമായി) തുടങ്ങിയത്‌ 1959 സെപ്തംബര്‍ പതി നഞ്ചിനാണ്‌. 1965 ഏ്രില്‍ മുതല്‍ പൊതുജനങ്ങള്‍ക്ക്‌ ദേശീയ പരിപാടികള്‍ ലഭ്യ മാക്കുന്ന തരത്തില്‍ ടെലിവിഷന്‍ സംപ്രേഷണം ആരംഭിച്ചു. 1982-ന്‌ ശേഷം ടെലി വിഷന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ വന്‍തോതില്‍ ദൃശ്യമായി. കേരളത്തില്‍ 1985 ജനുവരി 1-ന്‌ ദൂരദര്‍ശന്‍ മലയാളം പരിപാടികള്‍ സംപ്രേഷണം ചെയ്തുതുടങ്ങി. ടട-കളോടെ കേരളീയ സമൂഹത്തില്‍ ടി.വി സജീവമായി. സവിശേഷമായ ഹാസ്യപാരമ്പര്യമുളള ഒരു പ്രദേശമെന്ന നിലയില്‍ കേര ളത്തിലെ ടെലിവിഷന്‍ വാങ്മയങ്ങളില്‍ ഹാസ്യസാന്നിദ്ധ്യം ആദ്യകാലം മുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു: “1991-ല്‍ “ദൂരദര്‍ശന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു മണി ക്കൂര്‍ ടെലിഫിലിമായിരുന്നു ‘ദൂരദര്‍ശനിലെ “ലംബോ്‌. പ്രശസ്ത ഹാസ്യസാഹി തൃകാരനായ കെ.എസ്‌.കൃഷ്ണന്റേതായിരുന്നു മൂലകഥ. കവിയാണെന്ന്‌ സ്വയം ധരിച്ചു നടന്ന യുവാവ്‌ പത്താം ക്ലാസ്സ്‌ എട്ടുവട്ടവും തോറ്റ ചരിത്രത്തിന്റെ ഉടമയാ ണ്‌. അയാള്‍ പത്താം ക്ലാസ്സ്‌ ജയിച്ചെന്നറിഞ്ഞ പോലീസുകാരനായ പിതാവ്‌ ആ ഷോക്കില്‍ ഹൃദയം പൊട്ടി മരിച്ചു. അങ്ങനെ അയാള്‍ക്ക്‌ അച്ഛന്റെ ജോലി കിട്ടി. പിന്നീട്‌ കാക്കിയും കവിതയും തമ്മിലുള്ള പൊരുത്തക്കേടായി. ഇങ്ങനെ സരസ മായ ആഖ്യാനശൈലിയില്‍ അവതരിപ്പിച്ചിരുന്ന ഈ ടെലിഫിലിം പ്രേംകുമാര്‍ എന്ന നടന്റെ അഭിനയ മികവില്‍ ഇന്നും ജനമനസ്സില്‍ തങ്ങിനില്‍ക്കുന്നതാണ്‌. ഇതിലെ (പ്രകടനത്തിന്‌ പ്രേംകുമാറിന്‌ മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാറിന്റെ ആദ്യ ടെലിവിഷന്‍ പുരസ്കാരം ലഭിക്കുകയും ചെയ്തു” (സന്തോഷ്കുമാര്‍, 2014: 68) തുടര്‍ന്ന്‌ മലയാളത്തില്‍ സംപ്രേഷണം തുടങ്ങിയ എല്ലാ ചാനലുകളും കൂടു തല്‍ ശക്തമായി ഈ പാത പിന്തുടര്‍ന്നു. ഹാസ്യത്തിന്റെ വിഭിന്നമായ വിനിമയ രീതികളാണ്‌ ചാനല്‍ പരിപാടികളില്‍ പ്രകടമാകുന്നത്‌. ഹാസ്യം, ആക്ഷേപഹാസ്യം എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ പരിപാടികളില്‍ കണ്ടെത്താവുന്നതാണ്‌. ബഹുഭൂരിപക്ഷം കോമഡി പരിപാടികളും ചലച്ചിത്രാധിഷ്ഠിതമാണ്‌. സിനിമയിലെ ഹാസ്യരംഗങ്ങളുടെ ക്ലിപ്പുകള്‍, പാട്ടു, 223 സംഭാഷണശകലങ്ങള്‍ എന്നിവ ഇടകലര്‍ത്തി തയ്യാറാക്കുന്നവയാണ്‌ ഏറെ പരി പാടികളും. ടെലിവിഷന്‍ ഹാസ്യപരിപാടികളേയും നാമിതുവരെ പിന്തുടര്‍ന്ന മാതൃക യില്‍ വര്‍ഗ്ഗീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഹാസ്യത്തിന്‌ ഹേതുവായ വൈരുദ്ധ്യങ്ങ ളുടെ സ്വഭാവത്തിനനുസരിച്ചാണ്‌ ഈ വര്‍ഗ്ഗീകരണം. 4.3.1 ഭാഷാപരമായ സന്ദിഗ്ദ്ധതകള്‍ 4.3.1.1 സ്വനിമപരമായ സമാനത/അര്‍ത്ഥപരമായ വ്യത്യാസം 4.3.1.1.1 സിനിമാലയിലെ പഴയരാജ(അനുബന്ധം 3:1) എന്ന എപ്പിസോഡില്‍ ബ്രിട്ടീഷ്‌ പട്ടാളം നാടുവളഞ്ഞ കാര്യം സന്ദേശം വായിച്ച്‌ രാജപത്നി അറിയിക്കു ന്നു. “ഇനി നമ്മളെന്തു ചെയ്യും” എന്ന്‌ രാജാവ്‌ വേവലാതിപ്പെട്ടപ്പോള്‍ തമ്പുരാട്ടി (കുങ്കി) : “തമ്പുരാന്‍ വെഷമിക്കേണ്ട അത്യാവശ്യത്തിനുള്ള അടിയും തടയു മൊക്കെ എനിക്കറിയാം” എന്നറിയിക്കുന്നു. ഇതിന്റെ വിശദീകരണം ചോദിച്ച പ്പോള്‍ തമ്പുരാട്ടി പറയുന്നത്‌ തമ്പുരാനെ ആരെങ്കിലും അടിച്ചാല്‍ തടവിത്തരാന്‍ തനിക്കറിയാമെന്നാണ്‌. 4.3.1.2 ശേഷം 4.3.1,2,1 സര്‍ക്കാര്‍ ആശുപത്രിയില്‍ ഭാര്യമാരെ പ്രസവത്തിന്‌ കൊണ്ടുവന്ന ഭര്‍ത്താ ക്കന്മാരെ അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡിയിലെ ഒരു സ്കിറ്റില്‍ (അനുബ ന്ധം 3:2). ഓപ്പറേഷന്‍ തിയേറ്ററിനു പുറത്ത്‌ ബഹളംവയ്ക്കുന്ന ഭര്‍ത്താക്കന്മാരെ സിസ്റ്റര്‍ സ്നേഹ വന്ന്‌ വഴക്കു പറയുകയാണ്‌. “ഇതൊരു തിയേറ്ററാ'ണെന്നു സിസ്റ്റര്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ മനോജിന്റെ പ്രതികരണം: “തിയേറ്ററാണെങ്കില്‍ ഒച്ചേം ബഹളോം കൂക്കുവിളിയുമൊക്കെയുണ്ടാകും.”” മനോജിന്റെ ഭാര്യയ്ക്ക്‌ രണ്ടു ദിവസത്തിനുള്ളില്‍ ഓപ്പറേഷന്‍ ഉണ്ടാകു മെന്നും തലേന്ന്‌ രണ്ടുകുപ്പി ബ്ലഡ്‌ വേണമെന്നും സിസ്റ്റര്‍ സൂചിപ്പിച്ചപ്പോള്‍ മനോ ജിന്റെ നിഷ്കളങ്കമായ ചോദ്യം : “തലേന്നെ എടുക്കാന്‍ പറ്റത്തുള്ളു, കാലീന്ന്‌ എടുത്താല്‍ എന്താ കൊഴപ്പം” എന്നാണ്‌. ഭാഷാരപയോഗത്തിലെ ശ്ലേഷമാണ്‌ ഇവിടെ ഫലിതമാകുന്നത്‌. 224 4.3.1.3 വാകൃഘടനാപരം 4.3.1.3.4 വിശേഷണവിശേഷ്യങ്ങളുടെ പൊരുത്തക്കുറവ്‌ 4.3.1.3.1.1 സിനിമാലയിലെ “പൂവന്‍പഴം” (അനുബന്ധം 3:3) എന്ന എപ്പിസോഡില്‍ അവതാരക മുന്നു വിധികര്‍ത്താക്കളെ സ്വാഗതം ചെയ്യുന്നത്‌ ഹാസ്യമയമാണ്‌ : “നിരവധി കവിതകളിലൂടെ നിരൂപകനും ചിന്തകനും അതിലെല്ലാമുപരി ജയില്‍ മോചിതനുമായ, കവിതകളിലൂടെ പ്രേക്ഷകരുടെ പകയും വിദ്വേഷവും പിടിച്ചു പറ്റിയ റോമന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഓര്‍ക്കാപ്പുറത്ത്‌ ഓമന ക്കുട്ടന്‍ സര്‍ സ്വാഗതം.” ഒരചിതൃരഹിതവും വിചിശ്രവുമായ വിശേഷണങ്ങള്‍ ഇതുപോലെ മറ്റു രണ്ടുപേരെ സ്വാഗതം ചെയ്യുമ്പോഴും നര്‍മ്മമേകുന്നു. സ്ത്രീകള്‍ക്കുവേണ്ടി മാര്രം കവിതയെഴുതുന്ന, പുരുഷന്‍ എന്ന തൂലികാ നാമത്തില്‍ കവിതയെഴുതുന്ന പുഷ്പലതയാണ്‌ രണ്ടാമത്തെ വിധി കര്‍ത്താവ്‌. “ആയിരക്കണക്കിന്‌ കവിതയെഴുതുകയും അതിലൊരെണ്ണം പോലും പ്രസിദ്ധീകരി ക്കാനാവാത്തതില്‍ പ്രതിഷേധിച്ച്‌ “അര്‍ത്ഥമില്ലാത്ത ജീവിതം” എന്ന കവിതയെഴു തുകയും പിന്നീട കവിതയെഴുത്തു നിര്‍ത്തുകയും ചെയ്ത സ്റ്റോപ്പില്‍വാശി സുകു മാരന്‍ സര്‍” എന്നാണ്‌ മൂന്നാമത്തെയാള്‍ക്കുള്ള വിശേഷണം. ഇടയ്ക്ക വായിക്കാ നെത്തിയ കലാകാരനെക്കുറിച്ച്‌ “ഇടയ്ക്കിടയ്ക്ക്‌ വിദ്വാനാകുന്ന ഇടയ്ക്കാകുടി ദേവസികുട്ടി നായര്‍” എന്നും വിശേഷിപ്പിക്കുന്നു. 4.3.1.3.1,2 സിനിമാലയിലെ “പൂവന്‍പഴം (അനുബന്ധം 3:3) എന്ന എപ്പിസോഡ്‌ മലയാളത്തിലെ ഒരു പ്രമുഖ ചാനലിലെ “മാമ്പഴം” എന്ന കവിതാലാപന റിയാലിറ്റി ഷോയെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നതാണ്‌. അവതാരക (സുബി സുരേഷ്‌) വേദിയിലെത്തി പരിപാടിയെക്കുറിച്ച്‌ : “പൂവന്‍പഴം കവിതയുടെ ലോകമാണ്‌. മഹാകവികളുടെ തൂലിക തുമ്പില്‍നിന്നടര്‍ന്നുവീണ അക്ഷരക്കൂട്ടങ്ങള്‍ കര്‍ണ്ണക റോരമായ ആലാപന ശൈലിയിലൂടെ പ്രേക്ഷകരുടെ കണ്ണുനനയിപ്പിച്ച്‌ ഹൃദയ ത്തില്‍ ഇടം നേടിയ കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലൊ.” ഈ പ്രസ്താവ നയിലെ ‘കര്‍ണ്ഠകറോരമായ്‌ എന്ന പ്രയോഗം അര്‍ത്ഥമറിയാതെ ഗാംഭീരൃത്തിനു വേണ്ടി അവതാരകര്‍ ഉപയോഗിക്കുന്ന പദങ്ങളെ കളിയാക്കുന്നതാണ്‌. 4.3.1.3.2 സന്ദിഗ്ധത 4.3.13.2.1 സര്‍ക്കാര്‍ ആശുപത്രിയില്‍ ഭാര്യമാരെ പ്രസവത്തിന്‌ കൊണ്ടുവന്ന ഭര്‍ത്താക്കന്മാരെ അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡിയിലെ ഒരു സ്കിറ്റില്‍ (അ നുബന്ധം 3:2) ഷൂക്കൂറിനി എന്താണ്‌ അസുഖമെന്ന്‌ തിരക്കിയ ഡോകടറോട്‌ തലപ്പെരുപ്പാണെന്ന്‌ അയാള്‍ അറിയിക്കുന്നു. ഉടനെ “ശര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ” 225 എന്നു തിരക്കുന്നു ഡോക്ടര്‍. “ഓ ഞാന്‍ വരുന്നില്ല ഡോക്ടര്‍ പോയി ശര്‍ദ്ദിച്ചോ” എന്ന ഷുക്കൂറിന്റെ മറുപടി സന്ദര്‍ഭോചിതമായ ഫലിതമാണ്‌ പ്രസരിപ്പിക്കുന്നത്‌. 4.3.1.4 ദ്വയാര്‍ത്ഥം 4.3.1.4.1 കോമഡിസ്റ്റാര്‍സ്‌ പാര്‍ട്ട്‌ ഒന്നില്‍ സംപ്രേഷണം ചെയ്ത ‘“ആദ്യരാത്രി'(അ നുബന്ധം 3:4) എന്ന സ്കിറ്റില്‍ സുധാകരന്‍: “എന്താ നാണംണ്ടോ?” എന്നു ചോദിച്ചപ്പോള്‍ കുസുമം കൂസലില്ലാതെ : “ഏയ്‌ എനിക്കൊരു നാണോംല്യ” എന്നു പറഞ്ഞയുടനെ സുധാകരന്‍ : “എനിക്കറിയാം നീ നാണോം മാനോം ഇല്ലാ ത്തവളാണെന്ന്‌. പക്ഷേ വീട്‌ വിട്ടെറങ്ങിയതിന്റെ ചെറിയൊരു പേടിയുണ്ടല്ലേ?” എന്നു അന്വേഷിച്ചപ്പോള്‍ കുസുമം : “ഏയ്‌ ഈ കൊക്കെത്ര കൊളം കണ്ടതാ.” ഇങ്ങനെ കൊണ്ടും കൊടുത്തുമുളള സംഭാഷണങ്ങളിലൂടെയാണ്‌ ഈ സ്കിറ്റില്‍ ഹാസ്യം (ഗ്പസരിപ്പിക്കുന്നത്‌. സുധാകരന്റെ വാക്കുകളില്‍ ദ്വയാര്‍ത്ഥമു ളളതുപോലെ കുസുമത്തിന്റെ മറുപടിയില്‍ അശ്ലീല ധ്വനിയുണ്ട്‌. 4.3.1.4.2 കോമഡിസ്റ്റാര്‍സിലെ ഓഫീസ്‌ റണ്ട്‌ എന്ന വിഷയത്തില്‍ ടീം പോപ്പി അവതരിപ്പിച്ച സ്കിറ്റ്‌ (അനുബന്ധം 3:5) ഒരു ബാങ്കില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്‌. അവിടെ തൂപ്പുകാരിയായ സിന്ധുവുമായി സെക്യൂരിറ്റി ജീവനക്കാരന്‍ ഗ്രണയത്തിലാണ്‌. സിന്ധു ജോലിക്കിടയില്‍ സെക്യൂരി റ്റിയുമായി കൂട്ടിമുട്ടി താഴെ വീഴുന്നു. ആ സമയം ഒരു തമിഴ്‌ ഗാനം അകമ്പടിയായി വരുന്നത്‌ കേള്‍ക്കാം. ഈ പ്രണയരംഗം കണ്ടുകൊണ്ടാണ്‌ ബാങ്കിലെ ഒരു ഉദ്യോഗ സ്ഥന്‍ അങ്ങോട്ട്‌ കടന്നുവരുന്നത്‌. സ്വന്തമായി എക്കനണ്ട്‌ ഉണ്ടായിട്ട്‌ പിന്നെന്തിനാ മറ്റൊരു എക്കണ്ട്‌ എന്ന്‌ അയാള്‍ ചോദിച്ചപ്പോള്‍ സെകൃൂരിറ്റിയുടെ മറുപടി : ““ഓ എക്കണ്ട്‌ ഉണ്ടായിട്ടൊന്നും കാര്യമില്ല സാറെ ട്രാന്‍സാക്ഷന്‍സ്‌ നടക്കാറില്ല”. ഇത്‌ ലൈംഗികച്ചുവയുള്ള പരാമര്‍ശമായതിനാല്‍ ചിരിയുയരുന്നു. ഇതേ സ്കിറ്റില്‍ ലോണിനുള്ള ഡോക്യുമെന്‍സിന്റെ കൂട്ടത്തില്‍ “പോക്കുവ രവുണ്ടോ?'യെന്നു മാനേജര്‍ ചോദിച്ചപ്പോള്‍ : “അതു നിര്‍ത്തി, നാട്ടുകാര്‍ കെട്ടിയിട്ട തല്ലിയപ്പോള്‍” എന്നാണ്‌ കസ്റ്റമറുടെ മറുപടി. 4.3.1.4. സര്‍ക്കാര്‍ ആശുപത്രിയില്‍ ഭാര്യമാരെ പ്രസവത്തിന്‌ കൊണ്ടുവന്ന ഭര്‍ത്താക്കന്മാരെ അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡിയിലെ സ്കിറ്റില്‍ (അനുബ ന്ധം 3:2) ലെ ഒരു സന്ദര്‍ഭത്തില്‍ ഡോ.ഉല്ലാസ്‌ സിസ്റ്ററുടെ അടുത്തെത്തി : “സിസ്റ്ററെ നമുക്കൊന്ന്‌ കറങ്ങാന്‍ പോയാലോ?” എന്നു ചോദിച്ചപ്പോള്‍ സിസ്റ്റര്‍ : “ഒരുമാതിരി വൃത്തികേട്‌ പറഞ്ഞാലുണ്ടല്ലോ”” എന്നു ദേഷ്യപ്പെടുകയും ഡോകടര്‍ 226 വിഷയം മാറ്റി വാര്‍ഡില്‍ റണ്ട്സിനു പോകേണ്ട കാര്യമാണ്‌ താനുദ്ദേശിച്ചത്‌ എന്നു വ്യക്തമാക്കുകയും ചെയ്യുന്നു. കറങ്ങുക എന്നതിലെ ലൈംഗിക ധ്വനി യാണ്‌ ചിരിയുണര്‍ത്തുന്നത്‌. ഡോക്ടറുമായി സംസാരിക്കുമ്പോള്‍ : “ഇതിപ്പം എത്ര ദിവസത്തെ ഉറക്കമി ളപ്പായി” എന്നു മനോജ്‌ അസ്വസ്ഥത പവ്രകടിപ്പിച്ചപ്പോള്‍ ഡോകടര്‍: “ഒരു ദിവ സത്തെ ഉറക്കമിളപ്പ്‌ കാരണം നീ എത്ര ദിവസമായി ഇരുന്ന്‌ ഉറക്കമൊഴിക്കു ന്നല്ലേ” എന്ന പരാമര്‍ശത്തിലുള്ള ലൈംഗികധ്വനി തമാശയായി മാറുന്നു. 4,3.1,4.5 തകര്‍പ്പന്‍ കോമഡിയില്‍ അവതരിപ്പിച്ച “ഒരു കനത്ത ഹോമം” എന്ന സ്കിറ്റില്‍ (അനുബന്ധം 3:6) “തിരുമേനി ഏതെങ്കിലും യക്ഷികളെയൊക്കെ തളച്ചി ട്ടുണ്ടോ” എന്ന്‌ ഗൃഹനാഥന്‍ അന്വേഷിച്ചപ്പോള്‍, കള്ളിയങ്കാട്ടു നീലി, കുത്താട്ടു കുളം കോമള, അടിമാലി ശാന്ത എന്നീ പേരുകള്‍ പരികര്‍മ്മി പറയുന്നു. “എല്ലാം യക്ഷികളാണോ” എന്നായി ഗൃഹനാഥന്റെ അടുത്ത ചോദ്യം. “യക്ഷികളല്ല, അതൊക്കെ പുള്ളിയുടെ കക്ഷികളാണ്‌” എന്ന മറുപടി രസിപ്പിക്കുന്നു 4.3.1.5 സുചിതാര്‍ത്ഥത്തെ അഭിധയായി ഗണിക്കല്‍ 4.3.1.5.1 കോമഡിസ്റ്റാര്‍സ്‌ പാര്‍ട്ട്‌ ഒന്നില്‍ സംപ്രേഷണം ചെയ്ത “ആദ്യരാത്രി*(അ നുബന്ധം 3:4) എന്ന സ്കിറ്റില്‍ ഹണിമൂണ്‍ $്ടരിപ്പിനെക്കുറിച്ചുള്ള സംഭാഷണത്തി നിടെ: സുധാകരൻ; “പറ നമുക്ക്‌ ഹണിമൂണ്‍ ട്രിപ്പ്‌ രട്ടിയിൽല്‍ പോയാലോ” കുസുമം : ““അയ്യോ ഉനട്ടീന്ന്‌ പറഞ്ഞാ ഭയങ്കര തണുപ്പല്ലേ......?” സുധാകരന്‍: “ഉനട്ടീന്ന്‌ പറഞ്ഞാലൊന്നും ഒരു തണുപ്പുമില്ല. കാശു ചെലവാക്കി നമ്മളവിടെ ചെന്നാലെയുള്ളൂ തണുപ്പ്‌.” കുസുമം പറഞ്ഞ കാര്യത്തിന്റെ വാച്യാര്‍ത്ഥമെടുത്ത്‌ സുധാകരന്‍ മറുപടി നല്‍കിയതാണ്‌ ഹാസ്യമാകുന്നത്‌. ഇതേ സ്‌കിറ്റില്‍, വീട്ടില്‍ ഗ്യാസ്‌ കണക്ഷന്‍ എടുക്കാത്തതിന്‌ സുധാകരനെ കുറ്റപ്പെടുത്തുന്ന അമ്മ, എത്രയും പെട്ടെന്ന്‌ കണക്ഷന്‍ എടുക്കണമെന്ന്‌ ആവശ്യ പ്പെട്ടപ്പോള്‍ സുധാകരന്‍ സന്തോഷിച്ചു. അമ്മയ്ക്ക്‌ മരുമകളോടുള്ള സ്നേഹം കൊണ്ടാണെന്ന്‌ കരുതിയ സുധാകരനെ അമ്പരപ്പിച്ചുകൊണ്ട്‌ അമ്മ: “സ്നേഹം കൊണ്ടൊന്നുമല്ല. ഞാന്‍ പറയാറില്ലെ ഇവള്‍ ഈ വീട്ടിലെ വിളക്കാണെന്ന്‌. ഇവ ളൊന്നു നിന്നു കത്തുന്നത്‌ എനിക്ക്‌ കാണണം.” ഇതുകേട്ട സുധാകരന്‍ “അമ്മ ചചീ......” എന്നു വിളിച്ച്‌ സങ്കടപ്പെടുന്നത്‌ രസകരമാണ്‌. 227 4.3.1.5.3 സര്‍ക്കാര്‍ ആശുപത്രിയില്‍ ഭാര്യമാരെ പ്രസവത്തിന്‌ കൊണ്ടുവന്ന ഭര്‍ത്താ ക്കന്മാരെ അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡിയിലെ സ്കിറ്റില്‍ (അനുബന്ധം 3:2) മനോജ്‌ വന്ന്‌ ഡോകടറോട: “എന്റെ ഭാര്യ എങ്ങനെയുണ്ട്‌” എന്നു ചോദിക്കു ന്നത്‌ മറ്റൊരു ചിരിമുഹൂര്‍ത്തമാണ്‌. ആദ്യം ഒന്നമ്പരന്ന ഡോക്ടര്‍ ചോദ്യത്തിന്റെ താത്പര്യം മനസ്സിലാക്കി പറയുന്നു: “സീ മിസ്റ്റര്‍ മനോജ്‌ താങ്കളിവിടെന്ന്‌ തിരിച്ചു പോകുന്നത്‌ ഒരു പുതിയ ഭാര്യയുമായിട്ടായിരിക്കും.” ഇതു കേട്ടയുടനെ മനോജ്‌ : ““താങ്കയു വെരിമച്ച്‌” എന്നു പറയുന്നു. തുടര്‍ന്ന്‌ ഡോകടറോട്‌ : “പക്ഷേ ഡോകടര്‍.... ഡോകടറെനിക്ക്‌ പുതിയ ഭാര്യയെ തരുന്ന വിവരം അകത്തുകിട ക്കുന്ന പഴയ ഭാര്യ അറിയരുത്‌.... ആ കരിമന്തിയറിഞ്ഞാല്‍ അവളിതെല്ലാം കൊളുാക്കും” എന്നു അപേക്ഷിച്ചപ്പോള്‍ ഡോകടര്‍ : “എടാ വേട്ടാവളിയാ നിനക്ക്‌ പെണ്ണൊപ്പിച്ചുതരാന്‍ ഞാനെന്താ ബ്രോക്കറാ..... എണീറ്റ്‌ പോ അവിടെന്ന്‌” എന്നു പറഞ്ഞ്‌ മനോജിനെ ആടുന്നത്‌ ഹാസ്യാത്മകമാണ്‌. 4,3.1.5.4 ‘മറിമായം” എപ്പിസോഡ്‌ നൂറ്റിനാല്പത്തിയേഴില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഓഫീസില്‍ നടക്കുന്ന സംഭവങ്ങളാണ്‌ ചിരിക്കാഴ്ചയായി ഒരുക്കിയിരിക്കുന്നത്‌. ഓഫീസിലെത്തുന്ന സുഗതനെ എഴുത്തുകാരനെന്ന്‌ തെറ്റിദ്ധരിച്ച്‌ ബഹുമാനിക്കു കയും അയാള്‍ ചുമരെഴുത്തുകാരനാണെന്ന്‌ തിരിച്ചറിഞ്ഞതോടെ ഓഫീസിലുള്ള വര്‍ക്ക്‌ വരുന്ന ഭാവമാറ്റവും എഴുത്തുകാരന്‍ എന്ന പദത്തിന്റെ സൂചിതാര്‍ത്ഥത്തെ അഭിധയായി സ്വീകരിച്ചതിനാല്‍ വരുന്ന ഹാസ്യമാണ്‌. (അനുബന്ധം 4:5). 4.3.1, ശൈലി കോമഡിസ്റ്റാര്‍സ്‌ പാര്‍ട്ട്‌ ഒന്നില്‍ സംപ്രേഷണം ചെയ്ത “ആദ്യരാത്രി” (അ നുബന്ധം 3:4) എന്ന സ്കിറ്റില്‍ സുധാകരന്‍ ഭാര്യയോട്‌ ഒരു പഴഞ്ചൊല്ല്‌ പറയു ന്നത്‌ രസാവഹമാണ്‌. സുധാകരന്‍ : “സമ്പത്തുകാലത്ത്‌ തൈ പത്തു വച്ചാല്‍, ആപത്തു കാലത്ത്‌ കാപത്തു തിന്നാം.” ഇതു കേട്ട കുസുമത്തിന്റെ ചോദ്യം : “അപ്പൊ സമ്പത്തുകാ ലത്ത്‌ റബ്ദര്‍ വച്ചാലോ?” സുധാകരന്‍: “ആപത്തു കാലത്ത്‌ റബ്ദര്‍ വലിച്ചു വിടാനൊക്കത്തെയുളളൂ”” എന്നു പറഞ്ഞു ആ രംഗം അഭിനയിച്ചു കാണിക്കുന്നത്‌ ചിരിപ്പിക്കും. 4.3.1.7 കാര്യകാരണങ്ങളുടെ പൊരുത്തക്കുറവ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ ഭാര്യമാരെ പ്രസവത്തിന്‌ കൊണ്ടുവന്ന ഭര്‍ത്താ ക്കന്മാരെ അവതരിപ്പിക്കുന്ന തകര്‍പ്പന്‍ കോമഡിയിലെ സ്കിറ്റില്‍ (അനുബന്ധം 228 3:2) ഡോകടറെ കാണാന്‍ ഷുക്കൂര്‍ വന്നപ്പോള്‍ അദ്ദേഹം: “എന്താ വന്നത്‌?” എന്നു ചോദിക്കുന്നു. ഷുക്കൂര്‍: “ഡോക്ടറെ കാണാന്‍ വന്നതാണെന്നു പറയുന്നു. ഉടനെ ഡോക്ടര്‍: “കണ്ടിട്ട്‌ എങ്ങനെയുണ്ട്‌?” എന്നു ആരാഞ്ഞപ്പോള്‍ ഷുക്കൂര്‍ : “ഏയ്‌ ഞാന്‍ പ്രതീക്ഷിച്ചപോലെ അത്ര സനന്ദര്യൊന്നുല്യ” എന്നു മറുപടി നല്‍കുന്നു. അയാളോട്‌ “ചീട്ടെടുത്തിട്ടുണ്ടോ” എന്നായി ഡോകടര്‍. “ചീട്ടെടു ക്കാന്‍ ഞാന്‍ തത്തയൊന്നുമല്ല്‌” എന്ന അയാളുടെ മറുപടി ഡോകടര്‍ക്ക്‌ അസഹ്യ മായി തോന്നുന്നതും പ്രേക്ഷകര്‍ക്ക്‌ രസം പകരുന്നതുമാണ്‌. 4.3.2 സന്ദര്‍ഭപരമായ സന്ദിഗ്ദ്ധതകള്‍ 4.3.2.1 അനൃത്വം 4.3.2.1.1 സാംസ്കാരികമായ അനൃത്വം 4.3,2.1,1.1 മിശ്രസംസ്കൃതി തകര്‍പ്പന്‍ കോമഡിയില്‍ അവതരിപ്പിച്ച “ഒരു കനത്ത ഹോമം” എന്ന സ്കിറ്റില്‍ (അനുബന്ധം 3:6) ഒരമ്മൂമ്മ സന്ധ്യാസമയത്ത്‌ നിലവിളക്കുമായി രാമ നാമം ചൊല്ലിക്കൊണ്ട്‌ ഉമ്മറത്തേക്കു വരുന്നതോടെ സ്കിറ്റ്‌ തുടങ്ങുന്നു. നാമം ചൊല്ലുന്നതിന്റെ അവസാനഭാഗത്ത്‌ ഒരു തമിഴ്‌ പാട്ടിന്റെ വരികള്‍ പാടിയത്‌ ചിരി പ്പിക്കുന്ന ദൃശ്യമാണ്‌. 4.3.2.2 ന്യുനത്വം 4.3.2.21 (പകൃതപരമായ ന്യൂനത്വം 4,3.2,2.1.1പെരുമാറ്റത്തിലെ / സ്വഭാവത്തിലെ ന്യുനത്വം 4.3.2.2.1.1.1 തകര്‍പ്പന്‍ കോമഡിയില്‍ അവതരിപ്പിച്ച “ഒരു കനത്ത ഹോമം” എന്ന സ്കിറ്റില്‍ (അനുബന്ധം 3:6) അമ്മൂമ്മ വളകള്‍ തിരയാന്‍വേണ്ടി അലമാറ തുറന്ന പ്പോള്‍ ഒരു ബ്രാണ്ടിക്കുപ്പി കണ്ട്‌ അതെടുത്തു മണത്തുനോക്കി: “ഈ നശിച്ച വീട്ടില ഇത്‌ എത്ര പ്രാവശ്യം പറഞ്ഞാലും കേക്കുലല്ലല്ലോ ഇവന്‍. ഇതൊക്കെ ഒരു കുടുംബം നശിച്ചു പോകണ കാര്യാ ഡാ” എന്നു ശകാരവാക്കുകള്‍ വിളിച്ചു പറ ഞ്ഞശേഷം നല്ല ഐറ്റമാണല്ലോ” എന്ന ആത്മഗതം നടത്തി കുപ്പി അരയില്‍ തിരു കാന്‍ ശ്രമിക്കുമ്പോള്‍ മരുമകന്‍ ഭാര്യയോടൊപ്പം പുറത്തുവരുന്നതു കണ്ട്‌ ശ്രമം ഉപേക്ഷിച്ചു നില്‍ക്കുന്ന രംഗം ചിരിപ്പിക്കുന്നതാണ്‌. ഇതേ സ്കിറ്റില്‍ “നമ്മളെ പുതിയ ബെഡ്ഡ്‌ ഷീറ്റ്‌ വേലക്കാരി അടിച്ചോണ്ടു പോയി” എന്ന്‌ ഭാര്യ പറയുമ്പോള്‍ ഭര്‍ത്താവ്‌: “ആ വേണോടി നിനക്കിത്‌ വേണമെന്ന്‌ അവളെ കുറ്റപ്പെടുത്തുന്നു. മോഷടിക്കുന്നതിന്റെ ശിക്ഷ നരകമാ 229 ണെന്ന്‌ വിശദീകരിച്ച അയാള്‍ ഏതു ബെഡ്ഡ്‌ ഷീറ്റാണ്‌ പോയതെന്നു ചോദിച്ച പ്പോള്‍ ഭാര്യ : “ചേട്ടന്‍ ഉതട്ടിയിലന്ന്‌ ഹോട്ടലില്‍ പോയപ്പോള്‍ അവിടെന്ന്‌ അടിച്ചു മാറ്റിയത്‌” എന്നു പറയുമ്പോള്‍ ചിരി മുഴങ്ങുന്നു. 4,3.2.2.1.1.3 ‘മിസ്‌ കോളനി 2008 മത്സരം (അനുബന്ധം 3:7) എന്ന സിനിമാല എപ്പിസോഡ്‌ ചാനലുകളില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചകളെ നന്നായിട്ട കളിയാക്കു ന്നുണ്ട്‌, കമലാകുമാരി സ്വയം വിശേഷിപ്പിക്കുന്നത്‌ താനൊരു സാമൂഹ്യ വിരുദ്ധ ്രവര്‍ത്തകയാണെന്നാണ്‌. റീനയുടെ ഭാഷ സംസ്കാരമില്ലാത്തതാണെന്നൊക്കെ കുറ്റപ്പെടുത്തുന്ന കമലാകുമാരി ഒരു ഘട്ടത്തില്‍ ദേഷ്യത്തോടെ “കേട്ടോടി പട്ടി” എന്നുപയോഗിക്കുന്നുണ്ട. താന്‍ നേരത്തെ പറഞ്ഞതിന്‌ വിരുദ്ധമായാണ്‌ അവര്‍ ഭാഷ ഉപയോഗിച്ചത്‌ എന്നത്‌ ഇത്തരം ചാനല്‍ ചര്‍ച്ചകളുടെ അര്‍ത്ഥശുന്യത വെളി വാക്കുന്നു. മാന്യമായി വസ്ത്രം ധരിക്കണമെന്നും ഭാഷയുപയോഗിക്കണമെന്നും വാദിച്ച കമലാകുമാരി ചര്‍ച്ച കഴിഞ്ഞ്‌ എഴുന്നേറ്റു പോകുമ്പോള്‍ നമ്മള്‍ കാണു ന്നത്‌ ബ്ലരനസിനു താഴെ ജീന്‍സ്‌ ധരിച്ച രൂപത്തിലാണ്‌. 4,3.2.2.1.1.4 കോമഡിസ്റ്റാര്‍സ്‌ പാര്‍ട്ട ഒന്നില്‍ സംപ്രേഷണം ചെയ്ത “ആദ്യരാത്രി” (അനുബന്ധം 3:4) എന്ന സ്കിറ്റില്‍ വധുവും വരനും റൂമില്‍ സംസാരിച്ചുകൊണ്ടി രിക്കെ കതകില്‍ മുട്ടു കേള്‍ക്കുന്നു. തങ്ങളുടെ ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തത്തെ അലോസരപ്പെടുത്തിയതിലുള്ള ദേഷ്യത്തോടെ സുധാകരന്‍ വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ അമ്മ. പതിവിലും നേരത്തെ വാതിലടച്ചതിന്‌ അമ്മ സുധാകരനെ ഗുണദോഷിക്കുകയും താന്‍ ഭര്‍ത്താവ്‌ മരിച്ച്‌ പതിനഞ്ചുവര്‍ഷ ത്തോളം ഒറ്റയ്ക്ക്‌ കഴിഞ്ഞതിലുള്ള ്രയാസങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അമ്മ മരുമകളെ മുറിയില്‍ തിരയുമ്പോള്‍, കട്ടിലിനടുത്ത്‌ പതുങ്ങിയിരുന്ന കുസുമം എഴുന്നേറ്റു വന്ന്‌: “അല്ല ഇതാരാ അമ്മയായിരുന്നോ?” എന്ന്‌ കൃത്രിമ മായ അതിശയം കാണിച്ചപ്പോള്‍ സുധാകരന്‍ : “പിന്നെ നീയെന്തു കരുതി?” എന്നാരായുന്നു. അതിന്‌ കുസുമം നല്‍കിയ മറുപടി ആരേയും ചിരിപ്പിക്കും : “ഞാന്‍ കരുതി വല്ല റെയ്ഡുമായിരിക്കുമെന്ന്‌. ”ഗാര്‍ഹികാന്തരീക്ഷത്തില്‍ ഈ ര്രസ്താവനയുടെ അനനചിതവും കുസുമത്തിന്റെ പൂര്‍വ്വകാല ജീവിതത്തിലെ വഴി വിട്ട പോക്കും മറുപടിയില്‍ ഗുഡമായിരിക്കുന്നത്‌ ചിരിയുണര്‍ത്തുന്നു. 4.3.2.2.1.1.5 റഷീദ്‌ സംവിധാനം ചെയ്ത കോമഡി നഗര്‍ എപ്പിസോഡ്‌ (അനു ബന്ധം 3:8 ) പൊങ്ങച്ചവും ഉപദേശവും പരപുച്ഛവുമായി നടക്കുന്നവര്‍ക്ക്‌ സംഭവി ക്കുന്ന തിരിച്ചടികളാണ്‌ ആവിഷക്കരിക്കുന്നത്‌. ചാനല്‍ പരിപാടികളിലും സിനിമ യിലും ശ്രദ്ധേയ സാന്നിദ്ധ്യമായ ഹരീഷ്‌ കണാരനാണ്‌ ഇതിലെ മുഖ്യ താരം. 230 ഒരു തെരുവില്‍ ഹരീഷ്‌ സുഹൃത്തുകളെ പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍, നന്നായി വസ്ത്രം ധരിച്ച ഒരു യുവാവ്‌ മൊബൈലില്‍ കാമുകിയോട്‌ സംസാ രിച്ചുവരികയാണ്‌. ഫോണ്‍ കട്ടു ചെയ്യുന്നതിന്‌ മുന്‍പായി കാമുകിക്ക്‌ രണ്ടു ഉമ്മ കള്‍ നല്‍കവെ അത്‌ പിടിച്ചുവാങ്ങി ഹരീഷ്‌ ഒരുമ്മ നല്‍കുന്നത്‌ രസകരമാണ്‌. കൊച്ചിക്കാരനായ ആ യുവാവ്‌, സ്വാശ്രയ കോളേജില്‍ പഠിക്കുന്ന തന്റെ പെങ്ങ ളുടെ ഫീസ്‌ അടയ്ക്കാന്‍ ഇരുപത്തയ്യായിരം രൂപയുമായി വന്നതാണ്‌. ആ നാടി നേയും ഹരീഷിനെയും പുച്ഛത്തോടെയാണയാള്‍ കാണുന്നത്‌. ഇവര്‍ സംസാര ത്തില്‍ മുഴുകിയിരിക്കുന്നതിനിടയില്‍ മറ്റൊരു യുവാവ്‌ അങ്ങോട്ടു കടന്നുവന്ന്‌ കൊച്ചിക്കാരന്റെ പേഴ്‌സ്‌ അടിച്ചുമാറ്റുന്നു. ഇതൊന്നുമറിയാതെ വര്‍ത്തമാനം തുടര്‍ന്ന യുവാവിനോട ഒടുവില്‍ ഹരീഷ്‌ ഒരു ഗ്ലാസ്‌ കളളുകുടിക്കാന്‍ പത്തുരൂപ ചില്ലറ ചോദിക്കുന്നു. താന്‍ ഒരു പെഗ്ഗ്‌ കഴിക്കാന്‍ 450 രൂപയാണ്‌ ചെലവഴിക്കുന്ന തെന്നും പറഞ്ഞ്‌ പണം നല്‍കാന്‍ പേഴ്സ്‌ തപ്പിയപ്പോള്‍ ആകെ പരവശനാകുന്നു. അത്രനേരം വീമ്പിളക്കിയ ആ യുവാവ്‌ പിന്നെ പൊട്ടിക്കരയുകയാണ്‌. തിരിച്ച്‌ ബസ്സില്‍ പോകാന്‍പോലും പൈസയില്ലാതെ സഹായത്തിനായി ഹരീഷിനോട്‌ അഭ്യര്‍ത്ഥിച്ചുനില്‍ക്കുമ്പോള്‍ അവിടേക്ക്‌ ആ പഞ്ചായത്തിലെ ഒരു പ്രമുഖന്‍(്-രസി ഡണ്ട്‌) കടന്നുവരുന്നു. കൊച്ചിക്കാരന്റെ കരച്ചിലും ബഹളവും കണ്ട്‌ ഉത്തരവാദി ത്വമില്ലാതെ പണം കളഞ്ഞ കൊച്ചിക്കാരനെ അയാള്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയും ഗുണദോഷിക്കുകയും ചെയ്യുന്നു. ഏലം, ഇഞ്ചി, കുരുമുളക്‌ എന്നിവ ഇറക്കുമതി ചെയ്യുന്ന തന്റെ കൈവശം മൂന്നരലക്ഷം രൂപയുണ്ടെന്നും ബസ്റാന്‍ന്റിലും റെയില്‍വേ സ്റ്റേഷനിലും കിടന്നുറങ്ങിയിട്ടും തന്റെ പണം സുര ക്ഷിതമാണെന്നും പൊങ്ങച്ചം പറഞ്ഞശേഷം, മൂന്നരലക്ഷം പുറത്തെടുക്കാന്‍ കീശ തപ്പിയപ്പോള്‍ അത്‌ നഷടപ്പെട്ടതായറിഞ്ഞു പൊട്ടിപൊട്ടിക്കരയുന്നതോടെ സ്‌കിറ്റ്‌ അവസാനിക്കുന്നു. 4.3.2.2.1.1.6 തട്ടീം മുട്ടീം എപ്പിസോഡ്‌ ഇരുന്നൂറ്റി ഇരുപത്തിയഞ്ചില്‍ അര്‍ജ്ജു നനും സുഹൃത്ത്‌ കമലാസനനും പുതിയ തലമുറയിലെ ചെറുപ്പക്കാരെ പോലെ വേഷം കെട്ടാനും പെരുമാറാനും തുനിഞ്ഞപ്പോള്‍ സംഭവിച്ച രസകരമായ കാര്യ ങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു (അനുബന്ധം 4:2) 4.3.2.2.1.1.7 M80 മൂസ എന്ന ഹാസ്യപരമ്പരയിലെ ‘കിളിപോയ ന്യൂജനറേഷന്‍” എന്ന എപ്പിസോഡ്‌ കാലിക പ്രസക്തമാണ്‌. മയക്കുമരുന്നിനടിമപ്പെടുന്ന പുതിയത ലമുറയുടെ പെരുമാറ്റ ദൂഷ്യമാണ്‌ ചിരികലര്‍ത്തി അവതരിപ്പിക്കുന്നത്‌ (അനു ബന്ധം 4:3), 231 4,3.2.2.1,1,8 ബ്യൂട്ടിഷ്യന്‍ പാത്തുമ്മ എന്ന എപ്പിസോഡില്‍ പാത്തുവിന്റെ എടുത്തു ചാട്ടം വരുത്തിവയ്ക്കുന്ന വിനകളാണ്‌ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നത്‌. (അനുബന്ധം 4:4). 4.3,2,2.1.1.9 ഉപ്പും മുളകും പരിപാടിയിലെ “എലിശല്യം എന്ന എപ്പിസോഡില്‍ (അനുബന്ധം 4:5) വീടിനകത്ത്‌ കയറി കൂടിയ എലിയെ കണ്ടു പേടിച്ച കുടുംബാം ഗങ്ങള്‍, അതിനെ പിടികൂടാന്‍ തന്നെ തീരുമാനിക്കുന്നു. ബാലു ചന്തയില്‍നിന്ന്‌ ഒരു എലിപ്പെട്ടി (എലിക്കെണി) കൊണ്ടുവന്നു. അതേ ദിവസം തന്നെ ഭാര്യ നീലുവും എലിപ്പെട്ടി വാങ്ങിവന്നത്‌ പരസ്പരധാരണയില്ലായ്മയുടെ പ്രശ്നമായി ചിത്രീകരിക്കപ്പെടുന്നു. കുടുംബനാഥന്‍/പുരുഷന്‍ എന്നീ നിലകളില്‍ ബാലുവിന്റെ പോരായ്മകളാണിവിടെ ഹാസ്യമുണര്‍ത്തുന്നത്‌. 4,3.2,2.1.1.10 2017 സെപ്തംബര്‍ 16ന്‌ സംപ്രേഷണം ചെയ്ത “അളിയന്‍ VS അളിയന്‍” എന്ന ഹാസ്യ പരമ്പരയിലെ (അനുബന്ധം 4:6) ചൂട്ടും കൊതുമ്പും” എന്ന എപ്പിസോഡില്‍ ബന്ധുക്കളായ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ഇണക്കവും പിണക്കവുമാണ്‌ വിഷയം. സ്ത്രീകളെ അമ്മായിഅമ്മ - മരുമകള്‍, നാത്തൂനും നാത്തുനം എന്നിങ്ങനെ വിരുദ്ധങ്ങളായി ചിത്രീകരിച്ചുകൊണ്ട്‌ കലഹവപ്രിയരായി അവതരിപ്പിക്കുന്ന പതിവ്‌ രീതിയാണ്‌ ഇവിടെയും കാണുന്നത്‌. 4.3.2.2.1.1.11 ശിഹാബ്‌ കരുനാഗപ്പളളി രചിച്ച “അതിഥി” എന്ന എപ്പിസോഡി (അനുബന്ധം 4:7) ല്‍ രത്നമ്മയുടെ വീട്ടിൽ സഹോദരന്‍ അഴകേശന്‍ കൊണ്ടു നിര്‍ത്തുന്ന നിഖില എന്ന പെണ്‍കുട്ടി മൂലം ജമന്തിക്ക്‌ അനുഭവപ്പെടുന്ന സംശ യവും കുശുമ്പും ആഖ്യാനം ചെയ്യുന്നു. സ്ത്രീസ്വഭാത്തെ സംബന്ധിച്ച സാമാന്യ ധാരണയെ അടിസ്ഥാനമാക്കിയതാണ്‌ ഈ പരമ്പര. 4.3.2.2.2 പദവിയുടെ ന്യൂനത്വം സിനിമാലയിലെ പഴയരാജ (അനുബന്ധം 3:1) എന്ന എപ്പിസോഡില്‍ വനപ്രദേ ശത്ത്‌ ഒളിവില്‍ കഴിയുന്ന പഴശ്ശി രാജയെ സമീപിച്ചു ഒരു ദൂതന്‍ സന്ദേശം കൈമാ റാന്‍ ശ്രമിക്കുമ്പോള്‍ രാജാവ്‌ : “ഈ സമയത്താണോ ഉത്സവത്തിന്റെ നോട്ടീസു മായി വരുന്നത്‌. രാജാവിന്റെ വീട്ടില്‍ പിരിവിന്‌ വരാന്‍ പാടില്ലെന്നറിയില്ലേ” എന്ന്‌ ചോദിക്കുന്നു. ഇവിടെ രാജാവിന്‌ മലയാളം വായിക്കാനറിയാത്തതിനാല്‍, (്രിട്ടീഷ്‌ പട്ടാളം നാടുവളഞ്ഞ കാര്യം സന്ദേശം വായിച്ച്‌ അറിയിക്കുന്നത്രാജപത്നിയാണ്‌. ഇവിടെ ദൂതനെതിരിച്ചറിയാത്ത, മലയാളം വായിക്കാനറിയാത്ത രാജാവിന്റ ന്യൂനത ഹാസ്യകാരണമാണ്‌. 232 4.3.2,2,3. ശാരീരികമായ ന്യൂുനത്വം 4,3.2.2.3.1 കോമഡിസ്റ്റാര്‍സ്‌ പാര്‍ട്ട്‌ ഒന്നില്‍ സംപ്രേഷണം ചെയ്ത “ആദ്യരാത്രി'(അ നുബന്ധം 3:4) എന്ന സ്കിറ്റില്‍ പുതുതായി വിവാഹിതനായ സുധാകരന്റെ 'ആദ്യ രാത്രിയിലെ സംഭവങ്ങളാണ്‌ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്‌. ഭാര്യാ ഭര്‍ത്താക്കന്മാരുടെ ശാരീരികമായ പൊരുത്തക്കേട്‌ ഒന്നാമതായി ചിരിയുണര്‍ത്തു ന്നുണ്ട്‌. കുസുമം (ഭാര്യ) തടിയും പൊക്കവുമുള്ളവളാണെങ്കില്‍ സുധാകരന്‍ പൊക്കം കുറഞ്ഞ്‌, മെലിഞ്ഞ ദേഹര്രകൃതിക്കാരനാണ്‌. 4.3.2.2.3.2. കോമഡിസ്റ്റാര്‍സിലെ ഓഫീസ്‌ റണ്ട്‌ എന്ന വിഷയത്തില്‍ ടീം പോപ്പി അവതരിപ്പിച്ച സ്കിറ്റില്‍ (അനുബന്ധം 3:5)മായയെന്ന ജീവനക്കാരി ഒരു പാക്കറ്റ്‌ ലഡ്ഡുവുമായി വരുമ്പോള്‍ മായ സാരിയുടുത്തു വന്നതിനെക്കുറിച്ച്‌ സെക്യൂരിറ്റി യുടെ കമന്റ്‌ : “മാഡത്തിനെ ഈ സാരിയുടുത്തു കാണുമ്പം തമിഴ്‌ നാട്ടീന്ന്‌ വാഴ ക്കുല കേറ്റി വരുന്ന പാണ്ടിലോറിയെപ്പോലെ എനിക്ക്‌ തോന്നുന്നു. എത്ര ടാര്‍പ്പായ ഇട്ടുമൂടിയാലും അതിന്റെ ഇലയും തണ്ടും വെളിയില്‍ കാണും” 4,3.2.2.4 തുച്ചവത്ക്കരണം 4.3.2.2.4.1 പ്ദവിയിലെ തുച്ചവത്ക്കരണം സെലിബ്രിറ്റികള്‍ അതിഥികളായെത്തുന്ന “ബഡായി ബംഗ്ലാവി°ല്‍ സംഭാഷ ണത്തിലൂടെയാണ്‌ ഹാസ്യം കൂടുതല്‍ വിനിമയം ചെയ്യുന്നത്‌. ആര്യ, അമ്മായി എന്നീ കഥാപാത്രങ്ങളെ പരിഹസിച്ചുകൊണ്ട്‌ നടത്തുന്ന അഭിപ്രായങ്ങളാണ്‌ ആളുകളെ ചിരിപ്പിക്കുന്നത്‌. നടന്‍ മുകേഷും രമേശ്‌ പിഷാരടിയും തമ്മിലുളള സംഭാഷണത്തില്‍ കൊണ്ടും കൊടുത്തുമുളള ഹാസ്യം കടന്നുവരുന്നു. ധര്‍മ്മജന്‍, മനോജ്‌ എന്നിവര്‍ മുകേഷിന്റെയും പിഷാരടിയുടേയും ഇരകളായി ചിരിക്ക്‌ വിഷ യമാകുന്നതു കാണാം. മുകേഷും പിഷാരടിയും അധികാര കേന്ദ്രങ്ങളായി നിന്നു കൊണ്ട്‌ മറ്റുളളവരെ കളിയാക്കിയും പരിഹസിച്ചും ഹാസ്യം സൃഷ്ടിക്കുന്ന ്രവ ണതയാണ്‌ ഈ പരിപാടിയില്‍ പതിവായി കാണുന്നത്‌. കറുത്തവരെയും സ്ത്രീക ളെയും പരിഹസിച്ച്‌ ചിരിക്കുന്നത്‌ ഈ പരിപാടിയില്‍ ആവര്‍ത്തിക്കുന്ന കാര്യമാ ണ്‌. ക്ഷണിക്കപ്പെട്ട സദസ്സ്‌ ആവശ്യംപോലെ കൈയടിച്ച്‌ ചിരിക്കുന്നത്‌ മറ്റ്‌ കോമഡി പരിപാടികളെ പോലെ ഇതിലും ആവര്‍ത്തിക്കുന്നു (അനുബന്ധം 4:8,9). 233 4.3.2.3 അന്ൃത്വം 4.3.2.3. സാംസ്കാരികമായ അനൃത്വം 4.3.2.3.1.1 അന്യസംസ്കൃതി സിനിമാലയിലെ പഴയരാജ (അനുബന്ധം3:1) എന്ന എപ്പിസോഡില്‍ ബ്രിട്ടീഷ്‌ സായ്പുമായുള്ള ഒരനുയായിയുടെ സംഭാഷണം വരുന്നുണ്ട്‌. അയാള്‍ സായിപ്പിനെ ആദ്യം “ഉഡായിപ്പേ” എന്നാണ്‌ അഭിസംബോധന ചെയ്യുന്നത്‌. സായി പ്പിന്റെ സംഭാഷണത്തിലെ മലയാളം കലര്‍ന്ന ഇംഗ്ലീഷ്‌ ഹാസ്യകാരണമാകുന്നുണ്ട്‌. 4.3,2,3.1,2മിശ്രസംസ്കൃതി “മിസ്‌ കോളനി 2008 മത്സരം” (അനുബന്ധം 3:2) എന്ന സിനിമാല എപ്പി സോഡ്‌ നമ്മുടെ നാട്ടില്‍ നടക്കുന്ന സനന്ദര്യമത്സരങ്ങളെ ആക്ഷേപഹാസ്യ ദൃഷ്ടിയിലൂടെ അവതരിപ്പിക്കുന്നതാണ്‌. സുബി സുരേഷ്‌ അവതാരകയായി രംഗ ത്തെത്തുന്ന പരിപാടിയില്‍ അഞ്ച്‌ മത്സരാര്‍ത്ഥികളും രണ്ട്‌ വിധികര്‍ത്താക്കളുമാ ണുള്ളത്‌. അവതാരകയുടെ സംഭാഷണത്തിലെ ഇംഗ്ലീഷ്‌ കലര്‍ന്ന പ്രത്യേക തര ത്തിലുള്ള പ്രയോഗങ്ങള്‍ മലയാളം ചാനലുകളില്‍ നമ്മള്‍ സ്ഥിരം കണ്ടു പരിചയി ച്ച, ഭാഷ വികൃതമായി കൈകാര്യം ചെയ്യുന്ന പല അവതാരകരെയും ഓര്‍മ്മിപ്പിക്കു ന്നുണ്ട്‌. 4.3.2.4 സ്ഥാനാന്തരണം തകര്‍പ്പന്‍ കോമഡിയില്‍ അവതരിപ്പിച്ച “ഒരു കനത്ത ഹോമം” എന്ന സ്കിറ്റില്‍ തിരുമേനി മന്ത്രം ചൊല്ലുന്നത്‌ ക്രമേണ ഒരു തീവണ്ടിയുടെ ശബ്ദമായി മാറുമ്പോള്‍ പരികര്‍മ്മി അതിനനുസരിച്ച്‌ ചൂളം വിളിക്കുന്നതും അമ്മൂമ്മ “'ശാപ്പാ ടേ, കോഫീ..... എന്നിങ്ങനെ വിളിച്ചു പറയുന്നതും ഒരു റെയില്‍വേ സ്റ്റേഷന്റെ അന്തരീക്ഷം സൃഷ്ടിച്ചു ചിരിക്ക്‌ വഴിയൊരുക്കുന്നു. (അനുബന്ധം 3:6) 4.3.2.5 ആധിക്യം 4,3.2.5.1 അതിശയോക്തി മഴവില്‍ മനോരമ ചാനലിലെ ഹാസ്യ പരമ്പരയായ “തട്ടീം മുട്ടീ* എപ്പി സോഡ്‌ മുപ്പത്തിയഞ്ചില്‍ (ജൂലായ്‌ 16, 2015) മായാവതിയമ്മ തന്റെ മരുമകളുടെയും മക്കളുടെയും യഥാര്‍ത്ഥ സ്നേഹം തിരിച്ചറിയുവാനായി മറവിരോഗംപിടിപെട്ട 234 തായി അഭിനയിക്കുകയാണ്‌. അതിശയോക്തി കലര്‍ന്ന ആവിഷ്ക്കരണമാണ്‌ ഇവിടെ ഹാസ്യം ജനിപ്പിക്കുന്നത്‌ (അനുബന്ധം 4:1) 4.3.3 ശ്രിയാപരമായ സന്ദിഗ്ദ്ധതകള്‍ 4.3.3.1 അപ്രതിക്ധിതത്വം 4.3.3.1.1 തട്ടീം മുട്ടീം എപ്പിസോഡ്‌ നൂറ്റിഅറുപത്തിമൂന്ന്‌ (ഒക്ടോ. 5, 2015) “പ്രേമം” സിനിമയുണ്ടാക്കിയ സ്വാധീനത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കു ന്നതാണ്‌. ഇവിടെ നിഷ്ക്കളങ്ക കഥാപാത്രമായ അര്‍ജ്ജുനന്റെ അപ്രതീക്ഷിതമായ പ്രവൃത്തികളാണ്‌ ഹാസ്യമുളവാക്കുന്നത്‌. (അനുബന്ധം 4:3) 4,3.3.1,2 “ജയരത്നന്‍ പാട്യം” രചിച്ച്‌ ആര്‍.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മൂന്നു ഭാഗങ്ങളുള്ള “മറിമായം” എപ്പിസോഡ്‌ മുപ്പതില്‍ (സെപ്തംബര്‍ 16, 2013) ഭക്ഷ്യസുരക്ഷാവിഭാഗം നടത്തുന്ന ഭക്ഷ്യപരിശോധനയും അഴിമതിയും അഴിമതി ക്കാരായ ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി പിടിയിലാകുന്നതും നര്‍മ്മത്തോടെ ചിശ്രീകരിച്ചിരിക്കുന്നു. (അനുബന്ധം 4:4) ജനപ്രിയ വ്യവഹാരങ്ങളിലെ ഹാസ്യസന്ദര്‍ഭങ്ങളെ വൈരുധ്യങ്ങളുടെ അടി സ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കാനാണ്‌ ഇതുവരെയുളളഭാഗത്ത്‌ ശ്രമിച്ചത്‌. വാസ്തവ ത്തില്‍ ഈ വൈരുധ്യങ്ങള്‍ മേല്‍പ്പറഞ്ഞ വ്യവഹാരങ്ങളുടെ അനന്യമായ സ്വഭാവ മല്ല. സാമാന്യമായി ഹാസ്യത്തെ ഉല്‍പ്പാദിപ്പിക്കാനുള്ള അടിസ്ഥാന പ്രരൂപങ്ങളാ ണ്‌. പൊരുത്തക്കുറവാണ്‌ ഹാസൃത്തിന്‌ ഹേതു. വലിപ്പച്ചെറുപ്പങ്ങള്‍, കയറ്റിറക്ക ങ്ങള്‍, ബലദയര്‍ബല്യങ്ങള്‍ എന്നിവ ഒന്നിച്ച്‌ ്രതൃക്ഷപ്പെടുമ്പോള്‍ അത്‌ ചിരിക്ക്‌ കാരണമായിത്തീരും. അസമത്വവും അസ്വാഭാവികതയും ഹാസ്യം ജനിപ്പിക്കും. ആയതിനാല്‍ ശ്രേണികൃതമായ ഏത്‌ സമൂഹത്തിലും ഹാസ്യം നിലനില്‍ക്കും. മറ്റൊരുതരത്തില്‍പ്പറഞ്ഞാല്‍ ഒരു സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നതിന്റെ ലക്ഷണമാണ്‌ ഹാസ്യം. ഈ അസമത്വം ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ “അസ്വാഭാവികത യായി കണക്കാക്കി പരിഹസിക്കാനും അവസരമുണ്ട്‌. ചുരുക്ക ത്തില്‍ ചുഷിതനും ചുഷകനുമെതിരെ ഒരേസമയം ഗ്രയോഗിക്കാന്‍ കഴിയുന്ന ്രത്യയശാസ്ത്രരൂപമാണ്‌ ഹാസ്യം. വ്യവസ്ഥയെ പുനരുല്‍പ്പാദിപ്പിക്കാനോ അതിനെ വിമര്‍ശിക്കാനോ ഹാസ്യം ഉപയോഗിക്കപ്പെടാം. ഒരു പ്രത്യയശാസ്ത്ര വ്യവഹാരമായതുകൊണ്ടുതന്നെ ഇതില്‍ അധികാരത്തിന്റെ നിത്യസാന്നിധ്യമുണ്ട്‌. 235 ര്രസ്തുത അധികാരത്തിന്റെ ജ്ഞാനപദ്ധതിയാണ്‌ മേല്‍സൂചിപ്പിച്ച വൈരുധ്യങ്ങ ളുടെ ക്രമം. വിപരീതാലങ്കാരൈര്‍ - വികൃതാചാരാഭിധാനവേഷൈശ്ച വികൃതൈരംഗവികാരൈര്‍ ഹസതിീതിരസഃ സ്മ്ൃതോ ഹാസ്യഃ എന്ന്‌ നാട്ൃശാസ്ത്രത്തില്‍ ഭരതമുനി കല്‍പ്പിക്കുന്ന സൂത്രത്തില്‍ അന്യന്റെ വിക്യ തമായ വേഷം, അലങ്കാരം, ലജ്ജയില്ലായ്മ, അസംബന്ധ ഗപലപനം, ഇക്കിളിപ്പെടു ത്തല്‍, കോങ്കണ്ണ്‌, മുടമ്പല്ല, കൊതി മുതലായവയാണ്‌ ഹാസ്യത്തിന്റെ ഉല്‍പ്പത്തി ക്കുള്ള വിഭവങ്ങളെന്ന്‌ പറയുന്നുണ്ട്‌. മേല്‍പ്പറഞ്ഞതിലെല്ലാം ശരീരത്തിലേക്കുള്ള ഒരു തുറിച്ചുനോട്ടമുണ്ട്‌. കോങ്കണ്്‌/മുടമ്പല്ല എന്നിവയെല്ലാം ഈ തുറിച്ചുനോട്ട ത്തിന്റെ ഉല്‍പ്പന്നങ്ങളാണ്‌. ഇല്ലായ്മയാണ്‌ കൊതിക്ക്‌ കാരണം.'കൊതി” പരിഹസി ക്കപ്പെടുമ്പോള്‍ ഇല്ലായ്മയെ സൃഷടിക്കുന്ന വ്യവസ്ഥയെ സംരക്ഷിക്കുകയാണ്‌ ഒരാള്‍ ചെയ്യുന്നത്‌. വിലക്ഷണശരീരത്തോടുള്ള ഈ “പരിഹാസം” ഭരതമുനി യില്‍നിന്ന്‌ തുടങ്ങി സമകാല ജനപ്രിയസംസ്കാരം വരെ പരന്നൊഴുകുന്നതാണ്‌. ഇതിനര്‍ത്ഥം ഇന്ത്യന്‍സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണ്-ലിംഗ ശ്രേണീകരണം വരിക്കുകളില്ലാതെ തുടരുന്നു എന്നാണ്‌. ഇതുവരെ വര്‍ഗ്ഗീകരിച്ച ജന്രപിയ സിനിമ കള്‍, ഫലിതബിന്ദുക്കള്‍, ഹാസ്യത്തിന്റെ ചാനല്‍ക്കാഴ്ചകള്‍ എന്നിവയെയല്ലാം ഈ ശ്രേണീകൃതജീവിതത്തിന്റെ നാള്‍വഴികളാണെന്ന്‌ കാണാം. നാടുവാഴി സമൂഹത്തില്‍നിന്ന്‌ മുതലാളിത്ത സമൂഹത്തിലേക്ക്‌ ലോക ത്തിലെ വിവിധ സമൂഹങ്ങള്‍ വ്യത്യസ്തമായ അളവിലും തരത്തിലും പരിവര്‍ത്തി ച്ചതിന്റെ ചരിത്രമാണ്‌ ഇരുപതാംനൂറ്റാണ്ടിന്റെ ലോകചരിത്രം. സാമൂഹ്യപരി വര്‍ത്തനം എന്നതിനര്‍ത്ഥം, നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഉല്‍പ്പാദനവ്യവസ്ഥ പൊളിച്ചെഴുതുക എന്ന്‌ മാത്രമല്ല. ഉല്‍പാദനവ്യവസ്ഥക്കൊപ്പം നിലനില്‍ക്കുന്ന സാംസ്കാരിക വ്യവസ്ഥയെക്കൂടി തകര്‍ത്ത്‌ ഒരു പുത്തന്‍ വ്യവസ്ഥ നിര്‍മ്മിക്കുക എന്നതുകൂടി ഇതില്‍ അനിവാര്യമാണ്‌. എന്നാല്‍ മുതലാളിത്ത നാടുവാഴിത്ത ഉല്‍പാദിനവ്യവസ്ഥയില്‍ മാലികമായ അഴിച്ചുപണി നടത്തിയെങ്കിലും അതിന്റെ സാംസ്കാരിക വ്യവസ്ഥയെ പൂര്‍ണ്ണമായി തകര്‍ക്കുന്നതില്‍ വിമുഖത കാണിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്‌ ഏറെ പ്രസക്തമാണ്‌. ഇന്ത്യന്‍ ജനതയെ അവ രുടെ ആഭ്യന്തര അടിമത്തത്തില്‍നിന്ന്‌ മോചിപ്പിക്കാതെ അവര്‍ക്ക്‌ ലഭിക്കുന്ന രാഷ്ട്രീയസ്വാതന്ത്രം അസംബന്ധമാണെന്ന അംബേദ്ക്കറുടെ നിരീക്ഷണം 236 ശ്രദ്ധേയമാണ്‌. സാങ്കേതികവിദ്യയിലെ ഉല്‍പാദനരൂപങ്ങളിലോ മലികമായ വിച്ഛേദം സംഭവിച്ചാലും പഴയ പ്രത്യയശാസ്ത്രരൂപങ്ങള്‍ അതേവിധം തുടരുകവഴി കര്‍തൃത്വപദവികളും ജ്ഞാനപദ്ധതികളും മാറ്റമില്ലാതെ നിലനില്‍ക്കും. മാര്രമല്ല പ്രത്ൃയശാസ്ത്രരൂപങ്ങളെ തകര്‍ക്കുന്നതില്‍ വരുന്ന കാലവിളംബം ഗ്രൃതിലോമശ ക്തികളെ വളര്‍ത്തിക്കൊണ്ടുവരാനും പരിമിതമായ സാമൂഹ്യവിപ്ലവത്തെപ്പോലും തടസ്സപ്പെടുത്താനും ഇടയാക്കും. പുതിയ സാങ്കേതികവിദ്യകള്‍ പഴയ പ്രത്യയശാ സ്ര്രരൂപങ്ങളുമായി സന്ധിചെയ്യുന്നതിന്റെ വ്ൃത്യസ്ത മാതൃകകളാണ്‌ ജനപ്രിയ സംസ്കാരത്തിന്റെ അപഗ്രഥനത്തില്‍ നാമിതുവരെ കണ്ടത്‌. വര്‍ഗ്ഗ സമൂഹങ്ങള്‍ രൂപപ്പെട്ട കാലം മുതല്‍ നിലനില്‍ക്കുന്ന അടിസ്ഥാനപരമായ വൈരുധ്യങ്ങളെ ്രത്ൃയയശാസ്ത്രമണ്ഡലത്തില്‍ കാലാതിവര്‍ത്തിയായി നിലനിര്‍ത്താനാണ്‌ അധീശ വര്‍ഗ്ഗങ്ങള്‍ ഓരോ ഘട്ടത്തിലും ശ്രമിച്ചിട്ടുളളത്‌. അതിനവരെ സഹായിച്ച ്രധാന പ്പെട്ട ആഖ്യാനരൂപമാണ്‌ ഹാസ്യം. നമ്പൂതിരി ഫലിതത്തിലും ഫലിതബിന്ദുക്ക ളിലും കുടുംബഹാസ്യ ചിത്രങ്ങളിലും സ്ത്രീയുടെ കര്‍തൃത്വം ഒരേ തരത്തിലാണ്‌ ആവിഷ്കരിക്കപ്പെടുന്നത്‌. മേല്‍പ്പറഞ്ഞവയെല്ലാം സാങ്കേതികവിദ്യയുടെ വിവിധ ഘട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെട്ട ആഖ്യാനങ്ങളാണെങ്കിലും അവയിലെല്ലാം പുനഃ സൃഷടിക്കപ്പെടുന്നത്‌ ഒരേ വൈരുധ്യമാണ്‌. ഇക്കാര്യം ജാതി/ശരീരം എന്നിവയുടെ കാര്യത്തിലും പ്രസക്തമാണ്‌. മഹത്തായ ആശയങ്ങളെ തുച്ഛവല്‍ക്കരിക്കുന്നതും കറുപ്പുനിറം/ഉയരം കുറഞ്ഞ ശരീരം എന്നിവയെല്ലാം അപഹസിക്കപ്പെടുന്നതും “ഭരതമുനി'യുടെ അഥവാ “മനു'വിന്റെ ശാസ്ത്രത്തെ അനുസരിച്ചുതന്നെയാണ്‌. ഉല്‍പാദനമേഖലയിലുണ്ടാകുന്ന വിപ്ലവം പ്രത്യയശാസ്ത്രമണ്ഡലത്തില്‍ അതേ അളവില്‍ ്രതിഫലിക്കുന്നില്ലെന്നാണ്‌ ജനപ്രിയസംസ്കാരത്തിന്റെ അപഗ്രഥനം തെളിയിക്കുന്നത്‌ (Patnaik 2017: 19-22), 4,4 മറ്റ്‌ ഹാസ്യവ്യവഹാരങ്ങള്‍ 4.4.1 ആകാശവാണിയിലെ കിഞ്ചനവര്‍ത്തമാനം ടെലിവിഷന്‍ പ്രചാരത്തിലാകുന്നതിന്‌ മുമ്പ്‌ ദശലക്ഷക്കണക്കിന്‌ ശ്രോതാ ക്കള്‍ വാര്‍ത്തകള്‍ക്കും മറ്റു വിനോദപരിപാടികള്‍ക്കുമായി ആശ്രയിച്ചിരുന്നത്‌ റേഡിയോ ആയിരുന്നു. വിനോദോപാധിയെന്ന നിലയ്ക്ക്‌ ടെലിവിഷന്‍ ഇന്നുള്ള സ്ഥാനമാണ്‌ ഒരു കാലത്ത്‌ റേഡിയോക്ക്‌ ഉണ്ടായിരുന്നത്‌. സംഗീതം, നാടകം, ചിത്രീകരണം, അഭിമുഖം, കാര്‍ഷികരംഗം, ബാലലോകം, യുവവാണി, വനിതാവേ ദി, വാര്‍ത്താതരംഗിണി എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ട്‌ റേഡിയോ ഏറ്റവും ജനകീയമായിരുന്നു അന്ന്‌. 237 ഇത്തരം പരിപാടികള്‍ക്ക്‌ പുറമെ ഹാസ്യത്തിനും ആക്ഷേപഹാസ്യത്തിനും പ്രാധാന്യമുള്ള ചില പരിപാടികള്‍ റേഡിയോ നിലയങ്ങള്‍ ആദ്യകാലം മുതല്‍ പ്രക്ഷേപണം ചെയ്തുവന്നിട്ടുണ്ട്‌. കണ്ടതും കേട്ടതും (തിരുവനന്തപുരം നിലയം), പലരും പലതും (തൃശൂര്‍ നിലയം), കിഞ്ചനവര്‍ത്തമാനം (കോഴിക്കോട്‌ നിലയം) എന്നിവ അത്തരം പരിപാടികളാണ്‌. കോഴിക്കോട്‌ നിലയത്തില്‍ ഇരുപതു വര്‍ഷത്തിലധികമായി പ്രക്ഷേപണം ചെയ്തു വരുന്ന സാമൂഹ്യ ആക്ഷേപഹാസ്യ പരിപാടിയായ “കിഞ്ചന വര്‍ത്ത മാനത്തില്‍ നിന്ന്‌ തെരഞ്ഞെടുത്ത ഏതാനും ഭാഗങ്ങ (2011 മാര്‍ച്ചു മുതലുള്ള) ളെ മുന്‍നിര്‍ത്തി ഹാസ്യവിനിമയ രീതികള്‍ അപഗ്രഥിക്കുവാനാണ്‌ ഇവിടെ ശ്രമിക്കുന്ന ത്‌. അഞ്ചുമിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഈ പരിപാടിയില്‍ ദൈനംദിന ജീവിതത്തിലെ സാമൂഹിക-സാംസ്കാരിക വിഷയങ്ങള്‍ ഹാസ്യാത്മകമായ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ്‌ പതിവ്‌. 2011 മാര്‍ച്ച്‌ 25-ന്‌ പ്രക്ഷേപണം ചെയ്ത “കിഞ്ചനവര്‍ത്തമാനത്തില്‍ കേരള ത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യത്തെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്തത്‌. ഈസേപ്പും കുമാരനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്‌ വിഷയം അനാവരണം ചെയ്യപ്പെടുന്നത്‌. അന്യസംസ്ഥാന തൊഴിലാളികളെ ആവശ്യ ക്കാര്‍ക്ക്‌ എത്തിച്ചുകൊടുക്കുന്ന ഏജന്റാണ്‌ ഈസേപ്പ്‌. ഒരു തൊഴിലാളിക്ക്‌ 30 രൂപ നിരക്കിലാണ്‌ അയാളുടെ കമ്മീഷന്‍". മലയാളി ചെറുപ്പക്കാരുടെ അലസതയെയും ദുരഭിമാനത്തെയും വിമര്‍ശി ക്കുന്നതാണ്‌ ഈ പരിപാടി. അതോടൊപ്പം, യാതൊരു നിയമവും നിയന്ത്രണവുമി ല്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലെത്തിച്ച്‌ കമ്മീഷന്‍ വ്യവ സ്ഥയില്‍ പണം കൊയ്യുന്ന ഏജന്റുമാരേയും വിമര്‍ശിക്കുന്നു. 2011 ഏപ്രില്‍ 8-ന്‌ പ്രക്ഷേപണം ചെയ്ത “കിഞ്ചന വര്‍ത്തമാനം” കുട്ടിക ളുടെ ബാല്യത്തെ ലാഭക്കൊതിയോടെ സമീപിക്കുന്ന രക്ഷിതാക്കളെ വിമര്‍ശിക്കു ന്നതാണ്‌. കുട്ടിക്കാലം നഷടപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥയാണ്‌ ഇവിടെ ചിത്രീകരിക്കുന്നത്‌. ബാലകൃഷ്ണന്‍, രവി എന്നീ സുഹൃത്തുക്കളാണ്‌ കഥാപാത്ര ങ്ങളായി ശ്രോതാക്കളുടെ മുന്നിലെത്തുന്നത്‌. കുട്ടികളില്‍ അമിത പ്രതീക്ഷയര്‍പ്പിച്ച അവരുടെ ഇഷ്ടങ്ങളെയും അഭിരു ചികളെയും തല്ലിക്കെടുത്തി രക്ഷിതാക്കളുടെ താത്പര്യങ്ങള്‍ അടിച്ചേലിപ്പിച്ച്‌ അവരെ മാനസികമായും, ശാരീരികമായും പീഡിപ്പിക്കുന്നതിനെക്കുറിച്ചാണ്‌ ഈ “കിഞ്ചനവര്‍ത്തമാനത്തില്‍ നര്‍മ്മച്ചുവയോടെ ചര്‍ച്ചചെയ്യുന്നത്‌. 238 2011 ഏപ്രില്‍ 15-ന്‌ ്രക്ഷേപണം ചെയ്ത പരിപാടി കാലികപ്രസക്തിയുള്ള വിഷയമാണ്‌ പ്രതിപാദിച്ചത്‌. അച്ഛനും മകളും തമ്മിലുള്ള സംഭാഷണത്തിലൂടെ വിഷയം അനാവരണം ചെയ്യപ്പെടുന്നു”. ശക്തമായ സാമൂഹിക ആക്ഷേപഹാസ്യമുള്ള ഈ “കിഞ്ചന വര്‍ത്ത മാനത്തില്‍ കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന ദുഷിച്ച ജാതി ചിന്തയും വിവേച നവും തുറന്നു കാട്ടുന്നു. സംസ്ഥാനത്ത്‌ പല സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇത്തരത്തിലുളള ചാണകവെള്ളം തളിക്കല്‍ “കര്‍മ്മം” നടന്നിട്ടു ണ്ടെന്ന യാഥാര്‍ത്ഥ്യമറിയുമ്പോഴാണ്‌ ഈ സമൂഹം എത്രമാത്രം പിന്‍തിരിപ്പനും മനുഷൃത്വവിരുദ്ധവുമാണെന്ന്‌ നാം മനസ്സിലാക്കുക. 201 മെയ്‌ 14-ലെ “കിഞ്ചനവര്‍ത്തമാന'ത്തില്‍ പുതിയ തരം മാര്‍ക്കറ്റിങ്ങ്‌ എക്‌സിക്ൃട്ടീവിന്റെ രംഗ്രപവേശം കേള്‍ക്കാം. കേരളത്തില്‍ ്രതൃക്ഷപ്പെടുന്ന പുതിയതരം മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങളെ ഹാസ്യാത്മകമായി വിമര്‍ശിക്കുകയാണിവി ടെ. ഇത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ “കിഞ്ചന വര്‍ത്തമാന ത്തിലൂടെ ശ്രോതാക്കളുടെയും അധികൃതരുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലില്ലായ്മ, അന്ധവിശ്വാ സങ്ങള്‍, മായം ചേര്‍ക്കല്‍, മദ്യപാനം, മയക്കുമരുന്നുപയോഗം, ട്രാഫിക നിയമ ബോധവത്ക്കരണം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ സുരക്ഷ, ബാലാവകാശം, ജലസംരക്ഷണം, ശബ്ദമലിനീകരണം, വ്യാപാരതട്ടിപ്പുകള്‍, നിക്ഷേപ തട്ടിപ്പുകള്‍ എന്നിവയൊക്കെ ഹാസ്യസ്പര്‍ശത്തോടെ “കിഞ്ചനവര്‍ത്തമാന ത്തില്‍ ചര്‍ച്ച ചെയ്യ പ്പെട്ടു. സാധാരണക്കാരായ ശ്രോതാക്കളെ ആകര്‍ഷിക്കുന്ന നര്‍മ്മ ഭാഷയും ശൈലിയും ചേരുവകളുമാണ്‌ “കിഞ്ചനവര്‍ത്തമാന്‌ത്തെ ഇത്രയും കാലം നില നിര്‍ത്തിയത്‌. 4.4.2 ടെലിവിഷനിലെ രാഷ്ട്രീയ ആക്ഷേപഹാന്ധ്യ പരിപാടികള്‍ രാഷ്ട്രീയത്തെ ഉള്ളടക്കമായി സ്വീകരിച്ച്‌ അവതരണത്തിന്റെ പുതുമയോടെ ചിരിയും ചിന്തയും സൃഷ്ടിക്കുന്ന ധാരാളം പരിപാടികള്‍ മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ആദ്യകാലം മുതല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്‌. ചാക്യാര്‍കൂ ത്തിലും തുള്ളലിലും അവലംബിച്ചിരുന്ന സാമൂഹികമായ ചിരി ചികിത്സാരീതി തന്നെയാണ്‌ ചാനലുകള്‍ പിന്‍തുടരുന്നത്‌. രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടി കള്‍ക്ക്‌ ലോകമാകെ സ്വീകാരൃതയുണ്ട്‌. ബ്രിട്ടനിലും അമേരിക്കയിലും ഇത്തരം പരിപാടികള്‍ക്ക്‌ വളരെ ജനപ്രീതിയുണ്ട്‌. ബി.ബി.സി ഇതിന്റെ പധാന കേന്ദ്രമാ 239 ണ്‌. ഡേവിഡ്‌ ഫ്രോസ്റ്റ്‌ അവതാരകനായി 1962-3-ല്‍ ബി.ബി.സി സംപ്രേഷണം ചെയ്തിരുന്ന “ദാറ്റ്‌ വാസ്‌ ദി വീക്ക്‌ ദാറ്റ്‌ വാസ്‌” ലോകം ശ്രദ്ധിച്ച പരിപാടിയാണ്‌. ആന്റണി ജെയും ജോനാഥന്‍ ലൈനും ചേര്‍ന്നൊരുക്കിയ “യെസ്‌ മിനിസ്റ്റര്‍- യെസ്‌ പ്രൈംമിനിസ്റ്റര്‍” 1980-84 കാലയളവില്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചിരുന്നു. ബി.ബി.സിയിലെ തന്നെ മൈക്കള്‍ മൂര്‍ഷോകള്‍ “ടി.വി. നാഷന്‍, ദി ഓവ്ഫുള്‍ ട്രൂത്ത്‌ എന്നിവ പരിഗണിക്കാവുന്നതാണ്‌. ഫാരന്‍ഹീറ്റ്‌ 9/1 ദ ഡെയ്ലി ഷോ (UNN, 1996), ദ ഡെയ്ലി ഷോ വിത്ത്‌ ജോണ്‍ സ്റ്റുവര്‍ട്ട (1999) എന്നിവയും രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികള്‍ എന്ന നിലയ്ക്ക്‌ ലോകം വീക്ഷിച്ചതാണ്‌. “എന്‍. ഡി.ടി.വിയി'ലെ “ദി ഗ്രേറ്റ്‌ ഇന്ത്യന്‍ തമാശ യാണ്‌ ഇന്ത്യന്‍ ടെലിവിഷ നിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടി., ഇതില്‍ വാജ്പേയി, അദ്വാനി, സോണിയഗാന്ധി, മന്‍മോഹന്‍സിംങ്ങ്‌, മമത ബാനര്‍ജി, നരേന്ദ്രമോഡി എന്നീ നേതാക്കളെ ഹാസ്യാത്മകമായി ചിത്രീകരിച്ചു. രാഷ്ട്രീയാവ സ്ഥകള്‍ ചിരിയിലൂടെ അവതരിപ്പിച്ച്‌ ജനങ്ങളെ ജനാധിപത്യ പ്രക്രിയയുടെ സംശു ദ്ധിയെക്കുറിച്ച്‌ ബോധവത്ക്കരിക്കുകയാണ്‌ ഇത്തരം പരിപാടികള്‍ ചെയ്യുന്നത്‌. മലയാള ടെലിവിഷന്‍ ചാനലുകളിലെ സിനിമാല, ചിത്രം വിചിത്രം, കവര്‍സ്റ്റോറി, വികടകവി, മുന്‍ഷി (ഏഷ്യാനെറ്റ്‌), നാടകമേ ഉലകം (അമൃത), സാക്ഷി, ലനഡ്‌ സ്പീക്കര്‍ (കൈരളി), പൊളിഴ്രികസ്‌, വാരാന്ത്യം (ഇന്ത്യാവിഷന്‍), വിദൂഷകന്‍ (ജീവന്‍), തിരുവാ എതിര്‍വാ, പറയാതെ വയ്യാ (മനോരമ ന്യൂസ്‌), കോക്‌ ടെയില്‍, അധിക പ്രസംഗം (പീപ്പിള്‍), ഡമോക്രേസി (റിപ്പോര്‍ട്ടര്‍), ധിം തരി കിട തോം, വ്രരദ്ൃയഷ്ടി (മാതൃഭൂമി) എന്നിവ ശ്രദ്ധേയമായ രാഷ്ട്രീയ ആക്ഷേപ ഹാസ്്യ പരിപാടികളാണ്‌. 4.4.2.1 2006 ഫെബ്രുവരി 26-ന്‌ “അമൃതയില്‍ ഡോ.ടി.കെ.സന്തോഷ്കുമാര്‍ അവ താരകനായി ആരംഭിച്ച “നാടകമേ ഉലകം” ദൃശ്യമാധ്യമത്തിലെ ആദ്യത്തെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയാണ്‌. നിഷ്പക്ഷത ഇതിന്റെ പ്രധാന സവി ശേഷതയായിരുന്നു. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെയോ വ്യക്തി യെയോ ആശയത്തെയോ തേജോവധം ചെയ്യുക ഇതിന്റെ ലക്ഷ്യമായിരുന്നില്ല, കുഞ്ചന്‍ നമ്പ്യാരുടെ ““ഒരുത്തര്‍ക്കും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല/ഒരു ത്തനും ഹിതമായി പറവാനും ഭാവമില്ല എന്നീ വരികളാണ്‌ ആപ്തവാക്യമായി കൊടുത്തത്‌. രാഷ്ട്രീയ സംഭവവികാസങ്ങളില്‍നിന്ന്‌ സത്യസന്ധതയോടെ, 240 എങ്ങനെ ഹാസ്യം സൃഷ്ടിക്കാം എന്നതായിരുന്നു ലക്ഷ്യം. പത്രത്തിന്റെ ഒന്നാം പുറത്ത്‌ രാഷ്ട്രീയ കാര്‍ട്ടൂണ്‍ എന്തു ധര്‍മ്മമാണോ നിര്‍വഹിക്കുന്നത്‌ അത്‌ ടെലി വിഷനില്‍ അരമണിക്കൂര്‍കൊണ്ട്‌ സാധിച്ചെടുക്കുക. അതുകൊണ്ടുതന്നെ പ്രത്യ ക്ഷമായി കാര്‍ട്ടൂണിന്റെ സ്വഭാവ സവിശേഷതകള്‍ പരിപാടിയിലേക്ക്‌ കൊണ്ടുവരാ നുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തി. അതിന്റെ ഫലമായാണ്‌ രാഷ്ട്രീയ നേതാ ക്കന്മാരുടെ കാരിക്കേച്ചറുകള്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്കു പകരം ഉപയോഗിച്ചത്‌” എന്ന്‌ ഡോ.ടി.കെ.സന്തോഷ്കുമാര്‍ “മലയാള ടെലിവിഷന്‍ ചരിത്രം” എന്ന പുസ്ത കത്തില്‍ (2014: 519) വ്യക്തമാക്കുന്നു. അവതരണത്തിലെ വൃത്യസ്തത ഇതിനെ ചാക്യാര്‍കൂത്തിനോട്‌ സാദൃശ്യപ്പെടുത്തുന്നുണ്ടെന്നും “ദൃശ്യമാധ്യമത്തിലെ ചാക്യാര്‍കൂത്ത്‌” എന്ന്‌ കവി ചെമ്മനം ചാക്കോ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ടെന്നും തുടര്‍ന്ന്‌ അദ്ദേഹം വിശദമാക്കുന്നു (ടി. പുറം). ഈ പരിപാടിയെക്കുറിച്ച്‌ ഡോ.ഷാജി ജേക്കബ്‌ നടത്തിയ നിരീക്ഷണവും സന്തോഷ്കുമാര്‍ ഉദ്ധരിക്കുന്നു: “ആനുകാലിക കേരള രാഷ്ട്രീയം വിഷയമാക്കുന്ന ഈ പരിപാടിയുടെ ഘടന, മുന്‍പു പറഞ്ഞ കാര്യങ്ങള്‍ പിന്നീടു മാറ്റിപ്പറയേണ്ടിവ ന്ന, അഥവാ പറയുകതന്നെ ചെയ്യുന്ന രാഷ്ട്രീയ നേതാക്കളുടെ അവസരവാദവും അതിനവരെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളുമാണ്‌. ഇടതുവലതു മുന്നണികളോ കക്ഷികളെയോ നേതാക്കളോ ഈ പരിപാടിയില്‍ ഒഴിവാക്കപ്പെടുന്നില്ല. ഓരോരുത്തര്‍ക്കുമുണ്ട്‌ വേണ്ടതിലധികം തട്ടു. ഒരു വാര്‍ത്താചാനലല്ലാതിരുന്നിട്ടും ഉള്ള ചാനല്‍ വാര്‍ത്തകള്‍ തന്നെ അത്ര സമഗ്രമോ സജീവമോ അല്ലാതിരുന്നിട്ടും രാഷ്ട്രീയ വിമര്‍ശനവും ആക്ഷേപവുമെന്നതില്‍ “നാടകമേ ഉലകം” അമൃതയില്‍ മാര്രമല്ല മലയാളം ചാനലുകളില്‍ പൊതുവെയും ശ്രദ്ധിക്കപ്പെടുന്നതായി മാറിയി ട്ടുണ്ട്‌” (2014: 519). നില്പുസമരം, മനുഷ്യച്ചങ്ങല, രാപകല്‍സമരം, സോളാര്‍ തട്ടിപ്പ്‌, വഴിതട യല്‍ സമരം എന്നിവയും ഈ എപ്പിസോഡില്‍ ഗരവമുള്ള ചിരിക്കാഴ്ചകളാ കുന്നു. 4.4.2.2 2006 ഓഗസ്റ്റ്‌ മാസത്തില്‍ “ഇന്ത്യാവിഷനി’ല്‍ ആരംഭിച്ച “പൊളിട്രിക്സ്‌”, “കേരളശബ്ദത്തിലും “മാധ്യമം” ആഴ്ചപ്പതിപ്പി” ലും രാഷ്ട്രീയ വിശകലനങ്ങളും വിമര്‍ശനങ്ങളും കൈകാര്യം ചെയ്തിരുന്ന പി.ടി.അബ്ദുള്‍നാസര്‍ നിര്‍മ്മാണവും അവതരണവും നിര്‍വൃഹിച്ച ആക്ഷേപഹാസ്യ പരിപാടിയാണ്‌. “ചാട്ടുളിപോലെ തറഞ്ഞുകയറുന്ന വിമര്‍ശനങ്ങളും മുനകൂര്‍ത്ത പരിഹാസവും “പൊളിഴ്രികസിന്റെ ശൈലിയാണ്‌” (2014: 523). രാഷ്ട്രീയ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമിട യില്‍ ചലച്ചിത്ര ഗാനങ്ങളും നേതാക്കളുടെ പ്രസ്താവനകളും ഗ്രസംഗഭാഗങ്ങളും 241 വേണ്ടവിധം കൂട്ടിച്ചേര്‍ത്ത്‌ ഗൌരവമുള്ള ചിരിയും ചിന്തയുമേകി ഈ പരിപാടി. പി. ടി.നാസറിനുശേഷം അവതാരകനായി വന്ന ജോര്‍ജ്‌ പുളിക്കനും നിശിതമായ രാഷ്ട്രീയ വിമര്‍ശനമാക്കി ഇതിനെ മുന്നോട്ടു കൊണ്ടുപോയി. 4.4.2.8 ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലില്‍ 2007 മുതല്‍ സംപ്രേഷണം ചെയ്യുന്ന “കവര്‍സ്റ്റോറി” പൂര്‍ണ്ണമായും രാഷ്രീയ ആക്ഷേപഹാസ്യപരിപാടിയല്ലെങ്കിലും പ്രാദേശിക ദേശീയ അന്തര്‍ദ്ദേശീയ സംഭവങ്ങളുടെ വിലയിരുത്തലുകളും വിശകല നങ്ങളും നടത്തുമ്പോള്‍ അവതാരക സിന്ധു സൂര്യകുമാര്‍ ഉപയോഗിക്കുന്ന ഭാഷ ആക്ഷേപഹാസ്ൃത്തിന്റെതാണ്‌. ചലച്ചിത്രങ്ങളില്‍നിന്നുള്ള ഹാസ്യരംഗങ്ങളും സംഭാഷണങ്ങളും ഗാനങ്ങളും സമകാലിക രാഷ്ട്രീയ സംഭവങ്ങളുമായി കോര്‍ത്തിണക്കുമ്പോള്‍ കവര്‍സ്റ്റോറിക്ക്‌ വാര്‍ത്താധിഷ്ഠിത പരിപാടിയുടെ ഗയരവ ഭാവം കുറച്ചൊക്കെ നഷടമായി രാഷ്ട്രീയ ആക്ഷേപഹാസ്യസ്വരം കൈവരുന്ന തായി കാണാം. ആക്ഷേപഹാസ്യപരമായ പരാമര്‍ശങ്ങള്‍ ഇതില്‍ നിരവധി കാണാം. 4.4.2.4 ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ ജനപ്രിയമായ മറ്റൊരു ആക്ഷേപഹാസ്യപ രിപാടിയാണ്‌ വികടകവി. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും നയവും സമീപനങ്ങളുമാണ്‌ ഈ പരിപാടിയില്‍ ചര്‍ച്ചചെയ്യുന്ന ത്‌. ഗോപീകൃഷ്ണനാണ്‌ അവതാരകനായി വരുന്നത്‌. 4.4.2.5 6643 എപ്പിസോഡുകള്‍ വിന്നിട്ട ഏഷ്യാനെറ്റിലെ “മുന്‍ഷി” ദൈനംദിന സാമൂഹിക-രാഷ്ര്രീയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന മൂന്നു മിനിട്ട്‌ മാത്രം ദൈര്‍ഘ്യമുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയാണ്‌. അനില്‍ ബാനര്‍ജി യാണ്‌ ഇതിന്റെ സാക്ഷാത്കാരം നിര്‍വ്ൃഹിച്ചിരിക്കുന്നത്‌. ടെലി കാര്‍ട്ടൂണ്‍ അഥവാ വിഷ്വല്‍ ലൈവ്‌ കാര്‍ട്ടൂണ്‍ എന്നു ഇതിനെ വിശേഷിപ്പിക്കാം. ഏറ്റവും കാലികമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഈ പരിപാടി ഒരു കോഴി കൂവുന്നതോടെ തുടങ്ങി മറ്റൊരു കോഴിക്കുവലില്‍ അവസാനിക്കുന്നു. മുന്‍ഷി, സ്കൂള്‍ വിദ്യാര്‍ത്ഥി, കറിയാച്ചന്‍, പണിക്കര്‍, ഹാജിയാര്‍, സഖാവ്‌, മൊട്ട എന്നിവരാണ്‌ ഇതിലെ സ്ഥിരം കഥാപാത്രങ്ങള്‍. കെ.പി.ശിവശങ്കരക്കുറുപ്പാ യിരുന്നു പത്തുവര്‍ഷത്തോളം മുന്‍ഷിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ത്‌. രണ്ടായിരം സെപ്തംബറിലാണ്‌ “മുന്‍ഷി” സംപ്രേഷണം ചെയ്തു തുടങ്ങിയത്‌. ആദ്യകാലത്ത്‌ പോക്കറ്റ്‌ കാര്‍ട്ടൂണ്‍ എന്ന നിലയില്‍ മുന്നേറിയ മുന്‍ഷി മുന്നൂറ്‌ എപ്പിസോഡുകള്‍ക്കു ശേഷം രാഷ്ട്രീയ ചര്‍ച്ചയിലേക്ക്‌ വഴിമാറി. പഞ്ചായത്ത്‌ 242 മെമ്പര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വേണുനാരായണന്‍ ഇതിനിടയില്‍ മരിച്ചു. ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ നിന്നുവരുന്ന കഥാപാത്രങ്ങള്‍ അതാതു വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ തങ്ങളുടെ അഭിപ്രായ ങ്ങള്‍ രേഖപ്പെടുത്തുകയും ഒടുവില്‍ മുന്‍ഷി പ്രത്യക്ഷപ്പെട്ട ഒരു പഴഞ്ചൊല്ലോ മന ദചനമോ പറഞ്ഞ്‌ ചര്‍ച്ചകള്‍ക്ക്‌ വിരാമം കുറിക്കുകയും ചെയ്യുന്നതാണ്‌ മുന്‍ഷി” യുടെ രീതി. ഉദാഹരണമായി, മുന്‍ഷി 4128-൦ എപ്പിസോഡില്‍ (2012 ഫെബ്രുവരി 28) വിദ്യാഭ്യാസ വകുപ്പ്‌ നടപ്പിലാക്കിയ സ്നേഹസ്പര്‍ശം പദ്ധതിയെ കളിയാക്കുന്നു. വിദ്യാഭ്യാസമന്ത്രി ഹെഡ്മാസ്റ്റര്‍ക്കും പി.ടി.എ ഗ്രസിഡന്റിനും എഴുതുന്ന കത്തു കള്‍ക്ക്‌ അവര്‍ മറുപടി എഴുതി അയക്കണം. പരിപാടിയില്‍ ചര്‍ച്ചചെയ്യുന്ന കത്തില്‍ അക്കാദമിക വിഷയത്തെക്കാള്‍ രാഷ്ട്രീയ പരാമര്‍ശങ്ങളാണ്‌ കടന്നുവരു ന്നത്‌. മുന്‍ഷിയുടെ അന്തിമവിധി “കുഴിയാന പായുംതോറും വയ്യോട്ട്‌” എന്നാണ്‌. കയ്യക്ഷരം നന്നാക്കുക എന്നതില്‍ കവിഞ്ഞ്‌ അതിനൊന്നും വലിയ ്രയോജനമി ല്ലെന്ന്‌ പരിപാടി സൂചിപ്പിക്കുന്നു. ഇങ്ങനെ ദൈനംദിന സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ ആക്ഷേപഹാ സ്യദ്ൃഷ്ടിയോടെ ചര്‍ച്ചചെയ്യുന്ന മുന്‍ഷി വളരെ കുറച്ചു സമയംകൊണ്ട്‌ പ്രേക്ഷ കര്‍ക്ക്‌ നല്‍കുന്ന തിരിച്ചറിവ്‌ ശ്രദ്ധേയമാണ്‌. പ്രേക്ഷകര്‍ക്കേകുന്ന ഉയര്‍ന്ന സാമൂ ഹിക രാഷ്ട്രീയ അവബോധമാണ്‌ “മുന്‍ഷി'യെ ഇന്നും ജനപ്രിയ പരിപാടിയായി നിലനിര്‍ത്തുന്നത്‌. 4.4.2.6 മാതൃഭൂമി ന്യൂസ്‌ ചാനലില്‍ 203 ഫെബ്രുവരി 27-ന്‌ ജോര്‍ജ്‌ പുളിക്കല്‍, മാര്‍ഷല്‍ വി.സെബാസ്റ്്റന്‍ എന്നിവര്‍ അവതാരകരായി തുടങ്ങിയ “ധിം തരികിട തോം” വൈവിധ്യമാര്‍ന്ന രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നടത്തുന്നു. 2017 മാര്‍ച്ച്‌ 13-ലെ “ധിം തരികിട തോ'മില്‍ സംസ്ഥാന രാഷ്ട്രീയ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നടത്തുന്നത്‌ കാണാം". 4.4.2.7 ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ആക്ഷേ പഹാസ്യ പരിപാടിയാണ്‌ ചിത്രം വിചിത്രം. 2014 സെപ്തംബര്‍ ഒന്നിനാണ്‌ ഈ പരിപാടിയുടെ സംപ്രേഷണം ആരംഭിച്ചത്‌. എസ്‌.ലല്ലു, ഗോപീകൃഷ്ണന്‍, ജോര്‍ജ്‌ പുളിക്കന്‍, കെ.വി.മധു എന്നിവര്‍ അവതാരകരായി പങ്കെടുക്കുന്നു. ഈ പരിപാടി 243 യില്‍ കാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങള്‍ ഹാസ്യരസത്തോടെ ചര്‍ച്ച ചെയ്യുന്നു. 4.4.2.8 മനോരമ ചാനലിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി “തിരുവാ എതിര്‍വാ” ഇതിനകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുടട്‌. ‘Daily Satire’ എന്നാണ്‌ പരിപാടിയുടെ ശീര്‍ഷകം. 4,4,2,9 റിപ്പോര്‍ട്ടര്‍ ചാനലിലെ “ഡമോക്രേസി” എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യപ രിപാടിയുടെ സന്ദേശവാക്യം ‘Some are more equal’ എന്നാണ്‌. സാമൂഹിക-രാ ഷ്ര്രീയ മേഖലകളിലെ നിരവധി പ്രശ്നങ്ങള്‍ “ഡമോക്രേസി” യില്‍ വിശകലനവി ധേയമാക്കുന്നു. ്രധാന തലക്കെട്ടുകള്‍ എന്നതിന്‌ പകരം ‘ര്രധാന തല്ലിക്കെട്ടു കള്‍” എന്നാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എം.എസ്‌.ബനേഷാണ്‌ എപ്പിസോഡിന്റെ നിര്‍മ്മാണവും അവതരണവും നിര്‍വ്ൃഹിച്ചിരിക്കുന്നത്‌. 4.42.10 മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്യുന്ന “വക്രദൃഷ്ടി” ദൈനംദിന രാഷ്ര്രീയ സംഭവവികാസങ്ങളെ നര്‍മ്മത്തിന്റെ പിന്‍ബലത്തില്‍ വിശകലനം ചെയ്യുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയാണ്‌. 4.4.2.11 ‘രാഷ്ട്രീയ വിവാദങ്ങളായി മാറുന്ന ശരീരവും ശരീരഭാഷയും” എന്ന സന്ദേ ശത്തോടെ മീഡിയ വണ്‍ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന “പോളിമിക്സിനന്റെ ഒരു പ്രധാനപ്പെട്ട പ്രത്യേത അതില്‍ സിനിമയില്‍നിന്നുള്ള ഒന്നും സ്വീകരിക്കു ന്നില്ല എന്നതാണ്‌. സമൂഹത്തിലെ മൂല്യച്യുതിക്കെതിരെയും രാഷ്ട്രീയ-ഭരണ രംഗങ്ങളിലെ അഴിമതിക്കെതിരെയും നിശിതമായ വിമര്‍ശനമുന്നയിക്കുവാനും ശക്തമായ ഒരു തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിക്കുവാനും രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാ ടികള്‍ക്ക്‌ കഴിയുന്നുണ്ട്‌. നാടകമേ ഉലകം, പോളിട്രിക്‌സ്‌, കവര്‍സ്റ്റോറി, മുന്‍ഷി, വികടകവി, ധിം തരികിടതോം, ചിത്രം വിചിത്രം, ഡമോക്രേസി, തിരുവാ എതിര്‍വാ, വക്രദൃഷ്ടി, പോളിമിക്‌സ്‌, കോകടെയില്‍ എന്നിവ പ്രാദേശികവും ദേശീയവും അന്തര്‍ദ്ദേശീയ വുമായ നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയും രാഷ്ട്രീയ ആക്ഷേപഹാസ്യ ത്തിന്റെ ബലതന്ത്രമുപയോഗിച്ച്‌ അവയിലെ നെല്ലും പതിരും വേര്‍തിരിക്കുകയും ചെയ്തിട്ടുണ്ട്‌. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ വിമര്‍ശനം നടത്തുവാന്‍ ചാനലുകള്‍ ശ്രമിച്ചതായി കാണാം. 244 പോളിമിക്സ്‌, മുന്‍ഷി എന്നീ പരിപാടികള്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റെല്ലാ പരി പാടികളിലും ചലച്ചിശ്രഭാഗങ്ങള്‍, സംഭാഷണങ്ങള്‍, ഗാനങ്ങള്‍ എന്നിവ സന്ദര്‍ഭാ നുസരണം ഉപയോഗിച്ച്‌, ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ പ്രേക്ഷകരുടെ ശ്രദ്ധയും താത്പര്യവും നിലനിര്‍ത്തി കുറിക്കുകൊളളുന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്‌. രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ്രസംഗത്തിന്റെയോ പത്ര സമ്മേളനത്തിന്റെയോ പ്രസക്തമായ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത്‌ ഉചിതമായ സിനിമാ രംഗങ്ങളുമായി വിളക്കിചേര്‍ത്താണ്‌ ഒട്ടുമിക്ക പരിപാടികളും ഹാസ്യം സൃഷ്ടിക്കുന്നത്‌. ഭരണ-പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളോ പ്രസ്താവന കളോ ചോദ്യോത്തര രീതിയോ ആരോപണ പ്രത്യാരോപണ ശൈലിയോ ഒട്ടിച്ചുച്ചേര്‍ത്ത്‌ അവതരിപ്പിക്കുകയാണ്‌ എല്ലാ ചാനലുകളും ചെയ്യുന്നത്‌. സിനിമാല, നാടകമേ ഉലകം, ധിം തരികിടതോം, വ്ര്രദ്യഷ്ടി എന്നീ പരി പാടികള്‍ അവതരണ ഗാനത്തോടെയാണ്‌ തുടങ്ങുന്നത്‌. അവതരണഗാനമില്ലാത്ത മറ്റ്‌ രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടികളില്‍ ഹാസ്യാത്മകമായ സംഗീതം ഉപ യോഗിച്ചിരിക്കുന്നതായി കാണാം. പരിപാടികള്‍ക്ക്‌ പലതിനും ഒരു സന്ദേശവാക്യമോ ആപ്തവാക്യമോ കവി തയുടെ വരികളോ കൂടെ ചേര്‍ത്തുകാണുന്നു. “നാടകമേ ഉലകത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ ““ഒരുത്തര്‍ക്കും ലഘുത്വത്തെ വരുത്തുവാന്‍ മോഹമില്ല/ഒരുത്തനും ഹിതമായി പറവാനും ഭാവമില്ല” എന്ന വരികള്‍ കൊടുത്തിരിക്കുന്നു. “ഡമോ ക്രേസി” (റിപ്പോര്‍ട്ടര്‍) എന്ന പരിപാടിയുടെ ശീര്‍ഷക വാക്യം : Some are more equal എന്നാണ്‌. “തിരുവാ എതിര്‍വാ'യുടെ ചുവടെ Daily Satire എന്നെഴുതിയ തായി കാണാം. “കോക്ടെയിലിനന്റെ കുടെ ‘Political Satire” എന്നു ഉപയോഗിച്ചി ട്ടുണ്ട്‌. സന്ദേശം, ഡോ.പശുപതി, റാംജിറാവു സ്പീക്കിംഗ്‌, കിലുക്കം, മാന്നാര്‍ മത്തായി സ്പീക്കിംഗ്‌, മണിച്ചിത്രത്താഴ്‌, കാക്കക്കുയിൽ, തേന്‍മാവിന്‍ കൊമ്പത്ത്‌, മഹേഷിന്റെ ്രതികാരം , മീശമാധവന്‍, പുലിമുരുകന്‍, ചിന്താവിഷ്ടയായ ശ്യാമള എന്നീ സിനിമകളില്‍ നിന്നുള്ള ഭാഗങ്ങള്‍ പരിപാടികളില്‍ നിരന്തരം പ്രത്യക്ഷപ്പെ ടുന്നതായി കാണാവുന്നതാണ്‌. 245 പരിപാടികളുടെ അവതാരകര്‍ ഉപയോഗിക്കുന്ന ഭാഷ ടൂജുവായതല്ല. പദ്രപ യോഗങ്ങളിലും വാക്ൃഘടനയിലും അവതരണതരിീതിയിലും വൃത്യസ്തയും പുതു മയും കൊണ്ടുവന്ന്‌ ഹാസ്യാന്തരീക്ഷം ജനിപ്പിക്കുന്നുണ്ട്‌. ചര്‍ച്ച ചെയ്യുന്ന വിഷയത്തിനനുസരിച്ച്‌ പഴഞ്ചൊല്ലുകള്‍, ശൈലികള്‍, മഹദ്വചനങ്ങള്‍, സാരോപദേശ കഥകള്‍ എന്നിവ തെരഞ്ഞെടുത്ത്‌ ഉപയോഗിക്കു ന്നു. കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍, ആനിമേഷന്‍ ദൃശ്യങ്ങളിലൂടെ രാഷ്ട്രീയ ഗ്രവര്‍ത്തകരെ അവതരിപ്പിച്ച്‌ പരിപാടികള്‍ക്ക്‌ മൊത്തത്തില്‍ രസികത്വം വരു ത്തുന്നു. ചി്രസംയോജനം, എഡിറ്റിംഗ്‌ എന്നിവയിലൂടെയാണ്‌ ഇത്തരം പരിപാടി കള്‍ക്ക്‌ അപ്രതീക്ഷിതമായ അര്‍ത്ഥ തലങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നത്‌. രാഷ്ട്രീയ നേതാക്കളുടെ ഗ്രത്യേകമായ പെരുമാറ്റ രീതികളും സംഭാഷണ ശൈലിയും പെരുപ്പിച്ച്‌ കാണിച്ച്‌ ഹാസ്യാന്തരീക്ഷമുണ്ടാക്കുന്നു. ഉദാ - തിരുവ ഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്ക്പിഴ, വി.എസ്‌.അച്യുതാനന്ദന്റെ ആവര്‍ത്തിക്കുന്ന ഭാഷാശൈലി, ഉമ്മന്‍ചാണ്ടിയുടെ വിക്ക്‌, സി.രവീന്ദ്രനാഥ്‌, എം.എം.മണി എന്നിവ രുടെ ആംഗ്യങ്ങള്‍, വെള്ളാപ്പള്ളി നടേശന്‍, എ.കെ.ആന്റണി എന്നിവരുടെ പ്രത്യേ കമായ സംഭാഷണ ശൈലി എന്നിവയൊക്കെ ഒപ്പിയെടുത്ത്‌ ചിരിക്കാഴ്ചകളായി അവതരിപ്പിക്കുന്നു. കാര്യങ്ങളെ അലപം വളച്ചൊടിച്ചും അതിശയോക്തി കലര്‍ത്തിയും ചിത്രീ കരിക്കുന്നത്‌ ഇത്തരം പരിപാടികളുടെ പൊതുസ്വഭാവമാണ്‌. നേതാക്കളുടെ തെറ്റു കളിലും വീഴ്ചകളിലുമാണ്‌ രാഷ്ട്രീയ ആക്ഷേപഹാസ്ധ്യ അവതാരകരുടെ പ്രധാന ശ്രദ്ധ. ഇത്തരം പരിപാടികള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊളളണമെങ്കില്‍ ചലച്ചിശ്ര പരി ചയം അത്യാവശ്യമാണ്‌. ഭൂരിപക്ഷം പരിപാടികളിലും ധാരാളം സിനിമാ ഡയലോ ഗുകളും രംഗങ്ങളും പാട്ടുകളും ഉപയോഗിക്കുന്നതിനാല്‍ അവയെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളവര്‍ക്കെ അവതാരകര്‍ ഉദ്ദേശിക്കുന്ന വിമര്‍ശനം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാവൂ. ചിരിയില്‍ കവിഞ്ഞ ആലോചനയും അപഗ്രഥനവും വിലയിരുത്തലുമാണ്‌ രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടികളിലുൂടെ ഉദ്ദേശിക്കുന്നത്‌. ആദ്യന്തം രാഷ്ട്രീ യവത്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിലാണ്‌ നാം ജീവിക്കുന്നത്‌ എന്നതിനാല്‍ ഇത്തരം പരിപാടികള്‍ നമ്മുടെ പൊതുജീവിതത്തെയും രാഷ്ട്രീയ ജീവിത ത്തെയും ശുദ്ധീകരിക്കുവാനും നേര്‍വഴിക്കു നയിക്കുവാനും അത്യന്താപേക്ഷിതമാ ണ്‌. ജനാധിപത്ൃ പ്രകിയ സാര്‍ത്ഥകമാകണമെങ്കില്‍ സൃഷ്ടിപരവും ആരോഗ്യക 246 രവുമായ വിമര്‍ശനം കൂടിയേ തീരൂ. അങ്ങനെ നോക്കുമ്പോള്‍ പഴയകാലത്ത്‌ ചാക്യാന്മാരും തുള്ളല്‍ കലാകാരന്മാരും നിര്‍വ്വഹിച്ച സാമൂഹിക-രാഷ്ട്രീയ പരി ഷ്ക്കരണ ശ്രമങ്ങള്‍ തന്നെയാണ്‌ ആധുനികകാലത്ത്‌ ചാനലിടങ്ങളില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികള്‍ നിര്‍വ്ൃഹിക്കുന്നതെന്നു കണ്ടെത്താനാകും. രാഷ്ര്രീയപ്പാര്‍ട്ടികളേയും രാഷ്ര്രീയനേതാക്കളേയും വിമര്‍ശിക്കുന്നതാണ്‌ ടെലിവിഷനിലെ രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടികള്‍ എന്ന്‌ സാമാന്യമായി പറയാം. ഒരു തരത്തില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലെന്ന പോലെ രാഷ്ട്രീയ സമൂഹത്തെയാണ്‌ ഇവ വിമര്‍ശനവിധേയമാക്കുന്നത്‌. ഇതുവഴി പരസ മൂഹത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണ്‌ മാധ്യമങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കാന്‍ കഴിയുന്നു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കക്ഷികളും ഒരുപോലെ വിമര്‍ശിക്കപ്പെടുന്നതുകൊണ്ട്‌ രാഷ്ര്രീയം എന്ന സങ്കല്‍പം തന്നെ അര്‍ത്ഥശൂന്യമാ ണെന്ന സന്ദേശമാണ്‌ പൊതുവില്‍ ഈ പരിപാടികള്‍ പങ്കുവെക്കുന്നത്‌. രാഷ്ട്രീ യത്തെ ഒരുതരം “ലീലയായി ന്യൂനീകരിക്കുന്നതിലൂടെ അതിന്റെ വ്യാപ്തിയും നിയമങ്ങളും പരിമിതപ്പെടുത്തപ്പെടുകയാണ്‌ ചെയ്യുന്നത്‌. ദുരാര്രഹികളും ദുര്‍മോ ഹികളും മാത്രം ഏര്‍പ്പെടുന്ന ഒരു കളിയായി ഈ പരിപാടികള്‍ രാഷ്ട്രീയത്തെ അവതരിപ്പിക്കുന്നു. രാഷ്ര്രീയത്തിന്റെ കളിക്കളത്തിലേക്ക്‌ തുറന്നുവെച്ച ഒരു “നിഷകളങ്ക ക്യാമറയാണ്‌ തങ്ങളുടെ ഹാസ്യപരിപാടി എന്ന അവകാശവാദം ഓരോ അവതരണത്തിന്‌ പിന്നിലും (്രവര്‍ത്തിക്കുന്നുണ്ട. ഇതൊരുതരം കങ്കാണി നോട്ടമാണ്‌. അതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ എല്ലാറ്റിനും മുകളില്‍ അധികാരം സ്ഥാപിക്കാന്‍ നടത്തുന്ന ശ്രമമാണ്‌ ഈ പരിപാടികളിലും കാണുന്നത്‌. മാധ്യമ ങ്ങള്‍ ഒരു അമിതാധികാര കേന്ദ്രമായി തീരുന്നത്‌ ഇത്തരം വ്യവഹാരങ്ങളിലൂടെയാ ണ്‌. ദൈനംദിന രാഷ്ട്രീയത്തിലെ ശരിതെറ്റുകള്‍ക്ക്‌ അപ്പപ്പോള്‍തന്നെ മാര്‍ക്കിടാ നുള്ള ഗുരുക്കന്മാരുടെ സ്ഥാനത്താണ്‌ മാധ്യമങ്ങള്‍ സ്വയം പ്രതിഷധിച്ചിരിക്കുന്നത്‌. പഴയ നമ്പൂതിരി ഫലിതങ്ങളില്‍ കാണുന്ന നിര്‍മമത്വത്തിന്റെ സ്വഭാവം ഈ ഹാസ്യപരിപാടികളില്‍ കാണാം. ടെലിവിഷനിലെ വാര്‍ത്താ അവതാരകര്‍ സംഭവ ങ്ങളോടോ ആശയങ്ങളോടോ പക്ഷപാതം പുലര്‍ത്തുമ്പോള്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടികളിലെ അവതാരകര്‍ കൂടിയാട്ടത്തിലെ വിദുഷകനെപ്പോലെ സാക്ഷിയുടെ പദവി സ്വയം ആരോപിക്കുകയാണ്‌ ചെയ്തത്‌. എല്ലാമറിയുന്ന എന്നാല്‍ ഒന്നിനോടും മമതയില്ലാത്ത ഒരു മഹര്‍ഷിയുടെ ദര്‍ശനമാണ്‌ തങ്ങളുടേ തെന്ന്‌ സ്വയം സ്ഥാപിക്കാനാണ്‌ ഈ അവതാരകര്‍ ശ്രമിക്കാറുളളത്‌. വാര്‍ത്താ അവതാരകര്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ ഉന്നയിക്കുമ്പോള്‍ ആക്ഷേപഹാസ്യ പരിപാടി യുടെ അവതാരകര്‍ എല്ലാവരെയും ഒന്ന്‌ പരിഹസിച്ച്‌ അരങ്ങൊഴിയുകയാണ്‌ ചെയ്യുന്നത്‌. “നാടകമേ ഉലകം, “തിരുവാ എതിര്‍വാ”, “പൊളിട്രിക്സ്‌, “ചിത്രം 247 വിചി്രം', “വികടകവി”, “മുന്‍ഷി” എന്നീ പേരുകളില്‍തന്നെ “'ജ്ഞാനവൃദ്ധ്‌ന്റെ ഒരു ദൃഷ്ടികോണ്‍ പതിഞ്ഞുകിടപ്പുണ്ട. അവതാരകരുടെ കര്‍ത്ത്ൃപദവിയിലുള്ള ഈ വ്യത്യാസംതന്നെയാണ്‌ വാര്‍ത്താ അവതരണത്തേയും രാഷ്ട്രീയ ആക്ഷേപ ഹാസ്ധ്യ പരിപാടിയേയും വേര്‍തിരിക്കുന്നത്‌. രാഷ്ട്രീയ സംഭവങ്ങളെ അവയുടെ സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിമാറ്റി വെട്ടിയും ഒട്ടിച്ചുചേര്‍ത്തും നിര്‍മ്മിച്ചെടുക്കുന്നവയാണ്‌ ആക്ഷേപഹാസ്യപരിപാടി കള്‍. വാസ്തവത്തില്‍ ഈ നിര്‍മ്മാണ പ്രക്രിയയിലാണ്‌ മാധ്യമം എന്ന അധി കാരരൂപം പ്രവര്‍ത്തിക്കുന്നത്‌. സംഭവങ്ങളുടെ തെരഞ്ഞെടുപ്പ്‌, വെട്ടിമാറ്റല്‍, കൂട്ടി ച്േേര്‍ക്കല്‍ എന്നീ പ്രകിയയെല്ലാം സാധ്യമാക്കുന്നത്‌ മാധ്യമങ്ങളുടെ അധികാര പദവിയാണ്‌. സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തി മാറ്റുന്നതോടെ പ്രസ്തുത സംഭവം തീര്‍ത്തും വൃത്യസ്തമായ ഒരു ചരിത്രജീവിതത്തിലേക്ക്‌ പ്രേഷണം ചെയ്യപ്പെടുക യാണ്‌ ചെയ്യുന്നത്‌. വക്താവ്‌/ശ്രോതാവ്‌/സ്ഥലം/ കാലം/ഉദ്ദേശ്യം എന്നിങ്ങനെ നിരവധി ഘടകങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്ന ഒരു ഭാഷണക്രിയയാണ്‌ " ഓരോ രാഷ്ട്രീയ സംഭവവും. ഇവയെയെല്ലാം തിരസ്കരിച്ച്‌ ആ സംഭവത്തിലെ ഒരം ശത്തെ മാത്രം മുറിച്ചു മാറ്റുമ്പോള്‍ അത്‌ മറ്റൊരു ഭാഷണക്രിയയായി മാറുകയാണ്‌ ചെയ്യുന്നത്‌. ആയതിനാല്‍ പരാമര്‍ശിക്കപ്പെടുന്ന രാഷ്രീയ സംഭവത്തിന്റെ അനുക ല്പനമോ, അനുകരണമോ അല്ല ടെലിവിഷനിലെ ആക്ഷേപഹാസ്യപരിപാടികള്‍. സമൂഹത്തില്‍ ഇടപെടാനും സാമൂഹ്യമാറ്റത്തില്‍ പങ്കാളികളാവാനും ആഹ്വാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രഭാഷണത്തെ ആക്ഷേപഹാസ്യ പരിപാടിയായി അവത രിപ്പിക്കുമ്പോള്‍ ശ്രോതാവിന്റെ കര്‍തൃപദവിയിലും വൃത്യാസം വരും. പ്രസംഗം ശ്രവിക്കുന്ന സക്രിയനാ(യായ ശ്രോതാവ്‌ സാക്ഷിയായ ശ്രോതാവായി പരി വര്‍ത്തിപ്പിക്കപ്പെടുന്നു. രാഷ്ട്രീയ ആക്ഷേപഹാസ്യപരിപാടി വീക്ഷിക്കുന്ന പ്രേക്ഷ കര്‍ക്ക്‌ എന്തെങ്കിലും നിലപാട്‌ സ്വീകരിക്കേണ്ട ബാധ്യതയില്ല. അപസന്ദര്‍ഭവല്‍ക്ക രണത്തിലൂടെ ശ്രോതാവിന്റെ കര്‍തൃപദവിയില്‍ വരുന്ന ഈ മാറ്റം ടെലവിഷന്‍ രാഷ്ട്രീയ വിമര്‍ശന പരിപാടികളുടെ വ്യാവഹാരികധര്‍മ്മത്തെയാണ്‌ ഓര്‍മ്മിപ്പി ക്കുന്നത്‌. മുന്‍ഷി ഉള്‍പ്പെടെയുള്ള ആക്ഷേപഹാസ്യ പരിപാടികളില്‍ പഴഞ്ചൊല്ലി നുള്ള പ്രാധാന്യം ശ്രദ്ധേയമാണ്‌. കവിതയില്‍ അര്‍ത്ഥാന്തരന്യാസം എന്ന അലങ്കാ രത്തിന്റെ ധര്‍മമാണ്‌ സംഭാഷണങ്ങളില്‍ പഴഞ്ചൊല്ലുകള്‍ നിര്‍വ്ൃഹിക്കുന്നത്‌. സാമാന്യത്തെ വിശേഷംകൊണ്ടോ വിശേഷ്യത്തെ സാമാന്യംകൊണ്ടോ സമര്‍ത്ഥി ക്കുന്നതാണ്‌ പഴഞ്ചൊല്ലുകളും അര്‍ത്ഥാന്തരന്യാസവും. പഴഞ്ചൊല്ലുകള്‍ക്കുള്ള സവിശേഷമായ അധികാരപദവി പലമട്ടില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്‌. ശ്രേണീ 248 ബദ്ധമായ സമൂഹത്തില്‍ മുകളിലുളളവര്‍ താഴെയുള്ളവരെ ഉപദേശിക്കാനോ വിമര്‍ശിക്കാനോ ആണ്‌ പഴഞ്ചൊല്ലുപയോഗിക്കുന്നത്‌. ആഥ്രിക്കന്‍ കോടതിവ്യവ ഹാരത്തില്‍ പഴഞ്ചൊല്ല്‌ ഉദ്ധരിച്ചുകൊണ്ട്‌ വിധി കല്‍പിക്കുന്ന സ്രമ്പദായമുണ്ട്‌. പഴഞ്ചൊല്ലും അധികാരവും തമ്മിലുള്ള ഈ ബന്ധത്തെ ഉറപ്പിക്കുകയാണ്‌ ആക്ഷേപഹാസ്യ പരിപാടികളിലെ പഴഞ്ചൊല്‍ പ്രയോഗങ്ങളും ചെയ്യുന്നത്‌. “മുന്‍ഷി” എന്ന പരിപാടിയില്‍ പഴഞ്ചൊല്ലുദ്ധരിച്ചുകൊണ്ടാണ്‌ ഓരോ എപ്പി സോഡും അവസാനിക്കുന്നത്‌. ആഫ്രിക്കന്‍ കോടതികളിലെ വിധി തീര്‍പ്പിനെ യാണ്‌ ഇത്‌ ഓര്‍മ്മിപ്പിക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ ദൈനംദിന രാഷ്ട്രീയത്തിലെ സംഘര്‍ഷങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന കോടതികളെപ്പോലെയാണ്‌ ആക്ഷേപഹാ സ്ൃപരിപാടികള്‍ സ്വയം സ്ഥാനപ്പെടുന്നത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ സിനിമാരംഗങ്ങളും സിനിമാപ്പാട്ടുകളും രാഷ്്രീയസംഭവങ്ങളുടെ ദൃശ്യങ്ങളോട്‌ കൂട്ടിക്കെട്ടിയാണ്‌ ആക്ഷേപഹാസ്യപരി പാടികള്‍ക്ക്‌ രൂപംനല്‍കുന്നത്‌. ഒരര്‍ത്ഥത്തില്‍ അവയെല്ലാം “പാസ്തിഷ്‌” രൂപങ്ങ ളാണ്‌. മഹത്തായ കലാസ്യഷ്ടികളേയും മറ്റും ഉദാത്തവല്‍ക്കരിക്കുക എന്ന ലക്ഷ്യ ത്തോടെ അനുകരിക്കുകയും കൂട്ടിക്കലര്‍ത്തുകയും ചെയ്തുകൊണ്ടാണ്‌ പാസ്തിഷ്‌ കലാസൃഷ്ടികള്‍ ഉണ്ടാവുന്നത്‌. രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടി കളില്‍ രാഷ്ട്രീയം അപഹസിക്കപ്പെടുമ്പോഴും സിനിമയുടെ ദൃശ്യങ്ങള്‍ ഉദാത്തീക രിക്കപ്പെടുന്നുണ്ട. രാഷ്ട്രീയ സംഭവങ്ങളെ അവയുടെ സന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിയെടുത്തതുപോലെ സിനിമയിലെ സന്ദര്‍ഭങ്ങളേയും ആഖ്യാന ത്തില്‍നിന്നും അടര്‍ത്തിമാറ്റുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഈ അപസന്ദര്‍ഭവ ത്ക്കരണം രാഷ്ട്രീയ സംഭവത്തെ തുച്ഛവത്ക്കരിക്കുമ്പോള്‍ സിനിമയിലെ സന്ദര്‍ഭത്തെ ഉദാത്തീകരിക്കുകയാണ്‌ ചെയ്യുന്നത്‌. വാസ്തവത്തില്‍ രാഷ്ര്രീയസംഭവവുമായ സിനിമയിലെ സന്ദര്‍ഭത്തിനു നേരിട്ടുളള ബന്ധമൊന്നുമി ല്ല. അവയ്ക്കിടയിലെ ബന്ധം വ്യാഖ്യാനാത്മകമാണ്‌. പ്രസ്തുത രാഷ്ട്രീയ സംഭ വത്തെ വ്യാഖ്യാനിക്കാനെന്ന വണം പൂര്‍വ്വകാലത്ത്‌ സൃഷടിക്കപ്പെട്ടതാണ്‌ സിനിമ യിലെ സന്ദര്‍ഭമെന്നു വരുന്നു. രാഷ്ര്രീയമെന്ന സാമാന്യത്തെ വ്യാഖ്യാനിക്കാനുള്ള വിശേഷസന്ദര്‍ഭമായി സിനിമ മാറുന്നു. അതോടെ സിനിമയിലെ സന്ദര്‍ഭത്തിനു പഴ ഞ്ചൊല്ലിന്റെ പദവി ലഭിക്കുന്നു. സിനിമയിലെ സന്ദര്‍ഭം ഒരാപ്തവാക്യത്തെ പ്പോലെ ദാര്‍ശനിക മാനത്തിലേക്കുയരുന്നു. ഇതുവഴി ചലച്ചിത്രത്തെ ഉദാത്തീകരി ക്കുകയും രാഷ്ട്രീയത്തെ തുച്ഛവല്‍ക്കരിക്കുകയും ചെയ്യുക എന്ന ദയത്യമാണ്‌ രാഷ്ര്രീയ ആക്ഷേപഹാസ്യപരിപാടികള്‍ നിര്‍വ്ൃഹിക്കുന്നത്‌. ഈ ഉദാത്തീകര ണവും തുച്ഛവല്‍ക്കരണവും തമ്മിലുള്ള വൈരുദ്ധ്യമാണ്‌ രാഷ്രീയ ആക്ഷേപഹാ സ്യപരിപാടികളിലെ ഹാസ്യത്തിനു നിദാനം. ചുരുക്കത്തില്‍ ഭാഷണക്രിയാവ്യാപാ 249 രം, കര്‍തൃത്വം, രൂപം, ധര്‍മം എന്നിവയിലെല്ലാം അനന്യമായ സവിശേഷതകള്‍ നിലനിര്‍ത്തുന്ന രാഷ്്രീയവ്യവഹാരരൂപമാണ്‌ മേല്‍പ്പറഞ്ഞ ടെലിവിഷന്‍ ഹാസ്യ പരിപാടികള്‍. 4.4.3 ദ്രടാളൂുകള്‍ ആക്ഷേപഹാസ്യത്തിന്റെ ഡിജിറ്റല്‍ രൂപം ഇന്റര്‍നെറ്റിലെ വളരെ സജീവമായ ഒരു വ്യവഹാരമാണ്‌ ട്രോള്‍. പരിഹസി ക്കുക, വിമര്‍ശിക്കുക, തമാശ പറയുക എന്നീ തലങ്ങളില്‍ നവമാധ്യമങ്ങളില്‍ ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ക്ക്‌ ജനങ്ങളുടെ ശ്രദ്ധ പെട്ടെന്ന്‌ പിടിച്ചെടുക്കുക യെന്ന ലക്ഷ്യമാണുള്ളത്‌. വ്യക്തികളെയോ സംഭവങ്ങളെയോ നിലപാടുകളെയോ വീക്ഷണങ്ങളെയോ, ഹാസ്യത്തിലോ പരിഹാസത്തിലോ ചാലിച്ച്‌ അവതരിപ്പിക്കു കയാണ്‌ ഇതിന്റെ രീതി. അതിശയോക്തി ട്രോളിന്റെ സ്വഭാവമാണ്‌. കേരളീയ ഹാസ്യപാരമ്പര്യത്തിന്റെ ഭാഗമായ കൂത്തിന്റെയും തുള്ളലി ന്റെയും, തുടര്‍ന്നുവന്ന കാര്‍ട്ടുണിന്റെയും തുടര്‍ച്ചയായി ഡിജിറ്റല്‍ മാധ്യമത്തില്‍ ്രത്യക്ഷപ്പെടു പുതുമയുള്ള വ്യവഹാരമായ ട്രോളുകള്‍ ഇന്ന്‌ ജന്രപിയ സംസ്കാര ത്തിന്റെ ഏറ്റവും (്പധാനപ്പെട്ട ഉപാധികളില്‍ ഒന്നായി മാറിയിരിക്കുന്നു. ട്രോള്‍ ട്രോള്‍ ട്രോള്‍ (2016) എന്ന പുസ്തകത്തില്‍ എന്‍.പി.സജീവ്‌ എഴു തുന്നു. “മറ്റുള്ളവരെ ര്രകോപിപ്പിക്കാനും അലോസരപ്പെടുത്തുവാനും ഉദ്ദേശിച്ച്‌ ഇന്റര്‍നെറ്റിലെ പൊതുമണ്ഡലത്തില്‍ വിനിമയം ചെയ്യപ്പെടുന്ന സന്ദേശങ്ങളാണ്‌ ട്രോളുകള്‍. എസ്‌.എം.എസ്സില്‍ വാക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ട്രോളില്‍ വാക്കുകള്‍ക്കൊപ്പം ചിശ്രങ്ങളും ചലനദൃശ്യങ്ങളും ഉണ്ടാവാം. രൂക്ഷമായ വരിഹാസം, ദോഷദര്‍ശനം, ആക്ഷേപഹാസ്യം എന്നിവയാണ്‌ ഇവയുടെ പൊതു സ്വഭാവം. പദോത്പത്തി തിരഞ്ഞുചെന്നാല്‍ “ട്രോള്‍” എന്ന ഇംഗ്ലീഷ്‌ നാമത്തിന്‌ അര്‍ത്ഥം വിരൂപനായ കുള്ളന്‍ അഥവാ ഭീകരസത്വം എന്നാണെന്നു കാണാം. സ്‌കാന്‍ഡിനേവിയന്‍ നാടോടിക്കഥകളിലെ വഴിയാത്രികരെ മനഃപൂര്‍വ്വം ശല്യപ്പെടു ത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ്‌ അവ. ആധുനിക ഇംഗ്ലീഷില്‍ ട്രോളിങ്‌, ചൂണ്ടയിടുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്‌. മീന്‍വല വീശിയെറിഞ്ഞ്‌ വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യബന്ധനം നടത്തുന്ന തിനെ കുറിക്കുന്ന ട്രോളിങ്‌ എന്ന പദവുമായി ഉച്ചാരണസാമ്യം മാത്രം” (2016: 13). ഓണ്‍ലൈനായി വളരെവേഗം വിനിമയം ചെയ്യപ്പെടുന്ന ഒരാശയമോ ചിത്രമോ വീഡിയോയോ ഹാഷ്ടാഗോ ആണ്‌ മീം. സംസ്കാരത്തിന്റെ അടി സ്ഥാന ഘടകമാണ്‌ മീമുകള്‍. മതം, ഫാഷന്‍, വസ്ത്രധാരണ രീതികള്‍, സാംസ്കാരിക ഘടകങ്ങള്‍ എന്നിവയെല്ലാം മീമുകളുടെ ഭാഗമാണ്‌. 250 സൈബര്‍ ലോകത്ത്‌ സാര്‍വത്രികമായ ഇമോജികളുടെ സ്വാധീനം ട്രോളുക ളില്‍ കാണാവുന്നതാണ്‌. ഡോ.പി.സോമനാഥന്റെ നിരീക്ഷണം ശ്രദ്ധേയമാണ്‌: ““ഇമോജികളില്‍നിന്ന്‌ വികസിച്ചതാവാം ട്രോളുകളുടെ സാങ്കേതിക വിദ്യാചരിശ്രം. ഇമോജികളെയാകട്ടെ അച്ചടിയുഗത്തിലെ ചോദ്യചിഹ്നം, ആശ്ചര്യചിഹ്നം തുട ങ്ങിയ ചിഹ്നപ്രയോഗങ്ങളുടെ വളര്‍ച്ചയായിക്കാണാം (സോമനാഥന്‍, 2017: 152). ട്രോള്‍ മലയാളം, ഐ.സി.യു (CU), ആര്‍ഷഭാരത സംസ്കാരം അഥവാ ആഭാസം, സൈബര്‍ ട്രോളേഴ്‌സ്‌, മലയാളം ട്രോള്‍ മാസ്റ്റേഴ്‌സ്‌, ട്രോള്‍ മലയാളം സിനിമ, ബി.ടെക ട്രോള്‍സ്‌, വൈക്കോല്‍ എന്നിവയാണ്‌ മലയാളം ട്രോളിങ്‌ രംഗത്ത്‌ സജീവമായ ഗ്രൂപ്പുകള്‍. സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യചിശ്രങ്ങള്‍ എന്നിവയിലെ താര ങ്ങളും രംഗങ്ങളും ട്രോളുകളില്‍ നിരന്തരം കടന്നുവരുന്നതായി കാണാം. കേരള ത്തിലെ രാഷ്ട്രീയ നേതാക്കളും സിനിമയിലെ ജന്രപിയ ഹാസ്യതാരങ്ങളും ട്രോളു കളില്‍ സജീവ സാന്നിധ്യമാണ്‌. സാമൂഹിക മാധ്യമ ശ്ൃയംഖലകളിലെ ആക്ഷേപഹാസ്യത്തിന്റെ കേന്ദ്രങ്ങ ളായ ട്രോളുകള്‍ ഉള്ളടക്കത്തില്‍ വൈവിധ്യം പുലര്‍ത്തുന്നുണ്ട്‌. ഫുട്ബോള്‍ ട്രോള്‍സ്‌, കുഞ്ഞാവ ട്രോള്‍സ്‌, ബി.ടെക്‌ ട്രോള്‍സ്‌, സ്കൂള്‍ ട്രോള്‍സ്‌ എന്നിവയും കോളേജ്‌ കാമ്പസ്‌ ജീവിതം, സൌഹൃദം, പ്രേമം, ബാല്യകാല ഓര്‍മ്മകള്‍ തുടങ്ങി യവയുമായി ബന്ധപ്പെട്ട ട്രോളുകളും സജീവമാണ്‌. ട്രോള്‍ മലയാളം (fh.com/troll.malayalam), ICU (International Chalu Union) എന്നീ ട്രോളുകളെയാണ്‌ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. 2012-ല്‍ ശരത്‌ എസ്‌.മേനോന്‍ ആരംഭിച്ചതാണ്‌ ട്രോള്‍ മലയാളം എന്ന പേജ്‌. “എന്റെ വ്യക്തിപരമായ ആശയങ്ങളും അഭിപ്രായങ്ങളും ട്രോള്‍ എന്ന മേമ്പൊടി ചേര്‍ത്ത്‌ ലോകത്തോട്‌ വിളിച്ചു പറയണം എന്ന ഉദ്ദേശ്ൃയത്തിലാണ്‌ ഈ പേജിന്റെ ജനനം. എന്നാല്‍ ഇന്നു കാണുന്ന സ്വീകാരൃതയൊന്നും അന്നത്തെ സ്വപ്നങ്ങളില്‍പോലും ഇല്ല” (2016 : 5). അന്തര്‍ദ്ദേശീയ മീമുകള്‍ക്കു പകരം മലയാള സിനിമയിലെ താരങ്ങളെയും അവരുടെ കഥാപാത്രങ്ങളെയും ഉപയോഗിച്ച്‌ ട്രോളുകള്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ച പ്പോള്‍ ജനങ്ങളുടെ ശ്രദ്ധ വേഗം പിടിച്ചു പറ്റാനായി. രാഷ്ട്രീയത്തിന്നതീതമായ കാര്യങ്ങളെ അവതരിപ്പിക്കുന്നതാണ്‌ ട്രോള്‍ മലയാളത്തിന്റെ രീതി. 251 സിനിമാതാരങ്ങള്‍, കായികതാരങ്ങള്‍ എന്നിവര്‍ ട്രോളുകളില്‍ സ്ഥിരമായി ്രത്യക്ഷപ്പെടുന്നു. അതുപോലെ പ്രാദേശിക-ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖ കരെയും ട്രോളുകളില്‍ ആവര്‍ത്തിച്ചുകൊണ്ടുവരുന്നു. സാമുദായിക നേതാക്കളുടെ പങ്കാളിത്തവും ട്രോളുകളിലുണ്ട്‌. രൂപംകൊണ്ടും നിര്‍മാണപദ്ധതികൊണ്ടും ട്രോളുകള്‍ ടെലിവിഷനിലെ രാഷ്്രീയ-ആക്ഷേപഹാസ്യ പരിപാടികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ വ്യാവഹാ രികമായി അവ തമ്മില്‍ ധാരാളം അന്തരമുണ്ട്‌. ആക്ഷേപഹാസ്യ പരിപാടികള്‍ പൊതുവേ ജ്ഞാതകര്‍തൃകമാണ്‌. എന്നാല്‍ ട്രോളുകള്‍ അജ്ഞാതകര്‍ത്യകമാണ്‌. വ്യാവഹാരികമായി അവ തമ്മില്‍ ധാരാളം അന്തരമുണ്ട്‌. ട്രോളുകള്‍ നിര്‍മിക്കുന്ന വ്യക്തികളേയോ ഗ്രുപ്പുകളേയോ കണ്ടെത്താന്‍ കഴിയുമെങ്കിലും അവയുടെ ആസ്വാദനത്തില്‍ ഈ കര്‍തൃത്വം പ്രധാനമല്ല, മാത്രമല്ല, ട്രോളുകള്‍ ഒരാ ളില്‍നിന്നും മറ്റൊരാളിലേക്ക്‌ കൈമാറുകയും കൈവന്നവരെല്ലാം അതിനോട്‌ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു. അതോടെ നിര്‍മാതാ വിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ മറികടന്ന്‌ ട്രോളുകള്‍ക്ക്‌ പുതുജീവന്‍ ലഭിക്കുന്നു. നാടോടിക്കഥകളിലും നാടന്‍പാട്ടുകളിലും സംഭവിക്കുന്നതുപോലെ സാമൂഹിക പുനഃസൃഷ്ടിക്ക്‌ വിധേയമാകുന്നവയാണ്‌ ട്രോളുകള്‍. ഒരാളില്‍നിന്നു പലരി ലേക്കും പലരില്‍നിന്നും ഒരാളിലേക്കുമാണ്‌ അതിന്റെ ഗതി. ഒരര്‍ത്ഥത്തില്‍ ട്രോളു കള്‍ ദ്വിതീയ വാമൊഴി രൂപങ്ങളാണ്‌ ”. രാഷ്ട്രീയ-ആക്ഷേപഹാസ്യ പരിപാടികള്‍ രാഷ്ട്രീയ സമൂഹത്തെ മാത്ര മാണ്‌ വിമര്‍ശവിധേയമാക്കുന്നതെങ്കില്‍ ട്രോളുകള്‍ പനൌരസമൂഹത്തിലെ ജീര്‍ണതകളെക്കുടി ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ ആത്മവിമര്‍ശന ത്തിന്റേയും ആന്തരവിമര്‍ശനത്തിന്റേയും സാധ്യത ട്രോളുകളില്‍ മുന്തിനില്‍ക്കു ന്നു. എല്ലാവരും എല്ലാവരാലും വിമര്‍ശിക്കപ്പെടുന്ന തീര്‍ത്തും വികേന്ദ്രീകൃതമായ വിമര്‍ശനമാണ്‌ ട്രോളുകള്‍ നിര്‍വഹിക്കുന്നത്‌. അതുകൊണ്ടുതന്നെ ടെലിവിഷന്‍ രാഷ്ട്രീയ -ആക്ഷേപഹാസ്യപരിപാടികളില്‍ കാണുന്ന “മേല്‍ക്കോയ്മ ട്രോളുക ളില്‍ നിലനില്‍ക്കുന്നില്ല. ട്രോളുകളുടെ വിഷയമേഖല വിപുലമാണ്‌. രാഷ്ട്രീയ സമൂഹത്തേയും പനരസമൂഹത്തേയും വിമര്‍ശനവിധേയമാക്കാന്‍ കഴിവുള്ളതുകൊണ്ടാണ്‌ വര്‍ഗീയ ത, ഉപഭോഗാസക്തി, മത്സരബുദ്ധി എന്നിങ്ങനെ മനുഷ്യപകൃതവുമായി ബന്ധ പ്പെട്ടു ന്യൂനതകളെ പെരുപ്പിച്ചു കാണിച്ചും മനുഷ്യരുടെ അഹംബോധത്തെ തുച്ഛ വത്കരിച്ചുമാണ്‌ സാമാന്യമായി ട്രോളുകള്‍ പ്രവര്‍ത്തിക്കുന്നത്‌. വിപുലമെന്നതു പോലെ സൂക്ഷ്മവുമാണ്‌ ട്രോളുകളിലെ രാഷ്ട്രീയം. പലതരം വ്യവഹാരങ്ങള്‍ 252 സൃഷ്ടിച്ചെടുക്കുന്ന കര്‍തൃപദവികളെ ട്രോളുകള്‍ ന്യൂനീകരിക്കുകയും തുച്ഛവത്ക രിക്കുകയോ ചെയ്യുന്നു. ഉപഭോക്താവ്‌ എന്ന കര്‍തൃപദവിയുടെ സന്ദിഗ്ധമായ അവസ്ഥയെ അവതരിപ്പിക്കുന്ന ഒരു ട്രോള്‍ നോക്കുക: നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഈ ലോകസഞ്ചാര്രവണതയെ കളിയാക്കുന്ന ഒരു ട്രോള്‍ ശ്രദ്ധേയമാണ്‌. “ആഫ്രിക്കന്‍ രാജ്യങ്ങളുടെ വികസനം ഇന്ത്യ ഏറ്റെടുക്കും - മോദി” എന്ന പത്രവാര്‍ത്തയുടെ ചുവട്ടില്‍, “തേന്മാവിന്‍ കൊമ്പത്ത്‌” (1994) എന്ന ചിശ്രത്തിലെ മോഹന്‍ലാലിന്റെ മാണിക്കന്‍ എന്ന കഥാപാത്രം “ആഫ്രിക്കയില്‍ പോണം, അയിനാണ്‌.....!! അയിനാണ്‌” എന്നു ചിത്രീകരിച്ചിരിക്കുന്നു (അനു ബന്ധം 5:7). “ഓരോരോ കളികളേ.......... എന്നു പേരിട്ടിരിക്കുന്ന ട്രോളില്‍ (അനുബന്ധം 5:2) ഇങ്ങനെ പറയുന്നു : “മനുഷ്യനെ ബലികൊടുത്ത്‌ ആനയേയും കുതിരയേയും സംരക്ഷിക്കുന്ന കളി : ചെസ്സ്‌. ഈ അടിക്കുറിപ്പിനു മുകളില്‍ ചെസ്‌ ബോര്‍ഡിലെ കരുക്കള്‍ ദൃശ്യമാകുന്നു. താഴെ “മനുഷ്യനെ ബലികൊടുത്ത്‌ പോത്തിനേയും പശു വിനെയും സംരക്ഷിക്കുന്ന കളി:- വര്‍ഗ്ഗീയത” എന്നെഴുതിയിട്ട മാരകായുധങ്ങളു മായി ആക്രമാസക്തരായി ഇരമ്പുന്ന ജനക്കൂട്ടത്തിന്റെ ചിത്രം കൊടുത്തിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വര്‍ഗ്ഗീയ ഭീകരതയുടെ ഭീഷണിയെക്കുറിച്ച്‌ ബോധവത്ക്കരിക്കു ന്നതാണ്‌ ഇവിടെ പരാമര്‍ശിച്ച ട്രോള്‍. കഴിഞ്ഞ യു.ഡി.എഫ്‌ മന്ത്രിസഭയിലെ സാംസ്കാരികവകുപ്പുമന്ത്രിയായി രുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നാക്കുപിഴകൊണ്ട്‌ സാമൂഹൃ മാധ്യമങ്ങള്‍ക്ക്‌ ധാരാളം ചിരിക്കാഴ്ചകളൊരുക്കിയിട്ടുണ്ട്‌. ഇവിടെ മന്ത്രി ഒരു പത്രസമ്മേളനം നട ത്തുന്ന ഫോട്ടോ നല്‍കിയതിന്‌ മുകളില്‍ “ക്ലാസ്സില്‍ പറയുമ്പോള്‍ എഴുതിയെടു ക്കുന്ന നോട്ടുകള്‍ പിന്നീട്‌ വായിക്കാന്‍ ശ്രമിക്കുമ്പോള്‍” എന്ന തലക്കെട്ട്‌ നല്‍കി യിട്ട്‌ താഴെ “ഏകദേശം ഇതുപോലെ ആയിരിക്കും?” എന്ന്‌ കൊടുത്തിരിക്കുന്നു. “എന്തൊരു പാടാണെന്നേോ.....! (അനുബന്ധം 5:3) എന്നൊരു വാക്യവും കൂടെ ചേര്‍ത്തിട്ടുണ്ട്‌. മൊത്തത്തില്‍ തിരുവഞ്ചൂരിന്റെ അക്ഷരത്തെറ്റിനെയും നാക്ക്‌ പിഴ യെയും കളിയാക്കുന്നതാണ്‌ ഈ ട്രോള്‍. ഈൌദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവര്‍ പൊതുപരിപാടികളില്‍ സംബന്ധിക്കുമന്വോള്‍ ഉണ്ടാകേണ്ട വ്യക്തതയും മുന്നൊരു ക്കവും ഇല്ലാത്തതിനാല്‍ തിരുവഞ്ചൂരിന്‌ സംഭവിച്ച വീഴ്ചയാണ്‌ ട്രോളിലെ ഹാസൃത്തിനു കാരണം. “മാണിസാര്‍ കോഴ വാങ്ങിയിട്ടില്ലാ...... എന്നു പറഞ്ഞു വല വീശിയതാ.... പൊരിച്ചിട്ടും ചിരി നിറുത്തുന്നില്ല......”! എന്ന വരികള്‍ക്കു ചുവ ട്ടില്‍ പൊരിച്ചുവച്ച മീനുകളുടെ ഫോട്ടോ കാണാം (അനുബന്ധം 5:4) പ്രത്യേക 253 രീതിയില്‍ മുറിച്ചിരിക്കുന്ന ആ മീനുകളെ കണ്ടാല്‍ അവ ചിരിക്കുകയാണെന്നും തോന്നും. ചിത്രത്തിനു താഴെ “ഇങ്ങനെയൊക്കെ തമാശ പറയാമോ?” എന്ന ചോദ്യവും ചേര്‍ത്തിരിക്കുന്നു. കെ.എം.മാണിയുമായി ബന്ധപ്പെട്ട ബാര്‍കോഴ അഴി മതിയെക്കുറിച്ചാണ്‌ ഇവിടെ നിശിതവിമര്‍ശനം നടത്തുന്നത്‌. മാണി കോഴ വാങ്ങി യിട്ടില്ലെന്നു പറയുന്നതു കേട്ടാല്‍ പൊരിച്ച മീനും ചിരിച്ചുപോകും എന്നാണ്‌ വിവ ക്ഷ. ഇതില്‍പരം ആക്ഷേപഹാസ്യം വേറെന്തുണ്ട്‌. “എക്സാം റിസശട്ടു വരുമ്പോള്‍” പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമു ണ്ടാകുന്ന പ്രതികരണങ്ങളാണ്‌ മറ്റൊരു ട്രോളില്‍ (അനുബന്ധം 5:5) രസകരമായി കൊടുത്തിരിക്കുന്നത്‌. 95/100, 97/100. 99/100 എന്നിങ്ങനെ എഴുതിയതിന്‌ പിന്നില്‍ മുന്നു ഭാവങ്ങളില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥിനികളെ കാണാം. രണ്ടാമത്തെ ചിത്ര ത്തിൽ Failed, 25/100, Just pass! എന്നീ എഴുത്തുകൾക്കു മുകളില്‍ മൂന്നു ഭാവ ങ്ങളിലുള്ള ജഗദീഷിന്റെ ചിഗ്രം കാണാം. “ഒന്നു പറ ടീച്ചറോട്‌, ഒരു മാര്‍ക്കുകൂടി തരാന്‍” എന്ന്‌ ഒരടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്‌. മാര്‍ക്കിനോടുള്ള പെണ്‍കുട്ടികളുടെ മനോഭാവമാണ്‌ ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്‌. വിദ്യാഭ്യാസത്തെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സമീപിക്കുന്ന രീതി ഈ ട്രോള്‍ നര്‍മ്മബോധ ത്തോടെ തുറന്നു കാട്ടുന്നു. മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ തന്റെ ഡ്രൈവറെകൊണ്ട്‌ ചെരിപ്പ്‌ അഴിപ്പിച്ചത്‌ വിവാദമാകുന്നു എന്ന കുറിപ്പിനു മുകളില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ ഡ്രൈവറെകൊണ്ട്‌ തന്റെ ചെരിപ്പ്‌ അഴിപ്പിക്കുന്ന ദൃശ്യവും (അനുബന്ധം 5:6) താഴെ “സ്വന്തം ചെരുപ്പഴിക്കാന്‍ ശക്തിയില്ലാത്ത തനിക്കാരാടോ “ശക്തന്‍” എന്ന പേരിട്ടേ....” എന്ന്‌ ഇന്നസെന്റ്‌ പറയുന്നതും ചിത്രീകരിച്ചിരിക്കുന്നു. “നാടോടിക്കാറ്റ്‌ എന്ന ചിത്രത്തിലെ ഡ്രൈവര്‍ ബാലന്റെ വേഷത്തിലാണ്‌ ഇന്നസെന്റ്‌ ഈ ട്രോളില്‍ ്രത്യക്ഷപ്പെടുന്നത്‌. ഡ്രൈവറെകൊണ്ട്‌ ചെരിപ്പ്‌ അഴിപ്പിച്ചതിലെ അനനചിത്യവും “ശക്തന്‍” എന്ന പേരിന്റെ വാച്യാര്‍ത്ഥവും ചേര്‍ന്നാണ്‌ ഇവിടെ ഹാസ്യാന്തരീക്ഷം സൃഷ്ടിക്കുന്നത്‌. അധികാരസ്ഥാനത്തിരിക്കുന്നവര്‍ താഴെ കിടയിലുള്ള ജീവന ക്കാര്‍ക്ക്‌ നേരെ പ്രയോഗിക്കുന്ന അധികാര രാഷ്ട്രീയവും ആക്ഷേപഹാസ്യത്തിന്‌ വിധേയമാകുന്നു. നടന്‍ മമ്മുട്ടിയുടെ മനോഹരമായ ഒരു ഫോട്ടോ നല്‍കി, താഴെ കേരള ത്തില്‍ പുതുതായി പണിത റോഡ്‌ എന്നും മമ്മൂട്ടി വേഷമിട്ട “മൃഗയയിലെ വാറു ണ്ിയുടെ ഫോട്ടോ കൊടുത്ത്‌ “ഒരു മഴ പെയ്താല്‍...!!” എന്ന്‌ “സത്യകഥ (അനു ബന്ധം 5:7) പറയുന്ന ട്രോള്‍ ഒന്നാന്തരം ആക്ഷേപഹാസ്യമാകുന്നു. തെറ്റായ നിര്‍മ്മാണരീതികൊണ്ട്‌ നശിക്കുന്ന കേരളത്തിലെ റോഡുകളുടെ അവസ്ഥ അധി 254 കൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ കാര്‍ട്ടൂണിന്‌ കഴിയുന്നു. മമ്മൂട്ടിയെന്ന മെഗാസ്റ്റാറും വാറുണ്ണിയെന്ന വിരൂപ കഥാപാത്രവും പ്രേക്ഷകരെ Malaga) ആകര്‍ഷിക്കുന്നു. അങ്ങനെ ഉന്നയിക്കുന്ന പ്രശ്നത്തെക്കുറിച്ച്‌ ആസ്വാദകര്‍ക്ക്‌ ഹാസ്യാത്മകമായ വിമര്‍ശനം പ്രദാനം ചെയ്യുന്നു. ഇനി ICU ദ്രോളുകള്‍ പരിശോധിച്ചാല്‍ ഹാസ്യവും ആക്ഷേപഹാസ്യവു മുള്ള സൃഷ്ടികള്‍ സുലഭമായി കാണാം. ടി.വിയിലെ ടെലി ഷോപ്പിങ്ങ്‌ പരിപാ ടിയെ വിമര്‍ശിക്കുന്ന ട്രോളില്‍ (അനുബന്ധം 5.8) ലാഡര്‍ പരിചയപ്പെടുത്തുന്ന രണ്ടുപേരെ കാണുന്നു. കമ്പനിയുടെ പരസ്യത്തിനുവേണ്ടി പ്രതൃക്ഷപ്പെടുന്ന അവര്‍ പരിചയപ്പെടുത്തുന്ന ഇനമായ ഏണിയുടെ ഇരുവശത്തുമായിനിന്ന്‌ “വോവ! ഈ ഏണിയിലൂടെ നിങ്ങള്‍ക്ക്‌ കയറുവാന്‍ മാത്രമല്ല, ഇറങ്ങുവാനും സാധിക്കും” എന്ന സംഭാഷണ വാക്യം ചേര്‍ത്ത്‌ ഈ പരസ്യത്തെ കളിയാക്കുന്നു. “വന....... എത്ര അതിശയകരമായിരിക്കുന്നു! എന്ന അടിക്കുറിപ്പ്‌ പ്രേക്ഷകരെ നിരന്തരം ശല്യപ്പെടുത്തുന്ന ഇത്തരം പരസ്യങ്ങളെ നര്‍മ്മഭാവനയോടെ വിമര്‍ശിക്കുന്നതാണ്‌. ടെലി ഷോപ്പിങ്ങ്‌ പരിപാടിയിലെ അവതാരകന്‍ പലപ്പോഴും വാചക കസര്‍ത്തു കൊണ്ടാണ്‌ പ്രേക്ഷകരെ കെണിയില്‍ വീഴ്ത്തുന്നത്‌. ചില പരസ്യ വാചകങ്ങള്‍ അസംബന്ധമായി മാറുന്നത്‌ കാണാം. അതിനെയാണ്‌ “ഈ ഏണിയിലൂടെ നിങ്ങള്‍ക്ക്‌ കയറുവാന്‍ മാത്രമല്ല, ഇറങ്ങുവാനും സാധിക്കും” എന്ന വാക്യൃത്തി ലൂടെ വിമര്‍ശിക്കുന്നത്‌. പ്രേക്ഷകരെ വിഡ്ഡികളാക്കുന്നതാണ്‌ ആ വാക്ൃം. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഫോട്ടോ നല്‍കിയ ശേഷം “ചര്‍ച്ച ചെയ്താല്‍ ചോര്‍ച്ച അടയുന്ന ലോകത്തിലെ ആദ്യത്തെ അണക്കെട്ട്‌” എന്ന വാക്യവും “എന്താല്ലേ” എന്ന ചോദ്യവും ചേര്‍ത്ത ട്രോള്‍ (അനുബന്ധം 5:9) രാഷ്ട്രീയ ആ ക്ഷേപഹാസ്യമുള്ളതാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച തര്‍ക്കം തുടങ്ങിയിട്ട്‌ വളരെ കാലമായെങ്കിലും ഇതുവരെ തൃപ്തികരമായ ഒരു പരിഹാരം കാണാനായിട്ടില്ല. കേരളം-തമിഴ്നാട്‌ സര്‍ക്കാറുകള്‍ കക്ഷികളായ ഈ തര്‍ക്കം മൂലം ജീവന്‍ ഭീഷണിയിലായ ലക്ഷക്കണക്കിന്‌ ആളുകളുണ്ട്‌ ഡാമിന്റെ പരിസര പ്രദേശങ്ങളില്‍. പുതിയൊരു ഡാം എന്ന ആശയത്തിന്‌ പ്രായോഗികമായ തീരു മാനം ഉണ്ടാകാത്തതും ഈ ട്രോളില്‍ വിമര്‍ശിക്കുന്നു. ഇപ്രകാരം നാമെല്ലാം നിര്‍വഹിച്ചു തീര്‍ക്കുന്ന കര്‍തൃപദവികളെ വിമര്‍ശി ക്കുന്നതുകൊണ്ടാണ്‌ ട്രോളുകള്‍ക്ക്‌ ആത്മവിമര്‍ശനപരമായ ധര്‍മം നിര്‍വഹിക്കാ നാവുന്നത്‌. 255 ട്രോളുകള്‍ സാമൂഹിക പുനഃസ്യഷ്ടിക്കു വിധേയമാകുന്നുണ്ട്‌ എന്നതു കൊണ്ടുതന്നെ അവയ്ക്ക്‌ സംവാദാത്മകമായ സ്വഭാവമുണ്ട്‌. ഒരു ജനാധിപത്യ സമൂഹത്തില്‍ ഈ സംവാദാത്മകത അവശ്യം വേണ്ടതാണ്‌. സംവാദാത്മക വ്യവ ഹാരങ്ങളിലൂടെയാണ്‌ പൊതുമണ്ഡലം രൂപപ്പെടുന്നത്‌. അതുകൊണ്ടുതന്നെ ടെലി വിഷനിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളെക്കാള്‍ സാമൂഹികമായ ഉത്പാദനക്ഷമത ട്രോളുകള്‍ക്ക്‌ കൂടുതലായിരിക്കും. അതേ സമയം ട്രോളുകളുടെ ആയുസ്‌ നൈമിഷികമാണെന്ന പരിമിതി അതിനുണ്ട്‌. ഒരു രാഷ്ട്രീയ പ്രശ്ന ത്തോട്‌ സ്വതസിദ്ധമായി പ്രതികരിക്കുന്നതുകൊണ്ടുതന്നെ അവയ്ക്ക്‌ ചരിത്രവ ത്കരണത്തിന്റെ സാധുത ഉണ്ടായിരിക്കുന്നതല്ല. കാലഗതിക്കൊപ്പം നീങ്ങാന ല്ലാതെ പുതിയൊരു കാലം സൃഷ്ടിക്കാന്‍ മാര്രമുള്ള ശേഷി മറ്റേതൊരു ജനപ്രിയ വ്യവഹാരത്തെപ്പോലെ ട്രോളുകള്‍ക്കുമില്ലെന്നു പറയേണ്ടിവരും. 4.5 ഹാസ്യവും ്രത്ൃയയശാസ്ത്രപരമായ പുനരുല്‍പാദനവും ആവിഷക്കാരരൂപങ്ങള്‍ അവതരിപ്പിക്കുന്ന ഹാസ്യത്തെ കേവലമായ തമാശ കള്‍ എന്ന മട്ടില്‍ ന്യൂനീകരിച്ചു കാണുകയാണ്‌ നമ്മുടെ സാമാന്യബോധം ചെയ്യാ റുള്ളത്‌. എന്നാല്‍ കൂടുതല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ ഇവ കൈകാര്യം ചെയ്യുന്നത്‌ വളരെ നിഷ്കളങ്കമായ വിഷയങ്ങളല്ല എന്നു കാണാം. കരച്ചിലിനും ആത്മഹ തൃയ്ക്കും പ്രണയത്തിനും എന്നതുപോലെതന്നെ ചിരിക്കും കേവലവൈയക്തിക തയ്ക്കപ്പുറം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ അര്‍ത്ഥവിവക്ഷക ളുണ്ടെന്ന്‌ ശാരദക്കുട്ടി സൂചിപ്പിക്കുന്നു (ശാരദക്കുട്ടി, 2010; 13) ഇക്കാര്യം ലളിത മായി തെളിയിക്കുന്നവയാണ്‌ ഇവിടെ വിശകലനവിധേയമാക്കിയ ഉദാഹരണങ്ങള്‍. ഫലിതബിന്ദുക്കള്‍, ചാനല്‍ പരിപാടികള്‍, ട്രോളുകള്‍, സിനിമാരംഗങ്ങള്‍ എന്നിവ യിലെല്ലാം പ്രകടമാവുന്നത്‌ സാമൂഹികമോ സാമ്പത്തികമോ മറ്റേതെങ്കിലുമോ അവസ്ഥാവൈരുദ്ധ്യങ്ങളുമാണ്‌ ഹാസ്യമുല്‍പാദിപ്പിക്കുയ്ക്കുന്നത്‌ എന്നാണ്‌. ജാതീയമോ ലിംഗപരമോ മറ്റേതെങ്കിലുമോ ആയ കീഴാളതയെ ഇവ ഹാസ്യാവതര ണമാക്കുന്നു. സാമൂഹികാവസ്ഥകള്‍ മാത്രമല്ല, വിക്ക്‌, ഞൊണ്ട്‌, കോങ്കണ്ണ്‌, മറ്റേതെ ങ്കിലും അംഗത്തിന്റെ വൈകല്യം എന്നിവയെല്ലാം ഹാസ്യത്തിനു കാരണമാകുന്നു ണ്ട്‌. ചിരി എത്രമാത്രം ക്രൂരവും നീതി രഹിതവുമാണെന്ന്‌ നമ്മെ ഓര്‍പ്പിക്കുക യാണ്‌ യഥാര്‍ത്ഥത്തില്‍ ഈ ഹാസ്യാവതരണങ്ങള്‍ ചെയ്യുന്നത്‌. അശ്ലീലച്ചുവയുള്ള ദ്വയാര്‍ത്ഥരപയോഗങ്ങള്‍, ശ്ലേഷകര്‍ത്ഥം സൂചി താര്‍ത്ഥത്തെ അഭിധാര്‍ത്ഥമായി ഗണിച്ച സംഭാഷണങ്ങള്‍ തുടങ്ങി നിരവധി ഉദാ ഹരണങ്ങള്‍ ഭാഷാപരമായ സവിശേഷതകളിലൂടെ ഹാസ്യം ഉല്‍പ്പാദിപ്പിക്കുന്നു. ഫലിതബിന്ദുക്കളിലേറെയും വിവാഹബന്ധം, ലൈംഗികബന്ധം എന്നിവയുമായി 256 ബന്ധപ്പെട്ടവയാണ്‌. ഭാര്യ-ഭര്‍ത്താവ്‌, ടീച്ചര്‍-കുട്ടി, അച്ഛന്‍-മകന്‍, ഡോകടര്‍-രോഗി, ജഡ്ജി-പ്രതി തുടങ്ങിയ ദന്ദ്വകര്‍തൃത്വങ്ങളുടെ സംഭാഷണങ്ങളാണധികവും. ഫലിതം എന്തുതന്നെയായാലും ആതൃന്തികമായി ഇവ വിരല്‍ചുണ്ടുന്നത്‌ സ്ത്രീയുടെ നേര്‍ക്കാണ്‌. വിശ്വാസവഞ്ചന, ചതി തുടങ്ങിയവയില്‍ പുരുഷനേ ക്കാള്‍ സ്ത്രീക്ക്‌ മുന്‍തൂക്കം നല്‍കി അവതരിപ്പിക്കുന്ന ഇവയില്‍ ഇക്കാര്യം (als മല്ല. ഫലിതത്തിനകത്ത്‌ ഒളിച്ചുവെച്ചിരിയ്ക്കുന്നവയാണ്‌ ആന്തരവൈരുദ്ധ്യം തന്നെ ചുംബിക്കാനറിയുന്ന കാര്യം അയാള്‍ക്കറിയില്ലല്ലോ എന്നാണ്‌ കാമുകിയുടെ മറുപ ടി, ഭാര്യ ഭര്‍ത്താവിനവകാശപ്പെട്ടതാണെന്നാണ്‌ സാമാന്യബോധം. അവളുടെ ചുംബനവും, അവകാശപ്പെട്ട ഭര്‍ത്താവിന്‌ അത്‌ നിഷേധിക്കുന്നവളായി കാമുകി കുറ്റക്കാരിയാവുന്നു. മനുഷ്യാവസ്ഥയിലെ വൈരുദ്ധ്യങ്ങളാണ്‌ ഹാസ്യം ഉണ്ടാക്കു ന്നത്‌. കേവലവും ബാഹ്യവുമായ ദ്വന്വവൈരുധ്യങ്ങളെ ഉയര്‍ത്തിക്കാട്ടി യഥാര്‍ത്ഥ വൈരുധ്യത്തെ മറച്ചുവെച്ചാണ്‌ ഇവ അവതരിപ്പിക്കുന്നത്‌. കര്‍ട്ടുണുകളാവട്ടെ, മഹത്വം കല്‍പ്പിക്കുന്നവയെ തുച്ഛവല്‍ക്കരിയ്ക്കുക യാണ്‌ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌. കൃത്യമായ സാമൂഹ്യവിമര്‍ശനസാധ്യതയുള്ള ഇവയും പലപ്പോഴും ഏതെങ്കിലും തരത്തിലുള്ള ന്യൂനത്വമോ ആധിക്യമോ തന്നെയാണ്‌ ഉപയോഗിക്കാറ്‌. ചലച്ചിത്രഗാനങ്ങള്‍, ടി.വി.പാനലുകളിലെ ഹാസ്യപരിപാടികള്‍ മുതലായവ യ്ക്കകത്ത്‌ ഹാസ്യം സൃഷടിയ്ക്കപ്പെടുന്നതും മാനുഷികാവസ്ഥയുടെ വൈരുധ്യ ങ്ങള്‍ തന്നെയാണ്‌. സമ്വത്ത്‌, ജാതി, മതം, ലിംഗഭേദം തുടങ്ങിയ സാമൂഹികപദവി കളിലെ വൈരുധ്യങ്ങളാണ്‌ ഹാസ്യം സൃഷടിയ്ക്കുന്നത്‌. ദാരിദ്യം, മുസ്ലിം കര്‍ത്യ ത്വം തുടങ്ങിയവ ഹാസ്യകാരണമായിത്തീരുന്നത്‌ വിശകലനത്തിനുപോയോഗിച്ച ചലച്ചിത്രഗാനങ്ങളില്‍ കാണാം. അതോടൊപ്പം ഗാനത്തിന്റെ ഈണം, നാടന്‍ഭാഷാ പ്രയോഗം തുടങ്ങിയ സാങ്കേതികതകളും പങ്കുചേരുന്നുണ്ട്‌. ടെലിവിഷന്‍ ചിന്താര ഹിതരായ കാണികളെ സൃഷ്ടിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ അഡോണോ നിരീ ക്ഷിക്കുന്നു. ചാനലുകളിലെ ഹാസ്യപരിപാടികള്‍ ഇത്തരം അവതരണങ്ങളാണ്‌. അവ പ്രേക്ഷകനില്‍ ഒന്നും ഉല്‍പ്പാദിപ്പിക്കുന്നില്ല. ഇവയില്‍ മിക്കവയും സിനി മയുടെ സങ്കേതങ്ങളോ സിനിമാഗാനങ്ങളോ സിനിമയിലെ ഹാസ്യരംഗങ്ങളോ ഉപ യോഗിച്ചുകൊണ്ടാണ്‌ അവതരിപ്പിയ്ക്കുന്നത്‌. പ്രേക്ഷകമനസ്സില്‍ മുന്വേ ഇടംപി ടിച്ച ഹാസ്യരംഗത്തിന്റെ ആവര്‍ത്തനം മാര്രമാണവ. ഈ അര്‍ത്ഥത്തില്‍ അവ സ്വയം ഹാസ്യമുല്‍പാദിപ്പിക്കുന്നുപോലുമില്ല. അഥവാ അനുകരണമാണ്‌ ഹാസ്യമുണ്ടാക്കുന്നത്‌. മറ്റൊന്ന്‌, ഇത്തരം അവതരണ ങ്ങളില്‍ ഗൌരവമായ ഒരു സന്ദര്‍ഭത്തെയോ ആശയത്തേയോ തുച്ഛവല്‍ക്കരിയ്ക്കു 257 കയും അതിന്റെ ഗൌരവം ചോര്‍ത്തിക്കളയുകയും ചെയ്യുന്ന സാമാന്യര്രവണതയു ണ്ട്‌. പത്രം വായിക്കുന്ന ഭര്‍ത്താവ്‌ ഇനിയൊരു യുദ്ധമുണ്ടാവുമോ? എന്നു ചോദി ക്കുമ്പോള്‍ “നിങ്ങളുടെ അമ്മ വരുന്നുണ്ടോ?” എന്നാണ്‌ ഭാര്യയുടെ മറുചോദ്യം. ഗയരവമേറിയ ഒരു വിഷയത്തെ വളരെ ചെറിയൊരു വിഷയത്തിലേക്കിവിടെ ന്യൂനീകരിയ്ക്കുന്നു. അതോടൊപ്പം തന്നെ പ്രകടമായ സ്ത്രീവിരുദ്ധതയും ഇതില്‍ കാണാം. ബ്രിട്ടീഷ്‌ പട്ടാളം നാടുവളഞ്ഞതില്‍ ആശങ്കപ്പെടുന്ന രാജാവിനോട്‌ അത്യാവശ്യം തട്ടും തടവും തനിക്കറിയാമെന്ന്‌ ലാഘവത്തോടെ പറയുന്ന രാജ്ഞിയും സന്ദര്‍ഭത്തിന്റെ ഗൌരവം ചോര്‍ത്തിക്കളയുന്നു. ആഴത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കാന്‍ ശേഷിയുള്ള ഹാസ്യം ഇത്തരത്തില്‍ അവതരി പ്പിക്കുകവഴി തികച്ചും അരാഷ്ട്രീയമായ മനോഭാവത്തെ രൂപപ്പെടുത്തിയെടുക്കു ന്നു. ഇത്തരം അവതരണങ്ങളാണ്‌ വിമര്‍ശനചിന്ത നശിച്ച കാണികളെ സ്ൃഷടിച്ചു കൊണ്ടിരിക്കുന്നത്‌. പഴഞ്ചൊല്ലുകള്‍ക്ക്‌ സമാനമായ ഘടനയാണ്‌ ട്രോളുകള്‍ക്കുള്ളത്‌. പലതര ത്തിലുള്ള അധികാരബന്ധങ്ങളെ ഉള്‍ക്കൊള്ളുന്ന അനുഭവങ്ങളാണ്‌ ചൊല്ലു കള്‍ക്കാധാരം. വൈരുധ്യങ്ങളാണ്‌ പഴഞ്ചൊല്ലിനെ ഉല്‍പ്പാദിപ്പിക്കുന്നത്‌. ട്രോളു കളും ഇങ്ങനെതന്നെ. അവയും വൈരുദ്ധ്യങ്ങളെ ചേര്‍ത്തുനിര്‍ത്തി സാമൂഹ്യവി മര്‍ശനമുന്നയിയ്ക്കുന്നു. “ഓരോരോ കളികളേ' എന്ന ട്രോളില്‍ (അനുബന്ധം 5:2) ചെസ്സിനെയും വര്‍ഗ്ഗീയതയെയും തമ്മില്‍ ബന്ധിപ്പിച്ചിരിയ്ക്കുന്നു. മനുഷ്യനെ ബലികൊടുത്ത്‌ ആനയേയും കുതിരയേയും സംരക്ഷിക്കുന്ന കളിയാണ്‌ ചെസ്‌. മനുഷ്യനെ ബലി കൊടുത്ത്‌ പോത്തിനേയും പശുവിനേയും സംരക്ഷിക്കുന്ന കളി യാണ്‌ വര്‍ഗ്ഗീയത. ഒന്ന്‌ പ്രതീകാത്മകവും മറ്റൊന്ന്‌ യാഥാര്‍ത്ഥ്യവുമാണ്‌ എന്ന വൈരുദ്ധ്യത്തെ ഇവിടെ ഒന്നിപ്പിക്കുന്നു. അവയുടെ സാങ്കേതികത്വം സമാനമാണ്‌. എന്നാല്‍ ഒന്ന്‌ ഒരു കളിയും മറ്റേത്‌ ജീവിതവുമാണ്‌. പഴഞ്ചൊല്ലുകള്‍ക്കു സമാന മായ ഘടനയാണ്‌ ട്രോളുകളിലും കാണാന്‍ കഴിയുക. പഴഞ്ചൊല്ലിന്റെ പ്രത്യയശാ സ്ര്രതലത്തില്‍തന്നെയാണ്‌ ഹാസ്യത്തിന്റെയും നിലനില്‍പ്പ്‌. അധീശശക്തിയുടെ നിലനില്‍പ്പിനനുയോജ്യമായ മൂല്യങ്ങളേയും ആശയങ്ങളേയും ഉറപ്പിക്കുകയും സാമൂഹ്യയാഥാര്‍ത്ഥ്യത്തെ ഗോപ്യമാക്കി വെച്ചും എതിര്‍ചിന്തകളെ വ്യവസ്ഥാപിത യുക്തികളാല്‍ മാറ്റി നിര്‍ത്തിയും അധീശശക്തികള്‍ സ്ഥാനമുറപ്പിയ്ക്കുന്ന ഗ്രരകിയ യാണ്‌ പ്രത്യയശാസ്ത്ര പ്രവര്‍ത്തനം. അതതു കാലത്തെ വ്യവസ്ഥയെ നിര്‍ണയി യ്ക്കുന്ന സാമാന്യബോധം ഇതാണ്‌. ഈ സാമാന്യബോധങ്ങളില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിയ്ക്കുന്നതുകൊണ്ടുമാത്രമാണ്‌ ഇവയെല്ലാം ഹാസ്യമുല്‍പാ ദിപ്പിയ്ക്കുന്നത്‌. ശുദ്ധവും നിഷ്കളങ്കവുമായി തോന്നിയേക്കാവുന്നവ തീര്‍ത്തും മനുഷ്യവിരുദ്ധമായ പ്രത്ൃയയശാസ്ത്രമാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. 258 അടിക്കുറിപ്പുകള്‍ ' “ഭാരൃ '(1962)യിലെ “പഞ്ചാരപാലുമിട്ടായി പുഞ്ചിരി...”എന്ന ഗാനവും, സ്ഥാനാര്‍ത്ഥി സാറാമ്മ (1977്)യിലെ “കുരുവിപ്പെട്ടി നമ്മുടെ പെട്ടി” എന്ന ഗാനവും'സന്ദര്‍ഭ്‌ (9ഭ4)ത്തിലെ “ഡോക്ടര്‍ സാറേ ലേഡി ഡോക്ടര്‍ സാറേ (പൂവച്ചല്‍ ഖാദര്‍/ജോണ്‍സന്‍ /കെ.ജെ.യേശുദാസ്‌) എന്ന ഗാനവും “ഇന്‍ ഹരിഹര്‍ നഗറി” (1990)ലെ “ഉന്നം മറന്നു തെന്നിപ്പറന്ന്‌ (ബിച്ചുതിരുമല, എസ്‌.ബാലകൃഷ്ണന്‍, എം.ജി.ശ്രീകുമാറും സംഘവും) എന്ന ഗാനവും “ഗോഡ്ഫാദറി'ലെ (1991) “ആര്‍പ്പോ ഇറോ/മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ (ബിച്ചുതിരുമല/എസ്‌.ബാലക്യൃ ഷ്ണൻ /സി.ഒ.ആന്റോ, കെ.ജി.മാര്‍ക്കോസ്‌, സംഘം) എന്ന ഗാനവും'യോദ്ധ്‌ (ട്9ടമ്യിലെ “പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി” (ബിച്ചു തിരുമല, ag. ആര്‍.റഹ്മാന്‍/യേശുദാസ്‌, എം.ജി.ശ്രീകുമാര്‍) എന്ന ഗാനവും “ചമയ്‌ (ടടദൃത്തിലെ “അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്‌' (കൈ ത്്പം/ജോണ്‍സന്‍ /എം.ജി.്രീകുമാര്‍, ജോളി എബ്രഹാം) എന്ന ഗാനവും “ഈ പറക്കും തളിക്‌ (2001) യിലെ “പറക്കും തളിക, ഇത്‌ മനുഷ്യരെ കറക്കും തളിക്‌ (ഗിരീഷ്‌ പുത്തഞ്ചേരി/ഈൌസേപ്പച്ചന്‍ / എം.ജി.ശ്രീകുമാര്‍) എന്ന ഗാനവും സി. ഐ.ഡി. മുസ്‌ (20063)യിലെ “കാടിറങ്ങി ഓടിവരുമൊരു” (ഗിരീഷ്‌ പുത്തഞ്ചേരി, വിദ്യാസാഗര്‍, ദേവാനന്‌, ടിമ്മി, ടിപ്പു) എന്ന ഗാനവും “മേനേ പ്യാര്‍ കിയാ” (നാ ദിര്‍ഷാ, വിദ്യാസാഗര്‍, സബിത) എന്ന ഗാനവും “കഥ പറയുമ്പോശ്‌ (2008) എന്ന ചിശ്രത്തിലെ “വൃതൃസ്തനാമൊരു ബാര്‍ബറാം ബാലനെ” (അനില്‍ പനച്ചു രാൻ /എം.ജയചന്ദ്രന്‍/പ്രദീപ്‌ പള്ളുരുത്തി) എന്ന ഗാനവും “ഉസ്താദ്‌ ഹോട്ടലി” (2012)-ലെ “അപ്പങ്ങളെമ്പാടും ഒന്നിച്ചു ചുട്ടമ്മായി” (റഫീഖ്‌ അഹ മ്മദ്‌/ഗോപീസുന്ദര്‍/അന്ന കാദറീന വളയില്‍) എന്ന ഗാനവും “ഗൂഡാലോചന (2017) യിലെ “ഖല്‍ബിലെ തേനൊഴുകണ കോയിക്കോട്‌ (ബി.കെ.ഹരിനാരായ ണന്‍/ഗോപി സുന്ദര്‍/ അഭയഹിരന്മയി) എന്ന ഗാനവും “വെളിപാടിന്റെ പുസ്തക്‌ (2017) ത്തിലെ “എന്റെമ്മേടെ ജിമിക്കി കമ്മല്‍” (അനില്‍ പനച്ചൂരാന്‍, ഷാന്‍ റഹ്മാന്‍/വിനീത്‌ ശ്രീനിവാസന്‍,രഞ്ജിത്‌ ഉണി) എന്നു ഗാനവും റോള്‍ മോഡല്‍സിലെ (2017) “തേച്ചില്ലെ പെണ്ണേ തേച്ചില്ലെ പെണ്ണേ (ബി.കെ.ഹരിനാരാ യണന്‍/ഗോപിസുന്ദര്‍/നിരഞ്ജ്‌ സുരേഷ്‌) എന്ന ഗാനവും മലയാളികളെ ഏറെ സ്വാധീനിച്ച ഹാസ്ധ്യ ചലച്ചിശ്രഗാനങ്ങളാണ്‌. ? “സുര്യ” ചാനലിലെ രസികരാജ നമ്പര്‍ 1, സതൃവാന്‍ സാവിത്രി, തരികിട, ജഗതി Yട ജഗതി, അങ്കമാലി അമ്മാവനും അനന്തിരവനും, ഹലോ കോമഡി, മിമിക്‌സ്‌ കൂടാരം, ബെസ്റ്‌ കണ്ണാ ബെസ്റ്റ്‌, ആമിനതാത്ത സ്പിക്കിംങ്ങ്‌, ചായയോടൊപ്പം ചിരി, ചിരി ഗമപധനി, ചിരി വരുന്നേ ചിരി, കോമഡി ഓണ്‍ ഡിമാന്റ്‌, കുലുക്കി സര്‍ബത്ത്‌, ശക്തന്‍ തമ്പുരാന്‍ തുടങ്ങിയ പരിപാടികള്‍ ഹാസ്യഭാവനയുടെ ബഹുമുഖ ദൃശ്യങ്ങള്‍ കാഴ്ചവയ്ക്കുന്നു. “കൈരളിയിലെ ജഗപൊഗ, കോമഡി മാമാങ്കം, മില്ലേനിയം സ്റ്റാര്‍സ്‌, കോമഡി സ്റ്റാര്‍സ്‌, കാര്യം നിസ്സാരം, കുടുംബ പോലീസ്‌, സ്റ്റാര്‍ റാഗിംഗ്‌, കോമഡിയും മിമികസും പിന്നെ ഞാനും, ലഈഡ്‌ സ്പീക്കര്‍, ചിരിക്കും പട്ടണം, അമ്മ അമ്മായി യമ്മ (സീസണ്‍ 1, 2), ചിരിയോ ചിരി, കുഞ്ഞാമന്‍ എന്നിവ ജനപ്രീതി നേടിയവ യാണ്‌. “മഴവില്‍ മനോരമയിലെ തട്ടീംമുട്ടിം, മറിമായം, കോമഡി ഫെസ്റ്റിവല്‍, ടേക്ക്‌ ഇറ്റ്‌ ഈസി, തകര്‍പ്പന്‍ കോമഡി, തകര്‍പ്പന്‍ കോമഡി മഹാമേള, ഒന്നും ഒന്നും മൂന്ന്‌, സിനിമ ചിരിമ, കുട്ടികളോടാണോ കളി, കോമഡി സര്‍ക്കസ്‌ തുടങ്ങിയവ സാമു ഹിക-രാഷ്ട്രീയ ആക്ഷേപഹാസ്യം പങ്കുവയ്ക്കുന്നവയാണ്‌. 259 “അമൃതയിലെ സൂപ്പര്‍ ഡ്യൂപ്പ്‌, കുഞ്ചിയമ്മയും അഞ്ചുമക്കളും, സതി ലീലാവതി, അളിയന്‍ Yട അളിയന്‍ എന്നീ പരിപാടികളും ‘ഫ്ളവേഴ്സി'ലെ ഉപ്പും മുളകും, 25 കോട്ടയം നസീര്‍ ഷോ, പൊക്കത്തില്‍ പ്രകു, കോമഡി സൂപ്പര്‍ നൈറ്റ്‌ (1, 2, 3), കോമഡി ഉത്സവം എന്നിവ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. വിവിധ ചാനലുകളിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളായ ചിത്രം വിചിത്രം (ഏഷ്യാനെറ്റ്‌ ന്യൂസ്‌), വ്രകദ്യഷ്ടി, ധിം തരികിട തോം (മാതൃഭൂമി), ഹാസ്യരസം, ഓ മൈ ഗോഡ്‌ (കമുദി, ഡമോ ക്രേസി (റിപ്പോര്‍ട്ടര്‍), M80 മൂസ, അങ്ങാടിപ്പാട്ു, പോളിമിക്സ്‌ (മീഡിയാവണ്‍), പോളിഗ്രികസ്‌, വാരാന്ത്യം, ഗ്രേറ്റ്‌ ഇന്ത്യന്‍ സര്‍ക്കസ്‌ (ഇന്ത്യാവിഷന്‍), നിതൃസാക്ഷി, അധിക്രപസംഗം, കോകടെയില്‍ (പീപ്പിള്‍) എന്നിവയും ജന്രപിയതയില്‍ മുന്‍പന്തിയിലാണ്‌. ? സാമൂഹികമായ കാര്യക്ഷമത (Social efficiency) എന്ന ഒരാശയം അംബേദ്കര്‍ ഉപയോഗിക്കുന്നുണ്ട്‌. അമേരിക്കന്‍ ഗ്രായോഗികവാദിയും തത്വചിന്തകനുമായ ജോണ്‍ ഡ്യൂയിയുടെ സങ്കല്പനമാണിത്‌. “വ്യക്തികളുടെ പാടവവും ശേഷിയും പൂര്‍ണ്ണ തോതില്‍ വികസിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടെങ്കില്‍ സാമൂഹിക കാരൃക്ഷമത ബോധപൂര്‍വ്വം തന്നെ സമൂഹത്തിന്റെ പ്രവര്‍ത്തനത്തിന്‌ വലിയതോ തില്‍ സംഭാവനചെയ്യുമെന്ന്‌ അംബേര്‍കുറും ഡ്യൂയിയും വിശ്വസിച്ചിരുന്നു.” (പുറം 287) കോണ്‍ഗ്രസ്സ രൂപപ്പെട്ടകാലത്ത്‌ തന്നെ “സാമൂഹികമായ കാര്യക്ഷമത യെകുറിച്ച്‌ നിരവധി ചര്‍ച്ചകളും സംവാദങ്ങളും നടന്നിരുന്നു. ഇതിന്റെ ഫലമായി “1887ല്‍ മഹാദേവ്‌ ഗോവിന്ദ റാനഡെയുടെ നേതൃത്വത്തില്‍ ഇന്ത്യ നാഷ്ണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സ്‌ എന്ന സംഘടനയ്ക്ക്‌ രൂപം നല്‍കി. കോണ്‍ഗ്രസ്സിന്റെ സാമൂ ഹിക വിഭാഗമായി പ്രവര്‍ത്തിക്കാനാണ്‌ ഈ സംഘടനകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. സംഘടന മുഖ്യമായും ന്നിയത്‌ സ്ത്രീകളുടെ ഉന്നമനമാണ്‌. സോഷ്യല്‍ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ച നേര്‍ത്ത പരിഷ്കാരങ്ങള്‍ പോലും ബാലഗംഗാധരതിലകനെപോലുള്ള യാഥാസ്ഥിതിക നേതാക്കള്‍ ശക്തി യായി എതിര്‍ത്തു (പുറം 287). ആദ്യഘട്ടങ്ങളില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ സമ്മേളനവും സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ സമ്മേളനവും ഒന്നിച്ചു നടന്നു. എന്നാല്‍ പിന്നീട്‌ അവര്‍ക്കിടയിലെ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ്സിലെ ബഹുഭൂരിപക്ഷവും കോണ്‍ഫറന്‍സിനെ ഒരു രാഷ്രീയ സംഘടനയായാണ്‌ കണ്ടത്‌. അതോടെ സോഷ്യല്‍ കോണ്‍ഫറന്‍സ്‌ തകര്‍ന്നടിഞ്ഞു. “അന്തരിച്ച മിസ്റ്റര്‍ തിലകന്റെ നേത്യ ത്വത്തില്‍ സോഷ്യല്‍ കോണ്‍ഫറന്‍സിന്‌ യോഗം നടത്താന്‍ കോണ്‍ഗ്രസ്‌ പന്ത്ല്‍ കൊടുത്തിരുന്ന പതിവ്‌ ഇല്ലാതാക്കപ്പെട്ടു. സോഷ്യല്‍ കോണ്‍ഫറന്‍സ്‌ സ്വന്ത മായി പന്തല്‍ ഉയര്‍ത്താന്‍ ആഗ്രഹിച്ചപ്പോള്‍ എതിരാളികള്‍ പന്തല്‍ തീവെച്ച്‌ നശി പ്പിക്കുമെന്ന്‌ ഭീഷണിപെടുത്തുന്ന അവസ്ഥയില്‍ ശ്രതുതാമനോഭാവം അത്രയേറെ ഉയര്‍ന്ന്‌ കാലത്തിന്റെ മുന്നോട്ടുപോകലില്‍ രാഷ്ട്രീയ പരിഷ്കരണത്തെ അനുകൂ ലിച്ച പാര്‍ട്ടി വിജയിച്ചു. സോഷ്യല്‍ അപ്രതൃക്ഷമാകുകയും വിസ്മൃതിയാലാകു കയും ചെയ്തു (പുറം 210) (അംബേദ്കര്‍, 2019, പുറം 287,210). * ൌസേച്പ്‌ തനിക്ക്‌ ലഭിക്കാന്‍ പോകുന്ന കമ്മീഷനെക്കുറിച്ച്‌ കണക്കു കൂട്ടുമ്പോ ഴാണ്‌ കുമാരനെ കാണുന്നത്‌. കുമാരന്‍ തന്റെ കടയില്‍ സാധനം പൊതിഞ്ഞു കൊടുക്കാന്‍ ആളെ കിട്ടാത്തതിന്റെ സങ്കടം പങ്കുവയ്ക്കുന്നു. തലേദിവസം മകന്‍ 260 കോളേജില്‍ നിന്ന്‌ ക്ലാസ്സ്‌ കഴിഞ്ഞു വന്നിട്ടാണ്‌ തന്നെ സഹായിച്ചത്‌ എന്നും അയാള്‍ പറയുന്നു. മാര്രമല്ല തനിക്ക്‌ ഉടനെ മൂന്നു ആളുകളുടെ സഹായം ആവ ശൃമുണ്ടെന്നും സൂചിപ്പിക്കുന്നു. കടയില്‍ നിന്നിരുന്ന ചന്തു, കരുണന്‍, രാഘവന്‍ എന്നിവര്‍ അവധിയിലാണ്‌. മുന്നു തൊഴിലാളികള്‍ക്ക്‌ കമ്മീഷനും സര്‍വ്വീസ്‌ ചാര്‍ജ്ജും കണക്കു കൂട്ടുന്ന ഈസേപ്പിനോട്‌ തനിക്ക്‌ മലയാളി പയ്യന്മാരെയാണ്‌ ആവശ്യമെന്ന്‌ കുമാരന്‍ പറഞ്ഞപ്പോള്‍ ഈസേപ്പ്‌ മലയാളി പയ്യന്മാരുടെ അവസ്ഥ യെക്കുറിച്ച്‌ സൂചിപ്പിക്കുന്നു. ക്യാമറയുള്ള മൊബൈലുമായി രാവിലെ വീട്ടില്‍ നിന്നിറങ്ങി വല്ല ആകസിഡന്റോ” മുങ്ങിമരണമോ മെനക്കെട്ട ഷൂട്ട ചെയ്യുകയും ഇല്ലാത്ത പൈസക്ക്‌ ബൈക്ക്‌ കടംവാങ്ങി നാടുമുഴുവന്‍ കറങ്ങി നടക്കലുമാണ്‌ അവരുടെ തൊഴില്‍. അവര്‍ ഫോണ്‍ വിളിക്കും മെസേജിനും കോളര്‍ട്യൂണിനു മായി ചെലവാക്കുന്ന പണമുണ്ടെങ്കില്‍ ഒരു കുടുംബത്തിന്‌ സുഖമായി അരി വാങ്ങാമെന്നാണ്‌ ഈസേപ്പിന്റെ ഭാഷ്യം. തുടര്‍ന്ന്‌ അന്യസംസ്ഥാന തൊഴിലാളി കളെ എങ്ങനെ തൊഴില്‍ പരിശിലിപ്പിച്ചെടുക്കാമെന്ന്‌ കുമാരനെ ഉപദേശിക്കുന്ന തിനിടയിൽ ഈസേപ്പിന്‌ ഒരു ഫോണ്‍കാള്‍ വരുന്നു. അയാള്‍ കഴിഞ്ഞ ദിവസം പണിക്ക്‌ നിര്‍ത്തിയ രണ്ടു ബംഗാളികള്‍ ബാര്‍ബര്‍ ഷോപ്പില്‍ വച്ച്‌ രണ്ടു പേരുടെ തലമൊട്ടയടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ്‌ ഫോണില്‍ വിളിച്ചയാള്‍ പറഞ്ഞ ത്‌. ഈസേപ്പ്‌ വിളിച്ചയാളോട്‌ ബംഗാളികളെ ഒന്നും ചെയ്യരുതെന്നും താന്‍ ഉടനെ വരാമെന്നും പറഞ്ഞ്‌ വിടവാങ്ങുന്നു. ഇവിടെ ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന്‌ കമ്മീഷന്‍ വ്യവസ്ഥയില്‍ കേരള ത്തിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങളാണ്‌ നര്‍മ്മത്തില്‍ ചാലിച്ച്‌ ചര്‍ച്ചചെയ്യുന്നത്‌. തെങ്ങു കയറാനും പൊറോട്ടയടിക്കാനും പ്ലംബിംങ്ങിനും ഇലക്ര്രിക ജോലിക്കും ബാര്‍ബര്‍ പണിക്കും ഉപയോഗിക്കുന്ന ഈ തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന തനിക്ക്‌ പരംവീര്‍ചര്രം തന്നെ കിട്ട ണമെന്ന്‌ ഈസേപ്പ്‌ പറയുന്നുണ്ട്‌. ഭാഷാജ്ഞാനത്തിന്റെ അഭാവംകൊണ്ട്‌ നേരി ടുന്നതാണ്‌ പല പ്രശ്നങ്ങളും. ° തിരക്കിട്ട്‌ പോകുന്ന ബാലകൃഷ്ണനെ രവി വിളിച്ചു നിര്‍ത്തി വര്‍ത്തമാനം പറയു കയാണ്‌. സ്കൂള്‍ പൂട്ടിയിട്ട ബാലകൃഷ്ണന്‍ എന്തിനാണ്‌ ധ്ൃതിപിടിച്ചോടുന്നത്‌ എന്നാണ്‌ രവിയുടെ ചോദ്യം. അതിന്‌ ബാലകൃഷ്ണന്റെ മറുപടി - തന്റെ മകന്‍ എട്ടാംക്ലാസിലേക്ക്‌ പാസാവാന്‍ പോകുകയാണെന്നും ഇനിയുള്ള രണ്ടുമാസം കൊണ്ട്‌ അവന്‍ വിവിധ രംഗങ്ങളില്‍ പരിശീലനം ലഭ്യമാക്കാന്‍ താന്‍ ഇരുപതി നായിരം രൂപ ലോണ്‍ എടുത്തിരിക്കുകയാണെന്നുമാണ്‌. വിവിധ മത്സരപരീക്ഷ കളെ നേരിടാനുള്ള പരിശീലനത്തോടൊപ്പം കമ്പ്യൂട്ടര്‍ പഠനം, അത്ലറ്റിക്സ്‌, യോഗ, നീന്തല്‍, സ്കേറ്റിംങ്ങ്‌, സംഗീതം, ന്യത്തം, ചിത്രകല, എന്‍ട്രന്‍സ്‌ കോച്ചിംങ്ങ്‌ എന്നിവയ്ക്കൊക്കെയായി ഒരു വര്‍ക്കിംഗ്‌ ടൈംടേബിള്‍ താന്‍ മകന്‍ തയ്യാറാക്കി കൊടുത്തിട്ടുണ്ടെന്ന്‌ രവി വൃക്തമാക്കുന്നു. രാവിലെ 4/2 ന്‌ തുട ങ്ങുന്ന ഈ സമയപട്ടിക വൈകുന്നേരംവരെ നീളുന്നു. ബാലകൃഷ്ണന്റെ ഈ ഭ്രാന്തിനെ രവി ശക്തമായി എതിര്‍ക്കുന്നു. പി.ടി.ഉഷ യെയും ഐശ്വര്യ റായിയെയും മാതൃകയാക്കി മക്കളെ “തല്ലിപ്പഴുപ്പി'ക്കുവാന്‍ ശ്രമിക്കുന്ന രക്ഷിതാക്കളെ രവി വിമര്‍ശിക്കുന്നു . എട്ടാം ക്ലാസ്‌ മുതല്‍ മകനെ എന്‍ട്രന്‍സ്‌ കോച്ചിംങ്ങിന്‌ വിടണമെന്ന്‌ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടപ്പോള്‍ രവി അയാളെ പഴയകാലം ഓര്‍മ്മിപ്പിക്കുന്നു. ““തനിക്കോര്‍മ്മയുണ്ടോന്നറിയില്ല. നമ്മള്‍ കളിച്ചു തിമര്‍ത്തു നടന്നിരുന്ന ആ പഴയകാലം. അന്ന്‌ നമ്മളോടാരും പഠി ക്കാന്‍ പറഞ്ഞിരുന്നില്ല. പക്ഷേ നമ്മള്‍ പഠിച്ചു. മോശമല്ലാത്ത നിലയിലുമായി. നമ്മുടെ കുട്ടികള്‍ക്ക്‌ ഇതൊക്കെ നിഷേധിക്കുക എന്നുവച്ചാല്‍ കഷ്ടമല്ലേ ബാല കൃഷ്ണാ......”” എന്ന്‌ ഓര്‍മ്മപ്പെടുത്തി “എടോ താന്‍ നന്നാവില്ല എന്ന്‌ രവി പറ 261 യുന്ന നേരത്ത്‌ ബാലകൃഷ്ണന്‍ ഒരു ഫോണ്‍കാളെത്തുന്നു. അയാളുടെ മകന്‍ ദീപു നീന്തല്‍ കുളത്തില്‍ മുങ്ങി അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്ന വിവരമായിരുന്നു അത്‌. നീന്തല്‍ പരിശീലകനെ ചിത്ത വിളിച്ച്‌, തന്റെ പതിനാ യിരം രൂപ പോയതില്‍ ബാലകൃഷണന്‍ നിലവിളിക്കുമ്പോള്‍ പരിപാടി സമാപി ക്കുന്നു. 6 അച്ഛന്റെ ഓഫീസിലെ എം.ഡിയെ സത്ക്കരിക്കാന്‍ അമ്മയും മകളും ധൃതിപിടിച്ച്‌ ഒരുക്കങ്ങള്‍ നടത്തുകയാണ്‌. ഇതിനൊക്കെ മേല്‍നോട്ടക്കാരനായി അച്ഛന്‍ രംഗ ത്തുണ്ട്‌. ചിക്കനും ചെമ്മീനും ഐസ്ക്രീമും വിഭവങ്ങളിലുണ്ട്‌. എന്തിനാണ്‌ എം. ഡിയെ സത്ക്കരിക്കുന്നതെന്ന്‌ മകള്‍ ആരാഞ്ഞപ്പോള്‍, തന്റെ പ്രമോഷന്‍ പേപ്പ റുകള്‍ റെഡിയാക്കാന്‍ അദ്ദേഹത്തിന്റെ സഹായം വേണമെന്ന്‌ അച്ഛന്‍ വിശദീകരി ക്കുന്നു. കര്‍ണ്ണാടകക്കാരനായ എം.ഡിയെ സന്തോഷിപ്പിച്ചാല്‍ കാര്യങ്ങള്‍ എളുപ്പ മാകുമെന്നു കരുതിയാണ്‌ വീട്ടിലേക്ക്‌ ക്ഷണിച്ചത്‌. അങ്ങനെ എം.ഡി വന്ന്‌ ഭക്ഷണം കഴിച്ച്‌ വിശ്രമിച്ച ശേഷം തിരിച്ചുപോയപ്പോള്‍ അച്ഛന്‍ മകളോട്‌ അയാള്‍ തന്റെ കസേരയും കിടപ്പുമുറിയും കാറും ഉപയോഗിച്ച തായി പറയുകയും അതൊക്കെ ചാണകവെള്ളം തളിച്ച്‌ ശുദ്ധീകരിക്കാന്‍ ആവശയ പ്പെടുകയും ചെയ്യുന്നു. മകള്‍ അമ്പരപ്പോടെ അച്ഛന്‌ ശ്രാന്താണെന്നു അദ്ദേഹം പഴ ഞ്ചനാണെന്നും കുറ്റപ്പെടുത്തുന്നു. എം.ഡി. ജാതിയില്‍ താഴ്ന്നവനായതിനാലാണ്‌ അച്ഛന്‍ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന്‌ മകള്‍ വിചാരിക്കുന്നു. അപ്പോള്‍ തനിക്ക്‌ സുരേഷുമായുള്ള പ്രണയം അവള്‍ വെളിപ്പെടുത്തുന്നു. “നീ ജാതി ചോദിച്ചോ” എന്ന്‌ അച്ഛന്‍ അവളോട്‌ അന്വേഷിച്ചപ്പോള്‍ അവള്‍ : “മനുഷ്യജാതി യാണച്ഛാ....... ഇനിയിപ്പൊ അച്ഛന്റെ എം.ഡിയുടെ ജാതിയാണെങ്കില്‍ ചാണക വെള്ളം ഇനിം ബാക്കി കാണ്ഡല്ലേ അച്ഛന്‌ ശുദ്ധീകരിക്കാന്‍. അച്ഛന്‍ ഇപ്പൊ മുഴു വന്‍ തളിച്ചു തീര്‍ക്കണ്ട്‌” എന്നു പറയുന്നതോടെ പരിപാടി പൂര്‍ണ്ണമാകുന്നു. ’ ശ്രീധരന്റെ മകള്‍ സുചിത്ര ഗര്‍ഭിണിയാണെന്നു മനസ്സിലാക്കി വരുന്ന ഏജന്റ്‌, സുഖപ്രസവത്തിന്‌ ആവശ്യമായ സേവനങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നത്‌. നിശ്ചിത തുക അടച്ചു ബുക്ക്‌ ചെയ്താല്‍ കമ്പനി അയക്കുന്ന രണ്ടു കൂട്ടിരിപ്പു കാര്‍ വന്ന്‌ സുചിത്രയുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുകയും അവളെ എപ്പോഴും സന്തോഷിപ്പിച്ച്‌ ഒരു സുഖ്രപസവത്തിന്‌ സാഹചര്യമൊരുക്കുകയും ചെയ്യുമെന്നാണ്‌ ഏജന്റിന്റെ വാഗ്ദാനം. S ഉദാ:- ““പാലമാണിക്യവും പുതുപ്പള്ളി പുണ്യാളനും ഒരേ മനസ്സോടെ ഒന്നിച്ചു ്രാര്‍ത്ഥിച്ചപ്പോള്‍ കേരളീയര്‍ക്ക്‌ ആഹ്ലാദത്തിന്റെ ക്രിസ്മസ്‌ കാലം. ഞായറാഴ്ച കളില്‍ ബാര്‍ തുറക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞയുടനെ തന്നെ കുടുംബഭദ്ര തയ്ക്കുള്ള സര്‍ക്കാര്‍ ഉത്തരവും തയ്യാറായി. കോണ്‍ഗ്രസ്‌ എം.എല്‍.എമാര്‍ കേരള ചരി്രത്തില്‍ ആദ്യമായി ആരുംവിളിക്കാതെ തന്നെ മുഖ്യമന്തിയുടെ വീട്ടി ലെത്തി ഒരു ഗ്രൂപ്പ്‌ വൃത്യാസവും കണക്കാക്കാതെ ബാറുടമകളെ സഹായിച്ച നട പടിക്ക്‌ പിന്‍തുണ പ്രഖ്യാപിച്ചു. ഈ നാടകമെല്ലാം കാണ്ടുകൊണ്ടിരുന്ന കേരള ജനതയ്ക്ക്‌ ക്രിസ്മസ്‌ കാലത്ത്‌ ആഹ്ലാദിക്കാന്‍ ഇനി വേറെന്തു വേണം” (കവര്‍സ്റ്റോറി, ഡിസം.24, 2014 - Behind the headlines analysis liquor policy modifications and new controversies). 9 2017 ജൂണ്‍ 3-ലെ കവര്‍സ്റ്റോറിയിലെ ഒരു പ്രയോഗം ഇങ്ങനെ : “നരേന്ദ്രമോദി യുടെ 3 വര്‍ഷത്തെ ഭരണകാലയളവില്‍ പശു വിശുദ്ധ പശുവായി മാറി. മനു ഷ്ൃര്‍ക്കാകട്ടെ വിലയില്ലാതാവുകയും ചെയ്തു.” 262 പെട്രോളാണോ ഡീസലാണോ രൂപയാണോ ആദ്യം സെഞ്ച്വറി അടിക്കുക എന്ന്‌ ട്രോളുകള്‍ കണ്ടു. ഈ ട്രോളുകളെ പരിഹസിക്കുന്നവരും ഉണ്ട്‌. സെഞ്ചറിയെ ന്നാല്‍ ഒരു വലിയ കാര്യമാണ്‌. അത്ര പെട്ടെന്നൊന്നും ആര്‍ക്കും സെഞ്ച്വറി അടി ക്കാനാവില്ലെന്ന്‌ കായിക പ്രേമികള്‍ക്കറിയാം. സെഞ്ച്വറി കഴിഞ്ഞാല്‍ മാത്രമേ നമുക്ക്‌ ഡബിള്‍ സെഞ്ചവറിക്കുവേണ്ടി ശ്രമിക്കാനാവൂു. അതൊക്കെ വലിയ ഗ്രയ ത്നമാണ്‌. സെഞ്ചറിയും ഡബിള്‍ സെഞ്ച്വറിയുമൊക്കെ നേടിയാല്‍ റെക്കോര്‍ഡി ടുന്ന കളിക്കാരുണ്ട്‌. അപ്പോള്‍ പിന്നെ കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവിലയില്‍ സെഞ്ചവ റിയടിക്കുമ്പോള്‍ നമ്മള്‍ റെക്കോഡല്ലെങ്കിലും ഒരു ഭാരതരത്നം കൊടുക്കേണ്ടേ. ആ കൊടുക്കേണ്ടത്‌ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുതന്നെയല്ലേ” (കവര്‍സ്റ്റോറി, സെപ്തംബര്‍ 9, 2018). 10 മികച്ച വസ്ത്രാലങ്കാരത്തിനുള്ള നോമിനേഷന്‍സില്‍ രാഹുല്‍ഗാന്ധി, നര്രേദമോ ദി, പിണറായി വിജയന്‍ എന്നിവരാണ്‌ ഉള്ളത്‌. ഈ സന്ദര്‍ഭത്തില്‍ രജനീകാ ന്തിന്റെ “കബാലിയിലെ സംഗീതവും ഡയലോഗും ഉപയോഗിക്കുന്നുണ്ട്‌. രാഹുല്‍ഗാന്ധി തന്റെ ജുബ്യുടെ കീശ കീറിയത്‌ ഒരു പൊതുവേദിയില്‍ കാണി ക്കുന്ന ദൃശ്യത്തോടൊപ്പം “ചന്ദ്രലേഖ യെന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ പാന്റ്സില്‍ ബെല്‍റ്റിനു പകരം ചൂടികൊണ്ടു കെട്ടിയ ദൃശ്യവും കാണിക്കുന്നു. തുടര്‍ന്ന്‌ രാഹുലിന്റെ ്രസംഗത്തിന്റെ ശബ്ദരേഖയായി “അങ്ങാടി” യെന്ന ചിത്ര ത്തില്‍ ജയന്‍ നടത്തിയ പ്രസിദ്ധമായ ഇംഗ്ലീഷ്‌ ഡയലോഗ്‌ എടുത്തുചേര്‍ക്കുന്നു. ഇതൊക്കെ മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമായി പരിണമിക്കുന്നു. കറുത്ത പാന്റിന്റെ കുടെ വെളുത്ത ഷുസിട്ട്‌ ഗള്‍ഫ്‌ പരൃടനം നടത്തുന്ന പിണറായി വിജയ നാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌. മികച്ച ന്യത്തസംവിധാനത്തിനുള്ള പ്രത്യേക പുരസ്കാരത്തിന്‌ ബിന്ദു കൃഷ്ണ, സി.രവീന്ദ്രനാഥ്‌ എന്നിവരെ പരിഗണിക്കുന്നു. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി സംഘ ടിപ്പിച്ച ഒരോണാഘോഷപരിപാടിയില്‍ ബിന്ദുകൃഷ്ണയും സംഘവും നടത്തുന്ന തിരുവാതിരക്കളിയും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ വിവിധ പ്രസംഗങ്ങ ളിലെ ഭാവഹാവാദികളും ദൃശ്യമാക്കുന്നു. “മണിച്ചി്രത്താഴി'ലെ “ഒരു മുറൈവന്ത്‌ പാര്‍ത്തായ്‌ എന്ന ഗാനമാണ്‌ ഈ ആംഗ്യങ്ങള്‍ക്ക്‌ അകമ്പടിയായി നല്‍കിയിരി ക്കുന്നത്‌. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സി.രവീന്ദ്രനാഥിന്‌ പുര സ്കാരം നല്‍കുന്നതായി അവതാരകന്‍ അറിയിക്കുന്നു. മികച്ച തിരക്കഥക്കുള്ള പുരസ്കാരം “രമേശിനോടുള്ള പ്രതികാരം” എന്ന ചിത്ര ത്തിന്റെ തിരക്കഥ നിര്‍വൃഹിച്ച കെ.എം.മാണിക്ക്‌ നല്‍കുന്നതായി അവതാരകന്‍ ്രഖ്യാപിക്കുന്നു. ബാര്‍ കോഴയിലൂടെ ഒരു മുന്നണിയെ പരാജയപ്പെടുത്തുകയും മാത്രമല്ല ആ മുന്നണിയില്‍നിന്ന്‌ ജയിച്ചശേഷം അവരെ തള്ളിപ്പറയുകയും ചെയ്ത ഒരു പാലാക്കാരന്റെ പ്രതികാരത്തിന്റെ കഥയാണ്‌ രമേശിനോടുള്ള (പതി കാരം” എന്ന്‌ അവതാരകന്‍ വിശദീകരിക്കുന്നു. ഈ സമയത്ത്‌ മാണിയുടെയും ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ദൃശ്യങ്ങള്‍ മാറി മാറി കാണിക്കുമ്പോള്‍ “മഹേഷിന്റെ പ്രതികാരം” എന്ന സിനിമ യിലെ സംഘടന രംഗത്തിലെ ആര്‍പ്പുവിളികളുടെ ശബ്ദചിത്രം ഉപയോഗിക്കുന്നു ണ്ട്‌. തുടര്‍ന്ന്‌ “ബോഡിഗാര്‍ഡി”'ലെ (2010) ലെ “എന്നെയാണോ അത്‌ നിന്നെ യാണോ/അവനെയാണോ അതോ ഇവനെയാണോ?” എന്ന ഗാനവും കേള്‍ക്കാം. ഗാനത്തോടൊപ്പം മുകളില്‍ പറഞ്ഞ നേതാക്കളുടെ ചിശ്രങ്ങള്‍ മാറി മാറി തെളിഞ്ഞു വരുന്നത്‌ വ്യംഗ്യാര്‍ത്ഥമുള്ള ചിരിയായി മാറുന്നു. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം DYF[ നേതാവ്‌ മുഹമ്മദ്‌ റിയാസിന്‌ സമര്‍പ്പിച്ചുകൊണ്ട്‌, അദ്ദേഹം മുന്‍ ജസ്സീസ്‌ മാര്‍ക്കണ്ഡേയ കഡ്ജുവിന്‌ മുന്നില്‍ 263 നിഷക്കളങ്കതയോടെയിരിക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നു. ഇവിടെ “കൊച്ചവാ പയലോ അയ്യപ്പ കൊയ്‌ലൊ” (201%) എന്ന ചിത്രത്തിന്റെ ശബ്ദരേഖ ഉപയോഗിച്ച്‌ ഹാസ്യം സൃഷ്ടിക്കുന്നു. കൂടാതെ സഖാവ്‌ (2017) സിനിമയിലെ ഗാനരംഗവും “അറബിക്കഥ്‌ (2007) യിലെ രംഗവും (ശ്രീനിവാസന്‍ ബാത്ത്റൂമില്‍ കയറി മുദ്രാ വാക്യം മുഴക്കുന്നത്‌) ഇവിടെ ചേര്‍ത്തിരിക്കുന്നു. മികച്ച ജന്റപിയ ചിത്രത്തിനുള്ള പുരസ്കാരം “അനുരാഗ കുടത്തിന്‍ വെള്ളം” അര്‍ഹമായെന്നു അവതാരകന്‍ പ്രഖ്യാപിക്കുന്നു. വെള്ളാപ്പള്ളി നടേശനും കുമ്മ നവും തമ്മിലുള്ള പൊട്ടിപ്പോയ അനുരാഗമാണ്‌ ചിത്രത്തെ കുടംപോലെ മനോഹ രമാക്കിയതെന്ന്‌ അവതാരകന്റെ വാക്കുകള്‍ക്കു പിറകെ “അല്ലിയാമ്പല്‍ കടവില ന്നരയ്ക്കുവെള്ളം”” എന്ന ഗാന (റോസി, 1965) ത്തിന്റെ വരികളും വെള്ളാപ്പള്ളി യുടെ പാര്‍ട്ടി (8D]ട) രൂപീകരണ യോഗ ദൃശ്യവും അനുബന്ധമായി കാണിക്കു ന്നു. തുടര്‍ന്ന്‌ കുറെ കലങ്ങള്‍ തകര്‍ക്കുന്ന ദൃശ്യവും “താഴികക്കുടങ്ങള്‍ തകര്‍ന്നു വീണു” എന്ന ഗാനവും (്രയോജനപ്പെടുത്തി നര്‍മ്മത്തെ പൊലിപ്പിക്കുന്നു. ഇനി മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ്‌ നല്‍കുന്നത്‌. മികച്ച ചിത്രത്തിന്റെ സംവിധായകനെതന്നെയാണ്‌ മികച്ച സംവിധായകനായും ജൂറി പരിഗണിച്ചത്‌. രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ഒറ്റ രാ്രികൊണ്ട്‌ നോട്ട നിരോധിച്ച്‌ ഗതികേടിന്റെ ഹോളിലേക്കു തള്ളിയിട്ട ഗ്രധാനമന്ത്രി നരേന്ദ്രമോദി സംവിധാനവും നിര്‍മ്മാ ണവും അഭിനയവും നിര്‍വ്വഹിച്ച “മാന്‍ഹോള്‍” എന്ന സിനിമയ്ക്കാണ്‌ പുര സ്കാരം എന്ന്‌ അവതാരകന്‍ വൃൃക്തമാക്കുന്നു. “മേരേ പ്യാരീ ദേശവാസിയോം” എന്ന ഡയലോഗാണ്‌ ജൂറിയെ ഏറെ ആകര്‍ഷിച്ചതെന്ന്‌ അവതാരകന്‍ സൂചി പ്പിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ :ഗ്രാഞ്ചിയേട്ടന്‍ ആന്റ്‌ ദി സെന്റ്‌” (201%) എന്ന ചിശ്രത്തിലെ പത്മശ്രീ വാര്‍ത്തയുടെ ദൃശ്യം കൊടുത്തിരിക്കുന്നത്‌ ഉചിതംതന്നെ. പ്രാഞ്ചി കസേരയില്‍നിന്ന്‌ മറിഞ്ഞുവിഴുന്ന ദൃശ്യത്തോടൊപ്പം നരേന്ദ്രമോദിയുടെ ആവേശഭരിതമായ ഒരു പ്രസംഗദൃശ്യവും ഇവിടെ കൊടുത്തിട്ടുണ്ട്‌. “ആയിരവും അഞ്ഞൂറുമായി മേലാലീ നാട്ടില്‍ കാണല്ലേ” എന്ന ഗാനരംഗം മോദിയുടെ ര്രസം ഗത്തിനിടയില്‍ ചേര്‍ത്തും ഹാസ്യത്തെ ശക്തമാക്കുന്നു. പിന്നെ “കിലുക്ക്‌ (്ടട)ത്തില്‍ ആശുപത്രിയിലായ നിശ്ചലിനെ സന്ദര്‍ശിച്ചു ജോജി നടത്തുന്ന സംഭാ ഷണം കൊണ്ടു വരുന്നു. നോട്ടുനിരോധത്തെക്കുറിച്ച്‌ കെ.മുരളീധരന്‍ നടത്തുന്ന പ്രസംഗവും എടുത്തു ചേര്‍ത്തിരിക്കുന്നു. അടുത്തത്‌ മികച്ച കുടുംബചിത്രനായകനുള്ള പുരസ്കാരം ഗ്രഖ്യാപിക്കുന്നു. “സ്വന്തം മരുമകനെ അതിരറ്റ്‌ സ്നേഹിച്ച കണ്ണൂരിന്റെ പുലിമുരുകന്‍ ഇ.പി. ജയരാ ജന്‍ സമര്‍പ്പിച്ചതായി അവതാരകന്‍ അറിയിക്കുന്നു. ഇവിടെ “പുലിമുരുകന്‍ (2016) എന്ന സിനിമയിലെ സംഗീതവും സംഭാഷണവും ചേര്‍ത്തുകൊണ്ട്‌ പി.ജയ രാജന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പി.ജയരാജന്റെയും ചിത്രങ്ങളോ ടൊപ്പം കഴിഞ്ഞ കേരളനിയമസഭയില്‍ കെ.എം.മാണി ബഡ്ജറ്റ്‌ അവതരിപ്പിക്കാന്‍ വന്നതിനെതിരെ നടന്ന ആക്രമണത്തില്‍ സ്പീക്കറുടെ കസേര ഇ.പി.ജയരാജന്‍ മറിച്ചിടുന്ന ദൃശ്യവും ചേര്‍ക്കുന്നു. “പുലിജയരാജന്‍” എന്നെഴുതി കാണിക്കുകയും ചെയ്യുന്നു. മികച്ച നടന്‍ എന്ന അവാര്‍ഡിന്‌ '“കമ്മിപ്പാടം” എന്ന ചിത്രത്തില്‍ ഇരട്ടച്ചങ്കനായി മികച്ച ്രകടനം കാഴ്ചവെച്ച പിണറായി വിജയന്‍ അവാര്‍ഡ്‌ സമര്‍പ്പിക്കപ്പെടു ന്നു. ചിരിച്ചുകൊണ്ട്‌ ആരേയും വിരട്ടാനുള്ള ആ പ്രത്യേക കഴിവാണ്‌ ജൂറി പ്രതേകം പരിഗണിച്ചതെന്ന്‌ പരാമര്‍ശിക്കപ്പെടുന്നു. “കമ്മട്ടിപ്പാടം” (20൬&)ത്തിലെ സംഭാഷണം ഇവിടെ ഉപയോഗിക്കുന്നു. പിണറായി വിജയന്റെ പ്രസംഗം അനുബ ന്ധമായി ചേര്‍ക്കുകയും ചെയ്യുന്നു. 264 Id A speech act is an utterance that serves a function in communication. We performed speech acts when we offer an apology, greeting, request, complaint, invitation, complement or refusal a speech act might contain just one word, as in “sory”! to perform an apology or several words or sentences: I am sory I forgot your birth day. I just let it slip my mind” speech acts a includes real life interactions and require not only knowledge of the language but also appropriate use of that language with in a given culture. (hhtps:// Carla.umn.ed/speechacts/definitions: html). 12 ഭൂതകാലത്തിന്റെ ആഴങ്ങളില്‍ വേരൂന്നിയ സാമൂഹ്യാനുഭവങ്ങളുടെ പിന്‍ബല ത്തോടെ ഒരു സവിശേഷജീവിത സാഹചര്യത്തെ വിശദമാക്കാന്‍ ഏതെങ്കിലും വൃക്തി നടത്തുന്ന ശ്രമമാണ്‌ ഒരു പഴംഞ്ചൊല്ല. അതുകൊണ്ടാണ്‌ എഴുതപ്പെട്ട നിയമങ്ങളും കോടതിവ്യവസ്ഥയുമില്ലാത്ത സമൂഹങ്ങളില്‍ തര്‍ക്കത്തിന്‌ വിധി കല്പിക്കുന്നതിനുവേണ്ടി പഴംഞ്ചൊല്ലുകള്‍ ഉപയോഗിക്കുന്നത്‌. നൈജീരിയയില്‍ കുറ്റ വിചാരണയിലും തീര്‍പ്പുകല്പിക്കുന്നതിലും പഴംഞ്ചൊല്ലിനുള്ള (പാധാന്യം വളരെയേറെയാണെന്ന്‌ റിച്ചാര്‍ഡ്‌ എം. ഡോര്‍സന്‍ പറയുന്നു (കെ. ഇ. എന്‍, കെ. എം. അനില്‍, 2012: 25). 13 Pastishe is a literary piece that imitates a famous literary work by another writer. Unlike prady, it is purpose is not to mock, but to honor the literary piece imitates. This literary device is generally employed to imitate a piece of literary work light-heartedly, but in a respectful maner. The term pastishe applies to a literary work that is a broad mixture of thinks such as themes, concepts and charactors imitated from different literary works. For instance, many of the Pastishe examples are in the form of dectetive novals that are written in the style of the original Sherlock Holmes Stories. If features either Sherlock Holmes or a different main character that is like him (https://en.wickipedia.org/wiki/pastiche i Secondary Orality is a concept in the work of scholar Walter J. Ong, a first described in the book form with his publication of rhetroric , romance, and technology studies in the interaction of expression and culture. Ithaca: Cornell University Press, 1971. Ong’s most popular exposition of primary orality and secondary orality came with his book “Orality and Literacy”, published in 1982 (2™ ed. 2002), Walter J. Ong, which discussed the differences between oral and literature cultures. In this book Ong used the phrase ‘Secondar Orality’, describing it as ‘essentially a more delebrate and self —conscious orality, based permanently on the use of writing and print’ (Ong, 1982, p.133) 265 ഉപസംഹാരം മപ്സംഹവാരം “ഹാസ്യം ഒരു രാഷ്ട്രീയ വ്യവഹാരം ജനപ്രിയ സംസ്കാരത്തെ മുന്‍നിര്‍ത്തിയുള്ള പഠനം” എന്ന ഈ ഗവേഷണത്തില്‍ ഹാസ്യത്തിന്റെ പൌരസ്ത്യ -പാശ്ചാതൃദര്‍ശനങ്ങളും വ്യത്യസ്ത വിഭാഗങ്ങളും പരിശോധിക്കുകയാണ്‌ ആദ്യം ചെയ്തത്‌. തുടര്‍ന്ന്‌ സംസ്കാരപഠനത്തിലെ ഏറ്റവും പുതിയ ജനുസ്സായ ജനപ്രിയ സംസ്കാരത്തെ സവിശേഷമായും സംസ്കാരപഠനത്തെ പൊതുവായും വിവരി ക്കുകയും കേരളീയ ഹാസ്യപാരമ്പര്യത്തെക്കുറിച്ചും കുഞ്ചന്‍നമ്പ്യാര്‍, സഞ്ജയന്‍, ഈ.വി.കൃഷണപിളള, വി.കെ.എന്‍ എന്നിവരെക്കുറിച്ച്‌ ലഘുവായി പരാമര്‍ശിക്കു കയും ചെയ്തിരിക്കുന്നു. പ്രബന്ധത്തിന്റെ മുഖൃഭാഗമായ മൂന്നും നാലും അദ്ധ്യായങ്ങളില്‍ ജന്രപിയ സംസ്കാരത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഘടകങ്ങള്‍ ഉള്‍ക്കൊളളുന്ന അച്ച ടി, ദൃശ്യ, ശ്രാവ്യമാധ്യമങ്ങളില്‍നിന്ന്‌ തെരഞ്ഞെടുത്ത ദത്തങ്ങളെ വിശകലനവി ധേയമാക്കി. ഇതില്‍ ഏറ്റവും വിശാലമായ ജനപ്രിയ മാധ്യമമായ സിനിമയില്‍നിന്ന്‌ ഹാസ്യത്തിന്‌ പ്രാമുഖ്യമുള്ള ഇരുപത്തിനാല്‍ സിനിമകളും പത്തൊന്‍പത്‌ ഹാസ്യ ചലച്ചിത്രഗാനങ്ങളും അപഗ്രഥനം ചെയ്തു. ടെലിവിഷനെന്ന ബഹുജന മാധ്യമത്തില്‍ സജീവമായ കോമഡി ഷോക ളില്‍നിന്ന്‌ പ്രാതിനിധ്യസ്വഭാവമുള്ള ഏതാനും എപ്പിസോഡുകളും രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളും പ്രത്യയശാസ്ത്ര-വ്യവഹാര-മാധ്യമ പഠനരീതി കള്‍ ഉപയോഗിച്ച്‌ വിശകലനം ചെയ്തു. അച്ചടിമാധ്യമത്തിലെ ജനപ്രിയ ഹാസ്യ സാന്നിദ്ധ്യമായ ഫലിതബിന്ദുക്കള്‍, കാര്‍ട്ടൂണ്‍ എന്നിവയില്‍നിന്ന്‌ പഠനത്തിനായി സ്വീകരിച്ച മാതൃകകള്‍ വിലയിരുത്തി. ശ്രാവ്യമാധ്യമമായ റേഡിയോയിലെ ഹാസ്യാംശമുള്ള പരിപാടിയായ “കിഞ്ചനവര്‍ത്തമാന്‌ (കോഴിക്കോട്‌ ആകാശവാ ണി) ത്തില്‍നിന്ന്‌ തെരെഞ്ഞെടുത്ത മാതൃകകള്‍ ചര്‍ച്ചചെയ്തു. സൈബര്‍രംഗത്ത്‌ ്രചുരര്രചാരം നേടിക്കൊണ്ടിരിക്കുന്ന ട്രോളുകളില്‍നിന്ന്‌ ഹാസ്യപ്രാധാന്യമുള്ള കുറച്ചെണ്ണം തെരഞ്ഞെടുത്ത്‌ അപഗ്രഥിച്ചു. മലയാളിയുടെ ഹാസ്യപാരമ്പര്യത്തിന്‌ ഒരു തുടര്‍ച്ചയുണ്ട്‌. കേരളീയ സമൂ ഹത്തിന്റെ ശ്രേണീസദ്ധതയിലാണ്‌ അതിന്റെ വേര. മാധ്യമങ്ങളുടെ സ്വഭാവത്തില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ഹാസ്യത്തിന്റെ ഭാവുകത്വത്തില്‍ അത്‌ പൂര്‍ണ്ണമായ വിച്ഛേദം സൃഷ്ടിച്ചിട്ടില്ല.. അധീശത്വ വ്യവഹാരങ്ങളുടെ അബോധത്തെ ഹാസ്യത്തി ലൂടെ വെളിപ്പെടുത്താനുള്ള സാധ്യതയെ പ്രബലമാക്കുകയാണ്‌ പുതുമാധ്യമങ്ങള്‍ 266 ചെയ്തത്‌. അതേസമയം അധീശ്രപത്യയശാസ്ത്രത്തെ പുനരുല്‍പാദിപ്പിക്കുന്ന ഹാസ്യ വ്യവഹാരങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും മറ്റും അതിശക്തമായി നിലനില്‍ക്കു ന്നു. ചുരുക്കത്തില്‍ അധീശ പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ച്‌ വികസിച്ചുവന്ന വ്യവഹാര-പ്രതിവ്യവഹാരങ്ങളുടെ സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു മണ്ഡലമാണ്‌ മലയാളിയുടെ ഹാസ്യ പാരമ്പര്യമെന്ന്‌ ഈ പ്രബന്ധം സമര്‍ത്ഥിക്കാന്‍ ശ്രമിക്കു ന്നു. വാമൊഴിയില്‍, ആഖ്യാനങ്ങളായി മാത്രം വ്യവഹരിക്കപ്പെട്ടിരുന്ന ഹാസ്യ ത്തിന്‌ സമകാല മാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ജനുസ്സുകളിലേക്ക്‌ വളരാനും പടരാനും കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ ഹാസ്യത്തിന്റെ ്രയോഗമണ്ഡലത്തെ വിപുലമാക്കി. ഒരര്‍ത്ഥത്തില്‍ ഒഴുകിപ്പരക്കുന്ന ഹാനസ്്യ സരണിക്കകത്താണ്‌ നമ്മുടെ ദൈനംദിനം പുലരുന്നത്‌. ഹാസ്യജനുസ്സുകളുടെ വൈപുല്യവും വൈവി ധ്യവും ബോധ്യപ്പെടുത്താന്‍ ഈ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടുണ്ട്‌. ഭരണകൂട സമൂഹത്തെ വിമര്‍ശിക്കുക എന്ന ഉദ്ദേശ്യം മാത്രമുളള ഹാസ്്യജ നുസ്സുകളും പൌരസമൂഹത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ആന്തരവി മര്‍ശനം നിര്‍വൃഹിക്കുന്ന ഹാസ്യ ജനുസ്സുകളുമുണ്ട്‌. ജാനുഷികമായ വൈവിധ്യം നിലനിര്‍ത്തുമ്പോഴും, അവയില്‍ ഹാസ്യം ഉല്‍പ്പാദിപ്പിക്കാനുള്ള അടിസ്ഥാന്രപരൂപ ങ്ങള്‍ നാടുവാഴിത്ത കാലത്തെ ജ്ഞാനപദ്ധതിയെ പിന്‍പറ്റുന്നവയാണ്‌. മേല്‍പ്പ റഞ്ഞ പ്രരൂപങ്ങളെ മുന്‍നിര്‍ത്തിയുള്ള വര്‍ഗ്ഗീകരണം ഇക്കാര്യമാണ്‌ വെളിപ്പെടു ത്തുന്നത്‌. നാടുവാഴിത്തയുക്തിയെ തകര്‍ക്കാതെ മുതലാളിത്തം അതിന്റെ ഗ്രത്യയ ശാസ്ത്രരൂപങ്ങളെ അനുകല്‍പനത്തിലൂടെ വികസിപ്പിക്കുന്നതെങ്ങിനെയെന്നും ഈ വര്‍ഗ്ഗീകരണം ബോധ്യപ്പെടുത്തുന്നുണ്ട്‌. ജനവപ്രിയവ്യവഹാരരൂപങ്ങളായ സിനിമ, ഫലിതബിന്ദുക്കള്‍, ഹാസ്യചലച്ചി ്രഗാനങ്ങള്‍, ഹാസ്യത്തിലൂന്നിയ ചാനല്‍ പരിപാടികള്‍, രാഷ്ട്രീയ ആക്ഷേപഹാ സ്യപരിപാടികള്‍, കാര്‍ട്ടുണുകള്‍, കിഞ്ചനവര്‍ത്തമാനം, ട്രോളുകള്‍ എന്നിവയെ ഇത്തരത്തില്‍ വര്‍ഗീകരിക്കുന്നതിലൂടെ ജനവപ്രിയതയേയും ഹാസ്യത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കാനാവും. ഹാസ്യാവിഷ്കാരങ്ങള്‍ ഒന്നുംതന്നെ നിഷകളങ്കമല്ല. സാമൂഹ്യവ്യവസ്ഥ അധമമെന്നു മുഗ്രകുത്തിയതോ അരികുകളിലേക്ക്‌ മാറ്റിനിര്‍ത്തിയതോ ആയ പദ വിയും പെരുമാറ്റരീതികളുമെല്ലാമാണ്‌ പലപ്പോഴും ഹാസ്യത്തിന്‌ വിഷയമാകുന്ന ത്‌. ന്യൂനത്വം കല്‍പിക്കുന്ന ഈ സവിശേഷതകള്‍ പലപ്പോഴും ശാരീരികവുമാണ്‌. അപരത്വവല്‍ക്കരണമാണ്‌ ഹാസ്യവ്യവഹാരത്തിന്റെ പൊതുസ്വഭാവം. ആയതി 267 നാല്‍ ഹാസ്യവ്യവഹാരത്തില്‍ വിഷയ-വിഷയികള്‍ തമ്മില്‍ ഒരു ഉച്ചനീ ചത്വബന്ധം നിലനില്‍ക്കുന്നുവെന്ന്‌ പറയാം. തുച്ഛവല്‍ക്കരണത്തിലൂടെ ഹാസ്യം ഉണ്ടാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ജനവപ്രിയസിനിമകളിലും ഫലിതബിന്ദുക്കളിലു മെല്ലാം കാണാനാകുന്നുണ്ട്‌. ഇവയെല്ലാം ഇത്തരം ശ്രേണീവല്‍ക്കരണത്തിനുള്ള ദൃഷ്ടാന്തങ്ങളാണ്‌. ജാതി, ലിംഗഭേദം, സാംസ്കാരികമായ അപരത്വം എന്നിവ യെല്ലാം ശ്രേണീകരണത്തിന്റെ ആധാരമാകാം. സാമൂഹ്യമായ അസമത്വമാണ്‌ ഹാസ്യത്തിന്‌ നിലമൊരുക്കുന്നതെന്ന്‌ കാണാം. അധികാരത്തിലിരിക്കുന്ന കര്‍തൃത്വങ്ങളും അതിന്‌ കീഴ്പ്പെട്ട വസ്തു പദവിയിലുമായും ഒരേസമയം വ്യവ സ്ഥയെ നിലനിര്‍ത്തുന്നതില്‍ പങ്കുചേരുന്ന ഹാസ്യാവിഷകാരങ്ങള്‍ കാണാനാകും. അതുകൊണ്ടാണ്‌ ഹാസ്യം പ്രത്ൃയശാസ്ത്രപരമായ ദത്യം നിര്‍വ്വഹിക്കുന്നു വെന്ന്‌ പറയുന്നത്‌. വ്യവസ്ഥയുടെ ഈ പുനരുല്‍പാദനമാണ്‌ ഹാസ്യാവിഷ്കാര ങ്ങളെ സാമാന്യമായി ജന്റരപിയമാക്കുന്നത്‌. ആധുനിക സമൂഹത്തിലെ ഉല്‍പാദന ബന്ധങ്ങള്‍ പരിണമിക്കുമ്പോഴും അത്‌ സാംസ്കാരികമായി ആധുനികപൂര്‍വവസമൂ ഹത്തിലെ ശ്രേണിബദ്ധതയെ പിന്തുടരുകയും നിലനിര്‍ത്തുകയുമാണ്‌ ചെയ്യുന്ന തെന്നുമുള്ളതിന്റെ തെളിവായി മേല്‍പ്പറഞ്ഞ ഹാസ്യാവിഷ്കാരങ്ങളുടെ സമകാല സ്വീകാര്യതയെ കാണാം. ചുരുക്കത്തില്‍ അധീശ്രത്ൃയയശാസ്ത്രത്തെ നില നിര്‍ത്താനും പുനരുല്‍പാദിപ്പിക്കാനും ശ്രമിക്കുന്ന നിരവധി ആഖ്യാന രൂപങ്ങളി ലൊന്നാണ്‌ ഹാസ്യവും. ഹാസ്യചലച്ചിത്രങ്ങള്‍ എന്ന വ്യവഹാരത്തില്‍ നിരവധി ജനുസ്സുകള്‍ ഉണ്ട്‌. അവയില്‍ നാലെണ്ണത്തെ പ്രബന്ധം കണ്ടെത്തിയിട്ടുണ്ട. ഇവയോരോന്നും സങ്കേ തം, ലക്ഷ്യം, (്രമേയം എന്നിവയിലെല്ലാം അനന്യത പുലര്‍ത്തുന്നുണ്ട്‌. സാമൂഹ്യ വിമര്‍ശന സിനിമകളും ഭാഷാഭേദ സിനിമകളും കൂടുതല്‍ സൂക്ഷമമായ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോള്‍, രാഷ്ട്രീയ ആക്ഷേപഹാസ്യസിനിമകളും കുടുംബഹാസ്യസിനിമകളും പുറത്തേക്ക്‌ പൊട്ടിത്തെറിക്കുന്ന ഹാസ്യസന്ദര്‍ഭങ്ങ ളില്‍ നിര്‍മ്മിതമാണ്‌. അധീശ്രപത്യയശാസ്ത്രത്തെ ഉറപ്പിക്കുന്നതില്‍ ഹാസ്യാവിഷ്കാരങ്ങള്‍ വലിയ അളവില്‍ വപങ്കുവഹിക്കുന്നുണ്ടെങ്കിലും ഹാസ്യത്തിന്റെ മയലിക ധര്‍മ്മം അതാണെന്ന്‌ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഹാസ്യചലച്ചിത്രഗാനങ്ങള്‍, ട്രോളുകള്‍, ഭാഷാഭേദഹാസ്യസിനിമകള്‍ എന്നിവയിലെല്ലാം അധീശ്രപത്യയശാ സ്ത്രത്തിന്റെ അബോധത്തെ വെളിപ്പെടുത്തുന്ന പ്രതിവ്യവഹാരങ്ങള്‍ കാണാം. ചലച്ചിത്രഗാനശാഖ സാങ്കേതികത്വത്തിന്റെ ഇടനിലയിലൂടെ, ക്ലാസിക്കല്‍ സംഗീത ത്തിന്റെ ജന്രപിയതയിലൂടെ വരേണ്യമായ ഒരു മണ്ഡലത്തെ സൃഷടിച്ചപ്പോള്‍ 268 അതിനകത്ത്‌ ഭൌതികതയിലൂന്നിയ ജീവലോകത്തിന്റെ ഇടം സൃഷ്ടിച്ചത്‌ ഹാസ്യ ഗാനങ്ങളാണ്‌. ചടുലതാളത്തിലുള്ള ഹാസ്യഗാനങ്ങള്‍ ചലനാത്മകശരീരത്തില്‍നി ന്നുണ്ടാവുന്നതും വരേണ്യമണ്ഡലത്തിന്റെ ധ്യാനാത്മകതയെ തകര്‍ത്തുകൊണ്ട്‌ നിലനിര്‍ത്തുന്നതുമാണെന്ന്‌ കാണാനാകും. അതുപോലെ ഭാഷാഭേദഹാസ്യസിനി മകള്‍ ഭാഷാമാനകികരണത്തിലുളള വരേണ്യം, ഗ്രാകൃതം എന്ന വേര്‍തിരിവിനെ പ്രാദേശികതകൊണ്ട്‌ പ്രതിരോധിക്കുന്നവയാണ്‌. ട്രോളുകളും ഇത്തരത്തില്‍ പ്രതി രോധാത്മക സ്വഭാവമുള്ള വ്യവഹാരമാണ്‌. ആന്തരവിമര്‍ശനത്തിന്റെയും ആത്മവി മര്‍ശനത്തിന്റെയും സാധ്യതയുള്ള ട്രോളുകള്‍ സംവാദാത്മകമായി ഇടപെടുന്നു ണ്ട്‌. ചരിത്രവല്‍ക്കരണത്തിന്റെ സാധുതയില്ല എന്നതും നൈമിഷികമായ ആയു സ്സേയുള്ളൂ എന്നതും ട്രോളുകളുടെ പരിമിതിയാണ്‌. ചുരുക്കത്തില്‍ വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ ഇടയുന്ന ശ്രേണീകൃതസമൂഹത്തില്‍ സന്ദിഗ്ദ്ധവും പരസ്പരം എതിരിടുന്നതുമായ ധര്‍മ്മങ്ങളാണ്‌ ജന്രപിയ സംസ്കാരത്തിലെ ഹാസ്യവ്യവഹാര ങ്ങള്‍ നിര്‍വ്ൃഹിക്കുന്നത്‌. 269 ഗ്രന്ഥസൂചി ശ്രമ്ഥഥ സൂചി അകബര്‍, കക്കട്ടില്‍ 1993 സര്‍ഗ്ഗസമീക്ഷ , ഡി.സി.ബുകസ്‌, കോട്ടയം. അച്യുതനുണ്ണി, ചാത്ത 1993 സാഹിത്യ ഗവേഷണം പ്രബന്ധരചനയുടെ നാത്ത്‌ തത്വങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുക പുരം. അച്യുതന്‍, എം. 1985 ചെറുകഥ-ഇന്നലെ, ഇന്ന്‌, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 1989 വാങ്മുഖം, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. അജയഘോഷ്‌, എസ്‌ (എ 2015 സിനിമയും തിരക്കഥയും, സുജിലി പബ്ദിക്കേ ഡി.). ഷന്‍സ്‌, കൊല്ലം. അജിത്കുമാര്‍, എന്‍. 2015 മലയാളിയുടെ നാടോടി വഴക്കങ്ങള്‍, ്രിയത ബുക്‌സ്‌, കോഴിക്കോട്‌. അജൂ, കെ. നാരായണന്‍ 2017 താക്കോല്‍ വാക്കുകള്‍, വിദ്വാന്‍ പി.ജി.നായര്‍ (എഡി.). സ്മാരക ഗവേഷണകേന്ദ്രം, മലയാള വിഭാ ഗം, യു.സി.കോളേജ്‌, ആലുവ. 201 ഫോക്ലോര്‍ പാഠങ്ങള്‍ പഠനങ്ങള്‍, നാഷ ണല്‍ ബുകസ്റ്റാള്‍, കോട്ടയം. അനന്തന്‍, എം. 196] അനന്തഹാസം, പി.കെ.ബ്രദേഴ്സ്‌, കോഴി ക്കോട്‌. അനില്‍, കെ.എം. 2017 സംസ്കാരനിര്‍മ്മിതി, പ്രോഗ്രസ്‌ ബുകസ്‌, കോഴിക്കോട്‌ . 2016 വപാന്ഥരും വഴിയമ്പലങ്ങളും, പ്രോഗ്രസ്‌ ബുക്‌സ്‌, കോഴിക്കോട്‌. 2015 നാടോടിക്കഥ ഉടലും ഉയിരും, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. അനില്‍, കെ.എം. 2015 പാശ്ചാത്യ സനന്ദര്യത്തിന്റെ പരിണാമം, മഞ്ജു.കെ (വിവ.). വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം. അനില്‍കുമാര്‍, തിരുവോ 2015 സിനിമയും സാങ്കേതികതയും, കേരളഭാഷാ ത്ത. ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. 270 201 സിനിമയുടെ അടയാളങ്ങള്‍, കേരളവിഷ്വല്‍ & ഗിന്റമീഡിയ കോ-ദാപ്പറേറ്റീവ്‌ സൊസൈ റ്റി, ലിമിറ്റഡ്‌ നമ്പര്‍, ഡി-3139. അനിതകുമാരി, ടി. 2017 സിനിമ ആസ്വാദനത്തിന്റെ ചരിത്രവഴികള്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാ ശാല പ്രസിദ്ധീകരണം, തിരൂര്‍. അന്‍വര്‍ അബ്ദുള്ള 2014 റിവേഴ്‌സ്‌ ക്ലബ്ബ്‌, മാതൃഭൂമി ബുക്‌സ്‌, കോഴി ക്കോട്‌. അപ്പന്‍, കെ.പി. 2006 തെരഞ്ഞെടുത്ത കൃതികള്‍, ഹരിതം ബുക്‌സ്‌, കോഴിക്കോട്‌. 1992 വരകളും വര്‍ണങ്ങളും , ഡി.സി ബുക്‌സ്‌, കോട്ടയം. 1984 കലഹവും വിശ്വാസവും , ലിറ്റില്‍്പിന്‍സ്‌, കോഴിക്കോട്‌. 1988 മാറുന്ന മലയാളനോവല്‍, ഗൌതമ പബ്ജി ഷേഴ്്‌സ്‌, ആലപ്പുഴ. അപര്‍ണ 2016 ചലച്ചിത്രത്താഴ്‌, ഫേബിയൻ ബുക്‌സ്‌, മാവേ ലിക്കര. അയ്യപ്പപ്പണിക്കര്‍, കെ. 1991 100 വര്‍ഷം 100 കഥ, ഡി.സി.ബുകസ്‌, സാനു, എം.കെ. (എഡി.). കോട്ടയം. അരവിന്ദന്‍, ജി. 1996 ചെറിയ മനുഷ്യരും വലിയ ലോകവും, ഡി. സി.ബുകസ്‌, കോട്ടയം. അരവിന്ദന്‍, വല്ലച്ചിറ 200' ഏഷ്യന്‍ സിനിമ ഒരു നവദര്‍ശനം, ദൃശ്യസാ ഹിതി, തൃശൂര്‍. അശോകന്‍, കെ. 1982 ഭാവദീപ്തി , സാഹിതൃഭൂഷണം പബ്ദിക്കേ ഷന്‍സ്‌, തിരുവനന്തപുരം. അഷ്റഫ്‌, ഇ.എം. 1999 കാഴ്ചയിലെ കലാപം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. അഹമ്മദ്‌, റഫീഖ്‌ 2014 എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, ഇന്‍സൈറ്റ്‌ പബ്ദിക്ക, കോഴിക്കോട്‌. 271 അംബേദ്കര്‍, ബി.ആര്‍. 201 ജാതി ഉന്മൂലനം, ആര്‍.കെ.ബിജുരാജ്‌ (വി വ.). ഡി.സി.ബുക്‌സ്‌, കോട്ടയം. ഇന്നസെന്റ്‌ 2015 കാന്‍സര്‍ വാര്‍ഡിലെ ചിരി, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 2016 ചിരിക്കു പിന്നില്‍, മാതൃഭൂമി ബുക്‌സ്‌, കോഴി EEE ക്കോട്‌. ഇന്ദ്രന്‍സ്‌, ഷംസുദ്ദീന്‍ 2016 സൂചിയും നൂലും, ഡി.സി.ബുക്‌സ്‌, കുട്ടോത്ത്‌ കോട്ടയം. ഉദയഭാനു, ഏ.പി. അര്‍ത്ഥവും അനര്‍ത്ഥവും , നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ഉമര്‍, തറമേല്‍ 2016 കാഴ്ചയുടെ ഹെയര്‍പ്പിന്‍ വളവുകള്‍, നാഷ ണല്‍ ബുകസ്റ്റാള്‍, കോട്ടയം. ഉണ്ണികൃഷ്ണന്‍, പൂല്‍ക്കല്‍ 201 റേഡിയോ ചരിത്രവും വര്‍ത്തമാനവും, ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌ ഉണ്ണികൃഷ്ണന്‍, ശ്രീക്യ 2015 ഫാമിലി തമാശ, ഹാര്‍മണി, ഒലിവ്‌ പബ്ലിക്കേ ഷ്ണപുരം ഷന്‍സ്‌, കോഴിക്കോട്‌. ഉഷ, ഒ.വി. 2012 കാറ്റിനിലേ വരും ഗീതം, ന്യൂബുക്‌സ്‌, കണ്ണൂര്‍. ഉറുമീസ്‌ തരകന്‍, പാറാ 1980 ഉറുമീസ്‌ തരകന്റെ ഉപന്യാസങ്ങള്‍,ഡി.സി. യില്‍ ബുക്‌സ്‌, കോട്ടയം. കടുയ്ക്കല്‍, ജെ. 1980 ചിരി ചിന്ത ബഹുരസം,നാഷണല്‍ ബുകസ്റ്റാള്‍. കോട്ടയം. കാരശ്ശേരി, എം.എന്‍. 1982 മുല്ലാനാസറുദ്ദീന്റെ പൊടിക്കൈകള്‍, ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 2003 സംസാരം, മള്‍ബറി പബ്ലിക്കേഷന്‍സ്‌, കോഴി EEE ക്കോട്‌. 2017 മുല്ലാനാസറുദ്ദീന്‍ കഥകള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. കാര്‍ത്തികേയന്‍, കെ.ജി. 2005 എഴുത്തിന്റെ ഫലശ്രുതി, ഒലിവ്‌ പബ്ലിക്കേ ഷന്‍സ്‌, കോഴിക്കോട്‌. 272 കാവില്‍പ്പാട്‌, എ.ബി.വി. 2016 ടിന്റുമോന്‍ ഫലിതങ്ങള്‍, എച്ച്‌ & സി ബുക്‌സ്‌, തൃശൂര്‍. 2012 കേരളത്തിലെ 51 ഹാസ്യനാടോടിക്കഥകള്‍, എച്ച്‌ & സി ബുക്‌സ്‌, തൃശൂര്‍. കാവില്‍, രാജ്‌ 2005 ജനപ്രിയ സിനിമയുടെ രാജശില്‍പികള്‍, എച്ച്‌ & സി പബ്ലിഷിംങ്ങ്‌ ഹസ്‌, തൃശൂര്‍. കുഞ്ഞികൃഷ്ണന്‍, കെ. 2000 മാധ്യമങ്ങളും മലയാളസാഹിത്യവും, കേരള ഭാഷാ ഇന്‍സ്സിറ്റ്യൂട്ട, തിരുവനന്തപുരം. കുടബുദ്ധീന്‍ 1993 സിനിമയിലെ നവചാരുതകള്‍, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. കുട്ടികൃഷ്ണ, മാരാര്‍ 1989 കല ജീവിതം തന്നെ , മാതൃഭൂമി ഗ്പിന്റിംഗ്‌ & പബ്ലിഷിംഗ്‌ കമ്പനി, കോഴിക്കോട. 1990 ഹാസ്യസാഹിത്യം , മാരാര്‍ സാഹിത്യ പ്രകാ ശം, കോഴിക്കോട്‌. 1992 പലതും പലരും, മാരാര്‍ സാഹിത്യ പ്രകാശം, കോഴിക്കോട്‌. കുഞ്ഞുണ്ണി 1987 നമ്പൂതിരി ഫലിതങ്ങള്‍,നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. കുമാര്‍, കെ.എസ്‌ (സമ്പാ.), 2000 ഫാമിലി ജോക്‌സ്‌, ഗ്രാസ്‌ റൂട്ട്സ്‌, കോഴി ക്കോട്‌. കുമാരന്‍, വയലേരി 1999 വാമൊഴി ഫലിതങ്ങള്‍, കറന്റ്‌ ബുകസ്‌, കോട്ടയം. ഷീബ, കുര്യന്‍ എം (എ 2016 സിനിമ സാങ്കേതികതയും സംസ്കാരവും, ഡി.). ്രകാശനവിഭാഗം, കേരള സര്‍വൃകലാശാല, തിരുവനന്തപുരം. കുറുപ്പ്‌, ഒ.എന്‍.വി. 2009 മാണിക്യവീണ, ഡി.സി.ബുക്‌സ്‌, കോട്ടയം. കൃഷ്ണന്‍കുട്ടി, വേളൂര്‍ 2004 ചിരിയുടെ ചരിത്രം ഒരു പഠനം, സാംസ്‌കാ രിക ്രസിദ്ധീകരണവകുപ്പ്‌, തിരുവനന്തപു രം. 1985 അഭിനവഹാസ്യനിഘണ്ടു.,നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 273 2004 ചിരിയുടെ ചരിത്രം ഒരു പഠനം, സാംസ്‌കാ രിക ്രസിദ്ധീകരണവകുപ്പ്‌, തിരുവനന്തപു രം. കൃഷ്ണപിള്ള, ഈ.വി. 1996 ഇ.വിയുടെ തിരഞ്ഞെടുത്ത കൃതികള്‍, ഡി. സി.ബുകസ്‌, കോട്ടയം. കൃഷ്ണപിള്ള, എന്‍. 1989 കൈരളിയുടെ കഥ, ഡി.സി.ബുക്‌സ്‌, കോട്ട Mo. കൃഷ്ണചന്ദ്രന്‍, വി.ആര്‍ 1978 പുരുഷാര്‍ത്ഥക്കൂത്ത്‌ , കേരള സാഹിത്യ (സമ്പാ.). അക്കാദമി, തൃശൂര്‍. കെ.ഇ.എന്‍. 2013 അടയാളം, റാസ്ബെറി ബുക്‌സ്‌, കോഴിക്കോ S. കെ.ഇ.എന്‍, അനില്‍ കെ. 2012 പഴഞ്ചൊല്ലില്‍ പതിരുണ്ട്‌, പ്രോഗ്രസ്‌ പബ്ദലി എം. ക്കേഷന്‍സ്‌, കോഴിക്കോട്‌. കേശവമേനോന്‍, കെ.പി 1958 ഹാസ്യര്രകാശം, മാതൃഭൂമി ഗ്രിന്റിംഗ്‌ & (മറ്റും ്രസാ.). പബ്ലിഷിംഗ്‌ കമ്പനി, കോഴിക്കോട്‌. കേസരി, ബാലകൃഷ്ണപി 1984 കേസരിയുടെ സാഹിത്യ വിമര്‍ശനങ്ങള്‍ BR നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ഗണേഷ്‌, കെ.എന്‍. 1997 കേരളത്തിന്റെ ഇന്നലെകള്‍, സാംസ്കാരിക ര്വസിദ്ധീകരണവകുപ്പ്‌, തിരുവനന്തപുരം. 1996 കുഞ്ചന്‍നമ്പ്യാര്‍ വാക്കും സമൂഹവും, വളള ത്തോള്‍ വിദ്യാപീഠം, ശുകപുരം. ഗിരിജാദേവി, ജി. 2014 നമ്പിയാരുടെ ശില്പശാല, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ഗിരീഷ്‌, പി.എം. 2018 മലയാളം ദിക്കും ദിശയും, ഇന്‍സൈറ്റ്‌ പബ്ദലി ക്ക, കോഴിക്കോട്‌. ഗിരീഷ്‌, പുത്തഞ്ചേരി 2012 എന്റെ പ്രിയപ്പെട്ട പാട്ടുകള്‍, ഒലിവ്‌ പബ്ദിക്കേ ഷന്‍സ്‌, കോഴിക്കോട്‌. ഗീതാകൃഷണന്‍, ഗീതാ 1978 ചിരിയുടെ മുഖങ്ങള്‍ ,നാഷണല്‍ ബുകസ ലയം റ്റാള്‍, കോട്ടയം. ഗുപ്തന്‍നായര്‍, എസ്‌. 2004 കേരളവും സംഗീതവും, പൂര്‍ണ്ണ പബ്ബിക്കേ ഷന്‍സ്‌, കോഴിക്കോട്‌. 274 1998 വിശ്വവിജ്ഞാനകോശം, പുസ്തകം 12, നാഷ (ചീഫ്‌ എഡി.). ണല്‍ ബുകസ്റ്റാള്‍, കോട്ടയം. ഗോദവര്‍മ്മ, കെ. 1954 (രപബന്ധസമാഹാരം,നാഷണല്‍ MI THO, കോട്ടയം. ഗോപാലകൃഷ്ണന്‍, പെരു 2007 ജി.ദേവരാജന്‍ സംഗീതത്തിന്റെ രാജശില്പി, MNY ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. ഗോപാലപ്പണിക്കര്‍, എന്‍. 198൦ രസതത്വദര്‍ശനം , കേരള ഇന്‍ സ്റ്റിറ്റയൂട്ട, തിരു വനന്തപുരം. ഗോപിനാഥന്‍, കെ. 2012 സിനിമയുടെ നോട്ടങ്ങള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ഗോപീകൃഷ്ണന്‍, കെ.ആര്‍. 20൦ദ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍, മാതൃ ഭൂമി ബുക്സ്‌ കോഴിക്കോട്‌. ഗോവിന്ദന്‍പിളള, പി. 2012 തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. ഗോവിന്ദന്‍കുട്ടി നായര്‍, 1956 രൂപരേഖ ,പി.കെ.ബ്രദേഴ്‌സ്‌, കോഴിക്കോട്‌. ഉള്ളാട്ടില്‍ ഗൌതമന്‍, ഭാസ്കരന്‍ 2011 അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയില്‍ ഒരു ജീവിതം, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ചന്ദ്രശേഖരന്‍, എ. 2016 ഹരിതസിനിമ, ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 2016 സിനിമ അതിമാധ്യമത്തിന്റെ ദൃശ്യലാവണം, ഡോണ്‍ ബുകസ്‌, തൃശൂര്‍. 2012 കാഴ്ചപ്പകര്‍ച്ച, ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. ചന്ദ്രശേഖരവാരിയര്‍, എം. 1997 കുഞ്ചന്‍നമ്പ്യാരുടെ തുളളല്‍കൃതികള്‍, എസ്‌ (സംഗോ.). കറന്റ്‌ ബുകസ്‌, കോട്ടയം. ചന്ദ്രശേഖരന്‍, എം. കെ. 2014 മലയാള സിനിമ ആദ്യകാല പടവുകള്‍, റാസ്ബറി ഇംര്പിന്റ, കോഴിക്കോട്‌. ചെമ്മനം, ചാക്കോ 2014 ചിരി മധുരം, പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. ചുമ്മാര്‍, ടി.എം. 1969 ഭാഷാഗദ്യസാഹിത്യ ചരിത്രം ,നാഷണല്‍ 275 ബുകസ്റ്റാള്‍, കോട്ടയം. ചെല്ലപ്പന്‍നായര്‍, എന്‍.പി. 2014 എന്‍.പിയുടെ ചിരി, പൂര്‍ണ്ണ പബ്ദലിക്കേ ഷന്‍സ്‌, കോഴിക്കോട്‌. ജഗദീഷ്‌ 2012 ചിരിയുടെ കയശലം, ഒലിവ്‌ പബ്ദിക്കേ ഷന്‍സ്‌, കോഴിക്കോട്‌. ജമാല്‍, കൊച്ചങ്ങാടി (പരി 2013 ക്ലാസിക്‌ അഭിമുഖങ്ങള്‍, ഒലിവ്‌ പബ്ദിക്കേ ഭാഷ). ഷന്‍സ്‌, കോഴിക്കോട്‌. ജയകൃഷ്ണന്‍. വി. 1987 മലയാളസിനിമയുടെ കഥ, കേരള സംസ്ഥാന ചലച്ചി്രവികസന കോര്‍പ്പറേ ഷന്‍, തിരുവനന്തപുരം. 2014 മലയാളസിനിമയുടെ കഥ, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ജയകുമാര്‍, കെ. 2013 കുടജാഗ്രിയില്‍, ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. ജയഗോപാല്‍, ആര്‍ (സ 2017 ചിരിയുടെ പുസ്തകം, ഹാര്‍മണി പബ്ജിക്കേ മ്പാ.). ഷന്‍സ്‌, കോഴിക്കോട്‌. ജയരാജ്‌, എം. 2018 മലയാള സിനിമ പിന്നിട്ട വഴികള്‍ മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ജയചന്ദ്രന്‍, ടി.എന്‍. 19920 കൈരളീസന്നിധി ,ഡി.സി.ബുക്‌സ്‌, കോട്ടയം. 2014 സാംസ്കാരിക വിമര്‍ശനവും മലയാളഭാവന യും, കേരളഭാഷാ ഇന്‍സ്റ്xറിറ്റ്യൂട്ട, തിരുവനന്ത പുരം. 1986 കഥയുടെ പിന്നിലെ കഥ ,നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ജിതേഷ്‌, ടി. 2014 ചലച്ചിത്രസിദ്ധാന്തങ്ങള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. ജെനി റൊവീന 2011 തെമ്മാടികളും തമ്പുരാക്കന്മാരും മലയാളസി നിമയും ആണത്തങ്ങളും, സബ്ജക്ട്‌ ആന്റ ലാഗ്വാജ്‌ പ്രസ്‌, കബനി. ജോസ്‌, മാനുവല്‍ കെ. 205 മാറുന്ന മലയാള സിനിമ ഭാഷ സംസ്കാരം 276 സമൂഹം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ജോര്‍ജ്‌, കെ.ജി. 2012 ഫ്ളാഷ്ബാക്ക്‌ എന്റെയും സിനിമയുടെയും, ഡി.സി.ബുക്‌സ്‌, കോട്ടയം. ജോര്‍ജ്‌, പുളിക്കന്‍ 2015 വിറതാങ്ങിക്കു ചുറ്റും, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ജോണി, ഒ.കെ. 2001 സിനിമയുടെ വര്‍ത്തമാനം, ഒലിവ്‌ പബ്ലിക്കേ ഷന്‍സ്‌, കോഴിക്കോട്‌. ജോണി എം.കെ. 2001 സിനിമയുടെ വര്‍ത്തമാനം, പാപ്പിയോൺ, കാലിക്കറ്റ്‌. 203 കാഴ്ചയുടെ സംസ്കാരവും പൊതുബോധ നിര്‍മ്മിതിയും, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം. ജോസഫ്‌, വി.കെ. 1997 സിനിമയും പ്രത്യയശാസ്ത്രവും, സാംസ്‌കാ രിക ്രസിദ്ധീകരണവകുപ്പ്‌, തിരുവനന്തപു രം. ടിനി ടോം 2017 എന്നെയും സിനിമയിലെടുത്തു, ഒലിവ്‌ പബ്ദി ക്കേഷന്‍സ്‌, കോഴിക്കോട്‌. ഡാനിയല്‍, കെ.എം. 1962 വിമര്‍ശവീഥി , പി.കെ.ബ്രദേഴ്സ്‌, കോഴി ക്കോട്‌. കിഴക്കെമുറി, ഡി.സി. 203 മെത്രാനും കൊതുകും, ഡി.സി.ബുക്‌സ്‌, കോട്ടയം. താഹ മാടായി 2014 ജീവിതം , മാമുക്കോയ/താഹമാടായി, ഡി. സി.ബുക്‌സ്‌, കോഴിക്കോട്‌. ദയാനന്ദന്‍, പി.കെ. 204 കേള്‍ക്കാനോര്‍ത്തൊരു മധുരിതഗാനം, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ദിവാകരന്‍, ആര്‍.വി.എം. 2017 സിനിമയുടെ കാവൃശാസ്ത്രം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 2014 മലയാള തിരക്കഥ വളര്‍ച്ചയും വര്‍ത്തമാ നവും, കേരളഭാഷാ ഇന്‍ സ്ററിറ്റ്യൂട്ട, തിരുവന ന്തപുരം. 277 ദീദി (എഡി.). 2016 കല്‍പ്പന, കേരളസംസ്ഥാന ചലച്ചിത്ര അക്കാ ദമി, തിരുവനന്തപുരം. ദേവസ്യ, പി.സി. 1971 കലാസനരഭം , ജയഭാരതം, തിരുവനന്ത പുരം. നരേന്ദ്രപസാദ്‌, ആര്‍. 1984 ആധുനികതയുടെ മധ്യാഹം. പൂര്‍ണ്ണ പബ്ജി ക്കേഷന്‍സ്‌, കോഴിക്കോട്‌. നസീര്‍, കോട്ടയം 2017 ഈഫല്‍ ടവറും മസാലദോശയും, ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. നായര്‍, എം.ആര്‍. 201 സഞ്ജയന്‍ സമ്പൂര്‍ണ കൃതികള്‍ (രണ്ടുവാ ല്യം)., മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 1988 സാഹിതൃ നികഷം, മാതൃഭൂമി (aflaglow) ആന്റ്‌ പബ്ലിഷിംഗ്‌ കമ്പനി ലിമിറ്റഡ്‌, കോഴി ക്കോട്‌. 1988 ഹാസ്യാഞ്ജലി , മാതൃഭൂമി (പിന്റിംഗ്‌ ആന്‍്റ പബ്ലിഷിംഗ്‌ കമ്പനി, കോഴിക്കോട്‌. നായര്‍, എസ്‌.കെ. 1957 സംസ്കാരകേദാരം , നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. നാരായണന്‍, വി.കെ. 2007 ഇ.വി.കൃഷ്ണപിള്ള, സാഹിത്യ അക്കാദമി, ന്യൂഡല്‍ഹി. 2014 ഭാഷയും മാധ്യമയും, കേരള ഭാഷാ ഇന്‍ സ്റ്റി റടുട്ട, തിരുവനന്തപുരം. 1957 സംസ്കാരകേദാരം , നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 2014 ഭാഷയും മാധ്യമയും, കേരള ഭാഷാ ഇന്‍ സ്റ്റി റടുട്ട, തിരുവനന്തപുരം. 201 ഫോക്ലോര്‍ പാഠങ്ങള്‍ പഠനങ്ങള്‍, നാഷ ണല്‍ ബുകസ്റ്റാള്‍, കോട്ടയം. പദ്മനാഭപിള്ള, ശ്രീകണ്റേ 1998 ശബ്ദതാരാവലി, നാഷ്ണല്‍ ബുകസറ്റാള്‍, ശ്വരം കോട്ടയം. പവിത്രന്‍, പി. 2013 എം.എന്‍. വിജയന്‍ എന്ന കേരളീയ ചിന്ത കന്‍, കൈരളി ബുക്‌സ്‌, കണ്ണൂര്‍. 278 പവിശ്രന്‍, ടി. 2005 വ്യവഹാരങ്ങള്‍ സംസ്കാരപഠനങ്ങള്‍, കൈരളി ബുകസ്‌, കണ്ണൂര്‍. പരമേശ്വരന്‍ നായര്‍, പി.കെ. 1988 മലയാള സാഹിതൃചരി്രം, സാഹിത്യഅക്കാ ദമി, ന്യൂഡല്‍ഹി. പരമേശ്വരന്‍പിള്ള, എരു 1966 മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ, മേലി കറന്റ്‌ ബുകസ്‌, കോട്ടയം. പരമേശ്വരന്‍, ഏവൂര്‍ വേലാ 1990 ചിന്താ്രപഞ്ചം ,നാഷണല്‍ ബുകസ്റ്റാള്‍, യുധന്‍, എസ്‌. കോട്ടയം. പരമേശ്വരന്‍, ഏവൂര്‍ 2000 കുഞ്ചനും തുള്ളലും, കേരളഭാഷാ ഇന്‍സ്റ്റി റടുട്ട, തിരുവനന്തപുരം. പരമേശ്വരന്‍പിളള, 196 മലയാള ഹാസ്യസാഹിതൃചരിതം , നാഷ മേക്കൊല്ല ണല്‍ ബുകസ്റ്റാള്‍, കോട്ടയം. 1973 പാശ്ചാതൃഹാസ്യസാഹിത്ൃയചരിതം. (ഒന്നാം ഭാഗം), നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 1982 ഹാസൃദര്‍ശനം ,നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. പോള്‍, എം.പി. 2005 സാഹിതൃവിചാരം, ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 1932 ചെറുകഥാപ്രസ്ഥാനം. കോട്ടയം, നാഷണല്‍ ബുകസ്റ്റാള്‍. 1972 കാവൃദര്‍ശനം. കോട്ടയം, നാഷണല്‍ ബുകസ്റ്റാള്‍. 1980 നോവല്‍ സാഹിത്യം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ്രകാള്‍്‌, ടി.എന്‍. 2012 വി.കെ.എന്‍, സാഹിത്യ അക്കാദമി, ല ന്യൂഡല്‍ഹി. പ്രദീപന്‍ പാമ്പിരിക്കുന്ന്‌ 2012 ഏകജീവിതാനശ്വര ഗാനം, ലീഡ്‌ ബുകസ്‌, കോഴിക്കോട്‌. ്രഭാകരന്‍ പഴശ്ശി 2013 ന്യൂ ജനറേഷന്‍ മലയാള സിനിമ, സൈന്‍ ബുക്‌സ്‌, തിരുവനന്തപുരം. 279 ്രഭാകരന്‍, ആര്‍. 2014 ബാബുപോളിന്റെ ചിരി, ലിറ്റ്മസ്‌, ഡി.സി ബുക്‌സ്‌, കോഴിക്കോട്‌. ്രഭാകരന്‍, എന്‍. 1999 കഥ തേടുന്ന കഥ ,മള്‍ബറി പബ്ദിക്കേ ഷന്‍സ്‌, കോഴിക്കോട്‌. ്രസന്നരാജന്‍ 1992 കേരളകവിതയിലെ കളിയും ചിരിയും, നാഷ ണല്‍ ബുകസ്റ്റാള്‍, കോട്ടയം. ബഞ്ചമിന്‍, ഡി. 2012 സാഹിതൃ ഗവേഷണത്തിന്റെ രീതിശാസ്ത്രം, മാളുബൻ പബ്ദിക്കേഷന്‍സ്‌, തിരുവനന്തപു രം. പെരുന്താന്നി ബാലചന്ദ്രന്‍ 2017 മലയാള ചലച്ചിത്രം, യവനിക പബ്ലിക്കേഷന്‍ നായര്‍ & ഡിസ്ട്രിബ്യൂഷന്‍ ട്രസ്റ്‌, തിരുവനന്തപുരം. 2009 മലയാള സിനിമ ഇന്നലെ ഇന്ന്‌, യവനിക പബ്ലിക്കേഷന്‍ & ഡിസ്ട്രിബ്യൂഷന്‍ ട്രസ്റ്റ്‌, തിരുവനന്തപുരം. ബിജു 2013 സിനിമയുടെ യാത്രകള്‍, മാതൃഭൂമിബുക്‌സ്‌, കോഴിക്കോട്‌. ബിനു സചിവോത്തമപുരം 207 മൊബൈല്‍ ഫോണ്‍ , സംസ്കാരനിര്‍മിതി യുടെ നവമാധ്യമങ്ങള്‍, കേരളഭാഷാ ഇന്‍ സ്റ്റി റടുട്ട, തിരുവനന്തപുരം. ബിപിന്‍ ചന്ദ്രന്‍ 2017 ഓര്‍മ്മയുണ്ടോ ഈ മുഖം, ഡി.സി.ബുക്‌സ്‌, കോട്ടയം. ബിച്ചു തിരുമല 2015 (്രാഹ്മമുഹൂര്‍ത്തം, ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. ബീനാ രഞ്ജിനി 2014 ഹിറ്റുകളുടെ കഥ, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ഭരതമുനി (വിവ.നാരായണ 1987 ഭരതമുനിയുടെ നാട്യശാസ്ത്രം , കേരളസാ പിഷാരടി.കെ.പി;. ഹിത്യ അക്കാദമി, തൃശൂര്‍. ഭാസ്ക്കരന്‍, ടി. 1989 ഭാരതീയ കാവൃശാസ്ത്രം ,കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. ഭാസ്കരന്‍, പി. 1992 നാഴിയുരിപ്പാല്‌, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. മധു, കെ.വി. 2017 ഒരു ലുക്കില്ലാന്നേ ഉള്ളു ഭയങ്കര ബുദ്ധിയാ. 280 സലിംകുമാര്‍ ഫലിതങ്ങള്‍, ഗ്രാസ്‌ റൂട്ടുസ്‌, കോഴിക്കോട്‌. മനോജ്‌, എം.ഡി (എഡി.). 2014 (ിയപ്പെട്ട പാട്ടുകള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. മനോരമ ബുക്‌സ്‌ 2012 ഫലിതബിന്ദുക്കള്‍. മലയാള പഠനസംഘം 2017 സംസ്കാരപഠനം, നാഷണല്‍ ബുകസ്റ്റാല്‍, കാലടി കോട്ടയം. മാത്യു, മണര്‍കാട്‌ 1997 കാഴ്ചയിലെ കലാപം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. മാത്യു, ഉലകംതറ 1984 സാഹിതൃപീഠിക , ഡി.സി.ബുകസ്‌, കോട്ടയം. മുസ്തഫ ദേശമംഗലം (എ 2011 ബാബുരാജ്‌ ചുടുകണ്ണീരാലെന്‍ ജീവിതകഥ, ഡി.). ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. മണിയന്‍പിള്ള രാജു 2017 ചിരിയും ചിരിപ്പിച്ചും, മാതൃഭൂമി ബുകസ്‌, കോഴിക്കോട്‌. മാധവന്‍കുട്ടി, ടി.ജി. 2016 ഹാസ്യത്തിന്റെ അവതാരങ്ങള്‍, കറന്റ്‌ ബുക്‌സ്‌, കോട്ടയം. മുകുന്ദന്‍, എം. 1976 എന്താണ്‌ ആധുനികത, പൂര്‍ണ്ണ പബ്ദലിക്കേ ഷന്‍സ്‌, കോഴിക്കോട്‌, മുകേഷ്‌ 204 മുകേഷ്‌ കഥകള്‍, ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. മുരളി, വി.ടി. 2006 രാഗമലയാളം, ഒലിവ്‌ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 2008 വാട്ടൊരുക്കം, ലിറ്റ്മസ്‌, ഡി.സി.ബുക്‌സ്‌, കോഴിക്കോട്‌. 2011 തുറന്നുവച്ച സംഗീതജാലകങ്ങള്‍, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. മുരളീധരന്‍, നെല്ലിക്കല്‍ 2011 വിശ്വസാഹിതൃദര്‍ശനങ്ങള്‍, ഡി.സി.ബുക്‌സ്‌, കോട്ടയം, 2011. യാക്കോബ്‌ തോമസ്‌ 2011 പുല്ലിംഗത്തിന്റെ നോട്ടങ്ങള്‍, വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ്‌, ഫറോക്ക്‌. 281 യേശുദാസന്‍, എസ്‌. മോഹ 2015 കാമ്പിശ്ശേരി ഫലിതങ്ങള്‍, സങ്കീര്‍ത്തനം നചന്ദ്രന്‍ പബ്ലിക്കേഷന്‍സ്‌, കൊല്ലം. രമേശ്‌, ഗോപാലകൃഷ്ണന്‍ 2012 ജനപ്രിയ സംഗീതം, ഡി.സി.ബുക്‌സ്‌, കോട്ടയം. രതീഷ്കുമാര്‍, കെ (എഡി.). 201 റീല്‍, ഇന്‍സൈറ്റ്‌ ബുക്‌സ്‌, കോഴിക്കോട്‌ രവികുമാര്‍, കെ.എസ്‌ (എ 2010 തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ പി.വി.വേലാ ഡി.). യുധന്‍ പിളള, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. രവിമേനോന്‍ 2005 സോജാരാജകുമാരി, ഒലിവ്‌ പബ്ലിക്കേ ഷന്‍സ്‌, കോഴിക്കോട്‌. 2013 ഹൃദയഗീതങ്ങള്‍, മാതൃഭൂമി ബുകസ്‌, കോഴി ക്കോട്‌. 203 മൊഴികളില്‍ സംഗീതമായി, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 201 മേരി ആവാസ്‌ സുനോ, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 201 അനന്തരം സംഗീതമുണ്ടായി,. മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 2016 അതിശയരാഗം, മാതൃഭൂമി ബുക്‌സ്‌, കോഴി ക്കോട്‌. രവി, ഇരിഞ്ചയം 2016 കവിത അറിയാം പഠിക്കാം, ഡി.സി.ബുക്‌സ്‌, കോട്ടയം. രവി പുലിയന്നൂര്‍ 2017 ബാബുപോളിന്റെ ചിരി, ലിറ്റമസ്‌, ഡി.സി.ബു ക്സ്‌, കോഴിക്കോട്‌. രവീന്ദ്രന്‍, പി.പി. 2013 എതിരെഴുത്തുകള്‍ , ഭാവുകത്വത്തിന്റെ ഭൂമി ശാസ്ത്രം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 2017 ആധുനികതയുടെ പിന്നാമ്പുറം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. രവീന്ദ്രരാജാ, കെ. 206 കഥകളിയിലെ രസം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 282 രത്നാകരന്‍, മാങ്ങാട്ട്‌ 2011 സതൃസിനിമാപുസ്തകം അഥവാ ലൂമി യര്‍മാരുടെ മക്കള്‍, പാപ്പിയോൺ, കോഴി ക്കോട്‌. രാഘവന്‍ പയ്യനാട്‌ 1992 ഫോക്ലോര്‍, കേരളഭാഷാ ഇന്‍ സ്സറിറ്റ്യട്ട, തിരുവനന്തപുരം. 1995 ഫോക്ലോറിന്‌ ഒരു പഠനപദ്ധതി, കേരള ഭാഷാ ഇന്‍സ്സിറ്റ്യൂട്ട, തിരുവനന്തപുരം. രാജരാജവര്‍മ്മ, പി.കെ. 1973 തെരഞ്ഞെടുത്ത കുഞ്ചിയമ്മക്കഥകള്‍ ,നാഷ ണല്‍ ബുകസ്റ്റാള്‍, കോട്ടയം. രാജരാജവര്‍മ്മ, എഴുമറ്റൂര്‍ 206 മലയാളസംസ്കാരം, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. രാജഗോപാലന്‍, ഇ.പി. 2008 നാട്ടറിവും വിമോചനവും, പുസ്തകഭവന്‍, പയ്യന്നൂര്‍, കണ്ണൂര്‍. രാജേന്ദ്രന്‍, എന്‍.പി. 2012 മാറുന്ന ലോകം മാറുന്ന മാധ്യമലോകം, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. രാജേന്ദ്രന്‍, സി. 2003 സഞ്ജയന്‍, സാഹിതൃ അക്കാദമി, ന്യൂഡല്‍ഹി. 2016 പുതുവായന, നാഷണല്‍ ബുക്സ്റ്റാള്‍, തിരു വനന്തപുരം. രാമചന്ദ്രന്‍ നായര്‍, പന്മന 2013 സംസ്കാരപഠനം , ഒരു ആമുഖം, നാഷ (എ.ഡി.), ണല്‍ ബുകസ്റ്റാള്‍, കോട്ടയം. 201 കേരളസംസ്കാരപഠനങ്ങള്‍, കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. 2008 സമ്പൂര്‍ണ്ണ മലയാള സാഹിത്യചരിത്രം, കറന്റബുകസ്‌, കോട്ടയം. രാമചന്ദ്രന്‍, ജി.പി. 1998 സിനിമയും മലയാളിയുടെ ജീവിതവും, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 2009 ഇന്ത്യന്‍ സിനിമയില്‍നിന്ന്‌ ഇന്ത്യയെ കണ്ടെ ത്തുമ്പോള്‍, ചിന്ത പബ്ലിഷേഴ്സ്‌, തിരുവനന്ത പുരം. 283 രാമചന്ദ്രന്‍, ടി.കെ. 2013 ഒരു മിഥ്യയുടെ ഭാവി, റാസ്ബെറി ബുക്‌സ്‌, കോഴിക്കോട്‌. 2006 കാഴ്ചയുടെ കോയ്മ, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. രാജകൃഷ്ണന്‍, വി. 1987 കാഴ്ചയുടെ അശാന്തി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. രാമചന്ദ്രന്‍, കല്ലട 1992 ഇസങ്ങളുടെ ലോകത്തില്‍, കറന്റ്‌ ബുകസ്റ്റാള്‍, കോട്ടയം. രാജീവ്‌, യു. 2012 ജനപ്രിയ സിനിമകളിലെ മലയാളി-ശ്രീനിവാ സന്‍ സിനിമകളില്‍, ലിഖിതം ബുക്‌സ്‌, കണ്ണൂര്‍. രാജേഷ്‌, എം.ആര്‍. 2012 ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാനം, ചിന്ത പബ്ലിഷേഴ്‌സ്‌, തിരുവനന്തപുരം. രാധാകൃഷ്ണന്‍, പി.എസ്‌. 2013 ദൃശ്യഹര്‍ഷത്തിന്റെ സമയരേഖകള്‍, നാഷ ണല്‍ ബുകസ്റ്റാള്‍, കോട്ടയം. രാധാകൃഷ്ണന്‍, പായിപ്ര 1980 കഥ 78-79 , കറന്റ്‌ ബുകസ്‌, കോട്ടയം. രാധാകൃഷ്ണന്‍, എ.പി. 2015 നരവംശശാസ്ത്രം സാമൂഹിക സാംസ്‌കാ രിക സമീപനങ്ങള്‍, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. രാമമേനോന്‍, പുത്തേഴത്ത്‌ 1969 ഹാസ സാഹിത്യം, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ലക്ഷ്മി ബിനീഷ്‌ 2017 കണ്ണീരുപ്പുള്ള ചിരി, ഡോണ്‍ ബുക്‌സ്‌, കോട്ടയം ലളിതാംബിക, ജെ. 204 കളിയും കാര്യവും, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ലിറ്റമസ്‌ ഡി. സി. ബുക്‌സ്‌ 2016 ട്രോള്‍... ട്രോള്‍... ട്രോള്‍..., കോട്ടയം. ലീലാകൃഷ്ണന്‍, ആല 201 സംഗീതയാത്രകള്‍, മാതൃഭൂമി ബുക്‌സ്‌, ങ്കോട്‌ കോഴിക്കോട്‌. വര്‍ഗീസ്‌ പോള്‍ 2016 1001 ഫലിതങ്ങള്‍, എച്ച്‌ & സി ബുക്‌സ്‌, തൃശൂര്‍. 284 വര്‍ഗീസ്‌, വി.ജെ വിജയമോ 1999 500 വര്‍ഷത്തെ കേരളം ചില അറിവടയാള ഹനന്‍ പിള്ള (എഡി.). ങ്ങള്‍, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോ S.. വി.കെ.എന്‍. 2017 വി.കെ.എന്‍ ഫലിതങ്ങള്‍, ലിറ്റ്‌മസ്‌ പബ്ലിഷേ ഴ്സ്‌, കോഴിക്കോട്‌. വിജയന്‍, എം.എന്‍ (ജന.എ 2000 നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം, ഡി). കേരള സാഹിത്യ അക്കാദമി, തൃശൂര്‍. വിജയന്‍കൃഷ്ണന്‍ 2004 മലയാളസിനിമയുടെ കഥ, മാതൃഭൂമിബു ക്സ്‌, കോഴിക്കോട്‌. വിന്‍സന്റ്‌ , ആരക്കുഴ 2012 താരങ്ങളുടെ ജീവിതത്തിലെ കോമഡി. സീനുകള്‍, എച്ച്‌ ആന്റ്‌ സി ബുകസ്‌, തൃശൂര്‍. വിനു, എബ്രഹാം 2015 കെ.ജി.ജോര്‍ജ്‌, ചിന്തപബ്ലിഷേഴ്‌സ്‌, തിരുവന ന്തപുരം. വിഷ്ണുനമ്പൂതിരി, എം.വി. 2010 ഫോക്ലോര്‍ നിഘണ്ടു, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. വെങ്കിടേശ്വരന്‍, സി.എസ്‌. 2018 മലയാളിയുടെ നവമാധ്യമജീവിതം, ഡി.സി. ബുക്‌സ്‌, കോട്ടയം. വേദബന്ധു 1985 രസഭാരതി. കേരള സാഹിത്യ അക്കാദമി, തൃശൂര്‍. 1979 ഭാരതീയ കാവൃശാസ്ത്ര സാരം , നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. 198൦ അഭിനവഗുപ്തന്റെ രസസിദ്ധാന്തം., കേരള ഭാഷാഇന്‍സ്സിറ്റ്യൂട്ട, തിരുവനന്തപുരം. വേണു, കെ.ബി. 2014 സിനിമയുടെ സ്വതന്ത്രറിപ്പബ്ലിക്കുകള്‍, മാതൃ ഭൂമി ബുക്‌സ്‌, കോഴിക്കോട്‌. 203 ഏഴാംകലയുടെ മതിവിശ്രമം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. വേണുഗോപന്‍നായര്‍, 1997 ഹാസ്യം നോവല്‍ശില്പത്തില്‍, മാളുബല്‍ എസ്‌.വി. പബ്ലിക്കേഷന്‍സ്‌, തിരുവനന്തപുരം. വേലായുധൻപിളള, പി.വി. 1989 അസ്വസ്ഥതയുടെ നിറഭേദങ്ങള്‍, പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട. 285 ശങ്കരന്‍ ഭട്ടതിരിപ്പാട്‌, ടി. 1978 സഞ്ജയസാഹിത്യം, നാഷണല്‍ എസ്‌ ബുകസ്റ്റാള്‍, കോട്ടയം. ശങ്കരപ്പിള്ള, ജി. 1987 സി.വി.യുടെ ഹാസ്യസങ്കല്‍പ്പം., ഡി.സി.ബു കസ്‌, കോട്ടയം. ശങ്കുണ്ണിനായര്‍, എം.പി. 1989 നാടകീയാനുഭവം എന്ന രസം , നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ശരത്‌ 2014 ആത്മരാഗം, ഡി.സി.ബുക്‌സ്‌, കോട്ടയം. ശര്‍മ്മ, വി.എസ്‌. 1972 രസകൈരളി., നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. ശിവദാസ്‌, കെ.കെ. 2012 സംസ്കാരവും സാഹിത്യവും, മാളുബൻ പബ്ലിക്കേഷന്‍സ്‌, തിരുവനന്തപുരം. ശിവദാസന്‍ , സി.പി. 198൦ ഭാവവും ഭാഷയും, നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം. ശ്രീകുമാര്‍ പി.എന്‍. 1998 ചലച്ചി്രസ്വരൂപം, പരിധി പബ്ലിക്കേഷന്‍സ്‌, തിരുവനന്തപുരം. ശ്രീകുമാര്‍, എ.ജി. (എഡി.). 2014 ജനപ്രിയ സാഹിത്യം മലയാളത്തില്‍, നാഷ ണല്‍ ബുകസ്റ്റാള്‍, കോട്ടയം ശ്രീനിവാസന്‍ 2014 ചിന്താവിഷടയായ ശ്യാമളയും മറ്റു തിരക്കഥ കളും, ഡി.സി.ബുക്‌സ്‌, കോട്ടയം. 2008 പടച്ചോന്റെ തിരക്കഥകള്‍, ഒലിവ്‌ പബ്ദലിക്കേ ഷന്‍സ്‌, കോഴിക്കോട്‌. ഷണ്‍മുഖദാസ്‌, ഐ. 1988 മലമുകളില്‍ മഞ്ഞുപെയ്യുന്നു, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. ഷാജികുമാര്‍, കെ.എന്‍ (സ 2013 ഷാപ്പുപാട്ടുകള്‍, ലിറ്റ്മസ്‌, ഡി.സി.ബുകസ്‌, മാ.), കോട്ടയം. ഷാജി, ജേക്കബ്‌ 204 പൊതുമണ്ഡലവും മലയാളഭാവനയും, കൈരളി ബുകസ്‌, കണ്ണൂര്‍. 2009 ജനപ്രിയസംസ്കാരം ചരിത്രവും സിദ്ധാന്ത വും, മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌. ഷാജു, പി.പി. 2009 മാധ്യമപഠനത്തിന്‌ ഒരാമുഖം, കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി സെന്‍്രല്‍ കോ-ലാപ്പറേറ്റീവ്‌ സ്റ്റോഴ്‌സ്‌, കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി. 286 ഷിബൂഷ്‌ ശ്രീനാരായണ്‍, 2014 വി.കെ.എന്‍ വായനകള്‍, മാതൃഭൂമി ബുക്‌സ്‌, (എഡി.). കോഴിക്കോട്‌. ഷിബു മുഹമ്മദ്‌ (എഡി.). 204 യേശുദാസ്‌ ഗന്ധര്‍വ്വ സംഗീതം വിമര്‍ശിക്ക പ്പെടുന്നു, റാസ്ബറി ബുകസ്‌, കോഴിക്കോട്‌. 204 ഉടലുകള്‍ പാടുമ്പോള്‍, ഒലിവ്‌ പബ്ദിക്കേ ഷന്‍സ്‌, കോഴിക്കോട്‌. സജീഷ്‌, എന്‍.പി. 2007 തിരമലയാളത്തിന്റെ അവസ്ഥാന്തരങ്ങള്‍, കേരള ഭാഷാഇന്‍൯സ്സിറ്റയൂട്ട, തിരുവനന്തപുരം. 2007 ശലഭച്ചിറകുകൾ കൊഴിയുന്ന ചരിശ്രശിശിര ത്തില്‍, എച്ച്‌ & സി ബുകസ്‌, തൃശൂര്‍. സന്തോഷ്കുമാര്‍, ടി.കെ. 2014 മലയാള ടെലിവിഷന്‍ ചരിത്രം 1985-2013. കേരള്രപസ്‌ അക്കാദമി, കൊച്ചി. സന്തോഷ്കുമാര്‍, ടി.കെ. 200 കാഴ്ചയുടെ രസാന്തരങ്ങള്‍, എച്ച്‌ & സി ബുക്‌സ്‌, തൃശൂര്‍. സദാനന്ദന്‍, പി.ജി. 2006 സിനിമയുടെ നീതിസാരം, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട, തിരുവനന്തപുരം. സര്‍ദാര്‍കുട്ടി, ഇ. 2007 സഞ്ജയന്‍ കഥകള്‍, ലിപി പബ്ലിക്കേ ഷന്‍സ്‌, കോഴിക്കോട്‌. 1998 സഞ്ജയനും സഞ്ജയസാഹിത്യവും, കേരള സാഹിതൃ അക്കാദമി, തൃശൂര്‍. 2003 ഹാസ്്യസാഹിത്യ നിരൂപണം, സാംസ്കാരിക ര്വസിദ്ധീകരണവകുപ്പ്‌, തിരുവനന്തപുരം. സാബു ശങ്കര്‍ 2012 രൂപിമങ്ങള്‍ സ്വനിമങ്ങള്‍ സിനിമയുടെ രസ ദര്‍ശനങ്ങള്‍, സണ്‍ഡേ സര്‍ക്കിള്‍, തിരുവന ന്തപുരം. സുകുമാര്‍ 1980 കഷായം , നാഷണല്‍ ബുക്സ്റ്റാള്‍, കോട്ടയം. 2012 കരഞ്ഞുകൊണ്ട്‌ ചിരിപ്പിച്ചവര്‍, നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. സുകുമാരപിളള, കെ. 1977 കാവ്യമീമാംസ,,കേരള ഭാഷാഇന്‍സ്സിറ്റയൂട്ട, തിരുവനന്തപുരം. 287 സുധീഷ്‌, വി.ആര്‍. 2016 ആത്മഗാനം, മാതൃഭൂമി ബുക്‌സ്‌, കോഴി ക്കോട്‌. സുഭാഷ്‌ ചന്ദ്രന്‍ 2016 ദാസ്‌ ക്യാപിറ്റല്‍, മാതൃഭൂമി ബുക്‌സ്‌, കോഴി ക്കോട്‌. സുരേഷ്‌, തോലില്‍ (എ 2016 കലാഭവന്‍ മണി ജനപഥത്തിന്റെ പാട്ടും നട ഡി.). നവും, മുദ്ര ബുകസ്‌ & പബ്ലിഷേഴ്സ്‌, കോഹിനൂര്‍. സുനില്‍ പി, ഇളയിടം 201 അനുഭൂതികളുടെ ചരി്രവിജയം, ചിന്ത പബ്ലിഷേഴ്‌സ്‌, തിരുവനന്തപുരം. 2013 ദമിതം, കേരളഭാഷാ ഇന്‍സ്സിറ്റൂട്ട, തിരുവന ന്തപുരം. സുരേശന്‍, വി. 2006 ചിരിക്കരുത്‌ അവര്‍ പ്രശസ്തരാണ്‌. പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. സുന്ദരേശന്‍, വി. 2001 സിനിമ ഇന്നലെ ഇന്ന്‌, ഗീതാഞ്ജലി പബ്ദി ക്കേഷന്‍സ്‌, തിരുവനന്തപുരം. 1984 ഹാസ്യം സുകുമാരം , നാഷണല്‍ ബുകസ്റ്റാള്‍, കോട്ടയം. സോമന്‍, എ. 199 സാംസ്കാരിക വിമര്‍ശനം, ഒമോ ബുക്‌സ്‌, തിരുവമ്പാടി. സോമന്‍, പി. 206 ഫാഷിസവും സംസ്കാരവും, പ്രഭാത്‌ ബുക്‌ ഹൌസ്‌, കോഴിക്കോട്‌. സ്വാമിനാഥന്‍ കെ. പുറക്കാട്‌ 204 സിനിമ കാഴ്ചയ്ക്കുപിന്നില്‍, മെലിന്‍ഡ്‌ ബുക്‌സ്‌, തിരുവനന്തപുരം. റോസ്മേരി. എ. (എഡി.). 2014 ഹാസ്യത്തിലെ ഭാഷ, ്രകാശനവിഭാഗം, കേരള സര്‍വകലാശാല, തിരുവനന്തപുരം 288 അനുബന്ധം അനുബസ്ധം 1 കാര്‍ട്ടൂണ്‍ അനുബന്ധം 1:1 ട്‌ cS ay 2 2 ane n . NDS 4 SSNS ( 200 ea വഴ Na ee Wie, rH \ 2) i J TSC EY 3 a A A | : E Ea QPS 304 അനുബന്ധം 1.2 ചെറിയ മനുഷ്യരും വലിയ ലോകവും 291 നാന്‍ കുടാ? എതൊരു മേളനം! [കിര നാളതിശട്‌ വര്‍ര്‍കദളംി ഫിലാലകതി. ൦ ലാഷതുണന ഒ?! [യി | ഇ. കുളു. | ex Bisa g} 0 ടംദുറാഷി.. ഞാൻ Sa E Batra ഹൊര്‍ട്ടാഗാഫഹെ ക്ല ടടട്െ-- TH ” Ey” \ | 4) , ' f Pig} it / വ . | 3 I f .. ലെ ുരിഷ്്ാാക ഒ Bs sad Aero Boro [.. അയവിശ്വംസം! കൂക്കിമുടെ രകളിക ഉരയുശോക്കാതെ _ ഒകൊട്ടത്ത്‌ സുഖഷെ ടൂത്തികഒ ൫ ! --. ശായ്തൃത്ത്സ്റൈതാക കൂടെ es കളക യ്യോ 6 ഹിറ! ര ഞാ ചന്തം കെദ്ാം-. --Wey Qa: i> > . 0) BMG] ar, Sy F Qnq able Alas ouarg) ea gdb മാത്തു. |) Gato Bo are’ - കിടക്കുന്ും- ചന്ത &പാകാ൯! : a 2 കുട്ടഷെ ഒ 4 - By 6) 9 Y> Ons. > കാഞീഷ്കുദന൦- . — 3 q ae Z ; ee 2 . | . BA 3 ; ore i a! ; » © q | ) . 3 4 a നാള ട്ടാ..-കഴിക്ടന്ന Do Baio wy Wo ANE $98. യഹ. [| --ണാനെവഒെ ഭഷാകാന൯! എനിക്ക്‌ 62൦൭88 കീഹിടെ നിഗാലാചത്താണ്‌-- Dea I= AOD Bad) Mors. - —_ തഹവാട്തണ ക്ലൈം ' എം Sl . ഹൊ! സാക്ഷാ ഞെ സ്ത്‌ G ) Crary MOK « ചെക്ൃത്‌-. .. നി രകഷെ വ . ാനുകിലള്ലം- സക കഴീത്ഞിരിഷ്ട്ന്നു! 2 ഇദി Si Pg ANN _| We] 305 അനുബന്ധം 1.3 ചെറിയ മനുഷ്യരും വലിയ ലോകവും 45 ങ്ങ 9° Voc OA? MeAoryuUoe 62194). 7 aA" = AI ത മക്ക രഇിശ്േഷന്‍ ചുതുക്കാ wo © got wy ഖ്‌ എബി op > ) Sta f VA | FRM ye aad MY “4 ale eR 4 Wie A IR SW N . | [I ON: 9 AO IY Ae Sk he 4 (P 4 \ hs Lage , $ gf Jel SS MEST CII PS - \ We a? /| 3 - - * Be 7A TT Vr \ 5 | f Sa - -- SY EE =... DS eee 2 SID: DQodwiads OG) aice)ad Garrod HS) @man22V aocmm wipe മാഷ്ഷെ, സബ്൭ഷന്‍ കാര്‍ക്കദ്ദേഹം Faded Gasser 4 - or! vod! എത്ൃവേണം ആരക്കുന്നം തല്ാമുണോമു | 7 Sy EM _ e BE YA LE | OA aM ed } 7 T : Ae Les NAA LTA Ee Zh SW | VY Sc EE A —_ ~ pa nea | 1 1 3 SB WA . LA | | ) ys i | NY uh NS} 2 K 1 ഞോനൊരു രണ്ടുറാസ 7.എല്‍. എടുക്കുക 5) ജീവ രേക്കന്‍സനിഒ Vata ancbea)® Awana, eehbaiandy wnt tebgonh > 0 CARA നസ ഡ്‌ രാമുദിനം അമകിട്ടണ്‌ 4 A | 5 a de MG, BYah) a)a)- B | wa hanks pods | v4 ക ad f /- സാവ - ? ® ! f ഹാജ St | TE la em (eer few: 2 see) YA B AA Pe NY Mt LAS L : [AAAS es] Op a 3) A ie yo Ne Wl — | a« es) is 4 = 306 അനുബന്ധം 1.4 ചെറിയ മനുഷ്യരും വലിയ ലോകവും 43 | കശോഞരിയത്‌ ഞു ൧ (ലയ aE Se Carag}! ATR a Ax MA, Ff 5 7 MEN NAT ലു wy JIN fl y LAP = XK YB AW A ഇതൊന്നു A if / if ‘uf f 0 5 re oe yp | iT or) നന്നു. PN a KES > ie a MN 4 Sarg hk De / I we [ നി കെയ ണു, ലെറ്റ്‌ 99). ലൻ പണ്മഷാന്നും നടക്കുല്ല ! nN | % ed AB 3) Se | 8 k ay PN A | NC) nl i p 7 . 1d j Cs Vd I S EE a\ Ee 7 ( il sme 4 | | AC Va A . രിം രൈ [| p iN fa ~) GO" VAR YS A Ge 1 റ law GL b) wy A v © )) >») ex Aso 307 അനുബന്ധം 1.5 12 ചെറിയ മനുഷ്യരും വലിയ ലോകവും (90. Lc ae eee Ee ee | FA CGT AT SEED ile pistaicT en | Ee MIEN ee ch (ny EXCHANGE OF res AT - Bs Me + dat a | ES fe EE 4 I) 2006 ghoatoa ops Am WT YE F 1 ഹഎദ്ശേഞ്ച്‌ ഭാദയു Sys OO: OR Z.¢ RRL " ay mr വരെ തൂന്‌? അ ARE tl eA ന pos BS (YG NT Yb 2 3 MU be N AN TM ഗ്‌ _ ay NA Va (7 Ped, ONT UT Se A RNS EI TRE yh op c= ക എ ക്ക ൫ KS a ' a : ove Pn 0, Q) Ss, SAS | . HE, ന്‍ചാല വാക്ഷക ന്റ pws OE STII MENT ത്‌ രേ en എലാം മ ചിതാ = ഡി II ഴം വാള്‍ ല്‍ രഭണ്ങക്കര ദടാവംങ്ങ na Spel Sel AVY FICE ~ 1 തരുവ്നത്തദ്ുരം റബർ വ ഭമാകാരു൯ 2 Onn iG BSS \ 029 1 ' വരെ എന്ത a 4 TAA . = 4 5 ==. a ഇന്റെ ഇര G (+) / ‘ ty “ I Bat, OSE een By m= | | Ges KK 5 Py) C70 a B) hg, | YO = AWN ണ്‌ a A CALI f | ( fe | ] [| ; 3 tA) iC ° Lind masa ഗാര്‍ Sa. ae os i ee masa 2d : ie a fu = andes 2a 237 AYE, Be x OE 8 aon || | ed eo iy VF “Org re ഭണാവാങ്ങാന്‍ ദമ | TS fw: oS En C7 oT 1D DEE - > NSS യയ ca ote le Ss oe | =I Sete Se 3 enue x = | Ny ae = Sy A Bx, Laem sve OS 6B) KA LN AE pe en == Mg 2 OR A FNS See Tea | Keck = Hu ° . s - = we Va SD . ' 3 SE 3 bs a I td (erent 308 അനുബന്ധം 1.6 ഒരു സ്യർത്ഥഹിചരം. SR \- SP Secs ss AA JAG % SAS és 7 ET J Wy OR ളി : a tH 9 (SB റെരിധിൽ EE ‘ A Cy [) yy IAC ° ot Qe) x TKS ) _ J Y ee “i Rete j lA \ Co \ | TA = ‘| | I > “BD Ph Wy SF , < re Soe Ss ! Ee \ A B hegeaa thd Bn CA 28 ഭ ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ 309 അനുബന്ധം 1.7 20 _ചെറിയ മനുഷ്യരും വലിയ ലോകവും തു ത്ത തീര്‍ മാന നനന ന്ത ഇ cece ൽ നിഞൊരു കാര്‍ഡുണ്ട്‌ )( വൈകി. അമ്യങിലെദഷ്കമ) AS) ASAT രാ രര? ത്തവണ sitters / വള ശേ പെ mee STE : Ve ale a ee TTT PL SA A LV MON ua TV ram 7 EAI HH! | ‘3 KC 2 \ = Ads) |b 4 fey . Pe 5 കഃ 7 വള AA amp)» se CS yf iF y oerg on8) if ry ry) / പ്‌ <> om Fe CIN S fy: . J SRR AD alge ob: ജംഷി « കണ്ടാല്‍ പോലും sa ty TBA Hr) /ലതര്‍ വളരെ ഭകാന്റ്ലിക്ങ്‌; |. TEE ER ന്ദ്ത റ)ക്ാല്‍ ബ്ുദ്ധിമൂട്ടംകകക്ലാ? "wy we Dey ഇരി ഒന്ന്‌ തോക്കാം le D é യ SEES nt et Ped H E . : mn sng See : fe Fee rN Ae was dak] EB: J Ta MR i AH OI ON Rava Se BLOF AD ee Baa re MS Cen wg ane ae 2 > C4 : +n Ee S io ലി | Ee — me — 3 TI Ag d yf 2 Se = SS A - yO - Vic aS \)H 2 re ഒനും ആ അേക്കതകന്നു മൊതക് ക \ GAG ae hh ന്‌ 8 - D929) NS etd Bet pti, 2019025 A) p M KS ad hh) vas ഉ vo അ 7 PS ze - “Why KAY) Fy) / 4 ae AN ee ene) (~ P| ee : LR 2 on A "+ ms A im -- pl f Me 1 a 7 yy ae | R DS cs, eh . wor q ASS I RY \' We 3 bY I “me A Nyy S \ ERY 7 310 അനുബന്ധം 1.8 ദൃശ്യമാധ്യമങ്ങള്‍ ആകാശത്തിലെ കാറ്റ്‌ പോലെ; പ൪തങ്ങള്‍ ഭൂമിയിലെ മരങ്ങള്‍ പോലെ - മന്ത്രി ഹസ്റന്‍ / സ A Ke 2 \ SS. i CA NS © Se ye ih * nm he = 6 FSS NZS PQ Sal F ne 3 NED നീ വിശ BONE yer. ea) a . SS el . 3 + . Sp ZB BB COAMEOEM A Hah . ച] ജീവനെ ഞീിരിഷ... STA f/f മാ ss as ബി REE © \ ~~~ pes xO / ‘h = . ” ad I " ന്‌ « AA wy Vv. TY . ah 7 a , | r (3 ( TA . > I 5 C A i XE fil al ae €. —_ > HN / AV J / ( ഗ്‌ ma | VU ° A / / , OQ. ogy ~~ Es oo . \\ a eel ‘ SSS KON A YUE Ay nn Be ¢ SAB a a ES 7 F 2» a > ae Sa ക RE 7 te IIH 2 ഗോപീകൃഷ്ണന്റെ കാര്‍ട്ടൂണുകള്‍ ഭ 53 311 അനുബന്ധം 1.9 ചെറിയ മനുഷ്യരും വലിയ ലോകവും 105° 964 §9.0I6.2139, | t ..വടക്കേതിലെ ശ്രീലതയുടെ അഛന്‍ വന്നിട്ട zs എന്തരുറക്കമാണിത്‌; ത പോടി. Dims sete | ളു [ചര ഒനു ചെല്ലാന്‍! Z a 2 a i ‘ R ‘) z a |. fs I . AS x — | 5 Ak) } SNA TTI WSS es yt PY. [ag 7 ams | 7 i SSS i i) SSSR \ wi sl | SS wi | va | _ 7 BN ae — LZ വരു.വരു, മരിക്ക രാളൂ..... ശ്ര ികുമാര ഷ്യ വനം a () aS Bei Deke. “agen. / ടി. D Tan ഴ്രീ വേദവ്യായാഷ നമ: oY a $ AT YS \ oD be $a j peal 4 Jie) ee Te CAV YZ NY AY oH f IS S | IN | A | | | ANS es aa SIS SM (4൮ ( വീദ്യാരംര്‍മഒല്ല രാമു. ഇവനെ എഴുത്തിനിശ്മത്തണം -ഒനു കുടിഴ്്വര്‍! അങ്ങചെര്‍ഷാലൊര miele” | PGB ഡിഗിഴു ളു കാളാവട്ടെകെന്നു കരുതി! aS ഗില്‍ നിന്‌ വിദയ ത്വരംദിഷ്കകകാനി - Aaa AX SS 4 ക്കാലത്ത്‌ നന്ന്‌. ഇം കുടടിലുടെ വിധി : NAN എന്‍്റേതാവാല്‍ി രിഷ്കട്ടെ | | 1 E IE ry KAS ROR \ RG. TZ TU SS BR (AA TN vf SES STZ YY SY IN WN 7 | NE (, 7 / OL a A eZ : | mm 4 ACN TO C1 a A 312 അനുബന്ധം 1.10 ക or Hl V \ | PN (J (Rr NSE See YAS Ent 313 അനുബന്ധം 1.11 ചെറിയ മനുഷ്യരും വലിയ ലോകവും 104 (...69, alarm ge ദരു ഇന്‍കുവുമാവും .. ‘eer . ao . _ . in asm nes aq oe . ല്‍. ന്ന എ. [ PE a A തോന ബി.എള്ടികെക്കണ്ട്‌ | v0 3 : ‘ 3 സര്‍.. മിക 9 Yl | 8 നര്‍../ ശരികാക്കാം- കടോണ്‍ NEMS a 7 3) f / cane G p “ / | 7 ISA TZ ! {¢ i 2 ? Ww ഇ fi MY) ar y uj 4 — — << f \ വെല്‍ഡണ്‍ &ബാഷ്‌' ഇം, റിടിഷം മൂതല്‍ ഒ) അതാരാ. എന്റെ കാ: ഞാനിത്‌ വാകിചിടുണ്ട്‌ സര്‍... “ യ൯ഷ്കറന്‍സ്‌ഏഇ 4 am’ uno? BCR 2 Dent p= aide] m9 39 080152 Seroete ss Tos arte ge Ph യാക്ക : കും. മേലില്‍ ഇതാകിരിക്കട്െ നിങ്ങ - സെക്രടറഷം. ഒറ്‌ 3/ *¥ - കടെ Birr “— oo 129) 0 222 {\ 8 @ “ee © be ക്‌ 3 se als JF) NN) for LNs Ae NW, meas | UY വന... എത്ര അതിശയകരമായിരിക്കുന്നു! 355 അനുബനസ്ധം 5:9 anny ുട്ടക്രിയാര്‍ TP st — si ud SF — a a PSS ae SS ; JY RSS yee ചര്‍ച്ച ചെയ്താല്‍ ചോര്‍ച്ച അടയുന്ന Be ലോകത്തിലെ ആദ്യത്തെ അണക്കെട്ട 4 Ve റ. cd Me ee . oe oe എന്താല്ലേ... 356 പ്ദസൂചി അതിസ്വം - Super ego അധിനിവേശാനന്തരം - Post colonial അധീശത്വം - Hegemony അന്തര്‍വൈജ്ഞാനികത - Inter disciplinarity ആത്മനിന്ദയുടെ പ്രച്ഛന്നഹാസ്യം - Self disporaging irony ആത്മവഞ്ചനയുടെ പ്രച്ഛന്ന ഹാസ്യം - Irony of betrayal ആശ്ചര്യഫലം - Super effect ആക്ഷേപഹാസ്യം - Satire ഇരട്ട ഗ്രച്ഛന്നഹാസ്യം - Double Irony ഇരുണ്ട ഹാസ്യം - Black humour ഉക്തിഹാസ്യം _ Wit എപ്പിഗ്രാം - Epigram കാരിക്കേച്ചര്‍ - Caricature കാവ്യകല - Poetics കുലീനതാവാദം - Elitist കേവലന്വം - Id ചിഹവിജ്ഞാനീയം - Semiotics ജന്‍മവാസന - Instinct 358 ഗ്രമാറ്റിക്‌ ഐറണി - Dramati Irony നരവംശശാസ്ത്രം - Anthropology നിഷ്ക്കളങ്കതയുടെ വ്രച്ഛന്നഹാസ്യം - Irony of Ingevous നിര്‍ദോഷഹാസ്യം - Innocent jokes നിര്‍വൈയക്തികമായ ഗ്രച്ഛന്നഹാസ്യം - [Impersonal Irony പരപീഡനാത്മകമായ ആനന്ദം - Malicious pleasure ഗ്രച്ഛന്നഹാസ്്യം - Irony ്രതൃയശാസ്ത്രം - Ideology ്രഭാഷണകല - Rhetoric ഭരണകുട പ്രത്യയശാസ്ത്ര ഉപകരണം - Ideological state apparatus മാധ്യമപഠനം - Media studies മിതവ്യയം - Economy രാഷ്ട്രീയ ആക്ഷേപഹാസ്യം - Political satire ലളിത പ്രച്ഛന്നഹാസ്്യം - Simple Irony ലാംപൂണ്‍ - Lampoon വികാര വിമലീകരണം - Catharsis വിചാരമാതൃക - Paradigm വാചിക (ച്ഛന്നഹാസ്യം - Verbal Irony വികല്‍പ്പ പച്ഛന്നഹാസ്്യം - Irony of Delemma വിധിവിലാസ (്രച്ഛന്നഹാസ്യം - Irony of fate 359 വ്യക്തിപര ആക്ഷേപഹാസ്ധ്യം - Personal satire വ്യവഹാരം - Discourse വ്യവഹാര ജനുസ്സുകള്‍ - Genres of discourse വ്യവഹാരപഠനം - Discourse study വ്യവഹാര വിശകലനം - Discourse analysis ശരീരശാസ്ത്രം - Physiology ശിശുലക്ഷണം - Infantile singal സര്‍കാസം - Sarcasm സാത്വിക ഹാസ്യം - Humour സാന്ദര്‍ഭിക ഗ്രച്ഛന്നഹാസ്യം - Situation irony സാമുദായിക ആക്ഷേപഹാസ്യം - Social satire സാമൂഹൃശാസ്ത്രപരം - Sociological സാഹിത്യ ആക്ഷേപഹാസ്യം - Literary satire സാന്മാര്‍ഗ്ഗിക ആക്ഷേപഹാസ്യം - Moral satire സോക്രട്ടിക്ക്‌ ഐറണി - Socretic Irony സോദ്ദേശ്യ ഹാസ്യം - Tendentious jokes സനന്ദര്യാത്മക സംവര്‍ഗം - Aesthetic category സംഘസ്വഭാവം - Group behaviour സംസ്കാരപഠനം - Cultural Studies സംസ്കാര വ്യവസായം - Cultural Industry 360 സാംസ്കാരിക ഭതികവാദം - Cultural materialism സാംസ്കാരിക മൂലധനം - Cultural capital സ്വം - Ego സ്വകാര്യ പ്രച്ഛന്ന ഹാസ്യം - Personal Irony സ്വപ്ന നിര്‍മ്മാണം - Dream work ഹാസ്യനിര്‍മ്മാണം - Joke work ഹാസ്യാനുകരണം - Parody ഹാസ്യാനുകരണ കര്‍ത്താവ്‌ - Parodist ഹാസ്യവിഡ്ദംബനം - Burlesque റെട്ടറിക്കല്‍ ഐറണി - Rhetorical irony 361 ഉപസംഹാരം മപ്സംഹവാരം “ഹാസ്യം ഒരു രാഷ്ട്രീയ വ്യവഹാരം ജനപ്രിയ സംസ്കാരത്തെ മുന്‍നിര്‍ത്തിയുള്ള പഠനം” എന്ന ഈ ഗവേഷണത്തില്‍ ഹാസ്യത്തിന്റെ പൌരസ്ത്യ -പാശ്ചാതൃദര്‍ശനങ്ങളും വ്യത്യസ്ത വിഭാഗങ്ങളും പരിശോധിക്കുകയാണ്‌ ആദ്യം ചെയ്തത്‌. തുടര്‍ന്ന്‌ സംസ്കാരപഠനത്തിലെ ഏറ്റവും പുതിയ ജനുസ്സായ ജനപ്രിയ സംസ്കാരത്തെ സവിശേഷമായും സംസ്കാരപഠനത്തെ പൊതുവായും വിവരി ക്കുകയും കേരളീയ ഹാസ്യപാരമ്പര്യത്തെക്കുറിച്ചും കുഞ്ചന്‍നമ്പ്യാര്‍, സഞ്ജയന്‍, ഈ.വി.കൃഷണപിളള, വി.കെ.എന്‍ എന്നിവരെക്കുറിച്ച്‌ ലഘുവായി പരാമര്‍ശിക്കു കയും ചെയ്തിരിക്കുന്നു. പ്രബന്ധത്തിന്റെ മുഖൃഭാഗമായ മൂന്നും നാലും അദ്ധ്യായങ്ങളില്‍ ജന്രപിയ സംസ്കാരത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഘടകങ്ങള്‍ ഉള്‍ക്കൊളളുന്ന അച്ച ടി, ദൃശ്യ, ശ്രാവ്യമാധ്യമങ്ങളില്‍നിന്ന്‌ തെരഞ്ഞെടുത്ത ദത്തങ്ങളെ വിശകലനവി ധേയമാക്കി. ഇതില്‍ ഏറ്റവും വിശാലമായ ജനപ്രിയ മാധ്യമമായ സിനിമയില്‍നിന്ന്‌ ഹാസ്യത്തിന്‌ പ്രാമുഖ്യമുള്ള ഇരുപത്തിനാല്‍ സിനിമകളും പത്തൊന്‍പത്‌ ഹാസ്യ ചലച്ചിത്രഗാനങ്ങളും അപഗ്രഥനം ചെയ്തു. ടെലിവിഷനെന്ന ബഹുജന മാധ്യമത്തില്‍ സജീവമായ കോമഡി ഷോക ളില്‍നിന്ന്‌ പ്രാതിനിധ്യസ്വഭാവമുള്ള ഏതാനും എപ്പിസോഡുകളും രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടികളും പ്രത്യയശാസ്ത്ര-വ്യവഹാര-മാധ്യമ പഠനരീതി കള്‍ ഉപയോഗിച്ച്‌ വിശകലനം ചെയ്തു. അച്ചടിമാധ്യമത്തിലെ ജനപ്രിയ ഹാസ്യ സാന്നിദ്ധ്യമായ ഫലിതബിന്ദുക്കള്‍, കാര്‍ട്ടൂണ്‍ എന്നിവയില്‍നിന്ന്‌ പഠനത്തിനായി സ്വീകരിച്ച മാതൃകകള്‍ വിലയിരുത്തി. ശ്രാവ്യമാധ്യമമായ റേഡിയോയിലെ ഹാസ്യാംശമുള്ള പരിപാടിയായ “കിഞ്ചനവര്‍ത്തമാന്‌ (കോഴിക്കോട്‌ ആകാശവാ ണി) ത്തില്‍നിന്ന്‌ തെരെഞ്ഞെടുത്ത മാതൃകകള്‍ ചര്‍ച്ചചെയ്തു. സൈബര്‍രംഗത്ത്‌ ്രചുരര്രചാരം നേടിക്കൊണ്ടിരിക്കുന്ന ട്രോളുകളില്‍നിന്ന്‌ ഹാസ്യപ്രാധാന്യമുള്ള കുറച്ചെണ്ണം തെരഞ്ഞെടുത്ത്‌ അപഗ്രഥിച്ചു. മലയാളിയുടെ ഹാസ്യപാരമ്പര്യത്തിന്‌ ഒരു തുടര്‍ച്ചയുണ്ട്‌. കേരളീയ സമൂ ഹത്തിന്റെ ശ്രേണീസദ്ധതയിലാണ്‌ അതിന്റെ വേര. മാധ്യമങ്ങളുടെ സ്വഭാവത്തില്‍ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും ഹാസ്യത്തിന്റെ ഭാവുകത്വത്തില്‍ അത്‌ പൂര്‍ണ്ണമായ വിച്ഛേദം സൃഷ്ടിച്ചിട്ടില്ല.. അധീശത്വ വ്യവഹാരങ്ങളുടെ അബോധത്തെ ഹാസ്യത്തി ലൂടെ വെളിപ്പെടുത്താനുള്ള സാധ്യതയെ പ്രബലമാക്കുകയാണ്‌ പുതുമാധ്യമങ്ങള്‍ 266 ചെയ്തത്‌. അതേസമയം അധീശ്രപത്യയശാസ്ത്രത്തെ പുനരുല്‍പാദിപ്പിക്കുന്ന ഹാസ്യ വ്യവഹാരങ്ങള്‍ ദൃശ്യമാധ്യമങ്ങളിലും മറ്റും അതിശക്തമായി നിലനില്‍ക്കു ന്നു. ചുരുക്കത്തില്‍ അധീശ പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ച്‌ വികസിച്ചുവന്ന വ്യവഹാര-പ്രതിവ്യവഹാരങ്ങളുടെ സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു മണ്ഡലമാണ്‌ മലയാളിയുടെ ഹാസ്യ പാരമ്പര്യമെന്ന്‌ ഈ പ്രബന്ധം സമര്‍ത്ഥിക്കാന്‍ ശ്രമിക്കു ന്നു. വാമൊഴിയില്‍, ആഖ്യാനങ്ങളായി മാത്രം വ്യവഹരിക്കപ്പെട്ടിരുന്ന ഹാസ്യ ത്തിന്‌ സമകാല മാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ജനുസ്സുകളിലേക്ക്‌ വളരാനും പടരാനും കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ ഹാസ്യത്തിന്റെ ്രയോഗമണ്ഡലത്തെ വിപുലമാക്കി. ഒരര്‍ത്ഥത്തില്‍ ഒഴുകിപ്പരക്കുന്ന ഹാനസ്്യ സരണിക്കകത്താണ്‌ നമ്മുടെ ദൈനംദിനം പുലരുന്നത്‌. ഹാസ്യജനുസ്സുകളുടെ വൈപുല്യവും വൈവി ധ്യവും ബോധ്യപ്പെടുത്താന്‍ ഈ പ്രബന്ധത്തില്‍ ശ്രമിച്ചിട്ടുണ്ട്‌. ഭരണകൂട സമൂഹത്തെ വിമര്‍ശിക്കുക എന്ന ഉദ്ദേശ്യം മാത്രമുളള ഹാസ്്യജ നുസ്സുകളും പൌരസമൂഹത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ആന്തരവി മര്‍ശനം നിര്‍വൃഹിക്കുന്ന ഹാസ്യ ജനുസ്സുകളുമുണ്ട്‌. ജാനുഷികമായ വൈവിധ്യം നിലനിര്‍ത്തുമ്പോഴും, അവയില്‍ ഹാസ്യം ഉല്‍പ്പാദിപ്പിക്കാനുള്ള അടിസ്ഥാന്രപരൂപ ങ്ങള്‍ നാടുവാഴിത്ത കാലത്തെ ജ്ഞാനപദ്ധതിയെ പിന്‍പറ്റുന്നവയാണ്‌. മേല്‍പ്പ റഞ്ഞ പ്രരൂപങ്ങളെ മുന്‍നിര്‍ത്തിയുള്ള വര്‍ഗ്ഗീകരണം ഇക്കാര്യമാണ്‌ വെളിപ്പെടു ത്തുന്നത്‌. നാടുവാഴിത്തയുക്തിയെ തകര്‍ക്കാതെ മുതലാളിത്തം അതിന്റെ ഗ്രത്യയ ശാസ്ത്രരൂപങ്ങളെ അനുകല്‍പനത്തിലൂടെ വികസിപ്പിക്കുന്നതെങ്ങിനെയെന്നും ഈ വര്‍ഗ്ഗീകരണം ബോധ്യപ്പെടുത്തുന്നുണ്ട്‌. ജനവപ്രിയവ്യവഹാരരൂപങ്ങളായ സിനിമ, ഫലിതബിന്ദുക്കള്‍, ഹാസ്യചലച്ചി ്രഗാനങ്ങള്‍, ഹാസ്യത്തിലൂന്നിയ ചാനല്‍ പരിപാടികള്‍, രാഷ്ട്രീയ ആക്ഷേപഹാ സ്യപരിപാടികള്‍, കാര്‍ട്ടുണുകള്‍, കിഞ്ചനവര്‍ത്തമാനം, ട്രോളുകള്‍ എന്നിവയെ ഇത്തരത്തില്‍ വര്‍ഗീകരിക്കുന്നതിലൂടെ ജനവപ്രിയതയേയും ഹാസ്യത്തേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെക്കാനാവും. ഹാസ്യാവിഷ്കാരങ്ങള്‍ ഒന്നുംതന്നെ നിഷകളങ്കമല്ല. സാമൂഹ്യവ്യവസ്ഥ അധമമെന്നു മുഗ്രകുത്തിയതോ അരികുകളിലേക്ക്‌ മാറ്റിനിര്‍ത്തിയതോ ആയ പദ വിയും പെരുമാറ്റരീതികളുമെല്ലാമാണ്‌ പലപ്പോഴും ഹാസ്യത്തിന്‌ വിഷയമാകുന്ന ത്‌. ന്യൂനത്വം കല്‍പിക്കുന്ന ഈ സവിശേഷതകള്‍ പലപ്പോഴും ശാരീരികവുമാണ്‌. അപരത്വവല്‍ക്കരണമാണ്‌ ഹാസ്യവ്യവഹാരത്തിന്റെ പൊതുസ്വഭാവം. ആയതി 267 നാല്‍ ഹാസ്യവ്യവഹാരത്തില്‍ വിഷയ-വിഷയികള്‍ തമ്മില്‍ ഒരു ഉച്ചനീ ചത്വബന്ധം നിലനില്‍ക്കുന്നുവെന്ന്‌ പറയാം. തുച്ഛവല്‍ക്കരണത്തിലൂടെ ഹാസ്യം ഉണ്ടാവുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ജനവപ്രിയസിനിമകളിലും ഫലിതബിന്ദുക്കളിലു മെല്ലാം കാണാനാകുന്നുണ്ട്‌. ഇവയെല്ലാം ഇത്തരം ശ്രേണീവല്‍ക്കരണത്തിനുള്ള ദൃഷ്ടാന്തങ്ങളാണ്‌. ജാതി, ലിംഗഭേദം, സാംസ്കാരികമായ അപരത്വം എന്നിവ യെല്ലാം ശ്രേണീകരണത്തിന്റെ ആധാരമാകാം. സാമൂഹ്യമായ അസമത്വമാണ്‌ ഹാസ്യത്തിന്‌ നിലമൊരുക്കുന്നതെന്ന്‌ കാണാം. അധികാരത്തിലിരിക്കുന്ന കര്‍തൃത്വങ്ങളും അതിന്‌ കീഴ്പ്പെട്ട വസ്തു പദവിയിലുമായും ഒരേസമയം വ്യവ സ്ഥയെ നിലനിര്‍ത്തുന്നതില്‍ പങ്കുചേരുന്ന ഹാസ്യാവിഷകാരങ്ങള്‍ കാണാനാകും. അതുകൊണ്ടാണ്‌ ഹാസ്യം പ്രത്ൃയശാസ്ത്രപരമായ ദത്യം നിര്‍വ്വഹിക്കുന്നു വെന്ന്‌ പറയുന്നത്‌. വ്യവസ്ഥയുടെ ഈ പുനരുല്‍പാദനമാണ്‌ ഹാസ്യാവിഷ്കാര ങ്ങളെ സാമാന്യമായി ജന്റരപിയമാക്കുന്നത്‌. ആധുനിക സമൂഹത്തിലെ ഉല്‍പാദന ബന്ധങ്ങള്‍ പരിണമിക്കുമ്പോഴും അത്‌ സാംസ്കാരികമായി ആധുനികപൂര്‍വവസമൂ ഹത്തിലെ ശ്രേണിബദ്ധതയെ പിന്തുടരുകയും നിലനിര്‍ത്തുകയുമാണ്‌ ചെയ്യുന്ന തെന്നുമുള്ളതിന്റെ തെളിവായി മേല്‍പ്പറഞ്ഞ ഹാസ്യാവിഷ്കാരങ്ങളുടെ സമകാല സ്വീകാര്യതയെ കാണാം. ചുരുക്കത്തില്‍ അധീശ്രത്ൃയയശാസ്ത്രത്തെ നില നിര്‍ത്താനും പുനരുല്‍പാദിപ്പിക്കാനും ശ്രമിക്കുന്ന നിരവധി ആഖ്യാന രൂപങ്ങളി ലൊന്നാണ്‌ ഹാസ്യവും. ഹാസ്യചലച്ചിത്രങ്ങള്‍ എന്ന വ്യവഹാരത്തില്‍ നിരവധി ജനുസ്സുകള്‍ ഉണ്ട്‌. അവയില്‍ നാലെണ്ണത്തെ പ്രബന്ധം കണ്ടെത്തിയിട്ടുണ്ട. ഇവയോരോന്നും സങ്കേ തം, ലക്ഷ്യം, (്രമേയം എന്നിവയിലെല്ലാം അനന്യത പുലര്‍ത്തുന്നുണ്ട്‌. സാമൂഹ്യ വിമര്‍ശന സിനിമകളും ഭാഷാഭേദ സിനിമകളും കൂടുതല്‍ സൂക്ഷമമായ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോള്‍, രാഷ്ട്രീയ ആക്ഷേപഹാസ്യസിനിമകളും കുടുംബഹാസ്യസിനിമകളും പുറത്തേക്ക്‌ പൊട്ടിത്തെറിക്കുന്ന ഹാസ്യസന്ദര്‍ഭങ്ങ ളില്‍ നിര്‍മ്മിതമാണ്‌. അധീശ്രപത്യയശാസ്ത്രത്തെ ഉറപ്പിക്കുന്നതില്‍ ഹാസ്യാവിഷ്കാരങ്ങള്‍ വലിയ അളവില്‍ വപങ്കുവഹിക്കുന്നുണ്ടെങ്കിലും ഹാസ്യത്തിന്റെ മയലിക ധര്‍മ്മം അതാണെന്ന്‌ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഹാസ്യചലച്ചിത്രഗാനങ്ങള്‍, ട്രോളുകള്‍, ഭാഷാഭേദഹാസ്യസിനിമകള്‍ എന്നിവയിലെല്ലാം അധീശ്രപത്യയശാ സ്ത്രത്തിന്റെ അബോധത്തെ വെളിപ്പെടുത്തുന്ന പ്രതിവ്യവഹാരങ്ങള്‍ കാണാം. ചലച്ചിത്രഗാനശാഖ സാങ്കേതികത്വത്തിന്റെ ഇടനിലയിലൂടെ, ക്ലാസിക്കല്‍ സംഗീത ത്തിന്റെ ജന്രപിയതയിലൂടെ വരേണ്യമായ ഒരു മണ്ഡലത്തെ സൃഷടിച്ചപ്പോള്‍ 268 അതിനകത്ത്‌ ഭൌതികതയിലൂന്നിയ ജീവലോകത്തിന്റെ ഇടം സൃഷ്ടിച്ചത്‌ ഹാസ്യ ഗാനങ്ങളാണ്‌. ചടുലതാളത്തിലുള്ള ഹാസ്യഗാനങ്ങള്‍ ചലനാത്മകശരീരത്തില്‍നി ന്നുണ്ടാവുന്നതും വരേണ്യമണ്ഡലത്തിന്റെ ധ്യാനാത്മകതയെ തകര്‍ത്തുകൊണ്ട്‌ നിലനിര്‍ത്തുന്നതുമാണെന്ന്‌ കാണാനാകും. അതുപോലെ ഭാഷാഭേദഹാസ്യസിനി മകള്‍ ഭാഷാമാനകികരണത്തിലുളള വരേണ്യം, ഗ്രാകൃതം എന്ന വേര്‍തിരിവിനെ പ്രാദേശികതകൊണ്ട്‌ പ്രതിരോധിക്കുന്നവയാണ്‌. ട്രോളുകളും ഇത്തരത്തില്‍ പ്രതി രോധാത്മക സ്വഭാവമുള്ള വ്യവഹാരമാണ്‌. ആന്തരവിമര്‍ശനത്തിന്റെയും ആത്മവി മര്‍ശനത്തിന്റെയും സാധ്യതയുള്ള ട്രോളുകള്‍ സംവാദാത്മകമായി ഇടപെടുന്നു ണ്ട്‌. ചരിത്രവല്‍ക്കരണത്തിന്റെ സാധുതയില്ല എന്നതും നൈമിഷികമായ ആയു സ്സേയുള്ളൂ എന്നതും ട്രോളുകളുടെ പരിമിതിയാണ്‌. ചുരുക്കത്തില്‍ വ്യത്യസ്ത താല്‍പ്പര്യങ്ങള്‍ ഇടയുന്ന ശ്രേണീകൃതസമൂഹത്തില്‍ സന്ദിഗ്ദ്ധവും പരസ്പരം എതിരിടുന്നതുമായ ധര്‍മ്മങ്ങളാണ്‌ ജന്രപിയ സംസ്കാരത്തിലെ ഹാസ്യവ്യവഹാര ങ്ങള്‍ നിര്‍വ്ൃഹിക്കുന്നത്‌. 269